തുഞ്ചത്തെഴുത്തച്ഛൻ/എഴുത്തച്ഛനും മലയാളഭാഷയും

തുഞ്ചത്തെഴുത്തച്ഛൻ
രചന:വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
എഴുത്തച്ഛനും മലയാളഭാഷയും
തുഞ്ചത്തെഴുത്തച്ഛൻ
  1. ജീവചരിത്രസംഗ്രഹം
  2. എഴുത്തച്ഛനും മലയാളഭാഷയും
  3. കിളിപ്പാട്ടു്
  4. തർജ്ജമ
  5. എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾ
  6. എഴുത്തച്ഛന്റെ സാഹിത്യം

[ 54 ] എന്നീ ഗ്രന്ഥങ്ങളുടെ ആവിൎഭാവമെന്നും, "നിരണത്തു" പണിയ്ക്കന്മാരുടെ "ഭഗവൽഗീത" "ശിവരാത്രി മാഹാത്മ്യം" തുടങ്ങിയുള്ള കൃതികൾ അതിന്റെ അന്ത്യഘട്ടത്തിലാണു-ണ്ടായിട്ടുള്ളതെന്നും ഭാഷാചരിത്രകാരന്മാരെല്ലാവരും ഒരുപോലെ സമ്മതിയ്ക്കുന്നുണ്ടു്. അന്നത്തെ ഭാഷയുടെ സ്വഭാവവും, അതിന്റെ ക്രമപ്രവൃദ്ധമായ വളർച്ചയും താഴേ ചേർത്തിരിയ്ക്കുന്ന സൂക്തികളിൽനിന്നു് ഒരുവിധം മനസ്സിലാക്കുവാൻ സാധിയ്ക്കുന്നതാണു്: -

കാനനങ്കളിലരൻ കളിറുമായ്ക്കരിണിയായ്
കാൽനടുക്കിയുമതമ്മിൽ വിളയാടിനടന്ന-
ന്നാനനം വടിവുള്ളാനവടിവായവതരി-
ത്താതിയേ, നല്ലവിനായകനെന്മോരമലനേ
"ഇട്ടന ചാപം കേളായിനിയിന്നു മുതലായ് മേൽ നാൾ
വട്ടണിക്കൊങ്കതങ്കും മങ്കയർ തങ്കളുള്ളിൽ
ഇട്ടമല്ലാതെ ചെന്നിട്ടിപ്പടി പുണർകിലൊക്കെ-
പ്പാട്ടിനിൻ ചിരങ്കളെല്ലാം പൊടിയാകെന്റരുളിച്ചെയ്താൻ"

       രാമചരിതം


       

"അരക്കർകുലം വേരറുക്കവേണമെന്റമരർകളും
അലൈക്കടലിൽ ചെന്റുമുറയിട്ടതും
ആഴിവൎണ്ണനന്നരുളിച്ചെയ്തതും
മുനിവരന്റെ ഹോമകുണ്ഡം തന്നിൽ നിന്നു [ 55 ]
ദിവ്യനായകനുദയം ചെയ്തതും
ദശരഥൻ മകിഴ്ത്തു വാങ്ങിക്കൊണ്ടതും
കൊണ്ടുടൻ തൻ ഭാർയ്യമാർക്കു പായസം കൊടുത്തതും
കുവലയത്തിൻ മങ്കമാർ ഭുജിത്തതു"
രാമകഥാപ്പാട്ടു്

       

"മുനിവൊടഹങ്കാരാദികളെല്ലാം മുറ്റവിചാരം കൊണ്ടു കളഞ്ഞേ
കനിവൊടു ശമദമസന്തോഷാദികൾ കയ്ക്കൊണ്ടാ രണതല്പരരായേ
അനുപമരാകിയ ഭൂദേവന്മാരവരേ മമ ദൈവത (മെന്നാൽ
മനസി നിനച്ചതു ചൈതുമുടിയ്ക്കാം മറയവരരുളാലിന്നിനിയെല്ലാം "
കണ്ണശ്ശരാമായണം

       

