ജ്ഞാനൊദയം

രചന:വെങ്കിടഗിരി ശാസ്ത്രി (1880)

[ 3 ] ജ്ഞാനൊദയം

ഇത

കൊയമ്പത്തൂർ അഷ്ടാവധാനി മതഖണ്ഡന
വെങ്കിടഗിരി ശാസ്ത്രികളാൽ ഉണ്ടാക്കപ്പെട്ടത.


പാലക്കാട്ടചെൎന്ന നല്ലെപ്പള്ളിയിൽ
മ– രാ– രാ– ചൊണ്ടത്ത വലിയ മന്നാടിയാരുടെ
ദ്രവ്യസഹായത്തിന്മെൽ.


കോഴിക്കോട


വിദ്യാവിലാസ അച്ചുകൂടത്തിൽ അച്ചടിക്കപ്പെട്ടത.

1880 നവമ്പ്ര.
[ 5 ] ജ്ഞാനൊദയം

ഇത

കോയമ്പത്തൂർ അഷ്ടാവധാനി മതഖണ്ഡന
വെങ്കിടഗിരി ശാസ്ത്രികളാൽ ഉണ്ടാക്കപ്പെട്ടത


പാലക്കാട്ടചെൎന്ന നല്ലെപ്പള്ളിയിൽ
മ— രാ— രാ— ചൊണ്ടത്ത വലിയ മന്നാടിയാരുടെ
ദ്രവ്യസഹായത്തിന്മെൽ


കോഴിക്കോട


വിദ്യാവിലാസ അച്ചുകൂടത്തിൽ അച്ചടിക്കപ്പെട്ടത

1880 നവമ്പ്ര മാസം [ 7 ] ശിവമയം

മുഖവുര

സൎവ്വെശ്വരനായ പരമശിവൻ അരുളിചെയ്ത വെദങ്ങ
ളാൽ ഉണൎത്തപ്പെടുന്ന ഹിന്തുമാൎഗ്ഗം തന്നെസത്യമാൎഗ്ഗമാകുന്നു.
ൟ ഹിന്തുമതത്തെ അനുഷ്ഠിച്ചവരുന്ന നമ്മുടെ മലയാളത്തി
ലുംമറ്റും ചിലഅജ്ഞാനികൾപ്രവെശിച്ച ഹിന്തുമതത്തെ സ്പ
ഷ്ടമായികാണിക്കുന്ന വെദാഗമശാസ്ത്രപുരാണ ഇതിഹാസ
ങ്ങളെ അല്പമെങ്കിലും അറിയാതെയും തങ്ങടെ കുത്സിതമതത്തെ
പ്രസംഗിക്കുന്നതിനാൽ എളുപ്പത്തിൽദ്രവ്യംകിട്ടുവാൻ മാൎഗ്ഗ
മായിരിക്കുന്നതകൊണ്ടും ൟഹിന്തുമതത്തെവാക്കുകൊണ്ടും"വ
ജ്രസൂചി" മുതലായപലപുസ്തകങ്ങളെകൊണ്ടും, അന്യായമായി
ദുഷിച്ചവരുന്നു.

നമ്മുടെവെദാഗമ ശാസ്ത്ര പുരാണഇതിഹാസങ്ങളെ അല്പ
മെങ്കിലുംഅറിയാത്തവരും ആഅജ്ഞാനികളുടെമതശാസ്ത്രത്തെ
മുഴുവനും പഠിക്കാത്തവരും, തൎക്കന്യായശാസ്ത്രങ്ങളിൽ അല്പമെ
ങ്കിലും പരിചയമില്ലാത്തവരുമായചിലജനങ്ങൾ ആദൂഷണ
ങ്ങളൊക്കുമെന്നപരിഭ്രമിച്ച കുത്സിതമതപടുകുഴിയിൽ വീണു
കെട്ടുപൊകുന്നു.

അതിനെകണ്ടമനസ്സലിഞ്ഞ ഹിന്തുമതത്തിന്മെൽ ആ അ
ജ്ഞാനികളാ ലാരൊപിക്കപ്പെടുന്ന ദൂഷണം കൊണ്ട ഒരുവരും
കെട്ടപൊകാതെ ഹിന്തുമാൎഗ്ഗത്തെതന്നെ ആചരിച്ചഉജ്ജീവി
പ്പാനായിട്ട ആദൂഷണങ്ങളെഒക്കെയും ന്യായമായിതന്നെ കള
ഞ്ഞ യഥാൎത്ഥമായുള്ള അറിവിനെ പ്രകാശിപ്പിക്കുന്ന ഞ്ജാ
നൊദയം എന്നൟ പ്രബന്ധത്തെ പരമകാരുണികരായപരമ
ശിവന്റെ ദിവ്യപ്രസാദത്താൽതന്നെ ചെയ്യപ്പെട്ടിരിക്കുന്നു.
[ 8 ] [ 9 ] വിജ്ഞാപനം

അഖിലലൊകഭൂഷണമായി, അവിദ്യാ ശൊഷണമായി,
അനാചാരഭെഷണമായി, അനന്തസുഖപൊഷണമായി, അ
ശെഷാരികുലഭീഷണമായി, ആദിസൽശ്രുതി ഘൊഷണം
ആധാരമായി, അതുലസംസ്കൃതഭാഷണം സാധാരണമായിപ്ര
കാശിക്കുന്ന പുണ്യഭൂമിയായഭാരതഖണ്ഡത്തിൽ വടക്ക ഗൊക
ൎണ്ണവും തെക്കകന്യാകുമാരിയും അതിരായിട്ടുള്ള കെരളംഎന്ന മ
ലയാളദെശത്തിൽവസിക്കുന്നഹെ—ഹിന്തുക്കളെ:—

സൎവ്വകൎത്താവായി സൎവ്വവ്യാപിയായി, സൎവ്വജ്ഞരായി,
സൎവ്വതൊമുഖരായി, സ്വതന്ത്രരായി, സൎവാനുഗ്രഹരായി, ശാ
ന്തരായി, ചിന്മാത്രമൂൎത്തിയായി, അനാദിമലമുക്തരായി, അതി
സൂക്ഷ്മരായി, അതിമഹാനായി അചലരായി അതിനീതിയുള്ള
വരായി, അതികൃപയുള്ളവരായി, നിത്യരായി, നിത്യാനന്ദരാ
യി, അതിപരമാപ്തരായി, ശാശ്വതബന്ധുവായിരിക്കുന്ന പരമ
ശിവൻ നമ്മളാൽ സെവിക്കപ്പെടുന്ന പരബ്രഹ്മമായ ഒരെ
ദെവൻ. ആപരമശിവൻആത്മാക്കളുടെ മെൽവെച്ചിരിക്കുന്ന
വലിയകരുണനിമിത്തം പഞ്ചശക്തിരൂപ പഞ്ചമന്ത്ര തനുമാ
നായ സദാശിവനായി പ്രഥമമഹാസൃഷ്ടി ആരംഭത്തിൽആ
ദ്യശാസ്ത്രമായ വെദത്തെഅരുളിചെയ്തു. വെദമായത പരമാപ്ത
രാലുപദെശിക്കപ്പെട്ട പാരമാൎത്ഥികവാക്യമായി ആത്മാക്കൾക്ക
ബുദ്ധി, മുക്തി, സാധനൊപായജ്ഞാനത്തെ ബൊധനചെ
യ്യുന്നശാസ്ത്രമാകുന്നു. ആവെദം—ഋക്ക, എജുസ്സ,സാമം, അഥ
ൎവണം എന്നനാലായിരിക്കുന്നു. അവകൾഅല്പശ്രുതി വാക്യ
മെന്നും,പ്രബലശ്രുതിവാക്യമെന്നും രണ്ടഭാഗമായിരിക്കുന്നു.
[ 10 ] അവകളിൽഅല്പശ്രുതിവാക്യം,കൎമ്മാനുഷ്ഠാനക്രമങ്ങളെയും പ്ര
ബലശ്രുതിവാക്യം, അത്യാത്മജ്ഞാനത്തെയും പറയുന്നു— ഇതമു
പ്പത്തരണ്ട ഉപനിഷത്തായിരിക്കുന്നു. ൟവെദങ്ങൾ എല്ലാവ
ൎക്കും എളുപ്പത്തിൽ മനസ്സിലാവാൻ ആഗമശാസ്ത്രങ്ങളായും,
പിൻനടന്നചരിത്രങ്ങളെയും ചെൎത്തപുരാണഇതിഹാസ ങ്ങളാ
യും, ദെവകൾ, ഋഷികൾമുതലായപലമഹാന്മാരാൽപറയപ്പെ
ട്ടിരിക്കുന്നു. ൟശാസ്ത്രങ്ങളൊക്കെയും മൂലഭാഷയായസംസ്കൃത
ത്തിൽഇരിക്കുന്നു— മെപ്പടിശാസ്ത്രങ്ങളാൽഅറിയിക്കപ്പെടുന്ന
ഹിന്തുമതംതന്നെ സത്സമയലക്ഷണങ്ങളൊക്കെയും കുറവില്ലാ
തെഇരിക്കുന്നസത്യമാൎഗ്ഗമെന്നശ്രുതി ,യുക്തി, അനുഭവങ്ങളാൽ
നിശ്ചയിച്ചആദികാലംതുടങ്ങി ഭാരതഖണ്ഡത്തിലുള്ള നമ്മുടെ
പൂൎവ്വീകന്മാരായസകലമഹാന്മാരും ഇതിനെതന്നെസ്വീകരിച്ചും
കൊണ്ടുവന്നു അപ്രകാരംതന്നെ നാമെല്ലാവരും ഈ ഹിന്തുമ
തംതന്നെ സത്സമയമെന്നനിശ്ചയിച്ച അംഗീകരിച്ചിരിക്കു
ന്നു— അപ്രകാരംഇരിക്കെ ഇപ്പൊൾ സ്വല്പകാലത്തിന്നമു
മ്പെ അന്യദെശങ്ങളിലുള്ള ദുൎബ്ബലന്മാരായ ചിലഅജ്ഞാനിക
ൾ ഒന്നായികൂടി ആദെശങ്ങളിലുള്ള ജനങ്ങളുടെഅടുക്കൽചെ
ന്ന ഭാരതഖണ്ഡവാസികൾക്ക സമയക്രമം യാതൊന്നുംഅറി
ഞ്ഞുകൂടാ എന്നുംതങ്ങൾ അവരെ നന്നാക്കെണമെന്നും കപട
മായിഅറിവകൊടുത്ത ദയകാണിച്ച കാലംതൊറും പലദ്രവ്യമ
യപ്പാൻ സമ്മതപ്പെടുത്തി തങ്ങൾവിശെഷാൽ ഒരുപട്ടപ്പെർ
ധരിച്ചുംകൊണ്ട ൟദെശങ്ങളിൽ പ്രവെശിച്ച നമ്മുടെമാൎഗ്ഗ
ത്തിന്റെമഹിമയെ അറിയാത്തതകൊണ്ടും, താൻപിടിച്ചിരി
ക്കുന്ന ദുരഭിമാനത്താലും,എളുപ്പത്തിൽവളരെദ്രവ്യം സമ്പാദി
പ്പാൻ വെറെവഴിഅറിയാത്തതകൊണ്ടും, സ്വല്പകാലത്തിന്ന
മുമ്പെ പല അതിപാതകശിരൊമണികളാൽ നിൎമ്മിക്കപ്പെട്ടതും,
ജീവബന്ധലക്ഷണങ്ങളെയും, മുക്തിസ്വരൂപത്തെയും, മുക്തി
സാധനൊപായത്തെയും, മറ്റും അല്പമെങ്കിലും ഉള്ളപ്രകാരംകാ
ണിക്കാത്തതായിരിക്കുന്ന നൂതനമതമായതങ്ങടെ കുത്സിതമത
ത്തെഇവിടെ വൃദ്ധിയാക്കുവാനായി പ്രയത്നംചെയ്തനൊക്കി
[ 11 ] ആകുത്സിതമതത്തെ ഇവിടെഇരിക്കുന്ന യാതൊരുത്തരും
സ്വീകരിക്കാത്തതിനെക്കണ്ട ഒരുഉപായം ചെയ്തകൊണ്ട പാഠ
കശാലമുതലായ്തുകളെ സ്ഥാപിച്ചആവശ്യമായി വേണ്ടുന്നഭാ
ഷകളെ പഠിപ്പിച്ചും ഓരൊരുകാരണവശാൽ ദ്രവ്യംകൊടുത്തും
നല്ലബുദ്ധിയും ഈശ്വരഭക്തിയും ഇല്ലാത്ത ചിലഎഴജനങ്ങ
ളെകെടുത്തതങ്ങടെവശമാക്കിചെയ്തു. ആജനങ്ങൾമുമ്പെതങ്ങൾ
അനുഷ്ഠിച്ചഹിന്തുമതനിലയെ വിട്ടതുകൊണ്ടും പിന്നെതങ്ങൾ
ചെൎന്നകുത്സിതമതത്തെ ദ്രവ്യആശകൊണ്ടസ്വീകരിച്ചതല്ലാതെ
അല്പമെങ്കിലും ഉൾക്കൊള്ളാത്തതകൊണ്ടും ഉഭയസമയ ഭ്രഷ്ട
രായി രൌരവാദിനരകത്തിന്ന ആളായി ഭവിച്ചിരിക്കുന്നു.

ഇനിയും ആ അജ്ഞാനികൾ ദ്രവ്യമസ്ത കൊണ്ടും മതിമയ
ക്കംകൊണ്ടുംഅല്പവും കൂശലില്ലാതെ ശിവൻ ദൈവമല്ലെന്നും,
അവർപിശാചാണെന്നും, വെദാഗമാദികൾ അബദ്ധശാസ്ത്ര
മാണന്നും, ഹിന്തുമതം ദുൎമ്മാൎഗ്ഗമാണന്നും, ഹിന്തുക്കൾഅജ്ഞാ
നികളാണെന്നും അവർപിശാചിന്റെഅടിമകളാണന്നും,വ
ലിയദൂഷണങ്ങളെപറഞ്ഞുനടന്ന, വജ്രസൂചി, അജ്ഞാനകുഠാ
രംമുതലായ പലദൂഷണപുസ്തകങ്ങളെ അച്ചിൽപതിപ്പിച്ച പ്ര
സിദ്ധപ്പെടുത്തി ഹിന്തുവെദാഗമാദികളുടെ യഥാൎത്ഥത്തെ അ
റിയാത്തചിലപാമരജനങ്ങളെമയക്കികെടുക്കുന്നു.

ശിവൻഒരുവൻതന്നെസൎവജ്ഞനായഏകദൈവമാണെ
ന്നുംഹിന്തുമതംതന്നെസത്യസമയംഎന്നുംതുനിഞ്ഞഹിന്തുക്കളാ
യഞങ്ങൾ മെൽപറഞ്ഞപ്രകാരംതന്നെ ൟഅജ്ഞാനികൾചെ
യ്യുന്നശിവദൂഷണം,ബ്രഹ്മദൂഷണം,വെദാഗമാദിദൂഷണംമുത
ലായവലിയപാപങ്ങളെകണ്ടും, അവർകളെഖണ്ഡിയാതെമൌ
നമായിരിക്കുന്നതും,അവരാൽആരൊപിക്കപ്പെടുന്നദൂഷണങ്ങ
ളെ ഹിന്തുമതശാസ്ത്രത്തിൽ അല്പമെങ്കിലും അറിവില്ലാത്ത തു
കൊണ്ടയഥാൎത്ഥമാണന്നപരിഭ്രമിച്ച അവരുടെകുത്സിതമതപടു
കുഴിയിൽചിലർവീണു കെട്ടുപോകുന്നതിനെകണ്ടും, ആദൂഷങ്ങ
ളെ പരിഹരിച്ച ഹിന്തുവെദാഗമാദികളുടെമഹിമയെഉപദെശി
ച്ച കുത്സിതമതത്തെനിരാകരിക്കാതെ വെറുതെഇരിക്കുന്നതും
[ 12 ] അതിപാതകമാകുന്നു.

ശിവദൂഷണംമുതലായ്ത ചെയ്യുന്നതും അതിനെകെട്ടുംകൊ
ണ്ടമൌനമായിരിക്കുന്നതും, അന്ന്യമതങ്ങളെ നിരാകരിയാതെ
ഇരിക്കുന്നതും,അതിപാതകംഎന്നുള്ളതിന്നപ്രമാണങ്ങൾ (രുദ്ര
ബ്രഹ്മണൊപനിഷത്ത)2 -ാമദ്ധ്യായം 5-ാമതവാക്ക്യത്തിലും
(സന്താനസൎവൊക്തം) എന്നആഗമത്തിൽഉൾപിരിവഅഞ്ചി
ൽഒന്നായ(ശിവധൎമ്മൊത്തരം)-6ാമദ്ധ്യായത്തിലും (പരാശര
സ്മൃതി) എന്നധൎമ്മശാസ്ത്രത്തിലും (ശിവധൎമ്മൊത്തരം) 10-ാമ
ദ്ധ്യായം(ശിവഞ്ജാനയൊഗഘട്ടത്തിലും,) (സ്കാന്ദപുരാണം)
ദെവിആവിൎഭവിച്ചഅദ്ധ്യായത്തിലും, (കൂൎമ്മപുരാണത്തിൽ )
പ്രായശ്ചിത്തംപറഞ്ഞഅദ്ധ്യായത്തിലുംശ്രീമൽഅപ്പയദീക്ഷി
തർഅരുളിച്ചെയ്ത (ശിവതത്വവിവെകവൃത്തിയിൽ) ഉദാഹരി
ച്ചിരിക്കുന്നവാക്യങ്ങളിലും, കണ്ടകൊള്ളെണ്ടതാകുന്നു. പിന്നെ
യുംദക്ഷൻശിവദൂഷണംചെയ്തപ്പൊൾ സങ്കൊചംകൊണ്ടും, ഭ
യംകൊണ്ടും, അതുകളെകെട്ടുംകൊണ്ട മൌനമായിരുന്ന ദെവ
കൾ, ഋഷീശ്വരന്മാർമുതലായവർ, വീരഭദ്ര രാൽദണ്ഡിക്കപ്പെ
ട്ടപിന്നെ ശൂരപത്മാ, മുതലായഅസുരകളാൽ നൂറ്റെട്ടുയുഗം
വെദനഅനുഭവിച്ചുഎന്നുള്ളചരിത്രം (സ്കാന്ദപുരാണത്തിൽ)
പറഞ്ഞിരിക്കുന്നതിനെകണ്ടുംകെട്ടുംഇരിക്കാമെല്ലൊ.

ആയ്തകൊണ്ടഇങ്ങിനെഹിന്തു ശാസ്ത്രങ്ങൾ പറയുന്നതി
നാൽശിവദൂഷണംമുതലായപാ പങ്ങളെ ചെയ്യുന്നഅജ്ഞാനി
ളെഖണ്ഡിക്കുന്നതും,അവരുടെ കുത്സിതമതത്തെ പലവലിയ
ന്യായങ്ങളാൽ നിരാകരിക്കുന്നതുംസന്മാൎഗ്ഗമായനമ്മുടെഹിന്തുമ
തത്തെഅതിപ്രബലപ്രമാണങ്ങളാൽവ്യവസ്താപിക്കുന്നതും,മു
ഖ്യമായിചെയ്യെണ്ടുന്നതുല്യാധികാരമില്ലാത്ത പുണ്യങ്ങളാകുന്നു.

ഞങ്ങൾപ്രയത്നിക്കുന്ന ൟപുണ്യംഅവശ്യം കൎത്തവ്യ
മായലൊകൊപകാരകമായതുകൊണ്ടും, ചെയ്യുന്നത,ചെയ്യിക്കു
ന്നത,അനുകൂലിക്കുന്നത ൟമൂന്നുംതുല്യമായതകൊണ്ടും നിങ്ങ
ളെല്ലാവരും ൟപുണ്യം സഫലമാവാൻവെണ്ടിഉപകാരിക
ളായിരിക്കെണ്ടതാകുന്നു. നിങ്ങൾചെയ്യെണ്ടുന്ന ഉപകാരങ്ങളെ
[ 13 ] താഴെപറയുന്നു.

1-ാമത—നിങ്ങളെല്ലാവരും ദിവസംതൊറും സന്ധ്യാവന്ദ
നം,ശിവപൂജാ, ശിവദൎശനംമുതലായ്ത‌ചെയ്യുമ്പൊഴൊക്കെയും
വെണ്ടുന്നവൎക്ക വെണ്ടിയതിനെ കൊടുക്കുന്ന പരമകാരുണ്യ
സാഗരമായ പരമശിവനെ അഗ്നിജ്വാലയിൽ പെട്ടമെഴുകു
പൊലെമനസ്സകനിഞ്ഞുരുകിരൊമാഞ്ചംകൊള്ള,കണ്ണീർ ചൊരി
യ,അമ്പൊടു ചിന്തിച്ചസ്തുതിച്ച വണങ്ങികുത്സിതമതത്തെ നി
രാകരിച്ചഹിന്തുമതത്തെസ്ഥാപനം ചെയുന്നതായ ൟപുണ്യം
നിൎവിഘ്നമായി നിവൃത്തിപ്പാനായിട്ടകൃപചെയ്യെണമെന്നപ്രാ
ൎത്ഥിക്കെണ്ടതാകുന്നു.

2-ാമത—ൟപുണ്യംചെയ്യുന്നതിന്ന ദ്രവ്യവും ആവശ്യമാ
യിരിക്കുന്നതിനാൽ നിങ്ങളെല്ലാവരുംഅല്പമെങ്കിലും ലൊഭി
യാതെനിങ്ങളാൽ കഴിയുന്ന ദ്രവ്യം കാലംതൊറും ഉപകരിക്കെ
ണ്ടതാകുന്നു.

3-ാമത—ആദ്ര വ്യംകൊണ്ടുഞങ്ങൾ അച്ചിൽ പതിപ്പിക്കു
ന്ന പുസ്തകങ്ങളെ നിങ്ങളെല്ലാവരും ചിത്തസമാധാനത്തൊടു
കൂടെപലപ്രാവശ്യംവായിച്ചറിയെണ്ടുന്നതാകുന്നു.

4-ാമത—നിങ്ങൾവായിച്ചതിനെഅന്യൎക്കും വെളിവായി
അറിയത്തക്കവണ്ണംഉണൎത്തിനമ്മുടെ മതക്കാർകുത്സിത മതപ്പ
ടുകുഴിയിൽ വീഴാതിരിപ്പാൻ സാവധാനമായി രക്ഷിച്ച കൊ
ള്ളെണ്ടതാകുന്നു.

5-ാമത—അജ്ഞാനികളെങ്കിലും, അവരെസെവിക്കുന്നപ
രിജനങ്ങളെങ്കിലും, ഹിന്തുമതത്തെ ദൂഷണംചെയ്ത കുത്സിതമ
തത്തെസാധിപ്പാനായിവന്നാൽ അവരെപ്രീതിപ്പെടുത്തെണ
മെന്നുള്ളകരുതൽഅല്പംപൊലുംഇല്ലാതെ എതൃത്തനിന്നഹിന്തുമ
തത്തിന്റെമെൽ അവരാലാരൊപിക്കപ്പെടുന്ന ദൂഷങ്ങളെപ
രിഹരിച്ചഅവരുടെമതത്തെഖണ്ഡിച്ച അവരുടെവായഅടക്കി
കളയെണ്ടതാകുന്നു.

6-ാമത—നിങ്ങളെല്ലാവരും നിങ്ങടെകുട്ടികളെ അന്ന്യമത
ക്കാരൊടസംസൎഗ്ഗംചെയ്വാൻ സമ്മതിക്കാതെതക്കപക്വത്തിൽത
[ 14 ] ന്നെദീക്ഷമുതലായഉപദെശങ്ങളെ ചെയ്തഅവരുടെപക്വത്തി
ന്നതക്കമതശാസ്ത്രങ്ങളെ ആചാൎയ്യന്മാരെകൊണ്ട നല്ലവണ്ണം
പഠിപ്പിച്ചഹിന്തുമതാചാരങ്ങളെ അനുഷ്ഠിപ്പിക്കെണ്ടതാകുന്നു.

7-ാമത— കാവ്യം,തൎക്കം,വ്യാകരണംമുതലായ ഉപകാരശാ
സ്ത്രങ്ങളിലും,നീതിസാരംമുതലായധൎമ്മശാസ്ത്രങ്ങളിലും സമൎത്ഥ
ന്മാരായി,പാപങ്ങളെവെറുത്ത പുണ്യങ്ങളെതന്നെചെയ്യുന്നവ
രായി,ദീക്ഷമുതലായ ഉപദെശങ്ങളെ പെറ്റിരിക്കുന്നവരായി,
വെദം,ഭാഷ്യം,നിരുക്തം,സൂത്രം, ഉത്തരമീമാംസ മുതലായൟ
അഞ്ചിനെയും അദ്ധ്യയനം ചെയ്തിരിക്കുന്നവരായി, —സാ
ലൊക,സാമീപ,സാരൂപ,സായൂജ്യം എന്നനാലപദങ്ങളെയും
പ്രതിപാദിക്കുന്ന ഒരുതന്ത്രത്തെഎങ്കിലും മുഴുവൻ പഠിച്ച വ
രായി,ഹിന്തുമതസിദ്ധാന്തം പതിനെട്ടിനെയും ഉണൎന്ന വരാ
യി,ഗുരുലിംഗസംഗമ ഭക്തിവിശിഷ്ടർകളായിരിക്കുന്ന പുരു
ഷർകളെഅറിഞ്ഞ ഹിന്തുമതപ്രസംഗികളായി നിയൊഗിച്ച,
ഗ്രാമംതൊറും ദെവാലയം, മഠം,ഉത്സവംമുതലായ പരിശുദ്ധ
സ്ഥാനങ്ങളിൽ സൎവജനൊപകാരമായി ഹിന്തുമതപ്രസംഗം
ചെയ്യിക്കെണ്ടതാകുന്നു.

ൟഎഴുവകകളെകൊണ്ടും നിങ്ങളെല്ലാവരും, ൟനല്ലപ്ര
യത്നത്തിന്നഉപകാരംചെയ്യുന്നവരായി, ഇരിക്കുന്നു എങ്കിൽന
മ്മുടെമലയാളദെശമൊക്കെയുംകുത്സിതമതമായഇരുട്ടുനീങ്ങി ഹി
ന്തുമതമായ വലിയപ്രകാശംവളൎന്നവൃദ്ധിയാകും. വൃദ്ധിയായാ
ൽ അനെകംജനങ്ങൾജനനമരണദുഃഖത്തിൽ കഷ്ടപ്പെടുന്ന
പശുക്കളായഅന്യരെ ധനമെന്നകരുതാതെ പരമകാരുണിക
രായ ശിവന്റെമഹിമയെഉണൎന്ന അവരെതന്നെദൈവംഎ
ന്നവിശ്വസിച്ചയഥാൎത്ഥമായ ഭക്തിയൊടുകൂടെവിധിപ്രകാരം
തൊഴുതനിത്യാനന്ദമൊക്ഷത്തെ പ്രാപിക്കും— ഇങ്ങിനെ അനെ
കംപെർമൊക്ഷത്തെപ്രാപിക്കുന്നതിന്ന ഹെതുവായിരിക്കുന്നത
കൊണ്ട ൟപുണ്യംതന്നെ എല്ലാ പുണ്യങ്ങളിലും ശ്രെഷ്ഠമായ്ത.
നമുക്കസകലവും ഇരിക്കുമ്പൊൾനമ്മുടെ കൂടെതുണയായിവരു
ന്നത ൟപുണ്യംമാത്രംതന്നെ ആയ്തകൊണ്ടും നമ്മുടെദെഹം
[ 15 ] ഇക്ഷണംഇരിക്കും ഇക്ഷണംനീങ്ങും എന്നഅറിവാൻപാടില്ലാ
ത്തതുകൊണ്ടും നൊം എല്ലാവരും അല്പമെങ്കിലും വീഴ്ച വരു
ത്താതെ നമുക്കഎല്ലാവൎക്കും ശാശ്വതബന്ധുവായ ശിവന്റെ
അനുഗ്രഹത്തെ മുന്നിട്ടുംകൊണ്ട ൟ അരുമയുള്ള ദിവ്യൌഷ
ധമായ വലിയപുണ്യത്തെ അതിശീഘ്രത്തിൽ പ്രവെശിച്ചന
ടത്തെണ്ടതാകുന്നു.

൧൦൫൫ മെടം
൩൦൹

എന്നകൊയമ്പുത്തൂർഅഷ്ടാവധാനി
മതഖണ്ഡനവെങ്കിടഗിരിശാസ്ത്രി. [ 17 ] ശിവമയം

(ഒരു ശാസ്ത്രിക്കും ഒരു പാതിരിക്കും നടന്ന സംഭാഷണം)

ജ്ഞാനൊദയം

1-ാമദ്ധ്യായം

പരമതതിമിരംപൊയൎണ്ണവെമുങ്ങിമങ്ങി।
പരശിവമതമസ്മിൻഭാരതെപൊങ്ങിവിങ്ങി॥
വരുവതിനതിഭക്ത്യാശംഭുതൻപുത്രനാകും।
കരിവരവദനൻതൻപാദപത്മംഭജെഹം॥

1. ചൊദ്യം. അനേക ദേവന്മാരുണ്ടൊ?

(ഉത്തരം) ദൈവം ഒരുവൻ മാത്രമെ ഉള്ളു. (ശ്വെതാ
ശ്വതരഉപനിഷത്ത 6-ാമദ്ധ്യായം 11-ാം വാക്യം)

2. ചൊദ്യം. അവർ എപ്പൊൾ ഉണ്ടായി?

(ഉത്തരം) അവർ ഉണ്ടായവരല്ല.അനാദിനിത്യമായുള്ള
വർ. (ഘടൊപനിഷത്ത 2-ാം വല്ലി 12-ാമതവാക്യം)

3. ചൊദ്യം. അവൎക്ക രൂപം ഉണ്ടൊ? [ 18 ] (ഉത്തരം) അവൎക്കരൂപം ഇല്ല അവർ അരൂപി. (ശ്വെ
താശ്വതരഉപനിഴത്ത 3-ാമദ്ധ്യായം 10-ാമതവാക്യം)

4. ചൊദ്യം. അവർഎവിടെഇരിക്കുന്നവർ?

(ഉത്തരം) അവർസൎവ്വഭൂതങ്ങളിലും അകത്തും പുറത്തും
സൎവ്വവ്യാപിയായുള്ളവർ (മെപ്പെടി ഉപനിഷത്ത 6-ാമദ്ധ്യയം
11-ാം വാക്യം

5. ചൊദ്യം. ദൈവത്തിന്റെപേരെന്ത?

(ഉത്തരം) അവൎക്കശിവൻ എന്നപെർ. (മാണ്ഡൂക്യഉപ
നിഷത്ത 17-ാമത വാക്യത്തിലും,ശ്വെതാശ്വതര ഉപനിഷത്ത
5-ാമദ്ധ്യായം 14-ാമതവാക്യത്തിലും, യജുൎവ്വെദം 4-ാം കാണ്ഡം
5-ാ‌ം പ്രശ്നം 8-ാമന്വയം 6-ാം പഞ്ചാദിയിലും) മറ്റും പലഘട്ട
ങ്ങളിലും പറയപ്പെട്ടിരിക്കുന്നു.

6. ചൊദ്യം. ശിവൻഎന്നാൽ അൎത്ഥം എന്താണ?

(ഉത്തരം) എതകാലത്തും മംഗളമായിരിക്കുന്നവർ എന്ന
ൎത്ഥം (മുണ്ഡൊകഉപനിഷത്ത 2-ാം മുണ്ഡകം 2-ാമദ്ധ്യായം
9-ാം വാക്യത്തിലും, ശ്വെതാശ്വതര ഉപനിഷത്ത 5-ാമദ്ധ്യായം
19-ാമത വാക്യത്തിലും, ഘടോപനിഷത്ത 3-ാം വല്ലി 15-ാം
വാക്യത്തിലും) മറ്റും പലഘട്ടങ്ങളിലും പറയപ്പെട്ടിരിക്കുന്നു.

7. ചോദ്യം. അവൎക്ക എതെങ്കിലും പ്രവൃത്തികൾ ഉണ്ടൊ?

(ഉത്തരം) അവൎക്കപഞ്ചകൃത്യംതന്നെപ്രവൃത്തിയാകുന്നു.
(പാശുപതബ്രഹ്മണൊപനിഷത്ത3-ാമദ്ധ്യായം3-ാമതവാക്യം)

8. ചോദ്യം. പഞ്ചകൃത്യം എന്നാൽ എന്താണ?

(ഉത്തരം) സൃഷ്ടി, സ്ഥിതി, സംഹാരം, തിരൊഭാവം,
അനുഗ്രഹം എന്നവകളാകുന്നു

9 ചൊദ്യം. സൃഷ്ടി, സ്ഥിതി, സംഹാരം, തിരൊഭാവം,അ
നുഗ്രഹം എന്നുള്ളതിന്ന അൎത്ഥം എന്താണ?

(ഉത്തരം) സൃഷ്ടി—ഉണ്ടാക്കുന്നത, സ്ഥിതി—രക്ഷിക്കുന്ന
ത, സംഹാരം—ഒന്നിനെമറ്റൊന്നായി മാറ്റുന്നത, തിരൊഭാ
വം—മറവചെയ്യുന്നത, അനുഗ്രഹം—കൊടുക്കുന്നത.

10 ചോദ്യം. ൟ കൃത്യങ്ങളെ അവർ എപ്പൊൾചെയ്യുന്നു? [ 19 ] (ഉത്തരം) അവർ അനാദിയായിതന്നെ ചെയ്തുകൊണ്ടി
രിക്കുന്നു. (പാശുപതബ്രഹ്മണോപനിഷത്ത 4-ാമദ്ധ്യായം
1-ാമതവാക്യം)

11. ചൊദ്യം. ൟ പഞ്ചകൃത്യങ്ങൾ ചെയ്യുമ്പൊൾ ഒരൊരു
തൊഴിലിന്ന അവൎക്കവെറെവെറെ പെരുണ്ടൊ?

(ഉത്തരം)സൃഷ്ടിചെയ്യുമ്പൊൾ ബ്രഹ്മാവെന്നും, സ്ഥി
തിചെയ്യുമ്പൊൾ വിഷ്ണുവെന്നും,സംഹാരംചെയ്യുമ്പൊൾ രുദ്ര
ൻഎന്നും, തിരൊഭാവം ചെയ്യുമ്പൊൾ മഹെശ്വരനെന്നും, അ
നുഗ്രഹംചെയ്യുമ്പൊൾ സദാശിവനെന്നും ഇങ്ങിനെ ഓരൊ
രുതൊഴിലിന്ന ഓരൊരുപെരായിട്ട അനെക നാമധെയങ്ങൾ
ഉണ്ട. (ഉത്തരനാരായണം 2-ാം ഋക്ക.)

12. ചൊദ്യം. അവൎക്ക ഓരൊരു തൊഴിലിന്ന ഓരൊരുപെ
ർ മാറിവരും എന്നുള്ളതിന്ന ഒരു ദൃഷ്ടാന്തം പറയാമൊ?

