സഞ്ചാരിയുടെ പ്രയാണം

രചന:യൊഹൻ പുനിയൻ (1849), പരിഭാഷകൻ : യൊഹൻ പുനിയൻ

[ 5 ] ഇഹത്തിൽ നിന്നു പരത്തിൽ
പ്രവെശിക്കുന്ന

സഞ്ചാരിയുടെ പ്രയാണം

യൊഹൻപുനിയൻ

എക്ലിഷ്ഷിൽ എഴുതിയ ചരിത്രത്തിന്റെ
മലയാളഭാഷാന്തരം

തലശ്ശെരിയിലെ ഛാപിതം

൧൮൪൯ [ 7 ] സഞ്ചാരിയുടെ പ്രയാണം

ഭൂമിയാകുന്നവനത്തൂടെസഞ്ചരിക്കുമ്പോൾഒരെടത്തുഞാനൊരു
ഗുഹയെകണ്ടുപ്രവെ ശിച്ചുറങ്ങികണ്ട സ്വപ്നമാവിതു.ഒരാൾ ജീൎണ്ണ
വസ്ത്രവുംഅത്യന്തംഭാരമുള്ളചുമടുംധരിച്ചുസ്വഗൃഹംപിന്നിട്ടുനടന്നു
ഒരു പുസ്തകംവിടൎത്തിവായിച്ചുകുലുങ്ങികരഞ്ഞുഅയ്യൊഞാൻഎന്തു
ചെയ്യെണ്ടു എന്നുമുറയിട്ടുപറഞ്ഞു‌-

അങ്ങിനെഇരിക്കുമ്പൊൾഅവൻവീട്ടിൽചെന്നുഭാര്യാപുത്രന്മാർ
ഈകാൎയ്യംഒന്നും അറിയരുത്എന്നുവിചാരിച്ചുകഴിയുന്നെടത്തൊളം
അടങ്ങിപാൎത്തുഎങ്കിലും മനഃക്ലേശംസഹിയാത്തവണ്ണംവൎദ്ധിച്ചാറെ
മന്ദതവിട്ടുഅവരെവിളിച്ചു അല്ലയൊപ്രിയന്മാരെഎന്മെൽഇരിക്കു
ന്നഭാരംനിമിത്തംഞാൻബഹുദുഃഖിതനായിതീൎന്നുനമ്മുടെപട്ടണംഅ
ഗ്നിവർഷത്താൽവെന്തുപൊകുംഎന്നു കെട്ടു ഇവിടെനിന്നുഒടിപൊ
വാൻവഴിയെഅന്വെഷിക്കെണംഅല്ലെങ്കിൽനാമുംആ പ്രളയത്തി
ൽഭയങ്കരമായിനശിച്ചുപൊകുംഎന്നുപറഞ്ഞാറെഅവർ വിശ്വ
സിച്ചില്ലെങ്കിലുംവളരെപെടിച്ചുവല്ലഭ്രാന്തതയൊഎന്തൊ പിടിച്ചി
ട്ടുണ്ടായിരിക്കുംഎന്നുവിചാരിച്ചുവൈകുന്നെരമാകകൊണ്ടുബുദ്ധിഭ്ര
മം തീൎപ്പാനായിഅവനെവെഗത്തിൽകട്ടിലിന്മെൽകിടത്തിതടവി
കാലുംഞെക്കി എങ്കിലുംസൌഖ്യംവരാതെപുലരുവൊളംദുഃഖിച്ചു ക
രഞ്ഞുപാൎക്കയുംചെയ്തു. രാവിലെസൌഖ്യമുണ്ടൊഎന്നുഅവർചൊ
ദിച്ചപ്പൊൾസൌഖ്യംവന്നില്ല; സങ്കടംനാന്മടങ്ങുവൎദ്ധിച്ചിരിക്കുന്നുനി
ങ്ങളുംൟനാശപുരംവിട്ടൊടിപൊകെണം എന്നുപറഞ്ഞാറെഅവർ
കൊപിച്ചുംചിരിച്ചുംനിന്ദിച്ചുംകൊണ്ടുഅവന്നു സുബൊധംവരുത്തു
വാൻനൊക്കിയശെഷംഅവൻഒരുമുറിയിൽ പൊയി അവൎക്കുംത
നിക്കുംവെണ്ടിപ്രാൎത്ഥിച്ചുപിന്നെവെളിയിൽചെന്നുഉലാപിപുസ്തകം [ 8 ] വായിച്ചുംപ്രാൎത്ഥിച്ചുംകൊണ്ടുചിലദിവസംദുഃഖെനകഴിച്ചുവന്നു.

അനന്തരംഅവൻഒരുനാൾകാട്ടിൽപൊയിപുസ്തകംനൊക്കി
ആത്മരക്ഷെക്കായിഞാൻഎന്തുചെയ്യെണ്ടുഎന്നുമുറയിട്ടുഭയപ്പെട്ടു
നാലുദിക്കിലുംനൊക്കിഎതുവഴിഓടിപൊകെണ്ടുഎന്നറിയാതെവ്യാ
കുലനായിനില്ക്കുമ്പൊൾസുവിശെഷിഎന്നൊരുപുരുഷൻഅടുക്കെ
വന്നുനീഎന്തിന്നുഇങ്ങിനെനിലവിളിക്കുന്നുഎന്നുചൊദിച്ചാറെഈപു
സ്തകത്തിൽപറയുംപ്രകാരംഎനിക്കമരണവുംഅതിന്റെശെഷംന്യാ
യവിസ്താരവുംവരുവാനുണ്ടുമരണത്തിന്നുഇഷ്ടമില്ലവിസ്താരത്തിന്നുപ്രാ
പ്തിയുമില്ലഎന്നുപറഞ്ഞു.

അപ്പൊൾസുവിശെഷിഎന്തിന്നുമരിപ്പാനിത്രഭയജീവ
നത്രനല്ലതൊഎന്നുചൊദിച്ചാറെഈജീവൻനന്നല്ലഎങ്കിലുംഎന്റെ
ചുമലിൽഉള്ളഭാരംഎന്നെകുഴിയിൽതന്നെഅല്ലഎത്രയുംഅഗാധ
മുള്ളനരകത്തിലെക്കഇറക്കികളയുംഎന്നുപെടിച്ചത്കൊണ്ടാകുന്നുഹാ
ഞാൻതടവിൽപൊകുവാൻപ്രാപ്തനല്ലെങ്കിൽവിസ്താരത്തിന്നുംശി
ക്ഷാവിധിക്കുംപ്രാപ്തനുമല്ലഎന്നറിഞ്ഞുഞാൻനിലവിളിച്ചുകരഞ്ഞു
എന്നുഅവൻപറഞ്ഞു‌-

സുവിശെഷി—നിന്റെകാൎയ്യംഅങ്ങിനെയാകുന്നെങ്കിൽനീഎന്തി
ന്നുവെറുതെതാമസിക്കുന്നുഎന്നുചൊദിച്ചാറെഅവൻഅയ്യൊ
ഞാൻഒരുവഴിയുംഅറിയുന്നില്ലഎന്നുപറഞ്ഞു-

അപ്പൊൾസുവിശെഷിഅവന്നുഒരുഎഴുത്തുകൊടുത്തുആയതു
അവൻവാങ്ങിവായിച്ചു—വരുവാനുള്ളകൊപത്തിൽനിന്നുഒ
ടിപൊക(മത്തായി.3,7)എന്നദൈവവചനംകണ്ടുവായിച്ചുസുവിശെ
ഷിയെനൊക്കിഞാൻഎവിടെക്കപൊകെണ്ടുഎന്നുചൊദി
ച്ചാറെസുവിശെഷിവിസ്താരമായമരുഭൂമിയുടെനെരെവിര
ൽചൂണ്ടിഅങ്ങുഇടുക്കുവാതിലിനെകാണുന്നുവൊഎന്നുചൊദിച്ചപ്പൊ
ൾകണ്ടുകൂടാഎന്നത്കെട്ടശെഷംസുവിശെഷിഅങ്ങുമി
ന്നുന്നവെളിച്ചംകാണുന്നുവൊഎന്നുചൊദിച്ചതിന്നുഅവൻ
അല്പംകാണുന്നുഎന്നുപറഞ്ഞസമയംസുവിശെഷി—എന്നാൽ
[ 9 ] ആവെളിച്ചംസൂക്ഷിച്ചുനൊക്കിനടന്നാൽനീവാതിലിനെകാണും
അതിൽമുട്ടിയാൽചെയ്യെണ്ടതൊക്കയുംകെട്ടറിയുംഎന്നുപ
റഞ്ഞു.

അതിന്റെശെഷംആമനുഷ്യൻഒടുവാൻതുടങ്ങിഎന്നുഞാൻ
എന്റെസ്വപ്നത്തിൽകണ്ടു— എങ്കിലുംഅല്പംവഴിനടന്നശെഷം
ഭാൎയ്യാപുത്രന്മാർകാൎയ്യംഅറിഞ്ഞുഎടൊഎവിടെപൊകുന്നു
ഒന്നുപറയട്ടെവാ—വാഎന്നുവിളിച്ചപ്പൊൾഅവൻചെവിപൊ
ത്തിജീവൻനിത്യജീവൻഎന്നുംമുറവിളിച്ചുമറിഞ്ഞുനൊ
ക്കാതെമരുഭൂമിയുടെനടുവിലെക്കഒടികൊണ്ടിരുന്നു–

അവന്റെഒട്ടംകാണ്മാനായിഇടവലക്കാർപലരുംപുറപ്പെട്ടുവ
ന്നാറെചിലർപരിഹസിച്ചുമറ്റുംചിലർദുഷിച്ചുശെഷമുള്ളവ
ർമടങ്ങിവരെണ്ടതിന്നുവിളിച്ചാറെയുംവരായ്കകൊണ്ടുകഠി
നനുംചപലനുംഎന്നുരണ്ടുപെർബലാല്ക്കാരെണഅവടെമട
ക്കിവരുത്തുവാൻനിശ്ചയിച്ചുപിന്നാലെചെന്നുപിടിച്ചപ്പൊൾ
അവൻനിങ്ങൾവന്നസംഗതിഎന്തുഎന്നുചൊദിച്ചാറെനിന്നെ
മടക്കുവാൻതന്നെഎന്നവർപറഞ്ഞശെഷംഅവൻഅതരു
ത്ഞാൻജനിച്ചതുംനിങ്ങൾവസിക്കുന്നതുമായപട്ടണംനാശപു
രംതന്നെഅതിൽമരിച്ചാൽനിങ്ങൾശവക്കുഴിയിൽതന്നെഅ
ല്ലഅഗ്നിയുംഗന്ധകവുംചുട്ടുചുട്ടിരിക്കുന്നസ്ഥലത്തുവീഴുംഎ
ന്നുവിചാരിച്ചാൽനിങ്ങളുംകൂടെവന്നാൽകൊള്ളായിരു
ന്നുഎന്നുപറഞ്ഞു‌-

കഠിനൻ—എന്തു—കൂട്ടരെയുംധനങ്ങളെയുംവിട്ടുപൊരാമൊ—

ക്രിസ്തിയൻ—(നാശപുരത്തിൽനിന്നുഓടിയവന്റെപേർഇതുതന്നെയെ
ന്നറിക)—പിന്നെയൊഈഭൂമിയിലെനന്മകൾഎപ്പെൎപ്പെട്ടതും
ഞാൻതിരഞ്ഞുനടക്കുന്നതിന്റെലെശത്തിന്നുംഒത്തുവരികയി
ല്ലനിങ്ങളുംകൂടവന്നുകൊണ്ടാൽനമുക്കുഒരുപൊലെനന്മകൾ
വരുംഞാൻപൊകുന്നദിക്കിൽസൌഖ്യംവേണ്ടുവോളവുംഅ
ധികവുംഉണ്ടു—പരീക്ഷിച്ചുനൊക്കുക—
[ 10 ] കലിമ്പൻ—നീലൊകകാര്യംഎല്ലാംഉപെക്ഷിച്ചുവല്ലൊപിന്നെനീതിരയു
ന്നത്എന്തു‌—

ക്രിസ്തി—നാശവുംവാട്ടവുംപറ്റാതെഅവസാനത്തിൽവെളിപ്പെടുവാൻ
ഒരുങ്ങിയിരിക്കുന്നതുംസ്വൎഗ്ഗത്തിൽവെച്ചതുമായൊരുഅവകാ
ശം(൧വെത്രു൧,൪)—ഞാൻഅന്വേഷിക്കുന്നുഉത്സാഹത്തൊടെതി
രഞ്ഞാൽവിധിച്ചകാലത്തുസാധിക്കുംമനസ്സുണ്ടെങ്കിൽആയതെ
ല്ലാംൟപുസ്തകംവായിച്ചറിയാം—

കഠിനൻ—നിന്റെപുസ്തകംവെണ്ടാഞങ്ങളോടുകൂടിമടങ്ങിപോരു
മൊ—

ക്രിസ്തി—ഒരുനാളുംചെയ്കയില്ലകൈകരുവിക്കുവെച്ചിരിക്കുന്നു—

കഠി—ഹോചപലവാനാംഈവിഡ്ഢിയെവിട്ടുതിരികെപെടക
ഇങ്ങിനെയുള്ളഭ്രാന്തന്മാർതങ്ങൾക്കല്ലാതെമറ്റാൎക്കുംബുദ്ധിയി
ല്ലഎന്നുവിചാരിക്കുന്നു—

ചപലൻ—ദുഷിക്കരുത്അവൻപറഞ്ഞവാക്കുനെരായിരിക്കുന്നെ
ങ്കിൽസാരമുള്ളതുഅവന്റെപക്കൽതന്നെ—എനിക്കഅ
വനൊടുകൂടപോവാൻതൊന്നുന്നു—

കഠിന—നീയുംഭ്രാന്തനായൊഈമത്തൻനിന്നെവഞ്ചിച്ചുഎവിടെ
യൊനടത്തും—ഞാൻബുദ്ധിഉപദെശിക്കുന്നുമടങ്ങിവാ—ഹൊ
മടങ്ങിവാബുദ്ധിമാനായിരിക്ക.

ക്രിസ്തി— ചപലനീവരികഞാൻപറഞ്ഞനന്മകളുംഅവറ്റെക്കാൾഅ
ധികവുംസാധിക്കുംഎന്റെവാക്കിനെനീവിശ്വസിക്കുന്നി
ല്ലെങ്കിൽഈപുസ്തകംനൊക്കാമല്ലൊഇതിലെന്യായങ്ങളെ
ഉറപ്പിക്കെണ്ടതിന്നു പുസ്തകകർത്താവ്തന്റെരക്തംചിന്നി
മുദ്രയാക്കി—അതുകെട്ടുചപലൻ കഠിനനെനൊക്കിഅല്ല
യൊസഖെഞാൻഈആളൊടുകൂടപൊയിനിത്യജീവനെ
അന്വെഷിക്കുംഎന്നുചൊല്ലി,ക്രിസ്തീയനൊടുഇഛ്ശാസ്ഥലത്തി
ന്നുപൊകുന്നവഴിഅറിയാമൊഎന്നുപറഞ്ഞു—

ക്രിസ്തി—അറിയാംഇടുക്കുവാതിൽക്കൽപൊയാൽആവശ്യമുള്ളതൊക്ക [ 11 ] യുംകെൾ്ക്കാംഎന്നുസുവിശേഷിപറഞ്ഞവാക്കുനാംഅനുസരി
ച്ചുനടക്കെണം.

ചപലൻ— എന്നാൽമതിനാംവെഗം‌പൊകഎന്നുപറഞ്ഞുഇരുവരുംയാ
ത്രയായാറെഞാനുംഎന്റെഭവനത്തിലെക്ക്തന്നെപൊകും
ഇങ്ങിനെയുള്ളമത്തന്മാരുടെകൂട്ടത്തിൽഎന്തുസുഖമുണ്ടാകും
എന്നുകഠിനൻപറഞ്ഞുകുറയനെരംനിന്നുനിന്ദിച്ചുമടങ്ങിച്ചെ
ല്ലുകയുംചെയ്തു.

അനന്തരംക്രിസ്തിയനുംചപലനുംമരുഭൂമിയിൽഒരുമിച്ചുനടന്നു
ചെയ്തസംഭാഷണംഎന്തെന്നാൽ—

ക്രിസ്തിയ—അല്ലയൊസഖെനീകൂടെവരുന്നത്എനിക്കമഹാസന്തോഷം
ആകുന്നു—കഠിനൻഅദൃശ്യകാൎയ്യത്തിന്റെഭയങ്കരങ്ങളും
ബലമഹത്വവുംഅല്പംപൊലുംഗ്രഹിച്ചെങ്കിൽഉദാസീനനാ
യിമടങ്ങി‌പൊകയില്ലായിരുന്നു.

ചപലൻ— ഞങ്ങൾഇപ്പൊൾതനിയെഇരിക്കകൊണ്ടുനാംഅന്വേഷി
ക്കുന്നഭാഗ്യങ്ങളുടെവസ്തുതയുംഅനുഭവിക്കുന്നവഴിയുംഎ
ന്നോടുകുറെഅധികംതെളിയിച്ചുപറയെണം—

ക്രിസ്തി—പലവിധെനഅവറ്റിൽധ്യാനിച്ചുബൊധംവന്നെങ്കിലുംപറ
വാൻനാവിന്മെൽവരുന്നില്ലഎന്റെപുസ്തകത്തെനൊക്കിവാ
യിക്കെണം—

ചപലൻ—ആപുസ്തകത്തിലെന്യായങ്ങൾഎല്ലാംനെരൊ—

ക്രിസ്തിയ—നെർതന്നെൟപുസ്തകംചമെച്ചവൻഒരിക്കലുംഅസത്യംപറവാ
ൻകഴിയാത്തവൻ—

ചപലൻ—എന്നാൽചൊല്ലിതന്നാലും—

ക്രിസ്തിയ—സീമയില്ലാത്തരാജ്യത്തിൽകുടിയിരിപ്പുംഅതിൽനിരന്തരം
പാൎപ്പാനായിനിത്യജീവനുംസാധിക്കും—

ചപല—പിന്നെഎന്തു

ക്രിസ്തി—അതിശൊഭയുള്ളകിരീടങ്ങളുംസൂൎയ്യപ്രകാശമുള്ളവസ്ത്രങ്ങളും
ഉണ്ടാകും. [ 12 ] ചപല—ഇത്ഉത്തമംതന്നെപിന്നെയൊ

ക്രിസ്തി—എല്ലാദുഃഖവുംകരച്ചലുംനീങ്ങി ഉടയവൻതന്നെനമ്മുടെകണ്ണു
കളിൽനിന്നുകണ്ണുനീരൊക്കയുംതുടെച്ചുകളയും—

ചപല—എങ്ങിനെയുള്ളകൂട്ടരുണ്ടാകും—

ക്രിസ്തി—തെജസ്സുള്ളഖരുബസരാഫിമാരുംപണ്ടുപണ്ടെ പ്രവെശിച്ചി
ട്ടുള്ളഅനവധിസജ്ജനങ്ങളുംദൈവമുമ്പാകെനിന്നുഇടവി
ടാതെ സ്തുതിക്കുന്നവരുംപൊൻമുടിചൂടിയമൂപ്പരുംസ്വൎണ്ണ
വീണവായിക്കുന്ന പരിശുദ്ധകന്യകമാരും—കൎത്താവിനെ
സ്നെഹിക്കയാൽതീവാൾവെള്ളം നരസിംഹാദികളാൽമരി
ച്ചവിശ്വസ്തരുംതന്നെഅവർഒക്കബഹുസ്നെഹവും ശുദ്ധിയു
മുള്ളആളുകൾആകുന്നു–

ചപല—ഈവകകെട്ടാൽഹൃദയംസന്തൊഷംകൊണ്ടുഉരുകുംപൊലെ
തൊന്നുന്നു—അതല്ലാതെകിട്ടെണ്ടതിന്നുനാംഎന്തുചെയ്യെ
ണ്ടത്—

ക്രിസ്തി–ആദെശത്തിലെകൎത്താവുംരാജാവുമായവൻആയതെല്ലാംഈ
പുസ്തകംഎഴുതിച്ചറിയിച്ചതിന്റെസാരംചുരുക്കമായിപറയാം
നാംഅത്അനുഭവിപ്പാൻപൂൎണ്ണമനസ്സുകൊണ്ടുആഗ്രഹിച്ചാ
ൽഅവൻനമുക്കുഎല്ലാംസൌജന്യമായിതരും( യശ.൫൫,൧-
൩–അറിയി–൨൪,൫.)—

ചപല—ഇതെല്ലാംകെട്ടിട്ടുഎനിക്ക്എത്രസന്തൊഷംനാംവെഗംനട
ക്ക—

ക്രിസ്തി—കാൎയ്യംതന്നെഎന്റെഭാരംനിമിത്തംഎനിക്കഅത്രവെ
ഗംനടപ്പാൻവഹിയാ—

അതിന്റെശെഷംഅവരിരുവരുംനടന്നുസംസാരിച്ചുകൊണ്ടിരി
ക്കുമ്പൊൾഒരുവലിയകഴിനിലംസമീപിച്ചുകണ്ടുവഴിനല്ലവണ്ണംസൂ
ക്ഷിക്കായ്കകൊണ്ടുഅതിൽവീണുപൊയി—ആചളിക്കുഅഴിനിലഎ
ന്നുപെരാകുന്നു—കുറയനെരംഅവർഉരുണ്ടുംപിരണ്ടുംസൎവ്വാം
ഗംചളിയുംചെറുംഏറ്റുംകൊണ്ടുക്രിസ്തിയനുംഭാരഘനത്താൽ
[ 13 ] മുഴുകുന്നസമയം

ചപലൻ—ഹെക്രിസ്തിയപുരുഷനീഎവിടെ?എന്നുവിളിച്ചു—

ക്രിസ്തിയ—എന്തൊഞാൻഅറിയുന്നില്ലപ്പാ
അപ്പൊൾചപലൻകൊപിച്ചുഅയ്യൊചതിയസന്തൊഷവുംഗുണവും
നിത്യജീവത്വവുംഉണ്ടാകുംഎന്നുനീപറഞ്ഞുവല്ലൊഇപ്പൊൾഇങ്ങിനെ
ഒരുകഷ്ടത്തിൽആയി യാത്രാരംഭത്തിൽഇപ്രകാരംആയാൽതീൎപ്പൊ
ളം എന്തെല്ലാംവരും—ഞാൻപ്രാണനൊടെതെറ്റിവരികിൽനീതനി
യെചെന്നുആരാജ്യസുഖംഇഷ്ടംപൊലെഅനുഭവിക്കഎന്നുക്രുദ്ധി
ച്ചുപറഞ്ഞുകുതിച്ചുകുടഞ്ഞുതന്റെവീട്ടിന്നെരയുള്ളഭാഗത്തുകര
പിടിച്ചുകയറി പാഞ്ഞുകളഞ്ഞു ക്രിസ്തിയൻഅവനെപിന്നെഒരുനാ
ളുംകണ്ടതുമില്ല—

അനന്തരംക്രിസ്തിയൻതനിയെചളിയിൽകുഴഞ്ഞുനടന്നുഇടുക്കുവാതി
ൽക്കൽചെല്ലുവാൻവഴിയെഅന്വെഷിച്ചുനൊ‌ക്കിഎങ്കിലുംചുമ
ട്നിമിത്തംകഴിനിലത്തിൽനിന്നുകരെറുവാൻകഴിവ്ഉണ്ടായില്ല—
അങ്ങിനെഇരിക്കുമ്പൊൾസഹായിഎന്നൊരുത്തൻഅടുത്തുവന്നു
നിണക്കഇവിടെഎന്തുഎന്നുചൊദിച്ചു—

ക്രിസ്തി—വരുവാനുള്ളകൊപത്തിൽനിന്നുതെറ്റിപൊവാനായിഇടുക്കു
വാതിൽക്കൽചെല്ലെണംഎന്നുസുവിശെഷിവാക്യംഅനുസ
രിച്ചുഈപ്രദേശത്തൂടെനടന്നുകൊണ്ടുചെറ്റിൽവീണു—

സഹായി—വഴിക്കലെമെതിക്കല്ലുകളെനൊ‌ക്കിചവിട്ടാഞ്ഞത്എന്തു–

ക്രിസ്തി—ഭയംഎന്നെഓടിച്ചത്കൊണ്ടുഅടുത്തവഴിയായിപാഞ്ഞുവ
ന്നുവീണുഎന്നുപറഞ്ഞാറെ സഹായിഅവന്റെകൈപിടി
ച്ചുചെറ്റിൽനിന്നുവലിച്ചെടുത്തുനിരത്തുവഴിക്കയച്ചു—

അപ്പൊൾഞാൻസഹായിയുടെഅരികെചെന്നു—അല്ലയൊസഖെനാശ
പുരത്തിൽനിന്നുഇടുക്കുവാതിൽക്കൽപൊകുന്നവഴിഈസ്ഥലത്തൂടെ
ആകുന്നുവല്ലൊഎന്നാൽസാധുക്കളായസഞ്ചാരികൾക്കസുഖയാത്രക്കായിട്ടു
ഈനിലംഎന്തുകൊണ്ടുനികത്താതെഇരിക്കുന്നുഎന്നു‌ചൊദിച്ചാറെസഹാ
യിഅതിന്നുഎന്തുകഴിവു— പാപബൊധംഉണ്ടായഹൃദയങ്ങളിൽനിന്നുച
[ 14 ] ളിയുംമലവുമായസംശയലജ്ജാദികൾഒക്കയുംഈനിലത്തിൽഒഴുകി
ചെരുകകൊണ്ടുഅതിനെനന്നാക്കികൂടാ—അതുഇങ്ങിനെകിടക്കുന്ന
തുരാജാവിന്റെമനസ്സൊടെഅല്ലഅവൻ൧൮൦൦വൎഷങ്ങളിൽഅധി
കമായിഅസംഖ്യപ്പണിക്കാരെഅയച്ചുതന്റെസകലരാജ്യങ്ങളിൽ
നിന്നുംഎണ്ണമില്ലാതൊളംസ്വസ്ഥൊപദെശക്കല്ലുകളെവരുത്തിനിക
ത്തികൊണ്ടുനല്ലനെൎവ്വഴിയാക്കുവാൻപ്രയത്നംചെയ്തുവന്നിട്ടുംഈഅ
ഴിനിലഎന്നചളിമാത്രംശുദ്ധമായില്ലഇനിഅവർഎന്തുതന്നെചെയ്താ
ലുംഈകുഴിനിറകയില്ലഅതിന്റെനടുവിൽകൂടിനടപ്പാന്തക്കവണ്ണം
ഉറപ്പുള്ളചിലമെതിക്കല്ലുകൾവെച്ചിട്ടുണ്ടുഎങ്കിലും വൎഷകാലത്തുള്ള‌ജന
ങ്ങൾപൊങ്ങിപ്പൊങ്ങിവരുന്നതിനാൽ അവറ്റെകണ്ടുകൂടാകണ്ടാലും
സഞ്ചാരികൾക്കുപലൎക്കുംതലതിരിച്ചൽഉണ്ടാകകൊണ്ടുകാലുംതെറ്റി
ചെറ്റിൽവീഴുന്നു ഇടുക്കുവാതിൽകടന്നശെഷം വഴിയെല്ലാംനന്നായി
രിക്കുന്നുഎന്നുപറഞ്ഞുഅക്കാലംചപലൻവീട്ടിൽഎത്തിഎന്നുഞാ
ൻസ്വപ്നത്തിൽകണ്ടു—കൂട്ടരെല്ലാവരുംഅവനെകാണ്മാൻവന്നുമട
ങ്ങിവന്നൊബുദ്ധിമാൻതന്നെഎന്നുംക്രിസ്തിയനൊടുകൂടപൊയതു
മൌഢ്യംഎന്നുംക്രിസ്തിയനെചതിച്ചുമടങ്ങികളഞ്ഞതിനാൽനീഎത്രയും
നികൃഷ്ടൻഎന്നുംഹാനീഎന്തൊരുമുമുക്ഷുഎന്നുംപരിഹസിച്ചുപറ
ഞ്ഞപ്പൊൾഅവൻകുറെനാണിച്ചുമിണ്ടാതെഇരുന്നശെഷംധൈ
ൎയ്യംഏറിഒക്കത്തക്കക്രിസ്തിയനെനിന്ദിച്ചുംദുഷിച്ചുംകൊണ്ടിരുന്നു—

പിന്നെക്രിസ്തിയൻഏകനായിനടന്നനെരംജഡാചാരംഎന്നുചൊല്ലെ
ഴുംപട്ടണക്കാരനായലൊകജ്ഞാനിഅടുക്കെവന്നുഅവന്റെവൎത്ത
മാനംകുറയഅറിഞ്ഞുക്ഷീണതയുംദുഃഖഭാവവുംമറ്റുംകണ്ടതു
കൊണ്ടുഅവനെനൊക്കിതൊഴുതുഅല്ലയൊചുമടുകാരാനീഞരങ്ങിഉഴ
ന്നുപൊകുന്നതുഎവിടെക്ക—

ക്രിസ്തി—ഞരങ്ങിഉഴന്നുപൊകുന്നുസത്യംഎന്റെഭാരംനീക്കികളവാനാ
യിഇടുക്കുവാതിൽക്കലെക്കപൊകുന്നു—

ലൊകജ്ഞാനി—നിണക്കഭാൎയ്യാപുത്രന്മാരുണ്ടൊ—

ക്രിസ്തി—ഉണ്ടുഎങ്കിലുംഈഭാരന്നിമിത്തംഅവരിലുള്ളപറ്റുഅറ്റപൊ
[ 15 ] യിഅവർപിരിഞ്ഞപ്രകാരംതൊന്നുന്നു–

ലൊകജ്ഞ—ഞാൻബുദ്ധിഉപദെശിച്ചാൽനീകെൾ്ക്കുമൊ—

ക്രിസ്തി—അത്നന്നാകുന്നെങ്കിൽകെൾ്ക്കാംബുദ്ധിതന്നെഎനിക്കാ
വശ്യം—

ലൊക—നീആചുമടുവെഗംഅഴിച്ചുകളകഅല്ലെങ്കിൽമനസ്സി
ലെസ്ഥിരതയുംദൈവംനല്കിയഅനുഗ്രഹങ്ങളിലെസന്തൊ
ഷവുംനിണക്കഒരുനാളുംഉണ്ടാകുന്നില്ല—

ക്രിസ്തി—ഞാൻഅന്വെഷിക്കുന്നതുഇതുതന്നെഎങ്കിലുംഎന്നാലുംഎ
ന്റെനാട്ടുകാരാലുംഈഘനമുള്ളഭാരത്തെനീക്കുവാൻകഴിയു
ന്നില്ലഅതിന്നുതക്കആളെകാണ്മാൻപറഞ്ഞപ്രകാരംയാത്ര
യാകുന്നു—

ലൊക—ഈവഴിക്കലെപൊയാൽഭാരത്തിന്നുനീക്കംഉണ്ടാകുംഎന്നു
നിന്നൊടുപറഞ്ഞതാർ—

ക്രിസ്തി—വലിയവനുംമാനശാലിയുമായഒരുവൻസുവിശെഷിഎ
ന്നവന്റെപെർ—

ലൊക—അവന്റെഉപദെശംനശിച്ചുപൊകട്ടെഅവൻനിന്നെഘൊര
ദുൎഗ്ഗതിക്കയച്ചു—ഇത്പൊലെകഷ്ടമുള്ളവഴിലൊകത്തിൽഎ
ങ്ങുംഇല്ലഎന്നുകാണ്മാൻസംഗതിഉണ്ടാകും—നീഅഴിനിലയി
ൽവീണില്ലെഇതുഈവഴിയിൽസഞ്ചരിക്കുന്നവൎക്കുകഷ്ടാരംഭംഅത്രെ
ഇനിക്ഷീണതവെദനപൈദാഹംനഗ്നതവാൾഅന്ധകാരംന
രസിംഹാദികൾമരണവുംമറ്റുംനിണക്കഉണ്ടായ്വരുംഎന്നുഅ
സംഖ്യജനങ്ങളുടെസാക്ഷിയാൽഅറിയാമല്ലൊഅയ്യൊഒ
രന്യന്റെവാക്കുകെട്ടുഇപ്രകാരംനഷ്ടംതിരിയുന്നത്പുതുമതന്നെ

ക്രിസ്തി—എന്റെചുമലിൽതൂങ്ങുന്നഈഭാരംനിങ്ങൾപറഞ്ഞകാൎയ്യ
ങ്ങളെക്കാൾഭയങ്കരമുള്ളതാകുന്നുഇതിനെമാത്രംനീക്കുവാൻ
സംഗതിഉണ്ടാകുന്നെങ്കിൽഎന്തുവന്നാലുംസങ്കടമില്ല—

ലൊക—ആഭാരംഎങ്ങിനെവന്നു—

ക്രിസ്തി—കൈക്കലുള്ളപുസ്തകംവായിച്ചതിനാൽതന്നെ— [ 16 ] ലൊക—ഞാൻഅങ്ങിനെതന്നെഊഹിച്ചുപലചപ്പന്മാർവലിയകാ
ൎയ്യത്തിന്നുതുനിഞ്ഞാൽഅവർനാണിച്ചുബുദ്ധിമുട്ടിനഷ്ടം
തിരിഞ്ഞുഅറിയാത്തതിനെസമ്പാദിപ്പാൻനൊക്കിനടക്കു
ന്നപ്രകാരംനീചെയ്യുന്നസത്യം

ക്രിസ്തി—അറിയാത്തതിനെഅല്ലഎന്റെഘനമുള്ളഭാരത്തിന്നുനീ
ക്കംവരുത്തുവാൻഅന്വെഷിക്കുന്നു—

ലൊക—നീഈദുൎഘടവഴിയിൽനടന്നാൽകാര്യസാദ്ധ്യംഉണ്ടാകു
മൊഞാൻനിണക്കനല്ലൊരുവഴികാണിച്ചുതരാംആയതി
ൽഇഷ്ടമുള്ളതെല്ലാംഒരുസങ്കടംകൂടാതെവരുംസൌഖ്യ
വുംബഹുമാനവുംസൽകീർത്തിയുംആവശ്യംപൊലെഉണ്ടാകും.

ക്രിസ്തി—അല്ലയൊസഖെഇതിനെവിവരിച്ചുപറയെണം—

ലൊക—അങ്ങുലൊകാചാരംഎന്നഗ്രാമംകാണുന്നുവൊഅവിടെധ
ൎമ്മശാസ്ത്രിഎന്നബുദ്ധിയുംകീർത്തിയുമുള്ളൊരുവിദ്വാൻപാൎക്കു
ന്നുഈവകയുള്ളഭാരങ്ങളെചുമലിൽനിന്നെടുപ്പാൻനല്ല
ശീലമുണ്ടുബുദ്ധിഭ്രമവുംതീൎപ്പാൻഅവനാൽകഴിയുംഏറി
യൊരുചുമടുകാരെഅവൻഇപ്രകാരംസഹായിച്ചുസൌഖ്യ
മാക്കിനീയുംഅവന്റെഅടുക്കൽചെന്നാൽഗുണമുണ്ടാകും
അവന്റെഭവനംദൂരമല്ലസമീപത്തുതന്നെഒരുനാഴികവഴി
യെഉള്ളുതാൻവീട്ടിൽഇല്ലെങ്കിൽമകനായമൎയ്യാദിനിണക്കആ
വശ്യമുള്ളതൊക്കയുംഅഛ്ശൻപോലെപറഞ്ഞുതരുംഅ
വിടെനിന്റെഭാരത്തിന്നുനീക്കംവരുംനാശപുരത്തിലേക്ക
മടങ്ങിചെല്ലുവാൻആവശ്യമില്ലഭാൎയ്യാപുത്രന്മാരെആഗ്രാമ
ത്തിലെക്ക്വരുത്തിഒഴിവുള്ളഭവനംഒന്നുകൂലിക്കുവാങ്ങിനി
ത്യംസുഖിച്ചിരിക്കാംഭക്ഷണദ്രവ്യങ്ങൾഒക്കനല്ലതുംസഹാ
യവുംകൂട്ടരെല്ലാവരുംമാനമുള്ളവരുമാകുന്നു—

അപ്പൊൾക്രിസ്തിയൻഇളകിഈവിദ്വാൻപറഞ്ഞവാക്കുസത്യമെങ്കി
ൽആയതിനെപ്രമാണിക്കുന്നത്തന്നെനല്ലതാകുന്നുഎന്നുവിചാരിച്ചുഅ
ല്ലയൊസഖെആഗുണവാന്റെവീടുഎവിടെഎന്നുചൊദിച്ചു— [ 17 ] ലൊക—നീഅങ്ങുഒരുകുന്നുകാണുന്നുവൊ

ക്രിസ്തി—കാണുന്നു–

ലൊക—ആകുന്നിന്റെതാഴെതന്നെഅവന്റെഭവനം
അനന്തരംക്രിസ്തിയൻനേൎവ്വഴിതെറ്റിരക്ഷെക്കായിധൎമ്മശാസ്ത്രിയുടെഭവന
ത്തിലെക്കപൊകുവാൻപുറപ്പെട്ടുകുന്നിന്റെസമീപത്തെത്തിഉയരം
ഭയങ്കരമായുംനില്പുചാരിതൂങ്ങിവഴിമേൽവീഴുമാറായപ്രകാരംക
ണ്ടുപെടിച്ചുസ്തംഭിച്ചുഎന്തുവെണംഎന്നറിയാതെനിന്നസമയംചുമടു
അതിഭാരമായിതൊന്നിയതുമല്ലാതെഅഗ്നിയുംനിലത്തുനിന്നുഎ
രിയുന്നതിനാൽതാൻവെന്തുപൊകുംഎന്നുവിചാരിച്ചുഭ്രമിച്ചുവി
യൎത്തുനിന്നുഅയ്യൊഞാൻഎന്തുചെയ്യെണ്ടുഎവിടെക്ക്പൊകെണ്ടു
ഞാൻലൊകജ്ഞാനിയുടെവാക്കുപ്രാമാണിച്ചുനെൎവ്വഴിയെവിട്ടതെ
ന്തുഎന്നുദുഃഖിച്ചുമുറയിട്ടപ്പോൾസുവിശെഷിവരുന്നതുകണ്ടുനാണി
ച്ചുനിന്നുസുവിശെഷിയുംഅടുക്കെവന്നുഅവനെസൂക്ഷിച്ചുനോക്കി
നിണക്കഇവിടെഎന്തുപ്രവൃത്തിഎന്നുചൊദിച്ചാറെക്രിസ്തിയൻമി
ണ്ടാതെഇരുന്നുനിലത്തുനൊക്കിപാൎത്തു

സുവിശെഷി—നാശപുരസമീപത്തുവെച്ചുകരഞ്ഞആൾനീതന്നെയൊ

ക്രിസ്തി—അതെഞാൻതന്നെആകുന്നു—

സുവി—ഇടുക്കുവാതില്ക്കൽപൊകെണംഎന്നുഞാൻപറഞ്ഞിട്ടി
ല്ലയൊ—

ക്രിസ്തി—അതെനിങ്ങൾപറഞ്ഞു—

സുവി—നീനെൎവ്വഴിയിലല്ലല്ലൊഇത്രവെഗത്തിൽതെറ്റിപ്പൊയ
തുഎന്തു—

ക്രിസ്തി—അഴിനിലകടന്നശെഷംഒരുവൻവന്നുഎന്റെമുമ്പിലുള്ള
ഗ്രാമത്തിലേക്ക്ചെന്നാൽഭാരംനീക്കുവാൻപ്രാപ്തിയുള്ളൊ
രുത്തനെകാണുംഎന്നുപറഞ്ഞതിനെഞാൻഅനുസരിച്ചു
പൊയി—

സുവിശെ—അവൻആർ

ക്രിസ്തി—അവൻഗുരുവെഷംധരിച്ചുവളരെസംസാരിച്ചതിനാൽഞാ
[ 18 ] ൻഇളകിഅനുസരിച്ചു,ഇവിടെഎത്തിമലയെയുംഅതിന്റെകു
ത്തനനില്പിനെയുംകണ്ടാറെഅതുഎന്മെൽവീണുതകൎക്കുംഎ
ന്നുപെടിച്ചുനിന്നു—

സുവിശെ—എന്നാൽഅവന്റെവാക്കുഎന്തു—

ക്രിസ്തി—യാത്രഎവിടെക്കഎന്നുചൊദിച്ചുഞാനുംഅതുപറഞ്ഞു
അറിയിച്ചു—

സുവി—അതിന്നുഅവൻഎന്തുപറഞ്ഞു—

ക്രിസ്തി—ഭാര്യാപുത്രന്മാർഉണ്ടൊഎന്നുചൊദിച്ചാരെഞാൻഉണ്ടുഎ
ങ്കിലുംഈഭാരംനിമിത്തംഅവരിൽമുമ്പെത്തരസംതൊന്നു
ന്നില്ലഎന്നുപറഞ്ഞു—

സുവിശെ—അപ്പൊൾഅവൻഎന്തുപറഞ്ഞു—

ക്രിസ്തി—എന്റെഭാരംവെഗംചാടികളയെണംഎന്നുപറഞ്ഞാറെഞാ
ൻഇടുക്കുവാതിൽക്കൽപൊയിട്ടുരക്ഷാസ്ഥലത്തിന്റെവഴിഅറി
യെണ്ടതിന്നുസംഗതിഉണ്ടാകുംഎന്നുരച്ചപ്പൊൾഅവൻനീ
അവിടെപൊകരുതുഅടുക്കെയുള്ളതുസൌഖ്യമുള്ളതുമാ
യഒരവഴിഇതാനീഇതിലെനടന്നാൽഭാരംനീക്കുവാൻശീല
മുള്ളൊരുസൽപുമാന്റെവീട്ടിൽഎത്തുംഎന്നുപറഞ്ഞവാ
ക്കുഞാൻപ്രമാണിച്ചുവഴിതെറ്റിരക്ഷെക്കായിഇങ്ങൊട്ടപുറ
പ്പെട്ടുവന്നാറെകാര്യപ്പൊരുൾകണ്ടുപെടിച്ചുനിന്നുഇനിഎന്തു
വെണംഎന്നറിയുന്നില്ല—

സുവി—ദൈവവചനംകെൾപ്പാൻനില്ക്കഎന്നുകല്പിച്ചാറെഅവൻവിറ
ച്ചുകൊണ്ടുനിന്നപ്പൊൾസുവിശെഷിപറയുന്നവനെനിങ്ങൾ
ഉപെക്ഷിക്കാതിരിപ്പാൻനൊക്കികൊൾവിൻഭൂമിയില്പറയു
ന്നവനെഉപെക്ഷിച്ചവർതെറ്റിപോകാതെഇരുന്നുഎങ്കി
ൽസ്വർഗ്ഗത്തിൽനിന്നുപറയുന്നവനെനാംവിട്ടൊഴിഞ്ഞാൽഎ
ങ്ങിനെതെറ്റിപൊകുംവിശ്ചാസത്തലെനീതിമാനായവൻ
ജീവിക്കുംഎങ്കിലുംപിൻവാങ്ങുന്നവനിൽഎന്റെആത്മാവി
ന്നുഇഷ്ടംഉണ്ടാകയില്ല—നീതന്നെപിൻവാങ്ങിയവനുംസമാ [ 19 ] ധാനവഴിയെവിട്ടുമഹൊന്നതന്റെആലൊചനയെഉപെ
ക്ഷിച്ചുനാശത്തിന്നണഞ്ഞവനുമാകുന്നുഎന്നുപറഞ്ഞു—

അനന്തരംക്രിസ്തിയൻവീണുരുണ്ടുഅയ്യൊകഷ്ടംകഷ്ടംഞാൻചാവാ
റായിഎന്നുനിലവിളിച്ചപ്പൊൾസുവിശെഷിഅവന്റെകൈപിടിച്ചു
മനുഷ്യരുടെസകലപാപവുംദൂഷണവുംക്ഷമിക്കപ്പെടും(മത്തായി
൧൨,൩൧)—അവിശ്വാസിയായിരിക്കാതെവിശ്വാസിയായിരിക്ക
(യൊ൨൦,൨൭)എന്നതുകെട്ടുക്രിസ്തിയൻകുറയധൈൎയ്യംപൂണ്ടുഎഴുനീ
റ്റുവിറച്ചുകൊണ്ടുനിന്നപ്പൊൾസുവിശെഷിഎന്റെവാക്കുഇനിനല്ല
വണ്ണംവിചാരിച്ചുകൊണ്ടിരിക്കനിന്നെവഞ്ചിച്ചവൻആരെന്നുനിണ
ക്കഅവൻകാട്ടിതന്നആൾആരെന്നുംഞാൻപറഞ്ഞുതരാം—നിന്നെ
വഞ്ചിച്ചവൻഐഹികംപ്രമാണിച്ചുംജഡത്തെആചരിച്ചുംക്രൂശിന്റെ
വൈരിയായിനടന്നുംനടത്തിച്ചുംകൊണ്ടുനെൎവ്വഴികളെവിടാതെവ
ഷളാക്കുവാൻനൊക്കുന്നലൊകജ്ഞാനിതന്നെആകുന്നുഅവൻനിണ
ക്കന്നആലൊചനയിൽമൂന്നുവിരുദ്ധങ്ങൾഉണ്ടു—അവൻനിന്നെനെ
ൎവ്വഴിയിൽനിന്നുതെറ്റിച്ചുകളഞ്ഞുക്രൂശിന്മെൽനീരസംഉണ്ടാക്കിമരണ
ത്തിന്നുഫലംവിളയുന്നവഴിക്കയച്ചു—

൧., അവൻനിന്നെനെൎവ്വഴിയിൽനിന്നുതെറ്റിച്ചതുംനീയുംഅനുസ
രിച്ചതുംനീ വെറുക്കെണം—ലൊകജ്ഞാനിയുടെഉപദെശം അനുസ
രിപ്പാനായിനീദൈവവചനംഉപെക്ഷിച്ചുകളഞ്ഞു—ഇടുക്കുവാതിലിൽ
കൂടിഅകത്തുപ്രവെശിപ്പാൻപൊരുതുവിൻജീവങ്കലെക്കപൊകുംവാ
തിൽഇടുക്കമുള്ളതാകുന്നുആയതിനെകണ്ടെത്തുന്നവരുംചുരുക്കം ത
ന്നെഎന്നുകൎത്താവ്പറഞ്ഞുവല്ലൊ(മത്താ. ൭,൧൩,൧൪)ആവഴിയിൽനി
ന്നുവാതിൽക്കൽനിന്നുംനിന്നെതെറ്റിച്ചുകളഞ്ഞവന്റെഉപദെശത്തെയും
നിണക്കതിലുണ്ടായഅനുസരണത്തെയുമ്നിരസിക്ക—

൨.,മിസ്രയിലെനിക്ഷെപങ്ങളെക്കാൾനിണക്ക്അധികംവാഞ്ഛിത
മായിരിക്കെണ്ടുന്നക്രൂശിനെഅവൻനീരസമാക്കികളവാൻഭാവിച്ചതു
നീനിരസിക്കെണം—തന്റെജീവനെരക്ഷിപ്പാൻഅന്വെഷിക്കുന്നവ
ൻഅതിനെനഷ്ടമാക്കും(മത്താ.൧൦,൧൯)എന്റെഅടുക്കൽവന്നുമാതാ
[ 20 ] പിതാക്കന്മാരെയുംഭാര്യാപുത്രന്മാരെയുംസഹൊദരിസഹൊദരന്മാ
രെയുംസ്വജീവനെയുംപകെക്കാത്തവന്നുഎന്റെശിഷ്യനായിരിപ്പാ
ൻകഴികയില്ലഎന്നുകൎത്താവിന്റെവചനംഓൎത്തുനിത്യജീവപ്രദമായ
തുനിണക്കനാശത്തെവരുത്തുംഎന്നുപറയുന്നവനെയുംഅവന്റെഉ
പദേശത്തെയുംനിരസിക്ക—

൩. അവൻനിന്നെമരണഫലംവിളയുന്നവഴിക്കയച്ചതിനെനിരസിപ്പാ
ൻവെണ്ടിഅവൻകാട്ടിതന്നആളുകളുടെഅവസ്ഥകെൾക്ക‌ആയവൻ
നിന്റെതലമെൽവീഴുമാറായികണ്ടഈസീനായിമലിയിൽതന്റെമക്ക
ളൊടുകൂടിരഹസ്യമായിപാൎത്തുവരുന്നഅടിമസ്ത്രീയുടെമകനായധൎമ്മശാ
സ്ത്രിതന്നെആകുന്നു— അടിമക്കാർനിണക്കസ്വാതന്ത്ര്യംകൊടുക്കുമോ—ആ
യാൾഒരുസമയമെങ്കിലുംഒരുത്തരുടെഭാരംനീക്കിട്ടില്ലനീക്കുവാൻക
ഴിയുന്നതുമില്ലന്യായപ്രമാണപ്രവൃത്തികളാൽജീവിക്കുന്നൊരുത്ത
ൻഎങ്കിലുംനീതീകരിക്കപ്പെടുവാൻകഴിയുന്നില്ലഭാരംപൊകുന്നതു
മില്ല—ലൊകജ്ഞാനിശുദ്ധകള്ളൻ— ധർമ്മശാസ്ത്രിഒരുവഞ്ചകൻ—അ
വന്റെമകനായമൎയ്യാദിഎത്രയുംനല്ലവെഷംപൂണ്ടിരിക്കുന്നുഎങ്കി
ലുംകപടഭക്തിക്കാരനത്രെആകുന്നു—നിണക്കഒരുസഹായംഎ
ത്തിപ്പാൻഅവരാൽകഴിയുന്നില്ല—നീആചതിയന്മാരെകുറിച്ചുകെട്ടിട്ടുള്ളകഥഒ
ക്കനിന്നെവഞ്ചിച്ചുരക്ഷാവഴിയിൽനിന്നുതെറ്റിച്ചുകളവാനായി
ഒരുപായമത്രെഎന്നുപറഞ്ഞുആകാശത്തെക്ക നൊക്കിതന്റെവചന
ത്തിന്റെസാക്ഷിക്കായിപ്രാർത്ഥിച്ചാറെമലയിൽനിന്നുവാക്കുകളുംഅ
ഗ്നിയുംപുറപ്പെട്ടതിനാൽക്രിസ്തിയൻവിറച്ചുകൊണ്ടിരുന്നു—ആവാക്കു
കൾഇവതന്നെ—ന്യായപ്രമാണപ്രവൃത്തികളെചെയ്യുന്നതിലാശ്രയി
ക്കുന്നവൻഎല്ലാവനുംശപിക്കപ്പെട്ടവൻആകുന്നു(ഗല.൩,൧൦)—
അപ്പൊൾക്രിസ്തിയൻപ്രാണനാശംവരുംഎന്നുവിചാരിച്ചുനിലവിളി
ച്ചുംദുഃഖിച്ചുംലൊകജ്ഞാനിയെകണ്ടകാലത്തെതന്നെശപിച്ചും
അവന്റെജഡഫലമായആലൊചനകെട്ടനുസരിച്ചതിനാൽനാ
ണിച്ചുംകൊണ്ടുസുവിശെഷിയോടു ഹാസഖെഎനിക്കഇനിഎന്തുകഴി
വുഞാൻആയാളുടെആലൊചനകെട്ടനുസരിച്ചതുകൊണ്ടുഎനിക്കവളരെ
[ 21 ] സങ്കടംഇനിമടങ്ങിഇടുക്കുവാതിൽക്കൽചെന്നാൽഞാൻഈബു
ദ്ധിക്കെടുനിമിത്തംഅപമാനത്തൊടെആട്ടിക്കളയപ്പെടുമൊഎന്നു
ചൊദിച്ചാറെസുവിശെഷി—നീവിരുദ്ധവഴിയിൽനടപ്പാൻവെണ്ടിനെ
ൎവ്വഴിയെവിട്ടത്കൊണ്ടുനിന്റെപാപംഏറ്റവുംവലിയതാകുന്നുസത്യം
എങ്കിലുംആവാതിൽക്കലെകാവൽക്കാരൻമാനുഷപ്രിയനാകുന്നുനി
ന്നെയുംകൈക്കൊള്ളുംഅവന്റെകൊപത്താൽവഴിയിൽനിന്നുന
ശിക്കാതിരിക്കെണ്ടതിന്നുഇനിതെറ്റിനടക്കാതിരിപ്പാൻസൂക്ഷിച്ചുകൊ
ൾകഎന്നതകെട്ടാറെക്രിസ്തിയൻസുവിശെഷിയെവന്ദിച്ചുഒരുചുംബ
നവുംഅനുഗ്രഹവാക്കുംവാങ്ങിപുറപ്പെട്ടുവഴിക്കൽവെച്ചുആരൊടെങ്കി
ലുംഒന്നുംചൊദിക്കയുംപറകയുംചെയ്യാതെലൊകജ്ഞാനിയെകണ്ടു
അവന്റെആലൊചനഅനുസരിപ്പാൻതുടങ്ങിയസ്ഥലത്തുഎത്തുവൊ
ളംവളരെഭയംകൊണ്ടുഓടിനടക്കയുംചെയ്തു—അതിന്റെശെഷംഅ
വൻകാലക്രമെണവാതിലക്കലുംഎത്തി—മുട്ടിയാൽതുറക്കപ്പെടും(മത്ത.
൭,൭-൮)എന്നൊരുമെലെഴുത്തിനെകണ്ടുമുട്ടി—

ഈവാതിലൂടെപൂകുവാൻ
ഈമത്സരിക്കഎൻപുരാൻ
കനിഞ്ഞുടൻതുറക്കുകിൽ
ഞാൻഎന്നുംവാഴ്ത്തുംഊൎദ്ധ്വത്തിൽ

എന്നുകുറെനെരംപാടിയുംമുട്ടിയുംകൊണ്ടിരുന്നശെഷംസുചിത്തൻഎ
ന്നൊരുഘനശാലിവാതിൽ്ക്കഅടുത്തുനീആരെന്നുംയാത്രഎവിടെനിന്നു
എന്നുംവന്നകാരണംഎന്തുഎന്നുംചോദിച്ചു—

ക്രിസ്തിയൻ വലിയഭാരംകൊണ്ടുവലഞ്ഞൊരുപാപിഇതാവരുവാനുള്ള
കൊപത്തെഒഴിപ്പാനായിഞാൻനാശപുരംവിട്ടുചിയൊനിലെക്കയാ
ത്രയാകുന്നുവഴിഈവാതിൽക്കൽകൂടിഇരിക്കുന്നുഎന്നുകെട്ടതുകൊണ്ടു
അകത്തുചെല്ലെണ്ടതിന്നുകല്പനചൊദിക്കുന്നുഎന്നുപറഞ്ഞാറെസുചിത്ത
ൻസന്തൊഷിച്ചുവാതിൽതുറന്നക്രിസ്തിയൻഅകത്തുകടന്നുഅപ്പോൾ—

സുചിത്തൻ—അവന്റെകൈപിടിച്ചുവലിച്ചുഇതിന്റെസംഗതിഎന്തെ
ന്നുഅവൻചൊദിച്ചശെഷംസുചിത്തൻഈവാതിലിന്റെസമീ
[ 22 ] പത്തുവലിയഒരുകൊട്ടയുണ്ടുഅവിടെപാൎത്തുവരുന്നഭൂ
തപ്രമാണിയായബെൽജബുബുംഅവന്റെവംശക്കാരും
വഴിപൊക്കർഇതിൽകടന്നുവരുമ്മുമ്പെഅവരെകൊല്ലുവാൻ
വെണ്ടിഅസ്ത്രങ്ങളെഎയ്തുകൊണ്ടിരിക്കുന്നുഎന്നുപറഞ്ഞാറെ
ക്രിസ്തിയൻഞാൻസന്തൊഷിച്ചുംവിറച്ചുംഇരിക്കുന്നുഎന്നുരച്ചു
കടന്നശെഷംദ്വാരപാലൻനിന്നെഇവിടെക്കുപറഞ്ഞയച്ചതാ
ർഎന്നുചൊദിച്ചു

ക്രിസ്തി—ഞാൻഇവിടെവന്നുമുട്ടിയാൽനിങ്ങൾവാതിൽതുറന്നുആവ
ശ്യമുള്ളതെല്ലാംപറഞ്ഞുതരുംഎന്നുസുവിശേഷികല്പിച്ചത്കൊ
ണ്ടുഞാൻവന്നുമുട്ടി—

സുചി—ആർക്കുംഅടെപ്പാൻകഴിയാത്തവാതിൽനിന്റെമുമ്പാകെതു
റന്നിരിക്കുന്നു—

ക്രിസ്തി—ഹാഇപ്പൊൾഎന്റെഅദ്ധ്വാനംഫലിപ്പാൻതുടങ്ങുന്നു—

സുചി—എങ്കിലുംനീതനിയെവന്നതെന്തു

ക്രിസ്തി—എനിക്കുഉണ്ടായതുപൊലെഎന്റെനാട്ടുകാർക്കുആൎക്കെങ്കിലും
വരുവാനുള്ളനാശത്തെകുറിച്ചുബൊധമില്ലായ്കകൊണ്ടാകു
ന്നു—

സുചി—നീയാത്രയാകുന്നുഎന്നുപലരുംഅറിഞ്ഞിട്ടുണ്ടൊ—

ക്രിസ്തി—അറിഞ്ഞുഞാൻപുറപ്പെട്ടസമയംതന്നെഭാര്യാപുത്രന്മാർഎ
ന്നെകണ്ടുമടങ്ങിവരെണ്ടതിന്നുവളരെനിലവിളിച്ചുഅയല്ക്കാ
ർപലരുംഅങ്ങിനെതന്നെചെയ്തുവന്നുഎങ്കിലുംഞാൻചെ
വിപൊത്തിവേഗംനടന്നു—

സുചി—നിന്നെമടക്കെണ്ടതിന്നുവല്ലവരുംപിന്നാലെവന്നുവൊ—

ക്രിസ്തി—കഠിനനുംചപലനുംഎന്നുരണ്ടുപെർവന്നുസാധിക്കുന്നില്ല
എന്നുകണ്ടാറെകഠിനൻദുഷിച്ചുതിരികെപൊയിചപലൻഅ
ല്പവഴിഎന്റെകൂടപൊന്നു—

സുചി—അവൻഇവിടെഎത്തിയില്ലല്ലൊ—
[ 23 ] ക്രിസ്തി—എത്തിയില്ലഞങ്ങൾഇരുവരുംഒരുമിച്ചുഅഴിനിലയൊളംവന്നു
വീണപ്പൊൾചപലൻമുഷിഞ്ഞുദൂരെപൊവാൻമടിവുണ്ടായിനീ
തനിയെചെന്നുആമഹിമരാജ്യംഅവകാശമാക്കഎന്നുപറഞ്ഞു
തന്റെവീട്ടിന്നുഅടുത്തകരപിടിച്ചുകയറികഠിനന്റെവഴിയെ
ചെന്നശെഷംഞാൻഇങ്ങൊട്ടുംപുറപ്പെട്ടു—

സുചി—ഹാകഷ്ടംസ്വർഗ്ഗീയമഹത്വംനിമിത്തംചിലആപത്തുകളെസഹി
ച്ചുകൂടെ—

ക്രിസ്തി—ഞാൻഇപ്പൊൾചപലന്റെകാര്യംപറഞ്ഞുവല്ലൊഎങ്കിലുംഅ
വനെക്കാൾഞാൻനീതിമാനല്ലഅവൻസ്വന്തവീട്ടിലെക്ക്മടങ്ങി
ചെന്നുസത്യംഞാനൊലൊകജ്ഞാനിയുടെജഡയുക്തമായ
ഉപദെശംകെട്ടുനെൎവ്വഴിയെവിട്ടുമരണത്തിന്നുഫലംവിളയു
ന്നമാൎഗ്ഗത്തിന്നായിപുറപ്പെട്ടു—

സുചി—ഹൊലൊകജ്ഞാനിവന്നുവൊരക്ഷെക്കായിനിന്നെധൎമ്മശാ
സ്ത്രിയുടെഅടുക്കൽഅയച്ചുവൊഅവരിരുവരുംവഞ്ചകന്മാ
ർതന്നെഎങ്കിലുംനീആഉപദെശംഅനുസരിച്ചുവൊ—

ക്രിസ്തി—കഴിയുന്നെടത്തൊളംഞാൻധർമ്മശാസ്ത്രിയെഅനുസരിപ്പാൻ
പൊയിഭവനസമീപമുള്ളമലവരെയുംഎത്തിഅതുതലമെ
ൽവീണുഎന്നെതകർക്കുംഎന്നുപെടിവന്നസമയംമാത്രംനിന്നു
പൊയി—

സുചി—അവിടെനശിക്കാത്തതുഭാഗ്യംതന്നെആമലപലൎക്കുംനാശം
വരുത്തിഇനിയുംപലൎക്കുംവരുത്തും—

ക്രിസ്തി—ഞാൻഅവിടെനിന്നുദുഃഖിച്ചുകൊണ്ടിരുന്നസമയംദൈവക
രുണയാൽസുവിശെഷിവന്നുസ്വസ്ഥൊപദെശങ്ങളെകഴിച്ചി
ല്ലെങ്കിൽഎന്റെകാര്യംഎങ്ങിനെആയിഎന്നുഅറിയുന്നില്ല ഇവി
ടെഎത്തുകയില്ലയായിരുന്നുനിശ്ചയംഎന്നാൽമഹാരാജാവൊട്
സംസാരിപ്പാനല്ലആമലയാൽതന്നെമരിപ്പാൻയൊഗ്യനായ
ഞാനുംഇവിടെഎത്തിപ്രവെശിച്ചത്എന്തൊരുകൃപ—

സുചി—ഇവിടെവരുന്നവർമുമ്പെഎത്രദൊഷംചെയ്തിട്ടുണ്ടെങ്കിലുംനാം
[ 24 ] അവരെതള്ളിക്കളകയില്ല(യൊ.൬,൩൭)
നീവാവഴിഞാൻകാണിച്ചുതരാംഅതാനിന്റെമുമ്പാകെഒരുചുരുങ്ങി
യവഴികണ്ടുവൊആയതിനെസൂക്ഷിച്ചുനടക്കഗൊത്രപിതാ
ക്കന്മാർപ്രവാചകന്മാർയെശുക്രിസ്തുവുംഅപൊസ്തലരുംമറ്റും
അതിനെനല്ലനെൎവ്വഴിയാക്കിതീൎത്തിരിക്കുന്നു—

ക്രിസ്തി—പരദെശികൾക്കബുദ്ധിമുട്ടുണ്ടാക്കുന്നമറ്റുംവല്ലവഴികൾഇതി
ലെചെൎന്നുവരുന്നുണ്ടൊ—

സുചി—വളരെഉണ്ടുഎങ്കിലുംഅവറ്റെഅറിഞ്ഞൊഴിപ്പാൻവെണ്ടിനീ
പൊകെണ്ടുന്നവഴിഎല്ലാടവുംചുരുങ്ങിയതുംനെരയുള്ളതും
മറ്റെതൊക്കവിസ്താരവുംവളവുള്ളതുംആകുന്നുഎന്നുഓൎത്തു
കൊള്ളു—

അതിന്റെശെഷംക്രിസ്തിയൻചുമലിൽകെട്ടിതൂങ്ങിയഭാരംഓൎത്തുഅ
തിനെസഹായംകൂടാതെഅഴിച്ചുകളവാൻകഴികയില്ലഎന്നറിഞ്ഞു—സു
ചിത്തനൊടുഅതുഅഴിക്കെണ്ടതിന്നുഅപെക്ഷിച്ചാറെഅവൻഇനി
യുംഅല്പംക്ഷമവെണംനീരക്ഷാസ്ഥലത്തുഎത്തുമ്പൊൾഭാരംഅഴിഞ്ഞു
വീഴുംഎന്നുപറഞ്ഞു—

അനന്തരംക്രിസ്തിയൻഅരകെട്ടിയാത്രക്കപുറപ്പെട്ടപ്പൊൾമറ്റവ
ൻനീവാതിലിനെവിട്ടുകുറയവഴിനടന്നാൽവ്യാഖ്യാനിയുടെഭവനംകാ
ണുംവാതിൽക്കൽമുട്ടിയാൽഅവൻനിണക്കുമഹത്വമുള്ളന്യായങ്ങ
ളെകാണിച്ചുതരുംഎന്നുപറഞ്ഞുദൈവംനിന്റെയാത്രയെസഫല
മാക്കിതീൎക്കട്ടെഎന്നുആശീൎവ്വദിച്ചുഅയക്കുകയുംചെയ്തു—

എന്നാറെക്രിസ്തിയൻവ്യാഖ്യാനിയുടെഭവനത്തൊളംനടന്നുവാതി
ല്ക്കൽനന്നായിമുട്ടിയാറെഒരുവൻവന്നുനിന്റെആഗ്രഹംഎന്തുഎ
ന്നുചൊദിച്ചു—ക്രിസ്തിയൻസഖെഞാൻഒരുസഞ്ചാരിയാകുന്നഈവീ
ട്ടുകാരന്റെഒരുഇഷ്ടൻഇവിടെകയറിയാൽബഹുഉപകാരംഉണ്ടാകുംഎ
ന്നുപറഞ്ഞതുകൊണ്ടുഎനിക്കയജമാനനെതന്നെകാണ്മാൻആവശ്യ
മാകുന്നുഎന്നുകെട്ടാറെഅവൻവ്യാഖ്യാനിയെവിളിച്ചു—അവനുംതാമ
സംകൂടാതെവന്നുക്രിസ്തിയനെകണ്ടാറെവന്നസംഗതിഎന്തെന്നു
[ 25 ] ചൊദിച്ചുക്രിസ്തിയൻരാജാവെഞാൻനാശപുരത്തെവിട്ടുചിയൊനിലെ
ക്ക‌യാത്രയാകുന്നുൟവഴിയുടെദ്വാരപാലൻഈഭവനത്തിൽചെന്നാ
ൽതങ്ങൾഎനിക്ക്പ്രയാണത്തിന്നായിവളരെഉപകാരമുള്ളകാൎയ്യങ്ങളെ
കാണിക്കുംഎന്നുപറഞ്ഞു—

വ്യാഖ്യാനിഅകത്തുവരികഉപകാരമുള്ളതെല്ലാംകാട്ടിത്തരാംഎന്നു
പറഞ്ഞുവിളക്കുവരുത്തിക്രിസ്തിയനെഒരുമുറിയിൽകടത്തിഒരുവാതി
ലിനെതുറന്നപ്പൊൾആകാശത്തെക്കനൊക്കിയുംവെദപുസ്തകംകൈ
യിൽപിടിച്ചുംസത്യപ്രമാണംഅധരങ്ങളിൽധരിച്ചുംലൊകംപിറകിൽ
ഇട്ടുംജനങ്ങളെപഠിപ്പിക്കുന്നപ്രകാരംനിന്നുംമഹത്വത്തിന്റെകിരീടം
മെലെതൂക്കിവെച്ചുമിരിക്കുന്നൊരുവന്റെചിത്രത്തെകണ്ടുഇത്എന്തു
എന്നുചൊദിച്ചു—

വ്യാഖ്യാനി—ഇത്ആയിരങ്ങളിൽഒരുപ്രധാനിയുടെചിത്രമാകുന്നുആ
യവൻദൈവവചനത്താൽമക്കളെജനിപ്പിച്ചുംപ്രസവിച്ചുംപൊറ്റിവള
ൎത്തുവാനുംമതിയാകുന്നുആകാശത്തെക്കനൊക്കിയുംപ്രധാനപുസ്തകം
കൈയിൽപിടിച്ചുംസത്യപ്രമാണംഅധരങ്ങളിൽധരിച്ചുംഇരിക്കുന്ന
തിനാൽരഹസ്യകാൎയ്യങ്ങളെഅറിഞ്ഞുപാപികളൊടുതെളി
യിക്കുന്നവൻതന്നെആകുന്നുഎന്നറിക—ജനങ്ങളെപഠിപ്പിച്ചുംലൊ
കംകൂട്ടാക്കാതെപിറകിൽഇട്ടുമഹത്വത്തിന്റെകിരീടംമെല്പട്ടുതൂങ്ങി
യിരിക്കുന്നുവല്ലൊഅവന്തന്റെകൎത്താവിന്റെസെവനിമിത്തംഐ
ഹികകാൎയ്യത്തിൽരസിക്കാതെവരുവാനുള്ളലൊകത്തിലെമഹത്വംസി
ദ്ധിക്കുംഎന്നുനിശ്ചയിച്ചിരിക്കുന്നു—വഴിയിൽആരെങ്കിലുംനിന്നെവഞ്ചി
ക്കാതെയുംനാശവഴികളിൽനടത്താതെയുംഇരിക്കെണ്ടതിന്നുഈ
ചിത്രത്തെനല്ലവണ്ണംഓൎക്കുകനിന്നെനടത്തുവാനുംഎല്ലാആപത്തുകളിലും
സഹായിപ്പാനുംകൎത്താവ്ൟഏകന്നുഅധികാരംകൊടുത്തതുകൊ
ണ്ടുഞാൻഈഅവസ്ഥഒന്നാമത്കാണിച്ചിരിക്കുന്നുഎന്നുപറഞ്ഞു—
പിന്നെവ്യാഖ്യാനിക്രിസ്തിയനെകൈപിടിച്ചുഒരുനാളുംവെടിപ്പാക്കാത്ത
വലിയൊരുമുറിയിൽകൊണ്ടുപൊയിആയതിൽഅവൻചുറ്റുംനൊ
ക്കിയാറെവ്യാഖ്യാനിഒരുദാസനെവിളിച്ചുഅടിക്കെണ്ടതിന്നുക
[ 26 ] ല്പിച്ചപ്പൊൾപൊടിയുംമുടിയുംഎല്ലാംകിളൎന്നുപാറിപ്പരന്നുമുറിയെഇരു
ട്ടാക്കിശ്വാസംമുട്ടിക്കയും ചെയ്തു—അങ്ങിനെഇരിക്കുമ്പൊൾവ്യാഖ്യാനിഒരു
ദാസിയെവിളിച്ചുവെള്ളംതളിച്ചടിപ്പാൻകല്പിച്ചുആയവളുംഅപ്രകാരം
ആചരിച്ചുമുറിയെവെടിപ്പാക്കുകയുംചെയ്തു—

ക്രിസ്തി—ഇതിന്റെഅൎത്ഥംഎന്തു—

വ്യാഖ്യാനി—സുവിശെഷകാരുണ്യത്താൽശുദ്ധമാക്കാതെഹൃദയംഈമു
റിപൊലെആകുന്നുഅതിലെപൊടിയുംമുടിയുംമനുഷ്യനെഅ
ശുദ്ധമാക്കുന്നപാപമൊഹങ്ങൾതന്നെ—വെള്ളംകൂടാതെഅ
ടിച്ചവൻധൎമ്മശാസ്ത്രംവെള്ളംതളിച്ചടിച്ചവൾസുവിശെഷമത്രെ—
ആയവൻഅടിച്ചപ്പൊൾചെറുംപൊടിയുംകിളൎന്നുപാറിപ്പരന്നുശ്വാ
സംമുട്ടിച്ചുവല്ലൊ—അപ്രകാരംനീതിശാസ്ത്രത്തിന്റെ
കല്പനകൾഹൃദയത്തിലെപാപമൊഹങ്ങളെവെളിവാക്കിവിരൊ
ധിക്കുന്നുഎങ്കിലുംഅവറ്റെവൎദ്ധിപ്പിക്കുന്നതല്ലാതെമനശ്ശൂദ്ധി
യുംഇന്ദ്രിയജയവുംവരുത്തുവാൻകഴികയില്ല—ദാസിവെള്ളംതളി
ച്ചടിച്ചുമുറിഅതിശുദ്ധമാക്കിയപ്രകാരംസുവിശെഷംതന്റെമധു
രസാരത്താൽപാപത്തെഅമൎത്തുനീക്കിവിശ്വാസംനല്കിഹൃദ
യംദൈവസ്ഥലമാക്കുകയുംചെയ്യുന്നു—

അനന്തരംവ്യാഖ്യാനിക്രിസ്തിയനെചെറിയൊരുമുറിയിൽകൊണ്ടുപൊ
യിഭ്രാന്തിയുംക്ഷാന്തിയുംഎന്നുരണ്ടുപെൺകുഞ്ഞുങ്ങളെ കാണിച്ചുഅവരി
ൽഭ്രാന്തിവളരെഖെദിച്ചുഇങ്ങൊട്ടുമങ്ങൊട്ടുംനൊക്കിനിന്നുക്ഷാന്തി
സ്വസ്ഥയായിപാൎത്തു—

