പുതിയനിയമം (കോട്ടയം)/മത്തായി എഴുതിയ എവൻഗെലിയൊൻ

പുതിയനിയമം (കോട്ടയം) (1829)
മത്തായി എഴുതിയ എവൻഗെലിയൊൻ


[ 11 ] മത്തായി എഴുതിയ എവൻഗെലിയൊൻ

൧ അദ്ധ്യായം

൧ ക്രിസ്തുവിന്റെ വംശപാരമ്പൎയ്യം.— ൧൮ അവന്റെ ഉത്ഭവവും
ജനനവും.— ൨൧ അവന്റെ നാമങ്ങൾ

<lg n="">ദാവീദിന്റെ പുത്രനായും അബ്രഹാമിന്റെ പുത്രനായും ഇ
രിക്കുന്ന യെശു ക്രിസ്തുവിന്റെ വംശ പാരമ്പൎയ്യത്തിന്റെ വിവ
</lg><lg n="൨">രം✱ അബ്രഹാം ഇസ്ഹാക്കിനെ ജനിപ്പിച്ചു ഇസ്ഹാക്ക യക്കൊബിനെ
ജനിപ്പിച്ചു യക്കൊബ യെഹൂദായെയും അവന്റെ സഹൊദരന്മാ
</lg><lg n="൩">രെയും ജനിച്ചിപ്പു✱ യെഹൂദ ഫറസിനെയും സാറഹിനെയും
താമർ എന്നവളിൽ ജനിപ്പിച്ചു ഫറെസ എസ്രൊമിനെ ജനിപ്പിച്ചു
</lg><lg n="൪"> എസ്രൊം ആറാമിനെ ജനിപ്പിച്ചു✱ ആറാം അമിനാദാബിനെ
ജനിപ്പിച്ചു അമിനാദാബ നെഹശൊനെ ജനിപ്പിച്ചു നെഹശൊൻ
</lg><lg n="൫"> സല്മൊനെ ജനിപ്പിച്ചു✱ സല്മൊൻ ബൊവാസിനെ റാഹാബ എ
ന്നവളിൽ ജനിപ്പിച്ചു ബൊവാസ ഒബെദിനെ റൊത്ത എന്നവ
</lg><lg n="൬">ളിൽ ജനിപ്പിച്ചു ഒബെദ യെശായിയെ ജനിപ്പിച്ചു✱ യെശായി
ദാവീദെന്ന രാജാവിനെ ജനിപ്പിച്ചു ദാവീദ എന്ന രാജാവ ശെലൊ
</lg><lg n="൭">മൊനെ ഉറിയാവിന്റെ ഭാൎയ്യയായിരുന്നവളിൽ ജനിപ്പിച്ചു✱ ശെ
ലൊമൊൻ റെഹബൊവാമിനെ ജനിപ്പിച്ചു റെഹബൊവാം അബി
</lg><lg n="൮">യായെ ജനിപ്പിച്ചു അബിയ ആസായെ ജനിപ്പിച്ചു✱ ആസായഹൊ
ശഫാത്തിനെ ജനിപ്പിച്ചു യഹൊശഫാത്ത യൊറാമിനെ ജനിപ്പിച്ചു
</lg><lg n="൯"> യൊറാം ഒശിയായെ ജനിപ്പിച്ചു✱ ഒശിയ യൊതാമിനെ ജനിപ്പിച്ചു
യൊതാം ആഹാസിനെ ജനിപ്പിച്ചു ആഹാസ ഹെസെക്കിയായെ ജ
</lg><lg n="൧൦">നിപ്പിച്ചു✱ ഹെസെക്കിയ മനശ്ശെയെ ജനിപ്പിച്ചു മനശ്ശെ ആമൊ
</lg><lg n="൧൧">നെ ജനിപ്പിച്ചു ആമോൻ യൊശിയായെ ജനിപ്പിച്ചു✱ യൊശി
യാ യൊക്കൊനിയായെയും അവന്റെ സഹൊദരന്മാരെയും ബാ
ബെലൊനിക്ക അടിമയിലകപ്പെട്ട പോകുന്ന കാലത്തിങ്കൽ ജനി
</lg><lg n="൧൨">പ്പിച്ചു✱ പിന്നെ ബാബൊലൊനിക്ക അടിമയിലകപ്പെട്ട പൊയ
തിന്റെ ശെഷം യെക്കൊനിയ ശല്ലതീയെലിനെ ജനിപ്പിച്ചു ശല്ല
</lg><lg n="൧൩">തീയെൽ സെറൊബാബെലിനെ ജനിപ്പിച്ചു✱ സെറൊബാബെൽ
അബിഹൂദിനെ ജനിപ്പിച്ചു അബിഹൂദ എലിയാക്കീമിനെ ജനിപ്പി
</lg><lg n="൧൪">ച്ചു എലിയാക്കിം അസൊറിനെ ജനിപ്പിച്ചു✱ അസൊർ സാദൊ
ക്കിനെ ജനിപ്പിച്ചു സാദൊക്ക ആക്കിദിനെ ജനിപ്പിച്ചു ആക്കിം എ
</lg><lg n="൧൫">ലിഹൂദിനെ ജനിപ്പിച്ചു✱ എലിഹൂദ എലിയാസാറിനെ ജനിപ്പി
ച്ചു എലിയാസാർ മത്താനെ ജനിപ്പിച്ചു മത്താൻ യാക്കൊബിനെ ജ
</lg><lg n="൧൬">നിപ്പിച്ചു✱ യാക്കൊബ മറിയ എന്നവളുടെ ഭൎത്താവായ യൊസെഫി
</lg> [ 12 ]

<lg n="">നെ ജനിപ്പിച്ചു ഇവളിൽ നിന്ന ക്രിസ്തു എന്ന പറയപ്പെടുന്ന യെശു
</lg><lg n="൧൭"> അവതരിച്ചു✱ ആകയാൽ തലമുറകളൊക്കയും അബ്രഹാം മുതൽ
ദാവീദ വരെയും പതിന്നാല തലമുറകളും ദാവീദ മുതൽ ബാബെ
ലൊനിക്ക അടിമയിലകപ്പെട്ട നാൾ വരെയും പതിന്നാല തലമുറ
കളും ബാബെലൊനിക്ക അടിമയിലകപ്പെട്ട നാൾ മുതൽ ക്രിസ്തു വ
രെയും പതിനാല തലമുറകളും ആകുന്നു✱</lg>

<lg n="൧൮">എന്നാൽ യെശു ക്രിസ്തു വിന്റെ അവതാരം ഇപ്രകാരമായിരുന്നു
അവന്റെ മാതാവായ മരിയ യൊസെഫിന വിവാഹം നിശ്ചയി
ക്കപ്പെട്ടിരുന്നാറെ അവർ കൂട്ടി വരുന്നതിന്റെ മുമ്പെ അവൾ പരി
</lg><lg n="൧൯">ശുദ്ധാത്മാവിങ്കൽനിന്ന ഗൎഭിണിയായികാണപ്പെട്ടു✱ എന്നാൽ അവ
ളുടെ ഭൎത്താവായ യൊസെഫ നീതിമാനാകകൊണ്ടും അവൾക്ക ലൊ
കാപവാദം വരുത്തുവാൻ മനസ്സില്ലായ്ക കൊണ്ടും അവളെ രഹസ്യമാ
</lg><lg n="൨൦">യിട്ട ഉപെക്ഷിപ്പാൻ വിചാരിച്ചു✱ എന്നാറെ അവൻ ഇപ്രകാരം
നിരൂപിച്ചിരിക്കുമ്പൊൾ കണ്ടാലും കൎത്താവിന്റെ ദൂതൻ അവന
ഒരു സ്വപ്നത്തിൽ കാണപ്പെട്ട പറഞ്ഞു ദാവിദിന്റെ പുത്രനായ
യെസെഫെ നിന്റെ ഭാൎയ്യയായ മറിയയെ കൈക്കൊൾവാൻ ശ
ങ്കിക്കെണ്ട എന്തുകൊണ്ടെന്നാൽ അവളിൽ ഉല്പാദിക്കപ്പെട്ടിരിക്കുന്ന
</lg><lg n="൨൧">ത പരിശുദ്ധാത്മാവിനാൽ ആകുന്നു✱ അവൾ ഒരു പുത്രനെ പ്ര
സവിക്കും നീ അവന്ന യെശു എന്ന പെർ വിളിക്കയും ചെയ്യും എ
ന്തുകൊണ്ടെന്നാൽ അവൻ തന്റെ ജനങ്ങളെ അവരുടെ പാപങ്ങ
</lg><lg n="൨൨">ളിൽനിന്ന രക്ഷിക്കും✱ എന്നാൽ ഇപ്രകാരമൊക്കയും ഉണ്ടായത
കൎത്താവിനാൽ ദീൎഘദൎശി മൂലമായി പറയപ്പെട്ടത നിവൃത്തിയാകെ
</lg><lg n="൨൩">ണ്ടുന്നതിന്ന ആയിരുന്നു✱ അത കണ്ടാലും ഒരു കന്യക ഗൎഭിണി
യാകും ഒരു പുത്രനെ പ്രസവിക്കയും ചെയ്യും അവന്ന അവർ ദൈ
വം നമ്മൊടു കൂട ഉണ്ട എന്ന അൎത്ഥമുള്ള എമാനുവെൽ എന്ന
</lg><lg n="൨൪"> പെർ വിളിക്കയും ചെയ്യും എന്നുള്ളതാകുന്നു അപ്പൊൾ യൊ
സെഫ നിദ്രയിങ്കൽനിന്ന എഴുനീറ്റ കൎത്താവിന്റെ ദൂതൻ അവ
നൊട കല്പിച്ച പ്രകാരം ചെയ്തു അവന്റെ ഭാൎയ്യയെ കൈക്കൊള്ളു
</lg><lg n="൨൫">കയും ചെയ്തു✱ അവൾ അവളുടെ പ്രഥമ പുത്രനെ പ്രസവിക്കു
വൊളത്തിന്ന അവൻ അവളെ അറിഞ്ഞതുമില്ല അവന്ന യെശു
എന്ന പെർ വിളിക്കയും ചെയ്തു✱</lg>

൨. അദ്ധ്യായം

൧ വിദ്വാന്മാർ ക്രിസ്തുവിന്റെ അടുക്കൽ വരുന്നത.— ൧൧ അ
വർ അവനെ വന്ദിക്കുന്നത.— ൧൪ യൊസഫ എജിപ്തി
ലെക്ക ഓടിപൊകുന്നത.

<lg n="">പിന്നെ എറൊദെസ രാജാവിന്റെ നാളുകളിൽ യെഹൂദിയാ
യിലെ ബെതലഹെമിൽ യെശു അവതരിച്ചതിന്റെ ശെഷം കണ്ടാ
</lg><lg n="൨">ലും വിദ്വാന്മാർ കിഴക്കുനിന്ന യെറുശലെമിലെക്ക വന്ന✱പറഞ്ഞു</lg>

[ 13 ] <lg n="">യഹൂദന്മാരുടെ രാജാവായി അവതരിച്ചിരിക്കുന്നവൻ എവിടെ
ആകുന്നു എന്തുകൊണ്ടെന്നാൽ ഞങ്ങൾ അവന്റെ നക്ഷത്രത്തെ
കിഴക്കു കണ്ട അവനെ വന്ദിപ്പാൻ വന്നിരിക്കുന്നു✱</lg>

<lg n="൩">എറൊദെസ രാജാവ ഇതിനെ കെട്ടാനെ അവനും അവനൊടും
</lg><lg n="൪"> കൂടെ യെറുശലെമൊക്കയും ചഞ്ചലപ്പെട്ടിരുന്നു✱ പിന്നെ അ
വൻ പ്രധാനാചാൎയ്യന്മാരെയും ജനത്തിന്റെ ഉപാദ്ധ്യായന്മാരെ
യും എല്ലാം കൂടി വരുത്തി ക്രിസ്തു എവിടെ ജനിക്കും എന്ന അവ
</lg><lg n="൫">രൊടു ചൊദിച്ചു✱ എന്നാറെ അവർ. അവനൊട പറഞ്ഞു യെ
ഹൂദായിലെ ബെതലെഹെമിലാകുന്നു എന്തുകൊണ്ടെന്നാൽ ഇപ്രകാ
</lg><lg n="൬">രം ദീൎഘദൎശിയാൽ എഴുതപ്പെട്ടിരിക്കുന്നു✱ യെഹൂദാദെശത്തി
ലുള്ള ബെതലെഹെമെ നീയും യെഹൂദായിലെ പ്രഭുക്കളിൽ ഒട്ടും
ചെറുതല്ല എന്തുകൊണ്ടെന്നാൽ എന്റെ ജനമാകുന്ന ഇസ്രഎാലി
നെ ഭരിക്കുമവനായൊരു പ്രഭു നിങ്കൽനിന്ന വരും</lg>

<lg n="൭">അപ്പൊൾ എറൊദെസ വിദ്വാന്മാരെ രഹസ്യമായി വിളിച്ചിട്ടന
ക്ഷത്രം എതുസമയത്ത കാണപ്പെട്ടു എന്ന അവരൊട താല്പൎയ്യമാ
</lg><lg n="൮">യിട്ട ചൊദിച്ചറിഞ്ഞു✱ പിന്നെ അവൻ അവരെ ബെതലെഹെ
മിലെക്ക അയച്ച പറഞ്ഞു നിങ്ങൾ ചെന്നചെറിയപൈതലിന്റെ
വസ്തുതയെ താല്പൎയ്യമായിട്ട അന്വെഷിപ്പിൻ നിങ്ങൾ അവനെ ക
ണ്ടെത്തിയാൽ ഞാനും വന്ന അവനെവന്ദിപ്പാൻതക്കവണ്ണം എന്നൊ
</lg><lg n="൯">ട അറിയിക്കയും ചെയ്വിൻ✱ ഇപ്രകാരം രാജാവിങ്കൽനിന്ന കെട്ടാ
റെ അവർ യാത്ര പുറപ്പെട്ടു കണ്ടാലും അവർ കിഴക്ക കണ്ടിട്ടുള്ളന
ക്ഷത്രം ചെറിയപൈപതലുണ്ടായിരുന്ന സ്ഥലത്ത മെൽഭാഗത്ത വ
</lg><lg n="൧൦">ന്ന നില്ക്കുവൊളം അവരുടെ മുമ്പായിട്ട പൊയി✱ അവർ നക്ഷത്ര
ത്തെ കണ്ടാറെ എത്രയും വളര പ്രസാദത്തൊട്ടും കൂടി സന്തൊഷി
</lg><lg n="൧൧">ച്ചു✱ പിന്നെ അവർ ഭവനത്തിലെക്കു വന്നപ്പൊൾ ചെറിയ
പൈതലിനെ അവന്റെ മാതാവായ മറിയയൊടു കൂടെ കണ്ടു നി
ലത്ത വീണ അവനെ വന്ദിക്കയും തങ്ങളുടെ നിക്ഷെപ പാത്രങ്ങ
ളെ തുറന്ന അവർ പൊന്നിനെയും കുന്തുരുക്കത്തെയും മൂരിനെ
</lg><lg n="൧൨">യും അവന്ന കാഴ്ചകൾ വെക്കയും ചെയ്തു✱ അവർ എറൊദെസി
ന്റെ അടുക്കുലെക്കു തിരിച്ചു പൊകാതെ ഇരിപ്പാനായിട്ട അവൎക്കു
സ്വപ്നത്തിൽ ദൈവനിയൊഗമുണ്ടായതുകൊണ്ട അവർ മറ്റൊരു
വഴിയായി തങ്ങളുടെ സ്വദെശത്തിലെക്കു പുറപ്പെട്ടു പൊകയും
ചെയ്തു✱</lg>

<lg n="൧൩">പിന്നെ അവർ പുറപ്പെട്ടു പൊയതിന്റെ ശെഷം കണ്ടാലും ക
ൎത്താവിന്റെ ദൂതൻ സ്വപ്നത്തിൽ യൊസെഫിന്ന കാണപ്പെട്ട പ
റയുന്നു. നീ എഴുനീറ്റ ചെറിയ പൈതലിനെയും അവന്റെ മാ
താവിനെയും കൂട്ടിക്കൊണ്ട എജിപ്തിങ്കലെക്ക ഓടി പൊക ഞാൻ
നിന്നൊട പറയുവൊളത്തിന്ന അവിടെ പാൎക്കയും ചെയ്ക എന്തു
കൊണ്ടെന്നാൽ എറൊദെസ ചെറിയ പൈതലിനെ കൊല്ലെണ്ടു</lg> [ 14 ]

<lg n="൧൪">ന്നതിന്ന അവനെ അന്വെഷിക്കും✱ അപ്പൊൾ അവൻ എഴുനീ
റ്റ ചെറിയപൈതലിനെയും അവന്റെ മാതാവിനെയും രാത്രി
</lg><lg n="൧൫">യിൽ കൂട്ടിക്കൊണ്ട എജിപ്തിലെക്കു പുറപ്പെട്ടുപൊയി✱ എറൊ
ദെസിന്റെ മരണത്തൊളം അവിടെ തന്നെ ആയിരുന്നു അത എ
ജിപ്തിൽനിന്ന ഞാൻ എന്റെ പുത്രനെ വരുത്തിയിരിക്കുന്നു എ
ന്ന ദീൎഘദൎശിയെ കൊണ്ട കൎത്താവിനാൽ പറയിക്കപ്പെട്ടത നിവൃ
ത്തിയാകെണ്ടുന്നതിനായിരുന്നു✱</lg>

<lg n="൧൬">പിന്നെ എറൊദെസ താൻ വിദ്വാന്മാരാൽ പരിഹസിക്കപ്പെട്ടു
എന്ന കണ്ടാറെ വളരെ കൊപിച്ചു, താൻ വിദ്വാന്മാരൊട താല്പൎയ്യ
മായിട്ട ചൊദിച്ചറിഞ്ഞ കാലപ്രകാരം ബെതലെഹെമിലും അതി
ന്റെ അതിരുകളിലൊക്കയും രണ്ടു വയസ്സു മുതലും അതിന്ന താഴെ
യുമുള്ള പൈതങ്ങളെ ഒക്കെയും ആളയച്ച കൊല്ലിക്കയും ചെയ്തു✱
</lg><lg n="൧൭"> അപ്പൊൾ എറമിയ എന്ന ദീൎഘദൎശിയാൽ പറയപ്പെട്ടത നിവൃത്തി
</lg><lg n="൧൮">യായി✱ റാമായിൽ വിലാപവും കരച്ചിലും മഹാ ദുഃഖവുമുള്ളൊ
രു ശബ്ദം കെൾക്കപ്പെട്ടു റാഹെൽ അവളുടെ മക്കളെ കുറിച്ച കര
ഞ്ഞ അവരിലായ്ക കൊണ്ട ആശ്വസിക്കപ്പെടുവാൻ മനസ്സില്ലാതെയു
മിരുന്നു എന്നുള്ളതാകുന്നു✱</lg>

<lg n="൧൯">പിന്നെ എറൊദെസ മരിച്ചുപൊയിതിന്റെ ശെഷം കണ്ടാലും
കൎത്താവിന്റെ ഒരു ദൂതൻ സ്വപ്നത്തിൽ യൊസഫിന എജി
</lg><lg n="൨൦">പ്തിൽവെച്ച കാണപ്പെട്ട പറയുന്നു✱ ചെറിയ പൈതലിന്റെ പ്രാ
ണനെ അന്വേഷിച്ചിരുന്നവർ മരിച്ചു പൊയതുകൊണ്ടു നീ എഴു
നീറ്റ ചെറിയപൈതലിനെയും അവന്റെ മാതാവിനെയും കൂട്ടി
</lg><lg n="൨൧">ക്കൊണ്ട ഇസ്രാഎലിന്റെ ദെശത്തിലെക്കു പൊയിക്കൊൾക✱ എ
ന്നാറെ അവൻ എഴുനീറ്റ ചെറിയ പൈതലിനെയും അവന്റെ
മാതാവിനെയും കൂട്ടികൊണ്ടു ഇസ്രാഎലിന്റെ ദെശത്തിലെക്ക വ
</lg><lg n="൨൨">രികയും ചെയ്തു✱ എന്നാൽ അൎക്കല്ലെഒസ തന്റെ പിതാവായ
എറൊദെസിന്റെ പട്ടത്തിൽ യെഹൂദിയായിൽ രാജ്യം ഭരിക്കുന്ന
പ്രകാരം അവൻ കെട്ടപ്പൊൾ അവിടെക്കു പൊകുവാൻ ഭയപ്പെട്ടു
എങ്കിലും അവന്ന സ്വപ്നത്തിൽ ദൈവനിയൊഗമുണ്ടാകകൊണ്ട അ
</lg><lg n="൨൩">വൻ ഗലിലെയായിലെ പ്രദെശങ്ങളിലെക്കു മാറിപ്പൊയി✱ നസ
റെത്ത എന്ന പെരുള്ളൊരു നഗരത്തിൽ വന്ന പാൎക്കയും ചെയ്തു
അവൻ നസ്രായക്കാരനെന്ന പെർ വിളിക്കപ്പെടും എന്ന ദീൎഘദ
ൎശിമാരാർ പറയപ്പെട്ടത നിവൃത്തിയാകെണ്ടുന്നതിന്ന ആയിരുന്നു✱</lg>

൩ അദ്ധ്യായം

൧ യൊഹന്നാൻ പ്രസംഗിക്കുന്നത.— ൪ അവന്റെ ഉടുപ്പും ആ
ഹാരവും ബപ്തിസ്മയും.—൭ അവൻ പറിശരെ ഭത്സിക്കു
ന്നതും.— ൧൩ ക്രിസ്തുവിനെ യൊർദാനിൽ ബപ്തിസ്മ ചെ
യ്യുന്നതും.

[ 15 ] <lg n="">പിന്നെ ആ നാളുകളിൽ യൊഹന്നാൻ ബപ്തിസ്ത വന്ന യെഹൂ
</lg><lg n="൨">ദിയായിലുള്ള വനത്തിൽ പ്രസംഗിച്ച പറയുന്നു✱ സ്വൎഗ്ഗരാജ്യം
</lg><lg n="൩"> സമീപമായിരിക്കകൊണ്ട അനുതാപപ്പെടുവിൻ✱ എന്തുകൊണ്ടെ
ന്നാൽ കൎത്താവിന്റെ വഴിയെ നന്നാക്കുവിൻ അവന്റെ ഊടു
വഴികളെ നെരെ ആക്കുവിൻ എന്ന വനത്തിൽ ശബ്ദിക്കുന്ന
വന്റെ ശബ്ദം എന്ന എശായാ ദീൎഘദൎശിയാൽ ചൊല്ലപ്പെട്ടവൻ
</lg><lg n="൪"> ഇവനാകുന്നു✱ വിശെഷിച്ചും ൟ യൊഹന്നാന്ന ഒട്ടകരൊമം
കൊണ്ടുള്ള ഉടുപ്പം അവന്റെ അരയിൽ ഒരു തൊർവാറും ഉണ്ടാ
യിരുന്നു വെട്ടക്കിളികളും കാട്ടുതെനും അവന്ന ആഹാരവും ആയി
</lg><lg n="൫">രുന്നു✱ അപ്പൊൾ യെറുശലമും യെഹൂദിയാ ഒക്കയും യൊർദാ
ന്ന ചുറ്റുമുള്ള ദെശം ഒക്കയും അവന്റെ അടുക്കലെക്ക പുറപ്പെട്ടു
</lg><lg n="൬"> പൊകയും✱ തങ്ങളുടെ പാപങ്ങളെ എറ്റു പറഞ്ഞുകൊണ്ട യൊർ
ദാനിൽ വെച്ച അവനാൽ ബപ്തിസ്മ ചെയ്യപ്പെടുകയും ചെയ്തു✱</lg>

<lg n="൭">എന്നാൽ പറിശന്മാരിലും സദൊക്കായക്കാരിലും പലർതന്റെ
ബപ്തിസ്മയ്ക്ക വരുന്നതിനെ കണ്ടാറെ അവൻ അവരൊട പറഞ്ഞു
അണലി കുട്ടികളെ വരുവാനുള്ള കൊപത്തിൽനിന്ന ഓടിപൊ
</lg><lg n="൮">കുവാൻ നിങ്ങളൊട ആര അറിയിച്ചിരിക്കുന്നു✱ ആകയാൽ അ
നുതാപത്തിന്ന യൊഗ്യങ്ങളായുള്ള ഫലങ്ങളെ പുറപ്പെടീപ്പിൻ✱
</lg><lg n="൯"> അബ്രഹാം ഞങ്ങൾക്ക പിതാവായിട്ട ഉണ്ട എന്ന നിങ്ങളിൽതന്നെ
പറവാൻ നിരൂപിക്കയും അരുത എന്തുകൊണ്ടെന്നാൽ ൟ കല്ലു
കളിൽനിന്ന അബ്രഹാമിന്ന മക്കളെ ഉണ്ടാക്കുവാൻ ദൈവത്തിന്ന
</lg><lg n="൧൦"> കഴിയുമെന്ന ഞാൻ നിങ്ങളൊട പറയുന്നു✱ വിശെഷിച്ച ഇപ്പൊ
ളും കൊടാലി വൃക്ഷങ്ങളുടെ മൂലത്തിന്ന വെക്കപ്പെട്ടിരിക്കുന്നു അ
തുകൊണ്ട നല്ല ഫലങ്ങളെ തരാത്ത വൃക്ഷമൊക്കയും വെക്കപ്പെട്ട അ
</lg><lg n="൧൧">ഗ്നിയിൽ ഇടപ്പെടുന്നു✱ ഞാൻ അനുതാപത്തിന്നായിട്ട വെള്ളം
കൊണ്ടു നിങ്ങളെ ബപ്തിസ്മ ചെയ്യുന്നുവല്ലൊ എന്നാൽ എന്റെ പി
ന്നാലെ വരുന്നവൻ എന്നെക്കാൾ ബലവാനാകുന്നു അവന്റെ ചെ
രിപ്പുകളെ വഹിപ്പാൻ ഞാൻ യൊഗ്യനാകുന്നില്ല അവൻ പരിശു
</lg><lg n="൧൨">ദ്ധാത്മാവുകൊണ്ടും അഗ്നി കൊണ്ടും നിങ്ങളെ ബപ്തിസ്മ ചെയ്യും✱ അ
വന്റെ വിശറി അവന്റെ കയ്യിൽ ഉണ്ട അവൻ തന്റെ കള
ത്തെ നല്ലവണ്ണം വെടിപ്പാക്കുകയും തന്റെ കൊതമ്പിനെ കളപ്പു
രയിൽ കൂട്ടുകയും ചെയ്യും പതരിനെ കെട്ടുപൊകാത്ത അഗ്നിയിൽ
ദഹിപ്പിച്ചു കളയും താനും</lg>

<lg n="൧൩">അപ്പൊൾ യെശു ഗലിലെയായിൽനിന്ന യൊർദാനിലെക്ക യൊ
ഹന്നാന്റെ അടുക്കൽ അവനാൽ ബപ്തിസ്മ ചെയ്യപ്പെടുവാനായിട്ട
</lg><lg n="൧൪"> വരുന്നു✱ എന്നാറെ യൊഹന്നാൻ അവനെ വിരൊധിച്ച എനിക്ക നി
ന്നാൽ ബപ്തിസ്മ ചെയ്യപ്പെടുവാൻ ആവശ്യമുണ്ടു നീ എന്റെ അടുക്കൽ
</lg><lg n="൧൫"> വരുന്നുവൊഎന്ന പറഞ്ഞു✱ എന്നാറെ യെശു ഉത്തരമായിട്ട അവ
നൊട പറഞ്ഞു. ഇപ്പൊൾ സമ്മതിക്ക എന്തുകൊണ്ടെന്നാൽ ഇപ്രകാ</lg> [ 16 ]

<lg n="">രം നീതിയെ ഒക്കയും നടത്തുന്നത നമുക്ക യൊഗ്യമാകുന്നു അപ്പൊൾ
</lg><lg n="൧൬"> അവൻ അവന്ന സമ്മതിച്ചു✱ പിന്നെ ബപ്തിസ്മപ്പെട്ടതിന്റെ
ശെഷം യെശു ഉടന്തന്നെ വെള്ളത്തിൽനിന്ന കരെറി അപ്പൊൾ
കണ്ടാലും അവനായിട്ട സ്വൎഗ്ഗങ്ങൾ തുറന്നു ദൈവത്തിന്റെ ആത്മാ
വ ഒരു പ്രാവുപൊലെ ഇറങ്ങുകയും അവന്റെ മീതെ വരികയും
</lg><lg n="൧൭"> ചെയ്യുന്നതിനെ അവൻ കാണുകയും ചെയ്തു✱ കണ്ടാലും ഇവൻ എ
ന്റെ പ്രിയ പുത്രനാകുന്നു എനിക്ക അവനിൽ നല്ല ഇഷ്ടമുണ്ട എ
ന്ന സ്വൎഗ്ഗത്തിൽനിന്ന ഒരു ശബ്ദവും ഉണ്ടായി✱</lg>

൪ അദ്ധ്യായം

൧ ക്രിസ്തു ഉപൊഷിക്കുന്നതും പരീക്ഷിക്കപ്പെടുന്നതും ജയിക്കു
ന്നതും.— ൧൭ അവൻ പ്രസംഗിപ്പാൻ ആരംഭിക്കുന്നതും ചി
ലരെ തന്റെ ശിഷ്യന്മാരായിട്ട വിളിക്കുന്നതും.

<lg n="">അപ്പൊൾ യെശു പിശാചിനാൽ പരീക്ഷിക്കപ്പെടുവാനായിട്ട
ആത്മാവിനാൽ വനപ്രദെശത്തിങ്കലെക്കു കൂട്ടിക്കൊണ്ടുപൊകപ്പെ
</lg><lg n="൨">ട്ടു✱ അവൻ നാല്പത പകലും നാല്പത രാവും ഉപോഷിച്ചാറെ
</lg><lg n="൩"> അവന പിന്നത്തെതിൽ വിശക്കയും ചെയ്തു✱ അപ്പൊൾ പരി
ക്ഷക്കാരൻ അവന്റെ അടുക്കൽ വന്ന നീ ദൈവത്തിന്റെ പുത്ര
നാകുന്നു എങ്കിൽ ൟ കല്ലുകൾ അപ്പങ്ങളായി ഭവിക്കെണമെന്ന ക
</lg><lg n="൪">ല്പിക്ക എന്ന പറഞ്ഞു✱ എന്നാറെ അവൻ ഉത്തരമായിട്ട പറ
ഞ്ഞു മനുഷ്യൻ അപ്പംകൊണ്ട മാത്രമല്ല ദൈവത്തിന്റെ വായിങ്കൽ
നിന്ന പുറപ്പെടുന്ന സകല വചനം കൊണ്ടും ജീവിച്ചിരിക്കും എന്ന
</lg><lg n="൫"> എഴുതിയിരിക്കുന്നു✱ അപ്പൊൾ പിശാച അവനെ ശുദ്ധമുള്ള ന
ഗരത്തിലെക്ക കൊണ്ടുപൊയി അവനെ ദൈവാലയത്തിന്റെ മു
</lg><lg n="൬">കൾ പ്രാസാദത്തിന്മെൽ നില്പിച്ച അവനൊട പറയുന്നു✱ നീ ദൈ
വത്തിന്റെ പുത്രനാകുന്നു എങ്കിൽ താഴത്തൊട്ട ചാടുക എന്തു
കൊണ്ടെന്നാൽ അവൻ തന്റെ ദൂതന്മാൎക്ക നിന്നെ കുറിച്ച കല്പന
കൊടുക്കുമെന്നും നീ നിന്റെ പാദത്തെ എപ്പൊഴെങ്കിലും ഒരു ക
ല്ലിൽ തട്ടിക്കാതെ ഇരിക്കെണ്ടുന്നതിന്ന അവർ തങ്ങളുടെ കൈക
</lg><lg n="൭">ളിൽ നിന്നെ താങ്ങുമെന്നും എഴുതിയിരിക്കുന്നു✱ യെശു അവ
നൊട പറഞ്ഞു നീ നിന്റെ ദൈവമായ കൎത്താവിനെ പരീക്ഷി
</lg><lg n="൮">ക്കരുത എന്ന പിന്നെയും എഴുതിയിരിക്കുന്നു✱ പിന്നെയും പിശാ
ച അവനെ എത്രയും ഉയരമായുളൊരു പൎവതത്തിലെക്ക കൂട്ടി
ക്കൊണ്ടുപൊകുന്നു ഭൂലൊകത്തിങ്കലുള്ള സകല രാജ്യങ്ങളെയും അവ
</lg><lg n="൯">യുടെ മഹത്വത്തെയും അവന്ന കാണിക്കുന്നു✱ നീ വീണ എന്നെ
വന്ദിക്കും എങ്കിൽ ഇവയെ ഒക്കയും ഞാൻ നിനക്ക തരാം എന്ന
</lg><lg n="൧൦"> അവനൊട പറകയും ചെയ്യുന്നു✱ അപ്പെൾ യെശു അവനൊട
പറയുന്നു സാത്താനെ ഇവിടെനിന്ന പൊക എന്തുകൊണ്ടെന്നാൽ
നീ നിന്റെ ദൈവമായ കൎത്താവിനെ വന്ദിക്കെണമെന്നും അവനെ</lg>

[ 17 ] <lg n="൧൧">മാത്രമെ സെവിക്കാവൂ എന്നും എഴുതിയിരിക്കുന്നു✱ അപ്പൊൾ
പിശാച അവനെ വിട്ട പൊകുന്നു പിന്നെ കണ്ടാലും ദൈവ ദൂത
ന്മാർ വന്ന അവന്ന ശുശ്രൂഷ ചെയ്തു✱</lg>

<lg n="൧൨">പിന്നെ യൊഹന്നാൻ കാവലിൽ ഏല്പിക്കപ്പെട്ടു എന്ന യെശു
കെട്ടാറെ അവൻ ഗലിലെയായിലെക്കു പുറപ്പെട്ടു പൊയി✱ അ
</lg><lg n="൧൩">വൻ നസറെത്തിനെ വിട്ട സുബൊലൊന്റെയും നപ്താലിമിന്റെ
യും അതിരുകളിൽ സമുദ്രതീരത്തിങ്കലുള്ള കപ്പൎന്നഹൊമിൽ വന്ന
</lg><lg n="൧൪"> പാൎക്കയും ചെയ്തു✱ അത എശായ ദീൎഘദൎശിയാൽ പറയപ്പെട്ടത
</lg><lg n="൧൫"> നിവൃത്തിയാകെണ്ടുന്നതിനായിരുന്നു✱ ആയത സമുദ്ര വഴിയായി
യൊർദാന്റെ അക്കരെ ഉള്ള സുബെലൊൻ ദെശവും നപ്താലിം
</lg><lg n="൧൬"> ദെശവും പുറജാതികളുടെ ഗലിലെയായുമായി✱ അന്ധകാരത്തി
ലിരുന്ന ജനം ഒരു മഹാ പ്രകാശത്തെ കണ്ടു മരണ ദെശത്തിലും
നിഴലിലും ഇരുന്നവൎക്ക ഒരു പ്രകാശം ഉദിച്ചു എന്നുള്ളതാകുന്നു✱
</lg><lg n="൧൭"> അന്ന മുതൽ യെശു സ്വൎഗ്ഗരാജ്യം സമീപമാകകൊണ്ട അനുതാപ
പ്പെടുവിൻ എന്ന പ്രസംഗിപ്പാനും പറവാനും ആരംഭിച്ചു✱</lg>

<lg n="൧൮">പിന്നെ യെശു ഗലിലെയായിലെ സമുദ്രത്തിന്റെ അരികെ നട
ക്കുമ്പൊൾ അവൻ രണ്ടു സഹൊദരന്മാരായ പത്രൊസ എന്ന വിളി
ക്കപ്പെട്ട ശിമൊനും അവന്റെ സഹൊദരനായ അന്ത്രയൊസും സ
മുദ്രത്തിലെക്ക വല വീശുന്നതിനെ കണ്ടു എന്തുകൊണ്ടെന്നാൽ അ
</lg><lg n="൧൯">വർ മത്സ്യം പിടിക്കുന്നവരായിരുന്നു✱ പിന്നെ അവൻ അവരൊ
ട പറയുന്നു എന്റെ പിന്നാലെ വരുവിൻ എന്നാൽ ഞാൻ നി
</lg><lg n="൨൦">ങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും✱ ഉടനെ അവർ തങ്ങളു
ടെ വലകളെ ഇട്ടും കളഞ്ഞ അവന്റെ പിന്നാലെ പൊകയും ചെ
</lg><lg n="൨൧">യ്തു✱ പിന്നെയും അവൻ അവിടെനിന്ന അങ്ങൊട്ടെക്ക പൊകു
മ്പൊൾ അവൻ വെറെ രണ്ടു സഹൊദരന്മാർ സെബദിയുടെ പു
ത്രനായ യാക്കൊബും അവന്റെ സഹൊദരനായ യൊഹന്നാനും
തങ്ങളുടെ പിതാവായ സെബദിയൊടു കൂടെ പടവിൽ തങ്ങളുടെ
വലകളെ നന്നാക്കിക്കൊണ്ടിരിക്കുന്നതിനെ കണ്ടു അവരെയും വിളി
</lg><lg n="൨൨">ച്ചു✱ അവർ ഉടന്തന്നെ പടവിനെയും തങ്ങളുടെ പിതാവിനെ
യും ഉപെക്ഷിച്ച അവന്റെ പിന്നാലെ പൊകയും ചെയ്തു✱</lg>

<lg n="൨൩">പിന്നെ യെശു ഗലിലെയായിലൊക്കയും അവരുടെ സഭകളിൽ
ഉപദെശിക്കയും രാജ്യത്തിന്റെ എവൻഗെലിയൊനെ പ്രസംഗി
ക്കയും ജനത്തിൽ സകല വ്യാധിയെയും സകല കഷ്ടതയെയും സൌ
</lg><lg n="൨൪">ഖ്യമാക്കുകയും ചെയ്തു കൊണ്ട സഞ്ചരിച്ചു✱ അവന്റെ കീൎത്തി സു
റിയായിലൊക്കെയും പരക്കയും ചെയ്തു വിശെഷിച്ച അവർ പല
വിധം വ്യാധികളാലും ദീനങ്ങളാലും ബാധിക്കപ്പെട്ട സകല രൊ
ഗികളെയും പിശാചു ബാധിച്ചവരെയും ഭ്രാന്തന്മാരെയും പക്ഷവാ
തക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവൻ അവരെ
</lg><lg n="൨൫"> സൗഖ്യമാക്കുകയും ചെയ്തു✱ പിന്നെ വളരെ പുരുഷാരങ്ങൾ ഗ</lg> [ 18 ]

<lg n="">ലിലെയായിൽനിന്നും ദെക്കപ്പൊലിസിൽനിന്നും യെറുശലമിൽ നി
ന്നും യെഹൂദിയായിൽനിന്നും യൊർദാന്റെ അക്കരയിൽനിന്നും
അവന്റെ പിന്നാലെ ചെന്നു✱</lg>

൫ അദ്ധ്യായം

൧ ഇന്നവർ ഭാഗ്യവാന്മാരാകുന്നു.—൧൩ അപ്പൊസ്തൊലന്മാർ
ഭൂലൊകത്തിന്റെ പ്രകാശമാകുന്നു.—൨൧ വെദപ്രമാണംവ്യാ
ഖ്യാനപ്പെട്ടത.

<lg n="">എന്നാറെ അവൻ പുരുഷാരങ്ങളെ കാണുകകൊണ്ട ഒരു പ
ൎവതത്തിലെക്ക കരെറി പൊയി അവൻ ഇരുന്നപ്പൊൾ അവന്റെ
</lg><lg n="൨"> ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു✱ പിന്നെ അവൻ തന്റെ
</lg><lg n="൩"> വായിനെ തുറന്ന അവൎക്ക ഉപദെശിച്ച പറഞ്ഞു✱ ആത്മാവി
ങ്കൽ സാധുക്കളായുള്ളവർ ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ
</lg><lg n="൪"> സ്വൎഗ്ഗരാജ്യം അവരുടെ ആകുന്നു✱ ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ
</lg><lg n="൫"> അതെന്തുകൊണ്ടെന്നാൽ അവർ ആശ്വസിക്കപ്പെടും✱ സൗമ്യതയു
ള്ളവർ ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അ
</lg><lg n="൬">വകാശമായനുഭവിക്കും✱ നീതിക്കായിട്ട വിശന്ന ദാഹിക്കുന്നവർ
</lg><lg n="൭"> ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ അവർ തൃപ്തന്മാരാകും✱ ക
രുണയുള്ളവർ ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ അവൎക്ക കരു
</lg><lg n="൮">ണയെ ലഭിക്കും✱ ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അതെന്തു
</lg><lg n="൯">കൊണ്ടെന്നാൽ അവർ ദൈവത്തെ കാണും✱ സമാധാനത്തെ ന
ടത്തുന്നവർ ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ അവർ ദൈവ
</lg><lg n="൧൦">ത്തിന്റെ പുത്രന്മാരെന്ന വിളിക്കപ്പെട്ടവരാകും✱ നീതി നിമി
ത്തമായിട്ട പീഡിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ അതെന്തുകൊണ്ടെ
</lg><lg n="൧൧">ന്നാൽ സ്വൎഗ്ഗരാജ്യം അവരുടെ ആകുന്നു✱ ഞാൻ നിമിത്തമായി
ട്ട അവർ നിങ്ങളെ ധിക്കരിക്കയും പീഡിപ്പിക്കയും സകല വിധമാ
യുള്ള ദുൎവചനത്തെ നിങ്ങളുടെ നെരെ വ്യാജമായിട്ട പറകയുംചെ
</lg><lg n="൧൨">യ്യുമ്പൊൾ നിങ്ങൾ ഭാഗ്യവാന്മാരാകുന്നു✱ നിങ്ങളുടെ പ്രതിഫലം
സ്വൎഗ്ഗത്തിങ്കൽ വളര ആകകൊൺറ്റ സന്തൊഷിക്കയും ആനന്ദിക്ക
യും ചെയ്വിൻ എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക മുമ്പെ ഉള്ള ദീൎഘദ
ൎശിമാരെ അവർ ഇപ്രകാരം പീഡിപ്പിച്ചു✱</lg>

<lg n="൧൩">നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു എന്നാൽ ഉപ്പിന്ന രസമില്ലാതെ
പൊയാൽ എതുകൊണ്ടു ഉപ്പരസമുണ്ടാക്കപ്പെടും പുറത്ത കളയപ്പെ
ടുവാനും മനുഷ്യരാൽ ചവിട്ടപ്പെടുവാനും അല്ലാതെ അത പിന്നെ ഒ
</lg><lg n="൧൪">ന്നിന്നും കൊള്ളരുത✱ നിങ്ങൾ ഭൂലൊകത്തിന്റെ പ്രകാശമാകുന്നു
ഒരു മലമെൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നൊരു നഗരം മറഞ്ഞിരുന്നു
</lg><lg n="൧൫"> കൂടാ✱ ഒരു വിളക്കിനെ കൊളുത്തി ഒരു പറയിൻ കിഴിൽ വെ
ക്കുമാറില്ല വിളക്കു തണ്ടിന്മെൽ അത്രെ അപ്പൊൾ അത ഭവനത്തി
</lg><lg n="൧൬">ലുള്ളവൎക്ക എല്ലാവൎക്കും പ്രകാശം കൊടുക്കുന്നു✱ ഇപ്രകാരം മനുഷ്യർ</lg>

[ 19 ] <lg n="">നിങ്ങളുടെ നല്ല പ്രവൃത്തികളെ കാണെണ്ടുന്നതിന്നും സ്വൎഗ്ഗത്തിലുള്ള
വനായ നിങ്ങളുടെ പിതാവിനെ സ്തുതിക്കെണ്ടുന്നതിന്നും നിങ്ങളുടെ
പ്രകാശം അവരുടെ മുമ്പിൽ ശോഭിക്കട്ടെ✱</lg>

<lg n="൧൭">വെദപ്രമാണത്തെ എങ്കിലും ദീൎഘദൎശികളെ എങ്കിലും ഇല്ലായ്മ
ചെയ്വാൻ ഞാൻവന്നിരിക്കുന്നു എന്ന നിങ്ങൾ നിരൂപിക്കെണ്ട ഇല്ലാ
യ്മ ചെയ്വാൻ അല്ല നിവൃത്തിയാക്കുവാനത്രെ ഞാൻ വന്നിരിക്കുന്ന
</lg><lg n="൧൮">ത✱ എന്തുകൊണ്ടെന്നാൽ ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു
ആകാശവും ഭൂമിയും ഒഴിഞ്ഞു പൊകുന്നതുവരെ സകലവും സംഭവി
ക്കുവൊളത്തിന്ന വെദത്തിൽനിന്ന ഒരു പുള്ളി എങ്കിലും ഒരു വി
</lg><lg n="൧൯">സൎഗ്ഗമെങ്കിലും ഒരു പ്രകാരത്തിലും ഒഴിഞ്ഞുപൊകയില്ല✱ അതു
കൊണ്ട ആരെങ്കിലും ൟ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നിനെ
ലംഘിക്കയും അപ്രകാരം മനുഷ്യൎക്ക ഉപദെശിക്കയും ചെയ്താൽ അ
വൻ സ്വൎഗ്ഗരാജ്യത്തിൽ എറ്റവും ചെറിയവനെന്ന വിളിക്കപ്പെടും
എന്നാൽ ആരെങ്കിലും അപ്രകാരം ചെയ്കയും ഉപദെശിക്കയും ചെ
</lg><lg n="൨൦">യ്താൽ അവൻ സ്വൎഗ്ഗരാജ്യത്തിൽ വലിയവനെന്ന വിളിക്കപ്പെടും✱
എന്തുകൊണ്ടെന്നാൽ നിങ്ങളുടെ നീതി ഉപാദ്ധ്യായന്മാരുടെയും പ
റിശന്മാരുടെയും നീതിയെക്കാൾ വിശെഷിക്കുന്നില്ല എങ്കിൽ നി
ങ്ങൾ ഒരു പ്രകാരത്തിലും സൎഗ്ഗരാജ്യത്തിങ്കലെക്ക കടക്കയില്ല എന്ന
ഞാൻ നിങ്ങളൊട പറയുന്നു✱</lg>

<lg n="൨൧">നീ കുല ചെയ്യരുത എന്നും ആരെങ്കിലും കുല ചെയ്താൽ അവൻ ന്യാ
യ വിധിക്ക ഹെതുവാകുമെന്നും പൂൎവന്മാരൊടെ പറയപ്പെട്ടപ്രകാരം
</lg><lg n="൨൨"> നിങ്ങൾ കെട്ടിട്ടുണ്ടല്ലൊ✱ എന്നാൽ തന്റെ സഹൊദരനൊട സം
ഗതി കൂടാതെ കൊപിക്കുന്നവനെല്ലാം ന്യായ വിധിക്ക ഹെതുവാ
കുമെന്നും ആരെങ്കിലും തന്റെ സുഹൊദരനൊട വികൃതി എന്ന പ
റഞ്ഞാൽ അവൻ വിസ്താര സഭക്ക ഹെതുവാകുമെന്നും എന്നാൽ ആ
രെങ്കിലും ഭൊഷാ എന്ന പറഞ്ഞാൽ അവൻ അഗ്നിനരകത്തിങ്കലെ
</lg><lg n="൨൩">ക്ക ഹെതുവാകുമെന്നും ഞാൻ നിങ്ങളൊട പറയുന്നു✱ അതുകൊണ്ട
നീ പീഠത്തിന്റെ അരികത്തെക്ക നിന്റെ വഴിപാടിനെ കൊണ്ട
വരികയും നിന്റെ സഹൊദരന്ന നിന്റെ നെരെ വല്ലതും ഉണ്ടെന്ന
</lg><lg n="൨൪"> അവിടെ ഓൎക്കയും ചെയ്യുന്നു എങ്കിൽ✱ അവിടെ പീഠത്തിന്ന മു
മ്പാക നിന്റെ വഴിപാടിനെ വെച്ച പൊയ്ക്കൊൾകയും മുമ്പെ നി
ന്റെ സഹൊദരനൊട യൊജ്യതപ്പെടുകയും പിന്നെത്തെതിൽവന്ന
</lg><lg n="൨൫"> നിന്റെ വഴിപാടിനെ കഴിക്കയും ചെയ്ക✱ നീ നിന്റെ പ്രതി
യൊഗിയൊട വഴിയിൽ ഇരിക്കുമെമ്പൊൾ വെഗത്തിൽ അവനൊട
യൊജ്യതപ്പെടുക പ്രതിയൊഗി വല്ലപ്പൊഴും നിന്നെ വിധികൎത്താ
വിനെ എല്പിക്കയും വിധികൎത്താവ നിന്നെ സെവകനെ എല്പിക്ക
യും നീ കാരാഗ്രഹത്തിലാക്കപ്പെടുകയും ചെയ്യാതെ ഇരിക്കെണ്ടുന്ന
</lg><lg n="൨൬">തിന്ന ആകുന്നു✱ ഞാൻ സത്യമായിട്ട നിന്നൊട പറയുന്നു നീ ഒടു
ക്കം ഒരു കാശ പൊലും കൊടുത്ത തിരുവൊളത്തിന്ന അവിടെ</lg> [ 20 ]

<lg n="">നിന്ന ഒരു പ്രകാരത്തിലും പുറപ്പെട്ടുപൊകയില്ല✱</lg>

<lg n="൨൭">നീ വ്യഭിചാരം ചെയ്യരുത എന്ന പൂൎവന്മാരൊട പറയപ്പെട്ട
</lg><lg n="൨൮"> പ്രകാരം നിങ്ങൾ കെട്ടിട്ടുണ്ടല്ലൊ✱ എന്നാൽ ഞാൻ നിങ്ങളൊട
പറയുന്നു ഒരു സ്ത്രീയെ മൊഹിപ്പാനായ്ക്കൊണ്ട അവളെ നൊക്കു
ന്നവനെല്ലാം അപ്പൊൾ തന്നെ അവന്റെ ഹൃദയത്തിൽ അവളൊട
</lg><lg n="൨൯"> വ്യഭിചാരം ചെയ്തു✱ പിന്നെ നിന്റെ വലത്തുകണ്ണ നിന്നെ വിരു
ദ്ധപ്പെടുത്തുന്നു എങ്കിൽ അതിനെ ചൂന്ന നിങ്കൽനിന്ന കളക എന്തു
കൊണ്ടെന്നാൽ നിന്റെ ശരീരം മുഴുവനും നരകത്തിലെക്ക തള്ള
പ്പെടാതെ നിന്റെ അവയവങ്ങളിൽ ഒന്ന നശിച്ചുപൊകുന്നത നി
</lg><lg n="൩൦">നക്ക പ്രയൊജനമാകുന്നു✱ നിന്റെ വലതു കൈ നിന്നെ വിരു
ദ്ധപ്പെടുത്തുന്നു എങ്കിൽ അതിനെ ഛെദിച്ച നിങ്കൽനിന്ന കളക എ
ന്തുകൊണ്ടെന്നാൽ നിന്റെ ശരീരം മുഴുവനും നരകത്തിലെക്ക ത
ള്ളപ്പെടാതെ നിന്റെ അവയവങ്ങളിൽ ഒന്ന നശിച്ചുപൊകുന്ന
ത നിനക്കു പ്രയൊജനമാകുന്നു✱</lg>

<lg n="൩൧">പിന്നെ ആരെങ്കിലും തന്റെ ഭാൎയ്യയെ ഉപെക്ഷിക്കുമൊ അ
വൻ അവൾക്ക ഒരു ഉപെക്ഷണച്ചീട്ട കൊടുക്കെണം എന്ന പറ
</lg><lg n="൩൨">യപ്പെട്ടിട്ടുണ്ടല്ലൊ✱ എന്നാൽ ഞാൻ നിങ്ങളൊടപറയുന്നു ആരെ
ങ്കിലും വെശ്യാദൊഷം ഹെതുവായിട്ട അല്ലാതെ കണ്ട തന്റെ ഭാൎയ്യ
യെ ഉപെക്ഷിക്കുമൊ അവൻ അവളെ വ്യഭിചാരം ചെയ്യിപ്പിക്കു
ന്നു ആരെങ്കിലും ഉപെക്ഷിക്കപ്പെട്ടവളെ വിവാഹം ചെയ്യുമൊ അ
വനും വ്യഭിചാരം ചെയ്യുന്നു✱</lg>

<lg n="൩൩">പിന്നെയും നീ കള്ള സത്യം ചെയ്യരുത എന്നും നിന്റെ സത്യങ്ങ
ളെ കൎത്താവിന്ന ചെയ്യെണം എന്നും പൂൎവന്മാരൊട പറയപ്പെട്ട പ്ര
</lg><lg n="൩൪">കാരം നിങ്ങൾ കെട്ടിട്ടുണ്ടല്ലൊ✱ എന്നാൽ ഞാൻ നിങ്ങളൊട പറയു
ന്നു സത്യം ചെയ്ക തന്നെ അരുത സ്വൎഗ്ഗത്തെ കൊണ്ട അരുത അത
</lg><lg n="൩൫"> ദൈവത്തിന്റെ സിംഹാസനമല്ലൊ ആകുന്നത✱ ഭൂമിയെ കൊ
ണ്ടുമരുത അത അവന്റെ പാദപീഠമല്ലൊ ആകുന്നത യെറുശല
മിനെ കൊണ്ടുമരുത അത മഹാ രാജാവിന്റെ നഗരമല്ലൊ ആകു<lb/</lg><lg n="൩൬">>ന്നത✱ നിന്റെ തലയെ കൊണ്ടും സത്യം ചെയ്യരുത ഒരു രൊ
മത്തെ വെളുത്തോ കറുത്തോ ആക്കുവാൻ നിനക്ക കഴികയില്ല
</lg><lg n="൩൭">ല്ലൊ✱ എന്നാൽ നിങ്ങളുടെ വാക്ക ഉവ്വ ഉവ്വ അല്ല അല്ല എന്നി
രിക്കട്ടെ ഇവയിൽ അധികമായിട്ടുള്ളത ദൊഷത്തിങ്കൽനിന്ന വ
രുന്നതാകുന്നു✱</lg>

<lg n="൩൮">കണ്ണിന്ന പകരം കണ്ണെന്നും പല്ലിന്ന പകരം പല്ലെന്നും പറയ
</lg><lg n="൩൯">പ്പെട്ട പ്രകാരം നിങ്ങൾ കെട്ടിട്ടുണ്ടുല്ലൊ✱ എന്നാൽ ഞാൻ നിങ്ങ
ളൊട പറയുന്നു നിങ്ങൾ ദൊഷത്തൊട നെരിടരുത എന്നാൽ ആ
രെങ്കിലും നിന്റെ വലത്തെ കവിളിൽ നിന്നെ അടിക്കുന്നുവൊ അ
</lg><lg n="൪൦">വന്ന മറ്റതിനെയും തിരിച്ചുകൊൾക✱ വല്ലവനും നിന്നെ വ്യവഹാ
രത്തിന്ന വിളിച്ച നിന്റെ കുപ്പായത്തെ കൊണ്ടുപൊയ്കൊൾവാൻ</lg>

[ 21 ] <lg n="൪൧">മനസ്സായാൽ അവന നിന്റെ വസ്ത്രത്തെ കൂടവിട്ടുകൊൾക✱ ആ
രെങ്കിലും ഒരു നാഴിക വഴി പൊകുവാൻ നിന്നെ ശാസിച്ചാൽ രണ്ട
</lg><lg n="൪൨"> അവനൊടു കൂടിപൊക✱ നിന്നൊട യാചിക്കുന്നവന്ന കൊടുക്ക
നിന്നൊട കടംവാങ്ങുവാൻ മനസ്സുള്ളവനിൽനിന്ന നീ മറഞ്ഞുകൊൾ
കയുമരുത✱</lg>

<lg n="൪൩">നിന്റെ അയല്ക്കാരനെ സ്നെഹിക്കെണമെന്നും നിന്റെ ശത്രു
വിനെ പകക്കെണമെന്നും പറയപ്പെട്ട പ്രകാരം നിങ്ങൾ കെട്ടിട്ടുണ്ട
</lg><lg n="൪൪">ല്ലൊ✱ എന്നാൽ ഞാൻ നിങ്ങളൊട പറയുന്നു നിങ്ങളുടെ ശത്രു
ക്കളെ സ്നെഹിപ്പിൻ നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ നി
ങ്ങളെ പകുക്കുന്നവൎക്ക ഗുണം ചെയ്വിൻ നിങ്ങളെ ഉപദ്രവിക്കയും നി
ങ്ങളെ പീഡിപ്പിക്കയും ചെയ്യുന്നവൎക്ക വെണ്ടി പ്രാൎത്ഥിക്കയും ചെ
</lg><lg n="൪൫">യ്വിൻ✱ നിങ്ങൾ സ്വൎഗ്ഗത്തിലുള്ളവനായ നിങ്ങളുടെ പിതാവി
ന്റെ മക്കളാകെണ്ടുന്നതിന്ന ആകുന്നു അതെന്തുകൊണ്ടെന്നാൽ അ
വൻ ദൊഷമുള്ളവരുടെ മെലും ഗുണമുള്ളവരുടെ മെലും തന്റെ
സൂൎയ്യനെ ഉദിപ്പിക്കയും നീതിയുള്ളവരുടെ മെലും നീതിയില്ലാത്തവ
</lg><lg n="൪൬">രുടെ മെലും മഴ പെയ്യിക്കയും ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ നീ
ങ്ങളെ സ്നെഹിക്കുന്നവരെ നിങ്ങൾ സ്നെഹിച്ചാൽ നിങ്ങൾക്ക എന്ത പ്രതി
</lg><lg n="൪൭">ഫലമുള്ളു ചുങ്കക്കാരും അപ്രകാരം ചെയ്യുന്നില്ലയൊ✱ നിങ്ങൾ നിങ്ങ
ളുടെ സഹൊദരന്മാരെ മാത്രം വന്ദിച്ചാൽ നിങ്ങൾ വിശെഷമായി
</lg><lg n="൪൮"> ചെയ്യുന്നത എന്ത ചുങ്കക്കാരും അപ്രകാരം ചെയ്യുന്നില്ലയൊ✱ അ
തുകൊണ്ട സ്വൎഗ്ഗത്തിങ്കലുള്ളവനായ നിങ്ങളുടെ പിതാവ പൂൎണ്ണനാ
യിരിക്കുന്നതുപൊലെ നിങ്ങളും പൂൎണ്ണന്മാരായിരിപ്പിൻ✱</lg>

൬ അദ്ധ്യായം

൧ ഭിക്ഷ.— ൫ പ്രാൎത്ഥന.— ൧൬ ഉപവാസം.—
൧൯ നമ്മുടെ നിക്ഷെപം എന്നും.—൨൪ പ്രപഞ്ച വിചാരത്തി
ന്ന വിരൊധമായും ഉള്ള സംഗതികൾ.

