വലിയ പാഠാരംഭം
വലിയ പാഠാരംഭം (1871) |
[ 3 ] MALAYALAM
SPELLING AND READING BOOK
വലിയ
പാഠാരംഭം
ELEVENTH EDITION
MANGALORE
PUBLISHED BY C. STOLZ,
BASEL MISSION BOOK & TRACT DEPOSITORY
1871 [ 5 ] MALAYALAM
SPELLING AND READING BOOK
വലിയ
പാഠാരംഭം
ELEVENTH EDITION
MANGALORE
PUBLISHED BY C. STOLZ,
BASEL MISSION BOOK & TRACT DEPOSITORY
1871 [ 6 ] അവതാരിക.
സംസ്കൃതസ്വരങ്ങളാമാദ്യമാമെഴുത്തുകൾ |
സംസ്കൃതവൎഗ്ഗങ്ങളാം വ്യഞ്ജനങ്ങളും പിന്നെ ||
സ്വരത്തിൽ കുറവാകും ദ്രാവിഡക്കൂട്ടങ്ങളും |
സ്വരസംയുക്തമായ വൎഗ്ഗങ്ങൾ പിമ്പുണ്ടിതിൽ ||
അന്തത്തിൽ ചേൎന്നീടുന്ന വൎഗ്ഗങ്ങളമ്പോടു ഞാൻ |
അനുസ്വാരം കൂടുന്ന വൎഗ്ഗവുമുരച്ചിതു ||
അന്തമാധമസ്ഥങ്ങൾ തന്നാലെ ഭവിക്കുന്നു |
അക്ഷരസംയുക്തത്താൽ ഭേദങ്ങളനുക്രമാൽ ||
അൎദ്ധാക്ഷരങ്ങളെല്ലാമൎദ്ധദേഹങ്ങളത്രെ |
അൎത്ഥത്തെ കുറിപ്പിപ്പാനുണ്ടു സംഖ്യാവൎണ്ണവും ||
രണ്ടാമംശത്തിൽ പിന്നെ കൂട്ടുവായനാപദം |
ഇണ്ടലാം യത്നമെറെയില്ലാതെ കിടാക്കൾക്കും |
ഏകാക്ഷരികളാകും വാക്കുകളുടെ ശേഷം |
ഏകസ്വരത്തിനോടു ചേരുമൎദ്ധാക്ഷരങ്ങൾ ||
ഏകുന്നേൻ അമ്പൊടിന്നു ബുദ്ധിയിൽ ദൃഢം ചെയ്‌വാൻ |
ഏകദേശമെന്നല്ല ചാലവെ സമസ്തവും ||
ത്വരിതം ബാലന്മാരിൽ ബുദ്ധിവൎദ്ധനത്തിന്നു |
ദ്വിത്വാക്ഷരികളോടുമൎദ്ധാക്ഷരങ്ങൾചേൎന്നും ||
വിഘ്നം കൂടാതെതന്നെ കാണുന്നു ത്ര്യക്ഷരികൾ |
ദ്വിഗുണിതങ്ങളാകും ബഹ്വാക്ഷരികൾ താനും ||
മൂന്നാമതാകും പങ്കിൽ വായനയാരംഭിച്ചു |
മുന്നം ഗുണമായുള്ള വാക്യം കഥിച്ചിട്ടഹൊ ||
പിന്നീടിൽ ബുദ്ധിവാക്കാം പഴഞ്ചൊൽ കാണ്ക ഭവാൻ |
നിന്ദകളികൂടാതെ നോക്കെണം നാലാം കഥ ||
അനുതുല്യമായുള്ള ഏക ഉപമ കാണ്മിൻ |
അനുതാപകഥയും കഥിച്ചതുമോൎക്കുമ്പോൾ || [ 7 ] അനുതാപം പൂണ്ടുടൻ ദൈവത്തെ തേടീടുവിൻ |
അനുരാഗഭാവേന ശബരീവാക്യം കേൾപ്പിൻ ||
മഹാഭാരതമാകും കൎണ്ണപൎവ്വത്തിൽ നിന്നും |
സാഹസമുള്ള ബാലന്മാൎക്കു ബോധം വരുവാൻ ||
സഹദേവന്റെ വാക്യശ്ലോകങ്ങളവസാനം |
സഹായം പഠിക്കുവാൻ സത്യദൈവമെന്നറി ||
മുഖവുര.
ൟ പാഠാരംഭത്തെ ഏറിയ കൊല്ലമായി ഗുരുക്കന്മാരുടെയും
കുട്ടികളുടെയും ഉതവിക്കായിട്ടു തീൎത്തിരിക്കുന്നു. എന്നാൽ ൟ ചെ
റു പുസ്തകം കൊണ്ടു കുട്ടികൾക്കു വേണ്ടുന്ന ഉപകാരം വരേണ്ട
തിന്നു ഗുരുക്കന്മാരുടെ സഹായം ആവശ്യം എന്നു സമ്മതം ഉ
ണ്ടാകുമല്ലൊ. ഓരോ ഗുരുക്കന്മാൎക്കു അവരുടെ പഠിപ്പു ക്രമങ്ങൾ
ഉണ്ടെങ്കിലും അവരവൎക്കു സലാം ചെയ്തു, നന്നായി എന്നു തോ
ന്നുന്ന ചില ക്രമങ്ങളെ പറവാൻ തുനിയുന്നു. ബുദ്ധിമാന്മാർ
സാരമായതു എടുത്താൽ മതി.
കകൊണ്ടു ചില ഗുരുക്കന്മാർ ആ വക മുഷിച്ചൽ ശങ്കിച്ചു, ഓ
രൊ ചെറിയ കുട്ടികളെ ഓരൊ വലിയ കുട്ടികളുടെ കൈയിൽ അ
ധികമായിട്ടു കൊടുത്തുവരുന്നു. അതിനാൽ പല തിന്മകൾ ഉണ്ടാ
കുന്നു. കുട്ടികൾ വെടിപ്പായിട്ടു പഠിക്കാതെ, ഏറിയ സമയം ആദ്യ
പാഠങ്ങളിൽ കഴിച്ചു വരുന്നു; കുട്ടിക്കും ഗുരുക്കൾക്കും തമ്മിൽ സ്നേ
ഹവും സന്തോഷവും ഉണ്ടാകുന്നതുമില്ല. ആകയാൽ ബലവും അ
റിവും കുറഞ്ഞ കുട്ടികളെ ഗുരുക്കൾ താൻ നന്നായി ആദരിച്ചു നോ
ക്കി, സന്തോഷത്തോടും അവരിൽ പ്രയത്നം ചെയ്താൽ കൊള്ളാം. [ 8 ]
൨. എല്ലാ കുട്ടികൾക്കു ഒരു പോലെ ബുദ്ധിയും ഉത്സാഹവുമി
ല്ലായ്കയാൽ, എഴുത്തച്ചൻ ഓരൊ കുട്ടിയുടെ പ്രാപ്തിക്കു തക്കവാറു
ഇന്നിന്ന പാഠം ഇന്നിന്ന സമയം കൊണ്ടു പഠിച്ചു തീരെണം
എന്നു നിശ്ചയിച്ചു, കുട്ടിയെ അതിൻവണ്ണം നടത്തുകയും വേ
ണ്ടതു. അപ്രകാരം ചെയ്യാഞ്ഞാൽ കുട്ടികളും ഗുരുക്കന്മാരും മടുത്തു
പോകും. രണ്ട കൊല്ലം പഠിച്ചിട്ടും വായന തെളിയാത്ത കുട്ടികളെ
കാണ്കകൊണ്ടു, പറയുന്ന നമ്മുടെ അഭിപ്രായം ആവിതു: ഒരു
മാസം കൊണ്ടു സകല എഴുത്തുകളും, രണ്ടാം മാസത്തിൽ സ്വര
യുക്തവൎഗ്ഗങ്ങളും, മൂന്നാമതിൽ കൂട്ടുവായനയോളവും ൪,൫,൬ാം
മാസങ്ങളിൽ കൂട്ടുവായനയും പ്രയാസം കൂടാതെ ഏതുകുട്ടിയും പ
ഠിക്കേണ്ടതിന്നു ഗുരുക്കന്മാർ ഉത്സാഹിക്കേണമെ.
൩. ദ്രാവിഡ എഴുത്തുകളെ ഉച്ചരിപ്പാൻ മലയാളികൾ ആകു
ന്ന നമുക്കു പ്രയാസം ഇല്ലെങ്കിലും, സംസ്കൃത ഉയിരുകളും മെയ്ക
ളും ക്രമമായി ചൊല്ലുവാൻ നന്നെ അദ്ധ്വാനം ഉണ്ടാകും. അതു
കൂടാതെ, മിക്ക കുട്ടികൾക്കു ഓരോ പടു ശബ്ദങ്ങൾ ഉണ്ടു; സാധു
ക്കളും താണനിലക്കാരും ആയാൽ, ഏറും താനും; ചിലപ്പോൾ ഒ
രു കുട്ടിക്കു വിക്കലൊ അല്ല, പിറവി തൊട്ടു വേറെ നാത്തടങ്ങ
ലൊ ഉണ്ടായാൽ, അമാന്തം തന്നെ. ഇതിനെ എല്ലാം ഗുരുക്കൾ
കണ്ടു അമ്പരന്നു പോകാതെയും, ദുൎപ്പക്ഷമായി വിചാരിയാതെ
യും "ആഴെ മുങ്ങിയാൽ കുളിൽ മാറും" എന്നതു നിനെച്ചു, പൂൎണ്ണ
മനസ്സോടും ഉണ്മയോടും ൟ വക മാറ്റുവാൻ പ്രയാസപ്പെട്ടാൽ,
തന്റെ പ്രയത്നത്തിന്റെ ഫലം വേഗം കണ്ടു സന്തോഷിക്കും.
ഴകാരം ശകാരമായും, രകാരം റകാരമായും, ൻകാരം നകാരമായും, ങ്ങ
കാരം ഞകാരമായും, ക, ഖ, ഗ, ഘ കാരങ്ങൾ കകാരമായും മറ്റും
ഉച്ചരിപ്പാൻ ഒരിക്കലും സമ്മതിക്കുന്നത് ന്യായമല്ലല്ലൊ. ൟ കുട്ടി
താണ ജാതിക്കാരനല്ലൊ; അവന്റെ നെല്ലും പണവും മുണ്ടും
മറ്റും ഇനിക്കു കിട്ടിയാൽ മതി; ഒരു പ്രകാരത്തിൽ ചൊല്ലികൊടു
ത്താൽ പോരും എന്നും മറ്റും നിനെക്കുന്ന ഗുരുക്കൾ തന്റെ നി
ലയെ അപമാനിച്ചു സത്യത്തെ വിട്ടു, നടക്കുന്നവൻ നിശ്ചയം.
൪. ചെറിയ കുട്ടികളും നമ്മെ പോലെ ബുദ്ധിയുള്ള മനുഷ്യർ
[ 9 ]
തന്നെ. വലിയവരോളം വളൎച്ച ഇല്ലാത്തതു പോലെ ബദ്ധി
യും വലിയവരോളം ഇല്ല. കുട്ടികളുടെ ൟ ബുദ്ധിയെ ഉണൎത്തി,
നാൾക്കുനാൾ വളൎത്തി രക്ഷ ചെയ്‌വാൻ ഗുരുക്കൾ തന്നെ ആൾ
ആകകൊണ്ടു, തത്തപോലെ ഓരോന്നു പഠിപ്പാൻ വിടാതെ, അ
വരുടെ ബുദ്ധിയെ തുറന്നു കൊടുപ്പാൻ എഴുത്തുപള്ളിയിൽ കയ
റിയ നാൾ തൊട്ടു പ്രയാസപ്പെടെണം. എഴുത്തുവശമാക്കി കൊടു
ക്കേണ്ടുന്ന ചില ചട്ടങ്ങളെ താഴെ വിസ്തരിച്ചു പറയുന്നു. പി
ന്നെ വായന തുടങ്ങിയ ശേഷം അറിയാത്ത വാക്കിന്റെ പൊ
രുളും വാക്യത്തിന്റെ അൎത്ഥവും പറയേണം; അപ്രകാരം പാട്ടി
ലും ശ്ലോകത്തിലും ആവു.
