മോക്ഷമാൎഗ്ഗം

(മോക്ഷമാർഗ്ഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മോക്ഷമാൎഗ്ഗം

രചന:ജെ.ജി. ബ്യൂട്ട്‌ലർ (1859)
[ 3 ]
മോക്ഷമാൎഗ്ഗം



By


Rev. J. G. BEUTTLER.


2nd Edition. 3000 Copies.




COTTAYAM: C. M. PRESS. 1859.
[ 4 ]
തലവാചകം


ഹേ സഹോദരന്മാരേ, ൟ പുസ്തകത്തിൽ അ റിയിക്കുന്ന കാൎയ്യങ്ങളെ തൎക്കിക്കുന്നതിനായിട്ടും, നിങ്ങളെ ദുഷിക്കുന്നതിനായിട്ടും പറയുന്നത എ ന്ന ഒരുനാളും വിചാരിക്കരുതെ. നിങ്ങൾ വ്യാജ ത്തെ വ്യാജമെന്ന കണ്ട തള്ളിക്കളകയും സത്യത്തെ സത്യമെന്ന അറിഞ്ഞ ചേൎന്ന കൊള്ളുകയും ചെ യ്യെണമെന്ന അല്ലാതെ, നമുക്ക തൎക്കിക്കുന്നതിന്നും നിന്ദിക്കുന്നതിന്നും മനസ്സില്ല. ആകയാൽ നാം അ റിയിക്കുന്ന കാൎയ്യങ്ങളെ മനോദുഃഖത്തോടല്ല സ്നേ ഹത്തോടെ കേൾക്കെണമെന്നും സത്യമുള്ള വെളി ച്ചം നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിച്ച പ്രകാ ശിക്കെണമെന്നും അത്രെ നാം ആഗ്രഹിക്കുന്നത

അതിന ദൈവം കൃപ ചെയ്യുമാറാകട്ടെ. [ 5 ]
ഒന്നാം അദ്ധ്യായം.


ബ്രഹ്മാ വിഷ്ണു ശിവന്മാരെ കുറിച്ച

സത്യ ദൈവം ഏകനാകുന്നു. അവൻ അല്ലാതെ വേറെ ദൈവങ്ങൾ ഇല്ല. ആ സത്യ ദൈവത്തെ അറിയുന്നത പ്രധാന ആവശ്യം തന്നെ. അവന്റെ കൃപയെ ലഭിക്കുന്നത സ്വൎഗ്ഗഭാഗ്യമല്ലൊ. ഒരു ദൈ വം മാത്രം ഉണ്ടെന്നുള്ള സത്യത്തെ നിങ്ങൾ തള്ളിക്ക ളഞ്ഞ അനേക ദൈവങ്ങൾ ഉണ്ടെന്നുള്ള അബദ്ധ ത്തെ വിശ്വസിച്ച അവയെ തൊഴുത സേവിച്ച വ രുന്നത പ്രസിദ്ധമല്ലൊ. എന്നാൽ ദൈവം ഏകന ത്രെ എന്ന വിചാരിയാതെ അനേക ദൈവങ്ങൾ ഉ ണ്ടെന്ന പറയുന്നത വ്യാജമല്ലയൊ? സാക്ഷാൽ ദൈവത്തെ തള്ളി, ഇല്ലാത്ത ദൈവങ്ങളെ വന്ദിക്കു ന്നത മഹാ പാപം അല്ലയൊ? ദൈവങ്ങളല്ലാത്തവ രിൽ വിശ്വസിക്കുന്നത അളവില്ലാത്ത അജ്ഞാനം തന്നെ. നിങ്ങൾ ഇതിനെ താല്പൎയ്യമായി വിചാരി ക്കേണ്ടതിന ദൈവം മനസ്സ വരുത്തി തരുമാറാക ട്ടെ.

പക്ഷെ സത്യ ദൈവം ഒരുവൻ മാത്രമെ ഉള്ളു ആ ദൈവം ഞങ്ങൾ വന്ദിക്കുന്ന ബ്രഹ്മാവ തന്നെ എന്ന നിങ്ങൾ പറയുമായിരിക്കും. സാഹസം വേ ണ്ടാ.നിങ്ങളുടെ പുരാണങ്ങളിൽ ബ്രഹ്മാവിനെകുറി ച്ച പറഞ്ഞിരിക്കുന്ന ചിലതഎടുത്ത കാണിച്ചശേ [ 6 ] ഷം,നിങ്ങൾ തന്നെ വിധിക്കെണം.

ബ്രഹ്മാവ സൌന്ദൎയ്യ പദാൎത്ഥങ്ങളിൽനിന്ന തില മാത്രം എടുത്ത ഒരു പെണ്ണിനെ സൃഷ്ടിച്ചതിനാൽ ആ പെണ്ണിന തിലോത്തമ എന്ന പേര വന്നു എന്നും, തന്റെ അപ്പന്റെ കൊള്ളരുതാത്ത ആഗ്ര ഹത്തെ അവൾ സമ്മതിക്കാതെ നാലു ദിക്കിലും ഓ ടി ഒളിച്ചപ്പൊൾ, ബ്രഹ്മാവ അവളെ കണ്ടെത്തു വാനായി നാല മുഖങ്ങളെ ധരിച്ചു എന്നും, അവ ളെ കണ്ട ഉടനെ അവന്റെ കയ്യിൽ അകപ്പെടാ തെ ഇരിപ്പാൻ അവൾ പെണ്മാനായി ഓടിയ പ്പോൾ അവൻ ആണ്മാനായി പിന്തുടൎന്നു എന്നും, അതിന്റെ ശേഷം അവൾ പെണ്കിളിയായിട്ട പ റന്നപ്പോൾ അവൻ ആണ്കിളിയായിട്ട പറന്ന ചെന്നു എന്നും, പിന്നെയും അവൾ പ്രയാസപ്പെ

ടുമ്പോൾ അരുണാചലത്തെ കണ്ട ഇപ്പോൾ ഉദി ക്കെണമെന്ന പറഞ്ഞ അതിൽ പ്രവേശിച്ച തെ

റ്റി പോകയും ചെയ്തു എന്ന സ്കാന്ദം തുടങ്ങിയുള്ള പുരാണങ്ങളിൽ പറയുന്നു.

പിന്നെ വിഷ്ണു ബ്രഹ്മാവിനോട നീ ശിവന്റെ ശിരസ്സ കണ്ടിട്ട ഇങ്ങ വരെണമെന്ന പറഞ്ഞാറെ, ബ്രഹ്മാവ ശിവന്റെ തലയെ അന്വേഷിച്ച പോ യി ഏറിയ വഴി തേടീട്ടും അത കാണായ്കയാൽ, മടങ്ങി വരുമ്പൊൾ കണ്ടില്ല എന്ന പറയുന്നത, കുറവ എന്ന വച്ച, ഒരു അസത്യം പറവാൻ നി ശ്ചയിച്ചു. ഉടനെ വിഷ്ണുവിന്റെ അടുക്കൽ വന്ന ശിവന്റെ ശിരസ്സ കണ്ടു എന്ന പറഞ്ഞതിന സാ ക്ഷിയായി കൈതപൂവും തുളസിയും പറഞ്ഞു എന്ന പുരാണങ്ങളിൽ വായിച്ച കാണാം. ൟ പറഞ്ഞതി ൽനിന്ന രണ്ട കാൎയ്യങ്ങളെ അറിഞ്ഞ കൊള്ളെണം.

൧മത. ബ്രഹ്മാവ താൻ സൃഷ്ടിച്ച മകളെ മോ ഹിച്ച, തന്റെ കൊള്ളരുതാത്ത ആഗ്രഹത്തിന്ന [ 7 ] അവൾ സമ്മതിക്കാതെ ഓടുമ്പോൾ അവളെ ബ
ലാല്ക്കാരം ചെയ്യെണമെന്ന വച്ച പിടിച്ചുകൊള്ളു
ന്നതിന്ന വളരെ പ്രയാസപ്പെട്ടു.

