കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

ജീവിച്ചിരിക്കുന്ന കാലത്തെല്ലാം പ്രാണികൾക്കു് അവരുടെ ശരീരാംശങ്ങളിൽ സർവ്വദാ മാററങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ ഭാഷകൾക്കും ജീവദ്ദശയിൽ അതുകളുടെ ശരീരഭൂതമായ വർണ്ണങ്ങളിൽ വികാരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. "ചെയ്കിൻറ', "പോകിൻറ' എന്നാണു് ഉണ്ണുനീലീസന്ദേശകാരൻ ഉച്ചരിക്കുന്നതു്. നാം ഇപ്പോൾ "ചെയ്യുന്ന', "പോകുന്ന' (പോവുന്ന) എന്നുച്ചരിക്കുന്നു. വർണ്ണങ്ങൾക്കു് പല കാരണങ്ങളാൽ വികാരം വരാം: (1) അജ്ഞന്മാർ അറിവില്ലായ്കയാൽ വർണ്ണങ്ങളെ ദുഷിപ്പിക്കുന്നു. എന്തിര്= എന്തൊരു; കുത്തൃക്കിണത്= കുത്തിയിരിക്കുന്നതു്. അല്പജ്ഞന്മാർ മിടുക്കിനുവേണ്ടി വർണ്ണങ്ങളെ മാററും. വിമ്മിഷ്ടം- വിമ്മിഷ്ഠം= വിമ്മിട്ടം; ഇതിനെത്തന്നെ സംസ്കൃതഭ്രമം കലശലായി "ബിംബിഷ്ടം' കൂടിയാക്കിയെന്നും വരാം. വിമ്മിടുക= ശ്വാസംമുട്ടുക എന്ന ധാതുവിന്റെ നാമരൂപം "വിമ്മിട്ടം' എന്നേ ഉള്ളു. ഈ കൂട്ടത്തിലാണ്- ഭേഷ്കാർ, ഢീപ്പു, ധീവട്ടി മുതലായവ. (2) എല്ലാ ഭാഷകൾക്കും പൊതുവേ യോജിക്കുന്ന ചില വർണ്ണവികാരങ്ങളുണ്ടു്. ഈവക വികാരങ്ങൾ അഭിജ്ഞന്മാർക്കു സമ്മതമാണു്. ഇതുകളുടെ മൂലം പ്രായേണ ഔദാസീന്യ ന്യായം എന്നു് ശബ്ദശാസ്ത്രകാരന്മാർ ഘോഷിക്കുന്ന ഒരു സിദ്ധാന്തം ആകുന്നു. ശ്രമപ്പെട്ടു് ഉച്ചരിക്കേണ്ടുന്ന ധ്വനികളെ ക്രമേണ ലഘുപ്പെടുത്തുകയാകുന്നു ഇതിന്റെ സ്വഭാവം. (3) ഇനി വംശപാരമ്പര്യം മുറയ്ക്കു് സിദ്ധിക്കുന്നതായിട്ടും ചില അക്ഷരമാററങ്ങളുണ്ടു്. ഇങ്ങനെ മൂന്നുവക വർണ്ണവികാരങ്ങളുള്ളതിനാൽ ഒന്നാമത്തേതു് സർവ്വസമ്മതമല്ലാത്തതിനാൽ അതിനെപ്പററി വിസ്തരിക്കേണ്ടതില്ല. രണ്ടുംമൂന്നും ഇനങ്ങളെ താഴെ വിവരിക്കുന്നു:

അ-ആ- മലയാളത്തിൽ അ, ഇ, ഉ എന്നു് മൂന്നു കേവലസ്വരങ്ങൾ ഉള്ളതിൽ അകാരത്തെ ഉച്ചരിക്കുന്നതിനാണു് പ്രയാസം അധികം. ഇതിൽ കുറയും ഉകാരത്തിന്; ഇകാരത്തിനു് അതിലും കുറയും. അതിനാൽ അകാരം തീവ്രപ്രയത്നം; ഇകാരം മൃദുപ്രയത്നം; ഉകാരം മദ്ധ്യപ്രയത്നം. എന്നാൽ "സംവൃതം' എന്നു പറയുന്ന ഉകാരത്തിനു് ഇകാരത്തെക്കാളും യത്നം കുറയും; സംവൃതഉകാരം ഉച്ചാരണ സൗകര്യത്തിനുവേണ്ടി അന്ത്യവ്യഞ്ജനങ്ങളിൽ ചേർക്കുന്ന ഒരു സ്വരച്ഛായ എന്നേ ഉള്ളു. അകാരം തീവ്രപ്രയത്നമാകയാൽ അതിന്റെ ഉച്ചാരണം പല വാക്കുകളിലും ദുഷിച്ചിട്ടുണ്ടു്. മലയാളത്തിൽ അകാരത്തിന്റെ ദുഷിച്ച ധ്വനി എകാരത്തിന്റെ ഒരു ഛായയിൽ ആണു്. എങ്ങനെ എന്നാൽ,

ഗന്ധം= ഗെന്ധം ബന്ധു= ബെന്ധു ജനം= ജെനം യശസ്സ്= യെശസ്സു് ഡംഭം= ഡെംഭു് രവി= രെവി ദയ= ദെയ ലജ്ജ= ലെജ്ജ

ഈ ഉദാഹരണങ്ങളിൽനിന്നും സംസ്കൃത്തിലെ മൃദുക്കളോടും മധ്യമങ്ങളോടും ചേർന്ന അകാരത്തെ മലയാളികൾ എകാരംപോലെ ഉച്ചരിക്കുന്നു എന്നു സ്പഷ്ടമായി. "വരം', "വസു' ഇത്യാദികളിൽ വകാരത്തിനു് പദാദിയിൽ വെകാരോച്ചാരണം കാണുന്നില്ലെങ്കിലും "ദേവകൾ' ഇത്യാദികളിൽ വെകാരോച്ചാരണം ഉണ്ടു്. മൃദുമധ്യമങ്ങളിൽനിന്നും പരമായി വരുന്ന അകാരത്തിനു് ഈ എകാരോച്ചാരണം ചൊന്നതു് തമിഴു്, തെലുങ്കു്, കർണ്ണാടകം എന്ന മററു ദ്രാവിഡങ്ങളിലും തുല്യമാണു്. ഇങ്ങനെ ദുഷിച്ചു് എകാരച്ഛായയിൽ വരുന്ന അകാരത്തിനു് താലവ്യാകാരം എന്നു പേർ ചെയ്യാം. ശരിയായ അകാരം ശുദ്ധം; ദുഷിച്ചതു് താലവ്യം.

സംസ്കൃതത്തിൽ പദാന്തമായി നില്ക്കുന്ന ആകാരത്തെ കുറുക്കി മലയാളത്തിൽ താലവ്യമാക്കുന്നു.

ആശാ- ആശ; രേഖാ- രേഖ; കലാ- കല; പ്രഭാ- പ്രഭ

"ആശ വർദ്ധിച്ചു',"ആശ വെയ്ക്കുന്നു എന്നപോലെ രൂപഭേദം ഒന്നും കൂടാതെ നില്ക്കുമ്പോൾ അകാരം താലവ്യമാണെന്നു സ്പഷ്ടമാകുകയില്ല; എന്നാൽ "ആശയാൽ', "ആശയുടെ', "ആശയിൽ' ആശയ്ക്കു് എന്നു് വിഭക്തി പ്രത്യയങ്ങൾ ചേർത്താൽ അകാരം താലവ്യംതന്നെ എന്നു ബോധപ്പെടും. താലവ്യത്വം കൊണ്ടുതന്നെയാണു് "ആശ+ആൽ= ആശയാൽ' എന്നു സന്ധിയിൽ യകാരം സഹകാരിയായി വരുന്നതും. ഈ അകാരം തമിഴിൽ ഐകാരമായിട്ടും, കർണ്ണാടകത്തിൽ എകാരമായിട്ടും മാറുന്നു.

