കേരളോല്പത്തി (1874)
കേരളോല്പത്തി (1874) |
കേരളത്തെക്കുറിച്ചുള്ള ഒരു ഐതിഹ്യഗ്രന്ഥം. മൂന്നാം പതിപ്പ്. ഗുണ്ടർട്ട് 1874-ൽ പ്രസിദ്ധീകരിച്ചു. |
[ 5 ] KĒRALŌLPATTI
(THE ORIGIN OF MALABAR)
കേരളോല്പത്തി
THIRD EDITION
MANGALORE
PRINTED BY STOLZ & REUTHER, BASEL MISSION PRESS
1874 [ 6 ] [ ] { } & ( ) എന്ന കുറികൾ
അത്തിര ഗ്രന്ഥങ്ങളുടെ വാചകഭേദത്തെ സൂചിപ്പി
ക്കുന്നുണ്ടു. [ 7 ] കേരളോല്പത്തി
൧. പരശുരാമന്റെ കാലം.
കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങിനെ നാ
ലു യുഗത്തിങ്കലും അനേകം രാജാക്കന്മാർ ഭൂമി വഴി
പോലെ വാണു രക്ഷിച്ചതിന്റെ ശേഷം, ക്ഷത്രിയ
കുലത്തിങ്കൽ ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു
(നിഗ്രഹിച്ചു) കളവാനായിക്കൊണ്ടു ശ്രീ പരശുരാ
മൻ അവതരിച്ചു. എങ്കിലൊ പണ്ടു ശ്രീ പരശുരാമൻ
ഇരുപത്തൊന്നു വട്ടം മുടിക്ഷത്രിയരെ കൊന്ന ശേ
ഷം വീരഹത്യാദോഷം പോക്കെണം എന്നു കല്പിച്ചു,
കർമ്മം ചെയ്‌വാന്തക്കവണ്ണം ഗോകൎണ്ണം പുക്കു, കന്മല
യിൽ ഇരുന്നു, വരുണനെ സേവിച്ചു തപസ്സ് ചെയ്തു,
വാരാന്നിധിയെ നീക്കം ചെയ്തു, ഭൂമി ദേവിയെ വന്ദി
ച്ചു, നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി, മലയാള
ഭൂമിക്ക് രക്ഷവേണം എന്നു കല്പിച്ചു, ൧൦൮ ൟശ്വര
പ്രതിഷ്ഠ ചെയ്തു. എന്നിട്ടും ഭൂമിക്കിളക്കം മാറിയില്ല
എന്നു കണ്ട ശേഷം ശ്രീ പരശുരാമൻ നിരൂപിച്ചു
ബ്രാഹ്മണരെ ഉണ്ടാക്കി, പല ദിക്കിൽ നിന്നും കൊണ്ടു [ 8 ] വന്നു കേരളത്തിൽ വെച്ചു. അവർ ആരും ഉറെച്ചിരു
ന്നില്ല; അവർ ഒക്ക താന്താന്റെ ദിക്കിൽ പോയ്ക്കള
ഞ്ഞു. അതിന്റെ ഹേതു: കേരളത്തിൽ സർപ്പങ്ങൾ വ
ന്നു നീങ്ങാതെ ആയി പോയി; അവരുടെ പീഡ കൊ
ണ്ടു ആർക്കും ഉറെച്ചു നില്പാൻ വശമല്ലാഞ്ഞതിന്റെ
ശേഷം നാഗത്താന്മാർ (കുറയ കാലം) കേരളം രക്ഷി
ച്ചു, എന്റെ പ്രയത്നം നിഷ്ഫലം എന്ന് വരരുത് എ
ന്നു കല്പിച്ചു, ശ്രീ പരശുരാമൻ ഉത്തര ഭൂമിയിങ്കൽ
ചെന്നു, (ആൎയ്യപുരത്തിൽനിന്നു) ആൎയ്യബ്രാഹ്മണ
രെകൊണ്ടുപോന്നു. ആൎയ്യബ്രാഹ്മണർ (നടെ) അ
ഹിഛത്രം ആകുന്ന ദിക്കിന്നു പുറപ്പെട്ടു സാമന്ത
പഞ്ചകം ആകുന്ന ക്ഷേത്രത്തിൽ ഇരുന്നു, ആ ക്ഷേ
ത്രത്തിന്നു കുരുക്ഷേത്രം എന്ന പേരുണ്ടു; അവിടെ
നിന്നു പരശുരാമൻ ൬൪ ഗ്രാമത്തെയും പുറപ്പെടീ
ച്ചു കൊണ്ടുവന്നു നിരൂപിച്ചു, "പരദേശത്ത് ഓരോ
രോ അഗ്രഹാരങ്ങൾ ഗ്രാമം എന്നു ചൊല്ലിയ ഞായം
അതു വേണ്ട എന്നു കല്പിച്ചു; ൬൪ ഗ്രാമം ആക്കി
കല്പിച്ചു ൬൪ലിന്നും പേരുമിട്ടു.
അതാകുന്നത്: ഗോകർണ്ണം, ഗൊമകുടം, കാരവ
ള്ളി, മല്ലൂർ, എപ്പനൂർ, ചെപ്പനൂർ, കാടലൂർ, കല്ലന്നൂർ,
കാൎയ്യച്ചിറ, പൈയൻചിറ, ഇങ്ങിനെ ഗ്രാമം പത്തും
തൃക്കണി, തൃക്കട്ട, തൃക്കണ്പാല, തൃച്ചൊല, കൊല്ലൂർ,
കൊമലം, വെള്ളാര, വെങ്ങാടു, വെണ്കടം, ചെങ്ങൊ
ടു, ഇങ്ങിനെ ഗ്രാമം പത്തും; കോടീശ്വരം, മഞ്ചീശ്വ
രം, ഉടുപ്പു, ശങ്കരനാരായണം, കൊട്ടം, ശിവള്ളി (ശി
വവെള്ളി), മൊറ, പഞ്ച, വിട്ടൽ (ഇട്ടലി) കുമാരമം
ഗലം (കുഞ്ഞിമംഗലം), അനന്തപുരം, കണ്ണപുരം [ 9 ] ഇങ്ങിനെ ൧൨ ഗ്രാമം ഇങ്ങിനെ; ൩൨ ഗ്രാമം എന്നു
കല്പിച്ചു. പൈയനൂർ, പെരിഞ്ചെല്ലൂർ, കരിക്കാടു, ഈ
ശാനമംഗലം, ആലത്തൂർ, കരിന്തൊളം, (കാരന്തോ
ളം), തൃശ്ശിവപേരൂർ, പന്നിയൂർ, ചൊവരം (ശിവപു
രം) ഇങ്ങിനെ പത്തും; പറപ്പൂർ, ഐരാണിക്കുളം (—
ക്കളം), മൂഷികക്കുളം, ഇരിങ്ങാടിക്കോടു (—
ണിക്കുടം),
അടപ്പൂർ, ചെങ്ങനോടു (— നാടു), ഉളിയനൂർ, കഴുത
നാടു, കഴച്ചൂർ, ഇളിഭ്യം, ചമുണ്ഡ (ചാമുണ്ഡ), ആവ
ടിപ്പുത്തൂർ, ഇങ്ങിനെ പന്ത്രണ്ടും; കാടുകറുക (കടുമറ
ക), കിടങ്ങൂർ, കാരനല്ലൂർ, കവിയൂർ, എറ്റുളനിയൂർ
(ഏറ്റുവന്നൂർ), നില്മണ്ണ (നീൎമണ്ണു), ആണ്മണി, ആ
ണ്മളം, തിരുവല്ലായി (— വില്ലായി), ചെങ്ങനിയൂർ,
ഇങ്ങിനെ ൬൪ ഗ്രാമം എന്നു കല്പിച്ചു.
അവരെ ഗോകർണ്ണത്തിൽ വെച്ചു, തലമുടി ചിര
ച്ചു (കളയിച്ചു) മുമ്പിൽ കുടുമവെപ്പിച്ചു "(പൂൎവ്വശി
ഖ പരദേശത്തു നിഷിദ്ധം) മുമ്പിൽ കുടുമവെച്ചാൽ
പിന്നെ അങ്ങു ചെന്നാൽ സ്വജാതികൾ അംഗീകരി
ക്ക ഇല്ല" എന്നിട്ടത്രെ മുമ്പിൽ കുടുമവെച്ചത്, അ
തിന്റെ ശേഷം അറുപതുനാലിന്നും പൂവും നീരും
കൂട "ബ്രഹ്മക്ഷത്രമായി (—
ഛത്രം, — ക്ഷത്രിയരായി)
നിങ്ങൾ അനുഭവിച്ചു കൊൾക" എന്നു പറഞ്ഞു
കൊടുക്കയും ചെയ്തു. ആ കൊടുത്തതു ഏകോദകം.
അതിന്റെ ശേഷം ഭൂമി രക്ഷിക്കേണം എന്ന് ക
ല്പിച്ചു "നിങ്ങൾക്കു ആയുധപ്രയോഗം വേണമല്ലൊ;
അതിന്നു എന്നോട് ആയുധം വാങ്ങി കൊൾക" എന്നു
൬൪ലിലുള്ളവരോട് ശ്രീപരശുരാമൻ അരുളിചെ
യ്താറെ, എല്ലാവരും കൂടെ നിരൂപിച്ചു കല്പിച്ചു, "ആ [ 10 ] യുധം വാങ്ങിയാൽ രാജാംശമായ്‌വരും തപസ്സിൻ കൂ
റില്ലാതെ പൊം വേദോച്ചാരണത്തിന്നു യോഗ്യമില്ല;
ബ്രാഹ്മണരാകയും ഉണ്ടു (അനേകം കൎമ്മങ്ങൾക്കൊക്ക
യും വൈകല്യവുമുണ്ടു)" എന്നു കല്പിച്ചു, ൬൪ ലിൽ പെ
രിഞ്ചെല്ലൂർ ൩൦൦൦, പൈയനൂർ ൨൦൦൦, പന്നിയൂർ ൪൦൦൦,
പറപ്പൂർ ൫൦൦൦, ചെങ്ങന്നിയൂർ ൫൦൦൦, ആലത്തൂർ
൧൦൦൦, ഉളിയനൂർ ൫൦൦൦, ചെങ്ങനോടു ൫൦൦൦, ഐരാ
ണിക്കുളം ൪൦൦൦, മൂഷികക്കുളം ൧൦൦൦, കഴുതനാടു ൧൦൦൦
ഇങ്ങിനെ പത്തരഗ്രാമത്തിൽ ൧൪ ഗോത്രത്തിൽ
ചിലരെ അവരോധിച്ചു ൩൬൦൦൦ ബ്രാഹ്മണരെ ക
ല്പിച്ചു; ൩൬൦൦൦ ബ്രാഹ്മണരും കൂട ചെന്നു, ൬൪ ഗ്രാ
മത്തിന്റെ കുറവു തീൎത്തു, അവരുടെ സംവാദത്താൽ
ശ്രീ പരശുരാമനോട് ആയുധം വാങ്ങി, പരശുരാമൻ
ആയുധപ്രയോഗങ്ങളും ഗ്രഹിപ്പിച്ചു കൊടുത്തു. "ക
ന്യാകുമാരി ഗോകൎണ്ണപൎയ്യന്തം കേരളം ൧൬൦ കാതം
ഭൂമി വാണു രക്ഷിച്ചു കൊൾക" എന്നു പറഞ്ഞു, വാ
ളിന്മേൽ നീർ പകർന്നു കൊടുക്കയും ചെയ്തു. അവർ
൩ വട്ടം കൈ നീട്ടി നീർ വാങ്ങുകയും ചെയ്തു. (ഭര
ദ്വാജഗോത്രത്തിലുള്ളവർ ശ്രീ പരശുരാമനോടു "ശ
സ്ത്രഭിക്ഷയെ ദാനം ചെയ്ക" എന്ന് ആയുധം വാങ്ങി
എല്ലാവരുടെ സമ്മതത്താൽ കൈ കാട്ടി വാങ്ങിയ്തു).
ശ്രീ പരശുരാമന്റെ അരുളപ്പാടാൽ വാളും ഭൂമിയും
വാങ്ങുക ഹേതുവായിട്ട് വാഴുവർ (വാഴുർ, വാഴിയൂർ,
വാഴിയോർ) എന്നവരെ പേരുംഇട്ടു; അവർ ഒരുത്ത
രെ കൊല്ലുവാൻ(— നും) ഒരുത്തരെ സമ്മതിപ്പിക്കേണ്ട.
(മുമ്പിനാൽ ആയുധം വാങ്ങിയതു: ൧ ഇടപ്പ
ള്ളി നമ്പിയാതിരി, പിന്നെ ൨ വെങ്ങനാട്ട നമ്പിയാ [ 11 ] തിരി (വെണ്മ —) (നമ്പിടി), ൩ കനിത്തലപ്പണ്ടാല,
൪. പുതുമനക്കാട്ടു നമ്പിയാതിരി, ൫, ഇളമ്പയിലിണ്ടാ
ല, ൬. പുന്നത്തൂർ നമ്പിടി, ൭. തലയൂർ മൂസ്സതു, ൮. പി
ലാന്തോളി മൂസ്സതു, ൯ ചൊഴത്ത് ഇളയതു, ൧൦. കു
ഴിമണ്ണു മൂസ്സതു, ൧൧. കല്ലുക്കാട്ട് ഇളയതു, ൧൨. പൊ
ന്നിനിലത്തു മുമ്പിൽ ഇങ്ങിനെ പന്ത്രണ്ടാൾ മുമ്പാ
ക്കി കല്പിച്ചു) "തങ്ങൾ" "(ഞങ്ങൾ)" എന്നു പ
റവാൻ കാരണം: തപശ്ശക്തി എന്നു ചിലർ നിരൂപി
ച്ചിരിക്കുന്നു, അതങ്ങിനെ അല്ല ശസ്ത്രഭിക്ഷയെ തങ്ങളു
ടെ ഗോത്രം വാങ്ങുകയാൽ "വാൾ നമ്പി" ആയ കാ
രണം വാൾ തങ്ങളുടെയ കൈയിലുണ്ടെന്ന സിദ്ധാ
ന്തം. ഇങ്ങിനെ ഭൂമി രക്ഷിപ്പാൻ ൩൬൦൦൦ ബ്രാഹ്മണരെ
ആയുധപാണികളാക്കി കല്പിച്ചു.