മേൽക്കാണിച്ച പാട്ടുകളിൽ "രാമചരിത"ത്തിൽ ഭാഷ മിയ്ക്കവാറും തമിഴാണെന്നുതന്നെ പറയാം; എന്നാൽ അതൊരു തമിഴുഗ്രന്ഥമാണെന്ന വാദം തമിഴന്മാരുടെ ഭാഷാഭിമാനദുർവ്വിജൃംഭണത്തിന്റെ ഫലമായുണ്ടായതാണെന്നും, അതു വാസ്തവത്തിൽ തമിഴും മലയാളവും പരസ്പരം വേർപിരിയുന്ന ഘട്ടത്തിൽ കൈരളിയ്ക്കു കിട്ടിയ ഒരമൂല്യനിധിയാണെന്നും ചരിത്രമർമ്മജ്ഞനും മഹാകവിയുമായ ഉള്ളൂർ. എസ്. പരമേശ്വരയ്യർ (എം. എ. ബി. എൽ. എം. ആർ. എ. എസ്സ്.) [ 56 ] അവർകൾ സയുക്തികം സമർത്ഥിച്ചിട്ടുണ്ടു്. "രാമചരിതാ"ദിഗ്രന്ഥങ്ങൾക്കും "നിരണം കൃതി" കൾക്കും തമ്മിൽ ഭാഷാസംബന്ധമായി വലിയ വ്യത്യാസം കാണുന്നുണ്ടെങ്കിലും, നിരണം കൃതികൾ കൂടി ആധുനികമലയാളമായിക്കഴിഞ്ഞുവെന്നു പറവാൻ അവയിലെ ഭാഷാസ്വരൂപം സമ്മതിയ്ക്കുന്നില്ല. മദ്ധ്യമലയാളകാലത്തിലേതെന്നു പറയത്തക്കതായി പിന്നെ കണ്ടുകിട്ടീട്ടുള്ളതു് "ഉണ്ണുനീലിസന്ദേശം" എന്ന ഒരു സാഹിത്യഗ്രന്ഥവും "ലീലാതിലക"മെന്ന ഒരു ശാസ്ത്രപുസ്തകവുമാണു് ഇവയിലെ ഭാഷാരീതിയും ആധുനികമലയാളരീതിയിൽ നിന്നു വളരെ അകന്നാണു നില്ക്കുന്നതു്. നോക്കുക:‌-

"തൂകും പൂന്തേൻ പരിമളഭരം നമ്പു-
തോലും നടപ്പാൻ
മേവും കാവും പതിയുഴഠിനീ തർക്ക-
റണ്ടിയ്ക്കു ചെന്റു്
ദേവം തസ്മിൻ തൊഴുതു വഴിമേൽ നിന്റു
നേരേ നടന്നാൽ
കൂവീടപ്പാൽ പഥി പനയനാർക്കാവു
മംഗല്യകീർത്തേ"
"വേലപ്പെണ്ണിന്നഴകു പൊഴിയും കണ്ണ-
നെ പോരിൽ മാറ്റാർ
മൂലത്തിന്നേ മുടിവിനൊരു മുക്കണ്ണ-
നെപ്പുണ്യകീർത്തേ" [ 57 ]
വേരിച്ചൊല്ലാർ മനസിജകയൽക്കണ്ണ
നെച്ചെന്റു നേരെ
കോരിക്കൈകൂപ്പുടനിരവിലർമ്മാഖ്യ
വേണാടർകോനെ"
ഉണ്ണുനീലിസന്ദേശം.

"ലീലാതിലക"ത്തിൽ ഉദാഹരണത്തിന്നായി കൊടുത്തിട്ടുള്ള പദ്യങ്ങളും ഈ ഭാഷാരീതിയിൽ നിന്നു് ഒട്ടും വ്യത്യാസപ്പെട്ടവയല്ല. ഇങ്ങിനെ നോക്കുകയാണെങ്കിൽ മദ്ധ്യമലയാളകാലത്തെ ഭാഷാരീതിയ്ക്കു് ഇന്നത്തെ രീതിയുമായി ഗണ്യമായ വ്യ്ത്യാസമുണ്ടെന്നു, ഭാഷാചരിത്രജ്ഞാനമില്ലാത്ത സാധാരണവായനക്കാരുടെ ദൃഷ്ടിയ്ക്കു് അവ മലയാളമായിത്തന്നെ തോന്നുവാൻ പ്രയാസമുണ്ടെന്നും ബോദ്ധ്യപ്പെടും.

