മലയാള പഞ്ചാംഗം (1874)

[ 3 ] THE
Malayalam Almanac

1874

മലയാള പഞ്ചാംഗം

൧൮൭൪

PUBLISHED BY C. STOLZ, MANGALORE.

വില ൩ അണ. [ 5 ] The
Malayalam Almanac

1874

മലയാള പഞ്ചാംഗം

൧൮൭൪

ശാലിവാഹനശകം ൧൭൯൫ — ൧൭൯൬.
വിക്രമാദിത്യശകം ൧൯൩൦ — ൧൯൩൧.
കൊല്ലവൎഷം ൧൦൪൯ — ൧൦൫൦.
മുഹമ്മദീയവൎഷം ൧൨൯൦ — ൧൨൯൧.
ഫസലിവൎഷം ൧൨൮൩ — ൧൨൮൪.
യഹൂദവൎഷം ൫൬൩൪ — ൫൬൩൫.

MANGALORE

PRINTED BY STOLZ & HIRNER, BASEL MISSION PRESS [ 6 ] പൂൎണ്ണഭാഗ്യം.

ഒർ ആണ്ടു കഴിഞ്ഞു പുതുതായതൊന്നു ഇതാ തുടങ്ങിയിരിക്കു
ന്നു. കഴിഞ്ഞു പോയതിൽ നിങ്ങൾ ഏറിയോരു ദുഃഖവും സങ്കടവും
അനുഭവിച്ചിട്ടുണ്ടായിരിക്കും പുതിയതിൽ ഈ പഞ്ചാംഗം വാങ്ങു
ന്നവരും വാങ്ങാത്തവരും ഒരു പോലെ ഭാഗ്യവാന്മാരായിരിക്കേണം
എന്നത്രെ പഞ്ചാംഗക്കാരന്റെ പ്രാൎത്ഥന. എന്നാൽ ഈ ലോക
ത്തിൽ പൂൎണ്ണഭാഗ്യം ആൎക്കും വരികയില്ല; നാം ഇഹത്തിൽ ജീവിച്ചി
രിക്കുമ്പോൾ ഒക്കയും സുഖദുഃഖങ്ങൾ മാറി മാറികൊണ്ടിരിക്കുന്നു.
ഇന്നു സൌഖ്യത്തോടെ ഇരിക്കുന്നവൻ നാളെ ദീനം പിടിച്ചു മരി
ക്കുമായിരിക്കും. നിശ്ചയമുള്ള വാസസ്ഥലം നമുക്കു ഇവിടെ ഇല്ല
ഒരു നഗരം ഉണ്ടു. ആയതിൽ അവകാശം കിട്ടിയവൻ ധന്യന
ത്രെ, അവനു പൂൎണ്ണഭാഗ്യം സാധിച്ചിരിക്കുന്നു. ആ നഗരത്തി
ന്റെ അവസ്ഥ ഇതാ: പുതിയ യരുശലെം ആകുന്ന വിശുദ്ധന
ഗരം തന്റെ ഭൎത്താവിന്നായി അലങ്കരിച്ചിട്ടുള്ള കാന്തയെ പോലെ
ദൈവത്തിൻ പോക്കൽ വാനത്തിൽനിന്നു ഇറങ്ങുന്നതു ഞാൻ ക
ണ്ടു. സ്വൎഗ്ഗത്തിൽനിന്നു മഹാ ശബ്ദം പറയുന്നതും ഞാൻ കേട്ടു.
ഇതാ മനുഷ്യരോടു കൂടി ദൈവത്തിന്റെ കൂടാരം. അവൻ അവ
രോടു കൂടി പാൎക്കും അവർ അവനു ജനമാകമയും ദൈവം താൻ അ
വരുടെ ദൈവമായി അവരോടു കൂടി ഇരിക്കയും ചെയ്യും. അവൻ
അവരുടെ കണ്ണൂകളിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചു കളയും.
ഇനി മരണം ഇല്ല. ഖേദവും മുറവിളിയും പ്രയാസവും ഇനി ഇ
ല്ല. ഒന്നാമത്തേവ കഴിഞ്ഞുപോയല്ലൊ സിംഹാസനസ്ഥനും പ
റഞ്ഞു: കണ്ടാലും ഞാൻ സകലവും പുതുതാക്കുന്നു. പിന്നെ അ
വൻ പറഞ്ഞു: ഞാൻ അകാരവും ഓകാരവും ആദിയും അന്തവും
തന്നെ; ദാഹിക്കുന്നവനു ഞാൻ ജീവനീരുറവിൽനിന്നു സൌജ
ന്യമായി കൊടുക്കും. ജയിക്കുന്നവൻ ഇവ എല്ലാം അവകാശമായി
അനുഭവിക്കും ഞാൻ അവൻ ദൈവവും അവൻ എനിക്കു പുത്ര
നുമായിരിക്കും. വെളി. ൨൧. ൨, ൬. [ 7 ] ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.

ആഴ്ചകൾ നക്ഷത്രങ്ങൾ.
SUN. SUNDAY. അ. അശ്വതി. ചി. ചിത്ര.
M. MONDAY. ഭ. ഭരണി. ചോ. ചോതി.
TU. TUESDAY. കാ. കാൎത്തിക. വി. വിശാഖം.
W. WEDNESDAY. രോ. രോഹിണി. അ. അനിഴം.
TH. THURSDAY. മ. മകീൎയ്യം. തൃ. തൃക്കേട്ടക.
F. FRIDAY. തി. തിരുവാതിര. മൂ. മൂലം.
S. SATURDAY. പു. പുണർതം. പൂ. പൂരാടം.
ഞ. ഞായർ. പൂ. പൂയം ഉ. ഉത്തിരാടം.
തി. തിങ്കൾ. ആ. ആയില്യം. തി. തിരുവോണം.
ചൊ. ചൊവ്വ. മ. മകം. അ. അവിട്ടം.
ബു. ബുധൻ. പൂ. പൂരം. ച. ചതയം.
വ്യ. വ്യാഴം. ഉ. ഉത്രം. പൂ. പൂരുട്ടാതി.
വെ. വെള്ളി. അ. അത്തം. ഉ. ഉത്തൃട്ടാതി.
ശ. ശനി. രേ. രേവതി.

തിഥികൾ.

പ്ര. പ്രതിപദം. ഷ. ഷഷ്ഠി. ഏ. ഏകാദശി.
ദ്വി. ദ്വിതീയ. സ. സപ്തമി. ദ്വാ. ദ്വാദശി.
തൃ. തൃതീയ. അ. അഷ്ടമി. ത്ര. ത്രയോദശി.
ച. ചതുൎത്ഥി. ന. നവമി. പ. പതിനാങ്ക.
പ. പഞ്ചമി. ദ. ദശമി. വ. വാവു.
അതുകൊണ്ടു കനിവു ലഭിക്കയും തൽക്കാലത്തിലെ സഹായ
ത്തിന്നു കൃപ കണ്ടെത്തുകയും വേണം എന്നു വെച്ചു നാം പ്രാഗ
ത്ഭ്യത്തോടെ കൃപാസനത്തിന്നു അണഞ്ഞു ചെല്ലുക. എബ്ര.൪,൧൬. [ 8 ]
JANUARY. ജനുവരി.
31 DAYS. ൩൧ ദിവസം
🌝 പൌൎണ്ണമാസി 🌚 അമാവാസി
൨ാം തിയ്യതി ധനു — മകരം ൧൭ാം തിയ്യതി
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൯.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 TH വ്യ ൧൯ ൧൩ ദുല്ഹദു


൧൨൯൦
൪൩꠱ ൪൭꠱
2 F വെ ൨൦ 🌝 ൧൪ തി ൪൩꠱ ൪൬꠰
3 S ൨൧ ധനു.


൧൦൪൯
൧൫ പു ൪൪꠲ പ്ര ൪൬꠰
4 SUN ൨൨ ൧൬ പൂ ൪൭ ꠰ ദ്വി ൪൭꠰
5 M തി ൨൩ ൧൭ ൫൦꠲ തൃ ൪൯꠱
6 TU ചൊ ൨൪ ൧൮ ൫൫ ൫൨꠲
7 W ബു ൨൫ ൧൯ ൫൭
8 TH വ്യ ൨൬ ൨൦ പൂ ൫꠲ ൧꠱
9 F വെ ൨൭ ൨൧ ൧൧꠱ ൬꠱
10 S ൧൦ ൨൮ ൨൨ ൧൭꠰ ൧൧꠰
11 SUN ൧൧ ൨൯ ൨൩ ചി ൨൩ ൧൬
12 M ൧൨ തി ൩൦ ൨൪ ചോ ൨൭꠲ ൧൯꠲
13 TU ൧൩ ചൊ ൨൫ വി ൩൨ ൨൩
14 W ൧൪ ബു ൨൬ ൩൫꠰ ൨൫
15 TH ൧൫ വ്യ ൨൭ തൃ ൩൭꠱ ദ്വാ ൨൩
16 F ൧൬ വെ ൨൮ മൂ ൩൮ ꠱ ത്ര ൨൫꠱
17 S ൧൭ 🌚 ൨൯ പൂ ൩൮꠱ ൨൩꠲
18 SUN ൧൮ മകരം. ൩൦ ൩൭꠱ ൨൦꠲
19 M ൧൯ തി ദുല്ഹജി. തി ൩൪꠱ പ്ര ൧൬꠲
20 TU ൨൦ ചൊ ൩൧꠲ ദ്വി ൧൧꠲
21 W ൨൧ ബു ൨൮ തൃ ൫꠲
22 TH ൨൨ വ്യ ൧൦ പൂ ൨൩꠰ ൫൯꠲
23 F ൨൩ വെ ൧൧ ൧൯꠰ ൫൩꠰
24 S ൨൪ ൧൨ രേ ൧൪꠲ ൪൬꠲
25 SUN ൨൫ ൧൩ ൧൦ ൪൦
26 M ൨൬ തി ൧൪ ൭꠱ ൩൫꠱
27 TU ൨൭ ചൊ ൧൫ കാ ൩൧
28 W ൨൮ ബു ൧൬ ൧൦ രോ ൨൮꠰
29 TH ൨൯ വ്യ ൧൭ ൧൧ ൨꠲ ദ്വാ ൨൫꠱
30 F ൩൦ വെ ൧൮ ൧൨ തി ൩꠰ ത്ര ൨൪꠰
31 S ൩൧ ൧൯ ൧൩ പു ൫꠰ ൨൫
[ 9 ] ജനുവരി.

ഞാൻ കൎത്താവു ആകുന്നു മറ്റൊരുത്തനും ഇല്ല ഞാൻ പ്രകാശത്തെ ആകൃതിപ്പെടുത്തു
ന്നു അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ സമാധാനത്തെ ഉണ്ടാക്കുന്നു ദോഷത്തെയും
സൃഷ്ടിക്കുന്നു. കൎത്താവായ ഞാൻ ഈ കാൎയ്യങ്ങളെ ഒക്കയും ചെയ്യുന്നു. യശ. ൪൫, ൬. ൭.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൧൯ ൪൧ ൩൧ ൫൭ ആണ്ടുപിറപ്പു.
൧൯ ൪൧ ൩൬ ൫൭ പൌൎണ്ണമാസി.
൧൮ ൪൨ ൨൮ ൪൯
൧൮ ൪൨ ൨൧ ൪൨ ആണ്ടുപിറപ്പു ക. ൧ാം ഞ.
൧൮ ൪൨ ൨൧ ൪൩
൧൮ ൪൨ ൧൨ ൩൬ പ്രകാശനദിനം
൧൭ ൪൩ ൧൦ ൧൦ ൨൫
൧൭ ൪൩ ൧൦ ൪൯ ൧൧ ൧൩
൧൭ ൪൩ ൧൧ ൩൭ ഉ. തി. ൨൧ ഷഷ്ഠിവ്രതം.
൧൦ ൧൭ ൪൩ രാ. ൪൧
൧൧ ൧൬ ൪൪ ൨൧ ൪൦ പ്രകാശന ദിനം. ക. ൧ാം ഞ.
൧൨ ൧൬ ൪൪ ൨൬ ൧൧ നാഴികക്കു സങ്ക്രമം.
൧൩ ൧൬ ൪൪ ൪൮ ൧൧
൧൪ ൧൬ ൪൪ ൩൪ ൫൮ ഏകാദശിവ്രതം.
൧൫ ൧൫ ൪൫ ൨൨ ൪൬ പ്രദോഷവ്രതം. പുഴാദിഅ
൧൬ ൧൫ ൪൫ ൧൦ ൩൪ മ്പലത്തിൽ ഉത്സവാരംഭം.
൧൭ ൧൫ ൪൫ ൫൮ ൨൨ അമാവാസി.
൧൮ ൧൫ ൪൫ ൧൨ ൩൨ പ്രകാശനദിനം. ക. ൨ാം ഞ.
൧൯ ൧൪ ൪൬ ൫൦ ൧൪ തിരുവങ്ങാട അമ്പലത്തിൽ പ
൨൦ ൧൪ ൪൬ ൩൫ ൫൫ ‌ട്ടത്താനം.
൨൧ ൧൪ ൪൬ ൩൮
൨൨ ൧൪ ൪൬ ൨൬ ൪൯
൨൩ ൧൩ ൪൭ ൧൦ ൧൩ ൧൦ ൩൭ ഷഷ്ഠിവ്രതം.
൨൪ ൧൩ ൪൭ ൧൧ ൧൧ ൨൩
൨൫ ൧൩ ൪൭ ൧൧ ൪൭ രാ. ൧൧ പ്രകാശനദിനം. ക. ൩ാം ഞ.
൨൬ ൧൩ ൪൭ ഉ. തി. ൩൬ ൨൪
൨൭ ൧൨ ൪൮ ൪൮ ൧൨ [വാരംഭം.
കടലായി അമ്പലത്തിൽ ഉത്സ
൨൮ ൧൨ ൪൮ ൩൬ ഏകാദശിവ്രതം.
൨൯ ൧൨ ൪൮ ൨൪ ൪൮ പ്രദോഷവ്രതം.
൩൦ ൧൨ ൪൮ ൧൨ ൩൬
൩൧ ൧൧ ൪൯ ൨൪
[ 10 ]
FEBRUARY. ഫിബ്രുവരി.
28 DAYS. ൨൮ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൧ാം തിയ്യതി. മകരം — കുംഭം. ൧൬ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൯
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 SUN ൨൦ 🌝 ൧൪ ദുല്ഹജി.


൧൨൯൦
പൂ ൮꠰ ൨൬꠲
2 M തി ൨൧ മകരം. ൧൫ ൧൨ പ്ര ൨൯꠱
3 TU ചൊ ൨൨ ൧൬ ൧൬꠱ ദ്വി ൩൩
4 W ബു ൨൩ ൧൭ പൂ ൨൨꠰ തൃ ൩൭꠱
5 TH വ്യ ൨൪ ൧൮ ൨൮ ൪൨꠰
6 F വെ ൨൫ ൧൯ ൩൩꠲ ൪൭꠰
7 S ൨൬ ൨൦ ചി ൩൯꠱ ൫൧꠲
8 SUN ൨൭ ൨൧ ചൊ ൪൪꠲ ൫൬꠰
9 M തി ൨൮ ൨൨ വി ൪൯꠰ ൫൯꠲
10 TU ൧൦ ചൊ ൨൯ ൨൩ ൫൩꠰ ൨꠰
11 W ൧൧ ബു ൧൦൪൯ ൨൪ തൃ ൫൬ ൩꠲
12 TH ൧൨ വ്യ ൨൫ മൂ ൫൭꠲ ൪꠰
13 F ൧൩ വെ ൧൨൮൪ പൂ ൫൮ ൩꠰
14 S ൧൪ ൨൭ ൫൭꠱ ദ്വാ
15 SUN ൧൫ ൨൮ തി ൫൫꠲ ൫൭꠱
16 M ൧൬ തി 🌚 ൨൯ ൫൩꠰ ൫൩
17 TU ൧൭ ചൊ കുംഭം. മുഹരം


൧൨൯൧
൪൯꠲ പ്ര ൪൭꠰
18 W ൧൮ ബു പൂ ൪൫꠲ ദ്വി ൪൧꠰
19 TH ൧൯ വ്യ ൪൧꠰ തൃ ൩൫
20 F ൨൦ വെ ൧൦ രേ ൩൭ ൨൮꠰
21 S ൨൧ ൧൧ ൩൨꠱ ൨൨
22 SUN ൨൨ ൧൨ ൨൮꠲ ൧൬꠰
23 M ൨൩ തി ൧൩ കാ ൨൬ ൧൧꠰
24 TU ൨൪ ചൊ ൧൪ രോ ൨൪ ൭꠰
25 W ൨൫ ബു ൨൨꠱ ൪꠰
26 TH ൨൬ വ്യ ൧൬ ൧൦ തി ൨൧꠲ ൧꠲
27 F ൨൭ വെ ൧൭ ൧൧ പു ൨൩꠲ ൨꠱
28 S ൨൮ ൧൮ ൧൨ പൂ ൨൫꠱ ദ്വാ ൩꠰
[ 11 ] ഫിബ്രുവരി.

നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടയുഗത്തിൽ
നിന്നു നമ്മെ എടുത്തു കൊള്ളേണ്ടതിന്നു നമ്മുടെ പാപങ്ങൾക്കു വേണ്ടി തന്നെത്താൻ കൊ
ടുത്തു വെച്ചവനു യുഗാദികളോളം തേജസ്സുണ്ടാക. ഗല. ൧, ൪.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൧൧ ൪൯ ൪൮ ൧൨ സപ്തതിദിനം ഞ. പൌൎണ്ണമാ
സി.
൧൧ ൪൯ ൩൬
൧൦ ൫൦ ൨൪ ൪൮ കണ്ണാടിപ്പറമ്പത്ത ഊട്ട.
൧൦ ൫൦ ൧൧ ൩൬
൧൦ ൫൦ ൨൫
൧൦ ൫൦ ൪൯ ൧൦ ൧൩
൫൧ ൧൦ ൩൬ ൧൧ ഷഷ്ഠിവ്രതം.
൫൧ ൧൧ ൨൪ ൧൧ ൪൬ ഷഷ്ഠിദിനം ഞ. ഉച്ചാർ ആരം
ഭം.
൫൧ ൧൧ ൫൯ ഉ. തി. ൧൬
൧൦ ൫൧ രാ. ൪൧ ൩൮ നാഴികക്കു സങ്ക്രമം.
൧൧ ൫൨ ൨൨ ൪൬ കല്ലാക്കോട്ടത്ത ഊട്ടും പയ്യാവൂ
രൂട്ടും ആരംഭം.
൧൨ ൫൨ ൧൧ ൩൬
൧൩ ൫൨ ൨൪ ഏകാദശിവ്രതം. ആണ്ടലൂർ മു
൧൪ ൫൨ ൪൮ ൧൨ പ്രദോഷവ്രതം. [ടിആരംഭം.
൧൫ ൫൩ ൩൬ പഞ്ചദശദിനം ഞ. ശിവരാത്രി.
൧൬ ൫൩ ൨൫ ൪൯ അമാവാസി. ✱
൧൭ ൫൩ ൧൭ ൪൭ മുഹരം. മുഹമ്മദീയ†
൧൮ ൫൩ ൧൫ ൪൩ ക്രിസ്തീയ നോമ്പിന്റെ ആരം
ഭം.
൧൯ ൫൪ ൧൦ ൩൬
൨൦ ൫൪ ൨൯ ✱ഏച്ചൂരകോട്ടത്ത ഉത്സവം.
൨൧ ൫൪ ൫൩ ൧൦ ൧൭ †വൎഷത്തിന്റെ ആരംഭം.
൨൨ ൫൪ ൧൦ ൪൧ ൧൧ നോമ്പിൽ ൧ാം ഞ. ഷഷ്ഠിവ്ര
തം.
൨൩ ൫൫ ൧൧ ൩൧ രാ. ൧൦
൨൪ ൫൫ ഉ. തി. ൩൮
൨൫ ൫൫ ൨൮ ൫൬
൨൬ ൫൫ ൨൦ ൩൫
൨൭ ൫൬ ൧൦ ൩൫ ഏകാദശിവ്രതം.
൨൮ ൫൬ ൫൯ ൨൪ പ്രദോഷവ്രതം.
[ 12 ]
MARCH. മാൎച്ച.
31 DAYS. ൩൧ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൨ാം തിയ്യതി. കുംഭം — മീനം. ൧൭ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൯.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 SUN ൧൯ ൧൩ മുഹരം.


൧൨൯൧
൨൯꠱ ത്ര ൫꠰
2 M തി ൨൦ 🌝 ൧൪ ൩൩꠱ ൮꠰
3 TU ചൊ ൨൧ കുംഭം. ൧൫ പൂ ൩൮꠰ ൧൨꠱
4 W ബു ൨൨ ൧൬ ൪൪꠱ പ്ര ൧൭
5 TH വ്യ ൨൩ ൧൭ ൫൦ ദ്വി ൨൧꠲
6 F വെ ൨൪ ൧൮ ചി ൫൬ തൃ ൨൬꠱
7 S ൨൫ ൧൯ ചി ൧꠱ ൩൧
8 SUN ൨൦ ൧൪ ചൊ ൬꠱ ൩൫
9 M തി ൨൭ ൨൧ വി ൧൦꠲ ൩൮꠰
10 TU ൧൦ ചൊ ൨൮ ൨൨ ൧൪꠰ ൪൦꠱
11 W ൧൧ ബു ൨൯ ൨൩ തൃ ൧൭꠱ ൪൧
12 TH ൧൨ വ്യ ൩൦ ൨൪ മൂ ൧൭꠲ ൪൦꠲
13 F ൧൩ വെ ൧൦൪൯ ൨൫ പൂ ൧൭꠱ ൩൯
14 S ൧൪ ൨൬ ൧൬꠱ ൩൬꠰
15 SUN ൧൫ ൨൭ തി ൧൪꠱ ദ്വാ ൩൨꠰
16 M ൧൬ തി ൨൮ ൧൧꠱ ത്ര ൨൭꠰
17 TU ൧൭ ചൊ 🌚 ൨൯ ൭꠲ ൨൧꠱
18 W ൧൮ ബു മീനം. ൩൦ പൂ ൩꠱ ൧൫
19 TH ൧൯ വ്യ സാഫർ. രേ ൫൯ പ്ര ൮꠱
20 F ൨൦ വെ ൫൫꠰ ദ്വി ൨꠱
21 S ൨൧ ൫൦꠲ ൫൫꠱
22 SUN ൨൨ ൧൦ കാ ൪൭꠰ ൫൦
23 M ൨൩ തി ൧൧ രോ ൪൪꠰ ൪൫꠰
24 TU ൨൪ ചൊ ൧൨ ൪൩ ൪൨
25 W ൨൫ ബു ൧൩ തി ൪൨꠰ ൩൯꠰
26 TH ൨൬ വ്യ ൧൪ പു ൪൨꠲ ൩൮꠰
27 F ൨൭ വെ ൧൫ പൂ ൪൪꠱ ൩൮꠱
28 S ൨൮ ൧൬ ൧൦ ൪൭꠰ ൩൯꠲
29 SUN ൨൯ ൧൭ ൧൧ ൫൧ ദ്വാ ൪൨꠲
30 M ൩൦ തി ൧൮ ൧൨ പൂ ൫൫꠲ ത്ര ൪൫꠲
31 TU ൩൧ ചൊ ൧൯ ൧൩ പൂ ൫൦
[ 13 ] മാൎച്ച.

അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്മേൽ ആവസിക്കേണ്ടതിന്നു അതി കൌ
തുകമായി എൻ ബലഹീനതകളിൽ പ്രശംസിക്കും; എന്തെന്നാൽ ഞാൻ ബലഹീനനാകു
മ്പൊഴെക്കു ശക്തൻ ആകുന്നു. ൨. കൊരി. ൧൨, ൯. ൧൦.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൫൬ ൪൮ ൧൨ നോമ്പിൽ ൨ാം ഞ.
൫൬ ൩൬ പൌൎണ്ണമാസി.
൫൭ ൨൪ ൪൮ തളിപ്പറമ്പത്ത ഉത്സവാരംഭം.
൫൭ ൧൨ ൩൬ തൃച്ചംബരത്ത ഉത്സവാരംഭം.
൫൭ ൨൪
൫൭ ൪൮ ൧൩
൫൮ ൪൭ ൧൦ ൧൧
൫൮ ൧൦ ൩൬ ൧൧ നോമ്പിൽ ൩ാം ഞ.
൫൮ ൧൧ ൩൬ ൧൧ ൫൭ ഷഷ്ഠിവ്രതം.
൧൦ ൫൮ രാ. ൧൭ ഉ. തി. ൪൧
൧൧ ൫൮ ൧൧ ൩൬
൧൨ ൫൯ ൨൬ ൨൭ നാഴികക്കു സങ്ക്രമം.
൧൩ ൫൯ ൫൪ ൧൯
൧൪ ൫൯ ൪൩ ഏകാദശിവ്രതം.
൧൫ ൫൯ ൩൪ ൫൬ പ്രദോഷവ്രതം. നോമ്പിൽ
൧൬ ൫൯ ൨൦ ൪൪ ൪ാം ഞ.
൧൭ ൨൪ അമാവാസി.
൧൮ ൪൮ ൧൨
൧൯ ൩൬
൨൦ ൨൪ ൫൭
൨൧ ൧൩ ൩൭ കൊടുങ്ങല്ലൂർ ഭരണി.
൨൨ ൫൯ ൧൦ ൧൦ ൨൫ നോമ്പിൽ ൫ാം ഞ.
൨൩ ൫൯ ൧൦ ൪൯ ൧൧ ൧൩ ഷഷ്ഠിവ്രതം.
൨൪ ൫൯ ൧൧ ൩൭ രാ. ൧൧
൨൫ ൫൯ ഉ. തി. ൩൧ ൫൬
൨൬ ൫൯ ൨൦ ൪൪ വള്ളൂർകാവിൽ ഉത്സവം.
൨൭ ൫൮ ൩൨
൨൮ ൫൮ ൫൬ ൨൧ ഏകാദശിവ്രതം.
൨൯ ൫൮ ൪൮ ൧൧ [വേശനം.
നോമ്പിൽ ൬ാം ഞ. നഗരപ്ര
൩൦ ൫൮ ൩൬ പദോഷവ്രതം പൂരം.
൩൧ ൫൮ ൨൫ ൪൯
[ 14 ]
APRIL. എപ്രിൽ.
30 DAYS. ൩൦ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൧ാം തിയ്യതി. മീനം — മേടം. ൧൬ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൯
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 W ബു ൨൦ 🌝 ൧൪ സാഫർ.


൧൨൯൧
൬꠲ ൫൪꠱
2 TH വ്യ ൨൧ മീനം.


൧൦൪൯
൧൫ ൧൨꠱ പ്ര ൫൯꠱
3 F വെ ൨൨ ൧൬ ചി ൧൮꠱ പ്ര
4 S ൨൩ ൧൭ ചൊ ൨൩꠱ ദ്വി ൮꠰
5 SUN ൨൪ ൧൮ വി ൨൮꠱ തൃ ൧൧꠲
6 M തി ൨൫ ൧൯ ൩൨꠱ ൧൪꠰
7 TU ചൊ ൨൬ ൨൦ തൃ ൩൫꠰ ൧൫꠲
8 W ബു ൨൭ ൨൧ മൂ ൩൭ ൧൬
9 TH വ്യ ൨൮ ൨൨ പൂ ൩൭꠲ ൧൬
10 F ൧൦ വെ ൨൯ ൨൩ ൩൭꠰ ൧൨꠱
11 S ൧൧ ൩൦ ൨൪ തി ൩൫꠱
12 SUN ൧൨ ൨൫ ൩൩ ൪꠱
13 M ൧൩ തി ൨൬ ൨൯꠲ ദ്വാ ൫൯
14 TU ൧൪ ചൊ ൨൭ പൂ ൨൫꠲ ത്ര ൫൩
15 W ൧൫ ബു ൨൮ ൨൧꠰ ൪൬꠰
16 TH ൧൬ വ്യ 🌚 ൨൯ ൧൭ ൩൯꠱
17 F ൧൭ വെ മേടം. റബ്ബയെല്ലവ്വൽ ൧൨꠲ പ്ര ൩൩
18 S ൧൮ ദ്വി ൨൭
19 SUN ൧൯ കാ ൫꠲ തൃ ൨൧꠲
20 M ൨൦ തി രൊ ൩꠲ ൧൯
21 TU ൨൧ ചൊ ൧൦ ൨꠰ ൧൪꠰
22 W ൨൨ ബു ൧൧ തി ൧൨꠰
23 TH ൨൩ വ്യ ൧൨ പു ൩꠰ ൧൧꠲
24 F ൨൪ വെ ൧൩ പൂ ൫꠱ ൧൧꠱
25 S ൨൫ ൧൪ ൮꠲ ൧൪꠰
26 SUN ൨൬ ൧൫ ൧൦ ൧൩ ൧൭
27 M ൨൭ തി ൧൬ ൧൧ പൂ ൧൮ ൨൦꠲
28 TU ൨൮ ചൊ ൧൭ ൧൨ ൨൩꠱ ദ്വാ ൨൫
29 W ൨൯ ബു ൧൮ ൧൩ ൨൯꠰ ത്ര ൨൯꠲
30 TH ൩൦ വ്യ ൧൯ ൧൪ ചി ൩൫ ൩൪꠰
[ 15 ] എപ്രിൽ.

നിങ്ങളിൽ ഒരുത്തനു ജ്ഞാനം കുറവായാൽ ഭത്സിക്കാതെ എല്ലാവൎക്കും ഔദാൎയ്യമായി
കൊടുക്കുന്ന ദൈവത്തോടു യാചിക്ക; അപ്പോൾ അവനു കൊടുക്കപ്പെടും യാക്കോ. ൧, ൫.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൫൮ ൧൩ ൩൩ പൌൎണ്ണമാസി.
൫൮ ൫൩ ൧൪
൫൭ ൩൫ ൫൮ [യാഴ്ച.
ക്രൂശാരോഹണം. തിരുവെള്ളി
൫൭ ൨൨ ൪൫ മഹാവിശ്രാമദിനം.
൫൭ ൫൨ പുനരുത്ഥാനം.
൫൭ ൧൦ ൧൬ ൧൦ ൪൦
൫൬ ൧൧ ൧൧ ൩൬
൫൬ ൧൧ ൪൯ ഉ. തി. ൯ ഷഷ്ഠിവ്രതം.
൫൬ രാ. ൩൩ ൫൭
൧൦ ൫൬ ൨൧ ൪൬
൧൧ ൫൬ ൧൦ ൩൪ ൪൭꠰ നാഴികക്കു വിഷുസങ്ക്രമം.
൧൨ ൫൫ ൫൮ ൨൨ പെസഹയിൽ ൧ാം ഞ.✱
൧൩ ൫൫ ൪൭ ൧൧ ഏകാദശിവ്രതം. മാവിലക്കാ
[വിൽ അടി.
൧൪ ൫൫ ൩൬ പ്രദോഷവ്രതം.
൧൫ ൫൫ ൨൫ ൩൮
൧൬ ൫൪ ൩൨ ൪൦ അമാവാസി.
൧൭ ൫൪ ൫൬ ൨൮
൧൮ ൫൪ ൪൪
൧൯ ൫൪ ൩൨ ൫൬ പെസഹയിൽ ൨ാം ഞ.
൨൦ ൫൩ ൧൯ ൩൬
൨൧ ൫൩ ൧൦ ൧൨ ൧൦ ൨൭
൨൨ ൫൩ ൧൧ ൧൧ ൩൭ ഷഷ്ഠിവ്രതം.
൨൩ ൫൩ ൧൧ ൪൮ രാ. ൧൨ ✱തിരുവങ്ങാട്ടു വിഷുവിളക്കു.
൨൪ ൫൨ ഉ. തി. ൩൬ കാപ്പാട്ടു കാവിൽ വെടി. ചെ
൨൫ ൫൨ ൨൪ ൪൭ റുകുന്നത്ത നൃത്തം.
൨൬ ൫൨ ൧൨ ൩൭ പെസഹയിൽ ൩ാം ഞ.
൨൭ ൫൨ ൨൫ ഏകാദശിവ്രതം.
൨൮ ൫൧ ൪൯ ൧൨ പ്രദോഷവ്രതം.
൨൯ ൫൧ ൩൬
൩൦ ൫൧ ൨൫ ൪൯
[ 16 ]
MAY. മെയി.
31 DAYS. ൩൧ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൧ാം, ൩൦ാം തിയ്യതി. മേടം — എടവം. ൨൫ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൯
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 F വെ ൨൦ 🌝 ൧൫ റബ്ബയെല്ലവ്വൽ. ചൊ ൪൦꠱ ൩൮꠱
2 S ൨൧ മേടം. ൧൬ വി ൪൫꠲ പ്ര ൪൨꠱
3 SUN ൨൨ ൧൭ ൫൦ ദ്വി ൪൫꠱
4 M തി ൨൩ ൧൮ തൃ ൫൩꠱ തൃ ൪൭꠲
5 TU ചൊ ൨൪ ൧൯ മൂ ൫൬꠲ ൪൮꠱
6 W ബു ൨൫ ൨൦ പൂ ൫൭꠱ ൪൮꠰
7 TH വ്യ ൨൬ ൨൧ ൫൭꠱ ൪൬꠱
8 F വെ ൨൭ ൨൨ തി ൫൬꠱ ൫൩꠱
9 S ൨൮ ൨൩ ൫൪꠱ ൩൯꠰
10 SUN ൧൦ ൨൯ ൨൪ ൫൧꠱ ൩൪꠰
11 M ൧൧ തി ൩൦ ൨൫ പൂ ൪൮꠲ ൨൮꠰
12 TU ൧൨ ചൊ ൩൧ ൨൬ ൪൭꠲ ൨൧꠲
13 W ൧൩ ബു ൨൭ രേ ൩൯꠱ ദ്വാ ൧൫
14 TH ൧൪ വ്യ ൨൮ ൩൫ ത്ര ൮꠱
15 F ൧൫ വെ 🌚 ൨൯ ൩൧
16 S ൧൬ ൧൦൪൯


എടവം.
൧൨൯൧


റബയെൽആഹർ.
കാ ൨൫꠱ പ്ര ൫൬
17 SUN ൧൭ രോ ൨൪꠱ ദ്വി ൫൧꠰
18 M ൧൮ തി ൨൨꠱ തൃ ൪൭꠱
19 TU ൧൯ ചൊ തി ൨൨ ൪൪꠲
20 W ൨൦ ബു പു ൨൨꠰ ൪൩꠲
21 TH ൨൧ വ്യ പൂ ൨൪ ൪൩
22 F ൨൨ വെ ൧൦ ൨൬꠱ ൪൪꠰
23 S ൨൩ ൧൧ ൨൯꠲ ൪൬
24 SUN ൨൪ ൧൨ പൂ ൩൪꠱ ൪൯꠲
25 M ൨൫ തി ൧൩ ൧൦ ൪൦꠰ ൫൩꠲
26 TU ൨൬ ചൊ ൧൪ ൧൧ ൪൬ ൫൮
27 W ൨൭ ബു ൧൫ ൧൨ ചി ൫൧꠲ ൨꠲
28 TH ൨൮ വ്യ ൧൬ ൧൩ ചൊ ൫൭꠱ ദ്വാ ൭꠰
29 F ൨൯ വെ ൧൭ ൧൪ ചൊ ൨꠲ ത്ര ൧൧꠰
30 S ൩൦ ൧൮ 🌝 ൧൫ വി ൧൪
31 SUN ൩൧ ൧൯ ൧൬ ൧൧꠱ ൧൭꠰
[ 17 ] മെയി.

