ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ഹിഡിംബവധപൎവ്വം

[ 517 ]

===ഹിഡിംബവധപർവ്വം===

====152. ഭീമഹിഡിംബീസംവാദം====

ഹിഡിംബൻ യാദൃച്ഛികമായി പാണ്ഡവന്മാർ കാട്ടിൽ കിടന്നുറങ്ങുന്നതു കാണുന്നു. അവരെ കൊന്നു മാംസം കൊണ്ടുവരാൻ സഹോദരിയെ പറഞ്ഞയക്കുന്നു. ഭീമനെ കണ്ട ഹിഡിംബി പ്രണയാതുരയായി കാമപ്രാർത്ഥന ചെയ്യുന്നു. ഭീമന്റെ വിസമ്മതം താമസിച്ചാൽ സഹോദരൻ എത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. വരികയാണെങ്കിൽ വന്നോട്ടെ എന്ന് ഭീമൻ മറുപടി പറയുന്നു.
<poem>

വൈശമ്പായനൻ പറഞ്ഞു

അവരങ്ങു കിടക്കുമ്പോൾ ഹിഡിംബൻ ഘോരരാക്ഷസൻ
ആ വനത്തിന്നൊട്ടു ദുരത്താൽ മരത്തിലിരിപ്പവൻ, 1
ക്രൂരൻ മനുഷ്യരെത്തിന്മോൻ മഹാവീര്യ പരാക്രമൻ
മഴക്കാർനേർ കറുത്തുള്ളോൻ മഞ്ഞക്കണ്ണൻ ഭയങ്കരൻ, 2
ദംഷ്ട്രചാടം ഘോരമുഖൻ മാംസം കാപ്പോൻ വിശന്നവൻ
ചെമ്പൻത്താടി തലയുമായി വയർ ചിന്തികൾ തൂങ്ങിയോൻ , 3
മാമരക്കവരത്തോളൻ ചെവി കൂർത്തോൻ ഭയങ്കരൻ
യദൃച്ഛയായി കണ്ടതിങ്ങാ വീരരാം പാണ്ഡുപുത്രരെ 4
വികൃതാകൃതി പിംഗാക്ഷൻ കരാളൻ ഘോരദർശനൻ
മാംസകാക്ഷി വിശപ്പുള്ളോനവരെ കണ്ടുമുട്ടിനാൻ. 5
വിരൽപൊക്കി ചൊറിഞ്ഞൊന്നു ചെമ്പൻ തല കുടഞ്ഞവൻ
പെരുംവയർ കോട്ടുവായിട്ടവരെപ്പാർത്തു വീണ്ടുമേ. 6
മനുഷ്യമാംസക്കൊതിയൻ മഹാകായൻ മഹാബലൻ
കരിംകാറൊത്ത മെയ്യുള്ളോൻ ദൃംഷ്ട്രക്കാട്ടും മുഖത്തോടും 7
മനുഷ്യമാംസഗന്ധം കേട്ടോതീ പെങ്ങളോടിങ്ങനെ.

ഹിംസിബൻ പറഞ്ഞു.

ഏറെ നാളായിട്ടു കിട്ടിയെനിക്കീയിഷ്ടഭക്ഷണം 8
വായിൽ വെള്ളം വന്നീടുന്നുനാവാടുന്നു മുഖത്തുമേ.
കൂർത്ത ദൃംഷ്ട്രകളെട്ടും ഞാൻ കോർത്തു ദുസ്സഹമാംവിധം 9
സ്നിഗ്ദ്ധമാംസത്തിലാഴ്ത്തീട്ടു മർത്ത്യദേഹത്തു താഴ്ത്തുവൻ .
മർത്ത്യ കഴുത്തു കണ്ടിച്ചു വൻ ഞറമ്പുമറുത്തു ഞാൻ 10
ചുടുംപുതച്ചോര കടിച്ചീടും നുരയോടേറ്റവും.
ചെന്നറിഞ്ഞീടുകിക്കാട്ടിൽ കിടക്കുന്നവരാരുവാൻ? 11

[ 518 ]

മനുഷ്യഗന്ധമൊട്ടേറെ ഘ്രാണതൃപ്തി തരുന്നു മേ.
ഈ മനുഷ്യരെയൊക്കെക്കൊന്നെന്നടുക്കലണയ്ക്ക നീ 12
നാം വാണിടത്തുറങ്ങുന്നോരിൽ പേടി വേണ്ടെടോ.
ഈ മനുഷ്യർക്കുള്ള മാംസമിഷ്ടംപോലെ കടിച്ചുടൻ 13
തിന്നാം നമ്മുക്കൊപ്പമേ ഞാൻ ചൊന്നതിൻപടി ചെയ്യെടോ.
യഥേഷ്ടം മർത്ത്യമാംസത്തെയധികം തിന്നു നന്ദിയാൽ 14
നമ്മുക്കു നൃത്തംവച്ചീടാം താളത്തോടം പലേവിധം.
 

വൈശമ്പായനൻ പറഞ്ഞു

ഹിഡിബനേവം ചൊന്നോരാ ഹിഡിംബിയുടനാ വനേ 15
സോദരൻ ചൊന്നതും കേട്ടിട്ടാശൂ രാക്ഷസി
പാണ്ഡവന്മാരുള്ളിടത്തുചെന്നെത്തീ ഭരതർഷഭ! 16
അവളായവിടെചെന്നു കണ്ടാൽ കുന്തുയോടും സമം
ഉറങ്ങുമായവരെയും കാക്കുമാബ്ഭീമനേയുമെ. 17
വൻമരംപോലുയർന്നോരാബ്ഭീമനെക്കണ്ട മാത്രയിൽ
ഓമൽ സൗന്ദര്യ സമ്പത്താൽ കാമം പൂണ്ഡിതുരാക്ഷസി: 18
“യുവാവിവൻ മഹാബാഹു സിംഹസ്കന്ധൻ മഹാപ്രഭൻ
കംബുകണ്ഠൻ പുഷ്കരാക്ഷനെൻ ഭർത്താവാകിലൊക്കുമേ . 19
ചെയ്യില്ലാ സോദരൻ ചൊല്ലിയയച്ചാ ക്രൂരവാക്കു ഞാൻ
ഭർത്തൃസ്നേഹത്തിന്നൂക്കേറും ഭ്രാദൃസ്നേഹം കിടപ്പെടാ. 20
മുഹൂർത്തം രസമായേക്കാം സോദരനെന്നുമെനിക്കുമേ
ഇവരെക്കൊൽകി, ലില്ലായ്കിലേറെക്കാലം സുഖിക്കുവാൻ. 21
മനുഷ്യരൂപം കൈകൊണ്ടു കാമരൂപിണിയാമവൾ
മന്ദംകൈയ്യൂക്കെഴും ഭീമസന്നിധാനത്തിലെത്തിനാൾ, 22
നാണംപൂണ്ഡവിധം നാരി ദിവ്യാഭരണമാണ്ടവൾ
പുഞ്ചിരിക്കൊണ്ടുകണ്ടേവം ഭീമസേനനോടോതിനാൾ. 23