(ഉത്തരം) ഒരു ഡിസ്ട്രിക്ടജഡ്ജി പണംകൊടുത്തവാങ്ങ
ലിനെ പറ്റി വിചാരിക്കുമ്പൊൾ സിവിൽജഡ്ജി എന്നും,പൊ
ലീസ്സ കാൎയ്യങ്ങളെ പറ്റി വിചാരിക്കുമ്പൊൾ സെഷൻ ജ
ഡ്ജി എന്നും പറയുന്നതപൊലെയാകുന്നു.

13. ചൊദ്യം ൟശ്വരൻ പഞ്ചകൃത്യങ്ങൾ എന്തിനവെ
ണ്ടി ചെയ്തുവരുന്നു.

(ഉത്തരം) ജീവാത്മാക്കളുടെ പെരിലുള്ള കൃപകൊണ്ട
ചെയ്തു വരുന്നു. (രുദ്രബ്രഹ്മണൊപനിഷത്ത 12-ാമദ്ധ്യാ
യം 2-ാം വാക്യം.)

14. ചൊദ്യം ആ ദൈവം ഗുണമുള്ളവനൊ നിൎഗ്ഗുണ
നൊ.

(ഉത്തരം) പഞ്ചഭൂതാദി ഗുണങ്ങളിൽ നിൎഗ്ഗുണനും ഇച്ശാ
ഷയത്തിൽ ഗുണമുള്ളവനുമാകുന്നു. (യാസ്കനിരുക്തിയി
ൽ പറയുന്ന 1-ാമത്തെ ഋക്കിന്ന ഭാഷ്യം)

15. ചൊദ്യം അവർ ഇച്ശാവിഷയത്തിൽ എത്രഗുണമു
ള്ളവർ?

(ഉത്തരം) സൎവ്വജ്ഞാനം,സൎവ്വവ്യാപകം,സൎവ്വശക്തി, [ 20 ] സൎവ്വനീതി, സൎവ്വകൃപ, നിത്യാനന്ദം മുതലായ അനന്തകല്യാ
ണ ഗുണമുള്ളവരാകുന്നു. (തൈത്തിരിയ ഉപനിഷത്ത ശി
ക്ഷാവല്ലി, ബ്രഹ്മാനന്ദ വല്ലി) (1-ാമാത അനുപാകം.)

16. ചൊദ്യം അവൎക്ക ൟ ഗുണങ്ങൾ എപ്പൊഴെങ്കിലും
ഉണ്ടായിട്ടുള്ളതൊ.

(ഉത്തരം.) അവൎക്കൟ ഗുണങ്ങൾ ഇടയിൽ ഉണ്ടായി
ട്ടുള്ളതല്ല. അനാദിയെ ഉള്ള സ്വഭാവങ്ങളാകുന്നു. (നിരാ
ലംബൊപ നിഷത്ത 6-ാമദ്ധ്യായം 8-ാം വാക്യം.)

17. ചൊദ്യം. അവൎക്ക ൟ ഗുണങ്ങൾ എപ്പൊഴെങ്കി
ലും മാറുന്നതുകളൊ.

(ഉത്തരം.) അവൎക്കൟ ഗുണങ്ങൾ മാറാതെ നിത്യമാ
യുള്ളതാകുന്നു. (മെപ്പടി 6-ാമദ്ധ്യായം 9-ാം വാക്യം.)

18. ചൊദ്യം. ഒരെ ദൈവത്തെ തന്നെ അവരുടെ അന
ന്ത കൃത്യങ്ങളാൽ ബ്രഹ്മാ, വിഷ്ണു, രുദ്രൻ എന്നപറഞ്ഞിരിക്കെ
നിങ്ങടെ പുരാണ ഇതിഹാസങ്ങളിൽ തന്നെ ബ്രഹ്മാ, വിഷ്ണു,
രുദ്രാദികൾ തമ്മിൽ യുദ്ധം ചെയ്തു എന്ന കാണുന്നതകൊണ്ടു
അവരൊക്കെയും ഒരെ ദൈവമാണെന്ന എങ്ങിനെ പറയാം.

(ഉത്തരം.)സൃഷ്ടി സ്ഥിതി സംഹാരാദികൾ ഓരൊ
ന്ന ഒരൊരു കാലത്തിൽ അതി മഹത്വപെടും എന്നുള്ളതിനെ
ഉണൎത്തുവാൻ രൂപകാലങ്കാരപ്പെടുത്തി യുദ്ധ ഭാവനയായി ക
ല്പിച്ച വൎണ്ണനയെയല്ലാതെ അവർകൾ യുദ്ധം ചെയ്ത വെട്ടും
കുത്തും പെട്ട തമ്മിൽ വിരൊധികളായിരിക്കുന്നവരാണെന്ന
പറഞ്ഞിട്ടുള്ളതുകൾ അല്ലാ. (മഹീധരഭാഷ്യം.)

10. ചൊദ്യം. അവരെ എങ്ങിനെഅറിയാം.

(ഉത്തരം) ജ്ഞാനത്താൽ അറിയാം (മുണ്ഡകൊപനിഷ
ത്ത 2-ാം മുണ്ഡകം 2-ാം അദ്ധ്യായം 8-ാം വാക്യം)

20. ചൊദ്യം. ജ്ഞാനം എന്നാൽ എന്താണ.

(ഉത്തരം) ജ്ഞാനം എന്നത ൟശ്വരൻ ഒരുവൻ ഉണ്ടെ
ന്നും അവനെ ഇടവിടാതെ ധ്യാനിച്ച അവന്റെ കല്പനയെ
അനുസരിച്ച നടക്കെണമെന്നുമുള്ള അറിവതന്നെ ആകുന്നു. [ 21 ] 21. ചൊദ്യം. ആ അറിവ എങ്ങിനെകിട്ടും.

(ഉത്തരം) ആ അറിവ വെദാഗമശാസ്ത്രപുരാണ ഇതി
ഹാസങ്ങളാൽകിട്ടും.

22. ചൊദ്യം വെദം എന്നുള്ളത എത.

(ഉത്തരം) ഋക്ക, എജുസ്സ, സാമം, അഥൎവണം, എ
ന്നുള്ളവതന്നെ (യാസ്ക നിരുക്തം)

23. ചൊദ്യം. ൟ ചതുൎവെദങ്ങളല്ലാതെലൊകത്തിൽവെ
ദങ്ങൾ എന്നപറയുന്ന മറ്റവകൾ ഒക്കെയും നുണയായിട്ടുള്ള
തൊ.

(ഉത്തരം.) ഹിന്തുക്കളുടെ ചതുൎവെദങ്ങൾമാത്രംസത്യം മ
റ്റതൊക്കെയും അസത്യമാകുന്നു.

24. ചൊദ്യം. ൟ ചതുൎവെദങ്ങൾ ഹിന്തുക്കൾക്ക എങ്ങി
നെകിട്ടി.

(ഉത്തരം) ഈശ്വരൻ ഉപദെശമൂലമായി കൊടുത്തു.
(കൈവല്യോപനിഷത്ത 3-ാമദ്ധ്യായം)

25. ചൊദ്യം. ഹിന്തുക്കളുടെ ചതുൎവെദങ്ങൾ ൟശ്വര
നാൽ ഉപദെശിക്കപ്പെട്ടു എന്നും, മനുഷ്യനാൽ എഴുതി ഉണ്ടാ
ക്കിയതല്ലെന്നും നമുക്കഎങ്ങിനെ അറിയാം.

(ഉത്തരം) ഹിന്തുക്കളുടെ ചതുൎവെദങ്ങൾ ഉദാത്താനുദാ
ത്തസ്വരങ്ങളൊടു കൂടിഇരിക്കുന്നതകൊണ്ടും,ആ സ്വരങ്ങൾക്ക
പ്രത്യെകം അൎത്ഥം ഇരിക്കുന്നതകൊണ്ടും, എട്ടിൽ എഴുതുമ്പൊ
ൾ അക്ഷരങ്ങൾമാത്രം എഴുതാമല്ലാതെ സ്വരത്തെ എഴുതുവാൻ
പാടില്ലാത്തതുകൊണ്ടും,അതിനാൽ മെപ്പടിസ്വരങ്ങളൊടുകൂടി
യ വെദങ്ങളെ ഒരുവൻ മറ്റൊരുവന്ന പറഞ്ഞകൊടുത്ത അ
റിയെണ്ടതായിരിക്കുന്നതകൊണ്ടും,എട്ടിൽ എഴുതി മെപ്പടിസ്വ
രങ്ങളെ അറിഞ്ഞ പാഠംചെയ്വാൻ എത്ര സാമൎത്ഥ്യമുള്ള മനുഷ്യ
നാലും വഹിയാത്തതകൊണ്ടും, പൂൎവ്വാപരവിരൊധം ഇല്ലാതെ
ഹൃദയത്തിൽനിന്ന എകകാലത്തിൽ ഉണ്ടാക്കി മറ്റൊരുത്ത
ന്ന ഉപദെശിപ്പാൻ മനുഷ്യസാമൎത്ഥ്യത്തിന്ന അതീതപ്പെട്ടി
രിക്കുന്നതകൊണ്ടും, ലൊകത്തിൽ വെദങ്ങൾ എന്നപറയുന്ന [ 22 ] മറ്റവകളൊക്കെയും എഴുതി ഉണ്ടാക്കുവാൻ മനുഷ്യന്നഎത്രയും
എളുപ്പത്തിൽ കഴിയുന്നതായിരിക്കുന്നതകൊണ്ടും മെൽപറഞ്ഞ
ഹിന്തുക്കളുടെ ചതുൎവെദങ്ങളെമാത്രം സൎവ്വജ്ഞനായ ഈശ്വര
നാൽ ഉപദെശമൂലമായികിട്ടിയതാണെന്ന നിശ്ചയിക്കപ്പെട്ടി
രിക്കുന്നു.

26. ചൊദ്യം. ആഗമങ്ങൾ എന്നത എതു,

(ഉത്തരം) കാമികം, യൊഗജം, ചിന്ത്യം, കാരണം, അ
ജിതം, ദീപ്തം, സൂക്ഷ്മം, സഹസ്രം, അംശുമാൻ, സുപ്രഭെദം,
വിജയം, നിശ്വാസം, സ്വായംഭുവം, അനലം, വീരം, രൌര
വം, മകുടം, വിമലം, ചന്ദ്രജ്ഞാനം, ബിംബം, പ്രൊൽഗിതം
ലളിതം, സിദ്ധം, സന്ധാനസൎവൊക്തം, പരമെശ്വരം, കിര
ണം, ഭെദം, വാതുളം എന്നുള്ള ൟ ഇരുപത്തെട്ടും ആഗമങ്ങളാ
കുന്നു. (കിരണം 4-ാമദ്ധ്യായം 7-ാം വാക്യം.)

27. ചൊദ്യം. ൟ ആഗമങ്ങൾ ഹിന്തുക്കൾക്ക എങ്ങി
നെ കിട്ടി.

(ഉത്തരം) വെദങ്ങളിലുള്ള ആലയവിഗ്രഹാദിപൂജാവി
ഷയങ്ങളെ ലൊകെ പകാരനിമിത്തം ദെവന്മാർ ഋഷീശ്വര
രാൽ വെളിവാക്കിതന്നിട്ടുള്ളത, ആഗമങ്ങളാകുന്നു. (മെപ്പടി
4-ാമദ്ധ്യായം 8-ാംവാക്യം)

28. ചൊദ്യം. ശാസ്ത്രങ്ങൾ എന്നുള്ളത എത. എന്തിനവെ
ണ്ടി ആരാലുണ്ടാക്കപ്പെട്ടു.

(ഉത്തരം) ജനങ്ങൾ വെദാൎത്ഥങ്ങളെ വിപരീതമായി
ധരിച്ച ആചാരാദിമതവിഷയങ്ങളിൽ തെറ്റിനടക്കാതിരിപ്പാ
ൻ വെദങ്ങളുടെ യഥാൎത്ഥമായ അൎത്ഥങ്ങളെ ഇന്നതാണെന്ന
സ്മരിച്ച മനു, അത്രി, വിഷ്ണു, ഹാരീദർ, യാജ്ഞവല്ക്യർ, ഉശന
ർ, അംഗീരസർ, യമർ, ആപസ്തംഭർ, സംവൎത്തനർ, കാൎത്ത്യാ
യനർ, ബൃഹസ്പതി, പരാശരർ, വ്യാസർ, സംഖലിഖിതർ,ദ
ക്ഷധൌമതർ, സാതാതപർ, വസിഷ്ഠർ, മുതലായ ദൈവസാ
ന്നിദ്ധ്യമുള്ള ഈ പതിനെട്ട മഹാത്മാക്കളും അവരവര വെറെ
വെറെ എഴുതിവെച്ചിട്ടുള്ളത ധൎമ്മശാസ്ത്രങ്ങളാകുന്നു. (യാജ്ഞവ [ 23 ] ല്ക്യസഹിത 1-ാമദ്ധ്യായം

29. ചൊദ്യം. പുരാണങ്ങൾ എന്നുള്ളവകൾ എത.

(ഉത്തരം) ബ്രാഹ്മം, പാത്മം, വൈഷ്ണവം, നാരദീയം,
ഭവിഷ്യത്ത, ഗാരുഡം, ആഗ്നെയം, ദെവീഭാഗവതം,ശൈവം,
മാൎക്കണ്ഡെയം, ലൈംഗം, ബ്രാഹ്മകൈവൎത്തം, മാത്സ്യം, കൌ
ൎമ്മം, വരാഹം, വാമനം, സ്കാന്ദം, ബ്രഹ്മാണ്ഡം, എന്നുള്ളഈ
പതിനെട്ടുംപുരാണങ്ങളാകുന്നു. (ബ്രഹ്മാണ്ഡപുരാണം. ബ്ര
ഹ്മനാരദ സംവാദഘട്ടം 1-ാമദ്ധ്യായം)

30. ചൊദ്യം. ൟ പുരാണങ്ങൾ എന്തിനവെണ്ടി ആ
രുണ്ടാക്കി.

(ഉത്തരം) പൂൎവ്വയുഗങ്ങളിൽ ഉണ്ടായിരുന്ന വെദാധി
കാരികളുടെ വാക്കുകളെ, അപ്പൊളുണ്ടായിരുന്ന സ്ത്രീശൂദ്രാദി
കൾ കെട്ടനടന്ന സൽഗതിയെപ്രാപിക്കുന്നതപൊലെ, ഭവി
ഷ്യല്കലിയുഗത്തിലുള്ള വെദാധികാരികളുടെവാക്ക,സ്ത്രീശൂദ്രാ
ദികളിൽ മിക്കതും ജനങ്ങൾ കെട്ടനടക്കയില്ലെന്ന ദൈവസാ
ന്നിദ്ധ്യമുള്ളവ്യാസമഹൎഷിഅറിഞ്ഞ; സത്യമായ ചതുൎവ്വെദങ്ങ
ളുടെ അൎത്ഥങ്ങളെ അനുസരിച്ച ദൈവഭക്തി, ബ്രാഹ്മണഭക്തി
മുതലായ ധൎമ്മങ്ങളെയുംസൽക്കൎമ്മനുഷ്ഠാനവിഗ്രഹാരാധനവ്ര
താദികളെയും ചെയ്വാനും, അതചെയ്തവർപ്രാപിക്കുന്ന ഫലങ്ങ
ളെയും,ദൈവദൂഷണം,ബ്രഹ്മദൂഷണം,വെദാഗമാദിദൂഷണം,
വിഗ്രഹാരാധന ദൂഷണംഇവകളെ ചെയ്തുംകൊണ്ടു സൽക്കൎമ്മാ
നുഷ്ഠാനമാൎഗ്ഗത്തെവിട്ട പാപങ്ങളെചെയ്യുന്നവർ പ്രാപിക്കുന്ന
തും, പ്രാപിച്ചതുമായനരകദുഃഖങ്ങളെഎടുത്തുകാട്ടി വെദവിധി
പ്രകാരംനടന്ന ദൈവകൃപക്കപാത്രമായിഭവിച്ച മൊക്ഷംപ്രാ
പിച്ചിട്ടുള്ളവരുടെ പുണ്യകഥകളെയും,ഭൂമിയിലുള്ളപുണ്യതീൎത്ഥ
ക്ഷെത്രമാഹാത്മ്യഫലങ്ങളെയും മെപ്പടിസ്ത്രീശൂദ്രാദികൾക്കവെ
ണ്ടി, യഥാർത്ഥ ദീൎഗ്ഘദൎശനമായിപറഞ്ഞഎഴുതിവെച്ചിട്ടുള്ള അ
ഷ്ടാദശപുരാണങ്ങൾആകുന്നു (ഭവിഷ്യൊത്തര പുരാണം 2-ാ
മദ്ധ്യായം രണ്ടാമതവാക്യം.)

31. ചൊദ്യം. എന്നാൽഇങ്ങിനെയുള്ള പുരാണങ്ങൾ ഒ [ 24 ] ന്നിനൊന്ന വിരൊധമായും ഒരെപുരാണത്തിൽത്തന്നെ പൂൎവ്വാ
പരവിരുദ്ധമായുംകാണ്മാൻസംഗതിഎന്ത?

(ഉത്തരം) ഓരൊരുകാലത്തിൽ പാഷണ്ഡമത സിദ്ധാ
ന്തികൾപ്രബലപ്പെട്ട തങ്ങളുടെദുൎന്ന്യായങ്ങളെ സ്ഥാപിക്കാൻ
വെണ്ടി പ്രമാണങ്ങളെ കാട്ടുവാൻതങ്ങളുടെ സമ്പ്രദായത്തെ
അനുസരിച്ച ശ്ലൊകങ്ങളെഉണ്ടാക്കി അതാതകാലങ്ങളിൽ പ്ര
ബലപ്പെടാത്ത പുരാണങ്ങളിൽ ചെൎത്തിഎഴുതി വെച്ചിട്ടുള്ളത
ല്ലാതെവ്യാസമഹൎഷി പറഞ്ഞിട്ടുള്ളതിൽഒരിക്കലും പൂൎവ്വാപരവി
രൊധമായിട്ട കാണുന്നില്ല. (പത്മൊത്തരപുരാണം 2-ാമദ്ധ്യാ
യം)

32. ചൊദ്യം. പുരാണങ്ങളിൽ പാഷണ്ഡമതക്കാർ നൂത
നമായിഉണ്ടാക്കിചെൎത്തിരിക്കുന്നുഎന്നുള്ളതിന്നദൃഷ്ടാന്തംഎന്ത.

(ഉത്തരം) ഇന്നിന്ന പുരാണങ്ങളിൽഇത്രഇത്ര ശ്ലൊക
ങ്ങളടങ്ങിഇരിക്കുന്നു എന്നഅതെതപുരാണങ്ങളുടെ അവതാരി
കയിൽ പറഞ്ഞിരിക്കുന്ന സംഖ്യകൾക്ക മെൽപ്പട്ട അധമപ
ക്ഷംരണ്ടായി രത്തിചില്വാനം ഗ്രന്ഥങ്ങൾ കാണുന്നതതന്നെ
പ്രത്യക്ഷമായഒന്നാമതദൃഷ്ടാന്തവും, പുരാണങ്ങളിൽനൂതനഗ്ര
ന്ഥങ്ങൾ കാലംതൊറും പാഷണ്ഡ മതക്കാരാൽ ചെൎക്കപ്പെട്ടവ
രുമെന്നും, വെദവിരുദ്ധമായുള്ള മെപ്പടി നൂതനവാക്യങ്ങളെ
വൎജ്ജിച്ചസംസാരിക്കാതെപൊയാൽദൈവം ദണ്ഡിക്കുമെന്നും
ആപസ്തംഭർമുതലായ ഞങ്ങടെയഥാൎത്ഥ ദീൎഗ്ഘദൎശികളാൽ ശാ
സ്ത്രങ്ങളിൽ പറയപ്പെട്ടിരിക്കുന്നത തന്നെരണ്ടാമത ദൃഷ്ടാന്ത
വുമായിരിക്കുന്നു.

33. ചൊദ്യം. അങ്ങിനെആയാൽ വ്യാസമഹർഷി പറ
ഞ്ഞിട്ടുള്ളഭാഗം ഇന്നതാണെന്നും, പാഷണ്ഡമതക്കാർ നൂതന
മായിചെൎത്തിരിക്കുന്ന ശ്ലൊകങ്ങൾഇന്നതാണെന്നും നമുക്കുഎ
ങ്ങിനെവിഭജിച്ചറിയാം.

(ഉത്തരം) ഞങ്ങടെ യഥാൎത്ഥമായ വെദങ്ങളൊട ഒത്തു
നൊക്കുമ്പൊൾ വെദവിരുദ്ധമായി കാണുന്ന ഭാഗങ്ങൾ പാ
ഷണ്ഡമതക്കാരാൽ നൂതനമായിചെൎത്ത വാക്യങ്ങളാണെന്ന ന [ 25 ] ല്ലവണ്ണംഅറിയാം ആയ്തുകൊണ്ടവ്യാസൊക്തമായപുരാണങ്ങ
ളിൽപൂൎവാപരവിരൊധമായ യാതൊരുതെറ്റും ഇല്ലെന്നനിശ്ച
യമായിഅറിയെണ്ടതാകുന്നു. (ശങ്കരവിജയം)

34. ചൊദ്യം. ഇതിഹാസങ്ങൾഎന്നുള്ളതഎന്ത.

(ഉത്തരം) ഭാരതം, രാമായണംൟരണ്ടും ഇതിഹാസങ്ങ
ളാകുന്നു. (മഹാഭാരതത്തിൽഅവതാരിക)

35. ചൊദ്യം. ഇവകൾമനുഷ്യൎക്ക എങ്ങിനെകിട്ടി?

(ഉത്തരം) ദൈവകല്പനപ്രകാരം ദെവന്മാർ കാലംതൊ
റുംദുഷ്ടനിഗ്രഹം, ശിഷ്ടപാലനം മുതലായ്തചെയ്വാൻ അവതാ
രം ചെയ്തഅത്ഭുതങ്ങളെ കാണിച്ച ലൊകൊപകാരങ്ങൾചെയ്തക
ഥകളെജനങ്ങളുടെ സൽകഥാപ്രസംഗത്തിന്നവെണ്ടി വ്യാസ
ർഭാരതമായും, വാന്മീകർ രാമായണമായും എഴുതിവെച്ചിട്ടുള്ള
ത ഇതിഹാസങ്ങളാകുന്നു (ലളിതാഗമം 7-ാമദ്ധ്യായം 12-ാം
വാക്യം)

36. ചൊദ്യം. ദൈവം ഒന്നായിരിക്കെ നിങ്ങൾപലദെ
വന്മാരെ എന്തുകൊണ്ടുവണങ്ങിവരുന്നു?

(ഉത്തരം) ഞങ്ങൾശിവനെമാത്രംദൈവം എന്നവണ
ങ്ങിവരുന്നു. യഹൊവാ, പരിശുദ്ധാത്മാ, കിരിസ്തുഎന്നപലദൈ
വങ്ങളെവണങ്ങുന്നവർനിങ്ങൾതന്നെയാണ.

37. ചൊദ്യം. നിങ്ങൾശിവനെമാത്രമല്ലാതെരാമകൃഷ്ണെ
ത്യാദിദെവന്മാരെയുംവണങ്ങി കാണുന്നുവെല്ലോ?

(ഉത്തരം) സത്യംതന്നെ എങ്കിലും അവരൊക്കെയും സ
ൎവ്വജ്ഞനായ ശിവനാണെന്നവവണങ്ങിവരുന്നില്ല. ശിവന്റെ
ഊഴിയക്കാരായ ഭക്തന്മാരാണെന്നവണങ്ങിവരുന്നു (ഭസ്മധാ
പിനിഉപനിഷത്ത 4-ാമദ്ധ്യായം 5-ാംവാക്യം)

38. ചൊദ്യം. സൎവ്വജ്ഞനായ ശിവനെമാത്രം അല്ലാതെ
അവരുടെ ഊഴിയക്കാരായ ഭക്തന്മാരെവണങ്ങുന്നത ശരിയാ
യിട്ടുള്ളതൊ?

(ഉത്തരം) ശിവൻതന്റെ ഊഴിയക്കാരായ ഭക്തന്മാ
രെവണങ്ങുന്നവർ തന്നെ വണങ്ങുന്നവരാണെന്നും, താൻ [ 26 ] ആ വഴിപാടുകളെ ഏറ്റ അത ചെയ്തവൎക്ക താൻ അനുഗ്രഹം
ചെയ്യാമെന്നും, തന്റെ ഊഴിയക്കാരായ ഭക്തന്മാരെ ദുഷിക്കു
ന്നവർ തന്നെത്തന്നെ ദുഷിക്കുന്നവരാണെന്നും, താൻ ആ ദൂ
ഷണത്തിന്നവെണ്ടി അവൎക്ക‌ദണ്ഡനചെയ്യുമെന്നും, ഞങ്ങടെ
വെദാഗമശാസ്ത്രപുരാണ ഇതിഹാസങ്ങളിൽ തിരുവാക്കരുളി
ചെയ്തിരിക്കുന്നതകൊണ്ട ആ വണക്കം ക്രമമുള്ളതാകുന്നു. (ല
ളിതാഗമം 7-ാമദ്ധ്യായം 13-ാം വാക്യം)

നിങ്ങടെമതശാസ്ത്രമായ ബൈബിളിൽതന്നെ (ആദ്യപു
സ്തകം) 18-ാമദ്ധ്യായം 2-ാമതവാക്യത്തിൽ ആബ്രഹാം, ദെ
വദൂതന്മാർ മൂന്നുപെരെ നിലംവരെയും കുനിഞ്ഞവണങ്ങി എ
ന്നും (യൊശുവാ) 5-ാമദ്ധ്യായം14-ാമത്തെ വാക്യത്തിൽയൊ
ശുവാ, യഹൊവായുടെ സൈന്യാധിപതിയെ സാഷ്ടാംഗമാ
യി മുഖംകുപ്പരനിലത്തിൽ വീണവന്ദിച്ചുഎന്നും, (മത്തായി)
25 -ാമദ്ധ്യായം 40-ാമത്തെവാക്യത്തിൽ നിന്റെ ദെവനായ
കിരിസ്തു തന്റെ ഭക്തന്മാൎക്ക എന്തെല്ലാംചെയ്തുവൊ അത നി
ങ്ങൾ ഇനിക്ക ചെയ്തു എന്ന ഞാൻസത്യമായിട്ട നിങ്ങളൊടു പ
റയുന്നു എന്നും പറഞ്ഞിരിക്കുന്നു. ഇതിനെ കണ്ടിരുന്നും ഞങ്ങ
ൾ ശിവനടിയാന്മാരായ ദെവന്മാരെ വണങ്ങുന്നതിനെ നീ ദു
ഷിക്കുന്നത ഒരിക്കലും ന്യായമല്ല.

39. ചൊദ്യം. നിങ്ങടെ ദൈവമായ പരമശിവൻരൂപം
ഇല്ലാത്തവരാണെന്ന മുമ്പെപറഞ്ഞിരിക്കുന്നുവെല്ലൊ. നിങ്ങ
ടെ പുരാണങ്ങളെനൊക്കുമ്പൊൾ രൂപം ഉണ്ടെന്ന കാണുന്നത
എന്തകൊണ്ടാണ.

(ഉത്തരം) ഓഹൊ ! അവരുടെരൂപം തന്നെബന്ധിച്ച മൂ
ലമലകാരണംകൊണ്ട താൻമുമ്പെചെയ്ത കൎമ്മാനുസാരമായിട്ട
തൊൽ, എല്ല, ഞരമ്പമുതലായസപ്തധാതുക്കളാൽശരീരംകൊണ്ട
ഒരു മാതാവിന്റെയൊനിവായിലകപ്പെട്ടജനിച്ചവളരെ ദുഃഖം
അനുഭവിച്ച ഇരുന്നമനുഷ്യനായ നിന്റെ കിരിസ്തുവിന്റെ
രൂപത്തെപൊലെ യാണെന്ന കരുതെണ്ട. ഞങ്ങടെ ശിവൻ
അങ്ങിനെപിറന്നകഥയും, ഈ ലൊകത്തിൽവാണ,ഉണ്ട,മരി [ 27 ] ച്ചകഥയും കെട്ടിട്ടില്ല. അവരുടെരൂപം ജീവാത്മാക്കളുടെ നിമി
ത്തം പഞ്ചകൃത്യങ്ങൾ‌ചെയ്വാനായിട്ടും, തന്നെവിശ്വസിക്കുന്ന
ഭക്തന്മാരുടെ ദ്ധ്യാനാദികൾക്ക പ്രത്യക്ഷമാവാനായിട്ടും, വെ
ദങ്ങളെ ഉപദെശിപ്പാനായിട്ടും തന്റെ അരുൾശ്ശക്തിയാലാകു
ന്ന ശരീരമാകുന്നു. അങ്ങിനെ ആകുമെങ്കിൽ ദൈവലക്ഷണ
ത്തിന്നുകുറവെന്താണ. ശിവന്ന അംഗപ്രത്യംഗസാംഗഉപാ
ഗംങളൊക്കെയും ശിവശക്തിരൂപമാണെന്നുള്ളത, ശ്രിവാതുള
ഗമത്തിൽ വിസ്തരിക്കപ്പെട്ടിരിക്കുന്നു.

40. ചൊദ്യം. നിങ്ങടെശിവൻ പാൎവ്വതിദെവി എന്നവ
ളെ വിവാഹംചെയ്ത അവളൊടസന്തൊഷിച്ച രമിച്ചു എന്നും,
അവളെവിട്ടുപിരിഞ്ഞുഎന്നും, നിങ്ങടെ പുരാണങ്ങളിൽ പറയ
പ്പെട്ടിരിക്കുന്നുവെല്ലൊ. ജീവാത്മാക്കളെപൊലെ കാമിയായിരി
ക്കുന്നവരെ, പരമശിവൻ എന്ന പറയുന്നതെങ്ങിനെ? അവർ
നിങ്ങളെ രക്ഷിക്കുന്നത എങ്ങിനെ?

(ഉത്തരം ആൺ,പെൺ, നപുംസകനെന്നും മൂന്നുമ
ല്ലാത്ത അനാദിമലമുക്തപതിയായ ശിവനെതന്നെസൎവ്വജീവാ
ത്മാക്കളും സൃഷ്ടിയെകാണുമ്പൊൾഇതിനെഉണ്ടാക്കിയ കൎത്താ
എന്ന പറയുന്നതിൽ പുല്ലിംഗപ്പെടുന്നതകൊണ്ട അപ്പൊൾ
പിതാവ എന്നും, സൂൎയ്യന്ന കിരണം പൊലെ ആ ശിവന്ന
അഭിന്നമായുള്ള ശക്തിയെതന്നെ നിമിത്തകാരണമായ ആ
ശിവം ആ തൊഴിൽചെയ്വാൻ തുണക്കാരണമായിരിക്കുന്നത
കൊണ്ട സ്ത്രീലിംഗപ്പെടുമ്പൊൾ ആ ശക്തിയെ മാതാവാണെ
ന്നും, ആ ശിവൻ ശക്തിയൊടുകൂടി ഉദ്യൊഗിച്ച സംകല്പിക്കു
ന്നതിനെതന്നെ ജീവാത്മാക്കളുടെ ദൃഷ്ടത്തിന്ന കാരണത്തൊ
ഴിലായതുകൊണ്ടു ഇച്ശിച്ച പുണൎന്നുഎന്നും, ആ സങ്കല്പം ഇ
ല്ലാത്തതിനെതന്നെ പിരിഞ്ഞു എന്നും പറഞ്ഞിരിക്കുന്നതാണെ
ന്ന അറിയെണ്ടതാകുന്നു. (ശ്രീധരഭാഷ്യം, വിദ്യാരണ്യഭാ
ഷ്യം ഇതുകളെനൊക്കുക) ൟ രഹസ്യം സമാധികൊടുക്കുന്ന
സാക്ഷാല്ക്കാരവാന്മാൎക്ക വെളിപ്പെടും. ൟ സത്യത്തെ അറിയാ
തെ പുരാണങ്ങളിൽതന്നെ പലഘട്ടങ്ങളിലും ശിവൻ ആണ [ 28 ] വം, മായ, കൎമ്മം എന്ന മുന്മലങ്ങളെയുംഅനാദിയായി തന്നെ
ഇല്ലാത്തവരാണെന്നും, ജ്ഞാനംതന്നെ രൂപമായ നായകർ എ
ന്നും, പറയപ്പെട്ടിരിക്കുന്നതകൊണ്ട അവർ പാൎവ്വതിയെ രമി
ച്ചു,പിരിഞ്ഞു, എന്നവമുതലായ്തിനെ വെറെ അൎത്ഥംഇരിക്കാമെ
ന്ന നൊം അതിനെ തിരഞ്ഞനൊക്കാതെ ദുഷിക്കുന്നത ശരിയ
ല്ലന്ന ചിന്തിയാതെ ഞങ്ങടെ ദൈവത്തെ വായിൽ തൊന്നിയ
തൊക്കെ ദുഷിച്ചുംകൊണ്ട സഞ്ചരിക്കുന്ന അതിപാതകനായനീ
നിന്റെ ബൈബിളിൽ (ശലൊമൊൻ) എഴുതിയപാട്ടിൽ കി
രിസ്തുവായ പുരുഷൻ ഒരു പെണ്ണിനെകണ്ടമയങ്ങിഎന്നും, അ
വളൊടുകൂടിസന്തൊഷിച്ചുഎന്നും അവളുടെസൌന്ദൎയ്യത്തിനെ
വൎണ്ണിച്ചുഎന്നും, അവളെവിട്ടുപിരിഞ്ഞുഎന്നും, ആയ്തകൊണ്ട
അവൾ വ്യസനത്തൊടെ തിരഞ്ഞ സഞ്ചരിച്ചുഎന്നും പറഞ്ഞി
രിക്കുന്നതിനെ ദുഷിയാതെ അംഗീകരിക്കുന്നത എന്ത.

൨-ാമദ്ധ്യായം

പുണ്യസ്ഥലം.

41. ചൊദ്യം. നിങ്ങടെ ദൈവം സൎവവ്യാപി യാണെ
ന്നപറഞ്ഞിരിക്കുന്നുവെല്ലൊ. അങ്ങിനെഇരിക്കെ ചിദംബരം,
പഴനിമുതലായ സ്ഥലങ്ങൾ വിശെഷമാണെന്നും, ദൈവം
അവിടെ വസിക്കുന്നുഎന്നും, പറഞ്ഞജനങ്ങൾവളരെ ദൂരത്തി
ൽനിന്നും കാവടിമുതലായതുകൾ കൊണ്ട ചെല്ലുന്നുവെല്ലൊ;
നിങ്ങടെൟശ്വരൻ സൎവ്വവ്യാപിയുംസൎവ്വജ്ഞനു മായിരുന്നാ
ൽഎതസ്ഥലത്തിലും എല്ലാജനങ്ങളുംവഴിവാട ചെയ്ത അനുഗ്ര
ഹം വാങ്ങിക്കൊള്ളാമെല്ലൊ;അങ്ങിനെഇരിക്കെ ൟവിധം ചെ
യ്യുന്നതഎന്തകൊണ്ടാണ.

