കേരളപാണിനീയം/നാമാധികാരം/വിഭക്തിപ്രകരണം
കേരളപാണിനീയം |
---|
മററു പദങ്ങളുമായുള്ള സംബന്ധത്തെക്കുറിക്കുന്നതിനുവേണ്ടി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയങ്ങൽക്കാണു് "വിഭക്തി' എന്നു പേർ. വിഭക്തി ഏഴെണ്ണമുണ്ടു്. വിഭക്തികൾക്കു പാണിനി മുതലായ സംസ്കൃതവെയാകരണന്മാർ പേരിട്ടിട്ടുള്ലതു് പ്രഥമ, ദ്വിതീയ, തൃതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി ഇങ്ങനെയാണു്. ആ സംസ്കൃതപ്പേരനുസരിച്ചു മലയാളവിഭക്തികൾക്കു് പ്രഥമ, ദ്വിതീയ എന്ന ക്രമത്തിലുള്ള പേരാണു് മറ്റുള്ള വ്യാകരണഗ്രന്ഥങ്ങളിൽ കാണുന്നതു്. എന്നാൽ അതു് ദ്രാവിഡരീതിക്കു തീരെ യോജിക്കാത്തതിനാൽ ഈ പുസ്തകത്തിൽ വിഭക്തികൾക്കു പേർ മാററി കല്പിച്ചിരിക്കുന്നു. അതിനുള്ള കാരണം ചുരുക്കത്തിൽ താഴെ കാണിക്കാം.:
"അതെന്നു പ്രഥമയ്ക്കർത്ഥം ദ്വിതീയയ്ക്കതിനെപ്പുനഃ
ചൊല്ലേണമതിനോടെന്നും ദ്വിതീയയ്ക്കർത്ഥമായു് വരും; തൃതീയാ ഹേതുവായിക്കൊണ്ടാലോടൂടെ ഇതി ക്രമാത്; ആയിക്കൊണ്ടു ചതുർത്ഥീ ച സർവ്വത്ര പരികീർത്തിതാ. അതിങ്കൽനിന്നു പോക്കെക്കാൾ ഹേതുവായിട്ടു പഞ്ചമീ ഇക്കുമിന്നുമുടെ ഷഷ്ഠിക്കതിന്റെ വെച്ചുമെന്നപി അതിങ്കലതിൽവെച്ചെന്നും വിഷയം സപ്തമീ മതാ." |
എന്നുള്ള ബാലപ്രബോധനവചനപ്രകാരം സംസ്കൃതത്തിന്നെതിരായി മലയാളത്തിലെ വിഭക്തികൾ:
വിഭക്തി
പ്രത്യയം
മലയാള ഉദാഹരണം
സംസ്കൃത
ഉദാഹരണം പ്രഥമ ശബ്ദസ്വരൂപം അതു് തത് ദ്വിതീയ
എ്ര അതിനെ
}
ഒാടു് അതിനോടു് തത് തൃതീയ
ഹേതു അതു ഹേതുവായി
തേന ആയി അതായി കൊണ്ടു് അതുകൊണ്ട് ആൽ അതിനാൽ ഒാടു് അതിനോട് ഉൗടെ അതിലൂടെ ചതുർത്ഥി ആയിക്കൊണ്ടു് അതിനായിക്കൊണ്ടു് തസ്മെ പഞ്ചമി
ഇൽനിന്നു് അതിൽനിന്നു്
തസ്മാത് കൽനിന്നു് അതിങ്കൽനിന്ന് ഇൻപോക്കെ അതിൻപോക്കെ കാൾ അതിനെക്കാൾ ഹേതുവായിട്ടു് അതു ഹേതുവായിട്ട് ഷഷ്ഠി
ക്ക്ര്-ഉു് അതിനു്
}
തസ്യ ഉടെ-ടെ അതിനുടെ-അതിന്റെ ഇൽവെച്ചു് അതിൽവെച്ച് സപ്തമി
ഇൽവെച്ചു് അതിൽവെച്ചു്
തസ്മിൻ ഇൽ അതിൽ ഇങ്കൽ അതിങ്കൽ വിഷയമായി അതു വിഷയമായി
എന്നീ വിധമാകുന്നു. സംസ്കൃതത്തിൽ ഒരേ രൂപത്തിനു പല അർത്ഥങ്ങളായിരിക്കെ ഭാഷയിൽ ഒാരോ അർത്ഥത്തിനും രൂപഭേദമുണ്ടെന്നു് ഇൗ പട്ടികകൊണ്ടു വ്യക്തമാകുന്നു. ഉദാഹരണത്തിനു് തൃതീയയെ എടുത്തു നോക്കു. "തേന' എന്ന സംസ്കൃതരൂപത്തിനു്, 1. അതു ഹേതുവായിട്ടു് എന്നു ഹേതു ഇമൗെമഹശ്യേ 2. അതായി എന്നു അഭേദം കറലിശേ്യേ 3. അതുകൊണ്ടു് എന്നു കാരണം കിൃേൗാലിമേഹശ്യേ 4. അതിനാൽ എന്നു കർത്താ അഴലിര്യ 5. അതിനോടു് എന്നു സാഹിത്യം ടീരശമഹശ്യേ 6. അതിലൂടെ എന്നു ദ്വാരത ഠവല ലെിലെ ീള വേൃീൗഴവ
ഇങ്ങനെ ആറു് അർത്ഥങ്ങൾ ഉണ്ടു്. ഭാഷയിൽ ഇൗ ഒാരോ അർത്ഥത്തെയും കാണിക്കുന്നതിനു് ഒാരോ രൂപവും വെവ്വേറെ ഉണ്ടു്. ഇൗ സ്ഥിതിക്കു് ഇൗ ആറു് അർത്ഥങ്ങളെയും ചേർത്തു് അതുകൾക്കെല്ലാം കൂടി "തൃതീയ' എന്നു് ഒരു പേരിടുന്നതു് എന്തിന്? സംസ്കൃതത്തിൽ ഇവ ഒരു രൂപത്തിന്റെ നാനാർത്ഥങ്ങളാകയാൽ ഇൗ അർത്ഥങ്ങളെല്ലാം വേർതിരിക്കുവാൻ മാർഗ്ഗം ഇല്ല. അതുകൊണ്ടു് ഇൗ ആറു് അർത്ഥങ്ങളെയും "തൃതീയ' എന്നു് ഒരു പേരുകൊണ്ടുതന്നെ കുറിക്കേണ്ടിവന്നു. ഭാഷയിൽ അർത്ഥം മാറുന്നതനുസരിച്ചു് രൂപവും മാറുന്ന സ്ഥിതിക്കു് ഇതെല്ലാം ഒന്നിച്ചുചേർത്തു് ഒരു പേർ ഇടുന്നതു ശരിയല്ല. ഇതുകൊണ്ടു് സംസ്കൃതത്തിലെ ഒരു വിഭക്തിരൂപത്തിന്റെ അർത്ഥം ഭാഷയിൽ പല രൂപങ്ങളെക്കൊണ്ടാണു് കുറിക്കുന്നതെന്നു സ്പഷ്ടമായി. നേരേമറിച്ചു് ഭാഷയിലെ ഒരു രൂപത്തിന്റെ അർത്ഥം സംസ്കൃതത്തിൽ പല രൂപങ്ങളെക്കൊണ്ടുവേണം കുറിക്കുവാൻ എന്നും മേല്ക്കാണിച്ച പട്ടികയിൽനിന്നും തെളിയുന്നു. അതിൽ "ഒാട്' അതിനോടു് എന്ന രൂപം സംസ്കൃതത്തിൽ ദ്വിതീയയ്ക്കും തൃതീയയ്ക്കും പകരം നില്ക്കുന്നു. അതുപോലെതന്നെ ഉു് (അതിന്) എന്നതു് ചതുർത്ഥിക്കും ഷഷ്ഠിക്കും എതിരായിക്കാണുന്നു. അപ്പോൾ "അതിനോട്' എന്ന രൂപത്തെ ചിലപ്പോൾ "ദ്വിതീയ' എന്നും ചിലപ്പോൾ "തൃതീയ' എന്നും പറയണം. "അതിന്' എന്നതു് ചിലപ്പോൾ "ചതുർത്ഥി'; ചിലപ്പോൾ ഷഷ്ഠി. ഇന്നതു് എന്നു് തീരുമാനിക്കണമെങ്കിൽ സംസ്കൃതത്തിൽ തർജ്ജമ ചെയ്തുനോക്കിയാൽ ആ ഭാഷയിൽ ഏതു വിഭക്തി വരുമോ അതെന്നു പറയുകയല്ലാതെ വേറെ ഒരു മാർഗ്ഗവും ഇല്ല.
