മനുഷ്യചൊദ്യങ്ങൾക്ക് ദൈവം കല്പിച്ച ഉത്തരങ്ങൾ

മനുഷ്യചൊദ്യങ്ങൾക്ക് ദൈവം കല്പിച്ച ഉത്തരങ്ങൾ

രചന:ഹെർമ്മൻ ഗുണ്ടർട്ട് (1853)

[ 5 ] മനുഷ്യചൊദ്യങ്ങൾക്ക

ദൈവം

കല്പിച്ചഉത്തരങ്ങൾ

തലശ്ശെരിയിലെഛാപിതം
൧൮൫൩ [ 7 ] ആദ്യപാഠം

൧– ദൈവത്തെഅറിയാത്തമനുഷ്യരുണ്ടൊ—

ഉ. ദൈവത്തെഅറിയാത്തജാതികൾതന്നെ(൧തെസ്സ ൪
൫)ചിലൎക്കദൈവവിഷയത്തിൽഅറിയായ്മഉണ്ടുഞാൻ
നിങ്ങൾ്ക്കുലജ്ജക്കായിഇതിനെപറയുന്നു(൧കൊ൧൫,൩൪)

൨– ദൈവമില്ലാത്തവർഎവരാകുന്നുഎപ്പൊൾആകുന്നു.

ഉ. അക്കാലത്തിൽനിങ്ങൾക്രീസ്തനെകൂടാതെഇസ്രയെൽപൌ
രതയൊടുവെർപ്പെട്ടവരുംവാഗ്ദത്തനിയമങ്ങളിൽനിന്നു
അന്യരുമായിആശഒന്നുമില്ലാതെലൊകത്തിൽനിൎദെവ
രായിരുന്നു—(എഫ.൨൧൨‌)

൩– ലൊകത്തിങ്കൽദൈവമില്ലതിരുന്നാൽഹാനിഉണ്ടൊ

ഉ. നീതികെടുകൊണ്ടുസത്യത്തെതടുക്കുന്നമനുഷ്യരുടെസക
ലഅഭക്തിയിലുംനീതികെടിലുംദൈവക്രൊധംസ്വൎഗ്ഗത്തി
ൽനിന്നുവെളിപ്പെട്ടുവരുന്നു (രൊമ ൧൧൮)

൪– ദൈവകാൎയ്യത്തിൽവല്ലതും അറിവാൻമനുഷ്യൎക്കഎത്
വഴിയാകുന്നു.

ഉ. അവൎക്കുദൈവംപ്രകാശിപ്പിച്ചതിനാലല്ലൊദൈവത്തിങ്ക
ൽഅറിയകുന്നത്അവരിൽസ്പഷ്ടമാകുന്നു.(രൊ ൧,൧,൯)

൫– ദൈവത്തെകണ്ടവനുണ്ടൊ

ഉ.ദൈവത്തെഒരുത്തരുംഒരുനാളുംകണ്ടില്ല (യ൧യൊഹ.൪,
൧൨) (അവൻആൎക്കും)അടുത്തുകൂടാത്തവെളിച്ചത്തിൽവസി
ക്കുന്നവനുംമനുഷ്യർആരും കാണാത്തവനുംകാണ്മാൻകഴി
യാത്തവനുംആകുന്നു. (൧തിമ.൬,൧൬)

൬– ഈകണ്ടുകൂടാത്തദൈവംമനുഷ്യൎക്കഎന്തിനെത്തി [ 8 ] വാറാകും

ഉ. ദൈവത്തിന്റെശാശ്വതശക്തിയുംദിവത്വവുംആയിഅവ
ന്റെകാണാത്തഗുണങ്ങൾ ലൊകസൃഷ്ടിമുതൽപണികളാൽ
ബുദ്ധിക്കുതിരിഞ്ഞുകാണായ്വരുന്നു രൊമ ൨,൨൦)

൭– എന്നാൽഭക്തിയില്ലാത്തവൎക്കുഒഴികകഴിവുപറവാൻഎന്തു
കൊണ്ടുകഴികയില്ല—

ഉ. ദൈവത്തെഅറിഞ്ഞിട്ടുംദൈവംഎന്നുമഹത്വീകരിക്കയും
കൃതജ്ഞരാകയുംചെയ്യാതെതങ്ങളുടെനിരൂപണങ്ങളിൽ
വ്യൎത്ഥരായ്തീൎന്നുഅവരുടെബൊധമില്ലാത്തഹൃദയംഇരുണ്ടുപൊകയും
ചെയ്തു (രൊ ൧,൨൧)

൮– അവരുടെവ്യൎത്ഥചിന്തകളാലെഅവർഎന്തൊരുബുദ്ധിഹീ
നരായെനടത്തി

ഉ. ജ്ഞാനികൾഎന്നുചൊല്ലികൊണ്ടുഅവർമൂഢരായിപൊയി
കെടാത്തദൈവത്തിന്റെതെജസ്സിനെകെട്ടുള്ളമനുഷ്യൻപക്ഷി
പശുഇഴജന്തു ഇവറ്റിൽരൂപസദൃശ്യത്തൊടുപകൎന്നുകളകയുംചെ
യ്തു (രൊ ൧,൨൨–൨൩)

൯– ഈബുദ്ധിഹീനതയുടെഫലംഎന്താകുന്നു—

ഉ. ദൈവംഅവരുടെഹൃദയങ്ങളിലെമൊഹങ്ങളാൽസ്വശരീ
രങ്ങളെതങ്ങളിൽഅവമാനിക്കെണ്ടതിന്നുഅവരെഅശു
ദ്ധിയിലെക്കുംദ്രുഷ്കാമങ്ങളെക്കുംഏല്പിച്ചു(രൊമ ൧,൨൪൨൯)

൧൦–സൃഷ്ടികാൎയ്യങ്ങളെകൂടാതെദൈവംവെറൊരുപ്രകാരത്തി
ലുംതന്നെപ്രകാശിപ്പിച്ചില്ലയൊ—

ഉ. പണ്ടു ദൈവംവല്ലപ്പൊഴുംപലവിധത്തിലുംപ്രവാചകരെകൊ
ണ്ടുപിതാക്കന്മാരൊട് അരുളിചെയ്തിട്ടുഈനാളുകളുടെഒടു
ക്കത്തിൽതാന്റെപുത്രനെകൊണ്ടുനമ്മൊടുരെച്ചു (എബ്ര൧,൧)

൧൧–പുത്രനായവൻആർ— [ 9 ] ഉ. ആയവൻദൈവതെജസ്സിന്റെപ്രതിച്ശായയുംതൽസ്വ
ഭാവത്തിന്റെമുദ്രയുംസകലത്തെയുംതന്റെശക്തിയുടെ
മൊഴിയാൽവഹിച്ചിരിക്കുന്നവനുമാകുന്നു—അവനെകൊ
ണ്ടുദൈവംഉലകങ്ങളെയുമുണ്ടാക്കി(എബ്ര൧,൨)

൧൨.പുത്രമുഖെനദൈവംഎന്തൊന്നിനെഅറിയിച്ചു—

ഉ. അവൻതന്നിൽതാൻമുന്നിൎണ്ണയിച്ചസ്വപ്രസാദത്തിന്നു
തക്കവണ്ണംതന്റെഇഷ്ടത്തിൻമൎമ്മത്തെനമ്മൊടുഅറിയി
ച്ചുഅതുസ്വൎഗ്ഗത്തിലുംഭൂമിമെലുംഉള്ളവഎല്ലാംക്രീസ്ത
നിൽഒരുതലയാക്കിസമൂഹിക്കഎന്നിങ്ങിനെസമയങ്ങ
ളുടെപൂൎണ്ണതയിൽവിട്ടുമുറയെവരുത്തുവാനത്രെ—(എഫ൧,൯൧൦)

൧൩–ദൈവമനസ്സിലെഇഷ്ടംഎന്തു—

ഉ. അവൻഎല്ലാമനുഷ്യരുംരക്ഷപ്രാപിപ്പാനുംസത്യത്തിന്റെ
പരിജ്ഞാനത്തിൽഎത്തുവാനുംഇച്ശിക്കുന്നു(൧തിമ.൨,൪)
ജാതികൾസുവിശെഷത്താൽക്രീസ്തനിൽകൂട്ടവകാശിക
ളുമേകശരീരസ്ഥരുംഅവന്റെവാഗ്ദത്തത്തിൽകൂട്ടംശി
കളുമാക്കുകഎന്നത്രെ(എഫ,൩,൬)

൧൪– ഈദൈവെഷ്ടത്തിന്നുഎന്തിന്നുമൎമ്മംഎന്നുപെരാകുന്നു—

ഉ. ആമൎമ്മംഇപ്പൊളവന്റെവിശുദ്ധഅപ്പൊസ്തലന്മാൎക്കുംപ്രവാച
കന്മാൎക്കുംആത്മാവിൽവെളിപ്പെട്ടപ്രകാരംവെറെതലമു
റകളിൽമനുഷ്യപുത്രരൊടുഅറിയിക്കപ്പെടാഞ്ഞത്(എഫ൩൫)—

൧൫–ദൈവംപൂൎവ്വത്തിൽപ്രവാചകന്മാരെകൊണ്ടുപിതാക്കന്മാ
രൊടുസംസാരിച്ചതിന്നുഎന്തുപ്രയൊജനമുള്ളു—

ഉ. അവൻയാക്കൊബിൽഒരുസാക്ഷിയെസ്ഥിരപ്പെടുത്തി
ഇസ്രയെലിൽഒരുധൎമ്മപ്രമാണത്തെനിയമിച്ചുആയവറ്റെ [ 10 ] മക്കളെഅറിയിക്കെണ്ടതിന്നുപിതാക്കന്മാരൊടുകല്പിച്ചു—ത
ങ്ങളുടെആശ്രയത്തെദൈവത്തിങ്കൽവെച്ചുദൈവത്തിന്റെ
പ്രവൃത്തികളെമറകാതെകല്പനകളെപ്രമാണിക്കെണ്ടതി
ന്നായി— (സങ്കി ൧൮൫൭)

൧൬– ഈസ്ഥിരമാക്കിയസാക്ഷിക്കസാരംഎന്താകുന്നു.

ഉ. നാംമനുഷ്യരുടെസാക്ഷ്യത്തെകൈക്കൊണ്ടാൽദൈവ
ത്തിന്റെസാക്ഷ്യംഎറെവലുതാകുന്നു—അവൻതന്റെപുത്ര
നെകുറിച്ചുചൊല്ലിയതുദൈവസാക്ഷ്യമാകുന്നുവല്ലൊ (൧
യൊ ൫,൯)

൧൭– ഈദൈവസാക്ഷിഎവിടെക്കണ്ടുകിട്ടും—

ഉ. നിങ്ങൾതിരുവെഴുത്തുകളെആരായുന്നുഅവഎനിക്കസാക്ഷി
കളായിനില്ക്കുന്നു (യൊ ൫, ൩ ൯)— ഇവനിൽവിശ്വസിക്കുന്ന
വനെല്ലാംഅവൻനാമംമൂലംപാപമൊചനംലഭിക്കുംഎന്നു
സകലപ്രവാചകന്മാരുംഅവനുസാക്ഷിചൊല്ലുന്നു— (അവ.
൧0,൪൩)

൧൮. എന്നാൽ പുത്രമുഖെന‌ഞങ്ങളൊടുപറഞ്ഞവചനംകൊ
ണ്ടുഎന്തുവെണ്ടു—

ഉ. നാം വല്ലപ്പൊഴുംഒഴുകിപ്പൊകാതിരിക്കെണ്ടതിന്നുകെട്ടവ
റ്റെഅത്യന്തംചരതിച്ചുകൊൾ്വാൻആവശ്യമാകുന്നു (എബ്ര ൨,
൧)—ഇവൻഎന്റെപ്രിയപുത്രനാകുന്നുഅവങ്കൽഞാൻപ്ര
സാദിക്കുന്നുഇവനെ ചെവിക്കൊൾ്വിൻ (മത ൧൭,൫)

൧൯– പുത്രനെചെവികൊള്ളാതിരുന്നാൽഎന്തുവിഘ്നംവരും— ഉ. കൎത്താവുതാൻപറവാൻതുടങ്ങിയതുംകെട്ടവർനമുക്കുസ്ഥിര
മാക്കിതന്നതുമായുള്ള ഇത്രവലിയരക്ഷയെവിചാരിയാ
തെപൊയാൽഎങ്ങിനെ‌തെറ്റിപ്പാൎക്കും (എബ്ര ൨൩)

൨൦– പുത്രൻ അരുളിച്ചെയ്തതിന്നുദൈവംഎങ്ങിനെസാക്ഷിക [ 11 ] ളെതന്നു—

ഉ. അടയാളങ്ങളാലുംഅത്ഭുതങ്ങളാലുംനാനാശക്തികളാലും
തന്റെഇഷ്ടപ്രകാരം വിശുദ്ധാത്മാവിൻവരഭാഗങ്ങളാലും
ദൈവംകൂടിസാാക്ഷിനിന്നു (എബ്ര—൨,൪)

൨൧– യെശുവിന്റെവാക്യംസത്യംഎന്നുപ്രമാണിപ്പാൻഎങ്ങി
നെമനസ്സുവരും—

ഉ. എന്നെഅയച്ചവന്റെഇഷ്ടപ്രകാരംചെയ്വാൻഒരുത്ത
ൻഇച്ശിക്കുന്നുഎങ്കിൽഈഉപദെശംദൈവത്തിൽനി
ന്നുണ്ടായതൊഞാൻഎന്നാൽതന്നെപറയുന്നതൊഎ
ന്നറിവാൻ സംഗതി വരും— (യൊ ൭,൧൭)

൨൨– യെശുചെയ്തതുംപറഞ്ഞതുംഎഴുതിവെച്ചതെന്തി
ന്നാകുന്നു—

ഉ. യെശുദൈവത്തിന്റെപുത്രനായിക്രിസ്തനാകുന്നുഎന്നു‌
നിങ്ങൾവിശ്വാസിക്കെണ്ടതിന്നുംവിശ്വസിച്ചിട്ടുഅവന്റെ
നാമത്താൽ(നിത്യ)ജീവനുണ്ടാകെണ്ടതിന്നുംഇവ എഴു
തിയിരിക്കുന്നു (യൊ.൨൦൩൧)

൨൩– വിശ്വാസികൾ്ക്കസകലദവെദവാക്യംകൊണ്ടുംഎന്തുപ്രയൊ
ജനമാകുന്നു—

ഉ. സകലവെദവാക്യംദൈവശ്ചാസീയംഉപദെശത്തിന്നുംപ്രാ
മാണ്യത്തിന്നുംശാസനത്തിന്നുംനീതിയിലെഅഭ്യാസത്തി
ന്നുംദെവമനുഷ്യൻസകലനല്ലപ്രവൃത്തിക്കുംകൊപ്പുണ്ടായിതിക
ത്തെവനാവാനുംപ്രയൊജനമാകുന്നു—ആവിശുദ്ധഎഴുത്തുകൾക്രിസ്ത
യെശുവിലെവിശ്വാസത്താൽനിന്നെരക്ഷെക്കുജ്ഞാനിയാക്കു
വാൻമതിയാകുന്നു (൨ തിമ ൩൧൫൧൭

൨൪– വെദവാക്യംഎങ്ങിനെവായിക്കെണ്ടു

ഉ. സകലാഴുക്കിനെയുംവെണ്ടാതനത്തിന്റെആധിക്യത്തെ [ 12 ] യുംവിട്ടെച്ചുനിങ്ങളുടെആത്മാക്കളെ‌രക്ഷിപ്പാൻശക്തവുംഉൾന
ട്ടതുമായ‌വചനത്തെ‌സൌമ്യതയൊടെ‌കൈക്കൊൾ്‌വിൻഎ
ങ്കിലുംതങ്ങളെതന്നെചതിച്ചുകൊണ്ടുകെൾ്ക്കുന്നവരായിരിക്ക
മാത്രമല്ലഅതിനെചെയ്യുന്നവരായിമിരിപ്പിൻ (യാക ൧൨൧,
൨൨) ക്രിസ്തന്റെവചനംഐശ്ചൎയ്യമായി‌നിങ്ങളിൽവസിക്ക
യുംനിങ്ങൾഎല്ലാജ്ഞാനത്തിലും അന്യൊന്യംപഠിപ്പിച്ചുംസ
ങ്കീൎത്തനങ്ങളാലുംസ്തുതികളാലുംആത്മികപാട്ടുകളാലുംബുദ്ധി
ഉപദേശിച്ചുംകൃതജ്ഞതയൊടെനിങ്ങളുടെഹൃദയങ്ങളിൽ
ദൈവത്തിന്നുപാടിക്കൊൾ്കയുമാവു(കൊല. ൩൧൬)

൨൫– വിശെഷിച്ചുപ്രവാചകവാക്കിനെഎങ്ങിനെവായിക്കെണ്ടു

ഉ.പ്രവാചകവാക്യംനമുക്ക്അധികംസ്ഥിരമായിട്ടുണ്ടുഇരിണ്ട
സ്ഥലത്തുപ്രകാശിക്കുന്നവിളക്കഎന്നപൊലെആയതിനെ
നിങ്ങൾഹൃദയങ്ങളിൽനെരംപുലൎന്നുവെള്ളിഉദിക്കുവൊളം
കരുതിക്കൊണ്ടാൽനല്ല‌വണ്ണം ചെയ്യുന്നു(൨ പെത്ര ൧൧൯)

൨൬– പ്രവാചകവാക്കുകളെവിനകരിച്ചുപറഞ്ഞാൽആദ്യംഎന്തൊ
ന്നുവിചാരിക്കണം—

ഉ. തിരുവെഴുത്തിലെപ്രവാചകംഒന്നുംസ്വയമായവ്യാഖ്യാനത്തൊ
ടുചെരുകയില്ല.പ്രവാചകമല്ലൊഒരിക്കലുംമനുഷ്യന്റെഇഷ്ട
ത്താലുച്ചരിക്കപ്പെട്ടില്ല‌വിശുദ്ധാത്മാവിനാൽവഹിക്കപ്പെ
ട്ടത്രെവിശുദ്ധരായദെവമനുഷ്യർചൊല്ലിയതുള്ളു—(൨ പെത്രൻ—൧,൨൦)

൨൭– ദെവവചങ്ങളെവായിച്ചുംകെട്ടുംവിചാരിക്കുമ്പൊൾഎങ്ങി​െ
നപ്രാൎത്ഥിക്കെണ്ടു—

ഉ. നിന്റെധൎമ്മത്തിൽനിന്നുഅത്ഭുതങ്ങളെകാണെണ്ടതിന്നു
എന്റെകണ്ണുകളെ കെട്ടഴിക്കെണമെ ൨—യഹൊവെനിന്റെ
വെപ്പുകളുടെവഴിയെഞാൻഅവസാനത്തൊളം പ്രമാണിക്കെ [ 13 ] തിന്നുഎനിക്കുപദെശിക്കെണമെ—൩ നിന്റെധൎമ്മത്തെസൂ
ക്ഷിച്ചുപൂൎണ്ണഹൃദയത്തൊടെ പ്രമാണിക്കെണ്ടതിന്നുഎനിക്കു‌
വിവെകംതരെണമെ—൪ നിന്റെകല്പനകളുടെ മാൎഗ്ഗത്തിൽഞാ
ൻഇഷ്ടപ്പെടുക‌കൊണ്ടുഅതിൽഎന്നെനടകൊള്ളുമാറാക്കെ
ണമെ—— ൫ലാഭത്തെക്കല്ലനിന്റെസാക്ഷികളിലെക്ക്എന്റെ
ഹൃദയത്തെചായിക്കെണമെ—— ൬–മായയെനൊക്കാതവണ്ണം
എൻകണ്ണുകളെതിരിച്ചുനിന്റെവഴിയിൽഎന്നെജീവിപ്പി
ക്കെണമെ——൭. കണ്ടാലുംഞാൻനിന്റെനിയൊഗങ്ങളെവാഞ്ഛി
ച്ചിരിക്കുന്നുനിന്റെനീതിയിൽഎന്നെജീവിപ്പിക്കെണമെ——
൮. എന്റെകാലടികളെനിന്റെവചനത്തിൽക്രമപ്പെടുത്തെ
ണമെ യാതൊര്അകൃത്യത്തെയുംഎന്നിൽവാഴിക്കയുംഅരു
തെ—— (സങ്കീ ൧൧൯)

൨൮– ഇപ്രകാരംഅപെക്ഷിച്ചാൽയഹൊവഎന്തൊന്നുകൊടുക്കും.

ഉ. ഞാൻനിണക്കബുദ്ധിഉപദെശിച്ചുനടക്കെണ്ടുന്നവഴിയെപ
ഠിപ്പിക്കും—എന്റെകണ്ണുകൊണ്ടുംനിന്നൊടു‌മന്ത്രിക്കും.(സങ്കീ൩൭൮)
അപ്പൊൾതിരുവെഴുത്തുകളെതിരിച്ചറിയെണ്ടതിന്നായിഅ
വൻഅവൎക്കു‌ബുദ്ധിയെ‌തുറന്നു(ലു ൨൪,൪൫)

൨൯–വായിച്ചികെൾ്ക്കുന്നബഹുജനങ്ങൾദൈവവാക്കുകളെഗ്രഹിക്കാ
ത്തതെന്തു—

ഉ.പ്രാണമയനായമനുഷ്യന്ദൈവാത്മാവിന്റെവകൈ
ക്കൊള്ളുന്നില്ലഅത്അവന്നു ഭൊഷത്വമല്ലൊആകുന്നതു—
ആത്മികമായിവിവെചിക്കെണ്ടാതാകയാൽഅത്അവന്നു
തിരിവാൻകഴികയുമില്ല(കൊരി ൨൧൪)

൩൦– ഈപ്രാകൃതഭാവത്തിനുഎപ്പൊൾഭെദംവരും—

ഉ. കാൎത്താവിലെക്ക്തിരിഞ്ഞപ്പൊഴെക്കുഹൃദയത്തിന്മെലുള്ള‌മൂ
ടിഎടുത്തുപൊക്കും(൧ കൊ ൩,൧൬) [ 14 ] ൩൧– പ്രാകൃതന്മാരല്ലാത്തവർആർ

ഉ. ദൈവത്തിന്റെവചനംകെട്ടുകാത്തുകൊള്ളുന്നവരല്ലൊധന്യ
ർഎന്നു‌യെശുപറഞ്ഞു(ലൂ ൧൧൨൮)

൩൨–ധൎമ്മപ്രമാണംഎന്നവെദത്തിന്റെഒന്നാംഖണ്ഡത്തിൽഎ
ന്തടിങ്ങിയിരിക്കുന്നു—

ഉ. ധൎമ്മമാകട്ടെവരുവാനുള്ളനന്മകളുടെനിഴലല്ലാതെകാൎയ്യങ്ങ
ളുടെസത്യസ്വരൂപംഇല്ലാത്തതാകുന്നു(എബ്ര ൧൦,൧)ധൎമ്മ
പ്രമാണംമൊശയാൽതരപ്പെട്ടുകൃപയുംസത്യവുമ്യെശുക്രി
സ്തനാൽഉണ്ടായി(യൊ൧,൧൭)

൩൩– സുവിശെഷംഎന്നരണ്ടാംഖണ്ഡത്തിൽഎന്തടങ്ങിയിരി
ക്കുന്നു—

ഉ. സമ്മതമാംവണ്ണംവലുതായഭക്തിയുടെമമൎമ്മംഅതാവിത്‌ദൈ
വമായവൻജഡത്തിൽ വിളങ്ങിയവൻആത്മാവിൽനീതീ
കരിക്കപ്പെട്ടവൻദൂതന്മാൎക്കപ്രത്യക്ഷൻജാതികളിൽഘൊ
പിതൻ ലൊകത്തിൽ വിശ്വസിക്കപ്പെട്ടവൻതെജസ്സിൽ
എടുത്തുകൊള്ളപ്പെട്ടവൻഎന്നത്രെ—(൧തിമ൩,൧൬

൩൪–മൊശകൊണ്ടുധൎമ്മപ്രമാണമെപ്പൊൾവന്നുഎതുപ്രകാ
രംവന്നു—

ഉ. ഇസ്രയെല്പുത്രന്മാർമിസ്രദെശത്തുനിന്നുപുറപ്പെട്ടമൂന്നാംമാ
സമായിഅന്നുതന്നെസീനായിവനത്തിലെക്ക്‌വന്നതിൽപിന്നെ
മൂന്നാംദിവസംരാവിലെഇടിമുഴക്കങ്ങളും‌പൎവ്വതത്തിന്മെൽമഹാ
ഗംഭീരമായകാഹളശബ്ദവുംഉണ്ടായിഅതുകൊണ്ടുപാളയത്തി
ലുള്ളജനംഒക്കേയും നടുങ്ങി (൨മൊ൧൯,൧൧൬)

൩൫–ജനത്തൊടുഅഗ്നിമദ്ധ്യത്തിൽനിന്നുഅരുളിചെയ്തതാർ—

ഉ. യഹൊവ‌അഗ്നിയുടെനടുവിൽനിന്നുനിങ്ങളൊടുരെച്ചുനിങ്ങൾ
ആവാക്കുകളുടെശബ്ദം കെട്ടുഎങ്കിലുംഒരുസ്വരൂപത്തെയും [ 15 ] കണ്ടതുമില്ലശബ്ദംമാത്രംകെട്ടു—നിങ്ങൾചെയ്വാൻഅവൻ
കല്പിച്ചിട്ടുള്ളപത്തുവചനങ്ങളാകുന്നുതന്റെ‌നിയമത്തെ
നിങ്ങളെ അറിയിച്ചു അവറ്റെരണ്ടുകല്പലകമെൽഎഴു
തുകയും ചെയ്തു—(൫മൊ.൪,൧൭)

൩൬–ആനിയമത്തിലെപത്തുവചനങ്ങൾഎന്താകുന്നു—

൧, അടിമവീടായമിസ്രദെശത്തുനിന്നും നിന്നെകൊണ്ടു
വന്നയഹൊവയായഞാൻ നിന്റെദൈവമാകുന്നു—
ഞാനല്ലാതെ അന്യദൈവങ്ങൾ നിണക്കുണ്ടാകരുത്—

൨, നിണക്കൊരുവിഗ്രഹത്തെഉണ്ടാക്കരുത്—മീതെആകാ
ശത്തിൽതാഴെഭൂമിയിൽഎങ്കിലുംഭൂമിക്കകീഴെ
വെള്ളത്തിൽഎങ്കിലുംഉള്ളയാതൊന്നിന്റെപ്രതിമയും
അരുത്—നീഅവറ്റെ കുമ്പിടുകയുംസെവിക്കയുംഅ
രുത‌കാരണംനിന്റെദൈവമായഞാൻഎറിവുള്ള
ദൈവമാകുന്നു—എന്നൊടുപകെക്കുന്നവരിൽമൂന്നാമ
ത്തവരുംനാലാമത്തവരുംവരെഉള്ളമക്കളുടെമെൽ
പിതാക്കന്മാരുടെദൊഷത്തെകുറിച്ചുചൊദിക്കയും
എന്നെസ്നെഹിച്ചുഎൻകല്പനകളെ പ്രമാണിക്കു
ന്നവൎക്കആയിരംവരെയുംകരുണകാട്ടുകയുംചെയ്യുന്നു.

൩, നിന്റെദൈവമായ‌യഹൊവയുടെനാമംവൃഥാഎടുക്ക
രുത്‌യഹൊവതൻനാമംവൃഥാഎടുക്കുന്നവനെകുറ്റമില്ലാ
ത്തവനാക്കിവെക്കുകയില്ല—

൪, സ്വസ്ഥനാളിനെശുദ്ധീകരിപ്പാനൊൎക്ക—ആറുദിവസംനീ
അദ്ധ്വാനപ്പെട്ടു നിന്റെ വെലഒക്കയുംചെയ്ക—ഏഴാം
ദിവസംനിന്റെദൈവമായയഹൊവയുടെസ്വസ്ഥ
തആകുന്നുഅതിൽനീയുംപുത്രീപുത്രന്മാരുംദാസീദാ [ 16 ] സന്മാരുംകന്നുകാലികളുംനിന്റെവാതിൽക്കകത്തു
ള്ളഅന്യനുംഒരുവെലയുംചെയ്യരുത്—എന്തുകൊണ്ടെ
ന്നാൽആറുദിവസംകൊണ്ടുയഹൊവആകാശഭൂമി
സമുദ്രത്തെയുംഅവറ്റിലുള്ളസകലത്തെഉണ്ടാക്കി
ഏഴാംദിവസംസ്വസ്ഥനായിരുന്നതിനാൽആസ്വ
സ്ഥനാളിനെയഹൊവഅനുഗ്രഹിച്ചുശുദ്ധീകരിക്ക
യുംചെയ്തു—

൫, നിന്റെദൈവമായയഹൊവനിണക്കുതരുന്നദെശത്തു
നിന്റെനാളുകൾദീൎഘമാകുവാനായിട്ടുനിന്റെമാതാപി
താക്കന്മാരെബഹുമാനിക്ക—

൬, നീകുലചെയ്യരുത്—

൭, നീവ്യഭിചാരംചെയ്യരുത്—

൮, നീമൊഷ്ടിക്കരുത്—

൯, നിന്റെകൂട്ടക്കാരന്റെനെരെകള്ളസാക്ഷിപറയ
രുതു—

൧൦ നിന്റെകൂട്ടക്കാരന്റെഭവനത്തെമൊഹിക്കരുത്കൂട്ട
ക്കാരന്റെഭാൎയ്യയെയുംദാസീദാസന്മാരെയുംകാളക
ഴുതകളെയുംകൂട്ടക്കാരന്നുള്ളയാതൊന്നിനെയും
മൊഹിക്കരുത്—(൨മൊ.൨൦,)

ഒന്നാംഅദ്ധ്യായം

പത്തുകല്പനകളുടെവിവരം

൩൭. ധൎമ്മപ്രമാണത്തിൽഎതുകല്പനവലിയത്—

ഉ.നിന്റെദൈവമായയഹൊവയെനിന്റെപൂൎണ്ണഹൃദയത്തൊ
ടുംപൂൎണ്ണമനസ്സൊടുംസ്നെഹിക്കെണം—ഇത്ഒന്നാമത്‌വലിയ [ 17 ] തുമായകല്പനയാകുന്നു—രണ്ടാമതുംഅതിനൊടുസമമാകുന്നു
നിന്റെകൂട്ടക്കാരനെനിന്നെപൊലെതന്നെസ്നെഹിക്കെണം
ഈരണ്ടുകല്പനകളിൽസകലധൎമ്മവുംപ്രവാചകരുംഅടങ്ങി
ഇരിക്കുന്നു(മത.൨൨,൩൭)

൩൮–പിന്നെതന്റെജനത്തൊടുദൈവംഎന്തുചൊദിക്കുന്നു—

ഉ. ഇപ്പൊൾഇസ്രയെലെനിന്റെദൈവമായയഹൊവയെ
ഭയപ്പെട്ടുഅവന്റെഎല്ലാവഴികളിലുംനടന്നുംഅവനെ
സ്നെഹിച്ചുംപൂൎണ്ണഹൃദയത്തൊടുംപൂൎണ്ണാത്മാവൊടുംസെവി
ക്കെണംഎന്നല്ലാതെഎന്തുനിന്റെദൈവമായയഹൊവ
നിന്നൊടുചൊദിക്കുന്നതു—(൫മൊ.൧൦,൧൨)

൩൯–ദൈവത്തെആർഭയപ്പെടെണ്ടിയതു—

ഉ. ഭൂമിഒക്കെയുംയഹൊവയെഭയപ്പെടുകഊഴിനിവാസികൾ
എല്ലാംഅവനെശങ്കിക്കഅവനല്ലൊപറഞ്ഞുടൻഉണ്ടാ
യികല്പിച്ചുടൻനിലനിന്നു(൩൩sസങ്കീ.൮)ശുഭാശുഭമായസ
കലരഹസ്യകാൎയ്യത്തിമ്മെലുള്ളഒരുന്യായവിധിയിലെക്ക്
ദൈവംഎല്ലാക്രിയയുംകൊണ്ടുവരുന്നതാകയാൽദൈവ
ത്തെഭയപ്പെട്ടുഅവന്റെകല്പനകളെആചരിക്കഎന്നു
ള്ളതുഎല്ലാംമനുഷ്യന്റെതൊകുന്നു—(പ്രസ൧൨,൧൩)

൪൦–നല്ലൊരുദെവഭയംഎങ്ങിനെആകുന്നു—

ഉ.യഹൊവയിങ്കലുള്ളഭയംദൊഷത്തെപകെക്കുന്നതാകു
ന്നു—അതിനാൽമനുഷ്യർദൊഷത്തിൽനിന്നുമാറിപ്പൊ
കുന്നു(സുഭ.൮,൧൩.൧൬,൬)

൪൧–ഈഭയംനിമിത്തംഇപ്പൊഴുംദാസഭാവംവെണമൊ—

ഉ. നിങ്ങളല്ലൊപിന്നെയുംഭയപ്പെടുവാൻദാസ്യത്തിൻആത്മാ
വെഅല്ലനാംഅബ്ബാപിതാവെഎന്നുവിളിക്കുന്നപുത്രത്വ
ത്തിൽആത്മാവെഅത്രെപ്രാപിച്ചത്—ദൈവാത്മാവിനാൽ [ 18 ] നടത്തപ്പെടുന്നവർഒക്കെയുംദൈവപുത്രർആകുന്നു—(രൊ
മർ.൮,൧൫)

൪൨–ദൈവഭയമുള്ളവൎക്കുമില്ലാത്തവൎക്കുംഅനുഭവംഎന്താ
കുന്നു—

ഉ. പാപിനൂറുവിധംദൊഷംചെയ്തുദീൎഘായുസ്സായിരുന്നാലും
ദൈവത്തിങ്കൽഭയമില്ലാത്തദുഷ്ടന്നുനന്മഉണ്ടായിരി
ക്കയില്ല‌നിഴൽപൊലെതന്റെദിവസങ്ങൾദീൎഘമാക്കുക
യുംഇല്ലഎന്നും—ദൈവത്തിൻമുമ്പിൽഭയപ്പെടുന്നഭക്ത
ന്മാൎക്കുനന്മഉണ്ടായിരിക്കുംഎന്നുഞാൻ നിശ്ചയമായറിയു
ന്നു—(പ്രസ.൮,൧൨)യഹൊവനീതിമാന്മാരുടെവഴി
യെഅറിയുന്നുദുഷ്ടരുടെവഴികെടുകയുള്ളു(സങ്കി.൧,൬)
(സങ്കി.൧൨൮)—

൪൩–ഭയത്തെഒഴിച്ചദൈവംഎന്തൊന്നിനെചൊദിക്കുന്നു—

ഉ. നിന്റെദൈവമായയഹൊവയെപൂൎണ്ണഹൃദയംകൊണ്ടും
പൂൎണ്ണശക്തികൊണ്ടുംസ്നെഹിക്കയുംവെണം(൫മൊ.൬,൫)

൪൪–ദൈവത്തെസ്നെഹിപ്പാൻഎന്തകാരണംആകുന്നു—

ഉ. ദൈവംസ്നെഹംതന്നെആകുന്നു—സ്നെഹത്തിൽവസിക്കുന്ന
വൻദൈവത്തിലും ദൈവംഅവനിലുംവസിക്കുന്നു—അവ
ൻമുമ്പെനുമ്മെസ്നെഹിച്ചത്കൊണ്ടുനാംഅവനെസ്നെഹിക്കു
ക(൧യൊ.൪,൧൬.൧൯.)—

൪൫–ദൈവസ്നെഹംനമ്മിൽഎങ്ങിനെസ്പഷ്ടമായി—

ഉ. ദൈവംതന്റെഏകജാതനായപുത്രനെഅവനാൽനാം
ജീവിക്കെണ്ടതിന്നുലൊകത്തിൽഅയച്ചിരിക്കകൊണ്ടു
നമ്മിൽദൈവസ്നെഹംപ്രസിദ്ധമായി(൧യൊ.൪,൯)

൪൬–പുത്രന്റെസ്നെഹംഎങ്ങിനെഅറിയാം—

ഉ. ആയവൻനമുക്കവെണ്ടിതന്റെപ്രാണനെവെച്ചകളഞ്ഞ [ 19 ] തിനാൽഅത്രെ‌നാംസ്നെഹത്തെഅറിഞ്ഞിരിക്കുന്നു(൧
യൊ൩൧൬)—

൧൭–സ്നെഹംഎതിൽആകുന്നു—

ഉ. നാംദൈവത്തെസ്നെഹിച്ചെന്നല്ലഅവൻനമ്മെസ്നെഹിച്ചുത
ന്റെപുത്രനെനമ്മുടെപാപങ്ങൾ്ക്കപ്രായശ്ചിത്തമാവാൻഅ
യച്ചുഎന്നതിൽതന്നെസ്നെഹംകാണ്മാനുണ്ടു—(൧യൊഹ
നാൻ.൪,൧൦)

൪൮–യെശുവിങ്കലുള്ളസ്നെഹത്തിന്നുഎത്രസ്ഥിരതയുണ്ടു.

ഉ. മരണവുംജീവനുംദൂതർവാഴ്ചകൾഅധികാരങ്ങളുംവൎത്ത
മാനവുംഭാവിയുംഉയരവുംആഴവുംമറ്റെന്തുസൃഷ്ടിയായതി
ന്നുംനമ്മുടെകൎത്താവായയെശുക്രിസ്തനിലുള്ളദൈവസ്നെഹ
ത്തൊടുനമ്മെവെൎപ്പെടുപ്പാൻകഴികയില്ലഎന്നുഞാൻതെ
റിയിരിക്കുന്നുസത്യം(രൊമ.൮,൩൮)

൪൯–നാംദവത്തെസ്നെഹിക്കുന്നത്എങ്ങിനെസ്പഷ്ടമായി
വരും—

ഉ. ഒരുത്തൻഎന്നെസ്നെഹിക്കുന്നുഎങ്കിൽഅവൻഎന്റെ
വചനങ്ങളെപ്രമാണിക്കുന്നു(യൊ.൧൮,൨൩)അവന്റെക
ല്പനകളെസൂക്ഷിക്കുന്നത്ദൈവസ്നെഹമാകുന്നു—അവന്റെ
കല്പനകൾഭാരമുള്ളതുമല്ല(൧യൊ.൫,൩)

൫൦–ദൈവസ്നെഹംമനസ്സിൽഎങ്ങിനെജനിക്കും—

ഉ. ഇവളുടെഅനെകപാപങ്ങളെക്ഷമിച്ചിരിക്കുന്നുഇവൾ
വളരെസ്നെഹിച്ചുവല്ലൊ—അല്പം(പാപങ്ങളിൽ)ക്ഷമലഭിച്ച
വർഅല്പംഅത്രെസ്നെഹിക്കുന്നു(ലൂക്ക൭,൮൭)ദെവസ്നെ
ഹമല്ലൊ‌നമുക്കുനല്കിയവിശുദ്ധാത്മാവിനാൽനമ്മുടെഹൃദ
യങ്ങളിൽപകൎന്നിരിക്കുന്നു—(രൊ.൫,൫.)

൫൧–ദൈവസ്നെഹംയാതൊരുസ്നെഹത്തൊടുംകൂടിനില്ക്കുന്നില്ല [ 20 ] ഉ. ലൊകസ്നെഹംദൈവശത്രുത്വമാകുന്നുഎന്നുനിങ്ങൾഅറിയുന്നി
ല്ലയൊഎന്നാൽലൊകസ്നെഹിതനാകുവാൻഇച്ശിക്കുന്നവനെല്ലാം
ദെവശത്രുവായ്തീരുന്നു(യാകൊ.൪,൪)

൫൨–ലൊകസ്നെഹത്തിന്നുഎന്തുകാരണംആകുന്നു—

ഉ. ജഡഭാവംദൈവത്തൊടുശത്രുത്വംആകുന്നുഅതുദൈവധൎമ്മത്തി
ന്നുകീഴ്പെടുന്നില്ലകീഴ്പെടുവാൻകഴിവുമില്ലസ്പഷ്ടം(രൊമ൮,൭)

൫൩–ദൈവംപിന്നെയുംഒരുസ്നെഹത്തെകല്പിക്കുന്നുവൊ—

ഉ. ദൈവത്തെസ്നെഹിക്കുന്നവൻതന്റെസഹൊദരനെയുംസ്നെഹി
പ്പുഎന്നീകല്പനനമുക്കുഅവങ്കൽനിന്നുണ്ടു(൧യൊ൪,൨൧)

൫൪–കൂട്ടക്കാരനെസ്നെഹിക്കെണംഎന്നവരികിൽതന്നെസെവി
ക്കുന്നവരെസെവിച്ചാൽമതിയൊ—

ഉ. നിങ്ങളെസ്നെഹിക്കുന്നവരെനിങ്ങൾസ്നെഹിച്ചാൽഎന്തുഫലമു
ള്ളുപാപികളുംതങ്ങളെസ്നെഹിക്കുന്നവരെസ്നെഹിക്കുന്നുവല്ലൊ.
പിന്നെനിങ്ങൾ്ക്കുനന്മചെയ്യുന്നവൎക്കുനന്മചെയ്താൽനിങ്ങൾ്ക്കുഎന്തു
ഫലമുള്ളു—പാപികളുംഅപ്രകാരംചെയ്യുന്നുവല്ലൊ(ലൂക്ക,൬,
൯൭൧ʃ)

൫൫–ശത്രുക്കളെകൂടെസെവിക്കെണമൊ

ഉ. ഞാൻനിങ്ങളൊടുപറയുന്നിതുനിങ്ങളുടെശത്രുക്കളെസ്നെഹിപ്പിൻ
നിങ്ങളെശപിക്കുന്നവരെഅനുഗ്രഹിപ്പിൻ—നിങ്ങളെപകെക്കുന്ന
വൎക്കുഗുണംചെയ്വിൻ—നിങ്ങളെഉപദ്രവിക്കയുംഹിംസിക്കയുംചെ
യ്യുന്നവൎക്കുവെണ്ടിപ്രാൎത്ഥിപ്പിൻ—എന്നാൽനിങ്ങളുടെഫലംവള
രെആകും—നിങ്ങൾഅത്യുന്നതനായവന്റെമക്കളാകയുംചെ
യ്യുംഅവൻകൃതഘ്നന്മാരിലുംദൊഷികളിലുംദയാവാനാകുന്നു
(മത.൫,൪൪–ലൂക്ക ൬,൩൫)

൫൬–സഹൊദരസ്നെഹംഎത്രൊടംഉണ്ടായിരിക്കെണം—

ഉ. നാമുംസഹൊദരന്മാൎക്കുവെ ണ്ടിപ്രാണങ്ങളെവെച്ചുകളയെ [ 21 ] ണ്ടതാകുന്നു—(൧യൊ.൩,൧൬)

൫൭–സഹൊദരസ്നെഹംഎതിന്നുദൃഷ്ടാന്തംആകുന്നു—

ഉ. നാംമരണത്തെവിട്ടുജീവനിൽകടന്നിരിക്കുന്നുഎന്നുസ
ഹൊദരരെസ്നെഹിക്കുന്നതുകൊണ്ടത്രെനാംഅറിയുന്നു—
(൧യൊ.൩,൧൪)

൫൮–ദൈവത്തെസ്നെഹിക്കുന്നവരൊടുദൈവംഎങ്ങിനെആ
ചരിക്കുന്നു—

ഉ. എന്നെസ്നെഹിക്കുന്നവരെഞാൻസ്നെഹിക്കുന്നു—അതികാലം
മുതൽഎന്നെഅന്വെഷിക്കുന്നവർഎന്നെകണ്ടെത്തും(സുഭ
൫,൧൭)—എന്നെസ്നെഹിക്കുന്നവൻഎൻപിതാവിനാൽ
സ്നെഹിക്കപ്പെട്ടവനാകുംഞാനുംഅവനെസ്നെഹിച്ച്അവ
ന്എന്നെതന്നെപ്രസിദ്ധനാക്കും(യൊ൧൪,൨൧)

൫൯–പൂൎണ്ണസ്നെഹംആശ്രയംകൂടാതെഇരിക്കുമൊ—

ഉ. സ്നെഹത്തിൽഭയമില്ല—ഭയത്തിന്നുദണ്ഡനമുണ്ടാകയാൽതി
കഞ്ഞസ്നെഹംഭയത്തെപുറത്താക്കിക്കളയുന്നു—ഭയപ്പെടു
ന്നവൻസ്നെഹത്തിൽതികവുവന്നവനല്ല(൧യൊ.൪,൧൮)

൬൦–ദൈവത്തിങ്കൽആശ്രയിക്കെണംഎന്നുള്ളതുഎങ്ങിനെ

ഉ. യഹൊവയിൽമിണ്ടാതെഇരുന്നുഅവന്നായിട്ടുക്ഷാന്തി
യൊടുകാത്തിരിക്ക(സങ്കീ.൩൭,൭)—ഹെജനങ്ങളെഎല്ലാ
സമയത്തുംഅവനിൽആശ്രയിപ്പിൻ—നിങ്ങളുടെഹൃദയ
ത്തെഅവന്റെമുമ്പാകെപകരുവിൻദൈവംതന്നെനമു
ക്കുശരണം(സങ്കീ.൬൨,൮)

൬൧–ദൈവംതന്റെആശ്രിതന്മാൎക്കഎതൊരുഎഗുണത്തെഅ
രുളിച്ചെയ്തു—

ഉ. ഇസ്രായെലിന്റെപരിശുദ്ധനായയഹൊവയായകൎത്താ
വുഇപ്രകാരംഅരുളിനിങ്ങൾതിരിഞ്ഞ്സ്വസ്ഥരായിപാ [ 22 ] ൎക്കിൽനിങ്ങൾ്ക്കുരക്ഷവരുംസാവധാനത്തിലുംആശ്രയത്തിലുംനിങ്ങ
ൾ്ക്കുഊക്ക്ഉണ്ടാകും(യശ.൩൦,൧൭)

൬൨–ഇപ്രകാരംആശ്രയിപ്പാൻഎങ്ങിനെസംഗതിവരുന്നു—

ഉ. ആവകഉറപ്പുഞങ്ങൾ്ക്കു്ദൈവത്തൊടുക്രിസ്തനാൽഉണ്ടു(൨കൊ
൩,൪)—ഇവങ്കൽആശ്രയിച്ചിട്ടുതന്നെനമുക്കുപ്രാഗത്ഭ്യവുംഅ
വങ്കലെവിശ്വാസംമൂലംആഗമനവുംഉണ്ടു—(൫ഫെ൩,൧൨)

൬൩–നിത്യംദൈവത്തെആശ്രയിപ്പാൻകാരണംഎന്താകുന്നു—

ഉ. യഹൊവയിൽഎപ്പൊഴുംആശ്രയിപ്പിൻയഃഎന്നയഹൊ
വയിൽയുഗാദികാലങ്ങൾ്ക്കുംപാറയുണ്ടല്ലൊ(യശ.൨൬,൪)യാ
ക്കൊബിൻദൈവത്തെതനിക്കതുണയാക്കിസ്വദൈവമായയ
ഹൊവയെമാത്രംപ്രതീക്ഷിചെയ്യുന്നവൻഭാഗ്യവാൻഅവൻആ
കാശഭൂമിസമുദ്രങ്ങളെയുംഅവറ്റിലുള്ളസകലത്തെയുംഉണ്ടാ
ക്കിഎന്നെന്നെക്കുംസത്യത്തെപ്രമാണിക്കുന്നവാകുന്നു(സ
ങ്കീ.൧൪൬,൫)—

൧. ഒന്നാംകല്പന—

൬൪–ഒന്നാംകല്പനഏതു—

ഉ. അടിമവീടായമിസ്രദെശത്തുനിന്നുനിന്നെകൊണ്ടുവന്നവനായ
യഹൊവയായഞാൻനിന്റെദൈവമാകുന്നു—ഞാൻഅല്ലാതെ
അന്യദൈവങ്ങൾനിണക്കുണ്ടാകരുതു(൨മൊ൨൦,൨)

൬൫–എന്നാൽപലദൈവങ്ങളുംകൎത്താക്കന്മാരുണ്ടോ—

പലദൈവങ്ങളുംപലകൎത്താക്കന്മാരുംഉണ്ടായിരിക്കെവാനത്തി
ലാകട്ടെഭൂമിയിലാകട്ടെദെവകൾഎന്നുചൊല്ലിയവർഉണ്ടു
എങ്കിലുംപിതാവാകുന്നഏകദൈവമെനമുക്കുള്ളുആയവ
നിൽനിന്നുസകലവുംഅവനിലെക്ക്നാമുംആകുന്നു—യെശുക്രി
സ്തൻഎന്നഏകകൎത്താവുംഉണ്ടു—ആയവനാൽസകലവുംഅ [ 23 ] വനാൽതന്നെനാമുംആകുന്നു—(൧കൊ.൮,൫)

൬൬–അപ്രകാരംആയാൽദെവകൾഎന്നുവിളിച്ചവരുടെഅവസ്ഥ
എന്തു—

ഉ. ഉള്ളവണ്ണംഒരുവിഗ്രഹവുംലൊകത്തിൽഇല്ലഎന്നുംഒരുവ
നല്ലാതെമറ്റൊരുദൈവമില്ലാഎന്നുംനാമറിയുന്നു—൧കൊ
൮,൪)

൬൭–അന്യദൈവങ്ങളെസെവിക്കുന്നവർആരാകുന്നു—

ഉ. കൊത്തിയവിഗ്രഹങ്ങളിൽആശ്രയിച്ചുഉരുക്കിത്തീൎത്തതി
നൊടുനിങ്ങൾഞങ്ങളുടെദെവന്മാർഎന്നുപറയുന്നവർ
(യശ.൪൨,൧൭)—ക്രിസ്തന്റെക്രൂശിന്നുശത്രുക്കളായിനട
ക്കുന്നവർഅവരുടെഅവസാനംനാശംഅവൎക്കുദൈവമാകു
ന്നതുവയത്രെഅവൎക്കുലജ്ജയായതിൽമാനമുള്ളു—ഭൂ
മിമെലവചിന്തിക്കുന്നവർ(ഫിലി.൩,൧൯)ദെവപ്രീയത്തെ
ക്കാൾഭൊഗപ്രീയമെറെയുള്ളവർ(൨തിമ.൩,൪)വിഗ്രഹാ
രാധിയാകുന്നലൊഭി(എഫ൫,൫)എന്നെക്കാൾഎറ്റവും
മാതാപിതാക്കന്മാരെസ്നെഹിക്കുന്നൻഎനിക്കയൊഗ്യനല്ല
(മത.൧൦,൨൭)

൬൮–കള്ളദെവാരാധനെക്കൊത്തവെറെദൊഷങ്ങളുംഉണ്ടോ

ഉ. പ്രഭുക്കന്മാരിലുംരക്ഷയില്ലാത്തമനുഷ്യപുത്രങ്കലുംആശ്ര
യിക്കാരുത്—(സങ്കി൧൪൬,൯)സ്വബുദ്ധിയിൽചായാതെനി
ന്റെപൂൎണ്ണഹൃദയംകൊണ്ടുയഹൊവയിൽആശ്രയിക്ക—(സു
ഭ.൩,൫)—യഹൊവഇപ്രകാരംപറയുന്നു—ജ്ഞാനിതൻ
ജ്ഞാനത്തെപ്രശംസിക്കരുതു—ബലവാൻതൻബലത്തെ
പ്രശംസിക്കരുതുധനവാൻതൻധനത്തെപ്രശംസിക്കരുതു—
(യിറ.൯,൨൩)

൬൯–സ്ഥൂലമായുംസൂക്ഷ്മമായുള്ളകള്ളദെവാരാധനെക്കഎന്തു [ 24 ] ശാപമുണ്ടു

ഉ. മനുഷ്യനിൽആശ്രയിച്ചുമാംസംതൻഭുജമാക്കിയഹൊവയിൽ
നിന്നുഹൃദയത്തെഅകറ്റുന്നപുരുഷൻശപിക്കപ്പെട്ടവൻഅ
വൻമരുഭൂമിയിൽതനിയെഉഴലുന്നവനെപൊലെയുംനന്മവ
ന്നിട്ടുംഅതിനെകാണാതെയുംവെറുംഭൂമിയിൽകുടികളില്ലാ
ത്താവരണ്ടഉവർസ്ഥലത്തുവസിക്കും—(യിറ.൧൭,൫൬)

൭൦–സത്യദൈവവിശ്വാസത്തിന്നുഎന്ത്അനുഗ്രഹമുണ്ടു

ഉ. യഹൊവയിൽആശ്രയിച്ചുയഹൊവയെതന്നെശരണമാക്കു
ന്നപുരുഷൻധന്യൻഅവന്റെവെള്ളത്തിന്റെഅടുക്കെറാട്ടുള്ള
മരംപൊലെഇരിക്കുംകൈത്തൊട്ടിൽവെരുകൾകിഴിഞ്ഞു
ഉഷ്ണംവരുമ്പൊൾഅറിയാതെതളിൎക്കുംവരൾ്ചയുള്ളകാലത്തി
ങ്കൽപെടിക്കാതെഫലംകൊടുപ്പതിനെവിടാതെയുമിരി
ക്കും(യിറ.൧൭,൫൬)

൭൧–യഹൊവയെയുംഅന്യദെവകളെയുംഒരുമിച്ചുസെവി
ക്കരുതൊ.

