വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (പലവക)
വാർത്തകൾ (ചർച്ച തുടങ്ങുക) |
നയരൂപീകരണം (ചർച്ച തുടങ്ങുക) |
സാങ്കേതികം (ചർച്ച തുടങ്ങുക) |
നിർദ്ദേശങ്ങൾ (ചർച്ച തുടങ്ങുക) |
സഹായം (ചർച്ച തുടങ്ങുക) |
പലവക (ചർച്ച തുടങ്ങുക) |
മഹാഭാരതം
തിരുത്തുകഭാരതീയഭാഷകൾക്കെല്ലാം മാതൃതുല്യയായ ഭാഷയാണ് സംസ്കൃതം. വേദോപനിഷത്തുക്കളും, ഇതിഹാസങ്ങളും, പുരാണങ്ങളും, ഭാസ, കാളിദാസ, ഭവഭൂതി പ്രഭൃതികളുടെ കാവ്യനാടകങ്ങളും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതഭാഷയിലാണ്. മലയാളത്തിന് മറ്റേതു ഭാഷയേക്കാളും സംസ്കൃതത്തോട് അഭേധ്യമായ അടുപ്പമാണുള്ളത്, അത് മലയാളത്തിൽ രചിക്കപ്പെട്ട മഹത്തായകൃതികൾ വായിച്ചാൽ മനസ്സിലാകാവുന്നതേ ഉള്ളൂ, മലയാളഭാഷയുടെ ഉദ്ധാരണത്തിന് പരിശ്രമിച്ച എല്ലാ മഹത് വ്യക്തികൾക്കും സംസ്കൃത ഭാഷയിൽ നല്ല പരിജ്ഞാനം ഉണ്ടായിരുന്നു. ഭാഷയുടെ തീവ്രത ഇന്നത്തെ കാലത്തെ കൃതികൾക്കില്ലാതെപോകാനുള്ള കാരണവും ഒരു പക്ഷേ കർത്താക്കൾക്ക് സംസ്കൃതത്തിലുള്ള അജ്ഞാനമാകാം കാരണം, എന്തെന്നു വെച്ചാൽ നമ്മുടെ ഭാഷയിൽ രചിക്കപ്പെട്ട കൃതികൾ എല്ലാം തന്നെ പുരാണമായോ, വേദങ്ങളുമായോ, ഉപനിഷത്തുമായോ, അല്ലെങ്കിൽ ഇങ്ങനെയുള്ള പ്രാചീന കൃതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാകണം. ഇന്നത്തെ തലമുറയ്ക്ക് പഴയകാല കൃതികളിലുള്ള അജ്ഞാനം കൂടുതലാണ് അതുകൊണ്ട്തന്നെയാവണം പുതുതലമുറ കുറച്ച് പുറകിൽ. മഹാഭാരതത്തിന് നിലവിലുള്ള മലയാള തർജ്ജിമകൾ, എഴുത്തച്ഛൻറെ മഹാഭാരതം കിളിപ്പാട്ട് ആണ് ശ്രദ്ധേയം അത് സാധാരണക്കാരന് കടിച്ചാൽ പൊട്ടാത്തതുമാണ്, പിന്നെയുള്ളത് കുഞ്ഞിക്കുട്ടൻത്തമ്പുരാന്റെ പദ്യ വിവർത്തനുവുമാണ് പക്ഷേ അതിന് ആദിപർവ്വം തുടങ്ങി സ്വർഗ്ഗാരോഹണ പർവ്വം വരെ ഒരേ പ്രാധാന്യത്തിൽ ഉള്ള വിവർത്തനം ആണെന്ന് പറയാൻ വയ്യ[ഈയുള്ളവൻറെ അറിവ് തുച്ഛമാണ്]. എങ്ങനെ പറഞ്ഞാലും മൂലകൃതിയോളം ബൃഹത്തായ ഒരു തർജ്ജിമ മലയാളത്തിൽ ഇല്ല എന്നു വേണം പറയാൻ. Bhandarkar Oriental Research Institute,Pune ദേവനാഗരിലിപിയിൽ യുണീകോഡിൽ സമാഹരിച്ച് പ്രസിദ്ധീകരിച്ച മഹാഭാരതത്തെ, ഞാൻ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയിട്ടുണ്ട് അത് താഴെ കൊടുത്തരീതിയിലാണുള്ളത്.
