മലയാള വ്യാകരണ സംഗ്രഹം

രചന:ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് (1903)

[ 1 ] A Malayalam First Grammar.

THE
ESSENTIALS OF MALAYALAM GRAMMAR
DEDUCED FROM THE SENTENCE

BY

L. GARTHWAITE, B. A.
Late Inspector of Schools, Madras Presidency.

Twelfth Edition.

APPROVED BY THE MADRASTEXT-BOOK COMMITTEE AND RECOGNISED
BY THE DIRECTOR OF PUBLIC INSTRUCTION, MADRAS.

മലയാള
വ്യാകരണസംഗ്രഹം
ഗാൎത്തുവേറ്റുസായ്പു
ചമെച്ചതു.

"Language is based upon, and starts with the Sentence, not with
isolated words. — The starting point is Thought expressed in Speech."
Sayce's Principles of Comparative Philology.

MANGALORE

BASEL, MISSION BOOK & TRACT DEPOSITORY

1903

Price: 1 Anna.] All rights reserved. [വില: ൧ അണ.
[ 3 ] A Malayalam First Grammar.

THE
ESSENTIALS OF MALAYALAM GRAMMAR
DEDUCED FROM THE SENTENCE

BY

L. GARTHWAITE, B. A.
Late Inspector of Schools, Madras Presidency.

Twelfth Edition.

APPROVED BY THE MADRASTEXT-BOOK COMMITTEE AND RECOGNISED
BY THE DIRECTOR OF PUBLIC INSTRUCTION, MADRAS.

മലയാള
വ്യാകരണസംഗ്രഹം
ഗാൎത്തുവേറ്റുസായ്പു
ചമെച്ചതു.

"Language is based upon, and starts with the Sentence, not with
isolated words. — The starting point is Thought expressed in Speech."
Sayce's Principles of Comparative Philology.

MANGALORE

BASEL, MISSION BOOK & TRACT DEPOSITORY

1903

Copy-right registered under the Government of India's Act XXV of 1867,
and all rights reserved. [ 4 ] The want of a very short and cheap Malayalam Grammar for use in purely
vernacular school has long been felt, and often expressed to me. I should
have been glad to see the want supplied by some one of those who having
more leisure for literary labour and research than I have, would have been
able to produce a work without the defects which I apprehend will be found
in my attempt; but as no one else came forward, and the demand was urgent,
I thought it well to do what I could.

As to method, I have adopted the natural or analytical method in pre-
ference to the artificial or synthetical one. It is now recognized that children
begin to think before they begin to spell, and that not the arbitrary symbols
that we call letters, but "thought expressed in speech', i.e., the sentence—is
the proper starting point of grammatical instruction. Take children's thoughts
as they express them in words, teach them to mark "what they say, and where—
of they affirm" (Paul’s 1st Epistle to Timothy, i.7) and you have introduced
them in a natural and, if properly treated, an interesting way, to the study of
practical grammar, that grammar which does not consist of barren technical
terms, but which is intended to accustom the child from the beginning to think
over the meaning of what he says or hears or reads, and to discriminate among
his words, so as to see how one word or one sentence bears upon the other.
Such teaching more than any other tends to produce that most valuable result
of culture, a habit of accuracy in conception and statement, and cannot be
omitted from any sound system of instruction, however elementary.

I have to express my best thanks to the various gentlemen who have
favoured me with suggestions. After the I st edition was set up in type, proofs
were circulated amongst various European and Native Malayalam scholars—
the Rev. Ch. Miller, the Rev. J. H. Bishop, M.A., Mr. J. R. Thomas, B.A.,
Mr. N. Subba Rao, B.A., Mr. J. P. Lewis, Mr. P. O. Pothan, Mr. T. Raman, etc.
All were good enough to express their approval of the plan of the work, and
several valuable suggestions have been received, which have had due attention.
L.G. [ 5 ] മലയാള
വ്യാകരണസംഗ്രഹം.

I. വാക്യകാണ്ഡം.

1. വാക്കിന്റെ സ്വഭാവത്തെയും ലക്ഷണങ്ങളെയും കുറിച്ചു
വിവരിക്കുന്ന ശാസ്ത്രം വ്യാകരണം ആകുന്നു.

2. നമ്മുടെ വാക്കിന്നു മലയാളവാക്കു എന്നു പേർ.

3. നാം ഈ പുസ്തകത്തിൽനിന്നു പഠിക്കുന്നതു മലയാളവ്യാ
കരണം തന്നേ.

4. നാം വാക്കുകൊണ്ടു പറഞ്ഞറിയിക്കുന്നതു നമ്മുടെ ഉള്ളി
ലുള്ള വിചാരമാകുന്നു.

5. നാം വിചാരിക്കുമ്പോൾ വല്ലതിനെക്കുറിച്ചും വിചാരി
ക്കേണ്ടതാണെല്ലോ? അതുകൊണ്ടു എല്ലാ വിചാരത്തിലും രണ്ടു
കാൎയ്യങ്ങൾ അടങ്ങിയിരിക്കും; നാം ഏതിനെക്കുറിച്ചു വിചാരിക്കു
ന്നുവോ ആയതു ഒന്നു, അതിനെക്കുറിച്ചു നാം എന്തു വിചാരിക്കു
ന്നുവോ ആയതു മറ്റൊന്നു, ഇങ്ങിനെ രണ്ടു വക തന്നേ.

ഉ-ം. കുതിര ഓടുന്നു എന്നതിൽ കുതിര എന്ന ഒരു വാക്കു നാം ഇന്നതി
നെക്കുറിച്ചു വിചാരിക്കുന്നു എന്നും, ഓടുന്നു, എന്ന മറ്റേ വാക്കു നാം അതിനെക്കു
റിച്ചു വിചാരിക്കുന്നതു ഇന്നതു തന്നേ എന്നും കാണിക്കുന്നു. [ 6 ] 6. ഒരു വിചാരം പൂൎണ്ണമായി പറഞ്ഞറിയിപ്പാൻ തക്കവണ്ണം
വാക്കുകളെ ചേൎത്തുപറയുന്നതായാൽ, ആയതിന്നു വ്യാകരണ
ത്തിൽ വാക്യം എന്നു പറയുന്നു. വാക്യം എന്നുവെച്ചാൽ ഒരു
വിചാരം തികവായി പറയുന്നോന്നത്രെ.

ഉ-ം കുതിര എന്ന വാക്കു മാത്രം പറഞ്ഞാൽ, പൂൎണ്ണമായ ഒരു അൎത്ഥം ജനിക്കു
ന്നില്ല; കുതിരയെകൊണ്ടു നാം എന്തോ പറവാൻ വിചാരിക്കുന്നു എന്നോ,കുതിര
വല്ലതും ചെയ്‌വാൻ പോകുന്നു എന്നു നാം പറവാൻ വിചാരിക്കുന്നു എന്നോ തോന്നും;
എന്നാൽ ഓടുന്നു എന്ന വാക്കും ക്രടെ ചേൎത്തു പറയുന്നതിനാൽ അൎത്ഥം പൂൎണ്ണമാകുന്നു

7. നാം ഏതിനെക്കുറിച്ചു വിചാരിക്കുന്നുവോ അതിന്നു
ആഖ്യ എന്നും, ആ ആഖ്യയെക്കുറിച്ചു നാം എന്തു വിചാരിക്കു
ന്നുവോ അതിന്നു ആഖ്യാതം എന്നും, ഈ രണ്ടു പേരുകൾ
വ്യാകരണശാസ്ത്രത്തിൽ നടപ്പുണ്ടു.

ആകയാൽ ഒരു വാക്യത്തിൽ ചുരുങ്ങിയാൽ ആഖ്യ, ആഖ്യാ
തം എന്നീ രണ്ടു പദങ്ങൾ വേണം.

ഉ-ം. ഇടി മുഴങ്ങുന്നു, ജനങ്ങൾ പേടിക്കുന്നു ഇവയിൽ ഇടി,
ജനങ്ങൾ, ഈ രണ്ടും ആഖ്യകളും; മുഴങ്ങുന്നു, പേടിക്കുന്നു, ഈ രണ്ടും
ആഖ്യാതങ്ങളും ആകുന്നു.

ഗുരുനാഥൻ അമ്പുവിനെ ശിക്ഷിച്ചു ഈ വാക്യത്തിൽ ഗുരുനാ
ഥൻ എന്ന ആഖ്യയും ശിക്ഷിച്ച എന്ന ആഖ്യാതവും ക്രടാതെ ശിക്ഷയെ അനു
ഭവിക്കുന്ന അമ്പുവിനെ എന്ന ഒരു പദവും കാണണ്മാനുണ്ടു. ഇങ്ങിനെ ചില വാ
ക്യങ്ങളിൽ ആഖ്യാതം അനുഭവിപ്പിക്കുന്നതു കാണിക്കുന്ന ഒരു പദവും ക്രടെ ആവ
ശ്യമായി വരും. അതിനു കൎമ്മം എന്നു പേർ. അമ്പുവിനെ എന്നതു കൎമ്മം
ആകുന്നു.

അഭ്യാസം i. താഴേ എഴുതിയ വാക്യങ്ങളിലേ ആഖ്യകളെയും ആഖ്യാത
ങ്ങളെയും വെവ്വേറെ എഴുതികാണിക്ക. [ 7 ] 1. കുട്ടി പാടുന്നു. 2. മരം പൊട്ടി വീണു. 3, സിംഹം ഗൎജ്ജിക്കുന്നു. 4. പക്ഷി
കൾ പറക്കുന്നു. 5. അവൻ വന്നില്ല. 6. വരുമോ നീ? 7. ആയാൾ വരട്ടെ. 8. കാള
കൾ മനുഷ്യരെ കുത്തും. 9. കുട്ടി കുളത്തിൽ വീണു. 10. ആന മരം വലിക്കും. 11. അമ്മ
മകനെ എടുത്തു. 12. എരുതു വണ്ടി വലിക്കും. 13. ഗുരുനാഥൻ കുട്ടിയെ അടിച്ചു.
14. പശുക്കൾ പുല്ല തിന്നുന്നു. 15. കുട്ടി ഞെട്ടിക്കരഞ്ഞു. 16. ആന അലറിപ്പാഞ്ഞു.
17. അച്ഛൻ മകനെ എടുത്തു മടിയിൽ ഇരുത്തി. 18. സിംഹം ആനയെ പിടിച്ചു
പിളൎക്കും. 19.അവനെ കണ്ടുവോ? 20. രാമൻ എഴു നീറ്റു. 21. ആത്മാവു നമ്മുടെ
ശരീരത്തിനുള്ളിൽ പാൎക്കുന്നു. 22. പിന്നെ വാ, നീ! 23. അമ്പു വീടും പറമ്പും വി
റ്റു. 24. ഇതു നല്ല കിണർ. 25. അതു എന്തൊരു വീടു? 26. കൃഷ്ണൻ രാമനെ അ
ടിച്ചു. 27. ഇവൻ പാഠം മുഴുവൻ പഠിച്ചു. 28. കുട്ടികൾക്കു ഉത്സാഹം വേണ്ടതു.
29. എല്ലാവരും നേടി ഉണ്ടു. 30, നിങ്ങൾ എവിടേ പോകുന്നു? 31. ആനയോ
ഏറ്റവും പൊക്കമുള്ള ജന്തുവാകുന്നു. 32. ഞാനും നീയും ചെല്ലുവാൻ ഗുരുനാഥൻ
പറഞ്ഞു. 33. ഈ സ്ത്രീ എന്റെ ജ്യേഷ്ഠത്തി ആകുന്നു. 34. അവനല്ല സാധനങ്ങൾ
അല്ല. 35. താൻ നാളെ വീട്ടിൽ വരുമോ? 36. അമ്മമാർ തങ്ങളുടെ കൂട്ടികളെ സ്നേ
ഹിക്കുന്നു. 37. രണ്ടു യുദ്ധവീരന്മാർ അവിടെ നില്ക്കുന്നു.
[തുടൎച്ച, 23—ം ഭാഗം.]