ഹിഡിംബി പറഞ്ഞു

എങ്ങുനിന്നിങ്ങു വന്നെത്തിയങ്ങുന്നൊരു നരഷ്ഭ!
ദേവരൂപികളായോരീക്കിടക്കുന്നവരാരുവാൻ? 24
അങ്ങെയ്ക്കാരിത്തടിച്ചൊരു സുകുമാരാംഗിയാമിവൾ ?
കാട്ടിൽകിടക്കുന്നുതന്റെ വീട്ടിലെന്നവിധം സുഖം. 25
അറിയുന്നില്ലയിക്കാടു രാക്ഷസന്മാർക്കിരിപ്പിടം
ഇതിൽ പാർക്കുന്നിതാദുഷ്ടൻ ഹിഡിംബൻ ഘോരരാക്ഷസൻ 26
അണ്ണനാമദൃഷ്ടരക്ഷസ്സെന്നെച്ചൊല്ലിയയുച്ചുകേൾ
നിങ്ങൾക്കെഴും ദേഹമാംസമങ്ങു തിന്മതിനാശയാൽ. 27
ആ ഞാനോ ദേവഗർഭാഭനങ്ങയെകാൺകെ കാരണം
അന്യനെപ്പതിയായോർത്തീടുന്നില്ലാ സത്യമോതിനേൻ. 28
ഇതറിഞ്ഞിട്ടുധർന്നജ്ഞ,ചെയ്താലും വേണ്ടതെന്നിൽ നീ.

[ 519 ]

കാമംകലർന്നാശ്രയിക്കനീ സ്വീകരിക്കെടോ. 29
രക്ഷിപ്പേൻ മർത്ത്യരെത്തിന്നും രക്ഷസ്സിങ്കന്നു നിന്നെ ഞാൻ
ഗിരിദുർഗ്ഗം വാഴ്ക നമുക്കെൻ ഭർത്താവാകണം ഭവാൻ. 30
ആകാശത്തും സഞ്ചരിപ്പേനാകാമാകാംക്ഷിക്കുംപടിക്കു ഞാൻ
അതുലപ്രീതി കൈക്കൊള്ളുകെന്നോടൊത്തങ്ങുമിങ്ങുമേ. 31

ഭീമസേനൻ പറഞ്ഞു
അമ്മയേയും ജ്യേ,ഷ്ഠനേയും നന്മയോടിങ്ങുറങ്ങവെ
ശക്തനാമേതൊരു പുമാനുപേക്ഷിക്കുന്നു രാക്ഷസി! 32
ഉറങ്ങുമീസഹോദരരെയക്കർക്കഷ്ടിയാംപടി
അമ്മയോടൊത്തുപേക്ഷിക്കില്ലെന്മട്ടുള്ളോൻ സ്മരാർത്തിയാൽ, 33

രാക്ഷസ്സി പറഞ്ഞു

നിനക്കിഷ്ടം പോലെ ചെയ്യാമുണർത്തുകിവരെ ദ്രുതം
നരാശിയാം രാക്ഷസനിൽനിന്നു രക്ഷിച്ചുക്കൊള്ളുവൻ. 34

ഭീമസേനൻ പറഞ്ഞു

കാട്ടിൽ സുഖിച്ചുറങ്ങീടും ഭ്രാദൃമാതൃജനത്തെ ഞാൻ.
ദുഷ്ടുള്ള നിൻ ഭൃദൃഭയാലുണർത്തീടുന്നതല്ലെടോ. 35
ഭീരു, രാക്ഷസരീയെന്റെ പൗരഷത്തെപ്പൊറുത്തിടാ
മനുഷ്യർ ഗന്ധർവരുമാ യക്ഷരും ചാരുലോചനെ! 36
പോകയോ നിൽക്കയോ ഭദ്രേ, ചെയ്തു നീ വേറെയോർത്തതോ
അയച്ചാലും വേണ്ടതില്ലബഭ്രാവാം പുരുഷാശനെ. 37

153. ഭീമഹിഡിംബയുദ്ധം തിരുത്തുക

സഹോദരി വന്നുചേരാത്തതുകൊണ്ടു ഹിഡിംബൻ പാണ്ഡവന്മാരുടെ അടുക്കലേക്കു ചെല്ലുന്നു. ഭീമൻ കൊല്ലപ്പെടുമെന്നു വിചാരിച്ച് ഹിഡിംബി ഭയപ്പെടുന്നു.ഭീമഹിഡിംബന്മാർ തമ്മിൽ പിടിയും വലിയും നടക്കുന്നു. വല്ലാത്ത ഒച്ചകേട്ടു ഉണർന്നവശായ പാണ്ഡവന്മാർ മുൻപിൽ ഹിഡിംബിയെ കാണുന്നു.

വൈശമ്പായനൻ പറഞ്ഞു

അവൾപോയി വിളമ്പിക്കേഹിഡിംബൻ രക്ഷസേശ്വരൻ
ആ മരം വിട്ടിറങ്ങീട്ടു പാണ്ഡവാന്തികമെത്തിനാൻ. 1
ലോഹിതാക്ഷൻ മഹാഭാഹുവുർദ്ധകേശൻ മഹാനനൻ
കരികാറൊത്ത മെയ്യുള്ളോൻ ഘോരദൃംഷ്ട്രൻ ഭയങ്കരൻ 2
അവ്വെണ്ണം ഭീഷണാകാരനവൻ വന്നതു കണ്ടുടൻ
ഹിഡിംബി ഭയമുൾക്കൊണ്ടു ഭീമസേനനോടോതിനാൾ. 3

ഹിഡിംബി പറഞ്ഞു

ഇതാ വന്നെത്തിയ ദുഷ്ടൻ ക്രുദ്ധനായി പുരുഷാശനൻ

[ 520 ]

ഭ്രാതാക്കളോടത്ത നിന്നോടി ഞാൻ ചൊന്നതുടെയ്ക. 4
രക്ഷോബലം പൂണ്ടൊരീ ഞാൻ വീര, കാമഗയാണെടോ
എൻ പൃഷ്ടത്തിൽ കേറുക നീയംബരെ കൊണ്ടുപോകവൻ. 5
ഉറങ്ങുമീയിവരെയുമമ്മയേയുമുണർത്തുക
എല്ലാരെയും കൊണ്ടുപോകാമ ഭൂമാർഗ്ഗത്തിലൂടെ ഞാൻ. 6
ഭീമൻ പറഞ്ഞു

