മാനുഷഹൃദയദർപ്പണം
മാനുഷഹൃദയദർപ്പണം (1926) |
[ 1 ] മാനുഷ
ഹൃദയദപ്പണം
THE HEART BOOK
Eighth revised edition
KANARESE MISSION PRESS AND BOOK DEPOT,
MANGALORE
1926 [ 5 ] THE HEART BOOK
IN MALAYALAM
Eighth Edition
മാനുഷ
ഹൃദയദൎപ്പണം
KANARESE MISSION PRESS AND BOOK DEPOT,
MANGALORE
1926 [ 6 ] PRINTED AT THE
KANARESE MISSION PRESS AND BOOK DEPOT, MANGALORE [ 7 ] മാനുഷഹൃദയദൎപ്പണം.
ഈ പുസ്തകത്തിൽ മനുഷ്യന്റെ ഹൃദയാ
വസ്ഥ എങ്ങിനെ എന്നു ചിത്രമുഖേന വിവ
രിച്ചിരിക്കുന്നു. മാനുഷഹൃദയം ദ്വിവിധമാ
കുന്നു. അതു ഒന്നുകിൽ ദൈവത്തിന്നു, അ
ല്ലെങ്കിൽ പിശാചിന്നും പാപത്തിന്നും വശ
മായി ദൈവമന്ദിരമോ പിശാചിന്റെ പാൎപ്പി
ടമോ ആയിരിക്കും. മനുഷ്യന്റെ ഗുണലക്ഷ
ണങ്ങൾ മുഖത്തു കിഞ്ചിൽ പ്രത്യക്ഷമാകാ
മെങ്കിലും (അന്തൎഗ്ഗതം) ഹൃദയാവസ്ഥ തിരി
ച്ചറിവാൻ ആൎക്കും സാധിക്കുന്നതല്ല. "ച
ക്കയല്ല ചൂന്നു നോക്കുവാൻ." അതു സൂക്ഷ്മമാ
യി അറിയുന്ന ദൈവം തിരുവചനത്തിൽ
അതു വെളിപ്പെടുത്തി കൊടുത്തിരിക്കുന്നു.
അതുകൊണ്ടു അന്യന്റെ ഹൃദയമല്ല, എന്റെ
ഹൃദയാവസ്ഥ എങ്ങിനെ എന്നു ഓരോരുത്ത
നും ദൈവവചനഗ്രന്ഥം വായിച്ചു മനസ്സി [ 8 ] ലാക്കേണ്ടതാകുന്നു. കാരണം, ഹൃദയാവസ്ഥ
ക്കനുസാരമായിട്ടാകുന്നു ഐഹികനടപ്പും പാ
രത്രികപ്രാപ്തിയും. ഹൃദയം ഒരു ഭവന
ത്തിന്നു തുല്യം. അതിൽ വസിക്കുന്നതാരാകു
ന്നു എന്നു അറിയേണ്ടതാകുന്നു. ഹൃദയം ഒരി
ക്കലും കുടിയാനില്ലാതിരിക്കയില്ല. ദൈവ
ത്തിന്നു വശമായ ഹൃദയത്തിൽനിന്നു ദൈവി
കഗുണങ്ങളും പാപത്തിന്നു വശമായ ഹൃദയ
ത്തിൽനിന്നു ആസുരഗുണങ്ങളും പുറപ്പെട്ടു
സ്വൎഗ്ഗമോ നരകമോ അനുഭവമാക്കും. ഈ
ഗ്രന്ഥത്തിൽ ചിത്രങ്ങൾ പത്തുണ്ടു. അതിൽ
എട്ടുചിത്രം മനുഷ്യരുടെ മുഖങ്ങളെയും ഹൃദയ
ങ്ങളെയും കാണിക്കുന്നു. പത്തു ചിത്രങ്ങളുടെ
യും സാരം ഈ പുസ്തകത്തിൽ വിവരിച്ചു പറ
കയും ചെയ്തിരിക്കുന്നു. ഇതിൽനിന്നു ഓരോരു
ത്തനും താന്താന്റെ ഹൃദയാവസ്ഥ സൂക്ഷ്മ
മായി മനസ്സിലാക്കി ദൈവവശമായ ഹൃദയം
പ്രാപിച്ചു ശുദ്ധഹൃദയത്തോടെ പരിശുദ്ധനാ
യ ദൈവത്തെ സേവിച്ചു പോരുവാൻ ഇടയാ
യ്തീരുമാറാകട്ടെ! [ 9 ] ഒന്നാം ചിത്രം.
ഇതു പാപിയുടെ ഹൃദയാവസ്ഥയെ
സൂചിപ്പിക്കുന്ന ചിത്രമാകുന്നു.
മുഖരൂപം തരക്കേടില്ല എന്നു തോന്നിപ്പോകാമെ
ങ്കിലും മുഖത്തു സ്ഥിരമായ ഒരു തെളിവില്ല. ഹൃദയമോ
പാപത്തിന്നധീനമായ്ക്കിടക്കുന്നു. നടുവിൽ കാണുന്നതു ദൈ
വശത്രുവായ പിശാചാകുന്നു. അവൻ രാജാവായി വാഴുന്ന
തുകൊണ്ടു മനുഷ്യന്നു പാപം ചെയ്യാതിരിപ്പാൻ നിവൃത്തി
യില്ല. ചുറ്റും കാണുന്ന മൃഗങ്ങൾ അവന്റെ ചേകവരാ
കുന്നു. അവ മനുഷ്യന്റെ ഓരോ ദുൎഗ്ഗുണങ്ങളെയും പാപ
ങ്ങളെയും സൂചിപ്പിക്കുന്നു. വലഭാഗത്തു മീതെയുള്ള മൃഗ
രാജാവായ സിംഹം അഹങ്കാരത്തിന്നു ദൃഷ്ടാന്തം. ഞാൻ
തന്നേ വലിയവൻ, എനിക്കു മീതെ ആരുമില്ല, ശേഷമുള്ളവ
നിസ്സാരം എന്ന ഭാവമല്ലയോ സിംഹഗുണം. അതിന്നു വി
രോധമായി വല്ലതും കണ്ടാൽ ഉടനെ കോപവും ഈൎഷ്യയും
പുറപ്പെടുകയും ചാടി വീഴുകയും ചെയ്യും. ലോകത്തിലെ
ജനങ്ങൾ മിക്കപേരും ഈ സ്വഭാവക്കാരാകുന്നു. സാധുക്ക
ളിൽപോലും സിംഹസ്വഭാവം ഉണ്ടു.
സിംഹത്തിന്റെ താഴെ മന്ത്രിയായ കുറുക്കൻ നി
ല്ക്കുന്നു. ബലത്താൽ സാധിക്കാത്തതു കൌശലത്താലും ചതി
പ്രയോഗത്താലും സാധിപ്പിക്കുന്നവനാകുന്നു കുറുക്കൻ. അ [ 10 ] [ 11 ] ഭിമാനികൾ പലപ്പോഴും ചതിയന്മാരുമാകുന്നു. ഇവ രണ്ടും
മാനുഷഹൃദയത്തിൽ ഒന്നിച്ചു ചേൎന്നിരിക്കുന്നു.
അതിന്നു താഴെ പാമ്പാകുന്നു ഉള്ളതു. പാമ്പു അസൂ
യയേയും പകയേയും സൂചിപ്പിക്കുന്നു. അസൂയക്കാരനായ പി
ശാചു, ദിവ്യസ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട ആദ്യമനുഷ്യരെ
തന്റെ നിൎഭാഗ്യസ്ഥിതിയിൽ വരുത്തേണമെന്നു നിശ്ചയി
ച്ചു പാമ്പിന്റെ വേഷം ധരിച്ചു ചതിച്ചു ദൈവദ്രോഹിക
ളാക്കിത്തീൎക്കയും തന്റെ വിഷം അവരിൽ പകൎന്നു പാപമര
ണങ്ങൾക്കും ദൈവകോപത്തിന്നും പാത്രങ്ങളാക്കിത്തീൎക്കയും
ചെയ്തു. അസൂയയിൽനിന്നും പകയിൽനിന്നും അല്ലയോ
കുലപാതകങ്ങൾ മിക്കതും സംഭവിക്കുന്നതു. ഇവർ തങ്ങ
ളുടെ വിഷംകൊണ്ടു മറ്റുള്ളവരെയും വഷളാക്കുന്നു.
എലി വേല ചെയ്യാതെ മനുഷ്യർ അദ്ധ്വാനിച്ചുണ്ടാ
ക്കിയവയെ കട്ടുകൊണ്ടുപോകയും തിന്നുകയും ചെയ്യുന്ന
ഒരു ജന്തുവാകുന്നു, മടിവു, മോഷണം, ലുബ്ധ് ഇത്യാദി
പാപങ്ങൾക്കു എലി അടയാളമാകുന്നു.
നായി ശുദ്ധാശുദ്ധം ഇല്ലാത്ത ഒരു മൃഗമാകുന്നു. എന്തെ
ങ്കിലും നക്കും, ആരെ കണ്ടാലും കുരക്കും, ഏവരോടും കളി
ക്കും, എവിടെയെങ്കിലും കാഷ്ഠിക്കും, താൻ ഛൎദ്ദിച്ചതു താൻ
തന്നേ തിന്നും. വിശുദ്ധമായതിനെ നിന്ദിച്ചും ദിവ്യകാൎയ്യാ
ദികളെ പരിഹസിച്ചും അശുദ്ധമായതിൽ രസിച്ചും പോരു
ന്നവർ നായിയുടെ സ്വഭാവക്കാരാകുന്നു.
കഴു ശവത്തിന്റെ മണം ദൂരത്തുനിന്നു അറിഞ്ഞു പറ [ 12 ] ന്നു വന്നു വയറു നിറയുവോളം തിന്നുന്നു. എത്ര ആട്ടിയാ
ലും എറിഞ്ഞാലും ശവത്തെ വിട്ടുപോകയില്ല. "പിണം
കണ്ട കഴുപോലെ" എന്നുണ്ടല്ലോ. മനുഷ്യരിലും കുക്ഷി
സേവ ധാരാളം ഉണ്ടു. അവരുടെ ദൈവം വയറത്രെ.
അമൎത്യമായ ദേഹിയെ കുറിച്ചു യാതൊരു ചിന്തയും അവ
ൎക്കില്ല. ആത്മാവിന്നു ഹാനി വന്നാലും വിശപ്പിന്നു വേണ്ടി
ഏതു ദോഷമെങ്കിലും ചെയ്യും. "ഉദരനിമിത്തം ബഹുകൃത
വേഷം" എന്നാണല്ലോ.
ആന മനുഷ്യരിലുള്ള ദുൎമ്മോഹത്തെ സൂചിപ്പിക്കുന്നു.
മദംപിടിച്ച ആനയോളം ഭയങ്കരമായ ഒരു ജന്തുവും ഇല്ല.
ഹൃദയമെന്ന ഭവനത്തിൽ കിടക്കുന്ന ദുഷ്കാമമോഹങ്ങൾ വി
ചാരത്തിലും വാക്കുകളിലും പാട്ടുകളിലും നോട്ടത്തിലും ക്രിയ
കളിലും പ്രത്യക്ഷമായ്വരുന്നില്ലയോ? ഇതിനാൽ എത്രയോ
സ്ത്രീപുരുഷന്മാർ വഷളായ്പോയിരിക്കുന്നു. ഇതു ഭയങ്കരമാ
യൊരു പാപമാകുന്നു. ആനയോടു കളിക്കരുതു. ഈ
പാപത്തോടും കളിക്കരുതു.
മേല്പറഞ്ഞ മൃഗങ്ങളും അവ സൂചിപ്പിക്കുന്ന പാപങ്ങളും
കൂടാതെ എണ്ണമില്ലാത്തവിധം ഇനിയും ഉണ്ടു. അവയെല്ലാം
ചിത്രത്തിൽ കാണിപ്പാൻ തരമില്ല. ചാപല്യം പെരുകിയ
കുരങ്ങു, വെളിച്ചം വെറുക്കുന്ന കൂമനും കടവാതിലും, കടി
ഞ്ഞാണില്ലാത്ത കുതിര, കാതറ്റ പന്നി, കുത്തുന്ന പോത്തു,
മദിക്കുന്ന കുനിയൻ, തീക്കൊള്ളിമേൽ കളിക്കുന്ന മീറു, കള്ളും
പുണ്ണും കണ്ട ഈച്ച, ചേറ്റിൽ രസിക്കുന്ന എരുമ, മണ്ണു തി [ 13 ] ന്നുന്ന മണ്ഡലി, ആട്ടു കേട്ട പന്നി, ചോര കുടിപ്പാൻ ആഗ്ര
ഹിക്കുന്ന നരി ഇത്യാദി മൃഗങ്ങളുടെ സ്വഭാവവും ഹൃദയ
ത്തിൽ നിറഞ്ഞു കിടക്കുന്നുണ്ടു.