മലയാളം സംസ്കൃതം വിഭക്തി രാമനു് പുത്രൻ ഉണ്ടായി രാമസ്യ പുത്രാ ജാതഃ ഷഷ്ഠി രാമനു് ധനം കൊടുത്തു രാമായ ധനമദാതു് ചതുർത്ഥി
ഇങ്ങനെ സംസ്കൃതത്തിന്റെ വാലിൽ തൂങ്ങിയിട്ടു് എന്തു സാമ്രാജ്യമാണു് മലയാളത്തിനു കിട്ടാനുള്ളത്? ഇത്രമാത്രമേ ക്ലേശമുണ്ടായിരുന്നുള്ളു എന്നുവരികിലും സഹിച്ചേക്കാമായിരുന്നു; അതുകൊണ്ടും നില്ക്കുന്നില്ല. സംസ്കൃതത്തിൽ വിഭക്തിചിഹ്നമെല്ലാം പ്രത്യയമാകുന്നു. ഭാഷയിൽ വിഭക്തിരൂപം പലമാതിരിയിലാണു ജനിക്കുന്നതു്. മേൽക്കാണിച്ച തൃതീയയെത്തന്നെ എടുത്തു നോക്കാം.
(1) ആ-അവനാൽ } എന്നു രണ്ടു പ്രത്യയം (2) ഒാട്- അവനോടു് (3) എ- കൊണ്ട്- അവനെക്കൊണ്ടു് എന്നു ദ്വിതീയയുടെ മേൽ "കൊണ്ട്' എന്നും (4) ഇൽ ഉൗടെ- അവനിലൂടെ എന്നു സപ്തമിയുടെ മേൽ "ഉൗടെ' എന്നും അവ്യയശബ്ദങ്ങൾ. (5) ആയി-അവനായി- എന്നൊരു വിനയെച്ചരൂപം (6) ഹേതു- അവൻ ഹേതുവായി- എന്നൊരു വെറും സമാസം.
ഇതിൽ പ്രത്യയം ചേർത്തുണ്ടാക്കുന്ന ഒന്നും രണ്ടും രൂപങ്ങളെ മാത്രമേ വിഭക്തി എന്നു പറവാൻ ന്യായമുള്ളു. മൂന്നാമത്തേതു ദ്വിതീയയിലും, നാലാമത്തേതു സപ്തമിയിലും അവ്യയം ചേർത്തുണ്ടാക്കിയതാകയാൽ ആ വിഭക്തികൾ തന്നെ എന്നു പറയേണ്ടതാണു്. അല്ലെങ്കിൽ വളരെ കുഴപ്പങ്ങൾക്കു് ഇടവരും. "എന്നെയും നിന്നെയും കൊണ്ട്' എന്നുള്ളിടത്തു് എങ്ങനെ വിഭക്തിചൊല്ലും? എല്ലാംകൂടി ഒരു പദം, തൃതീയെകവചനം എന്നു കല്പിക്കേണ്ടിവരുന്നില്ലയോ? ഇനി എന്നെ, നിന്നെ എന്ന രണ്ടു സർവ്വനാമങ്ങൾക്കും ചില വിശേഷണങ്ങൾ ചേർത്തു നീട്ടിയാൽ അതും ഒററപ്പദം, തൃതീയെകവചനം എന്നു പറയേണ്ടിവരും. അതിനാൽ "അവനെക്കൊണ്ട്' എന്ന രൂപത്തെ സംസ്കൃതപ്രകാരം തൃതീയ എന്നു പറയുന്നതു് ശരിയല്ല. അവനെ എന്നു ദ്വിതീയ, അതിൽ "കൊണ്ടു' എന്ന അവ്യയം ചേരുമ്പോൾ കരണാർത്ഥം ജനിക്കുന്നു എന്നുമാത്രമേ ഉള്ളൂ. "അവനെ' എന്നും "കൊണ്ട്' എന്നും വെവ്വേറെ പദങ്ങളുമാണു്. ""തം അനു, തം പ്രതി ഇത്യാദി സംസ്കൃത പ്രയോഗങ്ങളും,"യ്യ വശാ, ംശവേ വശാ ഇത്യാദി ഇംഗ്ലീഷുരൂപങ്ങളും എങ്ങനെ വേറെ പദങ്ങളായിരുന്നു കൊണ്ടു് അർത്ഥവിശേഷം ഉളവാക്കുന്നുവോ അങ്ങനെ ഭാഷയിലും "കൊണ്ട്', "നിന്ന്', മുതലായവ പുതിയ അർത്ഥം ജനിപ്പിക്കുന്നു. സംസ്കൃതത്തിൽ ഇൗവക അവ്യയങ്ങൾക്കു് "കർമ്മപ്രവചനീയം' എന്നും ഇംഗ്ലീഷിൽ ുൃലുീശെശേീി എന്നും പേരുകൾ ഉള്ളതുപോലെ ഭാഷയിൽ ഇൗവക അവ്യയങ്ങൾക്കു് "ഗതി' എന്നു് പേർ കല്പിച്ചിരിക്കുന്നു. കർമ്മപ്രവചനീയം കുറെ നീണ്ടുപോയതു കൊണ്ടാണു് "ഗതി' എന്നു് ഏകദേശം അതിനൊക്കുന്ന സംജ്ഞ ഇവിടെ സ്വീകരിച്ചതു്. "ആയി' എന്ന അഞ്ചാമത്തേതും "ഹേതു' എന്ന ആറാമത്തേതും ആയ അർത്ഥങ്ങളെ ഒരു വിഭക്തിരൂപം എന്നു പറയുന്നതു് അത്യന്തം അയുക്തം എന്നു പ്രഥമദൃഷ്ടിയിൽത്തന്നെ സ്പഷ്ടമാകയാൽ വിശേഷിച്ചു വിവരിക്കേണ്ടതില്ല.