പേടിക്കേണ്ട പൃഥുശ്രോണി, ഞാനിരിക്കുമ്പോളില്ലിവൻ
ഈ ഞാനിന്നുവനെക്കൊൽവൻ നീ കാൺകതാൻ സുമദ്ധ്യമേ. 7
കിടനിൽപ്പാൻ പോര ഭീരു, പടുരക്ഷസ്സിവൻ മമ
പോരില്ലെന്നൂക്കു താങ്ങില്ലാപാരം രാക്ഷസരാരുമേ. 8
കാൺകെൻ തടിച്ചിടും കൈകൾ തുമ്പികൈകൾ കണക്കിനെ
പരിഗാബത്തോടകളും വിരിഞ്ഞീടുന്ന മാറുമേ. 9
ശോഭനേ, കാൺകെൻ വീര്യം ശക്രവീര്യം കണക്കിനെ
മനുഷ്യനെന്നോർത്തു പൃഥുശ്രോണി, പുച്ഛിച്ചിടായ്ക മാം. 10

ഹിഡിംബി പറഞ്ഞു

പുച്ഛിക്കുന്നില്ല ഹേ, വീര , ഗേവകൽപ്പൻ ഭവാനെ ഞാൻ;
പ്രഭാവം കണ്ടിരിപ്പൂ ഞാൻ മർത്ത്യരിൽതന്നെ രാക്ഷസൻ. 11

വൈശമ്പായനൻ പറഞ്ഞു.

ഭീമനേവം സല്ലപിച്ച വരുന്നേരത്തു ഭാരത!
ആ വാക്കെല്ലാം കേട്ട ദുഷ്ടൻ രാക്ഷസൻ പുരുഷാശനൻ. 12
അവൾക്കെഴും മർത്ത്യവേഷം ഹിഡിംബൻ കണ്ടിതാവിധം
പൂമാല മുടിയിൽ കെട്ടിയിട്ടോമനത്തിങ്കൾ വക്ത്രമായി. 13
നല്ല കൺപുരികം മൂക്കു കുഴൽ തേൻമൊഴിയിങ്ങനെ
സർവ്വാഭരണവും ചാർത്തി സൂക്ഷ്മവസ്രും ധരിച്ചവൾ , 14
അഴകേറും മാനുശസ്ത്രീവേഷം പൂണ്ടവൾ നിൽക്കവേ
പൂംസ്കാമയെന്നു ശങ്കിച്ചു ചോടിച്ചു പുരുഷാശനൻ. 15
പെങ്ങളോടങ്ങു കോപിച്ചാ രാക്ഷസൻ കുരുസത്തമ!
തുറുങ്കണ്ണമുരുട്ടികൊണ്ടവളോടേവമോതിനാൻ. 16
 
ഹിഡിംബൻ പറഞ്ഞു

അഷ്ടിക്കോർക്കമെനിക്കേതു ദുഷ്ടൻ വിഘ്നം വരുത്തുവോൻ
ഹിഡിംബിയെൻ കോപത്തെയും മൂഢേ, പേടിപ്പതില്ലെയോ 17
പുംസ്കാമേ, വിപ്രിയകരി, ധിക്കരിക്കുന്നു നിന്നെ ഞാൻ
ചൊല്ത്തോണ്ട പൂർവ്വശരർക്കൊക്കെ ദുഷ്ക്കീർത്തി ചേർത്തു നീ. 18
എവരെച്ചെന്നാശ്രയിച്ചീയിവന്നപ്രിയമാണു നീ
അവരേയവരേയും കൊൽവൻ ജവമോടഥ നിന്നെയും. 19

[ 521 ]

വൈശമ്പായനൻ പറഞ്ഞു.

ഹിഡിംബിയോടേവമോതി ഹിഡിംബൻ കൺ ചുവന്നുടൻ
പല്ലും കടിച്ചു പാഞ്ഞെത്തി കൊല്ലവാനവരെ ദ്രുതം. 20
പാഞ്ഞെത്തീടുമവൻ തന്നെ പാർത്തു ഭീമൻ രണോൽക്കടൻ
ധിക്കരിച്ചവനോടങ്ങു നിൽക്കുനിലക്കെന്നു ചൊല്ലിനാൻ . 21
രാക്ഷസൻ പെങ്ങളോടേറ്റം രൂക്ഷൻ കോപിച്ചടുക്കവെ
ചിരിച്ചുംകൊണ്ടു നോക്കിക്കണ്ടുരച്ചാൻ ഭീമനിങ്ങനെ. 22
 
ഭീമസേനൻ പറഞ്ഞു

ഹിഡിംബ, സുപ്തരെയുണർത്തൂടുന്നതെന്തിനു ഹന്ത! നീ?
അരമെന്നോടല്ലേ ദൃഷ്ടം, തരസാ നീ നരാശന! 23
പ്രഹരിക്കെന്നിൽ വരികനിഹനിക്കായ്ക നാരിയെ
വിശേഷിച്ചും കുറ്റമന്യേ പരൻ കുറ്റം നടത്തവേ. 24
സ്വതന്ത്രയല്ലയീബ്ബാലയെന്നെ കാമിച്ചുനിൽപ്പവൾ.
ഉള്ളിൽ വാഴും കാമദേവൻ ചൊല്ലിവിട്ടവളാണിവൾ 25
നിന്റെ സോദരി ദുർബുദ്ധേ, നിശാചരയശോഹര!
നിന്നാജ്ഞിയ്ക്കിവൾ വന്നെത്തിയെന്നെക്കണ്ടഴകോടഹോ! 26
എന്നിൽ കാമം പൂണ്ടു ഭീരു നിന്നിൽ തെറ്റില്ലിവൾക്കെടോ;
കാമൻ പിഴച്ചൊരു പിഴയ്ക്കിവളെ പഴിയായ്ക നീ. 27
ഞാൻ നിൽക്കാമ്പോളരെ, ദുഷ്ടം, പെണ്ണിനെക്കൊന്നിടൊല്ലെടോ
എന്നോടൊറ്റയക്കു തീർത്തേറ്റു നിന്നോ നേരെ നരാശന! 28
ഒരുവൻ ഞാൻ നിന്നെ യമപുരത്തേയ്ക്കയക്കുവാൻ
ബലമായി ഞാനുടയ്ക്കും നിൻ തല രാക്ഷസാ, ചൂർണ്ണമാം, 29
മത്തഹസ്തി ചവിട്ടൂട്ടി സത്വരം തകരും വിധം.
ഇന്നു യുദ്ധത്തിൽ ഞാൻ കൊന്ന നിന്റെ ദേഹം പരുന്തുക്കൾ 30
കുറുക്കൻ കങ്കമിവകൾ പാരിലിട്ടു വലിക്കുമേ.
പാടേ പാടവമ്മോടിന്നീക്കാടരാക്ഷസമാക്കുവാൻ 31
മുന്നം മനുശരെ കൊന്നു തിന്നീ കാടു കെടുത്ത നീ.
ഇന്നു രാക്ഷസ്സാ, ഞാൻ നിന്നെയിട്ടിഴപ്പതു സോദരി 32
കാണട്ടേയെദ്രിയോക്കുമാനയെസ്സിംഹമാംവിധം.
ദുഷ്ടരാക്ഷസ്സാ ഞാൻ നിന്നെ നിഷ്ഠുരം കൊന്നുവിട്ടതിൽ 33
നിർബാധം സഞ്ചരിക്കട്ടെയിക്കാട്ടിൽ വനചാരികൾ.
 
