വിക്കിഗ്രന്ഥശാല സംവാദം:സമാഹരണം
നാമനിർദ്ദേശം
തിരുത്തുകമാർച്ചിലേക്ക് നിർദ്ദേശിക്കുന്നു. ഉള്ളൂരിന്റെ പകർപ്പവകാശകാലം ഡിസംബറിൽ പൂർത്തിയായി. ഉമാകേരളം, കേരളസാഹിത്യചരിത്രം എന്നിവ മാറ്റിനിർത്തിയാൽ ഒരു മാസംകൊണ്ടു സമാഹരിക്കാമെന്നു തോന്നുന്നു. കൃതികൾ കയ്യിലുള്ളവർ, ചേർക്കാനുദ്ദേശിക്കുന്ന ഭാഗങ്ങൾ രേഖപ്പെടുത്തുക.--തച്ചന്റെ മകൻ 17:37, 24 ഫെബ്രുവരി 2010 (UTC)
- നിലവിൽ നമ്മൾ രണ്ടും പേർ മാത്രമേ ഇവിടെ പ്രവർത്തിക്കുന്നുള്ളൂ എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടു്, ഇതിനകം നമ്മൾ തുടങ്ങി വച്ചതും 80%ത്തോളം പൂർത്തിയായതുമായ കുമാരനാശാൻ, ചങ്ങമ്പുഴ എന്നിവരുടെ കൃതികൾ പൂർത്തിയാക്കിയതിനു് ശേഷം പൊരേ ഉള്ളൂർ എന്ന് എനിക്ക് സംശയം. --Shijualex 03:23, 26 ഫെബ്രുവരി 2010 (UTC)
- വല്ലപ്പോഴും ഞാനും ശ്രമിക്കാം... അതുപോരെ ?? ഇപ്പോൾ പിടിച്ചിരിക്കുന്നത് മലയാളശാകുന്തളം ആണ്. ഇത് ഏകദേശം പകുതിയാകട്ടെ ഞാനും കൂടാം.. ഇപ്പോഴായാലും ശ്രമിക്കാവുന്നതേയുള്ളൂ...:).--സുഗീഷ് 08:14, 14 മാർച്ച് 2010 (UTC)
2010 കഴിഞ്ഞ് 11 കഴിഞ്ഞ് 12 പകുതിയായി. :) അടുത്ത സമാഹരണത്തിൻ --മനോജ് .കെ (സംവാദം) 19:12, 30 ജൂലൈ 2012 (UTC)
ഇത് നിർത്താറായി. തുടങ്ങിയിട്ട് കുറേ നാളായി. പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും, ഗ്രന്ഥശാലയിൽ വൈവിധ്യം കൊണ്ടുവരുത്തുന്നതിനായി ഈ സമാഹരണം നിർത്തിയിട്ട് അടുത്തത് തുടങ്ങണമെന്ന് അഭിപ്രായപ്പെടുന്നു--ബാലു (സംവാദം) 18:35, 19 മേയ് 2013 (UTC)
ഇ.വി. കൃഷ്ണപിള്ള
തിരുത്തുക- ഇ.വി. കൃഷ്ണപിള്ളയുടെ കൃതികളും ഗ്രന്ഥശാലയിലാക്കാവുന്നതാണ്. 1938 ലാണ് മരിച്ചത് എന്ന് വിക്കിപീഡിയയിൽ കാണൂന്നു.. ആരെങ്കിലും കുറച്ചുപേർ സഹയിക്കാൻ വന്നാൾ ഒന്നു രണ്ടു വർഷത്തിനകം ഇതും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയും ഉൾപ്പെടെ പകർപ്പവകാശം കഴിഞ്ഞ പുസ്തകങ്ങളിൽ കുറച്ചധികം ഗ്രന്ഥശാലയിൽ ആക്കാൻ കഴിയും. --സുഗീഷ് 14:25, 20 ഏപ്രിൽ 2010 (UTC)
