ഭാഷാഭാരതം/സഭാപർവ്വം/ലോകപാലസഭാഖ്യാനപർവ്വം

ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ലോകപാലസഭാഖ്യാനപർവ്വം

[ 750 ] ===ലോകകപാലസഭാഖ്യാനപുർവ്വം===

5.രാജധർമ്മാനുശാസനം

തിരുത്തുക

ഒരു ദിവസം യാദൃച്ഛികമായി നാരദൻ ഇന്ദ്രപ്രസ്ഥത്തിലെത്തുന്നു. രാജനീതിയെ സംബന്ധിച്ച അനവധി അമൂല്യതത്ത്വങ്ങൾ യുധിഷ്ഠിരന് ഉപദേശിച്ചു കൊചുക്കുന്നു. അത്യാധുനികങ്ങളെന്നുവെച്ചിട്ടുള്ള ചരവൃത്തിമുതലായവപോലും നാരദന്റെ ഉപദേശങ്ങളുടെകൂട്ടത്തിൽ ഉൾപ്പെടുന്നു


വൈശമ്പായനൻ പറഞ്ഞു

അവിടെപ്പാണ്ഡശ്രേഷ്ഠരമരുന്നോരു നേരമേ
മഹാജനങ്ങളും പിന്നെഗ്ഗന്ധർവ്വരുമിരിക്കവേ, 1

നിഗമോപനിഷൽഞ്ജാനി സുരപൂജിതനാം മുനി
ഇതിഹാസപുരാണാജ്ഞൻ പൂർവ്വകല്പ മറിഞ്ഞവൻ, 2

ന്യായജ്ഞൻ ധർമ്മതത്ത്വജ്ഞൻ ഷഡംഗജ്ഞനനുത്തമൻ
ഐക്യം യോജിപ്പു വേർപാടു സംബന്ധമിവ കണ്ടവൻ, 3

പ്രഗത്ഭൻ വാഗ്മി മേധാവി സ്മൃതിമാൻ നയവാൻ കവി
പരാപരവിഭാഗജ്ഞൻ പ്രമാണം കണ്ടുറച്ചവൻ. 4

പഞ്ചാവയവവാക്യത്തിൽ ഗുണദോഷമറിഞ്ഞവൻ
ബൃഹസ്പതി പറഞ്ഞാലുമുത്തരോത്തരമോതുവാൻ, 5

ധർമ്മകാമാർത്ഥമോക്ഷങ്ങൾ നന്മയിൽ കണ്ടുറച്ചവൻ
മഹാമതി ജഗത്തിങ്കലൊക്കേയുമൊരുപോലവേ, 6

മേലും കീഴും ലോകമൊക്കെ പ്രത്യക്ഷം കണ്ടറിഞ്ഞവൻ
സാംഖ്യയോഗവിഭാഗജ്ഞൻ സുരാസുരരണപ്രിയൻ, 7

സന്ധിവിഗ്രതത്ത്വജ്ഞനനുമാനമറിഞ്ഞവൻ
ഷാൾഗുണ്യവിധി കണ്ടുള്ളോൻ സർവശാസ്രുവിശാരദൻ, 8

[ 751 ]

സംഗീതയുദ്ധരസികനെങ്ങും തടവൊഴിഞ്ഞവൻ
ഇവയും മറ്റു പലതും സൽഗുണങ്ങളെഴും മുനി, 9

ലോകമെല്ലാം സഞ്ചരിപ്പോനാസഭയ്ക്കെഴുനെള്ളിനാൻ-
തേജസ്വി നാരദമുനി മറ്റു മാമുനിമാരുമായ് 10

പാരിജാതനൊടും പിന്നെദ്ധീമാൻ രൈവതനോടുമേ,
സുമുഖൻതന്നൊടും സൗമ്യൻതന്നൊടും ചേർന്നു മാമുനി 11

സഭ വാഴും പാണ്ഡവരെക്കാണ്മാൻ നന്ദ്യാ മനോജവൻ;
ജയാശീർവ്വാദനം നല്കി മാനിച്ചൂ ധർമ്മപുത്രനെ. 12

ആ നാരദമുനിശ്രേഷ്ഠൻ വന്നപ്പോൾ ധർമ്മവിത്തമൻ
അനുജന്മാരോടുമുടനെഴുനേറ്റിട്ടു പണ്ഡവൻ 13

അഭിവാദ്യം ചെയ്തു നന്ദ്യാ വിനയാൽ കുമ്പിടുംപടി.
യഥാവിധി മുനിക്കൊക്കുമാസനത്തെക്കൊടുത്തുടൻ 14

മദുപർക്കം പശു പരമർഗ്ഘ്യവും നല്കിയങ്ങനെ
അർച്ചിച്ചു രത്നത്താലും താൻ സർവ്വകാമത്തിനാലുമേ. 15

യുധിഷ്ഠരന്റെ സൽകാരമേററു നന്ദിചു നാരദൻ
നിഗമജ്ഞൻ പാണ്ഡവന്മാർ പൂജചെയ്തോരു മാമുനി 16

ദർമ്മഭ്രവോടും ചോദിച്ചൂ ധർമ്മകാമാർത്ഥയുക്തിയിൽ.

നാരദൻ പറഞ്ഞു

അർത്ഥം കല്പിപ്പതില്ലേ നീ ധർമ്മേ നന്ദിപ്പതില്ലയോ? 17
സുഖം കൈക്കൊണ്ടിടുന്നില്ലേ കെടുന്നീലല്ലി മാനസം?

നരദേവ, ഭവാൻതന്റെ പൂർവ്വന്മാരാം പിതാമഹർ 18

നിന്ന വൃത്തിയിൽ നില്പീലേ ധർമ്മാർത്ഥം ചേർന്നു മൂന്നിലും?
അർത്ഥത്താൽ ധർമ്മോ പിന്നെദ്ധർമ്മത്താലർത്ഥമോ പരം 19

ബാധിപ്പീലല്ലീ, രസമാം കാമത്താലിതു രണ്ടുമോ?
അർത്ഥം ധർമ്മം കാമമിവ മൂന്നും വിജയിയാം വിഭോ! 20

കാലേ തിരിച്ചു കാലാജ്ഞ ഭോ,വെപ്പീലേ ഭവാൻ സമം?
ഏഴുപായങ്ങളും ചേറുമാറു രാജഗുണങ്ങളും 21

ബാലബലത്തൊടും നോക്കിക്കാണ്മീലേ പതിനാലുമേ?
തന്നെയും നീ പരരെയും കാണ്മീലേ ജയിയാം വിഭോ! 22

ലോകപാലസഭാഖ്യാനപർവ്വം

അവ്വണ്ണം കർമ്മമെട്ടും നീ സേവിപ്പീലേ നരോത്തമ!

[ 752 ]

സപ്തപ്രകൃതികൾക്കേതും ലോപമില്ലല്ലി ഭാരത! 23

ആഢ്യന്മാരവ്യസനികൾ കുറിയന്നവരേവരും
ശങ്കിയാതുള്ള കപടദൂതരാമന്ത്രിമാർകളാൽ 24

ഭേതിപ്പീലല്ലി നിങ്കന്നോ നിന്റെയോ മന്ത്രമേതുമോ?
ശത്രുമിത്രസമന്മാർതൻ കൃത്യം കാണ്മീലയോ ഭവാൻ? 25

കാലം നോക്കിസ്സന്ധിയേയും ചെയ്‌‌വീലേ വിഗ്രഹത്തെയും ?
നല്കൂന്നീലേ വൃത്തിയുദാസീനമദ്ധ്യമരിൽ ഭവാൻ? 26

തനിക്കൊക്കം വൃദ്ധർ ശുദ്ധരറിവേകാൻ മുതിർന്നവർ
കുലീനർ കൂരുള്ളവർകളല്ലി നിന്മന്ത്രമാർ നൃപ 27

വിജയം മനൂമൂലംതാൻ മന്നവന്മാർക്കു ഭാരത!
മന്ത്രസംവരണത്തോടും ശാസ്രുജ്ഞർ തവ മന്ത്രികൾ 28

രാഷ്ട്രം രക്ഷിച്ചിടുന്നില്ലേ മുടിപ്പീലല്ലി വൈരികൾ?
ഉറങ്ങുന്നല്ലി കാലത്തങ്ങുണരുന്നില്ലയോ ഭവാൻ 29

അർത്ഥജ്ഞൻ പുലർകാലത്തങ്ങർത്ഥം ചിന്തിപ്പതല്ലി നീ?
മന്ത്രിപ്പീലേ തനിച്ചെന്യേ ചേർപ്പീലല്ലി ബഹുക്കളെ 30

മന്ത്രിച്ച മന്ത്രം രാഷ്ട്രത്തേബ്ബാധിപ്പീലല്ലി കേവലം?
ലഘുമൂലം ബഹുഫലമർത്ഥം ചിന്തിച്ചു കണ്ടു നീ 31

ഉടൻ പ്രവൃത്തി ചെയ്‌വീലേ തടവേതും പെടാതെതാൻ?
വിശങ്കിതം ക്രിയാന്തം നീ ചെയ് ‌വതിലേ പരീക്ഷകൾ 32

എല്ലാവരും പുനരുൽസൃഷ്ടർ സംസൃഷ്ടമിഹ കാരണം
ആപ്തർ ലോഭം വിട്ട മുറ കണ്ടോർ ചെയ്‌വവയൊക്കെയും 33

സിദ്ധം സിദ്ധപ്രായമെന്ന നിയ്കാവുന്നതില്ലയോ?
നടക്കാതുള്ള നിൻ കർമ്മമറിവീലല്ലിയാരുമേ 34

ധർമ്മകാരണികന്മാരാം സരവ്വശാസ്രുവിചക്ഷണർ
ചെറുപ്പക്കാരെ നീ യോധമുഖ്യരായ് വെപ്പതില്ലയോ? 35

ആയിരം മൂർഖരേ വിറ്റു വാങ്ങുന്നില്ലേ വിദഗ്ദ്ധനെ ?
അർത്ഥകൃച്‌ഛ്രങ്ങളിൽ ചെയ്‌വു പരം നിഃശ്രേയസം 36

ദുർഗ്ഗത്തിലൊക്കയും വിത്തധാന്യായുധജലങ്ങളും
യന്ത്രങ്ങളും പൂർണ്ണമല്ലേ ശില്പി വില്ലാളിവീരരും ? 37

മേധാവി പണ്ഡിതൻ ദാന്തൻ ശൂരനാമൊരു മന്ത്രിതാൻ
രാജരാജാത്മജന്മാർക്കു പുരുശ്രീയുളവാക്കുമേ 38

പതിനെട്ടരിപക്ഷത്തിൽ സ്വപക്ഷേ പതിനഞ്ചുമേ

[ 753 ]

അറിയാച്ചാരർ മുമ്മൂന്നാൽ കാണ്മീലേ തീർത്ഥമൊക്കെ നീ? 39

ശത്രുവീരൻ ധരിക്കാതെയെപ്പോഴും പ്രതിപ്പത്തിയാൽ
കരുതിത്താനരികളെക്കാണ്മീലേ രിപുസൂദന! 40

വിനയം കലുന്നോരു കുലപുത്രൻ ബഹുശ്രുതൻ
അനസൂയുവസങ്കീർണ്ണൻ മാന്യനില്ലേ പുരോഗിഹിതൻ? 41

നിന്നഗ്നി കാത്തിടുന്നില്ലേ വിധിജ്ഞൻ മതിമാനവൻ?
കാലേ വേദിപ്പിപ്പതില്ലേ ഹുതവും ഹോഷ്യമാണവും? 42

അംഗങ്ങളെല്ലാമറിവോൻ ജ്യോതിഷം ചൊല്ലിടുന്നവൻ
ഉൽപാതഭേദകുശലനില്ലേ ദൈവജ്ഞാനം തവ? 43

മഹത്തുക്കളിൽ മുഖ്യന്മാർ മദ്ധ്യമങ്ങളിൽ മദ്ധ്യർ
താഴ്ന്നകർമ്മങ്ങളിൽ താഴ്ന്നോരല്ലേ നിൻ ഭൃത്യർ നില്പവർ? 44

പിതൃപൈതാമഹന്മാരായ് ഛലമറ്റു വിശുദ്ധരായ്
മുഖ്യമന്ത്രികളേ വെയ്പീലല്ലീ മുഖ്യക്രിയയ്ക്കു നീ? 45

ഉദ്വേഗം പ്രജകൾക്കേകുന്നില്ലല്ലോ തീക്ഷ്‌ണശിക്ഷയാൽ?
നിന്റെ രാഷ്ട്രം കാത്തിടുന്ന മന്ത്രിമാർ നിന്നെ മന്നവ! 46

തള്ളാറില്ലല്ലി പതിതൻതന്നെ യാജകർ പോലവേ?
ഉഗ്രൻ പണം കൈക്കലാക്കും കാമിയെ സ്രീകൾപോലവേ? 47

ധൃഷ്ടൻ ശൂരൻ ബുദ്ധിശാലി ധീരൻ ശുചി കുലോന്നതൻ
കൂറുള്ളോനും ദക്ഷനുമല്ലല്ലീ നിൻ പടനായകൻ? 48

നിൻ പടത്തലവന്മാരാം വൻപർ യുദ്ധവിശാരദർ
ദൃഷ്ടാപദാനർ വീരന്മാരേറ്റം മാനിതരല്ലയോ? 49

സാപ്പാടുമാശ്ശമ്പളവും പടജ്ജനമതിന്നു നീ
കാലേ യാഥോചിതം നല്കുന്നീലേ താമസമെന്നിയേ? 50

ഇവർ ചോറും ശമ്പളവും നല്കാൻ താമസമാക്കിയാൽ
ദരിദ്രൻ സ്വാമിയെന്നോർക്കുമതേറ്റവുമനർത്ഥമാം. 51

കുലുപുത്രത്തലവർ നിൻ പേരിൽ കൂറേല്പതില്ലയോ?