ക്രിസ്തി—ൟഭ്രാന്തിക്കുഎന്തുസൌഖ്യക്കെടു

വ്യാഖ്യാനി—ൟകുട്ടികൾവരുന്നവൎഷത്തിന്റെആരംഭത്തൊളംനല്ലൊ
രുസമ്മാനത്തിന്നായികാത്തിരിക്കെണംഎന്ന്അവരുടെനാഥ
ന്റെഇഷ്ടമെങ്കിലുംഅതിപ്പൊൾതന്നെവെണംഎന്നഭ്രാന്തിമ
ദിച്ചുവ്യാകുലയായിനില്ക്കുന്നുക്ഷാന്തിനിശ്ചയിച്ചകാലത്തൊളംകാ
ത്തിരിപ്പാൻസമ്മതിച്ചുഎന്നുപറഞ്ഞാറെഒരുവൻവന്നുഒരു
കെട്ടുപലഹാരംഭ്രാന്തിയുടെനെരെവെച്ചപ്പൊൾഅവൾസന്തൊ
[ 27 ] ഷിച്ചുക്ഷാന്തിയെനിന്ദിച്ചുഎല്ലാംവിഴുങ്ങിചണ്ടിമാത്രംശെഷി
ച്ചിരുന്നു—

ക്രിസ്തി—ഇതിലെഉപദെശംഎന്തു—

വ്യാഖ്യാ—ഇരുവരുംദൃഷ്ടാന്തങ്ങൾഅത്രെഭ്രാന്തിഎല്ലാംഇപ്പൊൾതന്നെ
വെണംഎന്നുമദിച്ചപ്രകാരംപ്രപഞ്ചസക്തന്മാർസൌഖ്യവും
സന്തൊഷവുംമറ്റുംഇഹത്തിങ്കൽതന്നെആവശ്യംഎന്നുവെച്ചുപരലൊ
കകാൎയ്യംവിചാരിയാതെകാണാത്തതിനെകൊണ്ടുനമുക്കുഎ
ന്തുഎന്നുഗൎവ്വിച്ചുദൈവവചനംനിരസിച്ചുനടന്നുഒടുക്കംവരുമ്മു
മ്പെഎല്ലാംവിഴുങ്ങിനിന്ദ്യമായചണ്ടികൾഅല്ലാതെഒന്നുംശെ
ഷിപ്പിക്കുന്നില്ല—

ക്രിസ്തി—എന്നാൽക്ഷാന്തിതല്ക്കാലസുഖങ്ങളെവാഞ്ഛിക്കാതെഉത്ത
മദാനത്തിന്നായികാത്തിരിക്കകൊണ്ടുബുദ്ധിമതിതന്നെമറ്റ
വൾ്ക്കുചണ്ടികൾമാത്രംഉണ്ടാകുന്നസമയത്തുഇവൾക്കുമഹത്വംഉ
ണ്ടാകും—

വ്യാഖ്യാ—മറ്റൊന്നുംപറയാംപരലൊകമഹത്വംഒരുനാളുംക്ഷയിച്ചു
പൊകുന്നില്ലഇഹലൊകത്തിലെഇമ്പവുംസമ്പത്തുംക്ഷണത്തി
ൽപൊയ്പൊകുംഭ്രാന്തിതന്റെനന്മആദ്യംകിട്ടിക്ഷാന്തിയെ
പരിഹസിച്ചുവല്ലൊക്ഷാന്തിതനിക്കുള്ളതുഒടുക്കംകിട്ടിയാൽ
നിത്യംചിരിക്കുംആദ്യമായതുതീൎന്നുപൊകുന്നതുഅന്ത്യമായ്തു
തീരാത്തതാകുന്നു—ആദ്യംതന്റെനന്മകൾലഭിക്കുന്നവൻഅവ
റ്റെകാലത്തിൽഅനുഭവിച്ചുതീൎത്തുകളയുംഅവസാനത്തിൽ
ലഭിക്കുന്നവന്നുനിത്യഅനുഭവംഉണ്ടാകും—നീ നിന്റെആയുസ്സുള്ള
കാലത്തിങ്കൽഗുണത്തെയുംലാജർദുഃഖത്തെയുംഅനുഭവിച്ചു
ഇപ്പൊൾഅവൻആശ്വസിക്കപ്പെടുന്നുനീയുംഅതിവെദനപ്പെ
ടുന്നുഎന്നു ധനവാനൊടുചൊല്ലിയവാക്കുണ്ടല്ലൊ—

ക്രിസ്തി—ഇഹലൊകസൌഖ്യംഅന്വെഷിക്കാതെപരലൊകമഹത്വത്തിന്നാ
യികാത്തിരിക്കുന്നവൻഭാഗ്യവാൻതന്നെ—

വ്യാഖ്യാ—ശരികാണാകുന്നത്‌ ക്ഷണികം കാണാത്തതുനിത്യമുള്ളതാ
[ 28 ] കുന്നു—(൨കൊരി–൪,൧൮)എങ്കിലുംമനുഷ്യർജളരാകകൊണ്ടും
പ്രപഞ്ചംആശുഫലമാകകൊണ്ടുംബുദ്ധിഹീനരായിചമഞ്ഞുപര
ലൊകകാൎയ്യംഅദൃശ്യമെന്നുംദൂരസ്ഥമെന്നുംവിചാരിച്ചുനിരസി
ച്ചുതൽക്കാലംകാണായ്തിൽമാത്രംരസിക്കുന്നു—

അതിന്റെശെഷംവ്യാഖ്യാനിക്രിസ്തിയനെഒരുചുവരുടെഅരികെ
കടത്തിതീകത്തുന്നതുംഅതിനെകെടുപ്പാനായിഒരുവൻനിത്യംവെള്ളം
പകൎന്നുപൊരുന്നതുംകാണിച്ചുഅഗ്നികെട്ടുപൊകാതെവൎദ്ധിക്കുന്നുഎന്നു
ക്രിസ്തി—കണ്ടാറെഅതിന്റെഹെതുവുംചൊദിച്ചു—
വ്യാഖ്യാ—ഈതീഹൃദയത്തിലെകാരുണ്യവെലആകുന്നുആയതിനെകെടു
പ്പാൻവെണ്ടിവെള്ളംപകരുന്നവൻപിശാച്തന്നെജ്വാലവ
ൎദ്ധിപ്പിക്കുന്നതൊഞാൻകാണിച്ചുതരാംഎന്നുപറഞ്ഞുഅവ
നെചുവരിന്റെപിൻഭാഗത്തുകൊണ്ടുപൊയാറെരഹസ്യമാ
യിഎണ്ണപകൎന്നുകൊണ്ടിരിക്കുന്നഒരുത്തനെകണ്ടു—
ക്രിസ്തി—പിശാചിന്റെ പരീക്ഷാ കൌശലങ്ങളെഇല്ലാതെയാക്കിസ്നെ
ഹവിശ്വാസങ്ങളെവൎദ്ധിപ്പിപ്പാൻക്രിസ്തുഗൂഢമായി നിന്നുത
ന്റെകൃപയാകുന്നഎണ്ണഹൃദയത്തിൽപകരുന്നതിനാൽവിശ്ചാ
സികൾവളരുന്നു—ക്രിസ്തുചുവരിന്റെപിൻഭാഗത്തുനില്ക്കുന്നതുക
ണ്ടുവൊഅപ്രകാരംപരീക്ഷയിൽവലഞ്ഞിരിക്കുന്നവൎക്കുകൃ
പാശ്വാസങ്ങൾവരുന്നതുഒരുരഹസ്യംപൊലെആകുന്നു—

അനന്തരംവ്യാഖ്യാനിക്രിസ്തിയന്റെകൈപിടിച്ചുഎത്രയുംഭംഗി
യുള്ളൊരുസ്ഥലത്തുകൊണ്ടുപൊയിഒരുവലിയകൊട്ടയെയുംഅതിന്റെ
മുകളിൽസ്വൎണ്ണവസ്ത്രങ്ങളെഉടുത്തുനടന്നുകൊണ്ടിരിക്കുന്നആളുകളെ
യുംകാണിച്ചുഅപ്പൊൾഅവൻവളരെസന്തൊഷിച്ചുനമുക്കഅവിടെ
പൊകാമൊഎന്നുചൊദിച്ചു—പിന്നെവ്യാഖ്യാനിഅവനെകൊട്ടവാതിലി
ന്നുനെരെഎത്തിച്ചാറെഒരുവലിയജനക്കൂട്ടംഅവിടെഅകത്തു
പ്രവെശിപ്പാൻവിചാരിച്ചുഎങ്കിലുംഭയംനിമിത്തമപ്രകാരൻ ചെയ്വാ
ൻകൂടിയില്ല— അകത്തുകടപ്പാൻനിശ്ചയിച്ചവരുടെപെരുകൾഎഴുതി
വെപ്പാൻവെണ്ടിഒരുമെനവനുംമഷിയുംമറ്റുംഉണ്ടായിരുന്നു—
[ 29 ] അകത്തുകടപ്പാൻപുറപ്പെട്ടവരെചത്തും കൊന്നുംതടുപ്പാൻഭാവിക്കുന്ന
ആയുധപാണികളുംഉണ്ടുഎന്നുകണ്ടുഅതിശയിച്ചു—എല്ലാവരുംആ
യുധപാണികളെപെടിച്ചുപിൻവാങ്ങിനിന്നാറെഅവരിൽഒരുവീരൻമെനവ
ന്റെഅരികെചെന്നുഎഴുത്തുകാരാഎന്റെപെർപുസ്തകത്തിൽചെൎത്തു
കൊള്ളുഎന്നുപറഞ്ഞുതലക്കൊരികഇട്ടുവാളൂരിധൈൎയ്യം‌ പൂണ്ടുമുല്പുക്ക
എതിൎത്തുഅതിരൊഷത്തോടെപുറപ്പെട്ടുആയുധപാണികളൊട് പൊ
രുതുതച്ചുംതകൎത്തുംകൊത്തിയുംകുത്തിയുംമുറിഏല്ക്കയുംഏല്പിക്കയുംവഴി
വെടിപ്പാക്കിഅവൻവാതില്ക്കൽഅടുത്തപ്പൊൾ—

നീവെഗംവാഅകത്തുവാ
സദായശസ്സുനൊക്കിതാ

എന്നുള്ളമധുരശബ്ദംമുകളിൽനിന്നുകെട്ടുപ്രവെശിച്ചു സ്വൎണ്ണവസ്ത്രങ്ങ
ളെവാങ്ങിഉടുത്തുംറ്റെവരൊടുചെൎന്നുസന്തൊഷിപ്പാൻതുടങ്ങുകയും
ചെയ്തു—അപ്പൊൾക്രിസ്തിയൻതെളിഞ്ഞുഇതിന്റെഅൎത്ഥംമനസ്സിലാ
യിപലരുംഅങ്കംകുറെക്കുന്നുണ്ടുപ്രാണവൈരാഗ്യത്താലെജയംകൊ
ള്ളുകെഉള്ളുഎന്നാൽഞാൻഇപ്പൊൾയാത്രയാകട്ടെഎന്നുപറഞ്ഞു—

വ്യാഖ്യാ—ബദ്ധപ്പാടുഇപ്പൊൾആകാ—മറ്റുംപലതുംകാണ്മാനുണ്ടുഎന്നുചൊ
ല്ലിഅവനെഒരിരിട്ടുമുറിയിൽകടത്തി ഒർ ഇരിമ്പുകൂട്ടിൽഏറ്റവും
ദുഃഖിച്ചുനിലത്തുനൊക്കിവീൎത്തുകൈരണ്ടുംമലൎത്തികൊണ്ടിരി
ക്കുന്നഒരുപുരുഷനെകാട്ടി—

ക്രിസ്തി—ഇതെന്തു—

വ്യാഖ്യാ—അവനൊടുകുറെസംസാരിക്ക
അപ്പൊൾക്രിസ്തിയൻആയാളൊട്നീആരാകുന്നുഎന്നുചൊദിച്ചതിന്നു
ബദ്ധൻ—ഞാൻഒരിക്കൽആയ്വന്നത്ഇനിആകയില്ല—

ക്രിസ്തി—നീമുമ്പെഎങ്ങിനെആയിരുന്നു—

ബദ്ധൻ—ഞാൻചിയൊനിലെക്കപൊവാൻവിശ്വസ്തനുംഭക്തിയുമു
ള്ളൊരുസഞ്ചാരിയായിരുന്നുആസ്വൎഗ്ഗീയപട്ടണത്തിൽനിത്യം
പാൎപ്പാൻഞാൻയൊഗ്യൻതന്നെഎനിക്കുംമറ്റുപലൎക്കും
തൊന്നിക്ഷണത്തിൽഅവിടെഎത്തുവാൻസന്തൊഷിക്കയും
[ 30 ] ചെയ്തു—

ക്രിസ്തി—ഇപ്പൊഴൊ—

ബദ്ധൻ—ഈഇരിമ്പുകൂട്ടിൽഇരിക്കുന്നതുകാണുന്നില്ലെ—അത്പൊലെ ഞാ
ൻനിരാശയിൽഅകപ്പെട്ടുകിടക്കുന്നുപുറത്തുപൊവാൻവഹിയാ
ഇനി കഴികഇല്ല—

ക്രിസ്തി—നീഇങ്ങിനെആയ്പൊയതുഎങ്ങിനെ—

ബദ്ധൻ—ഞാൻഉണൎച്ചയുംസുബൊധവുംവിട്ടൊഴിഞ്ഞുപാപമൊഹങ്ങളെ
അടക്കാതെദൈവവചനത്തിന്റെവെളിച്ചത്തെയുംദൈവ
കരുണയെയുംവെറുത്തുപരിശുദ്ധാത്മാവിന്നുവിരൊധമായിപാ
പംചെയ്തുപിശാചിന്നുഇടംകൊടുത്തുദൈവത്തെ
കൊപിപ്പിച്ചുആട്ടിക്കളഞ്ഞുകൊണ്ടുഎന്റെഹൃദയത്തെകഠി
നമാക്കിഅനുതാപംചെയ്വാനുംകഴികയില്ലഎന്നത്കെട്ടുക്രി
സ്തിയൻവ്യാഖ്യാനിയെനൊക്കിഇങ്ങിനെഉള്ളവന്നുഇനിഒരു
ഗതിയില്ലയൊഎന്നുചൊദിച്ചു—

വ്യാഖ്യാ—അവനൊടുതന്നെചൊദിക്ക—

ക്രിസ്തി—ഒരുശരണമില്ലെനിത്യംനിരാശഎന്നഇരിമ്പുകൂട്ടിൽതന്നെ
പാൎക്കെണമൊ—

ബദ്ധ—ഒരുശരണമില്ലനിശ്ചയം—

ക്രിസ്തി—എന്തൊദൈവപുത്രന്റെകൃപഅളവില്ലാത്തതാകുന്നു—

ബദ്ധൻ—ഞാൻഅവനെപുതുതായിക്രൂശിന്മെൽതറെച്ചുഅവനെയും
അവന്റെനീതിയെയുംനിരസിച്ചുഅവന്റെരക്തംമലം
പൊലെവിചാരിച്ചുപരിശുദ്ധാത്മാവിനൊട്ദ്രൊഹിച്ചത്കൊണ്ടു
ഞാൻസകലവാഗ്ദത്തങ്ങളെകളഞ്ഞുശത്രുഎന്നപൊ
ലെഎന്നെവിഴുങ്ങുവാൻവരുന്നഅഗ്നിമയമായകൊപവുംശി
ക്ഷാവിധിയുംഅല്ലാതെമറെറാന്നുംശെഷിക്കുന്നില്ല—

ക്രിസ്തി—നീഎന്തുലാഭംവിചാരിച്ചുഈഅവസ്ഥയിലകപ്പെട്ടു

ബദ്ധൻ—ലൊകഭൊഗങ്ങളാൽവളരെസുഖവുംസന്തൊഷവുംഉണ്ടാകും
എന്നുവിചാരിച്ചുലയിച്ചുംകൊണ്ടിരുന്നുഎങ്കിലും
[ 31 ] അന്നുഎന്നെരസിപ്പിച്ചതുഇന്നുഓരൊരൊവിഷപ്പുഴുപൊ
ലെകടിച്ചുപരണ്ടുന്നു—

ക്രിസ്തി—എന്നാൽഇനിഅനുതാപംചെയ്വാൻകഴികയില്ലയൊ—

ബദ്ധൻ—ദൈവംഎനിക്കഅനുതാപത്തിന്നുഇടവിരൊധിച്ചിരിക്കുന്നു
അവന്റെവചനംവിശ്വാസത്തിന്നായിധൈൎയ്യലെശവും
എത്തിക്കാത്തതല്ലാതെഅവൻതന്നെഎന്നെഇരിമ്പുകൂട്ടി
ലാക്കിവെച്ചിരിക്കുന്നുവിടുവിപ്പാൻലൊകത്തിൽആരുമില്ല—അ
യ്യൊഎന്റെനിത്യഅവസ്ഥയെവിചാരിച്ചാൽഎത്രഭയം
പരലൊകത്തിൽഎനിക്കസംഭവിപ്പാനുള്ളകഷ്ടങ്ങളെഞാ
ൻഎങ്ങിനെസഹിക്കും—

അപ്പൊൾവ്യാഖ്യാനിക്രിസ്തിയനൊടുഇവന്റെകഷ്ടംഎപ്പൊഴുംഓൎത്തു
കൊണ്ടുസൂക്ഷ്മത്തൊടെനടക്കഎന്നുപറഞ്ഞു—

ക്രിസ്തി—അയ്യൊഇതെന്തൊരുകഷ്ടംഉണൎച്ചസുബൊധംപ്രാൎത്ഥനഎ
ന്നിവറ്റിൽഉത്സാഹിച്ചുനടന്നുഇവന്റെകഷ്ടകാരണങ്ങളെ
എപ്പെരുംഒഴിഞ്ഞിരിപ്പാൻദൈവംതുണനില്ക്കട്ടെഎങ്കിലും
ഇപ്പൊൾയാത്രയാവാൻസമയമായല്ലൊ—

വ്യാഖ്യാ—ഇനിഒന്നുമാത്രംകാണിപ്പാൻഉണ്ടുപിന്നെപൊകാംഎന്നുചൊ
ല്ലിക്രിസ്തിയനെകൈപിടിച്ചുമറ്റൊരുമുറിയിൽകടത്തിഅ
വിടെഒരുവൻകിടക്കയിൽനിന്നുഎഴുനീറ്റുഉടുക്കുമ്പൊൾവി
റെച്ചുംഭ്രമിച്ചുംകൊണ്ടിരുന്നു—

ക്രിസ്തി—ഇവൻഎന്തിനിങ്ങിനെവിറക്കുന്നു—

അപ്പൊൾവ്യാഖ്യാനിഉണൎന്നവനൊടുനീക്രിസ്തിയനൊട്വിറയലിന്റെ
കാരണംപറയെണംഎന്നുകൽപ്പിച്ചാറെഅവൻഞാൻഇന്നുരാത്രിയിൽ
ഒരുസ്വപ്നംകണ്ടു—ആകാശത്തകാൎമ്മെഘങ്ങൾഭയങ്കരമാംവണ്ണംനിറ
ഞ്ഞുമിന്നലുകളുംഇടികളുംപുറപ്പെട്ടത്കണ്ടുപെടിച്ചുവിറച്ചുകൊണ്ടിരി
ക്കുമ്പൊൾമെഘങ്ങൾവെൎവിട്ടുമഹാനടുക്കമുള്ളകാഹളശബ്ദംഉണ്ടായി
സ്വൎഗ്ഗത്തിലെആയിരങ്ങളൊടുകൂടിഒരുമെഘത്തിന്മെൽഒരുവൻവരു
ന്നതുംകണ്ടു—ആകാശവുംആയതിൽകൂടിവന്നവരെല്ലാവരുംഅഗ്നിജ്വാ
[ 32 ] ലകൾപൊലെപ്രകാശിച്ചു—അതിന്റെശെഷംഅല്ലയൊമരിച്ചവരെ
എഴുനീറ്റുന്യായവിധിക്കവരുവിൻഎന്നശബ്ദംകെട്ടാറെപാറകൾപി
ളൎന്നുംകുഴികൾതുറന്നുംമരിച്ചവർഎല്ലാവരുംഎഴുനീറ്റുവന്നപ്പൊൾ
പലരുംസന്തൊഷിച്ചുമെല്പെട്ടു നൊക്കിനമ്മുടെരക്ഷസമീപിച്ചിരിക്കു
ന്നുഎന്നുആൎത്തുപറഞ്ഞുമറ്റെവർപെടിച്ചൊടിപൎവ്വതഗുഹാദികളി
ൽഒളിപ്പാൻനൊക്കി—അങ്ങനെഇരിക്കുമ്പൊൾ മെഘത്തിൽവന്നവ
ൻലൊകർഅടുക്കെവരെണംഎന്നരുളിച്ചെയ്തുപുസ്തകംവിടൎത്തി
ന്യായംവിസ്തരിച്ചുപതിരിനെയുംകളകളെപറിച്ചുതീപ്പൊയ്കയി
ൽചാടെണംഎന്ന്സ്വൎഗ്ഗീയക്കൂട്ടരൊട് ‌കല്പിച്ചപ്പൊൾഞാൻഇരുന്ന
സ്ഥലത്തുതന്നെനരകംതുറന്നുപുകയുംതീക്കനലുകളുംദുൎഗ്ഗന്ധവും
ഭയങ്കരശബ്ദങ്ങളുംപുറപ്പെട്ടുവന്നു—കൊതമ്പംഎന്റെകളപ്പുര
യിൽകൂട്ടുവിൻഎന്നുകല്പിച്ചപ്പൊളസംഖ്യജനങ്ങൾമെഘമാൎഗ്ഗ
ത്തൂടെസ്വൎഗ്ഗാരൊഹണമായിഎങ്കിലുംഎന്നെആരുംകൂട്ടിയില്ലമെഘ
ത്തിന്മെൽഇരുന്നവനുംക്രുദ്ധനായിഎന്നെനൊക്കിയതുഞാൻക
ണ്ടുവളരെവിറച്ചുഒരുപൎവ്വതഗുഹയിൽഒ
ളിച്ചിരിപ്പാൻശ്രമിച്ചുഓരൊപാപകൎമ്മങ്ങളെഓൎത്തുമനഃപീഡവൎദ്ധിച്ചപ്പൊൾഞാൻഉണരു
കയുംചെയ്തു—

ക്രിസ്തി—എന്നാൽൟദൎശനംനിമിത്തംഇത്രപെടിച്ചതുഎന്തിന്നു—

ഉണൎന്നവൻ—ന്യായവിസ്താരദിവസംഇപ്പൊൾവന്നുഎങ്കിലുംനില്പാൻഞാ
ൻകഴിയാത്തവൻഎന്നുവിചാരിച്ചതുകൊണ്ടുംദൈവദൂതന്മാ
ർപലരെയുംകൂട്ടിചെൎത്തിട്ടുംഎന്നെവെൎവ്വിട്ടത്കൊണ്ടുംനരകം
ഞാൻഇരുന്നസ്ഥലത്തുതന്നെതുറന്നുമനസ്സാക്ഷിയുംഎന്നെ
അസഹ്യപ്പെടുത്തിന്യായാധിപതിക്രുദ്ധനായിഎന്നെനൊക്കി
യതുകൊണ്ടുംഞാൻപെടിച്ചുവിറെക്കയുംചെയ്തു—

അനന്തരംവ്യാഖ്യാനിക്രിസ്തിയനൊടുഇതൊക്കെയുംബൊധിച്ചു
വൊഎന്നുചൊദിച്ചു—

ക്രിസ്തി—ബൊധിച്ചുസന്തൊഷിച്ചുംപെടിച്ചുംകൊണ്ടിരിക്കുന്നു—

വ്യാഖ്യാ—നീഈകാര്യങ്ങളെഎപ്പൊഴുംഓൎത്തുമുറുകെപിടിച്ചുകൊണ്ടാ
[ 33 ] ൽഅവനിന്നെപ്രയാണത്തിൽതെളിച്ചുനടത്തുവാനായി
തൊലിൽകുത്തുന്നതൊട്ടിമുള്ളായിരിക്കുംഇതുകെട്ടാറെക്രി
സ്തിയൻഅരകെട്ടിയാത്രയാവാൻപുറപ്പെടുമാറായിപ്പൊൾ
വ്യാഖ്യാനി—നെൎവ്വഴിയിൽനിന്നെനടത്തെണ്ടതിന്നുആശ്ചാസ
പ്രദൻതുണനില്ക്കട്ടെ എന്നുഅനുഗ്രഹിച്ചശെഷംക്രിസ്തിയൻനടന്നു—

മനൊഹരംഭയങ്കരവുമായ
അപൂർവ്വദർശനങ്ങൾകണ്ടതെ
നടക്കുമ്പൊൾഎനിക്കതിന്റെഛായ
സദാമനസ്സിൽബിംബിക്കെണമെ
നിൻഉപദെശംഎന്നെനല്വഴിക്കുജ്ഞാനി
ആക്കുന്നതൊൎക്കുംവാഴ്കഎൻവ്യാഖ്യാനിഎന്നുപാടു
കയുംചെയ്തു—അതിന്റെശെഷംക്രിസ്തിയൻവഴിയിൽഇരുപുറവുംര
ക്ഷഎന്നുപെരായമതിലുകളെകണ്ടുഅതിലൂടെവെഗെനസഞ്ചരിച്ചുഭാ
രംനിമിത്തംവളരെദുഃഖിച്ചുഒരുകുന്നിന്മെൽകയറിനിന്നുക്രൂശിനെയും
അടിയിൽഒരുകുഴിയെയുംകണ്ടുഅടുക്കെചെന്നുനൊക്കിഉടനെഅ
വന്റെചുമട്അഴിഞ്ഞുവീണുഉരുണ്ടുരുണ്ടുആകുഴിയിൽവീഴുകയും
ചെയ്തു—പിന്നെഒരിക്കലുംഅതിനെകണ്ടതുമില്ല—

അപ്പൊൾക്രിസ്തിയൻസന്തൊഷിച്ചുതന്റെകഷ്ടങ്ങളാലവൻഎ
നിക്കവിശ്രാമത്തെയുംതൻമരണത്താൽജീവനെയുംതന്നിരിക്കുന്നു
എന്നുഹൃദയാനന്ദത്തൊടെപറഞ്ഞുൟക്രൂശിനെനൊക്കിയമൂലംഎ
ന്റെഭാരംഅഴിഞ്ഞുവീണതുഎന്തൊരുവിസ്മയംഎന്നുവിചാരിച്ചുക
ണ്ണുനീരൊഴുക്കിക്കൊണ്ടിരിക്കുമ്പൊൾതെജസ്സുള്ളമൂന്നുപെർഅടുത്തു
വന്നുസല്ക്കരിച്ചുനിണക്കസമാധാനംഭവിക്കട്ടെഎന്നനുഗ്രഹിച്ചാറെ
ഒന്നാമൻനിന്റെസകലപാപംക്ഷമിച്ചിരിക്കുന്നുഎന്നുപറഞ്ഞു

രണ്ടാമൻഅവന്റെജീർണ്ണവസ്ത്രംനീക്കിസകലഊനങ്ങളെയുംമറെ
ക്കുന്നകൊടിവസ്ത്രംഉടുപ്പിച്ചു—

മൂന്നാമൻഒരുദിവ്യകുറിയെനെറ്റിമെൽതൊട്ടുമുദ്രയിട്ടൊരുചീട്ടി
നെയുംകയ്യിൽതന്നുനിണക്കുവരുവാനുള്ളതിന്റെആധാരംഇതാവ
[ 34 ] വഴിക്കൽനൊക്കിവായിച്ചുവാനപട്ടണവാതില്ക്കൽഎത്തുമ്പൊൾഅക
ത്തുകാണിച്ചുകൊടുക്കെണംഎന്നുപറഞ്ഞുമൂവരുമ്പൊകയുംചെയ്താ
റെക്രിസ്തിയൻമൂന്നുതുള്ളി—

ഇത്രൊടംഞാൻഎൻപാപത്തെചുമന്നു
ആശ്വാസംഎന്നിഉഴറിനടന്നു
ഇങ്ങത്രെഎത്തിസൌഖ്യമായ്വരുന്നു
എല്ലാസ്തുതിക്കുയൊഗ്യമായകുന്നു
കഴുമരത്തിനാൽവിശുദ്ധസ്ഥാനം
എൻചുമടെവിഴുങ്ങിയശ്മശാനം
അതല്ലിതിൽമരിച്ചവീരൻമാത്രം
എന്നാലുംസൎവ്വരാലുംസ്തൊത്രപാത്രംഎന്നുപാടിനടന്നു
കൊണ്ടിരുന്നു

അനന്തരംക്രിസ്തിയൻകുന്നിൽനിന്നുഇറങ്ങിതാഴെഎത്തിയപ്പൊൾബു
ദ്ധിഹീനൻമടിയൻഗൎവ്വിഎന്നീമൂന്നുപെർചങ്ങലഇട്ടുകിടന്നുറങ്ങുന്നതു
കണ്ടുപക്ഷെഇവരെഎഴുന്നീല്പിക്കാംഎന്നുവിചാരിച്ചുഅടുക്കെചെന്നു
ഹെബദ്ധരെ പായിമരത്തിൻമുകളിൽകിടന്നുറങ്ങുന്നവരെപൊലെനി
ങ്ങൾപാൎക്കുന്നുമരണക്കടലായനരകംകീഴിലുണ്ടുഉണൎന്നുവരുവിൻഇ
ഷ്ടമുണ്ടെങ്കിൽചങ്ങലഅഴിപ്പാൻഞാൻസഹായംചെയ്യാംഅയ്യൊഅ
ലറുന്നസിംഹംപൊലെഎങ്ങുംസഞ്ചരിക്കുന്നവൻവന്നുനിങ്ങളെകണ്ടാ
ൽവിഴുങ്ങിക്കളയുംഎന്ന്തിണ്ണംവിളിച്ചാറെഅവർഉണൎന്നുഅവനെ
നൊക്കിഞാൻഭയസംഗതിഒന്നുംകാണുന്നില്ലഎന്നുബുദ്ധിഹീനൻ
ചൊന്നശെഷംമടിയൻഇനിയുംഅസാരംഉറങ്ങട്ടെഎന്നുംഗൎവ്വിതാ
ന്താന്റെഇടത്തുതാന്താൻഎന്നുംപറഞ്ഞാറെമൂവ്വരുംതലചായിച്ചുഉറ
ങ്ങിക്കളഞ്ഞു—അപ്പൊൾക്രിസ്തിയൻയാത്രയായിഈമഹാഅനൎത്ഥക്കാ
രെഞാൻഉണൎത്തിബുദ്ധിയുംചൊല്ലിചങ്ങലപൊട്ടിപ്പാൻസഹായിക്കാം
എന്നുമുതിൎന്നുപറഞ്ഞിട്ടുംഎന്റെദയയെഅവർനിരസിച്ചുവല്ലൊഎ
ന്നുവിചാരിച്ചുദുഃഖിച്ചുനടന്നു—പിന്നെവഴിയുടെഇടഭാഗത്തുനൊക്കിയ
പ്പൊൾആചാരവാനുംകപടഭക്തനുംമതിൽകയറിചാടിഅകത്തുപ്ര
[ 35 ] വെശിച്ചുവരുന്നതുകണ്ടുഅവരൊടുഅല്ലയൊസഖിമാരെനിങ്ങൾഎ
വിടെനിന്നുവരുന്നുഎവിടെക്കയാത്ര—

ആചാരവാൻ—മായാമഹിമരാജ്യത്തിൽനാംജനിച്ചുസ്തുതിപ്പാനായി
ട്ടുചിയൊൻമലയിലെക്കയാത്രയാകുന്നു—

ക്രിസ്തി—നിങ്ങൾനെൎവ്വഴിയായിവാതിൽക്കൽകൂടിഅകത്തുവരാഞ്ഞ
തെന്തു വാതിലൂടെകടക്കാതെവെറുവഴിയായികരെറുന്നവൻകള്ളനുംകവൎച്ചക്കാരനുംആകുന്നു എന്നു
നിങ്ങൾഅറിയുന്നില്ലയൊ—എന്നതകെട്ടുഅവർആവാതിൽ
ക്കലെചെല്ലുവാൻവളരെദൂരംഎന്ന്നമ്മുടെനാട്ടുകാർഎല്ലാവ
രുംവിചാരിച്ചുമതിൽവഴിയായിഅകത്തുവരുമാറാകകൊ
ണ്ടുഞങ്ങളുംഅപ്രകാരംവന്നുഎന്നുപറഞ്ഞു—

ക്രിസ്തി—എന്നാൽനാംകുടിയിരിപ്പാൻപൊകുന്നപട്ടണത്തിലെകൎത്താവിന്റെകല്പനവിരൊധിക്കുന്നത് കുറ്റമല്ലൊ—എന്നത് കെട്ടുഅവർഅതൊന്നുംനീവിചാരിക്കെണ്ടആയിരംവൎഷംമുമ്പെനടപ്പായആചാരംനമുക്കുണ്ടുസാക്ഷിക്കാരെയുംആവശ്യംപൊലെനിൎത്താംഎന്നുപറഞ്ഞു—

ക്രിസ്തി—എങ്കിലുംനിങ്ങളുടെനടപ്പുന്യായത്തിന്നുമതിയൊ

അപ്പൊൾഅവർഈആചാരംആയിരംസംവത്സരംമുമ്പെന
ടപ്പായിവന്നതാകകൊണ്ടുനെരുള്ളന്യായാധിപതിഅതിനെപ്രമാണി
ക്കുംസംശയമില്ല—അതുകൂടാതെഞങ്ങൾഎങ്ങിനെഎങ്കിലുംവഴിക്കൽ
ഉണ്ടല്ലൊഇടുക്കുവാതിൽക്കൽകൂടിപ്രവെശിച്ചനീയുംമതിൽകയറി
വന്നഞങ്ങളുംഒരുപൊലെവഴിയിൽതന്നെപിന്നെവ്യത്യാസംഎന്തുഎ
ന്നുചൊദിച്ചു—

ക്രിസ്തി—ഞാൻരാജകല്പനപൊലെനടക്കുന്നു—നിങ്ങൾതന്നിഷ്ടക്കാ
രുംരാജാവിന്റെവിധിയാൽകള്ളന്മാരുമാകകൊണ്ടുയാ
ത്രാസമാപ്തിയിൽനെരുള്ളവരായിവരുമൊഅല്ലഅവന്റെ
കല്പനപൊലെഅകത്തുവരായ്കകൊണ്ടുകൃപകൂടാതെപുറത്തു
പൊകെണ്ടിവരും—
[ 36 ] അപ്പൊൾഅവർനിന്റെഅവസ്ഥയെനീനല്ലവണ്ണംനൊക്കി
കൊൾഞങ്ങൾകല്പനാചാരങ്ങളെവെണ്ടുംവണ്ണംസൂക്ഷിക്കകൊണ്ടു
നീഏറെനല്ലവൻഎന്നുതൊന്നുന്നില്ലഒരുമാതിരിഉടുപ്പുനിന്മെൽകാണു
ന്നുസത്യംനിന്റെനഗ്നതയെമൂടുവാൻവെണ്ടിവല്ലഅയല്ക്കാരനുംഅതു
തന്നിട്ടുണ്ടായിരിക്കുംഎന്നുപരുഷംപറഞ്ഞശെഷംമമതകൂടാതെഓ
രൊരുത്തൻഅവനവന്റെവഴിക്കൽനടന്നുകൊണ്ടിരുന്നു—

അങ്ങിനെഇരിക്കുമ്പൊൾക്രിസ്തിയൻഅവരെനൊക്കിവാതിൽക്കൽ
കൂടിഅകത്തുപ്രവെശിക്കായ്കകൊണ്ടുകല്പനാചാരങ്ങളാൽനിങ്ങൾക്ക
ഒരുപകാരവുമില്ലപിന്നെഎന്റെവസ്ത്രംനിങ്ങൾ്ക്കനിന്ദ്യമൊഞാൻതിര
യുന്നസ്ഥലത്തിന്റെകൎത്താവ്‌നിങ്ങൾപറഞ്ഞപ്രകാരംഎന്റെനഗ്ന
തയെമറക്കെണ്ടതിന്നുസ്നെഹലക്ഷണമായിഅതുതന്നിരിക്കുന്നു
സത്യംമുമ്പെഎനിക്കജീൎണ്ണവസ്ത്രമുണ്ടായിയുള്ളതുഅവൻനീക്കിയദി
വസത്തിൽഇതിനെഎനിക്കുസൌജന്യമായിതന്നു—ഞാൻഈവസ്ത്രംഉടുത്തവ
നായിപട്ടണവാതിൽക്കൽഎത്തുമ്പൊൾഅവൻഎന്നെഅറിഞ്ഞുകൈ
ക്കൊള്ളുംഎന്നുഞാൻവിശ്വസിക്കുന്നുഎന്റെനെറ്റിമെൽഈകു
റികണ്ടുവൊഭാരംചുമലിൽനിന്നുംവീണനാൾകൎത്താവിന്റെബന്ധു
വായൊരുവൻഇതിനെവെച്ചിരിക്കുന്നുപ്രയാണത്തിൽആശ്ചാസത്തി
ന്നായിവായിപ്പാനുംസ്വൎഗ്ഗവാതിൽക്കൽഎത്തിയാൽഅകത്തുകാണി
പ്പാനുംമുദ്രയിട്ടൊരുചീട്ടുംതന്നുനിങ്ങൾനെൎവ്വഴിയായിവാതിൽക്കൽകൂ
ടിഅകത്തുവരായ്കകൊണ്ടുഈവകഒന്നുംകിട്ടിയില്ലഎന്നുപറഞ്ഞു—

അതിന്നുഅവർഉത്തരംഒന്നുംപറയാതെപരിഹസിച്ചുംനിന്ദിച്ചുംകൊ
ണ്ടുയാത്രയായിക്രിസ്തിയൻവീൎത്തുദുഃഖിച്ചുംചീട്ടുചിലപ്പൊൾവായിച്ചു
സന്തൊഷിച്ചുംകൊണ്ടുനടന്നു—ആസ്ഥലത്തുവിഷമഗിരിഎന്നൊരുപൎവ്വ
തംഉണ്ടുആയതിന്റെഅടിയിൽഒരുനീരുറവുംഇടവലഭാഗങ്ങളിൽര
ണ്ടുവിസ്താരവഴികളുംപൎവ്വതമുകളിൽകൂടിഎത്രയുംദുൎഘടവഴിയുംഇ
രിക്കുന്നുആവഴിയുടെപെർവിഷമംഎന്നുതന്നെആകുന്നുക്രിസ്തിയൻ
അവിടെഎത്തിയപ്പൊൾനീർഉറവിന്റെഅരികെചെന്നുവെള്ളംകൊ
രികുടിച്ചുമലകയറുവാൻപുറപ്പെട്ടു—
[ 37 ] ഈപൎവ്വതംകരെറുവാൻ
ഉയൎച്ചയാൽഞെരുക്കം.
എന്നിട്ടുംനിത്യജീവൻഞാൻ
കാണെണമെഒടുക്കം—
വൈഷമ്യംതീരുംലാക്കിൽഎത്തിയാൽ
സുഷമമാൎഗ്ഗെഅന്തംനിത്യമാൽ എന്നുപാടുകയും
ചെയ്തു—അനന്തരംമറ്റുരണ്ടുപെരുംഎത്തിഅല്പനെരംനിന്നുനൊക്കി
മലഉയൎന്നുകുത്തനയായിരിക്കുന്നതു ഇരുഭാഗങ്ങളിലുംവഴിയുണ്ടല്ലൊഅ
വറ്റിൽകൂടിപൊയാൽകുന്നിന്റെഅപ്പുറംക്രിസ്തിയൻനടക്കുന്നവഴി
ക്കലെചെരുംഎന്നുംവിചാരിച്ചുഒരുവൻകഷ്ടംഎന്നവഴിയായിനട
ന്നുമഹാവനപ്രദെശത്തിൽഅകപ്പെട്ടുമറ്റവൻനാശവഴിക്കലെചെ
ന്നുഘൊരമലപ്രദെശത്തിലായിഉഴന്നുചരിഞ്ഞുവീണുഎഴുന്നീല്പാൻവ
ഹിയാതെകിടന്നു—

ക്രിസ്തിയനൊമലയുടെകുത്തനനില്പുനിമിത്തംവളരെദുഃഖിച്ചുകൈയുംകാ
ലുംകുത്തികഷ്ടിച്ചുകയറിപൎവ്വതമദ്ധ്യംഎത്തിസഞ്ചാരികളുടെആശ്ചാസ
ത്തിനായിരാജാവിന്റെകല്പനപ്രകാരംനട്ടുവളൎന്നുഉണ്ടായഒരുവള്ളി
ക്കുടിഞ്ഞിൽകണ്ടുഅതിൽസുഖെനഇരുന്നുപിന്നെമടിയിൽനിന്നുചീട്ടെടുത്തു
ആശ്വാസത്തിന്നായിവായിച്ചുക്രൂശിന്റെഅരികെനിന്നുകിട്ടിയവസ്ത്രം
നൊക്കിപ്രസാദിച്ചപ്പൊൾമയക്കംപാരമായിചീട്ടുംകൈയിൽനിന്നുവീണുഅസ്തമിപ്പൊ
ളംഉറങ്ങികൊണ്ടിരുന്നശെഷംഒരുത്തൻഅടുത്തുവന്നുഅവനെകണ്ടുഹെമ
ടിയഉറുമ്പിന്റെപ്രവൃത്തികളെചെന്നുനൊക്കിവിചാരിച്ചുബുദ്ധിമാനായി
രിക്ക(സുഭ.൬,൬)എന്നുറക്കെവിളിച്ചാറെഅവൻഉണൎന്നുഎഴുനീറ്റു
വിറെച്ചുംകൊണ്ടുയാത്രയായി—പൎവ്വതമുകളിൽഎത്തിയപ്പൊൾഭീരുവും
നിശ്ശ്രദ്ധനുംഎതിരെപാഞ്ഞുവന്നാറെക്രിസ്തിയൻഹെഹെനിങ്ങൾവ
ഴിതെറ്റിഓടുന്നതെന്തുഎന്നുവിളിച്ചുപറഞ്ഞപ്പൊൾ ഭീരുഞങ്ങൾചി
യൊൻപട്ടണത്തെക്കപൊവാൻയാത്രയായിൟവിഷമസ്ഥലത്തുക
യറിവന്നുഎങ്കിലുംനടക്കുംതൊറുംസങ്കടങ്ങൾവൎദ്ധിച്ചുവരുന്നത്കൊ
ണ്ടുപിൻതിരിഞ്ഞുപൊകുന്നുഎന്നുപറഞ്ഞാറെ—
[ 38 ] നിശ്ശ്രദ്ധൻ—സത്യംതന്നെഅങ്ങുരണ്ടുസിംഹങ്ങളുംവഴിയിൽകിടക്കുന്നു
ണ്ടുഅവഉറങ്ങുന്നുവൊഇല്ലയൊഎന്നറിയുന്നില്ലസമീപംചെന്നാ
ൽനാശമുണ്ടാകുംഎന്നുള്ളഭയത്താൽഞങ്ങൾമടങ്ങിവന്നുഎന്നു
പറഞ്ഞു—

അപ്പൊൾക്രിസ്തിയൻനിങ്ങൾഎന്നെപെടിപ്പിക്കുന്നുഎങ്കിലുംരക്ഷെ
ക്കായിഎവിടെപൊകെണ്ടുഅഗ്നിയുംഗന്ധകവുംകൊണ്ടുമുടിഞ്ഞു
പൊകുന്നഎന്റെജന്മഭൂമിയിലെക്കമടങ്ങിചെന്നാൽനാശംവരാ
തെഇരിക്കയില്ലവാനപട്ടണത്തിൽഎത്തിയാൽനിത്യസൌഖ്യംവരുംനി
ശ്ചയം—എന്നാൽമടങ്ങിപൊകുന്നതുശുദ്ധമരണംമുന്നൊക്കംപൊകുന്ന
തുമരണഭയമെങ്കിലുംമെലാൽനിത്യജീവത്വംതന്നെഎന്നുവിചാരിച്ചു
ഞാൻമുന്നൊക്കംചെല്ലുംഎന്നുപറഞ്ഞാറെഭീരുവുംനിശ്ശ്രദ്ധനുംമല
ഇറങ്ങിപാഞ്ഞുകളഞ്ഞുക്രിസ്തിയനുംനടന്നുകൊണ്ടിരിക്കുമ്പൊൾഅവ
നിൽനിന്നുകെട്ടവചനംഓൎത്തുംആശ്വാസത്തിന്നായിചീട്ടെടുത്തുവായി
പ്പാന്നൊക്കിയാറെചീട്ടില്ലഎന്നുകണ്ടുവിറച്ചുദുഃഖിച്ചുഹാകഷ്ടംക
ഷ്ടംവഴിക്കലെആശ്വാസത്തിന്നുംവാനപട്ടണത്തപ്രവെശനത്തിന്നും
അത്യാവശ്യമുള്ളതുവിട്ടുപൊയല്ലൊഇനിഞാൻഎന്തുവെണ്ടുഎന്നു
വിചാരിച്ചുആചൊലക്കൽകിടന്നുറങ്ങിഎന്നൊൎത്തുമുട്ടുകുത്തിആബു
ദ്ധിക്കെടുനിമിത്തംദൈവത്തൊടുക്ഷമയാചിച്ചുമടങ്ങിചെന്നുഇരുഭാ
ഗവുംനൊക്കിവീൎത്തുംകരഞ്ഞുംകൊണ്ടുചീട്ടിനെഅന്വെഷിച്ചുഅയ്യൊ
തളൎച്ചഅല്പംശമിപ്പാൻവെണ്ടിഞാൻഎന്തിന്നുഉറങ്ങിഎന്നുമുറയി
ട്ടുപറഞ്ഞുഉറങ്ങിയകുടിഞ്ഞിൽവരെനടന്നുആസ്ഥലംകണ്ടപ്പൊൾമൌ
ഢ്യമുള്ളഉറക്കംപുതുതായിഓൎത്തുഹാപാപിയായഞാൻപകൽഉറ
ങ്ങിയൊവിഷമമദ്ധ്യത്തിങ്കൽനിദ്രഎന്തുവലഞ്ഞിരിക്കുന്നസഞ്ചാരി
കളുടെആത്മാക്കളെഅല്പംആശ്വസിപ്പതിനായിരാജാവ്ഉണ്ടാക്കി
വെച്ചസ്ഥലത്തുജഡസൌഖ്യംമൊഹിച്ചത്എന്തൊരുമൂഢത്വംഞാ
ൻഇത്രദൂരംനടന്നത്എല്ലാംവെറുതെയായിഇസ്രയെൽജനങ്ങൾത
ങ്ങളുടെപാപംനിമിത്തംചെങ്കടൽവഴിയായിമടങ്ങിപൊകെണ്ടിയ്യാപ്രകാ
രംഎനിക്കുംസംഭവിച്ചുഞാൻഉറങ്ങിയില്ലെങ്കിൽഈസമയത്തസുഖെ
[ 39 ] നദൂരത്തുഎത്തുകയായിരുന്നുഉറങ്ങിയതുകൊണ്ടത്രെഞാൻമഹാദുഃഖ
പരവശനായിവഴിമൂന്നുവട്ടംനടക്കെണ്ടിവന്നുഇരുളുംഉണ്ടാകുംഹാഞാ
ൻഉറങ്ങിയതുഎന്തൊരുകഷ്ടംഎന്നുപറഞ്ഞുകുടിഞ്ഞിലിൽഇരുന്നു
ദുഃഖിച്ചുകരഞ്ഞുചുറ്റുംനൊക്കിഅന്വെഷിച്ചുചീട്ടുകണ്ടപ്പൊൾവിറ
ച്ചുകൊണ്ടുവെഗമെടുത്തുമടിയിൽവെച്ചുജീവന്റെആധാരവുംഇഛ്ശാ
സ്ഥലത്തിന്നുവെണ്ടിയുള്ളപ്രവെശനച്ചീട്ടുംവീണ്ടുംകിട്ടിയത്കൊണ്ടുദൈ
വത്തെസ്തുതിച്ചുകണ്ണുനീർവാൎത്തുയാത്രയായിവെഗംനടന്നുഎങ്കിലുംപ
ൎവ്വതമുകളിൽഎത്തുംമുമ്പെഅസ്തമിച്ചു—അപ്പൊൾതന്റെപാപംപി
ന്നെയുംഓൎമ്മവന്നുഹാഞാൻഉറങ്ങിയൊആദൊഷംനിമിത്തംഞാൻഇ
പ്പൊൾപ്രകാശംകൂടാതെഇരുളിൽതന്നെനടക്കെണ്ടിവന്നുഅന്ധകാരം
എന്റെവഴിയെമൂടിയിരിക്കുന്നുദുഷ്ടമൃഗങ്ങളുടെശബ്ദങ്ങളുൾഎന്നെ
പെടിപ്പിച്ചുവരുന്നുണ്ടുഎന്നുപറഞ്ഞുഭീരുവുംനിശ്ശ്രദ്ധനുംപറഞ്ഞ
വൎത്തമാനവുംസിംഹംനിമിത്തമുള്ളഅവരുടെഭയവുംഓൎത്തുഅയ്യൊ
ആമൃഗങ്ങൾരാത്രിയിൽകവൎച്ചക്കായിട്ടുനടക്കുന്നുണ്ടല്ലെഅവഈ
സമയത്തഅടുക്കെവന്നാൽഞാൻഎന്തുചെയ്യുംഅവകീറിനശിപ്പിക്കാതി
രിക്കെണ്ടതിന്നുഎന്തുകഴിവുണ്ടാകുംഎന്നുവിചാരിച്ചുവ്യാകുലനായി
ഇരുപാടുംനൊക്കിനടന്നപ്പൊൾവഴിസമീപത്തുള്ളഭംഗിയുള്ളൊരുകൊട്ട
യെകണ്ടുആയതിന്റെപെർസുന്ദരപുരിഎന്നുതന്നെആകുന്നു—
രാത്രിഎങ്ങിനെഎങ്കിലുംആകൊട്ടയിൽപാൎക്കെണംഎന്നവൻനി
ശ്ചയിച്ചുവെഗംനടന്നുകാവൽക്കാരന്റെപുരയുടെനെരെഎത്തി
എത്രയുംചുരുങ്ങിയവഴിയിൽരണ്ടുസിംഹങ്ങൾനില്ക്കുക്കുന്നതുകണ്ടുഹൊ
അവർപെടിച്ചുമണ്ടിപൊയതുംഞാൻകാണുന്നുഎന്നുവിചാരിച്ചുഭ
യപ്പെട്ടു (സിംഹങ്ങൾചങ്ങലകൊണ്ടുകെട്ടിയിരിക്കുന്നുഎന്നറിയാതെ)മര
ണംഒഴിച്ചുമറ്റൊരുവഴിയില്ലഎന്നുനിനച്ചുപാഞ്ഞുകളവാൻനൊക്കിയ
പ്പൊൾജാഗരൂകൻഎന്നകാവൽക്കാരൻഅവന്റെചഞ്ചലഭാവം
കണ്ടുഹെക്രിസ്തിയപുരുഷനിന്റെധൈര്യംകുറഞ്ഞുപൊയൊസിംഹ
ഭയംവെണ്ടാഅവവിശ്വാസപരീക്ഷക്കായിട്ടെഇരിക്കുന്നുള്ളുകഴുത്തി
ൽചങ്ങലഇട്ടുകെട്ടിയിരിക്കുന്നുവഴിമദ്ധ്യെനടന്നുകൊണ്ടാൽഒരുപ
[ 40 ] നതുംവരികയില്ലഎന്നുതിണ്ണംവിളിച്ചുപറഞ്ഞു—
അതിന്റെശെഷംഅവൻസിംഹഭയത്താൽവിറെച്ചുകൊണ്ടുനടന്നു
എങ്കിലുംകാവല്ക്കാരന്റെഉപദെശംനല്ലവണ്ണംസൂക്ഷിക്കയാൽസിം
ഹനാദങ്ങൾകെട്ടുഭ്രമിച്ചതുകൂടാതെമറ്റൊരുസങ്കടവുംഉണ്ടായില്ല
അപ്പൊൾഅവൻകൈരണ്ടുംമുട്ടിനടന്നുകാവല്ക്കാരൻഇരുന്നവാ
തിൽക്കൽഎത്തിനിന്നുസഖെഇത്ആരുടെഭവനംഇന്നുരാത്രിഇ
വിടെപാൎക്കാമൊഎന്നുചൊദിച്ചാറെ കാവല്ക്കാരൻചിയൊനിലെരാ
ജാവ്സഞ്ചാരികളുടെസ്വൈരത്തിന്നായിട്ടുഈഭവനംഎടുപ്പിച്ചി
രിക്കുന്നുനീഎവിടെനിന്നുവരുന്നുയാത്രഎവിടെക്കഎന്നുചോദിച്ചു—
ക്രിസ്തി—നാശപട്ടണത്തിൽനിന്നുഞാൻവരുന്നുയാത്രചിയൊനി
ലെക്കതന്നെഇപ്പൊൾരാത്രിയാകകൊണ്ടുഇവിടെപാൎക്ക
വെണ്ടിയിരുന്നു—

കാവല്ക്കാരൻ—നിന്റെപെർഅറിയാമൊ—

ക്രിസ്തി—അറിയാംമുമ്പെഞാൻകരുണാഹീനൻആയിരുന്നുഇപ്പോ
ൾഎന്റെപെർക്രിസ്തിയൻഎന്നുതന്നെശെമിന്റെകൂടാര
ങ്ങളിൽപാൎപ്പാനായിദൈവംവിളിച്ചയാഫെത്യവംശക്കാരനാ
കുന്നു—

കാവല്ക്കാ—ഇത്രതാമസിച്ചുവന്നതെന്തുനെരംഅധികമായി—

ക്രിസ്ത—മുമ്പെഎത്തെണ്ടതിന്നുഇടഉണ്ടായിരുന്നുഎങ്കിലുംനിസ്സാര
നായഞാൻകുന്നിലെചൊലക്കൽകിടന്നുറങ്ങിഅതുതന്നെ
അല്ലചീട്ടുംകൈക്കൽനിന്നുവീണുപൊയിമുകളിൽഎത്തിയ
പ്പൊൾഅതിനെതൊട്ടുനൊക്കുവാൻഭാവിച്ചുചീട്ടില്ലഎന്നുക
ണ്ടുമഹാസങ്കടത്തിലായിഉറങ്ങിയസ്ഥലത്തെക്കുമടങ്ങിചെന്നു
അന്വെഷിച്ചുദൈവാനുഗ്രഹത്താൽകണ്ടുകിട്ടിനെരം
വൈകിപൊയതുകഷ്ടംഎങ്കിലുംഇപ്പൊൾഎത്തിയല്ലൊ—

കാവല്ക്കാരൻ—എത്തിഞാൻഭവനത്തിലെകന്യകമാരിൽഒരുത്തി
യെവിളിക്കട്ടെനിന്റെവാക്കുഅവൾ്ക്കബൊധിച്ചുഎങ്കിൽ
ഇവിടത്തെമൎയ്യാദപ്രകാരംനിന്നെശെഷമുള്ളവരുടെഅ
[ 41 ] ടുക്കൽചെൎത്തുംകൊള്ളുംഎന്നുപറഞ്ഞുമണിമുട്ടിയാറെമഹാ
സുന്ദരിയായവിവെകിനിവാതിൽക്കൽവന്നുഎന്നെവിളി
ച്ചതെന്തിന്നുഎന്നുചൊദിച്ചു—

അപ്പൊൾകാവൽക്കാരൻനാശപുരംവിട്ടുചിയൊനിലെക്കയാത്ര
യാകുന്നൊരുസഞ്ചാരിഇതാ—രാത്രിയാകകൊണ്ടുഇന്നുഇവിടെത
ന്നെപാൎപ്പാനായിഅപെക്ഷിക്കയാൽഞാൻനിന്നെവിളിച്ചുകാൎയ്യ
മെല്ലാംഅന്വെഷിച്ചറിഞ്ഞാൽഭവനമൎയ്യാദകളെവിചാരിച്ചുനിണ
ക്കബൊധിച്ചപ്രകാരംചെയ്യാംഎന്നുപറഞ്ഞു—
അപ്പൊൾവിവെകിനിസഞ്ചാരിയെനൊക്കിനീഎവിടെനിന്നുവരു
ന്നുയാത്രഎവിടെക്ക്‌ൟവഴിക്കലെവന്നതെങ്ങിനെപ്രയാണത്തിൽഎ
ന്തെല്ലാംകണ്ടുഎന്നൊരൊന്നുചൊദിച്ചാറെഅതിന്നുതക്കഉത്ത
രംഅവൻപറഞ്ഞത് കെട്ടുപെരുംഅന്വെഷിച്ചശെഷംഅവൻ
ക്രിസ്തിയൻതന്നെഎന്റെപെർ—സഞ്ചാരികൾ്ക്കആശ്ചാസത്തി
ന്നായിചിയൊനിലെകൎത്താവ്ഈഭവനംഎടുപ്പിച്ചുഎന്നറികകൊ
ണ്ടുഎനിക്കുംരാത്രിയിൽഇവിടംപാൎപ്പാൻഏറ്റംആവശ്യംതന്നെഎ
ന്നുപറഞ്ഞാറെഅവൾപ്രസാദിച്ചുകണ്ണുനീർവാൎത്തുഞാൻമറ്റുംചി
ലആളുകളെവിളിക്കട്ടെഎന്നുചൊല്ലിവാതിൽക്കൽചെന്നുഭക്തിസു
ബുദ്ധിപ്രീതിഎന്നീമൂന്നുപേരെവിളിച്ചുഅവരുംപുറത്തുവന്നുക്രി
സ്തിയനെകണ്ടുഓരൊന്നുചൊദിച്ചുഅവനെഅകത്തുകടത്തിയ
പ്പൊൾഗൃഹവാസികൾപലരുംവന്നുഅല്ലയൊദൈവാനുഗ്രഹമുള്ളവ
നെഅകത്തുവരികവരികൟവകസഞ്ചാരികൾ്ക്ക‌വെണ്ടിചിയൊ
നിലെകൎത്താവ്ഈഭവനത്തെഉണ്ടാക്കിച്ചിരിക്കുന്നുഎന്നുകെട്ടാറെ
അവൻകുമ്പിട്ടുഅകത്തുപ്രവെശിച്ചുകുത്തിരുന്നപ്പൊൾഅവർഅവ
ന്നുദാഹത്തിന്നുകുടിപ്പാൻകൊടുത്തുഭക്ഷണമാകുവൊളംസംസാരി
പ്പാൻനിശ്ചയിച്ചുഉടനെഭക്തിസുബുദ്ധിപ്രീതിഎന്നീമൂവർസംഭാ
ഷണംതുടങ്ങുകയുംചെയ്തു—
അപ്പൊൾ ഭക്തിഹെക്രിസ്തിയൟരാത്രിയിൽഇവിടെസുഖെനപാൎപ്പാ
ൻവെണ്ടിഞങ്ങൾനിന്നെദയവിചാരിച്ചുനിന്നെഅകത്തുചെൎത്തുവല്ലൊ
[ 42 ] ഇപ്പൊൾഞങ്ങളുംഉപകാരത്തിന്നായിനിന്റെസഞ്ചാരവിശെഷങ്ങ
ളെഒട്ടെടംകെട്ടാൽകൊള്ളാംഎന്നുപറഞ്ഞു—

ക്രിസ്തി—പറയാമല്ലൊനിങ്ങൾ്ക്കകെൾപാൻമനസ്സെങ്കിൽഎനിക്ക
സന്തൊഷംതന്നെ—

ഭക്തി—നീസഞ്ചാരിയായിവരുവാൻസംഗതിഎന്തുണ്ടായിരുന്നു—

ക്രിസ്തി—പാൎക്കുന്നസ്ഥലത്തുതാമസിച്ചാൽവലിയനാശംവരുംനിശ്ച
യംഎന്നുചെവിയിൽഒരുഭയങ്കരശബ്ദംകെട്ടതിനാൽഞാ
ൻപെടിച്ചുജന്മഭൂമിയെവിട്ടുഓടിപ്പൊന്നു—

ഭക്തി—അപ്പൊൾഈവഴിയായിതന്നെവരുവാൻഎന്തുകാരണം—

ക്രിസ്തി—അതുദെവകല്പനയാൽഉണ്ടായിഞാൻനാശഭയത്തിൽവല
ഞ്ഞുഎവിടെക്കപൊകെണ്ടുഎന്നറിയാതെഭ്രമിച്ചുംവിറച്ചും
കരഞ്ഞപ്പൊൾസുവിശെഷിവന്നുഎന്റെകണ്ണിന്നുമറഞ്ഞി
രുന്നഇടുക്കുവാതിലിനെകാണിച്ചുഎന്നെഈഭവനവഴി
ക്കലെഅയച്ചു—

ഭക്തി—വ്യാഖ്യാനിയുടെവീടുകണ്ടുവൊ—

ക്രിസ്തി—അവിടെകണ്ടകാൎയ്യങ്ങളെഞാൻഉള്ളന്നുംഓൎക്കും—പിശാ
ച്എന്തെല്ലാംചെയ്താലുംക്രിസ്തന്റെകാരുണ്യപ്രവൃത്തിമനസ്സിൽ
നടത്തിവൎദ്ധിപ്പിക്കുന്നതുംദൈവകരുണയെആശിപ്പാൻപൊ
ലുംകഴിയാത്തവണ്ണംപാപംചെയ്തവന്റെഅഴിനിലയുംന്യാ
യവിസ്താരദിവസവുംവന്നുഎന്നുഉറക്കത്തിൽവിചാരിച്ചവന്റെ
സ്വപ്നവുംഈമൂന്നുകാര്യങ്ങൾഎപ്പൊഴുംമനസ്സിൽകുറ്റി
യായിതറെച്ചിരിക്കും—

ഭക്തി—ഹൊആയാൾതന്റെസ്വപ്നാവസ്ഥയെപറഞ്ഞതുകെട്ടുവൊ—

ക്രിസ്തി—കെട്ടുഅതെന്തൊരുസ്വപ്നംഅവൻഓരൊന്നുവിവരമായി
പറഞ്ഞപ്പൊൾഎനിക്കവളരെവ്യസനംഉണ്ടായിഎങ്കിലുംകെട്ടത്
നന്നു—

ഭക്തി—ഇത്കൂടാതെമറ്റുവല്ലതുംകണ്ടുവൊ—

ക്രിസ്തി—കണ്ടുസ്വൎണ്ണവസ്ത്രങ്ങൾഉടുത്തിരിക്കുന്നജനങ്ങൾപാൎത്തുവരു
[ 43 ] ന്നൊരുവലിയകൊട്ടയെയുംകണ്ടുനിന്നപ്പൊൾഒരുവീരൻഎ
ത്തിഅവനെതടുപ്പാൻവെണ്ടിവാതിൽക്കൽനിന്നആയുധപാ
ണികളെനീക്കിവഴിഉണ്ടാക്കിയാറെതാൻഅകമ്പ്രവെശിച്ചുനി
ത്യമഹത്വംപ്രാപിക്കെണംഎന്ന്മുകളിൽനിന്നുഒരുകല്പനയും
കെട്ടുഇങ്ങിനെയുള്ളകാൎയ്യങ്ങൾഎന്റെസന്തൊഷംപൂൎണ്ണ
മാക്കിയസമയംഉണ്ടായിരുന്നെങ്കിൽപന്ത്രണ്ടുമാസംആസജ്ജന
ത്തിന്റെഭവനത്തിൽപാൎക്കയായിരുന്നുഎന്നുവിചാരിച്ചു—

ഭക്തി—പിന്നെവഴിക്കൽഎന്തെല്ലാംകണ്ടു—

ക്രിസ്തി—ഞാൻഅല്പംനടന്നശെഷംമരത്തിന്മെൽതൂങ്ങിചൊരചൊ
രിയിക്കുന്നഒരുവനെകണ്ടുനിന്നുനൊക്കിയപ്പൊൾഅത്രൊടം
ചുമലിൽബഹുഘനമുള്ളഭാരംകെട്ടിനടന്നത്അഴിഞ്ഞുവീ
ണുഇതെന്തൊരുവിസ്മയംഎന്നുവിചാരിച്ചുനൊക്കിനൊക്കി
കൊണ്ടിരിക്കുമ്പൊൾതെജസ്സുള്ളമൂന്നുപെർവന്നുഒരുത്തൻ
നിന്റെസകലപാപവുംക്ഷമിച്ചിരിക്കുന്നുഎന്നുപറഞ്ഞുമ
റ്റവൻഎന്റെജീൎണ്ണവസ്ത്രംനീക്കിപുതിയഅങ്കിയെഉ
ച്ചുമൂന്നാമൻഎന്റെനെറ്റിമെൽഈകുറിയെഇട്ടുചീട്ടി
നെയുംതന്നു—

ഭക്തി—ഇതുകൂടാതെവല്ലതുംകണ്ടുവൊ—

ക്രിസ്തി—പ്രധാനകാൎയ്യങ്ങളെപറഞ്ഞിട്ടുണ്ടുഎങ്കിലുംമറ്റുംചിലതുകണ്ടു
സത്യം—കാലുകളിൽചങ്ങലകെട്ടിവഴിയിരികെഉറങ്ങികിടക്കു
ന്നബുദ്ധിഹീനൻമടിയൻഗൎവ്വിഎന്നീമൂവരെകണ്ടുഉണൎത്തു
വാൻവിചാരിച്ചുഎങ്കിലുംസാധിച്ചില്ലപിന്നെആചാരവാനുംകപ
ടഭക്തനുംമതിൽവഴിയായിവന്നുചിയൊനിലെക്കപൊവാൻ
ഭാവംകാട്ടിവെഗംനശിച്ചുപൊയി—ഞാനുംഅത്അവരൊട്
പറഞ്ഞുഎങ്കിലുംഅവർഎന്റെവാക്കുവിശ്വസിച്ചില്ല—ഈമ
ലമെൽകരെറുവാൻഎന്തൊരുപ്രയാസംസിംഹമുഖംകടന്നു
വരുവാൻഎന്തൊരുകഷ്ടംവാതിൽക്കലെകാവൽക്കാരൻസ
ഹായിച്ചില്ലെങ്കിൽഞാൻമടങ്ങിപൊകാതെഇങ്ങുഎത്തുമൊഎ
[ 44 ] ന്നറിയുന്നില്ല—ഞാൻഎത്തിയത്കൊണ്ടുദൈവത്തിന്നുസ്തൊ
ത്രംഎന്നെഅകത്തുചെൎത്തനിങ്ങകൾക്കുനമസ്കാരം—

അപ്പൊൾസുബുദ്ധിഎനിക്കുംചിലത്‌ചൊദിപ്പാനുണ്ടുഅതിന്നുതക്കഉ
ത്തരംപറഞ്ഞാലുംഎന്നുപറഞ്ഞു—

നിന്റെജന്മദെശംപലപ്പൊഴുംഓൎക്കുന്നുണ്ടൊ—

ക്രിസ്തി—വരാതിരിക്കയില്ല,എങ്കിലുംഞാൻഉപെക്ഷിച്ചദെശംഒൎക്കുമ്പൊ
ൾഒക്കയുംവളരെനാണവുംനീരസവുംതൊന്നുന്നുഅതിൽഅ
ല്പംതാൽപൎയ്യംഉണ്ടായിരുന്നാൽഏറിയൊരുപ്രാവശ്യംമടങ്ങിചെ
ല്ലുവാൻഇടവരുമായിരുന്നുഎങ്കിലുംഞാൻനല്ലൊരുരാജ്യം
തെടുന്നുസ്വൎഗ്ഗരാജ്യംതന്നെ—

സുബുദ്ധി—ആദെശത്തിന്റെസാമാനങ്ങൾവല്ലതുംകൊണ്ടുവന്നുവൊ—

ക്രിസ്തി—അതുവുംഉണ്ടുഎന്റെനാട്ടുകാൎക്കുംഎനിക്കുംസന്തൊഷകര
മായിരുന്നരാഗദ്വെഷാദികൾഇനിയുംപലവിധെനമനസ്സിൽ
അതിക്രമിച്ചുവരുന്നുഅവഒന്നിലുംരസമല്ലദുഃഖംതന്നെതൊ
ന്നുന്നുഎനിക്കഇഷ്ടമായതിനെമാത്രംഎടുപ്പാൻസംഗതിഉണ്ടാ
യിരുന്നെങ്കിൽആവകഓൎക്കതന്നെചെയ്കയില്ലായിരുന്നുഎന്നി
ട്ടുംനല്ലതിനെചെയ്വാൻവിചാരിച്ചാൽആകാത്തതുംഎന്റെകൂട
പാൎക്കുന്നു—

സുബുദ്ധി—നിന്റെമനസ്സിലതിക്രമിക്കുന്നകാൎയ്യങ്ങൾഒടുങ്ങിപൊ
യിഎന്നു പലപ്പൊഴും തൊന്നുന്നില്ലയൊ—

ക്രിസ്തി—തൊന്നുന്നുഅങ്ങിനെയുള്ളസമയംഎനിക്കൊരുമഹൊത്സ
വമ്പൊലെഇരിക്കുന്നു—

സുബുദ്ധി—നിന്നെഅസഹ്യപ്പെടുത്തുന്നകാൎയ്യങ്ങൾചിലസമയംഇല്ലാ
തെയായിതൊന്നുന്നതുഎന്തുഹെതുവാൽഎന്ന്‌ഓൎമ്മഉണ്ടൊ—

ക്രിസ്തി—ഉണ്ടുഞാൻക്രൂശിന്മെൽകണ്ടതുഓൎത്താലുംഎന്റെപുതിയഅങ്കി
യെനൊക്കിവിചാരിച്ചാലുംമടിയിലുള്ളചീട്ടിനെവായിച്ചാലും
ഞാൻതെടുന്നരാജ്യത്തെകുറിച്ചുചിന്ത നന്നായി വൎദ്ധിച്ചാ
ലുംഅങ്ങിനെവരും—
[ 45 ] സുബുദ്ധി—ചിയൊൻമലയിലെക്കപൊവാൻഎന്തിന്നുഇത്രതാല്പൎയ്യം—

ക്രിസ്തി—ക്രൂശിന്മെൽതൂങ്ങിമരിച്ചവനെഞാൻഅവിടെജീവനൊടെകാ
ണുംഎന്നിൽവസിച്ചുഎന്നെഅസഹ്യപ്പെടുത്തുന്നപഴമകൾ
അവിടെഇല്ലാതെയാകുംഅവിടെമരണവുമില്ലഅഭീഷ്ടമുള്ള
കൂട്ടരൊടുകൂടപാൎക്കയുംചെയ്യുംഎന്റെഭാരംനീക്കിയവനെഞാ
ൻസ്നെഹിക്കുന്നുഎന്റെഉള്ളിലുള്ളരൊഗംഎനിക്കഅസഹ്യം—
മരണംഇനിഅടുക്കാത്തസ്ഥലത്തുഎത്തിനിത്യംപരിശുദ്ധൻപ
രിശുദ്ധൻഎന്നുവാഴ്ത്തിസ്തുതിക്കുന്നവരൊടുകൂടപാൎപ്പാൻഞാ
ൻവളരെവാഞ്ഛിച്ചിരിക്കുന്നുസത്യം—

അപ്പൊൾപ്രീതിക്രിസ്തിയനൊടുനിണക്കഭാൎയ്യാപുത്രന്മാരുണ്ടൊഎ
ന്നുചൊദിച്ചു—

ക്രിസ്തി—ഭാൎയ്യയുംനാലുമക്കളുംഉണ്ടു—

പ്രീതി—അവരെകൊണ്ടുവരാഞ്ഞതെന്തു—

ക്രിസ്തി—ഹാ—അവരെകൊണ്ടുവരുവാൻഞാൻഎത്രപ്രയത്നംചെ
യ്തുഅവർഎന്റെയാത്രയെകഴിയുംവണ്ണംവിരോധിച്ചുക
ഷ്ടംഎന്നുപറഞ്ഞുകരഞ്ഞുകൊണ്ടിരുന്നു—

പ്രീതി—താമസിച്ചാൽനാശംവരുംഎന്നുഅവൎക്കനല്ലവണ്ണംപറഞ്ഞു
ബൊധിപ്പിപ്പാൻആവശ്യമായിരുന്നു—

ക്രിസ്തി—ഞാൻഅങ്ങിനെതന്നെചെയ്തുദൈവംനമ്മുടെപട്ടണനാശത്തെഎ
നിക്കകാണിച്ചതെല്ലാംഅവരൊടുഅറിയിച്ചുഎങ്കിലുംഅവ
ർഎന്റെവാക്കുകളിപൊലെവിചാരിച്ചുവിശ്വസിക്കാതെഇ
രുന്നു—

പ്രീതി—ദൈവംനിന്റെഉപദെശംഅവൎക്കസഫലമാക്കുവാനായിട്ടു
നീപ്രാൎത്ഥിച്ചുവൊ

ക്രിസ്തി—ഞാൻവളരെതാല്പൎയ്യമായിപ്രാൎത്ഥിച്ചുഭാൎയ്യാപുത്രന്മാരിൽഎ
നിക്കനല്ലസ്നെഹംഉണ്ടുസത്യം—