അനന്തരം ൬൪ ഗ്രാമത്തെയും കൂടെ വരുത്തി "ന
ടെ നടെ പീഡിപ്പിച്ച സൎപ്പങ്ങൾക്ക് എല്ലാടവും ഓ
രൊ ഓഹരി ബ്രഹ്മസ്വത്താൽ കൊടുത്തു. നിങ്ങൾ
ക്ക് അവർ സ്ഥാനദൈവമായിരിക്കേണം (പരദേവ
തയായിരുന്നു രക്ഷിക്കേണം)" എന്നു കല്പിച്ചു, അവ
ൎക്ക് ബ്രഹ്മസ്വത്താൽ ഓരോ ഓഹരി കൊടുത്തു, പ്ര
സാദത്തെയും വരുത്തി, (അവൎക്ക് ബലിപൂജാകൎമ്മങ്ങ
ളെ ചെയ്തു പരിപാലിച്ചു കൊൾക എന്നരുളിച്ചെയ്തു),
അവരെ സ്ഥാനദൈവമാക്കിവെച്ചു; കേരളത്തിൽ സ
ൎപ്പപീഡയും പോയി. അതിന്റെ ശേഷം (ആയുധ
പാണികൾക്ക്) കേരളത്തിൽ ൧൦൮ നാല്പത്തീരടി സ്ഥാ
നം ഉണ്ടാക്കി, അനേകം കളരിപ്പരദേവതമാരെയും
സങ്കല്പിച്ചു, അവിടെ വിളക്കും പൂജയും കഴിപ്പിച്ചു,
സമുദ്രതീരത്തു ദുർഗ്ഗാദേവിയെയും പ്രതിഷ്ഠിച്ചു, (മല [ 12 ] യരികെ ശാസ്താവിനെ പ്രതിഷ്ഠിച്ചു), നാഗവും ഭൂത
വും പ്രതിഷ്ഠിച്ചു, ഭൂമിയിൽ കനകചൂൎണ്ണം വിതറി
(അമൎത്തു കനകനീർ സ്ഥാപിച്ചു), രാശിപ്പണം അടി
പ്പിച്ചു, നിധിയും വെച്ചു അങ്ങിനെ ഭൂമിക്കുള്ള ഇള
ക്കം തീർത്തു (മാറ്റി ഇരിക്കുന്നു).
അതിന്റെ ശേഷം "ആൎയ്യബ്രാഹ്മണർ മലയാള
ത്തിൽ ഉറെച്ചിരുന്നു പോൽ" എന്ന് കേട്ടു മുമ്പിൽ
(സൎപ്പഭീതി ഉണ്ടായിട്ടു) പോയ പരിഷയും പോന്നു
വന്നു, അവർ ഒക്കെയും പഴന്തുളുവർ ആയി പോയി;
അവരെ തുളുനാട്ടിൽ തുളുനമ്പിമാർ എന്ന് പറയുന്നു.
അവർ ൬൪ലിൽ കൂടിയവരല്ല.
അതിന്റെ ശേഷം ശ്രീ പരശുരാമൻ ൬൪ ഗ്രാമ
ത്തെയും വരുത്തി, വെള്ളപ്പനാട്ടിൽ കൊണ്ടു വന്നു
വെച്ചു, ൬൪ ഗ്രാമത്തിന്നും ൬൪ മഠവും തീർത്തു, ൬൪
ദേശവും തിരിച്ചു കല്പിച്ചു, ഒരോരോ ഗ്രാമത്തിന്നു
(പരിഷയ്ക്ക്) അനുഭവിപ്പാൻ വെവ്വേറെ ദേശവും വ
സ്തുവും തിരിച്ചു കൊടുത്തു. ഒരു ഗ്രാമത്തിനും വെ
ള്ളപ്പനാട്ടിൽ വസ്തുവും തറവാടും കൂടാതെ കണ്ടില്ല;
(അവിടെ എല്ലാവൎക്കും സ്ഥലവുമുണ്ടു) ൬൪ ഗ്രാമത്തി
ന്നും വെള്ളപ്പനാട് പ്രധാനം എന്ന് കല്പിച്ചു.
(പെരുമനഗ്രാമത്തിന്നു) ചിലൎക്കു പുരാണവൃത്തി
കല്പിച്ചു കൊടുത്തു; രണ്ടാമത് വന്ന പരിഷയിൽ ചി
ലൎക്ക് തന്ത്രപ്രവൃത്തി കൊടുത്തു; ൬൪ ഗ്രാമത്തിന്നും
തന്ത്രപ്രവൃത്തി കല്പിച്ചിട്ടില്ല; ൬൪ ഗ്രാമത്തിലുള്ള ഇ
രിങ്ങാട്ടികൂടു (–ാണികുട്ട), തരണനെല്ലൂർ (– നെല്ലൂർ
) കൈവട്ടക എടുത്തു തുടങ്ങി (വട്ടകം വൃത്തി (നാലു)
ആറു ഗ്രാമത്തിന്നു കല്പിച്ചിരിക്കുന്നു). പയ്യന്നൂർ ഗ്രാ [ 13 ] മത്തിന്ന് നമ്പിക്കൂറു എല്ലാടവും കല്പിച്ചു കൊടുത്തു.
അനന്തരം ൬൪ലിലുള്ളവരോടരുളി ചെയ്തു: "ഇക്കേര
ളത്തിങ്കൽ ദേവതകൾ പോന്നു വന്നു മനുഷ്യരെ പീ
ഡിപ്പിച്ചു ദേവതഉപദ്രവം വൎദ്ധിച്ചാൽ അപമൃത്യു
അനുഭവിക്കും അതു വരരുത്" എന്ന് കല്പിച്ചിട്ട് ൬൪
ലിൽ ആറു ഗ്രാമത്തിൽ ൧൨ ആളും കല്പിച്ചു, ൧൨
ആൾക്ക് മന്ത്രോപദേശവും ചെയ്തു. (അതാകുന്നതു:
മുൻപിനാൽ പെരുഞ്ചെല്ലൂർ ഗ്രാമത്തിൽ "അടിക
ച്ചേരി" "കാളകാട്ടു" അങ്ങിനെ രണ്ടാൾ കല്പിച്ചു, മ
ലയിൽ നിന്നു വരുന്ന ദുൎദ്ദേവതകളെ തടുപ്പാൻ ദുൎമ്മന്ത്രം
സേവിച്ചു ദുൎദ്ദേവതകളെ തടഞ്ഞു നിർത്തുക എന്നും ആ
പല്കാലത്തിങ്കൽ ഭദ്രനെ സേവിച്ചു ആപത്തുകളെ
നീക്കുക എന്നും അരുളി ചെയ്തു. ബ്രാഹ്മണരുടെ കൎമ്മ
ങ്ങൾക്ക് വൈകല്യമുണ്ടെന്നു കണ്ടു രണ്ടാമത് കാള
കാട്ടിന്ന് കല്പിച്ചിതു: സമുദ്രതീരത്തിങ്കന്നുവരും ജലദേവ
തകളെ തടുത്തു നിൎത്തുവാൻ സന്മന്ത്രങ്ങളെ സേവി
ച്ചു സൽകൎമ്മമൂൎത്തിയെ പ്രസാദിപ്പിച്ചു ആപല്കാല
ത്തിങ്കൽ ദുർഗ്ഗയെ സേവിച്ചാൽ ആപത്തു നീങ്ങും എ
ന്നുമരുളി ചെയ്തു. പിന്നെ കരിക്കാട്ടു ഗ്രാമത്തിൽ
"കാണിയൊട കാട്ടുമാടം" ഇങ്ങിനെ രണ്ടാൾക്കും ദുൎമ്മ
ന്ത്രവും സന്മന്ത്രവും" കല്പിച്ചു കൊടുത്തു. പിന്നെ ആ
ലത്തൂർ ഗ്രാമത്തിൽ "കക്കാടു, കുഴിമന" ഇങ്ങിനെ ര
ണ്ടാളോടും ദുൎമ്മന്ത്രം കൊണ്ടും സന്മന്ത്രം കൊണ്ടും ജ
യിച്ചോളുക എന്നു കല്പിച്ചു. പിന്നെ ചൊവരത്തിൽ
"പുതുകോട്ട, പുതുമന" എന്നവരെയും പെരുമന ഗ്രാ
മത്തിൽ കല്ല കാടു, കക്കാട്ടുകൊളം" എന്നിരിവരെയും,
ഇരിങ്ങാടിക്കുടെ ഗ്രാമത്തിങ്കൽ "ചുണ്ടക്കാടു, മൂത്തേ [ 14 ] മന" ഇങ്ങിനെ രണ്ടാളേയും കല്പിച്ചു. മലയിൽനിന്നു
വരുന്ന ദുൎദ്ദേവതകളെ തടുത്തു നിൎത്തുവാൻ ആറാളെ
ദുൎമ്മന്ത്രമൂർത്തിയെ സേവിപ്പാനും സമുദ്രത്തിങ്കന്നു വ
രുന്ന ദേവതകളെ തടുത്തു നിൎത്തുവാൻ ആറാളെ സ
ന്മന്ത്രമൂർത്തിയെ സേവിപ്പാനും ആക്കി. ഇങ്ങിനെ ഉ
ത്തമത്തിലും മദ്ധ്യമത്തിലും പന്ത്രണ്ടാളുകളെ കേരള
ത്തിൽ സമ്പ്രദായികൾ എന്നു കല്പിച്ചു). അതിന്റെ
ശേഷം ശ്രീ പരശുരാമൻ അരുളി ചെയ്തു, "എന്റെ
വീരഹത്യാദോഷം ആർ കൈ ഏല്ക്കുന്നു" എന്നതു കേ
ട്ടു, ഭരദ്വാജഗോത്രത്തിൽ ചിലർ വീരഹത്യാദോഷം
കൈ ഏല്പൂതുഞ്ചെയ്തു. അവർ രാവണനാട്ടുകരേ
ഗ്രാമത്തിലുള്ളവർ. ഊരിലേ പരിഷ എന്നു പേരുമിട്ടു
"നിങ്ങൾക്ക് ഓരീശ്വരൻ പ്രധാനമായ്വരെണമല്ലേ അതി
ന്നു സുബ്രഹ്മണ്യനെ സേവിച്ചു കൊൾക എന്നാൽ നി
ങ്ങൾക്കുണ്ടാകുന്ന അല്ലലും മഹാവ്യാധിയും നീങ്ങി, ഐ
ശ്വൎയ്യവും വംശവും വളരെ വൎദ്ധിച്ചിരിക്കും. വാളിന്നു ന
മ്പിയായവരെ വിശേഷിച്ചും സേവിച്ചു കൊൾക" എന്നരു
ളിചെയ്തു വളരെ വസ്തുവും കൊടുത്തു. (ഇക്കേരളത്തിൽ
എല്ലാവരും മാതൃപാരമ്പൎയ്യം അനുസരിക്കേണം, എ
നിക്കും മാതൃപ്രീതി ഉള്ളൂ എന്ന് ൬൪ലിലുള്ളവരോട് ക
ല്പിച്ചപ്പോൾ, എല്ലാവർക്കും മനഃപീഡ വളരെ ഉണ്ടാ
യി എന്നാറെ, പൈയനൂർ ഗ്രാമത്തിലുള്ളവർ നി
രൂപ്പിച്ചു, പരശുരാമൻ അരുളിച്ചെയ്ത പോലെ അനു
സരിക്കെണം എന്നു നിശ്ചയിച്ചു മാതൃപാരമ്പൎയ്യം അ
നുസരിക്കയും ചെയ്തു. ചില ഗ്രാമത്തിങ്കന്നു കൂടെ അ
നുസരിക്കെണം എന്നു കല്പിച്ചു; അതിന്റെ ശേഷം
ആരും അനുസരിച്ചില്ല. പിന്നെ പരദേശത്തുനിന്നു [ 15 ] പല വകയിലുള്ള ശൂദ്രരെ വരുത്തി. അവരെക്കൊണ്ടും
മാതൃപാരമ്പൎയ്യം വഴി പോലെ അനുസരിപ്പിച്ചു, അ
വർ ൬൪ ഗ്രാമത്തിന്നും അകമ്പടി നടക്കേണം എന്നും
അവൎക്ക് രക്ഷ ബ്രാഹ്മണർ തന്നെ എന്നും കല്പിച്ചു).
ഇങ്ങിനെ ശ്രീ പരശുരാമൻ കൎമ്മഭൂമി മലയാളം
ഉണ്ടാക്കി, ൬൪ ഗ്രാമത്തിൽ ബ്രാഹ്മണൎക്ക് ഉദകദാ
നം ചെയ്തു. മുമ്പിൽ ൬൪ ഗ്രാമത്തിന്നും ഒരുമിച്ചു
പൂവും നീരും കൊടുത്തതു അനുഭവിപ്പാൻ ജന്മം എ
ന്നു പറയുന്നു. ആ കൊടുത്തതു ഓരോ ഗ്രാമത്തിലു
ള്ള തറവാട്ടുകാർക്ക് ഒരുമിച്ചു കൊടുത്ത ഏകോദകം.