(ഉത്തരം) 1-ാമത ദെവന്മാർ, ഋഷികൾമുതലായ മഹാ
ന്മാർഒരൊരു സ്ഥലങ്ങളിൽൟശ്വരനെപ്രീതിയൊടു കൂടിപൂജി [ 29 ] ച്ചഅവർ സത്യകാൎയ്യശരീരംകൊണ്ടതങ്ങൾക്ക പ്രസന്നരായ
പ്പോൾ അവരെവണങ്ങിസ്തുതിച്ച തങ്ങൾതങ്ങൾ ഇച്ശിച്ചഅ
ഭിഷ്ടങ്ങളെ അടഞ്ഞതിന്റെശെഷംഅവരെനൊക്കി കൃപാസ
മുദ്രമായസ്വാമീ! ദെവരീർസൎവ്വ വ്യാപിയായിരന്നാലും, അടി
യങ്ങൾ ദെവരീരെപൂജിച്ചൟസ്ഥലത്തിൽസദാകാലവും വി
ശെഷമായിഎഴുന്നരുളിഇരുന്ന ൟസ്ഥലത്തിൽവന്നസ്വാമി
യെ സെവിക്കുന്നസൎവ്വജീവാത്മാക്കൾക്കും വിശെഷഭക്തിജ
നിപ്പിച്ച അവർചെയ്യുന്നദാനം, തപസ്സഇവകൾ ഒന്നഅന
ന്തമായിവൃദ്ധിഅടവാനുംഅവർമുൻചെയ്ത പാപങ്ങൾകുറവാ
നും, അവൎക്കഅനുഗ്രഹംചെയ്യെണമെന്നപ്രാൎത്ഥിക്കുകയും വെ
ണ്ടുന്നവൎക്ക വെണ്ടിയതിനെ കൊടുക്കുന്നവരായ ആ ൟശ്വര
ൻജീവാത്മാവായ ശരീരംമുഴുവനും വ്യാപിച്ചിരുന്നാലും ജാഗ്രം
മുതലായഅവസ്തകളിൽവിശെഷമായിനിൽക്കുന്നതപൊലെതാ
ൻസൎവ്വവ്യാപിയായിരുന്നാലുംആപുണ്യ സ്ഥലങ്ങളിൽവിശെ
ഷമായിട്ടപ്രസന്നരായിരിക്കുന്നു.

2–ാമത ഞങ്ങടെവെദാഗമ ശാസ്ത്രപുരാണ ഇതിഹാസങ്ങ
ളിൽ പുണ്യസ്ഥലങ്ങളിൽ ചെന്നാൟശ്വരനെ വഴിപൊലെഭ
ജിക്കെണ്ടതാണെന്നപറയപ്പെട്ടിരിക്കുന്നത കൊണ്ട ഞങ്ങൾ
ചെയ്തുവരുന്നത ന്യായമാണെന്നഅറിയെണ്ട താകുന്നു.

3–ാമത നിങ്ങടെബൈബിളിൽതന്നെ(1രാജാക്കന്മാർ)19–ാ
മദ്ധ്യായം8–ാമത്തെവാക്യത്തിൽ ഇലീഷാ, ഹൊരെബ എന്ന
ദൈവത്തിന്റെ പൎവ്വതംവരക്കും നടന്നു. (പുറപ്പാടപുസ്തകം)
3–ാമദ്ധ്യായം 1–5–വാക്യങ്ങളിൽ മൊശ, ദൈവത്തിന്റെപൎവ്വ
തമായ ഹൊരെബവരെയുംവന്നു. യഹൊവാ, മൊശെയൊടു ഇ
ങ്ങൊട്ടുഅടുത്തുവരരുതെ നിന്റെ പാദങ്ങളിൽനിന്ന നിന്റെ
ചെരുപ്പുകളെഅഴിച്ചുകളക. നീനിൽക്കുന്ന സ്ഥലം ശുദ്ധമുള്ള
ഭൂമിയാകുന്നു (മെപ്പടിപുസ്തകം) 19–ാമദ്ധ്യായം 2–12 വാക്യ
ങ്ങളിൽ സീനായുടെ വനത്തിൽവന്ന വനത്തിൽ പാളയമിറ
ങ്ങിയിരുന്നു. അവിടെപൎവ്വതത്തിന്നനെരെ ഇസ്രായെൽപാള
യമിറങ്ങി അപ്പോൾമൊശ, ദൈവത്തിന്റെ അടുക്കലെക്ക ക [ 30 ] രയെറി യഹൊവാ, പൎവ്വതത്തിൽനിന്ന അവനെവിളിച്ചുപറ
ഞ്ഞുനീജനത്തിന്നുചുറ്റുംഅതൃത്തിവെച്ച‌പൎവ്വതത്തിൽകരെറാ
തെയും, അതിന്റെഅടിവാരത്തെതൊടാതെയും, ഇരിപ്പാൻ സൂ
ക്ഷിപ്പിൻഎന്നപറകയുംവെണം.പൎവ്വതത്തെതൊടുന്നവൻഎ
ല്ലാംകൊല്ലപ്പെടണം നിശ്ചയം (സങ്കീൎത്തനം) 9–ാമദ്ധ്യായം
11–ാംവാക്യത്തിൽസീയൊനിൽ വസിക്കുന്ന യഹൊവായിക്ക
സ്തൊത്രം പാടുവിൻ (മെപ്പടി 99–ാമത്തെ അദ്ധ്യായം) 9–ാ
മതവാക്യത്തിൽനമ്മുടെദൈവമായ യഹൊവായെഉന്നതപ്പെടു
ത്തി അവന്റെ ശുദ്ധമുള്ളപൎവ്വതത്തിൽ വന്ദിപ്പിൻ (1–ശ
മുയെൽ) 20–ാമദ്ധ്യായം 6–ാമത്തെവാക്യത്തിൽ നിന്റെ
പിതാവഎന്നെകാണാഞ്ഞിട്ട തിരക്കിയാൽ അപ്പോൾ ദാവീദ,
തന്റെനഗരമാകുന്നബതലഹെമിലെക്ക, പൊകുന്നതിന്ന എ
ന്നൊടതാല്പൎയ്യമായി അനുവാദംചൊദിച്ചു. എന്തെന്നാൽ ആണ്ടു
തൊറും കുഡുംബത്തിന എല്ലാംഒരുബലിഉണ്ടെന്നപറക. (മെ
പ്പടി) 10ാമദ്ധ്യായം 3–5–വാക്യങ്ങളിൽ—ബതെലിൽ,ആരാധ
നചെയ്വാൻ ദൈവത്തിന്റെഅടുക്കൽ കരെറിപൊകുന്ന മൂ
ന്നമനുഷ്യർ നിന്നെഎതിരെൽക്കും അതിന്റെ ശെഷം, ഫലി
സ്ഥ്യയരുടെ കാവൽ പട്ടാളം ഇരിക്കുന്ന ദൈവത്തിന്റെ കു
ന്നിനെ നീവരെണം (2. പത്രൊസ്സ) 11–ാംഅദ്ധ്യായം 18–ാം
വാക്യത്തിന്റെ ൟശബ്ദം ഞങ്ങൾ അവനൊട കൂടെശുദ്ധ
മുള്ള‌പൎവ്വതത്തിന്മെൽ ഇരിക്കുമ്പൊൾ സ്വൎഗ്ഗത്തിൽനിന്ന ഉ
ണ്ടാകുന്നത കെൾക്കുകയും ചെയ്തു. (1 രാജാക്കന്മാർ) 11–ാമ
ദ്ധ്യായം 13–ാമത്തെവാക്യത്തിൽ ഞാൻതിരഞ്ഞെടുത്തിട്ടുള്ളഎ
രുശലമിൻനിമിത്തവും (1 നാളാഗമം) 23–ാമദ്ധ്യായം 25–ാമ
തവാക്യത്തിൽ ഇസ്രായെലിന്റെ ദൈവമായ, യഹൊവാ, ത
ന്റെ ജനത്തിന്ന സ്വസ്ഥതയെകൊടുത്തിരിക്കുന്നു. അവൻ
എരുശലെമിലും എന്നെക്കുംവസിക്കുന്നു. (എസ്രാ) 1–ാമദ്ധ്യാ
യം 2–3– വാക്യങ്ങളിൽ സ്വൎഗ്ഗങ്ങളുടെദൈവമായ യഹൊവാ
ഭൂമിയിലെ എല്ലാരാജ്യങ്ങളെയും ഇനിക്കതന്നിരിക്കുന്നു. യഹൂ
ദായിലുള്ള എരുശലെമിൽ തനിക്ക ഒരു ഭവനത്തെ പണിയി [ 31 ] പ്പാൻ എന്നോടുകല്പിച്ചുമിരിക്കുന്നു. അവന്റെ സകലജന
ത്തിലുമുള്ള നിങ്ങളിൽയാതൊരുത്തൻ ഉണ്ടൊഅവന്റെ ദൈ
വംഅവനൊടു കൂടെഇരിക്കുമാറാകട്ടെ; അവൻയഹൂദായിലുള്ള
എരുശലെമിലക്ക കരെറിചെന്നു.എരുശലെമിൽ ഇരിക്കുന്നതാ
യി ഇസ്രായെലിന്റെദൈവമായ യഹൊവായുടെ ഭവനത്തെ
പണിയിക്കയും ചെയ്യട്ടെ; അവൻതന്നെ ദൈവം ആകുന്നു.
(യോഹന്നാൻ) 4–ാമദ്ധ്യായം 20–ാമതവാക്യത്തിൽ ഞങ്ങടെ
പിതാക്കന്മാർ ൟ മലയിൽവന്ദിച്ചു. എന്നാലൊവന്ദിക്കെണ്ടു
ന്നസ്ഥലംഎരുശലെമിൽആകുന്നു എന്നനിങ്ങൾപറയുന്നു എ
ന്നപറഞ്ഞു (മത്തായി) 4–ാമദ്ധ്യായം 5–മത്തെവാക്യത്തിൽ
പിശാചഅവനെ ശുദ്ധമുള്ള നഗരത്തിലെക്ക കൊണ്ടുപൊയി
അവനെ ദൈവാലയത്തിന്റെമുകൾപ്രാസാദത്തിന്മെൽ നി
ൎത്തി (മെപ്പടി) 5–ാംഅദ്ധ്യായം 35–ാംവാക്യത്തിൽ എരുശലെ
മിനെക്കൊണ്ടുസത്യംചെയ്യരുതഅതമഹാരാജാവിന്റെനഗരം.

ശലൊമൊൻ, യഹൊവാവിനെനൊക്കി ചെയ്ത പ്രാൎത്ഥ
ന (2 നാളാഗമം) 6–ാംഅദ്ധ്യായം 17മുതൽ 21വരെഉള്ള വാ
ക്യങ്ങളിൽ ഇസ്രായെലിന്റെ ദൈവമായ, യഹൊവായെ നീ
നിന്റെ ഭൃത്യനായദാവീദിനൊട പറഞ്ഞിട്ടുള്ള നിന്റെ വ
ചനം സത്യമായിതീരട്ടെ; ദൈവംഭൂമിയിൽ മനുഷ്യരുടെ കൂ
ടെ വസിക്കും സത്യം തന്നെയൊ കണ്ടാലും! സ്വൎഗ്ഗങ്ങളിലും
സ്വൎഗ്ഗങ്ങളുടെ സ്വൎഗ്ഗങ്ങളിലും നീഅടങ്ങുകഇല്ല. ഞാൻ പ
ണിയിച്ചിട്ടുള്ള ൟഭവനംഎന്തമാത്രം എന്റെദൈവമായ യ
ഹൊവായെനിന്റെഭൃത്യൻ നിന്റെ മുമ്പാകെ പ്രാൎത്ഥിക്കുന്ന
അപെക്ഷയെയും, പ്രാൎത്ഥനയെയും, കെൾപ്പാനായിട്ടനിന്റെ
ഭൃത്യന്റെ പ്രാൎത്ഥനയെയും, അപെക്ഷയെയും, വിചാരിക്കെ
ണമെ, നിന്റെഭൃത്യൻ ൟ സ്ഥലത്തിൽ വെച്ചപ്രാൎത്ഥി
ക്കുന്ന പ്രാൎത്ഥനയെ ചെവിക്കൊൾവാനായിട്ട അവിടെനി
ന്റെനാമത്തെസ്ഥാപിക്കുന്നതിന നീപറഞ്ഞിട്ടുള്ള സ്ഥലമാ
കുന്ന ൟ ഭവനത്തിന്മെൽ പകലും, രാവും നിന്റെകണ്ണുകൾ
തുറന്നിരിക്കെ ണ്ടുന്നതിനെ തന്നെനിന്റെ ഭൃത്യന്റെയും, ൟ [ 32 ] സ്ഥലത്തവെച്ച പ്രാൎത്ഥിപ്പാൻഇരിക്കുന്ന നിന്റെ ജനമായ
ഇസ്രായെലിന്റെയും പ്രാൎത്ഥനയെ ചെവിക്കൊള്ളെണമെ,
(മെപ്പടി)6–ാം അദ്ധ്യായം 32–33–ാമതവാക്യങ്ങളിൽവിശെഷി
ച്ചുംനിന്റെ ജനമായഇസ്രായെലിൽ നിന്നല്ലാത്തവനായിനി
ന്റെമഹാനാമത്തെയും, നിന്റെശക്തിയുള്ളകയ്യിനെയും, നി
ന്റെ നീട്ടപ്പെട്ടഭുജത്തെയും, കുറിച്ച ദൂരദെശത്തനിന്ന വന്നി
രിക്കുന്നവനായ അന്യന്റെഅവസ്ഥയൊഅവർ ൟ ഭവന
ത്തിൽവന്നപ്രാൎത്ഥിച്ചാൽ അപ്പൊൾനിന്റെ വാസസ്ഥലമാ
യസ്വൎഗ്ഗങ്ങളിൽനിന്നനീകെട്ടഭൂമിയിലെ സകലജനങ്ങളുംനി
ന്റെജനമായ ഇസ്രായെൽഎന്നപൊലെനിന്റെ നാമത്തെ
അറിഞ്ഞനിന്നെഭയപ്പെട്ട ഞാൻപണിയിച്ചിട്ടുള്ള ൟഭവന
ത്തിൽ നിന്റെ നാമംവിളിക്കപ്പെട്ടിരിക്കുന്നു എന്നഅറിയെ
ണ്ടതിന്ന അന്യൻനിന്നൊട അപെക്ഷിക്കുന്ന പ്രകാരംഒക്കെ
യുംചെയ്യെണമെ.

ദൈവം ശലൊമൊന്ന ചെയ്ത വാഗ്ദത്തം (2നാളാഗമം)
7–ാം അദ്ധ്യായം 12മുതൽ 16വരെയുള്ള വാക്യങ്ങളിൽ യഹൊ
വാ, രാത്രിയിൽ, ശലമൊന പ്രത്യക്ഷനായി അവനൊട
പറഞ്ഞത എന്തന്നാൽ—ഞാൻ നിന്റെ പ്രാൎത്ഥനയെകെട്ടു ൟ
സ്ഥലത്ത ഇനിക്കബലിക്കുള്ളഭവനമായിട്ടതിരഞ്ഞെടുത്തു മഴ
യില്ലാതെഇരിപ്പാനായിട്ട ഞാൻ ആകാശത്തഅടക്ക എങ്കിലും,
ദെശത്തെനശിപ്പിക്കുന്നതിന വെട്ടക്കിളികളൊടകല്പിക്ക എങ്കി
ലും, എന്റെജനത്തിന്റെ ഇടയിൽ ഞാൻവസന്തജ്വരത്തെ
വിടുകഎങ്കിലും, ചെയ്യുമ്പൊൾഎന്റെനാമം വിളിക്കപ്പെട്ടിരി
ക്കുന്നഎന്റെ ജനംതങ്ങളെതന്നെ വിനയപ്പെടുത്തി പ്രാൎത്ഥി
ച്ചഎന്റെ മുഖത്തെഅന്വെഷിച്ചതങ്ങളുടെദുൎമ്മാർഗങ്ങളിൽ നി
ന്നതിരിയും എങ്കിൽഅപ്പൊൾഞാൻ സ്വൎഗ്ഗത്തിൽനിന്നകെട്ട
അവരുടെപാപത്തെ ക്ഷമിച്ചഅവരുടെദെശത്തെ സൌഖ്യമാ
ക്കും. ൟസ്ഥലത്ത ചെയ്യപ്പെടുന്ന പ്രാൎത്ഥനക്ക എന്റെകണ്ണു
കൾതുറന്നവയും, എന്റെചെവികൾ ശ്രദ്ധയുള്ളവയു മായി
രിക്കുംഞാൻ ൟഭവനത്തെഎന്റെനാമംഅവിടെ എന്നെക്കും [ 33 ] ഇരിക്കെണ്ടുന്നതിന തെരിഞ്ഞെടുത്ത ശുദ്ധീകരിച്ചിരിക്കുന്നു.
എന്റെകണ്ണുകളും, എന്റെഹൃദയവുംഎല്ലായ്പൊഴും അവിടെ
ഇരിക്കും.

4–ാമത—ൟ വാക്യങ്ങളാൽനിന്റെ ദൈവത്തിന്നും വിശെ
ഷസ്ഥലങ്ങൾഉണ്ടന്നുള്ളത നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അ
വകളെകണ്ടിരുന്നും ഞങ്ങൾഞങ്ങടെ ദൈവമായ ശിവന്നവി
ശെഷസ്ഥലങ്ങൾ ഉണ്ടെന്നഞങ്ങടെ വെദാഗമ ശാസ്ത്രപുരാ
ണഇതിഹാസങ്ങളാൽ നിശ്ചയിച്ച ആ വിശെഷ സ്ഥലങ്ങ
ളിലെക്ക യാത്രചെയ്യുന്നതിനെ ദുഷിക്കുന്നത ബുദ്ധിഹീനത
യാകുന്നു.

൩–ാമദ്ധ്യായം

ആലയം.

42. ചൊദ്യം. പുണ്യസ്ഥലങ്ങളിൽ ചെന്ന മനസ്സകൊ
ണ്ടുംവാക്കകൊണ്ടും ദൈവത്തെസ്തൊത്രവന്ദനാദികൾ ചെയ്താ
ൽപൊരെ?അങ്ങിനെഇരിക്കെ വളരെദ്രവ്യങ്ങളെ ചെലവഴിച്ച
ആലയങ്ങളെ കെട്ടിവൃഥാകാലംകഴിക്കുന്നത എന്തിന?

(ഉത്തരം) പുണ്യസ്ഥലങ്ങളിൽആലയങ്ങൾ ഇല്ലാതെ
വെളിപ്രെദെശത്തിൽനിന്ന സ്തൊത്രവന്ദനാദികൾ ചെയ്യുന്ന
വൎക്കലൊകവ്യവഹാരങ്ങളാൽ പഞ്ചെന്ദ്രിയങ്ങൾസ്വാതന്ത്ര്യമി
ല്ലാതെവന്നഭവിക്കയും അതിനാൽമനസ്സിന്ന ചഞ്ചലത്വമുണ്ടാ
കയും ആയ്തകൊണ്ടതാൻപ്രവെശിച്ച ദൈവവിഷയംപൂൎണ്ണമാ
കാതെ വരുന്നതകൊണ്ടും, പുണ്യസ്ഥലങ്ങളിൽ ആലയങ്ങളെ
കെട്ടിഅതിനകത്ത പ്രവെശിച്ചസ്തൊത്രവന്ദനാദികൾ ചെയ്യു
ന്നവൎക്ക ലൊകവിഷയങ്ങൾ മറയപ്പെട്ടിരിക്കുന്നതുകൊണ്ടും, [ 34 ] മെപ്പടിദൈവകാൎയ്യത്തിൽ പ്രവെശിക്കുന്നവൎക്ക ഇടയിൽയാ
തൊരുവിഘ്നവും ഉണ്ടാകാതെഇരിപ്പാൻ വെണ്ടുന്ന ദ്രവ്യംചെ
ലവചെയ്തുആലയങ്ങളെകെട്ടി വെക്കെണ്ടതപുണ്യമാകുന്നു.

43. ചൊദ്യം. ദൈവത്തെസ്തൊത്രവന്ദനാദികൾചെയ്വാൻ
ആലയത്തിൽപ്രവെശിക്കുന്നവൎക്ക ലൊകവ്യവഹാരങ്ങൾ ഇ
ന്ദ്രിയങ്ങളെ ബാധിക്കയില്ലെങ്കിലും,ദൈവത്തിനവഴിപാടചെ
യ്വാൻവരുന്ന അനെകജനങ്ങളെ പരസ്പരംകാണുമ്പൊൾ ആ
വിഷയത്തിൽ മനസ്സിന്ന ചഞ്ചലമുണ്ടായി വെറെ വിഷയ
ങ്ങളിൽ ബുദ്ധി പ്രവെശിക്കുമെല്ലൊ ആയ്തകൊണ്ട ആലയങ്ങ
ൾഅപ്പൊഴും അനാവശ്യമല്ലയൊ?

(ഉത്തരം) 1–ാമത—ആലയത്തിൽ എകകാലത്തിൽ അ
നെകജനങ്ങൾ വരുന്നത ശരിതന്നെ എങ്കിലും, വരുന്നവർ എ
ല്ലാവരും ദൈവത്തിന്റെ മുദ്രയായ വിഭൂതി, രുദ്രാക്ഷാദികളും,
ദൈവസ്തൊത്രവും ഉള്ളവരായ്തകൊണ്ട പരസ്പരം കാണുമ്പൊ
ൾ ദൈവകാൎയ്യത്തിൽ ഒരൊരുത്തന്റെ ഭക്തിയും വൃദ്ധിയാ
യി ഊൎജ്ജിതപ്പെടുന്നതല്ലാതെ ആലയങ്ങളിൽപ്രവെശിക്കുന്ന
വൎക്ക അന്യവിഷയത്തിൽബുദ്ധി പ്രവെശിച്ച മനസ്സു ചഞ്ച
ലപ്പെടുകയില്ലെന്നുള്ളത നിശ്ചയമാകുന്നു.

2–ാമത—പുണ്യസ്ഥലങ്ങളിൽ അറിവുള്ളവരും അറിവില്ലാ
ത്തവരുമായ സകലജനങ്ങളുംകൂടി ശിവനെഅമ്പൊടുകൂടി വ
ഴിപാടചെയ്ത ഉജ്ജീവപ്പാനായിട്ട വിധിപൊലെ ആലയങ്ങ
ളെകെട്ടി പ്രതിഷ്ഠചെയ്യുന്നത പുണ്യമാണെന്ന ഞങ്ങടെവെദാ
ഗമശാസ്ത്ര പുരാണഇതിഹാസങ്ങളിൽ പറയപെട്ടിരിക്കുന്നു.

3–ാമത—(പുറപ്പാടപുസ്തകം)35–ാംഅദ്ധ്യായംതുടങ്ങി40–ാ
മദ്ധ്യായംവരെ, മൊശാ എന്നവൻനിന്റെ ദെവന്റെകല്പന
പ്രകാരംഒരുആലയത്തെഉണ്ടാക്കിപ്രതിഷ്ഠയെചെയ്തു എന്നപ
റയപ്പെട്ടിരിക്കുന്നു. (2 നാളാഗമം) 6–ാമദ്ധ്യായം 7 മുതൽ 9
വരെയുള്ള വാക്യങ്ങളിൽ ഇസ്രായെലിന്റെ ദൈവമായ യ
ഹൊവാവിന്നഒരു ഭവനത്തെ പണിയിക്കെണമെന്ന എന്റെ
പിതാവായ ദാവീദിന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു. യഹൊ [ 35 ] വാ എന്റെ പിതാവായ ദാവീദിനൊട എന്റെ നാമത്തിന്ന
ഒരു ഭവനത്തെ പണിയിക്കെണമെന്ന നിന്റെ ഹൃദയത്തിൽ
ഉണ്ടായിരുന്നതകൊണ്ട അത നിന്റെ ഹൃദയത്തിൽ ഉണ്ടായി
രുന്നത നീ നന്നായിചെയ്തു. എന്നാലും നി ആ ഭവനത്തെ പ
ണിയിക്കാതെ നിന്റെ കടിപ്രെദെശത്ത നിന്നുണ്ടാകുന്ന നി
ന്റെപുത്രൻ തന്നെ എന്റെ നാമത്തിന്ന ആ ഭവനത്തെ പ
ണിയിക്കുമെന്നപറഞ്ഞു. (1 രാജാക്കന്മാർ) 6–8 ഈ അദ്ധ്യാ
യങ്ങളിൽ ശലമൊൻ എരൂശലെമിൽ നിന്റെ ദൈവത്തി
ന്ന ഒരുഭവനത്തെകെട്ടി പ്രതിഷ്ഠയെചെയ്തുഎന്നും (എസ്രായു
ടെ പുസ്തകം) 6–ാം അദ്ധ്യായത്തിൽ ജറുസലെമിൽ നിന്റെ
ദെവന്റെ കല്പനപ്രകാരം ആലയം രണ്ടാമതുംകെട്ടി പ്രതി
ഷ്ഠചെയ്യപ്പെട്ടു എന്നും പറയപ്പെട്ടിരിക്കുന്നു.

4–ാമത—ഇങ്ങിനെനിന്റെ ദൈവത്തിന്നുംആലയം കെ
ട്ടി പ്രതിഷ്ഠചെയ്യുന്നത പുണ്യമാണെന്നും, അങ്ങിനെപലർചെ
യ്തുഎന്നും, നിന്റെ മതശാസ്ത്രത്തിൽതന്നെ പറഞ്ഞിരിക്കുന്നു.
അതിനെഅറിഞ്ഞിരുന്നും ഞങ്ങൾഞങ്ങടെദൈവത്തിന്ന ആ
ലയംകെട്ടി പ്രതിഷ്ഠയെചെയ്യുന്നതപുണ്യമാണെന്ന ഞങ്ങടെ
ശാസ്ത്രങ്ങളാൽ തെളിഞ്ഞ അങ്ങിനെ ചെയ്യുന്നതും, അവിടെ എ
ല്ലാവരുംകൂടി തൊഴുന്നതും, വൃഥാവെന്ന നീ പറയുന്നത ശരി
യല്ല.

൪–ാമദ്ധ്യായം

വിഗ്രഹാരാധനം.

44. ചൊദ്യം. സൎവ്വവ്യാപിയായിരിക്കുന്ന ദൈവത്തെ
ആലയങ്ങളിൽ കയറി ഇരിക്കുന്ന വിഗ്രഹങ്ങളിൽ മാത്രം നി
ങ്ങൾ ആരാധനചെയ്യുന്നത ന്യായംതന്നെയൊ? [ 36 ] (ഉത്തരം) 1–ാമത—ഓരൊ മനുഷ്യനും ദൈവത്തിങ്കൽ
വെച്ചിരിക്കുന്ന വിശ്വാസത്തെ പൂൎത്തിയാക്കുവാൻ ഉപചാ
രാദികൾ ചെയ്യുന്നതിന്നവെണ്ടി അതിന്ന അടയാളമായി വി
ഗ്രഹത്തിന്റെ അടുക്കൽ ആരാധാനാദി വഴിപാടുകൾ ചെയ്യു
ന്നതും,

2–ാമത—ദൈവം സൎവ്വവ്യാപിയായാലും കണ്ണിൽകണ്ടപ
ദാൎത്ഥങ്ങൾ പ്രത്യക്ഷമായി പല ഹീനപ്രവൃത്തികളിൽ ഉൾ
പ്പെടുന്നതകൊണ്ടും, അതുകളിൽ വിശ്വാസംവെച്ച ആരാധന
ചെയ്വാൻ മനുഷ്യൎക്ക ഒരിക്കലും ഉറപ്പുവരാൻ പാടില്ലാത്തത
കൊണ്ടും, ആലയങ്ങളിൽ കയറി ഇരിക്കുന്ന ശിലമുതലായ വി
ഗ്രഹങ്ങൾ പരിശുദ്ധസ്ഥാനത്തെ വഹിച്ചിരിക്കുന്നതകൊ
ണ്ടും, അതുകളിലും ദൈവം പരിപൂൎണ്ണനായി ഇരിക്കുന്നതുകൊ
ണ്ടും, വിഗ്രഹാരാധനം ചെയ്യുന്നതവക്ക അവരുടെ ഭക്തി വൃദ്ധി
യായി അതിനാൽ ദൈവം അനുഗ്രഹിക്കും എന്നുള്ളതിൽ യാ
തൊരുസന്ദെഹവുംഇല്ല. (ദൃഷ്ടാന്തം) പാൽ, പശുവിന്റെ ശരീ
രം മുഴുവനും വ്യാപിച്ചിരുന്നാലും, അതിന്റെ കുട്ടിയെ കാണു
മ്പൊൾ മുലവഴിയായി പാലിനെ തരുന്നതുപൊലെ, ൟശ്വര
ൻ സമസ്തപ്രപഞ്ചങ്ങളിലും നിറഞ്ഞിരുന്നാലും തന്നെവിശ്വ
സിച്ച ആരാധന ചെയ്യുന്ന ഭക്തന്മാരെ കാണുമ്പൊൾ, ആ
ശില മുതലായ വിഗ്രഹദ്വാരെണ കൃപചെയ്യും എന്നുള്ളതിന്ന
യാതൊരു വാദവും ഇല്ല.

45. ചൊദ്യം. ദൈവത്തിന്ന രൂപം ഇല്ലാതിരിക്കെ നി
ങ്ങൾ ശിലമുതലായ പലവിധ വിഗ്രഹങ്ങളെ ഉണ്ടാക്കി
ആലയങ്ങളിൽ വെച്ച അതുകളെ ദൈവമാണെന്ന വണങ്ങി
വരുന്നതന്യായംതന്നെയൊ?

(ഉത്തരം) ദൈവംരൂപംഇല്ലാത്തവനായാലും,ജീവാത്മാ
ക്കളുടെ നിമിത്തംപഞ്ചകൃത്യങ്ങൾചെയ്യുന്ന സമയത്തിലും, വെ
ദങ്ങളെ ഉപദെശിപ്പാൻ സൽഗുരുവായി എഴുന്നരുളിയ സമ
യത്തിലും, ദെവകൾ, ഋഷികൾ മുതലായ ഭക്തന്മാരുടെ ദ്ധ്യാ
നാദികൾക്ക പ്രസന്നരായ സമയത്തിലും, ദൈവംശക്തികാ [ 37 ] ൎയ്യശരീരംകൊണ്ട ആവിൎഭവിച്ചരൂപത്തെയും, ദൈവത്തിന്റെ
കല്പനപ്രകാരം സ്വൎഗ്ഗവാസികളായ ദെവന്മാർ കാലംതൊറും
രാമകൃഷ്ണെത്യാദി അവതാരങ്ങൾ ചെയ്ത അനെക അത്ഭുതങ്ങളെ
കാണിച്ച,ദുഷ്ടന്മാരെ ഖണ്ഡിച്ച, തങ്ങളെയുംതങ്ങടെദൈവമാ
യ ശിവനെയും വിശ്വസിക്കുന്നജനങ്ങൾക്ക മൊക്ഷമാൎഗ്ഗത്തി
ന്ന വെണ്ടുന്നഉപദെശങ്ങളെകൊടുത്ത, ലൊകൊപകാരങ്ങളെ
ചെയ്തുവന്ന, ദെവന്മാരുടെ രൂപങ്ങളെയും, ചരിത്രങ്ങളെയും, ജന
ങ്ങൾഎന്നുംമറക്കാതിരിപ്പാനും, ദൈവകാൎയ്യത്തിൽ പ്രെത്യെകം
ഒരുങ്ങിനില്പാനും അത്യനുകൂലമായിരിക്കുന്നതകൊണ്ട ശില മു
തലായ വിഗ്രഹങ്ങളെ ആലയങ്ങളിൽവെച്ച ആരാധന‌ചെ
യ്ത വണങ്ങുന്നത എറ്റവുംന്യായമുള്ളതാകുന്നു.

46. ചൊദ്യം ശിലമുതലായ്തുകളിൽ നിങ്ങളായിതന്നെ
രൂപങ്ങളെ ഉണ്ടാക്കി അതുങ്ങൾ ദൈവമാണന്നവെച്ച അതി
ന്റെസന്നിധിയിൽ വെണ്ടുന്നവഴിപാടുകൾചെയ്ത നമസ്ക
രിക്കുന്നതനിങ്ങടെ അജ്ഞാനമല്ലയൊ?

(ഉത്തരം) 1–ാമത—ശിലമുതലായ്തുകളെകൊണ്ട വിഗ്ര
ഹങ്ങളാക്കി ആലയങ്ങളിൽവെച്ച വഴിപാടചെയ്ത വണ
ങ്ങുന്നവർ ആ വിഗ്രഹങ്ങൾ ദൈവമാണെന്ന കരുതാതെ
ദൈവചിഹ്നങ്ങളായിമാത്രം ഇരിക്കുന്നുഎന്നും, ദൈവംവിഗ്ര
ഹത്തിന്റെ അകത്തപരിപൂൎണ്ണനായി ഇരിക്കുന്നുഎന്നും, കരു
തി തങ്ങളുടെ ഭക്തിയെ വെളിവായികാണിച്ച മനസ്സിന്ന ഉറ
പ്പചെയ്തു കൊള്ളെണമെന്ന മെപ്പടി വിഗ്രഹാരാധന ചെയ്യു
ന്നതല്ലാതെ ശിലമുതലായവിഗ്രഹങ്ങൾ ദൈവമാണെന്നകരു
തി ചെയ്യുന്നതല്ലന്ന അറിയെണ്ടതാകുന്നു.

2–ാമത ദൈവംഒരുവനുണ്ടെന്നും, അവനരുളിചെയ്തവെദം
ഇന്നതാണെന്നും, നൊം നിശ്ചയിച്ചിരിക്കുന്നതകൊണ്ട ഇനി
ദൈവത്തെയും വെദത്തെയും കൂടി ബെഹുമാനപ്പെടുത്തണ്ടാ എ
ന്നനിന്റെമഹാവിവെകമുള്ളബുദ്ധിയിൽ തൊന്നി നാസ്തീ
കനായി ഭവിക്കുമെന്നുള്ളതിൽ അണൂമാത്രം സന്ദെഹപ്പെടു
ന്നില്ല. [ 38 ] 47. ചൊദ്യം. ഒരു കല്ലിനെഒടച്ച അമ്മിയും, പടിയുമാ
ക്കി അതിന്റെമറ്റൊരു ഭാഗത്തെ ദൈവമായി ആലയങ്ങളി
ൽവെച്ച പൂജിക്കുന്നതശരിതന്നെയൊ?

