ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/അധ്യായം 2
←ജ്യോതിഷത്തിന്റെ ആരംഭവും വികാസവും | ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും (ശാസ്ത്രം) രചന: അധ്യായം 2 : പ്രായ ഗണന ജ്യോതിഷത്തിന്റെ അത്യുന്നത നേട്ടം |
ഗ്രഹങ്ങളുടെ ദേവ സങ്കൽപവും ഫലഭാഗത്തിന്റെ ആവിർഭാവം→ |
2.1 ആകാശത്തൊരു ഭീമൻ ക്ലോക്ക്
|
നാലഞ്ചായിരം കൊല്ലം മുൻപുള്ള മനുഷ്യന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ. സഞ്ചരിക്കാൻ റോഡില്ല, സമയം നോക്കാൻ വാച്ചില്ല, കാലാവസ്ഥ മുൻകൂട്ടിയറിയാൻ കലണ്ടറും ഇല്ല ഈ പ്രശ്നങ്ങളെല്ലാം അന്നവർ പരിഹരിച്ചത് ആകാശ [ 62 ] ത്തിന്റെ സഹായത്തോടെയാണെന്ന് നാം കണ്ടു. നക്ഷത്രം സമയം പറഞ്ഞു തരും. ജന്മ നക്ഷത്രങ്ങളിലെ സൂര്യന്റെ സ്ഥാനം (ഞാറ്റുവേല) ഋതുക്കൾ മാറി വരുന്നതു കാണിച്ചു തരും. സഞ്ചരിക്കാൻ റോഡില്ലെങ്കിൽ ദിക്കു നോക്കി സഞ്ചരിക്കാം അതിനും നക്ഷത്രം സഹായിക്കും.
പക്ഷെ, അപ്പോഴും ഒരു പ്രശ്നം ബാക്കി നിന്നു. ഒരാളുടെ പ്രായം എങ്ങനെ കണക്കാക്കും? ഉദാഹരണത്തിന്, ഒരു കുഞ്ഞ് ജനിക്കുന്നു, അവൻ അല്ലെങ്കിൽ അവൾ വലുതായി വിവാഹം കഴിക്കേണ്ട കാലമാവുന്നു; അയാൾക്ക് എത്ര വയസ്സായി എന്നെങ്ങനെ പറയും. ഷഷ്ഠി പൂർത്തി, മരണം തുടങ്ങിയ പല അവസരങ്ങളിലും ഇതുപോലെ പ്രായം കണക്കാക്കേണ്ടി വരും. ഒരു കൊട്ടാരമോ ക്ഷേത്രമോ പണിതിട്ട് എത്ര കൊല്ലമായി എന്നു കണക്കാക്കേണ്ടതും ആവശ്യമായി വരും.
ഇത്തരം കാലഗണനയൊന്നും ആദ്യകാലത്ത് സാധിച്ചിരുന്നില്ല. കാരണം അന്നാരും വർഷത്തിനു നമ്പർ നൽകിയിരുന്നില്ല. ഇന്നു നമ്മൾ "2001-ാമാണ്ട് ആഗസ്ത് 10-ാം തീയ്യതി എനിക്കൊരു കുഞ്ഞു പിറന്നു" എന്നു പറയും പോലെ അന്നു പറയാൻ കഴിയില്ല. രണ്ടായിരത്തൊന്നാമാണ്ടും ആഗസ്തും അന്നില്ല. നമ്മുടെ അറിവിൽപെട്ടിടത്തോളം, ക്രി.മു. 747-ൽ ഈജിപ്തിലെ നബൊന്നസർ രാജാവിന്റെ കാലത്താണ് വർഷത്തിനു നമ്പർ നൽകി എണ്ണിത്തുടങ്ങിയത്. സർക്കാർ രേഖകൾക്ക് അതോടെ തീയ്യതി നൽകി തുടങ്ങി. എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഈ രീതി നടപ്പിലാവാൻ പിന്നെയും കാലമേറെയെടുത്തു.
വർഷങ്ങൾക്കു നമ്പർ നൽകുന്നതിനുമുമ്പ് പ്രായഗണനാ പ്രശ്നം പരിഹരിച്ചത് ആകാശത്തിന്റെ സഹായത്തോടെയാണ്. അതിന് ക്രാന്തി പഥത്തെയും രാശിചക്രത്തെയും ഗ്രഹചലനത്തെയും സംബന്ധിച്ച പൂർണമായ അറിവ് ആവശ്യമായിരുന്നു.
ആകാശത്തിൽ ഒരു ഭീമൻ ക്ലോക്ക് ഉണ്ടെന്ന കണ്ടെത്തലാണ് പ്രായഗണന എളുപ്പമാക്കിത്തീർത്തത്. ജാതകവും ഗ്രഹനിലയും എഴുതുന്ന രീതി ആരംഭിച്ചത് ആ കണ്ടുപിടുത്തത്തോടെയാണ്. ക്രിസ്തുവിന് ആറു നൂറ്റാണ്ടു മുമ്പെഴുതിയ ഗ്രഹനിലക്കുറിപ്പ് കാൽദിയയിൽ (ബാബിലോണിന്റെ തെക്ക്) നിന്ന് കണ്ടു കിട്ടിയിട്ടുണ്ട്. അതിനു മുമ്പുതന്നെ ആ രീതി അവിടെ വ്യാപകമായിരിക്കണം. ഇന്ത്യയിൽ ഗ്രഹനില കുറിക്കുന്ന രീതി എന്നു മുതൽ ആരംഭിച്ചു എന്നറിയില്ല. ക്രി. പി. ആറാം നൂറ്റാണ്ട് ആയപ്പോഴേക്കും (വരാഹമിഹിരന്റെയും ബ്രഹ്മഗുപ്തന്റെയും കാലത്ത്) അതു വ്യാപകമായിക്കഴിഞ്ഞിരുന്നു എന്നുമാത്രമറിയാം.
ആകാശക്ലോക്കിന്റെ പ്രവർത്തനം ചർച്ച ചെയ്യും മുമ്പ് നമുക്ക് ഒരു സാധാരണ ഡയൽ ക്ലോക്കിന്റെ പ്രവർത്തനം എങ്ങനെ [ 63 ] യെന്നു നോക്കാം. 1656-ൽ കൃസ്ത്യൻ ഹീജൻസ് എന്ന ഡച്ചുശാസ്ത്രജ്ഞനാണ് ഗലീലിയോയുടെ പെന്റുലം തത്വം ഉപയോഗിച്ചുള്ള ആദ്യത്തെ ഡയൽ ക്ലോക്ക് ഉണ്ടാക്കിയത്.ഡയൽ ക്ലോക്കുകൾക്കെല്ലാം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള അക്കങ്ങൾ അടയാളപ്പെടുത്തിയ ഒരു ഡയലും അതിലൂടെ സഞ്ചരിക്കുന്ന മൂന്ന് സൂചികളും ഉണ്ട്. സെക്കന്റ് സൂചി അതിവേഗം കറങ്ങുന്നു. അത് ഒരു വട്ടം കറങ്ങിക്കഴിയുമ്പോഴേക്കും മിനുട്ടു സൂചി ഒരു മിനുട്ട് നീങ്ങിയിട്ടുണ്ടാകും. മിനുട്ടു സൂചി ഒരു കറക്കം പൂർത്തിയാക്കുമ്പോൾ മണിക്കൂർ സൂചി ഒരക്കം നീങ്ങും. മണി
ജ്യോതിഷത്തിലെ ഗ്രഹ സങ്കൽപം
സൗരയുഥത്തിലെ ഗ്രഹങ്ങൾ ഏതൊക്കെയെന്നു ചോദിച്ചാൽ ഏതൊരു സ്കൂൾ കുട്ടിയും വിളിച്ചു പറയും : ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ. എന്നാൽ ജ്യോതിഷത്തിലെ നവഗ്രഹങ്ങളിൽ ഇവയെല്ലാം പെടില്ല. യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ എന്നിവയെ പ്രാചീനർ കണ്ടിട്ടില്ല (അവയെ കാണാൻ ടെലിസ്കോപ്പ് വേണം). ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രമായാണ് അവർ പരിഗണിച്ചതും (പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഭൂമിയെ വലം വെക്കുകയാണ്). ചുരുക്കത്തിൽ ജ്യോതിഷത്തിലെ നവഗ്രഹങ്ങളിൽ ഗ്രഹങ്ങൾ അഞ്ചേയുള്ളു. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ മാത്രം. സൂര്യൻ, ചന്ദ്രൻ, രാഹു, കേതു ഇവയാണ് ബാക്കിനാലെണ്ണം. ഇവയിൽ രാഹുവും കേതുവും തമോഗ്രഹങ്ങളാണ്. അവിടെ ഒന്നുമില്ല എന്ന് ആര്യഭടനെപ്പോലുള്ള ജ്യോതിഷികൾക്കറിയാമായിരുന്നു. സൂര്യചന്ദ്രന്മാർ ആ സ്ഥാനങ്ങളിൽ എത്തുമ്പോൾ ഗ്രഹണം സംഭവിക്കുന്നതു മൂലം തമസ്സ് (ഇരുട്ട്) അനുഭവപ്പെടും. അതുകൊണ്ടാകാം അവയെ തമോഗ്രഹങ്ങൾ എന്നു വിളിച്ചത്. സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ഗോളങ്ങൾ എന്ന അർത്ഥത്തിലല്ല പ്രാചീനർ ഗ്രഹം എന്ന പദം ഉപയോഗിച്ചത് എന്നു വ്യക്തം. പിന്നെ എന്തർത്ഥത്തിലാണ്? നക്ഷത്രമണ്ഡലത്തിലൂടെ അലയുന്നവ, അഥവാ സഞ്ചരിക്കുന്നവ എന്ന അർഥത്തിലാകണം. ( 'പ്ലാനറ്റ് ' എന്ന പദത്തിന് ഗ്രീക്കു ഭാഷയിൽ ' അലയുന്നത് ' എന്നാണർഥം.) കാര്യം ഇതാണ് : എല്ലാ നക്ഷത്രങ്ങളും കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. പക്ഷേ അവയെല്ലാം സഞ്ചരിക്കുന്നത് ഒരേ വേഗത്തിലാണ്. (ഈ സഞ്ചാരത്തിനു കാരണം ഭൂമിയുടെ സ്വയംഭ്രമണമാണല്ലോ.) നക്ഷത്രങ്ങൾ തമ്മിലുള്ള അകലം മാറുന്നില്ല, അഥവാ അവ തമ്മിൽ ആപേക്ഷിക ചലനമില്ല. എന്നാൽ മറ്റു ചില വസ്തുക്കൾ കിഴക്കു നിന്നു പടിഞ്ഞാറോട്ട് കറങ്ങുന്നതിനു പുറമെ നക്ഷത്ര മണ്ഡലത്തിലൂടെ ആപേക്ഷിക ചലനവും നടത്തുന്നു. ഉദാഹരണത്തിന്, ചന്ദ്രൻ കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുമ്പോൾ തന്നെ നക്ഷത്രങ്ങളെ അപേക്ഷിച്ച് കിഴക്കോട്ടു നീങ്ങുന്നുമുണ്ട്. അതു കൊണ്ടാണ് ഒരു ദിവസം അശ്വതി നക്ഷത്രത്തിനു