൨ാമത. ശിവന്റെ ശിരസ്സിനെ വളരെ പ്രയാ
സത്തോടെ അന്വേഷിച്ചിട്ടും, അതിനെ കാണാതെ
ഇരുന്നപ്പോൾ താൻ അതിനെ കണ്ടു എന്ന കള്ളം
പറഞ്ഞത മാത്രമല്ല പുഷ്പങ്ങളെ കൊണ്ടും തനിക്ക
വേണ്ടി കള്ള സാക്ഷി പറയിച്ചു. ബ്രഹ്മാവ ചെ
യ്ത ൟ അക്രമങ്ങളെ കുറിച്ച എന്ത പറയേണ്ടു?
തന്റെ സ്വന്ത മകളിൽ മോഹിച്ചില്ലയൊ? അങ്ങി
നെയുള്ള അക്രമക്കാരൻ വേറെ ഒരുത്തനെങ്കിലും
ഉണ്ടൊ? ദുഷ്ട മനുഷ്യരുടെ ഇടയിലും ഒരുത്തൻ
തന്റെ മകളോട വ്യഭിചാരം ചെയ്യുന്നതിന തുനി
യുമൊ? പറവാൻ പോലും ലജ്ജ തോന്നുന്ന ൟ
പാപത്തെ ചെയ്ത ബ്രഹ്മാവിനെ ദൈവമായിട്ട
വന്ദിക്കുന്നത പാപമല്ലയൊ? ഇപ്രകാരമുള്ളവ
നെ സൃഷ്ടി കൎത്താവെന്ന പറയുന്നത വളരെ അ
ബദ്ധമല്ലയൊ?

ഇത കൂടാതെയും ബ്രഹ്മാവ കള്ളം പറഞ്ഞില്ല
യൊ? ഒരുത്തൻ നിങ്ങളോട കള്ളം പറഞ്ഞാൽ അ
വനെ വിശ്വസിക്കുമൊ? അങ്ങിനെ ഇരിക്കുമ്പോ
ൾ കള്ളം പറഞ്ഞിട്ടുള്ള ബ്രഹ്മാവിനെ വിശ്വസിക്കു
ന്നത എങ്ങിനെ? ദൈവം കള്ളം പറയുമൊ? ഒരു
നാളും ഇല്ലല്ലൊ.

ബ്രഹ്മാവിന്റെ കാൎയ്യം ഇപ്രകാരം ആയിരിക്ക
കൊണ്ട അവൻ ദൈവമല്ല എന്നുള്ളത സ്പഷ്ടം
തന്നെ. ബ്രഹ്മാവിനെ ദൈവമല്ല എന്ന തള്ളിക്കള
ഞ്ഞാലും ഞങ്ങൾ വന്ദിക്കുന്ന വിഷ്ണു സത്യദൈവ
മാകുന്നു എന്ന നിങ്ങൾ പറയുമായിരിക്കും. ആക
ട്ടെ നിങ്ങൾ ധൃതിപ്പെടാതെ ഇരിപ്പിൻ. അവനെ
കുറിച്ചും ഏതാനും പറയാം. [ 8 ] വിഷ്ണു മഹിമ.

വിഷ്ണു ഭൂലോകത്തിൽ കൃഷ്ണനായി അവതരിച്ചു
എന്നും, ആ കൃഷ്ണാവതാരം എല്ലാ അവതാരങ്ങളി
ലും ശ്രേഷ്ഠമെന്നും നിങ്ങൾ പറയുന്നുവല്ലൊ. അ
വന്റെ അത്ഭുതകഥകളെ കുറിച്ച പുരാണങ്ങളിൽ
പറഞ്ഞിരിക്കുന്ന ചിലത ഇവിടെ എടുത്ത പറ
യാം. കൃഷ്ണൻ വളരെ ഗോപസ്ത്രീകളെ പുണൎന്ന
ക്രീഡയാവസിച്ചു എന്നും, അവൻ ഒരു ദിവസം
വളരെ ഗോപസ്ത്രീകളോട കൂടെ ഒരുമിച്ച പൂങ്കാവു
കളിൽ കളിക്കുമ്പോൾ രാധികാ എന്നവൾ എന്റെ
കാലിന്മേൽ കല്ലും മുള്ളും കൊള്ളുകയാൽ എന്നെ ചു
മലിൽ എടുത്ത നടക്കെണമെന്ന പറഞ്ഞാറെ അ
വളോട അപ്രകാരം ചെയ്യാമെന്ന സമ്മതിച്ച പറ
ഞ്ഞ അന്യോന്യം വിനോദിച്ചു എന്നും പറഞ്ഞിരി
ക്കുന്നത നേരല്ലയൊ? ഇപ്രകാരം കാമം മുഴുത്ത
തന്നെത്താൻ മറന്ന നടക്കുന്ന കാമുകന്മാരുടെ
തൊഴിലിൽ പ്രവേശിച്ച കൃഷ്ണനെ ദൈവമെന്ന
വിശ്വസിക്കാവതൊ? ഇനിയും കൃഷ്ണൻ നിത്യ
ബ്രഹ്മചൎയ്യ വ്രതം ഉള്ളവനെന്നും പതിനാറായിര
ത്തെട്ട സ്ത്രീകളോട ഇടവിടാതെ ക്രീഡിക്കുന്ന സ
രസൻ എന്നും, ഭാഗവതം മുതലായ മുഖ്യപുരാണ
ങ്ങളിൽ പറയുന്നതിനാൽ തന്നെ ആ പുരാണങ്ങ
ൾ കൂടെ നേരല്ലെന്ന തോന്നുവാൻ ലക്ഷണങ്ങൾ
ഉണ്ടായിരിക്കുമ്പോൾ അവറ്റിൽ പറയുന്ന കപട
കൃഷ്ണനെ ദൈവമായി വിശ്വസിപ്പാൻ തോന്നു
മൊ? കൃഷ്ണൻ ഒരിക്കൽ ഗോപസ്ത്രീകൾ വസ്ത്രങ്ങ
ൾ കരെക്ക അഴിച്ച വച്ച പൊയ്കയിൽ ഇറങ്ങി
മുങ്ങി കൂളി കളിക്കുമ്പോൾ അവരുടെ വിഴുപ്പ വസ്ത്ര
ങ്ങളെ മോഷ്ടിച്ച കൊണ്ടുപോയി പേരാലിന്റെ
മുകളിൽ കൊണ്ട വച്ച ഒളിച്ചിരിക്കയും പിന്നത്തേ [ 9 ] തിൽ വസ്ത്രങ്ങൾ അന്വേഷിച്ച നടക്കുന്ന സ്ത്രീക
ളോട കൈ രണ്ടും കൂട്ടി കാട്ടിയാൽ വസ്ത്രങ്ങൾ ത
രാമെന്ന പറഞ്ഞ ഹാസിക്കയും മറ്റും ചെയ്തു എ
ന്ന പറയുന്നത ശരിയൊ? അത ദൈവചൈത
ന്യമൊ? അനന്തരം കൃഷ്ണൻ കംസൻ എന്ന രാ
ജാവിന വസ്ത്രങ്ങൾ അലക്കി കൊണ്ടുപോകുന്ന
രജകന്റെ മാറാപ്പ വഴിമദ്ധ്യത്തിൽ വച്ച പിടി
ച്ചു പറിച്ച അവനെ ചവട്ടി കൊന്ന അവന്റെ
വസ്ത്രങ്ങൾ അപഹരിച്ച ഉടുത്തു നടന്നു എന്ന
പറയുന്നതും ഭാഗവതത്തിലില്ലയൊ? ഇപ്രകാരം
പിടിച്ചപറിച്ച കൊല്ലുന്ന ലക്ഷണം ദൈവത്തിന
കാണുമൊ? ൟശ്വരന കാമക്രോധാദികൾ ഉണ്ടാ
കുമൊ?

