മതവിചാരണ -കാര്യസ്ഥനായ നരസിംഹ

(മതവിചാരണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മതവിചാരണ

[ 5 ] മതവിചാരണ


തലശ്ശെരിയിലെഛാപിതം

൧൮൫൪

(വിലപൈസ്സ ൫) [ 7 ] കാൎയ്യസ്ഥനായനരസിംഹപട്ടരുംഅവന്റെമകനായരാമ
പട്ടരുംഅയൽ‌വക്കത്തുപീടികക്കാരനായഅബ്ദുള്ളയുംഈ
മൂവരുമായി ഉണ്ടായ സംഭാഷണ പുസ്തകം—

നരസിംഹപട്ടർഭവനത്തിന്റെകൊലായിൽനടക്കുമ്പൊൾകൊ
ല്ക്കാരന്റെകൈയിൽഒരുചെറിയകെട്ടുകൊടുത്തുനീഒടിപ്പൊ
യിതപ്പാലിൽകൊടുക്കഎന്നുപറഞ്ഞയച്ചശെഷംഅങ്ങാടി
യിൽനിന്നുവരുന്നമകനായ രാമനെദൂരത്തനിന്നുകണ്ടു ഉറ
ക്കെ പറഞ്ഞു— എടാ രാമഹരജിഎഴുതുവാൻ നിന്നൊടുപറഞ്ഞു
പൊയാറെനീകടലാസ്സുകൾഎല്ലാംചിതറിയിട്ടിട്ടുംവെച്ചുഎവി
ടെപൊയി ഞാൻകൊടുതിയിൽനിന്നുകൊണ്ടുവന്നകടലാസ്സു
കൾ കാറ്റുകൊണ്ടുപാറിപ്പൊയി—മുമ്പിൽ‌പറഞ്ഞഹരജിനീ
എഴുതാതെകണ്ടുംകടലാസ്സുകൾകെട്ടിവെക്കാതെകണ്ടുംഎ
ങ്ങൊട്ടു പോയി—

രാമൻ—അപ്പൻ‌പറഞ്ഞതുപൊലെഹരജിഅപ്പൊൾതന്നെന
ല്ലവണ്ണം വിചാരിച്ചുനൊക്കിഎഴുതിവെച്ചത്രെഞാൻപൊയ
തു—അതുപാറിപ്പൊയെങ്കിൽഞാൻഇനിയും‌ഒന്നെഴുതിതരാം
അപ്പാ‌അടിക്കല്ലെ—

നരസി—ഞാൻസായ്പിന്നുകൊടുത്തയച്ചുനീഎവിടെപൊയിപറ

രാമൻ—ഞാൻ‌അങ്ങാടിയിൽ‌ആട്ടം‌കാണ്മാൻ‌പൊയിരുന്നു

നരസി—ആട്ടക്കാരുമില്ലപാട്ടുകാരുമില്ലനീവ്യാജംപറയുന്നുനീ
പാതിരിയുടെ പ്രസംഗംകെൾ്ക്കെണ്ടതിന്നുപൊയിരുന്നുവൊ

രാമ—അപ്പാാതെഞാൻ‌പൊയിരുന്നു–

നരസി—വികൃതിമുമ്പിൽ‌തന്നെ‌ആ‌പാതിരിയുടെപ്രസംഗംകെ
ൾ്ക്കെണ്ടാഎന്നുഞാൻപലവട്ടവും‌പറഞ്ഞിട്ടുംനീ‌അനുസരിക്കുന്നില്ല
ഇപ്പൊൾനിന്നെശിക്ഷിച്ചുപറയുന്നു–

രാമ—അയ്യയ്യൊഅപ്പാഅടിക്കെണ്ടാഞാൻഹരജിനല്ലവണ്ണം [ 8 ] എഴുതിവെച്ചുംവെച്ചുപൊയിഅടിക്കെണ്ടാഅപ്പാ

അബ്ദുള്ള—പീടികയിൽനിന്നുനിലവിളികെട്ടുഒന്നുപറഞ്ഞുഇതെന്തു
ഒച്ചനരസിംഹപട്ടരെഎന്തിന്നായിരാമനെഅടിക്കുന്നു–

നരസി—ഇവനെക്കൊണ്ടു ജാതി ഭ്രംശംവരുവാറായീഈവികൃതിക്ക
ശിക്ഷതന്നെവെണം

അബ്ദു—ദ്വെഷ്യപ്പെട്ടടിക്കരുതഅവന്നുപ്രായമായിപറഞ്ഞാ
ൽമതി–

രാമ—എടൊഅബ്ദുള്ളഅഛ്ശൻപറഞ്ഞതുനല്ലവണ്ണംതീൎത്തുഞാൻ
പൊയിപാതിരിസംസാരിക്കുന്നതുകെട്ടുനിന്നു—പ്രസംഗംകെട്ടതി
ന്നുഅഛ്ശൻഅടിക്കുന്നു—

നരസി—മതിമതിമിണ്ടാതെഇരുഎറെസംസാരിക്കെണ്ടാവായ്പൊ
ത്തു—

അബ്ദു—രാമഎന്തുപ്രസംഗംകെട്ടുഎന്നൊടുപറയു

നരസി—അബ്ദുള്ളഈചതിയന്റെവാക്കുആവൎത്തിച്ചുകെൾ്ക്കെണ്ടതി
ന്നുആവശ്യംഇല്ല—നിങ്ങൾഎല്ലായ്പൊഴുംഞങ്ങളുടെഅടുക്കൽ
വന്നുകുറാനെക്കൊണ്ടുപറയുന്നു അതുകൊണ്ടുനമുക്കെന്തു—യാ
തൊരുത്തനുംതാന്താൻജനിച്ചജാതിയിൽനില്ക്കുന്നതുഅവ
ന്നുനന്നു—അന്യജാതിക്കാരുടെവാക്കുകെൾ്ക്കുന്നതിനാൽഒരുപ
കാരംഇല്ല—

അബ്ദു—ബുദ്ധിമാന്മാൎക്കഎല്ലാശാസ്ത്രങ്ങളെയുംഅറിഞ്ഞുകൊള്ളാം
രാമകെട്ടതുപറക

രാമ—അഛ്ശാഞാൻ‌കെട്ടതുപറയണമൊ

നരസി—അവന്റെമനസ്സുപൊലെചെയി–

രാമ—ആപാതിരിസായ്പഒരുവെദവാക്യംവിസ്തരിച്ചുപറഞ്ഞുഅ
താവിത്—ഭൂമിയിലുള്ളജനങ്ങൾ്ക്കെല്ലാംദെവരാജ്യത്തിന്റെ
ഒരുസുവിശെഷംസാക്ഷിക്കായിട്ടുഅറിയിക്കെണ്ടതാകുന്നു—
അറിയിച്ചുതീൎന്നശെഷം‌അവസാനംവരും

അബ്ദു—അവൻഈവാക്കിന്റെഅൎത്ഥംഎന്തുപറഞ്ഞു [ 9 ] നരസി—അവന്റെഅൎത്ഥംനശിച്ചുപൊകട്ടെകള്ളുംമാംസവുംഅനു
ഭവിക്കുന്നവൎക്കുഎത്രബുദ്ധിഉണ്ടുഒന്നാമത്‌ശബ്ദം കൂടഅറിവാ
ൻപാടില്ലഅറിവാറായെങ്കിലുംവിക്കിവിക്കിപറയുന്നു—

രാമ—അവൻപറഞ്ഞതിനെഞാൻവെണ്ടുവൊളംഅറിഞ്ഞുജനങ്ങ
ളുംഅറിവാന്തക്കവണ്ണം‌പറഞ്ഞു ഇപ്പൊൾഞാൻസ്പഷ്ടമായി
ട്ടുപറകയില്ല—

അബ്ദു—നല്ലതു-താൻപറയെണം.

രാമ— ആപാതിരിസായ്പതാഴയങ്ങാടിയിൽനിന്നുവന്നുകെളപ്പ
ന്റെവീട്ടിന്മുമ്പാകെഉള്ളആലിന്റെചുവട്ടിൽനിന്നുകൊണ്ടു
പ്രസംഗംചെയ്യുമ്പൊൾചിലശൂദ്രരും‌അവിടെചുറ്റുംനിന്നിരു
ന്നു—തന്റെജ്യേഷ്ഠന്റെമകൻപക്കിയും‌പിന്നെപത്തുമുപ്പ
തുജനങ്ങളുംവന്നുകൂടിനിന്നു—അപ്പൊൾകച്ചെരിക്കാർചി
ലർവന്നുഇതെന്തൊരുശാസ്ത്രംഭ്രാന്തന്മാരെപൊലെഎന്തിന്നു
നിന്നുകെൾ്ക്കുന്നുനില്ക്കെണ്ടാഎന്നുപറഞ്ഞുപരിഹസിച്ചു—അപ്പൊ
ൾഒരുഅരയമൂപ്പൻഅവരൊടുഎന്തിന്നുപരിഹസിക്കുന്നുഅ
വർഎല്ലാവരൊടുംശാസ്ത്രംഉപദെശിക്കുന്നുനിലവിളിക്കെണ്ടാ
എന്നുപറഞ്ഞുമിണ്ടാതെയാക്കിയപ്പൊൾ—പാതിരിസായ്പസ്നെ
ഹിതന്മാരെഅടങ്ങിക്കൊൾ്വീൻ—നിങ്ങൾകലശൽകൂടാതെഇരു
ന്നുവെങ്കിൽഅൎത്ഥംബൊധിപ്പിക്കാം‌പിന്നെനിങ്ങളുടെമനസ്സു
പൊലെചെയ്തുകൊൾ്വു—എന്നാറെഅനങ്ങാതെനിന്നുകൊണ്ടു
കെട്ടു—

നരസി—അബ്ദുള്ള—അവൻചതിയൻഎന്നു ഞാൻ മുമ്പിൽപറ
ഞ്ഞില്ലെചക്കരവാക്കുകൊണ്ടുഎല്ലാവരെയും‌വശത്താക്കിതന്റെ
പ്രസംഗംവിഴുങ്ങിച്ചുഎന്നുരാമൻ‌പറഞ്ഞുകണ്ടില്ലെ—

