ഭാഷാഭാരതം/ആദിപർവ്വം/പർവ്വസംഗ്രഹപർവ്വം

ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
പർവ്വസംഗ്രഹപർവ്വം

[ 110 ]

പർവ്വസംഗ്രഹപർവ്വം

തിരുത്തുക

2.പർവ്വസംഗ്രഹം

തിരുത്തുക

കഥ ചുരുക്കിപ്പറയുന്ന കൂട്ടത്തിൽ നാമനിർദ്ദേശചെയ്ത 'സമന്തപഞ്ചക'ത്തപ്പറ്റി കൂടുതൽ വിവരങ്ങൾ പറഞ്ഞുകേട്ടാൽക്കൊള്ളാമെന്നു മഹർഷിമാർ ആവശ്യപ്പെട്ടതനുസരിച്ചു് സൂതൻ,പരശുരാമൻ ക്ഷത്രിയവംശം മുടിച്ചുനിർമ്മിച്ചതാണു് ഈ സമന്തപഞ്ചകമെന്നു മറുപടി പറയുന്നു. 'അക്ഷൗണഹിണി'യുടെ വിവരണം. മഹാഭാരതത്തിലെ ഓരോ പർവ്വത്തിലും അടങ്ങീട്ടുള്ള അദ്ധ്യായങ്ങളുടെയും ശ്ലോകങ്ങളുടെയും കണക്കു്. ഓരോ പർവ്വത്തിലേയും കഥാസംക്ഷേപം. ഗ്രന്ഥമഹാത്മ്യവും ഫലശ്രുതിയും.

ഋഷികൾ പറഞ്ഞു
സമന്തപഞ്ചകമേതെന്നോതീലേ സൂതപുത്ര, നീ?
അതിൻ യഥാർത്ഥതത്ത്വങ്ങൾ കേൾക്കാൻ ഞങ്ങൾക്കൊരാഗ്രഹം.

സൂതൻ പറഞ്ഞു
കേൾപ്പിൻ വിപേന്ദ്രരേ, ചൊല്ലും സൽപുണ്യകഥയൊക്കെയും
സമന്തപഞ്ചകാഖ്യാനം ശ്രവിപ്പിൻ സാധുശീലരേ! 2

ശസ്രൂഭൃൽപ്രവരൻ1രാമൻ ത്രേതാദ്വാപരസന്ധിയിൽ
പലവട്ടം ക്ഷത്രവംശം മുടിച്ചാൻ കോപകാരണാൽ. 3

സ്വവീര്യത്താൽ ക്ഷത്രവംശമൊടുക്കീട്ടഗ്നിസന്നിഭൻ
സമന്തപഞ്ചകേ തീർത്താനവനഞ്ചു നിണക്കയം. 4

അതിക്രോധത്തൊടാ രക്തഹ്രദമഞ്ചിലുമായവൻ
പിതൃക്കൾക്കു നിണംകൊണ്ടു തർപ്പിച്ചാനെന്നു കേൾപ്പു ഞാൻ.5
പിതൃക്കൾ ചെന്നൃചീകാദ്യരഥ രാമനോടോതിനാർ.

പിതൃക്കൾ പറഞ്ഞു
രാമ, നിങ്കൽ പ്രീതരായ് നാം ഹേ, മഹാഭാഗ,ഭാർഗ്ഗവ! 6
പിതൃഭക്തിയിനാലും നിൻ പുതുവീര്യത്തിനാലുമേ.
വരം കൈക്കൊൾക നന്നായിവരും തവ മഹാദ്യുതേ! 7

രാമൻ പറഞ്ഞു
എന്നിൽ പിതൃക്കൾ സന്തോഷിച്ചിന്നനുഗ്രാഹ്യനാകിൽ ഞാൻ
കോപം പൊറാഞ്ഞിഹ ക്ഷത്രഭൂപവംശം മുടിച്ചതിൽ 8

ഉദിച്ച പാപം തീരേണമിതെനിക്കിഷ്ടമാം വരം.
ഈയെൻ കയങ്ങൾ തീർത്ഥങ്ങളായി നില്കേണമൂഴിയിൽ. 9

സൂതൻ പറഞ്ഞു
ഏവമായ്‌വരുമെന്നോതീട്ടവനോടാപ്പിതൃക്കളും
ക്ഷമിക്കെന്നു നിഷേധിച്ചു2 ശമിച്ചാനഥ രാമനും. 10

ചോരക്കയങ്ങൾക്കരികിൽ ചേരും പുണ്യപ്രദേശമാം
സമന്തപഞ്ചകമിതു സമസ്തജനകീർത്തിതം. 11

[ 111 ]

ഏതേതു ലക്ഷണത്തോടേതേതു ദേശമിരിക്കുമോ
അതാതിൻ പേരതിന്നോതുകിതി ചൊൽവൂമനീഷികൾ. 12

കലിയും ദ്വാപരവുമായ്ക്കലരും സന്ധിയിങ്കലായ്
സമന്തപഞ്ചകത്തുണ്ടായ് കരുപാണ്ഡവസംഗമം. 13

അതിധർമ്മിഷ്ഠമായ് ഭൂമി സ്ഥിതികേടറ്റൊരാ സ്ഥലേ
പതിനെട്ടെത്തി യുദ്ധം ചെയ്‌വതിനക്ഷൗഹിണിപ്പട. 14

ഇടഞ്ഞവിടെവെച്ചിട്ടാപ്പടയൊക്കെ മുടിഞ്ഞുപോയ്
ഇതാണവിടെയെന്നുണ്ടായതാര്യദ്വിജമുഖ്യരേ! 15

പുണ്യരമ്യസ്ഥലമതു വർണ്യമെന്നറിയിച്ചു ഞാൻ
ലോകത്രയത്തിൽ പ്രഥിതമാകുവാനുള്ള ഹേതുവും; 16

ഇതേവമുരചെയ്തേൻ ഞാൻ ക്ഷിതിദേവവരിഷ്ഠരേ!

ഋഷികൾ പറഞ്ഞു
സൂതസൂനോ, ഭവാനക്ഷൗഹിണിയെന്നോതിയില്ലയോ? 17

അതിന്റെ വിവരം കേൾക്കുന്നതിനുണ്ടിങ്ങൊരാഗ്രഹം.
ആന തേരാൾ കുതിരകൾതാനങ്ങക്ഷൗഹിണിക്കിഹ 18

കണക്കായെത്രയെന്നോതീടേണം, നീ വിജ്ഞനല്ലയോ?

സൂതൻ പറഞ്ഞു
ഒരു തേരാനയൊന്നഞ്ചു വെറും കാലാൾ ഹയത്രയം 19

ഇത്ഥമൊത്താലതിന്നോതും പത്തിയെന്നറിവുള്ളവർ.
പത്തി മൂന്നൊക്കുകളിൽ സേനാമുഖമെന്നോതുമേ ബുധർ 20

മൂന്നു സേനാമുഖം കൂടിയെന്നാലോ ഗുല്മമെന്നു പേർ.
മൂന്നു ഗുല്മം ഗണം മൂന്നു ഗണം ചേർന്നതു വാഹിനി 21

മൂന്നു വാഹിനിയൊന്നിച്ചു ചേർന്നാൽ പൃതനയെന്നു പേർ.
ചമ മുപ്‌പൃദതനായോഗം, ചമ മൂന്നാണനീകിനി 22

നൂറനീകിനി കൂടീടിലൊരക്ഷൗഹിണിയെന്നു പേർ.
അക്ഷൗഹിണിക്കു ഗണിതദക്ഷർ കണ്ട കണിക്കിഹ 23

ഇരുപത്തോരായിരവുമെണ്ണൂറ്റെഴുപതും രഥം
ആനക്കണക്കുമീവണ്ണംതാനല്ലോ പറയാമിഹ. 24

നൂറായിരം പിന്നെയൊൻപതിനായിരമതിൽ പരം
മൂന്നൂറുമൻപതും കാലാൾപ്പടയ്ക്കുള്ള കണക്കിഹ. 25

അറുപത്തയ്യായിരത്തിയറുനൂറൊത്ത പത്തു താൻ
ശരിയായിക്കുതിരകൾക്കറിയാമേ കണക്കിഹ. 26

ഇതു ഞാൻ വിസ്തരിച്ചോതിയിതുതാൻ മുനിമുഖ്യരേ!
അക്ഷൗഹിണ്യാഖ്യയാൽ സംഖ്യാസൂക്ഷ്മവിത്തുകൾ ചൊൽ-

കരുപാണ്ഡുപ്പടകളീയൊരു സംഖ്യാസൂക്ഷ്മവിത്തുകൾ ചൊൽ-
കരുപാണ്ഡുപ്പടകളീയൊരു സംഖ്യപ്പടിക്കഹോ! [വതും.
പതിനെട്ടക്ഷൗഹിണിയാ ക്ഷിതിയിൽകൂടി വിപ്രരേ! 28

അവിടെക്കൂടുമാസ്സൈന്യമവിടെത്തന്നെ തീർന്നുപോയ്

[ 112 ]

കൗരവന്മാർ കാരണമായ്‌ത്തീരവേ കാലശക്തിയാൽ. 29

പരമാസ്ത്രജ്ഞനാം ഭീഷ്മൻ പത്തു നാൾ പോർ നടത്തിനാൻ
കരുസേനാനാഥനായി ഗുരുവാം ദ്രോണരഞ്ചു നാൾ. 30

രണ്ടുനാൾ താൻ പോർ നടത്തീ കർണ്ണൻ വൈരിവിമർദ്ദനൻ
ശല്യനർദ്ധദിനം,പിന്നെയല്ലോ ഘോരം ഗദാരണം; 31

ദുര്യോധനൻ ഭീമനിവർതമ്മിലാദ്ദിവസാർദ്ധമേ.
അദ്ദിനം രാത്രിയിൽ ദ്രൗണി ഹാർദ്ദിക്യൻ കൃപരെന്നിവർ 32

പേടിവിട്ടുള്ളുറക്കത്തിൽ മുടിച്ചൂ പാണ്ഡവപ്പട.
അല്ലേ ശൗനക, സത്രേ ഞാൻ‌ ചൊല്ലൂമീ മുഖ്യഭാരതം. 33

ജനമേജയസത്രത്തിൽ വ്യാസശിഷ്യനുരച്ചതാം.
പൃത്ഥ്വീശർക്കുള്ള വീര്യങ്ങൾ വിസ്തരിപ്പതിനായതിനാൽ 34

ആദ്യത്തിലേ പൗഷ്യപൗലോമാസ്തീകങ്ങൾ കഥിച്ചതാം.
വിചിത്രാർത്ഥപദാഖ്യാനവിശിഷ്ടസമയാന്വിതം1 35

വൈരാഗ്യം മോക്ഷകാംക്ഷിക്കാമ്മാറായിതു ബുധാദൃതം2.
അറിയേണ്ടുന്നതാത്മാവു പരക്കെജ്ജീവനാം പ്രിയം 36

ഇതിഹാസമിതവ്വണ്ണമതിസർവ്വാംഗമോത്തമം.
ഇതിൽ പെടാതെകണ്ടുള്ള കഥ ലോകത്തിലില്ലഹോ! 37

ആഹാരമൊന്നും കൂടാതെ ദേഹം നില്ക്കെന്നവണ്ണമേ
ഈബ്‌ഭാരതം സൽക്കവികൾക്കെപ്പേർക്കുമുപജീവനം. 38

അഭിവൃ‌ദ്ധിക്കൊരുങ്ങുന്നോർക്കഭിജാതേശ്വരൻ8പടി
നല്ലോരീയിതിഹാസത്തിലല്ലോ സൽബുദ്ധിയൊക്കെയും. 39

സ്വരവ്യഞ്ജനയോഗേതാൻ ലോകവേദമൊഴിപ്പടി
വിശിഷ്ടജ്ഞാനകരമായ് വിചിത്രപദവപർവമായ് 40

സൂക്ഷ്മാർത്ഥന്യായമുള്ളോന്നായ് സാക്ഷാൽ വേദാർത്ഥവേദ്യമായ്
ചൊല്ക്കൊള്ളും ഭാരതേ നിങ്ങൾ കേൾക്കുവിൻ പർവ്വസംഗ്രഹം.
ആദ്യം പർവ്വാനുക്രമണി പിന്നത്തെപ്പർവസംഗ്രഹം:
പൗഷ്യം പൗലോമമാസ്തീകമാദ്യവംശാവതാരണം 42

