ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
പതിമൂന്നാം അഷ്ടപദി ഭാഷ
(ആഹരിരാഗം -ത്സമ്പതാളം)
ഭാഷാഷ്ടപദി



[ 26 ]

ൽപിച്ച കാലേപി കാനനേ വന്നില്ല
ചിൽപുമാനിഹ മമ വിഫലം യൗവനം
ആരെ ഞാൻ ശരണം ഗമിപ്പൂ
ആളി ചതി ചെയ്തു ( ആരെ ഞാൻ)

കാട്ടിലിമിരുട്ടത്തുചെന്നു രമിപ്പിച്ച മാം
കാമപിതാവംഗജനു കൊൽവാൻകൊടുത്തു (ആരെ....)

കൊല്ലാതെ കൊല്ലുന്ന മാരനെന്നെക്കൊന്നാവു
ചൊല്ലാവതല്ല വിരഹക്ലേശകർശനം (ആരെ....)

മണിമയാഭരണഗണമണിക ബഹുദൂഷണം
മണിതം മറന്നിട്ടു മരുവുന്നു മാദൃശാം (ആരെ...)

മധുരമധുരാത്രി മാം വിധൂരീകരിക്കുന്ന
മധുരിപു മറ്റൊരുവളാലനുഭവിക്കപ്പെടുന്നു (ആരെ....)

മാലതീ മലരമ്പലീലയാ മാറിലെ
മാലയും കൊല്ലുവാൻ കോപ്പിടുന്നു (ആരെ.....)

അസഹായമായിട്ടു ഞാനിവിടെ മരുവുന്നു
രസഹാനികൊണ്ടെന്നെ മറന്നുവോ മാധവാ (ആരെ.....)

ജയദേവരചയുടെ പൊരുളഖിലമിന്നെന്റെ
ഹൃദയത്തിലായാവു കൃതിയെ ജനിപ്പിപ്പാൻ (ആരെ.....)

ശ്ലോകം
തൽകിം കാമപി കാമിനീമഭിസൃത: കിം വാ കലാകേളിഭിർ-
ബദ്ധോ ബന്ധുഭിരന്ധകാരിണി വനോപാന്തേ കിമുദ്രാമൃതി !
കാന്ത ക്ലാന്തമനാഗപീ പഥി പ്രസ്ഥാതുമേവാക്ഷമ
സ്സങ്കേതീകൃത മഞ്ജുവഞ്ചുളലതാകുഞ്ജേപി യന്നാഗത:

അഥാഗതാം മാധവമന്തരേണ
സഖീമിയം വിക്ഷ്യ വിഷാദമൂകാം.
വിശങ്കുമാനാ രമിതം കയാപിജന്ർദ്ദനം ദൃഷ്ടവദേതദാഹ !!

പരിഭാഷ
ആ വൃന്ദാവനസീമതനീതി പരിദേവിച്ചോരു രാധാ തദാ
ഗോവിന്ദേന വിനാ (ആ) ഗമിച്ച സഖിയെക്കണ്ടിച്ചു കൃഷ്ണൻ മുദാ
സ്ത്രീവൃന്തേഷ്വൊരു സുന്തരീം രമയതീ ത്യാലോച്യധന്യമമാ-
മാവന്ദിച്ചു പുന:സ്തുതിച്ചു ബഹുമാനിച്ചിട്ടവാദിദിതം.



"https://ml.wikisource.org/w/index.php?title=ഭാഷാഷ്ടപദി/സർഗം_ഏഴ്/13&oldid=36879" എന്ന താളിൽനിന്ന് ശേഖരിച്ചത്