കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

 1. മലയാളദേശവും ഭാഷയും
 2. ഘട്ടവിഭാഗം
 3. അക്ഷരമാല
 4. വർണ്ണവികാരങ്ങൾ
 1. സന്ധിവിഭാഗം
 2. ശബ്ദവിഭാഗം
 3. പ്രകൃതിപ്രത്യയങ്ങൾ
 1. ലിംഗപ്രകരണം
 2. വചനപ്രകരണം
 3. വിഭക്തിപ്രകരണം
 4. വിഭക്ത്യാഭാസപ്രകരണം
 5. കാരകപ്രകരണം
 6. തദ്ധിതപ്രകരണം
 1. കാലപ്രകരണം
 2. പ്രകാരപ്രകരണം
 3. പ്രയോഗപ്രകരണം
 4. പ്രയോജകപ്രകൃതി
 5. നാമധാതുപ്രകരണം
 6. ഖിലധാതുക്കൾ
 7. അനുപ്രയോഗം
 8. നിഷേധപ്രകരണം
 9. സമുച്ചയം
 10. അംഗക്രിയ
 11. കൃതികൃത്തുക്കൾ
 12. കാരകകൃത്തുക്കൾ
 1. വാക്യപ്രകരണം
 2. സമാസപ്രകരണം


താലവ്യ-അകാരാന്തം

അകാരിതം

അട = വഴി മറയ്ക്കുക, വന്നുചേരുകയും
അണ = ചേരുക
അയ = മുറുകാതിരിക്ക
അര = ദ്രവം ചേർന്ന്‌ പൊടിയുക
അറ = തല്ലി നുറുക്കുക
അല = തെണ്ടി നടക്കുക
ഇട = ശണ്ഠകൂടുക
ഇഴ = പതിഞ്ഞു നടക്കുക
ഉട = പൊട്ടിച്ചിതറുക
ഉര = തമ്മിൽച്ചേർന്നുരസുക
ഉല = ഇളകുക, അയവുവരുകയും
ഉറ = കട്ടിയാവുക
കട = കലക്കുക
കര = കണ്ണീരൊലിപ്പിക്ക
കള = ഉപേക്ഷിക്ക
കിണ = വാശിപിടിക്ക
കുട = ആസകലം ഇളകുംവിധം കുലുക്കുക
കുറ = ചുരുങ്ങുക
കുഴ = ദ്രവ്യത്തോടു ചേരുക, ക്ഷീണിക്കയും
പട = ക്ഷീണിക്ക
ചത = ഇറുക്കം കുറയുക
ചമ = വേഷം ധരിക്ക, ആയിത്തീരുകയും
ചവ = കടിച്ചതിനാൽ ചെറുതാവുക
ചില = ശബ്ദിക്കുക
തട = ഗതി മുടക്കുക
തറ = ഉള്ളിൽ ചേർന്നുറയ്ക്കുക
തിക = പൂർത്തിവരുക
തിര = അന്വേഷിക്കുക
തുല = നശിക്കുക
തുള = ദ്വാരമുള്ളതാകുക
തുഴ = വെള്ളം തള്ളുക
നന = ദ്രവത്തോടു യോജിക്ക
നിറ = പൂർണമാകുക
നുണ = പതുക്കെത്തിന്നുക
നുര = ചെറുകുമിളകളോടു കൂടുക
നുഴ = സുഷിരത്തിലൂടെ കടക്കുക
പത = ദ്രവ്യം കുതിക്കുക
പറ = സംസാരിക്കുക
പിണ(ന) = ഇടകലരുക
പുക = ധൂമം പുറപ്പെടുന്നതാകുക
പുള = അങ്ങോട്ടുമിങ്ങോട്ടും വളയുക
പൊത = പൊടിയിൽ താഴുക
മറ = കാണാതാവുക
മുള = കൂട്ടിലെത്തുക
മെട = നെയ്യുക
വര = രേഖവീഴുക
വല = കഷ്ടപ്പെടുക
വള = വക്രമാകുക
വിര = ശ്രദ്ധവയ്ക്കുക
വിള = മൂപ്പു വരുക