II. പദകാണ്ഡം

8. ആഖ്യയായി നില്ക്കുന്ന പദം സാധാരണയായി യാതൊ
ന്നിന്റെയോ പേർ ചൊല്ലുന്ന ഒരു പദം ആകുന്നു.

ഉ-ം. കതിര ഓടുന്നു എന്ന വാക്യത്തിൽ കതിര എന്ന ആഖ്യ ഒന്നിന്റെ
പേർ ചൊല്ലുന്ന പദമാകുന്നു.

9. പേരുകൾ ചൊല്ലുന്നതായ ഈ വക പദത്തെ നാമം
എന്നു ചൊല്ലുന്നു. ആയതുകൊണ്ടു കുതിര എന്നതു ഒരു നാമ
പദം തന്നേ.

അഭ്യാസം ii. മുകളിൽ എഴുതിയ ഒന്നാമത്തേ അഭ്യാസത്തിലുള്ള എല്ലാ
നാമങ്ങളെയും എടുത്തു പട്ടികയായെഴുതുക. [ 8 ] 10. ആഖ്യാതമായി നില്ക്കുന്ന പദം പലപ്പോഴും ആഖ്യയാ
യി നില്ക്കുന്നതു വല്ലതും ചെയ്യുന്നതായോ, വല്ല ഒരു സ്ഥിതിയിൽ
ഇരിക്കുന്നതായോ, മറെറാരുത്തനാൽ ചെയ്യുന്നതു അനുഭവിക്കു
ന്നതായോ കാണിക്കുന്ന ഒരു പദമാകുന്നു.

ഉ-ം. കുതിര ഓടുന്നു എന്ന വാക്യത്തിൽ ഓടുന്നു എന്ന പദം കുതിര
എന്ന ആഖ്യ എന്തു ചെയ്യുന്നു എന്നും കുട്ടി അടിക്കപ്പെട്ടു എന്ന വാക്യത്തിൽ
അടിക്കപ്പെട്ടു എന്ന പദം കുട്ടി എന്തൊന്നനുഭവിക്കുന്നു എന്നും, കൃഷ്ണൻ
ഉറങ്ങി എന്ന വാക്യത്തിൽ ഉറങ്ങി എന്ന പദം കൃഷ്ണൻ ഇന്ന സ്ഥിതിയിൽ
ഇരിക്കുന്നു എന്നും കാണിക്കുന്നു.

ഇങ്ങിനേ ചെയ്യുന്നതിനെയോ, അനുഭവിക്കുന്നതിനെയോ,
ഇരിക്കുന്നതിനെയോ കാണിക്കുന്ന പദത്തെ ക്രിയാപദം എന്നു
ചൊല്ലുന്നു.

അഭ്യാസം iii. മുകളിൽ എഴുതിയ ഒന്നാമത്തെ അഭ്യാസത്തിലുള്ള എല്ലാ
ക്രിയകളെയും എടുത്തു എഴുതുക.

11 . നാമത്തിന്നും നും ക്രിയെക്കും പലവിധ രൂപഭേദങ്ങൾ ഉണ്ടു.
നാമത്തിനുള്ള രൂപഭേദങ്ങളെ താഴേ എഴുതിയ ദൃഷ്ടാന്തങ്ങളിൽ
കാണും.

ഉ-ം. വേടൻ വരുന്നതു കണ്ടു, വേടനെ പേടിക്കരുതു, എന്നീ
വാക്യങ്ങളിൽ ഒന്നാമത്തേതിൽ വേടൻ എന്നും, രണ്ടാമത്തേതിൽ വേടനെ
എന്നും രൂപത്തിനു ഭേദമായി കാണുന്നുണ്ടല്ലോ? ഇങ്ങിനേ നാമത്തിനു പല രൂപ
ഭേദങ്ങളും ഉള്ളതായി കാണും.

12. നാമത്തെ പോലെ തന്നേ ക്രിയെക്കും രൂപഭേദങ്ങൾ
ഉണ്ടെന്നു താഴേ കാണും. [ 9 ] ഉ-ം. എത്തിനു പേടിക്കുന്നു. വേടനെ പേടിച്ചു എന്നീ വാക്യങ്ങ
ളിൽ ഒന്നാമത്തേതിൽ പേടിക്കുന്നു എന്നും രണ്ടാമത്തേതിൽ പേടിച്ചു എന്നും
രൂപത്തിന്നു ഭേദമായ്ക്കാ ണുന്നുവല്ലോ? ഇതേ പ്രകാരം തന്നേ ക്രിയെക്കു ഇനിയും
പല രൂപഭേദങ്ങളും ഉള്ളതായി കണും.

13. എപ്പോഴും ഒരേ പ്രകൃതത്തിൽ തന്നേ നില്ക്കുന്നതല്ലാതെ
രൂപത്തിനു ഒരിക്കലും യാതൊരു ഭേദവും വരാത്തതായ മറെറാ
രുവക പദം ഉണ്ടു.

ഉ-ം. കാളയും ചത്തു പോയി, നാം പോന്നീലയോ, ഭംഗമേ
വരൂ, ഇവയിൽ കാളയും എന്നതിലേ ഉം എന്നതിന്നും, പോന്നീലയോ, എ
ന്നതിലേ ഓ എന്നതിന്നും, ഭംഗമേ എന്നതിലേ ഏ എന്നതിനും, അവയുടെ
സാക്ഷാൽ രൂപത്തിനു ഒരിക്കലും ഒരു ഭേദം വരുന്നില്ല; ഇങ്ങനേ:

രൂപത്തിനു ഭേദം വരാത്ത പദത്തിനു അവ്യയം* എന്നു
പേർ.

14. മേൽപ്പറഞ്ഞ നാമം, ക്രിയ, അവ്യയം എന്നീ മൂന്നു
വിധ പദങ്ങൾ മാത്രമേ മലയാളവ്യാകരണത്തിൽ ഉള്ളൂ.

അഭ്യാസം iv. ഒന്നാമത്തേ അഭ്യാസത്തിലുള്ള നാമങ്ങളെയും ക്രിയകളെ
യും അവ്യയങ്ങളെയും എടുത്തു വെവ്വേറെ എഴുതുക.

1. നാമാധികാരം,

15. നാമങ്ങൾ ഒരുവിധം അല്ല, പലവിധം ഉണ്ടു. രാമൻ
എന്നതു ഒരാളുടെ പേരാകകൊണ്ടു രാമൻ എന്നതു നാമം തന്നേ.
മറ്റു ചില നാമങ്ങൾ ഒരാളുടെ പേൎക്കു പ്രത്യേകിച്ചല്ല ഓരോ [ 10 ] ആളുടെ പേൎക്കു സംജ്ഞയായ്നില്ക്കുന്നു. രാമൻ എന്നവൻ
അമ്പു എന്നവന്നു വല്ലതും അയച്ചിരുന്നാൽ രാമൻ അമ്പുവിന്നു
അയച്ചു എന്നു പറയുന്നതിന്നു പകരം രണ്ടാളും അന്യോന്യം ഞാൻ
നിനക്കൂ അയച്ചു—നീ എനിക്കു അയച്ചു എന്നു പറയുന്നതിൽ ഞാൻ എ
ന്നതും നീ എന്നതും രാമൻ അമ്പു എന്ന പേരുകൾക്കു പകരമായി
നില്ക്കുന്നു; ഇങ്ങിനേ ഓരോ ആളുടെ പേൎക്കു സംജ്ഞയായി
നില്ക്കുന്ന നാമത്തിന്നു പ്രതിസംജ്ഞ എന്നു പേർ.

16. വേറെ ചില നാമങ്ങൾ സംഖ്യകളുടെ പേരുകളാകുന്നു.
ഒന്നു, രണ്ടു, മൂന്നു, പത്തു, നൂറു, ആയിരം, പതിനായിരം എന്നിവ സംഖ്യ
കളാകുന്നു.

ഉ-ം. മുഴുവൻ, എല്ലാം, ഒട്ടു, ഇത്തിരി, ചെറ്റു മുതലായവ.

ഇവറ്റിനു പകരം നില്ക്കുന്നവറ്റിന്നു പ്രതിസംഖ്യാനാമം
എന്നു പേർ.

17. മറ്റൊരുവക നാമം ആളുകളെയോ വസ്തുക്കളെയോ
സ്ഥലങ്ങളെയോ കാലങ്ങളെയോ മറ്റോ ചൂണ്ടി കാണിക്കുന്നു.

ഉ-ം. അവൻ, ഇവൾ, ഇതു. അവിടേ, ഇന്ന, അങ്ങു, ഇങ്ങു. ഇങ്ങിനേ അ, ഇ, എന്നുള്ള ചൂണ്ടെഴുത്തുകൾ കൊണ്ടു
ചൂണ്ടികാണിക്കുന്ന ഈ വക നാമത്തെ ചൂണ്ടുപേർ എന്നു
ചൊല്ലുന്നു.

18. ചൂണ്ടെഴുത്തുകളിൽനിന്നു ചൂണ്ടുപേരുകൾ ജനിക്കുന്ന
പ്രകാരം തന്നേ ചോദ്യ എഴുത്തുകളായ എ, ഏ, യാ എന്നിവ [ 11 ] റ്റിൽനിന്നു ഒരുവക നാമങ്ങൾ ജനിക്കുന്നതും ഉണ്ടു; ഇവറ്റിനു
ചോദ്യപ്രതിസംജ്ഞാനാമങ്ങൾ എന്നു പേർ.

ഉ-ം. ഏവൻ, ഏവൾ, യാവൻ, യാവൾ, ഏതു.

ചോദ്യപ്രതിസംജ്ഞകളുടെ അവസാനത്തിൽ ഉം അവ്യയം
ചേൎക്കുന്നതിനാൽ സൎവ്വാൎത്ഥപ്രതിസംഖ്യകൾ ഉണ്ടാകുന്നു.

ഉ-ം. ആരും, ഏതു എങ്ങും; എല്ലാവരും.

അഭ്യാസം v. ഒന്നാമത്തെ അഭ്യാസത്തിൽ ഉള്ള പലവിധനാമങ്ങളെ
വേർതിരിച്ചു പട്ടികയായെഴുതുക.