സംസ്കൃതം തമിഴ് കർണ്ണാടകം മലയാളം,തെലുങ്ക്
ആശാ- ആശൈ- ആശെ- ആശ
രേഖാ- രേകൈ- രേഖെ- രേഖ
കലാ- കലൈ- കലെ- കല
പ്രഭാ- പിരപൈ- പ്രഭെ- പ്രഭ

വിഭക്തിരൂപങ്ങളുടെ ഗതി നോക്കുമ്പോൾ നാമങ്ങളുടെ ഒടുവിൽ വരുന്ന അകാരമെല്ലാം താലവ്യമാണ്: തന്ത, തള്ള, കുട, തഴ, ഇല, വില, കുതിര, തിര, പുക, വക ഇത്യാദി നാമങ്ങൾ നോക്കുക. "തന്തയും തള്ളയും' എന്നെഴുതിയാലും നാം വായിക്കുന്നതു് "തന്തെയും തള്ളെയും' എന്നപോലെ ആണു്. കൃതികളിലും പാതിയിലധികം എണ്ണത്തിന്റെ അന്ത്യമായ അകാരം താലവ്യം തന്നെ: അണയുക, പറയുക, തിരയുക, വലയുക, കടയുക, വളയുക, തഴയ്ക്കുക, വിറയ്ക്കുക, കഴയ്ക്കുക, അറയ്ക്കുക, ചിലയ്ക്കുക ഇത്യാദി. തുരക്കുക, തുറക്കുക, മറക്കുക (ഓർമ്മവിടുക), കിടക്കുക (ശയിക്കുക) ഇത്യാദി ചില കാരിതധാതുക്കളിൽ മാത്രമേ അകാരം താലവ്യമായി ദുഷിക്കാതെയുള്ളു. മുൻ ചൊന്ന "തവർഗ്ഗോപമർദ്ദം' അല്ലെങ്കിൽ "താലവ്യാദേശം' എന്ന നയപ്രകാരം താലവ്യാന്തങ്ങൾക്കു് അണഞ്ഞു, പറഞ്ഞു, തഴച്ചു, വിറച്ചു എന്നു ഭൂതരൂപങ്ങൾ വരുന്നു. ശുദ്ധാകാരാന്തങ്ങൾക്കാകട്ടെ തുരന്നു, മറന്നു ഇത്യാദി താലവ്യാദേശംകൂടാത്ത രൂപങ്ങൾ തന്നെ ആകുന്നു എന്നു കാക. അകാരത്തിന്റെ സ്വഭാവമനുസരിച്ചു് ചിലപ്പോൾ ധാതുവിനു് അർത്ഥഭേദവും വരാറുണ്ടു്.

ശുദ്ധം താലവ്യം മറക്കുക= ഓർമ്മവിടുക മറയ്ക്കുക= കാണാൻപാടില്ലാതെ ആക്കുക കിടക്കുക= ശയിക്കുക കിടയ്ക്കുക= ലഭിക്കുക

മേൽക്കാണിച്ച എല്ലാവക ഉദാഹരണങ്ങളിലും അകാരത്തെ താലവ്യമായിത്തന്നെയാണു് ഉച്ചരിക്കുക പതിവു്. എന്നാൽ എഴുത്തിൽ ശുദ്ധമായ അകാരത്തെക്കാൾ താലവ്യത്തിനു് യാതൊരു ഭേദവും ചെയ്യാറില്ല. ശരിയായി ഉച്ചരിക്കേണ്ടതു് ശുദ്ധമായ അകാരംതന്നെ ആണ്; താലവ്യധ്വനി കേൾക്കുന്നതാകട്ടെ, ഉദാസീനതനിമിത്തമുണ്ടാകുന്ന ഒരു ഉച്ചാരണ വെകല്യം എന്നാണു് ഭാവന. എന്നാൽ വാസ്തവം അങ്ങനെയല്ല; ഉച്ചാരണത്തിൽ താലവ്യത്വം കാണുന്നിടത്തെല്ലാം മറ്റു് ഇകാരാദികളായ താലവ്യസ്വരങ്ങളുടെ സംസർഗ്ഗത്തിൽ ഉണ്ടാകുന്ന രൂപവികാരങ്ങളെല്ലാം ഈ അകാരത്തിന്റെ സംസർഗ്ഗത്തിലും ഉണ്ടാകുന്നുവെന്നു നാം കണ്ടുവല്ലോ. അതിനാൽ വ്യാകരണത്തെക്കൂടി സ്പർശിക്കുന്ന ഈ വർണ്ണവികാരം തുച്ഛമെന്നു തള്ളിക്കളയത്തക്കതല്ല; താലവ്യമായ അകാരത്തിൽ അവസാനിക്കുന്ന നാമങ്ങളിലും കൃതികളിലും സ്വരമോ ഇരട്ടിച്ച പ്രത്യയാദ്യകകാരമോ ചേരുമ്പോൾ യകാരാഗമം വരും.

രേഖ രേഖയുടെ രേഖയ്ക്ക്
ലത ലതയുടെ ലതയ്ക്ക്
ചമ ചമയുടെ ചമയ്ക്കുക
അണ അണയുക അണയ്ക്കുക

ഈ സംഗതിയിൽ തലശ്ശേരി മുതലായ വടക്കൻപ്രദേശങ്ങളിൽ ഒരു പക്ഷഭേദം കാണുന്നു. ആ നാട്ടുകാർ എഴുതുന്നതും വായിക്കുന്നതും രേഖെക്കു്, ലതെക്കു്, ചമെയ്ക്കുക, അണെയ്ക്കുക എന്നു് ശരിയായ എകാരം കൊണ്ടുതന്നെയാണു് മംഗലാപുരത്തു് അച്ചടിച്ച ഗുണ്ടർട്ടിന്റെ മലയാള നിഘണ്ടുവിൽത്തന്നെ "ചമയുക' "അണയുക' എന്നു് കേവലധാതുരൂപവും "ചമെക്കുക' "അണെക്കുക' എന്നു് പ്രയോജകരൂപവും അച്ചടിച്ചു കാണുന്നു. ഇടക്കാലംവരെ തൃശ്ശൂരിൽ അച്ചടിച്ച പുസ്തകങ്ങളിലുംകൂടി ഈ ഒരു വിശേഷവിധി കണ്ടുകൊണ്ടിരുന്നു. എന്നാൽ തൃശ്ശൂർക്കാരുടെ ഉച്ചാരണത്തിൽ എകാരധ്വനിയെക്കാൾ "അയ്' എന്ന യകാരധ്വനിതന്നെയാണു് അധികം ശ്രവിക്കുന്നതു്. താലവ്യസ്വരങ്ങളിൽ യകാരം ചേർക്കുക സ്വരം പരമായാൽ മാത്രം മതി; പ്രത്യയകകാരം പരമായാൽ വേണ്ടാ എന്നു കല്പിക്കുകയാണെങ്കിൽ അതിനു സമാധാനം ഉണ്ട്; പ്രത്യയകകാരത്തിനു മുൻപുമാത്രം താലവ്യത്വം സ്ഫുടമാക്കി എകാരം എഴുതണം എന്നു പറയുന്നതിനു് ഒരു യുക്തിയും കാണുന്നില്ല. തലശ്ശേരി മുതലായ ദിക്കുകളിൽ കർണ്ണാടകസംസർഗ്ഗത്താലുണ്ടായ ഒരു ദേശ്യവിശേഷമാണു് ഇതു് എന്നു സമാധാനപ്പെടാനേ ന്യായം കാണുന്നുള്ളു. കർണ്ണാടകർ മലയാളത്തിലെ താലവ്യ-അകാരത്തെ എകാരമാക്കിയാണു് എഴുതുകയും ഉച്ചരിക്കുകയും ചെയ്യുന്നതെന്നു് മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

തമിഴിലെ അകാരത്തെത്തന്നെ എകാരമായിട്ടും ചിലെടത്തു് ഇകാരമായിട്ടും മാററിയിട്ടുണ്ടു്.