(ഉത്തരം) കാതിൽധരിക്കുന്ന കുണ്ഡലംമുതലായ്തുകളും,
രാജാവിന്റെകിരീടവും, ഒരെപൊന്നുകൊണ്ടും, നവരത്നംകൊ
ണ്ടും ചെയ്യപ്പെട്ടതായിരുന്നാലും, കുണ്ഡലംമുതലായഅന്യാഭര
ണാദികൾക്കില്ലാത്ത ഒരുനൂതനമഹത്വം രാജകിരീടത്തിന്നവ
ന്നതുപൊലെയും, ഒരെമരത്തിൽതന്നെ ചിലഭാഗംവിറകായി
അടുപ്പിൽ തീക്കത്തിക്കയും, മറ്റൊരുഭാഗത്തിനാലുണ്ടാക്കിയ
സിംഹാസനത്തിന്ന ഒരുനൂതനമഹത്വം ഉണ്ടായതപൊലെയും,
മെൽചൊദിച്ചകല്ലുകളും ദൈവചിഹ്നങ്ങളായി ആലയങ്ങളിൽ
കയറി അഭിഷെകാദിസ്ഥാനക്രിയാവിശെഷം പെറ്റിരിക്കു
ന്നതകൊണ്ട ആചാരാദിഭയഭക്തിയൊടകൂടെ വണങ്ങിവരു
ന്നതശരിയായിട്ടുള്ളഉത്തമക്രിയകളാകുന്നു.

48. ചൊദ്യം. നിങ്ങൾവെച്ചപൂജിക്കുന്നവിഗ്രഹങ്ങളി
ൽ ദൈവംപരിപൂൎണ്ണനായിരിക്കുന്നുഎങ്കിൽ ആവിഗ്രഹങ്ങ
ൾ നിങ്ങളൊടസംസാരിക്കെണ്ടതും, നിങ്ങൾചെയ്യുന്നക്രിയ
കളെ കണ്ണകൊണ്ടെകാണെണ്ടതും, രഥങ്ങളിൽ നിങ്ങൾഎടുത്ത
കയറ്റാതെതാനെചെന്നകയറെണ്ടതും ആതെർമനുഷ്യന്റെ
പ്രയത്നംകൂടാതെദൈവശക്തികൊണ്ടനടക്കെണ്ടതുമാണ? അ
ങ്ങിനെഇല്ലാത്തവിഗ്രഹങ്ങളെ ദൈവമാണെന്ന പൂജിക്കുന്ന
തനിങ്ങടെഅജ്ഞാനമല്ലയൊ?

(ഉത്തരം) 1–ാമത—സൎവ്വസാക്ഷിയായിരിക്കുന്ന ൟശ്വര
ന്റെ അടുക്കൽ ഞങ്ങടെഭക്തിയെ മനം, വാക്ക, ക്രിയകൊണ്ട
വെളിവായി കാണിച്ച നിത്യസാമ്രാജ്യത്തെ അടയണമെ
ന്നല്ലാതെ വിഗ്രഹങ്ങൾഞങ്ങളൊടസംസാരിക്കുമെന്നൊ, അ
തുകൾതാനായിനടന്നരഥത്തിൽകയറിനടത്തിക്കുമെന്നൊ,കരു
തിപൂജിക്കുന്നതല്ല.

2–ാമത ഇപ്രകാരം യാതൊരുമതക്കാരെങ്കിലും അവരവ
ർ വിശ്വസിച്ച തൊഴുതുവരുന്നയാതൊരുദൈവമെങ്കിലും, പ്ര [ 39 ] ത്യക്ഷമായിനടന്നവന്ന സംസാരിക്കുന്നു എന്ന ഏതദേശത്തി
ലും കണ്ടിട്ടും കേട്ടിട്ടുമില്ല.

3–ാമത—നീയ്യും ആകശത്തെമേല്പട്ടനോക്കി നിന്റെദൈവ
വത്തെ മനം, വാക്ക, കായങ്ങൾകൊണ്ട വണങ്ങുമ്പൊൾ നി
ന്റെ ദൈവംചെവികൊണ്ട കെട്ട, നിന്റെ അടുക്കൽവന്ന
സംസാരിക്കാത്തതകൊണ്ട ഇതവരെ നീ വിശ്വസിച്ചുവന്നിരു
ന്ന കിരിസ്തുവെ ദൈവമല്ലെന്ന ത്യജിച്ചുകളയുമെന്ന തൊന്നു
ന്നതിന്ന ലേശംപൊലും സംശയമില്ല.

4–ാമത—ദൈവംശിലമുതലായ വിഗ്രഹങ്ങളിലുംപരിപൂൎണ്ണ
നായിരിക്കന്നതകൊണ്ട ഞങ്ങടെ ഉപചാരാദികളെ ഏറ്റ ഞ
ങ്ങളെ അനുഗ്രഹിക്കുംഎന്നും, ആയ്തകൊണ്ടഞങ്ങൾ ആരാധി
ച്ചവരുന്നവിഗ്രഹംസംസാരിക്കെണമെന്നും, രഥത്തിൽതാനാ
യികയറി മനുഷ്യസഹായംകൂടാതെ നടത്തിക്കെണമെന്നും ആ
വശ്യമില്ല. അങ്ങിനെ ഇല്ലാത്തതകൊണ്ട വിഗ്രഹാരാധന
ചെയ്യുന്നത ശരിയല്ലെന്നനീ ചോദിക്കുന്നതും, ക്രമമല്ലാത്തതാ
കുന്നു. ആയ്തകൊണ്ട ൟവിധ അയുക്തിവാദങ്ങളെ വിട്ട, വി
ഗ്രഹാരധനചെയ്യുന്നത അറിവുള്ളവരുടെ പ്രവൃത്തിയാണെ
ന്ന വിശ്വസിക്കേണ്ടതാകുന്നു.

49. ചൊദ്യം. നിങ്ങടെ വേദാഗമശാസ്ത്രപുരാണഇതിഹാ
സങ്ങളിൽതന്നെ ൟവിധവിഗ്രഹാരാധനചെയ്യുന്നത തെറ്റാ
ണെന്നും, നിഷ്ഫലമാണെന്നും പറഞ്ഞിരിക്കെ അതിന്ന വിരോ
ധമായി മേപ്പടി വിഗ്രഹാരാധനംചെയ്യുന്നത തെറ്റായിട്ടുള്ള
തല്ലയൊ?

(ഉത്തരം) 1–ാമത—ഞങ്ങടെ വേദാഗമശാസ്ത്രപുരാണ
ഇതിഹാസങ്ങളിൽ ശിലമുതലായവി ഗ്രഹങ്ങളെ ഉണ്ടാക്കിആ
ലയങ്ങളിൽവെച്ച വിശ്വാസത്തൊടും, ആചാരഭയഭക്തിയൊ
ടും ആരാധനചെയ്യെണമെന്ന ഖണ്ഡിതമായി പറഞ്ഞിരിക്കു
ന്നു. എന്നാൽവിശ്വാസംഇല്ലാതെയും, ഡംഭാൎത്ഥമായുംചെയ്യുന്ന
വിഗ്രഹാരാധനംതെറ്റാണെന്നും അധികാരതാരതമ്യംപൊലെ
ചെയ്യാത്തത നിഷ്ഫലമാണെന്നും പറഞ്ഞിരിക്കുന്നതല്ലാതെ വി [ 40 ] ഗ്രഹാരാധനം ആൎക്കും ചെയ്യെണ്ടാ എന്ന പറഞ്ഞിട്ടില്ല.

2–ാമത—ഞങ്ങടെ വേദാഗമശാസ്ത്രപുരാണ ഇതിഹാസങ്ങ
ളെ അല്പമെങ്കിലും വായിച്ചറിയാതെ ഇതിൽനിന്ന ഭ്രഷ്ടരായ
ചിലരുടെ അടുക്കൽനിന്ന ഒന്നരണ്ട ശ്ലോകത്തെമാത്രം എഴുതി
പാഠംചെയ്തുംകൊണ്ട ഞങ്ങളെനൊക്കി വിഗ്രഹാരാധനംചെയ്യു
ന്നതശരിയല്ലെന്ന നീദുഷിക്കുന്നത ഒരിക്കലുംന്യായമല്ല.

3–ാമത—(പുറപ്പാടപുസ്തകം) 25–ാം അദ്ധ്യായത്തിൽ യഹോ
വാമോശയൊടുശിത്തീംമരംകൊണ്ട ഒരുപെട്ടിയെ ഉണ്ടാക്കെ
ണം അതിനെ മുഴുവനും ശുദ്ധപൊൻതകിടുകൊണ്ട പൊതിയെ
ണം അതിന്റെമീതെ ശുദ്ധപൊൻകൊണ്ട കൃപാസനത്തെയും
ഉണ്ടാക്കി ആ കൃപാസനത്തിന്റെ രണ്ടൊരങ്ങളിലും പൊന്ന
കൊണ്ട രണ്ടഖെരുബികളെന്ന വിഗ്രഹങ്ങളെ ഉണ്ടാക്കി ആ
പെട്ടിക്കകത്ത താൻ എഴുതി കൊടുത്ത സാക്ഷിപത്രത്തെ വെച്ച
എല്ലായ്പോഴും ആരാധനചെയ്വാനായി വിധിച്ചുഎന്ന പറയപ്പെ
ട്ടിരിക്കുന്നു. (മെപ്പടി) 35,36,37,40–ം അദ്ധ്യായങ്ങളിൽ
യഹോവാവിധിച്ചപ്രകാരംമോശ ഒരു ആവസത്തെ ഉണ്ടാക്കി
പെട്ടിയും കൃപാസനവും, ഖെരുബികളെന്ന വിഗ്രഹങ്ങളുംചെ
യ്ത പെട്ടിക്കകത്ത സാക്ഷിപത്രത്തെവെച്ച പ്രതിഷ്ഠചെയ്തു എ
ന്നുംഅന്നുതുടങ്ങി ആ പെട്ടകത്തിന്ന ആരാധനചെയ്തുവന്നു
എന്നും അതിന്ന ആചാൎയ്യമാരായിട്ട, അഹരൊനെയും അവ
ന്റെ സന്തതികളെയും തലമുറതൊറും നിയമിപ്പാൻ വിധിച്ചു
എന്നും ആ ആചാൎയ്യന്മാർ ചെയ്ത ആരാധനക്ക യഹൊവ സ
ന്തോഷിച്ച അനുഗ്രഹംചെയ്തവന്നുഎന്നും പറയപ്പെട്ടിരിക്കു
ന്നു. (പുറപ്പാടപുസ്തകം) 25–ാംഅദ്ധ്യായം 22–ാമത്തെ വാക്യ
ത്തിൽ കൃപാസനത്തിന്റെമേൽനിന്നും സാക്ഷിയുടെ പെട്ടിയു
ടെ മെൽനിൽക്കുന്ന 2 ഖെരുബികളുടെനടുവിൽനിന്നും ഇസ്രാ
യെൽ മക്കൾക്കായി ഞാൻനിന്നൊട കല്പിപ്പാൻഇരിക്കുന്ന സ
കലകാൎയ്യങ്ങളെയുംകുറിച്ച നിന്നൊട സംസാരിക്കയും ചെയ്യും
(എന്ന യഹോവ പറഞ്ഞു) (സംഖ്യാപുസ്തകം) 7–ാമദ്ധ്യായം
80–ാമതവാക്യത്തിൽ മോശ അവനോടു സംസാരിപ്പാനായിട്ട [ 41 ] സഭയിൽ കൂടാരത്തിൽ പ്രവേശിച്ചപ്പോൾ സാക്ഷിയുടെപെ
ട്ടകത്തിന മെലുള്ള കൃപാസനത്തിങ്കൽനിന്ന രണ്ടുഖെരുബിക
ളുടെനടുവിൽനിന്ന തന്നോടസംസാരിക്കുന്ന ഒരുത്തന്റെ ശ
ബ്ദത്തെ അവൻകെട്ടു. അവൻ അവനോട സംസാരിക്കയും
ചെയ്തു. (2ശമുയെൽ) 6–ാമദ്ധ്യായം 2–ാമതവാക്യത്തിൽ ഖെ
രുബികളുടെനടുവിൽ വസിക്കുന്ന സൈന്യങ്ങളുടെ യഹോ
വായുടെ നാമമാകുന്ന നാമത്തിൽ അപേക്ഷിക്കപ്പെടുന്നതായു
ള്ള ദൈവത്തിന്റെ പെട്ടകത്തെ (സങ്കീൎത്തനം) 80–ാമദ്ധ്യാ
യം 1–ാമതവാക്യത്തിൽ ഖെരുബികളുടെ നടുവിൽ വസിക്കു
ന്നവനെപ്രകാശിക്കേണമെ! (മേപ്പടി) 99–ാമദ്ധ്യായം 1–ാമ
തവാക്യത്തിൽ യഹോവാ രാജ്യപരിപാലനം ചെയ്യുന്നു. ജന
ങ്ങൾ നടുങ്ങുമാറാകട്ടെ! അവൻഖെരുബികളുടെ നടുവിൽ വ
സിക്കുന്നു (സംഖ്യാപുസ്തകം) 16–ാമദ്ധ്യായം 46മുതൽ 48 വ
രെയുള്ള വാക്യങ്ങളിൽ ഒരുദിവസം യഹൂദന്മാരിൽവളരെജന
ങ്ങൾക്ക ഝടിതിയായി ഒരു ബാധ സംഭവിച്ചപ്പോൾ, അഹ
രോൻ ശീഘ്രമായിഓടിപ്പോയി, ആപെട്ടകത്തിനധൂപംകാട്ടി
ആരാധനചെയ്തതകൊണ്ട ആ ബാധ നിറുത്തപ്പെട്ടു എന്ന പ
റയെപ്പെട്ടിരിക്കുന്നു. (യോശുവാ) 3–ാമദ്ധ്യായം 2 മുതൽ 4 വ
രെഉള്ള വാക്യങ്ങളിൽ പ്രമാണികൾ പാളയത്തിൽകൂടികടന്ന
അവർ ജനങ്ങളോട കല്പിച്ചത എന്തെന്നാൽ, നിങ്ങൾനിങ്ങ
ളുടെ ദൈവമായ യഹോവായുടെ ഉഭയസമ്മതത്തിന്റെ പെ
ട്ടകത്തേയും അതിനെ ചുമക്കുന്ന ലേവിയക്കാരായ ആചാൎയ്യ
ന്മാരെയും കാണുമ്പോൾ നിങ്ങളുടെ സ്ഥലത്ത നിന്ന നിങ്ങ
ൾപുറപ്പെട്ട അതിന്റെ പിന്നാലെ പൊകണം. എങ്കിലും
നിങ്ങൾക്കും അതിന്നും ഇടയിൽ രണ്ടായിരം മുളം അകലം ഉ
ണ്ടായിരിക്കേണം. നിങ്ങൾ പൊകെണ്ടുന്ന വഴിയെ അറി
യേണ്ടുന്നതിന്ന അതിന്റെ അടുക്കൽ വരരുത. എന്തകൊ
ണ്ടെന്നാൽ; നിങ്ങൾ മുമ്പേ ൟ വഴിയെ കടന്നിട്ടില്ല എന്ന
കല്പിച്ചു. (മെപ്പടി) 3–ാമദ്ധ്യായം 11 മുതൽ 17 വരെ ഉള്ള
വാക്യങ്ങളിൽ ഇസ്രായെലർ കനാൻദെശത്തിലെക്ക പൊകു [ 42 ] മ്പൊൾ വളരെപ്രവാഹിക്കുന്ന യൊൎദാൻനദിയെചെൎന്ന ഉ
ടനെ ആചാൎയ്യന്മാർ സാക്ഷിപ്പെട്ടകത്തെകൊണ്ട ഇറങ്ങിയ
പ്പൊൾ ആനദിരണ്ടായിപിരിഞ്ഞ വഴികൊടുത്തുഎന്നും സമ
സ്തജനങ്ങളുംയൊൎദാനെകടന്നതിരുന്നവരെ ആചാൎയ്യന്മാർ ആ
പെട്ടകത്തെ ചുമന്നുംകൊണ്ട ആനദിയുടെമദ്ധ്യത്തിൽ നിന്നു
എന്നുംപറയപ്പെട്ടിരിക്കുന്നു. (മെപ്പടി) 6–ാമദ്ധ്യായത്തിൽ,
യഹൊവാ വിധിച്ചപ്രകാരം ആചാൎയ്യന്മാർ സാക്ഷിപ്പെട്ടക
ത്തെചുമന്നുംകൊണ്ട യെറിഹൊനഗരത്തെ പ്രദക്ഷിണമായി
ചുറ്റിവന്നതിനാൽ ആ നഗരത്തിന്റെ മതിലുകൾ ഇടിഞ്ഞ
താഴെ വിണുഎന്ന പറയപ്പെട്ടിരിക്കുന്നു. (മെപ്പടി) 7–ാമ
ദ്ധ്യായത്തിൽ ഒരുദിവസംഇസ്രായെൽജനങ്ങൾ യുദ്ധത്തിൽ
ശത്രുക്കൾക്ക തൊറ്റ ഓടിപ്പൊയത കൊണ്ട യൊശുവ മുത
ലായജനങ്ങൾ വളരെവ്യസനിച്ചുയഹൊവായുടെ പെട്ടകത്തി
നമുമ്പാകെ സാഷ്ടാംഗമായിനിലത്തിൽ വീണ സന്ധ്യവരെ
കിടന്നശത്രുക്കളെജയിപ്പാൻവരം പെറ്റു എന്ന പറയപ്പെട്ടി
രിക്കുന്നു. (1 ശമുയെൽ) 5–ം6–ം അദ്ധ്യായങ്ങളിൽഒരുപ്രാവ
ശ്യം ആസാക്ഷിപ്പെട്ടകത്തെ ഇസ്രായെൽകാരുടെ ശത്രുക്കൾ
എടുത്തകൊണ്ടപോയി തങ്ങടെദെവാലയത്തിൽ വെച്ചപ്പോൾ
അവിടെ ഇരുന്ന വിഗ്രഹം ആപെട്ടിക്ക മുമ്പാകെ വീണതല
വെറെ കൈവെറായിട്ട മുറിക്കപ്പെട്ടകിടന്നുഎന്നും ആനാടുക
ളൊക്കെയും മൂലവ്യാധികൊണ്ട ബാധിക്കപ്പെട്ടുഎന്നും ആയ്ത
കൊണ്ട അവർ ആപെട്ടകത്തെതിരികെ ഇസ്രായെൽ ക്കാരുടെ
അടുക്കൽ അയച്ചകളഞ്ഞു എന്നും, പറയപ്പെട്ടിരീക്കുന്നു (2.
ശമുയെൽ‌) 6–ാമദ്ധ്യായത്തിൽ‌ആപെട്ടകത്തെ ദാവീദ 30000
പെരൊടുകൂടിപൊയി ഒരു പുതിയ രഥത്തിന്മെൽ കയറ്റികൊ
ണ്ടുവരുമ്പൊൾ കാളകൾ ആപെട്ടകത്തെ എളക്കിയതകൊണ്ട
ആരഥത്തെ, സാരഥ്യംചെയ്ത,ഉസ്സാ, അഹിയൊ എന്ന ഈ
രണ്ടാളുകളിൽഉസ്സ, തന്റെ കയ്യിനെ നീട്ടി അതിനെ പിടിച്ചു എന്നും, അതുകൊണ്ട യഹൊവ അവനെകൊപിച്ചു കൊന്നു
കളഞ്ഞുഎന്നും, അതിനെകണ്ട ദാവിദഭയപ്പെട്ട യഹൊവയു [ 43 ] ടെപെട്ടകം എന്റെ അടുക്കൽവരുന്നത എങ്ങിനെഎന്ന പറ
ഞ്ഞ, അതിനെതന്റെഅടുക്കൽകൊണ്ടുവരാൻ ഇച്ഛിയാ തെ
ഗിത്തിയക്കാരനായ, ഒബെദഎദൊമിന്റെ ഭവനത്തിലെക്ക
നീക്കിവെച്ചു എന്നും, ആപെട്ടകം അവരുടെ ഭവനത്തിൽ 3
മാസം ഇരുന്നു എന്നും, അത നിമിത്തം (യഹൊവ) ഒബൈദ
എദൊമിയെയും അവന്റെ കുഡുംബത്തെയുംഅവനുള്ള സക
ലത്തെയും അനുഗ്രഹിച്ചുഎൎന്നും, ദാവീദ, അതിനെ അറിഞ്ഞ
പൊയി, ആ പെട്ടകത്തെ തന്റെപട്ടണത്തിലെക്ക കൊണ്ടുവ
ന്നവെച്ച, ബലികൊടുത്ത ആരാധനചെയ്തുഎന്നും പറയപ്പെ
ട്ടിരിക്കുന്നു. (1 രാജാക്കന്മാർ)6–ം8–ം അദ്ധ്യായങ്ങളിൽ ദവീ
ദിന്റെകുമാരനായശലൊമൊൻ ജറുഷലെമിൽ ഒരുആലയം
കെട്ടി, അതിൽ ആപെട്ടകത്തെവെച്ച പ്രതിഷ്ഠചെയ്ത, അനെ
കം ആടുമാടുകളെബലികൊടുത്ത ആരാധനചെയ്തുഎന്ന പറ
യപ്പെട്ടിരിക്കുന്നു.

4–ാമത—ഇങ്ങിനെനിന്റെ മതശാസ്ത്രത്തിൽനിന്റെദെവ
നായ യഹൊവ സാക്ഷിപെട്ടകത്തെയും അതിന്റെ രണ്ടുഭാ
ഗത്തിലും രണ്ടു ഖെരുബുകളെയും വെച്ച ആരാധനചെയ്വാനാ
യിവിധിച്ചുഎന്നും അപ്രകാരം മൊശമുതലയവർ ചെയ്തുഎ
ന്നും, യഹൊവആപെട്ടകത്തിൽ പ്രസന്നരായി അനുഗ്രഹം
ചെയ്തുഎന്നും ആ പെട്ടകത്തെ നിന്ദ്യംചെയ്തവരെ ദണ്ഡിച്ചു
എന്നുംപറയപ്പെട്ടിരിക്കുന്നു. അതുകളെകണ്ടുംകൊണ്ടും ഗൊതു
മ്പപ്പത്തെയും ദ്രാക്ഷാരസത്തെയും, നിന്റെദെവനായകിരിസ്തു
വിന്റെശരീരവും രക്തവുമാണെന്ന അവകൾക്ക അടയാള
മാണെന്നഭാവിച്ചരെക്ഷിക്കേണമെന്ന (പുതിയനിയമത്തിൽ)
വിധിച്ചപ്രകാരംചെയ്തകൊണ്ടും ഞങ്ങളെശിലമുതലായ വി
ഗ്രഹങ്ങളെവണങ്ങുന്ന അജ്ഞാനികളെന്നും, ദൈവത്തിന്ന
ചെയ്യെണ്ടതായവഴിപാടുകളെ അറിവില്ലാത്ത വിഗ്രഹങ്ങൾ
ക്കചെയ്യുന്ന പാപികളെന്നും, ദുഷിക്കുന്നത നിന്റെ മനൊ
വിഭ്രമമാകുന്നു. [ 44 ] ൫ാമദ്ധ്യായം

അഭിഷെകം.

50. ചൊദ്യം. വളരെദ്രവ്യം ശിലവചെയ്ത അനെക പ
ദാൎത്ഥങ്ങളെക്കൊണ്ടശിലമുതലായവിഗ്രഹങ്ങളുടെമീതെ അഭി
ഷെകംചെയ്യുന്നതും, ആപദാൎത്ഥങ്ങളെ ആൎക്കുംപ്രയൊജനപ്പെ
ടാതെ വെറുതെകളയുന്നതും,നിങ്ങടെ ബുദ്ധിഹീനതയല്ലയൊ?

(ഉത്തരം) 1–ാമത, ഒരൊ മനുഷ്യനും ദൈവത്തിന്റെ
അടുക്കൽവെച്ചിരിക്കുന്നവിശ്വസത്തെ വിഗ്രഹംമൂലം വെളി
വായി കാണിക്കുന്ന ശ്രമങ്ങളെ സാക്ഷി യായിരിക്കുന്ന
ൟശ്വരൻ എറ്റ പൂൎണ്ണമാക്കിനിത്യസാമ്രാജ്യത്തെ കൊടുക്കുമെ
ങ്കിൽ ശിലമുതലായവിഗ്രഹങ്ങൾമൂലം ഞങ്ങൾചെയ്യുന്ന അ
ഭിഷെകാദിവഴിപാടുകൾ ബുദ്ധിഹീനതകൊണ്ട ചെയ്യുന്നതാ
ണെന്നഒരിക്കലുംപറയാമൊ.

2–ാമത ഭക്തന്മാർ ചെയ്യുന്ന വഴിപാടുകളെ തനിക്കെന്നകരു
താതെ വിഗ്രഹങ്ങൾക്കാണെന്ന കരുതാൻ ദൈവം മതിമയക്കം
ഉള്ളവരല്ല.

3–ാമത— ഞങ്ങളുടെവെദാഗമശാസ്ത്രപുരാണഇതിഹാസങ്ങ
ളിൽവിധിച്ചപ്രകാരം എണ്ണ, പാൽ, തയിർ, നെയ്യ, തെൻ,
ഇളനീർമുതലായ്തുകളെകൊണ്ട ശിലമുതലായ വിഗ്രഹങ്ങൾക്ക
അഭിഷെകംചെയ്യുന്നത അജ്ഞാനമാണെന്നും, നിഷ്ഫലമാണെ
ന്നും പറഞ്ഞുനീദുഷിക്കുന്നതഒരിക്കലുംശരിയല്ല.

4–ാമത— (പുറപ്പാടപുസ്തകം) 30–ാമദ്ധ്യായം 22മുതൽ 33വ
രെഉള്ളവാക്യങ്ങളിൽ, യഹൊവ, മൊശയൊടു യുദ്ധസ്ഥല
ത്തിലെശെക്കലിൻപ്രകാരം, ശുദ്ധമൂരിൽ 500 ശെക്കലിനെ
യും, സുഗന്ധമുള്ള കരുവാതൊലിയിൽ, അതിൽപാതിയാകുന്ന
ഉരുനൂറ്റമ്പതശെക്കലിനെയും, സുഗന്ധവയമ്പിൽ, ഇരുനൂ [ 45 ] റ്റമ്പറ്റശെക്കലിനെയും, പഴനത്തൊലിയിൽ, അഞ്ഞൂറുശെക്ക
ലിനെയും ഒലീവ എണ്ണയിൽ, ഒരു ഫിന്നിനെയും എടുത്തഅതി
നെതൈലക്കാരന്റെ പ്രവൃത്തിയായിചെൎക്കപ്പെട്ട തൈലമായി
ശുദ്ധതൈലമാക്കെണം, അതശുദ്ധമുള്ള അഭിഷെക തൈലമാ
യിരിക്കെണം, അതിനാൽനീസഭയിൽകൂടാരത്തെയും, സാക്ഷി
യുടെപെട്ടകത്തെയും, മെശയെയും, അതിന്റെസകല ഉപകര
ണങ്ങളെയും, കവരവിളക്കിനെയും, അതിന്റെ ഉപകരണങ്ങ
ളെയും, ധൂപപീഠത്തെയും, ഹൊമബലി പീഠത്തെയും അതി
ന്റെ സകല ഉപകരണങ്ങളെയും, തൊട്ടിയെയും, അതിന്റെ
കാലിനെയും, അഭിഷെകംചെയ്യെണം, അവമഹാശുദ്ധമുള്ള
വയായിരിക്കെണ്ടുന്നതിന്ന അവയെ ശുദ്ധീകരിക്കെണം, അ
വയെ തൊടുന്നതൊക്കെയും ശുദ്ധമുള്ളതായിരിക്കെണം, നീഅ
ഹരൊനെയും അവന്റെ പുത്രന്മാരെയും, ഇനിക്കആചാൎയ്യസ്ഥാ
നത്തശുശ്രൂഷചെയ്യെണ്ടുതിന്നഅഭിഷെകംചെയ്തഅവരെ
ശുദ്ധീകരിക്കെണം, ഇസ്രായെൽമക്കളൊടനീസംസാരിച്ച പ
റയെണ്ടുന്നതഎന്തെന്നാൽ, ഇതനിങ്ങളുടെതലമുറകളിൽ ഇനി
ക്കശുദ്ധമുള്ള അഭിഷെകതൈലം ആയിരിക്കെണം, അതമനു
ഷ്യന്റെ മാംസത്തിന്മെൽ ഒഴിക്കപ്പെടരുത, അതിന്റെ‌യൊഗ
കൂട്ടിൻപ്രകാരം അതുപൊലെയുള്ളതിനെനിങ്ങൾ ഉണ്ടാക്കുക
യും അരുത, അതശുദ്ധമുള്ളതാകുന്നു. അതനിങ്ങൾക്ക ശുദ്ധമു
ള്ളതാകുന്നു. അതനിങ്ങൾക്കശുദ്ധമുള്ളതായിരിക്കെണം, അത
പൊലെയുള്ളതൈലത്തെകൂട്ടുന്നവനുംഅതിൽനിന്നഅന്യന്റെ
മെൽഇടുന്നവനും, തന്റെജനങ്ങളിൽനിന്ന ഛെദിക്കപ്പെടെ
ണം നിശ്ചയം.

5–ാമത—ഇങ്ങിനെനിന്റെമതശാസ്ത്രത്തിൽഅഭിഷെകംവി
ധിക്കപ്പെട്ടിരിക്കുന്നതിനെകണ്ടും കാണാതവനെപൊലെനീഞ
ങ്ങൾഅഭിഷെകം ചെയ്യുന്നതിനെകണ്ടശിലമുതലായ വിഗ്രഹ
ങ്ങൾക്കഅഭിഷെകം ചെയ്യുന്നതകൊണ്ട പ്രയൊജനമില്ലെന്ന
പറയുന്നതനീതിയല്ല. [ 46 ] ൬–ാമദ്ധ്യായം

നൈവെദ്യം.

51. ചൊദ്യം. അനെകപദാൎത്ഥങ്ങളെകൊണ്ടശിലമുതലാ
യവിഗ്രഹങ്ങൾക്ക നൈവെദ്യം ചെയ്യുന്നുവല്ലൊ അതുകളെ
ആവിഗ്രഹങ്ങൾ ഭക്ഷിക്കുന്നുണ്ടൊപിന്നെ നിങ്ങൾചെയ്യുന്ന
തആവശ്യമില്ലാത്തതല്ലയൊ?

(ഉത്തരം) 1–ാമത—എത മനുഷ്യനും വിഗ്രഹങ്ങൾക്ക
നൈവെദ്യം ചെയ്യുന്നില്ല.

2–ാമത—പരിപൂൎണ്ണനായിരിക്കുന്ന ൟശ്വരന്റെ അടുക്കൽ
ഓരൊരുത്തനുംവെച്ചിരിക്കുന്നഭക്തിയെ ദൈവചിഹ്നങ്ങളായി
രിക്കുന്ന വിഗ്രഹമൂലം വെളിവായികാണിക്കുന്ന ഉപചാരങ്ങ
ളല്ലാതെ, നൈവെദ്യാദികളെ ൟശ്വരൻ ഭക്ഷിക്കുമെന്നൊ ഭ
ക്ഷിക്കണമെന്നൊ, കരുതിചെയ്യുന്നതല്ല.

3–ാമത—സൎവെശ്വരൻ നൊംചെയ്യുന്ന നൈവെദ്യാദികളെ
ഭക്ഷിച്ച ഉപജീവിക്കുന്നവരുമല്ല.

4–ാമത— ഞങ്ങടെവെദാഗമശാസ്ത്രപുരാണ ഇതിഹാസങ്ങളിൽ
വിധിച്ചിട്ടുള്ള പ്രകാരം ദൈവത്തിന്ന അന്നം, പാൽ, പഴം,
മൊദകംമുതലായ്തുകളെ നൈവെദ്യം ചെയ്യുന്നത ആവശ്യമായി
ട്ടുള്ള പുണ്യങ്ങളാകുന്നു.

5–ാമത— (പുറപ്പാടപുസ്തകം) 25–ാംഅദ്ധ്യായം 30–ാമതവാ
ക്യത്തിൽമെശയുടെ മെൽഎപ്പൊഴുംഎന്റെമുമ്പാകെ കാഴ്ചഅ
പ്പങ്ങളെ നീവെക്കയും വെണം (സംഖ്യാപുസ്തകം) 6–ാ മദ്ധ്യാ
യം 14മുതൽ 17വരെയുള്ള വാക്യങ്ങളിൽ ഹൊമബലിക്കായിട്ട
ഒരുവയസ്സായ ഊനമില്ലാത്തഒരുആണാട്ടിൻകുട്ടിയെയും, പാ
പബലിക്കായിട്ട ഒരുവയസ്സായ പെണ്ണാട്ടിൻകുട്ടിയെയും സ
മാധാനബലിക്കായിട്ട ഊനമില്ലാത്തഒരു ആട്ടിൻ കൊറ്റനെ [ 47 ] യും ഒരു കൊട്ട പുളിപ്പില്ലാത്ത അപ്പങ്ങളെയും എണ്ണയിൽ കുഴ
ച്ച നേരിയമാവുകൊണ്ടുള്ള ദോശകളെയും, എണ്ണപിരട്ടി പുളി
പ്പില്ലാത്ത അപ്പമാകുന്ന അടകളേയും, അവയുടെ ആഹാരബ
ലിയേയും, അവയുടെപാനീയബലികളെയും കഴിക്കേണം. ആ
ചാൎയ്യൻ അവയെ യഹോവായുടെ മുമ്പാകെ കൊണ്ടുവന്ന അ
വന്റെ പാപബലിയെയും, അവന്റെ ഹോമബലിയേയും ക
ഴിക്കേണം. ആട്ടിൻകൊറ്റനെ ആ കൊട്ടയിലെ പുളിപ്പില്ലാ
ത്ത അപ്പത്തോടുകൂടഅവൻ, യഹോവായിക്ക സമാധാനബ
ലിയായികഴിക്കേണം. ആചാൎയ്യൻ അവന്റെ ആഹാരബലി
യേയും, അവന്റെ പാനീയബലിയേയും കൂടെ കഴിക്കേണം
(ലേവിയപുസ്തകം) 24–ാം അദ്ധ്യായം 5 മുതൽ 9 വരെഉള്ളവാ
ക്യങ്ങളിൽ നീ നേരിയ മാവിനെ എടുത്ത അതിനെ 12 അപ്പ
ങ്ങളായിട്ട ചുടേണം. ഒരൊഅപ്പംപറയിൽപത്തിൽരണ്ടുപങ്ക
പൊടികൊണ്ടആയിരിക്കെണം. അവയെനീയഹോവായുടെ മു
ൻപാകെ ശുദ്ധമുള്ള മെശയിന്മെൽ രണ്ട നിരയായിട്ട ഓരൊ
നിരയിൽ ആറാറായിവെക്കെണം. ഓരൊ നിരയുടെമെൽ നീ
നിൎമ്മലസാമ്പ്രാണിയെ വെക്കെണം. അത യഹൊവയിക്ക ദ
ഹനബലി എന്ന ഒരു ഓൎമ്മക്കായിട്ട അപ്പത്തിന്മെൽ ആയിരി
ക്കെണം. അവൻ അതിനെ നിത്യനിയമമായിട്ട ഇസ്രായെൽ
മക്കളിൽനിന്ന വാങ്ങി സ്വസ്ഥദിവസംതൊറും യഹോവായു
ടെമുമ്പാകെ എപ്പോഴുംഅടുക്കിവെക്കണം. അത അഹരൊന്നും
അവന്റെപുത്രന്മാൎക്കും ഉള്ളതായിരിക്കെണം. അതിനെ അവർ
ശുദ്ധസ്ഥലത്തവെച്ച ഭക്ഷിക്കയുംവെണം. എന്തെന്നാൽ അത
യഹൊവായുടെ ദഹനബലികളിൽ അവന്നനിത്യകല്പനയാൽ
മഹാശുദ്ധമാകുന്നു. ഇനിയും നൈവെദ്യത്തെപറ്റി (പുഠപ്പാ
ടപുസ്തകം) 29–ാം അദ്ധ്യായത്തിലും (ലെവിയപുസ്തകം) 2–3–
4–ം അദ്ധ്യായങ്ങളിലും, അന്യഘട്ടങ്ങളിലും വിസ്തരിച്ച പറ
യപ്പെട്ടിരിക്കുന്നു. ഇവിടെ എടുത്തപറയുന്നതായിരുന്നാൽ ഗ്ര
ന്ഥവിസ്തീൎണ്ണമാകും.

