കേരളോല്‌പത്തിയും മറ്റും
രചന:ഹെർമ്മൻ ഗുണ്ടർട്ട്
മലയാളരാജ്യം


[ 73 ] THE
Malayalam Country

ITS GEOGRAPHY AND HISTORY

മലയാളരാജ്യം

ചരിത്രത്തോടു കൂടിയ ഭൂമിശാസ്ത്രം

(1869) [ 75 ] മലയാള രാജ്യം

പൂർവ്വകാലങ്ങളിൽ സമുദ്രം പർവ്വതങ്ങൾവരെ എല്ലാറ്റിനേ
യും മുടിയിരുന്ന ശേഷം, പരശുരാമനാൽ കേരളം എന്നു പറയുന്ന
രാജ്യം ആഴത്തിൽനിന്നു പൊങ്ങിക്കപ്പെട്ടു എന്നു കേൾക്കുന്നു. ഈ
പറയുന്ന കഥയേയും , ഉൾപ്രദേശങ്ങളിലും കുന്നിൻ മുകളിലും ഉ
ത്തിൾ മുതലായവറ്റെ കാണുന്നതിനെയും, ആലപ്പുഴ ഇത്യാദി ദി
ക്കുകളിൽ കടൽ അല്പാല്പം അകന്നു പോകയും കണ്ണനൂർ തുടങ്ങിയു
ള്ള സ്ഥലങ്ങളിൽ കടൽ അടുത്തു വരികയും ചെയ്യുന്നതിനെയും, ഈ
നാട്ടിന്റെ സാധാരണ ദേശസ്സ്വഭാവത്തെയും നോക്കി വിചാരി
ച്ചാൽ, കേരളം പക്ഷേ ആര്യർ ഹിന്തുരാജ്യത്തിൽ കുടിയിരുന്ന ശേഷം
മാത്രം സമുദ്രത്തിൽനിന്നു പൊങ്ങി വന്നു എന്നു ഊഹിച്ചു പറയാം.

ഗോകൎണ്ണം തുടങ്ങി കന്യാകുമാരിവരെ, നീണ്ടിരിക്കുന്ന കേ
രളത്തിന്റെ* തെക്കെ അംശത്തിന്നു ഇപ്പോൾ സാധാരണയായി മ
ലയാളം എന്നു പേർ നടന്നു വരുന്നു. അതിൻ കാരണമൊ കിഴക്കിൽ
കാണുന്ന മലകൾകൊണ്ടത്രെ. ഈ മലകൾ വെവ്വേറെ ദേശങ്ങളിൽ
വെവ്വേറെ പേരുകളെ ധരിച്ചു തപതീനദി തുടങ്ങി കന്യാകുമാരി
വരെ ചെല്ലുന്ന (ഇങ്ക്ളീഷ്ഭാഷയിൽ Western Ghauts എന്നു പേരാ
യ) തുടർമ്മലകളുടെ ഒരംശമാകുന്നു. അവ സാധാരണമായി 2000—
3000 കാലടി ഉയരമുള്ളവ എങ്കിലും ചില ശിഖരങ്ങൾ 6000 —
7000 കാലടിയോളം എത്തും. പാലക്കാട്, കൊയമ്പത്തൂർ എന്ന
ദേശങ്ങളിൽ 20 – 30 മയിത്സ വിസ്താരമുള്ള ഒഴിവുണ്ടാകകൊണ്ടും
ആ താഴ്വരയുടെ ഉയരം 400 – 500 കാലടിമാത്രം ഉണ്ടാകകൊണ്ടും
മലയാളത്തിൽനിന്നു മദ്രാസ്കരയിലേക്ക് പോക്കുവരവിന്നു പ്രയാ
സം അധികമില്ല.

ദേശസ്സ്വഭാവം നോക്കിയാൽ, മലയാളരാജ്യം വടക്കനിന്ന
തെക്കോളം നീളെ രണ്ടംശമായി വിഭാഗിച്ചിരിക്കുന്നു. 1 കിഴക്കെ
മലപ്രദേശങ്ങളും 2 കടലോടു സംബന്ധിച്ചിട്ടുള്ള താണ ഭൂമിയും.

1. മേല്പറഞ്ഞ മലകളുടെ മീതെ സമഭൂമി എന്നല്ല, അവിടെ
താഴ്വരകളും മലകളും ഇടകലൎന്നിരിക്കുന്നു. ഉയരമുള്ള ശിഖരങ്ങൾ
സാധാരണമായി പടിഞ്ഞാറഭാഗത്താകയാലും കിഴക്കു ഭാഗത്ത പ
ടിഞ്ഞാറ എന്ന പോലെ ഭൂമി പെട്ടെന്നു താണിട്ടല്ല ക്രമേണ മാത്രം
ചരിഞ്ഞു പരക്കുകയാലും ചുരത്തിന്റെ മീതെ ഉത്ഭവിക്കുന്ന പുഴ
കൾ എല്ലാം കിഴക്കോട്ട ഒഴുകി ബങ്കാൾ ഉൾക്കടലിൽ ചേരുന്ന [ 76 ] കാവേരി മുതലായ നദികളിൽ കൂടുന്നു. പല താഴ്വരകൾ നേൽകൃ
ഷികൾക്ക തക്കതാകുന്നത കൂടാതെ കുറുച്ചിയർ മുതലായ ജാതികൾ
വെവ്വേറെ കൊല്ലങ്ങളിൽ വെവ്വേറെ സ്ഥലങ്ങളിൽ ചെറുകാട വെട്ടി
ചുട്ടു വെണ്ണീർ വളമായി പിടിച്ച ഭൂമിയിൽ നെൽ, മുത്താറി മുത
ലായ കൃഷികളെ ചെയ്തു വരുന്നു. കുറയ മുമ്പെ ആ ദേശങ്ങൾ പല
വിധമായ വലിയതും വിശേഷവും ആയ മരങ്ങൾ ഉള്ള വങ്കാടു
കൾ കൊണ്ടു നിറഞ്ഞിരുന്നു. അപ്പോൾ കാട്ടാന, നരി, കാട്ടപോ
ത്ത മുതലായ ദുഷ്ടമൃഗങ്ങൾ അസംഖ്യമായി അവിടെ പാൎത്തി (ട്ടുണ്ടാ
യി)രുന്നു. പല ദിക്കുകളിലും കാടു വെട്ടി കപ്പിത്തോട്ടങ്ങളെയും
നിരത്തുകളെയും ഉണ്ടാക്കിയ ശേഷം, ആ കാട്ടുസ്വഭാവം അല്പാല്പം
മാറിവരുന്നു. താണ ഭൂമിയിൽ എന്ന പോലെ (അത്ര) ഉഷ്ണമില്ലാ
യ്കകൊണ്ടു മലപ്പനിയില്ലെങ്കിൽ അവിടെ പാർപ്പാൻ നല്ല സുഖം
ഉണ്ടാകുമായിരുന്നു.

2. മലകളുടെയും കടലിന്റെയും നടുവിൽ ഉള്ള താണ ഭൂമി സാ
ധാരണമായി 20–30 മയിത്സ വിസ്താരമുള്ളതായി അനേക ചെറിയ
കുന്നുകളും താഴ്വരകളും കൊണ്ടു നിറഞ്ഞിരിക്കുന്നു. അടിയിൽ
കടലിലും കരയിലും വെവ്വേറെ സ്ഥലങ്ങളിൽ കാണായ്‌വരുന്ന
കരിങ്കല്ല തന്നെ. അതിന്റെ മീതെ സാധാരണമായി ഇരിമ്പിനാൽ
ചുകന്ന നിറമുള്ള ചെമ്മണ്ണ കിടക്കുന്നു. പല ദിക്കുകളിലും അതി
ന്നു അധികം ഉറപ്പുണ്ടു. അപ്പോൾ ചെങ്കല്ല എന്നു പേർ വരും. വെ
യിൽകൊണ്ടാൽ കറുത്ത നിറവും അധികം കടുപ്പവും ഉണ്ടാകും. ഈ
ചെങ്കല്ലകൊണ്ടുള്ള കുന്നുകളുടെ മുകളിൽനിന്നു മഴ മണ്ണിനെ അരിച്ചു
കൊണ്ടുപോയ സംഗതിയാൽ, മിക്കവാറും കുന്നുകളുടെ മേൽഭാഗ
ങ്ങൾ പാഴായ്ക്കിടന്നു. ചരുക്കളിൽ പറമ്പുകളെ കൊത്തിയുണ്ടാക്കി
താഴ്വരകളിൽ നെൽകൃഷികൾക്ക തക്ക നിലങ്ങളെ കാണുന്നു.
അവ എല്ലാം ഒരു പോലെ ഉയരമുള്ളതല്ലായ്കകൊണ്ടു, വെള്ളം ഒ
ലിച്ചു വളത്തെ കൊണ്ടുപോകാതിരിക്കേണ്ടതിന്നു വരമ്പുകളാൽ അ
വയെ കണ്ടം കണ്ടമായി വിഭാഗിച്ചിരിക്കുന്നു. കടലിന്റെ സമീപം
ഏകദേശം ഒരു നാഴിക വിസ്താരത്തിൽ പൂഴി പ്രദേശങ്ങൾ ഉണ്ടാക
കൊണ്ടു ഉൾപ്രദേശങ്ങളിൽ എന്ന പോലെ ഫലപുഷ്ടികാണുകയില്ല.
എന്നാലും കടലിൽനിന്നു നോക്കിയാൽ രാജ്യം മുഴുവനും ഒരു വലിയ
തെങ്ങിൻ തോട്ടം പോലെ തോന്നും. ഉൾപ്രദേശങ്ങളിൽ മനുഷ്യൎക്ക്
അധികം ഉപകാരം വരാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും കാടുക
ളും ഇനിയും ഉണ്ടു.

മലകൾ കടലിന്റെ സമീപമാകകൊണ്ടു (മലയാളത്തിലെ)
പുഴകൾ അനേകമുണ്ടു എങ്കിലും ചെറിയവ ആകുന്നു. വർഷകാല
ത്തിൽ അവയിൽ വെള്ളം വേണ്ടുവോളം ഉണ്ടായാലും വെനല്ക്കാല
ത്ത് അല്പമെ കാണുന്നുള്ളു. അപ്പോൾ, കടൽവെള്ളം കയറുന്നേടത്തോ
ളമെ തോണികൾക്കു് സാധാരണമായി പോയി കൂടും. കടലിൽ
ചേരുന്ന സ്ഥലത്തെ പുഴകൾ മിക്കവാറും വിസ്താരമുള്ളതായാലും ചി [ 77 ] ലവയിൽ മാത്രം കപ്പലുകൾ പ്രവേശിപ്പാൻ തക്ക ആഴമുണ്ടു. പല
പുഴകൾ തോടുകളാലും കൈത്തോടുകളാലും ചേർന്നിരിക്കകൊണ്ടു
പ്രത്യേകം വർഷകാലത്തിൽ കടൽവഴിയായി പോവാൻ കഴിയാത്ത
സമയം കച്ചവടത്തിന്നും പോക്കുവരവിന്നും എത്രയും ഉപകാരം
ഉണ്ടു. ഈ അനേക പുഴകളാൽ മലയാളം പെരുത്ത അംശങ്ങളായി
വിഭാഗിച്ചിരുന്നാലും നിരത്തുള്ള ദിക്കുകളിൽ ഇപ്പോൾ പാലങ്ങൾ
കെട്ടിയുണ്ടാക്കിയ്തകൊണ്ടു വണ്ടികൾ പോകുന്നതിന്നു വിരോധമില്ല.

പടിഞ്ഞാറെ അതിർ ആകുന്ന കടൽ ഇല്ലാഞ്ഞാൽ മലയാള
ത്തിന്റെ ചരിത്രവും അവസ്ഥയും ദേശസ്സ്വഭാവവും മുഴുവനും വേറെ
ഉണ്ടാകുമായിരുന്നു. അത കൊണ്ടു നാം അതിനെ കുറിച്ചു ഒരല്പം വി
വരിച്ച പറയേണ്ടത്. ഈ കാണുന്ന കടലിന്നു ഭൂമിശാസ്ത്രത്തിൽ
അറാബ്യക്കടൽ എന്നു പേരുണ്ടു. അത ഇന്ത്യയുടെ തെക്കിൽ ബെ
ങ്കാൾ ഉൾക്കടലോടു ചേർന്നു ഇന്ത്യാ സമുദ്രത്തിന്റെ ഒരംശമാകുന്നു.
കടലിന്റെ അടിയിൽ കരയിൽ എന്ന പോലെ മലകളും താഴ്വര
കളും ഉണ്ടാക കൊണ്ടു അതിന്റെ ആഴം എല്ലാ ദിക്കിലും ഒരു പോ
ലെ അല്ല. ചിലേടത്ത മലകൾ വെള്ളത്തിൻ മീതെ പൊങ്ങി വന്നിട്ട
ദ്വീപുകളായി കാണാകുന്നു. കടലിന്റെ നിറം കരയുടെ സമീപം
മൺചളി മുതലായവയോടു ചേർന്നിരിക്കകൊണ്ടു അവിടെ പലപ്പോ
ഴും ചേർ നിറമുള്ളതായും തെളിഞ്ഞെങ്കിൽ പച്ച നിറമായും ഇരിക്കും;
കരയിൽനിന്ന ദൂരത്തിൽ പോയാൽ, അതിന്റെ നിറം ശുദ്ധ നീല
വും അത്യാഴമുള്ള സ്ഥലത്തു് കറുപ്പുമായി കാണാം. കടലിന്റെ വെ
ള്ളം ഇളകി പോയാൽ, രാത്രിയിൽ എത്രയും ശോഭയും ആശ്ചര്യവും
ഉള്ള കാഴ്ച കാണ്മാനുണ്ടു. അതായ്ത ഇളകുന്ന വെള്ളത്തിൽ ആയിരമാ
യിരം മിന്നാമിനുങ്ങ പോലെയുള്ള പ്രകാശം വിളങ്ങി വരുന്നു.
അതിന്റെ സംഗതി ഉപ്പു വെള്ളത്തിൽ എങ്ങും പരന്നിരിക്കുന്ന
ഏറ്റവും ചെറിയ ജന്തുക്കൾ അത്രെ എന്നു തോന്നുന്നു. മുക്കുവർ അതി
ന്നു തുയി എന്നു പറഞ്ഞിട്ട് അതിനാൽ മീൻ ഉള്ള സ്ഥലം കണ്ടറിയു
ന്നു.

കടൽവെള്ളം കെട്ട നാറ്റം പിടിക്കാതിരിക്കേണ്ടതിന്ന
അതിൽ ഉപ്പു ചേൎന്നത കൂടാതെ, അതിന്നു മൂന്നു വിധമുള്ള ഇളക്കങ്ങളു
മുണ്ടു.

1. ഏറ്റവും ഇറക്കവും എന്ന പറയുന്ന ഇളക്കത്താൽ, കടൽവെ
ള്ളം എങ്ങും അടിയോളം ഇളകി മാറി വരുന്നു. അത് ചന്ദ്രന്റെയും
സൂര്യന്റെയും ആകർഷണശക്തിയാൽ, ഉത്ഭവിക്കകൊണ്ടു ഏകദേ
ശം 25 മണിക്കൂറിൽ രണ്ടു പ്രാവശ്യം ഭൂമിയെ ചുററി തിരിഞ്ഞു വന്നു
വെളുത്ത വാവിലും കറുത്ത വാവിലും വൎദ്ധിക്കയും അൎദ്ധ ചന്ദ്രനിൽ
അല്പം കുറകയും ചെയ്യുന്നു. മലയാളകരയിൽ അതിനാൽ വെള്ളം സാ
ധാരണമായി 3 – 5 കാലടിയോളം പൊങ്ങി താഴുന്നു. ഇങ്ക്ളാ
ന്തിന്റെ പടിഞ്ഞാറെ കരയിൽ വെള്ളം ചില സ്ഥലങ്ങളിൽ 40–
60 കാലടിയോളം പൊന്തും. [ 78 ] 2. തിരകൾ കാറ്റു വീശുന്നതിനാൽ ഉണ്ടായ് വരികകൊണ്ടു മീ
തെയുള്ള വെള്ളങ്ങളെ മാത്രം ഇളക്കുന്നു. 90 കാലടി ആഴത്തിൽ കി
ഴിഞ്ഞ ആളുകൾ മീതെ വലിയ കൊടുങ്കാററും തിരകളും ഉള്ള സമയം
താഴെ ഒരിളക്കവും കണ്ടില്ല.

3. കടലിലെ നീരോട്ടങ്ങൾ പല വിധമായി വെവ്വേറെ സംഗ
തികളാൽ ജനിച്ചുണ്ടാകുന്നു. ആ സംഗതികളിൽ ഒന്നാകുന്ന കാറ്റ
കൊണ്ടു അറാബ്യ ഉൾക്കടലിലെ നീരോട്ടം ഉത്ഭവിക്കയാൽ, അത്
കൊല്ലന്തോറും വീശുന്ന കാറെറാടു കൂടെ മാറി വരുന്നു. വെനൽക്കാല
ത്ത് കാറ്റ് വടക്ക കിഴക്കിൽനിന്ന അടിക്കയാൽ, വെള്ളം തെക്ക
പടിഞ്ഞാറോട്ട പോയി, നമ്മുടെ കരയിൽ പ്രത്യേകമായി രാവി
ലെ കടൽക്കാറ്റ് വരുംമുമ്പെ, സമുദ്രം ശാന്തതയോടെ ഇരിക്കും. നീ
രോട്ടം ഇങ്ങിനെ വടക്ക് കിഴക്കിൽനിന്നു തെക്കു പടിഞ്ഞാറോട്ടചെ
ല്ലുന്ന സമയം മദ്രാസകരയിൽനിന്ന മലയാളത്തിൽ വരുവാൻ ഭാ
വിച്ച കപ്പലുകൾ ചിലപ്പോൾ ആ നീരോട്ടത്താൽ കന്യാകുമാരിയിൽ
നിന്ന മാല ദ്വീപുകളിലേക്ക് കൊണ്ടുപോകപ്പെടുന്നു. വർഷകാലത്ത
കാറ്റ് തിരിഞ്ഞു വടക്കകിഴക്കോട്ട അടിച്ചുകൊണ്ടിരിക്കുമ്പോൾ,
കടലിന്റെ വെള്ളം ശക്തിയോടെ തെക്കു പടിഞ്ഞാറിൽനിന്നു വന്നു
നമ്മുടെ കരയിലേക്ക് അടിക്കുന്നു. അപ്പോൾ കടൽ കോപിക്കുന്നു
എന്നു പറഞ്ഞു ഉരുക്കൾക്ക് യാത്ര ചെയ്തു കൂടാ.

കാറ്റ ഇങ്ങിനെ ഒക്തോബർ മാസം തുടങ്ങി എപ്രീൽ മാസം
വരെ വടക്ക കിഴക്കിൽനിന്നും ശിഷ്ടം മാസങ്ങളിൽ തെക്ക പടിഞ്ഞാ
റിൽനിന്നും മാറി അടിക്കുന്നതിൽ എത്രയും നിശ്ചയമുള്ള ക്രമമുണ്ടു
എന്നു കണ്ടിട്ട വിദ്വാന്മാർ അതെന്തുകൊണ്ടിങ്ങിനെ ആകുന്നു എന്നു
വിചാരിച്ചു അന്വേഷിച്ചു കണ്ട സംഗതികളാവിത് : ഉഷ്ണത്താൽ കാ
റ്റ മിക്കവാറും സാധനങ്ങളെപ്പോലെ വീങ്ങി വണ്ണം വെക്കയും,
വണ്ണം വെച്ചതിനാൽ മുമ്പെ ഒരു സ്ഥലത്തിൽ അടങ്ങിയ കാറ്റ പി
ന്നെ എല്ലാം അതിൽ കൊള്ളാതെ കാറ്റ ഘനം കുറഞ്ഞു പോകയും,
ഘനം കുറഞ്ഞത ഘനമുള്ളതിന്റെ മീതെ കയറുകയും ചെയ്കകൊ
ണ്ടു സൂര്യൻ തെക്കിൽ ഇരിക്കുന്ന സമയം അവിടെയുള്ള കാറ്റ
ഇപ്പോൾ പറഞ്ഞ സംഗതികളാൽ കയറി പോകുമ്പോൾ, വടക്കിലെ
ശീതക്കാറ്റ തെക്കോട്ട വീശി വരുന്നു. എങ്കിലും ഭൂഗോളം സ്വന്ത
അച്ചിനെ ചുറ്റി പോകുന്നതിൽ മുനമ്പിന്നു അടുത്ത വൃത്തങ്ങൾ
മദ്ധ്യരേഖയോടു ചേർന്നവയേക്കാൾ ചെറിയതാകകൊണ്ടു വട
ക്കിൽനിന്നു വരുന്ന കാറ്റ നേരെ തെക്ക പോകാതെ ഭൂമി പടിഞ്ഞാ
റിൽനിന്നു കിഴക്കോട്ട ചുററി തിരിയുന്നതിനാൽ പടിഞ്ഞാറിലേ
ക്ക പിൻവാങ്ങി വടക്ക കിഴക്കൻ കാറ്റായി തീരുന്നു. സൂര്യൻ എ
ല്ലായ്പോഴും തെക്കിൽ ഇരുന്നു എങ്കിൽ ഈ കാറ്റ കൊല്ലം മുഴുവനും
വീശുമായിരുന്നു. എങ്കിലും, എപ്രീൽ തുടങ്ങിയ മാസങ്ങളിൽ നമ്മു
ടെ ഉച്ചയെ കടന്നു വടക്കിൽ പോകുന്നു. അപ്പോൾ അവിടെ ഭൂമി
ഉഷ്ണിച്ചു കാറ്റ മീത്തിലേക്ക് കയറുന്നു. എന്നാൽ തെക്കിലെ സമുദ്രം [ 79 ] വടക്കിലെ ഭൂമിയേക്കാൾ അധികം തണുപ്പുണ്ടായി തെക്കിലെ
തണുപ്പുള്ള കാറ്റ വടക്കോട്ട പോകുന്നു. നമ്മുടെ കിഴക്കിലും ചൂടേറി
യ ഭൂമിയുണ്ടാകകൊണ്ടു ആ കാറ്റ തെക്കു പടിഞ്ഞാറിൽനിന്നു വീശു
ന്ന വർഷക്കാറ്റായി തീരുന്നു.

വടക്ക കിഴക്കൻ കാറ്റ ഊതുന്ന സമയം ഉച്ചക്ക് കടൽക്കാ
റ്റ കാണുന്ന കാരണം സൂര്യൻ ഉദിച്ച ശേഷം കര കടലിനേക്കാൾ
ചൂടായി പോയി; അവിടെയുള്ള കാറ്റ ഇങ്ങോട്ടു വരുന്നതത്രെ. രാ
ത്രിയിൽ കടൽ ഭൂമിയെ പോലെ (അത്ര) വേഗം തണുത്തു പോകാ
യ്കകൊണ്ടു, കരക്കാറ്റ കടലിലേക്ക പോകുന്നു. ഈ കരക്കാറ്റ
വടക്ക കിഴക്കൻ കാറ്റിനോടു ചേരുന്ന സംഗതിയാൽ, അത് തെക്കെ
ഇന്ത്യായിൽ ഏകദേശം കിഴക്കിൽനിന്നു ഊതുന്നു. ഈ കാറ്റ ഇവി
ടെ വരും മുന്നെ വെള്ളത്തെ അല്ല ഉണങ്ങിയ ഭൂമിയെ അത്രെ കട
ന്നു വരുന്നതുകൊണ്ടും സൂര്യൻ ഉദിച്ച ശേഷം ഭൂമി ഉഷ്ണിച്ചു പോക
കൊണ്ടും അതു് ഉണക്കവും പകൽസമയത്ത ഉഷ്ണമുള്ളതും ആകുന്നു,
അപ്പോൾ മഴയില്ല. തെക്കുപടിഞ്ഞാറെ കാറ്റ വിസ്താരമുള്ള അറ
ബിക്കടലിനെ കടന്നു അവിടെ പൊങ്ങുന്ന നീരാവികളെ മേഘ
ങ്ങളായിട്ട് കൊണ്ടുവരുന്നതിനാൽ, അതു് വീശുന്ന സമയം നമു
ക്കു് വർഷകാലം ഉണ്ടാകും.

നാട്ടുകാർ കൊല്ലത്തെ വേനൽക്കാലവും വർഷകാലവും എന്നീ
രണ്ടംശമായി വിഭാഗിക്കുന്നു. സാധാരണമായി പറഞ്ഞാൽ അതു്
ശരി എങ്കിലും സൂക്ഷ്മമായി നോക്കിയാൽ ആ കാലങ്ങളിലും അ
ല്പമല്ലാത്ത ഭേദങ്ങളെ കാണും . തുലാവർഷം തീൎന്നതിന്റെ ശേഷം
ഏകദേശം മൂന്നു മാസത്തോളം രാവിലെ നല്ല തണുപ്പുണ്ടാകയാൽ,
ആ സമയത്തിന്നു പലപ്പോഴും ശീതകാലം എന്നു പേർ പറയുന്നു.
ഉച്ച സമയത്ത ഉഷ്ണം ഉണ്ടായാലും ആ മാസങ്ങളിൽ കൊല്ലത്തിലെ
അധികം സൌഖ്യവും സന്തോഷവും ഉള്ള കാലം എന്നു പറയാം. അ
പ്പോൾ മദ്രാസ്കരയിലെ വൎഷകാലത്തിൽനിന്നു ചിലപ്പോൾ, ഒരു
മേഘം മലകളെ കടന്നുവന്നു വൈകുനേരത്ത ഒരല്പം മഴ പെയ്കകൊ
ണ്ടും രാത്രിയിൽ നല്ല മഞ്ഞ ഉണ്ടാകക്കൊണ്ടും ഭൂമി അധികം വറണ്ടു
കാണാഞ്ഞാലും വർഷകാലത്തിൽ എന്ന പോലെ കുന്നുകളിലും വേ
റെ സ്ഥലങ്ങളിലും അധികം പുല്ല് ഇല്ലായ്കയാൽ, രാജ്യത്തിന്റെ
ശോഭ കുറഞ്ഞു പോവാൻ തുടങ്ങുന്നു. ആകാശം എത്രയും ശുദ്ധമാക
കൊണ്ടു മലകളെ ദൂരത്തിൽനിന്നു സമീപം എന്ന പോലെ കാണും.
ജനുവരി മാസത്തിൽ കിഴക്കൻ കാറ്റ (അധികം) ശക്തിയോടെ വീ
ശുന്നതിനാൽ, രാവിലെ ശീതമുണ്ടായി ഉച്ച സമയത്ത് വറൾച്ച
കൊണ്ടു മരസാധനങ്ങൾ ഞെരുങ്ങി വളകയും മേല്പരകളിലെ പു
ത്തൻ മുളകൾ മുതലായത ഒച്ചയോടെ ചീന്തിപോകയും മനുഷ്യൎക്ക
ശരീരം വറണ്ടു മുളിപിടിക്കയും ചെയ്യുന്നു. അന്നു കടൽകാറ്റ
ഉച്ച തുടങ്ങി 3–4 മണി വരെ നിൽക്കയുള്ളൂ. ഉൾപ്രദേശ
ങ്ങളിൽ തണുപ്പള്ള കടക്കാറ്റ് എത്തായ്കകൊണ്ടു, കരപ്രദേ [ 80 ] ശത്തേക്കാൾ അധികം സങ്കടമുണ്ടാകും . ഫിബ്രുവരി മാസത്തിൽ
ഉഷ്ണം വൎദ്ധിപ്പാൻ തുടങ്ങിയ ശേഷം മാൎച്ച എപ്രീൽ മെയി മാസ
ങ്ങളിൽ ഉഷ്ണകാലം തന്നെ. അപ്പോൾ പകലിൽ ഉഷ്ണജ്വാല തിള
ങ്ങനെ മേല്പെട്ടു കയറുകയും ഭൂമി വറണ്ടിരിക്കയും കിണറുകളിൽ
വെള്ളം വറ്റി പോകയും ചെയ്യും. ആകാശം തടിച്ച നീരാവികൾ
കൊണ്ടു നിറഞ്ഞിരിക്കയാൽ, മലകളെ കരയിൽനിന്നു കാണാതെ,
സൂര്യൻ രശ്മി കൂടാതെ പഴുപ്പിച്ച ഇരിമ്പകണക്കെ ശോഭയോടെ
അസ്തമിച്ചു പോകുന്നു. രാത്രിയിൽ അല്പം കരക്കാററുണ്ടായാലും,ഉ
ഷ്ണം ശമിക്കാതെ മഞ്ഞ് വീഴുകയില്ല. പകൽ പത്ത് മണി തുട
ങ്ങി കടൽക്കാറ്റ അടിക്കകൊണ്ടു കരയുടെ സമീപം ഉൾപ്രദേശ
ങ്ങളിൽ എന്ന പോലെ ഉഷ്ണത്തെ അത്ര അറിയുന്നില്ല. എപ്രീൽ
മാസം തുടങ്ങി ചിലപ്പോൾ, വൈകുന്നേരത്ത മഴ പെയ്യുന്നതിനാൽ
അത്യുഷ്ണം കുറയ സമയത്തേക്ക് മാറുന്നതല്ലാതെ ചില കൊല്ലങ്ങ
ളിൽ കോളുണ്ടായിട്ട ഉരുക്കൾക്ക് നാശം പറ്റും. മേയിമാസത്തിൽ
വർഷകാലം സമീപിച്ചിരിക്കുന്നു എന്നു പല ലക്ഷണങ്ങളാൽ ക
ണ്ട ശേഷം, സാധാരണമായി ജൂൻമാസത്തിന്റെ ആരംഭത്തിങ്കൽ
തെക്കപടിഞ്ഞാറ് കാറ്റുകൊണ്ടു വരുന്ന വർഷം നല്ലവണ്ണം തുടങ്ങു
ന്നു. അഗുസ്തമാസത്തിന്റെ അവസാനത്തിലും സെപ്തെമ്പ്രമാസത്തി
ലും കുറയ ചോൎച്ചയുണ്ടായി, കടലിന്റെ കോപം ശമിച്ചു അതിന്റെ
ചേർ ഇളക്കി കടൽ കെട്ടു നാറി മീനുകൾ ചത്തു പോകുന്നു. ഒ
ക്തോബർമാസത്തിൽ തുലാവർഷം കോളോടൊന്നിച്ചു ഉണ്ടാകും.
ഈ മഴ ക്രമപ്രകാരം പെയ്യാഞ്ഞാൽ, പിന്നെത്തതിൽ വൃക്ഷ സ
സ്യാദികൾക്കും കുടിക്കുന്ന വെള്ളത്തിന്നും കുറവുണ്ടാകും.