പിന്നെ (ആറും നാലും) പത്തുഗ്രാമത്തിൽ ൧൪ ഗോ
ത്രത്തിൽ ൩൬000 ബ്രാഹ്മണൎക്കു വാളിന്മേൽ നീർ പ
കൎന്നു കൊടുത്തതു രാജാംശം; അവൎക്ക് എന്റെ ജ
ന്മം എന്നു ചൊല്ലി വിരൽ മുക്കാം; മറ്റെവൎക്കും "എ
ന്റെ ജന്മം" എന്നു വിരൽ മുക്കരുത്; അവൎക്ക് അനു
ഭവത്തിന്നേ മുക്കുള്ളു. അവരന്യോന്യം മുക്കുമ്പോൾ
"എനിക്കനുഭവം" എന്നു ചൊല്ലി വിരൽ മുക്കെണം;
ഇതറിയാതെ ജന്മത്തിനു വിരൽ മുക്കിയാൽ വിരൽ
നേരെ വരിക ഇല്ല; മുപ്പത്താറായിരത്തിലുള്ളവൎക്ക്
കൊടുത്തതു ഏകോദകമല്ല; ഭൂമിയെ രക്ഷിപ്പാൻ അ
വരെ ആയുധപാണികളാക്കി കല്പിച്ചു.
ഇക്കേരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വൎഗ്ഗവാസി
കളോട് ഒക്കും ദേവലോകത്തിന്നു തുല്യമായ്‌വരെണം
എന്നും സ്വൎഗ്ഗാനുഭൂതി അനുഭവിക്കെണം എന്നു വെ
ച്ചു ശ്രീ പരശുരാമൻ ദേവേന്ദ്രനെ ഭരം ഏല്പിച്ചു
തപസ്സിന്നാമാറു എഴുന്നെള്ളുകയും ചെയ്തു. ആറു മാ
സം വൎഷം വേണം രാജ്യത്തിങ്കൽ അനേകം അനേ [ 16 ] കം സസ്യാദികൾ ഉണ്ടാക്കെണം, അന്നവും പൂവും
നീരും (പുല്ലും) വഴിപോലെ വേണം, ദാനധൎമ്മം വ
ൎദ്ധിച്ചു ഐശ്വൎയ്യം ഉണ്ടായിരിക്കെണം, ഐശ്വൎയ്യം ഉ
ണ്ടായിട്ട് ഈശ്വരസേവവഴി പോലെ കഴിക്കെണം,
ദേവപൂജയും പിതൃപൂജയും കഴിക്കെണം, അതിന്നു
പശുക്കൾ വളരെ ഉണ്ടാകെണം അവറ്റിന്നു പുല്ലും
തണ്ണീരും വഴിക്കേ ഉണ്ടായ്‌വരെണം, എന്നിട്ടു ദേവെന്ദ്ര
നെ ഭരം ഏല്പിച്ചിരിക്കുന്നു. അതുകൊണ്ട് വേനിൽ
കാലത്ത് ആറു മാസം വൎഷം ആകുന്നതു. ദേവാലയ
ങ്ങളും ദൈവത്തിൻ കാവുകളും ഐയപ്പൻ കാവുക
ളും ഭദ്രകാളിവട്ടത്തും ഗണപതികാവിലും മറ്റും പ
ല ഈശ്വരന്മാരെ കുടിവെച്ച കാവല്പാടുകളിലും സ്ഥാ
നങ്ങളിലും, ഊട്ടും പാട്ടും കഴിപ്പാനും ഉത്സവം, വേല,
വിളക്ക്, തീയാട്ടം, ഭരണിവേല, ആറാട്ടു, കളിയാട്ടം, പൂ
രവേല, ദൈവാട്ടം, (തെയ്യാട്ടു, ദൈവമാറ്റു), തണ്ണിര
മൃതം, (–തു), താലപ്പൊലി, പൈയാവിശാഖം, മാ
ഹാമഖ, (മാമാങ്ങ)വേല എന്നിങ്ങിനെ ഉള്ള വേല
കൾ കഴിപ്പാനായ്ക്കൊണ്ടു, ആറു മാസം വേനിൽ
വെളിച്ചവും കല്പിച്ചിരിക്കുന്നു.
ഇങ്ങിനെ ശ്രീ പരശുരാമൻ പടെക്കപ്പെട്ടൊരു
കർമ്മഭൂമിയിങ്കൽ ഭൂദേവന്മാർ പുലർകാലെ കുളിച്ചു
നന്നായിരുന്നു (കൊണ്ടു) തങ്ങൾക്കുള്ള സൽക്രിയകൾ
ഒക്കയും (നിയമാദി ക്രിയകൾ) കഴിച്ചു, മറ്റു മഹാ
ലോകൎക്കും വരുന്ന അല്ലലും മഹാ വ്യാധികളും ഒഴി
പ്പാൻ ചെയ്യേണ്ടും ഈശ്വരസേവകൾ, ഹോമവും
ധ്യാനവും ഭഗവതി സേവ, പുഷ്പാഞ്ജലി, അന്ത്യന
മസ്കാരം, ത്രികാലപൂജ (തൃക്കാൽ പൂജ), ഗണപതി [ 17 ] ഹോമം, മൃത്യുഞ്ജയം, മൂന്നു ലക്ഷം സഹസ്രനാമം,
ധാന്വന്തരം, (ഗ്രഹശാന്തി, സഹസ്രഭോജനം) എ
ന്നിങ്ങനെ അനേകം ഈശ്വരസേവകൾ കഴിച്ചു സു
കൃതം വൎദ്ധിപ്പിക്ക എന്നു ശ്രീ പരശുരാമൻ വേദ
ബ്രാഹ്മണരോട് അരുളിചെയ്തും "ഈ വണ്ണം" എ
ന്നു വേദബ്രാഹ്മണരും കൈ ഏല്ക്കുകയും ചെയ്തു. (അ
ങ്ങിനെ ഇരിക്കുമ്പോൾ, കേരളത്തിങ്കൽ വാഴുന്ന മനു
ഷ്യർ സ്വൎഗവാസികൾക്കു തുല്യം പോൽ എന്നു കേട്ടു.) പ
ലദിക്കിൽ നിന്നും പല പരിഷയിലുള്ള ബ്രാഹ്മണരും
കേരളത്തിൽ പോന്നു വന്നതിന്റെ ശേഷം ശ്രീ പ
രശുരാമൻ അവരെ പല ദിക്കിലും കല്പിച്ചിരുത്തി, പ
ല ദേശത്തും പല സ്ഥാനങ്ങളും കല്പിച്ചു കൊടുത്തു.
വേദബ്രാഹ്മണർ അൎദ്ധബ്രാഹ്മണരെക്കൊണ്ടു ഭൂമിദാ
നം വാങ്ങി, അവരുടെ പേൎക്ക് ഓരൊ ദേശമാക്കി ദേ
ശത്തിൽ ഓരോരു ക്ഷേത്രം ചമെച്ചു, പ്രതിഷ്ഠ കഴിച്ചു,
ബിംബത്തിങ്കൽ പൂജയും ശിവവെലിയും കഴിച്ചു, നി
റമാലയും ചാൎത്തി, തങ്ങൾക്ക് ഗ്രാമത്തിൽ സ്ഥാന
ദൈവത്തേയും സ്ഥലപരദേവതമാരെയും കുടിവെ
ച്ചു, (–ഊർപ്പള്ളിദൈവത്തെ കുടി വെച്ചു), അവിട
വിടേ ചെയ്യിപ്പിക്കേണ്ടും വേലയും വിളക്കും ഊട്ടും
തിറയും കൊടുപ്പിച്ചു, (പലദിക്കിൽ നിന്നും ശൂദ്രരെ വ
രുത്തി ഇരുത്തി, അവൎക്ക് പല മൎയ്യാദയും കൽപ്പിച്ചു കൊ
ടുത്തു), ദേശത്ത് അടിമയും കുടിമയും ഉണ്ടാക്കി, അടി
യാരെയും കുടിയാരെയും രക്ഷിച്ചു, തറയും സങ്കേത
വും ഉറപ്പിച്ചു, തറയകത്ത് നായന്മാരെ കല്പിച്ചു, അ
വരെ കൊണ്ട് ഓരോ കണ്ണും കൈയും കല്പനയും ക
ല്പിച്ചു, അവകാശത്തിന്നു താഴ്ചയും വീഴ്ചയും വരാതെ [ 18 ] പരിപാലിച്ചു, കുടിയാൎക്ക് കീഴായ്ക്കൂറും തങ്ങൾക്ക് മേ
ലായ്ക്കൂറും (മേലാഴിയും), കുടിയാൎക്ക് കാണവും തങ്ങ
ൾക്ക് ജന്മവും (എന്നു) കല്പിച്ചു കാണജന്മമൎയ്യാദ (യും)
നടത്തി, ബ്രാഹ്മണാചാരവും ശൂദ്രമൎയ്യാദയും കല്പിച്ചു,
ഊരിൽ ഗ്രാമങ്ങളിലുള്ള ബ്രാഹ്മണരുടെ ഇല്ലവും തീ
ൎപ്പിച്ചു, തങ്ങൾക്കുള്ള ദേവപൂജയും പിതൃപൂജയും കല്പി
ച്ചു, നേരും ന്യായവും നടത്തി, ൬൪ ഗ്രാമത്തിലുള്ള വേ
ദബ്രാഹ്മണരെ ആനന്ദിപ്പിച്ചു, ദാനധർമ്മങ്ങളും ചെ
യ്തു, അങ്ങിനെ ഇരുപ്പു മുപ്പത്താറായിരത്തിലുള്ളവർ
(അൎദ്ധബ്രാഹ്മണർ) ഭൂമിദാനം വാങ്ങുകകൊണ്ടും
വീരഹത്യാദോഷത്തെ പരിഗ്രഹിക്ക കൊണ്ടും പാതി
ബ്രാഹ്മണത്വം കുറഞ്ഞു പോയിരിക്കുന്നു. അൎദ്ധബ്രാ
ഹ്മണർ ആയുധപാണികളായി പാടു നടക്കയും പട
കൂടുകയും അകമ്പടി നടക്കുകയും ചെയ്യും; അതുകൊ
ണ്ടു വാൾ നമ്പിയായതു. പട്ടിണി നമ്പിക്ക് ശംഖും
കുടയും അല്ലാതെ, മറ്റൊരായുധമില്ല; അവന്നു ഒരു
സങ്കടം ഉണ്ടായാൽ കുളക്കടവിൽ ചെന്നു കൊഞ്ഞ
നം കാട്ടിയാലും കൊന്നാലും ശംഖും വിളിച്ചു പട്ടിണി
വെച്ചു പാൎക്കുകേ ഉള്ളൂ; (വാൾനമ്പിയെ കൂടെ സമീ
പത്തിൽ നിർത്തുകയും ചെയ്യും).
ഇനി മേലിൽ ബ്രാഹ്മണർ തങ്ങളിൽ അന്യോ
ന്യം ഓരോരോ കൂറു ചൊല്ലിയും സ്ഥാനം ചൊല്ലിയും
വിവാദിച്ചു, കർമ്മവൈകല്യം വരുത്തി, കൎമ്മഭൂമി ക്ഷയി
ച്ചു പോകരുത് എന്നു കല്പിച്ചു.൬൪ ലിനെയും (പെരി
ഞ്ചെല്ലൂരിൽ നിന്നുള്ള) മുവ്വായിരം തൊട്ടു ൩൬000ത്തി
ലുള്ളവരെയും പലദിക്കിൽനിന്നും പല പരിഷയിൽ
പോന്നു വന്ന ബ്രാഹ്മണരെയും ഒരു നിലയിൽ കൂട്ടി [ 19 ] അവരോടരുളിച്ചെയ്തു.”ഇനി സ്വല്പകാലം ചെല്ലു
മ്പോൾ, അന്യോന്യം പിണങ്ങും അതു വരരുത്” എ
ന്നു കല്പിച്ചു, ൬൪ ഗ്രാമത്തിന്റെ കുറവും തീർത്തു നട
പ്പാൻ നാലു കഴകത്തെ കല്പിച്ചു. അതാകുന്നതു:
മുൻപിനാൽ പെരിഞ്ചെല്ലൂർ, പിന്നെ പൈയനൂർ (പ
ന്നിയൂർ) പിന്നെ പറപ്പൂർ, പിന്നെ ചെങ്ങനിയൂർ,
(ചെങ്ങണ്ണീയൂർ). മുപ്പത്താറായിരത്തിലുള്ളവർ വളരെ
കാലം രാജ്യം രക്ഷിച്ചതിന്റെ ശേഷം ഓരോരോ കൂറു
ചൊല്ലിയും ദേശം ചൊല്ലിയും തങ്ങളിൽ വിവാദിച്ചു,
നാട്ടിൽ ശിക്ഷാരക്ഷ കുറഞ്ഞു കാൺക ഹേതുവായിട്ട്,
ബ്രാഹ്മണർ എല്ലാവരും കൂടി നിരൂപിച്ചു കല്പിച്ചു:
നാലു കഴകത്ത് ഓരൊരുത്തർ രക്ഷാപുരുഷരായിട്ട്
മൂവ്വാണ്ടേക്ക് മൂവ്വാണ്ടേക്ക് അവരോധിപ്പാൻ ഈ നാ
ലു കഴകവും കൂടിയാൽ മതി എന്ന വ്യവസ്ഥ വരുത്തി,
(നാലു കഴകവും അകലത്താക കൊണ്ടു കാൎയ്യത്തി
ന്നു കാലവിളംബനമുണ്ടെന്നറിക; നാലു കഴകത്തി
ന്റെ കുറവു തീർത്തു നടപ്പാൻ പെരിഞ്ചെല്ലൂർ ഗ്രാമ
ത്തിൽ ർ ദേശത്തെ നാലാൾ തന്നെ കല്പിച്ചു.) (ഈ
നാലിൽ ചെങ്ങനിയൂർ ൬ർ ഗ്രാമത്തിൽ കൂടാ എ
ന്നു ചിലർ പറയുന്നു. ആ പറയുന്ന ജനം വഴിപോ
ലെ അറിഞ്ഞതുമില്ല. ഇതു പറവാൻ കാരണം: ചെ
ങ്ങനിയൂർ കഴകത്തിലുള്ളവർ (ഒക്കത്തക്ക) ഒരു കല്പ
ന ഉണ്ടായാൽ ൬൪ലിന്നും കൂട ക്ഷേത്രസംബന്ധം
കൊടുത്തു. അവിടെ ചില തമിഴർ വന്നു നിറഞ്ഞു.
