മാർപാപ്പാ

(Marpappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർപാപ്പാ

രചന:J.H. (1846)
ഒരു ക്രൈസ്തവമതപ്രചരണ രേഖ

[ 3 ] മാർപാപ്പാ


ഒരിക്കൽ പന്ത്രണ്ട അപ്പോസ്തോലന്മാരിൽ വെ ച്ച വലിയവനും പ്രഭുവും ആരായിരുന്നു എന്ന അവൎക്ക ഒരു തൎക്കം ഉണ്ടായി എങ്കിലും നമ്മുടെ കൎത്താവായ മശിഹാ അവരെ ശാസിച്ച കല്പിച്ച ത എന്തെന്നാൽ "ജാതികളുടെ പ്രഭുക്കൾ അവരു ടെ മേൽ കൎത്തവ്യം ചെയ്യുന്നു എന്നും മഹത്തു കൾ അവരുടെ മേൽ അധികാരം ചെയ്യുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലൊ എങ്കിലും ഇപ്രകാ രം നിങ്ങളുടെ ഇടയിൽ വേണ്ട" ഇതിനാൽ യാ തൊരു അപ്പോസ്തോലനും ശേഷം അപ്പോസ്തോ ലന്മാരുടെ മീതെ ദിവ്യ അധികാരം ഇല്ലാഞ്ഞു എ ന്നും ആ പന്ത്രണ്ട പേർ സമന്മാർ തന്നെ ആ യിരുന്നു എന്നും നമ്മൾ അറിഞ്ഞിരിക്കുന്നു. ക ൎത്താവായ മശിഹാ പത്രോസിന എങ്കിലും യോഹ ന്നാന എങ്കിലും പ്രഭുത്വം കൊടുത്തിട്ടില്ല. ക്രീ സ്തു എന്ന ഒരുത്തൻ അവരുടെ ഗുരു ആയിരുന്നു അവർ എല്ലാവരും സഹോദരന്മാരും തന്നെ.

പിന്നെ മശിഹാ സ്വൎഗ്ഗാരോഹണം ചെയ്തതി ന്റെ ശേഷം പരി|ശുദ്ധാത്മാവ പന്ത്രണ്ട അ പ്പോസ്തോലന്മാൎക്ക ഒരുമിച്ച വന്നു അവൎക്ക എല്ലാ വൎക്കും ഒരുപോലെ ഉണ്ടായിരുന്നു ഒട്ടും വ്യത്യാ സം ഇല്ലാഞ്ഞു.

അതിന മുമ്പെ നമ്മുടെ കൎത്താവായ മശിഹാ തന്റെ നാമത്തിൽ അനുതാപവും പാപമോചന [ 4 ] വും യേറുശലെമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കേണം എന്ന ആ പന്ത്രണ്ട അപ്പോ സ്തോലന്മാരോട കല്പിച്ചു. ആയത കൊണ്ട തുട സ്സം യേറുശലെമിൽ തന്നെ അവർ പ്രസംഗിച്ച അവിടെ ഒന്നാമത്തെ സഭ സ്ഥാപിച്ചു. യേറുശ ലെമിലെ സഭയുടെ മുഖാന്തരം കൊണ്ട മറ്റ സ കല സഭകളും ഉണ്ടായി. അത എങ്ങിനെ എന്ന പറയാം.

യെറുശലെമിലെ സഭയിൽനിന്ന ഫീലിപ്പോ സ പുറപ്പെട്ട പോയി സമറിയായിൽ പ്രസംഗി ച്ച ആ ദിക്കുകാരെ അനുസരിപ്പിച്ചതിന്റെ ശേ ഷം ശുദ്ധമുള്ള പത്രോസും യോഹന്നാനും യെറു ശലെമിൽ ഇരുന്ന, ശേഷം അപ്പോസ്തോലന്മാ രാൽ കല്പിച്ച അയക്കപ്പെട്ടിട്ട ശമറിയായിലേക്ക ചെന്നാറെ മാൎഗ്ഗം അനുസരിച്ചവരെ സ്ഥിരപ്പെ ടുത്തി. അങ്ങിനെ തന്നെ പരദേശികളായ ക്രി സ്ത്യാനികൾ എല്ലാവരും ഒരു പ്രകാരത്തിൽ സ ത്യോപദേശം യെറുശലെമിലെ സഭയിൽനിന്ന കൈക്കൊണ്ടതിനാൽ യാതൊരു സഭെക്ക എങ്കിലും മറ്റ‌സകലക്രിസ്ത്യാനിസഭകളുടെയും അമ്മഎന്ന പേർ ഇടുന്നു എങ്കിൽ യെറുശലെമിലെ സഭെക്ക് അല്ലാതെകണ്ട മറ്റൊന്നിനും ആ പേർ ഇട്ടുകൂടാ.

പിന്നത്തേതിൽ ആവിശ്യപ്രകാരം യെറുശലെ മിന്റെ അടുക്കലുള്ള ചെറിയ സഭകളുടെ ശുശ്രൂ ഷക്കാർ തുടസ്സത്തിൽ പട്ടവും പിന്നെ മേല്പട്ടവും പ്രധാന പട്ടണമായ യെറുശലെമിലെ മേല്പട്ട ക്കാരനിൽനിന്ന കൈക്കൊള്ളുകയും ചെയ്തു. ഇ പ്രകാരം ആ ചെറിയ സഭകളുടെ മേല്പട്ടക്കാർ യെ റുശലെമിലെ മേല്പട്ടക്കാരനിൽനിന്ന കൈവെപ്പ കൈക്കൊണ്ട ഹേതുവായിട്ട ആ സഭക്കാരും പട്ട ക്കാരും മേല്പട്ടക്കാരും യെറുശലെമിലെ സഭയെ യും മേല്പട്ടക്കാരനെയും ബഹുമാനിച്ചു. അപ്രകാ [ 5 ] രം തന്നെ ഓരോരു ദിക്കിലെ പ്രധാന പട്ടണ ത്തിന്റെ മേല്പട്ടക്കാരൻ തന്നിൽനിന്ന പട്ടം കൈ ക്കൊണ്ടിട്ടുള്ള പട്ടക്കാരാലും മേല്പട്ടക്കാരാലും ബഹു മാനിക്കപ്പെട്ടിരുന്നു. എങ്കിലും യാതൊരു മേല്പട്ട ക്കാരനും മറ്റ മേല്പട്ടകാരുടെ മീതെ ഒരിക്കെലും ദിവ്യാധികാരം കൈക്കൊണ്ട നടത്തീട്ടില്ലതാനും.