ഉ. രണ്ടുയജമാനന്മാരെസെവിപ്പാൻകഴികയില്ല(മത.൬,൨൪)—
നിങ്ങൾ്ക്കകൎത്താവിൻപാനപാത്രവുംഭൂതങ്ങളുടെപാനപാത്ര
വുംകുടിപ്പാൻകഴികയില്ല—കൎത്താവിൻമെശയിലുംഭൂതങ്ങ
ളുടെമെശയിലുംഅംശികളാവാൻകഴികയില്ല—(൧കൊ.൧൦,൨൪)

൭൨–കള്ളദെവാരാധനയൊടുസംബന്ധിച്ചസ്ഥൂലപാപങ്ങൾഎന്തു—

ഉ. പുത്രനെഎങ്കിലുംപുത്രിയെഎങ്കിലുംഅഗ്നിയിൽകൂടെകടത്തുന്ന
വനുംജ്യൊതിഷക്കാരനുംദിവസങ്ങളെനൊക്കുന്നവനുംആഭിചാ
രംചെയ്യുന്നവനുംക്ഷുദ്രക്കാരനുംമന്ത്രവാദിയുംവെളിച്ചപ്പാടി
യുംലക്ഷണംപറയുന്നവനുംമരിച്ചവരൊടുചൊദിക്കുന്നവ
നുംനിങ്ങളുടെഇടയിൽകാണപ്പെടരുത്—ഈവകചെയ്യുന്ന
വനൊടുഎല്ലാംയഹൊവക്കവെറുപ്പാകുന്നു(൫മൊശ. [ 25 ] ൧൮൧൦൧൨

൫൩–സൂക്ഷ്മത്തിലെകള്ളദെവാരാധന‌എങ്ങിനെ—

ഉ. മന്ത്രവാദ‌ദൊഷംപൊലെഅനുസരണക്കെടുംവിഗ്രഹാ
രാധനമായപൊലെമാത്സൎയ്യവുംആകുന്നതു—(൧ശമു൧൫,
൨൩)—

൫൪–ഈവകഉള്ളതൊക്കയുംയഹൊവസഹിക്കാതിരിക്കുന്ന
തെന്തു

ഉ. ഞാൻയഹൊവയാകുന്നുഅതുതന്നെഎന്റെനാമത്തി
ന്റെഐശ്വൎയ്യംമറ്റൊരുത്തന്നുംഎന്റെസ്തുതിവിഗ്രഹ
ങ്ങൾ്ക്കുംകൊടുക്കയില്ല—(യശ൪൨,൮)

൨. രണ്ടാംകല്പന

൭൫–രണ്ടാംകല്പനഏതു—

ഉ. നിങ്ങൾ്ക്കുഒരുവിഗ്രഹത്തെഉണ്ടാക്കരുത്മീതെആകാശത്തി
ൽഎങ്കിലുംതാഴെഭൂമിയിൽഎങ്കിലുംഭൂമിക്കുകീഴെവെള്ള
ത്തിൽഎങ്കിലുംഉള്ളയാതൊന്നിന്റെപ്രതിമയുംഅരുതു
നീഅവറ്റെകുമ്പിടുകയുംസെവിക്കയുംഅരുതു—(൨മൊ.൨൦)

൭൬–ദൈവത്തിന്നുഎന്തുനിമിത്തംഒരുവിഗ്രഹംഉണ്ടാക്കിവ
ന്ദിച്ചുകൂടാതു

ഉ. ദൈവംആത്മാവാകുന്നുഅവനെവന്ദിക്കുന്നവർആത്മാ
വിലുംസത്യത്തിലുംവന്ദിക്കെണം(യൊഹ.൪,൨൪)—യശ.
൪൦,൧൮–൨൫ നൊക്ക—

൭൭–പുറജാതിക്കാരല്ലാതെദൈവത്തെവിഗ്രഹത്തെഎന്ന
പൊലെവന്ദിക്കുന്നവരുണ്ടോ—

ഉ. കപടഭക്തിക്കാരെനിങ്ങളെതൊട്ടുയശായനന്നായിപ്ര
വചിച്ചുപറഞ്ഞിതു—ഈജനങ്ങൾവായികൊണ്ട്എന്നൊട് [ 26 ] അടുത്തുഅധരങ്ങൾകൊണ്ട്എന്നെബഹുമാനിക്കുന്നുഎങ്കി
ലുംഅവരുടെഹൃദയംഎന്നൊടകന്നിരിക്കുന്നു—(മത.൧൫,
൮വാക്ക്)

൭൮–മനുഷ്യർസങ്കല്പിച്ചആരാധനകൾഒക്കയുംഎങ്ങിനെആകുന്നു

ഉ. ഇവർമനുഷ്യരുടെകല്പനകളായഉപദെശങ്ങളെപഠിപ്പിച്ചു
കൊണ്ടുഎന്നെവ്യൎത്ഥമായിആരാധിക്കുന്നു(മത.൧൫,൯)

൭൯–ജ്ഞാനാരാധനഎങ്ങിനെആകുന്നു—

ഉ. പിതാവായദൈവത്തിന്മുമ്പാകെശുദ്ധവുംനിൎമ്മലതയുമുള്ള
ആരാധനയെഅനാഥരെയുംവിധവമാരെയുംഅവരുടെ
സങ്കടത്തിൽചെന്നുകാണുന്നതുംതന്നെത്താൻലൊകത്തി
ൽനിന്നുകളങ്കമില്ലാത്തവായികാത്തിരിക്കുന്നതുംഅ
ത്രെ(യാകൊ.൧,൨൭)

൮൦–എന്നാൽദൈവത്തിന്നുസത്യപ്രതിമയില്ലയൊ—

ഉ. യെശുക്രിസ്തൻകാണാത്തദൈവത്തിന്റെപ്രതിമയുംസൃ
ഷ്ടിക്കൊക്കെക്കുംആദ്യജാതനുംആകുന്നു—എന്തെന്നാൽസ
ൎവ്വവുംഅവനിൽസൃഷ്ടിക്കപ്പെട്ടുസ്വൎഗ്ഗത്തിൽഉള്ളവയുംഭൂമി
മെലുള്ളവയുംകാണ്മവയുംകാണാത്തവയുംസൎവ്വവുംഅവനാലുംഅവ
ങ്കലെക്കുംസൃഷ്ടമാകുന്നു—താൻസൎവ്വത്തിന്നുമുമ്പെയുംഉണ്ടായിരി
ക്കുന്നുസൎവ്വവുംഅവങ്കൽകൂടിനില്ക്കുന്നു(കൊല൧,൧൬)

൮൧–ദൈവത്തെപിന്നെഎങ്ങിനെകാണുകയുംസെവിക്കയും
വെണ്ടു—

ഉ. യെശുപറഞ്ഞുഫിലിപ്പെഞാൻഇത്രകാലവുംനിങ്ങളൊ
ടുകൂടെഇരുന്നിട്ടുംനീഎന്നെഅറിഞ്ഞില്ലയൊഎന്നെകണ്ടി
ട്ടുള്ളവൻപിതാവിനെകണ്ടുപിന്നെപിതാവിനെകാണി
ക്കെണമെന്നുനീഎങ്ങിനെചൊദിക്കുന്നു(യൊ,൧൪മ,൯)

൮൨–എതുനാമം‌കൊണ്ടുദൈവത്തെവന്ദിക്കെണ്ടു— [ 27 ] സ്വൎഗ്ഗസ്ഥൎക്കുംഭൂമിസ്ഥൎക്കുംഅധൊലൊകൎക്കുംഉള്ളമുഴ
ങ്കാൽഒക്കയുംയെശുനാമത്തിൽമടങ്ങുകയുംഎല്ലാനാവും
യെശുക്രിസ്തൻകൎത്താവ്എന്നുപിതാവായദൈവത്തി
ൻതെജസ്സിന്നായിഎറ്റുപറകയുംചെയ്യെണ്ടത്(ഫിലി.
൨,൧൦ʃ)

൮൬–രണ്ടാംകല്പനയൊടുചെൎന്നിട്ടുള്ളന്യായംഎന്തു—

ഉ. നിന്റെദൈവമായഞാൻഎറിവുള്ളദൈവമാകുന്നു
എന്നൊടുപകെക്കുന്നവരിൽമൂന്നാമത്തവരുംനാലാമത്ത
വരുംവരെഉള്ളമക്കളുടെമെൽപിതാക്കന്മാരുടെദൊഷ
ത്തെകുറിച്ചുചൊദിക്കയുംഎന്നെസ്നെഹിച്ചുഎന്റെകല്പന
കളെപ്രമാണിക്കുന്നവൎക്കുആയിരംവരയുംകരുണകാ
ട്ടുകയുംചെയ്യുന്നു—(൨മൊ.൨൦)

൮൪–എന്നാൽദുഷ്പിതാക്കന്മാരുടെദൊഷംസൽപുത്രന്മാരി
ലുംവരുമൊ—

ഉ. പാപംചെയ്യുന്നദെഹിതന്നെമരിക്കുംഅച്ശന്റെദൊ
ഷത്തെപുത്രൻവഹിക്കെണ്ടിവരികയില്ല—പുത്രന്റെ
ദൊഷത്തെഅച്ശനുംവഹിക്കയില്ല—നീതിമാന്റെനീതി
അവന്റെമെൽഇരിക്കുംദുഷ്ടന്റെദുഷ്ടതഅവന്റെ
മെൽഇരിക്കും—(ഹജ.൧൮,൨൦)

൩. മൂന്നാംകല്പന

൮൫–മൂന്നാംകല്പനഎതു

ഉ. നിന്റെദൈവമായയഹൊവയുടെനാമംവൃഥാഎടുക്ക
രുത്—തന്റെനാമത്തെവൃഥാഎടുക്കുന്നവനെയഹൊവ
കുറ്റമില്ലാത്തവനാക്കിവെക്കുകയില്ലെ—(൨മൊ.൨൦)

൮൬–നടപ്പുകൊണ്ടുദൈവനാമത്തിന്നുഎങ്ങിനെദൂഷ [ 28 ] ണംവരുന്നു—

ഉ. ധൎമ്മത്തിൽപ്രശംസിക്കുന്നനീധൎമ്മലംഘനത്താൽദൈവത്തെ
അപമാനിക്കയൊനിങ്ങൾനിമിത്തംജാതികളിൽദൈവ
നാമംദുഷിക്കപ്പെടുന്നുഎന്നുഎഴുതിയപ്രകാരംതന്നെ(രൊ.
൨,൨൪)ഇസ്രയെലർജാതികളുടെഇടയിൽവന്നപ്പൊൾഇ
വർയഹൊവയുടെജനംഅവന്റെദെശത്തിൽനിന്നുപു
റപ്പെടെണ്ടിവന്നുഎന്നൊരുശ്രുതിഉണ്ടായിട്ടുഅവന്റെ
വിശുദ്ധനാമത്തെഅശുദ്ധമാക്കി(൮ജ.൩൬,൨0)

൮൭–വാക്കുകൊണ്ടുദൈവനാമത്തിന്നുഎങ്ങിനെദൂഷണംവ
രുന്നു—

ഉ. ദുഷ്ടന്റെവായിശാപവുംവ്യാജവുംചതിയുംകൊണ്ടുനിറഞ്ഞി
രിക്കുന്നു(സങ്കീ൧൦,൭)ഒരുദെഹിആണയുടെശബ്ദംകെട്ടറി
ഞ്ഞുസാക്ഷിയായിരുന്നാൽഅതിനെഅറിയിക്കാതെഇരു
ന്നുംഎങ്കിൽതന്റെഅകൃത്യംവഹിക്കെണം(൩മൊ.൫,൧)

൮൮–ആണയുംശാപവുംവിടെണമൊ—

ഉ. നിങ്ങളെഹിംസിക്കുന്നവരെഅനുഗ്രഹിപ്പിൻഅനുഗ്രഹി
പ്പിൻശപിക്കരുതെ(രൊമ.൧൨,൧൪)

൮൯–എതുശാപംപറ്റാതെഇരിക്കും

ഉ. കുരികിൽപാഞ്ഞുമീവൽപക്ഷിപറന്നുപൊകുംവണ്ണംവെറു
തെഉള്ളശാപംപറ്റാതെപൊകും(സുഭ.൨൬,൨)

൯൦–ആണയിടുന്നതിൽദൈവനാമത്തെഎങ്ങിനെസൂക്ഷി
ക്കെണ്ടു

ഉ. നിങ്ങൾഎന്റെനാമത്തിൽകള്ളമായിസത്യംചെയ്യരു
ത്‌നിന്റെദൈവത്തിന്റെനാമത്തെഅശുദ്ധമാക്കുകയും
അരുതു—(൩മൊ൧൯,൧൨(൫മൊ.൬,൧൩)

൯൧–വെറുതെആണയിടുന്നത്ദൊഷമൊ— [ 29 ] ഉ.വിശേഷിച്ച്സഹൊദരന്മാരെസ്വൎഗ്ഗത്തെഎങ്കിലുംഭൂമിയെഎ
ങ്കിലുംമറ്റെന്ത്എങ്കിലുംചൊല്ലിആണയിടരുത്നിങ്ങൾശിക്ഷാ
വിധിയിൽവീഴാതിരിപ്പാൻനിങ്ങളുടെ(മനസ്സിൽ)അതെഎന്നു
ള്ളത്അതെഎന്നുംഇല്ലഎന്നുള്ളത്ഇല്ലഎന്നുംഇരിക്കട്ടെ
(യാകു.൫,൧൨–മത.൫,൩൩)

൯൨–വിശുദ്ധന്മാരുംവല്ലപ്പൊഴുംനല്ലസത്യംചെയ്തിട്ടുണ്ടൊ—

ഉ.ഞാനൊദൈവത്തെഎൻദെഹിക്കുസാക്ഷിയായിവിളിച്ചു
(ചൊല്ലുന്നിതു)നിങ്ങളെആദരിച്ചിട്ടത്രെഞാനിന്നെവരെ
കൊരിന്തിൽവരാഞ്ഞത്(൨കൊ.൧,൨൩)രൊ൧,൯–൨കൊ
൧൧,൩൧.)

൯൩–ദൈവനാമത്തെവ്യഥാഎടുക്കുന്നുപ്രവാചകന്മാരൊടുയഹൊ
വാഎന്തുകല്പിക്കുന്നു—

ഉ.യഹൊവയായകൎത്താവ്അരുളിച്ചെയ്യുന്നിതു-ദർശനംകാണാ
തെസ്വന്തംആത്മാവെഅനുവസരിച്ചുനടക്കുന്നദുൎബുദ്ധികളായപ്ര
വാചകന്മാൎക്കഹാകഷ്ടം—അവരുടെദൎശനംമായയുംവ്യാജമ
ന്ത്രവുംആകുന്നുയഹൊവഅവരെഅയച്ചില്ലഎങ്കിലുംയഹൊ
വയുടെഅരുളപ്പാട്എന്നവർപറഞ്ഞുചൊന്നവചനംനിവൃത്തി
യാകുംഎന്നുവിചാരിക്കുന്നു—(ഹജ.൧൩,൩–൧൮)

൯൪–ദെവനാമത്തെഎങ്ങിനെമഹത്വപ്പെടുത്താം

ഉ.സ്തൊത്രംകഴിക്കുന്നവൻഎന്നെമഹത്വപ്പെടുത്തുന്നു—തന്റെ
നടപ്പിനെക്രമത്തിൽആക്കുന്നവന്നുഞാൻദൈവത്തിന്റെ
രക്ഷയെകാണിക്കയുംചെയ്യും(സങ്കി.൫൦.൨൩)

൯൫–എതിന്നുഎല്ലാംദൈവത്തെസ്തുതിക്കാം

ഉ.നമ്മുടെകൎത്താവായയെശുക്രിസ്തന്റെനാമത്തിൽദൈവവും
പിതാവുമായവന്നുഎല്ലായ്പൊഴുംഎല്ലാംകൊണ്ടുംസ്തൊത്രം
ചൊല്വിൻ—(എഫ.൫,൨൦) [ 30 ] ൯൬–എല്ലായ്പൊഴുംദൈവത്തെസ്തുതിപ്പാൻഎന്തുസംഗതി—

ഉ. യഹൊവനല്ലവനാകുന്നത്കൊണ്ടുംതന്റെകരുണഎന്നെഒന്നെ
ക്കുംനിലനില്ക്കുന്നതാകകൊണ്ടുംസൈന്യങ്ങളുടെയഹൊവയെ
സ്തുതിപ്പിൻ(യി൨൩൩,൪൧)—യഹൊവനല്ലവൻഅവന്റെ
കരുണഎന്നെക്കുംസത്യവുംതലമുറതലമുറെക്കുംഉള്ളതാകുന്നു
(സങ്കീ൧൫൦,൭)

൬൭–ആരെല്ലാംദൈവത്തെസ്തുക്കെണ്ടു

ഉ. ശൌൎയ്യശക്തിയുള്ളവരായിഅവന്റെവചനത്തിന്റെശബ്ദം
കെട്ടുകല്പനകളെആചരിക്കുന്നവരായഅവന്റെദൂതന്മാരെ
യഹൊവയെവാഴ്ത്തുവിൻ—അവന്റെസകലസൈന്യങ്ങളുമായി
അവന്റെഇഷ്ടത്തെപ്രവൃത്തിക്കുന്നശുശ്രൂഷക്കാരെയഹൊ
വയെവാഴ്ത്തുവിൻ—അവന്റെഅധികാരത്തിലെഎല്ലാസ്ഥലങ്ങ
ളിലുംഅവന്റെസകലപ്രവൃത്തികളുമായുള്ളൊവെയഹൊവ
യെവാഴ്ത്തുവിൻഎന്റെആത്മാവെയഹൊവയെവാഴ്ത്തുക—(സങ്കീ
൧൦൩,൨൦–൨൩)

൯൮–യഹൊവയെവാഴ്ത്തെണ്ടുന്നപ്രകാരംഎങ്ങിനെ—

ഉ. യഹൊവയെസ്തൊത്രംചെയ്വിൻഅവന്റെനാമത്തെവിളിച്ചു
ക്രിയകളെജനങ്ങളുടെഇടയിൽഅറിയിപ്പിൻ—അവനെകു
റിച്ചുപാടുവിൻ—അവനെകീൎത്തിപ്പിൻഅവന്റെസകലാആ
ശ്ചൎയ്യപ്രവൃത്തികളെയുംധ്യാനിപ്പിൻ—അവന്റെവിശുദ്ധനാ
മത്തെസ്തുതിപ്പിൻ—അവനെഅന്വെഷിക്കുന്നവരുടെഹൃദ
യംആനന്ദിക്കട്ടെ—യഹൊവയെയുംഅവന്റെശക്തിയെ
യുംഅന്വെഷിപ്പിൻഅവന്റെമുഖത്തെനിത്യംതിരവിൻ
അവന്റെഭൃത്യനായഅബ്രഹാമിന്റെസന്തതിയുംഅവൻ
തെരിഞ്ഞെടുത്തയാക്കൊബിൻമക്കളുമായുള്ളൊരെഅവ
ൻചെയ്തഅതിശയപ്രവൃത്തികളെയുംഅവൻവയിലെ [ 31 ] ന്യായവിധികളെയുംഓൎത്തുകൊൾ്വിൻ(സങ്കീ൧൦൫,൧൬)

നാലാംകല്പന

൯൯–നാലാംകല്പനഎങ്ങിനെ—

ഉ. സ്വസ്ഥാനാളിനെശുദ്ധീകരിപ്പാനൊൎക്കആറുദിവസംനീഅ
ദ്ധ്വാനപ്പെട്ടുനിന്റെവെല ഒക്കെയുംചെയ്കഏഴാംദിവസം
നിന്റെദൈവമായയഹൊവയുടെസ്വസ്ഥതആകുന്നു—അ
തിൽനീയുംപുത്രീപുത്രന്മാരുംദാസീദാസന്മാരുംകന്നുകാലിക
ളുംനിന്റെവാതിൽക്കകത്തുള്ളഅന്യനുംഒരുവെലയുംചെ
യ്യരുത്—എന്തുകൊണ്ടെന്നാൽആറുദിവസം കൊണ്ടുയഹൊ
വആകാശഭൂമിസമുദ്രങ്ങളെയുംഅവറ്റിലുള്ളസകലത്തെ
യുംഉണ്ടാക്കിഏഴാംദിവസംസ്വസ്ഥമായിരുന്നതിനാൽആ
സ്വസ്ഥനാളിനെയഹൊവഅനുഗ്രഹിച്ചുശുദ്ധീകരിക്കയും
ചെയ്തു(൨മൊ൨൦)

൧൦൦–ആദ്യംവെലചെയ്യെണ്ടതിന്നുഎങ്ങിനെകല്പനഉണ്ടായി

ഉ. നിന്നെഎടുത്തിട്ടുള്ളനിലത്തിൽമടങ്ങിച്ചെരുവൊളംനീമുഖ
ത്തെവിയൎപ്പൊടുകൂട അപ്പംഭക്ഷിക്ക—നീപൊടിആകുന്നു
പൊടിയിൽമടങ്ങെച്ചെരുകയുംചെയ്യുംസത്യം(൧ മൊ൩,൧ ൯)

൧൦൧–എങ്ങിനെവെലചെയ്യെണ്ടു

ഉ. നിങ്ങൾഅടങ്ങിപാൎത്തുംതാന്താന്റെകാൎയ്യംനടത്തിയുംതന്റെ
കൈകളാൽവെലചെയ്തുകൊൾ്കയിൽഅഭിമാനിച്ചിരി
ക്കെണം(൧തെസ്സ൪,൧൨൨) ൨തെസ്സ൩,൧൨)

൧൦൨–വെലചെയ്വാൻദൈവംഎന്തിന്നായികല്പിച്ചിരിക്കുന്നു

ഉ. പുറത്തുള്ളവരെയുംബൊധിപ്പിക്കുന്നസുശീലത്തൊടെനടന്നും
ഒരുത്തനെകൊണ്ടും ആവശ്യംഇല്ലാതെകഴിച്ചുംവരെണ്ടതി
ന്നുതന്നെ(൧തെസ്സ.൪,൧൧) [ 32 ] ൧൦൩–വെലചെയ്വാൻമനസ്സില്ലാത്തവരൊടുള്ളകല്പനഎന്താകുന്നു—

ഉ. വെലചെയ്വാൻമനസ്സില്ലാഞ്ഞാൽതാൻഭക്ഷിക്കയുംഅരുത്
(൨തെസ്സ.൩,൧൦)

൧൦൪–ആയതുകല്പിപ്പാൻഎന്തുസംഗതി—

ഉ. നിങ്ങളിൽചിലർഒട്ടുംവെലചെയ്യാതെപരകാൎയ്യംനൊക്കിക്രമം
കെട്ടുനടക്കുന്നപ്രകാരംകെൾ്ക്കുന്നുണ്ടു—(൨തെസ്സ.൩,൧൧)

൧൦൫–ദൈവത്തെസെവിച്ചുവെലചെയ്യുന്നവന്നുവാഗ്ദത്തംഎതു—

ഉ. യഹൊവയെഭയപ്പെട്ടുഅവന്റെവഴികളിൽകൂടിനടക്കുന്ന
വൻധന്യൻ—നിന്റെകൈകളുടെഅദ്ധ്വാനഫലത്തെനീഭക്ഷി
ക്കുംനീഭാഗ്യവാൻനിഅക്കതന്നെനന്മ(സങ്കീ.൧൨,൮൩)

൧൦൬–മടിയന്നുള്ളഫലംഎന്തു

ഉ. നിന്റെദാരിദ്ര്യംവഴിപൊക്കനെപൊലെയുംനിന്റെമുട്ടുപാടുആയു
ധപാണിയെപൊലെയുംവരും(സുഭ.൨൪,൩൪)

൧൦൭–ആത്മാവിന്നായല്ലധനത്തിന്നായിട്ടുവളരെഅദ്ധ്വാനിക്കുന്നവ
ർസാരനൊ—

ഉ. ഒരുമനുഷ്യൻഭൂലൊകംമുഴുവനുംലാഭംവരുത്തിയാലുംതന്റെപ്രാ
ണനെനഷ്ടപ്പെടുത്തിയാൽഅവന്നുഎന്തുപ്രയൊജനമുള്ളു—അ
ല്ലെങ്കിൽപ്രാണന്റെഉദ്ധാരണത്തിന്നായിട്ടുമനുഷ്യൻഎന്തു
കൊടുക്കും(മത.൧൬,൨൬)—

൧൦൮–പ്രവൃത്തിയെയുംനിവൃത്തിയെയുംവിഭാഗിക്കെണ്ടുന്നപ്രകാരം
എങ്ങിനെ

ഉ. ആറുദിവസംവെലനടക്കുകഎഴാംദിവസംസ്വസ്ഥമായിനിവൃത്തിദി
വസംയഹൊവെക്ക്‌വിശുദ്ധംതന്നെ(൨മൊ.൩൧,൧൫)

൧൦൯–ബാഹ്യമായനിവൃത്തിഎങ്ങിനെ—

ഉ. ഏഴാംദിവസംയഹൊവയുടെസ്വസ്ഥതഅതിൽഒരുവെലയും
ചെയ്യരുത്(൫മൊ.൫,൧൪) [ 33 ] ൧൧൦–വെറൊരുനിവൃത്തിയും‌ഉണ്ടൊ—

ഉ. ദൈവജനത്തിന്നു(ഇനിയും)ഒരുശബ്ബത്തനുഭവംശെഷിപ്പി
ച്ചിരിക്കുന്നു(എബ്ര.൪,൯)

൧൧൧–പൂൎണ്ണസ്വസ്ഥതഎങ്ങിനെ—

ഉ. അവന്റെസ്വസ്ഥതയിൽപ്രവെശിച്ചവനെദൈവംസ്വക്രി
യകളിൽ നിന്നു എന്നപൊലെതാനുംതന്റെക്രിയകളിൽനിന്നും
സ്വസ്ഥനായ്തീൎന്നുസത്യം (എബ്ര.൪,൧൦)അറി൧൪,൧൩)

൧൧൨–ആസ്വസ്ഥതയിൽപ്രവെശിപ്പാൻവഴിഎന്താകുന്നു—

ഉ. യെശുപറഞ്ഞിതു—പ്രയാസപ്പെടുന്നവരുംഭാരചുമക്കപ്പെടു
ന്നുവരുമായുള്ളനിങ്ങൾ എല്ലാവരുംഎന്റെഅടുക്കെവരു
വിൻഞാൻനിങ്ങൾ്ക്കാശ്വാസംതരും—ഞാൻസൌമ്യതയുംമ
നൊവിനയവുംഉള്ളവനാകകൊണ്ടുഎന്റെനുകംഎറ്റുകൊ
ണ്ടുഎങ്കിൽനിന്നുശീലിപ്പിൻഎന്നാൽനിങ്ങളുടെദെഹികൾ്ക്ക
സ്വസ്ഥതകണ്ടെത്തും—എന്റെനുകംലഘുവായുംചുമടുഘ
നമില്ലാത്തതായുമിരിക്കുന്നു—(മത൧൧,൨൮)

൧൧൩–ഈസ്വസ്ഥതയിൽഎത്തുകയില്ല—

ഉ. എന്റെസ്വസ്ഥതയിൽപ്രവെശിക്കുകയില്ലഎന്നുആണയിട്ടതു
വഴിപ്പെടാത്തവരൊടല്ലാതെപിന്നെഎവരൊടുആകുന്നു—ഇ
ങ്ങിനെഅവിശ്വാസംനിമിത്തം(കനാനിൽ)പ്രവെശിച്ചുകൂ
ടാഞ്ഞത്എന്നൎത്ഥം കാണുന്നു(എബ്ര.൩,൧൮)

൧൧൪–എന്നാൽഎല്ലാവരുംഎന്തിന്നായിജാഗ്രതപ്പെടെണം

ഉ. അവന്റെസ്വസ്ഥതയിൽപ്രവെശിപ്പാനുള്ളവാഗ്ദത്തംശെ
ഷിച്ചിരിക്കെനിങ്ങൾആരുംകാലംവൈകാതെകാണ്മാൻനാം
ഭയപ്പെട്ടിരിക്ക(എബ്ര.൪,൧൧൧)—അതുകൊണ്ടുനാംകെ
ട്ടവറ്റെഅത്യന്തംചരതിച്ചുകൊൾ്വാൻആവശ്യമാകുന്നു—അ
വരെന്നപൊലെനാമുംസുവിശെഷംകെട്ടവരാകുന്നുഎങ്കി [ 34 ] ലുംകെട്ടവരിൽവിശ്വാസത്താലെകലരായ്കകൊൻടുഅവൎക്കുകെ
ട്ടവചനംഉപകാരമായിവന്നില്ല(എബ്ര.൨,൧)൪,൨)

൧൧൫–പണ്ടെസഭകൂടിന്നുവചനംകെൾ്ക്കെണ്ടുന്നദിവസങ്ങൾഎതു—

ഉ.ശുദ്ധമുള്ളസഭാകൂട്ടങ്ങളായിനിങ്ങൾഅതാതകാലത്തുവിളിക്കെ
ണ്ടുന്നയഹൊവയുടെപെരുനാളുകൾഇവ(പെസ്ത—അമ്പതാം
എന്നപെന്തകൊസ്ത—കാഹളദിനം—പാപപരിഹാരംകൂടാര
പ്പെരുനാളുകൾ)—ഏഴാംദിവസംശുദ്ധസഭകൂടുന്നസ്വസ്ഥദി
വസം(൩മൊ.൨൩)

൧൧൬–ഇപ്പൊൾനടക്കെണ്ടുന്നഘൊഷണത്തിൽഅവസ്ഥഎങ്ങിനെ

ഉ.യെശുശിഷ്യന്മാരൊടുപറഞ്ഞിതു—നിങ്ങൾഭൂലൊകത്തിൽഒ
ക്കെയുംപൊയിട്ടുസകലസൃഷ്ടിക്കുംസുവിശെഷംഘൊഷിപ്പിൻ
(മാൎക്ക൧൬,൧൫)—അവരുടെനാദംസൎവ്വഭൂമിയിലുംഅവരു
ടെവചനങ്ങൾപ്രപഞ്ചത്തിൽഅറുതികളൊളവുംപുറപ്പെട്ടുഎ
ന്നുസ്പഷ്ടം(രൊമ.൧൦,൧൮)

൧൧൭–ഘൊഷിച്ചറിയിക്കുന്നവരാർ—

ഉ.അപൊസ്തലർപറഞ്ഞിതു—ഞങ്ങളുംനിൾക്കൊത്തപിണിപ്പാടുള്ളമ
നുഷ്യരാകുന്നു—നിങ്ങൾഈമായങ്ങളെവിട്ടുസ്വൎഗ്ഗഭൂമിസമുദ്രങ്ങ
ളെയുംഅവറ്റിലുള്ളസകലവസ്തുക്കളെയുംഉണ്ടാക്കിയജീവനുള്ള
ദൈവത്തിലെക്ക്തിരിഞ്ഞുകൊള്ളണംഎന്നുനിങ്ങളൊടുസിവി
ശെഷിപ്പിക്കുന്നു—(അവ.൧൪,൧൫)

൧൧൮–അപൊസ്തലരെമാത്രമൊദൈവംസുവിശെഷവെലെക്കാ
ക്കിയതു—

ഉ.അവൻചിലരെഅപൊസ്തലരായുംചിലരെപ്രവാചകരായുംചി
ലരെസുവിശെഷകരായുംചിലരെഇടയർഉപദെഷ്ടക്കളായുംത
ന്നതുവിശുദ്ധരുടെയഥാസ്ഥാനത്വത്തിന്നുംശുശ്രൂഷയുടെവെലയുംക്രി
സ്തശരീരത്തിന്റെവീട്ടുവൎദ്ധനയുംവരുവാനുംആയിട്ടത്രെ(എഫ.൪,൧൧) [ 35 ] ൧൧൯–ഉപദെശിക്കുന്നപ്രവൃത്തിയിൽഎങ്ങിനെപൂകെണം

ഉ. യെശുപറഞ്ഞുഞാൻആടുകളുടെവാതിൽആകുന്നു—ആട്ടാലയി
ൽവാതിലൂടെകടക്കാതെമറ്റൊരുവഴിയായികരെറുന്നവൻ
കള്ളനുംകവൎച്ചക്കാരനുംആകുന്നു—(യൊ൧൦,൧)

൧൨൦–കള്ളഇടയന്മാരുടെഉപദെശംഎങ്ങിനെ—

ഉ. എന്നെനിരസിക്കുന്നവരൊടുഅവർനിത്യംപറയുന്നു—നി
ങ്ങൾ്ക്കസമാധാനംഉണ്ടാകുംഎന്നുയഹൊവയുടെഅരുളപ്പാ
ടുഹൃദയകാഠിന്യത്തിൻപ്രകാരംനടകുന്നവരൊടെല്ലാംനി
ങ്ങളുടെമെൽദൊഷംവരികയില്ലഎന്നുംചൊല്ലുന്നു—(യിറ
൨൩൧൭)—ചുമപ്പാൻഞെരുക്കമായഘനമുള്ളചുമടുക
ളെകെട്ടിമനുഷ്യരുടെതൊളുകളിൽവെക്കുന്നുതങ്ങളുടെഒരു
വിരൽകൊണ്ടുംഅവറ്റെഇളക്കിനൊക്കുന്നതുമില്ല—അവർ
പറയുന്നുചെയ്യുന്നുഇല്ലതാനും(മത.൨൩,൩)—അനുഭവിച്ചാൽ
കെടുവരുത്തുന്നവഎല്ലാംപിടിക്കല്ല—രുചിനൊക്കല്ല—തൊട
ല്ലഎന്നിങ്ങിനെമനുഷ്യകല്പിതങ്ങൾ്ക്കുംഉപദെശങ്ങൾ്ക്കുംതക്ക
വണ്ണം(പറയുന്നു)കൊല.൨൨,൧–൩(മൊശയുടെമൎയ്യാദപ്ര
കാരംനിങ്ങൾ(ചെലാ)കൎമ്മംചെയ്യാഞ്ഞാൽരക്ഷിക്കപ്പെടു
വാൻകഴികയില്ലഎന്നുപഠിപ്പിക്കുന്നു(അപ൧,൫൪)—അ
വർകിനാവിലായിജഡത്തെമലിനമാക്കുന്നുകൎത്തൃത്വ
ത്തെനിരസിക്കുന്നുതെജസ്സുകളെദുഷിപ്പിച്ചുചൊല്ലുന്നു—കായി
ന്റെവഴിയിൽനടന്നുകൂലിക്കായിബില്യാമിൻഭ്രമത്തിൽ
ലയിച്ചുകൊറഹിൻകലഹവാക്കിനാൽനശിച്ചുപൊകു
ന്നു(യൂദ൮–൧൧\)

൧൨൧–സത്യൊപദെഷ്ടാക്കന്മാരുടെഘൊഷണംഎങ്ങിനെ—

ഉ. ക്രൂശിക്കപ്പെട്ടക്രിസ്തനെഘൊഷിക്കുന്നു—ആയതുയഹൂ
ദമാൎക്കിടൎച്ചയുംജാതികൾ്ക്കുഭൊഷത്വവുംഎങ്കിലുംയ [ 36 ] ഹൂദർതാൻയവനർതാൻവിളിക്കപ്പെട്ടവർഏവൎക്കുംതന്നെ
ദെവശക്തിയുംദെവജ്ഞാനവുംആകുന്നുക്രിസ്തനെഅത്രെ(൧കൊ
൧,൨൩)—യെശുക്രിസ്തനെക്രൂശിക്കപ്പെട്ടവനെതന്നെഅല്ലാ
തെഒന്നുംഅറിയരുത്എന്നുനിൎണ്ണയിക്കകൊണ്ടുവചനത്തിലൊ
ജ്ഞാനത്തിലൊവിശെഷത്വംകൂടാതെദൈവത്തിൽസാക്ഷ്യ
ത്തെപ്രസ്താവിക്കുന്നു(കെൾ്ക്കുന്നവരുടെ)വിശ്വാസംമാനുഷജ്ഞാ
നത്തിൽഅല്ലദെവശക്തിയിൽനില്ക്കെണ്ടതിന്നു(അവരുടെ)വച
നവുംഘൊഷണവുംജ്ഞാനത്തിൻവശീകരവാക്കുകളിലല്ലആത്മാ
വിന്റെയുംശക്തിയുടെയുംപ്രാമാണ്യത്തിലത്രെആകുന്നു(൧
കൊ.൨൧)—ഞങ്ങൾക്രിസ്തനുപകരംമന്ത്രികൾആകുന്നുദൈ
വംഞങ്ങൾമുഖെനപ്രബൊധിപ്പിക്കുംപൊലെദെവത്തൊടുനി
രന്നുവരുവിൻഎന്നുക്രിസ്തനുപകരംയാചിക്കുന്നു(൨കൊ.൫,
൨൦)—ശുശ്രൂഷയിൽഅവർമന്ദിച്ചുപൊകാതെഅവലക്ഷ
ണത്തിന്റെരഹസ്യങ്ങളെതീരെവെറുത്തിട്ടുകൌശലത്തി
ൽനടക്കാതെയുംദെവവചനത്തെമിശ്രമാക്കാതെയുംസത്യത്തെ
വിളങ്ങിക്കുന്നതിനാദൈവ‌മുമ്പാകെമനുഷ്യരുടെഎല്ലാമന
സ്സാക്ഷിയൊടുംതങ്ങളെതന്നെരഞ്ജിപ്പിക്കുന്നു(൨കൊ.൪൧)
)സുവിശെഷത്തിൽഅവൎക്കുലജ്ജയില്ല—(രൊ.൧,൧൬)

൧൨൨–ആകയാൽസത്യൊപദെഷ്ടാവ്എതുപ്രകാരമുള്ളവൻ—

ഉ. സദുപദെശവിശ്വാസത്തിന്റെവചനങ്ങളാൽപൊഷിച്ചുവ
ളൎന്നുകൊണ്ടുയെശിക്രിസ്തനുനല്ലശുശ്രൂഷക്കാരനുംവാക്കിലുംനട
പ്പിലുംസ്നെഹവിശ്വാസങ്ങളിലുംനിൎമ്മലതയിലുംവിശ്വാസിക
ൾ്ക്കുമാതൃകയുമാകുന്നു(൧തിമ.൪,൮൨)—സത്യവചനത്തെ
നെരെവിഭാഗിച്ചുകൊണ്ടുലജ്ജവരാത്തപ്രവൃത്തിക്കാരനായി
തന്നെത്താൻദൈവത്തിന്നുകൊള്ളാകുന്നവനാക്കിനിറുത്തു
വാൻശ്രമിക്കുന്നു(൨തിമ.൨,൧൫) [ 37 ] ൧൨൩–കള്ളഉപദെഷ്ടാക്കൾഎതുപ്രകാരമുള്ളവർ—

ഉ. യഹൊവയായകൎത്താവ്അരുളിച്ചെയ്യുന്നിതുതങ്ങളെതന്നെ
മെയ്ക്കുന്നഇസ്രയെലിന്റെഇടയന്മാൎക്കഅയ്യൊകഷ്ടം—ആടു
കളെഅല്ലൊഇടയന്മാർമെയ്ക്കെണ്ടത്—നിങ്ങൾമെദസ്സ്തിന്നു
രൊമംഉടുത്തുതീറ്റിച്ചതിനെകൊല്ലുന്നുആടുകളെമാത്രംമെയ്ക്കു
ന്നില്ല—മെലിഞ്ഞതിനെ നിങ്ങൾതടിപ്പിച്ചില്ലദീനമുള്ളതി
നെസ്വസ്ഥമാക്കില്ലപൊളിഞ്ഞതിനെകെട്ടിയില്ലെഒടിച്ചതി
നെമടക്കിയില്ല—നഷ്ടമായതിനെഅന്വെഷിച്ചില്ലകാഠിന്യ
ത്തൊടുംഅതിക്രമത്തൊടുംഅവറ്റെഭരിച്ചതെഉള്ളൂ(൮
ജ.൩൪,൨)—സ്വന്തആത്മാവെപിന്തുടൎന്നുഒന്നുംദൎശിക്കാ
ത്തമൂഢപ്രവാചകന്മാൎക്കഹാകഷ്ടം(ഹജ. ൧൩,൩)

൧൨൪–സദുപദെഷ്ടാക്കന്മാർവാക്ക്കെൾ്ക്കുന്നവരൊടുഎങ്ങിനെ
ആചരിക്കെണം—

ഉ. വചനത്തെഘൊഷിക്കസമയത്തിലുംഅസമയത്തിലുംചെ
യ്തുകൊള്ളെണ്ടുഎല്ലാദീൎഘക്ഷമയൊടുംഉപദെശത്തൊടും
ശാസിക്ക—ഭൎത്സിക്ക പ്രബൊധിപ്പിക്ക(൨തിമ.൪,൨)

൧൨൫–കെൾ്ക്കുന്നവർഉപദെഷ്ടാക്കന്മാരൊടുഎങ്ങിനെആചരി
ക്കെണം—

ഉ. നിങ്ങളെനടത്തുന്നവരെഅനുസരിച്ചുഅടങ്ങിയിരിപ്പിൻ
അവർകണക്കെബൊധിപ്പിക്കെണ്ടുന്നവരായിനിങ്ങളുടെ
ദെഹികൾ്ക്കവെണ്ടിജാഗരിച്ചിരിക്കുന്നുവല്ലൊ—ആയതവർ
ഞരങ്ങീട്ടല്ലസന്തൊഷിച്ചുചെയ്വാൻനൊക്കുവിൻഅല്ലാ
ഞ്ഞാൽ നിങ്ങൾ്ക്കുനന്നല്ല—(എബ്ര.൧൩,൧൭)

൧൨൬–വിശ്വാസികൾകൂടുന്നസംഘത്തെവെറുതെഉപെക്ഷി
ക്കാമൊ—

ഉ. നാംസഭയായികൂടുന്നതിനെചിലരുടെമൎയ്യാദപൊലെ [ 38 ] ഉപെക്ഷിയാതെനാൾസമീപിക്കുന്നതുകാണുന്തൊറുംതമ്മിൽഅ
ധികംപ്രബൊധിപ്പിച്ചുകൊള്ളെണമെ(എബ്ര൧൦,൨൫)

൧൨൭–എല്ലാദിവസങ്ങളുംഒരുപൊലെയൊഅല്ലഅതിൽവിശെഷ
ദിവസങ്ങളുംഉണ്ടോ—

ഉ. ഒരുവൻഒരുദിവസത്തെക്കാൾമറ്റൊരുദിവസത്തെബഹു
മാനിക്കുന്നുമറ്റൊരുവൻഎല്ലാദിവസങ്ങളെയുംബഹുമാനിക്കു
ന്നു—അവനനവതാന്താന്റെമനസ്സിൽനിറപടിയുള്ളവനാക
ദിവസത്തെകരുതുന്നവൻകൎത്താവിന്നായികരുതുന്നു—ദിവസ
ത്തെകരുതാത്തവൻ കൎത്താവനായികരുതാത്തു—വിശ്വാസ
ത്തിൽനിന്നുവരാത്തതൊക്കയുംപാപമത്രെ(രൊ൧൪,൫൬.
൨൩)—ഊണിലുംകുടിയിലും പെരുനാൾവാവുശബ്ബത്ത്എന്നീ
സംഗതിയിലുംആരുംനിങ്ങൾ്ക്ക്‌വിധിക്കരുതു—ഇവവരെണ്ടുന്നവ
റ്റിന്റെനിഴലത്രെമെയ്യൊക്രിസ്തന്നെഉള്ളു(കൊല.൨,൧൬)

൧൨൮–സ്വസ്ഥദിവസംമനുഷ്യനായിട്ടൊഅല്ലമനുഷ്യൻസ്വസ്ഥദിവ
സത്തിന്നുവെണ്ടിയൊ ആകുന്നു—

ഉ. യെശുപറഞ്ഞുശബ്ബത്തമനുഷ്യന്നുവെണ്ടിഉണ്ടായത്‌മനുഷ്യ
ൻശബ്ബത്തിന്നായിട്ടല്ല—അതുകൊണ്ടുമനുഷ്യപുത്രൻശബ്ബത്തി
ന്നുംകൎത്താവാകുന്നു—(മാൎക്ക൨,൨൭)

അഞ്ചാം കല്പന.

൧൨൯–അഞ്ചാംകല്പനഎതു—

ഉ. നിന്റെദൈവമായയഹൊവനിണക്കതരുന്നദെശത്തനി
ന്റെനാളുകൾദീൎഘമാകുവാനായിട്ടുനിന്റെമാതാപിതാക്കന്മാ
രെബഹുമാനിക്ക(൨മൊ.൨൦,)

൧൩൦–മാതാപിതാക്കന്മാരെബഹുമാനിക്കാത്തവരുടെഅവസ്ഥ
എങ്ങിനെ— [ 39 ] ഉ.അഛ്ശനെക്ഷയിപ്പിന്നവനും‌അമ്മയെഒടിക്കുന്നവനും‌എ
ല്ലാം‌നിന്ദ്യപുത്രനുംതനിക്കഅപമാനംവരുത്തുന്നവനുംആ
കുന്നു(സുഭ൧൯,൨൬)അഛ്ശനെപരിഹസിച്ചുംഅമ്മെക്കുള്ള
അനുസരണത്തെയും‌ഉപെക്ഷിക്കുന്നവന്റെകണ്ണുകൈ
ത്തൊട്ടിലെകാക്കകൾകൊത്തിപറിച്ചുപരന്തിൻകുട്ടി
കൾതിന്നും(സുഭ൩൦,൧൭)

൧൩൧—കുട്ടികളൊടുദൈവംഎങ്ങിനെകല്പിക്കുന്നു

ഉ. നിന്നെജനിപ്പിച്ചപിതാവിന്റെചൊൽകെൾ്ക്കവൃദ്ധഎ
ങ്കിലുംഅമ്മയെതുഛ്ശീകരിക്കരുത്(സുഭ൨൩,൨൨)

൧൩൨–എവിടെഎല്ലാംഅമ്മയഛ്ശന്മാരുടെചൊൽകെൾ്ക്കണം—

ഉ. മക്കളെപിതാക്കളെഎല്ലാംകൊണ്ടുംഅനുസരിപ്പിൻ
ഇതത്രെകൎത്താവിങ്കൽനന്നസമ്മതമാകുന്നു—(കൊല൩,൨)

൧൩൩–ഭൂമിയിലുള്ളമാതാപിതാക്കന്മാരൊടുള്ളനടപ്പിൽദൈ
വപുത്രൻഎതൊരുദൃഷ്ടാന്തംകാണിച്ചിരിക്കുന്നു—

ഉ. അവൻഅവരൊടുകൂടനചറത്തിന്നുപൊയിവന്നുഅവ
രെഅനുസരിച്ചുകൊണ്ടിരുന്നു(ലൂക്ക.൨,൫൧)

൧൩൪–അപ്രകാരമുള്ളഅനുസരണത്താൽഒരുകുറവുംവന്നി
ല്ലയൊ—

ഉ. യെശുജ്ഞാനത്തിലുംവളൎച്ചയിലുംദൈവത്തൊടുംമനു
ഷ്യരൊടുംകൃപയുള്ളതിലുംവൎദ്ധിച്ചു(ലൂക്ക.൨,൫൨)

൧൩൫–ഈഅനുസരണത്തിന്നുഒര്അതിരില്ലയൊ—

ഉ. മനുഷ്യരെക്കാൾഎറ്റവുംദൈവത്തെഅനുസരിക്കെ
ണ്ടുന്നതാകുന്നു—(അപ൫,൨൯)

൧൩൫–തങ്ങടെപൈതങ്ങളെവഷളാക്കുന്നമാതാപിതാക്ക
ന്മാരുണ്ടൊ—

ഉ. അഹജ്യയുടെഅമ്മഅവനെവഷളാക്കുവാന്തക്കവണ്ണം [ 40 ] മന്ത്രീക്കകൊണ്ടുഅവനുംആഹാബ്കുഡുംബത്തിന്റെവഴി
യിൽനടന്നുഅവരെപൊലെയഹൊവെക്കഅനിഷ്ടത്തെ
ചെയ്തുവന്നു—അഛ്ശൻമരിച്ചശെഷംഇവരത്രെഅവന്റെനാ
ശത്തിന്നായിമന്ത്രികളായിരുന്നത്—(൨നാള.൨൨,൩)

൧൩൭–പിതാക്കളുംഗുരുജനങ്ങളുംദൈവകല്പനെക്കവിരൊധംചെ
യ്വാൻകല്പിച്ചാൽപൈതങ്ങൾഎന്തുചെയ്യെണ്ടു—

ഉ. ഞങ്ങൾദൈവത്തെക്കാളുംഅധികമായിനിങ്ങളെഅനുസരി
ക്കുന്നതുദൈവത്തിന്മുപാകെന്യായമാകുന്നുവൊഎന്നു(പറ
യെണ്ടു)അപ.൪,൧൯.

൧൩൮–പിതാക്കളൊടുദൈവംഎങ്ങിനെകല്പിക്കുന്നു—

ഉ. അഛ്ശന്മ്മാരെനിങ്ങളുടെമക്കളെകൊപിപ്പിക്കാതെകൎത്താവി
ന്റെബാല്യശിക്ഷയിലുംപത്ഥ്യൊപദെശത്തിലുംപൊറ്റിവള
ൎത്തുവിൻ—(എ൨൨൮,൪)

൧൩൯–ജഡപിതാക്കന്മാർവളൎത്തിന്നതിനാൽതങ്ങൾ്ക്കുഎതുമനസ്സു
വരെണ്ടു—

ഉ. ജഡപിതാക്കന്മാർനമുക്ക്ശിക്ഷകരാകുമ്പൊൾനാംവണങ്ങി
പൊന്നുവല്ലൊ—ആത്മാക്കളുടെപിതാവിന്നുഎറ്റവുംകീഴടങ്ങുക
യുംജീവിക്കയുംചെയ്യെണ്ടയൊ(എബ്ര൧൨,൯)

൧൪൦–പണിക്കാർയജമാനന്മാരൊടെഎങ്ങിനെആചരിക്കെണം

ഉ. അടിമകൾഉടയവൎക്കകീഴടങ്ങിഎല്ലാവിധത്തിലുംപ്രസാദംവരു
ത്തികൊണ്ടുംഎതിർപറവാനുംവൎജിപ്പാനുംപൊകാതെനല്ലവിശ്വാ
സംഎല്ലാംകാണിച്ചിട്ടുസൎവ്വത്തിലുംനമ്മുടെരക്ഷിതാവായദൈ
വത്തിന്റെഉപദെശത്തെഅലങ്കരിക്കാവു(തീത.൨,൯)

൧൪൧–പുറമെയജമാനന്മാരുടൊഭയവിശ്വാസഭാവത്തെകാണി
ച്ചാൽമതിയൊ—

ഉ. ദാസരെജഡപ്രകാരംഉടയവരെഎല്ലാംകൊണ്ടുംഅനുസ [ 41 ] രിപ്പിൻമനുഷ്യരെരസിപ്പിക്കുന്നദൃഷ്ടിസെവകളാലല്ലകൎത്താ
വെഭയപ്പെട്ടുഹൃദയത്തിൻഎകാഗ്രതയിൽഅത്രെ—(കൊ
ല.൩,൨൨)

൧൪൨–ദുൎബുദ്ധികളായയജമാനന്മാരെകൂടെഅപ്രകാരംസെ
വിക്കെണമൊ—

ഉ. വെലക്കാരെസകലഭയത്തൊടുംയജമാനന്മാൎക്കകീഴടങ്ങി
യിരിപ്പിൻനല്ലവരിലുംശാന്തന്മാരിലുംമാത്രംഅല്ലമൂൎഖന്മാ
രിലുംഅതുപൊലെതന്നെ—(൧pഎത.൨,൪൮)

൧൪൩–യജമാനന്മാർവിശ്വാസികളായാൽഎങ്ങിനെ—

ഉ. വിശ്വാസികയാളയജമാനമാരുള്ളവർഅവരെസഹൊ
ദരന്മാർഎന്നുവെച്ചുതുച്ശീകരിക്കരുതുഅവരുടെഗുണ
മുള്ളസെവയെഅനുഭവിക്കുന്നവർവിശ്വാസികളുംഇഷ്ട
ന്മാരുംആകകൊണ്ടുഅവരെവിശെഷാൽസെവിച്ചു
കൊൾ്വു(൧തിമ.൬,൨)

൧൪൪–ദൈവഭക്തന്മാരായപണിക്കാൎക്കഎതുകൂലികല്പിച്ചു—

ഉ. പരമാവകാശംഎന്നപ്രതിഫലംകൎത്താവൊടുലഭിക്കുംഎ
ന്നറിഞ്ഞുകൎത്താവായ ക്രിസ്തനെഅത്രെനിങ്ങൾസെവി
ക്കുന്നു(കൊല.൩,൨൪)

൧൪൫–യജമാനന്മാർഎങ്ങിനെആചരിക്കെണ്ടു

ഉ. യജമാനന്മാരെനിങ്ങൾ്ക്കുംവാനങ്ങളിൽയജമാനനുണ്ടെ
ന്നറിഞ്ഞുദാസൎക്കുന്യായവുംസാമ്യവുംആയതിനെകാട്ടു
വിൻ(കൊല.൪,൧)


൧൪൬–ബാല്യക്കാർവൃദ്ധന്മാരൊടുഎങ്ങിനെആചരിക്കെണ്ടു

ഉ. നരച്ചവന്റെമുമ്പാകെഎഴുനീല്ക്കയുംവൃദ്ധന്റെമുഖത്തെ
ബഹുമാനിക്കയുംവെണം(൩മൊ.൧൯,൨൩)—ഇളയ
വരെമൂപ്പന്മാൎക്കകീഴടങ്ങുവിൻ(൧ പെ.൫,൫) [ 42 ] ൧൪൭–രാജ്യാധികാരികളൊടുപ്രജകൾഎങ്ങിനെആചരിക്കെണ്ടു

ഉ. എതുദെഹിയുംശ്രെഷ്ഠാധികാരങ്ങൾ്ക്കകീഴടങ്ങുകകാരണംദൈ
വത്തിൽനിന്നല്ലാതെഅധികാരംഒന്നുംഇല്ലഉള്ളഅധികാരങ്ങ
ളൊദൈവത്താൽനിയമിക്കപ്പെട്ടവ(രൊ.൧൩,൧).തിമ
൩,൧)

൧൪൮–അധികാരകളൊടുഎതിരിടാമൊ

ഉ. അധികാരത്തൊടുമറുക്കുന്നവൻദൈവവ്യവസ്ഥയൊടുമറുക്കുന്നു
മറുക്കുന്നവരൊതങ്ങൾ്ക്കതന്നെന്യായവിധിയെപ്രാപിക്കും
(രൊമ.൧൩,൮)

൧൪൯–ക്രിസ്തിയാനർഎങ്ങിനെകീഴ്പെട്ടിരിക്കണം—

ഉ. കൊപത്തെഅല്ലമനസ്സാക്ഷിയെയുംവിചാരിച്ചത്രെകീഴ
ടങ്ങുകതന്നെആവശ്യമാകുന്നു(രൊ൧൪,൫)കൈസൎക്കുള്ള
വകൈസറിന്നുംദൈവത്തിനുള്ളവദൈവത്തിന്നുംകൊടുത്തു
കൊൾ്വിൻ(മത.൨൨,൨൧)

൧൫൦–എന്നാൽപ്രജകളൂംമനസ്സാലെകൊടുക്കെണമൊ

ഉ. കടമായുള്ളതുംഎല്ലാവൎക്കുംഒപ്പിപ്പിൻനികിതിമെടിക്കുന്ന
വന്നുനികിതിചുങ്കംമെടിക്കുന്നവന്നുചുങ്കംഭയംവെണ്ടുന്നവ
ന്നുഭയംമാനംവെണ്ടുന്നവന്നുമാനംതന്നെ(രൊമ.൧൩,൭)

൧൫൧–കാൎയ്യക്കാരെയുംകൂടബഹുമാനികെണമൊ—

ഉ. മാനുഷസൃഷ്ടിക്ക്ഒക്കയുംകൎത്താവിന്നിമിത്തമായികീഴടങ്ങു
വിൻ—ശ്രെഷ്ഠാധികാരിഎന്നുവെച്ചുരാജാവിന്നുംആയവൻദു
ഷ്കൃതികളുടെദണ്ഡനത്തിന്നുംസുകൃതികളുടെമാനത്തിന്നുംഅയ
ച്ചിട്ടുള്ളവർ എന്നിട്ടുനാടുവാഴികൾ്ക്കുംമറ്റുംകീഴടങ്ങുവിൻ(൧വെ
൨,൧൩)

൧൫൨–രാജാധികാരത്തെഎന്തിനായിട്ടുണ്ടാക്കി

ഉ. നിണക്ക്നന്മെക്കായിട്ടുഅവൻദൈവശുശ്രൂഷക്കാരനാകുന്നു [ 43 ] നീയതിനെചെയ്താലൊഭയപ്പെടുക—വെറുതെഅല്ലല്ലൊ
അവൻവാളെവഹിക്കുന്നതുദൊഷംപ്രവൃത്തിക്കുന്നവനിൽ
കൊപംനടത്തിക്കുന്നപ്രതികാരിയായിഅവൻദൈവത്തി
ൻശുശ്രൂഷക്കാരനാകുന്നു(രൊമ.൧൩,൪)

൧൫൩–ഒരു രാജ്യത്തിൽനെരുംന്യായവുംഇല്ലാതെപൊയാൽ
എങ്ങിനെ—

ഉ. ഒരുനാട്ടിൽദരിദ്രനെഉപദ്രവിക്കുന്നതുംനെരുംന്യായവും
കവൎന്നുകളയുന്നതുംകണ്ടാൽ ആകാൎയ്യത്തിൽആശ്ചൎയ്യപ്പെ
ടരുതു—ഉന്നതനിലംഎറ്റവുംഉന്നതൻനൊക്കുന്നുണ്ടുഇവ
രെക്കാളുംഅത്യുന്നതനുമുണ്ടു—(പ്രസം. ൫,൭)—ഞാൻപക
രംതിന്മചെയ്യുംഎന്നുപറയരുതുയഹൊവെക്കായികൊ
ണ്ടുകാത്തിരിക്കഅവൻനിന്നെരക്ഷിക്കും(സുഭ.൨൦,൨൨)
എന്മകനെനീയഹൊവയെയുംരാജാവിനെയുംശങ്കിക്ക
രണ്ടെടംമാറ്റംചെയ്യുന്നവരൊടുകലരരുതെഅവരു
ടെനാശംപെട്ടെന്നുദിക്കുംഅവർഇരിവരുടെയുംനിൎഭാഗ്യ
തഅറിയുന്നവനാർ(സുഭ.൨൪,൨൧)

൧൫൪–പരദെശത്ത്അന്യന്മാരുടെഅധികാരത്തിൽഉൾ്പെട്ടവർ
എങ്ങിനെ നടക്കെണ്ടു—

ഉ. ഞാൻനിങ്ങളെദെശഭ്രംശംവരുത്തികൊണ്ടുപൊക്കിയപ
ട്ടണത്തിന്റെസമാധാനത്തെഅന്വെഷിപ്പിൻഅതി
ന്റെസമാധാനത്താൽനിങ്ങൾ്ക്കുംസമാധാനംവരും(യി
റ.൨൯,൭)

൧൫൫–ഈവകഒക്കെയുംഎതുമനസ്സാലെചെയ്യെണം—

ഉ. നിങ്ങൾചെയ്വത്ഒക്കയുംമനുഷ്യൎക്കഎന്നല്ലകൎത്താവി
ന്നുഎന്നുമനസ്സൊടെപ്രവൃത്തിപ്പിൻ—(കൊലൊ.
൩,൨൩) [ 44 ] ആറാംകല്പന.