01001000a നാരായണം നമസ്കൃത്യ നരം ചൈവ നരോത്തമം
01001000c ദേവീം സരസ്വതീം ചൈവ തതോ ജയമുദീരയേത്
01001001A ലോമഹർഷണപുത്ര ഉഗ്രശ്രവാഃ സൂതഃ പൗരാണികോ നൈമിഷാരണ്യേ ശൗനകസ്യ കുലപതേർദ്വാദശവാർഷികേ സത്രേ
01001002a സമാസീനാനഭ്യഗച്ഛദ്ബ്രഹ്മർഷീൻസംശിതവ്രതാൻ
01001002c വിനയാവനതോ ഭൂത്വാ കദാചിത്സൂതനന്ദനഃ
01001003a തമാശ്രമമനുപ്രാപ്തം നൈമിഷാരണ്യവാസിനഃ
01001003c ചിത്രാഃ ശ്രോതും കഥാസ്തത്ര പരിവവ്രുസ്തപസ്വിനഃ
01001004a അഭിവാദ്യ മുനീംസ്താംസ്തു സർവാനേവ കൃതാഞ്ജലിഃ
01001004c അപൃച്ഛത്സ തപോവൃദ്ധിം സദ്ഭിശ്ചൈവാഭിനന്ദിതഃ
01001005a അഥ തേഷൂപവിഷ്ടേഷു സർവേഷ്വേവ തപസ്വിഷു
01001005c നിർദിഷ്ടമാസനം ഭേജേ വിനയാല്ലോമഹർഷണിഃ
01001006a സുഖാസീനം തതസ്തം തു വിശ്രാന്തമുപലക്ഷ്യ ച
01001006c അഥാപൃച്ഛദൃഷിസ്തത്ര കശ്ചിത്പ്രസ്താവയൻകഥാഃ
01001007a കുത ആഗമ്യതേ സൗതേ ക്വ ചായം വിഹൃതസ്ത്വയാ
01001007c കാലഃ കമലപത്രാക്ഷ ശംസൈതത്പൃച്ഛതോ മമ
ഓരോവരിയും ഹെക്സാഡെസിമൽ കോഡുപയോഗിച്ച് സൂചിപ്പിച്ചിട്ടുമുണ്ട്. ഈ സംസ്കൃതപതിപ്പ് വിക്കിയിൽ സാങ്കേതികമായ രീതിയിൽ ലഭ്യമാക്കിയാൽ ഇനിവരുന്ന തലമുറക്ക് പഠിക്കാനും, ഗവേഷണതാൽപര്യമുള്ളവർക്ക് അതിനും സഹായകമാകുന്നതാണ്. അല്ലെങ്കിൽ ഒരോ വരിയായ് തർജ്ജിമ ചെയ്യാനും ശ്രമിക്കാവുന്നതാണ്. ഒരു കൂട്ടായ ചർച്ചയിൽക്കൂടി ഇതിൻറെ സാദ്ധ്യത വിശകലനം ചെയ്യാവുന്നതാണ്. എല്ലാവരുടേയും അഭിപ്രായം മാനിച്ച് മുന്പോട്ട് പോകാം എന്നു വിചാരിക്കുന്നു ബാക്കിയുള്ളകാര്യങ്ങൾ വഴിയെ സംസാരിക്കാം --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 10:32, 8 ഓഗസ്റ്റ് 2012 (UTC)
- എന്റെ അഭിപ്രായം, മഹാഭാരതം വരുന്നതു നല്ലതു തന്നെ, പക്ഷേ, അതു മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ശ്രദ്ധേയ രചനയായിരിക്കണം എന്നാണ്. സ്വന്തം രചനകൾ വിക്കി ബുക്ക്സിൽ ആണ് ഉൾപ്പെടുത്തേണ്ടത്. മറ്റ് മുതിർന്ന ഉപയോക്താക്കളുടെ അഭിപ്രായത്തിനായി നമുക്ക് കാക്കാം. --:- എന്ന് - എസ്.മനു✆ 11:22, 8 ഓഗസ്റ്റ് 2012 (UTC)
- പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കൃതിയേ ചേർക്കാനാകൂ എന്നാണ് വിക്കിഗ്രന്ഥശാലയുടെ നിബന്ധനയിൽ പറയുന്നത്. തർജ്ജമകൾ ചേർക്കുന്നത് അനുവദിക്കാറില്ല. കൂടാതെ മൂലകൃതി പ്രസിദ്ധീകരിക്കാൻ സംസ്കൃതം വിക്കിഗ്രന്ഥശാല ഇതിനായിട്ടുണ്ട്. ഇതുപോലുള്ളവ മലയാളം വിക്കിബുക്സിലേക്ക് ചേർക്കുകയാണ് നല്ലതെന്ന് തോന്നുന്നു. പരിഭാഷയെന്ന നിലയിൽ ചേർക്കാൻ സാധിയ്കുമെന്നാണ് വിശ്വാസം. പഞ്ചായത്തിൽ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.--മനോജ് .കെ (സംവാദം) 13:56, 8 ഓഗസ്റ്റ് 2012 (UTC)
- അങ്ങനെയെങ്കിൽ വിക്കിപഞ്ചായത്തിലേക്ക് ഈ സംവാദം പകർത്തുന്നു... --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 05:01, 9 ഓഗസ്റ്റ് 2012 (UTC)
- പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കൃതിയേ ചേർക്കാനാകൂ എന്നാണ് വിക്കിഗ്രന്ഥശാലയുടെ നിബന്ധനയിൽ പറയുന്നത്. തർജ്ജമകൾ ചേർക്കുന്നത് അനുവദിക്കാറില്ല. കൂടാതെ മൂലകൃതി പ്രസിദ്ധീകരിക്കാൻ സംസ്കൃതം വിക്കിഗ്രന്ഥശാല ഇതിനായിട്ടുണ്ട്. ഇതുപോലുള്ളവ മലയാളം വിക്കിബുക്സിലേക്ക് ചേർക്കുകയാണ് നല്ലതെന്ന് തോന്നുന്നു. പരിഭാഷയെന്ന നിലയിൽ ചേർക്കാൻ സാധിയ്കുമെന്നാണ് വിശ്വാസം. പഞ്ചായത്തിൽ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.--മനോജ് .കെ (സംവാദം) 13:56, 8 ഓഗസ്റ്റ് 2012 (UTC)
- സജേഷിന്റെ അഭിപ്രായത്തോട് മൊത്തമായും വിയോജിപ്പാണെങ്കിലും വിഷയം അതല്ലാത്തതിനാൽ പ്രകരണത്തിലേക്ക് കടക്കുന്നു: മൊഴിമാറ്റം എന്ന് താങ്കൾ ഉദ്ദേശിച്ചത് ലിപ്യന്തരണമാണെന്നു മനസ്സിലാക്കുന്നു. "ഈ സംസ്കൃതപതിപ്പ് വിക്കിയിൽ സാങ്കേതികമായ രീതിയിൽ ലഭ്യമാക്കിയാൽ ഇനിവരുന്ന തലമുറക്ക് പഠിക്കാനും, ഗവേഷണതാൽപര്യമുള്ളവർക്ക് അതിനും സഹായകമാകുന്നതാണ്." താങ്കൾ ഇക്കാര്യത്തിൽ മുങ്കൈ എടുക്കുമെങ്കിൽ വളരെ സന്തോഷകരമായ കാര്യമാണ് സജേഷ്. മഹാഭാരതം മൂലം മലയാളലിപിയിൽ ഗ്രന്ഥശാലയിൽ അവശ്യം വേണ്ട കൃതി തന്നെയാണ്. ധൈര്യപൂർവ്വം മുന്നോട്ടുപോവുക.