അബ്ദു—രാമആപ്രസംഗംഎന്നൊടുപറയെണംഞാങ്കെൾ്ക്കാം—

രാമ—പാതിരിസായ്പപറഞ്ഞത്എന്തെന്നാൽഎല്ലാജനങ്ങൾക്കുംദൈ
വംഒരുവനത്രെഈവെയിലുംആൾനിറഞ്ഞലൊകവുംനക്ഷ
ത്രസൈന്യംനിറയപ്പെട്ടിരിക്കുന്നആകാശവുംഇങ്ങിനെഎ [ 10 ] ല്ലാംപടെച്ചവൻഒരുവൻ‌അത്രെഅവൻഉടയവൻആകയാൽ
ശെഷംഎല്ലാംഉടമമനുഷ്യർപ്രജകൾസെവെക്കുള്ളആളുക
ൾതന്നെ—ഈഭൂമിയിലുള്ളമനുഷ്യാദികളിലുംപൎവതങ്ങളിലും
ആദിത്യന്ന്‌എത്രഉയരമുണ്ടായാലും‌വെളിച്ചത്തിന്നും‌എത്രവി
സ്താരം‌കണ്ടാലും‌അത്രയുംപടച്ചവന്റെദയ‌വലിയതും‌മനു
ഷ്യരിൽനിറയുന്നതും‌ആകുന്നു—പൂക്കൾവെയിൽ‌ഉദിക്കുമ്പൊൾ‌
തന്നെവിടൎന്നുസൂൎയ്യന്റെഗതിപൊലെമുഖം‌തിരിച്ചുതിരിച്ചുസു
ഗന്ധത്തെഅയച്ചുസെവിക്കുന്നുണ്ടു ജീവജാലം‌എല്ലാംവെ
ളിച്ചം‌കണ്ടുസന്തൊഷിച്ചുഒരൊഒച്ചഇട്ടുസ്തുതിച്ചു വരുന്നുണ്ടു—
സൃഷ്ടികൾ‌എല്ലാംസ്രഷ്ടാവെസെവിക്കുന്നുണ്ടു—എല്ലാറ്റിന്നും
തലയായമനുഷ്യൻ‌അങ്ങിനെചെയ്തുകാണുന്നില്ല— മറ്റെല്ലാ
റ്റിനെക്കാളുംഅറിവുണ്ടെങ്കിലുംദൈവത്തൊടുപരിചയം
ആകെണ്ടതിന്നുവാക്കുണ്ടെങ്കിലുംമനുഷ്യരുടെമനസ്സ്ദൈ
വത്തിങ്കലെക്ക്ചെല്ലുന്നില്ലഎറിയകരുണകളെഅനുഭവി
ച്ചിട്ടുംസ്തുതിക്കുന്നില്ല.ദൈവെഷ്ടംഅറിഞ്ഞിട്ടുംഅനുസരിച്ചു
സെവിക്കുന്നില്ല.എല്ലാവരിലുംവാത്സല്യമുള്ളവൻ‌ഒരുപൊലെ
വെയിലും‌മഴയും‌പൊഴിയിക്കുന്നതുകണ്ടിട്ടുംസന്തൊഷിക്കുന്നി
ല്ല—അതുകൊണ്ടുസുഖവുംകാണുന്നില്ലദുഃഖംവെണംജീവനുള്ള
വരായിട്ടല്ലമരിച്ചപന്തിയിൽകിടക്കുന്നുമഹത്വഹീനരുംഭ്രഷ്ട
ന്മാരുമായിനഷ്ടംതിരിയുന്നു—പിന്നെഈലൊകവുംസൎവ്വവ
ത്സലന്റെപണിയാകുന്നുഎങ്കിലുംദൈവരാജ്യംഅല്ലപിശാ
ചുകളുടെരാജധാനിഎന്നുപറവാൻസംഗതി ഉണ്ടുഇതുപ
രമാൎത്ഥംഎന്നറിഞ്ഞുകൊൾവിൻ.

നരസി—അതെല്ലാവൎക്കുംഅറിഞ്ഞുകൂടെഇതുഉപദേശിക്കെണ്ട
ന്നതിന്നുപാതിരിമാർവിലാത്തിയിൽനിന്നുവരെണമൊ—ഇപ്രകാ
രം‌പറയുന്നതിൽഒർഉപായംഉണ്ടെന്നുതൊന്നുന്നു—അങ്ങിനെ
അല്ലെഅബ്ദുള്ള.—

അബ്ദു—നരസിംഹപട്ടരെഞങ്ങളിൽഇപ്രകാരംകൌശലം നടത്തു [ 11 ] വാൻപാടില്ലഅള്ളവലിയവൻമഹമ്മദഅവന്റെനെബി
എന്നുള്ളതുസത്യം‌ഇതില്ലായ്മചെയ്വാൻ‌ആൎക്കും‌കഴികയില്ല

രാമ—അതിന്നുമുമ്പെപറഞ്ഞതുംഞാൻവഴിക്കെപറയാംതമ്പു
രാക്കന്മാർകുടികളുടെസൌഖ്യംവിചാരിക്കാതെദുഷ്ടബുദ്ധി
കളായിനടക്കുന്നു‌എങ്കിൽ‌പ്രജകൾദ്രൊഹംചെയ്തുചതിക്കും
വിധികൎത്താക്കന്മാർസത്യാസത്യങ്ങളെനൊക്കാതെസമ്മാനങ്ങ
ളെആഗ്രഹിച്ചുന്യായം‌അന്യായമാക്കിവെച്ചാൽവ്യാപ്തിക്കാ
ർദെവകളിലും‌ഒട്ടുംഭയം‌കൂടാതെ കള്ളസത്യംചെയ്തുനെർ
കെടുത്തുകളകയും—യജമാനന്മാർനിശ്ചയിച്ചമാസപ്പടികൊടു
ക്കാതെപണിഎടുപ്പിച്ചുവന്നാൽപണിക്കാർചതിച്ചും‌കട്ടും
ഊണുകഴിക്കും—കച്ചവടക്കാർ‌അധികവിലപറഞ്ഞുസാരമി
ല്ലാത്തചരക്കുകളെവിറ്റുകൊണ്ടാൽ‌അവൎക്കുതന്നെചെദം
വരും താന്താൻകുഴിച്ചതിൽതാന്തന്നെവീഴും—പലരാജ്യങ്ങ
ളിലും‌പ്രജകൾമത്സരിച്ചുരാജാവെകൊന്നുതങ്ങൾതന്നെവാ
ണുകൊൾ്വാൻനൊക്കുമ്പൊൾതമ്മിൽതമ്മിൽഅസൂയതൊന്നിഇ
ടഞ്ഞുകലഹച്ചുഴിപ്പീൽമുങ്ങിപ്പൊകയുംചെയ്തു—അതുപൊ
ലെമനുഷ്യർഏകഛത്രാധിപനായദൈവത്തൊടുമത്സരി
ച്ചുവരുന്നതിനാൽഒരൊപാപഫലങ്ങളെഅനുഭവിച്ചുവരു
ന്നു—ഗുരുജനങ്ങൾബാലന്മാരെനല്ലവണ്ണംശിക്ഷിച്ചുനടത്തു
ന്നില്ല—ശിഷ്യന്മാരുംഅവരെബഹുമാനിക്കുന്നില്ല—അഛ്ശ
നുംകാരണവനുംമക്കൾ്ക്കഒരൊദൊഷങ്ങളെപഠിപ്പിച്ചുകൊ
ടുക്കുന്നു—അതുകൊണ്ടുപ്രാപ്തിവരുമ്പൊൾമക്കൾ‌അവരെആ
ദരിക്കുന്നില്ല—പുരുഷൻസ്ത്രീമുഖത്തെനൊക്കുന്നുഅവളുംഅ
ന്യകൈപിടിച്ചുഅവന്റെമുതൽചെലവാക്കിക്കളയുന്നത്
ആശ്ചൎയ്യമൊ—ഒരുകുഡുബത്തിലെആളുകൾതമ്മിൽപിണ
ങ്ങിഅന്യൊന്യംമുടിച്ചുകളഞ്ഞുവരുന്നു—ഒരൂരിലെ കുടിക
ൾതങ്ങളിൽചെരാതെവ്യാജംപ്രവൃത്തിച്ചുകിടക്കുന്നു—ഓരൊജാ
തിക്കാരുംദെശക്കാരം‌അപ്രകാരംതമ്മിൽതമ്മിലുംഇടവലത്തു [ 12 ] ള്ളവരൊടുംഇടഞ്ഞുകൊണ്ടുപടകൂടിനശിച്ചുപൊകുന്നു—അയ്യൊ
ഒരുദൈവത്തിൽനിന്നുജനിച്ചുജ്യെഷ്ഠാനുജന്മാരായിഒരുമി
ച്ചുപാൎക്കേണ്ടുന്നവർ‌എത്ര‌ജാതികളായി‌ഭെദിച്ചു–ഏകശരീരമാ
യതിനെ‌എത്രഖണ്ഡമാക്കിമുറിച്ചുനിസ്സാരമാക്കിവരുന്നുണ്ടു—

നരസി—അബ്ദുള്ളാകണ്ടൊഞാൻ‌പറഞ്ഞതുസരിഅല്ലെ‌അവൻ‌മു
മ്പെപറഞ്ഞതുഒരുവിധമാകുന്നുഇപ്പൊൾചൊല്ലിയതുവിചാരി
ച്ചാൽ‌എല്ലാംഒന്നാക്കെണം‌എന്നഭാവം‌കാണുന്ന–ചതിയൻ
തന്നെ—

രാമ—അപ്പാഅവൻ‌ചതിയൻ‌എങ്കിൽ‌ആപാതിരിസായ്പിന്റെ
വീട്ടിൽപൊയിഇങ്ക്ലീഷ്‌മുതലായതുപഠിക്കെണംഎന്നുഎന്നൊ
ടുപറഞ്ഞതുഎങ്ങിനെ–പാതിരിയെകണ്ടാൽഎഴുനീറ്റുസ
ലാംചെയ്തുമൎയ്യാദപൊലെബഹുമാനിച്ചുവരുന്നതുഎങ്ങിനെ

നരസി—മതി മതി സ്വസ്ഥമായിരു—

രാമ—അബ്ദുള്ളകെൾ്ക്കസായ്പപിന്നെപറഞ്ഞു—ആദിയിൽദൈവം
മനുഷ്യരെഉണ്ടാക്കിയപ്പൊൾഒരാണുംപെണ്ണുമായിട്ടുണ്ടാക്കി
–ഇപ്പൊൾ‌ഒരാൺഎറിയപെണ്ണുങ്ങളെകെട്ടിവരുന്നുണ്ടു– ആ
ണുങ്ങൾ‌എല്ലാം‌സ്ത്രീഗൎഭത്തിൽ‌നിന്നുജനിക്കുന്നു–എങ്കിലുംസ്ത്രീ
കളെഒരുപൊലെനടത്താതെയുംബുദ്ധി‌ഒന്നുംഉപദെശിക്കാ
തെയുംകൂടഭക്ഷിക്കയും‌മറ്റും‌മാനം‌ഒന്നും‌കാട്ടാതെയുംപശു
ക്കളെപൊലെകൊള്ളക്കൊടുക്കമുതലായതുചെയ്തുവരുന്നു
ണ്ടു—ഓരൊരാജ്യംനശിച്ചുപൊവാൻ‌കാരണംഇതുതന്നെ—വീ
ടുകൾതൊറുംദൈവമൎയ്യാദയെകരുതിക്കൊള്ളുന്നില്ലഎങ്കി
ൽ‌ഊരും‌നാടുംനന്നായിവരികയില്ല–

നരസി—ഛീ–ഛീ–അബ്ദുള്ളസാരംഇല്ല–ഹാഹാ

രാമ—അയ്യൊഈദെശക്കാർസകലത്തിന്നുംപ്രകാശംകൊടുക്കു
ന്നദൈവത്തെകാണാതെപകലിൽ‌കണ്ണുകാണാത്തകൂമ
നെപൊലെപാൎക്കുന്നു–ബുദ്ധിക്കെടാകുന്നരാത്രിയിൽ‌ഉൾ്പ്പെ
ട്ടുകണ്ണുചിമ്മിതുറന്നുഅല്പപ്രകാശമുള്ളനക്ഷത്രങ്ങളെപൊ
ലെകണക്കില്ലാലാത്തശക്തി ഭൂതങ്ങളെയും‌കണ്ടുദൈവങ്ങൾഎ [ 13 ] ന്നുവെച്ചുസെവിക്കുന്നു—അയ്യൊഇപ്രകാരംമനുഷ്യർസന്തൊഷം
സ്നെഹംഭക്തിസമാധാനംസുഖംതുടങ്ങിയുള്ളവറ്റെവിട്ടുദെവസ്തു
തിയെയുംതള്ളിക്കളഞ്ഞുലൊകത്തിൽഗൎവ്വം‌പകവ്യഭിചാരം—ച
തി—കളവു—കുല—ദൂഷണം‌മുതലായപാപങ്ങളെനിറെച്ചുദുഃഖം
കഷ്ടം‌പീഡരൊഗം‌മരണം‌മുതലായസമുദ്രത്തിൽമുഴുകികിട
ക്കുന്നു—അയ്യൊഇതെല്ലാംല്ലാംകണ്ടാൽദൈവത്തിന്റെരാജ്യം‌ഇ
ത്എന്നുപറയാമൊ—

നരസി—നീപാതിരിയായിപ്പൊയൊ—ഭ്രഷ്ടനിന്റെദൈവങ്ങൾ്ക്കും
ജാതിക്കുംവിരൊധമായവാക്കുകൾകെട്ടിട്ടുംസന്തൊഷത്തൊ
ടു കൂടിപറയുന്നുവൊ—അവന്റെപ്രസംഗം‌പുഴയിൽവീഴ
ട്ടെഅവന്റെവാക്കെല്ലാംവ്യാജംതന്നെ—