സമീപം നിന്ന ചന്ദ്രൻ പിറ്റേ ദിവസം 131⁄3ഡിഗ്രി കിഴക്കുള്ള ഭരണി നക്ഷത്രത്തിനു സമീപം കാണപ്പെടുന്നത്. സൂര്യനാകട്ടെ ഒരു ദിവസം ഒരു ഡിഗ്രി വെച്ചാണ് നക്ഷത്ര മണ്ഡലത്തിലൂടെ സഞ്ചരിക്കുന്നത്. ഇത്തരം സഞ്ചാരികളെയാണ് പ്രാചീനർ ഗ്രഹം എന്നു വിളിച്ചത്. ബാബിലോണിയർക്കും ഗ്രീക്കുകാർക്കുമെല്ലാം ഏഴു ഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളു. രാഹുവും കേതുവും ഭാരതീയരുടെ മാത്രം ഗ്രഹങ്ങളാണ്. ഏഴുഗ്രഹങ്ങളുടെ പേരുകളാണ് ആഴ്ചയുടെ ദിവസങ്ങൾക്കുനൽകിയത് : ഞായർ (സൂര്യൻ), തിങ്കൾ (ചന്ദ്രൻ), ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി (ശുക്രൻ), ശനി ഇവയെല്ലാം ഗ്രഹനാമങ്ങളാണ്. ജ്യോതിഷത്തിലെ ഗ്രഹങ്ങളിൽ ചന്ദ്രൻ മാത്രമാണ് ഭൂമിയെ ചുറ്റുന്നത്. ബാക്കിയെല്ലാം ചുറ്റുന്നത് സൂര്യനെയാണ്. എന്നാൽ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ എല്ലാം രാശിചക്രത്തിലൂടെ ഭൂമിയെ ചുറ്റുംപോലെ തോന്നും. ഓരോ സമയത്തുമുള്ള അവയുടെ രാശിസ്ഥാനം എളുപ്പം കണ്ടെത്താം. |
രണ്ടു സംഭവങ്ങൾ തമ്മിലുള്ള ഇടവേള 12 മണിക്കൂറിൽ കൂടുതലാണെങ്കിൽ ക്ലോക്കിനോടൊപ്പം രാത്രിയോ പകലോ എന്ന അറിവും 24 മണിക്കൂറിൽ കൂടിയാൽ കലണ്ടറും വേണ്ടി വരും. എന്നാൽ നല്ലൊരു മെക്കാനിക്ക് വിചാരിച്ചാൽ 4 സൂചിയുള്ള ഒരു ക്ലോക്കുണ്ടാക്കാൻ പ്രയാസമില്ല. അതിലെ മണിക്കൂർ സൂചി ഒരു കറക്കം പൂർത്തിയാക്കുമ്പോൾ നാലാമത്തെ സൂചി ഒരക്കം നീങ്ങുന്നു എന്ന് വിചാരിക്കുക. അത് 12 അക്കങ്ങളിലൂടെയും സഞ്ചരിച്ചെത്താൻ 144 മണിക്കൂർ എടുക്കും. ആ ക്ലോക്ക് 144 മണിക്കൂർ കൃത്യമായി കാണിക്കും. ഇനിയും സൂചികളുടെ എണ്ണം കൂട്ടി മാസങ്ങളും വർഷങ്ങളും കാണിക്കാൻ കഴിയുന്ന ക്ലോക്കുകൾ ഉണ്ടാക്കാൻ സാധിച്ചെന്നു വരും. ആരും അതിനു ശ്രമിക്കാത്തത് കലണ്ടറുള്ളപ്പോൾ അതിന്റെ ആവശ്യം ഇല്ലാത്തതു കൊണ്ടാണ്. കലണ്ടറും പെൻഡുലം ക്ലോക്കും കണ്ടെത്തും മുമ്പാണ് ജ്യോതിഷികൾ ആകാശക്ലോക്ക് കണ്ടെത്തുന്നത്. അത്ഭുതകരമായ ഒരു കണ്ടെത്തലാണത്. കലണ്ടറും ക്ലോക്കും ചേർന്നതാണ് ആകാശക്ലോക്ക്. അതിന്റെ പ്രവർത്തനം നോക്കൂ. ഭൂമിക്കു ചുറ്റും ഒരു ഡയലുണ്ട്, അതാണ് രാശി ചക്രം. സാധാരണ ക്ലോക്കിലെപ്പോലെ 1.2.3.... എന്നിങ്ങനെ 12 അക്കങ്ങൾ എഴുതുന്നതിനു പകരം അതിൽ നക്ഷത്രങ്ങളെ കൊണ്ട് 12 ചിത്രങ്ങൾ വരച്ചു വെച്ചിരിക്കുന്നു: മേഷം, ഋഷഭം, മിഥുനം... എന്നിങ്ങനെ. പടിഞ്ഞാറു നിന്നു കിഴക്കോട്ടാണ് ക്രമം. ഈ ഡയലിലൂടെ 9 സൂചികൾ സഞ്ചരിക്കുന്നുണ്ട് : ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, സൂര്യൻ, ചന്ദ്രൻ, രാഹു, കേതു എന്നീ ഗ്രഹങ്ങൾ. ചന്ദ്രനാണ് ഏറ്റവും വേഗത്തിൽ ; ശനി ഏറ്റവും പതുക്കെയും ആകാശക്ലോക്കിന്റെ ഡയലിലൂടെ (രാശികളിലൂടെ) സഞ്ചരിക്കാൻ ഓരോ ഗ്രഹവും എടുക്കുന്ന സമയവും, ജ്യോതിഷത്തിലെ ഗ്രഹസംജ്ഞയും ചുവടെ കൊടുക്കുന്നു.
ഇവയിൽ ചന്ദ്രൻ, സൂര്യൻ, രാഹു, കേതു ഇവയൊഴികെ മറ്റൊന്നും ഭൂമിയെയല്ല ചുറ്റുന്നത്. അതുകൊണ്ട് അവയ്ക്ക് വക്രഗതിയുണ്ട്. ഇതുമൂലം ഒരു രാശിയിൽ അവ സ്ഥിതി ചെയ്യുന്ന കാലത്തിന് ഏറ്റക്കുറവു വരും. കൃത്യമായ കാലം ഗണിക്കാൻ അതുകൂടി പരിഗണിക്കണം. [ 65 ]
ഗ്രഹം | ജോതിഷത്തിലെ പേര് | ഗ്രഹനിലയിലെ സൂചകം | രാശിചക്രത്തിൽ ഒന്നുചുറ്റാൻ വേണ്ടുന്ന സമയം | ഒരു രാശിയിൽ ഉള്ള കാലം(ഏകദേശം) |
---|---|---|---|---|
ചന്ദ്രൻ | ചന്ദ്രൻ | ച | 27.32 ദിവസം | 2¼ ദിവസം |
സൂര്യൻ | രവി | ര | 1 കൊല്ലം | 1മാസം |
ബുധൻ | ബുധൻ | ബു | 1 കൊല്ലം(ഏകദേശം) | 1 മാസം |
ശുക്രൻ | ശുക്രൻ | ശു | 1 കൊല്ലം | 1 മാസം |
ചൊവ്വ | കുജൻ | കു | 1½ കൊല്ലം | 1½ മാസം |
വ്യാഴം | ഗുരു, ബൃഹസ്പതി | ഗു | 12 കൊല്ലം | 1 കൊല്ലം |
രാഹു | സർപ്പം | സ | 18 കൊല്ലം | 1½ കൊല്ലം |
കേതു | ശിഖി | ശി | 18 കൊല്ലം | 1½ കൊല്ലം |
ശനി | മന്ദൻ | മ | 29½ കൊല്ലം | 2½ കൊല്ലം |
പ്രാചീനർക്കു ഭൂമി 'അചലാ, സ്ഥിരാ, വിശ്വംഭരാ' ആണ്. അചലയായ ഭൂമിയെ സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒക്കെ വലം വെക്കുകയാണ്. ഒപ്പം ഗ്രഹങ്ങൾ നക്ഷത്രങ്ങൾക്കിടയിലൂടെ എതിർദിശയിൽ (പടിഞ്ഞാറുനിന്നു കിഴക്കോട്ട്) സഞ്ചരിക്കുകയും ചെയ്യുന്നു. (അവർക്ക് സൂര്യനും ചന്ദ്രനും കൂടി ഗ്രഹങ്ങളായിരുന്നു). |
ആകാശക്ലോക്കിലെ 9 സൂചകളിൽ 3 എണ്ണം നാം തത്ക്കാലം പരിഗണിക്കുന്നില്ല. ബുധൻ, ശുക്രൻ ഇവ സുര്യന്റെ സമീപത്ത് ആയതുകൊണ്ട് അവയുടെ സഞ്ചാരകാലം സൂര്യന്റേതിന് തുല്യമാണ്. പ്രായം ഗണിക്കുന്നതിന് അവയെക്കൊണ്ട് പ്രയോജനമില്ല. രാഹുവും കേതുവും എപ്പോഴും ഭൂമിക്ക് ഇരുവശവും നേർക്കുനേരെയായിരിക്കും എന്നത് കൊണ്ട് സഞ്ചാരവേഗം ഒന്നു തന്നെ. അതു കൊണ്ട് അവയിൽ ഒന്നിനെ (രാഹുവിനെ) പരിഗണിച്ചാൽ മതി. ചുരുക്കത്തിൽ ആകാശക്ലോക്കിൽ നല്ല ആറു സുചികൾ ഉണ്ട്. ചന്ദ്രൻ, സൂര്യൻ,ചൊവ്വ, വ്യാഴം, ശനി, രാഹു എന്നിവ.
ഇനി ഇവയെ ഉപയോഗിച്ച് പ്രായം ഗണിക്കാം. അതിന് മുമ്പ് ഗ്രഹനില കുറിക്കാനും വായിക്കാനും പഠിക്കണ്ടെ? നമുക്കിപ്പോൾ ഗ്രഹനില കുറിക്കാൻ എളുപ്പമാണ്. ഓരോദിവസത്തേയും ഗ്രഹങ്ങളുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തിയ പഞ്ചാംഗം കിട്ടാനുണ്ട്. കൊൽക്കത്തയിലെ പൊസിഷണൽ അസ്ട്രോണമി സെന്റർ എന്ന ഗവണ്മെന്റ് സ്ഥാപനം വിശദമായ പഞ്ചാംഗം (Ephemeral)പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ഒരു കുഞ്ഞു ജനിക്കുന്ന സമയത്തെ ഗ്രഹസ്ഥാനങ്ങൾ നോക്കി കണ്ടെത്തുകയേ വേണ്ടൂ. അതിനെ ആശ്രയിച്ചാണ് ഇന്ത്യയിലെ മിക്ക ജ്യോതിഷികളും പഞ്ചാംഗം രചിക്കുന്നത്. പക്ഷെ പണ്ടുകാലത്ത് അത്തരം സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു നാട്ടിലെ പ്രധാന ജ്യോതിഷി പഞ്ചാംഗം ഗണിച്ചുണ്ടാക്കണം. നിരീക്ഷണത്തിന് കൃത്യതയുള്ള ഉപകരണം ഇല്ലാത്തതുകൊണ്ട് കുറെ വർഷം കഴിയുമ്പോൾ ഗണിച്ചുകിട്ടുന്ന ഗ്രഹസ്ഥാനവും യഥാർഥസ്ഥാനവും തമ്മിൽ അന്തരമുണ്ടാകും. അപ്പോൾ പുതിയ നിരീക്ഷ [ 66 ] ണങ്ങളിൽ നിന്ന് പഞ്ചാംഗം പരിഷ്കരിക്കണം, ചിലപ്പോൾ ഗണനാരീതി തന്നെ മാറ്റണം. കുറെക്കാലമായി അതൊന്നും ചെയ്യാത്തതുകൊണ്ട് നമ്മുടെ മലയാളം കലണ്ടറിൽ ധാരാളം പിശകുകൾ കടന്നുകൂടിയിട്ടുണ്ട്. അക്കാര്യം വഴിയെ.