നിന്റെ ബാല്യദിവസങ്ങളിൽ നിന്നോടുള്ള എന്റെ ഉഭയസമ്മതത്തെ ഞാൻ ഓൎത്തു
നിത്യ ഉഭയസമ്മതത്തെ നിന്നോടു സ്ഥിരപ്പെടുത്തും. ഹെസ. ൧൬, ൬൦.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൫൧ ൧൦ ൩൬ [ണം.
പൌൎണ്ണമാസി. ചന്ദ്രഗ്രഹ
൫൧ ൨൫ പൊറൂരപുലക്കോട്ടത്തു പുലയ
[രുടെ ഉത്സവം.
൫൧ ൪൮ ൧൨ പെ. ൪ാം ഞ.
൫൦ ൧൦ ൩൬
൫൦ ൧൦ ൨൫ ൪൯
൫൦ ൧൦ ൧൦ ൧൧ ൧൦ ൩൭
൫൦ ൧൦ ൧൧ ൧൧ ൨൬ ഷഷ്ഠിവ്രതം.
൫൦ ൧൦ ൧൧ ൫൦ ഉ. തി. ൧൨
൪൯ ൧൧ രാ. ൩൬
൧൦ ൪൯ ൧൧ ൨൫ ൪൯ പെസഹയിൽ. ൫ാം ഞ.
൧൧ ൪൯ ൧൧ ൧൩ ൩൬ [കക്കു സങ്ക്രമം.
൧൨ ൪൯ ൧൧ ൨൫ ഏകാദശിവ്രതം. ൪൩ നാഴി
൧൩ ൪൮ ൧൨ ൪൯ ൧൨ പ്രദോഷവ്രതം.
൧൪ ൪൮ ൧൨ ൩൬ ൧൧ സ്വൎഗ്ഗാരോഹണം.
൧൫ ൪൮ ൧൨ ൩൬ അമാവാസി.
൧൬ ൪൮ ൧൨ ൨൫ ൫൫
൧൭ ൪൭ ൧൩ ൨൦ ൪൬ സ്വൎഗ്ഗാരോഹണം. ക. ഞ.
൧൮ ൪൭ ൧൩ ൧൦ ൩൪
൧൯ ൪൭ ൧൩ ൫൮ ൨൮
൨൦ ൪൭ ൧൩ ൫൩ ൧൦ ൧൭
൨൧ ൪൬ ൧൪ ൧൦ ൪൧ ൧൧ ഷഷ്ഠിവ്രതം.
൨൨ ൪൬ ൧൪ ൧൧ ൩൨ ൧൧ ൫൬
൨൩ ൪൬ ൧൪ ഉ. തി. ൨൧ രാ. ൩൬
൨൪ ൪൬ ൧൪ ൨൫ പെന്തകോസ്തനാൾ. രാജ്ഞി
യുടെ ജനനദിവസം.
൨൫ ൪൫ ൧൫ ൪൯ ൧൧
൨൬ ൪൫ ൧൫ ൩൬ ൫൯
൨൭ ൪൫ ൧൫ ൨൪ ൪൮ ഏകാദശിവ്രതം.
൨൮ ൪൫ ൧൫ ൧൨ ൩൬ പ്രദോഷവ്രതം. കിഴക്കോട്ട
൨൯ ൪൪ ൧൬ ൨൪ ഉത്സവാരംഭം.
൩൦ ൪൪ ൧൬ ൪൮ ൧൨ പൌൎണ്ണമാസി.
൩൧ ൪൪ ൧൬ ൩൬ ത്രിത്വനാൾ.
[ 18 ]
JUNE. ജൂൻ.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൧൩ാം തിയ്യതി. എടവം — മിഥുനം ൨൯ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൯
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 M തി ൨൦ എടവം. ൧൭ റബയെൽആഹർ. തൃ ൧൪꠱ പ്ര ൧൮꠱
2 TU ചൊ ൨൧ ൧൮ മൂ ൧൬꠱ ദ്വി ൧൯
3 W ബു ൨൨ ൧൯ പൂ ൧൭꠱ തൃ ൧൮꠰
4 TH വ്യ ൨൩ ൨൦ ൧൭꠰ ൧൫꠲
5 F വെ ൨൪ ൨൧ തി ൧൫꠲ ൧൨꠰
6 S ൨൫ ൨൨ ൧൩ ൭꠱
7 SUN ൨൬ ൨൩ ൧൦
8 M തി ൨൭ ൨൪ പൂ ൫൫꠱
9 TU ചൊ ൨൮ ൨൫ ൧꠱ ൪൯
10 W ൧൦ ബു ൨൯ ൨൬ ൫൭꠰ ൪൨
11 TH ൧൧ വ്യ ൩൦ ൨൭ ൫൩ ദ്വാ ൩൫꠱
12 F ൧൨ വെ ൩൧ ൨൮ കാ ൪൯ ത്ര ൨൯꠰
13 S ൧൩ ൩൨ 🌚 ൨൯ രോ ൪൫꠱ ൨൩꠲
14 SUN ൧൪ ൧൦൪൯


മിഥുനം.
൩൦ ൪൩꠱ ൧൯꠰
15 M ൧൫ തി ൧൨൯൧


ജമാദീൻഅവ്വൽ.
തി ൪൨ പ്ര ൧൫꠲
16 TU ൧൬ ചൊ പൂ ൪൧꠲ ദ്വി ൧൩꠱
17 W ൧൭ ബു പൂ ൪൨꠱ തൃ ൧൨꠱
18 TH ൧൮ വ്യ ൪൪꠲ ൧൩
19 F ൧൯ വെ ൪൮ ൧൪꠰
20 S ൨൦ പൂ ൫൨ ൧൭꠰
21 SUN ൨൧ ൫൭ ൨൦꠲
22 M ൨൨ തി ൨꠱ ൨൫
23 TU ൨൩ ചൊ ൧൦ ൮꠰ ൨൯꠱
24 W ൨൪ ബു ൧൧ ൧൦ ചി ൧൪ ൩൪
25 TH ൨൫ വ്യ ൧൨ ൧൧ ചൊ ൧൯꠲ ൩൮꠲
26 F ൨൬ വെ ൧൩ ൧൨ വി ൨൪꠲ ദ്വാ ൪൨꠰
27 S ൨൭ ൧൪ ൧൩ ൨൯꠰ ത്ര ൪൫꠰
28 SUN ൨൮ ൧൫ ൧൪ തൃ ൩൩ ൪൭꠰
29 M ൨൯ തി ൧൬ 🌝 ൧൫ മൂ ൩൫꠱ ൪൮꠰
30 TU ൩൦ ചൊ ൧൭ ൧൬ പൂ ൩൭ പ്ര ൪൭꠲
[ 19 ] ജൂൻ.

നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതെ ഇരിപ്പാൻ ഇന്നു എന്ന
തു പറഞ്ഞു കേൾക്കുവോളം നാൾ തോറും അന്യൊന്യം പ്രബോധിപ്പിച്ചുകൊൾവിൻ. എ
ബ്ര. ൩, ൧൩.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൪൪ ൧൬ ൨൬ ൪൯
൪൪ ൧൬ ൧൩ ൩൬
൪൩ ൧൭ ൨൫
൪൩ ൧൭ ൧൯ ൧൦ ൧൨
൪൩ ൧൭ ൧൦ ൩൬ ൧൧
൪൩ ൧൭ ൧൧ ൨൫ ൧൧ ൪൯ ഷഷ്ഠിവ്രതം.
൪൨ ൧൮ ൧൧ ൫൨ ഉ. തി. ൧൪ ത്രീത്വം. ക. ൧ാം ഞ. കിഴ
ക്കോട്ട അഷ്ടമി ആരാധന.
൪൨ ൧൮ രാ. ൩൬
൪൨ ൧൮ ൨൪ ൪൮
൧൦ ൪൨ ൧൮ ൧൨ ൩൬ ഏകാദശിവ്രതം.
൧൧ ൪൧ ൧൯ ൨൫ പ്രദോഷവ്രതം.
൧൨ ൪൧ ൧൯ ൪൯ ൧൧
൧൩ ൪൧ ൧൯ ൩൬ [നാവസാനം.
അമാവാസി. വൈശാഖസ്നാ
൧൪ ൪൧ ൧൯ ൨൫ ൪൯ ത്രീത്വം. ക. ൨ാം ഞ.
൧൫ ൪൦ ൨൦ ൧൭ ൪൩
൧൬ ൪൦ ൨൦ ൧൦ ൩൬
൧൭ ൪൦ ൨൦ ൨൬
൧൮ ൪൦ ൨൦ ൫൦ ൧൪
൧൯ ൩൯ ൨൧ ൩൮ ൧൦
൨൦ ൩൯ ൨൧ ൧൦ ൩൬ ൧൧ ഷഷ്ഠിവ്രതം.
൨൧ ൩൯ ൨൧ ൧൧ ൨൫ ൧൧ ൪൯ ത്രീത്വം. ക. ൩ാം ഞ.
൨൨ ൩൯ ൨൧ ഉ. തി. ൧൩ രാ. ൩൬
൨൩ ൩൯ ൨൧ ൨൬
൨൪ ൩൯ ൨൧ ൫൦ ൧൨ യോഹന്നാൻ സ്നാപകൻ.
൨൫ ൪൦ ൨൦ ൩൬ ഏകാദശിവ്രതം.
൨൬ ൪൦ ൨൦ ൨൬ ൪൮
൨൭ ൪൦ ൨൦ ൧൨ ൩൬ പ്രദോഷവ്രതം.
൨൮ ൪൦ ൨൦ ൨൫ ത്രീത്വം. ക. ൪ാം ഞ.
൨൯ ൪൧ ൧൯ ൪൯ ൧൩ പൌൎണ്ണമാസി.
൩൦ ൪൧ ൧൯ ൩൭
[ 20 ]
JULY. ജൂലായി.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൧൩ാം തിയ്യതി. മിഥുനം — കൎക്കിടകം. ൨൮ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൯
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 W ബു ൧൮ മിഥുനം. ൧൭ ജമാദിൻ അവ്വൽ. ൩൭꠰ ദ്വി ൪൬꠰
2 TH വ്യ ൧൯ ൧൮ തി ൩൬꠰ തൃ ൪൩꠰
3 F വെ ൨൦ ൧൯ ൩൪꠰ ൩൯
4 S ൨൧ ൨൦ ൩൧꠰ ൩൪
5 SUN ൨൨ ൨൧ പൂ ൨൭꠲ ൨൮
6 M തി ൨൩ ൨൨ ൨൩꠱ ൨൧꠱
7 TU ചൊ ൨൪ ൨൩ രേ ൧൯꠰ ൧൪꠲
8 W ബു ൨൫ ൨൪ ൧൫
9 TH വ്യ ൨൬ ൨൫ ൧൦꠲ ൧꠱
10 F ൧൦ വെ ൨൭ ൨൬ കാ ൭꠰ ദ്വാ ൫൫꠱
11 S ൧൧ ൨൮ ൨൭ രൊ ൪꠰ ത്ര ൫൦꠱
12 SUN ൧൨ ൨൯ ൨൮ ൨꠰ ൪൬꠰
13 M ൧൩ തി ൩൦ 🌚 ൨൯ തി ൧꠱ ൪൨꠱
14 TU ൧൪ ചൊ ൩൧ ൧൨൯൧


ജമാദിൻ ആഹർ.
പൂ ൩꠲ ദ്വി ൪൧꠲
15 W ൧൫ ബു ൧൦൪൯


കൎക്കിടകം
പൂ ദ്വി ൪൧꠰
16 TH ൧൬ വ്യ ൫꠱ തൃ ൪൨꠰
17 F ൧൭ വെ ൯꠰ ൪൪꠱
18 S ൧൮ പൂ ൧൩꠲ ൪൭꠱
19 SUN ൧൯ ൧൯꠱ ൫൨
20 M ൨൦ തി ൨൪꠱ ൫൫꠰
21 TU ൨൧ ചൊ ചി ൩൦꠰
22 W ൨൨ ബു ചൊ ൩൬ ൪꠲
23 TH ൨൩ വ്യ ൧൦ വി ൩൯
24 F ൨൪ വെ ൧൦ ൧൧ ൪൬꠱ ൧൩꠱
25 S ൨൫ ൧൧ ൧൨ തൃ ൫൦꠱ ൧൫
26 SUN ൨൬ ൧൨ ൧൩ മൂ ൫൩꠲ ദ്വാ ൧൬꠱
27 M ൨൭ തി ൧൩ ൧൪ പൂ ൫൫꠲ ത്ര ൧൭
28 TU ൨൮ ചൊ ൧൪ 🌝 ൧൫ ൫൬꠱ ൧൬
29 W ൨൯ ബു ൧൫ ൧൬ തി ൫൬ ൧൪
30 TH ൩൦ വ്യ ൧൬ ൧൭ ൫൫ പ്ര ൧൦
31 F ൩൧ വെ ൧൭ ൧൮ ൫൨꠱ ദ്വി
[ 21 ] ജൂലായി.

മനുഷ്യന്റെ ദിവസങ്ങൾ പുല്ലു പോലെ ആകുന്നു വയലിലെ പുഷ്പം പോലെ അവൻ
പൂക്കുന്നു. എന്തെന്നാൽ കാറ്റു അതിന്മേൽ അടിക്കുന്നു അതും ഇല്ലാതെ പോകുന്നു അതി
ന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല. സങ്കീ. ൧൦൩, ൧൫. ൧൬.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൪൧ ൧൯ ൩൬
൪൧ ൧൯ ൨൬ ൫൦
൪൨ ൧൮ ൧൨ ൩൬
൪൨ ൧൮ ൧൦ ൧൦ ൨൭
൪൨ ൧൮ ൧൦ ൫൭ ൧൧ ൨൧ ത്രീത്വം ക. ൫ാം ഞ. ഷഷ്ഠി
വ്രതം.
൪൨ ൧൮ ൧൧ ൪൮ ഉ. തി. ൧൨
൪൩ ൧൭ രാ. ൩൬
൪൩ ൧൭ ൨൫ ൪൮
൪൩ ൧൭ ൧൨ ൩൬
൧൦ ൪൩ ൧൭ ൨൫ ഏകാദശിവ്രതം.
൧൧ ൪൪ ൧൬ ൪൯ ൧൨ പ്രദോഷവ്രതം.
൧൨ ൪൪ ൧൬ ൩൭ ത്രീത്വം ക. ൬ാം ഞ.
൧൩ ൪൪ ൧൬ ൨൫ ൪൯ അമാവാസി.
൧൪ ൪൪ ൧൬ ൧൨ ൩൫ ൪൩꠰ നാഴികക്കു സങ്ക്രമം.
൧൫ ൪൫ ൧൫ ൫൯ ൨൪
൧൬ ൪൫ ൧൫ ൪൮ ൧൨
൧൭ ൪൫ ൧൫ ൩൬
൧൮ ൪൫ ൧൫ ൨൬ ൫൦
൧൯ ൪൯ ൧൪ ൧൦ ൧൨ ൧൦ ൩൬ ത്രീത്വം. ക. ൭ാം ഞ. ഷഷ്ഠി
വ്രതം.
൨൦ ൪൯ ൧൪ ൧൧ ൧൧ ൨൬
൨൧ ൪൯ ൧൪ ൧൧ ൪൯ രാ. ൧൨
൨൨ ൪൯ ൧൪ ഉ. തി. ൪൨ ൧൨
൨൩ ൪൭ ൧൩ ൩൬
൨൪ ൪൭ ൧൩ ൨൬ ൫൦
൨൫ ൪൭ ൧൩ ൧൪ ൩൮ ഏകാദശിവ്രതം.
൨൬ ൪൭ ൧൩ ൨൬ ത്രീത്വം. ക. ൮ാം ഞ. പ്ര
ദോഷവ്രതം.
൨൭ ൪൮ ൧൨ ൪൮ ൧൨
൨൮ ൪൮ ൧൨ ൩൬ പൌൎണ്ണമാസി.
൨൯ ൪൮ ൧൨ ൨൬ ൪൮
൩൦ ൪൮ ൧൨ ൧൨ ൩൫
൩൧ ൪൯ ൧൧ ൨൫
[ 22 ]
AUGUST. അഗുസ്ത.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൧൧ാം തിയ്യതി. കൎക്കിടകം — ചിങ്ങം. ൨൭ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൯
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 S ൧൮ കൎക്കിടകം ൧൯ ജമാദിൻ ആഹർ. പൂ ൪൯꠱ തൃ
2 SUN ൧൯ ൨൦ ൪൫꠱ ൫൪꠰
3 M തി ൨൦ ൨൧ രേ ൪൧꠰ ൪൭꠲
4 TU ചൊ ൨൧ ൨൨ ൩൬꠲ ൪൧
5 W ബു ൨൨ ൨൩ ൩൧꠱ ൩൩
6 TH വ്യ ൨൩ ൨൪ കാ ൨൮꠱ ൨൭꠲
7 F വെ ൨൪ ൨൫ രോ ൨൫꠰ ൨൨꠰
8 S ൨൫ ൨൬ ൨൨꠲ ൧൭꠱
9 SUN ൨൬ ൨൭ തി ൨൧꠰ ദ്വാ ൧൪
10 M ൧൦ തി ൨൭ ൨൮ പു ൨൦꠲ ത്ര ൧൧꠱
11 TU ൧൧ ചൊ ൨൮ 🌚 ൨൯ പൂ ൨൧꠱ ൧൦꠱
12 W ൧൨ ബു ൨൯ ൩൦ ൨൩꠱ ൧൦꠲
13 TH ൧൩ വ്യ ൩൦ ൧൨൯൧


റജബു.
൨൬꠱ പ്ര ൧൨꠱
14 F ൧൪ വെ ൩൧ പൂ ൩൦꠱ ദ്വി ൧൪꠲
15 S ൧൫ ൩൨ ൩൫꠰ തൃ ൧൮꠰
16 SUN ൧൬ ൧൦൪൯


ചിങ്ങം.
൪൦꠲ ൨൨꠰
17 M ൧൭ തി ചി ൪൬꠰ ൨൬꠲
18 TU ൧൮ ചൊ ചൊ ൫൨꠰ ൩൧꠱
19 W ൧൯ ബു വി ൫൭꠲ ൩൫꠲
20 TH ൨൦ വ്യ വി ൩൯꠲
21 F ൨൧ വെ ൭꠰ ൪൨꠰
22 S ൨൨ ൧൦ തൃ ൧൧꠰ ൪൫
23 SUN ൨൩ ൧൧ മൂ ൧൪ ൪൬꠱
24 M ൨൪ തി ൧൨ പൂ ൧൫꠱ ദ്വാ ൪൬꠰
25 TU ൨൫ ചൊ ൧൦ ൧൩ ൧൬ ത്ര ൪൪꠲
26 W ൨൬ ബു ൧൧ ൧൪ തി ൧൫꠰ ൪൨꠰
27 TH ൨൭ വ്യ ൧൨ 🌝 ൧൫ ൧൩꠰ ൩൮꠰
28 F ൨൮ വെ ൧൩ ൧൬ ൧൦꠱ പ്ര ൩൩꠰
29 S ൨൯ ൧൪ ൧൭ പൂ ദ്വി ൨൭꠱
30 SUN ൩൦ ൧൫ ൧൮ ൨꠲ തൃ ൨൧
31 M ൩൧ തി ൧൭ ൧൬ ൫൮꠱ ൧൪꠱
[ 23 ] അഗുസ്ത.

കള്ള നാമമുള്ള അദ്ധ്യാത്മജ്ഞാനത്തിന്റെ ബാഹ്യമായ വൃഥാലാപങ്ങളെയും തൎക്കസൂ
ത്രങ്ങളെയും അകറ്റി നിന്നു ഉപനിധിയെ കാത്തുകൊൾക. ആ ജ്ഞാനം ചിലർ അവ
ലംബിച്ചു വിശ്വാസത്തിൽനിന്നു പിഴുകി പോയി. ൧ തിമൊ. ൬. ൨൦, ൨൧.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൪൯ ൧൧ ൫൦ ൧൪
൪൯ ൧൧ ൩൮ ൧൦ ത്രീത്വം. ക. ൯ാം ഞ.
൪൯ ൧൧ ൧൦ ൨൮ ൧൦ ൪൨ ഷഷ്ഠിവ്രതം.
൫൦ ൧൦ ൧൧ ൧൨ ൧൧ ൩൫
൫൦ ൧൦ ൧൧ ൫൯ ഉ. തി. ൩൦
൫൦ ൧൦ രാ. ൫൯ ൨൪
൫൦ ൧൦ ൪൮ ൧൨
൫൧ ൩൬ ഏകാദശിവ്രതം.
൫൧ ൨൬ ൫൦ ത്രീത്വം. ക. ൧൦ാം ഞ. പ്ര
ദോഷവ്രതം.
൧൦ ൫൧ ൧൪ ൩൮
൧൧ ൫൧ ൨൮ അമാവാസി. പിതൃകൎമ്മം.
൧൨ ൫൨ ൫൨ ൧൨
൧൩ ൫൨ ൪൨ ൧൨
൧൪ ൫൨ ൪൦
൧൫ ൫൨ ൨൬ ൫൦ ൧൨ നാഴികക്കു സങ്ക്രമം.
൧൬ ൫൨ ൧൧ ൩൮ ത്രീത്വം ക. ൧൧ാം ഞ. അ
ത്തം ചതുൎത്ഥി.
൧൭ ൫൩ ൧൦ ൧൦ ൨൬
൧൮ ൫൩ ൧൧ ൫൦ ൧൧ ൫൯ ഷഷ്ഠിവ്രതം.
൧൯ ൫൩ ഉ. ൧൨ രാ. ൩൦
൨൦ ൫൩ ൪൮ ൧൨
൨൧ ൫൪ ൩൪ ൫൦
൨൨ ൫൪ ൧൨ ൩൪
൨൩ ൫൪ ൫൬ ൨൦ ത്രീത്വം. ക. ൧൨ാം ഞ. ഏ
കാദശിവ്രതം.
൨൪ ൫൪ ൪൪
൨൫ ൫൫ ൨൪ ൪൮ പ്രദോഷവ്രതം. ഉത്രാടം.
൨൬ ൫൫ ൧൨ ൩൬ തിരുവോണം.
൨൭ ൫൫ ൪൮ ൧൨ പൌൎണ്ണമാസി.
൨൮ ൫൫ ൩൬ ൫൮
൨൯ ൫൬ ൨൦ ൪൦
൩൦ ൫൬ ൨൬ ത്രീത്വം. ക. ൧൩ാം ഞ.
൩൧ ൫൬ ൪൮ ൧൨
[ 24 ]
SEPTEMBER. സെപ്തെംബർ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൧൦ാം തിയ്യതി. ചിങ്ങം — കന്നി. ൨൫ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 TU ചൊ ൧൭ ചിങ്ങം.


൧൦൪൯
൨൦ റജബു. ൫൪ ൭꠱
2 W ബു ൧൮ ൨൧ കാ ൫൦ ൧꠱
3 TH വ്യ ൧൯ ൨൨ രൊ ൪൬꠰ ൫൫꠰
4 F വെ ൨൦ ൨൩ ൪൩꠱ ൫൦꠰
5 S ൨൧ ൨൪ തി ൪൧꠰ ൪൬
6 SUN ൨൨ ൨൫ പു ൪൦꠰ ൪൩
7 M തി ൨൩ ൨൬ പൂ ൪൦꠰ ദ്വാ ൪൧꠰
8 TU ചൊ ൨൪ ൨൭ ൪൧꠱ ത്ര ൪൦꠱
9 W ബു ൨൫ ൨൮ ൪൪ ൪൧꠲
10 TH ൧൦ വ്യ ൨൬ 🌚 ൨൯ പൂ ൪൭꠰ ൪൩꠲
11 F ൧൧ വെ ൨൭ ൧൨൯൧


ശബ്ബാൻ.
൫൧꠲ പ്ര ൪൭
12 S ൧൨ ൨൮ ൫൭ ദ്വി ൫൦꠲
13 SUN ൧൩ ൨൯ ൨꠱ തൃ ൫൫꠰
14 M ൧൪ തി ൩൦ ചി ൮꠰ ൫൯꠲
15 TU ൧൫ ചൊ ൩൧ ചൊ ൧൪ ൪꠱
16 W ൧൬ ബു കന്നി.


൧൦൪൫൦
വി ൧൯꠱ ൮꠱
17 TH ൧൭ വ്യ ൨൪꠱ ൧൨꠱
18 F ൧൮ വെ തൃ ൨൮ ൧൫꠰
19 S ൧൯ മൂ ൩൨ ൧൭꠰
20 SUN ൨൦ ൧൦ പൂ ൩൪ ൧൭꠲
21 M ൨൧ തി ൧൧ ൩൫ ൧൭꠰
22 TU ൨൨ ചൊ ൧൨ തി ൩൫ ൧൫꠰
23 W ൨൩ ബു ൧൩ ൩൪ ദ്വാ ൧൨꠰
24 TH ൨൪ വ്യ ൧൪ ൩൧꠱ ത്ര ൭꠱
25 F ൨൫ വെ ൧൦ 🌝 ൧൫ പൂ ൨൮꠰ ൨꠱
26 S ൨൬ ൧൧ ൧൬ ൨൪꠱ പ്ര ൫൬꠱
27 SUN ൨൭ ൧൨ ൧൭ രേ ൨൦ ദ്വി ൪൯꠲
28 M ൨൮ തി ൧൩ ൧൮ ൧൫꠱ തൃ ൪൯꠰
29 TU ൨൯ ചൊ ൧൪ ൧൯ ൧൧꠰ ൩൬꠱
30 W ൩൦ ബു ൧൫ ൨൦ കാ ൭꠰ ൩൦꠱
[ 25 ] സെപ്തെംബർ.

ജീവനല്ലൊ പ്രത്യക്ഷമായി ഞങ്ങളും കണ്ടു സാക്ഷ്യം ചൊല്ലുന്നു; പിതാവോടിരുന്നു
ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യ ജീവനെ നിങ്ങളെ അറിയിക്കുന്നു. ൧ യോഹ. ൧, ൨.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൫൬ ൩൬ ൫൮ ഷഷ്ഠിവ്രതം.
൫൭ ൧൦ ൨൪ ൧൦ ൪൮
൫൭ ൧൧ ൧൨ ൧൧ ൩൬ അഷ്ടമിരോഹിണി.
൫൭ രാ. ഉ. തി. ൨൪
൫൭ ൪൮ ൧൨
൫൭ ൩൬ ത്രീത്വം ക. ൧൪ാം ഞ. ഏകാ
ദശിവ്രതം.
൫൮ ൨൪ ൪൮
൫൮ ൧൨ ൩൬ പ്രദോഷവ്രതം. ആയില്യം.
൫൮ ൩൫ ൨൪ മകം.
൧൦ ൫൮ ൪൮ ൧൨ അമാവാസി.
൧൧ ൫൮ ൩൬
൧൨ ൫൮ ൩൦
൧൩ ൫൯ ൨൫ ൫൨ ത്രീത്വം ക. ൧൫ാം ഞ.
൧൪ ൫൯ ൨൦ ൪൮ [ത്സരാവസാനദിവസം.
൧൫ ൫൯ ൧൨ ൩൬ ൧൪ നാഴികക്കു സങ്ക്രമം. വ
൧൬ ൫൯ ൧൦ ൧൦ ൨൬ പുതുവത്സരാരംഭം.
൧൭ ൫൯ ൧൦ ൫൦ ൧൧ ൧൪ ഷഷ്ഠിവ്രതം.
൧൮ ൫൯ ൧൧ ൩൮ രാ. ൨
൧൯ ൫൯ ഉ. തി. ൨൬ ൫൦
൨൦ ൧൪ ൩൮ ത്രീത്വം ക. ൧൬ാം ഞ.
൨൧ ൨൬
൨൨ ൫൦ ൧൪ ഏകാദശിവ്രതം.
൨൩ ൩൮ പ്രദോഷവ്രതം.
൨൪ ൫൯ ൨൬ ൫൨
൨൫ ൫൯ ൧൪ ൩൬ പൌൎണ്ണമാസി.
൨൬ ൫൯ ൨൫
൨൭ ൫൯ ൪൮ ൧൨ ത്രീത്വം ക. ൧ാം ഞ.
൨൮ ൫൮ ൩൬
൨൯ ൫൮ ൨൬ ൫൦
൩൦ ൫൮ ൧൨ ൩൬
[ 26 ]
OCTOBER. ഒക്തൊബർ.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൧൦ാം തിയ്യതി. കന്നി — തുലാം. ൨൪ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 TH വ്യ ൧൬ കന്നി. ൨൧ ശബ്ബാൻ. രോ ൨൫
2 F വെ ൧൭ ൨൨ ൧꠱ ൨൦꠰
3 S ൧൮ ൨൩ പു ൫൯꠲ ൧൬꠲
4 SUN ൧൯ ൨൪ പൂ ൫൯꠰ ൧൪꠱
5 M തി ൨൦ ൨൫ ൫൯꠱ ൧൩꠰
6 TU ചൊ ൨൧ ൨൬ ൧꠱ ൧൩꠱
7 W ബു ൨൨ ൨൭ ൪꠱ ദ്വാ ൧൫꠰
8 TH വ്യ ൨൩ ൨൮ പൂ ൮꠱ ത്ര ൧൭꠲
9 F വെ ൨൪ ൨൯ ൧൩ ൨൧꠰
10 S ൧൦ ൨൫ 🌚 ൩൦ ൧൮꠱ ൨൫꠱
11 SUN ൧൧ ൨൬ ൧൦൫൦ ൧൨൯൧


റമുള്ളാൻ.
ചി ൨൪꠰ പ്ര ൩൦꠰
12 M ൧൨ തി ൨൭ ചൊ ൩൦ ദ്വി ൩൫
13 TU ൧൩ ചൊ ൨൮ വി ൩൫꠱ തൃ ൩൯꠱
14 W ൧൪ ബു ൨൯ ൪൦꠲ ൪൩꠲
15 TH ൧൫ വ്യ ൩൦ തൃ ൪൫꠱ ൪൭꠰
16 F ൧൬ വെ തുലാം. മൂ ൪൯꠱ ൪൯꠲
17 S ൧൭ പൂ ൫൨ ൫൧
18 SUN ൧൮ ൫൩꠱ ൫൧꠰
19 M ൧൯ തി തി ൫൪꠰ ൫൦
20 TU ൨൦ ചൊ ൧൦ ൫൨꠱ ൪൭꠲
21 W ൨൧ ബു ൧൧ ൫൧꠲ ൪൪
22 TH ൨൨ വ്യ ൧൨ പൂ ൪൯꠰ ദ്വാ ൩൯꠱
23 F ൨൩ വെ ൧൩ ൪൫꠱ ത്ര ൩൪
24 S ൨൪ 🌝 ൧൪ രേ ൪൧꠲ ൨൭꠲
25 SUN ൨൫ ൧൦ ൧൫ ൩൭꠰ ൨൧꠰
26 M ൨൬ തി ൧൧ ൧൬ ൩൨꠲ പ്ര ൧൪꠲
27 TU ൨൭ ചൊ ൧൨ ൧൭ കാ ൨൮꠲ ദ്വി ൮꠰
28 W ൨൮ ബു ൧൩ ൧൮ രോ ൨൪꠲ തൃ ൨꠰
29 TH ൨൯ വ്യ ൧൪ ൧൯ ൨൧꠲ ൫൩꠰
30 F ൩൦ വെ ൧൫ ൨൦ തി ൧൯꠱ ൫൩꠰
31 S ൩൧ ൧൬ ൨൧ പു ൧൮꠰ ൫൦꠰
[ 27 ] ഒക്തൊബർ.

അവൻ വെളിച്ചത്തിൽ ഇരിക്കുംപോലെ നാം വെളിച്ചത്തിൽ നടക്കിലൊ അന്യോ
ന്യം കൂട്ടായ്മ ഉണ്ടു അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തം നമ്മെ സകല പാ
പത്തിൽനിന്നും ശുദ്ധീകരിക്കുന്നു. ൧ യോഹ. ൧, ൭.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൫൮ ൧൦ ൧൦ ൨൬ ഷഷ്ഠിവ്രതം.
൫൭ ൧൦ ൪൮ ൧൧ ൧൨
൫൭ ൧൧ ൩൬ ഉ.തി. ൧൨
൫൭ രാ. ൪൨ ത്രീത്വം ക. ൧൮ാം ഞ.
൫൭ ൪൦
൫൬ ൩൦ ൫൪ ഏകാദശിവ്രതം.
൫൬ ൨൪ ൪൯ പ്രദോഷവ്രതം.
൫൬ ൧൩ ൩൭
൫൬ ൨൬
൧൦ ൫൫ ൪൮ ൧൨ അമാവാസി. സൂൎയ്യഗ്രഹണം.
൧൧ ൫൫ ൩൬ ത്രീത്വം ക. ൧൯ാം ഞ. നോ
മ്പു.
൧൨ ൫൫ ൨൪ ൪൮
൧൩ ൫൫ ൧൧ ൩൭
൧൪ ൫൪ ൨൬
൧൫ ൫൪ ൪൯ ൧൦ ൧൩ [വേരിതീൎത്ഥം.
൪൦꠲ നാഴികക്കുസങ്ക്രമം. കാ
൧൬ ൫൪ ൧൦ ൩൮ ൧൧ ഷഷ്ഠിവ്രതം.
൧൭ ൫൪ ൧൧ ൨൬ ൧൧ ൪൮
൧൮ ൫൩ ഉ. തി. ൨ രാ. ൨൪ ത്രീത്വം ക. ൨ാം ഞ.
൧൯ ൫൩ ൫൮ ൩൨ മഹാനവമി സരസ്വതിപൂജ.
൨൦ ൫൩ ൩൬ വിജയദശമിവിദ്യാരംഭം.
൨൧ ൫൩ ൨൫ ൪൦ ഏകാദശിവ്രതം.
൨൨ ൫൩ ൪൩
൨൩ ൫൨ ൧൨ ൪൮ പ്രദോഷവ്രതം.
൨൪ ൫൨ ൧൬ ൪൯ പൌൎണ്ണമാസി.
൨൫ ൫൨ ൧൧ ൩൭ ത്രീത്വം ക. ൨൧ാം ഞ.
൨൬ ൫൨ ൨൬
൨൭ ൫൧ ൪൮ ൧൨
൨൮ ൫൧ ൩൬
൨൯ ൫൧ ൨൬ ൪൮
൩൦ ൫൧ ൧൦ ൧൨ ൧൦ ൩൬ ഷഷ്ഠിവ്രതം.
൩൧ ൫൧ ൧൧ ൧൧ ൨൬ ചായയാട്ടമതിലകത്തുത്സവം.
[ 28 ]
NOVEMBER. നവെംബർ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൮ാം തിയ്യതി. തുലാം — വൃശ്ചികം. ൨൩ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 SUN ൧൭ തുലാം. ൨൨ റമുള്ളാൻ. പൂ ൧൮꠰ ൪൮꠲
2 M തി ൧൮ ൨൩ ൧൯꠱ ൪൮꠰
3 TU ചൊ ൧൯ ൨൪ ൨൧꠲ ൪൯꠰
4 W ബു ൨൦ ൨൫ പൂ ൨൫ ൫൧꠰
5 TH വ്യ ൨൧ ൨൬ ൨൯꠰ ദ്വാ ൫൪꠰
6 F വെ ൨൨ ൨൭ ൩൯꠰ ത്ര ൫൮꠰
7 S ൨൩ ൨൮ ചി ൪൦ ത്ര ൨꠲
8 SUN ൨൪ 🌚 ൨൯ ചൊ ൪൫꠲ ൪꠱
9 M തി ൨൫ ൩൦ വി ൫൧꠱ ൪꠱
10 TU ൧൦ ചൊ ൨൬ ൧൨൯൧


ശബ്ബാൽ.
൫൭ പ്ര ൧൭
11 W ൧൧ ബു ൨൭ ദ്വി ൨൧
12 TH ൧൨ വ്യ ൨൮ തൃ ൬꠱ തൃ ൨൪
13 F ൧൩ വെ ൨൯ മൂ ൯꠲ ൨൬꠰
14 S ൧൪ ൩൦ പൂ ൧൨ ൨൭꠰
15 SUN ൧൫ വൃശ്ചികം. ൧൩꠰ ൨൭
16 M ൧൬ തി തി ൧൩꠰ ൨൫
17 TU ൧൭ ചൊ ൧൨ ൨൨꠰
18 W ൧൮ ബു ൯꠲ ൧൮꠰
19 TH ൧൯ വ്യ ൧൦ പൂ ൬꠲ ൧൩꠰
20 F ൨൦ വെ ൧൧ ൭꠱
21 S ൨൧ ൧൨ ൫൮꠲ ദ്വാ
22 SUN ൨൨ ൧൩ ൫൪꠰ ൫൪꠱
23 M ൨൩ തി 🌝 ൧൪ കാ ൫൦ ൪൮꠰
24 TU ൨൪ ചൊ ൧൦ ൧൫ രൊ ൪൬ പ്ര ൪൨꠰
25 W ൨൫ ബു ൧൧ ൧൬ ൪൩꠲ ദ്വി ൩൬꠲
26 TH ൨൬ വ്യ ൧൨ ൧൭ തി ൩൯꠲ തൃ ൩൨꠰
27 F ൨൭ വെ ൧൩ ൧൮ പു ൩൮ ൨൮꠱
28 S ൨൮ ൧൪ ൧൯ പൂ ൩൭꠱ ൨൬꠰
29 SUN ൨൯ ൧൫ ൨൦ ൩൯ ൨൫꠰
30 M ൩൦ തി ൧൬ ൨൧ ൩൯꠱ ൨൫꠱
[ 29 ] നവെംബർ.