ഹിഡിംബൻ പറഞ്ഞു

മർത്ത്യ, നിന്നെ ഗർജ്ജനം കൊണ്ടും കത്ഥനംകൊണ്ടുമെന്തെടോ 34
പ്രവർത്തികൊണ്ടു കാണിക്കൂ താമസിക്കേണ്ട ലേശവും.
നിനപ്പു നീ ശക്തനെന്നും താനെ വിക്രമിയെന്നുമേ 35

[ 522 ]

അറിയാമെന്നോടേറ്റിപ്പൾ പെരുകം ബാലമാശു തേ.
കൊല്ലുന്നതില്ലതുവരെയുറങ്ങട്ടെ സുഖിച്ചവർ 36
അപ്രിയം ചൊല്ലമീ നിന്നെത്തെയാദ്യം വധിക്കുവൻ.
നിന്റെ ചോര കുടിച്ചുട്ടു പിന്നെ ഞാനിവരേയുമേ. 37
കൊന്നുകൊള്ളാമ്മതിന്നുമേൽ തെറ്റുള്ളോരിവളേയുമേ.
 
വൈശമ്പായനൻ പറഞ്ഞു

എന്നുരച്ചിടുടൻ കൈയങ്ങോങ്ങിക്കൊണ്ടി നരാശനൻ 38
ഭീമസേനന്റെ നേരിട്ടു ഭീമം പാഞ്ഞെത്തിനാനവൻ.
അവൻ പാഞ്ഞെത്തിടുംനേരം ഭീമൻ ഭീമപരാക്രമൻ 39
ഓങ്ങിത്തയ്ക്കുന്ന കൈയ്യിൻമേൻ പിടിച്ചു ചിരിയോടുടൻ.
ഊക്കിൽപ്പിടിച്ചുട്ടവനേയുലയുമ്പോൾ വലിച്ചുതേ 40
എട്ടു വിൽപ്പാടു ദൂരേയ്ക്കു സിംഹം മാനിനെയാംവിധം
ഭീമൻ പിടിടച്ചമർക്കുമ്പോൾ കോപമുൾക്കൊണ്ടി രാക്ഷസൻ 41
പാരമാബ്ഭീമനെ ഞെക്കിഗ്ഘോരമായലറീടിനാൻ.
വീണ്ടുമൂക്കോടായവനെ വികർഷിച്ചിതു മാരുതീ 42
ഉറങ്ങും ഭ്രാദൃപാർശ്വത്തിലാരവം വേണ്ടെയന്നുതാൻ.
അന്യോന്യം പിടികൂടിയിട്ടു വലിച്ചാരുക്കൊടായവർ 43
ഹിഡിംബനും ഭീമനുമായി വിക്രമം കാട്ടിനാർ പരം.
മുറിച്ചാർ വൃക്ഷനിരകൾ വലിച്ചാർ പല വള്ളികൾ 44
ക്രുദ്ധരായവർദ്ധു വയസ്സൊത്ത മത്ത്വദ്വീപോപമർ.
അവർതന്നുഗ്രശബ്ദം കേട്ടുണർന്നിതു നരഷ്ഭർ 45
അമ്മയോടൊത്തുടൻ കണ്ടാർ മുൻപിൽ നിൽക്കും ഹിഡിംബിയെ.

154. ഹിഡിംബവധം തിരുത്തുക

കുന്തിയും ഹിഡിംബിയും തമ്മിലുള്ള സംഭാഷണം.രാക്ഷസ്സി തന്റെ ചരിത്രവും ആഗ്രഹവും കുന്തിയെ അറിയിക്കുന്നു.അവൾ ചൂണ്ടിക്കാണിച്ച ദിക്കിലേക്കു നോക്കിയ പാണ്ഡവന്മാർ പൊരുതികൊണ്ടു നിൽക്കുന്ന ഭീമഹിഡിംബന്മാരെ കാണുന്നു. സഹായത്തിനെത്തിയ അർജ്ജുനാദികളെ വിലക്കി ഭീമൻ ഒറ്റയ്ക്കു ശുദ്ധം ചെയ്തും ഹിഡിംബനെ വധിക്കുന്നു.

 
വൈശമ്പയനൻ പറഞ്ഞു

ഹിഡിംബിതൻ ദിവ്യരൂപമുണർന്നളവു കണ്ടവർ
പുരുഷവ്യാഘ്രരാശ്ചര്യപ്പെട്ടു കുന്തിയോടൊത്തഹോ! 1
പിന്നെയായവളെ പാർത്തു സൗന്ദര്യാൽ വിസ്മയത്തോടും
കുന്തി ചോദിച്ചു മധുരം സാന്ത്വപൂർവ്വം പതുക്കവേ. 2

കുന്തി പറഞ്ഞു

ദേവസ്ത്രീക്കൊത്ത നീയാരാരാരുടെയേതവൾ സുന്ദരീ!
എന്തിന്നായിട്ടിങ്ങു വന്നതെവിടെനിന്നാണു വന്നതും? 3

[ 523 ]

എന്തിന്നായിട്ടിങ്ങു വന്നതെവിടെനിന്നാണു വന്നതും? 3
ഈ വനത്തിൽ ദേവതയോ കേവലം ദേവവേശ്യയോ?
എല്ലാമെന്നോടു ചൊന്നാലുമിങ്ങെന്തേ നിൽപ്പതെന്നതും. 4