19. വസ്തുക്കൾ ഒന്നോ അധികമോ ആയിരിക്കാമല്ലോ? ആ
കയാൽ നാമങ്ങൾക്കു വചനഭേദവും ഉണ്ടു. ഒന്നിനെ മാത്രം
കുറിക്കുന്ന നാമത്തിനു ഏകവചനം എന്നും പലരെയും കുറി
ക്കുന്ന നാമത്തിനു ബഹുവചനം എന്നും പേർ.

ഉ-ം. ബ്രാഹ്മണൻ എന്നു പറയുമ്പോൾ ഒരാളെ മാത്രമേ കുറിക്കുന്നുള്ളു, അ
തുകൊണ്ടു ബ്രാഹ്മണൻ എന്നതു ഏകവചനം തന്നെ.

ബ്രാഹ്മണർ എന്നു പറയുമ്പോൾ ഒരാളെ അല്ല പലരെയും കുറിക്കുന്നതാ
കകൊണ്ടു ബ്രാഹ്മണർ എന്നതു ബഹുവചനം തന്നെ, ഇപ്രകാരം സ്ത്രീകൾ,
രാജാക്കന്മാർ എന്നിവകളും ബഹുവചനങ്ങൾ തന്നെ. ആർ, മാർ, കൾ
ഇവ ബഹുവചനപ്രത്യയങ്ങൾ.

അഭ്യാസം vi. ഒന്നാമത്തേ അഭ്യാസത്തിലുള്ള നാമങ്ങൾ വചനപ്രകാരം
പട്ടികയായെഴുതുക.

20. ഒരു വാക്യത്തിൽ നാമവും ക്രിയയും തമ്മിലുള്ള ചേൎച്ച
ഒരുപ്രകാരമല്ല, പലപ്രകാരമായിരിക്കാം. [ 12 ]
1 6 3 5
ഉ-ം ഗോവിന്ദൻ യജമാനന്റെ കല്പനയാൽ അങ്ങാടിയിൽനിന്നു ഒരു
2 7 4
പീച്ചാങ്കത്തിയെ സഹായത്തിൽ വിലെക്കു വാങ്ങി
ഈ വാക്യത്തിൽ 1. ക്രിയയെ ചെയ്യുന്നവൻ ഇന്നവനെന്നു കാണിക്കുന്നു
2. ക്രിയയെ അനുഭവിക്കുന്നതു ഇന്നതെന്നു "
3. ക്രിയ ഇന്നതിനാൽ ചെയ്യുന്നു എന്നു "
4. ക്രിയയുടെ അവസ്ഥ മുതലായതു "
5. ക്രിയ എവിടെ എന്നു "
6. (21 നോക്കുക) "
7. ക്രിയ ഏതു പ്രകാരമെന്നു "

ഈ പലപ്രകാരമുള്ള ചേൎച്ച കാണിക്കുന്ന രൂപഭേദങ്ങൾക്കു
വിഭക്തികൾ എന്നു പേർ.

21. നാമത്തെ അല്ലാതെ ക്രിയയെ ഒരിക്കലും ആശ്രയിക്കാ
ത്ത ഒരു വിഭക്തി ഉണ്ടു; മുകളിൽ എഴുതിയ ഉദാഹരണത്തിൽ
6 ഇനെ നോക്കുക.

മുകളിലേ വാക്യത്തിൽ യജമാനന്റെ എന്ന വിഭക്തി വാങ്ങി എന്ന
ക്രിയയെ അല്ല, കല്പനയാൽ എന്ന നാമത്തെ സംബന്ധിച്ചു നിൽക്കുന്നു.

ഇതിന്നു സംബന്ധവിഭക്തി എന്നു പേർ.

22. വചനഭേദങ്ങളും വിഭക്തിഭേദങ്ങളും കുറിക്കുന്നതു നാമാ
ന്ത്യത്തിൽ വല്ല അക്ഷരങ്ങളെയും ചേൎക്കുന്നതുകൊണ്ടത്രേ.

ഉ-ം. ബ്രാഹ്മണർ, മകനെ എന്നീ പദങ്ങളിൽ ആദ്യത്തേ ബ്രാഹ്മ
ണർ എന്നതിലേ അർ എന്നതു ബഹുവചനത്തെ വരുത്തുവാനായി ചേൎത്ത അ
ക്ഷരവും മകനെ എന്നതിലേ എ എന്നതു ദ്വിതീയാവിഭക്തിയെ വരുത്തുവാ
നായി ചേൎത്ത അക്ഷരവും ആകുന്നു.

ഇങ്ങിനേ ചേരുന്ന അക്ഷരങ്ങൾക്കു പ്രത്യയം എന്നു പേർ. [ 13 ] 28. നാമത്തിനു വിഭക്തികൾ ഏഴുണ്ടു. അവയുടെ പേരു
കളും പ്രത്യയങ്ങളും താഴേ കാണിച്ചിരിക്കുന്നു.

വിഭക്തികൾ പ്രത്യയങ്ങൾ
1. പ്രഥമ കൎത്തൃവിഭക്തി അൻ, അൾ, അം ഇത്യാദി
(ചിലപ്പോൾ പ്രകൃതി മാത്രം കാണും)
2. ദ്വതീയ കൎമ്മവിഭക്തി എ.
3. തൃതീയ കരണവിഭക്തി ആൽ,സാഹിത്യതൃതീയെക്കു ഓടു.
4. ചതുൎത്ഥി ക്കു,നു.
5. പഞ്ചമി ഇൽനിന്നു, ഉന്നു.
6. ഷഷ്ഠി സംബന്ധവിഭക്തി ഉടെ, ന്റെ.
7. സപ്തമി സ്ഥലവിഭക്തി ഇൽ, കൽ, ക്കൽ.

*സംബോധന അല്ലെങ്കിൽ വിളിരൂപം എന്നതു പ്രഥമയുടെ ഒരു
ഭേദം അത്രെ.

ഉ-ം. മേനക! ജ്യേഷ്ഠ! പുത്ര!

24. ചില നാമങ്ങളിൽ പ്രഥമ ഒഴികെയുള്ള വിഭക്തികൾ
ഉണ്ടാക്കുവാനായി അത്തു ഇൽ മുതലായ പ്രത്യയങ്ങളെ പ്രകൃ
തിയോടു ചേൎക്കുമാറുണ്ടു. ഇങ്ങനെ ഉണ്ടാക്കിയ രൂപത്തിനു
ആദേശരൂപം എന്നു പറയുന്നു. ആവക നാമങ്ങളിൽ വള
വിഭക്തിപ്രത്യയങ്ങൾ ഈ രൂപത്തോടു ചേൎക്കുന്നു.

ഉ-ം. രാജ്യത്തു, രാജ്യത്തിൽ, രാജ്യത്തിൽനിന്നു, തെരുവിന്നു, മുതലായവ. [ 14 ] 25. നാമത്തിന്നുള്ള വിഭക്തിഭേദങ്ങളുടെയും പ്രത്യയങ്ങളുടെ
യും ഉദാഹരണങ്ങൾ.

വിഭക്തികൾ ഏകവചനം ബഹുവചനം
1. പ്രഥമ മനുഷ്യൻ മനുഷ്യർ
2. ദ്വിതീയ മനുഷ്യനെ മനുഷ്യരെ
3. തൃതീയ
സാഹിത്യം
മനുഷ്യനാൽ
മനുഷ്യനോടു
മനുഷ്യരാൽ
മനുഷ്യരോടു
4. ചതുൎത്ഥി മനുഷ്യന്നു മനുഷ്യൎക്കു
5. പഞ്ചമി മനുഷ്യനിൽനിന്നു മനുഷ്യരിൽനിന്നു
6. ഷഷ്ഠി മനുഷ്യന്റെ മനുഷ്യരുടെ
7.സപ്തമി മനുഷ്യനിൽ മനുഷ്യരിൽ

അഭ്യാസം vii. താഴേ എഴുതിയ നാമങ്ങൾ ഇന്നിന്ന വിഭക്തികളിൽ ആ
ണെന്നു പട്ടികയായി എഴുതി കാണിക്ക.

1. ജ്യേഷ്ഠന്നു. 2. മരത്തിൽ. 3. കുട്ടിയെ 4. കാല്ക്കൽ. 5.നിന്റെ. 6.ഗുരുനാ
ഥനാൽ. 7. നിരത്തിന്മേൽനിന്നു. 8.ദൂരത്തിൽ. 9. രാജാവോടു. 10. പുത്രന്മാൎക്കു.

26. നാമത്തിന്നു വചനഭേദങ്ങളും വിഭക്തിഭേദങ്ങളും ഉള്ളതു
കൂടാതെ ലിംഗം, പുരുഷൻ എന്നീ രണ്ടു ഭേദങ്ങളും കൂടേ
ഉണ്ടു.

ലിംഗങ്ങൾ മൂന്നു; പുല്ലിംഗം, സ്ത്രീലിംഗം, നപുംസക
ലിം‌ഗം.

27.പുരുഷനെ കാണിക്കുന്നതു പുല്ലിംഗം തന്നെ; ഇതിന്നു
പലപ്പോഴും അൻ പ്രത്യയം വരും.

ഉ-ം. ബ്രാഹ്മണൻ, തീയൻ, അവൻ, ഇവൻ [ 15 ] 28. സ്ത്രീയെ അറിയിക്കുന്നതു സ്ത്രീലിംഗം; ഇതിന്നു അൾ,
ത്തി, അ എന്നീ പ്രത്യയങ്ങൾ പലപ്പോഴും ചേൎന്നു കാണും.

ഉ-ം. തിയത്തി, മകൾ, അവൾ, ഇവൾ, ഭാൎയ്യ.

29. നപുംസകലിംഗം എന്നതു ആണും പെണ്ണും അല്ലാത്ത
തിനെയും കാൎയ്യബോധം ഇല്ലാത്തതിനെയും കാണിക്കുന്നതു
തന്നെ.

ഉ-ം. മരം, ബുദ്ധി, രാജ്യം, പക്ഷി.

30. നാം ഏതിനെ വിചാരിച്ചു പറയുന്നുവോ ആയതു പ്രഥ
മപുരുഷനും, നാം ആ വിചാരത്തെ ആരോടു പറയുന്നുവോ
ആ ആൾ മദ്ധ്യമപുരുഷനും, ആ പറയുന്ന നാം ഉത്തമപു
രുഷനും ആകുന്നു.

ഉ-ം. നിന്നോടു പറവാൻ അവൻ എന്നോടു പറഞ്ഞു. ഈ
വാക്യത്തിൽ അവൻ എന്നതു നാം ആരെ കുറിച്ചു പറയുന്നുവോ ആ ആളെ
കാണിക്കകൊണ്ടു, അവൻ എന്ന നാമം പ്രഥമപുരുഷൻ തന്നെ; നിന്നോടു
എന്നതു നാം ആരോടു പറയുന്നുവോ ആ ആളെ കാണിക്കുന്നതാകകൊണ്ടു ആയതു
മദ്ധ്യമപുരുഷനും എന്നോടു എന്നതു ആ പറയുന്ന ആളെ കാണിക്കുന്നതു
കൊണ്ടു ആയതു ഉത്തമപുരുഷനും ആകുന്നു.