അപ്പോൾ നിങ്ങൾ തിരിഞ്ഞു നീതിമാന്നും ദുഷ്ടന്നും തമ്മിലും ദൈവത്തെ സേവിക്കു
ന്നവന്നും അവനെ സേവിക്കാത്തവന്നും തമ്മിലുള്ള വ്യത്യാസത്തെ നിങ്ങൾ കാണും. മലാ.
൩, ൧൮.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൧൦ ൫൦ ൧൧ ൪൮ ൧൨ ത്രീത്വം ക. ൨൨ാം ഞ.
൧൦ ൫൦ രാ. ൩൬
൧൦ ൫൦ ൨൬ ൪൮
൧൧ ൪൯ ൧൦ ൩൨ ഏകാദശിവ്രതം.
൧൧ ൪൯ ൫൬ ൨൦
൧൧ ൪൯ ൪൦ പ്രദോഷവ്രതം.
൧൧ ൪൯ ൨൪ ൪൬
൧൨ ൪൮ ൨൪ ത്രീത്വം ക. ൨൩ാം ഞ. അ
൧൨ ൪൮ ൪൮ ൧൨ മാവാസി.
൧൦ ൧൨ ൪൮ ൩൬
൧൧ ൧൨ ൪൮ ൨൬ ൪൮
൧൨ ൧൩ ൪൭ ൧൨ ൩൭
൧൩ ൧൩ ൪൭ ൨൫
൧൪ ൧൩ ൪൭ ൧൦ ൫൦ ൧൧ ൧൩ ൩൫ നാഴികക്കു സങ്ക്രമം.
൧൫ ൧൩ ൪൭ ൧൧ ൩൬ ൧൧ ൫൯ ത്രിത്വം ക. ൨൪ാം ഞ. ഷഷ്ഠി
൧൬ ൧൪ ൪൬ ഉ. ൨൪ രാ. ൪൮ വ്രതം. മണ്ഡലാരംഭം.
൧൭ ൧൪ ൪൬ ൧൪ ൪൦
൧൮ ൧൪ ൪൬ ൩൬
൧൯ ൧൪ ൪൬ ൩൦ ൫൨
൨൦ ൧൫ ൪൫ ൧൬ ൪൬ ഗുരുവായൂര ഏകാദശിവ്രതം.
൨൧ ൧൫ ൪൫ ൧൪ ൩൮ പ്രദോഷവ്രതം.
൨൨ ൧൫ ൪൫ ൪൮ ൫൯ ത്രീത്വം ക. ൨൫ാം ഞ.
൨൩ ൧൫ ൪൫ ൧൨ ൩൬ പൌൎണ്ണമാസി. കാൎത്തിക.
൨൪ ൧൫ ൪൫ ൨൩
൨൫ ൧൬ ൪൪ ൪൮ ൧൧
൨൬ ൧൬ ൪൪ ൩൫ ൫൯
൨൭ ൧൬ ൪൪ ൨൩ ൪൭
൨൮ ൧൬ ൪൪ ൧൦ ൧൦ ൧൦ ൩൫ ൧ാം ആഗമനനാൾ. ഷഷ്ഠി
വ്രതം. പെരളശ്ശേരി ഷഷ്ഠി
ആരാധന.
൨൯ ൧൭ ൪൩ ൧൦ ൫൯ ൧൧ ൨൪
൩൦ ൧൭ ൪൩ ൧൧ ൪൮ ഉ. തി. ൧൧ അന്ത്രയൻ.
[ 30 ]
DECEMBER. ദിസെംബർ.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൮ാം തിയ്യതി. വൃശ്ചികം — ധനു. ൨൨ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 TU ചൊ ൧൭ വൃശ്ചികം. ൨൨ ശബാൽ. പൂ ൪൨꠱ ൨൭
2 W ബു ൧൮ ൨൩ ൪൬꠰ ൨൯꠲
3 TH വ്യ ൧൯ ൨൪ ൫൦꠲ ൩൩꠰
4 F വെ ൨൦ ൨൫ ചി ൫൬꠰ ൩൭꠲
5 S ൨൧ ൨൬ ചി ൧꠲ ദ്വാ ൪൨꠰
6 SUN ൨൭ ൨൧ ചൊ ൭꠲ ത്ര ൪൭꠰
7 M തി ൨൩ ൨൮ വി ൧൩꠰ ൫൨
8 TU ചൊ ൨൪ 🌚 ൨൯ ൧൮꠲ ൫൬
9 W ബു ൨൫ ൧൦൫൦ ൧൨൯൧


ദുല്ഹദു.
തൃ ൨൩꠰ പ്ര ൫൯
10 TH ൧൦ വ്യ ൨൬ മൂ ൨൭ പ്ര ൨꠱
11 F ൧൧ വെ ൨൭ പൂ ൩൦ ദ്വി ൪꠰
12 S ൧൨ ൨൮ ൩൧꠲ തൃ ൪꠲
13 SUN ൧൩ ൨൯ തി ൩൨꠱
14 M ൧൪ തി ൩൦ ൩൨ ൧꠲
15 TU ൧൫ ചൊ ൩൦꠰ ൫൮꠰
16 W ൧൬ ബു പൂ ൨൭꠱ ൫൩꠲
17 TH ൧൭ വ്യ ൨൪꠰ ൪൮
18 F ൧൮ വെ ൧൦ രേ ൨൦꠰ ൪൩
19 S ൧൯ ൧൧ ൧൬ ൩൬
20 SUN ൨൦ ൧൨ ൧൧꠱ ദ്വാ ൨൯꠱
21 M ൨൧ തി ൧൩ കാ ൫꠰ ത്ര ൨൩꠰
22 TU ൨൨ ചൊ 🌝 ൧൪ രോ ൪꠰ ൧൮꠱
23 W ൨൩ ബു ധനു. ൧൫ ൧൨꠱
24 TH ൨൪ വ്യ ൧൦ ൧൬ പു ൫൮ പ്ര ൮꠰
25 F ൨൫ വെ ൧൧ ൧൭ പൂ ൫൬꠲ ദ്വി ൫꠰
26 S ൨൬ ൧൨ ൧൮ ൫൬꠱ തൃ
27 SUN ൨൭ ൧൩ ൧൯ ൫൬ ൩꠰
28 M ൨൮ തി ൧൪ ൨൦ പൂ ൫൯꠲
29 TU ൨൯ ചൊ ൧൫ ൨൧ പൂ ൬꠰
30 W ൩൦ ബു ൧൬ ൨൨ ൭꠰ ൯꠰
31 TH ൩൧ വ്യ ൧൭ ൨൩ ൨꠰ ൧൩꠰
[ 31 ] ദിസെംബർ.

ആകയാൽ കൎത്താവു താൻ വരുവോളം സമയത്തിന്നു മുമ്പെ ഒന്നിനും ന്യായം വിധി
ക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞവറ്റെ വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനക
ളെ വിളങ്ങിക്കും. ൧ കൊരി. ൪, ൫.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൧൭ ൪൩ ൩൫
൧൭ ൪൩ ൨൪ ൪൮
൧൮ ൪൨ ൧൨ ൩൬
൧൮ ൪൨ ൨൪ ഏകാദശിവ്രതം.
൧൮ ൪൨ ൪൭ ൧൧
൧൮ ൪൨ ൩൭ ൨ാം ആഗമനനാൾ. പ്രദോ
ഷവ്രതം.
൧൮ ൪൨ ൨൪ ൪൮
൧൯ ൪൧ ൧൨ ൩൬ അമാവാസി.
൧൯ ൪൧ ൨൬
൧൦ ൧൯ ൪൧ ൫൦ ൧൪
൧൧ ൧൯ ൪൧ ൩൭
൧൨ ൧൯ ൪൧ ൨൫ ൪൯
൧൩ ൨൦ ൪൦ ൧൦ ൧൨ ൧൦ ൩൫ ൩ാം ആഗമനനാൾ.
൧൪ ൨൦ ൪൦ ൧൦ ൫൯ ൧൧ ൨൪ ൫꠱ നാഴികക്കു സങ്ക്രമം. ഷ
ഷ്ഠിവ്രതം. കീഴൂർ അമ്പല
ത്തിൽ ഉത്സവം.
൧൫ ൨൦ ൪൦ ൧൧ ൪൮ ൧൧ ൫൯
൧൬ ൨൦ ൪൦ ഉ ൧൯ രാ. ൪൧
൧൭ ൨൦ ൪൦ ൨൪
൧൮ ൨൧ ൩൯ ൪൮ ൧൨
൧൯ ൨൧ ൩൯ ൩൬ ഏകാദശിവ്രതം.
൨൦ ൨൧ ൩൯ ൨൪ ൪൮ ൪ാം ആഗമനനാൾ. പ്രദോ
ഷവ്രതം.
൨൧ ൨൧ ൩൯ ൧൧ ൩൭
൨൨ ൨൧ ൩൯ ൪൮ പൌൎണ്ണമാസി.
൨൩ ൨൧ ൩൯ ൧൨ ൩൫ മേലൂർ ഊട്ട.
൨൪ ൨൦ ൪൦ ൨൫
൨൫ ൨൦ ൪൦ ൪൯ ൧൧ ക്രിസ്തുവിന്റെ ജനനദിനം.
൨൬ ൨൦ ൪൦ ൩൬ സ്തേഫാൻ.
൨൭ ൨൦ ൪൦ ൨൫ ൫൦ ക്രി. ജ. ക. ഞ. യോഹന്നാ
ൻ സുവിശേഷകൻ.
൨൮ ൧൯ ൪൧ ൧൦ ൧൪ ൧൦ ൩൮
൨൯ ൧൯ ൪൧ ൧൧ ൧൧ ൨൪ ഷഷ്ഠിവ്രതം.
൩൦ ൧൯ ൪൧ ൧൧ ൪൩ ൧൧ ൫൯
൩൧ ൧൯ ൪൧ രാ. ൨൪ ഉ. തി. ൪൮
[ 32 ] ഗ്രഹസ്ഥിതികൾ.

ദൃക്സിദ്ധം.

൧൦൪൯ മകരം ൧ാം൹ മുതൽ ൧൦൫൦ ധനു ൧ാം൹ വരെ.

ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി രാഹു
രാശി ൧൦
തിയ്യതി ൧൭ ൧൭ ൨൦ ൧൯
ഇലി ൪൧ ൩൯ ൧൮ ൩൨ ൩൦
ഗതി ൪൪ ൧൦൨ ൭൬ ൩. വ

കുംഭം

രാശി ൧൧ ൧൦
തിയ്യതി ൨൬ ൧൩ ൧൭
ഇലി ൨൯ ൨൧ ൫൪ ൨൫ ൫൭
ഗതി ൪൪ ൧൦൨ ൪. വ ൭൫ ൩. വ

മീനം

രാശി ൧൧ ൧൧
തിയ്യതി ൧൨ ൧൬ ൧൬
ഇലി ൪൮ ൨൦ ൧൧ ൨൫ ൨൨ ൨൨
ഗതി ൪൪ ൮. വ ൭൪ ൩.വ


മേടം

രാശി ൧൧
തിയ്യതി ൨൩ ൧൧ ൧൯ ൧൪
ഇലി ൪൪ ൨൫ ൨൬ ൪൩ ൪൭
ഗതി ൪൨ ൪൭ ൬. വ ൭൪ ൩.വ


എടവം

രാശി
തിയ്യതി ൧൫ ൨൦ ൨൯ ൧൯ ൨൦ ൧൩
ഇലി ൨൨ ൫൮ ൩൬ ൫൯ ൧൬
ഗതി ൪൧ ൧൧൦ ൭൩ ൩. വ

മിഥുനം

രാശി
തിയ്യതി ൧൮ ൨൮ ൧൯ ൧൧
ഇലി ൫൫ ൪൦ ൪൨ ൫൭ ൨൬
ഗതി ൪൦ ൯൬ ൭൨ ൨. വ ൩. വ
[ 33 ] കൎക്കിടകം
ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി രാഹു
രാശി
തിയ്യതി ൨൭ ൧൨ ൧൮
ഇലി ൩൫ ൪൦ ൨൪ ൧൩ ൪൮
ഗതി ൩൯ ൪൯ ൭൧ ൫. വ ൩. വ

ചിങ്ങം

രാശി
തിയ്യതി ൧൮ ൧൫ ൧൨ ൧൫
ഇലി ൧൪ ൧൭ ൨൭ ൪൩
ഗതി ൩൮ ൭൯ ൧൨ ൬൯ ൫. വ ൩. വ


കന്നി

രാശി
തിയ്യതി ൧൫ ൧൭ ൧൩
ഇലി ൫൯ ൧൨ ൪൪ ൨൪ ൧൫ ൨൭
ഗതി ൩൮ ൧൧൦ ൧൪ ൬൫ ൨. വ ൩. വ


തുലാം

രാശി
തിയ്യതി ൨൬ ൨൪ ൨൨ ൧൬ ൧൨
ഇലി ൪൬ ൧൧ ൧൯ ൫൪ ൫൨
ഗതി ൩൭ ൭൨ ൧൪ ൪൯ ൩.വ

വൃശ്ചികം

രാശി
തിയ്യതി ൧൫ ൨൮ ൨൮ ൧൪
ഇലി ൧൧ ൧൬ ൩൦ ൨൯ ൧൭
ഗതി ൩൬ ൯൦. വ ൧൨ ൩. വ

ധനു

രാശി
തിയ്യതി ൧൨ ൨൧ ൧൬
ഇലി ൧൦ ൨൮ ൪൬ ൧൩ ൨൫ ൪൨
ഗതി ൩൫ ൮൮ ൩൩. വ ൩. വ
[ 34 ] ഗ്രഹണങ്ങൾ.

ഈ കൊല്ലത്തിൽ മലയാളത്തിൽ പ്രത്യക്ഷമാകുന്ന രണ്ടു ഗ്ര
ഹണങ്ങൾ സംഭവിക്കും.

൧. മെയി ൧ാം ൲ (മേടം ൨൦ാം ) വെള്ളിയാഴ്ച രാത്രി ചന്ദ്രഗ്ര
ഹണസംഭവം.

സ്പൎശകാലം മണി മിനുട്ടു ൫൦
മദ്ധ്യകാലം ൨൭
മോചനകാലം ൧൦ ൫൫
ആദ്യന്തം

ഈ ഗ്രഹണം മലയാളത്തിൽ എല്ലാടവും ആദ്യന്തം പ്രത്യക്ഷ
മാകും. ചന്ദ്രബിംബത്തിന്റെ ഈശാനകോണിൽനിന്നു സ്പൎശ
നം വായുകോണിൽ മോചനം. ഗ്രഹണമദ്ധ്യകാലം ചന്ദ്രബിം
ബം മുക്കാലിൽ അധികം ഗ്രസിച്ചിരിക്കും. ചോതിനക്ഷത്രത്തിൽ
ആരംഭം വിശാഖത്തിൽ മോചനം ഗ്രഹണാവസാനം പുണ്യസ
മയം.

൨. ഒക്തൊബർ മാസം ൧൦ാം ൲ (കന്നി ൨൫ ൲ ) ശനിയാഴ്ച
വൈകുന്നേരം സൂൎയ്യഗ്രഹണസംഭവം.

സ്പൎശകാലം മണി മിനുട്ടു ൪൧
മദ്ധ്യകാലം ൩൪
മോചനകാലം ൨൮
ആദ്യന്തം ൪൭

ഈ ഗ്രഹണം മലയാളത്തിൽ എല്ലാടവും ആദിമദ്ധ്യം പ്രത്യ
ക്ഷമാകും. സൂൎയ്യബിംബത്തിന്റെ നിരൃതികോണിൽനിന്നു സ്പൎശ
നം അഗ്നികോണിൽ മോചനം. സൂൎയ്യബിംബം കാൽമണ്ഡല
ത്തിൽ അധികം ഗ്രസിച്ചിരിക്കും ആദ്യന്തം ചിത്രനക്ഷത്രത്തിൽ
ഗ്രഹണാരംഭം പുണ്യസമയം [ 35 ] ഒരു യാഗം.

ബൊംബായി ലോകപ്രസിദ്ധമുള്ള ഒരു നഗരം ആകുന്നു എ
ങ്കിലും അതിനെ കണ്ട ആളുകൾ ഈ മലയാളത്തിൽ ദുൎല്ലഭമായി
രിക്കും. അവിടെത്ത തുറമുഖത്തിൽ ദിവസേന അസംഖ്യതീക്ക
പ്പലുകളും പായ്ക്കപ്പലുകളും പത്തമാരി മുതലായ ഉരുക്കളും എത്തി
നങ്കൂരം ഇട്ടു, യാത്രക്കാരെയും ചരക്കുകളെയും ഇറക്കി പുതിയ ആ
ളുകളെയും സാമാനങ്ങളെയും കയറ്റി നാനാദിക്കുകളിലേക്കു ഓടി
കൊണ്ടിരിക്കുന്നു. നഗരത്തോടു സംബന്ധിച്ച കോട്ടകൾ കൊ
ട്ടാരങ്ങൾ കോവിലകങ്ങൾ സേനാപുരകൾ ആസ്ഥാനമണ്ഡപ
ങ്ങൾ മഹാ മാളികമന്ദിരങ്ങൾ പാണ്ടിശാലകൾ അങ്ങാടികൾ പാ
ഠശാലകൾ പള്ളികൾ ഗോപുരങ്ങൾ ക്ഷേത്രങ്ങൾ കൂപങ്ങൾ കുള
ങ്ങൾ പൂങ്കാവുകൾ മരക്കാവുകൾ നടക്കാവുകൾ തെരുക്കൾ തെരു
വീഥികൾ ശ്രേണികൾ മൈതാനങ്ങൾ എന്നും മറ്റുമുള്ള മഹിമ
കളെ കണ്ടാൽ കണ്ണൂ ചിമ്മി പോകും. അതി മഹത്തരമായ ഭവന
ങ്ങളിൽ പാൎക്കയും കുതിരപ്പുറത്തു കയറി ഓടുകയും രഥങ്ങളിലും അല
ങ്കൃതമായ വണ്ടികളിലും ഏറി ഓടിക്കയും ചെയ്യുന്ന വിലാത്തിക്കാ
രും പാൎസിമാരും ഹിന്തുക്കളും വിത്തനാഥന്റെ മക്കൾ തന്നെ എ
ന്നു തോന്നുകയും ചെയ്യുന്നു. കള്ളൻ രാത്രിയിൽ വന്നു മോഷ്ടി
ക്കാതിരിപ്പാൻ വേണ്ടി ധനികൻ അവനെ തന്റെ വീട്ടിന്നു കാ
വൽക്കാരൻ ആക്കി പാൎപ്പിച്ചിരിക്കുന്നു. നഗരം ഒരു തുരുത്തിയിൽ
ഇരിക്കുന്നു. ഈ മലയാള കടല്പുറത്തു എന്ന പോലെ കടൽ കരക്കു
അലച്ചു തട്ടി ആണ്ടു തോറും അല്പല്പം ദേശം ഇടിച്ചു കൊണ്ടു പോ
കാതെ ആ ദ്വീപുക്കാരിൽ പ്രിയം ഭാവിച്ചും കൊണ്ടൊ എന്തൊ
വാങ്ങി വാങ്ങി പോകുന്നതേയുള്ളു. ഇങ്ങിനെ സമുദ്രത്തിന്റെ
അനുകൂലത നിമിത്തം ഒരു വലിയ പ്രദേശത്തിൽനിന്നു വെള്ളം
പിൻവാങ്ങിയതുകൊണ്ടു പ്രമാണപ്പെട്ട വ്യാപാരികളും ആസ്തി
ക്കാരും ഒക്കത്തക്ക നിരൂപിച്ചു സമീപത്തുള്ള ഒരു കുന്നിൽനിന്നു
മണ്ണു കൊണ്ടു വന്നു അപ്രദേശത്തെ നികത്തിയാൽ കാലക്രമേണ
വളരെ ഉപകാരം ഉണ്ടാകും എന്നു വെച്ചു ൧൮൬൪ാമതിൽ സൎക്കാ
രോടു കല്പന വാങ്ങി പണി നടത്തി തുടങ്ങി. ഇപ്രകാരം സമുദ്ര
ത്തിന്റെ ഒരു ദാനശീലത്വത്താലും മനുഷ്യന്റെ അതിപ്രയത്ന
ത്താലും നന്നായി പോയ സ്ഥലത്തിന്മേൽ ഈ കഴിഞ്ഞ മേടമാസ [ 36 ] ത്തിൽ ശുക്ലപക്ഷത്തിലെ ഏകാദശി മുതൽ വാവു വരെ മഹ
ത്വമുള്ള ഒരു യാഗം നടന്നു വന്നു. നൂറ്റെട്ടു ബ്രാഹ്മണർ കൂടി
കടല്ക്കരയിൽ നിന്നു ചന്ദനമരം പശുനൈ വെളിച്ചെണ്ണ മുതലായ
പൂജാദ്രവ്യങ്ങൾ കൊണ്ടു രാവും പകലും ശുദ്ധാഗ്നി കത്തിച്ചു കൊ
ണ്ടിരുന്നു. ക്രിയാവസാനദിവസത്തിൽ മുന്നൂറു തുലാം പശുനൈ
കൊണ്ടു ഹോമാഗ്നിയെ കെടുത്തു നൈ ചാലായി ഹോമകുണ്ഡ
ത്തിൽനിന്നു കടലിൽ ഒഴുകുമാറാക്കി. എന്നാൽ ഇവർ വരുണനെ
പ്രസാദിപ്പിപ്പാൻ വേണ്ടീട്ടൊ ഇനിയും കുറയ ദേശം സമുദ്രത്തോ
ടു വാങ്ങുവാൻ വിചാരിച്ചിട്ടൊ വല്ല പിതൃക്കൾ്ക്കു പുണ്യം വരുത്തു
വാൻ ഭാവിച്ചിട്ടൊ ഈ കാൎയ്യം ചെയ്തതു എന്നു ആരും മതിക്കരുതു.
യാഗത്തിന്റെ ഹേതു വിചിത്രം എന്നെ വേണ്ടു. അതാ കടൽ
നല്കിയ സ്ഥലത്തെ മണ്ണു കൊണ്ടു നികത്തി നരപുത്രൎക്ക ഉപയോ
ഗം ആക്കിയപ്പൊൾ ഏതാനും ചില മത്സ്യങ്ങൾക്കു പ്രാണഹാനി
വരാതിരുന്നില്ല. ആ നിൎഗ്ഗതികളായ മത്സ്യങ്ങൾ ഒമ്പത സംവ
ത്സരത്തോളം കഷ്ടിച്ചതു മതി; അവറ്റിന്നു എങ്ങിനെ എങ്കിലും
മോക്ഷസിദ്ധി വരുത്തുവാൻ അത്യാവശ്യം എന്നു ഒരു കൂട്ടം ധന
വാന്മാരായ ഹിന്തുക്കൾ നിശ്ചയിച്ചു വേണ്ടുന്ന പണം ശേഖരിച്ചു
ആ ക്രിയയെ നടത്തി. നൂറ്റെട്ട ബ്രാഹ്മണരെകൊണ്ടു യാഗം
കഴിപ്പിക്കയാൽ അന്നു നൂറ്റെട്ടു മീൻ ചത്തു പോയി എന്നു ഒരു
കണക്കു അവരിൽ ഉണ്ടായപ്രകാരം തോന്നുന്നു. ഹാ നിൎഭാഗ്യമുള്ള
മത്സ്യപരിഷകളേ! നാൾതോറും അനേകായിരം മുക്കുവർ ഈ കര
യിൽനിന്നു ഇറങ്ങി തോണികളിൽ കയറി തണ്ടു വലിച്ചു വല
വീശുകയും താഴ്ത്തുകയും ചെയ്തും കൊണ്ടു നിങ്ങളിൽ അനവധി പേ
രുകളെ പിടിച്ചു തച്ചു കൊന്നു പൈസക്കു വില്ക്കുന്നില്ലയൊ? കൊക്കു
പരുന്തു മുതലായ പറജാതികളും ആകാശമാൎഗ്ഗത്തൂടെ ചെന്നു ഒരു
ക്ഷണം കൊണ്ടു താഴത്തു ഇറങ്ങി നിങ്ങളിൽ ഓരോരുത്തരെ കൊ
ക്കിലാക്കി കരമേൽ കണ്ട വല്ല മരത്തിന്റെ മുകളിൽ കൊണ്ടു പോ
യി സുഖേന തിന്നുന്നതു ഞാൻ എത്ര പ്രാവശ്യം കണ്ടു. പിന്നെ
നിങ്ങളിൽ വീരന്മാരായവർ എപ്പൊഴും ബലഹീനമുള്ളവരെ ആ
ഹാരം ആക്കി ഉപജീവനം കഴിക്കുന്നില്ലയൊ? ഇങ്ങിനെ ദിവ
സേന വെറുതെ ചാകുന്നവരുടെ കണക്കു ആരു പോൽ കൂട്ടും.
എന്നാൽ നിങ്ങൾക്കു മോക്ഷസിദ്ധി വേണ്ടെ. വേണം എങ്കിൽ
ഒരു മന്ത്രിദൂതു ബൊംബായിലെക്കു അയച്ചു നിങ്ങളുടെ ആവശ്യം [ 37 ] ആ ധൎമ്മിഷ്ഠന്മാരോടു അറിയിച്ചാൽ അവർ നിങ്ങൾക്കും വേണ്ടി
യാഗം കഴിക്കാതിരിക്കയില്ല. അതിനാൽ വരുന്ന ഗുണം എന്നതൊ
ബ്രാഹ്മണൎക്കും ചന്ദനമരം പശുനൈ മുതലായ പൂജാദ്രവ്യങ്ങളെ
വില്ക്കുന്നവൎക്കും ബഹു ലാഭം ഉണ്ടാകും നിശ്ചയം.

ഈ കാൎയ്യത്തെ കുറിച്ചു എന്തു പറവതു. അതിനെ വായിച്ച
പ്പോൾ ഞാൻ ഒരു ദൈവവചനം ഓൎത്തു: ജ്ഞാനികൾ എന്നു ചൊ
ല്ലിക്കൊണ്ടു അവർ മൂഢന്മാരായി പോയി എന്നതിനെ തന്നെ.
മത്സ്യത്തിന്നും മറ്റും യാതൊരു ജീവജന്തുവിന്നും മോക്ഷം കൊണ്ടു
ഓർ ആവശ്യം ഉണ്ടൊ. മോക്ഷം വേണ്ടുന്നതു മനുഷ്യനു മാത്രം.
അതിനെ സിദ്ധിപ്പാൻ വേണ്ടി ദൈവപുത്രൻ ഭൂലോകത്തിലേ
ക്കു വന്നു എല്ലാവൎക്കും വേണ്ടി ഒരു മരത്തിന്മേൽ തറെക്കപ്പെട്ടിട്ടു
മരിക്കയും പിന്നെ ജീവിച്ചെഴുനീല്ക്കയും ചെയ്തു. അവനിൽ വി
ശ്വസിക്കുന്ന ഏവനും നിത്യജീവനേയും മഹത്വത്തേയും അവ
കാശമായി അനുഭവിക്കും. ഇതിനെ ബൊംബായിലെ ധൎമ്മിഷ്ഠ
ന്മാരും ഈ രാജ്യത്തെങ്ങും പാൎക്കുന്ന ധൎമ്മികളും അധൎമ്മികളും ഒട്ടൊ
ഴിയാതെ കണ്ടു ഓൎത്തു എങ്കിൽ കൊള്ളായിരുന്നു. ചന്ദനമരം, പശു
നൈ, വെളിച്ചെണ്ണ, പൊൻ, വെള്ളി എന്നും മറ്റും ഈ മണ്ണിട
ത്തിൽ നിന്നു കിട്ടാകുന്ന സാധനങ്ങൾ വേണ്ടാ വിശ്വാസവും അ
നുതാപവും ഉണ്ടായാൽ മോക്ഷസിദ്ധി വരും നിശ്ചയം.

അരക്ഷിതന്തിഷ്ഠതി ദൈവരക്ഷിതം.

യുരോപഖണ്ഡത്തിൽ എല്ബനദിതീരത്തു ഹംപുൎഗ്ഗ് എന്ന മ
ഹാ ശ്രുതിപ്പെട്ട ഒരു നഗരം വിസ്താരമായി കിടക്കുന്നു. അവിടെ
പാൎക്കുന്ന ധനവാന്മാരുടെ മഹത്വത്തേയും, അഹംഭാവത്തേയും,
ശ്രേഷ്ഠന്മാരായ വ്യാപരികളുടെ ലാഭങ്ങളേയും പിന്നെ ഓരോരു
ത്തൎക്കു വരുന്ന ചേതങ്ങളേയും വിവരിപ്പാൻ പോകുന്നില്ല; ജോൎജ
നൈമൻ എന്നൊരു ദരിദ്രന്റെ അവസ്ഥയെ മാത്രം പറവാൻ നി
ശ്ചയിച്ചിരിക്കുന്നു. ആയവൻ ചെറുപ്പത്തിൽ ഓരോ വിദ്യാശാല
കളിൽനിന്നു നല്ലവണ്ണം പഠിച്ചു പരീക്ഷയിൽ ജയം കൊണ്ട ശേ
ഷം ആ വലിയ നഗരത്തിൽ ചെന്നു ഒരു വക്കീലിന്റെ പണി
യൊ മറ്റു വല്ല ഉദ്യോഗമോ കിട്ടേണ്ടതിന്നു വളരെ പ്രയത്നം ക
ഴിച്ചതു എല്ലാം നിഷ്ഫലമായി പോയി. കൈക്കലുള്ള പണം എല്ലാം [ 38 ] ചെലവായാറെ, അവൻ തന്റെ ഉടുപ്പിനെയും പുസ്തകങ്ങളെയും
മറ്റും വിറ്റു ഉപജീവനം കഴിക്കേണ്ടി വന്നു. ഈ പരാധീനത
നിമിത്തം വന്ന സങ്കടത്തെ അവൻ പലപ്പോഴും വീണ മീട്ടുന്ന
തിനാലും പാട്ടു പാടുന്നതിനാലും അല്പം ശമിപ്പിച്ചു പോന്നു എങ്കി
ലും ദാരിദ്ര്യം വൎദ്ധിക്കും അളവിൽ അവന്റെ കഷ്ടപ്പാടും വൎദ്ധിച്ചു.
തന്റെ വീണയും ശരീരത്തിന്മേലുള്ള വസ്ത്രവും അല്ലാതെ ഒന്നും
ശേഷിക്കാതിരിക്കുമ്പോൾ, അവൻ ചിലദിവസം ഭക്ഷണം കഴിക്കാ
തെ പണി അന‌്വേഷിച്ചു നടന്ന ശേഷം, അയ്യോ ഞാൻ എന്റെ
വീണയേയും കൂടെ വില്ക്കേണമൊ എന്നു പറഞ്ഞു അതിനെ കൈ
യിൽ എടുത്തു മഹാ ദുഃഖത്തോടെ ഒരു കച്ചവടക്കാരന്റെ പീടിക
യിൽ ചെന്നു അല്പം വിലെക്കു വിറ്റു ആഹാരം വാങ്ങി തിന്നുക
യും ചെയ്തു. പിന്നെ അവൻ വ്യസനം സഹിയാതെ വെളിയിൽ
ചെന്നാൽ നിലങ്ങളുടെ വിളവുകളെ കാണ്കയും പക്ഷിനിനാദങ്ങ
ളെ കേൾ്ക്കയും ചെയ്യുന്നതിനാൽ കുറയ ആശ്വാസം വരുമായിരിക്കും
എന്നു വിചാരിച്ചു നഗരത്തെ വിട്ടു നിലങ്ങളിൽ കൂടി നടന്നു എ
ങ്കിലും മനസ്സിന്മേലുള്ള ഭാരം വൎദ്ധിക്കയല്ലാതെ ഒട്ടും കുറയായ്കയാൽ
അവൻ ഉടനെ മടങ്ങി ചെന്നു. നഗരത്തിന്റെ സമീപത്ത എ
ത്തിയപ്പോൾ താൻ അറിയാത്ത ഒരു മഹാൻ പിറകിൽ വന്നു തോ
ളിൽ ഒന്നു തട്ടി സ്നേഹിതാ ഇത്ര വ്യസനിക്കുന്നതു എന്തിന്നു എ
ന്നു പ്രിയഭാവത്തോടെ ചോദിച്ചപ്പോൾ, അവൻ താഴ്മയോടെ വ
ണങ്ങി ഹാ സ്വാമിൻ എന്റെ സങ്കടം ഒരു മനുഷ്യനും ബോധി
പ്പാൻ കഴിയാത്തപ്രകാരം വലുതാകുന്നു അതിനെ വിവരിച്ചു പറ
വാൻ പ്രയാസം എന്നു ചൊല്ലിയാറെ അന്യൻ അയ്യോ എനിക്കും
സങ്കടം പലതും ഉണ്ടു. നിങ്ങളുടെ കഷ്ടകാരണങ്ങളെ കേട്ടാൽ പ
ക്ഷെ ഏതാനും കുറയ ആശ്വാസ വാക്കു പറവാൻ സംഗതി ഉ
ണ്ടായിരിക്കും എന്നു പറഞ്ഞതിനെ ജോൎജ കേട്ടപ്പോൾ, അവൻ
തന്റെ കഷ്ടതയെ വിവരമായി അറിയിച്ചു. അവൻ പറഞ്ഞതി
ന്നു മഹാൻ ഒന്നും മിണ്ടാതെ നടന്നു ഒരു വലിയ ഭവനത്തിന്റെ
അരികത്തു എത്തിയപ്പോൾ തന്നോടു കൂടെ അകത്തു വരേണം എ
ന്നു അവനോടു പറഞ്ഞു. അകത്തു കടന്നാറെ മഹാൻ അവനെ
ഭംഗിയുള്ള ഒരു മുറിയിൽ കൊണ്ടുപോയി ചില എഴുത്തുകളെ കാ
ണിച്ചു ഇവറ്റെ കുറിച്ച ഒരു വിവരത്തെ എഴുതി ഉണ്ടാക്കുവാൻ
കഴിയുമോ എന്നു ചോദിച്ചപ്പോൾ കഴിയും എന്നു ജോൎജ പറഞ്ഞു [ 39 ] എഴുത്തുകളെ വാങ്ങി രണ്ടു മൂന്നു മണിക്കൂറിന്നകം വിവരത്തെ എ
ഴുതി തീൎത്തു ഏല്പിച്ചു. ആയതിനെ മഹാൻ വായിച്ചു സന്തോഷി
ച്ചു അവനു ധാരാളമായ കൂലി കൊടുത്തു. ഞാൻ സ്വേദരാജാവി
ന്റെ സ്ഥാനാപതി ആകുന്നു. വേണം എങ്കിൽ എന്റെ കോടതി
യിൽ ഒരു ഉദ്യോഗവും പാൎപ്പാനായി എന്റെ വീട്ടിൽ ഒരു മുറിയും
തരാം എന്നു പറഞ്ഞതിനാൽ ജോൎജ അതിസന്തുഷ്ടനായി കൈ
ക്കൽ കിട്ടിയ പണം കൊണ്ടു പീടികക്കാരന്റെ അടുക്കൽ ചെന്നു
തന്റെ വീണയെ വീണ്ടുകൊണ്ടു താൻ ഇത്ര ദാരിദ്രവും കഷ്ട
വും സഹിച്ച കുടിലിലേക്കു മടങ്ങിച്ചെന്നു ഈ അതിശയമുള്ള സ
ഹായം നിമിത്തം ദൈവത്തെ മഹാ ശബ്ദത്തോടെ സ്തുതിച്ചു ഒരു
സ്തുതിപാട്ടിനേയും ചമച്ചു വീണ മീട്ടി അതിനെ പാടിയ ശേഷം
മാത്രം തന്റെ സ്ഥാനം ഏല്ക്കുവാൻ പുറപ്പെട്ടു.