ചില സ്ഥലങ്ങളിൽ ഒരു ഒറ്റ കൊയ്ത്ത മാത്രം ഉണ്ടായാ
ലും സാധാരണമായി രണ്ടും ചില ദിക്കുകളിൽ മൂന്നും കാണും. അ
വക്ക കന്നിവിളയും മകരവിളയും പുഞ്ചവിളയും എന്നു പേർ. നെ
ല്ലുകൾ ദ്രാൽ അധികം മാതിരി ഉണ്ടാകകൊണ്ടു അവ പറ്റും പോ
ലെ വെവ്വേറെ സമയങ്ങളിലും സ്ഥലങ്ങളിലും രാജ്യങ്ങളിലും നട
ത്തി പോരുന്നു. ചില തരങ്ങളിൽ മേനി അധികമുണ്ടാകയാലും,
സാധാരണമായി കാണുന്നത് 10–25 തന്നെ. ഈ പല വിധമുള്ള
നെല്ലുകൾ കൂടാതെ, വേറെ ചില ധാന്യങ്ങൾ മലയാളത്തിൽ ഉ
ണ്ടാക്കുന്നു എങ്കിലും , അവയെ മറ്റെ രാജ്യങ്ങളിൽ എന്ന പോലെ
അത്ര പ്രയോഗിച്ചു വരുന്നില്ല. ആയവ: മുത്താറി, ചാമ, ചോളം,
കാക്കച്ചോളം, തിന, വരി, കമ്പ്, എള്ളു മുതലായവ.

കന്നി വിള തീൎന്ന ശേഷം, പല വയലുകളിൽ മുതിര, ഉഴു
ന്ന്, ചെറുപയറ, അരിപ്പയറ (അവര, തൊവര) എന്ന പയറുകളും
പല വിധമുള്ള ചേമ്പുകളും , വത്തിക്ക, വെള്ളരിക്ക, കുമ്പളങ്ങ, ക
പ്പൽമുളക, പുകയില ഇത്യാദികളും നട്ടു വരുന്നു.

ചക്കരക്കിഴങ്ങ്, കണ്ടിക്കിഴങ്ങ്, പൊടിക്കിഴങ്ങ്, മുക്കിഴങ്ങ,
നീണ്ടിക്കിഴങ്ങ, ചീർപ്പക്കിഴങ്ങ, വെള്ളക്കണ്ടി, ചോരക്കണ്ടി [ 81 ] മുതലായവ പറമ്പുകളിൽ ഉണ്ടാക്കുന്നതല്ലാതെ, കാടുകളിൽ പലവി
ധമുള്ള കിഴങ്ങുകളുമുണ്ടു. നട്ടുണ്ടാക്കാത്ത കിഴങ്ങുകളിൽ കൂവ മുഖ്യമായ
ത. അതിന്റെ പൊടികൊണ്ടു വളരെ പ്രയോജനമുണ്ടു.

വഴുതിനിങ്ങ, വെണ്ടക്ക, പടോലങ്ങ, കൈപ്പക്ക, മുല്ലങ്കി
പീച്ചങ്ങ, മുരിങ്ങവാൾ, ചേന, ചീര മുതലായ പച്ചക്കറികൾ കൂടാ
തെ, ചില സായ്പന്മാരുടെ തോട്ടങ്ങളിൽ ഗോബ, സള്ളാദ്,
ബീൻസ, പട്ടാണി എന്നീ സസ്യങ്ങളെ നടത്തി വരുന്നത എത്രയും
പ്രയാസത്തോടു കൂടിയതാകകൊണ്ടു നാട്ടുകാർ അതിനെ ഉണ്ടാക്കാ
റില്ല.

മസ്സാലകളിൽ മുഖ്യമായത കുരുമുളക തന്നെ. അത വേറെ ഒരു
രാജ്യത്തിലും മലയാളത്തിൽ എന്ന പോലെ നന്നായി വരായ്കയാൽ,
പ്രത്യേകമായി ഇവിടെ നിന്നു കൊണ്ടു പോകുന്നു. നാട്ടുകറുപ്പത്തോൽ
അത്ര വിശേഷമല്ലായ്കകൊണ്ടു ഇപ്പോൾ അതിനെ അധികം വാ
ങ്ങിക്കൊണ്ടുപോകുന്നില്ലെങ്കിലും, ചില ദിക്കുകളിൽ ലങ്കാദ്വീ
പിൽനിന്നു തൈകളെ വരുത്തി ആ നല്ലതിനെ നട്ടുണ്ടാക്കുന്നു. ക
പ്പൽമുളക പൊൎത്തുഗീസർ അമെരിക്കയിൽനിന്നു കൊണ്ടുവന്നതെ
ങ്കിലും ഇപ്പോൾ ഈ നാട്ടിൽ സ്വദേശത്തിൽ എന്നപോലെ വളൎന്നു
പെരുത്ത് ഉപകരിക്കുന്നു. ഇഞ്ചി, മഞ്ഞൾ, ഏലത്തരി എന്നിവ
യെ ഇവിടെ പ്രയോഗിക്കുന്നത കൂടാതെ, വിലാത്തിയിലേക്കും അയ
പ്പാൻ ഉണ്ടാകും . ജാതിക്കയും കറാമ്പും ദുർല്ലഭമായിട്ടത്രെ കാണുന്നു
ള്ളു. ഇവയും ചുക്ക, ഏലത്തരി മുതലായവയും ഔഷധങ്ങളായും വരു
ന്നതല്ലാതെ, കാട്ടിലും നാട്ടിലും പച്ച മരുന്നുകളെ അനവധി കാണും.

ഫലവൃക്ഷങ്ങളിൽ തെങ്ങ മുഖ്യമായത. ഈ അതിശ്രേഷ്ഠ്മായി
രിക്കുന്ന മരം കരപ്രദേശത്തിൽ മാത്രം നന്നായി വരികയാൽ, പാ
ലക്കാട്ട താഴ്വരയിൽ ഇതിന്നു പകരം പനയെ കണ്ടെത്തും. എഴു
ത്തോല,പിരിയോല,കണ്ണി എന്ന പനകളുടെ കായി അധികം
പ്രയോഗിക്കുന്നില്ലെങ്കിലും അവയെ കൊണ്ടു വേറെ ഉപകാരമുണ്ടു.
കഴങ്ങ മരങ്ങളിൽ വെച്ചു നേർത്തതും ശോഭയുള്ളതും ആകുന്നതല്ലാ
തെ, അതിന്റെ അടക്ക നാട്ടുകാർ വെറ്റിലയോടു കൂട ചവക്കുക
യും അതിന്റെ പാള, മരം മറ്റും ഉപകരിക്കയും ചെയ്യുന്നു. നാട്ടമാങ്ങ
പെരുത്ത പുളിപ്പാകകൊണ്ടു ഗോവ ബൊമ്പായി മുതലായ ദിക്കുക
ളിൽനിന്ന നല്ല മാവിന്റെ കൊമ്പുകളെ വരുത്തി സായ്പന്മാരുടെ
തോട്ടങ്ങളിൽ വെച്ചു കാണുന്നപ്രകാരം നാട്ടുകാരും ചെയ്താൽകൊള്ളാ
യിരുന്നു. പൃത്തിക്കമാങ്ങ തെക്കെ അമെരിക്കയിൽനിന്നു കൊണ്ടുവന്ന
തെങ്കിലും, ഇപ്പോൾ സാധാരണമായി കാണും. പിലാവിന്റെ മരം
പണിക്കോപ്പുകൾക്ക് എത്രയും വിശേഷമായി വില ഏറിയതാകയാ
ലും അതിന്റെ ചക്കയും ചപ്പും ഉപകാരമുള്ളതാകയാലും ഈ നാട്ടിലെ
മുഖ്യമായ ഫലവൃക്ഷങ്ങളിൽ ഒന്നാകുന്നു എന്നുപറയേണം. മഹാശാന്ത
സമുദ്രദ്വീപുകളിൽ ആളുകൾ പ്രത്യേകമായി വിലാത്തിച്ചക്കകൊണ്ടു
ഉപജീവിക്കയാൽ അത ഏറ്റവും വിശേഷമായ മരങ്ങളിൽ ഒന്നാകുന്നു [ 82 ] എന്നു വിചാരിക്കേണം; എങ്കിലും ഈ രാജ്യത്തിൽ ഇന്ന്‌വരെ
അധികം പരന്നു വന്നിട്ടില്ല. ഈ പറഞ്ഞ ഫലവൃക്ഷങ്ങൾ കൂടാതെ
പുളി, ചെറുനാരകം, മധുരനാരകം, മാതളനാരകം, വടകപ്പുളിനാര
കം, വിലിമ്പി മുതലായവയേയും കാണും.

വാഴ മരങ്ങളിൽ ചേരുന്നില്ലെങ്കിലും മിക്കവാറും മരങ്ങളേ
ക്കാൾ അധികം ഉപകാരമുള്ളതാകുന്നു. അതിൽ പല വിധമുണ്ടു. മു
ഖ്യമായവ. പൂവൻ, മൈസൂർ, നീന്ത്ര, മണ്ണൻ, കദളി , തെഴുതാണി
ഇത്യാദികളത്ര. കൈതച്ചക്ക തെക്കെ അമെരിക്കയിൽനിന്നു കൊ
ണ്ടുവന്നിട്ടുണ്ടെങ്കിലും ഇപ്പോൾ അതിനെ സാധാരണമായി കാണും .

പണിക്കോപ്പുകൾക്ക കൊള്ളുന്ന മരങ്ങൾ പലതുണ്ടു, അവ
യിൽ പ്രധാനമായവ: ജാതി, വീട്ടി, കരിമരം, പിലാവ, ആയി
നി, അകിൽ, ഇരൂൾ, മരുത്, ഓടപ്പുന്ന, (കപ്പൽ കൊമ്പിന്ന)
വെൺതേക്ക്, ഉരിപ്പ്, ബീമ്പ, മാവ, കുളിർമാവ കാഞ്ഞിരം മുതലാ
യവ തന്നെ. ചന്ദനം ഈ നാട്ടിൽ ഉണ്ടെങ്കിലും അത് മൈസൂരിൽ
ഉള്ളതിനെ പോലെ അത്ര നന്നാകയില്ല.

ആൽ, അരയാൽ എന്നവയെ ക്ഷേത്രങ്ങളുടെ സമീപവും തണ
ലിന്നായി നിരത്തരികെയും കാണും. അലസി വിലാത്തിയലസി,
നീർമാതളം, എരിഞ്ഞി, മഞ്ഞച്ചമ്പകം, ചമ്പകം, അശോകം, ച
വൊക്ക് മുതലായ മരങ്ങളെയും വേറെ പല പൂച്ചെടികളെയും ശോഭ
ക്കായിട്ട പറമ്പുകളിൽ വെക്കുന്നെങ്കിലും സായ്പന്മാരുടെ വീടുക
ളിൽ മാത്രം നല്ല പൂത്തോട്ടങ്ങളെ കാണുന്നുള്ളു. നാട്ടുകാർക്ക ഇതവരെ
അതിൽ രസം പിടിക്കാത്തത ഒരു കുറവുതന്നെ. ചില കുളങ്ങളിൽ
ചെല്ക്കൊണ്ട വെള്ളത്താമരയും ചെന്താമരയും കാണുന്നത കൂടാതെ മി
ക്കവാറും കുളങ്ങളിലും പല വയലുകളിലും പുത്താളി തുടങ്ങിയ നീർ
പൂക്കളും ഉണ്ടാകും. കടലിന്റെ അടിയിൽ വളരുന്ന വെവ്വേറെ വള്ളി
കളുടെ കായികൾ തിരകളാൽ ചിലപ്പോൾ, കരയിൽ അടിച്ചു വരു
ന്നു. പാറകളിലെ പൂക്കളും സസ്യങ്ങളും ചിലപ്പോൾ വിഷമുള്ളതാ
കയാൽ, പ്രത്യേകമായി തുലാം വൃശ്ചികമാസങ്ങളിൽ അവറ്റെ തി
ന്നുന്ന ഞണ്ട മുതലായ നീർവാസികൾക്ക വിഷമുണ്ടാകും.

കല്ല് കൊണ്ടുള്ള പൂപ്പോലെ കാണുന്ന പവിഴപുറ്റ എത്രയും
ചെറുതായ ജന്തുക്കൾ തങ്ങൾക്കുണ്ടാക്കുന്ന കൂടാകുന്നു. അവ കടലിന്റെ
അടി തുടങ്ങി പെരുത്തുറപ്പുള്ള അസംഖ്യക്കൊമ്പുകളെ കെട്ടിവെള്ള
ത്തിന്റെ നിലയോളം എത്തിച്ചു പരത്തി വന്നു കടലിന്റെ ചവറും
ചളിയും അതിന്മേൽ വീണുനിറഞ്ഞു കാലക്രമേണ ദ്വീപുകളായി
തീരുന്നത കൂടാതെ, ചില ദ്വീപുകളെ അടുപ്പാൻ കഴിയാതവണ്ണം
ചുററി നില്ക്കുന്നത് ലക്ഷദ്വീപുകളിലും കാണുന്നു.

മുരു, എളമ്പക്ക, ഓരിക്ക മുതലായവ പുഴകളിലും കല്ലമ്മക്കാ
യി, നൊയിച്ചി, കവടി , ശംഖ, ചൊറി, കടപ്പൂച്ച മുതലായ അ
നേക ജന്തുക്കൾ കടലിലും ഉണ്ടെങ്കിലും അവയെ കുറിച്ചു ഇവിടെ
വിവരിച്ചു പറയുന്നില്ല. മത്തി, കുറുച്ചി, ഐല, ഏട്ട, ആകോലി, [ 83 ] നങ്ക്, നൈമീൻ, കടപ്പന്നി, കളവൻ, ചെളാക്കോര, പലവിധമുള്ള
സ്രാവ്, വാമീൻ, പൂമീൻ, ഇരിമീൻ മുതലായ അനേക മത്സ്യങ്ങളെ
തിന്നുന്നതല്ലാതെ, ഉപകരിക്കാത്ത മത്സ്യങ്ങളുമുണ്ടു. തിമിംഗലം,
തിരണ്ടി കൊമ്പൻ സ്രാവ, മൂത്രസ്രാവ എന്ന വലിയ മീനുകൾ ക
രക്കടുത്തു വരുന്നത ദുർല്ലഭം ആയാലും വലിയ സ്രാവിനാൽ പലൎക്കും
ആപത്ത വന്നു.

ഞണ്ട, തവള, ആമ, നീർനായി, മണ്ണൻ,ചീങ്കണ്ണി, മുതല
തുടങ്ങിയ ജന്തുക്കൾ വെള്ളത്തി കരയിലും പാൎക്കകൊണ്ടു അവ
ക്ക ഉഭയജന്തുക്കൾ എന്നുപേർ. ഈ തരത്തിൽ അടങ്ങിയ ഉടുമ്പുകൾ
ആശ്ചര്യവും ഉപകാരവും ഉള്ളതാകുന്നു. അതിൽ പൊന്നുടുമ്പു, മണ്ണ
ടുമ്പു എന്നീ രണ്ടു വകയുണ്ടു. പല്ലി , അരണ, ഓന്ത്, എന്നിവററി
ന്നു എത്രയും ചെറിയ ഉടുമ്പിന്റെ രൂപം ഉണ്ടായാലും, അവ വെ
ള്ളത്തിൽ പോയി പാൎക്കയില്ല.

പുഴുക്കൾ അനേക വിധമുണ്ടു. അവയിൽ ചിലവ വിരൂപവും
അതിശയവും ഉള്ളതാകുന്നു. മിന്നാമിനുങ്ങ രാത്രിയിൽ അസംഖ്യ
മായി ഒക്കത്തക്ക കൂടി മിന്നുന്നത് ശോഭയുള്ള ഒരു കാഴ്ച തന്നെ. ചി
ല പുഴുക്കൾ തൊട്ടിലാട്ടി, വെറ്റിലപ്പാമ്പ, കരിങ്ങാണി , ചെല
ന്തി, ഉറൂളി, തേള ഇത്യാദികളെപ്പോലെ വിഷമുള്ളതാകുന്നു. പുരാ
ണത്തിലെന്നപോലെ ഇപ്പോൾ മലയാളത്തിൽ അത്ര പാമ്പുകളെ കാ
ണുന്നില്ലെങ്കിലും വേന്തിരൻ, സർപ്പം , രുധിരമണ്ഡലി, എഴുത്താ
ണി മൂൎക്ക്വൻ, പുല്ലാഞ്ഞിമൂൎക്ക്വൻ, കൈതമൂൎക്ക്വൻ, അണലി , കരി
ങ്കുറിഞ്ഞി മുതലായ വിഷമുള്ള പാമ്പുകൾ അനേകമുണ്ടാകും. ചേര,
തേയ്യാൻ, നീൎക്കോലി , മലമ്പാമ്പ ഇത്യാദികൾക്കു വിഷമില്ലാഞ്ഞാ
ലും പ്രത്യേകമായി മലമ്പാമ്പുകളെകൊണ്ടു ചിലപ്പോൾ ഉപദ്രവമു
ണ്ടാകും. അതിന്റെ നൈ കുഷ്ഠ്ത്തിനു നന്നു എന്നു പറയുന്നു.

ഇറുമ്പുകളിൽ പല തരങ്ങളുണ്ടു. അവ ചീഞ്ഞു കാററിന്നു അശു
ദ്ധി വരുത്തുന്നതിനെ തിന്നുകകൊണ്ടു പെരുത്തു ഉപകാരമുള്ളവ. ചി
തൽ ആശ്ചര്യമുള്ള പുറ്റുണ്ടാക്കി പലപ്പോഴും വീടുകൾക്കും മരസാ
മാനങ്ങൾക്കും ഛേദം വരുത്തുന്നു. മഴപ്പാറ്റ എന്നത് ചിറക് വെച്ച
ചിതൽ തന്നെ. പാറ്റ, തുമ്പി, പലനിറമുള്ള പാപ്പാത്തി, തുള്ളൻ,
വണ്ട, ഈച്ച ഇത്യാദികളിൽ അസംഖ്യ വിധങ്ങളെ കാണുന്നു. അ
വയിൽ തേനീച്ചകൾ* അധികം ഉപകാരമുള്ളവയും ചെറിയ കൊ
തു ഉപദ്രവമുള്ളതും ആകുന്നു.

പറജാതികളിൽ കാട്ടപ്രദേശത്ത് മുഖ്യമായി കാണുന്നതു്:
മയിൽ, കാട്ടുകോഴി, കാട്ടുപ്രാവ്, മാടപ്രാവ്, പഞ്ചവൎണ്ണക്കിളി,
മഞ്ഞക്കിളി, മൈന, വെവ്വേറെ തത്തകൾ മുതലായവ തന്നെ. കൊ
ക്ക്, എരണ്ട, മീങ്കള്ളത്തി , കണ്ട്യപ്പൻ, നാര, കുളക്കോഴി, പണ്ടാര [ 84 ] ക്കോഴി തുടങ്ങിയവ നദീതീരങ്ങളിലും വെള്ളമുള്ള വയലുകളിലും;
കഴു, വേഴാമ്പൽ, കൂമൻ, നത്ത്, ചെമ്പോത്ത്, ഒയത്തി, മരക്കൊ
ത്തൻ, ചവേലാടിച്ചി, കാരാടഞ്ചാത്തൻ ഇത്യാദികൾ ദേശത്തിലെ
ങ്ങും; കാക്ക, പരന്ത, പ്രത്യേകമായി കരപ്രദേശങ്ങളിലും അസംഖ്യം
കാണും. കടക്കാക്ക, കോഴിപ്പുള്ള, പുള്ള, സ്നെപ് എന്നിവ കടലി
ലെ പാറകളിൽ വസിക്കുന്നു. കൂരിയാറ്റപ്പക്ഷി അതിശയമുള്ള കൂടി
നെ കെട്ടുകയും വീട്ടുപക്ഷി വീടുകളിൽ പാൎക്കുകയും ചെയ്യുന്നു. കോഴി
കളെ മിക്കവാറും നാട്ടുക്കാരുടെ അടുക്കലും ആതി (താറാവ) ഗുസ
വാത്ത, ചീനക്കോഴി എന്നിവയെ വിലാത്തിക്കാരുള്ള ദിക്കുകളിലും
പ്രത്യേകമായി കൊച്ചിയിലും രക്ഷിച്ചു വരുന്നു.

മലയാളത്തിലെ കാളകളും പശുക്കളും ആടുകളും ചെറിയ്തും അ
ധികം സാരമില്ലാത്തതുമാകകൊണ്ടു മൈസൂർ, കച്ചി മുതലായ ദി
ക്കുകളിൽനിന്നു നല്ലവയെ വരുത്തി കാണുന്നു. വെള്ളത്തിൽ കിട
പ്പാൻ ഇഷ്ടമുള്ള പോത്ത്, എരിമകളെകൊണ്ടു കാള, പശുക്കളെ
പ്പോലെ ഉപകാരമുള്ളതാകുന്നു.1 നാട്ടുകാർ ഗൊമാംസത്തെയും യഹൂദ
ന്മാരും മുസൽമാന്മരും പന്നി ഇറച്ചിയെയും തിന്നുന്നില്ല, കഴുതക
ളെ ഈ നാട്ടിൽ വേറെ രാജ്യങ്ങളിൽ എന്ന പോലെ കയറിപ്പോവാ
നല്ല, ചുമടുകളെ വഹിപ്പാൻ അത്രെ ഉപകരിക്കുന്നു. കുതിരകളെ
നാട്ടുകാർ പോററുകയും അധികം പ്രയോഗിക്കയും ചെയ്യുന്നില്ല. ജട
യാടുകളെ അറുക്കുവാൻ മാത്രം മൈസൂർ കോയമ്പത്തുർ എന്ന ദേശ
ങ്ങളിൽനിന്നു വരുത്തുന്നു. നാട്ടനായിക്കളും പൂച്ചകളും അധികം സാ
രമുള്ളവയല്ല. ഇണക്കിയ ആനയെക്കൊണ്ടു മരങ്ങളെ വലിപ്പിക്ക
യും ഭാരങ്ങളെ എടുപ്പിക്കയും ഉത്സവങ്ങളിൽ പട്ടം കെട്ടി ദേവനെ
എഴുന്നെള്ളിപ്പിക്കയും ചെയ്യുന്നു. പൂൎവ്വത്തിൽ അതിനെ യുദ്ധത്തി
നു അഭ്യസിപ്പിച്ചിട്ടുണ്ടായിരുന്നു,

കടുവ, ചീറുവാലൻ, നായ്പിടിയൻ, മുതലായ നരികളെയും
കാട്ടാന, കാട്ടി, കാട്ടുപോത്ത, കരടി, ചെന്നായി, കാട്ടുപന്നി,
കാട്ടാട, കൃഷ്ണമൃഗം, മാൻ, പുള്ളിമാൻ, കലമാൻ, വരിയൻ, കാട്ട
പൂച്ച, കല്ലുണ്ണി, മലയണ്ണാക്കൊട്ടൻ, മെരു, മുയൽ, ഹനുമാൻ, നീ
ലൻ, കുരങ്ങ ഇത്യാദികളെയും കാടുകളിൽ കാണും. കുറുക്കൻ കാട്ടി
ലും നാട്ടിലും പാൎത്തു രാത്രിയിൽ പട്ടണങ്ങളിലും വന്നു കഴിയുന്ന
തെല്ലാം കട്ടു, ശവങ്ങളെയും തിന്നുന്നതിനാൽ, ഉപകാരമുള്ളതാകു
ന്നു. ഒന്നു ഓരിയിടുമ്പോൾ, മറെറതല്ലാം തമ്മിൽ അടുത്തു മെലോ
ട്ടു നോക്കി അസഹ്യമായ നിലവിളിയുണ്ടാക്കുന്നു. കീരി പാമ്പുക
ളുടെ വലിയ ശത്രു. അതിനെ ഇണക്കുവാൻ പ്രയാസമില്ല. അണ്ണാ
ക്കൊട്ടൻ രണ്ടു വിധമുള്ളതാകുന്നു. മലയണ്ണാക്കൊട്ടൻ നാട്ടുണ്ണാക്കൊ
ട്ടനേക്കാൾ ശോഭയുള്ളതും വലിയ്തുമാകുന്നു. കടവാതിൽ ചെറിയ്തും
വലിയ്തും ആയ പല മാതിരിയുണ്ടു. അവ പകൽസമയത്ത് തല
കീഴായി തൂങ്ങി ഉറങ്ങുകയും രാത്രിയിൽ ഇരക്കായി പോകയും [ 85 ] ചെയ്യുന്നു. എലി, ചുണ്ടെലി, പെരുച്ചായി എന്നീ മൂന്നുവക എലിക
ളിൽ മൂന്നാമത്തിന്ന അതിനെ പിടിക്കുന്ന മനുഷ്യന്റെ നേരെ ചീറി
ചാടുവാൻ തക്ക ശക്തിയും ധൈര്യവും ഉണ്ടു.

നാലു വൎണ്ണങ്ങളിൽ മേത്തരമായ ബ്രാഹ്മണർ പലതരങ്ങളാ
യി വിഭാഗിച്ചിരിക്കുന്നു. അവരിൽ നമ്പൂരികൾ ശ്രേഷ്ഠന്മാർ. എ
മ്പ്രാന്മാരും കൊങ്കണിബ്രാഹ്മണരും വടക്കിൽനിന്നും, പട്ടന്മാർ
തമിഴരാജ്യത്തിൽനിന്നും വന്നവരത്രെ. നമ്പൂരികൾ അധികമില്ലാ
യ്കകൊണ്ടും ഉപജീവനത്തിന്നു യാതൊരു പ്രയാസമില്ലായ്കകൊണ്ടും
അവർ പട്ടന്മാരെ പോലെ സൎക്കാർ ഉദ്യോഗങ്ങളെ അന്വേഷിക്കു
ന്നില്ല. പാലക്കാട്ടിൽ പട്ടന്മാർ അധികമുണ്ടാകയാൽ, അവിടെ
പലരും കച്ചവടത്തെയും ചിലർ വണ്ടിപ്പണിയേയും എടുക്കേണ്ടി
വരുന്നു. കൊങ്കണിബ്രാഹ്മണന്മാൎക്ക് ഈനാട്ടിൽ അധികം ബഹു
മാനമില്ല. ക്ഷത്രിയരും വൈശ്യരും മലയാളത്തിൽ എത്രയും ചുരു
ക്കമായിട്ടത്രെ കാണുന്നുള്ളൂ.

നായന്മാൎക്ക ശൂദ്രർ (ദാസന്മാർ) എന്നു പേരുണ്ടായാലും അവർ
ബങ്കാൾ മുതലായ രാജ്യങ്ങളിൽ കാണുന്ന പ്രകാരം ഹീനജാതിക്കാ
രല്ല, നായകന്മാരിൽ നിന്നു ഉത്ഭവിച്ചവരത്രെ. അവരിൽ അനേക
തരങ്ങളുണ്ടെങ്കിലും അവരെ സാധാരണമായി പുറത്ത ചേർന്നവരും
അകത്ത ചേർന്നവരും എന്നിങ്ങിനെ വിഭാഗിക്കുന്നു. അവരിൽ
നമ്പിയാർ കുറുപ്പ് അടിയോടി മുതലായ നായന്മാർ ശ്രേഷ്ഠന്മാർ.
ക്ഷത്രിയർ മലയാളത്തിൽ അധികമില്ലായ്കകൊണ്ടു മുമ്പെ നായ
ന്മാർ യുദ്ധങ്ങളെ നടത്തിയതു. ഇപ്പോൾ യുദ്ധത്തിന്നു ഇടയില്ലാഞ്ഞിട്ട
അവർ കൃഷിപ്പണി എടുപ്പിക്കയും സൎക്കാർ ഉദ്യോഗങ്ങളെ അന്വേ
ഷിക്കയും ചെയ്യുന്നു.

തിയ്യർ സാധാരണമായി നായന്മാരെ ആശ്രയിച്ചു നില്ലന്നു.
അവർ തെങ്ങിനെയും ഈഴവർ പനയേയും ചെത്തി വരുന്നു. പട്ടണ
ങ്ങളിൽ പലരും സർക്കാർ ഉദ്യോഗങ്ങളെയും സായ്പന്മാരുടെ
പണികളെയും എടുത്തു സ്വാതന്ത്ര്യമായി നടക്കുന്നു. കോരപ്പുഴയുടെ
വടക്കിൽ തീയ്യൎക്ക എല്ലാ നായന്മാൎക്ക എന്നപോലെ മരുമക്കത്തായ
വും തെക്കിൽ മക്കത്തായവും സമ്പ്രദായം.

ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ എന്നവൎക്ക കമ്മാളർ
എന്നു പേരുണ്ടായി, കൈത്തൊഴിലിനാൽ ഉപജീവനം കഴിക്കുന്നു.

ചാലിയർ മുൻപറഞ്ഞ ജാതികളെ പോലെ പറമ്പുകളിൽ
അല്ല, തെരുക്കളിലത്രെ പാർക്കുന്നത. ഇങ്ക്ളാന്തിൽനിന്നു ഇപ്പോൾ
മേത്തരമായ തുണികൾ സഹായമായി വരികകൊണ്ടു അവർക്ക മുമ്പെ
പ്പോലെ അത്ര ലാഭവും പണിയുമില്ല.

മുക്കുവർ, മുകയർ എന്നവർ കടലിലും പുഴകളിലും മീൻ പിടി
ച്ചു കടലിന്റെ സമീപം പാൎക്കുന്നു. അവരിൽനിന്നു രോമമതത്തെ
അനുസരിച്ചവർക്ക കൊല്ലക്കാർ എന്നു പേർ. [ 86 ] വടക്കിൽ കണിശർ എന്നും തെക്കിൽ പണിക്കർ എന്നും പറ
യുന്ന ജാതികൾ പ്രശ്നം വെക്കയും കുടകളെ കെട്ടുകയും കുട്ടികളെ
പഠിപ്പിക്കയും ചെയ്യുന്നു.

പുളിയർ, കുറുച്ചിയർ, കാടർ, ഒട്ടർ, വണ്ണാന്മാർ, വേട്ടവർ, മല
യർ, കുറവർ, കുറുമ്പർ, പണിയർ, പുലയർ, (ചെറുമക്കൾ) നായാടി
കൾ മുതലായ ജാതികളുടെ വിവരം പറവാൻ സ്ഥലം പോരാ.

മലയാളികൾ അല്ലാതെ കൊങ്കണി മുതലായ ചെട്ടികൾ കച്ച
വടം നിമിത്തം വന്നു കുടിയിരിക്കുന്നത കൂടാതെ ചില കച്ചിക്കാരും
ഗുസരാത്തകാരും പട്ടണങ്ങളിൽ പാൎക്കുന്നുണ്ടു. തെളങ്കരാജ്യത്തിൽ
നിന്ന വന്ന എരിമ്മക്കാരും ചിലേടത്തുണ്ടു. വിലാത്തിക്കാരെ ആശ്ര
യിച്ചുവരുന്ന പറയർ മുതലായ തമിഴജാതികൾ പ്രത്യേകമായി പട്ട
ണങ്ങളിൽ പാൎത്തുവരുന്നു.

ചില പട്ടണങ്ങളിൽ കാണുന്ന പാർസികൾ ഹിന്തുക്കളല്ല.
അവർ മുസല്മാനരുടെ മുമ്പിൽനിന്നു ഓടി പാർസിരാജ്യത്തെ വിട്ടു
ബൊമ്പായി മുതലായ ദിക്കുകളിൽ കുടിയിരുന്നവരുടെ സന്തതിക
ളാകുന്നു.

അങ്ങാടികളിൽ അസംഖ്യമായി കാണുന്ന മാപ്പിള്ളമാർ ഒരു
വക മുസല്മാനരാകുന്നു. എങ്കിലും അവരിൽ പലരും കുറാന്ന വി
രോധമായി മരുമക്കത്തായം മുതലായ ആചാരങ്ങളെ കൈക്കൊണ്ടി
രിക്കുന്നു. അരിക്കച്ചോടവും ചില്ലറക്കച്ചോടവും ഏകദേശം മുഴുവനും
അവരുടെ കയിക്കൽ ആകുന്നു. സൎക്കാർ ഉദ്യോഗങ്ങളെ അവർ അധി
കം അന്വേഷിക്കാറില്ല.

പട്ടാണികൾ വടക്കെ ഇന്ത്യയിൽനിന്ന വന്ന മുസല്മാനര
ത്രെ. അവർ സാധാരണമായി സിപ്പായി, പൊലിസ പട്ടപ്പണിക
ളെ എടുക്കുന്നു.

കൊടുങ്ങല്ലൂർ, കൊച്ചി മുതലായ ദിക്കുകളിൽ വെളുത്ത യഹൂ
ദന്മാരെയും കറുത്ത യഹൂദന്മാരെയും കാണും. കറുത്ത യഹൂദന്മാർ ഫല
സ്തീന മുതലായ രാജ്യങ്ങളിൽനിന്ന് വന്നു കൊടുങ്ങല്ലൂരിൽ കുടിയി
രുന്ന വെളുത്ത യഹൂദന്മാരെ ആശ്രയിച്ചു അവരുടെ മതത്തെ അനുസ
രിച്ച നാട്ടുകാരാക്കൊണ്ടു അവൎക്ക ആ ശുദ്ധ യഹൂദന്മാരോളം ബഹുമാ
നമില്ല.

തറീസ്സാ എന്നും നസ്രാണികൾ എന്നും പറയുന്നവർ കച്ചവട
ത്തിനായി സുറിയയിൽനിന്നും പാർസിയിൽനിന്നും വന്ന ക്രി
സ്ത്യാനികളത്രെ. അവൎക്ക മുമ്പെ പെരുത്ത മഹത്വമുണ്ടായി.

പൊൎത്തുഗീസർ, ലന്തർ, ഇങ്ക്ളിഷ്കാർ എന്നവൎക്ക നാട്ടസ്ത്രീ
കളിൽനിന്നു ജനിച്ച സന്തതികളെ പ്രത്യേകമായി കരപ്രദേശത്തി
ലെ പട്ടണങ്ങളിൽ കാണുന്നു. അവർ നാട്ടുകാരുടെയും രാജ്യത്തിൽ
ഭരിക്കുന്ന വിലാത്തിക്കാരുടെയും നടുവിൽ ഉള്ളവർ തന്നെ.

നാട്ടുകാർ ഹിന്തുമതത്തെ ആചരിക്കുന്നു എന്നു പറയുന്നു എങ്കി
ലും അത ശുദ്ധത്രിമൂൎത്തിസേവ എന്നു പറവാൻ പാടില്ല. പലരും [ 87 ] മുത്തപ്പൻ ദൈവത്തെയും പിശാചു ദുർഭൂതപ്രേതങ്ങളെയും പൂജിക്കുന്നു.
ശിവമതക്കാർ വിഷ്ണുമതത്തേയും, വിഷ്ണുമതക്കാർ ശിവമതത്തേയും
ശപിച്ചു നിന്ദിക്കുന്നെങ്കിലും, മിക്കവാറും നാട്ടുകാർ രണ്ടിനെയും ആ
ശ്രയിച്ചു വരുന്നു. ബിംബാരാധനയും കള്ളദേവന്മാരെ സേവിക്കുന്ന
തും ശരിയല്ല എന്നു പലൎക്കും ബോധം വന്നിട്ടും അവർ മാനുഷ്യഭയം
നിമിത്തം പുറമെ അതിൽ ചേരുന്നു. അവർ വേദാന്തികളൊ ക്രിസ്തീ
യമതത്തെ സമ്മതിക്കുന്നവരൊ ആകുന്നു.

ശങ്കരാചാര്യന്റെ കാലത്തിൽ ബൌദ്ധമതം മലയാളത്തിൽ
പെരുത്ത പരന്നിരുന്നു. പരദേശത്ത നിന്നു ചിലപ്പോൾ വരുന്ന ജൈ
നർ അതിനോടു സംബന്ധിച്ചിരിക്കുന്നു.

പാർസികൾക്ക അഗ്നി സേവയുണ്ടു.

യഹൂദന്മാരുടെ മതം സത്യവേദത്തിലെ പഴയ നിയമത്തിലുള്ള
തെങ്കിലും സത്യ മെശീഹയായ യേശുക്രിസ്തനെ തള്ളിക്കളഞ്ഞ ശേ
ഷം, അവർ ദൈവാലയവും ആചാര്യനും ബലിയും കൂടാതെ എല്ലാ
രാജ്യങ്ങളിൽ ചിതറി മാനുഷ്യസമ്പ്രദായങ്ങളായ തല്മൂദ പ്രമാണി
ച്ചു വരുന്നു....

പാരമ്പര്യ ന്യായങ്ങളാകുന്ന സുന്നാത്ത്കൊണ്ടും ഖലീപ്പ
ആർ എന്നുള്ള തൎക്കംകൊണ്ടും മുസല്മാ നർ പ്രത്യേകം രണ്ടംശമാ
യി പിരിഞ്ഞു. മാപ്പിള്ളമാൎക്ക് നേരെ അറബിയിൽനിന്നു കടൽ
വഴിയായി മതം വന്നതകൊണ്ടു അവർ ശാഫിമാർ അത്രെ. വടക്കെ
ഇന്ത്യയിൽനിന്നു വന്ന പട്ടാണികൾക്ക അങ്ങിനെ അല്ല. കരവഴി
യായി മതം വന്ന സംഗതിയാൽ, അവർ ആനഫി
മാരാകുന്നു.

ക്രിസ്ത്യാനർ യേശുക്രിസ്തനെ സത്യവേദത്തിൽ കാണുന്ന പ്ര
കാരം കൈക്കൊണ്ടവർ എങ്കിലും , കാലക്രമേണ അല്പമല്ലാത്ത ഭേ
ദങ്ങൾ ഉത്ഭവിച്ചു വന്നു.

നസ്രാണികൾ അപ്പോസ്തലനായ തോമാസ ഇന്ത്യയിൽ വന്നു
സുവിശേഷത്തെ പ്രസംഗിച്ചു ക്രിസ്തീയ സഭകളെ സ്ഥാപിച്ചു മയി
ലാപുരത്ത് രക്തസാക്ഷിയായി മരിച്ചു എന്നു പറയുന്നു. അത പൂർണ്ണ
നിശ്ചയമല്ലാഞ്ഞാലും അവർ പുരാണസഭയാകുന്നതിന്ന യാതൊരു
സംശയമില്ല. അവരുടെ മെത്രാൻ സാധാരണമായി സുറിയയിലെ
അന്ത്യോക്യയിൽ നിന്നു അയക്കപ്പെട്ടു അവരുടെ പ്രാർത്ഥനകളും തിരു
വെഴുത്തുകളും സുറിയാണിഭാഷയിൽ അത്രെ നടക്കുന്നത. സത്യവേ
ദത്തിന്റെ അറിവ അവരിൽ അധികമില്ലായ്കകൊണ്ടു ആത്മീകജീ
വൻ എത്രയും കുറഞ്ഞിരിക്കുന്നു. പലരും രോമസഭയോടു ചേരുന്നു. [ 88 ] രോമക്കാർ സത്യവേദം കൂടാതെ, പാരമ്പര്യന്യായങ്ങളെ ആച
രിക്കയും രോമയിലെ പാപ്പാവിനെ അനുസരിക്കയും വിശുദ്ധ
ന്മാരെയും (പുണ്യവാളന്മാരെയും) ബിംബങ്ങളെയും വന്ദിക്കയും ത
ങ്ങളുടെ സഭയിൽ ചേരാത്തവൎക്ക് രക്ഷയില്ല എന്നു പറകയും ചെ
യ്യുന്നു. ഈ മതം പൊൎത്തുഗീസരാൽ, ഈ രാജ്യത്തിൽ പരന്നു വന്നു
എങ്കിലും, അവരുടെ പാതിരിമാർ മലയാളം അധികം പഠിക്കായ്ക
കൊണ്ടു മലയാളം മാത്രം അറിയുന്ന കൊല്ലക്കാർ മുതലായവൎക്ക് വി
ശ്വാ ത്തിന്റെ അറിവ എത്രയും ചുരുക്കം. അവരുടെ ആരാധന
ലത്തീൻ ഭാഷയിൽ അത്രെ.

സാധാരണമായി വേദക്കാർ എന്ന പറയുന്ന പ്രൊടസ്തന്തർ
രോമക്കാരുടെ പാരമ്പര്യന്യായങ്ങളെയും പാപ്പാവിനെ അനുസരി
ക്കുന്നതിനെയും വിശുദ്ധന്മാരെയും ബിംബങ്ങളെയും വന്ദിക്കുന്നതി
നെയും നിഷേധിച്ചു സത്യവേദത്തെ മാത്രം കാനൂൽ ആയി പ്രമാ
ണിക്കുന്നു. അവർ രാജ്യങ്ങളുടെയും സഭാവാഴ്ചകളുടെയും ആചാരങ്ങ
ളുടെയും ഉപദേശങ്ങളുടെയും ഭേദങ്ങളാൽ വെവ്വേറെ സഭകളായി വിഭാ
ഗിച്ചിരിക്കുന്നു. മലയാളത്തിൽ മുഖ്യമായി കാണുന്നവ ഇങ്ക്ളീഷ
ചൎച്ച, ലൊണ്ടൻ മിശ്ശൻ, ജർമ്മൻ മിശ്ശൻ എന്നീ മൂന്നു തന്നെ.

മലയാളത്തിൽ മേല്പറഞ്ഞപ്രകാരം പലവിധമുള്ള ജാതികൾ
പാൎക്കകൊണ്ടു അവരുടെ മര്യാദകളിലും സ്വഭാവങ്ങളിലും വലിയ
ഭേദങ്ങൾ കാണ്മാനുണ്ടു. താണജാതികൾക്ക സാധാരണമായി താണ
സ്വഭാവവും അശുദ്ധിയും, ഉയൎന്ന ജാതികൾക്ക മാനവും ശുദ്ധിയും
ധൈര്യവും ഉണ്ടെങ്കിലും അവർ പലപ്പോഴും ഡംഭികളായി താ
ണവരെ ഉപദ്രവിക്കുന്നു. ഇങ്ക്ളീഷവാഴ്ച വന്നശേഷം, ജാതിഭേദം
കൊണ്ടു ആരെയും പരസ്യമായി ഹിംസിപ്പാൻ പാടില്ലാഞ്ഞാലും
ഉൾപ്രദേശങ്ങളിൽ പലരും അതിനെ കൂട്ടാ ക്കുന്നില്ല. മുമ്പെത്ത മ
ര്യാദപ്രകാരം നായന്മാൎക്ക് ബ്രാഹ്മണരുടെ അടുക്കെ ചെല്ലാം എങ്കി
ലും , അവരെ തൊട്ടു കൂടാ. തിയ്യൻ 36 അടിയും , പുലയൻ 96 അടി
യും ദൂരത്തിൽ തെറ്റി നില്ക്കേണ്ടത്. പട്ടണങ്ങളിൽ ഈ വക സ
മ്പ്രദായങ്ങളെ ഇപ്പോൾ അധികം പ്രമാണിക്കുന്നില്ല എങ്കിലും ഉൾ
നാടുകളിൽ അവ ഇപ്പോഴും സാധാരണമായി നടക്കുന്നു. മുമ്പേത്ത
കാലങ്ങളിൽ ഈ ജാതിഭേദംകൊണ്ടു ഉപകാരം ഉണ്ടായിരുന്നെങ്കി
ലും ഇപ്പോൾ അത് വൎദ്ധനക്കു മുടക്കം വരുത്തി ഒരു വലിയ ശാപമാ
യി തീൎന്നു. മരുമക്കത്തായം വേറെ ഒരു ശാപം തന്നെ. അതിന്റെ
സംഗതി വിവാഹാവസ്ഥയിൽ വെടിപ്പില്ലായ്കകൊണ്ടത്ര. തറ
വാട്ട മുതൽ വിഭാഗിച്ചു പോകാതിരിക്കേണ്ടതിന്ന കുഡുംബങ്ങൾ
പിരിഞ്ഞു പോകാതെ ഒരുമിച്ചു പാക്കുന്നത് നല്ലൊരു കാര്യം എ
ങ്കിലും നടത്തുന്നവൻ ആർ എന്നതിനെകൊണ്ടു പലപ്പോഴും തർക്ക
വും അന്യായവും ജനിക്കും.

മലയാളഭാഷ തമിഴ്, തുളു, തെളുങ്ക, കർണ്ണാടകം മുതലായ [ 89 ] ഭാഷകളോടു എത്രയും സംബന്ധിച്ചിരിക്കകൊണ്ടു ബ്രാഹ്മണർ കേ
രളോല്പത്തിയിൽ കേൾക്കുന്ന പ്രകാരം ആദ്യനിവാസികളല്ല എ
ന്നറിയാം ആദ്യനിവാസികൾ ആരെന്ന ഇപ്പോൾ നിശ്ചയമായി
പറഞ്ഞു കൂടാ. നായാടികൾ എല്ലാവരിലും ഹീനരാകയാൽ അത
അവരായിരുന്നു എന്നു വിചാരിപ്പാൻ സംഗതിയുണ്ടു* അവരെ പു
ലയരും, പുലയരെ കിഴക്കിൽനിന്ന് വന്ന വേറെ ജാതികളും വെ
വ്വേറെ സമയങ്ങളിൽ ജയിച്ചടക്കി ഭ്രഷ്ടരാക്കുകയും ചെയ്തു എന്നു
തോന്നുന്നു. ഈ ദ്രാവിഡരായിരിക്കുന്ന ജാതികൾ കുറയ്ക്കാലം കുടി
യിരുന്നശേഷം , ബ്രാഹ്മണരും വടക്കിൽ നിന്നു വന്നു അവരെ നല്ല
മര്യാദകളെയും വിദ്യകളെയും പഠിപ്പിച്ചു. ഇവരുടെ ഭാഷ സംസ്
കൃതമാകകൊണ്ടും മലയാളഭാഷയിൽ വിദ്യകൾക്ക തക്കവാക്കുകൾ
ഇല്ലായ്ക കൊണ്ടും ഉയൎന്ന ഭാഷയിൽ അനേക സംസ്കൃത ശബ്ദങ്ങ
ളെ കണ്ടെത്തുന്നു.

മലയാളചരിത്രത്തെ രണ്ടംശമായി വിഭാഗിക്കാം :

1. പൊൎത്തു ഗീസർ രാജ്യത്തിൽ വരും
മുമ്പെയുള്ള ചരിത്രം

അതിൽ ഭേദമായ മൂന്നു കാലങ്ങൾ ഉണ്ടു. 1 ആദ്യകാലം. 2 ചേ
രമാൻ പെരുമാക്കന്മാരുടെ കാലം. 3 തമ്പുരാക്കന്മാരുടെ കാലം.

1. ആദ്യകാലത്തെകൊണ്ടു മേൽപറഞ്ഞപ്രകാരം നിശ്ചയമുള്ള
അറിവ അല്പമെയുള്ളു എങ്കിലും ആദിയിൽ കടൽവരെ രാജ്യം മുഴുവ
നും കാടകൊണ്ടു നിറഞ്ഞിട്ട ആദ്യനിവാസികൾ കുറുച്ചിയർ, മല
യർ മുതലായ ജാതികൾ ഇപ്പോൾ ജീവിക്കുന്നപ്രകാരം നായാട്ടകൊ
ണ്ടും, കാട്ടകായികളും കിഴങ്ങുകളും അല്പാല്പം കൃഷിയുംകൊണ്ടും, ക
രപ്രദേശത്തും പുഴവക്കത്തും പാൎത്തവർ മീൻപിടികൊണ്ടും ഉപജീവ
നം കഴിച്ചു എന്നുള്ളതിന്നു സംശയമില്ല. കടലിന്റെ സമീപമുള്ള മ
ണൽപ്രദേശങ്ങൾ മിക്കവാറും അപ്പോൾ മാത്രമല്ല കുറയ വലിയ ക
പ്പലുകൾ ഉണ്ടാക്കുവാൻ അറിഞ്ഞ ശേഷവും കടൽകൊണ്ടു മൂടിയതി
ന്നു ആ മണൽപ്രദേശങ്ങളിൽ കണ്ടെത്തുന്ന പഴയ കപ്പലുകളുടെ ശേ
ഷിപ്പുകൾ എതിർ പറവാൻ കഴിയാത്ത സാക്ഷികൾ. കേരളോല്പ
ത്തിയിൽ പറയുന്ന കഥകളെ എല്ലാം വിശ്വസിപ്പാൻ കഴിയാഞ്ഞാ
ലും ചിലത സത്യമായിരിക്കും. അവിടെ കേൾക്കുന്നപ്രകാരം [ 90 ] ബ്രാഹ്മണർ പരശുരാമന്റെ സഹായത്താൽ കേരളത്തിൽ പാൎത്തുവന്ന
ശേഷം , സർപ്പങ്ങൾ അധികമുണ്ടായിട്ട മിക്കവാറും പേർ നാട്ടിൽ
നിന്നു പോയ്ക്കളഞ്ഞു എന്നു കണ്ടു അവൻ ആര്യപുരത്തിൽനിന്നു വേ
റെ ബ്രാഹ്മണരെ വരുത്തി. അവർ ഇനി പോയ്ക്കളയാതെ ഇരിക്കേ
ണ്ടതിന്നു മുൻകുടുമ്മ വെപ്പാൻ കല്പിച്ചു. കന്യാകുമാരി മുതൽ ഗോക
ൎണ്ണപരിയന്തമുള്ള കേരളത്തെ അവൻ 64 അംശമാക്കി വിഭാഗിച്ചു അ
വരുടെ മേൽ 12 തങ്ങാളരെ നിശ്ചയിച്ചു. തങ്ങാളരുടെ ശേഷം നാലു
നഗരങ്ങളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നും നിയോഗിച്ച ആളുകളും
പിന്നെ രക്ഷാപുരുഷന്മാരും രാജ്യഭാരം നടത്തി എന്നു കേൾക്കുന്നു.
കാലക്രമേണ കാഞ്ഞിരക്കോട്ട പുഴയുടെ വടക്കിലും തെക്കിലും ഉള്ള
അംശങ്ങൾ വേർ പിരിഞ്ഞു. തെക്കെ അംശം നമ്മുടെ മലയാളം അ
ത്രെ. വടക്കെ അംശം തുളരാജ്യം ആകുന്ന കർണ്ണാടകജില്ല തന്നെ. ര
ക്ഷാപുരുഷന്മാരുടെ ദുരാഗ്രഹവും അസൂയയും കൊണ്ടു ബ്രാഹ്മണരു
ടെ പ്രജാവാഴ്ച ക്ഷയിച്ചു പോയിട്ട രാജാവ് അന്യജാതിക്കാരനായി
രിക്കേണം എന്നുകണ്ടു ബ്രാഹ്മണർ പരദേശത്തിൽനിന്നു പന്ത്രണ്ടീ
ത കൊല്ലം ഭരിക്കുന്ന നാടുവാഴികളെ കൊണ്ടുവന്നു എന്നു പറയുന്നു.
ഈ നാടുവാഴികൾ തമിഴ് രാജാക്കന്മാർ അടക്കിയ മലയാളത്തെ
ഭരിപ്പാൻ വേണ്ടി അയച്ച ഉപരാജാക്കന്മാർ എന്നു തോന്നുന്നു. എങ്ങി
നെ ആയാലും പാണ്ട്യ, ചോള, ചേര രാജാക്കന്മാർ മലയാളത്തിൽ
വാണു എന്നതിന്നു സംശയമില്ല. യേശുക്രിസ്തന്റെ ഒരല്പം പി
മ്പിൽ പാണ്ട്യരാജാക്കന്മാർ മലയാളത്തിൽവാണു എന്നു യവനന്മാ
രെകൊണ്ട കേൾക്കുന്നു. ചൊളരാജാക്കന്മാർ വാണതിന്റെ ചില ദൃ
ഷ്ടാന്തങ്ങളെ പന്ത്രണ്ടീത കൊല്ലം പൊന്നാണിക്ക സമീപമുള്ള മഹാ
മഖയിലും കുംഭകോണത്തിലും കൊണ്ടാടുന്ന ഉത്സവങ്ങളും മറ്റും ഈ
ദിവസം വരെ കാണുന്നു. ഏകദേശം 500 ക്രിസ്താബ്ദം ചേരരാജാ
വായ പുളകേശി ചോളരാജ്യത്തെയും കേരളത്തെയും അടക്കി എന്നു
തമിഴ് ചരിത്രങ്ങളെ കൊണ്ടറിയുന്നു.

2. ചേരമാൻ പെരുമാക്കന്മാർ ആദ്യം തമിഴ് ചക്രവൎത്തിക
ളുടെ ഉപരാജാക്കന്മാരായി വാണതിന്റെ ശേഷം അവരിൽ ഒരു
ത്തൻ ബ്രാഹ്മണരുടെയും നായന്മാരുടെയും സഹായത്താൽ യജമാ
നന്റെ നേരെ ദ്രോഹിച്ചു മലയാളത്തെ സ്വാതന്ത്ര്യമുള്ള രാജ്യമാക്കി
തീൎത്തു എന്നു വിചാരിപ്പാൻ ഇടയുണ്ടു.പെരുമാൾ വാഴുന്ന സമയ
ത്ത ബൌദ്ധന്മാർ പെരുത്തു വർദ്ധിക്കകൊണ്ടു മിക്കവാറും ബ്രാഹ്മ
ണർ രാജ്യത്തെ വിട്ട ശേഷം, അവർ ദിവ്യസഹായത്താൽ മട
ങ്ങിവന്നു പരസ്യമായ വിവാദത്തിൽ ബൌദ്ധന്മാരെ ജയിച്ചു ക
രാർപ്രകാരം അവരുടെ നാവുകളെ മുറിച്ചെടുക്കുകയും അവരെ രാജ്യ
ത്തിൽനിന്നു ഭ്രഷ്ടരാക്കുകയും ചെയ്തു. ഒരു തർക്കം ഹേതുവായി ക
മ്മാളർ രാജ്യത്തെ വിട്ടു, (സിംഹളം) ഈഴദ്വീപിൽ പോയി മടങ്ങി
വരുമ്പോൾ, ദ്വീപർ എന്നൎത്ഥമാകുന്ന തിയ്യരെയും ഈഴവരെയും
ആയവർ തെക്കിൽനിന്നുള്ള മരം എന്ന തെങ്ങിനെയും കൂടെ കൊണ്ടു [ 91 ] വന്നു. അവരോടൊന്നിച്ചു മുകയർ, മുക്കുവർ എന്നീ രണ്ടു ജാതികളും
മലയാളത്തിൽ എത്തി. യഹൂദന്മാരും നസ്രാണികളും മാപ്പിള്ളമാരും
കച്ചവടം നിമിത്തം കുടിയിരുന്നത ഇവിടെ വിവരിപ്പാൻ സ്ഥലം
പോരാ, ഒരു പെരുമാൾ പൂർവ്വന്മാരുടെ മതത്തെ ഉപേക്ഷിച്ചു എന്നു
കേൾക്കുന്നു എങ്കിലും, നസ്രാണികൾ അവൻ തങ്ങളുടെ വേദം കൈ
ക്കൊണ്ടു തപസ്സ ചെയ്തു മയിലാപുരത്ത് മരിച്ചു എന്നും മാപ്പിള്ളമാർ
അവൻ മക്കത്ത പോയി മുഹമ്മദനബി ചെയ്ത അതിശയങ്ങളെ ക
ണ്ടു ഈമാം ഉറപ്പിച്ചു മാൎഗ്ഗം ചെയ്തു എന്നും പറയുന്നതിൽ ഏത വിശ്വ
സിക്കേണം എന്നറിയുന്നില്ല. പെരുമാക്കന്മാർ ഏകദേശം 1000 ാം
ക്രിസ്താബ്ദംവരെ വാണ ശേഷം, ഇടപ്രഭുക്കന്മാരുടെ ദ്രോഹത്താലും
മൈസൂരിലെ വെള്ളാളരുടെ അതിക്രമങ്ങളാലും അവരുടെ ഏകവാ
ഴ്ച ഒടുങ്ങി പോൎത്തുഗീസർ കണ്ടെത്തിയ തമ്പുരാക്കന്മാർ വാണു
തുടങ്ങി.

3. തമ്പുരാക്കന്മാരുടെ കാലത്തിൽ 18 രാജാക്കന്മാരും 390
കർത്താക്കന്മാരും വാണതിൽ മുഖ്യമായവർ 1. ചിറക്കൽ പാർക്കുന്ന
കാളതമ്പുരാൻ. 2. കോഴിക്കോട്ടിലെ താമൂതിരി 3. കൊച്ചിരാജാ
വ്. 4. വേണാട എന്നും തിരുവിതാംകോട എന്നും പേരായ തെ
ക്കെ രാജ്യത്തിലെ പൊന്തമ്പുരാൻ.

കൊച്ചിരാജാവ് ക്ഷത്രിയനാകയാൽ, അവൻ ചേരമാൻ പെ
രുമാളിന്റെ അനന്തരവൻ എന്നു തോന്നുന്നു. എങ്കിലും തന്നെ അട
ക്കിയ താമൂതിരിയുടെ നേരെ പൊൎത്തുഗീസ്സരുടെ സഹായത്താൽ
ദ്രോഹിച്ചു സ്വാതന്ത്ര്യമായി വരും മുമ്പെ അവനെകൊണ്ടു അധികം
കേട്ടിട്ടില്ല. വേണാട്ടതമ്പുരാന്നു പലപ്പോഴും തമിഴ് രാജാക്കന്മാരോടു
യുദ്ധം ഉണ്ടാകയാൽ അവന്നു വളരെ കീർത്തിവന്നു. പൊൎത്തുഗീസർ
മലയാളത്തിൽ വരുമ്പോൾ, പാണ്ടിരാജ്യത്തിന്റെ തെക്കെ അംശം
അവന്റെ സ്വാധീനത്തിലായി അവിടെ കായിൽ എന്ന പട്ടണ
ത്തിൽ തമ്പുരാന്റെ വാസം ഉണ്ടു. അവന്റെ കീഴിൽ വില്ല പ്രയോ
ഗിച്ച 300 സ്ത്രീകളും ചേകം ചെയ്തു.

