നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം അറുപത്തിമൂന്ന്


നാരായണീയം
ദശകങ്ങൾ











< ഗോവർദ്ധനോദ്ധാരണം >

63.1 ദദൃശിരേ കില തത്ക്ഷണമക്ഷതസ്തനിതജൃംഭിതകമ്പിതദിക്തടാഃ സുഷമയാ ഭവദംഗതുലാം ഗതാ വ്രജപദോപരി വാരിധരാസ്ത്വയാ

63.2 വിപുലകരകമിശ്രൈസ്തോയധാരാനിപാതൈ- ഋദിശി ദിശി പശുപാനാം മണ്ഡലേ ദണ്ഡ്യമാനേ കുപിതഹരികൃതാന്നഃ പാഹി പാഹീതി തേഷാം വചനമജിത ശ്രുണ്വന്മാ ബിഭീതേത്യഭാണീഃ

63.3 കുല ഇഹ ഖലു ഗോത്രോ ദൈവതം ഗോത്രശത്രോ- ഋവിഹതിമിഹ സ രുന്ധ്യാത്കോ നുഃ വഃ സംശായോƒസ്മിൻ ഇതി സഹസിതവാദീ ദേവ ഗോവർദ്ധനാദ്രിം ത്വരിതമുദമുമൂലോ മൂലതോ ബാല ദോർഭ്യാം

63.4 തദനു ഗിരിവരസ്യ പ്രോദ്ധൃതസ്യാസ്യ താവത്‌ സികതിലമൃദുദേശേ ദൂരതോ വാരിതാപേ പരികരപരിമിശ്രാന്ധേനുഗോപാനധസ്താ- ദുപനിദധദധത്ഥാ ഹസ്തപദ്മേന ശൈലം

63.5 ഭവതി വിധൃതശൈലേ ബാലികാഭിർവയസ്യൈ- രപി വിഹിതവിലാസം കേളിലാപാദിലോലേ സവിധമിലിതധേനൂരേകഹസ്തേന കണ്ടൂ- യതി സതി പശുപാലാസ്തോഷമൈഷന്ത സർവേ

63.6 അതിമഹാൻ ഗിരിരേഷ തു വാമകേ കരസരോരുഹി തം ധരതേ ചിരം കിമിദമദ്ഭുതമദ്രിബലന്വിതി ത്വദവലോകിഭിരാകഥി ഗോപകൈഃ

63.7 അഹഹ ധാർഷ്ട്യമമുഷ്യ വടോർഗിരിം വ്യഥിതബാഹുരസാവവരോപയേത്‌ ഇതി ഹരിസ്ത്വയി ബദ്ധവിഗർഹണോ ദിവസസപ്തകമുഗ്രമവർഷയത്‌

63.8 അചലതി ത്വയി ദേവ പദാത്പദം ഗലിതസർവജലേ ച ഘനോത്കരേ അപഹൃതേ മരുതാ മരുതാം പതിസ്ത്വദഭിശങ്കിതധീഃ സമുപാദ്രവത്‌

63.9 ശമമുപേയുഷി വർഷഭരേ തദാ പശുപധേനുകുലേ ച വിനിർഗതേ ഭുവി വിഭോ സമുപാഹിതഭൂധരഃ പ്രമുദിതൈഃ പശുപൈഃ പരിരേഭിഷേ

63.10 ധരണിമേവ പുരാ ധൃതവാനസി ക്ഷിതിധരോദ്ധരണേ തവ കഃ ശ്രമഃ ഇതി നുതസ്ത്രിദശൈഃ കമലാപതേ ഗുരുപുരാലയ പാലയ മാം ഗദാത്‌