അബ്ദു—നരസിംഹപട്ടരെനിങ്ങൾപറയുന്നതുശരിയല്ല—അവൻശ്ര
ദ്ധയൊടെകെൾ്ക്കകൊണ്ടുപറയുന്നു—അത്രതന്നെപറയുന്നതു
സത്യം—ജനങ്ങൾസത്യദൈവത്തെവിട്ടുഅവന്റെവാക്കുകെ
ൾ്ക്കാതെപലവിഗ്രഹങ്ങളെവെച്ചുപൂജിക്കുന്നതുകൊണ്ടുഈനാ
ടുവഷളായിപ്പൊയി—സുല്താന്റെകാലത്തുഅമ്പലങ്ങളെചുട്ടു
ബിംബങ്ങളെതകൎത്തുജനങ്ങളെചെലയിൽകൂട്ടിക്കൊണ്ടി
രുന്നപ്പൊൾരാജ്യത്തിന്നുസങ്കടംതീരെടുണ്ടതിന്നുഅടുത്തിരുന്നു
കുമ്പിഞ്ഞാർവന്നതിന്റെശെഷം മുമ്പിലത്തെപൊലെക്ഷെ
ത്രങ്ങളെഉണ്ടാക്കിപൂജമുതലായാഴിയന്തരത്തിന്നുസ ഹാ
യംചെയ്തുരാജ്യത്തെകെടുത്തുവരുന്നുഉള്ളതല്ലെ—

സരസി—ഉള്ളതല്ലെഎന്നുഎന്തുപറയുന്നു—നീകഴിഞ്ഞആണ്ടിൽമ
ക്കത്തുപൊകുമ്പൊൾഇപ്രകാരമുള്ളവാക്കുകെട്ടുവൊഈസൎക്കാ
ർനല്ലതുതന്നെഅവൎക്കുനന്മവരട്ടെഎനിക്കുമാസം൧ക്കു൨൦൦
ഉറുപ്പികതരുന്നല്ലെ മറ്റെതുകൊണ്ടുഎനിക്കുഎന്തുഎനി
ക്കുംനിണക്കും‌എന്തുഇപ്പൊഴത്തെനടപ്പുകലിയുഗത്തിന്നുമതി
കലിയുഗത്തിങ്കൽ‌പാപം‌പുണ്യം‌തന്നെ‌പുണ്യം‌പാപംതന്നെസ്ത്രീ
ഭൎത്താവിന്നുവിഷംകൊടുക്കട്ടെമകൾഅമ്മയുടെമുഖത്തുതുപ്പ
[ 14 ] ട്ടെ ബ്രാഹ്മണർമാംസം‌തിന്നൊട്ടെ കള്ളും‌കുടിക്കട്ടെ‌ഇതുഎ
ല്ലാംകലിയുഗത്തിന്റെധൎമ്മം‌അത്രെ.

അബ്ദു—ഛീഛീനിങ്ങൾ‌എന്തുപറയുന്നുഇപ്രകാരമുള്ളവാക്കുമകൻ
കെൾ്ക്കെപറയാമൊനിങ്ങൾ്ക്കനല്ലതല്ലവലിയവർ‌ഇപ്രകാരം‌നട
ന്നാൽ‌മതി കുട്ടികളെവഷളാക്കരുതു—നിങ്ങളുടെ‌അഭിപ്രായം
ഞാൻ‌അറിയുന്നു—രാമൻ‌നല്ലവഴിയിൽ‌നടക്കട്ടെ—രാമപാതിരി
പറഞ്ഞത്‌എന്തു—

നരസി—മതി മതി നെരമായിഒരുനാഴികെക്കകം‌ഉണ്മാൻപൊ
കെണം‌ഇങ്ങിനത്തെവാക്കുകെട്ടാൽചൊറുചൊറാകയില്ല—

അബ്ദു—രാമ ചുരുക്കത്തിൽ‌പറയൂ

രാമൻ—പാതിരിസായ്പ്‌അതെല്ലാം‌പറഞ്ഞുചുറ്റുംനില്ക്കുന്നവരെനൊ
ക്കി നിങ്ങളും‌പാപം‌ചെയ്തുദുഃഖപ്പെടുന്നുലൊകാവസ്ഥ‌ഇപ്രകാരം
അല്ലയൊ‌എന്നുകെട്ടാറെജനങ്ങൾ‌പറഞ്ഞുരാജ്യമൎയ്യാദ‌ഇപ്ര
കാരം‌നടന്നുവരുന്നു—അപ്പൊൾപാതിരിനിങ്ങളുടെമനസ്സുഎ
ങ്ങിനെപാപവുംദുഃഖവും‌ഇല്ലാതിരിക്കെണമൊ‌എന്നുചൊദിച്ച
പ്പൊൾ‌അതെഎന്നുജനങ്ങൾ‌പറഞ്ഞു—പാതിരിയും‌പറഞ്ഞുഎ
ന്റെനാട്ടുകാരും‌അപ്രകാരം‌തന്നെ‌വിചാരിക്കുന്നുഅതല്ലാ
തെദൈവത്തിന്റെവിചാരവും‌അങ്ങിനെതന്നെപാപവുംപാപ
ഫലങ്ങളും‌ഇല്ലാതാക്കിതരാംഎന്നുവെദവാക്യത്തിൽ‌വളരെപ
റഞ്ഞിരിക്കുന്നു—

നരസി—അബ്ദുള്ളകെട്ടുവൊബുദ്ധിയില്ലാത്തവരെആസായ്പപറഞ്ഞു
ഭ്രമിപ്പിച്ചുകണ്ടൊളുമൊശം‌വരുവാറായി സൂക്ഷിച്ചിരുന്നൊളു

അബ്ദു—നരസിംഹപട്ടരെഞാൻസൂക്ഷിച്ചുഈവാക്കുസത്യംതന്നെ—ബിം
ബങ്ങളെപൂജിക്കുന്നതുവലിയദൊഷം—മഹമ്മതിനെവിശ്വസി
ക്കെണം‌മക്കത്തുപോകെണം‌ധൎമ്മം‌ചെയ്യെണംനൊമ്പെടുക്കെണം
എന്നാൽ‌സ്വൎഗ്ഗംകിട്ടും‌ഇതുതന്നെപ്രമാണംകല്ലും‌മരവും‌കൊണ്ടു
നിങ്ങൾ്ക്ക‌എന്തകാൎയ്യം—

നരസി—അബ്ദുള്ളകല്ലും‌മരവും‌സാരംഅല്ലഎന്നും‌ഉറപ്പു‌കൊണ്ട
[ 15 ] ത്രെനിവൃത്തിഉള്ളൂഎന്നുംഞാൻഎപ്പോഴുംപറഞ്ഞുവല്ലൊ.

അബ്ദു— കല്ലിലുംമരത്തിലുംഉറെപ്പുവെച്ചാൽഎന്തുഫലംകളവുപ്രമാണി
ച്ചാൽസത്യമാകുമൊബിംബത്തെദൈവംഎന്നുപറഞ്ഞാൽദൈ
വത്വംഉണ്ടാകുമൊ—

നരസി— അങ്ങിനെഅല്ല–ഞങ്ങൾ അങ്ങിനെ ഉറപ്പിക്കുന്നില്ല ഭഗവാനി
ലുംഈശ്വരനിലുംഭക്തി വെണംഅവർഅത്രെപാപത്തെനിവൃ
ത്തിക്കുന്നു–

അബ്ദു— നരസിംഹപട്ടരെനിങ്ങൾവിചാരിക്കുന്നുബ്രഹ്മാദിദെവക
ൾതന്നെഎത്ര പാപങ്ങൾചെയ്തിരിക്കുന്നു– അപ്രകാരമുള്ളവ
ർപാപനിവൃത്തിക്കുമതിയാകുമൊ

നരസി— ഉണ്ണിപറഞ്ഞുകൊടു

രാമ‌ൻ— ഞാൻഒരുവാക്കുപറയുന്നു–ഞാൻഅല്പമതിഎങ്കിലുംഒന്നു
ചോദിക്കാമൊ–

അബ്ദു— പറയൂരാമഅതുകൊണ്ടുഒന്നുംവിചാരിക്കെണ്ടാ–

രാമ— അച്ശന്റെവഴിഎനിക്കറിയാംഅതുദുഷ്ടതചെയ്തദെവ
കളെഉറപ്പിച്ചുതീൎത്ഥയാത്രചെയ്താൽപാപനിവൃത്തിയാകുംഎ
ന്നത്രെ– നിങ്ങളുടെവെദംഞാൻ നല്ലവണ്ണംഅറിയുന്നില്ലമഹ
മ്മതിനെഉറപ്പിച്ചുമക്കത്തിന്നുപൊയിധൎമ്മം ചെയ്യുന്നവൎക്കനിവൃ
ത്തിവരുംഎന്നുള്ളതുനിങ്ങളുടെവഴിഅങ്ങിനെഅല്ലെ

അബ്ദു— അതെപറയൂ

രാമ— പാപംപൊക്കുവാൻആരണ്ടുവഴിയുംഒന്നുതന്നെഎന്നു
തൊന്നുന്നു–

അബ്ദു— എനിക്കുംഅവൎക്കുംഒരുദൈവംഎന്നുനീപറയുന്നുവൊ

രാമൻ— ഒന്നല്ലകെൾ്ക്കപാപികളായദൈവങ്ങൾപാപത്തെപൊക്കു
വാറില്ലഎന്നു താൻപറഞ്ഞുവല്ലൊമനുഷ്യനായിജനിച്ചമഹ
മ്മതിന്നുകഴിയുമൊഅവൻ മനുഷ്യനല്ലെപാപംചെയ്തില്ല
യൊപറയൂ–

അബ്ദു— മതിരാമഎന്തുപഠിച്ചുദിവസംപ്രതിപാതിരിയുടെഅടു [ 16 ] ക്കെപൊയിഇതാകുന്നുപഠിക്കുന്നതുനിങ്ങളെയുംഞങ്ങളെയും
ഇവൻചതിക്കുംനൊക്കികൊള്ളു–

നരസി— ചതിക്കട്ടെഅന്നുനൊക്കികൊള്ളാംഇപ്പൊൾനീഅവ
നൊടു ഉത്തരംപറസൂക്ഷിച്ചുകൊള്ളു–

അബ്ദു— തനിക്കുപറവാനുള്ളതിനെപറഞ്ഞുകഴിഞ്ഞാൽഞാനുംപ
റയാം–

രാമ— അബ്ദുള്ളഞാൻപറഞ്ഞുകഴിഞ്ഞുതാൻഉത്തരംപറയുന്നില്ല
എങ്കിൽഇനിഒരുവാക്കുണ്ടുഅതിന്നുഉത്തരംപറയുമായിരി
ക്കുംമനസ്സുണ്ടെങ്കിൽപറയാം

അബ്ദുള്ള— വരട്ടെ–വരട്ടെ

രാമൻ— യെശുഎന്നുള്ളപെർകെട്ടിട്ടുണ്ടൊഅവനുംനെബിയല്ലൊ–

അബ്ദു— അഹാഈസതന്നെഅവൻനെബിനെർതന്നെറസൂലെഒഴി
ച്ചു എല്ലാമഹാത്മാക്കളെക്കാളുംഅവൻവലിയവൻതന്നെലൊ
കാവസാനത്തിങ്കിൽഅവൻവന്നുഎല്ലാവരുടെയുംന്യായംവിസ്ത
രിക്കും–

രാമൻ– ഈസനെബിപറഞ്ഞവാക്കുകളവൊ

അബ്ദു— ഹൊരാമഅപ്രകാരംഉള്ളമഹാത്മാക്കൾവ്യാജംപറയുമൊ
അവൻപറഞ്ഞിരിക്കുന്നതെല്ലാംസത്യംതന്നെ–

രാമ— ആയെശുതാൻദൈവപുത്രൻഎന്നുപറഞ്ഞുഅതുവ്യാജ
മൊ–

അബ്ദു— അവൻഅങ്ങിനെപറഞ്ഞുഎന്നുഒരുനാളുംവിശ്വച്ചുകൂ
ടാ– അവന്റെശിഷ്യന്മാർചതിവായിഅപ്രകാരംപറഞ്ഞിട്ടുണ്ടാ
യിരിക്കും–