ചിറക്കത്തമ്പുരാന്നു പൊന്തമ്പുരാനോടു പുലസംബന്ധമുണ്ടാ
യിരുന്നു; അവൻ പലപ്പോഴും തുളുരാജാക്കന്മാരോടു യുദ്ധം ചെയ്യേണ്ടി
വന്നു. കോലത്തിരിയുടെ മൂലസ്ഥാനം മാടായിലും പിന്നെ വളവട
പട്ടണത്തിലും ഇപ്പോൾ ചിറക്കലിലും ഉണ്ടായിരിക്കുന്നു. അവനിൽ
നിന്നു കോട്ടയത്തരാജാവിന്നും കടത്തനാടരാജാവിന്നും അറക്കൽരാ
ജാവിന്നും വാഴ്ച കിട്ടിയപ്രകാരം വെവ്വേറെ വിധമായി പറകകൊ
ണ്ടു അതെങ്ങിനെ എന്നു തീർച്ചയായി പറവാൻ പാടില്ല. എല്ലാവ
രിലും കീൎത്തിയുള്ള താമൂതിരി ഒന്നാമത് ഏൎന്നാട്ടിൽ മാത്രം വാണു.
എങ്കിലും ബ്രാഹ്മണരുടെ സഹായത്താലും പ്രഭുക്കന്മാൎക്ക കൈക്കൂ
ലി കൊടുക്കുന്നതിനാലും സമുദ്രത്തോടു അടുത്ത പൊലനാട അവന്റെ
കൈവശത്തിൽ വന്നശേഷം, അവൻ 1300 ാം ക്രിസ്താബ്ദം കോഴി
ക്കോട സ്ഥാപിക്കയും അറബിക്കച്ചവടക്കാർക്ക വലിയ ഉപകാരം [ 92 ] വരുത്തുകയും ചെയ്തു. ഈ കാരണത്താൽ മുമ്പെ കൊടുങ്ങല്ലൂരിലും പി
ന്നെ കൊല്ലത്തിലും *ഏഴിമലയുടെ സമീപമുള്ള മാടായിലും നടന്ന
വങ്കച്ചവടം ക്രമത്താലെ കോഴിക്കോട്ടിലേക്ക വന്നു. അത് കൂടാതെ,
മസ്കിയത്ത ദ്വീപിലെ രാജാവിന്റെ മകൻ കോഴിക്കോട്ടിലേക്ക
കോയയായി വന്നു പാൎത്തു, താമൂതിരിക്ക വലിയ ഉപകാരത്തെ വരു
ത്തി. നായന്മാർ യുദ്ധത്തിന്നു പുറപ്പെട്ട പോകുമ്പോൾ, കോയയും
അവന്റെ മാപ്പിള്ളമാരും കപ്പലിൽ കയറി സമുദ്രത്തിൽനിന്നു അവ
ൎക്ക കഴിയുന്നേടത്തോളം സഹായിച്ചു. മുമ്പെ എല്ലായ്പോഴും വള്ളുവ
നാട്ടിൽ വാഴുന്ന ആരങ്ങാട കുഡുംബത്തിന്റെ കൈവശത്തിലായ പു
രാണ തിരുന്നാവഴി ക്ഷേത്രവും മഹാമഖ എന്ന ഉത്സവവും ആ മാപ്പി
ള്ളമാരുടെ സഹായത്താൽ സ്വാധീനമായി വരുമ്പോൾ, താമൂതിരി
മലയാളത്തിലെ ഒന്നാം രാജാവാകുന്നു എന്നു എല്ലാവരും സമ്മതി
ക്കേണ്ടി വന്നു. അറബികൾ കൂടാതെ മഹാചീനക്കാരും വലിയ ക
പ്പലുകളിൽ കയറി മലയാളത്തിൽ വരുമാറുണ്ടു. ചീനയിൽഉള്ള ത
റീസ്സാസഭക്കാർ പട്ട്, തൃത്തനാഗം, ഈയം, കസ്തൂരി മുതലായ്ത ഇവി
ടെ കൊണ്ടുവന്നു വ്യാപാരം ചെയ്യും എങ്കിലും , ചോനകമാപ്പിള്ളമാ
രെ ആശ്രയിച്ചു താമൂതിരി അവർക്ക അപ്രിയം കാട്ടിയപ്പോൾ, അ
വർ നങ്കൂരം എടുത്തു പോയി. കുറയക്കാലം കഴിഞ്ഞിട്ട സന്നാഹങ്ങ
ളോടെ വന്നു കോഴിക്കോട്ടിൽ വളരെ നാശം ചെയ്തു. അന്നു മുതൽ
അവർ ഇങ്ങോട്ടു മടങ്ങി വന്നില്ല, ചോഴമണ്ഡലത്ത മൈലാപ്പുരി
യോളം ഓടുകെയുള്ളു. ഇങ്ങിനെ മുളക മുതലായ മലയാളചീനച്ചര
ക്കുകളെ കൊണ്ടുള്ള കച്ചവടം എല്ലാം അറബികളുടെ കൈവശത്തി
ലായി വിലാത്തിയിൽ അവററിന്നു വലിയ വിലയുണ്ടാകകൊണ്ടു
പൊൎത്തുഗീസർ മുതലായ ജാതികൾ കപ്പൽ വഴിയായി ഹിന്തുരാ
ജ്യത്തിലേക്ക ഓടുവാൻ താല്പര്യമായി അന്വേഷിച്ചു.

II. പൊൎത്തുഗീസർ മലയാളത്തിൽ വന്നതിന്റെ
ശേഷമുള്ള ചരിത്രം

1. ക്രിസ്താബ്ദം 1498 മെയി മാസം 20 നു വസ്കൊദഗാമ നാലു
ചെറിയ കപ്പലുകളോടു കൂടി കോഴിക്കോട്ട തൂക്കിൽ എത്തിയപ്പോൾ,
താമൂതിരി അവനെ ആദ്യം കൈക്കൊണ്ടെങ്കിലും മാപ്പിള്ളമാർ അ
സൂയകൊണ്ടു ഓരോരൊ കളവുകൾ പറയുന്ന സംഗതിയാൽ താമൂതി
രി പറങ്കികൾക്ക അപ്രിയം കാണിച്ചിട്ട ഗാമ കോപിച്ചു മലയാള
ത്തിൽനിന്നു പുറപ്പെട്ടു, യാത്രയിൽ വളരെ ക്ലേശിച്ച 148 ജനങ്ങളിൽ
55 ശേഷിച്ചവരോടു കൂട പൊൎത്തുഗാലിൽ എത്തി മാനുവേൽ രാ
ജാവ് അവൎക്ക വേണ്ടുന്ന സ്ഥാനമാനങ്ങളെ കല്പിക്കയും ചെയ്തു. 1500 [ 93 ] ക്രി.കബ്രാൾ കപ്പിത്താൻ 12 കപ്പലുകളോടും കൂടി പുറപ്പെട്ടതിൽ
നിന്നു 6 മാത്രം മലയാളത്തിൽ എത്തി,* കോഴിക്കോടമാപ്പിള്ളമാ
രുടെ ചതികൊണ്ടു ഉത്ഭവിച്ച തൎക്കത്തിൽ 40 പറങ്കികൾ നശിക്ക
യും പലൎക്കും മുറിവേൽക്കയും ചെയ്തശേഷം, കബ്രാൾ കോഴിക്കോട പ
ട്ടണത്തെ വെടിവെച്ചു കണ്ണനൂരിലും കൊച്ചിയിലും പാണ്ടിശാലക
ളെ കെട്ടി ചില ആളുകളെ പാർപ്പിക്കയും ചെയ്തു. കോഴിക്കോട്ടിൽ
സംഭവിച്ച ആപത്ത മാനുവേൽ രാജാവകേട്ടപ്പോൾ, അവൻ മുമ്പെ
വന്ന ഗാമാവിനെ 20 കപ്പലുകളോടു കൂടെ (1502) അയച്ചു താമൂതിരി
പെരുത്ത ഭയപ്പെട്ടു ക്ഷമയും മമതയും ചോദിക്കുമ്പോൾ പറങ്കികൾ
അതിനെ സമ്മതിക്കാതെ, ഭയങ്കരമുള്ള പ്രതിക്രിയ ചെയ്തു. കൊ
ച്ചിയിലേക്ക പോയി, പെരിമ്പടപ്പ അവിടെ പാൎത്ത പറങ്കികളെ
നല്ലവണ്ണം രക്ഷിച്ചത കേട്ടപ്പോൾ, അവന്നു കൊണ്ടുവന്ന പൊന്മുടി
മുതലായ സമ്മാനങ്ങളെ കൊടുക്കയും കൊച്ചിയിൽ 30 തും കണ്ണനൂ
രിൽ 20 തും പറങ്കികളെ പാർപ്പിക്കയും അവരുടെ സഹായത്തിന്നു 6
കപ്പലുകളെ വിട്ടേച്ചു പോകയും ചെയ്തു. ഗാമ പോയ ഉടനെ താമൂതി
രി കൊച്ചിരാജാവോടു പറങ്കികളെ ഭരമേല്പിക്കുന്നില്ലെങ്കിൽ യു
ദ്ധം ഉണ്ടാകും എന്നു പറഞ്ഞയച്ചു. പെരിമ്പടപ്പ വിശ്വാസവഞ്ചന
കാണിക്കാതെ, ആ മഴക്കാലത്തിൽ പെരുത്തു കഷ്ടമനുഭവിച്ചു മുറി
വേറ്റു വൈപ്പിൽ പറങ്കികളോടു കൂടെ പാൎക്കേണ്ടി വന്നു എങ്കിലും,
1503 സെപ്തമ്പർ 2 ാംനു അൾബുകെൎക്ക 6 കപ്പലുകളുമായി കാണാ
യി വരുമ്പോൾ, താമൂതിരിയുടെ നായന്മാർ പേടിച്ചു കൊച്ചിയിൽ
നിന്നു പൊയ്ക്കളഞ്ഞു. ദ്രോഹിച്ച ഇടപ്രഭുക്കന്മാൎക്ക ശിക്ഷയുണ്ടായി.
പെരിമ്പടപ്പ സ്വാതന്ത്ര്യമായി വാണു. ഈ ചെയ്ത ഉപകാരത്താൽ
പൊതുഗീസൎക്ക കൊച്ചിയിൽ ഒരു കോട്ടയെ കെട്ടുവാൻ അനുവാ
ദം കിട്ടി. അൾബുകെൎക്ക പുറപ്പെട്ട ശേഷം താമൂതിരി പിന്നെയും
57000 നായന്മാരും 160 പത്തെമാരിയുമായി വരുമ്പോൾ, വീരനാ
യ പശെകു കുറയ വെള്ളക്കാരോട കൂടി കമ്പള പള്ളരുത്തിക്കടവുകളു
ടെ സമീപം എത്രയും ധൈര്യത്തോടെ അവരെ തടുത്തു തോല്പിച്ചു,
പൊൎത്തുഗാൽ ആയുധങ്ങൾക്ക വലിയ കീത്തി വരുത്തി. 1505–
1509 ഒന്നാം രാജാധികാരിയായ അല്മൈദയുടെയും പിന്നെ വാണ
അൽഫൊൻസൊ അൾബുകെർക്കിന്റെയും ശേഷിയാൽ, മുസ്സല്
മാന്മാരുടെ കച്ചവടത്തിന്നു മുടക്കം വന്നു. കണ്ണുന്നൂർ കൊല്ലം മുതലായ
ദിക്കുകളിൽ പൊർത്തുഗീസർ കോട്ടകളെ കെട്ടി യുദ്ധങ്ങളെ നട
ത്തിയ സംഗതിയാൽ, 1512 താമൂതിരി മുതലായ എല്ലാ വലിയ
തമ്പുരാക്കന്മാർ പൊർത്തുഗീസരുടെ മേൽക്കോയ്മ സമ്മതിച്ചു കപ്പം
കൊടുക്കേണ്ടിവന്നു. എന്നാലും, താമൂതിരി രഹസ്യമായി പൊർത്തു
[ 94 ] ഗീസരെ പകെച്ചു പലപ്പോഴും പരസ്യമായി ദ്രോഹിച്ചു, അവരുടെ
നേരെ യുദ്ധം നടത്തുകയും ചെയ്തു.

പൊൎത്തുഗീസർ രോമമതത്തെ പരത്തുവാൻ ആദ്യം തുടങ്ങി
പെരുത്തു ശ്രമിച്ചു എങ്കിലും, പറങ്കികളുടെ ക്രൂരതകൊണ്ടു അധികം
ആളുകൾ ചേൎന്നു വന്നില്ല. തെക്കിലെ മുക്കുവരെ മുസല്മാനർ പെ
രുത്തു ഉപദ്രവിക്കകൊണ്ടു അവരിൽ പലരും പൊൎത്തുഗീസത്തെ ആശ്ര
യിച്ചു (1550). ഫ്രാൻസീസ ക്ഷവീർ മുതലായ പാതിരിമാർ അനേ
കായിരം പേരുകളെ സ്നാനപ്പെടുത്തി പേർപ്രകാരം ക്രിസ്തീയസഭ
യോടു ചേൎത്തു.

നസ്രാണികൾ ആദ്യം പൊൎത്തുഗീസരെ സന്തോഷത്തോടെ
കൈക്കൊണ്ടെങ്കിലും ക്രമത്താലെ അവൎക്ക അവരാൽ വലിയ സങ്കടം
വന്നു. അതിന്റെ കാരണം രോമമതത്തെയും പാപ്പാവിനെയും മുഴുവ
നും അനുസരിക്കായ്കകൊണ്ടത്രെ. 1599 ഗോവയിലെ ആർച്ചബീ
ശോപ്പായ അലെക്സീസ ദമെനെസ്സ് പാപ്പാവിന്റെ അധികാ
രത്തോടെ വന്നു ഉദിയമ്പാരൂരിൽ ഒരു സഭായോഗം കഴിച്ചു നസ്രാ
ണികളെ രോമസഭക്ക കീഴടക്കി എങ്കിലും, പലർക്കും രോമനുകത്തെ
വഹിപ്പാൻ പാടില്ല എന്നു വെച്ചു അതിനെ നീക്കിക്കളവാൻ നോ
ക്കി, യേശുവിത്തർ 1577 കൊച്ചിയിൽ വെച്ചു മലയാളഭാഷയിൽ
ക്രിസ്ത്യാനൊ വണക്കം മുതലായ പുസ്തകങ്ങളെ അച്ചടിപ്പാൻ തുടങ്ങി
യ സമയത്ത തൃക്കണ്ടിയൂർ ക്ഷേത്രത്തിന്റെ സമീപം ജനിച്ചു പാർത്ത
തുഞ്ചൻ രാമായണം, മഹാഭാരതം മുതലായ ഗ്രന്ഥങ്ങളെ ഭാഷാന്തരം
ചെയ്തു പാട്ടാക്കിയതിനാൽ സംസ്കൃതം അറിയാത്ത മലയാളികൾ
ക്ക അറിവ വരുവാൻ സംഗതിയുണ്ടായി.

2 ലന്തർ പൊൎത്തുഗീസരോടു മുളക മുതലായ ചരക്കുകളെ വാങ്ങി,
ആ കച്ചവടത്താൽ പെരുത്തു ലാഭമുണ്ടെന്നു കണ്ടു പൊൎത്തുഗാൽ തങ്ങളു
ടെ ശത്രുവായ രണ്ടാം ഫിലിപ്പിന്നു സ്വാധീനമായ ശേഷം , ഹിന്തു
സമുദ്രത്തിലേക്ക കപ്പലുകളെ അയച്ച് സാദ്ധ്യത്തിന്നായി ഒരു കൊ
മ്പനി സ്ഥാപിച്ചു. ആദ്യം തെക്കുകിഴക്കിലെ ദ്വീപുകളിലേക്കും പി
ന്നെ ഹിന്തുരാജ്യത്തിലേക്കും ഓടി, കച്ചവടം ചെയ്വാൻ തുടങ്ങി.
പൊൎത്തുഗീസർ കഴിയുന്നെടത്തോളം അതിനെ വിരോധിച്ചു എങ്കി
ങ്കിലും, ക്രമത്താലെ ലന്തരുടെ അധികാരം വൎദ്ധിച്ചു. 1662–1663 കൊ
ല്ലം, കൊടുങ്ങല്ലൂർ, കൊച്ചി , കണ്ണനൂർ മുതലായ പൊൎത്തുഗീസരു
ടെ കോട്ടകളെ കൈവശമാക്കി, അവരെ മലയാളത്തിൽനിന്നു ആട്ടി
ക്കളഞ്ഞു. അതിനാൽ നസ്രാണികൾക്കും യഹൂദന്മാർക്കും ഉപദ്രവം തീ
ൎന്നു സ്വാതന്ത്ര്യം വന്നു. രോമാപാതിരിമാർ എല്ലായ്പോഴും പൊൎത്തു
ഗീസരുടെ പക്ഷത്തിൽനിന്നു ദ്രോഹത്തിൽ കൂടിയ്ത കൊണ്ടു ലന്തർ
അവരെ രാജ്യത്തിൽനിന്നു ആട്ടിയശേഷം, 1698 പൊൎത്തുഗീസര
ല്ലാത്ത 12 വിലാത്തിപ്പാതിരിമാർക്കും. ഒരു ബീശോപ്പിന്നും മലയാ
ളത്തിൽ പാർപ്പാനും രോമസഭകളെ രക്ഷിപ്പാനും അനുവാദം കിട്ടി.
ലന്തർ കൊച്ചി പിടിച്ചതിന്റെ ശേഷം പൊൎത്തുഗീസർ മുമ്പെ [ 95 ] കെട്ടിയ കോട്ട ആവശ്യത്തിലധികം വലിയ്ത എന്നുവെച്ചു അതി
നെ ചുരുക്കി ഉറപ്പിച്ചു കൊച്ചി പടിഞ്ഞാറെ ഇന്ത്യയിലെ തലസ്ഥാ
നമാക്കി , കണ്ണനൂരിലെ കോട്ടയെ ഉറപ്പിച്ചു ബേക്കലം, പുതുക്കോട്ട
മുതലായ സ്ഥലങ്ങളിൽ തങ്ങളുടെ അധികാരത്തെ സ്ഥിരപ്പെടുത്തേ
ണ്ടതിന്നും കച്ചവടത്തെ രക്ഷിക്കേണ്ടതിന്നും കോട്ടകളെ കെട്ടുകയും
പലേടത്ത പാണ്ടിശാലകളെ വെക്കുകയും മലയാളത്തിൽ ഒരു വക
മേൽക്കോയ്മ നടത്തുകയും ചെയ്തു. ലന്തരുടെ അധികാരം ക്രമത്താലെ
ക്ഷയിച്ചു അധികം ഉപകാരമില്ലാത്ത പുതുക്കോട്ട്, ബേക്കലം മുത
ലായ കോട്ടകളെ ഉപേക്ഷിക്കയും 1770 കണ്ണനൂർ കോട്ടയെ ഒരു ലക്ഷം
രൂപ്പികക്ക അറക്കൽ രാജാവിന്നു വില്ക്കുകയും ചെയ്തു. കൊച്ചി 1795
വരെ ലന്തരുടെ കൈവശത്തിലായിരുന്നു.

ഇങ്ക്ളിഷ്കാർ 1600 കച്ചവടത്തിനായി ഒരു കൊമ്പനി
സ്ഥാപിച്ചശേഷം, വേഗം മലയാളത്തിൽ വന്നു 1616 താമൂതിരി
കൊടുങ്ങല്ലൂരെ വളഞ്ഞു പോർത്തുഗീസരോടു യുദ്ധം ചെയ്യുമ്പോൾ,
മൂന്നു ഇംഗ്ലിഷ്കപ്പലുകൾ കോഴിക്കോട്ടിൽ വരുമ്പോൾ, താമൂതിരി
സന്തോഷത്തോടെ അവരെ കൈക്കൊണ്ടു കൊടുങ്ങല്ലൂരിൽ പാണ്ടി
ശാല വെക്കുവാൻ സമ്മതം കൊടുക്കയും അവരുടെ സഹായത്താൽ
പൊർത്തുഗീസത്തെ കൊച്ചിയിൽനിന്നു ആട്ടി അവിടെയുള്ള കോട്ട
അവർക്ക ഏല്പിപ്പാൻ വാഗ്ദത്തം കൊടുക്കയും ചെയ്തു. എങ്കിലും ഇംഗ്ലി
ഷ്കാർക്ക അതിനാൽ അധികം ഉപകാരം വന്നില്ല. 1669 ചിറ
ക്കൽ രാജാവിന്റെ സമ്മത പ്രകാരം വളവടത്തിൽ പാണ്ടിശാല കെ
ട്ടി കച്ചവടം ചെയ്യുന്നതിൽ അധികം സാദ്ധ്യം ഉണ്ടായിട്ട 1683 തല
ശ്ശേരിയിലും 1694 അഞ്ചതെങ്ങിലും മുളകകച്ചവടത്തിന്നായി പാ
ണ്ടിശാലകളെയും കോട്ടകളെയും കെട്ടുകയും ചെയ്തു. ഇങ്ക്ളിഷ്കാർ
ആദ്യം രാജ്യഭാരത്തിലും യുദ്ധങ്ങളിലും കൂടാതെ, സമാധാനത്തോ
ടെ കച്ചവടം നടത്തുന്നതിനാൽ, നാട്ടുകാർ അവരുടെ പക്ഷത്തിൽ
നിന്നു ഓരോരൊ സഹായങ്ങളെ ചെയ്തു. എങ്കിലും ആ സമയങ്ങളിൽ
നാട്ടുകാർ ഇപ്പോൾ എന്നപോലെ വിലാത്തിക്കാരോടു മമതയുള്ള
സംസൎഗ്ഗം ചെയ്തു എന്നു വിചാരിക്കരുത്. നാട്ടുകാർ ഗോമാംസം
തിന്നുന്ന മ്ലേച്ഛന്മാരെ വെറുക്കയും വിലാത്തിക്കാർ ചതിവുള്ള കറു
ത്ത അജ്ഞാനികളെ ക്രൂരമായി ഉപദ്രവിക്കയും നിന്ദിക്കയും ചെയ്തു.
കാലക്രമേണ മാത്രം ഈ അന്യോന്യമുള്ള നീരസവും അസൂയയും അ
ല്പാല്പം കുറഞ്ഞു ഒരു വക ഇണക്കവും മമതയും ഉളവായി വന്നു.

3. പാലക്കാട്ട രാജാവ 1757 മൈസൂരിലെ ഹൈദരാലിയുടെ
സഹായം അന്വേഷിച്ച ശേഷം, കണ്ണനൂരിലെ ആലിരാജാവ് കോല
ത്തിരിയുടെ മേല്ക്കോയ്മ നീക്കി കളവാൻ വേണ്ടി 1765 ഹൈദരി
നെ ക്ഷണിച്ചിട്ട് അവൻ പിറ്റെ കൊല്ലത്തിൽ സൈന്യത്തോടുകൂടെ
മുമ്പെ അടക്കിയ കർണ്ണാടകത്തിൽനിന്നു വന്നു. നീലെശ്വരത്തി
ന്റെ സമീപം അതിർകടന്നു മലയാളത്തിൽ പ്രവേശിച്ചു രാജ്യത്തെ
അടക്കി നാട്ടുകാരെ ഉപദ്രവിച്ചതിനാൽ താമൂതിരി തന്നെത്താൻ [ 96 ] കോവിലകത്തോടു കൂടെ ദഹിപ്പിച്ചു പ്രഭുക്കന്മാരും നായന്മാരും കാ
ടുകളിൽ ഓടി പാർക്കേണ്ടിവന്നു. 1778 ഇങ്ക്ലിഷക്കാർക്കും പ്രാ
ഞ്ചിക്കാർക്കും* യുദ്ധമുണ്ടായപ്പോൾ, തലശ്ശേരിക്കോട്ട നാട്ടുകാർക്ക്
സങ്കേതസ്ഥലമായി തുറന്നു പലരും അങ്ങോട്ട പോയി (1780–
1782) രണ്ടു കൊല്ലത്തോളം, ഹൈദരിന്റെ സൈന്യങ്ങളാൽ വള
ഞ്ഞശേഷം അബ്ബിങ്ങ്റ്റൻ സായ്പിന്റെ ധൈര്യമുള്ള പടപുറ
പ്പാടിനാൽ, ശത്രുക്കൾ പോകേണ്ടി വന്നു 1782 ദിസെമ്പർ 7 ാം
നു ഹൈദർ മരിക്കുമ്പോൾ, ഠിപ്പു പൊന്നാനിപ്പുഴയുടെ താഴ്വര
യിൽ ഇങ്ക്ളിഷ്കാരെയും നായന്മാരെയും എതിൎത്തെങ്കിലും, അ
ച്ഛൻ ചിറ്റൂരിൽവെച്ചു മരിച്ചു എന്നു കേട്ടപ്പോൾ, അവൻ രാജ്യഭാര
ത്തെ ഏൽക്കേണ്ടതിന്നു വേഗം മലയാളത്തെ വിട്ടു കിഴക്കോട്ടു പോ
യി. 1784 മാർച്ചു മാസത്തിൽ മംഗലപുരത്തിൽ നിശ്ചയിച്ച സമാ
ധാനത്തിൽ മലയാളം തിരികെ ഠിപ്പുവിന്റെ സ്വാധീനത്തിൽ വ
ന്നിട്ടും ഇങ്ക്ളിഷ്കാരെ ആശ്രയിച്ച ആളുകളെ ശിക്ഷിപ്പാൻ കഴി
വുണ്ടായില്ല. ഠിപ്പു ക്രൂരനും മതഭ്രാന്തനും ആകയാൽ, അവൻ 1789
താമ്രശ്ശേരിച്ചുരത്തിൽ കൂടി മലയാളത്തിലിറങ്ങി 8000 ക്ഷേത്രങ്ങ
ളെ ചുടുകയും കണ്ടെത്തുന്ന നായന്മാരെ ബലാൽക്കാരേണ ചേലാകൎമ്മം
കഴിപ്പിക്കയും വേറെ അനേക ക്രൂരതകളെ പ്രവൃത്തിക്കയും ചെയ്ക
കൊണ്ടു മലയാളികൾ തങ്ങളുടെ 964ാം കൊല്ലത്തിൽ അനുഭവിച്ച
ഭയങ്കര സങ്കടങ്ങളെ ഇനിയും നല്ലവണ്ണം ഓർക്കുന്നു. കൊച്ചിരാജാവ്
ഠിപ്പുവിന്റെ മേൽക്കോയ്മ അനുസരിച്ചു. അനേകനായന്മാർ തിരു
വിതാംകൊടരാജ്യത്തിൽ സങ്കേതം അന്വേഷിക്കയും പൊന്തമ്പുരാൻ
ഠുപ്പു മോഹിച്ച കൊടുങ്ങല്ലൂർ മുതലായ കോട്ടകളെ ലന്തരിൽനിന്നു
മേടിക്കയും ചെയ്കകൊണ്ടു ഠിപ്പു അവന്റെ രാജ്യത്തെ അതിക്രമി
ക്കുന്നതിൽ സാധിക്കാതെ പിന്തുടരുന്ന യുദ്ധത്തിൽ തോറ്റു. 1792ാ
മതിലെ സമാധാനത്തിൽ വടക്കെ മലയാളത്തെ ഇങ്ക്ളിഷ്കാൎക്ക
ഭരമേല്പിക്കേണ്ടി വന്നതിന്റെ ശേഷം 1795 ഒക്തോബർമാസ
ത്തിൽ ഇങ്ക്ളിഷ്കാർ ലന്തരിൽനിന്നു കൊച്ചിക്കോട്ടയെ പിടി
ച്ചെടുത്തു അതിനെ മലബാർ എന്നു പേരായ പ്രൊവിൻശ്യയോടു
ചേർക്കയും ചെയ്തു.