പിശാചിന്റെ ഇഷ്ടത്തിന്നു കീഴ്പെട്ടു മേല്പറഞ്ഞ ദുഷ്ട
മൃഗങ്ങളുടെ ദുസ്സ്വഭാവം മനസാ, വാചാ, കൎമ്മണാ കാണി
ച്ചുകൊണ്ടിരിക്കുന്നേടത്തോളം ദൈവാത്മാവിന്നു ഹൃദയത്തി
ന്നകത്തു പ്രവേശം ഇല്ല. ചിത്രത്തിൽ ദൈവാത്മാവിനെ
കുറിക്കുന്നതു പ്രാവു തന്നെ. ദൈവാത്മാവിന്നു അകത്തു
കടപ്പാൻ മനസ്സുണ്ടെങ്കിലും സ്ഥലം കാണുന്നില്ല. അതു
കൊണ്ടു പുറത്തു നിന്നിട്ടു പാപബോധവും അനുതാപവും
ജനിപ്പിക്കുന്ന ഭാവനകളാകുന്ന തീജ്വാലകളെ ഹൃദയത്തി
ലേക്ക് അയക്കുന്നു. അവയിൽ ചിലവ അടുത്തു ചെന്നു
ഹൃദയത്തെ തൊടുന്നുവെങ്കിലും ഹൃദയത്തിൽ ഏശുന്നില്ല.
അകത്തുള്ള നക്ഷത്രം മേലാൽ ഗുണം വരും, ദൈവകടാക്ഷ
ത്തിന്നു പാത്രമായ്തീരും എന്നുള്ള ആശയെ സൂചിപ്പിക്കുന്നു.
എങ്കിലും അതും ഇരുണ്ടുകിടക്കുന്നു. പുറമെ ദൈവത്തി
ന്റെ ദൂതനും നിന്നുകൊണ്ടു ദൈവവചനത്തെയും അതിൽ
അടങ്ങിയിരിക്കുന്ന ദൈവകരുണയെയും കുറിച്ചു ചെവി
യിൽ മന്ത്രിച്ചു ചൊല്ലിക്കൊടുക്കുന്നുവെങ്കിലും മനുഷ്യൻ ആ
വകക്കു ഒട്ടും ചെവി കൊടുക്കുന്നില്ല. ഇങ്ങനെയാകുന്നു
സൎവ്വ പ്രാകൃതന്മാരുടെയും സ്വഭാവം.
ദൈവം മനുഷ്യരെ കുറിച്ചു പറയുന്നതു കേൾപ്പിൻ!
"നീതിമാൻ ആരുമില്ല, ഒരുത്തൻപോലുമില്ല; എല്ലാവ [ 14 ] രും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായ്തീൎന്നു;
നന്മ ചെയ്യുന്നവനില്ല, ഒരുത്തൻപോലും ഇല്ല."
ഒരു ദൈവഭക്തൻ സ്വന്ത അനുഭവത്തിൽനിന്നു പറ
യുന്നതെന്തെന്നാൽ: −
"ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ
എന്റെ അമ്മ എന്നെ ഗൎഭംധരിച്ചു."
"വൈകാതെ അണഞ്ഞു മാപാപിയേ വാ!
ആകാശത്തിൽ നിന്നു വിളിക്കുന്നിതാ!
വിസ്താരദിനത്തിൽ നിലെപ്പാൻ നീ ആർ?
സംസാരം വെറുത്തു മേലേവ നീ പാർ!"
ഇങ്ങനത്തവർ കഴിക്കെണ്ടും പ്രാൎത്ഥന.
കനിവുള്ള ദൈവമേ! പാപത്താൽ നി
റഞ്ഞു കിടക്കുന്ന എന്റെ ഹൃദയത്തെ കടാ
ക്ഷിച്ചു നോക്കേണമേ! അന്ധകാരം വ്യാപി
ച്ചിരിക്കുന്ന എന്റെ ഹൃദയത്തിൽ സ്വൎഗ്ഗീയ
വെളിച്ചം അയച്ചരുളേണമേ! എന്റെ ഹൃദ
യത്തിന്റെ സാക്ഷാൽ അവസ്ഥയെ എന്നെ
തിരിച്ചറിയുമാറാക്കേണമേ! ഞാൻ മൃഗപ്രാ
യമായ്പോയി; എന്നിൽ കനിഞ്ഞു എന്നെ [ 15 ] മനുഷ്യനാക്കിത്തീൎക്കേണമേ! പിശാചിനെയും
അവന്റെ ചേകവരെയും എന്റെ ഹൃദയ
ത്തിൽനിന്നു പുറത്താക്കി നിന്റേതായിരിക്കു
ന്ന ഈ ഹൃദയത്തെ പുണ്യാഹംകഴിച്ചു അ
തിൽ പ്രവേശിച്ചു വാഴേണമേ! ആമേൻ.
രണ്ടാം ചിത്രം.
ചെയ്ത പാപങ്ങൾ ഓൎത്തു അനുതപിപ്പാൻ
തുടങ്ങിയ പാപിയുടെ ചിത്രം.
മേല്പറഞ്ഞ പരമാൎത്ഥമായ പ്രാൎത്ഥന കേട്ടിട്ടു ദൈവം
തന്റെ ദൂതൻമുഖേന പാപിക്കു ഒരു തലയോടു കാണിച്ചു
കൊണ്ടു വേഗം അടുത്തുവരുന്ന മരണത്തെ ഓൎപ്പിക്കയും,
ഓങ്ങിയ വാളിനാൽ മരണശേഷം ഉണ്ടാവാനുള്ള ദൈവ
ത്തിന്റെ ന്യായവിധിയെ സൂചിപ്പിക്കുകയും ചെയ്യുന്നു. പാ
പിയുടെ മേൽ ദൈവകോപം ഉള്ളതുകൊണ്ടു അവനിൽ ഭയ
വും ക്ലേശങ്ങളും അസമാധാനവും ഉണ്ടാകുന്നു. വേശ്യാദോ
ഷം, പുലയാട്ടു, കോപം, ഗൎവ്വം, അസൂയ, പകകൾ, മോഷ
ണം, ലുബ്ധു, മദ്യപാനം, കളവു, ദൂഷണം, ഇത്യാദി പാപങ്ങ
ളാൽ അശുദ്ധരായ്തീൎന്നവൎക്കു പരിശുദ്ധനായ ദൈവത്തോടു
സംസൎഗ്ഗം ചെയ്വാനും ദൈവരാജ്യപ്രജയായ്തീരുവാനും കഴി
വില്ലെന്ന ബോധം വരുന്നു. അപ്പോൾ പാപി ഞെട്ടിവി [ 16 ] [ 17 ] റച്ചും ദുഃഖിച്ചും കരഞ്ഞുംകൊണ്ടു അരിഷ്ടനായ എന്നെ ഈ
ദുരിതങ്ങളിൽനിന്നു ആർ വിടുവിക്കും എന്നു നെടുവീൎപ്പോടു
കൂടെ മുറവിളിപ്പാൻ തുടങ്ങുന്നു. അപ്പോൾ ദൈവത്തി
ന്റെ പരിശുദ്ധാത്മാവു അടുത്തു വന്നു തന്റെ വെളിച്ച
ത്തെ മലിനമായ മാനസത്തിലേക്കു അയക്കുന്നു. കരുണാ
ജ്വാലകൾ അകത്തു കടന്നു ഹൃദയത്തെ ഉരുക്കി ശുദ്ധമാക്കു
വാൻ തുടങ്ങുന്നു. വിശുദ്ധാത്മാവിന്റെ ഈ പ്രവൃത്തിക്കു
കീഴ്പെടുമ്പോൾ പിശാചും അവന്റെ സൈന്യവും മുഖം തി
രിച്ചു പുറത്തേക്കു യാത്ര പുറപ്പെടുന്നു. പാപസക്തി ഉള്ളേ
ടത്തോളമേ അവന്നു ഹൃദയത്തിൽ നിലയുള്ളു. പാപത്തിൽ
വിരക്തിയും ദൈവത്തിൽ ഭക്തിയും ഉറെക്കുമ്പോഴോ അ
വൻ വാങ്ങിപ്പോകേണം.
വായനക്കാരാ, പാപത്തിന്റെ ഓരോ വേരിനെ പൊ
രിച്ചുകളവാൻ നിനക്കു സാധിക്കുന്നതല്ല. പാപത്തോടു
വിമുഖനും ദൈവത്തോടു അഭിമുഖനും ആയിട്ടു ദൈവത്തി
ന്റെ വെളിച്ചത്തിൽ സന്തോഷിക്കുമ്പോൾ മാത്രമേ പിശാ
ചിനെ പുറത്താക്കുവാനും മൃഗസ്വഭാവങ്ങളെ അറിഞ്ഞു നീ
ക്കുവാനും വേണ്ടുന്ന ശക്തി ദൈവം കൊടുക്കയുള്ളൂ.
"അയ്യോ! ഞാൻ അരിഷ്ടമനുഷ്യൻ; മരണത്തിന്നു അ
ധീനമായ ഈ ശരീരത്തിൽനിന്നു എന്നെ ആർ വിടുവി
ക്കും? നമ്മുടെ കൎത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ
ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു!"
"എന്മകനേ! നിന്റെ ഹൃദയം എനിക്കു താ!" [ 18 ] പാപത്തിൽനിന്നു രക്ഷിക്കപ്പെടുവാൻ
ആഗ്രഹിക്കുന്നവൻ കഴിക്കേണ്ടുന്ന
പ്രാൎത്ഥന.
എല്ലാ വെളിച്ചങ്ങൾക്കും ജീവന്നും ഉറ
വായ ദൈവമേ! പാപത്തിന്റെ അവലക്ഷ
ണരൂപത്തെ കാണ്മാൻ എനിക്കു സഹായി
ക്കേണമേ! നിന്നോടു ഞാൻ ഇടവിടാതെ
പിഴച്ചു എന്റെ പാപങ്ങളാൽ നിന്നെ അ
പമാനിച്ചും കോപിപ്പിച്ചും ഇരിക്കുന്നു. അതു
കൊണ്ടു ഇഹത്തിലെ തല്ക്കാലശിക്ഷകൾക്കു
മാത്രമല്ല പരത്തിലെ എന്നെന്നേക്കുമുള്ള ന
രകശിക്ഷക്കും ഞാൻ യോഗ്യനാകുന്നു. അ
പ്രകാരം ശിക്ഷിച്ചാൽ ലേശംപോലും അ
ന്യായമായിരിക്കയില്ല. തിരുമുമ്പിൽ ഞാൻ
നില്പതെങ്ങിനെ? എന്നെ നശിപ്പാൻ വിടാ
തെ എന്റെ ഇരുണ്ട ആത്മാവിൽ ജീവന്റെ
ദിവ്യവെളിച്ചം അയച്ചുതരേണമേ! അപ്പോൾ
ഞാൻ കാണുകയും ജീവിക്കയും ചെയ്യും.
പാപി മരിക്കുന്നതിലല്ല, മനംതിരിഞ്ഞു ജീ [ 19 ] വിക്കുന്നതിൽ താല്പൎയ്യപ്പെടുന്നവനല്ലയോ നീ?
എന്നെ കുരുടനാക്കി വലെക്കുന്നതും വരിഞ്ഞു
കെട്ടി കൊല്ലുന്നതും ആയ പാപങ്ങളെ വെളി
പ്പെടുത്തിത്തരേണമേ! പാപികളുടെ രക്ഷി
താവും മദ്ധ്യസ്ഥനുമായ യേശുക്രിസ്തുമൂലം എ
ന്നോടു കരുണയുണ്ടാകേണമേ! അവന്റെ
ആത്മമേധം എന്റെ ദോഷപരിഹാരത്തി
ന്നായി സഫലമാക്കിത്തരേണമേ! നിന്റെ
ആത്മമൂലം എന്റെ സകല പാപങ്ങളെയും
ആക്ഷേപിച്ചു ആട്ടി, നിത്യാഭ്യാസത്താൽ എ
ന്റെ അവയവങ്ങളിൽ ബലമായി കിടക്കു
ന്ന ദുൎമ്മോഹങ്ങളെ നിഗ്രഹിച്ചു, തിരുകല്പ
നകളിൽ ഇഷ്ടം ജനിപ്പിക്കേണമേ! അ
യ്യോ! നിന്നോടു എനിക്കു സംസൎഗ്ഗം ഉണ്ടാ
വാന്തക്കവണ്ണം പാപബന്ധം അറുത്തു നിത്യ
മരണത്തിൽനിന്നും നരകത്തിൽനിന്നും എ
ന്നെ രക്ഷിക്കേണമേ! ആമേൻ. [ 20 ] മൂന്നാം ചിത്രം.
ദൈവത്തിലും അവന്റെ സുവിശേഷ
ത്തിലും വിശ്വാസം ഉത്ഭവിച്ചിട്ടു ദൈവാ
ത്മാവു വസിക്കുന്ന ഹൃദയത്തിന്റെ ചിത്രം.
ചെയ്ത പാപങ്ങൾനിമിത്തം അനുതപിക്കുമ്പോൾ ദൂര
സ്ഥനായ ദൈവം അടുത്തു വന്നു കരുണ കാണിക്കയും മുറി
ഞ്ഞ ഹൃദയത്തിന്നു ചികിത്സിച്ചു ആശ്വാസം വരുത്തുകയും
ചെയ്യുന്നതു ദിവ്യ സ്വഭാവത്തിന്നു ഒത്തതാകുന്നു. അതുകൊ
ണ്ടു മുമ്പു തലയോടും വാളും കാണിച്ചിരുന്ന ദൂതൻ ഇപ്പോൾ
കൃപാദൂതനായിട്ടു സുവിശേഷപുസ്തകവും യേശുക്രിസ്തുവി
ന്റെ ക്രൂശും കാണിക്കുന്നു. അതിന്റെ പൊരുളോ: ദൈ
വം മനുഷ്യപാപങ്ങളെ മോചിക്കുന്നെന്നു വേദപുസ്തക
ത്തിൽ വെളിപ്പെടുത്തിത്തന്നിട്ടുണ്ടു. മനുഷ്യജ്ഞാനത്താൽ
അതു കണ്ടുപിടിപ്പാൻ സാധിച്ചില്ല, സാധിക്കുന്നതുമല്ല.