ആ വന്ന തമിഴരും അവിടെയുള്ള ബ്രാഹ്മണരും ത
മ്മിൽ ഒരു ശവം ദഹിപ്പിക്ക കൊണ്ടു തങ്ങളിൽ ഇട
ഞ്ഞു, തമിഴർക്ക് സംസ്കരിക്കായതുമില്ല. അതിന്റെ [ 20 ] ശേഷം തമിഴർ ഒക്കത്തക്ക നിരൂപിച്ചു, അവിടെ ഉള്ള
ജനത്തേയും അറുപതുനാലിൽ ക്ഷേത്രസംബന്ധം
കൊടുത്തിട്ടുള്ളവരെയും കൂട്ടി കൊണ്ടുപോയി, ശവം
പുഴയിൽ വലിച്ചിട്ടു കളകയും ചെയ്തു. അതുകൊണ്ടു
ചെങ്ങനിയൂർ കഴകത്തിലുള്ളവരെ ൬൪ൽ കൂട്ടുക ഇല്ല
എന്നു ചിലർ പറയുന്നു; തമിഴരായതു എങ്ങിനെ എ
ന്നും അവർക്ക് ബ്രഹ്മഹത്യാ ഉണ്ടായ്ത് എങ്ങിനെ എ
ന്നും ഈശ്വരന്നു അറിഞ്ഞു കൂടും).
വിശേഷിച്ച് ഈ കല്പിച്ച നാലു കഴകത്തിലും
ഓരോരുത്തൻ മൂവാണ്ടേക്ക് മൂവാണ്ടേക്ക് രക്ഷാപുരു
ഷനായിട്ട് രക്ഷിപ്പാനാകുമ്പോൾ രക്ഷാപുരുഷന്നും
അവനോട് കൂട നടക്കുന്നവൎക്കും അനുഭവത്തിന്നായി
കൊണ്ട് എല്ലാവരുടെ വസ്തുവിന്മേൽ (– വിങ്കലും)
ഷൾഭാഗത്തെ ഉണ്ടാക്കി കൊടുക്കയും ചെയ്തു. അങ്ങി
നെ വളര കാലം കഴിഞ്ഞശേഷം അന്നന്നു അവരോ
ധിച്ചു നടക്കുന്നവർ അവരോധ (– ധി)നമ്പി എന്നു
ചൊല്ലുന്നു. അവരോധ(--ധി)നമ്പിയാകുന്നതു: കാഞ്ഞൂ
ർ (കണ്ണൂർ, കാണൂർ) കിണാങ്ങാടു (കീറങ്ങാടു, കാ
ഞ്ഞിരങ്ങാട്ടു), കരിങ്ങംവള്ളി (–പള്ളി, –പുള്ളി, –
വെള്ളി,) എന്നിങ്ങിനെ തെക്കു വടക്കു വസ്തുവുള്ള പരി
ഷ പലരുമുണ്ടു. അതല്ലാതെ തെക്കും വടക്കും തങ്ങ
ളുടെ സ്വം (തങ്ങൾ) കൊണ്ടുണ്ടാക്കീട്ടുമുണ്ടു.
ഇങ്ങിനെ അവരോധിച്ചു നടക്കും കാലങ്ങളിൽ
"തനിക്ക് തനിക്ക് മൂവ്വാണ്ടേക്കല്ലൊ ഉള്ളൂ; അതിന്നി
ടെക്ക് വസ്തു ഉണ്ടാക്കുക അത്രെ വേണ്ടുവത്" എന്ന്
കല്പിച്ചു നാട്ടിലുള്ള പ്രജകളെ ഉപദ്രവിച്ചു തുടങ്ങി
കോഴകൊണ്ടു അർത്ഥം തടിപ്പിക്കയും നിധി സൂക്ഷി [ 21 ] ക്കയും ചെയ്തു മുഴുത്തു. ഇങ്ങിനെ സ്വല്പകാലം ചെ
ല്ലുമ്പോൾ "ഈ അവരോധിച്ച പരിഷെക്കായ്പോ
കും തെക്കുവടക്കുള്ള വസ്തു ഒക്കയും അതു വരരുത"
എന്നു കല്പിച്ചു ഐകമത്യപ്പെട്ടു നാം ഓരോരോ രാ
ജാവിനെ ഉണ്ടാക്കുമാറ് എന്നു കല്പിച്ചു. (ഈ അവ
രോധിച്ച നമ്പികൾക്കു ജന്മത്തിന്നു ജന്മം ചൊല്ലി വി
രൽ മുക്കേണം എന്നു വരികിൽ അവൎക്ക് ജന്മത്തിന്നു
കഴിവില്ല; മറ്റേയവൎക്ക് മുക്കിയാൽ അതു കണ്ടു ന
ടക്കെ ഉള്ളു).
[ബ്രാഹ്മണർ തിരുനാവായി മണപ്പുറത്തു കൂടി ഒ
രു സഭയായി നിരൂപിച്ചു, ഇനി മേലിൽ ൧൦ (പത്ത
ര) ഗ്രാമത്തിൽ ഓരോരുത്തർ പന്തീരാണ്ടു പന്തീരാ
ണ്ടു നാടുപരിപാലിക്ക എന്നു നിശ്ചയിച്ചു തൃക്കാരി
യൂർ (– കരിയൂർ), തൃക്കൊട്ടിന്നും രക്ഷാപുരുഷന്മാരാ
യി വാൾ എടുപ്പാൻ അവരോധിച്ച(കല്പിച്ച)പ്പോൾ
ഞാൻ എന്നും ഞാൻ എന്നും തമ്മിൽ വിവാദിച്ച
തിന്റെ ശേഷം എല്ലാവരും കൂടി നിരൂപിച്ചു, ഇനി
മേൽ ബ്രാഹ്മണർ നാടു പരിപാലിച്ചാൽ നാട്ടിൽ ശി
ക്ഷാരക്ഷ ഉണ്ടാകയില്ല. ഇനി നാടു പരിപാലിപ്പാൻ ഒ
രു രാജാവു വേണം എന്നു നിശ്ചയിച്ചു, രാജാവിനെ
ഉണ്ടാക്കുവാൻ ൬൪ ഗ്രാമത്തിന്റെ കുറവു തീർത്തു; പ
ന്നിയൂർ, പറപ്പൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ
ഈ നാലു കഴകം കൂടിയാൽ മതി എന്ന വ്യവസ്ഥ
വരുത്തി, ൪ കഴകവും ഒരു സഭയായിരുന്നു നിരൂപി
ച്ചു പുറപ്പെട്ടു, പരദേശത്തുചെന്നു, കെയാപുരത്തിങ്ക
ൽനിന്നു കെയപെരുമാളെ കൂട്ടിക്കൊണ്ടു പോന്നു
കേരളം എന്ന പ്രദേശത്തു വെച്ചു വാഴിച്ചു]. [ 22 ] ൨. പെരുമാക്കന്മാരുടെ കാലം
൧. ആദ്യ പെരുമാക്കന്മാർ
അനന്തരം രാജാവിനെ ഉണ്ടാക്കുവാൻ അവർ
ഒക്കത്തക്ക പരദേശത്തു ചെന്നു, ഒരു ക്ഷത്രിയനേയും
ക്ഷത്രിയസ്ത്രീയെയും കൂട്ടി കൊണ്ടു പോന്നു. ക്ഷത്രിയ
സ്ത്രീയെ ബ്രാഹ്മണർ വിവാഹം ചെയ്തിരിപ്പു, അതി
ലുണ്ടാകുന്ന സന്തതി ക്ഷത്രിയനത്രെ ആകുന്നത് എ
ന്നൊരുമിച്ചു സമയം ചെയ്തു, (ആപരപ്പു കുറഞ്ഞോ
ന്നു പറവാനുണ്ടു, അതു വേണ്ടാ) വിശേഷിച്ചു അന്നു
കൊണ്ടുവന്ന ക്ഷത്രിയന്നു (ചേരമാൻ, കേരളൻ) പെ
രുമാൾ എന്ന പേരാകുന്നതു. ഇത് മലനാട്ടിലേ രാ
ജാവ്. ചോഴമണ്ഡലത്തിലേ രാജാവു ചോഴപ്പെരു
മാൾ, പാണ്ടിമണ്ഡലത്തിലേ രാജാവ് പാണ്ടി (കുല
ശേഖര) പെരുമാൾ; ഇങ്ങിനെ പെരുമാക്കന്മാരാകു
ന്നതു. മലനാടു കൊണ്ടു ൪ ഖണ്ഡം: ഗോകൎണ്ണത്തി
ൽ നിന്നു തുളുനാട്ടിൽ പെരുമ്പുഴയൊളം തുളുരാജ്യം,
പെരുമ്പുഴെക്കൽനിന്നു പുതുപട്ടണത്തോളം കൂപരാ
ജ്യം (മൂഷികരാജ്യം). പുതുപട്ടണത്തിൽനിന്നു കന്നേ
റ്റി (കണ്ണെറ്റി) ഓളം കേരളരാജ്യം. കന്നേറ്റിയിൽ
നിന്നു കന്യാകുമാരിഓളം മൂഷികരാജ്യം (കൂവള, കൂപ)
ഇങ്ങിനെ ൪ ഖണ്ഡത്തിന്റെയും പേർ. കേരള
ത്തിൽ ൧൧ അനാചാരം, പരദേശത്ത് ൨൨ അനാ
ചാരം.
മുമ്പിനാൽ രാജാവിനെ കൊണ്ടുവന്നു വെക്കു
മ്പോൾ, ബ്രാഹ്മണർ കൈ പിടിച്ചു സമയം ചെയ്തു
ഇപ്രകാരം "ഞങ്ങളാൽ സാദ്ധ്യമല്ലാത്തതിനെ സാ [ 23 ] ധിപ്പിച്ചു രക്ഷിച്ചു വെപ്പൂ. ഞങ്ങൾ അന്യായപ്പെട്ടാൽ
(ആപത്തുകൾ ഉണ്ടായാൽ) അന്നു ഞങ്ങൾ രാജ്യ
കാൎയ്യങ്ങൾ തന്നെ വ്യാപരിക്കും (വ്യവഹരിക്കും) പോ
ൾ: അത് എന്ത് നിങ്ങൾ എന്നെ കല്പിച്ചതിന്റെ
ശേഷം നിങ്ങൾ തന്നെ വ്യാപരിക്കുന്നു (വ്യവഹരി–)
എന്നു രാജാ പറക മാത്രം ഉണ്ടു; ബ്രാഹ്മണരോട്
ചോദ്യം വേണ്ട" എന്നിട്ട് ഇന്നും (എന്നും) ഓരോ
അപരാധങ്ങൾ (ആപത്തുകൾ, അവസ്ഥകൾ) ഉ
ണ്ടായാൽ "നിങ്ങൾ തങ്ങൾ തന്നെ വ്യവഹരിക്കുന്നു,
എന്തു നിങ്ങൾ നമ്മോട് അന്യായപ്പെടാഞ്ഞൂ" എ
ന്നു പറക മാത്രം ഉണ്ടു. അതു നടയത്തേ സമയ
കാരണം: മറ്റുള്ളരാജ്യത്തിങ്കൽ രാജാവെ അന്വേ
ഷിച്ചു പോകേണ്ടു (വതു), കേരളത്തിൽ ഇതൊക്ക
യും ഉദ്ധരിച്ചിട്ട് എല്ലാവരും (ഉദ്ധരിപ്പിച്ചല്ലൊ) രാ
ജാവിന്നു അനുഭവിപ്പാൻ (വസ്തു) കൊടുക്ക ചെയ്തതു.
അഹിഛത്രത്തിലിരുന്നു ൧൪ ഗോത്രത്തിങ്കലെ ബ്രാ
ഹ്മണർ കൂടി നെൽ വീഴ്ത്തി (നീർ വീഴ്ത്തി നല്ല വൃത്തി)
കൊടുത്തു; അത് ഇന്നും വിരുത്തി (വൃത്തി)എന്നു
ചൊല്ലുന്നു. രാജഭോഗം ചില ദിക്കിൽ കൊടുത്തതു,
ചില ദിക്കിൽ ബ്രാഹ്മണർ തങ്ങൾക്കു തന്നെ എന്നു
കല്പിച്ചു, ചില ദിക്കിൽ ക്ഷേത്രം പ്രധാനമായി രാജാ
വിന്ന് അനുഭവം. രാജാവിന്നു അരയിരിക്ക സ്ഥാനവും
കൊടുത്തു; അല്ലൂർ (കൊടുങ്ങല്ലൂർ) പെരുങ്കോവിലകം
എന്നു കല്പിച്ചു.