ഇനിയും കൃഷ്ണൻ ഗോപികാമാരുടെ വീടുകളിൽ
ചെന്ന വെണ്ണ പാൽ മുതലായത കട്ടുഭുജിക്കയും
ആ വകയെ സൂക്ഷിച്ച വെക്കുന്ന പാത്രങ്ങൾ
ഉടച്ചകളഞ്ഞ അവരെ ബുദ്ധിമുട്ടിക്കുകയും മറ്റും
ചെയ്തു എന്ന പറയുന്നത കൃപ എന്ന തോന്നു
മൊ? ജ്യേഷ്ഠപുത്രന്മാരായ ധാൎത്തരാഷ്ട്രന്മാരും അ
നുജ പുത്രന്മാരായ പാണ്ഡവന്മാരും കൂടി രാജ്യ
ലോഭം നിമിത്തമായി കലഹിച്ച വരുമ്പോൾ അനു
ജപുത്രന്മാരുടെ ഭാഗത്തനിന്ന കലഹിപ്പിച്ച ഇരു
ഭാഗത്തുമുള്ള രാജ്യൈശ്വൎയ്യങ്ങളെയും നശിപ്പിച്ച
ദ്രോണാദികളായ ഗുരുഭൂതന്മാരെയും ഭീഷ്മാദികളാ
യ വിദ്വാന്മാരെയും കൊല്ലിച്ച ഭയങ്കരമായിട്ടുള്ള ക
ലഹം ഉണ്ടാക്കി തീൎത്തതും മേൽപറഞ്ഞ കൃഷ്ണൻ
താനാകുന്നു എന്ന മഹാ ഭാരതത്തിൽ പറയുന്നത
സത്യമൊ?

ദൈവത്തിന മിത്ര ഭേദവും കലഹകൌതുകവു
ഉണ്ടാകുമൊ? അയ്യയ്യൊ! ഇപ്രകാരമുള്ള മഹാപാപ
ങ്ങളെ ചെയ്തവനെ ദൈവമെന്ന പറയുന്നതിന [ 10 ] നിങ്ങൾക്ക ഭയമില്ലയൊ? നിങ്ങളുടെ ദേശത്ത
ഒരുത്തൻ വന്ന നിങ്ങളുടെ സ്ത്രീകളെയും പെൺ
മക്കളെയും അഴിമതി കാണിച്ചാൽ അവനെ മഹാ
ദുൎഗ്ഗുണമുള്ളവനെന്ന പറകയില്ലയൊ? നിങ്ങളുടെ
വീടുകളിൽ ദിവസവും ഒരുത്തൻ കടന്ന വീട്ട പ
ദാൎത്ഥങ്ങളെ കട്ടു കൊണ്ടുപോയാൽ അവനെ കള്ള
നെന്ന പറഞ്ഞ തുറങ്കിൽ വെപ്പിക്കയില്ലെയൊ? ഇ
ടയരുടെ വീടുകളിൽ ചെന്ന, വെണ്ണ തയിർ മോര
മുതലായതിനെ മോഷ്ടിച്ചിട്ടുള്ള കൃഷ്ണനെ ദൈവ
മെന്ന പറയാമൊ?

വിഷ്ണുവിന്റെ കാൎയ്യം ഇപ്രകാരം ആയാൽ അ
വൻ ദൈവമല്ല എന്നുള്ളത നിശ്ചയം തന്നെ.
ബ്രഹ്മാവും വിഷ്ണുവും ദൈവന്മാരല്ല എന്ന തള്ളി
കളഞ്ഞാലും ഞങ്ങൾ വന്ദിക്കുന്ന ശിവൻ സത്യ
ദൈവമല്ലയൊ എന്ന നിങ്ങൾ പറയും. ആകയാ
ൽ അതിനെയും നാം വിചാരിച്ചുനോക്കുക.

ശിവന്റെ മഹിമ.

വിഷ്ണു അസുരകളെ വഞ്ചിപ്പാനായിട്ട ഒരു സ്ത്രീ
യുടെ വേഷം ധരിച്ചപ്പോൾ ശിവൻ അവളെ
മോഹിച്ച അവളോട കൂടെ ക്രീഡിച്ചു എന്നും
പിന്നെയും അവൻ ശ്രീപാൎവ്വതിയോട നമുക്ക
ചൂത പൊരുതുക എന്നും, അതിൽ നീ തോറ്റു
പോയാൽ, നിന്റെ ആഭരണങ്ങളെ ഇനിക്ക പ
ണയം തരെണമെന്നും, ഞാൻ തോറ്റു പോയാൽ,
എന്റെ വസ്തുക്കളിൽ നിനക്ക ബോധിച്ചത എടു
ത്തകൊൾക എന്നും വീരവാദം പറഞ്ഞ ചൂതുക
ളിക്കുമ്പോൾ, ബ്രഹ്മാവും വിഷ്ണുവും കാണ്കെ ശി
വൻ തോറ്റുപോകയും, അപ്പോൾ പാൎവതിയെ
നോക്കി നിന്റെ സാമൎത്ഥ്യം കൊള്ളാമെന്നും, നീ [ 11 ] എന്നെ ജയിക്കയില്ലാ എന്നും, തോറ്റതു കണ്ടില്ലെ
എന്നും, മുമ്പിനാൽ വീരവാദം പറഞ്ഞ മാല മുത
ലായ ആഭരണങ്ങളെ അഴിച്ചെടുത്തത തരൂ എ
ന്നും മറ്റും പറഞ്ഞതിന്ന വിഷ്ണു സാക്ഷിയായിട്ട
പറകയും ചെയ്തു എന്നും, പിന്നെയും ശിവൻ ഒരു
ഓട എടുത്ത ഭിക്ഷാടനം ചെയ്യുമ്പോൾ താരകാവ
നത്തിൽ ചെന്ന അവിടെ തപസ്സ ചെയ്യുന്ന ഋഷി
സ്ത്രീകൾക്ക പാതിവൃത്യഭംഗം വരുത്തി എന്നും ശി
വൻ ശൂൎപ്പകൻ എന്ന അസുരന്ന തന്നെ പരീ
ക്ഷിക്കുമെന്ന അറിയാതെ, ചൂണ്ടി മരിക്കുന്ന വരം
കൊടുക്കയും തന്നെത്തന്നെ പരീക്ഷിപ്പാനായിട്ട
വന്നപ്പോൾ താൻ ഓടി ഒളിക്കയും മറ്റും ചെയ്തു
എന്ന പറയുന്നില്ലയൊ? ശിവനും വിഷ്ണുവും കൂടി
പുണൎന്ന ഒരു പുത്രനെ ഉണ്ടാക്കി ആ പുത്രന
അല്ലയൊ ശാസ്താവ എന്ന പേർ പറയുന്നത. അ
വനെ ഒരു ദൈവമെന്ന പറയുന്നുണ്ടല്ലൊ. അതും
നല്ല നേരാകുവാൻ ഇടയുണ്ടൊ? ശിവൻ ഒരു കൊ
മ്പനാനയും ശ്രീപാൎവ്വതി ഒരു പിടി ആനയും ആ
യിട്ട കളിക്കുന്ന കാലത്ത ഒരു ആനകുട്ടിയെ ആ
ശ്രീപാൎവ്വതി പ്രസവിച്ചു എന്നും, ആ കുട്ടിയാന
യെ ഗണപതി എന്ന പറഞ്ഞ സേവിക്കയും ചെ
യ്യുന്നില്ലയൊ? ശിവൻ ഒരു കാട്ടാളനും, ശ്രീ പാൎവ്വ
തി ഒരു കാട്ടാളസ്ത്രീയും ആയി കാട്ടിൽ കളിച്ച നട
ക്കുമ്പോൾ, ഒരു പുത്രൻ ഉണ്ടാകയും ആ പുത്രൻ
കാട്ടാളനും മനുഷ്യ ഭക്ഷകനും ദുരാചാരിയും ആയി
രിക്കുമ്പോൾ അവനെ വേട്ടെക്കാരനായ ദൈവ
മെന്ന പറഞ്ഞ സേവിക്കുന്നില്ലയൊ? പിന്നെയും
ശിവൻ മനുഷ്യരുടെ അസ്ഥികൊണ്ട ഉണ്ടാക്കിയ
ആഭരണങ്ങളെയും സൎപ്പങ്ങൾ കൊണ്ടുള്ള ഭൂഷ
ണങ്ങളെയും ധരിച്ച ആനയുടെ തോൽ ഉടുക്കുന്ന
വൻ ആകുന്നു എന്ന പറയുന്നില്ലയൊ? ഒരു കാ [ 12 ] ട്ടാളന മനുഷ്യരെ ചുട്ട ഭസ്മം നിത്യവും തേക്കുന്ന
ത നിയമമായിരിക്കുമ്പോൾ ഒരു ദിവസം മ
ൎത്ത്യഭസ്മം കിട്ടുവാൻ പ്രയാസമായി വന്നാറെ,
അന്ന തന്റെ ഭാൎയ്യയെ ജീവനോടെ ചുട്ട ആ
ഭസ്മം എടുത്ത മേൽ പൂശിയപ്പോൾ, ശിവൻ
അവന പ്രത്യക്ഷനായി വേണ്ടുന്ന അനുഗ്രഹങ്ങ
ളെയും മറ്റും കൊടുത്തു എന്ന പറയുന്നില്ലയൊ?
പിന്നെയും ഒരു സ്ത്രീ ഒരു കുരങ്ങിന്റെയും ഒരു
ചേവൽകോഴിയുടെയും കാതിൽ ഒരു രുദ്രാക്ഷ കുരു
കെട്ടിച്ച ഇട്ടതിനാൽ ആ കുരങ്ങിന്നും കോഴിക്കും
നാശമില്ലാത്ത സ്വൎഗ്ഗവാസം കൊടുത്തു എന്ന പറ
യുന്നില്ലയൊ? ശിവന്റെ വൎത്തമാനം ഇപ്രകാരം
ആകുന്നു എങ്കിൽ ആ ശിവനെ സേവിക്കുന്നത
യോഗ്യമൊ?