൧൫൬–ആറാംകല്പനഎതു.

ഉ. നീകുലചെയ്യരുത്(൨മൊ൨൦)

൧൫൭–ദെവസാദൃശ്യത്തിൽമനുഷ്യനെഉണ്ടാക്കിയതുകൊണ്ടുമനു
ഷ്യന്റെരക്തത്തെആരെങ്കിലുംചൊരിയിച്ചാൽഅവ
ന്റെരക്തംമനുഷ്യനാൽചൊരിയിക്കപ്പെടൂ(൧മൊ.൯,൬)—
യാതൊരുമനുഷ്യനെകൊല്ലുന്നവനുംകൊല്ലപ്പെടെണംനി
ശ്ചയം(൩മൊ.൨൪,൧൭)

൧൫൮–ഈകല്പനയുടെഅൎത്ഥംക്രിസ്തൻഎങ്ങിനെവ്യാഖ്യാനിച്ചു—

ഉ. നീകുലചെയ്യരുത്എന്നുംആരെങ്കിലുംകുലചെയ്താൽന്യായവി
ധിക്കുഹെതുവാകുംഎന്നുംപൂൎവ്വന്മാരൊടുചൊല്ലപ്പെട്ടത്‌നിങ്ങ
ൾകെട്ടിട്ടുണ്ടല്ലൊ—എന്നാൽതന്റെസഹൊദരനൊടുസംഗതികൂ
ടാതെകൊപിക്കുന്നവനെല്ലാംന്യായവിധിക്കുഹെതുവാകുംഎ
ന്നുംആരെങ്കിലുംസഹൊദരനൊടുവികൃതിഎന്നുപറഞ്ഞാ
ൽഅവൻവിസ്താരസഭെക്ക്ഹെതുവാകുംഎന്നുംആരെങ്കി
ലുംഭൊഷഎന്നുപറഞ്ഞാൽഅവൻഅഗ്നിനരകത്തിലെക്ക്
ഹെതുവാകുംഎന്നുംഞാൻനിങ്ങളൊടുപറയുന്നു(മത.൫,൨൪)

൧൫൯–എന്നാൽകൊപംഎറ്റവുംദൊഷമൊ—

ഉ. പ്രിയസഹൊദരന്മാരെഒരൊരൊമനുഷ്യൻകെൾ്ക്കുന്നതിന്നു
വെഗതയുംപറയുന്നതിന്നുതാമസവുംകൊപത്തിന്നുതാമസവു
മുള്ളവനാക—ആളുടെകൊപംദൈവനീതിയെനടത്തുന്നി
ല്ലല്ലൊ.(യാക.൧,൧൯)—കൊപിച്ചാലുംപാപംചെയ്യായ്വി
ൻസൂൎയ്യൻനിങ്ങളുടെചൊടിപ്പിന്മെൽഅസ്തമിക്കരുതു(എ
ഫ.൫,൨൬).സങ്കി൪,൫. [ 45 ] ൧൬൦–എന്നാൽദെഷ്യംഎന്തിനൊടുസമമായ്വരും—

ഉ. തൻസഹൊദരനെപകെക്കുന്നവൻഎല്ലാംകുലപാതകനാ
കുന്നു—കുലപാതകൻ ആൎക്കുംനിത്യജീവൻഉള്ളിൽവസിച്ചി
രിക്കുന്നതുമില്ലഎന്നുനിങ്ങൾഅറിയുന്നു(൧യൊ. ൩,൧൫)
ഗല.൫,൨൧)—

൧൬൧–ശത്രുവിന്റെദുഃഖംകാണുന്നതുസുഖമായിർവരാമൊ—

ഉ. നിന്റെശത്രുവീഴുമ്പൊൾസന്തൊഷിക്കരുതു—ഇഅടരുമ്പൊ
ൾആനന്ദിക്കയുംഅരുതു—യഹൊവഅതിനെകണ്ടൽ
നീരസമായിരിക്കും(സുഭ.൨൪,൧൭)

൧൬൨–ദൊഷത്തിന്നുപകരംദൊഷംചെയ്യാമൊ—

ഉ. ദൊഷത്തിന്നുദൊഷത്തെയുംശകാരത്തിന്നുശകാരത്തെ
യുംപകരംചെയ്യാത്തവർ എന്നുതന്നെഅല്ലഇതിന്നായി
ട്ടുവിളിക്കപ്പെട്ടവർഎന്നറിഞ്ഞുഅനുഗ്രഹിക്കുന്നവരായുമി
രിപ്പിൻഎന്നാൽഅനുഗ്രഹത്തെഅനുഭവിപ്പാറാകും(൧
പെത.൩,൯)—കാരണം പ്രതിക്രിയഎനിക്കുള്ളതുഞാൻ
പകരംചെയ്യുംഎന്നുകൎത്താവ്പറയുന്നു—നിങ്ങൾതന്നെപ
കവീട്ടാതെ(ദെവ)കൊപത്തിന്നുഇടകൊടുപ്പിൻ(രൊ൧൨,൯)

൧൬൩–വിരൊധികളിൽനിന്നുവളരെദൊഷംഉണ്ടാകുന്നുഎങ്കി
ൽഎങ്ങനെ—

ഉ. തിന്മയൊടുതൊല്ക്കാതെനന്മയാൽതിന്മയെജയിക്കുക(രൊ
മ.൧൨,൨൧)—കണ്ണിന്നുപകരംകണ്ണെന്നുംപല്ലിന്നുപക
രംപല്ലെന്നുംപറയപ്പെട്ടതുനിങ്ങൾകെട്ടിട്ടുണ്ടല്ലൊ—എന്നാ
ൽഞാൻനിങ്ങളൊടുപറയുന്നിതു—ദൊഷത്തൊടുഎതിരി
ടരുതുആരെങ്കിലുംനിന്നെവലത്തുകവിളിൽഅടിക്കുന്നു
വൊഅവന്നുമറ്റെതുംതിരിച്ചുകൊടുക്ക(മത.൫,൩൮-൪൧)

൧൬൪–ആത്മാവിന്റെമരണത്തെവരുത്തുവാൻസഹായിക്കുന്ന [ 46 ] തെങ്ങിനെ

ഉ. ഞാൻദുഷ്ടനൊടുനീമരിക്കുംനി|ശ്ചയംഎന്നുകല്പിച്ചിട്ടുംഅവനെ
ജീവിപ്പിക്കെണ്ടതിന്നുദുൎമ്മാൎഗ്ഗത്തെവിടെണംഎന്നുനീഅവനൊ
ടുബുദ്ധിഉപദെശിക്കാഞ്ഞാൽആദുഷ്ടൻതൻപാപത്താൽമ
രിക്കുംഎങ്കിലുംഅവന്റെരക്തത്തെഞാൻനിന്റെ കൈ
യിൽനിന്നുംവാങ്ങും(ഹജ.൩,൧൮)

൧൬൫–സഹൊദരന്നുനമ്മുടെനെരെഒരുവിരൊധംഉണ്ടെങ്കിൽഎ
ങ്ങിനെ ചെയ്യണം

ഉ. മുമ്പെചെന്നുനീയുംഅവനുമായിട്ടുതന്നെഅവനെകുറ്റംചു
മത്തുക(മത൧൮,൧൫–മത. ൫,൨൩)

൧൬൬–ശത്രുവൊട്ഉടനെഇണങ്ങാതിരുന്നാൽദൊഷംഎന്തു—

ഉ. നിന്റെപ്രതിക്കാരനൊടുവഴിയിൽഇരിക്കുമ്പൊൾതന്നെ
വെഗത്തിൽഇണങ്ങുക—അല്ലായ്കിൽഅവൻവല്ലപ്പൊഴുംനി
ന്നെവിധികൎത്താവിനെഎല്പിക്കയുംവിധികൎത്താവ്സെവകനെ
എല്പിക്കയുംസെവകൻനിന്നെതടവിൽആക്കുകയുംചെയ്യും
ഒടുക്കമുള്ളകാശവരെയുംകൊടുത്തുതീരുവൊളവുംനിന്നെഅ
വിടെനിന്നുവിടുകയില്ലഎന്നുഞാൻസത്യമായിട്ടുനിന്നൊടുപ
റയുന്നു(മത ൫,൨൫)

൧൬൭–കൂട്ടക്കാരുടെജീവൻരക്ഷിക്കെണ്ടതൊ

ഉ. മരണത്തിന്നുഎല്പിക്കപ്പെട്ടവരെഉദ്ധരിപ്പിക്കകുലെക്കഅടു
ത്തവരെഉപെക്ഷിക്കരുതു(സുഭ.൨൪,൧൧)

൧൬൮–രക്ഷിച്ചുപൊരുന്നസ്നെഹംഎങ്ങിനെകാണിക്കെണ്ടതാകുന്നു

ഉ. വിശപ്പുള്ളവന്നുനിന്റെഅപ്പംമുറിച്ചുകൊടുത്തുഎളിയഅ
ഗതികളെഭവനത്തിൽവരുത്തി നഗ്നനായിരിക്കുന്നവനെകാ
ണുമ്പൊൾഅവനെഉടുപ്പിച്ചുസ്വമാംസമായവരിൽനിന്നു‌ േ
ളിക്കാതിരിക്ക—(യശ.൫൮,൭) [ 47 ] ൧൬൯–ഈവകസ്നെഹത്തെശത്രുവിന്നുംകൂടെകാണിക്കെണമൊ

ഉ. നിന്റെശത്രുവിന്നുവിശക്കിൽഅവനെഊട്ടുകദാഹിക്കിൽകു
ടിപ്പിക്ക—ഇതുചെയ്താൽതീക്കനലുകൾഅവന്റെതലമെൽകു
ന്നിക്കുന്നു(രൊ.൧൨,൨൦)

൧൭൦–ആത്മമരണത്തിങ്കൽനിന്നുംരക്ഷചെയ്യുമാറുണ്ടൊ—

ഉ. നിങ്ങളിൽഒരുത്തൻസത്യത്തെവിട്ടുഭ്രമിക്കയുംആയവനെഒ
രുവൻവഴിക്കലാക്കുകയുംചെയ്താൽപാപിയെമാൎഗ്ഗഭ്രമണ
ത്തിൽനിന്നുതിരിക്കുന്നവൻഒരുദെഹിയെമരണത്തിൽ
നിന്നുരക്ഷിക്കയുംപാപസംഖ്യയെമറെക്കയുംചെയ്യുംഎ
ന്നറിക—(യാക.൫,൨൦)

൧൭൧–യെശുആറാംകല്പനയെഎങ്ങിനെനിവൃത്തിച്ചു—

ഉ. ദൈവംതന്നൊടുകൂടഉണ്ടായിരിക്കകൊണ്ടുഅവൻനന്മ
ചെയ്തുംപിശാച്ബാധിച്ചഎല്ലാവരെയുംസ്വസ്ഥരാക്കിയും
കൊണ്ടുസഞ്ചരിച്ചു—(അപ൧൦,൩൮)—അവൻശകാരിക്ക
പ്പെട്ടുംശകാരിക്കാതെയുംകഷ്ടംഅനുഭവിച്ചുംഭയപ്പെടു
ത്താതെയുംപാൎത്തുനെരായിവിധിക്കുന്നവനിൽതന്നെഎല്പി
ച്ചുനാംപപാങ്ങൾ്ക്കുമരിച്ചുനീതിക്കായിജീവിക്കെണ്ടതിന്നുന
മ്മുടെപാപങ്ങളെതന്റെശരീരത്തിങ്കൽആകിമരത്തിന്മെ
ൽകരെറ്റി—അവന്റെഅടിപ്പിണരാൽനിങ്ങൾസൌഖ്യ
പ്പെട്ടിരിക്കുന്നു—(൧വെരാ.൨,൨൩)—

ഏഴാംകല്പന

൧൭൨–ഏഴാംകല്പനഎതു—

ഉ. നീവ്യഭിചാരംചെയ്യരുത(൨മൊ.൨൦,)

൧൭൩–വിവാഹത്തെആർകല്പിച്ചു—

ഉ. യഹൊവയായദൈവംമനുഷ്യൻഏകനായിരിക്കുന്നതു [ 48 ] നന്നല്ലഞാൻഅവന്നുതക്കസഹായംഉണ്ടാക്കുംഎന്നുകല്പിച്ചു
(൧മൊ൨,൧൮)

൧൭൪–വിവാഹത്തിന്നുരാണ്ടാളെമാത്രംകല്പിച്ചുവൊ

ഉ. ആദിയിൽമനുഷ്യരെഉണ്ടാക്കിയവൻഒരാണുംപെണ്ണുമായി
ഉണ്ടാക്കി—(മത൧൯,൪)

൧൭൫–വിവാഹത്താൽഎതുപാപംഒഴിഞ്ഞുപൊകും

ഉ. പുലയാട്ടുകൾനിമിത്തംഒരൊരുത്തന്നുതന്റെഭാൎയ്യയുംഒ
രൊരുത്തിക്കതന്റെഭൎത്താവുംഉണ്ടായിരിക്കാവു(൧കൊ൭൨)

൧൭൬–ഭൎത്താക്കന്മാർഭാൎയ്യമാരൊടുംഎങ്ങിനെആചരിക്കെണ്ടു—

ഉ. പുരുഷരായുള്ളൊരെക്രിസ്തനുസഭയെസ്നെഹിച്ചപ്രകാരം
ഭാൎയ്യമാരെസ്നെഹിപ്പിൻ(എഫ.൨൦,൫.൨൫)-൧പെത൩,൭)

൧൭൭–ഭാൎയ്യമാർഭൎത്താക്കന്മാരൊടുഎങ്ങിനെആചരിക്കെണ്ടു

ഉ. സ്ത്രീകളെകൎത്താവിന്നുഎന്നപൊലെസ്വന്തംഭൎത്താക്കന്മാൎക്കകീ
ഴടങ്ങുവിൻസഭക്രിസ്തന്നുകീഴടങ്ങുംപൊലെഭാൎയ്യമാരുംസ്വ
ഭൎത്താക്കന്മാൎക്കുസകലത്തിലുംകീഴടങ്ങുക(എഫ൫,൨൨–൨൪)—വ
ല്ലപുരുഷന്മാരുംവചനത്തെഅനുസരിക്കുന്നില്ലഎങ്കിൽഭയ
ത്തൊടുകൂടിയനിങ്ങളുടെനിൎമ്മലചാരിത്രത്തെകണ്ടറിഞ്ഞുവച
നംകൂടാതെഭാൎയ്യമാരുടെനടപ്പിനാൽആദായമാകെണ്ടതിന്നുകീ
ഴടങ്ങിയിരിപ്പിൻ(൧പെത.൩,൧)

൧൭൮–ഇളയസ്ത്രീകളൊടുഎന്തൂപദെശിക്കെണം—

ഉ. ദൈവവചനത്തിന്നുദൂഷണംവരാതിരിപ്പാൻയുവതികളൊടു
ഭൎത്തൃപ്രിയരുംപുത്രപ്രിയരുംആയിസുബൊധവുംപാതിവ്രത്യവും
പൂണ്ടുംഭവനംരക്ഷിച്ചുകൊണ്ടുഗുണമുള്ളവരുംഭൎത്തൃവശമാരുമാ
യിരിക്കെണ്ടതിന്നുപത്ഥ്യംപറഞ്ഞുകൊൾ്ക(തീത.൨,൪)

e൭൯–ഇളയപുരുഷന്മാരൊടുഎന്തുപദെശിക്കെണം—

ഉ.അവ്വണ്ണംയുവാക്കളെയുംസുബൊധത്തൊടെഇരിപ്പാൻപ്ര [ 49 ] ബൊധിപ്പിക്ക.(തീത.൨,൬)

൧൮൦–ദെവഭക്തയായഅമ്മെക്ക്‌വാഗ്ദത്തംഎന്തു—

ഉ. വിശ്വാസസ്നെഹങ്ങളിലുംസുബൊധംകൂടിയവിശുദ്ധീകരണ
ത്തിലുംപാൎക്കുന്നാകിൽഅവൾശിശുപ്രസവത്താൽരക്ഷിക്ക
പ്പെടും(൧തിമ.൨,൧൫)

൧൮൪–വിവാഹംഎങ്ങിനെആചരിക്കെണ്ടതാകുന്നു—

ഉ. വിവാഹംഎല്ലാവരിലുംമാനമുള്ളതുംകിടക്കനിൎമ്മലവുംആ
ക—പുലയാടികളൊടുംവ്യഭിചാരികളൊടുംദൈവംന്യായംവി
സ്തരിക്കും(എബ്ര.൧൩,൪)

൧൮൨–വ്യഭിചാരശിക്ഷഎതു—

ഉ. വ്യഭിചാരിയുംവ്യഭിചാരിണിയുംകൊല്ലപ്പെടണംനിശ്ചയം
(൩മൊ.൨൦,൧൦)-തീക്കനൽമെൽനടന്നാൽകാൽചുടാതിരി
ക്കുമൊ—പരഭാൎയ്യയെപ്രവെശിക്കുന്നവൻഅപ്രകാരംത
ന്നെഅവളെതൊടുന്നയാതൊരുത്തനുംശിക്ഷാഹീനനാകയി
ല്ല—തന്റെആത്മാവിനെനശിപ്പിക്കെഉള്ളു—മുറിവുംലജ്ജ
യുംലഭിക്കുംഅവന്റെധിക്കാരംമാഞ്ഞുപൊകയില്ല—(സുഭ
൬,൧൭)

൧൮൩–മനസ്സിലുംഒരുവ്യഭിചാരംനടക്കുമൊ—

ഉ. ഒരുസ്ത്രീയമൊഹിപ്പാന്തക്കവണ്ണംനൊക്കുന്നവൻഎല്ലാം
ഹൃദയത്തിൽഅവളൊടുവ്യഭിചാരംചെയ്തുകഴിഞ്ഞു—(മത.൫,൨൮)

൧൮൪–ഭാൎയ്യാഭൎത്താക്കന്മാർതങ്ങളിൽപിരിഞ്ഞുപൊകുന്നതുംവ്യഭിചാ
രദൊഷത്തിന്നുസംഗതിയാകുമൊ—

ഉ. വെശ്യാദൊഷംഹെതുവായിട്ടല്ലാതെകണ്ടുഭാൎയ്യയെഉ
പെക്ഷിക്കുന്നവൻഎല്ലാംഅവളെവ്യഭിചാരംചെയ്യിപ്പിക്കു
ന്നു—ഉപെക്ഷിച്ചവളെവിവാഹംചെയ്യുന്നവൻവ്യഭിചാരം
ചെയ്യുന്നു(മത.൫,൩൨)—ഭാൎയ്യയുംഭൎത്താവിനെഉപെക്ഷി [ 50 ] ച്ചുമറ്റൊരുത്തനാൽവെൾ്ക്കപ്പെട്ടാൽഅവൾവ്യഭിചാരംചെയ്യു
ന്നു(മാൎക്ക.൧,൧൨)

൧൮൫–വിവാഹംചെയ്യാതിരുന്നാൽഎന്തിന്നുനല്ലതാകുന്നു—

ഉ അടുത്തുവരുന്നഞെരുക്കംനിമിത്തംനല്ലതിനാകുന്നുഎന്നുതൊ
ന്നുന്നു(൧കൊ.൭,൨൭)

൧൮൬–വിവാഹംചെയ്താൽഎന്തിന്നുനല്ലതാകുന്നു—

ഉ. കെട്ടാത്തവൎക്കുംവിധവമാൎക്കുംഞാൻചൊല്ലുന്നുഎന്നെപൊലെ
പാൎത്താൽഅവൎക്കുകൊള്ളാം—ഇന്ദ്രിയജയംഇല്ലാഞ്ഞാൽഅവ
ർകെട്ടാവുതാനും—അഴലുന്നതിനെക്കാൾവെൾ്ക്കതന്നെനല്ലൂസത്യം
(൧കൊ.൭,൬)

൧൮൭–എന്നാൽവിവാഹംചെയ്യെണ്ടവരുംചെയ്യെണ്ടാത്തവരും
ആരാകുന്നു—

ഉ. ഒരൊരുത്തന്നുകൎത്താവ്‌വിഭാഗിച്ചപൊലെഒരൊരുത്തനെ
ദൈവംവിളിച്ചതുപൊലെഅവ്വണ്ണംനടപ്പു(൧കൊ൭,൧൭)

൧൮൮–ഇരുവകക്കാരിലുംദൈവത്തിന്റെഇഷ്ടംഎന്തു–

ഉ. ദൈവത്തിന്നുഇഷ്ടമാകുന്നതുനിങ്ങളുടെവിശുദ്ധീകരണംതന്നെ
നിങ്ങൾപുലയാട്ടുവിട്ടൊഴിയുകഅവനവൻതൻപാത്രത്തെകാമ
വികാരത്തിലല്ലവിശുദ്ധീകരണത്തിലുംമാനത്തിലുംഅടക്കുവാൻ
പഠിക്കഈവകക്കഒക്കയുംകൎത്താവ്പ്രതികാരിആകുന്നുസത്യം
അശുദ്ധിക്കായിട്ടല്ലല്ലൊവിശുദ്ധീകരണത്തിലത്രെദൈവംനമ്മെ
വിളിച്ചതു(൧തെസ്സ.൪,൩)

൧൮൯–വ്യഭിചാരംതുടങ്ങിയുള്ളഅശുദ്ധികളെവിട്ടുപൊകെണ്ടുന്നസംഗ
തിഎന്തു—

ഉ. പുലയാട്ടിനെവിട്ടൊടുവിൻ—മനുഷ്യൻചെയ്യുന്നഏതുപാപവുംശ
രീരത്തിന്നുപുറത്താകുന്നുപുലയാടുന്നവൻസ്വശരീരത്തിലെക്ക്
പാപംചെയ്യുന്നുദൈവത്തിൽനിന്നുകിട്ടിനിങ്ങളിൽഇരിക്കു [ 51 ] ന്നവിശുദ്ധാത്മാവിന്നുനിങ്ങളുടെശരീരംആലയംഎന്നുംനിങ്ങൾ
തനിക്കുതാൻഉടയവരല്ലഎന്നുംഅറിയുന്നില്ലയൊവിലെക്ക
ല്ലൊനിങ്ങൾകൊള്ളപ്പെട്ടു—ആയതുകൊണ്ടുദൈവത്തെനിങ്ങ
ളുടെശരീരത്തിലുംമഹത്വീകരിപ്പിൻ(൧കൊ൬,൧൮)

൧൯൦–ഈവകദൊഷങ്ങളാൽവരുന്നനഷ്ടംഎന്തു—

ഉ. ഭ്രമപ്പെടായ്വിൻപുലയാടികൾവിഗ്രഹാരാധികൾവ്യഭിചാ
രികൾസ്ത്രീഭാവക്കാർപുരുഷകാമികൾഎന്നിവർദൈവ
രാജ്യത്തെഅവകാശമാക്കുകയില്ല(൧കൊ.൬,൯)

൧൯൧–ഈദൊഷങ്ങളിൽഅകപ്പെടാതിരിപ്പാൻഎങ്ങിനെ
സൂക്ഷിച്ചിരിക്കെണം—

ഉ. പകല്ക്ലാലത്തുഎന്നപൊലെനാംമൎയ്യാദയായിനടക്കുക—കൂ
ത്തും മദ്യപാനങ്ങളിലല്ലദുഷ്കാമമൈഥുനങ്ങളിലല്ലഎറിവു
പിണക്കങ്ങളിലല്ലകൎത്താവായയെശുക്രിസ്തനെഅത്രെഉടു
ത്തുകൊൾ്വിൻപിന്നെമൊഹങ്ങൾജനിക്കുമാറല്ലജഡത്തിന്നാ
യികരുതികൊള്ളെണ്ടതു—(രൊമ൧൩,൧൩)—നിങ്ങളുടെ
ഹൃദയങ്ങൾബഹുഭക്ഷണംകൊണ്ടുംമദ്യപാനംകൊണ്ടുംഭാര
പ്പെടാതിരിപ്പാൻജാഗ്രതപ്പെട്ടുകൊൾ്വിൻ(ലൂക്ക.൨൧,൩൪)—
മദ്യത്തെനൊക്കരുതുഅതുക്രമത്താലെഇറങ്ങുന്നു—ഒടുവി
ൽപാമ്പുപൊലെകടിക്കും—എന്നാൽനിന്റെകണ്ണുകൾപര
സ്ത്രീകളെനൊക്കികാണും—നിന്റെഹൃദയംനിൎമ്മൎയ്യാദമുള്ള
വഉരെക്കും(സുഭ.൨൩,൩൧)—കെൾ്ക്കുന്നവൎക്കഉപകരിക്കുമാ
റുഅവസ്ഥെക്കതക്കവീട്ടുവൎദ്ധനചെയ്വാൻനല്ലവാക്കായത
ല്ലാതെആകാത്തത്ഒന്നുംനിങ്ങളുടെവായിൽനിന്നുപുറപ്പെ
ടായ്ക(എഫ.൪,൨൯)

൧൯൨–ദുഷ്ടസംസൎഗ്ഗത്തെവൎജ്ജിക്കെണമൊ

ഉ. എൻമകനെപാപികൾനിന്നെഇഴച്ചാലുംനീസമ്മതിക്കരുതു [ 52 ] (സുഭ൧,൧൦)—ദൊഷമുള്ളവരിൽഅസൂയഭാവിക്കരുതു—അ
വരൊടുകൂടഇരിപ്പാൻആഗ്രഹിക്കയുമരുതു—(സുഭ.൨൪,൧)

൧൯൩–സ്ത്രീകളൊടുഅതിസ്നെഹവുംനിത്യസംസൎഗ്ഗവുംവൎജ്ജിക്കെണമൊ

ഉ. അവൾദിനംപ്രതിയൊസെഫിനൊടുപറഞ്ഞിട്ടുംഅവൻഅവളു
ടെഅരികെശയിപ്പാനുംഅവളൊടുകൂടിഇരിപ്പാനുംചെവിക്കൊ
ടുത്തില്ല—(൧മൊ.൩൯,൧൦)—നിന്റെവഴിയെഅവളിൽനിന്നുദൂ
രമാക്കിഅവളുടെവീടുവാതില്ക്കഅടുത്തുചെല്ലാതെയുമിരിക്ക(സുഭ൫൮)

എട്ടാംകല്പന

൧൬൪–എട്ടാംകല്പനഎതു—

ഉ. നീമൊഷ്ടിക്കരുത്(൨മൊ.൨൦)

൧൯൫–മൊഷണത്തിന്നുധൎമ്മത്തിൽവിധിച്ചശിക്ഷഎതു—

ഉ. യാതൊരുത്തൻകാളയെഎങ്കിലുംആടിനെഎങ്കിലുംമൊഷ്ടിച്ചു
കൊല്ലുകയൊവില്ക്കയൊചെയ്താൽഅവൻഒരുകാളെക്ക൫കാ
ളയെയുംഒരാടിന്നു൪ആടുകളെയുംപകരംകൊടുക്കെണം—കാള
എങ്കിലുംകഴുതഎങ്കിലുംജീവനൊടെഅവന്റെകൈവശമായി
കണ്ടാൽഇരട്ടിയായിതിരിച്ചുകൊടുക്കെണം(൨മൊ.൨൨,൧)—മനുഷ്യനെമൊഷ്ടിച്ചാൽകൊല്ലപ്പെടെണംനിശ്ചയം(൨മൊ.൨൧,൧൬)

൧൯൬–തുരക്കുമ്പൊൾകള്ളനപിടിച്ചുകൊന്നാൽഎങ്ങിനെ—

ഉ. കള്ളൻരാത്രിയിൽതുരക്കുമ്പൊൾകണ്ടുപിടിക്കപ്പെട്ടുഅടികൊ
ണ്ടുമരിച്ചുപൊയാൽഅവന്നിമിത്തംരക്തപ്പഴിവരികയില്ല(൨
മൊ.൨൨,൨)

൧൯൭–കള്ളനൊടുപങ്കുവാങ്ങുന്നതുദൊഷമൊ

ഉ. കള്ളനൊടുപങ്കുവാങ്ങുന്നവൻതന്റെആത്മാവിനെപകെ
ക്കുന്നു—(സുഭ.൨൯,൨൪)

൧൯൮–കൊള്ളക്കൊടുക്കയിൽചതിക്കുന്നവന്റെഅനുഭവംഎങ്ങിനെ— [ 53 ] ഉ. കള്ളത്രാസ്സുയഹൊവെക്ക്‌വെറുപ്പുള്ളതാകുന്നു—(സുഭ൧൧,
൧—രണ്ടുവിധംകല്ലുംരണ്ടുവിധംപറയുംയഹൊവെക്ക്‌വെ
റുപ്പുള്ളതാകുന്നു(൨൦,൧൦)—അമൊ൮,൪.൭)ധാന്യത്തിന്നു
പകരംധൂളിവില്ക്കുന്നവർ—

൧൯൯–വിലെക്ക്‌എറ്റകുറവുവരുത്തുന്നതുംമറ്റുംദൊഷമൊ

ഉ. എന്തെങ്കിലുംകൂട്ടക്കാരന്നുവില്ക്കുകയൊഅല്ലെങ്കിൽവാ
ങ്ങുകയൊചെയ്യുമ്പൊൾതമ്മിൽ തമ്മിൽഞെരുക്കംചെയ്യ
രുത്(൩മൊ.൨൫,൧൪)

൨൦൦–ചതിച്ചുസമ്പാദിക്കുന്നധനംഎവിടെ പൊയ്പൊകും—

ഉ. അന്യായമായപലിശകൊണ്ടുംപൊലുകൊണ്ടുംസമ്പത്തിനെ
വൎദ്ധിപ്പിക്കുന്നവൻഅതിനെദരിദ്രരിൽകനിവുള്ളവനായി
ട്ടുസ്വരൂപ്പിക്കുന്നു(സുഭ.൨൮,൮)തനിക്കതെളിഞ്ഞവന്നു
(ദൈവം)സുബുദ്ധിഅറിവുസന്തൊഷങ്ങളെയുംനല്കുന്നു
പാപിക്കുസ്വരൂപിച്ചുകൂടെണ്ടുന്നപ്രയാസത്തെകൊടുക്കുന്നു
അവൻസ്വരൂപിച്ചവസ്തുവെ ദൈവംതെളിഞ്ഞവനെകൂ
ടെഅനുഭവിപ്പാറാക്കും(പ്രസംഗ൨,൨൬)

൨൦൧–കൂലികൊടുക്കാതെഇരിക്കുന്നവന്നുദൊഷംവരുമൊ

ഉ. നീതിക്കെടിനാൽഭവനവുംഅന്യായത്താൽഅറകളുംപ
ണിയിച്ചുവെറുതെവെലചെയ്യിച്ചുഎടുത്തതിനടുത്തകൂലി
കൊടുക്കാതെഇരിക്കുന്നവന്നുഹാകഷ്ടം(യി൨ ൨൨, ൧൩)
(൫മൊ൨൪,൧൪,൧൫.)

൨൦൨–അതിർനീക്കുന്നതിന്നുംകൊത്തിഎടുക്കുന്നതിന്നുംദൊ
ഷംവരുമൊ

ഉ. അയല്ക്കാരന്റെഅതിർനീക്കുന്നവൻശപിക്കപ്പെട്ടവ
ൻ((൫മൊ ൨൭,൧൭)—പണ്ടത്തെഅതിരിനെനീക്കരുത്—അ
നാഥന്മാരുടെവിളഭൂമിയെആക്രമിക്കയുംഅരുത്—അ [ 54 ] വരുടെവീണ്ടെടുപ്പുകാരൻ(ചാൎച്ചക്കാരൻ)ശക്തനാകുന്നുഅ
വരുടെവ്യവഹാരംഅവൻനിന്നൊടുവിസ്തരിക്കും(സുഭ൨൩,൧൦)

൨൦൩–സ്ഥാനകൾപരദ്രവ്യത്തെചതിച്ചെടുക്കുന്നതിന്നുദൈവശി
ക്ഷഎന്തു

ഉ. ഇസ്രയെൽകുഡുംബത്തിലെന്യായകൎത്താക്കന്മാരെകെൾ്വിൻ
ന്യായത്തെഅറിയുന്നതുനിങ്ങളുടെകാൎയ്യമല്ലയൊ.ഗുണദൊ
ഷിച്ചുദൊഷംസ്നെഹിച്ചുഅവരിൽനിന്നുതൊലിനെയുംഅസ്ഥി
കളിൽനിന്നുമാംസത്തെയുപറിക്കുന്നവരുംഎൻജനത്തിന്റെ
മാംസംഭക്ഷിച്ചുംമെലെതൊൽപൊളിച്ചുംഅസ്ഥികളെഉടെച്ചും
കലത്തിലുംകുട്ടകത്തിലുംഇറച്ചിയെഇടുന്നപ്രകാരം(വെവ്വെറെ)
വെക്കുന്നവരുംനിങ്ങൾഅല്ലയൊ—അക്കാലംഅവർയഹൊവാ
യൊടുനിലവിളിക്കുംഎങ്കിലുംഅവർതങ്ങളുടെനടപ്പുദൊഷമാ
ക്കുകകൊണ്ടുഅവൻഅന്നുചെവിക്കൊള്ളാതെഅവരിൽനി
ന്നുമുഖംമറെക്കയുംചെയ്യട്ടെ(മീഖ൩,൧)യശ൧൨,൩-൩൧.

൨൦–൪കടംവീട്ടാതെഇരിക്കുന്നതുദൊഷമൊ—

ഉ. ദുഷ്ടൻകടംവാങ്ങുന്നുതിരികെവീട്ടുന്നതുമില്ല.നീതിമാൻദയ
തൊന്നുകൊടുക്കുന്നു.(സങ്കി൩൭,൨൧)

൨൦൫–പലിശയുടെകാൎയ്യംഎതുപ്രകാരം—

ഉ. നിന്റെസഹൊദരൻദാരിദ്ര്യപ്പെട്ടുക്ഷയിച്ചാൽഅവനൊടു
പലിശയെയുംപൊലുവെയുംവാങ്ങാതെനിന്റെദൈവത്തെ
ഭയപ്പെട്ടിരിക്കെണം(൩മൊ.൨൫,൩൬)

൨൦൬–കള്ളൻമനന്തിരിയുന്നത്എങ്ങിനെഅറിയാം—

ഉ. കള്ളൻഇനിമൊഷ്ടിക്കാതെവിശെഷാൽമുട്ടുള്ളവന്നുവിഭാ
ഗിച്ചുകൊടുപ്പാൻഉണ്ടാകെണ്ടതിന്നുകൈകളെകൊണ്ടുനല്ല
തിനെപ്രവൃത്തിച്ചുഅദ്ധ്വാനിക്കെആവു(എഫ൪,൨൮)ലൂക്ക൧൯,൮.൯.) [ 55 ] ൨൦൭–തന്റെമുതൽനഷ്ടംവരുത്തുന്നതുംമൊഷണമാകുമൊ—

ഉ. മദ്യപാനികളുടെയുംസ്വദെഹത്തെദുൎവ്യയംചെയ്യുന്നവരുടെ
യുംഇടയിൽഇരിക്കരുതു കുടിയനുംദുൎവ്യയക്കാരനുംദരദ്ര
രായ്വരും—അതിനിദ്രചീളികളെഉടുപ്പിക്കും(സുഭ.൨൩, ൨൦)
വെലയിൽമടിയുൻദുശ്ശെലവുകാരന്റെസഹൊദരൻ(൧൮൯)

൨൦൮–അന്യന്മാരുടെമുതലിനെയുംകൂടെരക്ഷിക്കെണമൊ—

ഉ. സഹൊദരന്റെകാളയൊആടോതെറ്റിപ്പൊകുന്നതുക
ണ്ടാൽനീഅകന്നുകളയാതെ വല്ലപ്രകാരവുംസഹൊദരനൊ
ടുഎത്തിക്കെണം—സഹൊദരനെഅറിയാതിരുന്നാൽഅ
വറ്റെഭവനത്തിലാക്കിസഹൊദരൻഅന്വെഷിക്കുംവൊ
ളംരക്ഷിച്ചുസഹൊദരന്നുകൊടുക്കെണംനഷ്ടമായസകല
വസ്തുവുംനീകണ്ടെത്തിയാൽഇപ്രകാരംചെയ്യെണംമാറി
ക്കളകയുമരുതു(൫മൊ.൨൨,൧ ൪)

൨൦൯–ശത്രുവിന്റെമുതൽകൂടെരക്ഷിക്കെണമൊ

ഉ. ശത്രുവിന്റെതെറ്റിപ്പൊയകാളയൊകഴുതയെഎതിരെ
റ്റാൽഅവന്റെഅടുക്കെതിരികെഎല്പിക്കെണംനിശ്ച
യം(൨മൊ.൨൩,൪)

൨൧൦–അന്യന്റെമുതൽനഷ്ടംവരുത്തിപ്പൊയാൽഎന്തുചെയ്യെണം

ഉ. ഒരുത്തൻമൃഗങ്ങളെവയലിൽഎങ്കിലുംപറമ്പിൽഎങ്കിലും
ആക്കിതീറ്റിച്ചാൽതന്റെവയൽപറമ്പുകളിൽഉത്തമ
മായത്എടുത്തുപകരംകൊടുക്കെണം(൨മൊ.൨൨,൫)

൨൧൧–ഈവകകാൎയ്യങ്ങളിൽനിത്യപ്രമാണംഎതാകുന്നു—

ഉ. മനുഷ്യർഎതുപ്രകാരംനിങ്ങൾ്ക്കചെയ്യെണംഎന്നുനിങ്ങൾ
ഇച്ശിക്കുന്നുവൊഅപ്രകാരംതന്നെനിങ്ങളുംഅവൎക്കുചെ
യ്വിൻ(ലൂക്ക.൬,൩൧)

൨൧൨–ഇഹലൊകധനംകെട്ടുംക്ഷയിച്ചുംപൊകകൊണ്ടുയെശു [ 56 ] വിന്റെശിഷ്യന്മാർഎന്തുവിചാരിക്കെണം

ഉ. ഭൂമിയിൽനിങ്ങൾ്ക്കനിക്ഷെപങ്ങളെകൂട്ടിവെക്കരുത്—അവിടെ
ഉറപ്പുഴുവുംതുരുമ്പും കെടുക്കുന്നുകള്ളന്മാർതുരന്നുമൊഷ്ടിക്ക
യുംചെയ്യുന്നു—എന്നാൽസ്വൎഗ്ഗത്തിങ്കലെക്ക് നിക്ഷെപങ്ങളെ
കൂട്ടിവെപ്പിൻഅവിടെഉറപ്പുഴുവുംതുരുമ്പുംകെടുക്കുന്നില്ലകള്ള
ന്മാർ തുരന്നുമൊഷ്ടിക്കുന്നതുമില്ല—നിങ്ങൾ്ക്കുള്ളവസ്തുക്കളെവി
റ്റുധൎമ്മഞ്ചെയ്വിൻപഴകിപ്പൊകാത്തമടിച്ചീലകളെയുംകുറ
ഞ്ഞുപൊകാത്തനിക്ഷെപത്തെയുംസ്വൎഗ്ഗത്തിങ്കലെക്ക്നെടി
ക്കൊൾ്വിൻ(മത ൬,൧൯) ലൂക്ക൧൨, ൩൩)

ഒമ്പതാം കല്പന

൨൧൩–ഒമ്പതാംകല്പനഎതു

ഉ. നിന്റെകൂട്ടുകാരന്റെനെരെകള്ളാസാക്ഷിപറയരുതു(൨മൊ൨൦)

൨൧൪–കള്ളസാക്ഷികൾ്ക്കുംഅസത്യവാദികൾ്ക്കുംഅച്ശനാരാകുന്നു

ഉ. പിശാച്ആദിമുതൽകുലപാതകനുംസത്യത്തിൽനിലനി
ല്ക്കായ്കയാൽഒട്ടുംസത്യമില്ലാത്തവനുംആകുന്നുഅവൻഅസത്യ
വാദിയുംഅതിന്റെപിതാവുംആകകൊണ്ടുഅസത്യംപറയു
മ്പൊൾഅവൻതനിക്കുള്ളതിൽനിന്നെടുത്തുപറയുന്നു—(യൊ
൮, ൪൪.)

൨൧൫–കള്ളവാക്കിന്നുശിക്ഷവരുമൊ—

ഉ. കള്ളസാക്ഷിക്കാരൻശിക്ഷയില്ലാത്തവനായ്വരികയില്ല—
ഭൊഷ്ക്കുപറയുന്നവൻതെറ്റിപൊകയില്ല(സുഭ൧൯,൫.)

൨൧൬–കള്ളന്മാരുടെഭാവംഎങ്ങിനെ

ഉ. വില്ലുകളെഎന്നപൊലെതങ്ങളുടെനാവുകള്ളവ്യാജപ്രവൃത്തി
ക്കായികുലെക്കുന്നു—വായ്ക്കൊണ്ടുസമാധാനസ്നെഹംപറയുന്നു
മനസ്സിൽപതിയിരിക്കുന്നു—(യിറ.൯,൩൮)— ഏഷണിക്കാ [ 57 ] രൻരഹസ്യങ്ങളെഅറിവിക്കുന്നുവിശ്വസ്താന്മാവുള്ളവൻ
കാൎയ്യത്തെഅടെക്കുന്നു(സുഭ.൧൧,൧൩)

൨൧൭–ഏഷണിക്കാരെഎങ്ങിനെതൊല്പിക്കെണം—

ഉ. അവർനിങ്ങളെദുഷ്പ്രവൃത്തിക്കാർഎന്നുദുഷിച്ചുപറയുന്ന
തിൽനല്ലക്രിയകളെകണ്ടുകാൎയ്യസൂക്ഷ്മംഅറിഞ്ഞുദൎശ
നദിവസത്തിൽദൈവത്തെമഹത്വപ്പെടുത്തുവാനായി
ട്ടുനിങ്ങളുടെനല്ലനടപ്പിനെകാട്ടെണം(൧പെത.൨,൧൨൧൫)

൨൧൮–അന്യൊന്യംദുഷിച്ചുപറയുന്നതിന്നുഎന്തുവിരൊധം

ഉ. സഹൊദരന്മാരെതമ്മിൽതമ്മിൽതാഴ്ത്തിപറയരുതെതന്റെ
സഹൊദരനെതാഴ്ത്തിപറകയുംവിധിക്കയുംചെയ്യുന്നവൻ
ധൎമ്മത്തെതാഴ്ത്തിപറഞ്ഞുവിധിക്കയുംചെയ്യുന്നുഎങ്കിലും
ധൎമ്മത്തെവിധിക്കുന്നുഎങ്കിൽനീധൎമ്മത്തെഅനുഷ്ഠിക്കുന്നു
വനല്ലവിധിക്കുന്നവനത്രെആകുന്നു(യാക ൪,൧൧) മത.
൭,൧.൨.)

൨൧൯–വളരെപറഞ്ഞാൽഎന്തിന്നുശങ്കിക്കെണം—

ഉ. വാക്കുകൾഅധികമാകിൽഅതിക്രമംവരാതെഇരിക്കയി
ല്ല—ചുണ്ടുകൾഅടക്കുന്നവനത്രെബുദ്ധിമാൻ(സുഭ൧൦,൧൯)
വായിനാവുകളെകാക്കുന്നവൻഉപദ്രവങ്ങളിൽനിന്നുആ
ത്മാവിനെകാത്തുകൊള്ളുന്നു(സുഭ ൨൧,൨൩)

൨൦൦–യാതൊരുദൊഷമെങ്കിലുംകണ്ടാൽമിണ്ടാതെഇരി
ക്കെണമൊ—

ഉ. സഹൊദരനെഹൃദയത്തിൽദ്വെഷിക്കരുതുനീകൂട്ടക്കാ
രന്റെമെൽപാപത്തെചുമത്താതെഇരിപ്പാൻവല്ലപ്ര
കാരത്തിലുംഅവനൊടുശാസിച്ചുപറയെണം(൩മൊ൧൯,
൧൭)നാവിനാൽസ്തുതിവാക്കുകൾപറയുന്നതിനെക്കാ
ൾമനുഷ്യനെശാസിക്കുന്നവങ്കൽ പിന്നെത്തെതിൽ [ 58 ] അധികകൃപജനിക്കും(സുഭ൨൮, ൨൩)

൨൨൧–ശാസിച്ചുപറയെണ്ടുന്നപ്രകാരംഎങ്ങിനെ

ഉ. ഒരുമനുഷ്യൻവല്ലപിഴയിലുംഅകപ്പെട്ടുപൊയിഎങ്കിലുംആത്മി
കരായനിങ്ങൾതാന്താൻപരീക്ഷപ്പെടായ്വാൻതന്നെസൂക്ഷി
ച്ചുനൊക്കിസൌമ്യതയുടെആത്മാവിൽആയവനെയഥാസ്ഥാ
നത്തിൽആക്കുവിൻ(ഗല.൬,൧)

൨൨൨–ഈഒമ്പതാംകല്പനയിൽഅടങ്ങിയമറ്റചിലവിശെഷ
ങ്ങൾഎന്ത്—

ഉ. നിങ്ങൾചെയ്യെണ്ടുന്നവചനങ്ങൾആവിത്അന്യൊന്യംസത്യം
പറവിൻനിങ്ങളുടെഗൊപുരദ്വാരങ്ങളിൽനിന്നുസത്യപ്രകാ
രംസമാധാനന്യായത്തെ വിധിച്ചുകൊൾ്വിൻ—(ജക.൮,൧൬)
അനെകജനങ്ങളുടെസമ്മതംഎന്നുവിചാരിച്ചുന്യായംമറി
ക്കരുത്—(൨മൊ.൨൩,൧൪)—ന്യായാധിപന്മാരുംനല്ലവണ്ണംവി
സ്തരിക്കെണം(൫മൊ.൧൯,൧൮)

൨൨൩–നീതിമാൻതനിക്കദൂഷണംഉണ്ടാക്കാതെഇരിപ്പാൻകഴിയുമൊ

ഉ. ഉത്തമനായനീതിമാൻഹാസ്യൻഅത്രെആകുന്നു(യൊബ്.൧൨൪)

൨൨൪–നീതിമാൻപരിഹാസവുംദൂഷണവുംസഹിക്കുമൊ

ഉ. വാവിഷ്ഠാണംകൊണ്ടിട്ടുഞങ്ങൾആശീൎവ്വദിക്കുന്നു—ഹിംസി
ക്കപ്പെട്ടുസഹിക്കുന്നു—ദുഷിക്കപ്പെട്ടുഅമ്പൊടെപ്രബൊധിപ്പി
ക്കുന്നു(൨കൊ ൪,൧൨)

൨൨൫–യെശുദൂഷണത്തെഎങ്ങിനെസഹിച്ചു

ഉ. അവൻശകാരിക്കപ്പെട്ടുംശകാരിക്കാതെയുംകഷ്ടംഅനുഭവി
ച്ചുംഭയപ്പെടുത്താതെയുംപാൎത്തുനെരായിവിധിക്കുന്നവനിൽ
തന്നെഎല്പിച്ചു(൧പെത.൨,൨൩)

൨൨൬–യെശുവിന്റെശിഷ്യന്മാൎക്കുംഅപ്രകാരംതന്നെവരുമൊ

ഉ. ശിഷ്യൻതന്റെഗുരുവിലുംശുശ്രൂഷക്കാരൻയജമാനനിലുംമീ [ 59 ] തെയാകയില്ല—ശിഷ്യൻഗുരുവെപൊലെയുംശുശ്രൂഷക്കാര
ൻയജമാനനപ്പൊലെയുംആയ്വന്നാൽമതി—വീട്ടെജമാ
നനെബെൽജബൂബ്എന്നുവിളിച്ചിട്ടുണ്ടെങ്കിൽവീട്ടുകാ
രെഎത്രഅധികംവിളിക്കും(മത.൧൦.൨൪)

൨൨൭–ദെവശുശ്രൂഷക്കാരനെഎല്ലാവരുംസ്തുതിച്ചുപറഞ്ഞാൽന
ല്ലതൊ—

ഉ. എല്ലാമനുഷ്യരുംനിങ്ങളെക്കൊണ്ടുനന്മപറയുമ്പൊനി
ങ്ങൾ്ക്കഹാകഷ്ടം—അവരുടെപിതാക്കന്മാർകള്ളപ്രവാച
കന്മാരൊടുഇപ്രകാരംചെയ്തുവല്ലൊ—(ലൂക്ക.൬,൨൬)

൨൨൮—യെശുനിമിത്തംദൂഷണംസഹിച്ചാൽനന്മയൊ—

ഉ. ഞാൻനിമിത്തംനിങ്ങളെധിക്കരിച്ചുഹിംസിച്ചുപലദുൎവ്വച
നവുംവ്യാജമായിട്ടുനിങ്ങളുടെനെരെപറയുമ്പൊൾനിങ്ങ
ൾഭാഗ്യവാന്മാർനിങ്ങൾ്ക്കപ്രതിഫലംസ്വൎഗ്ഗത്തിൽവളരെആ
കകൊണ്ടുസന്തൊഷിച്ചാനന്ദിപ്പിൻ—നിങ്ങൾ്ക്ക്മുമ്പെയുള്ള
പ്രവാചകന്മാരെയുംഇപ്രകാരത്തിൽഹിംസിച്ചുവല്ലൊ—(മത.
൫,൧൧)

പത്താംകല്പന

൨൨൯–പത്താംകല്പനഎതു—

ഉ. നിന്റെകൂട്ടക്കാരന്റെഭവനത്തെമൊഹിക്കരുതു—കൂട്ടക്കാ
രന്റെഭാൎയ്യയെയുംദസീദാസന്മാരെയുംകാളകഴുതകളെ
യുംകൂട്ടക്കാരനുള്ളയാതൊന്നിനെയുംമൊഹിക്കരുതു(൨മൊ൨൨)

൨൩൦–മൊഹംഅത്യന്തംദൊഷമൊ—

ഉ. ഒരൊരുത്തൻപരീക്ഷിക്കപ്പെടുന്നത്‌സ്വന്തമൊഹത്താ
ൽആകർഷിച്ചുവശീകരിക്കപ്പെടുകയാൽആകുന്നു—പിന്നെ
മൊഹംഗൎഭംധരിച്ചുപാപത്തെപ്രസവിക്കുന്നു—പാപംമുഴു [ 60 ] ത്തചമഞ്ഞുമരണത്തെജനിപ്പിക്കുന്നു—(യാക൧,൧൪)

൨൩൧–പാപംമൊഹങ്ങളെജനിപ്പിക്കുന്നവഴിഎങ്ങിനെ—

ഉ. ധൎമ്മംഎന്നിയെപാപംചത്തപ്രായംആകുന്നു—കല്പനനിമിത്തം
അത്രെഅവസരംലഭിച്ചിട്ടുപാപംഎന്നിൽഎല്ലാമൊഹത്തെ
യുംപ്രവൃത്തിച്ചു(രൊമ.൭,൮)

൨൩൨–പാപത്താൽമനുഷ്യന്റെഹൃദയംഎങ്ങിനെആയി‌ചമഞ്ഞു—

ഉ. മനുഷ്യന്റെഹൃദയത്തിലെ‌വിചാരംബാല്യംമുതൽഎല്ലാ
യ്പൊഴുംദൊഷമുള്ളതാകുന്നു—(൧ മൊ ൮,൨൧).൬,൫

൨൩൩–എല്ലംമനുഷ്യരുടെസ്വഭാവംഅങ്ങിനെതന്നെയൊ—

ഉ. നീതിമാൻആരുമില്ല—ബൊധിക്കുന്നവൻഇല്ല—ദൈവത്തെ
അന്വെഷിക്കുന്നവനുമില്ല—എല്ലാവരുംവഴിതെറ്റിഒരു
പൊലെനിസ്സാരമായ്പൊയി—ഗുണംചെയ്യുന്നവൻഇല്ലവ്യത്യാ
സംഒട്ടുംഇല്ലല്ലൊ—എല്ലാവരുംപാപംചെയ്തു—ദെവതെജസ്സി
ല്ലാതെചമഞ്ഞു—(രൊമ.൩,൧൦–൧൨.൨൩.)

൨൩൪–സകലമനുഷ്യൎക്കുംഈവികാരംഎങ്ങിനെസംഭവിച്ചു—

ഉ. എകമനുഷ്യനാൽപാപവുംപാപത്താൽമരണവുംലൊകത്തിൽ
പുക്കുഇങ്ങിനെഎല്ലാവരുംപാപംചെയ്കയാൽമരണംസകല
മനുഷ്യരൊളവുംപരന്നിരിക്കുന്നു—(രൊമ.൫,൧൨)—

൨൩൫–ദെവകരുണകൂടാതെഉള്ളമനുഷ്യർഎതുഭാവംകാട്ടുന്നു—

ഉ. അവരുടെവായിൽശാപവുംകൈപ്പുംനിറയുന്നു—അവരുടെകാ
ലുകൾരക്തംചൊരിവാൻഉഴറുന്നു—സംഹാരവുംഇടിവുംഅവരു
ടെവഴികളിൽഉണ്ടു—സമാധാനവഴിഅവൎക്കുബൊധിച്ചതുംഇ
ല്ലഅവരുടെകണ്ണുകൾ്ക്കമുമ്പാകെദൈവഭയംഇല്ല—(രൊ
മ.൩,൧൪–൧൮)

൨൩൬–ഈഭാവംഅജ്ഞാനികൾ്ക്കുമാത്രമൊദൈവകല്പനകൾഅറി
ഞ്ഞവൎക്കുംകൂടെഉണ്ടോ— [ 61 ] ധൎമ്മംപറയുന്നത്എല്ലാംധൎമ്മത്തിൽഉള്ളവരൊടുചൊല്ലുന്നതുംഎ
ന്നുനാംഅറിയുന്നു—എല്ലാവായുംഅടെച്ചുപൊയിസൎവ്വലൊക
വുംദൈവത്തിന്നുദണ്ഡയൊഗ്യമായിതീരെണ്ടതിന്നത്രെ—രൊ
മ.൩,൧൯)

൨൩൭–മൊഹങ്ങളെഉപെക്ഷിച്ച്ആത്മാവിന്നുസമാധാനംവരു
ത്തുവാൻഒരുവഴിയില്ലയൊ—

ഉ. യെശുപറഞ്ഞുഞാൻതന്നെവഴിയുംസത്യവുംജീവനുംആ
കുന്നു—എന്മൂലംഅല്ലാതെഒരുത്തനുംപിതാവിനൊടുചെരു
കയില്ല—(യൊഹ.൧൪,൬–ഉ.൧൧൨)

൨൩൮–ദൈവത്തൊടുചെരാത്തവൎക്കുസമാധാനംഇല്ലയൊ—

ഉ. ദുഷ്ടൻഅനങ്ങാതെഇരിപ്പാൻകഴിയാതെചെറുചളിയും
മെല്പെട്ടുതള്ളിഒളംപൊങ്ങുന്നസമുദ്രംപൊലെഇരിക്കുന്നു
ദുഷ്ടന്മാൎക്കുസമാധാനമില്ലഎന്നുഎന്റെദൈവംകല്പിക്കു
ന്നു.(യശ൫,൭൨൧)

൨൩൯–ദുൎമ്മൊഹങ്ങളെജയിക്കുന്നനല്ലമൊഹങ്ങളുണ്ടൊ

ഉ. യഹൊവയിൽസന്തൊഷിച്ചിരിക്കഅവൻനിന്റെഹൃദ
യത്തിങ്കലെഅപെക്ഷകളെനിണക്കതരും—(സങ്കി.൩൭,൪)

൨൪൦–എന്നാൽഞങ്ങളുടെനടപ്പുംഎങ്ങിനെഇരിക്കെണം—

ഉ. ജഡമല്ലൊആത്മാവിന്നുംആത്മാവ്ജഡത്തിന്നുംവിരൊധ
മായിമൊഹിക്കുന്നു—ആത്മാവിൽവനടന്നുകൊൾ്വിൻഎന്നാൽ
നിങ്ങൾജഡത്തിൻമൊഹത്തെനിവൃത്തിക്കയില്ല—(ഗല.
൫,൧൬.)രൊമ.൬,൧൨)

൨൪൧–ആത്മാവിൽനടക്കെണ്ടുന്നപ്രകാരംഎങ്ങിനെ—

ഉ. ഞാനാകട്ടെദൈവത്തിന്നായിജീവിക്കെണ്ടതിന്നുധൎമ്മത്താ
ൽധൎമ്മത്തിന്നുമരിച്ചു—ഞാൻക്രിസ്തനൊടുകൂടക്രൂശിക്ക
പ്പെട്ടിരിക്കുന്നു—ഇനിഞാൻജീവിക്കുന്നതുഞാനായിട്ടല്ല [ 62 ] ക്രിസ്തൻഎന്നിലത്രെജീവിക്കുന്നത—ഇന്നുംഞാൻജഡത്തി
ൽജീവിക്കുന്നതൊഎന്നെസ്നെഹിച്ചുഎനിക്കവെണ്ടിതന്നെഞാ
ൻഎല്പിച്ചുതന്നെദൈവപുത്രങ്കലെവിശ്വാസത്തിൽജീവിക്കു
ന്നു—ദെവകരുണയെഞാൻവ്യഥാവാക്കുന്നില്ല(ഗല.൨,൧൯.
൨൧)രൊമ.൮,൧.൨)

൨൪൨–ഈആത്മാവിങ്കലെനടപ്പുഅലംഭാവംവരുത്തുമൊ—

ഉ. ഉള്ളഅവസ്ഥകളിൽഅലംഭാവമാവാൻഞാൻപഠിച്ചുസ
ത്യം—താഴെപെടുവാനുംഅറിയാംവഴിവാനുംഅറിയാം—തൃ
പ്തിയുംവിശപ്പുംഎറ്റവുംകുറവുംഎതിലുംഎല്ലാറ്റിലുംഞാൻ
ദീക്ഷിച്ചുപുക്കിരിക്കുന്നു—എന്നെശക്തനാക്കുന്നവനിൽഞാൻ
സകലത്തിന്നുംമതിയാകുനന്നു(ഫില.൪,൧൩)

൨൪൩–അലംഭാവത്താൽഅനുഭവംഉണ്ടൊ—

ഉ. അലംഭാവത്തൊടുകൂടിയഭക്തിവലുതായഅഹൊവൃത്തി
ആകുന്നു—ഇഹലൊകത്തിലെക്ക്നാംഒന്നുംകൊണ്ടുവന്നിട്ടില്ല
ല്ലൊഎതാനുംകൊണ്ടുപൊവാനുംകഴികയില്ലസ്പഷ്ടംഉണ്മാ
നുംഉടുപ്പാനുംസാധിച്ചാൽമതിഎന്നുനാംവിചാരിപ്പൂ(൧തിമ.൬,൬–‌

൨൪൪—അൎത്ഥാശയാൽഎന്തുവിഘ്നംവരും—

ഉ. ധനംവെണംഎന്നുള്ളവർപരീക്ഷയിലുംകണ്ണിയിലുംമനുഷ്യ
രെസംഹാരനാശങ്ങളിൽമുക്കിക്കളയുന്നപലനിസ്സാരദുൎമ്മൊ
ഹങ്ങളിലുംവീഴുന്നു—ദ്രവ്യാഗ്രഹംസകലദൊഷത്തിന്നുംമൂല
മായിരിക്കുന്നുവല്ലൊഈവാഞ്ഛകൊണ്ടുചിലർവിശ്വാസ
ത്തെവിട്ടുഴന്നുബഹുദുഃഖങ്ങളാൽതങ്ങളെതന്നെതുളെച്ചി
രിക്കുന്നു(൧.തിമ.൬,൯.)