പ്രീതി—നിന്റെമനൊവ്യസനവുംനാശത്തെകുറിച്ചുള്ളഭയവുംഅ
വരൊടുഅറിയിച്ചുവൊ—ആനാശംനീനന്നായികണ്ടുഎ
[ 46 ] ന്നുംഎനിക്കതൊന്നുന്നു—

ക്രിസ്തി—ആവൊളംഅറിയിച്ചുനമ്മുടെതലമെൽവീഴുവാൻതൂങ്ങിനില്ക്കുന്ന
ശിക്ഷാവിധിനിമിത്തംഎനിക്കുണ്ടായഭയവുംകരച്ചലുംഭ്രമവും
എന്റെമുഖംകണ്ടാൽതന്നെഅറിയെണ്ടതിന്നസംഗതിഉ
ണ്ടായിരുന്നുഎങ്കിലുംഅവൎക്കുഒന്നുംബൊധിച്ചില്ല—

പ്രീതി—അവർവരാഞ്ഞതിന്നുഎന്തുഒഴികഴിവുപറഞ്ഞു—

ക്രിസ്തി—ലൌകികംവിടുന്നില്ലഎന്നുഭാൎയ്യയുടെവാക്കുപുത്രന്മാർമൌഢ്യ
മുള്ളബാല്യഭൊഗങ്ങളെമൊഹിച്ചുഎങ്ങിനെഎങ്കിലംഅവർ
എന്നെഏകനായിവിട്ടയക്കയും ചെയ്തു—

പ്രീതി—പറഞ്ഞഉപദെശത്തിന്നുനടപ്പിൽവല്ലദൊഷംകാട്ടി
യൊ—

ക്രിസ്തി—ഉണ്ടായിരിക്കുംഎനിക്കപാപവുംകുറവുകളുംവളരെശെഷിപ്പ
ഉണ്ടുമറ്റജനങ്ങളുടെനന്മക്കായിട്ടുപറഞ്ഞവാക്കുകളുംഉപദെശ
ങ്ങളുംദൊഷമുള്ളനടപ്പുകൊണ്ടുനിഷ്ഫലമാക്കിതീൎപ്പാൻഎളു
പ്പമുള്ളകാൎയ്യംഎന്നുഞാൻനല്ലവണ്ണംഅറിയുന്നുഎങ്കിലുംഅ
വർവല്ലന്യായക്കെടുംകണ്ടുൟസഞ്ചാരാവസ്ഥയെവെറുക്കാ
തിരിക്കെണ്ടതിന്നുഞാൻവളരെസൂക്ഷിച്ചുനടന്നു—ദൈവത്തി
ന്നുംഅയല്ക്കാരന്നുംവിരൊധമായി പാപംചെയ്യരുതുഎന്നുഞാ
ൻവാക്കിനാലുംപ്രവൃത്തിയാലുംകാണിച്ചതുംഅവർഗുണംഎ
ന്ന്‌ചൊല്ലുന്നവഞാൻദൊഷമാക്കിവിചാരിച്ചുഉപെക്ഷിച്ചതും‌
നന്നെഅവൎക്കുവെറുപ്പായിവന്നുസത്യം—

പ്രീതി—സ്വന്തക്രിയകൾദൊഷവുംസഹൊദരന്റെക്രിയകൾസത്യവു
മായിരുന്നത്കൊണ്ടുകയ്യിൽതന്റെസഹൊദരനെദ്വെഷിച്ചു
നീചെയ്തുസൽക്രിയകൾനിമിത്തംഭാൎയ്യാപുത്രന്മാർവെറുത്തുവെങ്കി
ൽഅവരുടെനാശംനിണക്കകുറ്റമായിവരികഇല്ല—

ഇങ്ങനെഅവർഭക്ഷണമാകുവൊളംസംസാരിച്ചുകൊണ്ടിരുന്നു—പിന്നെ
വിളമ്പിവെച്ചശെഷംഅവർപന്തിയിൽഇരുന്നുവിശെഷാഹാരങ്ങ
ളെയുംഭക്ഷിച്ചുശുദ്ധവീഞ്ഞിനെയുംകുടിച്ചു.ചിയൊൻകൎത്താവ്ൟഭ
[ 47 ] വനമുണ്ടാക്കിയകാരണംഇന്നതെന്നുംഅവൻവലിയയുദ്ധവീരനായിമുല്പു
ക്കുമരണത്തെനടത്തിക്കുന്നവനൊടുപൊരുതുജയിച്ചുതന്റെരക്തം
ചിന്നിച്ചപ്രകാരംഇന്നതെന്നുംമറ്റുംഅവർപറഞ്ഞത്‌കെട്ടതിനാ
ൽഞാനുംഅവന്റെഇടകലരാത്തസ്നെഹംവിചാരിച്ചുപ്രതിസ്നെഹം
മുഴുത്തുതുടങ്ങി—ഗൃഹവാസികൾചിലരുംമരണശെഷംഅവനെകണ്ടു
സംസാരിച്ചുഅവനെപൊലെസഞ്ചാരികളെസ്നെഹിക്കുന്നആൾലൊ
കത്തിൽഎങ്ങുംകാണ്മാനില്ലഎന്ന്‌അവനിൽനിന്നുതന്നെകെട്ടപ്രകാ
രംപറഞ്ഞുഒരുദൃഷ്ടാന്തവുംകാണിച്ചുഅതാവിത്—സാധുക്കളായസഞ്ചാ
രികളെവീണ്ടെടുപ്പാൻവെണ്ടിഅവൻസ്വതെജസ്സിനെനീക്കിവെച്ചുഎന്നും
ഇപ്പൊഴുംചിയൊനിൽതനിച്ചുപാൎപ്പാൻമനസ്സില്ലെന്നുംഏറിയൊരുസ
ഞ്ചാരികളെഅവിടെക്കവരുത്തിഇരപ്പാളികളായിജനിച്ചവരെരാജാ
ക്കന്മാരാക്കിവെച്ചുഎന്നുംപറഞ്ഞു—

ഇങ്ങിനെഅവർഅൎദ്ധരാത്രിയൊളംസംസാരിച്ചുപിന്നെപ്രാൎത്ഥനയാൽ
തങ്ങളെകൎത്താവിങ്കൽഭരമേല്പിച്ചുസഞ്ചാരിയെകിളിവാതിൽകിഴക്കൊ
ട്ടുള്ളസമാധാനംഎന്നമാളികമുറിയിൽപാൎപ്പിച്ചുഅവിടെഅവൻപുല
രുവൊളംഉറങ്ങിഉണൎന്നാറെ—

ഞാൻഎവിടെഹാഎത്രദാനം
സഞ്ചാരികൾക്കബഹുമാനം
ആയിട്ടുയെശുതന്നുതെ
പിഴക്കുദിച്ചുപരിശാന്തി
എന്നെനടത്തിദിവ്യക്ഷാന്തി
സ്വൎഗ്ഗത്തയലിടംപാൎപ്പിച്ചുതെ എന്നുപാടുകയുംചെയ്തു—

രാവിലെഅവർഒക്കെഎഴുനീറ്റുകുറയനെരംസംസാരിച്ചാറെഗൃഹവാ
സികൾക്രിസ്തിയനൊടുനീഇപ്പൊൾപൊകെണ്ടഈസ്ഥലത്തുവിശെഷ
ങ്ങളെപലതുംകാണിപ്പാനുണ്ടുഎന്നുപറഞ്ഞുഅവനെ പുസ്തകശാലയി
ൽകടത്തിഅനാദികാലപുത്രനുംദൈവജാതനുമായചിയൊൻകൎത്താ
വിന്റെവംശവഴിയുംഅവന്റെപ്രവൃത്തിവിവരവുംഅവൻതന്റെ
സെവെക്കായിഅക്ഷയമായഭവനങ്ങളിൽപാൎപ്പിച്ചിരിക്കുന്നഅനെ
[ 48 ] കജനങ്ങളുടെനാമങ്ങളുംമറ്റുംകാണിച്ചു—അവന്റെഭൃത്യന്മാർപല
രുംവിശ്വാസത്താൽരാജ്യങ്ങളെജയിച്ചുനീതിയെനടത്തിവാഗ്ദത്ത
ങ്ങളെപ്രാപിച്ചുസിംഹമുഖങ്ങളുടെവായടച്ചുഅഗ്നിബലംകെടുത്തുവാളി
ന്റെമൂൎച്ചയിൽനിന്നുതെറ്റിബലഹീനതയിൽശക്തിമാന്മാരുമായിയു
ദ്ധത്തിൽ ബലംഎറിഅന്യസെനകളെഒടിക്കയുംചെയ്തവൃത്താന്ത
ങ്ങളെവായിച്ചു(എബ്ര.൧൧,൩൩,൩൪) പിന്നെകൎത്താവ്തനിക്കുംത
ന്റെപ്രവൃത്തിക്കുംമുമ്പെഎത്രയുംവിരൊധംചെയ്തവരെതന്നെകൈ
ക്കൊണ്ടുരക്ഷിപ്പാൻവിചാരിക്കുന്നുഎന്നുംമറ്റുംഗൃഹവൃത്താന്തങ്ങളെ
വായിച്ചുക്രിസ്തിയനെകെൾപ്പിച്ചുഅതുകൂടാതെപഴയതുംപുതിയതുമാ
യകഥകളെയുംശത്രുക്കളുടെഭയഭ്രമത്തിനാലുംസഞ്ചാരികളുടെആ
ശ്വാസസന്തൊഷത്തിനായുംഇനിനിവൃത്തിവരെണ്ടുന്നഗംഭീരപ്രവാ
ചകങ്ങളെയുംക്രിസ്തിയൻകണ്ടുഅതിശയിച്ചു—

പിറ്റെദിവസംഅവർഅവനെആയുധശാലയിലേക്കകൊണ്ടു
പൊയികൎത്താവ്സഞ്ചാരികൾക്കവെണ്ടിവെച്ചവാൾപരിചതലക്കൊരി
കമാൎക്കവചംസൎവ്വപ്രാർത്ഥനഒരിക്കലുംപഴുതാകാത്തചെരിപ്പുഎ
ന്നആയുധവൎഗ്ഗങ്ങളെകാണിച്ചുനക്ഷത്രജാലംപൊലെയുള്ളജനസം
ഘത്തിന്നുകൎത്താവിന്റെസെവക്കായിട്ടുആയുധങ്ങൾവെണ്ടുവൊ
ളംഉണ്ടുഎന്നുപറകയുംചെയ്തു—

അതിന്റെശെഷംകൎത്താവിന്റെപലഭൃത്യന്മാർപണ്ടുഅത്ഭതങ്ങ
ളെപ്രവൃത്തിക്കയിൽപ്രയൊഗിച്ചശ്രെഷ്ഠായുധങ്ങളെകാണിച്ചതെ
ന്തെന്നാൽ—മൊശെയുടെദണ്ഡുംയയെളുടെമുടിയുംആണിയുംഗിദ്യൊ
ന്റെവാൾകാഹളംദീവട്ടികളുംസംഗാരിന്റെമൂരിക്കൊലുംശിംശൊന്റെ
അണ്ണാടിഎല്ലുംദാവീദിന്റെകവിണയുംകൎത്താവ്പ്രതികാരദിവ
സത്തിൽപാപമനുഷ്യനെഹനിപ്പാൻവെണ്ടിനിശ്ചയിച്ചവാളുംമറ്റും
സന്തൊഷകരമായസാധനങ്ങളെക്രിസ്തിയന്നുകാണിച്ചു—
പിറ്റെദിവസംക്രിസ്തിയൻയാത്രയാവാൻവിചാരിച്ചുഎങ്കിലുംഗൃഹ
വാസികൾനാളെആകാശംതെളിഞ്ഞിരുന്നാൽഇഷ്ടസ്ഥലത്തിന്നുഎത്ര
യുംസമീപമായവാഞ്ഛിതമലകളെകാണിക്കുന്നതിനാൽനിന്റെസ
[ 49 ] സന്തൊഷംവൎദ്ധിക്കുംഎന്നവർപറഞ്ഞാറെഅവൻസമ്മതിച്ചുആദി
വസംപാൎത്തു—പുലൎന്നപ്പൊൾഅവർഅവനെവീട്ടിന്മേൽകരെറ്റിവ
ടക്കൊട്ടുനൊക്കുവാൻകല്പിച്ചശെഷംനൊക്കിനല്ലപറമ്പുംപുന
വുംപൂത്തുംകാച്ചുമിരിക്കുന്നവൃക്ഷംമുന്തിരിങ്ങാത്തൊട്ടംകിണറുകുളംചി
റപുഴഎന്നിവനിറഞ്ഞുഎത്രയുംമനൊഹരമുള്ളമലപ്രദെശംകണ്ടു
തെളിഞ്ഞുആസ്ഥലത്തിന്റെപെർഎന്തെന്നുചൊദിച്ചാറെഈകു
ന്നുപൊലെസകലസഞ്ചാരികൾ്ക്കുംഉപകാരത്തിന്നായിരിക്കുന്നഇമ്മാ
നുവെലിന്റെരാജ്യംതന്നെഅവിടെസ്നെഹംഎറിയഇടയന്മാർനിന്നെ
വാനപട്ടണത്തിൻവാതിലിനെകാണിക്കുംഎന്നുഅവർപറഞ്ഞു—
അനന്തരംക്രിസ്തിയൻഞാൻഇപ്പൊൾയാത്രയാകട്ടെഎന്നുചൊദിച്ചാ
റെഅവർസമ്മതിച്ചുഅവനെആയുധശാലയിൽകടത്തികൎത്താവിന്റെ
സൎവ്വായുധവൎഗ്ഗത്തെധരിപ്പിച്ചുവഴിക്കലെവല്ലശത്രുവുംവന്നാൽഇത്‌
കൊണ്ടുജയിക്കഎന്നുപറഞ്ഞുഅതിന്റെശെഷംഅവൻആയുധ
പാണിയായിസ്നെഹിതന്മാരൊടുകൂടിവാതിൽക്കൽചെന്നുകാവല്ക്കാര
നെകണ്ടുവല്ലസഞ്ചാരികളുംകടന്നുപൊയൊഎന്നുചൊദിച്ചാറെ

കാവല്ക്കാരൻ—ഒരുത്തനെഞാൻകണ്ടു—

ക്രിസ്തി—അവന്റെപെർഎന്തുഎന്നുചൊദിച്ചുവൊ—

കാവല്ക്കാരൻ—ചൊദിച്ചുവിശ്വസ്തൻഎന്നവൻപറഞ്ഞു—

ക്രിസ്തി—ഹൊഎനിക്കറിയാംഅവൻഎന്റെനാട്ടുകാരനുംഅയല്ക്കാ
രനുംതന്നെആകുന്നുഞാൻജനിച്ചരാജ്യത്തുനിന്നുവരുന്നു
അവൻദൂരെഎത്തുമാറായൊ—

കാവല്ക്ക—കുന്നിന്റെതാഴെഎത്തീട്ടുണ്ടായിരിക്കും

ക്രിസ്തി—നല്ലതുസ്നെഹിതാസലാംനീഎനിക്കചെയ്തഉപകാരംനി
മിത്തംകൎത്താവ്‌നിന്നൊടുകൂടഇരുന്നുനിണക്കവന്നദൈവാ
നുഗ്രഹങ്ങളെഏറ്റവുംവൎദ്ധിപ്പിക്കെണമെഎന്നുപറഞ്ഞു—

പിന്നെഅവൻയാത്രയായപ്പൊവിവെകി—ഭക്തി—സുബുദ്ധി—പ്രീ
തിഎന്നീനാലുപെർകുന്നിന്റെതാഴെയൊളംഅവനൊടുകൂടപൊ
വാൻനിശ്ചയിച്ചുഒരുമിച്ചുനടന്നുസംസാരിച്ചുകുന്നിന്റെഇറക്കത്തി
[ 50 ] ൽഎത്തിയാറെക്രിസ്തിയൻഈകുന്നുകയറുവാൻവിഷമമായിരുന്നു
ഇറങ്ങുവാനുംകഷ്ടംതന്നെഎന്നുപറഞ്ഞതുകെട്ടുസുബുദ്ധിസത്യംത
ന്നെകാൽതെറ്റിവഴുതിവീഴാതെവിനയതാഴ്വരയിലെക്കഇറങ്ങി
ചെല്ലുവാൻമഹാപ്രയാസംആയത്കൊണ്ടുഞങ്ങൾകുന്നിന്റെതാ
ഴെയൊളംനിന്നൊടുകൂടവരുന്നുഎന്നുപറഞ്ഞാറെഅവൻവളരെസൂ
ക്ഷിച്ചിറങ്ങിഎങ്കിലുംരണ്ടുമുന്നുവട്ടംകാൽതെറ്റിവീഴുവാൻഭാവി
ച്ചുകുന്നിന്റെഅടിയിൽഎത്തിയശെഷംഅവർക്രിസ്തിയന്നുഒരപ്പ
വുംഒരുകുപ്പിവീഞ്ഞുംമുന്തിരിങ്ങാക്കുലയുംകൊടുത്തുഅവനെപറ
ഞ്ഞയച്ചു—

വിനയതാഴ്വരയിൽക്രിസ്തിയന്നുവന്നസങ്കടംഎത്രയുംവലിയതായി
രുന്നു—അവൻഅല്പംവഴിനടന്നശെഷംരാക്ഷസനായഅപ്പൊല്യ
ൻവയലിൽകൂടിവരുന്നതുകണ്ടുപെടിച്ചുവിറച്ചുഇനിപാഞ്ഞുകളക
യൊനില്ക്കയൊഏതുവെണ്ടുഎന്നുവിചാരിച്ചുവ്യാകുലനായപ്പൊൾപു
റത്തുആയുധങ്ങൾഇല്ലല്ലൊഞാൻതിരിഞ്ഞുഓടിപൊയാൽശത്രുവന്നു
അസ്ത്രംഎയ്തുമുറിഎല്പിപ്പാൻഒരുപ്രയാസമില്ലഎന്നൊൎത്തുനിന്നു
പൊരുതുന്നതുതന്നെആവശ്യംപ്രാണരക്ഷമാത്രംവെണ്ടിയിരുന്നാലും
നിലനില്ക്കഅത്രെനല്ലുഎന്നുനിശ്ചയിച്ചുനടക്കുംസമയംഅപ്പൊല്യ
ൻഎതിരെറ്റു—

ആരാക്ഷസന്റെവെഷംഅതിഭയങ്കരംമീനിന്നുചെതുമ്പൽഎന്ന
പൊലെകനത്തഅവന്റെപുതപ്പുംകടവാതിലിന്നുഎന്നപൊലെചി
റകുംകരടിക്കുള്ളതുപൊലെകാലുകളുംസിംഹമുഖവുണ്ടായതുമല്ലാം
അവന്റെവയറ്റിൽനിന്നുതീയുംപുകയുംപുറപ്പെട്ടുവന്നുക്രിസ്തിയ
ന്റെഅടുക്കൽഎത്തിയപ്പൊൾഅവനെക്രുദ്ധിച്ചുനൊക്കിനീഎവിടെനി
ന്നുവരുന്നുയാത്രഎവിടെക്കഎന്നുചൊദിച്ചു—

ക്രിസ്തി—നാനാദൊഷവുംനിറഞ്ഞിരിക്കുന്നനാശപുരംവിട്ടുഞാൻ
ചിയൊൻനഗരത്തിലെക്കപൊകുന്നു
അപ്പൊല്യൻ—ആരാജ്യമെല്ലാംഎനിക്കുള്ളതുഅതിലെനാഥനും
ദെവനുംഞാൻതന്നെആകുന്നുനീയുംഎന്റെപ്രജവിട്ടുപൊ
[ 51 ] വാൻഎന്തുസംഗതിനിന്നെകൊണ്ടുഇനിയുംപണിഎടുപ്പിച്ചു
ലാഭംവരുത്തുവാൻവിചാരിച്ചില്ലെങ്കിൽക്ഷണത്തിൽ
തച്ചുകൊന്നുകളയും—

ക്രിസ്തി—ഞാൻനിന്റെരാജ്യത്തിൽജനിച്ചുഎങ്കിലുംനിന്റെവെലകഠി
നവുംകൂലിജീവരക്ഷെക്കായിപൊരാത്തതുമായിരിക്കുന്നു(പാപ
ത്തിന്റെകൂലിമരണമല്ലൊ—രൊമ.൬, ൨൩)അതുകൊണ്ടുപ്രായം
ചെന്നശെഷംഎല്ലാസുബുദ്ധിമാന്മാർചെയ്യുന്നത്പൊലെഞാ
നുംഎന്തുനല്ലുഎന്നുനൊക്കിനടന്നതെഉള്ളു—

അപ്പൊല്യൻ—പ്രജകളെവെറുതെപൊയിക്കളവാൻവിടുന്നരാജാവ്‌
ലൊകത്തിൽഇല്ലല്ലൊ—ഞാനുംനിന്നെവെറുതെവിടുന്നില്ലവെലയുംകൂലി
യുംകൊണ്ടുഒരുസങ്കടംവെണ്ടമടങ്ങിവന്നാൽനമ്മുടെരാജ്യ
ത്തിലെസകലസമ്പത്തുംഞാൻനിണക്കതരുംനിശ്ചയം—

ക്രിസ്തി—ഞാൻരാജാധിരാജാവിനെതന്നെസെവിച്ചുതുടങ്ങിയിരിക്കു
ന്നുപിന്നെനിന്നൊടുകൂടമടങ്ങിവരുവാൻകഴിവുണ്ടൊ—

അപ്പൊ—അയ്യൊമൂഢആനകുതിരആടുകൊഴിതാടിമീശകണ്ടി
ല്ലെആരാജാവിനെസെവിപ്പാൻമുതിൎന്നവർമിക്കവാറും
അവനെഉപേക്ഷിച്ചുഎന്റെഅടുക്കൽമടങ്ങിവരുന്നൊരു
മൎയ്യാദഉണ്ടുഅപ്രകാരംനീയുംചെയ്താൽഗുണംവരും—

ക്രിസ്തി—ഞാൻകൈഅടിച്ചുനിത്യംസെവിപ്പാൻസത്യംചെയ്തത്‌അ
വനെവിട്ടുമടങ്ങിപൊന്നാൽദ്രൊഹിയായിതൂങ്ങിമരിക്കെ
ണ്ടതല്ലൊ—

അപ്പൊ—നീഎന്നൊടുംദ്രൊഹംചെയ്തുഎങ്കിലുംമടങ്ങിവന്നാൽഞാ
ൻസൎവ്വാപരാധങ്ങളെക്ഷമിച്ചുലാളിക്കും—

ക്രിസ്തി—നിന്നെസെവിപ്പാൻസത്യംചെയ്തതുചെറുപ്പത്തിൽഅത്രെ
ഞാൻഇപ്പൊൾസെവിച്ചുവരുന്നരാജാവ്എന്നെരക്ഷിപ്പാ
നുംനിന്റെസെവയാൽവന്നപാപംക്ഷമിപ്പാനുംപ്രാപ്തൻ
എന്നുഞാൻവിശ്വസിക്കുന്നുഹാസംഹാരകനായഅപ്പൊ
ല്യനെ—നിന്റെതല്ലഅവന്റെവെല—കൂലി—ഭൃത്യന്മാർ—അ
[ 52 ] ധികാരം—സംസൎഗ്ഗം—രാജ്യംഎന്നിവറ്റെഅത്രെഞാൻസ്നെ
ഹിച്ചുവരുന്നു—ഇനിഒരുവാക്കുംവെണ്ടഞാൻഅവന്റെഅടി
യാനായിഅവനെതന്നെസെവിക്കുംനിശ്ചയം—

അപ്പൊ—ഇത്രഉഷ്ണിച്ചുപറയുന്നത്എന്തുനിണക്കകുറയസുബുദ്ധിവര
ട്ടെഎന്നാൽഈവഴിയിൽവരുന്നകഷ്ടങ്ങൾവിചാരിച്ചറി
യെണ്ടതിന്നുസംഗതിഉണ്ടാകും—ആരാജാവിന്റെപ്രജകൾഎ
ന്നെയുംഎന്റെവഴികളെയുംവിരൊധിക്കകൊണ്ടുഅവൎക്കമി
ക്കവാറുംഅപമൃത്യുഉണ്ടല്ലൊഎത്രആൾഅപമാനത്തൊടെ
കുലനിലത്തുവെച്ചുമരിച്ചു—പിന്നെഅവന്റെസെവയെനീഅ
ധികമായിസ്നെഹിക്കുന്നുഎന്നുപറഞ്ഞുവല്ലൊ—ഹാനിണക്ക
എന്തുബുദ്ധിതനിക്കുള്ളവരെശത്രുക്കളുടെകൈയിൽനിന്നുര
ക്ഷിപ്പാൻവെണ്ടിഅവൻഒരുനാളുംതന്റെസ്ഥലത്തുനിന്നുവ
ന്നില്ലഎങ്കിലുംഎന്റെവിശ്വസ്തരെഞാൻഎറിയൊരുഉപാ
യപരാക്രമങ്ങളെകൊണ്ടുഅവന്റെസെവകന്മാരുടെകൈ
യിൽനിന്നുരക്ഷിച്ചുവരുന്നുഎന്ന്‌ലൊകത്തിൽഎങ്ങുംപ്ര
സിദ്ധമാകുന്നുനിന്നെയുംരക്ഷിക്കും—

ക്രിസ്തി—അവരുടെസ്നെഹത്തെയുംഅവസാനത്തൊളമുള്ളവിശ്ചാ
സത്തെയുംപരീക്ഷിപ്പാനായിഅവൻഅവരെചിലപ്പൊൾ
വെഗംരക്ഷിക്കാത്തതുസത്യം—അവൎക്ക അതിനാൽഒരുസങ്കടവും
ഇല്ലക്ഷണികരക്ഷെക്കായിട്ടല്ല നിത്യജീവനായിട്ടത്രെ അവർ
കാത്തിരിക്കുന്നു—നീപറഞ്ഞപ്രകാരംഅപമൃത്യുവന്നാലുംഅപ
മാനംഅല്ലസന്തൊഷംഅത്രെതൊന്നുന്നുരാജാവ്ദൈവദൂതന്മാരൊ
ടുകൂടിമഹത്വത്തിൽവന്നാൽഅവർക്കുംമഹത്വംസിദ്ധിക്കുംനി
ശ്ചയം—

അപ്പൊ—അവൻമറ്റവൎക്കുമഹത്വംകൊടുത്താലുംനിന്റെസെവഅ
തിന്നുപാത്രംഎന്നുഎങ്ങിനെനിരൂപിക്കുന്നു—

ക്രിസ്തി—എന്റെസെവയിൽനീകുറവുകണ്ടുവൊ—

അപ്പൊ—കണ്ടുനീഅഴിനിലയിൽവീണുവലഞ്ഞുപൊയിരാജാവുചു
[ 53 ] മടുചുമലിൽനിന്നുനീക്കുവൊളത്തിന്നുകാത്തിരിപ്പാൻമനസ്സില്ലാ
ഞ്ഞിട്ടുആയതിന്നുനീക്കംവരുത്തുവാൻവഴിതെറ്റിനടന്നുനീ
ദൊഷമായിഉറങ്ങിചീട്ടുംകളഞ്ഞുസിംഹഭയത്താൽമടങ്ങികള
വാൻഎകദെശംഭാവിച്ചുവല്ലൊയാത്രയിൽകണ്ടുംകെട്ടുമുള്ള
കാര്യങ്ങളെകുറിച്ചുസംസാരിക്കുന്തൊറുംഎല്ലാവാക്കിനാലും
പ്രവൃത്തിയാലുംമാനംവരെണംഎന്നനിന്റെഉള്ളിൽഒരുദുരഭി
മാനംഉണ്ടുങ്ങിനെഓരൊന്നുകണ്ടു

ക്രിസ്തി—നീപറഞ്ഞതിനെക്കാൾഅധികംപാപംചെയ്തിരിക്കുന്നുസത്യംഎ
ങ്കിലുംഞാൻസെവിച്ചുംബഹുമാനിച്ചുംവരുന്നരാജാവ്കരുണ
യുള്ളവനുംക്ഷമിപ്പാൻകാത്തിരിക്കുന്നവനുമാകുന്നു—പിന്നെ
ഒന്നുപറയാംനിന്റെരാജ്യത്തിൽനിന്നുതന്നെഞാൻആദു
സ്സ്വഭാവങ്ങളെഎല്ലാംഉൾക്കൊണ്ടുഇതുവരെയുംഞരങ്ങിവഹി
ച്ചുഅനുതാപംനിമിത്തംഎന്റെരാജാവിൽനിന്നുക്ഷമയും
ലഭിച്ചിരിക്കുന്നു—

അപ്പൊൾരാക്ഷസനതിക്രുദ്ധനായിഞാൻആരാജാവിന്റെ
ശത്രുഅവന്റെകല്പനകളെയുംജനത്തെയുംദ്വെഷിക്കുന്നുനിന്നെ
മടക്കുവാൻഞാൻവന്നിരിക്കുന്നുഎന്നുപറഞ്ഞു—

ക്രിസ്തി—ഹാഅപ്പൊല്യനെസൂക്ഷിച്ചുകൊള്ളുഞാൻവിശുദ്ധിയുള്ളരാ
ജമാൎഗ്ഗത്തിൽസഞ്ചരിച്ചുവരുന്നുഎന്നറിക—

അപ്പൊൾരാക്ഷസൻവഴിമദ്ധ്യെകാലുകൾപാത്തിഎനിക്കഈകാ
ൎയ്യത്തിൽഒരുഭയമില്ലപാതാളത്താണഞാൻനിന്നെമുന്നോക്കംചെല്ലു
വാൻസമ്മതിക്കഇല്ലമരിപ്പാനായിഒരുങ്ങിയിരിക്കഇവിടെതന്നെഞാ
ൻനിന്നെകീറിവിഴുങ്ങുംഎന്നുപറഞ്ഞുഒരാഗ്നെയാസ്ത്രംക്രിസ്തിയന്റെ
മാറിൽഎയ്തുപ്രയൊഗിച്ചുആയതിനെക്രിസ്തിയൻകൈക്കലുള്ളപരിചകൊ
ണ്ടുതടുത്തുധൈൎയ്യംപൂണ്ടുവാളൂരിയുദ്ധത്തിന്നടുത്തശെഷംഅപ്പൊല്യൻക
ന്മഴപോലെശരങ്ങളെവൎഷിച്ചുതലയിലുംകൈയിലുംമുറിയെല്പിച്ചതി
നാൽക്രിസ്ത്രിയൻവലഞ്ഞുഅല്പംപിൻവാങ്ങിയാറെരാക്ഷസൻഅതി
രൊഷത്തൊടെക്രിസ്തിയനുമായി൧൫നാഴികഭയങ്കരമായയുദ്ധംകഴിച്ചു
[ 54 ] ശെഷംമുറിവുകളാലുംചൊരവീഴ്ചയുംഅതിക്രമിച്ചുതളൎന്നതഅപ്പൊല്യൻക
ണ്ടടുത്തുഘൊരമായിഅടിച്ചുകുത്തിമല്ലുകെട്ടിയപ്പൊൾക്രിസ്തിയൻവീണു
വാളുംകൈവിട്ടുപ്രാണഛെദംവരുംഎന്നുവിചാരിച്ചുഅങ്ങിനെഇരി
ക്കുമ്പൊൾരാക്ഷസൻസന്തൊഷിച്ചുആൎത്തുഅവനെതച്ചുകൊല്ലുവാ
ൻകുന്തംഓങ്ങിയപ്പൊൾക്രിസ്തിയൻക്ഷണത്തിൽകൈനീട്ടിവാളുംപിടി
ച്ചുഹാവൈരിയെസന്തൊഷിക്കരുതെഞാൻവീണുഎങ്കിലുംഎഴുനീല്ക്കും
എന്നുപറഞ്ഞുരണ്ടാമതുംകലഹംഅതിഘൊരമായിതുടങ്ങിരാക്ഷസ
നെഒന്നുവെട്ടിമുറിഎല്പിച്ചുകൊണ്ടുപൊരുതുഇവന്നിൽഒകയുംനമ്മെ
സ്നെഹിച്ചവന്മൂലമായിനാംഎറ്റവുംജയംകൊള്ളുന്നു(രൊമ൮,൩൭)
എന്നൊൎത്തുവിളിച്ചാറെഅപ്പൊല്യൻപറന്നുഓടിപൊകയുംചെയ്തു—

ഈപൊരിൽഒക്കയുംഅപ്പൊല്യന്റെഭയങ്കരശബ്ദങ്ങളുംആൎപ്പുവിളി
യുംമറ്റുംകെട്ടവൎക്കത്രെഅറിഞ്ഞുകൂടുംഅപ്രകാരവുംക്രിസ്തിയന്റെ
ഞരക്കവുംകരച്ചലുംവലുതായിരുന്നുഇരുമുനമൂൎഛ്ശയുള്ളവാൾകൊണ്ടു
രാക്ഷസനെമുറിച്ചശെഷംഅത്രെകുറയപ്രസാദിച്ചുമെല്പെട്ടുനൊക്കു
വാൻസംഗതിവന്നുഇങ്ങിനെയുള്ളയുദ്ധംഞാൻഒരുനാളുംകണ്ടില്ല
നിശ്ചയം—

അതിന്റെശെഷംക്രിസ്തിയൻസിംഹവായിൽനിന്നുഎന്നെരക്ഷിച്ച
വന്നും അപ്പൊല്യനെജയിപ്പാൻസഹായിച്ചവന്നുംസ്തൊത്രംഭവി
ക്കട്ടെഎന്നുപറഞ്ഞു—

ബെൾജബുൽപിശാചുസ്വാമി
നിത്യംഎൻസംഹാരകാമി
ഇന്നൊരുസന്നദ്ധനെ
എന്റെനെരെവിട്ടതെ
കഷ്ടംകഷ്ടംഎന്തുയുദ്ധം
ഉൾപുറംഎത്രയുദ്ധം
സൎവ്വംആദിയിൽവിരുദ്ധം
എന്നാൽനാരകാഭിപ്രായം
സാധിച്ചില്ലഎൻസഹായം
[ 55 ] വന്ദ്യനായമികയെൽ
താൻമുറിച്ചഅവന്റെമെൽ
എൻതുണെക്കുസമൻഎവൻ
എന്നുംവാഴ്കസത്യദെവൻ—എന്നുപാടുകയുംചെയ്തു—

അതിന്റെശെഷംഒരുത്തൻവന്നുജീവവൃക്ഷത്തിന്റെഇലകൾകൊ
ടുത്തുഅവറ്റെക്രിസ്തിയൻവാങ്ങിപൊരിൽഏറ്റമുറിവുകളിൽകെട്ടി
സൌഖ്യമായശെഷംഅസാരംഅപ്പവുംതിന്നുവീഞ്ഞുംഅല്പംകുടിച്ചു
ഇനിയുംവല്ലശത്രുവരുവാൻസംഗതിഉണ്ടുഎന്നുവിചാരിച്ചുവാളുംകൈ
യിൽപിടിച്ചുആതാഴ്വരകടന്നുപൊവൊളത്തിന്നുംഅപ്പൊല്യനാൽവെ
റൊരുഉപദ്രവംഉണ്ടായില്ല—

മരണനിഴലിന്റെതാഴ്വരവിനയതാഴ്വരയൊടുചെൎന്നിരിക്കകൊണ്ടും
വാനൂർവഴിഅതിന്റെനടുവിൽകൂടിയതാകകൊണ്ടുംക്രിസ്തിയന്നുഅ
തിലുംകൂടിപൊവാൻആവശ്യമായിരുന്നുആതാഴ്വരഒരുവനവുംകാട്ടു
വെളിയുംകുഴിയുംചുട്ടമണ്ണുംമരണഛായയുമുള്ളദെശവുംക്രിസ്തിയാനിയല്ലാ
തെഒരുത്തനുംകടക്കാതെയുംഒരുമനുഷ്യൻപാൎക്കാതെയുംഉള്ളസ്ഥലമാകു
ന്നുഎന്നുയറമിയദീൎഘദൎശിപറഞ്ഞു(യിറമി൨,൬)അപ്പൊല്യനുമായിട്ടുള്ള
പടയിൽഉണ്ടായകഷ്ടങ്ങളെക്കാൾവലിയസങ്കടംക്രിസ്തിയന്നുഅവിടെവ
ന്നുഎന്നുടനെകാണ്മാൻസംഗതിയുണ്ടാകും—

ക്രിസ്തിയൻമരണനിഴലിന്റെതാഴ്വരയുടെഅതിരിലെത്തിയപ്പൊൾക
നാൻരാജ്യത്തെകുറിച്ചുപണ്ടുദുഷ്ക്കീൎത്തിയുണ്ടാക്കിയവരുടെപുത്രന്മാരായ
രണ്ടാൾഎതിരെപാഞ്ഞുവന്നു—

ക്രിസ്തി—അവരെകണ്ടപ്പൊൾനിങ്ങൾഎവിടെപൊകുന്നവർഎന്നു
ചൊദിച്ചു—

അവർ—മടങ്ങിപൊനീജീവനെയുംസുഖത്തെയുംഅല്പംപൊലുംവിചാ
രിച്ചാൽമടങ്ങിവരിക—

ക്രിസ്തി—എന്തിന്നുകാൎയ്യംഎന്തു—

അവർ—കാൎയ്യമൊകഴിയുന്നെടത്തൊളംഈവഴിയിൽനടന്നുഞങ്ങ
ൾഇനിയുംഅല്പംമാത്രംഅങ്ങൊട്ടുപൊയെങ്കിൽമടങ്ങിവന്നു
[ 56 ] വൎത്തമാനംഅറിയിപ്പാൻസംഗതിവരികയില്ലയായിരുന്നു—

ക്രിസ്തി—എന്നാൽനിങ്ങൾകണ്ടതെന്തു—

അവർ—ഞങ്ങൾമരണനിഴലിന്റെതാഴ്ചവരയിൽഎത്തുമാറായികഷ്ട
ങ്ങളിലകപ്പെടുംമുമ്പെഅവറ്റെകണ്ടതുഞങ്ങളുടെഭാഗ്യം

ക്രിസ്തി—എന്നാൽനിങ്ങൾകണ്ടതുപറയരുതൊ—

അവർ—പറയാംൟതാഴ്വരകരിപൊലെകറുത്തതുംദുൎഭൂതപിശാചു
കൾപെരിമ്പാമ്പുകൾഎന്നിവനിറഞ്ഞതുംചങ്ങലഇട്ടുപ്രാണസ
ങ്കടമായജനങ്ങളുടെകരച്ചലുംനിലവിളിയുംകെട്ടതല്ലാതെ
ഭയങ്കരമായകാൎമ്മെഘങ്ങളുംകലാപത്തിന്റെചിറകുകളും
മീതെകാണ്മാൻഉണ്ടുചുരുക്കിപറഞ്ഞാൽഅവിടെഎല്ലാം
ഘൊരവുംക്രമക്കെടുമായിരിക്കുന്നുസത്യം—

ക്രിസ്തി—എന്നാലുംവാഞ്ഛിതസ്ഥലത്തെക്കപൊവാൻഎന്റെവഴിഇ
ത്തന്നെഎന്നുപറഞ്ഞാറെ അവർഅതുനിന്റെഇഷ്ടംഞങ്ങ
ൾമറ്റൊരുവഴിയെഅന്വെഷിക്കും എന്നുചൊല്ലിപൊയശെ
ഷംക്രിസ്തിയൻവാളൂരിപിടിച്ചുമുമ്പൊട്ടുതന്നെനടന്നുകൊ
ണ്ടിരുന്നുഅനന്തരംഞാൻസ്വപ്നത്തിൽക്രിസ്തിയന്റെവഴിയെ
നൊക്കിഇതാവലത്തുഭാഗത്തുഎത്രയുംവിസ്താരമുള്ളഒരുകുഴി
അതിലെക്കപണ്ടെകണ്ണുകാണാത്തവർകുരുടന്മാരെന
ടത്തിഇരുവരുംവീണുനശിക്കയുംചെയ്തു—ഇടഭാഗത്തുഒരുപൊയ്ക
ഉണ്ടുഅതിൽഒരുനീതിമാൻഅകപ്പെട്ടാലുംഉറച്ചുനില്പാനായി
നിലംകിട്ടുന്നില്ലദാവീദ്രാജാവ്ഒരിക്കൽആയതിൽവീണുശ
ക്തിമാനായവൻഅവനെകരെറ്റീല്ലെങ്കിൽസംശയംകൂടാ
തെമുങ്ങിപൊകുമായിരുന്നു(സങ്കീ.൪൦,൧,൨)

വഴിയുംമഹാദുൎഘടമാകകൊണ്ടുക്രിസ്തിയൻവളരെദുഃഖിച്ചുഇരുളിൽ
അവൻതപ്പിത്തപ്പിനടന്നുകുഴിയെസൂക്ഷിച്ചുപൊയ്കയിൽഅകപ്പെടാ
തിരിപ്പാൻനൊക്കിയപ്പൊൾകുഴിയിൽവീഴുമാറായിഇങ്ങിനെഅവൻ
നടന്നുവീൎത്തുവഴിനല്ലവണ്ണംകാണായ്കകൊണ്ടുഒരുകാൽഇങ്ങൊട്ടുവലി
ച്ചനെരംഅതുഎവിടെയൊഎതിന്മെലൊവെക്കെണ്ടുഎന്നുപലപ്പൊഴും
[ 57 ] അറിയാതെഇരുന്നു—

താഴ്വരയുടെനടുവിലുംവഴിസമീപത്തുംഇരിക്കുന്നനരകവാതിലൊളംഎ
ത്തിയാറെമഹാശബ്ദത്തൊടെഅഗ്നിജ്വാലകളുംപുകയുംതീപ്പൊരികളുംഅ
സംഖ്യമായിചുറ്റുംപാറിതെറിച്ചത്‌കൊണ്ടുംക്രിസ്തിയൻഞാൻഇനിഎന്തു
ചെയ്യെണ്ടുഅപ്പൊല്യനെവാളാൽജയിച്ചു എങ്കിലുംഅതിനാൽഇവി
ടെഎന്തുപകാരംവന്നുഎന്നുവിചാരിച്ചുവാൾഉറയിലിട്ടുസൎവ്വപ്രാൎത്ഥനഎ
ന്നആയുധംധരിച്ചുകൎത്താവെഎന്റെആത്മാവിനെരക്ഷിക്കെണമെ—
എന്നുവിളിച്ചുനടന്നുഎന്നിട്ടുംജ്വാലകൾഅവന്റെനെരെജ്വലിച്ചു
കൊണ്ടിരുന്നതുമല്ലാതെഭയങ്കരശബ്ദങ്ങളുംപാച്ചലുംകെട്ടുഞാൻചവി
ട്ടുകൊണ്ടുതകൎന്നുപൊകുംഎന്നുചിലപ്പൊൾവിചാരിച്ചുദുഃഖിച്ചു—ഇങ്ങിനെ
ചിലനാഴികമഹാസങ്കടത്തൊടെനടന്നശെഷംആൎപ്പുംവിളിയും
കെട്ടുപിശാചസൈന്യംവരുന്നുണ്ടെന്നുവിചാരിച്ചുസ്തംഭിച്ചുഇനിഎന്തു
വെണ്ടുമടങ്ങിപൊകയൊമുമ്പൊട്ടുനടക്കയൊഏതുനല്ലൂഎന്നുനിനച്ചു
ഒരുസമയംമടങ്ങിപ്പൊവാൻഭാവിച്ചുഎങ്കിലുംഉടനെഅതുകാൎയ്യമല്ല
വഴിഅധികംനടന്നുസങ്കടങ്ങളുംവളരെസഹിച്ചതല്ലാതെതിരിച്ചുപൊ
യാൽകുഴിയിലൊപൊയ്കയിലൊവീഴുവാൻസംഗതിഉണ്ടാകുംഎന്നൊ
ൎത്തുഇനിയുംതന്നെനടന്നുകൊണ്ടിരിക്കുമ്പൊൾപെയ്കൾഅടുത്തുവന്ന
സമയത്ത്ഞാൻകൎത്താവിന്റെശ ക്തിയിൽനടക്കുംഎന്നവൻമഹാശ
ബ്ദത്തൊടെനിലവിളിച്ചാറെഅവർഭ്രമിച്ചുമണ്ടിപ്പൊയി—

ഇങ്ങിനെയുള്ളകഷ്ടങ്ങളാൽക്രിസ്തിയൻവളരെകലങ്ങിവലഞ്ഞുസ്വശ
ബ്ദംപൊലുംതിരിച്ചറിയാതിരിപ്പാനായിവിഷമിച്ചുനരകത്തിന്റെവാ
തിൽകടന്നപ്പൊൾതന്നെഒരുദുൎഭൂതംപതുക്കെഅവന്റെപിറകിൽ
വന്നുപലദൂഷണവാക്കുകളെചെവിയിൽമന്ത്രിച്ചതുതന്റെമനസ്സിൽനി
ന്നുതന്നെഉൾപ്പെട്ടുവരുന്നുഎന്നുവിചാരിച്ചുമഹാസങ്കടത്തിലായിഅ
യ്യൊഎന്റെകൎത്താവിനെഞാൻദുഷിച്ചുവൊഎന്നുചൊല്ലിദുഃഖിച്ചു
കൊണ്ടിരുന്നുആദൂഷണങ്ങളുടെകാരണംഅവൻഅന്നുഅറിഞ്ഞി
ല്ലഅവറ്റെകെൾക്കാതിരിക്കെണ്ടതിന്നുചെവിപൊത്തുവാൻആ
വശ്യംഎന്നഓൎത്തതുമില്ല—
[ 58 ] ക്രിസ്തിയൻവളരെസമയംഇങ്ങിനെദുഃഖിച്ചുനടന്നശെഷംമരണ
നിഴലിന്റെതാഴ്വരയിൽസഞ്ചരിച്ചാലുംനീഎന്റെകൂടെഇരിക്കകൊണ്ടുഞാ
ൻഒർആപത്തുംഭയപ്പെടുന്നില്ല(സങ്കീ,൨൩,൪)എന്നമുന്നടന്നൊരുമനുഷ്യ
ന്റെവാക്കുകെട്ടുസന്തൊഷിച്ചുഞാൻതന്നെഅല്ലദൈവത്തെഭയപ്പെ
ടുന്നമറ്റുംപലജനങ്ങളുംൟതാഴ്വരയിൽസഞ്ചരിക്കുന്നുണ്ടു—പിന്നെ
ഇരുട്ടുംസങ്കടവുമുള്ളൟസ്ഥലത്തുതന്നെദൈവംഅവരൊടുകൂടഉണ്ടാ
കകൊണ്ടുദിക്കിന്റെദൊഷംനിമിത്തംഅത്അറിവാൻപാടില്ലെങ്കി
ലുംഅവൻഎന്റെകൂടയുംഇരിക്കുംനിശ്ചയംഅതുകൂടാതെവെഗംനട
ന്നുമുമ്പിലുള്ളവരൊടുചെൎന്നുനടക്കാംഎന്നുവിചാരിച്ചത്ആശ്ചാസമായി
വന്നുമുമ്പിൽനടന്നവനെവിളിച്ചുഎങ്കിലുംഇവനുംഞാൻഏകനായി
ൟസ്ഥലത്തൂടെസഞ്ചരിക്കുന്നുഎന്നുവിചാരിച്ചുഉത്തരംപറഞ്ഞില്ലഅ
ങ്ങിനെഇരിക്കുമ്പൊൾനെരംപുലൎന്നുഅവൻമരണനിഴലിനെപ്രഭാത
കാലമാക്കിമാറ്റി(അമൊ.൫,൮)എന്നുക്രിസ്തിയനുംപറഞ്ഞു—വെളിച്ച
മായശെഷംതാൻരാത്രിയിൽകടന്നുവന്നകഷ്ടങ്ങളെപ്രകാശത്തിൽകാ
ണ്മാൻതിരിഞ്ഞുനൊക്കിയപ്പൊൾഇരുപുറവുംകുഴിപൊയ്കദുൎഘടവഴിഭൂ
തപിശാചങ്ങൾഎന്നിവയൊക്കെസ്പഷ്ടമായികണ്ടു—അവപകൽസമയ
ത്തുഅടുക്കെവരുന്നില്ലദൂരെപാൎക്കുന്നെങ്കിലുംഅവൻഅന്ധകാരത്തിൻനി
ന്നുഅഗാധകാൎയങ്ങളെവെളിച്ചത്താക്കുന്നുമരണനിഴലിനെപ്രകാശത്തി
ലെക്ക്പുറപ്പെടുവിക്കയുംചെയ്യുന്നു(യൊബ.൧൩,൨൨)എന്നവചനപ്ര
കാരംഅവന്നുവെളിവായിവന്നു—

അപ്പൊൾക്രിസ്തിയൻസന്തൊഷിച്ചുഞാൻഇപ്പൊൾവെളിച്ചത്തുകണ്ടആ
സകലസങ്കടങ്ങളിൽകൂടിയുംരാത്രിസമയംനടന്നുഎങ്കിലുംനശിച്ചില്ലജീവ
നൊടെതന്നെഇരുന്നത്എത്രയുംവിസ്മയംഎന്നുവിചാരിക്കുന്നെരംസൂൎയ്യ
ൻഉദിച്ചു—അവൻഇനിനടക്കെണ്ടുന്നവഴിമുമ്പിലത്തെക്കാൾഅധികംദു
ൎഘടമാകകൊണ്ടുസൂൎയ്യപ്രകാശത്താൽവന്നദെവാനുഗ്രഹംഎത്രയുംവലി
യതായിരുന്നു—അവൻനിന്നസ്ഥലംതുടങ്ങിതാഴ്വരയുടെഅതിരൊളംവഴി
എല്ലാംകണിവലകുഴിമുതലായവിഘ്നങ്ങൾനിറഞ്ഞിരുന്നുരാത്രിഎങ്കിൽ
ആയിരംപ്രാണങ്ങൾഉണ്ടുഎങ്കിലുംനശിക്കുമായിരുന്നു—നിശ്ചയംപകലാ
[ 59 ] കകൊണ്ടുക്രിസ്തിയൻവളരെസന്തൊഷിച്ചുഹാദൈവംതന്റെവിളക്കിനെ
എന്റെതലമെൽപ്രകാശിക്കുമാറാക്കിഅവന്റെവെളിച്ചത്താൽഇരുളിൽ
കൂടസുഖെനനടക്കയുംചെയ്യും(യൊബ.൨൯,൨)എന്നുപറഞ്ഞു—

ആപ്രകാശത്തിൽക്രിസ്തിയൻനടന്നുതാഴ്വരയുടെഅതിരിൽഎത്തിയപ്പൊ
ൾവഴിയുടെവലഭാഗത്തുരാക്ഷസശ്രെഷ്ഠനായവിഗ്രഹാസുരൻജടവള
ൎത്തിയുംസൎവ്വാംഗംഭസ്മംതെച്ചുംവായിതുറന്നുംനാവുനീട്ടിയുംതലഒരുലിംഗ
ത്തിന്മെൽവെച്ചുംകൊണ്ടുഒരുഗുഹയിൽനഗ്നനായികിടന്നുരാമൻ—കൃ
ഷ്ണൻനാരായണൻമൊഹിനിഎന്നുംമറ്റുംഅവന്റെഭൃത്യന്മാർചുറ്റും
നിന്നനൊക്കികൊണ്ടിരുന്നു—ഗുഹയുടെപുറത്തുഒരുവലിയതെർഉരുളി
ൻകീഴെകൃമിച്ചുനാറുന്നശവങ്ങളുംഎണ്ണമില്ലാത്തൊളംഅസ്ഥികളുംകിടന്നു
രഥത്തിന്റെവടക്കഭാഗത്തുഉടന്തടിഏറിമരിച്ചവിധവമാരുടെഭസ്മങ്ങളും
തെക്കെഭാഗത്തുകൊന്നിട്ടുള്ളഏറിയപെൺകുഞ്ഞങ്ങളുടെഅസ്ഥികളും
ചിതറികിടക്കുന്നതുകണ്ടു—

അല്പംനടന്നശെഷംവഴിയുടെവലത്തുഭാഗത്തുതന്നെമറ്റൊരുഗുഹയിൽ
മുമ്മുടിധരിച്ചുംചുകന്നഅങ്കിഉടുത്തുംവാൎക്കെട്ടിൽതാക്കൊലുംവാളുംകെട്ടി
യുംവലങ്കൈയിൽജപമാലയുംഇടങ്കൈയിൽക്രൂശുംപിടിച്ചുംകൊണ്ടുപാ
പ്പാരാക്ഷസൻഒരുസിംഹാസനത്തിന്മെൽഇരിക്കുന്നതുംപുറത്തുസാമ്പ്രാണി
പ്പുകകയറിയുംഅകത്തുവളരെനിലവിളക്കുകൾകത്തിയുംഗുഹയുടെസമീ
പത്തുശവാസ്ഥികളുംമാംസകഷണങ്ങളുംഭസ്മവുംകിടക്കുന്നതുംകണ്ടുകടന്നു
ചെന്നപ്പൊൾരാക്ഷസൻവളരെക്രുദ്ധിച്ചു ഹാവികൃതിനിന്റെജ്യെഷ്ഠന്മാ
രെപലരെയുംഞാൻകൊന്നപ്രകാരംനിന്നെയുംകൊല്ലുംഎന്നുപറഞ്ഞു
വിരലിനെകടിച്ചുഎങ്കിലുംഒന്നുംചെയ്വാൻപാടില്ലാതെവന്നു—
അവൻപിന്നെയുംഅല്പംനടന്നശെഷംവഴിയുടെഇടഭാഗത്തുഒരുവലി
യകൂടാരത്തിൽജ്യൊനുജന്മാരായവിഗ്രഹാസുരപ്പാപ്പാമാരുടെവൈരിയാ
യമുഹമ്മദരാക്ഷസൻപച്ചത്തലപ്പാവ്കെട്ടിഅതിൽഅൎദ്ധചന്ദ്രാകാരം
ധരിച്ചുംവലിയഅങ്കിയുടുത്തുംവലങ്കൈയിൽവാളുംഇടങ്കൈയിൽകുറാ
നുംപിടിച്ചുംകൊണ്ടിരിക്കുന്നതുംചുറ്റുംലായള്ളാഇല്ലള്ളാമഹമ്മദറസൂല
ള്ളാഎന്നുവിളിക്കുന്നവരെയുംഅസംഖ്യമായികണ്ടുഅവിടെക്രിസ്തിയ
[ 60 ] ൻവളരെപരിഹാസവുംആൎപ്പുംമറ്റുംകെട്ടുപൂഴിയുംചരലുംഅല്പംകൊണ്ടു
എങ്കിലുംവെറെയൊരുദൊഷവുംവന്നില്ല—

ക്രിസ്തിയന്നുആപ്രദെശത്തിൽനാശംവരായ്കകൊണ്ടുഞാൻവളരെഅതി
ശയിച്ചു.രാക്ഷസന്മാരുടെപൂൎവ്വാവസ്ഥയെഅന്വെഷിച്ചുകെട്ടതാവി
ത്വിഗ്രഹാസുരൻപണ്ടുഭൂലൊകംഒക്കയുംഅടക്കിതന്റെകൊട്ടയിൽ
എണ്ണമില്ലാതൊളംവിദ്വാന്മാർകവികൾജ്യൊതിഷക്കാർപൊൻവെള്ളി
മുതലായസമ്പത്തുംമറ്റുംചെൎത്തുവലിയമഹത്വത്തൊടെവാണു
കൊണ്ടിരുന്നുഎങ്കിലുംചിയൊൻകൎത്താവ്വിഗ്രഹാസുരന്റെരാജ്യത്തൂ
ടെചിയൊനിലെക്ക്ഒരുവഴിയുണ്ടാക്കുവാൻതുടങ്ങിയപ്പൊൾഘൊരയുദ്ധ
മുണ്ടായിരാജാതാനുംഅവന്റെസൈന്യത്തിൽഎറിയൊരുവിശ്ച
ശ്വസ്തരുംപടയിൽവീണുവീര്യസ്വൎഗ്ഗംപ്രാപിച്ചശെഷംരാക്ഷസനുംതളൎന്നു
മുറിയെറ്റുവീണുപകൽകാലത്തഅൎദ്ധപ്രാണനായികിടക്കുന്നുരാത്രിയി
ൽമാത്രംസഞ്ചാരികളെഉപദ്രവിപ്പാൻശെഷിയുണ്ടാകകൊണ്ടുപ്രകാ
ശത്തിൽനടക്കുന്നക്രിസ്തിയനെഉപദ്രവിക്കാതെഇരുന്നു—

വിഗ്രഹാസുരന്റെഅനുജനായപാപ്പാഎറിയസമയംജ്യെഷ്ഠന്റെ
കൊട്ടയിൽതന്നെപാൎത്തുവിദ്യയെല്ലാംശീലിച്ചുമഹാകൌശലക്കാരനായി
തീൎന്നുജ്യെഷ്ഠൻതൊറ്റുപൊയിഎന്നുകണ്ടപ്പൊൾചിയൊൻരാജാവി
ന്നുസമ്മാനങ്ങളെകൊണ്ടുവന്നുകീഴടങ്ങിവന്ദിച്ചുഅവന്റെനാമത്തിൽവാ
ഴുവാൻതുടങ്ങിലൊകമഹത്വത്തെയുംഎറിയസൈന്യങ്ങളെയുംതന്റെ
കൊട്ടയിൽചെൎത്തുഇഷ്ടന്മാൎക്കകിരീടങ്ങളെനല്കിരാജാക്കന്മാരാക്കിജ്യെ
ഷ്ഠന്റെശാസ്ത്രികളൊടുകൂടപഠിച്ചജ്ഞാനത്താൽവളരെമാനുഷകല്പിതങ്ങ
ളെഉണ്ടാക്കിരാജ്യനീതികളെമാറ്റിചിയൊൻവഴിയെഒരുചുവർകെട്ടി
അടച്ചുചുവരിൽഒരുചെറുവാതിൽതുറന്നുവെച്ചുഎന്നെവന്ദിച്ചുഎ
ന്റെകല്പനആചരിച്ചുകൈക്കൂലിയുംകൊടുത്തുവരുന്നജനങ്ങൾമാത്രം
എന്റെവാതിൽക്കൽകൂടെകടന്നുചിയൊൻപട്ടണത്തിലെക്കപൊകാം
ശെഷമുള്ളവരൊക്കനരകത്തിലെക്കവീഴുംഎന്നുലൊകത്തിൽഎങ്ങും
ഒരുപരസ്യംപ്രസിദ്ധമാക്കിതന്റെകല്പനലംഘിച്ചുപണംതരാതെ
വെറെയൊരുവഴിയായിചിയൊനിലെക്കപൊകുവാൻനൊക്കിസഞ്ചാരിക
[ 61 ] ളെഹിംസിച്ചുകൊല്ലുകയുംചെയ്തു.അങ്ങിനെഇരിക്കുമ്പൊൾസഞ്ചാര
വീരനായഒരുവൻസുന്ദരപുരിയിലെഗൃഹവൃത്താന്തങ്ങളെകണ്ടുംരാപ്പ
കൽവായിച്ചുധ്യാനിച്ചുംപ്രാൎത്ഥിച്ചുംകൊണ്ടുചിയൊൻവഴിയുടെന്യായങ്ങ
ളെയുംദിഗ്വിശെഷങ്ങളെയുംഗ്രഹിച്ചുലൊകത്തിൽഎല്ലാടവുംഅറിയിച്ച
പ്പൊൾഅനെകസഞ്ചാരികൾകൂടവന്നുരാക്ഷസന്റെചുവരിനെഇടി
ച്ചുനീക്കിഅവന്റെദൂഷ്യങ്ങളെഎല്ലാംവെളിപ്പെടുത്തുകയാൽപലരും
അവനെഉപെക്ഷിച്ചുമഹത്വവുംദിവസെനകുറഞ്ഞുപൊകുന്നുണ്ടുഅ
തുകൊണ്ടുഅവന്റെദഃഖവുംകൊപവുംപെരുകിസഞ്ചാരികളെകണ്ടാൽ
ഹിംസിപ്പാൻമനസ്സാകുന്നുഎങ്കിലുംപാടില്ലായ്കകൊണ്ടുവിരലി
നെകടിച്ചുകൊണ്ടിരുന്നു—

മുഹമ്മദരാക്ഷസൻ൧൨൦൦വൎഷംമുമ്പെജനിച്ചുജ്യെഷ്ഠാനുജന്മാരായവി
ഗ്രഹാസുരപാപ്പാമാരൊടുയുദ്ധംചെയ്തുരാജ്യവുംഅതിക്രമിച്ചുഒരുവലിയ
അംശംനശിപ്പിച്ചുസ്വാധീനമാക്കിവളരെമഹത്വത്തോട്വാണുവിശ്ചസ്തന്മാ
ൎക്കഎല്ലാവിധമുള്ളജഡമൊഹദ്രവ്യങ്ങളെനല്കിമെലുംപ്രപഞ്ചസുഖാദി
ഭൊഗങ്ങളാൽനിറഞ്ഞസുവൎക്കംഅവകാശമായിവരുംശെഷമുള്ളവർഒക്ക
നിത്യനരകാഗ്നിയിൽഇരിക്കെണ്ടിവരുംഎന്നുഉപദെശിച്ചുഅവനെസെവി
ക്കാത്തവരെയുംപലസഞ്ചാരികളെയുംഉപദ്രവിച്ചുകൊന്നതിനാൽഅവൻ
ലൊകത്തിൽഭയങ്കരനായിതീൎന്നുഈദിവസംവരെയുംഅവന്റെകൊപം
വലിയതുംവാൾകൂൎമ്മയുള്ളതുമാകുന്നുപൊരുതിജയിപ്പാൻആഗ്രഹിക്കുന്നുഎ
ങ്കിലുംഇപ്പൊൾവൃദ്ധതഅവീൻസെവസ്ത്രീഭോഗംമുതലായവറ്റാൽകുഴങ്ങി
തമ്പിൽപാൎത്തനേരംപൊക്കെണ്ടതിന്നുവെളുത്തതാടിയെമ്പികൊണ്ടി
രിക്കുന്നുഅവനെകാത്തലായള്ളാഇല്ലള്ളാമുഹമ്മദ്റസൂലള്ളാഎന്ന്വിളി
ച്ചുകൊണ്ടിരിക്കുന്നവർകടന്നുവരുന്നസഞ്ചാരികളെപരിഹസിച്ചുംനിന്ദി
ച്ചുംപൂഴിയുംചരലുംഎറിഞ്ഞുംതുപ്പിയുംകൊണ്ടുകുറയസൌഖ്യക്കെടുവരു
ത്തും—

ക്രിസ്തിയൻരാക്ഷസന്മാരുടെഗുഹകൂടാരങ്ങളെഒരുവിഘ്നംകൂടാതെകട
ന്നശെഷംവളരെസന്തൊഷിച്ചുമരണനിഴലിന്റെതാഴ്വരയിൽസഹി
ച്ചകഷ്ടങ്ങളെയുംകൎത്താവിനാൽതനിക്കഉണ്ടായരക്ഷയെയുംഓൎത്തു
[ 62 ] ഹാഅത്ഭുതംപെരുത്തലൊകം
ഈസങ്കടത്തിലുള്ളശൊകം
അകന്നുജീവനുണ്ടല്ലൊ
നമൊസ്തുതെതുണെച്ചഹസ്തം
തമൊബലംനിന്നാലെഗ്രസ്തം
നിൻഊക്കംആജ്ഞയുംവിശ്വസ്തം
എന്നെക്കുംവാഴ്കഎൻവിഭൊ—എന്നുപാടുകയുംചെ
യ്തു— അനന്തരംക്രിസ്തിയൻയാത്രയായിവഴിസമീപത്തുസഞ്ചാരികൾക്കവെ
ണ്ടികുന്നിച്ചുണ്ടാക്കിയൊരുതറയെകണ്ടുകയറിനൊക്കിയപ്പൊൾമുമ്പിൽഓ
ടുന്നവിശ്വസ്തൻഎന്നവനെകണ്ടുഎടൊഞാനുംകൂടവരുന്നുഎന്നുതി
ണ്ണംവിളിച്ചാറെഅവൻമറിഞ്ഞുനൊക്കിയതുക്രിസ്തിയൻകണ്ടുഞാൻ
വരുവൊളംനില്ക്കഎന്നുചൊന്നശെഷംവിശ്വസ്തൻഞാൻപ്രാണര
ക്ഷെക്കായിഓടുന്നുകുലപാതകിവഴിയെവരുന്നുണ്ടുഎന്നുപറഞ്ഞപ്പൊൾ
ക്രിസ്തിയൻപെടിച്ചുപാഞ്ഞുചെന്നുവിശ്വസ്തന്റെമുമ്പിൽഎത്തിപിമ്പൻമു
മ്പനായിവന്നുഎന്നുപറഞ്ഞുഅല്പംമാനംവിചാരിച്ചുചിരിച്ചുസൂക്ഷിക്കായ്ക
യാൽകാൽതടഞ്ഞുവീണുവിശ്വസ്തന്റെസഹായത്താൽമാത്രംഎഴുനീല്പാ
ൻകഴിവുണ്ടായി—എന്നാറെഇരുവരുംബഹുവാത്സല്യത്തൊടെനടന്നുപ്ര
യാണത്തിൽകണ്ടുകെട്ടകാര്യങ്ങളെകുറിച്ചുസംസാരിപ്പാൻതുടങ്ങി—

ക്രിസ്തി—അല്ലയൊപ്രിയസഹൊദരദൈവാനുഗ്രഹത്താൽനമ്മളിൽകണ്ടു
നിന്റെകൂടഈനല്ലവഴിയിൽഎനിക്കനടപ്പാനായിട്ടുസംഗതിവന്നത്കൊ
ണ്ടുവളരെസന്തൊഷം—

വിശ്വസ്തൻ:ഞാൻപട്ടണത്തിൽനിന്നുതന്നെനിന്റെകൂടപോരുവാ
ൻവിചാരിച്ചിരുന്നുഎങ്കിലും,നീക്ഷണത്തിൽപോന്നതിനാൽ
ഞാൻഇത്വരെയുംഏകനായിനടക്കേണ്ടിവന്നു—

ക്രിസ്തി:ഞാൻപോന്നാറെ,നീഎത്രദിവസംനാശപുരത്തിൽപാൎത്തു—

വിശ്വസ്തൻ—സഹിപ്പാൻകഴിവൊളംപാൎത്തു–നീപൊന്നശെഷംനമ്മുടെപ
ട്ടണംഉടനെഅതിവൎഷത്താൽമുടിഞ്ഞുപൊകുമെന്നൊരുവ
ൎത്തമാനംഎല്ലാടവുംപ്രസിദ്ധമായിരുന്നു—
[ 63 ] ക്രിസ്തി—അങ്ങിനെയുള്ളശ്രുതിയുണ്ടായൊ—

വിശ്വ—ഉണ്ടായിപലരുംഅങ്ങിനെപറഞ്ഞുകെട്ടു—

ക്രിസ്തി—എന്നാൽനീഅല്ലാതെമറ്റാരുംനാശപുരത്തിൽനിന്നുഓടി
പൊകാത്തതുആശ്ചൎയ്യംതന്നെ—

വിശ്വ—അങ്ങിനെപറഞ്ഞിരുന്നുഎങ്കിലുംഅതുവിശ്ചസിച്ചി
ല്ലഎന്നുതൊന്നുന്നു—പലരുംനിന്നെയുംനിന്റെയാത്രയെയും
കുറിച്ചുപരിഹസിക്കുന്നതുകെട്ടുഎങ്കിലുംനമ്മുടെപട്ടണംഒടുവിൽ
ഗന്ധകാഗ്നിവൎഷത്താൽനശിച്ചുപൊകുംഎന്നുവിശ്ചസിക്കകൊണ്ട
ത്രെഞാൻഓടിപൊന്നതു—

ക്രിസ്തി—നീചപലന്റെവൎത്തമാനംവല്ലതുംകെട്ടുവൊ

വിശ്വ—അവൻഅഴിനിലയൊളംനിന്റെകൂടപൊന്നതുഎല്ലാടവുംപ്രസിദ്ധ
മാകുന്നുചളിയിൽവീണുഎന്നുംചിലർപറഞ്ഞുവീണില്ലഎന്നത്രെ
അവന്റെവാക്കുവീണുഎന്നുഎന്റെപക്ഷം—

ക്രിസ്തി—പട്ടണക്കാർഅവനെചെൎക്കുന്നുവൊ—

വിശ്വ—അവൻമടങ്ങിവന്നശെഷംമഹാനിന്ദ്യനായിതീൎന്നുഎല്ലാവരും
അവനെപരിഹസിച്ചുംനിന്ദിച്ചുംവരുന്നുആരുംഅവന്നുഒരുവെ
ലകൊടുക്കുന്നില്ലഒട്ടുംപുറപ്പെടാതിരുന്നെങ്കിൽനന്നായിരുന്നുപുറ
പ്പെട്ടുമടങ്ങിചെന്നതിനാൽഅവൻഎഴുമടങ്ങുവഷളനായിരിക്കുന്നു—

ക്രിസ്തി—അവൻഉപെക്ഷിച്ചവഴിഅവൎക്കെല്ലാവൎക്കുംനിന്ദ്യമായിരുന്നുവല്ലൊ
പിന്നെഅവനെനിരസിപ്പാൻഎന്തുസംഗതി—

വിശ്വ—അവൻചപലനുംഅസത്യവാനുമാകകൊണ്ടുകഴുവെറിതന്നെ
എന്നവർപറയുന്നു—ൟവഴിയെവിട്ടത്കൊണ്ടുഅവനെനിന്ദി
ച്ചുപഴഞ്ചൊല്ലാക്കുവാൻദൈവശത്രുക്കൾ്ക്കകല്പനഉണ്ടുഎന്നുഎനി
ക്കതൊന്നുന്നു—

ക്രിസ്തി—നീഒരുസമയമെങ്കിലുംഅവനൊടുസംസാരിച്ചുവൊ—

വിശ്വ—ഞാൻഒരുസമയംഅങ്ങാടിയിൽവെച്ചുകണ്ടപ്പൊൾഅവൻസ്വ
പ്രവൃത്തിയാൽനിന്ദ്യനെന്നപൊലെമുഖംതിരിച്ചുപൊയിക്കളഞ്ഞ
ത്കൊണ്ടുഅവനൊടുസംസാരിപ്പാൻഇടവന്നില്ല—
[ 64 ] ക്രിസ്തി—യാത്രാരംഭത്തിങ്കൽആമനുഷ്യൻവിശ്വാസിയായിതീരുംഎന്നു
ഞാൻവിചാരിച്ചുഎങ്കിലുംശ്വാവുഛർദ്ദിച്ചതിനെഭക്ഷിപ്പാനും
കുളിച്ചപന്നിചളിയിൽഉരുളുവാനുംതിരിക്കുന്നുഎന്നുള്ളവെ
ദവാക്യപ്രകാരംഅവൻചെയ്തുപട്ടണനാശത്തിൽഅവനുംനശി
ക്കുംഎന്നുവിചാരിച്ചുഞാൻഭയപ്പെടുന്നു—

വിശ്വ—ഞാനുംഅങ്ങിനെതന്നെവിചാരിച്ചുഭയപ്പെടുന്നുഎങ്കിലുംവ
രെണ്ടതുആർതടുക്കും

ക്രിസ്തി—സത്യംനാംഇനിഅവനെകൊണ്ടല്ലനമ്മുടെകാൎയ്യംകൊണ്ടുതന്നെ
സംസാരിക്കവഴിയിൽവെച്ചുനിണക്കവല്ലആപത്തുംവന്നുവൊ

വിശ്വ—നീവീണഅഴീനിലയിൽഞാൻഅകപ്പെട്ടില്ലസങ്കടംകൂടാതെഇ
ടുക്കുവാതിൽക്കൽഎത്തിഎങ്കിലുംകാമുകിഎന്നൊരുത്തിവന്നുവ
ളരെഅസഹ്യപ്പെടുത്തി

ക്രിസ്തി—നീഅവളുടെവലയിൽകുടുങ്ങാത്തത്നന്നായി;അവൾയൊസെഫി
നെയുംവളരെഞെരുക്കിനിന്നെപൊലെഅവനുംഓടിപ്പൊയ്തി
നാൽപ്രാണഛെദംവരുവാറായിരുന്നു—അവൾനിന്നൊടുപറ
ഞ്ഞതെന്തു—

വിശ്വ—മനുഷ്യനെമൊഹിപ്പിച്ചുവഞ്ചിപ്പാൻഅവൾ്ക്കഎത്രയുംവൈഭവ
മുണ്ടു—നീഎന്റെകൂടവന്നുശയിച്ചാൽബഹുസുഖംവരുംഎന്നും
മറ്റുംപറഞ്ഞു—

ക്രിസ്തി—ആത്മസുഖംഉണ്ടാകുംഎന്നുപറഞ്ഞുവൊ

വിശ്വ—ആവകക്കാർആത്മസുഖത്തെകുറിച്ചുപറയുമൊപലവിധമുള്ളപ്ര
പഞ്ചസുഖങ്ങൾഉണ്ടാകുംഎന്നുപറഞ്ഞു—