ഹിഡിംബി പറഞ്ഞു

പാർക്കുന്നില്ലേ കരിങ്കാറിനൊക്കുമീപ്പെരുതാം വനം
ഇതില്ലല്ലോയരാക്ഷസനാം ഹിഡിംബൻ വാഴ്നു ഞാനുമേ . 5
ഈ ഞാനോ രാക്ഷസേന്ദ്രന്റെ പെങ്ങളെന്നോർക്ക ഭാമിനീ!
മക്കോളോടൊത്തിടം നിന്നെക്കൊൽവാനണ്ണനയച്ചവൾ. 6
ക്രൂരനാമായവൻ ചൊല്ലാൽ നേരിട്ടിവിടെ വന്നു ഞാൻ
പാർത്തേൻ പൊന്നിൻ നിറം പൂണ്ട ശക്തനാം നിൻ കുമാരനെ. 7
പിന്നീടുസർവ്വഭൂതർക്കമന്തര്യാമി മനോഭവൻ
എന്നെശ്ശുഭേ, നിൻ തനയൻ തന്നധീനസ്ഥയാക്കിനാൻ. 8
ഭർത്താവായി വരിച്ചേൻ നിൻ പുത്രവീരനെയാശു ഞാൻ
കൊണ്ടുപോകാനുമേ യത്നമാണ്ടു പറ്റീലതേതുമേ. 9
എൻ താമസം കൊണ്ടു കോപമാണ്ടുടൻ പുരുഷാശനൻ
തനിയേ വന്നിതയി നിൻ തനയന്മാർ വധത്തിനായി. 10
എൻപ്രീയൻ ബലവാനാകും നിൻ പുത്രൻ പടുബുദ്ധിമാൻ
ബലത്താലവനെച്ചുറഅറിവലിച്ചു കോടകറ്റിനാൻ. 11
ബലത്താലെ വലിച്ചുകൊണ്ടലറിക്കൊണ്ടു തങ്ങളിൽ
കാൺകെ പേരിട്ടുനിൽക്കുന്നുണ്ടവർ മനുഷ്യരാക്ഷസർ. 12
                                                           
വൈശമ്പായനൻ പറഞ്ഞു
                    
അവൾതൻ ചൊല്ലുകേട്ടപ്പോളെഴുന്നേറ്റു യുധിഷ്ടിരൻ
അർജ്ജുനൻ നകുലൻ താനും വീരനാം സഹദേവനും. 13
അവരായവരെക്കണ്ടാർ വികർഷിച്ചു പരസ്പരം
ജയം കാംക്ഷിച്ചു പൊരുതു മുഗ്രസിംഹങ്ങൾപോലവേ. 14
പിന്നെക്കെട്ടുപ്പിടിച്ചുംകൊണ്ടന്യോന്യമവർ വീണ്ടുമേ
കാട്ടുതീനിറമാം ധൂളി കൂട്ടിയേറ്റം പരത്തിനാർ. 15
വസുധാരണു മേലേറ്റു വസുധാര സന്നിഭർ
മഞ്ഞേറ്റു മൂടും മലകളെന്നപോലെ വിളങ്ങിനാർ. 16
ആശരൻ ഭീമനെപ്പാരും ക്ലേശിപ്പിപ്പചു പാർത്തുടൻ
പാർത്ഥൻ പുഞ്ചിരി തൂകികൊണ്ടിത്ഥം മെല്ലെവെയോതിനാൻ.

അർജ്ജുനൻ പറഞ്ഞു

ഭീമ, വീര, ഭയം വേണ്ട ശ്രമമാർന്നുള്ളൊരീജ്ജനം
അറിഞ്ഞില്ലാ ഭവാൻ ചെയ്യും ഘോരരാക്ഷസ്സസംഗരം. 18
പാർത്ഥ, നിൻതുണ ഞാനുണ്ടേ വീഴ്ത്തുവെനീ നിശാടനെ
സഹദേവൻ നകുലനുമമ്മയ്ക്കൊത്തു നിന്നീടും. 19

[ 524 ]

ഭീമൻ പറഞ്ഞു

സ്വസ്ഥനായി നിന്നു കണ്ടാലും പാർത്ഥ സംഭ്രാന്തി വേണ്ടെടോ
ഇവനെൻ കൈകാലാപ്പെട്ടോൻ ജീവിച്ചീടില്ല നിശ്ചയം. 20

അർജ്ജുനൻ പറഞ്ഞു
                
എന്തിനാണധികം ജീവിക്കുന്നതീപാപി രാക്ഷസൻ?
പോകേണ്ടപ്പോളേറെ നിൽപ്പതാകാ വൈരിമർദ്ദനി! 21
കിഴക്കിപ്പോൾ ചുവന്നീടും പിന്നെസ്സന്ത്യയുമായീടും
പരം രൗദ്രമുഹൂർത്തത്തിൽലരക്കർക്കൂക്കു കൂടുമേ. 22
വേഗമാട്ടെ കളിക്കേണ്ട കൊൽക രൗദ്രനിശാടനെ
മായ കാട്ടിത്തുടങ്ങീടും കൈയ്യൂക്കേൽപ്പിക്ക ഭീമ, നീ. 23
വൈശമ്പായനൻ പറഞ്ഞു
എന്നർജ്ജുനൻ ചൊന്ന ഭീമനൊന്നുൽക്രോധം ജ്വലിച്ചടൻ
പ്രളയാനിലനുള്ളൊരു ബലമാണ്ടിതു വീര്യവാൻ. 24
പരം ഭീമൻ കാറൊടൊക്കമരക്കനുടെ മെയ്യുടൻ
പൊക്കിചുറ്റിച്ചുരുക്കോടുമുൽക്കടം നൂറുവട്ടമേ. 25
     
ഭീമൻ പറഞ്ഞു

വൃഥാ മാംസം തിന്നു തിന്നു വൃഥാ ചീർത്തോൻ വൃഥാമതി
വൃഥാ ചാവാൻ തക്ക ദുഷ്ടൻ വൃഥാവിൽതന്നെ തീർന്നു നീ. 26
ക്ഷേമമാക്കിതീർപ്പനിന്നീക്കാടകണ്ടകമാക്കി ഞാൻ
മർത്ത്യരേകൊന്നു തിന്നില്ലാ മേലിൽ നീയെട രാക്ഷസ്സാ! 27

അർജ്ജുനൻ പറഞ്ഞു

പോരിലീരാക്ഷസ്സനെ നീ ഭാരമെന്നോർപ്പതാകിലോ
പരം തവ തുണപ്പേൻഞാനരം വീഴ്ത്തുകരക്കനേ. 28
അല്ലെങ്കിൽ ഞാൻ താനിവനെകൊല്ലുന്നുണ്ടു വൃകോദര!
വേല ചെയ്തു തളർന്നങ്ങീക്കാലം തെല്ലൊന്നടങ്ങുക. 29

വൈശമ്പായനൻ പറഞ്ഞു

അവന്റെയാ വാക്കുകേട്ടു ഭീമനേറ്റമമർഷണൻ
നിലത്തിട്ടവനേ ഞെക്കിപ്പശുവിൻമട്ടു കൊന്നുതേ. 30
ഭീമൻ കൊല്ലുന്നനേരത്തു ഭീമം ശബ്ദിച്ചു രാക്ഷസൻ‌
നനഞ്ഞ ഭേരിപോലേറ്റംവനമെല്ലാം മുഴങ്ങവേ. 31
കൈകൾക്കൊണ്ടവനെ ബന്ധിച്ചു ക്കെഴും പാണ്ഡുനന്ദനൻ
അവന്റെ നടു കടിച്ചു ഹർഷിപ്പിച്ചതു പാർത്ഥരെ. 32
ഹിഡിംബനെക്കൊന്നുകണ്ടു ഹർഷത്തോടാത്തരസ്വികൾ
മാനിച്ചു വീര്യമേറിടും വൈരിജിത്തായ ഭീമനെ. 33
ഭീമവിക്രമനായോരു ഭീമനെസൽക്കരിടച്ചുടൻ
വീണ്ടുമർജ്ജുനനീവണ്ണം വൃകോദരനോടോതിനാൻ.

