വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (നയരൂപീകരണം)

വിക്കിഗ്രന്ഥശാല പഞ്ചായത്ത്
വിക്കിഗ്രന്ഥശാല പഞ്ചായത്ത്
വിക്കിഗ്രന്ഥശാല പഞ്ചായത്ത്
       
നിലവറ
സംവാദ നിലവറ
1 -  ... (up to 100)


ഗ്രന്ഥശാലയിൽ ചേർക്കുന്ന കൃതികൾക്ക് കടപ്പാട് തിരുത്തുക

മലയാളം വിക്കിഗ്രന്ഥശാലയിൽ ഇപ്പോൾ ഐതിഹ്യമാല പോലുള്ള വലിയ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്. വിക്കിയിൽ നിന്നും പുറത്തുള്ള സംരഭങ്ങളുമായി സഹകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. 900 ത്തോളം പേജുകൾ വരുന്ന ഗ്രന്ഥം ടൈപ്പ് ചെയ്തു കയറ്റുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.ടൈപ്പ്ചെയ്ത ടീമിന് കടപ്പാട് വേണം എന്ന് പ്രസ്തുത സൈറ്റുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നു. പൊതുസഞ്ചയത്തിൽ ഉള്ള സംഗതികൾക്ക് അങ്ങനെ കടപ്പാട് കൊടുക്കണം എന്നത് നിർബന്ധം ഇല്ലെങ്കിലും അവരുടെ പ്രയതനത്തെ നമ്മൾ മാനിക്കണം എന്ന് ഞാൻ കരുതുന്നു. ഇതിനെക്കുറിച്ച് മറ്റുള്ള വിക്കിഗ്രന്ഥശാല പ്രവർത്തകർ എന്തു പറയുന്നു ?

PS:സത്യവേദപുസ്തകത്തിന്റെ പേജിൽ കൈപ്പള്ളി ചേർത്തിരിക്കുന്ന കുറിപ്പ് കാണുക.--മനോജ്‌ .കെ 11:26, 20 മേയ് 2011 (UTC)Reply[മറുപടി]

കൃതികൾ തയ്യാറാക്കാൻ സഹായിക്കുന്ന വ്യക്തികളുടെ പേര് ക്രെഡിറ്റായി നല്കുന്നത് വിക്കി കീഴ്വഴക്കത്തിന് എതിരാണ്. പകരം പബ്ലിക് ഡൊമെയിനിലോ ക്രിയേറ്റീവ് കോമൺസിലോ അല്ലെങ്കിൽ വിക്കിഗ്രന്ഥശാല അനുശാസിക്കുന്ന ഏതെങ്കിലും ലൈസൻസിലോ ഉള്ള വെബ്സൈറ്റുകളിലെ ഉള്ളടക്കം അവരുടെ സഹായത്തോടെ ഗ്രന്ഥശാലയിലേക്ക് ഉപയോഗിക്കുകയാണെങ്കിൽ പ്രസ്തുത വെബ്സൈറ്റിന് കടപ്പാട് കൊടുക്കുന്ന ഒരു ടെംപ്ലേറ്റ് നിർമ്മിക്കാം. മലയാളം വിക്കിപീഡിയയിൽ സർവവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ ഉപയോഗിക്കുന്നതിന് ചെയ്തതുപോലെ ഒന്ന്. --സിദ്ധാർത്ഥൻ 12:30, 20 മേയ് 2011 (UTC)Reply[മറുപടി]

മലയാളം വിക്കിഗ്രന്ഥശാല പ്രവർത്തകർ Malayalam Spiritual EBooks എന്ന സൈറ്റുമായി സഹകരിച്ച് ഡിജിറ്റൈസ് ചെയ്തതു്.

എന്ന ഫലകം ഐതിഹ്യമാലയുടെ പ്രധാനതാളിൽ കടപ്പാട് എന്ന വിഭാഗത്തിൽ കൊടുക്കാം. അവർ ചെയ്ത പ്രയത്നത്തെ വിക്കി സമൂഹം മാനിക്കുന്നതിനാൽ മാത്രമാണു് ഇതു്. അല്ലാതെ പബ്ലിക്ക് ഡൊമൈനിൽ ഉള്ള ഒരു കൃതിക്ക് കടപ്പാട് ആവശ്യമില്ല. --Shijualex 17:21, 20 മേയ് 2011 (UTC)Reply[മറുപടി]

പബ്ലിക് ഡൊമെയിനിലുള്ള കൃതിക്ക് കടപ്പാട് വേണ്ടതില്ല എന്നത് ശരിതന്നെ. ഞാൻ ഉദ്ദേശിച്ചത് അതല്ല. ഈ ഫലകത്തിലൂടെ ലിങ്ക് ചെയ്യുന്ന വെബ്സൈറ്റിലെ ഉള്ളടക്കവും വിക്കിമീഡിയ അനുശാസിക്കുന്ന ലൈസൻസിലുള്ളതായിരിക്കണം. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. --സിദ്ധാർത്ഥൻ 03:44, 21 മേയ് 2011 (UTC)Reply[മറുപടി]
അത് നടക്കുമോ എന്ന് സംശയമാനു്. കാരണം ഹൈനദവ സംബന്ധിയായ എല്ലാ പുസ്തകങ്ങളും വ്യക്തിസൗഹൃദങ്ങളുടെ പേരിൽ പകർപ്പവകാശപ്രശ്നങ്ങൾ നോക്കാതെ പ്രസിദ്ധീകരിക്കുന്ന സൈറ്റാണിത്. അതിനാൽ തന്നെ സൈറ്റ് മൊത്തം ഫ്രീ ലൈസൻസിലെക്ക് മാറ്റുന്നത് അവരെ സംബന്ദിച്ചിടത്തൊളം നടക്കുന്ന കാര്യമല്ല, പ്രായോഗികവുമല്ല, നിയമപരമായി ശരിയുമല്ല. അതിലെ എല്ലാ സംഗതികളും ഗ്രന്ഥശാലയ്ക്ക് അനുയോജ്യവുമല്ല. അതിനാൽ നമ്മൾ അതിന്റെ പിന്നാലെ പോകേണ്ട കാര്യവുമില്ല. --Shijualex 04:09, 21 മേയ് 2011 (UTC)Reply[മറുപടി]

വിക്കിമലയാളം പൊതുവിക്കിയിൽ നിന്നു ഒറ്റയ്ക്കു നിൽക്കുന്ന ഒരു എന്റിറ്റി അല്ല എന്നുവിചാരിക്കുന്നു. അങ്ങനെയെങ്കിൽ കടപ്പാട് കൊടുക്കുന്ന കീഴ്വഴക്കം സൃഷ്ടിക്കാതിരിക്കുന്നതാണ് നല്ലത്. --നിഷാന്ത് 17:41, 21 മേയ് 2011 (UTC)Reply[മറുപടി]

(വേണമെങ്കിൽ) സംവാദം താളിൽ കടപ്പാട് കൊടുത്താൽ പോരെ? ചെയ്ത ആളുടെ പ്രയത്നം ഹിസ്റ്ററിയിൽ ലഭ്യമാണല്ലോ. സത്യവേദപുസ്തകത്തിന്റേയും മാറ്റണം എന്നെന്റെ അഭിപ്രായം--Praveenp 18:50, 21 മേയ് 2011 (UTC)Reply[മറുപടി]
വിക്കിക്ക് പുറത്തുള്ള ഒരു സംരഭത്തിൽ നിന്ന് എടുത്ത് നേരിട്ട് ഉപയോഗിക്കുമ്പോൾ അവരുടെ പ്രയത്നത്തിന് അംഗീകാരം കൊടുക്കേണ്ടതില്ലേ? ഇത് വിക്കീപീഡിയപോലെ അധികം തിരുത്തലുകളൊന്നും ആവശ്യമില്ലാത്ത സംരഭം ആണിത്. ഡിജിറ്റൈസേഷൻ കഴിഞ്ഞ കൃതികൾ അത് അതിന്റെ യഥാർത്ഥ ഉടമസ്ഥർ തന്നെ ചേർക്കണം എന്നും എന്നില്ല. നമ്മൾ അതെടുത്ത് ഗ്രന്ഥശാലയിൽ ഉപയോഗിക്കുമ്പോൾ ഇന്റക്സിങ് ഭാഗത്ത് മാത്രം(ഷിജു അലെക്സ് സൂചിപ്പിച്ച പോലെ) അവർക്ക് കടപ്പാട് കൊടുക്കുന്നതുകൊണ്ട് തെറ്റില്ല എന്ന് തോന്നുന്നു.--മനോജ്‌ .കെ 20:36, 21 മേയ് 2011 (UTC)Reply[മറുപടി]

പ്രവീൺ പറഞ്ഞ പോലെ, സംവാദം താളിൽ ഞാൻ മുകളിൽ സൂചിപ്പിച്ച കുറിപ്പ് കൊടുക്കാം. ആ പരിപാടി വിക്കിപീഡിയയിൽ ഇംഗ്ലീഷിൽ വിക്കിയിൽ നിന്നു ചെയ്യുന്ന പരിഭാഷയ്ക്ക് പോലും ചെയ്യുന്നതാനു്. അതിൽ ദോഷമില്ല എന്ന് തോന്നുന്നു. സത്യവേദപുസ്തകത്തിന്റെ കടപ്പാടും ഈ പറഞ്ഞ വിധത്തിൽ മാറ്റാം.