കള്ളും കുടിച്ചങ്ങിനെ ചാഞ്ചാടുന്നു.

മനുഷ്യൎക്കു നാശം വരുത്തുന്ന ദുഷ്കൃതങ്ങളിൽ അൎത്ഥാഗ്രഹവും
കള്ളുകുടിയും പ്രധാനം. ആയവ മറ്റ എല്ലാ ദോഷങ്ങളുടെ വേരും
കാരണവും ആകുന്നു. അൎത്ഥാഗ്രഹി ധനത്തെയും കള്ളു കുടിയൻ
മദ്യപാനത്തേയും ദൈവമാക്കി അതിന്നു ശരീരത്തെയും ആത്മാ
വിനേയും ഭാൎയ്യയേയും കുട്ടികളേയും തനിക്കുള്ള സകലത്തേയും
അൎപ്പിച്ചു കൊടുക്കുന്നു. എന്നാൽ അൎത്ഥാഗ്രഹി തന്റെ പണപ്പെ
ട്ടിമേൽ സുഖിച്ചു കൊണ്ടിരിക്കട്ടെ; അവനെ കൊണ്ടു വിവരിപ്പാൻ
പോകുന്നില്ല. മദ്യപാനം ക്രൂരമായ ഒരു ദുൎവ്വ്യാധിപോലെ ഈ മല
യാളത്തിൽ നടപ്പായി വരികകൊണ്ടു അതിന്നു ഒർ ഔഷധം കിട്ടി
യാൽ കൊള്ളായിരുന്നു എന്നു തോന്നുന്നു. അല്ലയോ കള്ളു കുടിയാ,
മുമ്പെ സുശീലനും ഉത്സാഹിയും ഭക്തിമാനുമായ താൻ നാറുകയും
എല്ലാ മനുഷ്യരും വെറുക്കുകയും ചെയ്യുന്ന ഒരു ചാരായപ്പാത്രം
ആയി തീൎന്നതു എങ്ങിനെ? എല്ലാ കള്ളു കുടിയന്മാരുടെ ജീവചരി
ത്രത്തെ എഴുതേണ്ടി വന്നാൽ, എഴുതി തീൎന്ന പുസ്തകങ്ങളെ വെ
പ്പാൻ വേണ്ടി ഈ ഭൂലോകം മതിയൊ എന്നു ഞാൻ അറിയുന്നി
ല്ല. എന്നാൽ ഒരുത്തന്റെ കാൎയ്യത്തെ മാത്രം ചുരുക്കത്തിൽ പറയാം.
അങ്ങൊരു നഗരത്തിൽ ഒരു കരുവാൻ ഭാൎയ്യയുമായി സൌഖ്യ
ത്തോടെ ജീവിച്ചിരുന്നു. നഗരക്കാർ എല്ലാവരും അവനെ മാനിച്ചു [ 40 ] തങ്ങളുടെ ഇരിമ്പു കോപ്പുകളെ എല്ലാം അവനെ കൊണ്ടു തീൎപ്പിക്ക
യാൽ വരവും ലാഭവും വളരെ ഉണ്ടു. അവന്റെ കുട്ടികൾ നല്ലവ
ണ്ണം ഉടുത്തും തിന്നും പഠിച്ചും കൊണ്ടിരുന്നു. എന്റെ ഭൎത്താവി
നോളം നല്ല പുരുഷൻ ആരും ഇല്ല എന്നു അവന്റെ ഭാൎയ്യ പ
ലപ്പോഴും സ്നേഹിതമാരോടു പറയും. അവൻ വൈകുന്നേരത്തു
പണിസ്ഥലത്തിൽനിന്നു കിഴിഞ്ഞു വരുമ്പോൾ വീട്ടിൽ തന്നെ
താമസിച്ചു ഭാൎയ്യയുമായി ഓരൊ നല്ല പാട്ടുകളേയും കീൎത്തനങ്ങളേ
യും പാടുന്നതു അയല്ക്കാർ കേട്ടു അവന്റെ മുറ്റത്തു കൂടി വന്നു
സന്തോഷിച്ചു. ഇങ്ങിനെ വളരെ കാലം സുഖിച്ചിരുന്ന ശേഷം
ആ കരുവാൻ അല്പം കള്ളു കുടിപ്പാൻ തുടങ്ങി. അല്പമേയുള്ളു, അ
ല്പം കൊണ്ടു യാതൊരു ദൂഷ്യവും വരുവാനില്ലല്ലൊ എന്നു വിചാരി
ച്ചു എങ്കിലും നാൾ തോറും ദാഹം വൎദ്ധിക്കും അളവിൽ കുടിയും വ
ൎദ്ധിച്ചു. അന്നു തൊട്ടു അവൻ വൈകുന്നേരത്തു പണിസ്ഥലത്തി
ൽനിന്നു കള്ളു വില്ക്കുന്ന പീടികയിൽ ചെന്നു മദ്യപാനികളോടു കൂ
ടെ മദ്യപാനം ചെയ്തു രാത്രിയാകുമ്പോൾ മഹാ മസ്തനായി വീട്ടി
ലേക്കു വരും ഈ പ്രവൃത്തി നിമിത്തം അവന്റെ ഭാൎയ്യ വളരെ വ്യ
സനിച്ചു ഈ ദുൎമ്മൎയ്യാദയെ ഉപേക്ഷിപ്പാനായി കണ്ണുനീരോടു കൂ
ടെ അപേക്ഷിച്ചതിനെ അവൻ ആർമ്ഭത്തിൽ ചിലസമയം കേ
ട്ടു അല്പം അടങ്ങിയിരുന്നു. അതിനെ അവന്റെ ചങ്ങാതികളായ
കള്ളു കുടിയന്മാർ അറിഞ്ഞു; ഹൊ ഇവനെ കണ്ടുവൊ ഒരു ബുദ്ധി
കെട്ട പെണ്ണിന്റെ ദാസനായതു ആശ്ചൎയ്യം തന്നെ എന്നും മറ്റും
പരിഹസിച്ചു പറഞ്ഞതിനാൽ താൻ ആരുടെയും ദാസനല്ല മുറ്റും
സ്വതന്ത്രൻ തന്നെ എന്നു കാണിപ്പാൻ വേണ്ടി എല്ലാ സുബു
ദ്ധിയേയും തള്ളി മുഴുവനും മദ്യസേവയിൽ ലയിച്ചു പോയി. അ
തുകൊണ്ടു മുമ്പെ സൌഖ്യവും സന്തോഷവും ധനപുഷ്ടിയും
കൊണ്ടു നിറഞ്ഞിരുന്ന അവന്റെ ഭവനത്തിൽ ദാരിദ്ര്യവും സങ്ക
ടവും കലശവും നിലവിളിയും അടിപിടിയും നാൾ തോറും വൎദ്ധി
ച്ചു പോന്നു. അവന്റെ ഭാൎയ്യ ദുഃഖത്താൽ ക്ഷീണിക്കയും കുട്ടികൾ
പൈദാഹം കൊണ്ടു ക്ഷയിക്കയും ചെയ്തു. ആ കാലത്തു രാജ്യത്തിൽ
ഓരൊ മത്സരഭാവങ്ങൾ ഉണ്ടാകകൊണ്ടു കുടിയാന്മാർ എല്ലാവരും
ആയുധാഭ്യാസം ശീലിക്കേണം എന്ന സൎക്കാർ കല്പന പുറപ്പെട്ട
ശേഷം കരുവാനും വൈകുന്നേരം തോറും അഭ്യാസസ്ഥലത്തിലേക്കു
ചെല്ലേണ്ടിവന്നു. അഭ്യാസം തീൎന്നാറെ അവൻ കള്ളു പീടികയിൽ [ 41 ] പോയി നല്ല കണക്കിൽ കുടിച്ചു. ഒരു സമയം അവൻ പാതിരാ
ത്രിയോളം മദ്യപാനികളോടു കൂട മദ്യപാനം ചെയ്തു മഹാ വെറിയ
നായി വീട്ടിലേക്കു ചെന്നപ്പോൾ ഭാൎയ്യ ഒന്നു രണ്ടു വാക്കു പറഞ്ഞ
തു നിമിത്തം അവൻ വളരെ കോപിച്ചു തോട്ടച്ചിയുടെ മകളെ ഇ
ന്നുവരെ നീ അനുസരണം പഠിച്ചില്ലല്ലൊ എന്നാൽ ഞാൻ പഠി
പ്പിക്കാം എന്നു ചൊല്ലി തോക്കിനെ അവളുടെ കൈയിൽ കൊടുത്തു
അടിച്ചും ശപിച്ചും ആയുധാഭ്യാസം ശീലിപ്പിച്ചുംകൊണ്ടു മുറിയിൽ
കൂടി നടത്തിച്ചു. ആ നിലവിളി ഉറങ്ങിയിരുന്ന കുട്ടികൾ കേട്ടു എ
ഴുനീറ്റു മഹാ സങ്കടത്തോടെ കരഞ്ഞതിനാലും മസ്തനായ അപ്പ
നു ഒരു കൃപയും തോന്നീട്ടില്ല. പിന്നെ അവൻ മെത്തമേൽ വീ
ണു ഉറങ്ങുമ്പോൾ ഇനി ഞാൻ ഈ ദുഷ്ടജന്തുവിനോടു കൂട പാൎക്ക
രുതു എന്നു അവന്റെ ഭാൎയ്യ പറഞ്ഞു രാത്രിയിൽ തന്നെ കുട്ടികളെ
കൂട്ടി കൊണ്ടു തന്റെ അപ്പന്റെ വീട്ടിൽ പാൎപ്പാൻ പോയി. എ
ന്നതിന്റെ ശേഷം കരുവാൻ കള്ളും കുടിച്ചു നശിക്കയും അവ
ന്റെ ഭാൎയ്യാപുത്രന്മാരും മഹാ വ്യസനത്തിൽ അകപ്പെടുകയും ചെ
യ്തു. കള്ളു കുടിയുടെ ഫലം ഇതാ!

മൂവരുടെ സന്താപം.

വളരെ കാലം വ്യാപാരം ചെയ്തു ബഹു ലാഭം വരുത്തിയ ഒരു
കച്ചവടക്കാരൻ ജനുവരി ഒന്നാം തിയ്യതി: ഇന്നു ഒരു നല്ല നാൾ
വൎഷത്തിന്റെ ആരംഭം തന്നെ; അതുകൊണ്ടു എന്റെ പണിക്കാ
ൎക്കു ഒരു സന്തോഷം ഉണ്ടാക്കുന്നതു ന്യായമല്ലയൊ എന്നു ചൊല്ലി
അവരെ തന്റെ മുറിയിൽ വരുത്തി അവരോടു: ഇന്നു നമുക്കു ഒരു
നല്ല ദിവസം ആകകൊണ്ടു നിങ്ങളിൽ ഓരോരുത്തനു ഒരു സമ്മാ
നത്തെ ഇതാ ഈ മേശമേൽ വെച്ചിരിക്കുന്നു. സമ്മാനം ഇരട്ടി
യായി കാണുന്നുവല്ലൊ. വേദപുസ്തകവും അതിൻ മുകളിൽ കുന്നി
ച്ചു വെച്ച പത്തു ഉറുപ്പികയും തന്നെ. ഉറുപ്പികയാൽ വരുന്ന
സന്തോഷം ക്ഷണികമത്രെ വേദപുസ്തകമാകുന്ന ദൈവവചനം
കൊണ്ടു നിത്യസന്തോഷവും സ്വൎഗ്ഗീയ അവകാശവും വരേണ്ട
തിന്നു സംഗതി ഉണ്ടു. എന്നാൽ രണ്ടിനെയും എടുക്കേണ്ടതിന്നു
ഞാൻ സമ്മതിക്കുന്നില്ല; ഉറുപ്പിക എടുക്കേണം അല്ലെങ്കിൽ ഉറു
പ്പിക അങ്ങു നീക്കി പുസ്തകത്തെ എടുക്കെണം. നിങ്ങൾ നാലു [ 42 ] പേരും പുസ്തകം തന്നെ എടുത്തു കൊള്ളേണം എന്നു എന്റെ ആ
ലോചന എന്നു പറഞ്ഞു. അപ്പോൾ ഒന്നാമൻ അല്ലയൊ യജമാ
ന തങ്ങളുടെ കൃപ അത്യന്തം; വാക്കും വിശേഷം തന്നെ. വേദപു
സ്തകത്തെ പോലെ ഉള്ളൊരു നിധി ഈ ലോകത്തിൽ എങ്ങും കാ
ണുന്നില്ല എങ്കിലും എനിക്ക അക്ഷരപരിചയമില്ലായ്ക കൊണ്ടു അ
തിനാൽ ഓർ ഉപകാരവും വരികയില്ല. എന്നാൽ ഞാൻ ഉറുപ്പിക
വാങ്ങുന്നതിനാൽ അപ്രിയം തോന്നരുതെ എന്നു പറഞ്ഞപ്പോൾ
അവന്റെ യജമാനൻ അങ്ങിനെ ആകട്ടെ എന്നു പറഞ്ഞു ഉറു
പ്പിക പത്തും അവന്റെ കൈക്കൽ കൊടുത്തു. പിന്നെ രണ്ടാമനും
മൂന്നാമനും പലതും ചൊല്ലി പുസ്തകത്തിലല്ല പണത്തിലത്രെ
താല്പൎയ്യമെന്നുള്ള മനസ്സിനെ കാട്ടി ഉറുപ്പിക വാങ്ങുകയും ചെയ്തു.
നാലാം പണിക്കാരൻ ഒരു ബാല്യക്കാരൻ, ഈ പുസ്തകം എല്ലാ
പൊന്നിനേക്കാളും വിലയേറിയ ഒരു വസ്തു ആകുന്നു എന്നു യജ
മാനനവർകൾ പറകയാൽ എനിക്കു ഉറുപ്പിക വേണ്ട ഞാൻ പു
സ്തകത്തെ സന്തോഷത്തോടും നന്ദിയോടും കൂട വാങ്ങും എന്നു പ
റഞ്ഞപ്പോൾ കച്ചവടക്കാരൻ ഒരു വേദപുസ്തകം എടുത്തു അവ
ന്റെ കൈയിൽ വെച്ചു കൊടുത്തു. ബാല്യക്കാരൻ അതിനെ വാ
ങ്ങി തുറന്നു നോക്കിയപ്പോൾ ഇതാ ഇരുപതു ഉറുപ്പികയുടെ ഒരു
ഹുണ്ടിക അതിന്റെ അകത്തു ഉണ്ടു. അപ്പോൾ അവൻ വിസ്മ
യിച്ചുംകൊണ്ടു യജമാനനെ നോക്കിയപ്പോൾ: നീ വേദപുസ്ത
കത്തെ വാങ്ങിയതിന്റെ ലാഭം കണ്ടുവൊ നീ സമാധാനത്തോ
ടെ പോയി. ആ പുസ്തകത്തെ നല്ലവണ്ണം വായിക്കുക എന്നാൽ
നീ ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ഭാഗ്യവാനാകും
എന്നു യജമാനൻ പറഞ്ഞശേഷം അവൻ സന്തോഷിച്ചും കൊ
ണ്ടു തന്റെ വീട്ടിലേക്കു പോയി. ശേഷം മൂവരും ഓരൊ വേദപു
സ്തകത്തിൽ ഇരുപതു ഉറുപ്പികയുടെ ഓരൊ ഹുണ്ടിക ഉണ്ടു എന്നു
കണ്ടപ്പോൾ അവർ നാണിക്കയും സങ്കടപ്പെടുകയും ചെയ്തതിനെ
യജമാനൻ കണ്ടു ദൈവവചനത്തേക്കാൾ പത്തു ഉറുപ്പിക വലി
യ ധനം എന്നു നിങ്ങൾ നിശ്ചയിച്ചു പണം വാങ്ങിയതിനാൽ
എനിക്കു സങ്കടം ഉണ്ടു എങ്കിലും നിങ്ങൾക്കു നിങ്ങളുടെ ഓഹരി
കിട്ടിപോയി. ഇവിടെ അനുതാപത്തിന്നു ഇടയില്ല നിങ്ങൾ പോ
യികൊൾ്വിൻ എന്നു പറഞ്ഞു അവരെ അയക്കുകയും ചെയ്തു. [ 43 ] ഭാഗ്യം വരുത്തിയ മെതിക്കോൽ.

ഏകദേശം നാനൂറു സംവത്സരം മുമ്പെ അഞ്ചാം ജേമ്സ എന്ന
രാജാവു സ്കൊത്ലന്തിനെ വഴിപോലെ രക്ഷിച്ചു. ആ രാജാവു
പലപപ്പൊഴും മറുവേഷം എടുത്ത ബല്ലംഗിശ്ശ പാട്ടക്കാരൻ എന്ന
പേർ കൊണ്ടു ഏകനായി തന്റെ രാജ്യത്തിൽ എങ്ങും സഞ്ചരിച്ചു
കാൎയ്യാദികളും നീതിന്യായങ്ങളും നടക്കയും നടത്തിക്കപ്പെടുകയും
ചെയ്യുന്ന വിധത്തെ സ്വന്ത കണ്ണാലെ നോക്കി പോന്നു. അന്നു
എദിൻബുൎഗ്ഗ എന്ന രാജധാനിയുടെ അയല്വക്കത്തു രാജാവിന്റെ
ജന്മമാകുന്ന ഒരു വലിയ കൃഷിഭൂമിയുടെ പാട്ടക്കാരനു ജോൻ ഹൊ
വിക്സൻ എന്ന ഒരു പണിക്കാരൻ ഉണ്ടായിരുന്നു. ആയവൻ ഭാ
ൎയ്യയെയും കുട്ടികളെയും നല്ലവണ്ണം രക്ഷിക്കേണ്ടതിന്നു വിശ്വസ്ത
തയോടെ വേല ചെയ്കയാൽ ഒരു കുറവും കൂടാതെ നാൾ കഴിച്ചു
എങ്കിലും ഈ നിലങ്ങളുടെ പാട്ടം ഞാൻ തന്നെ ഏല്ക്കെണ്ടതിന്നു
സംഗതി വന്നു എങ്കിൽ എന്റെ ഭവനം അധികം നന്നായി കഴി
യുമായിരുന്നു എന്നീ വിചാരം ചിലപ്പോൾ അവന്റെ മനസ്സിൽ
കയറി വന്നു. പിന്നെ ഒരു ദിവസം ആ ജോൻ കളത്തിൽ ധാന്യം
മെതിക്കുമ്പൊൾ സമീപത്തിൽ നിന്നു ഒരു നിലവിളിയേയും വാൾ
വെട്ടലിന്റെ ഒച്ചയെയും കേട്ടു മെതിക്കോൽ കൈയിൽ പിടിച്ചും
കൊണ്ടു നിലവിളി ഉണ്ടായ സ്ഥലത്തേക്കു പാഞ്ഞു നോക്കിയ
പ്പോൾ അതാ അഞ്ചു ആറു ക്രൂരന്മാരായ ചോരന്മാർ നല്ല യൌ
വ്വനമുള്ളൊരു വഴിപോക്കനെ അതിക്രമിച്ചു വെട്ടി കവൎച്ചക്കായി
കൊല്ലേണ്ടതിന്നു ഒരുമനപ്പെട്ടു ഉത്സാഹിച്ചതിനെ കണ്ടു കൈക്ക
ലുള്ള മെതിക്കോലിനെ കൊണ്ടു കള്ളരെ എതിരിട്ടു അടിച്ചും കുത്തി
യും കൈയിൽനിന്നു രക്ഷിച്ചു. ഇപ്രകാരം ശരണം പ്രാപിച്ച
വഴിപോക്കൻ ജോന്റെ ജൈ പിടിച്ചു: അല്ലയൊ തോഴ സലാം
നിങ്ങൾ ഇല്ല എങ്കിൽ എന്റെ കാൎയ്യം അബദ്ധമത്രെ. കള്ളർ
നിശ്ചയമായി എന്റെ പ്രാണനെ എടുത്തു കളയും എന്ന വളരെ
നന്ദിയോടു പറഞ്ഞപ്പോൾ ജോൻ അയ്യൊ ഞാൻ അപൂൎവ്വമായ
തൊന്നും ചെയ്തില്ലല്ല്ലൊ. സങ്കടത്തിൽ അകപ്പെട്ട ആരെയും ക
ണ്ടാൽ സഹായിക്ക ആവശ്യം തന്നെ. എന്നാലും ഞാൻ ഇന്നു ശേ
ഷമുള്ള പണിക്കാരോടു കൂടെ ദൂരമുള്ള പണിസ്ഥലത്തു പോകാതെ [ 44 ] കളത്തിൽ മെതിക്കുന്നതിനാൽ തങ്ങൾ്ക്കു ഗുണം വന്നതു സത്യം.
ഇവിടെ രണ്ടു പെണ്ണുങ്ങൾ മാത്രം പാൎക്കുന്നു തങ്ങളെ കുലപാതക
തരുടെ കൈയിൽനിന്നു രക്ഷിപ്പാൻ അവൎക്കു കഴികയില്ലയായിരുന്നു.
അതുകൊണ്ടു കാൎയ്യം ഇപ്രകാരം നടത്തിച്ച ദൈവത്തിന്നു സ്തോത്രം
എന്നു വളരെ ഭക്തിയോടെ പറഞ്ഞ ശേഷം അവൻ വഴിപോക്കനെ
കളത്തിൽ കൊണ്ടു പോയി അവന്റെ മുറിവുകളെ കഴുകി കെട്ടി
ആശ്വാസം വരുത്തി പോന്നു. വഴിപോക്കന്റെ ഭ്രമതയും വേദ
നയും അല്പം ശമിച്ചാറെ അവൻ യാത്രയാവാൻ വിട വാങ്ങി പുറ
പ്പെട്ടപ്പോൾ ജോൻ കുറയ സംശയഭാവം കാട്ടി, തങ്ങൾ താനെ
പോകുന്നതു നന്നല്ല കള്ളർ വഴിയിൽ വെച്ചു പതിയിരിപ്പാനും
തങ്ങളുടെ മേൽ വീണു തുടങ്ങിയ അതിക്രമത്തെ നിവൃത്തിപ്പാനും
സംഗതി ഉണ്ടു. അതുകൊണ്ടു സംശയം എല്ലാം തീരുവോളം
ഞാൻ കൂട വരാം എന്നു ചൊല്ലി മെതിക്കോലിനെ എടുത്തു അവ
നോടു കൂടെ നടന്നു. ഇങ്ങിനെ അവർ ഒരുമിച്ചു എദിൻബുൎഗ്ഗ
നഗരത്തിന്റെ നേരെ ചെല്ലുമ്പൊൾ വഴിപോക്കൻ: അല്ലയോ
തോഴ, ഇതുവരെ ഞാൻ നിങ്ങളുടെ പേർ ചോദിച്ചില്ലല്ലൊ. അ
തിനെ എന്നോടു പറഞ്ഞാലും എന്നതു കേട്ടു ജൊൻ: ഹാ എൻപു
രാനേ, ഇജ്ജനത്തിന്റെ പേർ അറിയുന്നതിനാൽ തങ്ങൾ്ക്കു യാ
തോരു മഹിമയും വരികയില്ല; എന്നാലും ഇത്ര ദയയോടെ ചോദി
ച്ചതു കൊണ്ടു ഞാൻ പറയാം. ജോൻ ഹൊവിക്സൻ എന്ന തന്നെ
എന്റെ പേർ. എന്റെ കിഴവനായ അഛ്ശൻ ആടുകളെ മേയി
ക്കുന്നു. ഞാൻ ജേമ്സ രാജാവവർകളുടെ ജന്മമാകുന്ന ബ്രച്ചെദ വ
സ്തുവകകളുടെ പാട്ടക്കാരന്റെ പണിക്കാരൻ. അതാ ക്രമണ്ടൽ
പാലത്തിന്റെ പടിഞ്ഞാറെ കാണുന്ന ഭവനങ്ങളും നിലങ്ങളും
തന്നെ രാജാവിന്റെ ബ്രച്ചെദ വസ്തുവകകൾ എന്നു പറഞ്ഞ
പ്പോൾ വഴിപോക്കൻ ആ സ്ഥലത്തെ ഞാൻ നല്ലവണ്ണം അറി
യുന്നു എങ്കിലും അവിടെനിന്നു കിട്ടുന്ന ശബളം നിങ്ങൾ്ക്കു മതിയോ
എന്നു ചോദിച്ചു. ഒരു വിധേന കഴിയുന്നു, വരവു അസാരം അ
ധികം ഉണ്ടായിരുന്നു എങ്കിൽ കൊള്ളായിരുന്നു. അയ്യോ ഞാൻ
ഇങ്ങിനെ പറയുന്നതു എന്തിനു എനിക്കു സൌഖ്യവും വേണ്ടുന്ന
ആഹാരവും ഭവനകാൎയ്യത്തെ ബഹു വിശ്വസ്തതയോടെ നടത്തി
ക്കുന്ന ഒരു ഭാൎയ്യയും ഉണ്ടാകകൊണ്ടു ഞാൻ ആവലാധി പറയാ
തെ കരുണാനിധിയായ ദൈവത്തെ സ്തുതിക്ക തന്നെ വേണ്ടു. [ 45 ] എന്നിട്ടും എന്റെ കൃഷിപ്പണികളെ നടത്തിക്കുമ്പൊൾ എനിക്കു
ഒരു സമയം രാജാവിന്റെ ജന്മമാകുന്ന ബ്രച്ചെദസ്ഥലത്തെ പാ
ട്ടത്തിന്നു എടുപ്പാൻ സംഗതി വന്നു എങ്കിൽ ഈ സ്കോതരുടെ മല
നാടുകളിൽ എന്നെ പോലെ ഒരു ഭാഗ്യശാലി ഇല്ല നിശ്ചയം എന്ന
വിചാരം എന്നെ കൂടക്കൂട നായാടുന്നു. ഞാൻ ഇങ്ങിനെ മനോ
രാജ്യം ചൊല്ലുന്നതു മൌഢ്യമല്ലയോ? എല്ലാവരും ധനവാന്മാരാ
യിരുന്നാൽ ഭൂചക്രം പൊട്ടി പോകും നിശ്ചയം എന്നു പറഞ്ഞു.
എന്നാൽ എൻ പുരാനേ! തങ്ങളുടെ പേരും അറിയാമൊ എന്നു ജൊൻ
ചോദിച്ചതിന്നു വഴിപോക്കൻ അറിയാം. ഞാൻ ബല്ലംഗിശ്ശപാട്ട
ക്കാരൻ തന്നെ; എന്റെ പാട്ടവകാശവും രാജാവിന്റെ ജന്മം, വരവു
അത്യല്പമത്രെ; രാജാവു ദയ വിചാരിച്ചു എനിക്കു കോവിലകത്തു ഒർ
ഉദ്യോഗം നിശ്ചയിച്ചില്ല എങ്കിൽ, എന്റെ കാൎയ്യം അബദ്ധം തന്നെ
എന്നു വഴിപോക്കൻ പറഞ്ഞു. എന്നാറെ ജോൻ അവനെ ഒന്നു
നോക്കി തങ്ങൾ മഹാ ഭാഗ്യവാൻ. കോവിലകത്തു വേല എടുക്കയും
കൂടക്കൂട രാജാവിനെ കാണുകയും ചെയ്യാമല്ലൊ. നമ്മുടെ ജേമ്സ രാജാ
വിനെ ഞാൻ എത്രയൊ സ്നേഹിക്കയും ഒരിക്കൽ മാത്രം കാണേണ്ടതി
ന്നു പലപ്പൊഴും ആഗ്രഹിക്കയും ചെയ്യുന്നു എങ്കിലും ഇന്നു വരെ കാ
ണ്മാൻ സംഗതി വന്നില്ല എന്നു പറഞ്ഞു. എന്നതിനെ കേട്ടപ്പൊൾ
വഴിപോക്കൻ ഒന്നു ചിരിച്ചു, സ്നേഹിതാ! രാജാവിനെ നിങ്ങൾക്കു
കാണിക്കുന്നതു എന്നാൽ കഴിയാത്ത കാൎയ്യം, അവന്റെ ഭംഗിയുള്ള
ഗേഹങ്ങളെയും ശാലകളെയും അറകളെയും അല്പം ദൎശിപ്പിക്കാം. ഞാ
യറാഴ്ച നിങ്ങൾ്ക്കു വേല ഇല്ലല്ലൊ? ആ ദിവസത്തിൽ നിങ്ങൾ രാജ
ധാനിയിൽ വന്നാൽ ആരെങ്കിലും കോവിലകത്തെ കാട്ടിത്തരും അ
തിന്റെ പിൻഭാഗത്തുള്ള ഒരു ചെറുവാതില്ക്കൽ മുട്ടി തുറക്കുന്ന പ
ണിക്കാരനോടുഞാൻ ഇവിടെ വരേണം എന്നു ബല്ലംഗിശ്ശപാട്ടക്കാ
രൻ പറഞ്ഞു എന്നു പറഞ്ഞാൽ മതി. എന്നാൽ സ്നേഹിതാ സലാം
ഈ വരുന്ന ഞായറാഴ്ച നിങ്ങളെ കോവിലകത്തു കാണുമല്ലൊ എന്നു
ചൊല്ലി അവന്റെ കൈ പിടിച്ചു പിരിഞ്ഞു പോകയും ചെയ്തു.