[ 525 ]


അർജ്ജുനൻ പറഞ്ഞു

നഗരം ദൂരെയല്ലീക്കാട്ടിങ്കൽനിന്നും കാണ്മു ഞാൻ
ഉടനെ പോക നാം നമ്മെയറിയിക്കൊല്ല സുയോധനൻ. 35

വൈശമ്പായനൻ പറഞ്ഞു

പിന്നെയവ്വണ്ണമെന്നോതിയൊന്നിച്ചാപ്പുർഷ്ഷഭർ
ഉടൻ പോയാരാശരിയാം ഹിഡിംബിയുമതേവിധം. 36

155. ഘടോൽക്കചോത്പത്തി തിരുത്തുക

ഹിഡിംബന്റെ നേരെയുള്ള ദ്വേഷം കൊണ്ടു ഭീമൻ ഹിഡിംബിയേയും കൊല്ലാൻ ഭാവിക്കുന്നു. ധർമ്മപുത്രൻ ആ അധർമ്മകൃത്യത്തിൽനിന്നു സഹോദരനെ തടുക്കുന്നു. ഹിഡിംബിയുടെ വീണ്ടും വീണ്ടുമുള്ള പ്രാർത്ഥനക്കേട്ടു, ഭീമൻ ഹിഡിംബിയെ സ്വീകരിക്കുന്ന. അവർക്ക് ഘടോൽക്കചൻ എന്ന പുത്രനുണ്ടാകുന്നു.


 
ഭീമൻ പറഞ്ഞു

അരക്കർ കറ വച്ചീടും മയക്കും മായ പൂണ്ഡവർ
ഹിഡിംബി, പോക നീനിന്റെയണ്ണൻ പോയ വഴിക്കുതാൻ. 1

യുധിഷ്ടിരൻ പറഞ്ഞു

ചൊടിക്കിലും നരവ്യാഘ്ര, ഭീമ കൊല്ലൊല്ല പെണ്ണിനെ
ഇമ്മെയ്യിനേക്കാളധികം ധർമ്മം രക്ഷിക്ക പാണ്ഡവ! 2
കൊന്നിടാൻ വന്നൊരു കൂറ്റൻതന്നെയും കൊന്നു വിട്ടു നീ
ആ രക്ഷസ്സിന്റെ ഭഗനിയിടഞ്ഞാലെന്തെടുത്തിടും? 3

വൈശമ്പായനൻ പറഞ്ഞു

ഹിഡിംബി കുന്തിയെക്കൂപ്പിയഭിവാദ്യം കഴിച്ചുടൻ.
കൗന്തേയനാം ധർമ്മപുത്രൻ തന്നെയും പിന്നെയോതിനാൾ. 4
 
 
ഹിഡിംബി പറഞ്ഞു

ആര്യേ, നീയറിയും നൂനം സ്ത്രൂകൾക്കുള്ളംഗജാർത്തിയ
അതെനിക്കിപ്പോളാപ്പെട്ടു ഭീമൻ കാരണമായി ശുഭേ! 5
കാലം കാത്തു പൊറുത്തേനൂക്കാളുമസങ്കടത്തെ ഞാൻ
ഇപ്പോഴാക്കാലമായ് വന്നതുൾപ്രീതി മമ കിട്ടണം. 6
ഞാനെൻ സുഹൃത്തുക്കളെയും സ്വധർമ്മം സ്വജനത്തെയും
വിട്ടു ഭർത്താവായി വരിച്ചേൻ വീരനാം നിൻ കുമാരനെ. 7
ആ വീരനാം നിൻ മകനും നീയുമെന്നെ ത്യജിക്കുകിൽ
ജീവിച്ചിരിക്കയില്ലീ ഞാനിപ്പറഞ്ഞു സത്യമാം. 8
അതിനാൽ കൃപ വെയ്ക്കേണം നീയെന്നിൽ വരവർണ്ണിനീ!
മൂഢയെന്നോ ഭക്തയെന്നോ ദാസിയെന്നോ നിനച്ചു മാം. 9
മഹാഭാഗേ, നിൻ മകനാബ്ഭർത്താവേടു ചേർക്കണേ!
ദേവാഭനാമവനുമായ് പോവേനിഷ്ടപ്പടിക്കു ഞാൻ. 10

[ 526 ]

വീണ്ടും വന്നെത്തുവേനെന്നെ വിശ്വസിക്കുക ശോഭനേ!
മനസ്സിലെന്നെ ധാന്യാനിച്ചാൽ നിങ്ങളേക്കൊണ്ടുപോയിടാം. 11
സങ്കടങ്ങൾ കടത്താം ഞാൻ ദുർഗ്ഗദർഗ്ഘടദിക്കിലും
വെക്കം പോകേണ്ട ദിക്കിങ്കൽ നിങ്ങളേപ്പൃഷ്ടമേറ്റിടാം. 12
പ്രസാദിപ്പിൻ നിങ്ങളെന്നിൽ ഭീമനീയെന്നെ വേൾക്കണം.
ആപത്തുവിട്ടു ജീവിക്കുമെന്തുച്ചെയ്യുന്നതാകിലോ 13
അതൊക്കെചെയ്തുക്കൊള്ളണം ധർമ്മം നോക്കി നടപ്പവൻ.
ആപത്തിൽദ്ധർമ്മമായി നിൽക്കുമവൻ ധർമ്മജ്ഞനുത്തമൻ 14
ധർമ്മവ്യാപത്തുതാനല്ലോ ധർമ്മജ്ഞർക്കു വിപത്തിഹ.
പ്രാണസന്ധാരം പുണ്യം പുണ്യമാം പ്രാണദാനവും 15
ധർമ്മമേതേതിനാൽ ചെയ്വുകുറ്റമില്ലതിനൊന്നിനും.
 
യുധിഷ്ടിരൻ പറഞ്ഞു

ഹിഡിംബി, നീ ചൊന്നതെല്ലാം ശരിയാണില്ല സംശയം 16
നീ സത്യംപോലെ നിൽക്കണമിതേതുന്നേൻ സുമദ്ധ്യമേ!
കുളിച്ചാഹ്നികവും ചെയ്തു മംഗളത്തിന്നുശേഷമേ 17
നീ ഭീമനേ ഭജിച്ചാലുമസ്തമിക്കുംവരേക്കുമേ.
ഇവനൊത്തുരമിച്ചാലും പകലെല്ലാം മനോജവേ! 18
ഭീമനേക്കൊണ്ടെത്തീടേണം രാത്രിയായൽ നിദാനവും.