തമിഴു് മലയാളം
പരുമാററം പെരുമാററം
കട്ടുകിറാൻ കെട്ടുന്നു
പടുകിറതു പെടുന്നു
കനാവു കിനാവ്
പലാവു് പിലാവ്

കനാവു് ആദ്യം കിനാവായി മാറിയിട്ടു പിന്നീടു് ഇകാരവും ലോപിച്ചു് ക്നാവായിട്ടു ചുരുങ്ങുന്നു. ഈ വിധമാണു് ഔദാസീന്യന്യായത്തിന്റെ വിലാസം. താലവ്യമായിട്ടു് ദുഷിക്കുന്നതുപോലെ അകാരം ഓഷ്ഠ്യമായിട്ടും ദുഷിക്കാറുണ്ടു്. എന്നാൽ അതു് അപൂർവ്വവും, വ്യാകരണത്തെ സ്പർശിക്കാത്ത ഒരു ഉച്ചാരണവെകല്യം മാത്രവും ആകുന്നു. ഓഷ്ഠ്യമായ അകാരം ഒകാരച്ഛായയിൽ ഇരിക്കും. പ്രായേണ ഇതു് ഓഷ്ഠ്യവർണ്ണസംസർഗ്ഗത്തിലും അനുസ്വാരം എന്നു പറയുന്ന മകാരത്തിനും മുൻപും ആണു് കാണുന്നതു്.

ഇടവം ഇടവൊം കുംഭം കുംഭൊം കഫം കഫൊം നമ്മൾ നുമ്മൾ നാം നോം

മലയാളത്തിൽ ദീർഘാന്തശബ്ദങ്ങൾ ചുരുങ്ങും. എല്ലാവാക്കുകളും ഹ്രസ്വത്തിൽ അവസാനിക്കണമെന്നാണു് ഭാഷയുടെ ഏർപ്പാടു്. അതിനാലത്ര മററുഭാഷകളിൽ നിന്നെടുക്കുന്ന ദീർഘാന്തപദങ്ങളെ മലയാളത്തിൽ കുറുക്കുന്നതു്. ദീർഘത്തിൽത്തന്നെ ഒരു പദം അവസാനിക്കണമെന്നാവശ്യപ്പെടുന്നതായാൽ പൊരുത്തം നോക്കി അതിൽ യകാരമോ വകാരമോ ഒരുന്നായിട്ടു ചേർക്കും. സ്വരം താലവ്യമാണെങ്കിൽ യകാരം; ഓഷ്ഠ്യമാണെങ്കിൽ വകാരം എന്നു പൊരുത്തം. അകാരം താലവ്യമായിട്ടും ഓഷ്ഠ്യമായിട്ടും വരുമെന്നു പറഞ്ഞതിനാൽ മലയാളത്തിലെ സ്വരങ്ങൾ താലവ്യം, ഓഷ്ഠ്യം എന്നു രണ്ടായിപ്പിരിയുകയും ചെയ്യുന്നു:

അ, ഇ, എ, ഐ - താലവ്യം അ, ഉ, ഒ, ഔ - ഓഷ്ഠ്യം

ദീർഘങ്ങൾക്കു് അവലംബമായിട്ടാണല്ലോ യകാരവകാരങ്ങൾ വരുന്നതു്. ""ടീകാ ടൂകാമപേക്ഷതേ എന്നു പറയുമ്പോലെ ഈ അവലംബങ്ങൾക്കു വേറെ അവലംബം വേണ്ടിവരുന്നു. എന്തുകൊണ്ടെന്നാൽ വ്യഞ്ജനം ഒരു സ്വരസഹായം കൂടാതെ ശബ്ദാന്തത്തിൽ തനിയേ നില്ക്കുകയില്ല; അതിലേക്കായിട്ടു് യകാരവകാരങ്ങളിൽ സംവൃത-ഉകാരം ചേർക്കേണ്ടിവരുന്നു. അപ്പോൾ ദീർഘാന്തശബ്ദങ്ങൾ,

ആയു് ഈയു് ഏയു് ഐയു് ആവു് ഊവു് ഓവു് ഔവു്

എന്നാണു് അവസാനിക്കുക.

കാ= കായു് പിലാ= പിലാവു് നീ= നീയു് പൂ= പൂവു് പേ= പേയു് ഗോ= ഗോവു് കെ= കെയു് നൗ= നൗവു്

വ്യഞ്ജനങ്ങളെ ഉച്ചരിച്ചു നിറുത്തുമ്പോഴുണ്ടാകുന്ന അസൗകര്യം പരിഹരിക്കാൻവേണ്ടി ചേർക്കുന്ന സംവൃത-ഉകാരം സ്വയമേ അത്യന്തം ലഘു പ്രയത്നമാണു്. അതിനെ പിന്നെ സ്വരത്തിനും വ്യഞ്ജനത്തിനും ഇടയ്ക്കു നില്ക്കുകയാൽ "മദ്ധ്യമം' എന്നു പറയുന്ന യകാരവകാരങ്ങളിൽ ചേർക്കുമ്പോൾ അതിന്റെ പ്രയത്നം വളരെ വളരെ നേർത്തുപോകുന്നു. "കാടു്, മാടു് ഇത്യാദികളിലെ സംവൃതം അരയുകാരമാണെങ്കിൽ "രാജാവ്', "പൂവ്', "കായ്',"കെയ്' ഇത്യാദികളിലേതു് കാൽ ഉകാരമാണെന്നു വേണം പറയുവാൻ. ഇത്രയും ദുർബലമാകുക നിമിത്തം ഈ സ്വരത്തിനു പലവിധം മാററങ്ങൾ സംഭവിച്ചിട്ടുണ്ടു്. ചില ദിക്കുകാർ സംവൃതത്തെ ബലപ്പെടുത്തി ഇകാരവും അകാരവും ആക്കുന്നു; മററുചിലർ സംവൃതത്തെ ഒന്നുകൂടി ദുർബലപ്പെടുത്തി ലോപിക്കുന്നു. അതിനാൽ

കാ കായു് കായു് കായി കായ പാ പായു് പായു് പായി പായ കെ കെയു് കെയു് കയ്യു് - പൂ പൂവു് പൂവു് - -

എന്നു് ഓരോ പതനത്തിലും ഉള്ള രൂപങ്ങൾ ദേശഭേദന നടപ്പിൽ വന്നിട്ടുണ്ടു്. യകാരാഗമത്തിനു വരുന്നിടത്തോളം മാററങ്ങൾ വകാരാഗമത്തിനു വരാറില്ലെന്നു കാൺക.

ഇ, ഈ: പദാദിയിൽ കേവലമായോ വ്യഞ്ജനാൽ പരമായോ നില്ക്കുന്ന ഇകാരം എകാരമായിട്ടു് ഉച്ചരിക്കപ്പെടുന്നു. ഇതും ഒരു ഉച്ചാരണദോഷം മാത്രമാകയാൽ എഴുത്തിൽ ഇകാരം തന്നെ നടപ്പു്.

ഇല- എല വില- വെല പിട- പെട ഇട- എട വിറക്- വെറകു് നിലം- നെലം

ശുദ്ധമായ അകാരത്തേയും ശുദ്ധമായ ഇകാരത്തേയും ഉച്ചരിക്കുന്നതിൽ അധികം സൗകര്യം അകാരവും ഇകാരവും കലർന്ന എകാരം ഉച്ചരിക്കുന്നതിൽ ഉണ്ടു്. അതിനാലാണു് രണ്ടിനും എകാരശ്രുതി വരുന്നതു്. നേരേമറിച്ചു് ചിലപ്പോൾ എകാരം വേണ്ടിടത്തു് ഇകാരം ഉച്ചരിക്കാറുമുണ്ട്: എനിക്ക്- ഇനിക്ക്; ചെലവു്- ചിലവു്. ഇതു് കേവലം ഭ്രമമൂലകമാകുന്നു. പിരളുക എന്നതിനു് പുരളുക എന്നും, പിറകേ എന്നതിനു് പുറകേ എന്നും എഴുതാറുള്ളതുപോലെ ഇകാരസ്ഥാനത്തു് ചില വാക്കുകളിൽ ഉകാരം ഉപയോഗിക്കാറുണ്ടു്. ഉച്ചരിച്ചു നിറുത്തുമ്പോൾ ഈകാരത്തിൽ യകാരം ചേരും. ഈ സംഗതിയെപ്പററി മുമ്പുതന്നെ പ്രസ്താവിച്ചുകഴിഞ്ഞു.