പിറ്റെ ഞായറാഴ്ച ജോൻ തന്റെ വിശിഷ്ട ഉടുപ്പുകളെ ഉടുത്തു
രാജധാനിയിലേക്കു ചെന്നു, കോവിലകം കണ്ടു വഴിപോക്കൻ പ
റഞ്ഞ വാതില്ക്കൽ മുട്ടിയപ്പൊൾ ഒരു സേവകൻ തുറന്നു എന്തു വേ
ണം എന്നു ചോദിച്ചപ്പൊൾ ബല്ലംഗിശ്ശപാട്ടക്കാരൻ എന്നെ ക്ഷ
ണിച്ചിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ സേവകൻ അവനെ





` [ 46 ] ഒരു ചെറിയ മുറിയിൽ കൊണ്ടു പോയി മേശമേൽ വെച്ചിരുന്ന
ഭക്ഷണത്തെയും പാനീയത്തെയും കാട്ടി, ഇതിനെ നിങ്ങൾ അനു
ഭവിക്കുന്നതിൻ ഇടയിൽ ഞാൻ ബല്ലംഗിശ്ശപാട്ടക്കാരനെ കണ്ടു
നിങ്ങൾ എത്തിയിരിക്കുന്നു എന്നു പറയാം എന്നു ചൊല്ലി വാങ്ങി
പോയി. ആദ്യം ജോനിനു കുറയ ശങ്ക ഉണ്ടായിരുന്നു എങ്കിലും
ഇതു ഇവിടെത്ത മൎയ്യാദ ആയിരിക്കും എന്നു വിചാരിച്ചു നല്ലവണ്ണം
തിന്നുകയും കുടിക്കയും ചെയ്തു. അവൻ തിന്നു തീൎന്ന ശേഷം
താൻ കള്ളരുടെ കൈയിൽനിന്നു രക്ഷിച്ചും മുറിവുകളെ കെട്ടിയുമു
ള്ള വഴിപോക്കൻ വിശേഷവസ്ത്രം ഉടുത്തും പൊന്നും വൈരക്കല്ലും
കൊണ്ടു ഉണ്ടാക്കിയ ചങ്ങലയാൽ അരയിൽ വാൾ കെട്ടിയതും ഭംഗി
യുള്ള തൂവലുകളാൽ അലങ്കൃതമായ തൊപ്പി ഇട്ടതുമായി മുറിയുടെ
അകത്തു വന്നു സന്തോഷിച്ചു: ഹാ എന്റെ പ്രാണനെ രക്ഷിച്ച
തോഴാ എത്തിയൊ? നിങ്ങളെ പോലെ നിങ്ങളുടെ വാക്കും ഇരിക്കു
ന്നു എന്നു ഞാൻ കാണുന്നു. നല്ലവണ്ണം തിന്നുവോ? ദൂരവഴിയിൽ
നിന്നു വന്നതുകൊണ്ടു പൈദാഹങ്ങൾ ഉണ്ടാകാതിരിക്കുന്നില്ല
ല്ലൊ? ഈ കോവിലകത്തുള്ള വെപ്പുകാരനും പാനീയക്കാരനും എ
ന്റെ ഇഷ്ടന്മാർ ആകകൊണ്ടു നിങ്ങൾക്കു വേണ്ടി വല്ലതും ഒരു
ക്കി വെക്കേണം എന്നു ഞാൻ അവരോടു അപേക്ഷിച്ചു. എന്നാൽ
മനസ്സ ഉണ്ടു എങ്കിൽ ഞാൻ രാജാവിന്റെ അറകളെയും ശാലക
ളെയും മറ്റും കാണിക്കാം, എന്ന പറഞ്ഞ ശേഷം ജോൻ അവന്റെ
വഴിയെ നടന്നു അവിടെ കണ്ട മഹത്വങ്ങൾ നിമിത്തം കൂടക്കൂട
സ്തംഭിച്ചു കൈ രണ്ടും കൊട്ടി ഇത്ര മഹിമ ഭൂതലത്തിലെ വേറെ
ഒരു രാജാവിന്നു ഉണ്ടോ എന്നു ചൊല്ലി വളരെ അതിശയിച്ചു പോ
യി. അവൻ എല്ലാം കണ്ടശേഷം ഇനി രാജാവിനെയും കൂട കാ
ണ്മാൻ താല്പൎയ്യം ഉണ്ടോ എന്നു വഴിപോക്കൻ ചോദിച്ചപ്പോൾ
ജോൻ ഒന്നു തുള്ളി നമ്മുടെ പ്രിയ രാജാവായ ജേമ്സിനെ കാണേ
ണ്ടതിന്നു സംഗതി വരുമോ എന്നു സന്തോഷിച്ചു പറഞ്ഞ ഉട
നെ അവന്റെ ഭാവം മാറി: ഹാ എൻ പുരാനേ! രാജാവു കോവി
ലകക്കാരുടെ ഇടയിൽ ദരിദ്രനായ ഒരു നാട്ടുകാരനെ കണ്ടാൽ വെ
റുക്കുന്നില്ലയോ എന്നു ഭയത്തോടെ ചോദിച്ചു. അതിന്നു വഴിപോ
ക്കൻ രാജാവിനെ ഞാൻ നല്ലവണ്ണം അറിയുന്നു നിങ്ങളെ കണ്ടാൽ
ദ്വേഷിക്കുന്നില്ല നിശ്ചയം. ഞാൻ ഇപ്പോൾ നിങ്ങളെ മന്ത്രിശാ
ലയിൽ കൊണ്ടുപോകും. അവിടെ നിങ്ങൾ ഒരു കോണിൽനിന്നു [ 47 ] കൊണ്ടാൽ രാജാവിനെ നല്ലവണ്ണം നോക്കിക്കൊള്ളാം എന്നു പറ
ഞ്ഞു. എന്നാൽ ഇന്നവൻ രാജാവു എന്നു ഞാൻ എങ്ങിനെ അ
റിയേണ്ടു? മന്ത്രിശാലയിൽ കൂടുന്നവർ എല്ലാവരും ഒരു പോലെ
മഹാന്മാർ അല്ലയൊ എന്നു ജോൻ ചോദിച്ചപ്പോൾ, വഴിപോക്കൻ
അതിന്നു പ്രയാസം ഒട്ടുമില്ല തൊപ്പി ഇട്ടിട്ടു ശാലയിൽ നില്ക്കുന്ന
വൻ രാജാവു. ശേഷമുള്ളവർ എല്ലാവരും തൊപ്പി കൂടാതെ നില്ക്കു
ന്നു എന്നു പറഞ്ഞു. പിന്നെ ജോൻ വഴിപോക്കന്റെ വഴിയെ
ചെന്നു സന്തോഷത്തിന്റെ ഭ്രമത ഹേതുവാൽ തൊപ്പിയെ തല
യിൽനിന്നു എടുക്കാതെ മന്ത്രിശാലയിൽ പ്രവേശിച്ചു കല്പനപ്രകാ
രം ഒരു കോണിൽ നിന്നപ്പോൾ വഴിപോക്കൻ അവന്റെ മുമ്പിൽ
നിന്നു അവന്റെ സന്തോഷപരവശത നിമിത്തം വളരെ പ്രസാ
ദിച്ചു. ജൊൻ ശാലയിൽ ചുറ്റും നോക്കി തൊപ്പി ഇട്ടവൻ എവി
ടെ എന്നു അന‌്വേഷിച്ചു തൊപ്പി കൂടാതെയുള്ളവരെ മാത്രം കണ്ടു.
അപ്പോൾ അവൻ തന്റെ മുമ്പിൽ നില്ക്കുന്നവനോടു: അല്ലയോ
എൻ പുരാനേ! രാജാവു എവിടെ ഞാൻ അവനെ എങ്ങും കാണു
ന്നില്ല എന്നു പറഞ്ഞപ്പോൾ ബല്ലംഗിശ്ശപാട്ടക്കാരൻ ഒന്നു ചിരി
ച്ചു തൊപ്പി ഇട്ടിട്ടു ശാലയിൽ നില്ക്കുന്നവൻ രാജാവു എന്നു ഞാൻ
പറഞ്ഞില്ലയോ എന്നതു കേട്ടു ജോൻ പിന്നെയും ചുറ്റും നോക്കി
നോക്കി തന്റെ തലമേലുള്ള തൊപ്പിയെ ഓൎത്തു വഴിപോക്കനെ
യും നോക്കി നാം ഇരുവരും മാത്രം തൊപ്പി ഇട്ടിട്ടു ഇവിടെ നില്ക്ക
കൊണ്ടു തങ്ങളോ ഞാനോ രാജാവു എന്ന പറഞ്ഞതു നിമിത്തം
വഴിപോക്കൻ വളരെ സന്തോഷിച്ച നിന്നപ്പോൾ മന്ത്രിമാരും മഹ
ത്തുക്കളും അടുത്തു വന്നു തൊഴുന്നതിനെ ജൊൻ കണ്ടു വിറെച്ചു
കവിണ്ണു വീണു അയ്യൊ കഷ്ടം! ഞാൻ രാജാവിനെ അപമാനിച്ചു
വല്ലൊ. രാജാവു തന്നെ ആകുന്നു എന്നു ഞാൻ സ്വപ്നത്തിൽ
പോലും വിചാരിച്ചില്ല എന്നു പറഞ്ഞപ്പൊൾ രാജാവു പ്രിയ
ജോനെ, നീ എഴുനീല്ക്ക; നീ ഒരു നല്ല മനുഷ്യൻ, നിന്റെ രാജാ
വിന്റെ പ്രാണനെ രക്ഷിച്ചവൻ തന്നെ. നിന്റെ സൽക്രി
യക്കു നല്ലൊരു പ്രത്യുപകാരം വേണം. നിന്റെ വീട്ടിലേക്കു
മടങ്ങി ചെല്ലുക. ഇന്നു വരെ നീ പണിക്കാരനായി വേല ചെ
യ്തിരുന്ന ബ്രച്ചെദ വസ്തുവക എല്ലാം നിന്റെ ജന്മം. നിന്റെ
പ്രവൃത്തി ഒരിക്കലും ഓൎമ്മ വിട്ടു പോകാതിരിപ്പാൻ വേണ്ടി ഞാനൊ
എന്റെ ശേഷമുള്ള രാജാക്കന്മാർ നിന്റെ ജന്മത്തിന്റെ സമീപ [ 48 ] ത്തുള്ള ഹൊലിരുത്ത എന്ന കോവിലകത്തു പാൎപ്പാൻ ചെല്ലുമ്പോൾ
നീയൊ നിന്റെ ശേഷക്കാരൊ ക്രമണ്ടൽ പാലത്തിൽ നിന്നു ജല
പാത്രവും തുവാലയും തിരുമുമ്പിൽ വെച്ചു കൊടുക്കെണം എന്നു
പറഞ്ഞു അവനു കൈ കൊടുത്തു സന്തോഷപൂൎണ്ണനായി പറഞ്ഞ
യച്ചു. ഇപ്രകാരം ജോൻ ബ്രച്ചെദവസ്തുവകയുടെ ജന്മിയും ധ
നവാനും മഹാ ഭാഗ്യവാനുമായി തീൎന്നു എങ്കിലും അവൻ ജീവനോ
ളം വിനയവും ഉത്സാഹവും കാട്ടി വിശ്വസ്തഭൎത്താവും സ്നേഹമുള്ള
അഛ്ശനുമായി നടന്നു വാൎദ്ധക്യത്തിലും ഭാഗ്യം വരുത്തിയ മെതി
ക്കോലിന്റെ കഥയെ സന്തോഷത്തോടെ അറിയിക്കയും ചെയ്തു.

എന്തിന്നു?

ഹംപുൎഗ നഗരത്തിൽ ഒരു ദിവസം കൎസ്തൻ വൊല്ലൻ എന്നു
രണ്ടു കൂലിക്കാർ രാവിലെ തുടങ്ങി ഉച്ചയോളം ചന്തസ്ഥലത്തു നി
ന്നു ആരെങ്കിലും തങ്ങളെ പണിക്കു വിളിക്കുമായിരിക്കും എന്നു നോ
ക്കി പാൎത്തു. മണി പന്ത്രണ്ടു മുട്ടിയപ്പോൾ ആ ദേശത്തിൽ മൎയ്യാദ
യുള്ളതുപോലെ കൎസ്തൻ തലയിൽനിന്നു തൊപ്പി എടുത്തു ചുരുക്ക
ത്തിൽ പ്രാൎത്ഥിച്ചതിനെ വൊല്ലൻ കണ്ടു ഹാസ്യഭാവം കാട്ടി ഈ
കിഴവിയായി മണിയുടെ കൂച്ചൽ നിമിത്തം തലയിൽനിന്നു തൊ
പ്പി എടുക്കേണ്ടുന്ന സംഗതി ഞാൻ കാണുന്നില്ല. തൊപ്പി ഇട്ടി
ട്ടില്ലാത്ത തലയിൽ ഒരു കല്ലു വീണാൽ എത്ര വേദന ഉണ്ടാകും.
പിന്നെ അവിടെ പുരങ്ങളുടെ മേൽ ഇരിക്കുന്ന പറജാതികളെ ക
ണ്ടുവോ. അവർ ഒരു സമയം നിന്റെ നെടിയ മൂക്കിന്മേൽ നി
ണക്കു വല്ല സമ്മാനം ഇട്ടുകൊടുക്കും. കരുതിക്കൊള്ളു എന്നു പറ
ഞ്ഞപ്പോൾ കൎസ്തൻ അന്നു അറിയാമല്ലൊ എന്നു ചൊല്ലിയ നേ
രത്തിൽ തന്നെ കുറിയവനും വയസ്സനുമായ ഒരു ധനവാൻ അവ
രുടെ അരികത്തു ചെന്നു കൎസ്തനോടു: നീ വരിക എനിക്കു കുറയ
പണി ഉണ്ടു ആയതിനെ നീ തീൎത്തു തന്നാൽ ഞാൻ ന്യായമായ
കൂലി കൊടുക്കാം എന്നു പറഞ്ഞതിനെ കൎസ്തൻ കേട്ടു ധനവാന്റെ
വഴിയെ നടന്നു. ഇങ്ങിനെ അവർ ഒരുമിച്ചു നടക്കുമ്പോൾ ധന
വാൻ ഞാൻ ഒന്നു പറയട്ടെ. എന്റെ ചോറു തിന്നുന്നവർ എ
ന്തിന്നു എന്ന വാക്കു ഒരിക്കലും എന്നോടു പറയരുതു. എന്നാൽ [ 49 ] ഞാൻ ആ വാക്കു പറകയില്ല. വായ്പടയും വെറും സംസാരവും
ഞാൻ അധികം ശീലിച്ചില്ല എന്നു കൎസ്തൻ പറഞ്ഞു.

പിന്നെ അവർ വേറെ ഒന്നും സംസാരിക്കാതെ നടന്നു ധന
വാന്റെ തറവാട്ടിൽ എത്തി. അവിടെ പഞ്ചസാരയെ ഉണ്ടാക്കു
ന്ന ഒരു വലിയ പ്രവൃത്തി നടക്കുന്നു എന്നു കൎസ്തൻ കണ്ടശേ
ഷം തനിക്കു വിറകു കീറുന്ന പണി കിട്ടി. വിറകു വളരെ ഉണ്ടു,
അനേകം നാൾ കീറിയാലും തീരുകയില്ല എന്നു കണ്ടു സന്തോഷ
ഷത്തോടെ യത്നിച്ചു തുടങ്ങി. അവൻ ഒരു സംവത്സരവും ചില മാ
സവും വിറകും കീറിയ ശേഷം യജമാനൻ ഒരു ദിവസം: കൎസ്ത
നേ, നീ കുറയ ദൂരം പാൎക്കുന്നതുകൊണ്ടു നിനക്കു നാൾതോറും ര
ണ്ടു വലിയ നടത്തം ഉണ്ടല്ലൊ. അതാ എന്റെ തോട്ടത്തിൽ ഒഴി
വുള്ളൊരു നല്ല പുര ഉണ്ടു, മനസ്സുണ്ടു എങ്കിൽ കുഡുംബാദികളെ
കൊണ്ടു വന്നു അതിൽ പാൎകാം വീട്ടുകൂലി ഇല്ല എന്നു പറഞ്ഞു.
പിന്നെ കൎസ്തൻ ഒരു കൊല്ലവും ചില മാസവും ആ പുരയിൽ
പാൎത്തശേഷം, യജമാനൻ അവനോടു കൎസ്തനേ, എന്റെ കാൎയ്യ
ക്കാരൻ തനിക്കല്ലാത്തതിനെ കൈക്കൽ ആക്കിയതുകൊണ്ടു നമ്മെ
പിരിഞ്ഞു പോകേണ്ടി വന്നു. അവന്റെ പണി എടുപ്പാൻ നിന
ക്കു മനസ്സുണ്ടു എങ്കിൽ ഞാൻ അതിനെ നിനക്കു തരാം എന്നു പ
റഞ്ഞു. കൎസ്തൻ ഒന്നു രണ്ടു കാലം കാൎയ്യക്കാരനായ ശേഷം ആ ധ
നവാൻ തന്റെ തോട്ടത്തിന്റെ ഒത്തനടുവിൽ കൂടി ഒരു വലിയ
കിടങ്ങിനെ കെട്ടിച്ചതു നിമിത്തം കാൎയ്യക്കാരൻ യജമാനന്റെ വീ
ട്ടിൽ പോകുംതോറും വളരെ ചുറ്റി നടക്കേണ്ടി വന്നു എന്നിട്ടും അ
വനൊ മറ്റാരൊ ഇതിനെ ചെയ്തതു എന്തിന്നു എന്നു ചോദിച്ചി
ല്ല. കുറയകാലം കഴിഞ്ഞാറെ ധനവാൻ ദീനം പിടിച്ചു മരിച്ചു.
പിന്നെ അവന്റെ മരണപത്രികയെ തുറന്നു വായിച്ചപ്പോൾ
മറ്റും അനേകം ന്യായങ്ങളുടെ ഇടയിൽ ഈ ന്യായത്തെയും ക
ണ്ടു: അത്രയുമല്ല കിടങ്ങിന്റെ അപ്പുറത്തുള്ള തോട്ടത്തിന്റെ പ
കുതിയും അതിൽ ഉൾ്പെട്ട വസ്തുക്കളും കൎസ്തൻ പാൎക്കുന്ന പുരയോ
ടു കൂടെ കൎസ്തന്റെ ജന്മമാകുന്നു. എന്റെ അവകാശിയായ അനു
ജൻ അവനെ കാൎയ്യക്കാരന്റെ പ്രവൃത്തിയിൽ നിൎത്തുന്നു എങ്കിൽ
കിടങ്ങിൽ ഒരു വാതിലിനെ മുറിച്ചു കൊടുക്കട്ടെ അവനെ ആ പ
ണിയിൽനിന്നു നീക്കുന്നു എങ്കിൽ അവനു ഉറുപ്പിക ൩൦൦൦ കൈ
യിൽ എണ്ണിക്കൊടുക്കേണം. പിന്നെ ഞാൻ കൎസ്തനെ പണിക്കു [ 50 ] വിളിച്ചതു എന്തിന്നു എന്നു അവൻ ചോദിക്കരുതു ചോദിച്ചാൽ
താൻ ചന്തസ്ഥലത്തു തലയിൽനിന്നു തൊപ്പി എടുത്തു പ്രാൎത്ഥിച്ച
തിനെ ഞാൻ കണ്ടതു നിമിത്തമായിരുന്നു. അവൻ അല്ല അവ
ന്റെ അരികത്തു അന്നു നിന്നിരുന്ന അവന്റെ ചങ്ങാതി പ്രാ
ൎത്ഥിച്ചു എങ്കിൽ ഞാൻ അവനെ വിളിക്കുമായിരുന്നു എന്നു അവ
നോടു പറയേണം.

കടക്കാരന്റെ കഥ.

൧. എന്റെ അഛ്ശൻ ദരിദ്രൻ എങ്കിലും തന്റെ ഭവന കാൎയ്യ
ത്തെ സൂക്ഷ്മത്തോടും ക്രമത്തോടും നടത്തിച്ചു പോരുന്ന നല്ല മ
ൎയ്യാദക്കാരനായിരുന്നു. തന്റെ മക്കൾക്കു വേണ്ടിയ വിദ്യാഭ്യാസം
കഴിപ്പിക്കേണ്ടതിന്നു അവൻ വളരെ കഷ്ടപ്പെട്ടു. അവർ വളൎന്ന
ശേഷം അവരുടെ നിമിത്തം വന്ന മാനത്താൽ സന്തോഷിച്ചു.
ഞാനും എന്റെ അനുജന്മാരും ജ്യേഷ്ഠാനുജത്തികളും അമ്മയപ്പന്മാ
രുടെ വാക്കു കേട്ടു അനുസരിച്ചു അവൎക്കു യാതൊരു അലമ്പലും
വരുത്താതെ നടന്നു. എന്റെ പെങ്ങൾക്കു ൧൬ വയസ്സു തികഞ്ഞ
പ്പോൾ അഛ്ശൻ അവളെ സുശീലക്കാരനായ ഒരു ബാല്യക്കാരനു
വേളി കഴിപ്പിച്ചു കൊടുത്തു. ഇതു ഞങ്ങളുടെ കുഡുംബത്തിൽ ഒന്നാം
വിവാഹം ആകകൊണ്ടു അതിനെ കുറയ ഘോഷത്തോടെ കഴിക്കേ
ണം എന്നുവെച്ചു നൂറു ഉറുപ്പിക കടം വാങ്ങി കാൎയ്യം നടത്തിച്ചു.

കുറയ കാലം കഴിഞ്ഞ ശേഷം എനിക്കു സാമാന്യം നല്ലൊരു
ഉദ്യോഗം കിട്ടി. പിന്നെ മൂന്നാം ആണ്ടിൽ ഞാൻ ൧൪ വയസ്സുള്ള
ഒരു പെണ്ണിനെ കെട്ടി പാൎത്തു. എന്നാറെ ഞാൻ എന്നിൽ തന്നെ
ആലോചിച്ചു പറഞ്ഞു: ഇപ്പോൾ ഞാൻ ഒരു ഭവനക്കാരനും സ്വാ
തന്ത്ര്യം പ്രാപിച്ചവനും ആകുന്നുവല്ലൊ. ഇനി ദാസഭാവം കാണി
ച്ച നടക്കുന്നതു എനിക്കു ഉചിതമുള്ളതല്ല. എന്റെ വീട്ടിൽ ക
ൎത്താവും ഭൎത്താവും ഞാൻ തന്നെ എന്നു എല്ലാവൎക്കും ബോധിക്കേ
ണ്ടതാകുന്നു. എന്റെ ചങ്ങാതികളെ പോലെ ആയാൽ പോരാ
അവരേക്കാൾ അതിശോഭിതനായി വിളങ്ങേണം. എന്നാൽ എന്തു
വേണ്ട എന്നു വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ തല ഒന്നു
കുലുങ്ങി: നാഥാ രണ്ടു വാക്കു പറയുന്നതിനാൽ അപ്രിയം തോന്ന
രുതേ. ഞാൻ ദേഹത്തിന്റെ ഉന്നതസ്ഥാനത്തിൽ ഇരുന്നു സ [ 51 ] ൎവ്വാംഗത്തെ ഭരിക്കുന്നവൻ അല്ലയോ? നീ ഏതു വഴിയിൽ നട
ന്നാലും നിന്നെ കാണുന്നവർ എന്നെ മുമ്പെ കാണും. ആകയാൽ
വിശേഷമുള്ളൊരു തലപ്പാവു വാങ്ങി എന്റെ ഉപരിഭാഗത്തിൽ
തൂക്കിവെച്ചാൽ നിനക്കു എന്തു നഷ്ടം നാഥാ! നിന്നെ കാണുന്ന
വർ എല്ലാവരും ആഹാ നോക്കു നോക്കു ഒരു മുതലാളി വരുന്നുണ്ടു
എന്നു പറയും. തെരുക്കളിലും അങ്ങാടികളിലും തീവണ്ടി സ്ഥാന
ങ്ങളിലും മറ്റും എവിടെ എങ്കിലും കണ്ടാൽ എല്ലാവരും സലാം പ
റഞ്ഞു വഴിതെറ്റി നില്ക്കും. എന്ന ഇപ്രകാരം തലമന്ത്രിച്ചതിനെ
ഞാൻ കേട്ടു ഇതു സത്യമല്ലയോ എന്നു ചൊല്ലി പീടികയിൽ ചെ
ന്നു ഇരുപത ഉറുപ്പികക്കു പൊൻകസവുള്ള ഒരു തലപ്പാവു വാ
ങ്ങി തലയുടെ ആവലാധി കൊടുത്തു പൊറുപ്പിച്ചു. ഈ തൊഴിൽ
എന്റെ മേനി കണ്ടപ്പോൾ അവൻ മന്ദത വിട്ടു: ഹാ മൽപ്രാണ
നാഥാ! എനിക്കു പുതിയ കുപ്പായവും പാവിലേ മുണ്ടും വേണ്ടി
യിരുന്നു. ഇങ്ങിനെ താണമാതിരി വസ്ത്രം ഉടുത്തു നടന്നാൽ ആ
രും ബഹുമാനിക്കുന്നില്ല നല്ലവണ്ണം ഉടുത്താൽ എല്ലാവരും നിങ്ങ
ളെ കീൎത്തിക്കും. പിന്നെ വിശേഷമുള്ള തലപ്പാവുണ്ടായിരിക്കെ
എനിക്കു വേണ്ടുന്ന അലങ്കാര ഭൂഷണങ്ങൾ ഇല്ല എങ്കിൽ കാണു
ന്നവർ എല്ലാവരും: അതാ രാജാവിന്റെ തലയും ആട്ടുകാരന്റെ
തടിയുമുള്ള ഒർ ആൾ എന്നു പരിഹസിച്ചു പറയുന്നില്ലയോ എ
ന്നു പറഞ്ഞാറെ, ഇതു കാൎയ്യം തന്നെ എന്നു ഞാൻ നിശ്ചയിച്ചു ഒ
മ്പതു ഉറുപ്പികക്കു ചില പാവിലേ മുണ്ടും ഒരു നല്ല അങ്കിയും വാ
ങ്ങി ഉടുത്തു.

ഇപ്പോൾ സുഖം ഉണ്ടാകും വേണ്ടുന്നതു ഒക്കയും വാങ്ങി പോ
യല്ലൊ എന്നു നിനക്കുമ്പോൾ കാൽ രണ്ടും മത്സരഭാവം കാട്ടി തല
ക്കു ഉത്തമപാവും തടിക്കു വിശിഷ്ട ഉടുപ്പുകളും ഉണ്ടു എന്നാൽ ഈ
വല്ലാത്ത ഭാരം എപ്പോഴും ചുമന്നും കൊണ്ടു കല്ലും ചരലും ചൂടുമണ്ണും
ചളിയും മറ്റും ചവിട്ടി നടക്കുന്ന ഈ ഞങ്ങൾക്കു ഒരു വസ്തുവു
മില്ല. അതു കൂടാതെ മഹാനായി വിളങ്ങേണം എന്നു വിചാരിച്ചാൽ
വെറും കാൽ കൊണ്ടു നടക്കരുതു. അതു മാനക്കുറവല്ലയോ എന്നു
പറഞ്ഞശേഷം, ഞാൻ ഒരു നല്ല ജോടു ചെരിപ്പുകളെ വാങ്ങുകയും
ചെയ്തു.

എന്നതിന്റെ ശേഷം ചെവിരണ്ടും അന്യായം ബോധിപ്പിച്ചു
തുടങ്ങി ദയ വിചാരിച്ചു ഞങ്ങൾക്കു അസാരം ആഭരണങ്ങൾ വാ [ 52 ] ങ്ങിത്തരെണം എന്നു പറഞ്ഞതിനെ കൈകൾ അറിഞ്ഞു വിരലു
കളെ കാട്ടി: ഈ ചെറുമക്കൾക്കു രത്നക്കല്ലു പതിച്ച പൊന്മോതി
രം ഒന്നു വാങ്ങേണ്ടതിനു എന്തിന്നു ശങ്കിക്കുന്നു നാഥാ! പൊന്മോ
തിരം നിങ്ങളുടെ വിരലുകളുടെ മേൽ കാണുന്നവർ ഒക്കയും അയ്യോ
എത്ര വലിയ പൈസക്കാരൻ എന്നു വിചാരിച്ചു നിങ്ങളെ നമസ്ക
രിക്കും നിശ്ചയം എന്നു പറഞ്ഞു. ഈ രണ്ടു പരിഷകളുടെ ആവ
ലാധി കേട്ടു ഞാൻ ഡംഭാഢ്യനായി കൎണ്ണാഭരണങ്ങളേയും രണ്ടു
മൂന്നു വിലയേറിയ പൊന്മോതിരങ്ങളേയും വാങ്ങി. ഇപ്പോൾ എ
ല്ലാം സൌഖ്യമായി എന്നു വിചാരിച്ചു സന്തുഷ്ടനായി പാൎത്തു. ഇ
വ്വണ്ണം ഞാൻ മുമ്പും പിമ്പും നോക്കാതെ “ഊക്കറിയാതെ തുള്ളിയാൽ
ഊര രണ്ടു തുണ്ടു” എന്ന പഴഞ്ചൊൽ പോലെ ഭ്രാന്തനായി വസ്ത്രാ
ഭരണങ്ങൾക്കു വേണ്ടി എണ്പതു ഉറുപ്പിക ചെലവാക്കി.

അനന്തരം ഞാൻ വീട്ടിൽ വന്നു ഈ കാൎയ്യം എല്ലാം എന്റെ
ഭാൎയ്യയോടു അറിയിച്ചു. പെണ്ണൂങ്ങൾക്കു മിക്കതും വസ്ത്രാഭരണങ്ങ
ളോടു വളരെ താല്പൎയ്യമുള്ളതു പോലെ എന്റെ കെട്ടിയവളും ആ
വക തരങ്ങളിൽ രസിക്കുന്നവൾ തന്നെ എന്നു ഞാൻ അറിഞ്ഞു.
അതുകൊണ്ടു ഞാൻ നിനക്കായി ഒരു പട്ടുചേലയും രണ്ടു മൂന്നു
പുടവകളും മുത്തിന്റെ ഒരു മൂക്കുത്തിയും ചില കൈവളകളും താ
ലികളും വാങ്ങുവാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോൾ
എന്റെ ഭാൎയ്യ ഒന്നു നിഗളിച്ചു മതി മതി ഇനി ഞാൻ ധനവാന്മാ
രുടെ പത്നികളെ പോലെ സുന്ദരിയായി ശോഭിക്കും എന്നു പറഞ്ഞു
ഉല്ലസിച്ചു തുടങ്ങി. ഇപ്പറഞ്ഞ ചരക്കുകളെ വാങ്ങിയതിനാൽ ഞാൻ
നൂറു ഉറുപ്പിക ചെലവാക്കി. എന്നാലും ആശക്കു നാശം നാസ്തി
എന്ന പൂൎവ്വമൊഴി എന്നിൽ നിവൃത്തിയായി. എന്റെ മനസ്സു
കൊതിക്കാത്ത ഒരു വസ്തുവുമില്ല, മത്തനാന കണക്കെ “കണ്ടതൊ
ക്കയും വാങ്ങിയാൽ കൊണ്ടതൊക്കയും കടം” എന്ന നീതിവാക്യം മ
റന്നു കണ്ണുകൊണ്ടു കണ്ടതൊക്കയും മേടിച്ചു തുടങ്ങി. വല്ല വസ്തു
വിനെ സഹായവിലെക്കു കിട്ടിയാൽ ഞങ്ങൾക്കു ആവശ്യമില്ലെ
ങ്കിലും വാങ്ങിയാലെ കഴിവുള്ളു. ഈ വിധം വീട്ടു സാമാനങ്ങൾ
നിങ്ങൾക്കു ഉണ്ടായാൽ കൊള്ളാം ആ വക സാധനങ്ങൾ ബഹു
ഉപകാരമുള്ളതാകുന്നു എന്നു വല്ലവരും പറഞ്ഞാൽ മതി. അതു
ഞങ്ങൾക്കു ആവശ്യം പ്രയോജനവും ഇല്ലെങ്കിലും വാങ്ങിക്കൂടാ
കൈയിൽ പണമില്ല എന്നു പറവാൻ ഒരു നാളും ശക്തിയും മന [ 53 ] സ്സുമില്ല. വാങ്ങുക എടുക്ക എന്നു പറഞ്ഞാൽ മതി. അതെ അതെ
വാങ്ങും വേണ്ടതു തന്നെ എന്നു പറഞ്ഞു വാങ്ങിക്കൊണ്ടിരിക്കും.
ഇങ്ങിനെ എന്റെ കടം മാസം തോറും വൎദ്ധിച്ചു ൨൪ വയസ്സായ
പ്പോൾ ഞാൻ ൫൦൦ ഉറുപ്പിക കടമ്പെട്ടവൻ തന്നെ, അന്നു ചാൎച്ച
ക്കാരും ചേൎച്ചക്കാരും വളരെ ഉണ്ടു. അവരും മിക്കപേർ കടക്കാരത്രെ.
കടം നരകത്തിന്റെ നവദ്വാരം എന്നെ പറവാനുള്ളു. എന്നോളം
അവർ നിഗളിച്ചു നടന്നില്ല; നൂറും അറുപതും ഉറുപ്പിക മാത്രം കട
മ്പെട്ടവർ. കടം വാങ്ങി മൃഷ്ടാന്നഭോജനം കഴിക്കാതെയും പ്രപ
ഞ്ചാനുരൂപികളായി നടക്കാതെയുമുള്ളവരെ! ലോഭികൾ എന്നു ജന
ങ്ങൾ പറഞ്ഞു പരിഹസിക്കും. ഇങ്ങിനെ ഞാൻ കുറയക്കാലം ഓ
ൎമ്മ വിട്ടു നടന്നു സന്തോഷിച്ചു. എവിടെ പോയാലും കാണുന്നവർ
എല്ലാവരും എന്നെ മാനിച്ചു, നല്ല മൎയ്യാദക്കാരൻ എന്നു പറഞ്ഞ
തിനാൽ എന്നെ പോലെയുള്ള മഹാൻ ആരുപോൽ എന്നു ഞാൻ
വിചാരിച്ചു ഗൎവ്വിച്ചു പോന്നു.

ഇങ്ങിനെ ഒരു കൊല്ലം കഴിഞ്ഞശേഷം എനിക്കും ഭാൎയ്യക്കും
പുതു വസ്ത്രം വേണ്ടി വന്നു. അതു എങ്ങിനെ വാങ്ങേണം എന്നു
വിചാരിച്ചപ്പോൾ പുതിയ കടം വാങ്ങിയാൽ പഴയ കടം മേലെ
വീഴും എന്ന വാക്കുപോലെ കഷ്ടശ്രമപീഡാദികൾ ശത്രുസൈ
ന്യമായി എന്നെ പിടിച്ചു വലെച്ചു ഞെരുക്കിത്തുടങ്ങി. ഞാൻ കാ
റ്റിനെ വിതെച്ചു കൊടുങ്കാറ്റിനെ കൊയ്യേണ്ടി വന്നു. ഞാൻ ക
ടക്കാരനും കടത്തിന്റെ ദാസനും മഹാപീഡിതനുമായി തീൎന്നു.

൨. ഞാൻ നാലഞ്ചപേൎക്കു കടമ്പെട്ടിരുന്നു. അവരിൽ വൎത്ത
കനായ ഭൂപാലനും പീടികക്കാരൻ രാമനും പരുത്ത കച്ചവടം
ചെയ്യുന്ന രുദ്രപ്പനും പ്രധാനം.

ഈ മൂവരും ഒരു ദിവസം ഒരുമിച്ചു എന്റെ വീട്ടിൽ വന്നു:
നീ ഞങ്ങളോടു കരാർ എഴുതിച്ചിട്ടു ഒരു കൊല്ലമായി, അതുകൊണ്ടു
വരുന്ന മാസം തുടങ്ങി നീ പലിശ കൊടുത്തു വരേണം എന്നു പ
റഞ്ഞതു കേട്ടു ഞാൻ വളരെ പേടിച്ചു പോയി. എന്റെയും ഭാൎയ്യ
യുടെയും ഉടുപ്പു എല്ലാം കീറിത്തുടങ്ങുകയാൽ വേറെ ഒരാളോടു കടം
വാങ്ങി പുതിയതു മേടിച്ചു.

പിന്നെ ഞാൻ അവധിപ്രകാരം പലിശ കൊടുപ്പാൻ തുടങ്ങി.
അന്നു എന്റെ ശമ്പളം ഇരുപതു ഉറുപ്പിക. മാസന്തരത്തിൽ അ
ഞ്ചു ഉറുപ്പിക പലിശെക്കു പോയിട്ടു ചെലവിന്നു പതിനഞ്ചു ഉറു [ 54 ] പ്പിക വാക്കി ഉണ്ടു. ആയതിനെ കൊണ്ടു വീട്ടു ചെലവിനെ ന
ടത്തിപ്പാൻ എത്തം വന്നില്ല പുതിയ കടം വാങ്ങേണ്ടി വന്നു.

ഇങ്ങിനെ മൂന്നു മാസം ഞെരുക്കത്തോടെ കഴിച്ച ശേഷം എ
ന്റെ ഭാൎയ്യ പ്രസവിച്ചു അപ്പോൾ വീട്ടിൽ വല്ലാത്ത ചെലവു
എന്നേ വേണ്ടു. ഈ ദുരവസ്ഥയിൽ കിടന്നു വലയുമ്പോൾ എന്തു
വേണ്ടു എന്നു വിചാരിച്ചു തല്ക്കാല ബുദ്ധിമുട്ടു തീൎപ്പതിന്നായി
എന്റെ കടുക്കനും മോതിരവും ഭാൎയ്യയുടെ ചില ആഭരണങ്ങളും
പണയം വെച്ചു ചില ഉറുപ്പിക കടം വാങ്ങി.

ഞാൻ ഇപ്രകാരം പലരോടും കടം വാങ്ങുന്ന കാൎയ്യം നാട്ടിൽ ശ്രു
തിപ്പെട്ടാറെ, കടക്കാർ എനിക്കു കാഠിന്യം കാട്ടിത്തുടങ്ങി. ഒരു ദിവസം
പുലൎച്ചെക്കു തന്നെ ചാണ്ടി എന്നവൻ ബദ്ധപ്പെട്ടു എന്റെ വീ
ട്ടിൽ വന്നു: എനിക്കു ഇന്നു വൈകുന്നേരത്തു സുവിശേഷപുരത്തേ
ക്കു പോവാൻ ഉണ്ടു. അതുകൊണ്ടു ഉറുപ്പിക വസൂലാക്കി പലി
ശയും പാതിമുതലും തന്നേ കഴിവുള്ളു എന്നു എന്നെ ബുദ്ധിമുട്ടി
ച്ചാറെ ഞാൻ അവിധ പറഞ്ഞു, അവധി ചോദിച്ചതിന്നു ദുഃഖേ
ന സമ്മതിച്ചു എങ്കിലും അവധിക്കു എങ്ങിനെ കൊടുത്തുകൊള്ളേ
ണ്ടു എന്നു ഞാൻ അറിയുന്നില്ല. അയ്യൊ എൻ ദൈവമേ എന്ന്
ഇങ്ങിനെ വ്യസനിച്ചുകൊണ്ടിരുന്നു. അപ്പോൾ തന്നെ മഞ്ജുനാ
ഥച്ചെട്ടി കോലായിക്കൽ വന്നു നിന്നു ഹേ ഇന്നോരെ, വരൂ വരൂ
എന്ന വിളിക്കുന്നതു കേട്ടു, ഞാൻ പുറത്ത ഇറങ്ങിയാറെ അദ്ദേഹം
എനിക്കു കച്ചവടത്തിൽ ബഹു നഷ്ടം വന്നു പോയിരിക്കുന്നു; അ
തുകൊണ്ടു നീ എന്നോടു വാങ്ങിയ കടം ഇപ്പോൾ തന്നെ വീട്ടി
ത്തരേണം എന്നു എന്നെ മുട്ടിച്ചു കൊണ്ടിരിക്കുമ്പോൾ, മൂന്നാമതൊരു
വൻ എത്തി നാളെ ഞാൻ സൎക്കാരിൽ ചുങ്കപ്പണം അടെച്ചു കൊ
ടുപ്പാൻ ഉണ്ടാകകൊണ്ടു നീ എനിക്കു തരുവാനുള്ളതൊക്കയും ഇ
ങ്ങു വെക്കൂ എന്നു ഉരുസലാക്കിത്തുടങ്ങി. അപ്പോൾ എനിക്ക ഉ
ണ്ടായ വ്യസനത്തെ ഞാൻ എങ്ങിനെ വൎണ്ണീക്കേണ്ടു? “ചെക്കി
പ്പൂവോടു ശൈത്താൻ ചുറഞ്ഞതു പോലെ” കടക്കാർ നാലു ദിക്കിൽ
നിന്നും എന്നെ പറിച്ചു തിന്നുവാൻ അണഞ്ഞു വന്നു.