എന്നാൽ ഇത്ര അധികാരം അന്വേഷിക്കുന്ന ഒരുത്തൻ ഉണ്ടാകുമെന്ന ശുദ്ധമുള്ള പൌലൂസ തെസ്സലോനിയക്കാൎക്ക എഴുതിയ രണ്ടാം ലേഖന ത്തിൽ. ൨. അ. ൪. വാ: പാപത്തിന്റെ മനുഷ്യ നെ കുറിച്ച ദീൎഘദൎശനമായിട്ട പറഞ്ഞത എന്തെ ന്നാൽ അവൻ എതൃത്ത നില്ക്കുന്നവനും ദൈവം എന്ന വിളിക്കപ്പെടുന്ന വസ്തുവിനെ ആരാധി ക്കപ്പെടുന്ന വസ്തുവിനൊ എല്ലാത്തിനും മേലായി തന്നെതാൻ ഉയൎത്തുന്നവനും ആകുന്നു എന്നത കൊണ്ട അവൻ ദൈവത്തിന്റെ ആലയത്തിൽ ദൈവം എന്ന പോലെ തന്നെ ഇരുന്ന തന്നെ താൻ ദൈവം ആകുന്നു എന്ന കാണിക്കുന്നു. താൻ ഭൂലോകരിൽ പ്രമാണി എന്ന തന്റെ അഭി പ്രായം കൊണ്ട നിശ്ചയിക്കുന്ന ൟദുഷ്ടൻ ആ ര പുറജാതിക്കാരൻ അല്ല അവൻ ദൈവത്തിന്റെ ആലയത്തിൽ ഇരിക്കുന്നു എന്ന പൌലൂസ പറ യുന്നത കൊണ്ട ഒരു മാൎഗ്ഗവാസി തന്നെ എന്ന നിശ്ചയമായിട്ട അറിയാം

ൟ ദീൎഘദൎശനം നിവൃത്തി ആയിട്ടുണ്ടൊ എ ന്നും യാതൊരു മേല്പട്ടക്കാരനും മറ്റ സകല മേല്പ ട്ടകാരുടെ മീതെ ദിവ്യാധികാരം ചെയ്‌വാൻ ശ്രമി ച്ചിട്ടുണ്ടൊ എന്നും ഇപ്രകാരം ദൈവത്തിന്റെ ആലയത്തിൽ പാപത്തിന്റെ മനുഷ്യൻ ദൃശ്യമാ യിട്ടുണ്ടൊ എന്നും ക്രിസ്ത്യാനി സഭയിൽ ഇത്ര മ ഹാ വലിയ ഉപദ്രവി വന്നിട്ടുണ്ടോ എന്നും അ വൻ ആര എന്നും ഇപ്പോൾ സൂക്ഷിച്ച നോക്കുക. [ 6 ] അപ്പൊസ്തൊലന്മാരുടെ കാലത്ത റോമായി ലെ വിഗ്രഹാരാധനക്കാരനായ മഹാ രാജാവ ഉ പദ്രവികളിൽ പ്രമാണി ആയിരുന്നു. ആ മഹാ രാജാവ ഭൂലോകം മുഴുവനിലും മിക്കവാറും ഭരിച്ചു. ക്രിസ്ത്യാനികളെ ഏറ്റവും ഉപദ്രവിക്കുകയും ചെയ്തു. എങ്കിലും അജ്ഞാനിയായിരുന്ന ആ മഹാ രാജാ വ പൌലൂസ പറഞ്ഞിട്ടുള്ള പാപത്തിന്റെ മനു ഷ്യൻ അല്ലാഞ്ഞു എന്ന നിശ്ചയമായിട്ട അറി യാം എന്തെന്നാൽ ദിവ്യാധികാരം അന്വേഷി ച്ചിട്ട ദൈവത്തിന്റെ ആലയത്തിൽ ഇരുന്നിട്ടുള്ള വൻ അല്ല. പുറജാതിക്കാരൻ അത്രെ.

നമ്മുടേ കൎത്താവായ യേശു മശിഹാ മരിച്ച പ്പോൾ ഭൂലോകത്തിൽ പ്രധാന പട്ടണമായ റോ മായിലുള്ളവർ അജ്ഞാനികൾ ആയിരുന്നു. എങ്കി ലും അവരിൽ പലരും വേഗത്തിൽ മാൎഗ്ഗം അനു സരിച്ച മഹാ വലിയ സഭയായി തീൎന്നു. എങ്കി ലും ഉപദ്രവ കാലത്ത സഭ നല്ലവണ്ണം വൎദ്ധിച്ചു എങ്കിൽ റോമായിലെ മഹാ രാജാവായ കൊൻസ്ത റ്റീൻ മാൎഗ്ഗം അനുസരിച്ചപ്പോൾ ആ സഭ എത്ര നല്ലവണ്ണം വൎദ്ധിച്ചിരിക്കും അത മശിഹായുടെ ൩൧൪ാം ആണ്ടിൽ സംഭവിച്ചു. അന്ന മുതൽ റോ മായിലെ മേല്പട്ടക്കാരൻ റോമാ മഹാ രാജാവിന്റെ പക്ഷം കൊണ്ട ചില ദേശക്കാരിൽനിന്ന വളര‌ ബഹുമാനവും അധികാരവും വാങ്ങിച്ചു. അതി ന്റെ ശേഷം ആ സ്ഥാനത്തെ പരിഗ്രഹിപ്പാനാ യിട്ട പലൎക്കും അത്യാഗ്രഹം ഉണ്ടായിരുന്നു. ആ യത കൊണ്ട അക്കാലം മുതൽ റോമായിലെ ഒരു മേല്പട്ടക്കാരൻ മരിച്ച മറ്റൊരു മേല്പട്ടക്കാരനെ തെ രിഞ്ഞെടുപ്പാൻ ഇട വന്നപ്പോൽ വളരെ കൈക്കൂ ലി വഴക്ക കലശൽ മുതലായവ ഉണ്ടായി വന്നു. പിന്നത്തേതിൽ റോമായിലെ മേല്പട്ടക്കാരൻ പാ പ്പാ എന്ന വിളിക്കപ്പെടുവാൻ തുടങ്ങി. എന്നാൽ [ 7 ] ക്രിസ്തുവിന്റെ ൩൬൭ാം ആണ്ടിൽ മേല്പട്ടക്കാരന യ ഒരു പാപ്പാ മരിച്ചു. അപ്പോൾ റോമായിലെ സഭ രണ്ടായിട്ട വിഭാഗിച്ച ഓരോ കൂട്ടം ഓരൊ പാപ്പായെ നിശ്ചയിച്ച പ്രതിഷ്ഠിച്ചു. ഒന്നിച്ച പ്ര തിഷ്ഠിക്കപ്പെട്ട ആ രണ്ട പാപ്പാമാരിൽ ഒരുത്തന ദമാസ്ക്കുസ എന്നും മറ്റവന്ന ഉൎസീസീനസ എ ന്നും പേരായിരുന്നു. ഇവർ തമ്മിൽ തമ്മിൽ സ ഭയിൽനിന്ന ഭ്രഷ്ടാക്കി. കൂട്ടക്കാർ തമ്മിൽ തമ്മിൽ പൊരുതി ദമാസ്ക്കുസ എന്നവൻ ജയിക്കയും ചെ യ്തതിനാൽ പാപ്പാ സ്ഥാനം അക്രമം കൊണ്ട അ വൻ കൈക്കലാക്കി പിന്നെ നാല്പത വൎഷം കഴി ഞ്ഞ മറ്റ രണ്ട ആളുകൾ ഒന്നിച്ച പാപ്പാ സ്ഥാ നം ഏറ്റു. അവരുടെ പേർ ബൊനീഫെസ എ ന്നും ഉലെലിയൂസ എന്നും ആയിരുന്നു. അവർ തമ്മിൽ തമ്മിൽ വാഗ്വാദം ചെയ്തതിന്റെ ശേഷം ബൊനിഫെസ ജയിച്ച ഭരിച്ചു. അപ്രകാരം ത ന്നെ സിമക്കുസ എന്നും ലോരെൻസിയൂസ എ ന്നും പിന്നത്തേതിൽ രണ്ടാം ബൊനിഫെസ എ ന്നും ദയസ്കോരുസ എന്നും പേരുള്ളവർ ൟര ണ്ടീരണ്ടായി പാപ്പാ സ്ഥാനം ഭരിച്ചു. രണ്ട പാ പ്പാമാർ ഒന്നിച്ച പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ അവർ തമ്മിൽ തമ്മിൽ സഭയിൽനിന്ന ഭ്രഷ്ടാക്കി ശപിച്ച സാത്താന്റെ കൈയ്യിൽ ഏല്പിച്ചു. എങ്കിലും രണ്ട പേർ ഇപ്രകാരം ഭ്രഷ്ടാക്കപ്പെട്ടിരിക്കുമ്പോൾ അ വർ പ്രാപ്തിയുള്ളവർ എന്നുവെച്ച മുമ്പിലത്തെ പോലെ പട്ടം കൊടുക്കയും ചെയ്തു.