ഉ, ഊ: ഇകാരത്തിനു് എകാരോച്ചാരണം വരുന്നതിനു കാണിച്ച നിമിത്തങ്ങളിലെല്ലാം ഉകാരത്തിനു് ഒകാരോച്ചാരണം വരും. പുക- പൊക, കുട- കൊട ഇത്യാദി. അതുപോലെതന്നെ "കൊല' (വധം) എന്നു വേണ്ടതിനെ തെററിച്ചു് "കുല" ആക്കാറും ഉണ്ടു്. അവസാനത്തിൽ ഊകാരത്തിൽ വകാരം ചേരുന്നതും ഈകാരത്തിൽ യകാരം ചേരുന്ന മുറയ്ക്കുതന്നെ.

ഹ്രസ്വമായ ഉകാരത്തിനു പരുറമെ ഹ്രസ്വതരമായ ഒരു ഉകാരം ഉണ്ട്; ഇതിനു് സംവൃതം എന്നു പേരും, ഉു് എന്നു് ഉപരി അർദ്ധചന്ദ്രചിഹ്നം അടയാളവും ചെയ്തിരിക്കുന്നു. ഗുണ്ടർട്ടുസായ്പു് ഇതിനു കൊടുത്തിട്ടുള്ള പേർ അരയുകാരം എന്നാണു്. എന്നാൽ വൃത്തശാസ്ത്രത്തിൽ ഇതിനും മററു ഹ്രസ്വങ്ങൾക്കൊപ്പം ഒരു മാത്രതന്നെ കല്പിച്ചിരിക്കുകയാൽ ആ പേർ ഉപേക്ഷിക്കേണ്ടിവരുന്നു:

""നാടു് വിട്ടു് നടന്നിട്ടു് കാടു് പുക്കു് വസിച്ചത്

എന്ന ശ്ലോകാർദ്ധത്തിൽ എല്ലാപ്പദങ്ങളും സംവൃതത്തിൽ അവസാനിക്കുന്നുവെങ്കിലും അതുകൾക്കു മററു ഹ്രസ്വങ്ങളെക്കാൾ ഒരു വിശേഷവും കാണുന്നില്ല. മാത്രാവൃത്തങ്ങളിൽ അരയുകാരത്തിനു് അര മാത്രയേ ഉള്ളു എന്നു് ഭ്രമത്തിനിടകൊടുക്കാതെയും ഇരിക്കണമല്ലോ. സംവൃതഉകാരം എല്ലാ ദ്രാവിഡഭാഷകൾക്കും ഉള്ളതാണ്; മലയാളത്തിൽ അതു് രൂപനിഷ്പത്തിക്കു് ഉതകുന്ന ഒരു വ്യാകരണകാര്യമായിത്തീരുകയാൽ അതിനു് അധികം പ്രാധാന്യമുണ്ടെന്നേ ഉള്ളു. മലയാളത്തിൽ ഭൂതകാലത്തെക്കുറിക്കുന്ന പ്രത്യയത്തിന്റെ ഉകാരത്തിനുള്ള സംവൃതവിവൃതഭേദമാണു് അതു മുററുവിനയോ വിനയെച്ചമോ എന്നു തീരുമാനിക്കുന്നത്:

മുററുവിന - പറഞ്ഞു, ചെയ്തു വിനയെച്ചം - പറഞ്ഞു്, ചെയ്തു

തമിഴിലെ വിവൃതസംവൃതഭേദം സംസ്കൃതത്തിലെ അകാരത്തിൽ ഉള്ളതുപോലെ ഒരു വ്യാകരണസംബന്ധവുമില്ലാത്ത കേവലം ഉച്ചാരണഭേദം ആകുന്നു. മലയാളത്തിലാകട്ടെ, സംവൃതഉകാരത്തെ വ്യാകരണകാര്യങ്ങൾ സംബന്ധിച്ചിടത്തോളം ഒരു സ്വരമായിട്ടുതന്നെ ഗണിച്ചിട്ടില്ല.

തമിഴ്- പററുച്ചീട്ടു, ആററുപ്പാശി മലയാളം- പറ്റുചീട്ടു്, ആററുപായൽ

ഇവിടെ ഉത്തരപദാദിയിൽ സ്വരചില്ലുകളിൽനിന്നും പരമായ ഖരം ഇരട്ടിക്കും എന്ന സന്ധിസൂത്രം കൊണ്ടു് തമിഴിൽ ചകാരപകാരങ്ങൾക്കു് ദ്വിത്വംവരുന്നതുപോലെ മലയാളത്തിൽ വരുന്നില്ല. അതു് സംവൃതത്തെ ഒരു സ്വരമായി വകവെയ്ക്കായ്കയാലാകുന്നു.

വ്യഞ്ജനം സ്വയം ഉച്ചാരണക്ഷമം അല്ല; അപ്പോൾ ഒരു പദം വ്യഞ്ജനത്തിൽ അവസാനിക്കുകയാണെങ്കിൽ അതിന്റെ അന്ത്യവർണ്ണം ഉച്ചാരണത്തിൽ തെളിയാതെപോകും. സംസ്കൃതം മുതലായ ആര്യഭാഷകളിൽ അന്ത്യവ്യഞ്ജനം പരപദാദിയിൽ ചേർന്നിട്ടേ ശ്രവിക്കുകയുള്ളു; അവസാനത്തിലായാൽ തെളിയാതെതന്നെ നില്ക്കും. ഒന്നിലധികം വ്യഞ്ജനങ്ങളിൽ ഒരു പദം അവസാനിക്കുകയാണെങ്കിൽ അന്ത്യവ്യഞ്ജനത്തെ ലോപിപ്പിക്കണമെന്നുതന്നെ പാണിനി വിധിക്കുന്നു. ""സംയോഗാന്തസ്യ ലോപഃ (പാ. 8-2-23). ഇംഗ്ലീഷു്, ജർമ്മൻ മുതലായ സംയോഗാന്തലോപമില്ലാത്ത ഭാഷകളിൽ അന്ത്യവ്യഞ്ജനത്തിനു് അസ്ഫുടോച്ചാരണം അനുഭവപ്രത്യക്ഷമാണു്. ദ്രാവിഡങ്ങളിലാകട്ടെ, അന്ത്യവർണ്ണം വ്യഞ്ജനമായാലും അതിനെ സ്ഫുടമായിത്തന്നെ ഉച്ചരിക്കണമെന്നാണു് നിയമം. അപ്പോൾ കേവലവ്യഞ്ജനത്തെ ഉച്ചരിച്ചു നിറുത്തേണ്ടിവരുന്നു; അങ്ങനെ ചെയ്യുമ്പോൾ അതിൽ ഒരു സ്വരാംശം ഊറിവരാതെ കഴിയുകയില്ല. ഈ ഊറൽസ്വരമാണു് സംവൃതം. ദ്രാവിഡർ സ്വഭാഷാപരിചയത്താൽ ആര്യഭാഷാപദങ്ങളോടുകൂടി സംവൃതം ചേർത്തു് സ്വരാന്തങ്ങളാക്കുന്നു. വാകു് - വാക്കു് ഞലരീൃറ- - റിക്കാർട്ട് മനസു് - മനസ്സു് ഇവലാശ- -േ കെമിസ്ററ്

വ്യഞ്ജനാന്തപദങ്ങളിലെല്ലാം സംവൃതം ചേർക്കണമെന്ന നിർബന്ധം തെലുങ്കിലാണു് അധികം. തെലുങ്കിൽ,

ഭാഗ്യവശാൽ എന്നതിനെ ഭാഗ്യവശാതു എന്നും, ധനം എന്നതിനെ ധനമു എന്നും ഉച്ചരിക്കുന്നു.