൫. ഗദ്യം എന്ന വെച്ചു നടയും, പദ്യമെന്ന പാട്ടുനടയും ഇ
ങ്ങിനെയുള്ള രണ്ടു ഭേദങ്ങൾ ഉണ്ടാകയാൽ, സംസാരിക്കുമ്പോ
ലെ ചൊലുത്തിലും എടുപ്പും വെപ്പും ആവശ്യം. അൎത്ഥം അറിഞ്ഞി
ട്ടുവേണം രസത്തോടെ വായിപ്പാൻ. അതതിന്റെ രീതിയിലും ക്ര
മത്തിലും അല്ലാത്ത പാട്ടും ചിതക്കേടത്രെ
൬. ഒരു ഗ്രന്ഥത്തിൽനിന്നു പകൽ മുഴുവനും ഇടവിടാതെ
പാടുവാൻ ഒരു വിദ്വാനും കൂട വരുത്തം തോന്നിയാൽ, ചെറു കു
ട്ടികൾക്കു ചില അക്ഷരങ്ങളെ ദിവസം മുഴുവനും ആവൎത്തിച്ചു
നിലത്തു എഴുതുകയൊ മറ്റൊ, ചെയ്‌വാൻ എത്ര പ്രയാസം തോ
ന്നെണം? ആയതു കൊണ്ടു നിലത്തു എഴുതിച്ചിട്ടും, കണക്കു ചൊ
ല്ലിച്ചിട്ടും, കൽപലകയിൽ കൽക്കോൽകൊണ്ടു എഴുതിച്ചിട്ടും കുട്ടി
കൾക്കു ആയാസം കൊടുത്തു, അവർ നോവു ഏറ അറിയാതെ
ഓരൊ നാളുകളെ കഴിപ്പിപ്പാൻ നോക്കെണം
൭. ഒരു എഴുത്തുപള്ളിയിലെ പത്തു മുപ്പതു കുട്ടികളിൽ ഓരൊ
രുത്തൎക്കു വെവ്വേറെ പാഠം ഉണ്ടാകയാൽ, ഗുരുക്കന്മാൎക്കു എത്തിക
ഴിവാൻ എത്രയും വിഷമം ഉള്ള പ്രകാരംസമ്മതിക്കുന്നു. അതു ഗു
രുക്കന്മാൎക്കും കുട്ടികൾക്കും നാട്ടിന്നും നഷ്ടം എന്നെ വേണ്ടു. ആയ
തിനെ മാറ്റുവാൻ വഴി ആവിതു: കൊല്ലത്തിൽ ഒന്നൊ രണ്ടൊ
സമയത്തു ഗുരുക്കന്മാർ കുട്ടികളെ ചേൎത്തു തരങ്ങളെ ഉണ്ടാക്കി,
ഓരൊ തരത്തിലുള്ള കുട്ടികളെ ഒരുമിച്ചു പഠിപ്പിച്ചു നടത്തുവാൻ
രോരുത്തൎക്കു മുല്പൂകുവാൻ ഉത്സാഹവും പഠിപ്പും ഏറുകയും ഗുരുക്ക
ളുടെ പ്രയാസം കുറകയും ആം. ശേഷം യഥാ രാജാ തഥാ പ്രജാ
എന്ന ചൊൽ ഓൎത്തു, സത്യ ദൈവത്തെ നോക്കി വിളിച്ചു വേ
ലയെ ചെയ്തു, തിരു കയ്യിലെ അനുഗ്രഹം വാങ്ങുവാൻ പാത്രവാ
ന്മാരായി തീരെണം എന്നു ആശിക്കുന്നു.
എഴുത്തുകളെ കുറിച്ചുള്ള ന്യായങ്ങൾ ആവിതു.
1. ഉയിർ കൂടിയ മെയ്കൾ ഉള്ള ഒരു പട്ടിക കാണുന്നുവല്ലൊ.
അതിൽനിന്നു ഉയിരുകളുടെ മാറ്റം ഒരു കണ്ണേറുകൊണ്ടു വിള
ങ്ങും അവയാവിതു:
൧. മാറാത്ത സ്വരങ്ങൾ രണ്ടത്രെ.
ഌകാരവും ൡകാരവും മെയ്യുടെ അടുക്കു വലത്തു എഴുതുക. ദൃ:
കഌ, ഗൡ ഇത്യാദികൾ
൨. എപ്പോഴും ഒരു പ്രകാരത്തിൽ മാറുന്ന സ്വരങ്ങൾ
ഇവ.
a. ൟ അഞ്ചു സ്വരം മെയ്യുടെ അടുക്ക വലത്തു എഴുത്തുക.
ആകാരം = ാ ദീൎഘം ദൃ: കാ, ചാ, ടാ, താ.
ഇകാരം = ി വള്ളി ദൃ: ഖി, ഛി, ഠി.
ൟകാരം = ീ ചുറെച്ച വീച്ചൽ ദൃ: ഗീ, ജീ, ഡീ.
അംകാരം = ം ഒരു കുത്തു (അനുസ്വാരം)
ദൃ: ഘം, ഝം, ഢം.
അഃകാരം = രണ്ടു കുത്തു (വിസൎഗ്ഗം) ദൃ: ദഃ, ഭഃ, ഷഃ.
b. ൟ മൂന്നു സ്വരം മെയ്യുടെ മുമ്പോട്ടു എഴുതുക.
എകാരം = െ പുള്ളി ദൃ: മെ, ഷെ, ളെ.
ഏകാരം = േ ചുറെച്ചപുള്ളി ദൃ: പേ, സേ, ഹേ.
c.ൟ മൂന്നു സ്വരം മെയ്യുടെ ഇരുപുറത്തു എഴുതപ്പെടുന്ന
തിൽ പുള്ളി ഇടത്തും ദീർഘം വലത്തും വരും ഒകാരം=ൊ ഒരു
പുള്ളിയും ദീൎഘവും. ദൃ: പൊ, വൊ.
ഓകാരം = ോ ഒരു ചുറെച്ച പുള്ളിയും ദീൎഘവും. ദൃ: നോ. ഗോ.
ഔകാരം = ൌ ഒരു പുള്ളിയും ഇരട്ടദീൎഘവും. ദൃ: നൌ, രൌ
d. രണ്ടു സ്വരം മെയ്യുടെ അകത്തു കൂട്ടേണം.
ഋകാരം = ൃ അകത്തു കൂട്ടേണം ദൃ: കൃ. ഭൃ.
ൠകാരം = ൄ അകത്തു കൂട്ടി കുനിക്കേണം. ദൃ: കൄ, ദൄ.
൩. കുറെ പ്രയാസം ഉ ഊ കാരമാറ്റങ്ങളിൽ അത്രെ; അവ
മൂന്നു പ്രകാരത്തിൽ ആകുന്നു.
ഉകാരങ്ങൾ ആവിതു:
ഉ= ു എന്ന കുനിപ്പു കുകാരം രുകാരം എന്നവറ്റിൽ മാത്രം
കാണ്മു.
ഉ = ു എന്ന വലിപ്പു ഗു, ഛു, ജൂ, തു, ഭു, ശു, ഹുകാരങ്ങളിൽ
അത്രെ.
ഉ = ു ഒന്നുകിൽ ണു, നു. കാരങ്ങളിൽ അകത്തു കൂട്ടേണം,
അല്ല ഖുകാരാദികളിൽ ചുവട്ടിൽ കൂട്ടേണം.
ഊകാരമാറ്റങ്ങൾ ഉകാരമാറ്റങ്ങളെ അനുസരിച്ചു കാണുന്നു.
ഊ= ൂ കുനിച്ചു മേല്പട്ടു വലിക്കുക. ഗൂ, ജൂ, ഭൂ, രൂ, ശൂ,
ഹൂ കാരങ്ങളിൽ മാത്രം ഉണ്ടു.
ഊ= ൂ കുനിച്ചു കീഴ്പട്ടു വലിക്കുക. കൂ, ഛൂ, തൂ കാരങ്ങളിൽ
തന്നെ.
ഊ= ൂ ഒന്നുകിൽ ന്നൂ നൂകാരങ്ങളിൽ പോലെ അകത്തു കെ
ട്ടി കൂട്ടേണം, അല്ല ഖൂകാരാദികളിൽ ചുവട്ടിൽ കെട്ടികൂട്ടേണ്ടതു.
മേല്പറഞ്ഞ സ്വരമാറ്റങ്ങളെ കുട്ടികളെ നന്നായി ഗ്രഹിപ്പി
ച്ചാൽ, ക കാകൂട്ടം വേഗം മനസ്സിൽ ആകും. ഉ ഊകാരങ്ങളിൽ
മാത്രം പൊറുത്തു പ്രയാസപ്പെടേണം.
2. യ,റ,ല,വ,ര എന്ന ഇടയിനങ്ങൾ മെയ്കളോടു ചേ
ൎന്നുണ്ടാകുന്ന മാറ്റങ്ങൾ എഴുതുവാൻ ഒട്ടു വേല ഉള്ളു. [ 12 ]
യ = ്യ കീഴ്പട്ടുവള്ളി (വീച്ചൽ) | ദൃ: ക + യ = ക്യ. |
റ = ൃ മേല്പട്ടു വലിക്ക | ദൃ: ക+ റ = ക്ര. |
ല= ്ല ചുവട്ടിൽ കൂട്ടുക | ദൃ: മ + ല = മ്ല. |
വ = ്വ കോണിച്ചുചേൎക്ക | ദൃ: ശ + വ = ശ്വ. |
ര= ൎ മേല്പട്ടുകുത്തുക | ദൃ: ക + ര =ൎക. |
3. അനുസ്വാരം കൂടിയ മെയ്കളിൽ ം എന്ന അനുസ്വാരം
ചേൎത്ത കാണുന്നതു കൂടാതെ, ങ്ങ, ഞ, ണ,ൻ, മ എന്ന അനുനാ
സികങ്ങളുടെ ശബ്ദവും കാണും.
ങ്ക = ംക | ദൃ: മരം കൊണ്ടു - മരങ്കൊണ്ടു. |
ഞ്ച= ഞ + ച = ൻ & ച | ദൃ: പുൻചിരി=പുഞ്ചിരി |
ണ്ട = ൺ +ട | ദൃ: ഉൺടു=ഉണ്ടു. |
ന്ത=ൻ + ത =ം & ത | ദൃ: വരും തോറും = വരുന്തോറും. |
മ്പ=ം + പ | ദൃ: പെരും പാമ്പു പെരുമ്പാമ്പു. |
4. കൂട്ടക്ഷരമാറ്റങ്ങളിൽ
ക്ത = ക + ത
ഗ്ജ = ഗ + ജ
ഗ്ദ = ഗ + ദ ആകുന്നു എന്നും മറ്റും ഗുരുക്കന്മാർ വെ
ടിപ്പായി പറഞ്ഞു കൊടുക്കേണ്ടതു.