മശിഹാ ൫൩൬ാം ആണ്ടിൽ സിൽവിരിയൂസ എന്നവനും വിജിലിയൂസ എന്നവനും ഒന്നിച്ച പ്രതിഷ്ഠിക്കപ്പെട്ടു. നാല വൎഷം കഴിഞ്ഞ സിൽ വിരിയൂസ മരിച്ചതിനാൽ ആ മറുതല നിന്നുപോ യി. വിജിലിയൂസ ഭരിക്കയും ചെയ്തു. ൟ പാപ്പാ ഒരു ഉപദേശത്തെ കുറിച്ച ചിലർ തൎക്കിച്ചപ്പോൾ [ 8 ] ആ ഉപദേശം സത്യം തന്നെ എന്ന തീൎപ്പാക്കി. എങ്കിലും ജൂസ്തിന്യാൻ എന്ന പേരുള്ള രാജാവി നെ ഇഷ്ടപ്പെടുത്തുവാൻ താൻ മുൻ തീൎപ്പാക്കിയ തിനെ വിരോധിച്ച ആ ഉപദേശം അസത്യമെ ന്ന പാപ്പാ പ്രമാണിച്ചു. അത ഹേതുവായിട്ട മേ ല്പട്ടക്കാരും മറ്റ ചിലരും ദുഃഖിച്ച പാപ്പായെ ഭ്ര ഷ്ടാക്കേണ്ടുന്നതിന നിശ്ചയിച്ചപ്പോൾ ആ പാ പ്പാ ഭയപ്പെട്ട വീണ്ടും ആ ഉപദേശം ശരി ത ന്നെ എന്ന അനുസരിച്ച പറഞ്ഞു. പിന്നെ മുൻ പറഞ്ഞ രാജാവ ൟ വൎത്തമാനം കേട്ട് കോപിച്ച തിനാൽ വിജിലിയൂസ എന്നവൻ തിരിച്ച ആ ഉ പദേശം അസത്യവും ദൂഷണമുള്ളതും തന്നെ എ ന്ന വിളംബരം പ്രസിദ്ധപ്പെടുത്തി. ഇപ്രകാര മുള്ള ഗുരുവിനെ ആര അനുസരിച്ച കൈക്കൊ ള്ളും; എങ്കിലും അവൻ പാപ്പാ ആകകൊണ്ട അ വൻ പറഞ്ഞ ഉപദേശം സത്യമെന്ന കല്പിച്ചപ്പൊ ഴും അസത്യമെന്ന കല്പിച്ചപ്പൊഴും അനുസരിക്കാ ത്തവർ എല്ലാവരും മതവിപരീതക്കാരെന്ന അ വൻ നിശ്ചയിച്ച അവരെ സഭയിൽനിന്ന ഭ്ര ഷ്ടാക്കുകയും ചെയ്തു. അത്രയുമല്ല അവരെ സാ ത്താന്റെ പക്കൽ ഏല്പിച്ചതിന്റെ ശേഷം ഉടന്ത ന്നെ അവൻ അവരോട കൂട ചേൎന്ന അവരുടെ ഉപദേശത്തെ കൈക്കൊണ്ട അത നല്ലതെന്ന പ്ര മാണിച്ചു. മശിഹാ ൫൫൫ാം ആണ്ടിൽ ആ പാപ്പാ മരിക്കയും ചെയ്തു. കൊല്ലം ൨൩൧൮ാമതിൽ ഒമ്പതാം ബെനിദിക്ത എന്ന പേരുള്ള പാപ്പാ പല ദോ ഷം ഹേതുവായിട്ട റോമാക്കാരാാൽ ത്യജിക്കപ്പെട്ടാറെ കൊൻറാദെന്ന പേരുള്ള രാജാവിനാൽ വീണ്ടും സ്ഥാപിക്കപ്പെട്ടു. എങ്കിലും ൟ പാപ്പായുടെ ദോ ഷം വൎദ്ധിച്ചതിനാൽ സഭക്കാർ അവനെ രണ്ടാം പ്രാവശ്യവും തള്ളിക്കളഞ്ഞ അവന്ന പകരം മൂ ന്നാം സിൽവേസ്തർ എന്നവനെ പാപ്പായായി [ 9 ] ട്ട പ്രതിഷ്ഠിച്ചു. പിന്നെ മുന്ന മാസം കഴിഞ്ഞ ശേ ഷം മുൻ പറഞ്ഞ ബെനിദിക്തിന്റെ കൂട്ടക്കാർ വിരോധമായി മൽസരിച്ച റോമാ നഗരത്തിൽനി ന്ന സിൽവേസ്തർ എന്ന പുതിയ പാപ്പായെ അ വർ തള്ളിക്കളഞ്ഞ ബെനിദിക്തിനേ മൂന്നാം പ്രാ വശ്യവും സ്ഥാപിച്ചു. എന്നാലും അവന നില നില്പാൻ കഴികയില്ലായെന്ന കണ്ടപ്പോൾ പാപ്പാ സ്ഥാനം വിലെക്കായിട്ട വിറ്റ കളഞ്ഞു. അതിനെ വാങ്ങിച്ച പാപ്പായായി തീൎന്നവന ആറാം ഗ്രെ ഗോറി എന്ന പേർ വിളിക്കപ്പെട്ടു. പിന്നെ മുമ്പി ലത്തെ പാപ്പായിക്ക പകരം പ്രതിഷ്ഠിക്കപ്പെട്ട മൂ ന്നാം സിൽവേസ്തർ എന്നവനും പാപ്പാസ്ഥാന ത്തെ വാങ്ങിച്ച ആറാം ഗ്രെഗോറി എന്നവനും തമ്മിൽ മൽസരിച്ചിട്ട ഒരു പാപ്പാ മറ്റെ പാപ്പായെ യും അവന്റെ കൂട്ടക്കാരെയും പിന്നെ ആ പാപ്പാ ഇവനെയും ഇവന്റെ കൂട്ടക്കാരെയും ശപിച്ച ഭ്ര ഷ്ടാക്കിയതിനാൽ സഭക്കാർ എല്ലാവരും സഭയിൽ നിന്ന ഭ്രഷ്ടാക്കപ്പെട്ടു. അപ്പോൾ പാപ്പാമാർ രണ്ട പേരും അവനവന്റെ ഇഷ്ടപ്രകാരം പട്ടം കൊ ടുത്തതിനാൽ യോഗ്യതയില്ലാത്തവർ പട്ടക്കാരായി തീരുകയും ചെയ്തു. ൟ കലശൽ അക്രമം ഉപദ്ര വം മുതലായ ദോഷഭാരം വഹിച്ചുകൂടാതവണ്ണം മുഴുത്തപ്പോൾ റോമായിലെ പട്ടക്കാരും സഭക്കാ രും ആലോചിച്ച സഭയുടെ സൗഖ്യത്തി നായിട്ടും മശിഹായുടെ ബഹുമാനത്തിനായിട്ടും പാപ്പാ മാർ എന്ന വിളിക്കപ്പെട്ട ബെനിദിക്ത എന്നവ നും സില്വെസ്തർ എന്നവനും ഗ്രെഗോറി എന്ന വനും ഇങ്ങിനെ മൂന്ന പാപ്പാമാരും യോഗ്യന്മാർ അല്ലാത്തവർ ആകകൊണ്ട അവരെ ഉപേക്ഷി ച്ച കളയണം എന്ന നിശ്ചയിച്ച ആ മൂന്ന പേ രെയും ഉപേക്ഷിച്ച കളഞ്ഞു അവൎക്ക പകരം പാ പ്പയായിട്ട രണ്ടാം ക്ലെമന്റ എന്നവനെ തെ [ 10 ] രഞ്ഞെടുത്ത പ്രതിഷ്ഠിക്കയും ചെയ്തു. കൊല്ലം ൨൨൪ാം ആണ്ടിൽ ഇത സംഭവിച്ചു. എങ്കിലും ക്ലെ മന്റ എന്നവൻ വേഗത്തിൽ മരിച്ചതിനാൽ മുൻ പലപ്പോഴും സഭയിൽനിന്ന ഭ്രഷ്ടാക്കപ്പെട്ടിട്ടുള്ള ബെനിദിക്ത എന്നവൻ വീണ്ടും പാപ്പാ സ്ഥാനം അപഹരിച്ചാറെ തള്ളിക്കളയപ്പെട്ടു. പിന്നത്തേ തിൽ കൊല്ലം ൨൩൮ാം ആണ്ടിൽ പന്ത്രണ്ടാം മാ സം വരെയും വെലത്രിയ എന്ന മേല്പട്ടക്കാരൻ പാപ്പാ സ്ഥാനം അപഹരിച്ച പിന്നത്തേതിൽ ത്യജിക്കപ്പെട്ടു. പിന്നെ മൂന്ന വൎഷം കഴിഞ്ഞ ശേ ഷം രണ്ടാം അലക്സണ്ടർ എന്നവനും രണ്ടാം ഹൊ നൊറിയൂസ എന്നവനും ഒരുമിച്ച പാപ്പാ സ്ഥാ നം ഏറ്റ പന്ത്രണ്ട സംവത്സരം അവർ തമ്മിൽ മറുതലിച്ചു. ആ മറുതല കടുപ്പമുള്ളതായിരുന്നത കൊണ്ട യുദ്ധത്തിൽ വളര രക്തം ചിന്തി. പിന്നെ കൊല്ലം ൪൯൦ാം ആണ്ടിൽ ഒരു പാപ്പാ മരിച്ച ര ണ്ട വൎഷം കഴിഞ്ഞ ശേഷം ഇരുപത്തുരണ്ടാം യോഹന്നാൻ എന്നവൻ പാപ്പായായിട്ട തെര ഞ്ഞെടുത്ത പ്രതിഷ്ഠിക്കപ്പെട്ടു. കൊല്ലം ൫൫൪ാം ആണ്ടിൽ ഒമ്പതാം ഗ്രെഗോറി മരിച്ചപ്പോൾ മ റ്റൊരു പാപ്പായെ ആക്കുവാനായിട്ട സഭ സം ഘക്കാർ കൂടി ധൃതിയോടെ പ്രെഗ്നാ എന്നവനെ തെരഞ്ഞെടുത്ത പാപ്പായായിട്ട ആക്കി. അവന ആറാം ഉൎബാൻ എന്ന പേരിട്ടു. എങ്കിലും അവ നെ തെരഞ്ഞെടുത്തവർ അവനിൽ ഇഷ്ടപ്പെടാ യ്കകൊണ്ട അവർ വേഗത്തിൽ റോമാനഗരത്തെ വിട്ട പ്രൊണ്ടിയിലേക്ക പോയി പാൎക്കയും ഉ ൎബാൻ എന്നവന പകരമായിട്ട അവിടെ ഏഴാം ക്ലെമന്റ എന്ന പേരുള്ളവനെ അവർ പാപ്പാ ആക്കുകയും ചെയ്തു. ഇവൻ പ്രാൻസ ദേശത്തി ലും എന്നാൽ ഉൎബൻ താൻ ഓടി പോകേണ്ടിവ ന്നത വരെ റോമായിലും വസിച്ചിരുന്നു. അന്ന [ 11 ] മുതൽ നാല്പത്താറ സംവത്സരത്തോളം പാപ്പാ സ്ഥാനത്ത മറുതല ഉണ്ടായിരുന്നു ചില സമയ ത്ത രണ്ട പാപ്പാമാരും മറ്റ ചില സമയത്ത മൂ ന്ന പാപ്പാമാരും തമ്മിൽ തൎക്കിച്ച സഭയെ പങ്കി ട്ട ഒരുമിച്ച ഭരിക്കയും ചെയ്തു. ൟ നാല്പത്താറ വ ൎഷം മുഴുവനും ഓരോരൊ പാപ്പാ തന്നെ അനുസ രിക്കാത്തവരെല്ലാവരെയും തന്നെ വിരോധിച്ചിട്ടു