<lg n="">മനുഷ്യരുടെ മുമ്പാക അവരാൽ കാണപ്പെടെണ്ടുന്നരിന്ന നിങ്ങ
ളുടെ ധൎമ്മത്തെ ചെയ്യാതെ ഇരിപ്പാൻ ജാഗ്രതപ്പെടുവിൻ അല്ലെ
ങ്കിൽ സ്വൎഗ്ഗത്തിങ്കളുള്ളവനായ നിങ്ങളുടെ പിതാവിങ്കൽ നിങ്ങൾ
</lg><lg n="൨">ക്ക പ്രതിഫലമില്ല✱ അതുകൊണ്ട നീ ധൎമ്മത്തെ ചെയ്യുമ്പൊൾ ക
പടഭക്തിക്കാർ തങ്ങൾ മനുഷ്യരാൽ സ്തുതിക്കപ്പെടുവാനായികൊണ്ട
ദൈവസഭകളിലും തെരുവീഥികളിലും ചെയ്യുന്നതുപൊലെ നി
ന്റെ മുമ്പാക കുഴൽ വിളിപ്പിക്കരുത അവൎക്ക തങ്ങളുടെ പ്രതിഫ
</lg><lg n="൩">ലം ഉണ്ട എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു✱ എ
ന്നാൽ നീ ധൎമ്മത്തെ ചെയ്യുമ്പൊൾ നിന്റെ വലതു കൈ ചെ
</lg><lg n="൪">യ്യുന്നതിനെ നിന്റെ ഇടത്തു കൈ അറിയരുത✱ നിന്റെ ധ
ൎമ്മം രഹസ്യമായിരിപ്പാനായിട്ടാകുന്നു രഹസ്യത്തിൽ കാണുന്നവ
നായ നിന്റെ പിതാവ താൻ തന്നെ പരസ്യമായി നിനക്ക പ്ര</lg> [ 22 ]

<lg n="">തിഫലം നൽകുകയും ചെയ്യും✱</lg>

<lg n="൫">പിന്നെ നീ പ്രാൎത്ഥിക്കുമ്പൊൾ കപടഭക്തിക്കാരെ പൊലെ ആ
കരുത അതെന്തുകൊണ്ടെന്നാൽ തങ്ങൾ മനുഷ്യരാർ കാണപ്പെടു
വാനായിക്കൊണ്ട ദൈവസഭകളിലും തെരുവീഥികളുടെ കൊണു
കളിലും നിന്നുകൊണ്ട പ്രാൎത്ഥിപ്പാൻ അവർ പ്രിയപ്പെടുന്നു അവ
ൎക്ക തങ്ങളുടെ പ്രതിഫലം ഉണ്ട എന്ന ഞാൻ സത്യമായിട്ട നിങ്ങ
</lg><lg n="൬">ളൊട പറയുന്നു✱ എന്നാൽ നീ പ്രാൎത്ഥിക്കുമ്പൊൾ നിന്റെ അറയി
ലെക്കു കടക്കയും നിന്റെ കതകിനെ അടച്ച രഹസ്യത്തിങ്കലുള്ളവ
നായ നിന്റെ പിതാവിനെ പ്രാൎത്ഥിക്കയും ചെയ്ക എന്നാൽ ര
ഹസ്യത്തിങ്കൽ കാണുന്നവനായ നിന്റെ പിതാവ പരസ്യമായി
</lg><lg n="൭"> നിനക്ക പ്രതിഫലം നൽകും✱ എന്നാൽ നിങ്ങൾ പ്രാൎത്ഥിക്കു
മ്പൊൾ അജ്ഞാനികൾ എന്ന പൊലെ വ്യൎത്ഥമായുള്ള വാക്കുകളെ
പറയരുത എന്തുകൊണ്ടെന്നാൽ തങ്ങളുടെ അതിസംഭാഷണംകൊ
</lg><lg n="൮">ണ്ട തങ്ങൾ കെൾക്കപ്പെട്ടവരാകുമെന്ന അവർ നിരൂപിക്കുന്നു✱ അ
തുകൊണ്ട നിങ്ങൾ അവൎക്ക സദൃശന്മാരകരുത എന്തുകൊണ്ടെന്നാൽ
നിങ്ങളുടെ പിതാവ നിങ്ങൾക്ക ഇന്നത ആവശ്യമാകുന്നു എന്ന നി
</lg><lg n="൯">ങ്ങൾ അവനൊടു ചൊദിക്കുന്നതിന്ന മുമ്പെ അറിയുന്നു✱ ആകയാൽ
നിങ്ങൾ ഇപ്രകാരം പ്രാൎത്ഥിപ്പിൻ ഞങ്ങളുടെ സ്വൎഗ്ഗസ്ഥനായ പി
</lg><lg n="൧൦">താവെ നിന്റെ നാമം പരിദ്ധമാക്കപ്പെടെണമെ✱ നിന്റെ രാ
ജ്യം വരെണമെ സ്വൎഗ്ഗത്തിലെ പൊലെ ഭൂമിയിലും നിന്റെ ഹി
</lg><lg n="൧൧">തം ചെയ്യപ്പെടെണമെ✱ ഞങ്ങൾക്ക ദിനംപ്രതിയുള്ള അപ്പത്തെ
</lg><lg n="൧൨> ഇന്ന ഞങ്ങൾക്ക തരെണമെ✱ ഞങ്ങളുടെ നെരെ കുറ്റം ചെയ്യു
ന്നവരൊട ഞങ്ങൾ ക്ഷമിക്കുന്നതുപൊലെ ഞങ്ങളുടെ കുറ്റങ്ങ
</lg><lg n="൧൩">ളെ ഞങ്ങളൊടും ക്ഷമിക്കെണമെ✱ ഞങ്ങളെ പരീക്ഷയിലെക്ക
അകപ്പെടുത്താതെ ഞങ്ങളെ ദൊഷത്തിങ്കൽനിന്ന രക്ഷിക്കയും
ചെയ്യെണമെ രാജ്യവും ശക്തിയും മഹത്വവും എന്നെക്കും നിനക്കു
</lg><lg n="൧൪">ള്ളതല്ലൊ ആകുന്നത ആമെൻ✱ എന്തുകൊണ്ടെന്നാൽ മനുഷ്യരൊ
ട അവരുടെ കുറ്റങ്ങളെ നിങ്ങൾ ക്ഷമിക്കുന്നു എങ്കിൽ നിങ്ങളുടെ
</lg><lg n="൧൫"> സ്വൎഗ്ഗസ്ഥനായ പിതാവ നിങ്ങളൊടും ക്ഷമിക്കും✱ എന്നാൽ മനു
ഷ്യരൊട അവരുടെ കുറ്റങ്ങളെ നിങ്ങൾ ക്ഷമിക്കുന്നില്ല എങ്കിൽ
നിങ്ങളുടെ പിതാവ നിങ്ങളുടെ കുറ്റങ്ങളെ നിങ്ങളൊടും ക്ഷമി
ക്കയില്ല✱</lg>

<lg n="൧൬">അത്രയുമല്ല നിങ്ങൾ ഉപൊഷിക്കുമ്പൊൾ കപടഭക്തിക്കാർ എ
ന്നപൊലെ മുഖവാട്ടത്തൊട ഇരിക്കുരുത എന്തുകൊണ്ടെന്നാൽ അ
വർ ഉപൊഷിക്കുന്നവയായി മനുഷ്യൎക്ക കാണപ്പെടുവാനായ്കൊണ്ട
അവർ തങ്ങളുടെ മുഖങ്ങളെ വിരൂപമാക്കുന്നു അവൎക്ക തങ്ങളുടെ
പ്രതിഫലം ഉണ്ട എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു✱
</lg><lg n="൧൭"> എന്നാൽ നീ ഉപൊഷിക്കുമ്പൊൾ നിന്റെ തലയെ മിനുക്കുക നി
ന്റെ മുഖത്തെ കഴുക്കുകയും ചെയ്ക നീ ഉപൊഷിക്കുന്നവനായി</lg>

[ 23 ] <lg n="">മനുഷ്യൎക്കല്ല രഹസ്യത്തിങ്കലിരിക്കുന്ന നിന്റെ പിതാവിന്ന അ
</lg><lg n="൧൮">ത്രെ കാണപ്പെടുവാനായ്കൊണ്ടാകുന്നു✱ എന്നാർ രഹസ്യത്തിങ്കൽ
കാണുന്നവനായ നിന്റെ പിതാവ നിനക്ക പരസ്യമായി പ്രതി
ഫലം നൽകും✱</lg>

<lg n="൧൯">ഭൂമിയിങ്കൽ നിങ്ങൾക്ക നിക്ഷെപങ്ങളെ സംഗ്രഹിക്കുരുത അ
വിടെ ഒറപ്പുഴുവും തുരുമ്പും കെടുക്കുന്നു അവിടെ കള്ളന്മാർ തുര
</lg><lg n="൨൦">ന്ന മൊഷ്ടിക്കയും ചെയ്യുന്നു✱ എന്നാൽ സ്വൎഗ്ഗത്തിങ്കൽ നിങ്ങൾ
ക്ക നിക്ഷെപങ്ങളെ സംഗ്രഹിപ്പിൻ അവിടെ ഒറപ്പുഴുവെങ്കിലും തു
രുമ്പെങ്കിലും കെടുക്കുന്നില്ല അവിടെ കള്ളന്മാർ തുരന്നമൊഷ്ടിക്ക
</lg><lg n="൨൧">യും ചെയ്യുന്നില്ല✱ എന്തുകൊണ്ടെന്നാൽ നിങ്ങളുടെ നിക്ഷെപം എ
വിടെ ഇരിക്കുന്നുവൊ അവിടെ നിങ്ങളുടെ ഹൃദയവും ഇരിക്കും✱</lg>

<lg n="൨൨">ശരീരത്തിന്റെ ദീപം കണ്ണാകുന്നു അതുകൊണ്ട നിന്റെ കണ്ണ
നിൎമ്മലമാകുന്നു എങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിക്ക
</lg><lg n="൨൩">പ്പെട്ടതാകും✱ എന്നാൽ നിന്റെ കണ്ണ ദൊഷമുള്ളതാകുന്നു എ
ങ്കിൽ നിന്റെ ശരീരം മുഴുവനും അന്ധകാരമുള്ളതാകും അതുകൊ
ണ്ട നിങ്കലുള്ള പ്രകാശം അന്ധകാരമാകുന്നു എങ്കിൽ ആ അന്ധകാ
രം എത്രയും വലിയതാകുന്നു✱</lg>

<lg n="൨൪">യാതൊരുത്തന്നും രണ്ടു യജമാനന്മാരെ സെവിപ്പാൻ കഴികയി
ല്ല എന്തുകൊണ്ടെന്നാൽ അവൻ ഒരുത്തനെപകച്ച മറ്റവനെ സ്നെ
ഹിക്കും അല്ലെങ്കിൽ ഒരുത്തനൊട ചെൎന്ന മറ്റവനെ നിന്ദിക്കും നി
</lg><lg n="൨൫">ങ്ങൾക്ക ദൈവത്തെയും ധനത്തെയും സെവിപ്പാൻകഴികയില്ല✱ അ
തുകൊണ്ട ഞാൻ നിങ്ങളൊട പറയുന്നു നിങ്ങൾ എതിനെ ഭക്ഷിക്കെ
ണ്ടു എന്നൊ എതിനെ കുടിക്കെണ്ടു എന്നൊ നിങ്ങളുടെ ദെഹിയെ
കുറിച്ചെങ്കിലും എതിനെ ധരിക്കെണ്ടു എന്ന നിങ്ങളുടെ ദെഹത്തെ
കുറിച്ചെങ്കിലും വിചാരപ്പെടരുത ഭക്ഷണത്തെക്കാൾ ദെഹിയും വ
</lg><lg n="൨൬">സ്ത്രത്തെക്കാൾ ദെഹവും അധികമല്ലയൊ✱ ആകാശത്തിലുള്ള പ
ക്ഷികളെ നൊക്കുവിൻ അവ വിതക്കുന്നില്ല കൊയ്യുന്നതുമില്ല കള
പ്പുരയിൽ കൂട്ടുന്നതുമില്ല എന്നാലും നിങ്ങളുടെ സ്വൎഗ്ഗസ്ഥനായ പി
താവ അവയെ പുലൎത്തുന്നു അവയെക്കാൾ നിങ്ങൾ എറ വിശെ
</lg><lg n="൨൭">ഷപ്പെട്ടവരല്ലയൊ✱ പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ
ശരീര പരിമാണത്തിൽ ഒരു മുളത്തെ കൂട കൂട്ടുവാൻ നിങ്ങളിൽ
</lg><lg n="൨൮"> ആൎക്ക കഴിയും✱ എന്നാൽ വസ്ത്രത്തെ കുറിച്ച നിങ്ങൾ എന്തിന
വിചാരപ്പെടുന്നു പറമ്പിലുള്ള പുഷ്പങ്ങളെ വിചാരിപ്പിൻ അവ
എങ്ങിനെ വളരുന്നു അവ അദ്ധ്വാനപ്പെടുന്നതുമില്ല നൂല്ക്കുന്ന
</lg><lg n="൨൯">തുമില്ല✱ എന്നാലും ശൊലൊമൊൻ തന്നെ തന്റെ സൎവമഹത്വ
ത്തിലും അവയിൽ ഒന്നിനെ പൊലെ അലങ്കരിക്കപ്പെട്ടില്ല എന്ന
</lg><lg n="൩൦"> ഞാൻ നിങ്ങളൊട പറയുന്നു✱ ആയതുകൊണ്ട ഇന്ന ഇരിക്കുന്ന
തായിട്ടും നാളെ അടുപ്പിൽ ഇടപ്പെടുന്നതായിട്ടുമുള്ള പറമ്പിലെ
പുല്ലിനെ ദൈവം ഇപ്രകാരം ധരിപ്പിക്കുന്നു എങ്കിൽ അല്പവിശ്വാ</lg> [ 24 ]

<lg n="൩൧">സികളെ നിങ്ങളെ എത്രയും എറ്റം (ധരിപ്പിക്കയില്ലയൊ)✱ അ
തുകൊണ്ട നിങ്ങൾ നാം എതിനെ ഭക്ഷിക്കെണ്ടു എന്നൊ നാം എതി
നെ പാനം ചെയ്യെണ്ടു എന്നൊ നാം എതിനെ ധരിക്കെണ്ടു എന്നൊ
</lg><lg n="൩൨"> പറഞ്ഞ വിചാരപ്പെടരുത✱ (ൟ വസ്തുക്കളെ ഒക്കയും അജ്ഞാനി
കൾ അന്വെഷിക്കുന്നുവല്ലൊ) എന്തെന്നാൽ ൟ വസ്തുക്കളൊക്കയും
നിങ്ങൾക്ക ആവശ്യമാകുന്നു എന്ന നിങ്ങളുടെ സ്വൎഗ്ഗസ്ഥനായ പിതാവ
</lg><lg n="൩൩"> അറിഞ്ഞിരിക്കുന്നു✱ എന്നാൽ മുമ്പെ ദൈവത്തിന്റെ രാജ്യത്തെ
യും അവന്റെ നീതിയെയും അന്വെഷിപ്പിൻ എന്നാൽ ൟ വ
</lg><lg n="൩൪">സ്തുക്കളൊക്കയും നിങ്ങൾക്ക കൂട നൽകപ്പെടും✱ ആകയാൽ നാളെ
ക്കു വെണ്ടി വിചാരപ്പെടാതെ ഇരിപ്പിൻ എന്തുകൊണ്ടെന്നാൽ നാ
ളെ എന്നത തന്റെ കാൎയ്യങ്ങൾക്ക വെണ്ടി വിചാരപ്പെടും അതാത
ദിവസത്തെക്ക അതതിന്റെ കഷ്ടത മതി✱</lg>

൭ അദ്ധ്യായം

൧ ക്രിസ്തു പൎവതത്തിന്മെൽ വെച്ച തന്റെ പ്രസംഗത്തെ അവ
സാനിച്ച സാഹസ ബുദ്ധിയെ ആക്ഷെപിക്കയും.— ൬ വിശു
ദ്ധ വസ്തുക്കളെ നായ്ക്കൾക്ക ഇടരുതെന്ന പറകയും.— ൭
പ്രാൎത്ഥനയ്ക്കും.— ൧൩ ഇടുക്ക വാതിലിൽ കൂടി അകത്ത
പൊകെണമെന്നും.— ൧൫ കള്ള ദിൎഘദൎശിമാരെ കരുതി
കൊള്ളണമെന്നും.— ൨൧ വചനത്തെ കെൾക്കുന്നവരാ
യി മാത്രമല്ല ചെയ്യുന്നവരായി ഇരിക്കെണമെന്നും ബുദ്ധിഉപ
ദെശിക്കയും ചെയ്യുന്നത.

<lg n="൨">നിങ്ങൾ വിധിക്കപ്പെടാതെ ഇരിപ്പാനായിട്ട വിധിക്കരുത✱ എ
ന്തുകൊണ്ടെന്നാൽ നിങ്ങൾ വിധിക്കുന്ന വിധിയാൽ തന്നെ നിങ്ങൾ
വിധിക്കപ്പെടും നിങ്ങൾ അളക്കുന്ന അളവിനാലും നിങ്ങൾക്ക തിരി
</lg><lg n="൩">കെ അളക്കപ്പെടും✱ എന്നാൽ നീ നിന്റെ കണ്ണിലുള്ള കൊലിനെ
വിചാരിക്കാതെ നിന്റെ സഹൊദരന്റെ കണ്ണിലുള്ള കരടിനെ
</lg><lg n="൪"> എന്തിന നൊക്കുന്നു✱ അല്ലെങ്കിൽ നീ നിന്റെ സഹൊദരനൊട
ഞാൻ നിന്റെ കണ്ണിൽനിന്ന കരടിനെ എടുത്തുകളവാൻ സമ്മ
തിക്ക എന്ന എങ്ങിനെ പറയും കണ്ടാലും ഒരു കൊൽ നിന്റെ ക
</lg><lg n="൫">ണ്ണിൽ ഉണ്ടല്ലൊ✱ കപടഭക്തിക്കാരെ മുമ്പെ നിന്റെ കണ്ണിൽനി
ന്ന കൊലിനെ എടുത്തുകളല അപ്പൊൾ നിന്റെ സഹൊദര
ന്റെ കണ്ണിൽനിന്ന കരടിനെ എടുത്തുകളവാൻ നിനക്കു നന്നായി
കാണുകയും ചെയ്യും✱</lg>

<lg n="൬">നിങ്ങൾ ശുദ്ധമായിട്ടുള്ളതിനെ നായ്ക്കൾക്ക കൊടുക്കാതെയും നി
ങ്ങളുടെ മുത്തുകളെ പന്നികൾക്ക മുമ്പെ ഇടാതെയും ഇരിപ്പിൻ അ
വർ തങ്ങളുടെ കാലുകൾ കൊണ്ട അവയെ ചവിട്ടുകയും തിരിഞ്ഞ
നിങ്ങളെ ചീന്തിക്കളകയും ചെയ്യാതെ ഇരിക്കെങ്ങുന്നതിന്ന ആ
കുന്നു✱</lg>

[ 25 ] <lg n="൭">ചൊദിപ്പിൻ എന്നാൽ നിങ്ങൾക്ക നൽകപ്പെടും അനെ ഷി
പ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും മുട്ടുവിൻ എന്നാൽ നിങ്ങൾക്ക
</lg><lg n="൮"> തുറക്കപ്പെടും✱ എന്തുകൊണ്ടെന്നാൽ ചൊദിക്കുന്നവന എല്ലാവ
ന്നും കിട്ടുന്നു അന്വെഷിക്കുന്നവനും കണ്ടെത്തുന്നു മുട്ടുന്നവന്ന തുറക്ക
</lg><lg n="൯">പ്പെടുകയുംചെയ്യും✱ അല്ലെങ്കിൽ നിങ്ങളിൽ യാതൊരു മനുഷ്യനെങ്കി
ലും തന്റെ പുത്രൻ തന്നൊട അപ്പം ചെദിച്ചാൽ അവന്ന ഒരുക
</lg><lg n="൧൦">ല്ലിനെ കൊടുക്കുമൊ✱ അവൻ ഒരു മത്സ്യത്തെ ചൊദിച്ചാലൊ
</lg><lg n="൧൧"> അവൻ അവന്ന ഒരു സൎപ്പത്തെ കൊടുക്കുമൊ✱ അതുകൊണ്ട
ദൊഷികളാകുന്ന നിങ്ങൾ നിങ്ങളുടെ പുത്രന്മാൎക്ക നല്ല ദാനങ്ങളെ
കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗത്തിങ്കലിരിക്കുന്നവനായ
നിങ്ങളുടെ പിതാവ തന്നൊട ചൊദിക്കുന്നവൎക്ക നന്മകളെ എത്ര
</lg><lg n="൧൨"> അധികം കൊടുക്കും✱ ആകയാൽ മനുഷ്യർ നിങ്ങൾക്ക എതെ
ല്ലാം കാൎയ്യങ്ങളെ ചെയ്യണമെന്ന നിങ്ങൾ ഇച്ശിക്കുന്നുവൊ നിങ്ങൾ
അവൎക്കും അപ്രകാരം തന്നെ ചെയ്വിൻ എന്തെന്നാൽ ഇത വെദപ്ര
മാണവും ദീൎഘദൎശികളുമാകുന്നു✱</lg>

<lg n="൧൩">ഇടുക്ക വാതിലിൽ കൂടി അകത്ത കടപ്പിൻ എന്തുകൊണ്ടെന്നാൽ
നാശത്തിലെക്ക കൊണ്ടുപൊകുന്ന വാതിൽ വീതിയുള്ളതും വഴി വി
സ്താരമുള്ളതും ആകുന്നു അതിൽ കൂടി അകത്ത പൊകുന്നവർ പല
</lg><lg n="൧൪">രും ഉണ്ട✱ എന്തെന്നാൽ ജീവങ്കലെക്ക കൊണ്ടുപൊകുന്ന വാതിൽ
ഇടുക്കുള്ളതും വഴി വിസ്താരം കുറഞ്ഞതും ആകുന്നു അതിനെ ക
ണ്ടെത്തുന്നവരും ചുരുക്കമാക്കുന്നു✱</lg>

<lg n="൧൫">കള്ള ദീൎഘദൎശിമാരിൽനിന്ന സൂക്ഷിച്ചുകൊൾവിൻ അവർ ആ
ടുകളുടെ ഉടുപ്പുകളൊടെ നിങ്ങളുടെ അടുക്കൽ വരുന്നു ഉള്ളിൽഅ
</lg><lg n="൧൬">വർ ബുഭുക്ഷയുള്ള ചെന്നായ്ക്കൾ അത്രെ ആകുന്നത✱ നിങ്ങൾ അവ
രെ അവരുടെ ഫലങ്ങളാൽ അറിയും മുള്ളുകളിൽനിന്ന മുന്തിരി
ങ്ങാപ്പഴങ്ങളെയും ഞെരിഞ്ഞിൽ മുള്ളുകളിൽനിന്ന അത്തിപ്പഴങ്ങ
</lg><lg n="൧൭">ളെയും പറിക്കുമാറുണ്ടൊ✱ അപ്രകാരം തന്നെ നല്ല വൃക്ഷമൊക്ക
യും നല്ല ഫലങ്ങളെ തരുന്നു എന്നാൽ ആകാത്ത വൃക്ഷം ആകാ
</lg><lg n="൧൮">ത്ത ഫലങ്ങളെ തരുന്നു✱ നല്ലവൃക്ഷത്തിന്ന ആകാത്ത ഫലങ്ങളെ
തരുവാനും ആകാത്ത വൃക്ഷത്തിന്ന നല്ല ഫലങ്ങളെ തരുവാനും
</lg><lg n="൧൯"> കഴികയില്ല✱ നല്ല ഫലങ്ങളെ തരാത്ത വൃക്ഷമെല്ലാം വെട്ട
</lg><lg n="൨൦">പ്പെട്ട അഗ്നിയിൽ ഇടപ്പെടുന്നു✱ അതുകൊണ്ട നിങ്ങൾ അവരെ
അവരുടെ ഫലങ്ങളാൽ അറിയും✱</lg>

<lg n="൨൧">സ്വൎഗ്ഗത്തിലിരിക്കുന്നവനായ എന്റെ പിതാവിന്റെ ഇഷ്ടത്തെ
ചെയ്യുന്നവനല്ലാതെ എന്നൊട കൎത്താവെ കൎത്താവെ എന്ന പറ
</lg><lg n="൨൨">യുന്നവനെല്ലാം സ്വൎഗ്ഗരാജ്യത്തിലെക്ക കടക്കയില്ല✱ ആ നാളിൽ
പലരും എന്നൊട പറയും കൎത്താവെ കൎത്താവെ ഞങ്ങൾ നിന്റെ
നാമത്തിൽ ദീൎഘദൎശനം പറകയും നിന്റെ നാമത്തിൽ പിശാ
ചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളര അത്ഭുതങ്ങ
</lg> [ 26 ]

<lg n="൨൩">ളെ ചെയ്കയും ചെയ്തിട്ടില്ലയൊ✱ അപ്പൊൾ ഞാൻ ഒരുനാളും
നിങ്ങളെ അറിഞ്ഞിട്ടില്ല അക്രമം ചെയ്യുന്നവരെ എങ്കൽനിന്ന പൊ
കുവിൻ എന്ന ഞാൻ അവരൊട തീൎത്തു പറകയും ചെയ്യും✱</lg>

<lg n="൨൪">അതുകൊണ്ട ആരെങ്കിലും എന്റെ ൟ വചനങ്ങളെ കെൾക്കയും
അവയെ ചെയ്കയും ചെയ്യുന്നുവൊ അവനെ ഞാൻ ഒരു പാറയി
ന്മെൽ തന്റെ ഭവനത്തെ പണിചെയ്തിട്ടുള്ളൊരു ബുദ്ധിയു
</lg><lg n="൨൫">ള്ള മനുഷ്യനൊട സദൃശനാക്കും✱ മഴ പെയ്ത വലിയ വെള്ളങ്ങ
ളും വന്ന കാറ്റുകളും അടിച്ച ആ ഭവനത്തിന്മെൽ അലെച്ചു എ
ന്നാറെയും അത വീണില്ല എന്തുകൊണ്ടെന്നാൽ അത ഒരു പാറ
</lg><lg n="൨൬">യിന്മെൽ സ്ഥാപിക്കപ്പെട്ടിരുന്നു✱ പിന്നെ എന്റെ ൟ വചനങ്ങ
ളെ കെൾക്കയും അവയെ ചെയ്യാതെ ഇരിക്കയും ചെയ്യുന്നവനെല്ലാം
മണലിന്മെൽ തന്റെ ഭവനത്തെ പണി ചെയ്തിട്ടുള്ളൊരു ഭൊഷ
</lg><lg n="൨൭">നായ മനുഷ്യനൊട സദൃശനാക്കപ്പെടും✱ മഴ പെയ്ത വലിയ വെ
ള്ളങ്ങളും വന്ന കാറ്റുകളും അടിച്ച ആ ഭവനത്തിന്മെൽ അലെ
ച്ചു അത വീഴുകയും ചെയ്തു അതിന്റെ വീഴ്ചയും വലിയതായി
രുന്നു✱</lg>

<lg n="൨൮">പിന്നെ യെശു ൟ വചനങ്ങളെ അവസാനിച്ചതിന്റെ ശെഷം
ഉണ്ടായത എന്തെന്നാൽ ജനങ്ങൾ അവന്റെ ഉപദെശത്തിങ്കൽ
</lg><lg n="൨൯"> ആശ്ചൎയ്യപ്പെട്ടിരുന്നു✱ എന്തുകൊണ്ടെന്നാൽ അവൻ അവരുടെ
ഉപാദ്ധ്യായന്മാർ എന്നപൊലെ അല്ല അധികാരമുള്ളവൻ എന്ന
പൊലെ അവൎക്ക ഉപദെശിച്ചിരുന്നു✱</lg>

൮ അദ്ധ്യായം

൧ ക്രിസ്തു കുഷ്ഠരൊഗിയെ സ്വസ്ഥനാക്കുന്നത.— ൫ ശതാധിപ
ന്റെ ഭൃത്യനെയും.— ൧൪ പത്രൊസിന്റെ ഭാൎയ്യയുടെ അമ്മ
യെയും.— ൧൬ മറ്റും പല രൊഗികളെയും സ്വസ്ഥമാക്കുന്ന
ത.— ൧൮ താൻ അനുഗമിക്കപ്പെടുവാനുള്ള പ്രകാരത്തെ കാ
ട്ടുന്നത.— ൨൩ സമുദ്രത്തിൽ പെരിങ്കാറ്റിനെ ശമിപ്പിക്കു
ന്നത.— ൨൮ രണ്ടു പെരെ പിടിച്ച പിശാചുക്കളെ പുറത്താ
ക്കി കളയുന്നത.— അവ പന്നിക്കൂട്ടത്തിലെക്ക പൊയ്കൊൾ
വാൻ സമ്മതിക്കയും ചെയ്യുന്നത.

<lg n="">പിന്നെ അവൻ പൎവതത്തിൽനിന്ന ഇറങ്ങി വരുമ്പൊൾ വളര
</lg><lg n="൨"> പുരുഷാരങ്ങൾ അവന്റെ പിന്നാലെ ചെന്നു✱ അപ്പൊൾ കണ്ടാ
ലും ഒരു കുഷ്ഠരൊഗി വന്ന അവനെ വന്ദിച്ച കൎത്താവെ നിനക്ക
മനസ്സുണ്ടെങ്കിൽ നിനക്ക എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്ന പ
</lg><lg n="൩">റഞ്ഞു✱ എന്നാറെ യെശു തന്റെ കയ്യെ നീട്ടി അവനെ തൊ
ട്ട എനിക്കു മനസ്സുണ്ട നീ ശുദ്ധനായി വരിക എന്ന പറഞ്ഞു ഉട
</lg><lg n="൪">നെ അവന്റെ കുഷ്ഠരൊഗം ശുദ്ധമാകയും ചെയ്തു✱ പിന്നെ യെശു
അവനൊട പറയുന്നു നൊക്ക ഇതിനെ ആരൊടും പറയരുത എ</lg>

[ 27 ] <lg n="">ന്നാലും നീ ചെന്ന ആചാൎയ്യന നിന്നെ തന്നെ കാണിക്കയും അവൎക്കു
ഒരു സാക്ഷിയായി മൊശ കല്പിച്ചിട്ടുള്ള വഴിപാടിനെ കഴിക്ക
യും ചെയ്ക✱</lg>

<lg n="൫">പിന്നെ യെശു കപ്പൎന്നഹൊമിലെക്ക കടന്നപ്പൊൾ ഒരു ശതാ
ധിപൻ അവന്റെ അടുക്കൽ വന്ന അവനൊട അപെക്ഷിച്ച✱
</lg><lg n="൬"> കൎത്താവെ എന്റെ ഭൃത്യൻ മഹാ വെദനപ്പെട്ടു വീട്ടിൽ പക്ഷവാ
</lg><lg n="൭">തം പിടിച്ച കിടക്കുന്നു എന്ന പറഞ്ഞു✱ എന്നാറെ യെശു അവ
</lg><lg n="൮">നൊട പറയുന്നു ഞാൻ വന്ന അവനെ സൌഖ്യമാക്കും✱ ശതാ
ധിപൻ ഉത്തരമായിട്ടു പറഞ്ഞു കൎത്താവെ നീ എന്റെ പുരക്ക
കത്തു വരുവാൻ ഞാൻ യൊഗ്യനാകുന്നില്ല എന്നാൽ വചനത്തെ
</lg><lg n="൯"> മാത്രം പറക എന്നാൽ എന്റെ ഭൃത്യൻ സൌഖ്യമാക്കപ്പെടും✱ എ
ന്തുകൊണ്ടെന്നാൽ ഞാനും അധികാരത്തിൻ കീഴുള്ളൊരു മനുഷ്യ
നാകുന്നു എന്റെ കീഴിൽ ഭടന്മാർ ഉണ്ട ഞാൻ ഇവനൊട പൊ
ക എന്ന പറകയും അവൻ പൊകയും മറ്റൊരുത്തനൊട വരി
ക എന്ന പറകയും അവൻ വരികയും എന്റെ ദാസനൊട ഇതി
നെ ചെയ്ക എന്ന പറകയും അവൻ അതിനെ ചെയ്കയും ചെയ്യു
</lg><lg n="൧൦">ന്നു✱ യെശു ഇതിനെ കെട്ടാറെ ആശ്ചൎയ്യപ്പെട്ടു പിന്നാലെ വരു
ന്നവരൊട പറഞ്ഞു ഞാൻ ഇപ്രകാരമുള്ള വിശ്വാസത്തെ ഇസ്രാ
എലിയും കണ്ടിട്ടില്ല എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയു
</lg><lg n="൧൧">ന്നു✱ വിശെഷിച്ച ഞാൻ നിങ്ങളൊട പറയുന്നു പലർ കിഴക്ക
നിന്നും പടിഞ്ഞാറുനിന്നും വരികയും അബ്രഹാമിനൊടും ഇസ്ഹാക്കി
നൊടും യാക്കൊബിനൊടും കൂടെ സ്വൎഗ്ഗരാജ്യത്തിലിരിക്കയും ചെ
</lg><lg n="൧൨">യ്യും✱ രാജ്യത്തിന്റെ പുത്രന്മാർ എറ്റം പുറത്തുള്ള ഇരുളിലെക്ക
തള്ളപ്പെടും താനും അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും✱
</lg><lg n="൧൩"> പിന്നെ യെശു ശതാധിപനൊടു പറഞ്ഞുപൊക നീ വിശ്വസിച്ച
പ്രകാരം നിനക്ക ഭവിക്കട്ടെ ആ നാഴികയിൽ തന്നെ അവന്റെ ഭൃ
ത്യൻ സൌഖ്യവാനാകയും ചെയ്തു✱</lg>

<lg n="൧൪">പിന്നെ യെശു പത്രൊസിന്റെ ഭവനത്തിലെക്ക വന്നാറെ അ
</lg><lg n="൧൫">വന്റെ ഭാൎയ്യയുടെ അമ്മ ജ്വരമായിട്ട കിടക്കുന്നതിനെ കണ്ടു✱ എ
ന്നാറെ അവൻ അവളുടെ കയ്യെ തൊട്ടു ജ്വരവും അവളെ വിട്ടുമാ
റി അവൾ എഴുനീറ്റ അവൎക്ക ശുശ്രൂഷ ചെയ്കയും ചെയ്തു✱</lg>

<lg n="൧൬">പിന്നെ സന്ധ്യയായപ്പൊൾ പിശാചിനാൽ ബാധിക്കപ്പെട്ടിട്ടുള്ള
</lg><lg n="൧൭"> പലരെയും അവർ അവന്റെ അടുക്കൽ കൊണ്ടുവന്നു✱ അവൻ
ആത്മാക്കളെ വചനത്താൽ പുറത്താക്കുകയും രൊഗികളെ എല്ലാം
സൌഖ്യമാക്കുകയും ചെയ്തു അവൻ തന്നെ നമ്മുടെ ബലഹീനങ്ങ
ളെ എറ്റു എന്നും നമ്മുടെ രൊഗങ്ങളെ വഹിച്ചു എന്നും എശായ
ദീൎഘദൎശിയാൽ ചൊല്ലപ്പെട്ടത നിവൃത്തിയാകെണ്ടുന്നതിന്നായിരു
ന്നു✱</lg>

<lg n="൧൮">പിന്നെ യെശു തന്റെ ചുറ്റിലും വളര പുരുഷാരങ്ങളെ കണ്ടാ</lg> [ 28 ]

<lg n="൧൯">റെ അക്കരക്ക പൊകുവാൻ കല്പിച്ചു✱ അപ്പൊൾ ഒരു ഉപാദ്ധ്യാ
യൻ അടുക്കൽ വന്ന ഗുരൊ നീ എവിടെ പൊയാലും ഞാൻ നി
</lg><lg n="൨൦">ന്നെ പിന്തുടൎന്നുകൊള്ളാമെന്ന അവനൊട പറഞ്ഞു✱ എന്നാറെ
യെശു അവനൊട പറഞ്ഞു കുറുനരികൾക്ക കഴികളും ആകാശത്തി
ലുള്ള പക്ഷികൾക്ക കൂടുകളും ഉണ്ട മനുഷ്യന്റെ പുത്രന തന്റെ
</lg><lg n="൨൧"> തലയെ ചായിപ്പാൻ സ്ഥലമില്ല താനും✱ പിന്നെ അവന്റെ ശി
ഷ്യന്മാരിൽ മറ്റൊരുത്തൻ കൎത്താവെ ഞാൻ മുമ്പെ ചെന്ന എ
ന്റെ പിതാവിനെ കുഴിച്ചിടുവാൻ എനിക്ക അനുവാദം തരെണം
എന്ന അവനൊട പറഞ്ഞു✱ എന്നാറെ യെശു അവനൊട പ
</lg><lg n="൨൨">റഞ്ഞു എന്നെ പിന്തുടരുക മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴി
ച്ചിടുകയും ചെയ്യട്ടെ✱</lg>

<lg n="൨൩">പിന്നെ അവൻ ഒരു പടവിൽ കരെറിയപ്പൊൾ അവന്റെ ശി
</lg><lg n="൨൪">ഷ്യന്മാർ അവന്റെ പിന്നാലെ ചെന്നു✱ കണ്ടാലും പടവ തിരകൾ
കൊണ്ട മൂടപ്പെടുവാൻ തക്കവണ്ണം ഒരു മഹാ കൊടുങ്കാറ്റ സമുദ്ര
</lg><lg n="൨൫">ത്തിൽ ഉണ്ടായി എന്നാറെ അവൻ ഉറങ്ങിയിരുന്നു✱ അപ്പൊൾ
അവന്റെ ശിഷ്യന്മാർ അടുക്കൽ വന്ന അവനെ ഉണൎത്തി കൎത്താ
വെ ഞങ്ങളെ രക്ഷിക്കെണമെ ഞങ്ങൾ നശിച്ചുപൊകുന്നു എന്ന
</lg><lg n="൨൬"> പറഞ്ഞു✱ എന്നാറെ അവൻ അവരൊടു പറയുന്നു അല്പവിശ്വാ
സികളെ നിങ്ങൾ എന്തിന ഭയമുള്ളവരാകുന്നു അപ്പൊൾ അവൻ
എഴുനീറ്റ കാറ്റുകളെയും സമുദ്രത്തെയും ശാസിച്ചു ഒരു മഹാ
</lg><lg n="൨൭">ശാന്തത ഉണ്ടാകയും ചെയ്തു✱ എന്നാൽ കാറ്റുകളും സമുദ്രവും കൂ
ടി ഇവനെ അനുസരിക്കുന്നതുകൊണ്ടു ഇവൻ എതു പ്രകാരമുള്ള മ
നുഷ്യനാകുന്നു എന്ന മനുഷ്യർ പറഞ്ഞ ആശ്ചര്യപ്പെട്ടു</lg>

<lg n="൨൮">പിന്നെ അവൻ അക്കരക്ക ഗെദറായക്കാരുടെ ദെശത്തിലെക്ക
വന്നപ്പൊൾ പിശാചിനാൽ ബാധിക്കപ്പെട്ടിട്ടുള്ളവർ രണ്ടു പെർ
പ്രെതക്കല്ലറകളിൽനിന്ന പുറപ്പെട്ട അവന നെരെ വന്നു അവർ
മഹാ ഉഗ്രന്മാരായിരുന്നതുകൊണ്ടു ആൎക്കും ആ വഴിയെ കടന്നുപൊ
</lg><lg n="൨൯">കുവാൻ വഹിയാതെ ഇരുന്നു✱ കണ്ടാലും അവർ നിലവിളിച്ച പറ
ഞ്ഞു യെശു ദൈവത്തിന്റെ പുത്ര ഞങ്ങളൊടു നിനക്ക എന്ത കാ
ലത്തിന്നു മുമ്പെ നീ ഞങ്ങളെ ബാധിപ്പാൻ ഇവിടെ വന്നുവൊ✱
</lg><lg n="൩൦"> വിശെഷിച്ചും അവരിൽനിന്ന ബഹു ദൂരമായി എറിയ പന്നികളു
</lg><lg n="൩൧">ടെ ഒരു കൂട്ടം മെയുന്നുണ്ടായിരുന്നു✱ അപ്പൊൾ പിശാചുകൾ അ
വനൊട നീ ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലെക്ക
പൊയ്ക്കൊൾവാൻ ഞങ്ങൾക്ക അനുവാദം തരെണം എന്ന അപെ
</lg><lg n="൩൨">ക്ഷിച്ചു✱ അവൻ അവരൊടു പൊകുവിൻ എന്ന പറകയും ചെ
യ്തു അവർ പുറപ്പെട്ടിട്ട പന്നിക്കൂട്ടത്തിലെക്കു പൊകയും ചെയ്തു എ
ന്നാറെ കണ്ടാലും ആ പന്നിക്കൂട്ടമെല്ലാം അധൊമുമായുള്ളൊരു സ്ഥ
ലത്തിൽ കൂടി സദുദ്രത്തിലെക്ക പാഞ്ഞിറങ്ങി വെള്ളങ്ങളിൽ ചാ
</lg><lg n="൩൩">കയും ചെയ്തു✱ പിന്നെ അവയെ മെച്ചവർ ഓടി പൊയി നഗ</lg>

[ 29 ] <lg n="">രത്തിലെക്ക ചെന്ന സകലത്തെയും പിശാചുബാധിച്ചിരുന്നവരു
</lg><lg n="൩൪">ടെ വസ്തുതകളെയും അറിയിക്കയും ചെയ്തു✱ അപ്പൊൾ കണ്ടാലും
നഗരമെല്ലാം യെശുവിനെ എതിരെല്ക്കുന്നതിന്ന പുറപ്പെട്ടു അവ
നെ കണ്ടാറെ തങ്ങളുടെ അരിരുകളിൽനിന്ന വാങ്ങി പൊകെണ
മെന്ന അവനൊട അപെക്ഷിക്കയും ചെയ്തു✱</lg>

൯ അദ്ധ്യായം

൨ ക്രിസ്തു പക്ഷവാതക്കാരനെ സ്വസ്ഥമാക്കുന്നത.—൯ മത്തായി
യെ വിളിക്കുന്നത.— ൧൦ ചുങ്കക്കാരൊടും പാപികളൊടും കൂടി
ഭക്ഷിക്കുന്നത.

<lg n=">പിന്നെ അവൻ ഒരു പടവിൽ കരെറി അക്കരക്ക കടന്നു തന്റെ
</lg><lg n="൨"> സ്വന്ത നഗരത്തിലെക്ക വരികയും ചെയ്തു✱ അപ്പൊൾ കണ്ടാലും
ഒരു കട്ടിലിൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവർ അവ
ന്റെ അടുക്കൽ കൊണ്ടുവന്നു എന്നാറെ യെശു അവരുടെ വിശ്വാ
സത്തെ കാണുകകൊണ്ട പക്ഷവാതക്കാരനൊട പറഞ്ഞു പുത്ര നീ
ധൈൎയ്യമായിരിക്ക നിനക്ക നിന്റെ പാപങ്ങൾ മൊചിക്കപ്പെട്ടിരി
</lg><lg n="൩">ക്കുന്നു✱ അപ്പോൾ കണ്ടാലും ഉപാദ്ധ്യായന്മാരിൽ ചിലർ ഇവൻ
</lg><lg n="൪"> ദൂഷണം പറയുന്നു എന്ന തങ്ങളുടെ ഉള്ളിൽ പറഞ്ഞു✱ എന്നാ
റെ യെശു അവരുടെ നിരൂപണങ്ങളെ അറികകൊണ്ടു പറഞ്ഞു
നിങ്ങൾ എന്തിന നിങ്ങളുടെ ഹൃദയങ്ങളിൽ ദൊഷങ്ങളെ നിരൂപി
</lg><lg n="൫">ക്കുന്നു✱ എന്തുകൊണ്ടെന്നാൽ നിനക്ക നിന്റെ പാപങ്ങൾ മൊചി
ക്കപ്പെട്ടിരിക്കുന്നു എന്ന പറയുന്നതൊ എഴുനീറ്റ നടക്ക എന്ന പ
</lg><lg n="൬">റയുന്നതൊ എത എറ്റവും എളുപ്പമാകുന്നു✱ എന്നാൽ ഭൂമിയിങ്കൽ
പാപങ്ങളെ മൊചിപ്പാൻ മനുഷ്യന്റെ പുത്രന്ന അധികാരമുണ്ടെന്ന
നിങ്ങൾ അറിയെണ്ടുന്നതിന്നായിട്ട (അവൻ അപ്പൊൾ പക്ഷവാത
ക്കാരനൊട പറഞ്ഞു) നീ എഴുനീറ്റ നിന്റെ കിടക്കയെ എടുക്കയും
</lg><lg n="൭"> നിന്റെ ഭവനത്തിലെക്ക പൊകയും ചെയ്ക✱ അവൻ എഴുനീറ്റ
</lg><lg n="൮"> അവന്റെ ഭവനത്തിലെക്ക പൊകയും ചെയ്തു✱ എന്നാറെ പു
രുഷാരം അതിനെ കണ്ടപ്പൊൾ ആശ്ചൎയ്യപ്പെട്ടു ഇപ്രകാരമുള്ള അ
ധികാരത്തെ മനുഷ്യൎക്ക നൽകിയ ദൈവത്തെ സ്തുതിക്കയും ചെയ്തു✱</lg>

<lg n="൯">പിന്നെ യെശു അവിടെനിന്ന പുറപ്പെട്ടുപൊകുമ്പൊൾ മത്താ
യി എന്ന പെരുളെളാരു മനുഷ്യൻ ചുങ്കുസ്ഥലത്തിൽ ഇരിക്കുന്ന
തിനെ കണ്ടു അവനൊട എന്റെ പിന്നാലെ വരിക എന്നും പറയു
ന്നു അവൻ എഴുനീറ്റ അവന്റെ പിന്നാലെ പൊകയും ചെയ്തു✱
</lg><lg n="൧൦"> പിന്നെ ഉണ്ടായത എന്തെന്നാൽ യെശു ഭവനത്തിൽ ഭക്ഷണത്തി
ന്നിരിക്കുമ്പൊൾ കണ്ടാലും വളര ചുങ്കക്കാരും പാപികളും വന്ന അ
വനൊടും അവന്റെ ശിഷ്യന്മാരൊടും കൂടെ ഭക്ഷണത്തിന്നിരു
</lg><lg n="൧൧">ന്നു✱ എന്നാൽ പറിശന്മാർ അതിനെ കണ്ടാറെ അവന്റെ ശി
ഷ്യന്മാരൊടു പറഞ്ഞു നിങ്ങളുടെ ഗുരു ചുങ്കക്കാരൊടും പാപികളൊ</lg> [ 30 ]

<lg n="൧൨">ടും കൂടെ ഭക്ഷിക്കുന്നത എന്തുകൊണ്ട✱ എന്നാറെ യെശു അതി
നെ കെട്ടപ്പൊൾ അവരൊടു പറഞ്ഞു അരൊഗികളായുള്ളവൎക്ക
വൈദ്യനെക്കൊണ്ട ആവശ്യമില്ല രൊഗികളായുള്ളവൎക്കെ ഉള്ളൂ✱
</lg><lg n="൧൩"> എന്നാൽ ബലിയെ അല്ല കരുണയെ തന്നെ ഞാൻ ആഗ്രഹിക്കു
ന്നു എന്നുള്ളത എന്താകുന്നു എന്ന പൊയി പഠിപ്പിൻ എന്തെ
ന്നാൽ നീതിമാന്മാരെ അല്ല പാപികളെ അത്രെ അനുതാപത്തിങ്ക
ലെക്ക വിളിപ്പാൻ ഞാൻ വന്നിരിക്കുന്നത</lg>

<lg n="൧൪">അപ്പൊൾ യൊഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ
വന്ന ഞങ്ങളും പറിശന്മാരും പലപ്പൊഴും ഉപൊഷിക്കയും നി
ന്റെ ശിഷ്യന്മാർ ഉപൊഷിക്കാതെ ഇരിക്കയും ചെയ്യുന്നത എന്തു
</lg><lg n="൧൫"> കൊണ്ട എന്ന പറഞ്ഞു✱ എന്നാറെ യെശു അവരൊടു പറഞ്ഞു
മണവാളൻ തങ്ങളൊട്ടു കൂടെയുള്ളപ്പൊൾ കല്യാണ ഗൃഹത്തിലെ
പൈതങ്ങൾക്ക ദുഃഖപ്പെടുവാൻ കഴിയുമൊ എന്നാൽ മണവാളൻ
അവരിൽനിന്ന കൊണ്ടുപൊകപ്പെടും നാളുകൾ വരും അപ്പൊൾ
</lg><lg n="൧൬"> അവർ ഉപൊഷിക്കയും ചെയ്യും✱ ഒരുത്തനും പുതിയ വസ്ത്രഖ
ണ്ഡത്തെ പഴയ വസ്ത്രത്തിന്മെൽ ചെൎക്കുമാറില്ല എന്തുകൊണ്ടെ
ന്നാൽ അതിൽ ചെൎക്കപ്പെട്ട ശീല വസ്ത്രത്തിങ്കൽനിന്ന എടുക്കുന്നു
</lg><lg n="൧൭"> ചീന്തൽ അധികമായ്വരികയും ചെയ്യുന്നു✱ പുതിയ വീഞ്ഞിനെ പ
ഴയ തൊൽക്കുടങ്ങളിൽ ആക്കുമാറുമില്ല അപ്രകാരമായാൽ തൊൽ
ക്കുടങ്ങൾ പൊളികയും വീഞ്ഞ ഒഴുകിപ്പൊകയും തൊൽക്കുടങ്ങൾ
നശിച്ചു പൊകയും ചെയ്യുന്നു അവർ പുതിയ വീഞ്ഞിനെ പുതിയ
തൊൽക്കുടങ്ങളിൽ അത്രെ ആക്കിവെക്കുന്നത അപ്പൊൾ രണ്ടും ര
ക്ഷപെടും✱</lg>

<lg n="൧൮">അവൻ ൟ കാൎയ്യങ്ങളെ അവരൊടു പറയുമ്പൊൾ കണ്ടാലും ഒ
രു പ്രമാണി വന്ന അവനെ വന്ദിച്ച എന്റെ പുത്രി ഇപ്പൊൾ ത
ന്നെ കഴിഞ്ഞു പൊയി എങ്കിലും നീ വന്ന നിന്റെ കയ്യെ അവളു
ടെ മെൽ വെക്കണമെ അപ്പൊൾ അവൾ ജീവിക്കുമെന്ന പറ
</lg><lg n="൧൯">ഞ്ഞു✱ എന്നാറെ യെശു എഴുന്നീറ്റു അവനും അവന്റെ ശിഷ്യ
</lg><lg n="൨൦">ന്മാരും കൂടെ അവന്റെ പിന്നാലെ ചെന്നു✱ (അപ്പൊൾ കണ്ടാ
ലും പന്ത്രണ്ടു സംവത്സരമായി രക്തവാൎച്ചയൊടു കൂടിയ ഒരു സ്ത്രീ
അവന്റെ പിന്നിൽ വന്ന അവന്റെ വസ്ത്രത്തിന്റെ വക്കിനെ
</lg><lg n="൨൧"> തൊട്ടു✱ എന്തുകൊണ്ടെന്നാൽ അവൾ തങ്കൽ പറഞ്ഞു ഞാൻ അ
വന്റെ വസ്ത്രത്തെ മാത്രം തൊടുമെന്നാകിൽ ഞാൻ സൌഖ്യപ്പെ
</lg><lg n="൨൨">ടും✱ എന്നാറെ യെശു തിരിഞ്ഞ അവളെ കണ്ടപ്പൊൾ പറഞ്ഞു
ഹെ പുത്രി ധൈൎയ്യമായിരിക്ക നിന്റെ വിശ്വാസം നിന്നെ സൌ
</lg><lg n="൨൩">ഖ്യമാക്കി ആ നെരം മുതൽ ആ സ്ത്രീ സൌഖ്യമായി✱) പിന്നെ
യെശു പ്രമാണിയുടെ ഭവനത്തിലെക്ക വന്ന വാദ്യക്കാരെയും നില
</lg><lg n="൨൪">വിളിക്കുന്ന ജനങ്ങളെയും കണ്ടപ്പൊൾ✱ അവരൊടു പറഞ്ഞു മാ
റിപ്പൊകുവിൻ എന്തുകൊണ്ടെന്നാൽ ബാല മരിച്ചില്ല ഉറങ്ങുന്നത്രെ
</lg>