സഹോദരന്മാരേ, നിങ്ങളുടെ ദേവന്മാരെ ഞ
ങ്ങൾ ദുഷിക്കുന്നു എന്ന തോന്നരുതെ. ബ്രഹ്മാവ,
വിഷ്ണു, ശിവൻ എന്നുള്ളവരെ കുറിച്ച ഇവിടെ പ
റയുന്നത ഞങ്ങൾ ഉണ്ടാക്കിയത അല്ലല്ലൊ.ഒക്കെ
യും പുരാണങ്ങളിൽനിന്ന എടുത്തത അല്ലൊ.നി
ങ്ങൾക്ക ലജ്ജയും വെറുപ്പും തോന്നിയാൽ അവ
ഞങ്ങളുടെ മേൽ അല്ല, നിങ്ങളുടെ പുരാണങ്ങളിൽ
അത്രെ ചുമത്തേണ്ടത. നിങ്ങൾ അഭ്യസിച്ച വരു
ന്ന പുരാണശാസ്ത്രങ്ങളിൽ പറയുന്ന പ്രകാരം
നടന്നാൽ സ്വൎഗ്ഗവാസം ലഭിക്കുമെന്ന വിചാരി
ക്കുന്നവൻ മൺകുതിരയെ വിശ്വസിച്ച, ആറ്റിൽ
ഇറങ്ങി കരയിൽ എത്തികൊള്ളാമെന്ന നിരൂപി
ക്കുന്നവനോട തുല്യൻ ആകുന്നു. അല്ലയൊ? ആ
യതകൊണ്ട നിങ്ങൾ വിശ്വസിച്ച വരുന്ന കള്ള
വന്മാരെയും വ്യാജശാസ്ത്രങ്ങളെയും. ഉപേക്ഷി
ച്ച ഏകനായിരിക്കുന്ന സാക്ഷാൽ ദൈവത്തിലും
താൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്ന സത്യ [ 13 ] വേദത്തിലും വിശ്വസിച്ച നടക്കുന്നത മോക്ഷമാ
ൎഗ്ഗം തന്നെ.

രണ്ടാം അദ്ധ്യായം.

വിഗ്രഹങ്ങളെ കുറിച്ച

സഹോദരന്മാരെ, നിങ്ങൾ വിഗ്രഹങ്ങളെ വെ
ച്ചു വന്ദിക്കുന്നത വൃഥാ വേല ആകുന്നു. കല്ലിനെ
വച്ച പൂജിച്ചാൽ അത ദൈവമാകുമൊ? നിങ്ങൾ
എന്ത ചെയ്താലും അത എപ്പോഴും കല്ലായിട്ട തന്നെ
ഇരിക്കുന്നിത അല്ലാതെ, ദൈവമാകയില്ല. ബ്രാഹ്മ
ണൻ പ്രാണപ്രതിഷ്ഠ എന്ന മന്ത്രം എത്ര ജപിച്ച
കലശം ആടിയാലും അതിന പ്രാണൻ ഉണ്ടാകു
മൊ? നിങ്ങൾ അതിന ഉണ്ടാക്കിയ വാ കൊണ്ട
സംസാരിക്കുമൊ? അതിന്റെ ചെവി കേൾക്കുമൊ?
കണ്ണ കൊണ്ട കാണാമൊ? അതിന്റെ മൂക്ക മണ
ക്കുമൊ? അത തലയാട്ടുമൊ? അത കാൽ കൊണ്ട
നടക്കുമൊ? അത ഏതെങ്കിലും അറിയുമൊ? എ
ന്തെങ്കിലും ചെയ്യുമൊ? ഉത്സവ ദിവസങ്ങളിൽ
അലങ്കരിച്ച ആനപ്പുറത്ത കേറ്റി കൊണ്ടു നടക്കു
ന്ന വിഗ്രഹം എന്തെങ്കിലും വിശേഷ വീൎയ്യം കാ
ട്ടുമൊ? ആനപ്പുറത്ത കേറ്റി എഴുന്നെള്ളിക്കുന്ന വി
ഗ്രഹം പിടിക്കാതെ കുറെ നേരമെങ്കിലും ഇരിക്കു
മൊ? ആരുടെയും സഹായം കൂടാതെ തന്നെത്താ
ൻ ആറാടുമൊ? സ്നേഹിതന്മാരേ നിങ്ങൾ കല്ലുക
ളെയും മരങ്ങളെയും മറ്റും കുമ്പിടുന്നത പ്രയോ
ജനം എന്ത? നിങ്ങൾ വന്ന സങ്കടം പറഞ്ഞ ന
മസ്കരിച്ചാൽ അവകൾ കണ്ട അറിയുമൊ? നി
ങ്ങൾ എത്ര സ്തുതിച്ചാലും സ്നേഹമുണ്ടാകുമൊ? അ
വകളെ പൂജിച്ചാൽ നിങ്ങൾക്ക നന്മ തരുവാൻ മ [ 14 ] തിയാകുമൊ? അവെക്ക സ്നേഹവും കോപവും ബു
ദ്ധി ശക്തികളും ഇല്ലല്ലൊ. ശ്വാസവും സംസാര
വും ഇല്ലാത്ത വിഗ്രഹങ്ങൾക്ക നന്മതിന്മകളെ ചെ
മൊ? ഇപ്രകാരം ആയാൽ വിഗ്രഹ വന്ദനം
ഏറ്റവും വ്യൎത്ഥമെന്ന ഞങ്ങൾ പറഞ്ഞ അറിയി
ക്കെണമൊ? ദൈവം കല്ലിനെ തന്നിരിക്കുന്നത,
മുളകും മറ്റും അരെപ്പാനും, അരി കുത്തുവാനും
വീടു മുതലായത പണിയിപ്പാനും മറ്റും മാത്രമല്ലാ
തെ, വന്ദിപ്പാനായിട്ട അല്ല. ആകയാൽ ഫലമില്ലാ
ത്ത വിഗ്രഹാരാധനയെ ഉപേക്ഷിച്ച സന്തോഷ
വും അനുഗ്രഹങ്ങളും നല്കുന്ന ദൈവ ശുശ്രൂഷയി
ൽ പ്രവേശിച്ച, മരിക്കുമ്പോൾ അതിൽ സ്ഥിരമാ
യി നില്ക്കേണ്ടതിന്ന ദൈവം തുണ ചെയ്യുമാറാക
ട്ടെ.

മൂന്നാം അദ്ധ്യായം.

പാപത്തെ കുറിച്ച.