ള്ള മറ്റ മറുതലക്കാരായ പാപ്പാമാരെയും സഭ യിൽനിന്ന ശപിച്ച ഭ്രഷ്ടാക്കി, തന്റെ സ്വന്ത കൂട്ടക്കാരെ എല്ലാവരെയും അനുഗ്രഹിച്ച തന്നിഷ്ട പ്രകാരം പട്ടം മുതലായവ കൊടുത്ത വന്നു. ആ കയാൽ അക്കാലത്ത പാപ്പാമാരെല്ലാവരും ഇപ്ര കാരം ഭ്രഷ്ടന്മാരായി തിരുകയും ചെയ്തു. ഇങ്ങിനെ നടക്കുമ്പോൾ മറുതലക്കാരായ പാപ്പാമാരുടെ മ ത്സരത്താൽ സഭയിൽനിന്ന അന്യോന്യം അധി കാരം ഭക്തി മുതലായവ ഇല്ലാതെയായി തീൎന്ന ആ സഭയ്ക്ക നഷ്ടം വരും എന്ന മേല്പട്ടക്കാർ ക ണ്ടിട്ട ആലോചന ചെയ്ത, സമാധാനത്തോടെ മാറി പോകെണം എന്ന മറുതലക്കാരോട അപേ ക്ഷിച്ചു. അപ്പോൾ പാപ്പാമാർ അനുസരിച്ച ഞ ങ്ങൾക്ക പകരം യാതൊരുത്തനെങ്കിലും തെരഞ്ഞെ ടുക്കപ്പെടുമ്പോൾ ഞങ്ങൾ മാറി പൊയ്ക്കൊള്ളാം എന്ന അവർ സത്യം ചെയ്കയും ചെയ്തു. എങ്കി ലും ഇത പരമാൎത്ഥമല്ലാഞ്ഞു. അതുകൊണ്ട ഉടൻ തന്നെ അവർ മറുത്ത പറഞ്ഞു എന്നാലും മേല്പട്ട ക്കാർ അത കേട്ടപ്പോൾ വേഗത്തിൽ അവർ പാ പ്പാമാരെ തള്ളിക്കളഞ്ഞ മറ്റൊരുത്തനെ തെരഞ്ഞെ ടുത്ത പാപ്പായായിട്ട പ്രതിഷ്ഠിച്ചു. ൟ പുതിയ പാ പ്പായ്ക്ക അഞ്ചാം ആലക്സണ്ടർ എന്ന പേരിട്ടു. അ പ്പോൾ ഉപേക്ഷിക്കപ്പെട്ട പാപ്പാമാർ മത്സരിക്ക യും മേല്പട്ടക്കാരുടെ തീൎപ്പിനെ ധിക്കരിച്ച വിരോ ധിക്കയും ചെയ്തു. അതുകൊണ്ട ആ പാപ്പാമാർ [ 12 ] മൂന്ന പേൎക്കും കുറേശ്ശ അധികാരം ഉണ്ടായിരു ന്നു. എന്തെന്നാൽ ചിലർ ഇവനെയും മറ്റ ചി ലർ അവനെയും അനുസരിക്കയും ചെയ്തു. എങ്കി ലും ആ പുതിയ പാപ്പാ വേഗത്തിൽ മരിച്ച പോ യി അവന്ന പകരം ൨൩ാം യോഹന്നാൻ എന്ന പേരുള്ളവൻ പാപ്പാ സ്ഥാനം ഏല്ക്കയും ചെയ്തു. അത കൊല്ലം ൫൯൮൬ാം ആണ്ടിൽ ആയിരുന്നു. പിന്നത്തേതിൽ വളരെ മേല്പട്ടക്കാർ സഭയുടെ സൌഖ്യത്തിനായിട്ട സംഘം കൂടി. അതിന്റെ കാരണം എന്തെന്നാൽ മൂന്ന പാപ്പാമാർ ഒന്നി ച്ച ഭരിക്കുന്നതിനാൽ സമാധാനം ഇല്ലാതെയാ യി. അത്രയുമല്ല പുതിയ പാപ്പാ വളരെ ദോഷം ചെയ്തിരുന്നു. അതിനാൽ അവനെയും മുൻ തള്ളി ക്കളയപ്പെട്ട പാപ്പാമാരെയും അനുസരിക്കരുതെ ന്ന സംഘക്കാർ എല്ലാവരും കൂടി നിശ്ചയിച്ച പ്ര മാണം കല്പിച്ചു. ആ പാപ്പാമാരുടെ പേരുകൾ പ തിമൂന്നാം ബനിദിക്ത എന്നും പന്ത്രണ്ടാം ഗ്രെ‌ ഗോറി എന്നും ഇരുപത്തുമൂന്നാം യോഹന്നാൻ എന്നും ആയിരുന്നു. അവൎക്ക പകരം അഞ്ചാം മാ ൎത്തിൻ എന്നവൻ പാപ്പായായി തീൎന്നു. അത കൊ‌ ല്ലം ൫൯൩ാം ആണ്ടിൽ സംഭവിച്ചു. അപ്പോൾ സഭക്കാർ സമാധാനത്തെ ഏറ്റവും ആഗ്രഹിച്ച ഏകദേശം അവർ എല്ലാവരും മാൎത്തിനെ അനു സരിച്ചു. പിന്നെ കൊല്ലം ൬൦൦ാം ആണ്ടിൽ മത്സ രക്കാരനായ ബെനിദിക്ത മരിച്ചപോകയും ചെ യ്തു. ൟ പാപ്പാമാർ പാപമോചനവും പട്ടവും അവരവരുടെ ഇഷ്ടപ്രകാരം വിലെക്കായിട്ട വി റ്റതിന്റെ ശേഷവും ഡംഭം, കലശൽ, അക്രമം, കപടഭക്തി, മതവിപരീതം മുതലായ അതി ദോ ഷങ്ങൾ ചെയ്തതിന്റെ ശേഷവും പത്ത ഇരുപ ത പാപ്പാമാർ ബഹു പ്രയാസത്താൽ സഭയിൽ നിന്ന ഭ്രഷ്ടാക്കി തള്ളിക്കളയപ്പെട്ടിരുന്നു എങ്കിലും [ 13 ] അതിദുഷ്ടന്മാരായ പല പല പാപ്പാമാർ അവരു ടെ മരണത്തോളം ഭരിച്ചെന്ന ദൃഷ്ടാന്തമായിട്ട പ റയാം അതിദുഷ്ടനായ ആറാം അലക്സാണ്ടർ എ ന്ന പാപ്പായും അവന്റെ കൌലടയ മക്കളിൽ സീ സർ ബൊൎഗ്യ എന്നവനും കൂടെ എതാനും ആളു കളെ കൊല്ലുന്നതിനായിട്ട ചില കൈവിഷം ഉ ണ്ടാക്കി വെച്ചിരുന്നത അവർതന്നെ അറിയാതെ കുടിച്ചിട്ട ആ പാപ്പാ ചാകയും ചെയ്തു. ഇത ൬൭൯ാം ആണ്ട ചിങ്ങമാസം ൧൮ തീയതിയിൽ സംഭവിച്ചു. സാക്ഷാൽ പാപ്പാമാരുടെ നടപ്പ പാപ മനുഷ്യന്റെ നടപ്പ തന്നെ ആകുന്നുവ ല്ലൊ, അത്രയുമല്ല അവൻ ദൈവത്തിന്റെ ആല യത്തിൽ ഇരുന്നിരുന്നു താനും. എന്തെന്നാൽ മാർ പാപ്പാ ദിവ്യാധികാരം അന്വേഷിക്കുന്ന മാൎഗ്ഗ ക്കാരനും മേല്പട്ടക്കാരനും ആകുന്നു. ഇപ്പോൾ അ വൻ ദിവ്യാധികാരം അന്വേഷിച്ച വരുന്നു എ ങ്കിലും ആദി മുതൽ ഇപ്രകാരം ആയിരുന്നില്ല. എ ന്തകൊണ്ടെന്നാൽ മശിഹാ ൨൧൮ാം ആണ്ടിൽ റോമായിലെ മേല്പട്ടക്കാരനായ സ്തേപ്പാനോസ എന്നവൻ മറ്റ ചില അന്യ ദേശത്തിലെ മേല്പ ട്ടക്കാരോട നിഗളമായിട്ട സംസാരിച്ചപ്പോൾ കാ ൎതേജിലെ മേല്പട്ടക്കാരനായ സിപിയൻ എന്ന വൻ അവനെ നല്ലവണ്ണം ശാസിച്ചു. അന്നവ രെ പാപ്പാമാർ ഒരുത്തനും ഇല്ലാഞ്ഞു. എങ്കിലും റോമാ മഹാരാജാവായ കൊൻസ്തറ്റീൻ എന്ന വൻ മാൎഗ്ഗം അനുസരിച്ച നാൾ മുതൽ മശിഹാ ൬൦൬ാം ആണ്ട വരെ റോമായിലെ മേല്പട്ടക്കാർ ആ ദിക്കിലെ രാജാക്കന്മാരുടെ സഹായം കൊണ്ട ക്ര മേണ ക്രമേണ അധികാരത്തെ സ്വീകരിച്ചു. ആ ആണ്ടിൽ തന്നെ വിശേഷമായിട്ട രണ്ട കാൎയ്യ ങ്ങൾ സംഭവിച്ചു. എന്തെന്നാൽ പാപത്തിന്റെ മനുഷ്യൻ എന്നവനും കള്ള ദീൎഘദൎശി എന്നവ [ 14 ] നും തെളിവായി തീൎന്നു അത എങ്ങിനെ എന്നാൽ അക്കാലത്ത മഹമ്മത അവന്റെ കള്ള മാൎഗത്തെ ഉണ്ടാക്കുവാൻ തുടങ്ങി. പിന്നെ ആ ആണ്ടിൽ റോമായിലെ മേല്പട്ടക്കാരനായ മൂന്നാം ബൊനി ഫേസ എന്നവൻ അതിദുഷ്ടനായുള്ള ഫൊക്കാ സ എന്ന രാജാവിൽ നിന്ന സകല മേല്പട്ടക്കാരു ടെ ശിരസ്സു എന്നുള്ള സ്ഥാനപേർ കൈക്കൊണ്ട അന്ന മുതൽ സകല സഭക്കാരുടെയും പട്ടക്കാരു ടെയും മേല്പട്ടക്കാരുടെയും മീതെ ദിവ്യാധികാര ത്തെ അന്വേഷിക്കുന്ന പാപ്പാ ഉണ്ടായി വന്നു എങ്കിലും ഗ്രേക്ക, സുറിയാനി, അൎമ്മിനിയ, ഇങ്ങി നെയുള്ള പല പല സഭകളും ഒരിക്കലും അവനെ അനുസരിച്ചിട്ടില്ല. പിന്നെ പാപ്പാ താൻ തന്നെ തന്റെ പേർ വിളിക്കുന്നത എന്തെന്നാൽ പരി ശുദ്ധമുള്ള പിതാവ എന്നും പൊതുവിലുള്ള സഭ യുടെ ഭൎത്താവ എന്നും ഭൂമിയിൽ വസിക്കുന്ന ദൈവം എന്നും തന്നെ. റോമാക്കാർ പാപ്പായെ കാണുമ്പോൾ അവന്റെ മുമ്പാകെ സാഷ്ടാംഗമാ യി വീണിട്ട പാദത്തിന്റെ വിരലിനെ ചുംബി ക്കയും കൎത്താവെ ഞങ്ങൾ നിന്നെ വന്ദിക്കുന്നു എന്ന പറകയും ചെയ്ത വരുന്നു.