അഭ്യാസം viii. താഴേ എഴുതിയ നാമങ്ങൾ ഏതേതു പുരുഷനെന്നും ലിംഗ
മെന്നും വചനമെന്നും പറക.

1. മകൻ, 2. അനുജത്തികൾ. 3. ഞങ്ങൾ. 4. സുന്ദരി. 5. അവൻ. 6. മകൾ.
7. നിങ്ങൾ. 8. പാൎവ്വതി. 9. ഭൎത്താവു. 10. ഭാൎയ്യ. 11. സഹോദരൻ. 12. പക്ഷി.
13. ഉത്സാഹം. 14. നിന്റെ. [ 16 ] 31. പുരുഷഭേദം പ്രത്യേകിച്ചു പുരുഷപ്രതിസംജ്ഞകളിൽ കാണാം.

പുരുഷപ്രതിസംജ്ഞകളും അവയുടെ രൂപഭേദങ്ങളും താഴേ കാണിച്ചപ്രകാരമാകുന്നു.

ഉത്തമ പുരുഷൻ മദ്ധ്യമപുരുഷൻ
ഏകവചനം ബഹുവചനം ഏകവചനം ബഹുവചനം ഏകവചനം ബഹുവചനം
പ്രഥമ ഞാൻ നാം
ഞങ്ങൾ
നീ നിങ്ങൾ താൻ താങ്കൾ
ആദേശരൂപം എൻ ഞങ്ങൾ നിൻ നിങ്ങൾ തൻ തങ്ങൾ
ദ്വതീയ എന്നെ നമ്മെ
നമ്മളെ
നിന്നെ നിങ്ങളെ തന്നെ താങ്കളെ
തങ്ങളെ
തൃതീയ എന്നാൽ നമ്മാൽ
ഞങ്ങളാൽ
നിന്നാൽ നിങ്ങളാൽ തന്നാൽ താങ്കളാൽ
തങ്ങളാൽ
ചതുൎത്ഥി എനിക്കു നമുക്കു
ഞങ്ങൾക്കു
നിണക്കു നിങ്ങൾക്കു തനിക്കു താങ്കൾക്കു
തങ്ങൾക്കു
പഞ്ചമി എങ്കൽനിന്നു നമ്മിൽനിന്നു
ഞങ്ങളിൽനിന്നു
നിങ്കൽനിന്നു നിങ്ങളിൽനിന്നു തങ്കൽനിന്നു താങ്കളിൽനിന്നു
തങ്ങളിൽനിന്നു
ഷഷ്ഠി എന്റെ നമ്മുടെ
ഞങ്ങളുടെ
നിന്റെ നിങ്ങളുടെ തന്റെ താങ്കളുടെ
തങ്ങളുടെ
സപ്തമി എങ്കിൽ
എന്നിൽ
നമ്മിൽ
ഞങ്ങളിൽ
നിങ്കൽ
നിന്നിൽ
നിങ്ങളിൽ തങ്കൽ
തന്നിൽ
താങ്കളിൽ
തങ്ങളിൽ
തമ്മിൽ
[ 17 ] 32. നാമം തനിയായി നില്ക്കുന്നതല്ലാതെ ചിലപ്പോൾ
രണ്ടോ അധികമോ നാമങ്ങൾ ഒന്നിച്ചു ചേൎന്നു ഒരേ അൎത്ഥം
ജനിപ്പിക്കുമാറുണ്ടു.

ഉ-ം. അവനന്നു ബുദ്ധി അല്പം തന്നെ എന്നതിൽ, അല്പം, ബുദ്ധി
എന്നീ രണ്ടു വെവ്വേറെ നില്ക്കുന്ന നാമങ്ങൾ അല്പബുദ്ധി എന്നു ഒന്നിച്ചു ചേൎന്നു
അല്പബുദ്ധിയുള്ളവൻ എന്നായി ഒരേ അൎത്ഥം ജനിപ്പിക്കകൊണ്ടു, അല്പ
ബുദ്ധി എന്നതു രണ്ടു നാമങ്ങൾ അല്ല ഒരേ നാമം തന്നെ.

ഈ വക നാമത്തിനു സമാസനാമം എന്നു പേർ. ഇങ്ങ
നേ ഒരേ അൎത്ഥം ജനിപ്പാനായി രണ്ടോ അധികമോ നാമങ്ങൾ
ഒന്നിച്ചു ചേരുന്നതായാൽ, സാധാരണയായി ഒടുക്കത്തേ നാമ
ത്തിൽ ഒഴികെ മറ്റുള്ളവയിൽ പ്രതൃയങ്ങൾ ചേരുമാറില്ല.
എങ്കിലും ആദേശരൂപവും ഏ അവ്യയവും ഇവ രണ്ടും പൂൎവ്വ
പദാന്തത്തിൽ കാണാം.

ഉ-ം. സൂൎയ്യചന്ദ്രന്മാർ = സൂൎയ്യനും ചന്ദ്രനും കൂടി ഇതിൽ സൂൎയ്യൻ എന്ന
തിൽ അൻ പ്രത്യയം വിട്ടുകളഞ്ഞു.

33. സമാസം പലവിധം ഉണ്ടു. ആ തോട്ടം, ഈ പലക—ഇങ്ങനേ
ചൂണ്ടെഴുത്തുകൾ ചേൎന്നുണ്ടാകുന്നതിന്നു ചൂണ്ടു സമാസമെ
ന്നും, എപ്പുറം എന്നാൾ, എക്കര എങ്ങിനേ, ചോദ്യെഴുത്തുകൾ ചേൎന്നു
ണ്ടാകുന്നതിന്നു ചോദ്യസമാസമെന്നും, ഒരാൾ, നാലുപശു ഇങ്ങനേ
സംഖ്യാപദങ്ങൾ ചേൎന്നുണ്ടാകുന്നതിന്നു സംഖ്യാസമാസമെ
ന്നും പേരുകൾ ഉണ്ടു.

അഭ്യാസം ix. താഴേ എഴുതിയവ ഇന്നിന്ന സമാസങ്ങൾ എന്നു പട്ടിക
യായെഴുതുക. [ 18 ] 1. കൂൎമ്മബുദ്ധി. 2. രാമലക്ഷ്മണന്മാർ. 3, നൂറ്റെട്ടുകാതം. 4. ഏതൊരുത്തൻ.
5. അട്ടിക്കു. 6. രാജ്യഭാരം. 7. ഈ സ്ഥലം. 8. ചോറ്റുകറി. 9. പുറത്തേവാതിൽ.
10. വിശ്വവിശ്രുതൻ.

34. ചൂണ്ടു പേർ ഒരു സമാസം അല്ല. കാരണം അതിൽ
രണ്ടോ അധികമോ നാമങ്ങൾ ചേൎന്നിട്ടില്ല, ചൂണ്ടു പേരുണ്ടാക
ന്നതു ചൂണ്ടെഴുത്തുകളോടു ലിംഗവചനപ്രത്യയങ്ങൾ
മാത്രം ചേൎന്നിട്ടാകുന്നു.

ഉ-ം. അവൻ, ഇവൾ, ഇതു, അവർ എന്നിവറ്റിൽ അവൻ എന്നതു
അ എന്ന ചൂണ്ടുപേരോടു കൂടി അൻ എന്ന പുല്ലിംഗപ്രത്യയവും ഇവൾ എന്നതു
ഇ എന്ന ചൂണ്ടെഴുത്തോടു കൂടി അൾ എന്ന സ്ത്രീലിംഗപ്രത്യയവും ഇതു എന്നതു
ഇ എന്ന ചൂണ്ടുപേരോടു ക്രടി തു എന്ന നപുംസകപ്രത്യയവും, അവർ
എന്നതു അ എന്ന ചൂണ്ടെഴുത്തോടു കൂടി അർ എന്ന ബഹുവചനപ്രത്യയവും
മാത്രമേ ചേൎന്നിട്ടുള്ളു.

2. ക്രിയാധികാരം.

35. ഇന്ന ഒരു കൎത്താവു ഇന്ന ഒരു ക്രിയയെ ചെയ്യുന്നു എന്നു
നാം വിചാരിക്കുമ്പോൾ, ആയതു ഇന്ന ഒരു കാലത്തിലാണെന്നു
നാം വിചാരിക്കേണ്ടതാകുന്നു. ഒരുവൻ കൊടുക്കലിനെയോ, വാ
ങ്ങലിനെയോ കുറിച്ചു പറയുമ്പോൾ കൊടുക്കുന്നു എന്നാകട്ടെ,
കൊടുത്തു എന്നാകട്ടെ, കൊടുക്കും എന്നാകട്ടെ പറയേണ്ടി വരും,
ആയതുകൊണ്ടു ക്രിയെക്കു മുഖ്യമായിട്ടുള്ള ഭേദം കാലഭേദം തന്നെ.

36. കൊടുക്കുന്നു, കൊടുത്തു, കൊടുക്കും എന്നിങ്ങനേ കാലഭേദങ്ങൾ
മൂന്നു; ഇപ്പോൾ നടക്കുന്ന കാലം, കഴിഞ്ഞു പോയ കാലം,
വരുംകാലം. [ 19 ] 37. ഇപ്പോൾ നടക്കുന്നതിനെ കാണിക്കുന്നതിന്നു വൎത്തമാ
നകാലം എന്നും, കഴിഞ്ഞു പോയതിനെ കാണിക്കുന്നതിന്നു
ഭൂതകാലം എന്നും, വരുവാനുള്ളതിനെ കാണിക്കുന്നതിന്നു ഭാ
വികാലമെന്നും പേർ.

ഉ-ം. കൊടുക്കുന്നു എന്നതു വൎത്തമാനകാലം, കൊടുത്തു എന്നതു ഭൂതകാലം,
കൊടുക്കും എന്നതു ഭാവികാലം.

അഭ്യാസം x. താഴേ എഴുതിയ ക്രിയകളെ അവയുടെ കാലങ്ങൾ പ്രകാരം
പട്ടികകളായി എഴുതി കാണിക്ക.

1. എടുത്തു. 2. തെഴുക്കുന്നു. 3. ചൊല്ലി. 4. പറക്കും. 5. കണ്ടു. . ചേ
ൎക്കുന്നു. 7. തകൎത്തു. 8. പിടിച്ചു. 9. മടിക്കുന്നു. 10. വന്നു. 11. ശ്രമിച്ചു.
12. വളരും. 13. പോന്നു. 14. വീഴും. 15. വെപ്പു.16. തുള്ളി. 17. വളൎന്നു.
18. കേൾപ്പു. 19. ചുമന്നു. 20. പേടിക്കുന്നു. 21. തളരുന്നു. 22. തന്നു.

38. വത്തമാനകാലത്തെ കാണിപ്പാനായി ഉന്നു എന്ന പ്ര
ത്യയവും ഭൂതകാലത്തിനു ഇ, തു* എന്നീ പ്രത്യയങ്ങളും 1-ാം
ഭാവികാലത്തിനു ഉം എന്ന പ്രത്യയവും , 2-ാം ഭാവികാലത്തിന്നു
ഉ, ഊ എന്നീ പ്രത്യയങ്ങളും കാണാം.