മലയാളത്തിൽ സംവൃതത്തെ ഒരു സ്വരമായി ഗണിക്കണമോ? ഗണിക്കുകയാണെങ്കിൽ അതു് ഒരു പുതിയ സ്വരമോ അതോ മറ്റൊന്നിന്റെ വകഭേദമോ? വകഭേദമാണെങ്കിൽ ഏതിന്റെ? ഇത്യാദി പലേ തർക്കങ്ങളും ഉണ്ടായിട്ടുണ്ടു്. വിദ്യാവിനോദിനി, രസികരഞ്ജിനി മുതലായ മാസികകളിൽ ഇതിനെപ്പറ്റി പല വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ടു്. വട്ടെഴുത്തു് നടപ്പായിരുന്നിടത്തോളം കാലം തമിഴുരീതി അനുസരിച്ചു് സംവൃതത്തിനു് ഉകാരംതന്നെ എഴുതിവന്നു. അതുവിട്ടു് ആര്യഎഴുത്തു സ്വീകരിച്ചപ്പോൾ ലിപിവിന്യാസത്തിൽ ഉണ്ടായ കുഴപ്പങ്ങളിൽ ഒന്നാണു് സംവൃതത്തിനു് ഒരു ചിഹ്നവും കൂടാതെ "ഉലക', "നാട', എന്നൊക്കെ വെറും അകാരംതന്നെ എഴുതിത്തുടങ്ങിയതു്. "ഉലകു, "നാടു' എന്നു് വിവൃത ഉകാരംതന്നെ എഴുതുന്നതു് പാതിരി മലയാളമാണെന്നു് വടക്കർക്കു വലിയ ആക്ഷേപമുണ്ടു്. ഉകാരം സംവൃതമാണെന്നു കാണിക്കുന്നതിനു് "ഉലകു്', "നാടു്' എന്നു് ചന്ദ്രക്കലാചിഹ്നം ഇടുന്നതും വടക്കർക്കു രസിച്ചിട്ടില്ല. "ഉലക്', "നാട്' എന്നു് ഉകാരംകൂടാതെ വേണമെങ്കിൽ എഴുതിയേക്കാം എന്നു് അവർക്കു് സമ്മതമുണ്ടെന്നു തോന്നുന്നു. എന്നാൽ "ഉലകുകൾ', "നാടുതോറും' എന്നിടത്തും മററും ഉകാരം തന്നെ എഴുതുവാൻ വടക്കർക്കും മടിയില്ല. അതിനാൽ ബഹുവചനത്തിലുള്ള രൂപംതന്നെ ഏകവചനത്തിലും വേണ്ടതെന്നു് അവരും സമ്മതിച്ചാൽ ലിപിവിന്യാസത്തിനു് ഐകരൂപ്യം വരുമായിരുന്നു. അകാരം, സംവൃതഉകാരം, വിവൃതഉകാരം ഈ മൂന്നും മലയാളത്തിൽ ക്രിയാപദങ്ങളുടെ രൂപഭേദങ്ങളെ വ്യവസ്ഥപ്പെടുത്തുന്ന വ്യാകരണകാര്യങ്ങളാകുകയാൽ ഈ മൂന്നു് അക്ഷരങ്ങൾക്കും വ്യത്യാസം ലിപിവിന്യാസത്തിൽ അവശ്യം കാണിക്കേണ്ടതാണു്. ചെയ്തു (മുററുവിന), ചെയ്ത്(വിനയെച്ചം), ചെയ്ത(പേരെച്ചം). ഉകാരത്തിന്റെ മേൽ അല്ലാതെ അകാരത്തിന്റെ മേൽത്തന്നെ ചന്ദ്രക്കലയിട്ടു് "ചെയ്ത്' എന്നു സംവൃതം കുറിക്കുന്നതിൽ രണ്ടാക്ഷേപമുണ്ട്; ഒന്നാമതു്, സംവൃതം അകാരത്തിന്റെ വകഭേദമാണെന്നു വിചാരിച്ചു പോകും; രണ്ടാമതു്.

""മുന്നിടമഭ്യുന്നതമായ് പിന്നിടമോ ശ്രാണിഭാരസന്നതമായ്

ഇത്യാദികളിൽ സ്വരം ചേരാത്ത വെറും വ്യഞ്ജനത്തിനും ചന്ദ്രക്കലാചിഹ്നംതന്നെ ഉപയോഗിക്കുന്നതു് ഭ്രമത്തിനു കാരണമായിത്തീരും. സംവൃതം ഒരു സ്വരമേ അല്ലെന്നുള്ള പക്ഷക്കാരായിരിക്കണം ഉകാരചിഹ്നം എഴുതിമുകളിൽ ചന്ദ്രക്കലയിടാൻ കഴിയുകയില്ലെന്നു ശഠിക്കുന്നത്; എന്നാൽ അവർ ഒരു സംഗതി ഓർക്കണം. അപ്പോൾ,

""നാടു് വിട്ടു് നടന്നിട്ടു് കാടു് പുക്കു് വസിച്ചതു്

എന്നു് മുൻകാണിച്ച അനുഷ്ടുപ്ശ്ലോകാർദ്ധത്തിൽ പത്തു് അക്ഷരമേ ഉള്ളു എന്നു വരും.

സ്ഫുടോച്ചാരണത്തിൽ വ്യഞ്ജനങ്ങൾക്കു് അവലംബമായി വരുന്ന സ്വരമാണല്ലോ സംവൃതം. എന്നാൽ എല്ലാ വ്യഞ്ജനത്തിനും ഒന്നുപോലെ അവലംബാപേക്ഷയില്ല; മിക്ക മധ്യമങ്ങളും ചില അനുനാസികങ്ങളും ഇക്കൂട്ടത്തിലാണു്. എങ്ങനെ എന്നാൽ:

നായു് കരളു് കണ് തേരു് കീഴു് തേ പാലു് വയറു് മരമ്

ഇതിൽ യകാരം അപൂർവ്വമായിട്ടേ പദാന്തത്തിൽ വരൂ; ദീർഘങ്ങളിൽ ചേരുന്നയകാരഗമമായിരിക്കും മിക്ക ദിക്കിലും പദാന്തയകാരം. പദാന്തത്തിൽ വരുന്ന രേഫത്തെ വ്യഞ്ജനങ്ങൾക്കു മുൻപു് ബലപ്പെടുത്തി റകാരമാക്കണം; അതിനാൽ രേഫകാരങ്ങളെ പദാന്തത്തിൽ രണ്ടായിഗ്ഗണിക്കാനില്ല.

ഉദാ: തേര്+തട്ടു്= തേർത്തട്ടു് മലര്+പൊടി= മലർപ്പൊടി - ഇത്യാദി

സ്വരം പരമായാൽ രേഫശ്രുതിതന്നെ കേൾക്കും:

തേര്+ഓട്ടം= തേരോട്ടം മലര്+അമ്പൻ-= മലരമ്പൻ

ളകാരഴകാരങ്ങളുടേയും സ്ഥിതി ഏകദേശം ഇതുപോലെയാണു്. "അപ്പോഴ്' എന്ന ഴകാരത്തിനും, "അന്നാള്' എന്ന ളകാരത്തിനും വാസ്തവത്തിലുള്ള ധ്വനിഭേദത്തെ വകവെയ്ക്കാതെ രണ്ടും ഒന്നുപോലെ ളകാരമായിട്ടാണു് ഉച്ചരിക്കുക നടപ്പു്. സ്വരം പരമാകുമ്പോൾപോലും "അപ്പോഴാണ്' എന്നല്ല "അപ്പോളാണ്' എന്നുതന്നെ എഴുതുകയും വായിക്കുകയും ചെയ്യുന്നു. പദാന്തത്തിൽ സംവൃതംകൂടാതെ നില്ക്കാവുന്ന ഈ വ്യഞ്ജനങ്ങൾക്കു് "ചില്ലുകൾ' എന്നു പേർ ചെയ്തിരിക്കുന്നു; അവയ്ക്കു പ്രതേ്യകം ലിപികളും ഏർപ്പെട്ടിട്ടുണ്ട്:

ര്

}

= ർ;

ള് } = ൾ; ണു് = ; = ൻ മു് = ം; ലു് = ൽ റ്

ഴ്


മകാരത്തിലും ലകാരത്തിലും ഉള്ള ചിഹ്നങ്ങൾ സംസ്കൃതാക്ഷരമാല സ്വീകരിച്ചപ്പോൾ ഉണ്ടായ വിശേഷവിധികളാണു്. സംസ്കൃതത്തിൽ പദാന്തമകാരത്തിനുള്ള വികാരമാണു് "അനുസ്വാരം' എന്നു പറയുന്ന ചെറിയവട്ടം. സംസ്കൃതത്തിലെ തകാരത്തെ സ്വരംപരമാകാതെ ഇരിക്കുമ്പോൾ ലകാരമായിട്ടാണു് ഭാഷയിൽ ഉച്ചരിക്കുക പതിവ്; അതിനാലാണു് ലകാരചില്ലിന്റെ ചിഹ്നം തകാരത്തിൽനിന്നും ഉണ്ടായതായിട്ടു കാണുന്നതു്. ഇതുപോലെ "ൾ' എന്ന ളകാരചില്ലിന്റെയും ഉത്ഭവം സംസ്കൃതലേഖനത്തിൽനിന്നുതന്നെ ആയിരിക്കണം. "സമ്രാട്' എന്നിടത്തെ ടകാരത്തെ (ഡകാരത്തെ= ആദ്യത്തിൽ ളകാരത്തെ) മലയാളികൾ "സമ്രാള്' എന്നു് ഉച്ചരിക്കുന്നു. > > > ൾ നടുവിൽക്കൂടി കുറുകേ മുകളിലേക്കുള്ള വര ചില്ലിന്റെ ചിഹ്നമാകുന്നു.