ആധുനികമലയാളത്തിന്റെ ആരംഭാവസ്ഥയിൽ ആവിർഭവിച്ച രണ്ടു മഹാകവികൾ "ചെറുശ്ശേരിയും" "എഴുത്തച്ഛ"നുമാണു്. ഇവരിൽ ചെറുശ്ശേരിയുടെ "കൃഷ്ണഗാഥ" കേരളസാഹിത്യഭണ്ഡാഗാരത്തിലേയ്ക്കു കിട്ടിയ ഒരനർഘരത്നം തന്നെയാണു്. ഇതിലെ ഭാഷാരീതി മദ്ധ്യമലയാളരീതിയിൽനിന്നു വളരെ വ്യ്ത്യാസപ്പെട്ടും ആധുനികമലയാളത്തോടേറ്റവും ചേർന്നും ഇരിയ്ക്കുന്നുണ്ടെങ്കിലും ഇതിൽ സാർവ്വത്രികമായി പഴയ ശൈലികളും, "കുഞ്ചൻ" "അങ്കി" "നണ്ണി" എന്നു തുടങ്ങിയുള്ള ലുപ്തപ്രചാരങ്ങളായ പ്രാചീന പദങ്ങളും സുലഭമായി കാണുന്നുണ്ട്. എന്നാൽ എഴുത്തച്ഛന്റെ [ 58 ] ഭാഷയ്ക്കാണു് അധുനാതനമലയാളത്തിന്റെ മാതൃകാഭൂതമായിത്തീരുവാൻ ഭാഗ്യമുണ്ടായതു്. എഴുത്തച്ഛന്നു ശേഷം മലയാളഭാഷാസാഹിത്യത്തിന്നു പല പരിണാമങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്നും സർവ്വസമ്മതവും പ്രയോഗക്ഷമവും, മാതൃകാഭൂതവുമായിട്ടുള്ളതു് അദ്ദേഹത്തിന്റെ ഭാഷതന്നെയാണു്. പ്രസ്തുതകവിയുടെ കാലത്തു ചംബൂകാരന്മാരുടെ സംസ്കൃതപ്രചുരമായ ഒരു ഭാഷാരീതിയും, തമിഴിലേയ്ക്കു ചാഞ്ഞുനിന്നിരുന്ന മറ്റൊരു ഭാഷാരീതിയും ജാഗ്രത്തായുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഈ രീതിയെ ഒന്നിനേയും അനുകരിച്ചില്ല; പച്ചമലയാളത്തേയും സ്വീകരിച്ചില്ല; അദ്ദേഹം പ്രായോഗികവും, കേരളീയരുടെ അഭിരുചിയ്ക്കനുസരിച്ചതുമായ ഒരു പുതിയ പ്രസ്ഥാനം ഏർപ്പെടുത്തി. ആ രീതി ഇന്നും അനുകരണീയമായിത്തന്നെ പ്രോല്ലസിയ്ക്കുന്നു.

കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിന്നു ശേഷം മലയാളഭാഷയിൽ ചില വിലക്ഷണസമ്പ്രദായങ്ങൾ കടന്നുകൂടി; സംസ്കൃതപ്രകൃതികളോടുകൂടി ദ്രാവിഡപ്രത്യയം ചേർത്തു സാധാരണ ഉപയോഗിക്കുന്നതുപോലെ ദ്രാവിഡപ്രകൃതികളോടു സംസ്കൃതപ്രത്യയം ചേർത്തും ആവശ്യം പോലെ ഉപയോഗിയ്ക്കാമെന്നു വന്നു. "ലീലാതിലക"ത്തിൽ ഈ സമ്പ്രദായത്തെ സമ്മതിച്ചു "സന്ദർഭേ സംസ്കൃതീകൃതാ ച" എന്നു സൂത്രമെഴുതീട്ടുള്ളതുകൊണ്ടും, "ഉണ്ണുനീലി സന്ദേശം" മുതലായ ഉത്തമസാഹിത്യഗ്രന്ഥങ്ങളിൽക്കൂടി ഇത്തരം പ്രയോഗ[ 59 ] ങ്ങൾ കാണുന്നതിനാലും അന്നു് ഈ രീതിയ്ക്കു വളരെ പ്രചാരമുണ്ടായിരുന്നുവെന്നനുമാനിയ്ക്കുന്നതിൽ അസാംഗത്യമുണ്ടാവാനവകാശമില്ല. "മണ്ടന്തിപാന്ഥനിവഹാഃ പടിബന്ധപേട്യാ" "താപ്പൂട്ടയന്തി തകരാഃകറികൊയ്തശേഷാഃ" എന്നിങ്ങിനെയുള്ള കോമാളിരൂപങ്ങൾ അക്കാലത്തെ കേരളസാഹിത്യലോകത്തിലെ "വികൃതസന്താനങ്ങ"ളാണു്.

ഇങ്ങിനെതന്നെ "മണിപ്രവാള"ത്തിന്നും ചില വൈലക്ഷണ്യങ്ങളുണ്ടായിരുന്നു. "ഭാഷാസംസ്കൃതയോഗൊ മണിപ്രവാളം" എന്ന ലീലാതിലകസൂത്രവ്യാഖ്യാനത്തിൽ നിന്നു്, ഇന്നത്തെ മാതിരി ദ്രാവിഡപ്രത്യയങ്ങളോടു ചേർന്ന സംസ്കൃതപദങ്ങളും, വെറും മലയാളപദങ്ങളും തമ്മിൽച്ചേർന്നുണ്ടാകുന്ന ഭാഷ "മണിപ്രവാള"മാകയില്ലെന്നും, സംസ്കൃതപ്രത്യയാന്തങ്ങളായ പദങ്ങളും മലയാളപദങ്ങളും കൂടിച്ചേരുന്ന ഭാഷയേ മണിപ്രവാളമായിരുന്നുള്ളൂവെന്നും മനസിലാക്കുവാൻ സാധിയ്ക്കുന്നുണ്ടു്. എഴുത്തച്ഛൻ ഈ രണ്ടു രീതിയും പ്രായോഗികവും, മലയാളശൈലിയ്ക്കനുയോജ്യവുമാണെന്നു തീർച്ചപ്പെടുത്തി ഉപേക്ഷിയ്ക്കുകയും പരിഷ്കൃതവും കാര്യ്യക്ഷമവുമായ ഒരു പുതിയ രീതി ഏർപ്പെടുത്തുകയും ചെയ്തു.

പുതിയ ഒരക്ഷരമാല നിർമ്മിച്ചതാണു ഭാഷാസംബന്ധമായദ്ദേഹം ചെയ്ത മറ്റൊരു പരിഷ്കാരം. അദ്ദേഹത്തിന്റെ കാലത്തു മലയാളം തമിഴിൽനിന്നു വളരെ അകന്നു പരിഷ്കൃതാവസ്ഥയിലെത്തിയിരുന്നുവെ [ 60 ] ങ്കിലും അക്ഷരമാല അന്നത്തെ ഭാഷയ്ക്കു വേണ്ടേടത്തോളം പർയ്യാപ്തമായിരുന്നില്ല. തമിഴക്ഷരങ്ങളിൽനിന്ന് അധികം വ്യത്യാസമില്ലാത്ത "വട്ടെഴുത്തു്" "കോലെഴുത്തു" എന്നീ അക്ഷരങ്ങളുപയോഗിച്ചായിരുന്നു അന്നെഴുതിവന്നതു്. "അതിഖരം" "ഘോഷം" തുടങ്ങിയുള്ള അക്ഷരങ്ങൾ സംസ്കൃതപദങ്ങളെ ധാരാളമായെടുപ്പാൻ തുടങ്ങിയപ്പോൾ മലയാളഭാഷയ്ക്കും ആവശ്യമായിവന്നു. പക്ഷെ അതിന്നുതക്ക അക്ഷരമാല ഇല്ലായിരുന്നുതാനും. ഈ ദുരവസ്ഥയുടെ പരിഹാരത്തിനായി എഴുത്തച്ഛൻ സംസ്കൃതാക്ഷരമാലയെ മുഴുവൻ സ്വീകരിയ്ക്കുകയും അവയെ എഴുതുവാൻ അന്നു നടപ്പുണ്ടായിരുന്ന ലിപികളെ പരിഷ്കരിച്ചു ഒരു പുതിയ തരം ലിപികൾ ഏർപ്പെടുത്തുകയും ചെയ്തു. നാമിന്നും എഴുതി വരുന്നതു് ആ ലിപികളിലത്രെ.