നിഷാന്ത്, തക്കതായ ഇടങ്ങളിൽ കടപ്പാട് കൊടുക്കുന്നത് ഇംഗ്ലീഷ് അടക്കമുള്ള എല്ലാ വിക്കികളുടേയും പ്രത്യേകത ആണു്. ഓരോ ഭാഷാ സമൂഹത്തിനും അതത് സമൂഹത്തിന്റെ പ്രത്യേകത അനുസരിച്ച് വിക്കിയുടെ പൊതു നയത്തിനു ഹാനികരമല്ലാത്ത സ്വന്തം നയങ്ങൾ രൂപീകരിക്കാം. അല്ലാതെ എല്ലാ നയങ്ങളും ഇംഗ്ലീഷിൽ നിന്നു അതെ പോലെ പകർത്തണം എന്നില്ല. കേരളം/മലയാള സമൂഹത്തിൽ വിക്കിയുടെ നിലനിൽപ്പ്/പുരോഗതി ലക്ഷ്യമാക്കി നമുക്ക് വിക്കിസൊർസിന്റെ പൊതു നയങ്ങൾക്ക് വിരുദ്ധമല്ലാത്ത സ്വന്തം നയങ്ങൾ രൂപീകരിക്കാം. അതിൽ തെറ്റില്ല.--Shijualex 07:48, 22 മേയ് 2011 (UTC)Reply[മറുപടി]

ഐതിഹ്യമാല ഡിജിറ്റൈസു ചെയ്ത ടീം "മലയാളംഇബുക്സ്" ബ്ലോഗിനു വേണ്ടി കോർഡിനേറ്റ് ചെയ്തത് ഞാനായിരുന്നു. ആ ടീമിൽ മനോജിന്റെ നേതൃത്വത്തിൽ വിക്കിയിലെ അംഗങ്ങളും പങ്കെടുത്തിരുന്നു. ആകെയുള്ള 870 പേജിൽ 120 പേജ് വിക്കി വോളണ്ടിയർമാരാണ് ചെയ്തത്. ബാക്കിയുള്ള 750 പേജ് "മലയാളംഇബുക്സ്" ബ്ലോഗിലെ വൊളണ്ടിയർമാരാണ് ചെയ്തത്. അതിൽതന്നെ രണ്ടുപേരാണ് 500 ലധികം പേജ് ടൈപ്പു ചെയ്തത്. ഷിജു അലക്സും, മനോജും അഭിപ്രായപ്പെട്ടതുപോലെ ഒരു കടപ്പാട് നല്കുന്നത് ഇവർക്കെല്ലാം വളരെ പ്രോത്സാഹനകരമായിരിക്കും. വ്യക്തികളുടെ പേരുകൾ എഴുതണമെന്നില്ല. ഷിജു അലക്സ് സൂചിപ്പിച്ചതുപോലെ "മലയാളം വിക്കിഗ്രന്ഥശാല പ്രവർത്തകർ Malayalam Spiritual EBooks എന്ന സൈറ്റുമായി സഹകരിച്ച് ഡിജിറ്റൈസ് ചെയ്തതു്" എന്നെഴുതിയാൽ മതി. ഇതിനുമുമ്പ് മനോജിന് കുഞ്ചൻ നമ്പ്യാർ രചിച്ച പഞ്ചതന്ത്രത്തിന്റെ മലയാളം യൂണിക്കോഡ് ടെക്സ്റ്റ് അയച്ചുകൊടുത്തിരുന്നു. ചട്ടമ്പിസ്വാമികളുടെയും, ശ്രീനാരായണഗുരുവിന്റെയും സമ്പൂർണ്ണകൃതികളും ഡിജിറ്റൈസ് ചെയ്തിരുന്നു. ഇനിയും പലതും ചെയ്യുവാൻ ആഗ്രഹമുണ്ട്. ഒരു ചെറിയ അംഗീകാരവും പ്രോത്സാഹനവും മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ - ശങ്കരൻ --Shankara 2000 07:21, 22 മേയ് 2011 (UTC)Reply[മറുപടി]

ഇംഗ്ലീഷ് കൃതികൾ ഡിജിറ്റൈസ് ചെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം കൃതികൾ ഡിജിറ്റൈസ് ചെയ്യുന്നത് വളരെ വിഷമം പിടിച്ച പണിയാണ്. ഇതിനു പിന്നിൽ ചെയ്ത പരിശ്രമത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുവഴി വിക്കിസംരംഭങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല, ഇത് വിക്കിസോഴ്സിന്റെ അടിസ്ഥാനനയങ്ങൾക്ക് എതിരാണെന്നും ഞാൻ കരുതുന്നില്ല. വിക്കിപീഡിയ ലേഖനങ്ങളുടെ പ്രത്യേകത അവ ഒരിക്കലും സ്ഥിരമല്ല എന്നതാണ്, അവയുടെ കണ്ടന്റിന് എപ്പോഴും മാറ്റം സംഭവിക്കാം. എന്നാൽ ഗ്രന്ഥശാലയിൽ ഒരു കൃതി കൃത്യമായി ചേർക്കപ്പെട്ടു കഴിഞ്ഞാൽ അതിൽ സമൂല മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതിനാൽ ഈ താളുകളെല്ലാം കാലാകാലവും ഒരു വ്യക്തിയുടെയോ കൂട്ടായ്മയുടെയോ പ്രവർത്തനഫലമായിത്തന്നെ ഇരിക്കും. ഇങ്ങനെയുള്ളപ്പോൾ വലിയ സംരംഭങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്നത് ഗ്രന്ഥശാലയ്ക്ക് ഗുണമേ ചെയ്യൂ. ഓരോ താളിലും പ്രത്യേകം കുറിപ്പുകൾ നൽകാതെ ഷിജുവും ശങ്കരനും പറഞ്ഞതുപോലെ കൃതിയുടെ പ്രധാന താളിൽ ഡിജിറ്റൈസ് ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ച വെബ്സൈറ്റ്/കൂട്ടായ്മ/വ്യക്തികൾ എന്നിവരെ പരാമർശിക്കുന്നത് നല്ലതാണ് -- Razimantv 07:55, 22 മേയ് 2011 (UTC)Reply[മറുപടി]

പ്രത്യേകിച്ച് നയം രൂപീകരിക്കുകയൊന്നും വേണ്ട; {{Textinfo}} എന്ന ഫലകം സംവാദത്താളിൽ ചേർക്കേണ്ട പണിയേയുള്ളൂ ഇതിന്.
ഡിജിറ്റലൈസേഷൻ നടത്തുന്ന ആളുടെ പ്രയത്നത്തെ മാനിക്കാത്ത സംരംഭമാണ് വിക്കിഗ്രന്ഥശാല എന്നത് തെറ്റിദ്ധാരണയാണ് എല്ലാവരിലും കാണുന്നത്. ഒരു കൃതി ചേർക്കപ്പെട്ടാൽ അതിന് ആധാരമായ പാഠം ഏതാണെന്ന് വ്യക്തമായി സംവാദത്താളിൽ രേഖപ്പെടുത്തേണ്ടത് ആവശ്യമാണ് (പരിശോധ്യത വിക്കിപീഡിയയുടെ മാത്രം നയമല്ല). ഇതിനോടൊപ്പം പ്രവർത്തനത്തിൽ പങ്കാളികളായവരുടെ വിവരവും. കുറിപ്പുകൾ നൽകാനുള്ള സ്ഥലത്ത് മറ്റ് എന്തൊക്കെ വിവരം വേണമെങ്കിലും ആവാം.--തച്ചന്റെ മകൻ 19:55, 22 മേയ് 2011 (UTC)Reply[മറുപടി]

തച്ചന്റെ മകൻ, ഈ ഫലകം ഐതിഹ്യമാല സംവാദം താളിൽ ചേർത്ത് കാണിക്കമോ? എനിക്ക് ഈ ഫലകം ഇതു വരെ ഉപയോഗിച്ച് പരിചയമില്ല. --Shijualex 03:25, 23 മേയ് 2011 (UTC)Reply[മറുപടി]

ഡിജിറ്റൈസ് ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ച കൂട്ടായ്മ/വ്യക്തികൾക്ക് കടപ്പാട് നൽകുന്നത് നന്നാകുമെന്ന് കരുതുന്നു. സ്ക്കൂൾ/ കോളേജ് പ്രോജക്റ്റുകളായി ധാരാളം കൃതികൾ ഗ്രന്ഥശാലയിലെത്താനിതു സഹായകമാകും--Fotokannan 22:28, 23 മേയ് 2011 (UTC)Reply[മറുപടി]

ഡിജിറ്റലൈസേഷനു കടപ്പാട് സംവാദം താളിലല്ല, ആ പുസ്തകത്തിന്റെ പ്രധാനതാളിൽതന്നെ വേണമെന്നാണ് എന്റെ നിലപാട് . കോപ്പിറൈറ്റൊന്നുമല്ലല്ലോ, ചെയ്ത പണിയുടെ ക്രെഡിറ്റല്ലേ നൽകുന്നതു് .സംവാദം താളിൽ കൊടുക്കുന്നതു് കൊടുക്കാതിരിക്കലിനു തുല്യമാണ് . പ്രവീൺ പറഞ്ഞതിനോടു യോജിപ്പില്ല . സംവാദം താളിൽ വേണമെങ്കിൽ ഡിജിറ്റലൈസേഷന് മുൻകൈ എടുത്ത എല്ലാവരുടേയും പേരു വിവരങ്ങൾ ചേർത്ത് പുസ്തകത്തിനെ മെയിൻപേജിൽ നിന്നു അങ്ങോട്ട് ലിങ്ക് ചെയ്താലും മതി. --AniVar 06:44, 31 മേയ് 2011 (UTC)Reply[മറുപടി]

വിക്കിപീഡിയയും ഗ്രന്ഥശാലയും അനവധിപേരുടെ സംഭാവനകളുണ്ട്. അവർ ചെയ്ത പണിയുടെയൊക്കെ ക്രെഡിറ്റ് നാൾവഴിയിൽ രേഖപ്പെടുത്തപ്പെടുക മാത്രമാണ് ചെയ്യുന്നത്. കൃത്യമായ കടപ്പാട് രേഖപ്പെടുത്തുന്നതിൽക്കവിഞ്ഞ് ഗ്രന്ഥശാല അതിരറ്റ് ആർക്കെങ്കിലും കടപ്പെടുക നയമല്ല. ഗ്രന്ഥശാലയെ സംബന്ധിച്ച് ചില ഉള്ളടക്കങ്ങൾ പുറത്തുനിന്ന് ലഭിക്കുന്നു. അവ രേഖപ്പെടുത്തുകയും ചെയ്യുന്നു. ശീർഷഫലകത്തിൽ പ്രസ്തുതവിവരങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരാൻ {{edition}} എന്ന ഫലകവും ഉണ്ട്.--തച്ചന്റെ മകൻ 11:50, 31 മേയ് 2011 (UTC)Reply[മറുപടി]