[ 754 ]

പടയിൽ പ്രാണനും നിനക്കായ് വെടിയില്ലയോ? 52

യുദ്ധകാര്യത്തിലൊക്കേയുമിച്ചപോലെ തനിച്ചൊരാൾ
കാമാൽ കല്പന തെറ്റിച്ചു ചെയ്യുന്നില്ലല്ലി തെല്ലമേ? 53

പൗരുഷത്താൽ ശോഭനമാം കാര്യം പറ്റിച്ച പുരുഷൻ
നേടുന്നില്ലേ മാനമോടു മന്ന, വേതനവൃദ്ധിയെ? 54

വിദ്യാവിനീതരായ് ജ്ഞാനം തെളിഞ്ഞുള്ളോരു മർത്ത്യരെ
ഗുണാർഹതയ്ക്കൊത്തവണ്ണം ദാനാൽ മാനിപ്പതില്ലയോ? 55

തനിക്കുവേണ്ടിച്ചത്തോരും വ്യസനം പൂണ്ട മർത്ത്യരും
വേട്ട പത്നികളേ വേണ്ടും വണ്ണം നീ കാപ്പതില്ലയോ? 56

ഭയപ്പെട്ടോ ക്ഷയിച്ചിട്ടോ പോരിൽ തോറ്റോ വിരോധിതാൻ
കീഴിൽ വന്നാൽ പാർത്ഥ, പുത്രമട്ടിൽ പാതിപ്പതില്ലയോ? 57

സമവിശ്വാസ്യനായ് പൃത്ഥ്വിക്കൊക്കയും പൃത്ഥിവീപതേ!
മാതാപിതാക്കളെപ്പോലെ വർത്തിച്ചീടുന്നതില്ലയോ? 58

ശത്രുവിൻ വ്യസനം കണ്ടുകിട്ടുമ്പോൾ ഭരദർഷഭ
ബലം മൂന്നുവിധം പാർത്തങ്ങുടൻ പൊരുവതില്ലയോ? 59

പടയ്ക്കു പോവതില്ലേ നീ കരം കണ്ടാലരിന്ദമ!
പാർഷ്ണിമൂലോദ്യമപരാജയങ്ങളുമരിഞ്ഞുടൻ. 60

മുൻകൂട്ടിത്തൻ ഭടൻന്മാർക്കു ശമ്പളം നൽകി മന്നവ!
പരരാഷ്ട്രത്തിലുള്ളോരു പടയാളിവരർക്കു നീ 61

യോഗ്യതയ്ക്കൊത്തു രത്നങ്ങൾ ഗുഢം നല്കുന്നതില്ലയോ?
വിജിതേന്ദ്രിയാനായ്ത്തന്നെത്തന്നെ മുന്നേ ജയിച്ചു നീ 62

അജിതേന്ദ്രിയമൂഢാരിനിരയേ വെൽവതില്ലയോ?
ശത്രുക്ഷിതിക്കു നീ പോകും നേരം മുൻപേല്പതില്ലയോ? 63

സാമം ദാനം ഭേദമേവം ദണ്ഡമെന്നീ ഗുണങ്ങൾതാൻ?
മൂലം ദൃഢീകരിച്ചല്ലേ പരന്മാരോടെതിർപ്പു നീ 64

ജയിപ്പാൻ വിക്രമിപ്പീലേ ജയിച്ചാൽ കാപ്പതില്ലയോ?
എട്ടംഗങ്ങളൊടൊത്തുള്ള നാലുജാതിപ്പെരമ്പട 65

ബലിരക്ഷയിൽ നിൻ വൈരിക്ഷപണം ചെയ്‌വതില്ലയോ?
തരിയും പിടിയും ശത്രുരാഷ്ട്രത്തിങ്കൽ പരന്തപ! 66

വിട്ടിടാതങ്ങരികളെപ്പോരിൽ കെല്ലുന്നതില്ലയോ?
നിജാരിരാഷ്ട്രങ്ങളിൽ നിന്നാൾക്കാർ പലരുമങ്ങനെ 67

അർത്ഥങ്ങൾ കാത്തു നില്പീലേ രക്ഷിപ്പീലേ പരസ്പരം?

[ 755 ]

ഭക്ഷ്യങ്ങൾ മെയ്യിൽ ചേർക്കേണ്ടുന്നവ ഗന്ധങ്ങളെന്നിവ 68

സൂക്ഷിക്കുന്നില്ലയോ നിന്റെ സമ്മതം പൂണ്ട മാനവർ?
ഭണ്ഡാരം നൽക്കലവറ വാഹനം വാതിലായുധം 69

ആയമെന്നിവ നല്ലൊരു കൂറുള്ളോരല്ലി കാക്കുവാൻ?
ബാഹ്യാന്തരന്മാരിൽനിന്നും മുൻ തന്നെക്കാപ്പതില്ലിനി? 70

സ്വന്മാരിൽ നിന്നവരെയും തമ്മിൽനിന്നേവരേയുമേ.
പാനം ദ്യൂതം കളി പരം പെണ്ണെന്നിവയിലാരുമേ 71

അറിയില്ലല്ലി പൂർവ്വാഹ്നേ നിന്നുടെ വ്യസനവ്യയം ?
ആയത്തിൽപ്പാതിയോ നാലിലൊന്നോ പാദത്രിഭാഗമോ 72

വ്യയം കണക്കാക്കീടുമ്പോൾ നിനക്കൊക്കുന്നതില്ലയോ?
സ്വജ്ഞാതിഗുരുവൃദ്ധന്മാർ വണിൿശില്പികളാശ്രിതൻ 73

ദരിദ്രരിവരെപ്പോറ്റുന്നില്ലേ ധാന്യധനങ്ങളാൽ?
കണക്കെഴുത്തുകാരായവ്യയം കണ്ടെഴുതേണ്ടവർ 74

നിന്റെയായവ്യയം നോക്കുന്നില്ലേ കാലത്തുനിത്യവും ?
കാര്യത്തിൽ പ്രാപ്തിയുള്ളോർ നിൻ ഗുണാർത്ഥികൾ ജനപ്രിയൻ 75

ഇവർക്കു കുറ്റമില്ലാതെ പണി പോക്കില്ലയല്ലി നീ?
ഉത്തമാധമമദ്ധ്യന്മാരാകം മാനുഷരെബ്‌ഭവാൻ 76

തക്ക വേലയ്ക്കു വെച്ചീടുന്നില്ലേ ഭരതസത്തമ!
ലുബ്ധന്മോരും തസ്കരരും ശത്രുക്കളുമിളാപതേ! 77

പ്രായമാകാത്തവരുമേ നിൻ വേലയ്ക്കില്ലയല്ലയോ
ചോരലുബ്ധകുകുമാരന്മരാലും നരികളാലുമേ 78

ചെയ്‌വീലല്ലോ രാഷ്ട്രപീഡ? കൃഷിക്കാർ തുഷ്ടരല്ലയോ
രാഷ്ട്രത്തിങ്കൽ ജലം കൂടും വൻതടാകങ്ങളില്ലയോ 79

ഇടയ്ക്കിടയ്ക്കു മഴകൊണ്ടല്ലല്ലോ കൃഷിവർദ്ധന?
വിത്തും നെല്ലും കൃഷിക്കാർക്കു പാഴാകുന്നില്ലയല്ലയോ 80

വൃദ്ധിക്കു നൂറ്റിൽ പാദാംശം സമ്മാനിപ്പതുമില്ലി നീ
സജ്ജനം താത വാണജ്യം ചെയവതില്ലേ യഥാവിധി? 81

താത, വാർത്തയിലാണല്ലോ ലോകമോക്കസ്സുഖിപ്പതും.
ശുരരാകും ബുദ്ധിമാൻമാരഞ്ജും മഞ്ജു പ്രവർത്തിയാൽ 82

കുടി ക്ഷേമം ചെയവതില്ലെ നിൻ നാട്ടിൽ ധരണിപതേ!
പുരരക്ഷയ്കാവതല്ലി ഗ്രാമങൾ പുരമട്ടിലായ് 83

ഗ്രാമങ്ങൾപോലെ ഘോഷങ്ങളെല്ലാം നിന്നുടെ രക്ഷയിൽ?
നിന്റ നാട്ടിൻ പുരം കേറിക്കവരും ചോരരെപ്പരം 84

[ 756 ]

കുണ്ടിലും കുന്നിലും പാഞ്ഞു പിടിപ്പീലേ പടജ്ജനം?
സ്ത്രീസാന്ത്വനം നീ ചെയ്‌വീലേ രക്ഷിപ്പീലേ വധുക്കളെ? 85

അവരിൽ ശ്രദ്ധ ചെയ്‌വീലെ ചൊല്ലാരില്ലല്ല ഗൂഢമായ്?
അത്യാപത്തെന്നു കേട്ടെന്നാലതിനെപ്പറ്റിയോർത്തുടൻ 86

പ്രിയം ചെയ്യാതകംപൂക്കു കിടക്കില്ലല്ലി നീ നൃപ!
രാത്രി മുൻപിരു യാമം നീയുറങ്ങീട്ടു ധാരാപതേ! 87

അന്ത്യയാമത്തു ധർമ്മാർത്ഥചിന്ത ചെയ്യുവതില്ലയോ?
അലങ്കരിച്ചേ നരരെക്കാണിപ്പു നിത്യമല്ലയോ? 88

കാലത്തുണർന്നു കാലജ്ഞമന്ത്രിമാരൊത്തു പാണ്ഡവ!
രക്താംബരത്തൊടും ഖഡ്ഗം കയ്യിലേന്തിച്ചമഞ്ഞവർ 89

നിന്റെ ചുറ്റും നില്പതില്ലേ രക്ഷയ്ക്കായിട്ടരിന്ദമ!
ദണ്ഡ്യന്മാർ പൂജ്യരിവരിൽ യമനെപ്പോലെ നീ നൃപ! 90

പരീക്ഷ ചെയ്യുമാറില്ലേ പ്രിയാപ്രിയരിലും സമം?
ശരീരമായിടും രോഗം മരുന്നു നിയമങ്ങളാൽ 91

പാർത്ഥ, നീ മാറ്റിടുന്നില്ലേ മാനസം വൃദ്ധസേവയാൽ?
അഷ്ടാംഗമാം ചികിത്സയ്ക്കു ശീലമേറുന്ന വൈദ്യരും 92

ഇഷ്ടന്മാരായ് കൂറെയുന്നോർ നിൻ മെയ് കാക്കുന്നതില്ലയോ?
ലോഭം മോഹം മാനമെന്നുള്ളിവയൊത്തവനീപതേ! 93

ആർത്ഥിപ്രത്യർത്ഥികൾ വരും നേരം കണ്മീലയല്ലി നീ?
ലോഭമോഹങ്ങളാൽ നിങ്കൽ വിശ്വാസപ്രണയാന്വിതം 94

ആശ്രയിച്ചോർക്കു നീ കൊറ്റു മുടക്കില്ലല്ലി തെല്ലുമേ?
കൂട്ടമായ്പൗരരെന്നല്ല രാഷ്ട്രത്തിൽ പാർക്കുവോർകളും 95

നിന്നിൽ ദ്വേഷിപ്പതില്ലല്ലോ പരക്രീതരൊരിക്കലും.
ബലത്താൽ ദുർബ്ബലരിപൂപീഡ നീ ചെയ്‌വതില്ലയോ 96

ബലവൽപീഡ മന്ത്രത്താലുഭയത്താലുമങ്ങനെ.
പ്രധാനഭ്രപരെല്ലാരും നിൻ കൂറാണ്ടോർകളല്ലയോ? 97

നിന്നാദാരൽ പ്രാണനേയും നിനക്കയ് വെടിയില്ലയോ?
സർവ്വവിദ്യാഗുണം കണ്ടും പൂജിക്കുന്നില്ലയോ ഭവാൻ 98

സാധുബ്രാഹ്മണരേ നന്നായ് വരുമേറ്റും നിനക്കതിൽ.
പൂർവ്വാചാരപ്പടിയെഴും ത്രയീധർമ്മക്രമങ്ങളിൽ 99

അച്ചണ്ണം ചെയ്യുവാൻ യത്നിച്ചമരുന്നില്ലയോ ഭവാൻ?
ഉണ്മതില്ലേ നിൻ ഗ്രഹത്തിൽ സ്വാദുള്ളന്നം ദ്വിജോത്തമർ 100

ഗുണവാന്മാർ ഗുണത്തോടും നീ കാൺകെ ഭ്രരിക്ഷിണം?
ശ്രദ്ധയോടും പലപടി വാജപേയക്രതുക്കളെ 101

പുണ്ഡരീകങ്ങളേയുംതാൻ ചെയ്‌വാൻ യത്നിപ്പതില്ലയോ?