ഭൂമിയിൽ ഒരെടത്തും പാപമില്ലാത്തവൻ ഒരുത്ത
നും ഇല്ല. വെളുത്ത മനുഷ്യൻ എങ്കിലും, കറുത്ത മ
നുഷ്യൻ എങ്കിലും, രാജാവ എങ്കിലും ഇരപ്പാളി എ
ങ്കിലും മറ്റും ഭൂമിയിൽ ഉള്ള മനുഷ്യർ എല്ലാവരും
പാപം ചെയ്യുന്നുണ്ട. പാപം എന്താകുന്നു എന്ന
ചോദിച്ചാൽ അത ദൈവം കൊടുത്തിരിക്കുന്ന കല്പ
നകൾക്ക വിരോധമായി നടക്കുന്നത തന്നെ.
വ്യാജ ദേവകളെ വണങ്ങരുതെന്ന ദൈവം പറ
ഞ്ഞിരിക്കുമ്പോൾ വളരെ ജനങ്ങൾ ബ്രഹ്മാ വി
ഷ്ണു ശിവൻ സുബ്രഹ്മണ്യൻ ഗണപതി വീരഭദ്ര
ൻ ഭദ്രകാളി മുതലായ കള്ള ദേവകളെ സേവിക്കു
ന്നത പാപം തന്നെ. വിഗ്രഹങ്ങളെകുമ്പിടരുതെന്ന [ 15 ] ദൈവം കല്പിച്ചിരിക്കുമ്പോൾ അധികം പേർ
പല പല വിഗ്രഹങ്ങളെ വെച്ച വന്ദിക്കുന്നു, ആ
യതും പാപം തന്നെ. ദൈവ നാമം ഭകതിയോടെ
പറയുന്നതല്ലാതെ വൃഥാ എടുക്കരുതെന്ന ദൈവം
കല്പിച്ചിരിക്കുമ്പോൾ എത്ര ജനങ്ങൾ ദൈവത്തി
ന്റെ നാമത്തെ ശങ്കയും വിചാരവും കൂടാതെ എടു
ത്ത പറയുന്നു. അതും പാപം തന്നെ. മനുഷ്യർ
മൎയ്യാദയായിട്ട ആറ ദിവസവും ചെയ്തവരുന്ന
വേലകളെ ഞായറാഴ്ചയിൽ ചെയ്യാതെ മുടക്കി,
ആ ദിവസത്തെ ഏറ്റവും ഭക്തിയായി ആചരി
ക്കെണമെന്ന ദൈവം കല്പിച്ചിരിക്കുമ്പോൾ എത്ര
പേർ അപ്രകാരം ചെയ്യാതെ ആറ ദിവസവും
ചെയ്ത വരുന്ന വേലകളെ ഞായറാഴ്ചയിലും ചെ
യ്തവരുന്നു. അയതും പാപം ആകുന്നു. അപ്പനെ
യും അമ്മയെയും ബഹുമാനിക്കണമെന്ന ദൈ
വം കല്പിച്ചിരിക്കുമ്പോൾ എത്ര പേർ അമ്മയപ്പ
ന്മാരെ നിന്ദിച്ച വരുന്നു. അതും പാപം. മനുഷ്യ
ർ തമ്മിൽ കുല ചെയ്യരുതെന്ന ദൈവം കല്പിച്ചി
രിക്കുമ്പോൾ എത്ര ജനങ്ങൾ തമ്മിൽ കോപിച്ചും
കലഹിച്ചും അടിച്ചും കൊണ്ട കൊല്ലുന്നു. ആയതും
പാപം തന്നെ. മനുഷ്യർ തങ്ങളുടെ ഭാൎയ്യമാരെ അ
ല്ലാതെ വേറെ സ്ത്രീകളെ ആഗ്രഹിച്ചപോകരുത എ
ന്ന ദൈവം കല്പിച്ചിരിക്കുമ്പോൾ, എത്ര ആളുകൾ
അപ്രകാരം നടക്കാതെ വേശ്യാദോഷം പുലയാട്ട
മുതലായത ചെയ്ത നടക്കുന്നു. അതും പാപമാകു
ന്നു. മോഷ്ടിക്കരുതെന്ന ദൈവം കല്പിച്ചിരിക്കു
മ്പോൾ എത്ര പേർ വ്യാജവും ബലാല്ക്കാരവുമായി
നടന്ന പരദ്രവ്യങ്ങളെ അപഹരിച്ച വരുന്നു. ആ
യതും പാപമാകുന്നു. കള്ളം പറയരുതെന്ന ദൈ
വം കല്പിച്ചിരിക്കുമ്പോൾ എത്രജനങ്ങൾ വ്യാജമായി
സംസാരിച്ച കാൎയ്യസാദ്ധ്യം വരുത്തുന്നു. ആയതും [ 16 ] പാപമാകുന്നു. ആരും തന്റെ അയല്ക്കാരന്റെ വ
സ്തുക്കളിൽ ഒന്നു പോലും മോഹിക്കരുതെന്ന ദൈ
വം കല്പിച്ചിരിക്കുമ്പോൾ, എത്ര പേർ അന്യദ്രവ്യ
ങ്ങളെ മോഹിച്ച അസൂയപ്പെടുന്നു, അതും പാപ
മാകുന്നു. മനുഷ്യൻ ഹൃദയം മുഴുവനും ദൈവത്തി
ൽ വച്ച അവന കീഴടങ്ങിയിരിക്കെണമെന്നും
ദൈവം കല്പിച്ചിരിക്കുമ്പോൾ എത്ര പേർ സത്യ
ദൈവത്തെ കുറിച്ച അല്പമെങ്കിലും ചിന്തിക്കാതെ
തങ്ങളുടെ വല്ലാത്ത ആഗ്രഹത്തിന തന്നെ സമ്മ
തിച്ച ദൈവത്തിന്ന വിരോധമായി നടന്നവരു
ന്നു. അതും പാപം. മനുഷ്യർ എല്ലാവരും ദൈവ
ത്തിന്റെ മക്കളായിരിക്കുമ്പോൾ പല ജാതികളാകു
ന്നു എന്ന ഭാവിച്ച വിപരീതമായിരിക്കുന്നതും
വലുതായ പാപം ആകുന്നു. ഇപ്രകാരം മനുഷ്യർ
ദൈവത്തിന്റെ കല്പനകൾക്ക വിരോധമായി നട
ന്ന ദോഷമായി പ്രവൃത്തിക്കകൊണ്ട, എല്ലാവരും
പാപ സാഗരത്തിൽ മുങ്ങി കിടക്കുന്നു എന്ന പറ
ക മാത്രമെ കഴിയു. അയ്യൊ മോക്ഷമാകുന്ന കരയി
ൽ എത്തുന്നത എങ്ങിനെ?

നാലാം അദ്ധ്യായം.

പാപമോചനത്തെ കുറിച്ച.

അല്ലയൊ സഹോദരന്മാരേ നിങ്ങൾ പാപമോ
ചനത്തിന്ന അനേകം വഴികളെ പറയുന്നുണ്ടല്ലൊ.
അവയെ കുറഞ്ഞൊന്ന വിചാരിച്ച നോക്കുവിൻ.
൧ാമത. കാശി രാമേശ്വരം മുതലായ സ്ഥലങ്ങളിൽ
പോയാൽ പാപമോചനം വരുമെന്നും നിങ്ങൾ
തന്നെ പറയുന്നുണ്ടല്ലൊ. അത വിശ്വസിക്കാമൊ?
ദൂരസ്ഥലങ്ങളിൽ പോകുന്നതിനാൽ കാൽ വേദന [ 17 ] യും, തളൎച്ചയും മുള്ള കൊള്ളുകയും, വസ്ത്രങ്ങൾ കീ
റിപ്പോകയും, പണം ചിലവാകയും, ശരീരം ക്ഷീ
ണിച്ച മെലിഞ്ഞ പോകയും, പല ദീനങ്ങൾ പി
ടിക്കയും മറ്റും ചെയ്യുന്നതല്ലാതെ, പാപം തീരുമൊ?

൨ാമത. ഗംഗാ മുതലായ തീൎത്ഥങ്ങളിൽ പോ
യി സ്നാനം ചെയ്താൽ പാപം തീരുമെന്ന നിങ്ങൾ
തന്നെ പറയുന്നുണ്ടല്ലൊ. അതും ശരിയൊ? ഗം
ഗാ മുതലായ ആറുകളിൽ ഉള്ള വെള്ളവും വേറെ
ഇവിടങ്ങളിൽ ഉള്ള വെള്ളവും വിചാരിച്ചാൽ ഭേ
ദമുണ്ടൊ? മഴയാലും മഴങ്കരുവിനാലും അല്ലയൊ
ഗംഗാ നദി നിറഞ്ഞ ഒഴുകുന്നത. ഇവിടെ ഉള്ള
ആറുകളും മറ്റും അപ്രകാരം തന്നെ അല്ലയൊ?
അവിടെയും ഇവിടെയും മഴ പെയ്യിക്കയും മലങ്ക
രുക്കൾ ഓടിക്കയും ചെയ്യുന്നത ഒരു ദൈവം തന്നെ
അല്ലയൊ? വിശേഷിച്ച ഗംഗാ നദിയിൽ വള
രെ ശവങ്ങൾ ചീഞ്ഞ ദ്രവിച്ച ഒഴുകുന്നതാകകൊ
ണ്ട അതിനെക്കാൾ ഇവിടുത്തെ വെള്ളം നല്ലതെ
ന്ന നിശ്ചയിക്കാം. അങ്ങിനെ ഇരിക്കുമ്പോൾ ഇ
ങ്ങുള്ള വെള്ളം കൊള്ളരുതെന്നും അവിടുത്തെ വെ
ള്ളം പാപമോചനം ചെയ്യുന്നതെന്നും പറയുന്നത
വ്യാജമല്ലയൊ? ഏത വെള്ളം ആയാലും അതിൽ കു
ളിച്ചാൽ ശരീരത്തിലെ അഴുക്ക പോകുന്നതല്ലാതെ
പാപം നീങ്ങുകയില്ല.