അനാവശ്യമായി പിന്നീട് പേരോർത്തുമാത്രം ആൾക്കാർ ഗുണമേന്മയില്ലാത്ത കാര്യങ്ങൾ സംഭാവന ചെയ്യാനും അതെല്ലാം താളിൽ തന്നെ ഉൾപ്പെടുത്തേണ്ടിയും വരുന്ന വിധത്തിലുള്ള കീഴ്‌വഴക്കങ്ങൾ സൃഷ്ടിച്ച് വെക്കാതിരിക്കുകയാണ് നല്ലത്. ഒടുവിൽ പുസ്തകത്തേക്കാളും പ്രാധാന്യം ഡിജിറ്റൈസ് ചെയ്യുന്നവർക്കാകാതിരിക്കട്ടെ (ഡിജിറ്റൈസ് ചെയ്യുന്നവർ പ്രാധാന്യമില്ലാത്തവരാണെന്ന് പറഞ്ഞതായി വ്യാഖ്യാനിച്ച് കളയരുത്). ഇപ്പോൾ കുറച്ചു പേർ മാത്രമുള്ളപ്പോൾ അത് പരസ്പര പ്രോത്സാഹനമായിയോ മറ്റോ തോന്നിയേക്കാം. എഡിഷൻ ഫലകം ഉപയോഗിക്കുകയും വിവരങ്ങൾ സംവാദം താളിന്റെ ഏറ്റവും മുകളിൽ തന്നെ കൊടുക്കുകയും ചെയ്താൽ മതി എന്നെന്റെ അഭിപ്രായം.--Praveenp 14:06, 28 ജൂൺ 2011 (UTC)Reply[മറുപടി]

അങ്ങനെ തന്നെ മതി എന്നാണു് പൊതുവെയുള്ള സമവായം. ഇംഗ്ലീഷ് വിക്കിസോർസിലെ നയവും അങ്ങനെ തന്നെ. അങ്ങനെ അല്ലാതിരുന്നവ ഒക്കെ മാറ്റിയിട്ടുണ്ട്. ഐതിഹ്യമാലയുടെ കാര്യത്തിൽ തിടുക്കം കാട്ടിയത് ചില പിഴവുകൾക്ക് കാരണമായി. അതിന്റെ പിന്നിൽ ഉണ്ടായ ചില സംവാദങ്ങൾ ഐതിഹ്യമാല എഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണിയേക്കാൾ പ്രാധാന്യം അത് ഡിജിറ്റൈസ് ചെയ്തവർക്ക് വേണം എന്നൊക്കെ ചൊദിക്കുന്ന തരത്തിൽ വരെ എത്തി. അതിനാൽ ഇനി മുതൽ എല്ലാ കൃതികൾക്കും മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള കടപ്പാട് മാത്രം കൊടുത്ത് വിക്കിയിലെക്ക് ചെർക്കാൻ വിക്കിഗ്രന്ഥശാല പ്രവർത്തകർ ശ്രദ്ധിക്കുക. വേറൊരു തരത്തിലുള്ള അനാവശ്യ സമ്മർദ്ദങ്ങൾക്കും കീഴപ്പെടേണ്ടതില്ല. ഗ്രന്ഥശാല നയങ്ങൾ അനുസരിക്കുന്ന കൃതികൾ മാത്രമേ മലയാളം വിക്കിഗ്രന്ഥശാലയിൽ വരേണ്ടതുള്ളൂ. --Shijualex 15:18, 28 ജൂൺ 2011 (UTC)Reply[മറുപടി]

കൃതികളിലെ പ്രിന്റിംഗ് തെറ്റുകൾ തിരുത്തുക

കൃതികൾ ഡിജിറ്റലൈസ് ചെയ്യുമ്പോൾ ആധാര രേഖയിലെ പ്രിന്റിങ് മിസ്റ്റേക്സ് എന്തു ചെയ്യണം? ഉദാ: രാമപുരത്തുവാരിയരുടെ ‘ഭാഷാഷ്ടപദിയിലെ ഒരു പദം ഇങ്ങനെയാണ്

മുലകളിലണിഞ്ഞൊരു മൌക്തികമാലയെ
മലയെന്നു മലയെന്നു കരുതുന്നു കനംകൊണ്ടു കാമിനി
രാധികാ, കൃഷ്ണാ, രാധികാ വിരഹേ തവ കേശവ , രാധികാ

ഇവിടെ 2ആം വരിയിൽ ‘മലയെന്ന്’ ആവർത്തനം-പ്രിന്റിങ്ങ് മിസ്റ്റേക്ക് തന്നെ. എന്തു ചെയ്യും? തിരുത്താമോ? --Sujanika 12:30, 20 ജൂലൈ 2011 (UTC)Reply[മറുപടി]

തിരുത്തുക, വേണമെങ്കിൽ കുറിപ്പായി പുസ്തകത്തിൽ ഇപ്രകാരമെന്ന് ചേർക്കുക, അതല്ലേ നല്ലത്?--Praveenp 12:52, 20 ജൂലൈ 2011 (UTC)Reply[മറുപടി]
തിരുത്താം. പൂർണ്ണമായും തെറ്റാണെന്നു ഉറപ്പില്ലാത്ത സന്ദർഭങ്ങളിൽ പുസ്തകത്തിന്റെ വേറെ പതിപ്പുകൾ പരിശോധിക്കേണ്ടിവരും. --Santhosh.thottingal 13:26, 20 ജൂലൈ 2011 (UTC)Reply[മറുപടി]

പ്രവീൺ/സന്തോഷ് പറയുന്നത് മാതിരി ആണോ എന്ന് എനിക്ക് സംശയം ഉണ്ട്. മൂലകൃതി അതെ പോലെ പകർത്തണം എന്നാണു് ഗ്രന്ഥശാല നയം. തെറ്റുണ്ടെങ്കിൽ അതടക്കം വരണം. തെറ്റിന്റെ സ്ഥലത്ത് കുറിപ്പായി തിരുത്തൽ ചേർക്കാം.

നമ്മൾ തെറ്റൊക്കെ തിരുത്താൻ നടന്നാൽ ഡിസി ബുക്സ്സ് ശബ്ദതാരാവലി പ്രസിദ്ധീകരിച്ച പോലെ ആയി പോവില്ലേ?. ഒരിക്കലും അങ്ങനെ ആവരുത്. നമ്മുടെ ലക്ഷ്യം മൂലകൃതിയോട് പരമാവധി നീതി പുലർത്തുക എന്നതാണു്. ആ ഉള്ളടക്കം ഉപയൊഗിച്ച് വിവിധമാദ്ധ്യമങ്ങളിലൂടെ പ്രസ്തുത കൃതി പുനഃപ്രസിദ്ധീകരിക്കാനുള്ള അവകാശവും ഗ്രന്ഥശാല തരുന്നുണ്ട് എന്ന് മറക്കണ്ട. നമ്മുടെ വിക്കിപാഠശാല തന്നെ അത്തരം പരീക്ഷണങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യാം.

ഇത് കൊണ്ടാണു് ഗ്രന്ഥശാലയിൽ കൃതി ചെർക്കുമ്പോൾ പുസ്തകത്തിന്റെ സ്കാൻ കോപ്പി കൂടെ ചേർക്കണം എന്ന് ഇംഗ്ലീഷ് വിക്കിസോർസ് നിഷ്കർഷിക്കുന്നത്. അതിനാൽ മൂലകൃതിയുടെ ഏറ്റവും പഴയ പതിപ്പ് അതെ പോലെ പുനഃസൃഷ്ടിക്കുക എന്നതായിരിക്കണം നമ്മുടെ നയം.--Shijualex 15:32, 20 ജൂലൈ 2011 (UTC)Reply[മറുപടി]

മൂലകൃതി എന്നു പറയുന്നത്, കർത്താവ് എഴുതുന്നതല്ലെ :) അതിനോട് നീതിപുലർത്താൻ തെറ്റെന്നുറപ്പുള്ളതു തിരുത്തി പ്രിന്റിൽ ഇപ്രകാരം ആണെന്നെഴുതുന്നതല്ലേ നല്ലത്?--Praveenp 16:08, 20 ജൂലൈ 2011 (UTC)Reply[മറുപടി]

നമ്മളെ സംബന്ധിച്ചിടത്തോളം പ്രസ്തുത കൃതി ആദ്യമായി പ്രിന്റ് ചെയ്തത്/പുറം ലോകം കണ്ട പ്രമാണം ആണു്. അത് പ്രിന്റഡ് പുസ്തകം ആകാം/കയ്യെഴുത്ത് പ്രതി ആകാം/താളിയോല ആവാം. അതിനൊട് നീതി പുലർത്തുകയാണു് വേണ്ടത്. --Shijualex 03:41, 21 ജൂലൈ 2011 (UTC)Reply[മറുപടി]

ഡി.സി. ബുക്സിന്റെ അച്ചടിപ്പിഴയല്ലാതാകാൻ വഴിയില്ല. താളിയോല കിട്ടാൻ നിർവാഹമില്ലാത്തതുകൊണ്ട് പരമാവധി പഴയൊരു പതിപ്പിനെ ആശ്രയിക്കാം. എഴുത്തുകാരന്റെ പിഴയല്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാറ്റാം. ഇതിലെ കുറിപ്പുകൾ പകർപ്പവകാശമുള്ളതാണ്. ഒഴിവാക്കണം. പറയാൻ വിട്ടതാണ്. മൂലകൃതി പ്രധാനകൃതിയോടൊപ്പം വേണ്ട. ഗീതഗോവിന്ദത്തിന് പല ഭേദങ്ങളുള്ളതിനാൽ ഭാഷാഷ്ടപദിക്ക് ആസ്പദമായ പാഠവുമായി താരതമ്യം ചെയ്യാവുന്ന വിധത്തിൽ ഉപതാളുകൾ നിർമ്മിച്ചാൽ മതി.--തച്ചന്റെ മകൻ 12:23, 21 ജൂലൈ 2011 (UTC)Reply[മറുപടി]

{{SIC}} ചേർക്കുകയായിരിക്കും ഉചിതം.--സിദ്ധാർത്ഥൻ (സംവാദം) 07:12, 10 മേയ് 2013 (UTC)Reply[മറുപടി]

  --Vssun (സംവാദം) 06:05, 11 മേയ് 2013 (UTC)Reply[മറുപടി]

അപ്പോൾ ഇത് നയമായി ചേർത്ത് കൂടെ.--Shijualex (സംവാദം) 07:06, 11 മേയ് 2013 (UTC)Reply[മറുപടി]