[ 31 ] <lg n="൨൫">അവർ അവനെ പരിഹസിക്കയും ചെയ്തു✱ പിന്നെ ജനങ്ങൾ പു
റത്താക്കപ്പെട്ടതിന്റെ ശെഷം അവൻ അകത്ത ചെന്ന അവളുടെ
</lg><lg n="൨൬"> കയ്യെ പിടിച്ചു അപ്പൊൾ ബാല എഴുനീറ്റു✱ പിന്നെ ൟ ശ്രു
തി ആ പ്രദെശത്തിലെല്ലാം പരന്നു✱</lg>

<lg n="൨൭">പിന്നെ യെശു അവിടെനിന്ന പുറപ്പെട്ടു പൊകുമ്പൊൾ രണ്ടു
കുരുടന്മാർ അവന്റെ പിന്നാലെ ചെന്ന ദാവീദിന്റെ പുത്ര ഞ
ങ്ങളൊട കരുണയുണ്ടാകെണമെ എന്ന ഉറക്കെ വിളിച്ചു പറഞ്ഞു✱
</lg><lg n="൨൮"> വിശെഷിച്ച അവൻ ഭവനത്തിലെക്കു വന്നപ്പൊൾ ആ കുരുടന്മാർ
അവന്റെ അടുക്കൽ വന്നു എന്നാറെ യെശു അവരൊടു പറയുന്നു
ഇതിനെ ചെയ്വാൻ എനിക്ക കഴിയുമെന്ന നിങ്ങൾ വിശ്വസിക്കുന്നു
</lg><lg n="൨൯">വൊ ഉവ്വ കൎത്താവെ എന്ന അവർ അവനൊട പറഞ്ഞു✱ അ
പ്പൊൾ അവൻ അവരുടെ കണ്ണകളെ തൊട്ട നിങ്ങളുടെ വിശ്വാസ
</lg><lg n="൩൦">ത്തിൻ പ്രകാരം നിങ്ങൾക്ക ഭവിക്കട്ടെ എന്ന പറഞ്ഞു✱ അ
പ്പൊൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു പിന്നെ യെശു നൊക്കു
വിൻ ഒരുത്തനും ഇതിനെ അറിയരുത എന്ന അവരൊട ഉറപ്പാ
</lg><lg n="൩൧">യിട്ട കല്പിച്ചു* എന്നാറെ അവർ പുറപ്പെട്ടു പൊയിട്ട അവനെ
ആ ദെശത്തിലെല്ലാം ശ്രുതിപ്പെടുത്തുകയും ചെയ്തു✱</lg>

<lg n="൩൨">പിന്നെ അവൻ പുറപ്പെടുമ്പൊൾ കണ്ടാലും അവർ പിശാചി
നാൽ ബാധിക്കപ്പെട്ടവനായി ഊമയായുള്ളൊരു മനുഷ്യനെ അവ
</lg><lg n="൩൩">ന്റെ അടുക്കൽ കൊണ്ടുവന്നു✱ പിന്നെ പിശാച് പുറത്താക്കപ്പെ
ട്ടതിന്റെ ശെഷം ഊമയായവൻ സംസാരിച്ചു ഒരുനാളും ഇപ്രകാ
രം ഇസ്രാഎലിൽ കാണ്ക ഉണ്ടായിട്ടില്ലെന്ന ജനങ്ങൾ പറഞ്ഞ ആ
</lg><lg n="൩൪">ശ്ചൎയ്യപ്പെടുകയും ചെയ്തു✱ എന്നാറെ പറിശന്മാർ പറഞ്ഞു അ
വൻ പിശാചുകളുടെ പ്രമാണിയെ ക്കൊണ്ട പിശാചുകളെ പുറത്താ
ക്കുന്നു✱</lg>

<lg n="൩൫">പിന്നെ യെശു സകല നഗരങ്ങളിലും ഗ്രാമങ്ങളിലും അവരുടെ
സഭകളിൽ ഉപദെശിക്കയും രാജ്യത്തിന്റെ എവൻഗെലിയൊനെ
പ്രസംഗിക്കയും ജനത്തിൽ സകല രൊഗത്തെയും സകല കഷ്ടത
</lg><lg n="൩൬">യെയും സൌഖ്യമാക്കുകയും ചെയ്തു കൊണ്ട സഞ്ചരിച്ചു✱ എന്നാൽ
അവൻ പുരുഷാരങ്ങളെ കണ്ടാറെ അവർ ഇടയനില്ലാത്ത ആടുക
ളെ പൊലെ തളൎന്നവരായും ചിന്നപ്പെട്ടവരായും ഇരുന്നതുകൊണ്ട
</lg><lg n="൩൭"> അവന അവരെ കുറിച്ച കനിവുതൊന്നി✱ അപ്പൊൾ അവൻ ത
ന്റെ ശിഷ്യന്മാരൊട പറയുന്നു കൊയിത്ത വളരെയുണ്ട സത്യം
</lg><lg n="൩൮"> വെലക്കാർ ചുരുക്കം താനും✱ അതുകൊണ്ട തന്റെ കൊയിത്തി
ലെക്ക വെലക്കാരെ അയക്കെണമെന്ന കൊയിത്തിന്റെ യജമാന
നൊട അപെക്ഷിച്ചുകൊൾവിൻ✱</lg>

൧൦ അദ്ധ്യായം

അത്ഭുതങ്ങളെ ചെയ്വാനും പ്രസംഗിപ്പാനും അപ്പൊസ്തൊലന്മാർ
അയക്കപ്പെടുന്നത [ 32 ]

<lg n="">പിന്നെ അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ അടുക്കൽ വി
ളിച്ചിട്ട മ്ലെച്ശാത്മാക്കളുടെ മെൽ അവയെ പുറത്താക്കുവാനും സ
കല രൊഗത്തെയും സകല കഷ്ടതയെയും സൌഖ്യമാക്കുവാനും
</lg><lg n="൨"> അവൎക്ക അധികാരത്തെ കൊടുത്തു✱ വിശെഷിച്ച പന്ത്രണ്ട അ
പ്പൊസ്തൊലന്മാരുടെ നാമങ്ങൾ ഇവയാകുന്നു മുമ്പൻ പത്രൊസ
എന്ന പറയപ്പെട്ട ശിമൊനും അവന്റെ സഹൊദരനായ അന്ത്ര
യൊസും സബെദിയുടെ പുത്രനായ യാക്കൊബും അവന്റെ സ
</lg><lg n="൩">ഹൊദരനായ യൊഹന്നാനും✱ ഫിലിപ്പൊസും ബൎത്തൊലൊമാ
യിയും തൊമാസും ചുങ്കക്കാരനായ മത്തായിയും (അല്പായുടെ പുത്ര
</lg><lg n="൪">നായ യാക്കൊബും തദ്ദായിയെന്ന മറുനാമമുള്ള ലെബ്ബായും✱ ക
നാനായക്കാരനായ ശിമൊനും അവനെ കാണിച്ചുകൊടുത്തവനുമാ
</lg><lg n="൫">യ യെഹൂദാഇസ്കറിയൊത്തും✱ ൟ പന്ത്രണ്ടു പെരെ യെശു അ
യച്ച അവരൊട കല്പിച്ചതെന്തെന്നാൽ നിങ്ങൾ പുറജാതികളുടെ
വഴിയിലെക്ക പൊകരുത ശമറിയക്കാരുടെ ഒരു നഗരത്തിലെ
</lg><lg n="൬">ക്ക ചെല്ലുകയുമരുത✱ എന്നാൽ ഇസ്രാഎൽ ഭവനത്തിന്റെ ന
</lg><lg n="൭">ഷ്ടമായുള്ള ആടുകളുടെ അടുക്കൽ പ്രത്യെകം പൊകുവിൻ✱ വി
ശെഷിച്ച നിങ്ങൾ പൊകുമ്പൊൾ സ്വൎഗ്ഗരാജ്യം സമീപമായിരിക്കു
</lg><lg n="൮">ന്നു എന്ന പറഞ്ഞ പ്രസംഗിപ്പിൻ✱ വ്യാധിക്കാരെ സൌഖ്യമാ
ക്കുവിൻ കുഷ്ഠരൊഗികളെ ശുദ്ധമാക്കുവിൻ മരിച്ചവരെ എഴുനീ
ല്പിപ്പിൻ പിശാചുകളെ പുറത്താക്കുവിൻ നിങ്ങൾക്ക വെറുതെ ലഭി
</lg><lg n="൯">ച്ചു വെറുതെ കൊടുത്തുകൊൾവിൻ✱ നിങ്ങളുടെ മടിശ്ശീലകളിൽ
പൊന്നിനെ എങ്കിലും വെള്ളിയെ എങ്കിലും ചെമ്പിനെ എങ്കിലും✱
</lg><lg n="൧൦"> വഴിക്ക പൊക്കണത്തെ എങ്കിലും രണ്ടു കപ്പായങ്ങളെ എങ്കിലും ചെ
രിപ്പുകളെ എങ്കിലും വടിയെ എങ്കിലും സമ്പാദിക്കരുത പ്രവൃത്തി
ക്കാരൻ തന്റെ ആഹാരത്തിന്ന യൊഗ്യനല്ലൊ ആകുന്നത✱</lg>

<lg n="൧൧">പിന്നെ എത നഗരത്തിലെക്ക എങ്കിലും ഗ്രാമത്തിലെക്ക എങ്കിലും
നിങ്ങൾ ചെന്നാൽ അതിൽ ആര യൊഗ്യനാകുന്നു എന്ന വിചാരണ
ചെയ്വിൻ നിങ്ങൾ പുറപ്പെടുവൊളത്തിന്ന അവിടെ പാൎക്കയും ചെ
</lg><lg n="൧൨">യ്വിൻ✱ നിങ്ങൾ ഒരു ഭവനത്തിലെക്കും ചെല്ലുമ്പൊൾ അതിനെ
</lg><lg n="൧൩"> വന്ദിപ്പിൻ✱ ആ ഭവനവും യൊഗ്യമാകുന്നു എങ്കിൽ നിങ്ങളുടെ
സമാധാനം അതിന്മെൽ വരട്ടെ എന്നാൽ അത യൊഗ്യമാകുന്നില്ല
എങ്കിൽ നിങ്ങളുടെ സമാധാനം നിങ്ങളുടെ അടുക്കൽ തിരികെ വര
</lg><lg n="൧൪">ട്ടെ✱ ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വച
നങ്ങളെ കെൾക്കാതെയും ഇരിക്കുമൊ ആ ഭവനത്തിൽനിന്നെങ്കി
ലും നഗരത്തിൽനിന്നെങ്കിലും നിങ്ങൾ പുറപ്പെടുമ്പൊൾ നിങ്ങളുടെ
</lg><lg n="൧൫"> പാദങ്ങളിലെ ധൂളിയെ കുടഞ്ഞുകളവിൻ✱ ഞാൻ സത്യമായിട്ട നി
ങ്ങളൊടു പറയുന്നു വിധിദിവസത്തിങ്കൽ ആ നഗരത്തിനെക്കാൾ
സൊദൊമും ഗൊമൊറായും എന്ന ദെശത്തിന്ന എറ്റവും സഹ്യ
മായിരിക്കും✱</lg>

[ 33 ] <lg n="൧൬">കണ്ടാലും ഞാൻ ചെന്നായ്ക്കളുടെ ഇടയിൽ ആടുകളെ എന്ന
പൊലെ നിങ്ങളെ അയക്കുന്നു അതുകൊണ്ട പാമ്പുകളെ പൊലെ
ബുദ്ധിയുള്ളവരായും പ്രാക്കളെ പൊലെ കപടമില്ലാത്തവരായുമിരി
</lg><lg n="൧൭">പ്പിൻ✱ എന്നാൽ മനുഷ്യരിൽനിന്ന സൂക്ഷിച്ചുകൊൾവിൻ എന്തു
കൊണ്ടെന്നാൽ അവർ വിസ്താര സമൂഹങ്ങൾക്ക നിങ്ങളെ എല്പിക്കയും
തങ്ങളുടെ ദൈവസഭകളിൽ നിങ്ങളെ വാറുകൊണ്ട അടിക്കയും ചെ<lb/</lg><lg n="൧൮">യ്യും✱ വിശെഷിച്ച ഞാൻ നിമിത്തമായിട്ട നിങ്ങൾ നാടുവാഴികൾ
ക്കും രാജാക്കന്മാൎക്കും മുമ്പാകെ അവൎക്കും മറുജാതികൾക്കും ഒരു സാ
</lg><lg n="൧൯">ക്ഷിയായിട്ട കൊണ്ടുപൊകപ്പെടും✱ എന്നാറെ അവർ നിങ്ങളെ
എല്പിക്കുമ്പൊൾ നിങ്ങൾ എങ്ങിനെയൊ എന്തൊ പറയെണം എ
ന്ന വിചാരപ്പെടരുത എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക പറയെണ്ടുന്ന
</lg><lg n="൨൦">ത ആ സമയത്തിങ്കൽ നിങ്ങൾക്ക നൽകപ്പെടും✱ എന്തുകൊണ്ടെ
ന്നാൽ പറയുന്നവർ നിങ്ങളല്ല നിങ്ങളുടെ പിതാവിന്റെ ആത്മാവ
</lg><lg n="൨൧"> അത്രെ നിങ്ങളിൽ പറയുന്നത✱ പിന്നെ സഹൊദരൻ സഹൊദ
രനെയും പിതാവ പുത്രനെയും മരണത്തിന്ന എല്പിക്കും പുത്രന്മാ
രും മാതാപിതാക്കന്മാൎക്ക വിരൊധമായിട്ട എഴുനീല്ക്കും അവരെ
</lg><lg n="൨൨"> കൊല്ലിക്കയും ചെയ്യും✱ വിശെഷിച്ചും നിങ്ങൾ എന്റെ നാമത്തി
ന്റെ നിമിത്തമായിട്ട എല്ലാവരാലും പകെക്കപ്പെട്ടവാകും എന്നാ
</lg><lg n="൨൩">ൽ അവസാനത്തൊളം സഹിക്കുന്നവൻ രക്ഷിക്കപ്പെടും✱ എന്നാ
ൽ അവർ ൟ നഗരത്തിൽ നിങ്ങളെ പീഡിപ്പിക്കുമ്പൊൾ മറ്റൊ
ന്നിലെക്ക ഓടിപൊകുവിൻ എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ പു
ത്രൻ വരുവൊളത്തിന്ന ഇസ്രാഎലിന്റെ നഗരങ്ങളെ ഒക്കയും
സഞ്ചരിച്ചുതികക്കയില്ല എന്ന ഞാൻ സത്യമായിട്ട നിങ്ങ
</lg><lg n="൨൪">ളൊടു പറയുന്നു✱ ശിഷ്യൻ തന്റെ ഗുരുവിലും മീതെ അല്ല ഭൃ
</lg><lg n="൨൫">ത്യൻ തന്റെ യജമാനനിലും മീതെയുമല്ല✱ ശിഷ്യൻ തന്റെ ഗു
രുവിനെ പ്പൊലെയും ഭൃത്യൻ തന്റെ യജമാനനെ പ്പൊലെയും
ആയി ഭവിക്കുന്നത അവന്ന മതി അവർ ഭവനത്തെ യജമാനനെ
ബെയെത്സബുബ എന്ന വിളിച്ചിട്ടുണ്ടെങ്കിൽ അവന്റെ ഭവനക്കാ
</lg><lg n="൨൬">രെ എത്രയും അധികം (വിളിക്കും)✱ ആകയാൽ അവരെ ഭയപ്പെട
രുത എന്തുകൊണ്ടെന്നാൽ വെളിപ്പെടെണ്ടിവരാതെ മറഞ്ഞിരിക്കു
ന്നതൊന്നുമില്ല അറിയപ്പെടെണ്ടിവരാതെ രഹസ്യമായുള്ളതുമില്ല✱
</lg><lg n="൨൭"> ഞാൻ നിങ്ങളൊട അന്ധകാരത്തിൽ സംസാരിക്കുന്നതിനെ പ്രകാ
ശത്തിൽ പറവിൻ നിങ്ങൾ ചെവിയിൽ കെൾക്കുന്നതിനെ ഭവന
</lg><lg n="൨൮">ങ്ങളുടെ മെൽ പ്രസംഗിക്കയും ചെയ്വിൻ✱ പിന്നെ ആത്മാവിനെ
കൊല്ലുവാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടരുത
ആത്മാവിനെയും ശരീരത്തെയും നരകത്തിൽ നശിപ്പിപ്പാൻ ക
ഴിയുന്നവനെ പ്രത്യെകം ഭയപ്പെടുവിൻ താനും✱</lg> <lg n="൨൯">രണ്ട ചടക പക്ഷികൾ ഒരു കാശിന്ന വില്ക്കപ്പെടുന്നില്ലയൊ
അവയിൽ ഒന്നും നിങ്ങളുടെ പിതാവ കൂടാതെ നിലത്തിൽ വീഴു</lg> [ 34 ]

<lg n="൩൦">കയുമില്ല✱ അത്രയുമല്ല നിങ്ങളുടെ തലയിലെ രൊമങ്ങളും ഒക്ക
</lg><lg n="൩൧">യും എണ്ണപ്പെട്ടിരിക്കുന്നു✱ അതുകൊണ്ട നിങ്ങൾ ഭയപ്പെടരുതനി
ങ്ങൾ അനെകം ചടകപക്ഷികളെക്കാളും വിശെഷതപ്പെട്ടിരിക്കു
</lg><lg n="൩൨">ന്നു✱ ആകയാൽ യാതൊരുത്തനെങ്കിലും മനുഷ്യരുടെ മുമ്പാ
കെ എന്നെ അറിയിക്കുമൊ അവനെ ഞാനും സ്വൎഗ്ഗത്തിങ്കലിരി
</lg><lg n="൩൩">ക്കുന്ന എന്റെ പിതാവിന്റെ മുമ്പാക അറിയിക്കും✱ എന്നാൽ
ആരെങ്കിലും മനുഷ്യരുടെ മുമ്പാക എന്നെ നിഷെധിക്കുമൊ അ
വനെ ഞാനും സ്വൎഗ്ഗത്തിങ്കലിരിക്കുന്ന എന്റെ പിതാവിന്റെ മു
മ്പാക നിഷെധിക്കും✱</lg>

<lg n="൩൪">ഞാൻ ഭൂമിയിങ്കൽ സമാധാനത്തെ വരുത്തുവാൻ വന്നു എന്ന
നിങ്ങൾ നിരൂപിക്കുരുത സമാധാനത്തെ അല്ല വാളിനെ അത്രെ
</lg><lg n="൩൫"> വരുത്തുവാൻ ഞാൻ വന്നിരിക്കുന്നത✱ എന്തുകൊണ്ടെന്നാൽ ഒ
രു മനുഷ്യനെ അവന്റെ പിതാവിന വിരോധമായും പുത്രിയെ
അവളുടെ മാതാവിന വിരൊധമായും മരുമകളെ അവളുടെ അ
മ്മായിക്ക വിരൊധമായും പിരിപ്പിപ്പാൻ ഞാൻ വന്നിരിക്കുന്നു✱
</lg><lg n="൩൬"> വിശെഷിച്ചും മനുഷ്യന്റെ ശത്രുക്കൾ അവന്റെ ഭവനക്കാരാ
</lg><lg n="൩൭">കും✱ എന്നെക്കാൾ എറ്റം പിതാവിനെ എങ്കിലും മാതാവിനെ
എങ്കിലും സ്നെഹിക്കുന്നവൻ എനിക്ക യൊഗ്യനാകുന്നില്ല എന്നെ
ക്കാൾ എറ്റം പുത്രനെ എങ്കിലും പുത്രിയെ എങ്കിലും സ്നെഹിക്കു
</lg><lg n="൩൮">ന്നവനും എനിക്കു യൊഗ്യനാകുന്നില്ല✱ തന്റെ കുരിശിനെ എടു
ക്കയും എന്റെ പിന്നാലെ വരികയും ചെയ്യാത്തവനും എനിക്ക
</lg><lg n="൩൯"> യൊഗ്യനാകുന്നില്ല✱ തന്റെ ജീവനെ കണ്ടെത്തുന്നവൻ അതിനെ
നഷ്ടപ്പെടുത്തും ഞാൻ നിമിത്തമായിട്ട തന്റെ ജീവനെ നഷ്ടപ്പെ
ടുത്തുന്നവൻ അതിനെ കണ്ടെത്തുകയും ചെയ്യും✱</lg>

<lg n="൪൦">നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു എന്നെ
കൈക്കൊള്ളുന്നവനും എന്നെ അയച്ചവനെ കൈക്കൊള്ളുന്നു✱
</lg><lg n="൪൧"> ഒരു ദീൎഘദൎശിയുടെ നാമത്തിന്നായിട്ട ഒരു ദീൎഘദൎശിയെ കൈ
ക്കൊള്ളുന്നവന ഒരു ദീൎഘദൎശിയുടെ ഫലത്തെ ലഭിക്കും✱ ഒരുനീ
തിമാന്റെ നാമത്തിന്നായിട്ട ഒരു നീതിമാനെ കൈക്കൊള്ളുന്നവ
</lg><lg n="൪൨">ന്നും ഒരു നീതിമാന്റെ ഫലത്തെ ലഭിക്കും✱ ആരെങ്കിലും ഒരു
ശിഷ്യന്റെ നാമത്തിന്നായിട്ട ൟ ചെറിയവരിൽ ഒരുത്തനെ
ഒരു പാന പാത്രം തണുത്ത വെള്ളം മാത്രം കുടിപ്പിക്കുമൊ അ
വൻ തന്റെ ഫലത്തെ ഒരു പ്രകാരത്തിലും കളകയില്ല എന്ന
ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു✱</lg>

൧൧ അദ്ധ്യായം

൨. യൊഹന്നാൻ തന്റെ ശിഷ്യന്മാരെ ക്രിസ്തുവിന്റെ അടുക്കൽ
അയക്കുന്നത.—൭ യൊഹന്നാനെ കുറിച്ച ക്രിസ്തുവിന്റെ സാ
ക്ഷി.— ൨൦ ക്രിസ്തു കൊറാസിനിലെയും ബെതസായിദയി

[ 35 ] ലെയും കപ്പൎന്നഹൊമിലെയും കൃതഘ്നതയെയും അനുതാപമി
ല്ലായ്മയെയും ആക്ഷെപിച്ച പറയുന്നത.— ൨൫ ശിശുക്കൾക്ക
എവൻഗെലിയൊനെ പ്രകാശിപ്പിക്കയാൽ തന്റെ പിതാവി
ന്റെ വിവെകത്തെ പുകഴ്ത്തുന്നത.

<lg n="">പിന്നെ ഉണ്ടായത എന്തെന്നാൽ യെശു തന്റെ പന്ത്രണ്ടുശിഷ്യ
ന്മാരൊട കല്പിച്ച അവസാനിച്ചതിന്റെ ശെഷം അവൻ അവിടെ
നിന്ന അവരുടെ നഗരങ്ങളിൽ ഉപദെശിപ്പാനും പ്രസംഗിപ്പാനും
</lg><lg n="൨"> പുറപ്പെട്ട പൊയി✱ എന്നാൽ കാരാഗൃഹത്തിൽ യൊഹന്നാൻ ക്രി
സ്തുവിന്റെ പ്രവൃത്തികളെ കെട്ടാറെ അവൻ തന്റെ ശിഷ്യന്മാ
</lg><lg n="൩">രിൽ രണ്ടാളിനെ അയച്ച✱ വരുവാനുള്ളവൻ നിയൊ ഞങ്ങൾ മ
റ്റൊരുത്തനായിട്ട കാത്തിരിക്കയൊ എന്ന അവനൊട പറയി
</lg><lg n="൪">ച്ചു✱ എന്നാറെ യെശു ഉത്തരമായിട്ട അവരൊട പറഞ്ഞു നി
ങ്ങൾ ചെന്ന നിങ്ങൾ കെൾക്കയും കാണുകയും ചെയ്യുന്ന കാൎയ്യങ്ങളെ
</lg><lg n="൫"> യൊഹന്നാനൊട തിരികെ അറിയിപ്പിൻ✱ കുരുടന്മാർ കാഴ്ച
യെ പ്രാപിക്കയും മുടന്തന്മാർ നടക്കയും കുഷ്ഠരൊഗികൾ സ്വഛ
തപ്പെടുകയും ചെവിടർ കെൾക്കയും മരിച്ചവർ എഴുനില്പിക്കപ്പെടു
കയും സാധുക്കളായവൎക്ക എവൻഗെലിയൊൻ അറിയിക്കപ്പെടു
</lg><lg n="൬">കയും ചെയ്യുന്നു✱ വിശെഷിച്ച ആരെങ്കിലും എങ്കൽ വിരുദ്ധപ്പെ
ടാതെ ഇരിക്കുന്നുവൊ അവൻ ഭാഗ്യവാനാകുന്നു✱</lg>

<lg n="൭">പിന്നെ അവർ പൊയപ്പൊൾ യെശു പുരുഷാരങ്ങളൊട യൊ
ഹന്നാനെ കുറിച്ച സംസാരിച്ചുതുടങ്ങി എന്തിനെ കാണ്മാൻ നിങ്ങൾ
വനത്തിലെക്കു പുറപ്പെട്ട ചെന്നു കാറ്റിനാൽ ഇളകപ്പെടുന്ന ഒരു
</lg><lg n="൮"> ഞാങ്ങണയെയൊ✱ എന്നാൽ നിങ്ങൾ എന്തിനെ കാണ്മാൻ പുറ
പ്പെട്ട ചെന്നു മൃദുത്വമുള്ള വസ്ത്രങ്ങളാൽ ധരിക്കപ്പെട്ടൊരു മനുഷ്യ
നെയൊ കണ്ടാലും മൃദുത്വമുള്ള വസ്ത്രങ്ങളെ ധരിക്കുന്നവർ രാജ
</lg><lg n="൯">ധാനികളിലാകുന്നു✱ എന്നാൽ നിങ്ങൾ എന്തിനെ കാണ്മാൻ പു
റപ്പെട്ട ചെന്നു ഒരു ദീൎഘദൎശിയെയൊ ഉവ്വ ഒരു ദീൎഘദൎശിയെ
</lg><lg n="൧൦">ക്കാളും അധികം എന്ന ഞാൻ നിങ്ങളൊട പറയുന്നു✱ എന്തുകൊ
ണ്ടെന്നാൽ കണ്ടാലും ഞാൻ എന്റെ ദൂതനെ നിന്റെ മുഖത്തിന്ന
മുമ്പാക അയക്കുന്നു അവൻ നിന്റെ മുമ്പിൽ നിന്റെ വഴിയെ ന
ന്നാക്കും എന്ന ആരെ കുറിച്ചു എഴുതപ്പെട്ടിരിക്കുന്നുവൊ അവൻ
</lg><lg n="൧൧"> ഇവനാകുന്നു✱ ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു സ്ത്രീക
ളിൽനിന്ന ജനിച്ചവരിൽ യൊഹന്നാൻ ബപ്തിസ്തിനെക്കാൾ ഒരു
ശ്രെഷ്ഠനുണ്ടായിട്ടില്ല എങ്കിലും സ്വൎഗ്ഗരാജ്യത്തിൽ എറ്റവും ചെറി
</lg><lg n="൧൨">യവൻ അവനിലും വലിയവനാകുന്നു✱ യൊഹന്നാൻ ബപ്തിസ്തി
ന്റെ നാളുകൾ മുതൽ ഇതു വരെയും സ്വൎഗ്ഗരാജ്യം ബലത്താലട
ക്കപ്പെടുന്നു ബലം ചെയ്യുന്നവർ അതിനെ ബലത്തൊടെ പിടിച്ച
</lg><lg n="൧൩">ടക്കുകയും ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ സകല ദീൎഘദൎശിമാരും
വെദപ്രമാണവും യൊഹന്നാൻ വരെക്കും ദീൎഘദൎശനം പറഞ്ഞു✱</lg> [ 36 ]

<lg n="൧൪">വിശെഷിച്ച (അതിനെ) നിങ്ങൾക്ക പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ
</lg><lg n="൧൫"> ഇവൻ വരുവനിരുന്ന എലിയാ ആകുന്നു✱ കെൾപ്പാൻ ചെവി
കളുള്ളവൻ കെൾക്കട്ടെ✱</lg>

<lg n="൧൬">എന്നാറെ ഞാൻ ൟ സന്തതിയെ യാതൊന്നിനൊട സദൃശമാ
</lg><lg n="൧൭">ക്കെണ്ടു✱ ചന്തസ്ഥലങ്ങളിൽ ഇരിക്കയും തങ്ങളുടെ ചങ്ങാതിമാരൊട
ഞങ്ങൾ നിങ്ങക്കായി കുഴലൂതി നിങ്ങൾ നൃത്തം ചെയ്തതുമില്ല നിങ്ങൾ
ക്കായി പ്രലാപിച്ചു നിങ്ങൾ ദുഃഖിച്ചതുമില്ല എന്ന വിളിച്ചു പറകയും
</lg><lg n="൧൮"> ചെയ്യുന്ന ബാലന്മാരൊട അത സദൃശമാകുന്നു✱ എന്തുകൊണ്ടെ
ന്നാൽ യൊഹന്നാൻ ഭക്ഷിക്കാതെയും പാനം ചെയ്യാതെയും വ
ന്നു അവന്ന ഒരു പിശാചുണ്ടു എന്ന അവർ പറകയും ചെയ്യുന്നു✱
</lg><lg n="൧൯"> മനുഷ്യന്റെ പുത്രൻ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്തു കൊ
ണ്ട വന്നു കണ്ടാലും ഭൊജനപ്രിയനായും മദ്യപനായും ചുങ്കക്കാ
രുടെയും പാപികളുടെയും സ്നെഹിതനായുമുള്ളൊരു മനുഷ്യൻ എ
ന്ന അവർ പറകയും ചെയ്യുന്നു എങ്കിലും ജ്ഞാനം തന്റെ മക്കളാൽ
നീതിയാക്കപ്പെട്ടതാകുന്നു✱</lg>

<lg n="൨൦">അപ്പൊൾ അവൻ തന്റെ അധികം അതിശയങ്ങൾ എവയിൽ
ചെയ്യപ്പെട്ടിരുന്നുവൊ ആ നഗരങ്ങളെ അവ അനുതപിക്കായ്കകൊ
</lg><lg n="൨൧">ണ്ട ഹെമിച്ചു തുടങ്ങി✱ കൊറാസിനെ നിനക്ക ഹാ കഷ്ടം ബെത
സായിദാ നിനക്ക ഹാ കഷ്ടം എതുകൊണ്ടെന്നാൽ നിങ്ങളിൽ ചെ
യ്യപ്പെട്ടിട്ടുള്ള അതിശയങ്ങൾ തൂറിലും സിദൊനിലും ചെയ്യപ്പെട്ടി
രുന്നു എന്നു വരികിൽ അവർ പണ്ടെ തന്നെ ചാക്ക ശീലയിലും
</lg><lg n="൨൨"> വെണ്ണീറിലും അനുതപിക്കുമായിരുന്നു✱ എന്നാലും വിധി ദിവസ
ത്തിങ്കൽ നിങ്ങളെക്കാൾ തൂറിന്നും സിദൊന്നും എറ്റം അനുകൂലമാ
</lg><lg n="൨൩">കുമെന്ന ഞാൻ നിങ്ങളൊട പറയുന്നു✱ സ്വൎഗ്ഗത്തൊളം ഉയൎത്ത
പ്പെട്ടിരിക്കുന്ന കപ്പൎന്നഹൊമെ നീയും പാതാളം വരെയും താഴ്ത്ത
പ്പെടും എന്തുകൊണ്ടെന്നാൽ നിങ്കൽ ചെയ്യപ്പെട്ടിട്ടുള്ള അതിശയ
ങ്ങൾ സൊദൊമിൽ ചെയ്യപ്പെട്ടിരുന്നു എന്നുവരികിൽ അത ഇന്ന
</lg><lg n="൨൪">ത്തെ ദിവസം വരെക്കും നില്ക്കുമായിരുന്നു✱ എന്നാലും വിധി
ദിവസത്തിങ്കൽ നിന്നെക്കാൾ സൊദൊമെന്ന ദെശത്തിന്ന എറ്റം
അനുകൂലമാകുമെന്ന ഞാൻ നിങ്ങളൊട പറയുന്നു✱</lg>

<lg n="൨൫">ആ സമയത്ത യെശു ഉത്തരമായിട്ട പഠഞ്ഞു പിതാവെ സ്വ
ൎഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥ നീ ൟ കാൎയ്യങ്ങളെ ജ്ഞാനി
കളിൽ നിന്നും വിദ്വാന്മാരിൽനിന്നും മറെക്കയും ശിശുക്കൾക്ക വെളി
</lg><lg n="൨൬">പ്പെടുത്തുകയും ചെയ്തതുകൊണ്ട ഞാൻ നിന്നെ സ്തുതിക്കുന്നു✱ അ
ങ്ങിനെ തന്നെ പിതാവെ ഇപ്രകാരം നിനക്ക നല്ല ഇഷ്ടമായല്ലൊ✱
</lg><lg n="൨൭"> സകല കാൎയ്യങ്ങളും എന്റെ പിതാവിനാൽ എനിക്ക എല്പിക്കപ്പെ
ട്ടിരിക്കുന്നു പിതാവ അല്ലാതെ ഒരുത്തനും പുത്രനെ അറിയുന്നി
ല്ല പുത്രനും പുത്രൻ (അവനെ) ആൎക്ക പ്രകാശിപ്പിപ്പാൻ ഇച്ഛിക്കു
ന്നുവൊ അവന്നും അല്ലാതെ ഒരുത്തന്നും പിതാവിനെയും അറിയു</lg>

[ 37 ] <lg n="൨൮">ന്നില്ല✱ പ്രയാസപ്പെടുന്നവരും ഭാരം ചുമക്കപ്പെടുന്നവരുമായു
ള്ള നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നീങ്ങ</lg><lg n="൨൯">ളെ ആശ്വസിപ്പിക്കയും ചെയ്യും✱ എന്റെ നുകത്തെ നിങ്ങളു
ടെ മെൽ എറ്റു കൊൾവിൻ ഞാൻ സൌമ്യതയുള്ളവനും മനൊ
വിനയമുള്ളവനും ആകകൊണ്ട എങ്കൽനിന്ന പഠിക്കയും ചെയ്വിൻ
എന്നാൽ നിങ്ങൾ നിങ്ങളുടെ ആത്മാക്കൾക്ക ആശ്വാസത്തെ കണ്ടെ</lg><lg n="൩൦">ത്തും✱ എന്തുകൊണ്ടെന്നാൽ എന്റെ നുകം ലഘുവായും എന്റെ
ചുമട ഘനമില്ലാത്തതായുള്ളതാകുന്നു✱</lg>


൧൨ അദ്ധ്യായം

൧ ശിഷ്യന്മാർ ശാബത ദിവസത്തിൽ വിളവിലെ കതിരുകളെ
പറിക്കുന്നത.— ൩൧ പരിശുദ്ധാരമാവിന്ന വിരൊരാധമായുള്ള ദൂ
ഷണം മൊചിക്കപ്പെടുകയില്ല എന്നുള്ളത.

<lg n="">അക്കാലത്തിങ്കൽ യെശു ശാബത ദിവസത്തിൽ വിളഭൂമിക
ളിൽ കൂടി പൊയി എന്നാറെ അവന്റെ ശിഷ്യന്മാൎക്ക വിശന്നു അ</lg><lg n="൨">വർ കതിരുകളെ പറിച്ച ഭക്ഷിച്ചു തുടങ്ങുകയും ചെയ്തു✱ എന്നാ
റെ പറിശന്മാർ അരിനെ കണ്ടപ്പൊൾ കണ്ടാലും നിന്റെ ശിഷ്യ
ന്മാർ ശാബത ദിവസത്തിൽ ചെയ്വാൻ ന്യായമില്ലാത്തതിനെ ചെ</lg><lg n="൩">യ്യുന്നു എന്ന അവനൊട പറഞ്ഞു✱ എന്നാറെ അവൻ അവ
രൊട പറഞ്ഞു ദാവീദ തനിക്കും തന്നൊടു കൂടയുള്ളവൎക്കും വിശ</lg><lg n="൪">ന്നിരിക്കുമ്പൊൾ എന്തു ചെയ്തു✱ എങ്ങിനെ അവൻ ദൈവത്തി
ന്റെ ആലയത്തിലെക്ക ചെല്ലുകയും ആചാൎയ്യന്മാൎക്ക മാത്രമല്ലാതെ
കണ്ട തനിക്കെങ്കിലും തന്നൊടു കൂടയിരുന്നവൎക്കെങ്കിലും ഭക്ഷിപ്പാൻ
ന്യായമായിരുന്നില്ലാതുള്ള കാഴ്ച അപ്പങ്ങളെ ഭക്ഷിക്കയും ചെയ്തു</lg><lg n="൫"> എന്നുള്ളതിനെ നിങ്ങൾ വായിച്ചിട്ടില്ലയൊ✱ അല്ലെങ്കിൽ ആചാ
ൎയ്യന്മാർ ശാബത ദിവസങ്ങളിൽ ദൈവാലയത്തിൽ ശാബത ദിവ
സത്തെ അശുദ്ധിയാക്കീട്ടും കുറ്റമില്ലാത്തവരാകുന്നു എന്നുള്ളപ്രകാ</lg><lg n="൬">രം നീങ്ങൾ വെദപ്രമാണത്തിൽ വായിച്ചിട്ടില്ലയൊ✱ എന്നാൽ
ദൈവാലയത്തെക്കാൾ ഒരു ശ്രെഷ്ഠൻ ഇവിടെ ഉണ്ട എന്ന ഞാൻ</lg><lg n="൭"> നിങ്ങളൊട പറയുന്നു✱ ബലിയെ അല്ല കരുണയെ തന്നെ ഞാൻ
അഗ്രഹിക്കുന്നു എന്നുള്ളത എന്താകന്നു എന്ന നീങ്ങൾ അറിഞ്ഞി
രുന്നു എങ്കിൽ നിങ്ങൾ കുറ്റമില്ലാത്തവരെ ശിക്ഷക്ക വിധിക്കാ</lg><lg n="൮">തെ ഇരിക്കുമായിരുന്നു✱ എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ പു
ത്രൻ ശാബത ദിവസത്തിന്റെയും കൎത്താവാകുന്നു✱</lg>

<lg n="൯">പിന്നെ അവൻ അവിടെനിന്ന പുറപ്പെട്ട പൊയിട്ട അവരു</lg><lg n="൧൦">ടെ സഭയിലെക്ക ചെന്നു✱ കണ്ടാലും ഒരു കൈ ശൊഷിച്ചിട്ടു
ള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു അപ്പൊൾ അവർ അവനെ കു
റ്റപ്പെടുത്തുവാനായിട്ടു ശാബത ദിവസത്തിൽ സൌഖ്യമാക്കുന്നത</lg><lg n="൧൧"> ന്യായമൊ എന്ന അവനൊട ചൊദിച്ചു✱ എന്നാറെ അവൻ അ</lg> [ 38 ]

<lg n="">അവരൊടു പറഞ്ഞു നിങ്ങളിൽ യാതൊരു മനുഷ്യൻ തനിക്ക ഒരു ആ
ടുണ്ടായിട്ട അത ശബത ദിവസത്തിൽ ഒരു കുഴിയിൽ വീണാൽ</lg><lg n="൧൨"> അതിനെ പിടിച്ച കരെറ്റാതെ ഇരിക്കുന്നവനാകുമൊ✱ ആക
യാൽ ഒരു ആടിനെക്കാൾ ഒരു മനുഷ്യൻ എത്രയും വിശെഷപ്പെ
ട്ടിരിക്കുന്നു എന്നതുകൊണ്ട ശാബത ദിവസത്തിൽ നന്മ ചെയ്യുന്നത</lg><lg n="൧൩"> ന്യായമാകുന്നു✱ അപ്പൊൾ അവൻ ആ മനുഷ്യനൊട പറഞ്ഞു
നിന്റെ കയ്യെ നീട്ടുക എന്നാറെ അവൻ അതിനെ നീട്ടി അ
ത മറ്റതിനെപ്പൊലെ സൌഖ്യമായി യഥാസ്ഥാനപ്പെടുകയും
ചെയ്തു✱</lg>

<lg n="൧൪">എന്നാറെ പറിശന്മാർ പുറപ്പെട്ട തങ്ങൾ അവനെ എങ്ങിനെ
സംഹരിക്കെണ്ടു എന്ന അവന വിരൊധമായിട്ട ആലൊചന ചെ</lg><lg n="൧൫">യ്തു✱ എന്നാൽ യെശു അതിനെ അറിഞ്ഞപ്പൊൾ അവിടെനി
ന്ന വാങ്ങി പൊയി വളര പുരുഷാരങ്ങളും അവന്റെ പിന്നാലെ</lg><lg n="൧൬"> ചെന്നു അവൻ അവരെ എല്ലാവരെയും സൌഖ്യമാക്കി✱ തന്നെ</lg><lg n="൧൭"> പ്രസിദ്ധനാക്കരുതെന്ന അവരെ വിലക്കുകയും ചെയ്തു എശാ
യ ദീൎഘദൎശിയാൽ പറയപ്പെട്ടത നിവൃത്തിയാകെണ്ടുന്നതിന്നായി</lg><lg n="൧൮">രുന്നു✱ അത കണ്ടാലും ഞാൻ തിരഞ്ഞെടുത്തിട്ടുള്ള എന്റെ ഭൃ
ത്യൻ എന്റെ ആത്മാവ അവങ്കൽ നന്നായി ഇഷ്ടപ്പെടുന്നു എ
ന്റെ സ്നെഹിതൻ ഞാൻ എന്റെ ആത്മാവിനെ അവന്റെ മെൽ
ആക്കും അവൻ പുറജാതികൾക്ക വിധിയെ അറിയിക്കുയും ചെയ്യും✱</lg><lg n="൧൯"> അവൻ ശണ്ഠയിടുക എങ്കിലും നിലവിളിക്ക എങ്കിലും ഒരുത്തൻ
വീഥികളിൽ അവന്റെ ശബ്ദത്തെ കെൾക്ക എങ്കിലും ചെയ്കയി</lg><lg n="൨൦">ല്ല✱ അവൻ വിധിയെ ജയത്തിന്ന കൊണ്ടുപൊകുവൊളം അ
വൻ ചതഞ്ഞിട്ടുള്ള ഞാങ്ങണയെ മുറിക്കയില്ല മങ്ങി കത്തുന്ന തി</lg><lg n="൨൧">രിയെ കെടുത്തുകയുമില്ല✱ അവന്റെ നാമത്തിൽ പുറജാതികൾ
ആശ്രയിക്കയും ചെയ്യും✱</lg>

<lg n="൨൨">അപ്പൊൾ പിശാച ബാധിച്ചവനായും കുരുടനായും ഊമയാ
യുമുള്ള ഒരുത്തൻ അവന്റെ അടുക്കൽ കൊണ്ടുവരപ്പെട്ടു എന്നാ
റെ അവൻ അവനെ സൌഖ്യമാക്കി എന്നതുകൊണ്ട കുരുടനായും</lg><lg n="൨൩"> ഉൗമയായുമുള്ളവൻ സംസാരിക്കയും കാണുകയും ചെയ്തു✱ ജനങ്ങ
ളൊക്കയും വിസ്മയിച്ച ഇവൻ ദാവീദിന്റെ പുത്രനാകുന്നില്ലയൊ</lg><lg n="൨൪"> എന്നും പറഞ്ഞു✱ എന്നാൽ പറിശന്മാർ അതിനെ കെട്ടാറെ ഇ
വൻ പിശാചുക്കളുടെ പ്രമാണിയായ ബെത്സബുബിനെ കൊണ്ട അ
ല്ലാതെ പിശാചുക്കളെ പുറത്താക്കി കളയുന്നില്ല എന്ന പറഞ്ഞു✱</lg><lg n="൨൫"> എന്നാറെ യെശു അവരുടെ നിരൂപണങ്ങളെ അറിഞ്ഞ അവ
വരൊട പറഞ്ഞു തനിക്കു താൻ വിരൊധമായി പിരിഞ്ഞിരിക്കു
ന്ന രാജ്യം എല്ലാം നശിച്ചു പൊകുന്നു തനിക്കു താൻ വിരൊധമാ
യി പിരിഞ്ഞിരിക്കുന്ന യാതൊരു നഗരമൊ ഭവനമൊ നില്ക്കയി</lg><lg n="൨൬">ല്ല✱ സാത്താനും സത്താനെ പുറത്താക്കിക്കളയുന്നു എങ്കിൽ അ</lg>

[ 39 ] <lg n="">വൻ തനിക്കു താൻ വിരൊധമായി പിരിഞ്ഞിരിക്കുന്നുവല്ലൊ പി</lg><lg n="൨൭">ന്നെ അവന്റെ രാജ്യം എങ്ങിനെ നില്ക്കും✱ പിന്നെയും ഞാൻ
ബെത്സബുബിനെ കൊണ്ട പിശാചുക്കളെ പുറത്താക്കിക്കുളയുന്നു എ
ങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ട അവയെ പുറത്താക്കി കളയു
ന്നു ആയതുകൊണ്ട അവർ നിങ്ങളുടെ ന്യായാധിപതിമാരായി ഭവി</lg><lg n="൨൮">ക്കും✱ എന്നാൽ ഞാൻ ദൈവത്തിന്റെ ആത്മാവിനെ കൊണ്ട പിശാ
ചുക്കളെ പുറത്താക്കികളയുന്നു എങ്കിൽ അപ്പൊൾ ദൈവത്തിന്റെ</lg><lg n="൨൯"> രാജ്യം നിങ്ങളുടെ അടുക്കർ വന്നിരിക്കുന്നു✱ അല്ലെങ്കിൽ ബലവാ
നെ മുമ്പെ ബന്ധിക്കാതെ കണ്ട ഒരുത്തന ഒരു ബലവാന്റെ ഭ
വനത്തിലെക്ക കടപ്പാനും അവന്റെ വസ്തുക്കളെ അപഹരിപ്പാനും
എങ്ങിനെ കഴിയും (അവനെ ബന്ധിച്ചാൽ) അപ്പൊൾ അവന്റെ</lg><lg n="൩൦"> ഭവനത്തെ കവരുകയും ചെയ്യാം✱ എന്നൊടു കൂടയില്ലാത്തവൻ
എനിക്കു വിരൊധമായിരിക്കുന്നു എന്നൊടു കൂടെ കൂട്ടാത്തവൻ ഭി</lg><lg n="൩൧">ന്നിപ്പിക്കയും ചെയ്യുന്നു✱ ആയതുകൊണ്ട ഞാൻ നിങ്ങളൊട പറ
യുന്നു സകല പാപവും ദൂഷണവും മനുഷ്യരൊട ക്ഷമിക്കപ്പെടും
(പരിശുദ്ധ) ആത്മാവിന്ന വിരൊധമായുള്ള ദൂഷണം മനുഷരൊട</lg><lg n="൩൨"> ക്ഷമിക്കപ്പെടുകയില്ല താനും✱ ആരെങ്കിലും മനുഷ്യന്റെ പുത്രന്ന
വിരൊധമായി ഒരു വചനത്തെ പറഞ്ഞാൽ അത അവനൊട
ക്ഷമിക്കപ്പെടും എന്നാൽ ആരെങ്കിലും പരിശുദ്ധാത്മാവിന്ന വിരൊ
ധമായി പറഞ്ഞാൽ അത അവനൊട ഇഹ ലൊകത്തിലെങ്കിലും
പരലൊകത്തിലെങ്കിലും ക്ഷമിക്കപ്പെട്ടുകയില്ല✱</lg>

<lg n="൩൩">വൃക്ഷത്തെ നല്ലതും അതിന്റെ ഫലത്തെ നല്ലതും ആക്കുവിൻ
അല്ലെങ്കിൽ വൃക്ഷത്തെ ആകാത്തതും അതിന്റെ ഫലത്തെ ആകാ
ത്തതും ആക്കുവിൻ ഫലത്താൽ വൃക്ഷം അറിയപ്പെടുന്നുവല്ലൊ✱</lg><lg n="൩൪"> അണലിക്കുട്ടികളെ നിങ്ങൾ ദൊഷമുള്ളവരാകകൊണ്ട നല്ല കാൎയ്യ
ങ്ങളെ പറവാൻ എങ്ങിനെ കഴിയും എന്തുകൊണ്ടെന്നാൽ ഹൃദയ</lg><lg n="൩൫"> പരിപൂൎണ്ണതയിൽനിന്ന വായ പറയുന്നു✱ ഒരു നല്ല മനുഷ്യൻ
ഹൃദയത്തിന്റെ നല്ല നിക്ഷെപത്തിൽനിന്ന നല്ല കാൎയ്യങ്ങളെ പു
റപ്പെടിക്കുന്നു ദൊഷമുള്ളൊരു മനുഷ്യൻ ദൊഷമുള്ള നിക്ഷെപ
ത്തിൽനിന്ന ദൊഷമുള്ള കാൎയ്യങ്ങളെ പുറപ്പെടീക്കയും ചെയ്യുന്നു✱</lg><lg n="൩൬"> എന്നാൽ ഞാൻ നിങ്ങളൊട പറയുന്നു യാതൊരു വ്യൎത്ഥ വാക്കിനെ
മനുഷ്യർ സംസാരിക്കുമൊ അവർ അതിനായ്കൊണ്ട വിധി ദിവസ</lg><lg n="൩൭">ത്തിങ്കൽ കണക്ക ബൊധിപ്പിക്കെണ്ടിവരും✱ എന്തുകൊണ്ടെന്നാൽ
നീ നിന്റെ വചനങ്ങളാൽ നീതിമാക്കപ്പെടും നിന്റെ വചനങ്ങ
ളാൽ നീ ശിക്ഷക്ക വിധിക്കപ്പെടുകയും ചെയ്യും✱</lg>

<lg n="൩൮">അപ്പൊൾ ഉപദ്ധ്യായന്മാരിലും പറിശന്മാരിലും ചിലർ ഗുരൊ
നിങ്കൽനിന്ന ഒരു ലക്ഷ്യത്തെ കാണ്മാൻ ഞങ്ങൾക്ക മനസ്സുണ്ട എ</lg><lg n="൩൯">ന്ന ഉത്തരമായിട്ട പറഞ്ഞു✱ എന്നാറെ അവൻ ഉത്തരമായിട്ട
അവരൊട പറഞ്ഞു ദൊഷമായും വ്യഭിചാരമായുള്ളൊരു സന്ത</lg> [ 40 ]

<lg n="">രി ഒരു ലക്ഷ്യത്തെ അന്വെഷിക്കുന്നു യൊനാ എന്ന ദീൎഘദൎശി
യുടെ ലക്ഷ്യമല്ലാതെ മറ്റൊരു ലക്ഷ്യവും അതിന്ന കൊടുക്കപ്പെ</lg><lg n="൪൦">ടുകയില്ല✱ എന്തുകൊണ്ടെന്നാൽ യൊനാ എതുപ്രകാരം മത്സ്യത്തി
ന്റെ വയറ്റിൽ മൂന്നു പകലും മൂന്നു രാവുമായിരുന്നുവൊ അപ്ര
കാരം മനുഷ്യന്റെ പുത്രനും ഭൂമിയുടെ ഹൃദയത്തിൽ മൂന്നു പക</lg><lg n="൪൧">ലും മൂന്നു രാവുമിരിക്കും✱ നിനവായ മനുഷ്യർ വിധിയിൽ ൟ
സന്തതിയൊടു കൂട എഴുനീല്ക്കുകയും അതിനെ ശിക്ഷക്ക വിധിക്ക
യും ചെയ്യു അതെന്തുകൊണ്ടെന്നാൽ അവർ യൊനയുടെ പ്രസംഗ
ത്തിങ്കൽ അനുതപിച്ചു എന്നാൽ കണ്ടാലും യൊനായെക്കാൾ ഒരു</lg><lg n="൪൨"> ശ്രെഷ്ഠൻ ഇവിടെ ഉണ്ട✱ തെക്കെ രാജ സ്ത്രീ വിധിയിങ്കൽ ൟ
സന്തരിയൊടു കൂട എഴുനീല്ക്കയും അതിനെ ശിക്ഷക്ക വിധിക്ക
യും ചെയ്യും അതെന്തുകൊണ്ടെന്നാൽ അവൾ ഭൂമിയുടെ അറുതികളിൽ
നിന്ന ശലൊമൊന്റെ ജ്ഞാനത്തെ കെൾപ്പാനായിട്ട വന്നു കണ്ടാ</lg><lg n="൪൩">ലും ശലൊമൊനെക്കാൾ ഒരു ശ്രെഷ്ഠൻ ഇവിടെ ഉണ്ട✱ മ്ലെച്ശാ
ത്മാവ ഒരു മനുഷ്യങ്കൽനിന്ന പുറപ്പെട്ടപ്പൊൾ അവൻ നീരില്ലാ
ത്ത സ്ഥലങ്ങളിൽ ആശ്വാസത്തെ അന്വെഷിച്ചുകൊണ്ട സഞ്ചരി</lg><lg n="൪൪">ക്കുന്നു കാണുന്നതുമില്ല✱ അപ്പൊൾ അവൻ പറയുന്നു ഞാൻ വി
ട്ട പുറപ്പെട്ടു പൊന്ന എന്റെ വീട്ടിലെക്ക തിരിച്ചു പൊകും പി
ന്നെ അവൻ വരുമ്പൊൾ അതിനെ ഒഴിയപ്പെട്ടതും അടിച്ചവാരി</lg><lg n="൪൫"> അലങ്കരിക്കപ്പെട്ടതുമായി കാണുന്നു✱ അപ്പൊൾ അവൻ ചെന്ന
തന്നെക്കാൾ അധികം ദുഷ്ടതയുള്ള മറ്റു ഏഴാത്മാക്കളെ തന്നൊടു
കൂട കൂട്ടി കൊണ്ടുവരികയും അവർ അകത്ത കടന്ന അവിടെ പാ
ൎക്കയും ചെയ്യുന്നു ആ മനുഷ്യന്റെ ഒടുക്കത്ത കാൎയ്യങ്ങൾ മുമില
ത്തെതിലും വഷളായി ഭവിക്കയും ചെയ്യുന്നു അപ്രകാരം തന്നെ ൟ
ദുഷ്ഠതയുള്ള സന്തതിക്കും ഭവിക്കും✱</lg>

<lg n="൪൬">പിന്നെ അവൻ ജനങ്ങളൊട ഇനിയും സംസാരിക്കുമ്പൊൾ ക
ണ്ടാലും അവന്റെ മാതാവും സഹൊദരന്മാരും അവനൊട സംസാ</lg><lg n="൪൭">രിപ്പാൻ അഗ്രഹിച്ചിട്ട പുറത്ത നിന്നു✱ അപ്പൊൾ ഒരുത്തൻ അ
വനൊട കണ്ടാലും നിന്റെ മാതാവും നിന്റെ സഹൊദരന്മാരും
നിന്നൊട സംസാരിപ്പാൻ ആഗ്രഹിച്ചിട്ട പുറത്ത നില്ക്കുന്നു എന്ന</lg><lg n="൪൮"> പറഞ്ഞു✱ എന്നാറെ അവൻ തന്നൊട പറഞ്ഞവനൊട ഉത്ത
രമായിട്ട എന്റെ മാതാവ ആരാകുന്നു എന്റെ സഹൊദരന്മാ</lg><lg n="൪൯">രും ആരാകുന്നു എന്ന പറഞ്ഞു✱ പിന്നെ അവൻ തന്റെ ക
യ്യെ തന്റെ ശിഷ്യന്മാരുടെ നെരെ നീട്ടി പറഞ്ഞു കണ്ടാലും എ</lg><lg n="൫൦">ന്റെ മാതാവും എന്റെ സഹൊദരന്മാരും✱ എന്തുകൊണ്ടെന്നാൽ
ആരെങ്കിലും സ്വൎഗ്ഗത്തിങ്കലുള്ളവനായ എന്റെ പിതാവിന്റെ ഇ
ഷ്ടത്തെ ചെയ്യുന്നുവൊ അവൻ എന്റെ സഹൊദരനും സഹൊദ
രിയും മാതാവും ആകുന്നു✱</lg>

[ 41 ] ൧൩ അദ്ധ്യായം

൩ വിതക്കുന്നവന്റെയും വിത്തിന്റെയും സംഗതി.— ൨൪ മ
റ്റ പല ഉപമകൾ.—൩൧ ഇന്ന സംഗതി കൊണ്ട ക്രിസ്തു ഉപ
മകളായി സംസാരിച്ചു എന്നുള്ളത .