വൈശമ്പായനൻ പറഞ്ഞു

അവ്വണ്ണമെന്നതേറ്റിട്ടു ഭീസേനനുമോതിനാൻ: 19
“ കേൾക്ക, രാക്ഷസി, സത്യത്താൽ നിശ്ചയം നിന്നോടോ-
നിനക്കു പുത്രനുണ്ടായിവരുന്നതുനമെശ്ശുഭേ! 20
നിന്നടൊത്തു രമിച്ചീടുന്നുണ്ടു ഞാൻ തനുമദ്ധ്യമേ!”
അവ്വണ്ണമെന്നേറ്റുച്ചൊല്ലീ രാക്ഷസസ്ത്രീ ഹിഡിംബിയും 21
ഭീമസേനനെയുംകൊണ്ടു മേൽപ്പോട്ടേയക്കങ്ങു പൊങ്ങിനാൾ.
നല്ലദ്രിശൃംഗങ്ങളിലും ദേവതായതനത്തിലും 22
മൃഗപക്ഷികൾ ശബ്ഭിക്കും മറ്റു രമ്യസ്ഥലത്തിലും
ദിവ്യമാം രൂപമുൾക്കൊണ്ടു സർവ്വാഭരണമാണ്ടവൾ 23
മഞ്ജുവാണി രമിപ്പിച്ചു രഞ്ജിച്ചാപ്പാണ്ഡുപുത്രനെ.
പൂത്തുനിൽക്കും മരം തിങ്ങും വനദുർഗ്ഗസ്ഥലത്തിലും 24
പൊയ്ക്കാർനിര മണത്തീടും ശുദ്ധവാരിസ്ഥലത്തിലും,
വൈഡൂര്യക്കൽ മണലെഴും നദീദ്വീപസ്ഥലത്തിലും 25
തീർത്ഥവാരിയൊഴുക്കുള്ള കാട്ടുചോലക്കരയ്ക്കലും,
മരവും വള്ളിയും പൂത്ത ചിത്രാരണ്യതലത്തിലും 26
ഹിമാദ്രികുഞ്ജങ്ങളിലുമനേകം ഗുഹയിങ്കലും,
പൊൽത്താമരയെഴും നല്ല വെള്ളമുള്ള സരസ്സിലും 27
പൊന്നും രത്നങ്ങളുമെഴും കടലിന്റെ തടത്തിലും,

[ 527 ]

പല്വലങ്ങളിലും നല്ല നല്ല പുല്ല നിൽക്കുന്നിടത്തിലും 28
ദേവാരണ്യത്തിലും പുണ്യപർവ്വതത്തിൻ തടത്തിലും
ഗുഹ്യകന്മാരുള്ളിടത്തും താപസായതനത്തിലും, 29
സർവ്വർത്തുഫലമാണ്ടുള്ള മാനസാഖ്യസരസ്സിലു,
മെച്ചം രൂപംപൂണ്ടു രമിപ്പിച്ചാളാപ്പാണ്ഡുപുത്രനെ. 30
അങ്ങുമിങ്ങും ഭീമനുമായ് രമിപ്പോളാ മനോജവ
പെറ്റാൾ ഭീമനിൽനിന്നേറ്റം ശക്തനായൊരുപുത്രനെ. 31
തുറുങ്കണ്ണൻ പെരുവായൻ കാതുകൂർത്തോൻ ഭയങ്കരൻ
ഭീമനാദൻ തുടുംചുണ്ടൻ തീക്ഷ്ണദംഷ്ട്രൻ മഹാബലൻ, 32
മഹേഷ്വാസൻ മഹാവീര്യൻ മഹാസത്വൻ മഹാഭുജൻ
ദീർഘനാസൻ മഹാകായൻ മഹാമായനരിന്ദമൻ, 33
ദീർഘനാസൻ മഹോരസ്തൻ പെരുംക്കാൽപ്പിണ്ടിയുള്ളവൻ
അമാനുഷൻ മാനുഷജൻ ഭീമവേഗൻ മഹാബലൻ, 34
അവൻ മറ്റുപിശാചാശരൗഘത്തെക്കാളുമൂക്കനായ്
ബാല്യത്തിൽത്താൻ യൗവ്വനമായ് മാനുഷാസ്രൂക്രമത്തിലും 35
വിദഗ്ദ്ധനായിതീർന്നു പാരം വീര്യവാനവനീപതേ!
ഗർഭം ധരിച്ചാലുടനേ പെറും രാക്ഷസ്സനാരികൾ 36
കാമരൂപധരന്മാരാം ബഹുരൂപികളാത്മജർ.
അച്ഛന്റെ കാൽപ്പിടിച്ചാനക്കേശമില്ലാതെഴും മകൻ 37
അവ്വണ്ണമമ്മയുടെയുമവർ പേരിട്ടിതപ്പോഴേ.
ഘടോൽക്കചായെന്നിവണ്ണമമ്മ ചൊല്ലിവളിച്ചുതേ, 38
ഘടോൽകചാഭിധമായതുകാരണമായവൻ.
പാണ്ഡവന്മാരിലേറെക്കൂറുക്കൊണ്ടാൻ ഘടോൽക്കചൻ 39
അവർക്കിഷ്ടമായി തീർന്നൂ സ്വാതന്ത്ര്യമെവുമായവൻ
സംവാസകാലം തീർന്നെന്നായവരോടു പറഞ്ഞുടൻ 40
ഹിഡിംബി നിശ്ചയെ ചെയ്തു തന്റെ പാട്ടിന്നുപോയിനാൾ .
കുന്തിയൊത്താപ്പാണ്ഡവന്മാരെല്ലാം കൂറ്റൻ ഘടോൽക്കചൻ
അഭിവാദ്യം ചെയ്തു യഥാന്യായമിങ്ങനെ ചൊല്ലിനാൻ:
“ആര്യേ, ഞാനെന്തുവേണ്ടു നിശ്ശങ്കമരുൾചെയ്യുവിൻ.” 42
ഇത്ഥം ചൊല്ലും ഭീമസേനപുത്രനോടൊതിനാൾ പൃഥ.

കുന്തിപറഞ്ഞു

കുരുവംശത്തിലുണ്ടായോൻ പരം ഭീമസമൻ ഭവാൻ 43
ഐവർക്കും മൂത്ത മകനാം സഹായിക്കുക പുത്രക!
 