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല
തിരുത്തുകഈ കൃതിയുടെ ഒരു അധ്യായം ഞാൻ ടൈപ്പ് ചെയ്തു വച്ചിട്ടുണ്ട്. തെറ്റു തിരുത്തി താമസിയാതെ വിക്കിഗ്രന്ഥശാലയിൽ ചേർക്കാം. ഇതിന്റെ source ഫയൽ ബന്ധപെട്ടവരുടെ കയിൽ നിന്ന് സംഘടിപ്പിക്കാൻ കഴിഞ്ഞാൽ അത് വളരെ എളുപ്പത്തിൽ നമുക്ക് ഈ സംരഭത്തിൽ എത്തിക്കാം.അന്നുവേഷിച്ചപ്പോൾ അറിഞ്ഞത് ഈ കൃതിയ്ടെ പകർപാവകാശം ഉണ്ടായിരുന്നത് കൊട്ടാരത്തിൽശങ്കുണ്ണി സ്മാരകസമിതിക്കാണ് .പിന്നീടു കറന്റ് ബുക്സ് ആണ് പ്രിസിദ്ധികരിക്കുനത്.ഞാൻ എന്റേതായ രീതിയിൽ അന്വേഷിക്കുന്നുന്നുട്. ആര്കെങ്കിലും കിട്ടാൻ വഴി ഉണ്ടെങ്കിൽ ഇങ്ങ് അയച്ചു തന്നാൽ മതി. ബാക്കി എല്ലാം ഞാൻ നോക്കിക്കോളാം .:) --മനോജ് .കെ 01:40, 20 ഓഗസ്റ്റ് 2010 (UTC)
പുതിയ സംരംഭങ്ങൾ
തിരുത്തുകഎന്തൊക്കെയാണ് പുതിയ സംരംഭങ്ങൾ? ചട്ടമ്പിസ്വാമികളുടെ കൃതികളുടെ സമാഹാരം ഏകദേശം പൂർത്തിയായിട്ടുണ്ട് ബാക്കിയുള്ളവ കിട്ടുന്നതിതനുസരിച്ച് ചേർക്കാവുന്നതേ ഉള്ളൂ. എല്ലാവരും ചേർത്തവ സമയമനുസരിച്ച് വായിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്. വേദങ്ങളും ഉപനിഷത്തുകളും ആയാലോ? എല്ലാവർക്കും താല്പര്യമുള്ളത് ആദ്യം തുടങ്ങിയാലേ പദ്ധതിക്കൊരു നീക്കം ഉണ്ടാകുകയുള്ളു...--:- എന്ന് സ്വന്തം - സജേഷ് സംവാദം 17:12, 30 ജൂലൈ 2012 (UTC)
- ആദ്യം ചങ്ങമ്പുഴ കൃതികൾ പൂർത്തിയാക്കിയിട്ടു പോരേ വേറൊരെണ്ണം തുടങ്ങാൻ? അല്ലെങ്കിൽ രണ്ടുവള്ളത്തിലും കാലുവെച്ച അവസ്ഥ ആവില്ലേ എന്നൊരു സംശയം. -ബാലു (സംവാദം) 17:24, 30 ജൂലൈ 2012 (UTC)
ഉള്ളൂരിന്റെ കൃതികൾക്ക് എന്റെ വോട്ട്. --മനോജ് .കെ (സംവാദം) 19:10, 30 ജൂലൈ 2012 (UTC)
- നടന്നു കഴിഞ്ഞ സമാഹരണങ്ങളിൽ ബാക്കിയുള്ള കൃതികൾ കിട്ടാനില്ലേ? അതും കൂടി വിക്കിയിലാക്കിയിട്ടു പുതിയതെടുക്കാമെന്നാണ് എന്റെ അഭിപ്രായം. ഇനി അതു കിട്ടാനില്ലെങ്കിൽ, നമുക്ക് ഉള്ളൂരിനെ പിടിക്കാം. സഹായം താളുകളിലും നമുക്ക് ഒരു സമാഹരണത്തിനുള്ള വകയുണ്ട് ;) --:- എന്ന് - എസ്.മനു✆ 03:33, 31 ജൂലൈ 2012 (UTC)