കടക്കാർ എന്റെ മേൽ വീഴുമ്പോൾ ഒക്കയും കൊടുക്കാമല്ലൊ
കൊടുക്കാമല്ലൊ. പതിനഞ്ചു തിയ്യതിയുടെ അകത്തു എല്ലാം തീൎത്തു
കൊടുക്കാം. എനിക്കു ഇന്നിന്നപ്രകാരം എല്ലാം പണം കിട്ടാൻ ഉ
ണ്ടു, കിട്ടിയാൽ ഉടനെ നിങ്ങളുടെ വീട്ടിൽ തന്നെ കൊണ്ടു വരും [ 55 ] നിശ്ചയം എന്നിങ്ങിനെ ഓരോന്നു പറഞ്ഞു കടക്കാരുടെ കൈയിൽ
നിന്നു തെറ്റിപ്പോവാൻ നോക്കി അനേകം അബദ്ധങ്ങളെ അ
റിഞ്ഞിട്ടും അറിയാത്തവനെ പോലെ സംസാരിച്ചും എത്രയോ ഉ
പായവും കപടവും പിത്തളാട്ടവും കാണിച്ചു അവരെ സമാധാന
പ്പെടുത്തിയുംകൊണ്ടു കാലക്ഷേപം കഴിക്കേണ്ടി വന്നു. അയ്യോ
ഞാൻ എത്ര നാണം കെട്ടു നടക്കേണ്ടി വന്നു? പകൽ മുഴുവനും
താപത്രയം. രാത്രിയിൽ സമാധാനവുമില്ല. കടക്കാരനെ ദൂരത്തു
നിന്നു കണ്ടാൽ ഞെട്ടി തലതാഴ്ത്തി അവന്റെ മുഖം നോക്കാതെ എ
ങ്ങിനെ എങ്കിലും തെറ്റി ഒഴിഞ്ഞു മറ്റൊരു വഴിക്കു തിരിയേണ്ടതി
ന്നു യത്നിക്കും. അവൻ ഒരു സമയം വഴിയിൽ വെച്ചു കടം കൊ
ണ്ടു പ്രസ്താവിക്കും എന്ന ഭയം എപ്പോഴും ഹൃദയത്തിൽ ഉണ്ടായി
രുന്നു.

വീട്ടിൽ മുമ്പെ പോലെ മൃഷ്ടാന്നവും വിശേഷ ഭോജ്യങ്ങളുമില്ല.
വീട്ടുസാമാനങ്ങൾ കറ പിടിച്ചു തുടങ്ങി. ഭാൎയ്യയുടെ മുഖം മുമ്പേ
പോലെ പ്രസാദിക്കാതെ വാട്ടം പിടിച്ചു പോയി. കൂടക്കൂട നിഷ്ഠു
രവാക്കുകളും പിറുപിറുപ്പുകളും കരച്ചലും ഉണ്ടായി. വീട്ടുകാൎയ്യവും
ക്രമക്കേടായി നടന്നു ഇതു എല്ലാം കൊണ്ടു ഞാൻ ചിന്തയാൽ പി
ടിപ്പെട്ടു ശതാസ്ത്രപീഡിതനെ പോലെ എന്റെ ദൌൎഭാഗ്യം നിമി
ത്തം വിലാപിച്ചു സ്നേഹിതരേയും ശത്രുക്കൾ എന്നു വിചാരിച്ചു മൂ
ൎക്ക്വനും ചപലനുമായിതീൎന്നു. ഞാൻ സ്വാതന്ത്ര്യം വിട്ടു പരതന്ത്രനും
ഇഷ്ടമുള്ളേടത്തു പോകുവാൻ ധൈൎയ്യമില്ലാത്തവനും കടക്കാരുടെ ദാ
സനും കണിയിൽ കുടുങ്ങിയ പക്ഷി പോലെയുള്ളവനുമായിരുന്നു.
കൂട്ടിൽ വീണ സിംഹത്തെ കണ്ടിട്ടു കാട്ടുമൃഗങ്ങൾ കല്ലും മണ്ണും വാ
രി എറിയുന്നതു പോലെ കടത്തിൽ മുങ്ങിക്കിടക്കുന്ന എന്നെ എല്ലാ
വരും ധിക്കരിച്ചു പോന്നു. ഇനി ഞാൻ നേരുള്ളവനല്ല കൃത്രിമ
ക്കാരനും അസത്യവാദിയുമത്രെ. ഭയാദിനിന്ദകളും നാലുദിക്കിൽനി
ന്നും ശത്രുസൈന്യം എയ്ത അമ്പുകണക്കെ എന്റെ മേൽ വന്മാ
രിപോലെ വീണു തറച്ചു.

ഇങ്ങിനെ അഞ്ചാറു സംവത്സരമായി എന്റെ കഷ്ടം നാൾ
തോറും വൎദ്ധിച്ചു. പിണം കണ്ട കുറുക്കന്മാരെ പോലെ അങ്ങിടി
ങ്ങിടു പായേണ്ടി വന്നു. നിനക്കു കടം തരാം എന്നു ആരാനും പറ
ഞ്ഞാൽ മതി. ഉടനെ ഞാൻ അവന്റെ അടുക്കൽ ഓടിച്ചെന്നു ദാ
സ്യഭാവം പൂണ്ടു ചില ഉറുപ്പിക കടം ചോദിച്ചു വാങ്ങും. ഒരു കട [ 56 ] ക്കാരൻ വന്നു ഉപദ്രവിക്കുമ്പോൾ മറ്റൊരുത്തനെ ചെന്നു കണ്ടു
അല്പം കടം വാങ്ങി ഇവനു കൊടുക്കും. കടം ദൂരത്തുനിന്നു നോക്കി
കാണുന്ന മല പോലെ ഒരു ചെറിയ കുന്നു എന്നു തോന്നി പോകു
ന്നു സമീപത്തു ചെന്നു നോക്കിയാൽ ഇതാ അതു ഹിമാലയ പൎവ്വ
തത്തേക്കാളും ഉയൎന്നതായി കാണും. കടം മാനക്കുറവും പ്രാണനാ
ശവും വരുത്തുന്ന ഒരു ശത്രു തന്നെ. ധനവാന്മാരായ സ്നേഹിത
ന്മാർ ഉണ്ടു എങ്കിൽ കൊള്ളാം എങ്കിലും അവരോടു കടം വാങ്ങിയാൽ
അവർ നമുക്കു ശത്രുക്കൾ ആകും. കടം തന്നവർ നമ്മെ ശകാരി
ച്ചു അവമാനിക്കുന്നു എങ്കിൽ, നമുക്കു ഒരു നിൎവ്വാഹവുമില്ല; അവർ
നമ്മെ എത്ര ഞെരുക്കിയാലും ഒർ അക്ഷരം പോലും മിണ്ടുവാൻ
കഴികയുമില്ല, നമുക്കു അന്യായം ചെയ്താലും സങ്കടം ബോധിപ്പി
പ്പാനും പാടില്ല. എന്റെ കടക്കാരിൽ മഹാ മൂൎക്ക്വനായ ഒരുവൻ
എന്നെ എപ്പോഴും ശകലിച്ചു പരിഹസിക്കും. ഒരു ദിവസം അവൻ
എന്നെ എത്രയൊ നിന്ദിച്ചപ്പോൾ സുബോധം വിട്ടു കോപിച്ചു
രണ്ടു മൂന്നു കഠിന വാക്കു പറഞ്ഞു.

അക്കാലത്തിൽ ഞാൻ ദൈവോപദേശം കേട്ടു നീതിന്യായവും
സത്യവുമായ വഴിയെ പിന്തുടൎന്നു പരമാൎത്ഥിയായി നടപ്പാൻ ശ്ര
മിച്ചു. എങ്കിലും ആ ഉപദേശം മുള്ളുകളിൽ വീണ വിത്തു പോലെ
ആയി; മുള്ളുകൾ പൊങ്ങി വന്നു അതിനെ ഞെരുക്കി കളകയാൽ
ഫലം ഒന്നും ഉണ്ടായില്ല. ഇനി ഞാൻ എന്തു വേണ്ടു? എവിടെ
പോകേണ്ടു? എന്നു ദുഃഖിച്ചു കൊണ്ടിരുന്നു. പിന്നെ ഞാൻ ഒരു
ദിവസം സത്യാനന്ദൻ എന്ന സ്നേഹിതനോടു എന്റെ അരിഷ്ട
തയെ കുറിച്ചു സംസാരിച്ചപ്പോൾ അവൻ വളരെ ശാന്തതയോടും
സ്നേഹത്തോടും എന്നെ ആശ്വസിപ്പിച്ചു: ജ്യേഷ്ഠാ ഭയപ്പെടൊല്ല,
കടം വീട്ടി സ്വാതന്ത്ര്യം പ്രാപിപ്പാൻ പ്രയാസമെങ്കിലും അതു അ
സാദ്ധ്യമുള്ള കാൎയ്യമല്ല; നിന്നേക്കാളും വലിയ കടക്കാരായവർ എ
ല്ലാം വീട്ടി, ഭാഗ്യവാന്മാരായി തീൎന്നു. “ അപായങ്ങൾ വന്നാൽ ഉപാ
യങ്ങൾ വേണം” എന്നാൽ ഇതിനെ വേണ്ടുന്ന ഉപായങ്ങൾ
നിന്റെ ഇഷ്ടവും സ്ഥിരതയും ദൈവത്തിന്റെ അനുഗ്രഹവും
എന്നിവയത്രെ എന്നു ചൊല്ലി എനിക്കു വലങ്കൈ തന്നു എന്നെ
ആശ്വസിപ്പിച്ചു.

അന്നു തുടങ്ങി ഞാൻ ധൈൎയ്യം പൂണ്ടു ദൈവം എനിക്കു സഹാ
യിച്ചാൽ ഞാൻ കടക്കാരുടെ കെട്ടിൽനിന്നു അഴിക്കപ്പെട്ടു വിടുതൽ
പ്രാപിക്കേണം എന്നു നിശ്ചയിക്കയും ചെയ്തു. [ 57 ] ൩. എന്റെ എല്ലാ കടത്തെയും വീട്ടേണം എന്നു ഞാൻ നി
ശ്ചയിച്ച നാൾ മുതൽ എനിക്കു ഉണ്ടായ കഷ്ടം എങ്ങിനെ വിവ
രിക്കേണ്ടു? വേദനപ്പെടുക വിശപ്പു സഹിക്ക ജനനദിവസത്തെ
ശപിക്ക ഓരോ ദുരാഗ്രഹങ്ങളെ അമൎക്ക അത്യാഗ്രഹമുള്ള വസ്തുക്ക
ളെ വൎജ്ജിക്ക ഇത്യാദി സ്വഭാവവിരോധമായ പ്രയാസങ്ങൾ കൂ
ടാതെ എനിക്കു ഇപ്പോൾ ജയം കിട്ടും എന്നു സംഭ്രമിക്കയും എന്തു
ചെയ്താലും സാഫല്യം വരികയില്ല എന്നു പരിതപിക്കയും പിന്നെ
യും ധൈൎയ്യം പൂണ്ടു സ്ഥിരമായിരിക്കയും ചെയ്തു കൊണ്ടു വേലി
ഇറക്കം എന്ന പോലെ ജീവനകാൎയ്യം കഴിഞ്ഞു പോന്നു.

ഒരു വലിയ കല്ലു ഉരുട്ടി കുന്നിൽനിന്നു താഴോട്ടു തള്ളുന്നതു എ
ളുപ്പം, ആ കല്ലിനെ ഉന്തി മേലോട്ടു കരേറ്റുന്നതു എത്ര പ്രയാസം?
അതുപോലെ തന്നെ കടം വാങ്ങൽ ഇളകിയാൽ താനേ ഉരുണ്ടു
രുണ്ടു പായും; കടം വീട്ടുന്നതൊ അയ്യൊ കഷ്ടം. ദുൎജ്ജനം എന്ന
നാമ വെറുതെ കിട്ടും, സജ്ജനം എന്ന പേർ ലഭിക്കേണ്ടതിന്നു
മഹാ പ്രയാസം. ദുരഭ്യാസം ലഘുതരം, അതിനെ ത്യജിക്കുന്നതു
വിഷമം; മൃഷ്ടാന്നഭോജനം ശീലിച്ചവൎക്കു വെറും ചോറും കറിയും
തിന്നുന്നതു പഞ്ചം. അത്യാശക്കു ഉൾപ്പെടുന്നതു എളുപ്പം, അതിൽ
നിന്നു ഒഴിഞ്ഞു പോകുന്നതു പ്രാണത്യാഗത്തിന്നു തുല്യം. ഇങ്ങി
നെ അധികം പറയുന്നതിനാൽ ഫലം എന്തു? കടം വാങ്ങുന്നതു
കിണറ്റിൽനിന്നു വെള്ളം കോരി നിലത്തു ഒഴിക്കുന്നതിന്നു സമം.
കടം വീട്ടുന്നതു ഒഴിച്ച വെള്ളത്തെ ഇങ്ങു എടുപ്പാൻ നോക്കുന്നതു
പോലെ തന്നെ. എന്നിട്ടും കടവിമോചനത്തിന്മേൽ ലാക്കു വെച്ച
തിനാൽ ഞാൻ ധൈൎയ്യം വിടാതെ പാൎത്തു. കടം മുറ്റും വീട്ടിയ
പ്രകാരം ഒരു ദിവസം രാത്രി സ്വപ്നം കണ്ടു സന്തോഷിച്ചു. പി
ന്നെ ഞാൻ എന്റെ കടക്കാരെ ചെന്നു കണ്ടു മാസാന്തരം പലിശ
മാത്രമല്ല, മുതലിന്റെ അല്പല്പം കൂട്ടിത്തരാം എന്നു പറഞ്ഞു പലിശ
അസാരം കുറക്കെണം എന്നു അപേക്ഷിച്ചതിന്നു അവർ സമ്മ
തിച്ചു. എന്നാറെ എങ്ങിനെ എങ്കിലും മുതൽ കൂട്ടി കൊള്ളേണം
എന്നു നിശ്ചയിച്ചു വളരെ സാഹസപ്പെട്ടു എല്ലാറ്റിലും ചെലവു
ചുരുക്കിത്തുടങ്ങി. മാസം ഒന്നിനു എനിക്കു ഇരുപതു ഉറുപ്പിക
യുള്ളതിൽനിന്നു നാലു ഉറുപ്പിക പലിശക്കും നാലു ഉറുപ്പിക മുത
ലിന്നും കൊടുത്തു ശേഷമുള്ളതിനെ കൊണ്ടു ചെലവു നടത്തിച്ചു.
എനിക്കും ഭാൎയ്യക്കും മൂന്നു കുട്ടികൾ്ക്കും ഊണും ഉടുപ്പും ആവശ്യം തന്നെ; [ 58 ] മാസം ഒന്നിന്നു ഒരു ഉറുപ്പിക വീട്ടുകൂലി, അലക്കുകാരന്നു ൬ അണ,
വിറകിന്നു ഈരണ്ടു ഉറുപ്പിക, ചില്ലറ സാമാനം ഓരോന്നു വേണം,
ഇങ്ങിനെയുള്ളതൊക്കയും പന്ത്രണ്ടു ഉറുപ്പികകൊണ്ടു ഒപ്പിക്കേണ്ടി
വന്നാൽ എന്തു പറവതു? “ വീടറിയാം, വഴി അറിയുന്നില്ല” എന്ന
വാക്കു പോലെ ആയി. അയ്യൊ അരിഷ്ടമനുഷ്യനായ ഞാൻ ഈ
കടത്തിൽനിന്നു എന്നെ ഉദ്ധരിപ്പതാർ എന്നു ചൊല്ലി ദുഃഖിച്ച
പ്പോൾ കടവിമോചനത്തിന്റെ മുഖ്യകാൎയ്യം മനസ്സിൽ തോന്നി
ത്തുടങ്ങി; തൽക്ഷണം ധൈൎയ്യം പ്രാപിച്ചു ഞാൻ കടമ്പെട്ടതു എ
ന്റെ ഡംഭുകൊണ്ടല്ലയൊ എന്ന ഓൎത്തു, എന്റെ തല, അംഗം,
കൈ, കാൽ മുതലായ അവയവങ്ങളോടു: അല്ലയൊ ജന്തുക്കളെ,
കേൾ്പിൻ! മേലാൽ നിങ്ങളുടെ ഭൂഷണത്തിന്നായി തലപ്പാവു, പാ
വിലേമുണ്ടു, കുപ്പായം, മോതിരം മുതലായതിനെ വാങ്ങുകയില്ല;
ഇന്നു മുതൽ ഞാൻ നിങ്ങളുടെ ദാസനല്ല കൎത്താവത്രെ; നിങ്ങൾ
എന്റെ ചൊൽ കേട്ടു അനുസരിച്ചു നിന്നു കടവിമോചനത്തിന്നാ
യി തുണച്ചു വരേണം, കേട്ടൊ? ഇനി ആവശ്യമായതല്ലാതെ അ
നാവശ്യമായതൊന്നും ചോദിക്കരുതേ എന്നു പറഞ്ഞു ചട്ടം ആക്കു
കയും ചെയ്തു.

പിന്നെ ഞാൻ എന്റെ ഭാൎയ്യയോടും സംസാരിച്ചു: അല്ലയൊ
എന്റെ പൊൻമുത്തേ കേൾ്ക്ക. നമ്മുടെ കടം തീൎന്നു എങ്കിൽ ന
മുക്കു എത്ര സുഖം ഉണ്ടാകും. അതുകൊണ്ടു കടം വീട്ടി പോകുന്നതു
വരെയും ആവശ്യമുള്ള ഉടുപ്പല്ലാതെ മറ്റൊന്നും വാങ്ങുവാൻ എ
ന്നെ ബുദ്ധിമുട്ടിക്കരുതെ എന്നു പറഞ്ഞു സമ്മതപ്പെടുത്തി ഭവന
കാൎയ്യം നല്ല ക്രമത്തിൽ നടത്തിപ്പോരേണ്ടതിന്നു ബുദ്ധി ഉപദേ
ശിക്കയും ചെയ്തു, പിന്നെ കുട്ടികളെ കൊണ്ടു ഞങ്ങൾ ആലോചി
ച്ചു അവൎക്കു വേണ്ടുന്ന ഭക്ഷണമല്ലാതെ ആഭരണങ്ങൾ പാൽ
പഴം പഞ്ചസാര മുതലായ മധുരസാധനങ്ങൾ വാങ്ങുകയില്ല,
കടം വീട്ടി പോകുന്നതു വരെ നമുക്കു ദിവസമ്പ്രതി വെറും കഞ്ഞി
കിട്ടിയാൽ മതി എന്നു നിശ്ചയിച്ചു.

ഏകദേശം ആറു മാസം എല്ലാം മേല്പറഞ്ഞ നിൎണ്ണയപ്രകാരം
നടന്നു എന്റെ മനോഗതം സാഫല്യമായി വരും എന്നു ഞാൻ
വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ, ഭാൎയ്യ അടുക്കെ വന്നു ഇതാ നോ
ക്കുവിൻ: രണ്ടു നാൾ പിന്നെ ക്രിസ്തമസ്സ ഉണ്ടല്ലൊ കുട്ടികൾ്ക്കു
പുതിയ ഉടുപ്പും പലഹാരങ്ങളും വേണ്ടെ. പിന്നെ എനിക്കു ഇതാ [ 59 ] പുതിയ പുടവ ഒന്നും ഇല്ല, ഈ കീറിപ്പറിച്ചതു ഉടുത്തിട്ടു ഞാൻ
നടക്കുന്നതു എങ്ങിനെ? എങ്ങിനെ എങ്കിലും പെരുന്നാളിന്നു ഉടു
ക്കേണ്ടതിന്നു ഒരു വെളുത്ത പുടവ വാങ്ങിത്തന്നേ കഴിയൂ എന്നു
എന്നോടു വളരെ അപേക്ഷിച്ചു പറഞ്ഞു. എന്റെ ഭാൎയ ഇപ്ര
കാരം എന്നോടു ഇരന്നതു ഇതു ഒന്നാം പ്രാവശ്യം ആകകൊണ്ടു
എന്റെ മനസ്സ ഉരുകി ചഞ്ചലിപ്പാൻ തുടങ്ങി. അതെ അതെ
മറ്റെന്നാൾ ക്രിസ്തുവിന്റെ ജനനദിവസം തന്നെ, അതു ആ
ണ്ടിൽ ഒരു കുറി മാത്രമെയുള്ളു; അന്നും ജനുവരിക്കും കൂടെ ഭവന
ത്തിൽ ഒരു സന്തോഷം വേണ്ടതു തന്നെ, എന്നെ പോലെയുള്ള
ഉദ്യോഗസ്ഥന്മാരും മറ്റും അന്നു സന്തോഷിക്കയിൽ ഞാൻ മാത്രം
ദുഃഖിക്കുന്നതു എന്തു എന്നു വിചാരിച്ചു അങ്ങാടിക്ക ഇറങ്ങി ഭാൎയ്യ
പറഞ്ഞ പ്രകാരം അവൾ്ക്കും കുട്ടികൾ്ക്കും ഉടുപ്പും അപ്പത്തരങ്ങൾ ഉ
ണ്ടാക്കുന്ന സാധനങ്ങളും വാങ്ങി വീട്ടിൽ കൊണ്ടു വന്നു ക്രിസ്ത
മസ്സും ജനുവരിയും കോലാഹലത്തോടു കൊണ്ടാടി. അതുകൊണ്ടു
ആ മാസത്തിൽ കടക്കാൎക്കു ദൈന്യഭാവം കാട്ടി ക്ഷമ അപേക്ഷി
ക്കേണ്ടി വന്നു. കഷ്ടം, ഒരു മാസം പിഴച്ചതിനാൽ എനിക്കു പി
ന്നെയും വേവലാധി കുടുങ്ങി കണ്ടതൊക്കയും വാങ്ങുവാനുള്ള ആ
ശ രണ്ടാമതും ഇളകിയതല്ലാതെ നിശ്ചയിച്ച അവധി പ്രകാരം
കൊടുപ്പാനുള്ളതിനെ കൊടുപ്പാൻ മഹാ പ്രയാസമായി തീൎന്നു. ഇ
ങ്ങിനെ ഞാൻ ക്ലേശിച്ചു നഷ്ടം തിരിയുമ്പോൾ എന്റെ ഭാൎയ്യ എ
ന്നോടു: കൊച്ചു മറിയന്റെ അപ്പാ, നിങ്ങൾ്ക്കു മാത്രമെ കട
മുള്ളു? എനിക്കു നല്ല വസ്ത്രം ഒന്നു പോലും ഇല്ല, ഇത്ര അഴുക്കായ
തുണി ഉടുത്തിട്ട പെണ്ണുങ്ങളുടെ പ്രാൎത്ഥനക്കൂട്ടത്തിന്നു ഞാൻ എ
ങ്ങിനെ പോകേണ്ടു? മദാമ്മ നീരസഭാവം കാണിക്കും, ശേഷം പെ
ണ്ണുങ്ങൾ നല്ലപോലെ ഉടുത്തിട്ടു വരുന്നു ; അവരുടെ ഭൎത്താക്കന്മാ
ൎക്കു ഇത്ര കഷ്ടം കാണ്മാറില്ലല്ലൊ, നിങ്ങളുടെ ഭാൎയ്യ മാത്രം ഇപ്രകാ
രം ഉടുത്തു നടക്കുന്നതു നാട്ടിൽ ശ്രുതിപ്പെട്ടാൽ നിങ്ങൾ്ക്കു മാനക്കുറ
വു വരുന്നില്ലയൊ എന്നു പിറുപിറുത്തു പറഞ്ഞതു എനിക്കു സ
ഹിപ്പാൻ വഹിയാതെ ഞാൻ കോപിച്ചു രണ്ടു മൂന്നു കഠിന വാക്കു
പറഞ്ഞു. പിന്നെ ഞങ്ങൾ അഞ്ചാറു ദിവസം ഓർ അക്ഷരം പോ
ലും തമ്മിൽ മിണ്ടിയതുമില്ല.

ഏകദേശം ൬൦ ഉറുപ്പിക കടം വാക്കി ഉണ്ടായിരിക്കുമ്പോൾ ഒരു [ 60 ] ദിവസം രാവിലെ ഞങ്ങളുടെ സമീപത്തു പാൎത്തു വരുന്ന മാത്തു
എന്ന ഒരു വാദ്ധ്യാർ വന്നു ഞങ്ങളുടെ മൂത്ത മകളെ തന്റെ മൂത്ത
മകനായ വൎക്കിക്കു വിവാഹത്തിന്നു ചോദിച്ചു. ആയവർ നല്ല
തറവാട്ടുകാരും മാനികളും അവരുടെ മകൻ സുശീലമുള്ളവനും സ
ന്മാൎഗ്ഗിയും ബുദ്ധിമാനും ബി.എ. പരീക്ഷയിൽ ജയിച്ചവനും ആക
കൊണ്ടു എന്റെ മകളെ തരികയില്ല എന്നു എങ്ങനെ പറയും?
അതുകൊണ്ടു മംഗലം നിമിത്തം പുതിയ കടം വാങ്ങുവാൻ മന
സ്സില്ലായ്കയാൽ വലിയ ചെലവു ചെയ്യാതെ കല്യാണകാൎയ്യം നി
വൃത്തിപ്പാൻ നിങ്ങൾക്കു മനസ്സ ഉണ്ടെങ്കിൽ എനിക്കു സമ്മതം;
അല്ലാഞ്ഞാൽ ഇപ്പോൾ എന്റെ മകളെ വിവാഹം കഴിപ്പിക്കയില്ല
എന്നുത്തരം പറഞ്ഞു; നിങ്ങളുടെ ഇഷ്ടം എന്നു പറഞ്ഞു ആയാൾ
നടക്കയും ചെയ്തു. ഇങ്ങിനെ ഞാൻ മാത്തുവിനോടു പറഞ്ഞ വാക്കു
എന്റെ ഭാൎയ്യ കേട്ടു വളരെ വ്യസനിച്ചു, ഭിക്ഷ തേടി നടക്കുന്നവ
രുടെ കല്യാണത്തിന്നു ഞാൻ ഒരു നാളും സമ്മതിക്കയില്ല എന്നു
പെരുത്തു നേരം സംസാരിച്ചു; ഒടുക്കം അയ്യോ എല്ലാവരും നമ്മെ
ഇരപ്പാളികൾ എന്നു പറയുമല്ലൊ എന്നു ചൊല്ലി പൊട്ടിക്കരഞ്ഞു.
ഞാനൊ ഒന്നും കൂട്ടാക്കാതെ ഭാൎയ്യയെയും ബന്ധുജനങ്ങളേയും മിത്ര
ഭാഷണത്താൽ സമ്മതപ്പെടുത്തി, ഞങ്ങളുടെ മകൾ്ക്കു മൂന്നാഴ്ചക്കിടെ
കല്യാണം കഴിപ്പിച്ചു. കണ്ടവർ ഒക്കയും ദരിദ്രരുടെ വിവാഹോത്സ
വം നോക്കുവിൻ! നിങ്ങൾ്ക്കു പപ്പടവും പഴവും എത്ര കിട്ടി, പന്ത
ലിൽ എത്ര പേർ ഇരുന്നു, അമ്പതൊ നൂറൊ? പ്രഥമൻ ഉണ്ടായി
ല്ലെ എന്നും മറ്റും പരിഹസിച്ചു പറഞ്ഞു എന്നിട്ടും ഞങ്ങളുടെ സ
ന്തോഷത്തിന്നു ഒരു ധൂളിയോളം ഭംഗം വന്നില്ല. കടക്കാർ ശൈ
ത്താന്മാരെ പോലെ ഞങ്ങളെ ചുറ്റിപ്പിടിപ്പാൻ വന്നതുമില്ല.
കടം വാങ്ങാതെ കല്യാണകാൎയ്യത്തെ നടത്തിയതു നിമിത്തം എന്റെ
മകളും അവളുടെ ഭൎത്താവും എന്നെ സ്തുതികയും ചെയ്തു.

എന്റെ മകൾ്ക്കു വേളി കഴിക്കയാൽ രണ്ടു മാസം കടം വീട്ടുവാൻ
കഴിവു വന്നില്ലെങ്കിലും ആ മാസങ്ങളുടെ പലിശ ഞാൻ ശരിയാ
യി തീൎത്തു കൊടുത്തു. ഈ വണ്ണം ഞാൻ പത്തു കൊല്ലം എന്റെ
ദുരാഗ്രഹങ്ങളെ തടുത്തു ദൈവാനുഗ്രഹം പ്രാപിച്ചു ഉണൎന്നു പല
പ്രാവശ്യം ജയിക്കയില്ല തോല്ക്കുകേയുള്ളു എന്നു സംശയിക്കയും
പിന്നെയും ധൈൎയ്യം പൂണ്ടു യത്നിക്കയും ദുൎമ്മൎയ്യാദക്കാരുടെ സംഗം
ത്യജിച്ചു ഉത്തമന്മാരെ അനുഗമിക്കയും ചെയ്ത ശേഷം ഞാൻ [ 61 ] എന്റെ കടം ഒടുക്കത്തെ കാശു വരെയും വീട്ടുകയും ചെയ്തു. പിന്നേ
തിൽ എനിക്കു ഉണ്ടായ സന്തോഷം ഇനി പറവാൻ ഉണ്ടു.

൪. കടം ഒരു റേസും ശേഷിപ്പിക്കാതെ സകലവും വീട്ടിയ ശേ
ഷം, ഞാൻ രണ്ടു മൂന്നു മാസം സ്വപ്നം കണ്ടവനെ പോലേ ആ
യിരുന്നു; എല്ലാം വീട്ടിത്തീൎന്നു, ഇനി യാതൊരു സങ്കടവുമില്ല.
കടക്കാരുടെ ഭയവും ചിന്തയും ഇനി വേണ്ടാ എന്നു വിചാരിച്ചു,
കൃതജ്ഞതയുള്ള ഹൃദയത്തോടെ ദൈവത്തിന്നു സ്തോത്രം പറഞ്ഞു
സന്തോഷിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ ഉടുപ്പും വീട്ടുസാമാനങ്ങ
ളും ഇപ്പോൾ കടക്കാരന്റേതല്ല, ഞങ്ങളുടെ സ്വതന്ത്രമായി തു
ള്ളിക്കളിക്കുന്ന മാനെ പോലെ ആയി എന്നേ വേണ്ടു.

ശമ്പളം വൎദ്ധിച്ചില്ല, മുമ്പെ പോലെ ഇരുപതു ഉറുപ്പികെയുള്ളു
എങ്കിലും ഇതുവരെയും കടത്തിന്നു പോയ പണം ഞങ്ങൾ ദുൎച്ചില
വാക്കാതെ സ്വരൂപിച്ചു തുടങ്ങി. ആ സമ്പാദ്യം കൊണ്ടു ഞങ്ങൾ
ഒരു പറമ്പും വീടും വിലെക്കു വാങ്ങിയതിനാൽ വീട്ടുകൂലിയും കൈ
യിൽ ശേഷിച്ചു; ആ പണം ഒക്കയും സ്വരൂപിക്കുന്നതൊ, വാൎദ്ധ
ക്യകാലത്തിലൊ, ആപത്തോ രോഗമോ വരുമ്പോൾ ചെലവഴിക്കേ
ണ്ടതിന്നു വേണ്ടി വരും എന്നു വിചാരിക്കുന്നു. കുട്ടികളെ എഴുത്തു
പള്ളിയിൽ അയച്ചു നല്ല വിദ്യാഭ്യാസം വരുത്തുവാനും അവൎക്കു വേ
ണ്ടുന്ന പുസ്തകങ്ങൾ വാങ്ങുവാനും മതിയായ പണം ഇപ്പോൾ
ഞങ്ങളുടെ കൈയിൽ ഉണ്ടു.

മക്കളിൽ ഒരുവൻ വലിയ ബാല്യക്കാരനായി സൎക്കാർ ഉദ്യോഗം
കിട്ടും എന്നു തോന്നുന്നു. ആറേഴു മാസം കഴിഞ്ഞാൽ അവനു വി
വാഹം വേണം ഇതിന്നു, വേണ്ടി ഒരു കൊല്ലത്തിൽ അധികമായി
മാസാന്തരം മുമ്മൂന്നു ഉറുപ്പിക ശേഖരിച്ചു വരുന്നു. അവനു കല്യാ
ണമുള്ള നാളിൽ കടം കൂടാതെ ഉള്ളതു കൊണ്ടു സന്തോഷിച്ചു തൃപ്ത
രായിരിക്കും. ഇതു കൂടാതെ ഞങ്ങൾ മാസംതോറും ദാനധൎമ്മങ്ങളും
ചെയ്തുവരുന്നു. നന്നായി കൊത്തി വെടിപ്പാക്കിയ വയലിൽ വി
ത്തു വാളുന്നതിന്നു ധൎമ്മദാനങ്ങൾ സമം. ദൈവം ഫലം നല്കും
എന്നു വിശ്വസിക്കുന്നു. എളിയവനെ കനിഞ്ഞു കൊള്ളുന്നവൻ
ദൈവത്തിന്നു വായ്പ കൊടുക്കുന്നു; അവന്റെ ഉപകാരത്തിന്നു
താൻ പകരം ചെയ്യും എന്നു സുഭാഷിത വാക്യമുണ്ടല്ലോ? ഇതു
ഞങ്ങൾ അനുഭവിച്ചിരിക്കുന്നു. ഞങ്ങൾ ധൎമ്മദാനം ചെയ്ത വരു
ന്ന അളവിൽ ദൈവം ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. [ 62 ] അന്നവസ്ത്രാദികൾ വീട്ടുസാമാനം കൊടുക്കൽ വാങ്ങൽ മുത
ലായവറ്റിൽ ഞങ്ങൾ്ക്കു ഇപ്പോൾ നല്ല ബുദ്ധി വന്നിരിക്കുന്നു;
“ വസ്തു പോയാലെ ബുദ്ധി തോന്നും” എന്ന വാക്കിൻ പ്രകാരം
തന്നെ. ചെറുപ്പത്തിൽ ശീലിച്ച ചില ദുരഭ്യാസങ്ങൾ ഇപ്പോൾ
വിട്ടിരിക്കുന്നു; മുമ്പെ ഞങ്ങൾ്ക്കു രാവിലെയും വൈകുന്നേരവും കാ
പ്പി കൂടാതെ കഴികയില്ല; ഉച്ചെക്കു ഇറച്ചിയും തൈരും മറ്റും വേ
ണ്ടതു; ഇപ്പോൾ ഏതു ഭക്ഷണവും മതി, അന്യോന്യം സ്നേഹിക്കു
ന്നതിന്നല്ലാതെ ഞങ്ങൾ മറ്റൊന്നിന്നും കടക്കാരല്ല. ഒരു ചെമ്പു
കാശിന്റെ കടം ഞങ്ങൾ്ക്കു ഇപ്പോൾ ഇല്ല എന്നു ധൈൎയ്യത്തോടെ
പറയാം. ഞങ്ങൾ ദൈവം ഒരുത്തനെ മാത്രം ഭയപ്പെട്ടു, അവന്റെ
മുമ്പിലും മനുഷ്യരുടെ മുമ്പിലും ഞങ്ങളുടെ വേലയിൽ ഉത്സാഹികളും
വിശ്വസ്തരും, നടപ്പിൽ ഭയഭക്തിയുള്ള വരും, അന്നവസ്ത്രാദികളിൽ
ക്രമമുള്ളവരും, മനസ്സും വാക്കിലും താഴ്മയുള്ളവരുമായി നിത്യം
പ്രാൎത്ഥിച്ചും ജാഗരിച്ചും കൊണ്ടിരിക്കുന്നു.