<lg n="">ആ ദിവസത്തിങ്കൽ തന്നെ യെശു ഭവനത്തിൽനിന്ന പുറപ്പെ</lg><lg n="൨">ട്ട സമുദ്രത്തിന്റെ അരികെ ഇരുന്നു✱ അപ്പൊൾ അവന്റെ
അടുക്കൽ വളര പുരുഷാരങ്ങൾ വന്നു കൂടി എന്നതുകൊണ്ട അ
വൻ ഒരു പടവിലെക്കു കരെറി ഇരുന്നു പുരുഷാരവുമെല്ലാം ക</lg><lg n="൩">രയിൽ നിന്നു✱ പിന്നെ അവൻ വളര കാൎയ്യങ്ങളെ ഉപമകളാ
യിട്ട അവരൊട പറഞ്ഞു കണ്ടാലും വിതക്കുന്നവൻ ഒരുത്തൻ വി</lg><lg n="൪">തപ്പാനായിട്ട പുറപ്പെട്ടു എന്നാറെ അവൻ വിതക്കുമ്പൊൾ ചില
തവഴിഅരികെ വീണു പക്ഷികൾ വന്ന അതിനെ ഭക്ഷിച്ചുകളകയും</lg><lg n="൫"> ചെയ്തു✱ മറ്റ ചിലത എറിയ മണ്ണില്ലാത്തപാറയുള്ള സ്ഥലങ്ങളിൽ</lg><lg n="൬"> വീണു അവയ്ക്കു മണ്ണ താഴ്ചയില്ലായ്ക കൊണ്ട അത ഉടനെ മുളക്കയും
ചെയ്തു✱ പിന്നെ സൂൎയ്യൻ ഉദിച്ചപ്പൊൾ അത വാടി പൊയി അ</lg><lg n="൭">തിന്ന വെരില്ലായ്ക കൊണ്ട ഉണങ്ങി പൊകയും ചെയ്തു✱ മറ്റു ചി
ലതും മുള്ളുകളുടെ ഇടയിൽ വിണു മുള്ളുകൾ വളൎന്ന അതിനെ</lg><lg n="൮"> ഞെരുക്കി കളകയും ചെയ്തു✱ എന്നാറെ മറ്റ ചിലത നല്ല നി
ലത്തിൽ വീന്നു ഒന്ന നൂറായും ഒന്ന അറുവതായും ഒന്ന മുപ്പതാ</lg><lg n="൯">യും ഫലം തരികയും ചെയ്തു✱ കെൾപ്പാൻ ചെവികളുള്ളവൻ
കെൾക്കട്ടെ✱</lg>

<lg n="൧൦">പിന്നെ ശിഷ്യന്മാർ അടുക്കൽ വന്ന നീ എന്തിന ഉപമകളാ
യിട്ട അവരൊട സംസാരിക്കുന്നു എന്ന അവനൊട പറഞ്ഞു✱</lg><lg n="൧൧"> എന്നാറെ അവൻ അവരൊട ഉത്തരമായിട്ട പറഞ്ഞു സ്വൎഗ്ഗരാജ്യ
ത്തിന്റെ രഹസ്യങ്ങളെ അറിവാനായിട്ട നിങ്ങൾക്ക നൽകപ്പെട്ടി</lg><lg n="൧൨">രിക്കുന്നു എന്നാൽ അവൎക്ക നൽകപ്പെട്ടിരിക്കുന്നില്ല✱ എന്തുകൊ
ണ്ടെന്നാൽ ആൎക്കെങ്കിലും ഉണ്ടൊ അവന്ന കൊടുക്കപ്പെടും അവന്ന പ
രിപൂൎണ്ണമുണ്ടാകയും ചെയ്യും എന്നാൽ ആൎക്കെങ്കിലും ഇല്ലയൊ അവ</lg><lg n="൧൩">ന്നുള്ളതും അവങ്കൽനിന്ന അപഹരിക്കപ്പെടും✱ ഇത ഹെതുവാ
യിട്ട ഞാൻ അവരൊട ഉപമകളായിട്ട പറയുന്നു എന്തുകൊണ്ടെ
ന്നാൽ അവർ കണ്ടിട്ടും കാണുന്നില്ല കെട്ടിട്ടും കെൾക്കുന്നില്ല തിരി</lg><lg n="൧൪">ച്ചറിയുന്നതുമില്ല✱ വിശെഷിച്ചും എശായായുടെ ദീൎഘദൎശനം അ
വരിൽ നിവൃത്തിയാകുന്നു പറയുന്നത നിങ്ങൾ ചെവിക്കൊണ്ട കെ
ൾക്കും തിരിച്ചറിയാതെയും നിങ്ങൾ കണ്ടിട്ടും കാണും അറിയാതെ</lg><lg n="൧൫">യും ഇരിക്കും✱ എന്തുകൊണ്ടെന്നാൽ ൟ ജനം എപ്പൊഴെങ്കിലും
കണ്ണുകൾ കൊണ്ട കാണുകയും ചെവികൾ കൊണ്ട കെൾക്കയും ഹൃ
ദയം കൊണ്ട തിരിച്ചറികയും മനസ്സ തിരിയപ്പെടുകയും ഞാൻ അവ
രെ സ്വസ്ഥതപ്പെടുത്തുകയും ചെയ്യാതെ ഇരിപ്പാനായിട്ട അവരുടെ
ഹൃദയം തടിച്ചിരിക്കുന്നു അവരുടെ ചെവികൾ അസഹ്യമായി കെ</lg> [ 42 ]

<lg n="൧൬">ൾക്കുന്നു അവർ തങ്ങളുടെ കണ്ണുകളെ അടക്കയും ചെയ്തു✱ എ
ന്നാൽ നിങ്ങളുടെ കണ്ണകൾ കാണുന്നതുകൊണ്ടും നിങ്ങളുടെ ചെ</lg><lg n="൧൭">വികൾ കെൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവയാകുന്നു✱ എന്തു
കൊണ്ടെന്നാൽ വളര ദീൎഘദൎശിമാരും നീതിമാന്മാരും നിങ്ങൾ കാ
ണുന്ന കാൎയ്യങ്ങളെ കാണ്മാനും നിങ്ങൾ കെൾക്കുന്ന കാൎയ്യങ്ങളെ കെ
ൾപ്പാനും ആഗ്രഹിച്ചു എന്നാറെ അവർ കണ്ടതുമില്ല കെട്ടതുമില്ല എ
ന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു✱</lg>

<lg n="൧൮">അതുകൊണ്ട നിങ്ങൾ വിതക്കുന്നവന്റെ ഉപമയെ കെട്ടുകൊൾ</lg><lg n="൧൯">വിൻ✱ യാതൊരുത്തനും രാജ്യത്തിന്റെ വചനത്തെ കെട്ടിട്ട
അതിനെ തിരിച്ചറിയാതിരിക്കുമ്പൊൾ ദുഷ്ടനായവൻ വരികയും അ
വന്റെ ഹൃദയത്തിൽ വിതക്കപ്പെട്ടതിനെ അപഹരിക്കയും ചെയ്യു</lg><lg n="൨൦">ന്നു ഇവൻ വഴിയരികെ വിത്ത പ്രാപിക്കുന്നവനാകുന്നു✱ എ
ന്നാൽ പാറയുള്ള സ്ഥലങ്ങളിൽ വിത്ത പ്രാപിക്കുന്നവൻ വചന
ത്തെ കെൾക്കയും ഉടനെ അതിനെ സന്തൊഷത്തൊടെ പരിഗ്ര</lg><lg n="൨൧">ഹിക്കയും ചെയ്യുന്നവനാകുന്നു✱ എങ്കിലും തങ്കൽ വെരില്ല അവൻ
അനിത്യമായിട്ടുള്ളവത്രെ ആകുന്നത പിന്നെ വചനത്തിന്റെ
നിമിത്തമായിട്ട കഷ്ടത എങ്കിലും ഉപദ്രവമെങ്കിലും ഉണ്ടാകുമ്പൊൾ</lg><lg n="൨൨"> ഉടനെ അവൻ വിരുദ്ധപ്പെടുന്നു✱ പിന്നെ മുള്ളുകളുടെ ഇടയിൽ
വിത്ത പ്രാപിക്കുന്നവൻ വചനത്തെ കെൾക്കുന്നവനാക്കുന്നു ഇഹ
ലൊകത്തിന്റെ വിചാരവും ധനത്തിന്റെ വഞ്ചനയും വചനത്തെ</lg><lg n="൨൩"> ഞെരുക്കികളയുന്നു അത നിഷ്ഫലമായി തീരുകയും ചെയ്യുന്നു* എ
ന്നാൽ നല്ല നിലത്തിൽ വിത്ത പ്രാപിക്കുന്നവൻ വചനത്തെ കെ
ൾക്കയും അറികയും ചെയ്യുന്നവനാകുന്നു വിശെഷിച്ചും അവൻ ഒന്ന
നൂറായും ഒന്ന അറുപതായും ഒന്ന മുപ്പതായും ഫലങ്ങളെ ഫലിച്ച
തരികയും ചെയ്യുന്നു✱</lg>

<lg n="൨൪">മറ്റൊരു ഉപമയെ അവൻ അവൎക്ക പറഞ്ഞ കാണിച്ചു ആയ
തെന്തെന്നാൽ തന്റെ വയലിൽ നല്ല വിത്തിനെ വിതച്ചിട്ടുള്ളൊരു</lg><lg n="൨൫"> മനുഷ്യന്ന സ്വൎഗ്ഗരാജ്യം സദൃശമായിരിക്കുന്നു✱ എന്നാൽ മനുഷ്യർ
ഉറങ്ങിയിരിക്കുമ്പൊൾ അവന്റെ ശത്രു വന്ന കൊതമ്പിന്റെ ഇ</lg><lg n="൨൬">ടയിൽ കളകളെ വിതച്ച പൊയ്ക്കൊൾകയും ചെയ്തു✱ എന്നാറെ ഞാ
റ വളൎന്ന ഫലത്തെയും ചെയ്തപ്പൊൾ തന്നെ കളകളും കൂട കാണ</lg><lg n="൨൭">പ്പെട്ടു✱ അപ്പൊൾ ഗൃഹസ്ഥന്റെ ഭൃത്യന്മാർ അടുക്കൽ വന്ന യജ
മാനനെ നീ നിന്റെ വയലിൽ നല്ല വിത്തിനെ വിതച്ചില്ലയൊ
പിന്നെ കളകൾ അതിന്ന എവിടെനിന്ന ഉണ്ടായി എന്ന അവ</lg><lg n="൨൮">നൊട പറഞ്ഞു✱ അവൻ അവരൊട ശത്രുവായ ഒരുത്തൻ
ഇതിനെ ചെയ്തു എന്ന പറഞ്ഞു ഭൃത്യന്മാർ അവനൊട എന്നാൽ
ഞങ്ങൾ ചെന്ന അവയെ പറിച്ചു കളവാൻ മനസ്സുണ്ടൊ എന്ന പ</lg><lg n="൨൯">റഞ്ഞു✱ എന്നാറെ അവൻ പറഞ്ഞു ഇല്ല നിങ്ങൾ കളകളെ പ
റിക്കുമ്പൊൾ അവയൊടു കൂട കൊതമ്പിനെ വെരൊടെ പറിച്ച ക</lg>

[ 43 ] <lg n="൩൦">ളയാതെ കണ്ട✱ രണ്ടും കൂട കൊയിത്തിന്നൊളം വളരട്ടെ അ
പ്പൊൾ കൊയിത്തു കാലത്തിങ്കിൽ ഞാൻ കൊയിത്തുകാരൊട പ
റയും മുമ്പെ കളകളെ പറിക്കയും അവയെ ചുട്ടുകളയുന്നതിന്ന കെ
ട്ടുകളായി കെട്ടുകയും ചെയ്വിൻ എന്നാൽ കൊതമ്പിനെ എന്റെ ക
ളപ്പുരയിൽ കൂട്ടുവിൻ✱</lg>

<lg n="൩൧">മറ്റൊരു ഉപമയെ അവൻ അവൎക്ക പറഞ്ഞു കാണിച്ചു ആയ
തെന്തെന്നാൽ സ്വൎഗ്ഗരാജ്യം ഒരു കടുകമണിയൊട സദൃശമാകുന്നു
അതിനെ ഒരു മനുഷ്യൻ എടുത്ത തന്റെ വയലിൽ വിതച്ചു✱</lg><lg n="൩൨"> അത സകല വിത്തുകളെക്കാളും ചെറിയത തന്നെ ആകുന്നു എ
ന്നാൽ അത വളൎന്നപ്പൊൾ സസ്യങ്ങളിൽ ഏറ്റവും വലിയതാകുന്നു
ഒരു വൃക്ഷമായി തീരുകയും ചെയ്യുന്നു എന്നതുകൊണ്ട ആകാശത്തി
ലുള്ള പക്ഷികൾ അതിന്റെ കൊമ്പുകളിൽവന്ന വസിക്കുന്നു✱</lg>

<lg n="൩൩">മറ്റൊരു ഉപമയെ അവൻ അവരൊടു പറഞ്ഞു സ്വൎഗ്ഗരാജ്യം
പുളിച്ചമാവിനൊട സദൃശമാകുന്നു ആയതിനെ ഒരു സ്ത്രീ എടുത്ത
മൂന്ന പറ മാവിൽ ഒക്കയും പുളിക്കുവൊളത്തിന്ന അടക്കി വെച്ചു✱</lg><lg n="൩൪"> ൟ കാൎയ്യങ്ങളെ ഒക്കെയും യെശു പുരുഷാരത്തൊട ഉപമകളായി
ട്ട പറഞ്ഞു ഒരു ഉപമ കൂടാതെ അവരൊട പറഞ്ഞതുമില്ല✱</lg><lg n="൩൫"> ഞാൻ എന്റെ വായിനെ ഉപമകളായി തുറക്കും ലൊകത്തി
ന്റെ ആരംഭം മുതൽ മറപൊരുളായിരുന്ന കാൎയ്യങ്ങളെ അറി
യിക്കുമെന്ന ദീൎഘദൎശിയാൽ പറയപ്പെട്ടത നിവൃത്തിയാകെണ്ടുന്ന
തിന്ന ആയിരുന്നു✱</lg>

<lg n="൩൬">അപ്പൊൾ പുരുഷാരത്തെ അയച്ചിട്ട യെശു ഭവനത്തിലെക്ക
ചെന്നു എന്നാറെ അവന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വ
ന്ന വയലിലെ കളകളുടെ ഉപമയെ ഞങ്ങൾക്ക തെളിയിക്കെണ</lg><lg n="൩൭">മെന്ന പറഞ്ഞു✱ അവൻ ഉത്തരമായിട്ട അവരൊട പറഞ്ഞു ന</lg><lg n="൩൮">ല്ല വിത്ത വിതക്കുന്നവൻ മനുഷ്യന്റെ പുത്രനാകുന്നു✱ വയല
ലൊകം ആകുന്നു നല്ല വിത്ത രാജ്യത്തിന്റെ മക്കളാകുന്നു✱ എന്നാൽ</lg><lg n="൩൯"> കളകൾ ദുഷ്ടനായവന്റെ മക്കളാകുന്നു✱ അവയെ വിതച്ചിട്ടുള്ള
ശത്രു പിശാചകുന്നു കൊയിത്ത ലൊകത്തിന്റെ അവസാനമാ</lg><lg n="൪൦">കുന്നു ന്നെ കൊയിത്തുകാർ ദൈവ ദൂതന്മാരാകുന്നു✱ ആക
യാൽ കളകൾ എതുപ്രകാരം കൂട്ടി അഗ്നിയിൽ ചുടിയിക്കപ്പെടുന്നു
വൊ അപ്രകാരം ഇഹലൊകത്തിന്റെ അവസാനത്തിങ്കൽ ഉ</lg><lg n="൪൧">ണ്ടാകും✱ മനുഷ്യന്റെ പുത്രൻ തന്റെ ദൂതന്മാരെ അയ്ക്കും അ
വർ അവന്റെ രാജ്യത്തിൽനിന്ന സകല വിരുദ്ധങ്ങളെയും അക്ര</lg><lg n="൪൨">മം ചെയ്യുന്നവരെയും കൂട്ടുകയും✱ അവരെ അഗ്നിക്കുണ്ഡത്തിലെക്ക
ഇട്ടു കളകയും ചെയ്യും അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും✱</lg><lg n="൪൩"> അപ്പൊൾ നീതിമാന്മാർ സൂൎയ്യനെപ്പൊലെ തങ്ങളുടെ പിതാവി
ന്റെ രാജ്യത്തിൽ ശൊഭിക്കും കെൾപ്പാൻ ചെവികളുള്ളവൻ കെ
ൾക്കട്ടെ✱</lg> [ 44 ]

<lg n="൪൪">പിന്നെയും സ്വൎഗ്ഗരാജ്യം ഒരു വയലിൽ ഒളിക്കപ്പെട്ടൊരു നി
ക്ഷെപത്തൊട സദൃശമാകുന്നു ആയതിനെ ഒരു മനുഷ്യൻ കണ്ടെ
ത്തിയാറെ അതിനെ ഒളിച്ചു വെക്കയും അതിങ്കലുള്ള സന്തൊഷ
ത്താൽ ചെന്ന തനിക്കുള്ള സകലത്തെയും വില്ക്കയും ആ വയലി
നെ കൊള്ളുകയും ചെയ്യുന്നു✱</lg>

<lg n="൪൫">പിന്നെ സ്വൎഗ്ഗരാജ്യം നല്ല മുത്തുകളെ അന്വെഷിക്കുന്ന വ്യാപാ</lg><lg n="൪൬">രിയായൊരു മനുഷ്യനൊട സദൃശമാകുന്നു✱ അവൻ വില എറിയി
ട്ടുള്ളൊരു മുത്തിനെ കണ്ടെത്തിയാറെ അവൻ ചെന്ന തനിക്കുള്ള
സകലത്തെയും വില്ക്കയും അതിനെ കൊള്ളുകയും ചെയ്തു✱</lg>

<lg n="൪൭">പിന്നെയും സ്വൎഗ്ഗരാജ്യം സമുദ്രത്തിലെക്ക ഇടപ്പെട്ടതായും സക
ല ജാതിയിൽനിന്നും കൂട്ടിയതായുള്ളൊരു വലയൊട സദൃശമാ</lg><lg n="൪൮">കുന്നു✱ ആയതിനെ അത നിറഞ്ഞപ്പൊൾ അവർ കരെക്ക വ
ലിച്ച കരെറ്റി ഇരുന്ന നല്ലതിനെ പാത്രങ്ങളിൽ കൂട്ടിചെൎക്കയും</lg><lg n="൪൯"> ആകാത്തതിനെ എറിഞ്ഞ കളകയും ചെയ്തു✱ ഇപ്രകാരം തന്നെ
ലൊകത്തിന്റെ അവസാനത്തികൽ ഉണ്ടാകും ദൈവദൂതന്മാർ പു
റപ്പെടുകയും ദുഷ്ടന്മാരെ നീതിമാന്മാരുടെ ഇടയിൽനിന്ന വെറു
തിരിക്കയും✱ അവരെ അഗ്നിക്കുണ്ഡത്തിലെക്ക ഇട്ടു കളകയും ചെ</lg><lg n="൫൦">യ്യും അവിടെ കരച്ചിലും പല്ലു കടിയും ഉണ്ടാകും✱</lg>

<lg n="൫൧">യെശു അവരൊട പറയുന്നു നിങ്ങൾ ൟ കാൎയ്യങ്ങളെ ഒക്കയും
തിരിച്ചറിഞ്ഞുവൊ ഉവ്വ കൎത്താവെ എന്ന അവർ അവനൊട പ</lg><lg n="൫൨">റയുന്നു✱ അപ്പൊൾ അവൻ അവരൊട പറഞ്ഞു ആയതുകൊണ്ട
സ്വൎഗ്ഗരാജ്യത്തിലെക്ക പഠിപ്പിക്കപ്പെട്ട ഉപാദ്ധ്യായൻ എല്ലാം ത
ന്റെ നിക്ഷെപത്തിൽനിന്ന പുതിയതായിട്ടും പഴയതായിട്ടുമുള്ള
കാൎയ്യങ്ങളെ പുറപ്പെടിക്കുന്നവനായി ഗൃഹസ്ഥനായൊരു മനുഷ്യ
നൊട സദൃശനാകുന്നു✱</lg>

<lg n="൫൩">പിന്നെ ഉണ്ടായത എന്തെന്നാൽ യെശു ൟ ഉപമകളെ പറ
ഞ്ഞ തികഞ്ഞതിന്റെ ശെഷം അവൻ അവിടെനിന്ന പുറപ്പെട്ടു</lg><lg n="൫൪"> പൊയി✱ പിന്നെ അവൻ തന്റെ സ്വദെശത്തിലെക്ക വന്നാറെ
അവരുടെ ദൈവ സഭയിൽ അവരെ പഠിപ്പിച്ചു എന്നതുകൊണ്ട
അവർ വിസ്മയിച്ച പറഞ്ഞു ഇവന്ന ൟ ജ്ഞാനവും അതിശയങ്ങ</lg><lg n="൫൫">ളും എവിടെനിന്നുണ്ടായി✱ ഇവൻ തച്ചുപണിക്കാരന്റെ പുത്ര
നല്ലോ ഇവന്റെ മാതാവ് മറിയയെന്ന പരയപ്പെടുന്നവളല്ലയൊ
ഇവന്റെ സഹൊദരന്മാർ യാക്കൊബും യൊസയും ശിമൊനും യെ</lg><lg n="൫൬">ഹൂദായുമല്ലയൊ✱ ഇവന്റെ സഹൊദരിമാരെല്ലാവരും നമ്മൊ
ടു കൂടി ഇരിക്കുന്നില്ലയൊ പിന്നെ ഇവന്ന ൟ കാൎയ്യങ്ങളൊക്കയും</lg><lg n="൫൭"> എവിടെനിന്നുണ്ടായി✱ വിശെഷിച്ച അവർ അവങ്കൽ വിരുദ്ധ
പ്പെട്ടു എന്നാറെ യെശു അവരൊട പറഞ്ഞു ഒരു ദീൎഘദൎശി അ
വന്റെ സ്വദെശത്തിലും അവന്റെ ഭവനത്തിലും അല്ലാതെ ക</lg><lg n="൫൮">ണ്ട അവമാനമുള്ളവനില്ല✱ അവരുടെ അവിശ്വാസത്തിന്റെ</lg>

[ 45 ] ഹെതുവായിട്ട അവൻ അവിടെ എറ അതിശയങ്ങളെ ചെയ്തതു
മില്ല✱

൧൪ അദ്ധ്യായം

൧ ക്രിസ്തുവിനെ കുറിച്ച എറൊദെസിന്റെ അഭിപ്രായം.— ൧൩
അഞ്ച അപ്പത്തിന്റെയും.— ൨൨ സദുദ്രത്തിന്മെൽ കൂടി ന
ടക്കുന്നതിന്റെയും അത്ഭുതം.

<lg n="">അക്കാലത്തിങ്കൽ തെത്രാൎക്കെനായ എറൊദെസ യെശുവി</lg><lg n="൨">ന്റെ കീൎത്തിയെ കെട്ടു✱ അപ്പൊൾ അവൻ തന്റെ ഭൃത്യന്മാ
രൊട പറഞ്ഞു. ഇവൻ യെഹന്നാൻ ബപ്തിസ്താകുന്നു അവൻ മരിച്ചവ
രിൽനിന്ന ഉയിൎത്തെഴുനീറ്റു അതകൊണ്ട അതിശയങ്ങൾ അവങ്കൽ</lg><lg n="൩"> നടപ്പായിരിക്കയും ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ എറൊദെസ
തന്റെ സഹൊദരനായ പീലിപ്പൊസിന്റെ ഭാൎയ്യ എറൊദ്യയു
ടെ നിമിത്തമായിട്ട യൊഹന്നാനെ പിടിച്ച അവനെ ബന്ധിപ്പിക്കയും</lg><lg n="൪"> കാരാഗൃഹത്തിലാക്കിയിടുകയും ചെയ്തിരുന്നു✱ എന്തുകൊണ്ടെന്നാൽ
യൊഹന്നാൻ അവനൊട അവളെ പരിഗ്രഹിപ്പാൻ നിനക്ക ന്യാ</lg><lg n="൫">യമല്ല എന്ന പറഞ്ഞിട്ടുണ്ടായിരുന്നു✱ പിന്നെ അവനെ കൊല്ലു
വാൻ അവന്ന മനസ്സായിരിക്കുമ്പൊൾ അവൻ ജനങ്ങളെ ഭയപ്പെ
ട്ടിരുന്നു അതെന്തുകൊണ്ടെന്നാൽ അവർ അവനെ ഒരു ദീൎഘദൎശി</lg><lg n="൬"> എന്ന വെച്ച വിചാരിച്ചു✱ എന്നാൽ എറൊദെസിന്റെ ജന്മ ദി
വസം കഴിക്കുമ്പൊൾ എറൊദ്യായുടെ പുത്രി മദ്ധ്യെ നൃത്തം ചെ</lg><lg n="൭">യ്തു എറൊദെസിനെ പ്രസാദിപ്പിക്കയും ചെയ്തു✱ ആയതുകൊണ്ട
അവൾ യാതൊന്നിനെ യാചിച്ചാലും അതിനെ അവൾക്ക കൊടുപ്പാ</lg><lg n="൮">നായിട്ട അവൻ ആണയൊടെ വാഗ്ദത്തം ചെയ്തു✱ പിന്നെ അ
വൾ അവളുടെ മാതാവിനാൽ മുൻ ഉപദെശിക്കപ്പെടുകകൊണ്ട യൊ
ഹന്നാൻ ബപ്തിസ്തിന്റെ തലയെ ഇവിടെ ഒരു പിഞ്ഞാണത്തിൽ</lg><lg n="൯"> എനിക്കു തരെണമെന്ന പറഞ്ഞു✱ അപ്പൊൾ രാജാവ ദുഃഖപ്പെട്ടി
രുന്നു എങ്കിലും ആണകളുടെ നിമിത്തമായിട്ടും കൂടി ഭക്ഷണത്തി
ന്നിരുന്നവരുടെ നിമിത്തമായിട്ടും അതിനെ അവൾക്കു കൊടുപ്പാൻ </lg><lg n="൧൦"> കല്പിച്ചു✱ അവൻ ആളയച്ച കാരാഗൃഹത്തിൽ യൊഹന്നാനെ ശി</lg><lg n="൧൧">രഃഛേദന ചെയ്യിക്കയും ചെയ്തു✱ പിന്നെ അവന്റെ തല ഒരു
പിഞ്ഞാണത്തിൽ കൊണ്ടുവരപ്പെട്ട ബാല സ്ത്രീക്കു കൊടുക്കപ്പെട്ടു
അവൾ അതിനെ തന്റെ മാതാവിന കൊണ്ടു പൊകയും ചെയ്തു✱</lg><lg n="൧൨"> അപ്പൊൾ അവന്റെ ശിഷ്യന്മാർ അടുക്കൾ വന്ന ഉടലിനെ എ
ടുത്ത അതിനെ കുഴിച്ചിടുകയും അവർ ചെന്ന യെശുവിനൊട അ
റിയിക്കയും ചെയ്തു✱</lg>

<lg n="൧൩">യെശു അതിനെ കെട്ടാറെ അവിടെനിന്ന ഒരു പടവിൽ വ
നമായൊരു സ്ഥലത്തിലെക്ക വെറിട്ട പുറപ്പെട്ടു പൊയി ജനങ്ങൾ
അതിനെ കെട്ടാറെ നഗരങ്ങളിൽനിന്ന കാൽ നടയായി അവ</lg> [ 46 ]

<lg n="൧൪">ന്റെ പിന്നാലെ ചെല്ലുകയും ചെയ്തു✱ പിന്നെ യെശു പുറപ്പെ
ട്ട വളര പുരുഷാരത്തെ കണ്ട അവരുടെ മെൽ മനസ്സലിഞ്ഞു അ
വരിലുള്ള രൊഗികളെ സൌഖ്യമാക്കുകയും ചെയ്തു✱</lg>

<lg n="൧൫">പിന്നെ സന്ധ്യയായപ്പൊൾ അവന്റെ ശിഷ്യന്മാർ അവന്റെ
അടുക്കൽ വന്ന ഇത വനമായുള്ളൊരു സ്ഥലമാകുന്നു നെരവുംപൊ
യി പുരുഷാരത്തെ അവർ ഗ്രാമങ്ങളിലെക്ക ചെന്ന തങ്ങൾക്ക ഭ
ക്ഷണ സാധനങ്ങളെ കൊള്ളുവാനായിട്ട പറഞ്ഞയക്കെണമെന്ന</lg><lg n="൧൬"> പറഞ്ഞു✱ എന്നാറെ യെശു അവരൊട പറഞ്ഞു അവൎക്കു പൊ
കുവാൻ ആവശ്യമില്ല നിങ്ങൾ അവൎക്ക ഭക്ഷിപ്പാൻ കൊടുപ്പിൻ✱</lg><lg n="൧൭"> പിന്നെ അവർ അവനൊട ഞങ്ങൾക്ക ഇവിടെ അഞ്ച അപ്പങ്ങളും</lg><lg n="൧൮"> രണ്ടു മത്സ്യങ്ങളും അല്ലാതെ ഒന്നുമില്ല എന്ന പറഞ്ഞു✱ എന്നാറെ
അവയെ ഇവിടെ എനിക്ക കൊണ്ടുവരുവിൻ എന്ന അവൻ പറ</lg><lg n="൧൯">ഞ്ഞു✱ പിന്നെ അവൻ പുരുഷാരത്തെ പുല്ലിന്മെൽ ഇരിപ്പാൻ
കല്പിച്ചു ആയഞ്ച അപ്പങ്ങളെയും രണ്ടു മത്സ്യങ്ങളെയും എടുത്ത ആ
കാശത്തിലെക്ക മെല്പട്ട നൊക്കി അനുഗ്രഹിക്കയും മുറിച്ച അപ്പങ്ങ
ളെ ശിഷ്യന്മാൎക്കും ശിഷ്യന്മാർ ജനങ്ങൾക്കും കൊടുക്കയും ചെയ്തു✱</lg><lg n="൨൦"> അവരെല്ലാവരും ഭക്ഷിച്ച തൃപ്തന്മാരാകയും ചെയ്തു പിന്നെ അവർ</lg><lg n="൨൧"> ശെഷിച്ച കഷണങ്ങളിൽ പന്ത്രണ്ട കൊട്ട നിറച്ചെടുത്തു✱ എന്നാൽ
ഭക്ഷിച്ചവർ സ്ത്രീകളും പൈതങ്ങളും കൂടാതെ കണ്ട എകദെശം അ
യ്യായിരം പുരുഷന്മാരായിരുന്നു✱</lg>

<lg n="൨൨">പിന്നെ ഉടനെ യെശു തന്റെ ശിഷ്യന്മാരെ പടവിൽ കയറു
വാനും താൻ പുരുഷാരങ്ങളെ പറഞ്ഞയക്കുവൊളത്തിന്ന തനി</lg><lg n="൨൩">ക്ക മുമ്പെ അക്കരക്ക പൊകുവാനും നിൎബന്ധപ്പെടുത്തി✱ പിന്നെ
അവൻ പുരുഷാരങ്ങളെ പറഞ്ഞയച്ചതിന്റെ ശെഷം പ്രാൎത്ഥി
പ്പാനായിട്ട ഒരു പൎവതത്തിലെക്ക വെറിട്ട കരെറി പൊയി പി
ന്നെ സന്ധ്യയായപ്പൊൾ അവിടെ അവൻ മാത്രമുണ്ടായിരുന്നുള്ളു✱</lg><lg n="൨൪"> എന്നാൽ പടവ അപ്പൊൾ സമുദ്രത്തിന്റെ നടുവിൽ തിരകളാൽ
അദ്ധ്വാനപ്പെട്ടതായിരുന്നു എന്തെന്നാൽ കാറ്റ പ്രതികൂലമായി</lg><lg n="൨൫">രുന്നു✱ വിശെഷിച്ച അന്ന രാത്രിയുടെ നാലാം യാമത്തിങ്കൽ യെ
ശു സമുദ്രത്തിന്മെൽ കൂടി നടന്നുകൊണ്ട അവരുടെ അടുക്കൽ ചെ</lg><lg n="൨൬">ന്നു✱ എന്നാൽ അവൻ സമുദ്രത്തിന്മെൽ കൂടി നടക്കുന്നതിനെ അ
വന്റെ ശിഷ്യന്മാർ കണ്ടാറെ മായക്കാഴ്ചയാകുന്നു എന്ന പറഞ്ഞ</lg><lg n="൨൭"> വ്യാകുലപ്പെട്ടിരുന്നു ഭയം കൊണ്ട നിലവിളിക്കയും ചെയ്തു✱ അ
പ്പൊൾ യെശു ഉടനെ അവരൊട സംസാരിച്ച നിങ്ങൾ ധൈൎയ്യപ്പെ
ടുവിൻ ഞാൻ തന്നെ ആകുന്നു നിങ്ങൾ ഭയപ്പെടരുത എന്ന പറ</lg><lg n="൨൮">ഞ്ഞു✱ പിന്നെ പത്രൊസ അവനൊട ഉത്തരമായിട്ട കൎത്താവെ
നീ തന്നെ ആകുന്നു എങ്കിൽ വെള്ളത്തിന്മെൽ കൂടി നിന്റെ അ
ടുക്കൽ വരുവാൻ എന്നൊട കല്പിക്കെണമെന്ന പറഞ്ഞു✱ എ</lg><lg n="൨൯">ന്നാൽ വരിക എന്ന അവൻ പറഞ്ഞു അപ്പൊൾ പത്രൊസ പട</lg>

[ 47 ] <lg n="">വിൽനിന്ന ഇറങ്ങീട്ട യെശുവിന്റെ അടുക്കൽ വരുവാൻ വെള്ള</lg><lg n="൩൦">ത്തിന്മീതെ നടന്നു✱ എന്നാറെ കാറ്റ ശക്തിയുള്ളതിനെ അ
വൻ കണ്ടപ്പൊൾ അവൻ ഭയപ്പെട്ടു അവൻ മുങ്ങി തുടങ്ങുക കൊണ്ട</lg><lg n="൩൧"> കൎത്താവെ എന്നെ രക്ഷിക്കെണമെന്ന നിലവിളിക്കയുംചെയ്തു✱ അ
പ്പൊൾ ഉടനെ യെശു തന്റെ കയ്യെ നീട്ടി അവനെ പിടിച്ച അല്പ
വിശ്വാസമുള്ളവനെ നീ എന്തിന സംശയിച്ചു എന്ന അവനൊട പ</lg><lg n="൩൨">റഞ്ഞു✱ അവർ പടവിൽ കയറിയപ്പൊൾ കാറ്റ നിന്നുപൊക</lg><lg n="൩൩">യും ചെയ്തു✱ അപ്പൊൾ പടവിലുള്ളവർ വന്ന നീ ദൈവത്തി
ന്റെ പുത്രനാകുന്നു സത്യം എന്ന പറഞ്ഞ അവനെ വന്ദിച്ചു✱</lg>

<lg n="൩൪">പിന്നെ അവർ അക്കരക്കു കടന്നതിന്റെ ശെഷം ഗെനെസാ</lg><lg n="൩൫">റെത്ത എന്ന ദേശത്തിലെക്ക വന്നു✱ ആ സ്ഥലത്തിങ്കലുള്ള മ
നുഷ്യർ അവനെന്ന അറിഞ്ഞപ്പൊൾ ആ ചുറ്റുമുള്ള പ്രദെശത്തി
ലൊക്കയും ആളയച്ച രൊഗികളെ എല്ലാവരെയും അവന്റെ അടു</lg><lg n="൩൬">ക്കൽ വരുത്തി✱ അവർ അവന്റെ വസ്ത്രത്തിന്റെ വിളുമ്പി
നെ മാത്രം തൊടെണമെന്ന അവനൊട അപെക്ഷിക്കയും ചെയ്തു
തൊട്ടവരത്രയും പൂൎണ്ണമായി സൌഖ്യപ്പെടുകയും ചെയ്തു✱</lg>

൧൫ അദ്ധ്യായം

൧ ദൈവത്തിന്റെ കല്പനകളും മനുഷ്യരുടെ പാരമ്പൎയ്യന്യായങ്ങ
ളും.— ൧൦ മനുഷ്യനെ അശുദ്ധമാക്കുന്നത ഇന്നത.

<lg n="">അപ്പൊൾ യെറുശലെമിൽനിന്നുള്ള ഉപാദ്ധ്യായന്മാരും പറിശ</lg><lg n="൨">ന്മാരും യെശുവിന്റെ അടുക്കൽ വന്ന✱ നിന്റെ ശിഷ്യന്മാർ
മൂപ്പന്മാരുടെ പാരമ്പൎയ്യന്യായത്തെ എന്തിന ലംഘിക്കുന്നു എ
എന്തുകൊണ്ടെന്നാൽ അവർ അപ്പത്ത ഭക്ഷിക്കുമ്പൊൾ തങ്ങളുടെ</lg><lg n="൩"> കൈകളെ കഴുകുന്നില്ല എന്ന പറഞ്ഞു✱ എന്നാറെ അവൻ ഉ
ത്തരമായിട്ട അവരൊട പറഞ്ഞു നിങ്ങളും നിങ്ങളുടെ പാരമ്പൎയ്യ
ന്യായത്തെ കൊണ്ട ദൈവത്തിന്റെ കല്പനയെ എന്തിന ലംഘി</lg><lg n="൪">ക്കുന്നു✱ എന്തുകൊണ്ടെന്നാൽ നിന്റെ പിതാവിനെയും നിന്റെ
മാതാവിനെയും ബഹുമാനിക്ക എന്നും പിതാവിനെ എങ്കിലും മാ
താവിനെ എങ്കിലും ശപിക്കുന്നവൻ മരണത്തിൽ മരിക്കട്ടെ എന്നും</lg><lg n="൫"> ദൈവം കല്പിച്ചിരിക്കുന്നു✱ എന്നാൽ നിങ്ങൾ പറയുന്നു യാതൊ
രുത്തൻ പിതാവിനൊട എങ്കിലും മാതാവിനൊടെങ്കിലും നിനക്ക
എന്നെകൊണ്ട എതെല്ലാം ഉപകാരം വരുന്നുവൊ അത സമ്മാന</lg><lg n="൬">മെന്ന പറകയും✱ അവൻ തന്റെ പിതാവിനെ എങ്കിലും മാതാ
വിനെ എങ്കിലും ബഹുമാനിക്കാതെ ഇരിക്കയും ചെയ്താൽ (അവൻ
ഒഴിവുള്ളവനാകുന്നു) ഇപ്രകാരം നിങ്ങൾ നിങ്ങളുടെ പാരമ്പൎയ്യ
ന്യായത്തെ കൊണ്ട ദൈവത്തിന്റെ കല്പനയെ ഇല്ലായ്മചെയ്തിരി</lg><lg n="൭">ക്കുന്നു കപടഭക്തിക്കാരെ നിങ്ങളെ കുറിച്ച എശായ നന്നായി</lg><lg n="൮"> ദീൎഘദൎശനം പറഞ്ഞു✱ ൟ ജനങ്ങൾ തങ്ങളുടെ വായ കൊണ്ട എ</lg> [ 48 ]

<lg n="">നിക്കു സമീപിക്കയും തങ്ങളുടെ അധരങ്ങൾ കൊണ്ട എന്നെ ബഹു
മാനിക്കയും ചെയ്യുന്നു എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്ന</lg><lg n="൯"> ദൂരമായിരിക്കുന്നു✱ എന്നാൽ അവർ മനുഷ്യരുടെ കല്പനകളെ
ഉപദെശങ്ങളായിട്ട ഉപദെശിച്ചു കൊണ്ട വ്യൎത്ഥമായി എനിക്ക ആ</lg><lg n="൧൦">രാധന ചെയ്യുന്നു എന്നാകുന്നു✱ പിന്നെ അവൻ പുരുഷാരത്തെ
അടുക്കൽ വിളിച്ചിട്ട അവരൊട പറഞ്ഞു കെൾപ്പിൻ തിരിച്ചറിക</lg><lg n="൧൧">യും ചെയ്വിൻ വായിക്കകത്ത പൊകുന്നത മനുഷ്യനെ അശുദ്ധി
യാക്കുന്നതല്ല വായിങ്കൽനിന്ന പുറപ്പെടുന്നതത്രെ മനുഷ്യനെ അ
ശുദ്ധിയാക്കുന്നതാകുന്നു✱</lg>

<lg n="൧൨">അപ്പൊൾ അവന്റെ ശിഷ്യന്മാർ അടുക്കൽ വന്ന അവനൊ
ട പറഞ്ഞു പറിശന്മാർ ൟ വചനത്തെ കെട്ടാറെ വിരുദ്ധപ്പെട്ടു</lg><lg n="൧൩"> എന്ന നീ അറിയുന്നുവൊ✱ എന്നാറെ അവൻ ഉത്തരമായിട്ട പ
റഞ്ഞു എന്റെ സ്വൎഗ്ഗസ്ഥനായ പിതാവ നട്ടിട്ടില്ലാത്തതായുള്ള ന</lg><lg n="൧൪">ടുതല എല്ലാം വെരൊടെ പറിച്ചു കളയപ്പെടും✱ അവരെ വിടു
വിൻ അവർ കുരുടന്മാൎക്കു കുരുട്ടു വഴി കാണിക്കുന്നവരാകുന്നു കു
രുടൻ കുരുടന വഴി കാണിക്കുന്നു എങ്കിൽ അവർ ഇരുവരും കു
ഴിയിലെക്ക വീഴുകയും ചെയ്യും✱</lg>

<lg n="൧൫">അപ്പൊൾ പത്രൊസ ഉത്തരമായിട്ട അവനൊട പറഞ്ഞു ൟ ഉ</lg><lg n="൧൬">പമയെ ഞങ്ങൾക്ക തെളിയിക്കെണം✱ എന്നാറെ യെശു പറഞ്ഞു</lg><lg n="൧൭"> നിങ്ങളും ഇനി തിരിച്ചറിവില്ലാത്തവരാകുന്നുവൊ✱ വായിക്കകത്ത
പൊകുന്നതെല്ലാം കുക്ഷിയിലെക്കു ചെല്ലുകയും അപാനവഴിയായി
പുറത്ത പൊകയും ചെയ്യുന്നു എന്ന നിങ്ങൾ ഇതുവരയും തിരിച്ചറി</lg><lg n="൧൮">യുന്നില്ലയൊ✱ എന്നാൽ വായിൽനിന്ന പുറപ്പെടുന്ന കാൎയ്യങ്ങൾ
ഹൃദയത്തിൽനിന്ന പുറപ്പെട്ടു വരുന്നു അവ മനുഷ്യനെ അശുദ്ധി</lg><lg n="൧൯">യാക്കുകയും ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ ഹൃദയത്തിൽനിന്ന
ദുശ്ചിന്തകളും നിഗ്രഹങ്ങളും വ്യഭിചാരങ്ങളും വെശ്യാദൊഷങ്ങളും</lg><lg n="൨൦"> ദൊഷങ്ങളും കള്ളസാക്ഷികളും ദൂഷണങ്ങളും പുറപ്പെടുന്നു✱
ഇവ മനുഷ്യനെ അശുദ്ധിയാക്കുന്ന കാൎയ്യങ്ങളാകുന്നു എന്നാൽ ക
ഴുകാത്ത കൈകൾ കൊണ്ടു ഭക്ഷിക്കുന്നത മനുഷ്യനെ അശുദ്ധിയാ
ക്കുന്നില്ല✱</lg>

<lg n="൨൧">പിന്നെ യെശു അവിടെനിന്ന പുറപ്പെട്ട തൂറിന്റെയും സിദൊ</lg><lg n="൨൨">ന്റെയും ദെശങ്ങളിലെക്ക കടന്ന പൊയി✱ കണ്ടാലും കനാനാ
ക്കാരത്തിയായൊരു സ്ത്രീ ആ അതൃത്തികളിൽനിന്ന പുറപ്പെട്ടുവ
ന്ന കൎത്താവെ ദാവീദിന്റെ പുത്ര എന്റെ മെൽ കരുണയുണ്ടാ
കെണം എന്റെ പുത്രി പിശാചിനാൽ കഠിനമായിട്ട ബാധിക്ക</lg><lg n="൨൩">പ്പെട്ടിരിക്കുന്നു എന്ന അവനൊട പറഞ്ഞ നിലവിളിച്ചു✱ എ
ന്നാറെ അവൻ അവളൊട ഒരു വാക്കിനെയും ഉത്തരമായിട്ട പ
റഞ്ഞില്ല വിശെഷിച്ച അവന്റെ ശിഷ്യന്മാർ അടുക്കൽ വന്ന അ
വൾ നമ്മുടെ പിന്നാലെ നിലവിളിക്കുന്നതു കൊണ്ട അവളെ അയ
</lg> [ 49 ] <lg n="൨൪">ക്കെണമെന്ന അവനൊട അപെക്ഷിച്ചു✱ എന്നാൽ ഇസ്രാഎൽ
ഭവനത്തിന്റെ നഷ്ടമായുള്ള ആടുകളുടെ അടുക്കൽ അല്ലാതെ ഞാൻ</lg><lg n="൨൫"> അയക്കപ്പെട്ടില്ല എന്ന അവൻ ഉത്തരമായിട്ട പറഞ്ഞു✱ അ
പ്പൊൾ അവൾ വന്ന കൎത്താവെ എനിക്ക സഹായിക്കെണമെന്ന</lg><lg n="൨൬"> പറഞ്ഞ അവനെ വന്ദിച്ചു✱ എന്നാറെ അവൻ ഉത്തരമായിട്ട
പറഞ്ഞു പൈതങ്ങളുടെ അപ്പത്തെ എടുക്കയും നായ്ക്കൾക്ക കൊടു</lg><lg n="൨൭">ത്തു കളകയും ചെയ്യുന്നത നന്നല്ല✱ പിന്നെ അവൾ പറഞ്ഞു സ
ത്യം തന്നെ കൎത്താവെ എങ്കിലും നായ്ക്കൾ തങ്ങളുടെ യജമാനന്മാ
രുടെ മെശപ്പലകയിൽനിന്ന വീഴുന്ന കഷണങ്ങളിൽനിന്ന ഭക്ഷി</lg><lg n="൨൮">ക്കുന്നുണ്ടല്ലൊ✱ അപ്പൊൾ യെശു ഉത്തരമായിട്ട ഹെ സ്ത്രീ നി
ന്റെ വിശ്വാസം വലുതായിട്ടുള്ളതാകുന്നു നിന്റെ ഇഷ്ടപ്രകാരം
നിനക്കു ഭവിക്കട്ടെ എന്ന അവളൊട പറഞ്ഞു അന്നെരം മുതൽക്ക
തന്നെ അവളുടെ പുത്രി സൌഖ്യമാകയും ചെയ്തു✱</lg>

<lg n="൨൯">പിന്നെ യെശു അവിടെനിന്ന പുറപ്പെട്ട ഗലീലയെ കടലിന്റെ
അരികെവന്നു ഒരു പൎവതത്തിന്മെൽ കയറി അവിടെ ഇരിക്കയും</lg><lg n="൩൦"> ചെയ്തു✱ അപ്പൊൾ മുടന്തന്മാരും കുരുടന്മാരും ഊമയായുമുള്ള
വരും ഊനമുള്ളവരും മറ്റു പലരും തങ്ങളൊടു കൂട ഉണ്ടായിട്ടുള്ള
വളര പുരുഷാരങ്ങൾ അവന്റെ അടുക്കൽ വന്നു അവരെ യെശു
വിന്റെ പാങ്ങളുടെ അരികെ വെക്കയും ചെയ്തു എന്നാറെ അ</lg><lg n="൩൧">വൻ അവരെ സൗഖ്യമാക്കി✱ എന്നതുകൊണ്ട ഊമയായുള്ളവർ പ
റയുന്നുതിനെയും ഊനമുള്ളവർ സൗഖ്യപ്പെടുന്നതിന്റെയും മുടന്ത
ന്മാർ നടക്കുന്നതിനെയും കുരുടന്മാർ കാണുന്നതിനെയും പുരു
ഷാരം✱ കണ്ടാറെ ആശ്ചൎയ്യപ്പെട്ടു ഇസ്രാഎലിന്റെ ദൈവത്തെ സ്തുതി</lg><lg n="൩൨">ക്കയും ചെയ്തു✱ അപ്പൊൾ യെശു തന്റെ ശിഷ്യന്മാരെ അടുക്കൽ വി
ളിച്ചുപറഞ്ഞു ൟ പുരുഷാരത്തിന്മെൽ അവർ ഇപ്പൊൾ മൂന്നു ദിവ
സം എന്റെ അടുക്കൽ പാൎക്കകൊണ്ടും അവൎക്ക ഭക്ഷിപ്പാൻ ഒന്നുമില്ലാ
യ്ക കൊണ്ടും ഞാൻ മനസ്സലിയപ്പെടുന്നു വിശെഷിച്ചും അവർ വഴി
യിൽ തളൎന്ന പൊലാതെ അവരെ ഉപൊഷണമുള്ളവരായി അയ</lg><lg n="൩൩">പ്പാൻ എനിക്ക മനസ്സില്ല✱ എന്നാറെ അവന്റെ ശിഷ്യന്മാർ അ
വനൊട പറയുന്നു ഇത്ര വളര പുരുഷാരത്തെ തൃപ്തിയാക്കുവാൻ
തക്കവണ്ണം വനത്തിൽ നമുക്ക അത്ര അപ്പങ്ങൾ എവിട നിന്നു</lg><lg n="൩൪"> ഉണ്ടാകും✱ അപ്പൊൾ യെശു അവരൊട പറഞ്ഞു നിങ്ങൾക്ക എ
ത്ര അപ്പങ്ങളുണ്ട എഴും കുറഞ്ഞൊരു ചെറിയ മത്സ്യങ്ങളും എന്ന</lg><lg n="൩൫"> അവർ പറകയും ചെയ്തു✱ അപ്പൊൾ അവൻ പുരുഷാരത്തൊ</lg><lg n="൩൬">ട നിലത്തിന്മെൽ ഇരിപ്പാൻ കല്പിച്ചു✱ വിശെഷിച്ച അവൻ ആ എ
ഴ അപ്പങ്ങളെയും മത്സ്യങ്ങളെയും വാങ്ങി സ്തൊത്രം ചെയ്ത മുറിച്ച ത
ന്റെ ശിഷ്യന്മാൎക്കും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു✱</lg><lg n="൩൭"> എല്ലാവരും ഭക്ഷിച്ച തൃപ്തന്മാരാകയും ചെയ്തു പിന്നെ അവർ ശെ</lg><lg n="൩൮">ഷിച്ച കഷണങ്ങളിൽ നിന്ന എഴ കൊട്ടകളെ നിറച്ചെടുത്തു✱ എ</lg> [ 50 ]

<lg n="">ന്നാൽ ഭക്ഷിച്ചവർ സ്ത്രീകളും പൈതങ്ങളും കൂടാതെ കണ്ട നാലാ</lg><lg n="൩൯">യിരം പുരുഷന്മാർ ഉണ്ടായിരുന്നു✱ പിന്നെ അവൻ പുരുഷാ
രത്തെ അയച്ചിട്ട പടവിൽ കയറി മഗ്ദലായുടെ അതൃത്തികളിലെ
ക്ക വരികയും ചെയ്തു✱</lg>

൧൬ അദ്ധ്യായം

൧ യൊനയുടെ അടയാളം.— ൫ പറിശന്മാരുടെയും സാദൊ
കായുടെയും പുളിച്ച മാവ.— ൨൧ ക്രിസ്തു തന്റെ മരണത്തെ
മുമ്പ കൂട്ടി കാട്ടുന്നത.