4, ഠിപ്പു മലയാളത്തിൽ നാട്ടുകാരെ ഉപദ്രവിക്കുന്ന സമയം
കോട്ടയത്ത മൂത്ത തമ്പുരാൻ തന്റെ വംശത്തോടു കൂടി തിരുവിതാം
കൊടരാജ്യത്തിൽ സങ്കേതം അന്വേഷിച്ചു രാജ്യത്തെ വിട്ടപ്പോൾ,
പഴശ്ശിരാജാവായ മാളികത്താഴത്ത തമ്പുരാൻ നായന്മാരെ കൂട്ടി ഠിപ്പു
വിനെ വിരോധിക്കയും ഇങ്ക്ളിഷ്കാർക്ക സഹായിക്കയും ചെ
യ്തു. സമാധാനമായ ശേഷം, മൂത്ത തമ്പുരാൻ മടങ്ങി വന്നാറെ,
[ 97 ] ഇങ്ക്ളിഷ്കാർ അവന്നു രാജ്യഭാരം മടക്കി കൊടുക്കകൊണ്ടു മാളിക
ത്താഴത്ത തമ്പുരാൻ കോപിച്ചു 1796 ഇങ്ക്ളിഷ്കാരുടെ നേരെ യുദ്ധം
ചെയ്തു വരുമ്പോൾ, 1801 ജനവരി 1 ാം നു— ഗവർണ്ണർജനരാളുടെ
കല്പനപ്രകാരം മലയാളത്തെ ബൊമ്പായി സംസ്ഥാനത്തിൽനി
ന്നു മദ്രാസസംസ്ഥാനത്തിലേക്ക് ഏല്പിക്കപ്പെട്ടു. 1806 (981. ധ
നുമാസം 12ാം നു—) തമ്പുരാൻ വൈനാട്ടിൽ വെച്ചു മരിച്ചശേഷം,
മലയാളം മുഴുവനും ഇങ്ക്ളിഷ്കാരെ അനുസരിക്കേണ്ടി വന്നു. ആദ്യം
രാജാക്കന്മാർക്ക രാജ്യഭാരം ഉണ്ടായിരുന്നു എങ്കിലും, അവർ തങ്ങ
ളോടു നിശ്ചയിച്ച മൂന്നു കരാറുകളെ ലംഘിക്കകൊണ്ടും അവരുടെ
വാഴ്ചയാൽ ജനങ്ങൾക്കു സുഖം ഇല്ല എന്നു കാണുകകൊണ്ടും അവ
രിൽ നിന്നു രാജ്യഭാരം എടുത്തിട്ടു അല്പമല്ലാത്ത മാലിഖാൻ
നിശ്ചയിക്കയും ചെയ്തു.

കൊച്ചിരാജാവിനോടു 1791 നിശ്ചയിച്ച കരാർ പ്രകാരം
അവൻ മുമ്പെ ഠിപ്പുവിന്നു കൊടുത്തകപ്പം ഇനി മേലാൽ കമ്പനിയാ
ൎക്ക കൊടുക്കുകയും അവർ അവനെ ശത്രുക്കളിൽനിന്നു രക്ഷിക്കുക
യും വേണം 1808 ഉം 9 ഉം കൊച്ചിരാജാവിന്റെയും തിരുവിതാം
കൊടരാജാവിന്റെയും മന്ത്രികൾ മത്സരിച്ചു രസിഡെൻറ്റ് സായ്പി
നെ കൊല്ലുവാൻ നോക്കി എങ്കിലും, അവരുടെ ആലോചന അസാ
ദ്ധ്യമായി സൎക്കാർ രണ്ടു രാജാക്കന്മാരോടും പുതിയ കരാറുകളെ നി
ശ്ചയിച്ചു. അവരുടെയും നാട്ടുകാരായ മന്ത്രികളുടെയും രാജ്യഭാര
ത്താൽ ഏറെ ഗുണം വരായ്കകൊണ്ടു അവർ ഇനി മേലാൽ തന്നിഷ്ട
പ്രകാരമല്ല രസിഡെൻറ്റ് സായ്പിനോടു ആലോചിച്ചിട്ടത്ര വാ
ഴെണം എന്നു കല്പന ഉണ്ടായി.

തലശ്ശേരിയിൽ മലബാർ, കന്നട എന്ന പ്രൊവിൻശ്യകളി
ലെ കോടതികളിൽനിന്നു അപ്പീൽ വിചാരണക്കായി മൂന്നു ജഡ്മി
സ്സായ്പന്മാരുള്ള ഒരു കോടതിയുണ്ടായ ശേഷം , അതിനാൽ അനാ
വശ്യമുള്ള ചിലവുണ്ടു എന്നു വെച്ചു അപ്പീൽ കോടതിയെ നീക്കി
തലശ്ശേരിയിലും കോഴിക്കോട്ടിൽ എന്ന പോലെ ഒരു ജില്ലാ കോട
തിയെ മാത്രം സ്ഥാപിച്ചു. അപ്പീൽ വിചാരണ മദ്രാസിലെ ഹൈ
ക്കോടതിയിൽ ഏല്പിച്ചു കൊടുത്തു. കവ്വായിപ്പുഴയുടെ വടക്കെ അം
ശം കൎണ്ണാടക ജില്ലയോടു ചേൎത്തു ഏഴിമല തുടങ്ങി കൊച്ചി രാജ്യം വ
രെയുള്ള നാടുകളെ രക്ഷിച്ചു നികുതി പിരിക്കേണ്ടതിന്നു കോഴി
ക്കോട്ടിൽ ഒരു കലക്ടർ സായ്പിനെയും തലശ്ശേരിയിൽ ഒരു സബക
ലക്ടർ സായ്പിനെയും പാലക്കാട്ടിൽ ഒരു അസിഷ്ടാണ്ട് കലക്ടർ സാ
യ്പിനെയും നിശ്ചയിച്ചു. കണ്ണുനൂ രിൽ മലബാർ കന്നടയിലെ കൊ
മ്മെണ്ടിങ്ങ് ജനറലും, വെളുത്ത കറുത്ത പട്ടാളങ്ങളും പാർക്കുന്നു.
അവിടെനിന്നു മംഗലാപുരത്തേക്കും കോഴിക്കോട മലപ്പുറത്തേക്കും
ആവശ്യം പോലെ പട്ടാളക്കാരെ അയക്കും . തിരുവിതാംകോട കൊ
ച്ചി എന്ന രാജ്യങ്ങൾക്കുള്ള പട്ടാളങ്ങൾ കൊല്ലത്ത വസിക്കുന്നു.
മാപ്പിള്ളമാർ കൂടക്കൂട ഭയങ്കരമുള്ള കലഹങ്ങളെ ഉണ്ടാക്കുകയും അവ
[ 98 ] സാനം 1855 സെപ്തെമ്പർ 11-ാം നു— കനൊലി കലക്ടർ സായ്പിനെ
കൊല്ലുകയും ചെയ്ക കൊണ്ടു, അവർ മുമ്പെ ധരിച്ച ആയുധക്കത്തി
അവരിൽ നിന്നു എടുത്തു മാപ്പിള്ള അക്ടകൊണ്ടു അവരെ അമൎത്തു
വെക്കയും ചെയ്തു. 1857 വടക്കിൽ വലിയ ദ്രോഹമുള്ളപ്പോൾ, മ
ലയാളികൾ അതിൽ ചേരാതെ, കീഴടങ്ങി പാൎത്തു. 1858 സെപ്തെ
മ്പർ 1 ാം നു— മുതൽക്ക ഈസ്റ്റിണ്ട്യകൊമ്പനിയാരുടെ അധികാരമൊക്ക
യും റാണി മഹാരാജാവ തന്നെ നടത്തും എന്ന നിശ്ചയിച്ചു. ഇങ്ക്ളി
ഷ്കാരുടെ വാഴ്ചയാൽ രാജ്യത്തിന്നു പെരുത്തു സുഖവും പുഷ്ടി
യും വന്നു എന്നതിനു യാതൊരു സംശയമില്ല. അതകൂടാതെ, ഓ
രൊപട്ടണങ്ങളിൽ സ്ഥാപിച്ച സ്ക്കൂളുകളെയും ഹാസ്പത്രികളെയും ധ
ൎമ്മശാലകളെയുംകൊണ്ടു ജനങ്ങൾക്ക വളരെ ഉപകാരമുണ്ടു. എന്നാലും
സത്യദൈവത്തെയും അവന്റെ പുത്രനും നമ്മുടെ രക്ഷിതാവും ആയ
യേശുക്രിസ്തനെയും അറിഞ്ഞു വിശ്വസിക്കുന്നതിനാൽ, മാത്രം മനു
ഷ്യന്നു ഭാഗ്യവും ആത്മരക്ഷയും വരുന്നതകൊണ്ടു വിലാത്തിക്കാർ
മലയാളികൾക്ക സത്യവേദത്തെ കെണ്ടുവന്നത് എല്ലാ ഉപകാരങ്ങ
ളിൽ വലിയ്ത എങ്കിലും, പലരും അതിനെ കൂട്ടാക്കുന്നില്ല.

വടക്കെ മലയാളം

വടക്കെ മലയാളത്തിന്റെ അതിരുകൾ: വടക്കിൽ ചന്ദ്രഗിരി
പ്പുഴയുടെ അക്കരയുള്ള തുളുരാജ്യവും, കിഴക്കിൽ കുടകും, മൈസൂരും
നീലഗിരിയും കോയമ്പത്തൂരും, തെക്കിൽ കൊച്ചിരാജ്യവും, പടി
ഞ്ഞാറിൽ കടലും ആയി 12° 281 – 10° 121 വടക്കെ അകലപ്പടി
യിലും * 75° 71 —76° 501 കിഴക്കെ നീളപ്പടിയിലും *കിടക്കുന്നു.

മലകൾ: ഏകദേശം 1000 കാലടി ഉയരമുള്ള ഏഴിമല കിഴ
ക്കിലെ മലകളോടു ചേരാതെ മുനമ്പായിട്ട കടലിൽ നില്ക്കുന്നു. അ
തിന്റെ കിഴക്കിൽ ഉപ്പുവെള്ളംകൊണ്ടുള്ള തോടുണ്ടാകയാൽ അതൊ
രു വകദ്വീപു എന്നു പറയാം.

കടലിന്റെ സമീപം അനേകം കുന്നുകൾ ഉണ്ടെങ്കിലും, അവ
യെ പ്രത്യേകമായി കുറിക്കേണ്ട. കോവില്ക്കണ്ടിത്തൂക്കിൽ കടലി
ലെ വെള്ളിയങ്കല്ലിന്നു അധികം ഉയരമില്ലാഞ്ഞാലും അതിനെ പെ
രുത്ത ദൂരത്തിൽനിന്നു കാണാം.

കിഴക്കിലെ തുടൎമ്മലകളുടെ വടക്കെ അംശത്തിന്നു കടകമല
കൾ എന്നു പേർ പറയുന്നു അവയുടെ മുഖ്യമായ ശിഖരങ്ങൾ മല
യാളത്തിലില്ലെങ്കിലും, താററിയോട്ടുമല മുതലായ ചില കൊമ്പു
കൾ മലയാളത്തിൽ നീണ്ടു വരുന്നു. അവയുടെ തെക്ക വയനാട്ടമല
കൾ തന്നെ. തലശ്ശേരിയുടെ കിഴക്കിൽ അവയുടെ ചില ഉയരമുള്ള
കൊമ്പുകൾ പത്ത കല്ലോളം കടലിന്നു അടുത്തു വരുന്നു. ഏകദേശം
[ 99 ] 7000 1 ഉയരമുള്ള വാണാസുരൻ മലയാളത്തിലെ ശിഖരങ്ങളിൽ ഏ
റ്റവും വലിയ്തു. വാണാസുരന്റെ തെക്കിൽ വൈത്തിരിയോളം തി
രിയൊട്ടു മല കിടക്കുന്നു. വൈത്തിരിയുടെ കുറയ തെക്കമലകൾ
കിഴക്കോട്ടു നീണ്ടുപോയി നീലഗിരിയുടെ സമീപം സുല്ത്താൻ
ബത്തരി എന്നു പേർ എടുക്കുന്നു. നീലഗിരിയിൽനിന്നു മലയാള
ത്തിൽ നീണ്ടുവരുന്ന കൊമ്പുകളിൽ എൎന്നാട, വള്ളുവനാട എന്നിവ
യുടെ നടുവിൽ ഉള്ള ചിച്ചിപ്പാറ തന്നെ. അതിന്റെ തെക്കുകിഴക്ക
കൊണ്ട, കീഴകൊണ്ട, മെൽക്കൊണ്ട മലകളും ഉണ്ടു. നീലഗിരിയിൽ
നിന്നു പാലക്കാട്ടോളം നീളുന്ന മലകൾക്ക വടമല എന്നു പേർ.
അതിന്റെ പടിഞ്ഞാറെ അതിർ കല്ലടിക്കൊടൻ. പാലക്കാട്ടിന്റെ
തെക്കിൽ കിഴക്ക പടിഞ്ഞാറോട്ട കിടക്കുന്ന മലകൾക്കു തെമ്മല
എന്നു പേർ.

പുഴകൾ: 1. ചന്ദ്രഗിരിപ്പുഴ. അത കടകമലകളിൽനിന്നുത്ഭ
വിച്ചു ചന്ദ്രഗിരിക്കോട്ടയുടെ വടക്കിൽ കടലോടു ചേരുന്നു. 2. ക
വ്വായിപ്പുഴ. അത ഏഴിമലയുടെ വടക്കിൽ സമുദ്രത്തിൽ വീഴുന്നു.
3. വളവടപ്പുഴ (നൈതര) അത തെക്കെ കുടകമലകളിൽനിന്നുത്ഭവി
ച്ചു വൈനാട്ടിൽനിന്നു വരുന്ന കയ്യികളെ ചേർത്തു തളിപ്പറമ്പിന്റെ
വടക്കിൽനിന്ന വരുന്ന വേറെ ഒരു പുഴയോടുകൂടി വളവടപട്ടണത്തി
ന്റെ അരികെ കടലിലേക്ക ഒഴുകുന്നു. മുമ്പെ അവിടെ ഒരു നല്ല തുറ
മുഖമുണ്ടായിരുന്നു എങ്കിലും, ഠിപ്പു അതിനെ നശിപ്പിച്ചശേഷം ,ക
പ്പലുകൾക്ക അതിൽ പ്രവേശിപ്പാൻ പാടില്ല. 4. അഞ്ചരക്കണ്ടിപ്പു
ഴ. അത പെരിയ ചുരത്തിന്റെ സമീപം ഉത്ഭവിച്ചു കടലിൽ വീഴും
മുമ്പെ ധർമ്മപട്ടണദ്വീപിന്റെ വടക്കിലും തെക്കിലും ഒഴുകുന്ന രണ്ടു
കൈയ്യായി വിഭാഗിച്ചിരിക്കുന്നു. വടക്കെ കൈക്ക കൂടക്കടവ എന്നും
തെക്കെ കൈക്ക ധൎമ്മടപ്പുഴ എന്നും പേർ. 5. എരിഞ്ഞോളി എന്നും
കൊടുവള്ളി എന്നും പറയുന്ന പുഴ ധൎമ്മടപ്പുഴയോടു ഒന്നിച്ചു കടലിൽ
വീഴുന്നു. അത് ചെറിയ്ത എങ്കിലും അതിന്റെ വക്കത്തുള്ള തലശ്ശേ
രിപ്പട്ടണത്തിന്നു അതിനെ കൊണ്ടു ഉപകാരമുണ്ടു. 6 . മയ്യഴിപ്പുഴ,
അത് കുറ്റിയാടിച്ചുരത്തിന്റെ വടക്കിൽ ഉത്ഭവിച്ചു മയ്യഴി പട്ടണ
ത്തിൽ കടലോടു കൂടുന്നു. 7. കോട്ടപ്പുഴ. അത് വാണാസുരന്റെ തെ
ക്കിൽ ഉത്ഭവിച്ചു വടകരയുടെ തെക്കിൽ കടലിൽ വീഴുന്നു. കുറ്റി
യാടി വരെ തോണികൾക്ക പോവാൻ കഴിവുണ്ടാകകൊണ്ടു അതി
നാൽ വലിയ ഉപകാരമുണ്ടു. 8. എലത്തൂർപ്പുഴ അതിനോടു സമുദ്ര
ത്തിൽ ചേരും മുമ്പെ വടക്കനിന്നു വരുന്ന പുഴയും തോടുകളും കൂടുക
കൊണ്ടു വടകരയിൽനിന്നു കോഴിക്കോട്ടോളം തോണിവഴിയായി
പോവാൻ സംഗതിയുണ്ടു. 9. കല്ലായിപ്പുഴ കോഴിക്കോട്ടിന്റെ തെ
ക്കിൽ സമുദ്രത്തോടു ചേരുന്നു. അത് എത്രയും നീളം കുറഞ്ഞതെ
ങ്കിലും അതിന്റെ ഒരു കൈ ബേപ്പൂർപുഴയോടു ചേൎന്നിരിക്കയാൽ
മുള മരം മുതലായ കച്ചവടത്തിന്നു പെരുത്തുപകാരമുണ്ടു. 10. ബേപ്പൂർ
പുഴ അത തെക്കെ വയനാടമലകളിൽനിന്നു ഉത്ഭവിച്ചു ബേപ്പൂരി [ 100 ] ന്റെ സമീപം കടലിൽ ചേരുന്നു. അത് മറ്റെ നദികളേക്കാൾ കുറെ
അധികം ആഴമുണ്ടാകകൊണ്ടു അവിടെ ഒരു തുറമുഖം ഉണ്ടാക്കുവാൻ
വിചാരിച്ചു തീവണ്ടി അതുവരെ എത്തിച്ചു എങ്കിലും, പുഴ അതിന്നു
തക്കതല്ല എന്നു ഇപ്പോൾ കാണുന്നു. 11. കടൽമണ്ടിപ്പുഴ. അതകൊ
ണ്ടു മലകളുടെ സമീപം ഉത്ഭവിച്ചു ബേപ്പൂർപുഴയുടെ അല്പം തെ
ക്ക കടലിലേക്ക ഒഴുകുന്ന സ്ഥലത്ത അധികം വിസ്താരമാകയാൽ,
മഴക്കാലത്തിന്റെ പെരുവെള്ളംകൊണ്ടു തീവണ്ടിക്കടവിന്നു ചില
പ്പോൾ നാശം പറ്റിയിരിക്കുന്നു. 12. പൊന്നാനിപ്പുഴ* അത പാല
ക്കാട്ടിന്റെ വടക്ക കിഴക്കനിന്നു ഉത്ഭവിച്ചു പൊന്നാനിയുടെ സമീ
പം കടലിൽ ചേരുന്നു, അതിന്റെ അഴിക്ക ആഴമില്ലായ്കകൊണ്ടു
കപ്പലുകൾക്ക അതിൽ പ്രവേശിപ്പാൻ പാടില്ലാഞ്ഞാലും അത്
മരം മുതലായ കച്ചവടത്തിന്നു എത്രയും ഉപകാരമുള്ളതാകുന്നു. 13.
കബാനി അത മുൻപറഞ്ഞ പുഴകളെ പോലെ പടിഞ്ഞാറോട്ടുപോ
യി അറബിക്കടലിൽ ചേരുന്നില്ല. അത പെരിയ ചുരത്തിന്റെഅ
പ്പുറം ഉത്ഭവിച്ചു മാനന്തവാടി കടന്നു കുടകിൽനിന്നു വരുന്ന കാവേ
രിപ്പുഴയോടു ചേരുന്നു. 14. ഭവാനി, ഇത വള്ളവനാട്ടിൽനിന്നു പു
റപ്പെട്ടു നീലഗിരിയുടെ തെക്കിൽ കടന്നു കാവേരിയിൽ വീഴുന്നു.

ഈ പുഴകൾ കൂടാതെ (ഇങ്ക്ളിഷ്കാർ back-water എന്നു പറയു
ന്ന) പുഴത്തോടുകൾ പ്രത്യേകമായി വർഷകാലത്തിൽ പോക്കുവര
വിന്നു എത്രയും ഉപകാരമുള്ളത. അവയാവിത: 1. വളവടപട്ടണത്തിൽ
നിന്നു പുതുക്കോട്ടവരെ. 2. വടകരയിൽനിന്നു പയ്യോളി ചീപ്പ ക
ടന്നു പുതിയങ്ങാടിക്കും കോഴിക്കോട്ടേക്കും ഉള്ളത്. 3. തിരൂരിൽ
നിന്നു കൊച്ചിയിലേക്ക.

നിരത്തുകളിൽ മുഖ്യമായവ: 1. വളവടപട്ടണത്തിൽനിന്നു കട
ലിന്റെ സമീപത്തിൽ കൂടി തെക്കെ അതിരോളം പോകുന്നത. വള
വടപ്പുഴയുടെ വടക്കേ ഭാഗത്ത് വണ്ടികൾക്ക പോവാൻ തക്ക നിര
ത്തുകൾ അധികമില്ല. എങ്കിലും തളിപ്പറമ്പിലേക്ക ഒന്നിനെ തീർ
ത്തിരിക്കുന്നു. 2. കണ്ണുനൂരിൽനിന്നു പെരിമ്പാടിച്ചുരത്തിൽകൂടി കു
ടകിലേക്കും മൈസൂരിലേക്കും പോകുന്നത. 3. തലശ്ശേരിയിൽനി
ന്നു പെരിയ ചുരത്തിൽ കൂടി മാനന്തവാടിയിലേക്ക ഈ പറഞ്ഞ
രണ്ടും കൂത്തപറമ്പത്തനിന്ന ചാവശ്ശേരിയോളം ചെല്ലുന്ന നിരത്തി
നാൽ തമ്മിൽ ചേർന്നിരിക്കുന്നു. 4. വടകരയിൽനിന്നു കുറ്റിയാടി
ച്ചുരത്തിൽകൂടി മാനന്തവാടിയിലേക്ക. 5. കോഴിക്കോട്ടിൽനിന്നു
താമ്രശ്ശേരിച്ചുരത്തിൽ കൂടി വൈത്തിരിയിലേക്കും തെക്കെ വയനാ
ട്ടിലേക്കും. 6. പൊന്നാനിയിൽനിന്നു തിരൂരിലും മലപ്പുറത്തിലും
മഞ്ചേരിയിലും കാനൂർചുരത്തിലും കൂടി തെക്ക കിഴക്ക വയനാട്ടി
ലേക്ക. 7. കോഴിക്കോട്ടിൽനിന്ന ചിച്ചിപ്പാറചുരത്തിൽ കൂടി നീ
ലഗിരിയിലേക്ക. തീവണ്ടി പോവാൻ തുടങ്ങിയശേഷം, ഈ വഴി
[ 101 ] യിൽ കൂടി അധികം പോവാറില്ല. വണ്ടികൾക്ക അതിൽ പോയി
ക്കൂടാ. 8. കോഴിക്കോട്ടിൽനിന്നു മലപ്പുറത്തിലും അങ്ങാടിപ്പുറത്തി
ലും കൂടി പാലക്കാട്ടിലേക്ക. 9. പൊന്നാനിയിൽനിന്ന തൃത്താല,
പാലക്കാട്ട, കോയമ്പത്തുരിലേക്ക. 10. ബേപ്പൂരിൽനിന്ന പൊന്നാ
നിത്താഴ്വരയിൽ കൂടി മദ്രാസിലേക്ക പോകുന്ന തീവണ്ടിനിര
ത്ത്. ഈ നിരത്തുകൾ കൂടാതെ വേറെ പല ചെറുവഴികളും ഉണ്ടു.

ചന്ദ്രഗിരി തുടങ്ങി കവ്വായിപ്പഴവരെയുള്ള രാജ്യങ്ങൾ മല
യാളപ്രൊവിൻശ്യയോടല്ല, കൎണ്ണാ ടകപ്രവിൻശ്യയോടു ചേർന്നിരി
ക്കകൊണ്ടു മലയാളരാജ്യം കവ്വായിപ്പുഴവരെ ചെല്ലന്നുള്ളു എന്നു പല
രും വിചാരിക്കുന്നു. എങ്കിലും, അത് ശരിയല്ല, മലയാളഭാഷ ച
ന്ദ്രഗിരിപ്പുഴയോളം എത്തുന്നത കൂടാതെ, ചിറക്കൽ തമ്പുരാൻ മുമ്പെ
ചന്ദ്രഗിരി വരെ രാജ്യഭാരം നടത്തീട്ട അവന്റെ ക്ഷേത്രങ്ങളും ജന്മഭൂ
മികളും അവിടെ വരെ വ്യാപിച്ചു കിടക്കുന്നു. തുളുഭാഷയും രാജ്യവും
ചന്ദ്രഗിരിപ്പുഴയുടെ വടക്കതീരത്ത മാത്രം തുടങ്ങുന്നു.ചന്ദ്രഗിരിപ്പുഴ
യുടേയും കവ്വായിപ്പുഴയുടെയും നടുവിൽ ഉള്ള രാജ്യത്തിന്നു ബേക്ക
ലം താലൂക്ക് എന്നു പേർ. അതിലെ മുഖ്യമായ സ്ഥലങ്ങൾ:

ചന്ദ്രഗിരി, വ. അ. 12° 281 കി. നി. 75° 71 ഇത മംഗലപുര
ത്തിൽനിന്ന 30 മയിത്സ ദൂരമായിരിക്കുന്നു. ഇവിടെ ഒരു വലിയ
ചതുർസശ്ശ്രക്കോട്ടയുണ്ടു എങ്കിലും അതിനെകൊണ്ടു ഇപ്പോൾ പ്രയോ
ജനമില്ല. ചൊല്ക്കൊണ്ട കീഴൂ ർക്ഷേത്രം സമീപം തന്നെ.

ബേക്കലം . വ. അ. 12° 231 കി. നി . 75° 81 ഇവിടെയും
ഒരു ഉറപ്പുള്ള കോട്ടയുണ്ടു. അത കണ്ണനൂർകോട്ടയെ പോലെ ഒരു മുന
മ്പിന്മേൽ കിടക്കുന്നു. ലന്തർ കെട്ടിയ ഇപ്പോൾ പാഴായ ഈ കോട്ട
യുടെ വടക്കിൽ അത്രെ ഊർ ഉള്ളത്. അതിൽ പ്രത്യേകമായി മാപ്പി
ള്ളമാരും മുക്കുവരും ചില കൊങ്കണികളും തിയ്യരും പാർക്കുന്നു. പ്ര
സിദ്ധിയുള്ള തൃക്കണ്ണിയാൽക്ഷേത്രം അരികെയുണ്ടു.

പുതുക്കോട്ട, വ. അ. 12° 201 കി. നീ . 75° 151 എന്നതിന്നു
കർണ്ണാടകത്തിൽ ഹൊസ്സ്ദുർഗ്ഗ എന്ന് പറയും. ഇക്കെരിരാജാവ*
ഒരു മൺകോട്ടയെ കെട്ടുകയും സ്ഥാപിച്ച ക്ഷേത്രത്തെ പരിപാലി
പ്പാൻവേണ്ടി ചില ബ്രാഹ്മണരെ അവിടെ പാർപ്പിക്കയും ചെ
യ്തു. ഇപ്പോൾ അവിടെ പാഴായി കാണുന്ന കോട്ടയെ ലന്തർ പണിയി
ച്ചതാകുന്നു ഇവിടെനിന്നു തോണിവഴിയായി തെക്കോട്ടുപോകാം.

നീലേശ്വരം. വ. അ. 12° 161 കി. നീ . 75° 121 ഇവിടെ പു
രാണത്തിൽ കീർത്തിയുള്ള ഒരു ശിവക്ഷേത്രവും കോട്ടപ്പുറം എന്ന
ചൊല്ക്കൊണ്ട സ്ഥാനവും ഉണ്ടു. മേൽപറഞ്ഞ സ്ഥലങ്ങൾ എല്ലാം
കടലിന്റെ സമീപം ആകുന്നു. ഉൾനാടുകളുടെ വിവരം പറവാൻ ആ
വശ്യമില്ല. [ 102 ] മലബാർ പ്രൊവിൻസ
മലബാർ പ്രൊവിൻസ കവ്വായിപ്പുഴ തുടങ്ങി പൊന്നാനിപ്പുഴ
വരെ നീണ്ടു കിടക്കുന്നു. എങ്കിലും, കരപ്രദേശത്തിലും പാലക്കാട്ടി
ന്റെ സമീപവും അത അധികം തെക്കോട്ടു വ്യാപിച്ചിരിക്കുന്നു.
അതിന്റെ നീളം വടക്കിൽനിന്നു തെക്കോളം 140 മയിത്സ, അതി
ന്റെ വിസ്താരം കിഴക്ക പടിഞ്ഞാറോട്ടു 30-40 മയിത്സ തന്നെ.
പ്രൊവിൻസ എന്നതിന്നു മലയാളത്തിൽ പലപ്പോഴും ജില്ല എന്നു
പറയുന്നു. എങ്കിലും മലബാർ ഒരു പ്രൊവിൻസ ആയാലും അതിനെ
വടക്കിലെ തലശ്ശേരി ജില്ലയും തെക്കിലെ കോഴിക്കോട്ട ജില്ലയും
ആയി വിഭാഗിച്ചിരിക്കുന്നു. മുമ്പെ പതിനാറു താലൂക്ക ഉണ്ടായ
തിൽ ചെറിയ ഈ രണ്ടും മുമ്മൂന്നും താലൂക്ക ഒന്നാക്കി ചേൎത്തതകൊ
ണ്ടു ഇപ്പോൾ ഒമ്പതെയുള്ളു. അവ: 1. ചിറക്കൽ. 2. കോട്ടയം 3. കുറു
മ്പ്രനാട്. 4. വയനാട് ഇവ തലശ്ശേരിജില്ലയോടു ചേർന്നിരിക്കുന്നു.
5. കോഴിക്കോട. 6. ഏർന്നാട. 7. പൊന്നാനി. 8 . വള്ളുവനാട.
9. പാലക്കാട ഇവയും കൊച്ചിപട്ടണവും തിരുവിതാംകൊടരാജ്യ
ത്തിലെ തങ്കച്ചേരി, അഞ്ചുതെങ്ങും കോഴിക്കോടജില്ലയിൽ ഉൾപ്പേ
ട്ടിരിക്കുന്നു.

1. ചിറക്കത്താലൂക്ക

ഈ താലൂക്ക മുമ്പെ കവ്വായി , ചിറക്കൽ എന്നിങ്ങിനെ
രണ്ടായിരുന്നു. അത കവ്വായിപ്പഴ തുടങ്ങി അഞ്ചരക്കണ്ടിപ്പുഴയുടെ
കയ്യായ കൂടക്കടവ വരെ എത്തുന്നു; അതിന്റെ അതിരുകൾ: വടക്ക
കൎണ്ണാടകജില്ലയോടു ചേന്ന ബേക്കലം താലൂക്കും, കിഴക്ക കടകം,
തെക്ക കോട്ടയം താലൂക്കും, പടിഞ്ഞാറ കടലുമത്രെ. നിവാസികൾ
ഏറക്കുറയ 215000, അംശങ്ങൾ 42.

