ഏപ്രിൽ 10, 2011 നു മലയാളം ഈ-ബുക്സുമായി സഹകരിച്ച് ഐതിഹ്യമാലയുടെ ഡിജിറ്റൈസേഷൻ ആരംഭിച്ചു.120 പേജുകൾ വിക്കി പ്രവർത്തകർ ടൈപ്പ് ചെയ്തു.ആട്രിബ്യൂഷൻ കൊടുക്കുന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനാൽ ബാക്കിയുള്ളവ ആസ്ക്കിയിലുള്ള പുസ്തകത്തിൽ നിന്ന് (approx:24,44,091 ക്യാരക്റ്റേഴ്സ്)പയ്യൻസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് യൂണിക്കോഡിലേക്ക് മാപ്പ് ചെയ്തെടുക്കേണ്ടി വന്നു. ബ്ലോഗിൽ
സ്കൂൾ വിദ്യാർത്ഥികളുടെ ആദ്യ ഡിജിറ്റൈസേഷൻ പദ്ധതിയായ രാമചന്ദ്രവിലാസം ഗ്രന്ഥശാലയിലെത്തിയ്ക്കുന്നതിനു കണ്ണന്മാഷ്ക്കൊപ്പം പ്രവർത്തിച്ചു.
വയനാട്ടിലെ കബനിഗിരി നിർമ്മല ഹൈസ്ക്കളിലെ കുട്ടികളുടെ കുന്ദലത (നോവൽ)ലിന്റെ ഡിജിറ്റൈസേഷൻ പ്രോജക്റ്റിൽ പ്രവർത്തിച്ചു.വോയ്സ് ചാറ്റ് വഴി കുട്ടികളുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചതിനാൽ പദ്ധതി സുഗമമായി പൂർത്തീകരിക്കാനായി.
ദേജാവൂ സൂചിക രീതിയിലുള്ള ഡിജിറ്റൈസേഷൻ സാങ്കേതികവിദ്യ വിക്കിഗ്രന്ഥശാലയിൽ എനേബിൾ ചെയ്ത്,ആദ്യ പുസ്തകമായി ചക്രവാകസന്ദേശം എന്ന മണിപ്രവാളകൃതിയുടെ ഡിജിറ്റൈസേഷൻ 2011 സെപ്റ്റംബർ 15 ന് പൂർത്തിയാക്കി.
കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചുള്ള ഡിജിറ്റൈസേഷൻ GLAM പദ്ധതി പ്രാരംഭഘട്ടത്തിൽ
1ജി-ബിയോളം വരുന്ന റെസല്യൂഷൻ കൂടിയതും കുറഞ്ഞതുമായ, രസികരഞ്ജിനി മാസികയുടെ 45ലേറെ ലക്കങ്ങൾ എഡിറ്റ് ചെയ്ത് സംസ്കരിച്ചെടുത്ത് കോമൺസിലേക്ക് അപ്ലോഡ് ചെയ്തു.സംവാദം:രസികരഞ്ജിനി കാണുക.
വിക്കിഗ്രന്ഥശാലയുടെ സങ്കേതങ്ങളെപ്പറ്റി,മുംബൈയിൽ നടന്ന വിക്കികോൺഫറൻസ് ഇന്ത്യ 2011ൽ ഒരു പ്രസന്റേഷൻ അവതരണം.മറ്റു പല ഇന്ത്യൻഭാഷാ ഗ്രന്ഥശാലകൽക്കും നമ്മുടെ രീതികൾ പരിചയപ്പെടുത്തി.