രാമൻ— അങ്ങിനെഇഞ്ചീലിൽആവാക്ക്എഴുതിഇരിക്കുന്നത് നീക
ണ്ടില്ലെഞാൻകണ്ടിട്ടുണ്ടു–

അബ്ദുള്ള— അവന്റെശിഷ്യന്മാർഇഞ്ചീൽഎല്ലാംമാറ്റിവഷ
ളാക്കിഇരിക്കുന്നു– [ 17 ] രാമൻ— അബ്ദുള്ളയെശുവിന്റെവാക്കെല്ലാംകെട്ടുകൊണ്ടുഅവന്റെ
ശിഷ്യന്മാർകളവായെഴുതിഎന്നുപറയുന്നുവൊ

അബ്ദു— എന്റെചെവികൊണ്ടുഞാൻകെട്ടില്ലഎന്നറിയാംഅല്ലൊ

രാമ— ഇഞ്ചീൽയവനഭാഷയിൽഎഴുതിയിരിക്കുന്നുഅതുതാൻക
ണ്ടിട്ടില്ലയൊ–

അബ്ദു— ഞാൻകണ്ടിട്ടില്ലഅറിഞ്ഞിട്ടുണ്ടു–

രാമൻ— വായിക്കാതെഅറിഞ്ഞിരിക്കുന്നതുഎങ്ങിനെ– നിന്റെകുറാൻഎങ്കിലും വായിച്ചിട്ടുണ്ടൊ–അറവിഅറിയുമെല്ലൊ

അബ്ദു— അറവിഎനിക്കറിഞ്ഞുകൂടാ–

രാമ— ഹൊഇതാശ്ചൎയ്യംതന്നെഇഞ്ചീലെങ്കിലുംകുറാനിലെലുംവാ
യിക്കാതെയും യെശുവെകാണാതെയുംഅവന്റെശിഷ്യന്മാരു
ടെഎഴുത്തുനൊക്കാതെയും ഇങ്ങിനെപറയുന്നത്എന്തു– ഹൊഈ
ദിക്കിലുള്ളമുസല്മാനതിൽതാൻവളരെപഠിച്ചിട്ടുള്ളവൻഎന്നു
എല്ലാവരുംപറയുന്നു–താൻഅറിയുന്നില്ലെങ്കിൽമറ്റുള്ളവർ
എന്തറിയും–

അബ്ദു— അയ്യൊഉണ്ണിപ്രായംഏറിയവരെപരിഹസിക്കാമൊബു
ദ്ധിമാൻ എന്നുവിചാരിച്ചുംനിന്ദിക്കരുതു–

നരസി— അബ്ദുള്ളഈപറയുന്നതുശരിയല്ലെ–ചൊടിക്കെണ്ടാഉത്ത
രം പറയെണംരാമൻആപാതിരിപറഞ്ഞത് ശ്രദ്ധയൊടെ
കെട്ടുസൂക്ഷ്മമായി ഗ്രഹിച്ചുകൊണ്ടുപറയുന്നു–

അബ്ദു— ആകട്ടെഇപ്പോൾഉത്തരംപറയെണ്ടതിന്നുസമയംഇല്ലരാത്രി
യായി അവർചെയ്തപ്രസംഗംപറകപിന്നെഎന്തു

രാമൻ— അതുപറയാംപാപവുംകഷ്ടവുംവരരുതുഎന്നുഎല്ലാവരു
ടെയും വിചാരംആകുന്നുപാപവുംകഷ്ടവുംഅരുതുഎന്നുദൈവം
കൂടവിചാരിക്കുന്നു– ആവാക്കുഭൂലൊകത്തിലുംപരലൊകത്തിലും
ഒരുപൊലെനടക്കുന്നു– പാപവുംകഷ്ടവുംപൊക്കെണംഎന്നു
എല്ലാ മതങ്ങളിലുംഒന്നുപൊലെപറയുന്നുണ്ടുഅതിന്നുനിവൃത്തി
ചെയ്യെണ്ടതിന്നു മൂന്നുവഴികളെപരീക്ഷിക്കുന്നു– [ 18 ] നരസി— മതി രാമഎന്തിന്നുമിനക്കെടാതെപാപംകഷ്ടംകഷ്ടംപാപം
എന്നുതത്തപൊലെപറയുന്നു–

രാമൻ— ഒന്നാമതുകെൾ്ക്കലൌകികംആശ്രയിക്കുന്നവർകഷ്ടം
പൊക്കിയാൽ പാപംതീൎന്നുഎന്നുവെച്ചുകഷ്ടംപൊക്കെണ്ടതിന്നു
ഒരൊരൊദോഷംചെയ്യുന്നു– എങ്ങിനെഎന്നാൽധനവാന്മാ
രൊടുകട്ടു കവൎന്നുദ്രവ്യംകൊണ്ടുസാധുക്കൾ്ക്കുധൎമ്മംചെയ്താൽപാ
പംപൊയിഎന്നുനിരൂപിക്കുന്നു– പകെച്ചാൽപകെക്കു പരി
ഹാരമായ്വരുംകൊന്നവരെ കൊന്നാൽഅപ്രകാരവുംതന്നെ
ഏഷണിപറഞ്ഞവരെഅധികകുരള പറഞ്ഞുശിക്ഷിച്ചുകൊ
ണ്ടാൽചിത്തംകുളുൎപ്പിക്കും– സത്യദൈവത്തോടുഎറിയദ്രൊഹ
ങ്ങളെചെയ്തകൊണ്ടുകള്ളദെവകളെ പ്രതിഷ്ഠിച്ചുശാന്തികല്പി
ക്കുന്നുണ്ടു– ഇപ്രകാരംദൊഷംതീൎക്കെണ്ടതിന്നുഅധികദൊ
ഷംചെയ്യുന്നതുതന്നെവഴി യാകുന്നുഎന്നുലൌകികമതം– ഈ
വഴിനിസ്സാരം– രണ്ടാമതുസത്യവാന്മാർഅങ്ങിനെഅല്ല. ദുഃഖ
ങ്ങൾഎപ്പെൎപ്പെട്ടതിന്നുംപാപംതന്നെകാരണം– പാപംമാറി
യാൽദുഃഖവുംകൂടനീങ്ങുംഎന്ന്സത്യപ്രകാരംനിശ്ചയിച്ചുപാ
പംപൊക്കുവാനായിപഞ്ചാഗ്നിമുതലായഘൊരതപസ്സുആചരി
ച്ചുയൊഗംഅഭ്യസിച്ചുംഅന്നവസ്ത്രാദികളെവൎജ്ജിച്ചുംസന്യാ
സംചെയ്തുകഷ്ടിച്ചുംവരുന്നുണ്ടു– അതുവുംനിഷ്ഫലം– ആൎക്കുംസ
ഹായംചെയ്യാതെസ്നെഹംഉപെക്ഷിച്ചുതന്നെതാൻമാത്രംനൊ
ക്കിനടക്കുന്നതിൽഎന്തൊരു പുണ്യം– കുളത്തിൽവീണുമുങ്ങു
ന്നപൈതലിനെയൊഗികൾകണ്ടാലുംസ്വസ്ഥരായിപാൎക്കുംക
ൺകാണാതെപൊയഅച്ശനെഎങ്കിലുംകുഴിയിൽവീണാലും
കരേറ്റുകയുംഇല്ലദീനക്കാരെനൊക്കുകയില്ലഅറിയാത്തവ
രെ നടത്തുകയില്ല ദുഃഖിതന്മാരോടുആശ്വാസവാക്കുഒന്നും
പറകയുംഇല്ല– ദൈവംസ്നെഹംആകുന്നു– തപസ്സല്ലസ്നെഹംക
ണ്ടാൽപ്രസാദംഉണ്ടു– ആകയാൽനിശ്ചലവൈരാഗ്യംകൊണ്ടെ
ങ്കിലുംലൊകത്തിലെകഷ്ടംചുരുങ്ങിപൊകയില്ലപാപംകുറ [ 19 ] ഞ്ഞുപൊകയുംഇല്ല.ശെഷംജനങ്ങൾസന്യാസികളെകണ്ടാൽ
അയ്യൊ എങ്ങിനെത്തതപസ്സുഇപ്രകാരംഞങ്ങളാൽകഴിക
യില്ലഎന്നുംഇവന്നു ധൎമ്മംകൊടുത്താൽഎന്റെപാപത്തിന്നുനി
വൃത്തിവരുംഎന്നുംഊഹിച്ചുഓരൊന്നുകൊടുത്തുദ്രവ്യംഉണ്ടെ
ങ്കിൽസംശയംകൂടാതെഅധികപാപങ്ങളെചെയ്തുകൊള്ളും
എന്നാൽ അവരുടെപുണ്യങ്ങളെകൊണ്ടുമറ്റവരുടെപാപം
എറിവരുന്നുണ്ടല്ലൊ–തങ്ങളുടെപാപംനീങ്ങുന്നതുംഇല്ലസമു
ദ്രത്തിലെവെള്ളംനാലുപുറവുംകരെക്കടിച്ചുതുള്ളിതുള്ളിയാ
യിപ്പാറിഉണങ്ങുന്നുഎങ്കിലുംസമുദ്രംകുറഞ്ഞുപൊകുന്ന പ്രകാ
രംകാണ്മാനില്ല–

നരസി— നെർതന്നെയൊഗികളുംസന്യാസികളുംചതിയന്മാർഅ
ത്രെ–എന്നെയുംഒരുത്തൻഒരുപൊടികാണിച്ചുചതിച്ചിരിക്കു
ന്നു– കള്ളന്മാർഅല്ലാത്തവർഉണ്ടെങ്കിൽമൂഢന്മാർഎന്നെ
വെണ്ടുസ്നാനംഉപവാസംയൊഗംധൎമ്മംമുതലായതിനാൽപാ
പം പൊകുന്നില്ലഎന്നുഞാൻഗ്രഹിച്ചപ്പൊൾഈദെഹത്തെ
ആവൊളംസെവിച്ചുപണംസ്വരൂപിച്ചുതുടങ്ങിഇരിക്കുന്നെട
ത്തൊളംസൌഖ്യംവേണംമരിച്ചതിൽപിന്നെഎന്തുവരും
ആൎക്കറിയാംകൎമ്മഫലംഒരുനാളും അനുഭവിപ്പാറില്ലഎന്നു
എന്റെപക്ഷം–

അബ്ദു— ബ്രാഹ്മണഎന്തൊരുവാക്കുവാനത്തിൽഇതുവ്യാജം
എന്നുതെളിയാറാകും

നരസി— അബ്ദുള്ളനിന്റെവാക്കുവ്യാജംഎന്നുഎനിക്ക്ഇഹ
ലൊകത്തിൽ തന്നെഅറിയാംരാമനീപറ

രാമൻ— പറയാം– മൂന്നാമത്തെവഴിഎന്തെന്നാൽഒരൊവംശ
ത്തിൽ ശ്രെഷ്ഠരായഋഷികൾമുതലായവർഒരൊരുത്തൻ
തന്നെത്താൻനൊക്കുന്നതുനന്നല്ലവലിയജാതികൾക്കുംഒ
രൊഭാഷക്കാൎക്കുംവെണ്ടുന്നഗുണംവിചാരിക്കേണംഎന്നിട്ടു
ധൎമ്മശാസ്ത്രങ്ങളെഉണ്ടാക്കിഅതിൽനീതിവഴിയെകാണിച്ചു [ 20 ] പാപങ്ങൾ്ക്കഒരൊശിക്ഷാപ്രായശ്ചിത്തങ്ങളെയുംകല്പിച്ചുരാ
ജ്യം നന്നാക്കെണ്ടുന്നതിന്നുഭയംനന്നപ്രയൊഗിക്കയുംചെയ്തു–
പാപത്തെയും ദുഃഖത്തെയുംഇല്ലായ്മചെയ്വാൻകഴിവില്ലഎങ്കി
ലുംഇങ്ങിനെഉള്ളബുദ്ധിമാന്മാർനിയമിച്ചതുമനുഷ്യർചമെച്ച
മൂന്നുവഴികളിലുംഉത്തമമായതു–