ഇതല്ലാതെ ഞാൻ ദൈവത്തിന്നു കടംപെട്ടിരിക്കുന്നു; എന്നാൽ
വീട്ടുവാൻ കഴിയാത്ത പാപം എന്ന വല്ലാത്ത കടം തന്നെ. ഈ
കടം എന്റെ സ്വന്ത പുണ്യശക്തിയാൽ തീൎപ്പാൻ കഴിയായ്ക
കൊണ്ടു ലോകരക്ഷിതാവായ യേശു ക്രിസ്തു അതിനെ കരുണയാ
ലെ വീട്ടിത്തന്നിരിക്കുന്നു.

എൻ കടങ്ങൾ കോടി കോടി
വീട്ടിട്ടുള്ള സ്വാതന്ത്ര്യം
നല്ല ജാമ്യൻ സ്നേഹിച്ചോടി
താൻ കൈ ഏറ്റതിൻ ഫലം
ഉണ്ടിതാ ഈ ചത്തവന്നു
ജീവിപ്പാനും സംഗതി
സൎവ്വം താൻ ഇളെച്ചു തന്നു
നിത്യമാക എൻ സ്തുതി.

ആകയാൽ ഞാൻ എന്റെ ശരീരാത്മാക്കളെയും ബുദ്ധിശക്തി
കളെയും വീടും കുഡുംബത്തെയും എനിക്കുള്ള സകലത്തെയും അ
വനു ഏല്പിച്ചു, അവന്റെ ശിഷ്യനും ദാസനുമായി ജീവിച്ചു വരുന്നു.
എനിക്കുള്ള ഹൃദയാനന്ദം എങ്ങിനെ വൎണ്ണിക്കേണ്ടു? “കടം വീട്ടി
യാൽ ധനം” എന്ന പഴഞ്ചൊൽ പോലെ ഞാൻ ഇപ്പോൾ സൎവ്വ
സമ്പന്ന സമ്പൂൎണ്ണൻ തന്നെ.

പ്രിയ വായനക്കാരാ! നീ കടമ്പെട്ടവനോ? ഭയപ്പെടേണ്ടാ, [ 63 ] ധൈൎയ്യമായിരിക്ക; നിന്റെ കെട്ടുകളിൽനിന്നു ഒഴിഞ്ഞു വിട്ടു പോകു
വാൻ പ്രയാസപ്പെടുക. നിന്റെ കഷ്ടം എത്ര വലിയതു എന്നു എ
നിക്കു അറിയാം; കടത്തിൽനിന്നു വിട്ടൊഴിഞ്ഞു പോകുവാൻ മഹാ
പ്രയാസം, അസാദ്ധ്യമല്ല താനും; അല്ല, കടം വാങ്ങുവാൻ നീ നി
ശ്ചയിച്ചുവോ? ഹാ തോഴാ! പത്തു പന്ത്രണ്ടു സൎപ്പങ്ങളെയും അണ
ലിപൈതങ്ങളെയും നിന്റെ വീട്ടിൽ വെച്ചു പോറ്റി രക്ഷിപ്പാൻ
വിചാരിച്ചു എങ്കിൽ കടം വാങ്ങിക്കൊൾ്ക; അല്ലെങ്കിൽ വാങ്ങരുതേ
വാങ്ങരുതേ; “കടം വാങ്ങി ഇടം ചെയ്യല്ല” എന്ന പഴഞ്ചൊൽ ഓൎത്തു
കൊള്ളു. സിംഹവായിൽ വീഴല്ല, ആ സിംഹം കടക്കാരൻ തന്നെ.
വിശപ്പു സഹിക്കേണ്ടി വന്നാലും ദാഹം കൊണ്ടു അണ്ണാക്കു വറ്റി
പോയാലും വേണ്ടതില്ല, കടം കൊണ്ടു മാത്രം കഷ്ടപ്പെടരുതേ; കടം
ഇല്ലാത്തവനു ഉപ്പും ചോറും മാധുൎയ്യം; കടം വാങ്ങിയാൽ കള്ളം പറ
വാനും വഞ്ചിപ്പാനും ഉദാസീനത കാട്ടുവാനും ഇട വരുന്നതല്ലാതെ
പല വിധ കുടുക്കുകളിലും കുടുങ്ങുവാൻ സംഗതി ഉണ്ടു. കടം നി
ന്റെ പൌരുഷത്തെയും മാനഭാവത്തെയും തിന്നു കളയും. ദൈ
വത്തെ വേണ്ടുംപ്രകാരം സേവിച്ചു നടപ്പാനും പരോപകാരം ചെ
യ്വാനും കടമ്പെട്ടവനു കഴിയാത്ത കാൎയ്യം; കടം വീട്ടാതെ മരിച്ചാൽ
നിന്റെ കുഞ്ഞുകുട്ടികളുടെ അവസ്ഥ എന്താകും? നിന്റെ ഭാൎയ്യ എ
വിടെ പോകും? നിന്റെ മക്കളെ ആർ പോറ്റും? എല്ലാവരും നി
ന്നെ ദുഷിക്കുന്നില്ലയോ? കടത്താൽ വരുന്ന സങ്കടങ്ങളെ ഓൎത്തു
കടത്തിൽ മുങ്ങി നഷ്ടം തിരിയാതിരിപ്പാൻ സൂക്ഷിച്ചു കൊൾക
എന്നു ഈ കഥയെ വായിക്കുന്നവർ എല്ലാവരോടും ഞാൻ അപേ
ക്ഷിക്കുന്നു.

ഇരുമുഖമുള്ളവൻ.

ഇരുമുഖമുള്ളവൻ ആരു പോൽ? നമ്മുടെ അയല്ക്കാരനായ
മരണം തന്നെ. അവനു രണ്ടു മുഖങ്ങൾ ഉണ്ടു; ഒന്നു ഭയങ്കരം,
മറ്റെതു മനോഹരം; ഒന്നു ദുഃഖം, മറ്റെതു സന്തോഷം; ഒന്നു കറു
പ്പു, മറ്റെതു വെളുപ്പു; ഒന്നു ഉപദ്രവം, മറ്റെതു സ്വാസ്ഥ്യം; ഒന്നു
കൈപ്പു, മറ്റെതു മധുരം; ഒന്നു നരകത്തെയും പിശാചിനെയും
മറ്റെതു സ്വൎഗ്ഗലോകത്തെയും കാട്ടിത്തരുന്നു. മരണത്തിന്റെ
മാറിൽ ഒരു മുദ്രപടം ഇരിക്കുന്നു; അതിൽ കൊള്ളയിടുന്ന പിടിച്ചു [ 64 ] പറിക്കാരന്റെ രൂപം വരച്ചിരിക്കുന്നു, അതിൻകീഴെ: നീ എനിക്കു
യോഗ്യനല്ല, എന്ന ഒർ എഴുത്തും ഉണ്ടു. പിടിച്ചുപറിക്കാരനല്ല,
മനസ്സോടെ വല്ലതും ഏല്പിപ്പാൻ കഴിയുന്നവൻ തന്നെ. മരണ
ത്തിന്റെ മുതുകിലും ഒരു മുദ്രപടം ഉണ്ടു; അതിൽ കൊള്ളയിട്ടതിനെ
വിഭാഗിച്ചു കൊടുക്കുന്ന ഒരു ജയവീരന്റെ രൂപം വരച്ചിരിക്കുന്നു.
അതിൻ കീഴിലും ഒരു വചനം എഴുതിയതാവിതു: അതിന്മേൽ എ
നിക്കു എത്ര ആശയിരിക്കുന്നു എന്നത്രെ; എന്തെന്നാൽ: വേണം
എന്നുള്ള ആശ നമുക്കു എല്ലാവൎക്കും ഉണ്ടു. സ്വൎഗ്ഗത്തേക്കാൾ
ഉത്തമവാസസ്ഥലം ഉണ്ടോ? അതു തന്നെ മരണം നമുക്കു കൊ
ണ്ടു വരുന്നു; എന്നാൽ സ്വൎഗ്ഗം കൈവശമായി വന്നാൽ നീ ദുഃ
ഖിച്ചു പോകുന്നതു എന്തിന്നു? അതരുതേ എൻ പൈതങ്ങളേ, പി
താവിൻ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു. എങ്കി
ലും മരണത്തിന്റെ മുമ്പുള്ള മുഖത്തെ നോക്കിയാൽ അതു എല്ലാ
ഭയങ്കരങ്ങളേക്കാളും അതി ഭയങ്കരം. വിശുദ്ധന്മാരും ജ്ഞാനികളും
ധീരന്മാരും അതിനെ നോക്കി വിറച്ചു. അതുകൊണ്ടു നീയും ഭയ
പ്പെടുന്നതിൽ ആശ്ചൎയ്യമില്ല; നിന്നിൽ തോന്നുന്ന ഈ മാനുഷഭയം
നീങ്ങി പോകേണ്ടതിന്നു മരണത്തിന്മേൽ ജയം കൊണ്ട ദൈവ
പുത്രനായ യേശു ക്രിസ്തുവിൽ വിശ്വസിക്ക; എന്നാൽ സ്വസ്ഥത
സമാധാനം ധൈൎയ്യം സന്തോഷം ജീവൻ സ്വൎഗ്ഗീയപരിപൂൎണ്ണത
എന്നിത്യാദി നിന്റെ ഹൃദയത്തിൽ വസിച്ചു തുടങ്ങും.

ഒരു മുനിവരൻ.

ഊരും വീടും ജനവും ധനവും ദൂരെ വിട്ടൊരു മനുജൻ മുന്നം ।
താരുണ്യം മുതൽ വാൎദ്ധ്യത്തൊളമാരണ്യത്തിൽ വസിച്ചിതു തപസാ ॥
കന്ദരമവനുടെ മന്ദിരമവിടെ കന്ദഫലാദികളശനപദാൎത്ഥം ।
ഉന്നതഗിരിഝരസലിലം പാനം പൎണ്ണ തൃണാദികൾ സുഖകരശയനം ॥
ഭക്തിശ്രദ്ധാവിശ്വാസത്തൊടു മുക്തിദനോടുള്ളൎത്ഥന കൎമ്മം ।
സ്തോത്രദ്ധ്യാനനമസ്കാരാദിയിൽ മാത്രമവന്നു രസം മനതാരിൽ ॥
തത്ര കഴിഞ്ഞിതിവണ്ണം വനഭുവി പത്തമ്പതു വൎഷങ്ങളവന്നു ।
വായ്പിയലും ദുരിതത്തിനു സുകൃതം കീഴ്പെടുമൊ എന്നുള്ളൊരു ചിന്ത ॥
ഊക്കൊടു ഹൃദി വരുവോളമവൻ സ്വൎഭാഗ്യമിനിക്കു ലഭിച്ചെന്നോൎത്തു ।
സ്വച്ഛന്ദേന വസിച്ചെന്നാകിലുമച്ചിന്തയവന്നുളവായപ്പോൾ ॥
അസ്വാസ്ഥ്യം മനതളിരിൽ പെരുതായ് വിശ്വേശ്വരനിൽ സംശയമുളവായ് ।
ദൈവം തന്നെയൊ ശിക്ഷാരക്ഷകൾ ചെയ്വൊനീയുലകത്തിനു നിത്യം ॥ [ 65 ] നീതിസമേതൻ താനൊ അവനിതി ചേതസി ശങ്ക മുനിക്കു വളൎന്നു ।
നിശ്ചലമായൊരു വാപീസലിലെ വൃക്ഷാകാശാദിപ്രതിബിംബം ॥
തെളിവൊടു കാണാമെങ്കിലുമൊരുവൻ കളിയൊടു കല്ലൊന്നതിലേക്കിട്ടാൽ ।
നീരിൽ പ്രതിബിംബിച്ചു വിളങ്ങും തീരദ്രുമരവിഗഗനാദ്യഖിലം ॥
വാരിയൊടൊപ്പം സ്വസ്ഥതയെന്ന്യെ പാരമിളക്കം പൂണ്ടു കുലുങ്ങും ।
ദ്വാപരവശഗതമായ്ത്തീൎന്നുള്ളൊരു താപസഹൃദയവുമിങ്ങിനെയായി ॥

മാമുനി വരനഥ മനസി നിനച്ചു നാമിനി രാജ്യെ പോകണമിപ്പോൾ ।
പുസ്തകവായനകൊണ്ടഹമോരൊ വാസ്തവവാൎത്തയറിഞ്ഞതുമെന്ന്യെ ॥
സദ്വൃത്തന്മാരിൽ ചിലർ വന്നിഹ സദ്വാൎത്തകളോരോന്നറിയിച്ചു ।
തത്ഥ്യാതത്ഥ്യമവറ്റിന്നുള്ളതു തത്ര ഗമിച്ചു വിചാരിക്കേണം ॥
ഇത്ഥമൊരദ്ധ്വഗവേഷം പൂണ്ടവനുത്ഥാനം ചെയ്തുഷസി നടന്നു ।
വിസ്തൃതിയേറിയ വിപിനതലത്തെ വിട്ടിതു മദ്ധ്യാഹ്നം വരുമളവിൽ ॥
മദ്ധ്യെപഥമൊരു തരുണനുമപ്പോൾ സ്വസ്തിഭവിക്കേന്നേകിയണഞ്ഞു ।
കണ്ടാലതിസുലളിതനാമവനെ കണ്ടു തെളിഞ്ഞൊരു താപസവരനും ॥
സ്വസ്തി കഥിച്ചിതു പുനരവർ തമ്മിൽ വസ്തുതയോരോന്നേകി നടന്നു ।
ചോദ്യത്താൽ പ്രതിവാക്യവുമുളവായ് ചോദ്യവുമുളവായ് പ്രതി വാക്യത്താൽ ॥
വിട്ടു പിരിഞ്ഞു നടപ്പതിനായിട്ടൊട്ടുമൊരിച്ഛവരാതാംവണ്ണം ।
സല്ലാപം ബഹു വിസ്തൃതമായ്ത്തീൎന്നുല്ലാസം പെരുതായിരുവൎക്കും ॥
പ്രായത്തിലവൎക്കജഗജഭേദം കായത്തിലുമൌവ്വണ്ണം തന്നെ ।
മാമുനിവരനും തരുണനുമപ്പോൾ മാനസമൊന്നെന്നെ പറയാവു ॥
തരുവിനു ലതപോയ് ചുറ്റുന്നതുപോൽ തരുണൻ വൃദ്ധനു ചേൎന്നു നടന്നു ।
സാലം ലതയെ കൈക്കൊള്ളുതു പോലസ്ഥവിരനുമവനെ ചേൎത്തു ॥

മെളിച്ചിങ്ങിനെ പോകുംവഴിയുടെ നീളം മനസിനിനച്ചീടാതെ ।
കാലാതിക്രമവും നിനയാതവരാലസ്യത്തൊടുമപരാഹ്നത്തിൽ ॥
കുത്ര നമുക്കു വസിക്കാമെന്നൊരു വസ്ത്യം നോക്കി നടക്കും സമയെ ।
വൎത്മസമീപെ കാണായ്വന്നിതു വൎത്തകമന്ദിരമൊന്നതിവിപുലം ॥
വൃക്ഷദലാന്തരഗതമായ്ക്കണ്ടൊരു നക്ഷത്രാധിപകൌമുദിയൂടേ ।
ചെന്നതിനോടണയുന്ന ദശായാം വന്നെതിരേറ്റിതു ചില ഭൃത്യന്മാർ ॥
നിൎമ്മലവസനന്മാരിവരവരെ ഹൎമ്മ്യദ്വാരി സുഖേന നടത്തി ।
വീട്ടെജമാനനുമവരെ പ്രീതിയൊടൂട്ടുപുരെക്കകമേറ്റിയിരുത്തി ॥
മൃഷ്ടാശനവുമശിപ്പിച്ചതിമൃദുഖട്വോപരിശയനത്തിനുമാക്കി ।
അദ്ധ്വഗരവിടെ തങ്ങടെ പകലിന്നദ്ധ്വാനസ്മൃതി നീക്കിയുറങ്ങി ॥

രാത്രി കഴിഞ്ഞൊരുനേരം പികമുഖപത്രിഗണങ്ങടെ പാട്ടു തുടങ്ങി ।
കുന്നിൻ നിരകടെ ഇടകളിലൂടെ മന്ദസമീരണവരവു തുടങ്ങി ॥
മൎമ്മരനിനദം കേളായ്വന്നു മന്നിടവാസികൾ നിദ്രയുണൎന്നു ।
ഉത്ഥി ചെയ്തഥ പാന്ഥന്മാരു നിത്യാനുഷ്ഠാനങ്ങൾ കഴിച്ചു ॥
സൎപ്പസ്സൂപരസാളാദ്യുത്തരതൎപ്പണകൃൽ പ്രാത്യൂഷസമശനം ।
ചെയ്തു കഴിഞ്ഞൊരു നേരത്തുടനെ കൈതവരഹിതം മന്ദിരനാഥൻ ॥ [ 66 ] കൎബുരപാത്രഗമാൎദ്വീകത്തെ നിൎബന്ധേന കുടിപ്പിച്ചവരെ ।
മന്ദിരപതിയോടവർ വിടവാങ്ങിപ്പിന്നെ പോവതിനായ് തുടരുമ്പോൾ ॥
ദംഭത്തോടു യുവാവക്കാഞ്ചനകുംഭത്തെ മോഷ്ടിച്ചു നടന്നാൽ ।

ചെറ്റു നടന്നകലെ പോയളവെ മറ്റാരും പഥിയില്ലാതപ്പോൾ ।
പൊൻകലശത്തെ എടുത്ത തരുണൻ ശങ്ക വെടിഞ്ഞ സ്ഥവിരനു കാട്ടി ॥
പെട്ടന്നവനതു കണ്ട ദശായാം ഞെട്ടി വിറച്ചു മനസ്സു കലങ്ങി ।
പെരുവഴിപോക്കൻ വഴിയുടെ നടുവിൽ പെരിയൊരു സൎപ്പം കണ്ടു ഭയപ്പെ ॥
ട്ടുരുതര സൂക്ഷ്മതയോടെ നടക്കുംപരിചുഭയേന നടന്നിതു വൃദ്ധൻ ।
അത്യുപകാരം ചെയ്തതിന്നുള്ളൊരു പ്രത്യുപകാരമിതോ ജഗദീശ ॥
കഷ്ടം കഷ്ടം ഞാനിക്കുടിലനെ വിട്ടു പിരിഞ്ഞാൽ കൊള്ളാമേറ്റം ।
എന്നു നിനച്ചതു ചെയ്വാൻ ധൈൎയ്യം തന്നിൽ കാണാഞ്ഞവനൊടുകൂടെ ॥
പിന്നെയുമങ്ങു നടക്കുന്നേരം വന്നിതൊരിടിയും കാറ്റും മഴയും ।
മിന്നലുമംബരമെങ്ങുമെറിഞ്ഞു മന്നിടമൊക്കയിരുണ്ടു ചമഞ്ഞു ॥
എങ്ങു നമുക്കൊരു മറവിടമുണ്ടാമെന്നു നിനച്ചൊരു പഥികരുമപ്പോൾ ।
തുംഗതയുള്ളൊരു വീടകലെക്കണ്ടങ്ങു നടന്നാരതിനുടെ നേരെ ॥
വീടതു വിസ്തൃതമെങ്കിലുമെല്ലാം കാടു നിറഞ്ഞു കിടപ്പിതു ചുറ്റും ।
ഘടിതകവാടകമാമീഭവനെഝടിതിയടുത്തവർ കതകിനു തട്ടി ॥
ഹെ ഹെ വാതിൽ തുറപ്പിൻ ഞങ്ങൾ ഹാ ഹാ മഴയാലിത നനയുന്നു ।
കൂ കൂ വരുവിൻ വരുവിനിവണ്ണം കൂകി വിളിച്ചതു പല കുറി പാന്ഥർ ॥
ആരും വാതിൽ തുറക്കാഞ്ഞതിനാൽ പാരം പരവശരായാർ മഴയാൽ ।
പിന്നെയുമധികം ദീനസ്വരമൊടു നിന്നു വിളിച്ചാരപ്പഥികന്മാർ ॥
ക്രൂരൻ കൃപണൻ ഗൃഹനായകനതു നേരം ചെറുതു മനസ്സു പകൎന്നു ।
ഹിതമില്ലാതൊരു ഹൃദയത്തോടെ പഥികന്മാരെയകത്തു കടത്തി ॥
അവനവരെക്കൊണ്ടാക്കിയ മുറിയിൽ ചുവരൊഴികെയൊരു വസ്തുവുമില്ല ।
താണതരം ചില ഭോജ്യപദാൎത്ഥം നാണമകന്നവർ മുമ്പിൽ വരുത്തി ॥
പുളിരസമുള്ളൊരു മാൎദ്വീകത്തെയുമലസനവൎക്കു കുടിപ്പാൻ നല്കി ।
കാറ്റും മഴയും മിന്നലുമിടിയും ചെറ്റു തളൎന്നു വിളങ്ങി വെളിച്ചം ॥
വൃഷ്ടിജലാൎദ്രദ്രുമദലനിചയെ ഘൃഷ്ടി പരന്നിതു സൌരം തരസാ ।
ലുബ്ധനുമപ്പോൾ പാന്ഥന്മാരൊടു ലബ്ധം നിങ്ങൾക്കവസരമിപ്പോൾ ॥
പോവിൻ കാലമിനിക്കളയാതെ പോയിതു കാറ്റും മഴകളുമെന്നാൻ ।
വാചമിവണ്ണം കേട്ട ദശായാം വാചംയമനും മനസിനിനച്ചു ॥
കഷ്ടം കഷ്ടമിവന്നു ലഭിച്ചൊരു പുഷ്ടധനം കൊണ്ടെന്തുപകാരം ।
പട്ടിണിയിട്ടു ദിനങ്ങൾ കഴിച്ചും പെട്ടിയിലിട്ടു ധനങ്ങളടെച്ചും ॥
നഷ്ടസുഖം വാഴും ധനവാനും കഷ്ടം നിസ്വനുമെന്തൊരു ഭേദം ।
ഇങ്ങിനെ വൃദ്ധൻ ചിന്തിക്കുമ്പോൾ ഭംഗി കലൎന്നൊരു പൊൻപാത്രത്തെ ॥
മടിയിൽ നിന്നത്തരുണനെടുത്തു മടികൂടാതിക്കൃ പണനു നല്കി ।
വിത്താഗ്രഹിയതു കിട്ടിയ സമയം പത്തായിരമുരു സന്തോഷിച്ചു ॥
ചിത്തകുതൂഹലമോടും പഥികരെ യാത്രയയച്ചു കവാടമടെച്ചു । [ 67 ] താപസനതു കണ്ടകതളിരിങ്കൽ താപമോടെവം ചിന്ത തുടങ്ങി ।
പൊല്ക്കുടമപഹരണം ചെയ്തതു ബഹു ദുഷ്കൃതമെന്നേ പറവാനുള്ളു ॥
അക്കുടമിക്കൃപണന്നു കൊടുത്തൊരിക്കുടിലാശയമെന്തൊന്നയ്യൊ ।
ഭ്രാന്തല്ലാതിതു മറ്റൊന്നല്ലിഭ്രാന്തനെവിട്ടു നടന്നാൽ കൊള്ളാം ॥
വെക്കമതിന്നഖിലേശ്വര നീ മമ തക്കമയക്കെന്നൎത്ഥന ചെയ്തു ।
മൌനതയോടെ നടക്കും സമയെ ഭാനുവുമംബുധി തന്നിൽ മറഞ്ഞു ॥
കൂരിരുൾ വന്നു പരന്നുടനുടനെ പാരിടമഖിലം മൂടി മറെച്ചു ।
നീഡജമെല്ലാം പാറിത്തങ്ങടെ കൂടുകൾ തോറും ചെന്നു പൊരുന്നി ॥
കാട്ടുമൃഗങ്ങൾ ഗുഹാദികൾ വിട്ടു കൂട്ടത്തോടെ നടന്നു തുടങ്ങി ।
പുഷ്പചയത്താൽ മരമെന്നതു പൊൽ പുഷ്കരമൃക്ഷചയേന വിളങ്ങി ॥
ദീപഗണത്താൽ ഭൂതലമംബരശോഭയെ വെല്ലുവതിന്നു മുതിൎന്നു ।
രാത്രിവിശേഷം കണ്ടു നടപ്പാനാൎത്തിമനസ്സിൽ മുഴുത്തപ്പഥികർ ॥
തത്ര സമീപെ കണ്ടൊരു ഭവനെ സത്വരരായിച്ചെന്നു കരേറി ।
ഇന്നിവിടെ പാൎക്കാമൊ ഞങ്ങൾക്കെന്നവർ ചോദിച്ചളവതിടയോൻ ॥
വരുവിൻ പാൎപ്പാൻ തടവില്ലിവിടെ ഇരവുകഴിച്ചു ഗമിക്കെവേണ്ടു ।
ഹൃൽകൌതുകമൊടുമിങ്ങിനെ ചൊല്ലി സൽകാരം ബഹുവിധമായ് ചെയ്തു ॥
അൎദ്ധനിശാവധി പല പല ദൈവികവാൎത്തകൾ തമ്മിലുരെച്ചു വസിച്ചു ।
നിദ്രയടുത്തൊരു സമയെ ഘണ്ടാനിദ്ധ്വനിയാൽ പരിവാരജനത്തെ ॥
ആകപ്പാടെ വിളിച്ചഥ ദൈവികവാകത്തിൻ പാരായണ ചെയ്തു ।
ഭുവനെശ്വരനൊടു യാപ്ഞകഴിച്ചദ്ദിവസായാസം തീൎത്തു പതുക്കെ ॥
പുലരും വരെയവരെല്ലാവരുമഥ വളരെ സുഖമൊടു നിദ്രകഴിച്ചു ।

കാല്യം വരുമളവെ പഥികന്മാർ പല്യങ്കത്തെ വെടിഞ്ഞെഴുനീറ്റു ।
അപ്പൊഴുതൊരു ശിശുനിദ്രച്ചീടും തല്പസമീപെ തരുണനടുത്തു ॥
കുണ്ഠതകൂടാതശ്ശിശുതന്നുടെ കണ്ഠത്തെ പിടിപെട്ടു മുരുണ്ടി ।
ക്കൊണ്ടു വധിച്ചതു കണ്ടൊരുമുനിയകതണ്ടു കലങ്ങി ഭ്രമിച്ചുതുടങ്ങി ॥
അത്യുപകാരം ചെയ്തതിനുള്ളൊരു പ്രത്യുപകാരമിതതിശയമത്രെ ।
ഭാഗവതൊത്തമനാം ഗൃഹനായകനേകതനൂഭവനിവനെയുള്ളു ॥
ഏതുമൊരല്പം മടികൂടാതെ ഘാതുകനവനെ വധിച്ചാനല്ലൊ ।
രൌരവമിപ്പൊളെന്നുടെ നേരെ ഭൈരവമാം നിജവദനത്തൂടെ ॥
കാളജ്വാലാമാലകൾ വളരെ കാളിച്ചീടിലുമിക്കൎമ്മത്തെ ।
ക്കാളതുഭീകരമല്ലനമുക്കിപ്പൊളിവിടുന്നീ ദുഷ്ടനെ വിടണം ॥
ഇത്ഥം ഭയപരവശരായവിടുന്നുത്ഥാനം ചെയ്തോടി മുനീന്ദ്രൻ ।
അംഘ്രിവിറക്കുകകൊണ്ടവനേറ്റം സങ്കടമാൎന്നു പലായനകൎമ്മെ ॥
സത്വരമോടീട്ടവനുടെ പിന്നാലെത്തിനടന്നത്തരുണനുമപ്പോൾ ।

അദ്ധ്വഗയുഗളം പോകെണ്ടും പഥി അദ്ധ്വാക്കൾ പലതുണ്ടതുമൂലം ।
ചേടകനൊരുവൻ വഴികാണിപ്പാൻ കൂടി നടന്നാനവരുടെ മുമ്പിൽ ॥
ഉണ്ടൊരു പാലം തത്ര കടപ്പാൻ വേണ്ടിയതിന്മേലെത്തിയ സമയെ ।
മുമ്പിൽനടക്കും ദാസൻ തന്നുടെ പിമ്പെചേൎന്നു നടന്നിതു തരുണൻ ॥ [ 68 ] ശീലക്കെടു നിറഞ്ഞയുവാവപ്പാലത്തിൻ നടുവെത്തിയ സമയെ ।
മെല്ലെപ്പോകും ദാസനെയുന്തിത്തള്ളിത്തടിനിയിലിട്ടിതു തരസാ ॥
വെള്ളത്തിൽ വീണാണും പൊങ്ങിയുമല്ലൽ മുഴുത്തതി വിവശത പൂണ്ടു ।
ഒട്ടു കുടിച്ചൊരു സലിലത്താൽ വയർ പുഷ്ടിച്ചങ്ങിനെ വീൎത്തും കണ്ണുകൾ ॥
നട്ടുതുറിച്ചും കൊണ്ടഥ വീൎപ്പും മുട്ടിമരിച്ചിതു കഷ്ടം ദാസൻ ।
പെട്ടന്നപ്പൊൾ താപസനും ക്ഷമ വിട്ടത്തരുണനെ നോക്കിത്തന്നുടെ ॥
ദൃഷ്ടിചുവപ്പിച്ചതിധീരതയൊടുയഷ്ടിപിടിച്ചൊരു മുഷ്ടി മുറുക്കി ।
രുഷ്ടതയോടും നീയെന്തൊരുബഹുദുഷ്ടനിവണ്ണം ചൊല്ലിയ സമയെ ॥
കാണായ്വന്നു യുവാവിൽ തലമേൽ ചെണിയലുന്ന സുവൎണ്ണകിരീടം ।
കൊടിദിവാകരശോഭയെ വെല്ലും മോടികലൎന്നൊരു മുഖവും കാണായ് ॥
കാലൊടു തടയും ഹിമപാണ്ഡുരമാം ചെലവുമഴകൊടു പൂണ്ടതുകാണായ് ।
പരിമളഭരമിളദളികുലമായ്ക്കണ്ടരുമയൊടവനുടെ നികടവുമപ്പോൾ ॥
മാനവനല്ലിതു വാനവനെന്നിതി മാനസതാരിൽ നിനച്ചു മുനീന്ദ്രൻ ।
മൌനതയൊടും വിസ്മയവിഹ്വലമാനസമോടും നില്പതുകണ്ടു ॥
മധുരസ്ഫുടപദമാം വചനത്താൽ ചതുരൻ തരുണൻ മുനിയൊടു ചൊന്നാൻ ।
വാചംയമകേൾ മാമകവചനം നീ ചഞ്ചലനാകരുതിനി വെറുതെ ॥
അഖിലചരാചരപതിയുടെ മുമ്പിൽ നിഖിലചരിത്രം താവകമെത്തി ।
പ്രാൎത്ഥനയും ശുഭവൎത്തനവും തൽകീൎത്തനവും ത്വൽകൃതമാംനുതിയും ॥
സ്വൎഗ്ഗമനം ചെയ്തവിടുന്നെന്നെ നിൎഗ്ഗമനം ചെയ്യിച്ചു ധരണ്യാം ।
ഞാനൊരു ദൂതൻ ദൈവത്താൽ നിൻ ദീനതതീൎപ്പാനായി നിയുക്തൻ ॥
എന്നിവ കേട്ടൊരു നേരത്തവനെ വന്ദിപ്പതിനു തുനിഞ്ഞു മുനീന്ദ്രൻ ।
മന്ദെതരഖിലെശ്വരദൂതനുമന്നേരത്തമ്മുനിയൊടു ചൊന്നാൻ ॥
അരുതരുതെന്നെ വണങ്ങരുതിഹമാം കരുതുകനിൻ സഹചേടകമെന്നു ।
ദേവനെയൊരുവനെയല്ലാതന്യരിലേവനെയും വന്ദിക്കരുതോൎത്താൽ ॥
ദേവനിയന്തൃതബോധിച്ചിനി നീ കൈവെടിഖിലം സംശയജാലം ।
അവനാൽ വിരചിഅതമായിട്ടുള്ളൊരു ഭുവനം സ്വീയമിതെന്നു വരായൊ ॥
സ്വവിഹിതമാം പല കാൎയ്യങ്ങളെ യവനവികലമിങ്ങു നടത്തീടുന്നു ।
രഹസിമനുഷ്യരെ നോക്കിക്കണ്ടവനഹരഹരവരെഭരിച്ചീടുന്നു ॥
സകലനരൎക്കും ശുഭമുളവാവാൻ സഖലുനിതാന്തം യത്നിക്കുന്നു ।
രണ്ടുദിനങ്ങളിൽ നീ ചിലകാൎയ്യം കണ്ടുഭ്രമിച്ചായല്ലി മഹാത്മൻ ॥
ഉണ്ടുപദേശമവറ്റിൽ നീയറിയേണ്ടതിനായതു ചൊല്ലിത്തരുവൻ ।
വല്ലൊരു കാൎയ്യംവിഷയം തവഹൃദികില്ലുളവാക്കും സമയത്തിങ്കൽ ॥
ഈശ്വരമാശ്രയമാക്കി വസിക്ക ശാശ്വതനെ നയവാനെന്നോൎക്ക ।

നമ്മെ പ്രഥമം കൈക്കൊണ്ടവനൊരു ധൎമ്മിഷ്ഠൻ നരെനെന്നൊൎക്കേണ്ട ।
ആതിത്ഥ്യം താൻ ചെയ്വതവന്നുയശൊധിക്യം വരുവാനായത്രെ ॥
അതിഥിജനത്തിനു മാൎദ്വീകത്തെ മതിവരുവോളം നല്കിയുഷസ്സിൽ ।
ലഹരിവരുത്തിയയക്കുന്നതിനാലഹമവിടുന്നപ്പാത്ര മെടുത്തെൻ ॥
തൽപാത്രത്തൊടു തദ്ദുൎവ്വ്യയവും പൊയ്പോകുന്നതു ശുഭമാമല്ലൊ । [ 69 ] പിന്നെ നാം ശരണാൎത്ഥികളായെ ചെന്നൊമൊരു കൃപണന്റെ ഗൃഹത്തിൽ।
അകൃപണൻ നിജകാൎപ്പണ്യത്താലാൎക്കുമൊരുപകൃതിചെയ്വൊനല്ല ॥
ഏറ്റം വലിയൊരുകാറ്റും മഴകളുമേറ്റു വലഞ്ഞൊരു നമ്മെ തന്നുടെ ।
വീട്ടിൽ കൈക്കൊണ്ടല്പമൊരുപകൃതികാട്ടിയ മൂലം കാഞ്ചനകുംഭം ॥
ഇമ്പമകത്തുവരുത്തുവതിന്നു മിതന‌്വചനാകുമവന്നുകൊടുത്തെൻ ।
അമ്പൊടുവല്ലജനത്തിനുമിനിയനുകമ്പയൊടല്പമൊരുപകൃതി ചെയ്താൽ ॥
അമ്പതിരട്ടി പ്രത്യുപകാരപരം പരദേവകടാക്ഷത്താലെ ।
സംപ്രാപികാമെന്നവിചാരം സംപ്രതി വരുവാനവനെളുതാകും ॥

കേൾക്കിനിയും കുതുകത്തൊടു നമ്മെ സൽകൃതിചെയ്തൊരു ഭക്തൻ ധനവാൻ ।
വിഷയവിരക്ത്യാ ദേവപ്രിയനായ് വിശദമനസ്സൊടുമധികം കാലം ॥
ഭക്തിപ്രേമശ്രദ്ധാദികളാൽ മുക്തിപ്രദനൊടു കൂടെ നടന്നു ।
ഇപ്പൊഴുതവനുടെ വാൎദ്ധക്യത്തിലോരൎഭഗളനുളവായ്വന്നതു മൂലം ॥
പാരത്രികകാൎയ്യങ്ങളിലവനതിദൂരസ്ഥിതനായ് ചമവാറായി ।
തന്മാനസമെറക്കുറയശ്ശിശുതന്മേലായെന്നെ പറയേണ്ടു ॥
എന്നതു കാരണമായ് മകനെ ഞാൻ കൊന്നു പിതാവിനു രക്ഷവരുത്തി ।
ബാലകനിപ്പോൾ ദേവസമീപെ ലീലയൊടും ചെന്നെത്തി മുനീന്ദ്ര ॥
വല്ലാതുള്ളൊരു രോഗം പിടിപെട്ടല്ലൊ പൈതൽ മരിച്ചെന്നതു നീ ।
യല്ലതുള്ളിതരന്മാരാമവരെല്ലാവരുമൊരുപോലെ നിനപ്പു ॥
നമ്മെ വഴിയിൽ നടത്തേണ്ടതിനായ് ചെമ്മെ വന്നൊരു ദാസനെയിപ്പൊൾ ।
കൊന്നീലെന്നതു വന്നീലെന്നാലിന്നിശയിങ്കൽ തന്നെയവൻ പോയ് ॥
ചെന്നുനിജസ്വാമിക്കുള്ളൊരുധനമൊന്നൊഴിയാതെ കവൎന്നിട്ടവനെ ।
ഉന്നതദാരിദ്ര്യാകുലനാക്കുമതിന്നൊരു സന്ദേഹം നഹിതെല്ലും ॥
എന്നതു വന്നിടചേരായ്വാനായ് കൊന്നിതു ഞാനവനെ നദിയിങ്കൽ ।

എന്നാലിനി നീ പോകശുഭം വരികെന്നു കഥിച്ചു വിഹായസ്സൂടെ ।
മാന്ദേതരമാം വേഗതയോടും വിണ്ണവനുല്പതനം ചെയ്തപ്പോൾ ॥
എലിയാവിൻ സ്വൎഗ്ഗമനത്തെപ്പണ്ടെലിശാനിന്നു സമീക്ഷിച്ചതു പോൽ ।
സമധികവിസ്മയമുപരീക്ഷണനായ് സ്തിമിതതയോടും നിന്നു മുനീന്ദ്രൻ ॥
വിണ്ണവനാകിയ ദൂതൻ തന്നുടെ കണ്ണിണയിന്നു മറഞ്ഞ ദശായാം ।
ഉന്നതഭക്തിസമന‌്വിതനായത്യുന്നതദേവനെയാമന്ത്രിച്ചു ॥
വിണ്ണിൽ നടപ്പതുപോൽ തവഹിതമീമന്നിലുമിങ്ങു നടക്കെന്നേവം ।
സന്നതനായ്വീണൎത്ഥനചെയ്താനന്ദസമേതം മുനിയഥ തന്നുടെ ॥
പൎണ്ണഗൃഹത്തിൽ ചെന്നഖിലേശൻ തന്നെ ഭജിച്ച വസിച്ചിതു ഭക്ത്യാ । [ 70 ] ടപ്പാൽ ക്രമങ്ങൾ.