പിന്നെസ്സംഭവപർവ്വംതാനത്ഭുതോന്മേഷകാരണം.
ഇതിൽ ജതുഗൃഹം പർവ്വം ഹിഡിംബവധപർവ്വവും 43

പിന്നെബ്ബകവധം പർവ്വം പിന്നെച്ചൈത്രരഥാഭിധം
നയമോടഥ പാഞ്ചാലീസ്വയംവരമതിൽ പരം. 44

ക്ഷാത്രാധർമ്മജയത്തോടുമൊത്ത വൈവാഹികാഹ്വയം
വിദുരാഗമനം രാജ്യലാഭത്തോടൊത്ത പർവ്വമാം. 45

[ 113 ]

പാർത്ഥതീർത്ഥാടനം പിന്നെസ്സുഭദ്രാഹരണാഖ്യവും
സുഭദ്രാഹരണത്തിന്നുശേഷം ഹരണഹാരിക1. 46

പിന്നെ ഖാണ്ഡവദാഹാഖ്യം മയദർശനപർവ്വവും
സഭാപർവ്വമതിൽ പിന്നെ മന്ത്രപർവ്വമതിൽ പരം. 47

ജരാസന്ധവധം പർവ്വം പിന്നെദ്ദിഗ്ജയപർവ്വമാം.
ദിഗ്ജയത്തിന്നു പരമായ് രാജസൂയികപർവ്വമാം. 48

പിന്നെയർഗ്ഘാപഹരണം ശിശുപാലവധാഖ്യവും.
ദ്യൂതപർവ്വമതിൽ പിന്നെയനുദ്യൂതമതിൽ പരം. 49

പിന്നെയാരണ്യകം പർവ്വം കിർമ്മീരവധപർവ്വവും
അർജ്ജുനന്റെ തപോയാനമാകും പർവ്വമതിൽ പരം. 50

ഈശാർജ്ജുനരണം ചേരും കൈരാതം പർവ്വമുത്തമം
ഇന്ദ്രലോകാഭിഗമനമെന്ന പർവ്വമതിൽ പരം. 51

നളോപാഖ്യാനമാം പർവ്വം ധർമ്മകാരുണ്യമണ്ഡിതം
കുരുഭൂഭൃത്തീർത്ഥയാത്രാപർവ്വമാണതിനപ്പുറം. 52

ജടാസുരവധം പിന്നെ ഭീമൻതൻ യക്ഷയുദ്ധമാം
നിവാതകവചന്മാരായ് രണമാജഗരം പരം. 53

മാർക്കേണ്ഡേയസമസ്യാഖ്യം പർവ്വമായതിനപ്പുറം
ദ്രൗപദീസത്യഭാമാസംവാദപർവ്വമതിൽ പരം. 54

ഘോഷയാത്രാപർവ്വമായീ മൃഗസ്വപ്നോത്ഭവാഖ്യവും
വ്രീഹിദ്രൗണികമാഖ്യാനമൈന്ദ്രദ്യുമ്നവുമെങ്ങനെ. 55

ദ്രൗപദീഹരണം പിന്നെ ജയദ്രഥവിമോക്ഷണം
പതിവ്രതാരക്തി2യോതും സാവിത്രീകഥായത്ഭുതം. 56

രാമോപാഖ്യാനമെന്നുള്ള പർവ്വമാണതിനപ്പുറം
അതിന്നു ശേഷം കർണ്ണന്റെ കുണ്ഡലാഹരണം പരം. 57

ആരേണയം പർവ്വമേവം വൈരാടം പർവ്വമാണിനി
അതിൽപരം പാണ്ഡവപ്രവേശം സമയപാലനം. 58

പിന്നീടു കീചകവധപർവ്വം ഗോഗ്രഹണം പരം
അഭിമന്യുത്തരാപാണിഗ്രഹണം പർവ്വമപ്പുറം. 59

ഉദ്യോഗപർവ്വമായ് പിന്നെയത്യന്തമഹിതാത്ഭുതം
പിന്നെസ്സഞ്ജയയാനാഖ്യപർവ്വമാണതിനപ്പുറം. 60

പ്രജാഗരാഖ്യമാം പർവ്വംതാനദ്ധ്യാത്മപ്രദർശനം. 61
സനത്സുജതമാം പർവ്വംതാനദ്ധ്യാത്മപ്രദർശനം

യാനസന്ധിയതിൽ പിന്നെ ഭഗവദ്യാനപർവ്വമാം
മാതല്യുപാഖ്യാനമഥ ഗാലാവാഖ്യാനപർവ്വവും. 62

സാവിത്രം വാമദേവാഖ്യം വൈന്യോപാഖ്യാനപർവ്വവും.

[ 114 ]

ജാമദഗ്ന്യമുപാഖ്യാനം പിന്നെ ഷോഡശരാജകം. 63

സഭാപ്രവേശം കൃഷ്ണന്റെ വിദുളാപുത്രശാസനം
ഉദ്യോഗം സൈന്യനിര്യാണം വിശ്വോപാഖ്യാനപർവ്വവും. 64

മഹാനം കർണ്ണനോടുള്ള വിവാദം പർവ്വമുത്തമം
കുരുപാണ്ഡുപ്പടയുടെ നിര്യാണാഭിധപർവ്വവും. 65

രഥാതിരഥസംഖ്യാനപർവ്വമാണതിനപ്പുറം
ഉലൂകദൂതാഗമനപർവ്വം ക്രോധവിവർദ്ധനം. 66

അംബോപാഖ്യാനമാം പർവ്വമിവിടെത്താനതിൽ പരം
ഭീഷ്മാഭിഷേചനം പർവ്വമായതിൽ പരമത്ഭുതം. 67

ജംബൂഖണ്ഡാവിനിർമ്മാണമാദ്യമുള്ളതതിൽ പരം
ഭൂമിപർവ്വമതിൽ പിന്നെ ദ്വീപിവിസ്താരപർവ്വവും. 68

അഥ ശ്രീഭഗവൽഗീതാപർവ്വം ഭീഷ്മവധം പരം
ദ്രോണാഭിഷേചനം പിന്നെസ്സംശപ്തകവധം പരം. 69

അഭിമന്യൂവധം പിന്നെ പ്രതിജ്ഞാപർവ്വമപ്പുറം
ജയദ്രഥവധംപർവ്വം ഘടോൽക്കചവധം പരം. 70

പിന്നെ ദ്രോണവധം പർവ്വമേറ്റ‌വും രോമഹർഷണം
നാരായണാസ്ത്രാമോക്ഷാഖ്യമാകും പർവ്വമതിൽ പരം 71

കർണ്ണപർവ്വമതിൽ പിന്നെശ്ശല്യപർവമതിൽ പരം
ഹ്രദപ്രവേശനം പർവ്വം ഗദായുദ്ധമതിൽ പരം. 72

പിന്നെസ്സാരസ്വതം പർവ്വം തീർത്ഥവംശാനുകീർത്തനം
അതിന്നുമേൽ മഹാരൗദ്രമാകുമൈഷീകപർവ്വമാം. 73

ജലപ്രദാനികം പർവ്വം സ്ത്രീപർവ്വമതിനപ്പുറം
കുരുക്കൾക്കു ഗതിക്കൊക്കും ശ്രാദ്ധപർവ്വമതിൽ പരം. 74

ബ്രാഹ്മണാകൃതിരക്ഷസ്സാം ചാർവ്വാകവധപർവ്വവും.
ധീമാനാം ധർമ്മപുത്രന്റെയഭിഷേചനപർവ്വവും. 75

പിന്നെ ഗ്രഹവിഭാഗം താനെന്ന പർവ്വവുമാം പരം
ശാന്തിപർവ്വമതിൽ പിന്നെ രാജധർമ്മാനുശാസനം. 76

ആപദ്ധർമ്മാഖ്യമാം പർവ്വം മോക്ഷാധർമ്മമതിൽ പരം
ശൂകപ്രശ്നാഭിഗമനം ബ്രഹ്മപ്രശ്നാനുശാസനം. 77

പ്രാദുർഭാവം മായ ദുർവ്വാസാവുമായ് ചെയ്ത ഭാഷണം
ആനുശാസനികാഖ്യാനമാണു പർവ്വമതിൽ പരം. 78

ഭീഷ്മസ്വർഗ്ഗാരോഹണികനാമമാം പർവ്വമപ്പുറം
അശ്വമേധാഖ്യമാം പർവ്വം വിശ്വപാപവിനാശനം. 79

അനുഗീതാഭിധം പർവ്വം പുനരദ്ധ്യാത്മസാധകം
പിന്നെയാശ്രമവാസാഖ്യം പുത്രദർശനപർവ്വവും. 80

നാരദാഗമനം പർവ്വമാകുമായതിനപ്പുറം
ഘോരമാം മൗസലം പർവ്വം ദാരുണം രോമഹർഷണം. 81

[ 115 ]

മഹാപ്രസ്ഥാനികം പർവ്വം സ്വർഗ്ഗാരോഹണപർവ്വവും
ഹരിവംശം പിന്നെ വേറെ പുരാണം ഖിലസംജ്ഞിതം. 82

വിഷ്ണുപർവ്വം ബാലചര്യ വിഷ്ണുവിൻ കംസനിഗ്രഹം
ഭവിഷ്യപർവ്വമെന്നത്രേ ഖിലമത്യത്ഭുതം പരം. 83

എന്നു പർവ്വമൊരുന്നൂറു ചൊന്നാൻ വ്യാസമുനീശ്വരൻ
ലോമഹർഷണജൻ സൗതി നൈമിഷാരണ്യമായതിൽ. 84

പറഞ്ഞതായിട്ടുള്ളോരു പർവ്വങ്ങൾ പതിനെട്ടുതാൻ
ഭാരതത്തിൻ സമാസം തത്സാരമീപ്പർവ്വസംഗ്രഹം. 85

പൗഷ്യം പൗലോമമാസ്തീകമാദിവംശാവതാരണം
സംഭവംതാൻ ജതുഗൃഹം ഹിഡിംബബകനിഗ്രഹം, 86

അവ്വണ്ണമേ ചൈത്രരഥമാപ്പാഞ്ചാലീസ്വയംവരം
ക്ഷത്രധർമ്മപ്പടി ജയിച്ചൊത്ത വൈവാഹികം പരം, 87

വിദുരാഗമനം പിന്നെ രാജ്യലാഭവുമങ്ങനെ
അർജ്ജുനൻതൻ തീർത്ഥയാത്ര സു‌ഭദ്രാഹരണം തഥാ, 88

ഹരണാഹരണം പിന്നെപ്പരം ഖാണ്ഡവദാഹവും
മയദർശനവും ചൊന്നതാദിപർവ്വത്തിലാണിഹ. 89

പൗഷ്യത്തിലങ്ങുതങ്കന്റെ പുഷ്യമാഹാത്മ്യവർണ്ണനം
ആസ്തീകത്തിൽ സർവ്വനാഗപതീന്ദ്രഗരുഡോത്ഭവം, 90

പാലാഴിമന്ഥമുച്ചൈശ്രവസ്സിന്റെ കഥയെന്നിവ
സർപ്പസത്രം ചെയ്ത ജനമേജയൻകഥയെന്നിവ. 91

സംഭവത്തിൽ ഭാരതരാം മഹാന്മാരുടെയൊക്കെയും
മറ്റുള്ള ശൂരരുടെയും മറ്റും വ്യാസർഷിതന്റെയും 92

പലമട്ടാം സംഭവങ്ങളെല്ലാം ചൊല്ലി യഥാക്രമം.
അംശാവതരണത്തിങ്കൽ ദേവതാംശാവതാരവും 93

ദൈത്യദാനവയക്ഷാദ്യത്യുഗ്രവീര്യാംശജന്മവും
നാഗ പന്നഗ ഗന്ധർവ്വ പതത്രീന്ദ്രാദിജന്മവും. 94

കണ്വാശ്രമത്തിങ്കൽ വെച്ചു ദുഷ്യന്തനൃവരന്നഹോ!
ശകുന്തളയിലുണ്ടായി ഭരതാഖ്യൻ മഹൻ മഹാൻ 95