ദൈവവെളിപ്പാടായിരിക്കുന്ന വേദപുസ്തകത്തിലത്രെ അതു
പ്രത്യക്ഷമായതു. എങ്ങിനെയെന്നാൽ ദൈവം സ്നേഹവും
കരുണയുംകൊണ്ടു നിറഞ്ഞവനും നീതിമാനും ആകുന്നു;
അതുകൊണ്ടു സ്നേഹംനിമിത്തം പാപങ്ങളെ മോചിക്കുവാൻ
മനസ്സുള്ളവനാകുന്നുവെങ്കിലും നീതിനിമിത്തം ശിക്ഷയാൽ
നീതിയെ തൃപ്തിപ്പെടുത്തേണ്ടതുമാകുന്നു. ഈ ദൈവസ്വ
ഭാവം യേശുക്രിസ്തുവിലും അവന്റെ സുവിശേഷത്തിലും കാ [ 21 ] [ 22 ] ണായ്വന്നിരിക്കുന്നു. ദൈവശിക്ഷയായ നിത്യമരണത്തിന്നു
യോഗ്യന്മാരായ മനുഷ്യരെ രക്ഷിപ്പാനായിട്ടു മനുഷ്യനായി
പിറന്നു വന്ന ഏകനീതിമാനായ യേശു അത്യുന്നതപിതാ
വായ ദൈവത്തെയും അവന്റെ ഹൃദയത്തെയും മനുഷ്യൎക്കു
വാക്കിനാലും ക്രിയകളാലും വെളിപ്പെടുത്തിക്കാണിച്ചു, മനു
ഷ്യപാപങ്ങളെയും പാപഫലങ്ങളെയും ശിക്ഷയെയും ത
ന്റെ മേൽ ചുമന്നു മരിച്ചു തന്നെത്താൻ പ്രായശ്ചിത്തബലി
യായി അൎപ്പിച്ചു. ഇതിനാൽ ദൈവനീതിക്കു തൃപ്തിവരുത്തുക
യും ദൈവസ്നേഹത്തെ പ്രത്യക്ഷമാക്കയും താൻ മരിച്ചവരിൽ
നിന്നു ഉയിൎത്തെഴുനീറ്റതിനാൽ നിത്യജീവനെ മനുഷ്യൎക്കാ
യിട്ടു സമ്പാദിക്കയും ചെയ്തു. ഇതിനെ വിശ്വാസത്തോടു
കൂടെ ആർ അംഗീകരിക്കുന്നുവോ അവൎക്കെല്ലാം ആ ഏക
നീതിമാനായ യേശുവിന്റെ പുണ്യവും നിത്യജീവനും ദൈ
വത്തോടു കൂട്ടായ്മയും കിട്ടുന്നതാകുന്നു. ഇതാകുന്നു സുവിശേ
ഷം എന്ന വേദപുസ്തകത്തിൽ വെളിപ്പെട്ടുവന്നിട്ടുള്ളതു.
ഇതിനെ പാപി താഴ്മയോടെ അംഗീകരിച്ചു ഈ ദിവ്യസത്യ
ത്തിൽ തല്പരനാകുന്നെങ്കിൽ ദൈവത്തിന്റെ ആത്മാവു മനു
ഷ്യഹൃദയത്തിൽ പ്രവേശിക്കും. ചിത്രത്തിൽ കാണുന്ന
പ്രാവു അതിന്നു അടയാളമാകുന്നു. യേശുവിന്റെ മരണ
പുനരുത്ഥാനങ്ങളാൽ പാപങ്ങൾക്കു മോചനം വന്നു; ദൈ
വസഹവാസത്തിന്നു തടസ്ഥമായ്ക്കിടന്ന പാപത്തെ നീക്കി
ക്കളഞ്ഞു, ദൈവപുത്രനായ്തീൎന്നിട്ടു ദൈവകൂട്ടായ്മയിൽ ജീവി
ക്കാം എന്ന നിശ്ചയം കൊടുത്തു ദൈവാത്മാവു ആ ഹൃദയ [ 23 ] ത്തിൽ വാണുകൊണ്ടിരിക്കുന്നു. ഇതു കണ്ടിട്ടു പിശാചും
ദുഷ്ടജന്തുക്കളാൽ സൂചിതമായ അവന്റെ സൈന്യവും മാനു
ഷഹൃദയത്തെ വിട്ടുപോയി. ഇപ്പോൾ അകത്തു പ്രവേശി
ച്ചിരിക്കുന്ന അഗ്നിജ്വാലകൾ സത്യവെളിച്ചവും നീതിയും
സമാധാനസന്തോഷങ്ങളും ഹൃദയത്തിൽ നിറഞ്ഞുകിടക്കുന്ന
തായി സൂചിപ്പിക്കുന്നു. ഉൾച്ചെവിയും ഉൾക്കണ്ണും തുറന്നു
വന്നതുകൊണ്ടു ഇതൊക്കെയും നിവൃത്തിച്ചവനായ ജീവ
നുള്ള ദൈവത്തിൽ സന്തോഷിച്ചുല്ലസിക്കുന്നു. ദൈവത്തി
ലുള്ള വിശ്വാസവും പ്രത്യാശയും ചൈതന്യം പ്രാപിച്ചു
നക്ഷത്രങ്ങളെ പോലെ മിന്നുന്നു. (ചിത്രത്തിൽ ഒരു നക്ഷ
ത്രം കാണുന്നുണ്ടല്ലോ.) ഇപ്രകാരം മനുഷ്യനിൽ വാസ്തവ
മായ ഒരു മാറ്റം സംഭവിക്കുന്നു. ഇതിന്നാകുന്നു പുനൎജ്ജ
ന്മം എന്നു പറയുന്നതു. എങ്കിലും പിശാചും അവന്റെ
സൈന്യവും ദൂരത്തല്ല അടുക്കെ തന്നെ നില്ക്കുന്നു എന്നു മറ
ക്കരുതു. അകത്തു പ്രവേശിപ്പാൻ വല്ല വഴിയുമുണ്ടോ എന്നു
നോക്കി കാക്കുന്നു. പുറത്താക്കപ്പെട്ടതിനാൽ പല്ലും കടി
ക്കുന്നു. അതുകൊണ്ടു പുനൎജ്ജാതൻ സൎവ്വദാ ഉണൎന്നും പ്രാ
ത്ഥിച്ചുംകൊണ്ടിരിക്കേണം.
"എല്ലാവൎക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവ
രും മരിച്ചു."
"ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ
നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള
സ്നേഹത്തെ പ്രദൎശിപ്പിക്കുന്നു." [ 24 ] "ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആ
കുന്നു . . . . . . . അതിന്നൊക്കെയും ദൈവം തന്നെ
കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിര
പ്പിച്ചു."
പുനൎജ്ജാതന്മാർ കഴിക്കേണ്ടും
സ്തോത്രവും പ്രാൎത്ഥനയും.
പ്രിയ രക്ഷിതാവായ യേശുക്രിസ്തുവേ,
എന്നിൽ കാണിച്ച വങ്കരുണയെ ഞാൻ യോ
ഗ്യമാംവണ്ണം കീൎത്തിക്കുന്നതെങ്ങിനെ? നീ നി
ന്നെത്തന്നെ എനിക്കു വേണ്ടി ദേഹി, ദേഹ,
ആത്മാവോടുകൂടി തികഞ്ഞ ബലിയായി അ
ൎപ്പിക്കയും എന്റെ പാപാപരാധത്തിന്റെ
ശിക്ഷയെ നിന്മേൽ ഏല്ക്കയും ചെയ്തതുനിമി
ത്തം നിന്റെ തക്ക വിധത്തിൽ എങ്ങിനെ പ
കഴ്ത്തേണ്ടു! സ്വസ്ഥോപദേശമാകുന്ന നിന്റെ
സുവിശേഷം സമ്മാനിച്ചതിന്നായി കൃതജ്ഞ
നാകുന്നതെങ്ങിനെ! പിശാചിന്നു ആലയമാ
യ ഞാൻ പരിശുദ്ധാത്മാവിനു ആലയമാ
യ്തീൎന്ന അതിശയം തക്കവിധത്തിൽ വൎണ്ണി [ 25 ] പ്പാൻ കഴിയാത്തതു! മുമ്പു പാപദാസനായ
എന്നെ ഇന്നു ദൈവപുത്രനാക്കിത്തീൎത്ത അത്യാ
ശ്ചൎയ്യമായ സ്നേഹം ഗ്രഹിപ്പാൻ കഴിയാത്തതു.
എന്റെ പാപബന്ധനങ്ങൾ അറ്റു, ഞാൻ
സ്വതന്ത്രനായി, തിരുകരുണയെ രുചിച്ചു.
ആകയാൽ നിന്റെ സ്തുതികളാൽ എന്റെ
ആത്മാവിനെയും ഇടവിടാതെ നിറക്കേണ
മേ! പാപമോചനത്തിന്റെ മുദ്രയും നിത്യ
ജീവന്റെ അച്ചാരവും ആയിട്ടു നീ തന്നിരി
ക്കുന്ന നിന്റെ ആത്മാവിനാൽ എന്റെ വി
ശ്വാസത്തെ ജീവനുള്ളതാക്കിത്തീൎക്കയും വൎദ്ധി
പ്പിക്കയും ചെയ്യേണമേ! നിന്റെ കഷ്ടപ്പാടു
മരണങ്ങളാലും ജീവനുള്ള പുനരുത്ഥാനത്താ
ലും നീ എനിക്കു വേണ്ടി സമ്പാദിച്ച സ്വ
ൎഗ്ഗീയധനങ്ങളെ അധികമധികമായി കണ്ടറി
വാൻ എന്റെ ഉൾ്ക്കണ്ണുകളെ തെളിയിച്ചു പ്ര
കാശിപ്പിക്കേണമേ!
അല്ലയോ കരുണയുള്ള കൎത്താവേ!
ഞാൻ പുതുതായി ജനിച്ച ശിശുവത്രെ. എ
ന്റെ രക്ഷയാകുന്ന ദൈവമേ! എന്നെ കൈ [ 26 ] വിടരുതേ! അമ്മയച്ഛന്മാർ മക്കളെ ഉപേ
ക്ഷിക്കാം, നീയോ നിന്റെ മക്കളെ ഉപേക്ഷി
ക്കുന്നവനല്ലല്ലോ. പാപം എന്നെ തോല്പി
ക്കാതെ ഇരിപ്പാനും ഞാൻ പ്രമാദം എല്ലാം
വെടിഞ്ഞു ഉണൎന്നുകൊണ്ടിരിപ്പാനും ദോഷ
ത്തിലേക്കു നടത്തുന്നവയെല്ലാം നരകം പോ
ലെ കരുതി അകന്നു നില്പാനും നിന്റെ കരു
ണയും സഹായവും എനിക്കാവശ്യമാകുന്ന
തുകൊണ്ടു അതുകളെ എനിക്കു ദയപാലി
ക്കേണമേ! മേലാൽ പിശാചിന്നു അടിമയാ
യ്തീരാതിരിപ്പാൻ എന്നെ മേല്ക്കുമേൽ ശുദ്ധീക
രിച്ചു പുതിയ ഹൃദയത്തെ കൃപയാലെ സ്ഥിര
പ്പെടുത്തി തരേണമേ! ആമേൻ.
നാലാം ചിത്രം.
ക്രൂശിൽ തറെക്കപ്പെട്ട യേശുക്രിസ്തു
വിലല്ലാതെ മറെറാന്നിലും ആശ്ര
യിക്കാത്ത മനുഷ്യന്റെ ഹൃദയരൂപം.
ദൈവം മനുഷ്യനെ സൃഷ്ടിച്ചതു തന്നിൽ നിറഞ്ഞു വഴി
യുന്നതായ സ്നേഹം മനുഷ്യൻ അനുഭവിച്ചു, ദൈവത്തോടു [ 27 ] [ 28 ] സംസൎഗ്ഗം ചെയ്തു, ദൈവക്രട്ടായ്കയാൽ ഉണ്ടാകുന്നതായ പരമ
ഭാഗ്യം അനുഭവിച്ചു ദൈവത്തെ സ്നേഹിച്ചു സേവിച്ചുകൊ
ണ്ടു ദൈവമഹിമയെ വിളങ്ങിപ്പാനായിട്ടത്രേ. ഇതു ലഭ്യ
മാവാനായിട്ടു മാനുഷഹൃദയത്തിൽ ദൈവസ്നേഹത്തെ ഉജ്ജ്വ
ലിപ്പിക്കുന്ന വിശുദ്ധാത്മാവു ക്രൂശിൽ തറെക്കപ്പെട്ട സ്നേഹാ
വതാരമായ യേശുവിന്റെ സ്വരൂപം നിത്യം മനസ്സിൽ
പൊങ്ങിവരുവാന്തക്കവണ്ണം പ്രവൃത്തിക്കുന്നു. ദൈവസ്നേ
ഹം എല്ലാറ്റിലും പരമായി പ്രത്യക്ഷമായതു മനുഷ്യൎക്കുവേ
ണ്ടി ഘോരമരണം അനുഭവിച്ചു തന്നെത്താൻ പ്രായശ്ചിത്ത
യാഗമായി അൎപ്പിച്ച യേശുവിലല്ലാതെ മറ്റൊന്നിലുമല്ല.