ഇങ്ങനെ നോക്കിവരുമ്പോൾ പ്രത്യയങ്ങളെ മാത്രമേ വിഭക്തിയായി ഗണിക്കാവൂ എന്നു ബോധപ്പെടും. പ്രകൃതിയിൽനിന്നു പിരിച്ചുപയോഗിക്കുവാൻ പാടില്ലാത്തവയെ മാത്രമേ പ്രത്യയം എന്നു പറഞ്ഞുകൂടൂ. "എന്നെയും നിന്നെയും കൊണ്ട്' എന്നിടത്തു് "കൊണ്ടി'നെ പിരിച്ചുപയോഗിക്കാവുന്നതു കൊണ്ടു് "കൊണ്ട്' പ്രത്യയമല്ല. അവിടെത്തന്നെ "എൻ ഉം, നിൻ ഉം, എ' (എന്നും നിന്നുമെ, അല്ലെങ്കിൽ ഞാനും നീയുമെ) എന്നു പിരിച്ചു പറഞ്ഞു കൂടാത്തതിനാൽ "എ' പ്രത്യയമാണു്. പ്രത്യയത്തിനു് ഇൗ ലക്ഷണം സ്വീകരിച്ചുകൊണ്ടു് ആദ്യം കാണിച്ച പട്ടികയിൽ നോക്കുമ്പോൾ, എ, ഒാടു്,
അ്
}
ആ, ൽ, ഉടെ, ഇൽ }
ഉ് കൽ
എന്നു് ആറെണ്ണമേ ഇതിൽ പ്രത്യയങ്ങളായിട്ടുള്ളു എന്നൂ കാണുന്നു. ഇവയോടുകൂടി പ്രത്യയമൊന്നുമില്ലാത്ത പ്രഥമയെക്കൂടി ചേർക്കുമ്പോൾ ഏഴു വിഭക്തിപ്രത്യയങ്ങളുണ്ടെന്നുവരുന്നു. ആ സ്ഥിതിക്കു് പ്രഥമമുതൽ സപ്തമിവരെയുള്ള സംസ്കൃതവിഭക്തിസംജ്ഞകൾതന്നെ പോരായോ എന്നു പിന്നെയും ചോദ്യമുണ്ടു്. ശരിതന്നെ. എന്നാൽ രണ്ടു ഭാഷകളിലും വിഭക്തികളുടെ ആകെത്തുക യദൃച്ഛയാ ഒന്നുതന്നെ എന്നു വന്നാലും അർത്ഥവിഷയത്തിൽ അനേ്യാന്യം ലേശം യോജിപ്പില്ലാതെയിരിക്കുന്നു. സംസ്കൃതത്തിലെ ചതുർത്ഥിക്കു് ഭാഷയിൽ ഷഷ്ഠിയാണെന്നും, സംസ്കൃതത്തിലെ പഞ്ചമിക്കു് ശരിയായി ഭാഷയിൽ ഒരു വിഭക്തിയേ ഇല്ലെന്നും മറ്റും ദുർഘടങ്ങൾ വന്നു ചേരുന്നു. സംഖ്യാമൂലകങ്ങളായ പേരുകളിൽ ഒന്നിനെ വിട്ടുകളയുവന്നതെങ്ങനെ? പഞ്ചമി ഭാഷയിൽ ഇല്ലാത്തതിനാൽ ഷഷ്ഠിയെ പഞ്ചമിയാക്കണം. അപ്പോൾ ആറിനെ അഞ്ചാക്കി എന്നൊരു തരക്കേടുവരും. ഉപേക്ഷിക്കുകയാണെങ്കിൽ നാലിനുമേൽ ആറാണു് സംഖ്യ എന്നു പറയേണ്ടിയിരിക്കുന്നു. എന്നുമാത്രമല്ല, അർത്ഥം വിട്ടേച്ചു പേരുമാത്രം എടുത്താൽ സംസ്കൃത വിഭക്തികളെത്തന്നെ മണിപ്രവാളകവികൾ ഭാഷാവിഭക്തികൾക്കുപകരം ധാരാളം ഉപയോഗിക്കുന്ന സ്ഥിതിക്കു് വലിയ കുഴപ്പങ്ങൾക്കിടയാകും. അതിനാൽ ഭാഷാവിഭക്തികൾക്കു സംസ്കൃത സംജ്ഞകളെ ഉപേക്ഷിച്ചു പുതിയ പേരുകൾ ഏർപ്പെടുത്തുകയേ നിർവാഹമുള്ളൂ. ഇതിലേക്കു മേൽവിവരിച്ച കാരണങ്ങളെത്തന്നെ ഒരിക്കൽക്കൂടി സൗകര്യമായി ഒാർമ്മിക്കാൻവേണ്ടി നമ്പരിട്ടു താഴെ കൊടുത്തിരിക്കുന്നു:
1. സംസ്കൃതത്തിൽ ഒരു രൂപത്തിനു് പല അർത്ഥങ്ങളായിരിക്കെ ഭാഷയിൽ അർത്ഥം മാറുന്നതനുസരിച്ചു രൂപവും മാറുന്നതിനാൽ ഏതാനും ചില അർത്ഥങ്ങളെച്ചേർത്തു് ഒരു പേർ വിളിക്കുന്നതിനു ന്യായമില്ല.
2. സംസ്കൃതത്തിൽ രണ്ടു പ്രത്യയങ്ങൾ വേണ്ടിടത്തു ഭാഷയിൽ ഒരു പ്രത്യയംതന്നെ മതി; മറിച്ചു്, ഭാഷയിൽ രണ്ടു വേണ്ടിടത്തു സംസ്കൃതത്തിൽ ഒന്നുമതി.
3. സംസ്കൃതത്തിൽ പ്രത്യയം ചേർത്തു മാത്രമേ വിഭക്തികൾ ഉണ്ടാക്കുന്നുള്ളു. ഭാഷയിൽ ആ അർത്ഥങ്ങളെ കാണിക്കുന്നതിനു പ്രത്യയങ്ങൾ, ഗതികൾ എന്നുപേരിട്ട അവ്യയങ്ങൾ, സമാസം ഇൗ മൂന്നെണ്ണം ആവശ്യപ്പെടുന്നു.
4. വിഭക്തിപ്രത്യയങ്ങളുടെ എണ്ണം രണ്ടുഭാഷയിലും ഏഴുതന്നെ ആണെങ്കിലും അർത്ഥത്തിൽ അവ യോജിക്കുന്നില്ല.
ഇൗ ഘട്ടത്തിൽ ഒരു സംഗതികൂടി എടുത്തു കാണിക്കേണ്ടതുണ്ടു്. തമിഴുവെയാകരണന്മാരും സംസ്കൃതത്തെ അനുസരിച്ചു് ഏഴു വിഭക്തികളെ കല്പിച്ചതല്ലാതെ മേൽ വിവരിച്ച ദോഷങ്ങളെ പുരസ്കരിച്ചു് പുതിയ പേരുകൾ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതു മലയാളവ്യാകരണത്തിൽ പഴയ സമ്പ്രദായത്തെത്തന്നെ വെച്ചുകൊണ്ടിരിക്കണമെന്നതിലേക്കു് ഒരു സാധകമാകുന്നതല്ല. മുൻപേ പോയവർ വല്ല കാരണവശാലും ഒരു കുഴിയിൽ വീണു എന്നു വെച്ചിട്ടു് പിൻപേ വരുന്നവരും ആ കുഴിയിൽത്തന്നെ വീഴുകയോ അതോ തങ്ങൾക്കു് ആ അപകടം സംഭവിക്കാതെ കരുതുകയോ വേണ്ടത്? ആരുടേതായാലും തെറ്റു പകർത്തുന്നതു ശരിയല്ല എന്നാണു് അഭിപ്രായം.