വായനക്കാര ദൈവത്തിന്റെ ആലയത്തിൽ ദൈവം എന്നപോലെ തന്നെ ഇരുന്ന തന്നെ താൻ ദൈവമാകുന്നു എന്ന കാണിക്കുന്ന പാപ ത്തിന്റെ മനുഷ്യൻ ആര?

പിന്നെയും പാപ്പാ ഒരു വിശേഷമായുള്ള തൊ പ്പി ധരിക്കുന്നു. അത ഒരു കിരീടം അല്ല എന്നാൽ മേല്ക്കുമേലായിട്ട മൂന്ന കിരീടം തന്നെ. ഏത രാജാ വ ആയാലും തനിക്ക ഒരു കിരീടമേ ഉള്ളു. പാപ്പാ യ്ക്ക മൂന്ന കിരീടമുണ്ട അതെന്തന്നാൽ അവൻ മൂ ന്ന രാജാക്കന്മാരെ നീക്കി അവരുടെ രാജ്യ അ ധികാരം അനുഭവിച്ചിരിക്കുന്നു എന്ന ഓൎപ്പിക്കുന്ന [ 15 ] തിനായിട്ടത്രെ റോമാ രാജ്യഭാരം നശിച്ചപ്പോൾ അത പത്ത പങ്കായിട്ട വിഭാഗിക്കപ്പെട്ട പത്ത രാജാക്കന്മാർ ഭരിച്ച വന്നു. പിന്നത്തേതിൽ ൟ പത്ത രാജാക്കന്മാരിൽ മൂന്ന പേരുടെ രാജ്യാധികാ രം പാപ്പായുടെ കൈയിൽ വീണിരിക്കുന്നു.