ഗ്രഹങ്ങളുടെ വക്രഗതി
പ്രാചീന ജ്യോതിശാത്രജ്ഞരെ അത്ഭുതപ്പെടുത്തിയ ഒരു പ്രതിഭാസമാണ് ഗ്രഹങ്ങളുടെ വക്രഗതി അഥവാ പശ്ചാദ്ഗമനം((Retrograde motion). സാധാരണയായി ഗ്രഹങ്ങൾ പടിഞ്ഞാറുനിന്ന് കിഴക്കോട്ടു സഞ്ചരിക്കുന്നതായാണ് നാം കാണാറ്. അതായത് ഇന്ന് ഏത് നക്ഷത്രത്തിന്റെ സമീപത്താണോ ഗ്രഹം നിൽക്കുന്നത് അതിൽ നിന്നല്പം കിഴക്കോട്ടു മാറിയായിരിക്കും നാളെ അതിന്റെ സ്ഥാനം. ഇതാണ് ക്രമഗമനം (ദിവസേന നക്ഷത്രങ്ങൾക്കൊപ്പം കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്ന ദിനചലനത്തിനു പുറമെയാണ് നക്ഷത്രമണ്ഡലത്തിലൂടെയുള്ള ഈ ആപേക്ഷിക സഞ്ചാരം). ഇങ്ങനെ ക്രമഗമനം നടത്തിക്കൊണ്ടിരുന്ന ഗ്രഹം കുറച്ചുനാൾക്കകം വേഗത കുറക്കുകയും ഒരു നാൾ നിശ്ചലമാകുകയും പിന്നെ തിരിച്ച് (കിഴക്കു നിന്ന് പടിഞ്ഞാറോട്ട്) സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇതാണ് വക്രഗതി. കുറേ നാൾ വക്രഗതി നടത്തിയ ശേഷം വീണ്ടും ക്രമഗതിയിലേക്കു തിരിച്ചുവരും. ജ്യോതിഷത്തിലെ ഗ്രഹങ്ങളിൽ സൂര്യനും ചന്ദ്രനും വക്രഗതിയില്ല. രാഹു-കേതുക്കൾക്ക് വക്രഗതി മാത്രമേയുള്ളൂ. മറ്റു ഗ്രഹങ്ങൾക്ക് ക്രമഗതിയും ഇടയ്ക്കിടെ വക്രഗതിയും സംഭവിച്ചുകൊണ്ടിരിക്കും. എന്തുകൊണ്ടാണ് വക്രഗതിയുണ്ടാകുന്നത് എന്നുനോക്കാം. ചിത്രം നോക്കൂ. ചൊവ്വയുടെ വക്രമാണതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഭൂമി വേഗത്തിൽ സൂര്യനെ ചുറ്റുന്നു. ചൊവ്വ പതുക്കെയും. 1,2,3,...7 എന്നടയാളപ്പെടുത്തിയിരിക്കുന്നത് ഒരേ ഇടവേളകൾക്കു ശേഷം (ഏകദേശം 1 മാസം) ഭൂമിയും ചൊവ്വയും സ്ഥിതി ചെയ്യുന്ന സ്ഥാനങ്ങളും, ഭൂമിയിൽ നിന്ന് ചൊവ്വയെ നോക്കുന്ന ഒരാൾ നക്ഷത്രമണ്ഡലത്തെ അപേക്ഷിച്ചു ചൊവ്വയെ കാണുന്ന സ്ഥാനങ്ങളുമാണ്. ചൊവ്വ നക്ഷത്രങ്ങൾക്കിടയിലൂടെ ആദ്യം കിഴക്കോട്ടും (ചിത്രത്തിൽ ഇടത്തോട്ട്) പിന്നീട് പടിഞ്ഞാറോട്ടും വീണ്ടും തിരിച്ച് കിഴക്കോട്ടും സഞ്ചരിക്കുന്നതായി അയാൾ കാണും. ഭൂമിയും ചൊവ്വയും സൂര്യനെ ചുറ്റുന്ന വേഗതയിലുള്ള വ്യത്യാസമാണ് വക്രഗതിക്കിടയാക്കുന്നത് എന്നു വ്യക്തം. മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും ഇതേ അനുഭവം തന്നെയുണ്ടാകും. ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു എന്ന ധാരണയുണ്ടെങ്കിലേ ഈ പ്രതിഭാസം മനസ്സിലാക്കാൻ കഴിയൂ. മറിച്ച്, ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ഭൂമിയെയാണ് ചുറ്റുന്നതെന്ന് വിശ്വസിച്ചിരുന്ന കാലത്ത് വക്രഗതിയെ |
ഒരു ഉദാഹരണത്തിലൂടെ ഗ്രഹനില എന്തെന്ന് വ്യക്തമാക്കാം. ചിത്രം നോക്കൂ. ഭൂമിയിൽ A എന്ന സ്ഥലത്ത് ഒരു കുഞ്ഞ് ജനിക്കുന്നു.ജനിച്ച സ്ഥാനത്തുനിന്ന് നോക്കിയാൽ പടിഞ്ഞാറുചക്രവാളം മുതൽ കിഴക്ക് ചക്രവാളം വരെ 6-7 രാശികൾ ദൃശ്യരാശികളായുണ്ടാകും. ചിത്രത്തിൽ ചിങ്ങം, കന്നി......തുടങ്ങി കുംഭം വരെ 7 രാശികൾ ദൃശ്യരാശികളാണ്. കുംഭവും ചിങ്ങവും ഭാഗികമായേ ചക്രവാളത്തിന് മുകളിലുള്ളു, ബാക്കിതാഴെയാണ്. പകുതി ആകാശം ഭൂമിയുടെ മറുവശത്താണ്. ശനി (മ), കേതു(ശി), ശുക്രൻ(ശു),ചൊവ്വ(കു) ഇത്രയും അദൃശ്യരാശികളിലാണ്. ചന്ദ്രൻ(ച), വ്യാഴം(ഗു), രാഹു(സ), സൂര്യൻ(ര), ബുധൻ(ബു) ഇവ ദൃശ്യ രാശികളിലുണ്ട്. [ 67 ]
|
ഇപ്രകാരം വൃത്തരൂപത്തിൽ രാശി വരച്ച് ഗ്രഹനില അടയാളപ്പെടുത്തുന്നതിനു പകരം ചതുരത്തിൽ കള്ളികൾ വരച്ച് എഴുതുന്ന രീതിയാണ് തെക്കെ ഇന്ത്യയിൽ പ്രചാരത്തിലുള്ളത്. [ 68 ] വടക്കെ ഇന്ത്യയിലും യൂറോപ്പിലും രീതികൾ വ്യത്യസ്തമാണ്.
ദക്ഷിണേന്ത്യയിലെ രീതിയനുസരിച്ച് മുകളിൽ രണ്ടാമത്തെ കള്ളി മേടത്തിനുള്ളതാണ്. തുടർന്ന് പ്രദക്ഷിണ ദിശയിൽ ഇടവം, മിഥുനം... എന്നിങ്ങനെ രാശികൾ അടയാളപ്പെടുത്തുന്നു.
ചിത്രം -Iലെ വൃത്തത്തിലുള്ള ഗ്രഹനില ചതുരത്തിലാക്കിയതാണ് ചിത്രം -II. ആദ്യത്തേതിൽ അപ്രദക്ഷിണ ദിശയിൽ (പടിഞ്ഞാറു നിന്ന് കിഴക്കോട്ട്) ആണ് രാശികൾ അടയാളപ്പെടുത്തുന്നത്. (എങ്കിലേ ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ടു കറങ്ങുമ്പോൾ രാശികൾ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി കാണൂ.) എന്നാൽ ജ്യോത്സ്യന്റെ ചതുര രാശിചക്രത്തിൽ രാശികൾ അടയാളപ്പെടുത്തുന്നത് പ്രദക്ഷിണ ദിശയിലാണ്. പക്ഷേ, ഗണനത്തെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല.
'ല' എന്ന സൂചകം ലഗ്നരാശിയെ അഥവാ ഉദയരാശിയെ സൂചിപ്പിക്കുന്നു. തന്നിരിക്കുന്ന ഗ്രഹനിലയുള്ള കുഞ്ഞ് (ആ ജാതകത്തിന്റെ ഉടമ എന്ന അർത്ഥത്തിൽ 'ജാതകൻ' എന്നു നമുക്കയാളെ വിളിക്കാം.) ജനിക്കുമ്പോൾ കിഴക്കുദിക്കുന്ന രാശിയാണ് ലഗ്നം അഥവാ ഉദയ രാശി. ഇവിടെ കുംഭം രാശി കിഴക്കുദിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞു ജനിക്കുമ്പോൾ. അതിനാൽ കുംഭമാണ് ലഗ്നം. ഒരു രാശിക്ക് പൂർണമായി ഉദിച്ചുയരാൻ 2 മണിക്കൂർ (5നാഴിക) വേണം. (1 രാശി = 30ഡിഗ്രി. ഭൂമി മണിക്കൂറിൽ 15 ഡിഗ്രി കറങ്ങുന്നു.) ആ രണ്ടു മണിക്കൂറിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ ലഗ്നമായിരിക്കും. തുടർന്ന് രണ്ടു മണിക്കൂർ അടുത്ത രാശി ലഗ്നമായി വരും. അങ്ങനെ മറ്റു രാശികളും.