പുതുതായി തർജ്ജുമചെയ്യുന്നതു സംബന്ധിച്ച ഒരു നയം ഇവിടെ രൂപപ്പെട്ടിട്ടില്ലെങ്കിലും ശൈലീവ്യംഗ്യാദിപ്രധാനമായ സാഹിത്യകൃതികളുടെ വിവർത്തനം വിക്കിഗ്രന്ഥശാലയിൽ അംഗീകരിക്കാതിരിക്കുകയാണ് ഉത്തമം. ബുക്സും ഇതിനുള്ള ഇടമല്ല. ബ്ലോഗുപോലെ അതിനു വേറെ വേദിയുണ്ടല്ലോ.--തച്ചന്റെ മകൻ (സംവാദം) 16:28, 9 ഓഗസ്റ്റ് 2012 (UTC)
- പക്ഷേ, നമ്മൾ ഇതു എങ്ങനെ തെറ്റുതിരുത്തൽ വായന നടത്തും? "ഇനിവരുന്ന തലമുറക്ക് പഠിക്കാനും, ഗവേഷണതാൽപര്യമുള്ളവർക്ക് അതിനും സഹായകമാകുന്നതാണ്." അങ്ങനെയാണെങ്കിൽ തന്നെ നല്ലരീതിയിൽ സംശോധനം നടത്തിയ ഒരു കൃതിയല്ലേ നമ്മൾ ബാക്കിവെക്കേണ്ടത്? (നയപരമായി ശരിയാണെങ്കിൽ ഇതിനോട് ഞാനും യോജിക്കുന്നു)--:- എന്ന് - എസ്.മനു✆ 16:37, 9 ഓഗസ്റ്റ് 2012 (UTC)
ലിപ്യന്തരണം മാത്രമാണ് ഞാൻ നടത്തിയത്, അത് മൂലകൃതിയിലുള്ള തെറ്റല്ലാതെ ലിപ്യന്തരണത്തിൽ തെറ്റ് ഇല്ല എന്നു തന്നെ പറയാം കൂടുതലായ് അറിയാൻ ഇവിടെ നോക്കുക. ഈ സംരംഭവുമായി മുൻപോട്ട് പോകുവാൻ ഞാൻ തയ്യാറാണ്. --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 16:53, 9 ഓഗസ്റ്റ് 2012 (UTC)
- നാം ഗ്രന്ഥശാലയിൽ ചേർക്കുന്ന പാഠത്തിന് ഒരു അംഗീകൃതസ്രോതസ്സ് ഉണ്ടാവുകയാണ് പ്രധാനം. സജേഷ് പറഞ്ഞ പൂനെ എഡിഷൻ മഹാഭാരതത്തിന്റെ സ്റ്റാൻഡേർഡ് ആയി കണക്കാക്കപ്പെടുന്ന പാഠമാണ്. അതുതന്നെയാണ് ഏറ്റവും ഉചിതമായ സ്രോതസ്സ്. കൺവേർഷനിൽ എന്തെങ്കിലും പിഴ വന്നിട്ടുണ്ടോന്നു മാത്രം നോക്കിയാൽ മതി. ഫോർമാറ്റിങ്ങും. ഇതിൽ വേറെ സംശോധനത്തിന്റെ ആവശ്യമില്ല. ഹെക്സ്സാഡെസിമൽ കോഡുകൊണ്ട് ഗ്രന്ഥശാലയിൽ എന്താ പ്രയോജനം എന്ന് വിശദമാക്കാമോ? അത് ഇവിടെ ആവശ്യമില്ലെന്നുതോന്നുന്നു. കൺവേർഷന് ഈ ITRANS text ഉപയോഗിക്കാവുന്നതാണ്. താങ്കൾ ചൂണ്ടിക്കാണിച്ച സോഫ്റ്റ് വെയർ നന്നായിരിക്കുന്നു. കൺവേർഷനും സംശോധനത്തിനും കൂടുതൽപ്പേരെ പങ്കെടുപ്പിക്കുന്നതല്ലേ നല്ലത്?--തച്ചന്റെ മകൻ (സംവാദം) 05:18, 10 ഓഗസ്റ്റ് 2012 (UTC)