ക്രിസ്തി—നീഅനുസരിക്കായ്കകൊണ്ടുദൈവത്തിന്നുസ്തൊത്രംകൎത്താവിന്നു
വെറുപ്പുള്ളവരെഅവളുടെകുഴിയിൽവീഴും

വിശ്വ:ഞാൻമുറ്റുംഅനുസരിയാതെവെൎവ്വിട്ടുവന്നുവൊഇല്ലയൊഎ
ന്നുഞാൻഅറിയുന്നില്ല—

ക്രിസ്തി—അതെന്തുനീഅവളുടെമൊഹപ്രകാരംഒന്നുചെയ്തില്ലല്ലൊ—

വിശ്വ—ചെയ്തില്ലഅവളുടെകാലടികൾനരകത്തിലെ‌ക്കവലിച്ചുകൊള്ളും
[ 65 ] എന്നൊരുവചനംഓൎത്തുഅവളുടെഹാസഭാവവിലാസങ്ങളാൽ
മൊഹിതനായിപൊകാതെഇരിക്കെണ്ടതിന്നുകണ്ണടച്ചുനടന്നപ്പൊ
ൾഅവൾവളരെദുഷിച്ചു—

ക്രിസ്തി—മറ്റുവല്ലഉപദ്രവംഉണ്ടായൊ—

വിശ്വ—ഉണ്ടായിരുന്നുഞാൻവൈഷമ്യഗിരിയുടെഅടിയിൽഎത്തിയ
പ്പൊൾഒരുവൃദ്ധൻവന്നുനീആരെന്നുംഎവിടെക്കയാത്രഎന്നുംചൊ
ദിച്ചതിന്നുവാനൂരിലെക്കപൊകുന്നൊരുസഞ്ചാരിയാകുന്നുഎന്നു
പറഞ്ഞപ്പൊൾനീപ്രാപ്തൻതന്നെശമ്പളംതന്നാൽഎന്റെകൂട
പാൎക്കുമൊഎന്നുചൊദിച്ചശെഷംഊരുംപെരുംപ്രവൃത്തിയുംശ
മ്പളമെത്രതരുംഎന്നുംചൊദിച്ചു—അനന്തരംഅവൻകൈത
വപുരിദെശവുംപഴയആദാമെന്നുപെരുംപ്രപഞ്ചസുഖാനുഭവം
പ്രവൃത്തിയുമാകുന്നുനീപാൎത്താൽനിന്നെസൎവ്വാവകാശിയാക്കും
നിശ്ചയംഎന്നുകെട്ടപ്പൊൾഞാൻഭവനത്തെയുംവെലക്കാരെ
യുംകുറിച്ചുചൊദിച്ചാറെഎന്റെവീടുനാനാലൊകമഹത്വസന്തൊ
ഷങ്ങൾകൊണ്ടുനിറഞ്ഞിരിക്കുന്നുഎന്റെമക്കൾഅല്ലാതെവെല
ക്കാരില്ലഎന്നുപറഞ്ഞു—അപ്പൊൾമക്കൾഎത്രഎന്നുചൊദിച്ച
തിന്റെശെഷംജഡമൊഹംകണ്കൊതിജീവനപ്രതാപംഎന്നു
മൂന്നുപുത്രിമാരെഉള്ളു(൧.യൊഹ.൨,൧൬)നിണക്കമനസ്സുണ്ടെങ്കി
ൽഒരുത്തിയെകെട്ടാംഎന്നുപറഞ്ഞു—എത്രകാലംനിന്റെകൂട
പാൎക്കെണംഎന്നുചൊദിച്ചപ്പൊൾഞാൻജീവിക്കുന്നവരെയുംഎ
ന്നുഅവൻപറഞ്ഞു—

ക്രിസ്തി—പിന്നെനീവൃദ്ധനൊടുആകാര്യംഎങ്ങിനെതീൎത്തു

വിശ്വ—അവന്റെവാക്കുഎത്രയുംനല്ലതെന്നുആദിയിൽഞാൻവിചാരിച്ചു
മനസ്സുമിളകിയെങ്കിലുംമുഖംനൊക്കിയപ്പൊൾപഴയമനുഷ്യനെ
പ്രവൃത്തികളൊടുകൂടെനീക്കികളകഎന്നൊരുഎഴുത്തുനെറ്റിമെ
ലുള്ളത്കണ്ടു

ക്രിസ്തി—അപ്പൊൾനിന്റെഭാവംഎങ്ങിനെആയി

വിശ്വ—ഇവൻഇപ്പൊൾഎന്തുതന്നെപറഞ്ഞാലുംഎത്രമാനിച്ചാലുംഞാ
[ 66 ] ൻഅവന്റെകൂടവീട്ടിലെക്കപൊകയില്ലപൊയാൽഎന്നെഅ
ടിമയാക്കിവിറ്റുകളയുംഎന്നുബൊധിച്ചുഇനിഎന്നൊടൊന്നും
സംസാരിക്കെണ്ടഞാൻനിന്റെവാതില്ക്കൽവരികയില്ല
നിശ്ചയംഎന്നുപറഞ്ഞശെഷംഅവൻവളരെദുഷിച്ചുനിന്റെ
യാത്രയിൽവിഘ്നംവരുത്തുവാൻഞാൻഒരുസമൎത്ഥനെഅയ
ക്കുംഎന്നുക്രുദ്ധിച്ചുപറഞ്ഞുഞാൻയാത്രയായാറെഅവൻ
എന്നെപിടിച്ചുഘൊരമായിവലിച്ചുശരീരത്തിൽഒരംശംപറിച്ചെടു
ത്തുഎന്നുതൊന്നിഅയ്യൊഅരിഷ്ടമനുഷ്യനായഞാൻ(രൊമ
൭,൨൪)എന്നുപറഞ്ഞുമലമെൽകയറിനടന്നു—പിന്നെപാതിവഴിക
യറിയശെഷംപിന്തിരിഞ്ഞുനോക്കിയപ്പൊൾവായുവെഗെനവരു
ന്നൊരുത്തനെകണ്ടുവള്ളിക്കെട്ടിന്റെസമീപത്തുതന്നെഎന്നെപി
ടിച്ചു–

ക്രിസ്തി—അവിടെതന്നെഞാൻഅല്പംആശ്വസിപ്പാൻഇരുന്നുകണ്മയക്കം
വന്നുറങ്ങിയപ്പൊൾമടിയിലുള്ളഎന്റെചീട്ടുവീണുകാണാതെ
ആയി—

വിശ്വ—അയ്യൊസഹൊദരഎന്റെവൎത്തമാനംമുഴുവൻകെൾക്ക—ആമനു
ഷ്യൻവന്നുഎന്നെപിടിച്ചുഅടിച്ചുതള്ളിയിട്ടശെഷംഞാൻഒരുശവം
പൊലെകിടന്നുസുബൊധംവന്നപ്പൊൾഎന്നെഇപ്രകാരംചെയ്വാ
ൻസംഗതിഎന്തെന്നുചൊദിച്ചാറെഹെദുഷ്ടപഴയആദാംനീയുമാ
യിഗൂഢമായൊരുചെൎച്ചയുണ്ടുഎന്നവൻപറഞ്ഞുമാറിൽഒന്നടിച്ച
തിനാൽഞാൻപിന്നെയുംവീണുമൊഹാലസ്യമായികിടന്നുബൊധക്കെ
ടുതീർന്നശെഷംകൃപെക്കായിഅപെക്ഷിച്ചുനിലവിളിച്ചപ്പൊൾഅവ
ൻകൃപഎന്നവാക്കഎനിക്കറിഞ്ഞുകൂടാഎന്ന്പറഞ്ഞുവളരെഅടി
ച്ചുപ്രാണനാശംവരുമാറാക്കിയസമയംഒരുവൻവന്നുഅവനെ
തടുത്തുഎന്നെരക്ഷിക്കയുംചെയ്തു—

ക്രിസ്തി—നിന്നെരക്ഷിച്ചവൻആരെന്നറിയുമൊ—

വിശ്വ—ഞാൻഅവനെഅറിഞ്ഞില്ലഎങ്കിലുംഅവൻപൊകുമ്പൊൾകൈ
യുംവിലാപ്പുറവുംനൊക്കിമുറിവുകളെകണ്ടുഅവനെകൎത്താവാകുന്നു
[ 67 ] എന്നുനിശ്ചയിച്ചുമലമെൽകയറി

ക്രിസ്തി—നിന്നെഓടിച്ചവൻമൊശതന്നെആകുന്നുതന്റെകല്പനകളെലം
ഘിക്കുന്നവരെഅവൻകരുണകൂടാതെവളരെശിക്ഷിക്കും—

വിശ്വ—സത്യംഞാൻഅവനെനല്ലവണ്ണംഅറിയുന്നുഅന്നുതന്നെഅല്ലസു
ഖെനവീട്ടിൽപാൎത്തസമയവുംഅവൻകൂടക്കൂടവന്നുനീഇവിടെനിന്നു
പുറപ്പെടുന്നില്ലെങ്കിൽനിന്റെഭവനംചുട്ടുകളയുംഎന്നുക്രുദ്ധിച്ചു
പറഞ്ഞു—

ക്രിസ്തി—മൊശെനിന്നൊടുഎത്തിയദിക്കിൽഒരുവീടുകണ്ടുവൊ—

വിശ്വ—വീടിനെയുംവഴിസമീപത്തുരണ്ടുസിംഹങ്ങളെയുംകണ്ടുഉച്ചസമയ
മാകകൊണ്ടുസിംഹങ്ങൾഉറങ്ങുന്നെന്നുതൊന്നുന്നുനെരംഇനിയും അധി
കംഉണ്ടാകയാൽവളരെനടക്കാംഎന്നുവിചാരിച്ചുവീട്ടിൽകയറാ
തെകാവല്ക്കാരനെകണ്ടുമലമെൽനിന്നുഇറങ്ങിവന്നു—

ക്രിസ്തി—നിന്നെകണ്ടപ്രകാരംകാവല്ക്കാരൻപറഞ്ഞുനീവീട്ടിൽകയറാത്തതു
കുറവുതന്നെകയറിഎങ്കിൽമരിപ്പൊളംമറക്കാത്തഅതിശയങ്ങ
ളെകാണ്മാൻസംഗതിഉണ്ടായിരുന്നു—പിന്നെവിനയതാഴ്വരയിൽ
വല്ലവരെയുംകണ്ടുവൊ

വിശ്വ—കണ്ടുഅതൃപ്തൻഎന്നൊരുവൻവന്നുഈതാഴ്വരയിൽസഞ്ചരി
ക്കുന്നതുഎന്തുകഷ്ടംഇവിടെഒരുബഹുമാനംസിദ്ധിക്കുന്നില്ലല്ലൊ
നീഭ്രാന്തനായിഈകഷ്ടസ്ഥലത്തൂടെഉഴറിനടക്കകൊണ്ടുഡംഭ്
—ഗൎവ്വം—ആത്മവഞ്ചന—പ്രപഞ്ചമഹത്വംമുതലായബന്ധുജനങ്ങ
ൾവളരെകയൎത്തുകൊപിക്കുംഎന്നുംമറ്റുംഅധികമായിപറഞ്ഞു
എന്നെമടക്കുവാൻനൊക്കി

ക്രിസ്തി—അപ്പൊൾനീഎന്തുപറഞ്ഞു—

വിശ്വ—ഡംഭുമുതലായവർജഡപ്രകാരംഎന്റെബന്ധുക്കൾതന്നെഎങ്കി
ലുംഞാൻസഞ്ചാരിയായശെഷംസംബന്ധംഎല്ലാംഅറ്റുപോയി
ഞങ്ങളിൽഇനിഒരുചെൎച്ചയുമില്ല—അതല്ലാതെമഹത്വത്തിന്നുമുമ്പെ
താഴ്ചയുംവീഴ്ചക്കുമുമ്പെഅഹംഭാവവുംഉണ്ടാകകൊണ്ടുഎനിക്കഇ
പ്പൊൾഅപമാനംമതിതൽസമയത്തുബഹുമാനംഉണ്ടാകുംഎന്നു
[ 68 ] പറഞ്ഞു—

ക്രിസ്തി—ആതാഴ്വരയിൽമറ്റുവല്ലതുംകണ്ടുവൊ—

വിശ്വ—ലജ്ജാമയൻവന്നുവളരെഅസൌഖ്യംഉണ്ടാക്കി—അങ്ങിനെയു
ള്ളൊരുശഠനെഞാൻഒരുനാളുംകണ്ടിട്ടില്ലനിശ്ചയംശെഷമുള്ളവി
രൊധികൾ്ക്കനല്ലബുദ്ധിപറഞ്ഞാൽകെൾക്കുംയജ്ജാമയൻഒന്നുംകൂട്ടാ
ക്കിയില്ല—

ക്രിസ്ത്രി—അവൻഎന്തുപറഞ്ഞു—

വിശ്വ—പറഞ്ഞതൊദൈവികംവിചാരിച്ചുപ്രമാണിക്കുന്നതുഎത്രയുംസങ്ക
ടവുംദൂഷ്യവുംഅപമാനവുമുള്ളകാൎയ്യമാകുന്നുമൃദുമനസ്സാക്ഷിപു
രുഷന്നുയൊഗ്യമുള്ളതല്ല—മഹാലൊകർആചരിച്ചുവരുന്നപ്രവൃത്തികളെചെയ്യാതെവാക്കുംപ്രവൃത്തി
യുംനടക്കുന്നവൻസൂക്ഷിച്ചുഎല്ലാവ
രുടെമുമ്പാകെമഹാനിന്ദ്യനായിവരും—മഹത്തുക്കളുംധനവാന്മാരും
വിദ്വാന്മാരുംഒരുസമയമെങ്കിലുംദൈവകാൎയ്യംവിചാരിച്ചുവരുന്നു
വൊ—എന്നിവയെചിലർവിചാരിച്ചാലുംഭ്രാന്തന്മാരാകകൊണ്ടായിരി
ക്കുംപണ്ടുപണ്ടെമൂഢന്മാരുംകുലഹീനന്മാരുംഭ്രഷ്ടന്മാരുംഒരുവിദ്യ
യുംഅറിയാത്തവരുംമാത്രംസഞ്ചാരികളായിപൊകുന്നു—അയ്യൊമൂ
ഢനീപ്രസംഗംകെട്ടുവീൎത്തുംകരഞ്ഞുംഅനുതപിക്കുന്നതുംഅയല്ക്കാ
രൊടുപിഴച്ചതുഏറ്റുപറഞ്ഞുക്ഷമചൊദിക്കുന്നതുംവല്ലതുംഅന്യാ
യമായികൈക്കലാക്കീട്ടുണ്ടെങ്കിൽമടക്കി കൊടുക്കുന്നതുംമഹാനാണ
മല്ലെ—ഒരുത്തൻദൈവികംവിചാരിച്ചുപ്രമാണിച്ചാൽമഹാജന
ങ്ങക്കൾക്ക്‌വെറുപ്പായി തീരുന്നതല്ലാതെനിസ്സാരന്മാരുടെകൂട്ടത്തിലായി
പൊകുംഎന്നുംമറ്റുംഎറിയൊന്നുപറഞ്ഞുഎന്നെലജ്ജിപ്പിപ്പാൻ
നൊക്കി

ക്രിസ്തി—നീഅപ്പൊൾഎന്തുപറഞ്ഞു—

വിശ്വ—എന്തുപറയെണ്ടുഎന്നറിയാതെവളരെബുദ്ധിമുട്ടിമുഖവുംചുവന്നു
വന്നുഎങ്കിലുംമനുഷ്യരിൽഎത്രയുംസമ്മതമായത്ദൈവത്തിന്നു
വെറുപ്പാകുന്നു—ലജ്ജാമയൻദൈവത്തെയുംഅവന്റെവചന
ത്തെയുംകുറിച്ചുഒന്നുംപറഞ്ഞില്ലല്ലൊമാനുഷംപറഞ്ഞതെയുള്ളു—
[ 69 ] വിധിദിവസത്തിൽപ്രപഞ്ചവമ്പന്മാരുടെവിചാരപ്രകാരമല്ല
അത്യുന്നതനായവന്റെമനസ്സുംകല്പനയുംആകുന്നപ്രകാരംമനു
ഷ്യന്നുനാശമെങ്കിലുംനിത്യജീവത്വമെങ്കിലുംവരുംഅതുകൊണ്ടുസ
കലലൊകരുംവിരൊധിച്ചാലുംദൈവവചനമത്രെപ്രമാണം—
ഒടുവിൽവിശ്വാസവുംമൃദുമനസ്സാക്ഷിയുംദൈവത്തിന്നുഇഷ്ട
മുള്ളതാകുന്നതുകൂടാതെസ്വൎഗ്ഗരാജ്യംനിമിത്തംനിന്ദ്യരായിവരു
ന്നജനങ്ങൾബുദ്ധിമാന്മാർഎന്നുംക്രിസ്തുവിനെസ്നെഹിക്കുന്നദരി
ദ്രൻക്രിസ്തുവൈരികളായലൊകമഹത്തുക്കളെക്കാൾവലിയവ
ൻഎന്നുംഇവ്വണ്ണംഓരൊന്നുവിചാരിച്ചുധൈൎയ്യംപൂണ്ടുലജ്ജാമ
യനെനൊക്കിഎന്റെരക്ഷയുടെവിരൊധിയെനീപൊകസൎവ്വ
രാജാവായകൎത്താവിന്റെവൈരിയായനിന്നെഞാൻപാൎപ്പിച്ചാ
ൽഅവന്റെമുഖത്തെഞാൻഎങ്ങിനെനൊക്കുംഅവന്റെമാ
ൎഗ്ഗത്തിലുംഭൃത്യന്മാരിലുംഎനിക്കലജ്ജതൊന്നിയാൽഅവൻഎ
ന്നെഅനുഗ്രഹിക്കുമൊഎന്നുപറഞ്ഞാറെയുംഅവൻഎന്നെ
വിടാതെക്രിസ്തുമാൎഗ്ഗത്തെകുറിച്ചുപലദൂഷണങ്ങളെചെവിയിൽമ
ന്ത്രിച്ചുകൊണ്ടുവളരെഅസൌഖ്യംവരുത്തിയപ്പൊൾനിന്റെപ്ര
വൃത്തിഎല്ലാംനിഷ്ഫലംനീനിന്ദിക്കുന്നകാൎയ്യങ്ങളിൽഞാൻസാന്നി
ദ്ധ്യംഅധികംകാണുന്നുഎന്നുഞാൻതീൎച്ചപറഞ്ഞശെഷംലജ്ജാ
മയൻപൊയാറെഞാൻ

സ്വൎഗ്ഗീയമാംവിളിക്കധീനരാം
വൎഗ്ഗിയൎക്കിട്ടകണ്ണികൾഎല്ലാം
നാനാവിധംജഡത്തിന്നുചിതം
അനാരതംഅവറ്റിൽആക്രമം
ഇന്നൊപിന്നെതിലൊനാംതൊറ്റുടൻ
മനൊരഥംകാണായ്വാൻഎന്ന്അവൻ
നിനെക്കയാൽസഞ്ചാരികൾഅഹൊ
മുനെക്കുവന്നെതിൎത്തുണൎന്നുവൊ—എന്നുപാടുകയും
ചെയ്തു— [ 70 ] ക്രിസ്തി—അല്ലയൊസഹൊദരനീആശഠനൊടുഅത്രകയൎത്തത്കൊണ്ടുഎനി
ക്കവളരെസന്തൊഷം—എല്ലാമനുഷ്യരുടെമുമ്പാകെയുംസല്ഗുണത്തി
ങ്കൽനമുക്കുനാണംജനിപ്പിപ്പാൻവെണ്ടിതെരുവീഥികളിലുംകൂടി
ഒരുമിച്ചുനടന്നുതന്റെദുശ്ശാഠ്യംപലവിധെനകാണിപ്പാൻഅ
വന്നുഒരുമടിവില്ലഎങ്കിലുംഅവനെമുടക്കുന്നതുനമ്മുടെധൎമ്മംഅ
വൻഎത്രവമ്പുകൾകാണിച്ചാലുംമൂഢന്മാരെമാത്രംഉയൎത്തും—ജ്ഞാ
നികൾമഹത്വത്തെഅവകാശനുഭവിക്കുംഎന്നാൽലജ്ജാബു
ദ്ധിഹീനന്മാരുടെഉയൎച്ചഎന്നുശലൊമൊൻപറഞ്ഞുവല്ലൊ(സുഭ.
൩,൩൫)

വിശ്വ—നാംസത്യത്തിന്നായിധൈൎയ്യമുള്ളവരാകെണംഎന്നുകല്പിച്ച
വനെലജ്ജാമയന്നുവിരൊധമായിവിളിപ്പാൻനമുക്കുബഹുആ
വശ്യംതന്നെ—

ക്രിസ്തി—സത്യംഎന്നാൽനീആതാഴ്വരയിൽമറ്റവല്ലവരെയുംഎതിരെ
റ്റുകണ്ടില്ലയൊ—

വിശ്വ—കണ്ടില്ലഞാൻവിനയതാഴ്വരയിലുംമരണനിഴൽതാഴ്വരയിലുംകൂ
ടിനടക്കുന്നസമയംസൂൎയ്യശൊഭതന്നെഉണ്ടു—

ക്രിസ്തി—അതുനന്നായിഎന്റെഭാഗ്യംവെറെഞാൻവിനയതാഴ്വരയിൽഎ
ത്തിയശെഷംവളരെനെരമായിഅപ്പൊല്യൻരാക്ഷസനൊടുഎ
നിക്കഉണ്ടായപടജീവപൎയ്യന്തംഓൎമ്മവിടുകയില്ല—അവൻഎന്നെ
നിലത്തുതള്ളിവിട്ടുകുത്തിപ്പിടിച്ചപ്പൊൾഎന്റെവാൾകൈയിൽ
നിന്നുതെറിച്ചുപൊകയുംനിന്നെഞാൻവിഴുങ്ങിക്കളയുംഎന്നു
അവൻക്രുദ്ധിച്ചുപറകയുംചെയ്താറെഞാൻചാവാറായിഎന്നു
വിചാരിച്ചുഎങ്കിലുംദൈവംഎന്റെപ്രാൎത്ഥനയെകെട്ടുഎന്നെ
എല്ലാസങ്കടങ്ങളിൽനിന്നുംരക്ഷിച്ചു—മരണനിഴൽതാഴ്വരയിൽ
ഞാൻഎത്തിയശെഷംഅസ്തമിച്ചതുകൊണ്ടുപാതിവഴിഇരുളിൽ
കൂടിനടക്കെണ്ടിവന്നുമരണംഅടുത്തുഎന്നെറിയൊന്നുവിചാരി
ച്ചുവളരദുഃഖിച്ചുദൈവകരുണയാൽനെരംപുലൎന്നുസൂര്യനുംഉ
ദിച്ചപ്പൊൾമാത്രംഅല്പംആശ്വാസത്തൊടെനടക്കയുംചെയ്തു—
[ 71 ] സഞ്ചാരികൾഇങ്ങിനെഓരൊവിശെഷംപറഞ്ഞുനടന്നുകൊണ്ടിരിക്കുമ്പൊ
ൾവിശ്വസ്തൻഒരുഭാഗത്തുനൊക്കിനെടുമെനിയുംദൂരെകണ്ടാൽവെഷഭം
ഗിയുമുള്ളവാഗീശൻഎന്നവൻഅടുക്കെനടക്കുന്നതുകണ്ടു(ആദിക്കിൽഅ
വൎക്കൊക്കെഒരുമിച്ചുനടപ്പാൻസ്ഥലമുണ്ടായിഎന്നറിക)ആയവനൊടു

വിശ്വസ്തൻ—അല്ലയൊസഖെയാത്രഎവിടെക്കസ്വൎഗ്ഗീയദെശത്തിന്നാ
യിസഞ്ചാരമൊ—

വാഗീശൻ—ഞാൻഅവിടെക്കതന്നെപൊരുന്നു

വിശ്വ—നല്ലതുനമുക്കുഒരുമിച്ചുനടക്കാമല്ലൊ—

വാഗീ—ഹൊഅതിന്നുഎന്തുവിരൊധം

വിശ്വസ്തൻ—എന്നാൽവരികനാംഉപകാരമുള്ളവറ്റെകുറിച്ചുസംസാരി
ച്ചുകാലംകഴിക്ക
വാഗീശൻ—നല്ലതുന്യായംപറവാൻവിചാരിക്കുന്നനിങ്ങളെഞാൻഇന്നു
കണ്ടതുഎനിക്കവളരെസന്തൊഷം—നിങ്ങളൊടെങ്കിലുംമറ്റാരൊ
ടെങ്കിലുംനല്ലതിനെമാത്രംപറവാൻഎന്റെഅഭീഷ്ടം—പ്രയാ
ണങ്ങളിൽനല്ലന്യായംപറയുന്നവർമഹാദുൎല്ലഭംതന്നെമിക്കവാ
റുംജനങ്ങൾ്ക്കവെണ്ടാത്തകാര്യംപറവാൻഅധികംരസംതൊ
ന്നുകകൊണ്ടുഎനിക്കവളരെദുഃഖമുണ്ടായിഎന്നുഞാൻപറ
യുന്നത്‌വ്യാജമല്ല—

വിശ്വ—വെണ്ടാത്തകാൎയ്യംപറയുന്നതുമഹാസങ്കടമുള്ളതാകുന്നുസത്യംസ്വ
ൎഗ്ഗീയവുംദൈവീകവുമായതുപറകയല്ലാതെമനുഷ്യന്റെനാവി
നുംവായിക്കുംഭൂമിയിൽയൊഗ്യമായിട്ടുവെറെഒന്നുണ്ടൊ—

വാഗീശൻ—നിങ്ങളുടെവാക്കുമഹാസാരമുള്ളതാകകൊണ്ടുഞാൻനിങ്ങളെ
വളരെസ്നെഹിച്ചുവരുന്നു—പിന്നെഞാൻമറ്റൊന്നുപറയാംദൈ
വകാൎയ്യത്തെകുറിച്ചുപറയുന്നതുപൊലെസന്തൊഷവുംഉപകാരവുമു
ള്ളതൊന്നുമില്ലനിശ്ചയം—ഒരുമനുഷ്യന്നുപഴമചരിത്രവുംകാൎയ്യങ്ങ
ളുടെരഹസ്യവുംകൊണ്ടൊഅത്ഭുതംഅതിശയംഅടയാളംഎ
ന്നീവകകൊണ്ടൊസംസാരിപ്പാൻരസംതൊന്നിയാൽഅതെ
ല്ലാംവെദപുസ്തകത്തിൽമനൊഹരവുംമധുരവുമായിഎഴുതികി
[ 72 ] ടക്കുന്നപ്രകാരംമറ്റെവിടെകാണും—

വിശ്വ—നെർതന്നെഎങ്കിലുംആകാര്യങ്ങളെകുറിച്ചുസംസാരിക്കുമ്പൊ
ൾഉപകാരംവരെണംഎന്നുനാംവിശെഷാൽനോക്കെണ്ടതാകു
ന്നു—

വാഗീശൻ—അതുതന്നെഞാൻപറഞ്ഞുവല്ലൊ—ആകാൎയ്യങ്ങളെകുറിച്ചു
സംസാരിക്കുന്നതുമഹാഉപകാരമുള്ളതാകുന്നു—ലൊകകാൎയ്യമെ
ല്ലാംമായഎന്നുംസ്വൎഗ്ഗകാര്യമത്രെസാരംഎന്നുംപുനൎജ്ജന്മത്തി
ന്റെആവശ്യവുംനമ്മുടെക്രിയകളുടെപൊരായ്മയുംക്രിസ്തുവിന്റെനീ
തിയുടെഅത്യാവശ്യവുംമറ്റുംഅതിനാൽതന്നെഅറിയെണ്ട
തിന്നുസംഗതിഉണ്ടുഅതല്ലാതെഅനുതപിക്കുന്നതുംവിശ്വസിക്കു
ന്നതുംപ്രാൎത്ഥിക്കുന്നതുംഉപദ്രവംസഹിക്കുന്നതുംഎന്തെന്നുംസുവി
ശെഷവാഗ്ദത്തങ്ങളുംആശ്വാസവുംഎത്രവലിയതെന്നുംവ്യാ
ജൊപദേശംവിരൊധിച്ചുസത്യത്തെഉറപ്പിപ്പാനുംപഠിക്കാത്തവ
രെഅഭ്യസിപ്പിപ്പാനുംവഴിഇന്നത്എന്നുംമറ്റുംഅതിനെകൊ
ണ്ടുശീലിക്കാം—

വിശ്വ—ഇതെല്ലാംസത്യംതന്നെൟവകനിങ്ങളിൽനിന്നുകെട്ടിട്ടുഞാൻ
വളരെസന്തൊഷിക്കുന്നു—

വാഗീശ—അയ്യൊനിത്യജീവത്വത്തിന്നായിവിശ്ചാസവുംഹൃദയത്തിങ്കൽഒ
രുകാരുണ്യവെലയുംആവശ്യംഎന്നുമിക്കവാറുംമനുഷ്യർഅറി
യാതെസ്വൎഗ്ഗരാജ്യംപ്രാപിപ്പതിനായിപൊരാത്തധൎമ്മപ്രവൃത്തി
കളെചെയ്യുന്നതിൽബുദ്ധിക്കെടുആശ്രയിക്കുന്നതുൟഅറി
വ്ഇല്ലായ്കയാൽആകുന്നുകഷ്ടം—

വിശ്വ—കാൎയ്യംതന്നെഎങ്കിലുംഈവകസ്വൎഗ്ഗീയജ്ഞാനംദൈവത്തിന്റെ
ദാനമത്രെമനുഷ്യന്റെപ്രയത്നത്താലുംവാക്കിനാലുംവരിക
യില്ലനിശ്ചയം—

വാഗീ—അത്എനിക്കഅറിയാതിരിക്കാമൊ—സ്വൎഗ്ഗത്തിൽനിന്നുദത്ത
മായതല്ലാതെമനുഷ്യന്ന്ഒന്നുംലഭിപ്പാൻകഴികയില്ല—പ്രവൃത്തി
യാൽഅല്ലകരുണയാൽഅത്രെസകലവുംവരുന്നതാകുന്നു
[ 73 ] ഇതിന്റെപ്രാമാണ്യംഉറപ്പിപ്പാൻഎറിയൊരുവെദവാക്യംപ
റവാൻതൊന്നുന്നു—

വിശ്വ—നല്ലതുഎന്നാൽനാംഇപ്പൊൾഏതുകാര്യംകൊണ്ടുസംസാരി
ക്കെണ്ടു—

വാഗീശൻ—വെണ്ടുന്നതുഞാൻപറയാം—സ്വൎഗ്ഗീയംഭൌമംശാസ്ത്രീയംവൈദി
കംവിശുദ്ധംബാഹ്യംഭൂതംഭാവിഅന്യംസ്വകീയംമൂലസാരം
ശാഖാദിവിവരംഎന്നീവകയിൽഏന്തൊന്നുകൊണ്ടുസംസാരി
ക്കുന്നതിനാൽഉപകാരംവരുമെങ്കിൽഅതുഞാൻപറയാം

അപ്പൊൾവിശ്ചസ്തൻആശ്ചര്യപ്പെട്ടുതനിയെനടക്കുന്നക്രിസ്തിയന്റെ
അരികെചെന്നുഇതെന്തൊരുമനുഷ്യൻഇവൻഎത്രയുംനല്ലസഞ്ചാരി
യാകുംനിശ്ചയംഎന്നുപറഞ്ഞാറെക്രിസ്തിയൻഅല്പംചിരിച്ചുനീഇത്രവിശ്ചസി
ച്ചുവരുന്നഈൻമനുഷ്യൻതന്നെഅറിയാത്തത്ആളുകളെപത്തിരുപതൊ
ളംനാവുകൊണ്ടുചതിക്കുംഎന്നുപറഞ്ഞു—

വിശ്വ—നീഅവനെഅറിയുമൊ—

ക്രിസ്തി—അറിയുന്നുഅവൻതന്നെത്താൻഅത്രനന്നായിഅറിഞ്ഞിരു
ന്നെങ്കിൽകൊള്ളായിരുന്നു—

വിശ്വ—എന്നാൽഅവൻആർ—

ക്രിസ്തി—അവൻനമ്മുടെനാട്ടുകാരനായവാഗീശൻതന്നെനീഅവനെഅ
റിയാത്തത്ആശ്ചൎയ്യംപട്ടണത്തിന്റെവലിപ്പംകൊണ്ടാകും—

വിശ്വ—അവൻആരുടെമകൻപാൎപ്പുംഎവിടെ—

ക്രിസ്തി—അവൻജല്പവീഥിയിൽപാൎത്തമഞ്ജുവാണിയുടെമകനാകുന്നു
ജല്പവീഥിയിലെവാഗീശൻഎന്നപെർഅവന്നുംനടപ്പായിവ
ന്നുനല്ലവാക്കുപറവാൻശീലമുണ്ടായിട്ടുംഇരപ്പൻതന്നെ—

വിശ്വ—അവൻവെണ്ടതില്ലഎന്നുതൊന്നുന്നു—

ക്രിസ്തി—അവനെഅറിയാത്തവൎക്കുഅങ്ങിനെതൊന്നുംചിത്രക്കാരന്റെ
പണിയെദൂരത്തുനിന്നുകണ്ടാൽഅതുനല്ലഭംഗിയുള്ളതാകു
ന്നുഅടുക്കെചെന്നുനൊക്കിയാൽഒരൊകുറവുകളെകാണുകയും
ചെയ്യുംഅപ്രകാരംഇവൻഅന്യസ്ഥലത്തിങ്കൽസമൎത്ഥൻസ്വ
[ 74 ] ദെശത്തിങ്കൽകുരൂപനത്രെആകുന്നു—

വിശ്വ—നീചിരിച്ചുവല്ലൊനിന്റെവാക്കുകളിതന്നെഎന്നുഎനിക്ക് തൊ
ന്നുന്നു—

ക്രിസ്തി—ഇങ്ങിനെഉള്ളകാൎയ്യത്തിൽഞാൻകളിക്കുമൊചിരിച്ചുവെങ്കി
ലുംഞാൻകളിക്കാരനല്ലഒരുത്തൎക്കുംഅന്യായമായികുറ്റംപ
റയുന്നവനുമല്ലഎങ്കിലുംഞാൻഇവന്റെകാൎയ്യംനിന്നൊടുവി
സ്തരിച്ചുപറയാം—ഇവൻആരൊടുംചെരുംഎന്തെങ്കിലുംപറയും
നിന്നൊടുസംസാരിച്ചത്പൊലെചാരായപ്പീടികയിലുംസംസാ
രിക്കുംചെരിക്കൽഎറുംതൊറുംമെടുമൊഴിഅധികംതൂകുംഅ
വന്റെഹൃദയത്തിലുംഭവനത്തിലുംനടപ്പിലുംദൈവകാൎയ്യത്തി
ന്നുഒരുസ്ഥലമില്ലനാവിലെഉള്ളൂ—

വിശ്വ—അങ്ങിനെയൊഎന്നാൽഅവൻഎന്നെവളരെചതിച്ചു—

ക്രിസ്തി—ചതിച്ചുസത്യംഅവർപറയുന്നുചെയ്യുന്നില്ലതാനുംഎന്നൊരു
വാക്കുണ്ടല്ലൊ—ദൈവരാജ്യംവാക്കിലല്ലശക്തിയിൽഅത്രെ
ആകുന്നു—പ്രാൎത്ഥനഅനുതാപംവിശ്വാസംപുനൎജ്ജന്മംഎന്നി
വറ്റെകുറിച്ചുഅവൻസംസാരിക്കതന്നെചെയ്യുന്നുള്ളുഞാൻകൂ
ടക്കൂടഅവന്റെഭവനത്തിൽപൊകുമാറുണ്ടായിരുന്നുപുറമെമാ
ത്രമല്ലഅകമെയുംഅവന്റെനടപ്പിനെകണ്ടറിയെണ്ടതിന്നുസം
ഗതിവന്നിരിക്കുന്നു—അവന്റെവീട്ടിൽദൈവഭയംഅല്പപവുമി
ല്ലപ്രാൎത്ഥനയുംഅനുതാപത്തിന്റെഒരുഛായയുമില്ലഅവനെ
ക്കാൾകാട്ടുമൃഗവുംഅധികമായിദൈവത്തെസെവിക്കുന്നുഅവ
ൻസത്യമാൎഗ്ഗത്തിന്നുകറയുംദൂഷ്യവുംനിന്ദയുമായിരിക്കുന്നു—അ
ന്യസ്ഥലത്തുഅവൻമഹാഭക്തൻസ്വഗൃഹത്തിൽഒരുശൈത്താൻ
തന്നെഎന്ന്ജനങ്ങളുടെവാക്കുഅവന്റെവീട്ടുകാൎക്ക്നല്ലസമ്മതം—
അവൻമഹാകൊപിയുംശാഠ്യക്കാരനുമായിവെലക്കാരെക്കൊണ്ടുകഠിനപ്രവൃത്തിയെഎടുപ്പിക്കുന്നതുകൊണ്ടു
അവൎക്കപലപ്പൊഴും
എന്തുചെയ്യെണ്ടുഅവനൊടുഎങ്ങിനെസംസാരിക്കെണ്ടുഎന്നറി
വാൻപാടില്ല—അവനൊടുവ്യാപാരംചെയ്തവർമാപ്പിള്ളയൊടു
[ 75 ] ള്ളകച്ചവടംതന്നെഏറെനല്ലതുഎന്നുപറയുന്നുമക്കളെഅവൻ
സ്വപ്രവൃത്തികളെതന്നെശീലിപ്പിക്കുന്നുഒരുത്തൎക്കമനസ്സാക്ഷി
യിൽനിന്നുഇത്തിരിശങ്കഉൾപ്പെട്ടാൽഹെമൂഢവിഡ്ഢിഎന്നുപെ
ർവിളിച്ചുംമാനമുള്ളവെലഒന്നുംഎടുപ്പിക്കാതെയുംകണ്ടുഎ
ല്ലാമനുഷ്യരുടെമുമ്പാകെനിസ്സാരന്മാരാക്കുകയുംചെയ്യും—ൟ
മനുഷ്യൻതന്റെദുൎന്നടപ്പുകൊണ്ടുഏറിയജനങ്ങൾക്ക്‌ഇടൎച്ചയും
വീഴ്ചയുംവരുത്തിദൈവംവിരൊധിക്കുന്നില്ലെങ്കിൽഇനിയുംപലൎക്കും
നാശംവരുത്തുംനിശ്ചയം—

വിശ്വ—അല്ലയൊസഹൊദരനീഅസൂയകൊണ്ടല്ലക്രിസ്തുവിശ്വാസികൾക്ക്‌യൊ
ഗ്യപ്രകാരംഈമനുഷ്യന്റെകാര്യമെല്ലാംഎന്നൊടുഇപ്പൊൾ
അറിയിച്ചതുകൊണ്ടുംഅവനൊടുപരിചയമുണ്ടുഎന്നുപറഞ്ഞ
തുകൊണ്ടുംഞാൻനിന്റെവാക്കുവിശ്വസിക്കെണ്ടതാകുന്നു—

ക്രിസ്തി—അവനെഅറിയാതെഇരുന്നെങ്കിൽഅവൻവെണ്ടതില്ലഎന്നുഞാ
നുംവിചാരിപ്പാൻസംഗതിയുണ്ടായിരുന്നുഅതുകൂടാതെദൈവ
ശത്രുക്കൾമാത്രംഅവന്നുഅപവാദംപറഞ്ഞാൽഅതുമറ്റഎ
ല്ലാവിശ്വാസികൾ്ക്കുംവരുന്നലൊകനിന്ദതന്നെഎന്നുവിചാരിച്ചുപ്ര
മാണിക്കാതെഇരുന്നുഎങ്കിലുംഞാൻപറഞ്ഞതിനെക്കാൾഅധി
കംദുഷ്കൎമ്മങ്ങൾഅവനിൽഉണ്ടുഎന്നുഞാൻകണ്ണാലെകണ്ടുതെ
ളിയിപ്പാനുംകഴിയും—പിന്നെനല്ലക്രിസ്തിയാനികൾഅവന്റെപെ
ർകെട്ടാൽലജ്ജിച്ചുപാൎക്കുന്നുഅവനെഒരുനാളുംസഹൊദരനാ
യുംസ്നെഹിതനായുംവിചാരിക്കയുമില്ല—

വിശ്വ—പറയുന്നതുംപ്രവൃത്തിക്കുന്നതുംരണ്ടുകാൎയ്യംഎന്നുഎനിക്കിപ്പൊൾ
ബൊധിച്ചിരിക്കുന്നുഇനിമെലാൽഞാൻൟവ്യത്യാസംഒൎത്തുവി
ചാരിക്കും—

ക്രിസ്തി—അവരണ്ടുകാൎയ്യവുംസത്യം—ആത്മാവ്വിട്ടുശരീരംശവമായിരിക്കുന്ന
പ്രകാരംപ്രവൃത്തികൂടാത്തവാക്കുംശവംതന്നെ—പിതാവില്ലാത്ത
വരെയുംവിധവമാരെയുംഅവരുടെദുഃഖത്തിൽചെന്നുകാണു
ന്നതുഞാൻലൊകത്തിൽനിന്നുമലിനതഇല്ലാത്തവായി
[ 76 ] കാത്തിരിക്കുന്നതുംദൈവമായപിതാവിന്റെമുമ്പാകെശുദ്ധവും
നിൎമ്മലതയുംഉള്ളആരാധനായുകുന്നു(യാ.൧,൨൭)എന്നദൈവവ
ചനംവാഗീശൻഅറിയാതെകെൾ്ക്കയുംസംസാരിക്കയുംതന്നെ
ചെയ്കയാൽനല്ലക്രിസ്തിയാനിയാകുംഎന്നുവിചാരിച്ചുസ്വന്തആ
ത്മാവിനെവഞ്ചിക്കുന്നു—കെൾക്കുന്നതുനട്ടവിത്തുപൊലെആകുന്നു
സത്യംഎങ്കിലുംഹൃദയത്തിലുംനടപ്പിലുംഫലമുണ്ട്എന്ന്വാക്കായി
ട്ടുപറഞ്ഞാൽപൊരാ—വിധിദിവസത്തിൽനീവിശ്വസിച്ചുവൊനീ
നല്ലവണ്ണംസംസാരിച്ചുവൊഎന്നല്ലനീനല്ലപ്രവൃത്തിചെയ്തിട്ടു
ണ്ടൊഎന്നചൊദ്യവുംവിധിയുംഉണ്ടാകുമ്പൊൾഓരൊരുത്തൻഅ
വനവന്റെഫലംഅനുഭവിക്കുംകൊയ്ത്തുകാലത്തിൽജനങ്ങൾഫ
ലമല്ലാതെമറ്റൊന്നുംവിചാരിക്കാത്തപ്രകാരംലൊകാവസാന
ത്തിൽവിശ്വാസത്തിന്റെഫലംമാത്രംഅന്വെഷിക്കപ്പെടും—ആ
ദിവസത്തിൽവാഗീശന്റെഅതിഭാഷണംഎല്ലാംസാരമില്ലാ
തെയായിപൊകുംനിശ്ചയം

വിശ്വ—കുളമ്പുപിളൎന്നുരണ്ടായിപിരിഞ്ഞുതെക്കിഅരെക്കുലുമുള്ളമൃഗമെ
ല്ലാംശുദ്ധമുള്ളതാകുന്നുതെക്കിഅരെക്കുന്നെങ്കിലുംകുളമ്പുപിള
രാതെഇരുന്നാൽശുദ്ധമല്ലഎന്നുമൊശെഎഴുതിയതുഎനിക്ക
ഓൎമ്മെക്കുവരുന്നുണ്ടുമുയൽതെക്കിഅരെക്കുന്നെങ്കിലുംകുളമ്പു
പിളരാതെനായുടെയുംകരടിയുടെയുംചെലിൽകാലുള്ളതായി
അശുദ്ധമാകുന്നപ്രകാരംവാഗീശൻജ്ഞാനംഅന്വെഷിച്ചുവച
നത്തെഅരെച്ചുവളരെസംസാരിക്കുന്നുഎങ്കിലുംപാപവഴിവി
ടാതെനടക്കകൊണ്ടുഅശുദ്ധൻതന്നെ

ക്രിസ്തി—നീപറഞ്ഞതുകാര്യംതന്നെആവാക്കുകളുടെസുവിശെഷാൎത്ഥം
നിണക്കതൊന്നിവന്നിട്ടുണ്ടായിരിക്കുംപിന്നെഞാൻമറ്റൊന്നു
പറയാം—പൌൽചിലസമൎത്ഥരായജല്പകന്മാൎക്കശബ്ദിക്കുന്നഒ
ടുംചിലമ്പുന്നകൈത്താളവുംഎന്നപെർവിളിച്ചുവല്ലൊ—ഒടുംകൈ
ത്താളവുംശബ്ദിച്ചാലുംജീവൻകൂടാതെഇരിക്കുന്നപ്രകാരംആജ
ല്പകന്മാൎക്കഒരുദൈവദൂതന്റെനാവുംഒച്ചയുംകൊണ്ടുപറവാൻ
[ 77 ] കഴിയുമെങ്കിൽഅവർസത്യവിശ്വാസവുംസുവിശെഷകാ
രുണ്യവുമുള്ളജീവൻകൂടാതെഇരിക്കകൊണ്ടുദൈവരാജ്യത്തിലും
ജീവന്റെമക്കളുടെസമൂഹത്തിലുംപാൎപ്പാൻഅയൊഗ്യന്മാരായി
രിക്കുന്നു—

വിശ്വ—എനിക്കആദ്യംഅവനിൽഉണ്ടായമമതയൊളംഇപ്പൊൾവെ
റുപ്പുണ്ടുഅവനെഅയക്കെണ്ടതിന്നുനാംഎന്തുചെയ്യെണം

ക്രിസ്തി—ഞാൻപറയുംപ്രകാരംനീചെയ്താൽദൈവംഅവന്റെഹൃദയം
തൊട്ടുതിരിക്കുന്നില്ലെങ്കിൽഅവന്നുംനിന്നിൽവെഗംവെറുപ്പു
ണ്ടാകും—

വിശ്വ—എന്നാൽഞാൻഎന്തുചെയ്യെണ്ടു—

ക്രിസ്തി—നീഅവന്റെഅടുക്കൽചെന്നുദൈവകാൎയ്യത്തിന്റെശക്തികൊ
ണ്ടുഅവനൊടുസംസാരിക്കെണം—പിന്നെഅവൻഎല്ലാംസ
മ്മതിച്ചശെഷംഈകാൎയ്യങ്ങൾനിന്റെഹൃദയത്തിലുംഭവനത്തി
ലുംനടപ്പിലുമുണ്ടൊഎന്നുചൊദിക്ക

അതിന്റെശെഷംവിശ്വസ്തൻവാഗീശന്റെഅരികെചെന്നുഅല്ല
യൊസഖെസുഖമുണ്ടൊഎന്നുചൊദിച്ചു

വാഗീശൻ—സുഖംതന്നെഎങ്കിലുംഇത്രനെരംസംസാരിക്കാത്തതുകു
റവല്ലയൊ

വിശ്വ—ഇപ്പൊൾസംസാരിക്കാമല്ലൊ—എനിക്കഒന്നുചൊദിപ്പാനുണ്ടു—
രക്ഷാകരമായദൈവകരുണഒരുമനുഷ്യന്റെഹൃദയത്തിൽ
ഉണ്ടായാൽഅതുവെളിവായിവരുന്നതെങ്ങിനെ

വാഗീശ—എന്നാൽനാംകാൎയ്യങ്ങളുടെശക്തികൊണ്ടുസംസാരിക്കെണ്ടതാ
ന്നു—നിന്റെചൊദ്യംഎത്രയുംസാരംഞാൻസന്തൊഷത്തോടെ
ഉത്തരംപറയാം—ദൈവകരുണഹൃദയത്തിൽഉണ്ടായാൽഅത്ഒ
ന്നാമത്പാപത്തിന്നുവിരൊധമായിഒരുനിലവിളിയെഉണ്ടാക്കുംര
ണ്ടാമത്—

വിശ്വ—നില്ക്കനാംഒന്നാമത്കൊണ്ടുനല്ലവണ്ണംവിചാരിക്ക—അതുമനസ്സിന്നു
പാപകൎമ്മത്തിങ്കൽവെറുപ്പുജനിപ്പിക്കയാൽവെളിവായിവരുന്നു
[ 78 ] എന്നുനീപറയെണ്ടതായിരുന്നു—

വാഗീശൻ—പാപത്തിന്നുവിരൊധമായിനിലവിളിക്കപാപത്തെവെറുക്കഈ
രണ്ടിന്നുംതമ്മിൽഎന്തുവ്യത്യാസം

വിശ്വ—വളരെഉണ്ടു—ഞാൻഒന്നുപറയട്ടെഒരുസമയംഒരുകള്ളൻരാത്രി
യിൽഒരുഭവനത്തിന്റെചുവരതുരന്നുമുറിച്ചുകയറികിട്ടിയവസ്തു
എല്ലാംകവൎന്നുപുറത്തുചാടിവെച്ചുകൊണ്ടിരിക്കുമ്പൊൾവെറിട്ടുഒരു
കള്ളൻവന്നു ആസാമാനങ്ങളെഎല്ലാംഎടുത്തുകൊണ്ടുപൊയിക
ളഞ്ഞു—അവൻപുറത്തുവന്നുഎല്ലാംപൊയിഎന്നുകണ്ടാറെഎ
ന്തുഒരുദുഷ്ടൻഇതുചെയ്തുഒരുവസ്തുവെപൊലുംസൂക്ഷിച്ചുവെപ്പാ
ൻമനുഷ്യർസമ്മതിക്കുന്നില്ലല്ലൊഎന്നുവൈരംകൊടുത്തുകളവി
ന്നുവിരൊധമായിനിലവിളിച്ചുഎന്നിട്ടുംഅവൻആപാപത്തെവെ
റുത്തുഎന്നുനീവിചാരിക്കുന്നുവൊ—ദൈവകരുണയാൽപാപദ്വെ
ഷംമനസ്സിൽഇല്ലെങ്കിൽഅതിന്നുവിരൊധമായിഎത്രയുംനില
വിളിച്ചാലുംഅതുഹൃദയത്തിലുംഭവനത്തിലുംനടപ്പിലുംഉണ്ടാകും—
യൊസെഫിന്റെയജമാനത്തിതാൻശുദ്ധമുള്ളവൾഎന്നഭാ
വംകാട്ടിവളരെനിലവിളിച്ചുഎങ്കിലുംഅവനൊടുഅശുദ്ധിപ്രവൃത്തി
പ്പാൻമൊഹിച്ചവളല്ലൊഒരമ്മമടിയിലുള്ളമകൾക്കവിരൊധമാ
യിനിലവിളിച്ചുഎല്ലാവിധമുള്ളദൂഷണവാക്കുകൾപറഞ്ഞാലുംപി
ന്നെയുംചുംബിച്ചുലാളിക്കുംഅപ്രകാരംപലരുംപാപത്തിന്നുവിരൊ
ധമായിനിലവിളിച്ചാലുംആയതിനെസ്നെഹിക്കതന്നെചെയ്യും—

വാഗീശ—നീപതിയിരിക്കുന്നുഎന്നുഎനിക്കതൊന്നുന്നു—

വിശ്വ—ഒരുനാളുംഇല്ലസകലവുംനെരെവിചാരിച്ചുപറവാൻമാത്രംഎനി
ക്കആവശ്യം—ഹൃദയത്തിൽകാരുണ്യവെലഉണ്ടെങ്കിൽഅതുരണ്ടാമത്
ഒരുകാൎയ്യത്താൽവെളിവായിവരുംഎന്ന്നീമുമ്പെപറവാൻഭാവിച്ചു
വല്ലൊഅതെന്തു—

വാഗീശ—സുവിശെഷരഹസ്യങ്ങളിൽവലിയജ്ഞാനം—

വിശ്വ—ഇത്ആദ്യംപറയെണ്ടതായിരുന്നുഎങ്കിലുംആദ്യമൊഅവസാ
നമൊഇതുവുംകാൎയ്യമല്ല—ഹൃദയത്തിലെകാരുണ്യവെലകൂടാതെ
[ 79 ] സുവിശെഷരഹസ്യങ്ങളിൽജ്ഞാനംവരുത്തുവാൻവൈഷമ്യം
ഒന്നുമില്ല—ഒരുമനുഷ്യൻസൎവ്വജ്ഞാനിയായിരുന്നിട്ടുംനിസ്സാര
നുംദൈവപുത്രസ്വീകാരംകൂടാതെയുള്ളവനുമാകുവാൻസംഗതി
ഉണ്ടു—ക്രിസ്തുഒരുസമയംശിഷ്യന്മാരൊടുനിങ്ങൾഇവഎല്ലാംഅ
റിയുന്നുവൊഎന്നുചൊദിച്ചപ്പൊൾഅവർഅതെകൎത്താവെഅ
റിയുന്നുഎന്നുപറഞ്ഞാറെ,അവറ്റെചെയ്താൽനിങ്ങൾഭാഗ്യ
വാന്മാരാകുന്നുഎന്നവൻപറഞ്ഞുവല്ലൊആകയാൽഅറിയുന്നതി
ന്നല്ലചെയ്യുന്നതിന്നത്രെഅനുഗ്രഹംവെച്ചിരിക്കുന്നു—ഒരുവെ
ലക്കാരൻയജമാനന്റെഇഷ്ടംഅറിഞ്ഞിട്ടുചെയ്യാതിരുന്നാൽ
വളരെഅടികൊള്ളുംഎന്നവാക്കുണ്ടല്ലൊ—ദൈവദൂതന്റെജ്ഞാ
നമുണ്ടായിട്ടുസത്യക്രിസ്ത്യാനിയാകാതിരിപ്പാൻസംഗതിഉണ്ടാകകൊ
ണ്ടുനീപറഞ്ഞതുംസാരമില്ല—ജല്പകന്മാൎക്കുംപ്രശംസക്കാൎക്കുംജ്ഞാ
നംമതിദൈവത്തിന്നുനല്ലപ്രവൃത്തിയിൽഅത്രെരസംതൊന്നും
ജ്ഞാനംകൂടാതെഹൃദയംനന്നാകുന്നില്ലസത്യംഎങ്കിലുംരണ്ടുവക
ജ്ഞാനംഉണ്ടുഒന്നുനിത്യാഭ്യാസത്താൽവരുന്നതലയിലെജ്ഞാ
നംജല്പകന്നുതന്നെപൊരും രണ്ടാമതുവിശ്വാസസ്നെഹങ്ങളുടെ
കരുണനിറഞ്ഞുപൂൎണ്ണമനസ്സാലെദൈവെഷ്ടംചെയ്വാൻശക്തീ
കരിക്കുന്നഹൃദയത്തിലെജ്ഞാനംഇതുഇല്ലെങ്കിൽസത്യക്രിസ്ത്യാനി
ക്കഒരുസൌഖ്യവുമില്ല—എനിക്കറിവിനെതരെണമെഎന്നാൽ
ഞാൻനിന്റെവെദപ്രമാണംപ്രമാണിക്കുംഅതെഞാൻഅതി
നെഎന്റെപൂൎണ്ണഹൃദയത്തൊടെപ്രമാണിക്കും(സങ്കീ.൧൧൯,൩൪)

വാഗീശ—ഇതുഉപകാരത്തിന്നായിട്ടല്ലനീപിന്നെയുംപതിയിരിക്കുന്നു
സത്യം—

വിശ്വ—എന്നാൽകാരുണ്യവെലവെളിവായിവരുന്നമറ്റൊരുപ്രകാരം
നീപറഞ്ഞാലും—

വാഗീശ—ഞാൻപറയുന്നത്നിണക്കബൊധിക്കുന്നില്ലല്ലൊഅതുകൊണ്ടു
എനിക്കപറവാൻആവശ്യമുള്ളതല്ല—

വിശ്വ—നിണക്കപറവാൻഇഷ്ടക്കെടാകുന്നെങ്കിൽനീഎനിക്കപറവാ
[ 80 ] ൻസമ്മതംതരുമൊ—

വാഗീശ—നിന്റെമനസ്സുപൊലെചെയ്ക

വിശ്വ—ഒരുമനുഷ്യന്റെഹൃദയത്തിൽകാരുണ്യവെലഉണ്ടായാൽത
നിക്കെങ്കിലുംഅന്യന്മാൎക്കെങ്കിലുംവെളിവാകുംതനിക്കവെളിവാ
കുന്നതാവിത്അത്അവന്നുപ്രകൃതിദൊഷംഅവിശ്വാസംമുതലാ
യപാപങ്ങളുടെബൊധംവരുത്തിക്രിസ്തുമൂലംവിശ്വാസത്താൽദൈ
വത്തിൽനിന്നുക്ഷമലഭിക്കാഞ്ഞാൽനിത്യനാശത്തിൽഅകപ്പെ
ടുംഎന്നുതൊന്നിച്ചുപാപത്തിന്നിമിത്തംദുഃഖിച്ചുലജ്ജിപ്പാനുംത
നിക്കപ്രകാശിതമായിവന്നലോകരക്ഷിതാവൊടുജീവനൊ
ളംചെൎന്നിരിക്കയിൽവിശന്നുദാഹിച്ചിരിപ്പാനുംസംഗതിഉണ്ടാക്കു
കയുംചെയ്യുന്നു—ആപൈദാഹങ്ങൾ്ക്കവാഗ്ദത്തംഉണ്ടു—ആകയാൽ
രക്ഷിതാവിങ്കലെവിശ്വാസത്തിന്റെബലാബലപ്രകാരംസ
ന്തൊഷംസമാധാനംവിശുദ്ധിയിലെതാല്പൎയ്യംകൎത്താവിനെഅ
ധികംഅറിഞ്ഞുഇഹലൊകത്തിൽവെച്ചുസെവിക്കയിൽആഗ്രഹംഎ
ന്നിവറ്റിന്റെഎറ്റക്കുറവുകൾകാണുംപാപവുംഅശുദ്ധവിചാ
രങ്ങളുംഇനിയുംഹൃദയത്തിൽഅതിക്രമിക്കകൊണ്ടുകാരുണ്യ
വെലതന്നെതുടങ്ങിഎന്നുതനിക്കുംപലപ്പൊഴുംതൊന്നുന്നില്ലദൈ
വജ്ഞാനംനന്നായിവൎദ്ധിച്ചശെഷംമാത്രംഈകാൎയ്യത്തിലും
വെളിച്ചമുണ്ടാകും—
അന്യന്മാൎക്കഅതുവെളിവായിവരുന്നതാവിതു—

ഒന്നാമത്ക്രിസ്തുവിശ്വാസംഉണ്ടുഎന്ന്താന്താൻഅനുഭവിച്ചത്ഏറ്റുപ
റയുന്നസാക്ഷിയാലുംരണ്ടാമതആസാക്ഷിയൊഗ്യമാകുന്നനടപ്പിനാലും
അത്രെ—അതാവിത്ഹൃദയത്തിലുംകുഡുംബംഉണ്ടെങ്കിൽകുഡുംബത്തിലും
ലൊകത്തൊടുള്ളസമ്പൎക്കത്തിലുംവിളങ്ങുന്നനടപ്പുഅതിനാൽപാപത്തെയും
പാപത്തിന്നിമിത്തംതന്നെയുംവെറുത്തുജല്പകനുംകപടഭക്തനുംപ്രയൊ
ഗിക്കുന്നവാക്കിനാൽമാത്രമല്ലവിശ്വാസസ്നെഹങ്ങളാൽവചനത്തിന്നുവി
ധെയനായിതന്റെഭവനത്തിൽസകലദൊഷംവിരൊധിച്ചുംലൊക
ത്തിൽവിശുദ്ധിയെവൎദ്ധിപ്പിച്ചുംകൊണ്ടിരിക്കും—ഹൃദയത്തിൽകാരുണ്യ
[ 81 ] വെലഉണ്ടുഎന്നുഅന്യന്മാൎക്കുംവെളിവായിവരുന്നതീവണ്ണംഞാൻപറഞ്ഞ
തിന്നുവല്ലതെറ്റുംതൊന്നിയാൽപറകഅല്ലെങ്കിൽഎനിക്കമറ്റൊന്നു
ചൊദിപ്പാൻ സമ്മതംതരെണം—

വാഗീശൻ—തെറ്റുനൊക്കുകഅല്ലകെൾ്ക്കതന്നെഎനിക്കഇപ്പോൾനല്ലൂനി
ന്റെചൊദ്യംഎന്തു—

വിശ്വ—ഞാൻകാരുണ്യവെലയെവൎണ്ണിച്ചപ്രകാരംഅനുഭവിച്ചിട്ടു
ണ്ടൊപിന്നെനീവാക്കിനാൽമാത്രമല്ലനടപ്പുപ്രവൃത്തികളാലുംഅ
തുതെളിയിച്ചുവരുന്നുണ്ടൊ—ൟചൊദ്യത്തിന്നുനീഉത്തരംപറ
വാൻവിചാരിക്കുന്നെങ്കിൽ ദൈവത്തിന്നുംനിന്റെമനസ്സാക്ഷി
ക്കുംസമ്മതമുള്ളതല്ലാതെമറ്റൊന്നുംപറയരുതെ—തന്നെത്താൻ
പ്രശംസിക്കുന്നവനല്ലദൈവത്താൽപ്രശംസിക്കപ്പെട്ടവനത്രെസാര
ൻ—പിന്നെനടപ്പിനാലുംഅയല്ക്കാരുടെസാക്ഷിയാലുംതന്റെവാ
ക്കുനെരല്ലഎന്നുസ്പഷ്ടമായിരിക്കുമ്പൊൾതാൻനല്ലവൻഎന്നുപറ
യുന്നതുമഹാദുഷ്ടതയല്ലയൊ

അപ്പൊൾവാഗീശൻഅല്പനെരംബുദ്ധിമുട്ടിനിന്നശെഷംനീഇപ്പൊൾ
അനുഭവംമനസ്സാക്ഷിദൈവംഎന്നിവകൊണ്ടുംപറഞ്ഞവാക്കിന്നായി
അവനെതന്നെസാക്ഷിയാക്കുന്നതുകൊണ്ടുംവാദംതുടരുകയാൽഎനിക്ക
മതിഉത്തരംപറവാൻആവശ്യമില്ലനീനല്ലപ്രശ്നക്കാരൻഎങ്കിലുംവിധികൎത്താ
വ്അല്ലല്ലൊ—ഇപ്രകാരമുള്ളതുഎന്നൊടുചൊദിപ്പാൻസംഗതിഎന്തു—
വിശ്വ—നീബഹുവാചാലനാകുന്നുഎന്നുഞാൻകണ്ടുനിശ്ചയമില്ലാത്തനി
നവുകൾഅല്ലാതെമറ്റുംവല്ലതുംനിണക്കുണ്ടൊഎന്നറിവാൻ
വെണ്ടിൟവകചൊദിച്ചിരിക്കുന്നുഅതുതന്നെഅല്ലനീവാക്കിനാ
ൽനല്ലഭക്തിയെകാണിച്ചാലുംനടപ്പുദൊഷമുള്ളതാകുന്നുഎന്നു
ഞാൻകെട്ടിരിക്കുന്നുനീക്രിസ്ത്യാനികൾ്ക്കനിന്ദയുംനെൎവ്വഴിക്കുദൂ
ഷണവുംഎന്നുംനിന്റെനടപ്പുദൊഷങ്ങൾകൊണ്ടുപലൎക്കുംഇടൎച്ച
വരുത്തിഇനിയുംപലൎക്കുംനാശംവരുത്തുവാൻസംഗതിഉണ്ടുഎ
ന്നുംകുടിദ്രവ്യാഗ്രഹംഅശുദ്ധിദൂഷണംകളിവാക്കുദുഷ്ടസം
സൎഗ്ഗംഎന്നീവകഎല്ലാംനിന്റെദൈവഭക്തിയിൽകലൎന്നുസ്ത്രീ
[ 82 ] ഗണങ്ങൾക്ക‌വെശ്യഎന്നപൊലെനീക്രിസ്ത്യാനികൾക്കനിന്ദ്യമാ
യിരിക്കുന്നുഎന്നുജനങ്ങളുടെവാക്കു—
വാഗീശ—കെട്ടകഥയെപ്രമാണിച്ചുക്ഷണത്തിൽകുറ്റംപറയുന്നക്ഷുദ്രനും
വിമനസ്സുമായനിന്നൊടുഎനിക്കഇനിസംസാരിപ്പാൻആവശ്യമി
ല്ലസലാംഎന്നുപറഞ്ഞുപൊകയുംചെയ്തു—

അപ്പൊൾക്രിസ്തിയൻവിശ്വസ്തനൊടുകാൎയ്യത്തീൎപ്പ്ഇതുപ്രകാരംഎന്നുഞാ
ൻപറഞ്ഞുവല്ലൊനിന്റെവചനത്തിന്നുംഅവന്റെമൊഹങ്ങൾക്കും‌തമ്മിൽ
ഒരുനിരപ്പുംഇല്ലായ്കകൊണ്ടുനടപ്പിനെമാറ്റുന്നതിനെക്കാൾനിന്നെവി
ട്ടുപൊകുന്നതുഅധികംനല്ലതുഎന്നവന്റെപക്ഷം—എന്നാൽഅവൻ
പൊകട്ടെഛെദംഎല്ലാംഅവന്നുതന്നെകൂടിയിരുന്നെങ്കിൽനമുക്കു
ദൂഷ്യംഉണ്ടാകുവാൻസംഗതിയായിരുന്നുഇപ്രകാരമുള്ളവരെവിടുക
എന്നുഅപ്പൊസ്തലന്റെവാക്ക്—

വിശ്വ—എങ്കിലുംനാംഅവനൊടുസംസാരിച്ചത്നന്നുപക്ഷെഅവൻ
ഒരുസമയംകെട്ടത്ഓൎത്തുവിചാരിക്കുംഅതുകൂടാതെഅവൻനശി
ച്ചുപൊയാൽഞാൻകുറ്റക്കാരനല്ലസ്പഷ്ടമായിഅവനൊടുസം
സാരിച്ചുവല്ലൊ

ക്രിസ്തി—അതുംഎത്രയുംനന്നായിസത്യംനടപ്പിൽഭൊഷ്ക്കന്മാരുംഅഹങ്കാരി
കളും,പുറത്തുള്ളവൎക്കനെൎവ്വഴിയെനിന്ദ്യമാക്കിവാക്കിൽമാത്രംഭ
ക്തിയെകാട്ടുന്നവ്യൎത്ഥസംസാരികളുമായവരൊടുഇത്രസ്പഷ്ടമായി
പറയുന്നത്നന്നദുൎല്ലഭമാകകൊണ്ടുലൊകൎക്കവെറുപ്പുംക്രിസ്തുനാ
മത്തിന്നുദൂഷണവുംവിശ്വാസികൾ്ക്കുബഹുസങ്കടവുംവരുന്നുണ്ടു
നീവാഗീശനൊടുസംസാരിച്ചപ്രകാരംമറ്റുവിശ്വാസികളുംആവ
കക്കാരൊടുസംസാരിക്കുന്നുഎങ്കിൽദൈവവചനത്തൊടുചെ
രുന്നപ്രകാരംനടക്കാത്തവൎക്കഎല്ലാംക്രിസ്തുസഭഅസഹ്യമാ
യിചമഞ്ഞതായിരുന്നു—

അപ്പൊൾവിശ്വസ്തൻ—

വാഗീശൻഎത്രയുംകയൎത്തുതാൻ
വായ്പടയാലെസൎവ്വംനീക്കുവാൻ
[ 83 ] മതിഎന്നൊങ്ങിആക്രമിച്ചുടൻ
ചതിഒഴിച്ചുനല്ലനാംഭടൻ
ഇതത്രെകെൾവിശ്വാസത്തിൻമണി
അകമ്പുറവുംഒക്കുംഉൾപ്പണി—എന്നുപാടുകയുംചെയ്തു—

അവർഇങ്ങിനെവനപ്രദെശത്തിൽകൂടിനടന്നുസഞ്ചാരദുഃഖങ്ങളെമ
റപ്പതിനായിവഴിയിൽവെച്ചുകണ്ടുംകെട്ടുംഉള്ളകാര്യങ്ങളെകുറിച്ചുസം
സാരിച്ചുകൊണ്ടിരിക്കുമ്പൊൾവിശ്വസ്തൻമറിഞ്ഞുനൊക്കിപിന്നാലെവ
രുന്നഒരുത്തനെകണ്ടുഅവനെഅറിഞ്ഞുസഹോദരനൊടുവഴിയെവ
രുന്നവനെകണ്ടുവൊഎന്നുചൊദിച്ചാറെക്രിസ്തിയനുംനൊക്കിപ്രസാദിച്ചു
എന്റെസ്നെഹിതനായസുവിശെഷിതന്നെവരുന്നുഎന്നുപറഞ്ഞ
ശെഷംവിശ്വസ്തൻഅവൻഎന്റെസ്നെഹിതനുംവാതുക്കലെക്കചെ
ല്ലുവാൻവഴിയെകാണിച്ചവനുമാകുന്നുഎന്നുപറഞ്ഞുഇരുവരുംസന്തൊ
ഷിച്ചപ്പൊൾസുവിശെഷിഅടുത്തുചെന്നുഹെപ്രിയമുള്ളവരെനിങ്ങൾക്കുംനി
ങ്ങളുടെസഹായക്കാൎക്കുംസമാധാനമുണ്ടാകട്ടെഎന്നനുഗ്രഹിച്ചു—

ക്രിസ്തി—അല്ലയൊസുവിശെഷിയെസലാംസലാംനിങ്ങളുടെമുഖത്തെക
ണ്ടതിനാൽപണ്ടുള്ളസ്നെഹവുംഎന്റെനിത്യസുഖത്തിന്നായികഴി
ച്ചഅദ്ധ്വാനവുംഓൎമ്മയിൽവരുന്നുണ്ടു—

വിശ്വ—ഹാമധുരസുവിശെഷിയെആയിരംസലാംവലഞ്ഞിരിക്കുന്നസ
ഞ്ചാരികളായഞങ്ങൾ്ക്കനിന്റെവരവുബഹുവാഞ്ഛിതംതന്നെ—

സുവിശെഷി—അല്ലയൊസഖിമാരെനാംതമ്മിൽപിരിഞ്ഞനാൾമുതൽ
ഇന്നുവരെയുംനിങ്ങൾ്ക്കഎന്തെല്ലാംഉണ്ടായി—

അപ്പൊൾസഞ്ചാരികൾവഴിയിൽവെച്ചുണ്ടായതുംആസ്ഥലത്തുഎത്തും
വരെതങ്ങൾസഹിച്ചദുഃഖങ്ങളുംഎപ്പെരുംഅറിയിച്ചു—

സുവിശെ—നിങ്ങൾ്ക്കസങ്കടങ്ങൾവന്നതുകൊണ്ടല്ലനിങ്ങൾസകലവുംജയിച്ചു
ബലഹീനന്മാരെങ്കിലുംഈദിവസംവരെയുംനെൎവ്വഴിയിൽനടന്ന
ത്കൊണ്ടുഎനിക്കവളരെസന്തൊഷംഞാൻവിതച്ചുനിങ്ങൾകൊ
യ്വാൻതുടങ്ങിവിതച്ചവനുംകൊയ്യുന്നവനുംഒന്നിച്ചുസന്തൊഷി
പ്പാനുള്ളസമയംവരുവൊളംതളരാതെനടന്നാൽനിങ്ങൾ‌അധികം
[ 84 ] കൊയ്യുംവാടാത്തകിരീടംനിങ്ങളുടെമുമ്പിൽവെച്ചിരിക്കുന്നുഅതു
കൈക്കലാകുംവണ്ണംഒടുവിൻ—പലരുംആകിരീടംവാങ്ങുവാനായിപുറ
പ്പെട്ടുദൂരംനടന്നശെഷംമറ്റൊരുത്തൻവന്നുഅതിനെഎടുക്കുംഎ
ന്നൊൎത്തുനിങ്ങൾക്കഉള്ളതുമുറുകപ്പിടിച്ചുആരൊട്എങ്കിലുംനിങ്ങളുടെ
കിരീടംകവരുവാൻസമ്മതിക്കരുത്—പിശാചിന്റെഅസ്ത്രങ്ങൾഎ
ത്താത്തസ്ഥലത്തിൽനിങ്ങൾചെൎന്നുവന്നില്ലപാപത്തെവിരൊധിപ്പാനാ
യിരക്തംവരയുംഎതിർനിന്നിട്ടുമില്ലദൈവരാജ്യംഎപ്പൊഴും
നിങ്ങളുടെമുമ്പിൽആക്കിഅദൃശ്യകാൎയ്യങ്ങളെസ്ഥിരമായിവിശ്വ
സിച്ചുലൊകകാൎയ്യത്തിന്മെൽമനസ്സുവെക്കാതെവഞ്ചനയുംദൊഷ
വുമുള്ളനിങ്ങളുടെഹൃദയങ്ങളെയുംജഡമൊഹങ്ങളെയുംനലവ
ണ്ണംസൂക്ഷിച്ചുസ്വൎഗ്ഗത്തിലുംഭൂമിയിലുമുള്ളസകലഅധികാരശ
ക്തിനിങ്ങളുടെപക്ഷത്തിൽഇരിക്കകൊണ്ടുധൈൎയ്യമായിരിപ്പിൻ