*തു, ത്തു ആയും നൂ ആയും കാണുന്നതും,— ത്തു, ച്ചു ആയും ട്ടു ആയും
റ്റു ആയും മാറുന്നതും,— നൂ ന്നു ആയും ണ്ടു ആയും, ണു ആയും, ണ്ണു ആയും
ഞ്ഞു ആയും മാറുന്നതും ഉണ്ടു.

ഉ-ം. (വൎത്തമാനകാലം) കൊടുക്കുന്നു എന്നതിൽ ഉന്നു പ്രത്യയവും; (ഭൂത
കാലം) തൊഴുതു, കൊടുത്തു, വെന്തു, തച്ചു, വിട്ടു. വിറ്റു, വന്നു,
കണ്ടു, വീണു, പറഞ്ഞു എന്നിവയിൽ തു പ്രത്യയവും; വാങ്ങിഎന്നതിൽ
ഇ പ്രത്യയവും: (ഭാവികാലം) വാങ്ങും എന്നതിൽ ഉം പ്രത്യയവും; കൂടു, കേ
ൾക്കൂ, നടപ്പു എന്നതിൽ ഉ, ഊ എന്നീ പ്രത്യയങ്ങളും കാണും. [ 20 ] അഭ്യാസം xi, പത്താമത്തേ അഭ്യാസത്തിലുള്ള ഓരോ ക്രിയയുടെ പ്രത്യ
യങ്ങളെ ഇന്നിന്നതെന്നു പട്ടികയായി എഴുതുക.

39. മേല്പറഞ്ഞ മൂന്നുകാലങ്ങൾ കൂടാതേ, കല്പിക്കേണ്ടതി
ന്നും അപേക്ഷിക്കേണ്ടതിന്നും കാലപ്രത്യയങ്ങൾ ചേരാത്ത വാ,
വരുവിൻ എന്നവയിൽ കാണുന്നപ്രകാരം ഒരു രൂപം ഉണ്ടു. ഇ
തിന്നു വിധി എന്നു പേർ. വിധിയിൽ ഏകവചനത്തിന്നും
ബഹുവചനത്തിന്നും വെവ്വേറെ രൂപങ്ങൾ ഉണ്ടു.

ഉ-ം. ഏകവചനം വാ, ബഹുവചനം വരുവിൻ.

അഭ്യാസം xii. പത്താമത്തേ അഭ്യാസത്തിൽനിന്നു നാലു ക്രിയകളെ എടു
ത്തു അവയേ വിധിയിൽ ഏകവചനത്തിലും ബഹുവചനത്തിലും ആക്കി എഴുതുക;
അതിൽനിന്നു തന്നേ ഓരോ കാലത്തിന്നു മുമ്മൂന്നു ദൃഷ്ടാന്തങ്ങൾ എടുത്തു പട്ടികയാ
യെഴുതുക.

40, ചില വിചാരങ്ങൾ മറെറാരു വിചാരത്തോടു ചേരുന്ന
വരേ തികവാകുമാറില്ല.

ഉ-ം. അവനെ വന്നാൽ, അവനെ കടിച്ച എന്നിങ്ങിനേ പറഞ്ഞാൽ,
മറ്റും സംഗതി ഉണ്ടെന്നു സൂചിപ്പിക്കുന്നു; അവൻ വന്നാൽ എന്നു പറയു
മ്പോൾ. വന്നാൽ എന്തു? എന്നും അവനെ കടിച്ച എന്നു പറഞ്ഞാൽ,
കടിച്ചതു എന്തു എന്നും ചോദിക്കേണ്ടിവരും.

ഇങ്ങിനെ ക്രിയ പൂൎണ്ണമായും അപൂൎണ്ണമായും വരാം.

ഉ-ം. അവനെ അട്ട കടിച്ചു എന്നു പറയുമ്പോൾ അൎത്ഥം പൂൎണ്ണമായിരി
ക്കകൊണ്ടു കടിച്ചു എന്ന ക്രിയ പൂൎണ്ണക്രിയ തന്നെ, അവനെ കടിച്ച എന്നു
പറയുമ്പോൾ പൂൎണ്ണാൎത്ഥം ജനിക്കായ്കകൊണ്ടു കടിച്ചതു എന്തു എന്നു ചോദിക്കേ ണ്ടി
വരും, അതിന്നു ഉത്തരമായി അട്ട എന്നു പറയേണ്ടിവരുന്നതാകയാൽ, കടിച്ച
എന്ന ക്രിയ അട്ട എന്ന നാമത്താൽ പൂൎണ്ണമായരുന്നു എന്നറിയാം. [ 21 ] 41. ഇങ്ങനേ പിൻവരുന്ന നാമത്താൽ പൂൎണ്ണമായ്വരുന്ന
അപൂൎണ്ണക്രിയെക്കു ശബ്ദന്യൂനം എന്നു പേർ.

കടിച്ച എന്ന ക്രിയ ഭൂതകാലമായതുകൊണ്ടു അതിനു ഭൂതശബ്ദ
ന്യൂനം എന്നു പേർ.

കടിക്കുന്നു, കടിക്കും എന്നിങ്ങിനെ വൎത്തമാനഭാവിശബ്ദന്യൂന
ങ്ങളും ഉണ്ടു. ആയതുകൊണ്ടു

42. ശബ്ദന്യൂനങ്ങൾ മൂന്നു വിധം: വൎത്തമാനം, ഭൂതം, ഭാവി.

43. നാമങ്ങൾകൊണ്ടു പൂൎണ്ണമാകുന്ന അപൂൎണ്ണക്രിയകൾ
അല്ലാതെ, ക്രിയകൾകൊണ്ടു പൂർണ്ണമാകുന്ന അപൂൎണ്ണക്രിയകളും
ഉണ്ടു.

ഉ-ം. അവൻ വരുന്നുണ്ടു, ഞാൻ വിട്ടുപോയി, നീ കളിപ്പാൻ വരുമോ. ഇവ
യിൽ വരുന്നു എന്ന വൎത്തമാനം പൂൎണ്ണമല്ല, അതു ഉണ്ടു എന്ന ക്രിയയാൽ പൂണ്ണ
മായി.

അപ്രകാരം വിട്ടു എന്ന ഭൂതം പോയി എന്ന ക്രിയയാലും, കളിപ്പാൻ
എന്ന ഭാവി വരും എന്ന ക്രിയയാലും പൂൎണ്ണമായി ഈ വിധം ഉള്ളവറ്റിന്നു
ക്രിയാന്യൂനം എന്നു പേർ. ആയതുകൊണ്ടു

44. ക്രിയാന്യൂനങ്ങൾ മൂന്നു വിധം: വൎത്തമാനം, ഭൂതം, ഭാവി.

45. കടിച്ചാൽ എന്നിങ്ങിനേ ഭൂതശബ്ദന്യൂനത്തോടു ആൽ പ്ര
ത്യയം കൂടേ ചേൎത്തതിനാൽ, സംഭാവന എന്ന ഒരു അപൂൎണ്ണക്രി
യാരൂപവും, കടിച്ചാലും എന്നിങ്ങിനേ ഈ സംഭാവനയോടു ഉം അ
വ്യയവും കൂടെ ചേൎത്തതിനാൽ, അനുവാദകം എന്ന മറെറാരു അപൂ
ൎണ്ണക്രിയാരൂപവും ജനിക്കുന്നതും ഉണ്ടു.* [ 22 ] അഭ്യാസം xiii. താഴേ എഴുതിയ ക്രിയകളിൽ പൂൎണ്ണ ക്രിയകളെയും അപൂ
ൎണ്ണക്രിയകളെയും അവയുടെ പേരുകളെയും കാലങ്ങളെയും പട്ടികയായെഴുതുക.

1. കടിച്ച. 2. എടുക്കുമ്പോൾ. 3. പറയുന്നുണ്ടു. 4. വന്നുപോയാലും. 5. കണ്ടു
പിടിച്ചു. 6. മുറിക്കുന്നു.?7. തിന്മാൻ. 8. കിടന്നുറങ്ങി. 9. വരുന്നില്ല. 10. ഉണ്ണുന്നു.
11. വായിക്കുന്തോറും. 12. കൊടുത്തു. 13. തൂങ്ങിമരിച്ചു. 14. വില്പാൻ. 15. അറി
യുന്നുണ്ടു. 16. അയച്ചാൽ. 17. പോവോളം . 18. വരികിൽ. 19. പറയുന്ന ആൾ.
20. പറഞ്ഞുകേൾക്കിലും.

46. നാമം, ക്രിയ ഈ രണ്ടിന്റെയും ലക്ഷണങ്ങൾ കൂടിയുള്ള വേറൊരുവക പദം ഉണ്ടു.

ഉ-ം. ഞാൻ പോകയില്ല എന്നതിൽ പോക എന്നതു ഞാൻ എന്ന
ആഖ്യക്കുള്ള ക്രിയയും, ആ വാചകത്തിൽ തന്നെ ആയതു പ്രഥമ വിഭക്തിയിൽ
ഇല്ല എന്നതിനു ആഖ്യയായും നില്ക്കുന്നു. കാൎയ്യം അങ്ങനേ ആകയാൽ
എന്നതിലേ ആകയാൽ എന്നതു കാൎയ്യം എന്ന ആഖ്യെക്കു ക്രിയയായി നില്ക്കു
ന്നതല്ലാതെ ആയതു ത്രിതീയ വിഭക്തിയായും കാണുന്നു.

ഈ വക പദങ്ങൾക്കു ക്രിയാനാമങ്ങൾ എന്നു പേർ.

47. ചെയ്തവൻ, ചെയ്തവൾ, ചെയ്തതു, ചെയ്തവർ, ചെയ്തവർ, പോയവൻ,
പോയവൾ, പോയതു, പോയവർ, പോയവ ഇത്യാദികളിൽ കാണുന്ന പ്ര
കാരം ഒരുവക ക്രിയാനാമങ്ങൾ പല വിഭക്തിയിലും കാണുന്നതു
കൂടാതെ പുരുഷൻ ലിംഗം വചനം എന്നിവയും ഉള്ളതായി കാ
ണും; ഇവററിന്നു ക്രിയാപുരുഷനാമങ്ങൾ എന്നു പേർ.

ക്രിയാനാമം, ക്രിയാപുരുഷനാമം ഈ രണ്ടിന്നും ക്രിയാലക്ഷ
ണങ്ങൾ ഉള്ളതുകൊണ്ടു അപൂൎണ്ണ ക്രിയകളായി ചേൎത്തിരിക്കുന്നു.