തന്മ നിർദ്ദേശികാ കർത്താ;
പ്രതിഗ്രാഹിക കർമ്മമെ; ഓടു് സംയോജികാ സാക്ഷി; സ്വാമിയുദ്ദേശികാ ,ക്ക്, ഉ് ആൽ പ്രയോജികയാം ഹേതു; ഉടെ സംബന്ധികാ സ്വതാ; ആധാരികാധികരണം ഇൽ, കൽ പ്രത്യയമായവ. |
നിർദ്ദേശിക മുതലായ വിഭക്തികളെയും ഓരോന്നിന്റെയും അർത്ഥത്തെയും പ്രത്യയത്തെയും മുറയ്ക്കു് ഈ കാരികകളിൽ കാണിച്ചിരിക്കുന്നു;
(1) ഒന്നാമത്തെ വിഭക്തിക്കു് "നിർദ്ദേശിക' എന്നു പേർ; അതിന്നു പ്രത്യയം ഒന്നുമില്ല; തന്മതന്നെ എന്നാൽ ശബ്ദസ്വരൂപംതന്നെ വരും. ആ വിഭക്തി കർത്താവിനെ കുറിക്കുന്നു. നിർദ്ദേശിക എന്നുള്ള പേരുകൊണ്ടു് ഏതെങ്കിലും ഒരു നാമത്തെ നിർദ്ദേശിക്കുക മാത്രം ചെയ്യുന്നിടത്തും ഇൗ വിഭക്തിതന്നെ വരുമെന്നാകുന്നു സിദ്ധാന്തം ഉദാ: കർത്താവിന്- രാമൻ കാട്ടിൽ താമസിച്ചു, രാമൻ രാവണനെ കൊന്നു. നാമനിർദ്ദേശത്തിന്- ദശരഥൻ എന്ന രാജാവു്, സിംഹം ഒരു മൃഗമാകുന്നു.
(2) പ്രതിഗ്രാഹിക എന്ന വിഭക്തി കർമ്മത്തെക്കുറിക്കുന്നു; അതിനു പ്രത്യയം എ എന്നുമാണു്. ഉദാ: രാമൻ കൃഷ്ണനെ അടിച്ചു, കൃഷ്ണൻ രാമനെപ്പിടിച്ചു.
(3) സംയോജികാവിഭക്തിക്കു സാക്ഷി എന്ന കാരകം അർത്ഥം. ഒാടു് എന്നു പ്രത്യയം. ഉദാ: ശിവൻ ശക്തിയോടു് ചേരുന്നു.
(4) ഉദ്ദേശികയ്ക്കു് സ്വാമി എന്ന കാരകം അർത്ഥം; എന്നോ കകാരം ലോപിച്ചിട്ടു് വെറും ഉു് മാത്രമോ പ്രത്യയം. ഉദാ: അവൾക്കു് പുത്രനുണ്ടായി, അവനു് പുത്രനുണ്ടായി.
(5) പ്രയോജികയ്ക്കു ഹേതു എന്ന കാരകം അർത്ഥം; ആൽ എന്നു പ്രത്യയം. ഉദാ: ജാനകിയുടെ പുസ്തകം.
(7) ആധാരികയ്ക്കു് അധികരണം എന്ന കാരകം അർത്ഥം; ഇൽ, കൽ എന്നു രണ്ടു പ്രത്യയങ്ങൾ. ഇവയ്ക്കു് ഉപയോഗത്തിൽ അല്പം ഭേദമുണ്ടു് എന്നേ ഉള്ളു. ഉദാ: മെത്തയിൽ കിടക്കുന്നു., പടിക്കൽ നില്ക്കുന്നു.
പ്രത്യയങ്ങളുടെ എണ്ണം ആകെക്കൂടെ ഏഴാകയാൽ പ്രഥമാദ്വിതീയാദി സംസ്കൃത സംജ്ഞകളേയും ഒരുവിധം ഉപയോഗിക്കാം. എന്നാൽ ഒാരോ വിഭക്തിക്കും സംസ്കൃതത്തിലുള്ള അർത്ഥങ്ങളുടെ ഏതാനും അംശം മാത്രമേ ഭാഷയിൽ ഉള്ളു എന്നു് എപ്പോഴും ഒാർമ്മിക്കേണ്ടിവരും.
ഇനി വിഭക്ത്യംഗങ്ങളുടെ സ്വരൂപം കാണിക്കാം:
വ്യഞ്ജനാന്തത്തിലിൻ ചേർത്തു വിഭക്ത്യംഗം ചമയ്ക്കണം.
വ്യഞ്ജനാന്തങ്ങളായ ശബ്ദങ്ങളിൽ ആ ശബ്ദത്തോടു് ഇൻ എന്നു ചേർത്താൽ വിഭക്തിപ്രത്യയം ചേരുന്നതിനുള്ള അംഗമായിത്തീരും. ഉദാ:
ശബ്ദരൂപം അംഗം വിഭക്തിപ്രത്യയം നിഷ്പന്നരൂപം രാജാവ്+ഇൻ = രാജാവിൻ +എ = രാജാവിനെ രാജാവ്+ഇൻ = രാജാവിൻ +ആൽ = രാജാവിനാൽ മനസ്സ്+ഇൻ = മനസ്സിൻ +ഒാട് = മനസ്സിനോട് കൺ+ഇൻ = കണ്ണിൻ +ഉ് = കണ്ണിന് ആ+ഇൻ = ആണിൻ +ടെ = ആണിന്റെ
ഇൗ "ഇൻ' എന്ന അംഗപ്രത്യയം സംബന്ധിക, ഉദ്ദേശിക എന്ന രണ്ടു വിഭക്തികളിലും നിത്യമായിട്ടും മറ്റുള്ളവയിൽ വികല്പമായിട്ടുമാണു് വരുന്നതു്. ഉദാ: പ്രതിഗ്രാഹിക- രാജാവിനെ, രാജാവെ പ്രയോജിക- രാജാവിനാൽ, രാജാവാൽ സംയോജിക- രാജാവിനോടു്, രാജാവോടു് ഉദ്ദേശിക- രാജാവിനു് സംബന്ധിക- രാജാവിന്റെ
ഇൻ എന്ന ഇടനില ചേർക്കുന്നതു പ്രകൃതിപ്രത്യയങ്ങലെ യോജിപ്പിക്കാൻ വേണ്ടിയാകയാൽ ഇൽ എന്ന ആധാരികയിൽ ഇതു ചേർക്കേണ്ടിവരികയില്ല.
രാജാവിൽ, മനസ്സിൽ, കണ്ണിൽ, ആണിൽ എന്നുതന്നെയാണു് നിഷ്പന്നരൂപങ്ങൾ.
എന്നാൽ കൽ പ്രത്യയത്തിനു് ഇന്നാഗമമോ ദ്വിത്വമോ ആവശ്യമാണെന്നു വിധിക്കുന്നു.
അൻതാനിൽ താൻ ചേർന്നിടാതെ നില്ക്കാ കൽ ചേതനങ്ങളിൽ കകാരത്തിനിരട്ടിപ്പു വേണം മറ്റുള്ളിടങ്ങളിൽ.