[കേയ പേരുമാളും ബ്രാഹ്മണരുമായി അന്യോ
ന്യം കൈ പിടിച്ചു (പല സമയവും) സത്യവും ചെ
യ്തിട്ടത്രെ മലനാടു വാഴുവാൻ കല്പിച്ചതു. പിന്നെ മ [ 24 ] ലനാട്ടിൽ അപ്പെരുമാൾക്ക് രാജഭോഗം വിരുത്തിയും
കല്പിച്ചു കൊടുത്തു. പെരുമാൾക്ക് എഴുന്നെള്ളി ഇരി
പ്പാൻ തളിപ്പറമ്പിന്നു വടക്ക് തലയൂർ എന്ന പ്രദേ
ശത്ത് ഒരു കോവിലകം തീൎത്തു, പരശുരാമൻ ഭൂമി കേര
ളം വഴിപോലെ പരിപാലിക്കേണം എന്നു കല്പിച്ചു,
പന്തീരാണ്ടു വാഴുവാൻ കേയപ്പെരുമാളെ കൈപിടി
ച്ചിരുത്തി, (ഭൂമൌ ഭൂപോയം പ്രാപ്യ എന്ന് കലി
= ൪൯൪൧ കലി, ൨൧൬ ക്രിസ്താബ്ദം. ആ പെരു
മാൾ ൮ സംവൽ ൪ മാസവും നാടു പരിപാലിച്ച
ശേഷം ആ പെരുമാളുടെ സ്വർഗ്ഗാരോഹണം) പ
ന്തീരാണ്ടു കഴിഞ്ഞശേഷം അപ്പെരുമാളും ബ്രാഹ്മണ
രുമായി അടിയന്തരം കല്പിച്ചു. (ഇങ്ങിനെ കേയപ്പെരു
മാളുടെ വാഴ്ച കഴിഞ്ഞു സ്വർഗ്ഗത്തിന്നു എഴുന്നെള്ളിയ
ശേഷം) ചൊഴമണ്ഡലത്തിങ്കൽ (നിന്നു) ചൊഴപ്പെ
രുമാളെ കൂട്ടിക്കൊണ്ടു പോന്നു, കേരളത്തിങ്കൽ ൧൨
ആണ്ടു വാണു പരിപാലിപ്പാൻ കല്പിച്ചു വാഴ്ച കഴി
ച്ചു, (പെരുമാൾക്ക് എഴുന്നെള്ളി ഇരിപ്പാൻ ചൊഴക്കര
എന്നൊരു കോവിലകവും തീർത്തു) ൧0 സംവൽ
(൨ മാസവും) വാണതിന്റെ ശേഷം ചോഴമണ്ഡല
ത്തിങ്കലേക്ക് എഴുന്നെള്ളുകയും ചെയ്തു. അതിന്റെ
ശേഷം പാണ്ടിമണ്ഡലത്തിങ്കന്നുപാണ്ടിപ്പെരുമാളെ
കൂട്ടിക്കൊണ്ടു പോന്നു പാണ്ടിവമ്പന (പാണ്ടിപ്പറ
മ്പ്) എന്ന പ്രദേശത്ത് കൈ പിടിച്ചിരുത്തി വാഴ്ച
കഴിച്ചു. ആ പെരുമാൾ (ആകട്ടെ) അവിടെ ഒരു
കോട്ടപ്പടിയും തീൎത്തു. ൯ സംവൽ നാടു വാണ ശേ
ഷം, "പാണ്ടിമണ്ഡലം രക്ഷിപ്പാനാളില്ല" എന്നു ക
ല്പിച്ചു പാണ്ഡി മണ്ഡലത്തിൽ നിന്നു ആൾ പോന്നു [ 25 ] വന്നതിന്റെ ശേഷം ആ പെരുമാൾ പാണ്ടിമണ്ഡ
ലത്തിന്ന് എഴുന്നെള്ളുകയും ചെയ്തു].
(മുമ്പിൽ ഭൂതരായ പാണ്ഡ്യപ്പെരുമാൾ എ
ന്ന ഒരാൾ കേരളം വാണിരുന്നു, അയ്യാളുടെ ശരീരര
ക്ഷയ്ക്കും ഭൃത്യപ്രവൃത്തിക്കും രണ്ടു ഭൂതങ്ങൾ ഉണ്ടായി
രുന്നു; ഈ പെരുമാൾ രാജ്യഭാരം ചെയ്തു പോരുന്ന
കാലത്ത് ബ്രാഹ്മണൎക്ക് ഇദ്ദേഹത്തോടു വൈരം വ
ൎദ്ധിച്ചു വശമായി, ഇദ്ദേഹത്തെ ഏതുപ്രകാരം എങ്കി
ലും കുല ചെയ്യേണം എന്നു വിചാരിച്ചു, അവർ ആ
ഭിചാരം ചെയ്തു നോക്കിയതിൽ, ഈ ഭൂതങ്ങളുടെ സ
ഹായം ഉണ്ടായിരിക്കുമ്പോൾ ആ പെരുമാളെ കൊ
ന്നുകൊൾവാൻ പ്രയാസം തന്നെ എന്നു കണ്ടു, ആ
ഭൂതങ്ങളെ അകറ്റേണ്ടതിനു ഒരു ചതിപ്രയോഗം
ചെയ്യേണം എന്നു നിശ്ചയിച്ചു. ഒരു ഭട്ടത്തിരി: ഞാൻ
ചെന്നു ഭൂതങ്ങളെ അകറ്റി കൊന്നേച്ചു വരാം എന്നു
ശപഥം ചെയ്തു പുറപ്പെട്ടു, പെരുമാളുടെ അടുക്കേ
ചെന്നു, ചതുരംഗം വെച്ചു, പെരുമാളെ തോല്പിച്ചു, ഓ
രോരു വാതുവെച്ചു ജയിച്ചു തുടങ്ങി. അങ്ങിനെ ഒരു
വരെക്ക് ഈ ഭൂതങ്ങൾ രണ്ടും ഇദ്ദേഹത്തിന്റെ ദാ
സ്യ പ്രവൃത്തി ചെയ്യത്തക്കവണ്ണം അടിമയായി എടു
ത്തു, ആ ഭൂതങ്ങളോട് "നിങ്ങൾ ചെന്നു സമുദ്രത്തി
ൽ എത്ര തിര വരുന്നുണ്ടു എന്നു നോക്കി കണക്കു
കൊണ്ടു വരുവിൻ" എന്നു പറഞ്ഞയക്കയും ചെയ്തു.
ഭൂതങ്ങൾ സമുദ്രകരയിൽ ചെന്നു തിര എണ്ണി ഒടുക്കം
കാണാതെ അവിടെ തന്നെ നിന്നുപോയി, പിന്നോ
ക്കി വന്നതുമില്ല. അന്നു വൈകുന്നേരം പെരുമാളെ
കുല ചെയ്യേണം എന്നു ശേഷം ബ്രാഹ്മണരെ അറി [ 26 ] യിച്ചാറെ, ബ്രാഹ്മണർ ൧0 ഗ്രാമക്കാരും തികഞ്ഞ
ആയുധപാണികളായി കോവിലകത്തു ചെന്നതി
ന്റെ ശേഷം ഈ ഭട്ടത്തിരി വധിക്കയും ചെയ്തു. പി
ന്നെ "ഹിംസചെയ്ത ദോഷം ഉണ്ടല്ലോ" എന്നു വി
ചാരിച്ചു നാം പടിമേലിരുന്നു കൊള്ളാം എന്നു പറ
ഞ്ഞു വേറെ ഒരു പടിമേൽ കുത്തിയിരുന്നു; അന്നു
തുടങ്ങി നമ്പടി (നമ്പിടി) എന്ന പേരാകയും ചെ
യ്തു. ആയതത്രെ കക്കാട്ടുകാരണപ്പാടു എന്ന നമ്പി
ടി ആകുന്നത്).
(ഭൂതരായർ എന്ന പേർ വരുവാൻ സംഗതി കേ
രളമാഹാത്മ്യം അദ്ധ്യ.൯0 പറഞ്ഞിരിക്കുന്നു: പാ
ണ്ഡ്യഭൂപസ്സമാഗത്യ സേനാഭിർ ഭൂതസങ്കുലേ ഇത്യാ
ദി. ആ പാണ്ഡ്യൻ മലയാളത്തെ ഭൂതസൈന്യങ്ങ
ളോടു വന്നാക്രമിച്ച് ഭൂതനാഥൻ എന്ന അമ്പല
ത്തേയും അങ്ങാടിയേയും നിർമ്മിച്ചുണ്ടാക്കുമ്പോൾ,
പരശുരാമൻ അവനോട്: യുഷ്മാകഞ്ചതുമൽഭൂമാവേ
വം ആഗമനം വൃഥാ എന്നും ആദിത്യായ മയാ ദത്താ
ഞാൻ ആദിത്യവർമ്മൻ എന്ന തെക്കെ രാജാവിന്നു
കൊടുത്തിരിക്കുന്നു എന്നും കോപിച്ചു പറഞ്ഞ ശേ
ഷം, യുദ്ധം ഉണ്ടായിട്ടു ഭൂതങ്ങൾ തോറ്റു ഭൂതപാണ്ടി
എന്ന സ്ഥലം നാടതിരായ്ചമയുകയും ചെയ്തു*).
കലിയുഗത്തിന്റെ ആരംഭം തുടങ്ങി ദുഷ്ടന്മാർ [ 27 ] വന്നതിക്രമിക്കയാൽ, ൬൪ ഗ്രാമത്തിലുള്ളവർ ഓരോ
രൊ രാജാവിനെ കല്പിക്കേണം എന്നു ശ്രീ പരശുരാമ
നോട് ഉണൎത്തിച്ചാറെ, ശ്രീ നാവാക്ഷേത്രത്തിങ്കൽ
(തിരുനാവായി) ഭഗവാന്റെ ഉത്സവത്തിന്നായ്ക്കൊ
ണ്ടു ഗംഗാദേവി എഴുന്നെള്ളും ദിവസം സ്നാനം ചെ
യ്തു, ഭൂമിക്കു ഷൾഭാഗവും കൂടാതെ നിങ്ങൾക്ക് തെളി
ഞ്ഞ ആളെ രാജാവാക്കി, പേരാറ്റിലെ വെള്ളം കൊ
ണ്ടഭിഷേകവും ചെയ്തുകൊള്ളുക എന്നരുളിച്ചെയ്തു.
ശേഷം ശത്രുസംഹാരത്തിനും ക്ഷേത്രരക്ഷയ്ക്കും പര
ശുരാമൻ ഭദ്രകാളിയുടെ വാൾ വാങ്ങി, ബ്രാഹ്മണരു
ടെ വക്കൽ കൊടുപ്പൂതും ചെയ്തു. അവർ എല്ലാവരും
കൂടി ചോഴമണ്ഡലമാകുന്ന രാജ്യത്തിങ്കൽ ചെന്നു
കേരളൻ എന്ന പേരായിരിക്കുന്ന രാജാവിനെ കൂട്ടി
കൊണ്ടു വന്നു കൎക്കടകവ്യാഴം മാഘ (കുംഭ) മാസ
ത്തിൽ പൂയത്തുനാൾ പേരാറ്റിൽ സ്നാനം ചെയ്തു,
(അഗസ്ത്യമഹർഷിയുടെ ഹോമകുണ്ഡത്തിൽനിന്നു തീ
ൎത്ഥം ഒഴുകി, സമുദ്രത്തിൽ കൂടിയിരുപ്പൊരു പുണ്യ
നദിയാകുന്ന പേരാറ്റിങ്കര) നാവാക്ഷേത്രത്തിൽ ഇ
രുന്നു. വാകയൂർ ആസ്ഥാന മണ്ഡപത്തിന്മേൽ ഇ
രുത്തി, ശ്രീ പരശുരാമൻ ദാനം ചെയ്ത ഭൂമിക്ക് രാജാ
വാക്കി അഭിഷേകവും ചെയ്തു. അങ്കവും, ചുങ്കവും,
വഴിപിഴയും, അമ്പവാരിയും, ഐമ്മുല, മുമ്മുല, ചെ
ങ്കൊമ്പു, കടകൻ പുള്ളി, നരിവാൽ, കിണറ്റിൽ പ
ന്നി, ആറ്റു തിരുത്തുക, കടൽ വാങ്ങിയ നിലം, തല
പ്പും കടൽ ചുങ്കവും ഇക്കേരളത്തിൽ ഉണ്ടാകുന്നതിൽ
ശിലവും മുളവും ഈ വകകൾ എപ്പേർപ്പെട്ടതും പ
രശുരാമൻ ക്ഷേത്രത്തിങ്കൽ സാക്ഷിപ്പെട്ടരുളിയ [ 28 ] ഭദ്രകാളി തങ്ങളുടെ പക്കൽ തന്ന വാളും കൊടുത്തു. ത
ങ്ങളുടെ ദാസന്മാരെ കൊണ്ടു ചേകവും ചേകിപ്പിച്ചു
തൃക്കട മതിലകത്ത രാജധാനി ഉണ്ടാക്കി. അവിടെ
ഇരുന്നു കേരളവും വഴിപോലെ ൧൨ ആണ്ടു രക്ഷിച്ചു
തന്റെ രാജ്യത്തിലേക്കു പോകയും ചെയ്തു. ആ രാജാ
വിന്റെ ഗുണാധിക്യം കൊണ്ടു കേരളം എന്നു പേരു
ണ്ടായി. പിന്നെ ബ്രാഹ്മണർ പാണ്ടിരാജ്യത്തിങ്കൽ
ചെന്നു പാണ്ടിയൻ എന്ന ചെങ്ങർ ആകുന്ന രാ
ജാവിനെ കൂട്ടികൊണ്ടുവന്നു, മുമ്പിലത്തെ പോലെ
അഭിഷേകവും ചെയ്തു. ആ രാജാവ് ൧൨ ആണ്ടു ര
ക്ഷിച്ചു കഴിഞ്ഞതിന്റെ ശേഷം, കണക്കു പറയിച്ചു
വാളും വെപ്പിച്ചു, രാജാവിനെ പാണ്ടിരാജ്യത്തിങ്കൽ
കൊണ്ടാക്കി, ചോഴമണ്ഡലത്തിൽ ചെന്നു ചോഴി
യൻ എന്ന പേരാകും രാജാവിനെ കൂട്ടിക്കൊണ്ടു വ
ന്നു, ആ രാജാവ് ൧൨ ആണ്ടു കാലം കേരളം രക്ഷി
ച്ചു. പിന്നെ പാണ്ഡ്യരാജ്യത്തിങ്കൽ കുലശേഖര
നെന്നു പേരുണ്ടായ പെരുമാൾ.
