കേരളപാണിനീയം/ധാത്വധികാരം/ഖിലധാതുക്കൾ
കേരളപാണിനീയം |
---|
എല്ലാക്കാലങ്ങളിലും എല്ലാ പ്രകാരത്തിലും മറ്റും പ്രയോഗമില്ലാതെ ജനനം മുതൽതന്നെയോ ജരയാലോ അംഗവെകല്യം സംഭവിച്ച ചില മനുഷ്യരെപ്പോലെ ഭാഷയിൽ കാണുന്ന രൂപവികലങ്ങളായ ധാതുക്കളെ ഖിലധാതുക്കൾ എന്നു പറയുന്നു. ഇൗവിധം ധാതുക്കൾ പ്രായേണ മിക്ക ഭാഷകളിലും കാണും. സംസ്കൃതത്തിൽ "ദൃശു് പ്രക്ഷണേ', "ദാ ദാനേ', ഖ്യാപ്രകഥനേ' ഇത്യാദികളും ഇവയ്ക്കാദേശങ്ങളായി പാണിനി വിധിക്കുന്ന "പശ്യ', "യച്ഛ' ഇത്യാദികളും ഖിലധാതുക്കളാകുന്നു.
ഏതാനുംഖിലധാതുക്കളെ താഴെച്ചേർക്കുന്നു:
ഉൾ, എൻ, ഇൽ, അൽ, അരു, വേ, തകു്, മികു്, പോൽ, പുകു്, ഉറു്, കൻ ഇത്യാദി.