അദ്ദേഹം ചെയ്ത മറ്റൊരു പരിഷ്കാരം "കിളിപ്പാട്ടു" രീതിയെ നിർമ്മിച്ചതാണു്. ഇതിന്റെ ആഗമത്തെക്കുറിച്ചു ഭിന്നഭിന്നങ്ങളായുള്ള അഭിപ്രായങ്ങൾ അടുത്ത അദ്ധ്യായത്തിൽ വിവരിയ്ക്കുന്നുണ്ടു്. വിപുലവും, പരിഷ്കൃതവുമായ സംസ്കൃതസാഹിത്യത്തിൽ അദ്ദേഹത്തിനു് ഒന്നാന്തരം അവഗാഹമുണ്ടായിരുന്നു; എങ്കിലും സംസ്കൃതവൃത്തങ്ങളെ അനുകരിയ്ക്കുകയല്ല അദ്ദേഹം ചെയ്തത്. മഹാകവി തന്റെ കവനകലയെ പ്രകാശിപ്പിപ്പാൻ പല തരത്തിലുള്ള ദ്രാവിഡവൃത്തങ്ങൾതന്നെ തിരഞ്ഞെടുത്തു. സംഗീതാനുസാരിക[ 61 ] ളായ ആ വൃത്തങ്ങൾതന്നെയാണു് ഭക്തിരസപ്രധാനമായ സരസ്വതീപ്രവാഹത്തിന്നു പ്രത്യേകിച്ചും പറ്റുന്നത്. കൈരളിയ്ക്കനുയോജ്യങ്ങളായ വൃത്തങ്ങളെക്കുറിച്ചു അഭിജ്ഞന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസം കാണുന്നുണ്ടു്; എങ്കിലും കേരളീയർക്കു ദ്രാവിഡവൃത്തങ്ങളെ മറക്കുവാൻ പാടില്ല; തീർച്ചതന്നെ. ദേശഭക്തനായ മഹാകവി "വള്ളത്തോളും" അദ്ദേഹത്തിന്റെ അനുഗാമികളും ഈ വിഷയത്തിൽ ശ്രദ്ധിച്ചുകാണുന്നതു് ആശ്വാസജനകം‌തന്നെ.