വ്യഞ്ജനാന്തങ്ങളായ ചേതനനാമങ്ങളിൽ അൻപ്രത്യയമുണ്ടെങ്കിൽ അതുതന്നെ അംഗപ്രത്യയസ്ഥാനം വഹിച്ചുകൊള്ളും; അല്ലാത്തിടത്തെല്ലാം ഇൻ ചേർക്കണം. അചേതനത്തെ കുറിക്കുന്നതാണു് നാമമെങ്കിൽ കൽ എന്നതിന്റെ കകാരമിരട്ടിച്ചു് ക്കൽ എന്നാക്കണം. ചേതനങ്ങളിൽ ങ്കൽ എന്നും, അചേതനങ്ങളിൽ ക്കൽ എന്നുമല്ലാതെ വെറും കൽ എന്നു പ്രത്യയം കാണുകയില്ലെന്നു തൽപ്പര്യം.
ഉദാ: രാമൻ- രാമങ്കൽ, ഗുരു- ഗുരുവിങ്കൽ, കര- കരയ്ക്കൽ ലക്ഷ്മി- ലക്ഷ്മിയിങ്കൽ ഭാര്യ- ഭാര്യയിങ്കൽ, പടി- പടിക്കൽ
"ഇൻ' ചേതനങ്ങളിലാണു് അധികം ഉപയോഗിക്കുന്നതു്.
ടാവും റാവുമിരട്ടിപ്പു നാമാന്തത്തിൽ യഥോചിതം.
ഇൻ ചേർത്താലും ഇല്ലെങ്കിലും നാമത്തിലേ ടകാരറകാരങ്ങളെ ഉചിതം നോക്കി ഇരട്ടിക്കണം. ഉദാ:
ആറ്- ആറ്റിൽ, ആറ്റിന്റെ, ആറിന്റെ ചോറ്- ചോറ്റിൽ, ചോറിൽ, ചോറിന്റെ തോട്- തോട്ടിൽ, തോട്ടിന്റെ, തോടിന്റെ നാട്- നാടോടു്, നാട്ടോടു്, നാടിന്റെ, നാട്ടിന്റെ
ന്താംഗത്തിൽ ക ലോപത്താ ലു താനുദ്ദേശികക്കുറി; സംബന്ധികയുമവ്വണ്ണ- മുടെ, ടെ എന്നു രണ്ടുമാം.
അൻ എന്ന ലിംഗപ്രത്യയമോ ഇൻ എന്ന അംഗപ്രത്യയമോ ചേർന്നു പലേ നാമങ്ങലും ൻ എന്നു് അവസാനിക്കുമല്ലോ; അതാണു് ന്താംഗം എന്നു പറഞ്ഞതു്. അതിനു് ഉദ്ദേശികയുടെ "ക്ക്' എന്ന ക്കകാരം ലോപിച്ചിട്ടു് "ഉ്' എന്നു മാത്രമാണു് പ്രത്യയം. അതിന്മണ്ണംതന്നെ ന്താംഗങ്ങളിൽ സംബന്ധികയുടെ പ്രത്യയമായ "ഉടെ' ഉകാരലോപത്താൽ "ടെ' എന്നു മാത്രമായിട്ടും ആവാം. രണ്ടാമതു പറഞ്ഞ ലോപം വെകല്പികമാകുന്നു. ക ലോപമാകട്ടേ നിത്യമാണു്. ഉദാ;
രാമൻ+ ക്ക്= രാമൻ+ ഉ്= രാമനു്, രാമന്നു്. മരത്തിൻ+ ക്ക്= മരത്തിൽ+ ഉ്= മരത്തിനു്, മരത്തിന്ന് രാമൻ+ ഉടെ= രാമനുടെ, രാമൻടെ, രാമൻ (ൻെറ) മരത്തിൻ+ ഉടെ= മരത്തിനുടെ, മരത്തിൻടെ, മരത്തിൻ (ൻെറ) മേൽക്കുമേൽ ലിംഗവചന- വിഭക്തികൾ മുറയ്ക്കിഹ
നാമങ്ങളിൽ ആദ്യം ലിംഗപ്രത്യയമുണ്ടെങ്കിൽ അതു്, പിന്നീടു് വചനപ്രത്യയമുണ്ടെങ്കിൽ അതു്, ഒടുവിൽ വിഭക്തിപ്രത്യയം എന്നീ മുറയ്ക്കാണു് രൂപം ചമയ്ക്കേണ്ടതു്. സംസ്കൃതാദ്യാര്യഭാഷകളിലെപ്പോലെ ഒാരോ വചനത്തിനും വേറെ വേറെ വിഭക്തിപ്രത്യയമില്ല. സിഥിയൻ ശാഖയിലുൾപ്പെട്ട ഭാഷകളിലെല്ലാം ഇതുതന്നെയാണു് സമ്പ്രദായം.
സംബോധനയിൽ ഏ ചേരു- മന്ത്യം ദീർഘിക്കിലും മതി.
മുൻചൊന്ന ഏഴു വിഭക്തികൾക്കു പുറമേ സംബോധന എന്നൊരു വിഭക്തികൂടിയുണ്ട്; അതിനെ നിർദ്ദേശികയുടെ വകഭേദമായിട്ടാണു് സംസ്കൃതത്തിൽ ഗണിച്ചിരിക്കുന്നതു്. സംബോധനം എന്നാൽ ശ്രാതാവിനെ അഭിമുഖീകരിക്കുക; ആ അർത്ഥം കുറിക്കുന്ന വിഭക്തി സംബോധന; അല്ലെങ്കിൽ മറ്റു വിഭക്തികൾക്കു പേരിട്ട മുറയനുസരിച്ചു സംബോധിക എന്നാക്കാം. അതിനു് നാമാന്തത്തിൽ ഏ എന്നു നിപാതം ചേർക്കണം; നാമം സ്വരത്തിലവസാനിച്ചാൽ ആ അന്ത്യസ്വരത്തെ നീട്ടിയാലും മതി. ഉദാ:
തേവിയേ! ശങ്കുവേ! രാമനേ! തേവീ! ശങ്കൂ! രാമാ! ""സമ്പത്തേ, കുമ്പിടുന്നേൻ കഴലിണ വലയാധീശ്വരീ! വിശ്വനാഥേ! (ഭാ-നെ.)
നാമരൂപാവലി
പുല്ലിംഗം
ഏകവചനം
സലിംഗബഹുവചനം
അലിംഗബഹുവചനം നി. മകൻ
മകന്മാർ
മക്കൾ പ്ര. മകനെ
മകന്മാരെ
മക്കളെ സം. മകനോട്
മകന്മാരോട്
മക്കളോട് ഉ. മകനു്, മകന്ന്
മകന്മാർക്ക്
മക്കൾക്ക് പ്ര. മകനാൽ
മകന്മാരാൽ
മക്കളാൽ സം. മകനുടെ, മകന്റെ
മകന്മാരുടെ
മക്കളുടെ ആ. മകനിൽ, മകൻകൽ
മകന്മാരിൽ
മക്കളിൽ സംബോ. മകനേ!
മകന്മാരേ!
മക്കളേ!
സ്ത്രീലിംഗം
ഏകവചനം
ബഹുവചനം
ഏകവചനം
ബഹുവചനം മകൾ
മകളർ
മകളെ
മകളരെ മകളോട്
മകളരോട്
മകൾക്ക്
മകളർക്ക് മകളാൽ
മകളരാൽ
മകളുടെ
മകളരുടെ മകളിൽ
മകളരിൽ
മകളേ!
മകളരേ!