നരസി— അബ്ദുള്ളാആമ്ലെച്ശൻഞങ്ങളുടെഋഷികളെവൎണ്ണിച്ച
തുംകൊണ്ടുഇനി ദൂഷണവുംപറയുംഎന്നുതൊന്നുന്നു– എന്നാലും
ഈവാക്കുസാരംഅല്ലഋഷികൾവിചാരിച്ചുവെച്ചചട്ടംനല്ലതു
തന്നെകുറവൊന്നുംഇല്ല– അതിൽനടക്കുന്നവരെമാത്രംകാണു
ന്നില്ല– അതിവരുടെതെറ്റല്ലാതെഋഷികൾക്കുകുറ്റമായിവരി
കയില്ല–

രാമൻ‌— അപ്പൻപാതിരിപൊലെആയിഎന്നുതോന്നുന്നു– അ
ഭിപ്രായംഇതുതന്നെഋഷികൾനെർവഴികല്പിച്ചെങ്കിലുംഞാൻ
ഞാൻഅതിൽനടക്കെണംഎന്നുള്ളമനസ്സുണ്ടാക്കുവാൻഅവൎക്കുപ്രാ
പ്തിപൊരാ– ഇതുദൈവത്തിന്നുംകൂടവിഷമംഅവനുംതനി
ക്കഒരുജാതിയെ എടുത്തുദൈവസ്നെഹംമനുഷ്യസ്നെഹംഎ
ന്നിങ്ങിനെപ്രധാനവെപ്പുകൾ ഉള്ളൊരുധൎമ്മശാസ്ത്രംകല്പിച്ചു
യഹൂദർഎന്നആവംശത്തൊടുഎറിയഉപകാരങ്ങളെയുംശി
ക്ഷകളെയും പ്രവൃത്തിച്ചുനിത്യംതൌരത്തഎന്നആന്യായപ്ര
മാണത്തെഒൎപ്പിച്ചുഎങ്കിലുംതനിക്കവിഹിതമായമനസ്സുഅവ
രിൽഉണ്ടാക്കുവാൻകൂടാതെആയിപൊയി– അബ്ദുള്ളതൌ
രത്തിനെവായിച്ചുവൊ–

അബ്ദു— അതുഞങ്ങൾവായിപ്പാറില്ലപറഞ്ഞുകേട്ടിട്ടുണ്ടു

രാമ— ശിക്ഷകൾഎത്രകല്പിച്ചാലുംഹൃദയത്തിന്റെഉള്ളിൽജ
നിച്ച ദുൎവ്വിചാരങ്ങളെഎങ്ങിനെശിക്ഷിക്കെണ്ടുമാറാത്തമനഃ
കാഠിന്യത്തിന്നുഎന്തുഔഷധംപറ്റുംഉള്ളംനൊക്കുവാൻഒരാ
ൾ്ക്കുമാത്രമെകഴിയുംമനുഷ്യൎക്കു ആൎക്കുംവഹിയാ– സകലപാപത്തി
ന്റെഉറവുമനസ്സിൽആകകൊണ്ടുപാപത്തെഎങ്ങിനെ നിറുത്തെ [ 21 ] ണ്ടു– പുഴയുടെഒഴുക്കുതടുത്തുചിറകെട്ടിയാലുംചിലദിവസംവെള്ളം
കയറിനിറഞ്ഞുനിന്നുപൊയാലുംപിന്നെഒഴുകാതെകണ്ടുവറ്റിപ്പൊ
കുമൊ ചിറയിൽകവിഞ്ഞുഒഴുകിനാലുപുറവുംനശിപ്പിക്കെയുള്ളു
ഉറവിനെഅത്രെ തടുത്തുവെക്കെണ്ടതുപാപത്തിന്റെഉ
റവുമനസ്സിൽആകകൊണ്ടുഹൃദയം നിൎമ്മിച്ചസൎവ്വജ്ഞനായദൈ
വത്തിന്നല്ലാതെആഉറവുഅടക്കുവാൻകഴിയുന്നതല്ല– അതുകൊ
ണ്ടുശാസ്ത്രവഴിയുംഋഷികല്പിതവുംപൊരാദൈവത്തിന്റെഉൾ
ക്രിയവെണംപിന്നെഋഷികൾഒരുവംശത്തിന്നുമാത്രംശുദ്ധിവ
രുത്തെണം എന്നുവെച്ചുആൎയ്യാവൎത്തംപുണ്യഭൂമിമദ്ധ്യ
ദെശംഎന്നുംസൎവ്വദിക്കുകളിലും വെച്ചുഇതുതന്നെഉത്തമംഎന്നും
പ്രശംസിച്ചുവരുന്നതിനാൽപുറത്തുള്ള ജാതികളെമ്ലെച്ശർ
എന്നുനിരസിപ്പാൻസംഗതിവരും–അപ്രകാരമായാൽആമ്ലെ
ച്ശന്മാർകയൎത്തുകൊണ്ടുആക്രമിച്ചുജയിച്ചുരാജ്യത്തെവശമാക്കി
അടക്കിയാൽപുരാണമൎയ്യാദകളെനീക്കിസ്വധൎമ്മത്തെ നടത്തി
വാഴുംഅല്ലൊ– ഈഭാരതഖണ്ഡത്തിലുംഅപ്രകാരംസംഭവിച്ചു
അതുകൊണ്ടുംലൌകികന്മാർസത്യവാന്മാർഋഷികൾഇങ്ങിനെ
മൂന്നുകൂട്ടർവിചാരിച്ചവഴികളിൽപാപവുംകഷ്ടവുംഇല്ലാതാകുന്ന
പ്രകാരംകാണുന്നില്ല.

അബ്ദു— രാമറസൂലള്ളമഹമ്മതഉണ്ടല്ലൊഅവൻപരമാൎത്ഥംഉ
പദെശിച്ചത്ഒരു രാജ്യത്തിന്നല്ലഎല്ലാജാതികൾ്ക്കുംകൊള്ളാ
കുന്നതുതന്നെ– അതുകൊണ്ടുഎല്ലാവരെയുംചേലയിൽകൂട്ടെണം
എന്നുതന്റെആളുകളൊടുപറഞ്ഞിരിക്കുന്നുഅതുദൈവകാ
ൎയ്യംഈഅല്പ മനുഷ്യർതാന്താന്റെദെശത്തെയുംജാതിയെ
യുംഭാഷക്കാരെയുംവിചാരിക്കുന്നുഎല്ലാവരെയുംസൃഷ്ടിച്ചുര
ക്ഷിച്ചുവരുന്നഎകദൈവംഒട്ടൊഴിയാതെഉള്ളവൎക്കുഒരു
വെദത്തെമാത്രംകല്പിച്ചിരിക്കുന്നു–

രാമ— അതുശരിഎങ്കിലുംവാളുകൊണ്ടുജനങ്ങളെധൎമ്മമാൎഗ്ഗത്തിൽചെ
ൎക്കുന്നതു ന്യായമൊഭയപ്പെട്ടുചെരുന്നവർസത്യമുള്ളവരാകു
[ 22 ] മൊഭയംകൊണ്ടുനല്ലഅനുസരണംഉണ്ടാക്കികൂടാഎന്നുദൈവംയ
ഹൂദരുടെഅവസ്ഥയിലും കണ്ടുതനിക്കുംഇങ്ങിനെകഴിവില്ല
എന്നുതൌരത്തിൽഅറിയിച്ചിരിക്കുന്നു.വെറൊരുഉൾക്രി
യവെണം– ഹൈദർആലി൨൦൦൦൦മാൎഗ്ഗക്കാരെതുളുദെശത്തി
ൽനിന്നുബലാല്ക്കാരമായി പിടിച്ചുചെലയിൽകൂട്ടിയശെഷം
അനെകംപെർഒടിപ്പൊയിപിന്നെ ക്രിസ്തിയാനികളായികാ
ലം കഴിച്ചു– ഠിപ്പു ബ്രാഹ്മണർ മുതലായവരെ കൂട്ടിട്ടുംസ്വ
ജനങ്ങൾ അവരെചെൎത്തുകൊള്ളാതിരുന്നിട്ടുംഅവർഇന്നും
രണ്ടിലുംകൂടാതെനില്ക്കുന്നുചിലർഇസ്ലാമിൽനിന്നുപൊയെങ്കി
ലുംഅവർ സത്യമുസല്മാനർഎന്നുവിചാരിക്കുന്നുണ്ടൊ

അബ്ദു— രാമആപാതിരിഇപ്രകാരംപറഞ്ഞുവൊ

രാമ— ഇപ്രകാരംപറഞ്ഞു– പിന്നെമനുഷ്യകല്പിതമായിരിക്കുന്ന
മാൎഗ്ഗംവ്യൎത്ഥംഎന്നുംയെശുക്രിസ്തന്റെമാൎഗ്ഗംദൈവമതംഎന്നും
സ്പഷ്ടമായി ഉപദെശിച്ചു–

നരസി— ക്രിസ്തമാൎഗ്ഗംകൊണ്ടുനമുക്കുഎന്തുപ്രയൊജനംഉണ്ടുജ
നങ്ങൾ അപ്രകാരംനടക്കട്ടെഅതുകിടക്കട്ടെനീഇന്നലെപറഞ്ഞ
വിലാത്തികഥ പാതിയായിരിക്കുന്നുഅതുമുഴുവനുംപറ

അബ്ദു— നരസിംഹപട്ടരെഅതിപ്പൊൾവെണ്ടാഅതുതീൎന്നുഇ
പ്പൊൾആ പാതിരിസത്യവെദത്തെനിന്ദിച്ചുക്രിസ്തവെദസത്യം
എന്നുരാമൻപറയുന്നൊല്ലൊഅതിന്നുവിരൊധമായപലന്യാ
യങ്ങളും ഉണ്ടുനിങ്ങൾപറവൂപിന്നെഞാൻപറയാം–