6–ാമത—ഇങ്ങിനെ നിന്റെ മതശാസ്ത്രത്തിലും നൈവെദ്യം [ 48 ] വിധിക്കപ്പെട്ടിരിക്കുന്നതിനെ നീ കണ്ടിരുന്നതും ഞങ്ങൾ ഞങ്ങ
ടെ ദൈവത്തിന്ന നൈവെദ്യംചെയ്യുന്നതിനെനൊക്കി നിങ്ങ
ൾ അന്നം, പഴം, മുതലായ്തുകളെ വിഗ്രഹങ്ങൾക്ക മുമ്പെ സമ
ൎപ്പിക്കുന്നുവെല്ലൊ ആയ്ത അവകളെ ഭക്ഷിക്കുമൊ എന്നദുഷി
ക്കുന്നു. ഇതുകൊണ്ട പൂൎവ്വകാലത്തിലെ നിന്റെ യഹോവാവെ
ശപ്പകൊണ്ടതന്റെമുമ്പിൽപടച്ച പദാൎത്ഥങ്ങളെ ഉണ്ടു എന്നു
ള്ളത നിന്റെ വിചാരം എന്നതോന്നുന്നു.

൭–ാമദ്ധ്യായം

ധൂപദിപം.

52. ചൊദ്യം. നിങ്ങൾ ശിലമുതലായ വിഗ്രഹങ്ങളുടെ
അടുക്കൽ അതിസുഗന്ധവാസനയുള്ള ധൂപങ്ങളെയും പഞ്ചാല
ത്തിമുതലായ ദീപങ്ങളെയും കാണിക്കുന്നത എന്തിനവേണ്ടി?

(ഉത്തരം) ഒന്നാമതദൈവവിചാരത്തോടുകൂടി പ്രത്യെ
കംഒരുങ്ങിവരുന്ന മനുഷ്യരുടെ ഹൃദയത്തിൽ ദൈവസാന്നി
ദ്ധ്യത്തെഇളക്കി വൃദ്ധിയാക്കുവാൻ സാമ്പ്രാണിമുതലായദിവ്യ
സാധങ്ങൾ അനുകൂലമായിരിക്കുന്നതുകൊണ്ടും,

2–ാമത ദ്ധ്യാനത്തിന്ന അടയാളമായിവിഗ്രഹങ്ങളിൽസ്ഥാ
പിച്ചിരിക്കുന്ന ദൈവചിഹ്നങ്ങൾ മനസ്സിൽ പതിയെണ്ടതആ
വശ്യമായതകൊണ്ട ജനക്കൂട്ടത്തോടും ദൂരത്തിലുംനിൽക്കുന്നഎ
ല്ലാവൎക്കും പഞ്ചാലത്തിമുതലായ വെളിച്ചങ്ങളുടെ സഹായം
കൊണ്ടകാണാൻവെണ്ടിയും,

3–ാമത– ഉപചാരാൎത്ഥമായും ഞങ്ങടെവേദാഗമശാസ്ത്രപുരാ
ണഇതിഹാസങ്ങളിൽ വിധിപ്രകാരം ശിലമുതലായ വിഗ്രഹ
ങ്ങളുടെ അടുക്കൽ ധൂപദീപങ്ങളെ കാണിക്കുന്നത അവശ്യമാ
യിചെയ്യെണ്ടുന്നപുണ്യങ്ങളാകുന്നു [ 49 ] 4–ാമത (പുറപ്പാടപുസ്തകം) 30–ാമദ്ധ്യായം 34 മുതൽ 36
വരെയുള്ളവാക്യങ്ങളിൽ യഹൊവാ മൊശയൊട പറഞ്ഞത എ
ന്തെന്നാൽ നീ സുഗന്ധവൎഗ്ഗങ്ങളെ നറുംപശയും, ഗുല്ഗുലുവും,
ഹൽബാനപ്പശയുമെന്ന സുഗന്ധവൎഗ്ഗങ്ങളെയും, ശുദ്ധമുള്ള
സാമ്പ്രാണിയെയും എടുക്കെണം. ഓരൊന്നസമതൂക്കം ആയിരി
ക്കെണം. അതിനെ തൈലക്കാരന്റെ പ്രവൃത്തിയായി പരിമള
പ്പെടുത്തി ശുചിയും ശുദ്ധവുമുള്ള ധൂപവൎഗ്ഗവുമാക്കെണം. അ
തിൽ ഏതാനും നീ ഇടിച്ചപൊടിയാക്കി ഞാൻ നിന്നെ എതിരെ
ല്പാൻ ഇരിക്കുന്ന സഭയിൽ കൂടാരത്തിലുള്ള സാക്ഷിക്ക മുമ്പാ
കെ വെക്കെണം അതനിങ്ങൾക്ക മഹാ ശുദ്ധമുള്ളതായിരിക്കെ
ണം (ലെവിയപുസ്തകം) 16–ാമദ്ധ്യായം 12–13 ഈ വാക്യ
ങ്ങളിൽ പിന്നെ അവൻ യഹോവായുടെ മുമ്പാകെ ബലിപീ
ഠത്തിന്മെൽ ഉള്ള തീക്കനൽകൊണ്ട ഒരു കലശത്തെ നിറച്ച
പൊടിക്കപ്പെട്ട സുഗന്ധധൂപവൎഗ്ഗങ്ങളിൽ നിന്നതന്റെ കൈ
കൾ നിറച്ചെടുത്ത തിരശ്ശീലക്കകത്ത കൊണ്ടുവരെണം. ധൂപ
ത്തിന്റെ മെഘം സാക്ഷിപെട്ടകത്തിന്മെലുള്ള കൃപാസനത്തെ
മൂടുവാൻതക്കവണ്ണം താൻമരിക്കാതെകണ്ട അവൻ ധൂപവൎഗ്ഗ
ത്തെ യഹൊവായുടെ മുമ്പാകെഅഗ്നിയിൽ ഇടെണം (സംഖ്യ
പുസ്തകം) 16–ാമദ്ധ്യായം 46–ാംവാക്യത്തിൽ നീ ധൂപകലശ
ത്തെ എടുത്ത അതിൽ ബലിപീഠത്തിൽനിന്ന അഗ്നിയെവെ
ച്ച ധൂപവൎഗ്ഗത്തെയും ഇട്ട വേഗത്തിൽ സഭയുടെ അടുക്കൽ
ചെന്ന അവൎക്കവെണ്ടി പാപപരിഹാരം ചെയ്ക. (പുറപ്പാടപു
സ്തകം) 30–ാമദ്ധ്യായം 7–8 വാക്യങ്ങളിൽ അഹരൊൻ കാല
ന്തൊറും അതിന്റെമേൽ സുഗന്ധവൎഗ്ഗങ്ങളുള്ള ധൂപം കാട്ടേ
ണം അവൻ വിളക്കുകളേനന്നാക്കുമ്പൊൾ അതിന്റെമെൽ
ധൂപംകാട്ടെണം. അഹരോൻ വൈകുന്നേരത്തെ വിളക്കുകളെ
കൊളുത്തുമ്പോഴും അവൻ അതിന്റെമെൽ സുഗന്ധവൎഗ്ഗങ്ങ
ളുള്ള ധൂപം കാട്ടെണം. അത നിങ്ങളുടെ തലമുറയായി എപ്പൊ
ഴും യഹോവായുടെ മുമ്പാകെ ഉള്ളധൂപം ആയിരിക്കെണം.
(വെളിപ്പാട) 8–ാമദ്ധ്യായം 3 മുതൽ 5 വരെ ഉള്ള വാക്യങ്ങളി [ 50 ] ൽ മറ്റൊരുദൈവദൂതനും വന്ന ബലിപീഠത്തിന്റെ അരികെ
ഒരു സ്വൎണ്ണധൂപകലശവുംകൊണ്ടനിന്നു. എന്നാറെ അവന്ന
സിംഹാസനത്തിന്റെ മുമ്പാകെയുള്ള സ്വർണ്ണപീഠത്തിന്മെൽ
സകലവിശുദ്ധിമാന്മാരുടെ പ്രാൎത്ഥനകളോടുംകൂടെ നൽകുവാ
ൻ വളരെ ധൂപവൎഗ്ഗം കൊടുക്കപ്പെട്ടു. ധൂപവൎഗ്ഗത്തിന്റെ പുക
ശുദ്ധിമാന്മാരുടെ പ്രാൎത്ഥനകളോടുകൂടെ ദൈവദൂതന്റെ കയ്യി
ൽനിന്ന ദൈവത്തിന്റെമുൻപാകെ കരെറി ആ ദൈവദൂത
ൻ ധൂപകലശത്തെ എടുത്ത ആയതിനെബലിപീഠത്തിലെ അ
ഗ്നികൊണ്ട നിറച്ച ഭൂമിയിലെക്ക ഇട്ടുകളഞ്ഞു. അപ്പോൾ ശ
ബ്ദങ്ങളും ഇടിമുഴക്കങ്ങളും മിന്നലുകളും ഭൂകമ്പവും ഉണ്ടായി—

5–ാമത ഇങ്ങിനെ നിന്റെ മതശാസ്ത്രത്തിൽ യഹൊവ ത
നിക്ക ധൂപമിടുവാൻ വിധിച്ചു എന്നും, അപ്രകാരംഅവരുടെഭ
ക്തന്മാർ ചെയ്തു എന്നും പറയപ്പെട്ടിരിക്കുന്നതിനെ കണ്ടിരു
ന്നും ഞങ്ങൾ ഞങ്ങടെദൈവത്തിന്ന ധൂപം കാണിക്കുന്നതി
നെ എന്തിലക്കാണെന്ന നീ ചൊദിക്കുന്നതനീതിയല്ല.

൮–ാമദ്ധ്യായം

ദീപം

53. ചൊദ്യം ദെവാലയങ്ങളിലുംശിലമുതലായ വിഗ്രഹ
ങ്ങളുടെഅടുക്കലും, നെയ്യ, എണ്ണ, മുതലയ്തുകളെകൊണ്ട, ഒന്ന,
പത്ത, നൂറ, ആയിരങ്ങളായിദീപങ്ങൾവെക്കുന്നുവെല്ലൊ ആ
യ്ത ഇല്ലെങ്കിൽ നിങ്ങടെ ദൈവത്തിന്നകണ്ണ കാണുകയില്ലയൊ
പിന്നെഎന്തിനായിട്ടാണൟവിധംചെയ്യുന്നത?

(ഉത്തരം) 1–ാമത—ദൈവത്തിന്ന വഴിപാട ചെയ്വാൻ
ആലയങ്ങളിൽവരുന്ന ജനങ്ങൾക്കഅതെതഘട്ടങ്ങളെ കുറിപ്പാ
യി അറിവാനും ശിലമുതലായവിഗ്രഹങ്ങളിൽ സ്ഥാപിച്ചിരി [ 51 ] ക്കുന്നദെവചിഹ്നങ്ങളെ കണ്ണകൊണ്ടകാണ്മാനും മുഖ്യഅനുകൂ
ലമായിരിക്കുന്നദീപങ്ങളെ സന്നിധിയിൽവെക്കുന്നത പുണ്യ
ങ്ങളിൽവെച്ചവളരെ ശ്രെഷ്ഠമുള്ളതാണെന്നഞങ്ങടെ വെദാഗ
മശാസ്ത്രപുരാണ ഇതിഹാസങ്ങളിൽപറഞ്ഞിരിക്കുന്ന വിധി
പ്രകാരംചെയ്തവരുന്നതല്ലാതെ, ദൈവംതന്റെ സ്വപ്രയൊജ
നത്തെ കരുതിവെക്കാൻപറഞ്ഞിട്ടുള്ളതും, വെക്കുന്നതും അല്ലെ
ന്നഅറിയെണ്ടതാകുന്നു.

2–ാമത—(ലെവിയപുസ്തകം) 24–ാമദ്ധ്യായം2 മുതൽ4വരെഉ
ള്ളവാക്യങ്ങളിൽപിന്നെയും യഹൊവാമൊശയൊടു സംസാരി
ച്ചപറഞ്ഞതഎന്തെന്നാൽ, വിളക്കുകൾഎല്ലായ്പൊഴും, എരിയുമാ
റാകെണ്ടതിനായിട്ട ഇസ്രായെൽ മക്കൾവിളക്കു വെപ്പിന്ന
ഇടിച്ചപിഴിയപ്പെട്ട തെളിവുള്ളഒലീവഎണ്ണയെനിന്റെ അടു
ക്കൽകൊണ്ടു വരെണമെന്ന അവരൊടകല്പിക്ക, സഭയിൽകൂടാ
രത്തിൽസാക്ഷിയുടെ തിരശ്ശീലക്കപുറത്തഅഹരൊൻ അതിനെ
വൈകുന്നെരംതുടങ്ങി ഉഷഃകാലംവരെയും യഹൊവായുടെമുമ്പാ
കെഎപ്പൊഴും ക്രമപ്പെടുത്തെണം, ഇതനിങ്ങളുടെതല മുറകളിൽ
നിത്യകല്പന അവൻഎപ്പൊഴും യഹൊവായുടെമുമ്പാകെ ശുദ്ധ
മുള്ളകവറവിളക്കുതണ്ടിന്മെൽ വിളക്കുകളെക്രമപ്പെടുത്തെണം
(പുറപ്പാടപുസ്തകം) 27–ാമദ്ധ്യായം 20–21–വാക്യങ്ങളിൽമെല്പ
റഞ്ഞപ്രകാരംതന്നെ പറയപ്പെട്ടിരിക്കുന്നു (സംഖ്യാപുസ്തകം)
8–ാമദ്ധ്യായം 1മുതൽ4വരെഉള്ളവാക്യങ്ങളിൽ യഹൊവാ, മൊ
ശയൊട സംസാരിച്ചപറഞ്ഞു. നീവിളക്കുകളെകൊളുത്തുമ്പൊ
ൾഎഴവിളക്കുകൾ കവറവിളക്കിന നെരെപ്രകാശംകൊടുക്കെ
ണം. എന്നഅഹരൊനൊട സംസാരിച്ചഅവനൊടപറക. അ
ഹരൊൻ അപ്രകാരംചെയ്തു. യഹൊവമൊശയൊടുകല്പിച്ചപ്ര
കാരംതന്നെ അവൻകവറവിളക്കിന നെരെഅതിന്റെവിളക്കു
കളെകൊളുത്തി. ൟ കവറവിളക്കിന്റെപണി, അടിക്കപ്പെട്ട
പൊന്നുകൊണ്ട ആയിരുന്നു. അതിന്റെ ചുവടമുതൽ അതി
ന്റെപുഷ്പങ്ങൾവരെയുംഅടിപ്പപണിആയിരുന്നു. യഹൊവാ,
മൊശക്കകാണിച്ചമാതൃകപ്രകാരംതന്നെഅവൻ കവറവിളക്കി [ 52 ] നെ ഉണ്ടാക്കി.

3–ാമത—ഇങ്ങിനെനിന്റെമതശാസ്ത്രത്തിലുംആലയങ്ങളിൽ
വിളക്കവെക്കുന്നത പുണ്യമാണന്നവിധിക്ക പ്പെട്ടിരിക്കുന്ന
തിനെകണ്ടിരുന്നും, നീഞങ്ങളെനൊക്കിആലയങ്ങളിൽ നൈമു
തലായ്തുകളെകൊണ്ട വളരെദീപങ്ങളെവെക്കുന്നുവെല്ലൊ അതു
കൾഇല്ലെങ്കിൽ നിങ്ങടെദൈവത്തിന്നകണ്ണ കാണുകയില്ല
യൊഎന്നദുഷിക്കുന്നതമൎയ്യാദയല്ലാത്തതാകുന്നു.

൯–ാമദ്ധ്യായം

വാദ്യം

54. ചൊദ്യം. നിങ്ങളുടെ ആലയങ്ങളിൽഉത്സവ കാല
ത്തിലുംദീപാരാധന കാലത്തിലുംമറ്റുംപലവിധമായ വാദ്യങ്ങ
ളെ മുഴക്കുന്നതഎന്തിനായിട്ടാണ?

(ഉത്തരം) 1–ാമത—ഉത്സവ കാലങ്ങളെയും ദീപാരാധന
കാലങ്ങളെയും സൎവ്വജനങ്ങളുംഅറിഞ്ഞഅന്യകാൎയ്യങ്ങളെ വിട്ട
ൟശ്വരെനെചിന്തിച്ചആലയങ്ങൾക്ക ഒരുങ്ങിവരുവാനും 2–ാ
മതവന്നവരുടെമനസ്സഅന്യവിഷയങ്ങളിൽ പ്രവെശിക്കാതെ
ദൈവവിഷയത്തിൽ തന്നെനിലനിറുത്തി വൃദ്ധിയാക്കുവാൻ
അനുകൂലമായിരിക്കുന്നതുകൊണ്ടും.

3–ാമത—ദെവൊ പചാരാൎത്ഥമായും പലവിധമായ വാദ്യങ്ങ
ളെയും, കീൎത്തനനൎത്തഗാനങ്ങളെയും, മുഴക്കുന്നത ആവശ്യമായ
തകൊണ്ടഞങ്ങടെവെദാഗമശാസ്ത്ര പുരാണഇതിഹാസങ്ങളിൽ
പറഞ്ഞിരിക്കുന്നവിധിപ്രകാരം വിശ്വാസത്തൊടുംഭക്തിയൊ
ടുംചെയ്തവരുന്നതാണെന്ന നീഅറിയെണ്ടതാകുന്നു.

4–ാമത—(നളാഗമം) 15–ാമദ്ധ്യായം 15–16– ൟ വാക്യങ്ങ
ളിൽ യഹൊവായുടെ വചനപ്രകാരം മൊശകല്പിച്ചതിൻ വ
ണ്ണംദൈവത്തിന്റെ പെട്ടകത്തെ അവരുടെ തൊളുകളിന്മെൽ
അതിന്മെലുള്ള തണ്ടുകൾകൊണ്ടചുമന്നു. പിന്നെ, ദാവീദ, ലെ [ 53 ] ലെവിക്കാരിൽ പ്രാധാന്മാരൊടു അവരുടെസഹൊദരന്മാരെ തം
ബുരുവുകളും, വീണകളും, കൈത്താളങ്ങളും ആയഗീത വാദ്യ
ങ്ങളൊടുകൂടെ സന്തൊഷംകൊണ്ടഉച്ചത്തിൽ ആൎത്തശബ്ദിക്കു
ന്നപാട്ടുകാരായിട്ട നിശ്ചയിപ്പാൻ പറഞ്ഞു (മെപ്പടിഅദ്ധ്യാ
യം) 19 മുതൽ21വരെഉള്ള വാക്യങ്ങളിൽപാട്ടുകാരായ, ഹെമാ
നും ആസാഫു, എഥാനും, പിച്ചളകൊണ്ടുള്ള കൈത്താളങ്ങളെ
കൊട്ടുവാൻനിശ്ചയിക്കപ്പെട്ടിരുന്നു. സഖരിയായും, അസിയെ
ലുംശെമിരാമൊതും, യെഹിയെലും, ഉന്നിയും, എലിയാബും, മയ
ശെയായും, ബനായായും, അലാമൊതഎന്നരാഗം തംബുരുവുക
ളിലും, മത്തിതീയായും, എലിഫെലെഹും, മികനെയായും, ഒബെ
ദ, എദൊമും, യെയിയെലും, അസസിയായും, ശെമനിതരംഗം
വീണകളിലും, പാടുവാനും നിശ്ചയിക്കപ്പെട്ടിരുന്നു. (മെപ്പടി
അദ്ധ്യായം‌) 28–ാമതവാക്യത്തിൽഇസ്രായെൽ യഹൊവായുടെ
ഉഭയസമ്മതത്തിന്റെ പെട്ടകത്തെ ആൎപ്പൊടും, കൊമ്പിന്റെ
ശബ്ദത്തൊടും, കാഹളങ്ങളൊടും, കൈത്താളങ്ങളൊടും, തംബു
രുവുകളും, വീണകളുംവായിച്ച കൊണ്ട കരയെറ്റി കൊണ്ടുവ
ന്നു. (മെപ്പടി) 16–ാമദ്ധ്യായം 6–ാമതവാക്യത്തിൽ ആചാൎയ്യ
ന്മാരായ, ബെനായായും, യഹസിയെലും ദൈവത്തിന്റെ ഉഭ
യസമ്മതത്തിന്റെപെട്ടകത്തിനമുമ്പാകെ ഇടവിടാതെകാഹള
ങ്ങളെഊതി (സംഖ്യാപുസ്തകം) 10–ാമദ്ധ്യായം8മുതൽ10വരെ
ഉള്ളവാക്യങ്ങളിൽ അഹരൊന്റെപുത്രന്മാരായആചാൎയ്യന്മാരും
കാഹളങ്ങൾ കൊണ്ടഊതെണം. അവനിങ്ങളുടെതല മുറകളിൽ
നിങ്ങൾക്കഎന്നുംനിയമമായിട്ടഇരിക്കയുംവെണം. നിങ്ങൾനി
ങ്ങളുടെദെശത്ത നിങ്ങളെഞെരുക്കുന്നശത്രുവിന്റെ നെരെയു
ദ്ധത്തിന പൊകുമ്പൊൾനിങ്ങൾകാഹളങ്ങൾകൊണ്ട അയ്യംവി
ളിഊതെണം. എന്നാൽനിങ്ങൾ നിങ്ങളുടെദൈവമായ യഹൊ
വായുടെമുമ്പാകെഓൎക്കപ്പെട്ടനിങ്ങളുടെ ശത്രുക്കളിൽനിന്നരക്ഷി
ക്കപ്പെട്ടവരാകും. നിങ്ങളുടെ സന്തൊഷനാളിലും, നിങ്ങളുടെഉ
ത്സവങ്ങളിലും, നിങ്ങളുടെമാസങ്ങളുടെ ആരംഭങ്ങളിലും, നിങ്ങ
ൾനിങ്ങളുടെ ഹൊമബലികളുടെമെലും, നിങ്ങളുടെസമാധാന [ 54 ] ബലികളുടെ മെലും, കാഹളങ്ങൾകൊണ്ട ഊതെണം. അവനി
ങ്ങളുടെ ദൈവത്തിന്റെ മുമ്പാകെ നിങ്ങൾക്ക ഓൎമ്മയായിട്ടഇ
രിക്കും യഹൊവയായഞാൻനിങ്ങളുടെ ദൈവംആകുന്നു. (സ
ങ്കീൎത്തനം) 98–ാംഅദ്ധ്യായം 5–ാംവാക്യത്തിൽ വീണകൊണ്ട
യഹൊവായിക്കപാടുവിൻ വീണകൊണ്ടുംസംഗീത ത്തിന്റെ
ശബ്ദംകൊണ്ടുംപാടുവിൻകാഹളങ്ങൾകൊണ്ടും, കൊമ്പിന്റെ
ശബ്ദംകൊണ്ടും, രാജാവായയഹൊവായുടെമുമ്പാകെ ഘൊഷി
പ്പിൻ (2 ശമുയെൽ6–ാമദ്ധ്യായം 5–ാംവാക്യത്തിൽ ദാവീദുംഇ
സ്രായെലിന്റെ എല്ലാകുഡുംബവും, തെവതാര മരംകൊണ്ട ഉ
ണ്ടാക്കപ്പെട്ടസകലവിധവാദ്യങ്ങളായുള്ളവീണകളിലും, തംബു
രുകളിലും, തപ്പുകളിലും, തന്തുനികളിലും, കൈത്താളങ്ങളിലും കൂ
ടെയഹൊവായുടെമുമ്പാകെവായിച്ചു.

5–ാമത—ഇങ്ങിനെ നിന്റെദൈവസന്നിധാനത്തിൽ വാദ്യ
ഘൊഷംചെയ്യെണമെന്നവിധിച്ചിരിക്കുന്നതിനെ കണ്ടിരുന്നും
നീഞങ്ങടെദെവാലയങ്ങളിൽവാദ്യങ്ങൾ മുഴങ്ങുന്നതിനെക്കണ്ട
പരിഹസിക്കുന്നതആകാത്തതാകുന്നു.

൧൦–ാമദ്ധ്യായം

നിബന്ധനദ്രവ്യം.

55. ചൊദ്യം. നിങ്ങൾകഷ്ടപ്പെട്ട ദ്രവ്യങ്ങളെ സമ്പാദി
ച്ചആലയങ്ങളിൽ കയറിഇരിക്കുന്നശിലമുതലായ വിഗ്രഹങ്ങ
ൾക്ക ആഭരണങ്ങളായും, വെള്ളിമുതലായ്തിൽ പാത്രങ്ങളായും
കൊണ്ടുപൊയി ചെലുത്തിഅവിടെഇരിക്കുന്ന ഭണ്ഡാരങ്ങളിൽ
വെണ്ടുന്നദ്രവ്യങ്ങളെ കാണിക്കഇട്ടഇങ്ങിനെവൃഥാവായി കാല
ത്തെയുംദ്രവ്യത്തെയും ചെലവഴിക്കുന്നതപുണ്യങ്ങാളായി ഭവി
ക്കുമൊ? [ 55 ] (ഉത്തരം‌ 1–ാമത—ജനങ്ങൾ കുഡുംബകാൎയ്യത്തിൽ നി
ന്നുംപ്രത്യെകംദൈവകാൎയ്യത്തിൽ പ്രവെശിക്കുന്നസമയങ്ങളി
ൽഅതിന്ന ആലയവിഗ്രഹധൂപദീപാദികൾ ആവശ്യമാണെ
ന്നുള്ളതഇതിന്റെ മെലദ്ധ്യായങ്ങളാൽവെളിവായി എടുത്തകാ
ണിക്കപ്പെട്ടിരിക്കുന്നു.

2–ാമത—അങ്ങിനെഇരിക്കുന്നആലയവിഗ്രഹാദികൾക്കകാ
ലന്തൊറും വെണ്ടിവരുന്ന ചെലവുകളെഒരെമനുഷ്യനായി എ
റ്റചെയ്യുന്നത അസാദ്ധ്യമാണെന്നഎല്ലാവൎക്കും പരിഷ്കാരമാ
യിഅറിയാമെല്ലൊ.

3–ാമത—പലരുംദൈവത്തെ വിശ്വാസത്തൊടുകൂടി വഴിവാ
ടചെയ്യുന്ന സമയങ്ങളിൽ ആഭരണങ്ങളായും, പാത്രങ്ങളായും, ഭൂമികളായും, ഭണ്ഡാരങ്ങളിൽ ഇടുന്നകാണിക്കകളാലും, ദെവാ
ലയധൎമ്മങ്ങൾ എതകാലത്തും മുടക്കംവരാതെ, ശാശ്വതമായിന
ടപ്പാൻ അനുകൂലമായിരിക്കുന്നതകൊണ്ടആയ്തിനെ പുണ്യമ
ല്ലെന്നഒരിക്കലുംപറയരുത.

4–ാമത കഴിയുന്നനിബന്ധനദ്രവ്യങ്ങളെൟശ്വരപ്രീത്യൎത്ഥ
മായികാലന്തൊറും ചെയ്യുന്നതപുണ്യമാണെന്ന ഞങ്ങടെവെദാ
ഗമശാസ്ത്രപുരാണഇതിഹാസങ്ങളിൽ പറഞ്ഞിരിക്കുന്നവിധി
പ്രകാരം ചെയ്തുവരുന്നതാണെന്ന നീ അറിയെണ്ടതാകുന്നു.

5–ാമത (പുറപ്പാടപുസ്തകം) 25–ാമദ്ധ്യായം 1 മുതൽ 7വരെ
യുള്ളവാക്യങ്ങളിൽ, യഹോവാ മൊശയൊടസംസാരിച്ച പറ
ഞ്ഞു. ഇനിക്കവഴിവാടിനെ എടുത്തുകൊണ്ടുവരുവാൻ ഇസ്രാ
യെൽ മക്കളൊട പറക തന്റെ പൂൎണ്ണമനസ്സൊടെ തരുന്ന ഓ
രൊരുത്തനൊടനിങ്ങൾ ഇനിക്ക വഴിവാടിനെവാങ്ങണം. നി
ങ്ങൾ അവരൊട വാങ്ങെണ്ടുന്ന വഴിപാട ഇത പൊന്നും, വെ
ള്ളിയും, പിച്ചളയും, ഇളനീലനൂലും, ധൂമ്രവൎണ്ണമുള്ള നൂലും, ചു
വന്നനൂലും, നെരിയ ചണനൂലും, കൊലാടുകളിൻ രോമവും,
വെള്ളാട്ടകൊറ്റന്മാരുടെ ചുവപ്പിച്ച തൊലുകളും, തകസ്സുകളി
ൻതൊലുകളും, ശിത്തീമെന്ന മരവും, വിളക്കിന്ന എണ്ണയും,
അഭിഷെക എണ്ണക്ക പരിമളവൎഗ്ഗങ്ങളും, ധൂപത്തിന്ന സുഗ [ 56 ] ന്ധവൎഗങ്ങളും, ആചാൎയ്യ എഹൊദിന്നും, മാർപ്പതക്കത്തിന്നും
പതിപ്പിക്കപ്പെടുവാനുള്ള ഗൊമെദകകല്ലുകളും, രത്നങ്ങളും ത
ന്നെ (മെപ്പടി) 35, ാമദ്ധ്യായം4 മുതൽ 9 വരെയുള്ള വാക്യ
ങ്ങളിൽഇങ്ങിനെ തന്നെപറയപ്പെട്ടിരിക്കുന്നു (മെപ്പടി) അദ്ധ്യ
യം 22ാമതവാക്യത്തിൽ പുരുഷന്മാരും, സ്ത്രീകളുമായി നല്ല
മനസ്സുള്ളവർ എല്ലാവരും വന്ന വളകളും, കുണുക്കുകളും, മൊ
തിരങ്ങളും, കടകങ്ങളും മുതലായ സകലവിധ പൊന്നാഭരണ
ങ്ങളെയുംകൊണ്ടവന്നു. കാഴ്ചകൊണ്ടുവന്നവൻ എല്ലാം യഹൊ
വായിക്ക പൊൻകാഴ്ചയെകൊണ്ടുവന്നു. 23 മുതൽ 29വരെയു
ള്ള വാക്യങ്ങളെനൊക്കുക? (സംഖ്യാപുസ്തകം) 7–ാമദ്ധ്യായം3–ാ
മതവാക്യത്തിൽ അവർയഹോവായുടെമുമ്പാകെതങ്ങളുടെ വഴി
വാടുകളായിട്ട മൂടിയുള്ള ആറു വണ്ടികളെയും, പന്ത്രണ്ടു കാളക
ളെയും ഈരണ്ടുപ്രഭുക്കന്മാൎക്ക ഒരു വണ്ടിയും, ഓരൊരുത്തന്ന
ഒരുകാളയുംകൊണ്ടുവന്നു. അവർഅവയെ കൂടാരത്തിന്ന മുമ്പാ
കെകൊണ്ടുവന്നു (മെപ്പടി) 13മുതൽ 17 വരെഉള്ള വാക്യങ്ങ
ളിൽ അവന്റെവഴിവാട ശുദ്ധസ്ഥലത്ത ശെക്കലിൻപ്രകാ
രം നൂറ്റമുപ്പതശേക്കൽതൂക്കമുള്ള ഒരുവെള്ളിത്താലവും എഴുപ
തു ശേക്കൽഇടയുള്ള ഒരു വെള്ളിക്കലവും ആയിരുന്നു. അവ
രണ്ടും ആഹാരബലിക്ക എണ്ണയിൽകുഴച്ച മാവുകൊണ്ട നിറ
ഞ്ഞിരുന്നു, ധൂപവൎഗ്ഗംകൊണ്ട നിറഞ്ഞ പത്തശേക്കൽഉള്ള ഒ
രു പൊൻതവിയും, ഹോമബലിക്കായിട്ട ഒരു കാളക്കിടാവും, ഒ
രു ആട്ടിൻകൊറ്റനും, ഒരു വയസ്സായ ഒരു കുഞ്ഞാടും പാപബ
ലിക്കായിട്ടകോലാടുകളിൽനിന്ന ഒരുകുട്ടിയും, സമാധാനബലി
കൾക്കായിട്ട രണ്ടകാളകളും, അഞ്ച ആട്ടിൻകൊറ്റന്മാരും, അ
ഞ്ചകോലാട്ടിൻകൊറ്റന്മാരും, ഒരു വയസ്സായ അഞ്ച ചെമ്മരി
യാട്ടിൻകുട്ടികളും ഇതഅന്മിനാദാബിന്റെ പുത്രനായ നഹ
ശൊന്റെ വഴിവാടആയിരുന്നു. ഇനിയും ഇങ്ങിനെതന്നെനി
തനെൽ, എലിയാംമുതലായ പ്രഭുക്കന്മാർ കാണിക്കചെലുത്തിഎ
ന്നുള്ളത ഈ അധികാരത്തിൽതന്നെപറയപ്പെട്ടിരിക്കുന്നു. (പു
റപ്പാടപുസ്തകം) 30–ാമദ്ധ്യായം 15–ാമതവാക്യത്തിൽ നിങ്ങളു [ 57 ] ടെ ആത്മാവിന്നായിട്ട പാപപരിഹാരംചെയ്വാൻ നിങ്ങൾ യ
ഹോവായിക്ക വഴിവാടിനെകൊടുക്കുമ്പോൾ ധനവാൻ അര
ശേക്കലിൽഅധികംകൊടുക്കരുത. ദരിദ്ര്യൻ അതിൽകുറച്ചു കൊ
ടുക്കയുംഅരുത. (2 രാജാക്കന്മാർ) 12–ാമദ്ധ്യായം 13–14–16
ഈ വാക്യങ്ങളിൽ എന്നാൽ യഹൊവായുടെ ഭവനത്തിലേ
ക്ക കൊണ്ടുവരപ്പെട്ടദ്രവ്യംകൊണ്ട വെള്ളിക്കിണ്ണങ്ങളും, ഗീത
വാദ്യങ്ങളും, കലങ്ങളും, കാഹളങ്ങളും, പൊന്നും വെള്ളിയുമാ
യ യാതൊരു ഉപകരണങ്ങളും, യഹൊവയുടെ ഭവനത്തിനഉ
ണ്ടാക്കപ്പെടാതെ അവർ വെലചെയ്യുന്നവർക്കതന്നെ അതിനെ
കൊടുത്തു. അതുകൊണ്ടുയഹൊവായുടെഭവനത്തെ അറ്റകുറ്റം
തീൎത്തു കുറ്റത്തിന്നുള്ളദ്രവ്യവും, പാപത്തിനുള്ള ദ്രവ്യവും, യ
ഹൊവായുടെ ഭവനത്തിലെക്കുകൊണ്ടുവരപ്പെട്ടില്ല. അത ആ
ചാൎയ്യന്മാർക്കും ഉള്ളതായിരുന്നു. (മത്തായി) 8–ാമദ്ധ്യായം 4–ാ
മതവാക്യത്തിൽ പിന്നെ യേശു അവനൊടനൊക്ക നീ ഇതി
നെ ഒരുത്തനൊടുംപറയരുത. എന്നാൽനീചെന്നആചാൎയ്യന്ന
നിന്നെതന്നെകാണിച്ചഅവൎക്കുസാക്ഷിയായിട്ട മൊശകല്പിച്ചി
ട്ടുള്ള വഴിവാട കഴിക്കഎന്നുപറഞ്ഞു. (മത്തായി) 2–ാമദ്ധ്യാ
യം 11–ാമതവാക്യത്തിൽ പിന്നെഅവർവിട്ടിലെക്ക വന്നപ്പൊ
ൾ ശിശുവിനെഅവന്റെ മാതാവായ മറിയയൊടുംകൂടെക്ക
ണ്ടനിലത്തിൽവീണ അവനെ വന്ദിച്ചു തങ്ങളുടെ നിക്ഷെപ
പാത്രങ്ങളെ തുറന്ന അവർപൊന്നും, കുന്തുരുക്കവും, മൂരും അവ
ന്ന കാഴ്ചകളായിവേക്കയും ചെയ്തു.