അപ്പൊൾക്രിസ്തിയൻസുവിശെഷിയെതൊഴുതുനീഞങ്ങളുടെഉപകാരത്തിന്ന്‌
പറഞ്ഞവാക്കുനിമിത്തംനിണക്കവന്ദനംഎങ്കിലുംനീപ്രവാചകനാകകൊ
ണ്ടുവഴിശെഷത്തിൽഞങ്ങൾ്ക്കസംഭവിപ്പാനുള്ളകഷ്ടങ്ങളെയുംഅവറ്റെ
സഹിച്ചുഅടക്കുവാനായിപ്രയൊഗിക്കെണ്ടുന്നഉപായങ്ങളെയുംപറഞ്ഞു
തരുന്നതിനാൽഞങ്ങളെഇനിയുംസഹായിക്കെണംഎന്നുപറഞ്ഞതുവി
ശ്വസ്തനുംസമ്മതിച്ചാറെ

സുവിശെ—അല്ലയൊആത്മജന്മാരെനിങ്ങൾബഹുസങ്കടങ്ങളാൽസ്വൎഗ്ഗരാജ്യ
ത്തിലെക്കപ്രവെശിക്കെണ്ടതാകുന്നുനഗരംതൊറുംചങ്ങലകളുംദുഃഖ
ങ്ങളുംഉണ്ടാകുംഎന്ന്സുവിശെഷത്തിന്റെസത്യവചനത്താൽനി
ങ്ങൾഅറിയുന്നുവല്ലൊഅതുകൊണ്ടുപ്രയാണംസങ്കടംകൂടാതെ
തീരുംഎന്നുവിചാരിക്കരുത്ൟവാക്യങ്ങളുടെപരമാൎത്ഥംഇതു
വരെയുംഅറിയെണ്ടതിന്നുസംഗതിവന്നുമറ്റുംപലതുംവെ
ഗംഉണ്ടാകുംഇനിയുംഅല്പംവഴിനടന്നാൽനിങ്ങൾൟവനംവിട്ടു
ഒരുനഗരത്തെകാണുംഅവിടെശത്രുക്കൾനിങ്ങളെവളഞ്ഞുഉ
പദ്രവിച്ചപ്പൊൾഒരുവൻനിങ്ങളുടെവിശ്വാസത്തിന്റെസാക്ഷി
ക്കായിതന്റെരക്തംമുദ്രയാക്കിമരിക്കെണ്ടിവരുംഎന്നാൽമര
[ 85 ] ണത്തൊളംവിശ്വസ്തരായിനിന്നാൽരാജാവ്ജീവകിരീടംതരും
ഇങ്ങിനെശത്രുവൈരത്താൽമരിക്കുന്നവൻബഹുകഷ്ടങ്ങളെസ
ഹിക്കെണ്ടിവന്നാലുംയാത്രാപ്രയാസദുഃഖങ്ങളെഒഴിച്ചുഅടു
ത്തവഴിയായിക്ഷണംസ്വൎഗ്ഗീയപട്ടണത്തിൽഎത്തുന്നതുകൊ
ണ്ടുഭാഗ്യവാൻതന്നെനിശ്ചയം—എന്റെവാക്കിൻപ്രകാരംഉ
ണ്ടാകുന്നസമയത്തസ്നെഹിതനായഎന്നെഓൎത്തുപുരുഷന്മാൎക്ക
യൊഗ്യമാകുംവണ്ണംചെറുത്തുനിന്നുനന്മചെയ്യുന്നതിനാൽനിങ്ങ
ളുടെആത്മാക്കളെവിശ്വാസമുള്ളസ്രഷ്ടാവായദൈവത്തിങ്കൽ
ഭരമെല്പിപ്പിൻഎന്നുപറഞ്ഞുപൊകയുംചെയ്തു—

അനന്തരംഞാൻസ്വപ്നത്തിൽകണ്ടതെന്തെന്നാൽ—സഞ്ചാരികൾവന
പ്രദെശംവിട്ടുനടന്നുഉടനെമായാപുരത്തെകണ്ടു—അവിടെമായയെന്നച
ന്തദിവസംതൊറുംനടക്കുന്നുണ്ടു—ആപട്ടണംമായയെക്കാളുംഘനംകുറ
ഞ്ഞതാകകൊണ്ടുംചന്തയിൽക്രയവിക്രയങ്ങൾ്ക്കായിവെച്ചസാധനങ്ങൾ
ഒക്കമായാമയങ്ങൾതന്നെആകകൊണ്ടുംഅതിന്നുമായച്ചന്തഎന്ന
പെർനടപ്പായിവന്നുഅതുപുതിയതുമല്ലഎത്രയുംപുരാണംതന്നെആകു
ന്നു—ഏകദെശംഅയ്യായിരംസംവത്സരംമുമ്പെസജ്ജനങ്ങൾവാനപട്ടണ
ത്തിലെക്കയാത്രയാകുവാൻതുടങ്ങിയനെരംബെൾജബൂൽഅപ്പൊല്യ
ൻലെഗ്യൊൻഎന്നീമൂന്നുഅസുരന്മാർഅവരെതടുപ്പാൻവെണ്ടിഒരുപായം
വിചാരിച്ചുതങ്ങളുടെസെവകന്മാരായശിവൻ—വിഷ്ണു—ഗണപതി—ദുൎഗ്ഗഎന്നും
മറ്റുംഎറിയമായാപ്രവൃത്തിക്കാരെചെൎത്തുവഴിയുടെഇരുപുറവുംആചന്ത
യെസ്ഥാപിച്ചുഭവനരാജ്യങ്ങളുംനിലംപറമ്പുകളുംപൊൻവെള്ളിയാഭര
ണരത്നാദികൾലൊകമഹത്വങ്ങൾഅന്നവാനവെശ്യാസംഗങ്ങൾഭാൎയ്യാഭ
ൎത്താക്കന്മാരുംപുത്രീപുത്രന്മാരുംദാസീദാസന്മാരുംശരീരരക്തങ്ങളുംജീവാ
ത്മാക്കളുംമറ്റുംപലപ്രകാരമുള്ളമൊഹനദ്രവ്യങ്ങളെക്രയവിക്രയങ്ങൾക്കാ
യിട്ടുവെച്ചു—അവിടെകിട്ടാത്തത്ഒന്നുമില്ലകൂത്തുകളുംമൊടിക്കളികളുംചൂ
തുംനൃത്തങ്ങളുംവഞ്ചനയുംപരിഹാസവുംമൌഢ്യവുംചതിയുംകളവുംദിവ
സെനകാണാംദിനംതൊറുംമൊഷണംഅടിപിടി വെശ്യാദൊഷംകുല
കള്ളപ്രമാണംമുതലായതമാശകൾപണംകൊടുക്കാതെനന്നായികാ
[ 86 ] ണാം—

മറ്റെപട്ടണങ്ങളിൽകാണുന്നപ്രകാരംഓരൊനാട്ടുചരക്കക്ഷണത്തിൽ
അറിവാൻവെണ്ടിചന്തവഴികളിൽപലരാജ്യനാമങ്ങൾഎഴുതിപതിപ്പിച്ചി
ട്ടുണ്ടു—മുസല്മാനർബ്രാഹ്മണർചെട്ടികൾനായർതീയർഎങ്ക്ലീഷപരന്ത്രീ
സ്സമുതലായസകലജാതിക്കാരുടെവിശെഷചരക്കുകളെവെവ്വെറെ
തെരുക്കളിൽവകതിരിച്ചുകാണാം—അവിടെപെൺകച്ചവടവുംവെശ്യ
കച്ചവടവുംകള്ളു—പൊൻവെള്ളിലൊഹംമരംകല്ലുമുതലായരൂപങ്ങളു
ടെകച്ചവടവുംമുഖ്യമായിനടക്കുന്നുഅവിടെദരിദ്രക്കാർവിലെക്ക്വാങ്ങു
വാനായിപൈസ്സയുടെരൂപങ്ങളുംരാജാക്കന്മാർകാഴ്ചകൊടുപ്പാനായി
ലക്ഷംരൂപ്പികവിലയുള്ളരൂപങ്ങളുംആവശ്യംപൊലെകിട്ടുംഞാൻപ
റഞ്ഞപ്രകാരംവാനപട്ടണവഴിആചന്തയിൽകൂടിതന്നെആകകൊണ്ടു
ഒരുത്തൻഅതിൽകൂടികടക്കാതെവാനപട്ടണത്തിലെക്കചെല്ലുവാൻ
നൊക്കിയാൽഇഹലൊകംവിട്ടുപൊകെണ്ടിവരും(൧കൊ൫,൧൦)രാജാ
ധിരാജാവ്ൟലോകത്തിൽപാൎത്തസമയത്ത്ഒരുപെരുഞ്ചന്തദിവസ
ത്തിൽതന്റെരാജ്യത്തിലെക്കപൊകുവാൻവെണ്ടിമായാപുരത്തിൽകൂടി
നടന്നപ്പൊൾചന്തരാജാവായബെൾജബൂൽഅവനെകണ്ടുആമായാ
ചരക്കുകളെവല്ലതുംവാങ്ങിക്കൊൾ്വാനായിവളരെനിൎബ്ബന്ധിച്ചുഎന്നെസെ
വിച്ചാൽനിന്നെചന്തകൎത്താവാക്കുംഎന്നുപറഞ്ഞുഎങ്ങിനെഎങ്കിലും
തന്റെകച്ചവടംകൊണ്ടുആവന്ദ്യനെതാമസിപ്പിച്ചുഅല്പംവാങ്ങുമാറാ
ക്കെണ്ടതിന്നുപീടികതൊറുംകടത്തിക്ഷണനെരത്തിൽസകലരാജ്യങ്ങ
ളെയുംഅവറ്റിലുള്ളവിഭൂതിയെയുംകാട്ടിക്കൊണ്ടുവളരെപ്രയത്നംകഴി
ച്ചുഎങ്കിലുംഅവന്നുആചരക്കുകളിൽനീരസംതൊന്നിഒരുലെശത്തിന്നും
വാങ്ങാതെമായാപുരത്തെവിട്ടുപൊകയുംചെയ്തു—

സഞ്ചാരികളായക്രിസ്തിയനുംവിശ്വസ്തനുംമായാപുരത്തിലെചന്തസ്ഥല
ത്തുഎത്തിയഉടനെകച്ചവടക്കാരുംപട്ടണവാസികൾഎല്ലാവരുംവിസ്മ
യിച്ചുഒരുമഹാകലഹംതുടങ്ങി—അതിന്റെകാരണംപറയാം—ചന്തയി
ൽകച്ചവടംചെയ്തുവരുന്നവരുടെവസ്ത്രത്തിന്നുംസഞ്ചാരികളുടെവസ്ത്രത്തി
ന്നുംതമ്മിൽവളരെഭെദംകണ്ടതല്ലാതെഭസ്മക്കുറിയുംകുടുമയുംഇല്ലായ്ക
[ 87 ] കൊണ്ടുചന്തക്കാർഅവരെനൊക്കിആശ്ചര്യപ്പെട്ടുചിലർഇവർഭ്രാന്ത
ന്മാർചിലർഇവർമൂഢന്മാർമറ്റുചിലർഇവർജാതിഭ്രഷ്ഠർതന്നെഎ
ന്നുപറഞ്ഞു—

അവരുടെവെഷംനിമിത്തംആശ്ചൎയ്യംതൊന്നിയപ്രകാരംവാക്കുനിമി
ത്തവുംവിസ്മയിച്ചുഅവർകനാൻഭാഷപറകകൊണ്ടുംചന്തക്കാരുടെവാ
ക്കുമുറ്റൂടുംഐഹികഭാഷയാകകൊണ്ടുംഅവരുടെവാക്കുചിലൎക്കമാത്രം
തിരിയും—

ചന്തയിൽക്രയവിക്രയങ്ങൾക്കായിവെച്ചമായാസാധനങ്ങളെസഞ്ചാരിക
ൾഅല്പംപൊലുംവിചാരിക്കാതെഎടൊനല്ലചരക്കുണ്ടുപുതുമാതിരിവല്ല
തുംവാങ്ങെണംഎന്നുകച്ചവടക്കാർവിളിച്ചപ്പൊൾവിരൽചെവിയിലി
ട്ടമായയെനൊക്കാത്തവണ്ണംഎൻകണ്ണുകളെതിരിക്കെണമെന്നുപറ
ഞ്ഞുമെല്പെട്ടുനൊക്കിഞങ്ങളുടെപെരുമാറ്റവുംനിക്ഷെപവുംഒക്കസ്വൎഗ്ഗത്തിൽഇ
രിക്കുന്നുള്ളുഎന്ന പൊലെകാട്ടുകകൊണ്ടുംഎല്ലാവൎക്കുംനീരസംജനിച്ചു
അങ്ങിനെഇരിക്കുമ്പൊൾഒരുത്തൻനിങ്ങൾഎന്തുവാങ്ങുംഎന്നുപരിഹാ
സത്തിന്നായിചൊദിച്ചാറെഅവർഅവനെഉറ്റുനൊക്കിഞങ്ങൾസത്യ
ത്തെവാങ്ങികൊള്ളുംഎന്നുപറഞ്ഞതിനാൽചന്തക്കാരുടെനീരസംവൎദ്ധിച്ചു
ചിലർനിന്ദിച്ചുചിലർവാവിഷ്ഠാനംചെയ്തുമറ്റുചിലർഇവരെഅടിക്കെ
ണംഎന്നുനിലവിളിച്ചപ്പൊൾചന്തയിൽഒരുമഹാകലഹവുംപാച്ചലുംഅട്ട
ഹാസവുംതുടങ്ങിയാറെഒരാൾഓടിച്ചെന്നുആഅവസ്ഥഒക്കപൊലീസ്സധി
കാരിയായബലിയാളിന്റെഅടുക്കൽകെൾ‌്പിച്ചശെഷംഅവൻഉടനെ
വന്നുകാൎയ്യമെല്ലാംകണ്ടുകെട്ടുചന്തെക്കവിഘ്നംവരുത്തിയആരണ്ടുപെരെ
നല്ലവണ്ണംഅന്വെഷണംചെയ്വാൻവെണ്ടിചിലകാര്യസ്ഥന്മാരൊടു
കല്പിച്ചു—ആയവരുംസഞ്ചാരികളെവരുത്തിനിങ്ങൾഎവിടെനിന്നുവരു
ന്നുയാത്രഎവിടെക്കഇങ്ങിനെയുള്ളവെഷത്തൊടുകൂടവന്നതെന്തുഎ
ന്നുംമറ്റുംചൊദിച്ചാറെഅവർഞങ്ങൾഇഹലൊകത്തിൽസഞ്ചാരികളുംപ
രദെശികളുമായിഞങ്ങളുടെജന്മഭൂമിയാകുന്നസ്വൎഗ്ഗീയയരുശലെമി
ലെക്കയാത്രയാകുന്നുഞങ്ങളെനിന്ദിപ്പാനുംദുഷിപ്പാനുംപ്രയാണത്തിന്നു
മുടക്കംവരുത്തുവാനുംഇവിടെപാൎക്കുന്നകച്ചവടക്കാൎക്കുഒരുസംഗതിയി
[ 88 ] ല്ലഅവൎക്കുഞങ്ങൾഒരുദൊഷംചെയ്തിട്ടുമില്ലസത്യത്തെഞങ്ങൾവാങ്ങി
കൊള്ളംഎന്നുപറഞ്ഞതെയുള്ളുഎന്നുപറഞ്ഞവാക്കുകാൎയ്യസ്ഥന്മാർകൂ
ട്ടാക്കാതെനിങ്ങൾഭ്രാന്തന്മാരായിചന്തെക്കമുടക്കംവരുത്തുവാൻവിചാ
രിക്കുന്നുഎന്നുക്രുദ്ധിച്ചുഅവരെഅടിപ്പിച്ചുമുഖത്തുകരിതെച്ചുചന്തക്കാ
രുടെവിനൊദത്തിന്നായിഒരുപഞ്ജരത്തിൽപാൎപ്പിച്ചുപിന്നെചന്തക്കാ
ർഅസംഖ്യമായിവന്നുകൂടിഅവരെകണ്ടുപരിഹസിച്ചുംദുഷിച്ചുംഹിംസി
ച്ചുംചെയ്തത്എല്ലാംപൊലീസ്സധികാരികണ്ടുചിരിച്ചുഎങ്കിലുംസഞ്ചാരിക
ൾഎല്ലാംതാഴ്മയോടെസഹിച്ചുനിന്ദിക്കുന്നവരെഅനുഗ്രഹിച്ചുവായിഷ്ഠാനം
ചെയ്തവരൊടുപ്രിയമായിസംസാരിച്ചുതങ്ങൾ‌്ക്കദൊഷംവരുത്തിയവൎക്കഗു
ണംകാണിച്ചുഅതുചന്തയിൽപാൎത്തിരുന്നചിലമൎയ്യാദക്കാർകണ്ടപ്പൊൾ
ഉപദ്രവക്കാരെശാസിച്ചുബുദ്ധിപറവാൻനൊക്കിയാറെശാഠ്യക്കാർകൊ
പിച്ചുഅവരൊടുനിങ്ങൾൟകൂടിയിരികുന്നവരെപൊലെതന്നെഅവ
ൎക്കുംനിങ്ങൾക്കുംതമ്മിൽചെൎച്ചയുണ്ടാകുംഎന്നുതൊന്നുന്നുഅവരെപൊലെ
ഞങ്ങൾനിങ്ങളെയുംശിക്ഷിക്കുംനിശ്ചയംഎന്നുക്രുദ്ധിച്ചുപറഞ്ഞപ്പൊൾ
മറ്റെയവർൟരണ്ടാൾശാന്തരുംസുബൊധമുള്ളവരുംആൎക്കെങ്കിലും
ഒരുദൊഷംചെയ്വാൻവിചാരിക്കാത്തമനുഷ്യരുമാകുന്നുഎന്നുകാണ്മാ
ൻഎന്തുപ്രയാസംഅതല്ലാതെൟചന്തയിൽകച്ചവടംചെയ്തുവരുന്ന
പലരുംഈതടവിനെയുംകഷ്ടങ്ങളെയുംസഹിപ്പാൻയൊഗ്യന്മാരായിരു
ന്നുഎന്നുംമറ്റുംപലവിധമുള്ളവാക്കുകൾഉണ്ടായശെഷംൟരണ്ടുപക്ഷക്കാ
രിൽഅടിപിടിയുണ്ടായിചിലർമുറിപ്പെട്ടതുകൊണ്ടുകാൎയ്യസ്ഥന്മാർസ
ഞ്ചാരികളെപിന്നെയുംവിളിപ്പിച്ചുചന്തയിൽഉണ്ടായകലഹത്തിന്റെ
കാരണംനിങ്ങൾതന്നെഎന്നുപറഞ്ഞുഅവരെഘൊരമായടിപ്പിച്ചു
ചങ്ങലയുമിട്ടുആരെങ്കിലുംഅവരുടെപക്ഷംഎടുക്കാതെയുംഅവരൊടു
ചെരാതെയുംഇരിക്കെണ്ടതിന്നുജനങ്ങളെപെടിപ്പിപ്പാനായിവഴി
അടിച്ചുവാരുവാൻതെരുവീഥികളിൽകൂടിനടത്തിക്കയുംചെയ്തു—എ
ന്നിട്ടുംക്രിസ്തിയനുംവിശ്വസ്തനുംവളരെശാന്തതയെകാട്ടിസകലനിന്ദ
യുംപരിഹാസവുംസന്തൊഷത്തൊടെസഹിച്ചപ്രകാരംചന്തയിൽപ
ലരുംകണ്ടുഅവരുടെപക്ഷത്തിൽചെൎന്നുവന്നുഎന്നുശാഠ്യക്കാർക
[ 89 ] ണ്ടുമഹാക്രുദ്ധരായിഅവരെകൊല്ലുവാൻനിശ്ചയിച്ചുപഞ്ജരവുംചങ്ങ
ലയുംപൊരാനിങ്ങൾചെയ്തദ്രൊഹംനിമിത്തവുംചന്തയിൽചിലരെവ
ഞ്ചിച്ചുവഷളാക്കിയനിമിത്തവുംനിങ്ങളെഅന്തകന്റെഅടുക്കൽഅ
യക്കുംഎന്നുപറഞ്ഞുഅവരെതടവിലാക്കികാലുകളെആമത്തിൽഇ
ടുകയുംചെയ്തു—

അപ്പൊൾഅവർവിശ്വാസമുള്ളസ്നെഹിതനായസുവിശെഷിയുടെ
വചനംഓൎത്തുഅവൻമുന്നറിയിച്ചത്സംഭവിച്ചുവല്ലൊഎന്നുവിചാരി
ച്ചുധൈൎയ്യംപൂണ്ടുഇവിടെമരിക്കുന്നവൻഭാഗ്യവാൻഎന്നുപറഞ്ഞുതമ്മി
ൽആശ്വസിപ്പിച്ചുഓരൊരുത്തൻതനിക്കതന്നെമരണംവരെണ്ടതിനായി
ഗൂഢമായിആഗ്രഹിച്ചുഎങ്കിലുംസകലകാൎയ്യങ്ങളെയുംപരമജ്ഞാനത്താ
ൽനടത്തിക്കുന്നവനിൽതങ്ങളെഭരമെല്പിച്ചുസന്തുഷ്ടരായിപാൎത്തു—
പിറ്റെദിവസംപൊലീസ്സധികാരിയുംകച്ചെരിക്കാരുംഹാജരായശെ
ഷംമായാചന്തക്കാർഅന്യായംചെയ്വാനായിഒരുഹൎജ്ജിഎഴുതിയ
തെന്തന്നാൽ—

ശ്രീ

പൊലീസ്സധികാരിയായബലിയാൾകച്ചെരിയിലെക്ക
മായാപുരക്കാരുംവ്യാപാരികളുംഎഴുതിബൊ
ധിപ്പിക്കുന്നസങ്കടഹൎജ്ജിഎന്തെന്നാൽ—

കുറയനാൾമുമ്പെക്രിസ്തിയനുംവിശ്വസ്തനുംഎന്നരണ്ടുപര
ദെശികൾനമ്മുടെപട്ടണത്തിൽഎത്തിചന്തസ്ഥലത്തുകണ്ടവ്യാ
പാരത്തെയുംചരക്കുകളെയുംമര്യാദകളെയുംഒട്ടൊഴിയാ
തെനിന്ദിച്ചുമഹാരാജാവായബെൾജബൂലിനെയുംസക
ലരാജവംശത്തെയുംദുഷിച്ചുകലഹമുണ്ടാക്കിഒരുപുതിയ
വെദംഉപദെശിച്ചുജനങ്ങൾക്കബൊധംവരുത്തിചിലരെയും
മഹാദ്രൊഹംചെയ്തപ്രകാരംഞങ്ങൾകണ്ടുംകെട്ടുംഇരിക്കു
ന്നു—മുമ്പെതന്നെസ്വാമിഅവർകൾഞങ്ങളുടെസഹായത്തി
നായിചിലകാൎയ്യസ്ഥന്മാരെഅയച്ചുഎങ്കിലുംസങ്കടംതീൎന്നി
ല്ലനാന്മടങ്ങുവൎദ്ധിച്ചത്കൊണ്ടുകച്ചെരിമുഖാന്തരംഅവരു
[ 90 ] ടെകാൎയ്യംവിസ്തരിച്ചുകണ്ടകുറ്റത്തിന്നുതക്കശിക്ഷകല്പിച്ചുഞ
ങ്ങളുടെസങ്കടംതീൎക്കെണ്ടതിന്നുവളരെഅപെക്ഷിക്കുന്നു—

ഒന്നാംസാക്ഷിക്കാരൻഅസൂയഹസ്സൻഖാൻബഹാദർ

രണ്ടാംസാക്ഷിക്കാരൻവ്യൎത്ഥഭക്തികൃഷ്ണനായർ

മൂന്നാംസാക്ഷിക്കാരൻഅനാവശ്യകാരിരാമൻ

എഴുത്തുകാരൻകൈതവശാസ്ത്രി

മായക്കൊല്ലം൪൭൪൫മത്സരമാസം൧൮൹എഴുതിയതു—

ഇങ്ങിനെയുള്ളഹൎജ്ജിബലിയാൾസ്വാമിഅവർകൾവാങ്ങിറഗുലെഷൻ
പ്രകാരംവിസ്തരിച്ചുചൊദ്യംചെയ്തപ്പൊൾവിശ്വസ്തൻഞങ്ങൾആരെയുംനി
ന്ദിച്ചില്ലശാന്തരാകകൊണ്ടുകലഹംഉണ്ടാക്കീട്ടുമില്ലദൈവത്തിന്നുംഅവ
ന്റെവചനത്തിന്നുംവിരൊധമായിരിക്കുന്നതിനെമാത്രംവിരൊധിക്കുന്നുള്ളു
ൟപട്ടണക്കാർചിലർഞങ്ങളുടെസത്യത്തെയുംശുദ്ധനടപ്പിനെയുംകണ്ടു
ഞങ്ങളൊടുചെൎന്നുവന്നുനെർതന്നെപിന്നെനിങ്ങളുടെരാജാവായബെ
ൾജബൂൽഞങ്ങളുടെകൎത്താവിന്റെവൈരിയാകകൊണ്ടുഅവനെയും
അവന്റെരാജ്യനീതികളെയുംഭ്യത്യന്മാരെയുംമരണംവരയുംവിരൊധി
ക്കെണ്ടതാകുന്നുനിശ്ചയംഎന്നുഉത്തരംപറഞ്ഞു—

അനന്തരംബലിയാൾസ്വാമിഅവർകൾകയിപ്പിയത്തുകളെയുംഅന്യാ
യപ്രതികളെയുംസാക്ഷിക്കാരെയുംക്രിമിനാൽകൊടതിയിലെക്കകൂട്ടി
അയച്ചശെഷംലാൎഡ്ഗുണവൈരിഎന്നക്രിമിനാൽജഡ്ജിഅവർകൾആ
ഹൎജ്ജിമുതലായവിസ്താരക്കടലാസ്സുകൾവായിച്ചുകെട്ടുതാമസംകൂടാതെരണ്ടാം
പ്രതിയായവിശ്വസ്തനെയുംഅന്യായസാക്ഷിക്കാരെയുംനിൎത്തിവിസ്താരം
തുടങ്ങിഒന്നാംസാക്ഷിയൊടു—നീൟഅന്യായപ്രതികളെയുംഇവരിൽഉ
ണ്ടായവല്ലകലശലുംഅറിയുമൊഎന്നുചൊദ്യംചെയ്താറെ—

അസൂയഹസ്സൻഖാൻബഹാദർവണക്കത്തൊടെസലാംചെയ്തുസ്വാമി
വിശ്വസ്തൻഎന്നവനെഞാൻനല്ലവണ്ണംഅറിയുംഅവൻചെയ്തദ്രൊഹം
എല്ലാംകണ്ടുഅത്എപ്പെരുംഅറിയിക്കാംഎന്നുപറഞ്ഞപ്പൊൾജഡ്ജിഅ
വർകൾക്ഷമിക്കകുറാനെകൊടുക്കഎന്നുകല്പിച്ചു—

അതിന്മെൽസത്യംചെയ്തശെഷംഅവൻസ്വാമിൟമനുഷ്യന്നുനല്ല
[ 91 ] പെരുണ്ടെങ്കിലുംമഹാദൊഷവാൻതന്നെഇവൻഇസ്ലാംആകട്ടെഹിന്തു
വെദംആകട്ടെഒന്നിനെയുംബഹുമാനിക്കാതെവെറുതെവിരൊധിച്ചുവിശ്വാസവും
വിശുദ്ധിയുംഎന്നവ്യൎത്ഥവാക്കുകളെകൊണ്ടുസൎവ്വജനങ്ങളെയുംവഷളാ
ക്കുവാൻനൊക്കിഈമായാപുരമൎയ്യാദഎല്ലാംക്രമക്കെടായുംസത്യമാൎഗ്ഗത്തി
ന്നുവിരൊധമായുംഇരിക്കുന്നുഎന്നുപറഞ്ഞുമഹാരാജാവായബെൾജബൂ
ലിനെദുഷിച്ചുമുഹമ്മദ്‌നബിയെയുംനിന്ദിച്ചുഞാൻകൈക്കൽപിടിച്ചകു
റാനെവഞ്ചനാപുസ്തകംഎന്നുപറഞ്ഞപ്രകാരവുംഞാൻകെട്ടു—ലാഅള്ളാ
ഇല്ലള്ളാമുഹമ്മദ്റസൂലള്ളാ—പണ്ടുപണ്ടെഈപട്ടണത്തിൽമുസല്മാനരു
ടെവെദവുംഹിന്തുവെദവുംപ്രമാണംഇവരണ്ടുംഇരിക്കെണംഅല്ലെങ്കിൽ
ജാതിധൎമ്മങ്ങളുംരാജ്യവുംനശിക്കുംഎന്നുപറഞ്ഞു—

ജഡ്ജിഅവർകൾഇനിയുംഎതാൻഉണ്ടൊ—

അസൂയഹസ്സൻഖാൻബഹാദർസ്വാമിഇനിയുംവളരെഉണ്ടുപറഞ്ഞാൽ
കൊടതിക്കഅസഹ്യംഉണ്ടാകുംഎന്നുശങ്കിക്കുന്നുശെഷംസാക്ഷിക്കാരു
ടെവായ്മൊഴികളാൽഇവന്റെകുറ്റംതെളിവില്ലെങ്കിൽഞാൻപിന്നെയും
ബൊധിപ്പിക്കാംഎന്നുപറഞ്ഞാറെഅപ്പുറംനില്പാൻകല്പനയുണ്ടായി—

രണ്ടാംസാക്ഷിക്കാരനെവിളിച്ചാറെഅവൻസാലഗ്രാമംതൊട്ടുസത്യം
ചെയ്തുപറഞ്ഞതെന്തന്നാൽ—

വ്യൎത്ഥഭക്തികൃഷ്ണനായർ—സ്വാമിവിശ്വസ്തനുംഞാനുമായിതമ്മിൽപരി
ചയമില്ലഅവനെഅധികംഅറിയെണ്ടതിന്നുഎനിക്കആവശ്യവുമില്ല
എങ്കിലുംകുറെദിവസംമുമ്പെചന്തസ്ഥലത്തുവെച്ചുഇവന്റെദൂഷണങ്ങളെ
കെട്ടുഭ്രമിച്ചുഇവൻരാജ്യത്തിന്നുഒരുമഹാവ്യാധിതന്നെആകുന്നുഎന്നുകണ്ടു
നമ്മുടെമതംകളവുംസ്വാമിദ്രൊഹവുംമായാപുരപട്ടണത്തിൽപ്രതിഷ്ഠിച്ചിരി
ക്കുന്നക്ഷെത്രങ്ങളുംദെവരൂപങ്ങളുംഒക്കെവ്യാജവുംബിംബാരാധനനരകപ്രാ
പ്തിക്കായിഒരുവഴിയുംനാംസെവിച്ചുവരുന്നശിവനാരായണദുൎഗ്ഗാഗണപ
തിവീരഭദ്രർമുതലായദെവന്മാർപിശാചുകൾതന്നെആകുന്നും
എന്നുംമറ്റുംൟസന്നിധാനത്തിൽപെൎപ്പെടുവാൻഅയൊഗ്യവാക്കുകളെകെട്ടിരി
ക്കുന്നുഇങ്ങിനെയുള്ളഉപദെശംസത്യമായാൽനമ്മുടെഭക്തിവെറുതെനമു
ക്കപാപപരിഹാരവുമില്ലനാശംതന്നെയുള്ളുഎന്നജഡ്ജിഅവർകൾക്കഅറി
[ 92 ] യാമല്ലൊഎന്നുപറഞ്ഞുമാറിനില്ക്കയുംചെയ്തു—

മൂന്നാംസാക്ഷിക്കാരനെവിളിച്ചുസത്യംചെയ്യിച്ചാറെഅവൻബൊ
ധിപ്പിച്ചതെന്തെന്നാൽ—

വ്യാജവാതില്ക്കലെരാമൻ—സ്വാമിഞാൻവിശ്വസ്തനെഏറെകാലംമു
മ്പെഅറിയുംഅവൻൟപട്ടണത്തിൽപ്രസിദ്ധമാക്കിയദുൎവ്വാക്കുകളെവി
വരിച്ചുപറവാൻപ്രയാസംതന്നെആകകൊണ്ടുഞാൻമുഖ്യമായ്തമാത്രം
പറയട്ടെ—മഹാരാജാവായബെൾജബൂൽപാപത്തിന്റെജനകനുംഅ
സത്യവാദിയുംആളക്കൊല്ലിയുംആകുന്നുഎന്നുംരാജവംശക്കാരായകാ
മൻരുദ്രൻമായകുബെരൻഇന്ദ്രൻസുബ്രഹ്മണ്യൻമുതലായവർഏതുമി
ല്ല സകലജനങ്ങളുംഎന്നൊടുചെൎന്നുവന്നാൽഈദെവന്മാരുടെഓൎമ്മതന്നെ
മുടിഞ്ഞുപൊകുംഎന്നുപറഞ്ഞതല്ലാതെയുംഈകൊടതിയെയുംജഡ്ജി
അവർകളെയുംവളരെദുഷിച്ചുവികൃതിയുംകഴുവെറിയുംഎന്നപെരിട്ടു
ൟസംസ്ഥാനത്തിലുള്ളസകലപ്രമാണികളെയുംകുക്ഷിസെവകന്മാർ
എന്നുംമറ്റുംഅവൻപറഞ്ഞത്അറിയിപ്പാൻനെരംപൊരാഎന്നു
പറഞ്ഞു—

ഇങ്ങിനെസാക്ഷിവിസ്കാരംകഴിഞ്ഞശെഷംലൊൎഡഗുണനാശനൻവി
ശ്വസ്തനെനൊക്കിജാതിഭ്രഷ്ടായകള്ളനെഈസജ്ജനങ്ങൾബൊ
ധിപ്പിച്ചവാമൊഴികളെകെട്ടുവൊഎന്നുചൊദിച്ചു

വിശ്വസ്തൻ—കെട്ടുഎനിക്കുംവല്ലതുംബൊധിപ്പിപ്പാൻകല്പനഉണ്ടൊ—

ജഡ്ജിഅവർകൾദുഷ്ടനീക്ഷണത്തിൽമരിപ്പാൻയൊഗ്യനെങ്കിലുംനമ്മു
ടെദയാശീലംപ്രസിദ്ധമാക്കെണ്ടതിന്നുനിന്നെരക്ഷിപ്പാൻതക്കന്യായവും
സാക്ഷികളുംഉണ്ടെങ്കിൽബൊധിപ്പിക്കാംഎന്നുകല്പിച്ചു—

വിശ്വസ്തൻ—അസൂയഹസ്സൻഖാൻബഹാദരുടെസാക്ഷിഅസൂയകൊണ്ടു
പറഞ്ഞതാകുന്നുദൈവവചനത്തിന്നുവിരൊധമായആചാരങ്ങളുംപ്രമാണ
ങ്ങളുംമൎയ്യാദകളുംഒക്കകളവുതന്നെആകുന്നുഎന്നുംദൈവത്തെഭയ
പ്പെടാതെലൊകത്തെസ്നെഹിച്ചുതന്നിഷ്ടക്കാരായിനടക്കുന്നമനുഷ്യർഎ
ല്ലാവരുംനശിക്കുംഎന്നുംഞാൻപറഞ്ഞതെഉള്ളു—ഈവാക്കിൽസത്യക്കെ
ടുണ്ടെങ്കിൽഎനിക്കകാണിച്ചുതരെണംഎന്നാൽഞാൻഎന്റെകുറ്റ
[ 93 ] ത്തിന്നായിക്ഷമചൊദിക്കാം—

വ്യൎത്ഥഭക്തികൃഷ്ണനായർപറഞ്ഞതെല്ലാംവ്യൎത്ഥവാക്കുതന്നെ—
ദൈവത്തെസെവിക്കുന്നവർസ്വഇഷ്ടംപൊലെഅല്ലഅവന്റെഇഷ്ടംത
ന്നെസെവിക്കെണംഅതിന്നായിട്ടനുതാപവുംവിശ്വാസവുംവിശുദ്ധിയുമാകു
ന്നപരിശുദ്ധാത്മാവിന്റെദാനംദൈവത്തിൽനിന്നുതന്നെവാങ്ങെ
ണംഎന്നുഞാൻപറഞ്ഞതെയുള്ളു—

വ്യാജവാതിൽക്കലെരാമൻപറഞ്ഞതുമഹാവ്യാജംതന്നെ—
നിങ്ങളുടെരാജാവായബെൾജബൂലുംകാമാദിദെവന്മാരുംനരകഗാ
മികൾഎന്നുഞാൻപറഞ്ഞതുസത്യംഅതിന്നുദൈവമല്ലാതെഇവിടെവെ
റെസാക്ഷിയില്ലഅവൻതന്നെഎന്നെരക്ഷിക്കട്ടെഎന്നുപറഞ്ഞു—

അനന്തരംജഡ്ജിഅവർകൾപഞ്ചായക്കാരെനൊക്കിഈപട്ടണത്തി
ൽവലിയകലഹംഉണ്ടാക്കിയമനുഷ്യനെകണ്ടുഅവനൊടുള്ളവിസ്താ
രവുംസാക്ഷിക്കാരുടെവാമൊഴികളുംമറ്റുംനിങ്ങൾകെട്ടുവല്ലൊ—
അവനെരക്ഷിപ്പാനെങ്കിലുംകൊല്ലിപ്പാനെങ്കിലുംനിങ്ങൾക്കഅധികാരം
ഉണ്ടു—അവൻമരിപ്പാൻയൊഗ്യനെന്നുഎന്റെപക്ഷം—എങ്ങിനെഎ
ന്നാൽ—നമ്മുടെരാജാവിന്റെസെവകനായമഹാഫറവൊഎന്നവ
ന്റെകാലത്തിൽഅന്യവെദക്കാർപ്രബലപ്പെടാതെഇരിക്കെണ്ടതിന്നു
അവരുടെ ആൺകുഞ്ഞങ്ങളെഒക്കപുഴയിൽഇട്ടുമുക്കെണംഎന്നൊ
രുആചാരംപ്രമാണമായയിവന്നു—രാജാവിന്റെസെവകനായമഹാ
നബുഖദ്നെചരിന്റെകാലത്തിൽതാൻവെച്ചപൊൻവിഗ്രഹത്തിന്മുമ്പാ
കെകുമ്പിടാത്തവനൊക്കഅഗ്നിച്ചുളയിൽഇട്ടുമരിക്കെണംഎന്നആ
ചരംപ്രമാണമായിവന്നു—പിന്നെമഹാദാൎയ്യവുസ്സിന്റെകാലത്തിൽരാ
ജാവൊടല്ലാതെവെറൊരുദൈവത്തൊടുഎങ്കിലുംമനുഷ്യനൊടെങ്കി
ലുംവല്ലതുംഅപേക്ഷിക്കുന്നവൻഎല്ലാംസിംഹങ്ങളുടെഗുഹയിൽതള്ള
പ്പെടണംഎന്നൊരുആചാരംപ്രമാണമായിവന്നു—ഈകല്പനകളുടെ
അൎത്ഥംവിശ്വസ്തൻവിചാരത്തിൽമാത്രംലംഘിച്ചുഎങ്കിൽസഹിച്ചുകൂ
ടാവാക്കിലുംപ്രവൃത്തിയിലുംതന്നെഅതിക്രമിച്ചതുഎന്തൊരുകഷ്ടം—
മെലാൽഅക്രമംഅകപ്പെടുംഎന്നൊരുഭയത്താൽഅത്രെഫറവൊ
[ 94 ] രാജാവിന്റെകല്പനവന്നുഎങ്കിലുംഈപ്രതിക്കാരന്റെകാര്യത്തിൽഅക്രമംമുഴുത്തു
വന്നമറ്റരണ്ടുആചാരങ്ങളിലുംകണ്ടന്യായപ്രകാരംഅവന്നുമരണ
ശിക്ഷതന്നെവരെണംഎന്നുസ്പഷ്ടമായിരിക്കുന്നുവല്ലൊഎന്നുപ
റഞ്ഞു—

അനന്തരംകുരുടദാസനമ്പൂരി—അധൎമ്മനായകൻ—കാണറായ്ക
രാമൻ—കാമാചാൎയ്യൻ—സുഖാനുഭൊഗിഹസ്സൻകുട്ടികാതിയാർ—പക
മൂപ്പൻ—ഡംഭശാസ്ത്രി—ക്രൂരമുഖ്യൻ—പ്രകാശദ്വെഷകപട്ടർ—നിഷ്കാരു
ണ്യപ്രമാണി—കൈതവപ്രധാനി—അക്ഷമാവാൻആലി—എന്നീപഞ്ചാ
യക്കാർവെറിട്ടൊരുസ്ഥലത്തിലെക്കചെന്നുആലൊചിച്ചപ്പൊൾ—

കുരുടദാസനമ്പൂരി—അവൻപാഷണ്ഡിഎന്നുഞാൻസ്പഷ്ട
മായികാണുന്നു—

അധൎമ്മനായകൻ—ഇപ്രകാരമുള്ളവനെഭൂമിയിൽവെക്കരുത്—

കാണറായ്കരാമൻ—അയ്യൊഎനിക്കഅവന്റെമുഖത്തെ
കണ്ടുകൂടാ—

കാമാചാൎയ്യൻ—എനിക്കഒരുനാളുംഅവനെസഹിച്ചുകൂടാ—

സുഖാനുഭോഗിഹസ്സൻകുട്ടികാതിയാർ—എന്റെമാൎഗ്ഗംഅവന്നു
നീരസമാകകൊണ്ടുഎനിക്കുംവെണ്ടാ—

പകമൂപ്പൻ—തൂക്കികളകതൂക്കികളക—

ഡംഭശാസ്ത്രി—ഛിഅവൻഒരുഭ്രഷ്ടൻ

ക്രൂരമുഖ്യൻ—എന്റെശരീരംഒക്കജ്വലിക്കുന്നു

പ്രകാശദ്വെഷകപട്ടർ—അവൻചതിയൻനിശ്ചയം

നിഷ്കാരുണ്യപ്രമാണി—അവനെതൂക്കിയാൽപൊരാ

കൈതവപ്രധാനി—അവനെനിൎമ്മൂലമാക്കുക—

അക്ഷമാവാൻആലി—എനിക്കസൎവ്വലൊകംകിട്ടയാലും
പൊറുത്തുകൂടാഎന്നുപറഞ്ഞാറെഅവന്നുമരണശിക്ഷതന്നെവെ
ണംഎന്നവർ എല്ലാവരുംഒരുമനസ്സായിബൊധിപ്പിച്ചപ്രകാരംവിധിഉ
ണ്ടായശെഷംഅവർഅവനെകൊടതിയിൽനിന്നുകുലനിലത്തി
ലെക്കകൊണ്ടുപൊകയുംചെയ്തു— [ 95 ] മെല്പടികല്പനനടത്തുന്നതുകാണ്മാനായിമായാപുരവാസികളും
ചന്തക്കാരുംഅസംഖ്യമായിവന്നുകൂടിയശെഷംഅവർവിശ്വസ്തനെ
ചമ്മട്ടികൊണ്ടുഅടിച്ചുകൊത്തിയുംകുത്തിയുംകല്ലെറിഞ്ഞുംകൊ
ണ്ടുകൊന്നാറെ,അവന്റെശരീരവുംചുട്ടുഭസ്മമാക്കികളഞ്ഞു—ഇങ്ങിനെവിശ്വസ്ത
ന്റെഅവസാനം—

എങ്കിലുംആശത്രുസമൂഹത്തിന്നുകാണ്മാൻവഹിയാത്തരഥാശ്വ
ങ്ങൾഇറങ്ങിവിശ്വസ്തനായികാത്തുഅവരുടെക്രൂരപ്രവൃത്തിതീൎന്നശെ
ഷംഅവനെകരെറ്റികാഹളംമുതലായവാദ്യഘൊഷങ്ങളാൽമെഘ
മാൎഗ്ഗത്തൂടെവാനപട്ടണദ്വാരത്തിലെക്കകൊണ്ടുപൊയിക്രിസ്തിയന്റെ
കാൎയ്യത്തിന്നുഅന്നുതീൎപ്പുവന്നില്ലതടവിൽതന്നെപാൎക്കെണ്ടിവന്നുദൈവം
ശത്രുക്കളുടെക്രൊധംശമിപ്പിച്ചതുകൊണ്ടുഅവരുടെകൈയിൽനിന്നു
രക്ഷഉണ്ടായിതടവുംവിട്ടുപൊകയുംചെയ്തു—

യഹൊവാസാക്ഷിയാംവിശ്വാസബദ്ധ
മഹൊത്സവംസഭെക്കനിന്റെശ്രദ്ധ
വിശ്വാനന്ദംപ്രഭുനിണക്കെന്നെക്കും
വിശ്വാസദ്രൊഹിഅഗ്നിയിൽവിറെക്കും
കഥാസഞ്ചാരാദഎതുദെശത്തും
ചത്താറെയുംനീപാടിഘൊഷിക്കും

അനന്തരംഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽക്രിസ്തിയൻമായാപു
രത്തെവിട്ടുയാത്രയായപ്പൊൾതനിച്ചല്ലപുറപ്പെട്ടത്—ചന്തസ്ഥലത്തുവെ
ച്ചുഅവന്റെയുംവിശ്വസ്തന്റെയുംവാക്കുകളെകെട്ടുകഷ്ടതയിൽകാട്ടി
യക്ഷമയെയുംസൽക്രിയകളെയുംകണ്ടുവിചാരിച്ചതിനാൽനല്ലആശ
യെപ്രാപിച്ചആശാമയൻഅവനൊടുചെൎന്നുഞാൻനിന്റെകൂടപൊരും
എന്നുപറഞ്ഞുംസഹൊദരസഖ്യതചെയ്തു—ഇങ്ങിനെസത്യത്തിന്റെസാക്ഷിക്കാ
യിമരിച്ചവിശ്വസ്തന്റെഭസ്മത്തിൽനിന്നുമറെറാരുത്തൻഎഴുനീറ്റു
ക്രിസ്തിയനൊടുകൂടയാത്രയായിചന്തയിൽപാൎക്കുന്നവരിൽപലരുംകാലക്ര
മെണനമ്മുടെവഴിയെവരുംഎന്നുപറകയുംചെയ്തു—

പിന്നെഅവർഅല്പംവഴിനടന്നശെഷംഐഹികസക്തനമ്പ്യാർഎ
[ 96 ] ന്നവനൊടുഎത്തിനീഏതുദെശക്കാരൻൟവഴിയിൽകൂടിഎത്രൊടം
പൊകാംഎന്നുചൊദിച്ചാറെഅവൻഞാൻസ്വഛ്ശവാക്യപുരത്തിൽനി
ന്നുവരുന്നുവാനപട്ടണത്തെക്കതന്നെയാത്രഎന്നുപറഞ്ഞു—

ക്രിസ്തി—സ്വഛ്ശവാക്യപുരത്തിൽനിന്നൊഅവിടെനന്മഏതാനുംഉണ്ടൊ
ഐഹികസക്തനമ്പ്യാർ—ഉണ്ടുസംശയമില്ല

ക്രിസ്തിയൻ—നിന്റെപെർപറയാമൊ—

ഐഹികസക്തനമ്പ്യാർ—ഞാൻനിങ്ങൾ്ക്കഒരന്യൻനിങ്ങൾഎനിക്കുംഅന്യ
ന്മാരത്രെനിങ്ങൾൟവഴിതന്നെപൊരുന്നെങ്കിൽനാംഒരുമിച്ചുനടക്കാം—
അതല്ലെങ്കിൽഞാൻതനിയെപൊരും—

ക്രിസ്തി—സ്വഛ്ശവാക്യപുരത്തിന്റെഅവസ്ഥഞാൻകെട്ടിരിക്കു
ന്നുഅതുസുഭിക്ഷസ്ഥലംഎന്നവർപറയുന്നു—

ഐഹികസക്തനമ്പ്യാർ—മഹാസുഭിക്ഷാസ്ഥലംതന്നെവളരെധനവാ
ന്മാരായശെഷക്കാർഎനിക്കഅവിടെഉണ്ടു—

ക്രിസ്തി—അവരുടെപെർചൊദിച്ചാൽഅപ്രിയംതൊന്നുമൊ

ഐഹികസക്തനമ്പ്യാർ—നാടുഅവരെക്കൊണ്ടുനിറഞ്ഞിരിക്കുന്നുപ്രത്യെ
കമായിതിരിപ്പവാഴുന്നൊർ—യഥാകാലപ്രമാണിസ്വഛ്ശവാക്യമുഖ്യ
സ്ഥൻഇവന്റെകാരണവന്മാരുടെകുലനാമംസകലനാട്ടിന്നും
നടപ്പായിവന്നുപിന്നെമൃദുലനായർദ്വിപഥെക്ഷകപ്രധാനി
നാനാചാരക്കുറുപ്പുഎന്റെഅമ്മയുടെആങ്ങളയായഇരുനാവിരി
എന്നിവർ—എന്റെമുത്തഛ്ശൻസൎക്കാരിൽനിന്നുശമ്പളവുംകച്ച
വടക്കാരിൽനിന്നുകൈക്കൂലിയുംവാങ്ങിയചുങ്കക്കൊൽക്കാര
ൻമാത്രമായിരുന്നുഎങ്കിലുംഞാൻആപ്രവൃത്തിതന്നെടുത്തു
ബഹുധനംസമ്പാദിച്ചുപ്രധാനിയായിവന്നുഎന്നുഞാൻപറ
യുന്നത്വ്യാജമല്ല—

ക്രിസ്തി—ഭാൎയ്യയുംഉണ്ടൊ—

ഐഹികസ—ന—ഉണ്ടുമഹാപുണ്യശീലയായമിഥ്യാവാണിയുടെമകൾത
ന്നെഎന്റെഭാൎയ്യ—സ്വാമികളൊടുംഎടവാഴ്ചകളൊടുംകളി
ച്ചുപ്രസാദംവരുത്തുവാൻപ്രാപ്തിയുള്ളവൾതന്നെആകുന്നു—
[ 97 ] അതിഭക്തന്മാൎക്കുംഞങ്ങൾ്ക്കുംഅല്പംഭെദംഉണ്ടുഎങ്കിലുംഅതുവലി
യതല്ല—ഞങ്ങൾനാടൊടുമ്പൊൾനടുവെഎന്നുവിചാരിച്ചുഅ
തിവൃഷ്ടിയിലുംഅത്യുഷ്ണത്തിലുംയാത്രയാകാതെകുളിരിലും
തണലിലുംസഞ്ചരിച്ചുഭക്തികൊണ്ടുമാനംവന്നാൽഅതി
ഭകതന്മാരാകും—

അപ്പൊൾക്രിസ്തിയൻതനിയെനടക്കുന്നആശാമയന്റെഅരികെ
ചെന്നുസ്വഛ്ശവാക്യപുരത്തിലെഐഹികസക്തനമ്പ്യാർഇവൻതന്നെഎ
ന്നുതൊന്നുന്നുഅവൻആകുന്നെങ്കിൽനല്ലകാൎയ്യംഎന്നുപതുക്കെപ
റഞ്ഞശെഷംആശാമയൻതന്റെപെർഅറിയിപ്പാൻഅവന്നുനാണം
തൊന്നുമൊ—പൊയിചൊദിക്കഎന്നുപറഞ്ഞാറെക്രിസ്തിയൻഅവ
ന്റെഅടുക്കൽചെന്നുനീഒരുമഹാജ്ഞാനിപൊലെസംസാരിക്കുന്നതു
കൊണ്ടുനീഐഹികസക്തനമ്പ്യാർതന്നെഎന്ന്എനിക്കതൊ
ന്നുന്നു—

ഐഹികസക്ത—ന—പെർഅതല്ലഎന്റെപകയർദൂഷണ
മായിട്ടുഎന്നെഅങ്ങിനെവിളിക്കുന്നുസത്യം—എന്റെമുമ്പിലു
ള്ളസജ്ജനങ്ങൾ്ക്ക വിരൊധമായിദുഷ്ടന്മാർഉണ്ടാക്കിയദുഷ്ക്കീൎത്തി
കളെഅവർസഹിച്ചപ്രകാരംഞാനുംഇതിനെയുംസഹിക്കുന്നു—

ക്രിസ്തി—എങ്കിലുംഈപെർസംഗതികൂടാതെഉണ്ടാകുമൊ—

ഐഹികസ—ന—അതിന്നുഒരുസംഗതിയുമില്ല—ഞാൻലൊകാചാരംപ്ര
മാണിച്ചുപത്തിന്നുഎട്ടല്ലപതിനൊന്നാക്കിഎങ്ങിനെഎങ്കിലും
നെടെണ്ടതിന്നുനൊക്കുകകൊണ്ടുഅവർഎന്നെവെറുക്കുന്നു
എങ്കിൽവെറുക്കട്ടെഈശ്വരൻതരുന്നത്ദാനമാകുന്നുഎന്നു
ഞാൻവിചാരിച്ചാൽദുഷ്ടന്മാർഎന്തിന്നുനിന്ദിക്കുന്നു—

ക്രിസ്തി—നിന്നെകുറിച്ചുഞാൻമുമ്പെകെട്ടതെല്ലാംനെർതന്നെഎന്നു
നിന്നൊടുസംസാരിച്ചശെഷംഎനിക്കബൊധിച്ചുൟപെരും
നിണക്കനല്ലവണ്ണംപറ്റുന്നുഎന്നുഎന്റെപക്ഷം—

ഐഹിക—സ—ന—നിണക്കഅങ്ങിനെതൊന്നിയാൽഞാൻഎന്തുചെയ്യും
ഒരുമിച്ചുവരുവാൻസമ്മതംഉണ്ടെങ്കിൽഞാൻനല്ലയാത്രക്കാ
[ 98 ] രൻഎന്നുകാണ്മാൻസംഗതിഉണ്ടാകും

ക്രിസ്തി—ഞങ്ങളൊടുകൂടവരുവാൻമനസ്സുണ്ടെങ്കിൽനാടൊടുമ്പൊൾ
നടുവെഎന്നഭാവംഉപെക്ഷിച്ചുകുളിരിലുംതണലിലുംമാത്രമ
ല്ലവെനിലുംമഴയുംതട്ടുമ്പൊഴുംനടന്നുജനങ്ങൾമാനിച്ചാൽ
മാത്രമല്ലദുഷിച്ചുനിന്ദിച്ചാലുംഭക്തനായിരിക്കണംഎങ്കി
ലുംഇത്നിണക്കഇഷ്ടമാകുമൊ—

ഐഹിക—സ—ന—അങ്ങിനെഒന്നുംഎന്നൊടുകല്പിപ്പാൻആവശ്യമില്ല
എനിക്കബൊധിച്ചപ്രകാരംനിങ്ങളുടെകൂട്ടത്തിൽനടപ്പാൻസമ്മതമു
ണ്ടെങ്കിൽമതി—

ക്രിസ്തി—ഞങ്ങൾനടക്കുന്നത്പൊലെനടപ്പാൻമനസ്സില്ലെങ്കിൽഒരുകാ
കാലടിപൊലുംവരരുത്—

ഐഹിക—സ—ന—നിൎദ്ദൊഷവുംഉപകാരവുമുള്ളഎന്റെമൎയ്യാദഞാൻ
എങ്ങിനെഉപെക്ഷിക്കുംനിങ്ങളൊടുകൂടപൊരുവാൻവിരൊധ
മില്ലെങ്കിൽമുമ്പെപൊലെനല്ലകൂട്ടക്കാർആരെങ്കിലുംവരുവൊളം
തനിച്ചുനടക്കും—

അപ്പൊൾഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽക്രിസ്തിയനുംആശാ
മയനുംഅവനെവിട്ടുമുമ്പൊട്ടുനടന്നുകുറയദൂരംഎത്തിയശെഷംഅവ
രിൽഒരുവൻമറിഞ്ഞുനൊക്കിലൊകപ്രെമശാസ്ത്രിഅൎത്ഥാഗ്രഹാചാൎയ്യ
ൻസൎവ്വസംഗ്രവൈദ്യൻഎന്നീമൂന്നുപെർഐഹികസക്തനമ്പ്യാരുടെ
പിന്നാലെവന്നുഎത്തിയപ്പൊൾതമ്മിൽകുശലംവിചാരിച്ചത്കണ്ടു—ഐഹി
കസക്തനമ്പ്യാരുംആമൂവരുംചെറുപ്പത്തിൽലൊഭരാജ്യത്തിൻഉത്തരദി
ക്കിലെലാഭപ്രിയപുരത്തിൽഅഭ്യസിപ്പിച്ചുവരുന്നപിടിച്ചുപറിഗുരുനാഥ
ന്റെഅടുക്കൽനിന്നുപഠിച്ചതുകൊണ്ടുതമ്മിൽനല്ലപരിചയമായിരുന്നു—
ആഗുരുനാഥൻബലാല്ക്കാരവുംവഞ്ചനയും മുഖസ്തുതിയുംകളവുംകപടഭ
ക്തിയുംകൊണ്ടുഎങ്ങിനെഎങ്കിലുംലാഭമുണ്ടാക്കുവാൻതക്കവിദ്യകളെഗ്ര
ഹിപ്പിച്ചുശീലംവരുത്തിയതിനാൽഅവരിൽഓരൊരുത്തന്നുഅങ്ങിനെ
ഒരുപാഠശാലയിൽഗുരുവായിരിപ്പാൻസാമൎത്ഥ്യമുണ്ടായിരുന്നു—
അവർതമ്മിൽസല്ക്കാരംകഴിച്ചശെഷംഅൎത്ഥാഗ്രഹാചാൎയ്യൻഐഹിക
[ 99 ] സക്തനമ്പ്യാരൊടുഅങ്ങുമുമ്പിൽനടക്കുന്നവർഎന്നുചൊദിച്ചു—

ഐഹികസക്തനമ്പ്യാർ—താന്തോന്നികളായരണ്ടുഅന്യദെശക്കാര
ത്രെ—

അൎത്ഥാഗ്രഹാചാൎയ്യൻ—അവരെതാമസിപ്പിക്കാഞ്ഞത്എന്തുനാംഎ
ല്ലാവരുംയാത്രക്കാരാകകൊണ്ടുഒന്നിച്ചുനടക്കായിരുന്നു
വല്ലൊ—

ഐഹികസക്തനമ്പ്യാർ—സത്യംഎങ്കിലുംആയാളുകൾമഹാധിക്കാരികളും
തന്നിഷ്ടക്കാരുംമറ്റെവരുടെമൎയ്യാദകളെയുംജാതിധൎമ്മങ്ങളെ
യുംനിരസിച്ചുനടക്കുന്നവരുമാകുന്നു—മഹാഭക്തനായവനുംഒരുകാ
ര്യത്തിൽമാത്രംഅല്പംവ്യത്യാസംകാട്ടിയാൽഅവനെയുംതള്ളി
ക്കളയും—

സർവ്വസംഗ്രഹവൈദ്യർ—അയ്യൊകഷ്ടം—ചിലരുടെകാൎയ്യംഅങ്ങി
നെതന്നെതങ്ങൾമാത്രംനല്ലവർഎന്നുവിചാരിച്ചുശെഷമുള്ളവ
രെനിരസിച്ചുകുറ്റംവിധിക്കയുംചെയ്യും—എന്നാൽനിണക്കുംഅ
വൎക്കുംഎന്തുഎടവാടുണ്ടായി—

ഐഹികസക്തനമ്പ്യാർ—അവർധിക്കാരികളുംതന്നിഷ്ടക്കാരുംആകുന്നുഎ
ന്നുഞാൻപറഞ്ഞുവല്ലൊഅതുകൂടാതെഅവർജാതിഭ്രഷ്ടരുമാ
യിവെദംമാറ്റിഒരുപുതിയമാൎഗ്ഗത്തിലുംഅനുസരിച്ചുകൂടിദൈ
വത്തെപൂൎണ്ണമനസ്സുകൊണ്ടുസെവിച്ചുആത്മരക്ഷെക്കായിവീടും
ധനവുംപ്രാണനെയുംകൂടെവിടെണംഎന്നുവെറുതെപറഞ്ഞാൽ
കൊള്ളാം—അപ്രകാരംചെയ്യുന്നുഅയ്യൊകഷ്ടം—ഞാൻപൂൎവ്വന്മാ
ർചെയ്തപ്രകാരംകഴിയുന്നെടത്തൊളംഭക്തിയെ
കാട്ടിഗുണംചെയ്യുന്നതിനാൽശരീരസുഖവുംധനവുംമാനവുംവരെ
ണംഎന്നുവിചാരിക്കുന്നു—ശെഷംജനങ്ങൾഒക്കപരിഹസിച്ചുനി
ന്ദിച്ചാലുംദൈവകല്പനഅനുസരിച്ചുനടക്കെണംഎന്നവർപറയു
ന്നു—ഞാൻനാടൊടുമ്പോൾനടുവെഎന്നുവിചാരിച്ചുനടക്കും—അവ
ർദാരിദ്ര്യവുംനിന്ദയുംഎത്തിക്കുന്നഭക്തിയെഎടുത്തിരിക്കുന്നു—ഞാ
ൻലാഭസ്തുതിബഹുമാനങ്ങളുടെഭക്തിയെപ്രമാണിക്കുന്നതെ
[ 100 ] ഉള്ളു—

ലൊകപ്രെമശാസ്ത്രി—ഹാനമ്പ്യാരെനിങ്ങളുടെബുദ്ധിഎത്രയുംവിശെഷം
തനിക്കഅനുഭവത്തിന്നായിവെച്ചനന്മകളെവെറുതെകളയുന്ന
വൻമഹാമൂഢനല്ലയൊനമുക്കുസൎപ്പയുക്തിവെണം—ചെറ്റി
ൽകുത്തിയകൈചൊറ്റിലുംകുത്തുംൟച്ചകൾവൎഷകാലത്തി
ൽവെറുതെപാൎത്തുവസന്തകാലത്തത്രെതെൻകൂട്ടും—ലൊകത്തി
ൽഇരിക്കുന്നസമയംലൌകികങ്ങളെഅനുഭവിക്കുന്നവൻജ്ഞാ
നി—ചാകുന്നദിവസംപ്രപഞ്ചംവിടാമല്ലൊ—വയറുഉള്ളപ്പൊൾവയ
റുനിറച്ചുംശരീരംഉള്ളപ്പൊൾനല്ലവസ്ത്രംഉടുത്തുംപണംമാനംഇത്യാ
ദികളെസമ്പാദിച്ചുംതീൻആയഉടനെഭക്ഷിച്ചുംകൊണ്ടുനടക്കുന്ന
ത്തന്നെസാരം—ഈലോകത്തിൽഭൊഗംആലൊകത്തിൽയൊ
ഗംഎന്നചൊല്ലിനെഎന്റെമൂത്തമ്മഎന്നെപഠിപ്പിച്ചിരിക്കുന്നു—
നാരായണശിവശിവ—നമ്മുടെമുമ്പിൽനടക്കുന്നആരണ്ടുപെൎക്ക
ഭ്രാന്തപിടിച്ചിരിക്കുന്നുസത്യം—

സൎവ്വസംഗ്രഹവൈദ്യർ—ശാസ്ത്രികളെഇനിഎന്തുൟകാര്യംനമുക്കുഎല്ലാ
വൎക്കുംസമ്മതമല്ലൊ

അൎത്ഥാഗ്രഹാചാര്യൻ—പൂൎവ്വന്മാരുടെമൎയ്യാദകളെയുംശാസ്ത്രങ്ങളെയുംഅ
റിയാത്തവരത്രെഇതിന്നുവിരൊധംപറയും—

ഐഹികസക്തനമ്പ്യാർ—എന്നാൽസ്വാമികളെനമ്മുടെയാത്രാസമയം
വെറുംവാക്കുകൊണ്ടുസംസാരിക്കുന്നതിനാൽകളയാതിരിക്കെ
ണ്ടഹിന്നുഞാൻഒന്നുചൊദിക്കട്ടെ—ജനങ്ങൾആചരിച്ചുവരുന്ന
പൂജകളുംനെൎച്ചകളുംമറ്റുംനിസ്സാരമുള്ളകളിയത്രെഎന്നൊരു
വിദ്വാൻകണ്ടുഎങ്കിലുംഇഹത്തിങ്കൽസൌഖ്യവുംബഹുമാനവും
ധനവുംമറ്റുംസാധിപ്പാനായിഭക്തിയെകാട്ടുവാൻആവശ്യംഎ
ന്നറിഞ്ഞുപൂജചെയ്തുനെൎച്ചയുംകഴിച്ചുഅതിശ്രദ്ധയൊടെ
ദൈവനാമങ്ങളെഉച്ചരിക്കുന്നെങ്കിൽദൊഷമൊ—

അൎത്ഥാഗ്രഹാചാൎയ്യൻ—നിന്റെചൊദ്യത്തിന്റെപൊരുൾഎനിക്കുമന
സ്സിലായിഉത്തരവുംപറയാം—ഈലൊകത്തിൽനിലമ്പറമ്പുക
[ 101 ] ളുംപൊൻവെള്ളിയാഭരണങ്ങളുംധനമഹത്വങ്ങളുംപ്രാപ്തിയുള്ള
ഭാൎയ്യയുംമറ്റുംഉണ്ടാകെണ്ടതിന്നുഭക്തിയെകാണിപ്പാൻആവ
ശ്യമായിവന്നാൽഒട്ടുംമടിക്കരുത്—അതെന്തിന്നു—ഒന്നാമത്‌യാ
തൊരുകാൎയ്യത്തിലുംഭക്തിയല്ലൊഗുണംആകുന്നത്—രണ്ടാമത്‌
ക്തിയുള്ളഭാൎയ്യയുംധനവുംമാനവുംകിട്ടിയാൽനല്ലകാൎയ്യമല്ലെ
മൂന്നാമത്ഭക്തന്മാരൊടുചെൎന്നുവരുന്നവൻഭക്തനല്ലെഅവന്നു
നല്ലലാഭവുംമാനവുംപെണ്ണുംമറ്റുംസാധിക്കുമല്ലൊഅതുകൊണ്ടു
ഭക്തനായ്വരുന്നത്എത്രയുംവലിയഗുണം

അൎത്ഥാഗ്രഹാചാൎയ്യൻ—ഇങ്ങിനെപറഞ്ഞഉത്തരത്തിൽഅവർഎല്ലാവരും
വളരെപ്രസാദിച്ചുഉപകാരവുംസുബുദ്ധിയുമുള്ളതുഇതുതന്നെആ
ൎക്കെങ്കിലുംവിരൊധംപറവാൻകഴികയില്ലഎന്നുവിചാരിച്ചുആശാ
മയനെയുംക്രിസ്തിയനെയുംപരിഹസിപ്പാൻനിശ്ചയിച്ചുനില്ക്കെണ്ട
തിന്നുവിളിച്ചാറെഅവർനിന്നുഎങ്കിലുംഅവരുടെഅടുക്കൽ
എത്തുംമുമ്പെഐഹികസക്തനമ്പ്യാൎക്കുംഅവൎക്കുംതമ്മിൽവാഗ്വാ
ദംഉണ്ടായിരുന്നത്കൊണ്ടുഇനിഅവൻഅല്ലവൃദ്ധനായലൊക
പ്രെമശാസ്ത്രിഅവരൊടുസംസാരിക്കെണംഎന്നുതമ്മിൽനിശ്ചയി
ച്ചപ്രകാരം എത്തിയാറെഅവൻനമ്പ്യാരുടെചൊദ്യംഅവരൊടു
പറഞ്ഞുനിങ്ങൾക്കകഴിയുമെങ്കിൽഇതിന്നുഉത്തരംകൊടുക്കഎന്നുപ
റഞ്ഞു—

ക്രിസ്തി—സത്യഭക്തനായൊരുശിശുവിന്നുഇങ്ങനെയുള്ളആയിരംചൊ
ദ്യങ്ങൾക്കംഉത്തരംപറവാൻപ്രയാസമില്ല—കപടംഎതുപ്രകാരത്തിലും
ദൊഷംതന്നെകപടഭക്തിഎല്ലാദൊഷങ്ങളെക്കാൾവലിയത്—ഒ
രുമനുഷ്യൻബിംബപൂജമുതലായത്നിസ്സാരമുള്ളകളിഎന്നറിഞ്ഞാ
ലുംപരലൊകഭൂലൊകങ്ങളെസൃഷ്ടിച്ചുപ്രാണനെയുംഅന്നവസ്ത്രാ
ദികളെയുംകൊടുത്തുവരുന്നജീവനുള്ളദൈവത്തെസെവിക്കാഞ്ഞാ
ൽമഹാദൊഷംചെയ്യുന്നു—ജനങ്ങൾനടക്കുന്നവഴിനിസ്സാരവുംഒരുര
ക്ഷയുംആശ്വാസവുംകൂടാതെയുള്ളതുമാകുന്നുഎന്നുഅറിഞ്ഞുഎങ്കി
ലുംഅതിൽനടന്നുംനടത്തിച്ചുംകൊണ്ടുമറ്റവരെവഞ്ചിച്ചാൽഎ
[ 102 ] ത്രയുംദുഷ്ടതഅല്ലയൊനിങ്ങൾഅനുതാപംചെയ്തുദൈവത്തെ
ആത്മാവിലുംസത്യത്തിലുംസെവിക്കാഞ്ഞാൽനിത്യനാശംഉണ്ടാകും
എന്നുക്രിസ്തിയൻആശാമയന്റെസമ്മതപ്രകാരംപറഞ്ഞവാക്കു
അവർകെട്ടശെഷംനീരസംകാട്ടിചെൎന്നുനടപ്പാൻമനസ്സില്ലായ്കയാ
ൽപതുക്കെനടന്നുകൊണ്ടിരുന്നു—
അപ്പൊൾസഞ്ചാരികൾഅവരെവിട്ടശെഷംക്രിസ്തിയൻആശാമയനൊടു
ഇവൎക്കമനുഷ്യന്റെവിധിക്കുനില്പാൻകഴിവില്ലെങ്കിൽദൈവത്തി
ന്റെവിധിക്കുഎങ്ങിനെനില്ക്കും—മൺപാത്രങ്ങളായനമ്മൊടുമിണ്ടു
വാൻകഴിയാതിരുന്നാൽദഹിപ്പിക്കുന്നഅഗ്നിയുടെമുമ്പാകെഅവ
രുടെകാൎയ്യംഎങ്ങിനെആകുന്നുഎന്നുപറഞ്ഞു— അനന്തരംക്രിസ്തി
യനുംആശാമയനുംഓടിനടന്നുഎളുപ്പംഎന്നഒരുതാഴ്വരയിൽകൂ
ടിസുഖമായികടന്നശെഷംലാഭഗിരിയുടെഅടിയിൽഎത്തുക
യുംചെയ്തു—ആഗിരിയിൽവെള്ളിഎടുക്കുന്നൊരുകുഴിയുണ്ടാകകൊ
ണ്ടുപണ്ടുയാത്രക്കാരിൽപലരുംആസ്ഥലവിശെഷംകാണ്മാനായി
വഴിതെറ്റികുഴിയുടെവക്കംഅടുത്തുചെന്നുഅകത്തുനൊക്കിയ
പ്പൊൾപള്ളഇടിഞ്ഞതിനാൽവീണുചിലർമരിച്ചുമറ്റുംചിലർ
മുടങ്ങിമരണംവരെയുംമുഴുവനുംസ്വസ്ഥരായ്വന്നതുംഇല്ലവെള്ളിഎ
ടുക്കുന്നകുഴിയെകാണ്മാനായിയാത്രക്കാരെവിളിക്കെണ്ടതിന്നുദെ
മാസ്വാമികുഴിക്കുംവഴിക്കുംമദ്ധ്യെനിന്നുകടന്നുപൊകുന്നആശാമയ
ക്രിസ്ത്യന്മാരെകണ്ടപ്പൊൾഎടൊഇവിടെക്കവരുവിൻനിണക്കഒന്നുകാ
ണിപ്പാൻഉണ്ടുഎന്നുപറഞ്ഞു—

ക്രിസ്തി—വഴിതെറ്റിഅങ്ങൊട്ടുവരുവാന്തക്കകാൎയ്യംഎന്തു

ദെമാസ്വാമി—ഇവിടെവെള്ളിഎടുക്കുന്നഒരുകഴിയുണ്ടുഅതിൽധനത്തി
നായിഏറിയജനങ്ങൾകുഴിക്കുന്നതുപൊലെനിങ്ങളുംവന്നുഅല്പംകുഴിച്ചാൽ
ബഹുസമ്പത്തുണ്ടാകും—