കാരിതം

അക = കുരുന്നുണ്ടാവുക
അയ = പ്രേഷണം ചെയ്യുക
അറ = ജുഗുപ്സ തോന്നുക
ഇമ = ചിമ്മുക
ഐറ = വെള്ളം വറ്റിക്ക
ഇര = ഇരമ്പുക
ഇള = പിൻവാങ്ങുക
ഉര = പറയുക
ഉഴ = പുളയുക, ഛർദ്ദിപ്പാൻവരുകയും
കവ = കാലുകളകറ്റുക
കഴ = തരിപ്പു തോന്നുക
കിട = ലഭിക്കുക
കിത = വേഗത്തിൽ ശ്വസിക്കുക
കിള = മണ്ണിൽ വെട്ടുക
കുമ = അടിക്കുക
കുര = ശബ്ദവിശേഷം പുറപ്പെടുവിക്കുക
കുര = ഫലമുള്ളതാവുക
ചില = ശബ്ദിക്കുക
ചിന = പാകം വരുക
ചുണ = കോപിക്കുക
ചുമ = ശബ്ദവിശേഷം പുറപ്പെടുവിക്കുക
ചെര = ക്ഷൌരം ചെയ്യുക
തഴ = പുഷ്ടി വരുക
തള = ആനയെ കെട്ടുക
തിര = മേന്മേൽ ചുരുട്ടുക
തിള = ദ്രവം കുതിക്കുക
തുക = അലക്കുക
തുട = തടകിക്കളക
നര = രോമം വെളുക്കുക
നിര = വരിയായി നിറുത്തുക
നിന = വിചാരിക്കുക
നില = വ്യവസ്ഥിതമാവുക
പക = സംഭ്രമിക്കുക
പട = പാത്രം മാറിപ്പകരുക
പിഴ = തെറ്റിപ്പോവുക
പുത = മറയ്ക്കുക
മല = സംഭ്രമിക്കുക
മുള = കുരുത്തുവരുക
മുഴ = നിരപ്പിൽ കവിയുക
വിത = വിത്തിടുക
വിറ = കിടുകിടുക്കുക

ഓഷ്ഠ്യ-അകാരാന്തം

(അകാരിതം ഇല്ല)

കാരിതം

അമ്പര = വിസ്മയിക്കുക
കട = അപ്പുറം പോക, പ്രവേശിക്കയും
കറ = ദ്രവം വലിച്ചുചോർത്തുക
കിട = ശയിക്കുക
തുര = കുഴിയുണ്ടാക്കുക
തുറ = മറവു മാറ്റുക
നട = കാലൂന്നി ദേശം പകരുക
നിര = വരിയായി നിൽക്കുക
പര = ചുറ്റും വ്യാപിക്ക
പറ = ആകാശത്തിൽ സഞ്ചരിക്ക
പിറ = ജനിക്കുക
മറ = ഓർമ്മ വിടുക
വിശ = ക്ഷുത്തുണ്ടാകുക

താലവ്യ- ആകാരാ‍ന്തം

അകാരിതം

ആ = ബലമൂന്നാൻ വലിയുക, കഴിയാതാവുകയും
ആരാ = അന്വേഷിക്കുക
കാ = ചൂടുപിടിക്കുക
ചാ = ഒരുവശം താഴുക
പാ = ബലത്തോടു മുട്ടുക
മായുക = ക്രമത്തിൽ ഇല്ലാതാവുക