൨൪൫–എല്ലാവരുംകൊതിക്കെണ്ടുന്നസാധനമുണ്ടൊ—

ഉ. ദെവമനുഷ്യനായുള്ളൊവെഇവറ്റെവിട്ടൊടിനീതിഭക്തി [ 63 ] വിശ്വാസം‌സ്നെഹം‌ക്ഷാന്തിസൌമ്യത‌എന്നിവപിന്തുടൎന്നുകൊ
ൾ്ക—(൧തിമ.൬,൧൧)

തീൎപ്പു

൨൪൬–ഈകല്പനകൾഎപ്പൊഴും‌സ്ഥിരമായിനടക്കുന്നുവൊ

ഉ. വാനവുംഭൂമിയും‌ഒഴിഞ്ഞുപൊകുംവരെധൎമ്മത്തിൽചൊല്ലി
യസകലവുംനിവൃത്തിയാകവൊളവുംഅതിൽഒരുപുള്ളിഎ
ങ്കിലുംഅനുസ്വാരംഎങ്കിലുംഒഴിഞ്ഞുപൊകയില്ലാ എന്നുഞാ
ൻസത്യമായിനിങ്ങളൊടുപറയുന്നു—അതുകൊണ്ട്ഈഎറ്റ
വുംചെറിയകല്പനകളിൽഒന്നിനെആരെങ്കിലുംലംഘിക്കയും
അപ്രകാരംമനുഷ്യരെപഠിപ്പിക്കയുംചെയ്താൽഅവൻസ്വ
ൎഗ്ഗരാജ്യത്തിൽഎറ്റവുംചെറിയവൻഎന്നുവിളിക്കപ്പെടും—
ആരെങ്കിലുംഅപ്രകാരംനടക്കയുംപഠിപ്പിക്കയുംചെയ്താൽ
അവൻസ്വൎഗ്ഗരാജ്യത്തിൽവലിയവൻഎന്നുവിളിക്ക
പ്പെടും (മത. ൫,൧൯)

൨൪൭–എന്നാൽക്രിസ്തൻപഴയധൎമ്മത്തെഇല്ലാതാക്കീട്ടില്ലയൊ—

ഉ—ധൎമ്മത്തെയൊപ്രവാചകന്മാരെയൊഇല്ലായ്മചെയ്വാൻഞാ
ൻവന്നിരിക്കുന്നുഎന്നു നിങ്ങൾനിരൂപിക്കെണ്ടാ—ഇല്ലായ്മചെ
യ്വാനല്ലപൂരിപ്പിപ്പാനത്രെഞാൻവന്നിരിക്കുന്നതു (മത ൫,
൧൭)ഇപ്രകാരംനീതിയെഒക്കയുംപൂരിപ്പിക്കുന്നതുന
മുക്കുയൊഗ്യമാകുന്നുഎന്നു യെശുപറഞ്ഞു(മത.൩൧൫)

൨൪൮–ൟകല്പനകളെമുഴുവനുംആചരിക്കാതെഇരുന്നാൽദെ
വശിക്ഷഎന്തു—

ഉ. ഈധൎമ്മത്തിലെവചനങ്ങളെആചരിച്ചുസ്ഥിരമാക്കാത്ത
വൻശപിക്കപ്പെട്ടവൻ—ജനംഎല്ലാംആമെൻഎന്നുപ
റയെണം(൫ മൊ.൨൭,൨൬)യാതൊരുത്തൻധൎമ്മത്തെ [ 64 ] മുഴുവൻപ്രമാണിച്ചുനടന്ന്ഒന്നിലെങ്കിലുംതെറ്റിയാൽഅവ
ൻസകലത്തിന്നുംകുറ്റമുള്ളവനാ യ്തീൎന്നു (യാക ൨,൧൦)

൨൪൯– ദെവകല്പനാചട്ടങ്ങളെയുംന്യായങ്ങളെയുംപ്രമാണിക്കുന്നവന്നു
വാഗ്ദത്തംഎന്തു—

ഉ. ഒരുമനുഷ്യൻഅവറ്റെഅനുഷ്ഠിച്ചാൽഅതിനാൽജീവി
ക്കും(൩ മൊ.൧൮,൫)— ഇപ്രകാരംചെയ്കഎന്നാൽനീജീ
വിക്കുംഎന്നുയെശുപറഞ്ഞു(ലൂക്ക ൧൦,൨൮)— ധൎമ്മത്തെ
കെൾക്കുന്നവരല്ലല്ലൊദൈവത്തൊടുനീതിമാന്മാർധൎമ്മത്തെ
ചെയ്യുന്നവരത്രെനീതീകരിക്കപ്പെടും(രൊമ-൨,൧൩)

൨൫൦–യഹൂദർഎങ്കിലുംഅന്യജാതിക്കാരെങ്കിലുംഈധൎമ്മത്തെആ
ചരിച്ചുവൊ

ഉ. വ്യത്യാസംഒട്ടുംഇല്ലല്ലൊഎല്ലാവരുംപാപംചെയ്തു(൨൩൩)—
ഞങ്ങൾഎല്ലാവരും അശുദ്ധിപൊലെയുംഞങ്ങളുടെനീതിക
ൾഒക്കയുംകറത്തുണിപൊലെയുംആകുന്നു—

൨൫൧–എന്നാൽധൎമ്മവെപ്പുകൊണ്ടുനീതിമാനാകുവാൻകഴിക
യില്ലയൊ—

ഉ. ധൎമ്മക്രിയകൾഹെതുവായിഒരുജഡവുംനീതീകരിക്കപ്പെടുക
യില്ല—(ഗല.൨,൧൬)— ധൎമ്മത്തിൽആരുംദൈവമുമ്പാകെനീതീ
കരിക്കപ്പെടാതുസ്പഷ്ടം— വിശ്വാസത്താലല്ലൊനീതിമാൻജീ
വിക്കും—ധൎമ്മമൊവിശ്വാസമുടയതല്ലഅവറ്റെചെയ്യുന്നവ
ൻഅവറ്റാൽജീവിക്കുംഎന്നത്രെ—(ഗല. ൩,൧൧)

൨൫൨–പിന്നെധൎമ്മത്തിന്നുഎതുപ്രകാരംപൂൎത്തിവന്നു—

ഉ. ധൎമ്മത്തിന്നുംജഡത്താലുള്ളാബലഹീനതനിമിത്തംകഴിയാത്ത
തു—(വരുത്തുവാൻ) ദൈവംസ്വപുത്രനെപാപംനിമിത്തംപാ
പജഡത്തിൻസാദൃശ്യത്തിൽഅയച്ചുപാപത്തിന്നുജഡത്തി
ൽശിക്ഷാവിധിയെനടത്തിയതുജഡപ്രകാരമല്ലആത്മപ്രകാ [ 65 ] രംനടക്കുന്നനമ്മിൽധൎമ്മത്തിൻന്യായംപൂരിപ്പിച്ചുവരെണ്ടതിന്ന
ത്രെ(രൊമ.൮,൩)

൨൫൩–ആകയാൽനീതിമാനുംഭാഗ്യവാനുംആകുവാൻഎല്ലാവ
ന്നുംവഴിഎന്താകുന്നു—

ഉ. (എല്ലാാവരും)അവന്റെകൃപയാൽക്രിസ്തയെശുവിങ്കലെ
വീണ്ടെടുപ്പിനെകൊണ്ടുസൌജന്യമായത്രെനീതിക
രിക്കപ്പെടുന്നു—ആയവനെദൈവംഅവന്റെരക്തത്താ
ൽതന്റെനീതിയെഒപ്പിച്ചുകാട്ടെണ്ടതിന്നുവിശ്വാസം
മൂലംപ്രായശ്ചിത്തബലിയായിമുന്നിറുത്തിയതു—ദൈ
വംതന്റെപൊറുതിയിൽമുൻകഴിഞ്ഞപാപങ്ങളെശി
ക്ഷിക്കാതെവിട്ടനിമിത്തമായിഇപ്പൊഴത്തെസമയ
ത്തിൽതന്റെനീതിയെഒപ്പിപ്പാനുംഇങ്ങിനെതാൻ
നീതിമാനുംയെശുവിൽവിശ്വാസമുള്ളവനെനീതീകരി
ക്കുന്നവനുംആയികാണ്മാനുംതന്നെ(രൊമ.൩,൨൪)വിശ്വ
സിക്കുന്നവന്നുംഅവന്നുനീതിവരുവാനായിക്രിസ്തൻധൎമ്മത്തി
ന്റെഅവസാനംആകുന്നു—(രൊമ.൧൦,൪)

൨൫൪–നീതിമാനാക്കുന്നവിശ്വാസത്തിന്റെസാരാൎത്ഥംഎ
ന്തു—

ഉ. വായ്ക്കൊണ്ടുനീയെശുകൎത്താവെന്നുസ്വീകരിക്കയും
ഹൃദയംകൊണ്ടൊദൈവംഅവനെമരിച്ചവരിൽനി
ന്നുഉണൎത്തിയതുവിശ്വസിക്കയുംചെയ്താൽനീരക്ഷി
ക്കപ്പെടും—ഏകൻതന്നെഎല്ലാവൎക്കുംകൎത്താവുംതന്നൊ
ടുവിളിച്ചുചൊദിക്കുന്നഎല്ലാവരിലുംസമ്പന്നനായികാട്ടുന്ന
വനുംആകയാൽയഹൂദനുംയവനനുംവ്യത്യാസമില്ലസ്പ
ഷ്ടം—കൎത്താവിന്റെനാമത്തെവിളിച്ചെടുക്കുന്നഏവനും
രക്ഷിക്കപ്പെടുംഎന്നുണ്ടടല്ലൊ(രൊമ.൧൦,൯.) [ 66 ] ൨൫൫–ഈവിശ്വാസവചനംഏതാകുന്നു—

ഉ. ലൊകത്തിൽഒക്കെയുംഎന്നപൊലെനിങ്ങളിലുംഎത്തിയ
സുവിശേഷത്തിലെസത്യവചനംതന്നെ—ആയത്‌നിങ്ങൾദെ
വകരുണയെഉണ്മയിൽകെട്ടറിഞ്ഞുകൊണ്ടനാൾമുതൽനി
ങ്ങളിലുംഫലംകായ്ക്കുന്നതാകുന്നു—(കൊല.൧,൫)

൨൫൬–ധൎമ്മംഎന്നുംനല്ലതൊ—

ഉ. ധൎമ്മമാകട്ടെഒരുവൻഅതിനെധൎമ്മ്യമായിഉപയൊഗിച്ചാൽ
നല്ലതുതന്നെ—(൧ തിമ.൧,൮)കല്പനവിശുദ്ധവുംന്യായവും
നല്ലതുമാകുന്നു—(രൊമ.൭,൧൨)

൨൫൭–ധൎമ്മത്തിലെഫലംഎന്തു—

ഉ. ധൎമ്മത്താലൊപാപത്തിൻപരിജ്ഞാനമെഉള്ളു—(രൊമ ൩,
൨൦)—നാംവിശ്വാസംഹെതുവായിനീതികരിക്കപ്പെടെണ്ടതി
ന്നുധൎമ്മംഎന്നതുക്രിസ്തങ്കലേക്ക്(നടത്തുന്ന)നമ്മുടെഗുരുവാ
യിഭവിച്ചു—(ഗല. ൩ ,൨൫) [ 67 ] രണ്ടാംഅദ്ധ്യായം

ക്രിസ്തീയവിശ്വാസം

൨൫൮- എല്ലാ ക്രിസ്ത്യാനരും‌ അംഗീകരിക്കുന്ന സാധാരണ വിശ്വാസ
പ്രമാണംഎന്താകുന്നു.

I

ഉ. ൧, സ്വൎഗ്ഗങ്ങൾ്ക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വശക്തനായിപിതാവാ
യിരിക്കുന്നദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു.

II

൨., അവന്റെ ഏകപുത്രനായി നമ്മുടെ കൎത്താവായ യെശുക്രി
സ്ത ങ്കലും ഞാൻ വിശ്വസിക്കുന്നു. ൩,ആയവൻ വിശുദ്ധാത്മാവിനാൽ
മറിയഎന്ന കന്യകയിൽ ഉല്പാദിതനായി ജനിച്ചു. ൪, പൊന്ത്യപി
ലാത്തന്റെ താഴെ കഷ്ടമനുഭവിച്ചു ക്രൂശിൽ തറെക്കപ്പെട്ടുമരി
ച്ചു— അടക്കപ്പെട്ടു പാതാളത്തിലിറങ്ങി. ൫., മൂന്നാം ദിവസം ഉയി
ൎത്തെഴുനീറ്റു—൬, സ്വൎഗ്ഗാരൊഹണമായി സൎവ്വശക്തിയുള്ളപിതാവായ
ദൈവത്തിന്റെ വലത്തു ഭാഗത്തിരിക്കുന്നു—൭, അവിടെനിന്നുജീ
വികളൊടും മരിച്ചവരൊടും ന്യായം വിസ്തരിപ്പാൻ വരികയും ചെയ്യും—

III

൮, വിശുദ്ധാത്മാവിലും ൯., വിശുദ്ധന്മാരുടെ കൂട്ടായ്മയാകുന്നശുദ്ധ
സാധാരണസഭയിലും ൧൦., പാപമൊചനത്തിലും ൧൧., ശരീര
ത്തൊടെ ജീവിച്ചെഴുനീല്ക്കുന്നതിലും– ൧൨, നിത്യജീവങ്കലും ഞാൻ
വിശ്വസിക്കുന്നു—ആമെൻ—

ഒന്നാം ഖണ്ഡം

പിതാവായ ദൈവം [ 68 ] ൨൫൯. വിശ്വാസം കൂടാതെ ദൈവ പ്രസാദം വരുത്തുവാൻ വഴിഉണ്ടൊ
ഉ—വിശ്വാസം കൂടാതെ പ്രസാദം വരുത്തുവാൻ കഴികയില്ല—ദൈവം
ഉണ്ടെന്നും തന്നെതിരയുന്നവൎക്ക പ്രതിഫലംകൊടുന്നുന്നവൻ
എന്നും വിശ്വസിച്ചിട്ടു വെണമല്ലൊ ദൈവത്തെ അണയുവാൻ

൨൬൦—സത്യവിശ്വാസം എതുപ്രകാരം ആകുന്നു—

ഉ.വിശ്വാസം ആകട്ടെആശിച്ചവറ്റിന്റെ വസ്തുകയും കാണപ്പെ
ടാത്ത കാൎയ്യങ്ങളുടെ പ്രമാണ്യവും ആകുന്നു (എബ്രായർ—
൧, ൧൧.)

൨൬൧. എതുവിശ്വാസംസാരംആകുന്നു.

ഉ. ക്രിസ്തുയെശുവിങ്കൽ സാരമുള്ളതു പരിഛെദനയല്ലഅഗ്രച
ൎമ്മവുമല്ല സ്നെഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രെ (ഗല. ൫,൬)
ആത്മാവില്ലാത്തശരീരം‌പൊലെ ക്രിയകൾ ഇല്ലാത്ത വിശ്വാസവും
ചത്തതത്രെ (യാക. ൨,൨൬)

൨൬൨—സത്യവിശ്വാസത്തിൽ എന്തെല്ലാം അടങ്ങിയിരിയ്ക്കുന്നു—

ഉ. നിങ്ങളുടെ വിശ്വാസത്തിൽ പ്രാപ്തിയും പ്രാപ്തിയിൽ ജ്ഞാന
വും ജ്ഞാനത്തിൽ ഇന്ദ്രിയ ജയവും ഇന്ദ്രിയജയത്തിൽ
ക്ഷാന്തിയും ക്ഷാന്തിയിൽ ദൈവഭക്തിയും ദൈവഭക്തിയി
ൽ സഹൊദര പ്രീതിയുംസഹൊദര പ്രീതിയിൽ സ്നെഹവും‌ഉ
ണ്ടെന്നു കാട്ടിക്കൊടുപ്പിൻ (൨വെ ൧, ൫)

൨൬൩— ഇപ്രകാരം ജീവനുള്ള വിശ്വാസം എതിനാൽ ജനിക്കുന്നു.

ഉ. ആത്മാവിൻ ഫലംവിശ്വാസം (ഗല. ൫, ൨൨)–രൊമ ൧൫, ൧൮)

൨൬൪—ജീവനുള്ളവിശ്വാസം എന്തൊന്നിനെ നൊക്കുന്നു

ഉ. ദൈവം ഒരുവനല്ലൊ ദൈവത്തിന്നും മനുഷ്യൎക്കും എകമദ്ധ്യ
സ്ഥനുംഉള്ളു എല്ലാവൎക്കു വെണ്ടി വീണ്ടെടുപ്പിൻ വിലയായിത
ന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയെശുവത്രെ– എ
ന്നതു സ്വസമയങ്ങളിൽ അറിയിക്കെണ്ടിയ സാക്ഷ്യം (൧, തിമ. [ 69 ] ൨,൫)—നമുക്കു രക്ഷവരെണ്ടതിന്നായി ആകാശത്തിങ്കീഴിൽ
മറ്റൊരുനാമവും മനുഷ്യരിൽ കല്പിച്ചിട്ടില്ല ആകയാൽമ
മറ്റൊരുത്തങ്കലും രക്ഷയില്ല (അവ. ൪, ൧൨) ഇവൻസത്യം
ദൈവവുംനിത്യജീവനും ആകുന്നു(൧യൊ൫, ൨൦)

൨൬൫—വെറെനാമം കൊണ്ടു എന്തുഹെതുവാൽ രക്ഷയില്ല—

ഉ. ക്രിസ്തനിലത്രെ ദൈവത്വത്തിൻ നിറവു ഒക്കെയും മെയ്യായി
വസിക്കുന്നു—(കൊല. ൨,൯)

൨൬൬—ഇതുരഹസ്യമല്ലെ

ഉ. ദൈവമായ ക്രിസ്തന്റെമൎമ്മത്തിൽ ജ്ഞാനത്തിന്റെ
യും അറിവിന്റെയും നിക്ഷെപങ്ങൾ ഒക്കെയും മറഞ്ഞു കിട
ക്കുന്നു (കൊല. ൨,൨) ൧ തിമ. ൩,൧൬)

൨൬൭—ഈ രഹസ്യമൎമ്മം‌പരസ്യമായിതീരെണ്ടിയപ്രകാരംഎ
ങ്ങിനെ

ഉ. യുഗ കാലങ്ങളിൽ മിണ്ടാതെ കിടന്നശെഷം ഇപ്പൊൾവി
ളങ്ങിവന്നും നിത്യ ദൈവത്തിൻ നിയൊഗ പ്രകാരം വിശ്വാ
സത്തിന്റെ അനുസരണത്തെവരുത്തുവാൻ പ്രവാചകരു
ടെ എഴുത്തുകകളെ കൊണ്ടുസകലജാതികളിലുംഅറിയി
ക്കപ്പെട്ടമിരിക്കുന്ന മൎമ്മത്തിൻ വെളിപ്പാടിനാലുള്ള സുവി
ശെഷത്താലും യെശുക്രിസ്തുന്റെ ഘൊഷണത്താലും അ
ത്രെ (രൊമ. ൧൬, ൨൪)

൨൬൮— ആകല്പനയുടെസൂക്ഷ്മംഎന്തു–

ഉ. യെശുശിഷ്യന്മാരൊടു കല്പിച്ചുസ്വൎഗ്ഗത്തിലും ഭൂമിയിലും
സകലഅധികാരവും എനിക്കനല്കപ്പെട്ടിരിക്കുന്നു. അ
കയാൽ നിങ്ങൾപുറപ്പെട്ടു പിതാവു പുത്രൻ വിശുദ്ധാത്മാ
വ് എന്നീനാമത്തിൽ സ്നാനം ചെയ്യിച്ചുംഞാൻ നിങ്ങളൊ
ടുകല്പിച്ചവഒക്കയും പ്രമാണിപ്പാന്തക്കവണ്ണം ഉപദെ [ 70 ] ശിച്ചും ഇങ്ങിനെ സകലജാതികളെയും ശിഷ്യരാക്കിക്കൊൾ്വിൻ—
ഞാനൊയുഗ സമാപ്തിയൊളംഎല്ലാദിവസവും നിങ്ങളൊടുകൂട
ഉണ്ടുഎന്നുപറഞ്ഞു—(മത.൨൮, ൧൮)

൨൬൯. ആ മൂവർ ഒന്നൊ

ഉ. ഞാൻ പിതാവിലും പിതാവെന്നിലുംഎന്നുവിശ്വസിപ്പിൻഅ
അല്ലഎങ്കിൽ പ്രവൃത്തികൾ നിമിത്തം തന്നെ വിശ്വസിപ്പിൻ(യൊ
൧൪, ൧൧)— ഞാനുംപിതാവും ഒന്നായിരിക്കുന്നു(യൊ. ൧൦, ൩൦).
കൎത്താവാത്മാവ് തന്നെ(൨കൊ. ൩, ൧൭)

൨൭൦—ഈത്ര്യെകദൈവത്തെപിതാവെന്നു വന്ദിപ്പാൻ എന്തു
കാരണം

ഉ. സ്വൎല്ലൊകങ്ങളിലെ സകല ആത്മിക അനുഗ്രഹത്താലുംനമ്മെ
ക്രിസ്തുങ്കൽ അനുഗ്രഹിച്ച ദൈവവും നമ്മുടെ കൎത്താവായ യെശു
ക്രിസ്തുന്റെ പിതാവുമായവൻ വാഴ്ത്തപ്പെടുവനാക—അനുഗ്ര
ഹപ്രകാരം എങ്കിലൊനാംഅവന്മുമ്പിൽ വിശുദ്ധരും നിഷ്ക
ളങ്കരുമാകൊണ്ടതിന്നു അവൻ ലൊകംപടെക്കും മുന്നെനമ്മെ
ആയവങ്കൽ തെരിഞ്ഞെടുത്തു തന്റെ ഇഷ്ടത്തിൻപ്രസാദ പ്ര
കാരം യെശു ക്രിസ്തുനെകൊണ്ടു നമ്മെപുത്രീകരണത്തിന്നായി
അവങ്കലെക്ക് സ്നെഹത്തിൽ മുന്നിയമിച്ചു—താൻ പ്രിയനായവ
ങ്കൽ നമ്മെകടാക്ഷിച്ച കൃതെജസ്സിൻ പുകഴ്ചെക്കായി തന്നെ
(എഫ. ൧, ൩)—അതുനിമിത്തം ഞാൻ സ്വൎഗ്ഗങ്ങളിലും ഭൂമിയിലു
മുള്ള കുഡുംബത്തിന്നു ഒക്കയും പെൎവരുവാൻ ഹെതുവും പിതാ
വുമായവങ്കലെക്ക് മുട്ടു കുത്തുന്നു—(എഫ.൩,൧൪)—നാഎല്ലാവ
ൎക്കും മെല്പട്ടും എല്ലാവരെകൊണ്ടും (പ്രവൃത്തിച്ചും) എല്ലാവരിലും
(ഇരുന്നും) എല്ലാവൎക്കം ഒരുദൈവവും പിതാവുംമായവൻ ഉ
ഉണ്ടു(എഫ. ൪, ൬)

൨൭൧ ദൈവം സ്വൎഗ്ഗങ്ങൾ്ക്കും ഭൂമിക്കും സ്രഷ്ടാവെന്നുംസൎവ്വശക്തനെ [ 71 ] ന്നും വിശ്വസിപ്പാൻ സംഗതി എന്തു—

ഉ. പാനങ്ങളെ സൃഷ്ടിച്ചുവിരിച്ചു ഭൂമിയെയും അതിൽജനിക്കു
ന്നവറ്റെയുംപരത്തി അതിൽ ഉള്ള ജനത്തിന്നുശ്വാസ
ത്തെയും അതിൽനടക്കുന്നവൎക്കു ആത്മാവിനെയും കൊടുക്കു
ന്നവനായയഹൊവഎന്ന ദൈവം ഇപ്രകാരം കല്പിക്കുന്നു
നിന്നെ ഗൎഭത്തിൽനിന്നു മനിഞ്ഞുവീണ്ടെടുക്കുന്നവനുമായ
യഹൊവഇപ്രകാരം കല്പിക്കുന്നു—സകലവും ഉണ്ടാക്കുകയും
വാനങ്ങളെ ഏകനായിട്ടുവിരിക്കയും ഭൂമിയെതനിച്ചുപരത്തു
കയുംചെയ്യുന്നയഹൊവഞാൻ ആകുന്നു—(യശ.൪൨, ൫–൪൪–൨൪)

൨൭൨—സ്വൎഗ്ഗഭൂമികൾ എപ്പൊൾ ഉണ്ടായി—

ഉ. ആദിയിൽ ദൈവം സ്വൎഗ്ഗങ്ങളെയം ഭൂമിയെയും സൃഷ്ടിച്ചു(൧
മൊ. ൧,)–ആദിയിൽ വചനം ഉണ്ടായിരുന്നുആവചനം ദൈ
വത്തൊടു കൂട ആയിരുന്നു—ആ വചനം ദൈവമായുമിരുന്നു
സകലവും അവനാൽ ഉണ്ടാക്കപ്പെട്ടു ഉണ്ടായത് ഒന്നും അ
വനെ കൂടാതെ ഉണ്ടായതുമില്ല—(യൊ. ൧, ൧.൩)

൨൭൩— ദൈവം മനുഷ്യനെയും ഉണ്ടാക്കിയൊ—

ഉ. സൎവ്വഭൂമിയിന്മെലുംവാഴെണ്ടതിന്നുനാം നമ്മുടെ സാദൃശ്യത്തി
ൽനമ്മുടെസ്വരൂപ പ്രകാരം മനുഷ്യരെ ഉണ്ടാക്കുക– എന്നു
ദൈവം കല്പിച്ചു തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു—
ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (൧ മൊ൧, ൨൬)

൨൭൪— മനുഷ്യനെ എങ്ങിനെസൃഷ്ടിച്ചു—

ഉ. യഹൊവയായ ദൈവം നിലത്തെ മണ്ണുകൊണ്ടു മനുഷ്യനെ
മനിഞ്ഞു അവന്റെ മൂക്കിൽ ജീവശ്വാസത്തെ ഊതിമനു
ഷ്യൻ ജീവനുള്ള ദെഹിയായിതീരുകയും ചെയ്തു—
(൧കൊ൧൫, ൪൫.)

൨൭൫— മനുഷ്യന്നുതക്കതായതുണഎങ്ങിനെ ഉണ്ടാക്കി— [ 72 ] ഉ. യഹൊവയായ ദൈവം മനുഷ്യനിൽ നിന്നുഎടുത്തവാരിയെല്ലുകൊ
ണ്ടു സ്ത്രീയെതീൎത്തു അവളെ മനുഷ്യന്നായി വരുത്തി (൧മൊ൨, ൨൨)–
പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലൊ സ്ത്രീപുരുഷനിൽനിന്നത്രെആ
കുന്നതു(൧കൊ. ൧൧, ൮)

൨൭൬—മറ്റുള്ള മനുഷ്യൎക്ക ദൈവം എങ്ങിനെ സ്രഷ്ടാവാകുന്നു—

ഉ. അവൻ ഒരു രക്തത്തിൽ നിന്നുണ്ടായ സൎവ്വമനുഷ്യജാതിയെ
യും ഭൂതലത്തിൽ എല്ലാടവും കൂടി ഇരിപ്പാനാക്കി അവൎക്കവസി
പ്പാൻ അതിരുകളെയും കല്പിക്കപ്പെട്ട കാലങ്ങളെയും നിശ്ച
യിച്ചുകൊടുത്തു(അപ. ൧൭, ൨൬)—സങ്കി. ൧൩൯, ൧൪. ൧൫)–

൨൭൭—എല്ലാദെഹികളും ആൎക്കുള്ളവയാകുന്നു.

ഉ. എല്ലാ ദെഹികളും എനിക്കുള്ളവആകുന്നു അഛ്ശന്റെ ദെഹിയും
പുത്രന്റെ ദെഹിയും രണ്ടു ഒരു പൊലെ എനിക്കുള്ളതാകു—
(ഹജ. ൧൮, ൪)

൨൭൮—നമ്മുടെ ശരീരങ്ങൾ ആൎക്കുള്ളവയാകുന്നു—

ഉ. ദൈവത്തിൽ നിന്നു കിട്ടി നിങ്ങളിലിരിക്കുന്ന വിശുദ്ധാത്മാവി
ന്നു നിങ്ങളുടെ ശരീരം ആലയം‌എന്നും നിങ്ങൾ തനിക്കു താൻ ഉടയ
വരല്ലഎന്നും അറിയുന്നില്ലയൊ—വിലെക്കല്ലൊ നിങ്ങൾ കൊ
ള്ളപ്പെട്ടു ആയതുകൊണ്ടു ദൈവത്തെ നിങ്ങളുടെ ശരീരത്തി
ലും മഹത്വീകരിപ്പിൻ (൧.കൊ. ൬, ൧൯)

൨൭൯—ഞങ്ങൾ ദെവാലയമായ്വന്നാൽ എന്തൊന്നിനെ സൂക്ഷിക്കെണം

ഉ. ദെവാലയത്തെ ആരെങ്കിലും കെടുത്താൽ ദൈവംഅവനെ
കെടുക്കും ദെവാലയം അല്ലൊവിശുദ്ധമാകുന്നു (൧.കൊ. ൩,൧൭)

൨൮൦—ദൈവം എല്ലാവറ്റെയുംരക്ഷിച്ചു വരുന്നുവൊ

ഉ. സകലത്തെയും തന്റെശക്തിയുടെ മൊഴിയാൽ‌വഹിച്ചിരിക്കു
ന്നു–(എബ്ര.൧,൩)—അവനിൽ നിന്നും അവനാലും അവങ്ക
ലെക്കും സകലവും ആകുന്നു. (രൊമ. ൧൧, ൩൬)—പുത്രൻസ [ 73 ] ൎവ്വത്തിന്നുമുമ്പെയും ഉണ്ടായിരിക്കുന്നുസൎവ്വവും അവങ്കൽകൂടി
നിയ്ക്കുന്നു (കൊല. ൧, ൧൭)

൨൮൧—വിശെഷിച്ച് ആരെ രക്ഷിക്കുന്നു.

ഉ. ഞാൻ ബാലനായിരുന്നും മൂപ്പുവന്നിട്ടും നീതിമാൻ ഉപെക്ഷി
ക്കപ്പെടുന്നതൊ അവന്റെ സന്തതി ഭക്ഷണത്തിന്നു തിര
യുന്നതൊ ഞാൻ കണ്ടതു
മില്ല— (സങ്കി. ൩൭, ൨൫—൨൮)— യഹൊ
വ പരദെശികളെ പരിപാലിച്ചു അനാഥനെയുംവിധവ
യെയും യഥാസ്ഥാനത്തിലാക്കുന്നുദുഷ്ടരുടെവഴിക്കത്രെ വ
ക്രതവരുത്തുന്നു— (സങ്കി. ൧൪൬,൯)

൨൮൨— ദൈവം അന്നവസ്ത്രങ്ങളെ കൂടെ സാധിപ്പിക്കുമൊ—

ഉ. നാം എതു തിന്നും എതു കുടിക്കം എതുടുക്കും എന്ന് ചിന്ത
പ്പെടൊല്ലാ—ഈ വക ഒക്കയും ജാതികൾ അന്വെഷിച്ചു നട
ക്കുന്നു സ്വൎഗ്ഗസ്ഥനായനിങ്ങളുടെ പിതാവ ഇവഎല്ലാം നി
ങ്ങൾ്ക്കു അവശ്യം എന്നറിയുന്നണ്ടല്ലൊ—മുമ്പെ ദൈവത്തി
ന്റെ രാജ്യത്തെയും അവന്റെ നീതിയെയും അന്വെഷിപ്പി
ൻ—എന്നാൽ ഇവഎല്ലാം നിങ്ങൾ്ക്കു കൂട കിട്ടും (മത.൬, ൩൧)—
എല്ലാവരുടെ കണ്ണുകളും നിങ്കലെക്ക് നൊക്കി ഇരിക്കുന്നു നീ
തൽസമയത്ത് അവൎക്കു ഭക്ഷണത്തെയും കൊടുക്കുന്നു നീ
കൈതുറന്നു എല്ലാ ജീവികൾ്ക്കും കടാക്ഷം കൊണ്ടു തൃപ്തിവരുത്തു
ന്നു(സങ്കി ൧൪൫, ൧൫.)

൨൮൩—ഭവനം തീൎത്തു രക്ഷിക്കുന്നതാർ

ഉ. യഹൊവ ഭവനത്തെ തീൎക്കാതെ ഇരുന്നാൽ തീൎക്കുന്നവർവെ
റുതെ അധ്വാനിക്കുന്നു—യഹൊഹ പട്ടണത്തെ കാക്കാതെ
ഇരുന്നാൽ കാവൽക്കാരൻ വെറുതെ ഉണൎന്നുകൊണ്ടിരി
ക്കുന്നു—(൧൨൭ സങ്കീ. ൧.)

൨൮൪—നല്ല ഭാൎയ്യ ഉണ്ടാകുന്നതും ദെവവരമൊ— [ 74 ] ഉ. വിവെകമുള്ള ഭാൎയ്യ യഹൊവയിൽ നിന്നുഭവിക്കുന്നതു(സുഭ.൧൯,
൧൪)—യഹൊവയിങ്കൽ ഭക്തനായ പുരുഷന്നു ഈഅനുഗ്രഹംവ
രും (സങ്കി.൧൨൮,൪)

൨൮൫—വിവാഹത്തിലെ പുത്രസമ്പത്തും ദെവവരമൊ—

ഉ. കണ്ടാലും മക്കൾ യഹൊവതരുന്നഅവകാശംഗൎഭഫലവും പ്രതി
ഫലം (സങ്കി. ൧൨൭,൩)

൨൮൬—ആരുടെ കൈയാൽ കുട്ടികൾ നന്നായ്വരും—

ഉ. വീരന്റെ കൈയിൽ അമ്പുകൾ എതുപ്രകാരം അപ്രകാരം
(ദൈവത്തിന്റെ കൈയിൽ) യൌവനത്തിങ്കൽ ഉത്ഭവിച്ച മക്കൾ
ആകുന്നു—ഇവരെകൊണ്ടു തന്റെ ആവനാഴികയെ നിറച്ചിട്ടുള്ള
പുരുഷൻ ഭാഗ്യവാൻ(സങ്കി. ൧൨൭, ൩)

൨൮൭—രൊഗശാന്തി വരുത്തുന്നവനാർ

ഉ. നിന്റെ ദൈവമായ യഹൊവയുടെ ശബ്ദത്തെ ഉണൎവ്വൊടെ െ
കെട്ടു അവനുചിതമായതിനെചെയ്തു അവന്റെ കല്പനകൾ്ക്കചെ
വി കൊടുത്തു അവന്റെ ന്യായങ്ങളെ പ്രമാണിച്ചാൽ ഞാൻ മി
സ്രയിൽവരുത്തിയ വ്യാധികൾ ഒന്നും നിന്റെ മെൽ ആക്കുകയില്ല.
യഹൊവയായ ഞാൻ നിന്റെ ചികിത്സകനാകുന്നു. (൨മൊ ൧൫൨൬)

൨൮൮—ദൈവം ഔഷധ പ്രയൊഗം ചെയ്തിട്ടും സൌഖ്യം വരുത്തുമൊ

ഉ. യശായ അവരൊടു (രാജാവ്) ജീവിക്കെണ്ടതിന്നുഅത്തിപ്പഴക്ക
ട്ട എടുത്തു കുഴമ്പാക്കി പരുവിന്മെൽ ഇടെണം എന്നു പറഞ്ഞു (യശ. ൩൮, ൨൧)—

൨൮൯—വിശ്വസമുള്ള പ്രാൎത്ഥനയും ഔഷധ പ്രായമൊ—

ഉ. വിശ്വാസമുള്ള പ്രാൎത്ഥനവലഞ്ഞവനെ രക്ഷിക്കും കൎത്താവ
വനെഎഴുനീല്പിക്കയും ചെയ്യും അവൻ പാപങ്ങൾ ചെയ്തവ
ൻ ആകിൽ അവനൊടു ക്ഷമിക്കപ്പെടും—നിങ്ങൾ്ക്കു രൊഗശാന്തി
വരെണ്ടതിന്നു പിഴകളെ തമ്മിൽ തമ്മിൽഎറ്റുപറഞ്ഞു [ 75 ] അന്യൊന്യം പകൎന്നു പ്രാൎത്ഥിപ്പിൻ നീതിമാന്റെ ശുഷ്കാന്തി
യുള്ള പ്രാൎത്ഥനവളരെസിദ്ധിയുള്ളതാകുന്നു. (യാക. ൫, ൧൪)

൨൯൦— ദൈവം ഞങ്ങളുടെആവശ്യങ്ങൾ്ക്ക വിചാരിക്കുന്നവനാകയാ
ൽ‌എന്തുചെയ്യെണ്ടുഎന്തുവിടെണ്ടു—

ഉ. നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതാക—ഉള്ളതുകൊണ്ടു അലംഭാ
വികളാക—ഞാൻനിന്നെവിടുകയില്ല ഒരു നാളുംഉപെക്ഷി
ക്കയുംഇല്ലഎന്നു താൻ അരുളിച്ചെയ്കയാൽ കൎത്താവ്‌എ
നിക്കതുണ. ഞാൻ പെടിക്കയില്ല–മനുഷ്യൻഎന്നൊടുഎ
ന്തു ചെയ്യുംഎന്നുനാംധൈൎയ്യത്തൊടെപറയാം—(എബ്ര
൧ ൩, ൫.)

൨൯൧— ഇങ്ങിനെ മനുഷ്യരെ രക്ഷിപ്പാൻ കാരണം എന്തു—

ഉ. നാം തീൎന്നു പൊകാതെ ഇരിക്കുന്നതുയഹൊവയുടെ കരുണ
കളെകൊണ്ടാകുന്നു—ഇന്നുംഅവന്റെ കനിവുമുടിയാ
തെ രാവിലെരാവിലെപുതുതായും വിശ്വാസ്യതവലുതായും
ഇരിക്കുന്നു— (വിലാപ. ൩,൨൨)

൨൯൨—എന്തിനു ഇത്ര ദയാ

ഉ. ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിങ്കലെക്ക്‌നട
ത്തുന്നു എന്നുബൊധിക്കാതെ (ഇരിക്കാമൊ)—(രൊമ.൨,൪)

൨൯൩—ഈ ദയ നിമിത്തം ഞാൻ എതു കാഴ്ച കഴിക്കെണ്ടു—

ഉ. കൃതജ്ഞതഎന്നൊരു ബലിയെ ദൈവത്തിന്നു കഴിക്ക—
സ്ത്രൊത്രമാകുന്ന ബലിയെ കഴിക്കുന്നവൻ‌എന്നെ മഹത്വ
പ്പെടുത്തും വഴിയെ യഥാസ്ഥാനമാക്കുന്നവന്നു ഞാൻ ദെ
വരക്ഷയെ കാണിക്കയും ചെയ്യും—(സങ്കി ൫൦. ൧൪. ൨൩)

൨൯൪— കൃതജ്ഞനായ്തീൎന്നവൻ എങ്ങിനെ നിശ്ചയിക്കും

ഉ. ഞാനും എന്റെ കുഡുംബവും യഹൊവയെ സെവിക്കും
(യൊശു ൨൪, ൧൫.) [ 76 ] ൨൯൫—സെവിക്കെണ്ടും പ്രകാരം പറയാമൊ

ഉ. സഹൊദരന്മാരെ ഞാൻ ദൈവത്തിന്റെ മനസ്സലിവുകളെ ഒ
ഒൎപ്പിച്ചു നിങ്ങളെ പ്രബൊധിപ്പിക്കുന്നിതു—നിങ്ങൾ ബുദ്ധിയുള്ള
ഉപാസനയായി നിങ്ങളുടെ ശരീരങ്ങളെ ജീവിക്കുന്നതും വിശു
ദ്ധവും ദൈവത്തിന്നു സുഗ്രാഹ്യവുമായ ബലിയാക്കി കഴി
ക്ക (രൊമ.൧൨, ൧)—൭൨

൨൯൬—സാരമുള്ള ബലി എന്താകുന്നു

ഉ. കെൾ്ക്കുന്നതുബലിയെക്കാളും ചെവിക്കൊള്ളുന്നതുമുട്ടാട്ടിൻ െ
മദസ്സെക്കാളും നല്ലൂ(൧ശമു. ൧൫, ൨൨)

രണ്ടാംഖണ്ഡം

പുത്രനായ ദൈവം

൨൯൭—യെശു ക്രിസ്തൻ സത്യദൈവമൊ—

ഉ. ഇവൻ സത്യദൈവവും നിത്യജീവനുമാകുന്നു പൈതങ്ങളെ വി
ഗ്രഹങ്ങളിൽ നിന്നു നിങ്ങളെ കാത്തുകൊൾ്വിൻ (൧യൊ. ൫, ൨൦)
ക്രിസ്തൻ യുഗാദികളൊളം വാഴ്തപ്പെട്ടു സൎവ്വത്തിന്മെലും ദൈവ
മായവൻതന്നെ ആമെൻ—(രൊ. ൯, ൫) .൨൬൫—

൨൯൮—യെന്തു ക്രിസ്തുമനുഷ്യൻ‌എന്നു വരികിൽദൈവമാകുന്ന
തു എങ്ങിനെ—

ഉ. ദൈവമായവൻ ജഡത്തിൽ വിളങ്ങിയവൻ (൯൩)ആദിയിൽ
വചനം—ദൈവത്തൊടു കൂട ആയിരുന്നു—ആവചനം ദൈവമായിരു
ന്നുആവചനം ജഡമായി നമ്മുടെ ഇടയിൽ വസിച്ചു—(യൊ, ൧,൧൪.
൨൭൨)—ഞാൻ പിതാവിൻപക്കൽ നിന്നു പുറപ്പെട്ടുലൊക
ത്തിൽ വന്നു പിന്നെയുംലൊകത്തെ വിട്ടു പിതാവിങ്കലെക്ക
പൊകുന്നു—(യൊ. ൧൬,൨൮)—അവന്റെ നിൎഗ്ഗമനങ്ങൾ
പൂൎവ്വം അനാദികാലങ്ങളിലുമാം (മിക. ൫. ൧) [ 77 ] ൨൯൯—യെശു (യഹൊവരക്ഷ)എന്നു പെൎവിളിച്ചത് എന്താകുന്നു

ഉ. ആയവൻ സ്വജനത്തെഅവരുടെപാപങ്ങളിൽനിന്നുരക്ഷി
ക്കും (മത. ൧, ൨൧)—(ഇവൻ) ജാതികളുടെ അന്ധകാ
രം നീക്കുന്ന പ്രകാശവും നിന്റെ ജനമായ ഇസ്രയെലി
ന്റെ തെജസ്സുമായി നീ സകല വംശങ്ങളുടെ മുഖത്തി
ന്നും മുമ്പാകെയത്നമാക്കീട്ടുള്ള നിന്റെ ത്രാണനം (ലൂ ൨,൩൦)

൩൦൦—ക്രിസ്തൻ (മശീഹ, അഭിഷിക്തൻ) എന്ന പെരുകൾ്ക്കൎത്ഥം
എന്തു—

ഉ. ദൈവമെനിന്റെ സിംഹാസനംഎന്നെക്കും ഉള്ളതു—നി
ന്റെ രാജ്യദണ്ഡു നെരുള്ള ചെങ്കൊൽതന്നെ—നീ നീതി
യെ സ്നെഹിച്ചുദൊഷത്തെപകെക്കുന്നതു കൊണ്ടുദൈ
വമെനിൻദൈവം നിന്റെ കൂട്ടരെക്കാൾ അധികംനി
ന്നെ ആനന്ദതൈലംകൊണ്ടഭിഷെകം ചെയ്തു(സങ്കി.
൪൫, ൮)—നീമയ്കിചെദക്ക്(എന്ന രാജാവിന്റെ) ക്രമപ്ര
കാരം എന്നെക്കും പുരൊഹിതനാകുന്നുഎന്നു യഹൊവ
അനുതാപം വരാതവണ്ണംആണയിട്ടു(സങ്കി. ൧൧൦)മൊ
ശയെ ഞാൻ നിന്നെപൊലെ ഒരു പ്രവാചകനെഅവ
ൎക്കസഹൊദരരുടെ ഇടയിൽനിന്ന എഴുനീല്പിച്ചുംഎൻ
വചനങ്ങളെ അവന്റെ വായിൽ ആക്കും ഞാൻ അവനൊ
ടുകല്പിക്കുന്നതിനെ ഒക്കയും അവരൊടുപറകയും ചെയ്യും
(൫മൊ.൧൮, ൧൮)

൩൦൧—ക്രിസ്തുന്റെ രാജ വെലഎന്തു

ഉ. യഹൊവക്ക് രാജത്വംഉള്ളതു അവൻ ജാതികളിൽ വാ
ഴുന്ന സന്തതിഅവനെസെവിക്കും—(സങ്കി. ൨൨, ൨൮) എല്ലാ
രാജാക്കന്മാരും അവനെ കുമ്പിടും എല്ലാ ജാതികളും അവ
നെ സെവിക്കയും ചെയ്യും—(സങ്കി.൭൨, ൧൧) അവൻസക [ 78 ] ല ശത്രുക്കളെയും തന്റെ കാലുകളിൻ കീഴിൽ ആക്കി കള
വൊളത്തിന്നു വാഴെണ്ടതു(൧കൊ. ൧൫. ൨൫)

൩൦൨—ക്രീസ്തന്റെപുരൊഹിതവെലഎന്തു—

ഉ. ഇവൻപാപങ്ങൾ്ക്കുവെണ്ടി ഒരു ബലിയെകഴിച്ചിട്ടു എന്നുംദൈ
വത്തിൻ
വലഭാഗത്തിരുന്നു—ഇനിശത്രുക്കൾപാദപീഠമാകു
വൊളവും കാത്തിരിക്കുന്നു— ഒരു കാഴ്ചകൊണ്ടല്ലൊ അവൻ
വിശുദ്ധീകരിക്കപ്പെടുന്നവരെഎന്നെക്കുംതികെച്ചിരിക്കു
ന്നു (എബ്ര. ൧൦, ൧൨)—ഇവൻഎന്നെക്കും പാൎക്കുകകൊണ്ടു
പൌരൊഹിത്യത്തെ മാറാത്തതായി കൈക്കെണ്ടിരിക്കുന്നു.
എന്നതു കൊണ്ടുതാന്മൂലമായി ദൈവത്തൊടുഅണയുന്നവരെ
അവൎക്കു വെണ്ടി പക്ഷവാദം ചെയ്വാൻ‌സദാ ജീവിക്കുന്നവനാ
യി അവൻ മുറ്റും രക്ഷിച്ചു കൂടും—(എബ്ര. ൭, ൨൪)

൩൦൩—ക്രീസ്തന്റെ പ്രവാചകവെലഎന്തു

ഉ. യഹൊവ എന്നെ അഭിഷെകം ചെയ്തു സാധുക്കൾ്ക്കു സുവിശെ
ഷം അറിയിപ്പാൻ ആയിട്ടു തന്നെ അയച്ചിരിക്ക കൊണ്ടു
യഹൊവ എന്നെ കൎത്താവിൻ ആത്മാവ്‌എന്മെലുണ്ടു—മുറിഞ്ഞ
ഹൃദയമുള്ളവരെകെട്ടി ബദ്ധന്മാൎക്ക കെട്ടഴിപ്പിനെയും അ
ടച്ചവൎക്കു ഒഴിവിനെയും അറിയിച്ചു യഹൊവയുടെ അനുകൂ
ലവൎഷത്തെയുംനമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസ
ത്തെയുംഘൊഷിച്ചു ദുഃഖിതന്മാരെആശ്വസിപ്പിച്ചു ചി
യൊനിലെദുഃഖികൾ്ക്ക് ക്ഷാരത്തിന്നു പകരം‌അലങ്കാരത്തെ
യും‌ദുഃഖത്തിന്നു പകരം ആനന്ദതൈലത്തെയും നെഞ്ഞട
പ്പിന്നുപകരംസ്തുതിവസ്ത്രത്തെയും വെച്ചു കൊടുപ്പാൻ‌അ
വൻ എന്നെ അയച്ചു—അവൎക്കുനീതിവൃക്ഷങ്ങൾഎന്നും
യഹൊവയുടെനടുതലഎന്നും അലങ്കാരനാമവുംവരും
(യശ. ൬൧, ൧) [ 79 ] ൩൦൪— യെശു ദൈവത്തിന്നുംഏകജാതനായത്എങ്ങിനെ—

ഉ. ദൈവദൂതൻ മറിയയൊടുപറഞ്ഞു—പരിശുദ്ധാത്മാവ് നി
ന്റെ മെൽ വരും അത്യുന്നതന്റെ ശക്തി നിന്മെൽ നിഴ
ലിക്കും—അതിനാൽ ജനിക്കുന്ന പരിശുദ്ധാരൂപംദെവപു
ത്രൻ എന്നുവിളിക്കപ്പെടും (ലൂക്ക. ൧, ൩൫)—നീഎന്റെ
പുത്രൻ‌ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചുഎന്നും ഞാൻ
അവന്നുപിതാവും അവൻ‌എനിക്ക പുത്രനും ആയിരി
ക്കുംഎന്നുംഒരുക്കാൽ ദൂതന്മാരൊടു ആരൊട് എങ്കിലും
പറഞ്ഞിട്ടുണ്ടൊ—ആദ്യജാതനെ പിന്നെയും പ്രപഞ്ച
ത്തിൽ വരുത്തിയിരിക്കുമ്പൊൾ ദൈവദൂതന്മാർ എല്ലാ
വരും ഇവനെ കുമ്പിടെണ്ടുഎന്നരുളിച്ചെയ്യുന്നു—(എ
ബ്രായർ. ൧, ൫.)

൩൦൫— യെശു മനുഷ്യപുത്രനാകുന്നത് എങ്ങനെ

ഉ. കാലസമ്പൂൎണ്ണതവന്നെടത്തു ദൈവംസ്വപുത്രനെ സ്ത്രീയി
ൽ നിന്നുണ്ടായവനും ധൎമ്മത്തിങ്കീഴ പിറന്നവനുമായിട്ടു
അയച്ചു(ഗല. ൪, ൪)—ദാവീദിന്റെ സന്തതിയിൽനിന്നു
ദൈവം തന്റെ വാഗ്ദത്ത പ്രകാരം ഇസ്രയെലിന്നുയെ
ശുഎന്ന ത്രാണ കൎത്താവിനെ ഉദിപ്പിച്ചു—(അപ. ൪൩, ൨൩)

൩൦൬— ക്രിസ്തൻ സത്യമനുഷ്യനാകുവാൻ സംഗതി എന്തു

ഉ. കുട്ടികൾ ജഡരക്തങ്ങൾ കൂടിയുള്ളവരാകകൊണ്ടു അവനും
സമമാം വണ്ണം അവറ്റെ എടുത്തതുമരണത്തിന്റെ അധികാ
രിയാകുന്ന പിശാചിനെ(സ്വ) മരണത്താൽ നീക്കെണ്ടതിന്നും
മരണഭീതിയാൽ ജീവപൎയ്യന്തംദാസ്യത്തിൽ ഉൾ്പെട്ടവരെ ഉദ്ധ
രിക്കെണ്ടതിന്നും ആകുന്നു—ദൂതന്മാരെ അവൻ ഒരിക്കലും കൈ
പിടിക്കുന്നില്ലല്ലൊ—അബ്രഹാമിന്റെസന്തതിയെകൈ
പിടിക്കുകെ ഉള്ളു—അതുകൊണ്ടു ജനത്തിന്റെ പാപങ്ങ [ 80 ] ൾ്ക്കുപ്രായശ്ചിത്തം ഉണ്ടാവാൻ തക്കവണ്ണം അവൻ കനിവുള്ളവനും
ദൈവവിഷയം വിശ്വസ്തമെൽപുരൊഹിതനും ആകെണ്ടതി
ന്നുസകലത്തിലും സഹൊദരന്മാരൊടു തുല്യനായിചമകആവശ്യ
മായിരുന്നു—താന്തന്നെപരീക്ഷിതനായി കഷ്ടംഅനുഭവിച്ചി
രിക്കയാൽ പരീക്ഷിക്കപ്പെവൎക്കു സഹായിപ്പാൻ മതി
ആകുന്നു—(എബ്ര. ൨,൧,൪.)