അപ്പൊൾആശാമയൻക്രിസ്തിയനൊടുനാംചെന്നുനൊക്കുകഎന്നുപറഞ്ഞു

ക്രിസ്തി—ഞാൻഅവിടെപൊകുന്നില്ലഅനെകംആളുകൾപൊയിനശിച്ചത
ല്ലാതെആധനംസഞ്ചാരികളുടെയാത്രെക്കമുടക്കംവരുത്തുന്നൊ
[ 103 ] രുകണിയത്രെആകുന്നുഎന്നുഞാൻകെട്ടിരിക്കുന്നുഎന്നുപറഞ്ഞാ
റെദെമാവൊടുഅത്എത്രയുംഅനൎത്ഥവുംഎറിയൊരുസഞ്ചാരി
കൾ്ക്കതാമസവുംഉണ്ടാക്കീട്ടുള്ളസ്ഥലമല്ലയൊഎന്നുചൊദിച്ചു—

ദെമാസ്വാമി—നല്ലവണ്ണംസൂക്ഷിക്കുന്നവൎക്കഅനൎത്ഥമുള്ളതല്ലഎന്നുത
ങ്ങിത്തങ്ങിപറഞ്ഞു—

അപ്പൊൾക്രിസ്തിയൻആശാമയനൊടുഒർഅടിപൊലുംനാംതെറ്റാതെ
നെൎവ്വഴിയിൽതന്നെനടന്നുകൊണ്ടിരിക്കഎന്നുപറഞ്ഞു

ആശാമയൻ—ഐഹികസക്തമ്പ്യാർവന്നുകുശലവാക്കുകെട്ടാൽനൊക്കുവാ
ൻചെല്ലുംനിശ്ചയം—

ക്രിസ്തി—അവന്റെസ്വഭാവത്തിന്നുആവഴിതന്നെരസംതൊന്നുകകൊണ്ടു
അവൻസംശയംകൂടാതെഅവിടെപൊകും—പക്ഷെമരിക്കയും
ചെയ്യും—

അപ്പൊൾദെമാസ്വാമിഎന്നാൽനിങ്ങൾനൊക്കുവാൻവരുന്നില്ലയൊഎന്നു
പിന്നെയുംവിളിച്ചു—

ക്രിസ്തി—ദെമാവെനീകൎത്താവിന്റെനെൎവ്വഴികൾ്ക്കഒരുവൈരിആകുന്നു
നിന്റെതിരിപ്പുനിമിത്തംഅവന്റെസെവകന്മാരിൽഒരുവൻനി
ന്നെവിധിച്ചുമിരിക്കുന്നുഞങ്ങളെയുംനിന്റെനാശത്തിലകപ്പെടു
ത്തുവാൻനൊക്കുന്നതിന്നുഎന്തുകാരണം—ഞങ്ങൾനെൎവ്വഴിതെറ്റി
യാൽകൎത്താവ്അത്കെട്ടുഞങ്ങൾധൈൎയ്യത്തൊടെഇരിപ്പാൻആ
ഗ്രഹിക്കുന്നസ്ഥലത്തുഅപമാനിക്കും

ദെമാസ്വാമി—നമുക്കുഎല്ലാവൎക്കുംഒരുമതംതന്നെഅല്ലയൊനിങ്ങൾഅല്പം
താമസിച്ചാൽഞാനുംകൂടയാത്രയാകുംഎന്നുപറഞ്ഞു

ക്രിസ്തി—നിന്റെപെർഎന്തുഞാൻവിളിച്ചത്തന്നെഅല്ലയൊ—

ദെമാസ്വാമി—അതെദെമാഎന്നുവെദപുസ്തകത്തിൽഎന്റെപെർഞാൻഅബ്രഹാ
മിന്റെപുത്രനാകുന്നു—

ക്രിസ്തി—നിന്നെഞാൻഅറിയുംനിന്റെമൂത്തഛ്ശൻഗഹജിയുംനിന്റെഅ
ഛ്ശൻയൂദാവുമായിരുന്നുവല്ലൊഅവരുടെപ്രവൃത്തിനീയുംശീലി
ച്ചുപിശാചിന്റെസെവകനായിതീൎന്നുനിന്റെഅഛ്ശൻദ്രൊഹി
[ 104 ] യായിമരിച്ചപ്രകാരംനിണക്കുംവരുന്നുഞങ്ങൾരാജാവിന്റെസ
ന്നിധാനത്തിൽഎത്തുമ്പൊൾനിന്റെകാൎയ്യംനന്നായിഅറിയിക്കും
എന്നുപറഞ്ഞാറെസഞ്ചാരികൾയാത്രയായി—

അതിന്റെശെഷംഐഹികസക്തനമ്പ്യാർമുതലായവർലാഭഗിരിയുടെ
അടിയിൽഎത്തിയപ്പൊൾദെമാവിന്റെചൊൽകെട്ടുഉടനെഅവനൊടു
ചെരുകയുംചെയ്തു—അവർകുഴിയിലെക്ക്നൊക്കിവീണുമരിച്ചുവൊകു
ഴിപ്പാൻവെണ്ടിഇറങ്ങിചെന്നുനിത്യംകയറിവരുന്നതണുപ്പുകൊണ്ടുശ്വാ
സംമുട്ടിമൊഹിച്ചുവീണുവൊഎന്നുഞാൻഅറിയുന്നില്ലഅന്നുമുതൽഅ
വർവഴിയിൽവന്നുകണ്ടില്ലഎന്നത്രെഅറിയും—അനന്തരംക്രിസ്തിയൻ—

ദെമാവിളിക്കടങ്ങുന്നൊൎക്കുശാപം
ഇഹത്തിലുംപരത്തിലുംവിടാ
അവൎക്കുപൊരുംമണ്ണിലുള്ളലാഭം
മെലാൽവരുന്നതൊന്നുംനിനയാതെ എന്നുപാടുകയും
ചെയ്തു—ആതാഴ്വരയുടെഅപ്പുറംസഞ്ചാരികൾവഴിഅരികെതന്നെഎത്ര
യുംപുരാണമായൊരുതൂണിനെകണ്ടുആയതിന്റെമെൽഒരുസ്ത്രീയുടെ
രൂപംപൊലെആകകൊണ്ടുഅവർവളരെഅതിശയിച്ചുനൊക്കികൊണ്ടിരി
ക്കുമ്പൊൾആശാമയൻഅതിന്റെതലക്കലെलोतःपत्नींसमरत
എന്നൊരുഎഴുത്തിനെകണ്ടുഅൎത്ഥംതിരിയായ്കകൊണ്ടുതന്നെക്കാൾപരി
ചയമുള്ളക്രിസ്തിയനെവിളിച്ചുഎഴുത്തിനെകാണിച്ചാറെഅവൻഅക്ഷ
രങ്ങളെഅങ്ങൊട്ടിങ്ങൊട്ടുനൊക്കിയശെഷംലൊത്തന്റെഭാൎയ്യയെഓ
ൎത്തുകൊൾ്വിൻഎന്നതിന്റെഅൎത്ഥംബൊധിച്ചുരക്ഷെക്കായിസദൊമിൽ
നിന്നുഓടിപൊകുമ്പൊൾദ്രവ്യാഗ്രഹമുള്ളമനസ്സുകൊണ്ടുമറിഞ്ഞുനൊക്കി
ഉപ്പുതൂണായിതീൎന്നലൊത്തന്റെഭാൎയ്യഇതുതന്നെഎന്നറികയുംചെയ്തു—
അപ്പൊൾക്രിസ്തിയൻഹാസഹൊദരദെമാസ്വാമിലാഭഗിരിയെകാണ്മാനാ
യിനമ്മെവിളിച്ചശെഷംഈകാഴ്ചഎത്രയുംആവശ്യമായിരുന്നുനിണക്കആ
സമയംതൊന്നിയപ്രകാരംഅനുസരിച്ചുഅവിടെക്കതിരിച്ചുഎങ്കിൽൟസ്ത്രീയെ
പൊലെവഴിയവരുന്നവൎക്കഒരുദൃഷ്ടാന്തമായിതീരുവാൻസംഗതിഉണ്ടാ
യിരുന്നു—
[ 105 ] ആശാമയൻ—ആബുദ്ധിക്കെടുനിമിത്തംഎനിക്കഇപ്പൊൾവളരെസങ്കടം
ഉണ്ടുഞാൻലൊത്തന്റെഭാര്യയെപൊലെആയിതീരാഞ്ഞതുആ
ശ്ചൎയ്യം—അവളുടെപാപത്തിന്നുംഅകൃ
ത്യങ്ങൾക്കുംഭെദംഎന്തു—അവൾമറിഞ്ഞുനൊക്കിഞാനൊ
പൊകുവാൻആഗ്രഹിച്ചു—ദൈവകരുണവാഴുക—എന്നാൽഅ
ങ്ങിനെഉള്ളകാൎയ്യംഎന്റെഹൃദയത്തിൽതൊന്നിയതുകൊണ്ടുഞാ
ൻനാണിച്ചിരിക്കട്ടെ—

ക്രിസ്തി—ശെഷംവഴിയിൽസഹായംഎത്തെണ്ടതിന്നുനാംഇവിടെകണ്ടതു
ഒരുനാളുംമറക്കരുത്ഈസ്ത്രീസദൊമിന്റെശിക്ഷാവിധിയിൽ
നശിക്കാതെതെറ്റിപൊയിഎങ്കിലുംമറ്റൊരുശിക്ഷാവിധി
യിൽഅകപ്പെട്ടുനാംകണ്ടപ്രകാരംഉപ്പുതൂണായിതീൎന്നു

ആശാമയൻ—അവളെപൊലെപാപംചെയ്യാതിരിപ്പാൻഭയത്തിന്നാ
യിട്ടുംപാപഭയമില്ലത്തവൎക്കവരുന്നനാശത്തിന്റെഅടയാള
ത്തിന്നായിട്ടുംഈഓൎമ്മനമുക്കിരിക്കട്ടെഅപ്രകാരംതന്നെകൊ
രാദാതാൻഅബിരാംഎന്നീമൂവരുംഅവരുടെപാപത്തിൽന
ശിച്ചുഇരുനൂറ്റമ്പത്ആളുകളുംഭയത്തിന്നായിട്ടുദൃഷ്ടാന്തങ്ങളാ
യിതീൎന്നുഎങ്കിലുംദെമാമുതലായവർഅങ്ങുസൌഖ്യമായിനി
ന്നുഈസ്ത്രീക്കുമറിഞ്ഞുനൊക്കിയതിനാൽതന്നെപ്രാണഛ്ശെദം
വരുത്തിയധനത്തെഅന്വെഷിപ്പാൻഎങ്ങിനെകഴിയുംഎന്നു
എനിക്കതിരിയുന്നില്ലഅവർകണ്ണുഅല്പംതുറന്നെങ്കിൽൟഭയ
ങ്കരദൃഷ്ടാന്തംകാണുമായിരുന്നു—ക്രിസ്തിയൻഅവരുടെകാൎയ്യംഹൃ
ദയകാഠിന്യത്തിന്റെഒരടയാളവുംവളരെആശ്ചൎയ്യമുള്ളതുമാ
കുന്നുഅവർന്യായാധിപതിയുടമുമ്പാകെനിന്നുംകുലനിലത്തിൽ
നിന്നുംമൊഷണംചെയ്യുന്നവരെപൊലെതന്നെ—ഏദൻതൊട്ടം
പൊലെഎത്രയുംവിശിഷ്ടരാജ്യംകൎത്താവ്സദൊമ്യൎക്കകൊടു
ത്തതിനാൽഅവൎക്കകാണിച്ചസ്നെഹത്തെഅവർവിചാരിയാ
തെഅവന്റെമുമ്പാകെതന്നെപാപംചെയ്തതുകൊണ്ടുഅവ
ർഎത്രയുംവലിയപാപികളായിരുന്നുഎന്നുപറഞ്ഞിട്ടുണ്ടു—ഇ
[ 106 ] ങ്ങിനെയുള്ളദൃഷ്ടാന്തങ്ങളെകണ്ടിട്ടുംവിചാരിയാതെപാപംചെ
യ്യുന്നവർഎല്ലാവരുംകഠിനമുള്ളശിക്ഷാവിധിയിലകപ്പെടുംനിശ്ച
യം—

ആശാമയൻ—നീപറഞ്ഞവാക്കുസത്യംതന്നെഎങ്കിലുംനീയൊപ്രത്യെകമാ
യിഞാനൊഇങ്ങിനെഉള്ളദൃഷ്ടാന്തങ്ങളായിതീരാഞ്ഞത്എ
ന്തൊരുകൃപദൈവത്തെസ്തുതിച്ചുഭയപ്പെട്ടുഎപ്പൊഴുംലൊ
ത്തന്റെഭാൎയ്യയെഓൎത്തുകൊൾ്വാൻവളരെസംഗതിഉണ്ട
ല്ലൊ—

അനന്തരംഅവർയാത്രയായിഎത്രയുംനല്ലൊരുനദീതീരത്തഎത്തി
ആനദിക്കദാവീദ്രാരാജാവ്ദൈവനദിഎന്നുംയൊഹനാൻജീവവെള്ള
ത്തിന്റെപുഴഎന്നുംപെർവിളിച്ചിരിക്കുന്നു—അവരുടെവഴിനദിയുടെക
രയിൽകൂടിതന്നെആകകൊണ്ടുക്രിസ്തിയനുംആശാമയനുംവളരെ
സൌഖ്യമായിനടന്നുഅതിലെവെള്ളവുംകുടിച്ചുക്ഷീണതയുംതീൎത്തുഹൃദ
യസന്തൊഷംപ്രാപിക്കയുംചെയ്തു—ആനദിയുടെഇരുപുറവുംപൂത്തുംകാ
ച്ചുംകൊണ്ടിരിക്കുന്നപലവിധവൃക്ഷങ്ങളുംഉണ്ടുഅവയുടെഇലയാത്രാകഷ്ട
ങ്ങളാൽരക്തംദുഷിച്ചുപൊയവൎക്കദഹനക്കെടുമുതലായദീനങ്ങൾവരാ
തിരിപ്പാൻഎത്രയുംവിശെഷമുള്ളതാകുന്നുഅവിടെവൎഷംമുഴുവനുംതളി
ൎത്തുംപൂത്തുംകൊണ്ടിരിക്കുന്നപൂങ്കാവിൽഉറങ്ങുവാൻവിരൊധമില്ലഎന്ന
വർഅറിഞ്ഞതുകൊണ്ടുകിടന്നുറങ്ങുകയുംചെയ്തു—രാവിലെഅവർഎഴു
നീറ്റുവൃക്ഷഫലംപറിച്ചുഭക്ഷിച്ചുപുഴയുടെവെള്ളവുംകുടിച്ചാറെകിടന്നു
റങ്ങിഅങ്ങിനെഅവർചിലദിവസംകൂടിസുഖെനകഴിച്ചശെഷം

ഹാവഴിപൊക്കിൎക്കഷ്ടതീരം
പളുങ്കൊഴുക്കംപൊലിതാ
വൃക്ഷാദിപൂമണംഗംഭീരം
ഫലങ്ങൾതിന്നൊൻനിറയാ
ഈദിക്കിലെനിമിത്തംവാങ്ങുവാൻ
തനിക്കാംസൎവ്വംവില്ക്കുംബുദ്ധിമാൻ—എന്ന്പാടി
ഇതിനാൽപ്രയാണംതീൎന്നിട്ടില്ലഎന്നവർഅറികകൊണ്ടുയാത്രയാകു
[ 107 ] വാൻനിശ്ചയിച്ചാറെഭക്ഷിച്ചുകുടിച്ചുപുറപ്പെടുകയുംചെയ്തു—

അപ്പൊൾഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽഅവർഅല്പംനടന്ന
ശെഷംനദിയുംവഴിയുംപിരിഞ്ഞുവഴിയുംമഹാദുൎഘടവുംപ്രയാണത്താൽ
ആരുടെകാലുകൾതെഞ്ഞതുമായിരിക്കകൊണ്ടുഅവർവളരെദുഃഖിച്ചു—
തങ്ങളുടെആത്മാവ്വഴിനിമിത്തംക്ഷീണിച്ചുപൊയി—അവർഇ
ങ്ങിനെനടന്നസമയംവഴിനന്നായിഎങ്കിൽകൊള്ളായിരുന്നുഎന്നുവിചാ
രിച്ചുമുമ്പൊട്ടുനൊക്കിയപ്പൊൾഇടഭാഗത്തുഒരുവയലുംഅതിലെക്കചെ
ല്ലുവാൻതക്കവെലിക്കടായുംകണ്ടു—അതിന്റെപെർഇടവയൽഎന്നുത
ന്നെആകുന്നുഅപ്പൊൾക്രിസ്തിയൻതന്റെകൂട്ടുകാരനൊടുഈവയൽന
മ്മുടെവഴിയൊടുചെൎന്നിരിക്കുന്നെങ്കിൽനാംഅതിലെനടക്കാമല്ലൊഎന്നു
ചൊല്ലികടായിക്കൽചെന്നുനൊക്കിവെലിയുടെഅപ്പുറംഒർഇടവഴിനെ
ൎവ്വഴിക്കചെരതന്നെഉൻടുഎന്നുകണ്ടുഞാൻആഗ്രഹിച്ചപ്രകാരമായിസ
ഹൊദരവാനാംഅവിടെപൊയിസുഖെനനടക്കാംഎന്നുപറഞ്ഞു—

ആശാമയൻ—ഇടവഴിയിൽപൊയാൽനെൎവ്വഴിതെറ്റിപൊകുന്നില്ലയൊ

ക്രിസ്തി—അങ്ങിനെഒന്നുംവരുന്നില്ലനെൎവ്വഴിഅടുത്തുണ്ടല്ലൊഎന്നുകെ
ട്ടാറെആശാമയനുംസമ്മതിച്ചുക്രിസ്തിയന്റെപിന്നാലെവെലി
ക്കടായികടന്നു—ഇടവഴിയിൽഎത്തിയാറെഅവർകാൽനൊവകൂ
ടാതെനടന്നുമുമ്പൊട്ടുനൊക്കിയപ്പൊൾഅവരെപൊലെനടക്കു
ന്നവ്യൎത്ഥപ്രമാണിഎന്നൊരുത്തന്നെകണ്ടുഎടൊഇതുഎതുവ
ഴിഎന്നുവിളിച്ചുചൊദിച്ചാറെവാനദ്വാരത്തിലെക്കപൊകുന്നവ
ഴിതന്നെഎന്നുകെട്ടശെഷംക്രിസ്തിയൻകണ്ടുവൊഞാൻപറഞ്ഞ
പ്രകാരംതന്നെവഴിനല്ലതുഎന്നുനിണക്കഇപ്പൊൾബൊധി
ച്ചുവൊഎന്നുപറഞ്ഞാറെഅവർഅവന്റെവഴിയെനടന്നു
കൊണ്ടിരുന്നു—എങ്കിലുംഇതാസൂൎയ്യൻഅസ്തമിച്ചുഇരുളുംഅധിക
മായശെഷംപിന്നാലെചെല്ലുന്നവർമുമ്പിൽനടന്നവനെകാണ്മാ
ൻവഹിയാതെഇരുന്നു—

മുമ്പിൽനടന്നവ്യൎത്ഥപ്രമാണിവഴിയെകാണായ്കകൊണ്ടുആപ്രദെശത്തി
ന്റെഉടമക്കാരൻവ്യൎത്ഥപ്രശംസികളായമൂഢന്മാരെപിടിപ്പാൻവെണ്ടി
[ 108 ] വെട്ടിയുണ്ടാക്കിയൊരുഅഗാധകുഴിയിൽവീണുകൈകാലുകളും പൊട്ടിമരി
ക്കയുംചെയ്തു—ആവീഴ്ചയുടെഒച്ചക്രിസ്തിയനുംഅവന്റെകൂട്ടുകാരനും
കെട്ടുഞെട്ടികാൎയ്യംഎന്തുഎന്നുചൊദിച്ചതിന്നുഉത്തരംപറവാൻആരുംഇ
ല്ലതെഅയ്യയ്യൊഎന്നൊരുനിലവിളിമാത്രംകെട്ടു—അപ്പൊൾആശാമയ
ൻഹാകഷ്ടംകഷ്ടംനാംഇപ്പൊൾഎവിടെഎന്നുദുഃഖിച്ചുപറഞ്ഞാറെക്രി
സ്തിയൻതാൻഅവനെനെൎവ്വഴിയിൽനിന്നുതെറ്റിച്ചുകളഞ്ഞുഎന്നറിക
കൊണ്ടുമിണ്ടാതിരുന്നുഅപ്പൊൾമഴയുംമിന്നലുംഘൊരമായിതുടങ്ങിവെ
ള്ളവുംപൊങ്ങിവരികയുംചെയ്തു—

അനന്തരംആശാമയൻവീൎത്തുഅയ്യൊഞാൻനെൎവ്വഴിയെവിട്ടതെന്തുഎ
ന്നുമുറയിട്ടുപറഞ്ഞു—

ക്രിസ്തിയൻ—ൟവഴിനമ്മെനെൎവ്വഴിതെറ്റിക്കുംഎന്നുആസമയംആർ
വിചാരിച്ചു—

ആശാ—ഞാൻഅപ്പൊൾതന്നെപെടിച്ചത്കൊണ്ടുഅല്പംവിരൊധിച്ചു
എങ്കിലുംനീഎന്നെക്കാൾവൃദ്ധനാകുന്നുഎന്നുവിചാരിച്ചുസ്പഷ്ട
മായിപറവാൻശങ്കിച്ചു—

ക്രിസ്തി—ഹാസഹൊദരഞാൻനിന്നെനെൎവ്വഴിതെറ്റിച്ചുൟകഷ്ടതയി
ൽആക്കിയത്എനിക്കവളരെസങ്കടംഎങ്കിലുംഅറിഞ്ഞുംകൊ
ണ്ടുചെയ്തതല്ലായ്കയാൽഎന്നൊടുക്ഷമിക്കെണം

ആശാമ—ഹാസഹൊദരവിഷാദിക്കരുതെഞാൻഎല്ലാക്ഷമിച്ചിരിക്കു
ന്നുഈകഷ്ടവുംനമുക്കുഗുണമായിതീരുമെന്നുവിശ്വസിക്ക
യുംചെയ്യുന്നു—

ക്രിസ്തി—ഇത്രദയയുള്ളസഹൊദരൻലഭിച്ചതുകൊണ്ടുഎനിക്കവളരെ
സന്തൊഷംഎങ്കിലുംനാംഇവിടെതാമസിക്കാതെവെഗംമടങ്ങി
പൊവാൻനൊക്കെണം—

ആശാ—സത്യംസഹൊദരഞാൻമുമ്പിൽനടക്കാം—

ക്രിസ്തി—എന്റെകുറവുനിമിത്തംനാംനെൎവ്വഴിതെറ്റിയത്കൊ
ണ്ടുഅനൎത്ഥംവല്ലതുംഉണ്ടെങ്കിൽഎനിക്കആദ്യംവരെണ്ടതി
ന്നുഞാൻതന്നെമുമ്പിൽനടക്കട്ടെ—
[ 109 ] ആശാമയൻ—വെണ്ടാനിണക്കഇപ്പൊൾമനഃകലക്കംഉണ്ടാകകൊണ്ടുഇനി
യുംതെറ്റിപൊവാൻസംഗതിവരുംഎന്നുപറഞ്ഞാറെ—നിന്റെഹൃ
ദയംപെരുവഴിയുടെനെരെഇരിക്കട്ടെനീനടന്നവഴിയായിമട
ങ്ങിപൊക,(യിറ.൩൧,൨൧)എന്നൊരുത്തന്റെവാക്കുകെട്ടതിനാ
ൽകുറെആശ്വാസംവന്നുഎങ്കിലുംവെള്ളങ്ങൾപൊങ്ങുകകൊണ്ടു
മടങ്ങിപൊവാൻമഹാപ്രയാസമായിരുന്നു(വഴിയിൽനിന്നുവി
ടുവാൻഎളുപ്പംമടങ്ങിചെരുവാൻപ്രയാസംതന്നെഎന്നറിക.)
ഇരുളുംവെള്ളത്തിന്റെപാച്ചലുംഭയങ്കരമാകകൊണ്ടുഅവർ
അഞ്ചുപത്തുപ്രാവശ്യംമുങ്ങിചാവാറായിരുന്നതല്ലാതെഎത്രയും
പണിപ്പെട്ടാലുംആരാത്രിയിൽവെലിക്കടായിക്കൽഎത്തുവാൻക
ഴിയാതെഒരുപൎണ്ണശാലയെകണ്ടുഅകത്തപ്രവെശിച്ചുക്ഷീണ
തനിമിത്തംകണ്ണുംമയങ്ങിപുലരുവൊളംകിടന്നുറങ്ങുകയും
ചെയ്തു—

അവർഇങ്ങിനെകിടന്നുറങ്ങിയസ്ഥലത്തിന്റെസമീപത്തുസംശയപുരി
എന്നൊരുകൊട്ടയുണ്ടായിരുന്നുഅവിടെവാഴുന്നആശാഭഗ്നാസുരൻഎ
ത്രയുംപുലൎച്ചക്കഎഴുനീറ്റുതന്റെനിലങ്ങളിൽഎങ്ങുംസഞ്ചരിച്ചുആശാ
മയക്രിസ്തിയന്മാർഉറങ്ങുന്നതുകണ്ടുകൊപിച്ചുഉണരുവിൻഎന്നുക്രുദ്ധിച്ചുനി
ങ്ങൾഎവിടെനിന്നുവരുന്നുഎന്റെഭൂമിയിൽനിങ്ങൾ്ക്കഎന്തുപണിഎന്നു
ചൊദിച്ചാറെഅവർഞങ്ങൾസഞ്ചാരികൾആകുന്നുവഴിയുംതെറ്റിനടന്നു
എന്നുചൊല്ലിയതുരാക്ഷസൻകെട്ടപ്പൊൾനിങ്ങൾന്നുരാത്രിയിൽഎന്റെ
ഭൂമിയെതീണ്ടികളഞ്ഞതിനാൽഎനിക്കദ്രൊഹികളായിഎന്റെകൂടവ
രെണംഎന്നുകല്പിച്ചുഅവരെബലപ്രമാണമായികൊണ്ടുപൊകയുംചെയ്ത
തിന്നുതങ്ങളുടെകുറ്റംഅറികയാൽവിരൊധംപറവാൻകഴിയാതെഇ
രുന്നു—ഇങ്ങനെരാക്ഷസൻഅവരെതന്റെകൊട്ടയിലെക്കആട്ടികൊണ്ടു
പൊയശെഷംഎത്രയുംഇരുട്ടുംമലിനതയുംദുൎമ്മണവുംനിറഞ്ഞതടവി
ൽപാൎപ്പിച്ചുഅതിൽഅവർബുധനാഴ്ചതുടങ്ങിശനിയാഴ്ചവൈകുന്നെര
ത്തൊളംഅന്നപാനമിത്രങ്ങൾകൂടാതെകിടന്നിരുന്നു—ഈകഷ്ടംഎല്ലാംഎ
ന്റെകുറ്റത്തിന്റെഫലംഎന്നുക്രിസ്തിയൻഅറികകൊണ്ടുഇരട്ടിയായി
[ 110 ] ദുഃഖിച്ചു.

അന്നുരാത്രിയിൽആശാഭഗ്നാസുരൻഭാൎയ്യയായനിരാശയൊടുഅല്ല
യൊപ്രിയെരണ്ടുപരദെശികൾഎന്റെഭൂമിയെചവിട്ടിതീണ്ടിയതുകൊണ്ടു
ഞാൻഅവരെപിടിച്ചുതടവിൽപാൎപ്പിച്ചിരിക്കുന്നുഅവരെഞാൻഎന്തുചെ
യ്യെണംഎന്നുചൊദിച്ചാറെഅവർആരെന്നുംഎവിടെനിന്നുവരുന്നു
എവിടെക്കപൊവാൻവിചാരിക്കുന്നുഎന്നുംഅവൾഅന്വെഷിച്ചറിഞ്ഞ
പ്പൊൾനീകാലത്തഎഴുനീറ്റാൽപിന്നെഅവരെനല്ലവണ്ണംഅടിക്കെ
ണംഎന്നുമന്ത്രിച്ചപ്രകാരംഅവൻരാവിലെഎഴുനീറ്റുഒരുമുൾവടിവാ
ങ്ങിതടവിൽചെന്നുതനിക്കഒരുനാളുംവെറുപ്പുകാണിക്കാത്തസഞ്ചാരി
കളെനായിക്കളെപൊലെനിന്ദിച്ചുകഠൊരമായിഅടിച്ചുപൊകയും
ചെയ്തു—ഇപ്രകാരംകൊണ്ടഅടിയാൽഅവർവളരെവലഞ്ഞുഅനങ്ങുവാൻ
കഴിയാതെആദിവസംമുഴുവൻകരഞ്ഞുംവീൎത്തുംമുറയിട്ടുംകൊണ്ടിരു
ന്നു—പിറ്റെരാത്രിയിൽരാക്ഷസിതടവുകാരുടെഅവസ്ഥഅന്വെഷി
ച്ചുഅവർഇനിയുംജീവിച്ചിരിക്കുന്നുഎന്നുകെട്ടാറെതങ്ങൾതന്നെമരി
ച്ചുകളയെണ്ടതിന്നുഅവരൊടുകല്പിക്കെണംഎന്നുഭൎത്താവിനൊടുപറ
ഞ്ഞു—അതുകൊണ്ടുഅവൻരാവിലെപിന്നെയുംതടവിലെക്കചെന്നുഎ
ത്രയുംവല്ലാത്തമുഖലക്ഷണംകാട്ടിഅവരുടെമുറിവുതിണൎപ്പുകളുംമറ്റും
കണ്ടപ്പൊൾഹാനിങ്ങൾ്ക്കഒരുനാളുംഈസ്ഥലത്തുനിന്നുവിട്ടുപൊയികൂടാ
പീശ്ശാങ്കത്തിയാലൊകയറുകെട്ടിഞാലുന്നതിനാലൊവിഷത്താലൊമരിച്ചു
കളയുന്നതുനിങ്ങൾ്ക്കനന്നുഇങ്ങിനെദുഃഖിച്ചുജീവിക്കുന്നതുബഹുകൈ
പ്പല്ലയൊഎന്നുപറഞ്ഞശെഷംതങ്ങളെവിടെണ്ടതിന്നുഅവർവളരെഅ
പെക്ഷിച്ചു—അപ്പൊൾഅവൻഅതിക്രുദ്ധനായിഅവരുടെമെൽപാഞ്ഞു
അടുത്തുക്ഷണത്തിൽഒരുമീൻപാച്ചൽപിടിച്ചുകൈരണ്ടും ക്ഷീണിച്ചി
ല്ലെങ്കിൽഅവരെസംശയംകൂടാതെകൊല്ലുമായിരുന്നു(ആകാശംതെ
ളിവായാൽഅവന്നുപലപ്പൊഴുംആവകദീനങ്ങൾവരുവാറായിരുന്നു)—
അവൻപൊയശെഷംസഞ്ചാരികൾ്ക്കതങ്ങൾചെയ്യെണ്ടുന്നതി
നെവിചാരിപ്പാൻഇടഉണ്ടായി അനന്തരംക്രിസ്തിയൻഹാസഹൊദരനമ്മു
ടെകാൎയ്യംബഹുസങ്കടമുള്ളതാകുന്നുഇങ്ങിനെജീവിക്കയൊമരിക്കയൊ
[ 111 ] എന്തുവെണ്ടു—എന്റെആത്മാവുജീവനെക്കാൾഞെക്കികുലയെയുംആ
ശിക്കുന്നു(യൊബ.൭,൧൫)ഈതടവിനെക്കാൾശവക്കുഴിതന്നെനല്ലതുസ
ത്യംഅതുകൊണ്ടുനാംരാക്ഷസന്റെവാക്ക്പ്രകാരംചെയ്കഎന്നുപറഞ്ഞു—
ആശാമയൻനമ്മുടെകാൎയ്യംഎത്രയുംഭയങ്കരമുള്ളതാകുന്നുസംശയമില്ലഇ
ങ്ങിനെപാൎക്കുന്നതിനെക്കാൾമരണംഏറെനല്ലത്എന്നുഞാനുംവിചാരിക്കു
ന്നുഎങ്കിലുംനാംതിരഞ്ഞുനടക്കുന്നരാജ്യത്തിലെകൎത്താവ്നീകുലചെയ്യ
രുതെന്നുകല്പിച്ചതിനാൽഒരന്യന്റെജീവനെഎടുത്തുകളവാൻവിരൊ
ധിച്ചുവെങ്കിൽരാക്ഷസന്റെവാക്കുപ്രമാണിച്ചുമരിച്ചുകളവാൻഎത്രയുംവി
രൊധംതന്നെഒർഅന്യനെകൊല്ലുന്നവൻശരീരത്തെമാത്രംനശിപ്പിക്കും
മരിച്ചുകളയുന്നവൻശരീരത്തൊടുകൂടആത്മാവിനെയുംനശിപ്പിക്കുമല്ലൊ
പിന്നെസഹൊദരനീശവക്കുഴിയിലുള്ളസുഖത്തെകുറിച്ചുപറഞ്ഞവാക്കുഎ
ന്തുകുലപാതകന്മാർഎല്ലാവരുംനരകാഗ്നിയിൽവീഴുംഎന്നഓൎമ്മവിട്ടുപൊയൊ
കുലപാതകന്നുനിത്യജീവൻഇല്ല— സകലത്തിന്നുംതീൎപ്പുകല്പിപ്പാൻഈആ
ശാഭഗ്നാസുരന്റെപക്കലുള്ളതല്ലനമ്മെപൊലെഅവൻമറ്റുംപലരെയും
പിടിച്ചുഎങ്കിലുംഅവർഅവന്റെകൈയിൽനിന്നുവിട്ടുപൊയിഎന്നുഞാ
ൻകെട്ടിരിക്കുന്നു—പക്ഷെലൊകംഉണ്ടാക്കിയദൈവംഅവനെഒരുസമയം
നശിപ്പിക്കയൊഅവൻവാതിൽപൂട്ടുവാൻമറക്കയൊനമ്മുടെഅടുക്കൽ
വരുമ്പൊൾക്ഷണത്തിൽമീൻപാച്ചൽപിടിച്ചുമുടങ്ങുകയൊചെയ്താൽ
നാംഓടിപൊകാമല്ലൊ—എങ്ങിനെഎങ്കിലുംഞാൻമരിച്ചുകളകയില്ലപു
രുഷന്നുയൊഗ്യമായപ്രകാരംധൈൎയ്യംകാട്ടിരാക്ഷസന്റെകൈയി
ൽനിന്നുവിട്ടുപൊവാൻഇടഅന്വെഷിക്കും—ഞാൻഅതുമുമ്പെചെയ്യാ
ഞ്ഞതുമൌഢ്യംതന്നെ—ഹാസഹൊദരനാംഈകഷ്ടംക്ഷമയൊടെസഹി
ച്ചാൽതൽക്കാലത്ത്രക്ഷഉണ്ടാകുംമരിച്ചുകളവാൻആവശ്യമില്ലഎന്നി
ങ്ങിനെയുള്ളവാക്കുകൊണ്ടുആശാമയൻക്രിസ്തിയന്നുകുറെമനശ്ശാന്തതവ
രുത്തിഎങ്കിലുംആദിവസവുംഅന്ധകാരത്തിൽദുഃഖെനകഴിഞ്ഞുഭക്ഷ
ണപാനങ്ങൾഇല്ലായ്കയാലുംസൎവ്വാഗംമുറിഞ്ഞതിനാലുംശ്വാസംകഴി
ക്കയത്രെയുണ്ടായി—

വൈകുന്നെരത്തുരാക്ഷസൻപിന്നെയുംതടവിലെക്കചെന്നുതന്റെകല്പന
[ 112 ] അനുസരിച്ചുമരിച്ചുവൊഎന്നുനൊക്കിഅവർജീവിച്ചിരിക്കുന്നുഎ
ന്നുകണ്ടപ്പൊൾഏറ്റവുംക്രുദ്ധിച്ചുഞാൻനിങ്ങളെപഠിപ്പിക്കുംഞാൻപറഞ്ഞ
വാക്കുഅനുസരിക്കായ്കകൊണ്ടുജനിക്കാതിരുന്നെങ്കിൽനിങ്ങൾ്ക്കനന്നായി
രുന്നുഎന്നുപറഞ്ഞു—

അപ്പൊൾഅവർവളരെവിറച്ചുക്രിസ്തിയന്നുമൊഹാലസ്യവുംഉണ്ടായിഎന്നു
എനിക്കതൊന്നുന്നു—സുബൊധമുണ്ടായാറെഅവർരാക്ഷസന്റെകല്പന
യെകുറിച്ചുഅവർതമ്മിൽആലൊചിച്ചപ്പൊൾക്രിസ്തിയന്നുഅനുസരിപ്പാൻതൊ
ന്നിയത്കൊണ്ടുആശാമയൻഹാസഹൊദരപണ്ടെത്തനിന്റെധൈൎയ്യംഎ
വിടെ—അപ്പൊല്യനുംമരണനിഴൽതാഴ്വരയിൽനീകണ്ടുംകെട്ടുംസഹിച്ചുംഇ
രിക്കുന്നആസകലഉപദ്രവങ്ങളുംനിന്നെജയിപ്പാൻമതിയായില്ലഇത്വ
രെയുംഭയങ്കരകഷ്ടസങ്കടങ്ങളിലുംമഹാധീരനായിരുന്ന്നീഇപ്പൊൾഎന്തി
ന്നുഇത്രപെടിക്കുന്നു—ഞാൻനിന്നെക്കാൾബലഹീനനെങ്കിലുംനിന്റെകൂട
ഈതടവിൽപാൎക്കുന്നുരാക്ഷസൻഎനിക്കുംമുറിയെല്പിച്ചുഭക്ഷണപാനങ്ങ
ളെയുംവിരൊധിച്ചുനിന്നെപൊലെഞാനുംഈഅന്ധകാരത്തിൽദുഃഖി
ച്ചുകൊണ്ടിരിക്കുന്നു—ഹാസഹൊദരനാംകുറെകൂടക്ഷമിക്കമായാച
ന്തയിൽനീചങ്ങലതടവുഅപമൃത്യുഎന്നിവപെടിക്കാതെപുരുഷന്നുയൊ
ഗ്യമായധൈൎയ്യംകാണിച്ചത്ഓൎക്കക്രിസ്ത്യാനിക്കനിന്ദ്യമായതിനെഒഴി
പ്പാൻവെണ്ടിനമ്മാൽകഴിയുന്നെടത്തൊളംക്ഷമയുള്ളവരായിരിക്കെണം
എന്നുപറഞ്ഞു—

അന്നുരാത്രിയിൽരാക്ഷസൻഭാൎയ്യയൊടുകൂടഉറങ്ങുവാൻപൊകുമ്പൊ
ൾഅവൾതടവുകാർനിന്റെകല്പനഅനുസരിച്ചുവൊ?എന്നുചൊദിച്ചാ
റെഈകള്ളന്മാർഏതുകഷ്ടങ്ങളെസഹിക്കെണ്ടിവന്നാലുംതങ്ങളെതന്നെ
നശിപ്പിപ്പാൻമാത്രംമനസ്സില്ലഎന്നവൻപറഞ്ഞശെഷംരാക്ഷസിഎ
ന്നാൽരാവിലെഅവരെതൊട്ടത്തിലെക്കകൊണ്ടുപൊയിനീമുമ്പെകുല
ചെയ്തവരുടെഅസ്ഥികളെകാണിച്ചുഒർആഴ്ചവട്ടംകഴിയുംമുമ്പെഞാ
ൻനിങ്ങളെയുംഇവരെപൊലെസംഹരിച്ചുഖണ്ഡംഖണ്ഡമായിനുറുക്കി
ക്കളയുംഎന്നവരൊടുപറയെണംഎന്നുപറഞ്ഞു—

നെരംപുലൎന്നാറെരാക്ഷസൻതടവിലെക്കചെന്നുഅവരെതൊട്ടത്തി
[ 113 ] ലെക്കകൊണ്ടുപൊയിഭാൎയ്യപറഞ്ഞപ്രകാരംഎല്ലാംകാണിച്ചുനിങ്ങളെ
പൊലെമുമ്പെസഞ്ചാരികളുമായഇവർഎന്റെഭൂമിയിൽവന്നുചവി
ട്ടിതീണ്ടിയപ്പൊൾഞാൻഅവരെപിടിച്ചുഖണ്ഡംഖണ്ഡമാക്കിനുറുക്കിയ
പ്രകാരംപത്തുദിവസത്തിന്നകംനിങ്ങളെയുംആക്കുംതടവിലേക്കമടങ്ങി
പ്പൊകഎന്നുകല്പിച്ചുഅവിടെഎത്തുംവരെയുംഅവരെഅടിച്ചുകൊ
ണ്ടിരുന്നു—അതിന്റെശെഷംഅവർശനിയാഴ്ചമുഴുവനുംമുമ്പെ
പ്പൊലെദുഃഖപരവശന്മാരായികിടന്നിരുന്നു—അന്നുരാത്രിയിൽരാക്ഷസ
ൻഭാൎയ്യയൊടുകൂടകട്ടിലിന്മെൽകിടക്കുമ്പൊൾഅവർപിന്നെയുംതട
വുകാരെകുറിച്ചുസംസാരിച്ചുഅവരെഎത്രയുംദണ്ഡിപ്പിച്ചാലുംപറഞ്ഞു
പെടിപ്പിച്ചാലുംമരിച്ചുകളവാൻമാത്രംമനസ്സുവരാത്തത്എന്തൊരുപു
തുമഎന്നുരാക്ഷസൻപറഞ്ഞാറെരാക്ഷസിഅതിന്നുഏതാനുംഒരുസംഗ
തിഉണ്ടാകും—തങ്ങളെരക്ഷിപ്പാൻവരുന്നവല്ലസഹായക്കാരെനൊക്കി
പാൎക്കയൊവാതിലിനെതുറപ്പാൻവല്ലമറുതാക്കൊൽഉണ്ടാകയാൽ
നല്ലഅവസരംനൊക്കികൊണ്ടിരിക്കയൊഎന്നൊരുഭയംഎനിക്കഉ
ണ്ടുഎന്നുപറഞ്ഞശെഷംഅവൻഹാപ്രിയെനീപറഞ്ഞതുസത്യമായിരി
ക്കുംനാളെഞാൻഈകാൎയ്യത്തെകുറിച്ചുഅവരെശൊധനചെയ്യുംഎ
ന്നുപറഞ്ഞു—ശനിയാഴ്ചപാതിരതുടങ്ങിപുലരുവൊളംസഞ്ചാരികൾപ്രാ
ൎത്ഥിച്ചുകൊണ്ടിരിക്കുമ്പൊൾക്രിസ്തിയൻക്ഷണത്തിൽകുതിച്ചെഴുനീറ്റു
ഹാമൂഢനായഞാൻഈദുൎമ്മണമുള്ളകാരാഗൃഹത്തിൽഇരിക്കുന്നതുഎ
ന്തു—മടിയിലെവാഗ്ദത്തംഎന്നൊരുതാക്കൊൽകൊണ്ടുസംശയപു
രിയിൽഎല്ലാപൂട്ടുകളെയുംതുറക്കാമല്ലൊഎന്നുപറഞ്ഞുസന്തൊഷി
ച്ചപ്പൊൾആശാമയൻഹാസഹൊദരഇത്എത്രയുംനല്ലകാൎയ്യംക്ഷ
ണത്തിൽമടിയിൽനിന്നുആതാക്കൊൽപിടിച്ചെടുത്തുനൊക്കുകഎന്നു
പറഞ്ഞപ്രകാരംക്രിസ്തിയൻതാക്കൊൽഎടുത്തുപൂട്ടിൽഇട്ടുതിരിച്ചപ്പൊൾ
താവുഇളകിവാതിലുംതുറന്നശെഷംഇരുവരുംപുറത്തുപൊയിതൊ
ട്ടത്തിന്റെവാതിൽക്കൽചെന്നുതാക്കൊൽഇട്ടുതുറന്നുഇരിമ്പുവാതുൽക്ക
ലൊളംഎത്തിഅതുവുംതുറപ്പാൻവെണ്ടിതാക്കൊൽഇട്ടുതിരിച്ചുപണി
പ്പെട്ടുവെഗംഓടിപൊകെണ്ടതിന്നുതുറന്നുകളഞ്ഞപ്പൊൾവാതിൽകതകി
[ 114 ] ന്റെകരച്ചൽവലിയതാകകൊണ്ടുരാക്ഷസൻഉണൎന്നുഎഴുനീറ്റുതടവു
കാരെഎത്തിപ്പിടിപ്പാൻനൊക്കിഎങ്കിലുംമുമ്പെപൊലെമീൻപാച്ചൽപി
ടിച്ചുനടപ്പാൻവഹിയാതെയായി—ഇങ്ങിനെസഞ്ചാരികൾക്കപാഞ്ഞുരാജവഴി
യിൽഎത്തിരക്ഷപ്രാപിപ്പാൻസംഗതിവരികയുംചെയ്തു—

പിന്നെഅവർവെലിക്കടായികടന്നശെഷംവഴിയെവരുന്നവർആ
രെങ്കിലുംആശാഭഗ്നാസുരന്റെകൈയിലകപ്പെടാതിരിപ്പാൻനാംഇവി
ടെഒരുകാൎയ്യംചെയ്യെണംഎന്നുപറഞ്ഞുതമ്മിൽആലൊചിച്ചശെഷം
ഒരുതൂണു നിൎത്തിപിന്നെവാനദെശത്തിന്റെകൎത്താവിനെനിരസിച്ചു
അവന്റെപരിശുദ്ധസഞ്ചാരികളെനശിപ്പിപ്പാൻഅന്വെഷിക്കുന്നആശാ
ഭഗ്നാസുരന്റെസംശയപുരിയിലെക്കപൊകുന്നവഴിഈവെലിക്കടായിൽകൂ
ടിതന്നെആകുന്നുഎന്നതിന്മെൽകൊത്തിഎഴുതിക്കയുംചെയ്തു—ശെഷംക
ടന്നപലസഞ്ചാരികളുംആഎഴുത്തുനൊക്കിവായിച്ചതിനാൽതെറ്റാ
തെനെൎവ്വഴിയിൽതന്നെനടന്നുകൊണ്ടിരുന്നു—അപ്പൊൾഅവർ

നാംവഴിതെറ്റിവെഗത്തിൽ
നിഷിദ്ധദിൿ്സുഖത്തെകണ്ടു
വിചാരിയാതെആർഇതിൽ
പുക്കാലുംപെടിച്ചൊടിമണ്ടു
ഈകൊട്ടയിന്തുറുങ്കുസംശയം
അതിൽവസിപ്പൊൎക്കാശവിസ്മൃതം—എന്നുപാടി—

അനന്തരംഅവർയാത്രയായിമുഞ്ചൊന്നഗിരിയുടെകൎത്താവിന്നുള്ള
വാഞ്ഛിതമലപ്രദെശത്തിൽഎത്തിഅവിടെഉള്ളപറമ്പുകളുംപൂങ്കാവുക
ളുംമുന്തിരിങ്ങാത്തൊട്ടങ്ങളുംനീരുറവുകളുംമറ്റുംകാണ്മാൻമുകളിൽക
യറിവെള്ളംകുടിച്ചുംകുളിച്ചുംമുന്തിരിങ്ങപഴംഭക്ഷിച്ചുംകൊണ്ടുസന്തൊഷി
ച്ചു—അവിടെആട്ടിങ്കൂട്ടങ്ങളെമെച്ചുകൊള്ളുന്നഇടയന്മാർവഴിയരികെത
ന്നെനില്ക്കകൊണ്ടുസഞ്ചാരികൾഅവരുടെഅടുക്കൽചെന്നുക്ഷീണന്മാരായ
വഴിപൊക്കരുടെമൎയ്യാദപ്രകാരംവടിഊന്നിനിന്നുഈമലകളുംആട്ടിങ്കൂ
ട്ടങ്ങളുംആൎക്കുള്ളതാകുന്നുഎന്നുചൊദിച്ചുഇടയന്മാർൟമലകൾഇമ്മാനു
വെലിന്റെദെശവുംതന്റെപട്ടണത്തിൽനിന്നുനൊക്കെത്തുന്നതുമാകു
[ 115 ] ന്നുഅവന്റെആടുകൾഇതാഇവനിമിത്തംഅവൻതന്റെജീവനെവെച്ചുകൊ
ടുത്തു—

ക്രിസ്തി—ഇതുവാനപട്ടണവഴിതന്നെയൊ

ഇടയമ്മാർ—അതെനിങ്ങൾവഴിയിൽതന്നെ

ക്രിസ്തി—അവിടെക്കഎത്രദൂരം

ഇടയമ്മാർ—അവിടെക്കതന്നെപൊകുന്നവൎക്കല്ലാതെമറ്റാൎക്കുംഎത്തുവാ
ൻകഴിയാത്തദൂരം—

ക്രിസ്തി—വഴിനല്ലതൊദുൎഗ്ഗമമൊ

ഇടയ—നല്ലവൎക്കുനല്ലവഴി—അക്രമക്കാർഅതിൽവീഴും

ക്രിസ്തി—വലഞ്ഞുംക്ഷീണിച്ചുംഇരിക്കുന്നസഞ്ചാരികൾ്ക്കവെണ്ടിഇവിടെവല്ല
ഉപകാരവുംഉണ്ടാകുമൊ

ഇടയ—അതിഥിസല്ക്കാരത്തെമറക്കരുത്എന്നുഈമലകളുടെകൎത്താവ്‌ഞ
ങ്ങളൊടുകല്പിച്ചിരിക്കകൊണ്ട്ഈസ്ഥലത്തിലുള്ളനന്മകളെയ
ഥെഷ്ടംഅനുഭവിക്കാം—

അപ്പൊൾഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽഇവർസഞ്ചാരികൾതന്നെ
എന്നുഇടയന്മാര്ക്കബൊധിച്ചാറെനിങ്ങൾഎവിടെനിന്നുവരുന്നു—ഈവഴി
യിൽഎങ്ങിനെഎത്തിയാത്രക്കാരിൽചിലർമാത്രമെഈ മലകളൊളം
എത്തുന്നതുകൊണ്ടുനിങ്ങൾആരുടെസഹായത്താൽഇത്രൊടംസ്ഥിരമായിനട
ന്നുവന്നുഎന്നുചൊദിച്ചതിന്നുസഞ്ചാരികളുടെഉത്തരംകെട്ടുപ്രസാദിച്ചുഅ
വരെസ്നെഹത്തൊടെനൊക്കിനിങ്ങൾവാഞ്ഛിതമലപ്രദെശത്തിലെക്കവ
ന്നത്എത്രയുംനന്നായിഎന്നുപറഞ്ഞു—

അനന്തരംജ്ഞാനാഖ്യൻപരിചയനാവുജാഗരണാഭിധൻനിഷ്ക്കളങ്കൻഎ
ന്നീഇടയന്മാർഅവരെകൈപിടിച്ചുകൂടാരത്തിലെക്കകൊണ്ടുപൊയിഭക്ഷ
ണംവെച്ചുകൊടുത്തുനമുക്കഅന്യൊന്യപരിചയംഉണ്ടാകുവൊളംനിങ്ങൾഇവി
ടെപാൎത്തുവാഞ്ഛിതമലകളുടെനന്മകൊണ്ടുആശ്വസിച്ചാൽനന്നായിരിക്കുംഎ
ന്നുപറഞ്ഞത്അവർസമ്മതിച്ചുരാവുഅധികംആകകൊണ്ടുഉറങ്ങുവാ
ൻപൊകയുംചെയ്തു—

പിന്നെഞാൻസ്വപ്നത്തിൽകണ്ടതഎന്തെന്നാൽരാവിലെഇടയന്മാർ
[ 116 ] ആശാമയക്രിസ്തിയന്മാരെമലകളിന്മെൽഉലാവികൊള്ളെളണ്ടതിന്നുവിളിച്ചാ
റെഅവർഒക്കത്തക്കപുറപ്പെട്ടുനടക്കുമ്പൊൾദെശംഎല്ലാംനന്നായികാണ്മാ
ൻഇടയുണ്ടായി—ഇടയന്മാരുംതമ്മിൽഞങ്ങൾസഞ്ചാരികൾക്കഇവിടെയുള്ള
കൌതുകങ്ങളിൽചിലതുകാണിക്കരുതൊഎന്നുപറഞ്ഞുകാൎയ്യംനിശ്ചയി
ച്ചശെഷംഅവരെവ്യാജഗിരിമെൽകരെറ്റിഎത്രയുംതൂക്കമുള്ളഭാഗത്തു
വരുത്തിതാഴെനൊക്കെണംഎന്നുപറഞ്ഞാറെആശാമയക്രിസ്തിയന്മാ
ർനൊക്കികീഴെഖണ്ഡംഖണ്ഡമായിചിതറികിടക്കുന്നശവങ്ങളെകണ്ടുഅ
തിന്റെകാരണംക്രിസ്തിയൻചൊദിച്ചപ്പൊൾഇടയന്മാർജീവിച്ചെഴുനീല്പി
നെകുറിച്ചുഹുമനയ്യൻഫിലെതൻഎന്നിവരുടെവ്യാജൊപദെശത്താ
ൽതെറ്റിപൊയവരുടെഅവസ്ഥകെട്ടില്ലയൊഅവർതന്നെഈശവങ്ങ
ൾ—ആരെങ്കിലുംഅധികംകയറിഈമലയുടെവിളുമ്പിൽചെന്നുവീഴാതിരി
ക്കെണ്ടതിന്നുഇന്നുവരെയുംമറക്കാതദൃഷ്ടാന്തത്തിന്നായിവെച്ചി
രിക്കുന്നുഎന്നുപറഞ്ഞു—

അതിന്റെശെഷംഅവർഅവരെസമ്പ്രെക്ഷാമലമെൽകയറ്റിദൂ
രെനൊക്കെണ്ടതിന്നുകല്പിച്ചശെഷംഅവർനൊക്കിഒരുചുടലക്കാട്ടി
ൽതപ്പിത്തപ്പിനടന്നുകാലുംതടഞ്ഞുപുറത്തുഇറങ്ങുവാൻകഴിയാത്തചിലകു
രുടന്മാരെകണ്ടുഅതെന്തുഎന്നുക്രിസ്തിയൻചൊദിച്ചപ്പൊൾഇടയന്മാർഈമ
ലകളൊളംഎത്തുമ്മുമ്പെഒരുവയലിൽകിഴിയുന്നതിന്നുചെറിയൊരുവെ
ലിക്കടായികണ്ടില്ലയൊഅതുആശാഭഗ്നാസുരന്റെസംശയപുരിയിലെക്ക
പൊകുവാൻഒരുഇടവഴിതന്നെ—ആകുരുടരുംമുമ്പെസഞ്ചാരികളായി
വെലിക്കടായൊളംഎത്തിനെൎവ്വഴിദുൎഘടമാകകൊണ്ടുഅതിനെവിട്ടു
കടായികടന്നുഇടവഴിയിൽനടക്കുമ്പൊൾആശാഭഗ്നാസുരൻഅവരെപി
ടിച്ചുസംശയപുരിയിലെതുറുങ്കിൽപാൎപ്പിച്ചുചിലകാലംകഴിഞ്ഞാറെകണ്ണും
പൊട്ടിച്ചുആശ്മശാനത്തിൽആക്കിയശെഷംഅവർഈദിവസംവരെയും
അങ്ങിനെതപ്പിത്തപ്പിനടക്കെണ്ടിവന്നു—ജ്ഞാനവഴിയെവിട്ടുതെറ്റിന
ടക്കുന്നവൻമരിച്ചവരുടെകൂട്ടത്തിൽവസിക്കുംഎന്നവാക്കുഅവരിൽനിവൃ
ത്തിയായിഎന്നതുകെട്ടാറെസഞ്ചാരികൾഅന്യൊന്യംനൊക്കികണ്ണീ
രുംവാൎത്തുഎങ്കിലുംഇടയന്മാരൊടുഒന്നുംമിണ്ടിയില്ല—
[ 117 ] അനന്തരംഞാൻസ്വപ്നത്തിൽകണ്ടതഎന്തെന്നാൽഇടയന്മാർഅവരെആമല
യുടെഅടിയിലെക്കവരുത്തിഒരുവാതിലിനെതുറന്നുഅകത്തുനൊക്കെണംഎന്നു
പറഞ്ഞാറെഅവർനൊക്കിഎല്ലാംഇരുളുംപുകയുംദുൎമ്മണവുംനിറഞ്ഞിരിക്കുന്നു
എന്നുകണ്ടുഅഗ്നിദ്ധ്വനികളുംപ്രാണവെദനപിടിച്ചജനങ്ങളുടെനിലവിളിയും
കെട്ടുഇതെന്തുഎന്നുക്രിസ്തിയൻചൊദിച്ചതിന്നു ഇടയന്മാർഇത്നരകത്തിന്റെ
ഒർഇടവഴിതന്നെ—എസാവുപൊലെജനനാവകാശത്തെയുംയൂദാപൊലെ
കൎത്താവിനെയുംവിൽക്കുന്നവരുംഅലക്ഷന്തരെപൊലെസുവിശെഷത്തെ
നിന്ദിക്കുന്നവരുംഹനന്ദ്യാവുംസഫീരയുംഎന്നപൊലെസത്യത്തെമറച്ചുവ്യാ
ജംപറയുന്നവരുമായസകലകപടഭക്തിക്കാർഇതിലകപ്പെടുംഎന്നുപറഞ്ഞു—

ആശാമയ—അവർഒക്കെസഞ്ചാരവെഷംധരിച്ചില്ലയൊ

ഇടയന്മാ—വളരെകാലമായിധരിച്ചുസത്യം—

ആശാഈഘൊരനാശത്തിലകപ്പെട്ടവർവഴിയിൽഎത്രൊടംഎത്തിയി
രുന്നു—

ഇടയ—ചിലർഈമലപ്രദെശംകടന്നുകുറെദൂരംഎത്തിമറ്റുംചിലർഈ
മലയൊളംതന്നെഎത്തിയില്ല—

അപ്പൊൾസഞ്ചാരികൾഞങ്ങൾസൎവ്വശക്തനൊടുബലത്തിന്നായിപ്രാർത്ഥിക്കെ
ണംഎന്നുപറഞ്ഞാറെ ഇടയന്മാർഅതെപിന്നെബലംലഭിച്ചാൽഅതിനെകൊ
ണ്ടുവ്യാപരിപ്പാനുംആവശ്യംഎന്നുപറഞ്ഞു—

അതിന്റെശെഷംസഞ്ചാരികൾക്കയാത്രയാകുവാൻതൊന്നിയപ്രകാരംഇടയന്മാ
ൎക്കുഅവരെഅയപ്പാനുംമനസ്സായിമലകളുടെഅതിരൊളംകൂടചെന്നുതമ്മിൽ
പിരിയുംമുമ്പെസഞ്ചാരികൾ്ക്കനമ്മളുടെകുഴലിൽകൂടിനൊക്കുവാൻപ്രാപ്തിഉണ്ടാ
യാൽവാനപട്ടണവാതിലിനെകാണിക്കരുതൊഎന്നുപറഞ്ഞുഎല്ലാവരുംസ
മ്മതിച്ചപ്പൊൾഅവരെപ്രകാശമലമെൽകയറ്റിനൊക്കുവാനായികുഴൽകൊ
ടുത്തുഎങ്കിലുംമലയുടെഅടിയിലെവാതിൽക്കകത്തുകണ്ടുംകെട്ടുമുള്ളകാൎയ്യ
ങ്ങളുടെഓൎമ്മനിമിത്തംകൈവിറക്കയാൽകുഴലിൽനൊട്ടംഉറച്ചില്ല വാതി
ൽപൊലെഒന്നുണ്ടല്ലൊപിന്നെസ്ഥലമഹത്വത്തിന്റെഅല്പംഒരുഛായയും
കാണുന്നുഎന്നത്രെഅവര്ക്കതൊന്നി—പിന്നെഅവർഇറങ്ങിയ
പ്പൊൾ—
[ 118 ] മനുഷ്യരിൽആൎക്കുംഎത്താത്തരഹസ്യം
ഇടയശുശ്രൂഷയാൽആയിപരസ്യം
മറപ്പൊരുൾഎല്ക്കയിൽഇഷ്ടമായാൽ
നിണക്കുലഭിക്കുംഇടയവശാൽ—എന്നുപാടുകയുംചെയ്തു
അവർയാത്രയായപ്പൊൾഇടയന്മാരിൽഒന്നാമൻഅവൎക്കുവഴിയുടെഒരു
സൂചകച്ചീട്ടുകൊടുത്തു—രണ്ടാമൻമുഖസ്തുതിക്കാരനെസൂക്ഷിപ്പിൻഎന്നുംമൂന്നാ
മൻആഭിചാരനിലത്തുഉറങ്ങരുത്എന്നുംനാലാമൻദൈവംനിങ്ങളുടെയാത്രസാ
ധിക്കുമാറാകട്ടെഎന്നുപറഞ്ഞുഅവരെഅയക്കുകയുംചെയ്തു—അപ്പൊൾഞാ
ൻസ്വപ്നത്തിൽനിന്നുണൎന്നുപൊയി—

ഞാൻപിന്നെയുംഉറങ്ങിസ്വപ്നത്തിൽകണ്ടത്എന്തെന്നാൽആരണ്ടുസഞ്ചാരികൾ
മലപ്രദെശത്തിൽനിന്നുഇറങ്ങിവാനപട്ടണത്തിന്നായിപ്രയാണംചെയ്തപ്പൊൾ
പൎവ്വതങ്ങളുടെഇടഭാഗത്തിരിക്കുന്നവഞ്ചനനാട്ടിൽനിന്നുചെറിയൊരുഇട
വഴിയിൽകൂടിനിൎബ്ബൊധൻഎന്നഎത്രയുംഉല്ലാസിയായൊരുബാല്യക്കാര
ൻഅവരുടെവഴിയിൽചെൎന്നുവന്നുഅവനൊടുക്രിസ്തിയൻഅല്ലയൊസ
ഖെനീഎവിടെനിന്നുവരുന്നുയാത്രഎവിടെക്കഎന്നുചൊദിച്ചു

നിൎബ്ബൊധൻ—സ്വാമിഞാൻഈമലയുടെഇടഭാഗത്തിലുള്ളദെശത്തിൽജ
നിച്ചുവാനപട്ടണത്തിലെക്കയാത്രയാകുന്നു—

ക്രിസ്തി—എന്നാൽവാതിൽകൂടിനീഎങ്ങിനെകടപ്പാൻവിചാരിക്കുന്നുഅവി
ടെവല്ലഅപായങ്ങൾഉണ്ടാകുവാൻസംഗതിഉണ്ടു—

നിൎബ്ബൊ—എല്ലാവരുംഎന്നപൊലെഞാനുംകടക്കും

ക്രിസ്തിഅവർനിണക്കായിതുറക്കെണ്ടതിന്നുവാതിൽക്കൽകാണിപ്പാൻവ
ല്ലതുംഉണ്ടൊ

നിൎബ്ബൊ—ഞാൻകൎത്താവിന്റെഇഷ്ടംഅറിഞ്ഞുനെരായിനടന്നുരൊരുത്ത
ൎക്കകൊടുക്കെണ്ടുന്നത്കൊടുത്തുധൎമ്മംചെയ്തുവളരെപ്രാൎത്ഥിക്കുന്നത
ല്ലാതെജന്മദെശത്തെയുംവിട്ടുയാത്രയാകുന്നു—

ക്രിസ്തി—അതിന്നുഞാൻഒന്നുപറയട്ടെനീനിന്നെക്കൊണ്ടുഎന്തുതന്നെവിചാ
രിച്ചാലുംഈവഴിയുടെതലക്കലെഇടുക്കുവാതിൽക്കൽകൂടിവ
രാതെവളഞ്ഞവഴിയായിഅകത്തുവന്നതിനാൽകണക്കദിവസത്തി
[ 119 ] ൽനീകള്ളനുംകവൎച്ചക്കാരനുമാകുന്നുഎന്നുവിധിഉണ്ടായിട്ടുപട്ടണപ്ര
വെശത്തിന്നുതടവുണ്ടാകുംഎന്നുഞാൻഭയപ്പെടുന്നു—

നിൎബ്ബൊ—സ്വാമികളെഞാൻനിങ്ങളെയുംനിങ്ങൾഎന്നെയുംഒട്ടുംഅറിയുന്നില്ല—
നിങ്ങളുടെദെശാചാരപ്രകാരംനിങ്ങൾനടന്നുകൊള്ളുഎന്റെദെശാചാ
രപ്രകാരംഞാനുംനടക്കും—എന്റെനാടുംനിങ്ങൾപറഞ്ഞഇടുക്കുവാ
തിലുംതമ്മിൽബഹുദൂരമായിരിക്കുന്നുഎന്നുലൊകത്തിൽഎങ്ങുംസമ്മ
തംഅവിടെയുള്ളവർആരുംആവാതിൽക്കലെക്കപൊകുന്നവഴിഅ
റിയുന്നില്ലഇത്രനല്ലഇടവഴിഞങ്ങൾക്കഉണ്ടാകകൊണ്ടുഅറിവാൻആ
വശ്യവുമില്ല—

ആമനുഷ്യൻസ്വവഞ്ചിതനായിതന്നെത്താൻജ്ഞാനിഎന്നുവിചാരിക്കുന്നത്‌
സ്തിയൻകണ്ടപ്പൊൾആശാമയനൊടുഇവൻമൂഢനായാല്വെണ്ടതില്ല
എങ്കിലുംഞാൻജ്ഞാനിഎന്നുവിചാരിക്കുന്നവന്നുഉപദെശിച്ചാൽഎന്തുഫ
ലം—ഭൊഷനായവൻവഴിയിൽനടക്കുമ്പൊൾഅവന്റെജ്ഞാനംകുറഞ്ഞുപൊ
കുംതാൻഭൊഷനാകുന്നുഎന്നുഎല്ലാവരൊടുംപറകയുംചെയ്യും(സുഭ.൨൬,
൧൨)ഇനിഅവനൊടുസംസാരിക്കയൊതാൻഇപ്പൊൾകെട്ടതിനെവിചാ
രിപ്പാൻഇടഉണ്ടാകെണ്ടതിന്നുവിടുകയൊഏതുനല്ലതുനാംപിന്നെയുംഒരു
സമയംഅവന്നായിട്ടുകാത്തുഅവന്നുവല്ലഗുണംചെയ്വാനുള്ളതക്കംനൊക്കാം
എന്നുപതുക്കെചൊദിച്ചാറെ
ആശാമയൻ— നിൎബ്ബൊധൻഒന്നുകെട്ടതെമതി
തുടക്കംപൊരാഞ്ഞാൽവല്ലാത്തതറുതി.
എന്നൊൎപ്പിക്കുന്നൊരുസാരൊപദെശം
കെളായ്കിൽഉക്തിക്കില്ലഫലലെശം
ഉണൎവ്വില്ലാതെമുക്തിയുംനിഷിദ്ധം
ഇതിപടെച്ചവന്റെചൊൽപ്രസിദ്ധം എന്നുപാടി—
അവൻഎല്ലാംഒരിക്കൽകെട്ടാൽനന്നല്ലനാംഇപ്പൊൾഅവനെവിടുകപിന്നെഒ
രുസമയംഅവനൊടുസംസാരിക്കാമല്ലൊഎന്നുപറകയുംചെയ്തു—ഇങ്ങിനെഅ
വർയാത്രയായശെഷംഅല്പംനടന്നുഇരുട്ടുള്ളൊരുവഴിയിൽചെൎന്നപ്പൊൾ
ഏഴുപിശാചുകൾഒരുമനുഷ്യനെഏഴുകമ്പക്കയറുകൾകൊണ്ടുകെട്ടിഅവ
[ 120 ] ർമുമ്പെപൎവ്വതത്തിന്റെഅടിയിൽവെച്ചുകണ്ടവാതിലിന്റെനെരെഇഴെച്ചു
വലിക്കുന്നതുകണ്ടുഭ്രമിച്ചുകടന്നുപൊന്നാറെഅവൻഅധൎമ്മപുരിയിലെധൎമ്മ
ത്യാഗിആയിരിക്കുംഎന്നുക്രിസ്തിയൻവിചാരിച്ചുനൊക്കിഎങ്കിലുംപിടികിട്ടി
യകള്ളനെപൊലെമുഖംതാഴ്ത്തിയത്കൊണ്ടുഅവനെസ്പഷ്ടമായിതിരിഞ്ഞി
ല്ലഅതിന്റെശെഷംആശാമയനുംനൊക്കിവൃഥാസ്വീകാരിനരകഗാമിയുമാ
യധൎമ്മത്യാഗിഎന്നൊരുഎഴുത്തഅവന്റെപുറത്തുപതിച്ചത്കണ്ടുഅപ്പൊ
ൾക്രിസ്തിയൻതന്റെകൂട്ടുകാരനൊടുഈസ്ഥലത്തിൽതന്നെമുമ്പെഉണ്ടായഒ
രുകാൎയ്യംഞാൻഓൎക്കുന്നുസത്യപുരക്കാരനായഅല്പവിശ്വാസിഎന്നൊരുസ
ഞ്ചാരിഇതിലെവന്നുഘാതകവഴിയൊളംഎത്തിയപ്പൊൾകുത്തിയിരുന്നുകണ്മ
യക്കം ഉണ്ടായിഉറങ്ങിഎന്നാറെവിസ്താരവാതിൽക്കൽനിന്നുജ്യെഷ്ഠാനുജന്മാ
രായക്ഷീണഹൃദയൻശങ്കാമയൻഅപരാധിഎന്നമൂന്നുകള്ളന്മാർആവഴി
യായിവന്നുഅല്പവിശ്വാസിയെകണ്ടുഓടിചെല്ലുമ്പൊൾഅവൻഉണൎന്നുയാ
ത്രയാവാൻതുടങ്ങിഎങ്കിലുംഅവർഅവനൊടുഎത്തിനില്ക്കെണംഎന്നുക്രുദ്ധി
ച്ചുപറഞ്ഞാറെഅല്പവിശ്വാസിവിറച്ചുഒടിപൊവാനുംഎതിൎപ്പാനുംവഹിയാതെ
നിന്നസമയംക്ഷീണഹൃദയൻനിന്റെമുതൽഇങ്ങുകൊണ്ടുവാഎന്നുകല്പിച്ചതി
നെഅനുസരിപ്പാൻഅവൻമടിവുകാണിച്ചാറെശങ്കാമയൻഅടുക്കെചെന്നു
അവനിൽനിന്നുഒരുകെട്ടുരൂപ്പികപറ്റിഎടുത്തപ്പൊൾഅവൻകള്ളൻക
ള്ളൻഎന്നുനിലവിളിച്ചാറെഅപരാധിയുടെകൈയിൽഉള്ളപൊന്തികയാൽ
ഒർഅടിതലയിൽകൊണ്ടുമൊഹിച്ചുവീണുചൊരഒഴുകിപൊയിഅതിന്റെ
ശെഷംകള്ളന്മാർവഴിപൊക്കരുടെശബ്ദംകെട്ടുനല്ലാശ്രയപുരത്തിലെകൃപാധ
നിവരുന്നുഎന്നുപെടിച്ചുഅവനെവിട്ട്ടിപൊകയുംചെയ്തുകുറെനെരംക
ഴിഞ്ഞാറെഅല്പവിശ്വാസിക്കസുബൊധമുണ്ടായിഎഴുനീറ്റ്പണിപ്പെട്ടുയാത്രതു
ടങ്ങി—ഇതത്രെആകാൎയ്യം—

ആശാമ—അവന്നുള്ളതുഎല്ലാംഅവർകവൎച്ചചെയ്യുവൊ

ക്രിസ്തി—അവന്റെരത്നമണികൾകിട്ടാത്തത്ഒഴികെകള്ളന്മാർചിലവിന്നു
വെണ്ടിയുള്ളമുതൽമിക്കവാറുംപറിച്ചെടുക്കയാൽഅല്പംപൈസമാത്രം
ശെഷിച്ചതെഉള്ളുപിന്നെരത്നമണികളെവില്പാൻകഴിയായ്കകൊണ്ടുവള
രെസങ്കടപ്പെട്ടുഭിക്ഷഎടുത്തുംയാത്രതീരുംവരെപലപ്പൊഴുംവിശപ്പു
[ 121 ] സഹിക്കെണ്ടിയുംവന്നു—

ആശാമ—വാനപട്ടണവാതിൽക്കൽകാണിക്കെണ്ടുന്നഅവന്റെചീട്ടുംഅവർപ
റിച്ചെടുക്കാഞ്ഞതുആശ്ചൎയ്യമല്ലയൊ—