പലരും പലതും ചൊല്ലി പ്രശംസിക്കുന്നു. ക്രിസ്ത്യാനിയോ
ക്രൂശിക്കപ്പെട്ട യേശുവിലത്രേ പ്രശംസിക്കുന്നതു. യേശു
മൂലം പാപമോചനം ലഭിച്ചുവെങ്കിലും പണ്ടു ചെയ്ത പാപ
ങ്ങൾ പലതും ഓൎമ്മ വരികയും പിശാചു ഭയപ്പെടുത്തുകയും
ചെയ്യുന്തോറും ഞാൻ എന്റെ ഗുണവിശേഷതകളിലോ പ്ര
വൃത്തികളിലോ അല്ല, യേശുവിന്റെ ക്രൂശാരോഹണമരണ
ങ്ങളിലത്രേ ആശ്രയിക്കുന്നതു; ദൈവസ്നേഹത്തിന്നു പണയ
മായിരിക്കുന്ന അവനാൽ പാപങ്ങൾക്കെല്ലാം പ്രതിശാന്തി
ഉണ്ടായിരിക്കുന്നു എന്നു ആശംസിച്ചു ധൈൎയ്യപ്പെടും. ക്രൂശി
ക്കപ്പെട്ട യേശു ധൈൎയ്യത്തിന്റെ ഉറവു മാത്രമല്ല, നന്മ ചെ
യ്വാൻ വേണ്ടുന്ന ശക്തി കൊടുക്കുന്നവനുമാകുന്നു. രക്ഷ പ്രാ
പിച്ചവരിലെല്ലാം ക്രൂശിക്കപ്പെട്ടവനോടു സാദൃശ്യം പ്രാപി
പ്പാനുള്ള കാംക്ഷയും ജനിക്കുന്നു. ദൂതൻ കയ്യിൽ അപ്പവും [ 29 ] വീഞ്ഞും പിടിച്ചിരിക്കുന്നു. ഇതിന്റെ സാരമോ: നാം
അപ്പവും വീഞ്ഞും അനുഭവിക്കുമ്പോലെ യേശുവിന്റെ ഭോജ്യ
മാക്കി അനുഭവിച്ചു അവൻ രണ്ടാമതും വരുവോളം അവ
ന്റെ മരണത്തെ ഓൎക്കേണ്ടതാകുന്നു.
ഇങ്ങിനെ അവന്റെ മരണത്തെ കൃതജ്ഞതയോടെ ഓ
ൎത്താൽ ആത്മാവിന്റെ മാലിന്യമെല്ലാം നീങ്ങും; അനുചി
തങ്ങളെല്ലാം വെറുപ്പാനും അവന്നു പ്രസാദമുള്ളവ ചെയ്വാ
നും അവനോടൊന്നിച്ചു മരിപ്പാനും കൂടെ മനസ്സു വരും.
മറ്റൊരു ദൂതൻ കുരുത്തോല കാണിക്കുന്നു. കുരുത്തോല
പണ്ടുപണ്ടേ ജയത്തിന്റെയും മഹോത്സവഘോഷത്തിന്റെ
യും അടയാളമാകന്നു. യേശുവിൻനിമിത്തം മനുഷ്യൻ,
ധനം, മാനം, കുടുംബം, സ്വജീവൻ ഇത്യാദികളെ ഉപേ
ക്ഷിപ്പാൻ ഇടവരേണം. പരിഹാസങ്ങളും ഉപദ്രവങ്ങളും
നഷ്ടകഷ്ടങ്ങളും വരാതിരിക്കയില്ല. ആ അവസരങ്ങളിൽ
അധൈൎയ്യപ്പെടാതെ വിശ്വാസത്തിൽ സ്ഥിരമായി നിന്നു
അവറ്റോടു പോരാടേണ്ടതാകുന്നു. യേശുവിൽനിന്നു ദിവ
സേന ശക്തി പ്രാപിച്ചു പോരാടിയാൽ ജയം നിശ്ചയം.
അവൻ ജയിച്ചു പിതാവായ ദൈവത്തോടൊന്നിച്ചു സിംഹാ
സനത്തിൽ ഇരിക്കുന്ന പ്രകാരം ജയിക്കുന്നവരെല്ലാം യേശു
വോടുകൂടെ എന്നും ജയശാലികളായി വാഴും.
"ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം
ആർ? സ്വന്ത പുത്രനെ ആദരിക്കാതെ നമുക്കു എല്ലാവൎക്കും
വേണ്ടി ഏല്പിച്ചു തന്നവൻ അവനോടു കൂടേ സകലവും [ 30 ] നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ
ആർ കുറ്റം ചുമത്തും. നീതീകരിക്കുന്നവൻ ദൈവം."
"എനിക്കോ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ
ക്രൂശിലല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു. അവനാൽ
ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരി
ക്കുന്നു."
യേശുവിന്റെ ഉടമയാവാൻ ആശി
ക്കുന്നവന്റെ പ്രാൎത്ഥന.
സ്നേഹസ്വരൂപനേ! അരിഷ്ട പാപിക
ളായ മനുഷ്യൎക്കു വേണ്ടി ക്രൂശിൽ തറെക്കപ്പെട്ട
വനേ! നീ എന്നെ ദൈവത്തോടു നിരപ്പിച്ചു
ദൈവസഹവാസിയാക്കി തീൎത്തിരിക്കുന്നു. നീ
എന്റെ ഹൃദയത്തിൽ വാഴേണമേ! നിന്റെ
കഷ്ട മരണങ്ങളുടെ ഓൎമ്മ എന്റെ ഹൃദയ
ത്തിൽ നിറയുമാറാക്കേണമേ! നീ സ്നേഹിച്ച
പോലെ ഞാനും സ്നേഹിപ്പാന്തക്കവണ്ണം നി
ന്റെ സാദൃശ്യം മുറ്റും എന്നിൽ വിളങ്ങി വരു
മാറാക്കേണമേ! മുമ്പെ നിധിയായി തോന്നിയ
തെല്ലാം നിസ്സാരം എന്നു വെപ്പാനും നിന്റെ [ 31 ] അറിവിൽ നിത്യം വളരുവാനും നീ എന്നുള്ളിൽ
നിഴലിക്കേണമേ! നീ എനിക്കു എല്ലാറ്റിലും
എല്ലാം ആകുന്നു എന്നുള്ള ഭാവം എന്നിൽ
ഉറപ്പിക്കേണമേ! എന്റെ സുകൃതങ്ങളാലല്ല,
നിന്റെ പുണ്യത്തിലാശ്രയിച്ചു വിശ്വസിക്കു
ന്നതിനാൽ എന്നെ ദൈവമുമ്പിൽ കൊള്ളാ
കുന്നവനാക്കിത്തീൎക്കേണമേ! ഞാൻ നിന്നോടു
കൂടെ ക്രൂശിൽ തറെക്കപ്പെട്ടവനല്ലോ. ഇനി
ജീവിക്കുന്നതു ഞാനല്ല, ക്രിസ്തു എന്നിൽ ജീവി
ച്ചിരിക്കുമാറാക്കേണമേ! എന്നെ നിത്യജീവനു
ള്ളവനാക്കിത്തീക്കേണമേ! നീയല്ലോ വിശ്വാ
സത്തെ ആരംഭിച്ചവനും തികക്കുന്നവനും.
നീ സന്തോഷത്തെ അല, നിന്ദയെ തെരി
ഞ്ഞെടുത്തു, ക്രൂശിനെ ചുമന്നു. നിന്റെ കഷ്ട
മരണങ്ങൾ എന്റെ ആത്മഭോജനവും, തിരു
ക്രൂശു പാപത്തോടുള്ള യുദ്ധത്തിൽ എന്റെ
സങ്കേതസ്ഥലവും, തിരുമരണം എന്റെ ശര
ണവും ആക്കിത്തീൎക്കേണമേ! എനിക്കു മുൻകി
ടക്കുന്ന പോൎപ്പാച്ചലിനെ ക്ഷാന്തിയോടെ കഴി
ച്ചോടി വിരുതിനെ വിശ്വാസത്തോടെ പിടി [ 32 ] ച്ചു ജയം പ്രാപിച്ചു ഒടുക്കം നിന്നോടു ചേരു
മാറാക്കേണമേ! ആമേൻ!
അഞ്ചാം ചിത്രം.
പരിശുദ്ധാത്മാവിനാൽ ദൈവത്തിന്റെ
ആലയമായ്തീൎന്ന ദൈവഭക്തന്റെ
ഹൃദയ രൂപം.
യേശുമൂലം കരുണയും ദൈവാത്മാവിനാൽ വിശുദ്ധിയും
പ്രാപിച്ച പാപിയുടെ ഹൃദയത്തെ ദൈവം തനിക്കു മന്ദിര
മാക്കി തീൎത്തപ്രകാരം ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നു.
ദൈവം ഏകനും, പിതൃപുത്രസദാത്മസ്വരൂപനും ആകുന്നു.
ഇതു വരച്ചു കാണിപ്പാൻ ചിത്രശ്രേഷ്ഠന്നും അസാദ്ധ്യം.
ദൈവത്തിന്നു യാതൊരു സാദൃശ്യവും പറ്റുന്നതുമല്ല. എല്ലാം
അവന്റെ സൃഷ്ടിയല്ലോ. അപ്രകാരം ഒന്നു സങ്കല്പിക്കുന്ന
തും മഹാ ദോഷമത്രെ. അതുകൊണ്ടു ദൈവം മാനുഷഹൃദയ
ത്തിൽ വസിക്കുന്നു എന്നതു ആകാശത്തുനിന്നു ഹൃദയത്തി
ലേക്കു വരുന്ന വെളിച്ചത്താൽ സൂചിപ്പിച്ചിരിക്കുന്നു. വിശ്വാ
സിക്കു സ്വൎഗ്ഗം തുറന്നു ദൈവസംസൎഗ്ഗം വന്നു എന്നാകുന്നു
അതിന്റെ പൊരുൾ. ഇപ്രകാരം ജിവനുള്ള ദൈവത്തി
ന്റെ ആലയമായി തീൎന്നവൎക്കു ക്രൂശിന്റെ രൂപം ഹൃദയ
ത്തിൽനിന്നു മാഞ്ഞുപോകാതെ അവരുടെ വിശ്വാസസ്നേഹ [ 33 ] [ 34 ] പ്രത്യാശകൾക്കു ആധാരമായി നില്ക്കുന്നു. അകത്തുള്ള അ
പ്പവും വീഞ്ഞും ദൈവത്തോടും ദൈവത്താൽ ഈ ലോക
ത്തിൽനിന്നു തെരിഞ്ഞെടുക്കപ്പെട്ട സഭയോടും തനിക്കു നി
ത്യം സംസൎഗ്ഗമുണ്ടെന്നു കുറിക്കുന്നു. പല മണികളാൽ ഉണ്ടായ
അപ്പവും പല പഴങ്ങളിൽനിന്നു കിട്ടുന്ന മുന്തിരിരസവും
അനുഭവിക്കുന്നതിനാൽ ക്രിസ്തുവിന്റെ സഭയിലുള്ള വിശ്വാ
സികളുടെ സമ്പൎക്കവും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ഇങ്ങി
നെ വിശ്വാസികളുടെ ഹൃദയത്തോടു ദൈവവും സഭയും
ഒന്നിച്ചു ചേൎന്നിരിക്കുന്നു. ഇപ്രകാരമുള്ള ഹൃദയാവസ്ഥ
എത്രയോ മഹത്വമുള്ളതാകുന്നു. മുമ്പു പിശാചോടുകൂടെ
അവന്റെ സൈന്യം വാണിരുന്നു. ഇപ്പോഴോ ദൈവ
ത്തോടൊന്നിച്ചു ദിവ്യഗുണങ്ങൾ വാഴുന്നു. സ്നേഹം, സ
ന്തോഷം, സമാധാനം, ദിൎഗ്ഘക്ഷാന്തി, സാധുത്വം, സല്ഗു
ണം, വിശ്വാസം, സൌമ്യത, ഇന്ദ്രിയജയം, ജാഗ്രത, ദാന
ശീലം, വിനയം ഇത്യാദി ദിവ്യസൈന്യം നിറഞ്ഞു കാണാം.
മൃഗങ്ങളൊക്കെയും അപ്രത്യക്ഷമായി. ക്രിസ്തുവോടൊന്നിച്ചു
ഏകോപിച്ചാൽ നമുക്കും അവന്നും ഏകാത്മത്വം ഉണ്ടാകും.
വിശ്വാസിക്കു നിത്യജീവനും സ്വൎഗ്ഗവും ഇഹത്തിൽ തന്നേ
അനുഭവമാണ്. ദൂതന്മാരോ അവനെ താങ്ങുന്നു. പിശാ
ചോ നിരാശപ്പെട്ടു ഓടിപ്പോകുന്നു.