നപുംസകലിംഗം
ഏകവചനം
ബഹുവചനം മരം
മരങ്ങൾ മരത്തെ
}
മരങ്ങളെ മരത്തിനെ മരത്തോട്
}
മരങ്ങളോട് മരത്തിനോട് മരത്തിന്
മരങ്ങൾക്ക് മരത്താൽ, മരത്തിനാൽ
മരങ്ങളാൽ മരത്തിന്റെ, മരത്തിനുടെ
മരങ്ങളുടെ മരത്തിൽ, മരത്തിങ്കൽ
മരങ്ങളിൽ മരമേ!
മരങ്ങളേ!
കർമ്മാർത്ഥം ക്ലീബനാമത്തിൽ സ്വയമേ സിദ്ധമാകയാൽ കരുതിത്താൻ പ്രയോഗിപ്പൂ പ്രതിഗ്രാഹികയായതിൽ.
അചേതനങ്ങളായ ജഡവസ്തുക്കളെക്കുറിക്കുന്ന നപുംസകനാമങ്ങളിൽ പ്രതിഗ്രാഹികാവിഭക്തി പ്രയോഗിക്കാതെതന്നെ അതിന്റെ അർത്ഥമായ കർമ്മസംബന്ധത്തിനു പ്രതീതി വന്നുകൊള്ളും; അതിനാൽ മിക്ക ദിക്കിലും പ്രതിഗ്രാഹികയെ നിർദ്ദേശികപോലെ ഒരു പ്രത്യയവും കൂടാതെ ഉപയോഗിച്ചാൽ മതിയാവും. ഉദാ: വെള്ളം കുടിക്കുന്നു; പുസ്തകം വായിക്കുന്നു; ചോറുണ്ണുന്നു; കാര്യം പറയുവന്നു. "കരുതി' എന്നതിന്റെ താൽപ്പര്യം സചേതനം കർത്താവും, അചേതനം കർമ്മവുമായി വരുന്നിടത്തു് കർത്തൃത്വം പ്രകൃത്യാ സചേതനധർമ്മവും, കർമ്മത്വം അചേതനധർമ്മവും ആകയാൽ വിഭക്തിക്കുറി കൂടാതെയും കർത്തൃകർമ്മങ്ങൽക്കു പ്രതീതി വരുന്നതിനാൽ ആമാതിരി സ്ഥലങ്ങളിൽ കർമ്മത്തിനു പ്രതിഗ്രാഹിക വേണമെന്നില്ല എന്നാകുന്നു; നല്ല മലയാളികൾ ഒരിക്കലും വിഭക്തി ചേർക്കാറുമില്ല. രണ്ടും അചേതനമെങ്കിൽ ചേർക്കതന്നെ കൊള്ളാം. എങ്ങനെ,
കോടാലി മരത്തെ മുറിക്കുന്നു; രാമസ്വാമി മരം മുറിക്കുന്നു.
""മിണ്ടാപ്പൂച്ച കുടമുടയ്ക്കും ഇത്യാദികളിൽ കുടത്തെ അപേക്ഷിച്ചു പൂച്ച സചേതനമാകയാൽ കർത്തൃകർമ്മവിവേകത്തിനു മാർഗ്ഗമുള്ളതുകൊണ്ടു് പ്രതിഗ്രാഹിക അർത്ഥസിദ്ധമായാൽ മതി.
ഇൗ പ്രമേയത്തിൽനിന്നു മലയാളവ്യാകരണത്തിൽ അനേകം സ്ഥലങ്ങളിൽ ആശ്രയിക്കേണ്ടതായ ഒരു ഭാഷാശാസ്ത്രതത്ത്വം(അല്ലെങ്കിൽ ശബ്ദാനുശാസനരഹസ്യം) വെളിപ്പെടുന്നു. എന്തെന്നാൽ ഗുണവൃദ്ധി സംപ്രസാരണാദി വർണ്ണവികാരം, ആഗമപ്രത്യയാദിസംസർഗ്ഗം മുതലായ സകല വ്യാകരണോപായങ്ങളും ശബ്ദത്തിന്റെ സർവ്വതോമുഖമായി പ്രവർത്തിക്കുന്ന അർത്ഥത്തെ സങ്കോചിപ്പിച്ചു് ഒന്നിൽത്തന്നെ വ്യവസ്ഥാപിപ്പാനായി ചെയ്യുന്നവയാകുന്നു. ഇൗ ഉപായങ്ങളുടെ അപേക്ഷ കൂടാതെ തന്നെ വിവക്ഷിതമായ അർത്ഥത്തിനു തനിയേ നിർബ്ബാധമായ പ്രതീതി വരുന്നിടത്തു് ഏച്ചുകെട്ടാൻ പുറപ്പെടുന്നതു ഗൗരവദോഷദുഷ്ടവും വാളുകൊണ്ടു മന്ത്രം ജപിച്ചു വെട്ടിമുറിക്കുംപോലെ പരിഹാസകാരണവും ആകുന്നു. ഇൗ സിദ്ധാന്തത്തെ അവലംബിച്ചാകുന്നു നിർദ്ദേശികാവിഭക്തി, ഏകവചനം, നിയോജകമദ്ധ്യമെകവചനം ഇത്യാദികൾക്കു പ്രത്യയങ്ങളെ കൽപിക്കാഞ്ഞതു്. വിശേഷങ്ങൾക്കല്ലാതെ സാമാന്യങ്ങൾക്കു ചിഹ്നാപേക്ഷയില്ലല്ലോ. എല്ലാപേരുടെയും മുണ്ടിനു് അടയാളമുണ്ടെങ്കിൽ എന്റെ മുണ്ടിനു് അടയാളമില്ലായ്കതന്നെ ഒരു അടയാളമായിക്കൊള്ളും എന്നായിരിക്കണം ദ്രാവിഡരുടെ യുക്തി. "പറ്റി', "കുറച്ച്' ഇത്യാദികൾക്കു മുമ്പു പ്രതിഗ്രാഹിക പ്രയോഗിക്കതന്നെ വേണം എന്നും മറ്റും ചില നിയമങ്ങളുള്ളതു് സാഹിത്യശാസ്ത്രത്തിന്റെ വിഷയമാകയാൽ അതിൽ പ്രവേശിക്കുന്നില്ല; സാഹിത്യശാസ്ത്രത്തിന്റെ വിഷയമാകയാൽ അതിൽ പ്രവേശിക്കുന്നില്ല; സാഹിത്യസാഹ്യത്തിൽ വിസ്തരിച്ചിട്ടുമുണ്ടു്.
ഇനി വിഭക്തിപ്രത്യയങ്ങളിൽ ഒാരോന്നിന്റെയും ആഗമമെന്തായിരിക്കും എന്നു നോക്കാം:
പ്രതിഗ്രാഹിക: എ- ഇതിന്റെ ഉത്ഭവം അസ്പഷ്ടമാകുന്നു. ഇതു തമിഴിൽ എെ, മലയാളത്തിൽ എ, പ്രാചീനകർണ്ണാടകത്തിൽ അം, ആധുനികർണ്ണാടകത്തിൽ അന്നു, അന്ന, നു, തെലുങ്കിൽ നു, നി എന്നുമാകുന്നു. പ്രാചീനകർണ്ണാടകത്തിലെ അം അനുനാസികലോപത്താൽ അ എന്നായതു് മലയാളത്തിൽ എ എന്നും, തമിഴിൽ എെ എന്നും ആയതായിരിക്കണം എന്നു കാൽഡെ്വൽ ഉൗഹിക്കുന്നു. അം ചുട്ടെഴുത്തിന്റെ ക്ലീബരൂപവും അംഗപ്രത്യയവും ആകയാൽ അതിനു പ്രതിഗ്രാഹികയാകാൻ സ്വരൂപയോഗ്യതയുണ്ടെന്നാണു് സായിപ്പിന്റെ യുക്തി. കർമ്മത്വം അചേതനധർമ്മവും കർത്തൃത്വം സചേതനധർമ്മവും ആണല്ലോ.