ലഗ്നരാശിയെ ജ്യോത്സ്യൻമാർ ഒന്നാം ഭാവം (First House) എന്നാണ് പറയുക. ഇവിടെ കുംഭമാണ് ഒന്നാം ഭാവം. മീനം രണ്ടാം ഭാവം. ഇങ്ങനെ 12 ഭാവങ്ങൾ. 7-ാം ഭാവം അസ്തമിച്ചു കൊണ്ടിരിക്കുന്ന രാശിയായിരിക്കുമല്ലോ. ആ രാശിയിലുള്ള ഗ്രഹങ്ങളും ഒന്നുകിൽ അസ്തമിച്ചു കഴിഞ്ഞിരിക്കും അല്ലെങ്കിൽ അസ്തമിക്കാൻ ഒരുങ്ങുകയാവും. ഇവിടെ ചൊവ്വയും ബുധനും അസ്തമിച്ചു കഴിഞ്ഞു. സൂര്യൻ അസ്തമിക്കാൻ ഒരുങ്ങുന്നു. ലഗ്നത്തിന്റെ പ്രാധാന്യം നിങ്ങൾ ഇതിനകം ഊഹിച്ചു കാണും. ജാതകത്തിൽ ലഗ്നം ജനന സമയത്തിന്റെ സൂചകമാണ്. സൂര്യൻ ലഗ്നത്തിലാണെങ്കിൽ ജനനം സൂര്യോദയത്തിനടുത്താണ്. സൂര്യൻ ഏഴാം ഭാവത്തിലാണെങ്കിൽ കുഞ്ഞു ജനിച്ചത് സന്ധ്യയ്ക്കാണ്. സൂര്യൻ 9-ാം ഭാവത്തിലാണെങ്കിൽ ജനനം ഉച്ചയ്ക്കാണ്. കുഞ്ഞു ജനിച്ച മാസവും ഗ്രഹനിലയിൽ നിന്ന് എളുപ്പത്തിൽ വായിക്കാം. സൂര്യൻ ചിങ്ങം രാശിയിലാണെങ്കിൽ കുഞ്ഞു ജനിച്ചത് ചിങ്ങമാസത്തിലാണ്. സൂര്യൻ മിഥുനം രാശി [ 69 ] യിലാണെങ്കിൽ ജനനം മിഥുന മാസത്തിലും.
ഉദയാൽപരവും ഗ്രഹസ്ഫുടവും
ലഗ്നം ജനന സമയത്തിന്റെ സൂചനയാണെന്ന് പറഞ്ഞല്ലോ. ഒരു ലഗ്നം തുടങ്ങി രണ്ടു മണിക്കൂറിനുള്ളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം അതേ ലഗ്നമായിരിക്കും. കൂടുതൽ കൃത്യതയോടെ ജനന സമയം കണക്കാക്കാൻ എന്തു ചെയ്യും? അതിന് ലഗ്നത്തിലെ ഉദയാൽപരവും രവിസ്പുടവും അറിയണം. എന്താണവ എന്ന് നോക്കാം. 30 ഡിഗ്രിയാണല്ലോ ഒരു രാശി. ജാതകന്റെ ജനനസമയത്ത് ലഗ്നരാശി കുറച്ച് ഉദിച്ച് ഉയർന്നുകഴിഞ്ഞിട്ടുണ്ടാവാം. ഉദാഹരണത്തിന് കുംഭം 17ഡിഗ്രിയും 23മിനിട്ടും (ജ്യോതിഷഭാഷയിൽ 17 ഭാഗ 23 കല) ഉദിച്ചുകഴിഞ്ഞപ്പോഴാണ് ജനനം എന്നിരിക്കട്ടെ. (ചിത്രം1) ഇനി ഉദിക്കാൻ 12 ഡിഗ്രിയും 37 മിനിട്ടും ബാക്കിയുണ്ട്. ലഗ്നത്തിൽ ഉദയാൽപരം 12 ഭാഗ 37 കല ആണെന്നുപറയും. ഒരു രാശിയിൽ ഗ്രഹം എവിടെ നിൽക്കുന്നു എന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ് ഗ്രഹസ്ഫുടം. അതിന് മേഷാദിയിൽനിന്ന് ഗ്രഹത്തിലേക്കുള്ള ദൂരം (കോണളവിൽ) പറഞ്ഞാൽ മതി. ഉദാഹരണത്തിന് കുഞ്ഞിന്റെ ജനനസമയത്ത് രവി നിന്നിരുന്നത് ചിങ്ങത്തിന്റെ ആരംഭബിന്ദുവിൽ നിന്ന്19 ഡിഗ്രി 2 മിനിട്ട് മാറി ആയിരുന്നു എന്നിരിക്കട്ടെ. രവിസ്ഫുടം 4-19-02 എന്നു ജാതകത്തിൽ കുറിക്കും. അതായത്, സൂര്യൻ മേടം, ഇടവം, മിഥുനം, കർക്കിടകം എന്നീ നാലു രാശികൾ കഴിഞ്ഞ് അഞ്ചാം രാശിയായ ചിങ്ങത്തിൽ 19 ഭാഗ 2 കല പിന്നിട്ടു നിൽക്കുന്നു. ചിങ്ങം 20നാണ് ജനനം എന്നൂഹിക്കാം. ഇനി ലഗ്നവും രവിസ്ഫുടവും ഉപയോഗിച്ച് ജനനസമയം എങ്ങനെ കണക്കാക്കാം എന്ന് നോക്കാം. കുംഭലഗ്നത്തിൽ ഉദയാൽപരം 12ഭാ 37ക. അപ്പോൾ (6 രാശി കഴിഞ്ഞു). ചിങ്ങത്തിൽ ഇനി അസ്തമിക്കാൻ അത്രയും ബാക്കിയുണ്ടാകും. അസ്തമിച്ചു കഴിഞ്ഞത് 17ഭാ. 23ക. (രാശിയുടെ 30 ഭാഗയിൽ നിന്ന് അസ്തമിക്കാൻ ബാക്കിയുള്ളത് കുറയ്ക്കുന്നു). സൂര്യൻ നിൽക്കുന്നത് 19 ഭാഗ 2 കലയിൽ ആയതു കൊണ്ട് ഇനി സൂര്യൻ അസ്തമിക്കാൻ 1 ഭാ. 39 ക. കൂടിയുണ്ട്. അതായത് ഏകദേശം 6മിനുട്ട് കൂടി കഴിഞ്ഞാൽ അസ്തമയമായി. (ഭൂമിക്ക് 1 ഭാ. കറങ്ങാൻ 4 മിനുട്ട് സമയം വേണമെന്ന കാര്യം ഓർക്കുക.) രവിസ്ഫുടം പോലെ ഗുരുസ്ഫുടവും, മന്ദസ്ഫുടവും എല്ലാം കൃത്യമായ കാലഗണനയ്ക്ക് അനുപേക്ഷണീയമാണ്. |
മുൻ പറഞ്ഞ ജാതകൻ 1999 ആഗസ്ത് 22ന് (1175 ചിങ്ങം 6ന്) വിവാഹം കഴിക്കുന്നു എന്നിരിക്കട്ടെ. അപ്പോൾ അയാൾക്കെത്ര വയസ്സുണ്ടാകും? കാര്യം വളരെ എളുപ്പം. വിവാഹ സമയത്തെ ഗ്രഹനില പഞ്ചാംഗത്തിൽ നിന്ന് കിട്ടും. (പണ്ടാണെങ്കിൽ ജ്യോത്സ്യൻ ഗണിച്ചെടുക്കും). അന്നേ ദിവസത്തെ ഗ്രഹനിലയാണ് ചിത്രം IIIൽ. ജനനനേരത്തെ ഗ്രഹനില ജാതകത്തിലുണ്ടല്ലോ. (ചിത്രം II ) താരതമ്യം ചെയ്തു നോക്കൂ. ജനിക്കുമ്പോൾ ഇടവത്തിൽ നിന്നിരുന്ന മന്ദൻ (ശനി) ഇപ്പോൾ മേടത്തിലെത്തിയിരിക്കുന്നു. 11 രാശി പിന്നിട്ടു. ശനി ഒരു രാശിയിൽ രണ്ടരക്കൊല്ലമാണ് കാണുക. അപ്പോൾ 11x2½ = 27½ വയസ്സ് എന്നു കിട്ടും.
പക്ഷേ, ഇവിടെ കൃത്യത വേണ്ടത്രയില്ല. ജനന സമയത്ത് ശനി ഇടവത്തിന്റെ തുടക്കത്തിലും വിവാഹ സമയത്ത് മേട [ 70 ] ത്തിന്റെ അന്ത്യത്തിലും ആണെന്നിരിക്കട്ടെ. അപ്പോൾ ശനി പിന്നിട്ടത് 12 രാശിയാവും; പ്രായം 30 വയസ്സിനടുത്ത്. ഇനി, ജനന സമയത്ത് ഇടവാന്ത്യത്തിലും ഇപ്പോൾ മേടാദിയിലും ആണെങ്കിലോ? പിന്നിട്ടത് 10 രാശിയും. വയസ്സ് 25 കഴിഞ്ഞു എന്നേ പറയാനാകൂ. ഇവിടെയാണ് ഗ്രഹസ്ഫുടത്തിൻറെ ആവശ്യം വരിക.
ജനന സമയത്തേയും വിവാഹ സമയത്തേയും മന്ദസ്ഫുടം അറിയാമെങ്കിൽ പ്രായം മാസങ്ങളുടെ കൃത്യതയോടെ പറയാൻ കഴിയും. കാരണം ശനിക്ക് ഒരു രാശിയിൽ ഒരു ഡിഗ്രി സഞ്ചരിക്കാൻ 1 മാസമാണ് വേണ്ടത്. ഉദാഹരണത്തിന് ജാതകത്തിൽ മന്ദസ്ഫുടം 10 ഭാഗ 30 കലയാണെങ്കിൽ അതിനർഥം ശനി ആ രാശിയിൽ പത്തര മാസം സഞ്ചരിച്ചു കഴിഞ്ഞപ്പോളാണ് ജാതകൻ ജനിച്ചത് എന്നാണ്. ഇനി പത്തൊമ്പതര മാസം കൂടി അത് ആ രാശിയിലുണ്ടാകും. അതുപോലെ ഇപ്പോൾ സ്ഫുടം 7 ഭാഗ 20 കലയാണെങ്കിൽ ശനി ഇപ്പോഴത്തെ രാശിയിൽ 7 മാസവും 20 ദിവസവും സഞ്ചരിച്ചു കഴിഞ്ഞു. അതുകൊണ്ട് പ്രായം 27 കൊല്ലം 3 മാസം എന്നു വരും (ഏകദേശം).
ജാതകത്തിൽ ഗ്രഹസ്ഫുടം കുറിച്ചിട്ടില്ല എന്നിരിക്കട്ടെ. എങ്കിൽ പ്രായം പറയാൻ ശനി മാത്രം മതിയാകില്ല. മറ്റു ഗ്രഹങ്ങളുടെ കൂടി സഹായം വേണ്ടിവരും. ഉദാഹരണത്തിന് ഇടവത്തിലുണ്ടായിരുന്ന ശനിയും ധനുവിലുണ്ടായിരുന്ന ഗുരുവും (വ്യാഴം) ഇപ്പോൾ മേടത്തിലെത്തിയിരിക്കുന്നു. സ്വാഭാവികമായും ഗുരു രണ്ടു 'വ്യാഴവട്ടം' പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ കറക്കത്തിലാണ് മേടത്തിലെത്തിയത്. അപ്പോൾ വയസ്സ് 24+4=28 എന്നു കിട്ടുന്നു. (വ്യാഴത്തിന് 2 തവണ ചുറ്റാൻ 24 കൊല്ലവും ധനുവിൽ നിന്ന് മേടത്തിലെത്താൻ 4 കൊല്ലവും) ഇവിടെയും ഗുരുസ്ഫുടം അറിയാത്തതു കൊണ്ട് ഒരു വർഷത്തിന്റെ ഏറ്റക്കുറവ് വരാം. രാഹു (സ), ചൊവ്വ (കു), സൂര്യൻ, ചന്ദ്രൻ ഇവയെ കൂടി പരിഗണിച്ചാൽ പിശക് ഏതാനും ദിവസമാക്കിക്കുറയ്ക്കാം.