ഇത ഒക്കെയും സംഭവിക്കും എന്ന ദീൎഘദൎശി യായ ദാനിയേൽ മുമ്പിൽകൂട്ടി പറഞ്ഞിരുന്നു. ദാ നിയേൽ ൭ാം അദ്ധ്യായത്തിൽ നോക്കിയാൽ കാ ണാം. ആ ദീൎഘദൎശി കണ്ടതിനെയും അതിന്റെ അൎത്ഥത്തെയും എന്തെന്ന പറഞ്ഞു. അതെന്ത ന്നാൽ താൻ നാല മൃഗങ്ങളെ ദൎശനമായിട്ട കണ്ടു. അവയിൽ നാലാമത്തത മഹാ ഭയങ്കരമുള്ളതായി അതിന്റെ തലയിൽ പത്ത കൊമ്പുകൾ ഉണ്ടായി രുന്നു. പിന്നത്തേതിൽ അവയുടെ ഇടയിൽ മ റ്റൊരു ചെറിയ കൊമ്പ കരേറി. അതിന മുമ്പിൽ ആദ്യ കൊമ്പുകളിൽ മൂന്ന വേരുകളോട പറിക്ക പ്പെട്ടു. ൟ ചെറിയ കൊമ്പിൽ കണ്ണുകളും വലി യ കാൎയ്യങ്ങളെ സംസാരിക്കുന്ന വായും ഉണ്ടായി രുന്നു. ഇതിന്റെ താല്പൎയ്യം എന്തെന്ന ദീൎഘദൎശി പറയുന്നു. ആ നാലാമത്തെ മൃഗം ഭൂമിയിൽ നാ ലാമത്തെ രാജ്യവും ൟ രാജ്യത്തനിന്ന ഉള്ള പത്ത കൊമ്പുകൾ പത്ത രാജാക്കന്മാരും ആകുന്നു. അ വരുടെ ശേഷം മറ്റൊരുത്തൻ എഴുനില്ക്കും അ വൻ മുമ്പിലത്തവനിൽ വ്യത്യാസമുള്ളവനായിരി ക്കും അവൻ മൂന്ന രാജാക്കന്മാരെ കീഴടക്കുകയും ചെയ്യും.