ആയവൻപേർവഴിക്കാണുണ്ടായതീബ് ഭാരതം കുലം
വസുക്കൾക്കാഗ്ഗംഗയിങ്കൽ ശ്രീശാന്തനുനൃപാലയേ. 96

ജനനം പറ്റിയതുമേ പുനസ്വർഗ്ഗം ഗമിച്ചതും,
തേജോംശസമ്പാതവുമവ്വണ്ണ ഭീഷ്മർ ജനിച്ചതും 97

രാജ്യം കൈവിട്ടതും ബ്രഹ്മചര്യനിഷ്ഠയുറച്ചതും,
പ്രതിജ്ഞാരക്ഷയും ചിത്രാഗദരക്ഷയുമങ്ങനെ 98

ചിത്രാംഗദൻതമ്പിയാം വിചിത്രാവീര്യന്റെ രക്ഷയും,
വിചിത്രവീര്യന്നവ്വണ്ണം രാജ്യമെങ്ങു കൊടുത്തതും 99

അണീമാണ്ഡവ്യശാപത്താൽ ധർമ്മൻതൻ മർത്ത്യജന്മവും,

[ 116 ]

അതും വരബലാൽ വ്യാസസുതനാംവിധമായതും 100

ധൃതരാഷ്ട്രൻ പാണ്ഡു പാണ്ഡുസുതരെന്നിവർജന്മവും,
വാരണാവതയാത്രയ്ക്കു ദുര്യോധനകുമന്ത്രവും 101

ചതിയായ് പാണ്ഡവന്മാരെദ്ധൃതരാഷ്ട്രനയച്ചതും,
പോകുംവഴിക്കും വിദുരൻ ധർമ്മപുത്ര‌ന്നു കേവലം 102

മ്ലേച്ഛഭാഷയിലായിട്ടു ഹിതം ചൊല്ലിക്കൊടുത്തതും,
വിദുരൻതൻ വാക്കുമൂലം തുരങ്കം പണിചെയ്തതും 103

അഞ്ചുമക്കളൊടും വന്ന നിഷാദാംഗനതന്നെയും
പുരോചനെയും ചുട്ടങ്ങരക്കില്ലമെരിച്ചതും, 104

ഹിഡിംബയെക്കൊടുംകാട്ടിൽ പാണ്ഡവന്മാരു കണ്ടതും
ഹിഡിംബനെബ് ഭീമസേനനവിടെത്തച്ചുകൊന്നതും, 105

ഉടനായവിടെത്തന്നെ ഘടോൽക്കചനുദിച്ചതും,
മഹാതപസ്വിയാം വേദവ്യാസനെത്തത്ര കണ്ടതും 106

തദുക്തിയാലോകചക്രയതിങ്കൽ ബ്രാഹ്മണാലയേ
വെളിവായാരുമറിയാതൊളിച്ചവർ വസിച്ചതും, 107

ബകനെക്കൊന്നതും നാട്ടാരാകെയത്ഭുതമാർന്നതും
പാഞ്ചാലീജന്മവും ധൃഷ്ടദ്യുമ്നൻ തന്നുടെ ജന്മവും, 108

ബ്രാഹ്മണൻചൊല്ലിനാൻ കേട്ടും വ്യാസപ്രേരണകൊണ്ടവർ
ദ്രൗപദീകാമുകന്മാരായ് സ്വയംവരദിദൃക്ഷയാൽ1 109

കൗതുകംപൂണ്ടു പാഞ്ചാലരാജ്യത്തേക്കു ഗമിച്ചതും,
അംഗാരവർണ്ണനേ വെന്നു ഗംഗാതീരത്തിലർജ്ജൂനൻ 110

സഖ്യം കൈക്കൊണ്ടിണങ്ങീടുമഗ്ഗന്ധർവ്വന്റെ വാക്കിനാൽ
താപത്യം പിന്നെ വാസിഷ്ഠമൗർവ്വമീക്കഥ കേട്ടതും, 111

തൻ ജ്യേഷ്ഠാനുജരൊന്നിച്ചു പാഞ്ചാലപുരി പുക്കതും
മുഖ്യപാഞ്ചാലനഗരേ ലാക്കിറുത്തിട്ടു ഫൽഗുനൻ 112

പൃഥ്വീശർ കാണ്കെ ദ്രുപദപുത്രിയേ നേടിയെന്നതും,
ഭീമാർജ്ജുനൻമാർ കോപിച്ചേറ്റാ മാന്യനൃപരേയുമേ 113

ശല്യകർണ്ണന്മാരെയുംതാൻ മല്ലടിച്ചു ജയിച്ചതും,
അവർക്കുള്ളത്ഭുതാമേയകൈവീര്യം2കാണ്കകാരണം 114

പാണ്ഡവന്മാരെന്നുറച്ചിട്ടണ്ണനും കണ്ണനും രസാൽ
കലാലശാല3യിൽ കൂടിക്കാഴ്ചക്കായിട്ടു ചെന്നതും, 115

അഞ്ചാൾക്കും പത്നിയൊന്നാക്കാൻ പാഞ്ചാലൻ ശങ്കപൂണ്ടതും
പഞ്ചേന്ദ്രാപാഖ്യനമപ്പോളഞ്ചാതേ മുനി ചൊന്നതും, 116

ദേവകല്പം ദ്രൗപദിയെയേവം വേളികഴിച്ചതും

[ 117 ]

ധൃതരാഷ്ട്രൻ വിദുരനെപ്പാണ്ഡവാന്ത1മയച്ചതും, 117

വിദുരൻ ചെന്നതും പിന്നെക്കണ്ണനെക്കണ്ടുവെന്നതും
പാർത്തതും ഖാണ്ഡവപ്രസ്ഥേ പാതി രാജ്യം കൊടുത്തതും, 118

നാരദോക്ത്യാ ദ്രൗപദിയെക്കുറിച്ചു നില വെച്ചതും2
സുന്ദോപസുന്ദോപാഖ്യാനമെന്നുള്ള കഥ ചൊന്നതും, 119

പിന്നെ ദ്രൗപദിയോടൊത്തു നന്ദിക്കും ധർമ്മപുത്രനെ
അടുത്തുകണ്ടർജ്ജുൻ വില്ലെടുത്തും വിപ്രകാരണാൽ, 120

ഉടൻഗൃഹം പുക്കു ദുഃഖം കെടുത്തു ദൃഢനിശ്ചയൻ
സ്വനിശ്ചയം കാത്തു തീർ‌ത്ഥവനയാത്രയ്ക്കു പോയതും, 121

ഉലൂപിയെത്തീർത്ഥയാത്രാകാലത്തുപഗമിച്ചതും
പുണ്യതീർത്ഥം ചുറ്റിയതും ബഭ്രുവാഹൻ ജനിച്ചതും, 122

വിപ്രശാപാൽ നക്രമായുള്ളപ്സരസ്ത്രീകളൈവരെ
പഞ്ചാപ്സരസ്ഥലാൽ കേറ്റിവിട്ടു മോക്ഷം കൊടുത്തതും 123'

ജിഷ്ണു പിന്നെ പ്രഭാസത്തിൽ കൃഷ്ണനോടൊത്തുചേർന്നതും,
ശുഭദ്വാരകയിൽ ചെന്നു സുഭദ്രയെ മനോഭ്രമാൽ 124

കണ്ണന്റെ സമ്മതത്തോടും തിണ്ണം പാർത്ഥൻ ഹരിച്ചതും,
സ്ത്രീജനത്തോടുമൊന്നിച്ചു മാധവൻ‌ വന്നതിൽ പരം 125

സുഭദ്രയിൽ മഹാവീരനഭിമന്യു ജനിച്ചതും
പാഞ്ചാലീനന്ദനന്മാരങ്ങഞ്ചുപേരുളവായതും, 126

കൃഷ്ണാർജ്ജുനന്മാർ യമുനാതടം പുക്കു രമിക്കവേ
ചക്രചാപാപ്തി8 യും പിന്നെയാക്ഖണ്ഡവമെരിച്ചതും, 127

മയനും നാഗവും ഘോരത്തീയിൽനിന്നിട്ടൊഴിഞ്ഞതും
മന്ദപാലമഹർഷിക്കു ശാർങ്ഗീപുത്രർ ജനിച്ചതും, 128

ഇതൊക്കെയാദിപർവ്വത്തിൽ ചൊല്ലീട്ടുണ്ടതിവിസ്തരം
ഇരുനൂറ്റിരുപത്തേഴുണ്ടദ്ധ്യായമിതിലിങ്ങനെ. 129

പരമർഷിപ്രവരനാം വേദവ്യാസൻ ചമച്ചതായ്
ശ്ലോകങ്ങളെണ്ണായിരവുമെണ്ണൂറും പുനരാവിധം 130

എണ്പത്തിനാലും ചൊല്ലീട്ടുണ്ടാ മഹാത്മാവു മാമുനി.
രണ്ടാമത്തെസ്സഭാപർവം ബഹുവൃത്താന്തമോതിടാം 131

പാണ്ഡവർക്കായ് സഭാക്ണുപ്തി4പിന്നെക്കിങ്കരദർശനം,
ലോകപാലസഭാഖ്യാനമാകെ ശ്രീനാരദോദിതം 132

രാജസൂയമഹാരംഭം ജരാസന്ധന്റെ നിഗ്രഹം,
ഗിരിവ്രജേ രുദ്ധഭൂപനിരതൻ കൃഷ്ണമോക്ഷഷണം 133

അതിൻവണ്ണം പാണ്ഡവന്മാർ ചെയ്ത ദിഗ്വിജയക്രമം,

[ 118 ]

കാഴ്ചദ്രവ്യത്തൊടും യജ്ഞേ പൃത്ഥ്വീശരുടെയാഗമം 134

രാജസൂയാർഗ്ഘവാദത്തിൽ ശിശുപാലന്റെ നിഗ്രഹം,
ഐശ്വര്യമദ്ധ്വരേ കണ്ടു സാശ്ചര്യാമർഷസങ്കടം1 ` 135

ദുര്യോധനനുഴന്നപ്പോൾ ഭീമഹാസം സഭാന്തരേ,
അതിലായാൾ മന്യുപൂണ്ടു ചെയ്തൊരാ ദ്യൂതകല്പനം2 136

അതിൽ ശകുനി പറ്റിച്ച യുധിഷ്ഠിരപരാജയം,
അതിൽ ദ്യൂതാബ്ധിയിൽ താണു പതിച്ചുഴലുമപ്പൊഴേ 137

സ്നുഷയാകും ദ്രൗപദിയെ ധൃതരാഷ്ട്രൻ മഹാമതി
കയറ്റിയപ്പോൾ മാറ്റാരും കയറിക്കണ്ടു വീണ്ടുമേ, 138

ദുര്യോധനൻ പാണ്ഡവരെച്ചൂതിനായി വിളിച്ചതും,
തോല്പ്പിച്ചുവനവാസത്തിനപ്പോൾത്തന്നെയയച്ചതും, 139

ഇതൊക്കെയും സഭാപർവ്വമതിലോതി മഹാമുനി
ശ്ലോകങ്ങൾ രണ്ടായിരവുമഞ്ഞൂറും പുനരങ്ങനെ 140

പതിനൊന്നും ചമച്ചിട്ടുണ്ടീപ്പർവ്വത്തിൽ ദ്വിജേന്ദ്രരേ!
അദ്ധ്യായമെഴു‌പത്തെട്ടുമാത്രമാണതിലുള്ളതും. 141

ഇതിന്നു ശേഷമേ മൂന്നാമതാരണ്യകപർവ്വമാം
വനവാസത്തിനായ് പാണ്ഡുതനയശ്രേഷ്ഠർ പോയതിൽ 142

ധീരൻ ധർമ്മാത്മജനെയൊപ്പൗരന്മാർ പിൻതുടർന്നതും,
പിന്നെ ബ്രാഹ്മണരക്ഷയ്ക്കയന്നൗഷധികൾ കിട്ടുവാൻ 143

യോഗ്യനാം പാണ്ഡവൻ സാക്ഷാലർക്കനെസ്സേവചെയ്തതും,
ധൗമ്യോപദേശമട്ടർക്കപ്രസാദാലന്നമൊത്തതും 144

ഹിതമോതും വിദുരരൈദ്ധൃതരാഷ്ട്രൻ വെടിഞ്ഞതും,
വെടിഞ്ഞപ്പോൾ പാണ്ഡവരുള്ളിടത്തവനണഞ്ഞതും 145