ഓഷ്ഠ്യ-ആകാരാന്തം

കാരിതം

കാ =സൂക്ഷിക്ക, രക്ഷിക്ക, പ്രതീക്ഷിക്കയും

ഇകാരാന്തം

അകാരിതം

അടി = കീഴിൽ താഴുക, ചേർന്നുകൂടുകയും
അണി = അലങ്കരിക്കുക
അരി = കഷണമാക്കുക
അലി = ദ്രവമാകുക
അറി = ഗ്രഹിക്കുക
അലി = പാകമേറി ദ്രവിക്കുക
അഴി = കെട്ടുവിടുക
ഇടി = ഉറപ്പുവിട്ടു വീഴുക
ഉരി = പറഞ്ഞുപോകുക
ഉഴി = വട്ടത്തിൽ ചുറ്റുക
എരി = കത്തുക
എറി = ദൂരത്താക്കുക
ഒടി = സന്ധി വിടുക
ഒളി = കാണാതാവുക
ഒഴി = വിട്ടുപോക
കരി = കറുപ്പുതട്ടുക
കവി = അവധിയിൽ അധികമാവുക
കഴി = അവസാനിക്ക, ശേഷിയുണ്ടാകയും
കിനി = ദ്രവമുണ്ടാക
കിഴി = താഴുക
കുനി = ദേഹം മുൻവശത്തേക്കു വളയ്ക്കുക
കുഴി = സുഷിരമുണ്ടാക
കൊഴി = പൊഴിയുക
ചൊറി = കണ്ഡൂയനം ചെയ്യുക
ചരി = ഒരു വശത്തേക്ക് നീളം കുറയുക
ചുഴി = തുനിയുക, തുരക്കുകയും
ചൊരി = വിതറുക
ചുളി = വളയുക
ഞെരി = നുറുങ്ങുക
ഞെളി = പിൻവശത്തേക്ക് വളയുക
ഞെറി = ഒരേമാതിരിയിൽ മടക്കുക
തണി = ചൂടുമാറുക
തിരി = വശം മാറുക, അറിയുകയും
തുനി = ഉദ്യമിക്ക
തെളി = പ്രസാദമുണ്ടാക
പടി =ഇരിക്കുക
പണി = ശില്പവേലചെയ്ക, നമസ്കരിക്കയും
പറി = ബന്ധം വിടുക
പിരി = വേർപെടുക
പിഴി = ഞെക്കുക
പൊടി =പൊടിയാവുക
പൊരി = വരളുക
പൊലി = വളരുക, മൂടുക, നശിക്കുകയും
പൊഴി = തനിയേ വീഴുക
പൊളി = കെട്ടു വിടുക
മറ = മറുവശത്താകുക
മുടി = നശിക്കുക, തീരുകയും
മുറി = ഖണ്ഡമാവുക
മെതി = മൃദുവാക, വേർതിരിയുകയും
മൊഴി = പറയുക
മെലി =കൃശമാവുക
മൊരി = വരളുക
വലി = വണ്ണം കുറുകി നീളുക
വഴി = മീതേ പ്രവഹിക്കുക
വരി =മുറുക്കിച്ചുറ്റുക
വിരി = വികസിക്കുക
വെടി = ഉപേക്ഷിക്ക

കാരിതം

അടി = തല്ലുക
അരി = ദ്രവത്തിൽകലക്കി വേർതിരിക്കുക
ഇരി = ആസനം ഊന്നുക
ഇളി = വല്ലതെ ചിരിക്കുക
ഒലി = പ്രവഹിക്കുക
കടി = പല്ലാൽ പിടിക്കുക
കലി = അസ്വാസ്ഥ്യമുണ്ടാക്കുക
കളി = വിഹരിക്ക
കുടി = ദ്രവം ഭക്ഷിക്ക
കുതി = വേഗം പ്രയോഗിക്ക
കുറി = എഴുതുക, ഉദ്ദേശിക്കയും
കുളി = സ്നാനം ചെയ്ക
കൊതി = ആഗ്രഹിക്ക
കൊറി = ഓരോന്നായി തിന്നുക
കൊഴി = ചേറി വേർപ്പെടുത്തുക
ചതി = വഞ്ചിക്ക
ചാലി = ദ്രവത്തോടു ചേർക്കുക
ചിരി = വിസ്മയാദിയാൽ പല്ലിളിക്ക
ചൊടി = കോപിക്കുക
തരി = അസഹ്യത തോന്നുക
തളി = ദ്രവം ചിതറുക
തുടി = ഇളകുക, ദ്രവത്തിൽ അടിക്കയും
തുറി = പൊന്തുക
തുളി = ദ്രവം വീഴ്ത്തുക
തൊഴി = തല്ലുക
മതി = നിശ്ചയിക്കുക
വിളി = ആഹ്വാനം ചെയ്യുക

ഈകാരാന്തം

അകാരിതം

ചീ = ദ്രവിക്കുക

(കാരിതം ഇല്ല)

ഉകാരാന്തം

അകാരിതം

ഉഴു = മണ്ണെളക്കുക
തൊഴു = കൈകൂപ്പുക
പൊരു = യുദ്ധം ചെയ്ക

കാരിതം

അടു = സമീപത്തുവരിക
അറു = ഖണ്ഡിക്ക
ഉടു = വസ്ത്രം ധരിക്ക
ഉളു = തെറുമ്പുക
എടു = ഗ്രഹിക്കുക
കറു = കറുത്ത നിറമാകുക
കുരു = മുളയ്ക്കുക
തടു = തടയുക
തൊടു = ശരം ചേർക്കുക
തണു = ചൂടു നശിക്ക
തെറു = മേൻമേൽ ചുരുട്ടുക
പകു = പങ്കിടുക
പടു = കെട്ടിച്ചമയ്ക്ക
പഴു = പാകം വരുക
പെരു = ഗുണിക്കുക
പൊറു = സഹിക്കുക
മടു = ഇച്ഛാഭംഗംവരുക
മുഴു = വർദ്ധിക്കുക
വറു = പൊരിക്കുക
വെറു = വേണ്ടെന്നു തോന്നുക
വെളു = വെളുത്ത നിറമാവുക