പിന്നെയും അവൻ അത്യുന്നതനായവന വി രോധമായി വലിയ വാക്കുകളെ പറകയും അത്യു ന്നതനായവന്റെ ശുദ്ധിമാന്മാരെ ക്ഷയിപ്പിക്ക യും ചെയ്യും

ഇത ഒക്കയും സംഭവിച്ചിട്ടുണ്ടല്ലൊ. ഭൂമിയിൽ നാല മഹാ വലിയ രാജ്യങ്ങൾ ഉണ്ടായി. അവ [ 16 ] അസ്സൂറും, പാൎസിയും, ഗ്രേക്കും, റോമായും തന്നെ എന്നാൽ റോമാ രാജ്യം നാലാമത്തതും മാഹാ വലി യതും ആയിരുന്നു. ൟ മഹാ വലിയ രാജ്യം ശൂ ന്യമായി പോയപ്പോൾ അതിൽനിന്ന പത്ത ചെ റിയ രാജ്യങ്ങൾ ഉണ്ടായി. അവയുടെ പേർ വീസി ഗോത്സ, ഹെരുലിയൻ്സ. ഒസ്ത്രൊഗോത്സ. ഫ്രാൻ ക്സ. ബുൎഗുണ്യാൻ്സ. വണ്ടൽ്സ. ആലെയൻ്സ. സ്വെ വീസ. ഗെപിദീസ. ലമ്പാൎദ്സ. ഇവയാകുന്നു. പിന്നെ ഇവയിൽ ഹെരുലിയാൻ്സ. ഒസ്ത്രൊഗൊ ത്സ. ലമ്പാൎദ്സ. എന്ന മൂന്ന രാജ്യങ്ങൾ മറ്റൊരു ചെറിയ അധികാരിയുടെ കൈയിൽ വീണു. അ തിനാൽ ദീൎഘദൎശനം തുല്യമായിട്ട നിവൃത്തിക്കപ്പെ ട്ടു എങ്കിലും മൂന്ന രാജ്യഭാരം വഹിക്കുന്ന ൟ അ ധികാരി അത്യുന്നതനായവന്റെ ശുദ്ധിമാന്മാരെ ക്ഷയിപ്പിക്കയും ചെയ്യും എന്ന ദാനിയേൽ ദീൎഘ ദൎശി പറഞ്ഞു. ആ മൂന്ന രാജ്യഭാരം വഹിച്ച അ നുഭവിക്കുന്നവൻ പാപ്പാ ആകുന്നു. അത്രയുമല്ല ന്യായപ്രമാണങ്ങളാകുന്ന പത്ത കല്പനയിൽ ര ണ്ടാം കല്പനയെ തീരുമാനം നീക്കിക്കളഞ്ഞതും ദൈ വത്തിന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ ര ക്തം എല്ലാ പാപത്തിൽനിന്ന ശുദ്ധീകരിക്കുന്നു എന്ന വേദപുസ്തകത്തിൽ എഴുതിയിരിക്കുന്ന ഭ ഹത്വമുള്ള ഉപദേശത്തെ ഉപേക്ഷിച്ചിരിക്കുന്ന തും വേദവാക്യങ്ങളെ ശോധന ചെയ്‌വിൻ എന്നു ള്ള മശിഹായുടെ കല്പനയെ വിരോധിച്ചിരിക്കു ന്നതും വിവാഹം ചെയ്യരുതെന്ന കല്പിച്ചിരിക്കു ന്നതും ആര? ദൈവത്തിന്റെ ആലയമായ ക്രി സ്ത്യാനി സഭയിൽ ഇരുന്നിട്ട താൻ ദൈവം ത ന്നെ എന്ന കാണിക്കുന്ന പാപത്തിന്റെ മനു ഷ്യനായവനും ചെറിയ കൊമ്പിനെ പോലെ ക്ര മേണ വൎദ്ധിച്ചിട്ട മൂന്ന രാജ്യങ്ങളെ വഹിച്ച അ നുഭവിക്കുന്നവനും സകലരുടെയും മീതെ ദിവ്യാ [ 17 ] ധികാരത്തെ അന്വെഷിക്കുന്നവനും അന്തിക്രി സ്തുവിന്റെ സകല അടയാളങ്ങളെയും വഹിച്ചി രിക്കുന്നവനുമായവൻ പാപ്പാ തന്നെ.

പാപ്പാമാരെ കുറിച്ച ചുരുക്കമായുള്ള ൟ ചരി ത്രം ബഹുമാനമുള്ള യൂസീബിയൂസിന്റെ പുസ്ത കത്തിലും ലത്തീൻ ഭാഷയിൽ എഴുതിയ റോമാ മാ ൎഗ്ഗക്കാരായ പ്രൻസീസപേജൈയും അന്തോനി പേജൈയും പാപ്ബ്രാക്കും മുരത്തോരും എന്നുള്ള വർ എഴുതിയ പുസ്തകങ്ങളിലും നോക്കിയാൽ വി വരമായിട്ട കാണാം.

വായനക്കാര നീ ഇപ്പോൾ വായിച്ചിരിക്കുന്ന തിനെ ഓൎക്ക.

൧ാമത. അപ്പോസ്തൊലന്മാർ എല്ലാവരും ത മ്മിൽ സമന്മാർ എന്ന പോലെ വിനയത്തോടെ നടക്കേണമെന്ന നമ്മുടെ കൎത്താവ അവരോട ക ല്പിച്ച കല്പന.

ഇതുകൊണ്ടും, അവരിൽ എല്ലാവനും പരിശു ദ്ധാത്മാവ ഒരുപോലെ കൈക്കൊണ്ടതിനാലും അ പ്പോസ്തൊലന്മാരിൽ ഒരുത്തന്നും ശേഷമുള്ളവരു ടെമേൽ ദിവ്യാധികാരം ഇല്ലാഞ്ഞു എന്ന നമുക്ക അറിയാം. ശുദ്ധമുള്ള പത്രോസിന്ന ശുദ്ധമുള്ള യാക്കോബിനെക്കാൾ എങ്കിലും, യോഹന്നാനെ ക്കാൾ എങ്കിലും ശേഷം പേരെക്കാൾ എങ്കിലും അ ധികം ഒട്ടും അധികാരം ഉണ്ടായിരുന്നില്ല.

൨ാമത. യേറുശലെമിലെ സഭ റോമാ സഭെക്ക‌ മുമ്പുള്ളതും ആദ്യം ഉണ്ടായതും ഏറ്റവും ബഹുമാ നിക്കപ്പെട്ടിരിക്കുന്നതും ആയ സഭയായിരുന്നു. എങ്കിലും അതിലെ മേല്പട്ടക്കാരൻ മറ്റുള്ള മേല്പട്ട ക്കാരുടെ മേൽ ദിവ്യാധികാരം ഒട്ടും അന്വെഷി ച്ചിട്ടില്ല.

൩ാമത. സകല മനുഷ്യരുടെ മേലും ദിവ്യാധി കാരം അന്വേഷിക്കുന്ന ഒരു ദുഷ്ട അധികാരി മ [ 18 ] ശിഹായുടെ സഭയിൽ ഉണ്ടാകുമെന്ന ശുദ്ധമുള്ള പൌലൂസ പറഞ്ഞിരുന്നു. ആയത ഇപ്പോൾ നി വൃത്തിയായിരിക്കുന്നുവല്ലൊ. റോമായിലെ മേല്പട്ട ക്കാരൻ സകല മേല്പട്ടക്കാരുടെയും എല്ലാ മനുഷ്യ രുടെയും മേൽ അധികാരം അന്വെഷിച്ച, പാപ്പാ യായി തീൎന്ന, വലുതായുള്ള കലഹം, ലൌകീക ചിന്ത, നിഗളം, ദുൎന്നടപ്പ മുതലായവ കൊണ്ട സത്യ ക്രിസ്ത്യാനികൾക്ക ഒക്കയും ദുഃഖവും മശി ഹായിക്ക അവമാനവും വരുത്തിയിരിക്കുന്നു. പാ പങ്ങളെ മോചിപ്പാൻ തനിക്ക കഴിയുമെന്ന പാ പ്പാ പറയുന്നു. അവൻ വന്ദിക്കപ്പെടുകയും ചെ യ്യുന്നു.