രാമ— ഞാനായിട്ടുപറയുന്നില്ലഞാൻബ്രാഹ്മണനല്ലൊബ്രാഹ്മണ
ൎക്കുവെണ്ടാഅവന്റെ വാക്കു കേൾ്ക്കെണമൊ– ഞാൻപറയാം
മനുഷ്യമതംവ്യൎത്ഥംഎന്നും ദെവമാൎഗ്ഗംഅത്രെസത്യംഎന്നും
ചൊല്ലിയശെഷംപാപത്തിങ്കൽനിന്നുണ്ടാകുന്നഅനുഭവങ്ങ
ളെവിസ്തരിച്ചു പറഞ്ഞുഅത്അസഹ്യമായഭാരംഎടുത്തുവ
രുന്നവർബുദ്ധിമുട്ടിക്കിടക്കുന്നു– അതിക്രൂരമായഅനുഭവംഇ
പ്പൊൾഅറിയുന്നതുംഇല്ല– ഇന്ന്അകപ്പെടുന്നഉപദ്രവംസങ്ക
[ 23 ] ടംദീനംമരണംമുതലായതുകുറദിവസത്തെക്കുമാത്രമെഉള്ളു–
ചാകുമ്പൊൾ തിൎന്നുപൊകുംഅനന്തരംമുമ്പിൽവിചാരിക്കാത്ത
കഷ്ടങ്ങളെകാണും– അതിന്റെകാരണംനീതിയുള്ളദൈ
വംഇഹലോകത്തിലുംപരലൊകത്തിലുംപാപസംബന്ധമാ
യതിൽഎല്ലാംനിരന്തരമായകൊപത്തെകാണിക്കുന്നു–
ലൊകാരംഭംമുതൽചെയ്തിരിക്കുന്നപാപങ്ങളെകണ്ടുമറ
ക്കാതെ ശിക്ഷിക്കെണംഎന്നുകരുതികൊണ്ടിരിക്കുന്നു–
അവൻഓരൊമനുഷ്യരുടെജനനംതുടങ്ങിഹൃദയത്തിൽ
നിന്നുമുളെച്ചുവന്ന ദൊഷങ്ങൾഎല്ലാംതിരുമനസ്സിൽഎ
ഴുതിവെച്ചിരിക്കുന്നു– ദൈവംഇതറിയുംഅറിഞ്ഞാൽശി
ക്ഷിക്കുംഎന്നുഎല്ലാവരും ഊഹിക്കകൊണ്ടുദൈവത്തെഭയ
പ്പെട്ടുവരുന്നു– ഈഭയംപുറത്തുകാണിക്കുന്നില്ല ഉള്ളിൽ
ഉണ്ടുനിശ്ചയം– അയ്യൊരാജാവിന്നുതങ്ങളുടെമെൽകൊ
പംഉണ്ടെന്നറിഞ്ഞുബുദ്ധിമുട്ടി വലഞ്ഞുപൊകുന്നമന്ത്രിക
ളെന്നപൊലെജനങ്ങൾസൎവ്വശക്തിയുള്ളവന്റെകൊപം
തങ്ങളുടെനെരെജ്വലിക്കുന്നുഎന്നറിഞ്ഞിട്ടുഭയം ഹെതു
വായിട്ടുദൈവത്തിന്റെവെപ്പുകളെമറന്നുപരവശന്മാരാ
യിനല്ല പണിഒന്നുംചെയ്യാതെബദ്ധപ്പെട്ടുഒന്നിൽനിന്നുഒ
ഴിഞ്ഞുരണ്ടിൽആയ്വരും ദൈവത്തെഅടുക്കാതെദൂരെ
പൊയിനശിച്ചുപൊകുന്നുഈകൊപത്തിന്നും അതിൽനിന്നു
ജനിക്കുന്നഭയത്തിന്നുംനിവൃത്തിവന്നില്ലഎങ്കിൽദെവ
സന്നിധിയിൽഅടുക്കെണ്ടതിന്നുംസ്നെഹിച്ചുസെവിക്കെ
ണ്ടതിന്നും പാടുണ്ടാകയില്ല– ഇപ്രകാരം ഇരിക്കുമ്പൊൾപാപ
ത്തിൽനിന്നുംഎങ്ങിനെരക്ഷഉണ്ടാകും–

നരസി— ദൈവത്തിന്നുമനസ്സുണ്ടെങ്കിൽഎത്രവലിയത്എ
ങ്കിലുംഒരു ക്ഷണനെരത്തിൽക്ഷമിക്കും

രാമ— കേൾ്പിൻപാപത്തിന്നുശിക്ഷിക്കാതെകണ്ടുദൈവത്തിന്നും
ക്ഷമിച്ചുകൂടാ– ആസത്യവാന്റെമനസ്സുമാറുന്നില്ല– മനുഷ്യ [ 24 ] രെഉരുവാക്കുമ്പോൾതന്നെഎല്ലാവരുടെഹൃദയങ്ങളിലുംഇതു
തന്നെഎഴുതിവെക്കകൊണ്ടുമനുഷ്യരായിജനിക്കുന്നവർഓരൊ
രുത്തൎക്കുപാപത്തിന്നുശിക്ഷ രികെഉള്ളുഎന്നുഭെദംവരാതെ
നിശ്ചയിച്ചിരിക്കുന്നു– പക്ഷെഒരുക്ഷമഉണ്ടാകുംഎന്നുള്ളനി
രൂപണത്തിൽസംശയംവളരെകൂടീട്ടുണ്ടുആസംശയംതീൎക്കെ
ണ്ടുന്നതിന്നുയെശുക്രിസ്തൻഅവതരിച്ചുഎല്ലാവൎക്കുംരക്ഷെക്ക
ഒരുവഴിയെഉണ്ടാക്കി–അതിന്റെവിശെഷംത്രിയെകദൈ
വംമനുഷ്യരെഉണ്ടാക്കിയതിൽപിന്നെ പാപത്തിലുൾ്പെട്ടുദിവ്യ
തെജസ്സ്കളഞ്ഞുവിട്ടുപാപമരണങ്ങളിൽ മുങ്ങുന്നപ്രകാരം
കണ്ടുമനസ്സലിഞ്ഞുപുത്രനുംകരുണപൂണ്ടുഇവർനശിച്ചുപൊ
കരുതുഞാൻഒന്നുചെയ്യട്ടെഉലകിഴിഞ്ഞുപാപംനിമിത്തംഇ
വനിൽപിണഞ്ഞുപൊയകൊപത്തെയുംശാപത്തെയുംഞാ
ൻഎടുത്തുസഹിച്ചുഅവരെ വീണ്ടുകൊള്ളെണംഎന്നുനിന
ച്ചുഹിതകാലത്തിങ്കൽമനുഷ്യനിൽമനുഷ്യനായിജനിച്ചു– ജനിച്ചനാൾതുടങ്ങിസ്വപിതാവായദൈവത്തിന്റെഇഷ്ടമെല്ലാം
നിരന്തരമായിനടത്തിപ്രായംചെന്നപ്പൊൾപാപമില്ലാത്തഎ
ക മനുഷ്യനായിവിളങ്ങിദെവാത്മാവുംഅവനിൽനിറഞ്ഞു–
അവനെദൈവവെലെകാക്കുകയുംചെയ്തു– അപ്പൊൾഅ
വൻയഹൂദരാജ്യത്തിൽഎങ്ങുംനടന്നുകൊണ്ടുനിങ്ങൾ്ക്കും എല്ലാ
വൎക്കുംവെണ്ടിപാപകഷ്ടങ്ങളെനിവൃത്തിപ്പാൻഞാൻപരലൊ
കത്തിങ്കൽനിന്നുഇറങ്ങിവന്നദൈവപുത്രൻഎന്നുംഎന്റെ
സ്നെഹത്തിന്നുംനിങ്ങളുടെരക്ഷെക്കുംനിശ്ചയംവരെണ്ടതി
ന്നുഞാൻ എല്ലാവൎക്കുംവെണ്ടിമരിച്ചുകൊള്ളാംഎന്നുപലവി
ധെനഅറിയിച്ചുകൊണ്ടു അനെകജനങ്ങൾ്ക്കുംമഹാരൊഗംബാ
ധൊപദ്രവംമരണംപാപംഈവക എല്ലാംശമിപ്പിച്ചുപൊന്നു
൧൨ശിഷ്യന്മാരെവിളങ്ങിച്ചുദെവമാൎഗ്ഗംഎല്ലാംഗ്രഹിപ്പിച്ചുവ
ന്നശെഷംമഹാ ജനങ്ങളുടെഅസൂയകൊണ്ടുഎറിയഹിംസക
ളുംഅനുഭവിച്ചുകള്ളൻഎന്നപൊലെകഴുവെറിമരിച്ചു ഇവ്വ [ 25 ] ണ്ണംതന്റെപാപത്തിന്നായല്ലജനങ്ങളുടെപാപത്തിന്നുവെണ്ടി
പ്രാണനെഉപെക്ഷിച്ചു– മരിച്ചുമൂന്നാംദിവസംഅവൻകുഴിയി
ൽനിന്നുഎഴുനീറ്റു ൪൦ദിവസംശിഷ്യന്മാൎക്കു കാണപ്പെട്ടുദൈ
വരാജ്യവിശെഷങ്ങളെഗ്രഹിച്ചു അവർഭൂമിയിൽഎല്ലാടവും
സഞ്ചരിച്ചുതന്റെനാമത്തെഘൊഷിച്ചറിയിച്ചു സകലജാതി
കളെയുംസ്നാനംകൊണ്ടുംഉപദെശംകൊണ്ടുംശിഷ്യരാക്കെ
ണംഎന്നുകല്പിച്ചുദെഹത്തൊടുകൂടിസ്വൎഗ്ഗാരൊഹണമാക്കിഅ
വിടെനിന്നുതന്റെവിശ്വസ്തന്മാൎക്കുതന്റെആത്മാവെഇറക്കി
ദിവ്യാഭിഷെകംചെയ്തുഇങ്ങിനെഇരിക്കുന്നയെശുയുഗാവസാ
നത്തിങ്കൽപിന്നെയുംവന്നിഴിഞ്ഞുമരിച്ചവരെഉണൎത്തിശ
രീരത്തൊടെഎഴുനീല്പിച്ചുഎല്ലാവരൊടുംന്യായംവിസ്കരിച്ചു
വിധികല്പിക്കും– ദൈവംയെശുമൂലമായിഉണ്ടാക്കിയരക്ഷയു
ടെവഴിഇതുതന്നെ–

നരസി— ഈകഥകെട്ടാൽപാപംതീരുമൊ– നല്ലസല്ക്കഥകെട്ടാൽ
നാരകംഉണ്ടായ്വരാഎന്നുഭാരതത്തിൽചൊല്ലുന്നുവല്ലൊ–

രാമ— അങ്ങിനെഅല്ലസാവധാനമായികേൾ്ക്കെണംപാപിയല്ലാ
ത്തദൈവപുത്രൻപാപിഷ്ഠൎക്കവെണ്ടിമരണംസഹിച്ചുജീവി
ക്കകൊണ്ടുഎല്ലാവരിലും ദൈവകോപംഇല്ലാതെയാക്കിയി
രിക്കുന്നു– അതിന്റെഅനുഭവമൊകെട്ടുവിശ്വസിക്കുന്നവ
ൎക്കത്രെവരുന്നതുഇങ്ങിനെ ഉള്ളവരെആയെശുതന്നൊടുചെ
ൎത്തുതന്റെആത്മാവിനെഅവരിൽആക്കിദാസരുടെഭയ
പ്പാടുനീക്കിപാപത്തിൽനീരസംജനിപ്പിച്ചുദൈവത്തെസ്നെ
ഹിപ്പാറാക്കുംഎന്റെപാപംനീപൊക്കെണംഎന്നുഅപെ
ക്ഷിക്കുന്നവന്നുശുദ്ധിവരുത്തുംഅയ്യൊഅല്ലാത്തവൎക്കുതാന്താ
ന്റെകൎമ്മങ്ങൾ്ക്കു തക്കവണ്ണംന്യായവിസ്താരദിവസത്തിങ്കൽശിക്ഷ
കല്പിക്കും– കഷ്ടങ്ങൾ്ക്കു പരിഹാരംവരുന്നവഴിയൊമുമ്പെശുദ്ധി
പിന്നെസൌഖ്യംഎന്നചട്ടം–ചവിട്ടിഉഴിഞ്ഞുവിയൎപ്പിച്ചു
കഴുകെണം അതിന്നുയെശുവിന്റെരക്തജലസ്നാനംദൈ [ 26 ] വാത്മാവെന്നഅഗ്നിസ്നാനവും ഈവകഎല്ലാംനടത്തിപാപങ്ങളെ
യുംപാപിയെയുംവെൎത്തിരിച്ചുവരുന്നു– ഇതിനാൽവരുന്നക
ഷ്ടംചെറിയതല്ലഎങ്കിലുംശുദ്ധിഅപെക്ഷിക്കുന്നവൎക്കുസ
ഹ്യം– ഈപണിതീൎന്നശെഷംലൊകത്തിലെഅശുദ്ധിയുംപ്ര
പഞ്ചത്തിൽപറ്റിയശാപവുംനശിപ്പിച്ചുഭൂമിയെയുംപുതുതാ
ക്കിതന്റെസാധുക്കളൊടുഎന്നെന്നെക്കുംഅതിൽവാഴും– ദൈ
വത്തിന്റെവിശെഷഗുണങ്ങളാകുന്നസ്നെഹവുംനീതിയും
ഈമാൎഗ്ഗത്തിൽപ്രകാശിച്ചുവരുന്നു– അതിന്നുദൃഷ്ടാന്തം– പാപ
ത്തിന്നുശിക്ഷിക്കാതെക്ഷമിപ്പാൻകഴിയുമെങ്കിൽപ്രിയ
നായമകനെദുഷ്പ്രവൃത്തിക്കാരനെപൊലെനടത്തുകയില്ലയാ
യിരുന്നു– അതുനീതിക്കു പൊരാപാപത്തിന്നുശിക്ഷഉണ്ടാകെ
ണം– എല്ലാവരിലുംശ്രെഷ്ഠനായവനിൽമരണം–മരണംപാ
പിഷ്ഠൎക്കവെണ്ടിഎല്പിച്ചതിനാൽഅതിശയമായസ്നെഹംകൂടകാ
ണിച്ചു– ദെവമനസ്സിൽപ്രകാരംഈശുഭവൎത്തമാനത്തെനിങ്ങ
ളൊടുഅറിയിക്കെണ്ടതിന്നുഞങ്ങൾവന്നിരിക്കുന്നു– ദൈവകൊ
പംശമിച്ചുപൊകുന്നവഴിഇതുതന്നെഎന്നുഗ്രഹിച്ചുകൊണ്ടു
മനുഷ്യർചമെച്ചമതങ്ങളെവിട്ടുമനസ്സോടെഈദൈവമ
തം അനുസരിച്ചു ക്രിസ്തൻഎന്നരാജാവിന്റെപ്രജകൾആ
കുവിൻഅല്ലെങ്കിൽരാജാവ് ന്യായംവിസ്തരിക്കുന്നദിവസംനി
ങ്ങൾകെട്ടുഎങ്കിലുംകെൾ്ക്കാതെപൊയിദൂതനെഅല്ലരാജാ
വെനിരസിച്ചുഎന്നുള്ളവിധിവരും– ഇനിയുംഒന്നുപറയുന്നു
ആദിവസംഅടുത്തിരിക്കുന്നു– ഈഖണ്ഡത്തിലുംമറ്റുംഈസു
വിശെഷംഇപ്പൊൾഅറിയിച്ചുവരുന്നുണ്ടു– എല്ലാടവുംസാ
ക്ഷിയായിഅറിയിച്ചതിന്റെശെഷംആഅവസാനംവരും
ഇപ്പൊൾഅറിയിച്ചിരിക്കുന്നപ്രകാരംനിങ്ങൾ കണ്ണാലെകാ
ണുന്നുചെവിയാലെകെൾ്ക്കയുംചെയ്യുന്നു– ആകയാൽ വിശ്വസി
പ്പിൻഎന്നുപറഞ്ഞുതീൎന്നു–