൩ാമത. പുണ്യങ്ങളെചെയ്താൽ പാപം തീരുമെന്ന
പറയുന്നതും സത്യമാകുമൊ? മനുഷ്യർ പാപികളാകു
ന്നു എന്ന എല്ലാവരും അനുസരിക്കുന്നുണ്ടല്ലൊ.സ
ൎവമനുഷ്യരുടെ ആത്മാക്കളും പാപത്താൽ അശുദ്ധി
പ്പെട്ടിരിക്കുമ്പോൾ അവരുടെ സ്വഭാവങ്ങളും പാപ
മുള്ളവയായിരിക്കകൊണ്ട അവർ ചെയ്യുന്ന നന്മകൾ
ഒക്കെയും അഹംഭാവങ്ങൾക്ക വളങ്ങൾ ആയി തീരു.
ന്നതല്ലാതെ ശുദ്ധിഉണ്ടാകയില്ലെന്ന സ്പഷ്ടം തന്നെ. [ 18 ] ദൈവം പാപികൾ ചെയ്യുന്ന പ്രവൃത്തികളെ നന്മ
യായിട്ട കൈക്കൊള്ളുമൊ? വിഷദ്രവ്യം ക്രിമിച്ചാൽ
ആ ക്രിമികൾക്കും കൂടി വിഷം ഉണ്ടാകുമല്ലൊ.

൪ാമത. ദൈവം മനുഷ്യൎക്ക സൎവ ഉപകാരങ്ങ
ളെ ചെയ്യുന്നവനും മനുഷ്യർ ദൈവത്തെ സൎവകാ
ലവും സ്തുതിക്കേണ്ടിയവരും ആയിരിക്കുമ്പോൾ
ദൈവസ്തുതി കൊണ്ടപാപം തീരുമെന്ന പറഞ്ഞാൽ
മതിയാകയില്ല. കടം വാങ്ങിയവൻ കടക്കാരനെ
സ്തുതിച്ചാൽ കടം തീരുമൊ ? അതുംവണ്ണം തന്നെ
പാപം ചെയ്തവൻ ദൈവസ്തുതി ചെയ്താൽ പാപം
തീരുകയുമില്ല. ഇതുവരെയും പാപങ്ങൾ ചെയ്തിട്ട
ഇനി മേൽ നന്മയായി നടന്നാൽ പാപമോചനം
വരുമെന്ന ചിലർ പറയുന്നത സത്യമാകുമൊ? ന
ല്ല പുണ്യങ്ങൾ ചെയ്യുന്നത കൊള്ളാമെന്നിരിക്കിലും
മുൻ ചെയ്ത പാപങ്ങളെ ഒഴിപ്പാൻ കഴികയില്ല. ഇ
നിയും കേൾപ്പിൻ. വെണ്ണീർ പൂശിയാലും രുദ്രാക്ഷം
തുളസി മണിമാലകൾ ധരിച്ചു കൊണ്ടാലും പുരാണ
ങ്ങളെ വായിച്ച പൂജിച്ചാലും നാമകീൎത്തനം ചെ
യ്താലും നമഃശിവായ എന്നുള്ള പഞ്ചാക്ഷരം ജപി
ച്ചാലും അഷ്ടാക്ഷരം ഉപാസിച്ചാലും യാഗം ചെ
യ്താലും കാവടി കെട്ടിയാലും വൃതങ്ങൾ അനുഷ്ഠിച്ചാ
ലും ഭൂമി പ്രദക്ഷിണം ക്ഷേത്രോപവാസം മുതലാ
യത ചെയ്താലും വേഷങ്ങൾ ധരിച്ചുകൊണ്ടാലും വ
നവാസം യോഗം സന്യാസം തുടങ്ങിയുള്ളത ചെ
യ്താലും പാപങ്ങൾ അധികമാകുന്നതല്ലാതെ അല്പ
മെങ്കിലും പോകുന്നതല്ല. പാപങ്ങളെ ഒഴിപ്പാൻ
മനുഷ്യന തീരുമാനം പ്രാപ്തിയില്ല.

രക്ഷ നമ്മിൽ നിന്നല്ല മേലിൽനിന്ന വരെ
ണം. അതിന്റെ വഴി കേൾപ്പിൻ. ദൈവം തൻറ
ഏകജാതനായ പുത്രനെ അവനിൽ വിശ്വസിക്കു
ന്നവൻ നശിച്ച പോകാതെ നിത്യജീവൻ ഉണ്ടാ [ 19 ] കേണ്ടതിന്ന തരുവാൻ തക്കവണ്ണം എത്രെയും ലോ
കത്തെ സ്നേഹിച്ചു. പാപം കൊണ്ട നശിക്കുന്ന ന
മ്മുടെ മേൽ ദൈവപുത്രന ദയതോന്നി അവൻ
മനുഷ്യവതാരം ചെയ്തു. ൟ ഭൂമിയിൽ മുപ്പത്തമൂ
ന്ന വൎഷം വസിച്ച സൎവ മനുഷ്യരും അറിയത്ത
ക്കവണ്ണും അനേകം അതിശയങ്ങളെയും അത്ഭുത
ങ്ങളെയും പ്രവൃത്തിച്ചു. അവ കുറെ സംക്ഷേപിച്ച
ഇവിടെ കാണിക്കാം. അവൻ കരുടൎക്ക കാഴ്ചയും,
ചെകിടൎക്ക കേൾവിയും കൊടുത്ത, ഉൗമരെ സം
സാരിക്കുമാറാക്കുകയും, മുടവന്മാൎക്ക നടപ്പാൻ ശ
ക്തി കൊടുക്കയും, കുഷ്ഠരോഗം മുതലായ മഹാ വ്യാ
ധികളെ ഒഴിക്കയും, മരിച്ചവരെ ജീവിപ്പിക്കയും,
പിശാചുകളെ പുറത്താക്കുകയും, കാറ്റിനെയും കട
ലിനെയും കല്പന കേൾപ്പിക്കയും മറ്റും പല പല
അതിശയങ്ങളെ ചെയ്തിരിക്കയും, തന്റെ നടപ്പുക
ൾ കൊണ്ട സന്മാൎഗ്ഗം ഇന്നപ്രകാരമെന്ന മനുഷ്യ
ൎക്ക കാട്ടി കൊടുക്കയും സത്യോപദേശം ചെയ്കയും
ചെയ്തു. അവന്റെ ശുദ്ധമുള്ള നടപ്പും ദിവ്യോപ
ദേശവും യഹൂദന്മാരുടെ ദോഷപ്രവൃത്തിയെ ശാ
സിക്കയാൽ അവൎക്ക അസൂയ തോന്നി; അവനെ
കൊല്ലുവാൻ തക്കം നോക്കി, ക്രിസ്തു ൟ ദുഷ്ടന്മാ
രെ വിരോധിക്കാതെ താൻ വന്ന കാൎയ്യം നിവൃത്തി
ക്കേണ്ടുന്നതിന്നായി ക്ഷമിച്ച, തന്നോട ചെയ്ത ദു
ഷ്ടതകളെയും അനുഭവിച്ച, അവരാൽ കുരിശിൽ
തറെക്കപ്പെട്ടപ്പോഴും താൻ ദൈവത്തോട ഇവരോ
ട ക്ഷമിക്കേണമെ എന്നും കൂടി പ്രാൎത്ഥിച്ചു. ആ
സമയത്ത സൂൎയ്യൻ ഇരുണ്ട മയങ്ങുകയും ഭൂകമ്പ
മുണ്ടാകയും കല്മലകൾ ഇളകി വിണ്ടുപൊട്ടുകയും
മറ്റുമിങ്ങിനെയുള്ള അതിശയങ്ങൾ ഉണ്ടാകയും
ചെയ്തു. മരിച്ച ശേഷം അവന്റെ ശരീരം കല്ലറ
യിൽ വെക്കപ്പെട്ട ശേഷം അവൻ മൂന്നാം ദിവസം [ 20 ] ജീവിച്ച എഴുനീറ്റ ൪൦ ദിവസം വരെ ഭൂമി
യിൽ താമസിച്ച തന്റെ ശിഷ്യന്മാൎക്ക വേണ്ടത്ത
ക്ക ഉപദേശങ്ങളെ ചെയ്ത ൟ ഭൂമിയിൽ എല്ലാം ത
ന്നെ കുറിച്ച പ്രംസഗിക്കെണമെന്ന കല്പന അരു
ളി സ്വൎഗ്ഗം പ്രാപിക്കയും ചെയ്തു.