- ഒരു കൂട്ടായ്മയിലൂടെ ചെയ്യുന്നതാണ് നല്ലത്. www.sanskritdocuments.org നിന്നുള്ളതിനേക്കാൾ നല്ലത് Bhandarkar Oriental Research Institute,Pune മഹാഭാരതമായിരിക്കണം കാരണം അവർ സർക്കാർ സംരംഭമാണ്, കൂടാതെ പ്രൂഫ് റീഡഡും ആണ്. പൂർണ്ണനായും കൺവേർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്, ബാക്കി കാര്യങ്ങൾ നോക്കിയാൽ മതിയാകും. എന്തായാലും ഞാൻ തുടങ്ങാം. --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 12:56, 10 ഓഗസ്റ്റ് 2012 (UTC)
- സജേഷ് പറഞ്ഞ BORI മഹാഭാരതം തന്നെയാണ് sanskritdocuments.com -ൽ ഉള്ളത് : [1] ഹെക്സാഡെസിമൽ ഒഴിവാക്കാനുള്ള എളുപ്പത്തിനാണ് ഞാൻ അത് നിർദ്ദേശിച്ചത്. ഹെക്സാഡെസിമൽ നീക്കിയല്ലേ ചേർക്കാൻ ഉദ്ദേശിക്കുന്നത്?--തച്ചന്റെ മകൻ (സംവാദം) 16:22, 10 ഓഗസ്റ്റ് 2012 (UTC)
വടക്കൻ പാട്ടുകൾ
തിരുത്തുകകബനിഗിരി നിർമ്മല ഹൈസ്കൂൾ മുമ്പ് ഇന്ദുലേഖ വിക്കി ഗ്രന്ഥശാലയിൽ ചേർത്തിരുന്നു.അടുത്തതായി വടക്കൻ പാട്ടുകൾ ഗ്രന്ഥശാലയിൽ ചേർക്കാൻ ആഗ്രഹിക്കുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ.—ഈ തിരുത്തൽ നടത്തിയത് Nirmalakabanigiri (സംവാദം • സംഭാവനകൾ)
- പരിശ്രമങ്ങൾക്കു വളരെ നന്ദി ☺. പക്ഷേ ഇന്ദുലേഖ ഒരു പ്രസിദ്ധീകൃത കൃതിയും, വടക്കൻ പാട്ടുകൾ ഒരു വാമൊഴി കൃതിയുമല്ലേ? അതിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഏതെങ്കിലും പുസ്തകത്തിന്റെ പകർപ്പവകാശം തീർന്ന പതിപ്പു ചേർക്കുന്നതായിരിക്കും ഉത്തമം. അല്ലെങ്കിൽ നമ്മൾ അതിനെ എങ്ങനെ തെറ്റുതിരുത്തൽ വായന നടത്തും? ഒരേ പട്ടിന് പലയിടങ്ങളിൽ പല പാഠഭേദങ്ങളുണ്ടായിരിക്കുകയില്ലേ? അതെങ്ങനെ നമ്മൾ കൊടുക്കും? അങ്ങനെ അല്ലറ ചില സംശയങ്ങളുണ്ട്. മറ്റുപയോക്താക്കളുടെ അഭിപ്രായത്തിനായി കാക്കാം. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:43, 7 ഒക്ടോബർ 2013 (UTC)
- ഒരു ചെറിയ തിരുത്ത്, ഇന്ദുലേഖയല്ല കുന്ദലതയാണ് ചേർത്ത പുസ്തകം. ചർച്ചകൾ നടക്കട്ടെ. ഇതേക്കുറിച്ച് എനിക്കും സംശയങ്ങളുണ്ട്. ചേർക്കാവുന്ന/ചേർത്തിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് കൃത്യമായ നയങ്ങൾ നമുക്കില്ല. --മനോജ് .കെ (സംവാദം) 13:34, 8 ഒക്ടോബർ 2013 (UTC)