അബ്ദു— രാമൻപറഞ്ഞതഎല്ലാംകെട്ടുഇതുവരെയുംമിണ്ടാതെ [ 27 ] ഇരുന്നുഇപ്പൊൾവിചാരിച്ചുഉത്തരംപറയുന്നുഈപ്രസംഗംഎ
ല്ലാംകള്ളംപറഞ്ഞത്ഒക്കെയുംദൈവത്തിന്നുദൂഷണവുംമനു
ഷ്യൎക്കമൊശവുംആകുന്നതല്ലാതെസത്യവാക്കൊന്നുംഇല്ല

രാമ— അബ്ദുള്ളഅതിൽഒരുവാക്കുണ്ടുഅതുഎനിക്കുംവളരെആശ്ച
ൎയ്യം നിന്റെപക്കിഅവിടെനിന്നുതന്നെപറഞ്ഞിരിക്കുന്നു

അബ്ദു— കണ്ടൊനമ്മുടെവംശക്കാരനെല്ലൊ– ബുദ്ധിയുള്ളവരെല്ലാംഅ
ങ്ങിനെപറയും– മൂന്നുദൈവങ്ങൾഉണ്ടെന്നുകല്പിച്ചത്അതിശയ
മായവ്യാജം

നരസി— അത്എന്തുമൂന്നുദൈവങ്ങൾഎന്നുള്ളതുഎന്തൊരുപുതുമ
നമുക്കുമുപ്പത്തുമുക്കൊടിഉണ്ടെല്ലൊ

അബ്ദു— നരസിംഹപട്ടരെഇപ്പോൾ൩൩കൊടിപറയുന്നുഎങ്കിലും
നിങ്ങൾഅവരിൽഒന്നിലുംവിശ്വസിക്കുന്നില്ല– ആപാതിരിതനി
ക്കുള്ളമൂന്നുഒന്നു തന്നെഎന്നുപറയുന്നുണ്ടു–

നരസി— അതെന്താകുന്നുഎല്ലാംഒന്നുദൈവമനുഷ്യപശുപക്ഷി
മൃഗാദികൾസൎവ്വവുംഒന്നുതന്നെഎന്നുബുധന്മാർഅറിയുന്നു

അബ്ദു— നരസിംഹപട്ടരെനിങ്ങളെവായിൽനിന്നുവന്നപ്രകാരംപ
റയുന്നതുനിങ്ങൾക്കനന്നായിതൊന്നുംകെൾ്ക്കുന്നവൎക്കുസംശയം
ഉണ്ടുഒപ്പിപ്പാൻകഴികയില്ലത്രിയെകദൈവംഎന്നുപറയുന്ന
തുമൂഢന്മാർഅത്രെ–

രാമൻ— ആപാതിരിപക്കിയൊടുപറഞ്ഞഉത്തരംഞാൻകെട്ടു– പ
ക്കിഅവരോടുനിങ്ങളുടെമൂന്നദൈവങ്ങൾഒന്നാകുമൊഎന്നു
വിചാരിച്ചുചൊദിച്ചപ്പോൾപാതിരിഅങ്ങിനെതന്നെഇതു
ദൈവവാക്യത്തിൽഉണ്ടു– അത് മനുഷ്യർനല്ലവണ്ണംതിരിച്ചറി
വാൻകഴിയാതെവിശ്വാസത്താൽപ്രമാണിക്കെണംഎങ്കിലും
ഒന്നുചൊദിക്കട്ടെമനുഷ്യരുംത്രിയെകരല്ലയൊനിണക്ക ശരീ
രംഇല്ലയൊഞാൻകാണുന്നു– അതിൽസുഖദുഃഖങ്ങളെഅറിഞ്ഞ
നുഭവിക്കുന്നപ്രാണൻഇല്ലയൊ ആപ്രാണനിൽമറ്റുള്ളവരുടെ
വാക്കുകളെകെട്ടുവിചാരിച്ചുഓരോന്നുനിശ്ചയിച്ചുപ്രാണനെ [ 28 ] യുംശരീരത്തെയുംനടത്തിവാഴുന്നമനസ്സില്ലയൊ– മനുഷ്യരെത
ന്റെ സ്വഭാവത്തിന്നുതക്കവണ്ണംഉണ്ടാക്കിയത്ദൈവംഅല്ലയൊ–
ഇങ്ങിനെകെട്ടാറെകൂടിയവർചിലർമിണ്ടാതെവിചാരിച്ചുനി
ന്നു–

അബ്ദു— ആകളവുപൊകട്ടെമറ്റുണ്ടുദൈവംനീതിയുള്ളവൻഎന്നു
വരികിൽ പാപംഇല്ലാത്തവനിൽശിക്ഷവരുത്തുമൊ–

രാമ— ആവാക്കുഞാൻപ്രമാണിക്കുന്നില്ലഎങ്കിലുംഇതിൽതെറ്റുകാ
ണുന്നില്ല– ദൈവംഈലൊകത്തെരക്ഷിച്ചുവാഴുന്നുണ്ടുഎന്നുനീ
യുംപറയുന്നു– എന്നാൽഈലൊകത്തിൽപാപികളുടെപാപംഎ
റിയസ്ഥലങ്ങളിൽഅവരുടെമെൽഅല്ലആപാപംചെയ്യാത്ത
വരുടെമെൽ വരുന്നു– രാജദൊഷംകൊണ്ടുപ്രജകൾക്കുഎ
ത്രദുഃഖംവരുന്നു– വീട്ടുകാരന്റെബുദ്ധിക്കെടുകൊണ്ടുകെട്ടിയ
വൾ്ക്കുംകുട്ടികൾ്ക്കുംമറ്റുംഒരുപൊലെകഷ്ടംവരുന്നില്ലയൊ– ഒരുമ
കനെകൊണ്ടുഒരുകുഡുംബംഎല്ലാം നശിച്ചുപൊകുന്നത്അ
പൂൎവ്വമൊ– ആദംഹവ്വഎന്നആദ്യപിതാക്കന്മാരുടെദൊ
ഷംകൊണ്ടുസൎവ്വമനുഷ്യൎക്കും പാപവുംകഷ്ടവുംവന്നില്ലയൊ
അങ്ങിനെഎല്ലാംവിചാരിച്ചാൽദൈവത്തിങ്കൽനീതിഇല്ല
എന്നുപറയാമൊ– പിന്നെദൈവംപാപികളുടെശിക്ഷയെആ
യെശുവിന്റെമെൽബലാല്ക്കാരമായിവെച്ചപ്രകാരംആപാ
തിരിപറയുന്നില്ലയെശുതന്റെഗുണമനസ്സാലെപാപികളുടെ
ഉദ്ധാരണംഅപെക്ഷിച്ചുദൈവകൊപത്തെതന്മെൽആക്കി
വഹിച്ചുഎന്നുപറയുന്നു– ഒരുഗുണവാൻ കൂട്ടുകാരന്നുവെണ്ടി
മുതൽഎല്ലാംകൊടുത്തുവിട്ടാൽപ്രാണനെയുംഉപെക്ഷിച്ചു
മറ്റവന്റെകടംവീട്ടിയാൽഅതിൽഅന്യായംഉണ്ടൊ–

അബ്ദു— നരസിംഹപട്ടരെദൈവത്തിന്നുമനുഷ്യജന്മംഎടുക്കുന്ന
പുത്രൻഉണ്ടുഎന്നുനിങ്ങൾപറയുന്നുവൊ–

രാമ— ഈവിഷയമായിപാതിരിപക്കിയൊടുപറഞ്ഞഒരുവാ
ക്കുണ്ടുഞാൻ പറയാംപിന്നെഇല്ല– ഹൊസ്നെഹിതന്മാരെദൈ [ 29 ] വത്തിന്നുമനുഷ്യനായഒരുപുത്രൻഎന്നുള്ളതുവളരെആശ്ചൎയ്യം
ഉള്ളകാൎയ്യംതന്നെ– യെശുക്രിസ്തൻഅങ്ങിനെപറഞ്ഞില്ലഎങ്കി
ൽഞാനും പ്രമാണിക്കഇല്ലായിരുന്നു— എകസത്യവാനുംഎ
കനിൎമ്മലനുംആയവൻചൊന്നതുപ്രമാണിക്കാംഅല്ലൊഈര
ഹസ്യങ്ങളെതിരിച്ചറിവാൻമാനുഷബുദ്ധിക്കസൂക്ഷ്മതപൊ
രാദൈവത്തിന്റെസ്വഭാവത്തെനൊക്കികണ്ടവൻ എവിടെ
യുംഇല്ലപാപമില്ലാത്തമനുഷ്യസ്വഭാവംഎങ്ങിനെഎന്ന്ആ
രുംകണ്ടതുംഇല്ല– അത്ഹെതുവായിട്ടുദൈവപുത്രൻപാപമില്ലാ
ത്തമനുഷ്യനായിപിറന്നു– രഹസ്യവിശെഷംവിശ്വസിക്കുന്ന
വൎക്കല്ലാതെതിരിച്ചറിവാൻആൎക്കുംകഴിയുന്നതല്ല–