ഇവിടെ ഒരു സംശയം ഉദിക്കാം : ശനി ഒരു വട്ടം ചുറ്റിയ ശേഷം രണ്ടാമത്തെ കറക്കത്തിലാണ് മേടത്തിൽ എത്തിയിരിക്കുന്നതെങ്കിലോ? വയസ്സ് 30 + 27½ = 57½ എന്നു പറയേണ്ടി വരില്ലേ?. ഈ പ്രശ്നം രണ്ടു വിധം പരിഹരിക്കാം. ഒന്ന്, ജാതകനെ നേരിട്ടു കണ്ടാൽ ഇത്തരം ഒരു സംശയം ഇല്ലാതാകും. രണ്ട്, ശനിയോടൊപ്പം മറ്റു ഗ്രഹങ്ങളെ കൂടി പരിഗണിക്കുക. 57½ വയസ്സാണെങ്കിൽ വ്യാഴം 4 വട്ടം ചുറ്റിയ ശേഷം തുലാത്തിലെത്തണം. ഇവിടെ വ്യാഴം മേടത്തിലാണല്ലോ. മറ്റു ഗ്രഹങ്ങളുടെ നിലയും അതുപോലെ വ്യത്യാസപ്പെടും.
എല്ലാ ഗ്രഹങ്ങളുടെയും സ്ഫുടങ്ങൾ അറിയാമെങ്കിൽ മിനു [ 71 ] ട്ടുകളുടെ കൃത്യതയോടെ ഒരാളുടെ പ്രായം ഗണിച്ചെടുക്കാൻ പറ്റും. ഒരു നാഴികയുടെ (24 മിനുട്ട്) കൃത്യതയാണ് അഭിലഷണീയമായി മുമ്പുകാലത്ത് കണക്കാക്കിയിരുന്നത്.
|
ഒരു വ്യക്തിയുടെ പ്രായം മാത്രമല്ല, ഏത് സംഭവത്തിന്റെ പ്രായവും ഈവിധം കണക്കാക്കാൻ കഴിഞ്ഞിരുന്നു. ഒരു പുതിയ ക്ഷേത്രം നിർമിച്ചാൽ അതിന്റെ പ്രഥമ പൂജാകർമ്മത്തിന്റെ സമയത്തെ ഗ്രഹനില ഒരു ചെമ്പുതകിടിൽ രേഖപ്പെടുത്തി ക്ഷേത്രത്തിനടിയിൽതന്നെ കുഴിച്ചിടുന്നു എന്നു കരുതുക. എത്ര കാലത്തിനു ശേഷവും (ക്ഷേത്രം നശിച്ചുപോയാലും) തകിടുകിട്ടിയാൽ ക്ഷേത്രം എന്നാണ് സ്ഥാപിച്ചതെന്ന് പറയാൻ പറ്റും. എല്ലാ പ്രധാന സംഭവങ്ങളുടേയും (വിവാഹം, ഗൃഹപ്രവേശം, പട്ടാഭിഷേകം....) ഗ്രഹനില കുറിച്ചുവെക്കുന്ന രീതി പണ്ടുണ്ടായിരുന്നു. 49,000 കൊല്ലം വരെ ഈ രീതിയിൽ ഗണിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു.
നമ്മൾ ഇപ്പോൾ നടത്തിയതു പോലുള്ള ഗണനം എല്ലാ ജ്യോതിഷികളും പണ്ടുകാലത്തു നടത്തിയിരുന്നു എന്ന് ധരിക്കരുത്. ഗോള ഗണനം നിശ്ചയമുള്ള ചുരുക്കം പേർക്കേ അതിന് കഴിഞ്ഞിരുന്നുള്ളു. അവർ ഗണനക്രമം ചിട്ടപ്പെടുത്തി ശ്ലോക [ 72 ] ങ്ങളിലാക്കി. അക്ഷരങ്ങൾക്ക് അക്കങ്ങൾ നൽകിക്കൊണ്ടുള്ള അക്ഷരസംഖ്യാരീതി അഥവാ പരൽപ്പേർ സമ്പ്രദായം അനുസരിച്ചായിരുന്നു ഈ ശ്ലോകങ്ങൾ. കേരളത്തിൽ വ്യാപകമായുപയോഗിച്ചു വന്ന അക്ഷര സംഖ്യാ രീതിയായിരുന്നു 'കടപയാദി'. ഗോളഗണനം അറിയാത്ത ജ്യോത്സ്യന്മാർക്കും പ്രായഗണന നടത്താൻ ഇതുമൂലം കഴിഞ്ഞു.
ഈ വിധമുള്ള ഗണനം ഉപയോഗിക്കാൻ പോലും ഇക്കാലത്ത് ജ്യോത്സ്യന്മാർപഠിക്കുന്നില്ല (പഞ്ചാംഗം രചിക്കുന്ന അപൂർവ്വം ചിലരൊഴികെ). പ്രായഗണനയ്ക്ക് ഇക്കാലത്ത് അതൊന്നും ആവശ്യമില്ല. ജാതകത്തിൽ തന്നെ ഇന്ന് കൃത്യമായ ജനന സമയം എഴുതിവെക്കും. പിന്നീടുള്ള ഏതു കാലഗണനയ്ക്കും പഞ്ചാംഗം മതി. ഗ്രഹനില ഇപ്പോൾ ഫലപ്രവചനങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ പഞ്ചാംഗങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് പ്രായഗണനയ്ക്കുള്ള ഏക മാർഗം ഗ്രഹനിലക്കുറിപ്പായിരുന്നു എന്ന കാര്യം മറക്കരുത്. അതിന്റെ പിന്നിൽ പ്രവർത്തിച്ച ധിഷണയെയും നിരന്തരമായ നിരീക്ഷണത്തെയും എത്ര തന്നെ പ്രശംസിച്ചാലും അധികമാവില്ല.
'കടപയാദി'
പല രീതിയിലുള്ള അക്ഷര സംഖ്യാ സമ്പ്രദായങ്ങൾ ഭാരതത്തിൽ മുമ്പ് നിലവിലുണ്ടായിരുന്നു. ആര്യഭടൻ ആര്യഭടീയത്തിൽ ഉപയോഗിച്ച ക്രമത്തിൽ നിന്നു വ്യത്യസ്തമാണ് ഭാസ്കരാചാര്യർ ലഘു ഭാസ്കരീയത്തിൽ ഉപയോഗിച്ച ക്രമം. ഇവ രണ്ടിൽ നിന്നും വ്യത്യസ്തമായിരുന്നു വരരുചിയുടെ കാലം മുതലേ കേരളത്തിൽ ഉപയോഗിച്ചു വന്ന 'കടപയാദി' സമ്പ്രദായം.
എന്നു വരരുചി പ്രമാണം. അതനുസരിച്ച് താഴെകൊടുത്ത പട്ടികയിലെ ഓരോ കോളത്തിലും വരുന്ന അക്ഷരങ്ങളുടെ വില അതതു കോളത്തിനു മുകളിൽ കൊടുത്തിരിക്കുന്ന സംഖ്യ ആയിരിക്കും.
|
2.2 കാലഗണനയും പഞ്ചാംഗവും
കാലം അളക്കാൻ പണ്ടുകാലത്ത് ചാന്ദ്രമാസങ്ങളാണ് ഉപയോഗിച്ചിരുന്നത് എന്നു പറഞ്ഞല്ലോ. എന്നാൽ ചാന്ദ്രമാസങ്ങൾ തന്നെ പലവിധമുണ്ടായിരുന്നു. ചന്ദ്രന്റെ നക്ഷത്രസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള നക്ഷത്ര ചാന്ദ്രമാസവും (Siderel Month) ചന്ദ്രന്റെ പക്ഷസ്ഥിതിയെ (phase – പൗർണമി, അമാവാസി മുത [ 73 ] ലായവ) അടിസ്ഥാനമാക്കിയുള്ള സംയുക്തിമാസവും (Synodic month) ആയിരുന്നു അവയിൽ പ്രധാനം. ആദ്യത്തേതിന് 27.32 ദിവസവും രണ്ടാമത്തേതിന് 29.53 ദിവസവുമാണ് നീളം. ഇവ തമ്മിലുള്ള വ്യത്യാസത്തിനു കാരണം എന്താണെന്നു പരിശോധിക്കാം. ചന്ദ്രൻ, ഒരു നക്ഷത്രത്തിൽ തുടങ്ങി, ഭൂമിയെ ഒന്നു ചുറ്റി, അതേ നക്ഷത്രത്തിൽ തിരിച്ചെത്തുന്ന കാലമാണല്ലോ നക്ഷത്ര ചാന്ദ്രമാസം. സംയുക്തിമാസമോ? ചിത്രം നോക്കൂ. ചന്ദ്രന്റെ അമവാസി നാളിലെ സ്ഥാനം A ആയിരുന്നുവെന്നിരിക്കട്ടെ. 27.32 ദിവസം കൊണ്ട് ചന്ദ്രൻ ഭൂമിക്കുചുറ്റും 360 ഡിഗ്രി കറങ്ങി വരുമ്പോഴേക്കും ഭൂമി സൂര്യനുചുറ്റും 27 ഡിഗ്രിയോളം നീങ്ങിപ്പോയിട്ടുണ്ടാകും. തന്മൂലം ചന്ദ്രനിപ്പോൾ B എന്ന സ്ഥാനത്താണുണ്ടാവുക. സ്വാഭാവികമായും അന്ന് അമാവാസിയല്ല. 2.21 ദിവസം കൂടി കഴിയുമ്പോൾ ചന്ദ്രൻ C എന്ന സ്ഥാനത്ത് എത്തുമ്പോഴേ അമാവാസിയാകൂ. തന്മൂലം സംയുക്തിമാസത്തിന്റെ നീളം 29.53 ദിവസമായിരിക്കും. (വെളുത്ത വാവു മുതൽ വെളുത്ത വാവു വരെ കണക്കാക്കിയാലും 29.53 ദിവസം തന്നെ കിട്ടും).