- ശരിയാണ് ഉള്ളൂരിൻറെ താളുകളെല്ലാം തന്നെ ശൂന്യമാണ്.... --:- എന്ന് സ്വന്തം - സജേഷ് സംവാദം 05:53, 31 ജൂലൈ 2012 (UTC)
- ഉള്ളൂരിന്റെ സമ്പൂർണ്ണം കയ്യിലുണ്ട്. ദേജാവു അപ്‌ലോഡ് ചെയ്യണമെങ്കിൽ പറയൂ... - ബാലു (സംവാദം) 12:41, 31 ജൂലൈ 2012 (UTC)
- നിലവിൽ വേറേ വലിയ ജോലികൾ ഒന്നും ഇല്ലല്ലോ? ഉള്ളൂരിനെ കൊണ്ടുവരികയാണെങ്കിൽ എല്ലാവർക്കുംകൂടി ഒത്തുപിടിച്ച് പെട്ടന്ന് തീർക്കാം :)--ദീപു (സംവാദം) 13:33, 31 ജൂലൈ 2012 (UTC)
- ബാക്കികിടക്കുന്ന സമാഹാരങ്ങളുടെ കൃതികൾ ഇടയിൽ കിട്ടുന്ന മുറയ്ക്ക് ചെയ്യാം. പ്രധാന പദ്ധതിയായി പുതിയ സമാഹാരണ പദ്ധതി തുടങ്ങേണ്ട സമയമായിട്ടുണ്ട്. ആഗസ്റ്റ് മാസം മുതൽ ഇത് ആരംഭിക്കുന്നതായി ലിസ്റ്റിലേയ്ക്ക് അയക്കാമെന്ന് തോന്നുന്നു.--മനോജ് .കെ (സംവാദം) 19:07, 31 ജൂലൈ 2012 (UTC)
എൻറെ കൈവശം ഉള്ളൂരിൻറെ ഒരു കൃതി പോലും ഇല്ല ആരെങ്കിലും സഹായിക്കണം,.......--:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 08:11, 1 ഓഗസ്റ്റ് 2012 (UTC)
- പറഞ്ഞുവരുമ്പോൾ എന്റെ കൈവശവും ഇപ്പോൾ ഉള്ളൂരിന്റെ ഒരു കൃതിപോലുമില്ല, എന്നിരുന്നാലും കുറച്ചൊക്കെ സംഘടിപ്പിക്കാമെന്ന് വിശ്വാസമുണ്ട്. :)--മനോജ് .കെ (സംവാദം) 15:11, 1 ഓഗസ്റ്റ് 2012 (UTC)
ഉപനിഷത്തുകൾ
തിരുത്തുകനമസ്കാരം, ഉപനിഷത്തുകൾ എല്ലാം വിക്കിഗ്രന്ഥശാലയിൽ എത്തിക്കുക എന്ന ഒരു ദൗത്യമാണ് അടുത്തതായി ഞാൻ ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ ഈശാവാസ്യോപനിഷത് മാത്രമേ "Truehacker"സംവാദം എന്ന ഉപയോക്താവിൻറെ സംഭാവനയായി നിലനിൽ വിക്കിഗ്രന്ഥശാലയിൽ ഉള്ളു. ബാക്കിയുള്ള 107 എണ്ണവും എൻറെ പക്കൽ യുണിക്കോഡായി ഉണ്ട്. സമയം പോലെ എല്ലാം അപ്‌ലോഡ് ചെയ്യാം. ക്രോഡീകരിച്ച് തെറ്റുകളുണ്ടെങ്കിൽ തിരുത്താനായി വിനീതമായി എല്ലാവരുടേയും സഹായം അഭ്യർത്ഥിച്ചുകൊള്ളുന്നു.
--:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 04:16, 5 ഓഗസ്റ്റ് 2012 (UTC)