5. കുട്ടിയെ വിക്കിപറവാൻ സമ്മതിക്കേണ്ടതല്ല. വിക്കി
ന്റെ അപ്പൻ അറിയായ്മയാകയാൽ, കുട്ടിയെ കൊണ്ടു ഓരൊ
വാക്കിന്റെ എഴുത്തു പറയിക്കേണം. ആ ക്രമം ആവിതു:
കോ-ൺ | = കോൺ. |
അ-സ്ഥി | = അസ്ഥി. |
മീ-ത്ത-ൽ | = മീത്തൽ. |
രൌ-ദ്രം | = രൌദ്രം. |
അ-രി-ഷ്ടം | = അരിഷ്ടം. |
തി-രി-ച്ച-ൽ | = തിരിച്ചൽ. |
അ-നു-ഗ്ര-ഹം | = അനുഗ്രഹം. |
അ-ഹം-ഭാ-വം | = അഹംഭാവം. |
യൌ-വ-നാ-വ-സ്ഥ | = യൌവനാവസ്ഥ. |
ആവിതു:
. | പൊട്ടു (നിൎത്തൽ) എന്നതു ഒരു വാക്യം തീൎന്നതുകൊ ണ്ടു നിൎത്തേണം എന്നു കാണിക്കുന്നു. |
: | ചൊട്ട എന്നതു മൂന്നു വക നിൎത്തൽ സൂചിപ്പി ക്കുന്നു. ഒന്നുകിൽ ഒരു വാക്യത്തിന്റെ പാതി ആ യിട്ടുള്ളു എന്നും, അല്ലായ്കിൽ ഒരാൾ പറഞ്ഞ വാക്കു പറ വാൻ പോകുന്നു എന്നും, അല്ല പുസ്തകക്കാരൻ ഒരു ചട്ടമൊ മറ്റൊ പറവാൻ പോകുന്നു എന്നും കുറിക്കും. |
; | അരച്ചൊട്ടു എന്നതു ഒരു വാക്യത്തിൽ ചേൎത്തിട്ടുള്ള ന്യാ യം മറ്റവറ്റോടു ചാൎന്നിട്ടുള്ളു എന്നു ഓൎമ്മ പെടുത്തുന്നു. |
, | ചുട്ടി എന്നതു ഒരു വാക്യത്തിലുള്ള ന്യായങ്ങൾ ഉ റ്റുകോത്തിരിക്കുന്നു എന്നു കുറിക്കുന്നു. |
? | കേൾവിക്കുറി എന്നതു ചോദിക്കേണം എന്നു ചൂണ്ടികാ ണിക്കുന്നു. |
! | വിളിക്കുറി എന്നതു ഒരാളെ വിളിച്ചിരിക്കുന്നു (സംബോ ധന) എന്നും ഒരാശ്ചൎയ്യം ഉണ്ടെന്നും കുറിക്കും. |
( ) [ ] | കൊളുത്തുകുറി എന്നതു വാക്യത്തോടു ചേരാ തെ അതിലുള്ള ഒരു വാക്കോ മറ്റൊ തെളി യിക്കുന്നു എന്നും കാണിക്കുന്നു. |
സ്വരങ്ങൾ (ഉയിരുകൾ)
(സംസ്കൃത ഉയിരുകൾ
അ | ആ | ഇ | ഈ | ഉ | ഊ |
ഋ | ൠ | ഌ | ൡ | എ | ഐ |
ഒ | ഔ | അം | അഃ |
വൎഗ്ഗങ്ങൾ (മെയ്കൾ)
(സംസ്കൃത മെയ്കൾ)
ക | ഖ | ഗ | ഘ | ങ |
ച | ഛ | ജ | ഝ | ഞ |
ട | ഠ | ഡ | ഢ | ണ |
ത | ഥ | ദ | ധ | ന |
പ | ഫ | ബ | ഭ | മ |
യ | ര | ല | വ | ശ |
ഷ | സ | ഹ | ള | ക്ഷ |
(തമിഴ ഉയിരുകൾ)
അ | ആ | ഇ | ഈ | ഉ | ഊ |
എ | ഏ | ഐ | ഒ | ഓ | ഔ |
ദ്രാവിഡ വൎഗ്ഗങ്ങൾ
(തമിഴ മെയ്കൾ)
ക | ച | ട | ത | പ | റ |
ങ | ഞ | ണ | ന | മ | ൻ |
യ | ര | ല | വ | ഴ | ള |
അ | ആ | ഇ | ഈ | ഉ | ഊ | ഋ | ൠ | ഌ | ൡ |
ക | കാ | കി | കീ | കു | കൂ | കൃ | കൄ | കഌ | കൡ |
ഖ | ഖാ | ഖി | ഖീ | ഖു | ഖൂ | ഖൃ | ഖൄ | ഖഌ | ഖൡ |
ഗ | ഗാ | ഗി | ഗീ | ഗു | ഗൂ | ഗൃ | ഗൄ | ഗഌ | ഗൡ |
ഘ | ഘാ | ഘി | ഘീ | ഘു | ഘൂ | ഘൃ | ഘൄ | ഘഌ | ഘൡ |
ങ | ങാ | ങി | ങീ | ങു | ങൂ | ങൃ | ങൄ | ങഌ | ങൡ |
ച | ചാ | ചി | ചീ | ചു | ചൂ | ചൃ | ചൄ | ചഌ | ചൡ |
ഛ | ഛാ | ഛി | ഛീ | ഛു | ഛൂ | ഛൃ | ഛൄ | ഛഌ | ഛൡ |
ജ | ജാ | ജി | ജീ | ജു | ജൂ | ജൃ | ജൄ | ജഌ | ജൡ |
ഝ | ഝാ | ഝി | ഝീ | ഝു | ഝൂ | ഝൃ | ഝൄ | ഝഌ | ഝൡ |
ഞ | ഞാ | ഞി | ഞീ | ഞു | ഞൂ | ഞൃ | ഞൄ | ഞഌ | ഞൡ |
ട | ടാ | ടി | ടീ | ടു | ടൂ | ടൃ | ടൄ | ടഌ | ടൡ |
ഠ | ഠാ | ഠി | ഠീ | ഠു | ഠൂ | ഠൃ | ഠൄ | ഠഌ | ഠൡ |
ഡ | ഡാ | ഡി | ഡീ | ഡു | ഡൂ | ഡൃ | ഡൄ | ഡഌ | ഡൡ |
ഢ | ഢാ | ഢി | ഢീ | ഢു | ഢൂ | ഢൃ | ഢൄ | ഢഌ | ഢൡ |
ണ | ണാ | ണി | ണീ | ണു | ണൂ | ണൃ | ണൄ | ണഌ | ണൡ |
ത | താ | തി | തീ | തു | തൂ | തൃ | തൄ | തഌ | തൡ |
ഥ | ഥാ | ഥി | ഥീ | ഥു | ഥൂ | ഥൃ | ഥൄ | ഥഌ | ഥൡ |
ദ | ദാ | ദി | ദീ | ദു | ദൂ | ദൃ | ദൄ | ദഌ | ദൡ |
ധ | ധാ | ധി | ധീ | ധു | ധൂ | ധൃ | ധൄ | ധഌ | ധൡ |
ന | നാ | നി | നീ | നു | നൂ | നൃ | നൄ | നഌ | നൡ |
പ | പാ | പി | പീ | പു | പൂ | പൃ | പൄ | പഌ | പൡ |
ഫ | ഫാ | ഫി | ഫീ | ഫു | ഫൂ | ഫൃ | ഫൄ | ഫഌ | ഫൡ |
ബ | ബാ | ബി | ബീ | ബു | ബൂ | ബൃ | ബൄ | ബഌ | ബൡ |
ഭ | ഭാ | ഭി | ഭീ | ഭു | ഭൂ | ഭൃ | ഭൄ | ഭഌ | ഭൡ |
എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ |
കെ | കേ | കൈ | കൊ | കോ | കൌ | കം | കഃ |
ഖെ | ഖേ | ഖൈ | ഖൊ | ഖോ | ഖൌ | ഖം | ഖഃ |
ഗെ | ഗേ | ഗൈ | ഗൊ | ഗോ | ഗൌ | ഗം | ഗഃ |
ഘെ | ഘേ | ഘൈ | ഘൊ | ഘോ | ഘൌ | ഘം | ഘഃ |
ങെ | ങേ | ങൈ | ങൊ | ങോ | ങൌ | ങം | ങഃ |
ചെ | ചേ | ചൈ | ചൊ | ചോ | ചൌ | ചം | ചഃ |
ഛെ | ഛേ | ഛൈ | ഛൊ | ഛോ | ഛൌ | ഛം | ഛഃ |
ജെ | ജേ | ജൈ | ജൊ | ജോ | ജൌ | ജം | ജഃ |
ഝെ | ഝേ | ഝൈ | ഝൊ | ഝോ | ഝൌ | ഝം | ഝഃ |
ഞെ | ഞേ | ഞൈ | ഞൊ | ഞോ | ഞൌ | ഞം | ഞഃ |
ടെ | ടേ | ടൈ | ടൊ | ടോ | ടൌ | ടം | ടഃ |
ഠെ | ഠേ | ഠൈ | ഠൊ | ഠോ | ഠൌ | ഠം | ഠഃ |
ഡെ | ഡേ | ഡൈ | ഡൊ | ഡോ | ഡൌ | ഡം | ഡഃ |
ഢെ | ഢേ | ഢൈ | ഢൊ | ഢോ | ഢൌ | ഢം | ഡഃ |
ണെ | ണേ | ണൈ | ണൊ | ണോ | ണൌ | ണം | ണഃ |
തെ | തേ | തൈ | തൊ | തോ | തൌ | തം | തഃ |
ഥെ | ഥേ | ഥൈ | ഥൊ | ഥോ | ഥൌ | ഥം | ഥഃ |
ദെ | ദേ | ദൈ | ദൊ | ദോ | ദൌ | ദം | ദഃ |
ധെ | ധേ | ധൈ | ധൊ | ധോ | ധൌ | ധം | ധഃ |
നെ | നേ | നൈ | നൊ | നോ | നൌ | നം | നഃ |
പെ | പേ | പൈ | പൊ | പോ | പൌ | പം | പഃ |
ഫെ | ഫേ | ഫൈ | ഫൊ | ഫോ | ഫൌ | ഫം | ഫഃ |
ബെ | ബേ | ബൈ | ബൊ | ബോ | ബൌ | ബം | ബഃ |
ഭെ | ഭേ | ഭൈ | ഭൊ | ഭോ | ഭൌ | ഭം | ഭഃ |
അ | ആ | ഇ | ഈ | ഉ | ഊ | ഋ | ൠ | ഌ | ൡ |
---|---|---|---|---|---|---|---|---|---|
മ | മാ | മി | മീ | മു | മൂ | മൃ | മൄ | മഌ | മൡ |
യ | യാ | യി | യീ | യു | യൂ | യൃ | യൄ | യഌ | യൡ |
ര | രാ | രി | രീ | രു | രൂ | രൃ | രൄ | രഌ | രൡ |
ല | ലാ | ലി | ലീ | ലു | ലൂ | ലൃ | ലൄ | ലഌ | ലൡ |
വ | വാ | വി | വീ | വു | വൂ | വൃ | വൄ | വഌ | വൡ |
ശ | ശാ | ശി | ശീ | ശു | ശൂ | ശൃ | ശൄ | ശഌ | ശൡ |
ഷ | ഷാ | ഷി | ഷീ | ഷു | ഷൂ | ഷൃ | ഷൄ | ഷഌ | ഷൡ |
സ | സാ | സി | സീ | സു | സൂ | സൃ | സൄ | സഌ | സൡ |
ഹ | ഹാ | ഹി | ഹീ | ഹു | ഹൂ | ഹൃ | ഹൄ | ഹഌ | ഹൡ |
ള | ളാ | ളി | ളീ | ളു | ളൂ | ളൃ | ളൄ | ളഌ | ളൡ |
ക്ഷ | ക്ഷാ | ക്ഷി | ക്ഷീ | ക്ഷു | ക്ഷൂ | ക്ഷൃ | ക്ഷൄ | ക്ഷഌ | ക്ഷൡ |
ഴ | ഴാ | ഴി | ഴീ | ഴു | ഴൂ | ||||
റ | റാ | റി | റീ | റു | റൂ |
ശേഷം സമാനം.
അന്തസ്ഥയുക്ത വൎഗ്ഗങ്ങൾ.
(ഇടയിനങ്ങൾ ചേൎന്ന മെയ്കൾ) എന്നു ഇടയിനങ്ങൾ ചേരുമ്പോൾ.
യ | റ | ല | വ | ര |
---|---|---|---|---|
ക്യ | ക്ര | ക്ല | ക്വ | ൎക്ക |
ഖ്യ | ഖ്ര | ഖ്ല | ഖ്വ | ൎക്ഖ |
ഗ്യ | ഗ്ര | ഗ്ല | ഗ്വ | ൎഗ്ഗ |
ഘ്യ | ഘ്ര | ഘ്ല | ഘ്വ | ൎഗ്ഘ |
ങ്യ | ങ്ര | ങ്ല | ങ്വ | ൎങ്ങ |
ച്യ | ച്ര | ച്ല | ച്വ | ൎച്ച |
എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ |
---|---|---|---|---|---|---|---|
മെ | മേ | മൈ | മൊ | മോ | മൌ | മം | മഃ |
യെ | യേ | യൈ | യൊ | യോ | യൌ | യം | യഃ |
രെ | രേ | രൈ | രൊ | രോ | രൌ | രം | രഃ |
ലെ | ലേ | ലൈ | ലൊ | ലോ | ലൌ | ലം | ലഃ |
വെ | വേ | വൈ | വൊ | വോ | വൌ | വം | വഃ |
ശെ | ശേ | ശൈ | ശൊ | ശോ | ശൌ | ശം | ശഃ |
ഷെ | ഷേ | ഷൈ | ഷൊ | ഷോ | ഷൌ | ഷം | ഷഃ |
സെ | സേ | സൈ | സൊ | സോ | സൌ | സം | സഃ |
ഹെ | ഹേ | ഹൈ | ഹൊ | ഹോ | ഹൌ | ഹം | ഹഃ |
ളെ | ളേ | ളൈ | ളൊ | ളോ | ളൌ | ളം | ളഃ |
ക്ഷെ | ക്ഷേ | ക്ഷൈ | ക്ഷൊ | ക്ഷോ | ക്ഷൌ | ക്ഷം | ക്ഷഃ |
ഴെ | ഴേ | ഴൈ | ഴൊ | ഴോ | ഴൌ | ഴം | |
റെ | റേ | റൈ | റൊ | റോ | റൌ | റം |
യ | റ | ല | വ | ര |
---|---|---|---|---|
ഛ്യ | ഛ്ര | ഛ്ല | ഛ്വ | ൎച്ഛ |
ജ്യ | ജ്ര | ജ്ല | ജ്വ | ൎജ്ജ |
ഝ്യ | ഝ്ര | ഝ്ല | ഝ്വ | ൎജ്ഝ |
ഞ്യ | ഞ്ര | ഞ്ല | ഞ്വ | ൎഞ്ഞ |
ട്യ | ട്ര | ട്ല | ട്വ | ൎട്ട |
ഠ്യ | ഠ്ര | ഠ്ല | ഠ്വ | ൎഠ്ട |
ഡ്യ | ഡ്ര | ഡ്ല | ഡ്വ | ൎഡ്ഢ |
ഢ്യ | ഢ്ര | ഢ്ല | ഢ്വ | ൎഢ്ഢ |
ണ്യ | ണ്ര | ണ്ല | ണ്വ | ൎണ്ണ |
യ | റ | ല | വ | ര |
ത്യ | ത്ര | ത്ല | ത്വ | ൎത്ത |
ഥ്യ | ഥ്ര | ഥ്ല | ഥ്വ | ൎത്ഥ |
ദ്യ | ദ്ര | ദ്ല | ദ്വ | ൎദ്ദ |
ധ്യ | ധ്ര | ധ്ല | ധ്വ | ൎദ്ധ |
ന്യ | ന്ര | ന്ല | ന്വ | ൎന്ന |
പ്യ | പ്ര | പ്ല | പ്വ | ൎപ്പ |
ഫ്യ | ഫ്ര | ഫ്ല | ഫ്വ | ൎഫ്വ്വ |
ബ്യ | ബ്ര | ബ്ല | ബ്വ | ൎബ്ബ |
ഭ്യ | ഭ്ര | ഭ്ല | ഭ്വ | ൎഭ്ഭ |
മ്യ | മ്ര | മ്ല | മ്വ | ൎമ്മ |
യ്യ | യ്ര | യ്ല | യ്വ | ൎയ്യ |
ര്യ | രൃ | ര്ല | ര്വ | ൎറ്റ |
ല്യ | ല്ര | ല്ല | ല്വ | ൎല്ല |
വ്യ | വ്ര | വ്ല | വ്വ | ൎവ്വ |
ശ്യ | ശ്ര | ശ്ല | ശ്വ | ൎശ്ശ |
ഷ്യ | ഷ്ര | ഷ്ല | ഷ്വ | ൎഷ്ഷ |
സ്യ | സ്ര | സ്ല | സ്വ | ൎസ്സ |
ഹ്യ | ഹ്ര | ഹ്ല | ഹ്വ | ൎഹ |
ള്യ | ള്ര | ള്ല | ള്വ | ൎള്ള |
ക്ഷ്യ | ക്ഷ്ര | ക്ഷ്ല | ക്ഷ്വ | ൎക്ഷ |
(അനുസ്വാരം കൂടിയ മെയ്കൾ)
ങ്ക ഞ്ച ണ്ട ന്ത മ്പ ന്റ
സംയുക്താക്ഷര ഭേദങ്ങൾ.