അക്ഷരങ്ങളോടു ദീർഘമോ വള്ളിയോ ചേർത്താലും വില മാറില്ല. ഉദാ: കി, കു, കേ എല്ലാം 1 തന്നെ. സ്വരാക്ഷരങ്ങൾക്ക് പൂജ്യമാണു വില. സംസ്കൃതത്തിൽ ഇല്ലാത്ത ഴ, റ എന്നീ അക്ഷരങ്ങൾക്കും കേരള ജ്യോതിഷികൾ പൂജ്യം കൽപിച്ചിരിക്കുന്നു. (എന്നാൽ വരരുചിക്ക് റ = ര = 2 ആണ്). ൽ, ൾ, ൻ, ൺ എന്നീ ചില്ലുകളിൽ അവസാനിക്കുന്ന പദങ്ങൾ വന്നാൽ (ഉദാ: പാൽ) യഥാക്രമം ല, ള, ന, ണ എന്നു കണക്കാക്കി വില നൽകണം. കൂട്ടക്ഷരത്തിന് അതിലെ അവസാനത്തെ അക്ഷരത്തിൻറെ വിലയാണു നൽകേണ്ടത്. ഉദാ: ക്ത=ത = 6 , ഗ്ന= ന = 0 എന്നിങ്ങനെ. 'കടപയാദി' ഉപയോഗിക്കുമ്പോൾ അക്ഷരങ്ങളുടെ ക്രമത്തിൽ അക്കങ്ങൾ എഴുതിയ ശേഷം ക്രമം തിരിച്ചിട്ടു വായിച്ചാലേ ഉദ്ദേശിച്ച സംഖ്യ കിട്ടു. ഉദാ: ഗണപതി = 3,5,1,6. ക്രമം തിരിച്ചിടുമ്പോൾ 6153. അതുപോലെ നാദലയം = 0,8,3,1. തിരിച്ചെഴുതുമ്പോൾ 1380. |
സംയുക്തി മാസത്തിന്റെ നീളം 29.53 ദിവസം ആയതുകൊണ്ട് ചില രാജ്യക്കാർ ഒന്നിടവിട്ട് മാസങ്ങൾക്ക് 29ഉം 30ഉം ദിവസങ്ങൾ കണക്കാക്കി. അപ്പോൾ വർഷത്തിന് 354 ദിവസമേ നീളം വരൂ. 5 വർഷത്തിൽ 2 തവണ 'അന്തർ നിഹിത മാസങ്ങൾ' (inter calary month – അഥവാ ഒരു പതിമൂന്നാം മാസം) കൂട്ടിച്ചേർത്ത് സംയുക്തി ചാന്ദ്രവർഷത്തെ കാലാവസ്ഥയും ഋതുചക്രവുമായവർ ബന്ധിപ്പിച്ചു. അഞ്ചാമത്തെയും പത്താമത്തെയും അയനാ [ 74 ] ന്തത്തിലായിരുന്നു ഈ കൂട്ടിച്ചേർക്കൽ. ചിലരാകട്ടെ എല്ലാ മാസത്തിനും 30 ദിവസങ്ങൾ നൽകി. ഇത്തരം 12 മാസങ്ങൾ ചേർന്നതാണ് 'സായനവർഷം' (Civil Year). ഇതിന് 360 ദിവസമാണുണ്ടാവുക. മൂന്നു വർഷത്തിലൊരിക്കൽ 378 ദിവസങ്ങളുള്ള ഒരു 'അർധ അയനാന്ത വർഷം' കൂടിച്ചേർത്ത് ഇവിടെയും ഋതുക്കളുമായുള്ള ബന്ധം നിലനിർത്തിയിരുന്നു. ഈ രീതികളെല്ലാം ഭാരതത്തിൽ പല സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നുവെന്ന് വേദാംഗ ജ്യോതിഷവും മറ്റും വ്യക്തമാക്കുന്നു.
മസോത്തും
പെസഹയും യഹൂദർ ആദ്യകാലത്ത് ആടുകളെ മേച്ച് അലഞ്ഞു നടന്നിരുന്ന വർഗമായിരുന്നു. അവരുടെ മുഖ്യ പുണ്യദിനം പെസ്സാ (പെസഹാ) ആയിരുന്നു. വസന്തപൗർണമി നാളിൽ ആട്ടിൻകുട്ടിയെ യഹോവയ്ക്ക് ബലിയർപ്പിക്കുന്ന ചടങ്ങായിരുന്നു അത്. യഹൂദജനത ഒടുവിൽ കനാനിൽ സ്ഥിരതാമസമാക്കുകയും കൃഷി ഉപജീവനമാർഗമാക്കുകയും ചെയ്തപ്പോൾ മസോത്ത് എന്ന കൊയ്ത്തുത്സവത്തിന് പ്രാധാന്യം കൈവന്നു. ആദ്യം കൊയ്തെടുക്കുന്ന ബാർലിക്കതിരുകൾ അവർ യഹോവയ്ക്ക് സമർപ്പിക്കുകയും പുളിക്കാത്ത മാവുകൊണ്ട് അപ്പമുണ്ടാക്കി പങ്കിടുകയും ചെയ്തു. പിന്നീട് ഈ രണ്ടു പുണ്യദിനങ്ങളും ചേർന്ന് ഒറ്റ ആഘോഷമായി മാറി. ജൂതരുടെ ഒന്നാംമാസമായ നിസാനിലെ പൗർണമിയിലായിരുന്നു. |
ലോകത്തിൽ മിക്കയിടത്തും പണ്ടു സംയുക്തി വർഷമോ സായന വർഷമോ ആണ് ഉപയോഗിച്ചിരുന്നത്. സംസ്കൃതത്തിൽ ചന്ദ്രന് 'മാസകൃത്' എന്നു പേരുണ്ട്. പഴയ ഇംഗ്ലീഷിൽ ചന്ദ്രന്റെ പേരായ 'Moonath' എന്ന പദത്തിൽ നിന്നാണ് Monthന്റെ ഉത്ഭവം. Moonath വന്നത് അറബിയിൽ നിന്നാവാം. ഏറെക്കാലത്തിനു ശേഷമാണ് സൗരമാസങ്ങൾ (രാശി ചക്രത്തെ ആസ്പദമാക്കിയുള്ളവ) രംഗത്തു വരുന്നത്. ഭാരതത്തിൽ ഇപ്പോൾ നിലവിലുള്ള ചാന്ദ്രമാസങ്ങളും സൗരമാസങ്ങളും അവയുമായി സംപതിക്കുന്ന ഋതുക്കളും ചുവടെ കൊടുക്കുന്നു. (സൗരമാസങ്ങളുമായി യോജിച്ചു പോകാൻ പറ്റിയവിധം മാറ്റം വരുത്തിയ 'ആധുനിക' ചാന്ദ്രമാസങ്ങളാണ് ഇവ എന്ന് ഓർക്കുക.)
ചാന്ദ്രമാസം | സൗരമാസം | ഋതു | ഗ്രിഗേറിയൻ കലണ്ടറനുസരിച്ച് |
---|---|---|---|
ചൈത്രം വൈശാഖം | മധു മാധവം | വസന്തം | മാർച്ച് 22 - മെയ് - 21 |
ജ്യേഷ്ഠം ആഷാഢം | ശുക്രൻ ശുചി | ഗ്രീഷ്മം | മെയ് 22 - ജൂലൈ 22 |
ശ്രാവണം ഭാദ്രപഥം | നഭം നഭസ്യം | വർഷം | ജൂലൈ 23 - സെപ്റ്റംബർ 22 |
അശ്വിനം കാർത്തിക | ഐഷം ഊർജം | ശരത് | സെപ്റ്റംബർ 23 - നവമ്പർ 21 |
മൃഗശീർഷം പൗഷം | സഹം സഹസ്യം | ഹേമന്തം | നവമ്പർ 22 - ജനുവരി 20 |
മാഘം ഫൽഗുനം | തപം തപസ്യം | ശിശിരം | ജനുവരി 21 - ശിശിരം മാർച്ച് 21 |
മസോത്ത് - പെസാ തിരുനാൾ
ജൂതരുടെ വർഷഗണന ചാന്ദ്രമാസത്തെ ആസ്പദമാക്കിയായതിനാൽ തിരുനാളും വിളവെടുപ്പും തമ്മിൽ ചേരാതെ വരും. ഈ പ്രശ്നം അവർ പരിഹരിച്ചത് രസകരമായ ഒരു രീതിയിലാണ്. തലേവർഷത്തിന്റെ അവസാനമാസം പുരോഹിതർ വിളവിന്റെ അവസ്ഥ പരിശോധിക്കും. അടുത്ത രണ്ടാഴ്ചയ്ക്കകം വിളവെടുക്കാൻ കഴിയുമെങ്കിൽ അതിനുമുമ്പുവരുന്ന അമാവാസി പുതുവർഷാരംഭമായി പ്രഖ്യാപിക്കും; പൗർണമിയിൽ പെസ്സായും. വിളവെടുക്കാൻ താമസമുണ്ടെങ്കിൽ ഒരു മാസം കൂടി കഴിഞ്ഞേ പുതുവർഷം തുടങ്ങൂ. അപ്പോൾ തലേവർഷത്തിനു 13 മാസമുണ്ടാകുമെന്നർഥം. കുറെ കാലത്തിനുശേഷം ജൂതർ ഈ രീതി ഉപേക്ഷിച്ച് 19 വർഷത്തിന്റെ ഒരു സ്ഥിരചക്രം കണ്ടെത്തി. 12 ചന്ദ്രമാസങ്ങളുള്ള 12 വർഷങ്ങളും 13 ചന്ദ്രമാസങ്ങളുള്ള 7 വർഷവും ചേർന്നതായിരുന്നു ആ ചക്രം. സോളമൻ രാജാവ് (ക്രി.മു. 1015 – 980) വർഷാരംഭം മാറ്റി 'അബീ ബ്' ആക്കി. നമ്മുടെ ചിങ്ങമാസമാണ് അവരുടെ അബീബ്. (അതുതന്നെയാണ് ബാബിലോണിയരുടെ 'അബ്ബ'വും സിറിയക്കാരുടെ 'ആബ്'ഉം.) |
2.3 പഞ്ചാംഗം
കാലഗണനയിൽ പ്രധാനപ്പെട്ട ഒരിനമാണ് പഞ്ചാംഗം. ഭാരതീയരുടെ ജീവിതക്രമവും ആരാധനാക്രമവും എല്ലാം അതുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.
എന്താണ് പഞ്ചാംഗം എന്നു പറഞ്ഞാൽ? നക്ഷത്ര-വാര-തിഥി-കരണ-യോഗങ്ങൾ ചേർന്നതാണ് പഞ്ചാംഗം എന്നു പറയാം. എല്ലാം കാലത്തിന്റെ മാത്രകൾ തന്നെ.