സംവൃതത്തിന്റെ സഹായംകൂടാതെ ശബ്ദാന്തത്തിൽ തനിയേ നില്ക്കാവുന്ന വ്യഞ്ജനങ്ങൾ "ചില്ലുകൾ' എന്നു ചില്ലിനു ലക്ഷണം ചെയ്യാം. യ, ര, റ, ല, ള, ഴ, ണ, , മ എന്നീ ഒൻപതു വ്യഞ്ജനങ്ങളേ ചില്ലുകളായു് വരൂ. യകാരം ചില്ലായു് വരുന്നതു് ദീർഘസ്വരങ്ങളിൽ ആഗമമായിട്ടോ, അല്ലെങ്കിൽ "ആയി' "പോയി' എന്ന ഭൂതരൂപഭേദങ്ങളുടെ ഇകാരം ലോപിച്ചിട്ടോ മാത്രമാകുന്നു; അതിനാൽ അതിനെ ഗണിക്കുവാൻ ഇല്ല. ര റ- കൾക്കും, ള ഴ- കൾക്കും ധ്വനി ഒന്നുതന്നെ. അതുകൊണ്ടു്, ർ, ൾ, ൽ, , ൻ എന്നു് അഞ്ചെണ്ണമാണു് പ്രാധാനേ്യന ചില്ലുകൾ അനുസ്വാരവും ചില്ലുതന്നെ.

ചില്ലായി വരുന്ന വ്യഞ്ജനങ്ങൾക്കു ചില്ലായി നില്ക്കുമ്പോൾ ഉച്ചാരണത്തിൽ വിശേഷം ഉണ്ടു്. താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ നോക്കുക:

നീർമരുതു് - നർമ്മദ അവൾ യാചിച്ചു - ധാവള്യം വിൽവലി - വില്വം കണ്ടവിലാസം - കണ്വൻ സംയോഗം - സാമ്യം ചില്ലുകളിൽ ഒരു സ്വരചെതന്യം ലീനമായിട്ടുണ്ടു്. അതിനാലാണു് അതുകൾ സ്വയം ഉച്ചാരണക്ഷമങ്ങൾ ആകുന്നതു്. അതിനാൽത്തന്നെ ചില്ലുകൾ അടുത്തുവരുന്ന വ്യഞ്ജനത്തിൽ സാധാരണ കൂട്ടക്ഷരംപോലെ അരഞ്ഞു ചേരാതെ വേർവിട്ടു നില്ക്കുന്നു. സംവൃതം വളരെ നേർത്ത ഒരു സ്വരം ആകുന്നു. ചില്ലുകളാകട്ടെ സ്വരീകരിച്ച വ്യഞ്ജനം തന്നെ ആണു്. സംസ്കൃതത്തിൽ രേഫലകാരങ്ങളെ സ്വരീകരിക്കുന്നതാണല്ലോ ഋകാര കാരങ്ങൾ. അതുപോലെ ഭാഷയിൽ വേറെ വ്യഞ്ജനങ്ങളെയും സ്വീകരിക്കുന്നു എന്നേ ഉള്ളു, ർ, ൽ, ൾ എന്ന മധ്യമങ്ങളുടെ ചില്ലുകൾക്കു ഭാഷയിലും ഏകദേശം ഋകാര കാരങ്ങളുടെ ധ്വനിതന്നെ വരും. ഋകാരം ചില വാക്കുകളിൽ എഴുതുകകൂടി ചെയ്യാറുണ്ടു്.


ര്

എതിർവശം

എതൃവശം

തിർ= തൃ ര്

പുണർതം

പുതം

ണർ= ര്

നേർവഴി

വഴി

നേർ= റ്

കാർമേഘം

മേഘം

കാർ=


ല്

മുകിൽമാല

മമാല

കിൽ= ല്

അതിൽനിന്ന്

അനിന്ന്

തിൽ= ല്

പാൽമുതക്ക്

മുതക്ക്

പാൽ=


ഴ്

പുകൾപൊങ്ങിന

പുപൊങ്ങിന

കൾ= ള്

തേൾവിഷം

വിഷം

തേൾ=

ഈ ഉദാഹരണങ്ങളിൽ ചില്ലിനും അതിന്റെ പൂർവ്വസ്വരത്തിനുംകൂടി അതാതു സ്വരത്തിന്റെ മാത്ര (ഹ്രസ്വമാണെങ്കിൽ ഒന്നു് ദിർഘമെങ്കിൽ രണ്ട്) അല്ലാതെ പ്രതേ്യകിച്ചു മാത്ര ഒന്നും ഇല്ല. അതിനാൽ പൂർവ്വസ്വരം ഋകാരമോ കാരമോ ആയാലുള്ള ഫലമേ മാത്രസംബന്ധിച്ചിടത്തോളം ഉള്ളു. ചില്ലിന്റെ മാത്ര പൂർവ്വസ്വരത്തിൽ ലയിച്ചുപോകുന്നതിനാൽ ഇവിടെ അതിനുള്ള ധ്വനിക്കു് "ലീനധ്വനി' എന്നുപേർ; മറ്റൊന്നിൽ ലയിച്ചുപോകാതെ ചില്ലുകൾക്കു സ്വയം ഉള്ള മാത്ര ശ്രവിക്കത്തക്കവിധത്തിലും ഉച്ചാരണം ഇണ്ടു്. ആമാതിരി ഉച്ചാരണത്തിനു "പ്രകടധ്വനി' എന്നുപേർ. അതെങ്ങനെ എന്നാൽ:

നൽകുന്നു

നൽൽകുന്നു പുൽകുന്നു

പുൽൽകുന്നു മാർകഴി

മാർർകഴി വാൾക

വാൾൾക കൊൾക

കൊൾൾക

ഇവിടെ പൂർവ്വസ്വരം ഹ്രസ്വമായാലും ചില്ലിനു മാത്രയുള്ളതിനാൽ ആ സ്വരത്തിനു ഗുരുത്വം ലഭിക്കുന്നു. കൂട്ടക്ഷരത്തിനു മുൻപു് ഇരിക്കുന്ന സ്വരം ഗുരുവാകുന്നതു് ആ കൂട്ടക്ഷരത്തിന്റെ ഇരട്ടിച്ചു ബലമായിട്ടുള്ള ഉച്ചാരണം ഉണ്ടെങ്കിലേ ഉള്ളു. ലീനധ്വനിയായ ചില്ലു് അടുത്ത വ്യഞ്ജനത്തിൽ കൂടിച്ചേരായ്കയാൽ അതുകളുടെ യോഗം കൂട്ടക്ഷരമേ ആകുന്നില്ലെന്നു വിചാരിക്കാം. സംവൃത്തിൽനിന്നും പരമായി വരുന്ന കൂട്ടക്ഷരത്തിനും ഇതുതന്നെ ഗതി. സംവൃതം സന്ധികാര്യവിഷയത്തിൽ ഒരു സ്വരമായി ഗണിക്കപ്പെടാത്തതിനാൽ അതിനു് അപ്പുറം വരുന്ന കൂട്ടക്ഷരത്തിന്റെ ആദ്യവ്യഞ്ജനത്തിനു ദ്വിത്വം ഇല്ല. അതിനാൽ സംവൃതം ഒരിക്കലും ഗുരുവാകുന്നതല്ല. ""പാദാന്തസ്ഥം വികല്പേന എന്ന ലക്ഷണപ്രകാരം ഗുരുത്വം ചില കവികൾ സംവൃതത്തിനും കല്പിക്കാറില്ലെന്നില്ല; എന്നാൽ അതു് ഒട്ടും ഭംഗിയല്ല.