6–ാമത ഇങ്ങിനെ നിന്റെ ദൈവം തനിക്ക കാണിക്ക തരു
വാനായിട്ട വിധിച്ചു എന്നും, അപ്രകാരംതന്നെ അവരുടെഭക്ത
ന്മാർചെയ്തുഎന്നും, നിന്റെമതശാസ്ത്രത്തിൽപറഞ്ഞിരിക്കുന്ന
തിനെകണ്ടും അല്പമെങ്കിലുംയൊജനഇല്ലാതെ ഞങ്ങളെ നോക്കി
എല്ലാ സമ്പത്തുമുള്ള ദൈവത്തിന്നനിങ്ങൾ കഷ്ടപ്പെട്ടസമ്പാ
ദിച്ച പൊൻ, വെള്ളിമുതലായ്തുകളെ കൊടുക്കുന്നുവെല്ലൊ അതു
കൊണ്ട യാതൊരുപുണ്യവുംകിട്ടുകയില്ലെന്ന ദുഷിക്കുന്നത ഒരി
ക്കലുംശരിയല്ല. [ 58 ] ൧൧–ാമദ്ധ്യായം

പുണ്യകാലം

56. ചൊദ്യം. ദൈവംഎല്ലാദിവസങ്ങളെയും സമമായി
സൃഷ്ടിച്ചിരിക്കെ അതിൽ ചില തിഥിവാരനക്ഷത്രം മുതലായ്തു
കളെ പുണ്യകാലങ്ങളെന്ന ഉപവാസമിരുന്ന അന്ന കുഡുംബ
കാൎയ്യങ്ങളെവിശേഷിച്ച നോക്കാതെ ആലയംമുതലായ്തുകളിൽ
ചെന്ന വൃഥാകാലംകഴിക്കുന്ന നിങ്ങടെ ഈപ്രവൃത്തി തെറ്റാ
യിട്ടുള്ളതല്ലയൊ?

(ഉത്തരം) 1–ാമതമനുഷ്യർ പരതന്ത്രരും, കിഞ്ചിജ്ഞരുമാ
യതകൊണ്ട ദൈവകാൎയ്യത്തിൽ പ്രവേശിപ്പാൻ പ്രത്യേക ദി
വസങ്ങളെ തക്കഅടയാളങ്ങളോട നിശ്ചയിക്കേണ്ടതും പലജ
നങ്ങൾപലകാൎയ്യത്തിൽ പലനിൎബന്ധങ്ങളിൽ ഉൾപ്പെട്ടവരാ
യ്തകൊണ്ട സൌഗൎയ്യംപൊലെഅനുഷ്ഠിപ്പാൻ വെവ്വെറെ ദി
വസങ്ങളായിനിശ്ചയിക്കെണ്ടതും ആവശ്യമാണെന്ന സൎവകൃപയുള്ള പരമെശ്വരൻ സൃഷ്ടിച്ചപ്രകാരം അമാവാസ്യ മുത
ലായ പുണ്യകാലങ്ങൾകണ്ടുവരുന്നു.

2–ാമത മനുഷ്യൎക്ക വിശെഷിച്ച സൊമവാരം, ശുക്രവാരം,
അമാവാസ്യാ, പൌൎണ്ണമീ, ഷഷ്ഠി, കാൎത്തിക, തിരുവാതിര, ശി
വരാത്രി, മാസപ്പിറപ്പ, വർഷപ്പിറപ്പ, ഉത്സവകാലം മുതലായ
ദിനങ്ങളിൽ വിഷയാദികളിൽ ബുദ്ധി ചപലപ്പെടാതിരിപ്പാ
ൻ ഭക്ഷണങ്ങളെകുറച്ചഈശ്വരനെവിശെഷമായി വഴിപാ
ടചെയ്യെണ്ടത പുണ്യമാണെന്ന ഞങ്ങടെ വെദാഗമശാസ്ത്രപുരാ
ണഇതിഹാസങ്ങളിൽ വിധിപ്രകാരം അനുഷ്ഠിക്കുന്നതാണെ
ന്നനീ അറിയെണ്ടതാകുന്നു. [ 59 ] 3–ാമത—(2 രാജാക്കന്മാർ) 4–ാമദ്ധ്യായം 22–23–വാക്യങ്ങളി
ൽ തന്റെഭൎത്താവിന്റെ അടുക്കൽആളയച്ചു ഞാൻവെഗത്തി
ൽദൈവത്തിന്റെ മനുഷ്യന്റെഅടുക്കലൊളം പൊയിതിരിച്ച
വരെണ്ടുന്നതിന ബാല്യക്കാരിൽ ഒരുത്തനെയും കഴുതകളിൽഒ
ന്നിനെയും ഇനിഅയക്കെണം. എന്നഞാൻനിന്നൊടഅപെ
ക്ഷിക്കുന്നുഎന്നപറഞ്ഞുഅപ്പോൾഅവൻനീഇന്നഅവന്റെ
അടുക്കൽഎന്തിന പൊകുന്നുഇതഅമാവാസ്യയുമല്ല സ്വസ്ഥദി
വസവുംഅല്ലെല്ലൊഎന്നപറഞ്ഞു (1നളാഗമം) 23–ാമദ്ധ്യായം31–ാം
വാക്യത്തിൽ കാലത്തുംഅപ്രകാരംതന്നെ വൈകുന്നെരത്തിലും
യഹൊവാവെ, പൊറ്റിസ്തുതിച്ചശാബതനാളുകളിലും, അമാവ,
സ്യകളിലും നിശ്ചയിക്കപ്പെട്ട പെരുനാളുകളിലും യഹൊവായി
ക്കമുമ്പാകെ അവക എപ്പൊഴുംകല്പിക്കപ്പെട്ടമുറക്ക എണ്ണത്തിൻ
പ്രകാരംഹൊമബലികളെകഴിപ്പാനും (ലെവിയപുസ്തകം) 23–ാ
മദ്ധ്യായത്തിലും അന്യഘട്ടങ്ങളിലും, ശാബതനാളും, മാസപ്പി
റപ്പും, അമാവാസ്യയും, പൌൎണ്ണമിയും, ഉത്സവനാളുകളും, പു
ണ്യകാലങ്ങളാണെന്നും, ആ കാലങ്ങളിൽ യഹൊവാ വിന്റെ
കൂടാരത്തെ വിട്ടപിരിയരുതഎന്നും, നിത്യാഗ്നിയിൽ ഇറച്ചി മുതലായ്തക
ളെഇട്ടദഹനബലിചെയ്യെണമെന്നും താന്താങ്ങളുടെസങ്കല്പപ്ര
കാരംനിശ്ചയിച്ച ദിനങ്ങളിൽ ഉപവസിച്ച വ്രതമനുഷ്ഠിക്കെ
ണംഎന്നുപറയപ്പെട്ടിരിക്കുന്നു.

4–ാമത—ഇങ്ങിനെനിന്റെമതശാസ്ത്രത്തിൽതന്നെപറയുന്ന
തിനെകണ്ടും കൊണ്ടുംഞങ്ങളെനൊക്കികാലങ്ങളൊക്കെയും സമ
മായിരിക്കെചിലതിന പ്രത്യെകിച്ചപുണ്യകാലങ്ങളെന്ന വ്രതം
അനുഷ്ഠിക്കുന്നതും സന്തൊഷാൎത്തിയൊടെഉത്സവം നടത്തുന്ന
തുംവൃഥാവെന്നനീദുഷിക്കുന്നതഭംഗിയല്ല. [ 60 ] ൧൨-ാമദ്ധ്യായം

ആചാൎയ്യൻ

57. ചോദ്യം. മനുഷ്യർഎല്ലാവരുംസമമായിരിക്കെ ചി
ലരെമാത്രം ബ്രാഹ്മണരെന്നും, ഉത്തമൊത്തന്മാരെന്നും, പറ
ഞ്ഞുദൈവത്തിന ചെയ്യെണ്ടുന്നവഴിപാടനമസ്കാരാദികളെ മ
നുഷ്യരായ‌ഇവൎക്കചെയ്യുന്നത നിങ്ങടെഅജ്ഞാനമല്ലയൊ?

(ഉത്തരം) 1— മത—ലൊകപ്രവൃത്തിയുംദൈവകാൎയ്യവു മായ
ൟരണ്ടിനെ ഒരുവൻവഹിക്കുന്നത‌അസാദ്ധ്യമായത കൊണ്ട,
ക്ഷത്രിയന്നഭൂരക്ഷണവും, വൈശ്യന്നവ്യാപാരവും, ശൂദ്രന്നു
കൃഷിയുമായ ൟ മൂന്നിൽ‌ലൊകകാൎയ്യം‌മുഴുവനും അടക്കിദൈവ
കാൎയ്യത്തിന്നവെണ്ടിബ്രാഹ്മണനെവെദം‌മുതലായ്തുകളെഅദ്ധ്യ
യനംചെയ്ത‌അതിന്റെ‌അൎത്ഥങ്ങളാൽകിട്ടുന്നസത്യജ്ഞാനത്തെ‌
അന്യൎക്കും‌മൊക്ഷാൎത്ഥമായി‌അധികാരതാരതമ്യം‌പൊലെ പറഞ്ഞ
കൊടുപ്പാനും‌മെൽപറഞ്ഞ മൂന്നുവഴി ക്കാരുംലൊക പ്രവൃത്തിയി
ലുള്ളലാഭങ്ങളാൽബ്രാഹ്മണന്റെ കാലക്ഷെപാൎത്ഥംദ്രവ്യങ്ങൾ
കൊടുത്തുവരുവാനും ഇങ്ങിനെഒന്നിനൊന്ന ബാധകപ്പെടാതെ‌
എല്ലാവരും നിത്യസാമ്രാജ്യത്തെ എളുപ്പത്തിൽ അടവാൻവഴി
യായിരിക്കുന്നതിനാൽസ്രഷ്ടികാലത്തിൽതന്നെ ഈശ്വരൻനി
ശ്ചയിച്ചപ്രകാരം ഉള്ളബ്രാഹ്മണരിൽ കൌശികാദി പഞ്ചഋ
ഷിഗൊത്രത്തിൽജനിച്ചവരെപ്രത്യെകും ആലയാദികളിൽദെ
വത്തിന്ന‌ആരാധന ചെയ്വാൻആചാൎയ്യന്മാരായി അഭിഷെകം
ചെയ്യണമെന്നും, അവർകൾഒക്കെയും മനുഷ്യ ജന്മങ്ങളായി
രുന്നാലും ദെവന്മാരായിഭവി ക്കെണമെന്നും, അവരെപൂജിക്കു
ന്നവർശിവനെ പൂജികുന്നവരാണെന്നു, അവരെ ദുഷിക്കുന്ന
വർശിവനെ ദുഷിക്കുന്നവരാണെന്നും, അവൎക്ക ഊഴിയംചെ [ 61 ] യ്ത‌ അവരുടെവാക്കു കെട്ടനടക്കുന്നത വളരെ പുണ്യങ്ങളാണെ
ന്നും‌ഞങ്ങടെ വെദാഗമശാസ്ത്രപുരാണ ഇതിഹാസങ്ങളിൽപറ
ഞ്ഞവിധിപ്രകാരം‌ആചരിക്കുന്നതാണെന്ന‌ നീ‌അറിയെണ്ടതാ
കുന്നു.

2–ാമത—(പുറപ്പാടപുസ്തകം) 29–ാമദ്ധ്യായത്തിൽ അഹരൊ
നയും‌അവന്റെ പുത്രന്മാരെയും, അഭിഷെകം‌ചെയ്യണം എ
ന്നും, അഭിഷെകവിധി ഇന്നതാണെന്നും,യഹൊവാ‌കല്പിച്ചു
എന്നും (മെപ്പടി) 40–ാമദ്ധ്യായത്തിൽ ആകല്പനപ്രകാരം മൊ
ശ‌അവൎക്ക അഭിഷെകം‌ചെയ്തുഎന്നും (സംഖ്യാപുസ്തകം) 8–ാമ
ദ്ധ്യായത്തിൽ യഹൊവാവിന്നമറ്റഊഴിയങ്ങളെ ചെയ്വാനാ
യിട്ട ലെവിയരെ‌ഇസ്രായെൽപുത്രന്മാരുടെ‌ഇടയിൽ നിന്നവെർ
തിരിച്ച‌അഭിഷെകം ചെയ്യപ്പെട്ടുഎന്നും (മെപ്പടിപുസ്തകം മെ
പ്പടി അദ്ധ്യായം) 18– 20–ം വാക്യങ്ങളിലും (ആവൎത്തന പുസ്ത
കം) 18–ാമദ്ധ്യായം 1– 2 വാക്യങ്ങളിലും (മെപ്പടി)16–ാം വാക്യ
ത്തിലും‌അഹരൊന്നും‌അവന്റെപുത്രന്മാൎക്കും, അവന്റെ‌പിതാ
വിന്റെ വംശസ്ഥന്മാരായലെവിയ ആചാൎയ്യന്മാൎക്കും, അവരു
ടെ സഹൊദരന്മാരായ‌ഇസ്രയെലിനൊടുഭാഗവും,സ്വാതന്ത്ര്യവും
ഇല്ല‌യഹൊവതന്നെസ്വാതന്ത്ര്യം‌എന്നും(സംഖ്യപുസ്തകം) 18ാ
മദ്ധ്യായത്തിൽ ഇസ്രയെൽക്കാർയഹൊവാവിന്നകൊണ്ടുവന്ന
കൊടുക്കുന്നഎറച്ചിഅപ്പംകാണിക്കമുതലായ്തുകളിൽഅഹശൊനും‌
അവന്റെപുത്രന്മാൎക്കുംലെവിയക്കാൎക്കും പംകുണ്ടെന്നും(ആവ
ൎത്തനപുസ്തകം)12–ാമദ്ധ്യായത്തിൽലെവിയക്കാരെ കൈവിട്ടകൂ
ടാഎന്നും(മെപ്പടി) 17–ാമദ്ധ്യായത്തിൽ സകലജനങ്ങളും ലെ
വിയക്കാരുടെവാക്കകെട്ടനടക്കെണ്ടതാണെന്നും (സംഖ്യാപുസ്ത
കം) 16–ാമദ്ധ്യായത്തിൽ അഹരൊനെവിരൊധമായി സംസാ
രിച്ചവർ ദണ്ഡിക്കപ്പെട്ടു എന്നും (ലെവിയപുസ്തകം) 21–ാമ
ദ്ധ്യായത്തിൽ ഇവരുടെ സന്തതികളിൽതന്നെ തലമുറതൊറും‌ആ
ചാൎയ്യന്മാരാകുവാൻഅധികാരികൾ എന്നും ഇന്നിന്ന ലക്ഷണ
ങ്ങൾഉള്ളവർകൾതന്നെ ആചാൎയ്യന്മാരാകുവാൻ അവകാശിക
ളെന്നും (മത്തായി) 10–ാമദ്ധ്യായത്തിൽ യെശുതന്റെശിഷ്യ [ 62 ] ന്മാരെനൊക്കി നിങ്ങളെകൈക്കൊള്ളുന്നവൻ എന്നെകൈക്കൊ
ള്ളുന്നു എന്നെകൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെയും
കൈക്കൊള്ളുന്നു ! ൟചെറിയവരിൽഒരുത്തനെ‌എന്റെശിഷ്യ
നാണെന്ന അവന്നഒരുപാനപാത്രം തണുത്തവെള്ളം‌മാത്രംകു
ടിച്ചാൽഅവൻതന്റെഫലം ഒരുപ്രകാരത്തിലും‌കളകയില്ല. എ
ന്നപറഞ്ഞവ്യാധികളെ‌നീക്കുവാനും, പിശാചുകളെ ഓട്ടുവാനും
അവൎക്കഅധികാരം‌കൊടുത്തു‌എന്നും‌പറയപ്പെട്ടിരിക്കുന്നു.

3–ാമത ഇങ്ങിനെനിന്റെ‌മതശാസ്ത്രത്തിൽ പറയുന്നതിനെ
കണ്ടിരുന്നും മനുഷ്യർഎല്ലാവരും സമമായിരിക്കെ ഹിന്തുക്ക
ൾതങ്ങളുടെ‌അറിയായ്മയാൽചിലരെ‌ആചാൎയ്യന്മാരെന്നും,ബ്രാ
ഹ്മണർകൾ എന്നും‌പെരിട്ട അവരെഉത്തമൊത്തമന്മാരാണെ
ന്ന അവരെവണങ്ങി അവൎക്കഊഴിയം‌ചെയ്ത തിരിയുന്നു‌എ
ന്ന നീപറയുന്നതശരിയല്ലാത്തതാകുന്നു.

൧൩–ാമദ്ധ്യായം

ശരീരശുദ്ധി

58. ചൊദ്യം. പ്രതിദിനവും ദെഹത്തിലുള്ള‌അഴുക്ക നീങ്ങു
വാൻ ജലത്തിൽസ്നാനം‌ചെയ്യുന്നതിനെ ശരീരശുദ്ധിക്കാണെ
ന്നും,പുണ്യത്തിനാണെന്നും,നിങ്ങൾധരിക്കുന്നതും,നടിക്കുന്ന
തും‌ശരിതന്നെയൊ? ആത്മാവെശുദ്ധമാക്കി ദൈവത്തെ ദ്ധ്യാ
നംചെയ്താലല്ലാതെ ൟശരീരശുദ്ധികൊണ്ടും‌മറ്റും പുണ്യം‌കി
ട്ടുമൊ?

(ഉത്തരം) 1–ാമത ജ്ഞാനസമുദ്രത്തിൽമുങ്ങികുളിച്ച അജ്ഞാ
നമാകുന്ന‌അഴുക്കിനെകളഞ്ഞുജീവാത്മാ,ശുദ്ധമായിഭവിക്കുന്നു
എന്നുള്ള സൂക്ഷ്മവിചാരത്തിനെ‌വെളിവായി‌അറിവാൻ ജലം
കൊണ്ട അഴുക്കുകളെഞ്ഞു ശരീരത്തെ ശുദ്ധമാക്കുന്ന ൟസ്ഥൂല [ 63 ] ക്രയ അടയാളമായിരിക്കകൊണ്ട ശരീരശുദ്ധിപുണ്യമല്ലെന്ന
ഒരിക്കലും‌പറവാൻപാടില്ല. രണ്ടാമത ദിവസം‌തൊറും, അനു
ഷ്ഠാനം,ജപം,ദ്ധ്യാനം,പൂജാ,വെദാഗമാദിശാസ്ത്രപഠനം മുതലാ
യ സൽകൎമ്മങ്ങളെ ജലം‌കൊണ്ടവിധിപ്രകാരം ശരീരശുദ്ധി
ചെയ്ത ധൌതവസ്തംധരിച്ചുംകൊണ്ട ചെയ്യെണമെന്നും, അ
ങ്ങിനെചെയ്യാത്തതപാപമാണെന്നും ഞങ്ങടെവെദാഗമശാസ്ത്ര
പുരാണ‌ഇതിഹാസങ്ങളിൽ വിധിപ്രകാരം നടന്നവരുന്നതാ
ണെന്നനീ‌അറിയെണ്ടതാകുന്നു.

3–ാമത (പുറപ്പാടപുസ്തകം) 19–ാംഅദ്ധ്യായം 10– 11– വാ
ക്യങ്ങളിൽ യഹൊവാമൊശയൊടുപറഞ്ഞു. നീജനത്തിന്റെ‌അ
ടുക്കൽപൊയി ഇന്നത്തെക്കും‌നാളത്തെക്കും‌അവരെശുദ്ധീകരി
ക്ക! അവർതങ്ങളുടെവസ്തങ്ങളെഅലക്കി മൂന്നാംദിവസത്തെ
ക്കു ഒരുങ്ങിയിരിക്കട്ടെ എന്തകൊണ്ടെന്നാൽ മൂന്നാംദിവസംയ
ഹൊവാ എല്ലാജനത്തിന്റെയും കണ്ണുകൾക്കമുമ്പാകെ ശീനാ
യിപൎവ്വതത്തിന്മെൽ ഇറങ്ങും (മെപ്പടിപുസ്തകം) 40–ാമദ്ധ്യാ
യം 12– 13– 16– 31– 32–ൟവാക്യങ്ങളിൽനീ‌അഹരൊനെയും‌അ
വന്റെപുത്രന്മാരെയുംസഭയിൽകൂടാരത്തിന്റെ വാതുക്കൽ വ
രുത്തി അവരെവെള്ളംകൊണ്ടുകഴുകെണം. നീ‌അഹൊരനെ‌ശു
ദ്ധമുള്ളവസ്തങ്ങളെധരിപ്പിച്ച അവൻഇനിക്ക ആചാൎയ്യസ്ഥാ
നത്ത ശുശ്രൂഷചെയ്യെണ്ടുന്നതിന്ന അവനെഅഭിഷെകംചെ
യ്ത അവനെശുദ്ധീകരിക്കെണം. മൊശ അപ്രകാരംചെയ്തു—യ
ഹൊവാതന്നൊട എതപ്രകാ‍രംകല്പിച്ചുവൊ അപ്രകാരമൊക്കെ
യുംഅവൻചെയ്തു. ആയ്തിൽമൊശയും,അഹരൊനും,അവന്റെ
പുത്രന്മാരും, തങ്ങളുടെകൈകളെയും, തങ്ങളുടെകാലുകളെയും കഴു
കി അവർ സഭയിൽകൂടാരത്തിലെക്ക പ്രവെശിക്കുമ്പൊഴും,
ബലിപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പൊഴുംയഹൊവാ, മൊശ
യൊടുകല്പിച്ചപ്രകാരംകഴുകി കൊള്ളുകയും‌ചെയ്തു. (മെപ്പടിപുസ്ത
കം) 30–ാമദ്ധ്യായം 17മുതൽ 21വരെ ഉള്ളവാക്യങ്ങളിൽ യ
ഹൊവമൊശയൊടു കഴുകെണ്ടുന്നതിന്ന നീഒരുപിച്ചളതൊട്ടി
യെയും, അതിന്റെപിച്ചളകാലിനെയുമുണ്ടാക്കണം നീഅ [ 64 ] തിനെസഭയിൽകൂടാരത്തിന്നുംബലിപീഠത്തിന്നും ഇടയിൽവെ
ച്ച‌അതിൽവെള്ളം‌ഒഴിക്കയും‌വെണം‌അതിങ്കൽഅഹരൊനും,അ
വന്റെപുത്രന്മാരും തങ്ങളുടെകൈകളെയും,തങ്ങളുടെകാലുകളെ
യും,കഴുകണം. അവർസഭയിൽകൂടാരത്തിലെക്ക പ്രവെശി
ക്കുമ്പൊൾ എങ്കിലും യഹൊവായിക്ക ദഹനബലി കത്തിപ്പാ
നായിട്ട ബലിപീഠത്തിന്റെഅടുക്കൽ ശുശ്രൂഷചെയ്വാൻ‌ചെ
ല്ലുമ്പൊൾ എങ്കിലും‌അവർമരിക്കാതെ ഇരിപ്പാൻവെള്ളം കൊ
ണ്ടകഴുകെണം അവർമരിക്കാതെഇരിപ്പാൻ തങ്ങളുടെകൈകളെ
യുംതങ്ങളുടെ കാലുകളെയുംകഴുകെണംഅതവൎക്ക അവരുടെത
ലമുറകളിൽ ഒരുനിത്യകല്പനയാകെണം‌അവന്നും അവന്റെസ
ന്തതിക്കുംതന്നെ.

4–ാമത—ഇങ്ങിനെ ശരീരശുദ്ധിഅത്യാവശ്യമെന്നും അതചെ
യ്യാത്തവരെ ദണ്ഡിക്കപ്പെടുമെന്നും‌നിന്റെ മതശാസ്ത്രത്തിൽ
തന്നെപറഞ്ഞിരിക്കുമ്പൊൾ നീഞങ്ങളെദുഷിക്കുന്നത അജ്ഞാ
നമാകുന്നു.

൧൪–ാമദ്ധ്യായം

ആശൌചം

59. ചൊദ്യം. ജനനമരണങ്ങളാൽ ആശൌച മുണ്ടെ
ന്നും, ജാതിഭ്രഷ്ടൻ, മതഭ്രഷ്ടൻ ദൂരസ്ത്രീ‌ഇവർകളെ തീണ്ടരു
തെന്നും‌പറഞ്ഞ നിങ്ങൾ ആചരിച്ചവരുന്നുവല്ലൊ അതകൊ
ണ്ടഫലം‌എന്ത?

(ഉത്തരം) 1–ാമത—ജനനമായ കുട്ടിക്കും തള്ളക്കും ബാ
ദ്ധ്യതപ്പെട്ടവർ അതിന്നവെണ്ടി ആവശ്യമായ ക്രിയകളെ ന
ടത്തുന്നവരെ അന്ന്യകാൎയ്യങ്ങളിൽപ്രവെശിക്കാതെജനനവിഷ
യത്തിനുള്ള കാൎയ്യത്തിനെമാത്രം ഒരുങ്ങി‌ഇരുന്നനടത്താൻ വെ [ 65 ] ണ്ടിയുംതന്റെ‌ഉദരത്തിൽ സംബന്ധപ്പെട്ടതാണെന്നുള്ള ജ്ഞാ
പകത്തിന്നും, ഉദര‌അശുചി നിമിത്താൎത്ഥമായും, ജനനാശൌ
ചവും.

2–ാമത—മരിച്ചപ്രെതത്തിനെ‌അടക്കംചെയ്ത അതിനെവെണ്ടു
ന്നകാൎയ്യാദികളെ നടത്തുന്നവരെ‌അന്യമായയാതൊരു കാൎയ്യത്തി
ലും‌പ്രവെശിക്കാതെ തടസ്ഥപ്പെട്ടനില്പാനും,അന്യർഇവന്റെ
പ്രെതകാൎയ്യാദികൾതീരുന്നവരെ‌വെറെ കാൎയ്യങ്ങൾഎടുക്കാതി
രിപ്പാനും,മരിച്ചപൊയപ്രെതത്തിന്നക്രമപ്രകാരമുള്ളബന്ധുത
യെഅന്യരുംതാനും‌അറിവാനും മരിച്ചവന്റെ സ്വത്തുക്കളെമുറ
പ്രകാരം‌അടവാനും, പ്രെതത്തിന്റെ അശുചിനിമിത്തവും,മ
രണാശൌചവും 3–ാമത ഋതുമതിയായസ്ത്രീയൊടു ഊറൽനി
ല്ക്കുന്നവരെ സംസൎഗ്ഗംചെയ്യാതെ തടസ്ഥപ്പെട്ടനില്പാനും,ഉദരം
ഊറൽഅശുചിനിമിത്തവും, ദൂരസ്ത്രീയെയും.

4–ാമത വെദശാസ്ത്ര പ്രകാരം‌നടക്കെണ്ടുന്ന സന്മാൎഗ്ഗങ്ങളെ
വിട്ടദുരാചാരങ്ങളെയും,ദുൎമ്മദത്തെയും‌അവലംബിച്ച നടക്കുന്ന
വരുടെ‌അടുക്കൽസംസൎഗ്ഗംചെയ്താൽ സൂകരത്തൊടകൂടിയപശു
വെപൊലെയാകുമെന്നഭയപ്പെട്ട‌അടുക്കാതിരിപ്പാനും,ദൈവദൂ
ഷണംചെയ്ത വെദവിരുദ്ധമായിനടക്കുന്ന പാപികളാണെന്ന
താനറിഞ്ഞുവെദാനുകൂലമായപുണ്യവഴിയിൽ നടക്കെണ്ടുന്നതി
ന്ന‌അടയാളമായും‌ഇരിക്കാൻജാതിഭ്രഷ്ടമതഭ്രഷ്ടന്മാരെയുംതീണ്ടാ
തെനടക്കുന്നത ആവശ്യമാണെന്നും,പുണ്യങ്ങളാണെന്നും,ഞ
ങ്ങൾആചരിച്ച വരുന്നത ഏറ്റവും പ്രയൊജനമുള്ളതാകുന്നു.

5–ാമത—ഞങ്ങടെ വെദാഗമശാസ്ത്രപുരാണ ഇതിഹാസങ്ങളി
ൽ ൟശ്വരൻ കല്പിച്ചിരിക്കുന്നവിധിപ്രകാരം ജനനമരണാ
ശൌചങ്ങളെ ആചരിക്കുന്നതും, ദൂരസ്ത്രീയെയും,ഭ്രഷ്ടന്മാരെ
യും,തീണ്ടാതെനടക്കുന്നതും ഞങ്ങടെതോന്നിയ വാസവും,അ
ജ്ഞാനവും,അല്ലെന്നും,വെദാധികാരം‌കൊണ്ടചെയ്യുന്നതാണെ
ന്നും നീഅറിയെണ്ടതാകുന്നു.

6–ാമത—(ലെവിയപുസ്തകം) 12–ാമദ്ധ്യായം 1മുതൽ 5വരെ
ഉള്ളവാക്യങ്ങളിൽ, യഹൊവാ മൊശയൊടുപറഞ്ഞു നീ ഇസ്രാ [ 66 ] യെൽമക്കളോട സംസാരിച്ചപറയെണ്ടുന്നത‌എന്തെന്നാൽ ഒരു
സ്ത്രീഗൎഭം ധരിച്ചഒരാൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾഋ
തുവായിവെർപെട്ടിരിക്കുന്നദിവസങ്ങൾപൊലെ ഏഴ‌ദിവസം
അശുദ്ധിയുള്ളവളായിരിക്കണം. എട്ടാംദിവസം‌അവന്റെഅ
ഗ്രചൎമ്മത്തിന്റെ മാംസചെല ചെയ്യപ്പെടണം. പിന്നെഅ
വൾമുപ്പത്തമൂന്നദിവസം തന്റെ രക്തശുദ്ധീകരണത്തിൽഇ
രിക്കെണം. അവൾതന്റെശുദ്ധീകരണദിവസം‌തികയുന്ന വ
രെ ശുദ്ധമാക്കപ്പെട്ട യാതൊരുവസ്തുവിനെയും തൊടരുത ശുദ്ധ
സ്ഥലത്തെക്ക വരികയും‌അരുത. എന്നാൽഅവൾഒരു പെൺ
കുഞ്ഞിനെപ്രസവിച്ചാൽവെർപെട്ടിരിക്കുമ്പൊഴത്തെപൊലെ
അവൾരണ്ടാഴ്ചവട്ടം അശുദ്ധിയുള്ളവളായിരിക്കെണം. അവ
ൾ അറുപത്താറദിവസം തന്റെരക്ഷശുദ്ധീകരണത്തിൽ ഇ
രിക്കുകയും വെണം. (മെപ്പടിപുസ്തകം)21–ാമദ്ധ്യായം 1 മു
തൽ 3 വരെ ഉള്ളവാക്യങ്ങളിൽയഹൊവ,മൊശയൊടുപറഞ്ഞ
ത. അഹരൊന്റെപുത്രന്മാരാകുന്ന ആചാൎയ്യന്മാരൊടസംസാരി
ച്ച‌അവരൊടപറക. ഒരുത്തനുംതന്റെജനങ്ങളിൽ മരിച്ചുപൊ
യ ഒരുത്തനാം അശുദ്ധപ്പെടരുത. എന്നാലും തനിക്കടുത്തത
ന്റെ സംബന്ധക്കാരനാൽ തന്റെ മാതാവിനാലും, തന്റെപി
താവിനാലും, തന്റെപുത്രനാലും, തന്റെപുത്രിയാലും, തന്റെ
സഹൊദരനാലും, തനിക്കടുത്തവളായി ഭൎത്താവില്ലാതെ കന്യക
യായിരുന്ന തൻസഹൊദരിയാലും അവന അശുദ്ധിപ്പെടാം.
(ലെവിയപുസ്തകം) 11–ാഅദ്ധ്യായം 30–ാമതവാക്യത്തിൽപി
ന്നെനിങ്ങൾക്ക ഭക്ഷിക്കാവുന്ന ഒരു മൃഗം ചത്താൽ അതി
ന്റെ പിണത്തെ തൊടുന്നവൻ സന്ധ്യവരെയും അശുദ്ധ
ൻആകെണം (മെപ്പടിപുസ്തകം) 15–ാമദ്ധ്യായം 19മുതൽ 24
വരെ ഉള്ളവാക്യങ്ങളിൽ പിന്നെ ഒരുസ്ത്രീക്ക ഒഴിവുണ്ടായി‌അ
വളുടെജഡത്തിൽ ഒഴിവരക്തംആയിരുന്നാൽ അവൾഎഴദി
വസംവെർപിരിഞ്ഞിരിക്കെണം. അവളെ തൊടുന്നവനെല്ലാം
സന്ധ്യവരെയും അശുദ്ധിയുള്ളവൻ ആകെണം. അവളുടെ
വെർപിരിവിൽ അവൾഎതിന്മെൽഎങ്കിലും‌കിടന്നാൽ അതൊ [ 67 ] ക്കെയും അശുദ്ധിയായിരിക്കണം.അവൾ ഏതിന്മേലെങ്കി
ലും ഇരുന്നാൽ അതൊക്കെയും അശുദ്ധിയായിരിക്കണം.അവ
ളുടെകിടക്കയെ തൊടുന്നവൻ എല്ലാംതന്റെ വസ്ത്രങ്ങളെഅല
ക്കിവെള്ളത്തിൽകുളിച്ച സന്ധ്യവരെയും അശുദ്ധിയുള്ളവൻ
ആകെണം അവളിരുന്നിരുന്നയാതൊന്നിനെയും തൊടുന്ന
വരെല്ലാം തന്റെവസ്ത്രങ്ങളെ അലക്കിവെള്ളത്തിൽകുളിച്ചസ
ന്ധ്യവരെയും അശുദ്ധിയുള്ളവൻ ആകെണം.അവൻ അതി
നെതൊടുമ്പോൾ അതവളുടെകിടക്കയിന്മെലൊ അവൾഇ
രുന്നതിന്മെലൊആകുന്നു. എങ്കിൽ അവൻസന്ധ്യവരെയും,അ
ശുദ്ധിയുള്ളവൻ ആകെണം.ഒരുത്തൻ അവളൊടുകൂടെ ശയിക്ക
യും,അവളുടെ ഋതുഅവന്മെൽ ആകയുംചെയ്താൽ അവൻ ഏഴ
ദിവസം അശുദ്ധിയുള്ളവൻ ആകെണം അവൻ കിടക്കുന്നകിട
ക്ക ഒക്കെയും അശുദ്ധിയാകും (2.യൊവാൻ) 1– ാം അദ്ധ്യായം
10–ആമതവാക്യത്തിലും (പുറപ്പാടപുസ്തകം) 30–ആമദ്ധ്യായം38–ാ
മതവാക്യത്തിലും,മറ്റും പലഘട്ടങ്ങളിലും, ദൈവകല്പനയെലം
ഘിച്ചനടക്കുന്നവരെ ജനങ്ങളിൽനിന്നും നീക്കെണമെന്നും അ
വൎക്കഅനുഗ്രഹവാക്കപറയുന്നവനും, അവരെഭവനത്തിൽ
കയ്ക്കൊള്ളുന്നവനും അവരുടെദുഷ്ടപ്രവൃത്തികൾക്ക് ഓഹരിക്കാ
രൻആകുന്നുഎന്നും പറയപ്പെട്ടിരിക്കുന്നു ഇനിയുംആശൌച
ങ്ങളെപറ്റി (ലെവിയപുസ്തകം) 11—12—13—14—15—21—22—ൟഅദ്ധ്യായങ്ങളിൽവിസ്തരിച്ചപറയപ്പെട്ടിരിക്കുന്നു.