ഇങ്ങനെ മതിയാകുമോ? --Vssun (സംവാദം) 01:52, 12 മേയ് 2013 (UTC)Reply[മറുപടി]
ഒരു സംശയം താൾ:ശതമുഖരാമായണം.djvu/6 ഇവിടെ ഞാൻ കപിപുംഗവനന്നേരം എന്നാണോ കവിപുംഗവനന്നേരം എന്നാണോ ചേർക്കേണ്ടത്? രണ്ടാമത്തേതല്ലേ ശരി? നമ്മൾ വായിക്കുമ്പോൾ ശരിയാണെന്നുറപ്പുള്ള ഉള്ളടക്കമല്ലേ കാണിക്കേണ്ടത്? നമ്മൾ ഉപയോഗിക്കുന്ന പുസ്തകത്തിലേതു പോലുള്ള ഉള്ളടക്കം രണ്ടാമത്തെ ഉള്ളടക്കമായല്ലേ വരേണ്ടത്? അക്ഷരത്തെറ്റുകൾ അച്ചടിച്ചപ്രതിയിലെ തെറ്റുകൾ എങ്ങെനാണോ അതേപോലെ ഗ്രന്ഥത്തിൽ വരണമെന്നു നയമുണ്ടാക്കുന്നത് ഒരു കടന്ന കൈ അല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:15, 12 മേയ് 2013 (UTC)Reply[മറുപടി]
സ്രോതസ്സ് മൂലപതിപ്പാണേൽ മാത്രം {{SIC}} ചേർത്താൽ മതി എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന്, ധർമ്മരാജാ ചേർക്കാനുപയോഗിച്ച സ്രോതസ്സ് ഊരും പേരുമില്ലാത്ത ഒരു പുതിയ പതിപ്പാണ്. അതിലുള്ള തെറ്റുകൾക്ക് SIC ചേർക്കുന്നതെന്തിനാ?!--115.241.130.3 12:20, 12 മേയ് 2013 (UTC)-കേറാൻ വിട്ടുപോയതാണ്. വീണ്ടും ഒപ്പുന്നു.--തച്ചന്റെ മകൻ (സംവാദം) 13:15, 12 മേയ് 2013 (UTC)Reply[മറുപടി]
  ഇതിനെ അനുകൂലിക്കുന്നു. സ്രോതസ്സ് പഴയ പതിപ്പാണെങ്കിൽ മാത്രം SIC ചേർത്താൽ മതി.--മനോജ്‌ .കെ (സംവാദം) 13:03, 12 മേയ് 2013 (UTC)Reply[മറുപടി]
മുൻപിലത്തെ ചോദ്യത്തിൽ എനിക്ക് ചെറിയ ഒരു തെറ്റുപറ്റി. കപിപുംഗവനന്നേരം, ഇതിൽ കവിപുംഗവനന്നേരം വരേണ്ടത്, കപിപുംഗവൻ എന്നാണ്, പക്ഷേ അച്ചടിപ്പിശാശ് കവിപുംഗവൻ എന്നും വന്നു. അപ്പോൾ കപിപുംഗവനന്നേരം ഇങ്ങനല്ലേ കൃതിതാളിൽ ചേർക്കേണ്ടത്? ഇതിനാരും ഉത്തരം പറഞ്ഞില്ലല്ലോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:14, 13 മേയ് 2013 (UTC)Reply[മറുപടി]
തെറ്റ് അതേപടി താളിൽ വരണം. നമ്മുടെ നിർദ്ദേശം ടൂൾടിപ്പായി വരണം. --Vssun (സംവാദം) 10:32, 14 മേയ് 2013 (UTC)Reply[മറുപടി]

Wikisource vision development തിരുത്തുക

വിക്കിഗ്രന്ഥശാലകളുടെ വരും വർഷങ്ങളിലുള്ള വികാസം എങ്ങനെ വേണമെന്ന് തിരുമാനിക്കുന്നതിനായി വിഷൻ ഡെവലപ്പ്മെന്റ് എന്നൊരു നയരൂപീകരണപരിപാടി നടക്കുന്നുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ആശയങ്ങളും സമർപ്പിക്കുക.--മനോജ്‌ .കെ (സംവാദം) 03:46, 10 മേയ് 2013 (UTC)Reply[മറുപടി]


സൂചിക താളുകൾ വഴിയുള്ള പുസ്തക നിർമ്മാണത്തിൽ ശ്രദ്ധേക്കേണ്ട ഒന്ന് തിരുത്തുക

സൂചിക താളുകൾ വഴി PDF/djvu ഫയലുകൾ ഉപയോഗിച്ച് താളുകൾ ഡിറ്റൈസ് ചെയ്തതിനു ശെഷം പ്രസ്തുത താളുകൾ പ്രദർശിപ്പിക്കുന്ന രീതി (ഉദാ: ശതമുഖരാമായണം, യുക്തിഭാഷ) ഉപയോക്താക്കൾക്ക് പ്രശ്നമാണ്.. പുസ്ത്കത്തിൽ താളുകൾ എല്ലാം കൂടെ (ചില സമയത്ത് 400-500 താളുകളിൽ അധികം വരും) ഒറ്റ താളിൽ പ്രദർശിപ്പിക്കുന്നത് വായനക്കാരെ സഹായിക്കില്ല. നമ്മൾ PDF/djvu ഫയലുകൾ വഴിയല്ലാതെ ഡിജിറ്റൈസ് ചെയ്യുന്ന പുസ്ത്കങ്ങൾക്ക് ഉപതാളുകൾ ഉപയോഗിച്ച് പുസ്തകം നന്നായി അടുക്കി പെറുക്കുന്ന രീതി തന്നെ (അദ്ധ്യായങ്ങളും, ഉപഅദ്ധ്യായങ്ങളുമായി തിരിക്കുന്ന തീരി) PDF/djvu ഫയലുകൾ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുന്ന പുസ്ത്കങ്ങൾക്കും വരണം. PDF/djvu ഫയലുകൾ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയത് ചില പുസ്തകങ്ങൾ നമ്മൾ ഈ വിധത്തിൽ നന്നായി അടുക്കി പെറുക്കിയിട്ടുണ്ട് (ഉദാ:ഭാസ്ക്കരമേനോൻ). ഈ രീതി എല്ലാ പുസ്ത്കങ്ങൾക്കും ബാധകമാക്കണം. സ്മാർട്ട് ഫോണുകളുടേയും മറ്റും ഉപയോഗം കൂടി വരുന്നതിനാൽ സ്ക്രോളിങ്ങ് പരമാവധി കുറയ്ക്കാനുള്ള വഴികളും നോക്കണം. ഞാൻ സൂചിപ്പിച്ച വിധത്തിൽ ഒറ്റ താളിൽ 100ലധികം താളുകൾ ഒരുമിച്ച് പ്രദർശിപ്പിക്കുന്ന കുറച്ചധികം പുസ്തകങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു--Shijualex (സംവാദം) 18:06, 18 മേയ് 2013 (UTC)Reply[മറുപടി]

ഇത് മുൻപൊന്ന് ഇവിടെ ചർച്ച ചെയ്തതാണ്. അധ്യായം തിരിക്കാനുള്ള പാടോർത്തിട്ടാണ് ആരും അത് ചെയ്യാത്തതെന്ന് തോന്നുന്നു. അത്യാവശ്യം മിനക്കെട്ട പണി തന്നെയാണ് അത്. വേണ്ടത്ര മാൻപവർ ലഭ്യമാകുമ്പോൾ താനേ ശരിയായിക്കോളും എന്ന് പ്രതീക്ഷിക്കാം. ശതമുഖരാമായണം ശരിയാക്കിയിട്ടുണ്ട്. ഇതല്ലേ ഉദ്ദേശ്ശിച്ചത് എന്ന് നോക്കൂ. --ബാലു (സംവാദം) 19:58, 18 മേയ് 2013 (UTC)Reply[മറുപടി]

ഇത് തന്നെ ഉദ്ദേശിച്ചത്. ഫെബ്രുവരിയിലെ ചർച്ച ശ്രദ്ധിച്ചില്ലായിരുന്നു, പുസ്തകം തുടങ്ങുമ്പോൾ തന്നെ അതിന്റെ സ്റ്റ്രച്ചർ ഉണ്ടാക്കി ഇട്ടാൽ പിന്നീട് കാര്യങ്ങൾ എളുപ്പമാകും. എല്ലാം കൂടെ ഒരുമിച്ച് പിന്നീട് ചെയ്യാൻ നിന്നാൽ പിന്നെ നടക്കില്ല. കുറച്ച് പുസ്ത്കങ്ങൽമ് ഞാനും ശരിയാക്കാം --Shijualex (സംവാദം) 01:43, 19 മേയ് 2013 (UTC)Reply[മറുപടി]

ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി. ഉദാ: പ്രമാണം:ദീപാവലി.djvu ഉപയോഗിച്ചാണ് നിലവിൽ ദീപാവലി എന്ന ഉള്ളൂർ കൃതിയുടെ ഡിജിറ്റൈസേഷൻ നടന്നിട്ടുള്ളത്. ഒരു പക്ഷെ പകർപ്പവകാശപ്രശ്നം മൂലം പ്രമാണം:ദീപാവലി.djvu ഒഴിവാക്കേണ്ടി വന്നാൽ (അത് പുതിയ പ്രിന്റ് ആയതിനാൽ) നമ്മൾ ഡിജിറ്റൈസ് ചെയ്ത ഉള്ളടക്കം നിലനിൽക്കുന്നതിനാൽ ദീപാവലി എന്ന താളിനു പ്രശ്നം ഉണ്ടാകില്ല എന്ന് കരുതുന്നു. പക്ഷെ പിന്നീട് പൊതുസഞ്ചയത്തിൽ ഉള്ള സ്കാൻ കിട്ടുകയും ആ ഫയലിന്റെ ലേഔട്ട് നിലവിലെ ഫയലിൽ നിന്ന് വ്യത്യസ്തമാകുകയും ചെയ്താൽ (മിക്കവാറും വ്യത്യസ്തം ആയിരിക്കും) ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തിൽ ഒരു ആശയം കിട്ടുന്നില്ല. പൊതുസഞ്ചയത്തിൽ ഉള്ള സ്കാനുകൾ മാത്രം അപ്‌ലോഡ് ചെയ്യുക ആയിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നു. --Shijualex (സംവാദം) 02:20, 19 മേയ് 2013 (UTC)Reply[മറുപടി]
കൃതികൾ അദ്ധ്യായങ്ങളായി ഞാൻ തിരിക്കാറുണ്ടായിരുന്നതാണ്, ഉമാകേരളം, ഭാസ്കരമേനോൻ, തിരുവിതാംകൂർ ഭൂമിശാസ്ത്രം എന്നിവ അതിൽ കുറച്ചാണ്. പക്ഷേ ഒരു കാര്യം ഉള്ളത്, ചില കൃതികളിൽ ദീപാവലിപോലുള്ള കാവ്യ സമാഹാരങ്ങളിൽ ചില കവിതകളുടെ വലിപ്പം തുലോം കുറവാണ്, ഒരേ താളിൽ മൂന്നു കവിതാഭാഗങ്ങൾ കണ്ടതായി ഓർക്കുനു. അതുകൊണ്ട് ചിലതിനെ ഞാൻ വിട്ടു കളഞ്ഞിട്ടുണ്ട്. ഒരു നയം ഉണ്ടെങ്കിൽ അദ്ധ്യായം തിരിക്കുന്ന കാര്യം ഞാനേറ്റു. എന്റെ ഫേവറിറ്റ് പണിയായിട്ടുണ്ടത് ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:46, 19 മേയ് 2013 (UTC)Reply[മറുപടി]