യേശു പറയുന്നു: "എന്നെ സ്നേഹിക്കുന്നവൻ എന്റെ
വചനം പ്രമാണിക്കും. എന്റെ പിതാവു അവനെ സ്നേഹി
ക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടു കൂടെ [ 35 ] വാസം ചെയ്യും." "ദൈവം സ്നേഹം തന്നേ, സ്നേഹത്തിൽ
വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു. ദൈവം അവ
നിലും വസിക്കുന്നു."
ദെവാലയമായ്തീൎന്ന മനുഷ്യന്റെ
പ്രാൎത്ഥന.
ഞങ്ങളുടെ കൎത്താവായ യേശുക്രിസ്തുവി
ന്റെയും ഞങ്ങളുടെയും പ്രിയപ്പെട്ട പിതാ
വായ വിശുദ്ധ ദൈവമേ! നിന്റെ സ്നേഹം
വലുതു. നീ എന്നിലും ഞാൻ നിന്നിലും വസി
പ്പാന്തക്കവണ്ണം സംഗതി വരുത്തിയ അളവി
ല്ലാത്ത സ്നേഹത്തെ ഓൎത്തു നിന്നെ പൂൎണ്ണ
ഹൃദയത്തോടെ സ്തുതിക്കുന്നു. ദിവ്യ പൂൎണ്ണത
കൊണ്ടു എന്നെ നിറക്കേണമേ! നിന്നെ
ഞാൻ സൎവ്വാത്മനാ സ്നേഹിക്കാതിരിപ്പതെ
ങ്ങിനെ? സ്നേഹസാഗരമേ! എന്നെയും കൂടെ
സ്നേഹപരിപൂൎണ്ണനാക്കിത്തീൎക്കേണമേ. എ
ന്റെ ആത്മാവു ഇടവിടാതെ നിന്റെ ആലയ
മായിത്തീരേണമേ! ഞാൻ സകലത്തിലും നി
ന്നെ അന്വേഷിച്ചും ബഹുമാനിച്ചും സ്നേഹി [ 36 ] ച്ചും സേവിച്ചും പോരുമാറാക്കേണമേ! എ
ന്റെ ഹൃദയത്തിന്റെ ആനന്ദമേ! നീ തന്നേ
എന്നും എനിക്കു സൎവ്വസ്സ്വവും അവകാശ
വും വിചാരവും ആയി പാൎത്തരുളേണമേ!
ആമേൻ.
ആറാം ചിത്രം.
വിശ്വാസം കുറഞ്ഞു, വെളിച്ചം മങ്ങി,
പ്രപഞ്ചസക്തി അതിക്രമിച്ചുവരു
വാൻ തുടങ്ങിയവന്റെ ഹൃദയചിത്രം.
ഈ ചിത്രത്തിലെ മുഖത്തെ നോക്കുമ്പോൾ നിദ്രാമയക്ക
ത്തിന്റെയും മോഹവിചാരങ്ങളുടെയും ലക്ഷണങ്ങൾ കാ
ണായ്വരുന്നു. കണ്ണുകൾക്കു പ്രകാശമില്ല, നക്ഷത്രം നന്നായി
മിന്നുന്നില്ല, ക്രൂശിന്റെ രൂപം മങ്ങിപ്പോയി, അതിൽ തറെ
ക്കപ്പെട്ടവന്റെ ഓൎമ്മയും കുറഞ്ഞു, അപ്പവും വീഞ്ഞും കുറി
ക്കുന്ന "ദിവ്യസംസൎഗ്ഗത്തിനു മുമ്പേത്ത ചൈതന്യവും ഇല്ലാ
തെയായി, അഗ്നിജ്വാലകളാകുന്ന അനുതാപസ്നേഹഭക്തി
ശുഷ്കാന്തികൾക്കും ചൂടില്ലാതെയായി. ഇവകളാൽ ഹൃദയം
ഇരുണ്ടും വറണ്ടും പോയി.
മേല്പറഞ്ഞ അവസ്ഥ കണ്ടിട്ടു പിശാചു തന്റെ മുമ്പേത്ത
സൈന്യങ്ങളായ മൃഗാദികളെ കൂട്ടിക്കൊണ്ടു വരുന്നതോടുകൂടി [ 37 ] [ 38 ] പുതുതായി വേറെ ഏഴു പിശാചുക്കളെയും വരുത്തി പോരിന്നു
ഒരുമ്പെടുന്നു. പ്രാൎത്ഥന വിട്ടതുകൊണ്ടു പിശാചിനെ തടു
പ്പാനും കഴിവില്ലാതെയായി. എന്നിട്ടും കൃപാദൂതൻ അവ
നെ ഉണൎത്തുന്നു. നിനക്കു വേണ്ടി ക്രൂശിക്കപ്പെട്ടു മരിച്ച
വനെയും അവന്റെ കഷ്ടപ്പാടുകളെയും ഓൎത്തു ധ്യാനിക്ക,
സഭാസംസൎഗ്ഗത്തെ വിടാതെ പുതുക്കുക, ജയത്തിന്നായി
ഉത്സാഹശുഷ്കാന്തികളോടെ പോരാട്ടുക, യേശുവിനെ മറ
ന്നാൽ നിനക്കു വേറെ ഗതിയില്ല, ഹൃദയത്തെ കാക്കുക, പാപ
ങ്ങളെ വിട്ടുമാറുക, ആ സ്നേഹമുള്ള രക്ഷിതാവു തന്റെ സ്നേ
ഹഭുജങ്ങളെ നിന്നെക്കൊള്ളെ നീട്ടി കോഴി തന്റെ കുഞ്ഞു
ങ്ങളെ ചിറകിൻ കീഴിൽ ചേൎത്തു ശത്രുവിൽനിന്നു കാക്കുന്നതു
പോലെ നിന്നെയും ചേൎത്തുകൊൾവാൻ കാത്തിരിക്കുന്നു.
നീ ഏതിൽനിന്നു വീണു എന്നോൎത്തു സൽക്രിയകളെ ചെയ്ക,
ഹൃദയത്തെ കഠിനമാക്കൊല്ല, അവനെ അഭയം പ്രാപിക്ക
എന്നും മറ്റും പറഞ്ഞുകൊണ്ടു കൃപാദൂതൻ വിളിക്കുന്നു.
"ഉറങ്ങുന്നവനേ! ഉണൎന്നു മരിച്ചവരുടെ ഇടയിൽനിന്നു
എഴുന്നേല്ക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും."
"പരീക്ഷയിൽ അകപ്പെടായ്വാൻ ഉണൎന്നും പ്രാൎത്ഥിച്ചും
കൊണ്ടിരിക്ക!"
"നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു. . . . . നീ ഏതിൽ
നിന്നു വീണിരിക്കുന്നു എന്നോൎത്തു മാനസാന്തരപ്പെട്ടു ആദ്യ
ത്തെ പ്രവൃത്തി ചെയ്ക." [ 39 ] പ്രപഞ്ചസക്തനായിത്തീരുന്നവൻ
കഴിക്കേണ്ടും പ്രാൎത്ഥന.
കൎത്താവേ! നീ എന്നെ ആരാഞ്ഞറിഞ്ഞി
രിക്കുന്നു. എന്റെ നിസ്സാരഹൃദയത്തിന്റെ
അവസ്ഥ നീ കാണുന്നുവല്ലോ. അയ്യോ! എ
ന്റെ വിശ്വാസം എത്ര വേഗം ക്ഷയിച്ചു
പോയി, സ്നേഹം കുളിൎത്തുപോയി, പ്രപഞ്ച
സക്തി വേരൂന്നി, ഉണൎന്നു പ്രാൎത്ഥിപ്പാൻ മന
സ്സില്ല, ചില്ലറയായതുപോലും നിനക്കുവേ
ണ്ടി ഉപേക്ഷിപ്പാൻ കഴിയുന്നില്ല, നിന്റെ
നാമംചൊല്ലി ഞാൻ പൊരുതു മരിക്കും എന്നു
വാഗ്ദത്തം ചെയ്തിരുന്നു. ഇപ്പോഴോ ഒരു നാ
ഴികപോലും ഉണൎന്നിരിപ്പാൻ മനസ്സില്ല, പ്രാ
ൎത്ഥിപ്പാൻ തുടങ്ങുമ്പോൾ എന്റെ വിചാര
ങ്ങളെല്ലാം അങ്ങുമിങ്ങും സഞ്ചരിക്കുന്നു. അ
യ്യോ! ഞാൻ എത്രവേഗം തോറ്റു പോകുന്നു.
ലോകം ശക്തിയുള്ളതു, പിശാചു ബലവാൻ,
ഞാനോ ബലഹീനനായ്തീൎന്നു, എന്നെ താങ്ങി
ഉറപ്പിക്കേണമേ! അല്ലാഞ്ഞാൽ എന്റെ
കഥ അമാന്തമായ്തീരും, ഞാൻ നശിച്ചുപോ [ 40 ] കും. എന്നെ ജീവിപ്പിക്കേണമേ! എന്റെ
രക്ഷയാകുന്ന ദൈവമേ! എന്നെ കൈവിടല്ലേ!
നീ എന്നിൽ വസിക്കാഞ്ഞാൽ ഞാൻ നിന്നിൽ
വസിക്കുന്നതെങ്ങിനെ? നിന്റെ വെളിച്ചം
എന്നിൽ കെട്ടുപോകരുതേ! സ്നേഹം ക്ഷയിച്ചു
പോകരുതേ! വിശ്വാസം ഇല്ലാതെയായിത്തീ
രരുതേ! നിന്നെ അച്ഛാ, പിതാവേ എന്നു വി
ളിപ്പാൻ അധികം ഇഷ്ടം തോന്നുമാറാക്കേണ
മേ! നിന്റെ പ്രിയപുത്രനായ യേശുക്രിസ്തു
വിന്റെ കഷ്ടപ്പാടുമരണങ്ങളെ ഞാൻ മറക്കാ
തെ, മായയിൽനിന്നു കണ്ണുകളെ തെറ്റിച്ചു,
തന്റെ അമൂല്യരക്തത്താൽ എന്നെ മേടിച്ച
വന്നു തക്ക മുതലായിരിപ്പാനും, അവനെ ജീവ
നാലും മരണത്താലും മഹത്വപ്പെടുത്തി ജയം
പ്രാപിപ്പാനും എന്നിൽ കടാക്ഷിച്ചു പുതു ജന്മ
ത്തെ നടത്തി തികക്കേണമേ! ആമേൻ. [ 41 ] ഏഴാം ചിത്രം.
ദൈവഭക്തനായതിൽ പിന്നെ മനഃപൂൎവ്വ
മായി പാപം ചെയ്തു പിശാചിനെ വീണ്ടും
അകത്തു കടത്തി വാഴുമാറാക്കിയവന്റെ
ഹൃദയരൂപം.
ഇതെന്തൊരു ഭയങ്കരമായ കാഴ്ച! ദൈവാലയമായിരുന്ന
ഹൃദയത്തിൽ പിശാചു ചിരിച്ചുംകൊണ്ടു വീണ്ടും വാഴുന്നു.
മൃഗങ്ങൾ സൂചിപ്പിക്കുന്ന ദുൎഗ്ഗുണങ്ങളും അകത്തു കടന്നു, ദുൎഭൂത
ങ്ങളും കൂടിവന്നു കുടിയേറി. പാപങ്ങളുടെ ഉഗ്രത മുമ്പ
ത്തെക്കാളും നാന്മടങ്ങു വൎദ്ധിച്ചു. ഈ വീഴ്ചക്കും അധമ
സ്ഥിതിക്കും കാരണമെന്ത്? ലഭിച്ച കരുണയെ ചരതിക്കാ
തെ, പാപങ്ങളുടെ ശുദ്ധീകരണത്തെ മറന്നു, ദൈവഭക്തി
യുടെ അഭ്യാസം നിരസിച്ചു, ഉള്ളതിൽ തൃപ്തിപ്പെട്ടു മന്ദിച്ചു
പോയതു തന്നേ. വളരാഞ്ഞാൽ പിന്തിരികേ ഉള്ളൂ. ഇടുക്കു
വാതിലൂടെ അകമ്പൂകുവാനും, നിൎവ്വിശാലമായ വഴിയിൽ
ത്യാഗിയായി നടന്നു പോരാടുവാനും, ലോകാഭിലാഷങ്ങളെ
വെടിഞ്ഞു യേശുവിന്റെ ക്രൂശെടുത്തു നടപ്പാനും തുനിയാ
ഞ്ഞാൽ പിശാചിന്റെ വലയിൽ കുടുങ്ങി വീണു താണുപോ
കേയുള്ളൂ. അങ്ങിനത്തവൻ ഛൎദ്ദിച്ചതിനെ തിന്നുന്ന നായ്ക്കും
കുളിച്ചപിൻ ചളിയിൽ ഉരുളുന്ന പന്നിക്കും തുല്യം. വിശു
ദ്ധാത്മാവിന്നു ദുൎഭൂതങ്ങളോടുകൂടെ വസിക്കുന്നതു അസാദ്ധ്യ [ 42 ] [ 43 ] മാകയാൽ അതു മടങ്ങിപ്പോകുന്നു. കൃപാദൂതനും വാങ്ങി
പ്പോകുന്നു. എങ്കിലും അകലുന്നതിന്നു മുമ്പെ കൈകൂപ്പി:
അല്ലയോ മഹാപാപീ! നിന്റെ സമാധാനത്തിന്നുള്ളവ
ഇന്നെങ്കിലും നീ അറിഞ്ഞുവെങ്കിൽ കൊള്ളായിരുന്നു; ഇന്നും
കൂടെ ഒരച്ഛന്റെ ഹൃദയം നിനക്കായി തുറന്നുവെച്ചിരി
ക്കുന്നു. സ്വാമിദ്രോഹീ! മടങ്ങി വാ, ഇനിയും കനിവു കാ
ണിക്കാം, എങ്കിലും ഇവയെല്ലാം നിന്റെ കണ്ണുകൾക്കു മറഞ്ഞു
കിടക്കുന്നതു എന്തൊരു കഷ്ടം, എന്നിങ്ങിനെ മുറയിടുന്നു.