വിവർത്തനപ്രക്രിയകൊണ്ടു നീളാതെ ഏതാനും ഏകമാത്രകങ്ങളായിട്ടു ശേഷിച്ചിട്ടുണ്ട്‌. അവ ക ട റ എന്ന വ്യഞ്ജനങ്ങളിൽ അവസാനിക്കുന്നവയാണ്‌. അതുകൾക്കെല്ലാം പ്രക്രിയാസാമ്യവുമുണ്ട്‌. ഒരു സംഘമയിട്ടു ചേർക്കാൻ വേണ്ടി അതുകളെ സംവൃത-ഉകാരാന്തങ്ങളായി കൽപിച്ചിരിക്കുന്നു.

സംവൃത-ഉകാരാന്തം

അറു് = മുറിയുക
ഇടു് = നിക്ഷേപിക്ക
കെടു് = തീയണയുക
ചൂടു് = ചൂടുപിടിക്ക
തകു് = യോഗ്യമാവുക
തറു് = വസ്ത്രം ധരിക്ക
തൊടു് = സ്പർശിക്ക
നടു് = ഭൂമിയിലിടുക
പുകു് = പ്രവേശിക്ക
പെടു് = പതിക്ക, ഒരു സ്ഥിതിയിലാവുകയും
പെറു് = പ്രസവിക്ക
മികു് = അധികപ്പെടുക
വിടു് = ഉപേക്ഷിക്ക

ഊകാരാന്തം

(അകാരിതമില്ല)

കാരിതം

ഊ = ദ്രവം കോരിച്ചൊരിയുക
തൂ = ചവറു നീക്കുക
മൂ = പാകംവരുക

എകാരാന്തങ്ങളെല്ലാം കാലക്രമേണ താലവ്യാകാരാന്തങ്ങളായിത്തീർന്നതിനാൽ ഇപ്പോൾ എകാരാന്ത ധാതുക്കളേ ഇല്ല.

ഏകാരാന്തം

അകാരിതം

തേ = ക്രമത്തിൽ കുറയുക
മേ = പുല്ലുറുക്കുക, പുര മൂടുകയും
വെ = ചൂടേറ്റു മൃദുവാക

കാരിതം

ഏ = കൂട്ടിച്ചേർക്കുക

ഐകാരാന്തം

കൈ = തിക്തമാവുക
തൈ = നൂലുകൊണ്ടു കെട്ടുക

ഒകാരാന്തം

(അകാരിതമില്ല)

കാരിതം

ഒ = ശരിപ്പെടുക, ചെരുകയുകയും

ഓകാരാന്തം

അകാരിതം

പോ = ഗമിക്ക
നോ = വേദനപ്പെറ്റുക

(ഓകാരാന്തം കാരിതവും ഔകാരാന്തവുമില്ല)

കാരിതാകാരിതഭേദം സ്വരചില്ലന്തങ്ങളിലേ ഉള്ളൂ. കകാരാദി പൂർണവ്യഞ്ജനാന്തങ്ങളിലില്ല.

കകാരാന്തം

അഴുക് = ദ്രവിക്ക
ഇളക് = ചലിക്ക
ഇറുക് = ഉറയ്ക്കുക
ഉരുക് = ദ്രവമാവുക
ഏക് = കൊടുക്കുക
ഒഴുക് = പ്രവഹിക്ക
കഴുക് = ജലത്താൽ ശുദ്ധിവരുത്തുക
കുറുക് = നീളം കുറയുക
തടക് = തേയ്ക്കുക
തഴുക് = പുണരുക
തിരുക് = ചെലുത്തുക
തേക് = ദ്രവം പകരുക
നക്ക് = ലേഹനംചെയ്ക
നൽക് = കൊടുക്കുക
നോക്ക് = കണ്ണുപതിക്ക
പഴക് = പഴയതാവുക
പാക് = നടുക
പുൽക് = പുണരുക
പെരുക് = വർദ്ധിക്ക
മുറുക് = അയയാതിരിക്കുക
മുഴുക് = മുങ്ങുക
മെഴുക് = തടകുക
രാക് = ഉരയ്ക്കുക
വിരക് = കൂട്ടിച്ചേർക്കുക
വൈ(വഴു)ക് = താ‍മസിക്കുക
 