[ 757 ]

സ്വജ്ഞാതി ഗുരുവൃദ്ധന്മാർ ദേവന്മാർ താപസോത്തമർ 102

ശുഭചൈത്യദ്രുവിപ്രന്മാരിവരെക്കൂപ്പുമല്ലി നീ?
ശോകക്രോധങ്ങളെയൊഴിക്കുന്നീലേ കുറ്റമറ്റ നീ 103

മംഗളം കയ്യിലായ് മൂന്നിലിങ്ങെത്തുന്നില്ലയോ ജനം?
ഇതല്ലയോ നിന്റെ ബുദ്ധിയിതല്ലേ നിന്റെ വൃത്തിയും 104

ആയുര്യശോവൃദ്ധിയോടും ധർമ്മകാമാർത്ഥദൃഷ്ടിയിൽ?
ഈ ബുദ്ധിയോടിരിപ്പോന്റെ നാടു കഷ്ടപ്പെടാ ദൃഢം 105

ആ മന്നൻ മന്നശേഷം വെന്നത്യന്തം സുഖമാണ്ടീടും.
ശുദ്ധാത്മാവാം നല്ലവനെക്കള്ളക്കൂറും പിണച്ചഹോ! 106

അദൃഷ്ടശാസ്രുരാം ലുബ്ധർ കൊല്ലുന്നില്ലല്ലി തെല്ലുമേ?
തൊണ്ടിയോടും തസ്കരനെ വെളിവായിപ്പിടിക്കലും 107

തജ്ഞന്മാരിഹ ലോഭത്താൽ വിടുന്നില്ലല്ലി മന്നവ!
ആഢ്യന്റെയും ദരിദ്രൻതന്റെയും കാര്യങ്ങളിൽ പ്രഭോ! 108

തെറ്റായ് വിധിക്കുന്നല്ലല്ലി കോഴ വാങ്ങിച്ചു മന്ത്രിമാർ?
നാസ്തിക്യമനൃതം കോപം തെറ്റേവം ദീർഗ്ഘസൂത്രത 109

ബുധരെക്കാണായ്ക മടി മറ്റൊന്നിൽ മതി മാറുക
ഒരുഭാഗം വിചാരിക്ക മൂഢരോടൊത്തു ചിന്തനം 110

തീർപ്പുചെയ്താൽ നടത്തായ്ക മന്ത്രം രക്ഷിച്ചീടായ്കയും
മംഗളാദ്യങ്ങൾ ചെയ്യായ്ക മുറ്റും പെടപെടച്ചിലും 111

പതിന്നാലീ രാജദോഷമൊഴിക്കുന്നില്ലയോ ഭവാൻ?
പേരുറച്ച നൃപന്മാരുവയാലേ നശിക്കുമേ. 112

വേദം സഫലമാണല്ലേ ധനം സഫലമല്ലയോ
ഭാര്യാസാഫല്യമില്ലല്ലീ ശ്രുതസാഫല്യമില്ലയോ? 113

യുധിഷ്ഠിരൻ പറഞ്ഞു

എങ്ങനെ വേദസാഫല്യം ധനസാഫല്യമെങ്ങനെ?
ഭാര്യാസാഫല്യമെമ്മട്ടിൽ ശ്രുതസാഫല്യമെങ്ങനെ? 114

നാരദൻ പറഞ്ഞു

അഗ്നിഹോത്രഫലം വേദം, ദാനഭോഗഫലം ധനം,
രതിപുത്രഫലം പത്നി, ശീലവൃത്തഫലം ശ്രുതം. 115

വൈശമ്പായനൻ പറഞ്ഞു

ഇതു ചെല്ലി മുനിശ്രേഷ്ടൻ തപസ്സേറിയ നാരദൻ
വീണ്ടും ചോദിച്ചു ധർമ്മിഷ്ഠ ധർമ്മപുത്രനൊടിങ്ങനെ. 116

നാരദൻ പറഞ്ഞു

ദൂരെ നിന്നിട്ടു ലാഭത്തിന്നിങ്ങെത്തുന്ന വണിഗ്ജനാൽ
നിരക്കു ശുല്ക്കം താനല്ലേ വാങ്ങുന്നു ശുല്ക്കജീവികൾ? 117

നിൻ പുരം രാഷ്ട്രമിവയിലൻപിൽ മാനിതരാമവർ

[ 758 ]

സാമാനമാനയയിപ്പീലേ ചതിവഞ്ചനയെന്നിയേ? 118

വൃദ്ധന്മാരഥ വിജ്ഞന്മാർ ധർമ്മാർത്ഥങ്ങളറിഞ്ഞവർ
ഓതിക്കേൾക്കുന്നതില്ലേ നീ ധർമ്മാർത്ഥവചനങ്ങളെ? 119

കൃഷിതന്ത്രം പശുഫലം പുഷ്പം ധർമ്മിതൊക്കയും
വർദ്ധിപ്പാൻ മധുവും നെയ്യും വിപ്രർക്കേകുന്നതില്ലയോ? 120

നാലു മാസത്തിലുതകും ദ്രവ്യോപകരണം ഭവാൻ
എപ്പോഴുമെല്ലാശ്ശില്പിക്കും കല്പിച്ചീടുന്നതില്ലയോ? 121

ചെയ്തെല്ലാം കാണ്മതില്ലേ ചെയ്തോനേ വാഴ്ത്തിടുന്നിതോ
മാനിച്ചു സത്സമാജത്തിൽ സൽക്കരിക്കുന്നതില്ലയോ? 122

സൂത്രങ്ങളൊക്കെക്കൈക്കൊള്ളുന്നില്ലയോ ഭരതർഷഭ!
ഹയസൂത്രം ഹസ്തിസൂത്രം രഥസൂത്രമിവണ്ണമേ? 123

നിൻ ഗൃഹത്തിൽ പഠിച്ചീടുന്നില്ലേ ഭരതപുംഗമ!
ധനുർവ്വേദത്തിന്റെ സൂത്രം നഗരേ യന്ത്രസൂത്രവും? 124

അസ്രുങ്ങളൊക്കെയും ബ്രഹ്മദണ്ഡവും വിഷയോഗയും
അറിഞ്ഞിരിപ്പില്ലയോ നീ ശത്രുനാശനകാരണം? 125

തീഭയം സർപ്പഭയവും രോഗരക്ഷോഭയങ്ങളും
തീർത്തു രക്ഷിച്ചിടുന്നില്ലേ സ്വന്തം രാഷ്ട്രത്തിനെബ്‌ ഭവാൻ? 126

അനാഥരാമന്ധമൂക പംഗു വ്യംഗജനത്തെയും
അച്ഛനെപ്പോലെ പാലിക്കുന്നില്ലേ ഭിക്ഷുജനത്തെയും? 127

ആറനർത്ഥം പിൻപുറത്തായ് തള്ളീടുന്നില്ലയോ ഭവാൻ
നിദ്രാലസ്യം ഭയം ക്രോധം മൃദുത്വം ദീർഗ്ഘസൂത്രതയ? 128

വൈശമ്പായനൻ പറഞ്ഞു

കുരുപ്രവീരൻ മഹിതാനുഭാവൻ
വിപ്രേന്ദ്രവാക്കിങ്ങനെ കേട്ടനേരം
നമിച്ചു പാദങ്ങൾ പിടിച്ചു നന്ദ്യാ
ഭേവഷിയാം നാരദനോടു ചൊന്നാൻ: 129

"കല്പിച്ചമട്ടിങ്ങനെ ചെയ്തുകൊള്ളാം
വർദ്ധിക്കുന്നു പ്രജ്ഞയൊട്ടേറെയും മേ."
ഏവം ചൊല്ലിട്ടാവിധം ചെയ്തു ഭ്രപൻ
നേടിക്കൊണ്ടാനാഴിയാൽ ചൂഴുമൂഴി. 130

നാരദൻ പറഞ്ഞു

ചതുർവ്വർണ്ണ്യം കാക്കുവാനീ രീതി വാഴുന്ന മന്നവൻ
മന്നിൽ സുഖം രമിച്ചിന്ദ്രമന്ദിരത്തിൽ ഗമിച്ചിടും. 131

[ 759 ] ====6.സഭാജിജ്ഞാസ====

മയൻ തീർത്ത ഈ സഭയെപ്പോലെ വേറെ എവിടെയെങ്കിലും ഒരു സഭ കണ്ടിട്ടുണ്ടോ എന്ന് യുധിഷ്ഠിരൻ ലോകസഞ്ചാരിയായ നാരദനോടു ചോദിക്കുന്നു. പിതൃലോകം,വരുണലോകം,അളകാപുരി,ബ്രഹ്മലോകം മുതലായസ്ഥലങ്ങളിൽ താൻ കണ്ടിട്ടുണ്ടോ സഭകളൊന്നുംതന്നെ പാണ്ഡവസഭയോടു കിടപിടിക്കയില്ലെന്നു നാരദൻ മറുപടി പറയുന്നു.


വൈശമ്പായനൻ പറഞ്ഞു

മാനിച്ചു സമ്മതത്തോടാ ബ്രഹ്മർഷീന്ദ്രമൊഴിക്കു മേൽ
ക്രമത്തിലുത്തരം ചൊല്ലീ ധർമ്മപുത്രൻ യുധിഷ്ഠിരൻ. 1

യുധിഷ്ഠിരൻ പറഞ്ഞു

ഭവാൻ ന്യായമായ് ചോല്ലീ ശരിക്കയായ് ധർമ്മനിശ്ചയം
യഥാശക്തി യഥാന്യയം ചെയ്യാമി മുറ നോക്കി ഞാൻ,. 2

പണ്ടുള്ള മന്നവരിതു നടത്തീ തക്തമില്ലതിൽ
യുക്തിയോടും കാര്യമെല്ലാം ന്യായത്താൽ കണ്ടിടുംവിധം. 3

നാമസജ്ജനമാർഗ്ഗത്തിൽ നടപ്പാനുദ്യമിച്ചിടാം
ആ മഹാന്മാർ പോയപോലേ പോകുവാനും പ്രയാസമാം. 4

വൈശമ്പായനൻ പറഞ്ഞു

ശ്രീമാനായൊരു ദേവർഷി വിശ്രമിച്ചതു പാർത്തുടൻ
ഏവം ചൊല്ലിദ്ധർമ്മശീലൻ ചൊന്നാവാക്കാദരിച്ചുതാൻ, 5

ഒട്ടുനേരം പാർത്തു ലോകസഞ്ചാരി മുനിപുംഗവൻ
നാരദൻ സ്വസ്ഥനായ് വാഴ്കെശ്‌ശുശ്രൂഷിച്ചു യുധിഷ്ഠിരൻ 6

ചോദിച്ചൂ പാണ്ഡവശ്രേഷ്ഠൻ രാജമദ്ധ്യേ മഹാപ്രഭൻ

യുധിഷ്ഠിരൻ പറഞ്ഞു

ഭവാൻ നാനലോകമെങ്ങും സഞ്ചരിപ്പവനല്ലയോ 7

ബ്രഹ്മസൃഷ്ടികളൊക്കേയും കണ്ടുംകൊണ്ടു മനോജവൻ?
വല്ലേടത്തും കണ്ടിരിക്കുന്നുണ്ടോ ഇമ്മട്ടെഴും സഭ 8

ഇതിലും മെച്ചമായിട്ടോ ചൊന്നാലും ബ്രഹ്മാവിത്തമ!