൩൦൭—യെശു ക്രിസ്തൻ‌നമ്മുടെ കൎത്താവായത്‌എങ്ങിനെ—

ഉ. നിങ്ങൾ എന്നെ ഗുരുവെന്നും കൎത്താവെന്നും വിളിക്കുന്നു—ഞാൻ
അപ്രകാരം ആകയാൽ‌നന്നായിചൊല്ലുന്നു—(യൊ. ൧൩, ൧൩)–
പിതൃപാരമ്പൎയ്യത്താലെ നിസ്സാരമായനടപ്പിൽ നിന്നുനിങ്ങ
ളെമെടിച്ചുവിടുവിച്ചതു പൊൻവെള്ളി മുതലായ അനിത്യവ
സ്തുക്കളെകൊണ്ടല്ല– നിൎദ്ദൊഷവും നിഷ്കളങ്കവുമായ കുഞ്ഞാ
ടിനൊത്ത ക്രിസ്തന്റെ വിലയെറിയരക്തംകൊണ്ടത്രെഎ
ന്നറിക.(൧പെത്ര.൧, ൧൮.)—മരിച്ചവൎക്കും ജീവികൾ്ക്കും ഉ
ടയവനാകെണ്ടതിന്നുതന്നെ ക്രിസ്തൻ മരിക്കയും ഉയിൎക്കയും
ചെയ്തു—(രൊമ. ൧൪,൯)

൩൦൮— ഈ കൎത്താവെ എങ്ങനെ സ്തുതിക്കാം—

ഉ. തൊമാ അവനൊടു‌എൻ കൎത്താവും ദൈവവുമായുള്ളൊ
വെ എന്നു പറഞ്ഞു- (യൊ. ൨൦, ൨൮)–

൩൦൯— എല്ലാവൎക്കും യെശുവെ കൎത്താവെന്നുപറയാമൊ—

ഉ. ദെവാത്മാവിൽ നിന്നുരെക്കുന്നവൻ ആരും യെശു ശാപഗ്രസ്തൻ
എന്നു പറകയില്ല—വിശുദ്ധാത്മാവിൽ അല്ലാതെയെശു കൎത്താ
വെന്നുപറവാൻ ആൎക്കും കഴികയുമില്ല—(൧മൊ.൧൨, ൩)

൩൧൦—ദൈവപുത്രന്നു കഷ്ടാനുഭവവും മരണവും എങ്ങിനെസംഭവിച്ചു

ഉ. നിന്റെകൈയും ആലൊചനയുംസംഭവിക്കെണംഎന്നുമുന്നി
ശ്ചയിച്ചത് ഒക്കയും ചെയ്വാനായിക്കൊണ്ടുഈപട്ടണത്തിൽത [ 81 ] ന്നെ ഹെരൊദാവുംപൊന്ത്യപിലാത്തനും ജാതികളൊടുംഇസ്ര
യെൽ ജനങ്ങളൊടും കൂടി—നീഅഭിഷെകംചെയ്തവിശുദ്ധ
ശുശ്രൂഷക്കാരനായയെശുവിന്റെ നെരെഒന്നിച്ചുകൂടിയി
രിക്കുന്നുസത്യം—(അപ. ൪, ൨൭)

൩൧൧—എന്നാൽ ഇതുദൈവം അറിയിക്കാതെ കണ്ടുവന്നുവൊ

ഉ. ക്രിസ്തൻനമ്മുടെ പാപങ്ങൾ്ക്കുവെണ്ടിതിരുവെഴുത്തുകളിൻ
പ്രകാരം മരിച്ചു എന്നുംകുഴിച്ചിടപ്പെട്ടുഎഴുത്തുകളിൽ പ്ര
കാരം മൂന്നാംനാൾഉണൎത്തപ്പെട്ടിരിക്കുന്നുഎന്നും പരിഗ്ര
ഹിച്ചതു (൧കൊ. ൧൫൩)

൩൧൨—യെശുകൂട അങ്ങിനെ പറഞ്ഞുവൊ

ഉ. മശീഹ കഷ്ടങ്ങളെഅനുഭവിച്ചെതന്റെ മഹാത്വത്തിലെ
ക്ക് പ്രവെശം ചെയ്യണ്ടതായില്ലയൊ എന്നുപറഞ്ഞു മൊശ
മുതൽപ്രവാചകന്മാരടെ ഗ്രന്ഥങ്ങളിൽ ഒക്കയും തന്നെകുറി
ച്ചു ചൊന്നതിനെ വ്യാഖ്യാനിച്ചു പറഞ്ഞു—അന്നുവെദങ്ങളെ
തിരിച്ചറിയെണ്ടതിനായിട്ടു അവരൊടു ഇന്നിന്ന പ്രകാരംഎ
ഴുതിയിരിക്കുന്നെന്നും മശീഹ ഇന്നപ്രകാരം കഷ്ടമനുഭവി
ച്ചു—മൂന്നാംദിവസംഎഴുനീല്ക്കെണ്ടത് എന്നും അവന്റെ നാമ
ത്തിൽ അനുതാപവും പാപമൊചനവും യരുശലെം തുടങ്ങി
സകല ജാതികളിലും ഘൊഷിക്കെണ്ടുന്നത്‌എന്നുപറഞ്ഞു
തെളിയിച്ചുംഅവരുടെബുദ്ധിയെ തുറക്കയും ചെയ്തു—
(ലൂക്ക. ൨൪, ൨൬. ൪൫.)

൩൧൩—യെശു ആൎക്കവെണ്ടി കഷ്ടമനുഭവിച്ചു—

ഉ. അവൻ നമ്മുടെരൊഗങ്ങളെഎടുത്തു– നമ്മുടെ ദുഃഖങ്ങളെചു
മന്നുസത്യം—നാമൊഅവനെ ദൈവഹതൻഎന്നുംദൈ
വം അടിച്ചു താഴ്ത്തിയവനെന്നും വിചാരിച്ചു—അവനൊന
മ്മുടെ ദ്രൊഹങ്ങളാൽ കുത്തപ്പെട്ടവനും നമ്മുടെ അതിക്രമ [ 82 ] ങ്ങളാൽ നുറുങ്ങിയവനും‌ആകുന്നു—നാം സ്വൈരമായിരിപ്പാൻ ശി
ക്ഷ അവന്റെമെൽ ഉണ്ടായിഅവന്റെ മുറുവുകൊണ്ടുനമുക്കുരൊ
ഗശാന്തിവന്നു—നാം എല്ലാവരുംആടുകളെപൊലെതെറ്റിഉഴന്നു
ഒരൊരുത്തൻ അവനവന്റെവഴിക്കതിരിഞ്ഞു യഹൊവനാം
എല്ലാവരുടെ അതിക്രമത്തെയും അവനിൽ എത്തുമാറാക്കി—
അവൻ ഉപദ്രുതൻ‌എങ്കിലും വായ്തുറക്കാതെതാഴ്മയൊടെസഹിച്ചു—
കുലെക്ക് കൊണ്ടുപൊകുന്ന കുഞ്ഞാടുപൊലെയും കത്തിരിക്കു
ന്നവരുടെ മുമ്പാകെമിണ്ടാത്ത ആടുപൊലെയും വായ്തുറക്കാതെ
ഇരുന്നു—ആത്മപ്രയാസം നിമിത്തം അവൻ(ഫലം) കണ്ടു തൃ
പ്തനാകും—അവനെ അറികയാൽ നീതിമാനായ എന്റെ ശുശ്രൂ
ഷക്കാരൻ പലൎക്കും നീതിവരുത്തും‌അവരുടെ അതിക്രമങ്ങ
ളെ അവൻ തന്നെ വഹിക്കും—(യശ. ൫൩,൩. ൧൧)

൩൧൪— യെശു എതു ഫലം അന്വെഷിച്ചുആ കഷ്ടം അനുഭവിച്ചതു—

ഉ. അവൻ നമ്മെ സകല അധൎമ്മത്തിൽനിന്നുംവീണ്ടെടുത്തു സൽക്രി
യകളിൽഎരിവെറിയൊരുസ്വന്തജനത്തെതനിക്കതിരിച്ചുശു
ദ്ധീകരിക്കെണ്ടതിന്നു തന്നെത്താൻ നമുക്കുവെണ്ടി കൊടുത്തു
(തീത.൨, ൧൨–)

൩൧൫ യെശുവിന്റെ മരണം പാപം നിമിത്തം ഉള്ള ബലിയൊ

ഉ. അവൻ നമ്മുടെ പാപങ്ങൾ്ക്ക് പ്രായശ്ചിത്തമാകുന്നു—നമ്മുടെയവറ്റി
ന്നു മാത്രമല്ല—സൎവ്വലൊകത്തിൻ‌പാപങ്ങൾ്ക്കായിട്ടും തന്നെ—(൧
യൊ. ൨,൨) ൧൭൧.

൩൧൬—ക്രിസ്തൻ സത്യമായി മരിച്ചുവൊ—

ഉ. ഞാൻ അവനെ കണ്ടപ്പൊൾ ചത്തവന പൊലെ അവന്റെ
കാല്ക്കൽ വീണു—അവനും തൻവലങ്കൈഎന്മെൽ വെച്ചുഭയ
പ്പെടൊല്ല—ഞാനാദ്യനും അന്ത്യനും ജീവനുള്ളവനുമാകുന്നു—ഞാ
ൻ മരിച്ചവനായി ഇതാ യുഗാദിയുഗങ്ങളൊളം ജീവിച്ചിരിക്കു [ 83 ] വനും ആകുന്നു പാതാളത്തിന്നും മരണത്തിന്നും ഉള്ളതാക്കൊലു
കളും എനിക്കുണ്ടു–(അറി. ൧, ൧൭)

൩൧൭—വെദവിധിപ്രകാരം ക്രിസ്തനെഎങ്ങിനെമറചെയ്തു.

ഉ. സാഹസംചെയ്യാതെയും വായിൽ ഒരു വഞ്ചന കൂടാതെയും‌ഇ
രുന്നിട്ടും മരണത്തിൽ‌അവനെസമ്പന്നരൊടുംശവക്കുഴിയെ
ദുഷ്ടരൊടും ചെൎത്തുവെച്ചു—(യശ.൫൩, ൯)

൩൧൮— മരിച്ചതിന്റെ ശെഷം യെശുഎവിടെ ഇരുന്നു—

ഉ. യൊനാമത്സ്യത്തിന്റെവയറ്റിൽ ൩ രാപ്പകൽ ഇരുന്നപ്രകാരം
തന്നെ മനുഷ്യപുത്രൻ ൩ രാപ്പകൽ ഭൂമിഹൃദയത്തിൽ ഇരിക്കും
(മത. ൧൨, ൪൦)—ഞാൻ സത്യമായി നിന്നൊടുപറയുന്നുഇന്നു
നീ എന്നൊടു കൂട എദെനിൽ (പരദീസിൽ) ഇരിക്കും. (ലൂ. ൨൩,൪൩)

൩൧൯—പാതാളത്തിൽ ഇറങ്ങിയ പ്രകാരം വല്ല വിശെഷം ഉണ്ടൊ—

ഉ. ക്രിസ്തൻ ജഡപ്രകാരം മരിപ്പിക്കപ്പെട്ടിട്ടും ആത്മപ്രകാരംജീ
വിപ്പിക്കപ്പെട്ടു ആത്മാവിൽതന്നെ പുറപ്പെട്ടു പണ്ടു നൊഹ
യുടെ ദിവസങ്ങളിൽ പെട്ടകം ഒരുക്കിയ സമയം ദൈവത്തി
ന്റെ ദീൎഘക്ഷമ കാത്തിരിക്കുമ്പൊൾ അനുസരിക്കായ്കകൊ
ണ്ടു തടവിലാക്കിയആത്മാക്കളൊടുഘൊഷിച്ചറിയിച്ചു
(൧ പെത. ൩,൧൮.)

൩൨൦—മരിച്ചവരൊടും സുവിശെഷം അറിയിച്ചതു എന്തു—

ഉ—മരിച്ചവൎക്കും‌ആവിശെഷം അറിയിക്കപ്പെട്ടതു അവർമനുഷ്യ
പ്രകാരം ജഡത്തിൽ വിധിപ്രാപിച്ചു ആത്മാവിൽദൈവപ്രകാ
രം ജീവിക്കെണ്ടിന്നുതന്നെ—(൧പെത. ൪,൬)

൩൨൧. നമ്മുടെ കൎത്താവ് മരിച്ചവരൊടു കൂട പാൎത്തുവൊ

ഉ. നിങ്ങൾ ജീവനൊടിരിക്കുന്നവനെ മരിച്ചവരൊടുഎന്തിന്നു
അന്വെഷിക്കുന്നു—അവനിവിടെ ഇല്ല ഉയിൎത്തെഴുനീറ്റു
അവൻ മുമ്പെ ഗലീലയിൽ വെച്ചു നിങ്ങളൊടു മനുഷ്യപു
[ 84 ] ത്രൻപാപികളുടെ കൈകളിൽ എല്പിക്കപ്പെട്ടു ക്രൂശിൽതറെക്ക
പ്പെട്ടു മൂന്നാംദിവസം ഉയിൎത്തെഴുനീല്ക്കെണ്ടതാകുന്നുഎന്നുപറഞ്ഞു
പ്രകാരം ഒൎത്തുകൊൾ്വിൻ(ലൂക്ക. ൨൪, ൫.)— യെശു അവരുടെന
ടുവിൽനിന്നുനിങ്ങൾ്ക്ക്സമാധാനംഉണ്ടാകഎന്നുപറഞ്ഞാറെ
അവർ ഭയപ്പെട്ടു ഒരാത്മാവിനെ കണ്ടെന്നു നിരൂപിച്ചപ്പൊ
ൾ അവൻ അവരൊടു നിങ്ങൾഎന്തിന്നു കലങ്ങുന്നു ഹൃദയങ്ങളി
ൽ സംശയങ്ങൾ തൊന്നുന്നതുംഎന്തുഎന്റെ കൈകാലുകളെയും
നൊക്കി എന്നെ തൊട്ടും ഞാൻ തന്നെ ആകുന്നുഎന്നറിഞ്ഞു
കൊൾ്വിൻ എന്നിൽ കാണുന്ന പ്രകാരം ആത്മാവിന്നു അസ്ഥി
മാംസങ്ങൾ ഇല്ലല്ലൊ എന്നുപറഞ്ഞു (ലൂക്ക. ൨൪, ൩൬)— ഇപ്പൊ
ൾ ക്രിസ്തൻ മരിച്ചവരിൽ നിന്നുണൎത്തപ്പെട്ടിട്ടു നിദ്രകൊണ്ടവ
രുടെ ആദ്യ വിളവായിട്ടത്രെ—മനുഷ്യനാൽ മരണം ഉണ്ടായിരി
ക്കെ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യനാൽ തന്നെ(൧
കൊരി. ൧൫, ൨൦)

൩൨൨—യെശുഉയിൎത്തെഴുനീറ്റുനാല്പതാം ദിവസം എവിടെ കരെറി
പൊയി—

ഉ. ആഇറങ്ങി വന്നവൻ തന്നെ സകലത്തെയും നിറെക്കെണ്ടതിന്നു
എല്ലാസ്വൎഗ്ഗങ്ങളുടെ മീതെയും കരെറിയവനുമാകുന്നു (എഫ. ൪,
൧൦.)— ദൈവത്തിൻ വലഭാഗത്തിരുന്നും നമുക്കുവെണ്ടി പക്ഷ
വാദം ചെയ്തും കൊള്ളുന്നു—(രൊ.൮, ൩൪)

൩൨൩–അവിടെചെയ്യുന്ന പ്രവൃത്തിഎന്തു—

ഉ. ൩൦൨–ആമത്. നൊക്കുക—

൩൨൪—ഇത്ര മെല്പെട്ടു കരെറുവാൻ സംഗതി എന്തു—

ഉ. അവൻ ദാസ രൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായ്തീൎന്നുവെ
ഷത്തിൽ മനുഷ്യനെന്നു കാണായ്വന്നു— ഇങ്ങിനെ തന്നത്താൻ
ഒഴിച്ചു മരണത്തൊളം ക്രൂശിലെ മരണത്തൊളം തന്നെഅ [ 85 ] ധീനനായ്വന്നു തന്നെത്താൻ താഴ്ത്തി– അതുകൊണ്ടത്രെദൈവം
അവനെ എറെ ഉയൎത്തി സകലനാമത്തിന്നും മെലായനാമ
വും സമ്മാനിച്ചു—(ഫിലി.൨,൭)൮൨

൩൨൫—ക്രിസ്തൻ ഇപ്പൊഴും രാജാവായിരിക്കുന്നുവൊ—

ഉ. (ദൈവം) അവനെ സ്വൎല്ലൊകങ്ങളിൽതന്റെ വലഭാഗത്തി
രുത്തിഎല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കൎത്തൃ
ത്വത്തിന്നു ഈയുഗത്തിൽ മാത്രമല്ല ഭാവിയുഗത്തിലും കെ
ൾ്ക്കുന്ന സകലനാമത്തിന്നും അത്യന്തം മീതെ ആക്കി സൎവ്വവും അ
വന്റെ കാല്ക്കീഴാക്കി വെച്ചു അവനെസഭെക്കായിസൎവ്വത്തി
ന്നും മീതെ തലയാക്കികൊടുക്കയും ചെയ്തു—(എഫ.൧, ൨൪)

൩൨൬—ക്രിസ്തരാജ്യം ലൌകികമൊ

ഉ. യെശുപറഞ്ഞു എന്റെ രാജ്യം ഈ ലൊകത്തിങ്കൽ നി
ന്നുള്ളതല്ല—(യൊ.൧൮, ൩൬)—൪൩൫

൩൨൭— എത്രൊടം ഈ രാജ്യംഭാരം ചെയ്യും—

ഉ. അവനല്ലൊ സകല ശത്രുക്കളെയും തന്റെ കാലുകളിൻകീ
ഴിൽ ആക്കുവൊളത്തിന്നുവാഴെണ്ടതു—ഒടുക്കത്തെ ശത്രു
വായി മരണംതന്നെ നീക്കപ്പെടുന്നു—(൧കൊ. ൧൫, ൨൫)

൩൨൮—നമ്മുടെ കൎത്താവ് സ്വൎഗ്ഗത്തിൽനിന്നു മടങ്ങി വരുമൊ

ഉ. നിങ്ങളുടെ ഇടയിൽനിന്നു സ്വൎഗ്ഗത്തിലെക്ക് എടുക്കപ്പെട്ട ഈ
യെശു സ്വൎഗ്ഗാരൊഹണം ചെയ്തു കണ്ട രൂപെണതന്നെമടങ്ങി
വരും (അപ. ൧,൧൧.)

൩൨൯— യെശുഎപ്പൊൾ‌വരും—

ഉ. ദൈവം ആദിയിൽ തന്റെവിശുദ്ധ പ്രവാചകന്മാർമുഖെ
ന പറഞ്ഞ പ്രകാരംസകലത്തെയും വഴിക്കാക്കുന്നകാലങ്ങ
ൾവരുവൊളം അവനെസ്വൎഗ്ഗം കൈക്കൊള്ളണ്ടതാകു
ന്നു—(അപ. ൩,൨൧) [ 86 ] ൩൩൦—കൎത്താവു വരുമ്പൊൾ എന്തു ചെയ്യും—

ഉ. ദൈവം ഒരാളെ കൊണ്ടു ലൊകത്തിന്നു ന്യായം വിധിപ്പാൻ ഒരു
ദിവസത്തെ നിശ്ചയിച്ചു അതിന്നായി നിയമിച്ചപുരുഷനെ
മരിച്ചവരിൽ നിന്നുയിൎത്തെഴുനീല്പിച്ചതിനാൽ എല്ലാവൎക്കുംഅ
തിന്റെ ഉറപ്പിനെ കൊടുത്തിരിക്കുന്നു—(അപ .൧൭, ൩൧)

൩൩൧—അവൻ ആൎക്കു ന്യായംവിധിക്കും—

ഉ. മനുഷ്യപുത്രൻ‌തന്റെ തെജസ്സൊടെ എല്ലാ ദൈവദൂതന്മാ
രുമായി വരുമ്പൊൾ തന്റെ മഹത്വസിംഹാസനത്തിൽ ഇരിക്കും
അപ്പൊൾ അവന്മുമ്പാകെ സൎവ്വജാതികളും കൂടപ്പെടും അവ
ഇടയൻകൊലാടുകളിൽ നിന്നു ആടുകളെ വെൎത്തി
രിക്കുന്നതുപൊലെ വെൎത്തിരിച്ചു അടുകളെ വലത്തും കൊലാ
ടുകളെ ഇടത്തും നിൎത്തുകയും ചെയ്യും—അപ്പൊൾ രാജാവ്‌വലത്തു
ള്ളവരൊടു എന്റെപിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ
വരുവിൻ‌ലൊകാരംഭം‌മുതൽ നിങ്ങൾ്ക്കായി ഒരുക്കിയ രാജ്യ
ത്തെ അനുഭവിച്ചുകൊൾ്വിൻ എന്നു പറയും പിന്നെ ഇടത്തുള്ളവ
രൊടു ശപിക്കപ്പെട്ടവരെഎന്നെവിട്ടുപിശാചിന്നുംഅവന്റെ
ദൂതന്മാൎക്കും ഒരുങ്ങപ്പെട്ടനിത്യാഗ്നിയിലെക്ക്‌പൊകുവിൻഎ
ന്നു കല്പിക്കയും ചെയ്യും—(മത. ൨൫, ൩൧.)

൩൩൨—എന്നാൽ എല്ലാവരുടെ ഗുണദൊഷങ്ങളും പ്രകാശമായിവ
രുമൊ—

ഉ. അവനവൻ ശരീരംകൊണ്ടു നല്ലതാകിലും തീയതാകിലും ചെയ്ത
തിനടുത്തതെ പ്രാപിക്കെണ്ടതിന്നു നാം എല്ലാവരും ക്രിസ്ത
ന്റെ ന്യായാസനത്തിന്മുമ്പാകെ പ്രത്യക്ഷമാകെണ്ടതു—(൩
കൊരി—൫, ൧൦)—

മൂന്നാംഖണ്ഡം [ 87 ] ൩൩൩ — വിശുദ്ധാത്മാവായവൻആർ

ഉ. പിതാവിൽനിന്നുപുറപ്പെടുന്നസത്യാത്മാവ്(യൊ. ൧൫, ൨൬) —

തെജസ്സിന്റെയുംശക്തിയുടെയുംആത്മാവായദെവാത്മാ
വ്തന്നെ — (൧പെത. ൪, ൧൪) — ൨൬൯

൩൩൪ — വിശ്വാസികളിൽഅവന്ന്എന്തുവെലആകുന്നു —

ഉ. പിതാവ്എന്റെനാമത്തിൽഅയപ്പാനിരിക്കുന്നവിശു
ദ്ധാത്മാവ്എന്ന കാൎയ്യസ്ഥനൊആയവൻ നിങ്ങൾ്ക്ക്സകല
വുംഉപദെശിച്ചുംഞാൻനിങ്ങളൊടുപറഞ്ഞവ ഒ ക്കയും
ഒൎപ്പിച്ചുംകൊടുക്കും(യൊ ൧൪,൨൬)—ഞാൻപിതാവിൻ
വക്കൽനിന്നുനിങ്ങൾ്ക്കുഅയപ്പാനിരിക്കുന്നസത്യാത്മാവ്
വരുമ്പൊൾഎന്നെകൊണ്ടുസാക്ഷ്യംപറയുംഅവൻസ്വയമായി
ഒന്നുംപറയാതെതാൻകെൾ്ക്കുന്നതിനെഅത്രെപറഞ്ഞുഭാവിയെ
കൂടനിങ്ങളെഅറിയിച്ചുഇപ്രകാരംഎല്ലാസത്യത്തിലെക്കുംവഴിന
ടത്തും—അവൻഎനിക്കുള്ളതിൽ നിന്നുഎടുത്തുനിങ്ങ
ളെഅറിയിക്കുകയാൽഎനിക്കമഹത്വംവരുത്തും(യൊ
൧൬, ൧൩)—നാംദെവമക്കൾഎന്നുആത്മാവുതാനുംനമ്മു
ടെആത്മാവൊടുകൂടസാക്ഷ്യംപറയുന്നു—(രൊ.൮,൧൬‌)

൩൩൫—ലൊകരിൽഅവന്നുഎന്തുവെലആകുന്നു —

ഉ. അവൻവന്നു പാപം — നീതി — ന്യായവിധി—എന്നിവറ്റെകൊ
ണ്ടുലൊകത്തൊടുതൎക്കിച്ചുബൊധംവരുത്തും—അവർ
എന്നിൽവിശ്വസിക്കായ്കകൊണ്ടുപാപബൊധവുംഞാ
ൻപിതാവിൻസമീപത്തെക്ക്‌യാത്രയായിഇനി കാണാ
തവണ്ണംഅവിടെഇരിക്കുംഎന്നതുകൊണ്ടുനീതിബൊ
ധവുംഈലൊകത്തിന്റെ പ്രഭുവിന്നുശിക്ഷവിധിച്ചുക
ഴികകൊണ്ടുവിധിബൊധവുംവരുത്തും−(യൊ. ൧൬,൮) [ 88 ] ൩൩൬ — വിശുദ്ധാത്മാവ്മനുഷ്യരിലും പാൎപ്പാറാകുമൊ—

ഉ. നിങ്ങൾപുത്രരാകകൊണ്ടുഅബ്ബാപിതാവെഎന്നുവിളിക്കു
ന്നസ്വപുത്രന്റെആത്മാവിനെദൈവംനിങ്ങളുടെഹൃദയങ്ങ
ളിൽഅയച്ചു—(ഗല. ൪, ൬)− അപ.൨,൪. മറ്റും.

൩൩൭— എങ്ങിനെഉള്ളമനുഷ്യൎക്കവിശുദ്ധാത്മാവ്‌വരും—

ഉ. ദൊഷികൾഎങ്കിലുംനിങ്ങൾമക്കൾ്ക്കുനല്ലദാനങ്ങളെകൊടുപ്പാ
ൻഅറിയുന്നു.എങ്കിൽഎത്രഅധികമായിസ്വൎഗ്ഗസ്ഥനായപി
താവ്തന്നൊടുചൊദിക്കുന്നവൎക്കുവിശുദ്ധാത്മാവിനെകൊടു
ക്കും —(ലൂക്ക. ൧൧,൧൩)—നിങ്ങൾഅനുതാപപ്പെട്ടുഒരൊരു
ത്തൻപാപമൊചനത്തിന്നായിട്ടു യെശുക്രിസ്തന്റെനാമത്തി
ൽസ്നാനംഎല്ക്കുക—എന്നാൽവിശുദ്ധാത്മാവാകുന്നദാനംല
ഭിക്കും—(അപ. ൨,൩൮)

൩൩൮—വിശുദ്ധാത്മാവ്ആൎക്കുവരികയില്ല—

ഉ. (ലൊകർ)അവനെ കാണാതെയുംഅറിയാതെയുംആകകൊ
ണ്ടുലൊകത്തിന്നുലഭിച്ചുകൂടാ—നിങ്ങളൊടുകൂടഅവൻവസി
ക്കുന്നു നിങ്ങളിൽ ഇരിക്കും എന്നതുകൊണ്ടത്രെനിങ്ങൾഅ
വനെഅറിയുന്നു—(യൊ. ൧൪,൧൭)—പ്രാണമയനായമനു
ഷ്യൻദൈവാത്മാവിന്റെവകൈക്കൊള്ളുന്നില്ല—(൨൯)

൩൩൯ — വിശുദ്ധാത്മാവ്‌ലഭിച്ചവൎക്കഹൃദയത്തിൽഎന്തുവരങ്ങ
ൾനിറയും—

ഉ. നമുക്കുനല്കിയവിശുദ്ധാത്മാവിനാൽദൈവസ്നെഹംനമ്മു
ടെഹൃദയങ്ങളിൽപകൎന്നിരിക്കുന്നു—(രൊ. ൫, ൫.)—ഭീരുതയു
ള്ളആത്മാവെഅല്ലല്ലൊശക്തിസ്നെഹസുബൊധങ്ങളുള്ളആ
ത്മാവെദൈവംനമുക്കുതന്നതു (൨തിമ. ൧,൭)

൩൪൦− ഈ വരങ്ങൾ നിമിത്തം ദൈവാത്മാവിന്നുഎന്തുപെരു
കൾവരും— [ 89 ] ഉ. യഹൊവയുടെആത്മാവ്ജ്ഞാനവിവെകങ്ങളുടെആത്മാ
വ്ഉപായവീൎയ്യങ്ങളുടെആത്മാവ്−ബുദ്ധിയഹൊവാഭയ
ങ്ങളുടെആത്മാവുംആയവൻ —(യശ.൧൧,൨)− കൃപായാച
നങ്ങളുടെആതാവ്(ജക.൧൨,൧൦.)

൩൪൧ − ആത്മാവിൻഫലംഎന്തു−

ഉ. ആത്മാവിൻഫലമൊസ്നെഹംസന്തൊഷംസമാധാനംദീ
ൎഘക്ഷാന്തിസാധുത്വംസല്ഗുണംവിശ്വാസംസൌമ്യത
ഇന്ദ്രിയജയം (ഗല. ൫,൨൨.)

൩൪൨− ഈ ആത്മാവ്‌ലഭിക്കുന്നത്അത്യാവശ്യമൊ−

ഉ. ഒരുത്തന്നു ക്രിസ്താത്മാവില്ലാഞ്ഞാൽ അവൻ ഇവനുള്ള
വനുമല്ല− ദൈവാത്മാവിനാൽനടത്തപ്പെടുന്നവരഒക്ക
യും ദൈവപുത്രന്മാർആകുന്നു−(രൊ. ൮,൯.൧൪)

൩൪൩− വിശുദ്ധാത്മാവ്‌ലഭിച്ചമനുഷ്യനിൽനിന്നുമാറിപ്പൊവാ
നുംസംഗതിവരുമൊ−

ഉ. യഹൊവയുടെആത്മാവ്‌ശാവുലിൽനിന്നുമാറീപ്പൊയി
ട്ട് യഹൊവവക്കൽ നിന്നുദുരാത്മാവ്‌വന്നുഅവനെ ഭ്ര
മിപ്പിച്ചു(൧ശമു. ൧൬,൧൪)

൩൪൪− വിശുദ്ധാത്മാവിന്നുദുഃഖംവരുത്തുവാൻ കഴിയുമൊ−

ഉ. വീണ്ടെടുപ്പുനാളിലെക്ക്നിങ്ങൾ്ക്ക്മുദ്രയായിവന്നുള്ളവി
ശുദ്ധദെവാത്മാവിനെദുഃഖിപ്പിക്കൊല്ലാ−(എഫ. ൪,൩൦)

൩൪൫− വിശുദ്ധാത്മാവിനെആൎക്കെല്ലാം കൊടുപ്പാൻ വിധിഉണ്ടു−

ഉ. ഈവാഗ്ദത്തം നിങ്ങൾ്ക്കുംനിങ്ങളുടെമക്കൾ്ക്കുംദൂരത്തുള്ളവരി
ൽനമ്മുടെദൈവമായകൎത്താവ്‌വിളിച്ചടുപ്പിക്കുന്നവൎക്കുഎ
ല്ലാവൎക്കുംഉണ്ടു−(അപ. ൨,൩൯)

൩൪൬−വിശുദ്ധാത്മാവ്‌ലഭിച്ചവർഒക്കയുംതമ്മിൽഎങ്ങിനെ
ചെൎന്നിരിക്കുന്നു− [ 90 ] ഉ. യഹൂദരൊയവനരൊഅടിയാരൊസ്വതന്ത്രരൊനാംഎല്ലാ
വരുംഏകശരീരമാമാറുഒരാത്മാവിൽസ്നാനംഏറ്റുഎല്ലാവരും
ഒർആത്മാവെയും കുടിക്കുമാറാക്കപ്പെട്ടു−(൧കൊ.൧൨,൧൩)

൩൪൭−ഏകാത്മാവുള്ളഈശരീരത്തിന്നുപെർഎന്താകുന്നു−

ഉ. ദൈവത്തിന്റെസഭ.(൧കൊ.൧, ൨)

൩൪൮− ഈദെവസഭെക്ക്ശുദ്ധസാധാരണസഭഎന്നുപെർവരു
വാൻഎന്തു കാരണം−

ഉ. സഭയല്ലൊഅവന്റെശരീരംഎല്ലാറ്റിലുംഎല്ലാം നിറെക്കു
ന്നവന്റെനിറവുതന്നെ(എഫ.൧,൨൩)−എകശരീരവുംഎ
കആത്മാവും(ഉണ്ടു)− കൎത്താവ്ഒരുവൻവിശ്വാസംഒന്നു, സ്നാനം
ഒന്നു(നാം)എല്ലാവൎക്കുംമെല്പെട്ടുംഎല്ലാവരെകൊണ്ടും(പ്രവൃ
ത്തിച്ചു)എല്ലാവരിലുംഇരുന്നുംഎല്ലാവൎക്കുംഒരുദൈവവുംപിതാ
വുമായവനുണ്ടു−എങ്കിലുംനമ്മിൽഒരൊരുത്തന്നുകൃപനല്ക
പ്പെട്ടതു ക്രിസ്തദാനത്തിന്റെഅളവിന്നുതക്കവണ്ണമെ(എഫ
൪, ൪−൭)− കൃപാവരങ്ങൾപകുപ്പുകൾഉണ്ടുഎകാത്മാവുതാനും
ശുശ്രൂഷകൾ്ക്കപകുപ്പുകൾഉണ്ടു കൎത്താവ്ഒരുവൻ വ്യാപാര
ങ്ങൾ്ക്കുംപകുപ്പുകൾഉണ്ടുഎല്ലാവരിലുംഎല്ലാംവ്യാപരിക്കുന്ന
ദൈവംഒരുവൻതന്നെ−എന്നാൽആത്മാവ്ഒരൊരുത്തനി
ൽവിളങ്ങുന്നവിധംസഭയുടെഉപകാരത്തിന്നത്രെനല്കപ്പെടുന്നു−
ശരീരം ഒന്നുഎങ്കിലുംപലഅവയവങ്ങൾഉള്ളതാകുന്നതല്ലാ
തെശരീരത്തിന്റെഅവയവങ്ങൾപലതായിരുന്നുംഎല്ലാം
ഒരുശരീരം ആകുന്ന പ്രകാരംതന്നെക്രിസ്തനുംആകുന്നു−
നിങ്ങളൊക്രിസ്തന്റെശരീരവുംഅംശമംശമായിട്ടുഅവയ
വങ്ങളുംആകുന്നു−(൧കൊ.൧൨,൪.൧൨.൨൭)

൩൪൯−ദെവസഭെക്ക്തലയായവൻആർ−

ഉ. കാണാത്തദൈവത്തിന്റെ പ്രതിമയുംസൃഷ്ടിക്ക്ഒക്കയും [ 91 ] ആദ്യജാതനുമായുള്ളവൻസഭയാകുന്നശരീരത്തിന്നുതലയും
ആയതിന്നു കാരണം−അവൻമരിച്ചവരിൽനിന്നുആദ്യജാത
നായിഒർആരംഭമാകുകതന്നെ−അത്അവന്നുസകലത്തിലും
മുമ്പുഉണ്ടാകെണ്ടതിന്നായ്തു−(കൊല.൧,൫,൧൮)

൩൫൦ − ദെവസഭയിലുള്ളവർആർ −

ഉ. ക്രിസ്തയെശുവിൽവിശുദ്ധീകരിക്കപ്പെടുന്നവരും ഇങ്ങും അങ്ങും
എല്ലാവിടത്തുംനമ്മുടെ കൎത്താവായയെശുക്രിസ്തന്റെനാമ
ത്തെവിളിച്ചെടുക്കുന്നസൎവ്വന്മാരൊടുംകൂടവിളിക്കപ്പെട്ടവിശുദ്ധ
ന്മാർ (൧കൊ.൧,൨) − എന്നതുകൊണ്ടുഇനിനിങ്ങൾഅന്യ
രുംപരദെശികളുംഅല്ലവിശുദ്ധരുടെസഹപൌരരുംദൈ
വത്തിൻഭവനക്കാരുംആകുന്നു−ക്രിസ്തൻ താൻമൂലക്കല്ലാ
യിരിക്കെഅപൊസ്തലരും പ്രവാചക രുംആകുന്നഅടിസ്ഥാ
നത്തിന്മെൽനിങ്ങൾപണിചെയ്യപ്പെട്ടവർആയവനിൽനിൎമ്മാ
ണംഎല്ലാംയുക്തിയൊടെചെൎന്നുകൎത്താവിൽവിശുദ്ധമന്ദിര
മായിവളരുന്നു−അവനിൽനിങ്ങളുംദൈവത്തിന്നുആത്മാ
വിൽവാസമാവാൻഒന്നിച്ചുകെട്ടപ്പെടുന്നു−(എഫ.൨,൧൯.)

൩൫൨. ഈദെവസഭയെപണിചെയ്തുതീൎക്കുന്നവൻആർ−

ഉ. യെശുപറഞ്ഞു−യൊനാപുത്രനായശിമൊനെജഡരക്തങ്ങ
ൾഅല്ലസ്വൎഗ്ഗസ്ഥനായഎന്റെപിതാവത്രെനിണക്കഇതു
പ്രകാശിപ്പിക്കകൊണ്ടുനീഭാഗ്യവാൻ−ഞാനുംനിന്നൊടു
പറയുന്നുനീപാറ ആകുന്നു−ഈപാറമെൽഞാൻഎൻസഭ
യെപണിയിക്കും−അതിലൊപാതാളദ്വാരങ്ങൾ്ക്കുംഊക്കെ
റുകയില്ല−(മത.൧൬,൧൭.൧൮)− ക്രിസ്തനുംസഭയെസ്നെ
ഹിച്ചുചൊൽ കൂടിയനീർക്കുളിയാൽവെടിപ്പാക്കിവിശു
ദ്ധീകരിക്കയും കറഒട്ടൽമുതലായത്ഒന്നുംഇല്ലാതെപവി
ത്രയും നിഷ്കളങ്കവുംആയൊരുസഭയെതെജസ്സൊടെതനി [ 92 ] ക്ക താൻ മുന്നിറു ത്തുകയുംചെയ്യെണ്ടതിന്നുതന്നെതാൻഅ
വൎക്കുവെണ്ടിഎല്പിച്ചുകൊടുത്തു(എഫ.൫, ൨൫ –൨൭)

൩൫൨−സഭയെപണിചെയ്യുന്നത്എത് പ്രകാരം−

ഉ. അവൻചിലരെഅപൊസ്തലരായുംചിലരെപ്രവാചകരായും
ചിലരെസുവിശെഷകരായുംചിലരെഇടയർ ഉപദെഷ്ടാക്ക
ളായുംതന്നതുവിശുദ്ധരുടെ യഥാസ്ഥാനത്വത്തിന്നുംഇവ്വണ്ണം
ശുശ്രൂഷയുടെ വെലയും ക്രിസ്തശരീരത്തിന്റെവീട്ടുവൎദ്ധനയും
വരുവാനും ആയിട്ടത്രെ−നാംഎല്ലാവരും വിശ്വാസത്തിലും‌
ദെവപുത്രന്റെപരിജ്ഞാനത്തിലും ഐക്യത്തൊടുംതികഞ്ഞ
പുരുഷത്വത്തൊടും ക്രിസ്തന്റെനിറവുള്ള പ്രായത്തിൽഅ
ളവൊടുംതന്നെഎത്തുവൊളമെ−(എഫ. ൪,൧൧ – ൧൩)−

൩൫൩ − സത്യമായി ദെവസഭയിലുള്ളവരെഎങ്ങിനെഅറിയാം−

ഉ. ദൈവത്തിന്റെസ്ഥിരമായഅടിസ്ഥാനംനിലനില്ക്കുന്നു−ക
ൎത്താവ്തനിക്കുള്ളവരെഅറിഞ്ഞിരിക്കുന്നുഎന്നുംകൎത്താ
വിൻനാമത്തെഉച്ചരിക്കുന്നവൻഎല്ലാംഅനീതിയെവൎജ്ജി
ച്ചുകൊൾ്കഎന്നും ഉള്ളതുതന്നെഅതിന്നുമുദ്രയാകുന്നു(൨തി
മ. ൨,൧൯.)− ദൈവമക്കളുംപിശാചിന്മക്കളുംഇതിൽതന്നെ
വെളിവാകുന്നു−നീതിയെചെയ്യാത്തവൻഎവനുംതന്റെസഹൊ
ദരനെസ്നെഹിക്കാത്തവനുംദൈവത്തിൽനിന്നുള്ളവനല്ല−
(൧യൊ.൩,൧൦)−

൩൫൪ − എല്ലാസഭക്കാരൊടും ആത്മാവ്എങ്ങിനെ അപെക്ഷിക്കുന്നു

ഉ. എകാന്തശ്രദ്ധയൊടുകൂട കൎത്താവിൽആശ്രയിച്ചിരിക്കെണം−
ദൈവകരുണയിൽവിടാതെനില്ക്കെണം−വിശ്വാസത്തിൽഉറ
ച്ചിരിക്കെണം−നാം അനെകംസങ്കടങ്ങളിൽകൂടിദെവരാ
ജ്യംപൂകെണ്ടു−(അപ. ൧൧, ൨൩ – ൧൩, ൪൨ – ൧൪, ൨൨)

൩൫൫ − അപൊസ്തലർസഭയിൽഎങ്ങിനെകാൎയ്യ ക്രമംവരുത്തി [ 93 ] ഉ. അവർസഭകൾതൊറുംമൂപ്പന്മാരെഅവരൊധിച്ചു−ഉപവാസത്തൊടും
പ്രാൎത്ഥനചെയ്തു−അവർവിശ്വസിച്ചുകൈക്കൊണ്ട കൎത്താവി
നെഭരമെല്പിക്കയുംചെയ്തു−(അപ.൧൪,൨൩)

൩൫൬ − അപൊസ്തലർവിശ്വാസത്തിന്നു കൎത്താക്കന്മാരൊ −

ഉ. നിങ്ങളുടെവിശ്വാസത്തിന്നു ഞങ്ങൾ കൎത്തൃത്വമുള്ളവർ
എന്നല്ല − നിങ്ങളുടെസന്തൊഷത്തിന്നുഞങ്ങൾസഹകാ
രി കൾ അത്രെ−വിശ്വാസത്തിൽ അല്ലൊനിങ്ങൾ നില്ക്ക
ന്നു−(൨കൊ.൧,൨൪) −

൩൫൭ − സഭയിലെമൂപ്പന്മാർഎങ്ങിനെ ഇരിക്കെണ്ടു−

ഉ. നിങ്ങളിലുള്ളമൂപ്പന്മാരെ കൂടെമൂപ്പനും ക്രിസ്തന്റെകഷ്ടങ്ങ
ൾ്ക്കസാക്ഷിയുംവിശെഷാൽ വെളിവാവാനുള്ളതെജസ്സിന്നു
പങ്കാളിയുമായഞാൻ പ്രബൊധിപ്പിക്കുന്നതു − നിങ്ങളിലു
ള്ളദൈവത്തിൻ കൂട്ടത്തെമെയിച്ചുകൊണ്ട്അദ്ധ്യക്ഷചെ
യ്വിൻ−നിൎബ്ബന്ധത്താലല്ല−സ്വയങ്കൃതമായത്രെദുൎല്ലൊഭത്താല
ല്ലമനഃപൂൎവ്വമായിതന്നെ−സമ്പാദിതരിൽ കൎത്തൃത്വംനടത്തു
ന്നവരായും അല്ല − കൂട്ടഹ്ട്ഠിന്നു മാതൃകകളായ്തീൎന്നത്രെ −(൧
പെത . ൫, ൧ – ൩)

൩൫൮ − ആദ്യസഭയുടെഭാവംഎങ്ങിനെ−

ഉ. വിശ്വസിച്ചവരുടെ കൂട്ടത്തിൽഹൃദയവും മനസ്സും ഒന്നത്രെ−
ഒരുത്തനും തനിക്കുള്ളതുസ്വന്തം എന്നുപറയാതെഎല്ലാവ
ൎക്കുംഎല്ലാം സാധാരണമായിരുന്നു−(അപ. ൪, ൩൨)− അപൊസ്ത
ലരുടെ ഉപദെശം അന്യൊന്യംവിഭാഗംഅപ്പംമുറിച്ചുകൊടു
ക്ക പ്രാൎത്ഥന എന്നിവറ്റിൽഅവർ നിരന്തരംഉത്സാഹി
ച്ചുകൊണ്ടിരുന്നു−അപൊസ്തലരെകൊണ്ടുപലഅത്ഭു
തങ്ങളുംഅടയാളങ്ങളുംഉണ്ടാകകൊണ്ടുംഎല്ലാലൊകൎക്കുംഭ
യംജനിച്ചു−വിശ്വാസികൾഎല്ലാവരുംദിവസംഒന്നിച്ചു [ 94 ] കൂടി ദൈവാലയത്തിൽ നിന്നുകൊണ്ടുംവീടുകൾതൊറുംഅ
പ്പംമുറിച്ചുംദൈവത്തെസ്തുതിച്ചുആനന്ദവുംഹൃദയസാമാന്യവും
പൂണ്ടുവൃത്തിയെകഴിച്ചുംഎല്ലാജനത്തിന്നുംഗ്രഹ്യരായിരുന്നു−
കൎത്താവ് രക്ഷപ്പെടുന്നവരെദിനമ്പ്രതിസഭയൊടുചെൎക്കയും
ചെയ്തു−(അപ. ൨,൪൨ – ൪൭)−

൩൫൯ − കൎത്താവിന്റെസഭെക്ക് ഈഭാവംസ്ഥിരമൊ−

ഉ. മനുഷ്യർഉറങ്ങുമ്പൊൾഅവന്റെശത്രുവന്നുകൊതമ്പത്തി
ന്റെഇടയിൽനായ്ക്കല്ലവിതച്ചുപൊയ്ക്കളഞ്ഞു−ഞാർവളൎന്നു
വിളയുമ്പൊൾനായ്ക്കല്ല കൂടക്കണ്ടുവന്നു−(മത.൧൩,൨൫.)

൩൬൦ − കൊതമ്പത്തിലെനായ്ക്കല്ല കളെഎന്തു ചെയ്യെണ്ടു−

ഉ. രണ്ടും കൂടകൊയ്ത്തൊളംവളരെട്ടെ−കൊയ്ത്തുകാലത്തിൽഞാൻമൂ
രുന്നവരൊടുനിങ്ങൾമുമ്പെനായ്ക്കല്ല പറിച്ചുകൂട്ടിച്ചുടുവാൻ
കെട്ടാക്കെണ്ടു−കൊതമ്പംഎന്റെ കളപ്പുരയിൽ കൂട്ടുവിൻഎ
ന്നു കല്പിക്കും − (മത . ൧൩, ൩൦)

൩൬൧. നായ്ക്കല്ലകളെഇപ്പൊൾഒന്നുംചെയ്യെണ്ടയൊ−

ഉ. വചനത്തെഘൊഷിക്ക സമയത്തിലുംഅസമയത്തിലുഞ്ചെയ്യെണ്ടു
ദീൎഘക്ഷമയൊടുംഉപദെശത്തൊടുംശാസിക്ക− ഭൎത്സിക്ക പ്ര
ബൊധിപ്പിക്ക കാരണം അവർസൌഖ്യൊപദെശത്തെ
പൊറുക്കാതെചെവിക്കചൊറിച്ചൽഉണ്ടായിതാന്താങ്ങടെഅഭിലാ
ഷ പ്രകാരംഉപദെഷ്ടാ ക്കന്മാരെകൂട്ടിചെൎത്തുശ്രവണത്തെ
സത്യത്തിൽനിന്നുതെറ്റിച്ചുകവിസങ്കല്പിതങ്ങളിൽസഞ്ജി
ച്ചുപൊകുന്ന കാലം വരും−(൨തിമ. ൪, ൨ – ൪)

൩൬൨ − സൌഖ്യൊപദെശത്തെപറ്റിക്കൊണ്ടിരിക്കുന്നത്എതുകാ
ലത്തിൽ അത്യാവശ്യം−

ഉ. അവസാന ദിവസങ്ങളിൽ ദുൎവ്വഹസമയങ്ങൾവരുംഎന്ന
റിക− മനുഷ്യർതന്നിഷ്ടക്കാർലൊഭികൾപൊങ്ങച്ച ക്കാർ [ 95 ] ഗൎവ്വികൾദൂഷണക്കാർപിതാക്കൾ്ക്ക്അവശർ− കൃതഘ്നർഅ
പവിത്രർ അവാത്സലർ നിയമലംഘികൾ നുണയർ − അ
ജിതെന്ദ്രിയർ−മെരുങ്ങാത്തവർഗുണദിഷികൾദ്രൊഹിക
ൾ. ധാൎഷ്ട്യമുള്ളവർഡംഭികളായിദെവപ്രിയത്തെക്കാൾഭൊഗ
പ്രിയംഎറിഭക്തിയുടെസാരംതള്ളിഅതിന്റെവെഷംധരി
ക്കുന്നവരായും ഇരിക്കും−ഇവരെവിട്ടൊഴിക−(൨തിമ. ൩,൧ –
൫.) ൨ പെത.൧,൧− മറ്റും−

൩൬൩ − ഇപ്രകാരമുള്ളസമയത്തിൽഎന്തുവിശെഷിച്ചപെക്ഷി
ക്കെണ്ടു−

ഉ. കൊയ്ത്തിന്റെയജമാനനൊടുതന്റെകൊയ്ത്തിന്നായിപ്ര
വൃത്തിക്കാരെഅയക്കെണ്ടതിന്നുയാചിപ്പിൻ−(മത. ൯,൩൯)−
സഹൊദരന്മാരെ കൎത്താവിൻവചനംനിങ്ങളിൽഉള്ളപൊ
ലെഒടിമഹത്വപ്പെടുവാനുംപറ്റാത്തദുഷ്ടമനുഷ്യരിൽ
നിന്നുഞങ്ങൾഉദ്ധരിക്കപ്പെടുവാനുംഞങ്ങൾ്ക്കവെണ്ടിപ്രാ
ൎത്ഥിപ്പിൻ−വിശ്വാസംഎല്ലാവൎക്കുംഉള്ളതല്ലല്ലൊ−(൨തെ
സ്സ − ൩, ൧.)− എല്ലാപ്രാൎത്ഥനയാലും യാചനയാലുംഎതു
നെരത്തുംആത്മാവിൽ പ്രാൎത്ഥിച്ചുംഅതിന്നായിതന്നെജാ
ഗരിച്ചുംകൊണ്ടുഎല്ലാവിശുദ്ധൎക്കുംഎനിക്കുംവെണ്ടിയാ
ചനയിൽസകലഅഭിനിവെശംപൂണ്ടുംനില്ക്കെണ്ടു (എ
ഫ. ൬, ൧൮).

൩൬൪ − വിശുദ്ധന്മാരുടെ കൂട്ടായ്മഎന്നത്എന്തു−

ഉ. ദൈവപുത്രനുംനമ്മുടെകൎത്താവുമായയെശുക്രിസ്തന്റെ
കൂട്ടായ്മയിലെക്ക്‌നിങ്ങളെ വിളിച്ചാക്കിയദൈവംവിശ്വ
സ്തൻതന്നെ−(൧കൊ.൧,൯.)−ഞങ്ങളുടെ കൂട്ടായ്മപിതാ
വിനൊടും അവന്റെപുത്രനായയെശുക്രിസ്തനൊടുംആ
കുന്നു − അവൻവെളിച്ചത്തിൽഇരിക്കുംപൊലെനാമുംവെ [ 96 ] ളിച്ചത്തിൽനടക്കിലൊഅന്യൊന്യംകൂട്ടായ്മഉണ്ടു—അവന്റെ
പുത്രനായയെശുക്രിസ്തന്റെരക്തംനമ്മെസകലപാപത്തിൽ
നിന്നുംശുദ്ധീകരിക്കുന്നു − (൧യൊ.൧,൭.)

൩൬൫ — വിശുദ്ധന്മാരുടെ കൂട്ടായ്മഎങ്ങിനെകാണ്മാറാകും—

ഉ. വല്ലപ്രബൊധനവുംവല്ലസ്നെഹാശ്വാസനവുംആത്മാവിൻ
വല്ലകൂട്ടായ്മയും വല്ല കരളും അലിവും ക്രിസ്തനിൽഉണ്ടെ
ങ്കിൽ—നിങ്ങൾഒന്നിനെകരുതിഅനന്യസ്നെഹംപൂണ്ടുഐ
കമത്യപ്പെട്ടുഎകത്തെവിചാരിച്ചുംകൊണ്ടുഇങ്ങിനെഎ
ന്റെസന്തൊഷത്തെപൂൎണ്ണമാക്കുവിൻ—ശാഠ്യംതാൻ ദുരഭിമാ
നംതാൻഒന്നിങ്കലുംമുന്നിടാതെമനൊവിനയത്താൽഅവനവ
ൻമറ്റെവനെതനിക്കമീതെഎന്നുനിനെച്ചുംതാന്താന്റെ
വ അല്ലഒരൊരുവൻഅന്യരുടെവറ്റെവിചാരിച്ചുംകൊണ്ട
ത്രെ — ഫിലി. ൨,൧)−

൩൬൬ − ദൈവം തന്റെസംസൎഗ്ഗത്തിലെക്ക്മനുഷ്യരെവിളിക്കുന്ന
തിൽഎതുവ്യവസ്ഥ വരുത്തി−

ഉ. സഹൊദരന്മാരെ നിങ്ങളെവിളിച്ചുചെൎത്തവാറുനൊക്കുവിൻ−
അതിൽജഡപ്രകാരംജ്ഞാനികൾഎറയില്ലശക്തന്മാർഎ
റയില്ല കുലീനർഎറയില്ലല്ലൊ−ജ്ഞാനികളെലജ്ജിപ്പിപ്പാ
ൻദൈവംലൊകത്തിൽപൊട്ടായവറ്റെതന്നെതെരിഞ്ഞെ
ടുത്തുഊക്കുള്ളവറ്റെലജ്ജിപ്പിപ്പാൻദൈവംലൊകത്തിൽ
ദുൎബ്ബലമായവറ്റെതെരിഞ്ഞെടുത്തുഉള്ളവറ്റെനീക്കുവാൻ
ദൈവംലൊകത്തിൽ കുലഹീനവും നികൃഷ്ടവുംആയവറ്റെ
യും ഇല്ലഎന്നുള്ളവറ്റെയുംതെരിഞ്ഞെടുത്തതു−ദൈവത്തി
ന്മുമ്പിൽഒരുജഡവുംപ്രശംസിച്ചുപൊകായ്വാൻതന്നെ(൧കൊ
റി. ൧, ൨൬.)

൩൬൭−ദൈവംവിളിച്ചവരെഎതുക്രമത്തിൽനടത്തുന്നു− [ 97 ] ഉ. അവൻമുന്തെരിഞ്ഞവരെസ്വപുത്രൻഅനെകംസഹൊദര
രിൽആദ്യജാതനാകെണ്ടതിന്നുഅവന്റെപ്രതിമയൊടു
അനുരൂപരാവാനുംമുന്നിയമിച്ചു—മുന്നിയമിച്ചവരെവിളി
ക്കയുംവിളിച്ചവരെനീതീകരിക്കയുംനീതീകരിച്ചവരെ
തെജസ്മരിക്കയുംചെയ്തു—(രൊമ.൮,൨൯)

൩൬൮–ഇവറ്റെകൊണ്ടുനാംഎന്തുപറയും—

ഉ. ദൈവംനമുക്കുവെണ്ടിഉണ്ട്എങ്കിൽനമുക്കുഎതിർആർ—
സ്വന്തപുത്രനെആദരിയാതെനമുക്കുഎല്ലാവൎക്കായിട്ടുംഎ
ല്പിച്ചവൻഇവനൊടു കൂടസകലവുംനമുക്കുസമ്മാനിയാതെ
ഇരിപ്പത്എങ്ങിനെ—(രൊ.൮,൩൧.)

൩൬൯– ദൈവംയെശുഎന്നസമ്മാനത്തൊടുകൂടപാപമൊചന
വും തരുന്നുവൊ—

ഉ. ദെവകൃപയുടെധനപ്രകാരംഅവങ്കൽസ്വരക്തംമൂലം
നമുക്കുപിഴകളുടെമൊചനമാകുന്നവീണ്ടെടുപ്പുഉണ്ടു(എ
ഫ. ൧, ൭.)–൧൭.

൩൭൦– ദൈവംപാപംമൊചിക്കുന്നുഎന്നുള്ളതുഎന്തു—

ഉ. സ്വദാസരുടെദെഹിയെയഹൊവവീണ്ടുംകൊള്ളുന്നു—അ
വനിൽആശ്രയിക്കുന്നവർആരുംകുറ്റംവഹിക്കയുംഇല്ല—
(സങ്കി.൩൪, ൨൩)— അപ്പോൾആദാസന്റെയജമാനൻ
കനിഞ്ഞുഅവനെവിടുവിച്ചുകടവുംക്ഷമിച്ചു.(മത.൧൮,
൨൭.)—യഹൊവഅകൃത്യംഎണ്ണാതെവിട്ടുംദ്രൊഹംക്ഷ
മിച്ചുംപാപത്തെമറച്ചുകൊണ്ടിരിക്കുന്നമനുഷ്യൻധന്യ
ൻ.(സങ്കി.൩൨,൧.൨)–രൊമ.൪,൭.