സംയോജിക: ഒടു- പഴയ ഭാഷയിൽ ഉടൻ എന്നും- ഇതു് ഒട്ടുക എന്ന കൃതിരൂപംതന്നെ. ഉടൻ ഒടൻ എന്നു വേണ്ടതായിരിക്കാം. അൻ ഒരു അംഗപ്രത്യയം വൃഥാ ചേർത്തതായിരിക്കണം. തെലുങ്കിൽ "തൊടു' എന്ന കൃതിയാണു് ഉപയോഗിക്കുന്നതു്. അതു തൊ എന്നു സങ്കോചിച്ചിട്ടുമുണ്ടു്.
ഉദ്ദേശിക: കു- ഇതു് എല്ലാ ദ്രാവിഡഭാഷകളിലും ഒട്ടു തുല്യമാകുന്നു; സ്വരം മാത്രം ചിലേടത്തു് എ എന്നും ഇ എന്നും ഭേദിച്ചു് കെ, കി എന്നു മാറുന്നുണ്ടെന്നേ ഉള്ളു. ഇതിന്റെ ആഗമം ശരിയായിട്ടു കണ്ടുപിടിച്ചിട്ടില്ല. കാൽഡെ്വല്ലിന്റെ സന്ദേഹം "കേൾക്കും' ഇത്യാദി കൃതിരൂപങ്ങളിൽ കാണുന്ന കു തന്നെ ആയിരിക്കാം എന്നാണു്. മലയാളത്തിൽ കാരാന്തങ്ങളായ അംഗങ്ങളിൽ കകാരം ലോപിച്ചുപോകുന്നു. ൻകു= ന്നു എന്നായി എന്നും വരാം; പിന്നീടു് ദ്വിത്വവും കളഞ്ഞു് ൻ ഉ എന്നു മാത്രമായും തീർന്നതായിരിക്കാം. ഗുണ്ടർട്ടു് ഇവിടെയും "ഇനതു' എന്ന തമിഴുസംബന്ധികാരൂപത്തിൽനിന്നാണു് "ഇന്നു' ഉത്ഭവിച്ചതെന്നു ശഠിക്കുന്നു. കാൽഡെ്വൽ ൻെറ മാത്രമേ തമിഴു് "അതു' എന്നതിൽനിന്നു വന്നതായി വിചാരിക്കുന്നുള്ളു. ഗുണ്ടർട്ടു് രണ്ടിലും ഭ്രമിച്ചുപോയി. അദ്ദേഹത്തിനു നാമങ്ങളെ "കു-വക', "നു-വക' എന്നു രണ്ടിനമായി പിരിക്കേണ്ടിവന്നു. "നു' എന്നും "ന്റെ' എന്നും ആണല്ലോ രൂപം അവസാനിക്കുന്നത്; അതുകളിലെ കാരം അംഗത്തിൽ ചേർന്നതാണെന്നു ഗ്രഹിച്ചിരുന്നെങ്കിൽ സായിപ്പന്മാർക്കു് ഇൗ തെറ്റു വരികയില്ലായിരുന്നു. "റ' യുടെ ശരിയായ ധ്വനി "'എന്നാണെന്നുള്ളതും ഇതുവരെ ആരും സ്ഥാപിച്ചിട്ടില്ല. എനിക്കു, നിനക്കു, തനിക്കു എന്ന സർവ്വനാമങ്ങളിൽ അംഗം ചെറുതാകയാൽ അകാരമോ ഇകാരമോ ചേർക്കുന്നു. "ഇൻ' ചേർന്ന നാമങ്ങളിൽ അംഗം നീളുന്നതിനാൽ ക ലോപിക്കുന്നു. കകാരം പലേടത്തും ലോപിക്കാറുള്ള വർണ്ണവുമാണല്ലോ. ലോപത്തിനു പ്രതിവിധിയായിട്ടാണു് പൂർവ്വ കാരത്തിനു ദ്വിത്വം ചെയ്യുന്നത്; പക്ഷേ, കാലക്രമത്തിൽ ദ്വിത്വവും അത്യാവശ്യമല്ലെന്നായി. പ്രയോജിക: ആൽ- ഇതിന്റേയും ഉത്ഭവം ഇന്നതെന്നു തിട്ടപ്പെട്ടിട്ടില്ല. കാൽഡെ്വൽ ഇതിനെ "വായ്ക്കാൽ' എന്നും മറ്റുമുള്ള പദങ്ങളിൽ കാണുന്ന മാർഗ്ഗാർത്ഥകമായ കാൽ എന്നതിൽനിന്നു് വ്യുൽപ്പാദിപ്പിക്കുന്നു. "അൽ' എന്ന ചുട്ടെഴുത്തിന്റെ രൂപം ദീർഘിച്ചതായിരിക്കാമെന്നും അദ്ദേഹം ശങ്കിക്കുന്നുണ്ടു്. ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ "ആവുക' എന്ന ക്രിയയുടെ "ആകൽ' എന്ന കൃതികൃദ്രൂപത്തിൽനിന്നാണു് ഇതിന്റെ ഉൽപ്പത്തി.
സംബന്ധിക: ഉടയ, ഉടെ, ടെ- "ഉടമ', "ഉടയ' ഇത്യാദി രൂപങ്ങളിൽ കാണുന്ന സ്വാമിവാചകമായ "ഉട' എന്ന കൃതിയുടെ പേരെച്ചരൂപംതന്നെ ആണിതു്. ""അവനുടയ പടജ്ജനം ച ഘോരം ഇത്യാദികളിലെപ്പോലെ കവികൾ ഇൗ രൂപത്തെ സ്വതന്ത്രപദമായും പ്രയോഗിക്കാറുണ്ടു്. യൂറോപ്പുദേശീയരായ മലയാളവെയാകരണന്മാർ സംബന്ധികാപ്രത്യയം "അത്' എന്ന ചുട്ടെഴുത്തിൽനിന്നു വന്നതായി വിചാരിക്കുന്നു എന്നും, അതിനു ന്യായം കാണുന്നില്ലെന്നും മുൻപുതന്നെ സ്ഥാപിച്ചുകഴിഞ്ഞു. തമിഴിൽ സംബന്ധികയ്ക്കു പല പ്രത്യയങ്ങളുള്ളതിൽ ഇതൊന്നുമാത്രമേ മലയാളം സ്വീകരിച്ചിട്ടുള്ളൂ. "ഇൻ', "അത്ത്' എന്ന അംഗപ്രത്യയങ്ങളെത്തന്നെ സംബന്ധികാപ്രത്യയങ്ങളായി കാൽഡെ്വൽ സ്വീകരിക്കുന്നുണ്ടു്. എന്നാൽ അതിനാവശ്യം കാണുന്നില്ല. സംബന്ധികയിലും ആധാരികയിലും അംഗങ്ങൾക്കുതന്നെ അതാതു വിഭക്തിയുടെ അർത്ഥം കാണിക്കാൻ ശക്തിയുണ്ടു് എന്നു കൽപിച്ചാൽ മതിയാവുന്നതാണു്. അംഗപ്രത്യയങ്ങളെല്ലാംതന്നെ സംബന്ധികാധാരികകളുടെ പ്രത്യയങ്ങളാണെന്നും തദ്വിഭക്ത്യന്തങ്ങളിൽ നിന്നാണു് (പ്രതിഗ്രാഹികാദിവിഭക്തികൾ) ഉത്ഭവിക്കുന്നതു് എന്നും മറ്റുമാണു് യൂറോപ്യന്മാരുടെ പോക്കു്.