48. അപൂൎണ്ണക്രിയകളും, അവയുടെ പൂൎണ്ണങ്ങളും, പ്രത്യയ
ങ്ങളും താഴേ പറഞ്ഞവ. [ 23 ]
49. അപൂൎണ്ണങ്ങൾ ഉദാഹരണം ഏതിനാൽ
പൂൎണ്ണം എന്നു
പ്രത്യയങ്ങൾ
ശബ്ദന്യൂനം വൎത്തമാനം
ഭൂതം
ഭാവി
കടിക്കുന്ന
കടിച്ച
കടിക്കും
നാമം വൎത്തമാനപ്രത്യയം
+അ
ഭൂതപ്രത്യയം+അ
ഭാവിപോലെ
ക്രിയാന്യൂനം വൎത്തമാനം
ഭൂതം
ഭാവി
കടിക്കുന്ന്
കടിച്ച്
കടിപ്പാൻ
ക്രിയ വൎത്തമാനപ്രത്യയം
+അരയുകാരം
ഭൂതപ്രത്യയം
+അരയുകാരം
വൻ, പ്പാൻ
ഒന്നാം സംഭാവന
രണ്ടാം സംഭാവന
കടിച്ചാൽ
കടിക്കിൽ
" ഭൂതപ്രത്യയം+
ആൽ
ക്രിയാനാമപ്രത്യയം
+ഇൽ
ഒന്നാം അനുവാദകം
രണ്ടാം അനുവാദകം
കടിച്ചാലും
കടിക്കിലും
" സംഭാവനപ്രത്യയം
+ഉം
ഭാവരൂപം
ക്രിയാനാമം
കടിക്ക
കടിക്ക*
" അ,[ക,ക്ക]
അ,[ക,ക്ക]
ക്രിയാപുരുഷനാമം വ.
ഭൂ.
ഭാ.
കടിക്കുന്നവൻ
കടിച്ചവൾ
കടിച്ചതു[ഇ.]
" ശബ്ദന്യൂനപ്രത്യയം
+ചൂണ്ടുപേർ

50. പോകും പോകാ, എന്നിങ്ങിനെ ഉണ്ടെന്ന അൎത്ഥം വരുത്തു
ന്നതും ഇല്ലെന്നു അൎത്ഥം ജനിപ്പിക്കുന്നതും ആയ രണ്ടുവിധങ്ങൾ [ 24 ] ക്രിയയിൽ ഉണ്ടു. ഉണ്ടെന്നു കാണിക്കുന്ന ക്രിയെക്കു അനുസ
രണം എന്നും ഇല്ലെന്നു കാണിക്കുന്നതിനു നിഷേധം എന്നും
പറയുന്നു.

ഉ-ം. പോകുന്നു, പോകും എന്ന അനുസരണങ്ങൾക്കു പോകാ എന്നതു
നിഷേധം പോകാ എന്നതു നിഷേധപൂൎണ്ണക്രിയ തന്നെ.

51. നിഷേധക്രിയെക്കും മേല്പറഞ്ഞ അപൂൎണ്ണങ്ങളുണ്ടു, അവ
താഴെ കാണിച്ചിരിക്കുന്നു.

നിഷേധം
അപൂൎണ്ണക്രിയകൾ ഉദാഹരണം ഏതിനാൽ
പൂൎണ്ണം എന്നു
പ്രത്യയങ്ങൾ
ശബ്ദന്യൂനം പോകാത്ത നാമം ആത്ത
ക്രിയാന്യൂനം പോകാതെ ക്രിയ ആതെ
" പോകാതെ ആഞ്ഞൂ
ഒന്നാം സംഭാവന പോകാഞ്ഞാൽ " ആഞ്ഞൂാൽ
രണ്ടാം സംഭാവന പോകായ്കിൽ " ആയ്കിൽ
ഒന്നാം അനുവാദകം പോകാഞ്ഞൂാലും " ആഞ്ഞൂാലും
രണ്ടാം അനുവാദകം പോകായ്കിലും " ആയ്കിലും
ക്രിയാനാമം പോകായ്ക " ആയ്ക
ഭാവരൂപം പോകായ്ക " ആയ്ക
ക്രിയാപുരുഷനാമം പോകാത്തവൾ " നിഷേധ ശബ്ദന്യൂ
സ്ത്രീ പോകാത്തവൾ " നപ്രത്യയം
പോകാഞ്ഞൂതു " +ചൂണ്ടുപേർ

അഭ്യാസം xiv. താഴേ എഴുതിയ ക്രിയകളിൽ ഇന്നിന്നവ പൂൎണ്ണക്രിയക
ളെന്നും ഇന്നിന്നവ അപൂൎണ്ണക്രിയകളെന്നും ഇന്നിന്നവ ഇന്നിന്ന അപൂൎണ്ണക്രിയക
ളെന്നും പട്ടികയായെഴുതുക.

1 എടുത്താൽ. 2. പറഞ്ഞുകേട്ടു. 3. കളഞ്ഞു. 4, അറിഞ്ഞാലും, 5. കൊന്നവൻ
6. പറയാഞ്ഞുാൽ. 7. ചത്തുവീണു. 8. പിടെച്ചു. 9.കൊല്ലായ്ക. 10. വരികിൽ. [ 25 ] 11. പോയവൾ . 12. കേൾക്കാഞ്ഞു. 13. ഉറങ്ങി. 14 വരാത്തവൻ. 15. പറഞ്ഞുതു.
16. ഉറങ്ങാഞ്ഞൂാൽ, 17. തിന്നു. 18. വന്നാലും. 19. വരായ്വാൻ. 20. കേൾക്കിലും.
21. ചെയ്ക. 22. വാങ്ങിയാൽ. 23. പഠിക്ക. 24. എഴുതുകിൽ. 25. ചൊല്ലാതെ.

52. ഉണ്ടു, എന്നു, അരുതു, ഇല്ല, അല്ല മുതലായ ചില ക്രിയകൾക്കു
മൂന്നു കാലങ്ങളും മറ്റും ക്രമമായി നടന്നുവരുന്നില്ല. ഈ വക
ക്രിയെക്കു ഊനക്രിയ എന്നു പേർ.

53. ഞാൻ നടക്കും എന്നതിൽ നടക്കും എന്ന ക്രിയ കൎത്താവായ
ഞാൻ എന്നതിനോടല്ലാതെ വേറെ യാതൊന്നിനോടും ഒരു അധി
കാരവും ആശ്രയവുമില്ലാതെ നില്ക്കുന്നു. ഇങ്ങനെ വല്ല ക്രിയയും
കൎത്താവിൽ മാത്രം അടങ്ങിനില്ക്കുമ്പോൾ അതിനു അകൎമ്മകം
എന്നു പേർ.

ഉ‌—ം. ഉറങ്ങുക, കളിക്ക, കിടക്ക, മരിക്കുക മുതലായവ.

54. ഞാൻ അവനെ അടിച്ചു എന്നതിൽ അടിച്ചു എന്ന ക്രിയ ചെ
യ്യേണ്ടതിന്നു ഞാൻ എന്നതു ഒരു നാഥനായി നില്ക്കുന്നതല്ലാതെ
ആ ക്രിയയെ അനുഭവിച്ചതു അവനെ എന്നതിൽ അവൻ ആകു
ന്നു, ഇങ്ങനെ ഒരു ക്രിയ കൎത്താവിൽനിന്നു ഉത്ഭവിച്ചു മറെറാരു
പദത്തെ ഭരിക്കുമാറുണ്ടു. ഈ വക ക്രിയക്കു സകൎമ്മകക്രിയ
എന്നു പേർ.

ഉ—ം.കറ്റകളെ കെട്ടാക്കി കെട്ടി, അവർ പണത്തെ കെട്ടിവെക്കുന്നു.
അവർ മാനിനെ കൊന്നു, പന്നിയെ കണ്ടു, മാനിനെ നിലത്തു വെച്ചു.

അഭ്യാസം xv. താഴേ എഴുതിയതിൽ ഉള്ള കൎമ്മങ്ങളെയും സകൎമ്മകക്രിയ
കളെയും അകൎമ്മകക്രിയകളെയും എടുത്തെഴുതുക.

1. മേഘം മഴ തരുന്നു. 2. ഞാൻ നാളെ വരും. 3. ചിലർ കള്ളുകടിച്ചു നടക്കു
ന്നു, 4. നായി മുയലിനെ പിടിച്ചു. 5. പശു പുല്ലു തിന്നുന്നു. 6. ആന മരം വലി
ക്കുന്നു. 17. സിംഹം ആനയെ പിളൎന്നു. 8. അവൻ തിങ്കളാഴ്ച എഴുത്തുപള്ളി
യിൽ വന്നില്ല. 9. മുക്കുവൻ മത്സ്യങ്ങളെ പിടിക്കുന്നു. 10. അമ്മ മകനെ എടുത്തു. [ 26 ] I. വാക്യകാണ്ഡം (തുടൎച്ച).

55. ഒരു വാക്യത്തിന്നു ആഖ്യ, ആഖ്യാതം എന്ന രണ്ടോ ആഖ്യ,
അഖ്യാതം, കൎമ്മം എന്ന മൂന്നോ പദങ്ങൾ മാത്രമേ ആവശ്യപ്പെടു
ന്നുള്ളു. എങ്കിലും പലപ്പോഴും ഒരു വാക്യത്തിൽ അധികം പദ
ങ്ങൾ ചേൎന്നുകാണും.

ഉ-ം. ഭൂമിയിൽ ചന്ദ്രൻ ഏറ്റം ചെറുതു, ചിലർ കാളയുടെ
കണ്ഠത്തിൽ ഏറി നടക്കുന്നുണ്ടു; ഈ വാക്യങ്ങളിൽ ആദ്യത്തേതിൽ ഭൂമി
യിൽ, ഏറ്റം എന്നവയും — ഒടുവിലത്തേതിൽ കാളയുടെ കണ്ഠത്തിൽ
ഏറി എന്നവയും അധികമായി ചേൎന്ന പദങ്ങൾ ആകുന്നു.

ഇങ്ങനെ ആഖ്യാഖ്യാതങ്ങൾ, കൎമ്മം ഇവ അല്ലാതെ അധി
കമായി ചേരുന്ന പദത്തിനു വിശേഷണം എന്നു പേർ.

56. ആഖ്യയെ വിശേഷിക്കുന്നതിന്നു ആഖ്യാവിശേഷണം
എന്നും ആഖ്യാതത്തെ വിശേഷിക്കുന്നതിന്നു ആഖ്യാതവിശേ
ഷണം എന്നും, കൎമ്മത്തെ വിശേഷിക്കുന്നതിന്നു കൎമ്മ വിശേ
ഷണം എന്നും, പേരുകൾ നടപ്പു.

അഭ്യാസം xvi. താഴേ എഴുതിയതിൽ ഉള്ള വിശേഷണങ്ങൾ ഇന്നിന്ന
വിശേഷണങ്ങൾ എന്നു പട്ടികയായെഴുതി കാണിക്ക.