മുഖ്യമായ സ്ഥലങ്ങൾ

കവ്വായി, വ. അ. 12° 6` കി. നീ. 75° 171 ഇവിടെ പ്രത്യേ
കമായി മാപ്പിള്ളമാർ പാർക്കുന്നു. ഇങ്ക്ളിഷ്കാൎക്ക 1749 അവിടെ
ഒരു പാണ്ടികശാല ഉണ്ടായിരുന്നു. അതിന്റെ കിഴക്ക പയ്യന്നൂർ എ
ന്ന കീൎത്തിയുള്ള നാടും ക്ഷേത്രവും ഉണ്ടു.

കുഞ്ഞിമംഗലം എന്ന നാട്ടിൽ നല്ല ഓട്ടപാത്രങ്ങളെ വാർത്തു
ണ്ടാക്കുന്നു.

മാടായി. വ. 12° 21 കി. നീ. 75° 211 ഇവിടെ പുരാണ
ത്തിൽ വലിയ കച്ചവടം ഉണ്ടായി. കേരളോല്പത്തിയിൽ പറയുന്ന
പ്രകാരം മക്കത്ത പോയ ഒടുക്കത്തെ പെരുമാളിന്റെ മക്കളിൽ ഒരുവ
നായ അബി ദുരഹ്മാൻകാദി മാടായിൽ കുടിയിരുന്നു പാൎത്തു. ഇതി
ന്റെ സമീപമുള്ള പുഴ വളവടപ്പുഴയോടൊന്നിച്ചു കടലിൽ വീഴുന്നു.
ഏഴിമല അതിന്റെ പടിഞ്ഞാറഭാഗത്ത തന്നെ. [ 103 ] തളിപ്പറമ്പ, വ. അ. 12 °31 കി. നീ. 75° 25′ മുമ്പെ കവ്വാ
യിത്താലൂക്ക കച്ചേരി ഇവിടെ ഉണ്ടായിരുന്നു; ഇപ്പോൾ മുൻസീഫ്
കോടതി മാത്രമെയുള്ളു. അതിന്റെ സമീപം രണ്ടു കീൎത്തി യുള്ളക്ഷേ
ത്രങ്ങളുണ്ടു. അവിടത്തെ ബിംബങ്ങളെ ഠിപ്പു പൊട്ടിച്ചിരുന്നു. എ
ന്നാലും, ആ നുറുങ്ങിയ കല്ലകളെ വന്ദിപ്പാൻവേണ്ടി കൊല്ലം തോ
റും അനേകായിരം ജനങ്ങൾ അവിടെ കൂടുന്നു.

പയ്യാവൂരിൽ മുഖ്യമായ ഒരു ശിവക്ഷേത്രമുണ്ടു. അത് താററി
യോട്ട മലയുടെ തെക്കെ അടിവാരത്തിൽ കിടക്കുന്നു.

ചേറുകുന്ന, ഇവിടെ ഒരു വലിയ ക്ഷേത്രവും ചിറക്കൽ രാജാ
വിന്റെ കോവിലകവും ഉണ്ടു.

വളവടപട്ടണം, വ. അ. 11° 561 കി. നീ . 75° 25′ അവിടെ
ഒരു നല്ല അങ്ങാടിയുണ്ടു. ഇങ്ക്ളിഷ്കാൎക്ക് 1669 മുളകകച്ചവടത്തി
ന്നായി ഒരു പാണ്ടികശാല ഉണ്ടായി. എങ്കിലും ഇപ്പോൾ മരവും,
നെല്ലുംകൊണ്ടുള്ള കച്ചവടം പ്രധാനം .

ചിറക്കലിൽ കോലത്തിരിയുടെ ഇപ്പോഴത്തെ മുഖ്യസ്ഥലമു
ണ്ടു. മുമ്പെ അത് മാടായിലും വളവടപട്ടണത്തിലും ആയിരുന്നു. അ
വിടെ സമീപം ചാല്യത്തെരുക്കളുണ്ടു. ചിറക്കത്താലുക്ക കച്ചേരിയു
ള്ള ഉഭയങ്കുന്നിന്റെയും കണ്ണനൂരിന്റെയും നടുവിൽ വടക്കെ മലയാള
ത്തിന്നായി ഒരു വലിയ ജെൽ സ്ഥാപിച്ചിരിക്കുന്നു.

കണ്ണനൂർ, വ. അ. 11° 521 കി. നീ . 75° 271 എന്നത തുറ
മുഖവും കച്ചവടപട്ടണവും ആകുന്നു. എങ്കിലും, അതിന്റെ മുഖ്യമായ
ലക്ഷണം കർണ്ണാടകം മലബാർ എന്ന ജില്ലകൾക്കായിട്ട അവിടെ
പാർപ്പിച്ച പട്ടാളക്കാരന്റെത്ര. അവർ (cantonment)കണ്ടർമണ്ടി എന്നു
പറയുന്ന അംശത്തിൽ പാർക്കുന്നു. അവിടെ സായ്പന്മാരുടെ അ
നേകം ബങ്കളാവുകളും വെള്ളക്കാരുടെ ബറാക്സും സിപ്പായികളുടെ
ലൈൻസും ഹാസ്പ്ത്രികളും ഇങ്ക്ളിഷ്, ജർമ്മൻ, രോമപ്പള്ളികളും ഗ
വമ്മെൎണ്ട മുതലായ സ്ക്കൂളുകളും, ടപ്പാൽ, കമ്പി, അപ്പീസുകളും വർണ്ണ
ശ്ശേരി, മൂന്നാം പീടിക, പാളയം, കാംബ്ജാർ എന്ന അങ്ങാടികളും
ഉറപ്പുള്ളൊരു കോട്ടയുമുണ്ടു. കോട്ടയുടെ തെക്ക കിഴക്കഭാഗത്ത കടൽ
ഉള്ളിൽ പ്രവേശിച്ചിരിക്കുന്നു; കരമേൽ കണ്ടർമണ്ടിയിൽ ചേരാ
ത്ത പഴയ കണ്ണനൂർ കിടക്കുന്നു. അവിടെ അറക്കൽ രാജാവിന്റെ
വാസസ്ഥലവും മാപ്പിള്ളമാരുടെ വലിയ പള്ളിയും പാണ്ടികശാലക
ളും അങ്ങാടിയും ചുങ്കവും, തുറമുഖത്തിൽ പല ഉരുക്കളും കാണും.
പൊൎത്തുഗീസർ 1505 അവിടെ ഒരു കോട്ടയുണ്ടാക്കിയ ശേഷം, ല
ന്തർ അതിനെ 1663 അവരിൽനിന്ന എടുത്ത പുതിയ കോട്ട കെട്ടി.
കച്ചവടത്തിൽ അധികം ലാഭം ഇല്ല എന്നു കണ്ടു, 1770 ബീബിക്ക
വിറ്റു. 1792 അത് ഇങ്ക്ളിഷ്കാരുടെ കൈവശത്തിലായ് വന്നു.

അഞ്ചരക്കണ്ടി, വ. അ. 11° 52′ കി. നീ. 75° 33′, ചിറക്കൽ
തമ്പുരാൻ കൊമ്പനിയാൎക്ക കടത്തിന്നു ജാമ്യമായി കൊടുത്ത രണ്ട
തറയുടെ ഒരു അംശമത്രെ. അവിടെ കൊമ്പനിയാർ കറുപ്പത്തോൽ
[ 104 ] കുരുമുളക് മുതലായ ചരക്കുകളെ സമ്പാദിക്കേണ്ടതിന്നു ഒരു വക തോ
ട്ടം ഉണ്ടാക്കിയിരുന്നു. അതിനാൽ വിചാരിച്ച ലാഭം വരുന്നില്ല
എന്നു കണ്ടു അതിനെ ബ്രൌൺസായ്പിന്നു വിറ്റു. അവിടെയുള്ള
ചെറിയ അങ്ങാടിക്ക തട്ടാരി എന്നു പേർ.

എടക്കാട എന്നത കണ്ണനൂരിന്റെയും തലശ്ശേരിയുടെയും നടു
വിൽ അത്രെ. അവിടെ എടക്കാട്ടമ്പലം, ഊർപ്പയച്ചികാവ എന്ന
ക്ഷേത്രങ്ങളും ചെറിയ അങ്ങാടിയും ഉണ്ടു.

2. കോട്ടയം താലൂക്ക

കോട്ടയം താലൂക്ക കൂടക്കടവിന്റെയും മയ്യഴിപ്പുഴയുടെയും മദ്ധ്യ
ത്തിൽ അത്രെ. അതിന്റെ വടക്കെ അതിർ കൂടക്കടവെയും അഞ്ചര
ക്കണ്ടിപ്പുഴയെയും അനുസരിച്ച ശേഷം, കൂടാളിയുടെ പടിഞ്ഞാറെ
ഭാഗത്ത കടന്നു ഇരിക്കൂറിന്റെ പടിഞ്ഞാറിൽ വളവടപ്പുഴയെ ചേർ
ന്നു കടകോളം ചെല്ലുന്നു. അതിന്റെ വടക്ക ചിറക്കത്താലൂക്ക ത
ന്നെ. കിഴക്കെ അതിർ കടകവയനാടമലകളും, തെക്ക മയ്യഴിപ്പുഴയും ,
കുറുമ്പ്രനാട താലൂക്കും, പരന്ത്രീസരാജ്യവും തന്നെ. നിവാസികൾ
ഏകദേശം 125000 അംശങ്ങൾ 28.

മുഖ്യമായ സ്ഥലങ്ങൾ

കൂടാളി, ഇവിടെ ഒരു ചെറിയ അങ്ങാടിയും ചാലിയരുടെ
ഒരു തെരുവും ഉണ്ടു. ചുറ്റുമുള്ള നാടുകളും കാടുകളും മിക്കതും അവിട
ത്തെ യജമാനന്റെ കൈവശത്തിലാകുന്നു.

ചാവശ്ശേരി കൂടാളിയെ പോലെ കുടകിൽ പോകുന്ന നിരത്ത
രികിൽ കിടക്കുന്നു. അവിടെയുള്ള അങ്ങാടിയിൽ കുരുമുളക പ്രധാ
നം. അവിടത്തെ കോവിലകങ്ങളിൽ കോട്ടയത്ത മൂത്ത രാജാവി
ന്റെ ശേഷക്കാർ പാർക്കുന്നു; അവൎക്ക കിഴക്കെ കോവിലകം പടി
ഞ്ഞാറെ കോവിലകം എന്നു പേർ പറഞ്ഞു വരുന്നു.

പഴശ്ശി, തലശ്ശേരിയിൽനിന്നു കുടകിലേക്കുള്ള വഴിയിൽ ആ
കുന്നു. മാളികത്താഴത്ത രാജാവിന്നു* അവിടെ കൊവിലകമുണ്ടാക
കൊണ്ടു അവന്നു പഴശ്ശി രാജാവെന്നു പേർ ഉണ്ടായിരുന്നു.

ശിവപുരം, പെരളിമലയുടെ പടിഞ്ഞാറെ താഴ്വരയിൽ
കിടക്കുന്നു. അവിടത്തെ അങ്ങാടിയിൽ മാപ്പിള്ളമാരെ പാൎക്കുന്നുള്ളു.

തൃച്ചെറുക്കുന്ന എന്നു ചൊല്ക്കൊണ്ട ക്ഷേത്രം പെരിയ ചുരത്തിൽ
നിന്നു വരുന്ന വാവലിപ്പുഴയുടെ കിഴക്ക കൊട്ടൂര എന്ന ദേശത്താ
കുന്നു. അവിടെക്ക കൊല്ലത്തിൽ നാലാഴ്ചയെ ചെല്ലാവു. അതിന്നു
കിഴക്കോട്ടു പോകുക എന്നു പറയും. ജനങ്ങൾക്ക് അതിനെകൊണ്ടു
[ 105 ] പെരുത്ത ഭയമുണ്ടാകയാൽ, നെയ്യം ഇളന്നീരും കൊണ്ടു പോകുന്നവർ
അതിന്നു മുമ്പെ 28 ദിവസം സൂക്ഷ്മമായ വ്രതത്തോടെ ഇരിക്കെണം.

നെടുമ്പുറംചാൽ, പെരിയ ചുരത്തിന്റെ താഴെയായി പനി
യുള്ള ദിക്കത്ര. അവിടെ ഒരു മുസ്സാവരി ബങ്കളാവും ചെറിയ അ
ങ്ങാടിയുമുണ്ടു. ചുറ്റുമുള്ള കാടുകളിൽ കുറുച്ചിയർ മുതലായ ജാതികൾ
പാൎക്കുന്നു.

കണ്ണോത്ത, അതും മാനന്തവാടിക്ക പോകുന്ന നിരത്തരികെ
തന്നെ. അവിടെ ഒരു മുസ്സാവരി ബങ്കളാവും ഒരു ചെറിയ അ
ങ്ങാടിയും ഉണ്ടു.

കൂത്ത്‌പറമ്പ എന്നത് തലശ്ശേരിയുടെ കിഴക്കവടക്കിൽ 8
മയിത്സ ദൂരമായി അവിടെ ഒരു മുൻസീഫകോടതിയും പൊലീസ
ഷ്ടേഷനും സ്ക്കൂളും ചെറിയ അങ്ങാടിയും എരിമ്മക്കാരുടെ ഗ്രാമവും
ഉണ്ടു. അതിന്റെ കുറെ വടക്ക തലശ്ശേരിയിൽനിന്നു കുടകിന്നും മാന
ന്തവാടിക്കും ഉള്ള നിരത്തുകൾ പിരിഞ്ഞു പോകുന്നു.

തലശ്ശേരി, വ. അ. 11° 45′ കി. നീ. 75° 32′ ഇത തുറമു
ഖവും വലിയ കച്ചവടവും ഉള്ള ഒരു നഗരമത്രെ . ഇവിടെ ജില്ല,
സ്മോൾകൊസ, പ്രിൻസ്പൽസദ്രാമീൻ, മുൻസീഫ് കോടതിക
ളും സബ്കലക്ടർ താലൂക്കച്ചേരികളും* വടക്കെ മലബാരിന്റെ
പോലീസ അപ്പീസ്സും തടവുകാർ പാർക്കുന്ന കോട്ടയും ഇങ്ക്ളിഷ,
രോമ, ജർമ്മൻമിശ്യൻ പള്ളികളും , ഹാസ്പത്രിയും, സ്ക്കൂളുകളും,
മാപ്പിള്ളമാരുടെ ചില വലിയ പള്ളികളും നാട്ടുകാരുടെ ക്ഷേത്രങ്ങളും
അങ്ങാടികളും കപ്പിചേറുന്ന സ്ഥലങ്ങളും പാണ്ടികശാലകളും ബങ്ക
ളാവുകളും ഉണ്ടു. നഗരത്തിന്റെ മുഖ്യമായ അംശങ്ങൾ: പഴയതല
ശ്ശേരി, കോട്ടക്കകം, പെസ്സവാതിൽ, ചാൽ, തലായി, തിരുവ
ങ്ങാട, വാടിക്കകം മുതലായവ തന്നെ. 1683 ഇങ്ക്ളിഷ്കാർ തലശ്ശേ
രിയിൽ ഒരു പാണ്ടികശാല സ്ഥാപിച്ച ശേഷം, ലന്തർ മുമ്പെ
കെട്ടിയ കോട്ടയെ അവൎക്ക 1708 കോലത്തിരിയിൽനിന്നു ലഭി
ച്ചിട്ടു, അവർ തലശ്ശേരി മലയാളത്തിലെ മുഖ്യമായ സ്ഥലമാക്കി.
1780—1782 ഹൈദരിന്റെ സൈന്യങ്ങൾ കോട്ടയെ വളഞ്ഞു. എ
ങ്കിലും , അബ്ബിങ്ങ്റ്റൻ സായ്പ അവരെ തോല്പിച്ചു, മലയാളം
ഇങ്ക്ളിഷ്കാരുടെ കൈവശത്തിലായ ശേഷം, തലശ്ശേരിയിൽ വലിയ
അപ്പീൽകോടതിയും പട്ടാളവും ഉണ്ടായി. അവറ്റെ നീക്കിയതി
ന്റെ ശേഷം, തലശ്ശേരിയുടെ മഹത്വം കുറഞ്ഞു എങ്കിലും, കച്ചവട
ത്താൽ പുതുതായി പുഷ്ടി വന്നു തുടങ്ങി. തലശ്ശേരിയുടെ തുറമുഖ
ത്തിന്റെ വടക്കുഭാഗത്ത കടലിൽ അനേകം പാറകളുണ്ടു; കര മുമ്പെ
അവിടത്തോളം ആയിരുന്നു എന്നു നാട്ടുകാർ പറയുന്നു.

ധർമ്മടം, അഞ്ചരക്കണ്ടിപ്പുഴയുടെ രണ്ടു കയികളുടെ നടുവിൽ
ഉള്ള ഒരു ദ്വീപത്രെ. അത് ഏകദേശം 2 മയിത്സ തലശ്ശേരിയുടെ വ
[ 106 ] ടക്ക ആകുന്നു. മുമ്പെ അവിടെ ഒരു രോമപ്പള്ളിയും മാൎഗ്ഗക്കാരുടെ ചെ
റിയ പട്ടണവും സായ്പന്മാരുടെ ചില ബങ്കളാവുകളും ഉണ്ടായി
രുന്നു. ഇപ്പോൾ ചെറിയ അങ്ങാടിയും പറമ്പുകളും പള്ളിയുടെയും
ബങ്കളാവുകളുടെയും പൊളിഞ്ഞ ചുമരുകളുമ്മാത്രമെ കാണ്മാനുള്ളു. അ
വിടത്തെ കുന്നിൻമുകളിൽ പുരാണക്കോട്ടയുടെ ശേഷിപ്പുകളുണ്ടു. അ
വ ചേരമാൻ പെരുമാളിന്റെ കോട്ടയായിരുന്നു എന്നു കേൾക്കുന്നു.

പാനൂർ, തലശ്ശേരിയിൽനിന്നു 4 മയിത്സ കിഴക്ക അവിടെ
ഒരു ചെറിയ അങ്ങാടിയുണ്ടു. മുമ്പെ അവിടെ മുൻസീഫ കോടതി
യുണ്ടായിരുന്നു.

മയ്യഴി, വ. അ. 11° 42′ കി. നീ. 75° 35′ എന്നത് ഒരു ചെ
റിയ പട്ടണവും തുറമുഖവും അത്രെ. കപ്പലുകളിൽ കൊണ്ടുവരുന്ന ചര
ക്കുകളിൽ ബ്രാണ്ടി, വീഞ്ഞ മുതലായവ മുഖ്യം. അവിടെ ചുങ്കം
കൊടുപ്പാൻ ഇല്ലായ്കകൊണ്ടു തലശ്ശേരിയിൽ പാർക്കുന്ന ചില ക
ച്ചവടക്കാർ ചരക്കുകളെ അവിടെവെച്ചു ആവശ്യം പോലെ വരുത്തു
ന്നു. രോമക്കാർക്ക കൊല്ലന്തോറും ഒക്ടൊബർ 15ാം നു അവിടത്തെ പ
ള്ളിയിൽ ഒരു പെരുന്നാളുണ്ടായിട്ട അവർ സമീപത്തിൽനിന്നു മാ
ത്രമല്ല, ദൂരരാജ്യങ്ങളിൽനിന്നും വന്നു കൂടുന്നു. പ്രാഞ്ചിക്കാർ 1722 മു
തൽ മയ്യഴിയിൽ കുടിയിരുന്നു, ഉറപ്പു ള്ള കോട്ടയെ കെട്ടിയ ശേഷം,
ഇങ്ക്ളിഷ്കാർ 1761 അതിനെ അവരിൽനിന്നു എടുത്ത സമയം,
അവിടെ 319 വലിയ തോക്കുകളുണ്ടായി എന്നു കേൾക്കുന്നു. 1763
പ്രാഞ്ചിക്കാർക്ക മടക്കി കിട്ടിയ പിന്നെ 1793 ഇങ്ക്ളിഷ്കാർ
മയ്യഴിയെ രണ്ടാമത പിടിച്ചു തലശ്ശേരിയിൽനിന്നു മയ്യഴിയിലേക്ക
പോയി പാർത്തു എങ്കിലും , 1817 പ്രാഞ്ചിക്കാർക്ക അതിനെ തി
രികെ കൊടുത്തു, അവർക്ക ഇപ്പോൾ ഉള്ള രാജ്യം 2 ചതുരശ്രമയി
ത്സിൽ അല്പം അധികം വലുതായി അതിന്റെ വലിയ അംശം
പുഴയുടെ വടക്കുഭാഗത്ത കിടക്കുന്നു. എങ്കിലും, പട്ടണം തെക്കെ വ
ക്കത്തത്രെ. രാജ്യഭാരം നടത്തുന്നത് നാട്ടുകാർ മൂപ്പൻ സായ്പ എന്ന
പറയുന്ന ഗവൎണ്ണർ തന്നെ. അപ്പീൽ ചെയ്‌വാനുണ്ടെങ്കിൽ പുതുശ്ശേ
രിയിലേക്ക പോകേണം.

പ്രാഞ്ചിക്കാർക്ക് കോഴിക്കോട്ടിലും ഒരു ചെറിയ സ്ഥലമുണ്ടു.

3. കുറുമ്പ്രനാടതാലൂക്ക

ഈ താലൂക്ക മുമ്പെ കടത്തനാട, കുറുമ്പ്രനാട എന്നിങ്ങനെ
രണ്ടായി വിഭാഗിച്ചിരുന്നു. കടത്തനാട മയ്യഴിപ്പുഴയുടെയും കോട്ട
പ്പുഴയുടെയും , കുറുമ്പ്രനാട കോട്ടപ്പുഴയുടെയും കോരപ്പുഴയുടെയും നടു
വിൽ അത്രെ. കുറുമ്പ്രനാടതാലൂക്കിന്റെ അതിർ: വടക്ക കോട്ടയം
താലൂക്കും , കിഴക്ക വയനാടും , തെക്ക കോഴിക്കോടും, പടിഞ്ഞാറ
കടലും തന്നെ; നിവാസികൾ 204000, അംശങ്ങൾ 63. [ 107 ] മുഖ്യമായ സ്ഥലങ്ങൾ

ചോമ്പാൽ മയ്യഴിയിൽനിന്നു മൂന്നു കല്ല തെക്ക, അവിടെ ജ
ൎമ്മൻ മിശ്യൻപള്ളിയും ബങ്കളാവും സഭയും ഉണ്ടു.

വടകര, വ. അ. 11° 361 കി. നീ . 75° 38′ ഇത് ഒരു ചെ
റിയ പട്ടണവും തുറമുഖവും കച്ചവടസ്ഥലവും തന്നെ. ഇവിടെ താലൂ
ക്കകച്ചേരിയും മുൻസീഫ് കോടതിയും സ്ക്കൂളും മുസാവരിബങ്കളാവും
പാഴായി കിടക്കുന്ന ഒരു കോട്ടയും ഉണ്ടു. അതിനെ കടത്തനാടു അമ്മ
ത്തമ്പുരാട്ടി കെട്ടിച്ചു എന്നു കേൾക്കുന്നു. അവിടത്തെ വലിയ അങ്ങാ
ടിയിൽ കൊപ്പര, കുരുമുളക, കപ്പി, വെറ്റില ഇത്യാദികളെക്കൊ
ണ്ടുള്ള കച്ചവടം പെരുത്ത നടക്കുന്നു. ഇവിടെനിന്നു കുറ്റിയാടിക്കും
കോഴിക്കോട്ടേക്കും പോകുന്ന തോണികൾ താമസിക്കുന്നു.

കുറ്റിപ്പുറം വടകരയിൽനിന്നു മാനന്തവാടിക്കു പോകുന്ന നിര
ത്തിൽ കൂടി 8 മയിത്സ ദൂരം പോയാൽ കടത്തുനാട രാജാവ് വസി
ക്കുന്ന കുറ്റിപ്പുറത്ത എത്തും. അതിന്റെ കുറെ തെക്കപടിഞ്ഞാറുള്ള
പുറമെരിയിലും കോവിലകം ഉണ്ടു.

നാദാപുരം എന്നത് കുറ്റിപ്പുറത്തിന്റെ 2 മയിത്സ വടക്കപടി
ഞ്ഞാറ, അവിടെ ഒരു വലിയ അങ്ങാടിയും മാപ്പിള്ളമാരുടെ പള്ളി
യുമുണ്ടു. അങ്ങാടിയിൽ മുളകകച്ചവടം മുഖ്യം.

കുറ്റിയാടി വാണാസുരന്റെ അടിവാരത്തിലായി അതിന്റെ
വടക്കിലെ ചുരത്തിന്നു പേർ കൊടുക്കുന്ന കാട്ടുപ്രദേശം അത്രെ. അ
വിടെ നല്ല മരങ്ങളും തേനും മെഴുകും കിട്ടും. ഒരു മുസ്സാവരി, ബങ്കളാ
വും ഉണ്ടു.

കീഴൂർ, ഇവിടെ ഒരു ക്ഷേത്രവും കൊല്ലം തോറും ഒരു വലിയ
ഉത്സവവും ചന്തയും ഉണ്ടു. കാളകളും പശുക്കളും ചന്തയിൽ പ്രധാനം.

പയ്യോളി, ഇവിടെ അങ്ങാടിയും ചന്തയും സ്ക്കൂളും സമീപം
കൈത്തോട്ടിന്റെ ചീപ്പും ഉണ്ടു.

നടുവന്നൂർ, എന്നതിൽ ഒരു ചെറിയ അങ്ങാടിയും ശനിയാ
ഴ്ചതോറും ചന്തയും ഉണ്ടു. മുമ്പെ അവിടെ കുറുമ്പ്രനാടതാലൂക്കകച്ചേരി
ഉണ്ടായിരുന്നു.

താമരശ്ശേരി, ഇവിടെ ഒരു ചെറിയ അങ്ങാടിയും ബങ്കളാവും
ഉണ്ടു. അവിടത്തെ ചുരം വൈത്തിരിയിലേക്ക പോകുന്നു. അതിന്നു
താമരശ്ശേരിച്ചുരം എന്നും ലക്കടിച്ചുരം എന്നും പേർ.

കോവില്ക്കണ്ടി, വ. അ. 11° 26' കി. നീ. 75°45' ഇവിടെ
ഒരു ചെറിയ തുറമുഖവും മജ്ജിസ്ട്രേട്ട് കച്ചേരിയും മുൻസീഫകോട
തിയും അങ്ങാടിയും സ്ക്കൂളും ടപ്പാൽ അപ്പീസ്സുമുണ്ടു. അതിന്റെ കുറെ
വടക്ക് ഒരു വലിയ കുളവും മഠവും വിഷാരിക്കൽ എന്ന ക്ഷേത്രവും,
ചെറിയ ജർമ്മൻ മിശ്യൻ സഭയും കാണും. [ 108 ] 4. വയനാടതാലൂക്ക

ഈ താലൂക്ക കുടകിന്റെയും നീലഗിരിയുടെയും നടുവിലുള്ള
മലപ്രദേശമത്രെ. അതിനെ പലപ്പോഴും വടക്കെ വയനാട, തെക്കെ
വയനാട, തെക്കുകിഴക്കെ വയനാട എന്നിങ്ങിനെ മൂന്നു അംശമായി
വിഭാഗിക്കുന്നു. വടക്കിൽ തെക്കിൽ എന്ന പോലെ ഭൂമിക്ക സാധാ
രണമായി അത്ര ഫലപുഷ്ടിയില്ല. വായനാടതാലൂക്കിന്റെ അതിരു
കൾ: വടക്ക കുടകം മൈസൂരും, കിഴക്ക മൈസൂരും നീലഗിരിയും,
തെക്കു വള്ളുവനാടും ഏർന്നാടും, പടിഞ്ഞാറ കൊഴിക്കോടും കുറുമ്പ്ര
നാടും കോട്ടയം താലൂക്കും. നിവാസികൾ 57000. അംശങ്ങൾ 16.

മുഖ്യമായ സ്ഥലങ്ങൾ

മാനന്തവാടി, വ. അ. 11° 48′ കി. നീ . 76° 4′ ഇത് വയ
നാട്ടിലെ മുഖ്യമായ സ്ഥലം. അവിടെ താലൂക്കകച്ചേരിയും, ടപ്പാൽ
അപ്പീസും സ്ക്കൂളും, രോമപ്പള്ളിയും, അങ്ങാടിയും, ബങ്കളാവുകളും,
ക്ലബ് എന്നു പറയുന്ന മേശവീടും ചുറ്റിൽ കപ്പിത്തോട്ടങ്ങളും ഉണ്ടു.
തലശ്ശേരിയിലെ സ്മൊൾകൊസ് കോടതി കൊല്ലത്തിൽ രണ്ടു മാ
സം ഇങ്ങോട്ടു മാറി വരുന്നു. സമീപമുള്ള വള്ളൂർ കാവിൽ കൊല്ലം
തോറും 14 ദിവസം ഉത്സവമുണ്ടു. അപ്പോൾ പല രാജ്യങ്ങളിൽനിന്നും
അനേകം ജനങ്ങൾ അവിടെ കൂടി കാവിലേക്കും ഭഗവതിയുടെ മത്സ്യ
ങ്ങൾക്കും നേർച്ച കൊടുക്കും.