മനു പറഞ്ഞതിൽ ഒരു കാര്യമുണ്ട്. എല്ലാ സ്ഥലത്തും അധ്യായം തിരിക്കൽ പ്രയോജനപ്പെടണമെന്നില്ല. വളരെ വലിയ കൃതികൾക്ക് മാത്രം മതിയാകും അധ്യായം തിരിക്കൽ. അല്ലെങ്കിൽ ചിലപ്പോൾ ഒരു പേജിൽ മൂന്നോ നാലോ വരി മാത്രമൊക്കെയേ കാണൂ. അതിലും നല്ലത് എല്ലാം ഒരുമിച്ച് കാണുന്നത് തന്നെയാ. പിന്നെ, ഒരു സമാഹാരത്തിൽ നിന്നും പേരറിയാത്ത, എന്നാൽ വരികളറിയുന്ന, ഒരു ഭാഗം തപ്പിയെടുക്കാനൊക്കെ അധ്യായം തിരിക്കാത്തതാ നല്ലത് (എന്റെ സ്ഥിരം അവസ്ഥ ഇതാ   ). ഇതൊക്കെ കൊണ്ട് ഞാൻ അധ്യായം തിരിക്കലിന് എതിരാണെന്നല്ല പറഞ്ഞത്, വലിയ കൃതികൾക്ക് അധ്യായം തിരിക്കൽ അവശ്യം തന്നെ, പക്ഷേ അത് അത്ര നിർബന്ധമാക്കണമെന്നില്ല. ചിലപ്പോൾ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ചെയ്യുക. അല്ലെങ്കിൽ മൂലകൃതിയെ മറന്നിട്ട് അധ്യായം നമ്മൾ തിരിക്കണം. അതായത് നമ്മൾ അങ്ങ് തീരുമാനിച്ചു ഒരു പേജിൽ മൂന്ന് കവിതകൾ കിടക്കട്ടെ എന്ന്. അങ്ങനെ ആണെങ്കിൽ നടക്കും. അല്ലാതെ മൂലകൃതിയിൽ തിരിച്ചത് പോലെ തന്നെ അധ്യായം തിരിച്ചാൽ എല്ലായ്പോഴും വായനക്കാരന് ഇഷ്ടമായിക്കൊള്ളണമെന്നില്ല. നയരൂപീകരണം അത്ര സുഗമം ആകില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഷിജു കണ്ട ആ കുറച്ചു പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് പറഞ്ഞാൽ, ഞാനും ഒരു കൈ നോക്കാം --ബാലു (സംവാദം) 05:23, 19 മേയ് 2013 (UTC)Reply[മറുപടി]
ഗ്രന്ഥശാലയെ സംബന്ധിച്ച് ഉപയോക്താക്കളുടെ സൗകര്യമല്ല പുസ്തകത്തോടു് നീതി പുലർത്തുന്ന രീതിയിൽ ഡിജിറ്റൈസ് ചെയ്യുക എന്നതാണ് പ്രഥമ പരിഗണന. പുസ്തകത്തിന്റെ ഘടനയ്ക്ക് സമാനമായി ഉപതാളുകളിലേക്കും ഉള്ളടക്കം നീക്കാം. നിലവിൽ പല പുസ്തകങ്ങളിലും അങ്ങനെയാണ് ചെയ്തിരിക്കുന്നത്. പക്ഷേ പ്രധാനപ്രശ്നങ്ങൾ പുതിയ സ്കാൻ പേജുകൾ ചേർക്കുന്നതുതന്നെയാണ്. ഇതിൽ ഒരു നയമുണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. അല്ലെങ്കിൽ ഞാൻ ഇതുവരെ ചെയ്തതടക്കം ഭാവിയിൽ പലരും ചെയ്തേക്കാവുന്ന കുറേയധികം പ്രയത്നം ഒരുവിധത്തിൽ പാഴായിപ്പോകും. ഗ്രന്ഥശാലയുടെ ഉപയോക്താക്കളുടെ പങ്കാളിത്തം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് സൂചികാ രീതിയിലുള്ള ഡിജിറ്റൈസേഷനു മുൻതൂക്കം കൊടുത്ത് പ്രവർത്തിച്ചത്.സൗകര്യപ്രദമായ ഈ ഇന്റർഫേസ് എനേബിൾ ചെയ്തശേഷം പദ്ധതി സഹായത്തിനായി ഗൂഗിൾ ബസ്സിലും പ്ലസ്സിലും ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റും നിരന്തരം പോസ്റ്റുകളിട്ട് കുറേയധികം പുതിയ ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. കേരളോല്പത്തി പോലുള്ള സവിശേഷ പദ്ധതികളിൾ നാല്പത്തഞ്ചിലധികം ഉപയോക്താകൾ ഒരേസമയം പ്രവർത്തിക്കുന്നുവെന്ന സ്ഥിതിവിശേഷമൊക്കെയുണ്ടായി. ഇതിന്റെ ഒരു ഘട്ടത്തിൽ പഴയ സ്കാൻ ചെയ്ത താളുകൾക്ക് ക്ഷാമമനുഭവിക്കുകയും ഒന്നും ചെയ്യാനില്ലാതെ അതുവരെ സജീവമായിട്ടുണ്ടായിരുന്ന സദ്ധപ്രവർത്തകർ വെറുതെയിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ പുസ്തകങ്ങളുടെ അടുത്തിറങ്ങിയ പതിപ്പുകൾ അവലംബമാക്കിയുള്ള പുസ്തകങ്ങൾ സാഹചര്യത്തിന്റെ നിർബന്ധപൂർവ്വം ചെയ്ത് തുടങ്ങിയത്. ഇതിനുവേണ്ടി ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്ത് ഡിജിറ്റൈസ് ചെയ്യാവുന്ന ഒരു പ്രോസസിങ്ങ് രീതിയും സ്വന്തമായി ഉണ്ടാക്കി(ഇന്ന് ഇതിന്റെ പോസ്റ്റ് പ്രോസസിങ്ങ് വളരെ പുരോഗമിച്ചു. (ചില സ്കാനുകൾ 1, 2, 3, 4 പരിശോധിച്ചാൽ അന്നത്ത് അവസ്ഥ പിടിക്കിട്ടും :). ഇന്ന് സൂചികാരീതിയിൽ ഡിജിറ്റൈസേഷൻ നടത്തിയ/നടക്കുന്ന 69ലധികം പുസ്തകങ്ങളുണ്ട്. പഴയ പ്രിന്റുകൾ ലഭ്യമാകുന്നതിന് പണ്ടത്തെപ്പോലെ ബുദ്ധിമുട്ട് ഇല്ലെന്നാണ് എന്റെ വ്യക്തിപരമായ അനുഭവം. പക്ഷേ നല്ല രീതിയിൽ സ്കാൻ ചെയ്യുന്നതിനു മറ്റും വളരെയധികം ശ്രമധാനം സാമ്പത്തികമായും അല്ലെങ്കിൽ മനുഷ്യാധ്വാനത്തിന്റെ കാര്യത്തിലും ഇപ്പോഴും ആവശ്യമുണ്ട്. പകർപ്പാവകാശം കഴിഞ്ഞ് സ്കാനുകൾ യഥേഷ്ടം ലഭ്യമാകുന്ന ഒരു സ്ഥിതിവിശേഷമുണ്ടാകുമെങ്കിലേ അത് അത് ഗ്രന്ഥശാലയുടെ പുരോഗതിക്കുള്ള ഊർജ്ജമായി ഉപയോഗിക്കാൻ പറ്റു. കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് ഒരു പദ്ധതിയ്ക്കുള്ള ശ്രമം ആരംഭിച്ചെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ അത് അധികം മുന്നോട്ട് പോയില്ല. ഈ സാഹചര്യത്തിൽ രണ്ട് കാര്യങ്ങളിൽ നയം രൂപീകരിക്കേണ്ടിയിരിക്കുന്നു. 1. ഗ്രന്ഥശാലയിൽ നിലവിൽ അപ്ലോഡ് ചെയ്തിരിക്കുന്ന പുതിയ പതിപ്പിലുള്ള സ്കാനുകളെ സംബന്ധിച്ച് - ഓരോ കൃതികളായി പരിശോധിച്ച് അവ തിരുമാനമുണ്ടാക്കണമെന്നാണ് എന്റെ പക്ഷം. പകർപ്പാവകാശപ്രശ്നം ഉന്നയിച്ചേക്കാവുന്നവ നീക്കം ചെയ്യുക തന്നെ വേണം. 2. വിക്കിഗ്രന്ഥശാലയ്ക്ക് പുറത്ത് നടക്കുന്ന ഡിജിറ്റൈസേഷന് ആട്രിബ്യൂഷൻ കൊടുക്കുന്ന കാര്യങ്ങൾ പുനരാലോചിക്കണം. ഇതേക്കുറിച്ച് മുമ്പ് നടന്ന ചർച്ച ഇതുവരെ. --മനോജ്‌ .കെ (സംവാദം) 08:11, 19 മേയ് 2013 (UTC)Reply[മറുപടി]


എല്ലാം ഈ രീതിയിൽ അദ്ധ്യായം ആയി തിരിക്കണം എന്ന കടുംപിടുത്തവും ശരിയാവില്ല എന്ന് എന്റെ പക്ഷം. ഒരു സ്ക്രോളിനുള്ള വകുപ്പ് പോലും ഇല്ലാത്ത സംഗതികളെ തിരിക്കുന്നത് ബുദ്ധിയല്ല. അത്തരം സംഗതികളുടെ വിഭജനം ഒറിജിനൽ പുസ്തകം അടിസ്ഥാനമാക്കിയും പിന്നെ ഒട്ടൊക്കെ വിവേചനബുദ്ധിയും അനുസരിച്ച് ചെയ്യുക എന്നതെ ചെയ്യാൻ പറ്റൂ, അല്ലാതെ എല്ലാറ്റിനും കൂടെ ഒറ്റ നയം നടക്കും എന്ന് തോന്നുന്നില്ല.