൩൭൧–പാമൊചനത്തിന്റെഅനുഭവംഎന്തു—

ഉ. ആകയാൽവിശ്വാസംമൂലംനീതികരിക്കപ്പെട്ടിട്ടുനമ്മുടെ
കൎത്താവായയെശുക്രിസ്തനാൽനമുക്കുദൈവത്തൊടുസമാ [ 98 ] ധാനംഉണ്ടു—നാംനിലനിയ്ക്കുന്നകരുണയിൽപ്രവെശംഅവനാ
ലത്രെ‌വിശ്വാസംമൂലംലഭിച്ചതു—ദെവതെജസ്സിൻആശയിങ്ക
ൽനാംപ്രശംസിക്കയുംചെയ്യുന്നു—അതുതന്നെഅല്ലസങ്കടങ്ങ
ളിലുംപ്രസംസിക്കുന്നു.(രൊമ.൫,൧)

൩൭൨.ക്ഷമിച്ചകൎത്താവിനെകടക്കാരിൽആർഅധികംസ്നെ
ഹിക്കും

ഉ. അധികംഇളച്ചുകിട്ടിയവൻ(ലൂ.൭,൪൩)

൩൭൩–ഈമൊചിക്കുന്ന കൃപപാപത്തിന്റെവാഴ്ചയെകൂടഇളക്കി
വിടുവിക്കുന്നുവൊ—

ഉ. നിങ്ങൾധൎമ്മത്തിങ്കീഴല്ലകരുണകീഴാകയാൽപാപംനിങ്ങളിൽ
അധികരിക്കയില്ല—പാപത്തിൽനിന്നുവിടുവിക്കപ്പെട്ടുനിങ്ങ
ൾനീതിക്കഅടിമപ്പെട്ടതെഉള്ളു–(രൊ.൬,൧൪,൧൮)

൩൭൪–പാപമൊചനംആൎക്കലഭിക്കും—

ഉ.ഞങ്ങൾക്കപാപംഇല്ലഎന്നുപറഞ്ഞാൽനമ്മെനാംതെറ്റിക്കുന്നു
നമ്മിൽസത്യവുംഇല്ല.(ആയ്വന്നു)—നമ്മുടെപാപങ്ങളെഎറ്റു
പറഞ്ഞാൽഅവൻപാപങ്ങളെനമുക്കുക്ഷമിച്ചുവിട്ടു സകല
അനീതിയിൽനിന്നുംനമ്മെശുദ്ധീകരിക്കുമാറുവിശ്വസ്തനുംനീ
തിമാനുംആകുന്നു—(൧യൊ.൧,൮)—

൩൭൫–ഈവിശ്വാസവാക്ക്എന്തിന്നുഎഴുതിഇരിക്കുന്നു—

ഉ. എൻപൈതങ്ങളെ‌നിങ്ങൾപാപംചെയ്യായ്വാൻഞാൻഇ
വറ്റെനിങ്ങൾക്കഎഴുതുന്നു—ഒരുത്തൻപാപംചെയ്തുഎങ്കി
ലൊനീതിമാനാകുന്നയെശുക്രിസ്തൻഎന്നഒരുകാൎയ്യസ്ഥൻ
നമുക്കുപിതാവിൻസന്നിധിയിൽഉണ്ടു.(൧യൊ.൨,൧)൩൧൫—

൩൭൬–എന്നാൽപാപമൊചനംവന്നതുകൊണ്ടുനമുക്കുമതിയൊ

ഉ. നാംഈജീവങ്കൽമാത്രമെക്രിസ്തനിൽആശവെച്ചവരായിഎ
ങ്കിൽഎല്ലാമനുഷ്യരെക്കാളുംഅരിഷ്ടമുള്ളവരെത്രെ(൧കൊ [ 99 ] ൧൫,൧൯)–

൩൭൭–ശരീരത്തൊടെജീവിച്ചുഎഴുനീല്പതുണ്ടൊ—

ഉ. മനുഷ്യനാൽമരണംഉണ്ടായിരിക്കെമരിച്ചവരുടെപുനരുത്ഥാ
നവുംമനുഷ്യനാൽതന്നെ—ആദാമിലല്ലൊഎല്ലാവരുംമരിക്കു
ന്നപ്രകാരംതന്നെക്രിസ്തനിൽഎല്ലാവരുംഉയിർപ്പിക്കപ്പെടും
(൧കൊരി൧൫,൨൧)–൩൨൧

൩൭൮–എന്നാൽപുനരുത്ഥാനത്തിന്നുശരീരം കൂടവെണമൊ—

ഉ. നമ്മുടെവെരുമാറ്റംവാനങ്ങളിൽആകുന്നു.അവിടെനിന്നു
നാംകൎത്താവായയെശുക്രിസ്തനെരക്ഷിതാവെന്നുകാത്തുനി
യ്ക്കുന്നു—ആയവൻസകലവുംകൂടതനിക്കകീഴ്പെടുത്തുവാൻക
ഴിയുന്നസാദ്ധ്യശക്തിയെകൊണ്ടുനമ്മുടെതാഴ്ചയുടെശരീര
ത്തെതന്റെതെജസ്സിൻശരീരത്തൊടുഅനുരൂപമാകുവാ
ൻമറുവെഷമാക്കിതീൎക്കും(ഫിലി.൩,൮)

൩൭൯–മരിച്ചവർജീവിച്ചെഴുനീല്പതുഎതുക്രമത്തിൽആകുന്നു—

ഉ. എല്ലാവനുംതാന്താന്റെനിരയിൽഅത്രെ—ആദ്യവിളവു
ക്രിസ്തൻ—അനന്തരംക്രിസ്തനുള്ളവർഅവന്റെപ്രത്യക്ഷ
തയിൽ—പിന്നെഅവസാനം—അന്ന്അവൻഎല്ലാവാഴ്ച
യെയുംസകലഅധികാരശക്തികളെയുംനീക്കംവരുത്തി
യശെഷംപിതാവായദൈവത്തിങ്കൽരാജ്യത്തെഎല്പി
ക്കും(൧കൊ.൧൫,൨൯).

൩൮൦–മരിച്ചവർഎങ്ങിനെഉണൎന്നുവരുംഎതുവിധംഉള്ളശരീ
രത്തൊടെവരുന്നു—

ഉ. മൂഢനീവിതെക്കുന്നതുചത്തില്ലഎങ്കിൽഉയിൎപ്പിക്ക
പ്പെടുന്നില്ല—നീവിതെക്കുന്നതൊഭവിപ്പാനുള്ളശരീരം
അല്ല—പക്ഷെകൊതമ്പംമുതലായതിൽഒരുവെരു
മണിയത്രെനീവിതെക്കുന്നുള്ളു—ദൈവമൊഇഷ്ടപ്ര [ 100 ] കാരംഅതിന്നുശരീരത്തെയുംവിത്തുകളിൽഒരൊന്നിന്നുഅ
തതിന്റെശരീരത്തെയുംകൊടുക്കുന്നതു—അവ്വണ്ണംതന്നെമ
രിച്ചവരുടെപുനരുത്ഥാനം—കെടിൽവിതക്കപ്പെടുന്നുകെ
ടായ്മയിൽഉണരുന്നു—അവമാനത്തിൽവിതെക്കെപ്പെടുന്നുതെ
ജസ്സിൽഉണരുന്നു—ബലഹീനതയിൽവിതെക്കപ്പെടുന്നുശക്തി
യിൽഉണരുന്നു—പ്രാണമയശരീരംവിതെക്കപ്പെടുന്നുആത്മീ
കശരീരംഉണരുന്നു—(൧കൊ.൧൫,൩൬–൪൪)

൩൮൧.എഴുനീല്ക്കുന്നശരീരത്തിന്നുവലരെഭെദംകാണുമൊ.

ഉ. സഹൊദരന്മാരെഞാൻമൊഴിയിന്നിതു—മാംസരക്തങ്ങൾക്ക്ദെ
വരാജ്യത്തെഅവകാശമാക്കുവാൻകഴികയില്ല—കെടുകെ
ടായ്മയെഅവകാശമാക്കുകയുമില്ലഎന്നത്രെ—(൧കൊ.൧൫,൫൦)

൩൮൨–ചത്തവർഎത്രആളുകൾഎഴുനീല്ക്കും—

ഉ. തറകളിൽഉള്ളവർഎല്ലാവരുംപുത്രന്റെശബ്ദംകെട്ടുപുറപ്പെ
ട്ടുനല്ലവചെയ്തവർജീവപുനരുത്ഥാനത്തിന്നായുംആകാത്ത
വചെയ്തവർന്യായവിധിപുനരുത്ഥാനത്തിന്നായുംപുറപ്പെടുവാ
നുള്ളനാഴികവരുന്നു—(യൊ,൫,൨൮)

൩൮൩–ജീവപുനരുത്ഥാനംഎന്നതുഎന്തു—

ഉ. ഇവരുടമെൽരണ്ടാംമരണത്തിന്നുഒരധികാരമില്ല—അവർ
ദൈവത്തിന്നുംക്രിസ്തന്നുംപുരൊഹിതരാകയുംഅവനൊടുകൂട
ആയിരത്താണ്ടുവാഴുകയുംഉള്ളു(അറി. ൨൦,൬)—അവന്റെ
കല്പനകളെചെയ്യുന്നവർധന്യർഅവൎക്കുജീവവൃക്ഷത്തിന്മെ
ൽഅധികാരംഉണ്ടാകഅവർഗൊപുരങ്ങളുടെപട്ടണത്തിൽ
കടക്കുക്കയുംചെയ്ക—(അറി.൨൨,൧൪.)

൩൮൪–ന്യായവിധിപുനരുത്ഥാനംഎന്നത്എന്തു—

ഉ—മരണവുംപാതാളവുംആയ‌തീപ്പൊയ്കയിൽതള്ളപ്പെട്ടുഇതുരണ്ടാം
മരണംആകുന്നു—ജീവപുസ്തകത്തിൽപെർഎഴുതികാണാത്ത [ 101 ] വർഎല്ലാംതീപ്പൊയ്കയിൽതള്ളപ്പെട്ടു(അറി.൨൦,൧൪–൨൧,൮)

൩൮൫–പുനരുത്ഥാനവുംന്യായവിധിയും കഴിഞ്ഞതിന്റെശെ
ഷംഎന്തു—

ഉ.(ശാപഗ്രസ്തരായിഇവർനിത്യദണ്ഡനത്തിലെക്കുംനീതി
മാന്മാർനിത്യജീവങ്കലെക്കുംചെന്നുപൊകും.(മത.൨൫,൪൬)—
സ്വൎഗ്ഗത്തിൽസൂക്ഷിച്ചുവെച്ചതുംനാശംമാലിന്യംവാട്ടംഎ
ന്നിവഇല്ലാത്തതുംആയഅവകാശത്തിന്നു(ഇവർപുതുതാ
യിജനിച്ചവർ)—൧വെത.൧,൪

൩൮൬–നിത്യജീവനെനല്കുന്നവൻആർ—

ഉ.പിതാവെനീപുത്രന്നു കൊടുത്തിട്ടുള്ളവൎക്കഎല്ലാവൎക്കുംഅവൻ
നിത്യജീവനെനല്കുവാൻഎല്ലാജഡത്തിന്മെലുംഅവന്നു
അധികാരംതന്നുവല്ലൊ—(യൊ.൧൭,൨)

൩൮൭–നിത്യജീവനെആൎക്കുനല്കും—

ഉ. ഈവാക്ക്പ്രമാണംനാംകൂടെമരിച്ചുഎങ്കിൽകൂടജീ
വിക്കും—സഹിക്കുന്നുഎങ്കിൽകൂടെവാഴും—(൨തിമ. ൨,൧൧)
ജയിക്കുന്നവൻഇവഎല്ലാംഅവകാശമായിപ്രാപിക്കും
ഞാൻഅവന്നുദൈവവുംഅവൻഎനിക്കുപുത്രനുംആ
യിരിക്കും—(അറി.൨൧,൭). [ 103 ] കൎത്താവിന്റെപ്രാൎത്ഥന

൩൮൮–നിത്യജീവനുണ്ടാവാൻആവശ്യമുള്ളതുമിക്കവാറുംമനുഷ്യ
ൎക്കവരാതെഇരിക്കുന്നത്എന്തു—

ഉ. നിങ്ങൾകൊതിക്കുന്നുസാധിക്കുന്നതുംഇല്ലനിങ്ങൾകൊല്ലു
കയുംമത്സരിക്കുകയുംചെയ്യുന്നുപ്രാപിപ്പാൻകഴിയുന്നതുംഇ
ല്ലനിങ്ങൾകലഹിച്ചുയുദ്ധംചെയ്യുന്നുയാചിക്കായ്കകൊണ്ടു
കിട്ടുന്നതുംഇല്ല—(യാക.൪,൨)

൩൮൯–ലഭിപ്പാന്തക്കവണ്ണംഎന്തുചെയ്യെണം

ഉ. യാചിപ്പിൻഎന്നാൽനിങ്ങൾക്കുതരപ്പെടും—അന്വെഷിപ്പിൻ
എന്നാൽകണ്ടെത്തും—മുട്ടുവിൻഎന്നാൽനിങ്ങൾക്കതുറക്ക
പ്പെടും—കാരണംയാചിക്കുന്നവനുഎല്ലാംലഭിക്കുന്നുഅ
ന്വെഷിക്കുന്നവൻകണ്ടെത്തുന്നു—മുട്ടുന്നവനുതുറക്കപ്പെ
ടും (മത.൭,൭).

൩൯൦– ആരൊടുയാചിച്ചുംഅന്വെഷിച്ചുംമുട്ടെണ്ടു—

ഉ. നിങ്ങൾഎന്റെ‌നാമത്തിൽപിതാവിനൊടുയാചിക്കുന്ന
ത്ഒക്കെയുംഅവൻതരും(യൊ.൧൬,൨൩)‌—നിങ്ങൾഎന്റെ‌
നാമത്തിൽയാചിക്കുന്നത്എല്ലാംപിതാവ്‌പുത്രനിൽമഹ
ത്വപ്പെടുവാനായിട്ടുഞാൻചെയ്യുംഎന്റെനാമത്തിൽ
വല്ലതുംയാചിച്ചാൽഞാൻചെയ്യും(യൊ.൧൪,൧൩)

൩൯൧–ഇന്നതിനെയാചിക്കെണമെന്നുനമുക്കുനന്നായിഅറിയാമൊ

ഉ. വെണ്ടുംപൊലെനാംപ്രാൎത്ഥിക്കെണ്ടതുഇന്നത്എന്നുഅറിയാ–
(൪൦൭‌– നിങ്ങൾഅപെക്ഷിക്കുന്നത്ഇന്നത്എന്നുനിങ്ങ
ൾഅറിയുന്നില്ല–(മത.൨൦,൨൨)

൩൯൨–ഈകുറവുവിചാരിച്ചുപണ്ടുശിഷ്യന്മാർഎങ്ങിനെഅപെക്ഷിച്ചു [ 104 ] ഉ. യെശുഒരുസ്ഥലത്തിൽപ്രാൎത്ഥിച്ചിരുക്കുന്നതുതീൎന്നാറെശിഷ്യരി
ൽഒരുത്തൻഅവനൊടുകൎത്താവെയൊഹനാൻതന്റെശിഷ്യ
ന്മാരെപഠിപ്പിച്ചതുപൊലെപ്രാൎത്ഥിപ്പാൻഞങ്ങളെഉപദെശി
ക്കെണമെഎന്നുപറഞ്ഞു(ലൂക്ക.൧൧,൧)

൩൯൩–അപ്പൊൾകൎത്താവ്‌അവരുടെകുറവുഎങ്ങിനെതീൎത്തു

ഉ. അവൻഅവരൊടുപറഞ്ഞു—നിങ്ങൾപ്രാൎത്ഥിക്കുമ്പൊൾഇ
പ്രകാരം‌പറയെണം—സ്വൎഗ്ഗസ്ഥനായഞങ്ങളുടെപിതാവെനി
ന്റെനാമംവിശുദ്ധീകരിക്കപ്പെടണമെ—നിന്റെരാജ്യം
വരെണമെ—നിന്റെഇഷ്ടംസ്വൎഗ്ഗത്തിലാകുംപൊലെഭൂമിയി
ലുംആകെണമെ—ഞങ്ങൾക്കുപറ്റുന്നആഹാരംഇന്നുതരെ
ണമെ—ഞങ്ങളുടെകടക്കാൎക്കഞങ്ങൾവിടുന്നതുപൊലെഞ
ങ്ങളുടെകടങ്ങളെവിട്ടുതരെണമെ—ഞങ്ങളെപരീക്ഷകളിൽക
ടത്താതെദുഷ്ടനിൽനിന്നുഞങ്ങളെഉദ്ധരിക്കെണമെ(ലൂ
ക്ക൧൧,൨.മത.൬,൯.)

൩൯൪–ദൈവത്തെപിതാവെന്നുവിളിപ്പാൻഎന്ത്കാരണം

ഉ.ഭൂമിയിൽഒരുത്തനെയുനിങ്ങളുടെപിതാവ്എന്നുവിളിക്കരു
ത്—ഒരുത്തനല്ലൊനിങ്ങളുടെപിതാവ്‌സ്വൎഗ്ഗസ്ഥൻതന്നെ(മത.൨൩,൯)

൩൯൫–ഞങ്ങളുടെപിതാവ്എന്നുപറവാൻഎന്തുകാരണം—

ഉ.എല്ലാവർക്കുംഒരുദൈവവുംപിതാവുമായവൻഉണ്ടു(൨൭൦)–

൩൯൬–എല്ലാമനുഷ്യരുംദൈവത്തിന്നുമക്കളൊ

ഉ.(വചനം)ആയവനെകൈക്കൊണ്ട്അവന്റെനാമത്തിൽവി
ശ്വസിക്കുന്നവൎക്കുഎല്ലാംദൈവമക്കളാവാൻഅവൻഅ
ധികാരംകൊടുത്തു—(യൊ൧,൧൨)—ക്രിസ്തയെശുവിങ്കലെവി
ശ്വാസത്താൽനിങ്ങൾഎല്ലാവരുംദൈവപുത്രർആകുന്നു.(ഗ
ല.൩,൨൬)—ദൈവാത്മാവിനാൽനടത്തപ്പെടുന്നവർഒക്കയും
ദൈവപുത്രന്മാർആകുന്നു—(൩൪൨) [ 105 ] ൩൯൭–പാപത്തിൽനിന്നിട്ടുംദൈവത്തെപിതാവ്എന്നുവിളി
ക്കുന്നതിന്നുഎന്തുഉത്തരം

ഉ. നിണക്ക്‌വെശ്യാസ്ത്രീക്കുള്ളനെറ്റിഉണ്ടു—നാണിച്ചുപൊവാ
ൻമനസ്സഇല്ല—ഇപ്പൊഴുംഅഛ്ശഎൻബാല്യത്തിലെതൊഴ
ൻനീതന്നെഎന്നുനീവിളിച്ചുവല്ലൊ((യിറ.൩,൩)

൩൯൮–മകൻവഴിവിട്ടുമടങ്ങിവന്നാൽഎങ്ങിനെഅപെക്ഷിക്കും—

ഉ. അപ്പനെഞാൻസ്വൎഗ്ഗത്തിനുംനിനക്കുംനെരെപാപം
ചെയ്തു—ഇനിനിന്റെമകൻഎന്നുവിളിക്കപ്പെടുവാൻയൊ
ഗ്യനല്ല(ലൂക്ക.൧൫,൨൧)

൩൯൯–ഇങ്ങിനെമടങ്ങിവന്നാൽഅഛ്ശൻഎന്തുപറയും

ഉ. ഈഎന്റെമകൻചത്തവനായിരുന്നുപുനൎജ്ജീവിക്കയും
കാണാതെപൊയവനായിരുന്നുകണ്ടുകിട്ടുകയുംചെയ്തു—
(ലൂക്ക.൧൫,൨൪).

൪൦൦- ദൈവംഎല്ലാമനുഷ്യൎക്കുംഗുണംചെയ്യുന്നില്ലയൊ—

ഉ. ദുഷ്ടരിലുംനല്ലവരിലുംതന്റെസൂൎയ്യനെഉദിപ്പിക്കയുംനീതി
മാന്മാരിലുംനീതികെട്ടവരിലുംവൎഷിക്കയുംചെയ്യുന്നു—(മ
ത.൫,൪൫.)

൪൦൧–എല്ലാവരൊടുംഇങ്ങിനെദയകാണിപ്പാൻകാരണംഎന്തു

ഉ. അവർകൎത്താവിനെതപ്പിനൊക്കികണ്ടെത്തുമൊഎ
ന്നുവെച്ച്അന്വെഷിക്കണ്ടതിന്നത്രെ(അവരെനടത്തി
യതു)—അവൻനമ്മിൽആരൊടുംഅകലെനില്ക്കുന്നവനല്ലതാ
നും—നാംജീവിച്ചുംചരിച്ചുംവസിച്ചുംഇരിക്കുന്നത്അവനിൽ
അല്ലൊആകുന്നത്—അപ്രകാരംനിങ്ങളുടെകവികളിൽ
ചിലർസാക്ഷാൽനാംഅവന്റെവംശംഎന്നുകഥിച്ചും
ഇരിക്കുന്നു—(അപ.൧൭,൨൭)

൪൦൨–പിതാവെസ്വൎഗ്ഗസ്ഥൻഎന്നുവിളിപ്പാൻകാരണംഎന്തു— [ 106 ] ഉ. അവന്റെവിളിയാൽഉള്ളആശഇന്നത്എന്നുംഅവന്റെഅ
വകാശതെജ്ജസ്സിൻധനംഇന്നത്എന്നുംഅവന്റെശക്തി
യുടെഅത്യന്തവലിപ്പമായത്അവന്റെഊക്കിൻബലസി
ദ്ധിപ്രകാരംവിശ്വസിക്കുന്നനമ്മിലെക്ക്ഇന്നതെന്നുംബൊധി
ക്കെണ്ടതിന്നുതന്നെ—(എഫ.൧,൧൮.)

൪൦൩–താൻഅഛ്ശനായിവിചാരിക്കുന്നമക്കളൊട്എന്ത്‌ചൊദിക്കുന്നു

ഉ. അവരുടെഇടയിൽനിന്നുപുറപ്പെട്ടുവെൎവ്വിട്ടുനിന്നുഅശുദ്ധ
മായതെതൊടാതിരിപ്പാൻ—എന്നാൽഞാൻനിങ്ങളെകൈ
ക്കൊണ്ടുനിങ്ങൾക്കുപിതാവുംനിങ്ങൾഎനിക്കപുത്രപുത്രീമാരും
ആകുംഎന്നുസൎവ്വശക്തനായകർത്താവ്അരുളിചെയ്യുന്നു—
(൨കൊ.൬,൧൭)—ആകയാൽനിങ്ങളുടെമനസ്സിന്റെഅര
കെട്ടികൊണ്ടുനിൎമ്മദരായിയെശുക്രിസ്തൻവെളിപ്പെടുകയി
ൽനിങ്ങൾക്കു‌നെരിടുന്നകരുണയെമുറ്റുംആശിച്ചുകാത്തു നി
ല്പിൻ—പണ്ടുനിങ്ങളുടെഅജ്ഞാനത്തിൽഉള്ളമൊഹങ്ങ
ളെമാതിരിആക്കാതെനിങ്ങളെവിളിച്ചവിശുദ്ധന്നുതക്കവ
ണ്ണംഅനുസരണമുള്ളപൈതങ്ങളായിഎല്ലാനടപ്പിലുംവിശു
ദ്ധരാകുവിൻ—(൧വെത.൧,൧൩.)

൪൦൪–യഹൂദൎക്കുംജാതികൾക്കുംഉള്ളഭെദംദൈവപുത്രന്മാരിൽ
ഉണ്ടൊ—

ഉ. ക്രിസ്തനാലല്ലൊനമുക്ക്ഇരിവൎക്കുംഏകാത്മാവിൽതന്നെപി
താവിലെക്ക്ആഗമനംഉണ്ടു—(എഫെ.൨,൧൮)(പുതിയസൃഷ്ടി)
അതിൽയവനയഹൂദന്മാരുംപരിഛെദനഅഗ്രചൎമ്മവും
മ്ലെഛ്ശശകന്മാരുംദാസസ്വതന്ത്രരുംഎന്ന്ഇല്ല—ക്രിസ്തന
ത്രെഎല്ലാവരിലുംഎല്ലാംആകുന്നു–(കൊല.൩,൧൧)

൪൦൫–സ്വൎഗ്ഗസ്ഥപിതാവൊടുഅപെക്ഷിക്കുമ്പൊൾഎങ്ങിനെ
ഉള്ളഭാവംവെണം [ 107 ] ഉ. പ്രാൎത്ഥനയിൽനിങ്ങൾവിശ്വസിച്ചുഅപെക്ഷിക്കുന്നത്ഒക്ക
യുംലഭിക്കും—(മത.൨൧,൧൨)—ഒന്നുംസശയിക്കാതെവിശ്വാ
സത്തൊടെയാചിക്കെണ്ടുസംശയിക്കുന്നവൻകാറ്റ്അടി
ച്ച്അലെക്കുന്നകടല്ത്തിരക്ക്‌സമനത്രെഇങ്ങിനെഉള്ള
മനുഷ്യൻകൎത്താവിനൊടുവല്ലതുംലഭിക്കുംഎന്നുനിരൂ
പിക്കരുതു—ഇരുമനസ്സുള്ളആൾതന്റെവഴികളിൽഒക്കെ
യുംചപലൻതന്നെ—(യാക.൧,൬)—നീപ്രാൎത്ഥിക്കുമ്പൊൾ
നിന്റെമുറിയിൽകടന്നുവാതിൽഅടച്ചുരഹസ്യത്തിലുള്ള
നിന്റെപിതാവിനൊട്‌പ്രാൎത്ഥിക്ക—എന്നാൽരഹസ്യ
ത്തിൽകാണുന്നനിന്റെപിതാവ്‌രഹസ്യത്തിൽനിണക്ക
പകരംതരും—പിന്നെനിങ്ങൾപ്രാൎത്ഥിക്കയിൽജാതി
കളെപൊൽജപജല്പനമരുതു—തങ്ങളുടെഅതിഭാ
ഷണത്താൽകെൾക്കപ്പെടുംഎന്നുഅവൎക്കുതൊന്നുന്നുവ
ല്ലൊ–(മത.൬,൬.)—വായ്കൊണ്ട്അബദ്ധപ്പെടരുതുദൈവ
സന്നിധിയിൽഒരുവചനംഉച്ചരിപ്പാൻഹൃദയത്തിന്നുവെ
ഗതയുംഅരുത്—ദൈവംസ്വൎഗ്ഗത്തിലുംനീഭൂമിയിലുംആ
കകൊണ്ടുനിന്റെവാക്കുകൾഅല്പമായിരിപ്പൂതാക
(പ്രസംഗ– ൫,൧).

൪൦൬– പലപ്രാൎത്ഥനകൾക്കുംഫലംകാണാതെഇരിക്കുന്നത്എന്ത്

ഉ. ഞാൻഹൃദയത്തിൽഅകൃത്യംവിചാരിച്ചുഎങ്കിൽകൎത്താ
വ്‌കെൾക്കയില്ലയായിരുന്നു(സങ്കീ.൬൬,൧൮)—നിങ്ങൾയാചി
ക്കുന്നുഎങ്കിലുംനിങ്ങളുടെഭൊഗങ്ങളിൽചെലവിടെണ്ടതി
ന്നുവല്ലാതെയാചിക്കകൊണ്ടുലഭിക്കുന്നതുംഇല്ല—(യാക,൪,
൩)—പുരുഷന്മാരെനിങ്ങളുടെപ്രാൎത്ഥനകൾക്കമുഴക്കംവ
രാതെഇരിപ്പാൻസ്ത്രീകൾബലംകുറഞ്ഞപാത്രംഎന്നുവെ
ച്ചുഅവരൊടുജ്ഞാനപ്രകാരംസഹവാസംചെയ്തുജീ [ 108 ] വത്വകൃപെക്ക്അവർഒത്തവകാശികൾഎന്നുഒൎത്തുബഹു
മാനംകൊടുത്തുകൊൾവിൻ—(൧വെത.൩,൭)—നിങ്ങളുടെവഷള
ത്വങ്ങൾഅത്രെദൈവത്തിന്നുംനിങ്ങൾക്കുംഭിന്നതവരുത്തികെ
ൾക്കാതെപൊവാൻനിങ്ങളുടെപാപങ്ങൾതിരുമുഖത്തെനിങ്ങ
ളിൽനിന്നുമറച്ചു—(യശ.൫൯,൨)—നമ്മുടെവഷളത്വങ്ങളെവി
ട്ടുതിരിഞ്ഞുനിന്റെസത്യത്തിൽവിവെകമുള്ളവർആകെണ്ട
തിന്നുനമ്മുടെദൈവമായ‌യഹൊവയുടെമുഖംപാൎത്തുയാചിച്ചതും
ഇല്ല—അതുകൊണ്ടുയഹൊവദൊഷത്തിന്നായിജാഗരിച്ചുഅ
തിനെനമ്മുടെമെൽവരുത്തിഇരിക്കുന്നു–(ദാനി.൯,൧൩)

൪൦൭. പ്രാൎത്ഥനയിൽആർതുണനിൽക്കുന്നു—

ഉ. ആത്മാവുനമ്മുടെബലഹീനതെക്കതുണനില്ക്കുന്നു—എങ്ങിനെഎ
ന്നാൽവെണ്ടുംപൊലെനാംപ്രാൎത്ഥിക്കെണ്ടതുഇന്നതഎന്ന്
അറിയാ—ആത്മാവ്‌തന്നെഉച്ചരിയാത്തഞരക്കങ്ങളെ
കൊണ്ടുനമ്മുടെപക്ഷംഎടുക്കുന്നുതാനും—എന്നാൽഅതുദെവപ്ര
കാരംവിശുദ്ധൎക്കായിപക്ഷവാദംചെയ്യുന്നതിനാൽആത്മാവി
ൻഭാവംഇന്നതെന്നുഹൃദയങ്ങളെആരായുന്നവൻതന്നെഅ
റിയുന്നു—(രൊമ.൮,൨൬)

ഒന്നാമത്തെഅപെക്ഷ

൪൦൮–ഒന്നാമത്തെഅപെക്ഷഎത്—

നിന്റെനാമംവിശുദ്ധീകരിക്കപ്പെടണമെ(മത.൬)

൪൦൯–ദെവനാമംഎന്ത്—

ഉ. ദൈവംമൊശയൊട്കല്പിച്ചു—ഇരിക്കുന്നവനായിരിക്കുന്നെൻ—
എന്നുംനിങ്ങളുടെപിതാക്കന്മാർഅബ്രഹാംഇഛ്ശാക്കയാക്കൊ
ബ്എന്നവരുടെദൈവമാകിയയഹൊവഎന്നും—ഇത്എ
പ്പൊഴുംഎന്റെപെരുംഎല്ലാതലമുറക്കുമുള്ളപ്രസ്താവ [ 109 ] വുംആകുന്നു—(൨മൊ.൩,൧൪)—സൈന്യങ്ങളുടെയയഹൊവ
എന്നുനിന്റെസൃഷ്ടാവുംപതിയുംഇസ്രയെലിന്റെവിശുദ്ധ
നാകുന്നനിന്റെവീണ്ടെടുപ്പുകാരനുംആയവൻസൎവ്വഭൂമി
യുടെദൈവംഎന്നുവിളിക്കപ്പെടും(യശ.൫൪,൫.)—നീസാക്ഷാ
ൽഞങ്ങളുടെപിതാവ്അബ്രഹാംഞങ്ങളെഅറിയാതെ
യുംഇസ്രയെൽഞങ്ങളെവിവെചിക്കാതെയുംഇരിക്കുന്നു—
യഹൊവനീഞങ്ങളുടെപിതാവ്—ആദിമുതൽഞങ്ങളുടെ
വീണ്ടെടുപ്പുകാരൻഎന്നുനിന്റെപെർ(യശ.൨൮,൧൯.)–
പിതാവുപുത്രൻവിശുദ്ധാത്മാവൊന്റെനാമം(മത.൨൮,൧൯)—ഞാൻ
അകാരവുംഒകാരവുംആകുന്നു—എന്നുഇരിക്കുന്നവനുംഇരിന്നവനും
വരുന്നവനുമായകൎത്താവാകുന്നസൎവ്വശക്തൻപറയുന്നു(അറി.൧,൮)

൪൧൦–ദെവനാമത്തെനമ്മൊടുഅറിയിച്ചുപ്രകാശിപ്പിച്ചത്ആർ—

ഉ. ദൈവത്തെഒരുത്തനുംഒരുനാളുംകണ്ടിട്ടില്ല—പിതാവി
ന്റെമടിയിൽഇരിക്കുന്നഎകജാതനായപുത്രൻഅ
വനെവ്യാഖ്യാനിച്ചു—(യൊഹ.൧,൧൮)–ഞാൻനിന്നെ
ഭൂമിമെൽതെജസ്കരിച്ചുനീഎനിക്കുചെയ്വാൻതന്നവെ
ലയെതികച്ചു—ഇപ്പൊൾഹെപിതാവെലൊകംഉണ്ടാ
യതിന്നുമുമ്പെഎനിക്കനിന്റെകൂടഉണ്ടായതെജസ്സ്
കൊണ്ടുഎന്നെനിന്നൊട്കൂടതെജസ്കരിക്കണമെ—
നീലൊകത്തിൽനിന്ന്എടുത്തുഎനിക്കതന്നമനുഷ്യൎക്ക
ഞാൻനിറ്റെനാമത്തെവെളിപ്പെടുത്തി.അവർനിണ
ക്കുള്ളവർആയി—നീഅവരെഎനിക്ക്തന്നുഅവർനി
ന്റെവചനത്തെസൂക്ഷിക്കയുംചെയ്തു–(യൊ.൧൭,൪)

൪൧൧–പിതാവിന്റെനാമതത്വംഅറിയിപ്പാൻമറ്റാൎക്കുംകഴി
കയില്ലയൊ—

ഉ. പിതാവ്അല്ലാതെആരുംപുത്രനെഅറിയുന്നതുംഇല്ല— [ 110 ] പുത്രനുംപുത്രൻവെളിപ്പെടുത്തുവാൻഇഛ്ശിക്കുന്നവനുംഅല്ലാ
തെആരുംപിതാവിനെഅറിയുന്നതുംഇല്ല—(മത.൧൧,൨൭)

൪൧൨–യഹൊവനാമത്തെഅറിഞ്ഞതുകൊണ്ട്എന്ത്‌കാൎയ്യം—

ഉ. അവൻഎന്നിൽസഞ്ജിക്കകൊണ്ടുഞാൻഅവനെവിടുവിക്കും
എൻനാമത്തെഅറികകൊണ്ടുഅവനെമുകളിൽആക്കും
അവൻഎന്നെവിളിച്ചാൽഞാൻഉത്തരംപറഞ്ഞുസങ്കടത്തി
ൽകൂടനില്ക്കുംഞാൻഅവനെഉദ്ധരിച്ചുമഹത്വപ്പെടുത്തുംദീ
ൎഘായുസ്സ്‌കൊണ്ട്അവനെതൃപ്തനാക്കിഎന്റെത്രാണനത്തെ
കാണിക്കയുംചെയ്യും—(സങ്കീ.൯൧,൧൪.)—

൪൧൩–വിശ്വാസിക്ക്ദൈവനാമംകൊണ്ട്എന്ത്‌പ്രയൊഗം—

ഉ. യഹൊവനാമംഉറപ്പുള്ളഗൊപുരംആകുന്നു—അതിൽനീതിമാ
ൻമണ്ടികൊണ്ടുമുകളിൽ(സുഖെന)ഇരിക്കും—(സുഭ.൧൮,൧൦)

൪൧൪–ദൈവംതന്റെനാമത്തിന്നുഎവിടെഎല്ലാംപ്രസിദ്ധിയും
ആരാധനയുംവരുത്തും—

ഉ. സൂൎയ്യൊദയംമുതൽഅസ്തമാനദികപൎയ്യന്തംജാതികളിൽ
എന്റെനാമംവലിയത്—എല്ലാസ്ഥലത്തുംഎന്റെനാമത്തിന്നു
ധൂപംകാട്ടിശുദ്ധവഴിവാടിനെകഴിക്കുന്നതുംഉണ്ടു—ജാതികളി
ൽഎന്റെപെർവലിയത്എന്ന്‌സൈന്യങ്ങൾഉടയയഹൊ
വപറയുന്നു–(മല.൧,൧൧.)

൪൧൫–യഹൊവകൃപാവരങ്ങളെക്കൊണ്ടുതന്റെനാമത്തെവി
ശുദ്ധീകരിക്കുന്നത്എങ്ങിനെ—

ഉ. (യാക്കൊബ്)എന്റെകൈക്രിയയായസ്വജാതന്മാരെത
ന്റെനടുവിൽകാണുമ്പൊൾഅവർഎന്റെനാമത്തെവിശു
ദ്ധീകരിക്കുംയാക്കൊബിന്റെവിശുദ്ധനെഅവർവിശുദ്ധീകരിച്ചു—ഇസ്രയെലിന്റെദൈവത്തെഅഞ്ചുകയുംചെ
യ്യും—ആത്മാവ്‌തെറ്റിഅലഞ്ഞവർവിവെകത്തെഗ്രഹിക്കും [ 111 ] കലഹിച്ചവർചൊല്ലിക്കൊടുത്തതെഅഭ്യസിച്ചുകൊള്ളും—
(യശ.൨൯,൨൩)

൪൧൬– യഹൊവശിക്ഷകളെകൊണ്ടുംതന്റെനാമത്തെവിശുദ്ധീ
കരിക്കുന്നത്എങ്ങിനെ—

ഉ. യഹൊവഎന്നദൈവംഅരുളിചെയ്യുന്നു—ഞാൻഎന്റെ
മലപ്രദെശത്തിൽഒക്കയും(ശത്രുവിന്റെ)നെരെവാളി
നെവിളിച്ചുവരുത്തിഒരൊരുത്തന്റെവാൾമറ്റെവരിൽആ
ക്കും—മഹാവ്യാധികൊണ്ടുംരക്തംകൊണ്ടുംഅവനൊട്‌വ്യവഹ
രിച്ചുഅവന്മെലുംകൂടിയബലങ്ങളുടെയുംഅനെകംവംശ
ങ്ങളുടെയുംമെലുംപെരുമാരിയെയുംആലിപ്പഴത്തെയും
ഗന്ധകാത്നിയെയുംപൊഴിച്ചുഇങ്ങിനെബഹുജാതികളു
ടെകണ്ണുകൾക്കുഎന്നെമഹാൻഎന്നുംവിശുദ്ധൻഎന്നുംകാ
ണിച്ച്അറിയുമാറാക്കും—ഞാൻയഹൊവഎന്നുഅവർഅ
റികയുംചെയ്യും(ഹജ.൩൮,൨൧)

൪൧൭– ദൈവനാമത്തിന്റെവിശുദ്ധിയെശിഷ്യന്മാർഎങ്ങിനെ
പ്രകാശിപ്പിക്കെണ്ടു—

ഉ. നിങ്ങൾഭൂലൊകത്തിൽഒക്കെയുംപൊയിട്ടുസകലസൃഷ്ടിക്കും
സുവിശെഷത്തെഘൊഷിപ്പിൻ(൧൧൬) ൫൩൫

൪൧൮–സുവിശെഷത്തെഎങ്ങിനെഅറിയിക്കെണ്ടു—

ഉ. സത്യവചനത്തെനെരെവിഭാഗിച്ചുകൊണ്ടുലജ്ജവരാത്ത
പ്രവൃത്തിക്കാരനായിനിന്നെത്തന്നെദൈവത്തിന്നുകൊള്ളാ
കുന്നവനാക്കിതീൎത്തുവാൻശ്രമിക്ക.(൧൨൧–൧൨൨)—അനെ
കർചെയ്യുംപൊലെഞങ്ങൾദൈവവചനത്തെകൂട്ടിവിര
കുന്നവരല്ലസ്വഛ്ശതയിൽനിന്നുദൈവത്തിൽനിന്നുള്ള
പ്രകാരംതന്നെഞങ്ങൾദൈവമുമ്പാകെക്രിസ്തനിൽഅ
ത്രെഉരക്കുന്നു—(൨കൊ. ൨,൧൭.) [ 112 ] ൪൧൯–ക്രിസ്തനാമത്തെധരിച്ചിട്ടുംവഴിതെറ്റിദൂഷണംവരുത്തുന്ന
വരൊടുഎങ്ങിനെനടക്കെണ്ടു

ഉ. അതിൽസംശയിക്കുന്നവരെബൊധംവരുത്തുവിൻ—ചിലരെ
തീയിൽനിന്നുപറിക്കുംവണ്ണംഉദ്ധരിപ്പിൻജഡത്താൽതീണ്ടി
യഅങ്കിയെയുംദ്വെഷിച്ചുചിലറ്റെഭയത്തൊടെകനിഞ്ഞും
കൊൾവിൻ (യൂദ.൨൨)

൪൨൦–ദൈവനാമത്തെഅറിയിക്കുന്നവൎക്കഎത്‌സാക്ഷിയും
മുദ്രയുംപ്രധാനം

ഉ. ഞങ്ങളുടെപത്രികനിങ്ങൾതന്നെഅതുഞങ്ങളുടെഹൃദയങ്ങ
ളിൽഎഴുതികിടന്നു—എല്ലാമനുഷ്യരാലുംവായിച്ചറിയ
പ്പെടുന്നതുഞങ്ങളുടെശുശ്രൂഷയാൽഉണ്ടായക്രിസ്തന്റെ
പത്രികയായല്ലൊനിങ്ങൾവിളങ്ങിവരുന്നുഅതുമഷികൊ
ണ്ടല്ല—ജീവനുള്ളദൈവത്തിൻആത്മാവിനാലത്രെ കല്പലക
കളിൽഅല്ലഹൃദയത്തിൽമാംസപ്പലകകളിൽഅത്രെഎഴുത
പ്പെട്ടത്.(൨കൊ.൩,൨)

൪൨൧–ദൈവനാമത്തിനായിപൊരാടുവാൻഎന്ത്ആയുധംവെണം

ഉ. ഞങ്ങൾജഡത്തിൽസഞ്ചരിക്കുന്നവർഎങ്കിലുംജഡപ്രകാ
രംപൊരാടുന്നവരല്ലഞങ്ങളുടെപൊരിൻആയുധങ്ങളല്ലൊജ
ഡമയങ്ങൾഅല്ലവാടികളെഇടിപ്പാൻദൈവത്തിന്നുശക്തി
യുള്ളവഅത്രെ—അവറ്റാൽഞങ്ങൾസങ്കല്പങ്ങളെയും
ദൈവത്തിൻഅറിവിനൊടുഅഹങ്കരിക്കുന്നസകലഉയൎച്ചയെയും
തച്ചിടിച്ചുംഎല്ലാനിനവിനെയുംക്രിസ്തന്റെഅനുസരണത്തി
ലെക്ക്അടിമപ്പെടുത്തിയും(യുദ്ധംചെയ്യുന്നു)(൨കൊ.൧൦,൩)

൪൨൨–സുവിശെഷത്തെവചനജ്ഞാനംകൂടാതെഅറിയിക്കെണ്ടു
ന്നത്എന്തിനുആകുന്നു—

ഉ. ക്രിസ്തന്റെക്രൂശ്‌വഴിതിലാകാതിരിക്കെണ്ടതിന്ന്ആകുന്നു— [ 113 ] (൧കൊ.൧,൧൭–(൧൨൧)

൪൨൩– സുവിശെഷശുശ്രൂഷചെയ്വാൻപ്രാപ്തിഎങ്ങിനെവരുന്നു

ഉ. ഞങ്ങളിൽനിന്നുവരുംപൊലെസ്വകീയമായിതന്നെവല്ല
തുംസങ്കല്പിപ്പാൻഞങ്ങൾപ്രാപ്തർആകുന്നുഎന്നല്ലഞങ്ങ
ളുടെപ്രാപ്തിദൈവത്തിൽനിന്നത്രെഅവൻഞങ്ങളെ
പുതുനിയമത്തിന്റെശുശ്രൂഷക്കാർആകുവാൻപ്രാപ്തർ
ആക്കിഅക്ഷരത്തിന്നല്ലആത്മാവിന്നത്രെഅക്ഷരമ
ല്ലൊകൊല്ലുന്നുആത്മാവത്രെജീവിപ്പിക്കുന്നു—(൨കൊ.൩,൫)

൪൨൪– സുവിശെഷത്തെസെവിക്കുന്നവൻവാക്ക്കൊണ്ട്അല്ലാതെ
ദൈവനാമത്തെഎങ്ങിനെവിശുദ്ധീകരിക്കെണ്ടതു—

ഉ. തനിക്കുള്ളആടുകളെപുറത്തുകൊണ്ടുപൊകുമ്പൊൾഅവറ്റി
ൻമുമ്പെനടക്കുന്നു—ആടുകളുംഅവന്റെശബ്ദത്തെഅറികകൊ
ണ്ടുഅവന്റെപിന്നാലെചെല്ലുന്നു.(യൊ.൧൦,൪—തീത.൨,൭)—

൪൨൫–വഴിയിൽനിന്നുതെറ്റാതെഇരിപ്പാൻഎന്ത്സൂക്ഷിക്കെണ്ടു—

ഉ. എങ്കൽനിന്നുകെട്ടസൗഖ്യവചനങ്ങളുടെമാതിരിനീക്രി
സ്തയെശുവിങ്കലുള്ളവിശ്വാസസ്നെഹങ്ങളിലുംധരിച്ചുകൊൾക—
നമ്മിൽഅധിവസിക്കുന്നവിശുദ്ധാത്മാവെകൊണ്ടുആനല്ലഉ
പനിധിയെസൂക്ഷിച്ചുകൊൾക—(൨തിമ.൧,൧൩)

൪൨൬–കള്ളഉപദെഷ്ടാക്കന്മാർഎങ്ങിനെഉള്ളവർആകുന്നു—

ഉ. അവർനിങ്ങളെവ്യൎത്ഥത്തിൽആക്കുന്നു—യഹൊവയുടെവാ
യിൽനിന്നുവന്നപ്രകാരംഅല്ലതങ്ങളുടെഹൃദയത്തിൽതൊ
ന്നിയ(ദൎശനം)പറയുന്നു(യിറ.൨൬,൧൬)–൧൨൦,൧൨൩.

൪൨൭–ക്രിസ്തസഭയിലുംഅപ്രകാരംഉണ്ടാകുമൊ—

ഉ. (ദെവ)ജനത്തിൽകള്ളപ്രവാചകന്മാരുണ്ടായപ്രകാരം
നിങ്ങളിലുംനാശമുള്ളമതഭെതങ്ങളെനുഴയിച്ചുതങ്ങളെവി
ലെക്ക്‌വാങ്ങിയനാഥനെതള്ളിപ്പറഞ്ഞകൊണ്ട് [ 114 ] ദെഷ്ടാക്കൾഉണ്ടായിതങ്ങൾക്കുതന്നെവിരഞ്ഞനാശത്തെവരുത്തും
(൨വെത.൨,൧മറ്റും.)

൪൨൮–അവരെഎങ്ങിനെഅറിയാം.

ഉ. കള്ളപ്രവാചകന്മാരിൽനിന്നുസൂക്ഷിച്ചുകൊൾവിൻഅവർആ
ടുകളുടെവെഷംപൂണ്ടുംഅകമെഇരക്കുതെടുന്നചെന്നായ്ക്കളായി
രുന്നുംനിങ്ങളടുക്കെവവരുന്നവർഅവരെഫലങ്ങളെകൊ
ണ്ടുതിരിച്ചറിയാം—(മത.൭,൧൫.)

൪൨൯– കള്ളഉപദെഷ്ടാക്കന്മാരെവഴിപ്പെടെണമെ

ഉ. അവരെവിട്ടുവിടുവിൻഅവർകുരുടൎക്കുവഴികാട്ടുന്നകുരുടർആ
കുന്നു—കുരുടൻകുരുടനെവഴിനടത്തിയാൽഇരിവരുംകുഴിയി
ൽവീഴും(മത.൧൫,൧൪.)

൪൩൦–ജനങ്ങൾമനസ്സ്തിരിയാതെഇരുന്നാൽകള്ളഉപദെഷ്ടാക്ക
ന്മാൎക്കുംദൊഷംഉണ്ടൊ—

ഉ. അവർഎന്റെരഹസ്യത്തിൽനിലനിന്നുഎങ്കിൽഎൻജന
ത്തെഎന്റെവചനങ്ങളെകെൾപിച്ചുഅവരുടെദുൎമ്മാൎഗ്ഗത്തിൽനി
ന്നുംപ്രവൃത്തികളുടെദൊഷത്തിൽനിന്നുംമടക്കുമായിരുന്നു
(യിറ.൨൩,൨൨.)

൪൩൧–അപൊസ്തലരുടെഉപദെശത്തിന്നുഭെദംവരുത്തുന്നവൎക്കഎ
ന്ത്‌ഫലംവരും—

ഉ. ഞങ്ങൾആകട്ടെസ്വൎഗ്ഗത്തിങ്കന്നുദൂതൻആകട്ടെനിങ്ങൾക്ക്ഞങ്ങ
ൾസുവിശെഷിച്ചതിനൊടുവിപരീതമായിസുവിശെഷിച്ചാലുംഅ
വൻശാപഗ്രസ്തൻആക—ഞങ്ങൾമുൻചൊല്ലിയപ്രകാരംഇന്നു
പിന്നെയുംപറയുന്നു—നിങ്ങൾപരിഗ്രതിച്ചതിനൊടുവിപരീതമാ
യിആരാനുംനിങ്ങളിൽസുവിശെഷിച്ചാൽഅവൻശാപഗ്രസ്ത
ൻആക(ഗല.൧,൮.)

൪൩൨–ജനംമനസ്സ്‌തിരിയാതെഇരുന്നാൽജനങ്ങൾക്കുംദൊഷം [ 115 ] ഉണ്ടൊ—

ഉ. എൻജനംഎന്നെവിട്ടുമാറുന്നതിൽതൂങ്ങിയിരിക്കുന്നു—അ
ത്യുന്നതങ്കലെക്ക്അവരെവിളിച്ചാലുംഒരുമിച്ച്‌മനസ്സ്ഉയൎത്താ
തെഇരിക്കുന്നു—(ഹൊശ.൧൧,൭)—ഈ‌൨൩ആണ്ടുഞാൻനിങ്ങ
ളൊടുഉത്സാഹിച്ചുപറഞ്ഞുവന്നിട്ടുംനിങ്ങൾകെട്ടില്ല—യഹൊ
വപ്രവാചകരായതന്റെസകലദാസന്മാരെയുംഉത്സാഹി
ച്ചുനിങ്ങൾക്കായിഅയച്ചുവന്നിട്ടുംനിങ്ങൾകെട്ടില്ലശ്രവിപ്പാ
ൻചെവികളെചായിച്ചതുംഇല്ല–(യിറ.൨൫,൩)അനെകം
കണ്ടിട്ടുംനീസൂക്ഷിക്കുന്നില്ലചെവികൾതുറന്നിട്ടുംകെൾക്കുന്നി
ല്ല—(യശ.൪൨,൨൦)—ഒരുത്തൻവന്നുകാറ്റുപൊലെവ്യാജവും
ഭൊഷ്കുംപറഞ്ഞുവീഞ്ഞിനെയുംമദ്യത്തെയുംകൊണ്ടുഞാ
ൻനിന്നൊട്ഘൊഷിക്കാംഎന്നുതുടങ്ങിഎങ്കിൽഅവ
ൻഎന്റെജനത്തിന്നുപ്രസംഗിയായിരിക്കും(മിക൨,൧൧)

൪൩൩– പരത്തിലുള്ളസിദ്ധരുംദൈവനാമത്തെവിശുദ്ധീകരിക്കു
ന്നത്എങ്ങിനെ—

ഉ. അവർദൈവദാസനായമൊശയുടെപാട്ടുംകുഞ്ഞാടിന്റെ
പാട്ടുംപാടികൊള്ളുന്നത്ഇങ്ങിനെ—സൎവ്വശക്തദൈവമാ
യകൎത്താവെനിന്റെക്രിയകൾവലുതുംഅത്ഭുതവുമായവ
നിന്റെവഴികൾനീതിയുംസത്യവുമുള്ളവ—ജാതികളുടെ
രാജാവായുള്ളൊവെനിന്നെഭയപ്പെടാത്തതാരുപൊൽ—
കൎത്താവെതിരുനാമത്തെവാഴ്ത്താത്തതുംആർ—നീഅല്ലൊഎ
കപവിത്രൻനിന്റെനീതിന്യായങ്ങൾവിളങ്ങിവന്നതിനാ
ൽസകലജാതികളുംവന്നുതിരുമുമ്പിൽകുമ്പിടുകയുംചെ
യ്യും—(അറി.൧൫,൩)

രണ്ടാമത്തെഅപെക്ഷ [ 116 ] ൪൩൪–രണ്ടാമത്തെഅപെക്ഷഎത്

ഉ. നിന്റെരാജ്യംവരെണമെ(മത.൬,൧൦)

൪൩൫–ദൈവരാജ്യംഎതാകുന്നു—

ഉ. ദൈവരാജ്യംഭക്ഷണവുംപാനവുംഅല്ലല്ലൊനീതിയുംസമാധാന
വുംവിശുദ്ധാത്മാവിൽസന്തൊഷവുംഅത്രെആകുന്നു—(
രൊമർ.൧൪,൧൭.)

൪൩൬–ദൈവരാജ്യംഎങ്ങിനെവരുന്നുഎവിടെആകുന്നു—

ഉ. ദൈവരാജ്യംനൊക്കിക്കൊള്ളുംവണ്ണമല്ലവരുന്നത്ഇതാഇവിടെ
എന്നുംഅതാഅവിടെഎന്നുംപറയുമാറുംഇല്ല—നിങ്ങളുടെഉള്ളി
ൽതന്നെദൈവരാജ്യംഉണ്ടു—(ലൂക്ക.൧൭,൨൦.)

൪൩൭–ദൈവരാജ്യംപ്രപഞ്ചമൊ

ഉ.എന്റെരാജ്യംഇഹലൊകത്തിൽനിന്നുള്ളതല്ല–(൩൨൬)

൪൩൮–ദൈവരാജ്യക്കാർആർ—

ഉ.ആമെൻ—ആമെൻ.ഞാൻനിന്നൊടുപറയുന്നിതുമെലിൽനിന്നു
ജനിക്കാതെഇരുന്നാൽഒരുത്തനുംദൈവരാജ്യത്തെകാണ്മാ
നുംകഴികയില്ല—വെള്ളത്തിൽനിന്നുംആത്മാവിൽനിന്നുംജനി
ക്കാതെഇരുന്നാൽദൈവരാജ്യത്തിൽപ്രവെശിപ്പാനുംകഴിക
യില്ല—(യൊ,൩,൩)–൫൫൨

൪൩൯–ദെവരാജ്യത്തിന്റെസ്വരൂപംഎങ്ങിനെഉപമിച്ച്അറിയാം.