ആധാരിക: ഇൽ, കൽ - ഗൃഹം എന്നർത്ഥമായ "ഇല്ലം' എന്ന ശബ്ദംതന്നെയാണു് "ഇൽ' പ്രത്യയമായതു് എന്നു സ്പഷ്ടമാകുന്നു. ഇതു തമിഴിലും ധാരാളമായി ഉപയോഗിക്കുന്നതാണു്. കൽ പ്രത്യയം നന്നൂലിൽ പറയുന്ന "കാൽ' എന്നതിന്റെ ഹ്രസ്വമാണെന്നു യുറോപ്യവെയാകരണന്മാർ വിചാരിക്കുന്നു. തമിഴിൽത്തന്നെ "ക' എന്നൊരു പ്രത്യയമുള്ളതിന്റെ രൂപമായിരിപ്പാനാണു് അധികം സംഭാവ്യത എന്നു തോന്നുന്നു. ക എന്നതിനു "സ്ഥലം', "ഇടം' എന്നും അർത്ഥമുണ്ടു്. ആ അർത്ഥം മലയാളത്തിലെ ഉപയോഗത്തിൽ നന്നായി യോജിക്കുന്നു.
സംബോധനയെ ഒരു പ്രതേ്യക വിഭക്തിയായിട്ടു ഗണിക്കേണ്ടതില്ല. "ഏ' എന്ന നിപാതം പല നാമങ്ങളിലും സംബോധനാർത്ഥം കുറിക്കാൻ ചേർക്കാറുണ്ടു്. സ്വരാന്തനാമങ്ങളിൽ സ്വരം നീട്ടണം.
ഗതി ചേർന്ന വിഭക്ത്യന്ത- പദം മിശ്രവിഭക്തിയാം; അതിലോ കർത്തൃകർമ്മാദി- ക്കൊത്തപോലെ വിഭക്തികൾ.
നാമങ്ങൾക്കു തങ്ങളിലും, ക്രിയയോടും ഉള്ള സംബന്ധം കാട്ടുകയാണു് വിഭക്തിയുടെ പ്രവൃത്തി. ആ വക സംബന്ധങ്ങളാണു് കർത്താ, കർമ്മം മുതലായ കാരകങ്ങൾ. എന്നാൽ സംബന്ധം പലവകയുള്ളതെല്ലാം കുറിക്കുന്നതിനു് വിഭക്തിപ്രത്യയങ്ങൾകൊണ്ടുമാത്രം സാധിക്കുന്നില്ല. അതിനാൽ വിഭക്തികളെ സഹായിപ്പാൻ അല്ലെങ്കിൽ വിളക്കാൻ ഗതികളെ ഉപയോഗിക്കുന്നു. ഗതിയും വിഭക്തിയും ചേർന്ന വാചകവും അതുകൊണ്ടു വിഭക്തിക്കു തുല്യംതന്നെ. അതിനാൽ ഗതി ചേർന്ന വിഭക്ത്യന്തത്തിനു "മിശ്രവിഭക്തി' എന്നുപേർ കൊടുക്കാം. തമിഴരും പഴയ മലയാളവെയാകരണന്മാരും സംസ്കൃതത്തെ അനുകരിക്കാൻവേണ്ടി ഗതികളെ പ്രതേ്യകം ഇനമാക്കി എടുക്കാതെ വിഭക്തിപ്രത്യയങ്ങളിൽത്തന്നെ ഉൾപ്പെടുത്തി. ദ്രാവിഡങ്ങളിൽ പ്രത്യയം തനിയേയും ഗതിചേർന്നും രണ്ടുവിധമായിട്ടാണു് വിഭക്തികൾ ഉളവാകുന്നതു്. രണ്ടും വേർതിരിക്കാനായിട്ടു് പ്രത്യയത്തെ മാത്രം വിഭക്തി എന്നും, ഗതി ചേർന്ന വിഭക്തിയെ മിശ്രവിഭക്തി എന്നും ഇവിടെ കൽപിച്ചിരിക്കുന്നു:
ഗതിയോഗത്തിൽ വിഭക്തികളെ നിർണ്ണയിക്കാനുള്ള വിധി എന്തെന്നാൽ-ഗതികളുടെ വ്യുൽപ്പത്തിപ്രകാരം ഏതിനേതു വിഭക്തിക്കു് ആകാംക്ഷ വരുന്നുവോ അതിനു് ആ വിഭക്തി ചേർത്തുകൊള്ളണം. കർമ്മമുള്ളതെങ്കിൽ പ്രതിഗ്രാഹിക; ആധാരമുള്ളതെങ്കിൽ ആധാരിക ഇങ്ങനെ ക്രമം. ഏതാനും ഉദാഹരണങ്ങളെ കാണിക്കുന്നു;
1. ഉപ്പുതൊട്ടു കർപ്പൂരംവരെ. 2. പുത്രനോടുകൂടെ വരുന്നു. 3. മോക്ഷത്തിനുവേണ്ടി തപസ്സുചെയ്യുന്നു. 4. വൃക്ഷത്തിൽനിന്നു വീഴുന്നു.
1. "വരെ' എന്നതു് തൻവിനയെച്ചമാകയാൽ അതിനു കർത്താവിന്റെ ആകാംക്ഷയുണ്ടു്. അതുകൊണ്ടു് "കർപ്പൂരംവരെ' എന്നു നിർദ്ദേശിക. "തൊട്ട്' എന്ന സകർമ്മകക്രിയയുടെ മുൻവിനയെച്ചത്തിനു കർമ്മാപേക്ഷ വരുന്നതിനാൽ "ഉപ്പിനെ തൊട്ടെ'ന്നു പ്രതിഗ്രാഹിക(ലുപ്തം).
2. "കൂടുക' സാക്ഷിയാവശ്യപ്പെടുകയാൽ സംയോജിക.
3. "വേണ്ടി'ക്കു താദർത്ഥ്യമർത്ഥമാകയാൽ തദേ്യാഗത്തിലുദ്ദേശിക.
4. നിൽപ്പിൽ ആധാരം പ്രധാനമാകയാൽ "വൃക്ഷത്തിൽനിന്ന്' എന്നു് ആധാരിക.
മൂലം നിമിത്തമിത്യാദി നാമത്തോടു സമാസവും.
പ്രത്യയത്തിനും ഗതിക്കും പുറമെ "മൂലം', "നിമിത്തം' ഇത്യാദി പദങ്ങളോടു നാമങ്ങളെ സമാസിപ്പിച്ചും വിഭക്ത്യർത്ഥം ഉണ്ടാക്കാം. ഇങ്ങനെയുണ്ടാകുന്ന രൂപങ്ങൾക്കു് "സമാസവിഭക്തികൾ' എന്നു പേരു ചെയ്യാം.
ഉദാ: അതുമൂലം, അതുനിമിത്തം, അതിൻപേരിൽ ഇത്യാദി.