(കൂട്ടക്ഷര മാറ്റങ്ങൾ)
ക്ത | ഗ്ജ | ഗ്ദ | ഗ്ന | ഗ്മ | ഘ്ന | ങ്മ | |
ജ്ഞ | ഞ്ജ | ഞ്ഞ | ണ്ക | ണ്ഠ | ണ്ഡ | ത്ഥ | |
ത്ന | ത്മ | ത്സ | ദ്ധ | ന്ഥ | ന്ദ | ന്ധ | |
ന്ന | പ്ത | പ്ന | പ്സ | ബ്ദ | ബ്ധ | മ്ന | |
യ്ക | യ്ത | യ്‌വ | യ്മ | യ്പ | |||
ൽക | ല്വ | ല്മ | ശ്വ | ശ്ന | |||
ശ്ച | ശ്മ | ഷ്ക | ഷ്ട | ഷ്ഠ | |||
ഷ്ണ | ഷ്പ | ഷ്ഫ | ഷ്മ | സ്ക | |||
സ്ഖ | സ്ത | സ്ഥ | |||||
സ്ന | സ്പ | സ്ഫ | |||||
സ്മ | ഹ്ന | ഹ്മ | |||||
ക്ഷ്ണ | ക്ഷ്മ | ||||||
ഴ്ക | ഴ്ച | ഴ്ത്ത | ഴ്മ | ഴ്വ | |||
ക്ത്യ | ക്ത്ര | ക്ത്ര്യ | ക്ത്വ | ഘ്ന്യ | ന്ര | ||
ഷ്ട്യ | ഷ്ട്ര | ഷ്ട്വ | ഷ്ഠ്യ | ഷ്ഠ്വ | സ്ത്ര | ഹ്വ്യ |
അൎദ്ധാക്ഷരങ്ങൾ (അരമെയ്കൾ.)
ൿ ൺ ൽ ൻ ർ ൾ
സംഖ്യാക്ഷരങ്ങൾ (അക്കങ്ങൾ.)
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | |
൧ | ൨ | ൩ | ൪ | ൫ | ൬ | ൭ | ൮ | ൯ | ൧൦ | |
100 | 1000 | 1866 | ||||||||
൧൦൦ | ൧൦൦൦ | ൧൮൬൬ |
൧ാം പാഠം.
ഏകാക്ഷരി
(ഒറ്റക്ഷര വാക്കുകൾ)
കൈ | കൊ | ഗൊ | ചീ | തീ | തൈ | ത്രി |
ദ്വി | ധീ | നാ | നീ | പാ | പീ | പൂ |
പെ | പൈ | പൊ | ഭീ | ഭൂ | മാ | മൂ |
മൈ | രാ | വാ | വെ | ശ്രീ | സൈ | സ്ത്രീ |
൨ാം പാഠം
സാൎദ്ധൈകാക്ഷരി.
(ഒറ്റക്ഷരത്തോടു കൂടിയ അൎദ്ധാക്ഷരങ്ങളുള്ള വാക്കുകൾ)
ആൺ | ആർ | ആൽ | ആൾ | ഇൽ | ഈർ | ഉൾ |
ഊൺ | ഊൻ | ഊർ | എൾ | ഏർ | കൺ | കൽ |
കൾ | കായ | കാർ | കാൽ | കീഴ | കൂൻ | കൂർ |
കോൺ | കോൻ | കോൽ | കോൾ | ചാൺ | ചീർ | ചീൾ |
ചൂൽ | ചെം | ചെൽ | ചൊൽ | ഞാൺ | ഞാൻ | ഞാർ |
താൻ | തായ | താർ | താൾ | തീൻ | തൂൺ | തേൻ |
൩ാം പാഠം.
തേർ | താൾ | തോൾ | നൽ | നാം | നായ | നാർ |
നാൽ | നാൾ | നീർ | നൂൽ | നെയ് | നെൽ | നേർ |
പൽ | പാൽ | പിൻ | പുൾ | പുൽ | പെൺ | പേൻ |
പേർ | പൊൻ | പോർ | പോയ | പോൾ | മൺ | മാൻ |
മാർ | മാൽ | മീൻ | മുൾ | മുൻ | മേൽ | മോർ |
മാൻ | വാൿ | വാൻ | വായ് | വാർ | വാൽ | വാൾ |
വിൺ | വിൾ | വിൽ | വീഞ്ഞ് | വെൺ | വേർ | വേൽ |
ദ്വിത്വാക്ഷരി.
(രണ്ടക്ഷരമുള്ള വാക്കുകൾ)
൪ാം പാഠം.
അകം | അക്കം | അഗ്നി | അംഗം | അങ്ങു | അഛ്ശൻ | അച്ച |
അഞ്ച | അഞ്ചൽ | അട | അടി | അട്ട | അണ | അണി |
അത | അതിർ | അത്തി | അന്തം | അന്തി | അന്ധൻ | അന്നം |
അന്യം | അപ്പ | അപ്പം | അപ്പൻ | അമൽ | അമ്പ | അമ്മ |
അമ്മി | അയൽ | അര | അരി | അരു | അരുൾ | അൎത്ഥം |
അൎദ്ധം | അറ | അറ്റം | അല | അലം | അലർ | അല്ല |
അല്ലി | അശ്വം | അസ്ത്രം | അസ്ഥി | അഹം | അഴൽ | അഴി |
ആക്കം | ആട | ആണ | ആണി | ആണ്ട | ആദി | ആന |
ആപ്പു | ആമ | ആയം | ആറു | ആല | ആശ | ആസ്തി |
൫ാം പാഠം.
ഇഛ്ശ | ഇടം | ഇട | ഇടി | ഇണ | ഇത്ര | ഇര |
ഇരുൾ | ഇല | ഇറ | ഇല്ലം | ഇഷ്ടം | ഇളം | ഇഴ |
ഈഴ | ഈങ്ങ | ഈച്ച | ഈടു | ഈയം | ഈഴം | ഉഗ്രം |
ഉച്ച | ഉടൽ | ഉണ്ടു | ഉണ്ണി | ഉത | ഉട | ഉനൂ |
ഉപ്പു | ഉമി | ഉയിർ | ഉരൽ | ഉരു | ഉറ | ഉല |
ഉഷ്ണം | ഉളി | ഉള്ളി | ഊഴി | ഊക്ക | ഊട | ഊറ്റം |
ഊഴം | ഋഷി | എച്ചിൽ | എട്ട | എണ്ണ | എരി | എലി |
ഏകം | ഏട | ഏറ്റം | ഏലം | ഏഴ | ഐക്യം | ഒക്ക |
ഒച്ച | ഒടി | ഒട്ട | ഒന്ന | ഒപ്പ | ഒറ്റ | ഒല്ല |
൬ാം പാഠം.
കച്ച | കഞ്ഞി | കടം | കടൽ | കടി | കടു | കട്ട |
കമ്പി | കര | കരി | കരു | കൎമ്മം | കലി | കറ |
കറി | കവിൾ | കഷ്ടം | കളി | കളം | കള്ളി | കഴു |
കാക്ക | കാട | കാണം | കാതൽ | കാമം | കാൎയ്യം | കാറ്റ |
കാലം | കാവ | കാള | കാഴ്ച | കിട | കിണ്ടി | കിണ്ണം |
കിളി | കിഴി | കീൎത്തി | കീരി | കുഞ്ഞ | കുട | കുടം |
കുടി | കുടിൽ | കുണ്ട | കുത | കുത്ത | കുന്ന | കുപ്പ |
കുംഭം | കുര | കുരു | കുറി | കുറ്റം | കുറ്റി | കൂച്ചൽ |
കൂച്ച | കൂട | കൂറ്റ | കൂട്ടം | കൂമ്പ | കൂൎമ്മ | കൂലി |
൭ാം പാഠം.
കൂവ | കൂളി | കൃച്ഛ്രം | കൃപ | കൃമി | കൃഷി | കൃഷ്ണം |
കെട്ട | കെല്പ | കേട | കേമം | കേവ | കേളി | കേഴ്‌വി |
കൈത | കൈപ്പ | കൊക്ക | കൊച്ചി | കൊടി | കൊണ്ട | കൊണ്ടൽ |
കൊതി | കൊയ്ത്ത | കൊത്ത | കൊമ്പ | കൊറ്റ | കൊല്ലം | കൊല്ലൻ |
കൊള്ള | കൊള്ളി | കൊഴു | കോശം | ക്രമം | ക്രയം | ക്രിയ |
ക്രീഡ | ക്രൂരം | ക്രോധം | ക്ലേശം | ക്ഷണം | ക്ഷമ | ക്ഷയം |
ക്ഷീണം | ക്ഷേത്രം | ക്ഷേമം | ക്ഷൌരം | ഖണ്ഡം | ഖലൻ | ഖേദം |
൮ാം പാഠം.
ഗംഗാ | ഗണം | ഗതി | ഗന്ധം | ഗൎഭം | ഗാഢം | ഗീതം |
ഗുണം | ഗുരു | ഗുഹ | ഗൂഢം | ഗൃഹം | ഗോഷ്ഠി | ഗ്രഹം |
ഗ്രാമം | ഘനം | ഘോഷം | ഘ്രാണം | ചക്ക് | ചക്ക | ചട്ട |
ചതി | ചതുർ | ചപ്പ | ചരൽ | ചവർ | ചാട്ടം | ചാവു |
ചാറു | ചിങ്ങം | ചിത്രം | ചിന്ത | ചിപ്പി | ചിരി | ചിറ |
ചില്ല | ചീട | ചീനം | ചുക്ക് | ചുക്കം | ചുണ്ട | ചുറ |
ചുരുൾ | ചുറ്റും | ചുഴി | ചൂട | ചൂത | ചൂൎണ്ണം | ചൂള |
ചൂഴ | ചെണ്ട | ചെമ്പ | ചെറു | ചെവി | ചേകം | ചേര |
ചോടി | ചോദ്യം | ചോറ് | ചോല | ചോഴം | ഛൎദ്ദി | ഛിദ്രം |
൯ാം പാഠം.
ജഡം | ജന്മം | ജയം | ജര | ജലം | ജീൎണ്ണം | ജീവൻ |
ജ്ഞാനം | ജ്യേഷ്ഠൻ | ജ്വരം | ഝഷം | ഞണ്ട് | ഞെട്ടൽ | ഞെറ്റം |
ടങ്കം | ഠിപ്പു | ഡംഭം | ഢക്ക | തക്കം | തച്ചൻ | തഞ്ചം |
തട | തടി | തട്ട | തണ്ണീർ | തണ്ട | തന്ത്രം | തമിൾ |
തയിർ | തരി | തൎക്കം | തറ | തല | തല്ല് | തള |
തളി | തളിർ | തഴ | താടി | താളി | തിക്ക് | തിങ്കൾ |
തിണ്ണ | തിര | തിറം | തീണ്ടൽ | തീൎപ്പു | തുണ | തുട |
തുമ്പ | തുറ | തുലാം | തുള | തുഴ | തൂക്കം | തൂപ്പ് |
തൂപ്പൽ | തൃപ്തി | തെക്ക് | തെരു | തെറ്റ് | തെങ്ങ് | തേറ്റ |
൧൦ാം പാഠം.
തൈലം | തൊണ്ട | തൊള്ള | തൊഴിൽ | തോട | തോണി | തോല്വി |
തോഴൻ | ത്യാഗം | ത്രാണം | ദണ്ഡം | ദന്തം | ദംഭം | ദയ |
ദാസി | ദാഹം | ദിക്ക് | ദിവ്യൻ | ദിവം | ദീനം | ദീൎഘം |
ദുഷ്ടൻ | ദൂതൻ | ദൂരം | ദൂഷ്യം | ദൃഷ്ടി | ദേവൻ | ദേശം |
ദേഹം | ദൈവം | ദോഷം | ദ്രവ്യം | ദ്രോഹം | ദ്വാരം | ദ്വേഷ്യം |
ധനം | ധനു | ധൎമ്മം | ധാന്യം | ധൂൎത്തൻ | ധൈൎയ്യം | ധ്യാനം |
ധ്വനി | നഖം | നഗ്നൻ | നഞ്ഞ | നട | നടു | നദി |
നന്ന | നമഃ | നമ്പി | നയം | നര | നരി | നഷ്ടം |
നാട് | നാഡി | നാണം | നാദം | നാഴി | നിത്യം | നിദ്ര |
൧൧ാം പാഠം.