മധ്യമചില്ലുകൾക്കു മാത്രമേ ലീനധ്വനിയുള്ളു; അനുനാസികംചില്ലുകൾക്കു സർവ്വത്ര പ്രകടധ്വനിതന്നെയാണു്. മധ്യമചില്ലുകൾക്കു് അടുത്തു പിൻവരുന്ന വ്യഞ്ജനം ദ്വിത്വം ഉള്ളതാണെങ്കിൽ ധ്വനി "പ്രകടം'; അല്ലെങ്കിൽ "ലീനം' എന്നാണു് നിയമം.

പ്രകടം - മലർപ്പൊടി അതിൽക്കൂടെ കവിൾത്തടം ലീനം - മലർമാല അതിൽനിന്നു് കവിൾവാർപ്പ്

ഏകാക്ഷരപദങ്ങളിലെ ചില്ലുകൾക്കു പ്രകടധ്വനി എല്ലായിടത്തും വേണം. ഒററ മാത്രമായിട്ടു് ഒരു പദവും ഇരുന്നുകൂടെന്നാണു് മലയാളത്തിലെ നിയമം; അതിനാൽ ഏകാക്ഷരപദങ്ങളിലെ ചില്ലുകൾക്കു ലീനധ്വനി ചെയ്യാൻ നിർവ്വാഹമില്ലാത്തതാകുന്നു ഇതിനു കാരണം.

മററുള്ള വ്യഞ്ജനങ്ങളെപ്പോലെ ചില്ലുകളിലും സംവൃതം ചേർക്കുന്നതിനു യാതൊരു വിരോധവും ഇല്ല; ഇതുകളെ സംവൃതം ചേർക്കാതെയും ഉച്ചരിക്കാം എന്നു മാത്രമേ ഉള്ളു:

യ്

കായു്

കായ് ര്

തേരു്

തേർ റ്

ചോറു്

ചോർ ല്

പാലു്

പാൽ ള്

നാളു്

നാൾ ഴ്

താഴു്

താൾ

മാ്

മാൻ ണ്

കൺ

മകാരചില്ലിനുമാത്രം മരം (മരമ്) എന്നല്ലാതെ "മരമു' എന്ന സംവൃതം ചേർത്ത രൂപം ഇല്ല. തെലുങ്കിൽ "മരമു' എന്നുതന്നെ രൂപം ഉണ്ടു്. സംവൃതം ചേർക്കുകയാണെങ്കിൽ അപ്പോൾ അതിനു് "ത്ത്' എന്നാദേശം വരും.

നേരം- നേര്; ഇടം- ഇട്

ഋ, സ്വരം സംസ്കൃതപദങ്ങളിലേ ഉള്ളു. തത്ഭവങ്ങളിൽ ഋകാരത്തിനു പകരം അകാരവും ഇകാരവും ഉപയോഗിച്ചുകാണുന്നു:

കൃഷ്ണൻ= കണ്ണൻ; വൃഷഭം= ഇടവം

സംസ്കൃതജ്ഞാനമില്ലാത്തവർ തത്സമങ്ങളിൽ ഋകാരത്തെ "അർ' എന്നു് ആക്കുമാറുണ്ട്; പ്രവൃത്തി- പ്രവർത്തി.

എ, ഏ, ഐ- ഒ, ഓ, ഔ: ഇതുകളെപ്പററി അധികമൊന്നും പറയേണ്ടതില്ല. ഐകാരത്തെ എഴുത്തിൽ "അയ്' എന്നു മാറ്റാറുണ്ടു്. കെയിൽ= കയ്യിൽ വെയാകരണൻ= വയ്യാകരണൻ

ഔകാരം ശുദ്ധദ്രാവിഡപദങ്ങളിൽ ഇല്ല. ഐകാരത്തെ "അയ്' ആക്കുന്നതിനു വിപരീതമായിട്ടു് "അവ്' എന്നതിനെ ഔകാരം ആക്കാറുണ്ടു്. അവ്വണ്ണം= ഔവണ്ണം.

കവർഗ്ഗം: വർഗ്ഗങ്ങളിൽ ആദ്യന്തങ്ങൾ മാത്രമേ ദ്രാവിഡത്തിൽ ഉള്ളു. ശേഷം മൂന്നും സംസ്കൃത്തിൽനിന്നും എടുത്തിട്ടുള്ളവയാകയാൽ അവയ്ക്കു് വികാരത്തിനൊന്നും വകയില്ല; സന്ധിയിൽ ഓഷ്ഠ്യസ്വരങ്ങൾക്കു് അന്താഗമമായി വരുന്ന വകാരത്തിനു പകരം ധാതുക്കളിൽ കകാരം ഉപയോഗിക്കുമാറുണ്ടു്.

തട-

തടവുന്നു

തടകുന്നു ചാ-

ചാവുന്നു

ചാകുന്നു കൂ-

കൂവുന്നു

കൂകുന്നു തൊഴു-

തൊഴുവുന്നു

തൊഴുകുന്നു പോ-

പോവുന്നു

പോകുന്നു

തമിഴിലെ കകാരത്തിന്റെ സ്ഥാനത്തു് തെലുങ്കിൽ പലയിടത്തും വകാരം കാണാറുണ്ടു്. അതിനാൽ തെലുങ്കിനെ അനുകരിച്ചു വന്നതായിരിക്കണം മലയാളത്തിലെ ഈ നടപ്പു്. എന്നാൽ അതു് സന്ധിവികാരത്തെമാത്രം സ്പർശിച്ചതിനു് ഒരു കാരണവും സ്പഷ്ടമാകുന്നില്ല.


ചില വ്യഞ്ജനങ്ങൾ എളുപ്പത്തിൽ ലോപിച്ചുപോകും; ലോപത്തിനു് പ്രതിവിധി ആയിട്ടു് അപ്പോൾ അടുത്ത സ്വരം ദീർഘിക്കുകയും ചെയ്യും. ഇക്കൂട്ടത്തിലാണു് കകാരം.

ചെയ്തുകൊള്ളുന്നു ചെയ്തോളുന്നു പകുതി പാതി എത്രകണ്ടു് എത്രണ്ട്

ങകാരം ഇരട്ടിച്ചോ സ്വവർഗ്ഗഖരമായ കകാരത്തിനു മുൻപിലോ മാത്രമേ നില്ക്കുകയുള്ളു. അതിനു് അനുനാസികാതിപ്രസരനയപ്രകാരം ദ്വിത്വം വരുമ്പോൾ ചിലയിടത്തു് മുൻസ്വരം താലവ്യം ആണെങ്കിൽ ഒരു താലവ്യച്ഛായകൂടി ഉണ്ടാകും:

വഴുതനങ്ങാ- വഴുതനയ്ങ്ങാ; ഉതളങ്ങാ- ഉതളയ്ങ്ങാ

ചവർഗ്ഗം: മലയാളത്തിൽ ചകാരത്തിനു് സംസ്കൃതത്തിലെ ചകാരത്തിനുള്ള ഉച്ചാരണം തന്നെയാണ്; തമിഴിലുള്ള ശകാരത്തിനു തുല്യമായ ധ്വനി ഇല്ല. തമിഴിലെ നകാരത്തിനു് പലേ ശബ്ദങ്ങളിലും മലയാളത്തിൽ ഞകാരം കാണും:

നണ്ട്= ഞണ്ട്; നരുക്കം= ഞെരുക്കം; നാൻ= ഞാൻ; ന്യായം= ഞായം

ടവർഗ്ഗം: ടവർഗ്ഗാക്ഷരമൊന്നും പദാദിയിൽ വരുകയില്ല. ടീക, ഡിണ്ഡിമം, ഢക്ക ഇത്യാദികൾ സംസ്കൃതതത്സമങ്ങളാകുന്നു. സംസ്കൃതത്തിലെ തവർഗ്ഗസ്ഥാനത്തു് ചിലപ്പോൾ മലയാളത്തിൽ ടവർഗ്ഗം കാണും.