ധൃതരാഷ്ട്രാജ്ഞയാൽ വീണ്ടും വിദുരൻ സാധു പോന്നതും,
കർണ്ണപ്രോത്സാഹനംമൂലം പിന്നെദ്ദുഷ്ടൻ സൂയോധനൻ 146

പാണ്ഡവന്മാർ കാടു വഴ്കെച്ചെന്നു കൊൽവാൻ മുതിർന്നതും,
അവന്റെ ദുർവ്വിചാരം കണ്ടവിടെ വ്യാസർ ചെന്നതും, 147

നിര്യാണരോധന3മതും സുരഭ്യാഖാനമെന്നതും,
മൈത്രേയൻ വന്നതും രാജാനുശാസനമുരച്ചതും 148

മന്നൻ ദുര്യോധനനെയാ മാന്യൻ മുനി ശപിച്ചതും,
കിർമ്മീരനെ രണേ ഭീമൻ കൊന്ന വൃത്തം കഥിച്ചതും 149

വൃഷ്ണി പാഞ്ചാലവീരൗഘം പാണ്ഡവാന്തത്തിൽ വന്നതും,
കള്ളച്ചൂതാലെ ശകുനിക്കള്ളൻ പാർത്ഥരെ വെന്നതിൽ 150

ചൊടിക്കും കൃഷ്ണനെജ്ജിഷ്ണു4വുടൻ സാന്ത്വപ്പെടുത്തതും,

[ 119 ]

കൃഷ്ണന്റെ മുൻപാവലാതി കൃഷ്ണയേറ്റം പറഞ്ഞതും 151

ആർത്തയാമവളെക്കൃഷ്ണനാശ്വസിപ്പിച്ചുവെച്ചതും,
ഹരി സൗഭവധാഖ്യാനം പരിചോടരുൾചെയ്തതും 152

സുഭദ്രയെപ്പുത്രനോടും ദ്വാരകയ്ക്കാനയിച്ചതും,
പാഞ്ചാലീപുത്രരെക്കൂടെപ്പാഞ്ചാല്യൻ കൊണ്ടുപോന്നതും 153

പിന്നെ ദ്വൈതവനം പാണ്ഡുനന്ദനന്മാർ ഗമിച്ചതും,
ധർമ്മപുത്രൻ ദ്രൗപദിയായ് തമ്മിൽ സംവാദമാർന്നതും 154

അമ്മട്ടവൻ ഭീമനോടും നന്മയിൽ സംവദിച്ചതും,
പാണ്ഡു പുത്രസമീപത്തിലന്നുടൻ വ്യാസൻ ചെന്നതും 155

മന്ത്രവിദ്യ മുനിശ്രേഷ്ഠൻ മന്നവന്നു കൊടുത്തതും,
അമ്മുനീദ്രൻ പോകെയവർ കാമ്യകത്തിൽ ഗമിച്ചതും 156

`അസ്ത്രസിദ്ധിക്കർജ്ജുനൻതാൻ തത്ര വേറിട്ടു പോയതും,
കിരാതമൂർത്തിയാം ഗൗരവീവരനായ് പോരടിച്ചതും 157

അസ്ത്രത്തിന്നിന്ദ്രലോകത്തിലത്ര പാർ‌ത്ഥൻ ഗമിച്ചതും 158

അതു കേട്ടധികം ചിന്ത ധൃതരാഷ്ട്രനുദിച്ചതും,
ബൃഹദശ്വാഖ്യമുനിയാം മഹാനെക്കണ്ടുവെന്നതും, 159

യുധിഷ്ഠിരൻ വ്യസനമോർത്തധികം വിലപിച്ചതും,
ഇളകം കരുണോദാരം നളാഖ്യാനമുരച്ചതും 160

അതിൽ ഭൈമീനളന്മാർതൻ സ്ഥിതിയും കഥയുള്ളതും,
ആമട്ടിലക്ഷഹൃദയമാ മുനീന്ദ്രൻ കൊടുത്തതും 161

ലോമശൻ വാനിൽ നിന്നിട്ടു ഭൂമീശാന്തമണഞ്ഞതും,
വനവാസികളാം പാണ്ഡുതനയന്മാരൊടപ്പൊഴേ 162

സ്വർഗ്ഗത്തിലർജ്ജുനകഥയൊക്കെയാ മുനി ചൊന്നതും,
തീർത്ഥങ്ങൾതൻ ഫലം പുണ്യമെത്തുന്നിഹ ചൊന്നതും,
പുലസ്ത്യതീർത്ഥയാത്രൈവമലം നാരദനൊത്തതും 164

ആ സ്ഥലത്തിൽപാണ്ഡപുത്രർ തീർത്ഥയാത്ര കഴിച്ചതും,
കർണ്ണനിദ്രനുവേണ്ടീട്ടു കുണ്ഡലങ്ങൾവെടിഞ്ഞതും 165

അവണ്ണമേ ഗയനുടെ യഞ്ജൈശ്വര്യങ്ങൾ ചൊന്നതും,
അഗസ്ത്യാഖ്യാനമതിലാ വാതാവിപൈയേയാശിച്ചതും 166

ലോപമുദ്രാഭിഗമനമപാത്യാർത്ഥം കഴിച്ചതും,
കൗമാരബ്രഹ്മചര്യം ശ്രശൃംഗൻതൻ കഥയെന്നതും 167

ബ്രഹ്മാവെഴും ജാമദഗ്ന്യാചരിതമായതും,
അതിലെത്ര കർത്തവീര്യ ഹൈഹയാക്ഷതി ചൊന്നതും 168

പ്രഭാസത്തിൽ പാണ്ഡവരായി വൃഷ്ണിപുംഗവർ ചേർന്നതും,

[ 120 ]

സുകന്യാഖ്യാനവുമതിലത്രേ ച്യവനഭാർഗ്ഗവൻ 169

ശര്യാതിയജ്ഞേശ്വികൾക്കു സോമപത്വം കൊടുത്തതും,
അവരന്നാ മാമുനിക്കു യൗവനം നല്കിയെന്നതും 170

മാന്ധാതാവെന്ന നൃപതീന്ദ്രൻ ചരിതമായതും,
ജന്തൂപാഖ്യാനവുമതിലത്രേ സോമകമന്നവൻ 171

പുത്രനെത്തീയിൽ ഹോമിച്ചു ശതപുത്രത്വമാർന്നതും,
പിന്നെശ്ശ്യേനകപോതീയമെന്നുപാഖ്യാനമുള്ളതും 172

അതിലിന്ദ്രാഗ്നിധർമ്മന്മാർ ശിബിയെത്താനറിഞ്ഞതും,
അഷ്ടാവക്രീയവുമതിലത്രേ ശ്രീജീനകാദ്ധ്വരേ 73

അഷ്ടാവക്രമഹർഷിക്കും ബന്ദിക്കും വാദമാർന്നതും,

വരുണാത്മജനായ് നൈയായികനാ മാമുനീശ്വരൻ 174
വാദിച്ചവാറഹോ!ബന്ദിയതിൽവെച്ചാണു തോററതും,
ജയിച്ചാഴിയിൽനിന്നിട്ടച്ഛനെയാ മുനി വീണ്ടതും 175

യവക്രീതാഖ്യാനവുമാ രൈഭ്യോപാഖ്യാനമെന്നതും,
ഗന്ധമാദനയാനം പാർത്തതും നാരായണാശ്രമേ 176

പാഞ്ചാലീവാക്കിനാൽ ഭീമൻ ഗന്ധമാദനമേറവേ
കദളീവനമദ്ധ്യത്തിലതിശക്തൻ മരുൽസുതൻ 177

ശ്രീഹനുമാൻ വാഴുവതു വഴിയിൽത്തന്നെ കണ്ടതും,
അഥ സൗഗന്ധികത്തിന്നായ് പൊയ്കയൊന്നിട്ടുലച്ചതും 178

അതിൽവെച്ചിട്ടുടൻ പിന്നെ മണിമാൻ മുതലായഹോ!
യക്ഷ രക്ഷോഗണത്തോടൊത്തക്ഷണം പോരടിച്ചതും, 179

ജടാസുരനെയാബ്‌ഭീമൻ ഹഠാൽ പോരിൽമുടിച്ചതും
വൃഷപർവ്വനൃപർഷീന്ദ്രപാർശ്വേ പാണ്ഡവർ ചെന്നതും, 180

ആർഷ്ടിഷേണാശ്രമമകംപുക്കതും തത്ര വാണതും
പാഞ്ചാലി ഭീമനെപ്പാരം പ്രോത്സാഹിപ്പിച്ചുവെന്നതും, 181

മണിമന്മുഖമാം യക്ഷഗണമായ്പോർ നടന്നതും
കൈലാസപർവ്വതം കേറിപ്പിന്നെയായവർ ചെന്നതും, 82

പാണ്ഡവന്മാർ വൈശ്രവൺതന്നെയൻപോടു കണ്ടതും
അവിടെപ്‌ഫൽഗുനൻ ഭ്രാതൃജനത്തോടൊത്തു ചേർന്നതും, 183

ദിവ്യാസ്ത്രം തന്ന ശക്രാർത്ഥം ഹിരണ്യപുരി പുക്കഹോ!
നിവാതകവചന്മാരോടർജ്ജുനൻതന്റെ യുദ്ധവും, 184

കാലേ ദുർദ്ദാന്തപൗലോമകാലകേയാതി ദൈത്യരായ്
കിരീടിയാം സവ്യസാചി ഘോരമായ് ചെയ്ത യുദ്ധവും, 185

അവർതൻ വധവും പാർത്ഥനണ്ണനോടറിയിച്ചതും
ധർമ്മരാജന്നു ദിവ്യാസ്ത്രം കാട്ടാൻ പാർത്ഥൻ മുതിർന്നതും. 186

[ 121 ]

നാരദൻ പാർത്ഥനെയുടൻ നേരെ ചെന്നു തടഞ്ഞതും
ഗന്ധമാദനശൈലം വിട്ടവർ താഴോട്ടു പോന്നതും. 187

മലയ്ക്കൊക്കും പെരുമ്പാമ്പു ബലവാൻ ഭീമസേനനെ
മലങ്കൊടുംകാട്ടിൽ വെച്ചു ബലമോടേ പിടിച്ചതും, 188

ചോദ്യങ്ങൾക്കുത്തരം ചൊല്ലിദ്ധർമ്മജൻ വിടുവിച്ചതും,
അമ്മഹാത്മാക്കൾ പിന്നെയും കാമ്യകത്തേക്കു പോയതും 189

തത്ര പാർത്തുവരും കുന്തീപുത്രരെക്കണ്ടുക്കൊള്ളുവാൻ
ദേവൻ ഭക്തപ്രിയൻ വാസുദേവനങ്ങോട്ടു വന്നതും, 190

മാർക്കേണ്ഢയസമസ്യയ്ക്കുള്ളപാഖ്യാനങ്ങളൊക്കെയും
അതിലത്രേ വൈന്യപൃഥുചരിതം മുനി ചൊന്നതും, 91

സരസ്വതീതാർക്ഷ്യമുനിവരസംവാദമെന്നതും
മത്സ്യോപാഖ്യാനമെന്നുള്ളൊരാ സൽക്കഥയുരച്ചതും, 192

മാർക്കേണ്ഢേയസമസ്യാഖ്യം ശ്ലാക്യമാകും പുരാണമാം
ഐന്ദ്രദ്യുമ്നമുപാഖ്യാനം ധൗന്ധുമാരുമതിൽ പരം, 193

പതിവ്രതാഖ്യാനമതിൻവണ്ണമാംഗിരസാഖ്യവും
ദ്രൗപദീസത്യഭാമസംവാദവും പുനരങ്ങെനെ, 194

പിന്നെ ദ്വൈതവനത്തേക്കുതന്നെ പാണ്ഡവർ പോന്നതും
ഘോഷയാത്രയുമാദ്ദുര്യോധനഗന്ധർവ്വബന്ധവും, 195

അവനെക്കൊണ്ടുപോകുമ്പോളർജ്ജുനൻ വിടുവിച്ചതും
അവിടെദ്ധർമ്മജൻ കണ്ട മൃഗസ്വപ്നംനിമിത്തമായ് 196