ഉ. യെശുശിഷ്യന്മാരൊടുപറഞ്ഞു—ദെവരാജ്യരഹസ്യങ്ങളെഅറി
വാനുള്ളവരംനിങ്ങൾക്ക്‌നല്കപ്പെട്ടുമറ്റെയവൎക്കഉപമാരൂപെണ
അത്രെ—വിതക്കുന്നവന്റെഉപമഇതുതന്നെ—വിത്തുദെവവ
ചനംആകുന്നത്(അതുവീഴുന്നനിലംനാലുവിധം,ലൂക്ക.൮,൧൦.)
സ്വൎഗ്ഗരാജ്യംതന്റെവയലിൽനല്ലവിത്തുവിതെക്കുന്നആൾക്ക്സ
ദൃശംആകുന്നു—മനുഷ്യൻഉറങ്ങുമ്പൊൾഅവന്റെശത്രുവന്നുകൊ
തുമ്പത്തിന്റെഇടയിൽനായ്ക്കല്ലവിതച്ചുപൊയ്ക്കളഞ്ഞു—സ്വൎഗ്ഗ [ 117 ] രാജ്യംഒരുമനുഷ്യൻഎടുത്തുതന്റെനിലത്ത്‌വിതെക്കുന്ന
ഒരുകടുകുമണിക്കസദൃശമാകുന്നു—സ്വൎഗ്ഗരാജ്യംഒരുസ്ത്രീഎടു
ത്തുമൂന്നുപറമാവിൽമുഴുവൻപുളിപ്പൊളംഅടക്കിവെച്ചപു
ളിച്ചമാവൊടുസദൃശംആകുന്നു—പിന്നെയുംസ്വൎഗ്ഗരാജ്യം
ഗുപ്തമായനിധിയൊട്സമം—അത്ഒരാൾകണ്ടാറെനിലത്തു
മറച്ചുവെച്ചുസന്തൊഷംപൂണ്ടുചെന്നുതനിക്കുള്ളത്ഒക്കയും
വിറ്റുആനിലത്തെവാങ്ങുന്നു—പിന്നെയുംസ്വൎഗ്ഗരാജ്യംന
ല്ലമുത്തുകളെഅന്വെഷിച്ചുനടക്കുന്നവൎത്തകനൊടുസമം—അ
വൻവിലകയറീട്ടുള്ളമുത്തിനെകണ്ടെത്തിയാറെചെന്നുത
നിക്കുള്ളതിനെഒക്കെയുംവിറ്റുആയതിനെകൊള്ളുകയും
ചെയ്തു——പിന്നെയുംസ്വൎഗ്ഗരാജ്യംകടലിൽവീശിഎല്ലാവ
കമീനുകളെയുംചെൎത്തുകൊള്ളുന്നവലയൊടുസമം—നിറഞ്ഞ
പ്പൊൾഅതിനെവലിച്ചുകരെറ്റിഇരുന്നുനല്ലവപാത്രങ്ങളി
ൽചെൎത്തുചീത്തയായവപുറത്തുകളഞ്ഞു—(മത.൧൩,)

൪൪0. ദെവരാജ്യത്തിലെപ്രവെശംഎങ്ങിനെ—

ഉ. ജീവങ്കലെക്ക്‌ചെല്ലുന്നദ്വാരംഹാഎത്രഇടുക്കംവഴിഞെരുക്ക
വുംആകുന്നു—അതിനെകണ്ടെത്തുന്നവർചുരുക്കമത്രെ—(മ
ത.൭,൧൪)–൩൫൪.

൪൪൧– രക്ഷിക്കപ്പെടുന്നവർചുരുക്കമൊ—

ഉ. ഇടുക്കുവാതുക്കൽകൂടിപ്രവെശിപ്പാൻപൊരാടുവിൻ—അ
നെകർപ്രവെശിപ്പാൻതിരഞ്ഞിട്ടുംകഴിവില്ലാതെപൊ
കുംഎന്നുഞാൻനിങ്ങളൊടുപറയുന്നു.(ലൂക്ക.൧൩,൧൪)

൪൪൨– എവിടെനിന്നുഎല്ലാംജനങ്ങൾവന്നുദൈവരാജ്യത്തി
ൽപ്രവെശിക്കും.

ഉ. കിഴക്കപടിഞ്ഞാറ്‌നിന്നുംതെക്കുവടക്കുനിന്നുംജനങ്ങ
ൾവന്നുദെവരാജ്യത്തിൽപന്തിയിൽഇരിക്കും(ലൂക്ക൧൩,൨൯) [ 118 ] ൪൪൩–എങ്ങിനെഉള്ളവരെദെവരാജ്യത്തിൽസംശയംകൂടാതെക
ണ്ടുകിട്ടും—

ഉ.എന്നൊടുകൎത്താവെകൎത്താവെഎന്നുപറയുന്നവർഎല്ലാംസ്വൎഗ്ഗ
രാജ്യത്തിൽപ്രവെശിക്കയില്ല—സ്വൎഗ്ഗസ്ഥനായഎൻപിതാവി
ൻഇഷ്ടംചെയ്യുന്നവൻ(പ്രവെശിക്കും)—മത.൭,൨൧— കിഴക്ക്
നിന്നുംപടിഞ്ഞാറുനിന്നുംഅനെകർവന്നുഅബ്രഹാംഇഛാ
ക്ക്‌യാക്കൊബ്എന്നവരൊടും(എല്ലാപ്രവാചകന്മാരൊടും)
കൂടസ്വൎഗ്ഗരാജ്യത്തിന്റെപന്തിയിൽചെരും—(മത.൮,൧൧.
ലൂക്ക.൧൩,൨൮.)

൪൪൪–സ്വൎഗ്ഗരാജ്യത്തിലെക്ക്‌വിളിച്ചിട്ടുള്ളവർഎന്തുചെയ്യെണ്ടു—

സഹൊദരരെനിങ്ങളുടെവിളിയെയുംതിരഞ്ഞെടുപ്പിനെയുംസ്ഥി
രമാക്കുവാൻഅധികംശ്രമിച്ചുകൊൾവിൻ—ഇവചെയ്തുവന്നാൽഒ
രുനാളുംഇടറുകയില്ല—നമ്മുടെകൎത്താവുംരക്ഷിതാവുമായയെശു
ക്രിസ്തന്റെനിത്യരാജ്യത്തിലെപ്രവെശനംഇവ്വണ്ണംനിങ്ങൾക്ക്സ
മൃദ്ധിയായിനല്കപ്പെടും(൨വെത.൧,൧൦.)

൪൪൫–തികവുവന്നദൈവരാജ്യത്തിന്റെവൎണ്ണനംഎന്ത്—

ഉ.സംഹാരശാപംഇനിഒട്ടുംഉണ്ടാകയില്ല—ദൈവത്തിന്റെയുംകു
ഞ്ഞാടിന്റെയുംസിംഹാസനംഅതിൽഇരിക്കും—അവന്റെ
ദാസന്മാർഅവനെഉപാസിക്കയുംഅവന്റെമുഖത്തെകാ
ൺകയുംഅവന്റെനാമംഅവരുടെനെറ്റികളിൽതന്നെ—അ
വിടെരാത്രിയാകയില്ല—ദൈവമായകൎത്താവ്അവർമെൽപ്ര
കാശിക്കുന്നതുകൊണ്ടുവിളക്കിന്നുംവെയിലിന്നുംആവശ്യ
വുംഇല്ല—അവർഎന്നെന്നെക്കുംവാഴുകയുംചെയ്യും
(അറി.൨൨,൩)

൪൪൬–ഇത്ഒരുഉപമാവൎണ്ണനമൊ—

ഉ.ദൂതൻഎന്നൊടുപറഞ്ഞു—ഈവചനങ്ങൾസത്യവുംവിശ്വ [ 119 ] സ്തതയുംഉള്ളവപ്രവാചകാത്മാക്കളുടെദൈവമായകൎത്താവ്‌വെ
ഗത്തിൽസംഭവിക്കെണ്ടുന്നവതന്റെദാസൎക്കകാണിപ്പാൻസ്വ
ദൂതനെഅയച്ചിരിക്കുന്നു—കണ്ടാലുംഞാൻവെഗത്തിൽവരു
ന്നു—ഈപുസ്തകത്തിലെപ്രവചനവാക്കുകളെസൂക്ഷിക്കുന്ന
വൻധന്യൻ(അറി.൨൨,൬)

൪൪൭– ഈവാഗ്ദത്തംകെട്ടുവിശ്വാസികൾഎങ്ങിനെഅപെക്ഷിക്കുന്നു—

ഉ. ആമെൻകൎത്താവായയെശുവെവരെണമെ(അറി.൨൨,൨൦.)

മൂന്നാമത്തെഅപെക്ഷ.

൪൪൮– മൂന്നാമത്തെഅപെക്ഷഎത്

ഉ. നിന്റെഇഷ്ടംസ്വൎഗ്ഗത്തിലാകുംപൊലെഭൂമിയിലുംആകെ
ണമെ—(മത.൬)

൪൪൯– ദൈവത്തിന്റെഇഷ്ടംഎന്ത്

ഉ. ആയവൻഎല്ലാമനുഷ്യരുംരക്ഷപ്രാപിപ്പാനുംസത്യത്തിന്റെ
പരിജ്ഞാനത്തിൽഎത്തുവാനുംഇഛ്ശിക്കുന്നു.((൧തിമ.൨,൪)—
ഒരുത്തരുംനശിച്ചുപൊകാതെഎല്ലാവരുംമാനസാന്തരത്തി
ലെക്ക്‌പൊരുവാൻഇഛ്ശിക്കുന്നു–(൨വെത.൩,൯.)

൪൫൦–മനുഷ്യരെരക്ഷിപ്പാൻദൈവത്തിന്നുഎത്‌വഴിഇഷ്ടമാ
യിതൊന്നുന്നു—

ഉ. അവൻനമ്മെരക്ഷിച്ചുവിശുദ്ധവിളികൊണ്ടുവിളിച്ചത്‌ന
മ്മുടെക്രിയകളിൻപ്രകാരംഅല്ല—യുഗാദികാലങ്ങൾക്ക‌മുമ്പെക്രിസ്ത
യെശുവിൽകല്പിച്ചുകൊടുത്തതും—ഇപ്പൊൾമരണത്തെനീ
ക്കിസുവിശെഷംകൊണ്ടുജീവനെയുംകടായ്മയെയുംവിളങ്ങി
ച്ചുള്ളനമ്മുടെരക്ഷിതാവായയെശുക്രിസ്തന്റെപ്രത്യക്ഷത
യാൽവെളിവന്നതുംആയസ്വന്തകരുണാനിൎണ്ണയപ്രകാരം
ആകുന്നു.(൨തിമ.൧,൯) [ 120 ] ൪൫൧–ദൈവെഷ്ടത്തെഅറിയുന്നത്അത്യാവശ്യമൊ—

ഉ. ബുദ്ധിഹീനർആകാതെകൎത്താവിൻഇഷ്ടംഇന്നത്എന്നുബൊധി
ക്കുന്നവർആകുവിൻ(എഫെ.൫,൧൭)

൪൫൨–ദെവെഷ്ടംഅറിവാൻഎങ്ങിനെകഴിയും—

ഉ.ഈയുഗത്തെമാതിരിആക്കാതെമനസ്സിനെപുതുക്കുകയാൽരൂ
പാന്തരപ്പെട്ടിട്ടുദൈവത്തിന്നുഇഷ്ടംനല്ലതുംസുഗ്രാഹ്യവുംതി
കവുള്ളതുംഇന്നത്എന്നുശൊധനചെയ്യുമാറാക(രൊ൧൨,൭)

൪൫൩–നല്ലഅനുസരണത്തെആർജനിപ്പിക്കും

ഉ. ഇഛ്ശിക്കുന്നതിനെയുംസാധിപ്പിക്കുന്നതിനെയുംനിങ്ങളിൽദൈ
വംപ്രസാദംപൊതുവായിട്ടുസാധിപ്പിക്കുന്നതു(ഫിലി.൨,൧൩)

൪൫൪–അനുസരണത്തിന്നായിപ്രാപ്തിഎങ്ങിനെവരുന്നു.

ഉ.അവന്റെപണിഅല്ലൊക്രിസ്തയെശുവിങ്കൽസല്ക്രിയകൾക്കായിസൃ
ഷ്ടിക്കപ്പെട്ടനാംആകുന്നുനാംഅവറ്റിൽനടക്കെണ്ടതിന്നു
ദൈവംഅവറ്റെമുന്നിയമിച്ചത്(എഫെ.൨,൧൦.)

൪൫൫–അനുസരണത്തിന്നുഎത്രൊടംഅഭ്യാസംവെണം

ഉ.നിങ്ങൾദൈവത്തിന്റെസകലഇഷ്ടത്തിലുംതികഞ്ഞവരും
പൂരിതരുമായിനില്ക്കെണ്ടതിന്നു(പ്രാൎത്ഥിക്കുന്നു.)കൊൽ൪,൧൨

൪൫൬–പുതുതാക്കുന്നകൃപകൂടാതെമനുഷ്യൎക്കഅനുസരിപ്പാൻകഴിയു
മൊ—

ഉ.അവരിൽവെച്ചുഗുണവാൻചുണ്ടയാകുന്നു.നെരുള്ളവൻവെലിക്ക
ള്ളിയെക്കാളുംആകാ.(മീക.൭,൪).൨൩൩

൪൭൭–ദെവെഷ്ടപ്രകാരംചെയ്വാൻഎതുകരുണാവരംഅത്യാവശ്യം—

ഉ.ദെവെഷ്ടത്തെചെയ്തുവാഗ്ദത്തപ്രകാരംപ്രാപിപ്പാൻസഹിഷ്ണുത
മാത്രംനിങ്ങൾക്കആവശ്യം(എബ്ര.൧൦,൨൬)—പിശാചിന്റെതന്ത്ര
ങ്ങളൊടുചെറുത്തുനില്പാൻകഴിയെണ്ടതിന്നുദൈവത്തിൻആയു
ധവൎഗ്ഗത്തെധരിച്ചുംകൊൾവിൻ(എബ്ര.൬,൧൧.) [ 121 ] ൪൫൮–പിശാചിന്റെഇഷ്ടംഎന്തു—

ഉ. വഴിഅരികെ(വിത്തുകൊണ്ടവർവചനം)കെൾക്കുന്നവർആകുന്നു
എന്നാൽഅവർവിശ്വസിച്ചുരക്ഷപെടാതെഇരിപ്പാൻപിശാ
ച്‌വന്നുഉള്ളത്തിൽനിന്നുവചനംഎടുത്തുകളയുന്നു(ലൂക്ക.൮,
൧൨)— കണ്ടാലുംകൊതമ്പത്തെപൊലെചെറുവാന്തക്കവ
ണ്ണംനിങ്ങളെഎല്പിച്ചുതരെണംഎന്നുപിശാച്‌ചൊദിച്ചു—
(ലൂക്ക.൨൨,൩൧)—നിൎമ്മദരാകുവിൻഉണൎന്നുകൊൾവിൻനി
ങ്ങളുടെപ്രതിയൊഗിയാകുന്നപിശാച്അലറുന്നസിംഹംപൊ
ലെആരെവിഴുങ്ങെണ്ടുഎന്നുതിരഞ്ഞുചുറ്റിനടക്കുന്നു(൧വെ
ത.൫,൮)

൪൫൯. പിശാചിന്റെഇഷ്ടത്തെയെശുഎങ്ങിനെവിരൊധിക്കുന്നു—

ഉ. നിന്റെവിശ്വാസംവിട്ടുപൊകാതെഇരിപ്പാൻഞാൻനിണ
ക്കുവെണ്ടിയാചിച്ചു(ലൂക്ക.൨൨,൩൨)

൪൬൦– പിശാചിന്റെഇഷ്ടത്തെനാമുംവിരൊധിക്കെണമൊ—

ഉ. ദൈവത്തിന്നുകീഴടങ്ങികൊൾവിൻപിശാചിനൊടുമറുത്തുനി
ല്പിൻഎന്നാൽഅവൻനിങ്ങളെവിട്ടുഒടിപ്പൊകും—ദൈവ
ത്തൊടണഞ്ഞുകൊൾവിൻഎന്നാൽഅവൻനിങ്ങളൊടണ
യും—(യാക.൪,൭)

൪൬൧–ലൊകത്തിന്റെഇഷ്ടംഎത്

ഉ. ജഡമൊഹംകണ്ണിന്റെമൊഹംസംസാരത്തിൽവമ്പുഇങ്ങി
നെലൊകത്തിൽഉള്ളത്എല്ലാംപിതാവിൽനിന്നല്ലലൊ
കത്തിൽനിന്നാകുന്നു—ലൊകവുംഅതിൻമൊഹവുംകഴിഞ്ഞു
പൊകുന്നുദെവെഷ്ടത്തെചെയ്യുന്നവനൊഎന്നെക്കുംവ
സിക്കുന്നു—(൧യൊ൨,൧൬)

൪൬൨–ലൊകത്തെഅനുസരിക്കാമൊ—

ഉ. ലൊകത്തെയുംലൊകത്തിലുള്ളവറ്റെയെയുംസ്നെഹിക്കൊ [ 122 ] ല്ലാഒരുവൻലൊകത്തെസ്നെഹിച്ചാൽഅവനിൽപിതാവിന്റെ
സ്നെഹംഇല്ല—(൧യൊ.൨,൧൫)

൪൬൩–ലൊകാനുസാരികളെങ്ങിനെഉള്ളവർ

ഉ. പിഴകളിലുംപാപങ്ങളിലുംമരിച്ചവരായനിങ്ങളെഅവൻഉയി
ൎപ്പിച്ചുആയവറ്റിൽനിങ്ങൾപണ്ടുഈലൊകത്തിൻയുഗത്തെയും
ആകാശത്തിന്നധികാരമുള്ളപ്രഭുവായിഅനധീനതയുടെമക്ക
ളിൽഇപ്പോൾവ്യാപരിക്കുന്നആത്മാവെയുംഅനുസരിച്ചുനട
ന്നു—അവരിൽനാംഎല്ലാവരുംപണ്ടുനമ്മുടെജഡമൊഹങ്ങളിൽ
സഞ്ചരിച്ചുജഡത്തിന്നുംഭാവങ്ങൾക്കുംഇഷ്ടമായവയെചെയ്തുംകൊ
ണ്ടുമറ്റുള്ളവരെപൊലെസ്വഭാവത്താൽ(ദൈവ)കൊപത്തി
ൻമക്കൾആയിരുന്നു—കനിവിൽധനവാനായദൈവമൊപി
ഴകളിൽമരിച്ചവരായാറെയുംനമ്മെക്രിസ്തനൊടുകൂടെജീവി
പ്പിച്ചു—(എഫ.൨,൧)

൪൬൪–ജഡത്തിന്നുംഒർഇഷ്ടംഉണ്ടൊ—

ഉ. ജഡംആത്മാവിന്നുംആത്മാവ്ജഡത്തിന്നുംവിരൊധമായി
മൊഹിക്കുന്നു—നിങ്ങൾഇഛ്ശിക്കുന്നവറ്റെചെയ്യാതവാറുഇവതമ്മി
ൽപ്രതികൂലമായികിടക്കുന്നു.(ഗല.൫,൧൭)

൪൬൫–ഈജഡഹിതത്തെഅനുസരിക്കാത്തവർആർ—

ഉ.ക്രിസ്തനുള്ളവർജഡത്തെഅതിൻരാഗമൊഹങ്ങളൊടുംകൂടക്രൂശിച്ചി
രിക്കുന്നു.(ഗല.൫,൨൪)

൪൬൬–ജഡത്തെഅനുസരിക്കുന്നവരിൽഎന്തെല്ലാംജനിക്കും—

ഉ. ജഡത്തിൻക്രിയകൾവെളിവാകുന്നിതു—വ്യഭിചാരംപുലയാട്ടു
അശുദ്ധിദുഷ്കാമംവിഗ്രഹാരാധനആഭിചാരംപകകൾപി
ണക്കങ്ങൾഎരിവുകൾക്രൊധങ്ങൾശാഠ്യങ്ങൾദ്വന്ദ്വപക്ഷ
ങ്ങൾമതഭെതങ്ങൾഅസൂയകൾകുലകൾമദ്യപാനങ്ങൾകൂ
ത്തുകൾതുടങ്ങിയുള്ളവഈവകനുഷ്ഠിക്കുന്നവർദെവ [ 123 ] രാജ്യത്തെഅവകാശമക്കുകയില്ലഎന്നുഞാൻമുൻപറഞ്ഞ
പ്രകാരംനിങ്ങൾക്ക്മുൻചൊല്ലിതരുന്നു(ഗല.൫,൧൯)

൪൬൭– ദൈവെഷ്ടംസ്വൎഗ്ഗത്തിൽഎങ്ങിനെനടക്കുന്നു

ഉ. അവന്റെസകലസൈന്യങ്ങളുംആയിഅവന്റെഇഷ്ട
ത്തെപ്രവൃത്തിക്കുന്നശുശ്രൂഷക്കാരെയഹൊവയെവാഴ്ത്തു
വിൻ(അറി)

൪൬൮– യെശുഭൂമിയിൽദെവെഷ്ടത്തെഎങ്ങിനെചെയ്തു—

ഉ. എന്റെഭക്ഷണംഎന്നെഅയച്ചവന്റെഇഷ്ടംചെയ്തു
അവന്റെവെലയെതികക്കുന്നത്ആകുന്നു—(യൊ.൪,൩൪‌)—
എൻദൈവമെനിന്റെപ്രസാദംചെയ്വാൻഞാൻആഗ്ര
ഹിക്കുന്നു—നിന്റെധൎമ്മൊപദെശംഎന്റെകുടൽനടുവി
ലുംഉണ്ടു.(സങ്കി.൪൦,൮)

൪൬൯. യെശുഭൂമിയിൽനടത്തിയദെവെഷ്ടംഎന്ത്ആകുന്നു—

ഉ. എന്നെഅയച്ചപിതാവിന്റെഇഷ്ടംആവിത്അവൻത
ന്നതിൽഒന്നുംഞാൻനഷ്ടംആക്കാതെഅവസാനദിവസ
ത്തിൽഅതിനെഎഴുനീല്പിക്കെണംഎന്നുള്ളതുത
ന്നെ.(യൊ.൬,൩൯.)

൪൭൦– ദൈവത്തെആശ്രയിച്ചുഅവന്റെഇഷ്ടംചെയ്വാൻഉ
ത്സാഹിക്കുന്നവൎക്കഎന്ത്‌നിശ്ചയം—

ഉ. നിങ്ങളിൽനല്ലപ്രവൃത്തിയെആരംഭിച്ചവൻയെശുക്രി
സ്തന്റെനാളൊളംതികെക്കും—(ഫിലി.൧,൬.)

നാലാമത്തെഅപെക്ഷ

൪൭൧– നാലാമത്തെഅപെക്ഷഎത്

ഉ. ഞങ്ങൾക്കുപറ്റുന്നആഹാരത്തെഇന്നുതരെണമെ(മത.൬)

൪൭൨– പറ്റുന്നആഹാരംഎന്നാൽഎന്ത്— [ 124 ] ഉ. സ്വൎഗ്ഗത്തിൽനിന്നുഇറങ്ങിവന്നുലൊകത്തിന്നുജീവനെകൊടുക്കു
ന്നത്ദൈവത്താലുള്ളആഹാരംആകുന്നു.(യൊ.൬,൩൩)—മനുഷ്യൻ
അപ്പത്താൽതന്നെഅല്ലദൈവത്തിന്റെസകലവചനത്താല
ത്രെജീവിക്കും.(ലൂക്ക.൪,൪)—

൪൭൩–ആദിവ്യാഹാരംഎവിടെകിട്ടും—

ഉ. യെശുപറഞ്ഞുജീവാഹാരംഞാൻആകുന്നു—എന്നെഅടുക്കുന്നവ
ന്നുവിശക്കുകയില്ലസത്യം—എന്നിൽവിശ്വസിക്കുന്നവന്നുഒരുനാ
ളുംദാഹിക്കയുംഇല്ല—(യൊ.൬,൩൫.)

൪൭൪–ദിവസവൃത്തിക്കായിഎങ്ങിനെഅപെക്ഷിക്കണം

ഉ. ഞാൻതൃപ്തനായിയഹൊവആർഎന്നുമറുത്തുപറയാതെഇരി
പ്പാനുംനിൎഗ്ഗതിയായിമൊഷ്ടിച്ച്എൻദൈവത്തിൻനാമത്തെഅ
തിക്രമിക്കാതെഇരിപ്പാനുംനീദാരിദ്രത്തെയുംധനത്തെയും
തരാതെനാൾപൊറുതിക്കുള്ളആഹാരംഭക്ഷിപ്പിക്കെണമെ
(സുഭ. ൩൦,൮)

൪൭൫–ലൌകീകത്തിനായിട്ടുംപ്രാൎത്ഥിക്കാമൊ

ഉ. യഹൊവയുടെമെൽനിന്റെഅംശത്തെഎറികഅവൻനിന്നെ
പൊറ്റും—നീതിമാന്ന്എന്നെക്കുംകുലുക്കംഇടുകയുംഇല്ല—(സങ്കി.
൫൫,൨൩)—ഒന്നിനായുംചിന്തപ്പെടരുതെഎലാറ്റിലുംസ്തൊത്രം
കൂടിയപ്രാൎത്ഥനായാചനകളാലെനിങ്ങളുടെചൊദ്യങ്ങൾദൈ
വത്തൊട്അറിയിക്കപ്പെടാവു(ഫിലി.൪൬)

൪൭൬—ഇങ്ങിനെപ്രാൎത്ഥിച്ചാൽവിഷാദംകൂടാതെഇരിക്കമൊ—

ഉ. എതുതിന്നുംഎതുകുടിക്കുംഎന്നുനിങ്ങളുടെപ്രാണനായ്ക്കൊ
ണ്ടുംഎതുടുക്കുംഎന്നുശരീരത്തിന്നായുംചിന്തപ്പെടരുത്—ആഹാ
രത്തെക്കാൾപ്രാണനുംഉടുപ്പിനെക്കാൾശരീരവുംഎറെവലു
തല്ലൊ(മത.൬,൨൫)

൪൭൭–ദിവസവൃത്തിയെഎങ്ങിനെകഴിക്കെണ്ടു— [ 125 ] ഉ. ഞങ്ങൾഅനുകരിച്ചുപൊരെണ്ടിയവിധത്തെനിങ്ങൾതന്നെ
അറിയുന്നുനിങ്ങളിലല്ലൊഞങ്ങൾക്രമംകെട്ടുനടന്നില്ലആ
രൊടുംവെറുതെഅപ്പംവാങ്ങീട്ടുമില്ല—നിങ്ങളിൽആൎക്കുംഭാ
രംവരുത്തരുതുഎന്നിട്ടുരാപ്പകൽവെലചെയ്ത്അദ്ധ്വാനത്തി
ലുംഉഴല്ചയിലുംഉപജീവിച്ചതെഉള്ളു—(൨തെസ്സ.൩,൮)

൪൭൮– എങ്ങിനെഭക്ഷിക്കെണ്ടു—

ഉ. നിങ്ങൾഭക്ഷിച്ചാലുംകുടിച്ചാലുംഎന്ത്ചെയ്താലുംഎല്ലാംദൈ
വതെജസ്സിന്നായിചെയ്വിൻ.(൧കൊ.൧൦,൩൧)—വാക്കി
ലൊക്രിയയിലൊഎന്തുചെയ്താലുംസകലവുംകൎത്താവായയെ
ശുവിന്റെനാമത്തിൽചെയ്തുംദൈവവുംപിതാവുംആയവ
ന്ന്അവന്മൂലംസ്തൊത്രംകഴിച്ചുംകൊണ്ടിരിപ്പിൻ(കൊല.൩,൧൭)

൪൭൯–യെശുആഹാരംകൊടുത്തുംഎടുത്തുംവന്നപ്രകാരംഎങ്ങിനെ

ഉ. അവൻപുരുഷാരത്തെപുല്ലിന്മെൽഇരുത്തി൫അപ്പ
വുംരണ്ടുമീനുംഎടുത്തുആകാശത്തിലെക്ക്നൊക്കിവാഴ്ത്തിഅ
പ്പങ്ങളെനുറുക്കിശിഷ്യന്മാൎക്കകൊടുത്തുഅവർജനങ്ങൾക്ക
കൊടുക്കയുംചെയ്തു—(മത.൧൪,൧൯–ലൂക്ക.൨൪,൩൦)

൪൮൦– ഞങ്ങളുംഅപ്രകാരംവാഴ്ത്തണമൊ—

ഉ. യഹൊവായെസ്തുതിപ്പിൻഅവൻനല്ലവൻഅവന്റെക
രുണഎന്നെക്കുംഉള്ളതാകുന്നു.(സങ്കി.൧൩൬,൧.൨൫)

൪൮൧–വെണ്ടുന്നത്ഒക്കയുംഎന്തിനൊടുകൂടകിട്ടും–

ഉ. മുമ്പെദൈവത്തിന്റെരാജ്യത്തെയുംഅവന്റെനീതിയെയും
അന്വെഷിപ്പിൻഎന്നാൽഇവഎല്ലാംനിങ്ങൾക്കുകൂടകിട്ടും
(൨൮൨)

൪൮൨– ഞങ്ങൾക്കമുട്ടുണ്ടാക്കുവാൻദൈവത്തിന്നുമനസ്സാകുന്നുഎങ്കി
ൽഎങ്ങിനെ—

ഉ. ബഹുക്ഷാന്തിയിലുംഉപദ്രവങ്ങളിലുംകെട്ടുപാട്ഇടുക്കു [ 126 ] കളിലുംതല്ലുകൾകാവലുകൾകലഹങ്ങളിലുംഅദ്ധ്വാനങ്ങൾഉ
റക്കിളപ്പുകൾപട്ടിണികളിലുംസകലത്തിലുംഞങ്ങളെത
ന്നെദെവശുശ്രൂഷക്കാർഎന്നുരഞ്ജിപ്പിക്കുന്നു—(൨കൊ.൬,൪)

അഞ്ചാംഅപെക്ഷ

൪൮൩–അഞ്ചാംഅപെക്ഷഎത്

ഉ. ഞങ്ങളുടെകടക്കാൎക്കഞങ്ങളുംവിടുന്നത്‌പൊലെഞങ്ങളുടെകട
ങ്ങളെയുംവിട്ടുതരെണമെ—(മത.൬).

൪൮൪–മറ്റവരുടെപിഴകളെഞങ്ങളുംക്ഷമിക്കണമൊ—

ഉ.നിങ്ങൾമനുഷ്യരൊടുഅവരുടെപിഴകളെക്ഷമിച്ചുവിട്ടാൽസ്വൎഗ്ഗ
സ്ഥനായനിങ്ങടെപിതാവ്‌നിങ്ങൾക്കുംവിടുംമനുഷ്യൎക്കപിഴകളെ
വിടാഞ്ഞാലൊനിങ്ങളുടെപിതാവ്‌നിങ്ങളുടെപിഴകളെവിടു
കയുംഇല്ല—(മത.൬,൧൪)—

൪൮൫–ഞങ്ങൾഎങ്ങിനെതമ്മിൽക്ഷമിക്കെണ്ടു—

ഉ. അന്യൊന്യംവത്സലരുംകനിവുറ്റവരുംദൈവംകൂടെക്രിസ്തനി
ൽനിങ്ങൾക്കുസമ്മാനിച്ചപ്രകാരംതമ്മിൽസമ്മാനിച്ചുവിടുന്നവരുംആ
കുവിൻ(എഫ.൪,൩൨)

൪൮൬–എത്രവെഗത്തിൽക്ഷമിക്കെണം.

ഉ. സൂൎയ്യൻനിങ്ങളുടെചൊടിപ്പിന്മെൽഅസ്തമിക്കരുതു(എഫ–
൪,൨൬.)

൪൮൭–എന്നൊടുപിഴെക്കുന്നസഹൊദരനൊടുഎത്രവട്ടംക്ഷമി
ക്കെണ്ടുഎഴൊളമൊ.

ഉ. യെശുപറഞ്ഞുഎഴൊളമല്ലഎഴുപതുപെരുക്കിയഎഴുവട്ട
ത്തൊളംഎന്നുഞാൻനിന്നൊടുചൊല്ലുന്നു—(മത.൧൮,൨൨)

൪൮൮–മറ്റുള്ളവർവല്ലതുംപിഴച്ചാൽഎന്തുവെണ്ടു—

ഉ.സഹൊദരന്മാരെഒരുമനുഷ്യൻവല്ലപിഴയിലുംഅകപ്പെട്ടു [ 127 ] പൊയിഎങ്കിലുംആത്മീകരായനിങ്ങൾതാന്താൻപരീക്ഷിക്ക
പ്പെടായ്വാൻതന്നെസൂക്ഷിച്ചുനൊക്കിസൌമ്യതയുടെആത്മാ
വിൽആയവനെയഥാസ്ഥാനത്തിൽആക്കുവിൻ(ഗല.൬,൧)

൪൮൯– എങ്കിലുംസഹൊദരൻഎന്നപെർധരിച്ചവൻപാപത്തെ
വിടാതെഇരുന്നാൽഎങ്ങിനെ.

ഉ. സഹൊദരൻഎന്നപെർപെട്ടഒരുവൻപുലയാടിയൊആ
ക്രമിയൊവിഗ്രഹാരാധിയൊവാവിഷ്ഠാണക്കാരനൊമദ്യ
പനൊഅപഹാരിയൊആകുന്നുഎങ്കിൽആയവനൊടു
കൂടഭക്ഷിക്കപൊലുംഅരുത്—(൧കൊ.൫,൧൧.)

൪൯൦– സഹൊദരൻഎന്നൊടുപിഴച്ചാൽഎന്തുചെയ്യെണം.

ഉ. സഹൊദരൻനിന്നൊടുപിഴച്ചാൽനീചെന്നുഅവനുമായിട്ടു
തന്നെകണ്ടുകുറ്റംഅവന്നുബൊധംവരുത്തുകപറയുന്നത്
കെട്ടാൽഒരുസഹൊദരൻനിണക്കആദായമായ്വന്നു—കെ
ൾക്കാഞ്ഞാൽഇനിരണ്ടുമൂന്നുപെരെകൂട്ടിക്കൊണ്ടുചെല്ലുകര
ണ്ടുമൂന്നുസാക്ഷിമുഖെനെസകലകാൎയ്യവുംസ്ഥിരമാക്കെണം
അല്ലൊഅവരെയുംകൂട്ടാക്കതെഇരുന്നാൽസഭയൊടു
അറിയിക്കസഭയെയുംനിരസിച്ചാൽഅവൻനിണക്ക്പു
റജാതിക്കാരനുംചുങ്കക്കാരനുംഎന്നപൊലെഇരിക്കട്ടെ—(മ
ത.൧൮,൧൫.)

൪൯൧–താൻചെയ്തപാപങ്ങൾക്ക്‌ക്ഷമഅപെക്ഷിക്കെണ്ടുന്നത്
എങ്ങിനെ—

ഉ. യഹൊവയെകണ്ടെത്താകുന്നസമയംതിരയുവിൻസമീപ
സ്ഥനാകുമ്പൊൾഅവനെവിളിപ്പിൻദുഷ്ടൻതന്റെവഴി
യെയുംഅകൃത്യക്കാരൻതന്റെവിചാരങ്ങളെയുംവിട്ടു
യഹൊവയുടെനെരെമടങ്ങിവരികഎന്നാൽഅവനിൽ
കനിവുണ്ടാകുംനമ്മുടെദൈവത്തിങ്കലെക്ക്‌തിരികഅവ [ 128 ] ൻക്ഷമഎറിയവനല്ലൊ.(യശ.൫൫,൬.)

൪൯൨–ക്ഷമഎറുവാൻസംഗതിഎന്ത്.

ഉ.ഇത്എന്റെരക്തമാകുന്നുഅനെകൎക്കുവെണ്ടിപാപമൊചന
ത്തിന്നായിട്ടുചൊരിഞ്ഞപുതുനിയമരക്തംതന്നെ(മത.൨൬,൨൮)

൪൯൩–യെശുരക്തംകൊണ്ടുആൎക്കഎല്ലാംക്ഷമലഭിക്കും—

ഉ. അവനിനിൽവിശ്വസിക്കുന്നവനെല്ലാംനശിക്കാതെനിത്യജീവൻ
ഉണ്ടാകെണ്ടതിന്നുമനുഷ്യപുത്രൻമൊശവനത്തിൽസൎപ്പം
ഉയൎത്തിയപ്രകാരംഉയൎത്തപ്പെടെണ്ടതാകുന്നു.(യൊ.൩,൧൪)

ആറാം അപെക്ഷ

൪൯൪–ആറാംഅപെക്ഷഎത്—

ഉ. ഞങ്ങളെപരീക്ഷയിലെക്ക്‌കടത്തായ്ക.(മത.൬.)

൪൯൫–ദൈവംപരീക്ഷയിൽകടത്തുവാൻനൊക്കുന്നുണ്ടൊ

ഉ. പരീക്ഷിക്കപ്പെടുമ്പൊൾഈപരീക്ഷദൈവത്തിൽനിന്നാ
കുന്നുഎന്ന്ആരുംപറയരുത്‌ദൈവംദൊഷങ്ങളാൽപരീക്ഷി
ക്കപ്പെടാത്തവനായിതാൻഒരുത്തനെയുംപരീക്ഷിക്കുന്നില്ല
(യാക.൧,൧൩)

൪൯൬–എന്നാൽപരീക്ഷഎങ്ങിനെഉണ്ടാകുന്നു—

ഉ.എല്ലാവനുംപരീക്ഷിക്കപ്പെടുന്നതുസ്വന്തമൊഹത്താൽആക
ൎഷിച്ചുവശീകരിക്കപ്പെടുകയാൽആകുന്നു.(യാക.൧,൧൪.)

൪൯൭–പരീക്ഷഎപ്പൊഴെക്ക്അടുത്തുവരും—

ഉ.താൻനില്ക്കുന്നുഎന്നുതൊന്നുന്നവൻവീഴാതെഇരിപ്പാൻനൊ
ക്കുക(൧കൊ.൧൦,൧൨).

൪൯൮–പാപപരീക്ഷെക്ക്ഇടംകൊടുക്കണമൊ—

ഉ. നീനന്മചെയ്യാഞ്ഞാൽപാപവ്യാഘ്രംവാതുക്കൽകിടക്കുന്നുനിന്നി
ൽഅവന്റെകാംക്ഷനീയൊഅവനെഅടക്കിവാഴെണം [ 129 ] (൧മൊ.൪,൭.).

൪൯൯– പരീക്ഷയെഒഴിച്ചതിന്നുവിശെഷദൃഷ്ടാന്തംഉണ്ടൊ—

ഉ. യൊസെഫ്‌പറഞ്ഞുഇത്രമഹാദൊഷംഞാൻഎങ്ങിനെ
ചെയ്തുകൊണ്ടുദൈവത്തിന്റെനെരെപിഴെക്കെണം.(൧
മൊ.൩൯,൯).

൫൦൦– പരീക്ഷകളിൽപാപവുംമരണവുംഎങ്ങിനെജനിക്കുന്നു—

ഉ. മൊഹംഗൎഭംധരിച്ചുപാപത്തെപ്രസവിക്കുന്നുപാപംമുഴുത്തു
ചമഞ്ഞുമരണത്തെജനിപ്പിക്കുന്നു.(യാക൧,൧൫.)

൫൦൧–മൊഹംഗൎഭംധരിച്ചപ്രകാരംഒരുദൃഷ്ടാന്തത്തിൽകാണു
ന്നുവൊ—

ഉ. സ്ത്രീആവൃക്ഷംഫലംഭുജിപ്പാൻനല്ലതുംകണ്ണുകൾക്ക
മനൊഹരവുംബുദ്ധിവൎദ്ധനത്തിന്നുആവശ്യവുംഎന്നുകണ്ടു
(൧മൊ.൩,൬)—

൫൦൨– പാപംപിറന്നത്എങ്ങിനെ—

ഉ. അവൾഫലംഎടുത്തുതിന്നു—(൧മൊ.൩,൬)

൫൦൩–പാപംമുഴുത്തത്എങ്ങിനെ—

ഉ. കൂടെയുള്ളഭൎത്താവിന്നുംകൊടുത്തുഅവനുംഭക്ഷിച്ചു(൫൦൧)

൫൦൪–പാപത്തിൽജനിച്ചഉൾമരണംഎന്ത്—

ഉ. ജഡഭാവംമരണംആത്മഭാവമൊജീവനുംസമാധാനവും
തന്നെ.(രൊമ.൮,൬)

൫൦൫–ജഡഭാവംമരണംഎന്നുവരുവാൻഎന്തു–

ഉ. ജഡഭാവംദൈവത്തൊട്ശത്രുത്വംആകുന്നുഅതുദെവധൎമ്മ
ത്തിന്നുകീഴ്പെടുന്നില്ലല്ലൊകീഴ്പെടുവാൻകഴിവുമില്ലസ്പഷ്ടം
(൫൨)

൫൦൬–ആറാംഅപെക്ഷപ്രകാരംപ്രാൎത്ഥിക്കുമ്പൊൾഎന്തുഒൎക്കെണം

ഉ. നമുക്കുമല്ലുള്ളതുജഡരക്തങ്ങളൊടല്ലഈഅന്ധകാരത്തിലെ [ 130 ] വാഴ്ചകൾഅധികാരങ്ങൾലൊകാധിപന്മാർഇങ്ങിനെദുഷ്ടാത്മാസെ
നയൊടുസ്വൎല്ലൊകങ്ങളിലത്രെ(എഫെ.൬,൧൨)

൫൦൭–ഈവകയുള്ളപൊരിൽഎന്തിനാൽഭയമുളവാകുന്നു.

ഉ.സർപ്പംതൻഉപായത്താലെഹവ്വയെചതിച്ചതുപൊലെനിങ്ങളുടെ
നിനവുകൾക്രിസ്തങ്കലെഎകാഗ്രതെയെവിട്ടുകെട്ടുപൊകുംഎന്നുഞാ
ൻശങ്കിക്കുന്നു(൨കൊ.൧൧,൩)

൫൦൮–ലൊകപരീക്ഷകളിൽഎന്തുകൊണ്ടുഭയം—

ഉ. ലൊകസ്നെഹിതനാകുവാൻഇഛ്ശിക്കുന്നവൻഎല്ലാംദെവശത്രുവാ
യ്തീരുന്നു—(യാക.൪,൪.)

൫൦൯–ജഡപരീക്ഷകളിൽഎന്തുകൊണ്ടുഭയം—

ഉ. നിങ്ങൾജഡപ്രകാരംജീവിച്ചാൽചാകെഉള്ളു—ആത്മാവിനെകൊ
ണ്ടുശരീരത്തിൻക്രിയകളെകൊല്ലുകിലൊനിങ്ങൾജീവിക്കും—
(രൊമ.൮,൧൩)

൫൧൦–പാപത്തിന്നുഎല്ലാവരുടെമെലുംവാഴ്ചഉണ്ടൊ—

ഉ. ധൎമ്മത്തിങ്കീഴല്ലകരുണക്കിഴാകയാൽപാപംനിങ്ങളിൽഅധികരി
ക്കയില്ല—(൩൭൩)

൫൧൧–ഹിംസമുതലായപീഡകളെകൊണ്ടുപരീക്ഷവന്നാലൊഎന്തുനല്കൂ

ഉ. പ്രിയമുള്ളവരെനിങ്ങൾക്കപരീക്ഷെക്കായിഅകപ്പെടുന്നഉലത്തീ
യിൽഅപൂൎവ്വമായത്ഒന്നുസംഭവിച്ചുഎന്നുഅതിശയിച്ചുപൊ
കരുത്—ക്രിസ്തന്റെകഷ്ടങ്ങൾക്ക്‌പങ്കുള്ളവരാകുന്തൊറുംഅവന്റെ
തെജസ്സ് വെളിവാകുമ്പൊൾഉല്ലസിച്ചാനന്ദിപ്പാനായിഇന്നുംസ
ന്തൊഷിച്ചുകൊൾകെആവു(൧വെത.൪,൧൨)

൫൧൨–ജയംആരാലെഉള്ളു—

ഉ.നമ്മുടെകൎത്താവായയെശുക്രിസ്തനെകൊണ്ടുനമുക്കുജയത്തെ
നല്കുന്നദൈവത്തിന്നുസ്തൊത്രം(൧കൊ.൧൫,൫൭)—ദൈവ
ത്തിൽനിന്നുജനിച്ചത്ഒക്കയുംലൊകത്തെജയിക്കുന്നുലൊ [ 131 ] കത്തെജയിച്ചജയമൊനമ്മുടെവിശ്വസംഅത്രെ—(൧
യൊ.൫,൪.)—

എഴാംഅപെക്ഷ

൫൧൩ എഴാംഅപെക്ഷഎത്

ഉ. ദുഷ്ടനിൽനിന്നുഞങ്ങളെഉദ്ധരിക്കെണമെ.(മത.൬)

൫൧൪–എറിയദൊഷങ്ങളെവരുത്തുന്നദുഷ്ടൻആർ—

ഉ. പ്രപഞ്ചത്തെമുഴുവൻഭ്രമിപ്പിക്കുന്നപിശാചുംസാത്താനും
എന്നുള്ളമഹാസൎപ്പമാകുന്നപഴയപാമ്പു(അറി൧൨,൯.)

൫൧൫–യെശുഅവനെവൎണ്ണിച്ചത്എങ്ങിനെ

ഉ. അവൻആദിമുതൽആളെക്കൊല്ലിയായിഅവനിൽസത്യം
ഇല്ലായ്കകൊണ്ടുഅവൻസത്യത്തിൽനിലനില്ക്കാതെയുംഇ
രുന്നുഅവൻവ്യാജക്കാരനുംഅതിന്റെഅഛ്ശനുംആകയാ
ൽവ്യാജംപറയുമ്പൊൾസ്വന്തത്തിൽനിന്നുഎടുത്തുപറയു
ന്നു—(യൊഹ,൪൪.)

൫൧൬–ഈഅവസാനകാലത്തിൽസാത്താൽപ്രത്യെകംകൊപി
ക്കുന്നത്എന്തിന്നു

ഉ. ഭൂമിക്കുംസമുദ്രത്തിന്നുംഹാകഷ്ടംപിശാചല്ലൊതനിക്കഅല്പ
കാലമെശെഷിപ്പുള്ളുഎന്നറിഞ്ഞുമഹാക്രൊധത്തൊടെ
നിങ്ങളിലെക്ക്ഇറങ്ങിപ്പൊയി.(അറി.൧൨,൧൨)

൫൧൭–സഹൊദരന്മാരിൽവൈരംകാട്ടുന്നതിനാൽഅവന്എ
ന്തുപെർ.

ഉ. നമ്മുടെസഹൊദരന്മാരെരാപ്പകൽദൈവമുമ്പിൽകുറ്റംചു
മത്തുന്നഅപവാദി(അറി.൧൨,൧)

൫൧൮–അവന്എന്തുവിധിവരും

ഉ. അവരെഭ്രമിപ്പിക്കുന്നപിശാചൊമൃഗവുംകള്ളപ്രവാച [ 132 ] കനുംഉള്ളഗന്ധകത്തീപ്പൊയ്കയിൽതള്ളപ്പെട്ടുഅവർയുഗാദി
യുഗങ്ങളിലുംരാപ്പകൽദണ്ഡിക്കയുംചെയ്യും—(അറി.൨0,൧൦.)

൫൧൯–പിശാചിനൊടുസംസൎഗ്ഗമുള്ളവർആർ—

ഉ. പാപത്തെചെയ്യുന്നവൻപിശാചിൽനിന്നാകുന്നു.പിശാച്ആദി
മുതൽപാപംചെയ്യുന്നവനല്ലൊ—(൧.യൊ൩,൮.)

൫൨൦–ആകൂട്ടൎക്ക്എന്ത്ഇഷ്ടം—

ഉ.നിങ്ങൾപിശാചാകുന്നപിതാവിൽനിന്നാകുന്നു—സ്വപിതാവിന്റെ
ഇഷ്ടങ്ങളെചെയ്വാനുംഇഛ്ശിക്കുന്നു—(യൊ.൮,൪൪.)

൫൨൧–പിശാചിനെതടുപ്പാൻആരുംഇല്ലയൊ—

ഉ. പിശാചിന്റെക്രിയകളെഅഴിപ്പാനായിതന്നെദൈവപുത്രൻ
പ്രത്യക്ഷനായി.(൧യൊ൩,൮.)—

൫൨൨–വിശ്വാസിക്കുഅതിനാൽഎന്ത്ആശ്വാസംവരും— . ഉ. സകലദുഷ്കാൎയ്യത്തിൽനിന്നുംകൎത്താവ്‌എന്നെഉദ്ധരിച്ചുതന്റെ
സ്വൎഗ്ഗീയരാജ്യത്തിൽആക്കിരക്ഷിക്കും—അവന്നുയുഗയുഗാന്ത
രങ്ങളൊളംതെജസ്സുണ്ടാവുതാക—ആമെൻ.(൨തിമ.൪,൧൮.)

൫൨൩–ആദുഷ്ടൻനടത്തുന്നദൊഷം‌എന്തു—

ഉ. പാപംതന്നെജാതികളുടെദൂഷ്യം—(സുഭ,൧൪,൨൪)

൫൨൪−−ദൈവപുത്രൎക്കുലൊകത്തിൽ‌വെറെസങ്കടവും‌ഉണ്ടൊ—

ഉ.ലൊകത്തിൽനിങ്ങൾക്ക്‌ഉപദ്രവം‌ഉണ്ടാകും‌എങ്കിലും‌ധൈൎയ്യമാ
യിരിപ്പിൻ—ഞാൻലൊകത്തെജയിച്ചിരിക്കുന്നു—(യൊ.൧൬,
൩൯)—ഞങ്ങൾഎല്ലാവിധത്തിലുംസങ്കടപ്പെട്ടുകുടുങ്ങിപൊകുന്ന
വരല്ലതാനുംബുദ്ധിമുട്ടിയുംഅഴിനിലവന്നവരല്ലഹിംസിക്കപ്പെ
ട്ടുംകൈവിടപ്പെടുന്നവരല്ലതള്ളീടപ്പെട്ടുംനഷ്ടരായവരല്ലതാനും—
(൨കൊ.൪,൮).

൫൨൫–പെട്ടപാടുകളിൽശിക്ഷിതന്മാൎക്കുഫലംഎന്താകുന്നു—

ഉ. ഞാൻപാടുപെട്ടതിന്നുമുമ്പെതെറ്റിപൊകുന്നവനായിഇ [ 133 ] പ്പഴൊനിന്റെചൊൽപ്രമാണിച്ചുകൊണ്ടിരിക്കുന്നു—(സങ്കി
൧൧൯,൬൭)—ഞങ്ങൾക്കുഈനൊടിക്കൊണ്ടുള്ളലഘുസങ്കടം
അനവധിഅതിയായിട്ടുനിത്യതെജസ്സിൻഘനത്തെഞങ്ങ
ൾക്കുസമ്പാദിക്കുന്നു—അതിന്നായുംഞങ്ങൾകാണുന്നവയല്ലകാ
ണാത്തവയത്രെനൊക്കികൊള്ളുന്നു—കാണുന്നതമല്ലാതാ
ല്ക്കാലികംകാണാത്തതുനിത്യംതന്നെ(൨കൊ.൪,൧൭.)സങ്ക
ടംക്ഷാന്തിയെയുംക്ഷാന്തിസിദ്ധതയെയുംസിദ്ധതആ
ശയെയുംസമ്പാദിക്കുന്നു—ആശഎന്നതൊലജ്ജിപ്പി
ക്കുന്നില്ലഎന്നുംനാംഅറിയുന്നു.(രൊമ.൫,൩)

൫൨൬– നീതിമാന്റെകഷ്ടതഎങ്ങിനെതീരും—

ഉ. നെരായിട്ടുനടന്നവൻസ്വൈരത്തിൽകടക്കും—താന്താ
ന്റെശയനത്തിങ്കൽഅവൻക്ഷീണതതീൎക്കുന്നു—(യശ.൫൭,൨‌)

൫൨൭– മനുഷ്യന്റെആയുസ്സിന്നുഅവധിവെച്ചത്ആർ

ഉ. സ്ത്രീപെറ്റുണ്ടായമനുഷ്യൻഅല്പായുസ്സുംചാഞ്ചല്യതൃപ്തനും
ആകുന്നുപൂപ്പൊലെമുളെച്ചുതിരുന്നനിഴൽകണക്കെനി
ല്ക്കാതെഒടുന്നു—അവന്റെദിവസങ്ങൾഇത്രഎന്നുവിധി
ച്ചിരിക്കുന്നു—അവന്റെമാസക്കണക്ക്‌നിന്റെപക്കൽആ
കുന്നു—അവന്നുകടന്നുകൂടാത്തഅവധിയെനീവെച്ചി
രിക്കുന്നു—(യൊബ്.൧൪,൧൫.)

൫൨൮– ദൈവപുത്രന്മാൎക്കുഎന്തുകൊണ്ടുചാവിൽഭയംഇല്ലാതു—

ഉ. കൂടാരത്തിന്നൊത്തഞങ്ങളുടെഭൗമഭവനംഅഴിഞ്ഞു
പൊയിഎങ്കിൽകൈപണിയല്ലാത്തനിത്യവീടായിദൈ
വത്തിങ്കൽനിന്നുഒരുകെട്ടുഞങ്ങൾക്ക്സ്വൎഗ്ഗങ്ങളിൽഉണ്ടുഎ
ന്നറിയുന്നു.(൨കൊ.൫,൧.)

൫൨൯– അവൎക്കുജന്മദെശംഎവിടെഎന്നുനിശ്ചയംവന്നു— [ 134 ] ഉ.സ്വൎഗ്ഗത്തിൽനിന്നുള്ളഞങ്ങളുടെഭവനത്തെമെൽധരിപ്പാൻ
വാഞ്ഛിച്ചുകൊണ്ടല്ലൊഞങ്ങൾഈകൂടാരത്തിൽഞരങ്ങുന്നു
അതൊഞങ്ങൾനഗ്നരല്ലഉടുത്തരവായികാണപ്പെടുകില
ത്രെ — ( ൨കൊ.൫,൨) —ശരീരത്തിൽനിന്നുനിൎവ്വസിച്ചുകൎത്താവൊ
ടുകൂടനിവസിപ്പാൻഞങ്ങൾഅധികംരസിക്കുന്നു.(൨കൊ൫,൮)
യാത്രയായിക്രിസ്തുനൊടുകൂടയിരിപ്പാൻകാംക്ഷപ്പെ
ടുന്നു —(ഫിലി ൧, ൨൩).

൫൩൦— മൊചനകാലത്തിൽവിശ്വാസികൾഎന്തൊരുഭാവംകാട്ടും

ഉ.യഹൊവസിയൊനെവീണ്ടുംകൊണ്ടുവരുമ്പൊൾ‌‌നാംകനാവു
ള്ളവരായത്രെ—അന്നുവായിൽചിരിയുംനാവിൽഅൎപ്പുംനിറ
യുംഅന്നുജാതികളി യഹൊവഇ‌വരൊടുഒക്കയുംമഹത്താ
യിചെയ്തിരിക്കുന്നുഎന്നുപറഞ്ഞുകെൽക്കും—അത്‌യഹൊവ
ഞങ്ങളൊടുമഹത്തായിചെയ്തിരിക്കുന്നു—ഞങ്ങൾസന്തുഷ്ട
രായി—കണ്ണീർവാൎത്തുവിതെക്കുന്നവർആൎത്തുമൂരും—അതാ
പൊയികരഞ്ഞുവിത്തിനെയുമന്നുവതറികൊണ്ടുപൊകുന്നു
ആൎത്തിട്ടുവന്നുകറ്റകളെയുമന്നുകൊണ്ടുവരും—(സങ്കീ൧൨൬

തീൎപ്പു

൫൩൧.സ്വൎഗ്ഗസ്ഥപിതാവ്ഈഅപെക്ഷകളെഒക്കയുംകെട്ടുസാധിപ്പി
പ്പാൻ മനസ്സുംകഴിവുംഉള്ളവൻഎന്നുണ്ടൊ—

ഉ.രാജ്യവും ശക്തിയുംതെജസ്സുംയുഗാദികളിലുംനിണക്കല്ലൊ
ആകുന്നു.(മത.൬,൧൨)

൫൩൨—ഈസകലഅപെക്ഷകളെയുംഉറപ്പിക്കുന്ന‌വാക്ക്എന്തു

ഉ. ആമെൻ—(മത.൬)

൫൩൩—ആമെൻഎന്നുവിളിച്ചുവിളിപ്പിക്കുന്നവൻആർ—

ഉ.വിശ്വസ്തതയുംസത്യവുംഉള്ളസാക്ഷിആയിദെവസൃഷ്ടിയുടെആദി [ 135 ] യാകുന്നാാമെൻഎന്നവൻപറയുന്നിതു.(അറി.൩൧൪.)
൫൩൪—കൎത്താവിന്നുഎന്തുകൊണ്ടുആമെൻഎന്നപെർവന്നു.
ഉ.ദൈവത്തിൽവാഗ്ദത്തങ്ങൾഎത്രആകിലുംഅവനിൽഉറച്ച്
എന്നതുണ്ടായിവന്നു—അവനിൽഞങ്ങളാൽദൈവത്തിന്നു
തെജസ്സാ‌മാറുആമെൻഎന്നതുംഉണ്ടായി(൨കൊ൧,൨൫)

നാലാം അദ്ധ്യായം

തിരുസ്നാനം

൫൩൫—കൎത്താവായയെശുക്രിസ്തൻതിരുരക്തംകൊണ്ടുസ്ഥാപിച്ച
കൃപാനിയമത്തിൽഎല്ലാജാതികളെയുംചെൎത്തുകൊള്ളെ
ണ്ടുന്നസ്നാനത്തിനുള്ളആധാരവാക്കുകൾഎന്തു—

ഉ. യെശുശിഷ്യന്മാരൊടുകല്പിച്ചു— സ്വൎഗ്ഗത്തിലുംഭൂമിയിലും
സകലാധികാരവുംഎനിക്ക് നൽകപ്പെട്ടിരിക്കുന്നുആക
യാൽഭൂലോകത്തിൽഒക്കയുംപൊയിട്ടുസകലസൃഷ്ടിക്കും
സുവിശെഷത്തെഘൊഷിപ്പിൻപിതാപുത്ര‌വിശുദ്ധാ
ത്മാവ്എന്നീനാമത്തിൽസ്നാനംചെയ്യിച്ചുംഞാൻനിങ്ങളൊ
ടുകല്പിച്ചത്ഒക്കയുമംപ്രമാണിപ്പാൻതക്കവണ്ണംഉപദെ
ശിച്ചുംഇങ്ങിനെസകലജാതികളെയുംശിഷ്യന്മാരാക്കി‌കൊൾവാ
ൻ—വിശ്വസിച്ചുസ്നാനപ്പെട്ടവൻരക്ഷിക്കപ്പെടുംവിശ്വസിക്കാ
ത്തവന്നുവിധിഉണ്ടാകും—വിശ്വസിച്ചവരൊടുകൂടനടന്നുവരു
ന്നഅടയാളങ്ങൾആവിത്എന്നാമത്തിൽഭൂതങ്ങളെപുറത്താ
ക്കുംപുതുഭാഷകളെപറയുംസൎപ്പാദികളെഎടുക്കുംചാകുന്നത്
ഒന്നുകടിച്ചാലുംഛെദംവരികയില്ല‌രൊഗികളിൽകൈക
ള്ളവെച്ചാൽഅവർസ്വസ്ഥരാകും—ഞാനൊയുഗസമാപ്തി
യൊളംഎല്ലാദിവസവുംനിങ്ങളൊടുകൂടഉണ്ടുഎന്നർളിച്ചെ [ 136 ] യൂ – (മത.൨൮ മാൎക്ക. ൧൬)

൫൩൬ — പഴയനിയമത്തിന്റെകാലത്തുംഈപുതുനിയനിയമത്തെഎങ്ങിനെ
മുന്നറിയിച്ചത്.