7–ാമത ഇങ്ങിനെജനനമരണംമുതലായ്തകളാൽവിധിച്ചകാ
ലഅതൃത്തിവരെ ആശൌചമുണ്ടെന്നും ആയ്ത പ്രായശ്ചി
ത്തംകൊണ്ടനീങ്ങുമെന്നും നിന്റെമതശാസ്ത്രത്തിൽ പറഞ്ഞി
രിക്കുന്നതിനെകണ്ടിരുന്നും നീഞങ്ങളെനോക്കി ജനനാശൌ
ചം,മരണാശൌചം ഉണ്ടെന്നപറയുന്നുവെല്ലൊ അതിന്ന
രൂപംഉണ്ടൊ പ്രെതംമുതലായ്തിനെതീണ്ടിയാൽ ആയ്ത തീണ്ടി
യവനെപിടിക്കുമൊ അത പ്രായശ്ചിത്തംചെയ്താലല്ലാതെ നീ
ങ്ങില്ലയൊ എന്നദൂഷിക്കുന്നത നീതിഹീനതയാകുന്നു. [ 68 ] ൧൫–ാം അദ്ധ്യായം

പുണ്യതീൎത്ഥം

(60 ചോദ്യം) തീൎത്ഥങ്ങളൊക്കെയും തുല്യമായിരിക്കെ കാശി
കാവെരി മുതലായ്തുകളെമാത്രം‌പുണ്യതീൎത്ഥങ്ങളാണെന്നും‌അതി
ൽസ്നാനം‌ചെയ്യുന്നവൎക്കപാപങ്ങൾക്ഷയിക്കുമെന്നും,കുഷ്ഠം‌മുത
ലായരൊഗങ്ങൾ സൌഖ്യപ്പെടുമെന്നും, പറഞ്ഞനിങ്ങൾയാ
ത്രചെയ്യുന്നുവെല്ലൊ അതുകൊണ്ട ദെഹത്തിലുള്ള അഴക്ക നീ
ങ്ങുന്നതല്ലാതെ വെറെയാതൊരുപ്രയൊജനവുംഉണ്ടാകുമൊ?

(ഉത്തരം) 1–ാമത ഉദ്യൊഗം, കൃഷി, വ്യാപാരംമുതലായ കു
ഡുംബസമ്പാദ്യപ്രവൃത്തിയിൽ സദാതികഴിക്കുന്ന ഓരൊമനു
ഷ്യനും അവനവന്റെഹൃദയത്തെ അല്പകാലമെങ്കിലും ൟശ്വ
രവിഷയത്തിൽ സ്ഥിരതയായിനിൎത്തുവാൻ പാടില്ലാത്തതകൊ
ണ്ടും പുണ്യതീൎത്ഥയാത്ര പുറപ്പെടുന്നവർ മടങ്ങിവരുന്നവരെ
ൟശ്വരകാൎയ്യത്തിൽസ്ഥിരതയാക്കിമനസ്സനിൎത്തുവാൻ എളുപ്പ
മായിയൊഗ്യതവരുന്നതകൊണ്ടും ആപുണ്യതീൎത്ഥങ്ങളുംസാധാ
രണതീൎത്ഥങ്ങളെപ്പോലെ അല്ലാതെ പാത്രങ്ങളിൽ കൊണ്ടുവന്ന
എത്രകാലംവെച്ചിരുന്നാലും കൃമിമുതലായയാതൊരുകെടും വരാ
തെ അത്യത്ഭുതഅടയാളങ്ങളൊടുകൂടി ഇരിക്കുന്നതുകൊണ്ടുംപുണ്യ
തീൎത്ഥയാത്രചെയ്തവന്നവരുടെ ഹൃദയം മുമ്പെഇരുന്നതിനെക്കാ
ൾ പലമടങ്ങഅധികം ൟശ്വരഭക്തിയും,സത്യം,വൈരാഗ്യംമു
തലായ അനെകസന്മാൎഗ്ഗങ്ങൾ ഇരുന്നകാണുന്നതകൊണ്ടും
മെപ്പടിതീൎത്ഥയാത്രചെയ്യുന്നതഏറ്റവും പുണ്യമുള്ളതാകുന്നു.

2–ാമത ശരഗംഗ,ഗംഗ,കാവെരി,സെതു‌മുതലായ്തുകൾശിവ [ 69 ] ന്റെ അരുൾശ്ശക്തിപതിയുന്നതിനാൽ പുണ്യതീൎത്ഥങ്ങളാണെ
ന്നും,അവകളിൽപ്രീതിയൊടുകൂടി സ്നാനം‌ചെയ്യുന്നവൎക്കപാപ
ങ്ങളും കുഷ്ഠംമുതലായരൊഗങ്ങളും നീങ്ങുമെന്നും ഞങ്ങടെവെ
ദാഗമശാസ്ത്രപുരാണ‌ഇതിഹാസങ്ങളിൽ പറഞ്ഞിരിക്കുന്നവി
ധിപ്രകാരംചെയുന്നതാണെന്നനീ അറിയെണ്ടതാകുന്നു.

3–ാമത (2. രാജാക്കന്മാർ) 5–ാം‌അദ്ധ്യായം, നായമാൻഎ‌
എന്നവൻ, യൊൎദ്ദാൻ നദിയിൽസ്നാനംചെയ്തതുകൊണ്ട അ
വനെ‌ഉപദ്രവിച്ച‌ കുഷ്ഠരോഗം‌നീങ്ങി‌എന്നും (യൊഹന്നാൻ)
5–ാമദ്ധ്യായത്തിൽകുരുടന്മാർ,മുടന്തൻ,ശൊഷിച്ചവർ,രൊഗി
കൾ,മുതലായ‌അനെകവ്യാധിക്കാർ,യെറുശലെമിൽഇരിക്കുന്ന
ബദെസദാ, എന്നപറയപ്പെടുന്ന‌കുളത്തിൽ സ്നാനം‌ചെയ്തത
കൊണ്ട സൌഖ്യമായിഎന്ന പറയപ്പെട്ടിരിക്കുന്നു. അതുകൂടാ
തെ ഒരുത്തൻനിന്റെ‌മതത്തിൽ പ്രവെശിക്കുമ്പൊൾ അവ
ന്റെഅജ്ഞാനങ്ങളൊക്കെയുംകളഞ്ഞ അവന്റെയടുകൽജ്ഞാ
നത്തെപതിക്കുന്നു എന്നപറഞ്ഞുവെള്ളംകൊണ്ട‌അവനെ സ്നാ
നം ചെയ്യിക്കുന്നു.

4–ാമത—ഇങ്ങിനെ ഇരിക്കെനീഞങ്ങളെനൊക്കി ഭൂമിയിലുള്ള
അന്യതീൎത്ഥങ്ങളെക്കാൾ പുണ്യതീൎത്ഥംഎന്നപറയുന്നതിൽ ഇരി
ക്കുന്നവിശെഷങ്ങളെന്ത?ആയ്തിൽസ്നാനം‌ചെയ്തകൊണ്ടശരീ
രത്തിലുള്ള അഴുക്കകളെ യുന്നതല്ലാതെ,കുഷ്ഠം‌മുതലായ വ്യാധിക
ൾ സൌഖ്യപ്പെടുമൊ‌പാപങ്ങൾ വിമൊചന മാകുമൊ‌എന്ന‌ദു
ഷിക്കുന്നതശരിയല്ല.

5–ാമത—നയമാൻഎന്നവനുടെകുഷ്ഠരൊഗം സൌഖ്യമായ്ത
ദെവദാസനായ, എവിശാ, എന്നവൻനീപോയി യൊൎദ്ദാൻന
ദിയിൽഎഴുപ്രാവശ്യം‌സ്നാനംചെയ്കനിന്റെമാംസം നിനക്ക
തിരിയെവരും. നീശുദ്ധമാകയും ചെയ്യുംഎന്ന പറഞ്ഞവാക്കി
ന്റെവിശെഷംകൊണ്ടല്ലാതെ അനദിയിന്റെവിശെഷ ത്തി
നാലല്ലാഎന്നും, കുരുടന്മാർ, മുടന്തൻ, മുതലായ വ്യാധിക്കാർ
സ്വസ്ഥമായ്ത ഒരുദൈവദൂതൻ വിശെഷകാലത്തിൽ ആകുള
ത്തിലിറങ്ങി വെള്ളത്തെ കലക്കിയവിശെഷം കൊണ്ടല്ലാതെആ [ 70 ] കളത്തിന്റെ വിശെഷത്തിനാലല്ലാഎന്നും. ഞങ്ങളൊരുവനെ
ഞങ്ങടെമതത്തിൽചെൎത്തികൊള്ളുമ്പൊൾ പരിശുദ്ധാത്മാവായ
വർ അവന്റെ പാപങ്ങളെ കഴുകിശുദ്ധമാക്കുന്നു എന്നുള്ളതി
നെ അടയാളമായിട്ട വെള്ളംകൊണ്ടഅവനെസ്നാനം ചെയ്യിക്കു
ന്നു ആയതഞങ്ങടെ മതരീതിക്ക വെണ്ടിച്ചെയ്യുന്ന ക്രിയയാകു
ന്നു അതമാത്രമല്ല‌ആവെള്ളംഅവന്റെപാപങ്ങളെ കളഞ്ഞുഅ
വനെ ശുദ്ധനാക്കുന്നു. എന്നഞങ്ങൾ ഉപദെശിക്കുന്നില്ല എ
ന്നപറയുന്നതെ (അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ) 2–ാം
അദ്ധ്യായം 38-ാം വാക്യത്തിൽ പാപമൊചനത്തിന്നായിട്ട യെ
ശുകിരിസ്തുവിന്റെ നാമത്തിൽ ജ്ഞാനസ്നാനംപെറ്റു കൊള്ളി
വിൻ അപ്പൊൾ നിങ്ങൾക്ക പരിശുദ്ധാത്മാവിന്റെ ദാനം
ലഭിക്കും.

6–ാമത—ഇതപുണ്യതീൎത്ഥം ഇതിൽനൊം,വിധിച്ചവിധിപ്രകാരം
തന്നെഎന്റെമെൽവെച്ചഅമ്പൊടുകൂടിസ്നാനംചെയ്യുന്നത പു
ണ്യം എന്നസൎവസാമൎത്ഥ്യംഉള്ളശിവൻ തിരുവാക്കരുളിചെയ്തി
രിക്കുന്നതുകൊണ്ടും ആ തീൎത്ഥത്തിൽ അവരുടെ അരുൾശക്ത
പതിഞ്ഞിരിക്കുന്നവിശെഷം കൊണ്ടും വിധിപ്രകാരം അതിൽ
സ്നാനംചെയ്യുന്നവരുടെ, പാപങ്ങളും, രോഗങ്ങളുംപൊകുമെന്നു
ള്ളതുനിശ്ചയം.

൧൬–മദ്ധ്യായം

ദ്ധ്യാനം

61. ചൊദ്യം. ഈശ്വരനെമനസ്സുകൊണ്ടുമാത്രം വിശ്വ
സിക്കെണ്ടതല്ലാതെ നിങ്ങൾചെയ്യുന്ന ധ്യാനജപങ്ങളാൽ പ്ര
യോജന‌മെന്ത?

(ഉത്തരം) 1–ാമത ഈശ്വരനെ മാനസത്തിൽ ഉറപ്പിപ്പാ
ൻ സാധനമായും മഹിമയുള്ളതായും ഇരിക്കുന്നതകൊണ്ട ദ്ധ്യാ
നജപാദികൾ ആവശ്യമായിചെയ്യെണ്ടുന്ന പുണ്യങ്ങളായിരി
ക്കുന്നു. [ 71 ] 2–ാമതശിവമന്ത്രത്തെ ഗുരുമുഖമായറിഞ്ഞ ദിവസംതൊറും
കണ്ണകൊണ്ട ആനന്ദബാഷ്പംപൊഴികെ വഹ്നിയെ അടുത്തമെ
ഴുകുപൊലെ മനംകനിഞ്ഞുരുകി ശിവനെദ്ധ്യാനിച്ച ആ ശിവ
മന്ത്രത്തെ വിധിപ്രകാരം അതിന്റെഅൎത്ഥങ്ങളെ വിടാതെ ചി
ചിന്തിക്കുംചിന്തയോടുകൂടി ജപംചെയ്യുന്നതും അവരുടെതിരുനാമ
ങ്ങളെയും കീൎത്തനങ്ങളെയും എടുത്തെടുത്ത പറഞ്ഞ അവരെ
സ്തൊത്രം ചെയ്യുന്നതും പുണ്യമാണെന്ന ഞങ്ങടെ വെദാഗമശാ
സ്ത്രപുരാണ ഇതിഹാസങ്ങളിൽ പറയപ്പെട്ടിരിക്കുന്നു.

3–ാമത (1 നാളാഗമം) 16–ാമദ്ധ്യയം 8മുതൽ 10വരെ ഉ
ള്ളവാക്യങ്ങളിൽ യഹോവായിക്കസ്തൊത്രംചെയ്വിൻഅവന്റെ
നാമത്തിൽ അപേക്ഷിപ്പിൻ അവന്റെക്രിയകളെ ജനങ്ങളു
ടെ ഇടയിൽ അറിയിപ്പിൻ അവനപാടുവിൻ അവന കീൎത്തന
ങ്ങൾപാടുവിൻ അവന്റെ സകല അതിശയ പ്രവൃത്തികളെ
യും കുറിച്ച സംസാരിപ്പിൻ അവന്റെശുദ്ധമുള്ള നാമത്തിൽ
സ്തുതിപ്പിൽ യഹോവായെ അന്വെഷിക്കുന്നവരുടെ ഹൃദയം
ആനന്ദിക്കട്ടെ (കൊലൊസ്സിയക്കാർ) 3–ാമദ്ധ്യായം 16–ാംവാ
ക്യത്തിൽ നിങ്ങൾ സങ്കീൎത്തനങ്ങളിലും,കീൎത്തനങ്ങളിലും,ജ്ഞാ
നപ്പാട്ടുകളിലും,തമ്മിൽ തമ്മിൽ പഠിപ്പിക്കയും, ബുദ്ധി ഉപദേ
ശിക്കയും, നിങ്ങളുടെ ഹൃദയത്തിൽകൃപയൊടെ കൎത്താവിന്നുപാ
ടുകയുംചെയ്തുകൊണ്ടിരിപ്പിൻ(1 തെസ്സലൊനിക്കായക്കാർ)5–ാ
മദ്ധ്യായം 17–ാംവാക്യത്തിൽ ഇടവിടാതെ പ്രാൎത്ഥിപ്പിൻ (റൊ
മക്കാർ) 15–ാമദ്ധ്യായം 11–ാം വാക്യത്തിൽ സകല ജാതിക്കാരു
മായുള്ളാരെ കൎത്താവിനെസ്തുതിപ്പിൻ എന്നും സകല ജനങ്ങ
ളുമായുള്ളൊരെ അവനെപുകഴ്ത്തുവിൻ എന്നും (മത്തായി)6–ാമ
ദ്ധ്യായത്തിൽ യേശുകിരിസ്തുതന്റെ ശിഷ്യന്മാരെനൊക്കി യ
ഹോവായെ പ്രാൎത്ഥനചെയ്യെണമെന്നും, അത ചെയ്യുന്ന ക്രമം
ഇങ്ങിനെ ആണെന്നും ഉപദെശിച്ച ഞങ്ങടെ സ്വൎഗ്ഗസ്ഥനാ
യ പിതാവെ എന്നുള്ളവമുതലായ ഒരു പ്രാൎത്ഥനയെ ഉണ്ടാക്കി
കൊടുത്തു എന്നപറയപ്പെട്ടിരിക്കുന്നു.

4–ാമത ഇങ്ങിനെനിന്റെ മതശാസ്ത്രത്തിൽ വിധിക്കപ്പെ [ 72 ] ട്ടിരിക്കുന്നതിനെകണ്ടുംകൊണ്ടുംനീയുംഅങ്ങിനെദിവസംതൊറും
നിന്റെദൈവത്തെ പാടിപ്രാൎത്ഥന ചെയ്തുംകൊണ്ടും ഞങ്ങൾ
ഞങ്ങടെ ദൈവമായ ശിവനെധ്യാനിച്ച അവരുടെമന്ത്രങ്ങളെജ
പംചെയ്ത അവരെസ്ത്രൊത്രംചെയ്യുന്നതിനെ പുണ്യമല്ലെന്ന ദൂ
ഷിക്കുന്നതന്യായമല്ല.

൧൭–ാമദ്ധ്യായം

നമസ്കാരം.

62. ചൊദ്യം. ദൈവത്തിന്ന പ്രദക്ഷിണം, അംഗപ്രദ
ക്ഷിണം, നമസ്കാരം, ഇത്യാദികൾ നിങ്ങൾ ചെയ്യുന്നുവെല്ലൊ
ഈശ്വരനെമനസ്സിൽമാത്രം വിശ്വസിച്ചാൽപൊരയൊ മെൽ
പറഞ്ഞനമസ്കാരാദികളെകൊണ്ട പുണ്യം കിട്ടുമൊ?

(ഉത്തരം) 1–ാമത ഈശ്വരന്റെ അടുക്കൽ വിശ്വാസ
വും, ഭക്തിയും, വെച്ചിരിക്കുന്ന മനുഷ്യൻ പ്രദക്ഷിണ നമ
സ്കാരാദികൾ ചെയ്യെണ്ടത ആവശ്യമായ്തകൊണ്ട ഓരൊരു മ
നുഷ്യനും മുഖ്യമായി ചെയ്യെണ്ടുന്ന പുണ്യങ്ങളാകുന്നു.

2–ാമത ദൈവത്തെ പ്രദക്ഷിണം,അംഗപ്രദക്ഷിണംനമ
സ്കാരം ഇത്യാദികൾ ചെയ്യുന്നത പുണ്യങ്ങളാണെന്ന ഞങ്ങടെ
വെദാഗമശാസ്ത്ര പുരാണ ഇതിഹാസങ്ങളിൽ പറയപ്പെട്ടിരി
ക്കുന്നു.

3–ാമത (സങ്കീൎത്തനം) 95–ാമദ്ധ്യായം 6–ാമതവാക്യത്തിൽ
വരുവിൻ നാംകുമ്പിട്ടവന്ദിക്ക നമ്മെ നിൎമ്മിച്ചയഹൊവായുടെ
മുമ്പാകെ മുട്ടുകുത്തുക (ലെവിയപുസ്തകം) 9–ാമദ്ധ്യായം 24–ാമ
തവാക്യത്തിൽ അഗ്നി യഹൊവായുടെ സന്നിധിയിൽനിന്ന പു
റപ്പെട്ട ബലിപീഠത്തിന്മെലുള്ള ഹൊമബലിയെയും, മെദസ്സി
നെയും, ദഹിപ്പിച്ചുകളഞ്ഞു ജനം എല്ലാം അതിനെകണ്ടപ്പൊൾ [ 73 ] ആൎത്ത,മുഖംകവിണവീഴുകയുംചെയ്തു. (യൊശുവാ) 5–ാമദ്ധ്യാ
യം 14–ാമതവാക്യത്തിൽ അപ്പൊൾയൊശുവാ സാഷ്ടാംഗമാ
യിനിലത്തിൽവീണവന്ദിച്ച അവനൊട പറഞ്ഞു എന്റെ ക
ൎത്താവ തന്റെദാസനൊടപറഞ്ഞത എന്ത (മത്തായി) 2–ാമ
ദ്ധ്യായം 11–ാംവാക്യത്തിൽ പിന്നെഅവർ വീട്ടിലെക്ക വന്ന
പ്പൊൾ ശിശുവിനെ അവന്റെമാതാവായ മറിഅയൊടുംകൂടെ
കണ്ട നിലത്തിൽവീണഅവനെ‌വന്ദിച്ചു (വെളിപ്പാട) 7–ാമ
ദ്ധ്യായം 11-12 വാക്യങ്ങളിൽ സകല ദൈവദൂതന്മാരും സിം
ഹാസനത്തിന്റെയും മൂപ്പന്മാരുടെയുംനാലജീവജന്തുക്കളുടെയും
ചുറ്റുംനിന്ന സിംഹാസനത്തിന്റെ മുമ്പാകെകവിണവീണ
ദൈവത്തെവന്ദിച്ചു ആമേൻ ! അനുഗ്രഹവും മഹത്വവുംജ്ഞാ
നവും സ്തൊത്രവും വല്ലഭത്വവും ശക്തിയും നമ്മുടെ ദൈവത്തി
ന്ന എന്നന്നെക്കും ഉണ്ടാകട്ടെ ആമേൻ !

4–ാമത ഇങ്ങിനെനിന്റെ മതശാസ്ത്രത്തിൽ മുട്ടുകുത്തുന്നതും
നമസ്കാരംചെയ്യുന്നതും പുണ്യമാണെന്ന വിധിക്കപ്പെട്ടിരിക്കു
ന്നതിനെ കണ്ടുംകൊണ്ടും അവകളിൽ മുട്ടുകുത്തന്നതിനെ നിയ്യും
പുണ്യമാണെന്നചെയ്തുംകൊണ്ടും ഞങ്ങൾഞങ്ങടെ ദൈവത്തി
ന്ന നമസ്കരിക്കുന്നതിനെയും പ്രദക്ഷിണംഅംഗപ്രദക്ഷിണം
ചെയ്യുന്നതിനെയുംപുണ്യമല്ലെന്നദൂഷിക്കുന്നുവെല്ലൊവിവെക
മില്ലാത്തവനെ ഞങ്ങടെ അവയവയങ്ങളിൽരണ്ടമാത്രം കൎത്താവി
ന്റെ മുമ്പിൽ ഭൂമിയിൽപടത്തകവണ്ണം വണങ്ങുന്നത പുണ്യ
മാണെന്നവെച്ച അപ്രകാരമെചെയ്യുന്നനീ എട്ടഅംഗംഭൂമി
യിൽപടത്തക്കവണ്ണം നമസ്കാരംചെയ്യുന്നതഅതിനെക്കാൾവളരെ
അധികമാണെന്നും ഒരുപ്രാവശ്യം പ്രദക്ഷിണം ചെയ്ത നമ
സ്കാരം ചെയ്യുന്നത അതിനെക്കാൾ അധികമെന്നും അംഗപ്ര
ദക്ഷിണംചെയ്ത നമസ്കാരംചെയ്യുന്നത അനെകമടങ്ങഅധിക
മെന്നും നീ അറിയേണ്ടതാകുന്നു. [ 74 ] ൧൮ാമദ്ധ്യായം

വിവേചനം

പുണ്യസ്ഥലഘട്ടംമുതൽ, നമസ്കാരഘട്ടംവരെയുള്ള അദ്ധ്യാ
യങ്ങളിൽ നിന്റെമതശാസ്ത്രത്തിൽനിന്നും എടുത്തകാണിച്ച
വന്നവാക്യങ്ങളാൽ, പുണ്യസ്ഥലയാത്ര മുതലായക്രിയകൾചെ
യ്യെണമെന്ന ഞങ്ങടെവെദാഗമശാസ്ത്ര പുരാണഇതിഹാസങ്ങ
ളും വിധിച്ചിരിക്കുന്നപ്രകാരംതന്നെ‌നിന്റെമതശാസ്ത്രത്തി
ലും വിധിച്ചിരിക്കുന്നതിനെ വെളിവായി എടുത്തുകാണിച്ചിരി
ക്കുന്നു. ഞങ്ങൾ ഞങ്ങടെ മതശാസ്ത്രത്തിൽ വിധിക്കപ്പെട്ടിരി
ക്കുന്നക്രിയകളെ വിടാതെ ചെയ്തുവരുന്നു. നീയ്യൊ നിന്റെ മത
ശാാസ്ത്രത്തിൽ വിധിക്കപ്പെട്ടിരിക്കുന്നക്രിയകളെ ചെയ്യാതെവെ
റുത്ത ഒഴിച്ചകളഞ്ഞതമാത്രമല്ല ഞങ്ങളെനോക്കിനിങ്ങൾ ചെയ്യു
ന്ന ഈ ക്രിയകൊളൊക്കെയുംപ്രയോജനമില്ലാത്തതാണ. ആയ്ത
കൊണ്ട അവകളെചെയ്യെണമെന്ന വിധിച്ച നിങ്ങടെദൈവം
സൎവജ്ഞനായ സത്യദൈവമല്ലെന്ന ദുഷിക്കുകയും ചെയ്യുന്നു.
അങ്ങിനെ ചെയ്യുന്നവനായ നീ നിന്റെ മതശാസ്ത്രത്തിൽ വി
ധിച്ചക്രിയകളും അപ്രകാരംതന്നെപ്രയൊജനമില്ലാത്തതാണെ
ന്നും അവകളെ വിധിച്ചയഹൊവായും അപ്രകാരംതനെ സത്യ
ദൈവംഅല്ലെന്നും ദുഷിക്കുന്നവനാകുന്നുവെല്ലൊ—

ഞങ്ങടെദൈവമായ യഹൊവാ പിതാ, പുത്രൻ, പരിശുദ്ധാ
ത്മാ എന്ന മൂന്നെപെരായിരിക്കുന്നു. അവരിൽപുത്രൻഎന്ന പറ
യ‌പ്പെടുന്നവൻ, മനുഷ്യാവതാരംഎടുത്ത യെശുകിരിസ്തുഎന്ന
പെരവഹിച്ച ആക്രിയകളൊക്കെയും നീക്കികളഞ്ഞു ആയ്തകൊ
ണ്ടുഞങ്ങൾ അവകളെ ചെയ്യാതെത്യജിച്ചിരിക്കുന്നു എന്നുപറയു [ 75 ] ന്നപക്ഷത്തിൽ നിന്റെയഹൊവാ ആ ക്രിയകളെതലമുറതൊ
റും നിത്യമായിചെയ്യെണം എന്നവിധിച്ചിരിക്കുന്നു വെല്ലൊ
ആയ്തിനുള്ള പ്രമാണം (ആദ്യപുസ്തകം) 17–ാമദ്ധ്യായം 7–12
13 വാക്യങ്ങളിലും, (പുറപ്പാടപുസ്തകം) 12–ാമദ്ധ്യായം 14–17
വാക്യങ്ങളിലും (മെപ്പടിപുസ്തകം) 28–ാമദ്ധ്യയം 43–ാമതവാ
ക്യത്തിലും, (മെപ്പടിപുസ്തകം) 29–ാമദ്ധ്യായം 9–28–42 വാക്യ
ത്തിലും, (മെപ്പടിപുസ്തകം) 30–ാമദ്ധ്യായം 8–10–21–31–ാ
മതവാക്യങ്ങളിലും (മെപ്പടിപുസ്തകം) 31–ാമദ്ധ്യായം 13–16–ാ
മതവാക്യങ്ങളിലും (മെപ്പടിപുസ്തകം) 40–ാമദ്ധ്യായം 15–ാമ
തവാക്യത്തിലും (ലെവിയപുസ്തകം)3–ാമദ്ധ്യായം 17–ാമതവാ
ക്യത്തിലും, മെപ്പടിപുസ്തകം)6–ാമദ്ധ്യായം 22–മതവാക്യത്തി
ലും (മെപ്പടിപുസ്തകം)7–ാമദ്ധ്യായം33-35–ാമത വാക്യങ്ങളിലും
(മെപ്പടിപുസ്തകം) 10–ാമദ്ധ്യായം 11–15–ാമത വാക്യങ്ങളിലും
(മെപ്പടിപുസ്തകം) 16–ാമദ്ധ്യായം 29–31–34–ാമത വാക്യങ്ങളി
ലും, (മെപ്പടിപുസ്തകം) 17–ാമദ്ധ്യായം 7–ാമത വാക്യത്തിലും,
(മെപ്പടിപുസ്തകം) 22–ാമദ്ധ്യായം 3–ാമത വാക്യത്തിലും,
(മെപ്പടിപുസ്തകം) 23–ാമദ്ധ്യായം 14–21–41–ാമത വാക്യങ്ങളിലും
(മെപ്പടിപുസ്തകം) 24–ാമദ്ധ്യായം 3–8–9–ാമതവാക്യങ്ങളിലും,
(സംഖ്യാപുസ്തകം) 10–ാമദ്ധ്യായം 8–ാമത വാക്യത്തിലും, (മെ
പ്പടിപുസ്തകം)18–ാമദ്ധ്യായം 11–19–23–ാമതവാക്യങ്ങളിലും,
(മെപ്പടിപുസ്തകം)19–ാമദ്ധ്യായം 10–മതവാക്യത്തിലും, (മെ
പ്പടിപുസ്തകം) 28–ാമദ്ധ്യായം 6–ാമതവാക്യത്തിലും, പറയപ്പെ
ട്ടിരിക്കുന്നു. യെശുകിരിസ്തു ഇങ്ങിനെനിത്യവും തലമുറതോറും
വിടാതെചെയ്യെണമെന്ന തന്റെ പിതാവായ,യഹൊവായാൽ
വിധിക്കപ്പെട്ട ക്രിയകളെ പ്രയൊജന മില്ലാത്തതാണെന്ന നീ
ക്കികളഞ്ഞുഎങ്കിൽ, താൻ, അവരെക്കാൾ കൂൎമ്മബുദ്ധിയുള്ള വ
നാണെന്ന കാട്ടിഅവൎക്കവിരൊധിയായെല്ലൊ ഇങ്ങിനെ ഭെദ
പ്പെട്ട ഇരുവരെയും,സമമായഅറിവും,ശക്തിയും, ഉള്ളവരാണ
ന്നനീകൊള്ളുന്നതെങ്ങിനെ?