വൈശമ്പായനൻ പറഞ്ഞു

ശ്രീനാരദൻ ധർമ്മപുത്രൻ ചൊന്നവാക്കിതു കേട്ടുടൻ 9

പുഞ്ജിരികോണ്ടുകോണ്ടോതി പാണ്ഡുപുത്രനൊടുത്തരം

നാരദൻ പറഞ്ഞു

മർത്ത്യലോകത്തിലിമ്മട്ടു കണ്ടീലാ കേട്ടതില്ല ഞാൻ 10

നിന്റെയീ രത്നമയിയാം സഭപോലൊന്നു ഭാരത!
പിതൃരാജന്റെയും പിന്നെദ്ധീമാനാം വരുണന്റെയും 11

ഇന്ദ്രന്റെയും വൈശ്രവണന്റെയും സഭയെയോതുവൻ
ശ്രമം തട്ടാത്തൊരാ ബ്രഹ്മസഭയേയും കഥിക്കുവൻ 12

അതു ദിവ്യമനോധർമ്മാൽ വിശ്വരൂപമെടുപ്പതാം.

[ 760 ] ====ലോകപാലാസഭാഖ്യാനപർവ്വം====


പിതൃക്കളും ദേവകളും സാദ്ധ്യരും മഖിമുഖ്യരും 13

ശാന്തരായ് മറ കണ്ടോരുമുനീന്ദ്രരുമെഴുന്നതാം.
നിനക്കു കേൾപ്പാനുണ്ടാശയെന്നാലോ ഭരതർഷഭ! 14

വൈശമ്പായനൻ പറഞ്ഞു

ഇമ്മട്ടു നാരദൻ ചൊല്കെദ്ധർമ്മരീജൻ യുധിഷ്ഠിരൻ
കൈകൂപ്പിത്തമ്പിമാരോടു സർവ്വവിപ്രേന്ദ്രരോടുമേ 15

ഉണർത്തിച്ചു ധർമ്മപുത്രൻ ശ്രീനാരദനോടിങ്ങനെ.

യുധിഷ്ഠിരൻ പറഞ്ഞു

കേൾപ്പാനിച്ഛിക്കുന്നു ഞങ്ങൾ ചൊല്കങ്ങാസ്സഭയൊക്കയും 16

എന്തിനാൽ തീർത്തവയവ ദീർഗ്ഘവിസ്താരമെത്രയാം?
ഉപാസിപ്പവരാരാണസഭയിൽ ബ്രഹ്മദേവനെ? 17

ആരെല്ലാമാണിന്ദ്രനേയും സൗരിയാം യമനേയുമേ
പാശിവിത്തേശ്വരരെയുപാസിപ്പവരാരുവാൻ? 18

ഇതൊക്കയും യഥാന്യായം ബ്രഹ്മർഷേ, നീ വദിക്കവേ
കേൾക്കേണിമിക്കൂടിനില്ക്കും ഞങ്ങൾക്കുണ്ടതികൗതുകം. 19

വൈശമ്പായനൻ പറഞ്ഞു

എന്നു പാണ്ഡവനോതിക്കേട്ടന്നു നാരദനോതിനാൻ:
"ക്രമത്തിലാദ്ദിവ്യസഭയൊക്കയും കേട്ടുകൊള്ളുക." 20

7.ശക്രസഭാവർണ്ണനം

തിരുത്തുക

ദേവലോകത്തുള്ള ഇന്ദ്രസഭയുടെ പ്രത്യകതകൾ നാരദൻ വർണ്ണിച്ചു കേൾപ്പിക്കുന്നു.


നാരദൻ പറഞ്ഞു

ഇന്ദ്രന്റെ സഭയോ ദിവ്യഭാസ്സൊടും കർമ്മസിദ്ധയാം
അർക്കപ്രകാശം കൈക്കൊണ്ടു ശക്രൻതാൻ തീർത്ത കൗരവ! 1

നൂറു യോജന വിസ്താരം നൂറ്റൻപതിഹ നീളവും
അഞ്ചു പൊക്കവുമായ് വാനിലെങ്ങുമേ സഞ്ചരിപ്പതാം. 2

ജരാശോകശ്രാന്തിപീഡയറേറ്ററം ശുഭയസ്സഭ
രമ്യവേശ്മാസനത്തോടും ദിവ്യവൃക്ഷാഭയാർന്നതാം. 3

ആസ്സഭയ്ക്കുള്ളിലാണല്ലോ ഭദ്രപീഡത്തിൽ വാസവൻ
കാന്തിസമ്പത്തൊത്തു ശചിയിന്ദ്രാണിയൊടു വാഴ്പതും, 4

ചൊല്ലവല്ലാത്തഴകൊടും ലോഹിതാംഗൻ കിരീടിയായ്
വിരജോവസ്രുമാല്യാഢ്യൻ ശ്രീകീർത്തിദ്യുതിസംയുതൻ. 5

[ 761 ]

അങ്ങുപാസിക്കുന്നു നിത്യം മഹാത്മാവാം മഹേന്ദ്രനെ
എന്നും മരുത്തുക്കൾ തെളിഞ്ഞെല്ലാരും ഗൃഹമേധികൾ. 6

സിദ്ധദേവർഷിപരിഷ സാധ്യന്മാർ പിന്നെ വാനവർ
കാന്ത്യാ പൊന്മാലയും ചാർത്തി മരുത്വാന്മാരുമൊപ്പമേ. 7

ഇവർ ഭൃത്യരൊടൊത്തോരായ് ദിവ്യമോടിയിലേവരും
ഉപാസിപ്പു ശത്രുജയി വീരനാമമരേന്ദ്രനെ. 8

ദേവർഷികളുമവ്വണ്ണം സേവിപ്പു പാർത്ഥ, ശക്രനെ
അമലന്മാർ പാപമറ്റോരഗ്നിപോലുജ്ജ്വലിപ്പവർ- 9

തേജസ്സെഴും സോമയുക്കളല്ലൽപീഡകളറ്റവർ.
പരാശരൻ പർവ്വതവൻതാനേവം സാവർണ്ണി ഗാലവൻ 10

ശംഖൻ ലിഖിതനവ്വണ്ണം മുനി ഗൗരശിരസ്സുമേ
ദുർവ്വാസസ്സാ ക്രോധനൻതാൻ ശ്യേനൻ ദീർഗ്ഘതമോമുനി 11

പവിത്രപാണി സാവർണ്ണി ഭാലുകീ യാജ്ഞവയ്ക്ക്യനും
ഉദ്ദാലകൻ ശ്വേതകേതുവാ ഭാണ്ഡായനി താണ്ഡ്യനും 12

ഹവിഷ്മാനാഗ്ഗരിഷ്ഠൻതാൻ ഹരിശ്ചന്ദ്രനരേന്ദ്രനും
ആ ഹൃദ്യോദരശാണ്ഡില്യർ പാരാശര്യൻ കൃഷീവലൻ 13

വാതസ്തന്ധൻ വിശാഖൻതാൻ വിധാത കാലനങ്ങനെ
കരാളദന്തൻ ത്വഷ്ടാവു വിശ്വകർമ്മാവു തുംബുരു 14

യോനിജായോനിജന്മാരാ വായുഭക്ഷർ ഹുതാശികൾ
സർവ്വലോകേശനായിടുമിന്ദ്രനെസ്സേവചെയ്‌വവർ. 15

സഹദേവൻ സുനീഥൻതാൻ വാല്മീകി മുനിസത്തമൻ
ശമീൻ സത്യവാക്കേവം പ്രചേതൻ സത്യസംഗരൻ 16

മേധാഥിതീ വാമദേവൻ പുലസ്ത്യൻ പുലഹൻ ക്രതു
മരുത്തൻ വൻതപസ്സേറും സ്ഥാണു പിന്നെ മരീചിയും 17

കാക്ഷീവാൻ ഗൗതമൻ താർക്ഷ്യൻ വൈശ്വാനരമുനീശ്വരൻ
മുനി കാലകവൃക്ഷീയാന ശ്രാവ്യൻതാൻ ഹിരണ്മയൻ 18

സംവർത്തൻ ദേവഹവ്യൻ താൻ വിഷ്വക്സേനൻ പ്രതാപവാൻ
കണ്വൻ കാത്യായനൻ പിന്നെഗ്ഗാർഗ്ഗ്യൻ കൗശികനങ്ങനെ 19

ദിവ്യാംഭസ്സോഷധികളും ശ്രദ്ധ മേധ സരസ്വതീ
അർത്ഥം ധർമ്മം കാമമേവം വിദ്യുന്മണ്ഡലി പാണ്ഡവ! 20

ജലമേന്തുന്ന മേഘങ്ങളിടിയും കാറ്റുമങ്ങനെ
പ്രാചിയാ യജ്ഞവാഹങ്ങളിരുപത്തേഴു പാവകർ 21

അഗ്നീഷോമേന്ദ്രാഗ്നികളും സവിതാ മിത്രനര്യമാ
ഭഗൻ വിശ്വേദേവർ സാദ്ധ്യർ ഗുരു ശുക്രനുമങ്ങനെ 22

വിശ്വാവസൂ ചിത്രസേനൻ തരുണൻ സുമനസ്സുമേ
യജ്ഞങ്ങൾ ദക്ഷിണകളും ഗ്രഹതാരാഗണങ്ങളും 23

[ 762 ]

യജ്ഞാവാഹങ്ങളും മന്ത്രങ്ങളിവർ സേവിപ്പതുണ്ടിഹ.
അപ്സരസ്സുകളവ്വണ്ണം രമ്യഗന്ധർവ്വവീരരും 24

സംഗീതനൃത്തവാദ്യങ്ങൾ ഹാസ്യങ്ങളിവയാൽപരം
രമിപ്പിപ്പൂ നരപതേ, ശതക്രതു സുരേന്ദ്രനെ. 25

സ്തുതിമംഗളഘോഷത്താൽ കർമ്മം ചൊല്ലി സ്തുതിച്ചഹോ!
വിക്രമം കൊണ്ടു വാഴ്ത്തുന്നു വലവൃതിവിനാശിയെ. 26

ബ്രഹ്മരാജർഷികൾ പരം ദേവർ ദേവർഷിമാർകളും
നാനദിവ്യവിമാനം വാണഗ്നിപോലുജ്ജ്വലിപ്പവർ 27

മാലാഭ്രഷകളും ചാർത്തി വരും പോം ചിലരങ്ങനെ.
ബൃഹസ്പതിയുമാ ശുക്രൻതാനുമെപ്പൊഴുമുണ്ടിഹ 28

ഇവരും മറ്റു പലരും മഹാത്മാക്കൾ ദൃഢവ്രതർ
ചന്ദ്രകാന്തിവിമാനത്തിൽ ചന്ദ്രനെപ്പോലെ സുന്ദരൻ 29

ബ്രഹ്മാവിന്നു സമന്മാരാം ഭൃഗുസപ്തർഷിമാർകളും.
പത്മിനീമാലയുള്ളോരീദ്ദേവേന്ദ്രസഭയങ്ങു ഞാൻ
കണ്ടിരിപ്പൂ മാഹാബാഹോ, യമന്റെ സഭ കേൾക്ക നീ. 30

8. യമസഭാവർണ്ണനം

തിരുത്തുക

പിതൃലോകത്തിലുള്ള അന്തകസഭയുടെ വിസ്തരിച്ചുള്ള വർണ്ണന.


നാരദൻ പറഞ്ഞു

യമന്റെ സഭയെച്ചൊല്ലാം കേട്ടുകൊൾക യുധിഷ്ഠിര!
വൈവസ്വതന്നതോ പാർത്ഥ വിശ്വകർമ്മാവു തീർത്തതാം 1

തേജസ്സുള്ളാസഭ നൃപ, നൂറു യോജന നീളവും
വിസ്താരവും തുല്യമായിട്ടുള്ളതാകുന്നു പാണ്ഡവ! 2

അർക്കപ്രകാശം കൈക്കൊണ്ടു കാമരൂപമിയന്നതാം
അതിശീതോഷ്ണമില്ലാതെ മതിപ്രീതി വളർപ്പതാം. 3

അതിൽശ്ശോകം ജരയതിൻവണ്ണം പൈദാഹമപ്രിയം
ദൈന്യം ക്ലമവുമില്ലൊട്ടും പ്രതികൂലതയെന്നതും. 4

ദിവ്യമാനുഷകാമങ്ങളെല്ലാമുണ്ടെന്നമായതിനാൽ
രസത്തോടും പെരുത്തുണ്ടു ഭക്ഷ്യം ഭോജ്യമരിന്ദമ! 5

ലേഹ്യം ചോഷ്യം പേയമേവം ഹൃദ്യം സ്വാദു മനോഹരം
പുണ്യഗന്ധസ്രക്കുകളും കാമം കായ്ക്കും മരങ്ങളും 6

രസമോടൊത്തു ശീതോഷ്ണതരം വാരിയുമുണ്ടതിൽ.
രാജർഷിവീരരുമതിൽ ശുദ്ധബ്രഹ്മർഷിമുഖ്യരും 7

നന്ദ്യാ വൈവസ്വതയമൻതന്റെ ചുറ്റുമിരിപ്പതാം.