തിരുത്ത്
തിരുത്തുകക്ഷമിക്കണം കുന്ദലതയാണ് നേരത്തെ ചേർത്തത്—ഈ തിരുത്തൽ നടത്തിയത് Nirmalakabanigiri (സംവാദം • സംഭാവനകൾ)
ഗുണ്ടർട്ട് ലെഗസി
തിരുത്തുകട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റി മിക്ക ഗ്രന്ഥശാലയിലെ പ്രവർത്തകർക്കും അറിയാമല്ലോ. അതിന്റെ ഉൽഘാടന അറിയിപ്പ് സമ്മേളനത്തിൽ പല ഗ്രന്ഥശാല പ്രവർത്ത്കരും പങ്കെടുക്കുകയും ചെയ്തു. ആ പരിപാടി 2013ൽ കഴിഞ്ഞതാണെങ്കിലും ഇപ്പോഴാണ് പുസ്തകം സ്കാൻ ചെയ്യാനും മറ്റുമുള്ള ഫണ്ടുകൾ ശരിയാവുകയും അവർ അവിടെ സ്കാനിങ് ആരംഭിക്കുകയും ചെയ്തിരിക്കുന്നത്. ആ ശേഖരത്തിൽ പഴയ അച്ചടി പുസ്തകങ്ങളും ഗുണ്ടർട്ടിന്റെ കൈയ്യെഴുത്തും താളിയോലകളും അടക്കം 200ൽ അധികം വിവിധ തരത്തിലുള്ള രേഖകൾ ആണുള്ളത്. സ്കാനിങ് കഴിഞ്ഞ ചില കൃതികൾ പരിശോധിക്കാൻ (എന്റെ ജോലിയുടെ ഭാഗമായി ഞാൻ ജർമ്മനിയിൽ പോയപ്പോൾ ഒരു ശനിയാഴ്ച അവധി ദിവസം ട്യൂബിങനിലും പോയിരുന്നു) എനിക്കു അവസരം ലഭിച്ചിരുന്നു. അവരുടെ സ്കാനിങ് ക്രമമായി മുന്നേറുകയാണ്. ഏതാണ്ട് 40,000 ൽ പരം പേജുകൾ ആണ് ഡിജിറ്റൈസ് ചെയ്യുന്നത്.
എന്നാൽ സ്കാൻ ചെയ്തു പുസ്തകത്തിന്റെ സ്കാൻ കോപ്പി മാത്രം വെറുതെ ലഭ്യമാക്കാതെ മലയാളം യൂണീക്കോഡ് കൺവേർഷൻ അടക്കമുള്ള പൂർണ്ണ ഡിജിറ്റൽ കൺവേർഷൻ ആണ് ട്യൂബിങൻ യൂണിവേർസിറ്റി ആലൊചിക്കുന്നത്. അതിനായി അവർ മലയാളം സർവ്വകലാശാല അടക്കമുള്ള കേരള സർക്കാർ സ്ഥാപനങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു.
എന്നാൽ ഉൽഘാടന സമ്മേളനത്തിൽ വിക്കിഗ്രന്ഥശാല പ്രവർത്തകരുടെ സേവനം ഉണ്ടായിരുന്നതാൽ വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകരെ കൂടെ ഇതിന്റെ ഭാഗമാക്കാനുള്ള സാദ്ധ്യത അവർ ആരായുന്നു. വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകർക്ക് ഈ ശേഖരത്തിലെ ചില പ്രധാനപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ കൂടാൻ തയ്യാറാണോ എന്ന് അവർ ആരായുന്നു.