ആക്രിയകളെതള്ളുന്നത, പിതാവായ, യഹൊവാവിന്നും ഒ [ 76 ] രുഹൃദയംതന്നെ എന്നപറയുന്നപക്ഷത്തിൽ അവർ തനിക്കആ
യ്ത സമ്മതമെങ്കിൽ അവപിമ്പഇന്ന കാലത്തിൽതള്ളപ്പെടും എ
ന്ന മുമ്പെ അറിഞ്ഞുകാലനിൎണ്ണയംചെയ്യപ്പെട്ടിരിക്കെണംഅങ്ങി
നെചെയ്യാതെ "നിത്യനിയമം" എന്ന പറഞ്ഞി രിക്കുന്നതു കൊ
ണ്ടുംപിന്നെ പ്രയൊജനമില്ലെന്നതള്ളുന്നതിനെ മുമ്പെപ്രയൊ
ജനമുള്ളതാണെന്നവിധിച്ചിരിക്കുന്നതുകൊണ്ടും സഹജജ്ഞാന
മല്ലാത്തവരാണെന്ന തിരുന്നതകൊണ്ടു, അവൎക്കആയ്ത സമ്മ
തമില്ലാത്തതാകുന്നു. ഇനിയും നിത്യനിയമം എന്നയഹൊവാവി
ധിച്ചപ്രകാരംകിരിസ്തുവിന്നവൃദ്ധഛെദനംചെയ്യപ്പെട്ടു എന്നും,
അവർഒരു‌കുഷ്ഠരൊഗിയെസ്വസ്ഥതപ്പെടുത്തിഅവനെനൊക്കി
ആചാൎയ്യന്നനിന്നെ കാണിച്ചമൊശയുടെ കല്പനപ്രകാരംനീശു
ദ്ധമായതിനെ കുറിച്ചബലിചെലുത്തെണം എന്നകല്പിച്ചു എ
ന്നും, ഉത്സവകാലങ്ങളിൽ ദെവാലയ സെവചെയ്തു എന്നും (മ
ത്തായി-മൎക്കൊസ-ലുക്കൊസ-യൊഹന്നാൻ) എഴുതിയസുവി
ശെഷങ്ങളിൽ പറയപ്പെട്ടിരിക്കുന്നതകൊണ്ടും അവൎക്കും ആയ്ത
മനസ്സിലാത്തതാകുന്നു,

മനുഷ്യർ എല്ലാവരും, പാപികളായത കൊണ്ട അവൎക്കവെ
ണ്ടിയയെശുകിരിസ്തു, മനുഷനായിജനിച്ച കുരുശിൽ തറക്കപ്പെ
ട്ടമരിക്കും എന്നുള്ളതിനെമുമ്പെഅറിഞ്ഞു അതിന്ന അടയാളമാ
യിട്ട ൟക്രിയകളെയഹൊവാവിധിച്ചു. ഒരുവസ്തുവിനെകാ
ണിക്കുന്ന അടയാളമായ്ത, തന്നാൽ കാണിക്കപ്പെടുന്ന ആവ
സ്തുലഭിക്കുന്നവരെ പ്രയൊജനപ്പെട്ടു. അതലഭിച്ചതിന്റെ ശെ
ഷം പ്രയൊജനപ്പെടാതെപൊകുമല്ലൊ. അതുപൊലെയെശുകി
രിസ്തുവിന്റെ മരണത്തെ കാണിക്കുന്ന അടയാളമായ ൟക്രി
യകൾ ആയ്ത നടക്കുന്നവരെ പ്രയൊജനപ്പെട്ട അത നടന്നതി
ന്റെശെഷം പ്രയൊജനപ്പെടാതെ ഒഴിഞ്ഞുഎന്നപറയുന്നപ
ക്ഷത്തിൽ അങ്ങിനെആയാൽ കിരിസ്തുനാഥൻ മരിച്ച ഉടനെ
ൟക്രിയകൾഒക്കെയും പ്രയൊജനമില്ലെന്ന നീക്കപ്പെട്ടിരിക്കെ [ 77 ] ണ്ടാതാകുന്നു. അങ്ങിനെനീക്കപ്പെടാതെആകിരിസ്തുവിന്റെ അ
പ്പൊസ്തൊലരായ പൌലൂസ്സ—മുതലായവർചെയ്യപ്പെട്ടു എന്നു
ള്ളത (അപ്പൊസ്തലന്മാരുടെനടപ്പുകൾ 13–ാമദ്ധ്യായം 18
മുതൽ 21 വരെയുള്ള വാക്യങ്ങളിൽ, പൌലൂസ്സ, തനിക്കഒരുനെ
ൎച്ചഉണ്ടായിരുന്നതകൊണ്ട,കിംക്രിയായിൽ,തന്റെ തലക്ഷൌ
രംചെയ്തിട്ട അവിടെനിന്ന, സൂരിയായിലെക്ക കപ്പൽകയറി
പൊയി, പ്രസ്തില്ലായും, ആക്വിലായും അവനൊടുകൂടെ പ്പോ
യി—അവൻ—എഫെസൂസിലെക്ക എത്തിയപ്പോൾ അവരെ
അവിടെവിട്ടഅവൻ തന്നെപള്ളിയിലെക്കചെന്നു. യഹൂദന്മാ
രൊടുസംഭാഷിച്ചു. പിന്നെ അവൻവളരെദിവസംതങ്ങളൊടുകൂ
ടെ പാൎക്കണമെന്ന അവരപെക്ഷിച്ചപ്പൊൾ അവൻ അനുസ
രിക്കാതെ ഞാൻ ൟവരുന്ന ഉത്സവത്തിന വല്ലപ്രകാരത്തി
ലും യെറുസശലെമിൽ കഴിക്കേണ്ടുന്നതാകുന്നു. എന്നാൽ—ദൈവ
ത്തിന്ന ഇഷ്ടമുണ്ടായാൽ ഞാൻപിന്നെയും നിങ്ങളുടെഅടുക്കൽ
തിരിച്ചവരും എന്നുപറഞ്ഞു അവരൊടയാത്രചൊല്ലിഅവൻ എ
ഫെസൂസിൽനിന്ന കപ്പൽ കയറിപ്പൊയി എന്നുള്ളതിനാലും
(മെപ്പടിപുസ്തകം) 21–ാമദ്ധ്യായം 26–ാമത വാക്യത്തിൽ
പൌലൂസ ആമനുഷ്യരെക്കൂട്ടിയും കൊണ്ടപിറ്റെദിവസം അ
വരൊടുകൂടെതന്നെശുദ്ധംചെയ്ത അവരിൽ ഓരോരുത്തന്നവെ
ണ്ടികാലവെക്കപ്പെടുവൊളത്തിന്ന ശുദ്ധീകരണത്തിന്റെ ദി
വസങ്ങളുടെനിവൃത്തിയെ അറിയിപ്പാനായിട്ടദെവാലയത്തി
ലെക്കചെന്നു. (മെപ്പടിപുസ്തകം) 16–ാമദ്ധ്യായം 3–ാമതവാ
ക്യത്തിൽ പൌലൂസ്സ—തിമൊഥെയുസ്സിന്ന ചെലാകൎമ്മചെയ്തു
എന്നുള്ളതെളിവായിക്കാണുന്നതകൊണ്ടും, പിന്നെ‌ആപൌലൂ
സ്സ എബ്രായക്കാൎക്ക എഴുതിയ ലെഖനത്തിൽബലിയെയും,റൊ
മക്കാൎക്ക എഴുതിയെ ലെഖനത്തിൽ, വൃദ്ധഛെദനത്തെയും,മാത്രം
വിലക്കിയിരിക്കുന്നതല്ലാതെ വെറെയാതൊന്നിനെയും വിലക്കാ
ത്തതകൊണ്ടും ആപൌലൂസ്സ,മനുഷ്യൻമാത്രമെ യല്ലാതെ, ദെ
വനല്ലാത്തതകൊണ്ടും, ദെവനായകിരിസ്തുവിന്റെ കല്പനപ്ര
കാരം വിലക്കിഎങ്കിൽഅവർ മരിച്ചഉടനെ താൻആക്രിയകളെ [ 78 ] ചെയ്യാതെഒഴിച്ചു കളയുമല്ലൊ അങ്ങിനെ ഇല്ലാത്തതുകൊണ്ടും,
യെശുകിരിസ്തു വിലക്കിഎന്നുള്ളതപുതിയനിയമത്തിൽ എവി
ടെയും കാണാത്തതകൊണ്ടും ആരനീക്കിയാലും യഹൊവാ നി
ത്യനിയമം എന്നപറഞ്ഞതിന വിരൊധപ്പെടുന്നത കൊണ്ടും
നീപറയുന്നതഎതപ്രകാരത്തിലുംഒക്കുന്നില്ല.

ഇനിയുംയഹൊവാവ,പഴയനിയമത്തിൽവിധിച്ചിരിക്കുന്ന
ക്രിയകളൊക്കെയും അടയാളമാണെന്നപറഞ്ഞുവല്ലൊ അങ്ങി
നെയായാൽ ആക്രിയകളൊക്കെയും ഇന്നതൈന്നതിന്ന അടയാ
ളംഎന്നവെളിവായികാണാതെ പ്രയൊജനപ്പെടാൻ പാടില്ലാ
ത്തതകൊണ്ടും, അങ്ങിനെഇന്നക്രിയഇന്നതിന്ന അടയാളം എ
ന്നതെളിവായി യഹൊവപറഞ്ഞു എന്ന എവിടെയുംകാണാത്ത
തകൊണ്ടും,കാണാത്തതിനാൽ, ആക്രിയകളെഅനുഷ്ഠിച്ചു മൊ
ശമുതലായവർ, അവകൾ അടയാളമാണെന്നും ആ അടയാളം
കാണിക്കുന്നപദാൎത്ഥം ഇന്നതാണെന്നും,അറിഞ്ഞിരിക്ക യില്ലാ
ത്തതുകൊണ്ടും, അറിഞ്ഞിട്ടില്ലെങ്കിൽ, അതുകളെകൊണ്ട പ്ര
യൊജനം അടഞ്ഞിട്ടില്ലാഎന്നുള്ളത വെളിവായി കാണുന്നത
കൊണ്ടും നീ പറയുന്നത അല്പമെങ്കിലും ചെരുന്നില്ല ഇങ്ങിനെ
ചെരാത്തവാക്കുകൾ പലതുംചിലക്കുന്നതിന ഇനിഒഴിച്ചുകളക.

ഞങ്ങടെമതശാസ്തങ്ങളായവെദാഗമശാസ്ത്രപുരാണഇതിഹാ
സങ്ങൾ, ക്രിയാകാണ്ഡം, ജ്ഞാനകാണ്ഡം എന്ന രണ്ടു ഭാഗം
ഉള്ളതാകുന്നു. അതുകളിൽ, ജ്ഞാനകാണ്ഡത്തിനാൽ പ്രതിപാ
ദിക്കപ്പെടുന്നതശിവജ്ഞാനം തന്നെ പരമമായ മുക്തിക്കനെരെ
കാരണവും,ക്രിയാകാണ്ഡംകൊണ്ട പ്രതിപാദിക്കപ്പെടുന്ന പൂ
ജാദികൾ ആശിവജ്ഞാനത്തെ ഉദിപ്പിച്ചമുക്തിയെപ്രാപിക്കു
ന്നതകൊണ്ട പരമ്പരകാരണവും ആകുന്നു. ആയതുകൊണ്ട
ആക്രിയകളൊക്കെയുംശിവജ്ഞാനത്തിന്ന അടയാളങ്ങളാകുന്നു.
അതിനെപശുക്കളായ,ഞങ്ങടെ യുക്തികൊണ്ട ഉണ്ടാക്കിനി ശ്ച
യിക്കപ്പെട്ടതല്ലസൃഷ്ടികാലത്തിൽതന്നെവെദങ്ങളിൽ ആക്രിയ
കളെ വിധിച്ച അതിപരമാപ്തരായശിവൻ ആ ക്രിയകളിൽ ഇ
ന്നതൈന്നതിന്ന അടയാളം എന്ന ആവെദങ്ങളിൽ തന്നെ വെളി [ 79 ] വായിതിരുവാക്കരുളിചെയ്തിരിക്കുന്നു. മുക്തിക്കനെരെ സാധന
മായശിവജ്ഞാനംലഭിക്കുന്നവരെ ൟക്രിയകളെ എല്ലാവരുംത
ങ്ങൾതങ്ങളുടെപക്വത്തിന്നുതക്കവണ്ണംആചാൎയ്യൻ ഉപദെശി
ക്കുന്നപ്രകാരംചെയ്യെണമെന്നും,ശിവജ്ഞാനംലഭിച്ചതിന്റെ
ശെഷം അവകളെചെയ്യാതെവിട്ടാലുംവിടാം പരൊപകാരത്തി
ന്നായിട്ട അവകളെചെയ്താലും ചെയ്യാമെന്നും ആദൈവം ത
ന്നെ അരുളിചെയ്തിരിക്കുന്നു. ഇങ്ങിനെപൂൎവ്വാപരവിരൊധംമുത
ലായദൊഷങ്ങൾഇല്ലാതെ സത്യമായിരിക്കുന്നശിവപ്രണീതമാ
യവെദങ്ങളെ ഗുരുമുഖമായിഉണൎന്നഅവകളാൽ വിധിക്കപ്പെ
ടുന്നശിവജ്ഞാനസാധന മായക്രിയകളെ ഞങ്ങൾചെയ്തു വരു
ന്നു.ൟസത്യത്തെ നീഅല്പമെങ്കിലും,പഠിച്ചറിയാതെയും,ഞാ
ൻപിടിച്ചതെസാധിക്കും‌എന്നുള്ള കരുതുകൊണ്ടും ഞങ്ങളെയും
ഞങ്ങടെമാൎഗ്ഗത്തെയും വെണ്ടുവൊളം,ഇതവരെയും ദുഷിച്ചവ
ന്നതപൊലെ ഇനിയും‌ആദൂഷണംതന്നെ തൊഴിലാണെന്ന
നിന്റെ ജീവകാലമൊക്കെയും വീണാക്കിക്കഴിക്കാതെ സത്യ
ജ്ഞാനത്തെപെറ്റപിഴച്ചൊ പിഴച്ചൊ—പിഴച്ചൊ.

കിരിസ്തുവെവിശ്വസിക്കുന്നവിശ്വാസത്താലല്ലാതെ ആരെ
ങ്കിലുംതങ്ങൾചെയ്യുന്നപുണ്യംകൊണ്ട മൊക്ഷമടവാൻ പാടി
ല്ല— അതകൂടാതെപറയുന്ന പുണ്യങ്ങളെ പുണ്യങ്ങളല്ലെന്ന ഞാ
ൻഒരിക്കലുംപറഞ്ഞിട്ടില്ല എന്നപറയുന്നപക്ഷത്തിൽ മറ്റെ
പുണ്യങ്ങളെവിട്ടാൽ വിശ്വാസംഎന്നുള്ളതഒന്നില്ലല്ലൊ? (യാ
ക്കൊബ) 2–ാമദ്ധ്യായം 14മുതൽ 26വരെയുള്ള വാക്യങ്ങളി
ൽ എന്റെസഹൊദരന്മാരെ ഒരുത്തൻ തനിക്കവിശ്വാസം ഉ
ണ്ടെന്നപറകയും,പ്രവൃത്തികൾഇല്ലാതെഇരിക്കയുംചെയ്താൽ ഉ
പകാരംഎന്ത? ആവിശ്വാസത്തിന്നഅവനെരക്ഷിപ്പാൻ കഴി
യുമൊ ഒരു സഹൊദരനൊ സഹൊദരിയൊ നഗ്നരായും ദിനം
പ്രതിയുള്ള ആഹാരമില്ലത്തവരുമാറയിരിക്കായും നിങ്ങളിൽ ഒരു
ത്തൻ അവരൊടുനിങ്ങൾ സമാധാനത്തൊടെപൊയി തീക്കാ
ഞ്ഞ തൃപ്തരാകുവിൻഎന്നപറകയും നിങ്ങൾദെഹത്തിന്ന ആ
വശ്യമുള്ളവസ്തുക്കളെ അവൎക്കകൊടുക്കാതെ ഇരിക്കയുംചെയ്താൽ [ 80 ] ഉപകാരംഎന്ത? അപ്രകാരംതന്നെവിശ്വാസവും അതിനപ്രവൃ
ത്തികളില്ലാഎങ്കിൽ അതതനിച്ചിരിക്കകൊണ്ട മരിച്ചിരിക്കുന്നു
എന്നാൽ ഒരുത്തൻപറയും നിനക്കവിശ്വാസംഉണ്ട. ഇനിക്ക
പ്രവൃത്തികളുംഉണ്ട. നിന്റെവിശ്വാസത്തെ നിന്റെ പ്രവൃ
ത്തികൾകൂടാതെഇനിക്കകാണിക്ക— ഞാനുംഎന്റെ പ്രവൃത്തി
കളാൽഎന്റെവിശ്വാസത്തെനിനക്കകാണിക്കാം. ഏകദൈവം
ഉണ്ടെന്നനീവിശ്വസിക്കുന്നുവെല്ലൊ നീചെയ്യുന്നതകൊള്ളാം
പിശാചുക്കളും വിശ്വസിച്ചുപിറക്കുന്നു. വ്യൎത്ഥമനുഷ്യനായു
ള്ളൊവെ പ്രവൃത്തികൾകൂടാത്തവിശ്വാസം മരിച്ചിരിക്കുന്നു
എന്ന നിനക്കഅറിവാൻ മനസ്സുണ്ടൊ? നമ്മുടെ പിതാവായ
അബ്രഹാം, തന്റെ പുത്രനായഇഫസ്ഫാക്കിനെബലിപീഠത്തിന്മെ
ൽബലികഴിച്ചപ്പൊൾ അവൻപ്രവൃത്തികളാലല്ലയൊനീതിക
രിക്കപ്പെട്ടത വിശ്വാസംഅവന്റെ പ്രവൃത്തികളൊടുകൂടെ വ്യാ
പരിച്ചുഎന്നും,പ്ര വൃത്തികളാൽ വിശ്വാസം പൂൎണ്ണമാക്കപ്പെട്ടു
എന്നും,നീകാണുന്നുവല്ലൊ. അബ്രഹാംദൈവത്തെ വിശ്വ
സിച്ചുഎന്നും, ആയ്ത അവന്നനീതിക്കായി കണക്കിടപ്പെട്ടുഎ
ന്നുംപറയുന്നവെദവാക്യം നിവൃത്തിയായിഅവൻ ദൈവത്തി
ന്റെസ്നെഹിതൻഎന്ന വിളിക്കപ്പെടുകയുംചെയ്തു. ആയ്തകൊ
ണ്ടവിശ്വാസത്താൽ മാത്രം എന്നല്ല പ്രവൃത്തികളാൽ മനുഷ്യ
ൻ നീതീകരിക്കപ്പെടുന്നു എന്ന നിങ്ങൾ കാണുന്നു. അപ്രകാ
രം തന്നെ —റാഹാബ— എന്നവെശ്യയും, അവൾ ദൂതന്മാരെ
കൈക്കൊണ്ടിട്ട മറ്റൊരുവഴിയായിപറഞ്ഞയച്ചപ്പൊൾ അവ
ൾപ്രവൃത്തികളാലല്ലയൊ നീതികരിക്കപ്പെട്ടത എന്തെന്നാൽ
ആത്മാവില്ലാത്തശരീരം എതപ്രകാരം മരിച്ചതാകുന്നുവൊഅപ്ര
കാരംപ്രവൃത്തികളില്ലാത്തവിശ്വാസവും മരിച്ചതാകുന്നുഎന്ന
ഇങ്ങനെമറ്റെപുണ്യങ്ങളെ വിട്ടാൽവിശ്വാസം എന്നുള്ളത ഒ
ന്നില്ലെന്ന നിന്റെമതശാസ്ത്രത്തിൽതന്നെ പറയപ്പെട്ടിരിക്കു
ന്നു കൃപാ, ക്ഷെമംമുതലായ്തിനെപൊലെവിശ്വാസവും മനസ്സ
കൊണ്ട ചെയ്യപ്പെടുന്നപുണ്യംതന്നെയെല്ലൊ ആയ്തകൊണ്ട
യാതൊരുത്തനുംതാന്താങ്ങൾചെയ്യുന്ന പുണ്യംകൊണ്ട മൊക്ഷ [ 81 ] മടവാൻപാടില്ല്ലാഎന്നനീഉഴറുന്നതന്യായമല്ല (മത്തായി)7–ാം
അദ്ധ്യായം 21-ാമതവാക്യത്തിൽ—എന്നൊട കൎത്താവെ—കൎത്താ
വെഎന്നപറയുന്നവൻഎല്ലാം‌സ്വൎഗ്ഗരാജ്യത്തിലെക്കകടക്കയില്ല
സ്വൎഗ്ഗത്തിൽഇരിക്കുന്നവനായ എന്റെപിതാവിന്റെഇ ഷ്ടം
ചെയ്യുന്നവനെത്രെ (ലുക്കൊസ്സ) 6–ാമദ്ധ്യായം 46–ാമതവാക്യ
ത്തിൽഞാൻപറയുന്നകാൎയ്യങ്ങളെചെയ്യാതെ എന്നെ കൎത്താവെക
ൎത്താവെഎന്നവിളിക്കുന്നതഎന്തകൊണ്ട (യാക്കൊബ) 1–ാമ
ദ്ധ്യായം 22–ാമതവാക്യത്തിൽ നിങ്ങൾനിങ്ങളെതന്നെ വഞ്ചി
ച്ചുകൊണ്ടുവചനത്തെ കെൾക്കുന്നവരയിരിക്ക മാത്രമല്ല അ
തിനെപ്രവൃത്തിക്കുന്നവരായും‌ഇരിപ്പിൻ ഇങ്ങിനെനിന്റെമ
തശാസ്ത്രത്തിൽതന്നെപുണ്യങ്ങൾ കൂടാതെമൊക്ഷംചെരാൻ പാ
ടില്ലാഎന്നപറയപ്പെട്ടിരിക്കുന്നു‌വെല്ലൊ.

വിശ്വാസം–മനം,വാക്ക,കായങ്ങളാൽ‌ചെയ്യപ്പെടുന്നപുണ്യ
ങ്ങളിൽ ഒന്നാണെന്നുള്ളതും,പുണ്യങ്ങളില്ലാതെമൊക്ഷംചെരാൻ
പാടില്ലാഎന്നുള്ളതും‌യാഥാൎത്ഥം തന്നെഎങ്കിലുംഅവകളെഞങ്ങടെ
മാൎഗ്ഗത്തിൽഇരുന്നചെയ്യെണ്ടതാകുന്നു.മറ്റെമാൎഗ്ഗക്കാർചെയ്യുന്ന
ക്രിയകളൊക്കെയും പുണ്യങ്ങളെപൊലെഇരുന്നാലും അതുകളാ
ൽഅല്പവും പ്രയൊജനമില്ല. അവകൾഒരിക്കലും കൎത്താവിന്റെ
തിരുവുള്ളത്തിലെക്ക കയറാത്തതാകുന്നു. ആയ്തകൊണ്ടഅവർ
ഏതുവിധമായപുണ്യങ്ങളെചെയ്താലും കിരിസ്തുമതം സ്വല്പമെ
ങ്കിലും പടരാത്തസ്ഥലങ്ങളിൽ ഉള്ളജനങ്ങളുംതാന്താങ്ങൾ എത
വിധപുണ്യങ്ങളെ ചെയ്താലുംകിരിസ്തുവെ വിശ്വസിക്കാത്തത
കൊണ്ട‌നതരത്തിൽചെരുമെന്നപറയെണ്ടതാകുന്നു. അങ്ങിനെ
യായാൽ അവർകിരിസ്തുവെ വിശ്വസിക്കാത്തതിനുള്ള ഹെതു
നിന്റെദൈവം തന്റെമതശാസ്ത്രത്തെ അവൎക്ക അറിയിക്കാ
ത്തതിനാലാകുന്നു. ആയ്തകൊണ്ടതെറ്റ‌ആരുടെഅടുക്കൽ അല്പ
വും‌വിവെകമില്ലാത്തവനെപറക ഇനിയുംകിരിസ്തുമതം പടൎന്ന
സ്ഥലങ്ങളിലുള്ളവരും, ആ മതശാസ്ത്രത്തെപഠിച്ചും‌തങ്ങടെ മത
ശാസ്ത്രം തന്നെ യഥാൎത്ഥമെന്നകണ്ടഅവകളിൽ നീക്കപ്പെട്ട പാ [ 82 ] പങ്ങളെ‌ഒഴിച്ചവിധികപ്പെട്ട പുണ്യങ്ങളെചെയ്ത‌അതാതകൊണ്ട
ദൈവത്തെ സ്നെഹിക്കുന്നവർനിത്യനരകത്തിൽചെല്ലും എന്നപ
റയെണ്ടതാകുന്നു അങ്ങിനെആയാൽ അവർകിരിസ്തുമത ശാസ്ത്ര
ത്തെ യഥാൎത്ഥമെന്ന ഉണരാത്തതിന്നുള്ളഹെതുനിന്റെ പരിശു
ദ്ധാത്മാ അവരുടെ ഉള്ളിൽ പ്രവെശിക്കാത്തതു കൊണ്ടാകുന്നു
അങ്ങിനെയാകുമ്പൊൾതെറ്റ പരിശുദ്ധാത്മാവിന്റെ അടു
ക്കൽ ആകുന്നു. ഇത്യാദിന്യായങ്ങളാൽ കിരിസ്തുവെ വിശ്വസി
ക്കാത്തവർഒക്കെയുംനിത്യനരകത്തിൽചെരും എന്നുള്ളനിന്റെ
വാക്ക അല്പമെങ്കിലും ശരിയാകാത്തത കുട്ടികൾക്കും കൂടിവെളി
വായികാണുന്നു. വെദാഗമശാസ്ത്രപുരാണ ഇതിഹാസങ്ങളി
ൽകാണുന്നഞങ്ങടെ ഹിന്തുമതംഒന്നുമാത്രംസത്യ മാൎഗ്ഗമെന്നും
അതിന്റെവഴിയിൽനടക്കുന്നവർമാത്രം ശ്രെഷ്ഠമായമുക്തിയെ
അടയുമെന്നും ആശാസ്ത്രങ്ങൾ യഥാൎത്ഥങ്ങളാണെന്നും അറി
യാതെ അന്യമതശാസ്ത്രങ്ങളെ യഥാൎത്ഥമാണെന്നു കരുതി
ആ മാൎഗ്ഗത്തിൽനിൽക്കുന്നവർ സ്വൎഗ്ഗാദികളിൽതങ്ങൾ തങ്ങ
ളുടെ കൎമ്മത്തിന്നതക്കഫലങ്ങളെ‌അനുഭവിച്ചു പുണ്യവിശെഷം
കൊണ്ട പിന്നെഹിന്തുമതത്തിൽ പ്രവെശിക്കുമെന്നും ഹിന്തുമ
തം തന്നെമൊക്ഷമാൎഗ്ഗംഎന്നകണ്ടും അന്യമതങ്ങളിൽ പ്രവെശി
ക്കുന്നവർ നരകത്തിൽ ദുഃഖപ്പെടുംഎന്നുംപറയുന്നു. ഇതിനെ
കുറിച്ചഞങ്ങടെ വെദാഗമാദികളിൽ വിസ്തരിച്ചപ്രകാരംതന്നെ
വിസ്തരിക്കാൻ പ്രവെശിച്ചാൽഗ്രന്ഥവിസ്തീൎണ്ണമായിതീരുന്ന
തുകൊണ്ടും വിസ്തരിച്ചാലും നിനക്കഅല്പമെങ്കിലും പ്രയൊജന
പ്പെടുകയില്ലാത്തതുകൊണ്ടും വിസ്തരിച്ചപറഞ്ഞിട്ടില്ലെന്നനീഅ
റിയെണ്ടതാകുന്നു.

ആയ്തകൊണ്ടനീ‌ഇതുകളെ പക്ഷപാതമില്ലാതെപഠിച്ചറിഞ്ഞ
ഞങ്ങടെഹിന്തുമതത്തെദുഷിക്കാതെഅടങ്ങിയിരിക്കെണ്ടതാകുന്നു. [ 83 ] സൂചനം

ഹെ ജനങ്ങളെ !

ആത്മാക്കൾ മൂലമലകാരണം കൊണ്ട കൎമ്മാനുസാരമായി
ട്ടഉണ്ടാകുന്ന ജനനം അണ്ഡജം, സ്വെദജം, ഉത്ഭിജം ജരായു
ജം എന്നനാലവകയാകുന്നു. അവകളുടെപിരിവഎമ്പത്ത നാ
ല ലക്ഷംയൊനിഭെദങ്ങളാകുന്നു. ഇങ്ങിനെയുള്ളയൊനികളി
ൽ അന്യയൊനികളൊക്കെയുംനീക്കി മനുഷ്യജന്മത്തിൽവരുന്ന
ത വളരെ പ്രയാസം. ആ പ്രയാസത്തെചിന്തിക്കുമ്പൊൾസ
മുദ്രത്തെ കൈകൊണ്ട നീന്തികരയെറുന്നതുപൊലെയാകുന്നു. ഇ
ങ്ങിനെയുള്ള മനുഷ്യജന്മം കിട്ടിയാലുംഅംഗഹീനങ്ങളായി ജനി
ക്കാതെപൂൎണ്ണാംഗത്തൊടെ ജനിക്കുന്നതവവളരെ പുണ്യം അതിലും
ശാസ്ത്രഗന്ധം കാണാത്ത മലകളിലുംവനങ്ങളിലും കുറവർ, മറ
വർ മുതലായവർകളായി ജനിക്കാതെശാസ്ത്രങ്ങൾ നടപ്പുള്ള ദെ
ശങ്ങളിൽ ജനിക്കുന്നതവളരെപുണ്യം.

അതിലുംശിവപ്രണീതമായ വെദാഗമാദികൾ നടപ്പില്ലാത്ത
മ്ലെച്ശദെശത്തെവിട്ട അവകൾനടപ്പുള്ള ആൎയ്യദെശത്തിൽ ജ
നിക്കുന്നത വളരെ പുണ്യം. അതിലും വെദാഗമാദികൾ സംബ
ന്ധപ്പെടാത്ത അന്യമതക്കാരുടെ വയറ്റിൽ ജനിക്കാതെ ഹിന്തു
മതക്കാരുടെ വയറ്റിൽ ജനിക്കുന്നത വളരെപുണ്യം. അതിലും
വെദാഗമാങ്ങളുടെ അൎത്ഥത്തെവിപരീതമായി ധരിച്ച അനാചാ
രങ്ങളെ അനുഷ്ഠിക്കുന്ന താന്ത്രികന്മാരുടെ വയറ്റിൽ ജനിക്കാ
തെ സ്മാൎത്തമതക്കാരുടെ വയറ്റിൽജനിക്കുന്നതവളരെപുണ്യം.

ഇങ്ങിനെ ഏറ്റവും പ്രയാസത്താൽ സമ്പാദിച്ച മനു
ഷ്യജന്മം‌കൊണ്ടകിട്ടുന്ന പ്രയൊജനം‌സൽഗുരുലക്ഷണം കുറ
വില്ലാത്ത ആചാൎയ്യരെ അടുത്ത ദീക്ഷമുതലായ ഉപദെശങ്ങളെ
പെറ്റ വെദാഗമാദിവിധിപ്രകാരം നടന്ന ശിവനെ വിശ്വ
സിച്ച പരമപുരുഷാൎത്ഥമായ നിത്യാനന്ദമൊക്ഷത്തെ അടവാ
ൻ വെണ്ടിയത്രെ. [ 84 ] ൟ അവശ്യകൎത്തവ്യപുണ്യത്തിന്ന മുഖ്യസാധനമായ ൟമ
നുഷ്യജന്മം കിട്ടിയും ആ വലിയപ്രയൊജനത്തെ അടവാൻഅ
ല്പമെങ്കിലും ശ്രമിക്കാതെവിട്ടവെദാഗമശാസ്ത്രപുരാണ‌ഇതിഹാ
സങ്ങളുടെ അൎത്ഥത്തെ ഗുരുമുഖായറിയാതെ വിപരീതമായി
അറിയുന്നതായ ഭ്രമതയാലും, ആ വെദാഗമാദികളെ അല്പവും
അറിയാത്തതായ മൊഹത്തിനാലും അന്യമതാഭിമാനികളെപ്രി
യപ്പെടുത്തി ഉദരപൊഷണത്തെ ഇച്ശിക്കുന്നതായ ലൊഭത്തി
നാലും മുമ്പെസ്വീകരിക്കപ്പെട്ട കുത്സിതമതത്തിന്റെ അടുക്കൽ
വെച്ചിരിക്കുന്ന മതദുരഭിമാനത്തിനാലും ബാല്യത്തിൽ അന്യ
മതക്കാരൊട സംസൎഗ്ഗം‌ചെയ്തതനിമിത്തംവന്ന ദുൎവാസനയുടെ
അനുവൃത്തിയിനാലും നിങ്ങടെകാലത്തെവീണാക്കികുഴിച്ച നര
കത്തിൽവീണ അതിതീവ്രവെദനപ്പെട്ട അലയുന്നതിന്ന ഉപാ
യംതെടുന്നുവെല്ലൊ.

എന്നാൽ വളരെഹീനമുള്ളതായ കുഡുംബഭൊഗത്തെനാം‌അ
നുഭവിക്കുന്നത ശിവനെധ്യാനിച്ച മൊക്ഷമടവാൻവെണ്ടിസാ
ധനമായ ഈ ദെഹം ഇനിയുംധ്യാനിപ്പാൻവെണ്ടി ആരോഗ്യ
മായിനില്പാനായിട്ട എന്ന അനുഭവിക്കെണ്ടതാകുന്നു. കുഡും
ബഭൊഗത്തിന്നനിമിത്തമായ ദ്രവ്യത്തെസമ്പാദിക്കുന്ന വഴി
യും മതദ്രൊഹം, കുലാ, കളവ, വ്യാജം,വിശ്വാസഘാതകം മു
തലായ പാപങ്ങളെചെയ്യാതെ സമ്പാദിക്കെണ്ടാതാകുന്നു. നിങ്ങ
ൾ ഈവിധംചെയ്യാതെസത്യമാൎഗ്ഗമായ ഹിന്തുമതത്തെവിട്ട ദൈ
വദൂഷണം, ബ്രഹ്മദൂഷണം, വെദദൂഷണം, മുതലായ അതി
പാതകങ്ങളെചെയ്യുന്ന അജ്ഞാനികളാൽ എയ്ക്കപ്പെട്ട അവരു
ടെ ദുൎമ്മതമായ അന്യമതപടുകുഴിയിൽവീണ അതിന്റെസഹാ
യത്തിനാൽ ദ്രവ്യവുംകീൎത്തിയും സമ്പാദിപ്പാൻ പ്രയത്നപ്പെട്ട
അവരെപൊലെതന്നെ അതിപാതകന്മാരാകുന്നുവെല്ലൊ. ഇഹ
ത്തിൽഎളുപ്പമായിഅടയുന്നതായ വളരെ ചെറിയ സമ്പത്തെ
യും ആഭാസകീൎത്തിയെയും കരുതിയും ഹിന്തുമതത്തിന്മെൽ അ
ജ്ഞാനികളാരൊപിക്കുന്ന ദൂഷണംകൊണ്ട മതിമയങ്ങിയു ആ
ൎക്കുംഅടയാൻ ദുൎല്ലഭമായവളരെ ശ്രെഷ്ഠമുള്ള ആത്മലാഭത്തെ [ 85 ] കളഞ്ഞു കളിക്കാതെ‌ഉജ്ജീവിപ്പാനായിട്ട ജ്ഞാനൊദയം എന്ന
ഈ പ്രബന്ധത്തെ പക്ഷപാതമില്ലാതെ ചിത്തസമാധാന
ത്തൊടെ പലപ്രാവശ്യം‌വായിച്ച ഉണൎന്നനൊക്കി അജ്ഞാനി
കൾ ആരോപിച്ച ദൂഷണങ്ങളൊക്കെയും അബദ്ധമാണെന്നു
ള്ളതിനെ‌അറിഞ്ഞു കൃഷി, വ്യാപാരം,ഉദ്യോഗം‌മുതലായതൊഴി
ലുകൾകൊണ്ടും അവകളില്ലങ്കിൽ യാചകത്താലും ജീവിച്ചുംകൊ
ണ്ടു അഹൃതം പൂൎവാപരവിരൊധം‌മുതലായ ദൊഷങ്ങൾ യാ
തൊന്നുംഇല്ലാതെ യഥാൎത്തമായിരിക്കുന ഹിന്തുമതത്തിൽ വി
ശ്വാസത്തൊടും ഭക്തിയൊടും‌ഇരുന്ന നിത്യാനന്ദമൊക്ഷത്തെ
പ്രാപിപ്പാൻ പ്രയത്നപ്പെടെണ്ടതാകുന്നു.

പ്രിയജങ്ങളെ ഈപുസ്തകത്തെ വായിച്ചതി
ന്റെശെഷം ഇതിൽപറഞ്ഞിരിക്കുന്നകാൎയ്യങ്ങളെ ഇനിയും അ
ധികവിസ്താരമായി അറിയെണമെന്ന താല്പൎയ്യമുണ്ടെങ്കിൽ ന
ല്ലെപ്പുള്ളിയിൽ രാ—രാ— ചൊണ്ടത്തമന്ദാടിയാരടുക്ക ൽവന്ന‌എ
ന്നെ മുഖതാവിൽകണ്ട്ചൊദിച്ചറിഞ്ഞുകൊള്ളണം

എന്ന അഷ്ടാവധാനിമതഖണ്ഡനവെങ്കിടഗിരിശാസ്ത്രികൾ.

സമാപ്തം. ജ്ഞാനൊദയം

ഇത

കോയമ്പത്തൂർ അഷ്ടാവധാനി മതഖണ്ഡന

വെങ്കിടഗിരി ശാസ്ത്രികളാൽ ഉണ്ടാക്കപ്പെട്ടത

പാലക്കാട്ടചെൎന്ന വലിയ മന്നാടിയാരുടെ

ദ്രവ്യസഹായത്തിന്മെൽ

കോഴിക്കോട

വിദ്യാവിലാസ അച്ചുകൂട്ടത്തിൽ അച്ചടിക്കപ്പെട്ടത

1880 നവമ്പ്ര മാസം

"https://ml.wikisource.org/w/index.php?title=ജ്ഞാനൊദയം&oldid=210345" എന്ന താളിൽനിന്ന് ശേഖരിച്ചത്