തിരുനെല്ലി എന്ന പുണ്യസ്ഥലത്തിൽ ഒരു ക്ഷേത്രമുണ്ടു, മല
യാളികൾ മരിച്ചവൎക്ക പിണ്ഡം വെപ്പാനായി അങ്ങോട്ടു പോകുന്നു.

കൊറോത്ത് എന്നത വാണാസുരന്റെ വടക്കിൽ കുറ്റിയാടി
ച്ചുരത്തിന്റെ അപ്പുറമുള്ള അങ്ങാടിയത്രെ. അവിടെ കപ്പി, ഏലം,
നെല്ല ഇത്യാദികളെ വില്ക്കുന്നു.

വൈത്തിരി. വ. അ. 11° 2′ കി. നീ . 76° 5′ എന്നത തെ
ക്കെ വയനാട്ടിലെ മുഖ്യമായ സ്ഥലം; അവിടെ അങ്ങാടിയും, കച്ചേ
രിയും, ടപ്പാൽഅപ്പീസും, മെശവീടും സായ്പന്മാരുടെ കപ്പിത്തോ
ട്ടങ്ങളും ബങ്കളാവുകളും ഉണ്ടു.

ഗണപതിവട്ടം, സുല്ത്താൻ ബത്തരി എന്ന സ്ഥലങ്ങളിൽ
ചെറിയ അങ്ങാടികളും സമീപം ബങ്കളാവും, പൊളിഞ്ഞ കോട്ടയുമു
ണ്ടു. ഠിപ്പുസ്സുല്ത്താൻ അതിനെ കെട്ടിയിരുന്നു എന്നു കേൾക്കുന്നു.

നെല്ലിയാളം, ഇവിടെ ഒരു ചെറിയ അങ്ങാടിയും ബങ്കളാവും
ഉണ്ടു.

ഗുഡലുർ എന്നത് നീലഗിരിയിലേക്കുള്ള നെടിപ്പെട്ട ചുര
ത്തിന്റെ താഴെയായി അവിടെ ചെറിയ അങ്ങാടിയും മജ്ജിസ്രേട്ട
കച്ചേരിയും, ബങ്കളാവും, കപ്പിത്തോട്ടങ്ങളും ഉണ്ടു. [ 109 ] 5. കോഴിക്കോടതാലൂക്ക

ഈ താലൂക്ക കോരപ്പുഴയുടെ അല്പം വടക്ക തുടങ്ങി ബേപ്പൂർപുഴ
വരെ ചെല്ലുന്നു. അതിരുകൾ: വടക്ക കുറുമ്പ്രനാട, കിഴക്ക വയനാടും
ഏൎന്നാടും, തെക്ക ഏൎന്നാടും , പടിഞ്ഞാറ കടലും തന്നെ. നിവാസി
കൾ 160,000.അംശങ്ങൾ 35.

മുഖ്യമായ സ്ഥലങ്ങൾ

എലത്തൂർ, കോരപ്പുഴയുടെ തെക്കെ വക്കത്ത കിടക്കുന്നു. ചെ
റിയ അങ്ങാടിയും പാലവും ഉണ്ടു.

പുതിയങ്ങാടി, കോഴിക്കോട്ടിൽനിന്നു 4 മയിത്സ വടക്ക,
അവിടെ അങ്ങാടിയും തോണികൾ നില്ക്കുന്ന സ്ഥലവുമുണ്ടു. കുറെ
തെക്ക വരക്കൽക്ഷേത്രവും കുളവും കാണുന്നു.

കോഴിക്കോട, വ. അ. 11° 15′ കി. നീ. 75° 50. ഇത മ
ലയാളപ്രൊവിൻശ്യയുടെ തലസ്ഥാനവും വലിയ കച്ചവടപട്ടണവും
തുറമുഖവും ആകുന്നു. അവിടെ ജില്ല പ്രിൻസിപൽസദ്രാമിൻ, മുൻ
സീഫ് കോടതികളും കലക്ടർ മുതലായ കച്ചേരികളും പൊലീസ,
ടപ്പാൽ, കമ്പി മുതലായ അപ്പീസുകളും വലിയ ജേലും ഹാസ്പത്രി
കളും പ്രൊവിൻശ്യാൽ ഇത്യാദി സ്ക്കൂളുകളും , ഇങ്ക്ളിഷ, ജൎമ്മൻമിശ്യൻ
രോമപ്പള്ളികളും മാപ്പിള്ളമാരുടെ പള്ളികളും താമൂതിരിയുടെ കോ
വിലകവും ക്ഷേത്രങ്ങളും, (light-house എന്ന) കോടിമരമായ ഗോ
പുരവും പാണ്ടികശാലകളും കപ്പിചേറുന്ന സ്ഥലങ്ങളും മാനാഞ്ചി
റതുടങ്ങിയ കുളങ്ങളും പെരുത്ത വലിയ അങ്ങാടികളും ബങ്കളാവു
കളും മലമേൽ പാർക്കുന്ന ചെറിയ പട്ടാളവും മറ്റും ഉണ്ടു. വടക്കെ
അംശത്തിന്നു കച്ചേരി അംശമെന്നും തെക്കെതിന്നു കസവംശം എ
ന്നും പേർ. മുഖ്യമായ പകുപ്പുകൾ വിലാത്തിക്കുളങ്ങര, വെളെളൽ,
മൂന്നാലിങ്ങൽ, പരന്ത്രീസ്സറ, വലിയങ്ങാടി , പാളയം, തളി, കൊ
ക്കൊഴിക്കൊട, കല്ലായി , കണ്ടുങ്ങൽ മുതലായവ തന്നെ.

1498 വസ്കൊദഗാമ നാലു കപ്പലുകളുമായി കോഴിക്കോ
ട്ടിൽ എത്തുമ്പോൾ, അത എത്രയും വലിയ ഒരു കച്ചവടപട്ടണമാ
യിരുന്നു. 1509 പൊൎത്തുഗീസരുടെ സേനാപതിയായ പെൎന്നന്തെ
സ് കുതിഞ്ഞൊ 3000 പട്ടാളക്കാരോടൊരുമിച്ചു കോഴിക്കോട
കൈവശമാക്കേണ്ടതിന്നു അതിക്രമിക്കുമ്പോൾ, താൻ പട്ടു സൈന്യ
ത്തിന്നും വലിയ അപജയം വന്നു. 1766 ഹൈദരാലി മലയാള
ത്തിൽ വന്നു. പട്ടണത്തെയും കോട്ടയെയും പിടിച്ച സമയം, താ
മൂതിരി കോവിലകത്തിന്നു തീ കൊടുത്തു താനും അനുഗാമികളുമായി
മരിച്ചു കളഞ്ഞു. 1789 ഠിപ്പു 60000 പടയാളികളോടു കൂടെ കോ
ഴിക്കോട്ടിന്റെ നേരെ വന്നു പട്ടണത്തെയും കോട്ടയെയും നിലത്തി
ന്നു സമമാക്കി നിവാസികളെ മമ്മള്ളിയിലേക്ക് കൊണ്ടു പോയി
അതിന്നു ഫെ്റുങ്കബാദ് എന്നു പേർ വിളിച്ചു. 15 മാസം കഴി
[ 110 ] ഞ്ഞിട്ട ഇങ്ക്ളിഷ്കാർ മലയാളത്തിൽ വന്നു ഠിപ്പുവിനെ ജയിച്ച
പ്പോൾ, ആളുകൾ കോഴിക്കോട്ടിൽ മടങ്ങി വന്നു പട്ടണത്തെ പുതു
തായി കെട്ടി അത് ക്രമത്താലെ വളരുകയും ചെയ്തു.

ചെവ്വയൂർ എന്നത് കോഴിക്കോട്ടിന്റെ 4 മയിത്സ കിഴക്കത്രെ;
അവിടെ കോഴിക്കോട താലൂക്കകച്ചേരിയുണ്ടു.

ചാത്തമംഗലം എന്ന ദേശത്തിൽ പെരുത്തു വീടുകളും ഒരു ചെ
റിയ സ്ക്കൂളുമുണ്ടു.

ബേപ്പൂർ എന്നത് കോഴിക്കോട്ടിന്റെ 6 മയിത്സ തെക്ക അ
വിടെ ഒരു അങ്ങാടിയുണ്ടു. പുഴയുടെ തെക്കുഭാഗത്തോളം തീവണ്ടി
വരികയാൽ ബേപ്പൂർ ചൊല്ക്കൊണ്ടത്. അതിന്റെ കിഴക്കിൽ കോ
വിലകവും ഇരിമ്പ ഉരുക്കി എടുക്കുന്ന സ്ഥലവുമുണ്ടു. എങ്കിലും അ
വിടെയുള്ള ഇരിമ്പ കല്ലിനെ ഉരുക്കി ശുദ്ധമാക്കുവാൻ ബഹു പ്ര
യാസമുണ്ടാകകൊണ്ടു ആ പണി നല്ലവണ്ണം നടക്കുന്നില്ല.

6. ഏൎന്നാടതാലൂക്ക

ഏർന്നാട താലൂക്കിൽ ഇപ്പോൾ ചേൎന്നാടും കൂടിയിരിക്കുന്നു.
അതിന്റെ അതിർ: വടക്ക കോഴിക്കോട താലൂക്കും , വയനാടും, കി
ഴക്ക വയനാടും വള്ളുവനാടും തെക്ക വള്ളുവനാടും പൊന്നാനി താലൂ
ക്കും, പടിഞ്ഞാർ കടലും തന്നെ. നിവാസികൾ 240000, അംശ
ങ്ങൾ 52.

മുഖ്യമായ സ്ഥലങ്ങൾ

പെരിഞ്ചന്നൂർ, അത് ബേപ്പൂർപ്പുഴയുടെ തെക്കെ വക്കത്താ
യി തീവണ്ടി നില്ക്കുന്ന സ്ഥലമത്ര. അതിന്നു സാധാരണമായി
ബെപ്പൂർഷ്ടെഷൻ എന്നു പറയും. അവിടെ വലിയ അപ്പീസുകളും
തീവണ്ടിവെക്കുന്ന ശാലകളും വിറക, കരി ഇത്യാദികളെ വെക്കുന്ന
സ്ഥലങ്ങളുമുണ്ടു.

പരപ്പനങ്ങാടി എന്നത കടല് മണ്ടിപ്പുഴയുടെ 5 മയിത്സ
തെക്കത്ര. അവിടെ ഒരു അങ്ങാടിയും മജ്ജിസ്രെട്ട കച്ചേരിയും
തീവണ്ടി അപ്പീസും ഉണ്ടു.

തിരുവങ്ങാടി , ഇവിടെ മുമ്പെ ചെൎന്നാട താലൂക്ക കച്ചേരി
ഉണ്ടായിരുന്നു.

മലപ്പുറം ഇവിടെ ഒരു അങ്ങാടിയും ചന്തയും ഉണ്ടു. ചുറ്റുമുള്ള
മാപ്പിള്ളമാർ കലഹം ഉണ്ടാക്കിയതകൊണ്ടു ഇവിടെ സൊൾജരന്മാ
രെ പാർപ്പിച്ചു.

മഞ്ചേരി , ഇവിടെ ഒരു അങ്ങാടിയും ചന്തയും താലൂക്കകച്ചേരി
യും മുൻസീഫ് കോടതിയും സ്ക്കൂളും ചെറിയ ബങ്കളാവും ഉണ്ടു. അ
വിടത്തെ ക്ഷേത്രത്തെ മാപ്പിള്ളമാർ കലഹിച്ചു നശിപ്പിച്ചു. [ 111 ] വണ്ടുർ എന്ന ദേശത്തിൽ ചന്തയും അങ്ങാടിയും ബങ്കളാവും
ഉണ്ടു. അവിടെനിന്നു നീലഗിരിയെ സമീപമായി കാണാം.

എടവണ്ണ, ഇവിടെ ഒരു ചെറിയ അങ്ങാടിയുണ്ടു. മുമ്പെ ഒരു
ബങ്കളാവും ഉണ്ടായിരുന്നു.

അരീക്കൊട ,ബെപ്പൂർപ്പുഴയുടെ വക്കത്തായി അവിടെ വരെ
തോണികൾ പോകുന്നു. തീവണ്ടി വരും മുമ്പെ ആളുകൾ പലപ്പോ
ഴും ഈ വഴിയായി വണ്ടൂർ ചിച്ചിപ്പാറ ചുരത്തിൽ കൂടി നീലഗിരി
യിലേക്ക് പോയി, അപ്പോൾ ഒരു ബങ്കളാവുണ്ടായിരുന്നു. ഇപ്പോൾ
ചെറിയ അങ്ങാടിയെ ഉള്ളൂ.

കണ്ടുവെട്ടി എന്നത് മാപ്പിള്ളമാരുടെ മുഖ്യമായ സ്ഥലങ്ങ
ളിൽ ഒന്ന ഇവിടെ ഒരു അങ്ങാടിയും പ്രധാനപ്പള്ളിയും മുസ്സാവരി
ബങ്കളാവും ഉണ്ടു.

നിലമ്പൂർ എന്നത് മരക്കച്ചവടത്തിന്നു മുഖ്യമായ സ്ഥലം;
അവിടെ സക്കാർ വക ജാതിമരത്തോട്ടവും പുഴയിൽ പൊന്നും രത്ന
ങ്ങളും ഉണ്ടു.

7. പൊന്നാനിതാലൂക്ക

ഈ താലൂക്ക മുമ്പെ വെട്ടത്തനാട കൂറ്റനാട ചാവക്കാട എന്നി
ങ്ങിനെ മൂന്നായിരുന്നു. അതിന്റെ അതിരുകൾ വടക്ക ഏർന്നാടും
കിഴക്ക് വള്ളവനാടും കൊച്ചി രാജ്യവും , തെക്ക കൊച്ചി പടിഞ്ഞാറ
കടലും നിവാസികൾ 312,000 അംശങ്ങൾ 74.

മുഖ്യമായ സ്ഥലങ്ങൾ

താനൂർ, വ. അ. 10° 581 കി. നീ . 78° 561 എന്ന നഗരം ചെ
റിയ തുറമുഖവും കച്ചവടസ്ഥലവും അത്രെ. മുമ്പെ മുഖ്യമായ പട്ടണ
ങ്ങളിൽ ഒന്നായിരുന്നു, ഇപ്പോൾ അതിന്റെ മഹത്വം കുറഞ്ഞു പോ
യി; അവിടെ ഒരു പുകവണ്ട് അപ്പീസുണ്ടു.

പുതിയങ്ങാടി , ഇവിടെ വലിയ അങ്ങാടിയും മജ്ജിസ്ട്രേട്ടക
ച്ചേരിയും മുൻസീഫ് കോടതിയും സ്കൂളും ഉണ്ടു. സമീപമുള്ള തീവ
ണ്ടി അപ്പീസിന്നു തിരൂർ എന്നു പേർ.

കൊടക്കൽ, പുതിയങ്ങാടിയിൽനിന്നു 3 മയിത്സതെക്കത്ര.
അവിടെ ഒരു ജർമ്മൻമിശ്യൻ സഭയും പള്ളിയും ബങ്കളാവും ഉണ്ടു.

തിരുന്നാവായി ക്ഷേത്രവും, താമൂതിരികോവിലകവും പൊ
ന്നാനിപ്പുഴയുടെ വടക്കതീരത്തായി കൊടക്കല്ലിൽനിന്നു.38 മയിത്സ
കിഴക്കത്രെ.

പൊന്നാനി, വ. അ. 10° 47′ കി. നീ. 76° ഇത പൊന്നാ
നിപ്പുഴയുടെ തെക്കെവക്കത്തുള്ള തുറമുഖവും കച്ചോടനഗരവും ആകു
ന്നു. ഇവിടെ താലൂക്കകച്ചേരിയും മുൻസീഫ്‌കോടതിയും മാപ്പിള്ള
മാരുടെ അനേകപള്ളികളും ഉണ്ടു. മുന്നെ ഇവിടെ പ്രാഞ്ചിക്കാർക്കും [ 112 ] ഇക്ളിഷ്കാൎക്കും ഒരു പാണ്ടികശാലയുണ്ടായി. അവിടത്തെ തങ്കാളൻ
മുഹമ്മദനബിയുടെ മകളായ പാത്തുമ്മയുടെ സന്തതിയിലുള്ളവൻ എ
ന്നു പറയുന്നു എങ്കിലും , അവർ മരുമക്കത്തായം പ്രമാണിക്കുന്നു.

തൃത്താല, ഇവിടെ ഒരു അങ്ങാടിയും ബങ്കളാവും സമീപം
ചൊല്ക്കൊണ്ട കടലും ഉണ്ടു. അതിന്റെ കുറെ താഴെ മങ്കര എന്ന ഉപ
നദി പൊന്നാനിപ്പുഴയോടു ചേരുന്നു.

കൂറ്റനാട, ഇവിടെ ഒരു അങ്ങാടിയുണ്ടു. മുമ്പെ കൂറ്റനാട താലൂ
ക്കകച്ചേരി ഉണ്ടായിരുന്നു.

ചാവക്കാട, വ. അ. 10° 33′ കി. നീ . 76° 6′ ഇവിടെ മ
ജ്ജിസ്ട്രേട്ടു കച്ചേരിയും മുൻസിഫ് കോടതിയും സ്ക്കൂളും ഉണ്ടു. അതി
ന്റെ സമീപം ഗുരുവായൂർ എന്ന ശ്രുതിപ്പെട്ടക്ഷേത്രവും* മഠങ്ങളും കാ
ണുന്നു. അവിടെ കൊല്ലംതോറും വലിയ ഉത്സവം കൊണ്ടാടുന്നു.

ചേറ്റവായി എന്നത് ചാവക്കാടിന്റെ കുറെ തെക്കിലായി
27 മയിത്സ നീളവും 5 മയിത്സ വിസ്താരവും ഉള്ള ഒരുവക ദ്വീപിന്മേ
ലത്രെ. ലന്തൎക്ക മുമ്പെ അവിടെ ഒരു കോട്ടയുണ്ടായിരുന്നു എങ്കിലും,
ഹൈദരാലി അവരെ അവിടെനിന്നു 1776ൽ ആട്ടിക്കളഞ്ഞു.

8. വള്ളവനാട താലൂക്ക

ഈ താലൂക്ക കടൽമണ്ടിപ്പുഴയുടെയും പൊന്നാനിപ്പുഴയുടെയും
മദ്ധ്യെ തന്നെ. ഇപ്പോൾ അതിൽ മങ്കരപ്പുഴയുടെയും പൊന്നാനിപ്പുഴ
യുടെയും നടുവിലുള്ള നെടുങ്ങനാടും അടങ്ങിയിരിക്കുന്നു. അതിന്റെ
അതിരുകൾ: വടക്ക ഏൎന്നാടും വയനാടും, കിഴക്ക നീലഗിരിയും
കൊയമ്പത്തൂരും, തെക്ക പാലക്കാടും കൊച്ചി രാജ്യവും , പടിഞ്ഞാറ
പൊന്നാനി താലൂക്കും ഏർന്നാടും. നിവാസികൾ 247000. അംശ
64.

മുഖ്യമായ സ്ഥലങ്ങൾ

അങ്ങാടിപ്പുറം , ഇവിടെ താലൂക്കുകച്ചേരിയും അങ്ങാടിയും
വലിയ ക്ഷേത്രവും കോവിലകവും സ്ക്കൂളും ഉണ്ടു. അതിന്റെ കുറെ വട
ക്ക നെന്മണി എന്ന മലയെ കാണും.

മണ്ണാർക്കാട, ഇത കാട്ടിലെ കച്ചവടസ്ഥലമത്രെ. അതിന്റെ
കിഴക്കിൽ പലക്കാട വടമലയുണ്ടു.

കരിമ്പുഴ, ഇവിടെ ഏറാൾപാടരാജാവിന്റെ കോവിലകവും
ചെട്ടികളുടെ തെരുവും ഉണ്ടു. അതിന്റെ 4 മയിത്സ തെക്ക വയിലാം
[ 113 ] കുന്നംശത്തിൽ രാമായണം മഹാഭാരതം മുതലായ ശാസ്ത്രങ്ങളെ മല
യാളഭാഷയിൽ ആക്കിയ തുഞ്ചത്തെഴുത്തച്ഛൻ പാൎത്ത വീടുണ്ടു.*

ചെറുപുള്ളശ്ശേരി, വ. അ. 10° 531 കി. നീ. 75° 23′ ഇവി
ടെ മുമ്പെ നെടുങ്ങനാടതാലൂക്കകച്ചേരി ഉണ്ടായിരുന്നു. ഇപ്പോൾ
മജ്ജിസ്രേട്ടകച്ചേരിയും സ്ക്കൂളും ബങ്കളാവും മഹാക്ഷേത്രവും വലിയ
ചന്തയും ഉണ്ടു.

പട്ടാമ്പി, ഇവിടെ ഒരു മുൻസീഫകോടതിയും ഒരു പുകവണ്ടി
അപ്പീസും അവിടെനിന്നു ചെറുപുള്ളശ്ശേരിയിലേക്ക് നിരത്ത വഴി
യുമുണ്ടു.

ശൊറന്നൂർ, ഇവിടെ ഒരു പുകവണ്ടി അപ്പീസും വിലാത്തി
യിൽനിന്നു കൊണ്ടുവന്ന നല്ല ഇരിമ്പു പാലവുമുണ്ടു.

വാണിയങ്കുളം, ഇവിടെ ഒരു വലിയ ചന്തയുണ്ടു. മുമ്പെ ഒരു
ബങ്കളാവുണ്ടായിരുന്നു. തീവണ്ടി ഇപ്പോൾ, കടന്നു പോകകൊണ്ടു
അത പൊളിഞ്ഞുകിടക്കുന്നു.

ഒറ്റപ്പാലം, ഇവിടെ ഒരു ചന്തയും മുൻസീഫകോടതിയും പുക
വണ്ടി ആപ്പീസുമുണ്ടു.

ലക്കടി എന്നത 4 വഴികൾ കൂടുന്ന സ്ഥലമത്ര. ഇവിടെ
ഒരു ചന്തയും പുകവണ്ടി അപ്പീസുമുണ്ടു.

9. പാലക്കാട താലൂക്ക

ഇതിൽ ഇപ്പോൾ തെമ്മലപ്പുറവും അടങ്ങിയിരിക്കുന്നു. അതി
ന്റെ അതിർ: വടക്ക വള്ളുവനാടും കോയമ്പത്തൂരും, കിഴക്ക കോയ
മ്പത്തൂരും ചിറ്റുരോടു സംബന്ധിച്ച കൊച്ചിരാജ്യവും, തെക്ക കൊ
ച്ചിരാജ്യവും, പടിഞ്ഞാറ കൊച്ചിരാജ്യവും വള്ളുവനാടും . നിവാസി
കൾ 280000.അംശങ്ങൾ 57.

മുഖ്യമായ സ്ഥലങ്ങൾ

പറളി എന്നത് നാലു വഴികൾ കൂടുന്ന സ്ഥലമത്ര. അവിടെ
ഒരു ചെറിയ അങ്ങാടിയും പുകവണ്ടി അപ്പീസും ഉണ്ടു.

മുണ്ടൂർ. ഇവിടെ ഒരു വലിയ ഗ്രാമമുണ്ടു.

കൊങ്ങാട, ഇവിടെ ഒരു വലിയ ചന്തയുണ്ടു. അതിൽ പോത്തു
കൾ പ്രധാനം .

പാലക്കാട, വ. അ. 10° 45′ കി. നീ . 76° 43′ എന്നത് ഉൾനാ
നാടുകളിലെ നഗരങ്ങളിൽ മുഖ്യമായ്ത്. അവിടെ വലിയ അങ്ങാടിയും
ഗ്രാമങ്ങളും താലൂക്കകച്ചേരിയും മുൻസീഫകോടതിയും പോലീസ, [ 114 ] ടപ്പാൽ മുതലായ അപ്പീസുകളും ഉറപ്പുള്ള കോട്ടയും ഇങ്ക്ളിഷ,
രോമ, ജൎമ്മൻമിശ്യൻ പള്ളികളും , ബങ്കളാവുകളും വലിയ സ്ക്കൂളുമുണ്ടു.
അതിനോടു സംബന്ധിച്ച പുകവണ്ടി ഒലകക്കോട്ടിലത്രെ. അവിടെ
യും അങ്ങാടിയുണ്ടു. പാലക്കാട്ടിന്റെ മുഖ്യമായ അംശങ്ങൾ: കല്പാ
ത്തി ഗ്രാമം, നൂറുണ്ണിഗ്രാമം വലിയങ്ങാടി , സുല്ത്താൻപേട്ട, കോ
ട്ട, കൊപ്പം, ശിലുവാപാളയം, മടപ്പള്ളി, ചീരക്കാട. താമൂതിരി
പാലക്കാടരാജാവിനെ പലപ്പോഴും ഉപദ്രവിക്കകൊണ്ടു അവൻ 1764
ഹൈദരാലിയെ മലയാളത്തിൽ ക്ഷണിച്ചപ്പോൾ, ഹൈദർ സന്തോ
ഷത്തോടെ വന്നു മലയാളത്തെ അടക്കിയത് ചരിത്രത്തിൽ പറയുന്നു.
പാലക്കാടതാഴ്വര പോക്ക് വരവിന്നായി മുഖ്യമായതാകകൊണ്ടു,
അവൻ പാലക്കാട്ടിൽവെച്ചു പരന്ത്രീസഅപ്പീസൎമ്മാരെകൊണ്ടു ഒരു
ഉറപ്പുള്ള കോട്ടയെ കെട്ടിച്ചു വിശിഷ്ടന്മാരായ പട്ടാളക്കാരെ പാൎപ്പി
ച്ചു. എല്ലാ ഭാഗങ്ങളിലേക്ക ഇപ്പോഴും ഉപകാരമുള്ള നിരത്തുകളെ തീ
ൎക്കയും ചെയ്തു. ഇങ്ക്ളിഷ്കാർ രണ്ടു പ്രാവശ്യം ആ കോട്ടയെ ബലാ
ല്ക്കാരേണ പിടിച്ചശേഷം, അവൎക്ക 1792-ാമതിൽ സമാധാനമായ
പ്പോൾ, മലയാളത്തോടു കൂടി അത് കേവലം കൈവശമായി വന്നു.
ഇപ്പോൾ, അതിനെ ഉപകരിക്കുന്നില്ല.

കൊല്ലങ്കോട, ഇവിടെ അങ്ങാടിയും പട്ടന്മാരുടെ ഗ്രാമവും കോ
വിലകവും മജിസ്രേട്ടകച്ചേരിയും സ്ക്കൂളുമുണ്ടു.

പാലത്തുള്ളി, ഇവിടെ ഒരു വലിയ അങ്ങാടിയും ചന്തയും
ഉണ്ടു. അതിൽ കാള പ്രധാനം.

ആലത്തൂർ, ഇവിടെ ചുറ്റിൽ പല ഗ്രാമങ്ങളും, ചന്തയും മുൻ
സീഫകോടതിയും മജിസ്രേട്ടകച്ചേരിയും സ്ക്കൂളമുണ്ടു. മുമ്പെ തെമ്മല
പ്പുറം താലൂക്കകച്ചേരിയും ഉണ്ടായിരുന്നു.

വടക്കഞ്ചേരി, ഇവിടെ ഒരു അങ്ങാടിയും ചന്തയും പട്ടന്മാരു
ടെ ഗ്രാമവും രോമക്കാരുടെ പള്ളിയും ഉണ്ടു.

കൊച്ചിബന്തർ

കൊച്ചി, വ. അ. 9° 58′ കി. നീ . 76° 18′ എന്നത് മലയാള
ത്തിലെ തുറമുഖങ്ങളിൽ മുഖ്യമായത്. അവിടത്തെ പുഴക്ക ആഴമുണ്ടാ
കയാൽ, കപ്പലുകൾക്ക പട്ടണത്തിന്റെ സമീപം വരാം; കപ്പല്പണി
സ്ഥലമാകുന്ന ഗൊതികളും ഉണ്ടു. ലന്തരുടെ കാലത്തിൽ കൊച്ചി ഹി
ന്തുരാജ്യത്തിലെ അവരുടെ പ്രധാന പട്ടണമായിരുന്നു എങ്കിലും, ക
ഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലും അതിന്റെ
മഹത്വം കുറഞ്ഞുപോയശേഷം ഇപ്പോൾ തിരികെ വൎദ്ധിപ്പാൻ തുട
ങ്ങിയിരിക്കുന്നു. അവിടെ വിലാത്തിക്കാൎക്കും , ചൎച്ചമിശ്യൻസഭക്കും
രോമക്കാൎക്കും, യഹൂദന്മാൎക്കും, മാപ്പിള്ളമാൎക്കും അനേകം പള്ളികളും
കൊങ്കണികളുടെയും മറ്റും പല ക്ഷേത്രങ്ങളും സ്ക്കൂളുകളും ഹാസ്പത്രിക
ളും കച്ചേരികളും എത്രയും വലിയ അങ്ങാടികളും പാണ്ടികശാലകളും [ 115 ] അച്ചുകൂട്ടങ്ങളും സായ്പന്മാർ പാൎക്കുന്ന ശോഭിതമായ വീഥികളും മറ്റും
ഉണ്ടു. മുഖ്യമായ പകുപ്പുകൾ: കോട്ടക്കകം, കൽവത്തി, മട്ടാഞ്ചേ
രി, യൂദഭാഗം, അമരാവതി, ചെള്ളായി, തലക്കൊച്ചി രാജാവ്
പുഴയുടെ അക്കരയുള്ള തൃപ്പൂ ന്തുരയിൽ പാൎക്കുന്നു എങ്കിലും, ആസ്ഥാ
നങ്ങളുള്ള എരണാക്കുളം കൊച്ചിപ്പട്ടണത്തോടു അടുത്തിരിക്കുന്നു.
മേൽപറഞ്ഞ പകുപ്പുകളിൽ ചിലത് കൊച്ചിരാജാവിന്റെ സ്വാ
ധീനത്തിലിരിക്കുന്നു. ഇങ്ക്ളിഷകൊച്ചിയിൽ ഏകദേശം 60000
നിവാസികളുണ്ടു. അവിടത്തെ വെള്ളം കൊണ്ടു പലർക്കും പെരി
ക്കാൽ ഉണ്ടാകയാൽ, സർക്കാർ ആല്വായിൽനിന്നു ശുദ്ധ വെള്ള
ത്തെ വരുത്തുന്നു.