പത്തനം= പട്ടണം വെദൂര്യം= വെഡൂര്യം ദാഡിമം= ഡാഡിമം ശാദ്വലം= ശാഡ്വലം

സംസ്കൃതഡകാരത്തെ മലയാളത്തിൽ ഴകാരവും ളകാരവും ആക്കാറുണ്ടു്.

നാഡിക= നാഴിക; സമ്രാഡ്= സമ്രാൾ

തമിഴിലെ ണകാരം തെലുങ്കുമുറയനുസരിച്ചു് പലയിടത്തും കാരമായിപ്പോകും.

തമിഴ്

തെലുങ്ക്

മലയാളം തുണികിറേൻ

തുതുന്നാനു

തുിയുന്നേൻ കണ്ണു

കൺ-കണ്ണ്

എന്നാൽ വിപരീതമായിട്ടു് "നിക്ക്' എന്നതിനെ "നിണക്ക്' എന്നു മാറ്റുകയും അപൂർവ്വമായിട്ടുണ്ടു്. വർഗ്ഗം: കാരം ഒറ്റയായി നില്ക്കാത്തതുകൊണ്ടും ഇരട്ടിക്കുമ്പോൾ അതിനു് രേഫം ഇരട്ടിച്ചതിനോടു് ധ്വനിസാമ്യം വരുന്നതുകൊണ്ടും ആ വർണ്ണം ലുപ്തമായിപ്പോയി എന്നും അതിന്റെ സ്ഥാനം ഇപ്പോൾ റകാരം ആക്രമിച്ചിരിക്കുന്നു എന്നും മുൻപു പ്രസ്താവിച്ചുകഴിഞ്ഞു. കാരമാകട്ടെ, തമിഴിലും മലയാളത്തിലും ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും അതിന്റെ ഉച്ചാരണം തമിഴിൽ നകാരോച്ചാരണത്തോടു തുല്യമായിപ്പോയി. മലയാളത്തിൽ ഉച്ചാരണഭേദം സ്ഫുടമായി ചെയ്തുവരാറുണ്ട്; എന്നാൽ ലിപിയിൽ ഭേദം അനുഷ്ഠിക്കാറില്ല. ഇരട്ടിച്ച കാരസ്താനത്തു് ഇരട്ടിച്ച തകാരവും നേരേമറിച്ചും ചിലയിടത്തു കാണുന്നുണ്ട്:

വില്തു= വിറ്റു; എല്ലാത്തിലും എല്ലാറ്റിലും

കാരം ഖരങ്ങൾക്കുമുമ്പു് ലകാരമായി മാറും: പൊൻ+കുടം= പൊൽക്കുടം

തവർഗ്ഗം: സ്വരമോ മധ്യമമോ പരമായാൽ മാത്രമേ തകാരത്തിനു് മലയാളത്തിൽ സ്വന്തം ധ്വനിയുള്ളു; തനിയേ നില്ക്കുകയോ പൂർണ്ണവ്യഞ്ജനം പരമാകുകയോ ചെയ്താൽ ലകാരധ്വനിയാണ്:

വശാത്= വശാല്; ഉത്സവം= ഉല്സവം

തവർഗ്ഗം താലവ്യാദേശംകൊണ്ടു് പൊരുത്തപ്രകാരം ചവർഗ്ഗമായി പോകുന്നതു് മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്.

പവർഗ്ഗം: കാരിതധാതുക്കളിലെ കകാരാഗമത്തിനു പകരം പകാരം വെകല്പികമായിക്കാണും.

കേൾ- കേൾക്കാൻ, കേൾപ്പാൻ; കേൾക്കൂ, കേൾപ്പൂ സന്ധിയിൽ തമിഴിലെ മകാരം മലയാളത്തിൽ വകാരമാകും. പ്രകൃതികളിൽ വിപരീതവും ആണ്:

ധനമ്+ഉം= ധനവും ചൊല്ലുമ്+ആൻ= ചൊല്ലുവാൻ വണ്ണാൻ= മണ്ണാൻ വിഴുങ്ങുക= മിഴുങ്ങുക

മധ്യമങ്ങൾ:

(എ) യകാരത്തിനു പകരം നകാരം പലയിടത്തും ഉപയോഗിക്കാറുണ്ടു് "ഇ' എന്ന ഭൂതപ്രത്യയത്തിനപ്പുറം വരുന്ന "അ' എന്ന പേരെച്ച പ്രത്യയത്തോടുള്ള സന്ധിയിലാണു് ഇതു് അധികം കാണുന്നത്:

ആയ- ആന; ചൊല്ലിയ- ചൊല്ലിന; വിലസിയ- വിലസിന

യാൻ-നാൻ- ഞാൻ; യുഗം- നുകം; യമൻ- നമൻ

ശകാരത്തിനു് ബലംകുറച്ചാൽ അതു് യകാരവും നേരേമറിച്ചു് യകാരത്തിനു് ബലംകൂട്ടിയാൽ അതു ശകാരവും ആയിത്തീരും: പശു-പയു- പെ; കശപ്പ്-കയപ്പ്- കെപ്പ്; കശം- കയം; പെശർ-പെയർ- പേർ; വിയർപ്പ്- വിശർപ്പ്; വായൽ-വാശൽ- വാതൽ.

(ബി) അന്ത്യരേഫം പലയിടത്തും റകാരമായി മാറും; (താരിൽത്തന്വി- താർത്തേൻമൊഴി) താര്= താർ; തേര്= തേർ; അവര്= അവർ; ചിരിക്ക= ചിറിക്ക.

(സി) ഴകാരത്തെ ചിലയിടത്തു് ളകാരമാക്കാറുണ്ട്: അപ്പോഴ്= അപ്പോൾ (പൊഴുത്).

(ഡി) ലകാരളകാരങ്ങൾക്കു് അനുനാസികയോഗത്തിൽ പൊരുത്തമൊപ്പിച്ചു മുറയ്ക്കു് നകാരണകാരങ്ങൾ ആദേശമായി കാണും:

നെല്+മണി= നെന്മണി നല്+നൂൽ= നന്നൂൽ വെള്+മ= വെണ്മ വെള്+നീർ= വെണ്+നീർ= വെണ്ണീർ

രേഫവും ലകാരവും പദാദിയിൽ വന്നുകൂടെന്നാണു് തമിഴിലെ ഏർപ്പാടു്. ഭാഷാന്തരങ്ങളിൽ നിന്നെടുക്കുന്ന പദങ്ങൾ ഈ അക്ഷരങ്ങൾകൊണ്ടു് ആരംഭിക്കുകയാണെങ്കിൽ ആ, ഇ, ഉ എന്ന മൂലസ്വരങ്ങളിലൊന്നു് ആദ്യം ചേർത്തുകൊൾക; ഇങ്ങനെ ഉണ്ടായിട്ടുള്ള തത്ഭവങ്ങൾ ധാരാളമുണ്ട്:

(രാജൻ) രാജാവ്= അരചൻ രൂപം= ഉരുവം ലവങ്ഗം= ഇലവർങം ലാക്ഷാ= അരക്ക് ലോകം= ഉലകു് ലക്ഷ്യം= ഇലാക്ക്

ഊഷ്മഹകാരങ്ങൾ: ദ്രാവിഡത്തിൽ ഇല്ലാത്ത ഈ വർണ്ണങ്ങളെ പ്രായേണ പദാദിയിൽ ഉപേക്ഷിക്കുകയും, പദമദ്ധ്യത്തിൽ പൊരുത്തപ്രകാരം ച, ട, ത, ക എന്ന ഖരങ്ങളെ ഉപയോഗിക്കുകയും ചെയ്തുവരുന്നു:

ശ്രാവണം

=

ഓണം ശുഷ്കം

=

ചുക്ക് സന്ധ്യാ

=

അന്തി ഹിതം

=

ഇതം ശ്രവിഷ്്ഠാ

=

അവിട്ടം കൃഷ്ണൻ

=

കണ്ണൻ മാസം

=

മാതം ഹിരണ്യം

=

ഇരണ്യം ഈശ്വരൻ

=

ഈച്ചരൻ സാക്ഷി

=

ചാട്ച്ചി മനസ്

=

മനത് മോഹം

=

മോകം