ങകാരാന്തം

അടങ് = കീഴ്പ്പെടുക, ഉൾപ്പെടുക, അവസാനിക്കയും
അനങ് = ഇളകുക
അമങ് = സമ്മർദ്ദമുണ്ടാക
ഇടുങ് = മധ്യത്തിൽപ്പെടുക
ഇണങ് = ചേരുക
ഇറങ് = കീൾപ്പോട്ടു പ്രവേശിക്ക
ഇരുങ് = മുറുകെച്ചെരുക
ഇയങ് = വർത്തിക്ക
ഉടങ്/ഉടക് = പിടികൂടുക, തടയുകയും
ഉണങ് = നനവുപോക
ഉറങ് = നിദ്രചെയ്ക
ഏങ് = തെരുതെരെ ശ്വസിക്ക
ഒടുങ് = അവസാനിക്ക
ഒതുങ് = പിൻവലിയുക, അടങ്ങുകയും
ഒരുങ് = തയ്യാറാവുക
ഓങ് = കൈയുയർത്തുക
കലങ് = കലുഷമാവുക
കറങ് =ചുറ്റുക
കിടുങ് = വിറയ്ക്കുക
കിലുങ് = ലോഹത്തിൽ തട്ടി ശബ്ദിക്കുക
കുടുങ് = ഉള്ളിൽപ്പെടുക
കുണുങ് = അഴകോടെ കുലുങ്ങുക
കുലുങ് = ഇളകുക
കുഴങ് = വ്യാകുലപ്പെടുക
ചതുങ്/ ചളുങ് = നിരപ്പു തെറ്റുക
ഞെങ് = സമ്മർദ്ദമുണ്ടാക
ഞെരുങ് = ദൃഢമായി ഞെങ്ങുക
തങ് = തടയുക
താങ് = ഊന്നുകൊടുക്ക
തിങ് = തമ്മിൽ മുട്ടിച്ചേരുക
തിളങ് = മിന്നിപ്രകാശിക്ക
തുടങ് = ആരംഭിക്ക
തിരങ്/തിരക് =തമ്മിൽ ചേർന്നു മർദ്ദിക്ക
തൂങ് = ലംബിക്കുക
തേങ് = അലപോലെയടിക
നീങ് = ദൂരത്താവുക
നുറുങ് = ഖണ്ഡമാവുക
പതുങ് = സങ്കോചിക്ക
പരുങ് = വ്യാകുലപ്പെടുക
പിടുങ് = പറിച്ചെടുക്കുക
പിണങ് = കലഹിക്ക
പുഴുങ് = ദ്രവം ചേർത്തു വേവിക്ക
പൊങ് = മേല്പെടുക
മങ് = കാന്തി കുറക
മടങ് = മേന്മേൽ മടിയുക, തോൽക്കുകയും
മയങ് = തളരുക
മിനുങ് = തെരുതെരെ മിന്നുക
മിഴുങ്/വിഴുങ് = ഗ്രസിക്കുക
മുങ് = വെള്ളത്തിൽ താഴുക
മുടങ് = വിഘ്നപ്പെടുക
മുനങ് = പിറുപിറുക്കുക
മുഴങ് = ശബ്ദം വർദ്ധിക്ക
മോങ് = നിലവിളിക്കുക
വണങ് = വന്ദിക്കുക
വാങ് = സ്വീകരിക്കുക
വിങ് = വേദനപ്പെടുക
വിലങ് = കുറുകെക്കിടക്കുക, മാറുകയും

ചകാരാന്തം

 
കൊഞ്ച് = വിലാസത്തോടെ സംസാരിക്ക
കോച്ച് = തണുത്തു ചുരുങ്ങുക
പിച്ച് = വിരൽ ചെർത്ത് അല്പമായി ആകർഷിക്കുക
പീച്ച് = ദ്രവം ചാണ്ടുക
റാഞ്ച് = കാലിലുടക്കി എടുത്തുകൊണ്ടുപോക