ഇങ്ങിനെ മലനാടു രക്ഷിപ്പാൻ കല്പിച്ച അന
ന്തരം "രാജാവു സ്വല്പകാലം ചെല്ലുമ്പോൾ ആക്രമി
ച്ചു പോകും; അതു വരാതെ ഇരിപ്പാൻ കേരളത്തിൽ
൧൬0 കാതം നോക്കി കണ്ടു. ൧൬0 കാതംകൊണ്ടു ൧൭
നാടാക്കി, അതുകൊണ്ടു രാജകാൎയ്യങ്ങൾ കൂടി നിരൂ
പിച്ചെ ഉള്ളൂ. താൻ തന്നെ വ്യാപരിക്കരുത്" എന്നു ക
ല്പിച്ചു. നിത്യ കാൎയ്യങ്ങൾ രാജാവോട് കൂടി പ്രവൃത്തി
ച്ചു, കോവിലകത്തിൻ സമീപത്തു തന്നെ, ൪ കഴകത്തി
ന്നു കല്പിച്ച പരിഷെക്ക് ഇരിപ്പാൻ ൪ തളിയും തീൎത്തു,
മേത്തളി, കീഴ്ത്തളി, നെടിയ (നിടിയ) ത്തളി, ചിങ്ങ [ 29 ] പുരത്തളി. ഇത്തളിയിൽ ഇരുന്നു രക്ഷിക്കുന്നത് തളി
യാതിരിമാർ എന്നു പേരുള്ളവർ; കീഴ്ത്തളി, ഐരാണി
ക്കുടത്തിന്നു (–ക്കോടു), ചിങ്ങപുരം (–ത്തളി), ഇരി
ങ്ങാടിക്കുടത്തിന്നു (–ക്കോടു), നെടിയത്തളി പറവൂർ
(പറപ്പൂർ), മേൽത്തളി, മൂഷികക്കുളം ഇങ്ങിനെ ൪ തളി ആ
കുന്നു. പന്നിയൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ, ഇ
വ ഒക്ക തങ്ങളിൽ അകലത്താകയാൽ, പറവൂരുടെ സ
മീപത്തുള്ള ഐരാണിക്കുടത്തും മൂഷികക്കുളത്തും ഇ
രിങ്ങാണിക്കുടത്തും പറവൂരൊട് കൂടി ൪ കഴകം എന്നു
പേരുണ്ടായി. ഇത് നാലും പെരുമാക്കന്മാർ രക്ഷി
ക്കും കാലത്തു (കല്പിച്ചതു) മറ്റേ കഴകം പരശുരാമൻ
കാലത്തുണ്ടായ്തു. തളിയാതിരിമാർ കാലത്ത് തീട്ട് എഴു
തേണ്ടുംപൊൾ തളിയാതിരിത്തീട്ട് എന്നു എപ്പോഴും എ
ഴുതേണ്ടു. തളിയാതിരി അവരോധവും പുക്കു തോന്നി
യതു(– പോയതു): കരിങ്ങമ്പുള്ളി ( –
മ്പെള്ളി) സ്വ
രൂപവും, കാൎയ്യമുക്കിൽ സ്വരൂപവും (കാരിമുക്ക് –),
ഇളമ്പര കോട്ടസ്വരൂപവും – ഇച്ചൊല്ലിയ സ്വരൂപ
ങ്ങളിൽ ഇളമയായിരിക്കുന്നവർ തളിയാതിരിമാരായ കാ
രണം: രാജാവിന്നു മലനാട്ടിൽ ഷൾഭാഗം കൊടുത്തി
ട്ടില്ല, വൃത്തിയെ കൊടുത്തിട്ടുള്ളു: എല്ലാവരുടെ വസ്തു
വിന്മേലും ഷൾഭാഗം രക്ഷാപുരുഷന്മാർ അനുഭവി
ച്ചു; രണ്ടാമത് തളിയാതിരിമാർ അനുഭവിച്ചു. പി
ന്നെ ചാത്തിരൎക്കായി കല്പിച്ചു വെക്കയാൽ ഇന്നും ചാ
ത്തിരൎക്ക് ( ചത്തിരൎക്ക്ആ = ശസ്ത്രി, ശാസ്ത്രി)ആയതുണ്ടു.
ഇങ്ങിനെ രാജാവും തളിയാതിരിമാരുമായി രക്ഷി
ച്ചു സ്വല്പകാലം കഴിഞ്ഞ ശേഷം, (പയസ്വിനി)
പെരുമ്പുഴെക്ക് വടക്ക് ൩൨ ഗ്രാമവും, പെരുമ്പുഴെക്ക് [ 30 ] തെക്ക് ൩൨ ഗ്രാമവും തങ്ങളിൽ കൊള്ളക്കൊടുക്കയും
മുറിച്ചു. തെക്ക് ൩൨ ആകുന്നത്: – കരുമാൻ പുഴയ്ക്ക വ
ടക്ക് ഗ്രാമം ൧0; അതിന്നു വിവരം: ൧.പയ്യന്നൂർ, ൨.പെ
രിഞ്ചെല്ലൂർ, ൩.കരിക്കാട്ടു, ൪. ഈശാനിമംഗലം, ൫.ആ
ലത്തൂർ, ൬.കരിന്തൊളം (കാരന്തല), ൭.തൃശ്ശിവപേരൂർ
(തൃച്ചമ്പേരൂർ), ൮.പെരുമാനം (—
വനം), ൯.പന്നി
യൂർ, ൧0.ചോവ്വരം, കരുമാൻ പുഴെക്ക് തെക്ക് പുണ്യാ
റ്റിന്നു വടക്ക് ഗ്രാമം ൧൨. — അതാകുന്നത്: ൧.പറ
വൂർ (— പ്പൂർ), ൨.ഐരാണിക്കുളം (—
ക്കളം), ൩.മൂഷി
കക്കുളം, ൪.ഇരിങ്ങാണിക്കുടം (— ടിക്കോട്), ൫.അ
ടവൂർ (— പ്പൂർ), ൬.ചെങ്ങനാടു (— നോടു, ചേണാ
ട്ടൂർ), ൭.ഉളിയന്നൂർ, ൮.കഴുതു (— ത) നാടും, ൯. കുഴ
യൂർ (— വൂർ, — ഴിയൂർ), ൧0. ഇളിഭ്യം, ൧൧. ചാമുണ്ട
(— ണ്ഡ), ൧൨. ആവട്ടി(ആലപ്പടി)പ്പുത്തൂർ ഇങ്ങിനെ
ഗ്രാമം ൧൨ പുണ്യാറ്റിന്നു തെക്ക് കന്യാകുമാരിക്ക് വട
ക്ക് ഗ്രാമം ൧0: ൧. കിടങ്ങൂർ, ( — ഞ്ഞൂർ), ൨. കാടുകറുക
(കടുമണ, — മറ), ൩. കാരനെല്ലൂർ, (— നല്ലൂർ) ൪. കവി
യൂർ, ൫. ഏറ്റുമാനൂർ (— വന്നൂർ), ൬. നിൎമ്മണ്ണു (നിഗ
ന്ധ: നിൽമണ്ണു), ൭. ആണ്മണി (വെണ്മ), ൮. ആണ്മലം
(ആമ്ലം, അമ്മളം, —മംഗലം), ൯. ചെങ്ങനിയൂർ, ൧0. തി
രുവില്വായിഇങ്ങിനെഗ്രാമം ൧0. ആകെ ൩൨. ശേഷി
ച്ച ൩൨ ഗ്രാമം പഞ്ചദ്രാവിഡന്മാരിൽ പോയിക്കള
ഞ്ഞ് വന്ന പഴന്തുളുവർ എന്നും തുളു നമ്പികൾ എ
ന്നും പേരുള്ളവർ; അവരും അതിൽ കൂടി ചേൎന്നവരും
പണി ചെയ്തു "ഞാൻ ഞാൻ മുപ്പത്തുരണ്ടിൽ കൂടും"
എന്നിട്ടു പരദേശത്താചാരങ്ങളെ നടത്തി, അവരുമാ
യി കൊള്ളക്കൊടുക്കയും തുടങ്ങി, പരദേശത്തെ രാജാ [ 31 ] ക്കന്മാരെ അടക്കി, അവരുടെ കോയ്മ നടന്നു പോയി,
ഒരോ ഗ്രാമമാക്കി കല്പിച്ചിട്ടുമുണ്ടു, പലപലഗ്രാമങ്ങ
ളിൽനിന്നു വന്ന (പരിഷ) ഓരോ പേരുമിട്ടു. ഇങ്ങി
നെ ഗ്രാമം എന്നു വേണ്ട; ബഹുവിധമായുണ്ടു, സത്യം
ഇങ്ങിനെ ആകുന്നതു.
________
൨. ബൌദ്ധനായ പെരുമാൾ.
അനന്തരം കലിയുഗം സ്വല്പം മുഴുത്തകാലം
(ബ്രാഹ്മണർ പരദേശത്തു ചെന്നു, ബാണപുരത്തിൽ
നിന്നു ബാണപ്പെരുമാളെകൂട്ടികൊണ്ടു പോന്നു.
അല്ലൂർ പെരുങ്കൊയിലകത്തു കൈ പിടിച്ചിരുത്തി. ആ
പെരുമാൾ വാഴുന്നകാലത്തു) ബൌദ്ധന്മാർ വന്നു
പെരുമാളെ കണ്ടു. ബൌദ്ധശാസ്ത്രത്തിന്റെ പ്രാമാ
ണ്യം ആക കേൾപിച്ചതിന്റെ ശേഷം "ഇതത്രെ നേ
രാകുന്നത്" എന്ന് പെരുമാൾക്ക് ബോധിച്ചു; അന്നേ
ത്തേ പെരുമാൾ ബൌദ്ധമാർഗ്ഗം ചേരുകയും ചെയ്തു.
ആ പെരുമാൾ ബ്രാഹ്മണരെ വരുത്തി ബ്രാഹ്മണരോ
ട് ചോദ്യം തുടങ്ങി, ഈ മലനാട്ടിലേക്ക് (എല്ലാവ
രും) ഈ മാൎഗ്ഗം അനുഷ്ഠിക്കേണം എന്നു കല്പിച്ച ശേ
ഷം, എല്ലാവരും ബുദ്ധികെട്ട തൃക്കാരിയൂൎക്ക് (തൃക്ക
രിയൂർ)വാങ്ങുകയും ചെയ്തു. ഒരുമിച്ചു തൃക്കാരിയൂർ ഇ
രുന്ന ഗ്രാമങ്ങളിൽ വലിയ പരിഷകൾ എല്ലാവരെ
യും ഭരിപ്പിക്കുംകാലം പലരെയും സേവിച്ചിട്ട നിത്യ
വൃത്തി കഴിക്കുമ്പോൾ ശുദ്ധാശുദ്ധി വൎജ്ജിച്ചു കൊ
ൾവാനും വശമല്ലാഞ്ഞു മനഃപീഡ പാരം ഉണ്ടായതി
ന്റെ ശേഷം, ഈശ്വരാനുഗ്രഹം കൊണ്ട് ഒരു മഹ [ 32 ] ൎഷി അവിടേക്കെഴുന്നെള്ളി, ജംഗമൻ എന്ന പേരാ
കുന്നതു. ആ മഹൎഷിയോട് അവിടെയുള്ള ബ്രാഹ്മണർ
എല്ലാവരും കൂടി ഒക്കത്തക്ക ചെന്നു സങ്കടം ഉണൎത്തി
ച്ചതിന്റെ ശേഷം, മഹൎഷി അരുളിച്ചെയ്തു: "ഈ വെ
ച്ചൂട്ടുന്നേടത്തുണ്ടാകുന്ന അശുദ്ധിദോഷം പോവാൻ
ഞാൻ ഒരു പ്രായശ്ചിത്തം നിങ്ങൾക്ക് ഗ്രഹിപ്പിച്ചു ത
രാം; അതാകുന്നതു: അസ്തമിച്ചാൽ ഒരു വിളക്കു വെ
ച്ചു ബ്രാഹ്മണർ ദീപപ്രദക്ഷിണം ചെയ്തു കൊൾവു"
ദീപപ്രദക്ഷണം ചെയ്‌വാൻ മഹർഷി ഒരു ഗാനവും
ഉപദേശിച്ചു കൊടുത്തു: ബ്രഹ്മസ്തുതിയാകുന്നതിഗ്ഗാ
നം "ഇതിന്നു നിങ്ങൾക്ക് ഒരു ദേവൻ പ്രധാനമായി
ഗാനം ചെയ്തു കൊൾവാൻ തൃക്കാരിയൂരപ്പൻ തന്നെ
പരദേവത" എന്നുമരുളിച്ചെയ്തു. നിത്യം ഇതു ഗാ
നം ചെയ്തുകൊണ്ടാൽ നിങ്ങളുടെ സങ്കടങ്ങൾ ഒക്ക
വേ പോവാൻ കഴിവു വരും എന്നിങ്ങിനെ അരുളി
ച്ചെയ്തു മഹൎഷി എഴുന്നെള്ളുകയും ചെയ്തു. അനന്തരം
ബ്രാഹ്മണർ അസ്തമിച്ചാൽ ഒരു വിളക്കും വെച്ചു, ദീ
പപ്രദക്ഷിണം (ചെയ്തു) തുടങ്ങുമ്പോൾ , പരദേശ
ത്തുനിന്ന് ആറു ശാസ്ത്രികൾ വന്നു, ഒന്നു ഭാട്ടാചാ
ൎയ്യൻ, ഒന്നു ഭാട്ടബാണൻ, ഒന്നു ഭാട്ടവിജയൻ, ഒന്നു
ഭാട്ടമയൂരൻ, ഒന്നു ഭാട്ടഗോപാലൻ, ഒന്നു ഭാട്ടനാരാ
യണൻ. ഇങ്ങിനെ ൬ ശാസ്ത്രികൾ വന്നപ്പോൾ, അവി
ടേ ഉള്ള ബ്രാഹ്മണരോട് പറഞ്ഞു, "നിങ്ങൾക്ക് ബൌ
ദ്ധന്മാരെ കൊണ്ടുള്ള സങ്കടങ്ങൾ ഞാങ്ങൾ പോക്കു
ന്നുണ്ട്, നിങ്ങൾ ഏതും ക്ലേശിക്കേണ്ട" എന്ന് പറ
ഞ്ഞപ്പോൾ, ബ്രാഹ്മണർ പ്രസാദിച്ചു, ശാസ്ത്രികളുമാ
യി ഒക്കത്തക്ക ചെന്നു, മാൎഗ്ഗം പുക്ക പെരുമാളെക്കണ്ടു [ 33 ] ശാസ്ത്രികൾ പറഞ്ഞു, "അല്ലയോ പെരുമാൾ എ
ന്തീയബദ്ധം കാട്ടിയതു"എന്നു പറഞ്ഞു, (പല വ
ഴിയും പെരുമാളോട കല്പിച്ചതിന്റെ ശേഷം) "ഇ
തത്രേ നേരാകുന്നത്" എന്നു പറഞ്ഞാറെ, ശാസ്ത്രികൾ
കല്പിച്ചു; "എന്നാൽ (എങ്കിലോ) ബേൗദ്ധന്മാർ ഞാ
ങ്ങളും കൂടി (ഈ ശാസ്ത്രം കൊണ്ടു) വിവാദിച്ചാൽ,
ഞാങ്ങൾ തോറ്റുവെന്നു വരികിൽ ഞാങ്ങളെ നാവു
മുറിച്ചു നാട്ടിൽ നിന്നു കളവൂ; എന്നിയേ ബൌദ്ധന്മാർ
തോറ്റുവെന്നു വരികിൽ, അവരുടെ നാവു മുറിച്ചു
(അവരെ) നാട്ടിൽനിന്നു ആട്ടി കളവൂ " എന്നു കേട്ടാറെ:
" അങ്ങിനെ തന്നെ " എന്നു പെരുമാൾ സമ്മതിച്ചു,
ശാസ്ത്രികളും ബൌദ്ധന്മാരുമായി വാദം ചെയ്തു, ബൌ
ദ്ധന്മാരുടെ ഉക്തി (മുക്തി) വീണു (ബൌദ്ധന്മാർ തോ
ൽക്കുകയും ചെയ്തു). പെരുമാൾ അവരുടെ നാവു മുറി
ച്ചു ശേഷമുള്ളവരെ നാട്ടിൽനിന്നു കളവൂതും ചെയ്തു.