വീണ്ടുമേ കാമ്യകവനം പാണ്ഡുനന്ദനൻ പുക്കതും,
വ്രീഹിദ്രൗണികമാഖ്യാനം മഹിതം വിസ്തരിച്ചതും, 197

ദുർവ്വാസാവാം മുനീന്ദ്രന്റെ ദിവ്യോപാഖ്യാനമായതും,
ജയദ്രഥൻ ദ്രൗപദിയെയാശ്രമാൽതാൻ ഹരിച്ചതും, 198

പവനോഗ്രജവൻ ഭീമനവനെപ്പിൻതുടർന്നതും,
അക്കൂററൻതാൻ പഞ്ചശിഖനാക്കീട്ടവനെ വിട്ടതും 199

രാമായണാഖ്യോപാഖ്യാനം സാമാന്യം വിസ്തരിച്ചതും,
അതിലല്ലോ രാവണനെസ്സീതാപതി വധിച്ചതും 200

പിന്നെസ്സാവിത്ര്യുപാഖ്യാനമെന്ന സൽക്കഥ ചൊന്നതും,
കർണ്ണനിന്ദ്രനു വേണ്ടീട്ടു കുണ്ഡലം കൈവെടിഞ്ഞതും 201

നന്ദിച്ചിന്ദ്രനൊരാളെക്കൊല്ലുന്ന വേലു കൊടുത്തതും,
ആരണേയമതിൽ ധർമ്മൻ പുത്രനായ് നന്മ ചൊന്നതും 202

വരം വാങ്ങിപ്പാണ്ഡവന്മാർ പടിഞ്ഞാട്ടു ഗമിച്ചതും,
ഇതാണാരണ്യകം മൂന്നാമതാകും പർവ്വമുത്തമം 203

ഇരുനൂററുപത്തൊൻപതാദ്ധ്യായമതിലുണ്ടഹോ!
പതിനോരായിരം പിന്നെയറുനൂറുമതിൽ പരം 204

ശരിക്കറുപതും പിന്നെ നാലും ശ്ലോകങ്ങളുണ്ടതിൽ.

[ 122 ]

അതിന്റെ ശേഷം വൈരാടപർവ്വം കേൾക്ക സവിസ്തരം: 205

വിരാടനഗരം പുക്കു ചുടുകാട്ടിൽ ശമീദ്രുമം
കണ്ടതിന്മേലായുധങ്ങൾ കൊണ്ടുവച്ചഥ പാണ്ഡവർ 206

നഗരം പൂക്കൊളിവിലായവിടെപ്പാർത്തുവന്നതും,
കാമംകൊണ്ടു മനംകെട്ട ദുഷ്ടകീചകവീരനെ 207

പാഞ്ചാലീപ്രാർത്ഥനാമൂലം ഭീമസേനൻ വധിച്ചതും,
പാണ്ഡുനന്ദനരെത്തേടിക്കണ്ടുപോരാൻ സുയോധനൻ 208

എല്ലാടവും ബുദ്ധിയേറും നല്ല ചാരരെ വിട്ടതും,
യോഗ്യരാം പാണ്ഡവകഥ കേൾക്കാതയവർ പോന്നതും 209

ത്രിഗർത്തന്മാർ വിരാടന്റെ ഗോഗ്രഹം മുൻപു ചെയ്തതും,
അതിൽ ഘോരൻ വിരാടൻ ചെന്നാ ത്രിഗർത്തരോടേറ്റതും 210

അവരായവനെബ്ബന്ധിച്ചപ്പോൾ ഭീമൻ വിടുർത്തതും,
വിരാടഗോധനം പാണ്ഡവരാശു വിടുവിച്ചതും 211

കരുക്കൾതൻ ഗോധനത്തെപരം വീണ്ടും ഹരിച്ചതും,
അവിടെപ്പാർത്ഥനവരെയേവരെയും ജയിച്ചതും 212

കിരീടി ഗോധനം പിന്നെത്തിരികെക്കൊണ്ടുപോന്നതും,
സുഭദ്രാസുതനാം വീരനഭിമന്യുവിനായുടൻ 213

മാത്സ്യനുത്തരയെപ്പാർത്ഥന്നായ് സ്‌നുഷാർത്ഥം കൊടുത്തതും,
ഇതു നാലാമത്തതല്ലോ വൈരാടം പർവ്വമുത്തമം 214

ഇതിങ്കിലറുപത്തേഴുണ്ടദ്ധ്യായം മുനികല്പിതം.
പരം ശ്ലോകക്കണക്കും ഞാൻ പറയാം കേട്ടുകൊള്ളുവിൻ 215

രണ്ടായിരത്തൻപതുതാനുണ്ടാം ശ്ലോകങ്ങൾ കേവലം
വേദവിത്താം മുനിവരനോതിയീപർവ്വത്തിൽ. 16

അഞ്ചാമതുള്ളോരുദ്യോഗപർവ്വം കേട്ടാലുമിന്നിമേൽ:
ഉപപ്ലാവ്യേ പാണ്ഡവന്മാർ നിവേശം ചെയ്തിരിക്കവേ 217

ജയാശയാൽ കൃഷ്ണപാർശ്വം പോയാർ ഫണികപിദ്ധ്വജർ,
“അങ്ങുന്നീസ്സമരേ സാഹ്യം ഞങ്ങൾക്കൻപോടു ചെയ്യണം"
എന്നു രണ്ടാളുമർത്ഥിക്കേ ചൊന്നാൻ കൃഷ്ണൻ മഹാമതി.

കൃഷ‌്ണൻ പറഞ്ഞു
യുദ്ധം ചെയ്യാതൊരു വെറുംമന്ത്രീ ഞാൻ പിന്നെ വീരരേ!
ഒരൗക്ഷഹിണി മേ സൈന്യമാർക്കേതാണു തരേണ്ടു ഞാൻ? 219

സൂതൻ പറഞ്ഞു
വരിച്ചു മന്ദൻ ദുർബ്ബുദ്ധി പെരുംപട സുയോധനൻ
പൊരുതാമന്ത്രീ ഹരിയേ വരിച്ചിതു ധനജ്ഞയൻ. 220

മദ്രരാജൻ പാണ്ഡവന്മാർക്കായ് തുണപ്പാൻ വരുംവിധൗ
വഴിക്കു നാനോപഹാരം വഴി വഞ്ചിച്ചു കൗരവൻ. 221

[ 123 ]

വരം നല്കുന്നവനൊടായ് വരം വാങ്ങീ തുണയ്ക്കുവാൻ
അതേററു ശല്യൻ പോയ് പാണ്ഡുസുതരോടിതു ചൊല്ലുവാൻ.
ശാന്തിയോടിന്ദ്രവിജയം ഹന്ത!ചൊല്ലി നരധിപൻ
പുരോഹിതനെയും വിട്ടു കൗരവൻപേക്കു പാണ്ഡവർ. 223

വൈചിത്രവീര്യൻ വചനം പേശിക്കേട്ടു പുരോഹിതൻ
തത്രേന്ദ്രവിജയം ചൊല്ലിയത്രേ പോന്നു പുരോഹിതൻ. 224

ദൂതനായിസ്സഞ്ജയനെദ്ധൃതരാഷ്ടൻ മഹാമതി
പാണ്ഡവന്മാസന്നിധാനം തന്നിലേക്കായയച്ചുതേ. 225

കണ്ണൻ മുൻപിട്ടു നില്പുള്ള പാണ്ഡവപ്രകടോദ്യനം
കേട്ടുറക്കംവരാതാധിപെട്ടിതന്ധൻ നരാധിപൻ. 226

അതിൽവെച്ചിട്ടു വിദുരരതിചിത്രഹിതോക്തികൾ
ഓതിക്കേൾപ്പിച്ചു ധീമാനാം ധൃതരാഷ്ടനരേന്ദ്രനെ. 227

മനസ്സു ചുട്ടു ശോകാർത്തി കനത്താ മന്നനോടഹോ!
സനത്സുജാതനദ്ധ്യാത്മംപുനരോകി മഹത്തമം. 228

പ്രഭാതത്തിൽ സഞ്ജയനാ നൃപാലനൊടു കേവലം
ശ്രീകൃഷ്ണഫൽഗുനന്മാർതന്നേകഭാവത്തെയോതിനാൻ, 229

ഹന്ത!കൃഷ്ണൻ കരുണയാൽ സന്ധിക്കായി മഹാമതി
ഒത്തു യോജിപ്പിപ്പതിന്നു ഹസ്തിനാപുരമെത്തിനാൻ. 230

രണ്ടു കക്ഷിക്കുമേ നന്മ കണ്ടു ചൊല്ലും മുകുന്ദനെ
പ്രത്യാഖ്യാനം ചെയ്തു മന്നനത്യാശാന്ധൻ* സുയോധനൻ. 231

ദംഭോത്ഭവാഖ്യാനമതങ്ങൻപോടപ്പോഴുരച്ചതും
മാതലിക്കുള്ളൊരു വാരാന്വേഷണത്തെപ്പറഞ്ഞതും, 232

മഹർഷിയാം ഗാലവന്റെ മഹത്വകഥ ചൊന്നതും
വിദുളാപുത്രകഥനമതുമങ്ങരുൾചെയ്തതും, 233

കർണ്ണദുര്യോദനാദ്യന്മാർതൻ ദുർമ്മന്ത്രമറിഞ്ഞുടൻ
കൃഷ്ണൻ യോഗേശ്വരത്വത്തെ മന്നരെക്കാട്ടിയെന്നതും; 234

കണ്ണൻ തേരിൽ കരേററീട്ടു കണ്ണനായ് മന്ത്രമാർന്നതിൽ
ചൊടിയോടുമുപായത്തിൽ വെടിഞ്ഞാനവനാ മതം. 235

ഹസ്തിനത്തേ വിട്ടുപപ്ലാവ്യത്തിലെത്തി യഥാക്രമം
പാണ്ഡവന്മാരൊടാ വൃത്തം വർണ്ണിച്ചാൻ മധുസൂദനൻ. 236

അവരായതു കേട്ടിട്ടങ്ങവശ്യം ഹിതമന്ത്രണം
ചെയ്തു പോരിനൊരുക്കങ്ങൾ ചെയ്തു പിന്നെപ്പരന്തപർ. 237

പരം പോരിന്നൊത്തിറങ്ങി നരാശ്വരഥദന്തികൾ
വിലസും ഹസ്തിനപുരാൽ ബലസംഖ്യാനവും തഥാ. 238

നാളെയുണ്ടാം മഹായുദ്ധം നീളെയെന്നറിയിക്കുവാൻ
മന്നവൻ ദൂതനായ് വിട്ടു പാണ്ഡവന്മാർക്കുലൂകനെ. 239

[ 124 ]

രാഥാതിരഥസംഖ്യാനമംബോപാഖ്യാനവും പരം
ഇതഞ്ചാം പർവ്വമൊട്ടേറെക്കഥയെത്തിഹ ഭാരതേ 240

സന്ധിവിഗ്രഹവിസ്താരമേന്തുമുദ്യോഗപർവ്വമാം.
നൂറെറണ്പത്താറുണ്ടതിങ്കലദ്ധ്യായമൃഷികല്പിതം 241

ആറായിരത്തറുന്നൂററിത്തൊണ്ണൂറ്റെട്ടു ശരിക്കിതിൻ
ശ്ലോകങ്ങളുണ്ടു ഭഗവാൻ മഹാത്മാവാം മുനീശ്വരൻ 242

വ്യാസൻ നിർമ്മിച്ചതായിട്ടീപ്പർവ്വത്തിങ്കൽ മുനീന്ദ്രരേ!
അതിന്നുമേൽ ഭീഷ്മപർവ്വമതിചിത്രാർത്ഥമോതുവൻ 243
                                                                                                                                                                                                                                                                                                         
ജംബൂഖണ്ഡവിനിർമ്മാണം സജ്ഞയൻ ചൊന്നിതായതിൽ.
പിന്നെപ്പാണ്ഡവസൈന്യങ്ങൾ ഖിന്നഭാവം കലർന്നതായ് 244

പത്തുനാളതിഗംഭീരഘോരയുദ്ധം നടന്നുതേ.
അതിൽ പാർത്ഥൻ വിഷാദിച്ചു മതി മങ്ങുമ്പൊൾ മാധവൻ 245