\\അല്ലെങ്കിൽ മൂലകൃതിയെ മറന്നിട്ട് അധ്യായം നമ്മൾ തിരിക്കണം.\\

അങ്ങനെ ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല. ഉദാ: സൂചിക:A_Malayalam_and_English_dictionary_1871.djvu പൊലുള്ളവയെ നമ്മൾ ഏതെങ്കിലും ഒരു യുക്തി വെച്ച് ഉപതാളുകൾ ആയി തിരിച്ചാലേ നമ്മൾ ഡിജിറ്റൈസ് ചെയ്യുന്നത് കൊണ്ട് പ്രയോജനം കിട്ടൂ. പുസ്തകവുമായി പ്രരമാവധി നീതി പുലർത്തേണ്ടത് പുസ്തകത്തിലെ ഉള്ളടക്കത്തിന്റെ കാര്യത്തിലാണ്. അദ്ധ്യായവിഭജനം മൂലകൃതിയോട് നീതി പുലർത്തിയും ആവണം. അതിനപ്പുറം ലേഔട്ടിന്റെ കാര്യത്തിലും മറ്റും കടുമ്പിടുത്തം ആവശ്യമില്ല. അതിനായി ഒറിജിനൽ സ്കാൻ ലഭ്യമാണല്ലോ.

ഭഗവദ്ഗീത, സത്യവേദപുസ്തകം, ഖുറാൻ, ചങ്ങമ്പുഴകവിത, ആശാൻ കവിതകൾ, ശ്രീനാരായണഗുരു കൃതികൾ ഇതൊക്കെ മൂലകൃതിയുടെ PDF/djvu ഇതൊന്നും ഉപയോഗിക്കാതെ (പ്രധാനകാരണം അന്ന് അത് കിട്ടിയില്ല എന്നത് തന്നെ ആണ്) അന്നത്തെ ഒരു യുക്തി വെച്ച് അദ്ധ്യായം തിരിച്ച് ചെയ്തതാണ്. ഒരു പുസ്ത്കത്തിന്റെ ഉള്ളടക്കത്തെ മൂലകൃതിയുടെ PDF/djvu ന്റെ ലെഔട്ടുമായി അഭേദ്യമായി ബന്ധിപ്പിക്കാതെ ഉള്ളടക്കം പുനരുപയോഗിച്ച് പുസ്തകം ഉപയോക്താക്കൾക്ക് പ്രയോജനപ്രദം ആകുന്ന വിധത്തിൽ പ്രദർശിപ്പിക്കുന്ന ഒരു സംവിധാനം ആണ് വേണ്ടത്. പക്ഷെ അതിനൊപ്പം ഉള്ളടക്കം 2-3 സ്ഥലങ്ങളിൽ മെയ്ന്റേൻ ചെയ്യേണ്ട പ്രശ്നവും ഉണ്ടാവരുത്. സ്രോതസ് എപ്പൊഴും ഒന്നേ പാടൂ. എന്തായാലും ഒരു പുസ്തകം മൊത്തം ഒറ്റത്താളിൽ പ്രദർശിപ്പിക്കുന്ന രീതി മാറണം.

ചുരുക്കത്തിൽ ഗ്രന്ഥശാല ഉള്ളടക്കത്തിന്റെ വെറും സംഭരണി മാത്രം ആകരുത്. ഉള്ളടക്കം ഗ്രന്ഥശാലയ്ക്ക് പുറത്ത് മാത്രമല്ല അകത്തും വിവിധ തരത്തിൽ പുനരുപയോഗിക്കപ്പെടണം. --Shijualex (സംവാദം) 08:33, 19 മേയ് 2013 (UTC)Reply[മറുപടി]


\\ഷിജു കണ്ട ആ കുറച്ചു പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് പറഞ്ഞാൽ, ഞാനും ഒരു കൈ നോക്കാം\\

ബാലു, രണ്ടെണ്ണം (ശതമുഖരാമായണം, യുക്തിഭാഷ) ഞാൻ ആദ്യത്തെ സംവാദത്തിൽ സൂചിപ്പിച്ചല്ലോ. മറ്റൊന്ന് മുകളിൽ പറഞ്ഞ നിഘണ്ടുവാണ്. തപ്പിയാൽ ഇനിയും ചിലത് കണ്ടേക്കാം. കാനുന്ന മുറയ്ക്ക് ഞാൻ ബാലുവിന്റെ ശ്രദ്ധയിൽ കൊണ്ടുവരാം. ബാലു, അതിന്റെ ഒപ്പം ഇത് സൂചികാതാളിൽ നിന്ന് സബ്‌സറ്റ് ചെയ്ത് ചെയ്യുന്ന വിധം ഒന്ന് ഡോക്കുമെന്റ് കൂടി ചെയ്താൽ നന്നായിരുന്നു. ബാക്കിയുള്ളവർക്കും ബാലുവിനെ സഹായിക്കാമല്ലോ. --Shijualex (സംവാദം) 08:53, 19 മേയ് 2013 (UTC)Reply[മറുപടി]

ഓക്കെ.. --ബാലു (സംവാദം) 09:24, 19 മേയ് 2013 (UTC)Reply[മറുപടി]

ആദ്യം തന്നെ, ഓരോ പുസ്തകത്തിനും ഒരു ഒറ്റ മാസ്റ്റർ ToC ഉണ്ടായിരിക്കണം എന്നുതീരുമാനിക്കുന്നതാണു നല്ലതു്. ടെക്സ്റ്റ് പൂർത്തിയായാൽ, ഈ ഇൻഡെക്സ് വെച്ചു തന്നെ ആവശ്യമുള്ള/യോജിച്ച ഉപപേജുകളോ ഉപഫോൾഡറുകളോ മറ്റുമായി മാറ്റാം. അത്തരമൊരു ഇൻഡക്സ്, ഓട്ടോമേറ്റഡ് പ്രോസസ്സുകളെ വളരെ സഹായിക്കും. ഒരു ഉദാഹരണത്തിനു് ഭാഷാഭാരതത്തിന്റെ ഉള്ളടക്കപ്പേജ്. അതിലെ എല്ലാ അദ്ധ്യായങ്ങളുടേയും ഉപ അദ്ധ്യായങ്ങളുടേയും ലിസ്റ്റ് ഒരൊറ്റ താളിൽ തന്നെ ആദ്യം തയ്യാറാക്കി, (അതു നീക്കം ചെയ്യാതെത്തന്നെ), ഉപലിസ്റ്റുകൾ ഉണ്ടാക്കുകയാണു വേണ്ടതു്. ഇങ്ങനെ ചെയ്താൽ, എപ്പോൾ വേണമെങ്കിലും നിമിഷങ്ങളെക്കൊണ്ടു് നമുക്കാവശ്യമുള്ള രീതിയിൽ ഒരു വലിയ പുസ്തകം തന്നെ റീ-ഫോർമാറ്റ് ചെയ്യാം. വിശ്വപ്രഭ ViswaPrabhaസംവാദം 20:10, 19 മേയ് 2013 (UTC)Reply[മറുപടി]

ഇവിടെ ഷിജു കണ്ട പുസ്തകങ്ങൾ ഇപ്പോൾ നമ്മൾ കയറ്റിക്കൊണ്ടിരിക്കുന്നവയാണ്. അതിൽ അദ്ധ്യായങ്ങൾ തിരിക്കുക എന്നത് കുറച്ചു പണിയുള്ളകാര്യമാണ്. ഒരു പുസ്തകം ഉള്ളടക്കം കയറ്റി തീർന്നു കഴിയുമ്പോൾ അദ്ധ്യായങ്ങൾ തിരിക്കാനാണ് എളുപ്പം. ഏതു താളിൽ അദ്ധ്യായം തുടങ്ങുന്നു ഏതിൽ തീരുന്നു എന്നൊക്കെ കണ്ടുപിടിക്കുക അതിനുമ്പേ പണിയാണ്. നമ്മൾ ഓരോ താളിലും കയറിനോക്കണം. (വേറേ വഴി ഇതുവരെ ഞാൻ കണ്ടിട്ടില്ല.) ഉള്ളടക്കമായി കഴിഞ്ഞാൽ അതെളുപ്പമാണ്. യുക്തിഭാഷ കുറച്ചു പുരോഗമിക്കട്ടെ എന്നാണെനിക്കു തോന്നുന്നത് അതുപോലെ ഗുണ്ടർട്ടിന്റെ നിഘണ്ടുവും. ഈ കാവ്യസമാഹാരങ്ങളിലേ എനിക്കു ഒരു ചെറിയ സംശയമുള്ളൂ. അതും നമ്മൾ ഓരോ കവിതയും പ്രത്യേകം ഉപതാളാക്കണം എന്നു തന്നെ ഞാൻ വിചാരിക്കുന്നു. ഉള്ളൂരിന്റെ കാവ്യസമാഹാരങ്ങൾ ശരിയാക്കണം. പിന്നെ ഈ പ്രശ്നം എല്ലാം ഡേജാവൂ താളുകൽക്കേ ഉള്ളൂ. നമ്മൾ അല്ലാതെ കയറ്റുന്ന പുസ്തകങ്ങൾ, ഉദാഹരണത്തിന്, കേരളപാണിനീയം ഇതൊക്കെ ചേർക്കുമ്പോഴേ നമുക്കറിയാം ഏതൊക്കെ താളുകൾ ഏതൊക്കെ ഉള്ളടക്കം, അതുകൊണ്ടു അതിനെപ്പറ്റി ആലോചിക്കേണ്ടാ. അതു നമുക്കു പുസ്തകത്തിലേതു പോലെ തന്നെ അദ്ധ്യായങ്ങളെന്ന നയം വേണമെങ്കിൽ ആക്കാവുന്നതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:10, 20 മേയ് 2013 (UTC)Reply[മറുപടി]