നിര | നിറ | നിറം | നില | നിലം | നിലാ | നില്പു |
നിഷ്ഠ | നിഴൽ | നീക്കം | നീചൻ | നീടു | നീലം | നീളം |
നുകം | നുണ | നുര | നൂറ | നൃത്തം | നെഞ്ഞ | നെയ്ത്ത |
നെറ്റി | നേരം | നേൎച്ച | നൊടി | നോക്കു | നോട്ടം | ന്യായം |
പക | പകൽ | പക്ഷം | പക്ഷി | പങ്ക് | പച്ച | പഞ്ഞി |
പട | പടം | പടി | പട്ട | പട്ടം | പട്ടി | പണം |
പണി | പണ്ടം | പതം | പത്ത | പന | പതി | പനി |
പന്തം | പന്ത | പന്നി | പരം | പറ | പറ്റൽ | പലം |
പശ | പശു | പള്ള | പഴം | പഴി | പാങ്ങ് | പാട്ടു |
൧൨ാം പാഠം.
പാട്ട | പാട്ടം | പാഠം | പാതി | പാത്രം | പാദം | പാനം |
പാപം | പാമ്പ് | പാറ | പാറ്റ | പാലം | പാവ | പിട |
പിടി | പിണ്ഡം | പിതാ | പിരാ | പിലാ | പിള്ള | പിഴ |
പീഠം | പീഡ | പീര | പീലി | പുക | പുണ്യം | പുതു |
പുത്രൻ | പുര | പുറം | പുല | പുലി | പുളി | പുള്ളി |
പുഴ | പുഴു | പൂച്ച | പൂജ | പൂട്ട | പൂൎണ്ണം | പൂൎവ്വം |
പൂഴി | പെട്ടി | പേടി | പേറ് | പൊക്കം | പൊടി | പൊത്ത് |
പൊരി | പൊരുൾ | പൊളി | പോക്ക് | പോറ്റി | പോള | പൌത്ര |
പ്രജ | പ്രാണൻ | പ്രാപ്തി | പ്രായം | പ്രിയം | പ്രേതം | ഫലം [ൻ |
൧൩ാം പാഠം.
ബന്ധം | ബലം | ബഹു | ബാധ | ബാലൻ | ബിംബം | ബുധൻ |
ബുദ്ധി | ബോധം | ബ്രഹ്മം | ഭക്തി | ഭദ്രം | ഭയം | ഭസ്മം |
ഭാഗം | ഭാവം | ഭാരം | ഭാഷ | ഭിക്ഷ | ഭൂതം | ഭേദം |
ഭോഗം | ഭ്രമം | ഭ്രഷ്ടൻ | മകൻ | മഞ്ഞൾ | മടൽ | മടി |
മഠം | മന്ത്രം | മന്ദം | മയം | മയിൽ | മരം | മറ |
മല | മഷി | മഹാ | മഴു | മാടം | മാതാ | മാത്രം |
മാനം | മായ | മാറ്റ് | മാല | മാസം | മാംസം | മാള |
മിത്രം | മിന | മിഴി | മീത്തൽ | മീശ | മുകൾ | മുഖം |
മുടി | മുട്ട | മുതൽ | മുദ്ര | മുയൽ | മുരു | മുറ |
൧൪ാം പാഠം.
മുറം | മൂലം | മൃഗം | മെഴു | മേനി | മേടം | മോടി |
മോഹം | മൌനം | മ്ലേഛ്ശൻയന്ത്രം | യാത്ര | യുദ്ധം | യോഗം | |
രക്തം | രണ്ടു | രസം | രഥം | രാജാ | രാശി | രീതി |
രൂപം | രേഖ | രോഗം | രോമം | രൌദ്രം | ലക്ഷം | ലഘു |
ലജ്ജ | ലാഭം | ലീല | ലുബ്ധൻ | ലേഹം | ലോകം | ലോഭം |
ലോഹം | വംശം | വക | വക്രം | വജ്രം | വടി | വട്ടം |
വയൽ | വര | വരം | വരി | വൎഗ്ഗം | വൎണ്ണം | വൎഷം |
വല | വലം | വല്ലം | വസ്തു | വശം | വളം | വള്ളി |
വഴി | വാട്ടം | വാതിൽ | വായു | വാസം | വാവ് | വാളം |
൧൫ാം പാഠം.
വാഴ | വിഘ്നം | വിത്ത് | വിധം | വിധി | വിരൽ | വില |
വിഷം | വിഷു | വിഷ്ണു | വിള | വിളി | വീക്കം | വീടു |
വീഥി | വീരൻ | വീറ് | വീഴ്ച | വൃക്ഷം | വൃദ്ധി | വെടി |
വെല്ലം | വെളി | വെള്ളം | വേദം | വേല | വേറു | വേഷം |
വേള്വി | വൈരം | വ്യൎത്ഥം | വ്യാജം | ശക്തി | ശങ്ക | ശംഖം |
ശത്രു | ശനി | ശബ്ദം | ശവം | ശാന്തി | ശാപം | ശാല |
ശാസ്ത്രം | ശിക്ഷ | ശില്പം | ശിഷ്യൻ | ശീഘ്രം | ശീലം | ശിശു |
ശുദ്ധി | ശുഭം | ശൂദ്രൻ | ശൂരൻ | ശൃംഗം | ശേഷം | ശൈത്യം |
ശോകം | ശോഭ | ശൌൎയ്യം | ശ്രദ്ധ | ശ്രുതി | ശ്രേഷ്ഠം | ശ്ലാഘ്യം |
൧൬ാം പാഠം.
ശ്ലോകം | ശ്വാസം | ഷഷ്ഠി | സക്തി | സഖ്യം | സംഘം | സത്യം |
സന്ധ്യ | സപ്തം | സഭ | സമം | സൎപ്പം | സൎവ്വം | സസ്യം |
സഹ്യം | സാക്ഷാൽ | സാധു | സാമ്യം | സാരം | സിംഹം | സിദ്ധി |
സീമ | സുഖം | സൂരൻ | സൂക്ഷം | സൂചി | സൂത്രം | സൂൎയ്യൻ |
സൃഷ്ടി | സേതു | സേവ | സോമൻ | സൌമ്യം | സ്തുതി | സ്ഥലം |
സ്ഥിതി | സ്ഥൂലം | സ്നേഹം | സ്ഫുടം | സ്മൃതി | സ്രാവം | സ്വന്തം |
സ്വർണ്ണം | സ്വച്ഛം | ഹസ്തം | ഹംസം | ഹാനി | ഹിംസ | ഹിതം |
ഹിതൻ | ഹീനം | ഹേതു | ഹേമം | ഹോമം | ഹ്രസ്വം | ഹ്രാദം |
ത്ര്യക്ഷരി.
(മൂവക്ഷര വാക്കുകൾ)
൧൭ാം പാഠം.
അരിഷ്ടം | അൎപ്പണം | അറിവു | അറുതി | അലക് |
അലമ്പൽ | അവധി | അവസ്ഥ | അഷ്ടാംഗം | അസൂയ |
അളവ് | അളിയൻ | അഴക് | അഴുക്ക് | ആകാശം |
ആഗ്രഹം | അചാൎയ്യൻ | ആദിത്യൻ | ആധാരം | ആനന്ദം |
ആപത്ത് | ആയുധം | ആരംഭം | ആരോഗ്യം | ആറാട്ട് |
ആലയം | ആവശ്യം | ആശാരി | ആശ്ചൎയ്യം | ആശ്രയം |
ആശ്വാസം | ആഴക്ക് | ഇടയൻ | ഇടൎച്ച | ഇണക്കം |
൧൮ാം പാഠം.
ഇന്ദ്രിയം | ഇരട്ടി | ഇറക്കം | ഇറച്ചി | ഇളപ്പം |
ൟറ്റില്ലം | ൟശ്വരൻ | ഉച്ഛിഷ്ടം | ഉടമ്പ് | ഉണൎച്ച |
ഉതളി | ഉത്തമം | ഉത്തരം | ഉത്ഭവം | ഉത്സാഹം |
ഉദയം | ഉദ്യോഗം | ഉപേക്ഷ | ഉമ്മരം | ഉറപ്പു |
ഉറക്കം | ഉലക്ക | ഉല്ലാസം | ഉൾക്കാമ്പ് | ഉഴല്ച |
ഊരാളി | ഔറ്റത്വം | ഊഷ്മാവ് | ഊഴ്ക്കാരൻ | ഋഷഭം |
എടവം | എണ്മണി | എതിരി | എമ്പുരാൻ | എരിമ |
൧൯ാം പാഠം.
എറുമ്പ് | എളുപ്പം | എഴുത്ത് | ഏകാഗ്രം | ഏഷണി |
ഐശ്വൎയ്യം | ഒടുക്കം | ഒരുക്കം | ഒഴിച്ചൽ | ഒഴുക്കു |
ഓഹരി | ഔഷധം | കടച്ചൽ | കടവ് | കടാക്ഷം |
കടുക്കൻ | കട്ടിള | കണക്ക് | കണ്ണട | കത്തിരി |
കനിവു | കപടം | കമ്പിളി | കയ്യേറ്റം | കരിമ്പ് |
കരുണ | കൎക്കടം | കൎത്തവ്യം | കൎപ്പൂരം | കറുപ്പ് |
കലക്കം | കല്പന | കല്യാണം | കവൎച്ച | കഷണം |
൨൦ാം പാഠം.
കസ്തൂരി | കളവ് | കഴഞ്ച് | കഴുത | കാഞ്ഞിരം |
കാഠിന്യം | കാംക്ഷിതം | കാരണം | കാരുണ്യം | കാവടി |
കാഹളം | കിടങ്ങ് | കിണറ് | കിനാവു | കിഴക്ക് |
കിഴവൻ | കീഴാണ്ടു | കുങ്കുമം | കുടുക്കു | കുടുമ |
കുഡുംബം | കുതിര | കുത്സിതം | കുന്തളം | കുപ്പായം |
കുമാരൻ | കുമായം | കുരള | കുറവ് | കുറുക്കൻ |
കുശവൻ | കുളമ്പ് | കുഴമ്പ് | കൂട്ടാളി | കൂടാടി |
൨൧ാം പാഠം.
കൂവളം | കൃതഘ്നൻ | കൃതജ്ഞൻ | കൃത്രിമം | കൊടുതി |
കേരളം | കേവലം | കൈലാസം | കൈവശം | കൊഞ്ഞനം |
കൊഴുപ്പ | കൊതമ്പം | കൊൾമയിർ | കൌശലം | ക്രിസ്താബ്ദം |
ക്ഷീരാബ്ധി | ക്ഷുരകൻ | ഖണ്ഡിതം | ഗന്ധകം | ഗമനം |
ഗംഭീരം | ഗൎജ്ജനം | ഗുരുത്വം | ഗൃഹസ്ഥൻ | ഗോപുരം |
ഘടിക | ചങ്ങാടം | ചങ്ങാതി | ചതിയൻ | ചന്ദനം |
ചരക്ക | ചരട് | ചരിത്രം | ചവിണ | ചാഞ്ചല്യം |
൨ാം പാഠം.
ചൊറിച്ചൽ | ചൊലുത്ത് | ചോനകൻ | ഛ്ശേദനം | ജഠരം |
ജാഗ്രത | ജീരകം | ജീവിതം | ജ്യോതിഷം | ഝടിതി |
ഞരമ്പ് | ഞായിറു | ഞെരുക്കം | ഢമാനം | തകരം |
തടുക്ക | തപസ്സു | തകര | തവിടു | തസ്കരൻ |
തളൎച്ച | താന്തോന്നി | താമര | താവഴി | തിപ്പലി |
തിരിച്ചൽ | തീയാട്ടം | തുടക്കം | തുടൎച്ച | തുരുത്തി |
തുറവ് | തുളസി | തൂവാനം | തൃത്താവ് | തെളിവ് |
തേജസ്സ് | തൈയലാൾ | തൊണ്ണൂറ് | തൊഴുത്തു | തോരണം |
ത്വരിതം | ദക്ഷിണ | ദാരിദ്ര്യം | ദിവസം | ദുൎഗ്ഗുണം |
ദൃഷ്ടാന്തം | ദ്രാവിഡം | ധൎമ്മിഷ്ഠൻ | ധാരാളം | ധിക്കാരം |
നക്ഷത്രം | നടപ്പ് | നന്ദനൻ | നാടകൻ | നാണിഭം |
നായാട്ട് | നാരങ്ങ | നാരായം | നികൃഷ്ടൻ | നിൎണ്ണയം |
നിൎബന്ധം | നിൎഭാഗ്യം | നിവൃത്തി | നിഷ്ഫലം | നിസ്സാരം |
൨൪ാം പാഠം.