മോഹം നീക്കിക്കളഞ്ഞുതാൻ മോഷഹേതൂക്തികൊണ്ടഹോ!
യുധിഷ്ഠിരഹിതത്തിനായുന്നം കൃഷ്ണനധോക്ഷജൻ 246

ചമ്മട്ടിയോങ്ങീപ്പാഞ്ഞെത്തീ ചെമ്മേ ഭീഷ്മവധത്തിനായ്
ഹരിവാക്യപ്രതോദഭിഹതിയേററ ധനജ്ഞയൻ 247

സർവ്വാസ്ത്രവിത്താം ഗാണ്ഡീവീ ദുർവ്വാരോഗ്രമഹാരണേ
ശിഖണ്ഡിയേ മുൻനിറുത്തീട്ടാഖണ്ഡലീ ധനുർദ്ധരൻ 248

തീക്ഷ്‌ണബാണങ്ങളെയ്തെയ്തു ഭീഷ്മരെബ‌്ഭുവി വീഴ്ത്തിനാൻ.
ശരതല്പത്തിലായ് വീണൂ പരം ഭീഷ്മരു കഷ്ടമേ! 249

ആറാമതാം പർവ്വമിതു ഭാരതത്തിൽ മഹത്തരം.
അദ്ധ്യായം കേവലം നൂററിപ്പതിനേഴുണ്ടിതിൽ പരം 250

ശ്ലോകങ്ങളയ്യായിരവുമെണ്ണൂറുമതിലപ്പുറം
എണ്പത്തുനാലുമീപ്പർവ്വമൊന്നായ് നിർമ്മിച്ചു നിർമ്മലൻ 251

ഭീഷ്മപ്പർവ്വത്തിൽ വേദാർത്ഥവേദി വ്യാസമഹാമുനി.
ദ്രോണപർവ്വമിനിച്ചൊല്ലാം നാനാവൃത്തമനോഹരം 252

സൈന്യാധിപത്യാഭിഷേകമാർന്നാചാര്യൻ പ്രതാപവാൻ
മഹിതൻ ധർമ്മപുത്രന്റെ ഗ്രഹണം ചെയ്വതിന്നഹോ! 253

പ്രതിജ്ഞചെയ്‌തു കരുഭൂപ്രതിപ്രീതിക്കു കേവലം:
പാർത്ഥനെസ്സംശപ്തകന്മാർ പോർത്തലാൽ ദൂരെ മാററിനാൻ. 254

ഇന്ദ്രവിക്രമനായ് മന്നോർമന്നനാം ഭഗദത്തനെ
സുപ്രതീകദ്വിപത്തോടുമപ്പോരിൽ കൊന്നിതർജ്ജുനൻ. 255

ജയദ്രഥപ്രഭൃതികളായ നാനമഹാരഥർ
പലർകൂടിക്കൊന്നിതേകബാലവീരാഭിമന്യുവേ. 256

[ 125 ]

അഭിമന്യുവധംമൂലമഭിക്രുദ്ധൻ ധനഞ്ജയൻ
ജയദ്രഥനെയേഴക്ഷൗഹിണി തീർത്തു വധിച്ചുതേ, 257

കയ്യൂക്കേറും ഭീമനും വൻ വീര്യോഗ്രൻ ശിനിപുത്രനും
യുധുഷ്ഠിരാജ്ഞയാൽ ശക്രസുതനെ യുധിതേടുവാൻ 258

സുരർക്കുമേൽക്കവയ്യാത്ത കുരുപ്പടയിലേറിനാർ.
സംശപ്തകരിൽ നില്പുള്ളോരംശവും തീർത്തു ഫൽഗുനൻ 259

നവകോടിഭടപ്രായമവൻ സംശപ്തകവ്രജം
കിരീടിതന്നെ നേരിട്ടു പോരിൽ കൊന്നാനശേഷവും. 260

ധൃതരാ‌ഷ്ട്രസുതന്മാരും പാഷാണായോധിസംഘവും
നാരായണന്മാർ ഗോപാലന്മാരാം യുദ്ധവിദഗ്ദ്ധരും 261

അലംബുഷൻ ശ്രുതായുസ്സു ജലസന്ധനുമങ്ങനെ
സൗമദത്തി വിരാടൻതാൻ ദ്രുപദക്ഷിതിനാഥനും 262

ഘടോൽക്കചാദ്യരും ദ്രോണപർവ്വത്തിൽ ഹതരായിതേ
ദ്രോണരെക്കൊന്നതിൽ കോപാൽ ദ്രോണപുത്രൻ രണാങ്കണേ 263

നാരായണാസ്ത്രവും വിട്ടു ഘോരാഗ്നേയാസ്ത്രവും പരം.
ഭദ്രമായവിടെച്ചൊല്ലി രുദ്രമാഹാത്മ്യ വർണ്ണനം. 264

വ്യാസാഗമനവും കൃഷ്ണാർജ്ജുനമാഹാത്മ്യവർണ്ണനം
ഇതാണേഴാമതാം പർവ്വമതാ ഭാരതാമയതിൽ 265

മുക്കാലും പൃഥിവിപാലമുഖ്യന്മാർ ഹതരായതും
പറഞ്ഞപോലെയിദ്രോണപർവ്വത്തിൽത്തന്നെയാണഹോ! 266

[ 126 ]

ഘോരം ദുശ്ശാസനൻതന്റെ മാറു കീറി വൃകോദരൻ 274
പോരിൽ സത്യപ്പടി കടുംചോര കോരിക്കുടിച്ചതും,
കർണ്ണനെ ദ്വൈരഥത്തിങ്കൽ ഗാണ്ഡീവി കൊലചെയ്തതും 275
ഇതെട്ടാം പർവ്വമായ് ചൊല്ലുന്നിതു ഭാരതവേദികൾ
അറുപത്തൊൻപതദ്ധ്യായം കർണ്ണപർവ്വത്തിലുണ്ടിഹ 276
നാലായിരത്തിത്തൊള്ളായിരത്തിയർവ്വത്തിനാലുതാൻ
ശ്ലോകങ്ങളീക്കർണ്ണപർവ്വമാകെയെന്നു പ്രസിദ്ധമാം. 277
ഇതിന്നുമേൽ വിചിത്രാർത്ഥമുതിരും ശല്യപർവ്വമാം
വില്ലന്മാർ തീർത്ത സൈന്യത്തിൽ ശല്യർ സേനാനിയായതും
കൗമാരാഖ്യാനവും തത്ര കേമമാമഭിഷേകവും
കഴിഞ്ഞ രഥിയുദ്ധങ്ങളഴിഞ്ഞു പറയുന്നതും 279
എല്ലാക്കുരുപ്രക്ഷയവും ശല്യപർവ്വത്തിലോതുമേ
കല്യനാം ധർമ്മജൻതന്നെ ശല്യരെക്കൊലചെയ്തതും 280
സഹദേവൻ ശകുനിയെസ്സഹസാ യുധി കൊന്നതും
മിക്കതും പട ചത്തല്പം നില്ക്കവെത്താൻ സുയോധനൻ 281
കയത്തിനുള്ളിൽ പോയ് വെള്ളം സ്വയം സ്തംഭിച്ചൊളിച്ചതും,
ലുബ്ധകന്മാർ ഭീമനെക്കണ്ടീ പ്രവൃത്തി കഥിച്ചതും 282
അക്ഷണം ധർമ്മജൻ ചെന്നങ്ങാക്ഷേപിച്ചതു കേൾക്കയാൽ
ചൊടിച്ചീടുകയാൽ പൊന്തിപ്പരം കൗരവ്യനേറ്റതും 283
ഭീമനോടു ഗദായുദ്ധമാ മഹീപതി ചെയ്തതും
യുദ്ധയോഗേ രൗഹിണേയനദ്ധാ തത്ര ഗമിച്ചതും, 284
സരസ്വതിനദീതീർത്ഥവരപുണ്യത ചൊന്നതും
പാരം ഗദായുദ്ധമതിഘോരമായി നടന്നതും, 285
കൈയൂക്കേറും ഭീമസേനൻ ദുര്യോധനനൃപന്നുടെ
തുടയൂക്കുള്ള ഗദകൊണ്ടുടനേ തച്ചൊടിച്ചതും 286
ഇതൊൻപതാം പർവ്വമായുള്ളതത്രേ സാരവത്തമം
അദ്ധ്യായമിതിലമ്പത്തൊമ്പതല്ലോ മുനിസത്തമൻ 287
നാനാഖ്യാനങ്ങളോടൊത്തു താനോരാൽ വിരചിച്ചതും.
മൂവായിരത്തിരുന്നൂറ്റിരുപതു ശ്ലോകമാണിഹ 288
കുരുവംശയശഃപുരം പരത്തും മുനി തീർത്തതും
അതിന്നുമേൽ ഭീഷണമാം സൗപ്തികം പർവ്വമോതിടാം: 289
തുട രണ്ടുമുടഞ്ഞാർത്ത്യാ കിടക്കും കുരുമന്നനെ
പാണ്ഡവന്മാർ പോന്ന ശേഷം ചെന്നു കണ്ടിതു മൂന്നുപേർ 290
കൃപരും കൃതവർമ്മാവുമശ്വത്ഥാമാവുമന്തിയിൽ.
പടത്തട്ടിൽ ചോര ചാടിക്കിടക്കും പാടു കണ്ടുടൻ 291
കടുക്രോധൻ ദ്രൗണി സത്യം കൊടുത്തിതു മഹാരഥൻ;

[ 127 ]

"ധൃഷ്ടദ്യുമ്നാദി സകല ദുഷ്ടപാഞ്ചാലമണ്ഡലം
പെട്ടെന്നെല്ലാം മുടിക്കാതെ ചട്ടയൂരുന്നതല്ല ഞാൻ."
എന്നു മന്നവനോടോതിപ്പോന്നു മൂവർ മഹാരഥർ 293

പെടു മസ്തമനത്തുങ്കൽ കൊടുംകാടു കരേറിനാർ;
വലിയോരരയാലിന്റെ മൂലം പറ്റിയിരുന്നുതേ. 294

കാക്കക്കൂട്ടങ്ങളെക്കൂമൻ ലാക്കിൽ കൊൽവതു കാണ്‌കവേ
ഉച്ഛലൻ ക്രോധനാം ദ്രൗണിയച്ഛനനെക്കൊന്നതോർത്തഹോ! 295

സുപ്തപാഞ്ചാലനിധനകൃത്യത്തിന്നങ്ങൊരുങ്ങിനാൻ.
ശിബിരംപുക്കു വാതില്ക്കൽ ദുർദ്ദർശാകൃതി രാക്ഷസൻ 296

ഘോരരൂപൻ കാവലാകുമ്മാറു നില്പതു കണ്ടതേ.
അവനെന്തസ്ത്രമെയ്താലുമവയെല്ലാം വിഴുങ്ങുമേ 297

അവിടെ ദ്രൗണി രുദ്രന്റെ സേവചെയ്തു ധൃതത്ത്വരൻ.
രാവുറങ്ങുന്ന ധൃഷ്ടദ്യുമ്നാദി പാഞ്ചാലവത്സരെ 298

കോപാക്രാന്തൻ ഭൃത്യരോടും ദ്രൗപദീപുത്രരേയുമേ
കൃപഹാർദ്ദീക്യസഹിതൻ കൃപകൂടാതൊടുക്കിനാൻ. 299

കൃഷ്മന്റെ കൗശലാൽ പഞ്ചപാണ്ഡവന്മാർകൾ സാത്യകി
ഇവർ ശേഷിച്ചിതാ മറ്റുള്ളവരൊക്കെ മുടിഞ്ഞുപോയ്. 300

പാഞ്ചാലൗഘമുറങ്ങുമ്പോൾ ദ്രോണപുത്രൻ മുടിച്ചതായ്
ധൃഷ്ടദ്യുമ്നന്റെ സൂതൻ പോയ് പാണ്ഡവന്മാരൊടോതിനാൻ.