<lg n="">പിന്നെ പറിശന്മാരും സദൊക്കായക്കാരും അടുക്കൽ വന്ന
ആകാശത്തിൽനിന്ന ഒരു ലക്ഷ്യത്തെ തങ്ങൾക്കു കാണിക്കെണമെ</lg><lg n="൨">ന്ന അവനെ പരീക്ഷിച്ച ചൊദിച്ചു✱ അവൻ ഉത്തരമായിട്ട അ
വരൊട പറഞ്ഞു സന്ധ്യയാകുമ്പൊൾ നിങ്ങൾ പറയുന്നു തെളിവാ</lg><lg n="൩">കം എന്തെന്നാൽ ആകാശം ചെമ്മാനമായിരിക്കുന്നു✱ ഉഷസ്സി
ന്നും നിങ്ങൾ പറയുന്നു ഇന്ന കാറ്റും മഴയുമുണ്ടാകും എന്തെന്നാൽ
ആകാശം ചെമ്മാനമായും മൂടലായും ഇരിക്കുന്നു കപടഭക്തിക്കാരെ
നിങ്ങൾ ആകാശത്തിന്റെ മുഖത്തെ വിവരപ്പെടുത്തുവാൻ അ
റിഞ്ഞിരിക്കുന്നു എന്നാൽ കാലങ്ങളുടെ ലക്ഷ്യങ്ങളെ (വിവരമറി</lg><lg n="൪">വാൻ) നിങ്ങൾക്ക കഴികയില്ലയൊ✱ ദൊഷമായും വ്യഭിചാരമായു
മുള്ളൊരു സന്തതി ഒരു ലക്ഷ്യത്തെ അന്വെഷിക്കുന്നു യൊനാ എ
ന്ന ദീൎഘദൎശിയുടെ ലക്ഷ്യമല്ലാത അതിന്ന മറ്റൊരു ലക്ഷ്യവും
കൊടുക്കപ്പെടുകയില്ല അവൻ അവരെ വിട്ട പുറപ്പെട്ടു പൊക
യും ചെയ്തു✱</lg>

<lg n="൫">പിന്നെ അവന്റെ ശിഷ്യന്മാർ അക്കരക്കഎത്തിയപ്പൊൾ അ</lg><lg n="൬">വർ അപ്പങ്ങളെ എടുപ്പാൻ മറന്നുപൊയിരുന്നു✱ അപ്പൊൾ യെ
ശു അവരൊട പറഞ്ഞു പറിശന്മാരുടെയും സാദൊക്കായക്കാരുടെ
യും പുളിച്ച മാവിങ്കൽനിന്ന ജാഗ്രതപ്പെടുകയും സൂക്ഷിക്കയും ചെ</lg><lg n="൭">യ്തു കൊൾവിൻ✱ എന്നാറെ നാം അപ്പങ്ങളെ എടുത്തിട്ടില്ലായ്ക
കൊണ്ടാകുന്നു എന്ന അവർ തമ്മിൽ തമ്മിൽ വിചാരിച്ച പറഞ്ഞു✱</lg><lg n="൮"> ആയതിനെ യെശു അറിഞ്ഞാറെ അവരൊട പറഞ്ഞു അല്പ വി
ശ്വാസമുള്ളവരെ നിങ്ങൾ അപ്പങ്ങളെ എടുത്തിട്ടില്ലായ്കകൊണ്ട ത</lg><lg n="൯">മ്മിൽ തമ്മിൽ എന്തിന വിചാരിക്കുന്നു✱ ഇനിയും നിങ്ങൾ തിരി
ച്ചറിയുന്നില്ലയൊ അയ്യായിരം പെൎക്ക അഞ്ച അപ്പങ്ങളെയും എ</lg><lg n="൧൦">ത്ര കൊട്ടകളെ നിങ്ങൾ എടുത്തു എന്നുള്ളതിനെയും✱ നാലായി
രം പെൎക്ക എഴ അപ്പങ്ങളെയും എത്ര കൊട്ടകളെ നിങ്ങൾ എടുത്തു</lg><lg n="൧൧"> എന്നുള്ളതിനെയും ഓൎക്കുന്നതുമില്ലയൊ✱ പറിശന്മാരുടെയും സാ
ദൊക്കായക്കാരുടെയും പുളിച്ച മാവിൽ നിന്ന നിങ്ങൾക്ക സൂക്ഷമാ
യിരിക്കെണമെന്നത ഞാൻ അപ്പത്തെ കുറിച്ച നിങ്ങളൊട പറ
ഞ്ഞതല്ലെന്ന നിങ്ങൾ തിരിച്ചറിയാതെ ഇരിക്കുന്നത എങ്ങിനെ✱</lg>

[ 51 ] <lg n="൧൨">അപ്പൊൾ അവർ അവൻ അപ്പത്തിന്റെ പുളിച്ച മാവിൽനിന്ന
ല്ല പറിശന്മാരുടെയും സാദൊക്കായക്കാരുടെയും ഉപദെശത്തിൽ
നിന്നത്രെ സൂക്ഷമായിരിക്കെണമെന്ന പറഞ്ഞു എന്ന അറിഞ്ഞു✱</lg>

<lg n="൧൩">പിന്നെ, യെശു ഫിലിപ്പൊസിന്റെ കൈസറിയായുടെ അതൃ
ത്തികളിലെക്കു വന്നാറെ അവൻ തന്റെ ശിഷ്യന്മാരൊട മനുഷ്യ
ന്റെ പുത്രനായ ഞാൻ ആരാകുന്നു എന്ന മനുഷ്യർ പറയുന്നു എ</lg><lg n="൧൪">ന്ന ചൊദിച്ചു✱ എന്നാറെ അവർ പറഞ്ഞു ചിലർ നീ യൊഹ
ന്നാൻ ബപ്തിസ്ത എന്നും ചിലർ എലിയ എന്നും മറ്റു ചിലർ എ
റമിയ അല്ലെങ്കിൽദീൎഘദൎശിമാരിൽ ഒരുത്തൻ എന്നും പറയു</lg><lg n="൧൫">ന്നു)✱ അവൻ അവരൊട പറഞ്ഞു എന്നാൽ നിങ്ങൾ ഞാൻ ആ</lg><lg n="൧൬">രാകുന്നു എന്ന പറയുന്നു✱ എന്നാറെ നീ ജീവനുള്ള ദൈവത്തി
ന്റെ പുത്രൻ ക്രിസ്തുവാകുന്നു എന്ന ശിമൊൻ പത്രൊസ ഉത്തര</lg><lg n="൧൭">മായിട്ട പറഞ്ഞു✱ അപ്പൊൾ യെശു അവനൊട ഉത്തരമായിട്ട
പറഞ്ഞു യൊനായുടെ പുത്രനായ ശിമൊനെ നീ ഭാഗ്യവാനാകു
ന്നു എന്തുകൊണ്ടെന്നാൽ ജഡവും രക്തവുമല്ല സ്വൎഗ്ഗത്തിങ്കലിരിക്കു
ന്നവനായ എന്റെ പിതാവത്രെ ഇതിനെ നിനക്ക വെളിപ്പെടു</lg><lg n="൧൮">ത്തിയത✱ വിശെഷിച്ചും നീ പത്രൊസാകുന്നു എന്നും ൟ പാറ
യിന്മെൽ ഞാൻ എന്റെ പള്ളിയെ പണിയിക്കുമെന്നും ആയതി
ന്റെ നെരെ നരകത്തിന്റെ വാതലുകൾ ബലപ്പെടുകയില്ല എ</lg><lg n="൧൯">ന്നും✱ ഞാൻ സ്വൎഗ്ഗരാജ്യത്തിന്റെ താക്കൊലുകളെ നിനക്ക ത
രുമെന്നും നീ ഭൂമിയിൽ എന്തെങ്കിലും ബന്ധിക്കുമൊ അത സ്വൎഗ്ഗ
ത്തിങ്കൽ ബന്ധിക്കപ്പെട്ടതാകുമെന്നും നീ ഭൂമിയിങ്കിൽ എന്തെങ്കിലും
അഴിക്കുമൊ അത സ്വൎഗ്ഗത്തിങ്കൽ അഴിക്കപ്പെട്ടതാകുമെന്നും ഞാൻ</lg><lg n="൨൦"> നിന്നൊട പറയുന്നു✱ അപ്പൊൾ താൻ ക്രിസ്തുവായ യെശുവാകു
ന്നു എന്ന ആരൊടും പറയരുതെന്ന അവൻ തന്റെ ശിഷ്യന്മാ
രൊട കല്പിച്ചു✱</lg>

<lg n="൨൧">അന്നു മുതൽ യെശു താൻ യെറുശലമിലെക്കു പൊകയും മൂപ്പ
ന്മാരാലും പ്രധാനാചാൎയ്യന്മാരാലും ഉപാദ്ധ്യായന്മാരാലും വളര ക
ഷ്ടപ്പെടുകയും കൊല്ലപ്പെടുകയും മൂന്നാം ദിവസം തിരികെ ഉയിൎത്തെ
ഴുനീല്ക്കപ്പെടുകയും ചെയ്യെണ്ടുന്നതാകുന്നു എന്ന തന്റെ ശിഷ്യന്മാ</lg><lg n="൨൨">ൎക്ക കാണിച്ചു തുടങ്ങി✱ അപ്പൊൾ പത്രൊസ അവനെ വെറിട്ട കൂ
ട്ടിക്കൊണ്ട അവനെ ശാസിച്ചു തുടങ്ങി കൎത്താവെ അത നിങ്കൽ നി
ന്ന സൂരെ ഇരിക്കട്ടെ ഇത നിനക്ക ഭവിക്കരുത എന്നു പറഞ്ഞു✱</lg><lg n="൨൩"> എന്നാറെ അവൻ തിരിഞ്ഞിട്ട പത്രൊസിനൊട പറഞ്ഞു സാ
ത്താനെ എന്റെ പിന്നിൽ പൊക നീ എനിക്ക ഒരു വിരുദ്ധ
മാകുന്നു എന്തുകൊണ്ടെന്നാൽ നീ ദൈവത്തിന്റെ കാൎയ്യങ്ങളെ അ</lg><lg n="൨൪">ല്ല മനുഷ്യരുടെ കാൎയ്യങ്ങളെ അത്രെ വിചാരിക്കുന്നത✱ അപ്പൊൾ
യെശു തന്റെ ശിഷ്യന്മാരൊട പറഞ്ഞു ഒരുത്തന്ന എന്റെ
പിന്നാലെ വരുവാൻ മനസ്സുണ്ടെങ്കിൽ അവൻ തന്നെ താൻ വെറു</lg> [ 52 ]

<lg n="">ക്കയും തന്റെ കുരിശിനെ എടുത്ത കൊൾകയും എന്റെ പിന്നാ</lg><lg n="൨൫">ലെ വരികയും ചെയ്യട്ടെ✱ എന്തുകൊണ്ടെന്നാൽ ആൎക്കെങ്കിലും ത
ന്റെ ജീവനെ രക്ഷിപ്പാൻ മനസ്സുണ്ടായാൽ അതിനെ നഷ്ടപ്പെടു
ത്തും എന്നാൽ ആരെങ്കിലും എന്റെ നിമിത്തമായിട്ട തന്റെ ജീ</lg><lg n="൨൬">വനെ നഷ്ടപ്പെടുത്തിയാൽ അതിനെ കണ്ടെത്തും✱ എന്തുകൊണ്ടെ
ന്നാൽ ഒരു മനുഷ്യൻ ഭൂലൈാകത്തെ മുഴുവനും ലഭ്യമാക്കുകയും ത
ന്റെ ആത്മാവിനെ ചെതപ്പെടുത്തുകയും ചെയ്താൽ അവന്ന എന്ത
പ്രയൊജമുള്ളൂ അല്ലെങ്കിൽ ഒരു മനുഷ്യൻ തന്റെ ആത്മാവി</lg><lg n="൨൭">ന്റെ ഉദ്ധാരണമായിട്ട എന്ത കൊടുക്കും✱ എന്തെന്നാൽ മനു
ഷ്യന്റെ പുത്രൻ തന്റെ പിതാവിന്റെ മഹത്വത്തൊടെ തന്റെ
ദൂതന്മാരൊട കൂടി വരും അപ്പൊൾ അവൻ ഒരൊരുത്തന്ന അവ
നവന്റെ ക്രിയയിൻ പ്രകാരം പകരം നൽകുകയും ചെയ്യും✱</lg><lg n="൨൮"> ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു മനുഷ്യന്റെ പുത്രൻ
തന്റെ രാജ്യത്തിൽ വരുന്നതിനെ തങ്ങൾ കാണുവൊളത്തിന്ന മ
രണത്തെ ആസ്വദിക്കാതെ ചിലർ ഇവിടെ നില്ക്കുന്നവരിൽ
ഉണ്ട✱</lg>

൧൭ അദ്ധ്യായം

൧ ക്രിസ്തുവിന്റെ രൂപാന്തരം.— ൧൪ അവൻ ഒരു ഭ്രാന്തനെ
സ്വസ്തപ്പെടുത്തുന്നത.-— ൨൨ തന്റെ കഷ്ടാനുഭവത്തെ മു
മ്പ കൂട്ടി പറയുന്നത.— ൨൪ അവൻ ഇറവരി കൊടുക്കു
ന്നത

<lg n="">പിന്നെ ആറു ദിവസങ്ങളുടെ ശെഷം യെശു പത്രൊസിനെയും
യാക്കൊബിനെയും അവന്റെ സഹൊദരനായ യൊഹന്നാനെയും
കൂട്ടി അവരെ പ്രത്യെകം ഒരു ഉയൎന്ന പൎവതത്തിന്മെൽ കൊണ്ടു</lg><lg n="൨"> പൊയി✱ അവൻ അവരുടെ മുമ്പാക രൂപാന്തരപ്പെട്ടു അവ
ന്റെ മുഖവും സൂൎയ്യനെപ്പൊലെ പ്രകാശിച്ചു അവന്റെ വസ്ത്രങ്ങ</lg><lg n="൩">ളും പ്രകാശത്തെപ്പൊലെ വെണ്മയുള്ളവയായിരുന്നു✱ കണ്ടാലും
മൊശയും എലിയായും അവനൊടു കൂട സംസാരിക്കുന്നവരായി</lg><lg n="൪"> അവൎക്ക കാണപ്പെട്ടു✱ അപ്പൊൾ പത്രൊസ ഉത്തരമായിട്ട യെ
ശുവിനൊട കൎത്താവെ ഞങ്ങൾക്ക ഇവിടെ ഇരിക്കുന്നത നല്ലതാ
കുന്നു നിനക്ക മസ്സുണ്ടെങ്കിൽ ഞങ്ങൾ ഇവിടെ മൂന്നു കൂടാരങ്ങളെ
ഉണ്ടാക്കെണം ഒന്നും നിനക്കും ഒന്ന മൊശക്കും ഒന്ന എലിയായ്ക്കും</lg><lg n="൫"> എന്ന പറഞ്ഞു✱ അവൻ പറയുമ്പൊൾ തന്നെ കണ്ടാലും പ്രകാ
ശമുള്ളൊരു മെഘം അവരുടെ മീതെ നിഴലിച്ചു കണ്ടാലും മെഘ
ത്തിൽനിന്ന ഇവൻ എന്റെ ഇഷ്ട പുത്രനവനാകുന്നു അവങ്കൽ
നിന്ന കെൾപ്പിൽ എന്ന ഒരു ശബ്ദം മെഘത്തിൽനിന്ന ഉണ്ടാകയും</lg><lg n="൬"> ചെയ്തു✱ എന്നാൽ ശിഷ്യന്മാർ അതിനെ കെട്ടാറെ കവിണുവീ</lg><lg n="൭">ണ വളര ഭയപ്പെടുകയും ചെയ്തു✱ അപ്പൊൾ യെശു അടുക്കൽ</lg>

[ 53 ] <lg n="">വന്ന അവരെ തൊട്ടു എഴുനീല്പിൻ ഭയപ്പെടാതെയുമിരിപ്പിൻ എ</lg><lg n="൮">ന്നും പറഞ്ഞു✱ പിന്നെ അവർ തങ്ങളുടെ കണ്ണുകളെ ഉയൎത്തി</lg><lg n="൯">യാറെ യെശുവിനെ മാത്രമല്ലാതെ ഒരുത്തനെയും കണ്ടില്ല✱ പി
ന്നെ അവർ പൎവതത്തിൽനിന്നഇറങ്ങുന്നപ്പൊൾ യെശു അവരൊട
മനുഷ്യന്റെ പുത്രൻ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്ക്കുവൊള</lg><lg n="൧൦">ത്തിന്ന ൟ ദൎശനത്തെ ആരൊടും പറയരുത എന്ന കല്പിച്ചു✱ അ
പ്പൊൾ അവന്റെ ശിഷ്യന്മാർ അവനൊട എന്നാൽ എലിയ മു
മ്പെ വരെണ്ടുന്നതാകുന്നു എന്ന ഉപാദ്ധ്യായന്മാർ പറയുന്നത എന്ത</lg><lg n="൧൧"> എന്ന ചൊദിച്ചു✱ എന്നാറെ യെശു ഉത്തരമായിട്ട അവരൊട പ
റഞ്ഞു സത്യം തന്നെ എലിയ മുമ്പെ വരും സകല കാൎയ്യങ്ങളെയും</lg><lg n="൧൨"> യഥാസ്ഥാനപ്പെടുത്തുകയും ചെയ്യും✱ എന്നാൽ എലിയ വന്നു കഴി
ഞ്ഞു എന്നും അവർ അവനെ അറിയാതെ തങ്ങൽക്ക ഇഷ്ടമായ പ്ര
കാരമൊക്കയും അവനൊട ചെയ്തു എന്നും ഞാൻ നിങ്ങളൊട പ
റയുന്നു ൟവണ്ണം തന്നെ മനുഷ്യന്റെ പുത്രനും അവരാൽ കഷ്ട</lg><lg n="൧൩">പ്പെടെണ്ടിവരും✱ അപ്പൊൾ അവൻ യൊഹന്നാൻ ബപ്തിസ്തി
നെ കുറിച്ച തങ്ങളൊട പറഞ്ഞു എന്ന ശിഷ്യന്മാർ അറിഞ്ഞു✱</lg> <lg n="൧൪">പിന്നെ അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നപ്പൊൾ ഒ
രു മനുഷ്യൻ അവന്റെ അടുക്കൽ വന്ന അവന്റെ മുമ്പാക മുട്ടു</lg><lg n="൧൫">കുത്തി പറഞ്ഞു✱ കൎത്താവെ എന്റെ പുത്രൻ ഭ്രാന്തനാകൊ
ണ്ടും കഠിനമായി ബാധിക്കപ്പെടുകകൊണ്ടും അവനൊട കരുണയു
ണ്ടാകെണം എന്തുകൊണ്ടെന്നാൽ അവൻ പലപ്പൊഴും അഗ്നിയിലെ</lg><lg n="൧൬">ക്കും പലപ്പൊഴും വെള്ളത്തിലെക്കും വീഴുന്നു✱ വിശെഷിച്ച
ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു
എന്നാറെ അവനെ സൌഖ്യമാക്കുവാൻ അവൎക്ക കഴിഞ്ഞില്ല✱</lg><lg n="൧൭"> അപ്പൊൾ യെശു ഉത്തരമായിട്ട പറഞ്ഞു അവിശ്വാസവും വിപരീ
തവുള്ള സന്തതിയായുള്ളൊവെ ഞാൻ എത്രത്തൊളം നിങ്ങളൊടു
കൂട ഇരിക്കും എത്രത്തൊളം നിങ്ങളെ സഹിക്കും അവനെ ഇവിടെ</lg><lg n="൧൮"> എനിക്ക കൊണ്ടുവരുവിൻ✱ പിന്നെ യെശു പിശാചിനെ ശാസിച്ചു
എന്നാറെ അവൻ അവനിൽനിന്ന പുറപ്പെട്ടു പൊയി അന്നെരം</lg><lg n="൧൯"> മുതൽ ആ പൈതൽ സൌഖ്യവാനാകയും ചെയ്തു✱ അപ്പൊൾ ശി
ഷ്യന്മാർ പ്രത്യെകം യെശുവിന്റെ അടുക്കൽ വന്ന അവനെ പു
റത്താക്കികക്കളവാൻ തങ്ങൾക്ക കഴിയാഞ്ഞത എന്തുകൊണ്ട എന്ന</lg><lg n="൨൦"> പറഞ്ഞു✱ യെശു അവരൊട പറഞ്ഞു നിങ്ങളുടെ അവിശ്വാസം
കൊൺറ്റാകുന്നു എന്തെന്നാൽ ഞാൻ സത്യമായിട്ട നിങ്ങളൊട പറ
യുന്നു ഒരു കടുകുമണിയൊളം നിങ്ങൾക്ക വിശ്വാസമുണ്ടെങ്കിൽ നി
ങ്ങൾ ൟ പൎവതത്തൊട ഇവിടെനിന്ന അവിടെക്ക വാങ്ങിപൊക
എന്ന പറയും അത വാങ്ങി പൊകയും ചെയ്യും ഒന്നും നിങ്ങൾക്ക അ</lg><lg n="൨൧">സാധ്യമാകയുമില്ല✱ എന്നാലും ൟ വിധം പ്രാൎത്ഥനയാലും ഉ</lg><lg n="൨൨">പൊഷണത്താലും അല്ലാതെ പുറപ്പെടുന്നില്ല പിന്നെ അവർ</lg> [ 54 ]

<lg n="">ഗലിലെയായിൽ പാൎക്കുമ്പൊൾ യെശു അവരൊട പറഞ്ഞു മനുഷ്യ</lg><lg n="൨൩">ന്റെ പുത്രൻ മനുഷ്യരുടെ കൈകളിൽ എപ്പിക്കപ്പെടും✱ അവർ
അവനെ കൊല്ലുകയും മൂന്നാം ദിവസം അവൻ പിന്നെയും ഉയി
ൎത്തെഴുനില്ക്കപ്പെടുകയും ചെയ്യും എന്നാറെ അവർ എത്രയും ദുഃഖ
പ്പെട്ടു✱</lg>

<lg n="൨൪">പിന്നെ അവർ കപ്പൎന്നഹൊമിലെക്ക വന്നപ്പൊൾ തലവരിപ്പ
ണം വാങ്ങുന്നവർ പത്രൊസിന്റെ അടുക്കൽ വന്ന നിങ്ങളുടെ ഗു</lg><lg n="൨൫">രു വരിപ്പണം കൊടുക്കുന്നില്ലയൊ എന്ന പറഞ്ഞു✱ കൊടുക്കു
ന്നു എന്ന അവൻ പറയുന്നു പിന്നെ അവൻ ഭവനത്തിലെക്ക വ
ന്നപ്പൊൾ യെശു അവനെ മുമ്പിട്ട ശിമൊനെ നിനക്ക എന്തതൊ
ന്നുന്നു ഭൂമിയുടെ രാജാക്കന്മാർ ആരൊട ചുങ്കുമെങ്കിലും വരിയെ എ
ങ്കിലും വാങ്ങുന്നു അവരുടെ പുത്രന്മാരൊടൊ അന്യരൊടൊ എന്ന</lg><lg n="൨൬"> പറഞ്ഞു✱ അന്യരൊട എന്ന പത്രൊസ അവനൊട പറയുന്നു
യെശു അവനൊട പറഞ്ഞു ആകയാൽ പുത്രന്മാർ ഒഴിവുള്ളവരാ</lg><lg n="൨൭">കുന്നു✱ എങ്കിലും നാം അവരെ വിരുദ്ധപ്പെടുത്താതെ നീ സമുദ്ര
ത്തിലെക്ക ചെന്നിട്ട ചൂണ്ടലിട്ട മുമ്പെ കയറി വരുന്ന മത്സ്യത്തെ പി
ടിക്ക അപ്പൊൾ അതിന്റെ വായിനെ തുറന്ന നീ ഒരു വെള്ളിക്കാ
ശിനെ കണ്ടെത്തും ആയതിനെ എടുത്ത എനിക്കും നിനക്കും വെ
ണ്ടി അവൎക്ക കൊടുക്കയും ചെയ്ക✱</lg>

൧൮ അദ്ധ്യായം

൧ വിനയത്തൊടെ ഇരിക്കെണമെന്ന ക്രിസ്തു ഉപദെശിക്കുന്നത.
൭ അപരാധങ്ങളെ സംബന്ധിച്ചത.— ൨൧ വിശെഷിച്ചു ത
മ്മിൽ തമ്മിൽ ക്ഷമിക്കുന്നത.

<lg n="">ആ സമയത്തിങ്കൽ ശിഷ്യന്മാർ യെശുവിന്റെ അടുക്കൽ വന്ന</lg><lg n="൨"> സ്വൎഗ്ഗരാജ്യത്തിൽ ആര ശ്രെഷ്ഠനാകുന്നു എന്ന പറഞ്ഞു✱ അപ്പൊൾ
യെശു ഒരു ചെറിയ പൈതലിനെ അടുക്കൽ വിളിച്ചിട്ട അവനെ</lg><lg n="൩"> അവരുടെ മാധ്യത്തിൽ നിൎത്തി പറഞ്ഞു✱ നിങ്ങൾ മനസ്സ തിരിയ
പ്പെടുകയും ചെറിയ പൈതങ്ങളെ പൊലെ ആയ്വരികയും ചെയ്യു
ന്നില്ല എങ്കിൽ നിങ്ങൾ സ്വൎഗ്ഗരാജ്യത്തിലെക്ക കടക്കയില്ല എന്ന</lg><lg n="൪"> ഞാൻ സത്യമായൊട്ട നിങ്ങളൊട പറയുന്നു✱ ആകയാൽ യാതൊ
രുത്തനും ൟ ചെറിയ പൈതലിനെ പൊലെ തന്നെ താൻ വി
നയപ്പെടുത്തുമൊ ആയവൻ സ്വൎഗ്ഗരാജ്യത്തിൽ ശ്രെഷ്ഠനാകുന്നു✱</lg><lg n="൫"> ആരെങ്കിലും ഇപ്രകാരമുള്ള ഒരു ചെറിയ പൈതലിനെ എന്റെ</lg><lg n="൬"> നാമത്തിൽ കൈക്കൊള്ളുമെങ്കിൽ എന്നെ കൈക്കൊള്ളുന്നു✱ എ
ന്നാൽ ആരെങ്കിലും എങ്കൽ വിശ്വസിക്കുന്നവരായ ൟ ചെറിയ
വരിൽ ഒരുത്തനെ വിരുദ്ധപ്പെടുത്തുമെങ്കിൽ ഒരു തിരികല്ല അവ
ന്റെ കഴുത്തിൽ തൂക്കപ്പെടുകയും അവൻ സമുദ്രത്തിന്റെ ആഴ
ത്തിൽ മുങ്ങിപ്പൊകയും ചെയ്യുന്നത അവന്ന ഏറ്റവും നല്ലത✱</lg>

[ 55 ] <lg n="൭">വിരുദ്ധങ്ങൾ ഹെതുവായിട്ട ലൊകത്തിന്ന ഹാ കഷ്ടം എന്തു
കൊണ്ടെന്നാൽ വിരുദ്ധങ്ങൾ വരുവാൻ ആവശ്യമാകുന്നു എന്നാലും</lg><lg n="൮"> വിരുദ്ധം ആരാൽ വരുന്നുവൊ ആ മനുഷ്യന്നു ഹാ കഷ്ടം✱ അതു
കൊണ്ട നിന്റെ കൈ എങ്കിലും നിന്റെ കാൽ എങ്കിലും നിന്നെ
വിരുദ്ധപ്പെടുത്തുന്നു എങ്കിൽ അവരെ ഛെദിച്ച നിങ്കൽ നിന്ന കള
ക നീ രണ്ടു കൈകളെങ്കിലും രണ്ട കാലുകളെങ്കിലും ഉള്ളവനായി
എന്നെക്കുമുള്ള അഗ്നിയിലെക്ക തള്ളി കളയപ്പെടുന്നതിനെക്കാൾ
മുടന്തനായി അല്ലെങ്കിൽ ഊനമുള്ളവനായി ജീവങ്കലെക്ക പ്ര</lg><lg n="൯">വെശിക്കുന്നത നിനക്ക നല്ലതാകുന്നു✱ പിന്നെയും നിന്റെ ക
ണ്ണ നിന്നെ വിരുദ്ധപ്പെടുത്തുന്നു എങ്കിൽ അതിനെ ചൂന്ന നിങ്കൽ
നിന്ന കളക നീ രണ്ട കണ്ണുള്ളവനായി അഗ്നിനരകത്തിലെക്കു ത
ള്ളി കളയപ്പെടുന്നരിനെക്കാൾ ഒരു കണ്ണുള്ളവനായി ജീവങ്കലെ</lg><lg n="൧൦">ക്ക പ്രവെശിക്കുന്നത നിനക്ക നല്ലതാകുന്നു✱ ൟ ചെറിയവരിൽ
ഒരുത്തനെ നിന്ദിക്കാതെ ഇരിപ്പാൻ നൊക്കിക്കൊൾവിൻ എന്തു
കൊണ്ടെന്നാൽ അവരുടെ ദൂതന്മാർ സ്വൎഗ്ഗത്തിങ്കലിരിക്കുന്നു എ
ന്റെ പിതാവിന്റെ മുഖത്തെ സ്വൎഗ്ഗത്തിൽ എല്ലായ്പൊഴും കാ</lg><lg n="൧൧">ണുന്നു എന്ന ഞാൻ നിങ്ങളൊട പറയുന്നു✱ എന്തെന്നാൽ ന
ഷ്ടമായതിനെ രക്ഷിപ്പാനായിട്ട മനുഷ്യന്റെ പുത്രൻ വന്നിരി</lg><lg n="൧൨">ക്കുന്നു✱ നിങ്ങൾക്ക എങ്ങിനെ തൊന്നുന്നു ഒരു മനുഷ്യന്ന നൂറ
ആട ഉണ്ടായിരിക്കയും അവയിൽ ഒന്ന തെറ്റിപ്പൊകയും ചെ
യ്താൽ അവൻ തൊണ്ണൂറ്റൊമ്പതിനെ വിട്ട പൎവതങ്ങളിലെക്ക ചെ</lg><lg n="൧൩">ന്ന തെറ്റിപ്പൊയതിനെ അന്വെഷിക്കുന്നില്ലയൊ✱ പിന്നെ അ
വൻ അതിനെ കണ്ടു കിട്ടുവാൻ സംഗതി വന്നാൽ അവൻ തെ
റ്റിപ്പൊകാത്ത തൊണ്ണൂറ്റൊമ്പതിനെക്കാളും അതിന്മെൽ എറ്റ
വും സന്തൊഷിക്കുന്നു എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയു</lg><lg n="൧൪">ന്നു✱ ഇപ്രകാരം തന്നെ ൟ ചെറിയവരിൽ ഒരുത്തൻ നഷ്ടപ്പെ
ടുന്നത സ്വൎഗ്ഗത്തിങ്കലിരിക്കുന്ന നിങ്ങളുടെ പിതാവിന്റെ ഇഷ്ട
മില്ല✱</lg> <lg n="൧൫">പിന്നെയും നിന്റെ സഹൊദരൻ നിനക്ക വിരൊധമായി ദൊ
ഷം ചെയ്യുന്നു എങ്കിൽ നീ ചെന്ന നീയും അവനുമായിട്ട തന്നെ അ
വനെ കുറ്റപ്പെടുത്തുക അവൻ നീ പറയുന്നതിനെ കെൾക്കുമെ</lg><lg n="൧൬">ങ്കിൽ നീ നിന്റെ സഹൊദരനെ ലഭിച്ചു✱ എന്നാൽ അവൻ
കെൾക്കയില്ല എങ്കിൽ സകല വാക്കും രണ്ട മൂന്ന സാക്ഷിക്കാരു
ടെ വായിനാൽ സ്ഥിരപ്പെടെണ്ടുന്നതിന്ന ഇനിയും ഒന്നു രണ്ടു പെ</lg><lg n="൧൭">രെ നിന്നൊടു കൂട വിളിച്ചുകൊൾക✱ എന്നാൽ അവൻ അവരെ
അനുസരിക്കയില്ലെങ്കിൽ സഭയെ ബൊധിപ്പിക്ക എന്നാൽ അവൻ
സഭയെ അനുസരിക്കയില്ലെങ്കിൽ അവൻ നിനക്ക ഒരു അജ്ഞാനിയും</lg><lg n="൧൮"> ചുങ്കക്കാരന്നും എന്ന പൊലെ ഇരിക്കട്ടെ✱ ഞാൻ സത്യമായിട്ട
നിങ്ങളൊട പറയുന്നു നിങ്ങൾ ഭൂമിയിൽ യാതൊരു കാൎയ്യങ്ങളെ എ</lg> [ 56 ]

<lg n="">ങ്കിലും ബന്ധിക്കുമൊ അവ സ്വൎഗ്ഗത്തിൽ ബന്ധിക്കപ്പെട്ടിരിക്കും നി
ങ്ങൾ ഭൂമിയിങ്ക യാതൊരു കാൎയ്യങ്ങളെ എങ്കിലും അഴിക്കുമൊ അ</lg><lg n="൧൯">വ സ്വൎഗ്ഗത്തിൽ അഴിയപ്പെട്ടിരിക്കയും ചെയ്യും✱ പിന്നെയും
ഞാൻ നിങ്ങളൊട പറയുന്നു നിങ്ങളിൽ ഇരുവർ തങ്ങൾ യാചിപ്പാ
നിരിക്കുന്ന യാതൊരു കാൎയ്യത്തെ സംബന്ധിച്ചെങ്കിലും ഭൂമിയിൽ സ
മതയായിരുന്നാൽ അത സ്വൎഗ്ഗത്തിലിരിക്കുന്ന എന്റെ പിതാവി</lg><lg n="൨൦">നാൽ അവൎക്ക ചെയ്യപ്പെടും✱ എന്തുകൊണ്ടെന്നാൽ രണ്ടു പെരൊ
മൂന്നുപെരൊ എന്റെ നാമത്തിൽ എവിടെ കൂടിയിരിക്കുന്നുവൊ
അവിടെ ഞാൻ അവരുടെ മദ്ധ്യത്തിൽ ഉണ്ട✱</lg>

<lg n="൨൧">അപ്പൊൾ പത്രൊസ അവന്റെ അടുക്കൽ വന്ന കൎത്താവെ എ
ന്റെ സഹൊദരൻ എന്റെ നെരെ എത്ര പ്രാവശ്യം ദൊഷം ചെ
യ്തിട്ട ഞാൻ അവനൊടു ക്ഷമിക്കെണ്ടു എഴ പ്രാവശ്യത്തൊളമൊ</lg><lg n="൨൨"> എന്ന പറഞ്ഞു✱ യെശു അവനൊട പറയുന്നു എഴു പ്രാവശ്യ
ത്തൊളം എന്നല്ല എഴുവത എഴു പ്രാവശ്യത്തൊളമെന്ന അത്രെ</lg><lg n="൨൩"> ഞാൻ നിന്നൊട പറയുന്നത✱ ആയതുകൊണ്ട തന്റെ ഭൃത്യന്മാ
രൊട കണക്ക കെൾപ്പാൻ മനസ്സായിട്ടുള്ളൊരു രാജാവിനൊട സ്വ</lg><lg n="൨൪">ൎഗ്ഗരാജ്യം സദൃശമാക്കപ്പെട്ടിരിക്കുന്നു✱ എന്നാൽ അവൻ കണക്ക
നൊക്കി തുടങ്ങിയപ്പൊൾ പതിനായിരം താലന്ത കടം പെട്ടവനാ</lg><lg n="൨൫">യ ഒരുത്തൻ അവന്റെ അടുക്കൽ കൊണ്ടുവരപ്പെട്ടു✱ എന്നാൽ
കൊടുത്ത തീൎപ്പാൻ അവന്ന ഇല്ലായ്കകൊണ്ട അവനെയും അവ
ന്റെ ഭാൎയ്യയെയും അവന്റെ മക്കളെയും അവന്നുണ്ടായിരുന്ന സ
കലത്തെയും വില്പാനും കടം തീൎക്കപ്പെടുവാനും അവന്റെ യജമാ</lg><lg n="൨൬">നൻ കല്പിച്ചു✱ അതുകൊണ്ട ഭൃത്യൻ നിലത്തു വീണ അവനെ വ
ന്ദിച്ച യജമാനനെ എനിക്കായ്ക്കൊണ്ട ക്ഷമയുണ്ടാകെണമെന്നും ഞാൻ</lg><lg n="൨൭"> സകലത്തെയും തന്നു തീൎക്കാമെന്നും പറഞ്ഞു✱ ആ ഭ്യത്യന്റെ യ
ജമാനൻ മനസ്സലിയപ്പെട്ട അവനെ വിടിയിച്ച കടം അവനൊട</lg><lg n="൨൮"> ക്ഷമിക്കയും ചെയ്തു✱ എന്നാറെ ആ ഭൃത്യൻ പുറപ്പെട്ടതനിക്കസ
മ ഭൃത്യന്മാരിൽ തന്നൊട നൂറ വെള്ളിക്കാശ കടം പെട്ടിരുന്നിട്ടു
ള്ള ഒരുത്തനെ കണ്ട അവനെ തൊണ്ണയിൽപിടിച്ച ഞെക്കി നീ വാങ്ങി</lg><lg n="൨൯">യ കടം എനിക്കു തന്നുതീൎക്ക എന്നും പറഞ്ഞു✱ ആകയാൽ അവ
ന്ന സമ ഭൃത്യൻ അവന്റെ പാദങ്ങളിൽ വീണ എനിക്കായ്ക്കൊണ്ട
ക്ഷമയുണ്ടാകെണമെന്നും ഞാൻ സകലത്തെയും നിനക്ക തന്നു തി</lg><lg n="൩൦">ൎക്കാമെന്നും അവനൊട അപെക്ഷിച്ചു✱ എന്നാറെ അവന്ന മന
സ്സില്ല പൊയി അവനെ അവൻ വാങ്ങിയ കടം കൊടുത്ത തീൎക്കു</lg><lg n="൩൧">വൊളത്തിന്ന കാരാഗൃഹത്തിലാക്കി അത്രെ ചെയ്തത✱ പിന്നെ ഉ
ണ്ടായ കാൎയ്യങ്ങളെ അവന്ന സമഭൃത്യന്മാർ കണ്ടാറ അവർ വളര
ദുഃഖപ്പെട്ടു അവർ വന്ന ഉണ്ടായ കാൎയ്യങ്ങളെ ഒക്കയും തങ്ങളുടെ യ</lg><lg n="൩൨">ജമാനനൊട അറിയിക്കയും ചെയ്തു✱ അപ്പൊൾ അവന്റെ യജമാ
നൻ അവനെ അടുക്കൽവിളിച്ചാറെ അവനൊട പറഞ്ഞു ദുഷ്ട ഭൃ</lg>

[ 57 ] <lg n="">ത്യ നീ എന്നൊട അപെക്ഷിച്ചതുകൊണ്ട ഞാൻ ആ കടമെല്ലാം</lg><lg n="൩൩"> നിന്നൊട ക്ഷമിച്ചുവല്ലൊ✱ ഞാൻ നിന്നൊട കരുണ ചെയ്തതു
പൊലെ തന്നെ നീയും നിനക്ക സമഭൃത്യനൊട കരുണ ചെയ്യെണ്ടു</lg><lg n="൩൪">ന്നതായിരുന്നില്ലയൊ✱ വിശെഷിച്ച അവന്റെ യജമാനൻ കൊ
പിച്ച തന്നൊടു വാങ്ങിയ കടമെല്ലാം തന്നു തിൎക്കുവൊളത്തിന്ന അവ</lg><lg n="൩൫">നെ ദണ്ഡിപ്പിക്കുന്നവരെ ഏല്പിക്കയും ചെയ്തു✱ നിങ്ങൾ നിങ്ങളു
ടെ പൂൎണ്ണമനസ്സൊടെ ഒരൊരുത്തൻ തന്റെ സഹൊദരനൊട അ
വന്റെ കുറ്റങ്ങളെ ക്ഷമിക്കുന്നില്ല എങ്കിൽ ഇപ്രകാരം തന്നെ
എന്റെ സ്വൎഗ്ഗസ്ഥനായ പിതാവ നിങ്ങളൊടും ചെയ്യും✱</lg>

൧൯ അദ്ധ്യായം

൧ ക്രിസ്തു രൊഗികളെ സ്വസ്ഥപ്പെടുത്തുകയും.— ൩ വിവാഹ ഭംഗ
ത്തെ സംബന്ധിച്ച പറിശന്മാരൊട ഉത്തരം പറകയും.— ൧൬
നിത്യ ജീവനെ പാപിപ്പാനുഌഅ പ്രകാരത്തെ കാട്ടുകയും ചെ
യ്യുന്നത.

<lg n="">പിന്നെ ഉണ്ടായതെന്തെന്നാൽ യെശു വചനങ്ങളെ തിക
ച്ചതിന്റെ ശെഷം അവൻ ഗലീലയായിൽനിന്ന പുറപ്പെട്ട യൊ
ർദാന്ന അക്കരയായ യെഹൂദായുടെ അതൃത്തികളിലെക്ക വന്നു✱</lg><lg n="൨"> വളര പുരുഷാരങ്ങളും അവന്റെ പിന്നാലെ ചെന്നു അവിടെ അ
വൻ അവരെ സസ്ഥമാക്കുകയും ചെയ്തു✱</lg>

<lg n="൩">പറിശന്മാരും അവന്റെ അടുക്കൽ അന്ന അവനെ പരീക്ഷി
ച്ച യാതൊരു സംഗതി കൊണ്ടെങ്കിലും ഒരു മനുഷ്യന്ന തന്റെ ഭാ
ൎയ്യയെ ഉപെക്ഷിപ്പാൻ ന്യായമൊ എന്ന അവനൊടു പറഞ്ഞു✱</lg><lg n="൪"> എന്നാറെ അവൻ ഉത്തരമായിട്ട അവരൊട പറഞ്ഞു ആദിയി
ങ്കൽ അവരെ ഉണ്ടാക്കിയവൻ അവരെ ആണും പെണ്ണുമായി ഉണ്ടാ</lg><lg n="൫">ക്കി എന്നും✱ ഇത ഹെതുവായിട്ട ഒരു മനുഷ്യൻ തന്റെ മാതാ
പിതാക്കന്മാരെ വെർവിട്ട തന്റെ ഭാൎയ്യയൊടു കൂട ചെൎന്നിരിക്ക
യും അവരിരുവരും ഒരു ജഡമായ്വരികയും ചെയ്യുമെന്ന പറഞ്ഞു</lg><lg n="൬"> എന്നും നിങ്ങൾ വായിച്ചിട്ടില്ലയൊ✱ എന്നതുകൊണ്ട അവർ ഇ
നി ഇരുവരല്ല ഒരു ജഡമത്രെ ആകുന്നത ആകയാൽ ദൈവം കൂ</lg><lg n="൭">ടെ ചെൎത്തതിനെ മനുഷ്യൻ വെറുതിരിക്കരുത✱ അവർ അവ
നൊട പറയുന്നു എന്നാൽ ഉപെക്ഷ ചീട്ട എഴുതി കൊടുത്ത അ</lg><lg n="൮">വളെ ഉപെക്ഷിപ്പാൻ മൊശെ എന്തിന കല്പിച്ചു✱ അവൻ അ
വരൊട പറയുന്നു നിങ്ങളുടെ ഹൃദയകാഠിന്യത്തിന്റെ ഹെതുവാ
യിട്ട മൊശെ നിങ്ങൾക്ക നിങ്ങളുടെ ഭാൎയ്യമാരെ ഉപെക്ഷിപ്പാൻ അ</lg><lg n="൯">നുവാദം തന്നു എന്നാൽ ആദി മുതൽ ഇപ്രകാരം ആയില്ല✱ എ
ന്നാൽ ആരെങ്കിലും വെശ്യദൊഷം ഹെതുവായിട്ടില്ലാതെ തന്റെ
ഭാൎയ്യയെ ഉപെക്ഷിക്കയും മറ്റൊരുത്തിയെ വിവാഹം ചെയ്കയും
ചെയ്താൽ അവൻ വ്യഭിചാരം ചെയ്യുന്നു എന്നും ഉപെക്ഷിക്കപ്പെട്ട</lg> [ 58 ]

<lg n="">വളെ വിവാഹം ചെയ്യുന്നവൻ വൃഭിചാരം ചെയ്യുന്നു എന്നും ഞാൻ</lg><lg n="൧൦"> നിങ്ങളൊട പറയുന്നു✱ അവന്റെ ശിഷ്യന്മാർ അവനൊട പ
റയുന്നു ഭാൎയ്യയൊടെ മനുഷ്യന്റെ സംഗതി ഇപ്രകാരമാകുന്നു എ</lg><lg n="൧൧">ങ്കിൽ വിവാഹം ചെയ്യുന്നത നന്നല്ല✱ എന്നാൽ അവൻ അവരൊ
ടു പറഞ്ഞു ആൎക്ക അത നൽകപ്പെട്ടുവൊ അവർ അല്ലാതെ എല്ലാ</lg><lg n="൧൨">വരും ൟ വചനത്തെ പരിഗ്രഹിക്കുന്നില്ല✱ എന്തുകൊണ്ടെന്നാൽ
തങ്ങളുടെ മാതാവിന്റെ ഗൎഭത്തിൽനിന്ന അപ്രകാരം ജനിച്ചിട്ടു
ള്ളവരായ സന്ന്യാസികളുമുണ്ട മനുഷ്യരാൽ സന്യസിപ്പിക്കപ്പെട്ടിട്ടു
ള്ള സന്യാനികളുമുണ്ട സ്വൎഗ്ഗരാജ്യത്തെ കുറിച്ച തങ്ങളെ തന്നെ സ
ന്യസിച്ചിട്ടുള്ള സന്യാസികളുമുണ്ട ഇതിനെ പരിഗ്രഹിപ്പാൻ കഴിയു
ന്നവൻ പരിഗ്രഹിക്കട്ടെ✱</lg>

<lg n="൧൩">അപ്പൊൾ ചെറിയ പൈതങ്ങൾ അവന്റെ അടുക്കൽ അവൻ
അവരുടെ മെൽ തന്റെ റ കൈകളെ വെക്കയും പ്രാൎത്ഥിക്കയും ചെ
യ്യെണ്ടുന്നതിന്നായൊട്ടകൊണ്ടുവരപ്പെട്ടിരുന്നു എന്നാറെ ശിഷ്യന്മാർ</lg><lg n="൧൪"> അവരെ വിലക്കി✱ എന്നാൽ യെശു പറഞ്ഞു ചെറിയ പൈത
ങ്ങളെ വിടുവിൻ എന്റെ അടുക്കൽ വരുവാൻ അവരെ വിരൊധി
ക്കയും മരുത എന്തുകൊണ്ടെന്നാൽ സ്വൎഗ്ഗരാജ്യം അപ്രകാരമുള്ളവരു</lg><lg n="൧൫">ടെ ആകുന്നു✱ അവൻ അവരുടെ മെൽ തന്റെ കൈകളെ വെ
ച്ചു അവിടെനിന്ന പുറപ്പെട്ടു പൊകയും ചെയ്തു✱</lg>

<lg n="൧൬">പിന്നെ കണ്ടാലും ഒരുത്തൻ വന്ന അവനൊട നല്ല ഗുരൊ എ
നിക്ക നിത്യ ജീവൻ ഉണ്ടാകുവാനായിട്ട ഞാൻ എന്തൊരു ഗുണ</lg><lg n="൧൭">ത്തെ ചെയ്യെണം എന്ന പറഞ്ഞു✱ എന്നാറെ അവൻ അവനൊ
ടു പഠഞ്ഞു നീ എന്തിന എന്നെ നല്ലവനെന്ന വിളിക്കുന്നു ദൈ
വം ഒരുവനല്ലാതെ ഒരുത്തനും നല്ലവനല്ല എന്നാർ ജീവങ്കലെ
ക്ക പ്രവെശിപ്പാൻ നിനക്ക മനസ്സുണ്ട എങ്കിൽ കല്പനകളെ പ്രമാണി</lg><lg n="൧൮">ക്ക✱ അവൻ അവനൊട എവയെ എന്ന പറയുന്നു അപ്പൊൾ
യെശു പറഞ്ഞു നീ കുല ചെയ്യരുത നീ വ്യഭിചാരം ചെയ്യരുത നീ</lg><lg n="൧൯"> മൊഷ്ടിക്കരുത നീ കള്ള സാക്ഷി പറയരുത✱ നിന്റെ പിതാ
വിനെയും മാതാവിനെയും ബഹുമാനിക്ക വിശെഷിച്ചും നീ നി</lg><lg n="൨൦">ന്റെ,അയല്ക്കാരനെ നിന്നെപ്പൊലെ തന്നെ സ്നെഹിക്കണം✱ ആ
യൌവനമുള്ളവൻ അവനൊടു പറയുന്നു ഇവ ഒക്കയും ഞാൻ
എന്റെ ബാല്യം മുതൽ പ്രമാണിച്ചിട്ടുണ്ട ഇനി എനിക്ക എന്തൊരു</lg><lg n="൨൧"> കുറവുണ്ട✱ യെശു അവനൊടു പറഞ്ഞു പൂൎണ്ണനാകുവാൻ നിനക്ക
മനസ്സുണ്ട എങ്കിൽ നീ ചെന്ന നിനക്കുള്ള വസ്തുക്കളെ വിറ്റ സാ
ധുക്കൾക്ക കൊടുക്ക എന്നാൽ നിനക്ക സ്വൎഗ്ഗത്തിൽ നിക്ഷെപമുണ്ടാ</lg><lg n="൨൨">കും നീ വന്ന എന്നെ പിന്തുടരുകയും ചെയ്ക✱ എന്നാറെ ആ
യൌവനമുള്ളവൻ ൟ വചനത്തെ കെട്ടപ്പൊൾ ദുഃഖിച്ചു കൊണ്ട
പൊയി എന്തുകൊണ്ടെനാൽ അവന്ന വളര സമ്പത്തുകളുണ്ടായി</lg><lg n="൨൩">രുന്നു✱ അപ്പൊൾ യെശു തന്റെ ശിഷ്യന്മാരൊട പറഞ്ഞു ഒ</lg> [ 59 ] <lg n="">രു ധനവാൻ സ്വൎഗ്ഗരാജ്യത്തിലെക്ക പ്രയാസമായിട്ട കടക്കുമെന്ന</lg><lg n="൨൪"> ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ പിന്നെയും ഞാൻ നി
ങ്ങളൊടു പറയുന്നു ഒര ഒട്ടകത്തിന്ന ഒരു സൂചിയുടെ കുഴയിൽ
കൂടി കടന്നു പൊകുന്നത ഒരു ധനവാൻ ദൈവത്തിന്റെ രാജ്യ
ത്തിലെക്ക കടക്കുന്നതിനെക്കാൾ എറ്റം എളുപ്പമുള്ളതാകുന്നു✱</lg><lg n="൨൫"> അവന്റെ ശിഷ്യന്മാർ ഇതിനെ കെട്ടാറെ പിന്നെ രക്ഷിക്കപ്പെടു
വാൻ കഴിയുന്നവൻ ആരെന്ന പറഞ്ഞ എത്രയും വിസ്മയപ്പെ</lg><lg n="൨൬">ട്ടിരുന്നു✱ എന്നാറെ യെശു അവരെ നൊക്കി അവരൊടു പറ
ഞ്ഞു മനുഷ്യരാൽ ഇത അസാദ്ധ്യമാകുന്നു എന്നാൽ ദൈവത്താൽ</lg><lg n="൨൭"> സകല കാൎയ്യങ്ങളും സാദ്ധ്യങ്ങളാകുന്നു✱ അപ്പൊൾ പത്രൊസ ഉ
ത്തരമായിട്ട അവനൊടു പറഞ്ഞു കണ്ടാലും ഞങ്ങൾ സകലത്തെയും
ഉപെക്ഷിച്ച നിന്നെ പിന്തുടൎന്നിരിക്കുന്നു അതുകൊണ്ട ഞങ്ങൾക്ക</lg><lg n="൨൮"> എന്ത ഉണ്ടാകും✱ അപ്പൊൾ യെശു അവരൊടു പറഞ്ഞു പുതി
യ ജനനത്തിൽ മനുഷ്യന്റെ പുത്രൻ തന്റെ മഹത്വത്തിന്റെ
സിംഹാസനത്തിൽ ഇരിക്കുമ്പൊൾ എന്നെ പിന്തുടൎന്നിട്ടുള്ള നിങ്ങ
ളും കൂടി ഇസ്രാഎലിന്റെ പന്ത്രണ്ട ഗൊത്രങ്ങളെ ന്യായം വിസ്ത
രിച്ചുകൊണ്ട പന്ത്രണ്ടു സിംഹാസനങ്ങളിൽ ഇരിക്കുമെന്ന ഞാൻ സ</lg><lg n="൨൯">ത്യമായിട്ട നിങ്ങളൊടു പറയുന്നു✱ വിശെഷിച്ചും ഭവനങ്ങളെ എ
ങ്കിലും സഹൊദരന്മാരെ എങ്കിലും സഹൊദരിമാരെ എങ്കിലും പിതാ
വിനെ എങ്കിലും മാതാവിനെ എങ്കിലും ഭാൎയ്യയെ എങ്കിലും മക്കളെ
എങ്കിലും നിലങ്ങളെ എങ്കിലും എന്റെ നാമം നിമിത്തമായിട്ട ഉ
പെക്ഷിച്ചവനെല്ലാം നൂറിരട്ടിയെ പ്രാപിക്കയും നിത്യജീവനെ
അനുഭവിക്കയും ചെയ്യും✱</lg>

<lg n="൩൦">എങ്കിലും മുമ്പുള്ളവർ പലർ പിമ്പുള്ളവരായും പിമ്പുള്ളവർ
മുമ്പുള്ളവരായും ഭവിക്കും✱</lg>

൨൦ അദ്ധ്യായം

൧ മുന്തിരിങ്ങാത്തൊട്ടത്തിലെ വെലക്കാരുടെ സംഗതി.— ൨൦
താണിരിക്കെണമെന്ന ക്രിസ്തു തന്റെ ശിഷ്യനമാരെ പഠിപ്പിക്കു
ന്നത

<lg n="">എന്തുകൊണ്ടെന്നാൽ സ്വൎഗ്ഗരാജ്യം തന്റെ മുന്തിരിങ്ങാത്തൊട്ട
ത്തിലെക്കു വെലക്കരെ കൂലിക്കു വിളിപ്പാൻ എത്രയും കാലത്ത പു
റപ്പെട്ടു ചെന്നിട്ടുള്ള ഗൃഹസ്ഥനായൊരു മനുഷ്യനൊട സദൃശമാകു</lg><lg n="൨">ന്നു✱ എന്നാൽ അവൻ വെലക്കാരൊട നാളൊന്നിന്ന ഒരൊ പ
ണം പറഞ്ഞ നിശ്ചയിച്ചിട്ട അവരെ തന്റെ മുന്തിരിങ്ങാതൊട്ടത്തി</lg><lg n="൩">ലെക്ക അയച്ചു✱ പിന്നെ അവൻ മൂന്നാം മണിനെരത്തെ പുറപ്പെ
ട്ടു ചെന്നപ്പൊൾ മറ്റു ചിലർ ചന്ത സ്ഥലത്ത മിനക്കെട്ട നില്ക്കുന്ന</lg><lg n="൪">തിനെ കണ്ടു✱ നിങ്ങളും മുന്തിരിങ്ങാത്തൊട്ടത്തിലെക്ക പൊകുവിൻ
ന്യായമുള്ളതിനെയും ഞാൻ നിങ്ങൾക്ക തരും എന്ന അവരൊടു പ</lg> [ 60 ]