ക്രിസ്തി—ആശ്ചൎയ്യംതന്നെഅവൻവളരെപെടിച്ചുതനിക്കുള്ളതൊന്നുംസൂ
ക്ഷിപ്പാൻകഴിയായ്കകൊണ്ടുഅതുവുംഎടുപ്പാൻപ്രയാസംഏതുമി
ല്ലായിരുന്നുഅവൎക്കഅതുകിട്ടാഞ്ഞതുദൈവകരുണയത്രെ—

ആശാമ—രത്നമണികൾഅവൎക്കകിട്ടായ്കകൊണ്ടുഅവൻസന്തൊഷിച്ചി
ല്ലയൊ—

ക്രിസ്തി—അതിന്നുസംഗതിഉണ്ടായിരുന്നുഎങ്കിലുംഅവൻവഴിതൊറുംതനി
ക്കഉണ്ടായഛെദംമാത്രംവിചാരിച്ചുരത്നമണികൾശെഷിച്ചതുവളരെ
നെരമായിമുറ്റുംമറന്നുചിലപ്പൊൾഓൎത്തുഅല്പംആശ്വസിച്ചിട്ടുംഉടനെ
കള്ളന്മാരുടെഅവസ്ഥഓൎമ്മെക്കുവന്നുദുഃഖിച്ചുനടക്കുംഎന്നുഞാ
ങ്കെട്ടിരിക്കുന്നു

ആശാ—അയ്യൊകഷ്ടംഅവന്റെദുഃഖംഎത്രയുംഅസഹ്യംതന്നെ—

ക്രിസ്തി—എത്രയുംഅസഹ്യംഅന്യരാജ്യത്തിൽയാത്യയാകുമ്പൊൾചിലവ്എ
ല്ലാംകവൎന്നുപൊയിമുറിയുംഏറ്റുകൊണ്ടാൽഎന്തൊരുകഷ്ടം—നമു
ക്കുംഅങ്ങിനെവന്ന്എങ്കിലൊ—അവൻദുഃഖത്താൽമരിക്കാത്തത്
ആശ്ചൎയ്യമല്ലയൊ—അവൻശെഷംവഴിഎല്ലാംസങ്കടപ്പെട്ടുഖെദിച്ചുകാ
ണുന്നവരൊടുഒക്കആകളവ്ഉണ്ടായസ്ഥലവുംവിവരവുംകവൎച്ചക്കാ
രുടെപെരുകളെയുംതനിക്കവന്നനഷ്ടവുംമറ്റുംഅറിയിച്ചുനടന്നു
എന്നുകെട്ടിരിക്കുന്നു—

ആശാ—എന്നാൽഅവൻചെലവിനുവേണ്ടിരത്നമണികളെവില്ക്കയൊ
പണയംവെച്ചുവല്ലതുംവാങ്ങുകയൊചെയ്യാഞ്ഞതുഎന്തു

ക്രിസ്തി—നീഒരുകുട്ടിയെപ്പൊലെസംസാരിക്കുന്നു—അവൻഅതുഏതിന്നുവെ
ണ്ടിപണയംവെക്കുംആർഅതിനെകൊള്ളും—ആകളവ്ഉണ്ടായഇടത്തി
ൽഅവന്റെരത്നങ്ങൾ്ക്കാായിട്ടുവിലകിട്ടുന്നില്ലഅവിടെത്തഭക്ഷണ
സാധനങ്ങളുംഅവന്നുതക്കതല്ലാതെരത്നങ്ങൾകൂടാതെവാനപ
ട്ടണവാതിൽക്കൽഎത്തിയാൽഅകത്തുപ്രവെശിപ്പാൻകഴികയി
[ 122 ] ല്ലഅതപതിനായിരംകള്ളന്മാരുടെഉപദ്രവത്തെക്കാൾമഹാസങ്ക
ടമുള്ളതാകുന്നുഎന്നവൻനല്ലവണ്ണംഅറിഞ്ഞു—

ആശാ—ഹാസഹൊദരഇത്രഉഷ്ണിച്ചുപറയുന്നത്എന്തിന്നുഎസാവുപുഴു
ങ്ങിവെച്ചപയറ്റിന്നായിഎത്രയുംവലിയരത്നമായജനനാവകാ
ശംവില്ക്കയുംചെയ്തപ്രകാരംഅല്പവിശ്വാസിക്കുചെയ്തുകൂടെ—

ക്രിസ്തി—എസാവുതന്റെജനനാവകാശംവിറ്റപ്രകാരവുംമറ്റുംഎറിയ
ആളുകളുംചെയ്തുവരുന്നതിനാൽഅവനെപൊലെശ്രെഷ്ഠാനുഗ്രഹത്തി
ൽനിന്നുഭ്രഷ്ടരായിപൊകും—എന്നിട്ടുംഎസാവിന്നുംഅല്പവിശ്വാസി
ക്കുംതമ്മിൽവളരെവ്യത്യാസമുണ്ടു—എസാവിന്റെജനനാവകാശം
ബാഹ്യമത്രെഅല്പവിശ്വാസിയുടെജനനാവകാശംആന്തരംതന്നെ
എസാവിന്റെദൈവംവയറുഅല്പവിശ്വാസിയുടെദൈവംവയ
രുഅല്ല—എസാവിന്റെആഗ്രഹംജഡസംബന്ധമത്രെഅല്പവിശ്വാസി
യുടെആഗ്രഹംആത്മീയംതന്നെ—വയറുനിറക്കുന്നതല്ലാതെഎസാവു
ഒന്നുംഅന്വെഷിച്ചില്ല—ഞാൻമരിച്ചാൽഈജനനാവകാശംകൊ
ണ്ടുഎനിക്കഎന്തുപകാരംഎന്നവൻപറഞ്ഞുവല്ലൊ—അല്പവിശ്വാസി
ക്കുവിശ്വാസംഅല്പമെങ്കിലുംജഡമൊഹങ്ങളെഉപെക്ഷിച്ചുരത്നങ്ങ
ൾവിലയെറിയതാകുന്നുഎന്നറിഞ്ഞുഎസാവുപൊലെവില്ക്കക്കയുംചെയ്തി
ല്ല—എസാവിന്നുവിശ്വാസംഅല്പമെങ്കിലുംഉണ്ടായിരുന്നുഎന്നുനീവാ
യിക്കുന്നില്ലല്ലൊ—അവിശ്വാസിയുംജഡമൊഹികളുടെഅടിമയുമാ
യമനുഷ്യൻജനനാവകാശവുംആത്മാവുംമറ്റുംഎല്ലാംനരകത്തി
ലെപിശാചിന്നുവില്ക്കുന്നതിൽആശ്ചൎയ്യംഎന്തു—അങ്ങിനെയുള്ളവർ
കാമവികാരത്താൽമദിച്ചകാട്ടുകഴുതപൊലെആയിഎങ്ങിനെഎ
ങ്കിലുംതങ്ങളുടെമനൊഗതംസാധിപ്പിക്കയുംചെയ്യും—എന്നാൽഅല്പവിശ്വാസിയുടെമനസ്സുദൈവത്തിൽചെൎന്നിരുന്നുമെലിൽനി
ന്നുഇറങ്ങിവരുന്നആത്മീയകാൎയ്യങ്ങളാൽദിവസവൃത്തികഴിക്കു
ന്നതുസാരംഎന്നുംനിശ്ചയിച്ചിരുന്നു—ഇങ്ങനെയുള്ളവൻവയറുനി
റപ്പാൻവ്യൎത്ഥസാധനങ്ങൾക്കവെണ്ടിതന്റെരത്നങ്ങളെവില്ക്കുമൊ—
ഒരുമനുഷ്യൻപുല്ലുകൊണ്ടുവയറുനിറക്കെണ്ടതിന്നുഒരുവീശം
[ 123 ] കൊടുക്കുമൊകാക്കശവംകൊത്തിതിന്നുന്നത്പ്രാവുകണ്ടിട്ടുതാനുംചെ
ന്നുതിന്നുമൊ—അവിശ്വാസികൾജന്മംപണയംവെച്ചുജഡമൊ
ഹലാഭത്തിനായിതങ്ങളെയുംതന്നെവില്ക്കക്കയുംചെയ്യുന്നത്പൊലെ
സത്യവിശ്വാസംഅല്പമെങ്കിലുംലഭിച്ചവര്ക്കചെയ്തുകൂടാ—ഹാസഹൊ
ദരനീമുമ്പെചൊദിച്ചത്ഒരുബുദ്ധിമൊശമല്ലയൊ—

ആശാമ—ഉണ്ടായിരിക്കുംഎങ്കിലുംനീഅത്രചീറിപറഞ്ഞതുകൊണ്ടുഎനിക്ക
കുറെഅപ്രിയംതൊന്നിയിരുന്നു—

ക്രിസ്തി—എന്റെപാരുഷ്യംനീഓൎക്കാതെകാര്യംസൂക്ഷ്മമായിവിചാരിച്ചാൽന
മ്മിൽഎല്ലാംനന്നാകും—

ആശാമ—അല്ലെയൊക്രിസ്തിയനെവഴിയിൽകൂടിവരുന്നൊരുത്തന്റെശബ്ദം
കെട്ടതിനാൽതന്നെഒടിപൊയആമൂന്നുകള്ളന്മാർഭീരുക്കൾഅ
ത്രെഎന്ന്എനിക്ക്തൊന്നുന്നുഅല്പവിശ്വാസിഉൽക്കൎഷംപൂണ്ടുപൊ
രുതാഞ്ഞത്എന്തു—
ക്രിസ്തി—അവർഭീരുക്കൾഎന്നുപലരുംപറഞ്ഞുഎങ്കിലുംപരീക്ഷാസമയ
ത്തചിലൎക്കമാത്രംഅങ്ങിനെതൊന്നിപിന്നെഉൽക്കൎഷംഅല്പവിശ്വാ
സിക്കഉണ്ടായില്ലഅങ്ങിനെയുള്ളപൊരിൽനിണക്കഉണ്ടാകുമൊ
എന്നൊരുസംശയംഎനിക്കുണ്ടുനമ്മിൽനിന്നുദൂരമായിരിക്കുമ്പൊ
ൾഅവരെഭീരുക്കൾഎന്നുവിചാരിപ്പാൻഎന്തുപ്രയാസംഅവർഅ
ടുക്കെവരട്ടെഎന്നാൽനിന്റെഉൽക്കൎഷംസ്പഷ്ടമാകും—

അവർപിടിച്ചുപറിക്കാരുംപാതാളപ്രഭുവിന്റെസെവകന്മാരുമാകു
ന്നു—വെണമെങ്കിൽതാനുംവന്നുഅവരുടെസഹായത്തിന്നായിസിം
ഹംപൊലെഅലറുംഅല്പവിശ്വാസിക്കഎന്നപൊലെഎനിക്കുംഒ
രിക്കൽഅവരൊടുഎടവാടുണ്ടായിക്രിസ്ത്യാനിക്കഉചിതമായപ്രകാ
രംഎതിൎപ്പാൻഞാൻതുടങ്ങിയപ്പൊൾഅവർഒന്നുവിളിച്ചഉടനെയജമാ
നനുംവന്നുദൈവകരുണയാൽബഹുകെമമുള്ളആയുധവൎഗ്ഗങ്ങ
ളെധരിച്ചില്ലെങ്കിൽപ്രാണനാശംവരുമായിരുന്നു—എങ്ങിനെഎ
ങ്കിലുംപുരുഷന്നുയൊഗ്യമായപ്രകാരംനിന്നുസകലവുംനന്നായിതീ
ൎപ്പാൻഎന്തൊരുപ്രയാസംഅങ്ങിനെയുള്ളപടകഴിച്ചവന്നുമാ
[ 124 ] ത്രംഅതിന്റെഅവസ്ഥതിരിയും—

ആശാ—എന്നാൽകൃപാധനിവഴിയിൽഉണ്ടുഎന്നുതൊന്നിയപ്പൊൾതന്നെ
അവർമണ്ടിപ്പൊയല്ലൊ—

ക്രിസ്തി—രാജാവിന്റെവീരനായകൃപാധനിയുടെവരവിനാൽഅവർ
പലപ്പൊഴുംയജമാനനൊടുകൂടിമണ്ടിപൊയാൽഒരുആശ്ചൎയ്യ
വുമില്ലഎങ്കിലുംരാജാവിന്റെപ്രജകൾഎല്ലാവരുംവീരന്മാര
ല്ലപൊരിൽവീൎയ്യംപ്രവൃത്തിപ്പാൻ കഴിയുന്നതുമല്ല—ദാവീദ്ഗൊ
ലിയാത്തെജയിച്ചപ്രകാരംഒരുശിശുവിന്നുകഴിയുമൊ—കാളയു
ടെശക്തികാരെളപ്പക്ഷിക്കുംഉണ്ടൊ—ചിലർബലവാന്മാരാകുന്നു
മറ്റുംചിലർബലഹീനന്മാരത്രെ—ചിലൎക്കുംഅധികംമറ്റുംചില
ൎക്കഅല്പംവിശ്വാസംഉണ്ടു—അല്പവിശ്വാസിവീരൻഅല്ലബലഹീ
നൻതന്നെആകകൊണ്ടുആപൊരിൽതൊറ്റുപൊയി—

ആശാ—കൃപാധനിഅവരൊടുഎത്തിഎങ്കിൽനന്നായിരുന്നു—

ക്രിസ്തി—അവൻതന്നെആയാലുംപ്രയാസംഉണ്ടു—തന്റെആയുധാഭ്യാസം
മറക്കാതെ—വാളൊടുവാൾഎതിൎത്താൽഅവരെനന്നായിതടുക്കും
എങ്കിലുംക്ഷീണഹൃദയനുംശങ്കാമയനുംഉൾപുക്കപൊരുതാൽ
അവനെയുംനിലത്തുതള്ളിവിട്ടുകളവാൻസംഗതിഉണ്ടാകും—എന്നാ
ൽഒരുത്തൻവീണശെഷംഎന്തുനിൎവ്വാഹംകൃപാധനിയുടെമുഖത്തി
ലെമുറിവുകളുടെകലകൾഞാൻപറഞ്ഞത്സത്യംഎന്നുതെളി
യിക്കുന്നു—യുദ്ധകാലത്തിൽഞങ്ങൾജീവിക്കുംഎന്നആശവിട്ടുപൊ
യിരുന്നു—എന്നവൻഒരിക്കൽപറഞ്ഞപ്രകാരംഞാൻകെട്ടിരിക്കുന്നു—
ആപെരിങ്കള്ളന്മാരുടെഉപദ്രവംനിമിത്തംദാവീദ്എത്രനില
വിളിച്ചുകരകയുംചെയ്തു—ഹെമാനുംഹിഷ്കിയായുംതങ്ങളുടെആ
യുഷ്കാലത്തിൽവീരന്മാരായിരുന്നുഎങ്കിലുംഇവരൊടുപൊരുതു
വാൻആവശ്യമായപ്പൊൾവളരെകഷ്ടിച്ചുഅടിഎല്ക്കയുംചെയ്തു—
അപൊസ്തലന്മാരിൽപ്രധാനനായ്തൊന്നുന്നപെത്രുഒരിക്കൽ
തന്നാൽഎന്തെല്ലാംകഴിയുംഎന്നുഅറിവാൻവെണ്ടിപൊരുതപ്പൊ
ൾഇവർഅവനെഒരുപെൺ്കിടാവിനെപോലുംപെടിക്കുമാറാക്കി
[ 125 ] അതുകൂടാതെഅവരുടെപ്രഭുഎപ്പൊഴുംവിളിപ്പാട്ടിൽതന്നെഇ
രിക്കകൊണ്ടുഅവർക്ഷീണിച്ചാലുംസഹായിപ്പാൻവെഗംവരുംഎങ്കി
ലുംഅവനൊട്അടുക്കുന്നവന്റെവാൾചാട്ടുകുന്തംഅസ്ത്രംവിൽഎ
ന്നിവഒന്നുംനില്ക്കുന്നില്ലഅവൻഇരിമ്പിനെവൈക്കൊൽപൊലെയും
ചെമ്പുചതുക്കമരത്തെപൊലെയുംവിചാരിച്ചുഅമ്പുഅവനെഒടി
ക്കയില്ല;കവിണയിലെകല്ലുകൾഅവന്നുതാളടിപൊലെഇരിക്കുന്നു
കുന്തത്തിന്റെഇളക്കത്തെഅവൻപരിഹസിക്കുന്നു.(യൊബ്൪൧,൨൬,
൨൯)ഇങ്ങിനെയുള്ളവനെവിരൊധിപ്പാൻമാനുഷശക്തിമതിയാകുമൊ—
ഒരാൾ്ക്കയൊബിന്റെകുതിരകിട്ടികയറിനല്ലവണ്ണംനടത്തുവാൻ
ധൈൎയ്യംഉണ്ടെങ്കിൽവലിയകാൎയ്യങ്ങളെചെയ്വാൻസംഗതിഉണ്ടാകും
സത്യംഅതെന്തിന്നു—ആകുതിരയുടെകഴുത്തുഇടിമുഴക്കംധരിച്ചതുവെ
ട്ടുകിളിയെപൊലെപെടിക്കുന്നില്ലഅതിന്റെമൂക്കിന്റെപ്രതാപംഭയ
ങ്കരമാകുന്നുതാഴ്വരയിൽഅതിന്റെകുളമ്പുകൾമാന്തുന്നുഅത്‌തന്റെ
ശക്തിയൊടെപ്രസാദിച്ചുആയുധക്കാരുടെനെരെഎതിൎപ്പാനായിഒ
ടുന്നുഭീഷണിയിങ്കൽപരിഹസിച്ചുഭയപ്പെടാതെയുംവാളിൽനിന്നുപി
ന്മാറാതെയുംഇരിക്കുന്നു—അമ്പുപൂണിയുംമിന്നുന്നകുന്തവുംഅതിന്റെ
നെരെഇറക്കുന്നെങ്കിൽഗൎവ്വംകൊണ്ടുംകൊപംകൊണ്ടുംനിലത്തെവിഴുങ്ങു
ന്നുകാഹളത്തിൻധ്വനിയെപ്രമാണിക്കുന്നില്ലകാഹളങ്ങളുടെഇടയിൽ
ഹാഹാഎന്നുവിളിച്ചുയുദ്ധത്തെയുംസെനാപതികളുടെആൎപ്പിനെയുംഅ
ട്ടഹാസത്തെയുംദൂരത്തുനിന്നുമണക്കുന്നു(യൊബ൩൯,൧൯,൨൫)—.

എങ്കിലുംകാലാളുകളായനാംശത്രുവിനൊടുഅടുത്തുപൊരുതുവാൻആ
ഗ്രഹിക്കരുത്മറ്റെവർപൊരിൽതൊറ്റുപൊയപ്രകാരംകെൾ്ക്കുന്നെങ്കി
ൽ നാംഅവരെക്കാൾധൈൎയ്യത്തൊടെനിന്നുജയിക്കുംഎന്ന്വിചാരിക്ക
യുമരുത്—അങ്ങിനെവിചാരിക്കുന്നവർപരീക്ഷാകാലത്തിൽഅധികം
തൊല്ക്കെണ്ടിവരുന്നുണ്ടു.—കൎത്താവിന്നുവെണ്ടിമറ്റെല്ലാമനുഷ്യരെക്കാ
ളുംവലിയകാൎയ്യംചെയ്തുനല്ലവണ്ണംപൊരുതാംഎന്നുതന്റെമായാഹൃദ
യത്താൽവിചാരിച്ചിരുന്നപെത്രുവിനെആവൈരികൾഎത്രജയിച്ചുന
ഷ്ടംവരുത്തിഎന്നുനീഒൎക്കുന്നുവൊ
[ 126 ] നെൎവ്വഴിയിൽഈവകപിടിച്ചുപറിനടക്കകൊണ്ടുനാംഎല്ലാആയുധങ്ങ
ളൊടുംകൂടപലിശയെയുംധരിച്ചിട്ടുപുറപ്പെടെണം—പലിശയില്ലായ്കകൊ
ണ്ടുലെവിയാഥാനൊട്അടുത്തുപൊരുതവന്നുജയിപ്പാൻപാടില്ലാതെ
യായിവന്നുപലിശഇല്ലെങ്കിൽഅവൻനമ്മെഒട്ടുംഭയപ്പെടുകയില്ല—
സകലത്തിന്നുംമീതെവിശ്വാസത്തിന്റെപലിശയെപിടിച്ചുകൊണ്ടാ
ൽദുഷ്ടനായവന്റെആഗ്നെയാസ്ത്രങ്ങളെകെടുത്തുവാൻകഴിയും(എ
ഫെ൬,൧൬)എന്നുപരിചയമുള്ളവൻപറഞ്ഞു—രാജാവ്ഒരുനായകനെ
അയക്കെണംഎന്നല്ലതാൻകൂടപൊരെണ്ടതിന്നുനാംപ്രാൎത്ഥിക്കുന്ന
ത്നന്നു—അതിനാൽദാവീദ്മരണനിഴലിന്റെതാഴ്വരയിലുംസന്തൊ
ഷിക്കയുംദൈവംകൂടാതെഇരുന്നാൽഒരുകാലടിപൊലുംമാറിപൊകു
ന്നതിനെക്കാൾതാൻഇരിക്കുന്നസ്ഥലത്തുതന്നെമരിക്കുന്നത്നല്ലതെന്നു
മൊശപറകയുംചെയ്തുവല്ലൊഹാസഹൊദരഅവൻനമ്മുടെകൂടഉ
ണ്ടായാൽനാംപതിനായിരംവിരൊധികളെപെടിക്കെണ്ടാഎങ്കിലുംഅ
വൻഇല്ലാതിരുന്നാൽസഹായക്കാരുംനശിക്കും—

ഞാൻപൊരിൽഉണ്ടായിരുന്നുദൈവകരുണയാൽഇന്നുവരയുംജീ
വിച്ചിരിക്കുന്നുഎങ്കിലുംഎന്റെപൌരുഷത്തിൽപ്രശംസിപ്പാൻഎ
തുമില്ല—നാംഅനൎത്ഥമെശാത്തദിക്കിൽഎത്തിയില്ലആവകഒന്നുംവരാ
തെഇരുന്നാൽകൊള്ളാംഎങ്കിലുംസിംഹവുംകരടിയുംഎന്നെവിഴുങ്ങീട്ടില്ലാ
യ്കകൊണ്ടുയാതൊരുചെലയില്ലാത്തഫിലിസ്തിയൻവന്നാലുംദൈവംഎ
ന്നെരക്ഷിക്കുംഎന്നുഞാൻവിശ്വസിച്ചിരിക്കുന്നുഎന്നുക്രിസ്തിയൻപറ
ഞ്ഞു—

അല്പവിശ്വാസിനീഎന്തൊരുകഷ്ടം
ദ്രവ്യവിശെഷംകവൎച്ചയിൽനഷ്ടം
ആക്കിയതാലെദരിദ്രനായൊ
എന്നതുശിഷ്യനീകെട്ടുടൻഒടി
വാങ്ങുവിശ്വാസംഅതാൽഅരികൊടി
നീക്കുംഅല്ലായ്കിൽഒർആവതുണ്ടൊ—

എന്നുപാടി—
ഇങ്ങിനെഅവർമുമ്പായുംനിൎബ്ബൊധൻപിമ്പായുംനടന്നുകൊണ്ടിരുന്ന
[ 127 ] സമയംഒരുദിക്കിൽഇരുവഴികണ്ടുഎതിൽപൊകെണംഎന്ന്സംശയി
ച്ചുനില്ക്കുമ്പൊൾവെള്ളഉടുത്തുംമുഖംവെളുപ്പിച്ചുമുള്ളകറുത്തമനുഷ്യൻഎ
ത്തിനിങ്ങൾഇവിടെനില്ക്കുന്നത്എന്തിന്നുഎന്നുചൊദിച്ചാറെഞങ്ങൾവാന
പട്ടണത്തെക്കയാത്രയാകുന്നുനെൎവ്വഴിഎതുഎന്നറിയുന്നില്ലഎന്നവർപറ
ഞ്ഞശെഷംഅവൻഞാനുംപൊകുന്നതുഅവിടെതന്നെ—എന്റെകൂടപൊ
രുവിൻഎന്നുപറഞ്ഞുകെട്ടുഅവർഅവന്റെപിന്നാലെചെന്നുനട
ക്കുമ്പൊൾവഴികൂടക്കൂടവളഞ്ഞുതങ്ങൾപൊവാൻവിചാരിച്ചപട്ടണത്തിൽനി
ന്നുമുഖംമുഴുവനുംതിരിഞ്ഞിരിപ്പൊളംവളഞ്ഞുഎന്നിട്ടുംഅവർഅവന്റെ
പിന്നാലെചെന്നുബൊധംവരുംമുമ്പെഒരുവലയിൽകുടുങ്ങിവലഞ്ഞുനി
ല്ക്കുമ്പൊൾകറുത്തവന്റെവസ്ത്രംനീങ്ങിയതിനാൽഅവർഎവിടെഎന്നറിഞ്ഞു
വലവിട്ടുപൊവാൻകഴിയായ്കകൊണ്ടുചിലസമയംദുഃഖിച്ചുകിടക്കയും
ചെയ്തു—

അപ്പൊൾക്രിസ്തിയൻതന്റെകൂട്ടാളിയൊടുഞാൻഎന്റെതെറ്റുഇപ്പൊ
ൾകാണുന്നു—
മുഖസ്തുതിക്കാരനെസൂക്ഷിപ്പിൻഎന്നുഇടയന്മാർനമ്മൊടുക
ല്പിച്ചില്ലയൊകൂട്ടുകാരനൊടുമുഖസ്തുതിപറയുന്നവൻഅവന്റെകാലുകൾ്ക്ക
ഒരുവലയെവിരിക്കുന്നുഎന്ന്ജ്ഞാനമുള്ളവൻപറഞ്ഞപ്രകാരംനമുക്കുഇ
ന്നുണ്ടായിഎന്നുപറഞ്ഞു—

ആശാമയൻ—വഴിഅറിയുവാൻവെണ്ടിഅവർനമുക്ക്തന്നെസൂചകച്ചീട്ടിനെ
നൊക്കിവായിക്കയുംനശിപ്പിക്കുന്നവന്റെഇടവഴികളിൽനിന്നു
അകന്നിരിക്കയുംനാംചെയ്തിട്ടില്ലല്ലൊ—നിന്റെഅധരങ്ങളുടെവ
ചനത്താൽഞാൻനശിപ്പിക്കുന്നവന്റെഇടവഴിയിൽനിന്നുംഎന്നെ
കാത്തിരിക്കുന്നുഎന്നുദാവീദ്പറഞ്ഞുനമ്മെക്കാൾബുദ്ധിമാ
നായിരുന്നു—

അവർഅങ്ങിനെവലയിൽദുഃഖിച്ചുകൊണ്ടിരിക്കുമ്പൊൾകൈയിൽച
മ്മട്ടിപിടിച്ചൊരുപ്രകാശമയൻഅടുക്കെചെന്നുനിങ്ങൾഎവിടെനിന്നുവരു
ന്നുഇവിടെഎന്തിന്നുകിടക്കുന്നുഎന്നുചൊദിച്ചതിന്നുഅവർഞങ്ങൾചിയൊനി
ലെക്ക്പൊകുന്നസഞ്ചാരികൾആകുന്നുവെള്ളഉടുത്തൊരുകറുത്തവൻഞ
ങ്ങളെകണ്ടുഞാനുംഅവിടെക്കതന്നെപൊകുന്നുഎന്റെകൂടവരുവിൻ
[ 128 ] എന്നുപറഞ്ഞുഞങ്ങളെനെൎവ്വഴിയിൽനിന്നുതെറ്റിച്ചുകളഞ്ഞുഎന്നു
അറിയിച്ചാറെചമ്മട്ടിപിടിച്ചവൻആയവൻകള്ളഅപൊസ്തലനുംവെളിച്ച
ദൂതവെഷംധരിച്ചമുഖസ്തുതിക്കാരനുമാകുന്നുഎന്നുപറഞ്ഞുവലകീറി
അവരെവിടുത്തുനെൎവ്വഴിയിൽനിങ്ങളെആക്കിചെൎക്കെണ്ടതിന്നുഎന്റെ
പിന്നാലെവരുവിൻഎന്നുകല്പിച്ചുമുഖസ്തുതിക്കാരനെഅനുസരിച്ചു
ഉപെക്ഷിച്ചുപൊയവഴിയിൽഅവരെഎത്തിക്കയുംചെയ്തു—അപ്പൊ
ൾഅവൻകഴിഞ്ഞരാത്രിയിൽനിങ്ങൾഎവിടെപാൎത്തുഎന്നുചൊദിച്ചു—

സഞ്ചാരികൾ—വാഞ്ഛിതമലയിൽഇടയന്മാരൊടുകൂടതന്നെ—

പ്രകാശമയൻ—വഴിയെഅറിവാൻവെണ്ടിഅവർനിങ്ങൾ്ക്കഒരുസൂചകചീ
ട്ടുതന്നുവൊ—

സഞ്ചാരികൾ—തന്നു

പ്രകാശ—സംശയമുണ്ടായപ്പൊൾനിങ്ങൾഅതിനെനൊക്കിവായിച്ചുവൊ

സഞ്ചാരി—വായിച്ചില്ല—

പ്രകാശ—എന്തുകൊണ്ട്വായിച്ചില്ല

സഞ്ചാ—ഞങ്ങളൊടുമറന്നുപൊയി—

പ്രകാശ—മുഖസ്തുതിക്കാരനെസൂക്ഷിപ്പിൻഎന്നുഇടയന്മാർപറ
ഞ്ഞില്ലയൊ—

സഞ്ചാ—പറഞ്ഞുഎങ്കിലുംആവെള്ളവസ്ത്രധാരിമുഖസ്തുതിക്കാരൻ
തന്നെഎന്ന്ഞങ്ങൾവിചാരിച്ചില്ല—

അനന്തരംഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽനിങ്ങൾനിലത്ത
കിടപ്പിൻഎന്നവൻകല്പിച്ചുഅവരുംഅനുസരിച്ചുകിടന്നപ്പൊൾനടക്കെ
ണ്ടുന്നനല്ലവഴിഉപദെശിപ്പാൻഅവരെനല്ലവണ്ണംശിക്ഷിച്ചുഅ
ടിക്കുന്നതിന്നിടയിൽഞാൻസ്നെഹിക്കുന്നവരെഒക്കെശാസിച്ചുശിക്ഷി
ക്കുകയുംചെയ്യുന്നു—നിങ്ങൾഉണൎന്നുഅനുതപിച്ചുഇടയന്മാരുടെവാക്കുഇനിമ
റക്കാതെനെൎവ്വഴിയിൽസൂക്ഷിച്ചുനടന്നുകൊൾ്വിൻ(അറി.൩,൧൯)എന്ന്
കല്പിച്ചാറെഅവർഅവനെപുകണ്ണുയാത്രയായപ്പൊൾ

സഞ്ചാരിക്കൂട്ടംതെറ്റിപ്പൊകുംകാലം
അനുഭവിപ്പതൊക്കനൊക്കുവിൻ
[ 129 ] സുബുദ്ധിചൊൽമറന്നാൽഒരുജാലം
കൈകാൽകുടുക്കികെട്ടിവെച്ചപിൻ
ആർവൎണ്ണിക്കുംഅവൎക്കുണ്ടായഅല്ലൽ
സംരക്ഷഉണ്ടതൊടുകൂടെതല്ലൽ

എന്നുപാടുകയുംചെയ്തു—

കുറെകാലംകഴിഞ്ഞശെഷംഅവർനെൎവ്വഴിയിൽകൂടിമന്ദംമന്ദംഎതി
രെവരുന്നൊരുത്തന്നെദൂരത്തുനിന്നുകണ്ടപ്പൊൾക്രിസ്തിയൻതന്റെകൂട്ടാ
ളിയൊട്അങ്ങുചിയൊൻപുറമിട്ടുമടങ്ങിചെല്ലുന്നൊരാൾനമ്മുടെനെരെവരു
ന്നുണ്ടുഎന്നുപറഞ്ഞു—

ആശാ—ഞാനുംഅവനെകാണുന്നു—പക്ഷെഅവൻമുഖസ്തുതിക്കാരൻ നാം
നമ്മെതന്നെനല്ലവണ്ണംകരുതെണംഎന്നുപറഞ്ഞു—അനന്തരംനാ
സ്തികനായഅവൻക്രമത്താലെഅടുത്തുവന്നുനിങ്ങളുടെയാത്രഎ
വിടെക്കഎന്നുചൊദിച്ചു—

ക്രിസ്തി—ചിയൊനിലെക്ക്തന്നെഎന്നുപറഞ്ഞാറെനാസ്തികൻവളരെ
ചിരിച്ചു—

ക്രിസ്തി—നീഇങ്ങനെചിരിക്കുന്നത്എന്തിന്നു—

നാസ്തികൻ—ബുദ്ധിഹീനന്മാരായനിങ്ങൾഇത്രകഷ്ടമുള്ളപ്രയാണംചെയ്യു
ന്നത്കാണുകയാൽചിരിക്കുന്നു—നിങ്ങളുടെപ്രയാസത്തിന്റെ
ഫലംനടത്തംതന്നെ—

ക്രിസ്തി—എന്തിന്നുഞങ്ങളെചെൎക്കയില്ലഎന്നുനീവിചാരിക്കുന്നുവൊ—

നാസ്തികൻ—ചെൎക്കുന്നതിന്നുഎന്തുനിങ്ങൾകാനജ്ജലത്തെപൊലെഅന്വെ
ഷിക്കുന്നസ്ഥലംഈസൎവ്വലൊകത്തുംഇരിക്കയില്ലനിശ്ചയം—

ക്രിസ്തി—എന്നാൽപരലൊകത്തിൽഉണ്ടല്ലൊ—

നാസ്തിക—എന്റെനാട്ടിൽപാൎത്തസമയംഞാനുംനിങ്ങൾഇപ്പൊൾപറഞ്ഞതി
നെകുറിച്ചുകെട്ടുകാണ്മാനായിപുറപ്പെട്ടുഇരുപതുസംവത്സരമായിആ
പട്ടണത്തെനൊക്കിനടന്നുഎങ്കിലുംയാത്രയുടെഒന്നാംദിവസംകണ്ട
തിൽഅധികമായിട്ടുഒന്നുംഇന്നുവരെയുംകാണായ്വന്നില്ല—

ക്രിസ്തി—അങ്ങിനെഒരുസ്ഥലംകാണ്മാനുണ്ടുഎന്ന്ഞങ്ങൾകെട്ടുംവിശ്വ
സിച്ചുംഇരിക്കുന്നു—
[ 130 ] നാസ്തിക—എന്റെനാട്ടിൽപാൎത്തസമയംഞാൻവിശ്വസിച്ചില്ലെങ്കിൽഇ
ത്രൊടംനടന്നുഅന്വെഷിക്കുമൊഅങ്ങിനെയൊരുസ്ഥലംഉണ്ടാ
യിരുന്നാൽനിങ്ങൾനടന്നതിൽഅധികംദൂരംചെന്നവനായഇ
ദ്ദെഹംകാണാതിരിക്കയില്ലായിരുന്നുനിശ്ചയം—അത്ഇല്ലായ്ക
കൊണ്ടത്രെഞാൻവിട്ടുപൊയനന്മകളെപിന്നെയുംഅനുഭ
വിച്ചുആശ്വസിപ്പാനായിമടങ്ങിപൊന്നു—

അപ്പൊൾക്രിസ്തിയൻതന്റെകൂട്ടാളിയായആശാമയനൊടുഇവൻപറ
ഞ്ഞതുസത്യംതന്നെയൊഎന്നുചൊദിച്ചു

ആശാമ—നീകരുതികൊൾ്കഅവൻമുഖസ്തുതിക്കാരൻതന്നെ—നാംമുമ്പെഇ
ങ്ങിനെയൊരുത്തന്റെചതിവാക്കുഅനുസരിച്ചപ്പൊൾഎത്രദുഃഖം
അനുഭവിച്ചുഎന്നൊൎത്തുകൊൾക—ചിയൊൻഇല്ലഎന്നവൻ
പറഞ്ഞതുഎന്തു—വാഞ്ഛിതമലകളിൽനിന്നുപട്ടണവാതിലിനെ
നാംകണ്ടുവല്ലൊ—നാംവിശ്വാസപ്രകാരംനടക്കെണ്ടുന്നതാകുന്നു—ച
മ്മട്ടിക്കാരൻനമ്മെഎത്തിപിടിക്കാതിരിക്കെണ്ടതിന്നുതാമസിക്ക
രുത്—അറിവിന്റെവചനങ്ങളെവിട്ടുതെറ്റിപൊ
കുന്നതിന്നുള്ളഉപദെശംകെൾ്ക്കാതെവിട്ടുകളകഎന്നവാക്കുനീത
ന്നെഎന്റെചെവിയിൽമന്ത്രിക്കെണ്ടതായിരുന്നുഹാസഹൊദര
അവനെകെൾ്ക്കരുതെനമ്മുടെആത്മാക്കളുടെരക്ഷെക്കായിട്ടു
നാംവിശ്വസിക്ക—

ക്രിസ്തി—ഹാസഹൊദരനിന്റെവിശ്വാസത്തെകുറിച്ചുഎനിക്കസംശയംതൊ
ന്നുകകൊണ്ടുഞാൻഅങ്ങിനെചൊദിക്കയല്ലനിന്റെപരമാ
ൎത്ഥഹൃദയത്തിൽനിന്നുഒരുഫലംപറിച്ചെടുത്തുനിണക്കകാണി
പ്പാൻവെണ്ടിചൊദിച്ചതെയുള്ളൂ—ഇഹലൊകത്തിന്റെപ്രഭുൟ
മനുഷ്യനെകുരുടനാക്കിഎന്ന്എനിക്കവേണ്ടുംവണ്ണം ബൊധി
ച്ചിരിക്കുന്നു—സത്യവിശ്വാസംനമുക്കുലഭിച്ചുഎന്നറിഞ്ഞിട്ടുനാംനട
ക്ക—സത്യത്തിൽനിന്നുഒരുകളവുംഇല്ലല്ലൊ—

ആശാ—ഞാൻഇപ്പൊൾദൈവമഹത്വത്തിന്റെആശയിൽസന്തൊ
ഷിക്കുന്നുഎന്നുപറഞ്ഞാറെഇരുവരുംനാസ്തികനെവിട്ടുനട
[ 131 ] ക്കുമ്പൊൾഅവൻചിരിച്ചുതന്റെവഴിക്കപൊകയുംചെയ്തു—

അപ്പൊൾഞാൻസ്വപ്തനത്തിൽകണ്ടത്എന്തെന്നാൽഅവർപ്രയാണംചെയ്തു
അന്യന്മാൎക്കകണ്മയക്കംവരുത്തുന്നകാറ്റുനിറഞ്ഞദെശത്തിൽഎത്തിയാറെ
ആശാമയന്നുവളരെഉറക്കംതൂങ്ങിക്രിസ്തിയനൊട്എന്റെകണ്ണുകൾഇപ്പൊ
ൾവളരെമയങ്ങുന്നുഒന്നുംകാണ്മാൻകഴികയില്ലനാംഅല്പം
ഉറങ്ങുകഎന്നുപറഞ്ഞു—

ക്രിസ്തി—അതരുത്ഉറങ്ങിയാൽപിന്നെയുംഉണരുമൊ—

ആശാ—എന്തിന്നുസഹൊദരതളൎന്നിരിക്കുന്നവൎക്കഉറക്കംവേണ്ടതല്ലയൊ
നാംഅല്പംഉറങ്ങിയാൽആശ്വാസമുണ്ടാകും—

ക്രിസ്തി—ആഭിചാരനിലത്തിൽഉറങ്ങരുതുഎന്നുഇടയന്മാരിൽഒരുവൻപറഞ്ഞി
ല്ലയൊ—ശെഷമുള്ളവർചെയ്യുന്നതുപൊലെഉറങ്ങാതെബുദ്ധി
യുള്ളവരുംജാഗ്രതയുള്ളാവരുമായിരിക്കണംഎന്നആവച
നത്തിന്റെപൊരുളാകുന്നു—

ആശാ—സത്യംഞാൻഎന്റെതെറ്റുകാണുന്നുഇവിടെഞാൻതനിയെഇരു
ന്നെങ്കിൽഉറങ്ങിനശിക്കുമായിരുന്നു—എകാകിയായിരിക്കുന്നവെ
നെക്കാൾ‌രണ്ടുപെരായിട്ടിരിക്കുന്നത്എറ്റവുംനല്ലതുഎന്ന്ജ്ഞാന
മുള്ളവൻപറഞ്ഞവാക്കുസത്യംതന്നെ—നിന്റെസംസൎഗ്ഗത്താൽഎനി
ക്കഇതുവരെയുംഉപകാരംവളരെവന്നു—ദൈവംനിന്നെഅനു
ഗ്രഹിക്കട്ടെ—

ക്രിസ്തി—എന്നാൽനാംഉറക്കംഒഴിപ്പാനായിസല്ലാപംചെയ്ക

ആശാ—അങ്ങിനെആകട്ടെഎനിക്കവളരെഇഷ്ടം—

ക്രിസ്തി—എങ്കിലൊഎവിടെതുടങ്ങെണം—

ആശാ—ദൈവംനമ്മെക്കൊണ്ടുപ്രവൃത്തിപ്പാൻതുടങ്ങിയഇടത്തിൽനിന്നുത
ന്നെമനസ്സുണ്ടെങ്കിൽനീആരംഭിക്ക—

ക്രിസ്തി—ഞാൻമുമ്പെഒരുപാട്ടുപാടട്ടെ—

ഉറക്കംതൂക്കുമ്പൊൾവരുംഅപായം
അതിന്നൊഴിച്ചലായിട്ടൊരുപായം
സഭാസംസൎഗ്ഗംഎന്നുവിശ്വസി
[ 132 ] ഇതൊന്നുതട്ടിപറയാത്തന്യായം
സല്ലാപംചെയ്തുദെവചൊല്പടി
കലാപംഎന്നിചൊല്ലാംഎന്നറി—

അപ്പൊൾക്രിസ്തിയൻതുടങ്ങിആശാമയനൊടുഇന്നുകാണുന്നപ്രകാരംചെ
യ്വാൻനിണക്കആദ്യംഎങ്ങിനെമനസ്സായിഎന്ന്ചൊദിച്ചു—

ആശാ—എന്റെആത്മരക്ഷഅന്വെഷിപ്പാൻആദ്യംഎങ്ങിനെമനസ്സാ
യിഎന്നൊ—

ക്രിസ്തി—അതുതന്നെഞാൻചൊദിച്ചത്—

ആശാ—ഞാൻബഹുകാലമായിമായാചന്തയിൽക്രയവിക്രയങ്ങൾ്ക്കായിവെച്ച
സാധനങ്ങളിൽരസിച്ചുഒരുവലിയകച്ചവടക്കാരനായിബിംബാരാ
ധനമദ്യപാനംദ്രവ്യാഗ്രഹംദുൎമ്മൊഹംവെശ്യാസംഗംവഞ്ചനചതി
പൈശൂന്യംഅസൂയാദിതൎക്കങ്ങൾഎന്നുംമറ്റുംഎറിയചരക്കുക
ൾകൊണ്ടുരാപ്പകൽവ്യാപാരംചെയ്തുവന്നശെഷംനിന്നിൽനിന്നുംത
ന്റെവിശ്വാസഭക്തികൾനിമിത്തംമായാചന്തയിൽനിന്നുമരിച്ചവി
ശ്വസ്തനിൽനിന്നുംകെട്ടദെവകാൎയ്യങ്ങളെവിചാരിച്ചതിനാൽആ
ക്രിയകളുടെഅവസാനംമരണമാകുന്നുഎന്നുംഅവനിമിത്തംദൈ
വത്തിന്റെകൊപംഅനുസരണക്കെടിന്റെമക്കളുടെമെൽ
വരുന്നുഎന്നുംകാണുകയുംചെയ്തു(എഫെ.൫,൬)

ക്രിസ്തി—നീഅപ്പൊൾതന്നെആപാപബൊധത്തിന്റെശക്തിയിൽകുടുങ്ങി
യൊ—

ആശാ—അതില്ലപാപത്തിന്റെവെറുപ്പുംഅതിനാൽവരുന്നശിക്ഷയുംസ
മ്മതിപ്പാൻമടിച്ചതുകൊണ്ടുഞാൻവചനത്തിന്റെവെളിച്ചംകാ
ണാതിരിക്കെണ്ടതിന്നുകണ്ണുഅടച്ചു—

ക്രിസ്തി—ദൈവാത്മാവിന്റെപ്രവൃത്തിനിന്നിൽഇപ്രകാരംവിരൊധിപ്പാ
ൻഎന്തുസംഗതി—

ആശാ—പാപിക്കമാനസാന്തരംവരുത്തുവാൻദൈവംപാപഭയംജനിപ്പി
ക്കുന്നതിനാൽതുടങ്ങുന്നുഎന്നറിയായ്കകൊണ്ടുഅതുദൈവാത്മാവി
ന്റെപ്രവൃത്തിയാകുന്നുഎന്നുഞാൻവിചാരിച്ചില്ല—അതുകൂടാ
[ 133 ] തെഞാൻപാപത്തിൽരസിച്ചുഅതിനെഉപെക്ഷിപ്പാനുംഎത്ര
യുംഇഷ്ടന്മാരായചങ്ങാതിമാരെവിടുവാനുംമനസ്സുണ്ടായില്ല—ആ
പാപബൊധവുംഎനിക്കവളരെഅസഹ്യമായിരിക്കകൊണ്ടുഅതി
ന്റെഒൎമ്മപൊലുംസഹിപ്പാൻകഴിഞ്ഞില്ല—

ക്രിസ്തി—എന്നാൽആസുഖക്കെടുചിലപ്പൊൾഅറ്റുപൊയിഎന്നുതൊ
ന്നുന്നു—

ആശാ—ചിലപ്പൊൾഅങ്ങിനെആയിഎങ്കിലുംകൂടക്കൂടപുതുതായിമ
ഹാസങ്കടമുണ്ടാക്കി

ക്രിസ്തി—എന്നാൽനിന്റെപാപംകൂടക്കുടഉണൎത്തിയതുഎന്തു

ആശാഞാൻവല്ലഭക്തനായമനുഷ്യനെവഴിയിൽവെച്ചുകാണുകയും
ദൈവവചനംകെൾ്ക്കയുംഎനിക്കൊമറ്റുംവല്ലവൎക്കൊദീനംഉണ്ടാ
കയുംവല്ലവരുംക്ഷണത്തിൽമരിക്കയുംഞാനുംഒരുസമയംമരി
ച്ചുന്യായവിധിക്ക്പൊകെണ്ടിവരുംഎന്ന്വിചാരിക്കയുംചെയ്താ
ൽഎന്റെപാപംഉണരും—

ക്രിസ്തി—അങ്ങിനെഉണ്ടായപ്പൊൾപാപംഅത്രവഷളായുള്ളതല്ലഎ
ന്ന്തൊന്നിയൊ—

ആശാ—അല്ലഭയങ്കരമായിതൊന്നിപാപംചെയ്വാൻഇഛ്ശിച്ചാൽസൌഖ്യ
ക്കെടുഇരട്ടിച്ചുണ്ടാകും—

ക്രിസ്തി—അതിന്നുനീഎന്തുചെയ്തു—

ആശാ—എന്റെനടപ്പുഞാൻമാറ്റുന്നില്ലെങ്കിൽനാശംഉണ്ടാകുംഎന്നു
നിശ്ചയിച്ചു—

ക്രിസ്തി—നീഅങ്ങിനെചെയ്തതുവൊ—

ആശാ—ചെയ്തുഞാൻപാപകൎമ്മങ്ങളെയുംപാപിഷ്ഠന്മാരായചങ്ങാതിമാ
രെയുംവിട്ടുപ്രാൎത്ഥിച്ചുദൈവവചനംവായിച്ചുപാപത്തെഒൎത്തുക
രഞ്ഞുഅയല്ക്കാരൊട്സത്യവാക്കുപറഞ്ഞുമറ്റുംഎറിയസൽക്രി
യകളെചെയ്വാൻതുടങ്ങി—

ക്രിസ്തി—ഞാൻഇതിനാൽഗുണവാനായിഎന്നപ്പൊൾതോന്നിയൊ—

ആശാ—കുറെനാൾഅങ്ങിനെതൊന്നിഎങ്കിലുംക്രമത്താലെഎന്റെദുഃഖ
[ 134 ] ങ്ങൾമടങ്ങിവന്നുവളരുകയുംചെയ്തു—

ക്രിസ്തി—അതെങ്ങിനെ—നീഅപ്പൊൾഗുണവാനായല്ലൊ—

ആശാ—ഞങ്ങളുടെനീതിഒക്കയുംഅഴുക്കുള്ളജീൎണ്ണവസ്ത്രമ്പൊലെആകുന്നു
ന്യായപ്രമാണക്രിയകളാൽഒരുമനുഷ്യൻനീതീകരിക്കപ്പെടു
കയില്ല—നിങ്ങളൊടുകല്പിച്ചകാൎയ്യംഎല്ലാംചെയ്തശെഷംഞങ്ങൾ
പ്രയൊജനമില്ലാത്തെവെലക്കാരാകുന്നുഎന്നുപറവിൻഎന്നുംമറ്റും
വെദവാക്യങ്ങൾകെട്ടതിനാൽസംശയിച്ചുഎന്റെനീതിഅഴുക്കുള്ള
ജീൎണ്ണവസ്ത്രമ്പൊലെഎന്നുംന്യായപ്രമാണക്രിയകളാൽഒരുമനു
ഷ്യന്നുംനീതിഇല്ലഎന്നുംഞങ്ങളൊട്കല്പിച്ചിരിക്കുന്നസകലവുംചെ
യ്തശെഷംഞങ്ങൾപ്രയൊജനമില്ലാത്തവരത്രെഎന്നുംവന്നു
പൊയാൽക്രിയകളാൽസ്വൎഗ്ഗംപൂകാംഎന്നവിചാരംമൌഢ്യംത
ന്നെഎന്ന്ഞാൻനിനെച്ചു—ഒരുത്തൻപീടികക്കാരനൊട്നൂറു
ഉറുപ്പികെക്കചരക്കകടമായിവാങ്ങിയത്വിടാതെശെഷംകൊള്ളു
ന്നസകലവസ്തുവിന്നുംമുതൽകൊടുത്താലുംമുതലാളിഅവനെപിടി
ച്ചുതടവിൽപാൎപ്പിപ്പാൻ ന്യായമുണ്ടല്ലൊഎന്നൊൎക്കയുംചെയ്തു—

ക്രിസ്തി—നല്ലഉപമ—അതുനിണക്കഎത്തിച്ചഉപദെശംഎന്തു—

ആശാ—പാപത്താൽദൈവത്തിന്നുപെട്ടമഹാകടംഞാൻനടപ്പുമാറ്റിസ
ൽക്രിയകളെചെയ്വാൻനൊക്കുന്നതിനാൽവീടുവാൻകഴിയായ്ക
കൊണ്ടുമുമ്പെഞാൻചെയ്തഅപരാധങ്ങളാൽവരുത്തിയനാശ
ഭയത്തിൽനിന്നുഎനിക്കഎങ്ങിനെരക്ഷഉണ്ടാകുംഎന്നുവിചാരിച്ചു—

ക്രിസ്തി—ആവിചാരംനന്നായിഎന്നാൽപിന്നെയൊ—

ആശാ—നടപ്പുമാറ്റിയശെഷംഞാൻചെയ്തുവരുന്നക്രിയകളെസൂക്ഷമായി
നൊക്കുന്തൊറുംഅവസകലവിധപാപംകൊണ്ടുനിറഞ്ഞിരിക്കുന്നു
എന്നുകണ്ടുമുമ്പെത്തനടപ്പുപാപംകൂടാതെആയിരുന്നെങ്കിൽഞാൻഇപ്പൊ
ൾഒരുദിവസത്തിൽചെയ്യുന്നപാപംഎന്നെനരകത്തിലാക്കു
വാൻമതിഎന്നവിചാരംഎന്നെവിടുകമാത്രംചെയ്യുന്നില്ല—

ക്രിസ്തി—അപ്പൊൾനീഎന്തുചെയ്തു

ആശാ—എന്തുചെയ്യെണംഎന്നറിയാതെവിശ്വസ്തന്റെഅടുക്കൽചെന്നു
[ 135 ] എന്റെഅവസ്ഥഅവനൊടുഅറിയിച്ചപ്പൊൾഅവൻപാപം
കൂടാതെയുള്ളൊരുത്തന്റെനീതിനിണക്കകിട്ടാഞ്ഞാൽനിന്റെ
യുംസകലലൊകത്തിന്റെയുംനീതിയുംനിന്നെരക്ഷിപ്പാൻകഴിക
യില്ലഎന്നുപറഞ്ഞു—

ക്രിസ്തി—അവൻപറഞ്ഞത്സത്യംഎന്ന്നീഉടനെവിശ്വസിച്ചുവൊ—

ആശാ—നടപ്പുമാറ്റിയതിനാൽഎനിക്കആശ്വാസവുംപ്രസാദവുംഉണ്ടായ
പ്പൊൾഅവൻഅങ്ങിനെഎന്നൊട്പറഞ്ഞുഎങ്കിൽഞാൻഅവ
നെമൂഢൻഎന്നുപെർവിളിക്കുമായിരുന്നുഎങ്കിലുംഎന്റെപൊരാ
യ്മയുംസൽക്രിയകളിൽകലൎന്നപാപവുംസ്പഷ്ടമായശെഷംഅതുസ
ത്യംതന്നെഎന്നപ്രമാണിക്കെണ്ടിവന്നു—

ക്രിസ്തി—ഒരിക്കലുംപാപംചെയ്തിട്ടില്ലാത്തആൾഉണ്ടുഎന്ന്നിണക്കഅപ്പൊ
ൾഉടനെബൊധിച്ചുവൊ—

ആശാ—ആവാക്കുകളെആദ്യംകെട്ടപ്പൊൾഞാൻവിസ്മയിച്ചുനൊക്കിഎങ്കിലും
കുറെഅധികംസംഭാഷണവുംചെൎച്ചയുംഉണ്ടായശെഷംഎനിക്കകാ
ൎയ്യബൊധംവന്നു—

ക്രിസ്തി—പാപമില്ലാത്തവൻആരെന്നുംഅവനാൽനീഎങ്ങിനെനീതീകരി
ക്കപ്പെടുംഎന്നുംചൊദിച്ചുവൊ—

ആശാ—ചൊദിച്ചുഅത്യുന്നതന്റെവലത്തുഭാഗത്തിരിക്കുന്നകൎത്താവായയെ
ശുതന്നെപാപമില്ലാത്തവനാകുന്നുഅവൻഭൂലൊകത്തിൽമനുഷ്യ
നായിനടന്നസമയംചെയ്തതിലുംമരത്തിൽതറക്കപ്പെട്ടുസഹിച്ച
കഷ്ടങ്ങളിലുംവിശ്വസിക്കുന്നതിനാൽനീതീകരിക്കപ്പെടുംഎന്നവ
ൻപറഞ്ഞാറെഎന്നാൽആമനുഷ്യന്റെനീതിവെറെഒരുത്തനെദൈ
വം മുമ്പാകെനീതിമാനാക്കുവാൻമതിയാകുമൊഎന്ന്ഞാൻചൊ
ദിച്ചപ്പൊൾശക്തിയുള്ളദൈവമായവൻചെയ്തതുംമരിച്ചതുംത
നിക്കായിട്ടില്ലനിണക്കായിട്ടുതന്നെഉണ്ടായിരുന്നത്കൊണ്ടുവിശ്വാ
സത്താൽഅവന്റെപ്രവൃത്തികളുംഅവറ്റിൻഫലവുംനിണക്ക
സ്വന്തമാകുംഎന്നവൻപറഞ്ഞു—

ക്രിസ്തി—നീഅപ്പൊൾഎന്തുചെയ്തു—
[ 136 ] ആശാ—എന്റെവിശ്വാസംനിമിത്തംഎന്നെരക്ഷിപ്പാൻഅവന്നുഇഷ്ടമു
ണ്ടാകുമൊഎന്ന്ഞാൻവിചാരിച്ചുസംശയിച്ചു—

ക്രിസ്തി—അതിന്നുവിശ്വസ്തൻഎന്തുപറഞ്ഞു—

ആശാ—പൊയിനൊക്കുകഎന്നുപറഞ്ഞാറെഞാൻഅതുവിനയക്കുറവ
ല്ലയൊഎന്ന്ചൊദിച്ചപ്പൊൾഅവൻഅല്ലല്ലൊഅവൻനിന്നെവി
ളിച്ചിരിക്കുന്നുഎന്ന്പറഞ്ഞുധൈൎയ്യംഉണ്ടാക്കുവാനായിയെശു
വിനെവൎണ്ണിക്കുന്നൊരുപുസ്തകവുംതന്നുഇതിൽഓരൊരൊപുള്ളി
യുംവിസൎഗ്ഗവുംഭൂമിസ്വൎഗ്ഗങ്ങളെക്കാൾഉറപ്പുള്ളതാകുന്നുഎന്ന
ത്കെട്ടശെഷംഅവന്റെമുമ്പാകെഎത്തിയാൽഞാൻഎന്തുചെ
യ്യെണംഎന്നുചൊദിച്ചതിന്നുനീമുട്ടുകുത്തിപിതാവ്പുത്രനെ
നിണക്കവെളിപ്പെടുത്തുവാനായിപൂൎണ്ണഹൃദയംകൊണ്ടുപ്രാ
ൎത്ഥിക്കെണംഎന്നവൻപറഞ്ഞാറെഎങ്ങിനെഅപെക്ഷിക്കെ
ണംഎന്ന്ഞാൻചൊദിച്ചപ്പൊൾഅവൻവരുന്നവൎക്കെല്ലാ
വൎക്കുംകരുണയുംക്ഷമയുംനല്കുവാനായികാലംതൊറുംഇരിക്കു
ന്നകൃപാസനത്തിന്മെൽതന്നെപാൎക്കുന്നതുനീകാണുംഎന്നവ
ൻപറഞ്ഞു—അപ്പൊൾഞാൻഎന്തുപറയെണംഎന്ന്ചൊദി
ച്ചശെഷംദൈവമെപാപിയാകുന്നഎനിക്കകരുണഉണ്ടാകെ
ണമെ—യെശുക്രിസ്തുവിനെഅറിഞ്ഞുവിശ്വസിപ്പാൻഎന്നെ
സഹായിക്കെണമെഅവന്റെനീതിയിങ്കൽവിശ്വസിക്കാഞ്ഞാ
ൽഞാൻനശിക്കുമല്ലൊ—ഹാകൎത്താവെനീനിന്റെപുത്രനായയെ
ശുക്രിസ്തുവിനെലൊകരക്ഷിതാവായിനിശ്ചയിച്ചുഎന്നും
മഹാപാപിയായഎനിക്കുംകൃപനല്കുവാൻഇഷ്ടവുംകരുണയുമുള്ള
ദൈവമാകുന്നുഎന്നുംഞാൻകെട്ടിരിക്കുന്നു—ഹാകൎത്താവെനി
ന്റെപുത്രനായയെശുക്രിസ്തുമൂലംഎന്നെയുംരക്ഷിക്കുന്നതി
നാൽനിന്റെകരുണയുടെവലിപ്പത്തെകാട്ടെണമെആ
മെൻഎന്നപ്രാൎത്ഥനയെഅവൻപഠിപ്പിക്കയുംചെയ്തു—

ക്രിസ്തിഅവൻപറഞ്ഞപ്രകാരംനീചെയ്തുവൊ—

ആശാ—ഞാൻവെണ്ടുംവണ്ണംചെയ്തു—
[ 137 ] ക്രിസ്തി—എന്നാൽപിതാവ്പുത്രനെനിണക്കവെളിപ്പെടുത്തിയൊ—

ആശാ—അഞ്ചാറുപ്രാവശ്യംഅപെക്ഷിച്ചിട്ടുംആയില്ല—

ക്രിസ്തി—അപ്പൊൾനീഎന്തുചെയ്തു—

ആശാ—എന്തുചെയ്യെണംഎന്നറിഞ്ഞിട്ടില്ല—

ക്രിസ്തി—പ്രാൎത്ഥനവിടുവാൻതൊന്നിയില്ലയൊ—

ആശാ—നൂറിരട്ടിഅങ്ങിനെതൊന്നി—

ക്രിസ്തി—എന്നാൽഅതുവിടാഞ്ഞത്എന്തിന്നു

ആശാ—ക്രിസ്തുവിന്റെനീതിഅല്ലാതെസകലലൊകവുംഎന്റെരക്ഷെ
ക്കമതിയാകയില്ലഎന്നവാക്കുഞാൻഉറപ്പായിട്ടുവിശ്വസിച്ചുപ്രാൎത്ഥനഉ
പെക്ഷിച്ചാൽമരിക്കുംനിശ്ചയംഎന്നാൽകൃപാസനത്തിന്റെ
കാൽക്കൽഞാൻമരിക്കട്ടെഇതുമാത്രമെവരുവാൻകഴിയുംഎന്ന്വി
ചാരിച്ചു—അതുതാമസിച്ചാലുംഅതിനായിക്കൊണ്ടുകാത്തിരിക്ക
അതുവരുംനിശ്ചയംഅതുതാമസിക്കയില്ലഎന്ന്വെദവാക്യവും
ഒൎത്തുപിതാവ്പുത്രനെഎനിക്ക്വെളിവാക്കിയവരെയുംപ്രാൎത്ഥി
ച്ചുകൊണ്ടിരുന്നു—

ക്രിസ്തി—അവൻനിണക്കഎങ്ങിനെവെളിവായിവന്നു—

ആശാ—മാംസദൃഷ്ടികൊണ്ടല്ലജ്ഞാനദൃഷ്ടികൊണ്ടത്രെഞാൻഅവനെ
കണ്ടപ്രകാരംപറയാം—ഒരുദിവസംഎന്റെപാപത്തിന്റെ
വലിപ്പവുംവെറുപ്പുംഭയങ്കരമായികണ്ടുദുഃഖപരവശനായിനി
ത്യനരകവുംനാശവുംഅല്ലാതെഎനിക്കഒന്നുംഉണ്ടാകയില്ലഎ
ന്നുവിചാരിച്ചുവിറച്ചപ്പൊൾകൎത്താവ്സ്വൎഗ്ഗത്തിൽനിന്നുനൊക്കി—നീ
കൎത്താവായയെശുക്രിസ്തുവിങ്കൽവിശ്വസിച്ചാൽരക്ഷിക്കപ്പെടും
എന്ന്പറഞ്ഞപ്രകാരംഎനിക്കതൊന്നിഎന്നാറെഞാൻഹാകൎത്താ
വെഞാൻഎത്രയുംവലിയപാപിയാകുന്നുഎന്ന്പറഞ്ഞതിന്നുഅ
വൻഎന്റെകരുണനിണക്കമതിഎന്നത്കെട്ടശെഷംഎന്നാൽ
കൎത്താവെവിശ്വസിക്കഎന്നുള്ളതുഎന്തുഎന്ന്ചൊദിച്ചാറെഅവ
ൻഎന്റെഅടുക്കൽവരുന്നവൻഒരുനാളുംവിശക്കയില്ലഎന്നി
ൽവിശ്വസിക്കുന്നവൻഒരുനാളുംദാഹിക്കയുമില്ലഎന്നവചന
[ 138 ] ത്താൽവിശ്വസിക്കയുംവരികഎന്നതുംഒന്നുതന്നെപൂൎണ്ണമനസ്സുകൊ
ണ്ടുരക്ഷെക്കായിക്രിസ്തുവിന്റെഅടുക്കൽവരുന്നവൻവിശ്വസിക്ക
തന്നെചെയ്യുന്നുഎന്നുബൊധിച്ചുകണ്ണീരുംഒഴുക്കിഹാകൎത്താവെ
മഹാപാപിയായഎന്നെയുംനീനിശ്ചമായികൈക്കൊണ്ടുര
ക്ഷിക്കുമൊഎന്നുചൊദിച്ചതിന്നുഅവൻഎന്റെഅടുക്കൽ
വരുന്നവനെഞാൻഒരുപ്രകാരത്തിലുംതള്ളിക്കളകയില്ലഎന്ന്‌
പറഞ്ഞപ്പൊൾഹാകൎത്താവെഞാൻവരുമ്പൊൾഎന്റെവിശ്വാ
സംനിണക്ക്ഇഷ്ടമായിരിക്കെണ്ടതിന്നുനിന്നെഎങ്ങിനെവിചാ
രിക്കെണ്ടുന്നതാകുന്നുഎന്നുചൊദിച്ചശെഷംഅവൻപാപികളെ
രക്ഷിപ്പാൻക്രിസ്തുലൊകത്തിലെക്കവന്നിരിക്കുന്നു—വിശ്വസിക്കു
ന്നഎല്ലാവന്റെനീതിക്കായിട്ടുഅവൻന്യായപ്രമാണത്തിന്റെഅ
വസാനമാകുന്നു—നമ്മുടെപാപത്തിന്നായിഅവൻമരിച്ചുനമ്മുടെശു
ദ്ധീകരണത്തിന്നായിജീവിച്ചെഴുനീറ്റുമരിക്കുന്നു—അവൻനമ്മെ
സ്നെഹിച്ച്തന്റെരക്തത്താൽനമ്മുടെപാപങ്ങളെകഴുകികളഞ്ഞു
ദൈവത്തിന്റെയുംനമ്മുടെയുംനടുവിൽഒരുമദ്ധ്യസ്ഥനായിനമുക്കാ
യിട്ടുപ്രാൎത്ഥിക്കെണ്ടതിന്നുനിത്യംജീവിക്കുന്നു— എന്നവെദവാക്യങ്ങ
ളാൽനീതീകരണത്തിന്നുവെണ്ടിഅവനെയുംപാപപരിശാന്തിക്ക
വെണ്ടിഅവന്റെരക്തത്തെയുംനൊക്കെണ്ടതാകുന്നുഎന്ന്വിചാ
രിച്ചുഅവൻപിതാവിന്റെകല്പനഅനുസരിച്ചതുംന്യായപ്രമാ
ണത്തിന്റെശാപശിക്ഷകളെസഹിച്ചതുംതനിക്കായിട്ടല്ലരക്ഷെ
ക്കായിട്ടുഅതുകൈക്കൊണ്ടുകൃതജ്ഞനായിരിക്കുന്നവന്നവെണ്ടി
തന്നെആകുന്നുഎന്ന്ഉറപ്പായിവിശ്വസിച്ചപ്പൊൾഎന്റെഹൃദ
യത്തിൽസന്തൊഷവുംകണ്ണിൽനീരുംനിറഞ്ഞുയെശുക്രിസ്തുവിന്റെ
നാമത്തെയുംജനനത്തെയുംവഴിയെയുംസ്നെഹിപ്പാൻതുടങ്ങു
കയുംചെയ്തു—

ക്രിസ്തി—ഇപ്രകാരംനിണക്കഉണ്ടായക്രിസ്തന്റെവെളിപ്പാട്നിന്റെആ
ത്മാവിൽവ്യാപരിച്ചത്എന്തു

ആശാ—സൎവ്വലൊകവുംഅതിന്റെസകലപുണ്യസമൃദ്ധിയൊടുംകൂടശിക്ഷാവി
[ 139 ] ധിയിലകപ്പെട്ടിരിക്കുന്നുഎന്നുംപിതാവായദൈവംനീതിമാനാകുന്നെ
ങ്കിലുംതന്റെഅടുക്കൽവരുന്നപാപിയെനീതീകരിപ്പാൻഅവന്നു
ന്യായമുണ്ടുഎന്നുംകണ്ടു—മുമ്പെയുണ്ടായഎന്റെദൊഷമുള്ളനട
പ്പിനെഒൎത്തുനാണിച്ചുമുമ്പെയെശുക്രിസ്തുവിന്റെസൌന്ദൎയ്യത്തെ
കുറിച്ചുഒരിക്കലുംനല്ലവിചാരംഹൃദയത്തിൽഎശായ്കകൊണ്ടുഎന്റെ
ബുദ്ധിഹീനതനിമിത്തംദുഃഖിച്ചുശുദ്ധനായിരിപ്പാനുംകൎത്താവായയെ
ശുവിന്റെമഹത്വത്തിന്നായിഎന്തെങ്കിലുംചെയ്വാനുംആഗ്രഹിച്ചു—അ
തെഎന്റെശരീരത്തിൽആയിരംപാത്രംരക്തംനിറഞ്ഞാലുംകൎത്താ
വായയെശുനിമിത്തംസകലവുംഒഴിച്ചുകളവാൻതൊന്നുകയും
ചെയ്തു—

അനന്തരംഞാൻസ്വപ്തനത്തിൽകണ്ടത്എന്തെന്നാൽആശാമയൻതിരിഞ്ഞു
അവർമുമ്പെവിട്ടനിൎബ്ബൊധനെകണ്ടുക്രിസ്തീയനോടുഉണ്ണിപിന്നാലെവരു
ന്നപ്രകാരംകണ്ടുവൊ—

ക്രിസ്തി—കണ്ടുനമ്മൊടുകൂടപൊരുവാൻഅവന്നുഇത്തിരിതാല്പൎയ്യമില്ലഎന്ന്‌
തൊന്നുന്നു—

ആശാ—അവൻഇതുവരെയുംനമ്മൊടുകൂടനടന്നുവെങ്കിൽഅവന്നുഛെദം
വരികയില്ലയായിരുന്നുപൊൽ—

ക്രിസ്തി—സത്യംഎങ്കിലുംഅവന്റെവിചാരംവെറെ—

ആശാ—അങ്ങിനെഉണ്ടായിരിക്കുംനാംഅവനായിക്കൊണ്ടുഅല്പംനില്ക്കഎന്നു
പറഞ്ഞാറെഅവർതാമസിച്ചുനിന്നു—

അവൻഎത്തിയാറെക്രിസ്തിയൻഅല്ലയൊസഖെഇത്രവഴിയെആയ്പൊ
യതുഎന്തു—

നിൎബ്ബൊധൻ—എനിക്കഒത്തകൂട്ടാളികൾഇല്ലെങ്കിൽതനിയെനടക്കുന്നത്ഏറെ
നല്ലതു—

അപ്പൊൾക്രിസ്തിയൻനമ്മൊടുകൂടപൊരുവാൻഅവന്നുഒട്ടും താല്പൎയ്യവുംഇ
ല്ലഎന്ന്ഞാൻപറഞ്ഞുവല്ലൊഎങ്കിലുംൟവനത്തിൽനെരംപൊക്കെണ്ടതിന്ന്‌
സാരിക്കുന്നതുനല്ലതാകുന്നുഎന്നുപതുക്കെആശാമയനൊട്പറഞ്ഞുനി
ൎബ്ബൊധനെനൊക്കിഅല്ലയൊസഖെദൈവത്തിന്നുംനിണക്കുംതമ്മിൽഎങ്ങി
[ 140 ] നെഎന്നുചൊദിച്ചു—

നിൎബ്ബൊ—നല്ലതുതന്നെഎന്റെമനസ്സിൽവിടാതെഉണ്ടാകുന്നനല്ലചിന്തകൾ
സഞ്ചാരത്തിൽഎനിക്കുആശ്വാസംഎത്തിച്ചുവരുന്നു—

ക്രിസ്തി—ആനല്ലചിന്തകൾഞങ്ങൾക്കുംഅറിയാമൊ—

നിൎബ്ബൊ—ഞാൻദൈവത്തെയുംസ്വൎഗ്ഗത്തെയുംവിചാരിച്ചുകൊണ്ടിരിക്കുന്നു—

ക്രിസ്തി—അതുപിശാചിന്നുംനരകവാസികൾ്ക്കുംചെയ്യാമല്ലൊ—

നിൎബ്ബൊ—ഞാൻഅവവിചാരിച്ചുആഗ്രഹിക്കയുംചെയ്യുന്നു—

ക്രിസ്തി—ഒരുനാൾഎങ്കിലുംഅവിടെഎത്താത്തപലരുംഅങ്ങിനെതന്നെചെയ്യു
ന്നു—മടിയന്റെആത്മാവ്ആഗ്രഹിച്ചിട്ടുംഒന്നുംകിട്ടുന്നില്ല(സഭ.൧൩,൪)

നിൎബ്ബൊ—ഞാനൊഅവവിചാരിച്ചിട്ടുഎനിക്കുള്ളസകലവുംവിട്ടിരിക്കുന്നു—

ക്രിസ്തി—അതിൽഎനിക്ക്സംശയമുണ്ടുസകലവുംവിടുവാൻമഹാപ്രയാസമാ
കകൊണ്ടുചിലൎക്കമാത്രംഅങ്ങിനെചെയ്വാൻമനസ്സുവരും—ദൈവം
നിമിത്തമായിസകലവുംവിട്ടുപൊയിഎന്ന്നിണക്കഎങ്ങിനെഅറി
യാം—