പിതൃഭ്രാതൃസുതന്മാർതൻ വധ്യാർത്താ ദ്രുപദാത്മജ
വരപാർശ്വത്തിലുണ്ണാതെയിരുന്നാൾ ശപഥത്തൊടും. 302

ദ്രൗപദീവപനോദ്ദീപ്തകോപനായ് പവനാത്മജൻ
അവൾക്കി‍ഷ്ടം ചെയ്തുകൊൾവാൻ ജവമോടും ഗദാധരൻ 303
  
ഗുരുപുത്രൻ പോയവഴി പൊരുതാൻ പാഞ്ഞു കേറിനാൻ.
പാരം ഭീമഭയാൽ ദൈവപ്രേരിതൻ ദ്രോണനന്ദൻ 304

അപാണ്ഡവായേതി ചൊല്ലിക്കോപാലസ്ത്രമയച്ചുതേ.
അതു വയ്യെന്നോതി കൃഷ്ണ, നതിന്റെ ശമനത്തിനായ് 305

അതേ അസ്ത്രത്തിത്തിലായസ്ത്രമൊതുക്കിത്തീർത്തു ഫൽഗുനൻ
ദ്രൗണിതൻ ദ്രോഹബുദ്ധിക്കു കാണും ദുഷ്ടതകാരണം 306

വ്യാസദ്രൗണികളേന്യോന്യവ്യാസക്തം ശാപമേകിനാർ.
ദ്രൗണി ചൂടും ശിരോരത്നം ത്രാണിയോടു ഹരിച്ചുടൻ 307

പാണ്ഡവന്മാർ ജയംപൂണ്ടു പാഞ്ചാലിക്കു കൊടുത്തുതേ.
ഇതു പത്താമതാം പർവ്വമതത്രേ സൗപ്തികം പരം 308

അദ്ധ്യായം പതിനെട്ടുള്ളീപ്പർവ്വത്തിൽ മുനികല്പിതം.

[ 128 ]

ശ്ലോകമെണ്ണൂറ്റെഴുപതുണ്ടാകവേ സംഖ്യ നോക്കിയാൽ 309

ബ്രഹ്മവാദി മുനിശ്രേഷ്ഠൻ നന്മയോടു കഥിച്ചതായ്.
സൗപ്തികൈഷീകപർവ്വങ്ങളുത്തമങ്ങളിണക്കിയാൽ 310

അതിന്നുമേൽ ചൊല്ലിടാം ഞാൻ സ്ത്രീപർവ്വം ദുഃഖസങ്കടം.
ഉച്ചദുഃഖവ്യസനിയാം പ്രജ്ഞാചക്ഷുസ്സു പാർത്ഥിവൻ 311

കൃ‍ഷ്ണൻമുൻപിലണപ്പിച്ച കൃഷ്ണായോമയവിഗ്രഹം
ഭീമദ്വേഷാൽ പുണർന്നിട്ടു ഭീമബുദ്ധ്യാ തകർത്തതും, 312

മതിമാനതിദുഃഖാർത്തൻ ധൃതരാഷ്ടനൃപന്നഹോ!
സംസാരക്കാടു കാണിക്കും മോക്ഷദർശനയുക്തിയാൽ 313

വിദുരൻ വിരവോടാർത്തിക്കാശ്വാസത്തെക്കൊടുത്തുതും,
പിന്നെയെന്തഃപുരത്തോടുമൊന്നിച്ചന്ധനരേശ്വരൻ 314

പടുദുഃഖം കുരുകുലപ്പടക്കളമണഞ്ഞതും,
വീരപത്നികൾ ദുഃഖം മൂത്തോരോന്നു വിലപിച്ചതും 315

ഗാന്ധാരീ ധൃതരാഷ്ട്രന്മാർക്കേന്തും ശോകവിമോഹവും,
തത്ര പോരിൽ പിൻതിരിക്കാതെത്തി ചത്തു കിടപ്പതായ്
ഭർതൃപുത്രഭ്രാതൃവർഗ്ഗം ക്ഷത്രിയസ്ത്രീകൾ കണ്ടതും,
പുത്രപൗത്രവധാലാർത്തിമൂത്ത ഗാന്ധാരിതന്നുടെ 317

ഉഗ്രകോപോദയം കൃഷ്ണൻ തക്കമോടു കെടുത്തതും,
പിന്നെദ്ധീമാൻ ധർമ്മശീലൻ മന്നവൻ വിധിയാംവിധിം 318

മരിച്ച മന്നോർദേഹം സംസ്കരിപ്പിച്ചതുമങ്ങനെ,
തോയത്തിൽ മന്നോർക്കുദക്രിയ ചെയ് വാൻ തുടങ്ങവേ 319

പൃഥതാൻ പെററ കർണ്ണന്റെ കഥാഗുഹ്യം കഥിച്ചതും,
ഇതല്ലോ വ്യാസയോഗീന്ദ്രകൃതിയിങ്കൽ മുറയ്ക്കിഹ. 320

പതിനൊന്നാമതാം പർവ്വമതിശോകവിവർദ്ധനം
സജ്ജനങ്ങൾക്കു വൈക്ലബ്യസങ്കടാശ്രുപ്രവർത്തനം 321

അദ്ധ്യായമിരുപത്തേഴാണിപ്പർവ്വത്തിങ്കലുള്ളതും.
എഴുനൂറ്റെഴുപത്തഞ്ചു ശ്ലോകമാം സംഖ്യ നോക്കിയാൽ 322

ഇതിൽ ഭാരതകർത്താവാം മുനി നിർമ്മിച്ചിരിപ്പതും.
പന്തിരണ്ടാം ശാന്തിപർവ്വം പിന്നെബുദ്ധിവിവർദ്ധനം 323

പിതൃഭ്രാതൃസ്യാലപുത്രമാതുലാദികൾ മാരണാൽ
അതിനിർവ്വിണ്ണനായ് ധർമ്മമതിയാം ധർമ്മനന്ദനൻ 324

ശരതല്പേ ധർമ്മവാദം ശാന്തിപർവ്വത്തിൽ വിസ്തരാൽ,
അതെല്ലാമറിവിച്ഛിക്കും മന്നവർക്കറിയേണ്ടതാം 325

ആപദ്ധർമ്മങ്ങളും കാലഹേതു കണ്ടറിയേണ്ടവ;

[ 129 ]

ഇവ നന്നായറിഞ്ഞീടുന്നവൻ സർവ്വജ്‍ഞനായി വരും 326

ചിത്രവിസ്താരബഹുലവൃത്തമാം മോക്ഷധർമ്മവും
പന്തിരണ്ടാം പർവ്വമത്രേ ഹന്ത! വിദ്വജ്ജനപ്രിയം 327

ഇപ്പർവ്വത്തിങ്കലദ്ധ്യായം മുന്നുറുമതിലപ്പുറം
ഇരുപത്തൊൻപതും ചേരുമറിവുള്ള മുനീന്ദ്രരെ! 328

പതിന്നാലായിരം പിന്നെയെഴുന്നുറുമൊരെഴുമേ
ഇരുപത്തഞ്ചുമാണത്രേ ശ്ലോകങ്ങളിതിലുള്ളവ 329

ഇതിന്നു മേലുള്ള പർവ്വമാനുശാസനമുത്തമം:
ഗാംഗേയെനാം ഭീഷ്മർചൊല്ലിദ്ധർമ്മനിശ്ചയമാർന്നവർ 330

സ്വസ്ഥനായിത്തീർന്നിതു കുരുപ്രത്ഥ്വിനാഥൻ യുധിഷ്ഠിരൻ
ധർമ്മാർത്ഥവ്യവഹാരങ്ങൾ നന്മയോടുണ്ടിതിൽ പരം 331

പലമാതിരി ദാനത്തിൻ ഫലയോഗവിചാരവും,
ദാനത്തിന്നർഹതാഭേദം ദാനത്തിൻ വിധിഭേദവും 332

അത്രാചാരസ്തിതികളും സത്യത്തിൽ പരിനിഷ്ഠയും,
ഗോബ്രാഹ്മണർക്കേഴുന്നൊരു മഹാഭാഗ്യവിചാരവും 333

ദേശകാലങ്ങൾക്കു തക്കധർമ്മങ്ങളുടെ മർമ്മവും,
ഇത്തരം ബഹുവൃത്താന്തം വിസ്താരിച്ചനുശാസനം 334

ഭീഷ്മാചാര്യർ യഥാകാലം സ്വർഗ്ഗാരോഹണമാർന്നതും
പതിമ്മൂന്നാമതാം പർവ്വമിതു ധർമ്മാർത്ഥബോധകം. 335

അദ്ധ്യായം നൂറ്റിനാല്പത്താറത്രേ കല്പിതമിങ്ങിതിൽ;
എണ്ണായിരം ശ്ലോകമാണു കണക്കായിഹ ചൊന്നതും. 336

ആശ്വമേധികമാം പർവ്വം പതിന്നാലാമതായ്‌ വരും
ആസ്സംവർത്തമരുത്തീയമാഖ്യാനമതിലുത്തമം. 337

സ്വർണ്ണഭണ്ഡാരാപ്തിയുമാപ്പരീക്ഷിത്തു ജനിച്ചതും.
ദ്രൗണ്യസ്ത്രദഗ്ദ്ധനവനു കണ്ണൻ ജീവൻ കൊടുത്തതും, 338

അർജ്ജുനൻ പിൻതുണയ്ക്കുമ്മാറാശ്വമേധാശ്വമുക്തിയും
അങ്ങുമിങ്ങും ശൂരനൃപർ സംഗരംചെയ്തുവെന്നതും, 339

ആത്മജായിത ചിത്രാംഗദാത്മജൻ ബഭ്രു വാഹനൻ
പോരിലർജ്ജുനനെക്കൊന്നു പാരം ജീവൻ കൊടുത്തതും, 340

മഹനീയാശ്വമേധത്തിൽ നകുലാഖ്യാനമെന്നതും
ഇതാശ്വമേധികം പർവ്വം നിതാന്തത്ഭുതമുത്തമം. 341

അദ്ധ്യായമുണ്ടീപ്പർവ്വത്തിൽ കേവലം നൂററിമ്മൂന്നുതാൻ.
മൂവായിരത്തിമുന്നൂറും പിന്നീടിരുപതും പരം 342

ശ്ലോകങ്ങളിതിലൊപ്പിച്ചിട്ടുണ്ടു തത്ത്വജ്ഞനാം മുനി.
പതിനഞ്ചാമതാം പർവ്വം പിന്നെയാശ്രമവാസമാം 343

[ 130 ]

രാജ്യം ത്യജിച്ചു നിർവ്വിണ്ണൻ ധൃതരാഷ്ട്രൻ മഹീശ്വരൻ
ആശ്രമം പുക്കു ഗാന്ധാരീസഹിതൻ വിദുരാന്വിതൻ 344

അവൻ പോകുമ്പോഴേ കുന്തീദേവി കൂടെയിറങ്ങിനാൾ,
പുത്രരാജ്യത്തെയും വിട്ടു ഗുരുശുശ്രൂഷണാദരാൽ. 345

മരിച്ച പുത്രപൗത്രന്മാർ മറുമന്നവവീരരും
പരലോകം ഗമിച്ചുള്ളോർ തിരിച്ചരികിൽ വന്നതായ് 346

പാരാശര്യപ്രസാദത്താൽ സ്വൈരം കണ്ടു മഹാത്ഭുതം
ദു:ഖം പോക്കിബ്‌ഭാര്യയൊത്തു മുഖ്യമാം പദമെത്തിനാൻ.