[ 763 ] ====യമസഭാവർണ്ണനം====


യയാതി നഹുഷൻ പൂരു മാന്ധാതാ സോമകൻ നൃഗൻ 8.

ത്രസദസ്യു നരേന്ദ്രർഷി കൃതവീര്യൻ ശ്രുതശ്രവൻ
അരിഷ്ടനേമിയാസ്സിദ്ധൻ കൃതവേഗൻ കൃതീ നിമി 9.

പ്രതർദ്ദനൻ ശിബീ മത്സ്യൻ പൃഥുലാക്ഷൻ ബൃഹദ്രഥൻ
വാർത്തൻ മരുത്തൻ കുശികൻ സാങ്കാശ്യൻ‌ സാംകൃതീ ധ്രുവൻ 10.

ചതുരശ്വൻ സദശ്വേർമ്മി കാർത്തവീര്യനരേശ്വരൻ
ഭരതൻ സുരഥൻ പിന്നെസ്സുനീഥൻ നിശഠൻ നളൻ 11.

സുമനസ്സു ദിവോദാസനംബരീഷൻ‍ ഭഗീരഥൻ
വ്യശ്വൻ സദശ്വൻ വർദ്ധ്യശ്വൻ പൃതുവേഗൻ പൃഥുശ്രവൻ 12.

പൃഷഗശ്വൻ വസുമനസ്സാക്ഷപൻ സുമഹാബലൻ
വൃഷൽഗു വൃഷസേനൻതാൻ പുരുകുത്സൻ ധ്വജീ രഥി 13.

ആർഷ്ടിഷേണൻ ദിലീപൻതാൻ മഹാത്മാവാമുശീനരൻ
ഔശീനരീ പുണ്ഡരീകൻ ശര്യാതി ശരഭൻ ശുചി 14.

അരിഷ്ട നംഗൻ വേനൻതാൻ ദുഷ്യന്തൻ സൃഞ്ജയൻ ജയൻ
ഭാംഗാസുരി സുനീതാഖ്യനാനിഷാദൻ വഹീനരൻ 15.
 
കരന്ധമൻ ബാൽഹികൻതാൻ സുദ്യുമ്നൻ ബലവാൻ മധു
ഐളൻ മരുത്തനവ്വണ്ണം ബലവാനാം മഹീപതി 16.

കപോതരോമൻ തൃണകനർജ്ജുനൻ സഹദേവനും
വ്യസ്വൻ വസാശ്വൻ കൃശാശ്വൻതാൻ ശശബിന്ദുമഹീശ്വരൻ 17.

രാമനാം ദാശരഥിയാ ലക്ഷ്മണൻതാൻ പ്രതർദ്ദനൻ
അളക്കൻ കക്ഷസേനാഖ്യൻ ഗയൻ ഗൗരാശ്വനങ്ങനെ 18.

ജാമഗ്ന്യൻ രാമനേവം നാഭാഗൻ സഗരൻ പരം
ഭ്രരിദ്യുമ്നൻ മഹാശ്വാഖ്യൻ പൃഥാശ്വൻ ജനകാഭിധൻ 19.

വൈണ്യരാജൻ വാരിഷേണൻ പുരുജിജ്ജനമേജയൻ
ബ്രഹ്മഗത്തൻ ത്രിഗർത്തൻ താൻ രാജോപരിചരൻ പരം 20.

ഇന്ദ്രദ്യുമ്നൻ ഭീമജാനു ഗൗരപൃഷ്ഠൻ നളൻ ഗയൻ
പത്മൻതാൻ മുചുകുന്ദൻതാൻ ദ്രരിദ്യുമ്നൻ പ്രസേനജിൽ 21.

അരിഷ്ടനേമി സുദ്യുമ്നൻ പൃഥുലാശ്വാഖ്യ നഷ്ടകൻ.
ശതം മത്സ്യനരേന്ദ്രന്മാർ ശതം നീപർ ശതം ഹയർ 22.

ശതമേ ധൃതരഷ്ടന്മാരെണപതേ ജനമേജയർ.
ശതമാ ബ്രഹ്മദത്തന്മാർ ശതമീരികളങ്ങനെ 23.

ഇരുനൂരുണ്ടു ഭീഷ്മന്മാർ ഭീമന്മാരു പരം ശതം.
ശതമേ പ്രതിവിന്ധ്യന്മാർ ശതം നാഗർ ശതം ഹയർ 24.

പലാശന്മാർ ശതം കാണക ശതം കാശകുശാദികൾ
ശാന്തനുക്ഷിതിപൻ ദ്രപ, നിൻ താതൻ പാണ്ഡുമന്നവൻ 25.

ഉശംഗവൻ ശതരഥൻ ദേവരാജൻ ജയദ്രഥൻ
മന്ത്രിമാരെത്തു വൃഷഭൻ രാജർഷി ബഹുബുദ്ധിമാൻ. 26.

[ 764 ]

അവ്വണ്ണമേ പുണ്യമേറും ശശബിന്ദുക്കളായിരം
ഭ്രരിദക്ഷിണയൊത്തശ്വമേധം ചെയ്തിട്ടഞ്ഞവർ. 27.

പുണ്യരാജർഷീന്ദ്രരിവർ പുകഴന്നോരറിവാണ്ടവർ
അസ്സഭയക്കുള്ളിലുണ്ടെന്നു സേവിപ്പു ധർമ്മരാജനെ 28.

അഗസത്യനാമതംഗൻതാൻ കാലൻ മൃത്യുവുമങ്ങനെ
യജ്വാക്കന്മാർ സിദ്ധർ മുറ്റും യോഗദേഹമെഴുന്നവർ 29.

സ്വധയും മുർത്തിയും ചേർന്നോർ ബർഹിഷത്തുകളും ചിലർ. 30.

കാലചക്രവുമായ് സാക്ഷാൽ ഭാഗവൻ ഹവ്യവാഹനും
ദക്ഷിണായനകാലത്തു ചത്ത ദുഷ്കൃതി മർത്ത്യരും, 31.

കാലം നടത്തുന്നവരും യമകിങ്കരരും പരം
അതിൽ ശിംശപപാലാശങ്ങളും കാശകുശാദിയും. 32.

മൂർത്തി കൈക്കൊണ്ടുപാസിക്കുന്നുണ്ടല്ലോ ധർമ്മരാജനെ
ഇവരും മറ്റു പലരും പിതൃരാജന്റെ സഭ്യരാം 33.

നാമകർമ്മങ്ങളെക്കൊണ്ടു നമിക്കോതാവതല്ലവർ.
തിരക്കില്ലാത്താസ്സഭയുമിഷ്ടം പോലെ ഗമിപ്പതായ് 34.

ഏറെക്കാലം തപംചെയ്തു വിശ്വകർമ്മാവു തീർത്തതാം.
പ്രഭകൊണ്ടുജ്ജ്വലിച്ചേറ്റം തെളിയുംപടി ഭാരത! 35.

അതിലുഗ്രതപോനിഷ്ഠർ ചെന്നെത്തും സത്യവാദികൾ.
ശാന്തസന്യാസികൾ ശുചിപുണ്യകർമ്മവിശുദ്ധരായ് 36.

ജ്യോതിസ്വരുപരൊല്ലാരും വിരജോവസ്ത്രധാരികൾ,
വിചിത്രമാല്യാഭരണർ മിന്നും കണ്ഡലമുള്ളവർ 37.

പുണ്യകർമ്മങ്ങളും പുണ്യസാധനങ്ങളുംമുള്ളവർ
യോഗ്യരായുള്ള ഗന്ധവ്വപ്സരസ്ത്രീഗണങ്ങളും 38.

സംഗീത നൃത്ത വാദിത്ര ഹാസ്യ ലാസ്യങ്ങളൊത്തഹോ!
പുണ്യഗന്ധങ്ങളും പുണ്യശബ്ദവും പാർത്ഥ, മുറ്റുമേ 39.

ദിവ്യമാല്യങ്ങലും മറ്റുമവിടെക്കിട്ടുമെപ്പൊഴും.
നൂറുമായിരവും ഘർമ്മചാരിമാരാ പ്രജേശനെ 40.

സുരൂപരൂപശീലന്മാരുപാസിക്കുന്നിതെപ്പൊഴും
ഇപ്രകാരത്തിലാകുന്നൂ പിതൃരാജന്റെയാസ്സഭ 41.

തത്മിനീരമ്യ വരുണസഭയെപ്പറയാമിനി

9.വരുണസഭാവർണ്ണനം

തിരുത്തുക

സമുദ്രാന്തർഭാഗത്തായി ശോഭിക്കുന്ന വരുണസഭയുടെ വർണ്ണന.


നാരദൻ പറഞ്ഞു

ദിവ്യശ്രീ പൂണ്ട വരുമസഭ പിന്നെ യുധിഷ്ഠിര!
കോട്ടക്കമാനോത്തളവിലൊക്കും യമസഭയ്ക്കുതാൻ; 1.

[ 765 ]

വെള്ലത്തിനുള്ളിലായിട്ടു വിശ്വകർമ്മാവു തീർത്താം
ഫലപുഷ്പങ്ങൾ തൂകുന്ന ദിവ്യരത്നദ്രുമവ്രജം 2.

മഞ്ഞ നീല വെള്ള കറുപ്പേവം നല്ല ചുവപ്പുമായ്
അവതാനങ്ങളും വള്ളിക്കുടിലും മറ്റുമൊത്തഹോ! 3.

അവ്വണ്ണം ചിത്രമധുരസ്വരപക്ഷിഗണങ്ങളും
ചൊല്ലവല്ലാത്തഴകിനോടുണ്ടതിൽ സംഖ്യയെന്നിയേ 4.

സുഖസ്പർശത്തൊടും തുല്യശീതോഷ്ണസ്ഥിതിയൊത്തഹോ!
ഗൃഹാസനാകീർണ്ണയല്ലോ വരുണൻ കാക്കമാസ്സഭ. 5.

അതിൽ വാഴുന്നു വരുണൻ വാരുണീഗോവിയോടുമേ
ദിവ്യരത്നാംബരധരൻ ദിവ്യാഭരണഭ്രഷിതൻ 6.

മാല ചാർത്തിദ്ദിവ്യഗന്ധമുള്ളോർ ദിവ്യാനുലേപനർ
ആദിത്യരങ്ങുപാസിച്ചീടുന്നൂ വരുണദോവനെ. 7.

തക്ഷകൻ വാസുകി മഹാനാഗനൈരാവതൻ പരം
കൃഷ്ണൻ ലോഹിതനാപ്പത്മൻ ചിത്രനമ്മട്ടു വീര്യവാൻ 8.

കംബളാശ്വതരന്മാരാ ധൃതരാഷ്ടവലാഹകർ
മണിമാൻ കുണ്ഡധാരാഖ്യൻ കാർക്കോടകധനഞ്ജയർ 9.

പാണിമാൻ കണ്ഡകൻ പിന്നെബ്ബലവാൻ ധരണീപതേ!
പ്രഹ്ലദൻ മൂഷികാദൻ ജനമേജയനങ്ങനെ. 10.

പതാകാമണ്ഡലാഢ്യന്മർ ഫണമുള്ളവരേവരും
ഇവരും മറ്റഹികളുമതിലുണ്ടു യുധിഷ്ടിര! 11.

ഉപാസിപ്പൂ മഹത്വം പാശിയെ ക്ലേശെന്നിയേ.
ബലി വൈരോചനൻ ഭ്രപൻ നരകൻ പൃഥിവിഞ്ജയൻ 12.

സംഹ്ലാദനാ വിപ്രചിത്തി കാലകേയാസുരേന്ദ്രരും,
സുവിന്ദു ദുർമ്മുകൻ ശംഖൻ സുമതീ സുമനസ്സുമേ 13.

ഘടോദരൻ മഹപാർശ്വൻ ക്രഥനൻ പിഠരൻ പരൻ,
വിശ്വരൂപൻ സ്വരൂപൻതാൻ വിരൂപാഖ്യൻ മഹാസിരൻ 14.

ദശഗ്രിവൻ ബാലി മേഘവാസസ്സേവം ദശാവരൻ,
ടിട്ടിഭൻ വിടഭ്രതൻ സംഹ്ലാഗനങ്ങിന്ദ്രതാപൻ 15.

ദൈത്യദാനവസംഘങ്ങൾ മിന്നു കുണ്ഡലമുള്ളവർ
കിരീടം മാലയും ചാർത്തിദ്ദിവ്യമോടിയെഴുന്നവർ,, 16.

അവിടെദ്ധർമ്മപാശത്തെയേന്തും വരുണദേവനെ
ഉപാസിപ്പൂ സുചരിതവ്രതരായവരെപ്പൊഴും. 17.

സമുദ്രംനാലുമവ്വണ്ണം ഭാഗീരഥി മഹാനദി
കാളിന്ദി വേണ വിദിശ വേഗവാഹിനി നർമ്മദ, 18.