൪ാമത. (റോമാ രാജ്യമാകുന്ന‌) നാലാമത്തെ മ ഹാ രാജ്യത്തിൽ നിന്ന പത്ത രാജാക്കന്മർ ഉണ്ടാ കുമെന്നും അവരുടെ ഇടയിൽനിന്ന വ്യത്യാസമാ യുള്ള മറ്റൊരു അധികാരി ക്രമേണ വളൎന്ന വ ന്ന ആ പത്ത രാജാക്കന്മാരിൽ മൂന്ന പേരുടെ ശ ക്തി ലഭിക്കുമെന്നും, ൟ വ്യത്യാസമായുള്ള അധി കാരി (ഒരു രാജാവ മാത്രം അല്ല,) അഹമ്മതി സം സാരിച്ച ദൈവത്തിന്റെ സത്യ ജനങ്ങളെ ഉപദ്ര വിക്കുമെന്നും ദാനിയേൽ പറയുന്നു. ഇതാ, റോ മാ പാപ്പാ അവൻ രാജാവിന്റെയും പട്ടക്കാര ന്റെയും സ്ഥാനങ്ങളുളുള്ള അധികാരി ആകുന്നു. ദാനിയെൽ പറയുന്നത പാപ്പാമാരിൽ ഒരു ആളി നെ കുറിച്ച അല്ല ആ സ്ഥാനത്തെ കുറിച്ചത്രെ ആയിരിക്കയാൽ ആ സ്ഥാനക്കാർ എല്ലാവരും അ തിൽ അടങ്ങിയിരിക്കുന്നു. പാപ്പാ വേദ പുസ്തകം വായിച്ചുകൂടാ എന്ന വിലക്കുകയും രണ്ടാമത്തെ കല്പന എടുത്തുകളകയും വിവാഹം ചെയ്‌വാൻ വി രോധിക്കയും ആഹാരങ്ങളിൽനിന്ന ഒഴിഞ്ഞിരി പ്പാൻ കല്പിക്കയും, തന്നെ അനുസരിക്കാത്ത എല്ലാ വരെയും ശപിക്കയും ചെയ്യുന്നു. അവൻ മശിഹാ [ 19 ] യിങ്കൽനിന്ന മനുഷ്യരെ അകറ്റി കൊണ്ടുപോ കുന്നു. അവൻ അവരെ ആശ്രയിപ്പാൻ പഠി പ്പിക്കുന്നത ഉപായങ്ങളിലും മരിച്ചുപോയ പു ണ്യവാന്മാരോടുള്ള പ്രാൎത്ഥനകളിലും ബെസ്പുൎക്കാ നായിലും എല്ലാറ്റിലും പ്രധാനമായിട്ട പട്ടക്കാൎക്ക കൊടുക്കുന്ന ദ്രവ്യത്തിലും ആകുന്നു എന്ന തന്നെ യുമല്ല, ദ്രവ്യം വേണം ദ്രവ്യം ദ്രവ്യം അല്ലാഞ്ഞാൽ ഉപായങ്ങളും പ്രാൎത്ഥനകളും ബെസ്പുൎക്കാനായും ത ന്നെയും രക്ഷിക്കയില്ല എന്ന പാപ്പാ പറയുന്നു.

അന്തിക്രിസ്തു ഇവനാകുന്നു. മശിഹായുടെ ര ക്തം സകല പാപത്തിൽനിന്നും ശുദ്ധമാക്കുന്നു എന്നുള്ള ഉപദേശത്തെ മറച്ചുകളഞ്ഞ മനുഷ്യരു ടെ ആത്മാക്കളെ നശിപ്പിക്കുന്നവൻ ഇവൻ ത ന്നെ.

എന്നാൽ അന്തിക്രിസ്തുവിന്റെയും അവനെ അനുസരിക്കുന്ന എല്ലാവരുടെയും പേൎക്കുള്ള ശി ക്ഷ വരുന്നുണ്ട.

വായനക്കാരാ ൟ എഴുതിയത ദൂഷണമെങ്കിൽ ഇനിക്ക ഹാ കഷ്ടം എന്നാൽ ഇത ദൈവത്തി ന്റെ സത്യോപദേശം ആയിരിക്കുന്നതിനാൽ ഇ തിനെ ഉപേക്ഷിച്ചുവരുന്ന പാപ്പാമാൎഗ്ഗക്കാൎക്ക ഹാ കഷ്ടം എന്തെന്നാൽ അവൎക്ക അപകടവും നാശ വുമെയുള്ളു ദൈവത്തിന്റെ സത്യ ജനങ്ങളായുള്ള വരിൽ വല്ലവരും അന്തിക്രിസ്തുവിന്റെ സഭയിൽ ഇരിക്കുന്നു എങ്കിൽ ദൈവം അവരോട കല്പിക്കു ന്നത എന്തെന്നാൽ എന്റെ ജനങ്ങളെ നിങ്ങൾ അവളുടെ പാപങ്ങളിൽ ഓഹരിയുള്ളവരാകാതെ യും അവളുടെ ബാധകളിൽനിന്ന പ്രാപിക്കാതെ യും ഇരിപ്പാൻ അവളിൽനിന്ന പുറപ്പെടുവിൻ. അറിയി. ൧൮ ൪. ൟ കല്പനയെ പാപ്പാ മത ക്കാർ കേട്ട അനുസരിക്കേണ്ടുന്നതിനായിട്ട വായ നക്കാരാ നീ അവൎക്ക വേണ്ടി പ്രാൎത്ഥിക്ക. [ 20 ] തീൎച്ചെക്ക വായനക്കാരാ മനുഷ്യരുടെ രക്ഷക്ക വേണ്ടി മശിഹാ മരിച്ചു; അവന്റെ കഷ്ടതകൾ മതിയായിട്ടുള്ളവയുമാകുന്നു; ആയതകൊണ്ട നീ നിന്റെ സകല പാപങ്ങളെ കുറിച്ചും അനുതപി ച്ച പ്രയാസപ്പെടുന്നവരും ഭാരം ചുമക്കപ്പെടുന്ന വരുമായുള്ള നിങ്ങൾ എല്ലാവരും എന്റെ അടു ക്കൽ വരുവിൽ അപ്പോൾ ഞാൻ നിങ്ങൾക്ക ആ ശ്വാസം തരും എന്നുള്ള ക്രിസ്തുവിന്റെ കല്പന യെ വിനയത്തോട അനുസരിക്കയും ചെയ്തിട്ട ര ക്ഷപെടുമാറാകട്ടെ.


J.H.





COTTAYAM:



PRINTED AT THE CHURCH MISSION PRESS




1846

"https://ml.wikisource.org/w/index.php?title=മാർപാപ്പാ&oldid=202411" എന്ന താളിൽനിന്ന് ശേഖരിച്ചത്