1. ഇവൻ എന്റെ ജ്യേഷന്റെ മകൻ തന്നെ. 2. അവിടേ ആളുകൾ വളരേ
കൂടി. 3. അവൻ തിണ്ണം കരഞ്ഞു പറഞ്ഞു. 4. ആ വെളുത്ത പശു എന്റേതു ആ
കുന്നു. 5. എഴുതുന്ന മഷി നന്നായിരിക്കേണം. 6. കുട്ടിയെ നന്നേ അടിച്ചു. 7. ദയ
യോടു കൂടേ പറഞ്ഞു. 8. കറക്കാത്ത പശു തന്നെ. 9. ജ്യോതിഷം പറയുന്ന ആളു
കൾ വളരേ ഉണ്ടു. 10. ഇഷ്ടനാം മന്ത്രിചൊൽ കേട്ടു. 11. അവൾ കണ്ണീർ വാൎത്തു
അലറിക്കരഞ്ഞു. 12. അവൻ ദ്രവ്യത്തെ കവൎന്നു. [ 27 ] 57. വിശേഷണങ്ങൾ എപ്പോഴും ഒറ്റപ്പദങ്ങൾ ആകേണ
മെന്നില്ല; വാക്യങ്ങളും വിശേഷണങ്ങളായി നില്ക്കും.

ഉ-ം. എന്നെ കുത്തിയ കാളയെ വിറ്റു, നീ വിളിച്ചാൽ അവൻ വരും, എന്നെ
കൊന്നാലും ഞാൻ അവിടെ പോകയില്ല, പ്രതിയെ പിടിപ്പാൻ വാറണ്ടയച്ചു എന്നി
വയിൽ എന്നെ കുത്തിയ, നീ വിളിച്ചാൽ, എന്നെ കൊന്നാലും,
പ്രതിയെ പിടിപ്പാൻ എന്നിവ വിശേഷണങ്ങളായി നില്ക്കുന്ന വാക്യങ്ങൾ
തന്നേ.

ഇങ്ങനേ വിശേഷണങ്ങളായി നില്ക്കുന്ന വാക്യത്തിന്നു ഉപ
വാക്യം എന്നു പേർ.*

അഭ്യാസം xvii. താഴേ എഴുതിയ വാക്യങ്ങളിലുള്ള എല്ലാ ഉപവാക്യങ്ങളും
എടുത്തു അവ ഇന്നിന്ന ഉപവാക്യങ്ങൾ എന്നു പട്ടികയായെഴുതുക.

1. ഇതു എന്നെ കടിച്ച നായ് ആകുന്നു. 2. ഞാൻ സത്യം പറയാഞ്ഞാൽ എന്നെ
ശിക്ഷിക്കും 3. ചിലൎക്കുകൊടുത്താലും തൃപ്തിവരികയില്ല. 4. അവൻ എന്നെ വീ
ട്ടിൽ ചെല്ലുവാൻ പറഞ്ഞു. 5. ഇന്നലേ മരിച്ച കുട്ടി എന്റെ സഹോദരൻ ആകു
ന്നു. 6. ഗുരുനാഥൻ പോകുന്നതു ഞാൻ കണ്ടു. 7. കൂട്ടികൾ കാലത്തേ എഴുനീല്ക്ക
ണം. 8.ഞാൻ പോകുമ്പോൾ ഒരുത്തൻ എന്നെ വിളിച്ചു. 9.നീ വായിക്കുന്നതു
ഏതു പുസ്തകമാകുന്നു? 10. അവനെ അടിച്ചിട്ടു എന്തു ഫലമാകുന്നു?

III. അക്ഷരകാണ്ഡം.

58. മേല്പറഞ്ഞതിൽനിന്നു വാക്യങ്ങൾ പദങ്ങൾ കൊണ്ടു
ണ്ടാകുന്നു എന്നു കണ്ടുവല്ലോ. പദങ്ങളോ അക്ഷരങ്ങൾകൊ
ണ്ടുണ്ടാകുന്നു എന്നു നാം എഴുതുമ്പോൾ അറിയാം. [ 28 ] ചില അക്ഷരങ്ങൾക്കു മറെറാരു അക്ഷരത്തിന്റെ സഹാ
യം കൂടാതെ ഉച്ചരിപ്പാൻ കഴിയും; ഈ വക അക്ഷരങ്ങൾക്കു
സ്വരങ്ങൾ എന്നു പേർ.

ഉ-ം. അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഓ, ഔ
ഇവ പതിമൂന്നും സ്വരങ്ങൾ തന്നേ.

ശേഷം ക മുതൽ ഷ വരേ ഉള്ള അക്ഷരങ്ങളെ സ്വരങ്ങ
ളുടെ സഹായം കൂടാതെ ശബ്ദിപ്പാൻ പാടില്ല. അവെക്കു വ്യ
ഞ്ജനങ്ങൾ എന്നു പേർ.

59. സ്വരങ്ങളിൽ ആ, ഈ, ഊ, ഏ, ഐ, ഓ, ഔ
എന്നീ അക്ഷരങ്ങൾ നീട്ടി ഉച്ചരിക്കുന്നതുകൊണ്ടു ദീൎഘങ്ങൾ
എന്നും അ, ഇ, ഉ, ഋ, എ, ഒ എന്നീ അക്ഷരങ്ങൾ കുറുക്കി
ഉച്ചരിക്കകൊണ്ടു കുറിയവ എന്നൎത്ഥമുള്ള ഹ്രസ്വങ്ങൾ എന്നും
പേരുണ്ടു.

60. ക, ച, ട, ത, പ ഇവെക്കു കടുപ്പമുള്ളവ എന്നൎത്ഥമു
ള്ള ഖരങ്ങൾ എന്നു പേർ.

61. ഗ, ജ, ഡ, ദ, ബ, ഇവ ആ ഖരങ്ങളുടെ മൃദുക്കൾ
ആകുന്നു.

അഭ്യാസം xviii. ഹൃസ്വസ്വരങ്ങളും ദീൎഘസ്വരങ്ങളും ഖരങ്ങളും മൃദുക്കളും
ഇന്നിന്നവ എന്നു കാണിച്ചു മലയാള അക്ഷരമാല പട്ടികകളായി എഴുതുക.

62. മലയാളഭാഷയിൽ രണ്ടു ശബ്ദങ്ങൾ കൂടി വന്നാൽ ഉച്ചാ
രണത്താൽ ഒന്നാക്കിച്ചൊല്ലുന്നതു പതിവാകുന്നു. പ്രത്യ യങ്ങളെ
ചേൎക്കുന്നതിൽ ഇതു അധികം നടപ്പു. [ 29 ] ഉ-ം. കടയോല, കൈതപ്പൂ, വന്നാറെ, മരപ്പട്ടി, വരുവോളം, കടിച്ചാൽ,
കടിക്കിൽ, കടിക്കുന്നവൻ.

ഇങ്ങനേ ഉച്ചാരണത്തിൽ ഒന്നാക്കി ചൊല്ലുന്നതിനു സ
ന്ധി എന്നു പേർ.

63. സന്ധിയിൽ ചിലപ്പോൾ രണ്ടു പദങ്ങൾ ഒന്നാകുന്നതു
ആദ്യത്തേ പദത്തിന്റെ അവസാനത്തിലുള്ള സ്വരം വിട്ടുകള
യുന്നതുകൊണ്ടു തന്നേ.

ഉ-ം. അഞ്ചു + ആറു = അഞ്ചാറു. വന്നു + ഇരിക്കുന്നു = വന്നിരിക്കുന്നു.

ഇങ്ങിനേ ആദ്യത്തേ പദത്തിന്റെ അവസാനത്തിലുള്ള
സ്വരം വിട്ടുകളഞ്ഞു ഒന്നാക്കിചൊല്ലുന്നതിന്നു ലോപം എന്നു
പേർ.

64. മറ്റു ചിലപ്പോൾ രണ്ടു പദങ്ങളുടെ നടുവേ യ ആക
ട്ടെ വ ആകട്ടെ ചേരുന്നതിനാൽ മറെറാരു വക സന്ധി ജനി
ക്കുമാറുണ്ടു.

ഉ-ം. ദയ+ഉള്ള=ദയയുള്ള. വല+ ഇട്ടു = വലയിട്ടു. വരുന്നു + ഓ= വരു
ന്നുവോ.

ഇതിനു ആഗമം എന്നു പേർ.

65. മറ്റു ചിലതിൽ (വിശേഷിച്ചു പ്രത്യയങ്ങൾ ചേൎക്കു
മ്പോൾ) അക്ഷരങ്ങൾ ഇരട്ടിച്ചുപോകുമാറുണ്ടു.

ഉ-ം. മരക്കൂട്ടം, കൈപ്പിടി, പൂത്തോട്ടം, പടക്കുതിര.

ഇതിനു ദിത്വം എന്നു പേർ.

അഭ്യാസം xix. താഴേ എഴുതിയ ദൃഷ്ടാന്തങ്ങളിൽ ഇന്നിന്നവ ഇന്നിന്ന സ
ന്ധികളെന്നും ലോപങ്ങൾ ഇന്നവ എന്നും ആഗമങ്ങൾ ഇന്നവ എന്നും, പട്ടിക
കളായി എഴുതിക്കണിക്ക. [ 30 ] 1. കടക്കാക്ക. 2. വന്നയാൾ. 3. കൊടുത്തുവോ. 4. തീക്കപ്പൽ. 5. കൊടുൎത്തുട്ടു.
6. മമ്പലക. 7. പോവോളം. 8. ചെയ്തേച്ചു. 9. അരപ്പട്ട. 10. ആമയോടു. 11. മരു
ന്നറ. 12. എവിടുന്നു. 13. അറിയാഞ്ഞു. 14. മരുമക്കത്തായം. 15. മാവിൻകീഴു.

വാക്യപരിച്ഛേദനാരീതി.

ഒരിക്കൽ ഒരു മടിയനായ കുട്ടി തന്നോടു കൂടി കളിപ്പാൻ ആരും ഇല്ലാതെ
ഇരിക്കുമ്പോൾ ഒരു വണ്ടു പറക്കുന്നതു കണ്ടു. എന്നാറെ എടോ വണ്ടേ, എന്നോടു
കൂടി കളിപ്പാൻ വരുമോ എന്നു ചോദിച്ചു.

(1.)—പോൾ,ഒരിക്കൽ ഒരു മടിയനായ
കുട്ടി കണ്ടു.
കുട്ടി
കണ്ടു
മടിയനായ
പോൾ,ഒരിക്കൽ
2, 3 ഇവെക്കു പ്രധാനവാക്യം.

ആഖ്യ
ആഖ്യാതം
ആഖ്യാവിശേഷണം
ആഖ്യാതവിശേഷണങ്ങൾ.
(2.) തന്നോടു കൂടി കളിപ്പാൻ ആരും
ഇല്ലാതെ ഇരിക്കും
ആരും
കളിപ്പാൻ, ഇല്ലാതെ ഇരിക്കും
തന്നോടു കൂടി
1–ഇൽ ഉള്ള പോൾ എന്നതിനു ശ
ബ്ദന്യൂനോപവാക്യം.
ആഖ്യ
ആഖ്യാതങ്ങൾ
ആഖ്യാതവിശേഷണം.
(3.) ഒരു വണ്ടു പറക്കുന്നതു.
ഒരു വണ്ടു
പറക്കുന്നതു
ക്രിയാപുരുഷനാമോപവാക്യം. 1–ഇൽ
ഉള്ള കണ്ടു എന്നതിന്റെ കൎമ്മം.
ആഖ്യ
ആഖ്യാതം.
(4.) എന്ന.