നീരസം | നുറുക്കു | നൃങ്ങന | നെറുക | നേരസ്ഥൻ |
നൈവേദ്യം | നൊമ്പലം | പകൎച്ച | പച്ചില | പടന്ന |
പട്ടണം | പമ്പരം | പയറു | പരസ്യം | പരിച |
പൎവ്വതം | പറമ്പു | പലിശ | പവിഴം | പശ്ചിമം |
പഴക്കം | പാട്ടാളി | പാതകം | പാഷാണം | പിണ്ണാക്ക് |
പിറപ്പ് | പീടിക | പുകഴ്ച | പുടവ | പുരാണം |
പുരികം | പുലൎച്ച | പുസ്തകം | പുള്ളിമാൻ | പൂങ്കാവ് |
൨൫ാം പാഠം.
പൂജനം | പൂണുനൂൽ | പെട്ടകം | പെരുക്കം | പൈങ്കിളി |
പൊന്തിക | പൊറുതി | പോൎക്കളം | പൌരുഷം | പ്രകാരം |
പ്രകൃതി | പ്രതിഷ്ഠ | പ്രപഞ്ചം | പ്രമാണം | പ്രയാസം |
പ്രവൃത്തി | പ്രശംസ | പ്രാൎത്ഥന | ബാന്ധവം | ബുഭുക്ഷ |
ബ്രാഹ്മണൻ | ഭക്ഷണം | ഭാഷണം | ഭാസ്കരൻ | ഭിക്ഷുകൻ |
ഭീഷണി | ഭേദനം | ഭോജനം | മംഗലം | മടക്ക് |
മണ്കട്ട | മണ്ഡലം | മധുരം | മനസ്സ് | മന്ദാഗ്നി |
൨൬ാം പാഠം.
മരണം | മസൂരി | മാത്സൎയ്യം | മാരണം | മിഥുനം |
മീൻപിടി | മൂഷികൻ | മൃദുത്വം | മെഴുക് | മേത്തരം |
മൈക്കല | മൊട്ടമ്പ് | മോഷണം | മൌഷ്കൎയ്യം | യവനൻ |
യോഗ്യത | യൌവനം | രഹസ്യം | രാക്ഷസൻ | രാജസം |
രാമച്ചം | ലക്ഷണം | ലംഘനം | ലാഘവം | ലേഖനം |
ലോലിതം | വക്കാണം | വഞ്ചന | വടക്ക് | വണക്കം |
വയറു | വൎത്തകൻ | വാചകം | വാത്സല്യം | വാസന |
൨൭ാം പാഠം.
വാഹനം | വിചാരം | വിശേഷം | വിശ്വാസം | വിസ്മൃതം |
വിളക്ക് | വീടാരം | വൃശ്ചികം | വെടിപ്പ് | വെള്ളാളൻ |
വേദന | വൈഭവം | വൈരാഗ്യം | വൈഷമ്യം | വ്യത്യാസം |
വ്യാഖ്യാനം | വ്യാപാരം | ശകാരം | ശയനം | ശാശ്വതം |
ശിഖരം | ശീലത്വം | ശൈശവം | ശോധന | ഷൾഭാഗം |
സമയം | സാഗരം | സിദ്ധാന്തം | സൌജന്യം | ഹവനം |
ബഹ്വക്ഷരി.
(ഏറിയ അക്ഷരമുള്ള വാക്കുകൾ)
൨൮ാം പാഠം.
അനുഗ്രഹം | അഹംഭാവം | ആരോഹണം | - | അംഘ്രിയുഗ്മം | അത്യുല്കണ്ഠിതം | അസമ്പ്രേക്ഷ്യകാരി |
അജ്ഞോലംഘനം | ഇന്ദ്രിയനിഗ്രഹം | ൟഷദ്ധാസ്യവദനം | ||||
ഉല്ലംഫപ്രൊല്ലംഫം | ഊനവിംശതിതമം | ഐശ്വൎയ്യകാംക്ഷ | ||||
ഔഷധോപദേശം | കൃഷികൎമ്മോപജീവി | ഗാത്രമൎദ്ദനം | ||||
ഗ്രീഷ്മകാലാരംഭം | ചൌൎയ്യവൃത്തി | ഛത്രചാമരം |
൨൯ാം പാഠം.
ജ്യോതിശ്ചക്രം | തൎക്കശാസ്ത്രാനുശീലനം | ദീൎഘസൂത്രത |
ധൈൎയ്യാവലംബനം | ന്യൂനാധിക്യം | പശ്ചാദ്ദൎശനം |
ഭാഗ്യോദയം | മദ്ധ്യാഹ്നക്രിയ | യൌവനാവസ്ഥ |
രാജ്യാഭിഷേകം | ലോകാന്തരഗതം | വ്യവഹാരസിദ്ധി |
ശിരോവേദന | ശ്രുതാദ്ധ്യയനസമ്പന്നൻ, | ഷോഡശോപചാരം |
സ്തുത്യൎത്ഥവാചകം | ഹിതോപദേശം | ക്ഷിതിപാലേന്ദ്രൻ |
൩൦ാം പാഠം.
പാപത്തിന്റെ കൂലി മരണം.
മരണത്തിന്റെ മുള്ളു പാപം തന്നെ.
വിശ്വസിച്ചാൽ എല്ലാം കഴിയും.
ദൈവം എല്ലാം സൌജന്യമായി കൊടുക്കുന്നു.
മനഃപൂൎവ്വമായി വരുന്നവർ ഗ്രാഹ്യന്മാർ.
നുറുങ്ങിയ ഹൃദയത്തിങ്കൽ ദൈവം വസിക്കും
ദൈവവചനം വഴിക്കലെ ദീപം.
നിത്യജീവന്റെ വചനങ്ങൾ യേശുവിൻ വക്കൽ ഉണ്ടു.
കരുണയാൽ കിട്ടിയതല്ലാത്തതുണ്ടൊ?
നീ ദൈവത്തോടു ചേൎന്നാൽ, അവൻ നിന്നോടു ചേരും.
ദാഹിക്കുന്നവൻ വന്നു, ജീവവെള്ളം വേണ്ടുവോളം കുടിക്കട്ടെ.
ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ.
൩൧ാം പാഠം.
ഒരുത്തന്റെ പാപത്താൽ അനേകർ മരിച്ചു.
ഏകന്റെ പുണ്യത്താൽ അനേകർ ജീവിക്കുന്നു.
നമ്മെ മുമ്പിൽ സ്നേഹിച്ചവനെ സ്നേഹിക്കട്ടെ!
ബാലപ്രായമായി വരുന്നില്ലെങ്കിൽ സ്വൎഗ്ഗം ഇല്ല. [ക്കുന്നു?
ജീവിച്ചിരിക്കുന്നവനെ എന്തിന്നു മരിച്ചവരോടു അന്വേഷി
കാണാകുന്നതു ക്ഷണികം തന്നെ; കാണാത്തതു നിത്യമായുള്ളതു.
കൂട സഹിക്കുന്നുവെങ്കിൽ, കൂട വാഴും.
കരയരുതെ; വിശ്വസിക്കെയാവു.
മുറിഞ്ഞ ഹൃദയങ്ങൾക്ക ദൈവം ചികിത്സകൻ.
എല്ലാവരും ദൈവോപദിഷ്ടരാകും.
ഒരുത്തൻ സങ്കടപ്പെട്ടാൽ പ്രാൎത്ഥിക്കട്ടെ!
ദൈവത്തിന്നുള്ളതു ദൈവത്തിന്നും രാജാവിനുള്ളതു രാജാവിനും
കൊടുക്കേണം. [ 32 ] പഴഞ്ചൊല്ലുകൾ.
൩൨ാം പാഠം.
അൎദ്ധം താൻ; അൎദ്ധം ദൈവം
ആഴമുള്ള കുഴിക്കു നീളമുള്ള വടി.
ഇളമാൻ കടവറിയാ, മുതുമാൻ ഓട്ടം വല്ലാ.
ൟച്ചെക്കു പുണ്ണുകാട്ടല്ല, പിള്ളെക്കു നൊണ്ണുകാട്ടല്ല.
ഉന്തികയറ്റിയാൽ, ഊരിപ്പോരും.
ഊമരിൽ കൊഞ്ഞൻ സൎവ്വജ്ഞൻ.
എരുമക്കിടാവിന്നു നീന്തം പഠിപ്പിക്കേണ്ടാ.
ഏകലില്ലായ്കയാൽ ഏശിയില്ല.
ഒത്തതു പറഞ്ഞാൽ, ഉറിയും ചിരിക്കും.
കക്കുവാൻ പഠിച്ചാൽ, ഞേലുവാൻ പഠിക്കേണം.
കാലം നീളം ചെന്നാൽ, നേർ താനെ അറിയാം.
കിണറ്റിൽ വീണ പന്നിക്കു കല്ലും പാറയും തുണ.
കീരിയെ കണ്ട പാമ്പുപോലെ.
കുത്തുവാൻ വരുന്ന പോത്തൊടു വേദം ഓതിയാൽ, കാൎയ്യമൊ?
കൂട്ടത്തിൽ കൂടിയാൽ, കുക്കിരിയും വമ്പൻ.
കെട്ടിയ മരത്തിന്നു കുത്തരുതു.
കേമത്തിന്നു കേടില്ല.
കൈ നനയാതെ മീൻ പിടിക്കാമൊ?
൩൩ാം പാഠം.
കൊണ്ടാൽ, കൊണ്ട പരിചു.
കോപത്തിന്നു കണ്ണില്ല.
ഗുരുക്കളെ നിനെച്ചു കുന്തവും വിഴുങ്ങെണം.
ചങ്ങാതി നന്നെങ്കിൽ, കണ്ണാടി വേണ്ടാ.
താണ കണ്ടാത്തിൽ എഴുന്ന വിള.
തുണയില്ലാത്തവൎക്കു ദൈവം തുണ.
ദൂരത്തെ ബന്ധുവേക്കാൾ അരികത്തെ ശത്രു നല്ലൂ.
നിത്യാഭ്യാസി ആനയെ എടുക്കും.
നേർ പറഞ്ഞാൽ, നേരത്തെ പോകാം. [ 33 ] പല തുള്ളി പെരു വെള്ളം.
ഭണ്ഡാരത്തിൽ പണം ഇട്ട പോലെ.
മൂത്തേടത്തോളമേ കാതൽ ഉണ്ടാകൂ.
യോഗ്യത്തിന്നു നില്ക്കുമൊ.
രണ്ടു തലയും കത്തിച്ച നടു പിടിക്കല്ലാ.
വസ്തു പോയാലെ ബുദ്ധി തോന്നും.
ശ്രീമാൻ സുഖിയൻ; മുടിയൻ ഇരപ്പൻ.
സമുദ്രത്തിൽ മുക്കിയാലും, പാത്രത്തിൽ പിടിപ്പതേ വരൂ.
ഹിരണ്യ നാട്ടിൽ ചെന്നാൽ, ഹിരണ്യായ നമഃ
കഥകൾ.
൩൪ാം പാഠം.
൧.) ഒരു ബ്രാഹ്മണൻ യാഗം ചെയ്വാൻ ആട്ടിനെ മേടിച്ചു
കൊണ്ടു പോകുമ്പൊൾ, വഴിയിൽ വെച്ചു ദുഷ്ടന്മാർ പലരും കൂടി,
ബ്രാഹ്മണൻ ആട്ടിനെ വിട്ടെച്ചു പോകത്തക്കവണ്ണം ഒരുപായം
വിചാരിച്ചു, ചേയ്യെണമെന്നു നിശ്ചയിച്ചു. ഒരുത്തൻ അടുക്കൽ
ചെന്നു: "നായെ കഴുത്തിൽ എടുത്തും കൊണ്ടു പോകുന്നതു എ
"ന്തിനാകുന്നു" എന്നു ചോദിച്ചു. ബ്രാഹ്മണൻ ഒന്നും പറയാ
തെ പോയി. അവിടെനിന്നു കുറയ ദൂരം പോയപ്പോൾ, മറ്റൊ
രുത്തൻ: "ബ്രാഹ്മണൻ അങ്ങുന്നു ൟ പട്ടിയെ മേടിച്ചതു എന്തി
"ന്നാകുന്നു" എന്നു ചോദിച്ചു. അതുകൊണ്ടു ഒന്നും ഭാവിക്കാതെ
കുറയ ദൂരെ പോയപ്പോൾ, അവിടെ പലരും കൂടിനിന്നു കൊണ്ടു:
"ഉത്തമ ജാതിയായിട്ടുള്ള ബ്രാഹ്മണൻ ശ്വാവിനെ എടുത്തു കൊ
"ണ്ടു പോകുന്നതു കണ്ടാൽ, ആശ്ചൎയ്യമായിരിക്കുന്നു" എന്നു പറ
ഞ്ഞു. അതു കേട്ടപ്പോൾ ബ്രാഹ്മണൻ: "ഇനിക്കു നല്ലവണ്ണം
"കണ്ടു, അറിഞ്ഞു കൂടായ്കകൊണ്ടു, ൟ വസ്തു മേടിച്ചതു; നായി
"തന്നെആയിരിക്കും. എല്ലാവരുടെ ബുദ്ധിയിലും നന്നായിട്ടു തോ
"ന്നിയാൽ, മൎയ്യാദയായി നടക്കുന്ന വിദ്വാന്മാർ അതു വിചാരിക്കേ
"ണം" എന്നു പറഞ്ഞിട്ടുള്ളതു വിചാരിച്ചു, ആടിനെ വിട്ടേച്ചു, കുളി
പ്പാൻ പോയി. ദുഷ്ടന്മാർ ആടിനെ കൊന്നു തിന്നു. അതുകൊ
ണ്ടത്രെ ദുഷ്ടന്മാർ ബുദ്ധി കൊണ്ടു ചതിക്കും എന്നു പറഞ്ഞതു.