എഴുത്തുകാർക്കുള്ള വർഗ്ഗങ്ങൾ തിരുത്തുക

എഴുത്തുകാരുടെ പേരിൽ കൃതികൾ വർഗ്ഗീകരിക്കുന്നത് രചയിതാക്കൾക്ക് താളുകൾ തുടങ്ങുന്നതിനുമുമ്പ് ഏർപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ തികച്ചും അനാവശ്യമായ ഏർപ്പാടാണിത്. പ്രത്യേകിച്ചും നീണ്ടതും ഏകീകൃതമല്ലാത്തതുമായ ഇത്തരം വർഗ്ഗനാമങ്ങൾ കൃതികളുടെ താളുകളിൽ അരോചകമാണ്; മറ്റു വർഗ്ഗങ്ങൾ കണ്ടെത്താൻ അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പല പഴയ കൃതികളുടെയും രചയിതാവിനെ സംബന്ധിച്ച് അഭിപ്രായഭേദങ്ങളുള്ളതിനാൽ ഇങ്ങനെ വർഗ്ഗീകരിക്കുന്നതിൽ പ്രശ്നമുണ്ട്. എഴുത്തുകാർ ചേർന്നെഴുതിയ കൃതികളെ രണ്ട് എഴുത്തുകാരുടെ പേരിലും വർഗ്ഗീകരിക്കുന്നതും ഉചിതമാകില്ല. കൃതികളുടെ താളിൽ കർത്താക്കളുടെ താളിലേക്ക് കണ്ണിയുണ്ട്; അവരുടെ കൃതികളുടെ പട്ടിക അവശ്യവിവരണത്തോടും വർഗ്ഗീകരണത്തോടും കൂടി നൽകിയിട്ടുണ്ട്. അതിനാൽ വേണ്ടാത്ത ഈ ആവർത്തനം ഒഴിവാക്കുന്നതിനെപ്പറ്റി ചിന്തിക്കുക.--തച്ചന്റെ മകൻ (സംവാദം) 13:40, 16 ജൂലൈ 2013 (UTC)Reply[മറുപടി]

  •   അനുകൂലിക്കുന്നു രചയിതാവിന്റെ പേര് വച്ചുള്ള വർഗ്ഗീകരണം അനാവശ്യമാണെന്ന് തോന്നുന്നു.--ബാലു (സംവാദം) 15:21, 16 ജൂലൈ 2013 (UTC)Reply[മറുപടി]
  •   നിഷ്പക്ഷം മാറ്റം ചെറുതല്ലാത്തതാണ് ആരെങ്കിലും മൊത്തം അഴിച്ചു പണിയേണ്ടിവരുമെന്നാണ് എന്റെ വിചാരം. 80-ലധികം പ്രധാന വർഗ്ഗങ്ങളും, ഉപവർഗ്ഗങ്ങളും ഉണ്ട്. കൃതികൾ എന്ന പ്രധാന വർഗ്ഗങ്ങളും, പിന്നെ അതിനകത്തെ കവിതാസമാഹാരങ്ങളും മറ്റും ഉപവർഗ്ഗങ്ങളായും വരുന്നുണ്ട്. കൃത്യമായി മാറ്റിയാൽ.... ഒരുപക്ഷേ നല്ലതായിരിക്കാം :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:07, 16 ജൂലൈ 2013 (UTC)Reply[മറുപടി]

ചർച്ച തിരുത്തുക

എഴുത്തുകാരുടെ അടിസ്ഥാനത്തിലുള്ള വർഗ്ഗീകരണം അപ്പാടെ ഉപേക്ഷിക്കുന്നതിനോടു യോജിപ്പില്ല. അതേ സമയം, വിക്കി ഗ്രന്ഥശാലയിലെ വർഗ്ഗീകരണത്തിൽ സമഗ്രമായ ഒരു പൊളിച്ചെഴുത്ത് അത്യാവശ്യമാണു്. ഉദാഃ

  1. ഫലകങ്ങൾക്കുള്ളിൽ വർഗ്ഗങ്ങൾ ചേർക്കുന്ന സ്വഭാവം പരമാവധി ഒഴിവാക്കി, നിലവിൽ അത്തരത്തിലുള്ള വർഗങ്ങളെ സ്വതന്ത്രമാക്കണം.
  2. അതിവർഗ്ഗത്തിലെ അംഗങ്ങളെ ഉപശാഖയിൽ ആവർത്തിക്കുന്നതു് ഒഴിവാക്കണം. ("കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങൾ" എന്നു വർഗ്ഗം ചേർത്ത താൾ മൊത്തം "കുമാരനാശാന്റെ കൃതികളു"ടെ ഉപവർഗ്ഗമാണു്. വീണ്ടും അതേ താളിൽ കുമാരനാശാന്റെ കൃതികൾ എന്നു് ആവർത്തിക്കേണ്ടതില്ല.).
  3. വായനക്കാർ മാത്രമായ ഉപയോക്താക്കൾക്കു് നേരിട്ട് പ്രയോജനമില്ലാത്ത വർഗ്ഗങ്ങളെ "ഒളിവിലുള്ള" വർഗ്ഗങ്ങളാക്കി മാറ്റാവുന്നതാണു്.
  4. മുകളിൽ പറഞ്ഞ വസ്തുതകൾ എഴുത്തുകാർക്കെന്നല്ല, എല്ലാ തരം വർഗ്ഗീകരണമാനദണ്ഡങ്ങൾക്കും ബാധകമാണു്.
  5. വായനക്കാരെ സംബന്ധിച്ചിടത്തോളം, ആസ്വാദ്യകരമായി ഉപയോഗിക്കാവുന്ന ഒരു അവതരണമുഖമല്ല വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കങ്ങൾക്കു് ഇപ്പോഴും ഉള്ളതു്. വർഗ്ഗബാഹുല്യം ഒരു പ്രശ്നമാണെങ്കിൽ തന്നെ മൊത്തം താളിന്റെ ന്യൂനതകളിൽ അതൊരു നിസ്സാരഭാഗമേ ആവുന്നുള്ളൂ. എന്നാൽ ശരിയായി ഏർപ്പെടുത്തിയ ഒരു വർഗ്ഗീകരണശൈലി തീർച്ചയായും എല്ലാ വിധ ഉപയോക്താക്കൾക്കും പ്രയോജനപ്രദമാണു താനും. പ്രത്യേകിച്ച് ഗവേഷണത്തിനുംlist-based dynamic data structures ഉണ്ടാക്കുന്നതിനും. വിശ്വപ്രഭViswaPrabhaസംവാദം 18:59, 16 ജൂലൈ 2013 (UTC)Reply[മറുപടി]
നീളം കൂടിയതും പ്രാഥമികമായി ആവശ്യമില്ലെന്ന് പറയുന്ന വർഗ്ഗങ്ങൾ മറഞ്ഞിരിക്കുന്ന കാറ്റഗറിയാക്കി വയ്ക്കുകയല്ലേ നല്ലത് ? രചയിതാക്കളുടെ താളിൽ നിന്നും പേജുകൾ എടുക്കാൻ വർഗ്ഗത്തിന്റെ അതേ എളുപ്പം രചയിതാവ്: താളിലുണ്ടാകില്ലല്ലോ. പേരുകൾ ഏകീകരിക്കുന്നതിൽ അനുകൂലം. രണ്ട് രചയിതാക്കൾ ചേർന്നെഴുതിയ കൃതികൾക്ക് അങ്ങനെയൊരു വർഗ്ഗമുണ്ടാക്കിയാൽ മതിയാകില്ലേ !--മനോജ്‌ .കെ (സംവാദം) 10:38, 17 ജൂലൈ 2013 (UTC)Reply[മറുപടി]

ഓരോരുത്തരുടെയും കൃതികൾ അക്ഷരമാലാക്രമത്തിൽ കിട്ടും എന്ന ഒരു ഗുണമേ ഇതിലുള്ളൂ. ഏതാനും കൃതികൾക്കിടയിൽനിന്ന് ഒന്ന് കണ്ടെത്താൻ അത്ര ബുദ്ധിമുട്ടൊന്നും ആകില്ല. വർഗ്ഗത്തിനു പുറമേ ഉപവർഗ്ഗവും ഉണ്ടാക്കുമ്പോൾ ഇവ വീണ്ടും ചിതറുന്നു. ഓരോ വർഗ്ഗത്തിലും വിരലിലെണ്ണാവുന്ന - പലപ്പൊഴും ഒന്നോ രണ്ടോ - കൃതികൾ. ചിതറൽ ഒഴിവാക്കാനാണ് വി.പ്ര. സൂചിപ്പിച്ച വിധം ഉപവർഗ്ഗത്തിലെ അംഗങ്ങളെ അതിവർഗ്ഗത്തിലും ഉൾപ്പെടുത്തുന്നത്. മലയാളത്തിലെ ഖണ്ഡകാവ്യങ്ങൾ എല്ലാം ഒരു വർഗ്ഗമായി കിട്ടണമെന്ന് കരുതുക. 'ആശാന്റെ ഖണ്ഡകാവ്യങ്ങൾ' എന്നിവ്വിധം നടത്തുന്ന അമിതവർഗ്ഗീകരണം അതിന് തടസ്സമാകുന്നു. അപ്പൊപ്പിന്നെ അമ്മമ്മയെ അമ്മയുമാക്കുക :)

ഈ വർഗ്ഗങ്ങൾകൊണ്ട് അംഗങ്ങൾക്ക് വിശേഷപ്രയോജനമൊന്നുമില്ല. അതിനാൽ മറച്ചുവെക്കുന്നതുകൊണ്ട് കാര്യവുമില്ല.