തർജ്ജമയുടെ മാതൃക നിർമ്മിച്ചതാണു് അദ്ദേഹത്തിന്റെ ഇനിയത്തെ പരിഷ്കാരം. ഇന്നത്തെ ഭാഷയുടെ സ്ഥിതിയ്ക്കുകൂടി കൈരളി ഭാഷാന്തരങ്ങൾക്കു സ്വാഗതം ചെയ്യേണ്ടതായിട്ടാണിരിയ്ക്കുന്നതു്. പിന്നെ എഴുത്തച്ഛന്റെ കാലത്തെ സ്ഥിതിയെപ്പറ്റി പറയേണ്ടതില്ലല്ലൊ. പരിഷ്കാരം ആവശ്യമുള്ള ഏതൊരു ഭാഷയ്ക്കും അന്യഭാഷകളുടെ ഹസ്താവലംബം ആവശ്യമാണു്. മിയ്ക്കമാറും പരിഷ്കൃതഭാഷകളുടെ ചരിത്രം പരിശോധിച്ചാൽ ഈ വാസ്തവം വെളിപ്പെടും; എന്നാൽ അന്യഭാഷകളുടെ സഹായം അനാശാസ്യമായ രീതിയിൽ അപേക്ഷിയ്ക്കുമ്പോഴാണു് ആഭാസമായിത്തീരുന്നതു്. പ്രസ്തുതകവി സ്വീകരിച്ചിട്ടുള്ള വിവർത്തനരീതി സർവ്വോപരി ശ്ലാഘ്യമായിട്ടുണ്ടു്. ഇതിനേക്കുറിച്ചും അടുത്തൊരദ്ധ്യായത്തിൽ വിവരിയ്ക്കുന്നതാകയാൽ ഇവിടെ വിസ്തരിയ്ക്കുന്നില്ല. [ 62 ]

ഭാരതീയർ പ്രകൃത്യാ ആദ്ധ്യാത്മികജീവിതത്തിലാണു് സംതൃപ്തിപ്പെടുന്നതു്. ശുഷ്കമായ ഭൗതികജീവിതത്തിൽ ഒരിയ്ക്കലും ഒരു ഹൈന്ദവഹൃദയത്തിന്നു സമാധാനം കിട്ടുന്നതല്ല. മതത്തിലാണു് ഒരു ഹിന്തുവിന്റെ സകലകൃത്യങ്ങളും പർയ്യവസാനിയ്ക്കുന്നതു്. മോക്ഷം അയാളുടെ സങ്കേതവും, കൃത്യങ്ങൾ അതിന്റെ സാധകോപായങ്ങളുമാണു് ഈ ഹൈന്ദവാദർശം എഴുത്തച്ഛന്റെ കവനകലയിൽ സർവ്വോപരി വിളങ്ങിക്കാണുന്നുണ്ടു്. കലാവിദ്യ പരിപൂർണ്ണമായില്ലെങ്കുലും, ആദർശശുദ്ധിയുണ്ടെങ്കിൽ ആ കവിതയെയായിരിയ്ക്കും ആദർശവിഹീനവും കലാപരിപൂർണ്ണവുമായ കവിതയേക്കാൾ ഒരു ഹിന്തുഹൃദയം ഇഷ്ടപ്പെടുന്നതു്. കവിതയുടെ ഉദ്ദേശ്യത്തെപ്പറ്റി കാവ്യമീംമാസകന്മാരുടെ ഇടയിൽ പ്രബലമായി രണ്ടു വിധം അഭിപ്രായക്കാരെയാണു് കണ്ടിട്ടുള്ളതു്. അതിൽ ഒരു തരക്കാർ കവിത കവിതയ്ക്കുവേണ്ടി മാത്രമുള്ളതാണെന്നും, അതു വേറൊരുദ്ദേശ്യത്തിനും കീഴടങ്ങേണ്ടതില്ലെന്നും സിദ്ധാന്തിക്കുന്നവരാണു്; മറ്റേ കക്ഷിക്കാരാകട്ടെ കേവലം രസപ്രദാനം മാത്രമാണു കവിതയുടെ ഉദ്ദേശ്യമെങ്കിൽ അതത്ര സുത്യർഹമായ ഒരു കലാവിദ്യതന്നെയല്ലെന്നും, മനുഷ്യനെ ഉൽകൃഷ്ടമാർഗ്ഗത്തിലേയ്ക്കു നയിയ്ക്കുന്നതിനുകൂടി അതിന്നു ശക്തിയുണ്ടായിരിയ്ക്കണമെന്നും വാദിയ്ക്കുന്നു. കാന്താസമാനം സരസമായി കൃത്യാകൃത്യോപദേശം ചെയ്യുന്ന കവിതയെത്തന്നെയായിരിയ്ക്കും എന്നെന്നും അത്യുൽക്കൃഷ്ടമായി ഗണിയ്ക്കുക. പ്രസ്തുത മ-