വിപാശയാശ്ശതദ്രു ശ്രീചന്ദ്രഭാഗ സരസ്വതി

[ 766 ]

ഇരാവതി വിതസ്താഖ്യസിന്ധുദേവമഹാനദി, 19.

ഗോദാവരി പരംകൃഷ്ണ വേണ കാവേരിയാം നദി
വിശല്യ കിമ്പുന്ന പരം സാക്ഷാൽ വൈതരണീനദി 20.

തൃതീയ ജ്യോഷ്ഠില പരം ശോണമെന്ന മഹാനദം
ചർമ്മണ്വതിയതിൻവണ്ണമാപ്പർണ്ണാസ മഹാനഗി, 21.

സരയൂ വാരവത്യാഖ്യ ലാംഗലീനദിയങ്ങനെ
കരതോയയുമാത്രേയി ലൗഹിത്യാഖ്യ മഹാനദം, 22.

ലഘന്തി ഗോമതി പരം സന്ധ്യാ ത്രിസ്രോതസീനദി
ഇവയും മറ്റുപലതും പുണ്യതീർത്ഥ, പുകഴ്ന്നവ. 23.

എല്ലാനദികളും തീർത്ഥസരസ്സുകളുമങ്ങനെ
കൂപങ്ങളും ചോലകളും ദേഹം പൂണ്ടു യുധിഷ്ഠിര! 24.

പല്വലങ്ങൾ തടാകങ്ങളിവപുണ്ടു ഭാരത!
ഭ്രമിയും ദിക്കുകളുമമ്മട്ടു ഭ്രമിധരങ്ങളും 25.

ഉപാസിപ്പു ജലചരജീലവും ജലനാഥനെ.ട
ഗീതവാദ്യങ്ങളൊത്ത പ്സരസ്ത്രിഗന്ധർവ്വമണ്ഡലം 26.

എല്ലാം സ്തുതിച്ചുപാസിക്കുന്നുണ്ടാ വരുണദേവനെ,
രത്നം വിളഞ്ഞദ്രികളുംമതിന്മട്ടു രസങ്ങളും 27.

നല്ല സൽക്കഥയും ചൊല്ലിയല്ലോ സേവിച്ചിരിപ്പതും
വാരുണന്മാരുപാസിപ്പു സുനാഭാഭിധമന്ത്രിയും 28.

ഗോപുഷ്കരന്മാരുമൊത്തു പുത്രപൗത്രസമന്വാതം
ഏവരും ദേഹവും പൂണ്ടുസേവിപ്പു പാശിദേവനെ. 29.

ഞാൻ പോയിക്കണ്ടിരിപ്പുണ്ടീ വരുണന്റെ മഹാസഭ;
അഴകേറു കുബേരന്റെ സഭയെക്കേട്ടുകൊൾകെടോ. 30.

10.വൈശ്രവണസഭാവർണ്ണനം

തിരുത്തുക

കബേരപത്തനത്തിലുള്ള വൈശ്രവണസഭയുടെ വർണ്ണന.


നാരദൻ പറഞ്ഞു

നൂറു യോജന നീളത്തിൽ വിത്തേശന്റെ മഹാസഭ
വിസാരമങ്ങെഴുപതു യോജനയ്ക്കൊത്ത ശ്രഭ്രയാം. 1.

തപപസ്സിനാൽവനേടിയതാണിതു വൈശ്രവണൻ സ്വയം
ചന്ദ്രാഭമായ്ക്കോട്ടയോടും കൈലാസശിഖരപ്പടി. 2.

ഗുഹ്യകന്മാരെടുത്തുംകൊണ്ടാകാശത്തതു നില്പതാം
ദിവ്യപ്പൊന്മേടകൾ പരം ചൊവ്വോടെ വിലസുംപടി. 3.

മഹാരത്നത്തൊടും ചിത്രദിവ്യഗന്ധമിയന്നഹോ!
സിതാഭശിഖരംപോലെയിളകിക്കൊണ്ടു കാണുമേ 4.

[ 767 ]

ദിവ്യസ്വർണ്ണമയാംഗങ്ങൾ മിന്നി മിന്നൽ കണക്കിനെ.
അതിൽ വിത്തേശ്വരസ്വാമി വിചിത്രാഭരണാംബരൻ 5.
സ്ത്രീസഹസ്രാന്വിതം വാഴ്‌വൂ ശ്രീമാൻ കുണ്ഡലമണ്ഡിതൻ,
സൂര്യപ്രകാശമായ് ദിവ്യമേൽവിരിപ്പാർന്നു ഭംഗിയിൽ 6.

പാദ പീഠമെഴും രമ്യസിംഹാസനമമർന്നവൻ
ഉദാരമന്ദാരതരുപ്പൂങ്കാവുലലയുമാറഹോ! 7.

സൗഗന്ധികത്തിൽ ഗന്ധത്തെയേന്തീടും ഗന്ധവാഹനൻ
അളകാനളിനീ നന്ദനോദ്യാനപ്പൂമണത്തൊടും 8.

കുളുര്ത്തുള്ളുകുളുർപ്പിക്കുമിളങ്കാറ്റേറ്റുകൊള്ളുമേ.
അവിടെദ്ദേവഗന്ധർവ്വാപ്സരസ്ത്രീഗണമെപ്പൊഴും 9.

ദിവ്യതാനത്തൊടുംകൂടി പാടുന്നുണ്ടു മഹീപതേ!
മിശകേശീ പരം രംഭ ചിത്രസേനശുചിസ്മിത 10.

ഘൃതാചിയാച്ചാരുനേത്ര പുഞ്ജികസ്ഥല മേനക,
വിശ്വാചി സഹജന്യാഖ്യയിര പ്രമ്ലോചയുർവ്വശീ 11.

വർഗ്ഗ പിന്നെസ്സൗരഭേയി സമീചീ ബുൽബുദാ ലത,
ഇവുരും മറ്റു പലരും നൃത്യഗീതവിദഗ്ദ്ധമാർ 12.

ഈഗ്ഗന്ധർവ്വാപ്സരോവർഗ്ഗം സേവിപ്പൂ വിത്തനാഥനെ.
എപ്പോഴും നൃത്യവാദിത്രഗീതയോഗത്തിനാൽ സഭ 13.

ഇളവ്ല്ലതെ ഗന്ധർവ്വപ്സരോ യോഗാൽ വിളങ്ങുമേ.
കിന്നരാഭിധർ ഗന്ധർവ്വർ നാരാഭിധരുമങ്ങനെ, 14.

മണിഭദ്രൻ ധനദനാ ശ്വേതഭദ്രാഖ്യഗുഹ്യകൻ,
കശേരകൻ ഗണ്ഡകണ്ഡു പ്രഗ്യോതൻതാൻ മഹാബലൻ 15.

കുസ്തുംബുരു പിശാചൻതാൻ ഗജകർണ്ണൻ വിശാലകൻ
വരാഹകർണ്ണൻ താമ്രോഷ്ഠൻ ഫലകക്ഷൻ ഫലോദകൻ 16.

ഹംസചൂഡൻ ശിഖാവർത്തൻ ഹോമനേത്രൻ വിഭീഷണൻ,
പുഷ്പാനനൻ പിംഗളൻ ശോണിതോദൻ പ്രവാളകൻ 17.

വൃക്ഷബാഷ്പനികേതാഖ്യൻ ചീരവാസസ്സു ഭാരത !
ഇവരും മറ്റു പലരും യക്ഷർ നൂറായിരം പരം. 18.

എങ്ങു ലക്ഷ്മീഭഗവതിയങ്ങുണ്ടു നളകൂഭരൻ
പലപ്പൊഴും ഞാനുമുണ്ടാം മറ്റുള്ളെന്മട്ടുകാരുമേ. 19.

ബ്രഹ്മർഷികളുമങ്ങുണ്ടാം ദേവർഷികളുമങ്ങനെ
ക്രവ്യാദരും മറ്റു പല ഗന്ധർവ്വന്മാർ ബലിഷ്ഠരും 20.

ഉപാസിപ്പൂ മഹാത്മാവാം വിത്തനാഥനെയങ്ങതിൽ.
അസംഖ്യ ഭ്രതസംഘത്തോടൊത്തീടും ഭഗവാൻ ഭവൻ 21.

ഉമാകാന്തൻ പശുപതി ഭഗനേത്രഹരൻ ഹരൻ
ത്ര്യൈംബകൻ ശൂലിയാം ദേവൻ ദേവിയും ക്ലാന്തിയെന്നിയേ, 22.

മുണ്ടന്മാർ കൂനർ കുടിലരാർത്തീടുമരുണേക്ഷണർ

[ 768 ]

മേദോമാംസാശനർ ഭയങ്കൻ നാനായുധോൽക്കടൻ, 23.

വായുവേഗോഗ്രഭ്രതങ്ങളിവയൊത്തുഗ്രകാർമ്മുകൻ
അന്വാസിക്കുന്നു സഖിയാം വിത്തേശനെ മഹേശ്വരൻ. 24.

ഹൃഷ്ഠരായ് പലരും പിന്നെശ്ശിഷ്ഠരാഡംബരത്തൊടും
ഗന്ധർവ്വാധിപരങ്ങുമ്ടു വിശ്വാവസു ഹഹാഹുഹദു. 25.

പർവ്വതൻലതുംബുരു പരൻ ശൈലൂഷൻതാനുമങ്ങനെ
സംഗീതജ്ഞൻ ചിത്രസേനനേവം പിതൃരഥൻ മഹാൻ 26.

ഇവർ തൊട്ടുള്ള ഗന്ധർവ്വരുപാസിപ്പൂ ധനേശനെ.
വിദ്യാധരാധിപൻ ചക്രധർമ്മാവനുജരോടുമേ 27.

ഉപാസിക്കുന്നതുണ്ടങ്ങു ധനനായകദേവനെ.
വളരെക്കിന്നരന്മാരുമാവിധം വിത്തനാഥനെ 28.

ഉപാസിച്ചുവരുന്നുണ്ടു ഭഗദത്താദ്യരെപ്പൊഴും;
ദ്രുമൻ കിമ്പുരുഷാധീശനുപാസിപ്പൂ ധനേശനെ. 29.

രാക്ഷസേന്ദ്രനുമവ്വണ്ണം മഹേന്ദ്രൻ ഗന്ധമാദനൻ
യക്ഷഗന്ധർവ്വനോടും താനെല്ലാ രാക്ഷസരോടുമേ 30.

ചേന്നുപാസിപ്പു ധർമ്മിഷ്ഠൻ ജ്യോഷ്ഠനെത്താൻ വിഭീഷണൻ
ഹിമവാൻ മന്ദരം വിന്ധ്യം കൈലാസം പാരിയാത്രവും 31.

മലയം ദർദ്ദുരം പിന്നെ മാഹേന്ദ്രം ഗന്ധമാഗനം
ഇന്ദ്രകീലം സുനാഭംതാൻ ദിവ്യശാലങ്ങൾ രണ്ടുമേ 32.

ഇവരും മറ്റുപലരുമെല്ലാം മേരു തുടങ്ങിയോർ
ഉപാസിപ്പു മഹാത്മാവാം വിത്തേശവിഭുവെസ്സദാ. 33.

ഭഗവാൻ നന്ദികേശൻതാൻ മഹാകാളനുമങ്ങനെ
ശംഖകർണ്ണാദി സകല ദിവ്യപാരിഷഗേന്ദ്രരും 34.

കാഷ്ടൻ കുടിമുഖൻല ദന്തി വിജയാഭിധ താപസി
വൈള്ളക്കാളയുമവ്വണ്ണം നീല്പം മുക്കുറയിട്ടതിൽ; 35.

വിത്തേശനെയുപാസിപ്പൂ മറ്റു രക്ഷപിശാചരും.
ചുറ്റുമേ പാരിഷദരോടൊത്തു മേവു മഹേശ്രൻ 36.

ത്രൈലോക്യഭാവനൻ ദേവദേവൻ ശിവനെയെന്നുമേ
കുമ്പിട്ടു കൂപ്പിപ്പൗലസ്ത്യൻ വിശ്വരൂപനുമാപതി 37.

കൊടുത്ത സമ്മതം വാങ്ങിച്ചിരുന്നീടും ധനേശ്വരൻ;
ഉണ്ടെന്നും ഭഗവാനിഷ്ടൻ ഭവൻ വിത്തേശ്വരാന്തികേ. 38.

ധനാദ്ധ്യക്ഷമെഴും ശംഖപത്മങ്ങൾ നിധിനായകർ
മറ്റു നിധികളോടൊത്തു സേവിക്കുന്നൂ ധനേശനെ. 39.

ഈവണ്ണം വാനിലാണ്ടോരാസ്സഭയും കണ്ടിരിപ്പു ഞാൻ
പിതാമഹന്റെ സഭയെച്ചൊല്ലുവൻ കേൾക്കമന്നവ! 40.