നരസി— വിടുരാമഎന്തെല്ലാംപറയുന്നു– ആ ഉപദെശംഎല്ലാംവക്ര
മായതു– ഹൊഹൊഞാൻദൈവവാക്യംഅറിയിക്കുന്നുകെട്ടു
കൊൾ്വിൻഎന്നുവിളിച്ചുതെരുവീഥികൾതൊറുംതിരിഞ്ഞുനടന്നു
എഴുത്തുപള്ളികളിൽപഠിപ്പിച്ചുവരുന്നതുഎല്ലാംപണംഉ
ണ്ടാക്കിസ്വരൂപിച്ചുവിലാത്തിക്കുകൊണ്ടുപോകുന്നതിനല്ലാതെ
മറ്റെന്തിന്നാകുന്നുഎല്ലാവരുംചെയ്യുന്നതുപൊലെതന്നെദ്ര
വ്യംവെണംമറ്റൊന്നുംഇല്ല– ലൊകത്തിന്റെഅവസാനംവരെ
ണ്ടതുഇതിന്നായികൊണ്ടത്രെ– ഹൃദയംകിട്ടിയല്ലൊകൌശല
ക്കാർപണ്ടെഒരൊവെഷംകെട്ടിഓരൊഭാഷചൊല്ലി
പൊൻഉണ്ടാക്കിസുഖിച്ചുകൊണ്ടല്ലൊ– അപ്രകാരംഇവനുംവന്നി
രിക്കുന്നു– ഇവനെപൊലെപലരുംപലദിക്കിലുംപൊയിരിക്കു
ന്നുഎന്നുഞാൻകെട്ടു– അതിന്നുഎത്രചെലവുംപണിഎന്തു
പ്രസംഗംചെയ്യുന്നതിന്നുപ്രയാസംഇല്ല– മാസംതീൎന്നഉടനെസ
ൎക്കാരൊടുബൊധിപ്പിച്ചാൽഇത്രമാസപ്പടിഉണ്ടുകൂട്ടി ച്ചെൎത്ത
വൎക്കും ഇത്ര തന്നെ–

അബ്ദു— ഇതു നെർ– പറഞ്ഞപൊലെതന്നെഎനിക്കുംതൊന്നിയി
രിക്കുന്നു–

രാമൻ— എന്തുആസായ്പെദുഷിക്കുരുതെഅവരുടെപ്രസംഗത്തി
[ 30 ] ണുതൎക്കംപറഞ്ഞാൽവെദനഇല്ല– ആയാളെനിന്ദിക്കരുതു
ഞാൻഇരിക്കെനാണംകെടുക്കരുതു- ഞാൻഅവരോടുകൂടഇത്ര
വൎഷംഅഭ്യാസംചെയ്തുകൊണ്ടിരുന്നുഎനിക്കുദൊഷംഒന്നും
ചെയ്തില്ല–അപ്പാസാൎക്കാരിൽനിന്നുമാസപ്പടിഉണ്ടുഎന്നുകുറ്റം
ഉണ്ടൊഇല്ലയൊ–

നരസി— അതുവിടുസൎക്കാർകൊടുക്കുന്നില്ലഎങ്കിൽഅവന്റെദെശ
ക്കാർകൊടുക്കുമായിരിക്കും

രാമൻ— പിന്നെഎന്തുഅവർകാറ്റുകൊണ്ടുജീവനംകഴിക്കുമൊ
വയറ്റിന്നുവെണ്ടെജനിച്ചപാട്ടിൽവന്നപ്രസംഗംചെയ്താൽ
നിങ്ങൾ്ക്കുസമ്മതമൊഒന്നുഞാൻപറയട്ടെഅവരുടെജന്മദെശ
ത്തിലുള്ളക്രിസ്തമതക്കാർഅവൎക്കപണംഅയക്കുന്നുഎന്നുഎ
നിക്കഅറിയാം എറിയരാജ്യങ്ങളിലെക്ക്അപ്രകാരംഅയച്ചു
വരുന്നുണ്ടു– ഈപത്തിരുപതുവൎഷത്തിന്നകംകൊടികൊടിഉ
റുപ്പികചെലവുചെയ്തിരിക്കുന്നതുഈയെശുനാമത്തിനായി
തന്നെ.ആനാമത്തെഎല്ലാവരൊടുംഅറിയിക്കെണംഎന്നു
വെച്ചുഎങ്ങുംആളുകളെയുംവെദപുസ്തകങ്ങളെയുംഅയച്ചുചി
ലവുചെയ്യുന്നു– അത്ദ്രവ്യത്തിന്നായിചെയ്യുന്നുവൊ– നമ്മാൽഅ
വൎക്കുഎന്തുവരവുആരാജ്യക്കാരുടെമതംഎല്ലായ്പൊഴുംഅങ്ങി
നെതന്നെ– ഞങ്ങൾഈനാട്ടുകാൎക്കുവെണ്ടിമാത്രംചിലവുചെയ്യുമൊ

നരസി— രാമആദെശക്കാർഅങ്ങിനെചെയ്തുകൊള്ളട്ടെഅത്
അവരുടെമനസ്സു– അവൎക്കുദൈവഭക്തിഉണ്ടായിരിക്കുംവെറു
തെഇത്രചെലവുചെയ്യെണ്ടതിന്നുവളരെഭക്തിവെണംആപ
ണംവാങ്ങിദിവസംകഴിക്കുന്നവൎക്കകൂടഭക്തിവെണമൊ

രാമ— അപ്പാഒന്നുചൊദിക്കട്ടെആദെശക്കാൎക്കുമെൽപറഞ്ഞമ
നസ്സുണ്ടുവെങ്കിൽവെറെമനസ്സുള്ളവരെഈരാജ്യത്തിൽഅയക്കു
മൊതങ്ങളെപൊലെഉള്ളവരെഅയക്കുംഅബ്ദുള്ളാനിങ്ങൾകാ
ൎയ്യാദികളെനടത്തുവാനായിട്ടുപ്രാപ്തന്മാരെഅല്ലാതെവെറെ
ജനങ്ങളെദൂരരാജ്യത്തെക്ക്പറഞ്ഞയക്കുമൊ– അപ്പാനിങ്ങളും
[ 31 ] പറയെണംനിങ്ങൾമദ്രാസിൽഒരുഇടങ്ങാറുതീൎക്കെണ്ടുതിന്നുഒ
രുത്തനെ നിയൊഗിച്ചുഅയക്കെണ്ടിവരികിൽനല്ലപരിചയമു
ള്ളവനെഅല്ലാതെ കണ്ടആളുകളെനിയൊഗിക്കുമൊ– ആവിലാ
ത്തിക്കാർഈനാട്ടിലുള്ളവൎക്കുവെണ്ടിചെയ്യുന്നവ്യയത്തിന്നുനമ്മാൽ
അവൎക്കആയംഎന്ത്– ആയംഇല്ലങ്കിൽഅവർഅയച്ചുവന്നവർദ്ര
വ്യംസമ്പാദിക്കെണ്ടുന്നതിന്നുവന്നിരിക്കുന്നുഎന്നുപറവാൻസംഗതി
യുണ്ടൊ–

നരസി— ഹൊരാമ– നിന്റെ മനസ്സുവഷളായിപൊയിഈബുദ്ധിനിന്നി
ൽജനിച്ചുവൊ–

അബ്ദു— രാമതാൻവഷളായിപൊകുന്നു– എനിക്കുഒരുവാക്കുമില്ലനി
ങ്ങൾ കാണുന്നപ്രകാരംചെയ്തൊളുഞാൻപൊകുന്നുഎന്നുരച്ചുപീടിക
ക്കാരൻഎഴുനീറ്റു പൊയതിന്റെശെഷം

നരസി— നീഎന്തഎടാചൂളാമകനെഅബ്ദുള്ളചൊടിച്ചുപൊയിഇനി
പതിനഞ്ചുദിവസംആപാതിരിയുടെഅടുക്കൽപൊയാൽനീതീൎന്നു
പൊകും നിശ്ചയംനാളെതുടങ്ങിപൊകരുത്പൊയാൽനിണക്കഅ
മ്മയുംഅച്ശനുംഇല്ലഎന്നാണസത്യംമണിമുട്ടിനീഇവിടെകുത്തി
രുഅകത്തുവരെണ്ട–

രാമ— അയ്യൊഈവാക്കുകെട്ടിട്ടുഅച്ശൻചൊടിക്കുന്നുഅബ്ദുള്ളചൊ
ടിച്ചു പൊയിഅങ്ങാടിയിൽകൂടിയവരുംപാതിരിയെനാണംകെടു
ത്തുചിരിച്ചു കലഹിച്ചുപൊയി– ഈവാക്കുനന്നൊവിടക്കൊഇവിടെപു
ലയർവെട്ടുവർ മുക്കുവർഈകൂട്ടർഅല്ലാതെമറ്റാരുംഈവിശെ
ഷംപ്രമാണിക്കുന്നില്ല അതെങ്ങിനെ– ഇതുഅറിയിക്കുന്നവർനമ്മുടെ
ജനങ്ങളെപൊലെകളവു പറഞ്ഞുവരുന്നവർഅല്ലസത്യപ്രകാ
രംനടക്കുന്നു– അവൎക്കുംബുദ്ധിയും വിദ്യയുംഉണ്ടെങ്കിലുംഈഅതി
ശയങ്ങൾതന്നെപരമാൎത്ഥംഎന്നുറെച്ചിരിക്കുന്നുതങ്ങളുടെസുവിശെ
ഷംഈരാജ്യക്കാരോടുഅറിയിക്കെണ്ടതിന്നു ജന്മദെശംവിട്ടുമാതാ
പിതാക്കന്മാരെഎല്ലാംവിട്ടുവന്നിരിക്കുന്നു– ഇവർ വിശ്വസിക്കുന്നതു
നെരൊനെരുകെടൊജനങ്ങൾഅവരെഎത്ര ദുഷിച്ചാലുംഅവൎക്കു [ 32 ] കൊപംവരാതെശാന്തമനസ്സുകാണുന്നുണ്ടു– നമ്മുടെആളുകളൊടുസ
ത്യ വാക്കുസ്നെഹത്താലെപറഞ്ഞാലുംവളരെക്രുദ്ധിച്ചുനാണംകെടുക്കു
ന്നു– എതുമതംനല്ലതുഈമതമൊആമതമൊ– ഞാൻബ്രാഹ്മണനല്ലാ
ത്തവനായിരുന്നാൽപക്ഷെക്രിസ്ത്യാനിയായിപൊകുംഅതാഅവ
ർവരുന്നുസായ്പെസലാം–

പാതിരി— രാമനീഇവിടെഇരിട്ടത്തുതനിച്ചിരിപ്പാൻസംഗതിഎന്തുബ
ഹുമാനപ്പെട്ടഅഛ്ശൻശിക്ഷകല്പിച്ചുവൊ

രാമൻ— അയ്യാഅഛ്ശൻപറയുന്നഉപചാരവാക്കുഒന്നുംപ്രമാണിക്കുരു
തു– അഛ്ശനോടുനിങ്ങളുടെപ്രസംഗംപറകയാൽഎന്നോടുവളരെ
കൊപിച്ചുനിങ്ങളെ വായിഷ്ഠാനംപറഞ്ഞുഇനിമെൽഞാൻഅവി
ടെവരരുതുഎന്നുപ്രാവിപറഞ്ഞുഇനിഎന്തുചെയ്യെണം

പാ— രാമഅഛ്ശൻഇന്നുവെണ്ടാഎന്നുംനാളെപൊഎന്നും പറയുമായിരിക്കും

രാമ— അയ്യൊഅങ്ങിനെഅല്ലആണയിട്ടുമുടക്കിയിരിക്കുന്നു

പാതിരി— അത്എനിക്കുംദുഃഖംഎങ്കിലുംഅഛ്ശൻപറഞ്ഞപ്രകാരംഅ
നുസരിക്കെണംഎന്നുദെവഹിതം– അവൎക്കകൊപംഉണ്ടായാൽസ്നെ
ഹത്തൊടെഇരു–ദുഷിച്ചാൽനീഅടങ്ങി പാൎക്കെണംഇതുതന്നെദൈ
വമാൎഗ്ഗംനീവഴിപ്പെട്ടുകൊണ്ടാൽഅവർവിചാരിച്ചുകൊള്ളുംനീഗ്രഹി
ച്ചിട്ടുള്ളതുകരുതിപിടിച്ചുകൊണ്ടിരുയെശുവിന്റെകരുണനി
ന്നൊടിരിക്കട്ടെ. അതാനിലാവുദിക്കുന്നുഞാൻപോകുന്നു– ദൈവം
നിന്നെരക്ഷിക്കെണമെ

രാമ— സലാംഅയ്യാഎനിക്കുക്ലെശംഉണ്ടുസലാം.

നരസി— രാമഅകത്തുവാചൊറായിവെഗംവാ

രാമൻ— വരുന്നു–

Tellicherry Mission Press

1854