പക്ഷെ ഒരു വ്യത്യാസം ഉള്ളത് പൂർണ്ണമായും ഡിജിറ്റൈസ് ആവാതെ സ്കാനും ഉള്ളടക്കവും ഒന്നും പബ്ലിക്ക് ആവില്ല എന്നതാണ്. വിക്കിഗ്രന്ഥശാലയുടെ നിലവിലുള്ള രീതിയിൽ നിന്ന് വ്യത്യസ്തം ആണത്. അതിനാൽ ട്യൂബിങ്ങൻ സർവ്വകലാശാല ഒരുക്കുന്ന പ്രത്യേക വിക്കിയിൽ പോയി നമ്മൾ ഈ സവിശെഷ പദ്ധതിയിൽ അംഗത്വം എടുക്കണം എന്നതാണ്. നമ്മൾ ഒരു പുസ്തകം ഡിജിറ്റൈസ് ചെയ്ത് തീർന്നാൽ അതിന്റെ സ്കാനും, യൂണിക്ക്കൊഡ് പതിപ്പും, അടക്കം എല്ലാം അവർ പബ്ലിക്ക് ആക്കും. അപ്പോൾ അത് ഗ്രന്ഥശാലയിലേക്ക് ഇംപോർട്ട് ചെയ്യുകയും ചെയ്യാം. ഓരോ പുസ്തകവും ഇത്തരത്തിൽ വിവിധ ആളുകളുടെ (ഉദാ: വിക്കിഗ്രന്ഥശാല പ്രവർത്തകർ, മലയാളം സർവ്വകലാശാല, ട്യൂബിങൻ യൂണിവേർസിറ്റിയിലെ മലയാള വിദ്യാർത്ഥികൾ) സഹായത്തൊടെ യൂണിക്കൊഡ് കൺവേർഷൻ നടത്തി ഒരു സീരീസ് ആയി ഇത് പുറത്തിറക്കാൻ ആണ് അവർ ആലൊചിക്കുന്നത്.
ഈ വിഷയത്തിൽ വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. --Shijualex (സംവാദം) 06:02, 18 ജനുവരി 2017 (UTC)
- ഗുണ്ടർട്ട് ശേഖരം പൊതു സഞ്ചയത്തിലെത്തുന്നിന്റെ പ്രാധാന്യം നമ്മുടെ അക്കാദമിക് സമൂഹം ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളം വിക്കി സമൂഹം ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. ഡിജിറ്റൈസ് ചെയ്ത് തീർന്നാൽ അതിന്റെ സ്കാനും, യൂണിക്ക്കൊഡ് പതിപ്പും, അടക്കം എല്ലാം അവർ പബ്ലിക്ക് ആക്കും എന്നുള്ളത് ഉറപ്പാക്കണം. എല്ലാ വിധ പിന്തുണയും അറിയിക്കുന്നു.--Fotokannan (സംവാദം) 04:52, 20 ജനുവരി 2017 (UTC)
പുസ്തകങ്ങളല്ലാത്ത ലേഖനങ്ങൾ
തിരുത്തുകഅറിവില്ലാത്തവൻ ഭാഗ്യവാൻ, മതം മയക്കുന്നു മനുഷ്യൻ മയങ്ങുന്നില്ല എന്നിങ്ങനെ ചില ലേഖനങ്ങൾ പുസ്തകങ്ങൾ അല്ലാത്തവ സമീപകാലത്ത് ഗ്രന്ഥശാലയിൽ ചേർക്കപ്പെടുന്നു. അഡ്മിൻമാർ ശ്രദ്ധിക്കുമല്ലോ. @Balasankarc: @Manojk: @Manuspanicker: ഈ താളുകൾ ഡിലീറ്റ് ചെയ്യുമല്ലോ. --Ranjithsiji (സംവാദം) 00:52, 24 മാർച്ച് 2021 (UTC)
- A person contacted me to complete OTRS. scanned pdf will be available with ccbysa licence. but we need to discuss is it need to add or not.--Manojk