<lg n="൫">കെയും ചെയ്തു എന്നാറെ അവർ പൊയി✱ പിന്നെയും അവൻ
ആറാമത്തെയും ഒമ്പതാമത്തെയും മണിനെരത്തെ പുറപ്പെട്ടു ചെന്ന</lg><lg n="൬"> അപ്രകാരം തന്നെ ചെയ്തു✱ പിന്നെ പതിനൊന്നാം മണിനെര
ത്ത അവൻ പുറപ്പെട്ട ചെന്ന മറ്റു ചിലർ മിനക്കെട്ട നില്ക്കുന്നതി
നെ കണ്ടു അവരൊടും പറയുന്നു നിങ്ങൾ ഇവിടെ പകൽമുഴുവനും</lg><lg n="൭"> എന്തിന മിനക്കെട്ട നില്ക്കുന്നു✱ ആരും ഞങ്ങളെ കൂലിക്കു വിളിക്കാ
യ്കകൊണ്ട എന്ന അവർ അവനൊടു പറയുന്നു അവൻ അവരൊ
ടു നിങ്ങളും മുന്തിരിങ്ങാത്തൊട്ടത്തിലെക്ക പൊകുവിൻ ന്യായമുള്ള</lg><lg n="൮">ത അത്രയും നിങ്ങൾക്ക കിട്ടുകയും ചെയ്യുമെന്ന പറയുന്നു✱ അങ്ങി
നെ സദ്ധ്യയായപ്പൊൾ മുന്തിരിങ്ങാത്തൊട്ടത്തിന്റെ യജമാനൻ
തന്റെ കലവറക്കാരനൊടു പറയുന്നു നീ വെലക്കാരെ വിളിച്ച പി
മ്പുള്ളവർ മുതൽ തുടങ്ങി മുമ്പുള്ളവർ വരെ അവൎക്ക കൂലി കൊടു</lg><lg n="൯">ക്ക✱ അപ്രകാരം പതിനൊന്നാം മണിനെരത്ത (കൂലിക്ക) വിളി</lg><lg n="൧൦">ക്കകപ്പെട്ടവർ വന്നപ്പൊൾ അവൎക്ക ഒരൊ പണം കിട്ടി✱ എന്നാൽ
മുൻപുള്ളവർ വന്നപ്പൊൾ തങ്ങൾക്ക അധികം കിട്ടുമായിരിക്കുമെ
ന്ന നിരൂപിച്ചു അവൎക്കും അപ്രകാരം തന്നെ ഒരൊ പണം കിട്ടി✱</lg><lg n="൧൧"> പിന്നെ അവർ അതിനെ വാങ്ങിയപ്പൊൾ ഗൃഹസ്ഥന്റെ നെരെ</lg><lg n="൧൨"> പിറുപിറുത്തു✱ ൟ പിമ്പുള്ളവർ ഒരു മണി നെരമെ വെല
ചെയ്തിട്ടുള്ളൂ എന്നും പകലത്തെ ഭാരത്തെയും ഉഷ്ണത്തെയും സഹി
ച്ചിട്ടുള്ള ഞങ്ങളൊട നീ അവരെ സമമാക്കിയല്ലൊ എന്നും പറ</lg><lg n="൧൩">ഞ്ഞു✱ എന്നാറെ അവൻ ഉത്തരമായിട്ട അവരിൽ ഒരുത്തനൊ
ടു പറഞ്ഞു സ്നെഹിത ഞാൻ നിനക്ക ന്യായം ചെയ്യുന്നില്ല നീ എ</lg><lg n="൧൪">ന്നൊട ഒരു പണത്തിന്ന സമ്മതിച്ചിട്ടില്ലയൊ✱ നിനക്കുള്ളതി
നെ നീ വാങ്ങികൊണ്ട പൊയ്ക്കൊൾക ഞാൻ നിനക്കു തന്നതുപൊലെ</lg><lg n="൧൫"> തന്നെ ൟ പിമ്പുള്ളവനും കൊടുപ്പാൻ എനിക്കു മനസ്സുണ്ട✱ എനീ
ക്കുള്ളവയെ കൊണ്ടു ഞാൻ ഇച്ശിക്കുന്ന പ്രകാരം ചെയ്വാൻ എനി
ക്ക ന്യായമില്ലയൊ ഞാൻ നല്ലവനാകകൊണ്ട നിന്റെ കണ്ണ ദൊ</lg><lg n="൧൬">ഷമുള്ളതാകുന്നുവൊ✱ ഇപ്രകാരം പിമ്പുള്ളവർ മുമ്പുള്ളവരായും
മുമ്പുള്ളവർ പിമ്പുള്ളവരായും ഭവിക്കും എന്തുകൊണ്ടെന്നാൽ വി
ളിക്കപ്പെട്ടവർ പലരും ഉണ്ടു തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കും
താനും✱</lg>

<lg n="൧൭">പിന്നെ യെശു യെറുശലമിലെക്ക പുറപ്പെട്ടു പൊകുമ്പൊൾ പ
ന്ത്രണ്ട ശിഷ്യന്മാരെ വഴിയിൽ വെറിട്ട കൂട്ടിക്കൊണ്ടു അവരൊടു പറ</lg><lg n="൧൮">ഞ്ഞു✱ കണ്ടാലും നാം യെറുശലമിലെക്ക പുറപ്പെട്ടുപൊകുന്നു മനുഷ്യ
ന്റെ പുത്രൻ പ്രധാനാചാൎയ്യന്മാൎക്കും ഉപാദ്ധ്യായന്മാൎക്കും എല്പിക്ക</lg><lg n="൧൯">പ്പെടുകയും അവർ അവനെ മരണ ശിക്ഷയ്ക്കു വിധിക്കയും✱ അ
വനെ പരിഹസിപ്പാനും വാറു കൊണ്ട അടിപ്പാനും കുരിശിൽ തറ
പ്പാനും പുറജാരികൾക്ക ഏല്പിക്കയും അവൻ മൂന്നാം ദിവസത്തി
ങ്കൽ പിന്നെയും ഉയിൎത്തെഴുനീല്ക്കയും ചെയ്യും✱</lg>

[ 61 ] <lg n="൨൦">അപ്പൊൾ സബദിയുടെ പുത്രന്മാരുടെ മാതാവ അവളുടെ പു
ത്രന്മാരൊടു കൂടി അവന്റെ അടുക്കൽ വന്ന അവനെ വന്ദിച്ച അ</lg><lg n="൨൧">വങ്കൽനിന്ന ഒരു കാൎയ്യത്തെ യാചിച്ചു✱ എന്നാറെ അവൻ നി
നക്ക എന്തുവെണമെന്ന അവളൊടു പറഞ്ഞു അവൾ എന്റെ ൟ
രണ്ടു പുത്രന്മാർ നിന്റെ രാജ്യത്തിങ്കൽ ഒരുത്തൻ നിന്റെ വല
ത്തു ഭാഗത്തിലും ഒരുത്തൻ നിന്റെ ഇടത്തു ഭാഗത്തിലും ഇരിപ്പാ</lg><lg n="൨൨">നായിട്ട അരുളിച്ചെയ്യെണം എന്ന അവനൊടു പറയുന്നു✱ എ
ന്നാറെ യെശു ഉത്തരമായിട്ട പറഞ്ഞു നിങ്ങൾ യാചിക്കുന്നത ഇ
ന്നതെന്ന നിങ്ങൾ അറിയുന്നില്ല ഞാൻ പാനം ചെയ്വാനിരിക്കു
ന്ന പാനപാത്രത്തെ പാനം ചെയ്വാനും ഞാൻ ബപ്തിസ്മപ്പെടുന്ന
ബപ്തിസ്മ കൊൺറ്റ ബപ്തിസ്മപ്പെടുവാനും നിങ്ങൾക്ക കഴിയുമൊ കഴി</lg><lg n="൨൩">യും എന്ന അവർ അവനൊടു പറയുന്നു✱ പിന്നെ അവൻ അ
വരൊടു പറയുന്നു നിങ്ങൾ എന്റെ പാനപാത്രത്തിൽനിന്ന പാ
നം ചെയ്കയും ഞാൻ ബപ്തിസ്മപ്പെടുന്ന ബപ്തിസ്മ കൊണ്ട നിങ്ങൾ
ബപ്തിസ്മപ്പെടുകയും ചെയ്യും നിശ്ചയം എന്നാൽ എന്റെ വലത്തു
ഭാഗത്തിലും എന്റെ ഇടതു ഭാഗത്തിലും ഇരിക്കുന്നതിന അത
എന്റെ പിതാവിനാൽ ആൎക്ക ഒരുക്കപ്പെടുന്നുവൊ അവൎക്കല്ലാ</lg><lg n="൨൪">തെ നൽകുവാൻ എനിക്കുള്ളതല്ല✱ വിശെഷിച്ച പത്തു പെർ
അതിനെ കെട്ടറെ ആ രണ്ടു സഹൊദരന്മാരുടെ നെരെ നീരസ</lg><lg n="൨൫">പ്പെട്ടു✱ എന്നാൽ യെശു അവരെ അടുക്കൽ വിളിച്ചിട്ട അവരൊ
ടു പറഞ്ഞു ജാതികളുടെ പ്രമാണികൾ അവരുടെ മെൽ പ്രഭുത്വം ചെയ്യു
ന്നു എന്നും മഹത്തുകൾ അവരുടെ മെൽ അധികാരം ചെയ്യു</lg><lg n="൨൬">ന്നു എന്നും നിങ്ങൾ അറിയുന്നു✱ എന്നാൽ നിങ്ങളുടെ ഇടയിൽ
ഇപ്രകാരം വെണ്ട നിങ്ങളിൽ ആരെങ്കിലും വരിയവനാകുവാൻ ഇ</lg><lg n="൨൭">ഛ്ശിക്കുന്നുവൊ അവൻ നിങ്ങളുടെ ശുശ്രൂഷക്കാരനാകട്ടെ✱ നീങ്ങ
ളിൽ ആരെങ്കിലും മുഖ്യനാകുവാൻ ഇഛ്ശിക്കുന്നുവൊ അവൻ നിങ്ങളു</lg><lg n="൨൮">ടെ ഭൃത്യനാകട്ടെ✱ അപ്രകാരം മനുഷ്യന്റെ പുത്രൻ ശുശ്രൂഷ
ചെയ്യിച്ചു കൊൾവാനായിട്ട വന്നില്ല. ശുശ്രൂഷ ചെയ്വാനായിട്ടും ത
ന്റെ ജീവനെ പലൎക്കും വെണ്ടി വീണ്ടെടുപ്പായിട്ടു കൊടുപ്പാനായി
ട്ടും അത്രെ✱</lg> <lg n="൨൯">പിന്നെ അവർ യെറിഹൊയിൽനിന്ന പുറപ്പെടുമ്പൊൾ വള</lg><lg n="൩൦">ര പുരുഷാരം അവന്റെ പിന്നാലെ ചെന്നു✱ അപ്പൊൾ കണ്ടാ
ലും വഴിയരികെ ഇരിക്കുന്നവരായി രണ്ടു കുരുടന്മാർ യെശു കട
ന്നു പൊകുന്നു എന്ന കെട്ടാറെ ദാവീദിന്റെ പുത്രനായ കൎത്താ
വെ ഞങ്ങളോടു കരുണയുണ്ടാകെണമെന്ന നിലവിളിച്ചു പറഞ്ഞു✱</lg><lg n="൩൧"> എന്നാറെ അവർ മിണ്ടാതെ ഇരിപ്പാനായിട്ട പുരുഷാരം അവ
രെ വിലക്കി എന്നാറെ അവർ ദാവീദിന്റെ പുത്രനായ കൎത്താ
വെ ഞങ്ങളൊടു കരുണയുണ്ടാകെണമെന്ന അധികം നിലവിളിച്ചു</lg><lg n="൩൨"> പറഞ്ഞു✱ അപ്പൊൾ യെശു നിന്ന അവരെ വിളിച്ച ഞാൻ നി</lg> [ 62 ]

<lg n="">ങ്ങൾക്ക എന്ത ചെയ്യെണമെന്ന നിങ്ങൾക്ക മനസ്സയിരിക്കുന്നു എ</lg><lg n="൩൩">ന്ന പറഞ്ഞു✱ അവർ അവനൊടു കൎത്താവെ ഞങ്ങളുടെ കണ്ണു</lg><lg n="൩൪">കൾ തുറക്കപ്പെടെണം എന്ന പറയുന്നു✱ എന്നാറെ യെശു മന
സ്സലിയപ്പെട്ട അവരുടെ കണ്ണുകളെ തൊട്ട ഉടനെ അവരുടെ ക
ണ്ണുകൾക്ക കാഴ്ച ഉണ്ടായി അവർ അവന്റെ പിന്നാലെ പൊകയും
ചെയ്തു✱</lg>

൨൧ അദ്ധ്യായം

൧ ക്രിസ്തു യെറുശലമിലെക്ക ഒരു കഴുതമെലെ എറിപ്പൊകുന്നത.
൧൨ അവൻ കൊള്ളുന്നവരെയും വില്ക്കുന്നവരെയും ദൈവാ
ലയത്തിൽ നിന്ന പുറത്താക്കുന്നത.

<lg n="">പിന്നെ അവർ യെറുശലമിലെക്ക സമീപിച്ച ഒലിവ മലയുടെ
അരികെ ബെതപാഗയിലെക്ക എത്തിയപ്പൊൾ തന്നെ യെശു ര</lg><lg n="൨">ണ്ട ശിഷ്യന്മാരെ അയച്ച✱ അവരൊടു പറഞ്ഞു നിങ്ങളുടെ നെരെ
ഇരിക്കുന്ന ഗ്രാമത്തിലെക്ക പൊകുവിൻ എന്നാൽ കെട്ടിയിരിക്കു
ന്ന ഒരു കഴുതയെയും അതിനൊടു കൂട ഒരു ആൺകുട്ടിയെയും
നിങ്ങൾ ഉടനെ കണ്ടെത്തും (അവയെ) അഴിച്ച എനിക്ക കൊണ്ടുവ</lg><lg n="൩">രുവിൻ✱ യാതൊരുത്തനെങ്കിലും നിങ്ങളൊടു വല്ലതും പറ
ഞ്ഞാൽ അവയെ കൊണ്ടു കൎത്താവിനെ ആവശ്യമുണ്ടെന്ന പറ</lg><lg n="൪">വിൻ ഉടനെ അവൻ അവയെ അയക്കയും ചെയ്യും✱ ഇതൊക്ക
യും ഉണ്ടായത ദീൎഘദൎശിയാൽ പറയപ്പെട്ടിരുന്നത നിവൃത്തിയാ</lg><lg n="൫">കെണ്ടുന്നതിന്ന ആയിരുന്നു✱ അത കണ്ടാലും നിന്റെ രാജാവ
സൌമ്യനായും കഴുതമെലും കഴുതയുടെ ആൺകുട്ടിമെലും ഇരിക്കുന്ന
വനായും നിന്റെ അടുക്കൽ വരുന്നു എന്ന നിങ്ങൾ സിയൊന്റെ</lg><lg n="൬"> പുത്രിയൊടു പറവിൻ എന്നുള്ളതാകുന്നു✱ അപ്പൊൾ ശിഷ്യ</lg><lg n="൭">ന്മാർ പൊയി യെശു തങ്ങളൊട കല്പിച്ച പ്രകാരം ചെയ്തു✱ കഴു
തയെയും കഴുതക്കുട്ടിയെയും കൊണ്ടുവരികയും അവയുടെ മെൽ
തങ്ങളുടെ വസ്ത്രങ്ങളെ ഇടുകയും (അവനെ) അവയുടെ മെൽ ഇരു</lg><lg n="൮">ത്തുകയും ചെയ്തു✱ വിശെഷിച്ചും എത്രയും വളര പുരുഷാരം ത
ങ്ങളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിച്ചു മറ്റു ചിലർ വൃക്ഷങ്ങളിൽ</lg><lg n="൯"> നിന്ന കൊമ്പുകളെ വെട്ട വഴിയിൽ വിതറുകയും ചെയ്തു✱ മു
മ്പെ പൊകയും പിന്തുടരുകയും ചെയ്ത പുരുഷാരങ്ങൾ ദാവീദി
ന്റെ പുത്രന്ന ഓശാന കൎത്താവിന്റെ നാമത്തിൽ വരുന്നവൻ
അനുഗ്രഹിക്കപ്പെട്ടവനാകുന്നു അത്യുന്നതങ്ങളിൽ ഓശാന എന്ന</lg><lg n="൧൦"> വിളിച്ചു പറഞ്ഞു✱ പിന്നെ അവൻ യെറുശലമിലെക്ക എത്തിയ
പ്പൊൾ നഗരമെല്ലാം കുലുങ്ങി ഇവൻ ആരാകുന്നു എന്ന പഠഞ്ഞു✱</lg><lg n="൧൧"> ഇവൻ ഗലീലയായിലെ നസറെത്തിൽനിന്നുള്ള ദീൎഘദൎശിയായ</lg><lg n="൧൨"> യെശുവാകുന്നു എന്ന പുരുഷാരം പറഞ്ഞു✱ പിന്നെ യെശു ദൈ
വലയത്തിലെക്കു ചെല്ലുകയും ദൈവാലയത്തിൽ വില്ക്കുന്നവരെ</lg>

[ 63 ] <lg n="">യും കൊള്ളുന്നവരെയും എല്ലാം പുറത്താക്കുകയും പൊൻവാണി
ഭക്കാരുടെ മെശപ്പലകകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പി</lg><lg n="൧൩">ഠങ്ങളെയും മറിച്ച കളയുകയും✱ അവരൊടെ എന്റെ ഭവനം പ്രാ
ൎത്ഥനയുടെ ഭവനം എന്ന ചൊല്ലപ്പെടും എന്ന എഴുതപ്പെട്ടിരിക്കു
ന്നു എന്നാൽ നിങ്ങൾ അതിനെ കള്ളന്മാരുടെ ഒരു ഗുഹയാക്കി</lg><lg n="൧൪"> തീൎത്തു എന്ന പറകയും ചെയ്തു✱ വിശെഷിച്ച കുരുടന്മാരും മു
ടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു അ</lg><lg n="൧൫">വൻ അവരെ സ്വസ്ഥമാക്കുകയും ചെയ്തു✱ എന്നാൽ അവൻ ചെ
യ്തിട്ടുള്ള അത്ഭുതങ്ങളെയും ദാവീദിന്റെ പുത്രന്ന ഓശാന എന്ന
ബാലകന്മാർ ദൈവാലയത്തിൽ വിളിച്ചു പറയുന്നതിനെയും പ്ര
ധാനാചാൎയ്യന്മാരും ഉപാദ്ധ്യായന്മാരും കണ്ടാറെ അവർ നീരസ</lg><lg n="൧൬">പ്പെട്ടു✱ ഇവർ പറയുന്നതിനെ നീ കെൾക്കുന്നുവൊ എന്നും അ
വനൊടു പറഞ്ഞു എന്നാറെ യെശു അവരൊടു പറയുന്നു ഉവ്വ ശി
ശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന നീ സ്തുതി
യെ നിവൃത്തിയാക്കി എന്ന നിങ്ങൾ ഒരു നാളും വായിച്ചിട്ടില്ല
യൊ✱</lg>

<lg n="൧൭">വിശെഷിച്ചും അവൻ അവരെ വിട്ട പട്ടണത്തിൽനിന്ന ബെ
തനിയായിലെക്ക പുറപ്പെട്ട പൊയി അവിടെ രാത്രി പാൎക്കയും</lg><lg n="൧൮"> ചെയ്തു✱ പിന്നെ രാവിലെ അവൻ പട്ടണത്തിലെക്ക തിരിച്ചു വ</lg><lg n="൧൯">രുമ്പൊൾ വിശന്നിരുന്നു✱ എന്നാൽ അവൻ വഴിയരികത്ത ഒ
ര അത്തി വൃക്ഷത്തെ കണ്ടാറെ അതിന്റെ അടുക്കൽ വന്നു അ
തിന്മെൽ ഇലകളെ മാത്രം ഒഴികെ പിന്നെ ഒന്നിനെയും കണ്ടതുമി
ല്ല അതിനൊട ഇനിമെൽ എന്നെക്കും നിങ്കൽ ഫലമുണ്ടാകരുത എ
ന്ന പറകയും ചെയ്തു ഉടന്തന്നെ ആ അത്തി വൃക്ഷം ഉണങ്ങി</lg><lg n="൨൦">പ്പൊകയും ചെയ്തു✱ വിശെഷിച്ച ശിഷ്യന്മാർ ഇതിനെ കണ്ടാ
റെ അത്തി വൃക്ഷം എത്രയും വെഗത്തിൽ ഉണങ്ങിപ്പൊയി എ</lg><lg n="൨൧">ന്ന പറഞ്ഞ ആശ്ചൎയ്യപ്പെട്ടു✱ പിന്നെ യെശു ഉത്തരമായിട്ട അ
വരൊട പറഞ്ഞു നിങ്ങൾക്ക വിശ്വാസമുണ്ടാകയും സംശയിക്കാതെ
ഇരിക്കയും ചെയ്താൽ അത്തി വൃക്ഷത്തിന്ന ചെയ്യപ്പെട്ടതിനെ
നിങ്ങൾ ചെയ്യുമ്മാത്രമല്ല നിങ്ങൾ ൟ പൎവതത്തൊടും നീ നിങ്ങുക
സമുദ്രത്തിലെക്ക വീഴുകയും ചെയ്ത എന്ന നിങ്ങൾ പറഞ്ഞാലും അ</lg><lg n="൨൨">താകുമെന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ നിങ്ങൾ
പ്രാൎത്ഥനയിൽ എതു കാൎയ്യങ്ങളെ വിശ്വസിച്ചു കൊണ്ട യാചിച്ചാലും
അവയെ ഒക്കയും നിങ്ങൾക്ക ലഭിക്കയും ചെയ്യും✱</lg>

<lg n="൨൩">പിന്നെ അവൻ ദൈവാലത്തിലെക്ക വന്നപ്പൊൾ പ്രധാനാ
ചാൎയ്യന്മാരും ജനത്തിന്റെ മൂപ്പന്മാരും അവൻ ഉപദെശിക്കു
മ്പൊൾ അവന്റെ അടുക്കൽ വന്ന നീ എന്ത അധികാരം കൊണ്ട
ൟ കാൎയ്യങ്ങളെ ചെയ്യുന്നു എന്നും ആര നിനക്ക ൟ അധികാര</lg><lg n="൨൪">ത്തെ തന്നു എന്നും പറഞ്ഞു✱ എന്നാറെ യെശു ഉത്തരമായിട്ട</lg> [ 64 ]

<lg n="">അവരൊടു പറഞ്ഞു ഞാനും നിങ്ങെളോട ഒരു കാൎയ്യത്തെ ചൊദി
ക്കും ആയതിനെ നിങ്ങൾ എന്നൊടു പറയുമെങ്കിൽ ഞാനും എ
ന്ത അധികാരം കൊണ്ട ൟ കാൎയ്യങ്ങളെ ചെയ്യുന്നു എന്ന നിങ്ങളൊ</lg><lg n="൨൫">ടു പറയും✱ യൊഹന്നാന്റെ ബപ്തിസ്മ എവിടെനിന്നുണ്ടായി
സ്വൎഗ്ഗത്തിൽനിന്നൊ മനുഷ്യരിൽനിന്നൊ അപ്പൊൾ അവർ ത
ങ്ങളിൽ ആലോചിച്ച പറഞ്ഞു സ്വൎഗ്ഗത്തിങ്കൽനിന്ന എന്ന നാം പ
റയുമെങ്കിൽ എന്നാൽ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത എ</lg><lg n="൨൬">ന്തുകൊണ്ട എന്ന അവൻ നമ്മൊടു പറയും✱ പിന്നെ മനുഷ്യ
രിൽനിന്ന എന്ന നാം പറയുമെങ്കിൽ നാം ജനത്തെ ഭയപ്പെടുന്നു
എന്തുകൊണ്ടെന്നാൽ എല്ലാവരും യൊഹന്നാനെ ഒരു ദീൎഘദൎശി എ</lg><lg n="൨൭">ന്ന പ്രമാണിക്കുന്നു✱ അവർ യെശുവിനൊട ഉത്തരമായിട്ട ഞ
ങ്ങൾ അറിയുന്നില്ലെന്ന പറകയും ചെയ്തു എന്നാറെ അവൻ അവ
രൊടു പറഞ്ഞു ഞാനും എന്ത അധികാരം കൊണ്ട ൟ കാൎയ്യങ്ങളെ</lg><lg n="൨൮"> ചെയ്യുന്നു എന്ന നിങ്ങളൊടു പറയുന്നില്ല✱ എന്നാൽ നിങ്ങൾക്ക എ
ന്ത തൊന്നുന്നു ഒരു മനുഷ്യന്ന രണ്ടു പുത്രന്മാരുണ്ടായിരുന്നു വിശെ
ഷിച്ച അവൻ മൂത്തവന്റെ അടുക്കൽ വന്ന പുത്ര നീ ചെന്ന ഇന്ന
എന്റെ മുന്തിരിങ്ങാത്തൊട്ടത്തിൽ വെല ചെയ്ക എന്ന പറഞ്ഞു✱</lg><lg n="൨൯"> അവൻ എനിക്ക മനസ്സില്ലെന്ന ഉത്തരമായിട്ട പറഞ്ഞു എന്നാൽ</lg><lg n="൩൦"> അവൻ പിന്നത്തെതിൽ അനുതാപപ്പെട്ടു പൊയി✱ പിന്നെ
അവൻ രണ്ടാമത്തവന്റെ അടുക്കൽ വന്ന അപ്രകാരം തന്നെ പ
റഞ്ഞു എന്നാറെ അവൻ കൎത്താവെ ഞാൻ പൊകുന്നു എന്ന ഉ</lg><lg n="൩൧">ത്തരമായിട്ട പറഞ്ഞു പൊയതുമില്ല✱ ഇവരിരുവിൽ എവൻ
(തന്റെ) പിതാവിന്റെ ഹിതത്തെ ചെയ്തു മൂത്തവൻ എന്ന അ
വർ അവനൊടു പറയുന്നു യെശു അവരൊടു പറയുന്നു ചുങ്കക്കാ
രും വെശ്യാസ്ത്രീകളും നിങ്ങൾക്ക മുമ്പെ ദൈവത്തിന്റെ രാജ്യ
ത്തിലെക്ക പൊകുന്നു എന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറ</lg><lg n="൩൨">യുന്നു✱ എന്തുകൊണ്ടെന്നാൽ യൊഹന്നാൻ നീതിയുടെ വഴിയിൽ
നിങ്ങളുടെ അടുക്കൽ വന്നു നിങ്ങൾ അവനെ വിശ്വസിച്ചിട്ടുമില്ല എ
ന്നാൽ ചുങ്കക്കാരും വെശ്യാസ്ത്രീകളും അവനെ വിശ്വസിച്ചു അതി
നെ നിങ്ങൾ കണ്ടിട്ടും അവനെ വിശ്വസിക്കെണ്ടുന്നതിന്നായിട്ട പി
ന്നത്തെത്തിൽ അനുതപിച്ചതുമില്ല✱</lg>


<lg n="൩൩">മറ്റൊരു ഉപമയെ കെട്ടുകൊൾവിൻ ഗൃഹസ്ഥനായൊരു മനു
ഷ്യനുണ്ടായിരുന്നു അവൻ ഒരു മുന്തിരിങ്ങാതൊട്ടത്തെ ഉണ്ടാക്കുക
യും അതിന ചുറ്റും ഒരു വെലിയെ കെട്ടുകയും അതിൽ ഒരു ച
ക്കിനെ കഴിച്ചിടുകയും ഒരു ഗൊപുരത്തെ പണിചെയ്കയും അതി
നെ തൊട്ടക്കാരെ എല്പിക്കയും ഒരു ദൂര ദെശത്തിലെക്ക പൊകയും</lg><lg n="൩൪"> ചെയ്തു✱ പിന്നെ ഫലകാലം സമീപിച്ചപ്പൊൾ അതിന്റെ ഫ
ലങ്ങളെ വാങ്ങുവാനായിട്ട അവൻ തന്റെ ഭ്യത്യന്മാരെ തൊട്ടക്കാ</lg><lg n="൩൫">രുടെ അടുക്കൽ അയച്ചു✱ എന്നാറെ തൊട്ടക്കാർ അവന്റെ ഭൃ</lg>

[ 65 ] <lg n="">ത്യന്മാരെ പിടിച്ച ഒരുത്തനെ അടിക്കയും ഒരുത്തനെ കൊല്ലുകയും</lg><lg n="൩൬"> പിന്നെ ഒരുത്തനെ കല്ലുകൊണ്ട എറികയും ചെയ്തു✱ പിന്നെയും
അവൻ മുമ്പിലത്തവരെക്കാൾ അധികം മറ്റെ ഭൃത്യന്മാരെ അയച്ചു</lg><lg n="൩൭"> അവർ അവരൊടും അപ്രകാരം തന്നെ ചെയ്തു✱ എന്നാൽ ഒടുക്കത്ത
അവർ എന്റെ പുത്രനെ ശങ്കിക്കുമെന്ന പറഞ്ഞ അവൻ തന്റെ</lg><lg n="൩൮"> പുത്രനെ അവരുടെ അടുക്കൽ അയച്ചു✱ എന്നാറെ തൊട്ടക്കാർ
പുത്രനെ കണ്ടപ്പൊൾ അവർ തമ്മിൽ തമ്മിൽ പറഞ്ഞു ഇവൻ അ
വകാശിയാകുന്നു വരുവൻ നാം അവനെ കൊല്ലുകയും അവന്റെ</lg><lg n="൩൯"> അവകാശത്തെ അടക്കിക്കൊൾകയും ചെയ്യണം✱ വിശെഷി
ച്ചും അവർ അവനെ പിടിച്ച അവനെ മുന്തിരിങ്ങാത്തൊട്ടത്തിൽ</lg><lg n="൪൦"> നിന്ന പുറത്താക്കി കൊന്നുകളകയും ചെയ്തു✱ അതുകൊണ്ട മുന്തി
രിങ്ങാത്തൊട്ടത്തിന്റെ യജമാനൻ വരുമ്പൊൾ അവൻ ആ തൊ</lg><lg n="൪൧">ട്ടക്കാരൊട എന്ത ചെയ്യും✱ അവൻ അവനൊടു പറയുന്നു അവൻ
ആ ദുഷ്ടന്മാരെ ദൊഷമായി നശിപ്പിക്കയും തനിക്ക ഫലങ്ങളെ ത
ൽക്കാലങ്ങളിൽ കൊടുക്കുന്ന മറ്റെ തൊട്ടക്കാൎക്ക മുന്തിരിങ്ങാത്തൊട്ട</lg><lg n="൪൨">ത്തെ എല്പിക്കയും ചെയ്യും✱ യെശു അവരൊട പറയുന്നു കല്പണി
ക്കാർ ത്യജിച്ച കല്ല കൊണിന്റെ തലയായി തിഇൎന്നിരിക്കുന്നു ഇത
കൎത്താവിനാൽ ഉണ്ടായത അത നമ്മുടെ കണ്ണുകളിൽ ആശ്ചൎയ്യമാ
യിട്ടുള്ളതുമാകുന്നു എന്ന നിങ്ങൾ വെദവാക്യങ്ങളിൽ ഒരുനാളൂം</lg><lg n="൪൩"> വായിച്ചിട്ടില്ലയൊ✱ ആയതുകൊണ്ട ഞാൻ നിങ്ങളൊട പറയുന്നു
ദൈവത്തിന്റെ രാജ്യം നിങ്ങളിൽനിന്ന എടുക്കപ്പെടുകയും അതി
ന്റെ ഫലങ്ങളെ തരുന്നൊരു ജാതിക്ക കൊടുക്കപ്പെടുകയും ചെ</lg><lg n="൪൪">യ്യും✱ വിശെഷിച്ച ൟ കല്ലിന്മെൽ വീഴുന്നവൻ നുറുങ്ങപ്പെടും എ</lg><lg n="൪൫">ന്നാൽ അത ആരുടെ മെൽ വീണാൽ അവനെ പൊടിയാക്കും✱ വി
ശെഷിച്ച പ്രധാനാചാൎയ്യന്മാരും പറിശന്മാരും അവന്റെ ഉപമക
ളെ കെട്ടാറെ അവൻ തങ്ങളെ കുറിച്ച പറഞ്ഞു എന്ന അറിഞ്ഞു✱</lg><lg n="൪൬"> പിന്നെ അവർ അവനെ പിടിപ്പാനായിട്ട അന്വഷിക്കുമ്പൊൾ
അവർ പുരുഷാരത്തെ ഭയപ്പെട്ടു എന്തുകൊണ്ടെന്നാൽ അവർ അ
വനെ ഒരു ദീൎഘദൎശിയെപ്പൊലെ പ്രമാണിച്ചു✱</lg>

൨൨ അദ്ധ്യായം

൧ രാജപുത്രന്റെ വിവാഹം.— ൧൧ കല്യാണ വസ്ത്രം.— ൧൫ ഇ
റവരി കൊടുക്കുന്ന സംഗതി.— ജീവിച്ചെഴുനീല്പിന്റെ സം
ഗതി

<lg n="">പിന്നെ യെശു ഉത്തരമായിട്ട പിന്നെയും അവരൊട ഉപമക</lg><lg n="൨">ളായി സംസാരിച്ച പറഞ്ഞു✱ തന്റെ പുത്രന്ന കല്യാണം കഴി</lg><lg n="൩">ച്ചിട്ടുള്ളൊരു രാജാവിനൊട സ്വൎഗ്ഗരാജ്യം സദൃശമാകുന്നു കല്യാ
ണത്തിന്ന ക്ഷണിക്കപ്പെട്ടവരെ വിളിപ്പാൻ അവൻ തന്റെ ഭൃത്യ</lg><lg n="൪">ന്മാരെ അയച്ചു✱ എന്നാറെ വരുവാൻ അവൎക്ക മനസ്സില്ല✱ പി</lg> [ 66 ]

<lg n="">ന്നെയും അവൻ മറ്റെ ഭൃത്യന്മാരെ അയച്ച പറഞ്ഞു നിങ്ങൾ വിളിക്ക
പ്പെട്ടവരൊട പറവിൻ കണ്ടാലും ഞാൻ എന്റെ വിരുന്നിനെ ഒ
രുക്കിയിരിക്കുന്നു എന്റെ കാളകളും തടിച്ച ജന്തുക്കളും കൊല്ലപ്പെ</lg><lg n="൫">ട്ടു സകലവും ഒരുങ്ങിയിരിക്കുന്നു കല്യാണത്തിന്ന വരുവിൻ✱ എ
ന്നാറെ അവർ അജാഗ്രതപ്പെട്ടു ഒരുത്തൻ തന്റെ നിലത്തിന്നും
മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളകയും ചെ</lg><lg n="൬">യ്തു✱ എന്നാൽ ശെഷമുള്ളവർ അവന്റെ ഭ്യത്യന്മാരെ പിടിച്ച</lg><lg n="൭"> അവമാനപ്പെടുത്തി കൊല്ലുകയും ചെയ്തു✱ എന്നാറെ രാജാവ അ
തിനെ കെട്ടപ്പൊൾ ക്രൊധപ്പെട്ടു പിന്നെ അവൻ തന്റെ
സെനകളെ അയച്ച ആ കുലപാതകന്മാരെ സംഹരിക്കയും അവരു</lg><lg n="൮">ടെ പട്ടണത്തെ ചുട്ടുകളകയും ചെയ്തു✱ അപ്പൊൾ അവൻ തന്റെ
ഭൃത്യന്മാരൊടു പറയുന്നു കല്യാണം ഒരുങ്ങിയിരിക്കുന്നു എന്നാൽ</lg><lg n="൯"> വിളിക്കപ്പെട്ടവർ യൊഗ്യന്മാരായിരുന്നില്ല✱ അതുകൊണ്ട നി
ങ്ങൾ പെരു വഴികളിലെക്ക ചെന്ന നിങ്ങൾ കണ്ടെത്തുന്നവരെ ഒക്ക</lg><lg n="൧൦">യും കല്യാണത്തിന്ന വിളിപ്പിൻ✱ ആ ഭൃത്യന്മാർ പെരുവഴികളി
ലെക്ക പുറപ്പെട്ടു ചെന്ന അവർ കണ്ടെത്തിയിട്ടുള്ള ദുഷ്ടന്മാരെയും ന
ല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വരികയും ചെയ്തു കല്യാണവും വിരു
ന്നുകാരെക്കൊണ്ട നിറഞ്ഞിരുന്നു✱</lg>

<lg n="൧൧">പിന്നെ വിരുന്നുകാരെ കാണ്മാനായിട്ട രാജാവ അകത്തവ
ന്നപ്പൊൾ കല്യാണ വസ്ത്രത്തെ ധരിക്കാതെയുള്ളൊരു മനുഷ്യനെ</lg><lg n="൧൨"> അവിടെ കണ്ടു✱ വിശെഷിച്ച അവൻ അവനൊടു പറയുന്നു സ്നെ
ഹിത കല്യാണ വസ്ത്രം നിനക്കില്ലാതെ നീ ഇവിടെക്കു എങ്ങിനെ</lg><lg n="൧൩"> അകത്ത വന്നു എന്നാറെ അവൻ മിണ്ടാതെ ഇരുന്നു✱ അപ്പൊൾ
രാജാവ തന്റെ ശുശ്രൂഷക്കാരൊടു പറഞ്ഞു നിങ്ങൾ അവനെകൈ
കളെയും കാലുകളെയും കെട്ടി അവനെ എടുത്ത കൊണ്ടുപൊക
യും സകലത്തിന്ന പുറമെയുള്ള ഇരുളിലെക്ക ആക്കിക്കളകയും ചെ</lg><lg n="൧൪">യ്വിൻ അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും✱ എന്തുകൊണ്ടെ
ന്നാൽ വിളിക്കപ്പെട്ടവർ പലരും ആകുന്നു തിരഞ്ഞെടുക്കപ്പെട്ടവ
രോ ചുരുക്കമാകുന്നു✱</lg>

<lg n="൧൫">അപ്പൊൾ പറിശന്മാർ പൊയി അവന്റെ വാക്കിൽ അവനെ</lg><lg n="൧൬"> എങ്ങിനെ അകപ്പെട്ടുത്തെണ്ടു എന്ന ആലൊചന ചെയ്തു✱ വി
ശെഷിച്ചും അവർ അവരുടെ ശിഷ്യന്മാരെ എറൊദിയക്കാരൊടും
കൂടി അവന്റെ അടുക്കൽ അയച്ചു പറഞ്ഞു ഗുരൊ നീ സത്യമുള്ള
വനാകുന്നു എന്നും ദൈവത്തിന്റെ വഴിയെ സത്യത്തൊടെ ഉപ
ദെശിക്കുന്നു എന്നും ആൎക്കും വെണ്ടി നിനക്ക വിചാരമില്ല എന്നും
ഞങ്ങൾ അറിയുന്നു എന്തുകൊണ്ടെന്നാൽ നീ മനുഷ്യരുടെ മുഖത്തെ</lg><lg n="൧൭"> നൊക്കുന്നില്ല✱ അതുകൊണ്ട നിനക്ക എങ്ങിനെ തൊന്നുന്നു കൈ
സറിന്ന വരിപ്പണം കൊടുക്കുന്നത ന്യായമൊ അല്ലയൊ ഞങ്ങ</lg><lg n="൧൮">ളൊട പറക എന്നാറെ യെശു അവരുടെ ദുഷ്ടതയെ അറി</lg> [ 67 ] <lg n="">ഞ്ഞിട്ട പറഞ്ഞു കപടഭക്തക്കാരെ നിങ്ങൾ എന്നെ എന്തിന പ</lg><lg n="൧൯">രീക്ഷിക്കുന്നു✱ ഒരു വരിപ്പണത്തെ എനിക്ക കാണിപ്പിൻ അ</lg><lg n="൨൦">വർ അവന്ന ഒരു പണത്തെയും കൊണ്ടുവന്നു✱ പിന്നെ അവൻ
അവരൊടു പറയുന്നു ൟ സ്വരൂപവും മെലെഴുത്തും ആരുടെ ആ</lg><lg n="൨൧">കുന്നു✱ കൈസറിന്റെ ആകുന്നു എന്ന അവർ അവനൊടു പ
റയുന്നു അപ്പൊൾ അവൻ അവരൊടു പറയുന്നു അതുകൊണ്ട കൈ
സറിനുള്ളവയെ കൈസറിന്നും ദൈവത്തിന്നുള്ളവയെ ദൈവ</lg><lg n="൨൨">ത്തിന്നും കൊടുത്തുകൊൾവിൻ✱ അവർ ഇതിനെ കെട്ടാറെ ആ
ശ്ചൎയ്യപ്പെട്ടു അവനെ വിട്ടു വാങ്ങിപ്പൊകയും ചെയ്തു✱</lg>

<lg n="൨൩">ജീവിച്ചെഴുനീല്പില്ല എന്ന പറയുന്ന സാദൊക്കായക്കാർ ആ ദി
വസത്തിൽ തന്നെ അവന്റെ അടുക്കൽ വന്നു വിശെഷിച്ച അവർ</lg><lg n="൨൪"> അവനൊടു ചൊദിച്ചു✱ ഗുരൊ ഒരുത്തൻ മക്കളില്ലാതെ മരിച്ചു
പൊയാൽ അവന്റെ സഹൊദരൻ അവന്റെ ഭാൎയ്യയെ വിവാ
ഹം ചെയ്കയും തന്റെ സഹൊദരന്ന സന്തതിയെ ഉണ്ടാക്കുകയും</lg><lg n="൨൫"> ചെയ്യണമെന്ന മൊശ പറഞ്ഞുവല്ലൊ✱ എന്നാൽ ഞങ്ങളുടെ
കൂട എഴു സഹൊദരന്മാരുണ്ടായിരുനു മൂത്തവൻ വിവാഹം ചെയ്ത
മരിച്ചു തനിക്ക സന്തതിയില്ലായ്ക കൊണ്ടു തന്റെ ഭാൎയ്യയെ തന്റെ</lg><lg n="൨൬"> സഹൊദരനായിട്ട ശെഷിപ്പിക്കയും ചെയ്തു✱ അപ്രകാരം തന്നെ ര</lg><lg n="൨൭">ണ്ടാമത്തവനും മൂന്നാമത്തവനും എഴാമത്തവൻ വരെയും (ചെയ്തു)✱</lg><lg n="൨൮"> എല്ലാവൎക്കും ഒടുക്കം സ്ത്രീയും മരിച്ചു✱ ആകയാൽ ജീവിച്ചെഴുനീ
ല്പിങ്കൽ അവൾ ആ എഴുപെരിൽ എവന്റെ ഭാൎയ്യയാകും അവ</lg><lg n="൨൯">രെല്ലവരും അവളെ പരിഗ്രഹിച്ചിരുന്നുവല്ലൊ✱ എന്നാറെ യെ
ശു ഉത്തരമായിട്ട അവരൊടുട പറഞ്ഞു നിങ്ങൾ വെദവാക്യങ്ങളെ
എങ്കിലും ദൈവത്തിന്റെ ശക്തിയെ എങ്കിലും അറിയായ്കകൊണ്ട</lg><lg n="൩൦"> തെറ്റിപ്പൊകുന്നു✱ എന്തുകൊണ്ടെന്നാൽ ജീവിച്ചെഴുനീല്പിങ്കൽ അ
വർ വിവാഹം ചെയ്യുമാറുമില്ല വിവാഹമായി കൊടുക്കപ്പെടുമാറുമില്ല
സ്വൎഗ്ഗത്തിൽ ദൈവത്തിന്റെ ദൂതന്മാരെപ്പൊലെ അത്രെയാകുന്ന</lg><lg n="൩൧">ത✱ എന്നാൽ മരിച്ചവരുടെ ജീവിച്ചെഴുനീല്പിനെ കുറിച്ച ദൈവ
ത്താൽ നിങ്ങളൊട പറയപ്പെട്ടതിനെ നിങ്ങൾ വായിച്ചിട്ടില്ലയൊ</lg><lg n="൩൨"> അതെന്തെന്നാൽ✱ ഞാൻ അബ്രഹാമിന്റെ ദൈവവും ഇസ്ഹാ
ക്കിന്റെ ദൈവവും യാക്കൊബിന്റെ ദൈവവുമായിരിക്കുന്നു ദൈ
വം മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ അത്രെ ആകുന്ന</lg><lg n="൩൩">ത✱ എന്നാറെ പുരുഷാരം ഇതിനെന്റെ കെട്ടപ്പൊൾ അവന്റെ ഉ
പദെശത്തിങ്കൽ വിസ്മയപ്പെട്ടിരുന്നു✱</lg>

<lg n="൩൪">എന്നാൽ അവൻ സാദൊക്കായക്കാരെ മിണ്ടാതായാക്കിയ പ്രകാ</lg><lg n="൩൫">രം പറിശന്മാർ കെട്ടാറെ അവർ ഒന്നിച്ചു കൂടി✱ അപ്പൊൾ അ</lg><lg n="൩൬">വരിൽ ന്യായശാസ്ത്രിയായ ഒരുത്തൻ അവനെ പരീക്ഷിച്ച✱ ഗു
രൊ വെദപ്രമാണത്തിൽ എത കല്പന വലിയത് എന്ന ചൊദിച്ചു✱</lg><lg n="൩൭"> എന്നാറെ യെശു അവനൊടു പറഞ്ഞു നീ നിന്റെ ദൈവമായ ക</lg> [ 68 ]

<lg n="">ൎത്താവിനെ നിന്റെ പൂൎണ്ണ ഹൃദയത്തൊടും നിന്റെ പൂൎണ്ണാത്മാ</lg><lg n="൩൮">വൊടും നിന്റെ പൂൎണ്ണ മനസ്സൊടും സ്നെക്കെണം✱ ഇത ഒന്നാമ</lg><lg n="൩൯">തും വലിയതുമായ കല്പനയാകുന്നു.✱ രണ്ടാമത്തെതും അരിനൊട്ട
സമമാകുന്നു നിന്റെ അയല്ക്കാരനെ നിന്നെപ്പോലെ തന്നെ സ്നെ
ഹിക്കെണം✱ ൟ രണ്ടു കല്പനകളിൽ സകല വെദപ്രമാണവും</lg><lg n="൪൦"> ദീൎഘദൎശികളും തൂങ്ങിയിരിക്കുന്നു✱</lg>

<lg n="൪൧">പിന്നെ പറിശന്മാർ കൂടിയിരിക്കുമ്പൊൾ യെശു അവരൊടു✱</lg><lg n="൪൨"> ക്രിസ്തുവിനെ കുറിച്ച നിങ്ങൾക്ക എന്ത തൊന്നുന്നു അവൻ ആരുടെ
പുത്രനാകുന്നു എന്ന ചൊദിച്ചു ദാവീദിന്റെ (പുത്രൻ) എന്ന അ</lg><lg n="൪൩">വർ അവനൊടു പറയുന്നു✱ അവൻ അവരൊടു പറയുന്നു അതു
കൊണ്ട ദാവീദ അവനെ കൎത്താവെന്ന വിളിക്കുന്നത എങ്ങിനെ</lg><lg n="൪൪"> അവൻ പറയുന്നു✱ കൎത്താവ എന്റെ കൎത്താവിനൊട ഞാൻ
നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവൊളത്തിന്ന എ</lg><lg n="൪൫">ന്റെ വലതു ഭാഗത്തിൽ ഇരിക്ക എന്ന പറഞ്ഞു✱ അതുകൊണ്ട
ദാവീദ അവനെ കൎത്താവെന്ന വിളിക്കുന്നു എങ്കിൽ അവൻ അ</lg><lg n="൪൬">വന്റെ പുത്രനാകുന്നത എങ്ങിനെ✱ പിന്നെ ഒരുത്തനും അവ
നൊട ഒരു വചനത്തെയും ഉത്തരമായിട്ട പറവാൻ കഴിഞ്ഞില്ല
ആ ദിവസം മുതൽക്ക അവനൊട ഒരു കാൎയ്യത്തെയും ചൊദിപ്പാൻ
ആൎക്കും ധൈൎയ്യമുണ്ടായിട്ടില്ല✱</lg>

൨൩ അദ്ധ്യായം

൧ ഉപാദ്ധ്യായന്മാരുടെയും പറിശന്മാരുടെയും ഉപദെശം ന
ന്ന നടപ്പിന്റെ രീതി ദൊഷമത്രെ എന്നുള്ളത.— ൩൪ യെ
റുശലമിന്റെ നാശം മുമ്പു കൂട്ടി ചൊല്ലപ്പെട്ടത.