[ 769 ] ====ബ്രഹ്മസഭാവർണ്ണനം====

ബ്രഹ്മസഭയുടെ വർണ്ണന. ആ സഭയെപ്പറ്റി ആദിത്യഭഗവൻ പറ ഞ്ഞുകേട്ടസുക്ഷ്മവിവരങ്ങൾ നാരദൻവിസ്തരിച്ച വിവരിക്കുന്നു.


നാരദൻ പറഞ്ഞു
പിതാമഹന്റെസഭയെത്താത, ചൊൽവതു കേൾക്ത നീ
ഇതിപ്രകാരമാണന്നു പറയാവല്ല ഭാരത! 1.

മുന്നം ഭേവയുഗത്തിങ്കൽ വനിൽനിന്നു ദിവകരൻ
മനുഷലോകം കാണ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‍മാൻ വന്നിറങീ വിഗതകമ 2

മനുഷാരുപാൽ ചുററുമ്പോൾ സ്വയം ഭുസഭകണ്ടവൻ
പാർത്തെന്നോടതു തത്ത്വത്തിൽ പറഞ്ഞൂ പണ്ടു പാണ്ഡവ! 3.

അപ്രമേയാ മാനസിയദ്ദിവ്യയാം സഭ ഭാരത!
പ്രമാണം കൊണ്ടനിർദ്ദേശ്യയല്ലോ സർവ്വമനോരമ. 4.

ആസ്സഭയ്ക്കൊത്ത ഗുണമങ്ങെല്ലാം ഞാൻ കേട്ടു പാണ്ഡവ!
കാണ്മാനത്യാഗ്രഹത്തോടുമാദിത്യനൊടു ചൊല്ലിനേൻ; 5.

“ഭഗവാനേ, ശുഭബ്രഹ്മസഭ കാണ്മാൻ കൊതിപ്പു ഞാൻ
എന്തുജാതി തപോയോഗകർമ്മം കൊണ്ടതു സാദ്ധ്യമാം? 6.

ഏതൗഷധത്തിനാൽ കാണാം പാപനാശിനിയുത്തമ
ഭഗവാനേ, ചൊല്ല ഞാനാസ്സഭ കാണുന്നതെങ്ങനെ?” 7.

എന്റെയാ വാക്കു കേട്ടിട്ടാസ്സഹസ്രാംശു ദിവാകരൻ
അരുളീ ഭാരത, മുറയ്ക്കായിരത്താണ്ടെഴും വ്രതം. 8.

“പ്രയതാശയനായ് ചെയ്ക നീയീ ബ്രഹ്മവ്രതം പരം"
പിന്നെ ഞാൻ ഹിമവൽപൃഷ്ടം പുക്കു ചെയ്തേൻ മഹാവ്രതം 9.

പിന്നീടാസ്സവര്യഭഗവാനെന്നെയും കൊണ്ടു വീര്യവാൻ
ആ ബ്രഹ്മസഭയിൽ ചെന്നൂ നിഷ്പാപൻ നിർഗ്ഗതക്ലമൻ 10.

അതിന്നവിധമാണെന്നു പറയാവല്ല പാർത്ഥിവ!
ക്ഷണത്തിൽ മാറി മറ്റൊന്നാം സ്വരൂപം പറവാൻ പണി. 11.

അളവും കണ്ടിടാവല്ലാസ്ഥാനവും ഭരതർഷഭ!
ആകാരവുമതേമട്ടിൽ കണ്ടിട്ടില്ലൊന്നു വേറെ ഞാൻ 12.

അതൊന്നും ഭംഗിയുള്ളോന്നാശ്ശീതോഷ്ണങ്ങളുമില്ലതിൽ
പൈ ദാഹവും ക്ഷീണവുമില്ലതിൽ പാർപ്പോർക്കൊരാൾക്കുമേ. 13.

നാനാകാരത്തൊടും മിന്നും രത്നം കൊണ്ടു ചമച്ചതാം
തൂണിന്മേലല്ല നില്ക്കുന്നു വീണുപോകില്ലതെന്നുമേ. 14.

പ്രഭയോടു വിളങ്ങന്ന ദിവ്യദ്രവ്യചയത്തിനാൽ

[ 770 ]

ചന്ദ്രസുര്യാഗ്നികളിലുമധികം തെളിവാർന്നഹോ! 15.

നാകപൃഷ്ഠത്തു മിന്നുന്നൂ സൂര്യനെദ്ധിക്കരിച്ചുതാൻ
അതിലല്ലോ വസിക്കന്നൂ ഭഗവാൻ ദേവമായയാൽ 16.

തനിച്ചു സൃഷ്ഠിചെയ്യുന്നോൻ സർവലോകപിതാമഹൻ.
ഉപാസിക്കുന്നിതവനെ പ്രജാപതികളേവരും: 17.

ദക്ഷൻ പ്രചേതൻ പുലഹൻ മരീചിയഥ കശ്യപൻ
ഭുഗുവത്രി വസിഷ്ഠൻതാനംഗിരസ്സഥ ഗൗതമൻ 18.

പുലസ്ത്യൻ ക്രതുവവ്വണ്ണം പ്രഹ്ലാദനഥ കർദ്ദമൻ
അഥർവാം ഗിരസൻ പിന്നെബ്ബാലഖില്യർ മരീചിപർ; 19.

അന്തരിക്ഷം മനം വിദ്യ തേജോ വായു ജലം മഹി
ശബ്ദം സ്പർശം രൂപമേവം രസം ഗന്ധം ധരാപതേ 20.

വികാരവും പ്രകൃതിയും മറ്റു ഭ്രകാരണങ്ങളും;
തേജസ്സേറുമഗശ്ത്യൻതാൻ മാർക്കണ്ഡേയൻ പ്രതാപവാൻ 21.

ജതദഗ്നി ഭരഗ്വാജൻ സംവർത്തൻ ച്യവനൻ മുനി,
ദുർവാസാവു മഹാഭാഗ, ധർമ്മ വാനൃശ്യശൃംഗനും 22.

സനൽക്കുമാരൻ ഭഗവാൻ യോഗാചാര്യൻ തപോനിധി,
അസിതൻ ദേവലൻ പിന്നെജ്ജൈഗീഷവ്യൻ ബുധോത്തമൻ 23.

ഋഷഭാജിതശത്രുക്കൾ മഹാവീര്യമെഴും മണി;
അഷ്ടാംഗമായുർവേദംതാൻ ദേഹം കൈക്കൊണ്ടു ഭാരത! 24.

നക്ഷത്രമൊത്തെഴും ചന്ദ്രനാദിത്യൻ തിഗ്മരശ്മിമാൻ,
ക്രതുക്കൾ വായുക്കളുമാസ്സങ്കല്പംതാൻ പ്രമാണവും 25.

മൂർത്തിമാന്മാർ മഹാത്മാക്കൾ മഹാവ്രതമിയന്നവർ;
ഇവരും മറ്റു പലരുമുപാസിപ്പൂ വിരിഞ്ചനെ. 26.

അർത്ഥ ധർമ്മം കാമമേവം ഹർഷം ദ്വേഷം തപം ദമം
ആസ്സഭയ്ക്കെത്തിടും ഗന്ധർവാപ്സരോഗണമങ്ങനെ 27.

ഇരുപത്തേഴുപേരേവം ലോകപാലരശേഷവും
ശുക്രൻ ബൃഹസ്പതി പരം ബുധൻ ചൊവ്വയുമങ്ങനെ 28.

ശനിയും രാഹുവും സര്രവഗ്രഹങ്ങളുമതേവിധം,
മന്ത്രം രഥന്തരം പിന്നെ ഹരിമാൻ വസുമാനുമേ 29.

സാധിരാജാക്കഴാദിത്യർ നാമദ്വന്ദ്വത്തൊടോതിയോർ,
മരുത്തുക്കളുമാ വിശ്വകർമ്മാവുംതാൻ വസുക്കളും 30.

പിതൃക്കളേവരും സർഹവിസ്സുകളുമങ്ങനെ,
ഋഗ്വേദം സാമവേദംതാൻ യജൂർവേദവുമാംവിധം 31.

അഥർവവേദവും പിന്നെസ്സർവശാസ്ത്രസമൂഹവും,

[ 771 ]

ഇതിഹാസോപദേശങ്ങൾ വേദാംഗങ്ങളശേഷവും 32.

ഗ്രഹയജ്ഞങ്ങളാസ്സോമൻ ഗേവതാജാലമൊക്കയും,
സാവിത്രി ദുർഗ്ഗ തരണി വാണി സപ്തവിധാകൃതി 33.

ധൃതി മേധാ സ്‌മൃതി പരം പ്രജ്ഞ ബുദ്ധി പുകൾ ക്ഷമ,
സ്തുതി ശാസ്ത്രങ്ങൾ സാമങ്ങൾ പലമാതിരി ഗാഥകൾ 34.

ഭാഷ്യങ്ങൾ തർക്കങ്ങളുമദ്ദേഹം പൂണ്ടു ധരാപതേ!
നാടകങ്ങൾ പലേ കാവ്യകഥാഖ്യായിക കാരിക 35.

പുണ്യമൊത്തിവയങ്ങുണ്ടുഗുരുപൂജകൾ മറ്റൂമേ.
ക്ഷണം ലവം മുഹൂർത്തംതാൻ പകലും രാവുമങ്ങനെ 36.

അർദ്ധമാസങ്ങൾ മാസങ്ങളൃതുക്കൾ പുനരാറുമേ,
വാസരം താനഞ്ചുയുഗമഹോരാത്രങ്ങൾ നാലുമേ 37.
ദിവ്യമാമക്കാലചക്രമെന്നുമക്ഷയമവ്യയം,
ധർമ്മ ചക്രവുമവ്വണ്ണമെന്നുമുണ്ടു യുധഷ്ഠിര! 38.

ദിത്യദിത്യാഖ്യകൾ ദനു സുരസാ വിനതാ ഇര
കാളികാ സുരഭീ ദേവി സരമാഭിധ ഗൗതമീ 39.

പ്രഭ കദ്രുവുമവ്വണ്ണം ദേവമാതാക്കൾ ദേവികൾ,
രുദ്രാണി ശ്രീ ലക്ഷ്മി ഭദ്ര ഷഷ്ഠിയവ്വണ്ണമേ പര 40.

ഗോവിൽ വന്നോരു പൃഥിവീദേവി ഹ്രീ സ്വാഹ കീർത്തിയും,
സുരാശചീദേവിയേവം പിന്നെപ്പുഷ്ടിയരുന്ധതി 41.

സംവൃത്തിയാശനീ യാതി സൃഷ്ടിദേവി പരം രതി,
ഇവരും മറ്റുപലരും സേവിക്കുന്നിതു ദേവികൾ 42.

വസുക്കൾ രുദ്രരാദിത്യർ മരുത്തുക്കളുമശ്വികൾ
വിശ്വദേവകൾ സാദ്ധ്യന്മാർ പിതൃക്കൾവസുമനോജവൻ 43.

പുരുഷർഷഭ, കേളമ്മട്ടേഴുകൂട്ടർ പിതൃക്കളും,
മൂർത്തിമാന്മാർ നാലുമേവം മൂന്നുമങ്ങശരീരികൾ 44.

വൈരാജന്മാർ മഹാത്മാക്കളഗ്നിഷ്വാത്താദ്യർ ഭാരത!
ഗാർഹപത്യർ പരം നാകചരചാകും പിതൃക്കളും 45.

സോമപന്മാരേകശൃംഗർ ചതുർവ്വേദർ കലാഖ്യരും;
നാലുവർണ്ണത്തിലും പൂജിപ്പോരീച്ചൊന്ന പിതൃക്കളോ 46.

ഇവർക്കു തൃപ്തിയായ് വന്നാൽ സോമതൃപ്തിയുമായ് വരും,
അവ്വണ്ണമുള്ളിപ്പിതൃക്കളങ്ങനു ചെന്നു യഥാവിധി 47.

ഉപാസിക്കുന്നു നന്ദിച്ചു ശക്തിയേറും വിരിഞ്ചനെ.
രാക്ഷസന്മാർ പിശാചന്മാർ ഗാനവന്മാർകൾ ഗുഹ്യകർ 48.


നാഗങ്ങളാസ്സുപർണ്ണങ്ങളുപാസിപ്പൂ പശുക്കളും;
സ്ഥാവരം ജംഗമം മറ്റു മഹാഭ്രതങ്ങളൊക്കയും 49.

പുരന്ദരൻ ദേവരാജൻ വരുണൻ ധനദൻ യമൻ
ഉമയൊത്തു മഹാദേവനീശനും വരുമെന്നുമേ. 50.