ടകാരാന്തം

 
അലട്ട് = ബുദ്ധിമുട്ടിക്ക
ആട് = അങ്ങോട്ടുമിങ്ങോട്ടുമുലയുക
ഓട് = മണ്ടുക
കിട്ട് = ലഭിക്കുക
കെട്ട് = ബന്ധിക്കുക
കൊട്ട് = വാദ്യങ്ങളിൽ തട്ടുക
കോട് = ആകൃതി ഭേദിക്കുക
ചാട് = നിലംവിട്ടു കുതിക്ക
ചാണ്ട് = ആഞ്ഞടിക്കുക
ചൂട് = തലയിൽ വയ്ക്കുക
ചൂണ്ട് = നിർദ്ദേശിക്ക
ഞെട്ട് = ഭയപ്പെട്ടു വിറയ്ക്ക
ഞേട് = അല്പമായി പ്രഹരിക്കുക
ഞരട് = പെശയുക
ഞൊണ്ട് = മുടന്തുക
തട്ട് = ഘട്ടനംചെയ്ക
തികട്ട് = നിറഞ്ഞു കുതിക്ക
തീണ്ട് = അടുത്തുവരുക
തെണ്ട് = അങ്ങുമിങ്ങും നടക്കുക
തേട് = അന്വേഷിക്ക
തോണ്ട് = മാന്തിയെടുക്ക
നാട്ട് = ഉറപ്പിച്ചുനിറുത്തുക
നേട് = സമ്പാദിക്ക
പാട് = ഗാനംചെയ്ക
പൂട്ട് = തണ്ടുവീഴുക
മണ്ട് = ഓടുക
മിണ്ട് = സംസാരിക്ക
മാട് = പണിയുക, കൈക്രിയ കാണിക്കയും
മൂട് = മറയുക
മേട് = അടിക്കുക
വാട് = സത്വം ക്ഷയിക്കുക
വീട് = ഋണശോധനം വരുക
വെട്ട് = പ്രഹരിക്ക

ണകാരാന്തം

ഉൺ = ഭക്ഷിക്ക
എൺ = തുക കുറിക്കുക
കൺ = ദർശിക്ക
നൺ = നിനയ്ക്കുക
പൂൺ = തഴുകുക
വേൺ = ആവശ്യപ്പെടുക

തകാരാന്തം

 
ഊത് = ശ്വാസം പ്രയോഗിക്ക
എഴുത് = അക്ഷരം കുറിക്ക
ഏന്ത് = ധരിക്ക
ഓത് = മന്ത്രം ജപിക്ക
കത്ത് = ജ്വലിക്ക
കരുത് = നിനയ്ക്കുക, സൂക്ഷിക്കയും
കുത്ത് = മുനകൊണ്ടു പ്രഹരിക്ക
കൊത്ത് = കൊക്കുകൊണ്ടു പ്രഹരിക്ക
കൊളുത്ത് = തീ പിടിപ്പിക്ക, തൂക്കുകയും
കോത് = ശിഖരം വകയുക
ചിന്ത് = ചിതറുക
ചീന്ത് = പൊളിക്കുക
ചെത്ത് = മുറിക്കുക
തത്ത് = തുള്ളുക
നീന്ത് = വെള്ളത്തിൽ സഞ്ചരിക്ക
പൊന്ത് = ഉയർന്നുനിൽക്ക
മാന്ത് = തോണ്ടുക
മോന്ത് = ചുണ്ടത്തുവച്ചു കുടിക്ക
വഴുത് = തെറ്റുക

നകാരാന്തം

 
ഊന്ന് = അവലംബിക്ക
കൂൻ = മുതുക് വളയുക
തിൻ = ഭക്ഷിക്ക
തുൻ = തൈക്കുക
തെൻ = കാലു തെറ്റുക
തോന്ന് = മനസ്സിലുദിക്കുക
മിൻ = പ്രകാശിക്ക

പകാരാന്തം

അമ്പ് = അമരുക
ഈമ്പ് = ചൂഷണം ചെയ്ക
ഒലുമ്പ് = ഒലയ്ക്കുക
കലമ്പ് = കലഹിക്ക
കൂപ്പ് = വന്ദിക്ക
ചപ്പ് = കടിച്ചുതിന്നുക
ചിലമ്പ് = ചിലയ്ക്കുക
തപ്പ് = തൊട്ടറിയുക
തുപ്പ് = വായിൽനിന്നു കളക
തുളുമ്പ് = നിറഞ്ഞുതെറിക്ക
പുലമ്പ് = വീൺമൊഴി പറയുക
വിളമ്പ് = ഭക്ഷിപ്പാൻ പകരുക

