ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
പന്ത്രണ്ടാം അഷ്ടപദി ഭാഷ
(ശങ്കരാഭരണം- അടന്ത)
ഭാഷാഷ്ടപദി



[ 24 ]


ന്ത പരാധരപാനതല്പരനായ
നിന്തിരുവടിതന്നെ ദ്ദിശിദിശികാണുന്നു
ചിന്തിക്കുന്നു രാധ ചിന്തിക്കുന്നു
സന്തതവും ത്വാമേവ വിഭോ-(ചിന്തിക്കുന്നു)

ആലസ്യംകൊണ്ടു സങ്കേതത്തെ പ്രാപിപ്പാൻ
ആളല്ലാഞ്ഞിട്ടവൾ വഴിയിൽ വീഴുന്നു- (ചിന്തിക്കുന്നു)

പിന്നെയും പിന്നെയു മാഭരണങ്ങടെ
മിന്നൽ നോക്കുന്നു താൻ കൃഷ്ണനെന്നുറയ്ക്കുന്നു- (ചിന്തിക്കുന്നു)

വാരിജനേത്രൻ വരാത്തതെന്തന്നവൾ
വാരംവാര മാളിയോടുരചെയ്യുന്നു- (ചിന്തിക്കുന്നു)

ഹരി മുമ്പിൽ വന്നുവെന്നിട്ടവളിരുട്ടിനെ
പരിചൊടു പുണർന്നിട്ടു ചുംബിച്ചീടുന്നു- (ചിന്തിക്കുന്നു)

മോടിക്കുടീട്ട ഭവാൻ ചൊല്ലാഞ്ഞിട്ടവൾ
ആടലോടദ്ധ്വനി നോക്കിനിൽക്കുന്നു- (ചിന്തിക്കുന്നു)

ശ്രീ ജയദേവന്റെ കൃതിയേ, നമസ്കാരം
നീ ജയ ഭാഷയ്ക്കു തുണയ്ക്കു തൊഴുന്നേൻ- (ചിന്തിക്കുന്നു)

ശ്ലോകം

വിപുലപുളകപാളീ സ്വേദസീൽക്കാരമന്തർ
ജ്ജനിത ജഡിമ കാകുവ്യാകുലം വ്യാഹരന്തീ !
തവ കിതവ! വിധത്തേ മന്ദകന്ദർപ്പ ചിന്താം
രസജലനിധിമഗ്നാ ധ്യാനലഗ്നാമൃഗാക്ഷീ !!

അംഗേഷ്വാഭരണം കരോതി ബഹുശ:പത്രേപി സഞ്ചാരിണീ
പ്രാപ്തം ത്വാം പരിശങ്കതേ വിതനുതേ ശയ്യാം ചിരം ധ്യായതി !
ഇത്യാകൽപ്പവികൽപ്പതൽപ്പ രചനാ സങ്കൽപ്പലീലാശത
വ്യാസക്താപി വിനാ ത്വയാ വരതനുർന്നൈഷാ നിശാം നേഷ്യതി !!

കിം വിശ്രാമ്യസി കൃഷ്ണഭോഗി ഭവനേ ഭാണ്ഡീര ഭൂമീരുഹി
ഭ്രാത: പാന്ഥ ന ദൃഷ്ടിഗോചരമിതസ്സാനന്ദ നന്ദാസ്പദം !
രാധായാ വചനം തദ്ദദ്ധ്വഗ മുഖാന്നന്ദാന്തികേ ഗൂഹതോ
ഗോവിന്ദസ്യ ജയന്തി സായമതിഥിപ്രാശസ്ത്യ ഗർഭാഗിര: !!



"https://ml.wikisource.org/w/index.php?title=ഭാഷാഷ്ടപദി/സർഗം_ആറ്/12&oldid=36866" എന്ന താളിൽനിന്ന് ശേഖരിച്ചത്