ക്രിസ്തു ൟ ലോകത്തിൽ ചെയ്തത അത്രെയും പു
ണ്യമാകുന്നു. ദൈവത്തിന്റെ കല്പനകളെ അനു
സരിക്കയും നീതിയും ശുദ്ധിയുമുള്ള വഴിയൂടെ നട
ക്കയും ഒരു അക്രമക്കാരന വരേണ്ടുന്ന മരണം അ
നുഭവിക്കയും ചെയ്തത തനിക്കായിട്ട എന്ന പറവാ
ൻ പാടുണ്ടൊ ഇല്ലല്ലൊ. മനുഷ്യജാതിക്ക വേണ്ടീട്ട
ത്രെ നമുക്ക ചെയ്യാൻ പ്രാപ്തിയില്ലാതെ ഇരിക്കു
ന്ന ദൈവകല്പനകളെ അവൻ നിവൃത്തിക്കയും ന
നമുക്ക വരേണ്ടുന്ന മരണം അവൻ അനുഭവിക്ക
യും ചെയ്തതിനാൽ നമ്മുടെ ചുമതലെക്ക ജാമ്യനാ
യി തീൎന്നു എന്നു മാത്രമല്ല. നമ്മുടെ പാപമായ കടം
അവൻ തീൎത്ത കൂട്ടി. യാതൊരുത്തരെങ്കിലും കടക്കാ
രന ദ്രവ്യം കൊടുക്കാതെ അന്യായം പ്രതികളായി
വ്യവഹരിച്ച കടം പെട്ടവന്റെ വസ്തുവകകൾ വി
ല്പിച്ച കടക്കാരന ദ്രവ്യം കൊടുപ്പാനൊ കടംപെട്ട
വനെ പാറാവിൽ പിടിപ്പാനൊ വിധിച്ചാൽ മദ്ധ്യ
സ്ഥനായി ഒരുത്തൻ കടമ്പെട്ടവന വേണ്ടി ജാമ്യ
ൻ നിന്ന കടം ഏറ്റ കൊണ്ടാൽ കടമ്പെട്ടവന ഒ
ഴിവും സൌഖ്യവും വരികയില്ലയൊ. അത പോലെ
നമ്മുടെ മദ്ധ്യസ്ഥനായ യേശു ക്രിസ്തു പാപിയുടെ
മരണത്തെ ചോദിക്കുന്ന ദൈവനീതിക്ക സ്വമര
ണത്താൽ തൃപ്തി വരുത്തി പാപിയുടെ പാപ ബ
ന്ധം തിൎത്ത രക്ഷിക്കുന്നു. അതുകൊണ്ട നാം യേ
ശു ക്രിസ്തുവിനെ മദ്ധ്യസ്ഥനായിട്ട കൈക്കൊള്ളുന്ന
തആവശ്യമാകുന്നു. ക്രിസ്തു ഗുണവാനും നമ്മുടെ പാ
പബന്ധമായ കടത്തിന്ന ജാമ്യനും രക്ഷിതാവും [ 21 ] ആകുന്ന പ്രകാരം അറികയും അവനെ കൈക്കൊ
ണ്ട വിശ്വസിക്കാതെ ഇരിക്കയും ചെയ്യുന്നവൻ
ഔഷധം ഗുണമുള്ളതെന്നും രോഗ ശാന്തി വരു
ത്തുന്നതിന്ന തക്കതെന്നും അറിഞ്ഞിട്ട ആയത
സേവിക്കാതെ ഇരിക്കുന്ന വ്യാധിതനെ പോലെ
ആകുന്നു, ഇപ്രകാരമുള്ള ദുഷ്ടരോഗിയുടെ ദീനം
വൎദ്ധിച്ച ചാകുന്നത അവന്റെ സ്വന്ത കുറ്റത്താ
ൽ ആകുന്ന പ്രകാരം തന്നെ പാപി ക്രിസ്തുവിൽ
വിശ്വസിക്കാതെ പാപത്തിൽ നശിച്ച നരകത്തി
ൽ വീഴുന്നത തന്റെ സ്വന്ത കുറ്റത്താൽ ആകു
ന്നു. ദൈവം പാപങ്ങളിൽനിന്ന വിട്ട നല്ല മാൎഗ്ഗ
ത്തിൽ ചേൎന്ന ക്രിസ്തു മുഖാന്തരമുള്ള രക്ഷ പ്രാപി
ക്കേണ്ടതിന്ന ആരെയും നിൎബന്ധിക്കയില്ല. എന്നാ
ലൊ അല്ലയൊ അദ്ധ്വാനിച്ചും ഭാരം ചുമന്നും നട
ക്കുന്നവരെ നിങ്ങൾ ഒക്കെയും എന്റെ അടുക്കൽ
വരുവിൻ ഞാൻ നിങ്ങളെ തണുപ്പിക്കും എന്ന സ
ദാകാലവും ദൈവത്തിന്റെ തിരുവരുളപ്പാടാകുന്നു.

അഞ്ചാം അദ്ധ്യായം.

സ്വൎഗ്ഗനരകങ്ങളെ കുറിച്ച.

