ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
പതിനാറാം അഷ്ടപദി ഭാഷ
(പന്തുവരാളി - ഏകതാളം)
ഭാഷാഷ്ടപദി



[ 30 ]

കാനനം തന്നിൽ തന്നോടു സാകം
മാനമൃതേ രമിപ്പവൾക്കിപ്പോൾ കൃഷ്ണൻ
ആനന്ദമേകുന്നു സാദരം
ഞാനിവിടെക്കിടന്നിട്ടു ദു:ഖിക്കുന്നു
മാനിനിമാരിലൊരുത്തിക്കു മായൻ (ആനന്ദ...)

സമർത്ഥനായുള്ള ഹരിവചന മാധുരിയുടെ
സമൃദ്ധികൊണ്ടനുരചിക്കപ്പോളപ്പോൾ (ആനന്ദ...)

വെണ്ണിലാവത്തു വെന്തുരുകാതെ കാമപി
പെണ്ണിനെക്കള്ളൻ കളിപ്പിച്ചിട്ടവൾക്കേറ്റം (ആനന്ദ...)

കാർമുകിൽ വർണ്ണൻ കൂടെ നടന്നു കളിക്കുന്ന
കാമുകിക്കു വിരഹതാപം തീർത്തെത്രയും (ആനന്ദ...)

പരമരമാപതി രമിപ്പിക്കുന്ന നാരിയെ
പരിഹസിക്കുന്നില്ലാരുമവൾക്കിങ്ങിദാനീം (ആനന്ദ...)

താരുണ്യംകൊണ്ടു രമിപ്പിച്ചൊരുത്തിക്കു
കാരുണ്യംകൊണ്ടു കടാക്ഷിച്ചു കൃഷ്ണൻ

ജയദേവകവിയുടെ ഭണിതിക്കു ഭാഷയെ
ജനിപ്പിപ്പാനീശ്വരൻ തുണയാകണമേ

ശ്ലോകം

മനോഭവാനന്ദന , ചന്ദനാനില
പ്രസീദമേ ദക്ഷിണ മുഞ്ച വാമതാം!
ക്ഷണം ജഗൽപ്രാണ വിധായ മാധവം
പുരോ മമ പ്രാണഹരോ ഭവിഷ്യസി!!

രിപുരിവ സഖീംസംവാസോയം ശിഖീവ ഹിമാനിലോ
വിഷമിവ സുധാരശ്മിര്യസ്മിൻ ദുനോതി മനോഗതേ!
ഹൃദയമദയേ തസ്മി ന്നേവസ്വയം വലതേ ബലാൽ
കൂവലയദൃശാം വാമ കമ പ്രകാമനിരങ്കുശ!!

ബാധം വിധേഹി മലയാനില പഞ്ചബാണ
പ്രാണൻ ഗൃഹാണ ന ഗൃഹം പുനരാശ്രയിഷ്യേ!
കിം തേ കൃതാന്തഭഗിനി ക്ഷമയാ തരംഗൈ
രംഗാനി സിഞ്ച മമ ശ്യാമതു ദേഹദാഹ!!

പ്രാതർന്നീലനിചോള മാനനമുരസ്സംവീത പീതാംബരം
ഗോവിന്ദം ദധതം വിലോക്യ ഹസതി സ്വൈരം സഖീമണ്ഡലേ!
വ്രീളാചഞ്ചമഞ്ചലം നയനയോരാധായ രാധാനനേ
ദൂരം സ്മേരമുഖോയമസ്തു ജഗദാനന്ദായ നന്ദാത്മജ !!



"https://ml.wikisource.org/w/index.php?title=ഭാഷാഷ്ടപദി/സർഗം_ഏഴ്/16&oldid=36891" എന്ന താളിൽനിന്ന് ശേഖരിച്ചത്