ഒന്നിലധികം പേർ ചേർന്നെഴുതിയവർക്ക് പ്രത്യേകം വർഗ്ഗമുണ്ട്. പക്ഷേ എഴുത്തുകാരുടെ പേരിൽ വർഗ്ഗീകരിക്കണമെങ്കിൽ കമ്യൂ. മാനിഫെസ്റ്റോയെ 'കാ.മാർക്സും ഫ്രെ.ഏംഗൽസും ചേർന്നെഴുതിയ കൃതികൾ' എന്ന വിധം വർഗ്ഗീകരിക്കണം. ഇത് വേണോ??

ഉപവർഗ്ഗങ്ങൾ ഉണ്ടാക്കാതെ എഴുത്തുകാർക്ക് ഒരോ വർഗ്ഗം വീതം നൽകിയാൽ? അപ്പോൾ ഒന്നിലധികം പേർ എഴുതിയ കൃതികളും കർത്തൃത്വം തീർച്ചപ്പെടാത്ത കൃതികളും മറ്റും വർഗ്ഗത്തിന് പുറത്താവും. അകത്ത് നിർത്തുന്നത് ഉചിതമല്ലല്ലോ. 'എഴുത്തച്ഛന്റെ കൃതികൾ എന്ന് സംശയിക്കുന്നവ' എന്ന് വർഗ്ഗമുണ്ടാക്കി 'എഴുത്തച്ഛന്റെ കൃതികൾ' എന്ന വർഗ്ഗത്തിൽ ചേർക്കുന്നതും എനിക്ക് അനുചിതമായിത്തോന്നി. കാളിദാസന്റെതെന്ന് ഐതിഹ്യം മാത്രമുള്ള മുക്തകങ്ങളെയും മറ്റും കാളിദാസകൃതികളായി വർഗ്ഗീകരിച്ചതും.

ഇങ്ങനെ പല കാരണങ്ങളാൽ ഇംഗ്ലീഷ് വിക്കിസോഴ്സിൽ എഴുത്തുകാരുടെ പേരിൽ വർഗ്ഗം ഉണ്ടാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

ഫലകങ്ങൾ വഴി വർഗ്ഗം ചേർക്കുന്നത് ഒരുപാട് താളുകളിൽ ചേർത്തിരിക്കുന്ന വർഗ്ഗകങ്ങൾ ഒരുമിച്ച് തിരുത്താൻ/ഒഴിവാക്കാൻ സഹായിക്കുന്നു. ഈ എഴുത്തുകാരുടെ വർഗ്ഗങ്ങൾതന്നെ ഫലകം വഴി ചേർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മനു തലേൽ കൈ വെക്കില്ലല്ലോ, വേണേൽ ഫലകത്തിലല്ലേ വെക്കൂ (പേടിക്കേണ്ട മനൂ. നമുക്ക് യന്ത്രങ്ങളുണ്ട്.). ഫലകംവഴി വർഗ്ഗം ചേർക്കുന്നതിന്റെ ദോഷങ്ങളും ഉണ്ട്. എന്തായാലും ഈ തലക്കെട്ടിൽ പരിഗണിക്കാവുന്ന കാര്യങ്ങൾ മാത്രം ഈ ചരടിൽ ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.--തച്ചന്റെ മകൻ (സംവാദം) 19:08, 17 ജൂലൈ 2013 (UTC)Reply[മറുപടി]
പലതും എനിക്കും അനാവശ്യമെന്നു പലപ്പോഴും തോന്നിയിട്ടുള്ളതാണ്, എന്തായാലും എന്റെ തലയിൽ ഒരു വ്യക്തമായ ബൾബൊന്നും കത്തുന്നില്ല... എങ്കിലും ഇതിനെ ഞാനും അനുകൂലിക്കുന്നു. പക്ഷേ ഒരു ശരിയായ വർഗ്ഗീകരണ രീതി പകരം വെക്കേണ്ടതാണെന്നുറച്ചു വിശ്വസിക്കുന്നു. ഈ വർഗ്ഗീകരണം ഉള്ളടക്കം മുതൽ താഴേക്കു പടരുന്നതാണ്, നമ്മളിതിനെ കുറേകൂടി മെച്ചമായതൊന്നു കൊണ്ട് ശരിയാക്കണം. അതിന് ഉള്ള ഒരു നിർദ്ദേശം ആരുടെയെങ്കിലും അടുത്തുണ്ടോ? വെറുതേ ഇതെടുത്തു മാറ്റുന്നതിനോട് എനിക്കു യോജിപ്പും ഇല്ല.:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:18, 18 ജൂലൈ 2013 (UTC)Reply[മറുപടി]

ആട്ടക്കഥകൾ തിരുത്തുക

നിലവിൽ കുറച്ചധികം ആട്ടകഥകൾ http://kathakali.info/ യിൽ ഡിജിറ്റൈസ് ചെയ്ത് ചേർത്തിട്ടുണ്ട്. വെബ് സൈറ്റിന്റെ ലൈസൻസ് cc-by-sa 3.0 ആണ്. അതുകൊണ്ട് തന്നെ അതിലെ ഉള്ളടക്കം (ആട്രിബ്യൂഷനോടെ ) നമുക്ക് ശേഖരിച്ചുകൂടെ ? നിലവിലെ സാഹചര്യത്തിൽ ഈ കൃതികളുടെയൊക്കെ സ്കാനുകൾ എത്തുന്നതുവരെ ഇവയുടെ പ്രസ്തുത സൈറ്റിൽ കാണുന്ന രൂപം ഉപയോഗിക്കാമെന്നാണ് അഭിപ്രായം. --മനോജ്‌ .കെ (സംവാദം) 05:21, 11 സെപ്റ്റംബർ 2013 (UTC)Reply[മറുപടി]

വരികൾ സ്കാനിലുള്ളതുപോലെ മുറിയ്ക്കണം തിരുത്തുക

സ്കാനുകളുള്ള കൃതിയിൽ വരികൾ അതിനനുസരിച്ച് മുറിയ്ക്കുകയാണ് നല്ലത്. രണ്ട് ലൈൻഗ്യാപ്പിട്ടാലേ പുതിയ വരി തുടങ്ങുകയുള്ളൂ എന്നതുകൊണ്ട് പുറത്തേയ്ക്ക് കാണുന്നതിൽ പ്രശ്നമില്ല. മിക്ക ടെക്സ്റ്റുകളും ഇങ്ങനെയല്ല ചെയ്തിരിക്കുന്നത്. വഴിയെ ശരിയ്ക്കണമെന്ന് കരുതുന്നു.--മനോജ്‌ .കെ (സംവാദം) 16:50, 30 ഏപ്രിൽ 2014 (UTC)Reply[മറുപടി]

ഒരു കാര്യം, ഒരു വാക്ക് രണ്ടു വരിയായി പുസ്തകത്തിൽ വരുമ്പോൾ, നമ്മൾ ഇടക്ക് ഒരു വരിയിട്ടാൽ ആ വാക്കിന്റെ ഇടക്ക് ഒരു ഇടവരുമല്ലോ? അതിനെന്തു ചെയ്യാം? എന്റെ അഭിപ്രായത്തിൽ ഇപ്പോൾ നടത്തുന്നതു പോലെ തന്നെ പദ്യമാണെങ്കിൽ വരി മുറിക്കുകയും, അല്ലാതെ ഗദ്യമാണെങ്കിൽ വരി മുറിക്കാതെയും വേണമെന്നാണ്. ഇനി ഈ നിർദ്ദേശം വേറേ എന്തെങ്കിലും കാര്യങ്ങളോടു ബന്ധപ്പെട്ടാണെങ്കിൽ അതു പറഞ്ഞാൽ നമുക്ക് അതിലെന്തു ചെയ്യാമെന്നാലോചിക്കാം! :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:05, 1 മേയ് 2014 (UTC)Reply[മറുപടി]
ഹൈഫണേഷനായി വരയിട്ട് മുറിച്ചവയ്ക്ക് ഇളവ് കൊടുക്കാമെന്ന് തോന്നുന്നു. ഭാവിയിൽ മലയാളം ഓ.സി.ആർ ചലിച്ച് തുടങ്ങുമ്പൊ ഇതൊരു പ്രശ്നമാകാനിടയുണ്ടെന്ന് തോന്നി. ഇംഗ്ലീഷ് വിക്കിസോഴ്സിൽ ഇങ്ങനെയാണ് ചെയ്യുന്നത്. അതിന് വേണ്ടിയാണ് ഒരു വരി വിട്ടാലും വരിമുറിയാത്ത ഫീച്ചർ കൊണ്ടുവന്നിരിയ്ക്കുന്നതെന്ന് തോന്നുന്നു. കൂടുതൽ റിസർച്ചിയിട്ടില്ല. :)--മനോജ്‌ .കെ (സംവാദം) 18:40, 1 മേയ് 2014 (UTC)Reply[മറുപടി]
ആംഗലേയത്തിൽ കുറച്ചുകൂടിശ്രദ്ധിക്കാം എന്നിട്ടു നമുക്കും തീരുമാനിക്കാം... എനിക്കു തോന്നി.. ഈ നിർദ്ദേശം ഒ.സി.ആറുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 19:42, 1 മേയ് 2014 (UTC)Reply[മറുപടി]
താൾ:Hasthalakshana deepika 1892.pdf/3 ഇതൊന്നു നോകിയേ, ഇത് ശരിയാകുമോ? പുതിയൊരു ഫലകവും വരി മുറിക്കലും? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:11, 2 മേയ് 2014 (UTC)Reply[മറുപടി]

തലക്കെട്ടുകൾ തിരുത്തുക

താളുകളിൽ വരുന്ന തലക്കെട്ടുകൾ എങ്ങനെ കൈകാര്യം ചെയ്യണം? സമചിഹ്നമിട്ട് ഹെഡിങ് ഫോ‍ർമാറ്റ് ചെയ്യുകയാണോ അതോ വലുപ്പം നിർദ്ദേശിച്ച് ഉയർത്തുകയാണോ വേണ്ടത്? പല പുസ്തകങ്ങളിലും പല രീതി ഉപയോഗിക്കുന്നതുകൊണ്ട് ഒരു പൊതുശൈലി ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ പിന്തുടരാമായിരുന്നു. --Vssun (സംവാദം) 02:16, 24 മേയ് 2014 (UTC)Reply[മറുപടി]