നിൎബ്ബൊ—എന്റെഹൃദയത്തിൽഅങ്ങിനെതൊന്നുന്നു

ക്രിസ്തി—തന്റെഹൃദയത്തിൽവിശ്വസിക്കുന്നമനുഷ്യൻമൂഢൻഎന്ന്ജ്ഞാ
നമുള്ളവൻപറഞ്ഞുവല്ലൊ—

നിൎബ്ബൊ—അതുദൊഷമുള്ളഹൃദയത്തെകുറിച്ചുപറഞ്ഞതാകുന്നുഎങ്കിലും
എന്റെഹൃദയംനല്ലതാകുന്നു—

ക്രിസ്തി—അതുനീഎങ്ങിനെനിശ്ചയിച്ചു—

നിൎബ്ബൊ—ആയതുസ്വൎഗ്ഗത്തിന്റെആശകൊണ്ടുഎന്നെസന്തൊഷിപ്പിക്കുന്നു—

ക്രിസ്തി—ആയതിലെവഞ്ചനകൊണ്ടുഅങ്ങിനെചെയ്യുന്നെങ്കിലൊഹൃദയംതു
മ്പില്ലാത്തആശകളെതൊന്നിച്ചുമനുഷ്യന്നുസന്തൊഷംവരുത്തുകി
ലുമാം—

നിൎബ്ബൊ—എന്റെഹൃദയവുംനടപ്പുംഒത്തുവരുന്നത്കൊണ്ടുഎന്റെആശ
ന്യായമുള്ളതാകുന്നു—

ക്രിസ്തി—നിന്റെഹൃദയവുംനടപ്പുംഒത്തതാകുന്നുഎന്നുനിന്നൊടുപറ
ഞ്ഞതാർ
[ 141 ] നിൎബ്ബൊ—എന്റെഹൃദയംതന്നെ—

ക്രിസ്തി—നിന്റെഹൃദയംതന്നെയൊ—ഈകാൎയ്യത്തിൽദൈവവചനമല്ലാതെ
ഒരുസാക്ഷിയുംഇല്ലഎന്നുഞാൻപറഞ്ഞവാക്കുനീവിശ്വസിക്കാഞ്ഞാ
ൽഎന്റെകൂട്ടാളിയൊട്ചൊദിക്ക

നിൎബ്ബൊ—നല്ലചിന്തയുള്ളഹൃദയവുംദൈവകല്പനപൊലെഉള്ളനടപ്പുംനല്ലത
ല്ലയൊ—

ക്രിസ്തി—ഉണ്ടുഎങ്കിലുംഅങ്ങിനെഇരിക്കുന്നതിന്നുംഅങ്ങിനെവിചാരിക്കമാ
ത്രംചെയ്യുന്നതിന്നുംതമ്മിൽവ്യത്യാസമുണ്ടല്ലൊ—

നിൎബ്ബൊ—എന്നാൽനല്ലചിന്തയുംദൈവകല്പനപൊലെയുള്ളനടപ്പുംഎങ്ങി
നെ—

ക്രിസ്തി—നമ്മെയുംദൈവത്തെയുംക്രിസ്തുവിനെയുംമറ്റുംഎറിയവിഷയങ്ങ
ളെകുറിച്ചുംനല്ലചിന്തകൾഉണ്ടായിരിക്കും—

നിൎബ്ബൊ—നമ്മെകുറിച്ചുഎങ്ങിനെയുള്ളചിന്തകൾനല്ലവയാകുന്നു—

ക്രിസ്തി—ദൈവവചനപ്രകാരമുള്ളചിന്തകൾതന്നെ

നിൎബ്ബൊ—നമ്മെകുറിച്ചുള്ളചിന്തകൾദൈവവചനപ്രകാരമാകുന്നത്എങ്ങി
നെ—

ക്രിസ്തി—നീതിമാൻആരുമില്ലഒരുത്തൻപൊലുമില്ലഗുണംചെയ്യുന്നവൻആരു
മില്ലഒരുത്തൻപൊലുമില്ല(റൊ.൩)മനുഷ്യന്റെദുഷ്ടതവലിയതും
അവന്റെഹൃദയത്തിലെവിചാരങ്ങടെഭാവംഒക്കയുംഎല്ലായ്പൊഴും
ദൊഷമുള്ളതുമാകുന്നുഎന്നുള്ളദൈവവചനപ്രകാരംതന്നെ
വിചാരിച്ചാൽനമ്മുടെചിന്തകൾദൈവവചനപ്രകാരവുംനല്ലതുമാകു
ന്നു—

നിൎബ്ബൊ—എന്റെഹൃദയംഇത്രദൊഷമുള്ളതാകുന്നുഎന്നുഞാൻഒരുനാളും
സമ്മതിക്കയില്ല—

ക്രിസ്തി—അതുകൊണ്ടുതന്നെനിണക്ക്ഒരുനാൾഎങ്കിലുംനിന്നെകുറിച്ചുനല്ലചി
ന്തകൾഉണ്ടായിട്ടില്ലഎങ്കിലുംദൈവവചനംനമ്മുടെഹൃദയങ്ങൾ്ക്കുന്യായം
വിധിക്കുന്നപ്രകാരംനടപ്പുകൾക്കുംവിധിക്കുന്നുആകയാൽനാംനമ്മുടെഹൃ
ദയങ്ങളെയുംനടപ്പുകളെയുംആവിധിപ്രകാരംവിചാരിച്ചാൽചിന്ത
[ 142 ] കൾനല്ലവയാകുന്നു—

നിൎബ്ബൊ—അതെങ്ങിനെ

ക്രിസ്തി—മനുഷ്യന്റെവഴിനന്നല്ലവളവുംവിപരീതവുംകളവുമുള്ളതാകുന്നുഅ
വർവഴിഅറിയാതെതെറ്റിനടക്കുന്നുഎന്ന്ദൈവവചനംപറയു
ന്നപ്രകാരംതന്റെനടപ്പിനെമനൊവിനയത്തൊടെവിചാരിക്കു
ന്നമനുഷ്യന്നുദൈവവിധിക്കഒത്തതുംനല്ലതുമായചിന്തകൾഉണ്ടു—

നിൎബ്ബൊ—എന്നാൽദൈവത്തെകുറിച്ചുള്ളനല്ലചിന്തകൾഎങ്ങിനെ

ക്രിസ്തി—പരിശുദ്ധവെദംഅവനെയുംഅവന്റെസ്വഭാവങ്ങളെയും വൎണ്ണി
ക്കുന്നപ്രകാരംഅവനെവിചാരിക്കുന്നവന്നുദൈവത്തെകുറിച്ചുന
ല്ലചിന്തകൾഉണ്ടുഇത്ഇപ്പൊൾവിസ്താരമായിപറവാൻനെരമില്ല
എങ്കിലുംനാംനമ്മെതന്നെഅറിയുന്നതിനെക്കാൾഅവൻനമ്മെഅ
റിയുന്നു—നാംനമ്മിൽപാപംകാണുന്നില്ലെങ്കിലുംഅവൻകാണുന്നുനമ്മു
ടെഅശുദ്ധവിചാരങ്ങൾഎപ്പെരുംഹൃദയങ്ങളുടെഅഗാധവുംഅവ
ന്റെമുമ്പാകെമറവുകൂടാതെഇരിക്കുന്നുനമ്മുടെനീതിഎല്ലാംഒരു
ദുൎഗ്ഗന്ധമ്പൊലെആകകൊണ്ടുനമ്മുടെഗുണങ്ങളിൽആശ്രയിച്ചാൽ
അവന്നുനമ്മെകണ്ടുകൂടാഎന്ന്വിചാരിക്കുന്നെങ്കിൽനമുക്കുനല്ലചി
ന്തകൾഉണ്ടു—

നിൎബ്ബൊ—എന്നെക്കാൾദൈവംഅധികംകാണുന്നില്ലഎന്ന്വിചാരിക്കയുംഎ
ന്റെസൽഗുണങ്ങളിൽആശ്രയിച്ചിട്ടുഅവന്റെഅടുക്കൽചെല്ലു
വാൻനൊക്കുകയുംചെയ്യുന്നമൂഢൻഞാൻആകുന്നുഎന്നുനീവിചാരി
ക്കുന്നുവൊ—

ക്രിസ്തി—എന്നാൽഈകാര്യത്തിൽനിന്റെമതംഎന്തു—

നിൎബ്ബൊ—ചുരുക്കമായിപറയാംനീതീകരണത്തിന്നായിക്രിസ്തുവിൽവിശ്വസി
ക്കെണം—

ക്രിസ്തി—ജന്മത്താലുംകൎമ്മത്താലുംനിണക്കഉണ്ടാകുന്നകുറവുകളെകാണാതെ
മദിച്ചുനിന്നെയുംക്രിയകളെയുംപ്രശംസിച്ചുകൊണ്ടിരിക്കുമ്പൊൾക്രി
സ്തുവിൽവിശ്വസിക്കെണംഎന്ന്നീപറഞ്ഞതെന്തുഅവന്റെനീതി
കൊണ്ടുനിണക്കആവശ്യംഎന്നുതൊന്നുന്നില്ലല്ലൊ—
[ 143 ] നിൎബ്ബൊ—ആകട്ടെഞാൻവെണ്ടുംവണ്ണംവിശ്വസിക്കുന്നുതാനും

ക്രിസ്തി—നീഎങ്ങിനെവിശ്വസിക്കുന്നു

നിൎബ്ബൊ—പാപികൾക്കവെണ്ടിമരിച്ചക്രിസ്തുവിന്റെകല്പനപ്രമാണിച്ചുഅനു
സരണംകാണിക്കയാൽഅവൻപ്രസാദിച്ചുഎന്നെദൈവംമു
മ്പാകെശാപത്തിൽനിന്നുനീതീകരിക്കുംഎന്ന്എന്റെപക്ഷംഎ
ന്നിയെക്രിസ്തുതന്റെഅനുസരണത്താൽഎന്റെസെവാകൎമ്മ
ങ്ങളെപിതാവിന്നുസുഗ്രാഹ്യമാകുന്നതിനാൽഞാൻനീതിമാനാകും
എന്ന്വിശ്വസിക്കുന്നു—

ക്രിസ്തി—നിന്റെവിശ്വാസത്തെകുറിച്ചുഎനിക്കചിലവാക്കുപറവാൻ
ഉണ്ടു—

൧.അത്ദൈവവചനപ്രകാരമല്ലായ്കകൊണ്ടുമിഥ്യാമതിഭ്രമമു
ള്ളതാകുന്നു—

൨.നീക്രിസ്തുവിന്റെനീതിനിന്റെനീതിയോടുചെൎപ്പാൻനൊക്കുന്ന
തുകൊണ്ടുനിന്റെവിശ്വാസംകപടംകലൎന്നിരിക്കുന്നു—

൩.ക്രിസ്തുനിന്റെപ്രവൃത്തികളെയുംപ്രവൃത്തികളാൽനിന്നെയുംനീതീക
രിക്കുംഎന്ന്നീവിചാരിക്കകൊണ്ടുനിന്റെവിശ്വാസംവ്യാജംതന്നെ—

൪.നിന്റെവിശ്വാസംനിന്നെവഞ്ചിച്ചുസൎവ്വശകതനായദൈവത്തി
ന്റെ നാളിൽകൊപത്തെവരുത്തുകയുംചെയ്യും—സത്യവുംനീതീക
രണവുമുള്ളവിശ്വാസംന്യായപ്രമാണത്താൽവരുന്നശാപത്തെ
ഉണൎത്തിആത്മാവിന്നുക്രിസ്തുവിന്റെനീതിഒരുസങ്കെതസ്ഥലമാക്കു
വാൻതൊന്നിക്കും—ആനീതിആകട്ടെനിന്റെഅനുസരണത്തിൽ
ദൈവപ്രസാദംവരുത്തുന്നകൃപാവിലാസമല്ലഅവൻനമുക്കായി
ട്ടുന്യായപ്രമാണത്തെനിവൃത്തിച്ചുംഅതിൽവിധിച്ചിട്ടുള്ളശിക്ഷ
കളെസഹിച്ചുംകൊണ്ടുതികഞ്ഞഅനുസരണത്തെകാട്ടിയതുതന്നെ
ആകുന്നു—ആയതിനെസത്യവിശ്വാസികൈകൊണ്ടുഒരുവസ്ത്രം
പൊലെഉടുത്തുവരുന്നതിനാൽദൈവമുഖെനകുറ്റവുംശിക്ഷാവി
ധിയുംവരാതെഒഴിവുള്ളവനാകയുംചെയ്യും—

നിൎബ്ബൊ—ക്രിസ്തൻസ്വകാൎയ്യമായിചെയ്തക്രിയകളിൽആശ്രയിക്കെണമൊ—
[ 144 ] എന്നാൽഞാൻഹൃദയത്തിലെമൊഹങ്ങളിൻപ്രകാരംനടന്നുഇഷ്ടം
പൊലെപാപംചെയ്യുന്നതിന്നുഎന്തുവിരൊധംക്രിസ്തുവിൽവിശ്വാസി
ച്ചാൽകുറ്റവുംശിക്ഷാവിധിയുമില്ലല്ലൊ—

ക്രിസ്തി—നിന്റെനാമംപൊലെബുദ്ധിയുമിരിക്കുന്നു—നീതീകരിക്കുന്നനീതി
യെയുംഅതിൽവിശ്വസിച്ചുനിന്റെആത്മാവിന്നുവെണ്ടിദൈവകൊ
പത്തിൽനിന്നുരക്ഷപ്രാപിക്കുന്നക്രമത്തെയുംനിഅറിയുന്നില്ല—
ക്രിസ്തുവിന്റെനീതിയിങ്കലെരക്ഷാപ്രദമായവിശ്വാസംഹൃദയത്തെ
ക്രിസ്തുവിനാൽദൈവമുമ്പാകെതാഴ്ത്തിഅടക്കുമാറാക്കിഅവന്റെ
നാമംവചനംവഴിജനങ്ങൾഎന്നിവസ്നെഹിപ്പാൻസംഗതിവരുത്തു
ന്നു—എന്ന്നീബൊധിക്കുന്നില്ല—അയ്യൊനിൎബ്ബൊധൻഎന്നുതന്നെ
നിന്റെപെർ—

ആശാമ—ക്രിസ്തുതനിക്കസ്വൎഗ്ഗത്തിൽനിന്നുവെളിവായിവന്നുവൊഎന്നുഅ
വനൊടുചൊദിക്ക—

നിൎബ്ബൊ—അല്ലയൊദൎശനക്കാരനീയുംനിന്റെമതക്കാരെല്ലാവരുംആകാ
ൎയ്യംകൊണ്ടുപറയുന്നതൊക്കെതലവരറൾ്ചയുടെഫലംതന്നെഎന്ന്എന്റെ
പക്ഷം—

ആശാമ—എന്തിന്നുജഡബോധത്തിൽനിന്നുമറഞ്ഞിരിക്കുന്നക്രിസ്തുവിനെ
പിതാവ്വെളിപ്പെടുത്തുന്നില്ലെങ്കിൽഒരുമനുഷ്യന്നുംഅവനെഅറി
ഞ്ഞുകൂടാ—

നിൎബ്ബൊ—അതുനിങ്ങളുടെവിശ്വാസംഎന്റെതല്ലഎങ്കിലുംഎനിക്കുഅത്രെവെ
റുംതൊന്നൽഇല്ലെങ്കിലുംനിങ്ങൾ്ക്കഎന്നപൊലെനല്ലവിശ്വാസം
ഉണ്ടു—

ക്രിസ്തി—ഞാൻഇനിഒന്നുമാത്രംപറയട്ടെ—ഈകാൎയ്യത്തെകുറിച്ചുനീപറഞ്ഞ
വാക്കുഒട്ടുംനന്നല്ല—പിതാവ്തന്റെപുത്രനായയെശുക്രിസ്തുവിനെവെ
ളിപ്പെടുത്താഞ്ഞാൽഒരുമനുഷ്യന്നുംഅവനെഅറിവാൻകഴികഇ
ല്ല—എന്ന്എന്റെകൂട്ടാളിപറഞ്ഞതുഞാനുംധൈൎയ്യമായിസമ്മതിക്കു
ന്നുഅപ്രകാരംക്രിസ്തുവിനെമുറുകപ്പിടിക്കുന്നവിശ്വാസംദൈവശക്തി
യുടെമഹത്വമുള്ളക്രിയ തന്നെആകുന്നുഎങ്കിലുംനിൎഭാഗ്യനായനി
[ 145 ] ൎബ്ബൊധനെആവിശ്വാസത്തിന്റെവ്യാപാരശക്തിയെനീഅറിയുന്നി
ല്ലല്ലൊ—ഹാനീഉണൎന്നുനിന്റെപാപത്തെവിചാരിച്ചുകൎത്താവായക്രി
സ്തുവിന്റെഅടുക്കൽഓടിചെല്ലുകഅപ്പൊൾഅവൻതന്റെദിവ്യ
നീതിയെനല്കിനിന്നെശിക്ഷാവിധിയിൽനിന്നുരക്ഷിക്കയുംചെയ്യും—

നിൎബ്ബൊ—നിങ്ങൾ്ക്കബദ്ധപ്പാടാകകൊണ്ടുഎനിക്കഒരുമിച്ചുനടപ്പാൻകഴിക
യില്ലഞാൻവഴിയെവരാം—

അപ്പൊൾഅവർ—

തന്നെത്താൻഅറിയാഞ്ഞാൽ
പിന്നെത്താൻഅറിഞ്ഞുകൊള്ളും
കുട്ടിതീതൊടെണ്ടിയാൽ
ഇഷ്ടംതീരെതൊട്ടുപൊള്ളും
നെമമായിചെവികൊടുത്തു—
കെമമായ്വരുംകരുത്തു—

എന്നുപാടുകയുംചെയ്തു—

അനന്തരംക്രിസ്തിയൻതന്റെകൂട്ടാളിയൊടുഅല്ലയൊആശാമയനെനാം
പിന്നെയുംതനിയെനടക്കെണ്ടിവന്നുവല്ലൊഎങ്കിലുംആമനുഷ്യനെകുറിച്ചു
എനിക്ക്വളരെസങ്കടംഉണ്ടുഒടുവിൽഅവൻനശിച്ചുപൊകും—

ആശാ—ആവകക്കാർഎന്റെനാട്ടിലുംവളരെഉണ്ടുവീഥികളുംഭവനങ്ങളുംനി
റഞ്ഞിരിക്കുന്നുകഷ്ടം—പിന്നെഇവൻജനിച്ചരാജ്യത്തിൽഎത്രഅ
ധികംഉണ്ടാകും—

ക്രിസ്തി—അവർകാണാതിരിക്കെണ്ടതിന്നുഅവൻഅവരുടെകണ്ണുകളെകുരു
ടാക്കിഎന്നവചനംഞാൻഒൎക്കുന്നുഅവൎക്കചിലപ്പൊൾപാപബൊധ
വുംഭയവുംഉണ്ടുഎന്ന്നിണക്കതൊന്നുന്നുവൊ—

ആശാ—നീഎന്നെക്കാൾപ്രായംചെന്നവനാകയാൽഎനിക്കഈകാൎയ്യത്തെ
കുറിച്ചുനിന്നിൽനിന്നുകെൾ്പാൻആവശ്യം—

ക്രിസ്തി—ചിലപ്പൊൾഅങ്ങിനെഉണ്ടുഎങ്കിലുംഅവർബുദ്ധിയില്ലാത്തവരാക
കൊണ്ടുപാപബൊധവുംഭയവുംതങ്ങളുടെനന്മെക്കായിട്ടാകുന്നുഎന്നറി
യാതെഅവറ്റെഅമുക്കിതന്നിഷ്ടവഴികളിൽമദിച്ചുപുളെച്ചുകൊ
ണ്ടിരിക്കുന്നുഎന്നുഎനിക്ക്തൊന്നുന്നു—

ആശാ—ഭയംതന്നെമനുഷ്യരുടെനന്മെക്കഎന്നുംസഞ്ചാരആരംഭത്തിൽ
[ 146 ] അവരെനെരെയാക്കിവെക്കുന്നത്എന്നുംപറഞ്ഞപ്രകാരംഎനിക്കും
തൊന്നുന്നു—

ക്രിസ്തി—സാരമുള്ളഭയംഅങ്ങിനെചെയ്യുംസംശയമില്ല—കൎത്താവിന്റെഭ
യംജ്ഞാനത്തിന്റെആരംഭംഎന്നവചനംഉണ്ടല്ലൊ—

ആശാ—സാരമുള്ളഭയത്തെനീഎങ്ങിനെവിവരിക്കും—

ക്രിസ്തി—സാരമുള്ളഭയംമൂന്നുവിധം—അത്—

൧.രക്ഷാപ്രദമായപാപബൊധത്താൽവരുന്നു—

൨.ഹൃദയത്തെരക്ഷെക്കായിട്ടുക്രിസ്തുവിനെമുറുകപ്പിടിക്കുമാറാക്കു
ന്നു—

൩.ദൈവത്തെശങ്കിച്ചുഅവന്റെവചനവഴികൾ്ക്കുംഅഞ്ചുമാറാ
ക്കുന്നത്അല്ലാതെനാംഇടത്തൊട്ടുംവലത്തൊട്ടുംമാറിദൈവത്തെഅ
പമാനിച്ചുസമാധാനംകെടുത്തുആത്മാവിനെദുഃഖിപ്പിച്ചുശത്രുവിന്നു
ദൂഷ്യത്തിന്നായിഅവസരംകൊടുത്തുപൊകാതിരിക്കെണ്ടതിന്നു
നിത്യസമ്പ്രെക്ഷയെജനിപ്പിക്കുന്നു—

ആശാ—നല്ലതുനീപറഞ്ഞത്സത്യംതന്നെ—നാംഈആഭിചാരനിലംനടന്നൊ
ഴിഞ്ഞില്ലെ—

ക്രിസ്തി—എന്തിന്നുഈസംഭാഷണംഅലസലായൊ—

ആശാ—എന്നിട്ടല്ലനാംഎവിടെഎത്തിഎന്നറിവാൻവെണ്ടിഞാൻചൊദിച്ചു—

ക്രിസ്തി—ഇനിരണ്ടുനാഴികമാത്രമെയുള്ളൂഎങ്കിലുംനാംസംസാരിച്ചുകൊണ്ടിരി
ക്ക—ഭയപ്രദമായപാപബൊധംനന്മെക്കായിട്ടാകുന്നുഎന്നുനിൎബ്ബൊധന്മാ
ർഅറിയായ്കകൊണ്ടുഅവർഅതിനെഅമുക്കിമുടക്കുന്നുഎന്നുനാംപ
റഞ്ഞുവല്ലൊ—

ആശാ—അവർഅതിനെഎങ്ങിനെമുടക്കുന്നു—

ക്രിസ്തി—൧—ദൈവകൃതമാകുന്നഈഭയംപിശാചിന്റെക്രിയആകുന്നുഎന്നു
അവർവിചാരിച്ചുനഷ്ടംവരുത്തുന്നകാൎയ്യംപൊലെവിരൊധിക്കുന്നു—

൨.,ഈഭയംവിശ്വാസത്തെഇടിച്ചുകളയുംഎന്ന്അവർവിചാരിച്ചുഹൃദ
യംകഠിനമാക്കുന്നുവിശ്വാസംഅവർക്കുഒട്ടുംഇല്ലതാനും—

൩.,ഭയംഉചിതമല്ലഎന്ന്വിചാരിച്ചുമദിച്ചുകള്ളസമാധാനത്തിൽ
[ 147 ] ആശ്രയിക്കയുംചെയ്യുന്നു—

൪.,അവർപണ്ടുശീലിച്ചുകൊണ്ടിരുന്നവ്യാജമായപുണ്യത്തെയുംസ്വപൂ
ജയെയുംഈഭയംനീക്കുംഎന്നുകണ്ടുഅതിനെകഴിയുന്നെടത്തൊ
ളംവിരൊധിക്കുന്നു—

ആശാ—ഇതിൽഎനിക്കപരിചയമുണ്ടുഞാൾഎന്നെതന്നെഅറിയുന്നതി
ൽമുമ്പെഅങ്ങിനെതന്നെചെയ്തു—

ക്രിസ്തി—നാംപഴയതൊഴനായനിൎബ്ബൊധനെഇപ്പൊൾവിട്ടുഉപകാരത്തി
ന്നായിമറ്റുവല്ലതുംസംസാരിക്ക—

ആശാ—നല്ലതുനീതുടങ്ങുക—

ക്രിസ്തി—പത്തുസംവത്സരംമുമ്പെനമ്മുടെരാജ്യത്തിൽപാൎക്കയുംഭക്തിവെഷം
ധരിക്കയുംചെയ്തകാലാനുസാരിയെഅറിയുമൊ—

ആശാ—അറിയുംഅവൻനെരസ്ഥനഗരത്തിൽനിന്നുരണ്ടുനാഴികദൂരമായിരി
ക്കുന്നഅകരുണനാട്ടിൽവസിച്ചപിന്തിരിപ്പന്റെസമീപത്തുത
ന്നെപാൎത്തു—

ക്രിസ്തി—അതെഅവരിരുവരുംഒരുപറമ്പിൽതന്നെപാൎത്തു—ആമനുഷ്യൻഒരിക്ക
ൽനല്ലവണ്ണംഉണൎന്നുപാപത്തെയുംഅതിന്നുവരുന്നകൂലിയെയുംവിചാ
രിച്ചുഭയപ്പെട്ടുഎന്നുഎനിക്കതൊന്നുന്നു—

ആശാ—അതിന്നുസംശയമില്ലഅവൻഎന്റെഭവനത്തിൽനിന്നുമൂന്നു
നാഴികദൂരമെപാൎക്കകൊണ്ടുപലപ്പൊഴുംഎന്റെഅടുക്കൽവന്നുക
ണ്ണീരുംഒഴുക്കിയതിനാൽഎനിക്കഅവനിൽബഹുമമതഉണ്ടായിരു
ന്നുഎങ്കിലുംകൎത്താവെകൎത്താവെഎന്നുവിളിക്കുന്നവൻഎല്ലാംസ്വൎഗ്ഗ
രാജ്യത്തിലെക്കപ്രവെശിക്കയില്ലഎന്നവാക്കുഎത്രയുംസത്യം—

ക്രിസ്തി—ഞാനുംയാത്രയാകുംഎന്നഅവൻഒരിക്കൽഎന്നൊടുപറഞ്ഞുഎ
ങ്കിലുംകുറെകാലംകഴിഞ്ഞശെഷംസ്വരക്ഷകൻഎന്നൊരുത്തനൊടു
ചെൎന്നുഎനിക്കഅന്യനായിതീൎന്നു—

ആശാ—ആവകക്കാർഇത്രവെഗംപിൻവാങ്ങിപൊകുന്നതിന്നുഎന്തുസം
ഗതി—

ക്രിസ്തി—ഇതിൽനിന്റെപക്ഷംഎന്തു—
[ 148 ] ആശാ—അതിന്നുനാലുകാരണങ്ങൾഉണ്ടു—

൧.,അവൎക്കപാപബൊധംഉണ്ടായെങ്കിലുംമാനസാന്തരമില്ലായ്കകൊ
ണ്ടുഭക്തിക്കായിട്ടുഉണൎത്തുന്നകുറ്റങ്ങളുടെവലിപ്പംമറന്നശെഷം
അവർമുമ്പെത്തമൎയ്യാദകളെപിന്നെയുംആചരിപ്പാൻതുനിയും—ഒ
രുനായ്ക്കമനമ്പിരിച്ചൽപിടിച്ചാൽതിന്നതിനെഛൎദ്ദിക്കുംഎങ്കി
ലുംഅവൻഛൎദ്ദിച്ചതിനെവെറുക്കായ്കകൊണ്ടുവെദനമാറിയശെ
ഷംഉടനെതിരിഞ്ഞുസകലവുംരണ്ടാമതുകപ്പിതിന്നുകളയുംനായി
തന്റെഛൎദ്ദിയിലെക്കതിരിക്കുന്നുഎന്നെഴുതിഇരിക്കുന്നുവല്ലൊ—അ
പ്രകാരംആമനുഷ്യർനരകവെദനയുടെഒൎമ്മനിമിത്തംമാത്രംസ്വ
ൎഗ്ഗത്തെആഗ്രഹിക്കകൊണ്ടുനരകഭയംകുറയുംഅളവിൽസ്വൎഗ്ഗീയ
ആശയുംരക്ഷയിങ്കലെതാല്പൎയ്യവുംക്ഷയിച്ചുപൊകുംഇങ്ങിനെ
കുറ്റത്താൽഉണ്ടായഭയവുംനിത്യജീവമഹത്വങ്ങളുടെആശയുംന
ശിച്ചശെഷംഅവർഉടനെമാറിക്കളയും—

൨.,മനുഷ്യനെകുറിച്ചുള്ളഭയംകുടുക്കിനെവരുത്തുന്നു(സുഭ.൨൯,൨൫)
എന്നവാക്കിൽകാണുന്നപ്രകാരംഅവൎക്കഅടിമപ്പെടുത്തുന്നമാ
നുഷഭയമുണ്ടാകകൊണ്ടനരകജ്വാലകൾചെവിക്കുചുറ്റുംജ്വലി
ച്ചുതീരുന്നെങ്കിൽസ്വൎഗ്ഗത്തിലെതാല്പൎയ്യംനീങ്ങിമനസ്സുഭെദിച്ചുഇനി
യുംഅല്പംതാമസിക്കട്ടെബദ്ധപ്പാടുഒന്നുംവെണ്ടാസകലവുംഉപെ
ക്ഷിച്ചുകഷ്ടങ്ങളെസഹിപ്പാൻഎന്തുആവശ്യംഎന്നുവിചാരിച്ചുപി
ന്നെയുംലൊകത്തോടുചെരുന്നു—

൩.,അടുത്തിരിക്കുന്നനിന്ദയുംഅവൎക്കഒർഇടൎച്ച—ഡംഭികളുംതന്നിഷ്ടക്കാ
രുമായവൎക്കഭക്തിഎത്രയുംനീരസവുംനിന്ദ്യവുമാകകൊണ്ടുനരക
ഭയവുംവരുവാനുള്ളകൊപത്തിന്റെഒൎമ്മയുംവിട്ടശെഷംഅവർമു
മ്പെത്തവെറുപ്പിലെക്ക്മടങ്ങിചെല്ലും—

൪.,കുറ്റത്തെളിവുംഭയത്തിന്റെഒൎമ്മയുംഅവൎക്കഅസഹ്യമാകകൊണ്ടും
നാശംവരുന്നതിന്മുമ്പെഅതുവിചാരിക്കെണ്ടതിന്നുമനസ്സില്ലായ്മകൊ
ണ്ടുംനീതിമാൻധാവനംചെയ്തുരക്ഷപ്രാപിക്കുന്നഎടത്തിലെക്ക
ഒടിചെല്ലുവാൻസംഗതിവരാതെദൈവകൊപവുംഭയങ്കരങ്ങളും
[ 149 ] മറന്നശെഷംഅവർഹൃദയംകഠിനമാക്കികഠൊരവഴികളിൽതന്നെ
നടക്കും—

ക്രിസ്തി—നീപറഞ്ഞത്ഏകദെശംഒക്കുംഅവരുടെമനസ്സിന്നുംഇഛ്ശകൾ്ക്കുംമാറ്റം
വരാത്തത്സകലത്തിന്റെകാരണം—ന്യായാധിപതിയുടെമുമ്പാകെ
നില്ക്കുന്നകള്ളൻഭയപ്പെട്ടുവിറെച്ചുഅനുതാപംചെയ്യുന്നുഎന്നുതൊ
ന്നുന്നുഎങ്കിലുംഅവന്റെമനസ്സമാറികവൎച്ചയുംകളവുംവെറുക്കായ്ക
കൊണ്ടുവിട്ടുപൊയശെഷംഉടനെകള്ളപ്രവൃത്തികളെതന്നെചെയ്യു
ന്നപ്രകാരംആമനുഷ്യരുംആചരിക്കുന്നു—

ആശാ—ഞാൻഇപ്പൊൾആപിൻവീഴ്ചയുടെകാരണങ്ങളെകുറെനിന്നൊടു
പറഞ്ഞുവല്ലൊഎങ്കിലുംഅതിന്റെക്രമങ്ങളെനിന്നിൽനിന്നുകെൾ
ക്കേണ്ടതിന്നുആവശ്യമായിരുന്നു—

ക്രിസ്തി—പറയാമല്ലൊ—

൧.,ദൈവംമരണംന്യായവിധിഎന്നിവറ്റെകുറിച്ചുള്ളവിചാരംമിക്ക
തുംവിടുന്നു

൨.,അവർക്രമത്താലെപ്രാൎത്ഥനയുംഇഛ്ശയടക്കവുംജാഗരണവുംപാപം
നിമിത്തമുള്ളസന്താപവുംഉപെക്ഷിക്കുന്നു—

൩.,അവർഭക്തിയുള്ളവരുടെസംസൎഗ്ഗത്തെഒഴിക്കുന്നു—

൪.,അവർദൈവവചനംകെൾ്ക്കുന്നതിലുംവായിക്കുന്നതിലുംമറ്റുംഭക്തി
ക്കഅടുത്തകാൎയ്യങ്ങളിലുംമടിയുള്ളവരായിതീരുന്നു—

൫.,അവർപൈശാചഭാവംപൂണ്ടുവിശ്വാസികളെകൊണ്ടുഒരൊദുഷ്കീൎത്തി
കളെഉണ്ടാക്കിഅവരിൽകാണുന്നകുറവുകൾനിമിത്തംഞങ്ങൾഭക്തി
മാൎഗ്ഗംഉപെക്ഷിച്ചുഎന്നുപറവാനായിസംഗതിഅന്വെഷിക്കുന്നു—

൬.,അതിന്റെശെഷംഅവർജഡാനുസാരികളുംപാപിഷ്ഠരുംമൊഹ
മഹീയാന്മാരുമായവരൊടുചെൎന്നുപോകും—

൭.,ഇതിൽപിന്നെഅവർനാനാവിധദുൎവ്വാക്കുകൾപറയുന്നതിലുംകെ
ൾ്ക്കുന്നതിലുംരസിക്കുന്നു—

൮.,അതിന്റെശെഷംചിലഅല്പപാപകൎമ്മങ്ങളെകൊണ്ടുപരസ്യമാ
യികളിക്കുന്നു—
[ 150 ] ൯.,ഇപ്രകാരംഅവർകഠിനന്മാരായശെഷംതങ്ങളെഉള്ളപൊലെകാട്ടി
ഒരതിശയത്താൽരക്ഷവരാഞ്ഞാൽപാപാബ്ധിയിൽമുഴുകിതങ്ങ
ളുടെവഞ്ചനയിൽനശിച്ചുപൊകയുംചെയ്യും—

അപ്പൊൾഞാൻസ്വപ്നത്തിൽകണ്ടതെന്തെന്നാൽസഞ്ചാരികൾആഭിചാരനി
ലംവിട്ടുപൊന്നശെഷംബയൂലാരാജ്യത്തിൽഎത്തി—ആദെശത്തിലെവഴിഋജു
വായുള്ളതാകകൊണ്ടുഅവർകുറെകാലംആശ്വസിച്ചിരുന്നു—അവിടെഅവ
ർപക്ഷികൾപാടുന്നതുംനിത്യംകെട്ടുഭൂമിയിൽവിടൎന്നപുഷ്പങ്ങളെയുംദിനംതൊ
റുംകണ്ടുമരണനിഴലിന്റെതാഴ്വരയുംആശാഭഗ്നാസുരന്റെസംശയപുരിയും
അകലയായതിനാൽസൂൎയ്യൻഇടവിടാതെപ്രകാശിച്ചു—ആദെശംസ്വൎഗ്ഗത്തി
ന്റെഅതിർതന്നെആകകൊണ്ടുതെജൊമയന്മാരുടെ(ദൈവദൂതന്മാരുടെ)
സഞ്ചാരംപലപ്പൊഴുംഉണ്ടായതല്ലാതെഅവർഅന്വെഷിച്ചപട്ടണത്തെയും
നിവാസികളെയുംകണ്ടുആദെശത്തിലുംമണവാളന്നുംമണവാളസ്ത്രീക്കുംഉണ്ടായ
വിവാഹകരാർപുതുതാക്കപ്പെട്ടുമണവാളൻമണവാളസ്ത്രീയുടെമെൽസന്തൊഷി
ക്കുന്നപ്രകാരംഅവരുടെദൈവംഅവരുടെമെൽസന്തൊഷിക്കയുംചെയ്തു—(യ
ശ.൬൨,൫)അവിടെധാന്യത്തിലുംവീഞ്ഞിലുംഒരുകുറവുവരാതെഅവർസക
ലസഞ്ചാരകാലത്തിൽഅന്വെഷിച്ചനന്മകൾധാരാളമായിസാധിച്ചുഇതാനിന്റെ
രക്ഷവരുന്നുഎന്നുചിയൊൻപുത്രിയൊടുപറവിൻഅവനൊടുകൂടിപ്രതിഫലവും
ഉണ്ടുഎന്നുള്ളപാട്ടുകളെപട്ടണത്തിൽനിന്നുകെട്ടു(യശ.൬൨,൧൧)കൎത്തൃരക്ഷി
തന്മാരുംപരിശുദ്ധജനവുംഎന്നആനാട്ടുകാർഎല്ലാവരുംഅവൎക്കപെരിടു
കയുംചെയ്തു—(യശ.൬൨,൧൨)

അന്വെഷിച്ചരാജ്യത്തിന്നുഅടുത്തിരിക്കുന്നആദെശത്തിൽഅവർസഞ്ചരി
ച്ചുദൂരംവിട്ടസ്ഥലങ്ങളിലെക്കാൾഅധികംഇതിൽസന്തൊഷിച്ചുപട്ടണത്തിന്നു
അടുക്കുമ്പൊൾഅതുനാനാരത്നസുവൎണ്ണങ്ങളെക്കൊണ്ടുപണിതുംതെരുവീഥിക
ൾപൊന്നുകൊണ്ടുപടുത്തതുമാകുന്നതിനാൽഉണ്ടായമഹത്വത്തൊടുസൂര്യരശ്മി
കലൎന്നതുകണ്ടശെഷംക്രിസ്തിയന്നുആശാവശാൽദീനംപിടിച്ചപ്പൊൾആശാമ
യനുംകുറെസുഖക്കെടുവന്നാറെഅവർചിലസമയംകിടക്കയുംനിങ്ങൾഎ
ന്റെപ്രിയനെകണ്ടാൽഞാൻസ്നെഹപരവശനായിരിക്കുന്നുഎന്ന്അവനൊ
ടുപറവിൻഎന്നുവിളിക്കയുംചെയ്തു—
[ 151 ] പിന്നെഅവർഅല്പംശക്തിഏറ്റുദീനവുംസഹിപ്പാൻപരിചയമുണ്ടായപ്പൊൾയാ
ത്രയായിപട്ടണത്തിന്നുഅടുത്തശെഷംനെൎവ്വഴിക്കഎതിരെവാതിലുകൾതുറന്നി
രിക്കുന്നപൂങ്കാവുകളുംമുന്തിരിങ്ങാത്തൊട്ടങ്ങളുംമറ്റുംകണ്ടുവഴിഅരികെനില്ക്കു
ന്നതൊട്ടക്കാരനൊടുഈവിശിഷ്ട മുന്തിരിങ്ങാത്തൊട്ടങ്ങളുംഉദ്യാനങ്ങളുംആൎക്കു
ള്ളതാകുന്നുഎന്നുചൊദിച്ചാറെഅവൻരാജാവ്ഇതൊക്കെതനിക്കസന്തൊഷ
ത്തിന്നുംസഞ്ചാരികൾ്ക്കആശ്വാസത്തിന്നുംവെണ്ടിഉണ്ടാക്കിച്ചിരിക്കുന്നുഎന്ന്ചൊ
ല്ലിഅവരെമുന്തിരിങ്ങാത്തൊട്ടങ്ങളുടെഅകത്തുകടത്തിനിങ്ങൾ്ക്കഇഷ്ടംപൊ
ലെഭക്ഷിച്ചുആശ്വസിക്കാംഎന്നുപറഞ്ഞുരാജവഴികളെയുംഅവന്നുഇഷ്ട
വാസസ്ഥലങ്ങളായവള്ളിക്കെട്ടുകളെയുംകാണിച്ചശെഷംഅവർഅവിടെപാ
ൎത്തുറങ്ങി—

അനന്തരംഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽഅവർസകലസഞ്ചാര
ത്തിലുംചെയ്തതിനെക്കാൾആസമയംതന്നെഅധികമായിഉറക്കത്തിൽസം
സാരിച്ചതുകൊണ്ടുഞാൻഅതിശയിച്ചാറെതൊട്ടക്കാരൻഎന്നൊട്നീഈകാ
ൎയ്യംനിമിത്തംആശ്ചൎയ്യപ്പെടുന്നതുഎന്തുഈമുന്തിരിങ്ങാപ്പഴങ്ങളുടെമഹാമധുരം
ഉറങ്ങുന്നവരുടെഅധരങ്ങളെയുംസംസാരിക്കുമാറാക്കുന്നുഎന്നുപറഞ്ഞു—
(പാട്ട.൭,൯)—

പിന്നെഅവർഉണൎന്നാറെപട്ടണത്തിലെക്കപുറപ്പെട്ടുഎങ്കിലുംഞാൻപറഞ്ഞ
പ്രകാരംആപട്ടണംശുദ്ധപൊന്മയമായുംസൂൎയ്യരശ്മികലൎന്നുപ്രസന്നമായുമിരിക്ക
കൊണ്ടുഅവൎക്കനൊക്കുവാൻവെണ്ടിഒരുവിശിഷ്ടദൎപ്പണംആവശ്യമായിരുന്നു—
(൨കൊ.൩൧൮)അവർഇങ്ങിനെനടന്നുകൊണ്ടിരിക്കുമ്പൊൾസ്വൎണ്ണമയവസ്ത്രം
ഉടുത്തരണ്ടുതെജൊമുഖന്മാർഎതിരെവരികയുംചെയ്തു—

ആയാളുകൾസഞ്ചാരികളൊട്നിങ്ങൾഎവിടെനിന്നുവരുന്നുഎന്നുചൊദിച്ചാ
റെഅവർഅതുഅറിയിച്ചുഅപ്പൊൾഅവർവഴിയിൽവെച്ചുഎവിടെഎല്ലാം
പാൎത്തുഎന്നുംഎന്തെല്ലാംസങ്കടങ്ങളുംകഷ്ടങ്ങളുംസഹിച്ചുഎന്നുംഎന്തെല്ലാംആശ്വാസ
വുംസന്തൊഷവുംഅനുഭവിച്ചുഎന്നുംചൊദിച്ചതിന്നുഅവർഎല്ലാംവിവരമാ
യിപറഞ്ഞാറെനിങ്ങൾപട്ടണത്തിൽഎത്തുമ്മുമ്പെഇനിരണ്ടുകഷ്ടങ്ങളെമാ
ത്രംസഹിക്കെണ്ടിവരുംഎന്നുഅറിയിച്ചത്കെട്ടുക്രിസ്തിയനുംകൂട്ടാളിയുംനിങ്ങൾ
ഞങ്ങളൊടുകൂടവരെണംഎന്നഅപെക്ഷിച്ചപ്പൊൾഅവർവരാംഎങ്കിലും
[ 152 ] നിങ്ങൾതന്നെവിശ്വാസത്താൽസകലവുംസാധിക്കെണംഎന്നുപറഞ്ഞുപട്ടണ
വാതിലിനെകാണുംവരെയുംഒരുമിച്ചുനടന്നുഎന്ന്ഞാൻസ്വപ്നത്തിൽകണ്ടു—
പിന്നെഅവൎക്കുംപട്ടണവാതിലിന്നുംമദ്ധ്യെഎത്രയുംആഴമുള്ളൊരുപുഴഉണ്ടാ
യിരുന്നു—അവിടെകടപ്പാൻപാലമില്ലായ്കകൊണ്ടുസഞ്ചാരികൾസ്തംഭിച്ചുനി
ല്ക്കുമ്പൊൾതെജൊമയന്മാർനിങ്ങൾഇതിൽകൂടികടക്കാതെകണ്ടുവാതിൽക്ക
ൽഎത്തുവാൻകഴികയില്ലഎന്ന്പറഞ്ഞു—

അപ്പൊൾസഞ്ചാരികൾവാതിൽക്കൽചെല്ലെണ്ടതിന്നുമറ്റൊരുവഴിഇല്ലയൊ
എന്നുചൊദിച്ചതിന്നുഅവർഉണ്ടുഎങ്കിലുംലൊകാരംഭംതുടങ്ങി ഒടുക്കമുള്ളകാ
ഹളംഊതുന്നസമയംവരെയുംഹനൊഖുംഎലിയാവുമല്ലാതെഒരുമനുഷ്യന്നുംഅ
തിലെപൊവാൻകഴികയില്ലനിശ്ചയംഎന്നുപറഞ്ഞത്കെട്ടാറെസഞ്ചാരികൾ്ക്ക
ഇരുവൎക്കുംപ്രത്യെകംക്രിസ്തിയനുംവളരെമനൊവ്യസനംഉണ്ടായിഅങ്ങിടങ്ങി
ടതിരിഞ്ഞിട്ടുംപുഴയെഒഴിച്ചുമറ്റൊരുവഴിയെകണ്ടില്ല—അനന്തരംഅവർ
വെള്ളംആഴമുള്ളതൊഎന്ന്ചൊദിച്ചാറെഅവർഇല്ലഎങ്കിലുംഈകാൎയ്യത്തി
ൽഞങ്ങൾഎന്തുചെയ്യുംരാജാവിങ്കൽനിങ്ങൾവെക്കുന്നവിശ്വാസപ്രകാരം
വെള്ളത്തിന്റെന്യൂനാധിക്യമായിരിക്കുംഎന്ന്പറഞ്ഞു—

അനന്തരംഅവർവെള്ളത്തിൽഇറങ്ങിയശെഷംക്രിസ്തിയൻമുഴുകിസ്നെഹി
തനായആശാമയനെവിളിച്ചുഞാൻനിലയില്ലാത്തവെള്ളങ്ങളിൽഅകപ്പെട്ടു
തിരകളുംഅലകളുംഎന്റെമീതെകവിണ്ണൊഴുകുന്നുഎന്നുപറഞ്ഞു

അപ്പൊൾമറ്റെവൻഹാസഹൊദരധൈൎയ്യമായിരിക്കനല്ലനിലയിൽഞാ
ൻഎത്തിനില്ക്കുന്നുഎന്നുപറഞ്ഞാറെക്രിസ്തിയൻഹാസഖെമരണവെദനക
ൾഎന്നെവളഞ്ഞുതെനുംപാലുംഒഴുകുന്നദെശംഞാൻകാണുകയില്ലഎന്ന്മു
റയിട്ടശെഷംഒരുകൂരിരുട്ടുംഭയങ്കരവുംഅവന്റെമെൽവീണുമുമ്പൊട്ടുനൊ
ക്കുവാൻകഴിയാതെയായിബൊധവുംവിട്ടുയാത്രാകാലത്തിൽഉണ്ടായ
ആശ്വാസവുംഎല്ലാംമറന്നുതാൻഒരുനാളുംവാതിൽക്കൽഎത്തുകയില്ലപു
ഴയിൽമരിച്ചുആണുപൊകുംഎന്ന്സംശയിച്ചുഭയപ്പെട്ടുസഞ്ചാരത്തിന്നുമുമ്പുംപി
മ്പുംചെയ്തപാപംനിമിത്തംവളരെദുഃഖിച്ചുഎന്നുകൂടിയിരിക്കുന്നവർഎല്ലാവരും
കെട്ടുപിശാചുകളുംദുൎഭൂതങ്ങളുംഅവനെവളരെഞെരുക്കിയെന്നുഅവൻപറ
ഞ്ഞവിലാപങ്ങളാൽതെളിവായിവരികയുംചെയ്തു—അതുകൊണ്ടുആശാമയൻ
[ 153 ] തന്റെസഹൊദരന്റെതലപ്രയാസത്തൊടെപിടിച്ചുവെള്ളത്തിന്മീതെഉയ
ൎത്തിനടന്നു—ചിലപ്പൊൾഅവൻമുഴുവനുംമുങ്ങിനിവരുമ്പൊൾശ്വാസംമുട്ടിമര
ണത്തിനടുത്തപ്രകാരമായത്കണ്ടാറെആശാമയൻഹാസഹൊദരവാതിലി
നെയുംനമുക്കായിട്ടുകാത്തിരിക്കുന്നവരെയുംഞാൻകാണുന്നുഎന്നുആശ്വ
സിപ്പിച്ചതിന്നുക്രിസ്തിയൻഎനിക്കായിട്ടില്ലനിണക്കായിട്ടുതന്നെഅവർകാ
ത്തിരിക്കുംഞാൻനിന്നെഅറിയുംനാൾതുടങ്ങിനീആശയുള്ളവൻതന്നെഎ
ന്നുപറഞ്ഞത്കെട്ടുആശാമയൻനീയുംഅങ്ങിനെതന്നെആയിരുന്നുവല്ലൊ
എന്നുപറഞ്ഞശെഷംക്രിസ്തിയൻഹാസഹൊദരഎന്റെകാൎയ്യംനെരായി
രുന്നെങ്കിൽഅവൻഎഴുനീറ്റുഎന്നെസഹായിക്കുമല്ലൊഎങ്കിലുംഎന്റെ
പാപംനിമിത്തംഅവൻഎന്നെഈകണിയിൽതള്ളിവിട്ടിരിക്കുന്നുഎന്നുമുറയി
ട്ടാറെആശാമയൻഹാസഹൊദരഅവരുടെമരണത്തിൽഒരുവിഘ്നംവരി
കയില്ലബലവുംസ്ഥിരമാകുന്നുഅവർമറ്റെവർഎന്നപൊലെഉപദ്രവത്തി
ൽആകയില്ലഎന്ന്വിശ്വാസികളെകുറിച്ചുപറഞ്ഞത്നിണക്ക്മറന്നുപൊ
യൊ—ദൈവംനിന്നെഉപെക്ഷിച്ചത്കൊണ്ടല്ലനീമുമ്പെഅവനിൽനിന്നുലഭി
ച്ചനന്മകളെഓൎത്തുഎല്ലാദുഃഖത്തിലുംഅവനൊടുചെൎന്നിരിക്കുമൊഎന്നുനി
ന്നെപരീക്ഷിപ്പാൻവെണ്ടിനിണക്കഈവെള്ളത്തിൽഇത്രസങ്കടങ്ങളുംദുഃ
ഖങ്ങളുംവന്നിരിക്കുന്നുഎന്നുപറഞ്ഞു—

അനന്തരംഞാൻസ്വപ്നത്തിൽകണ്ടതെന്തെന്നാൽക്രിസ്തിയൻമിണ്ടാതെവി
ചാരിച്ചുകൊണ്ടിരിക്കുമ്പൊൾആശാമയൻനീധൈൎയ്യമായിരിക്കയെശുക്രിസ്തു
നിന്നെസൌഖ്യമാക്കുംഎന്നുആശ്വസിപ്പിച്ചശെഷംക്രിസ്തിയൻഹൊഞാൻ
അവനെകണ്ടുനീവെള്ളത്തിൽകൂടികടക്കുമ്പൊൾഞാനുംകൂടിയിരിക്കുംനീ
നദികളിൽകൂടിചെല്ലുമ്പൊൾവെള്ളങ്ങൾനിന്റെമീതെകവിയുകയില്ലഎന്ന
വൻഎന്നൊടുപറഞ്ഞുഎന്നുറക്കെവിളിച്ചതിനാൽഇരുവൎക്കുംധൈൎയ്യമുണ്ടാ
യിശത്രുവുംഒരുകല്ലപൊലെമിണ്ടാതെയായി—അപ്പൊൾക്രിസ്തിയന്നുനില്പാ
ൻതക്കനിലകിട്ടിശെഷംപുഴന്യൂനമാകകൊണ്ടുഅവർസുഖെനകടന്നു
മറുകരയിൽഅണഞ്ഞപ്പൊൾആരണ്ടുതെജൊമയന്മാർഅവരെകാത്തുവെള്ള
ത്തിൽനിന്നുകയറിയശെഷംകുശലംവിചാരിച്ചുരക്ഷഅവകാശമായിഅനുഭ
വിപ്പാനുള്ളവൎക്കവെണ്ടിഅയക്കപ്പെട്ടസെവകാത്മാക്കൾഞങ്ങൾതന്നെആ
[ 154 ] കുന്നുഎന്നുപറഞ്ഞാറെഅവർഒരുമിച്ചുവാതിൽക്കലെക്കപുറപ്പെട്ടു— വാനപ
ട്ടണംഎത്രയുംഉയൎന്നപൎവ്വതത്തിന്മെൽഇരിക്കുന്നെങ്കിലുംതെജൊമയന്മാർ
ഇരുവരുംനശ്ചരമായവസ്ത്രങ്ങൾപുഴയിൽഅഴിഞ്ഞുപൊയസഞ്ചാരികളെകൈ
പിടിച്ചുനടത്തുകകൊണ്ടുമെഘങ്ങളുടെമീതെഅടിസ്ഥാനമുള്ളപട്ടണത്തി
ന്നായിവായുമാൎഗ്ഗത്തൂടെകടപ്പാൻകഴിവുണ്ടായിപുഴവിട്ടുപൊന്നത്കൊണ്ടും
ഇത്രമഹത്വമുള്ളകൂട്ടാളികൾഉണ്ടാകകൊണ്ടുംപ്രസാദിച്ചുതമ്മിൽസംസാരിച്ചു
കയറുകയുംചെയ്തു—

തെജൊമയന്മാർആസകലമഹത്വത്തെയുംഅവരൊടുഅറിയിച്ചു—അവിടെചി
യൊൻപൎവ്വതമായസ്വൎഗ്ഗീയയരുശലെമുംഅസംഖ്യദൈവദൂതന്മാരുടെകൂട്ട
വുംതികഞ്ഞുചമഞ്ഞനീതിമാന്മാരുടെആത്മാക്കളുംഉണ്ടു—(എബ്ര.൧൨,൨൦,൨൪)
നിങ്ങൾഇപ്പൊൾദൈവത്തിന്റെപരദീസയിൽപ്രവെശിച്ചുജീവവൃക്ഷത്തെക
ണ്ടുഅതിന്റെവാടാത്തഫലങ്ങളെതിന്നുവെള്ളവസ്ത്രവുംഉടുത്തുരാജാവിനൊ
ടുകൂടനടന്നുസംസാരിക്കയുംചെയ്യും—മുമ്പത്തെകാൎയ്യങ്ങൾഎല്ലാംഒഴിഞ്ഞുപൊ
യതുകൊണ്ടുനിങ്ങൾഭൂലൊകത്തിൽകണ്ടദുഃഖകഷ്ടദീനമരണങ്ങൾഇനിഉണ്ടാ
കയില്ല—(യശ.൩൩,൨൪,അറി൨൧,൪)ദൈവംവരുവാനുള്ളകഷ്ടങ്ങളിൽനിന്നുര
ക്ഷിക്കയാൽതങ്ങളുടെകിടക്കയിൽആശ്വസിക്കയുംഓരൊരുത്തൻഅവനവന്റെ
നീതിയിൽനടക്കയുംചെയ്യുന്നഅബ്രഹാംഇസഹാക്കയാക്കൊബ്മുതലായ
പ്രവാചകന്മാരൊടുനിങ്ങൾചെരുംഎന്നുപറഞ്ഞാറെസഞ്ചാരികൾഎന്നാൽആ
പരിശുദ്ധസ്ഥലത്തിൽഞങ്ങൾക്കഎന്തുവെലഉണ്ടാകുംഎന്നുചൊദിച്ചതിന്നുഅവ
ർനിങ്ങളുടെപ്രയാസത്തിന്നുപകരംആശ്വാസവുംദുഃഖത്തിന്നുപകരംസന്തൊഷ
വുംലഭിച്ചുപ്രാൎത്ഥനയാലുംകണ്ണീരാലുംവഴിയിൽവെച്ചുരാജാവ്നിമിത്തംനിങ്ങ
ൾസഹിച്ചകഷ്ടങ്ങളാലുംവിതച്ചതിന്റെഫലംകൊയ്തുസ്വൎണ്ണകിരീടങ്ങളെധരി
ച്ചുപരിശുദ്ധിയുള്ളവനെഅവൻഇരിക്കുന്നപ്രകാരംതന്നെനിത്യംകണ്ടുജഡത്തി
ന്റെബലഹീനതനിമിത്തംപ്രയാസത്തൊടെങ്കിലുംഭൂലൊകത്തിൽസെവിപ്പാൻ
ആഗ്രഹിച്ചിട്ടുള്ളവനെനിത്യംനന്ദിയൊടെവാഴ്ത്തിപുകഴ്ത്തിസെവിച്ചുമഹത്വമുള്ള
വനെകണ്ടു,അവന്റെമധുരശബ്ദംകെൾ്ക്കുന്നതിനാൽനിങ്ങളുടെകണ്ണുകൾ്ക്കുംചെവി
കൾ്ക്കുംവളരെസുഖമുണ്ടാകും—മുമ്പെഅവിടെഎത്തിയഇഷ്ടന്മാരെയുംകണ്ടുആപരി
ശുദ്ധസ്ഥലത്തിലെക്കപിന്നാലെവരുന്നവരെയുംനിങ്ങൾസന്തൊഷിച്ചുകൈക്കൊ
[ 155 ] ള്ളും.അവിടെമഹത്വവുംപ്രകാശവുംധരിച്ചുമഹത്വമുള്ളരാജാവിനൊടുകൂടസ
ഞ്ചാരംചെയ്യെണ്ടതിന്നുഉചിതമായവാഹനംഏറുംഅവൻകാഹളശബ്ദത്തൊ
ടെമെഘങ്ങളിൽവരുമ്പൊൾനിങ്ങളുംകൂടവരുംന്യായാസനത്തിന്മെൽഇരിക്കുമ്പൊ
ൾനിങ്ങളുംകൂടിഇരിക്കുംതനിക്കുംനിങ്ങൾ്ക്കുംശത്രുക്കളുംഅതിക്രമക്കാരുമായമനുഷ്യ
രെയുംപരലൊകവാസികളെയുംവിധിച്ചാൽനിങ്ങളുംവിധിക്കുംപട്ടണത്തിലെ
ക്ക്അവൻമടങ്ങിചെല്ലുമ്പൊൾനിങ്ങളുംകൂടിപൊയിഎന്നുംഅവനൊടുകൂടവാഴു
കയുംചെയ്യും—

അവർഇങ്ങിനെവാതിലിന്നുഅടുത്തപ്പൊൾ,ഇതാഒരുസ്വൎഗ്ഗസെനാസംഘംഅ
വൎക്കഎതിരെവന്നാറെതെജൊമയന്മാർലൊകത്തിൽവെച്ചുനമ്മുടെകൎത്താവി
നെസ്നെഹിച്ചുഅവന്റെപരിശുദ്ധനാമംനിമിത്തംസകലവുംഉപെക്ഷിച്ചമനു
ഷ്യർഇവർതന്നെആകുന്നു—ഞങ്ങൾ്ക്കുകല്പനവന്നപ്രകാരംഅവരെകൈക്കൊ
ണ്ടുരക്ഷിതാവിന്റെമുഖംസന്തൊഷത്തൊടെകടന്നുനൊക്കുവാൻതങ്ങളുടെവാ
ഞ്ഛിതയാത്രയിൽഇത്രൊടംഎത്തിച്ചിരിക്കുന്നുഎന്നവരൊടുപറഞ്ഞശെഷംസ്വ
ൎഗ്ഗസേനകൾആൎത്തുആട്ടിങ്കുട്ടിയുടെവിരുന്നിന്നുവിളിക്കപ്പെട്ടവർഭാഗ്യവാന്മാരാകു
ന്നു(അറി.൧൯,൯)എന്നുവിളിച്ചപ്പൊൾവെള്ളവസ്ത്രംഉടുത്തരാജാവിന്റെകു
ഴൽക്കാർപലരുംതങ്ങളുടെമധുരഗാനങ്ങളുടെമാറ്റൊലികൊണ്ടുസ്വൎഗ്ഗങ്ങൾഎ
ങ്ങുംമുഴുങ്ങുമാറാക്കിപുറത്തുവന്നുക്രിസ്തിയനെയുംഅവന്റെകൂട്ടാളിയെയുംപ
തിനായിരംകുശലവാക്യങ്ങളാലുംകാഹളശബ്ദത്താലുംസല്ക്കരിച്ചശെഷംഅ
വർഎല്ലാവരുംസഞ്ചാരികളെചുറ്റിനാലുപുറവുംനടന്നുകാത്തുസ്വൎഗ്ഗീയഗീതങ്ങ
ളെപാടുകയുംകാഹളംഊതുകയുംചെയ്തു—ആകാൎയ്യംകാണെണ്ടതിന്നുകണ്ണുള്ള
വന്നുസ്വൎഗ്ഗംതന്നെഅവരെഎതിരെല്പാൻഇറങ്ങിവന്നുഎന്നുംതൊന്നും—അവ
ർഇങ്ങിനെനടന്നുകൊണ്ടിരിക്കുമ്പൊൾകാഹളക്കാർകൂടക്കൂടകാഹളംഊതിസ
ന്തൊഷശബ്ദംഉണ്ടാക്കിതങ്ങൾ്ക്കുള്ളസ്നെഹവുംഅവരുടെവരവിനാൽഉണ്ടായ
സന്തൊഷവുംപലമുഖഭാവചിഹ്നങ്ങളാൽആശാമയക്രിസ്തിയന്മാരെഅറിയി
ച്ചതുകൊണ്ടുസ്വൎഗ്ഗത്തിൽഎത്തുംമുമ്പെതന്നെഅവർസ്വൎഗ്ഗീയസുഖംഅനുഭവി
ച്ചുദൈവദൂതന്മാരെകണ്ടുഅവരുടെമധുരശബ്ദങ്ങളെകെട്ടുസന്തൊഷിച്ചുപട്ട
ണത്തെമുഴുവനുംകണ്ടുതങ്ങളുടെവരവിനാൽഉണ്ടായസന്തൊഷംനിമിത്തംഅ
തിലെമണികൾഎല്ലാംകുലുങ്ങുന്നുഎന്നുതൊന്നിആദിക്കിൽഞങ്ങൾനിത്യം
[ 156 ] ഈകൂട്ടരൊടുകൂടപാൎക്കുംഎന്നുനിശ്ചയമായിഅറികകൊണ്ടുഅവൎക്കുഉണ്ടാ
യസന്തൊഷംനാവുകൊണ്ടൊതൂവൽകൊണ്ടൊപ്രകാശിപ്പിപ്പാൻഎന്തുകഴിവു—
ഇങ്ങിനെഅവർവാതിൽക്കൽഎത്തിയാറെജീവവൃക്ഷത്തിൽഅധികാരം
വാങ്ങുവാനുംവാതിൽക്കൽകൂടിപട്ടണപ്രവെശംചെയ്വാനുംദൈവകല്പനപ്ര
മാണിക്കുന്നവിശുദ്ധജനംഭാഗ്യവാന്മാരാകുന്നുഎന്ന്പൊന്നിറമായൊർഎ
ഴുത്തഅതിന്മീതെപതിച്ചതുകണ്ടുഅറി.൧൨,൧൪—

അപ്പൊൾഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽതെജൊമയന്മാർഅവ
രൊടുനിങ്ങൾവാതിൽക്കൽവിളിക്കെണംഎന്നുപറഞ്ഞപ്രകാരംഅവർവിളി
ച്ചഉടനെഹനൊഖമൊശഎലിയാമുതലായവർമെലിൽനിന്നുനൊക്കിസഞ്ചാ
രികളായഇവർഈസ്ഥലത്തിന്റെരാജാവിനെസ്നെഹിച്ചുനാശപുരംവിട്ടുഇ
വിടെക്കവന്നിരിക്കുന്നുഎന്നുകെട്ടാറെസഞ്ചാരികൾപ്രയാണാരംഭത്തിങ്കൽകി
ട്ടിയചീട്ടുകളെഅകത്തുകാണിച്ചുകൊടുത്തശെഷംഅവറ്റെഉടനെരാജസന്നി
ധിയിൽകൊണ്ടുഎല്പിച്ചപ്പൊൾരാജാവ്വാങ്ങിവായിച്ചുഅവർഎവിടെഎ
ന്നുചൊദിച്ചതിന്നുവാതിൽക്കൽഉണ്ടുഎന്നുകെട്ടഉടനെസത്യത്തെപ്രമാണിക്കു
ന്നപരിശുദ്ധജനംപ്രവെശിക്കെണ്ടതിന്നുവാതിലിനെതുറപ്പിൻ—(യശ.൨൬,൨
എന്നുകല്പിച്ചു—

അനന്തരംഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽആമനുഷ്യർരണ്ടുംഅ
കത്തുകടന്നഉടനെഅവരുടെരൂപംമാറിപൊന്നിറമായവസ്ത്രംഉടുത്തശെഷം
ചിലർവന്നുഅവൎക്കവീണകളുംകിരീടങ്ങളുംകൊടുത്തുൟവീണകൾസ്തുതിക്കും
കിരീടങ്ങൾബഹുമാനത്തിന്റെഅടയാളത്തിന്നുംഇരിക്കട്ടെഎന്നുപറഞ്ഞ
പ്പൊൾപട്ടണത്തിൽഎല്ലാമണികൾകുലുങ്ങികൎത്താവിന്റെസന്തൊഷത്തിലെ
ക്കപ്രവെശിപ്പിൻഎന്ന്സഞ്ചാരികളൊട്കല്പനഉണ്ടായശെഷംഅവർസിം
ഹാസനത്തിന്മെൽഇരിക്കുന്നവനുംആട്ടിങ്കുട്ടിക്കുംബഹുമാനവുംമഹത്വവുംശ
ക്തിയുംഎന്നെക്കുംഉണ്ടാകട്ടെഎന്നുഘൊഷിച്ചുപറഞ്ഞതിനെഞാൻസ്വപ്നത്തി
ൽകെൾ്ക്കയുംചെയ്തു—

ആമനുഷ്യർപ്രവേശിക്കെണ്ടതിന്നുവാതിൽതുറന്നിരുന്നപ്പൊൾഞാനുംഅക
ത്തെക്കനൊക്കിഇതാപട്ടണംഎല്ലാംസൂര്യനെപൊലെപ്രകാശിച്ചുതെരുവീ
ഥികൾശുദ്ധപൊന്നുകൊണ്ടുപടുത്തതുംകിരീടംധരിച്ചുകുരുത്തൊലയുംസു
[ 157 ] വൎണ്ണവീണയുംപിടിച്ചുനടന്നുസ്തുതിച്ചുകൊണ്ടിരിക്കുന്നവരെയുംകൎത്താവ്പരി
ശുദ്ധൻപരിശുദ്ധൻപരിശുദ്ധൻഎന്നുവിടാതെവിളിച്ചുകൊണ്ടിരിക്കു
ന്നവരെയുംകണ്ടപ്പൊൾഅവർവാതിലിനെഅടച്ചശെഷംഅണ്ണാന്നുഞാ
നുംഅവരുടെഇടയിൽപാൎത്തെങ്കിൽകൊള്ളാംഎന്നുവിചാരിക്കയുംചെ
യ്തു—ഇവഒക്കയുംവിസ്മയിച്ചുനൊക്കിയശെഷംഞാൻതിരിഞ്ഞുനിൎബ്ബൊ
ധനുംനദീതീരത്തുഎത്തിയതുകണ്ടുഎങ്കിലുംമറ്റഇരുവരുംസഹിച്ചപ്രയാസ
ത്തിൽപാതിയുംകൂടാതെവെഗംകടന്നുപൊന്നതിന്റെസംഗതിയാവിതു—അ
വൻഎത്തുമ്പൊൾഅവിടെഉണ്ടായമായാശൻഎന്നൊരുതൊണിക്കാരൻഅ
വനെകയറ്റിമറുകരയിൽഎത്തിച്ചു—പുഴകടന്നാറെമറ്റവരെപ്പൊലെ
അവനുംപൎവ്വതത്തിന്മെൽകയറിനടന്നുഎങ്കിലുംഅവനെഎതിരെല്പാനും
പ്രസാദിപ്പിപ്പാനുംആരുംവന്നില്ല—വാതിൽക്കൽഎത്തിയശെഷംമെ
ലെഴുത്തുനൊക്കിതനിക്കുംഉടനെതുറക്കുംഎന്നുവിചാരിച്ചുമുട്ടുവാൻതു
ടങ്ങിഎങ്കിലുംപുറത്തുനൊക്കിയവർനീഎവിടത്തുകാരൻഎന്തിന്നായിവ
ന്നുഎന്നുചൊദിച്ചതിന്നുഅവൻഞാൻരാജാവിന്റെസന്നിധിയിൽഭക്ഷി
ക്കയുംകുടിക്കയുംഞങ്ങളുടെതെരുവീഥികളിൽഅവൻപഠിപ്പിക്കയുംചെ
യ്തുഎന്നു പറഞ്ഞപ്പൊൾഅവർരാജാവിന്നുകാണിക്കെണ്ടതിന്നുനിന്റെചീ
ട്ടുഎവിടെഎന്നുചൊദിച്ചത്കെട്ടുഅവൻമടിയിലുംമറ്റുംഅന്വെഷിച്ചുനൊ
ക്കിഒന്നുംകാണാതിരുന്നതുകണ്ടുഅവർചീട്ടുനിന്റെപക്കൽഇല്ലയൊഎന്നു
ചൊദിച്ചശെഷംഅവൻമിണ്ടാതെനില്ക്കയുംചെയ്തു—അപ്പൊൾഅവർഎല്ലാം
രാജാവെഉണർത്തിച്ചാറെഇറങ്ങിചെന്നുഅവനെനൊക്കുവാൻമനസ്സുണ്ടാകാ
തെആശാമയക്രിസ്തീയന്മാരെപട്ടണത്തിൽഎത്തിച്ചതെജൊമയന്മാരൊ
ടുനിങ്ങൾപൊയിനിൎബ്ബൊധനെകൈകാലുകളെയുംകെട്ടികൊണ്ടുപൊകു
വിൻഎന്നുകല്പിച്ചപ്രകാരംഅവർചെന്നുഅവനെപിടിച്ചുഞാൻമുമ്പെ
മലയുടെഅടിയിൽകണ്ടദ്വാരത്തിന്നകത്തുകൊണ്ടുപൊയിഇട്ടുകളഞ്ഞു—
അപ്പൊൾനാശപുരത്തിൽനിന്നുമാത്രമല്ലസ്വൎഗ്ഗവാതിൽക്കൽനിന്നും
തന്നെനരകത്തിലെക്ക്ഒരുവഴിഉണ്ടുഎന്നുഞാൻകാണുകയുംചെ
യ്തു—

അനന്തരംഞാൻഉണൎന്നുഇതാസ്വപ്നംഎന്നറികയുംചെയ്തു— [ 158 ] ഇനിയുംമഹാസാരമുള്ളൊരുസ്വപ്നംഉണ്ടായിരുന്നുഎങ്കിലുംമലയാളത്തിൽഅ
തിനെവിസ്താരമായിപറവാൻസംഗതിവന്നില്ല—ക്രിസ്തിയൻസഞ്ചാരംതുടങ്ങി
യപ്പൊൾഭാൎയ്യാപുത്രന്മാരുംഅവനെപരിഹസിച്ചുംനിന്ദിച്ചുംകൊണ്ടുവളരെ
ദുഃഖിച്ചുതനിയെഅയച്ചുഎന്നുകെട്ടുവല്ലൊഎങ്കിലുംഅവൻപുഴകടന്നു
വാനപട്ടണത്തിലെക്കപ്രവെശിച്ചശെഷംഭാൎയ്യയായക്രിസ്ത്യാനെക്കുംമത്താ
യിശമുവെൽയൊസെഫയാക്കൊബ്എന്നപുത്രന്മാൎക്കുംഅനുതാപംജനി
ച്ചുഒക്കത്തക്കനാശപുരംവിട്ടുഅയല്ക്കാരത്തിയായകരുണാമതിയൊടുകൂടി
യാത്രയായിഅഛ്ശൻനടന്നവഴിയിലുംസഞ്ചരിച്ചുവളരെകഷ്ടങ്ങളെസഹിച്ചു
ദൈവസഹായത്താൽപുഴക്കഎത്തിയശെഷംഅമ്മയുംകടന്നുകൎത്താവിന്റെ
സന്തൊഷത്തിലെക്ക്പ്രവെശിച്ചുഎങ്കിലുംപുത്രന്മാർഇന്നുവരെയുംസഭാവൎദ്ധ
നക്കായിട്ടുപുഴസമീപപ്രദെശത്തിൽപാൎക്കുന്നപ്രകാരംകെട്ടിരിക്കുന്നുഎന്നു
ചുരുക്കമായിപറഞ്ഞതുഇപ്പൊൾമതിഎന്നുതൊന്നുന്നു—


TELLICHERRY MISSION PRESS

1849

"https://ml.wikisource.org/w/index.php?title=സഞ്ചാരിയുടെ_പ്രയാണം&oldid=210942" എന്ന താളിൽനിന്ന് ശേഖരിച്ചത്