ഈ കൃപാവിളി ഒന്നും അവന്റെ ചെവിയിൽ കടക്കുന്നില്ല.
ചെവി അടഞ്ഞുപോയി, ഹൃദയവും കഠിനപ്പെട്ടു, കുരുടനെ
പ്പോലെ പാതാള വഴിയിൽ നടക്കുന്നു.
സ്നേഹിതാ! നിന്റെ അവസ്ഥയും ഇപ്രകാരം ആയ്തീരു
വാൻ മതി എന്നു ശങ്കിപ്പാൻ ഇടയുണ്ടോ? സൂക്ഷിക്ക!
പക്ഷെ നീയും പാപങ്ങൾ നിമിത്തം ദുഃഖിച്ചു അവയെ
ഏറ്റുപറഞ്ഞു വെറുത്തു പാപക്ഷമക്കായി കാംക്ഷിച്ചു ക്രിസ്തു
വിന്റെ വാത്സല്യത്തെയും സദാത്മാവിന്റെ വിശുദ്ധീകര
ണശക്തിയെയും കുറഞ്ഞോന്നു അനുഭവിച്ചശേഷം നിന്നെ
ത്തന്നെ കരുതാതെ വീണ്ടും പിശാചിന്റെ കയ്യിൽ അക
പ്പെട്ടവനായിരിക്കാം. ഇതിനാൽ നിന്റെ ദാസ്യാവസ്ഥ
ഭയങ്കരമായിരിക്കുന്നു. ഉണൎത്തുന്ന ശബ്ദത്തിന്നും സ്നേഹഭാവ
ത്തിന്നും നിന്നിൽ മുമ്പേത്തപ്പോലെ ഫലം കാണാതിരിക്കാം.
ദൈവവചനം ഇപ്പോൾ നിസ്സാരമായി തോന്നാം. അതു വരാ
തിരിപ്പാൻ കരുതിക്കൊൾക. പിഴച്ചുപോയെങ്കിൽ ചെന്നു [ 44 ] ക്ഷമചോദിക്ക, വീണുപോയെങ്കിൽ എഴുനീല്പിപ്പാൻ ശക്ത
നായവനെ നോക്കി വിളിക്ക! എഴുനീല്പാൻ കേവലം അസാ
ദ്ധ്യമായ വീഴ്ചകൾ ഉണ്ടെന്നു ഓൎക്ക. അതുകൊണ്ടു ദൈവ
കരുണ രുചിനോക്കിയവനേ! അതിൽനിന്നു വീഴാതിരി
പ്പാൻ സൂക്ഷിക്ക. പാപങ്ങളോടു ഒരിക്കലും ഇണങ്ങാതെ
ദിവസേന യുദ്ധം ചെയ്ക. യേശുവിൽ ആശ്രയിക്ക, ബല
വാനായ പിശാചിനെ ജയിച്ചു ബന്ധിച്ചു പുറത്താക്കുവാൻ
ശക്തനായ അതി ബലവാനല്ലോ അവൻ. ഭയങ്കരമായ
പാപങ്ങൾ നിമിത്തം നിരാശപ്പെടാതെ അനുതാപപ്പെടുക,
മടങ്ങിവരിക, കെഞ്ചി യാചിക്ക, ശുഷ്കാന്തിയോടെ അന്വേ
ഷിക്ക, ആതുരനായി മുട്ടുക. മനുഷ്യരാൽ അസാദ്ധ്യമെങ്കി
ലും ദൈവത്താൽ സകലവും സാദ്ധ്യമല്ലയോ?
"സത്യത്തിന്റെ പരിജ്ഞാനം ലഭിച്ച ശേഷം നാം
മനഃപൂൎവ്വം പാപം ചെയ്താൽ പാപങ്ങൾക്കു വേണ്ടി ഇനി
ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമാ
യൊരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോ
ധാഗ്നിയുമേയുള്ളൂ."
"പിൻമാറുന്നുവെങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ
പ്രസാദമില്ല" എന്നു ദൈവം പറയുന്നു. [ 45 ] ദൈവകരുണയിൽ നിന്നു പിഴുകി
പ്പോയവൻ കഴിക്കേണ്ടും
പ്രാൎത്ഥന.
എൻ ദൈവമേ! വീണുപോയെങ്കിലും അ
ടിയൻ നിന്റെ സൃഷ്ടിയല്ലയോ? യേശുക്രി
സ്തുവേ! അടിയൻ നിന്നാൽ വിലക്കു മേടിക്ക
പ്പെട്ടവനാകുന്നു.
ദൈവം നിന്നെ അടിയന്നു
വേണ്ടിയും ജ്ഞാനവും, നീതിയും, വീണ്ടെടു
പ്പും, വിശുദ്ധിയും ആക്കി വെച്ചിരിക്കുന്നുവ
ല്ലോ! എന്റെ പാപമരണപിശാചാദിബ
ന്ധനങ്ങളെല്ലാം അറുപ്പാൻ നീ ശക്തനാകു
ന്നുവല്ലോ. നീ മത്സരികൾക്കു വേണ്ടിയും
വരം പ്രാപിച്ചവനാകുന്നു. മഹാദ്രോഹിയായ
എന്നെ വീണ്ടും കനിയേണമേ! തിരുദാനങ്ങ
ളെ ഇറക്കിത്തരുവാൻ പുനരാരംഭിക്കേണമേ!
ഞാൻ വീണുകിടക്കുന്ന പാപക്കുഴിയുടെ ആ
ഴം നിന്റെ സ്നേഹകൃപകളുടെ കൈക്കു എ
ത്താത്തതല്ലല്ലോ! എല്ലാവരെയും ഉദ്ധരിപ്പാ
നല്ലയോ നിനക്കു ഇഷ്ടം. ഭ്രഷ്ടരെയും നീ
കനിയുന്നുവല്ലോ. സൌഖ്യമാവാൻ എനിക്കു [ 46 ] മനസ്സുണ്ടു. എന്റെ പിൻവാങ്ങലിന്നു ചികി
ത്സിച്ചു പിശാചിന്റെ നാനാവിധമായ ദാസ്യ
ത്തിൽനിന്നും എന്നെ വിടുവിക്കേണമേ! ഇരുട്ടു
പോവാൻ നിന്റെ വെളിച്ചവും ദുൎമ്മോഹങ്ങ
ളെ ആട്ടി പുറത്താക്കുവാൻ സദാത്മാവെയും
നല്കി അരുളേണമേ! മരണപൎയ്യന്തം പാപ
ത്തോടെതിൎത്തു പോരാടുവാൻ കൃപ നല്കേ
ണമേ! പിശാചിനെ എന്റെ കാല്ക്കീഴിലിട്ടു
ചവിട്ടുമാറാക്കേണമേ. അവന്റെ സകല അ
ധികാരവും നശിപ്പിച്ചു എന്നെ മുഴുവനും നി
നക്കു സ്വാധീനമാക്കിക്കൊള്ളേണമേ! നിന്തി
രു കരുണയെ കേവലം മറുത്തവനായ ഈ
മഹാപാപിയെ തള്ളിക്കളയരുതേ! ആമേൻ.
എട്ടാം ചിത്രം.
ദുഷ്ടന്റെ മരണവും പാപത്തിൻ
കൂലിയും.
അനുതാപമില്ലാത്ത പാപിയുടെ മരണചിത്രം നോക്ക.
അവനിൽ ദേഹപീഡ, ക്ലേശം, മരണഭീതി, അസമാധാനം,
ന്യായവിധിയെ ഓൎത്തിട്ടുള്ള വിറ ഇത്യാദികൾ കാണായ്വരു [ 47 ] [ 48 ] ന്നു. "ആകുംകാലം ചെയ്തതു ചാകുംകാലം കാണാം." മര
ണത്തെ കുറിക്കുന്ന അസ്ഥികൂടം അരികെ നില്ക്കുന്നു. അതു
ഒരു കൈകൊണ്ടു അവന്റെ തലമുടി പിടിച്ചിരിക്കുന്നു.
മറ്റേ കയ്യിലോ ഒരു അരിവാൾ ഉണ്ടു. വാടിപ്പോകുന്ന
പുല്ലു കണക്കെ ഉള്ള മാനുഷജഡത്തെയും ഉതിൎന്നുപോകുന്ന
പുല്ലിൻ പൂപോലെയുള്ള മാനുഷതേജസ്സിനെയും അരിഞ്ഞു
കളയുന്നതിനാൽ പ്രാണച്ഛേദം വരുന്നെന്നു അരിവാൾ
സൂചിപ്പിക്കുന്നു. അങ്ങിനത്തവന്റെ ആത്മാവോ പാതാള
ത്തിലേക്കു പോകയും, ജ്വാലകളിൽ പാൎക്കയും ചെയ്യേണ്ടി
വരും. പിശാചും അവന്റെ ദൂതന്മാരും അവനെ പിടിച്ചു
വലിച്ചിഴെച്ചും മുമ്പു സേവിച്ച പാപങ്ങളെ ഓൎപ്പിച്ചുംകൊ
ണ്ടിരിക്കുന്നു. മനസ്സാക്ഷിയുടെ തീരാത്ത പീഡയും അനു
ഭവമാകുന്നു. എന്തൊരു ഭയങ്കരാവസ്ഥ! കഷ്ടം!
ഇതു പാപത്തിന്റെ തികഞ്ഞ കൂലിയല്ല, കൂലിയുടെ ആ
രംഭമത്രെ. രണ്ടാമതു ഒരു മരണം ഉണ്ടു. അതു കെട്ടു
പോകാത്ത അഗ്നിക്കൊത്ത നരകാവസ്ഥയത്രെ. പല നരക
ങ്ങളുണ്ടു എന്നുള്ള വിശ്വാസം നമ്മുടെ നാട്ടിലുണ്ടു. "താമി
സ്രം, പുനർ അന്ധതാമിസ്രം, കാലസൂത്രം, രൌരവം, പിന്നെ
മഹാരൌരവം, കുംഭീപാകം, വൈതരണിയും, അസിപത്രാ
രണ്യവും, പിന്നെ സൂകരമുഖം, കൂടശല്മലി, ലോഹശങ്കു ഇരു
പത്തെട്ടു കോടി നരകം ഉണ്ടിങ്ങിനെ ദുരിതങ്ങൾക്കു തക്ക
വാറു അനുഭവിപ്പാനായി" എന്നു പറയുന്നു. അതിന്റെ
വിവരം ആൎക്കും നിശ്ചയമില്ല. പീഡാവേദനകളെയും ഭയ [ 49 ] പരവശതകളെയും അസമാധാനം അസന്തുഷ്ടികളെയും
സൂചിപ്പിക്കുന്ന അഗ്നിയും പുഴുവും അന്ധതമസ്സും അവിടെ
വസിക്കുന്നു. ഈ ന്യായവിധി എപ്പോഴായിരിക്കും. യേശു
ക്രിസ്തു ദൂതഗണങ്ങളോടുകൂടെ മേഘങ്ങളിൽ ന്യായാധിപ
നായി വരുന്ന ദിവസം തന്നേ. മരിച്ചവരെല്ലാവരും, അ
ന്നു ജീവനോടെ ശേഷിച്ചവരും എല്ലാം ഈ ന്യായധീര
ന്റെ സന്നിധിയിൽ നില്ക്കേണ്ടിവരും. ചത്തവർ ശരീര
ത്തോടുകൂടെ ഉയിൎത്തെഴുനീല്പിക്കപ്പെടും. ഓരോരുത്തന്റെ
ശരീരാവസ്ഥ അവനവന്റെ വിശ്വാസാവസ്ഥക്കു അനുസാ
രമായിട്ടായിരിക്കും. ചിലർ മാനത്തിന്നും മറ്റേവർ അപ
മാനത്തിന്നും പാത്രമായിരിക്കും. ഉയിൎത്തെഴുനീല്പിൽ അവ
രുടെ ശരീരവും അതിന്നൊത്തവണ്ണം ആയിരിക്കും.
അയ്യോ! എത്ര പേർ നിത്യനാശത്തിലേക്കു ഓടുന്നു.