൩൫ാം പാഠം.
൩.) ഒരു വെളുത്തേടനു നന്ന ചുമടു എടുക്കുന്നതായി, ഒരു
കഴുത ഉണ്ടായിരുന്നു. ആ കഴുതയെ വെളുത്തേടൻ പുലിത്തോൽ
കൊണ്ടു ചട്ട ഉണ്ടാക്കി ഇട്ടു, രാത്രിയിൽ മറ്റൊരുത്തന്റെ നെ
ല്ലിൽ കൊണ്ടു പോയി അഴിച്ചിട്ടു പുലി എന്ന വിചാരിച്ചു, ആ
കഴുതയെ ആരും നെല്ലിൽനിന്നു ആട്ടിക്കളയുമാറില്ല. അങ്ങിനെ
തെളിഞ്ഞവണ്ണം മറ്റൊരുത്തന്റെ നെല്ലു തിന്നും കൊണ്ടു നട
ക്കുമ്പോൾ, ഒരു ദിവസം നെല്ലു കാത്തും കൊണ്ട് പാൎക്കുന്നവരിൽ
ഒരുത്തൻ കഴുതയുടെ നിറമായ കരിമ്പടം കൊണ്ടുണ്ടാക്കിയ
ചട്ട ഇട്ടും കൊണ്ടു, വില്ലും അമ്പും കയ്യിൽ പിടിച്ചും, പുലിയാകു
ന്നു എന്നു വിചാരിച്ചു ഭയപ്പെട്ടു എയ്യാതെ നിന്നു. അപ്പോൾ ക
ഴുത അവനെ കണ്ടു, പെണ്കഴുതയാകുന്നു എന്നു വിചാരിച്ചു, നി
ലവിളിച്ചും കൊണ്ടു അടുക്കൽ വന്നു. കാവല്ക്കാരൻ ഒച്ച കേട്ട
പ്പോൾ കഴുതയാകുന്നു എന്നറിഞ്ഞു എയ്ത കൊന്നു. അതുകൊ
ണ്ടു വാക്കിനാൽ യോഗ്യായോഗ്യങ്ങളറിയാമെന്നു പറഞ്ഞതു.
൩൬ാം പാഠം.
൩.) കാട്ടിൽ ഒരു പ്രദേശത്തു മാംസം കൊണ്ടു ഉപജീവനം
കഴിച്ചു വരുന്ന ഒരു കാട്ടാളൻ പാൎത്തിരുന്നു. അവൻ ഒരു മാനി
നെ കൊന്നു എടുത്തും കൊണ്ടു പോകുമ്പോൾ, വലുതായിട്ടുള്ള പ
ന്നിയെ കണ്ടാറെ: " ഒരു മാംസം കൂടെ ൟശ്വരൻ എനിക്കു തന്നു
"വല്ലോ," എന്നു പറഞ്ഞു, മാനിനെ നിലത്തു വെച്ചു, പന്നിയെ
എയ്തു. പന്നി അമ്പു കൊണ്ടപ്പോൾ, ദേഷ്യപ്പെട്ടു, തേറ്റ കൊ
ണ്ടു വയറു കീറി, കാട്ടാളനെ കൊന്നു; പന്നിയും വീണു ചത്തു.
ആ സമയത്തിൽ മോഹനകൻ (പെരിങ്കൊതിയൻ) എന്നു പേ
രായിട്ടു ഒരു കുറുക്കൻ വിശപ്പുകൊണ്ടു ബുദ്ധി മുട്ടീട്ടു, തിന്മാൻ
അന്വേഷിച്ചു നടക്കുമ്പോൾ, അവിടെ വന്നു. പന്നിയും മാ
നും കാട്ടാളനും ചത്തുകിടക്കുന്നതു കണ്ടാറെ പറഞ്ഞു: "എന്റെ
"ഭാഗ്യം കൊണ്ടു തിന്മാനുള്ളതു വളരെ കിട്ടി; കാട്ടാളനെ ഒരു ദി
"വസം തിന്നാം; രണ്ടു ദിവസം മാനിനെയും പന്നിയെയും
"തിന്നാം; എനിക്ക ഭക്ഷണവും ഇപ്പോൾ വേണ്ടതു കിട്ടി" എന്നു
പറഞ്ഞു, മാനിനെയും പന്നിയെയും വേടനെയും വച്ചേച്ചിട്ടു
ക്രമേണ തിന്മാൻ നിശ്ചയിച്ചു. വേടന്റെ വില്ലിന്മേൽ ആട്ടിൻ
ഞരമ്പുകൊണ്ടു കെട്ടിയിരുന്ന ഞാണു തിന്മാനായിട്ടു കടിച്ചു മു
റിച്ചപ്പൊൾ, വില്ലിന്റെ തല നെഞ്ഞത്തു കൊണ്ടു മുറിഞ്ഞു, കു
റുക്കൻ ചത്തു അതുകൊണ്ടത്രെ വേണ്ടുന്നതിൽ അധികം ആ
ഗ്രഹിക്കരുതെന്നു പറഞ്ഞതു.
൩൭ാം പാഠം.
൪.) ഒരു താമരപ്പൊയ്കയിൽ കംബുഗ്രീവൻ (മുവ്വരികഴു
ത്തൻ) എന്നു പേരായിട്ടു ഒരു ആമ ഉണ്ടായിരുന്നു. അവന്നു സ്നേ
ഹിതരായിട്ടു രണ്ടു അരയന്നങ്ങൾ അവിടെ തന്നെ പാൎത്തിരുന്നു.
അവർ മഴയില്ലായ്കയാൽ, വെള്ളം കുറഞ്ഞപ്പോൾ, തിന്മാൻ കിട്ടാ
യ്കകൊണ്ടു, മറ്റു വല്ലേടത്തു തന്നെ ഇര തെണ്ടെണം അതിന്നു
സ്നേഹിതനായിട്ടുള്ള കംബുഗ്രീവനോടു കൂടപറഞ്ഞിട്ടു പോകേ
ണമെന്നു വിചാരിച്ചു, കംബുഗ്രീവനോടു പറഞ്ഞാറെ, "ആയ
"വൻ ഞാൻ കൂട പോരുന്നു എന്നും, നിങ്ങൾ പറക്കുന്നവരാ
"കകൊണ്ടു, നിങ്ങളോടു കൂട പോരുവാൻ ഏതു പ്രകാരം വേണ്ടു?"
എന്നും ചോദിച്ചപ്പോൾ അരയന്നങ്ങൾ : നീ "ഞങ്ങൾക്കു സ്നേ
"ഹിതനായിട്ടുള്ളവനാകകൊണ്ടു, വഴിയിൽ ഒന്നും മിണ്ടാതെ ഞ
"ങ്ങൾ പറഞ്ഞപ്രകാരം കേട്ടാൽ, നിന്നെ കൂട കൊണ്ടു പോ
"കാം" എന്നുപറഞ്ഞു, ഒരു കോൽകൊണ്ടുവന്നു:"നീ ഇതിന്റെ
"നടുവിൽ പല്ലുനന്ന മുറുക്കി കടിച്ചാൽ, ഞങ്ങൾ രണ്ട അറ്റത്തും
"കൊത്തി എടുത്തു കൊണ്ടു പോയി, വെള്ളമുള്ള ഇടത്തു ആ
"ക്കാം" എന്നു പറഞ്ഞാറെ, അപ്രകാരം തന്നെ കോലിന്റെ ന
ടുക്കു ആമ കടിച്ചു, അരയന്നങ്ങൾ രണ്ടും കൂടി എടുത്തു കൊണ്ടു
പോകുമ്പോൾ, ഒരു പട്ടണത്തിൻ സമീപം ചെന്നാറെ, ൟ
അതിശയം കണ്ടിട്ടു, ആ പട്ടണത്തിലുള്ളവർ ചിരിച്ചു, ഒച്ചകേട്ടു.
ആമ:" ൟ ഒച്ച കേൾക്കുന്നതു എവിടെ ആകുന്നു?" എന്നു പറ
വാൻ ഭാവിച്ചപ്പോൾ, കോൽ വിട്ടു, നിലത്തു വീണു. പട്ടണ
ത്തിൽ മാംസം ഭക്ഷിക്കുന്നവർ കൊന്നു തിന്നുകയും ചെയ്തു.
൩൮ാം പാഠം.
ഒരു കൃഷിക്കാരൻ വിതെപ്പാൻ പുറപ്പെട്ടു വാളുമ്പോൾ ചി
ലതു വഴിയരികെ വീണു, ആളുകൾ ചവിട്ടിക്കളഞ്ഞു, പക്ഷിക
ളും കൊത്തിതിന്നു മറ്റു ചിലത അല്പം മണ്ണുള്ള പാറമേൽ വീണു,
മണ്ണിന്നു ആഴം കുറകയാൽ ക്ഷണത്തിൽ മുളച്ചാറെ, വേർ ഊ
ന്നായ്കകൊണ്ടു വെയിൽ തട്ടിക്കൊണ്ടിരിക്കുമ്പോൾ, വാടി ഉ
ണങ്ങി. മറ്റുചിലതു മുള്ളുകളിടയിൽ വീണു, മുള്ളുകളും കൂട വള
ൎന്നതിക്രമിച്ചു, ഞാറു ഞെരിക്കിക്കളഞ്ഞു അതുവും നിഷ്ഫലമായി.
ചിലതു നല്ല നിലത്തിൽ വീണു മുളെച്ചു വൎദ്ധിച്ചു; ൧൦,൬൦,
൧൦൦ മടങ്ങോളം ഫലം തന്നു. കേള്പാൻ ചെവിയുള്ളവൻ കേ
ള്പൂതാക.
ഇതിന്റെ പൊരുൾ എന്തെന്നാൽ: വിതെക്കുന്നവൻ സ്വ
ൎഗ്ഗരാജ്യത്തിന്റെ രഹസ്യം ഉപദേശിക്കുന്ന ദൈവവചനത്തെ
തന്നെ വിതെക്കുന്നു. ചിലർ കേട്ട ഉടനെ അൎത്ഥം ഗ്രഹിയാതെ
ഇരിക്കുമ്പോൾ, സാത്താൻ ഇവർ വിശ്വസിച്ചു, രക്ഷ പ്രാപി
ക്കരുതെന്നു വെച്ചു വന്നു, നെഞ്ഞുകളിൽ വിതെച്ചിട്ടുള്ള വാക്കു
എടുത്തു കളയുന്നു: ആയവരത്രെ വഴിയരികെ ഉള്ളവർ. ചിലർ
വചനത്തെ കേൾക്കുമ്പോൾ പെട്ടെന്നു സന്തോഷത്തോടും കൂട
കൈക്കൊള്ളുന്നു. ഉൾത്താരിൽ അല്ലെങ്കിൽ നെഞ്ചകത്തു വേരി
ല്ലാതെ ക്ഷണികന്മാരാകകൊണ്ടു, വചനം നിമിത്തം വിരോധ
വും ഹിംസയും ജനിച്ചാൽ, വേഗത്തിൽ ഇടറി വലഞ്ഞു പിൻ
വാങ്ങി പോകുന്നു; ഇവർ പാറമേൽ വിതെച്ചതിന്നു ഒക്കും.
ചിലർ വചനത്തെ കേട്ടു കൊണ്ട ശേഷം, ലോകചിന്തയും
ധനാദിമായയും ഐഹികസുഖമോഹങ്ങളും നെഞ്ചകം പുക്കു,
വചനത്തെ ഞെരുക്കി വിളഞ്ഞ ഫലം ഒന്നും പുറപ്പെടുവിക്കാ
തെ ആകുന്നു. ആയവർ മുള്ളുകളിലെ വിത തന്നെ.
എന്നാൽ വചനത്തെ കേട്ടു ഗ്രഹിച്ചു നല്ല മനസ്സിൽ വെ
ച്ചു സൂക്ഷിക്കുന്നവർ നല്ല നിലത്തിലെ വിത അത്രെ. അവർ
ക്ഷാന്തിയോടെ നൂറോളം ഫലം തരികയും ചെയ്യുന്നു.
൩൯ാം പാഠം.
അനുതാപക്കഥാ.