ധർമ്മാശ്രയത്താൽ വിദുരനമ്മട്ടു ഗതി നേടിനാൻ
അവ്വണ്ണമേ മന്ത്രിമാരും ഗാവൽഗണി ബുധേന്ദ്രനും. 348

വരും നാദരനെക്കണ്ടാൻ നരനാഥൻ യുധിഷ്ഠരൻ
കേട്ടൂ നാരദനോതീട്ടൂ കഷ്ടം! വൃഷിണികുലക്ഷയം. 349

ഇതാണാശ്രമവാസാഖ്യം പർവ്വമേററവുമത്ഭുതം
നാല്പത്തിരണ്ടുണ്ടദ്ധ്യായമിപ്പർവത്തിങ്കലാവിധം. 350

ശ്ലോകമോരായിരത്തഞ്ഞൂറ്റാറുണ്ടിഹ യഥാവലേ
തത്ത്വദർശിമുനി പ്രൗഢസത്തമൻ തീർത്തതുത്തമം. 351

ഇതിന്നു മേൽ മൗസലമാം പർവ്വം കേൾക്കുക ദാരുണം
ഉടനേ വൃഷ്ണിവീരന്മാർ തൊടുംശസ്ത്രാൽ മുടിഞ്ഞുപോയ്. 352

കടുക്കും ബ്രഹ്മദണ്ഡത്താൽ കടല്ക്കരയിൽ വെച്ചഹോ!
അടച്ചാപാനകേ മദ്യം കുടിച്ചു മദമത്തരായ് 353

ഏരകാകരവജ്രത്താൽ ഘോരം കൊന്നു പരസ്പരം.
ഏവം സർവ്വക്ഷയം ചെയ്തു ദേവശ്രീരാമകൃഷ്ണരും. 354

‌അതിക്രമിച്ചീല സർവ്വക്ഷയകൃൽ* കാലശക്തിയെ.
അർജ്ജുനൻ ദ്വാരകയെയും വൃഷ്ണിവീരരൊഴിഞ്ഞതായ് 355

ചെന്നു കണ്ടാർത്തിയുൾക്കൊണ്ടിരുന്നു പാരം വിഷണ്ണനായ്.
അമ്മാവൻ വസുദേവന്റെ സംസ്കാരം ചെന്നു ചെയ്തവൻ 356

പാനശാലാന്തികേ കണ്ടാൻ യാദവക്ഷയസങ്കടം.
രാമകൃഷ്ണന്മാരുടെയാപ്പൂവൽമെയ് സംസ്ക്കരിച്ചവൻ 357

മററു വൃഷ്ണിശ്രേഷ്ഠരുടെ സംസ്ക്കാരം ചെയ്തു സാദരം.
ആ ദ്വാരകയിലുള്ളോരു വൃദ്ധബാലജനങ്ങളെ 358

കൊണ്ടുപോരുംവിധൗ കണ്ടാൻ ഗാണ്ഢീവത്തിന്റെ തോല്മയെ.
സർവ്വ ദിവ്യാസ്ത്രമതിനുമവ്വണ്ണം തെളിയായ്മയും 359

വൃഷ്ണിസ്ത്രീനാശവും പിന്നെപ്രഭാവം നിത്യഭാവവും.
ഇതെല്ലാം കണ്ട നിർവ്വിണ്ണമതിയായ് വ്യാസർ ചൊല്കയാൽ 360

ചെന്നു ധർമ്മജനെക്കണ്ടു സന്യാസിപ്പാനൊരുങ്ങിനാൻ .
ഇതല്ലോ മൗസലം പർവ്വം പതിനാറാമതായതും. 361

  • സർവ്വക്ഷയകൃത്തു് = എല്ലാറ്റിനേയും ക്ഷയിപ്പിക്കുന്നതു്. [ 131 ]

എട്ടദ്ധ്യായമിതിൽ ശ്ലോകം മൂന്നൂറ്റിരുപതാവിധം.
ചേർത്തിട്ടുണ്ടിഹ തത്ത്വജ്ഞശ്രേഷ്ഠൻ വ്യാസമുനീശ്വരൻ. 362

മഹാപ്രാസ്ഥാനികം പർവ്വം പതിനേഴാണതാണഥഃ
രാജ്യം വിട്ടാപ്പാണ്ഡവന്മാർ പ്രാജ്യപുരുഷപുംഗവർ 363

ദ്രൌപദീദേവിയോടൊത്തു മഹാ പ്രസ്ഥാനമാർന്നുതേ.
അവർ ചെങ്കടലിൽ ചെന്നിട്ടവിടെക്കണ്ടിതഗ്നിയെ 364

വഹ്നി ചോദിക്കയാൽ പാർത്ഥൻ വഹ്നീപൂജാപുരസ്സരം
പാണ്ഡവൻ പ്രാജ്യമായോരു ഗാണ്ഡീവംവില്ലു നല്കിനാൻ. 365

പിന്നെ ഭ്രാതാക്കൾ പാഞ്ചാലീദേവിയും വീണുവെങ്കിലും
ധർമ്മജൻ തിരിയേ നോക്കാതവിടുന്നും ഗമിച്ചുതേ. 366

പതിനേഴാം പർവ്വമിതു മഹാപ്രാസ്ഥാനികാമിധം
ഇതിലൊത്തീടുമദ്ധ്യായം മുന്നല്ലോ ശ്ലോകമാവിധം. 367

മുന്നൂറ്റിരുപതാകുന്നൂ തത്വജ്ഞമനികല്പിതം.
സ്വർഗ്ഗപർവ്വമിതിൽ പിന്നെ മുഖ്യം ശ്ലാഘ്യമമാനുഷം 368

വന്നൂ വിമാനം സ്വർഗ്ഗത്തിൽനിന്നെന്നിട്ടും യുധിഷ്ഠിരൻ
ഭാവിച്ചീലാനൃശംസ്യത്താൽ1 ശ്വാവില്ലാതെ കരേറുവാൻ. 369

ചാഞ്ചല്യമറ്റ തൽബുദ്ധീതാൻ ചാലേ കണ്ടു ധർമ്മരാൾ2
ശ്വരൂപം3 വിട്ടിണങ്ങീ താൻ സ്വരൂപം പൂണ്ടു കേവലം. 370

സ്വർഗ്ഗത്തിൽ ചെന്നു വിവിധദുർഗ്ഗയാതനയൊത്തഹോ!
ധർമ്മജൻ നരകം കണ്ടു ദേവദൂതന്റെ മായയാൽ. 371

അതിൽ കേട്ടിതു ധർമ്മാത്മാവഥ തന്നുടെ തമ്പിമാർ
യാതനാദേഹമാർന്നേറ്റം വേദനപ്പെട്ടു കേഴ്വതും. 372

ഛലാൽ4 കർമ്മഫലം ധർമ്മവലാരിക5 ഉണർത്തവേ
സ്വർഗ്ഗ,ഗയിൽ കുളിച്ചിട്ടാ സ്വർഗ്ഗിമെയ്യാണ്ട പാണ്ഡവൻ. 373

സ്വധർമ്മ സിദ്ധമാം സ്ഥാനമഥ സ്വർഗ്ഗത്തിലാണ്ടവൻ
ഇന്ദ്രാദിദേവാദൃതനായ് നന്ദ്യാ വാണിതു ധർമ്മജൻ. 374

പതിനെട്ടാം പർവ്വമേവം രചിച്ചു വ്യാസമാമുനി
ഇതിലദ്ധ്യായമഞ്ചല്ലോ മതിമാൻ മുനി തീർത്തതും. 375

ശ്ലോകങ്ങളുണ്ടിരുന്നൂറുമൊൻപതും താപസേന്ദ്രരേ!
പരമർഷികലാശ്രേഷ്ഠനരുളിചെയ്തതായിഹ. 376

ഈവണ്ണം പതിനെട്ടാണു പർവ്വമൊക്കവേ നോക്കിയാൽ
ഹരിവംശഭവിഷ്യങ്ങളുരച്ചിതൂഖില6ങ്ങളിൽ. 377

പതിനായിരവും പിന്നെ രണ്ടായിരവുമങ്ങനെ
ഖിലമാം ഹരിവംശത്തിൽ ശ്ലേകം തീർത്തു മുനീശ്വരൻ; 378

1 ആനൃശംസ്യം = ദയ. 2 ധർമ്മരാൾ = ധർമ്മരാജാവു്. 3 ശ്വരൂപം = പട്ടിയുടെ രൂപം. 4 ഛലാൽ = വ്യാജരൂപത്തിൽ.

5 ധർമ്മവലാരികൾ = ധർമ്മ രാജാവും ഇന്ദ്രനും. 6 ഖിലം = അനുബന്ധം. [ 132 ]

ഏവമത്രേ ഭാരതത്തിൽ കേവലം പർവ്വസംഗ്രഹം
പതിനെട്ടങ്ങൊത്തുചേർന്നിതാക്ഷൗഹിണി രണത്തിനായ് 379

ആ മഹാഘോരമാം യുദ്ധം നടന്നൂ പതിനെട്ടുനാൾ
നാലു വേദങ്ങളുംഗോപനിഷത്തൊത്തറിവോനുമേ 380

ഈയാഖ്യാനമറിഞ്ഞീടാതൊരു പണ്ഡിതനായ്‌വരാ
അർത്ഥശാസ്ത്രമിതെന്നല്ല ധർമ്മശാസ്ത്രമിതുത്തമം 381

കാമശാസ്ത്രമിതാം വ്യാസശ്രീമഹർഷിവിനിർമ്മിതം
ഈബ്ഭാരതം കേൾക്കിലന്യശ്രാവ്യകാവ്യം രചിച്ചിടാ 382

കുയിൽനാദം കേൾക്കിലുഗ്രദ്ധ്വാംക്ഷദ്ധ്വനി കണക്കിനെ
ഇതിഹാസമിതിന്മേൽനിന്നുതിരും കവിബുദ്ധികൾ 383

പഞ്ചഭൂതത്തിൽനിന്നിപ്രപഞ്ചസൃഷ്ടിത്രയപ്പടി
ഈയാഖ്യാനം വിഷയമായ് പുരാണം നില്പു വിപ്രരേ! 384

അന്തരീക്ഷം വിഷയമായ് നാൽവഴിപ്രജപോലവേ
ക്രിയാഗുണങ്ങൾക്കൊക്കേയുമീയൊരാഖ്യാനമാശ്രയം 385

സർവ്വേന്ദ്രിയങ്ങൾക്കുമന്തഃകരണക്രിയപോലവേ.
ഈയാഖ്യാനത്തിലൊക്കാത്ത കഥയൊന്നില്ല ഭൂമിയിൽ 386

ആഹാരമൊന്നുമില്ലാതെ ദേഹനില്പുകണക്കിനെ
ഈയാഖ്യാനം കവിവരർക്കേവർക്കുനപജീവനം 387

അഭിവൃദ്ധിക്കു മോഹിപ്പോർക്കഭിജാതേശ്വരൻ പടി.
ഇക്കാവ്യത്തിലുമേ മെച്ചമാക്കാൻ കവികളില്ലിഹ 388

സൽഗൃഹസ്ഥനിലും മറ്റുള്ളാശ്രമം മൂന്നുമാംവിധം

നിങ്ങൾക്കു ധർമ്മമതിലുദ്യമമാർന്നിടട്ടേ-
യിങ്ങൊന്നിതേ പരഗതിക്കു തുണയ്ക്കയുള്ളൂ
അർത്ഥാംഗനാദികൾ മിടുക്കൊടിണക്കിയാലു-
മാപ്തസ്ഥിതിക്കുതകിടാ നിലനില്ക്കയില്ലാ. 389

ദ്വൈപായനച്ചൊടിയിൽനിന്നുയരെപ്പരപ്പിൽ-
പ്പാപാപഹം സുകൃതദം പരമം വിശുദ്ധം
ഈബ്ഭാരതം കിമപി കേൾപ്പവനെന്തിനെന്നാ-
ലാപ്പുഷ്കരപ്രഥമതീർത്ഥജലാഭിഷേകം? 390

ഇന്ദ്രിയം വഴിയായ് വിപ്രൻ പകൽ ചെയ്യുന്ന പാതകം
അന്തിക്കിബ്ഭാരതം വായിച്ചെന്നാലൊക്കെ നശിച്ചിടും. 391

മനോവാക്കായവഴിയായ് രാത്രി ചെയ്യുന്ന പാതകം
പുലർച്ചയ്ക്കീബ്ഭാരതം വിയിച്ചാലാശു നശിച്ചുപോം. 392

[ 133 ]

പൊൻകൊണ്ടു കൊമ്പുകൾ പൊതിഞ്ഞ പശുക്കൾ നൂറു
വേദജ്ഞാനറിവെഴും ദ്വിജനേകുവോനും
ഇപ്പുണ്യ മഹാഭാരതകഥ കേൾക്കുവോനു-
മീരണ്ടുപേർക്കുമുതുകുന്ന ഫലം സമാനം. 393

ആഖ്യാനം പരമിതു വൻപൊരുൾപ്പരപ്പാ-
ർന്നുൾക്കള്ളേണ്ടതിലഘു പർവ്വ സംഗ്രഹത്തെ
മുൻകേൾപ്പോർക്കലമവഗാഹമാം പ്ലവത്തെ-
ക്കൈക്കൊണ്ടാൽ കടലലയിങ്കലെന്നപോലെ 394