കിഴക്കെ മലകളിൽനിന്നു ഒഴുകിവരുന്ന വെള്ളങ്ങൾ മുമ്പെ
കൊടുങ്ങല്ലൂരിന്റെ അരികെ കടലിൽ ചേൎന്നശേഷം, 1341 അവി
ടത്തെ അഴിമുഖം പൂഴി കൊണ്ടു നികന്നിട്ട കൊച്ചിയുടെ സമീപത്തുള്ള
മണൽ പ്രദേശം നീങ്ങി കച്ചവടത്തിന്നു എത്രയും തക്ക പുഴ അവിടെ
ഉണ്ടായി വന്ന സംഗതിയാൽ കൊടുങ്ങല്ലൂരിന്റെ കച്ചവടം ക്രമത്താ
ലെ കൊച്ചിയിലേക്ക് മാറിവന്നു. എങ്കിലും കോഴിക്കോട്ടിലെ താമൂ
തിരി കൊച്ചിരാജാവെ വിരോധിക്കകൊണ്ടു, പൊൎത്തുഗീസർ വരു
മ്മുമ്പെ കൊച്ചിപട്ടണത്തിലെ കച്ചവടം അധികം വൎദ്ധിച്ചില്ല.
പൊൎത്തുഗീസർ 1500 ദിസെമ്പർ 24ാംനു — കൊച്ചിയിൽ വന്നു. 1503
ഹിന്തുരാജ്യത്തിലെ അവരുടെ ഒന്നാം കോട്ടയെ അവിടെ കെട്ടിയ
ശേഷം, കൊച്ചി അവരുടെ മുഖ്യമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു.
1663 ജനുവരി 6ാം നു — ലന്തർ കോട്ടയെ ബലാല്ക്കാരേണ കൈവശ
മാക്കി, പട്ടണത്തിലും കോട്ടയിലും അല്പമല്ലാത്ത മാറ്റങ്ങൾ വരു
ത്തി, കൊച്ചി ഹിന്തു ഖണ്ഡത്തിലെ അവരുടെ തലസ്ഥാനമാകകൊ
ണ്ടു അവൎക്ക സമാധാനത്തിൽ 4000വും യുദ്ധകാലത്തിൽ 15000വും പ
ട്ടാളക്കാർ പാർപ്പാൻ തക്ക സ്ഥലങ്ങൾ അവിടെ ഉണ്ടായിരുന്നു എന്നു
കേൾക്കുന്നു. ലന്തരുടെ അധികാരം ക്രമത്താലെ ക്ഷയിച്ചശേഷം,
ഇങ്ക്ളിഷ്കാർ 1795 ഒക്തൊബർ 20ാം നു — കോട്ടയെ പിടിച്ചു കൊച്ചി
മലയാളപ്രൊവിൻശ്യയോടു ചേൎത്തു, കോട്ടയെക്കൊണ്ടു ആവശ്യമില്ലെ
ന്നു വിചാരിച്ചു ഇങ്ക്ളിഷ്കാർ അതിനെ 1814ൽ പൊളിച്ചിരിക്കുന്നു.

തങ്കച്ചേരി, വ. അ. 8° 45′ കി. നീ . 76° 37′ എന്നത മു
മ്പെ ലന്തരുടെതായിരുന്നു. അവിടത്തെ കോട്ട കടലിൽ നീണ്ടു കിട
ക്കുന്ന മുനമ്പിൽ കെട്ടിയിരുന്നു. അതിന്റെ മതിലുകളുടെയും പൊ
ൎത്തുഗീസർ പണിയിച്ച ഗോപുരത്തിന്റെയും ചില ശേഷിപ്പുകൾ
ഇനിയും കാൺമാനുണ്ടു. നിവാസികൾ 1700. അവർ മിക്കാറും
രോമക്കാരത്രെ.

അഞ്ചിങ്കൽ വ. അ. 8° 39′ കി. നീ . 76° 48′ എന്നത്
കൊല്ലത്തിൽനിന്നു ഏകദേശം 20 മയിത്സ തെക്കായി മുമ്പെ മുളക
കച്ചവടത്തിന്നു മുഖ്യ സ്ഥലമായിരുന്നു. ഇങ്ക്ളിഷകൊമ്പന്ന്യാർക്ക
അവിടെ 1694 — 1815 വരെ പാണ്ടികശാലകളും ഒരു കോട്ടയും [ 116 ] ഉണ്ടായിരുന്നു. ഇങ്ക്ളിഷ്കാർ നീങ്ങിയശേഷം, അഞ്ചതെങ്ങ് വളരെ
ക്ഷയിച്ചിരിക്കുന്നു; 2000ത്തിൽ അധികമുള്ള നിവാസികളിൽ
മിക്കവാറും പേർ രോമക്കാരാകുന്നു.

തെക്കെ മലയാളം

തെക്കെ മലയാളം പൊന്നാനിപ്പുഴയുടെയും കന്യാകുമാരിയു
ടെയും (വ. അ.10° 45′ 8° 4′)കടലിന്റെയും സഹ്യമലകളുടെയും
(കി. നീ . 76° 77° 40′) നടുവിൽ അത്രെ. അതിന്റെ സാധാരണ ദേ
ശസ്വഭാവം വടക്കിലുള്ളതിനോടു ഏകദേശം ഒക്കുന്നു. ചാവക്കാട തുട
ങ്ങി തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന കായലുകൾ* ചിലേ
ടത്ത അധികം വിസ്താരമായിരിക്കുന്നു. എങ്കിലും മിക്കവാറും സ്ഥല
ങ്ങളിൽ ആഴം എത്രയും കുറയും. അവിടെയുള്ള ചളിപ്രദേശങ്ങൾ
നേൽവിളച്ചലിന്നു ഏറ്റവും യോഗ്യമാകുന്നു. നാട്ടുകാർ മിക്കവാറും
വടക്കെ മലയാളത്തിൽ എന്ന പോലെ ചിതറികിടക്കുന്ന കുന്നുക
ളിൽ തെങ്ങ്, മാവ, പിലാവ മുതലായ ഫലവൃക്ഷങ്ങൾ നിറഞ്ഞ
പറമ്പുകളിൽ പുര കെട്ടി വസിക്കുന്നു. കൊച്ചി, തിരുവിതാംകോട
രാജ്യങ്ങളിലെ നിവാസികളുടെ സംഖ്യ ഏകദേശം 1600000.
അതിൽ നാലിൽ ഓരോഹരി ക്രിസ്ത്യാനികളായിരിക്കുന്നു. യഹൂദ
ന്മാർ 5000—6000 പേർ ആയിരിക്കും. മുസല്മാനരുടെ വാഴ്ച തെ
ക്കെ രാജ്യങ്ങളോളം എത്തായ്കകൊണ്ടു അവരുടെ സംഖ്യ വടക്കിൽ
എന്നപോലെ അത്ര വലിയതല്ല, ഏകദേശം 70000 ആയിരിക്കും.

കിഴക്കെ അംശം മുഴുവനും മലഭൂമി തന്നെ. അത വടക്ക മുതൽ
തെക്കെ അതിരോളം പല ശിഖരങ്ങളോടും ചെറു താഴ്വര ചുരങ്ങ
ളോടും കൂടെ വ്യാപിച്ചു; ആന, പുലി, കഴുതപ്പുലി , പോത്ത, കരടി,
ചെന്നായി , പന്നി, മാൻ, മുള്ളൻ, പലമാതിരി കുരങ്ങ മുതലായ
കാട്ടുമൃഗങ്ങൾക്ക വാസസ്ഥലമായി കപ്പല്പണി ഇത്യാദികൾക്ക് എത്ര
യും വിശേഷമായ മരങ്ങൾ നിറഞ്ഞ കാടത്രെ . ചില സ്ഥലങ്ങളിൽ
കപ്പിത്തോട്ടങ്ങളെ നട്ടുണ്ടാക്കി വരുന്നു. അവിടെ പാർക്കുന്ന കാട്ടാളർ
പല വിധമായിരിക്കുന്നു. സഹ്യപർവ്വതത്തിന്റെ പ്രധാന കൊടു
മുടികൾ: ആനമല, ചൂളമല, തിരുത്തണ്ട, പെരിയമല, ചെങ്ങമ
നാടു, പീരുമേടു, മാർദ്ദവമല, കുടയത്തൂരമല, അമൃതമല, പാപനാ
ശനമല, നെടുമ്പാറമല, കല്പനാടമല, മഹേന്ദ്രഗിരി, അഗസ്ത്യകൂടം.

പുഴകളിൽ മുഖ്യമായത പെരിയാറും, അതിന്റെ ഉറവു തിണ്ടി
ക്കൽ, തിരുനെൽവേലി, തിരുവിതാംകൊട സംസ്ഥാനം ചേരുന്ന
സ്ഥലത്തിന്റെ സമീപം സഹ്യപർവ്വതത്തിന്റെ ഏറ്റവും ഉയർന്ന
ഭാഗങ്ങളിൽ കിടക്കുന്നു. അതിന്റെ ഓട്ടം ഒന്നാമത വടക്ക
[ 117 ] പടിഞ്ഞാറോട്ടും പിന്നെ പടിഞ്ഞാറോട്ടും തന്നെ. നീളം 142 മയി
ത്സ, ആല്വായുടെ സമീപം അത രണ്ടു കയ്യായി പിരിഞ്ഞു പോകു
ന്നു. വടക്കുള്ളത കൊടുങ്ങല്ലൂരിന്റെയും, തെക്കുള്ളത
വരാപ്പുഴയുടെയും അരികെയുള്ള കായലുകളിൽ ചേരുന്നു.
പെരിയാറ കൂടാതെ വേറെ
പല നദികളുമുണ്ടു. അവയിൽ മുഖ്യമായവ. മൂവാററുപുഴ, മീനച്ചൽ,
പമ്പാനദി, കുളകുടയാറു, കല്ലെടയാറു, ഇങ്കികരയാറു, ഭവാനിപുരം,
കരമനയാറു, നെയ്യാറു, താമ്രവൎണ്ണി ,പറയാറു.

കൊച്ചിരാജാവിന്റെ സ്വാധീനത്തിലായ രാജ്യങ്ങൾ മുമ്പെ
അധികം തെക്കോട്ടു വ്യാപിച്ചിരുന്നു. എങ്കിലും കഴിഞ്ഞ നൂറ്റാ
ണ്ടിൽ കൊടുങ്ങല്ലൂർ വരെ മിക്കവാറും
രാജ്യങ്ങളെ തന്റെ കൈവശത്തിലാക്കിയ ശേഷം, കൊച്ചിരാജാ
വിന്നു അല്പമെ ശേഷിച്ചുള്ളു.

കൊച്ചിശ്ശീമ.

കൊച്ചിരാജ്യം ഒന്നായി ചേർന്നിരിക്കുന്നു എന്നല്ല, അത ചി
ല അംശങ്ങളായി വേർ പിരിഞ്ഞിരിക്കുന്നു. മുഖ്യമായത: പാല
ക്കാടതാലൂക്കിന്റെ പടിഞ്ഞാറിലും തെക്കിലും ചിറ്റുരോടു ചേർ
ന്നത്, പാലക്കാട്ടിന്റെ കിഴക്കിലും വേറെ ചിലവ തിരുവിതാം
കോടസംസ്ഥാനത്തിന്റെ നടുവിലും വ്യാപിച്ചു കിടക്കുന്നു. കൊച്ചി
ശ്ശീമയുടെ അതിരുകൾ വടക്കു മലബാർ പ്രൊവിൻസ, കിഴക്ക പാ
ലക്കാട താലൂക്കും കൊയമ്പത്തൂരും തെക്ക് തിരുവിതാംകോട, പടി
ഞ്ഞാറ മലബാർപ്രാവിൻസിനോടു ചേൎന്ന പൊന്നാനി താലൂക്ക.
അളവു 2000 ചതുരശ്ര മൈത്സിൽ അല്പം കുറയും. നിവാസി
കൾ ഏറക്കുറയ 350000. തിരുവിതാംകോടരാജാവിന്നു സ്വാധീന
മായ കൊടുങ്ങല്ലൂർ കൂടാതെ ആറു മണ്ടപത്തും വാതിലുകൾ ഉണ്ടു. അ
വ 1. കുനിയന്നൂർ, 2. കൊച്ചി, 3. മുകുണ്ടുപുരം, 4. തലപ്പള്ളി, 5.
തൃശ്ശൂർ, 6. ചിറ്റൂർ എന്നിവ തന്നെ.

മുഖ്യമായ സ്ഥലങ്ങൾ.

കൊച്ചി , ഈ പട്ടണം മുമ്പെ പറഞ്ഞപ്രകാരം ഇങ്ക്ളിഷ്കാരു
ടെ കൈവശത്തിലായിരിക്കുന്നു എങ്കിലും, അതിന്റെ ചില അംശ
ങ്ങൾ കൊച്ചിരാജാവിനുള്ളവ തന്നെ .

എരണാക്കുളം എന്നത് കൊച്ചിപ്പുഴയുടെ കിഴക്കെ വക്കത്ത
ത്രെ. അവിടെ ഹജൂർ കച്ചേരിയും കോടതികളും രാജാവിന്റെ
സ്ക്കൂളും മറ്റുമുണ്ടു.

തൃപ്പൂന്തുരയിൽ കൊച്ചിരാജാവിന്റെ രാജധാനിയുണ്ടു. അത
കൊച്ചിബന്തരിന്റെ കുറെ കിഴക്കത്രെ.

തൃശ്ശൂർ എന്നും തൃശ്ശിവപേരൂർ എന്നും പറയുന്ന സ്ഥലത്തിൽ
കോടതികളും സ്ക്കൂളും മഹാക്ഷേത്രവും മഠങ്ങളും ഉണ്ടു. അത് ബ്രാഹ്മ
[ 118 ] ണർ സുഖിച്ചു വസിക്കുന്ന സ്ഥലം തന്നെ. ഇങ്ക്ളിഷ ചൎച്ചമിശ്യൻ
ഷ്ടേഷൻ അവിടെയുണ്ടു.

ചിറ്റൂർ എന്നത് പാലക്കാട്ടിന്റെ തെക്ക കിഴക്കായി അ
വിടെ മുൻസീഫകോടതിയും തഹശ്ശിൽദാർ കച്ചേരിയും നഗരവും
ഗ്രാമവും സ്ക്കൂളും ഉണ്ടു. സമീപത്തിൽ പാർക്കുന്ന നായന്മാർ മിക്ക
വാറും പേർ ദ്രവ്യസ്ഥന്മാരത്രെ.

കൊടുങ്ങല്ലൂർ, പണ്ടു വലിയ കച്ചവടസ്ഥലമായിരുന്നു. യഹൂ
ദന്മാർ പുരാണത്തിൽ അവിടെ കുടിയിരുന്നത, ഭാസ്കരരവിവർ
മ്മാവു എന്ന പെരുമാൾ അവരിൽ വളരെ പ്രസാദിച്ചു അവരുടെ
ശ്രേഷ്ഠനായ യൂസുഫ് ഇറവാനന്നും അവൻ സന്തതിക്കും അഞ്ചവ
ണ്ണം എന്ന ദേശവും നാടുവാഴി സ്ഥാനവും കൊടുത്തു, വെവ്വേറെ പ്ര
ഭൂക്കന്മാരെ സാക്ഷികളാക്കി ചെമ്പോലയിൽ എഴുതുകയും ചെയ്തു.
200 — 300 ക്രിസ്താബ്ദം അവൎക്ക് ഇപ്രകാരം പെരുമാക്കന്മാരുടെ കാ
ലത്ത മാനവും സമ്പത്തും ഏറി വദ്ധിച്ചതകൊണ്ടു കൂടക്കൂട പുതിയ
ആളുകൾ വന്നിട്ട അവരുടെ സംഖ്യയും പെരുകി കച്ചവടത്തിൽ
വളരെ കാലം അത്യന്തം ലാഭവും അതിനാൽ ഓരൊ സുഖഭോഗങ്ങ
ളും അനുഭവമായി വന്നു. 1341 അവിടത്തെ അഴിമുഖം പൂഴികൊ
ണ്ടു ഏതാനും മൂടിയ സംഗതിയാൽ, അവരുടെ മഹത്വം അല്പം കുറ
ഞ്ഞു പോവാൻ തുടങ്ങിയ ശേഷം, പൊൎത്തുഗീസർ വന്നിട്ട അവൎക്ക
പെരുത്തു ഉപദ്രവമുണ്ടായി 1565 അവർ കൊടുങ്ങല്ലൂർ വിട്ടു കൊച്ചി
രാജാവിനെ ആശ്രയിച്ചു. 1615 ഇങ്ക്ളിഷ്കാർ ഒന്നാമത കൊടുങ്ങ
ല്ലൂരിൽ വെച്ചു മലയാളത്തിലിറങ്ങി താമൂതിരിയോടു നിത്യകരാർ
നിശ്ചയിച്ചു എങ്കിലും, അതിനാൽ അധികം ഫലം ഉണ്ടായ് വന്നി
ല്ല. 1660 ഹൊല്ലന്തർ കൊടുങ്ങല്ലൂർ കോട്ടയെ പൊൎത്തുഗീസരിൽനി
ന്നു എടുത്തു അനേക കൊല്ലങ്ങൾ അവിടെ പാൎത്തു. 1780 ഹൈദരാലി
കൊടുങ്ങല്ലൂർ അവരിൽനിന്നു അപഹരിച്ചു എങ്കിലും, പിന്നെത്തെ
യുദ്ധത്തിൽ ഹൊല്ലന്തൎക്ക് അത തിരികെ കിട്ടി. 1789 ഠിപ്പു വലിയ
സൈന്യത്തെ കൂട്ടിയതിനാൽ, ഹൊല്ലന്തർ പേടിച്ചു കൊടുങ്ങല്ലൂർ
കോട്ടയേയും പുഴയുടെ അക്കരയുള്ള അയ്യകോട്ടയേയും തിരുവിതാം
കോടരാജാവിന്നു വില്ക്കകൊണ്ടു, ഠിപ്പു കോപിച്ചു ഇങ്ക്ളീഷ്കാരുടെ
സഖിയായ വേണാട്ടതമ്പുരാന്റെ രാജ്യത്തെ അതിക്രമിച്ചഹേതുവാൽ
വലിയ യുദ്ധമുണ്ടായി ഠിപ്പു തോറ്റു വടക്കെ മലയാളത്തെയും വേറെ
ചില രാജ്യങ്ങളെയും ഇങ്ക്ളിഷ്കാൎക്ക് വിട്ട കൊടുക്കേണ്ടി വന്നു.

തിരുവിതാംകോടസംസ്ഥാനം.

തിരുവിതാംകോടസംസ്ഥാനം കോടുങ്ങല്ലൂർ തുടങ്ങി കന്യാ
കുമാരി വരെ വ്യാപിച്ചു കിടക്കുന്നു. അതിന്റെ അതിരുകൾ: വടക്ക
കൊച്ചി രാജ്യവും കോയമ്പത്തൂരും, കിഴക്ക മധുരയോടു ചേൎന്ന തിണ്ടി
ക്കല്ലും തിരുനെൽവേലിയും , തെക്കും പടിഞ്ഞാറും കടലും തന്നെ. അ
തിന്റെ അളവ 6730 ചതുരശ്രമയിത്സ അത്രെ. [ 119 ] തിരുവിതാംകൊടസംസ്ഥാനത്തെ 5 ജില്ലകളായും 32 മണ്ടപത്തും
വാതിലുകളായും വിഭാഗിച്ചിരിക്കുന്നു. മണ്ടപത്തും വാതിലുകൾഇവ :

1 പറവൂര. 17 കരുനാഗപ്പള്ളി.
2 ആലങ്ങാടു. 18 കുന്നത്തൂര.
3 കുന്നത്തുനാട. 19 കൊല്ലം.
4 തൊടുപുഴ. 20 ചെങ്കോട്ട.
5 മൂവാറ്റുപുഴ. 21 പത്തനാപുരം.
6 മീനച്ചൽ. 22 കൊട്ടാരക്കര.
7 ചങ്ങനാശ്ശേരി. 23 ചിറയിൻകീഴ.
8 കോട്ടയം. 24 നെടുമങ്ങാടു.
9 ഏറ്റുമാനൂർ 25 തിരുവനന്തപുരം. വടക്ക.
10 വൈക്കം 26 തിരുവനന്തപുരം. കിഴക്ക.
11 ചെൎത്തല. 27 നെയ്യാറ്റുംകര.
12 അമ്പലപ്പുഴ. 28 വിളവംകോടു.
13 തിരുവല്ലാ. 29 കല്ക്കുളം.
14 ചെങ്ങന്നൂര. 30 ഇരണിയൽ.
15 മാവലിക്കര. 31 അഗസ്തീശ്വരം.
16 കാൎത്തികപ്പള്ളി. 32 തൊവാള.

മുഖ്യമായ സ്ഥലങ്ങൾ.

വരാപ്പുഴ എന്നതിൽ നാട്ടിൽ ചിതറി കിടക്കുന്ന രോമസഭക
ളെ* ഭരിച്ചു പാതിരികളെ വളൎത്തി ഓരോ സ്ഥലങ്ങളിൽ അയച്ചു.
രോമമതാചാരങ്ങളെ നടത്തിച്ചു കൊണ്ടിരിക്കുന്ന അദ്ധ്യക്ഷൻ പാ
ൎക്കുന്നു. അവിടെയുള്ള സന്യാസിമഠം 1673ൽ സ്ഥാപിക്കപ്പെട്ടു.
1790 ഠിപ്പുവരാപ്പുഴവരെ വന്നു എങ്കിലും, അതിന്റെ അപ്പുറം പോ
വാൻ കഴിഞ്ഞില്ല.

ആല്വായി എന്നത് കൊച്ചിയുടെ 15 മയിത്സ വടക്ക കിഴ
ക്കത്രെ. അവിടത്തെ പുഴയിലെ വെള്ളം എത്രയും വിശേഷമായി
രിക്കകൊണ്ടു കൊച്ചിയിലെ നിവാസികൾ പ്രത്യേകമായി ഉഷ്ണ
കാലത്തിൽ കുളിപ്പാനും സുഖിപ്പാനും അങ്ങോട്ട പോകുമാറുണ്ടു .

ഉദയം പെരൂർ എന്നത കൊച്ചിയിൽനിന്നു 17 മയിത്സ തെ
ക്ക കിഴക്ക തന്നെ. 1599 നസ്രാണികളെ രോമപാപ്പാവിന്റെ സ്വാ
ധീനത്തിൽ ചേർക്കേണ്ടതിന്നു അവിടെ ഒരു കീൎത്തിയുള്ള സഭായോ
ഗം ഉണ്ടായിരുന്നു.

കോട്ടയം, ഇത നസ്രാണികളുടെ തലസ്ഥാനമായി അവ
രുടെ മേലധികാരിയായ മെത്രാ പൊലീത്ത് അവിടെ പാൎക്കുന്നു.
നസ്രാണികളുടെ നടുവിൽ സത്യവേദത്തിന്റെ അറിവ് വദ്ധിപ്പി
പ്പാനായിട്ട ഇങ്ക്ളിഷ, ചൎച്ച പാതിരിമാർ ഏറെക്കാലം വളരെ അ
ദ്ധ്വാനിച്ചു വിദ്യാലയം അച്ചുകൂട്ടം മുതലായവ ഉണ്ടാക്കി അഭ്യസി
[ 120 ] പ്പിച്ചു അവൎക്ക് വളരെ ഉപകാരം ചെയ്തെങ്കിലും വേണ്ടുന്ന ഫലം
കാണ്മാനില്ല.

ആലപ്പുഴ എന്നത് തിരു വിതാംകോടസംസ്ഥാനത്തിലെ ഇ
പ്പോഴത്തെ തുറമുഖങ്ങളിൽ മുഖ്യമായത. 50 കൊല്ലം മുമ്പെ അ
വിടെ കച്ചവടം അധികം നടന്നില്ലെങ്കിലും ക്രമത്താലെ അത വ
ൎദ്ധിച്ചു വന്നു. അതിന്റെ കിഴക്കിലുള്ള കായലിൽ കൂടി ഉൾനാടുക
ളിൽനിന്നു ജാതിമരം മുളക, ഏലം മുതലായ ചരക്കുകളെ കൊണ്ടു
വരുന്നു. ഒരു ചൎച്ചമിശ്യൻ സഭ അവിടെയുണ്ടു.

പൊൎക്കാടു, മുമ്പെ ഇവിടെ ഉണ്ടായിരുന്ന കച്ചവടം ക്രമത്താ
ലെ ആലപ്പുഴയിലേക്ക് മാറിപ്പോയത കൊണ്ടു അതിന്റെ കച്ചവ
ടം ക്ഷയിച്ചു പോയിരിക്കുന്നു. കൊങ്കണികളുടെ വലിയ ക്ഷേത്രവും
രോമ നസ്രാണികളുടെ പള്ളികളും കോവിലകവും മറ്റും ഉണ്ടു. പോ
ക്കാട്ടരാജാവ് മുമ്പെ പൊൎത്തുഗീസരുടെയും പിന്നെ ലന്തരുടെയും
സഖിയായിരുന്നു. 1741 തിരുവതാംകോടരാജാവ് അവനെ ജയി
ച്ചു നഗരത്തെയും നാട്ടിനെയും കൈവശമാക്കി. ഇറക്കമുള്ളപ്പോൾ,
പൊൎത്തുഗീസർ കെട്ടിയ കോട്ടയുടെ ശേഷിപ്പുകളെ അവിടെ കട
ലിൽ കാണാം.

അമ്പലപ്പുഴ, തിരുവല്ല, അരിപ്പാട എന്ന സ്ഥലങ്ങളിൽ
എത്രയും കീൎത്തിയുള്ള ക്ഷേത്രങ്ങളുണ്ടു.

കൊല്ലം, പൂൎവ്വകാലത്തിൽ സുറിയാണികൾക്ക എത്രയും വലി
യ കച്ചവടസ്ഥലമായിരുന്നു. 1809 –1830 വരെ ഇവിടെ ഇ
ങ്ക്ളിഷപട്ടാളക്കാർ പാൎത്തിരുന്നു. ഇപ്പോൾ, സിപ്പായികളെയുള്ളു.
1829 വരെ ഹജൂർ കച്ചേരിയും അപ്പീൽ കോടതിയും കൊല്ലത്തുണ്ടാ
യിരുന്നു; അവ തിരുവനന്തപുരത്തിലേക്ക മാറി പോയശേഷം,
ഇപ്പോൾ തഹശ്ശിൽദാർകച്ചേരിമാത്രമെ ശേഷിക്കുന്നുള്ളു.മലയാളി
കളുടെ വൎഷക്കണക്ക കൊല്ലത്തിൽ ഒരു കുളം കെട്ടിയ സമയം കൊ
ണ്ടു തുടങ്ങുന്നു. ചിലർ അത കൊല്ലത്തെ സ്ഥാപിച്ച വൎഷമായിരു
ന്നു എന്നും പറയുന്നു. തങ്കച്ചേരി കൊല്ലത്തിന്റെ കുറെ വടക്ക പടി
ഞ്ഞാറത്രെ.

തിരുവനന്തപുരം എന്നത ഇപ്പോഴത്തെ രാജധാനിയാകുന്നു.
അവിടെ ഹജൂർ കച്ചേരിയും അപ്പീൽ കോടതിയും നക്ഷത്രബങ്ക
ളാവും ധർമ്മപ്പള്ളിക്കൂടവും അച്ചകൂട്ടവും ഏറ്റവും കീൎത്തിയുള്ള ക്ഷേ
ത്രവും മുതലായ വിശേഷങ്ങളുണ്ടു. അഞ്ചതെങ്ങ് തിരുവനന്തപുര
ത്തിൽനിന്നു 20 മയിത്സ വടക്കുപടിഞ്ഞാറത്രെ.

തിരുവിതാംകോട മുമ്പെത്ത രാജധാനിയായിരുന്നു.

നാഗരുകോവിൽ മുമ്പെ രാജധാനിയായിരുന്നു. അത തിരു
വിതാംകോടസംസ്ഥാനത്തുള്ള ലൊണ്ടൻ മിശ്യന്റെ പ്രധാനസ്ഥലമ
ത്രെ. അതിന്റെ കുറെ വടക്കുപടിഞ്ഞാറ കൊട്ടാർ എന്ന വലിയ
ചന്തസ്ഥലവും കുറെ തെക്കുകിഴക്ക കന്യാകുമാരി എന്ന തീൎത്ഥസ്നാന
സ്ഥലവും ഉണ്ടു.