[ 772 ]

മഹാസേനനുമവ്വണ്ണമുപാസിപ്പൂ വിരിഞ്ചനെ
ദേവൻ നാരായണൻതാനും ദേവർഷികളുമങ്ങനെ. 51.

ബാലഖില്യമുനീന്ദ്രന്മാർ യോനിജായോനിജാളിയും
ത്രൈലോക്യത്തിൽ കണ്ടിടുന്ന ചരാചരമശേഷവും 52.

ഞാനതിൽ കണ്ടിതെന്നങ്ങുന്നറിഞ്ഞീടുക മന്നവ!
എണ്പത്തെണ്ണായിരം പേരങ്ങൂർദ്ധ്വരേതോമഹർഷികൾ 53.

സന്താനമുള്ളവരുമവ്വണ്ണമൻപതിനായിരം,
ഇവരേവരുമിഷ്ഠം പോലമരന്മാരശേഷവും 54.

ദേവനെക്കൈവണങ്ങീട്ടു വന്നപാടു ഗമിച്ചിടും
പാന്ഥരായെത്തുമമരദൈത്യാഹിദ്വിജരേയുമേ 55.

സുപർണ്ണയക്ഷഗന്ധർവ്വാപ്സരഃകാലേയരേയുമേ
പൂജ്യാതിഥികളെ ബ്രഹ്മാവാകും ലോകപാതാമഹൻ 56.

സർവ്വഭ്രതദയാശാലി യഥാർഹം സ്വീകരിക്കുമേ.
സ്വീകരിച്ചാ വിശ്വമൂർത്തി സ്വയംഭു ബഹുശക്തിമാൻ 57.

സാന്ത്വമാനാർത്ഥഭോഗങ്ങളരുളും മനുജാധിപ!
അവർ വന്നവരും പിന്നെ വരുന്നവരുമായ് നൃപ! 58.

ഇടചേർന്നു കലർന്നേറ്റം ശോഭിക്കുമഴികിൽ സഭ.
സർവ്വതേജോമയി പരം ദിവ്യബ്രഹ്മർഷിസേവിത 59.

ബ്രാഹ്മശ്രീയുജ്ജ്വലിച്ചേറ്റം വിളങ്ങീ വാട്ടമെന്നിയേ.
അവ്വണ്ണം പുകഴുന്നോരസ്സഭ കണ്ടേൻ സുഗുർല്ലഭ 60.

മനുഷ്യലോകേ നൃപ, നിൻ സഭയെപ്പോലെയാണതും.
ഇച്ചൊന്നോരസ്സഭകളെക്കണ്ടേൻ ഭാരത, വാനിൽ ഞാൻ 61.

മന്നിലീ നിൻ സഭയതിലൊക്കയും മെച്ചമാണെടോ.

ബ്രഹ്മസഭാവർണ്ണനം (തുടർച്ച)

തിരുത്തുക

ബ്രഹ്മസഭയുടെ മഹിമാതിരേകം നാരദൻ തുടർന്നവരിച്ച കേൾപ്പി ക്കുന്നു. താൻ ഒരിക്കൽ അവിടെ ചെന്നിരുന്ന അവസരത്തിൽ പീണ്ഡുവിനെ കണ്ടതും, ചക്രവർത്തിപദത്തിനു യോജിച്ച രാജസുയയാഗം നടത്തേണ്ട കാര്യത്തെപ്പറ്റി ധർമ്മപുത്രനോടു പറഞ്ഞാൽക്കൊള്ളാമെന്നു പാണ്ഡു അഭിപ്രായപ്പെട്ടതുമായ വിവരം നാരദൻ ധർമ്മപുത്രരെ അറിയിക്കുന്നു.


യുധിഷ്‌ഠിരൻ പറഞ്ഞു

മിക്ക രാജാക്കളേയും നീ ചൊല്ലീ ചൊല്ലിയലും മുനേ
വൈവസ്വതന്റെ സഭയിൽ വാണീടുംവണ്ണമായ് വിഭോ! 1.

വരുണൻതന്റെ സഭയിൽ ചൊല്ലീ നാഗങ്ങളെബ് ഭവാൻ

[ 773 ]

ദൈത്യേന്ദ്രരേയുമവ്വണ്ണം സരിൽ സാഗരയോഗവും 2.

വിത്തേശസഭയിൽ ചൊല്ലീ ഗുഹ്യകാശരജാതിയെ
ആഗ്ഗന്ധർവ്വാപ്സരോവർഗ്ഗത്തേയും ഗിരിശനേയുമേ 3.

പിതാമഹന്റെ സഭയിൽ ചൊല്ലീ മാമുനിമാർകളെ
എല്ലാദ്ദേവഗണത്തേയും സർവ്വശാസ്ത്രങ്ങളേയുമേ. 4.

ശക്രന്റെ സഭയിൽ ചൊല്ലീ ദേവന്മാരെബ് ഭവാൻ മുനേ!
ഉദ്ദേശപ്പടി ഗന്ധർവ്വന്മാരെയും മുനിമാരെയും. 5.

രാജാക്കന്മാരിലൊരുവൻ ഹരിശ്ചന്ദ്രൻ മഹാമുനേ!
ദേവേന്ദ്രസഭയിൽ പാർക്കുന്നുണ്ടെന്നല്ലോ പറഞ്ഞതും. 6.

എന്തു കർമ്മം ചെയ്തിതവൻ തപമോ നിയതവ്രത!
കീർത്തിമാനിന്ദ്രനോടൊത്തു തിരക്കത്തക്കതായവൻ? 7.

പിതൃലോകത്തിങ്കലെന്റെ ജനകൻ പാണ്ഡുഭ്രപനെ
കണ്ടിതല്ലോ നിങ്ങൾ തമ്മിൽ ചേർന്നിതോ വിപ്രപുംഗവ! 8.

എന്തദ്ദേഹം ചൊല്ലി ചൊല്ല ഭഗവാനേ, യതവ്രത!
ഇതൊക്കയും ഭവാൻ ചൊല്ലിക്കേൾപ്പാനുണ്ടേറ്റമാഗ്രഹം 9.

നാദൻ പറഞ്ഞു.

രാജേന്ദ്ര, നീ ഹരിശ്ചന്ദ്രൻതന്നെപ്പറ്റിപ്പറഞ്ഞതിൽ
ചൊല്ലാമാ മന്നവൻതന്റെ മാഹാത്മ്യം തന്നെ മുൻപിൽ ഞാൻ. 10.

ബലവാനാ മഹീപാലൻ സർവ്വസാമ്രാജ്യമേന്തിനാൻ
അവന്നുമറ്റു രാജാക്കൾ കല്പനക്കീഴിൽ നില്പവർ. 11.

അവൻ പൊന്നണിജൈത്രത്തേരേറിയൊറ്റയ്ക്കു ഭ്രപതേ!
ശസ്ത്രപ്രതാപം കൊണ്ടിട്ടു സപ്തദ്വീപും ജയിച്ചുതേ. 12.

കാടും പുഴകളും മാടും കൂടും പാരൊക്ക വെന്നവൻ
ആഹരിച്ച മഹാരാജ, രാജസൂയമഹാമഖം. 13.

ധനധാന്യങ്ങളവനു കല്പനയ്ക്കേകി മന്നവർ
യജ്ഞത്തിൽ വിപ്രശുശ്രൂഷയ്ക്കവർ നിന്നിതു സർവ്വരും. 14.

യാചകർക്കേകിനാനേറെ ദ്രവ്യം നന്ദ്യാ നരേശ്വരൻ
അവർ ചൊല്ലുന്നതിലുമങ്ങനഞ്ചിരട്ടിപ്പടിക്കുതാൻ 15.

പല വിത്തങ്ങളെക്കൊണ്ടും തർപ്പിച്ചൂ വിപ്രമുഖ്യരെ;
നാനാദിക്കിങ്കൽ നിന്നെത്തിച്ചേർന്നോർ പിരിയുമപ്പൊഴേ 16.

ഭക്ഷ്യഭോജ്യങ്ങൾ പലതും കാമം പോലേകിയാദരാൽ
രത്നസന്തർപ്പിതരവർ നന്ദിച്ചേറ്റം പുകഴ്ത്തിനാർ: 17.

"യശസ്വാ തേജസ്വിയിവൻ മറ്റു മന്നോരിലുത്തമൻ"
ഇക്കാരണത്താൽ നൃപതേ, ഹരിശ്ചന്ദ്രൻ വിളങ്ങിനാൻ 18.

മറ്റു മന്നോരിലും മെച്ചമായിട്ടു ഭരതർഷഭ!
മഹായജ്ഞം കഴിച്ചിട്ടാ ഹരിശ്ചന്ദ്രൻ പ്രതാപവാൻ 19.

[ 774 ]

മിന്നീ സാമ്രാജ്യാഭിഷേകമാണ്ടുംകൊണ്ടു നരാധിപ!
മറ്റേതു മന്നവന്മാരോ രാജസൂയം കഴിച്ചവർ 20.

അവരിന്ദ്രനുമൊന്നിച്ചു വിളങ്ങി പ്രീതി നേടുവോർ.
പോരിൽ പിൻതിരിയാതേറ്റു മരിച്ച നരവീരരും 21.

ഇന്ദ്രന്റെ സഭയിൽച്ചെന്നു നന്ദിപ്പൂ ഭരതർഷഭ!
തീവ്രമാകും തപം കൊണ്ടു ദേഹം വെടിയുവോർകളും 22.

ആ സ്ഥാനത്തിൽ ചെന്നു കാന്തിയാർന്നു നന്ദിക്കുമെന്നുമേ.
കൗന്തേയ, നിന്നച്ഛനാകും പാണ്ഡു കൗരവനന്ദനൻ 23.

ഹരിശ്ചന്ദ്രനൃപന്നുള്ള ലക്ഷ്മി കണ്ടതിവിസ്മയാൽ
മനുഷ്യലോകത്തേക്കീ ഞാൻ പോരുന്നുണ്ടെന്നുകണ്ടവൻ 24.

വണങ്ങിച്ചൊല്ലിയെന്നോടു “യുധിഷ്ഠിരനൊടോതണം.
നീ പോരും പാരിടം വെൽവാൻ പാട്ടിൽ നില്പുണ്ടു തമ്പിമാർ 25.

രാജസൂയമഹായാഗം ചെയ്തുകൊള്ളുക ഭാരത!
പുത്രൻ നീയീ മഖം ചെയ്താൽ ഹരിശ്ചന്ദ്രൻകണക്കു ഞാൻ 26.

നന്ദിപ്പനൊട്ടേറെവർഷം ദേവരാജസഭാന്തരേ”
എന്നാലങ്ങനെയാട്ടേ നിൻ പുത്രനോടിതു ചൊല്ലുവാൻ 27.
ഭ്രലോകത്തിങ്കൽ ഞാൻ പോയാലെന്നു പാണ്ഡുവൊടോതി
അവന്നുള്ളൊരു സങ്കല്പം ചെയ്ക നീ വീര, പാണ്ഡവ! [ഞാൻ. 28.

നീ പൂർവ്വന്മാരുമൊന്നിച്ചു ശക്രസാലോക്യമേന്തുമേ.
ഈ മഹാക്രതുവോ ഭ്രരിവിഘ്നമുള്ളോന്നതാണെടോ 29.

ഛിദ്രമുണ്ടാക്കുവാൻ നോക്കും യജ്ഞഘ്നബ്രഹ്മരാക്ഷസർ.
പടയുണ്ടാം ഭ്രമി കെടുംപടി ക്ഷത്രിയനാശനം 30.

ക്ഷയാവഹിമിതിൽദ്ദേവനിമിത്തം വന്നുവെന്നുമാം.
ഇതെല്ലാമോർത്തു രാജേന്ദ്ര, ക്ഷേമം പോലെ നടക്കുക 31.

പ്രമാദം വിട്ടു നിന്നാലും ചാതുർവ്വർണ്ണ്യം ഭരിക്കുവാൻ;
വാഴ്ക വർദ്ധിക്ക നന്ദിക്ക വിത്താൽ തർപ്പിക്ക വിപ്രരെ 32.

എന്നോടു ചോദിച്ചതിഹ വിസ്തരിച്ചു പറഞ്ഞു ഞാൻ
യാത്ര ചൊല്ലുന്നു പോകട്ടേ യാദവേന്ദ്രപുരിക്കു ഞാൻ 33.

വൈശമ്പായനൻ പറഞ്ഞു

പാർത്ഥന്മാരോടേവമോതി നാരദൻ ജനമേജയ!
കൂടെ വന്ന മുനീന്ദ്രന്മാരോടുമൊത്തെഴുംനെള്ളിനാൻ. 34.

നാരദൻ പോകവേ പാർത്ഥൻ തമ്പിമാരെത്തു കൗരവ!
രാജസൂയക്രതുവിനെപ്പറ്റിച്ചിന്തിച്ചു പാർത്ഥിവ! 35.