<lg n="">അപ്പൊൾ യെശു പുരുഷാരത്തൊടും തന്റെ ശിഷ്യന്മാരൊടും</lg><lg n="൨"> സംസാരിച്ചു പറഞ്ഞു✱ മൊശയുടെ ആസനത്തിന്മെൽ ഉപാദ്ധ്യാ</lg><lg n="൩">യന്മാരും പറിശന്മാരും ഇരിക്കുന്നു✱ ആകയാൽ പ്രമാണിപ്പാൻ
അവർ നിങ്ങളൊട എത കാൎയ്യങ്ങളെ എങ്കിലും പറയുന്നുവൊ അ
വയെ ഒക്കയും പ്രമാണിക്കയും ചെയ്കയും ചെയ്വിൻ എന്നാൽ അ
വരുടെ പ്രവൃത്തികളിൻ പ്രകാരം ചെയ്യരുത എന്തുകൊണ്ടെന്നാൽ</lg><lg n="൪"> അവർ പറയുന്നു ചെയ്യുന്നില്ലതാനും✱ എന്തെന്നാൽ അവർ
ഭാരവും വഹിപ്പാൻ ഞെരുക്കവുമുള്ള ചുമടുകളെ കെട്ടുകയും മനുഷ്യ
രുടെ തൊളുകളിൽ വെക്കയും ചെയ്യുന്നു എന്നാൽ തങ്ങളുടെ വിര</lg><lg n="൫">ലു കൊണ്ടു അവയെ ഇളക്കുവാൻ അവൎക്ക മനസ്സില്ല✱ എന്നാൽ
മനുഷ്യരാൽ കാണപ്പെടെണ്ടുന്നതിനായിട്ട അവർ തങ്ങളുടെ സക
ല പ്രവൃത്തികളെയും ചെയ്യുന്നു അവർ തങ്ങളുടെ നെറ്റിപ്പട്ടങ്ങ
ളെ വീതിയാക്കുകയും തങ്ങളുടെ വസ്ത്രങ്ങളുടെ തൊങ്കലുകളെ വലു</lg><lg n="൬">താക്കുകയും✱ വിരുന്നുകളിൽ പ്രധാനസ്ഥലങ്ങളെയും സഭകളിൽ</lg><lg n="൭"> മുഖ്യാസനങ്ങളെയും✱ ചന്തകളിൽ വന്ദനങ്ങളെയും മനുഷ്യരാർ</lg>

[ 69 ] <lg n="൮">റബ്ബി റബ്ബി എന്ന വിളിക്കപ്പെടുവാനും ഇഛ്ശിക്കയും ചെയ്യുന്നു✱ എ
ന്നാൽ നിങ്ങൾ റബ്ബി എന്ന വിളിക്കപ്പെടരുത എന്തുകൊണ്ടെന്നാൽ
ഒരുത്തൻ നിങ്ങളുടെ ഗുരുവാകുന്നു ക്രിസ്തു തന്നെ നിങ്ങളെല്ലാവരും</lg><lg n="൯"> സഹൊദരന്മാരുമാകുന്നു✱ ഭൂമിയിൽ ഒരുത്തനെ പിതാവെന്ന നി
ങ്ങൾ വിളിക്കയുമരുത എന്തുകൊണ്ടെന്നാൽ സ്വൎഗ്ഗത്തിങ്കലിരിക്കു</lg><lg n="൧൦">ന്നവനായ ഒരുത്തൻ നിങ്ങളുടെ പിതാവാകുന്നു✱ നിങ്ങൾ ഗുരുക്ക
ന്മാരെന്ന വിളിക്കപ്പെടുകയുമരുത എന്തുകൊണ്ടെന്നാൽ ഒരുത്തൻ</lg><lg n="൧൧"> നിങ്ങളുടെ ഗുരുവാകുന്നു ക്രിസ്തു തന്നെ✱ നിങ്ങളിൽ വലിയവൻ</lg><lg n="൧൨"> നിങ്ങളുടെ ശുശ്രൂഷക്കാരനാകും✱ യാതൊരുത്തൻ തന്നെത്താൻ
ഉയൎത്തുന്നുവൊ അവൻ താഴ്ത്തപ്പെടും യാതൊരുത്തന്നും തന്നെ
ത്താൻ താഴ്ത്തുന്നുവൊ അവൻ ഉയൎത്തപ്പെടുകയും ചെയ്യും✱</lg> <lg n="൧൩">എന്നാൽ കപടഭക്തിക്കാരായ ഉപാദ്ധ്യായന്മാരായും പറിശന്മാ
രായുമുള്ളൊരെ നിങ്ങൾക്ക ഹാ കഷ്ടം അതെന്തുകൊണ്ടെന്നാൽ നിങ്ങൾ
സ്വൎഗ്ഗരാജ്യത്തെ മനുഷ്യരുടെ നെരെ അടെച്ചു കളയുന്നു എന്തെ
ന്നാൽ നിങ്ങൾ തന്നെ അകത്ത പൊകുന്നില്ല പ്രവെശിക്കുന്നവരെ</lg><lg n="൧൪"> അകത്ത പൊകുവാൻ സമ്മതിക്കുന്നതുമില്ല✱ കപടഭക്തിക്കാരായ
ഉപാദ്ധ്യായന്മാരായും പറിശന്മാരായുമുള്ളൊരെ നിങ്ങൾക്ക ഹാ ക
ഷ്ടം അതെന്തുകൊണ്ടെന്നാൽ നിങ്ങൾ വിധവമാരുടെ ഭവനങ്ങളെ
ഭക്ഷിച്ചു കളകയും കാഴ്ചയ്ക്ക ദീൎഘമായി പ്രാൎത്ഥിക്കയും ചെയ്യുന്നു ഇ</lg><lg n="൧൫">തിന്നായ്ക്കൊണ്ട നിങ്ങൾ അധികം ശിക്ഷയെ പ്രാപിക്കും✱ കപട
ഭക്തിക്കാരായ ഉപാദ്ധ്യായന്മാരായും പറിശന്മാരായുമുള്ളൊരെ നി
ങ്ങൾക്ക ഹാ കഷ്ടം അതെന്തുകൊണ്ടെന്നാൽ ഒരുത്തനെ മാൎഗ്ഗത്തി
ലാക്കുവാൻ നിങ്ങൾ സമുദ്രത്തെയും ഭൂമിയെയും ചുറ്റി സഞ്ചരി
ക്കുന്നു അവൻ അകപ്പെട്ടതിന്റെ ശെഷം നിങ്ങൾ നിങ്ങളെക്കാൾ
ഇരട്ടിപ്പായി അവനെ നരകത്തിന്റെ പുത്രനാക്കുകയും ചെയ്യു</lg><lg n="൧൬">ന്നു✱ ആരെങ്കിലും ദൈവാലയത്തെ കൊണ്ട സത്യം ചെയ്താൽ അ
തൊന്നുമില്ല എന്നും ആരെങ്കിലും ദൈവാലയത്തിലെ പൊന്നി
നെ കൊണ്ട സത്യം ചെയ്താൽ അവൻ കടക്കാരനാകുന്നു എന്നും പ
റയുന്നവരായ കുരുട്ടുവഴി കാണിക്കുന്നവരെ നിങ്ങൾക്ക ഹാ കഷ്ടം✱</lg><lg n="൧൭"> മൂഢന്മാരായും കരുടന്മാരായുമുള്ളോരെ എന്തെന്നാൽ എത വലി
യതാകുന്നു പൊന്നൊ പൊന്നിനെ ശുദ്ധമാക്കുന്ന ദൈവാലയമൊ✱</lg><lg n="൧൮"> പിന്നെയും യാതൊരുത്തനെങ്കിലും പീഠത്തെ ക്കൊണ്ട സത്യം ചെ
യ്താൽ അതൊന്നുമില്ല എന്നാൽ യാതൊരുത്തനെങ്കിലും അതിന്റെ
മെലിരിക്കുന്ന വഴിപാടിനെ കൊണ്ട സത്യം ചെയ്താൽ അവനൊ</lg><lg n="൧൯">രു കടക്കാരനാകുന്നു✱ മൂഢന്മാരായും കുരുടന്മാരായുമുള്ളൊരെ
എന്തെന്നാൽ എത വലിയതാകുന്നു വഴിപാടൊ വഴിപാടിനെ ശു</lg><lg n="൨൦">ദ്ധമാക്കുന്ന പീഠമൊ✱ ആയതുകൊണ്ട പീഠത്തെ ക്കൊണ്ട സത്യം
ചെയ്യുന്നവൻ അതിനെ ക്കൊണ്ടും അതിന്റെ മെലുള്ള സകല വസ്തു</lg><lg n="൨൧">ക്കളെ കൊണ്ടും സത്യം ചെയ്യുന്നു ദൈവാലയത്തെ ക്കൊണ്ട സ</lg> [ 70 ]

<lg n="">ത്യം ചെയ്യുന്നവനും അതിനെക്കൊണ്ടും അതിൽ വസിക്കുന്നവനെ</lg><lg n="൨൨">ക്കൊണ്ടും സത്യം ചെയ്യുന്നു✱ സ്വൎഗ്ഗത്തെക്കൊണ്ടും സത്യം ചെയ്യുന്ന
വൻ ദൈവത്തിന്റെ സിംഹാസനത്തെക്കൊണ്ടും അതിന്മെലിരി</lg><lg n="൨൩">ക്കുന്നവനെക്കൊണ്ടും സത്യം ചെയ്യുന്നു✱ കപടഭക്തിക്കാരായ ഉ
പാദ്ധ്യായന്മാരായും പറിശന്മാരായുമുള്ളൊരെ നിങ്ങൾക്ക ഹാ കഷ്ടം
അതെന്തുകൊണ്ടെന്നാൽ നിങ്ങൾ തുളസിയിലും പെരുഞ്ചീരകത്തി
ലും ജീരകത്തിലും പത്തിലൊന്നു കൊടുക്കുന്നു വെദത്തിലെ എ
റ്റവും ഘനമായിട്ടുള്ള കാൎയ്യങ്ങളായ ന്യായത്തെയും കരുണയെ
യും വിശ്വാസത്തെയും വിട്ടുകളകയും ചെയ്തു നിങ്ങൾ ഇവയെ ചെ
യ്കയും അവയെ വിട്ടു കളയാതെ ഇരിക്കയും ചെയ്യെണ്ടിയിരുന്നു✱</lg><lg n="൨൪"> കുരുട്ടു വഴി കാണിക്കുന്നവരെ നിങ്ങൾ ഒരു കൊതുകിനെ അരി
ച്ചെടുക്കയും ഒരു ഒട്ടകത്തെ മിഴുങ്ങിക്കളകയും ചെയ്യുന്നവരാകുന്നു✱</lg><lg n="൨൫"> കപടഭക്തിക്കാരായ ഉപാദ്ധ്യായന്മാരായും പറിശന്മാരായുമുള്ളൊ
രെ നിങ്ങൾക്ക ഹാ കഷ്ടം അതെന്തുകൊണ്ടെന്നാൽ പാനപാത്ര
ത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറത്തെ നിങ്ങൾ വെ
ടിപ്പാക്കുന്നു എന്നാൽ അകത്ത അവ പിടിച്ചുപറി കൊണ്ടും തൃപ്തി</lg><lg n="൨൬">യില്ലായ്മകൊണ്ടും നിറഞ്ഞിരിക്കുന്നു✱ കുരുട്ടു പറിശനെ പാന
പാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും അകത്തെ അവ
യുടെ പുറവും വെടിപ്പായിരിക്കെണ്ടുന്നതിന്ന ശുദ്ധമാക്കുക✱ കപ</lg><lg n="൨൭">ട ഭക്തിക്കാരായ ഉപാദ്ധ്യായന്മാരായും പറിശന്മാരായുള്ളോരെ നി
ങ്ങൾക്ക ഹാ കഷ്ടം അതെന്തുകൊണ്ടെന്നാൽ നിങ്ങൾ വെള്ള പൂശ
പ്പെട്ട പ്രെതക്കല്ലറകൾക്ക സദൃശന്മാരാകുന്നു അവ പുറമെ ശൊഭയു
ള്ളവയായി തന്നെ കാണപ്പെടുന്നു എന്നാൽ അകത്ത അവ മരി
ച്ചവരുടെ അസ്ഥികൾ കൊണ്ടും എല്ലാ അശുദ്ധി കൊണ്ടും നിറഞ്ഞി</lg><lg n="൨൮">രിക്കുന്നു✱ അപ്രകാരം തന്നെ നിങ്ങളും പുറമെ മനുഷ്യൎക്ക നീതിമാ
ന്മാരായി കാണപ്പെടുന്നു അകത്തൊ നിങ്ങൾ കപടഭക്തി കൊണ്ടും</lg><lg n="൨൯"> അന്യായം കെണ്ടും നിറഞ്ഞവരാകുന്നു✱ കപടഭക്തിക്കാരായ ഉ
പാദ്ധ്യായന്മാരും പറിശന്മാരായുമുള്ളൊരെ നിങ്ങൾക്ക ഹാ ക
ഷ്ടം അതെന്തുകൊണ്ടെനാൽ നിങ്ങൾ ദീൎഘദൎശിമാരുടെ പ്രെതക്ക
ല്ലറകളെ പണി ചെയ്കയും നീതിമാന്മാരുടെ കല്ലറകളെ ശൊഭി</lg><lg n="൩൦">തമാക്കുകയും✱ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദിവസങ്ങ
ളിലായിരുന്നു എന്നുവരികിൽ അവരൊടു കൂടി ദീൎഘദൎശിമാരുടെ
രക്തപ്പകയിൽ കൂടുന്നവരാകയില്ല എന്ന പറകയും ചെയ്യുന്നു✱</lg><lg n="൩൧"> എന്നതുകൊണ്ടു നിങ്ങൾ ദീൎഘദൎശിമാരെ കൊന്നവരുടെ പുത്രന്മാ</lg><lg n="൩൨">രാകുന്നു എന്ന നിങ്ങൾക്ക നിങ്ങൾ തന്നെ സാക്ഷികളാകുന്നു✱ നിങ്ങൾ
നിങ്ങളുടെ പിതാക്കന്മാരുടെ അളവിനെ നിവൃത്തിക്കയും ചെയ്വിൻ✱</lg><lg n="൩൩"> സൎപ്പങ്ങളായും അണലിക്കുട്ടികളായുള്ളൊരെ നിങ്ങൾ നരക ശി
ക്ഷയിൽനിന്ന എങ്ങിനെ തെറ്റിപ്പൊകും✱</lg>

<lg n="൩൪">ഇതിന്നായ്ക്കൊണ്ട കണ്ടാലും ഞാൻ നിങ്ങളുടെ അടുക്കൽ ദീൎഘദ</lg>

[ 71 ] <lg n="">ൎശിമാരെയും വിദ്വാന്മാരെയും ഉപാദ്ധ്യായന്മാരെയും അയക്കുന്നു നി
ങ്ങൾ അവരിൽ ചിലരെ കൊന്ന കുരിശിങ്കൽ തറെക്കയും ചിലരെ
നിങ്ങളുടെ സഭകളിൽ വാറു കൊണ്ട അടിക്കയും നഗരം തൊറുംപീ</lg><lg n="൩൫">ഡിപ്പിക്കയും ചെയ്യും✱ ഭൂമിയിൽ ചിന്നപ്പെട്ട നീതിയുള്ള രക്ത
മൊക്കയും നീതിമാനായ ഹാബെലിന്റെ രക്തം മുതൽ നിങ്ങൾ ദൈ
വാലയത്തിനും പീഠത്തിനും നടുവെ കൊന്നിട്ടുള്ള ബറക്കിയായു
ടെ പുത്രനായ സക്കറിയയുടെ രക്തം വരയും നിങ്ങളുടെ മെൽ വ</lg><lg n="൩൬">രെണ്ടുന്നതിന്നായിട്ട ആകുന്നു✱ ൟ കാൎയ്യങ്ങളൊക്കയും ൟ സന്ത
തിയുടെ മെൽ വരുമെന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയു</lg><lg n="൩൭">ന്നു✱ ദീൎഘദൎശിമാരെ കൊല്ലുകയും നിന്റെ അടുക്കലെക്ക അയക്കു
പ്പെട്ടവരെ കല്ലു കൊണ്ട എറികയും ചെയ്യുന്ന യെറുശലമെ യെറു
ശലമെ ഒരു പിടക്കൊഴി തന്റെ കുഞ്ഞങ്ങളെ തന്റെ ചിറകുക
ളിൻ കീഴെ കൂട്ടി ചെൎക്കുന്നതുപൊലെ നിന്റെ മക്കളെ കൂട്ടി ചെ
ൎപ്പാൻ എനിക്ക എത്ര പ്രാവശ്യം മനസ്സായിരുന്നു നിങ്ങൾക്ക മനസ്സാ</lg><lg n="൩൮">യതുമില്ല✱ കണ്ടാലും നിങ്ങളുടെ ഭവനം നിങ്ങൾക്ക ശൂന്യമായി ശെ</lg><lg n="൩൯">ഷിച്ചിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ കൎത്താവിന്റെ നാമത്തിൽ
വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവനാകുന്നു എന്ന നിങ്ങൾ പറയു
വൊളത്തിന്ന ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്ന ഞാൻ നി
ങ്ങളൊടു പറയുന്നു✱</lg>

൨൪ അദ്ധ്യായം

൧ ദൈവാലയത്തിന്റെ നാശം മുമ്പ കൂട്ടി ചൊല്ലപ്പെട്ടത.— ൨൯
വിധിക്കായി ക്രിസ്തുവിന്റെ വരവ സംഗതി.

<lg n="">പിന്നെ യെശു പുറപ്പെട്ട ദൈവലയത്തിൽനിന്ന പൊയി
എന്നാറെ അവന്റെ ശിഷ്യന്മാർ ദൈവാലയത്തിന്റെ പണിക</lg><lg n="൨">ളെ അവന കാണിപ്പാനായിട്ട അടുക്കൽ വന്നു✱ എന്നാൽ യെ
ശു അവരൊടു പരഞ്ഞ ൟ വസ്തുക്കളെ ഒക്കയും നിങ്ങൾ കാണുന്നി
ല്ലയൊ ഇടിച്ച കളയപ്പെടാതെ ഒരു കല്ല മറ്റൊരു കല്ലിന്മെൽ
ഇവിടെ ശെഷിക്കയില്ല എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട്ടു പ
റയുന്നു✱</lg>

<lg n="൩">പിന്നെ അവൻ ഒലിവു മലയിലിരിക്കുമ്പൊൾ ശിഷ്യന്മാർ പ്ര
ത്യെകം അവന്റെ അടുക്കർ വന്ന ൟ കാൎയ്യങ്ങൾ എപ്പൊൾ ഉണ്ടാ
കുമെന്നും നിന്റെ വരവിന്റെയും ലൊകാവസാനത്തിന്റെയും</lg><lg n="൪"> ലക്ഷ്യം എന്തെന്നും ഞങ്ങളൊടു പറയണമെന്ന പറഞ്ഞു✱ എ
ന്നാറെ യെശു ഉത്തരമായിട്ട അവരൊടു പറഞ്ഞു ഒരുത്തനും നി</lg><lg n="൫">ങ്ങളെ വഞ്ചിക്കുരുത എന്ന സൂക്ഷിച്ചുകൊൾവിൻ✱ എന്തുകൊ
ണ്ടെന്നാൽ പലരും എന്റെ നാമത്തിൽ ഞാൻ ക്രിസ്തുവാകുന്നു എ</lg><lg n="൬">ന്ന പറഞ്ഞുകൊണ്ട വരും പലരെ വഞ്ചിക്കയും ചെയ്യും✱ വിശെ
ഷിച്ച നിങ്ങൾ യുദ്ധങ്ങളെയും യുദ്ധങ്ങളുടെ വൎത്തമാനങ്ങളെയും കെൾ</lg> [ 72 ]

<lg n="">ക്കെണ്ടിവരും നിങ്ങൾ വ്യാകുലപ്പെടാതെ ഇരിപ്പാനായിട്ട നൊക്കി
കൊൾവിൻ എന്തെന്നാൽ ൟ കാൎയ്യങ്ങളൊക്കയും ഉണ്ടാകെണ്ടുന്ന</lg><lg n="൭">താകുന്നു എങ്കിലും അവസാനം ഇനിയുമില്ല✱ എന്തുകൊണ്ടെന്നാൽ
ജാതിക്ക ജാതിയും രാജ്യത്തിന്ന രാജ്യവും വിരൊധമായി എഴുനീ
ല്ക്കും ക്ഷാമങ്ങളും പകരുന്ന ദീനങ്ങളും ഭൂകമ്പങ്ങളും അവിടവിടെ</lg><lg n="൮"> ഉണ്ടാകയും ചെയ്യും✱ എന്നാൽ ൟ കാൎയ്യങ്ങളൊക്കയും വെദന</lg><lg n="൯">കളുടെ ആരംഭമാകുന്നു✱ അപ്പൊൾ അവർ നിങ്ങൾ പീഡിപ്പിക്ക
പ്പെടുന്നതിന്ന നിങ്ങളെ എല്പിക്കയും നിങ്ങളെ കൊല്ലുകയും ചെയ്യും
നിങ്ങൾ എന്റെ നാമത്തിന്റെ നിമിത്തമായിട്ട സൎവ ജാതികളാ</lg><lg n="൧൦">ലും പകെക്കപ്പെട്ടവരായുമിരിക്കും✱ അപ്പൊൾ പലരും വിരുദ്ധ
പ്പെടും ഒരുത്തനെ ഒരുത്തൻ കാണിച്ചു കൊടുക്കയും ഒരുത്തനെ</lg><lg n="൧൧"> ഒരുത്തൻ പകെക്കയും ചെയ്യും✱ വളര കള്ള ദീൎഘദൎശിമാരും ഉ</lg><lg n="൧൨">ണ്ടാകയും പലരെയും വഞ്ചിക്കയും ചെയ്യും✱ വിശെഷിച്ച അന്യാ
യം വൎദ്ധിക്കുന്നതുകൊണ്ട പലരുടെയും സ്നെഹം തണുത്തു പൊ</lg><lg n="൧൩">കും✱ എന്നാൽ അവസാനത്തൊളം സഹിക്കുന്നവൻ രക്ഷിക്കപ്പെ</lg><lg n="൧൪">ടും✱ വിശെഷിച്ചും രാജ്യത്തിന്റെ ൟ എവൻഗെലിയൊൻ ഭൂ
ലൊകത്തിലൊക്കയും സൎവ ജാതികൾക്കും സാക്ഷിയായിട്ട പ്രസം</lg><lg n="൧൫">ഗിക്കപ്പെടും അപ്പൊൾ അവസാനം വരികയും ചെയ്യും✱ അതു
കൊണ്ട ദാനിയെൽ എന്ന ദീൎഘദൎശിയാൽ പറയപ്പെട്ട നാശത്തി
ന്റെ മ്ലെഛത പരിശുദ്ധ സ്ഥലത്തിൽ നില്ക്കുന്നതിനെ നിങ്ങൾ എ
പ്പൊൾ കാണുന്നുവൊ (വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ)✱</lg><lg n="൧൬"> അപ്പൊൾ യെഹൂദിയായിലുള്ളവർ പൎവതങ്ങളിലെക്ക ഓടിപ്പൊക</lg><lg n="൧൭">ട്ടെ✱ ഭവനത്തിന്മെൽ ഇരിക്കുന്നവൻ തന്റെ ഭവനത്തിൽനി</lg><lg n="൧൮">ന്ന യാതൊന്നിനെ എങ്കിലും എടുപ്പാനായിട്ട ഇറങ്ങരുത✱ വയ
ലിലിരിക്കുന്നവൻ തന്റെ വസ്ത്രങ്ങളെ എടുപ്പാനായിട്ട പിന്നൊ</lg><lg n="൧൯">ക്കം തിരികയുമരുത✱ വിശെഷിച്ചും ആ ദിവസങ്ങളിൽ ഗൎഭിണി</lg><lg n="൨൦">കൾക്കും മുലകടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം✱ എന്നാൽ നിങ്ങളു
ടെ ഓടിപ്പൊക്ക വൎഷകാലത്തിലെങ്കിലും ശാബത ദിവസത്തിലെ</lg><lg n="൨൧">ങ്കിലും ഉണ്ടാകാതെ ഇരിപ്പനായിട്ട പ്രാൎത്ഥിച്ചുകെൾവിൻ✱ എ
ന്തുകൊണ്ടെന്നാൽ അപ്പൊൾ മഹാ കഷ്ടമുണ്ടാകും അപ്രകാരമുള്ളത
ലൊകത്തിന്റെ ആദിമുതൽ ഇന്നുവരെ ഉണ്ടായിട്ടുമില്ല ഇനിയും ഉ</lg><lg n="൨൨">ണ്ടാകയുമില്ല✱ വിശെഷിച്ച ആ ദിവസങ്ങൾ ചുരുക്കപ്പെടുന്നില്ല
എന്നുവരികിൽ ഒരു ജഡമെങ്കിലും രക്ഷപ്പെടുകയില്ലയായിരിക്കും
എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ നിമിത്തം ആ ദിവസങ്ങൾ</lg><lg n="൨൩"> ചുരുക്കപ്പെടെണ്ടിവരും✱ അപ്പൊൾ യാതൊരുത്തനും നിങ്ങളൊട
കണ്ടാലും ക്രിസ്തു ഇവിടെ അല്ലെങ്കിൽ അവിടെ ഉണ്ടെന്ന പറയുമെ</lg><lg n="൨൪">ങ്കിൽ വിശ്വസിക്കരുത✱ എന്തുകൊണ്ടെന്നാൽ കള്ള ക്രിസ്തുക്കളും
കള്ള ദീൎഘദൎശിമാരും ഉണ്ടാകയും കഴിയുമെങ്കിൽ അവർ തിരി
ഞ്ഞെടുക്കപ്പെട്ടവരെയും വഞ്ചിപ്പാൻതക്കവണ്ണം വലുതായിട്ടുള്ള ല</lg>

[ 73 ] <lg n="൨൫">ക്ഷ്യങ്ങളെയും അത്ഭുതങ്ങളെയും കാണിക്കയും ചെയ്യും✱ കണ്ടാലും</lg><lg n="൨൬"> ഞാൻ നിങ്ങളൊട മുമ്പ കൂട്ടി പറഞ്ഞിരിക്കുന്നു✱ ആകയാൽ ക
ണ്ടാലും അവൻ വനത്തിങ്കൽ ഉണ്ടു എന്ന അവർ നിങ്ങളൊട്ട പറ
യുമെങ്കിൽ പുറപ്പെട്ട പൊകരുത കണ്ടാലും അവൻ ഉള്ളറകളിൽ</lg><lg n="൨൭"> ഉണ്ടെന്നാൽ അതിനെ വിശ്വസിക്കരുത✱ എന്തുകൊണ്ടെന്നാൽ
മിന്നൽ എതുപ്രകാരം കിഴക്കുന്ന പുറപ്പെടുകയും പടിഞ്ഞാറൊ
ളവും ശൊഭിക്കയും ചെയ്യുന്നുവൊ അപ്രകാരം തന്നെ മാനുഷപുത്ര</lg><lg n="൨൮">ന്റെ വരവും ഉണ്ടാകും✱ ശവം എവിടെയാകുന്നുവൊ അവിടെ
കഴുകന്മാർ വന്നു കൂടുമല്ലൊ✱</lg>

<lg n="൨൯">ആ നാളുകളുടെ കഷ്ടതയുടെ ശെഷം ഉടനെ സൂൎയ്യൻ അന്ധകാ
രപ്പെടുകയും ചന്ദ്രൻ അതിന്റെ പ്രകാശത്തെ തരാതെ ഇരിക്ക
യും നക്ഷത്രങ്ങൾ ആകാശത്തിൽനിന്ന വീഴുകയും ആകാശത്തി</lg><lg n="൩൦">ന്റെ ശക്തികൾ ഇളകപ്പെടുകയും ചെയ്യും✱ അപ്പൊളും മാനുഷ
പുത്രന്റെ അടയാളം ആകാശത്തിൽ കാണപ്പെടും അപ്പൊളും ഭൂ
മിയിലുള്ള ഗൊത്രങ്ങൾ ഒക്കയും പ്രലപിക്കയും മനുഷ്യന്റെ പു
ത്രൻ ആകാശത്തിലെ മെഘങ്ങളിൽ ശക്തിയൊടും വളരെ മഹത്വ</lg><lg n="൩൧">ത്തൊടും കൂടി വരുന്നതിനെ അവർ കാണുകയും ചെയ്യും✱ അ
പ്പൊൾ അവൻ തന്റെ ദൂതന്മാരെ കാഹളത്തിന്റെ ഒരു മഹാ
ശബ്ദത്തൊടു കൂടി അയക്കും ഇവർ ആകാശത്തിന്റെ ഒരു അറ്റം
മുതൽ മറ്റെ അറ്റത്തൊളം നാലു കാറ്റുകളിൽ നിന്ന അവൻ തി
രിഞ്ഞെടുത്തവരെ കൂട്ടി ചെൎക്കയും ചെയ്യും✱</lg>

<lg n="൩൨">ഇപ്പൊൾ അത്തി വൃക്ഷത്തിങ്കൽനിന്ന ഒരു ഉപമയെ പഠിച്ചു
കൊൾവിൻ അതിന്റെ കൊമ്പ ഇളതായിരിക്കയും ഇലകളെ വിടു
കയും ചെയ്യുമ്പൊൾ വസന്തകാലം സമീപമാകുന്നു എന്ന നിങ്ങൾ</lg><lg n="൩൩"> അറിയുന്നു✱ ഇപ്രകാരം തന്നെ നിങ്ങൾ ൟ കാൎയ്യങ്ങളെ ഒക്കയും കാ
ണുമ്പൊൾ അത സമീപമായി വാതുക്കർ തന്നെ ഇരിക്കുന്നു എന്ന</lg><lg n="൩൪"> അറിവിൻ✱ ൟ കാൎയ്യങ്ങളൊക്കയും ഉണ്ടാകുവൊളത്തിന്ന ൟ സ
ന്തതി ഒഴിഞ്ഞു പൊകയല്ല എന്ന ഞാൻ സത്യമായിട്ട നിങ്ങളൊ</lg><lg n="൩൫">ട പറയുന്നു✱ ആകാശവും ഭൂമിയും ഒഴിഞ്ഞു പൊകം എങ്കിലും
എന്റെ വചനങ്ങൾ ഒഴിഞ്ഞുപൊകയില്ല✱</lg>

<lg n="൩൬">എന്നാൽ ആ നാളിനെയും നാഴികയെയും കുറിച്ച ആരും അറി
യുന്നില്ല എന്റെ പിതാവ മാത്രമല്ലാതെ സ്വൎഗ്ഗത്തിലെ ദൈവദൂത</lg><lg n="൩൭">ന്മാർ എങ്കിലും അറിയുന്നില്ല✱ വിശെഷിച്ച നൊഹയിന്റെ നാ
ളുകൾ എതുപ്രകാരമായിരുന്നുവൊ അപ്രകാരം തന്നെ മാനുഷ</lg><lg n="൩൮">പുത്രന്റെ വരവും ആകും✱ എന്തുകൊണ്ടെന്നാൽ എതുപ്ര
കാരം ജലപ്രളയത്തിന്ന മുമ്പെയുള്ള നാളുകളിൽ നൊഹ പെട്ട
കത്തിലെക്ക പ്രവെശിച്ച നാൾ വരെ അവർ ഭക്ഷിക്കയും പാനം
ചെയ്കയും വിവാഹം ചെയ്കയും വിവാഹത്തിന്ന കൊടുക്കപ്പെടുക</lg><lg n="൩൯">യും✱ ജലപ്രളയം വന്ന അവരെ എല്ലാവരെയും കൊണ്ടുപൊയ</lg> [ 74 ]

<lg n="">തുവരെ അറിയാതെ ഇരിക്കയും ചെയ്തിരുന്നുവൊ അപ്രകാരം ത</lg><lg n="൪൦">ന്നെ മാനുഷ പുത്രന്റെ വരവും ആകും✱ അപ്പൊൾ രണ്ടുപെർ
വയലിലുണ്ടാകും ഒരുത്തൻ കൊണ്ടുപൊകപ്പെടും മറ്റവന്നും ശെ</lg><lg n="൪൧">ഷിക്കപ്പെടും✱ രണ്ടു (സ്ത്രീകൾ) തിരികല്ലിൽ അരച്ചുകൊണ്ടിരിക്കും</lg><lg n="൪൨"> ഒരുത്തി കൊണ്ടുപൊകപ്പെടും മറ്റവളും ശെഷിക്കപ്പെടും✱ ആ
കയാൽ നിങ്ങളുടെ കൎത്താവ എതു നാഴികയിൽ വരുന്നു എന്ന</lg><lg n="൪൩"> നിങ്ങൾ അറിയായ്കകൊണ്ട ഉണൎന്നിരിപ്പിൻ✱ എന്നാൽ ഇതി
നെ അറിവിൻ കള്ളൻ ഇന്ന യാമത്തിങ്കിൽ വരുമെന്ന ഭവനത്ത
ന്റെ ഉടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണരുമായി
രുന്നു തന്റെ ഭവനം മുറിക്കപ്പെടുവാൻ സമ്മതിക്കാതെയുമിരിക്കു</lg><lg n="൪൪">മായിരുന്നു✱ ആയതുകൊണ്ട നിങ്ങളും ഒരുങ്ങിയിരിപ്പിൻ അതെന്തു
കൊണ്ടെന്നാൽ നിങ്ങൾ നിരൂപിക്കാത്തൊരു നാഴികയിൽ മനുഷ്യ</lg><lg n="൪൫">ന്റെ പുത്രൻ വരുന്നു✱ ഇപ്പൊഴും അവന്റെ കൎത്താവ തന്റെ
ഭവനക്കാൎക്ക മീതെ അവൎക്ക തൽസമയത്തിങ്കൽ ആഹാരത്തെ കൊ
ടുപ്പാൻ കല്പിച്ചാക്കീട്ടുള്ള വിശ്വാസവും ബുദ്ധിയുള്ള ഭൃത്യൻ ആരാ</lg><lg n="൪൬">കുന്നു✱ അവന്റെ കൎത്താവ വന്ന അവൻ അപ്രകാരം ചെയ്യുന്ന</lg><lg n="൪൭">തിനെ കണ്ടെത്തുമെങ്കിൽ ആ ഭൃത്യൻ ഭാഗ്യവാനാകുന്നു✱ അവൻ
തന്റെ സകല സമ്പത്തുകളുടെ മെലും അവനെ അധികാരിയാ</lg><lg n="൪൮">ക്കുമെന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു✱ എന്നാൽ
ആ ദുഷ്ട ഭൃത്യൻ എന്റെ കൎത്താവ വരുവാൻ താമസിക്കുന്നു എ</lg><lg n="൪൯">ന്ന തന്റെ ഹൃദയത്തിൽ പറകയും✱ തനിക്ക സമഭൃത്യന്മാരെ
അടിപ്പാനും മദക്കാരൊടു കൂടി ഭക്ഷിപ്പാനും കുടിപ്പാനും ആരംഭി</lg><lg n="൫൦">ക്കയും ചെയ്താൽ✱ ആ ഭൃത്യന്റെ കൎത്താവ അവൻ നൊക്കാത്ത
തായുള്ളൊരു ദിവസത്തിലും അറിയാത്തതായുള്ളൊരു നാഴിക</lg><lg n="൫൧">യിലും വരും✱ അവനെ വെട്ടിക്കുളകയും അവന്റെ ഓഹരി
യെ കുപഭക്തിക്കാരൊടു കൂടി കല്പിക്കയും ചെയ്യും അവിടെ കരച്ചി
ലും പല്ലുകടിയും ഉണ്ടാകും✱</lg>


൨൫ അദ്ധ്യായം

൧ പത്ത കന്യകമാരുടെയും.— ൧൪ താലന്തുകളുടെയും ഉപമ.
—൩൧ ഒടുക്കത്തെ വിധിയുടെ വിവരം

<lg n="">അപ്പൊൾ സ്വൎഗ്ഗരാജ്യം തങ്ങളുടെ ദീപട്ടികളെ എടുത്തിട്ട മണ
വാളനെ എതിരെല്ക്കുന്നതിന്ന പുറപ്പെട്ടിട്ടുള്ള പത്ത കന്യകമാൎക്ക</lg><lg n="൨"> സദൃശമാക്കപ്പെടും അവരിൽ അഞ്ചപെർ ബുദ്ധിയുള്ളവരും അ</lg><lg n="൩">ഞ്ചപെർ ബുദ്ധിയില്ലാത്തവരും ആയിരുന്നു✱ ബുദ്ധിയില്ലാത്ത
വർ തങ്ങളുടെ ദീപട്ടികളെ എടുത്തു തണ്ടോടു കൂടി എണ്ണയെ എ</lg><lg n="൪">ടുത്തിട്ടില്ല താനും✱ എന്നാൽ ബുദ്ധിയുള്ളവർ തങ്ങളുടെ ദീപട്ടി</lg><lg n="൫">കളൊടു കൂട തങ്ങളുടെ പാത്രങ്ങളിൽ എണ്ണയെ എടുത്തു✱ പിന്നെ
മണവാളൻ താമസിച്ചിരിക്കുമ്പൊൾ അവരെല്ലാവരും നിദ്രമയക്ക</lg>

[ 75 ] <lg n="൬">മുണ്ടായി ഉറങ്ങുകയും ചെയ്തു✱ എന്നാറെ അൎദ്ധരാത്രിയിൽ കണ്ടാ
ലും മണവാളൻ വരുന്നു അവനെ എതിരെല്ക്കുന്നതിന്ന പുറപ്പെടു</lg><lg n="൭">വിൻ എന്ന ഒരു വിളിയുണ്ടായി അപ്പൊൾ ആ കന്യകമാർ എല്ലാ</lg><lg n="൮">വരും എഴുനീറ്റ തങ്ങളുടെ ദീപട്ടികളെ തെളിയിച്ചു✱ അപ്പൊൾ
ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരൊടു പറഞ്ഞ ഞങ്ങളുടെ ദീപ
ട്ടികൾ കെട്ടുപൊകകൊണ്ട നിങ്ങളുടെ എണ്ണയിൽനിന്ന ഞങ്ങൾക്ക</lg><lg n="൯"> തരുവിൻ✱ എന്നാറെ ബുദ്ധിയുള്ളവർ ഉത്തരമായിട്ട ഞങ്ങൾ
ക്കും നിങ്ങൾക്കും പൊരാ എന്ന വരാതെ (അങ്ങിനെ അല്ല) നിങ്ങൾ
വിൽക്കുന്നവരുടെ അടുക്കൽ പൊകയും നിങ്ങൾക്കു തന്നെ കൊ</lg><lg n="൧൦">ള്ളുകയും ചെയ്കെ വെണ്ടു എന്ന പറഞ്ഞു✱ എന്നാറെ അവർ
കൊള്ളുവാൻ പൊയപ്പൊൾ മണവാളൻ വന്നു ഒരുങ്ങിയിരുന്ന
വർ അവനൊടു കൂടി കല്ല്യാണത്തിന്ന പ്രവെശിക്കയും വാതിൽ അ</lg><lg n="൧൧">ടയ്ക്കപ്പെടുകയും ചെയ്തു✱ അരിന്റെ ശെഷം മറ്റെ കന്യകമാരും
വന്ന കൎത്താവെ കൎത്താവെ ഞങ്ങൾക്ക തുറക്കെണമെന്ന പറഞ്ഞു✱</lg><lg n="൧൨"> എന്നാറെ അവൻ ഉത്തരമായിട്ട പറഞ്ഞു ഞാൻ നിങ്ങളെ അറി</lg><lg n="൧൩">യുന്നില്ല എന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ ആക
യാൽ ഉണൎന്നിരിപ്പിൻ എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ പുത്രൻ
വരുന്ന ദിവസത്തെ എങ്കിലും നാഴികയെ എങ്കിലും നിങ്ങൾ അറി
യുന്നില്ല✱</lg> <lg n="൧൪">എന്തുകൊണ്ടെന്നാൽ (സ്വൎഗ്ഗരാജ്യം) ഒരു ദൂരദെശത്തിലെക്ക യാ
ത്ര പുറപ്പെടുന്നൊരു മനുഷ്യൻ തന്റെ ഭൃത്യന്മാരെ വിളിക്കയും ത
ന്റെ സമ്പത്തുകളെ അവൎക്ക എല്പിക്കയും ചെയ്തതു പൊലെ ആ</lg><lg n="൧൫">കുന്നു✱ വിശേഷിച്ച അവൻ ഒരുത്തന്ന അഞ്ച താലന്തും ഒരു
ത്തന്ന രണ്ടും മറ്റൊരുത്തന്ന ഒന്നും ഒരൊരുത്തന അവനവ
ന്റെ പ്രാപ്തി പൊലെ കൊടുത്തു ഉടനെ യാത്ര പുറപ്പെട്ടു പൊ</lg><lg n="൧൬">കയും ചെയ്തു✱ അപ്പൊൾ അഞ്ച താലന്ത വാങ്ങിയവൻ പൊയി
അവയെക്കൊണ്ട വ്യാപാരം ചെയ്തു വെറെ അഞ്ച താലന്തു കൂട ഉ</lg><lg n="൧൭">ണ്ടാക്കുകയും ചെയ്തു✱ അപ്രകാരം തന്നെ രണ്ടു വാങ്ങിയവനും</lg><lg n="൧൮"> വെറെ രണ്ടു കൂടെ ലാഭമുണ്ടാക്കി✱ എന്നാറെ ഒന്നു വാങ്ങിയവൻ
പൊയി ഭൂമിയിൽ കുഴിച്ച തന്റെ കൎത്താവിന്റെ ദ്രവ്യത്തെ മറ</lg><lg n="൧൯">ച്ചു വെക്കയും ചെയ്തു✱ വളര കാലം കഴിഞ്ഞേ ശെഷം ആ
ഭൃത്യന്മാരുടെ കൎത്താവ വരികയും അവരൊട കണക്കു നൊക്കുക</lg><lg n="൨൦">യും ചെയ്യുന്നു✱ അപ്പൊൾ അഞ്ച താലന്തു വാങ്ങിയവൻ അടു
ക്കൽ വന്ന വെറെ അഞ്ച താലന്തു കൊണ്ടുവന്ന കൎത്താവെ നീ
എനിക്ക അഞ്ച താലന്ത എല്പിച്ചുവല്ലൊ കണ്ടാലും ഞാൻ അവ
യൊടു കൂട വെറെ അഞ്ച താലന്തും ലാഭമുണ്ടാക്കി എന്ന പറഞ്ഞു✱</lg><lg n="൨൧"> അവന്റെ കൎത്താവ അവനൊട പറഞ്ഞു നന്നായി ഉത്തമനായും
വിശ്വാസമുള്ളവനായുമിരിക്കുന്ന ഭൃത്യ നീ കുറെ കാൎയ്യങ്ങളിൽ വിശ്വാ
സമുള്ളവനായിരുന്നു ഞാൻ വളര കാൎയ്യങ്ങളിന്മെൽ നിന്നെ അധി</lg> [ 76 ]

<lg n="">കാരിയാക്കും നിന്റെ കൎത്താവിന്റെ സന്തൊഷത്തിലെക്ക പ്ര</lg><lg n="൨൨">വെശിക്ക✱ പിന്നെ രണ്ടു താലന്ത വാങ്ങിയവനും അടുക്കൽ വന്ന
കൎത്താവെ നീ രണ്ടു താലന്ത എനിക്ക എല്പിച്ചുവല്ലൊ കണ്ടാലും ഞാൻ
അവയൊടു കൂട വെറെ രണ്ടു താലന്തും ലാഭമുണ്ടാക്കി എന്ന പറ</lg><lg n="൨൩">ഞ്ഞു✱ അവന്റെ കൎത്താവ അവനൊടു പറഞ്ഞു നന്നായി ഉ
ത്തമനായും വിശ്വാസമുള്ളവനായുമിരിക്കുന്ന ഭൃത്യ നീ കുറെ കാൎയ്യ
ങ്ങളിൽ വിശ്വാസമുള്ളവനായിരുന്നു ഞാൻ വളര കാൎയ്യങ്ങളിന്മെൽ
നിന്നെ അധികാരിയാക്കും നിന്റെ കൎത്താവിന്റെ സന്തൊഷ</lg><lg n="൨൪">ത്തിലെക്ക പ്രവെശിക്ക✱ അപ്പൊൾ ഒരു താലന്ത വാങ്ങിയവനും
അടുക്കൽ വന്നു പറഞ്ഞു കൎത്താവെ നീ വിതക്കാത്ത സ്ഥലത്തിൽ
കൊയ്കയും ഭിന്നിക്കാത്ത സ്ഥലത്തിൽ കൂട്ടുകയും ചെയ്യുന്ന ഒരു ക</lg><lg n="൨൫">ഠിന മനുഷ്യനാകുന്നു എന്ന ഞാൻ നിന്നെ അറിഞ്ഞു✱ ഞാൻ ഭ
യപ്പെട്ട പൊയി നിന്റെ താലന്ത ഭൂമിയിൽ മറച്ചു വെക്കയും ചെ</lg><lg n="൨൬">യ്തു കണ്ടാലും നിന്റെത നിനക്കുണ്ട✱ എന്നാറെ അവന്റെ ക
ൎത്താവ ഉത്തരമായിട്ട അവനൊടു പറഞ്ഞു ദുഷ്ടനായും മടയനാ
യുമിരിക്കുന്ന ഭൃത്യ ഞാൻ വിതക്കാത്ത സ്ഥലത്തിൽ കൊയ്യുന്നു എ
ന്നും ഞാൻ ഭിന്നിക്കാത്ത സ്ഥലത്തിൽ കൂട്ടന്നു എന്നും നീ അറി</lg><lg n="൨൭">ഞ്ഞിരുന്നുവല്ലൊ✱ അതുകൊണ്ട നീ എന്റെ ദ്രവ്യത്തെ പൊൻ
വാണിഭക്കാൎക്ക കൊടുക്കെണ്ടുതായിരുന്നു പിന്നെ ഞാൻ വന്നിട്ട എ
ന്റെതിനെ പലിശയൊടും കൂട വാങ്ങിക്കൊള്ളുമായിരുന്നുവ
ല്ലൊ✱ ആകയാൽ ആ താലന്ത അവനിൽനിന്ന എടുപ്പിൻ പത്ത</lg><lg n="൨൮"> താലന്ത ഉള്ളവന്ന അതിനെ കൊടുക്കയും ചെയ്വിൻ✱ എന്തു</lg><lg n="൨൯"> കൊണ്ടെന്നാൽ ഉള്ളവന്ന എല്ലാവന്നും കൊടുക്കപ്പെടും അവന്ന പ
രിപൂൎണ്ണത ഉണ്ടാകയും ചെയ്യും എന്നാൽ ഇല്ലാത്തവങ്കൽനിന്ന അവ</lg><lg n="൩൦">ന്നുള്ളതും അപഹരിക്കപ്പെടും✱ വിശെഷിച്ചും ആ പ്രയൊജനമി
ല്ലാത്ത ഭൃത്യനെ സകലത്തിന്നും പുറമെയുള്ള ഇരുട്ടിങ്കലെക്ക ഇട്ടു
കളവിൻ അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും✱</lg>

<lg n="൩൧">പിന്നെ മനുഷ്യന്റെ പുത്രൻ തന്റെ മഹത്വത്തൊടും സകല
ശുദ്ധമായുള്ള ദൂതന്മാരും തന്നൊടു കൂടി എപ്പൊൾ വരുമൊ അ
പ്പൊൾ അവൻ തന്റെ മഹത്വത്തിന്റെ സിംഹനത്തിങ്കലിരി</lg><lg n="൩൨">ക്കും✱ വിശെഷിച്ചും അവന്റെ മുമ്പാക സകല ജാതികളും ഒന്നി
ച്ച കൂടപ്പെടും അവരെ അവൻ ഒര ഇടയൻ ആടുകളെ കൊലാടുക
ളിൽനിന്ന വെറുതിരിക്കുന്നതുപൊലെ അവരെ വെവ്വെറായി തിരി</lg><lg n="൩൩">ക്കയും✱ ആടുകളെ തന്റെ വലത്തു ഭാഗത്തിങ്കലും കൊലാടുകളെ</lg><lg n="൩൪"> ഇടത്തു ഭാഗത്തിങ്കലും നിൎത്തുകയും ചെയ്യും✱ അപ്പൊൾ രാജാവ ത
ന്റെ വലത്തു ഭാഗത്തിങ്കലുള്ളവരൊടു പറയും എന്റെ പിതാവി
നാൽ അനുഗ്രഹിക്കപ്പെട്ടവരെ വരുവിൻ ലൊകത്തിന്റെ ആദിമു
തൽ നിങ്ങൾക്ക സമ്പാദിക്കപ്പെട്ട രാജ്യത്തെ അനുഭവിച്ചുകൊൾ</lg><lg n="൩൫">വിൻ✱ എന്തുകൊണ്ടെന്നാൽ എനിക്ക വിശന്നിരുന്നു നിങ്ങൾ എ</lg>

[ 77 ] <lg n="">നിക്ക ഭക്ഷിപ്പാൻ തന്നു എനിക്ക ദാഹിച്ചിരുന്നു നിങ്ങൾ എനി
ക്ക കുടിപ്പാൻ തന്നു ഞാൻ പരദെശിയായിരുന്നു നിങ്ങൾ എന്നെ</lg><lg n="൩൬"> ചെൎത്തുകൊണ്ടു✱ ഞാൻ നഗ്നനായിരുന്നു നിങ്ങൾ എന്നെ വ
സ്ത്രം ധരിപ്പിച്ചു ഞാൻ നഗ്നനായിരുന്നു നിങ്ങൾ എന്നെ വന്ന
കണ്ടു ഞാൻ കാവലിലായിരുന്നു നിങ്ങൾ എന്റെ അടുക്കൽ വ</lg><lg n="൩൭">ന്നു✱ അപ്പൊൾ നീതിമാന്മാർ അവനൊട ഉത്തരമായിട്ടു പറയും ക
ൎത്താവെ ഞങ്ങൾ എപ്പൊൾ നിന്നെ വിശക്കുന്നവനായി കണ്ട നിന്നെ
തീറ്റി അല്ലെങ്കിൽ നിന്നെ ദാഹിക്കുന്നവനായി നിനക്ക കുടിപ്പാൻ</lg><lg n="൩൮"> തന്നു✱ ഞങ്ങൾ നിന്നെ പരദെശിയായി എപ്പൊൾ കണ്ടു നിന്നെ
ചെൎത്തുകൊണ്ടു അല്ലെങ്കിൽ നിന്നെ നഗ്നനായി നിന്നെ വസ്ത്രം ധ</lg><lg n="൩൯">രിപ്പിച്ചു✱ ഞങ്ങൾ എപ്പൊൾ നിന്നെ തൊഗിയായെങ്കിലും കാവ
ലിലിരിക്കുന്നവനായെങ്കിലും കണ്ട നിന്റെ അടുക്കൽവന്നു✱ അ</lg><lg n="൪൦">പ്പൊൾ രാജാവ അവരൊട ഉത്തരമായിട്ടു പറയും നിങ്ങൾ എറ്റ
വും ചെറിയവരായി എന്റെറ ൟ സഹൊദരന്മാരിൽ ഒരുത്തന്ന
യാതൊന്നിനെ ചെയ്തുവൊ നിങ്ങൾ അതിനെ എനിക്ക ചെയ്തു എന്ന</lg><lg n="൪൧"> ഞാൻ സത്യമായിട്ടു നിങ്ങളൊടു പറയുന്നു✱ അപ്പൊൾ അവൻ ഇടത്തു
ഭാഗത്തിങ്കലുള്ളവരൊടും പറയും ശപിക്കപ്പെട്ടവരെ എന്നെ വിട്ട
പിശാചിന്നും അവന്റെ ദൂതന്മാൎക്കും ഒരുങ്ങപ്പെട്ട എന്നെക്കുമുള്ള</lg><lg n="൪൨"> അഗ്നിയിലെക്ക പൊകുവിൻ✱ എന്തുകൊണ്ടെന്നാൽ എനിക്ക വിശ
ന്നിരുന്നു നിങ്ങൾ എനിക്ക ഭക്ഷിപ്പാൻ തന്നിട്ടില്ല എനിക്ക ദാഹി</lg><lg n="൪൩">ച്ചിരുന്നു നിങ്ങൾ എനിക്ക കുടിപ്പാൻ തന്നിട്ടില്ല✱ ഞാൻ പര
ദെശിയായിരുന്നു നിങ്ങൾ എന്നെ ചെൎത്തിട്ടില്ല ഞാൻ നഗ്നനായി
രുന്നു നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചിട്ടില്ല ഞാൻ രൊഗിയാ
യും കാവിലിരിക്കുന്നവനായുമിരുന്നു നിങ്ങൾ എന്നെ വന്ന കണ്ടി</lg><lg n="൪൪">ട്ടില്ല✱ അപ്പൊൾ അവരും അവനൊട ഉത്തരമായിട്ടു പറയും ക
ൎത്താവെ ഞങ്ങൾ എപ്പൊൾ നിന്നെ വിശക്കുന്നവനായെങ്കിലും ദാ
ഹിക്കുന്നവനായെങ്കിലും പരിദെശിയായെങ്കിലും രൊഗിയായെങ്കി
ലും കാവലിലിരിക്കുന്നവനായെങ്കിലും കാണുകയും നിനക്ക ശുശ്രൂ</lg><lg n="൪൫">ഷ ചെയ്യാതെ ഇരിക്കയും ചെയ്തു✱ അപ്പൊൾ അവൻ അവരൊ
ട ഉത്തരമായിട്ടു പറയും നിങ്ങൾ എറ്റവും ചെറിയവരായ ഇവ
രിൽ ഒരുത്തന യാതൊന്നിനെ ചെയ്യാതെ ഇരുന്നുവൊ ആയതി
നെ എനിക്കു ചെയ്യാതെ ഇരുന്നു എന്ന ഞാൻ സത്യമായി</lg><lg n="൪൬">ട്ട നിങ്ങളൊടു പറയുന്നു✱ അപ്രകാരം അവർ എന്നെക്കുമുള്ള ശി
ക്ഷയിലെക്കും നീതിമാന്മാർ നിത്യ ജീവങ്കലെക്കും പൊകെണ്ടി
വരും✱</lg>

൨൬ അദ്ധ്യായം

൧ പ്രമാണികൾ ക്രിസ്തുവിന്റെ നെരെ ആലൊചന ചെയ്യുന്നത—
൧൪ യെഹൂദാ അവനെ വില്ക്കുന്നത.—ക്രിസ്തു പെസഹായെ ഭ
[ 78 ]

ക്ഷിക്കുന്നത.— ൪൭ അവൻ യെഹൂദയാൽ കാണിച്ചുകൊ
ടുക്കപ്പെടുന്നത.