“ഇനി മേലിൽ ബൌദ്ധന്മാർ വന്നു വിവാദിക്കുമ്പോൾ
വാദിച്ചുകൊണ്ടാലും എന്നെ രാജാവു പറയാവു, പി
ന്നെ വേദാന്തിയോട് അവരെ ശിക്ഷിച്ചു കളയാവു
എന്നേ ”. പിന്നെ വാണ പെരുമാളെ കൊണ്ടു സമ
യം ചെയ്യിപ്പിച്ചു, മാൎഗ്ഗം പുക്ക പെരുമാൾക്ക് വസ്തുവും
തിരിച്ചു കൊടുത്തു, വേറേ ആക്കുകയും (പാൎപ്പിക്കയും)
ചെയ്തു. “ബൌദ്ധശാസ്ത്രം ഞാൻ അനുസരിക്കകൊണ്ടു
എനിക്ക് മറ്റൊന്നിങ്കലും നിവൃത്തി ഇല്ല എന്നു കല്പി
ച്ചു, അപ്പെരുമാൾ ആസ്ഥാനത്തെ മറ്റൊരുത്തരെ
വാഴിച്ചു, ഇങ്ങനെ നാലു സംവത്സരം നാടു പരിപാ
ലിച്ചു, മക്കത്തിന്നു തന്നെ പോകയും ചെയ്തു. ബൌ
ദ്ധന്മാർ ചേരമാൻ പെരുമാള മക്കത്തിന്നത്രേ പോ [ 34 ] യി, സ്വൎഗ്ഗത്തിന്നല്ല എന്നു പറയുന്നു; അതു ചേരമാ
ൻ പെരുമാളല്ല, പള്ളിബാണപെരുമാളത്രേ
[കേരളരാജാവു]. ചേരമാൻ പെരുമാൾ സ്വൎഗ്ഗത്തി
ന്നത്രേ പോയതു. ശേഷം നാലു പെരുമാക്കൾ വാഴ്ച
കഴിഞ്ഞ് അഞ്ചാമത് വാണ പെരുമാൾ ചേരമാൻ
പെരുമാൾ).
൩. കുലശേഖരൻ ഓളം വാണ പെരുമാക്കന്മാർ
[ബ്രാഹ്മണർ പരദേശത്തു ചെന്ന് ഉത്തരഭൂമിയി
ങ്കൽനിന്നു തുളുഭൻ പെരുമാളെ കൂട്ടി കൊണ്ട് പോ
ന്നു, ആ പെരുമാൾ ഗോകൎണ്ണത്തിൽനിന്നു തുടങ്ങി
പെരുമ്പുഴയോളമുള്ള നാടു കണ്ടപ്പോൾ, ഈ രാജ്യം
തന്നെ നല്ലു എന്നു വിചാരിച്ചു, കോടീശ്വരം എന്ന
പ്രദേശത്തു എഴുന്നെള്ളി ആ ഗ്രാമത്തിലുള്ള ബ്രാഹ്മ
ണരോടിരിക്കയും ചെയ്തു. അവിടെ വാഴുക കൊണ്ടു
തുളുനാടു എന്നു പറവാൻ കാരണം; ൬ സംവത്സരം പ
രിപാലിച്ചതിന്റെ ശേഷം ആ പെരുമാളുടെ സ്വർഗ്ഗാ
രോഹണം. — പിന്നെ ഇന്ദ്ര പെരുമാളെ കൂടി കൊ
ണ്ട് പോന്നു വാഴ്ച കഴിച്ചു; അല്ലൂർ പെരിങ്കോവിലകം
എന്നു കല്പിച്ചു അവിടെ സമീപത്തു ൪ കഴകത്തിന്നും
നാലു തളിയും തീൎത്തു, (ആ പരപ്പു മുമ്പെ ൧ എഴുതി
യതു,) തളിയാതിരിമാർ പെരുമാളുമായി കൂടി പല ത
ളിയിലും അടിയന്തരമായിരുന്നു; പന്തീരാണ്ടു നാടു പ
രിപാലിച്ചതിന്റെ ശേഷം ഇന്ദ്രൻ ആ സ്ഥാനത്തു
മറ്റൊരുത്തരെ വാഴിപ്പാൻ (വാഴ്വാൻ)കല്പിച്ചു, (പര
ദേശത്ത്) എഴുന്നെള്ളുകയും ചെയ്തു. — പിന്നെ (ആൎയ്യ
പുരത്തിങ്കൽ നിന്നു) ആൎയ്യപ്പെരുമാളെ കൂട്ടിക്കൊണ്ടു [ 35 ] വന്നു വാഴ്ച കഴിച്ചു, ആൎയ്യപ്പെരുമാൾ കേരളരാജ്യം
൧൬0 കാതം നാടു നടന്നു നോക്കി കണ്ടേടത്തു, ഗോ
കൎണ്ണം തുടങ്ങി തുളുനാട്ടിൽ പെരുമ്പുഴ ഓളം തുളുരാജ്യം
എന്നു കല്പിച്ചു; പെരുമ്പുഴയിൽനിന്നു തുടങ്ങി പുതു
പ്പട്ടണത്തഴിയോളം കേരളരാജ്യം എന്നു കല്പിച്ചു; പു
തുപട്ടണം തുടങ്ങി കന്നേറ്റിയോളം മൂഷികരാജ്യം എ
ന്നു കല്പിച്ചു; കന്നേറ്റി തുടങ്ങി കന്യാകുമാരിയോളം
കൂവളരാജ്യം എന്നു കല്പിച്ചു, (൨. ആ പരപ്പു ൧ നോ
ക്ക). ഇങ്ങിനെ ആ നാടു കൊണ്ടു ൪ ഖണ്ഡം ആക്കി
അതുകൊണ്ടു ൧൭ നാടാക്കി, ൧൭ നാടുകൊണ്ടു ൧൮
കണ്ടം ആക്കി, ഓരോരോ ദേശത്തിന്ന് ഒരോ പേരു
മിട്ട്, ഓരോരൊ ദേശത്ത് ദാനവും ധൎമ്മവും കല്പിച്ചു,
ബ്രാഹ്മണരെ ആനന്ദിപ്പിച്ചു, നാലു കഴകത്തു ൪ തളി
തീർത്തു. (൪ തളിയാതിരിമാരുമായി അടിയന്തരം ഇരു
ന്നു). നാടു പരിപാലിച്ചശേഷം, ൫ (൧൨) ആണ്ടു
ചെല്ലുമ്പോൾ, സ്വർഗ്ഗത്തിങ്കൽ നിന്നു ദേവകൾ വിമാ
നം താഴ്ത്തി, പെരുമാൾ സ്വൎഗ്ഗത്തിങ്കൽ എഴുന്നെള്ളുക
യും ചെയ്തു. ബ്രാഹ്മണൎക്കു മനഃപീഡ വളരെ ഉണ്ടായ്തി
ന്റെ ശേഷം, ബ്രാഹ്മണർ പരദേശത്തു ചെന്നു,
കുന്ദൻ പെരുമാളെ കൂട്ടി കൊണ്ടുപോന്നു വാ
ഴ്ചകഴിച്ചു. അപ്പെരുമാൾ (കന്നേറ്റി സമീപത്തിങ്ക
ൽ) കുന്ദിവാകക്കൊവിലകം തീൎത്തു. ൪ (൧൨)ആണ്ടു
വാണ ശേഷം പരദേശത്തു തന്നെ എഴുന്നെള്ളുകയും
ചെയ്തു. — പിന്നെ കോട്ടി പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു വാഴ്ച കഴിച്ചു, (ആ പ്രദേശം കോട്ടി കൊല്ലം
എന്ന പേരുണ്ടായി) ഒരു സംവൽ നാടു പരിപാലി
ച്ചു സ്വൎഗ്ഗാരോഹണമായതിന്റെ ശേഷം, [ 36 ] മാട പെരുമാളെ കൂട്ടി കൊണ്ടു പോന്നതിന്റെ
ശേഷം, ൧൧ സംവത്സരം വാഴുമ്പോൾ, അവി
ടെ ഒരു കോട്ടപ്പടി തീൎക്കെണം എന്നു കല്പിച്ചു, (ത
ന്റെ അനുജൻ) ഏഴിപ്പെരുമാളെ വരുത്തി പരദേ
ശത്ത് എഴുന്നെള്ളിയ ശേഷം ഏഴിപ്പെരുമാൾ അ
വിടെ ഒരു കോട്ടപ്പടി തീൎത്തു മാടയേഴികോട്ട എന്നും
പേരിട്ടു. ൧൨ ആണ്ടു വാണശേഷം ആ പെരുമാളു
ടെ സ്വൎഗ്ഗാരോഹണം (പരദേശത്തു തന്നെ എഴുന്നെ
ള്ളുകയും ചെയ്തു).
കൊമ്പൻ പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു
വാഴ്ച കഴിച്ചു, ആ പെരുമാൾ നെയ്തര എന്ന പുഴയു
ടെ കരക്കൽ ൩ സംവൽ ൬ മാസവും കൂടാരം കെട്ടി
വാണു.
പിന്നെ വിജയൻ പെരുമാൾ വിജയൻ കൊല്ല
ത്തു കോട്ടയെ തീൎത്തു, (പാണ്ഡവന്മാരിൽ അൎജ്ജു
നൻ വളരെ കാലം ആ പ്രദേശത്തു ഇരുന്നിരിക്കകൊ
ണ്ടു അതു സത്യഭൂമി എന്നു കല്പിച്ചു). ൧൨ സംവൽ
വാണശേഷം മറ്റൊരുത്തരെ വാഴിപ്പാൻ കല്പിച്ചു,
വിജയൻ പരദേശത്തെഴുന്നെള്ളുകയും ചെയ്തു.
ബ്രാഹ്മണർ പരദേശത്ത് ചെന്നു വളഭൻ പെ
രുമാളെ കേരളാധിപതിയാക്കി വാഴ്ച കഴിച്ചു. ആ പെ
രുമാൾ നെയ്തര എന്ന പുഴയുടെ കരമേൽ ശിവശൃം
ഗൻ എന്ന പേരുടയ മഹൎഷി പ്രതിഷ്ഠിച്ച ശിവ പ്ര
തിഷ്ഠയും കണ്ടു മറ്റും പല ൟശ്വരത്വവും കണ്ടു
ക്ഷേത്രവും പണി തീൎത്തു, മറ്റും ചില പരദേവതമാ
രെയും സങ്കല്പിച്ചു, അവിടെ ഒരു കോട്ടപ്പടിയും തീൎത്തു
സിംഹമുഖം എന്ന പേരുമിട്ട്, ക്ഷേത്രത്തിന്നു ശിവേ [ 37 ] ശ്വരം എന്ന പേരുമിട്ട്; വളഭൻ പെരുമാൾ കല്പിച്ചു
തീൎത്ത കോട്ട വളൎഭട്ടത്തുകോട്ട എന്ന പേരുണ്ടായി.
ഇനിമേൽ കേരളത്തിങ്കൽ വാഴുന്നവൎക്ക് കുലരാജധാ
നി ഇതെന്നു കല്പിച്ചു. അവിടെ പല അടുക്കും ആ
ചാരവും കല്പിക്കെണം എന്ന് നിശ്ചയിച്ചു. ൧൧ സം
വൽ വാണശേഷം ആ പെരുമാളുടെ സ്വൎഗ്ഗാരോഹ
ണം.