ഇവർ ദേവനാമകീൎത്തനം, സത്കൎമ്മാനുഷ്ഠാനം, മന്ത്രജപ
ങ്ങൾ, ഉപവാസതീൎത്ഥയാത്രകൾ അഭ്യസിച്ചുപോരുന്നവരാ
യിരിക്കാം. എങ്കിലും പിശാചിന്റെ അധീനത്തിൽ കുടു
ങ്ങി വലയുന്നവരായിരിക്കും. അഹങ്കാരം, ചതി, സാൎത്ഥം,
അസൂയപകകൾ, കോപക്രോധങ്ങൾ, കുക്ഷിസേവ, ലൌ
കികഭാവം, മദമത്സരങ്ങൾ, ദുൎമ്മോഹം മുതലായ പാപങ്ങളെ
വിട്ടൊഴിഞ്ഞവരല്ല. തങ്ങൾ മറ്റവരെക്കാർ ഉത്തമന്മാർ
എന്നു നിരൂപിച്ചു നടക്കുന്നു. മരണമോ പെട്ടന്നു അണ
ഞ്ഞു വന്നു അവരെയും അരിയുന്നു. അപ്പോൾ താന്താൻ
വിതച്ചതു താന്താൻ കൊയ്യേണ്ടിവരും. [ 50 ] ദൈവകരുണയെ രുചിച്ചശേഷം വഴിയോട്ടു വാങ്ങി
ഭ്രംശിച്ചുപോയവരുടെ അന്ത്യം മഹാ ഭയങ്കരം. അതുകൊ
ണ്ടു താഴെ പറയുന്ന ഹിതോപദേശം ശ്രദ്ധിച്ചു ചെഠിക്കൊ
ണ്ടു ഈ ഭയങ്കരാവസ്ഥയിൽ എത്താതവണ്ണം സൂക്ഷി
പ്പിൻ! തന്റെ ആടുകൾക്കു വേണ്ടി ജീവനെ കൊടുത്ത നല്ല
ഇടയൻ നിങ്ങളെ "അല്ലയോ അദ്ധ്വാനിച്ചും ഭാരം ചുമന്നും
നടക്കുന്നോരേ, ഒക്കെയും എന്റെ അടുക്കൽ വരുവിൻ!
ഞാൻ നിങ്ങളെ തണുപ്പിക്കും; ഞാൻ നിന്നെ സൎവ്വ പാപ
ങ്ങളിൽനിന്നും ശുദ്ധീകരിക്കുന്നവനാകുന്നു, എന്റെ ആടുകൾ
ക്കു ഞാൻ നിത്യജീവൻ കൊടുക്കും" എന്നു വാഗ്ദത്തം ചെയ്തു
ആദരവോടുകൂടെ ക്ഷണിക്കുന്നു. ഇടയശ്രേഷ്ഠന്റെ ഈ
സ്നേഹവിളിയെ ഇന്നു കൂട്ടാക്കാഞ്ഞാൽ ന്യായവിധിനാളിൽ
നിത്യനരകാഗ്നിയിലേക്കു യാത്ര അയക്കുന്ന ന്യായാധിപന്റെ
ഘോരശബ്ദം കേൾക്കേണ്ടിവരും. "ജീവനുള്ള ദൈവത്തി
ന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം."
"ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരു
ട്ടിൽ തള്ളിക്കുളവിൻ; അവിടെ കരച്ചലും പല്ലുകടിയുമു
ണ്ടാകും."
"യഹോവച്ചൊൽ മറന്നവർ
എപ്പേക്കും അയ്യോ കഷ്ടം!
ഭുവി അദ്ധ്വാനിച്ചിട്ടവർ
ചേൎത്തുള്ളതന്നു നഷ്ടം!
ചെറിയ കൂട്ടത്തിൽ ദയ [ 51 ] കാട്ടാത്തവരും അഞ്ചുക!
നിത്യാഗ്നിയേ പൂകേണ്ടു."
ആയുഷ്കാലം മുഴുവനും പാപത്തിൽ ജീവി
ച്ചവനും, ദൈവത്തിങ്കലേക്കു ഒരിക്കൽ
തിരിഞ്ഞു വന്ന ശേഷം വീണ്ടും പാപത്തെ
സ്നേഹിച്ചു ജീവിച്ചവനും, മരിച്ചുപോയതു
അറിയുമ്പോൾ ശേഷിച്ച ജീവിതർ
കഴിക്കേണ്ടും പ്രാൎത്ഥന.
ദൈവമേ! നീ നീതിമാൻ; നിന്റെ ന്യാ
യവിധികളോ നീതിയും ന്യായവും ആകുന്നു.
പക്ഷഭേദം നിന്നിൽ കേവലം ഇല്ല; ഓരോരു
ത്തന്റെ പ്രവൃത്തികൾക്കൊത്തവണ്ണം നീ
പകരം കൊടുക്കുന്നു. മാനസാന്തരപ്പെടാതെ
യും തിരുവചനത്തെ അംഗീകരിച്ചു സൂക്ഷി
ക്കാതെയും ഇരിക്കുന്നവന്മേൽ ന്യായവിധി ഇഹ
ത്തിൽവെച്ചു തന്നേ തുടങ്ങുന്നുവല്ലോ; നി
ന്റെ കോപം അവന്റെ മേലുണ്ടു; അവൻ
ജീവനെ കാണുകയില്ല; ആശ്രിതന്മാരിൽ നീ
കാണിക്കുന്ന കരുണക്കൊത്തവണ്ണം മാനസാ [ 52 ] ന്തരപ്പെടാത്തവരിൽ കാണിക്കുന്ന നിന്റെ
ഉഗ്രത അശോധനീയവും അപ്രമേയവും അ
ത്രെ! ഇതോൎത്തിട്ടു നിന്നെ അത്യന്തം ഭയപ്പെ
ടുമാറാക്കേണമേ! രക്ഷിതാവേ! നിന്റെ ഏക
ബലിയാൽ നീ എന്നെ നരകത്തിൽനിന്നു വീ
ണ്ടെടുത്തുവല്ലോ. ഞാൻ നിത്യമരണത്തെ
കാണാതെ ജീവനോടിരുന്നു നിന്റെ സന്നിധി
യിലുള്ള നിത്യസന്തോഷത്തെ അനുഭവിക്കുമാ
റാക്കേണമേ! ഇതിന്നായിട്ടു പിശാചിനെ എ
ന്നിൽനിന്നു ശാസിച്ചകറ്റേണമേ! തിരുസാ
ദൃശ്യം അടിയനിൽ പുതുക്കി വൎദ്ധിപ്പിച്ചു തി
കെച്ചരുളേണമേ! ആമേൻ.
ഒമ്പതാം ചിത്രം.
പാപത്തോടു പൊരുതും ദൈവഭക്തിയെ
അഭ്യസിച്ചും പോരുന്ന
വിശ്വാസിയുടെ ഹൃദയരൂപം.
ഈ ചിത്രത്തിൽ ശത്രുക്കൾ ഹൃദയത്തെ ചുറ്റി വളഞ്ഞു
പീഡിപ്പിക്കുന്ന പ്രകാരം കാണുന്നു. പിശാചു ആഗ്നേയാ [ 53 ] [ 54 ] സ്ത്രങ്ങളെ (തീയമ്പുകളെ) എയ്തു ഹൃദയത്തിന്നു മുറിവേല്പി
പ്പാൻ നോക്കുന്നു. പാപം ഓരോന്നും ആക്രമിച്ചും നുഴഞ്ഞും
കടപ്പാൻ നോക്കുന്നു. ലോകം നയവും ഭയവും പ്രയോഗിച്ചു
കീഴടക്കുവാൻ പ്രയത്നിക്കുന്നു. ഈ ശത്രുസൈന്യങ്ങളോടു
എതിൎത്തു ജയിപ്പാൻ കഴിയുമോ? വിഷമമുണ്ടെങ്കിലും ക
ഴിയുമെന്നതിനു സംശയമേതുമില്ല. സഹായത്തിനു ദൈ
വമുണ്ടല്ലോ. ദൈവം ഒരുമിച്ചുണ്ടെങ്കിൽ ശത്രുക്കൾ എണ്ണ
ത്തിലും ശക്തിയിലും പ്രബലന്മാരായാലും ജയം നിശ്ചയം.
ദിവ്യസഹായവും ദൈവത്തിന്റെ സൎവ്വായുധവൎഗ്ഗവും
അടുത്തുണ്ടു. മീതെ കാണുന്ന ദൈവത്തിന്റെ കൃപാദൂതൻ
തളരാതെ പോരാടുവാന്തക്കവണ്ണം ഉത്സാഹിപ്പിച്ചുംകൊണ്ടു
ജയിക്കുന്നവന്നു ലഭിക്കുന്ന നിത്യജീവന്റെ കിരീടം കാണി
ക്കുന്നു. മരണപൎയ്യന്തം വിശ്വസ്തനായി പോരാടിയാൽ
ജീവന്റെ കിരീടം കിട്ടുമെന്നും, അവസാനം വരെ സഹിച്ചു
ഉറച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും എന്നും, ജയിക്കുന്നവൻ
യേശുക്രിസ്തുവോടുകൂടെ ദൈവത്തിന്റെ സകല അവകാശ
വും പ്രാപിക്കും എന്നും മറ്റുള്ള ദിവ്യ വാഗ്ദത്തങ്ങളെ ഓൎപ്പി
ക്കയും ചെയ്യുന്നു. ഹൃദയത്തിലോ അനുതാപവിശ്വാസ
സ്നേഹങ്ങളുടെ മിന്നലും ജ്വാലയും നല്ലവണ്ണം വിളങ്ങിക്കുന്നു.
ആയുധങ്ങളോ: അരക്കു കെട്ടുന്ന കച്ച; സ്വദോഷങ്ങളെ
അറിയിക്കുന്ന സത്യം; മാർകവചം; നെഞ്ഞിന്നു ഉറപ്പു കൊ
ടുക്കുന്ന യേശുവിന്റെ നീതി; പടക്കുള്ള ചെരിപ്പു
കൾ: എവിടെ പോവാനും ധൈൎയ്യവും കാൽക്കു നിശ്ചയ [ 55 ] വും തടസ്ഥം കൂടാതെ നടപ്പാൻ കഴിവും വരുത്തുന്ന സുവി
ശേഷം; പലിശ: ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെ
ടുക്കുന്ന വിശ്വാസം; ശത്രുക്കളെ സംഹരിക്കുന്ന വാളോ:
ദൈവവചനവും ആകുന്നു. ഇവയെല്ലാം കൂടാതെ
ക്രൂശിൽ തറെക്കപ്പെട്ട യേശുക്രിസ്തു ഹൃദയത്തിനകത്തു വസി
ക്കുന്നു. അവന്റെ മരണത്തെ ഓൎപ്പിക്കുന്ന സത്യമായ ഭോ
ജനത്തിന്റെ മുദ്രകളും അരികത്തുണ്ടു. ഇപ്രകാരമുള്ള സ
ഹായവും ആയുധങ്ങളും ഉള്ളേടത്തോളം ലക്ഷം ശത്രുക്കൾ
വന്നു പൊരുതാലും ഒരുനാളും തോറ്റുപോകയില്ല നിശ്ചയം.
"കൎത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടു
വിൻ"
ജീവകിരീടം ലഭിപ്പാൻ ഇടവിടാതെ
പോരാടുന്നവന്റെ പ്രാൎത്ഥന.
വാത്സല്യമുള്ള യേശുവേ! എൻപ്രാണ
നാഥനേ! എൻ സ്നേഹമേ! നീ എന്നിലും
ഞാൻ നിന്നിലും എന്ന വാഗ്ദത്തം എന്നിൽ
നിവൃത്തിക്കേണമേ! നിന്നെ കൂടാതെ എനി
ക്കു ജീവിപ്പാൻ കഴിവില്ല, നന്മ ചെയ്വാനും
അവസാനത്തോളം നിന്റെ ഭക്തനായിട്ടു നി
ലനില്പാനും അസാദ്ധ്യം; വിശ്വാസത്താൽ
നിന്നെ ആധാരമാക്കി ലോകത്തെ ജയിച്ചും [ 56 ] കഴിയാത്തതു സാദ്ധ്യമാക്കിയും നിത്യം വളരു
മാറാക്കേണമേ!
തിരുസ്നേഹം എന്റെ ഹൃദയത്തിൽ അ
ധികമധികമായി ഉജ്ജ്വലിക്കുമാറാക്കി, നീ ഒഴി
കെ ശേഷമെല്ലാം നിസ്സാരവും നിഷ്പ്രയോജന
വും ആയി തോന്നുമാറാക്കേണമേ! അവസാ
നത്തോളം നിലനില്പാനുള്ള കൃപാവരങ്ങളാൽ
എന്നെ നിറച്ചരുളേണമേ ! വിശ്വാസത്താൽ
നിത്യജീവനും പിതൃസന്നിധിയിൽ ദിവ്യമാന
വും മറ്റും കിട്ടുമെന്നുള്ള ദിവ്യമായ പ്രത്യാശ
കൾ സങ്കടകാലങ്ങളിലും എന്നെ ധൈൎയ്യ
പ്പെടുത്തി ജയത്തിന്നായി നടത്തുമാറാക്കേണ
മേ! "കൊണ്ട കൈക്കു പേടിയും കൊടുത്ത
കൈക്കു ആശയും" എന്ന ചൊല്ലിന്നൊത്ത
വണ്ണം ഗുരുശ്രേഷ്ഠനായി എന്നെ ശാസിച്ചും
ലാളിച്ചും വളൎത്തി നടത്തേണമേ! ഇടവിടാ
തെ നിന്നോടു പ്രാൎത്ഥിപ്പാനുള്ള രഹസ്യത്തെ
എന്നെ പഠിപ്പിച്ചു സകല ശത്രുക്കളിന്മേലും
ജയം നല്കി അവസാനത്തോളം വിശ്വസ്തനാ
ക്കിത്തീൎക്കേണമേ! ആമേൻ. [ 57 ] ഹാ യേശുവേ! ജയിപ്പാൻ നി തുണെക്ക!