നാം ഭൂലോകത്തിൽ എന്നും മരിച്ച പോകാതെ
ഇരിക്കയില്ല. വലിയവരും ചെറിയവരും മരിക്കെ
ഉള്ളൂ. മരണത്തിങ്കൽ ശരീരം മാത്രം നശിക്കുന്നത
ല്ലാതെ ആത്മാവ നശിക്ക ഇല്ല. ആത്മാവ ശരീര
ത്തെ വിട്ടുമാറിയാൽ പിന്നെയും ജനിക്കുമെന്ന
നിങ്ങൾ പറയുന്നത സത്യമല്ല. അല്ലയൊ സഹോ
ദരന്മാരേ നിങ്ങൾ ൟ കായ്യങ്ങളെ നല്ലവണ്ണം അ
റിഞ്ഞു നോക്കുവിൻ സുഖകരമായ സ്വൎഗ്ഗമെന്നും
ദുഃഖകരമായ നരകമെന്നും രണ്ട ലോകങ്ങൾ ഉ [ 22 ] ണ്ട. നാം മരിച്ചാൽ സ്വൎഗ്ഗത്തിലെങ്കിലും നരകത്തി
ലെങ്കിലും പോകേണ്ടി വരും. സ്വൎഗ്ഗലോകം ദോഷ
വും മ്ലേച്ശതയും കളങ്കവും ഭയവും വിശപ്പും ദാഹ
വും ഇല്ലാതെ ശ്രേഷ്ഠമായിരിക്കുന്നതാകുന്നു. അ
വിടെ വ്യാധിവ്യസനങ്ങളും ക്ഷയദുഃഖങ്ങളും ശാ
പപ്രലാപങ്ങളും ഇളക്കവും ശീതോഷ്ണങ്ങളും മരണ
വും ഇല്ല. ദൈവ കൃപ അവിടെ വസിക്കുന്നവരു
ടെ മേൽ ഒരിക്കലും ഇളക്കം കൂടാതെ ഇരിക്കുന്നു.
പരിപൂൎണ്ണ ശുദ്ധത്വം നിറഞ്ഞിരിക്കുന്ന ലോക മാ
കകൊണ്ട അവിടെ ബുദ്ധിക്ക ഗ്രഹിച്ച കൂടാത്ത
സൌഖ്യങ്ങളും സന്തോഷവും ഉണ്ടാകുന്നു. സ്വൎഗ്ഗ
സുഖങ്ങളെയും സ്വൎഗ്ഗമഹത്വങ്ങളെയും വൎണ്ണിക്കു
ന്നതിന ഒരുത്തന കഴികയില്ല. ദൈവം ക്രിസ്തുവി
നാൽ വീണ്ടെടുക്കപ്പെട്ടവൎക്കു ആ രാജ്യത്തെ നിത്യ
വാസസ്ഥലമായിട്ട കല്പിച്ച കൊടുക്കും, അത അനു
ഭവിക്കുന്നവർ ഭാഗ്യവാന്മാരും ലഭിക്കാത്തവർ നി
ൎഭാഗ്യന്മാരും ആകുന്നു. നരകം എത്രയും ഭയങ്കരമാ
യുള്ളതാകുന്നു. അവിടം ശുദ്ധിയും സഖവും സ
ന്തോഷവും ഇല്ലാതെ മ്ലേച്ശമയമാരിക്കുന്നതാകുന്നു.
അവിടെ ദാഹവും വിശപ്പും ഭയവും വൎദ്ധിച്ച കഠി
നമായ ദുഃഖങ്ങളുണ്ടാകകൊണ്ട അതിൽ പ്രവേശി
ക്കുന്നവർ അഗ്നിസാഗരം പോലെ ഇരിക്കുന്ന
നരകത്തിൽ തന്നെ കിടന്ന പാപ ശിക്ഷകളെ
അനുഭവിക്കുന്നതല്ലാതെ അവിടെനിന്ന തെറ്റി
പോവാനും പാടില്ലായ്കയാൽ കരഞ്ഞും പല്ല കടി
ച്ചും ഭയമാകുംവണ്ണം നിലവിളിച്ചും ഇങ്ങിനെ സ
ഹിച്ച കൂടാത്ത വ്യസനങ്ങളെ അനുഭവിക്കുന്ന അ
വസ്ഥകളെ പറവാൻ പോലും ഒരുത്തനും ആളാ
കുന്നതല്ല. ദൈവം തന്റെ കല്പനകളെ അനുസരി
ക്കാത്തവരെ അടെച്ച ദണ്ഡിപ്പിക്കേണ്ടതിന്ന ത
ന്നെ ഇപ്രകാരം ഭയങ്കരമായ നരകത്തെ കല്പി [ 23 ] ച്ചിരിക്കുന്നത, അത സഹിക്കുന്നത എത്ര കഷ്ടം
ആകുന്നു.

അല്ലയൊ സ്നേഹിതന്മാരേ നിങ്ങൾ മരിച്ചാൽ
ൟ രണ്ട ലോകങ്ങളിൽ ഏതിൽ ചേരുവാൻ പോ
കുന്നു എന്ന അറിയേണ്ടായൊ ? നമ്മുടെ വേദം
കല്പിക്കുന്നത കേൾപ്പിൻ. വിധിനാളിൽ ന്യായ ക
ൎത്താവായ ക്രിസ്തു ഇടത്തഭാഗത്തിലുള്ള ദുഷന്മാ
രോട ശപിക്കപ്പെട്ടവരേ നിങ്ങൾ എന്നെ വിട്ട പി
ശാചിന്നും അവന്റെ ദൂതന്മാൎക്കും. ഒരുക്കപ്പെട്ട എ
ന്നേക്കുമുള്ള അഗ്നിയിലേക്ക പോകുവിൻ എന്നും
വലത്തഭാഗത്ത ഇരിക്കുന്ന നീതിമാന്മാൎക്ക എന്റെ
പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ വരുവിൻ
ലോകത്തിന്റെ ആദിമുതൽ നിങ്ങൾക്ക ഒരുക്കപ്പെ
ട്ട രാജ്യം അവകാശമായി അനുഭവിച്ച കൊള്ളുവി
ൻ എന്നും വിധി കല്പിക്കയും ചെയ്യും.

പ്രാൎത്ഥന.

എല്ലാ വെളിച്ചത്തിന്നും സുഖത്തിന്നും ഉറവാ
യിരിക്കുന്ന ദൈവമേ, നീ ആകാശത്തെയും ഭൂമി
യെയും അവയിലുള്ള സകല വസ്തുക്കളെയും ഉണ്ടാ
ക്കി കാത്ത രക്ഷിച്ച വരുന്നു. പിറന്ന നാൾ മുതൽ
നീ ഇനിക്ക അനേകം നന്മകളെ ചെയ്തു. എന്നാ
ൽ ഞാനൊ നിനക്ക കീഴടങ്ങാത്തവനായി,നി
ന്റെ കല്പനകളെയും ലംഘിച്ച, നിന്നെ അനുസ
രിക്കാതെ വിട്ട ദൂരമായി അലഞ്ഞും തിരിഞ്ഞും പാ
പവഴികളിൽ വീണു. എന്റെ ഹൃദയവിചാരങ്ങളും
നടപ്പുകളും എത്രയും അശുദ്ധിയായി പോയി. ഞാ
ൻ നിന്റെ കോപത്തിന്നും നരകശിക്ഷെക്കും പാ
ത്രമായി തീൎന്നു. എന്നാൽ നീ സ്നേഹമാകുന്നു എ
ന്ന ഞാൻ ഓൎക്കുന്നുണ്ട. ഞാൻ നരകത്തിൽ. [ 24 ] വീഴാതെ മോക്ഷത്തിൽ ചേരുന്നതിന്നും, നീ നി
ന്റെ ഏകപുത്രനായ യേശുക്രിസ്തുവിനെ അയച്ചു
വല്ലൊ, എന്റെ പാപങ്ങൾക്ക വേണ്ടി അവൻ പാ
ട പെട്ട, തന്റെ ജീവനെ തന്നുവല്ലൊ. അവ
ന്റെ കഷ്ടാനുഭവത്തെയും മരണത്തെയും നോ
ക്കി അവ നിമിത്തമായിട്ട എന്നെ പാപബന്ധ
നങ്ങളിൽ നിന്ന വിട്ട ഒഴിച്ച രക്ഷിക്കേണമെ.
സൌഖ്യവും സന്തോഷവും അറിയാതിരിക്കുന്ന
ഹൃദയത്തെ സമാധാനപ്പെടുത്തേണമെ. പാപ
സ്നേഹത്തെയും എന്നിൽ നിന്ന പുറത്താക്കി നി
നക്ക വിരോധമായിട്ടുള്ളതിനെ വെറുപ്പാനും ത്രാ
ണി തരേണമെ.

നിന്റെ തൃക്കണ്ണുകൾ എന്നെ എപ്പോഴും കാണു
മെന്ന ഓൎത്ത ഭയഭക്തിയോടെ നടപ്പാൻ സഹാ
യിക്കേണമെ. ശേഷിക്കുന്ന ആയുസ്സ കാലം പാപ
ത്തിന്നായിട്ടല്ല നിന്റെ മഹത്വത്തിന്നായികൊ
ണ്ട ചിലവഴിപ്പാൻ തുണെക്കേണമെ. മരണം
അടുക്കുന്ന സമയം ക്രിസ്തുവിനെ പ്രത്യേകം മുറുക
പ്പിടിച്ച ആ വലിയ യാത്രയിൽ അവൻ വഴി
കാട്ടുന്നതിനായിട്ട നീ കൃപ ചെയ്യേണമെ. അവി
ടെ എത്തിയ ശേഷം നിന്റെ സന്നിധിയിൽ ഇ
രുന്ന എല്ലാ വീണ്ടെടുക്കപ്പെട്ടവരോടും കൂടെ നി
ത്യസൌഖ്യവും കൃപാകടാക്ഷവും പ്രാപിക്കേണ്ടതി
ന്ന നിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാ
മത്തിൽ ശരണമായി അപേക്ഷിക്കുന്നു.

"https://ml.wikisource.org/w/index.php?title=മോക്ഷമാൎഗ്ഗം&oldid=202425" എന്ന താളിൽനിന്ന് ശേഖരിച്ചത്