കത്തു പുസ്തകം ഭാണ്ഡം എന്നിവയുടെ തൂക്കത്തിൻ
പ്രകാരം ടപ്പാൽകൂലിവിവരം.

൧. കത്തു.

തൂക്കം. മുദ്രവില.
꠱ ഉറുപ്പികത്തൂക്കം ഏറാത്തതിന്നു പൈ ൬.
൧ ഉറു. ” ” അണ ൧.
൨ ഉറു. ” ” ” ൨.
൩ ഉറു. ” ” ” ൩.
൪ ഉറു. ” ” ” ൪.

ഇങ്ങിനെ ഓരൊ അര ഉറുപ്പികയുടെയും അതിന്റെ വല്ല അം
ശത്തിന്റെയും തൂക്കം കയറുന്നതിന്നു ഓരോ അണയുടെ വില ഏ
റുകയും ചെയ്യും. ഒരു കത്തിന്നു വെച്ച മുദ്ര പോരാതെയായ്വന്നാൽ
ആ പോരാത്ത മുദ്രയുടെയും ന്യായമായ കൂലിയുടെയും ഭേദത്തെ
കത്തു വാങ്ങുന്നവർ ഇരട്ടിപ്പായി കൊടുക്കേണ്ടി വരും. മുദ്ര ഇല്ലാ
ത്ത കത്തിന്നു ഇരട്ടിച്ച കൂലി ഉണ്ടു താനും. ൧൨ ഉറുപ്പിക തൂക്കത്തി
ന്നു ഏറുന്നവ ഭാണ്ഡട്ടപ്പാൽ നടക്കുന്ന കച്ചേരികളിൽ കത്തു എന്നു
വെച്ചു എടുക്കയില്ല; ഭാണ്ഡത്തിൽ അത്രെ ചേൎക്കുന്നുള്ളു. ഭാണ്ഡ
മില്ലാത്ത കച്ചേരികളിൽ എടുക്കയും ചെയ്യും.

൨. പുസ്തകം.

പുസ്തകം വൎത്തമാനക്കടലാസ്സ മുതലായ എഴുത്തുകളും മറ്റും
ചെറുവക സാമാനങ്ങളും ടപ്പാൽ വഴിയായി അയപ്പാൻ വിചാരി
ച്ചാൽ, അവറ്റെ രണ്ടുപുറത്തും തുറന്നിരിക്കുന്ന മെഴുത്തുണിയിൽ
കെട്ടി, “പുസ്തകട്ടപ്പാൽ ” എന്ന വാക്കിനെ തലക്കൽ എഴുതേണം.
എന്നാൽ ൧൦ ഉറുപ്പിക (꠰ റാത്തൽ) തൂക്കം ഏറാത്തതിന്നു ഒർ അണ
യുടെയും ൨൦ ഉറുപ്പികത്തൂക്കം ഏറാത്തതിന്നു രണ്ട് അണയുടെയും
മുദ്രയെ പതിക്കേണം. പിന്നെ പതുപ്പത്തു ഉറുപ്പികയൊ പത്തു ഉറു
പ്പികയുടെ വല്ല അംശമോ കയറുന്ന തൂക്കത്തിന്നു ഓരോ അണ ട
പ്പാൽ കൂലിയും കയറും. (പത്തു ഉറുപ്പിക ശരിയായ തൂക്കമുള്ള പുസ്ത [ 71 ] കത്തിന്റെ കൂലി ൧ അണ എങ്കിലും പത്തു ഉറുപ്പികത്തൂക്കത്തിൽ
ഒരു രോമംപോലും ഏറുന്നതിന്നു രണ്ട് അണ). ൨൦൦ ഉറുപ്പിക തൂ
ക്കത്തിൽ അധികമുള്ള പുസ്തകത്തെ എടുക്കുന്നില്ല. മുദ്ര വെക്കാ
തെ ഈ ടപ്പാൽ വഴിയായി ഒന്നും അയച്ചു കൂടാ. എന്നാൽ ഈ
ഇങ്ക്ലിഷ് സൎക്കാൎക്കു അധീനമായിരിക്കുന്ന ഹിന്തുരാജ്യങ്ങളുടെ ഏതു
സ്ഥലത്തിലേക്കും മേല്പറഞ്ഞ തൂക്കമുള്ള കത്തിന്നും പുസ്തകത്തി
ന്നു മേല്പറഞ്ഞ കൂലിയും മതി. കണ്ണൂരിലേക്കും കാശിയിലേക്കും ഒ
ക്കുന്ന തൂക്കത്തിന്നും ഒക്കുന്ന കൂലിയും വേണം.

൩. ഭാണ്ഡം.

ഉറുപ്പിക തൂക്കം.
ൟ തൂക്ക
ത്തിൽ ഏറാ
ത്തതിന്നു
൧൦ ൨൦ ൩൦ ൪൦ ൫൦ ൬൦ ൭൦ ൮൦ ൯൦ ൧൦൦
ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ.
൦ ൩ ൦ ൬ ൦ ൯ ൦ ൧൨ ൦ ൧൫ ൧ ൨ ൧ ൫ ൧ ൮ ൧ ൧൧ ൧ ൧൪

ഇങ്ങിനെ അയക്കുന്ന കെട്ടുകളിൽ ഒരു കത്തിനെ മാത്രം വെ
ക്കാം; അധികം കത്തുകളെ വെച്ചാൽ ൫൦ ഉറുപ്പികയോളം പിഴ ഉണ്ടാ
കും. എന്നാൽ കെട്ടിനെ മെഴുത്തുണികൊണ്ടു നല്ലവണ്ണം പുതഞ്ഞു.
അരക്ക്കൊണ്ടു മുദ്രയിട്ടും “ഇതിൽ റെഗ്യുലേഷന്നു വിപരീതമായി
ഏതുമില്ല” എന്നു തലക്കൽ ഒരു എഴുത്തും അയക്കുന്നവരുടെ പേരും
ഒപ്പും വെക്കുകയും വേണം. മേല്പറഞ്ഞ കൂലി പണമായിട്ടൊ, മുദ്ര
യായിട്ടൊ കൊടുക്കുന്നതിൽ ഭേദം ഇല്ല. കൂലി കൊടുക്കാതെ അയ
ച്ചാൽ വാങ്ങുന്നവർ ഈ കൂലി തന്നെ കൊടുത്താൽ മതി. [ 72 ] ഇന്ത്യാഗവൎമെണ്ട് ആക്ടുകൾ.

1869ൽ 18-ാം നമ്പ്ര ആക്ടു.

ജനറൽ മുദ്രക്കടലാസ്സുകൾ

൪,൦൦,൦൦൦ ഉറുപ്പികയിൽ ഏറാത്ത യാതൊരു വസ്തുവിന്റെ
ആധാരമാകട്ടെ ഈ ഷെഡ്യൂലിന്ന് അനുസരിച്ച് കൊടുക്കേണ്ടു
ന്ന മുദ്രവിലയുടെ ക്രമം ഇതിന്ന താഴെ കാണിച്ചിരിക്കുന്നു.
തക്കതായ വില
ഉറുപ്പിക.
തക്കതായ വില
ഉറുപ്പിക.
അങ്ങിനെയുള്ള
വസ്തുക്കളിൽ
ഏറി.
ഏറാതിരു
ന്നാൽ.
അങ്ങിനെയുള്ള
വസ്തുക്കളിൽ
ഏറി.
ഏറാതിരു
ന്നാൽ.
ഉ. ഉ. ഉ. അ. ഉ. ഉ. ഉ. അ.
0 ൨൫ ൨,൦൦൦ ൨,൫൦൦ ൧൨
൨൫ ൫൦ ൨,൫൦൦ ൩,൦൦൦ ൧൫
൫൦ ൧൦൦ ൩,൦൦൦ ൩,൫൦൦ ൧൭
൧൦൦ ൨൦൦ ൩,൫൦൦ ൪,൦൦൦ ൨൦
൨൦൦ ൩൦൦ ൪,൦൦൦ ൪,൫൦൦ ൨൨
൩൦൦ ൪൦൦ ൪,൫൦൦ ൫,൦൦൦ ൨൫
൪൦൦ ൫൦൦ ൫,൦൦൦ ൫,൫൦൦ ൨൭
൫൦൦ ൬൦൦ ൫,൫൦൦ ൬,൦൦൦ ൩൦
൬൦൦ ൭൦൦ ൬,൦൦൦ ൬,൫൦൦ ൩൨
൭൦൦ ൮൦൦ ൬,൫൦൦ ൭,൦൦൦ ൩൫
൮൦൦ ൯൦൦ ൭,൦൦൦ ൭,൫൦൦ ൩൭
൯൦൦ ൧,൦൦൦ ൭,൫൦൦ ൮,൦൦൦ ൪൦
൧,൦൦൦ ൧,൫൦൦ ൮,൦൦൦ ൮,൫൦൦ ൪൨
൧,൫൦൦ ൨,൦൦൦ ൧൦ ൮,൫൦൦ ൯,൦൦൦ ൪൫
[ 73 ] പെരുനാളുകളുടെ വിവരം.

൧. ക്രിസ്ത്യപെരുനാളുകൾ.

ആണ്ടുപിറപ്പു ജനുവരി ധനു ൧൯
പ്രകാശനദിനം " " ൨൪
സപ്തതിദിനം ഫിബ്രുവരി മകരം ൨൦
നോമ്പിന്റെ ആരംഭം ൧൮ കുംഭം
നഗരപ്രവേശനം മാൎച്ച ൨൯ മീനം ൧൭
ക്രൂശാരോഹണം എപ്രിൽ " ൨൨
പുനരുത്ഥാനനാൾ " " ൨൪
സ്വൎഗ്ഗാരോഹണം മെയി ൧൪ എടവം
പെന്തകൊസ്തനാൾ " ൨൪ ൧൨
ഇങ്ക്ലിഷരാജ്ഞി ജനിച്ച നാൾ " ൨൪ " ൧൨
ത്രീത്വനാൾ " ൩൧ " ൧൯
യോഹന്നാൻ സ്നാപകൻ ജൂൻ ൨൪ മിഥുനം ൧൨
ഒന്നാം ആഗമനനാൾ നവെംബർ ൨൯ വൃശ്ചികം ൧൫
അന്ത്രയൻ " ൩൦ " ൧൬
ക്രിസ്തൻ ജനിച്ച നാൾ ദിസെംബർ ൨൫ ധനു ൧൨
സ്തെഫാൻ " ൨൬ " ൧൩
യോഹന്നാൻ സുവിശേഷകൻ " ൨൭ " ൧൪

൨. ഹിന്തുക്കളുടെ പെരുനാളുകൾ.

വിഷു മീനം ൩൦ എപ്രിൽ ൧൧
പിതൃകൎമ്മം കൎക്കിടകം ൨൮ അഗുസ്ത ൧൧
തിരുവോണം ചിങ്ങം ൧൧ " ൨൬
ആയില്യം, മകം " ൨൪, ൨൫ സെപ്തംബർ ൮, ൯
[ 74 ] ൧ാം പട്ടിക. പുകവണ്ടി.

വേപ്പൂർ തൊട്ടു ചിന്നപ്പട്ടണം വരെക്കും കിഴക്കു പടിഞ്ഞാറ്റൻ

മൈല്സ
വേപ്പൂരി
ൽ നിന്നു.
പുകവണ്ടി
സ്ഥാനങ്ങൾ
നാൾ
തോറും.
ഞായറാഴ്ച
ഒഴിച്ചു
നാൾ
തോറും.
— എന്ന കു
റി വണ്ടി താമസി
ക്കുന്നു.

വ. എന്നതു വണ്ടി
വരവു.

പു. എന്നതു വണ്ടി
പുറപ്പാടു.

ഉ. മു. എന്നതു ഉ
ച്ചെക്കു മുമ്പേ.

ഉ. തി. എന്നതു ഉ
ച്ച തിരിഞ്ഞിട്ടു.


൧, ൨, ൩
തരം
൧, ൨
തരം
൩. തരം. ൧, ൨, ൩
തരം.
ഉ. മു. ഉ. മു.
വേപ്പൂർ . . പു. . . 8 15 12 30
പരപ്പനങ്ങാടി . . . 8 45 1 0
13¾ താനിയൂർ. . . . 9 2 1 18
18¾ തിരൂർ . . വ. . . 9 20 1 35
പു. . . 9 25 1 40 9 25
28 കുറ്റിപ്പുറം . . . . 9 55 2 12
39½ പട്ടാമ്പി . . . . 10 28 2 50
46¾ ചെറുവണ്ണൂർ വ. . . . 10 28 2 50
54¾ ഒറ്റപ്പാലം പു . . . . 10 28 2 50
56¾ ലക്കടി . . 10 28 2 50
68½ പറളി . . . 10 28 2 50 * ഉ. തി.
74¼ പാലക്കാടു വ. . 10 28 2 50
പു. . 12 55 4 30
82¾ കഞ്ചിക്കോടു . . 1 30 5 5
89¾ വാളയാറു . . 2 2 5 37
98¼ മടിക്കരൈ . . 2 41 6 16
104½ പോത്തനൂർ വ. 3 0 6 40
പോത്തനൂർ
ഏപ്പൂ പു . .
3 30
കോയമ്പത്തൂർ വ . 3 45
കോയമ്പത്തൂർ പു . 2 45
പോത്തനൂർ
ഏപ്പൂ വ . .
3
പോത്തനൂർ ഉ. മു. ഉ. മു.
ഏപ്പു . . 3 30 8 0 4 15
220¼ സോമനൂർ . . 4 10 8 41 4 55
131¼ അവനാശി . . 4 43 9 23 5 25
[ 75 ]

ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടിവലികൾ കിഴക്കോട്ടു പോയാൽ.

മൈല്സ
വേപ്പൂരി
ൽ നിന്നു.
പുകവണ്ടി
സ്ഥാനങ്ങൾ
നാൾ
തോറും.
ഞായറാഴ്ച
ഒഴിച്ചു
നാൾ
തോറും.
൧, ൨, ൩
തരം
൧, ൨
തരം
൩. തരം. ൧, ൨, ൩
തരം.
തിരുച്ചിറാപ്പള്ളി ഉ. തി. ഉ. തി.
നാഗപട്ടണം വ. 7 0 1 53
6 15
139¾ ഊത്തുകുളി . . 5 9 9 53 5 50
154 പെറന്തുറി . . 5 50 10 55 6 30
163¼ ൟരോടു വ . 6 15 11 30 9 50
പു . 6 45 12* 25 7 0 * ഉ. തി.
199½ ചേലം . . വ. 8 35 2 30 9 5
പു . 9 0 3 15 9 45
274¼ ചോലാൎപ്പേട്ട
ഏപ്പു. . വ .
1 5 8 0 1 20
ഉ. മു. ഉ. തി.
359 വെങ്കളൂർ. വ . 1 0 6 30
ചോലാൎപ്പേട്ട
ഏപ്പു . വ.
1 30 5 50 1 40
325¾ വേലൂർ . വ. 4 12 9 28 3 40
പു. 4 20 9 55 3 50
363¾ അറകോണം
ഏപ്പു വ .
6 15 12* 23 5 10 * ഉ. തി.
625¾ ബല്ലാരി. വ. 7 40
670¾ രായിച്ചൂർ. വ. 8 30
അറകോണം
ഏപ്പു . . പു.
6 30 12 50 5 20
406¼ ചിന്നപട്ടണം . 8 20 5 15 7 10
[ 76 ]
൨ാം പട്ടിക.
വെങ്കളൂർ ചിനപ്പാത
വേപ്പൂരിൽ നിന്നും മറ്റും പുറപ്പെട്ടാൽ
വെപ്പൂരിൽ
നിന്നുള്ള ദൂരം.
പുകവണ്ടി സ്ഥാനങ്ങൾ: ചോലാൎപ്പേ
ട്ട, കുപ്പം, കൊലാർറോടു, മാലൂർ, കാടു
കോടി, വെങ്കളൂർ
ആഴ്ചതോറും
ഉ. തി. ഉ. മു.
274¼ ചോലാൎപ്പേട്ട . . വ . . . 1 5 1 5
പു . . 1 45 1 50
358¾ വെങ്കളൂർ . . . . . . . . 6 30 7
൩ാം പട്ടിക.
രായിച്ചൂർ ചിനപ്പാത
വേപ്പുരിൽ നിന്നും മറ്റും പുറപ്പെട്ടാൽ
ആഴ്ച തോറും. വേപ്പൂ
രിൽ നി
ന്നുള്ള
ദൂരം.
പുകവണ്ടിസ്ഥാനങ്ങൾ: അറകോണം,
തിരുത്തണി, നകരി, പട്ടൂർ, പൂടി, തി
രുപ്പതി, കൂടൂർ, രെട്ടിപള്ളി, രാജാപ്പേട്ട,
ഞാണലൂർ, ഒൻറിമെത്ത, കടപ്പ, കാമള
പൂർ, ഏറങ്കുന്നല, മൂത്തനൂർ മുതലായവ
ആഴ്ച തോറും
ഞായറാഴ്ചയിലും
ഉ. മു. ഉ. തി. ഉ. മു
363¾ അറകോണം . . . . . വ . . 8 35 5 0
പു . . 10 0 5 25 10 0
405 തിരുപ്പതി . . . . . . വ . . 12 25 8 0 12 25
പു . . 12 50 12 50
482¾ കടപ്പ . . . . . . വ . . 3 45 3 45
പു . . 4 0 4 0
ഉ. തി. ഉ. മു.
625¾ ബല്ലാരി . . . വ . . . 5 15 7 40
ഉ. മു.
670¾ രായിച്ചൂർ . . . വ . . . 8 30

ബൊമ്പായി ഇരിമ്പുപാതയോടു ചേൎത്തിരിക്കുന്നു [ 77 ] ൪ാം പട്ടിക.

നേരെ തെക്കുനിന്നുള്ള
ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടിവലികൾ.

തിരുച്ചിറാപ്പ
ള്ളിയിൽ നി
ന്നുള്ള ദൂരം
പുകവണ്ടി സ്ഥാനങ്ങൾ: കാരൂർ, തി
രുച്ചിറാപ്പള്ളി, തിരുവാമ്പൂർ, പൂതലൂർ,
തഞ്ചാവൂർ, സാലിയമംഗലം, അമ്മാ
പ്പോട്ടൈ, നീടാമംഗലം, കൊരടാച്ചേ
രി, കുളിക്കരൈ, തിരുവാളൂർ, കിവളൂർ
ചിക്കൽ, നാഗപട്ടണം.
ആഴ്ചതോറും
(ഞായറാഴ്ചയില്ലാ)
ഞായറാഴ്ചയും
ആഴ്ചതോറും
ഉ. തി. ഉ. മു.
ൟരോടു . . . പു. . . 2 0 9 0
41 കാരൂർ. . . . . . . 4 30 11 30
86 തിരുച്ചിറാപ്പള്ളി . . വ. . . 7 0 1 53
പു . . . 6* 30 2 15
119 തഞ്ചാവൂർ. . വ . . 8 35 3 52
168 നാഗപട്ടണം . . . . . . 12† 10 6 15

* ഉ. മു
† ഉ. തി.

൫ാം പട്ടിക.

ആൎക്കോണത്തിൽ നിന്നു
കാഞ്ചിപുരത്തേക്കുള്ള ചിനപ്പാത.

ആഴ്ചതോറും
൧, ൨, ൩ തരവും
ചരക്കും
ഉ. തി.
ആൎക്കോണം . . . . . . പു. . . 5 30
18¾ കാഞ്ചിപുരൻ . . . . . . വ . . 7 0
[ 78 ] LIST OF
MALAYALAM BOOKS.

മലയാള
പുസ്തകങ്ങളുടെ പട്ടിക.

ഉ. അ. പൈ
The Malayalam Almanac മലയാള പഞ്ചാംഗം 0 3 0
Arithmetic സംഖ്യാവിദ്യ 0 3 0
Malayalam & English School-Dictionary മലയാള ഇങ്ക്ലിഷ അകാരാദി 2 0 0
English & Malayalam School-Dictionary ഇങ്ക്ലിഷ് മലയാള ” 2 0 0
Clift’s Geography ഭൂമിശാസ്ത്രം 0 6 0
Elements of English Grammar ഇങ്ക്ലിഷ് വ്യാകരണം 0 3 6
Dr. Gundert’s Grammar of the Malayalam Language മലയാള ഭാഷാ
വ്യാകരണം
1 8 0
Malayalam & English Dictionary, by Rev. Dr. H. Gundert, in half
leather binding മലയാളഭാഷാനിഘണ്ടു കെട്ടിയതു
15 0 0
Kéraḷa Pal̤ama, or the History of Malabar, from A. D. 1498 — 1631
കേരളപഴമ
0 6 0
The History of the Church of Christ ക്രിസ്തസഭാചരിത്രം 1 0 0
Geometry ക്ഷേത്രഗണിതം 0 6 0
Kéraḷólpatti, or the Origin of Malabar കേരളോല്പത്തി 0 4 0
The Malayalam Country, its Geography, &c. മലയാളരാജ്യം ചരിത്ര
ത്തോടു കൂടിയ ഭൂമിശാസ്ത്രം
0 4 0
School-Panchatantram പഞ്ചതന്ത്രം 0 10 0
Malayalam Primer ബോധചന്ദ്രിക 0 1 0
One Thousand Proverbs ഓരായിരം പഴഞ്ചൊൽ 0 2 0
Spelling & Reading Book വലിയ പാഠാരംഭം 0 2 0
Malayalam-English Translator മലയാള ഭാഷാന്തരകാരി 0 6 0
A Chronological Digest of the History of India ഇന്ത്യാ ചരിത്രത്തിന്റെ
സാരാംശം
0 3 0
A Short Account of the Madras Presidency മദ്രാസസംസ്ഥാനം 0 3 0
Africaner അഫ്രിക്കാനന്റെ കഥ 0 0 6
The Art of dying happy സന്മരണവിദ്യ 0 0 4
On Bribery കയ്ക്കൂലികാൎയ്യം 0 0 3
First Catechism ലുഥരിന്റെ ചെറിയ ചോദ്യോത്തരങ്ങളുടെ പുസ്തകം 0 0 6
Second Catechism for Confirmation സ്ഥിരീകരണത്തിന്നുള്ള ഉപദേശം 0 0 6
The Incarnation of Christ, Prose ക്രിസ്തന്റെ അവതാരം 0 0 2
[ 79 ]
ഉ. അ. പൈ
The Incarnation of Christ, Native Metre ക്രിസ്താവതാരപാട്ട് 0 0 3
Rules for the Congregations സഭാക്രമം 0 1 0
The True Cross മെയ്യാൎന്നക്രൂശ് 0 0 6
J. B. Dasalu യോഹാൻ ബപ്തിസ്ത് ദസലു എന്ന ഒരു കാഫ്രിയുടെ ജീവിതം 0 0 8
The Diamond Needle വജ്രസൂചി 0 0 6
Instruction in Divine Truth സത്യോപദേശം 0 0 2
Doctrines of the Christian Religion, by Kurz ക്രിസ്തുമാൎഗ്ഗത്തിന്റെ ഉപ
ദേശസംഗ്രഹം
0 1 0
On Hindu Gods ദേവവിചാരണ 0 1 0
Gospel Songs, Part I. മൈമാൎഗ്ഗപാന ഒന്നാം അംശം 0 0 6
” ” ” II. ” രണ്ടാം അംശം 0 0 6
General Havelock പടനായകനായ ഹവലൊൿ സായ്പിന്റെ ജീവചരിത്രം 0 0 8
The Heart Book മാനുഷഹൃദയം 0 1 0
Little Henry and his Bearer ഹെന്രി ബൂസി എന്നവരുടെ കഥ 0 0 6
Hinduism and Christianity വിഗ്രഹാരാധനയും ക്രിസ്തീയധൎമ്മവും 0 4 0
Sacred History, by Kurz പവിത്രചരിത്രം 0 8 0
Bible History 1 – 5 സത്യവേദ ഇതിഹാസം ൫ാം ഭാഗം 0 3 0
Bible History സത്യവേദചരിത്രസാരം ഒന്നാം അംശം 0 0 3
Hymn-Book ക്രിസ്തീയ ഗീതങ്ങൾ 0 8 0
On the Lord’s Prayer ആത്മാവും ദൈവവുമായിട്ടുള്ള സംഭാഷണം 0 0 2
History of Mahomed മുഹമ്മദ് ചരിത്രം 0 0 3
Mahomed and Jesus compared മുഹമ്മദോ ഈസാനബിയോ ആരു
വലിയവൻ
0 0 3
Truth and Error in Nala’s History നളചരിതസാരശോധന 0 1 0
The Pilgrim’s Progress സഞ്ചാരിയുടെ പ്രയാണം 0 4 0
The Pilgrim’s Progress, abridged സഞ്ചാരിയുടെ പ്രയാണചരിത്രച്ചു
രുക്കം
0 0 4
History of Polycarp പൊലുകൎപ്പിൻ ചരിത്രം 0 0 4
Prayers ഈരേഴു പ്രാൎത്ഥനകളും നൂറു വേദധ്യാനങ്ങളുമായ നിധിനിധാനം 0 2 0
The Psalms സങ്കീൎത്തനം 0 1 0
The Reformation in Germany ഗൎമ്മന്ന്യരാജ്യത്തിലേ ക്രിസ്തുസഭാനവീ
കരണം
0 1 6
On Religion മതവിചാരണ 0 0 6
The Way of Righteousness നീതിമാൎഗ്ഗം 0 0 3
The Way of Salvation രക്ഷാമാൎഗ്ഗം 0 0 4
The Sinner's Friend പാപികളുടെ സ്നേഹിതൻ 0 0 6
The Fruits of Sin പാപഫലപ്രകാശനം 0 0 4
The Good Shepherd, Prose നല്ല ഇടയന്റെ അന്വേഷണചരിത്രം 0 0 3
Do. do. Native Metre ഇടയചരിത്രഗീതം 0 0 2
[ 80 ]
ഉ. അ. പൈ
Bible Songs പൂൎവ്വമൈമാൎഗ്ഗപാന 0 0 3
Short Bible Stories സംക്ഷേപിച്ച സത്യവേദകഥകൾ 0 1 0
Bible Stories, I. Part, Old Testament സത്യവേദകഥകൾ ഒന്നാം ഖണ്ഡം 0 2 6
Bible Stories, II. Part, New Testament സത്യവേദകഥകൾ രണ്ടാം ഖണ്ഡം 0 2 6
The New Testament പുതിയ നിയമം 0 8 0
The Sure Way മാൎഗ്ഗനിശ്ചയം 0 0 3
Life of the Rev. S. Hebich ശമുവേൽ ഹെബിൿ സായ്പിന്റെ ജീവചരി
ത്രസംക്ഷേപം
0 0 4
What is Truth? സത്യം എന്ത് 0 0 3
The Birth of Christ ക്രിസ്തന്റെ ജനനം 0 0 1
The Lost Sheep, the Piece of Silver, and the Prodigal Son നഷ്ടമായ
ആടും, കാണാതേപോയ വെള്ളിയും, മുടിയനായ പുത്രനും
0 0 1
On Fate വിധിവിചാരണ 0 0 4
The Sufferings of Christ കഷ്ടാനുഭവചരിത്രം 0 0 3
Do do. Native Metre ശ്രീഖൃഷ്ടകഷ്ടാനുഭവചരിതം 0 0 6
The Good Teacher സൽഗുരു 0 0 3
The Sermon on the Mount പൎവ്വതപ്രസംഗം 0 0 2
The Best Choice ഉത്തമതിരിവു 0 0 4
The True Light സുപ്രകാശം 0 0 4
Twelve Psalms in Sanscrit ദായൂദരാജേന കൃതാനി ഗീതാനി 0 0 6
The Way of Righteousness നീതിമാൎഗ്ഗം 0 0 3
Scripture Sentences വേദൊക്തങ്ങൾ 0 0 6
ധൎമ്മസംബന്ധമായ ചിലവുകൊണ്ടു സ്വാതന്ത്ര്യം വരുമാറാകേണ്ടുന്ന ഉപായം gratis

🖙 To be had at the Mission Book and Tract
Depository at Mangalore and at all the Stations of
the Basel German Mission of Malabar.

ൟ പുസ്തകങ്ങൾ മംഗലാപുരത്തിലേ മിശ്ശൻ പുസ്തകശാല
യിലും, മലയാളദേശത്തിലുള്ള ബാസൽ ജൎമ്മൻമിശ്ശന്നു ചേൎന്ന
എല്ലാ സ്ഥലങ്ങളിലും കിട്ടും. [ 82 ] 28, 29, 30, 31 ദിവസങ്ങൾ ഉള്ള പ്രതി മാസത്തിന്ന 1 ഉറുപ്പിക
മുതൽ ൫൦൦ ഉറുപ്പികവരെ ശമ്പളം ഉള്ളവൎക്ക പ്രതി ഓരൊ ദിവസത്തിന്ന എത്ര
ഉറുപ്പിക എത്ര അണ എത്ര പൈ വീഴും എന്നു കാണിക്കുന്ന പട്ടിക.

മാസത്തിന്റെ
ശമ്പളം
28 ദിവസങ്ങൾ
ഉള്ള മാസം
29 ദിവസങ്ങൾ
ഉള്ള മാസം
30 ദിവസങ്ങൾ
ഉള്ള മാസം
31 ദിവസങ്ങൾ
ഉള്ള മാസം
ഉറുപ്പിക ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ.
1 0 0 7 0 0 7 0 0 6 0 0 6
2 0 1 2 0 1 1 0 1 1 0 1 0
3 0 1 9 0 1 8 0 1 7 0 1 7
4 0 2 3 0 2 2 0 2 2 0 2 1
5 0 2 10 0 2 9 0 2 8 0 2 7
6 0 3 5 0 3 4 0 3 2 0 3 1
7 0 4 0 0 3 10 0 3 9 0 3 7
8 0 4 7 0 4 5 0 4 3 0 4 2
9 0 5 2 0 5 0 0 4 10 0 4 8
10 0 5 9 0 5 6 0 5 4 0 5 2
11 0 6 3 0 6 1 0 5 10 0 5 8
12 0 6 10 0 6 7 0 6 5 0 6 2
13 0 7 5 0 7 2 0 6 11 0 6 9
14 0 8 0 0 7 9 0 7 6 0 7 3
15 0 8 7 0 8 3 0 8 0 0 7 9
16 0 9 2 0 8 10 0 8 6 0 8 3
17 0 9 9 0 9 5 0 9 1 0 8 9
18 0 10 3 0 9 11 0 9 7 0 9 3
19 0 10 10 0 10 6 0 10 2 0 9 10
20 0 11 5 0 11 0 0 10 8 0 10 4
21 0 12 0 0 11 7 0 11 2 0 10 4
22 0 12 7 0 12 2 0 11 9 0 11 4
23 0 13 2 0 12 8 0 12 3 0 11 10
24 0 13 9 0 13 3 0 12 10 0 12 5
25 0 14 3 0 13 10 0 13 4 0 12 11
26 0 14 10 0 14 4 0 13 10 0 13 5
27 0 15 5 0 14 11 0 14 5 0 13 11
28 1 0 0 0 15 5 0 14 11 0 14 5
29 1 0 7 1 0 0 0 15 6 0 15 0
30 1 1 2 1 0 7 1 0 0 0 15 6
35 1 4 0 1 3 4 1 2 8 1 2 1
40 1 6 10 1 6 1 1 5 4 1 4 7
45 1 9 9 1 8 10 1 8 0 1 7 8
50 1 12 7 1 11 7 1 10 8 1 9 10
100 3 9 2 3 7 2 3 5 4 3 3 7
200 7 2 3 6 14 4 6 10 8 7 7 3
300 10 11 5 10 5 6 10 0 0 9 10 10
400 14 4 7 13 12 8 13 5 4 12 14 5
500 17 13 9 17 3 10 16 10 3 16 2 1
"https://ml.wikisource.org/w/index.php?title=മലയാള_പഞ്ചാംഗം_1874&oldid=210375" എന്ന താളിൽനിന്ന് ശേഖരിച്ചത്