മകാരാന്തം

കമ്മ്‌ = ഒന്നായി കടിച്ചുതിന്നുക
ചിമ്മ്‌ = കണ്ണ് അടയ്ക്കുക
തിരുമ്മ്‌ = മർദ്ദിക്കുക
തുമ്മ്‌ = ശബ്ദത്തോടുകൂടി ഝടിതിയിൽ ശ്വാസംവിടുക

യകാരാന്തം

എയ് = ശരം പ്രയോഗിക്ക
കൊയ് = കതിരറുക്ക
ചെയ് = പ്രവർത്തിക്ക
നെയ് = നൂൽ ചേർക്കുക
പെയ് = മഴപോലെ വീഴുക

രേഫാന്തം

അകാരിതം

അമര് = വാഴുക, ഉറച്ചിരിക്കയും
ഉതിര് = പൊടിയായിച്ചിതറുക
ഉയര് = പൊങ്ങുക
ഉലര് = ജലാംശം പോക
ഊര് = അയഞ്ഞുവീഴുക
കലര് = ഇടയിൽ ചേരുക
കവര് = കക്കുക
കിളര് = പൊങ്ങുക
കുതിര് = ഉള്ളിൽ വെള്ളം കേറുക
കുളിര് = തണുപ്പ് തോന്നുക
കോര് = വാരിയെടുക്ക
ചേര് = യോജിക്ക
ചോര് = വീഴുക
തകര് = പൊടിയാവുക
തര് = ഇങ്ങോട്ട് ദാനംചെയ്ക
തളര് = ക്ഷീണിക്ക
തീര് = അവസാനിക്ക
തുടര് = അനുബന്ധിക്ക
തുവര് / തോര് = ജലം വറ്റുക
നിവര്/നീര് = കുനിവു തീരുക
നുകര് = ഓർത്തോർത്തു കുടിക്കുക
നേര് = പ്രാർത്ഥിക്ക
പകര് = പാത്രം മാറുക
പടര് = വ്യാപിക്ക
പുലര് = പ്രഭാതമാവുക
പോര് = ശക്തനാവുക, ഇങ്ങോട്ടു ഗമിക്കയും
മലര് = മുഖം മേല്പോട്ടാവുക
മുതിര് = ഒരുങ്ങുക, പ്രായം തികയുകയും
വര് = ആഗമിക്ക
വാര് = കോരിയെടുക്ക, നീളത്തിൽ മുറിക്ക, ഒലിക്കയും
വളര് = വർദ്ധിക്ക
വിടര് = വികസിക്ക

കാരിതം

എതിര് = നേരിടുക
ഓര് = ഓർമ്മയുണ്ടാക
കയര് = കോപിക്ക
കിളര് = കിളാവുവരുക
കോര് = തുളയിൽ ചരടിടുക
ചീര് = വീർക്കുക
തണര് = തൊലി തടിക്കുക
നേര് = കട്ടി കുറയുക, എതിർക്കയും
പാര് =കാണുക, വസിക്കയും
പേര് = പകർത്തുക
വിയര് = വിയർപ്പുണ്ടാക

റ(റ്റ)കാരാന്തം

(കാരിതാകാരിതഭേദമില്ല)

അമറ് = ജന്തുക്കളെപ്പോലെ ശബ്ദിക്ക
ആറ് = ചൂടുപോക
ഇടറ് = കാൽ തെറ്റുക
ഇളറ് = പുലമ്പുക
ഉഴറ് = വ്യസനിക്ക
ഊറ് = ജലമിറ്റുവരുക
ഏറ് = വർദ്ധിക്ക, കരേറുകയും
കയറ് / കേറ് / കരേറ് = ആരോഹണംചെയ്ക
കാറ് = കാസമുണ്ടാക്കുക
കീറ് = രണ്ടായിപ്പിളരുക
കോറ് = അല്പം മുറിയുക
പാറ് = അല്പമായിപ്പൊഴിയുക
ചിതറ് = ചിന്തുക
ചീറ് = കയർത്തു ശബ്ദിക്ക
ചുറ്റ് = കറങ്ങുക
തേറ് = വിശ്വസിക്ക
നാറ് = ദുർഗ്ഗന്ധം തോന്നുക
നീറ് = ഊഷ്മാവുണ്ടാക
പതറ് = തെറ്റിപ്പോക
പാറ് = പാടപോലെ നിൽക്ക
പേറ് = ഭരിക്ക
പോറ് = അല്പം മുറിയുക
മാറ് = ഒഴിയുക
വിതറ് = ചിതറുക
വിളറ് = വെളുപ്പ് തട്ടുക