അസംഖ്യമത്രെ എൻ വിരോധികൾ.
പിശാചിനെ എൻ കാലിങ്കീഴ് ചതെക്ക,
ഛേദിക്കുകെൻ ജഡത്തിനിച്ഛകൾ!
ജയകൎത്താവേ,
ഈ ദുസ്സ്വഭാവെ
ആണ കിടാവെ
പാലിക്കേണം!
പത്താം ചിത്രം.
ദൈവഭക്തന്റെ മരണം.
യേശുക്രിസ്തുവിങ്കലെ വിശ്വാസത്താൽ നീതിമാനായി
എണ്ണപ്പെട്ടവൻ അത്യാസന്നകാലത്തും മരണകിടക്കമേലും
ഭയംകൂടാതെ സന്തോഷത്തോടുകൂടെ മരണത്തെ എതിരേ
ല്ക്കുന്നു. "എന്റെ വചനം കേട്ടു എന്നെ അയച്ചവനിൽ
വിശ്വസിക്കുന്നവന്നു നിത്യജീവനുണ്ടു; അവൻ ന്യായ
വിധിയിൽ വരാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കട
ന്നിരിക്കുന്നു" എന്ന യേശുവിന്റെ അരുളപ്പാടു (യോ. ൫, ൨൪)
അപ്പോൾ ഉണ്മയായി അനുഭവമായ്വരും.
മനുഷ്യർ കൈവെടിഞ്ഞാലും ദൈവദൂതന്മാർ അടുത്തി
രുന്നു ആശംസിപ്പിക്കുന്നു. കാരുണ്യമേറിയ വാഗ്ദത്തങ്ങൾ,
ദൈവസന്നിധിയിൽ എത്തുന്ന ബലമേറിയ പ്രാൎത്ഥനകൾ, [ 58 ] [ 59 ] യാചനകൾ, ഉച്ചരിപ്പാൻ കഴിയാത്ത ഞരക്കങ്ങൾ, സ്വൎഗ്ഗീയ
സമാധാനം, ആത്മാവിന്റെ അഭിഷേകം ഇത്യാദികൾക്കു
അന്നു ഒട്ടും കുറവുണ്ടാകയില്ല. ക്രിസ്തുവിന്റെ മരണത്തെ
ഓൎപ്പിക്കുന്ന കാൎയ്യമായ ഭോജ്യങ്ങളും കിടക്കക്കരികെ ഉണ്ടു.
ക്രിസ്തുവിന്നായി ജീവിച്ചു; മരിക്കുന്നതും ക്രിസ്തുവിന്നാകുന്നു.
യാത്രയായി ക്രിസ്തുവിനോടു കൂടെ ഇരിപ്പാൻ കാംക്ഷിക്കുന്നു.
ക്രിസ്തുവിന്റെ അമൂല്യരക്തത്താൽ മേടിക്കപ്പെട്ട തന്റെ
ആത്മാവിനെ ഭക്തൻ തൃക്കൈകളിൽ ഭരമേല്പിച്ചു ഉറങ്ങി
പ്പോകുന്നു. ഇതെന്തൊരു ഭാഗ്യമുള്ള മരണം! ദൈവദൂതന്മാർ
ആത്മാവെ കൈക്കൊണ്ടു ക്രിസ്തു ഒരുക്കിയ മഹിമയേറിയ
പിതൃഭവനത്തിലേക്കു കൊണ്ടുപോകുന്നു. കാണാതെ വി
ശ്വസിച്ചാശ്രയിച്ചു സ്നേഹിച്ചവനെ കാണ്മാൻ ആശിച്ചു അടു
ത്തു ചെല്ലുമ്പോൾ "നല്ലവനും വിശ്വസ്തനും ആയ ദാസനേ,
നീ അല്പത്തിങ്കൽ വിശ്വസ്തനായിരുന്നു. നിന്നെ പലതി
ന്മേലും ആക്കിവെക്കും; നിന്റെ കൎത്താവിൻ സന്തോഷ
ത്തിൽ അകമ്പൂകുക" എന്ന ശബ്ദം കേട്ടു ആനന്ദിക്കും. വല്ല
കടവും വീടാതെ ശേഷിച്ചിട്ടുണ്ടോ എന്നു പരീക്ഷിപ്പാൻ പി
ശാചും മരണനേരത്തു അടുത്തുവരും. സത്യഭക്തന്നും ഇക്കാ
ൎയ്യത്തിൽ സംശയം ജനിപ്പിപ്പാൻ മതി. എങ്കിലും യേശു
തനിക്കുള്ളവരുടെ വക്കീലായി സ്വരക്തം കാണിച്ചു പ്രതി
വാദിക്കുന്നതിനാൽ പിശാചു തോറ്റു നാണിച്ചു ഓടി
പ്പോകും.
ഹൃദയാവസ്ഥയെ മുഴുവനും കാണിപ്പാൻ അസാദ്ധ്യം. [ 60 ] ഓരോരുത്തനും തന്നെത്താൻ ദൈവാത്മാവിന്റെ സഹായ
ത്താൽ ശോധന ചെയ്തറിയേണ്ടതു ആവശ്യം. സ്വൎഗ്ഗത്തി
ലെ സന്തോഷം, ആത്മാവിന്റെ ഭാവ്യവസ്ഥ, ശരീരത്തി
ന്റെ പുനരുത്ഥാനം, തിരുസഭയുടെ മഹിമ, നൂതനഭൂമി
യുടെ മഹത്വം ഇത്യാദികളെക്കുറിച്ചു ദൈവവചനത്തിൽ
വിവരമായി പറഞ്ഞിട്ടുണ്ടു. ഈ ചെറുപുസ്തകത്തിലോ
കണ്ണാടിയിലൂടെ കടമൊഴിയായി കാണിക്കുമ്പോലെ മാത്ര
മേ കാണിച്ചിട്ടുള്ളൂ. എങ്കിലോ അന്നു മുഖാമുഖമായി കാ
ണും. അധികമായി അറിവാൻ ആഗ്രഹവും മനസ്സും ഉള്ള
വരൊക്കെയും ദൈവവചനഗ്രന്ഥം വാങ്ങി വായിക്കാതിരി
ക്കയില്ല.
ദൈവഭക്തന്റെ അന്ത്യപ്രാൎത്ഥന.
പ്രിയ കൎത്താവായ യേശുവേ! നീ എ
ന്റെ ഹൃദയത്തിൽ പ്രവേശിച്ചു എന്നെ ആ
ശ്വസിപ്പിക്കേണമേ. നീ എന്നോടു കൂടെ
ഉണ്ടെങ്കിൽ അത്യാസന്നസമയത്തും ഞാൻ
സന്തോഷിക്കും; ഭയപ്പെടുകയുമില്ല. എന്നിൽ
കുറ്റം ചുമത്തുന്നവനാർ? നീ കുറ്റങ്ങൾ
ഒന്നും ബാക്കി വെക്കാതെ ക്ഷമിച്ചു നീതിമാ
നായി എണ്ണി എന്നെ കൈക്കൊണ്ടു തിരു [ 61 ] രക്തത്താൽ കഴുകി ശുദ്ധീകരിച്ചുവല്ലോ! തി
രുരക്തം ഇന്നു എനിക്കുവേണ്ടി പ്രതിവാദിക്കു
മ്പോലെ അന്നും ചെയ്കയില്ലയോ? സാത്താ
ന്നു നിന്റേവനായ എന്നിൽ യാതൊരധികാ
രവുമല്ലല്ലോ. നിനക്കു അപ്രിയമായതു ലേ
ശംപോലും എന്നിൽ കാണരുതേ! നിന്നിൽ
അപ്രിയം എനിക്കു ഓർിക്കലും തോന്നരുതേ!
നീ എന്നോടുകൂടെ ഉണ്ടെങ്കിൽ മാത്രമേ എനി
ക്കു ജീവനുള്ളു. നീ എനിക്കുവേണ്ടി മരിച്ചു
യിൎത്തു, ദൈവത്തിൻ വലഭാഗത്തിരുന്നു. മദ്ധ്യ
സ്ഥം ചെയ്യുന്നുവല്ലോ! ആകയാൽ നിന്റെ
സ്നേഹത്തിൽനിന്നു എന്നെ വേർപിരിപ്പാൻ
മരണത്തിനുപോലും കഴിവുണ്ടാകരുതേ! ദി
വസേന സന്തോഷത്തോടെ മരിപ്പാൻ എ
നിക്കു നൽവരം ഏകേണമേ! ലോകത്തിന്നു
മരിച്ചവനായ്തീരുന്നതു നിനക്കു ജീവിക്കുന്ന
താകുന്നുവല്ലോ. എൻ ഭവനവും രാജ്യവും അ
വകാശവും ഇവിടെ അല്ല, എന്റെ പരമനി
ധിയായ നീ ഇരിക്കുന്നേടത്തു തന്നേ ആകുമാ
റാക്കേണമേ! ഇവിടെനിന്നു യാത്രയാവാൻ [ 62 ] കല്പനവരുമ്പോൾ ഭയവും ചഞ്ചലഭാവവും
കൂടാതെ സന്തോഷത്തോടെ പുറപ്പെടുവാൻ
കൃപനല്കേണമേ! മരണം കളിയല്ല, അന്ത്യ
ശത്രുവത്രെ! എങ്കിലും പ്രിയ രക്ഷിതാവേ!
നീ മരിച്ചു, നിന്ദാകഷ്ടമരണങ്ങളെയും ശവ
ക്കുഴിയെയും എനിക്കുവേണ്ടി അനുഭവിച്ചു,
സൎവ്വവും ജയിച്ച ജയശാലിയാകുന്നുവല്ലോ.
എന്നിലും എല്ലാം തിരുമനസ്സുപോലെ ഭവി
ക്കട്ടെ! നീ എന്നേക്കും ജീവിച്ചിരിക്കുന്നവനാ
കകൊണ്ടു ഞാനും നിന്നോടൊന്നിച്ചു ഇഹ
ത്തിലും പരത്തിലും ജീവിച്ചു ഒടുക്കം നിന്നോ
ടൊന്നിച്ചു സുഖേന വാഴുമാറാകേണമേ!
ആമേൻ.
ജീവൻ പോം കിടക്കയിൽ
യേശു മാത്രമെൻ ആശ്വാസം.
ന്യായവിധി നേരത്തിൽ
ഉത്തമന്നും എന്തു വാസം?
യേശൂ, നിന്നെ ഞാൻ വിടാ;
എന്നെ നി വിടായുക! [ 63 ] പൈദാഹവും കണ്ണീരും ഇല്ല
ആ സ്വസ്ഥരാജധാനിയിൽ;
മിണ്ടാതെ ഖേദിപ്പോരുമില്ല
കുഞ്ഞാടിൻ സന്നിധാനത്തിൽ;
ഭക്തർസമേതം കൎത്തൃവാസം,
കാരുണ്യാലാപം, മന്ദഹാസം,
സമുദ്രനാദസ്തുതിയും,
ചോദ്യോത്തരം വേദാൎത്ഥജ്ഞാനം
ഇല്ലീവകെക്കൊരവസാനം;
മഹാശബ്ബത്താരംഭിക്കും.
ഞാൻ ദൂരെ കണ്ടു − കൎത്തൃസിംഹാസനം;
മനം വരണ്ടു − ക്ഷണം അങ്ങെത്തണം;
എന്നാശ, നിന്നിൽ തളരാത
വാഞ്ഛയും ഉണ്ടു. സൎവ്വാത്മതാത!
എന്തൊരു ഭംഗി − കണ്ടിതങ്ങടിയൻ!
കണ്ണുമയങ്ങി − നിൻ പ്രഭ നോക്കിനേൻ;
എപ്പോൾ എനിക്കിങ്ങേ പ്രയാസം
തീരുകയാൽ അതിലാകും വാസം?
അയ്യോ എൻ പാപം! ലൌകിക മാനസം!
ഈ വക ശാപം − താമസകാരണം;
വന്നീലയിന്നും നല്ല ശുദ്ധി;
നിന്നിൽ ഉറെച്ചതില്ലെന്റെ ബുദ്ധി! [ 64 ] യേശൂ, നിൻ സ്നേഹം − ബോധിച്ചുവന്നതാൽ
വിട്ടു സന്ദേഹം, − പോയിതു മിക്കമാൽ;
സഹിക്കുവാൻ ഞാൻ അഭ്യസിക്കും,
നിന്നിൽ ഒളിച്ചു ഭയം ജയിക്കും.
പന്നിതാ പ്രീതി − പട്ടണം കാണ്കെയാൽ;
അതിലെ വീഥി − ഒക്കവേ പൊന്നിനാൽ;
മറക്കുമോ ഈരാറു രത്നം?
വേഗം അടുപ്പതിന്നാകെൻ യത്നം!