വാരം: ഹോരശാസ്ത്രപ്രകാരം രാഹുവും കേതുവും തമോഗ്രഹങ്ങൾ. ബാക്കിയുള്ള 7 ഗ്രഹങ്ങൾ ആഴ്ചകളുടെ ദിവസങ്ങളായി വരുന്നു. ഞായർ, തിങ്കൾ... എന്ന ക്രമം എങ്ങനെ വന്നു? ഭൂമിയിൽ നിന്നു നോക്കുമ്പോൾ രാശിചക്രത്തിലൂടെ ഗ്രഹങ്ങൾ സഞ്ചരിക്കുന്നതായി നാം കാണുന്ന വേഗതയ്ക്കനുസരിച്ച് അവയെ ആരോഹണക്രമത്തിൽ ശനി, വ്യാഴം, ചൊവ്വ, സൂര്യൻ, ശുക്രൻ, ബുധൻ, ചന്ദ്രൻ എന്നിങ്ങനെ എഴുതുന്നു. ശനി (മന്ദൻ) ഏറ്റവും മന്ദഗതിയിലും ചന്ദ്രൻ ഏറ്റവും വേഗത്തിലും രാശികളിലൂടെ ചരിക്കുന്നു. അതേ ക്രമത്തിൽ ഗ്രഹങ്ങളെ ദിവസത്തിന്റെ 24 ഹോരകൾക്ക് (ഹോര=മണിക്കൂർ) നാഥന്മാരായി കൽപിക്കുന്നു. ദിവസത്തിന്റെ ആദ്യഹോരയ്ക്ക് നാഥനായി വരുന്ന ഗ്രഹത്തിന്റെ പേരായിരിക്കും ആ ദിവസത്തിന്. ഉദാഹരണത്തിന്, ഒരു ദിവസം ആദ്യഹോരയ്ക്ക് നാഥനായി സൂര്യനെ കൽപിക്കുന്നു എന്നിരിക്കട്ടെ, അന്നു ഞായറാഴ്ച. അന്നു തന്നെ രണ്ടാംഹോരയ്ക്ക് ശുക്രനും മൂന്നിന് ബുധനും നാലിന് ചന്ദ്രനും അഞ്ചിന് ശനിയും ആറിന് വ്യാഴവും ഏഴിനു ചൊവ്വയും നാഥനാകും. എട്ടാം ഹോരയ്ക്കു വീണ്ടും സൂര്യൻ. ഈ ക്രമം ആവർത്തിച്ചാൽ 15നും 22നും സൂര്യൻ തന്നെ നാഥൻ. 23ന് ശുക്രനും 24ന് ബുധനും; ദിവസം തീർന്നു. സ്വാഭാവികമായും പിറ്റേ ദിവസം ആദ്യഹോരയ്ക്ക് ചന്ദ്രനാണ് നാഥൻ. അതുകൊണ്ട് അന്ന് തിങ്കളാഴ്ച. ഈ വിധത്തിൽ ഒരു ദിവസത്തെ ആദ്യഹോരയ്ക്ക് എല്ലായ്പോഴും തലേദിവസത്തെ ദിനനാഥനിൽ നിന്ന് നാലാമത്തെ ഗ്രഹം നാഥനായി വരുമെന്നുകാണാം. (ബാബിലോണിയരുടെ ഒരു തമാശ എന്നതിലപ്പുറം ഈ ക്രമത്തിന് ജ്യോതിശാസ്ത്രപരമായ പ്രാധാന്യമൊന്നുമില്ല. അവരുടെ ലിഖിതങ്ങളിലാണ് ഈ രീതി ആദ്യം പ്രത്യക്ഷപ്പെടുന്നത്).
നക്ഷത്രം: 27 നക്ഷത്രങ്ങളെ നാം പരിചയപ്പെട്ടു. ആകാശത്ത് 13 ഡിഗ്രി 20 മിനിട്ട് (അഥവാ 13 ഭാഗ 20 കല=800 കല) വരുന്ന ആകാശ ഭാഗമാണ് ഒരു നക്ഷത്രം അഥവാ നാൾ. ഏതു ദിവസത്തെ നക്ഷത്രവും അറിയാൻ അന്നത്തെ ചന്ദ്രസ്ഫുടം അറിഞ്ഞാൽ മതി. സൂര്യോദയസമയത്തെ ചന്ദ്രസ്ഫുടം പഞ്ചാംഗത്തിൽ കൊടുത്തിരിക്കും. ഉദാഹരണത്തിന് ഒരു ദിവസത്തെ ചന്ദ്ര [ 76 ] സ്ഫുടം പഞ്ചാംഗത്തിൽ 4-18-22 ആണെങ്കിൽ, അതിനർഥം ചന്ദ്രൻ മേഷാദിയിൽ നിന്ന് 4 രാശി കഴിഞ്ഞ് (ചിങ്ങത്തിൽ) 18 ഭാഗ 22 കല (അഥവാ മേഷാദിയിൽനിന്ന് ആകെ 138 ഭാഗ 22 കല) മാറി സ്ഥിതി ചെയ്യുന്നു എന്നാണ്. അതിനെ കലയാക്കി (1 ഭാഗം=60 കല) 800 കൊണ്ട് ഹരിച്ചാൽ 8302÷800=10, ശിഷ്ടം 302 എന്നു കിട്ടും. 10 നക്ഷത്രങ്ങൾ പിന്നിട്ട് 11-ാം നക്ഷത്രമായ പൂരമാണ് അന്നേ ദിവസത്തെ നക്ഷത്രം. ശിഷ്ടത്തെ 60 കൊണ്ട് ഗുണിച്ച് 800 കൊണ്ട് ഹരിച്ചാൽ (302x60)÷800-22.65 എന്നു കിട്ടും. അന്ന് സൂര്യോദയ സമയത്ത് ചന്ദ്രൻ പൂരത്തിൽ 22.65 നാഴിക ചെന്നിരുന്നു എന്നാണതിനർഥം. 37.35 നാഴിക കൂടി കഴിഞ്ഞാൽ പൂരം നാളുമാറി ഉത്രമാകും. (നാളിന്റെ നീളം 60 നാഴിക എന്ന സങ്കൽപത്തിലാണ് ഈ കണക്കുകൂട്ടൽ. ഇത് എപ്പോഴും ശരിയല്ല. ഓരോ നാളിന്റെയും നീളം പഞ്ചാംഗത്തിൽ നിന്ന് എടുക്കണം.)
സമയത്തിന്റെ മാത്രകൾ
പണ്ടുകാലത്ത് നിത്യജീവിതത്തിൽ ആവശ്യമായി വന്ന ചില കാല വിഭജനങ്ങളാണ് പഞ്ചാംഗത്തിൽ നാം കാണുന്നത്. ഇതുകൂടാതെ സമയത്തെ സ്ഥൂലവും സൂക്ഷ്മവുമായി പല തരത്തിൽ വിഭജിക്കാനുള്ള ശ്രമങ്ങൾ ഭാരതത്തിൽ നടന്നിരുന്നതായി കാണാം. സമയമളവിന്റെ അടിസ്ഥാന ഘടകം ലോകത്തിലെല്ലായിടത്തും ദിവസം ആയിരുന്നു. ഗ്രീക്ക് സംസ്കാര കാലം തൊട്ട് യൂറോപ്പിൽ ദിവസത്തെ 24 മണിക്കൂറും മണിക്കൂറിനെ 60 മിനിട്ടും മിനുട്ടിനെ 60 സെക്കന്റും ആയി വിഭജിക്കുന്ന രീതിയാണുള്ളത് (ഇത് ബാബിലോണിയരുടെ സൃഷ്ടിയാണ് എന്ന് കരുതപ്പെടുന്നു). സെക്കന്റിനേക്കാൾ ചെറിയ മാത്രകൾക്കൊന്നും പശ്ചാത്യർക്ക് പേരുണ്ടായിരുന്നില്ല. ഇപ്പോൾ പോലും മില്ലി സെക്കന്റ് (10-3സെ), മൈക്രോസെക്കന്റ് (10-6സെ) എന്നിങ്ങനെ ഉപസർഗം ചേർത്തുപറയാനേ പറ്റൂ. ഇക്കാര്യത്തിൽ പ്രാചീന ഭാരതീയർ ബഹുദൂരം മുന്നിലായിരുന്നു. അമരത്തിലും ഭാഗവതത്തിലും മറ്റും കാണുന്ന കാല പരിഛേദനം നോക്കൂ: ദിവസത്തിന്റെ 60ൽ ഒന്ന് നാഴിക, നാഴികയുടെ 60ൽ ഒന്ന് വിനാഴിക, വിനാഴികയുടെ 60ൽ ഒന്ന് വീർപ്പ്, വീർപ്പിന്റെ 10ൽ ഒന്ന് ഗുർവക്ഷരം, ഗുർവക്ഷരത്തിന്റെ 4 ൽ ഒന്ന് മാത്ര, മാത്രയുടെ 30ൽ ഒന്ന് കല, കലയുടെ 30ൽ ഒന്ന് തുടി, തുടിയുടെ 30ൽ ഒന്ന് അൽപകാലം. രണ്ടു താമരയിലകൾ ഒന്നിനു മീതെ ഒന്നായി വെച്ച് ഒരു സൂചികൊണ്ട് വേഗത്തിൽ കുത്തിയാൽ തുളച്ചുകടക്കുവാൻ എടുക്കുന്ന സമയമാണത്രേ അൽപകാലം. ഒരു ദിവസമെന്നത് 2332 കോടി 80 ലക്ഷം അൽപകാലങ്ങളാണത്രെ. എന്നാൽ സൂചികൊണ്ട് എത്ര വേഗത്തിൽ കുത്തണമെന്നോ, അത് എങ്ങനെ അളക്കാൻ കഴിയുമെന്നോ ഒരിടത്തും പറയുന്നില്ല. ഭാവനയുടെ വിലാസം എന്നതിനപ്പുറം ശാസ്ത്രത്തിന്റെ കൃത്യത അതിനൊന്നും കാണുന്നില്ല. സമയത്തിനു വേറെയും വിഭജന രീതികൾ ഉണ്ടായിരുന്നു എന്ന് പ്രാചീന കൃതികൾ പരിശോധിച്ചാൽ കാണാം. ദീർഘകാല ഗണനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വ്യത്യസ്തമാണ്. അവിടെ ഭാവനയ്ക്ക് ജ്യോതിശാസ്ത്രത്തിന്റെ അടിത്തറ കൂടിയുള്ളതായി കാണാം. പാശ്ചാത്യരുടെ ദീർഘകാലമാത്രകൾ വർഷവും മില്ലിനീയവും (1000 വർഷം) ആണെങ്കിൽ ഭാരതീയ സങ്കൽപത്തിൽ യുഗങ്ങളും മഹായുഗങ്ങളും കൽപങ്ങളും പ്രത്യക്ഷപ്പെടുന്നു. ഗ്രഹങ്ങൾക്കെല്ലാം ഭൂമിക്കു ചുറ്റും പൂർണസംഖ്യാ പരിക്രമണങ്ങൾ നടത്താൻ വേണ്ട കാലയളവാണ് ഒരു മഹായുഗം എന്ന് കണക്കാക്കുന്നു. |
43,20,000 വർഷമാണ് ഒരു മഹായുഗം. ആര്യഭടന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു മഹായുഗത്തിൽ ഗ്രഹങ്ങൾ പൂർത്തിയാക്കുന്ന പരിക്രമണങ്ങളുടെ എണ്ണം ചുവടെ കൊടുക്കുന്നു (മഹാഭാസ്കരീയത്തിൽ നിന്ന്:)