൧. | പണ്ടൊരു മാനുജനുണ്ടായ്വന്നിതു। |
രണ്ടു സുതന്മാരവരിൽ സഹജൻ॥ | |
സന്താപാൽ പല ദീനവചസ്സുകൾ। | |
തന്നുടെ ജനകം1 കണ്ടുര ചെയ്തു॥ | |
൨. | “താത! ഭവൽ2കൃപ ചെറുതുണ്ടെങ്കിൽ। |
“നിന്മുതലിൽ പുനരെന്നുടെയംശം॥ | |
“ഭാഗം ചെയ്തു തരേണമിനിക്കതു। | |
“കൊണ്ടു ദിനങ്ങൾ സുഖേന കഴിക്കാം“॥ | |
൩. | ഏവമവന്മൊഴി കേട്ടജ്ജനകൻ। |
വിത്തം പകുതി കഴിച്ചു കൊടുത്തു॥ | |
ദ്രവ്യമശേഷമെടുത്തവനുടനെ। | |
പൊങ്ങിനമോദം പൂണ്ടുഗമിച്ചു॥ | |
൪. | പെരുകിന ദൂരവിദേശം പ്രാപി। |
ച്ചൂഢ3 കുതൂഹലമോടെ വസിച്ചാൻ॥ | |
തന്മുതലഖിലം ദുൎവ്വ്യയമാക്കി। | |
ദുൎവ്വിധനായി4 വലഞ്ഞതിവേലം5 ॥ | |
൫. | ദുസ്സഹമായൊരു ദുൎഭിക്ഷവുമ6 । |
ങ്ങദ്ദിശി വന്നു പിടിച്ചു തദാനീം7 ॥ | |
കൊറ്റിനു മുട്ടു ഭവിച്ചൊരു ശേഷം। | |
ഉറ്റൊരു വരനെ ചെന്നു ഭജിച്ചു॥ | |
൬. | വരനുടെ കല്പന കേട്ടവനപ്പോൾ। |
സൂകരവൃന്ദമ്മേച്ചു വസിച്ചാൻ॥ | |
ക്ഷുത്തു8 പിടിച്ചു വലഞ്ഞതുമൂലം। | |
പന്നികൾ തിന്നുന്തവിടുമശിച്ചു॥ |
൭. | എന്നല്ലതുവും അശിപ്പതിനാരും1। |
നല്കീടാതെ വലഞ്ഞൊരു സമയെ॥ | |
തന്മനതാരഴൽപൂണ്ടൊരു ശേഷം। | |
നന്മെക്കയൊരു നിനവു ജനിച്ചു॥ | |
൮. | "കഷ്ടം, കഷ്ടമിതെന്തിനു ഞാനിഹ। |
"വൃത്തി കഴിപ്പാനുഴലുന്നധികം॥ | |
"ജനകൻ ധനവാൻ, പരിപാരങ്ങളു2। | |
"മൈത്ര സുഖേന വസിച്ചീടുന്നു॥ | |
൯. | "അവനുടെ മുമ്പിൽ ചെന്നു വസിച്ചാ। |
"ലനവധി സൌഖ്യം വന്നു ഭവിക്കും॥ | |
"ചെന്നു വണങ്ങിയപേക്ഷകഴിച്ചാ। | |
"ലല്ലലശേഷമകറ്റും ജനകൻ"॥ | |
൧൦. | ഇത്ഥമ്മനസി നിനെച്ചങ്ങവനും। |
ചെല്ലുന്നളവിൽ തന്നുടെ ജനകൻ॥ | |
കണ്ടു കനിഞ്ഞുടനോടിചെന്നഥ। | |
കണ്ഠം മുറുക ധരിച്ചതി മോദാൽ॥ | |
൧൧. | ചുംബനവും പുനരാലിംഗനവും। |
തരസാ3 ചെയ്തൊരു നേരം തനയൻ॥ | |
"സ്വൎഗ്ഗപദത്തിനുമവ്വണ്ണന്തവ। | |
"പുരതസ്ഥാതുമയോഗ്യനഹം4 കേൾ॥ | |
൧൨. | "പാപിയതായൊരു ഞാനിനിമേലിൽ। |
"നിന്മകനെന്നുര ചെയ്വതിനോൎത്താൽ॥ | |
യുക്തനതല്ലെന്നുര ചെയ്തവനും। | |
"വിഹ്വലനായി5 വസിച്ചൊരു നേരം॥ | |
൧൩. | താതൻ തന്നുടേ പരിചാരകരെ6। |
പരിചോടങ്ങു വിളിച്ചുര ചെയ്തു॥ | |
"മുഖ്യമതായൊരു വസനം7 കൊണ്ട। | |
"ന്നാദരപൂൎവ്വമുടുപ്പിച്ചിവനെ8॥ | |
൧൪. | "നല്ല ചെരിപ്പുകളുംഘ്രികളിൽപു9। |
"നരംഗുലി10 മദ്ധ്യെ നന്മോതിരവും॥ |
"ചേൎത്തഥ, തരസാ പുഷ്ടമതായൊരു। | |
"ഗോവത്സത്തെ വധിച്ചു,1 വിശേഷാൽ॥ | |
൧൫. | "പചനഞ്ചെയ്വിൻ ജഗ്ദ്ധി കഴിച്ചതി। |
"മൊദരസേന വസിച്ചിട വേണം॥ | |
"എന്മകനാമിവനൊ ബഹു വാരം। | |
"ദൃഷ്ടിപഥത്തിൽ3 വരാതെ കഴിച്ചു॥ | |
൧൬. | "കണ്ടു ലഭിച്ചതു മൂലമിദാനീം। |
"പ്രീതിരസേന വസിച്ചിട വേണം"॥ | |
ഏവമുരച്ചഥ താതൻ തരസാ। | |
വാദ്യധ്വനികൾ മുഴക്കിച്ചളവിൽ॥ | |
൧൭. | നൎത്തനഭാവം കണ്ടവർ പലരും। |
പൂൎണ്ണരസേന വസിച്ചു വരുമ്പൊൾ॥ | |
മൂത്ത മകൻ പുനരവിടേ വന്നു। | |
വൃത്തമശേഷമറിഞ്ഞു. ശഠിച്ചു॥ | |
൧൮. | വിപ്രിയഭാവം പൂണ്ടവനനിശം। |
പുറമെ തന്നെ വസിച്ചൊരു ശേഷം॥ | |
തനയന്തന്നുടെ നികടെ4 വന്ന। | |
ജ്ജനകന്താനുമപേക്ഷ കഴിച്ചു॥ | |
൧൯. | താതവചസ്സുകൾ കേട്ടവനേവം। |
കോപപുരസ്സരമുടനെ5 ചൊന്നാൻ॥ | |
ശുശ്രൂഷാധികൾ ചെയ്തതിനിഭൃതം6। | |
"എത്ര കഴിച്ചിഹ കാലം ജനക!॥ | |
൨൦. | "നിന്നുടേ കല്പനയൊരു ദിനവും। |
"ഞാൻ ലംഘിച്ചൊന്നു നടന്നതുമില്ല॥ | |
"കുഞ്ഞാടെങ്കിലുംമൊന്നതിനിടയിൽ। | |
"തന്നതുമില്ല മദീയ7 സുഖാൎത്ഥം8॥ | |
൨൧. | "വേശ്യയിലിഛ്ശ മുഴുത്തവനനിശം9। |
"നിശ്ശേഷം10 ധനമാശു മുടിച്ചു॥ | |
"ഇന്നിവന്നിങ്ങിനെ ചെയ്തതു ചിന്തി। | |
ച്ചതിശയമുള്ളിൽ വളൎന്നീടുന്നു॥ |
൨൨. | ഇങ്ങിനെ തന്മൊഴി കേട്ടൊരു നേരം। |
സാമചചസ്സുകളൂചെ1 ജനകൻ॥ | |
"എന്മകനായ ഭവാനിഹ നിത്യം। | |
"എന്നുടെയരികിൽ വസിച്ചീടുന്നു॥ | |
൨൩. | "മാമകമാകിന2 ധനവുമശേഷം। |
താവകമെന്നു3 ധരിച്ചീടെണം॥ | |
"സഹജൻ തവ മൃതനെന്നോൎത്തവ4। | |
"നിന്നിഹ വന്നതു മൂലന്തരസാ॥ | |
൨൪. | "സാമ്പ്രത5മേവരുമൊരുമിച്ചിവിടെ। |
"സന്തോഷിച്ചു സുഖിച്ചിട വേണം"॥ | |
എന്നു പറഞ്ഞവരേവരുമൊപ്പം। | |
പൂൎണ്ണരസേന ഭുജിച്ചു സുഖിച്ചാർ॥ | |
൨൫. | പാപഞ്ചെയ്തൊരു മാനവനും പുനർ। |
ഏവമ്മനസി നിനെച്ചനുതാപാൽ॥ | |
സത്യ പിതാവിനെയുറ്റു ഭജിച്ചാൽ। | |
നിത്യ സുഖേനയവന്നു വസിക്കാം॥ |
൪൦ാം പാഠം.
൧ | സൎവ്വഭൂതങ്ങളിലും കൃപയുള്ളവന്താനും। |
സൎവ്വദാ6 ജനങ്ങൾക്കു നല്ലതു ചൊല്ലുന്നോനും॥ | |
ജന്തുക്കളെല്ലാം തന്നെപ്പോലെ എന്നകതാരിൽ। | |
ചിന്തിച്ചു, ദുഃഖം തീൎത്തു രക്ഷിച്ചീടുന്നവനും॥ | |
ശക്തിക്കു തക്കുവാറു ദാനങ്ങൾ ചെയ്യുന്നോനും। | |
സ്വൎഗ്ഗലോകം പ്രപിച്ചു സുഖിച്ചു വസിച്ചീടും॥ (ശബരി) |
൪൧ാം പാഠം.
൨. | പല നാളും നിന്റെ വചനങ്ങൾ കൊണ്ടെ। |
കലഹം കണ്ടു, ഞാൻ കളിയല്ല കൎണ്ണ॥ | |
ചപലമാൎക്കിത്ഥം പറകെന്നു ശിലം। |
കപടം ചത്താലും. ഒഴിഞ്ഞുമാറുമോ?॥ | |
ജളമതെ കൎണ്ണ! പുനരിതു കേൾ നീ। | |
കളിയല്ല, പണ്ടു നിണക്കു തുല്യനായി॥ | |
ഒരു പെരുങ്കാകനുളവായനവൻ। | |
ചരിതങ്ങളെല്ലാമറിയുന്നില്ല നീ॥ | |
ദിനന്തോറും എച്ചിൽ കൊടുത്തോരു വൈശ്യൻ। | |
തനയന്മാരായ1 കുമാരന്മാർ മുന്നം॥ | |
വളൎത്താർ എന്നതു നിമിത്തമായി കാകൻ। | |
പുളച്ചഹങ്കരിച്ചരയന്നങ്ങളെ॥ | |
മദത്തോടു ചെന്നു വിളിച്ചിതാഴിയെ2। | |
"കടക്കേണം പറന്നിനി നാമെല്ലാരും॥ | |
"വെളുത്ത മേനിയും ഞെളിയും വെണ്മയും। | |
"ഇളച്ചു, മൂപ്പിനിക്കയക്കയും വേണം".॥ | |
അതുകേട്ടുള്ളിൽ കൌതുകത്തോടന്നവും। | |
ഉധദി3 തന്മീതെ പറന്നിതു മെല്ലെ॥ | |
അതിലും മേൽഭാഗത്തിലും വേഗത്തിൽ। | |
അതിമോദത്തോടു പറന്നു കാകനും॥ | |
തെളിഞ്ഞു വായസഗണവും4 അന്നേരം। | |
തളൎന്നു കാകനും ചിറകു മന്ദിച്ചു॥ | |
കുഴഞ്ഞു വെള്ളത്തിൽ പിടഞ്ഞു വീണുടൻ। | |
കഴിഞ്ഞു കാകന്തന്നഹങ്കാരമെല്ലാം॥ | |
വിധിബലം എന്നു മരിച്ചാൽ അപ്പോലെ। | |
വിധിഹിതം കേൾ നിണക്കും ആകുന്നു.॥ |
(മഹാഭാരതം, കൎണ്ണപൎവ്വം.)
൪൨ാം പാഠം.
൩. | വൃഷ്ടി5 കലികാലമുണ്ടാകയില്ല പോൽ। |
പുഷ്ടിയും നാട്ടിൽ കുറഞ്ഞു പോകന്തുലോം॥ | |
പട്ടിണി വേണ്ടതെല്ലാൎക്കുമുണ്ടായ്വരും;। | |
കെട്ടു പോം ഓരോ രാജ്യങ്ങളും പ്രഭൊ! | |
ഊറ്റമായി കാറ്റടിക്കും പൎവ്വതാദികൾ। | |
പാറ്റിക്കളയും ഓരൊ ദിശി6 മന്നവ!॥ [ 42 ] ഏറ്റം ഇടി വെട്ടി വീഴും ഇടിത്തീയും। പോറ്റിപ്പുകണ്ണുള്ള തീൎത്ഥം വരണ്ടു പോം॥ ൪൩ാം പാഠം. പരക്കവെ തിങ്ങിന കൂരിരിട്ടും। വണ്ടിന്റെ ഝങ്കൃതികളിണ്ടലിനുള്ള മൂലം। ഇതിന്നു ലക്ഷം പകരം പശുന്തരാം। അന്നേരം തരസാ നടന്നിതു നടക്കാകുന്ന ബലാഗ്രജൻ। ൪൪ാം പാഠം. അമിതമഹിമയുക്തം ത്വാംകിലൈതെഹ്യനന്തം। |