ലകാരാന്തം

അകാരിതം

അകല് = ദൂരെയാവുക
അനല് = ചൂടുപിടിക്ക
ഇയല് = ചേരുക
ഉഴല് = വേവലാതിപ്പെടുക
ഓല് = ഒഴിക്കുക
കൊല് = ഹനിക്കുക
കോല് = കലരുക
ചെല് = അണഞ്ഞെത്തുക
ചൊല് = പറയുക
തല് = പ്രഹരിക്കുക
വെല് = ജയിക്ക

കാരിതം

ഏല് = സ്വീകരിക്ക
തോല് = പരാജയം പ്രാപിക്ക
നില് = കാലൂന്നി സ്ഥിതിചെയ്ക
നോല് = വ്രതമനുഷ്ഠിക്ക
വില് = വിലയ്ക്കു കൊടുക്ക

വകാരാന്തം

ഉലാവ് / ഉലാത്ത് = സ്വച്ഛന്ദസഞ്ചാരം ചെയ്ക
കൂവ് = പക്ഷിയെപ്പോലെ ശബ്ദിക്ക
ചീവ് = മിനുസം വരുത്തുക
താവ് = പറഞ്ഞുകൊണ്ടിരിക്ക
തൂവ് = അല്പമായിച്ചിതറുക
മരുവ് = വസിക്കുക
മേവ് = മരുവുക

ശകാരാന്തം

ഏശ് = പറ്റുക, ഏൽക്കയും
പൂശ് = മീതെ തടകുക
പേശ് = സംസാരിക്ക
വീശ് = കാറ്റുണ്ടാകത്തക്കവിധം ഇളകുക

സകാരാന്തം

അലസ് = ഗർഭം പിഴയ്ക്കുക, യോജിക്കാതിരിക്കയും
ഉരസ് = തമ്മിൽ ഉരയുക

ളകാരാന്തം

അകാരിതം

ആള് = നാടുവാഴുക, ഉണ്ടായിരിക്കയും
അരുള് = ചെയ്ക, പറക, കൊടുക്കയും
ഇരുള് = ഇരുട്ടടയുക
ഉരുള് = വൃത്തത്തിലാവുക
ഉള് = ഉണ്ടാക
കരള് = എലിയെപ്പോലെ തിന്നുക
കാള് = കത്തിജ്ജ്വലിക്ക
കിള് = നുള്ളുക
കൊള് = ഒതുങ്ങുക, സ്വീകരിക്ക, ലാക്കിൽ വെട്ടുക, പറ്റുകയും
ചുരുള് = അറ്റം വളയുക
തള് = മുന്നോട്ടായുക, ഉപേക്ഷിക്കയും
തുള് = നൃത്തംചെയ്ക
തിരള് = പ്രകാശിക്ക, ഋതുവാക
നീള് = ദീർഘമാവുക
നുള് = നഖത്താൽ പ്രഹരിക്ക
പാള് = ജ്വലിക്ക, ചീന്തുകയും
പുരള് = സ്പർശിക്ക
പൂള് = കഷണമായ് നുറുക്ക
പൊള് = ദഹിക്കുക
മൂള് = ഹുങ്കാരംചെയ്ക
വരള് = വെള്ളം വറ്റുക
വിള് = കീറുക
വിരള് = പരിഭ്രമിക്ക
വീള് = മടങ്ങിവരുക, തിരികെ ലഭിക്ക, തീർക്കുകയും

കാരിതം

കള് = മോഷ്ടിക്ക
കേള് = കാതുകൊണ്ട് ഗ്രഹിക്ക
വേള് = വിവാഹംചെയ്ക

ഴകാരാ‍ന്തം

അകാരിതം

അമിഴ് = അമരുക
ആഴ് = താഴുക, അണയുകയും
കേഴ് = കരയുക
ചൂഴ് = ചുറ്റുക
താഴ് = അടിയിലേക്കു പോക
പുകഴ് = സ്തുതിക്ക
നൂഴ് = കീഴിലൂടെ പോക
വാഴ് = വസിക്ക, രാജ്യഭാരംചെയ്ക, കൃഷി ചെയ്കയും
വീഴ് = കീഴോട്ടു ഗമിക്ക

(കാരിതം ഇല്ല)