ആര്യഭടന്റെ അഭിപ്രായത്തിൽ 10,80,000 വർഷം വീതമുള്ള 4 യുഗങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. വർഷത്തിന്റെ നീളം 365 ദിവസവും 6 മണിക്കൂർ 12 മിനിറ്റ് 35.66 സെക്കന്റ് ആകയാൽ പൂർണ സംഖ്യാ സിവിൽ ദിനങ്ങൾ ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ കാലയളവാണ് 10,80,000 വർഷം എന്ന് ബയോട്ട് എന്ന ചരിത്രകാരൻ കണക്കാക്കുന്നു. ആധുനിക സൂര്യ സിദ്ധാന്തത്തിൽ മഹായുഗത്തെ നാലു യുഗങ്ങളായി വിഭജിച്ചിരിക്കുന്നത് മറ്റൊരു വിധത്തിലാണ്. യുഗങ്ങളുടെ നീളം 4:3:2:1 വരും വിധം കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ ഭാഗിച്ചിരിക്കുന്നു. അതനുസരിച്ച് കൃതയുഗം 17,28,000 വർഷവും ത്രേതായുഗം 12,96,000 വർഷവും ദ്വാപരയുഗം 8,64,000 വർഷവും കലിയുഗം 4,32,000 വർഷവുമാണ്. ഈ വിഭജനത്തിന്റെ ജ്യോതിശാസ്ത്ര പ്രാധാന്യം വ്യക്തമല്ല. ഭാരതീയരുടെ കാലവിഭജനം മഹായുഗത്തിലും പര്യവസാനിക്കുന്നില്ല. 72 ചതുർ യുഗങ്ങൾ (മഹായുഗങ്ങൾ) ചേർന്നാൽ ഒരു മന്വന്തരവും 14 മന്വന്തരങ്ങൾ ഒരു ബ്രഹ്മദിവസവും 360 ബ്രഹ്മദിവസങ്ങൾ ഒരു ബ്രഹ്മസംവത്സരവും 120 ബ്രഹ്മസംവത്സരങ്ങൾ ഒരു കൽപവുമാണത്രേ. കല്പത്തിൽ 6 മന്വന്തരങ്ങൾ കഴിഞ്ഞു 7-ാമത്തെ മനുവിൽ 28-ാം ചതുർയുഗത്തിന്റെ ഒടുവിലെ കലിയുഗത്തിലാണത്രേ ഇപ്പോൾ ലോകമുള്ളത്. ഇപ്പോഴത്തെ കലിവർഷാരംഭം കൃ.മു.3102 ഫബ്രൂവരി 18 വെള്ളിയാഴ്ചയാണെന്ന് കണക്കാക്കിയിരിക്കുന്നു. കൽപം, മനു മുതലായവയ്ക്ക് എന്തെങ്കിലും ജ്യോതിശാസ്ത്രപരമായ പ്രാധാന്യം ഉള്ളതായി കാണുന്നില്ല. ശുദ്ധ ഭാവനാവിലാസം എന്നേ കരുതാൻ ന്യായമുള്ളു. |
തിഥി: രാശി ചക്രത്തിൽ സൂര്യനിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തെയാണ് തിഥി സംഖ്യ സൂചിപ്പിക്കുന്നത്. ഓരോ തിഥിയും 12 ഭാഗ (720 കല) വീതമാണ്. ഒരു ചാന്ദ്രമാസത്തെ 30 തിഥികളാക്കി തിരിച്ചിരിക്കുന്നു. 15 വെളുത്ത പക്ഷ തിഥികളും 15 കറുത്ത പക്ഷ തിഥികളും. സൂര്യനും ചന്ദ്രനും തമ്മിൽ 12 ഭാഗ അകലുവാൻ വേണ്ട സമയമാണ് ഒരു തിഥി കാലം. സൂര്യനിൽ നിന്ന് കിഴക്കോട്ട് ചന്ദ്രനിലേക്കുള്ള ദൂരത്തെ തിഥി സ്ഫുടം എന്നു പറയും. അമാവാസി നാൾ തിഥി സ്ഫുടം പൂജ്യം. അവിടെ നിന്ന് 12 ഭാഗ വരെ ചന്ദ്രന് അകലാൻ വേണ്ട കാലം ഒന്നാം തിഥി അഥവാ ശുക്ലപക്ഷ പ്രഥമ. (ഇത് ഏകദേശം ഒരു ദിവസം തന്നെ; കാരണം ചന്ദ്രൻ 13 ⅓ ഭാഗ സഞ്ചരിക്കുന്ന സമയം കൊണ്ട് സൂര്യൻ ഒരു ഭാഗ സഞ്ചരിക്കുമല്ലോ. വ്യത്യാസം 12 ⅓ ഡിഗ്രി അഥവാ ഏകദേശം 12 ഡിഗ്രി). തുടർന്ന് ഓരോ 12 ഭാഗയ്ക്കും ദ്വിതീയ, തൃതീയ, ചതുർഥി, പഞ്ചമി... എന്ന ക്രമത്തിൽ പേരു [ 78 ] നൽകുന്നു. പൗർണമാസിയോടുകൂടി വെളുത്ത പക്ഷം തീർന്നാൽ കറുത്ത പക്ഷ പ്രഥമയായി.
ചെറിയ കാലദൈർഘ്യം സൂചിപ്പിക്കാൻ ഇന്ന് നാം ഉപയാഗിക്കുന്ന 'ആഴ്ച' ഇന്ത്യയിൽ പണ്ട് ഉണ്ടായിരുന്നില്ല. ബാബിലോണിയയിലെ കാൽദിയയിലാണ് അതിന്റെ ഉദ്ഭവം. ഗ്രീക്കുകാരാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനു മുമ്പ് തിഥി ആയിരുന്നു പ്രധാനം. ദിവസത്തെ സൂചിപ്പിക്കാൻ അന്ന് തിഥി ഉപയോഗിച്ചിരിക്കണം. ഇന്നു നാം ഞായർ എന്നോ വെള്ളി എന്നോ പറയും പോലെ അന്ന് ശുക്ലപക്ഷ പ്രഥമയെന്നോ കൃഷ്ണപക്ഷ പഞ്ചമിയെന്നോ ഒക്കെയാവും പറഞ്ഞിട്ടുണ്ടാവുക. എന്തായാലും ആഴ്ചയേക്കാൾ കൂടുതൽ ജ്യോതിശാസ്ത്ര അടിത്തറ തിഥിക്കുണ്ട്. |
രവി മാർഗത്തിൽ നിന്ന് തെക്കോട്ടോ വടക്കോട്ടോ ചന്ദ്രനിലേക്കുള്ള (കോണീയ) ദൂരത്തെ വിക്ഷേപമെന്നു പറയുന്നു. ഏറ്റവും കൂടിയ വിക്ഷേപം 5 ഡിഗ്രി. രാഹു കേതുക്കളിൽ ചന്ദ്രനു വിക്ഷേപം പൂജ്യമായിരിക്കും. |
ഒരു ദിവസത്തെ തിഥി സ്ഫുടത്തെ കലയാക്കി 720 കൊണ്ട് ഹരിച്ചാൽ അന്നുവരെ കഴിഞ്ഞുപോയ തിഥിസംഖ്യ കിട്ടും. ശിഷ്ടത്തെ 60 കൊണ്ട് ഗുണിച്ച് 720 കൊണ്ടു ഹരിച്ചാൽ തിഥിയിൽ ചെന്ന നാഴികയും കിട്ടും.
കരണം: തിഥിയിൽ പകുതിയാണ് കരണം. അതായത്, തിഥി സ്ഫുടം 6 ഭാഗയാകാൻ വേണ്ട സമയം. ഒരു ദിവസം രണ്ടു കരണമുണ്ടെന്നർഥം. ഒരു മാസത്തിൽ 60 കരണം. കറുത്ത വാവു കഴിഞ്ഞുള്ള ആദ്യ കരണം പുഴുക്കരണം. പിന്നെ സിംഹം, പുലി, പന്നി, കഴുത, ആന, പശു, വിഷ്ടി എന്ന ക്രമത്തിൽ 8 പ്രാവശ്യം ആവർത്തിക്കുന്നു (7x8=56). ബാക്കി 3 എണ്ണം പുള്ള്, നാൽക്കാലി, പാമ്പ് എന്നീ കരണങ്ങൾ. ഒരു ദിവസത്തെ തിഥി സ്ഫുടത്തെ 360 കൊണ്ട് ഹരിച്ചാൽ അതുവരെ കഴിഞ്ഞ കരണസംഖ്യ കിട്ടും. ശിഷ്ടത്തെ 30 കൊണ്ട് ഗുണിച്ച് 360 കൊണ്ട് ഹരിച്ചാൽ കരണത്തിൽ ചെന്ന നാഴികയും കിട്ടും.
യോഗം: സൂര്യസ്ഫുടവും ചന്ദ്രസ്ഫുടവും കൂട്ടിയതിനെ രവി ചന്ദ്രയോഗമെന്നും, ചുരുക്കത്തിൽ യോഗമെന്നും പറയുന്നു. നിത്യയോഗമെന്നും പറയാറുണ്ട്. ചന്ദ്രൻ 27.32 ദിവസം കൊണ്ട് രാശിചക്രത്തിലൂടെ ഒന്നു ചുറ്റുന്നതുകൊണ്ട് 27 യോഗങ്ങളാണുള്ളത്. അവയ്ക്കോരോന്നിനും പ്രത്യേകം പേരുകളുണ്ട്. (1) വിഷ്കംഭം (2) പ്രീതി (3) ആയുഷ്മാൻ (4) സൗഭാഗ്യം (5) ശോഭനം (6) അതിഗന്ധം (7) സുകർമം (8) ധുതി (9) ശൂലം (10) ഗണ്ഡം (11) വൃദ്ധി (12) ധ്രുവം (13) വ്യാഘാതം (14) ഹർഷണം (15) വജ്രം (16) സിദ്ധി (17) വ്യതീപാതം (18) വരിയാൻ (19) പരിഘം (20) ശിവം (21) സിദ്ധം (22) സാദ്ധ്യം (23) ശുഭം (24) ശുഭ്രം (25) ബ്രാഹ്മ്യം (26) മഹേന്ദ്രം (27) വൈധ്യതി എന്നിവയാണവ.
ഏതു ദിവസത്തെയും രവിസ്ഫുടവും ചന്ദ്രസ്ഫുടവും കൂട്ടി 800 കൊണ്ട് ഹരിച്ചാൽ അന്നുവരെ കഴിഞ്ഞ യോഗസംഖ്യ കിട്ടും. ശിഷ്ടത്തെ 60 കൊണ്ട് ഗുണിച്ച് 800 കൊണ്ട് ഹരിച്ചാൽ യോഗത്തിൽ ചെന്ന നാഴികയും കിട്ടും. രവി ചന്ദ്രസ്ഫുടങ്ങൾ കൂട്ടിയാൽ 12 രാശിയിലധികം വരുന്നെങ്കിൽ 12 കളഞ്ഞ് ബാക്കി സംഖ്യയെയാണ് മേൽപ്പറഞ്ഞ പ്രകാരം ചെയ്യേണ്ടത്.
നക്ഷത്രം, തിഥി, യോഗം ഇവയ്ക്കെല്ലാം 60 നാഴിക വീതമാണെങ്കിലും ചന്ദ്രഗതിയുടെ ഏറ്റക്കുറവുകൊണ്ട് ഇതിൽ കുറേശ്ശെ മാറ്റങ്ങളുണ്ടാകും.