ക്രിസ്തുമതനിരൂപണം/നീതിവിധി
←മുക്തിസാധനം | ക്രിസ്തുമതനിരൂപണം രചന: ഇനി നീതിവിധി എന്നത് |
പവിത്രാത്മകൃത്യം→ |
ക്രിസ്തുമതനിരൂപണം |
---|
|
[ 10 ]
ഇനി നീതിവിധി എന്നത്
യുദ്ധം, സമാധാനം, മാതാവ്, കുട്ടികൾ, ഉടയവൻ, അടിയവൻ, അന്നം, വസ്ത്രം, വീട് നിലം, ധാന്യം, പ്രഭുത്വം, പണം, ആട്, മാട്, പക്ഷി, മൃഗം, കടിഞ്ഞൂൽ, ലേവ്യാജീവനം, മനുഷ്യശരീരം, ജീവൻ [ 11 ] എന്നിവകളെക്കുറിച്ചുള്ള ഒഴുക്കവഴക്കങ്ങളെയും ദണ്ഡത്തെയും അറിയിക്കുന്നതാകുന്നു.
ഇവകളിൽ ക്രിയാവിധി എന്നത് ഇഷ്ടസിദ്ധിക്കും ഭക്തിക്കും കാരണമായും ഭക്തന്മാരെ വേർപെടുത്തുന്ന മുദ്രയായും ക്രിസ്‌തുകൃത്യജ്‌ഞാപകചിഹ്നമായും ഇരിക്കുന്നു. ഇത് ആദി ക്രിസ്തുമതത്തിൻറെ പിരിവായ യൂദക്രിസ്തുമതം എന്ന് പറയപ്പെടുന്നു.