പിന്നെ ഉണ്ടായത എന്തെന്നാൽ യെശു ൟ വചനങ്ങളെ ഒക്ക
യും അവസാനിച്ചതിന്റെ ശെഷം അവൻ തന്റെ ശിഷ്യന്മാരൊ</lg><lg n="൨">ടു പറഞ്ഞു✱ രണ്ടു ദിവസങ്ങളുടെ ശെഷം പെസഹാ ആകുന്നു എ
ന്നു നിങ്ങൾ അറിയുന്നു മനുഷ്യന്റെ പുത്രൻ കുരിശിൽ തറക്കപ്പെ</lg><lg n="൩">ടുന്നതിന്ന എല്പിക്കപ്പെടുകയും ചെയ്യുന്നു✱ അപ്പൊൾ പ്രധാനാ
ചാൎയ്യന്മാരും, ഉപാദ്ധ്യായന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യാ
പ്പാ എന്ന പെരുള്ള പ്രധാനാചാൎയ്യന്റെ അരമനയിൽ വന്നു കൂ</lg><lg n="൪">ടി✱ യെശുവിനെ വഞ്ചനയൊടെ പിടിച്ചു കൊല്ലെണ്ടുന്നതിന്നാ</lg><lg n="൫">യിട്ട ആലൊചന ചെയ്കയും ചെയ്തു✱ എന്നാൽ ജനങ്ങളിൽ ഒ
രു കലഹമുണ്ടാകാതെ കണ്ടു പെരുനാളിൽ വെണ്ട എന്ന അവർ പ
റഞ്ഞു✱</lg>

<lg n="൬">പിന്നെ യെശു ബെതാനിയായിൽ കുഷ്ഠരൊഗിയായ ശിമൊ</lg><lg n="൭">ന്റെ ഭവനത്തിൽ ഇരിക്കുമ്പൊൾ✱ ഒരു കുപ്പി വിലയെറിയ
സുഗന്ധ തൈലം തനിക്കുള്ളൊരു സ്ത്രീ അവന്റെ അടുക്കൽ വന്ന
അവൻ ഭക്ഷണത്തിനിരീക്കുമ്പൊൾ അവന്റെ തലയിന്മെൽ അ</lg><lg n="൮">തിനെ ഒഴിക്കയും ചെയ്തു✱ എന്നാൽ അവന്റെ ശിഷ്യന്മാർ അ</lg><lg n="൯">തിനെ കണ്ടാറെ നീരസപ്പെട്ട പറഞ്ഞു ൟ നഷ്ടം എന്തിന✱ എ
ന്തെന്നാൽ ൟ തൈലം എറിയ വിലയ്ക്കു വില്ക്കപ്പെടുവാനും ദരി</lg><lg n="൧൦">ദ്രക്കാൎക്ക കൊടുക്കപ്പെടുവാനും കഴിയുന്നതായിരുന്നു✱ എന്നാറെ
യെശു ഇതിനെ അറിഞ്ഞിട്ട അവരൊടു പറഞ്ഞു നിങ്ങൾ സ്ത്രീയെ
വരുത്തപ്പെടുത്തുന്നതെന്ത എന്തെന്നാൽ അവൾ ഒരു സൽക്രിയ</lg><lg n="൧൧">യെ എങ്കൽ പ്രവൃത്തിച്ചിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ നിങ്ങ
ൾക്ക ദരിദ്രക്കാർ നിങ്ങളൊട കൂട എല്ലാപ്പൊഴും ഉണ്ട എന്നാൽ
നിങ്ങൾക്ക ഞാൻ നിങ്ങളൊടു കൂട എല്ലാപ്പൊഴും ഇരിക്കുന്നില്ല✱</lg><lg n="൧൨"> എന്തെന്നാൽ അവൾ ൟ തൈലത്തെ എന്റെ തലയിന്മെൽ</lg><lg n="൧൩"> ഒഴിച്ചത എന്നെ പ്രെതാലങ്കാരം ചെയ്യുന്നതിനായിട്ട ചെയ്തു✱ ൟ
എവൻഗെലിയൊൻ ഭൂലൈാകത്തിലൊക്കയും എവിടെ എങ്കിലും
പ്രസംഗിക്കപ്പെടുമൊ (അവിടെ) ഇവൾ ചെയ്തതും അവളുടെ ഓ
ൎമ്മയ്ക്കായിട്ട പറയപ്പെട്ടുമെന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറ
യുന്നു✱</lg>

<lg n="൧൪">അപ്പൊൾ പന്ത്രണ്ടു പെരിൽ യെഹൂദാ ഇസ്കറിയൊത്ത എന്ന
പറയപ്പെട്ട ഒരുത്തൻ പ്രധാനാചാൎയ്യന്മാരുടെ അടുക്കർ ചെന്ന✱</lg><lg n="൧൫"> (അവരൊടു) പറഞ്ഞു എനിക്ക എന്ത തരുവാൻ നിങ്ങൾക്ക മനസ്സാ
യിരിക്കുന്നു എന്നാൽ ഞാൻ അവനെ നിങ്ങൾക്ക കാണിച്ചു തരാം
എന്നാരെ അവർ മുപ്പത വെള്ളിക്കാശ അവനൊടു നിശ്ചയം വരു</lg><lg n="൧൬">ത്തി✱ അന്ന മുതൽ അവനെ കാണിച്ചുകൊടുപ്പാനായിട്ട അവൻ
ഒരു നല്ല സമയം നൊക്കുകയും ചെയ്തു✱</lg>

[ 79 ] <lg n="൧൭">പിന്നെ പുളിക്കാത്ത അപ്പങ്ങളുടെ ഒന്നാം ദിവസത്തിൽ ശിഷ്യ
ന്മാർ യെശുവിന്റെ അടുക്കൽ വന്ന പെസഹായെ ഭക്ഷിപ്പാൻ ഞ
ങ്ങൾ നിനക്ക എവിടെ ഒരുക്കെണമെന്ന മനസ്സായിരിക്കുന്നു എന്ന</lg><lg n="൧൮"> അവനൊടു പറഞ്ഞു✱ അപ്പൊൾ അവൻ പറഞ്ഞു നിങ്ങൾ പട്ട
ണത്തിലെക്കു ഇന്നവന്റെ അടുക്കൽ പൊകയും എന്റെ കാലം
സമീപമായിരിക്കുന്നു ഞാൻ എന്റെ ശിഷ്യന്മാരൊടു കൂട നിന്റെ
അടുക്കൽ പെസഹായെ കഴിക്കുമെന്ന ഗുരു പറയുന്നു എന്ന അവ</lg><lg n="൧൯">നൊടു പറകയും ചെയ്വിൻ✱ എന്നാറെ യെശു തങ്ങളൊടു കല്പി
ച്ച പ്രകാരം ശിഷ്യന്മാർ ചെയ്തു പെസഹായെ ഒരുക്കുകയും ചെ
യ്തു✱</lg>

<lg n="൨൦">പിന്നെ സന്ധ്യയായപ്പൊൾ അവൻ പന്ത്രണ്ടു പെരൊടു കൂടി ഭ</lg><lg n="൨൧">ക്ഷണത്തിന്നിരുന്നു✱ വിശെഷിച്ചും അവർ ഭക്ഷിക്കുമ്പൊൾ അ
വൻ പറഞ്ഞു നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചു കൊടുക്കു</lg><lg n="൨൨">മെന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ അപ്പൊൾ അ
വർ വളര ദുഃഖപ്പെട്ടു തങ്ങളിൽ ഓരൊരുത്തൻ അവനൊടു ക</lg><lg n="൨൩">ൎത്താവെ ഞാനൊ എന്നും പറഞ്ഞു തുടങ്ങി✱ എന്നാറെ അവൻ
ഉത്തരമായിട്ട പറഞ്ഞു എന്നൊടു കൂടി താലത്തിൽ കയ്യെ മുക്കുന്ന</lg><lg n="൨൪">വനായവൻ എന്നെ കാണിച്ചു കൊടുക്കും✱ മനുഷ്യന്റെ പുത്രൻ
അവനെ കുറിച്ച എഴുതപ്പെട്ടിരിക്കുന്ന പ്രകാരം പൊകുന്നു എന്നാൽ
മനുഷ്യന്റെ പുത്രൻ ആരാൽ കാണിച്ചു കൊടുക്കപ്പെടുമൊ ആ മ
നുഷ്യന്ന ഹാ കഷ്ടം ആ മനുഷ്യൻ ജനിക്കാതെ ഇരുന്നു എന്നു വ</lg><lg n="൨൫">രികിൽ അവന്ന നന്നായിരുന്നു✱ അപ്പൊൾ അവനെ കാണിച്ചു
കൊടുത്തിട്ടുള്ള യെഹൂദാ ഗുരൊ ഞാനൊ എന്ന ഉത്തരമായിട്ട പ
റഞ്ഞു അവൻ അവനൊടു നീ പറഞ്ഞുവല്ലൊ എന്ന പറഞ്ഞു✱</lg>

<lg n="൨൬">പിന്നെ അവൻ ഭക്ഷിക്കുമ്പൊൾ യെശു അപ്പത്തെ എടുത്ത
വാഴ്ത്തി അതിനെ മുറിച്ച ശിഷ്യന്മാൎക്കും കൊടുത്ത പറഞ്ഞു നിങ്ങൾ</lg><lg n="൨൭"> വാങ്ങി ഭക്ഷിപ്പിൻ ഇത എന്റെ ശരീരമാകുന്നു✱ പിന്നെ അ
വൻ പാനപാത്രത്തെ എടുത്ത സ്തൊത്രം ചെയ്ത അവൎക്കും കൊടു
ത്ത പറഞ്ഞു നിങ്ങളെല്ലാവരും അതിൽനിന്ന പാനം ചെയ്വിൻ✱</lg><lg n="൨൮"> എന്തുകൊണ്ടെന്നാൽ ഇത പുതിയ നിയമത്തിന്റെ എന്റെ രക്തം
പാപമൊചനത്തിന്നായിട്ട പലൎക്കും വെണ്ടി ചൊരിയപ്പെട്ടതാകു</lg><lg n="൨൯">ന്നു✱ എന്നാൽ മുന്തിരിങ്ങയുടെ ൟ രസത്തിൽനിന്ന ഞാൻ അതി
നെ നിങ്ങളൊടു കൂട എന്റെ പിതാവിന്റെ രാജ്യത്തിൽ പുതിയതാ
യിട്ടപാനം ചെയ്യുമ്പൊളുള്ള ആ ദിവസത്തൊളം ഇതുമുതൽ ഞാൻ
പാനം ചെയ്കയില്ലെന്ന നിങ്ങളൊടു പറയുന്നു എന്ന പറഞ്ഞു✱</lg>

<lg n="൩൦">പിന്നെ അവർ ഒരു സംകീൎത്തനത്ത പാടിയതിന്റെ ശെ
ഷം ഒലിവു മലയ്ക്ക പുറപ്പെട്ടു പൊയി✱ അപ്പൊൾ യെശു അ
വരൊട പഠഞ്ഞു ൟ രാത്രിയിൽ നിങ്ങളെല്ലാവരും എങ്കൽ വി
രുദ്ധപ്പെടും എന്തുകൊണ്ടെന്നാൽ ഞാൻ ഇടയനെ അടിക്കുമെ</lg> [ 80 ]

<lg n="">ന്നും കൂട്ടത്തിലെ ആട്ടുകൾ ചിന്നപ്പെട്ടു പൊകുമെന്നും എഴുതപ്പെ</lg><lg n="൩൨">ട്ടിരിക്കുന്നു✱ എന്നാൽ ഞാൻ പിന്നെയും ഉയിൎത്തെഴുനീറ്റതി
ന്റെ ശെഷം നിങ്ങൾക്കു മുമ്പെ ഗലിലെയായിലെക്ക പൊകും✱</lg><lg n="൩൩"> പത്രൊസ ഉത്തരമായിട്ട അവനൊടു പറഞ്ഞു എല്ലാവരും നി
ങ്കൽ വിരുദ്ധപ്പെട്ടാലും ഞാൻ ഒരുനാളും നിങ്കൽ വിരുദ്ധപ്പെ</lg><lg n="൩൪">ടുകയില്ല✱ യെശു അവനൊടു പറഞ്ഞു ൟ രാത്രിയിൽ പൂവൻ
കൊഴി കൂകുന്നതിന്ന മുമ്പെ നീ മൂന്നു പ്രാവശ്യം എന്നെ ഉപെക്ഷി</lg><lg n="൩൫">ക്കുമെന്ന ഞാൻ സത്യമായിട്ട നിന്നൊടു പറയുന്നു✱ പത്രൊസ
അവനൊടു പറഞ്ഞു ഞാൻ നിന്നൊടു കൂടി മരിക്കെണ്ടിയിരുന്നാ
ലും നിന്നെ ഉപെക്ഷിക്കയില്ല അപ്രകാരം തന്നെ ശിഷ്യന്മാരെല്ലാ
വരും പറഞ്ഞു✱</lg>

<lg n="൩൬">അപ്പൊൾ യെശു അവരൊടു കൂടി ഗതസെമാനെ എന്ന പറയ
പ്പെട്ടൊരു സ്ഥലത്തെക്ക വന്ന ശിഷ്യന്മാരൊടു പറയുന്നു ഞാൻ
അവിടെ പൊയി പ്രാൎത്ഥിക്കുവൊളത്തിന്ന നിങ്ങൾ ഇവിടെ ഇ</lg><lg n="൩൭">രിപ്പിൻ✱ പിന്നെ അവൻ പത്രൊസിനെയും സെബെദിയുടെ
രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ട ദുഃഖപ്പെട്ടുകയും വളര വ്യസന</lg><lg n="൩൮">പ്പെടുകയും ചെയ്തു തുടങ്ങി✱ അപ്പൊൾ അവൻ അവരൊടു പറ
യുന്നു എന്റെ ആത്മാവ മരണം വരെയും മഹാ ദുഃഖമായിരിക്കു
ന്നു നിങ്ങൾ ഇവിടെ പാൎത്ത എന്നൊടു കൂടി ജാഗരണമായിരി</lg><lg n="൩൯">ക്കയും ചെയ്വിൻ✱ പിന്നെ അവൻ കുറെ അപ്പുറം പൊയിട്ട കവു
ണ വീണ പ്രാൎത്ഥിച്ച എന്റെ പിതാവെ കഴിയുന്നതാകുന്നു എങ്കിൽ
ൟ പാന പാത്രം എങ്കൽനിന്ന നീങ്ങിപ്പൊകട്ടെ എങ്കിലും ഞാൻ
ഇച്ശിക്കുന്നതുപൊലെ അല്ല നീ ഇച്ശിക്കുന്നതുപൊലെ അത്രെ എ</lg><lg n="൪൦">ന്ന പറഞ്ഞു✱ പിന്നെ അവൻ ശിഷ്യന്മാത്മടെ അടുക്കൽ വന്ന
അവർ ഉറങ്ങുന്നരിനെ കണ്ട പത്രൊസിനൊടു പറയുന്നു ഇപ്രകാ
രം നിങ്ങൾക്ക ഒരു മണിനെരമെങ്കിലും എന്നൊട കൂടി ജാഗരണ</lg><lg n="൪൧">മായിരിപ്പാൻ കഴിഞ്ഞില്ലയൊ✱ നിങ്ങൾ പരീക്ഷയിലെക്കു അ
കപ്പെടാതെ ഇരിപ്പാനായിട്ട ജാഗരണമായിരിക്കയും പ്രാൎത്ഥിക്ക
യും ചെയ്വിൻ ആത്മാവ മനസ്സുള്ളത തന്നെ ജഡം ക്ഷീണമുള്ളതാ</lg><lg n="൪൨">കുന്നു താനും✱ പിന്നെയും അവൻ രണ്ടു പ്രാവശ്യം പൊയി പ്രാ
ൎത്ഥിച്ച എന്റെ പിതാവെ ൟ പാത്രം ഞാൻ അതിനെ പാനം
ചെയ്യാതെ എങ്കൽനിന്ന നീങ്ങുവാൻ കഴിയുന്നതല്ല എങ്കിൽ നിന്റെ</lg><lg n="൪൩"> ഇഷ്ടപ്രകാരം ആകട്ടെ എന്ന പറഞ്ഞു✱ പിന്നെ അവൻ വന്ന
അവർ പിന്നെയും ഉറങ്ങുന്നതിനെ കണ്ടു എന്തുകൊണ്ടെന്നാൽ അ</lg><lg n="൪൪">വരുടെ കണ്ണുകൾ നിദ്രാഭാരങ്ങളായിരുന്നു✱ അവൻ അവരെ
വിട്ട പിന്നെയും പൊയിട്ട മൂന്നാം പ്രാവശ്യം ആ വചനത്തെ ത</lg><lg n="൪൫">ന്നെ പറഞ്ഞ പ്രാൎത്ഥിച്ചു✱ അപ്പൊൾ അവൻ തന്റെ ശിഷ്യ
ന്മാരുടെ അടുക്കൽ വന്ന അവരൊടു പറയുന്നു ഇനി ഉറങ്ങുവിൻ
ആശ്വാസപ്പെടുകയും ചെയ്വിൻ കണ്ടാലും സമയം അടുത്തു മനുഷ്യ</lg> [ 81 ] <lg n="">ന്റെ പുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെട്ടുമിരിക്കുന്നു✱</lg><lg n="൪൬"> എഴുനീല്പിൻ നാം പൊകണം കണ്ടാലും എന്നെ കാണിച്ചു കൊടു
ക്കുന്നവൻ അടുത്തിരിക്കുന്നു✱</lg>

<lg n="൪൭">അവൻ പിന്നെയും സംസാരിക്കുമ്പൊൾ കണ്ടാലും പന്ത്രണ്ടു പെ
രിൽ ഒരുത്തനായ യെഹൂദായും ഞ്ഞവനൊടു കൂടി പ്രധാനാചാൎയ്യ
ന്മാരിൽനിന്നും ജനത്തിന്റെ മൂപ്പന്മാരിൽനിന്നും വാളുകളൊടും വ</lg><lg n="൪൮">ടികളൊടും കൂട വളര പുരുഷാരവും വന്നു✱ എന്നാൽ അവനെ
കാണിച്ചു കൊടുത്തവൻ അവൎക്ക ഒര അടയാളം കാണിച്ചു പറ
ഞ്ഞു ഞാൻ യാതൊരുത്തനെ ചുംബനം ചെയ്യുമൊ അയവൻ ത</lg><lg n="൪൯">ന്നെ ആകന്നു അവനെ പിടിച്ചുകൊൾവിൻ✱ ഉടനെ അവൻ
യെശുവിന്റെ അടുക്കൽ വന്ന വാഴുക ഗുരൊ എന്ന പറഞ്ഞ അ</lg><lg n="൫൦">വനെ ചുംബനം ചെയ്കയും ചെയ്തു✱ എന്നാറെ യെശു അവ
നൊടു സ്നെഹിതാ നീ എന്തിന വന്നു എന്ന പറഞ്ഞു അപ്പൊൾ അ
വർ അടുക്കൽ വന്ന യെശുവിന്റെ മെൽ കൈകളെ വെക്കയും</lg><lg n="൫൧"> അവനെ പിടിക്കയും ചെയ്തു✱ വിശെഷിച്ച കണ്ടാലും യെശുവി
നൊടു കൂടയുള്ളവരിൽ ഒരുത്തൻ കയ്യെ നീട്ടി അവന്റെ വാളി
നെ ഊരുകയും പ്രധാനാചൎയ്യന്റെ ദാസനെ വെട്ടി അവന്റെ</lg><lg n="൫൨"> ചെവിയെ മുറിച്ചു കളകയും ചെയ്തു✱ അപ്പൊൾ യെശു അവ
നൊടു പറഞ്ഞു വാളിനെ അതിന്റെ ഉറയിൽ തിരിച്ചിടുക എന്തു
കൊണ്ടെന്നാൽ വാളിനെ എടുക്കുന്നവരെല്ലാവരും വാളിനാൽ നശി</lg><lg n="൫൩">ച്ചു പൊകും✱ പന്ത്രണ്ട ലെഗിയൊനെക്കാൾ അധികമായ ദൈവ
ദൂതന്മാരെ എന്റെ അടുക്കൽ നിൎത്തുമവനായ എന്റെ പിതാ
വിനൊട ഇപ്പൊൾ അപെക്ഷിപ്പാൻ എനിക്ക കഴികയില്ലെന്ന നീ</lg><lg n="൫൪"> നിരൂപിക്കുന്നുവൊ✱ എന്നാൽ ഇപ്രകാരം ഉണ്ടാകെണ്ടുന്നതാകുന്നു</lg><lg n="൫൫"> എന്നുള്ള വെദവാക്യം എങ്ങിനെ നിവൃത്തിക്കും✱ ആ സമയത്ത
യെശു പുരുഷാരങ്ങളൊടു പറഞ്ഞു നിങ്ങൾ ഒരു കള്ളന്റെ നെരെ
എന്ന പൊലെ വാളുകളൊടും വടികളൊടും എന്നെ പിടിപ്പാനായി
ട്ട പുറപ്പെട്ടു വന്നുവൊ ഞാൻ ദിനം പ്രതി നിങ്ങളൊടു കൂട ദൈ
വാലയത്തിൽ ഉപദെശിച്ചുകൊണ്ടു ഇരുന്നു നിങ്ങൾ എന്നെ പി</lg><lg n="൫൬">ടിച്ചതുമില്ല✱ എന്നാൽ ഇതൊക്കെയും ഉണ്ടായത ദീൎഘദൎശിമാരുടെ
വാക്യങ്ങൾ നിവൃത്തിക്കെണ്ടുന്നതിന്നായിരുന്നു അപ്പൊൾ ശിഷ്യ</lg><lg n="൫൭">ന്മാരെല്ലാവരും അവനെ വിട്ട ഓടി പൊയി✱ പിന്നെ യെശു
വിനെ പിടിച്ചവർ അവനെ പ്രധാനാചാൎയ്യനായ കയ്യാപ്പായുടെ
അടുക്കൽ കൊണ്ടുപൊയി അവിടെ ഉപാദ്ധ്യായന്മാരും മൂപ്പന്മാ</lg><lg n="൫൮">രും കൂടിയിരുന്നു✱ എന്നാറെ പത്രൊസ ദൂരവെ അവന്റെ പി
ന്നാലെ പ്രധാനാചാൎയ്യന്റെ അരമനയൊളം ചെന്നു അവൻ അ
കത്ത പൊയി അവസാനത്തെ കാണ്മാനായിട്ട ഭൃത്യന്മാരൊടും കൂ</lg><lg n="൫൯">ടി ഇരിക്കയും ചെയ്തു✱ എന്നാൽ പ്രധാനാചാൎയ്യന്മാരും മൂപ്പന്മാ
രും വിചാര സംഘമൊക്കയും യെശുവിന്ന വിരൊധമായിട്ട അവ</lg> [ 82 ]

<lg n="൬൦">നെ കൊല്ലെണ്ടുന്നതിന കള്ള സാക്ഷിയെ അന്വെഷിച്ചു✱ എ
ന്നാൽ അവർ കണ്ടെത്തിയില്ല വളര കള്ള സാക്ഷികൾ വന്നിട്ടും
അവർ കണ്ടെത്തിയതുമില്ല എന്നാൽ ഒടുക്കം രണ്ട കള്ള സാക്ഷി</lg><lg n="൬൧">കൾ വന്ന✱ ദൈവത്തിന്റെ ദൈവാലയത്തെ തകൎത്ത കളവാ
നും അതിനെ മൂന്നു ദിവസത്തിന്നകം പണി ചെയ്വാനും എനിക്കു</lg><lg n="൬൨"> കഴിയുമെന്ന ഇവൻ പറഞ്ഞു എന്ന പറഞ്ഞു✱ അപ്പൊൾ പ്ര
ധാനാചാൎയ്യൻ ഏഴുനീറ്റ അവനൊടു പറഞ്ഞു നീ ഒന്നും ഉത്ത
രം പറയുന്നില്ലയൊ ഇവർ നിന്റെ നെരെ സാക്ഷിപ്പെടുത്തുന്ന</lg><lg n="൬൩">ത എന്ത✱ എന്നാൽ യെശു മിണ്ടാതെ ഇരുന്നു അപ്പൊൾ പ്രധാ
നാചാൎയ്യൻ അവനൊടു പറഞ്ഞു നീ ദൈവത്തിന്റെ പുത്രനായ
ക്രിസ്തുവാകുന്നുവൊ എന്ന ഞങ്ങളൊടു പറയണമെന്ന ഞാൻ ജീവ</lg><lg n="൬൪">നുള്ള ദൈവത്തെ കൊണ്ട നിന്നൊട ആണയിട്ടുന്നു✱ യെശു അ
വനൊടു പറയുന്നു നീ പറഞ്ഞുവല്ലൊ എന്നാലും ഞാൻ നിങ്ങ
ളൊടു പറയുന്നു ഇതുമുതൽ മനുഷ്യന്റെ പുത്രൻ വല്ലഭത്വത്തി
ന്റെ വലത്തു ഭാഗത്തിൽ ഇരിക്കയും ആകാശ മെഘങ്ങളിൽ വരി</lg><lg n="൬൫">കയും ചെയ്യുന്നതിനെ നിങ്ങൾ കാണും✱ അപ്പൊൾ പ്രധാനാ
ചാൎയ്യൻ അവന്റെ വസ്ത്രങ്ങളെ കീറി പറഞ്ഞു അവൻ ദൂഷണം
പറഞ്ഞു ഇനി സാക്ഷികളെക്കൊണ്ട നമുക്ക എന്ത ആവശ്യം ക
ണ്ടാലും നിങ്ങൾ ഇപ്പൊൾ അവന്റെ ദൂഷണത്തെ കെട്ടുവല്ലൊ✱</lg><lg n="൬൬"> നിങ്ങൾക്ക എന്തു തൊന്നുന്നു അവൻ മരണ ശിക്ഷയ്ക്ക ഹെതുവാ</lg><lg n="൬൭">യിരിക്കുന്നു എന്ന അവർ ഉത്തരമായിട്ട പഠഞ്ഞു✱ അപ്പൊൾ
അവർ അവന്റെ മുഖത്തിൽ തുപ്പി അവനെ കൈകൊണ്ട അടി
ക്കയും ചെയ്തു മറ്റെ ചിലരും അവനെ മുഖത്തടിച്ചു✱ ക്രിസ്തുവെ</lg><lg n="൬൮"> നിന്നെ അടിച്ചവൻ ആര എന്ന ജ്ഞാനദൃഷ്ടി കൊണ്ടു പറക എ
ന്നും പറഞ്ഞു✱</lg>

<lg n="൬൯">അപ്പൊൾ പത്രൊസ അരമനയിൽ പുറത്ത ഇരുന്നിരുന്നു വി
ശെഷിച്ച ഒരു ദാസി അവന്റെ അടുക്കൽ വന്ന നീയും ഗലീലെ
യക്കാരനായ യെശുവിനൊടു കൂട ആയിരുന്നു എന്ന പറഞ്ഞു✱</lg><lg n="൭൦"> എന്നാറെ അവൻ എല്ലാവരുടെയും മുമ്പാക നീ പറയുന്നത ഇന്ന</lg><lg n="൭൧">തെന്ന ഞാൻ അറിയുന്നില്ല എന്ന പറഞ്ഞ നിഷെധിച്ചു✱ പി
ന്നെ അവൻ പൂമുഖത്തിൽ പുറപ്പെട്ടു പൊയപ്പൊൾ മറ്റൊരു
ത്തി അവനെ കണ്ട അവിടെയുള്ളവരൊടു പറഞ്ഞു ഇവനും ന</lg><lg n="൭൨">സറായക്കാരനായ യെശുവിനൊടു കൂട ആയിരുന്നു✱ അവൻ പി
ന്നെയും ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന ഒര ആണ</lg><lg n="൭൩">യൊടെ നിഷെധിച്ചു✱ പിന്നെ കുറഞ്ഞാരു നെരം കഴിഞ്ഞതി
ന്റെ ശെഷം അരികെ നിന്നിട്ടുള്ളവർ അടുക്കൽ വന്ന പത്രൊ
സിനൊടു പറഞ്ഞു നീയും അവരിൽ ഒരുത്തനാകുന്നു സത്യം നി</lg><lg n="൭൪">ന്റെ വാക്കു നിന്നെ പ്രസിദ്ധനാക്കുന്നുവല്ലൊ✱ അപ്പൊൾ അ
വൻ ഞാൻ ആ മനുഷ്യനെ അറിയുന്നില്ല എന്ന ശപിക്കയും ആ</lg>

[ 83 ] <lg n="">ണയിടുകയും ചെയ്തു ഉടന്തന്നെ പൂവൻ കൊഴി കൂകുക</lg><lg n="൭൫">യും ചെയ്തു✱ അപ്പൊൾ പത്രൊസ പൂവൻ കൊഴി കൂകുന്നതിന്ന
മുമ്പെ നീ മൂന്നു പ്രാവശ്യം എന്നെ നിഷെധിക്കുമെന്ന യെശു ത
ന്നൊടു പറഞ്ഞിട്ടുള്ള വചനത്തെ ഓൎത്തു അവൻ പുറത്തെക്ക പു
റപ്പെട്ട കൈപ്പൊടെ കരകയും ചെയ്തു✱</lg>

൨൭ അദ്ധ്യായം

൧ ക്രിസ്തു പീലാത്തൊസിന്ന എല്പിക്കപ്പെടുന്നത.— ൩ യെഹൂദാത
ന്നെ താൻ തൂക്കുന്നത.— ൩൧ ക്രിസ്തു കുരിശിൽ തറക്കപ്പെടു
ന്നത.

<lg n="">ഉഷഃ കാലമായപ്പൊൾ എല്ലാ പ്രധാനാചാൎയ്യന്മാരും ജനത്തി
ന്റെ മൂപ്പന്മാരും യെശുവിന വിരൊധമായിട്ട അവനെ കൊല്ലെ</lg><lg n="൨">ണ്ടുന്നതിന്ന കൂടി വിചാരിച്ചു✱ പിന്നെ അവർ അവനെ ബന്ധി
ച്ചു കൊണ്ടുപൊയി അവനെ നാടുവാഴിയായ പൊന്തിയൊസ പീ
ലാതൊസിനെ എല്പിക്കയും ചെയ്തു✱</lg>

<lg n="൩">അപ്പൊൾ അവൻ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്ന അവനെ കാ
ണിച്ചു കൊടുത്തിട്ടുള്ള യെഹൂദാ കണ്ടാറെ അവൻ അനുതാപപ്പെ
ട്ട മുപ്പതു വെള്ളിക്കാശിനെ പ്രധാനാചാൎയ്യന്മാൎക്കും മൂപ്പന്മാൎക്കും തി</lg><lg n="൪">രികെ കൊണ്ടുവന്ന✱ ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണി
ച്ചു കൊടുത്തതുകൊണ്ടു ഞാൻ പാപം ചെയ്തു എന്ന പറഞ്ഞു എ
ന്നാറെ അവർ പറഞ്ഞു അത ഞങ്ങൾക്ക എന്ത നീ തന്നെ നൊ</lg><lg n="൫">ക്കിക്കൊൾക✱ അപ്പൊൾ അവൻ ആ വെള്ളിക്കാശിനെ ദൈവാ
ലയത്തിൽ ഇട്ടും കളഞ്ഞ പുറപ്പെട്ട പൊയി തന്നെ താൻ കെട്ടി</lg><lg n="൬">ഞാലുകയും ചെയ്തു✱ എന്നാറെ പ്രധാനാചാൎയ്യന്മാർ ആ വെ
ള്ളിക്കാശിനെ എടുത്തിട്ട പറഞ്ഞു അത രക്തത്തിന്റെ വില ആ
കകൊണ്ട അവയെ പഴിപാട്ടു പെട്ടകത്തിലെക്ക ഇട്ടുന്നത ന്യായമ</lg><lg n="൭">ല്ല✱ പിന്നെ അവർ ആലൊചന ചെയ്തിട്ട അവയെക്കൊണ്ട പര
ദെശികളെ കുഴിച്ചിട്ടുന്നതിന്ന കുശവന്റെ നിലത്തെ കൊണ്ടു✱</lg><lg n="൮"> ഇതു കാരണത്താർ ആ നിലം ഇന്നുവരയും രക്ത നിലം എന്ന പ</lg><lg n="൯">റയപ്പെടുന്നു✱ അപ്പൊൾ എറമിയ എന്ന ദീൎഘദൎശിയാൽ പറ
യപ്പെട്ടത നിവൃത്തിയായി അത പറയുന്നു ഇസ്രാഎലിന്റെ പുത്ര
രിൽനിന്ന അവർ വിലമതിച്ചവനായി വിലമതിക്കപ്പെട്ടവന്റെ</lg><lg n="൧൦"> വിലയാകുന്ന മുപ്പതു വെള്ളിക്കാശിനെ അവർ എടുക്കയും✱ അ
വയെ കുശവന്റെ നിലത്തിന്ന കൎത്താവ എന്നൊടു കല്പിച്ച പ്ര
കാരം കൊടുക്കുയും ചെയ്തു✱</lg>

<lg n="൧൧">പിന്നെ യെശു നാടുവാഴിയുടെ മുമ്പാക നിന്നു എന്നാറെ നാടു
വാഴി നീ യെഹൂദന്മാരുടെ രാജാവാകന്നുവൊ എന്ന അവനൊടു
ചൊദിച്ചു നീ പറയുന്നുവല്ലൊ എന്ന യെശു അവനൊട പറകയും</lg><lg n="൧൨"> ചെയ്തു✱ വിശെഷിച്ചും അവൻ പ്രധാനാചാൎയ്യന്മാരായും മൂപ്പന്മാരാ</lg> [ 84 ]

<lg n="">ലും കുറ്റം ചുമത്തപ്പെട്ടപ്പൊൾ അവൻ ഉത്തരമായിട്ട ഒന്നും പ</lg><lg n="൧൩">റഞ്ഞില്ല✱ അപ്പൊൾ പീലാത്തൊസ അവനൊടു പറഞ്ഞു അ
വർ നിന്റെ നെരെ എത്ര കാൎയ്യങ്ങളെ സാക്ഷീകരിക്കുന്നു എന്ന</lg><lg n="൧൪"> നീ കെൾക്കുന്നില്ലയൊ✱ എന്നാറെ അവൻ ഒരു വാക്കിന്ന എ
ങ്കിലും അവനൊട ഉത്തരമായിട്ട പറഞ്ഞില്ല എന്നതുകൊണ്ട നാ</lg><lg n="൧൫">ടുവാഴി വളര ആശ്ചൎയ്യപ്പെട്ടു✱ എന്നാൽ ആ പെരുനാളിൽ ജന
ങ്ങൾക്ക അവർ ഇച്ഛിച്ച ബദ്ധനെ വിട്ടയപ്പാൻ നാടുവാഴിക്ക മൎയ്യാ</lg><lg n="൧൬">ദ ഉണ്ടായിരുന്നു✱ എന്നാൽ അപ്പൊൾ അവൎക്കു ബറബ്ബാസ എ
ന്ന പെരുള്ളവനായി പ്രസിദ്ധനായൊരു ബദ്ധനുണ്ടായിരുന്നു✱</lg><lg n="൧൭"> ആകയാൽ അവർ വന്നു കൂടിയപ്പൊൾ പീലാത്തൊസ അവരൊ
ടു പറഞ്ഞു ഞാൻ എവനെ നിങ്ങൾക്ക വിടീക്കെണമെന്ന നിങ്ങൾ
ക്ക മനസ്സായിരിക്കുന്നു ബറബ്ബാസിനയൊ ക്രിസ്തു എന്ന വിളിക്കപ്പെ</lg><lg n="൧൮">ടുന്ന യെശുവിനെയൊ✱ എന്തുകൊണ്ടെന്നാൽ അവർ അസൂയ
കൊണ്ട അവനെ ഏല്പിച്ചു എന്ന അവൻ അറിഞ്ഞിരുന്നു✱</lg>

<lg n="൧൯">പിന്നെ അവൻ ന്യായ സിംഹാസനത്തിങ്കൽ ഇരുന്നപ്പൊൾ
അവന്റെ ഭാൎയ്യ അവന്റെ അടുക്കൽ ആളയച്ച നിനക്ക ആ നീതി
മാനൊട ഒരു കാൎയ്യവും വെണ്ടാ എന്തുകൊണ്ടെന്നാൽ ഞാൻ ഇന്ന
ഒരു സ്വപ്നത്തിങ്കൽ അവന്റെ നിമിത്തമായിട്ട വളര കഷ്ടപ്പെട്ടു</lg><lg n="൨൦"> എന്ന പറയിച്ചു✱ എന്നാൽ പ്രധാനാചാൎയ്യന്മാരും മൂപ്പന്മാരും
ബറബ്ബാസിനെ യാചിക്കെണ്ടുന്നതിന്നും യെശുവിനെ കൊല്ലെണ്ടു</lg><lg n="൨൧">ന്നതിന്നും പുരുഷാരത്തെ സമ്മതം വരുത്തി✱ നാടുവാഴി ഉത്തര
മായിട്ട അവരൊടു പറഞ്ഞു. ഇവരിരുവരിൽ എവനെ ഞാൻ നി
ങ്ങൾക്ക വിടീക്കെണമെന്ന നിങ്ങൾക്ക മനസ്സായിരിക്കുന്നു ബറബ്ബാ</lg><lg n="൨൨">സിനെ എന്ന അവർ പറഞ്ഞു✱ പീലാത്തൊസ അവരൊടു പ
റയുന്നു എന്നാൽ ക്രിസ്തു എന്ന പറയപ്പെടുന്ന യെശുവിനൊടു ഞാൻ
എന്നത ചെയ്യെണ്ടു എല്ലാവരും അവനൊട അവൻ കുരിശിൽ തറ</lg><lg n="൨൩">ക്കപ്പെടട്ടെ എന്ന പറയുന്നു✱ പിന്നെ നാടുവാഴി പറഞ്ഞു എ
ന്തിന അവൻ എന്ത ദൊഷത്തെ ചെയ്തു എന്നാറെ അവർ അ
വൻ കുരിശിൽ തറക്കപ്പെടട്ടെ എന്ന അധികമധികമായിട്ട നില</lg><lg n="൨൪">വിളിച്ചു പറഞ്ഞു✱ പീലാത്തൊസ ഒന്നും സാധിക്കാതെ വിശെ
ഷാൽ ഒരു കലഹമുണ്ടായി എന്ന കണ്ടാറെ വെള്ളം എടുത്ത പു
രുഷാരത്തിന്റെ മുമ്പാക അവന്റെ കൈകളെയും കഴുകി ൟ
നീതിമാന്റെ രക്തത്തിൽ നിന്ന ഞാൻ കുറ്റമില്ലാത്തവനാകുന്നു</lg><lg n="൨൫"> നിങ്ങൾ തന്നെ നൊക്കുവിൻ എന്ന പറഞ്ഞു✱ അപ്പൊൾ ജന
മൊക്കയും ഉത്തരമായിട്ട അവന്റെ രക്തം ഞങ്ങളുടെ മെലും ഞ</lg><lg n="൨൬">ങ്ങളുടെ മക്കളുടെ മെലും ഇരിക്കട്ടെ എന്ന പറഞ്ഞു✱ പിന്നെ അ
വൻ ബറബ്ബാസിനെ അവൎക്ക വിടീച്ചു അവൻ യെശുവിനെ ചമ്മ
ട്ടികൾ കൊണ്ട അടിച്ചാറെ അവൻ കുരിശിൽ തറക്കപ്പെടുന്നതിന്ന
എല്പിക്കയും ചെയ്തു✱</lg>

[ 85 ] <lg n="൨൭">അപ്പൊൾ നാടുവാഴിയുടെ ആയുധക്കാർ യെശുവിനെ അധി
കാരശാലയിലെക്ക കൊണ്ടുപൊയി സൈന്യത്തെ എല്ലാം അവ</lg><lg n="൨൮">ന്റെ അടുക്കൽ കൂട്ടി✱ പിന്നെ അവർ അവന്റെ വസ്ത്രങ്ങളെ</lg><lg n="൨൯"> നീക്കി ഒരു ചുവന്ന കുപ്പായത്തെ അവനെ ധരിപ്പിച്ചു✱ പിന്നെ
അവർ മുള്ളുകൾ കൊണ്ട ഒരു കിരീടത്തെയും മടഞ്ഞ അവന്റെ
തലയിന്മെൽ വെച്ചു വലത്തു കയ്യിൽ ഒരു കൊലിനെയും (കൊടു
ത്തു) വിശെഷിച്ചും അവർ അവന്റെ മുമ്പാക മുട്ടു കുത്തി യെഹൂ
ദന്മാരുടെ രാജാവെ വാഴുക എന്നും പറഞ്ഞ അവനെ പരിഹ</lg><lg n="൩൦">സിച്ചു✱ പിന്നെ അവർ അവന്റെ മെൽ തുപ്പി കൊലിനെ എ</lg><lg n="൩൧">ടുത്ത അവന്റെ തലയിൽ അടിക്കയും ചെയ്തു✱ എന്നാൽ അവർ
അവനെ പരിഹസിച്ചതിന്റെ ശെഷം അവർ അവനിൽനിന്ന കു
പ്പായത്തെ ഊരി അവന്റെ സ്വന്ത വസ്ത്രങ്ങളെ അവനെ ധരിപ്പി
ച്ച അവനെ കുരിശിൽ തറക്കെണ്ടുന്നതിന്ന കൊണ്ടുപൊകയും ചെ</lg><lg n="൩൨">യ്തു✱ പിന്നെ അവർ പുറപ്പെടുമ്പൊൾ ശീമൊനെന്ന പെരുള്ള
വനായി കൂറെനെയക്കാരനായൊരു മനുഷ്യനെ കണ്ടു അവനെ അ</lg><lg n="൩൩">വർ അവന്റെ കുരിശിനെ ചുമപ്പാൻ ശാസിച്ചു✱ പിന്നെ അ
വർ തലയൊടിടമെന്ന അൎത്ഥമുള്ള ഗൊൽഗൊത്ത എന്ന പറയ</lg><lg n="൩൪">പ്പെട്ട ഒരു സ്ഥലത്തിലെയ്ക്ക വന്നപ്പൊൾ കയ്പ കൂടി കലൎന്നി
ട്ടുള്ള കാടിയെ (അവന്ന കുടിപ്പാൻ കൊടുത്തു എന്നാൽ അവൻ അ
തിനെ രുചി നൊക്കിയാറെ കുടിപ്പാൻ മനസ്സില്ലാതെ ഇരുന്നു✱</lg><lg n="൩൫"> അവർ അവനെ കുരിശിൽ തറച്ചതിന്റെ ശെഷം അവർ അവ
ന്റെ വസ്ത്രങ്ങളെ ചിട്ടിയിട്ടു കൊണ്ട ഓഹരി വെക്കയും ചെയ്തു അ
വർ എന്റെ വസ്ത്രങ്ങളെ തങ്ങളുടെ ഇടയിൽ ഓഹരി വെച്ചു എ
ന്നും എന്റെ ഉടുപ്പിന്മെൽ ചിട്ടിയിട്ടു എന്നും ദീൎഘദൎശിയാൽ പ</lg><lg n="൩൬">റയപ്പെട്ടത നിവൃത്തിയാകെണ്ടുന്നതിന തന്നെ✱ പിന്നെ അവർ</lg><lg n="൩൭"> ഇരുന്നിട്ട അവിടെ അവനെ കാത്തിരുന്നു അവന്റെ തലക്കു
മെലായി ഇവൻ യെഹൂദന്മാരുടെ രാജാവായ യെശു ആകുന്നു എ
ന അവന്റെ അപവാദം എഴുതപ്പെട്ടതിനെ വെക്കയും ചെയ്തു✱</lg><lg n="൩൮"> അപ്പൊൾ രണ്ടു കള്ളന്മാർ ഒരുത്തൻ വലത്തു ഭാഗത്തിങ്കലും ഒ
രുത്തൻ ഇടത്തു ഭാഗത്തിങ്കലും അവനൊടു കൂടി കുരിശിൽ തറ</lg><lg n="൩൯">ക്കപ്പെട്ടിരുന്നു✱ എന്നാൽ അരികെ കടന്ന പൊകുന്നവർ തങ്ങ</lg><lg n="൪൦">ളുടെ തലകളെ കുലുക്കി കൊണ്ടും ദൈവാലയത്തെ തകൎക്കയും
മൂന്നു ദിവസങ്ങളിൽ അതിനെ പണി ചെയ്കയും ചെയ്യുന്നവനെ
നിന്നെത്തന്നെ നീ രക്ഷിക്ക നീ ദൈവത്തിന്റെ പുത്രനാകുന്നു
എങ്കിൽ കുരിശിൽനിന്ന ഇറങ്ങുക എന്ന പറഞ്ഞു കൊണ്ടും അവ</lg><lg n="൪൧">നെ ദുഷിച്ചു✱ അതിന്മണ്ണം തന്നെ പ്രധാനാചാൎയ്യന്മാരും ഉപാ
ദ്ധ്യായന്മാരൊടും മൂപ്പന്മാരൊടും കൂടി അവനെ പരിഹസിച്ച പറ</lg><lg n="൪൨">ഞ്ഞു✱ അവൻ മറ്റവരെ രക്ഷിച്ചു തന്നെ താൻ രക്ഷിപ്പാൻ ക
ഴികയില്ല അവൻ ഇസ്രാഎലിന്റെ രാജാവാകുന്നു എങ്കിൽ അ</lg> [ 86 ]

<lg n="">വൻ ഇപ്പൊൾ കുരിശിൽനിന്ന ഇറങ്ങട്ടെ എന്നാൽ ഞങ്ങൾ അ</lg><lg n="൪൩">വനെ വിശ്വസിക്കും✱ അവൻ ദൈവത്തിങ്കൽ ആശ്രയി
ച്ചിരുന്നു അവന്ന അവങ്കൽ ഇഷ്ടമുണ്ടെങ്കിൽ ഇപ്പൊൾ അവനെ ര
ക്ഷിക്കട്ടെ എന്തുകൊണ്ടെന്നാൽ ഞാൻ ദൈവത്തിന്റെ പുത്രനാ</lg><lg n="൪൪">കുന്നു എന്ന അവൻ പറഞ്ഞു✱ അപ്രകാരം തന്നെ അവനൊടു കൂട</lg><lg n="൪൫"> കുരിശിൽ തറക്കപ്പെട്ട കള്ളന്മാരും അവനെ നിന്ദിച്ചു✱ അപ്പൊൾ
ആറാം മണി നെരം മുതൽ ഒബതാം മണിനെരത്തൊളം ഭൂമിയിൽ</lg><lg n="൪൬"> ഒക്കയും അന്ധകാരമുണ്ടായി✱ ഏകദെശം ഒമ്പതാം മണി നെര
ത്തിങ്കൽ യെശു ഒരു മഹാ ശബ്ദത്തൊടെ എലി എലി ലാമാ ശ
ബക്താനി എന്ന വിളിച്ചു പറഞ്ഞു ആയത എന്റെ ദൈവമെ എ
ന്റെ ദൈവമെ നീ എന്നെ കൈ വിട്ടത എന്തിന എന്ന അൎത്ഥ</lg><lg n="൪൭">മാകുന്നു✱ അതിനെ അവിടെ നിന്നവരിൽ ചിലർ കെട്ടാറെ ഇ</lg><lg n="൪൮">വൻ എലിയായെ വിളിക്കുന്നു എന്ന പറഞ്ഞു✱ പിന്നെ ഉടന്ത
ന്നെ അവരിൽ ഒരുത്തൻ ഓടി ചെന്ന ഒരു സ്പൊംഗിനെ എടുത്ത
കാടി കൊണ്ട നിറച്ച അതിനെ ഒരു കൊലിൽ കെട്ടി അവനെ കു</lg><lg n="൪൯">ടിപ്പിച്ചു✱ എന്നാറെ മറ്റുവള്ളവർ പറഞ്ഞു ഇരിക്കട്ടെ എലിയ</lg><lg n="൫൦"> അവനെ രക്ഷിപ്പാൻ വരുമൊ എന്ന നാം കാണണം✱ യെശു
പിന്നെയും ഒരു മഹാ ശബ്ദത്തൊടെ വിളിച്ചാറെ പ്രാണനെ വി</lg><lg n="൫൧">ട്ടു✱ അപ്പൊൾ കണ്ടാലും ദൈവാലയത്തിന്റെ തിരശീല മെലിൽ
നിന്ന താഴത്തൊളം രണ്ടായി ചീന്തിപ്പൊയി വിശെഷിച്ച ഭൂമി ഇ</lg><lg n="൫൨">ളകുകയും കല്മലകൾ പിളരുകയും✱ പ്രെതക്കല്ലറകൾ തുറക്കപ്പെ
ടുകയും ഉറങ്ങിയിരുന്ന പരിശുദ്ധന്മാരുടെ എറിയ ശരീരങ്ങൾ ഉ</lg><lg n="൫൩">യിൎത്തെഴുനീല്ക്കയും✱ യെശുവിന്റെ ഉയിൎപ്പിന്റെ ശെഷം
പ്രെതക്കറുകളിൽനിന്ന പുറപ്പെട്ട ശുദ്ധമുള്ള പട്ടണത്തിങ്കലെക്ക</lg><lg n="൫൪"> ചെല്ലുകയും പലൎക്കും പ്രത്യക്ഷമാകയും ചെയ്തു✱ എന്നാറെ ശതാ
ധിപനും അവനൊടു കൂടി യെശുവിനെ കാത്തിരുന്നവരും ഭൂകമ്പ
ത്തെയും ഉണ്ടായ കാൎയ്യങ്ങളെയും കണ്ടാറെ ഇവൻ ദൈവത്തിന്റെ
പുത്രനായിരുന്നു സത്യം എന്ന പറഞ്ഞ ഏറ്റവും ഭയപ്പെട്ടു✱</lg><lg n="൫൫"> യെശുവിന്ന ശുശ്രൂഷ ചെയ്തു കൊണ്ട ഗലിലെയായിൽനിന്ന അവ
ന്റെ പിന്നാലെ വന്നവരായ വളര സ്ത്രീകളും അവിടെ ദൂരത്ത</lg><lg n="൫൬"> നൊക്കികൊണ്ടിരുന്നു✱ അവരിൽ മഗ്ദലെന മറിയ എന്നവളും
യാക്കൊബിന്റെയും യൊസയുടെയും മാതാവായ മറിയ എന്നവളും
സബസിയുടെ പുത്രന്മാരുടെ മാതാവും ഉണ്ടായിരുന്നു✱</lg>

<lg n="൫൭">പിന്നെ സന്ധ്യയായപ്പൊൾ യൊസെഫ എന്ന പെരുള്ളവനാ
യി യെശുവിന്ന ശിഷ്യനുമായി അറിമതിയായിങ്കൽനിന്ന ധന</lg><lg n="൫൮">വാനായൊരു മനുഷ്യൻ വന്നു✱ ആയവൻ പീലാത്തൊസി
ന്റെ അടുക്കൽ ചെന്ന യെശുവിന്റെ ശരീരത്തെ യാചിച്ചു അ
പ്പൊൾ പീലാത്തൊസ (അവന്ന) ശരീരം എല്പിക്കപ്പെടുവാൻ കല്പി</lg><lg n="൫൯">ച്ചു✱ പിന്നെ യെസെഫ ശരീരത്തെ എടുത്താറെ അതിനെ നിൎമ്മ</lg>

[ 87 ] <lg n="൬൦">ലതയുള്ളൊരു നെൎത്ത ശീലയിൽ പുതെക്കയും✱ താൻ ഒരു കല്മ
ലയിൽ വെട്ടിച്ചിരുന്നതായി തന്റെ പുതിയ പ്രെതക്കറയിൽ
അതിനെ വെക്കയും പ്രെതകല്ലറയുടെ വാതുക്കർ വലുതായിട്ടൊ</lg><lg n="൬൧">രു കല്ലിനെ ഉരുട്ടി വെച്ചിട്ട പൊകയും ചെയ്തു✱ അപ്പൊൾ അ
വിടെ മഗ്ദലെനെ മറിയയും മറ്റെ മറിയയും പ്രെതക്കല്ലറയുടെ
നെരെ ഇരിക്കുന്നുണ്ടായിരുന്നു✱</lg>

<lg n="൬൨">പിന്നെ പ്രാരംഭ ദിവസത്തിന്റെ ശെഷം വരുന്നതായി പി
റ്റെ ദിവസത്തിൽ പ്രധാനാചാൎയ്യന്മാരും പറിശന്മാരും പീലാ</lg><lg n="൬൩">ത്തൊസിന്റെ അടുക്കൽ വന്നു കൂടി✱ പറഞ്ഞു യജമാനനെ ആ
വഞ്ചനക്കാരൻ ഇനി ജീവനൊടിരിക്കുമ്പൊൾ മൂന്ന ദിവസത്തിന്ന
കം ഞാൻ ഉയിൎത്തെഴുനീല്ക്കുമെന്ന പറഞ്ഞ പ്രകാരം ഞങ്ങൾ ഓ</lg><lg n="൬൪">ൎക്കുന്നുണ്ട✱ ആകയാൽ അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു
അവനെ മൊഷ്ടിച്ചു കളകയും അവൻ മരിച്ചവരിൽനിന്ന ഉയി
ൎത്തെഴുനീറ്റു എന്ന ജനങ്ങളൊടു പറകയും അപ്രകാരം പിന്ന
ത്തെ വഞ്ചന ഏറ്റവും വഷളായ്വരികയും ചെയ്യാതെ കണ്ട നി
മൂന്നു ദിവസത്തൊളം പ്രെതക്കല്ലയെ ഉറപ്പാക്കുവാൻ കല്പിക്കെ</lg><lg n="൬൫">ണം✱ പീലാത്തൊസ അവരൊടു പറഞ്ഞു നിങ്ങൾക്ക ഒരു കാവ
ലുണ്ടല്ലൊ പൊയി നിങ്ങളാൽ ആകുന്നെടത്തൊളം അതിനെ ഉറപ്പാ</lg><lg n="൬൬">ക്കുവിൻ✱ എന്നാറെ അവർ പൊയി കല്ലിനെ മുദ്രയിട്ട കാവ
ലാക്കി പ്രെതക്കല്ലറയെ ഉറപ്പാക്കുകയും ചെയ്തു✱</lg>

൨൮ അദ്ധ്യായം

൧ ക്രിസ്തുവിന്റെ ജീവിച്ചെഴുനീല്പ.— ൯ അവൻ സ്ത്രീകൾക്കും.—
൧൬ തന്റെ ശിഷ്യന്മാൎക്കും പ്രത്യക്ഷന്മായത.— ൧൯ ബപ്തി
സ്മ ചെയ്വാൻ അവരെ അയക്കുന്നത.

<lg n="">പിന്നെ ശാബത ദിവസത്തിന്റെ അന്തത്തിൽ ആഴ്ചകളിൽ ഒ
ന്നാം ആഴ്ചയുടെ ഉഷസ്സിന മഗ്ദലെനെ മറിയയും മറ്റെ മറിയ</lg><lg n="൨">യും പ്രെതക്കല്ലറയെ നൊക്കുവാനായിട്ട വന്നു✱ എന്നാൽ കണ്ടാ
ലും ഒരു മഹാ ഭൂകമ്പമുണ്ടായി എന്തുകൊണ്ടെന്നാൽ കൎത്താവിന്റെ
ദൂതൻ സ്വൎഗ്ഗത്തിൽനിന്ന ഇറങ്ങി ചെന്ന കല്ലിനെ വാതിലിൽനിന്ന</lg><lg n="൩"> ഉരുട്ടി കളഞ്ഞു അതിന്മെൽ ഇരിക്കയും ചെയ്തു✱ അവന്റെ മുഖ
രൂപം മിന്നലുപൊലെയായും അവന്റെ ഉടുപ്പ ഉറച്ചമഞ്ഞുപൊലെ</lg><lg n="൪"> വെണ്മയുള്ളതായും ഇരുന്നു✱ എന്നാറെ കാവൽക്കാർ അവന്റെ
ഭയം കൊണ്ട വിറച്ച മരിച്ചവരെ പൊലെ ആയി ഭവിക്കയും ചെ</lg><lg n="൫">യ്തു✱ വിശെഷിച്ച ദൈവദൂതൻ ഉത്തരമായിട്ട സ്ത്രീകളൊടു പ
റഞ്ഞു നിങ്ങൾ ഭയപ്പെടരുത എന്തുകൊണ്ടെന്നാൽ കുരിശിൽ തറ
ക്കപ്പെട്ടിട്ടുള്ള യെശുവിനെ നിങ്ങൾ അന്വെഷിക്കുന്നു എന്ന ഞാൻ</lg><lg n="൬"> അറിയുന്നു✱ അവൻ ഇവിടെ ഇല്ല എന്തുകൊണ്ടെന്നാൽ അവൻ
പറഞ്ഞ പ്രകാരം അവൻ ഉയിൎത്തെഴുനീറ്റിരിക്കുന്നു നിങ്ങൾ വ</lg> [ 88 ]

<lg n="൭">ന്ന കൎത്താവ കിടന്ന സ്ഥലത്തെ കാണ്മിൻ✱ വിശെഷിച്ചും വെ
ഗത്തിൽ ചെന്ന അവന്റെ ശിഷ്യന്മാരൊട അവൻ മരിച്ചവരിൽ
നിന്ന ഉയിൎത്തെഴുനീറ്റിരിക്കുന്നു എന്ന പറവിൻ കണ്ടാലും അ
വൻ നിങ്ങൾക്ക മുമ്പെ ഗലിലെയായിലെക്ക പൊകുന്നു അവിടെ
നിങ്ങൾ അവനെ കാണും കണ്ടാലും ഞാൻ നിങ്ങളൊടു പറഞ്ഞു✱</lg><lg n="൮"> പിന്നെ അവർ ഭയത്തൊടും മഹാ സന്തൊഷത്തൊടും കൂടി പ്രെ
തക്കല്ലറയിൽനിന്ന വെഗത്തിൽ പുറപ്പെട്ടു അവന്റെ ശിഷ്യന്മാ
രൊട അറിയിപ്പാനായിട്ട ഓടി പൊകയും ചെയ്തു✱</lg>

<lg n="൯">എന്നാറെ അവർ അവന്റെ ശിഷ്യന്മാരൊട അറിയിപ്പാനായി
ട്ട പൊകുമ്പൊൾ കണ്ടാലും യെശു അവരെ എതിരെറ്റ വാഴുവിൻ
എന്ന പറഞ്ഞു അപ്പൊൾ അവർ അടുക്കൽ വന്ന അവനെ പാദ</lg><lg n="൧൦">ങ്ങളിൽ പിടിച്ചു അവനെ വന്ദിക്കയും ചെയ്തു✱ അപ്പൊൾ യെശു
അവരൊടു പറഞ്ഞു നിങ്ങൾ ഭയപ്പെടരുത പൊയി എന്റെ സ
ഹൊദരന്മാരൊട അവർ ഗലിലെയായിലെക്ക പൊകുവാൻതക്കവ
ണ്ണം അറിയിച്ചുകൊൾവിൻ അവിടെ അവർ എന്നെ കാണുകയും
ചെയ്യും✱</lg>

<lg n="൧൧">പിന്നെ അവർ പൊയപ്പൊൾ കണ്ടാലും കാവല്ക്കാരിൽ ചിലർ പ
ട്ടണത്തിലെക്ക വന്ന ഉണ്ടായ കാൎയ്യങ്ങളെ ഒക്കയും പ്രധാനാചാൎയ്യന്മാ</lg><lg n="൧൨">രൊട അറിയിച്ചു✱ പിന്നെ ഇവർ മൂപ്പന്മാരൊടെ കൂട ഒന്നിച്ച
കൂടി ആലൊചന ചെയ്തിട്ട കാവല്ക്കാൎക്ക വളര ദ്രവ്യംകൊടുത്ത പ</lg><lg n="൧൩">റഞ്ഞു✱ നിങ്ങൾ അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്ന ഞ
ങ്ങൾ ഉറങ്ങിയിരിക്കുമ്പൊൾ അവനെ മൊഷ്ടിച്ചു കളഞ്ഞു എന്ന</lg><lg n="൧൪"> പറവിൻ✱ ഇത നാടുവാഴിക്ക കെൾക്കപ്പെട്ടാലും ഞങ്ങൾ അവ
നെ അനുസരിപ്പിക്കയും നിങ്ങളെ വിചാരപ്പെടാത്തവരാക്കുകയും</lg><lg n="൧൫"> ചെയ്യും✱ അവർ ദ്രവ്യത്തെ വാങ്ങിക്കൊണ്ട തങ്ങൾക്ക ഉപദെശി
ക്കപ്പെട്ട പ്രകാരം ചെയ്തു ൟ വചനവും യെഹൂദന്മാരുടെ ഇട
യിൽ ഇന്നുവരെക്കും പൊതുവിൽ ശ്രുതിപ്പെട്ടിരിക്കുന്നു✱</lg>

<lg n="൧൬">അപ്പൊൾ പതിനൊന്ന ശിഷ്യന്മാർ ഗലിലെയായിലെക്ക യെ</lg><lg n="൧൭">ശു തങ്ങൾക്ക നിയമിച്ചിട്ടുള്ളൊരു പൎവത്തിലെക്കു ചെന്നു✱ അ
വർ അവനെ കണ്ടാറെ അവനെ വന്ദിക്കയും ചെയ്തു എന്നാൽ ചി
ലർ സംശയിച്ചു✱</lg>

<lg n="൧൮">പിന്നെ യെശു അടുക്കൽ വന്ന അവരൊട സംസാരിച്ചു പറഞ്ഞു
സ്വൎഗ്ഗത്തിലും ഭൂമിയിലും സൎവാധികാരവും എനിക്കു നൽകപ്പെട്ടി</lg><lg n="൧൯">രിക്കുന്നു✱ ആകയാൽ നിങ്ങൾ ചെന്ന സകല ജാതികളെയും പ
ഠിപ്പിച്ച അവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാ</lg><lg n="൨൦">വിന്റെയും നാമത്തിൽ ബപ്തിസ്മ ചെയ്കയും✱ ഞാൻ നിങ്ങളൊടു ക
ല്പിച്ചിട്ടുള്ള കാൎയ്യങ്ങളെ ഒക്കയും പ്രമാണിച്ച നടപ്പാൻ അവൎക്ക ഉപദെ
ശിക്കയും ചെയ്തു കൊണ്ടിരിപ്പിൻ വിശെഷിച്ചി കണ്ടാലും ഞാൻ എല്ലാ
യ്പൊഴും ലൊകാവസാനത്തൊളവും നിങ്ങളൊടു കൂടി ഉണ്ട ആമെൻ</lg>