നാം (അന്തൎഭവം)
എന്ന
ഇതു(അന്തൎഭവം)=1.2.3.
6–ഇൽ ഉള്ള ആറേ എന്നതിനു
ശബ്ദന്യൂനോപവാക്യം.
ആഖ്യ
ആഖ്യാതം
കൎമ്മം.
[ 31 ]
(5.)എടോ വണ്ടേ,എന്നോടു കൂടി ക അധീന*വാക്യം; 6–ഇൽ ഉള്ള ചോ
ളിപ്പാൻ വരുമോ? ദിച്ചു എന്നതിന്റെ കൎമ്മം.
നീ (അന്തൎഭവം) ആഖ്യ
കളിപ്പാൻ വരുമോ ആഖ്യാതങ്ങൾ
എടോ വണ്ടേ ആഖ്യാവിശേഷണം.
എന്നോടു കൂടി ആഖ്യാതവിശേഷണങ്ങൾ.
(6.) ആറെ ചോദിച്ചു 4, 5 ഇവെക്കു പ്രധാനവാക്യം.
അവൻ (അന്തൎഭവം) ആഖ്യ
എന്നു ചോദിച്ചു. ആഖ്യാതം
5. കൎമ്മം
ആറേ ആഖ്യാതവിശേഷണം.

വ്യാകരിക്കേണ്ടുന്ന ക്രമം.

ഒരിക്കൽ ഒരു മടിയനായ കുട്ടി തന്നോടു കൂടി കളിപ്പാൻ ആരും ഇല്ലാതെ ഇ
രിക്കുമ്പോൾ ഒരു വണ്ടു പറക്കുന്നതു കണ്ടു. എന്നാറേ എടോ വണ്ടേ, എന്നോടു
കൂടി കളിപ്പാൻ വരുമോ എന്നു ചോദിച്ചു.

ഒരിക്കൽ സംഖ്യാനാമം, നപുംസകലിംഗം, ഏകവചനം, കണ്ടു എന്ന ക്രിയയെ ആശ്രയിച്ച സപ്തമിവിഭക്തി.
ഒരു മടിയൻ നാമം, സംഖ്യാസമാസം, പുല്ലിംഗം, ഏകവചനം, പ്രഥമ
പുരുഷൻ, പ്രഥമവിഭക്തി, ആയ എന്ന ക്രിയയെ ഭരിക്കുന്നതു.
ആയ മടിയൻ എന്ന കൎത്താവു ഭരിക്കുന്ന അപൂൎണ്ണക്രിയ, അ
കൎമ്മകം, അനുസരണം, ഭൂതശബ്ദന്യൂനം, കുട്ടി എന്ന നാമത്താൽ
പൂൎണ്ണം
കുട്ടി നാമം, പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമ
വിഭക്തി കണ്ടു എന്ന ക്രിയയെ ഭരിക്കുന്നതു.
തന്നോടു നാമം, പുരുഷപ്രതിസംജ്ഞ, ഏകവചനം, പ്രഥമപുരു
ഷൻ കൂടി എന്ന ക്രിയയെ ആശ്രയിച്ച സാഹിത്യതൃതീയ.
[ 32 ]
കൂടി ആരും എന്ന കൎത്താവു ഭരിക്കുന്ന അപൂൎണ്ണക്രിയ, അക
ൎമ്മകം, അനുസരണം, ഭൂതക്രിയാന്യൂനം, കളിപ്പാൻ എന്ന
ക്രിയയാൽ പൂൎണ്ണം.
കളിപ്പാൻ ആരും എന്ന കൎത്താവു ഭരിക്കുന്ന അപൂൎണ്ണക്രിയ,അക
ൎമ്മകം,അനുസരണം രണ്ടാം ഭാവിക്രിയാന്യൂനം ഇല്ലാതെ
എന്ന ക്രിയയാൽ പൂൎണ്ണം.
ആരും സൎവ്വാൎത്ഥപ്രതിസംഖ്യ കളിപ്പാൻ ഇല്ലാതെ ഇരി
ക്കും എന്ന ക്രിയകളെ ഭരിക്കുന്നതു.
ഇല്ലാതെ ആരും എന്നതു ഭരിക്കുന്ന അപൂൎണ്ണക്രിയ, ഊനം അക
ൎമ്മകം, നിഷേധക്രിയാന്യൂനം ഇരിക്കും എന്ന ക്രിയയാൽ
പൂൎണ്ണം.
ഇരിക്കും ആരും എന്നതു ഭരിക്കുന്ന ഇല്ലാതെ എന്നതിന്റെ
സഹായക്രിയ, അകൎമ്മകം, അനുസരണം, അപൂൎണ്ണം, ഭാവിശ
ബ്ദന്യൂനം, പോൾ എന്ന നാമത്താൽ പൂൎണ്ണം.
പോൾ നാമം, നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ,
കണ്ടു എന്ന ക്രിയയെ ആശ്രയിച്ച പ്രഥമ.
ഒരുവണ്ടു നാമം, സംഖ്യാസമാസം, നപുംസകലിംഗം, ഏകവചനം,
പ്രഥമപുരുഷൻ, പ്രഥമവിഭക്തി, പറക്കുന്നതു എന്ന ക്രിയ
യെ ഭരിക്കുന്നതു.
പറക്കുന്നതു ഒരുവണ്ടു എന്നതു ഭരിക്കുന്ന ക്രിയ, അകൎമ്മകം, അനു
സരണം, അപൂൎണ്ണം, വൎത്തമാനക്രിയാപുരുഷനാമം, നപുംസക
ലിംഗം, ഏകവചനം, ദ്വിതീയവിഭക്തി, കണ്ടു എന്ന സക
ൎമ്മകക്രിയയെ ഭരിക്കുന്ന കൎമ്മം.
കണ്ടു കുട്ടി എന്നതു ഭരിക്കുന്ന പൂൎണ്ണക്രിയ, സകൎമ്മകം, അനുസ
രണം, പൂൎണ്ണം, ഭൂതകാലം.
എന്ന നാം എന്നു അന്തൎഭവിച്ചു ഭരിക്കുന്ന അപൂൎണ്ണക്രിയ,
ഊനം, എൻധാതു, സകൎമ്മകം, അനുസരണം, ഭൂതശബ്ദന്യൂനം
ആറേ എന്ന നാമത്താൽ പൂൎണ്ണം.
[ 33 ]
ആറു നാമം, നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ,
ചോദിച്ചു എന്ന ക്രിയയെ ആശ്രയിച്ച പ്രഥമ.
അവ്യയം, ആറു എന്നതിനെ വിശേഷിപ്പിക്കുന്നതു.
എടോ നാമം, നപുംസകലിംഗം, ഏകവചനം, മദ്ധ്യമപുരുഷൻ,
വിളിരൂപം.
വണ്ടേ ടി ടി
എന്നോടു നാമം, പുരുഷപ്രതിസംജ്ഞ, ഏകവചനം, മദ്ധ്യമപുരു
ഷൻ, സാഹിത്യതൃതീയ.
കൂടി നീ എന്നന്തൎഭവിച്ചു ഭരിക്കുന്ന അപൂൎണ്ണക്രിയ, അകൎമ്മകം,
അനുസരണം, ഭൂതക്രിയാന്യൂനം, കളിപ്പാൻ എന്ന ക്രിയ
യാൽ പൂൎണ്ണം.
കളിപ്പാൻ നീ എന്നന്തൎഭവിച്ചു ഭരിക്കുന്ന അപൂൎണ്ണക്രിയ, അകൎമ്മകം,
അനുസരണം, രണ്ടാംഭാവിക്രിയാന്യൂനം, വരും എന്ന ക്രിയ
യാൽ പൂൎണ്ണം.
വരും നീ എന്നന്തൎഭവിച്ചു ഭരിക്കുന്ന അപൂൎണ്ണക്രിയ, അകൎമ്മകം
അനുസരണം, ഭാവികാലം.
അവ്യയം, വരും എന്നതിനെ വിശേഷിപ്പിക്കുന്നതു.
എന്നു അവൻഎന്നന്തൎഭവിച്ചുഭരിക്കുന്നഅപൂൎണ്ണക്രിയ,ഊനം
സകൎമ്മകം, അനുസരണം, ഭൂതക്രിയാന്യൂനം, ചോദിച്ചു എന്ന
ക്രിയയാൽ പൂൎണ്ണം.
ചോദിച്ചു അവൻ എന്നന്തൎഭവിച്ചു ഭരിക്കുന്ന പൂൎണ്ണക്രിയ, സകൎമ്മ
കം, അനുസരണം, ഭൂതകാലം,
[ 34 ] പദപരിച്ഛേദനാരീതി.

കേൾക്കുന്നതിനാൽ.

കേൾ ക്രിയാപ്രകൃതി
ക്ക് ബലപ്രത്യയം
ഉന്നു വൎത്തമാനപ്രത്യയം [ഉ ലോപിച്ചുപോയി].
ശബ്ദന്യൂനപ്രത്യയം.
തു ക്രിയാപുരുഷനാമനപുംസകപ്രത്യയം [ഉ ലോപിച്ചു
പോയി]
ഇൻ ആദേശരൂപപ്രത്യയം
ആൽ തൃതീയവിഭക്തിപ്രത്യയം
[ 36 ] SCHOOL — BOOKS PUBLISHED BY THE

BASEL MISSION BOOK AND TRACT DEPOSITORY,
MANGALORE.

The New Malayalam Readers
BY
Joseph Muliyil, B. A.,
English Tutor, Madras Christian College.

The Infant Reader.
Rs.
0

As.
1

P.
6
First Standard Reader 0 2 0
Second " 0 2 6
Third " 0 3 0
Fourth " 0 4 0
Fifth " 0 5 0
The Anglo-Malayalam Primer for the Third Standard 0 2 6
The Anglo-Malayalam Fourth Standard Reader 0 2 6

These Readers are micely illustrated, and as regards subject—matter and
general get-up they are unsurpassed. They are also extensively used in
the Schools throughout Malabar and Cochin.

A Comparative Study of English and Malayalam,
as a Guide to Reciprocal Translation, for the use of
Upper Secondary Schools and Colleges, Part I
1 0 0
Do. do. Part II. 1 8 0
Malayalam School-Panchatantram, with Notes and Vo-
cabulary അൎത്ഥസൂചകങ്ങളോടുകൂടിയ മലയാള പഞ്ചതന്ത്രം
0 10 0

All the above Books are approved by the Director of Public Instruc-
tion, Madras.

A Glossary of Technical Terms, English and Malayalam 0 8 0
A Brief Sketch of Malayalam Grammar, for Lower
Secondary Schools, by Kallata Kelappan, വ്യാകരണ
സംക്ഷിപ്തം
0 3 0
Writer's Help, compiled by T. Zacharias ലേഖകസഹായി 0 12 0
"https://ml.wikisource.org/w/index.php?title=മലയാള_വ്യാകരണ_സംഗ്രഹം&oldid=210302" എന്ന താളിൽനിന്ന് ശേഖരിച്ചത്