വൈശമ്പായനൻ പറഞ്ഞു

കുന്തുയേവം ചൊല്ലിയപ്പോൾ കൂപ്പിനിന്നേവമോതിനാൻ: 44
“ലോകത്തിലാരാവണനുമിന്ദ്രജിത്തം കണക്കിനെ
മെയ്യും കയ്യൂക്കുള്ളോൻ ഞാൻനരന്മാരിൽ വിശിഷ്ടനാം. 45

[ 528 ]

വേണ്ടപ്പോഴേ വരാ" മെന്നു പിതാക്കളോടു രാക്,ഷസൻ
യാത്രച്ചൊല്ലീട്ടു പൊയ്ക്കൊണ്ടാൻ വടക്കോട്ടാഗ്ഘടോൽക്കചൻ.
ശക്തികാരണമായിട്ടു ശക്രൻ സൃഷ്ടുച്ചതാണവൻ
എതിരേറ്റൊരു കർണ്ണൻതന്നെതിരാളി മഹാരഥൻ. 47

156. വ്യാസദർശ്നവും ഏകചക്രാപ്രവേശവും തിരുത്തുക

ജടാവൽക്കലധാരികളായി ബ്രാഹ്മണവേഷത്തിൽ സഞ്ചരിക്കുന്ന പാണ്ഡവർ മാർഗ്ഗമദ്ധ്യേ വ്യാസനെ കണ്ടുമുട്ടുന്നു. വ്യാസന്റെ നിർദ്ദേശമനുസരിച്ച് അവർ ഏകചക്ര എന്ന പുരത്തിലെത്തി ഒരു ബ്രാഹ്മണഗ്രഹത്തിൽ താമസിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

കാടൻ ജന്തുക്കളെക്കൊന്നു കാടൂടെ കൂടു പൂക്കവർ
കടന്നുപോയിനാർ പിന്നെയുടൻ ഭൂപ, മഹാരഥർ. 1
മത്സ്യം ത്രിഗർത്തം പാഞ്ചാലം കീചകൻ നാടുമങ്ങനെ
നല്ല കാടും പൊയ്കളുമെല്ലാം കണ്ടു നടന്നതേ. 2
അവരെല്ലാം ജടിലരായ് വല്ത്തലാജിനധാരികൾ
കുന്തിയോടും കൂടി മുനിവേഷവും പൂണ്ടുകൊണ്ടഹോ! 3
ചിലപ്പോഴമ്മയേയേന്തിക്കൊണ്ടും വേഗം മഹാരഥർ
ചിലപ്പോൾ മെല്ലവേ പോന്നും ചിലപ്പോൾ ജവമാർന്നുമേ, 4
സാക്ഷാലുപമനിഷത്തും വേദാംഗവും നീതിശാസ്ത്രവും
ഉച്ചരിപ്പോർകൾ കണ്ടെത്തീ പിതാമഹനേയപ്പോഴേ. 5
അവരങ്ങഭിവാദ്യം ചെയ്താ വേദവ്യാസയോഗിയെ
വന്ദിച്ചു കൈക്കൂപ്പിനിന്നാരമ്മയോടൊത്തു പാണ്ഡവർ. 6

വേദവ്യാസൻ പറഞ്ഞു

ഭരതർഷഭരേ, മുൻപേയറിഞ്ഞേനീ വിപത്തു ഞാൻ
ധാർത്തരാഷ്ട്രരധർമ്മാത്തലകറ്റിയതശേഷവും. 7
അതറിഞ്ഞിട്ടിങ്ങണഞ്ഞേൻ ഹിതംചെയ്യുവതിന്നു ഞാൻ
വിഷാദിക്കൊല്ലിതോർത്തിട്ടുമെല്ലാം നിങ്ങൾക്കു സൗഖ്യമാം.
സമന്മാരാണീയെനിക്കു നിങ്ങളെല്ലാമസംശയം
ദൈന്യം ബാല്യമിതോർത്തേറ്റം സ്നേഹിച്ചീടുന്നു മാനവർ. 9
അതിനാൽ നിങ്ങളെനിക്കധികം സ്നേഹമുണ്ടിഹ
സ്നേഹാൽ നിങ്ങൾക്കു ചെയ്യുന്നേൻ ഹിതമായതു കേൾക്കുവിൻ.
ഇതാ പുരമടുത്തുണ്ടു രമ്യമേറ്റം നിരാമയം
അതിൽ പാർപ്പിൻ ഗുഢരായിട്ടിനി ഞാൻ വന്നിടും വരെ. 11

വൈശമ്പായനൻ പറഞ്ഞു

എന്നാശ്വാസമവർക്കേകി വ്യാസൻ സത്യവതീസുതൻ
ഏകചക്രയിലേക്കാക്കീട്ടാശ്വസിപ്പിച്ചു കുന്തിയേ. 12

[ 529 ]

വ്യാസൻ പറഞ്ഞു

ജീവിൽപുത്രേ, നിൻ കുമാകൻ ധർമ്മവാനീ യുധിഷ്ടിരൻ
ധർമ്മത്താലേ ഭൂമി വെന്നു യോഗ്യനാം പുരുർഷ്ഷഭൻ 13
മന്നിൽ മന്നോരെയൊക്കെയും ധർമ്മജ്ജൻ കീഴടക്കിടും.
കടൽ ചൂഴുന്നൂഴിയൊക്കെയടിച്ചിട്ടു ജയിച്ചിവൻ 14
ഭീമാർജ്ജനബലത്താലേ വാഴുമില്ലിഹ സംശയം.
നിന്റെയും മാദ്രിയുടെയും നന്ദനന്മാർ മഹാരഥർ 15
സ്വരാജ്യത്തും രമിച്ചീടും സുഖമായി സുമനസ്സുകൾ.
യജ്ഞം ചെയ്യൂ ഭൂമിയൊക്കെയത്നം വിട്ടു ജയിച്ചിവർ 16
രാജസൂയാശ്വമേധാദി ദക്ഷിണാഢ്യമഖങ്ങളാൽ.
സൂഹൃജ്ജനത്തിനെക്കാത്തു ഭോഗൈശ്വര്യസുഖത്തോടും 17
പിതൃപൈതാമഹം രാജ്യം കാക്കുമീ നിൻ കുമാരകർ.

വൈശമ്പായനൻ പറഞ്ഞു

എന്നുരച്ചവരെ വിപ്രമന്ദിരത്തിലണച്ചുടൻ 18
അരുൾചെയ്താൻ ധർമ്മജനോടാര്യൻ വ്യാസമുനീശ്വരൻ.

വ്യാസൻ പറഞ്ഞു

ഒരു മാസം പാർപ്പിനിങ്ങു വരുവിൻ പിന്നെ ഞാനിഹ 19
ദേശകാലമറിഞ്ഞെന്നാൽ ക്ലേശമറ്റുസുഖപ്പെടും .

വൈശമ്പായനൻ പറഞ്ഞു

കൈക്കൂപ്പിയവരവ്വണ്ണമാവാമെന്നേറ്റുരയ്ക്കവേ 20
എഴുന്നള്ളീ വന്നവഴീ ഭഗവാൻ വ്യാസമാമുനി.