ഉ. യഹൊവയുടെഅരുളപ്പാടാവിത്‌ഞാൻഇസ്രയെൽഗൃഹത്തൊടുയഹൂ
ദാഗൃഹത്തൊടുമ്പുതുനിയമത്തെഖണ്ഡിച്ചുകൊള്ളുന്നദിവസങ്ങൾവ
രും — ഞാൻപിതാക്കന്മാരെകൈപിടിച്ചുമിസ്രദെശത്തുനിന്നുപുറപ്പെ
ടീച്ചനാളിൽചെഉതകറാർപൊലെഅല്ലആയതുആവർഭഞ്ജി
ച്ചുഞാനുമവരെതള്ളിവിട്ടുഎന്നുയഹൊവാകല്പിതം — ഇതിന്റെ
ശെഷംഞാനിസ്രയെൽഗൃഹത്തൊടുഉറപ്പിക്കുംനിയമംഇതുത
ന്നെ — എന്റെധൎമ്മൊപദെശത്തെഞാൻ-അവരുടെഉള്ളിൽആ
ക്കിഅവരുടെഹൃദയത്തിൽഎഴുതുംഇപ്രകാരംഞാൻഅവൎക്കുദൈ
വവുംഅവർഎന്റെജനനവുംആകുംഇനിആരുമടുത്തവനെയും
സഹൊദരനെയുമുംയഹൊവയെഅറിഞ്ഞുകൊൾവിൻഎന്നുപഠി
പ്പിക്കഇല്ല — അവൻആബാലവൃദ്ധംഎല്ലാവരുംഎന്നെഅറിയും
എന്നുയഹൊവയുടെഅരുളിപ്പാടു — കാരണംഞാൻഅവരുടെവഷ
ളത്വങ്ങളെമൊചിക്കുംഅവരുടെപാപംഇനിഒൎക്കയുംഇല്ലഎന്നു
യഹൊവാകല്പിതം — (യി റ. ൩൧,൩൧)

൫൩൭.പുതിയനിയമത്തിനു‌കല്പിച്ചുകൊടുത്തകാലംഎപ്പോൾഉദിച്ചു —

ഉ.കാലസമ്പൂൎണ്ണതവന്നെടത്തുദൈവംസ്വപുത്രനെസ്ത്രീയിൽനിന്നു
ണ്ടായവനുംധൎമ്മത്തിങ്കീഴ്‌പിറന്നവനുംആയിട്ടുഅയച്ചു — അവൻധ
ൎമ്മത്തിങ്കീഴിൽഉള്ളവരെമെടിച്ചുവിടുവിച്ചിട്ടുനാംപുത്രത്വംപ്രാ
പിക്കെണ്ടതിന്നത്രെ(ഗല.൪,൪)

൫൩൮ — ഈപുതുനിയമത്തിൽപുറജാതികൾക്കുംകൂട്ടുണ്ടൊ —

ഉ.നീയാക്കൊബ്‌ഗൊത്രങ്ങളെസ്ഥാപിപ്പൻഇസ്രയെലിൽരൽരക്ഷിത
ന്മാരെമടക്കിവരുത്തുവാനുംഎനിക്ക്‌ദാസനായിരിക്കുന്നു — എന്നു
വെണ്ടാനീഭൂമിയുടെഅറുതിവരെക്കുംഎന്റെരക്ഷയാമാറുഞാ
[ 137 ] ൻനിന്നെജാതികൾക്കുംവെളിച്ചമാക്കികൊടുത്തു(യശ — ൪൯,൬.) —
ജാതികൾസുവിശെഷത്താൽക്രിസ്തനിൽകൂട്ടവകാശികളുംഎ
കശരീരസ്ഥരുംഅവന്റെവാഗ്ദത്തത്തിൽകൂട്ടംശികളുംആ
കുന്നതു — (എഫ.൩,൬)

൫൩൯ — പുതുനിയമത്തിന്റെമഹാപുരൊഹിതനുംബലിസാധനവും
മദ്ധ്യസ്ഥനുംആരാകുന്നു —

ഉ.ക്രിസ്തൻകൈപ്പണിയൊഈസൃഷ്ടിക്കുള്ളതൊഅല്ലഅതിമഹ
ത്വവുംതികവുംഉള്ളൊരുകൂടാരത്തൂടെആടുകന്നുകുട്ടികളുടെതല്ല
സ്വരക്തത്താൽതന്നെസാധിച്ചഭാവിനന്മകളുടെഒരുമഹാപുരൊ
ഹിതനായിവന്നിട്ടുഒരുവട്ടംവിശുദ്ധസ്ഥലത്തിൽപ്രവെശിച്ചുഇ
പ്രകാരംനിത്യവീണ്ടെടുപ്പിനെസാധിപ്പിച്ചു — അതിന്നിമിത്തം
അവൻപുതുനിയമത്തിന്റെമദ്ധ്യസ്ഥനാകുന്നു. ആദ്യനിയമ
ത്തിലെലംഘനങ്ങളുടെവീണ്ടെടുപ്പിന്നായിഒരുമരണമുണ്ടായി
ട്ടുനിത്യാവകാശംആകുന്നവാഗ്ദത്തപ്പൊരുൾവിളിക്കപ്പെട്ടവ
യ്ക്കുലഭിപ്പാൻതന്നെ — (എബ്ര.൯,൧൧.൧൫.)

൫൪൦ – അവൻവിളിക്കുന്നവർആർ.

ഉ. ഭൂലോകത്തിൽഒക്കയുംപൊയിസകലജാതികളെയുംശിഷ്യ
രാക്കിസകല‌സൃഷ്ടിക്കുംസുവിശെഷത്തെആഘൊഷിപ്പിൻ(൫൩൫)
൫൪൧ — പുതുനിയമത്തിൽചെരുന്നവരിൽഎന്തുകാണെണം.

ഉ. ഇപ്പൊൾനീഎന്തിന്നുതാമസിക്കുന്നുഎഴുനീറ്റുകൎത്താവിന്റെ
നാമംവിളിച്ചുപ്രാൎത്ഥിച്ചുസ്നാനംഎറ്റുനിന്റെപാപങ്ങളെകഴു
കിക്കളക.അപ.(൨൨,൧൬.൩൩൨.നൊക്കുക –

൫൪൨ — സ്നാനംവന്നവിശ്ചാസികൾക്ക്എന്തുവാഗ്ദത്തംഉണ്ടു —

ഉ. വിശ്ചസിച്ചുസ്നാനപ്പെട്ടവൻരക്ഷിക്കപ്പെടും(൫൩൫.)

൫൪൩ — നല്ലസ്നാനത്തിന്നുആദ്യംഎന്തുവെണം ഉ.ഫിലിപ്പൻആവെദവാക്യത്തിൻനിന്നുതുടങ്ങിഅവനൊടു [ 138 ] യെശുവെസുവിശെഷിച്ചുഅവർവഴിപൊകുമ്പൊൾഒരുജലസ്ഥ
ലത്തെക്ക്‌വന്നാറെമന്ത്രിഇതാവെള്ളംസ്നാനംചെയ്വാൻഎന്തുവിരൊ
ധംഇരിക്കുന്നുഎന്നുപറഞ്ഞുരഥത്തെനിറുത്തിച്ചുഇരുവൎരുംവെ
ള്ളത്തിൽഇറങ്ങിഫിലിപ്പൻമന്ത്രിയെസ്നാനംഎല്പിക്കയുംചെ
യ്തു — (അപ.൮൩൫.) — കൎത്താവായയെശുക്രിസ്തനിൽവിശ്ചസി
ക്കഎന്നാൽനീയുംകുഡുംബവുംരക്ഷിക്കപ്പെട്ടു.എന്ന്അവർ
പറഞ്ഞു‌കൎത്താവിൻവചനത്തെഅവനൊടുംവീട്ടിൽഉള്ളഎല്ലവ
രൊടുംചൊല്ലിയഉടനെഅവനുംതന്റെആളുകളുംസ്നാനംകൈ
ക്കൊള്ളുകയുംചെയ്തു — (അവ.൧൬,൩൧) —

൫൪൪ — വിശ്ചാസംകൊണ്ട്‌സ്നാനംലഭിച്ചവൎക്കുംഎന്തൊരുസ്ഥാനംഉള്ളു

ഉ. ക്രിസ്തയെശുവിങ്കലെ‌വിശ്ചാസത്താൽനിങ്ങൾഎല്ലാവരുംദെ
വപുത്രരാകുന്നുഎങ്ങിനെഎന്നാൽക്രിസ്തങ്കലെക്ക്‌സ്നാനപ്പെ
ട്ടനിങ്ങൾഎപ്പെരുംക്രിസ്തനെഉടുത്തു — അതില്യഹൂദനുംഇ
ല്ലയവനനുംഇല്ല — ദാസനുംഇല്ലസ്വതന്ത്രനുംഎന്നില്ല — ആൺപെ
ൺഎന്നുമില്ല — നിങ്ങൾഎല്ലാവരുംക്രിസ്തയെശുവിങ്കൽ‌
ഏകനത്രെ — വിശെഷിച്ച്‌നിങ്ങൾക്രിസ്തനുള്ളവർഎങ്കിൽഅ
അബ്രഹാമിൻസന്തതിയുംവാഗ്ദത്തപ്രകാരംഅവകാശികളുംആ
കുന്നു‌സ്പഷ്ടം — (ഗല.൩,൨൬ – ൨൯.)

൫൪൫ — പുതുനിയമക്കാർഎതുധൎമ്മംആചരിക്കെണ്ടു —

ഉ. നിങ്ങൾപണ്ടുപ്രജയല്ലഇപ്പൊൾദെവപ്രജ‌മുമ്പിൽകനിവുല
ഭിക്കാത്തവർഇപ്പൊൾകനിവുലഭിച്ചവർനിങ്ങളെഅന്ധകാര
ത്തിൽനിന്നുതന്റെഅത്ഭുതപ്രകാശത്തിലെക്ക്‌വിളിച്ചവന്റെ
സൽഗുണങ്ങളെ‌വൎണ്ണിപ്പന്തക്കവണ്ണംതെരിഞ്ഞൊടുത്തൊരു
ജാതിയുംരാജകീയ‌പുരൊഹിതകുലവുംവിശുദ്ധവംശവുംപ്രത്യെ
കംസമ്പാദിതപ്രജയുംആകുന്നു.(൧വെത.൨൯.)

൫൪൬ — ശിശുക്കളെകൂടഈപുതുനിയമത്തിൽചെൎത്തുകൊള്ളണ്ടതോ [ 139 ] ഉ. യെശുതൊടുവാനായിഅവനുശിശുക്കളെകൊണ്ടുവന്നപ്പോ
ൾവറ്റിക്കുന്നവരെശിഷ്യന്മാർവിലക്കുന്നതുകണ്ടാറെയെശു
മുഷിഞ്ഞു‌ശിശുക്കളെഎന്റെഅടുക്കൽവരുവാൻവിടുവി
ൻഅവരെതടുക്കരുതുദൈവരാജ്യംഇവ്വണ്ണമുള്ളവൎക്കുതന്നെ
— ആമെൻഞാൻനിങ്ങളൊടുപറയുന്നു‌ദൈവരാജ്യത്തെ
ശിശുവെന്നപൊലെകൈക്കൊള്ളാത്തഎവനുംഅതി
ലൊരുനാളുംകടക്കയില്ലഎന്നുചൊല്ലിഅവരെപുൽകികൈ
കളെഅവരില്വെച്ചുഅനുഗ്രഹിക്കയുംചെയ്തു — (മാൎക്ക.
൧൦, ൧൩.)

൫൪൭. സ്നാനത്തിന്നുപൂൎവ്വത്തിൽഒരുമുങ്കുറിഎപ്പൊൾഉണ്ടായി.

ഉ. പണ്ടുനൊഹയുടെദിവസങ്ങളിൽപെട്ടകംഒരുക്കിയസ
മയംദൈവത്തിന്റെ‌ദീൎഘക്ഷമകാത്തിരിക്കുമ്പൊൾത
ന്നെ.അതിൽഅല്പജനം൮പെർവെള്ളത്തൂടെരക്ഷിക്കപ്പെ
ട്ടുആജലംമുമ്പെസൂചിപ്പിച്ചസ്നാനംഇപ്പൊൾനിങ്ങളെയും
യെശുക്രിസ്തന്റെഉയിൎപ്പിനാൽരക്ഷിക്കുന്നു — സ്നാനമൊജ
ഡമലിനതയെകളയുന്നത്എന്നല്ലനല്ലമനോബൊധത്തി
ന്നായിദൈവത്തൊട്‌ചൊദിച്ചിണങ്ങുന്നതത്രെആകുന്നു
(൧വെത.൩,൨൦.)

൫൪൮ – സ്നാനകൎമ്മത്തിന്റെഅൎത്ഥംഎന്തു —

ഉ. യെശു‌ക്രിസ്തങ്കൽസ്നാനംഎറ്റനാംഎല്ലാവരുംഅവന്റെ
മരണത്തിൽസ്നാനപ്പെട്ടുഎന്നുനിങ്ങൾഅറിയുന്നില്ലയൊ
എന്നതുകൊണ്ടുനാംഅവന്റെമരണത്തിലെസ്നാനത്തി
ൽഅവനൊടുകൂടകുഴിച്ചിടപ്പെട്ടതുക്രിസ്തൻപിതാവിന്റെ
തെജസ്സിനാൽമനിച്ചവരിൽനിന്നുണൎന്നുവന്നതുപൊലെ
നാമുംജീവന്റെപുതുക്കത്തിൽനടക്കെണ്ടതിന്നത്രെ.(രൊ
മ.൬,൩.) [ 140 ] ൫൪൯. നല്ലസ്നാനത്തിന്റെപൂൎണ്ണമായഅൎത്ഥംഎന്തു

ഉ. നമ്മുടെരക്ഷിതാവായദൈവത്തിന്റെ‌വാത്സല്യവുംമനുഷ്യരഞ്ജന
യുംഉദിച്ചുവന്നപ്പൊൾനാംഅവന്റെകരുണയാൽനീതീകരിക്ക
പ്പെട്ടിട്ടുപ്രത്യാശപ്രകാരംനിത്യജീവന്റെഅവകാശികളായ്തീ
രെണ്ടതിന്നുനാംചെയ്തനീതിക്രിയകളെവിചാരിച്ചല്ലതന്റെകനി
വാലത്രെനമ്മെരക്ഷിച്ചിരിക്കുന്നത്‌നമ്മുടെരക്ഷിതാവായയെശു
ക്രിസ്തന്മൂലംനമ്മുടെമെൽധാരാളമായിപകൎന്നവിശുദ്ധാത്മാവി
ലെപുനൎജ്ജന്മവുംനവീകരണവുംആകുന്നു‌കുളികൊണ്ടുതന്നെ —
(തീത.൩,൪൭)

൫൫൦ — ഇതുപരമാൎത്ഥമോ —

ഉ. ഈവചനംപ്രമാണംദൈവത്തിൽവിശ്ചസിച്ചവർസൽക്രിയകൾക്ക്
മുതിൎന്നിരിപ്പാൻചിന്തിക്കേണ്ടതിനുനീഇവറ്റെഉറപ്പിച്ചുകൊ
ടുക്കണംഎന്നുഞാൻഇച്ഛിക്കുന്നു(തീത.൩൮.)

൫൫൧ — ആകയാൽസ്നാനംഎതിന്അജ്ഞതയുംവാഗ്ദത്തയുംആകുന്നു —

ഉ. നിങ്ങൾമെല്പെട്ടുനിന്നുജനിക്കെണം(യൊ.൩,൭) എന്നുള്ള
തിന്നത്രെ —

൫൫൨ — മെലിൽനിന്നുജനിക്കെണ്ടതിഎന്തു –

ഉ. വെള്ളത്തിൽനിന്നുംആത്മാവിൽനിന്നുംജനിക്കാതെഇരുന്നാൽ
ദൈവരാജ്യത്തിങ്കൽപ്രവെശിപ്പാൻകഴിയുകയില്ല — ജഡത്തിൻനി
ന്നുജനിച്ചത്‌ജഡംആകുന്നു — ആത്മാവിൽനിന്നുജനിച്ചത്ആ
ത്മാവാകുന്നു — (യൊ.൩,൫)

൫൫൩ — ഇത്എങ്ങിനെഉണ്ടാകും —

ഉ.കാറ്റ്ഇഷ്ടമുള്ളെടത്തൂഊതുന്നുഅതിന്റെശബ്ദംനീകെൾക്കുന്നു
എങ്കിലുംഎവിടെനിന്നുവരുന്നുഎന്നുംഎവിടെക്ക്‌പോകുന്നുഎ
ന്നുംഅറിയുന്നില്ല — ആത്മാവിൽനിന്നുജനിച്ചവൻഎല്ലാംഇപ്ര
കാരംആകുന്നു — (യൊ.൩,൮) [ 141 ] ൫൫൪ — ഈജനിക്കുന്നത്ഏതുബീജത്തിൽനിന്നാകുന്നു —

ഉ.രക്തത്തിൽനിന്നുംജഡമൊഹത്തിൽനിന്നുംപുരുഷന്റെഇഷ്ട
ത്തിൽനിന്നുംഅല്ലദൈവത്തിൽനിന്നുജനിച്ചവർ(യൊ.൧
൧൩.) — ക്ഷയിക്കുന്നബീജത്തിൽനിന്നല്ലഅക്ഷയമായതി
ൽനിന്നത്രെഎന്നെക്കുംജീവിച്ചുനിൽക്കുന്നദൈവവചനത്താൽ
തന്നെനിങ്ങൾപിന്നെയുംജനിച്ചവൻ — (൧പെത.൧,൨൯)

൫൫൫ — ദൈവത്തിൽനിന്നുജനിച്ചതിന്നുഎതുലക്ഷണംഉണ്ടു —

ഉ. ദൈവത്തിൽനിന്നുജനിച്ചവൻഎല്ലാംഅവന്റെ‌വിത്തുഉള്ളി
ൽവസിക്കയാൽപാപംചെയ്യാതിരിക്കുന്നു.ദൈവത്തിൽനിന്നുജ
നിച്ചതാൽപാപംചെയ്വാൻകഴികയുംഇല്ല.ദെവമക്കളുംപിശാ
ചിൻമക്കളുംഇതിൽതന്നെവെളിവാകുന്നു — നീതിയെചെയ്യാ
ത്തവൻഏവനുംതന്റെസഹോദരനെസ്നെഹിക്കാത്തവനും
ദൈവത്തിൽനിന്നുള്ളവനല്ല.(൧യൊ.൩,൯)പാപത്തെ
ചെയ്യുന്നവൻഎല്ലാംപാപത്തിന്റെദാസൻആകുമെന്നു.ദൈവ
ത്തിൽനിന്നുള്ളവൻദൈവവചങ്ങളെകെൾക്കുന്നു‌നിങ്ങൾ
ദൈവത്തിൽനിന്നല്ലായ്കകൊണ്ടുഅവകെൾക്കുന്നില്ല.(യൊ.൮,൩൪)—
൧യൊ൫,൧൧൩നൊക്കുക —

൫൫൬ — പുനൎജ്ജാതൻതന്നെതാൻതികഞ്ഞവനെന്നുനിരൂപി
ക്കുമൊ —

ഉ. അതുലഭിച്ചുകഴിഞ്ഞുഎന്നൊതികവൊട്എത്തിപ്പൊയി
എന്നാഅല്ലയാതൊന്നിനായിഞാൻക്രിസ്തനാൽപിടിക്ക
പ്പെട്ടുഅതിനെപിടിക്കുമൊഎന്നിട്ടുഞാൻപിന്തുടരുകെഉള്ളൂ
(ഫിലി.൩,൧൨)

൫൫൭ — സമ്പൂൎണ്ണനായിരിപ്പാൻഎന്തുവഴി —

ഉ. സകലവാഴ്ചെക്കുംഅധികാരത്തിന്നുംതലയായഇവനിൽനി
ങ്ങളും‌(ദെവത്വത്തിൽനിറവുകൊണ്ടു)നിറഞ്ഞിരിക്കുന്നസത്യംഅ [ 142 ] വനിൽക്രിസ്തന്റെപരിഛെദനയിൽതന്നെജഡദെഹത്തെവീ
ഴ്ക്കയിൽഅവനൊടുകൂടസ്നാനത്തിങ്കൽകുഴിച്ചിടപ്പെട്ടപ്പൊൾകൈ
പ്പണിയല്ലാത്തപരിഛെദനയുംനിങ്ങൾക്കുലഭിച്ചു.ആയതിലുംനിങ്ങ
ൾഅവനെമരിച്ചവരിൽനിന്നുഉണൎത്തിയദൈവംസാധിപ്പിച്ചിട്ടുള്ള
വിശ്ചാസത്താൽകൂടെഉണൎത്തപ്പെട്ടു.പിഴകളിലുംനിങ്ങടെജഡ
ത്തിന്റെഅഗ്രചൎമ്മത്തിലുംമരിച്കവരയനിങ്ങളെയും(നമുക്കുവി
രൊധമായകൈമുറിയെകുത്തിക്കളഞ്ഞു‌ക്രൂശിൽതറച്ചിട്ടു.)—സ
കലപിഴകളെയുംസമ്മാനിച്ചുവിട്ടന്നുഅവനൊടുകൂടഉയിൎപ്പിക്കയും
ചെയ്തു — (കൊല.൨,൧൦.)

൫൫൮ — പുനൎജ്ജാതന്മാരുടെരാജത്വംഎന്തു —

ഉ. സഹിക്കുന്നുഎങ്കിൽകൂടവാഴും(൩൮൭) — വിശുദ്ധർലൊകത്തിന്നു
ന്യായംവിധിക്കുംഎന്നുഅറിയുന്നില്ലയൊനാംദൂതൎക്കുംവിധിക്കും
എന്നറിയുന്നില്ലയോപിന്നെദ്രവ്യകാൎയ്യങ്ങൾക്കുപൊരെ(൧കൊ
൬,൩) — ജാതികളെവാഴുന്നവർഅവരിൽകൎത്തവ്യംനടത്തുന്നു
എന്നുംമത്തുക്കൾഅവരെഅധികരിച്ചുഅമൎത്തുന്നുഎന്നുംനി
ങ്ങൾഅറിയുന്നു.— നിങ്ങളിൽഅപ്രകാരംആകാ — നിങ്ങളിൽമഹാ
നാകുവാൻഇഛ്ശിപ്പവൻനിങ്ങളുടെപണിക്കരനാവുക — ഒന്നാമൻ
ആവാൻഇഛ്ശിച്ചാൽനിങ്ങളുടെദാസനായിഭവിക്ക.(മത.൨൦,൨൫.)–
സൌമ്യതയുള്ളവർധന്യർ — അവരല്ലൊഭൂമിയെഅടക്കും — (മത
൫,൫–).

൫൫൯ — പുനൎജ്ജാതരുടെപൌരോഹിത്യംഎന്തു —

ഉ.ശരീരങ്ങളെബലിപൊലെഅൎപ്പിക്ക(൨൯൫)-എല്ലാമനുഷ്യ
ൎക്കായ്ക്കൊണ്ടുംയാചനകൾപ്രാൎത്ഥനകൾപക്ഷവാദങ്ങൾസ്തൊത്രങ്ങ
ളുംചെയ്യെണ്ടുനാംസൎവ്വഭക്തിയൊടുംഘനത്തൊടുംസാവധാനംവും
സ്വസ്ഥതയുമുള്ളജീവിതംകഴിക്കേണ്ടതിന്നുവിശെഷാൽരാജാ
ക്കന്മാൎക്കുംസകലസ്ഥാനികൾക്കുംവെണ്ടിചെയ്യണ്ടു — ഇതുനല്ലതുംന [ 143 ] മ്മുടെരക്ഷിതാവായദൈവത്തിന്നുഗ്രാഹ്യവുംആകുന്നു.(൧ തിമ
൨, ൧-൩)൧൬൨.

൫൬൦ – പുനൎജ്ജാതന്മാരുടെ സാക്ഷിവെലഎന്തു —

ഉ. ഞങ്ങൾകണ്ടുംകെട്ടുംഉള്ളതിനെനിങ്ങൾക്കുംഞങ്ങളൊട്‌കൂട്ടായ്മൗ
ണ്ടാകെണ്ടതിന്നായിനിങ്ങളെഅറിയിക്കുന്നു.(൧യൊ൧,൩)-
യെശുദെവപുത്രൻഎന്നുആരാനുംസ്വീകരിച്ചാൽദൈവംഅ
വനിലുംഅവൻദൈവത്തിലുംവസിക്കുന്നു(൧യൊ.൪,൧൫)-
നംസഭയായികൂടുന്നതിനെചിലരുടെമൎയ്യാദപൊലെഉപെ
ക്ഷിയാതെപ്രബൊധിപ്പിച്ചുകൊണ്ടുസ്നെഹത്തിന്നുംസൽക്രിയക
ൾക്കുംഉത്സാഹംവൎദ്ധിപ്പിപ്പാൻഅന്യൊന്യംസൂക്ഷിച്ചുനൊക്കുക
(എബ്ര.൧൦,൨൫.).

൫൬൧-ഈസ്ഥാനവെലകൾക്ക്അഭിഷെകവുംആവശ്യമൊ —

ഉ.അവനിൽനിന്നുപ്രാപിച്ചഅഭിഷെകംനിങ്ങളിൽതന്നെവ
സിക്കുന്നുആരുംനിങ്ങളെഉപദെശിപ്പാൻഒരാവശ്യവുംഇല്ല-ആ
അഭിഷെകംതന്നെനിങ്ങളെസകലത്തെയുംകുറിച്ചുള്ളഉപദെശി
ക്കയുംകളവല്ലസത്യമാകയുംചെയ്യുംപ്രകാരമത്രെ(ആമു)-അതു
നിങ്ങളെഉപദെശിച്ചപോലെനിങ്ങളിൽവസിക്കും
(൧യൊ.൨,൨൭)ഞാൻനിങ്ങളുടെഉള്ളിൽഎന്റെആത്മാ
വെതരുംനിങ്ങൾഎന്റെവെപ്പുകളിൽനടന്നുഎൻന്യായങ്ങ
ളെകാത്തനുഷ്ഠിക്കുമാറാക്കും-(ഹജ-൩൬,൨൭)

൫൬൨. — ജഡമായനുംപുനൎജ്ജാതനുംതമ്മിൽഎന്തുഭെദം —

ഉ. നാംജഡത്തിൽആയിരിക്കുംകാലംധൎമ്മത്താൽവരുന്നപാപ
രാഗങ്ങൾമരണത്തിന്നുഫലംകായ്ക്കുംവണ്ണംനമ്മുടെഅവയവ
ങ്ങളിൽവ്യാപരിച്ചുപൊകുന്നുഇപ്പൊഴൊ‌നാംമരിച്ചിട്ടു
കുടുങ്ങി‌പാൎത്തധൎമ്മത്തിൽനിന്നുനീങ്ങിപ്പോയതിനാൽഅ
ക്ഷരപ്പഴക്കത്തിലല്ലആത്മാവിൻപുതുക്കത്തിൽതന്നെസെവി [ 144 ] ച്ചുവരുന്നതു —(രൊമ.൭,൫)

൫൬൩– പുനൎജ്ജാതനിൽആത്മാവിൻപുതുക്കംമുഴുവൻകാണാകുന്നുവൊ.

ഉ. പ്രിയമുള്ളവരെനാംഇപ്പൊൾദൈവമക്കളാകുന്നുഇന്നത്ആകും
എന്ന്-ഇതുവരെ‌പ്രസിദ്ധമായതുംഇല്ല–പ്രസിദ്ധമായാലൊനാംഅ
വനെഉള്ളവണ്ണംകാണ്മതിനാൽഅവനൊടുസദൃശന്മാരാകുംഎന്ന
റിയുന്നു–(൧യൊ.൩൨) – നിങ്ങൾമരിച്ചുനിങ്ങളുടെജീവൻക്രിസ്തനൊ
ടുകൂടദൈവത്തിൽഓളിച്ചുവെച്ചുംഇരിക്കുന്നു‌.നമ്മുടെജീവനാകുന്ന
ക്രിസ്തൻവിളങ്ങിവരുമ്പൊഴെക്കൊനിങ്ങളുംഅവനൊടുകൂടതെജ്ജസി
ൽവിളങ്ങും(കൊല.൩,൩)

൫൬൪ — പുനൎജ്ജാതന്മാാർആദ്യംഎന്തിന്നായിഉത്സാഹിക്കണം — ഉ.ലൊകത്തിൽമൊഹത്താലുള്ളകെടിൽനിന്നുതെറ്റിപ്പൊയിട്ട്
ദിവ്യസ്വഭാവത്തിന്നുകൂട്ടാളികൾആകുമാറുവാഗ്ദത്തങ്ങളെസമ്മാ
നിച്ചു–(൨വെത.൧,൪) — ഭൂമിയിലുള്ളവയല്ലമെലെവതന്നെവിചാരി
പ്പിൻ‌(കൊല.൩,൨)—അവനിൽഈപ്രത്യാശഉള്ളവൻഎല്ലാം
ആയവൻനിൎമ്മലൻആകുംപൊലെതന്നെയുംനിൎമ്മലീകരിക്കുന്നു—(൧
യൊ.൩,൯)

൫൬൫— ദൈവജാതന്മാൎക്കുംശുദ്ധീകരണംവെണമൊ

ഉ.ഞാൻനിന്നെകഴുകാഞ്ഞാൽനിനെക്കഎന്നിൽഓഹരിഇല്ല — (യൊ
.൧൩,൮)

൫൬൬ – പാപങ്ങൾകഴുകികളഞ്ഞശെഷവുംശുദ്ധീകരണംഉണ്ടൊ—

ഉ.കുളിച്ചുവന്നുകാലല്ലാതെകഴുകെണ്ടതിന്നുആവശ്യമില്ല‌സൎവ്വാം
ഗംശുദ്ധനാകുന്നു(യൊ.൧൩,൧൦)

൫൬൭ — ഈശുദ്ധീകരണംഎന്തിനാകുന്നു–

ഉ.ഞാൻസത്യമായമുന്തിരിങ്ങാവള്ളിആകുന്നുഎൻപിതാവ്
തൊട്ടക്കാരൻ — എന്നിൽകായ്ക്കാത്തശാഖഎല്ലാംഅവൻചെത്തിക്ക
ളയുന്നു — കായ്ക്കുന്നത്അധികംഫലംകൊടുക്കണ്ടതിന്നായിചെത്തി [ 145 ] നന്നാക്കികൊള്ളുന്നു(യൊ.൧൫,൧)

൫൬൮ — വള്ളിയൊടുചെൎന്നിരിക്കാത്തശാഖയുടെഅവസ്ഥയൊ

ഉ.ആർ‌എന്നിൽപാർക്കാഞ്ഞാൽശാഖപൊലെപുറത്തുതള്ളപ്പെ
ട്ടുഉണങ്ങിപ്പൊകുന്നു.ആവകവാരിതീയിൽഇടുന്നുവെന്തു
പൊകയുംചെയ്യുന്നു — (യൊ.൧൫,൬)

൫൬൯ – വിശ്ചാസികളുടെ‌ശുദ്ധീകരണംഎങ്ങനെനടക്കുന്നു –

ഉ. ഇതാഞാൻനിന്നെഉരുക്കിയവെള്ളിയൊടല്ലകഷ്ടതഎന്നമൂ
ളയിൽനിന്നെസിദ്ധമാക്കിഎന്നിമിത്തംഞാൻഅതുചെയ്യുന്നു
അയ്യൊഎത്രഅശുദ്ധിഎന്നിട്ടുംഎന്റെതെജസ്സ്‌മറ്റാൎക്കും
വിടുന്നില്ല.–(യശ.൪൮,൧൦) — അഴിവുള്ളപൊന്ന്അണിയാൽശൊ
ധനചെയ്യുന്നതെക്കാളുംനിങ്ങളുടെവിശ്ചാസത്തിന്റെശൊ
ധനാസിദ്ധതവിലയെറുന്നത്എന്നു‌കണ്ടുവരെണ്ടതിന്നുയെശു
ക്രിസ്തൻവെളിപ്പെടുകയിൽസ്തുതിമാനതെജസ്സുകൾക്കായിപ
രീക്ഷിക്കപ്പെടുന്നത്(൧പെത.൧,൭)

൫൭൦ — ഇങ്ങിനെയുള്ളപുടശൊധനഇപ്പൊൾതുടരണമൊ

ഉ. ന്യായവിധിദെവഗൃഹത്തിൽനിന്ന്ആരംഭിപ്പാൻസമയംആയി
അത്‌മുമ്പെനമ്മിൽഎന്നുവന്നാൽദെവസുവിശെഷത്തെഅ
നുസരിക്കാത്തവരുടെഒടുവ്എന്തു — പിന്നെനീതിമാൻദുഃഖെ
നരക്ഷപ്പെടുന്നുഎങ്കിൽഅഭക്തനുംപാപിയുംഎവിടെകാ
ണപ്പെട്ടും.അതുകൊണ്ടുദെവെഷ്ടപ്രകാരംകഷ്ടപ്പെടുന്നവ
രുംഗുണങ്ങൾചെയ്തുനടന്നുതങ്ങളുടെദെഹികളെവിശ്ചസ്തനാ
യസ്രഷ്ടാവിൽഎന്നുവെച്ചുഭരമെല്പിപ്പൂതാക–(൧വെരു.൪,൧൭)

൫൭൧ — അഗ്നിശൊധനഎപ്പൊൾതീരും –

ഉ. അവനവന്റെ‌പണിസ്പഷ്ടമായ്വരും—ആദിവസമല്ലൊരതി
നെതെളിവാക്കും‌-അഗ്നിയിലല്ലൊഅനാൾവെളിപ്പെടുന്നു.ഒരൊ
രുത്തന്റെപണിഇന്നപ്രകാരംഎന്നുനീതന്നെശൊധനചെ [ 146 ] യും.വല്ലവനുംകെട്ടിപൊന്നവണിനിൽക്കുംഎങ്കിൽകൂലികിട്ടുംവ
ല്ലവന്റെപണിവെന്തുപൊയിഎങ്കിൽകൂലിചെതംവരുംതാൻമാത്രം
തീയുടെതെറ്റുംപ്ലെരക്ഷിക്കപ്പെടും.(൧കൊ.൩,൧൩)

൫൭൨ — അതുകൊണ്ട്എന്തുകളയെണംഎന്തുധരിക്കെണം

ഉ. പുലയാട്ടുഅശുദ്ധിഅതിരാഗംദുൎമ്മൊഹംവിഗ്രഹാരാധനയാകുന്ന
ലൊഭംഇങ്ങിനെഭൂമിമെലുള്ളനിങ്ങളുടെഅവയവങ്ങളെമരിപ്പിച്ചു
കൊൾവിൻ‌–അന്യൊന്യംകളവു‌പറയായ്വിൻ–പഴയമനുഷ്യനെഅ
വന്റെപ്രവൃത്തികളൊടുകൂടെവീഴ്ത്തൂ–(കൊല.൩,൫.)നിങ്ങളുടെ
മനസ്സിൽആത്മാവിൽപുതുക്കപ്പെടുംസത്യത്തിന്റെ‌നീതിയിലും
പവിത്രതയിലുംദൈവത്തിന്നുഒത്തവണ്ണംസൃഷ്ടനായപുതുമനുഷ്യ
നെധരിച്ചുംകൊൾക–(എഫ.൪,൨൩)—൨൬൨.

൫൭൩ — ഈലഭിച്ചസ്ഥാനംസ്ഥിരമാക്കുവാൻഎന്തുകൊണ്ടുശ്രമിച്ചു
കൊള്ളണം —

ഉ.അങ്ങിനെചെയ്തുവന്നാൽഒരുനാളുംഇടറുകയില്ല(൪൪൪)—നിങ്ങൾജ
ഡപ്രകാരംജീവിച്ചാൽചാകെഉള്ളൂ(൫൦൯)

൫൭൪—ശുദ്ധീകരണത്തെദൈവഭയത്തിൽതികെച്ചുവരുന്നവൎക്കു
എന്തുവാഗ്ദത്തംഉണ്ടു—

ഉ.ഞാൻഅവരിൽകുടിയിരിക്കയുംഉള്ളിൽനടക്കയുംആംഅവൎക്കു
ഞാൻദൈവവുംഅവർഎനിക്ക്‌ജനവുംആകുംഎന്നുദൈവം
അരുളിചെയ്തു — (൨കൊ.൬,൧൬)

അഞ്ചാംഅദ്ധ്യായം

തിരുവത്താഴം

൫൭൫ — കൎത്താവ്‌തന്നെബലിഅൎപ്പിക്കുന്നരാത്രിയിൽപെസഹഭക്ഷി
ച്ചാറെശിഷ്യന്മാൎക്കുനൽകിയപുതുനിയമത്തിലെഅത്താഴത്തി [ 147 ] ന്റെആധാരവാക്കുകൾഎന്തു —

ഉ. കൎത്താവായയെശുതന്നെകാണിച്ചുകൊടുക്കുന്നാൾരാത്രിയിൽ(പ
ന്തിരുവരൊടുംഅത്താഴത്തിനിരുന്നു)അപ്പത്തെഎടുത്തുസ്തൊ
ത്രംചൊല്ലിനുറുക്കി(ശിഷ്യന്മാൎക്കകൊടുത്തു)പറഞ്ഞിത്‌—വാങ്ങി
ഭക്ഷിപ്പിൻഇത്‌നിങ്ങൾക്കുവെണ്ടിനുറുക്കപ്പെടുന്നഎന്റെശരീരം
ആകുന്നുഎന്റെഒൎമ്മക്കായിട്ട്ഇതിനെചെയ്വിൻ—അപ്രകാ
രംതന്നെഅത്താഴംകഴിഞ്ഞശെഷംപാനപാത്രത്തെയുംഎടു
ത്തു(വാഴ്തി)പറഞ്ഞിതു—നിങ്ങൾഎല്ലാവരുംഇതിൽനിന്നുകു
ടിപ്പിൻഈപാത്രംഎന്റെരക്തത്തിൽപുതുനിയമമാകുന്നു—
ഇതുപാപമൊചനത്തിനായിനിങ്ങൾക്കുംഅനെകൎക്കുംവെണ്ടിഒ
ഴിച്ചഎന്റെരക്തം—ഇതിനെകുടിക്കുന്തൊറുംഎന്റെഒൎമ്മക്കാ
യിട്ടുചെയ്വിൻ–(൧കൊ.൧൧,മത.൨൬,.ലൂക്ക.൨൨)

൫൭൬—യഹൂദർതമ്മിൽഇടഞ്ഞുഇയാൾതന്റെ‌മാംസംഞങ്ങൾക്ക്‌തരുവാ
ൻഎങ്ങിനെകഴിയുംഎന്നുവാദിച്ചപ്പൊൾകൎത്താവ്എന്തു
പറഞ്ഞു—

ഉ. ഞാൻസ്വൎഗ്ഗത്തിൽനിന്നുഇറങ്ങിയജീവനുള്ളഅപ്പമാകുന്നു.
ആരെങ്കിലുംഈഅപ്പത്തിൽനിന്നുഭക്ഷിച്ചാൽഅവൻഎന്നെ
ക്കുംജീവിക്കും–ഞാൻകൊടുപ്പാനിരിക്കുന്നാപ്പമൊഞാൻലൊ
കജീവനുവെണ്ടികൊടുപ്പാനുള്ളഎന്റെ‌മാംസംആകുന്നു.
ആമെൻ.ആമെൻ–ഞാൻനിങ്ങളൊടുപറയുന്നു‌നിങ്ങൾമനു
ഷ്യപുത്രന്റെ‌മാംസംഭക്ഷിയാതെയുംരക്തം‌കുടിയാതെ
യുംഇരുന്നാൽനിങ്ങൾക്കുഉള്ളിൽജീവനില്ല‌–എന്റെ‌മാംസം‌
തിന്നുരക്തംകുടിക്കുന്നവന്നു‌നിത്യജീവനുണ്ടു‌ഞാൻഒടുക്കത്തെ
ദിവസത്തിൽഅവനെഎഴുനീല്പിക്കയുംചെയ്യും–എന്റെമാം
സംമെയ്യായിഭക്ഷ്യവുംഎന്റെരക്തംമെയ്യായിപാനീയവും
ആകുന്നു—എന്റെ‌മാംസംതിന്നുരക്തംകുടിക്കുന്നവൻഎനി [ 148 ] ലുംഞാൻഅവനിലുംവസിക്കുന്നു.ജീവനുള്ളപിതാവ്എന്നെഅയച്ച
ത്‌പൊലെയുംഞാൻപിതാവിൻമൂലംജീവിക്കുന്നത്‌പൊലെയുംഎ
ന്നെതിന്നുന്നവനുംഎന്മൂലംജീവിക്കും(യൊ.൬,൫൧.൫൭)

൫൭൭ — ഈവചനങ്ങൾനിമിത്തംശിഷ്യന്മാൎക്കുകൂടനീരസംതൊന്നിയ
പ്പൊൾയെശുഎന്തുരചെയ്തു–

ഉ. ഇതുനിങ്ങളെഇടറിക്കുന്നുവൊ–പിന്നെമനുഷ്യപുത്രന്‌പൂൎവ്വത്തി
ൽഇരുന്നെടത്തുകരെറുന്നതുനിങ്ങൾകൺകൊണ്ടുകാണെണ്ടിവ
ന്നാലൊ–(എങ്ങിനെ)ആത്മാവ്‌ജീവിപ്പിക്കുന്നത്‌മാംസംഒന്നിനും
കൊള്ളരുതു—ഞാൻനിങ്ങളൊടുപറയുന്നവചനങ്ങൾആത്മാവാ
കുന്നുജീവനുംആകുന്നു—എങ്കിലുംനിങ്ങളില്വിശ്ചസിക്കാത്ത
വർചിലർഉണ്ടു(യൊ.൬,൬൧.)

൫൭൮–ഈഅത്താഴത്തെസഭയിൽസ്ഥാപിച്ചത്എന്തിന്ന

ഉ.എന്റെഒൎമ്മക്കായിട്ടുഇതിനെചെയ്വിൻ(൧കൊ.൧൧,൨൪)

൫൭൯—അത്താഴത്തിന്നുഇരിക്കുന്നവർഎല്ലാംഎന്തുവെണം–

ഉ.നിങ്ങൾഈഅപ്പംഭക്ഷിക്കയുംപാനപാത്രംകുടിക്കയുംചെയ്യുന്തൊ
റുംകൎത്താവ്‌വരുവൊളത്തിന്നുഅവന്റെമരണത്തെപ്രസ്താവി
ക്കുന്നു(൧കൊ.൧൧,൨൬)

൫൮൦–ആഅപ്പവുംപാത്രവുംഎന്തു–

ഉ.നാംആശീൎവദിക്കുന്ന‌അനുഗ്രഹപാത്രം-ക്രിസ്തരക്തത്തിന്റെ
കൂട്ടായ്മയല്ലയൊ-നാംനുറുക്കുന്നഅപ്പംക്രിസ്തശരീരത്തിന്റെകൂ
ട്ടായ്മയല്ലയൊ-(൧കൊ.൧൦,൧൬)

൫൮൧.-അത്താഴത്തിൽകൂടുന്നവൎക്കഎന്തിനൊടുചെരരുത്

ഉ.നിങ്ങൾക്കുകൎത്താവിൻപാനപാത്രവുംഭൂതങ്ങളുടെപാത്രവുംകുടി
പ്പാൻകഴികയില്ല-കൎത്താവിൻമെശയിലുംഭൂതങ്ങളെമെശ
യിലുംഅംശികളാവാൻകഴികയില്ല–(൧കൊ.൧൦,൨൧)

൫൮൨.-ആകയാൽകൎത്താവിൻപന്തിയിൽചെരുംമുമ്പെഎന്തു [ 149 ] വെണം–

ഉ. മനുഷ്യൻതന്നെഞാൻസശൊധനചെയ്തിട്ടുവെണംഈഅപ്പ
ത്തിൽഭക്ഷിച്ചുംപാനപാത്രത്തിൽകുടിച്ചുംകൊൾവാൻ(൧
കൊ.൧൧,൨൮)

൫൮൩ — തന്നെഞാൻശൊധനചെയ്യുന്നത്അത്യാവശ്യമൊ

ഉ. അപാത്രമായിഭക്ഷിച്ചുകുടിക്കുന്നവൻകൎത്താവിൻശരീര
ത്തെവിസ്തരിക്കായ്കയാൽതനിക്കുതാൻന്യായവിസ്താരത്തെ
ഭക്ഷിച്ചുകുടിക്കുന്നു–(൧കൊ.൧൧,൨൯)

൫൮൪—തന്നെത്താൻശൊധനചെയ്യുന്നവൻഎങ്ങിനെപ്രാൎത്ഥിക്കും

ഉ. ദൈവമെഎന്നെആരാഞ്ഞുഎൻഹൃദയത്തെഅറിഞ്ഞു
കൊൾകഎന്നെശൊധനചെയ്തുഎന്റെ‌ചഞ്ചലഭാവങ്ങളെ
അറിയെണമെ–എന്നിൽവ്യസനത്തിന്നുള്ളവഴിയൊഎന്നു
നൊക്കിനിത്യമാൎഗ്ഗത്തിൽഎന്നെനടത്തെണമെ(സങ്കീ–
൧൩൯,൨൩-)

൫൮൫–ലഘുമനസ്സൊടെഅത്താഴത്തിന്നുഇരിക്കുന്നവൎക്കുഎന്തു
ശിക്ഷകൾകണ്ടുവന്നു.

ഉ. ഇതുഹെതുവയിട്ടുനിങ്ങളിൽപലരുംബലഹീനരുംരൊഗി
കളുംആയിചിലരുംനിദ്രകൊണ്ടിരിക്കുന്നു(൧കൊ.൧൧,൩൦)

൫൮൬-ഈശിക്ഷകൾക്ക്എന്തുഅനുഭവം.

ഉ. വിധിക്കപ്പെടുകിൽനാംലൊകത്തൊട്‌കൂടദണ്ഡവിധിയിൽ
അകപ്പെടായ്കാൻകൎത്താവിനാൽശിക്ഷിക്കപ്പെടുന്നു-(൧കൊ
൧൧,൩൨)

൫൮൭-ആൎക്കുശിക്ഷവരാതു

ഉ. നമ്മെനാംതന്നെവിസ്തരിച്ചുഎങ്കിൽവിധിക്കപ്പെടുകയില്ല(൧
കൊ.൧൧,൩൧)

൫൮൮-പുതുനിയമത്തിന്റെഅത്താഴംയൊഗ്യമായിആച [ 150 ] രിക്കുന്നത്എങ്ങിനെ–

ഉ.നമ്മുടെപെസഹയായിക്രിസ്തൻഹൊമിക്കപ്പെട്ടുഅതുകൊണ്ടുനാം
ഉത്സവംഘൊഷിച്ചുപൊരുക.പഴയപുളിമാവിൽഅല്ലആകായ്മ
യുംദുഷ്ടതയുംആകുന്നപുളിമാവിലുംഅല്ലസ്വഛ്ശതാസത്യങ്ങൾആ
കുന്നപുളിപ്പില്ലായ്മയിൽതന്നെ(൧കൊ.൫,൮.)

൫൮൯-സഹൊദരനൊടുവല്ലമുഷിച്ചിൽഉണ്ടായാലൊ

ഉ. നീനിന്റെവഴിപാടിനെ‌ബലിപീഠത്തൊട്അടുപ്പിക്കുമ്പൊൾനി
ന്റെനെരെസഹൊദരനുവല്ലതുംഉണ്ടെന്നുഅവിടെഒൎമ്മവന്നാൽ
നിന്റെവഴിപാടിനെഅങ്ങുബലിപീഠത്തിൽഇട്ടെച്ചുഒന്നാമത്‌പൊ
യിസഹൊദരനൊട്‌നിരന്നുകൊൾകപിന്നെവന്നുനിന്റെവഴിപാ
ടിനെകഴിക്ക(മ ത.൫,൨൩)

൫൯൦-വിശെഷാൽആൎക്കആശ്ചാസംവരും.

ഉ.ഖെദിക്കുന്നവർധന്യർഅവരല്ലൊആശ്ചസിക്കപ്പെടും(മത.൫,൪)-
ഭഗ്നഹൃദയമുള്ളവൎക്കുയഹൊവസമീപസ്ഥൻആത്മാവ്‌ചതഞ്ഞ
വരെഅവൻരക്ഷിക്കും(സങ്കീ.൩൪,൧൯.)

൫൯൧-ഈഅത്താഴത്തിലുംഎതുദാഹം-നല്ലൂ.

ഉ.നീതിക്കായിവിശന്നുദാഹിക്കുന്നവർധന്യർഅവർതൃപ്തർആകും
(മത.൫,൬.)

൫൯൨-മുമ്പിലുംപിന്നിലുംചെൎന്നുവരുന്നശിഷ്യന്മാൎക്ക‌കൎത്താവ്എതു
ഐക്യത്തെഅപെക്ഷിച്ചു

ഉ.ഇവൎക്കവെണ്ടിമാത്രമല്ലഇവരുടെവചനത്താൽഎന്നിൽവിശ്ച
സിപ്പാതിരിക്കുന്നവൎക്കുവെണ്ടിയുംഞാൻ-ചൊദിക്കുന്നു-അവർ
എല്ലാവരുംഒന്നകെണംപിതാവെനീഎന്നിലുംഞാൻഞാൻനിന്നിലും
എന്നപൊലെഅവരുംഒന്നായിരിക്കെണമെഅതിനാൽലൊ
കവുംനീഎന്നെഅയച്ചുഎന്നുവിശ്ചസിക്കാക-അവർഒന്നിലെ
ക്ക്‌തികഞ്ഞവർആവാനുംലൊകംകൂടെഎന്നെഅയച്ചത്‌നീഎന്നും [ 151 ] നീഎന്നെസ്നെഹിച്ചപ്രകാരംഅവരെയുംസ്നെഹിച്ചുഎന്നും
അറിവാനുംഞാൻഅവരിലുംനീഎന്നിലുംഎന്നത്രെ.(യൊ൧൭,
൨൦)

൫൯൩-വിശ്ചാസികൾഒന്നിച്ചുഭക്ഷിച്ചാൽഎന്തായ്ചമയും-

ഉ. എല്ലാവരുംആഒരപ്പത്തിൽഅംശികളാകകൊണ്ടുഒരപ്പംഉ
ള്ളതുപൊലെപലതായനാംഒരുശരീരംആകുന്നുവല്ലൊ—
(൧കൊ.൧൦,൧൭)

൫൯൪-സ്നാനംഅത്താഴംഎന്നുള്ളരണ്ടിന്റെഅനുഭവംഈഐ
ക്യംതന്നെയോ

ഉ. യഹൂദരൊ‌യവനന്മാരൊഅടിയാരൊസ്വതന്ത്രരൊനാം
എല്ലാവരുംഏകശരീരമാമാറ്ഒരാത്മാവിൻസ്നാനംഎറ്റു
എല്ലാവരുംഒർആത്മാവെയുംകുടിക്കുമാറാക്കപ്പെട്ടു—
(൩൪൬)

തീൎപ്പു

൫൯൫-അനെകശിഷ്യന്മാർയെശുവെവിട്ടുപിന്നൊക്കംപൊയാൽ‌
അവൻനമ്മൊടുനിങ്ങൾക്കുംപൊയ്ക്കളവാൻമനസ്സില്ലയൊഎന്നു
ചൊദിക്കുന്നതിന്നുഎന്തുപറയെണം.

ഉ.കൎത്താവെ‌ഞങ്ങൾആരെചെന്നുചെരണംനിന്നക്ക്‌നി
ത്യജീവന്റെവചനങ്ങൾഉണ്ടുപിന്നെനീജീവനുള്ളദൈ
വത്തിന്റെ‌പുത്രനായഅഭിഷിക്തനാകുന്നുഎന്നുഞങ്ങ
ൾവിശ്ചസിച്ചുംഅറിഞ്ഞുംഇരിക്കുന്നു-(യൊ.൬,൬൮).

൫൯൬-കൎത്താവിന്റെഉപദെശത്തെഅതിക്രമിക്കുന്നവരുടെകാ
ൎയ്യംഎന്തു.

ഉ.ക്രിസ്തന്റെഉപദെശത്തിൽവസിക്കാതെലംഘിപ്പവന്നുആ
ൎക്കുംദൈവംഇല്ലക്രിസ്തന്റെഉപദെശത്തിൽവസിക്കുന്നന്നു [ 152 ] പിതാവും പുത്രനും ഉണ്ടു.(൨യൊ.൯)

൫൯൭–കൎത്തൃദ്രൊഹംവളരെനടപ്പായിട്ടുള്ളതൊ–

ഉ.ജഡത്തിൽവരുന്നവൻഎന്നുയെശുക്രിസ്തനെസ്വീകരിക്കാത്ത
വഞ്ചകർപലരുംലൊകത്തിൽപുക്കുവല്ലൊവഞ്ചകനുംഎതിക്രി
സ്തനുംഇപ്രകാരമുള്ളവനത്രെ(൨യൊ.൭)

൫൯൮-ആയതുകൊണ്ടുഎന്തൊന്നിനെമറക്കത്തു—

ഉ. ഇനിയുംപൈതങ്ങളെഅവനിൽവസിപ്പിനവൻപ്രത്യ
ക്ഷനാകുമ്പൊൾനാംഅവന്മുമ്പാകെനാണിച്ചുപൊകാതെഅവ
ന്റെ-വരവിൽപ്രാഗത്ഭ്യംപൂണ്ടിരിപ്പന്തന്നെ(൧യൊ.൨,൨൮)
പൈതങ്ങളെവിഗ്രഹങ്ങളിൽനിന്നുനിങ്ങളെകാത്തുകൊൾവിൻ
(യൊ.൫,൨൦.)