അതിന്റെ ശേഷം കൊണ്ടുവന്ന ഹരിശ്ചന്ദ്രൻ
പെരുമാൾ പുരളിമലയുടെ മുകളിൽ ഹരിശ്ചന്ദ്രകോ
ട്ടയെ തീൎത്തപ്പോൾ വനദേവതമാരുടെ സഞ്ചാരം
ആ കോട്ടയ്കകത്തു വളര കാൺകകൊണ്ടു ശേഷം മ
നുഷ്യൎക്ക് ആ കോട്ടയിൽ ചെന്നു പെരുമാളെ കണ്ടു
ഗുണദോഷം വിചാരിച്ചു പോരുവാനും വശമല്ലാതെ
ആയ്തിന്റെ ശേഷം, ഇതിൽ മനുഷ്യസഞ്ചാരമില്ല എ
ന്നു കണ്ടു ഒക്കയും ഈശ്വരമയം എന്നു തിരുമനസ്സിൽ
നിശ്ചയിച്ചു; കുറയ കാലം വാണതിന്റെ ശേഷം പെ
രുമാളെ ആരും കണ്ടതുമില്ല. – കാണാഞ്ഞതിന്റെ
ശേഷം ബ്രാഹ്മണർ മല്ലൻ പെരുമാളെ കൂട്ടിക്കൊണ്ടു
പോന്നപ്പോൾ, ആ പെരുമാൾ മൂഷികരാജ്യത്തിങ്കൽ
മല്ലൂരുമല്ലൻ കോട്ട എന്ന കോട്ടപ്പടി തീൎത്തു, (൧൨ ആ
ണ്ടു വാണു) പരദേശത്തെഴുന്നെള്ളുകയും ചെയ്തു.]
അനന്തരം വാണ പെരുമാൾ (പാണ്ഡ്യരാജ്യത്തി
ങ്കൽ കുലശേഖരപ്പെരുമാൾ. അവനെ കൂടി
കൊണ്ടു പോരുമ്പോൾ മഹാ ഭാരതഭട്ടത്തിരിയും വാ
സുദേവഭട്ടത്തിരിയും പെരുമാളെ കണ്ടു ബഹുമാനി
ച്ചു പെരുമാൾക്ക് അനുഗ്രഹവും കൊടുത്തു. ആ പെ
രുമാൾ മുഷികരാജ്യത്തിങ്കൽ ചിത്രകൂടം തീൎത്തു, അ [ 38 ] വിടെ എഴുന്നെള്ളി ഇരിക്കയും ചെയ്തു). ആ പെരു
മാൾ വ്യാപരിച്ച അവസ്ഥകൾ: നല്ല ക്ഷത്രിയർ വേ
ണം എന്നു വെച്ചു, പലദിക്കിൽനിന്നും ക്ഷത്രിയരെയും
സാമന്തരെയും വരുത്തി, അവൎക്ക് ഐങ്കാതം ഐങ്കാ
തം ഖണ്ഡം നാടു ഖണ്ഡിച്ചു കൊടുത്തു. (അതു ൫ വഴി
ക്ഷത്രിയരും ൮ വഴി സാമന്തന്മാരും ആകുന്നതു) അതി
ന്നു കാരണം: ഇനി ഒരിക്കൽ ബൌദ്ധന്മാരുടെ പരിഷ
വന്നു രാജാവിനെ ഭ്രമിപ്പിച്ചു സമയം പുലമ്പിച്ചു എ
ന്നു വരികിൽ ബ്രാഹ്മണർ പരദേശത്തു പോകേണ്ടി വ
രും. അത് വരരുത് എന്ന് കല്പിച്ചു എല്ലാവൎക്കും ഐ
ങ്കാതം വെച്ചു തിരിച്ചു കൊടുത്തു. ഒരുത്തന്നു നേരു
കേടുണ്ടെങ്കിൽ അയൽവക്കത്ത തന്നെ (സമീപത്തു
തന്നെ മറ്റൊരിടത്തു) വാങ്ങി ഇരിക്കുമാറാക്കേണം
ഈ കൎമ്മ ഭൂമി ക്ഷയിച്ചു പോകും; പുറപ്പെട്ടു പോകാ
തിരിക്കെണം എന്ന കാരണം. ശേഷം കുലശേഖര
പ്പെരുമാൾ വ്യാപരിച്ച അവസ്ഥ: വന്ന ശാസ്ത്രികളിൽ
ഭട്ടാചാൎയ്യരെയും ഭട്ടബാണനെയും അഴിവിന്നു കൊടു
ത്തിരുത്തി, മലയാളത്തിലുള്ള ബ്രാഹ്മണൎക്ക് ശാസ്ത്രം
അഭ്യസിപ്പാൻ, മുമ്പിനാൽ ശാസ്ത്രാഭ്യാസമില്ലായ്കകൊ
ണ്ടു. അന്നു പരദേശത്തുനിന്നു ഒരു ആചാൎയ്യൻ ഭട്ടാ
ചാൎയ്യനോട് കൂട വന്നു വായിച്ചു; അതു പ്രഭാകരഗു
രുക്കൾ, പ്രഭാകരശാസ്ത്രം ഉണ്ടാക്കിയതു. മറ്റുള്ള ആ
ചാൎയ്യന്മാർ പഠിച്ചു പോയ ശേഷം ഈ ശാസ്ത്രം അ
ഭ്യസിക്കുന്ന പരിഷെക്ക പ്രയോജനം വേണം എന്നി
ട്ടു കുലശേഖരപ്പെരുമാൾ ഒരു സ്ഥലം തീൎത്തു, ഈ വ
ന്ന ശാസ്ത്രികൾക്കു കൊടുത്തു. അവിടെ അവരെ നി
റുത്തി, മലയാളത്തിലുള്ള ബ്രാഹ്മണരും ശാസ്ത്രം അ [ 39 ] ഭ്യസിക്കയും ചെയ്തു. ശാസ്ത്രികളുടെ ( — കളിരുന്ന) സ്ഥ
ലമാകകൊണ്ടു ഭാട്ടം (ഭാട്ടമന — ക്രമത്താലേ പട്ടമ
ന എന്നായി പോയി) എന്നു ചൊല്ലുന്നു. (൬൪ ഗ്രാ
മത്തിലുള്ള ബ്രാഹ്മണരിൽ ശ്രേഷ്ഠന്നു ഈ സ്ഥലം
എന്ന വ്യവസ്ഥയും ഉണ്ടു). ഭട്ടാചാൎയ്യരുടെ ശിഷ്യനാ
യ പ്രഭാകരഗുരുക്കളുടെ മെതിയടി അവിടെ ഉണ്ടെന്നു
പ്രസിദ്ധമായി പറയുന്നു. കുലശേഖരപ്പെരുമാളോട്
൭൦൦൦ കലം വസ്തുവും ഉദയതുംഗൻ എന്ന ചെട്ടിയോ
ടു ൫൦൦൦ കലം വസ്തുവും പൂവും നീരും വാങ്ങി. ഇപ്പ
ന്തീരായിരം വാങ്ങിയതു ഭട്ടാചാൎയ്യരല്ല; പ്രഭാകരഗുരു
ക്കൾ അതിനെ വാങ്ങുകകൊണ്ടു ഭാട്ടപ്രഭാകരവ്യാക
രണത്തിന്നു കിഴിഉള്ളു. (കഴിവുള്ളു). (ശാസ്ത്രികൾ ബ്ര
ഹ്മസ്വം പകുക്കുമ്പോൾ വേദാന്തശാസ്ത്രത്തിന്നു പകു
പ്പില്ല എന്നു കല്പിച്ചു) ൧൨൦൦൦ കലത്തിന്നു ഓഹരി
(ഉപഹരി) വേദാന്തികൾക്ക് ഇല്ല. പ്രഭാകരഗുരു
വേദാന്തികൾക്ക് കൊടുത്തില്ലായ്ക കൊണ്ടു, തൃക്കണ്ണാ
പുരത്തു ഭാട്ടപ്രഭാകരവ്യാകരണത്തിന്നു കിഴിഉള്ളു. വേ
ദാന്തികൾ വേദാന്തം വായിച്ചാലും ഭാട്ടപ്രഭാകര
വ്യാകരണം മൂന്നാലൊന്നിൽ വേണം. തൃക്കണ്ണാപുര
ത്ത് കിഴിയിടയിൽ രണ്ടാമത് പലരും ഉണ്ടാക്കീട്ടും ഉ
ണ്ടു. ശാസ്ത്രത്തിന്നു, അതിൽ വേദാന്തിക്ക് കൂട ഉണ്ടു
താനും. പ്രഭാകരഗുരുക്കൾ വാങ്ങിയതു ബ്രഹ്മസ്വത്തിൽ
ഇല്ല. —
കുലശേഖരപ്പെരുമാൾ ൧൮ സംവൽ വാണ
തിന്റെ ശേഷം ഉടലോടു സ്വൎഗ്ഗം പുക്കു. അന്നേത്തേ
കലി: പുരുധിസമാശ്രയം എന്ന പേർ. തിരുവഞ്ചക്കു
ളം മുക്കാൽ വട്ടം ഉണ്ടായതും കലി മേലെഴുതിയതു ത
ന്നെ ആ കലി ൩൩൩ (ക്രിസ്താബ്ദം.)
[ 40 ] ൪. രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം.
ശേഷം പെരുമാൾ സ്വൎഗ്ഗത്തിന്നു പോയപ്പോൾ
"രക്ഷിച്ചു കൊൾവാൻ ദണ്ണമത്രെ, ബ്രാഹ്മണൎക്ക് ബ്രാ
ഹ്മണർ തങ്ങളുടെ കൈയിൽ (വാക്കിൽ) ഉറപ്പുണ്ടാ
യേ മതിയാവു" എന്നു കല്പിച്ചു രക്ഷയ്ക്കായ്ക്കൊണ്ടു ൬൪
ഗ്രാമത്തിൽ ഉള്ള ബ്രാഹ്മണരും ഐകമത്യപ്പെട്ട് ൧൨
(൧൦ - ൧൦||) ഗ്രാമത്തെ അവരോധിപ്പിച്ചു വാൾ എടു
പ്പാൻ. (ആ ൧0 ഗ്രാമം: പെരുമനം, ഇരിങ്ങാടിക്കോ
ട്, ചോവര, ആലത്തൂർ, കരിക്കാട്ടു, പയ്യന്നൂർ, തിരു
വില്വായി, ത്രിശ്ശിവപേരൂർ, ഐരാണിക്കുളം, മൂഷിക
ക്കുളം, കഴുതനാടു പാതിയും). ഇങ്ങിനെ തൃക്കാരിയൂർ
തൃക്കൊട്ടിലിങ്കൽനിന്നു ൬൪ ഗ്രാമവും (ഒരു നിഴലായി)
കൂടി യോഗം തികഞ്ഞു അവരോധനം കഴിച്ചശേ
ഷം അവർ രക്ഷാപുരുഷന്മാരായി – ശാസ്ത്രികൾ എ
ന്ന പേർ.
വാൾ തൊടുവാൻ ആകേ ൪ മണ്ഡലത്തിലകമെ
കുറിച്ചു, ഒരു മണ്ഡലത്തിൽ അങ്ങിക്കൽ എത്തി, ആ
യുധം എടുക്കയും ചെയ്തു. ൮ || ഗ്രാമം ഒരുമിച്ചു എ
ടുത്തതേ ഉള്ളു. ആവട്ടിപുത്തൂരും എറ്റുമാനൂരും അ
വരോധത്തിന്നു കൂടി (മദിച്ചു). രണ്ടാമത് മേടിച്ച് എ
ല്ലാവരും എടുത്താറെ, തങ്ങളും എടുത്തുകൊണ്ടു. വി
ശേഷിച്ചു ൬൪ ഗ്രാമവും സമയം ചെയ്യുന്നപ്പോൾ
"ഈ ആയുധംതൊട്ടവർ കൎമ്മത്തെ ചെയ്യിപ്പിച്ചു ധ
ൎമ്മത്തെ രക്ഷിച്ചിരിപ്പു. ആയുധം എടുക്ക കൊണ്ട് ഒഴി
ച്ചു കൊൾവാൻ കൂടി ഊണും പുണ്യാഹവും ജാതി കാൎയ്യ
വും ചെയ്തിരിപ്പു" എന്ന സമയം ഈ ൧0|| ഗ്രാമത്തി
ലുള്ളവരെ ഒക്കയും ആയുധപാണികളാക്കി, അവരോ [ 41 ] ധിച്ചു കിടക്കുന്നു. ഈ പത്തു ഗ്രാമത്തെ ചാത്തിരർ
എന്നു ചൊല്ലുന്നു. ശാസ്ത്രത്തിൽ ചൊല്ലിയ കൎമ്മത്തെ
ദാനം ചെയ്കകൊണ്ടു ശാസ്ത്രൻ; രക്ഷിപ്പാൻ വാൾ
കൈയിലുണ്ടു. ഇതിൽ ആ ഗ്രാമങ്ങൾ ഒഴിഞ്ഞു
൩ ഗ്രാമങ്ങളിൽ ആയുധക്കാർ എന്ന് നടക്കുന്ന
വർ ഒക്കയും നിരായുധവർ കൂടി ശാസ്ത്രത്തിൽ പണ്ടെ
ന്നതു ഗ്രാമത്തിൽ ഉള്ളവരിൽ ആയുധക്കാരെ നി
രായുധവർ ഒന്നിച്ചുകൂടി സംഗസംഘം. ഈ അവ
രോധിച്ച നേരം ക്ഷത്രിയൻ ആയിരുന്നതു ഐരുൾ
കോവിലകത്ത് സാക്ഷ ചാത്രരായത്. എട്ടു ഗ്രാമവും
ഈ ആയുധം എടുപ്പാൻ അവരോധിച്ചതിൽ ആയു
ധം എടുത്തവരും അവരോധിക്കപ്പെട്ടിരിക്കുന്നു. ആയു
ധം എടാതെ ശൌൎയ്യം പൊഴിത്തിക്കും (പ്രവൃത്തിക്കും);
പുറപ്പെടാതെ ഇരിക്കുന്ന പരിഷ നിരായുധവരുടെ
സ്ഥാനത്തിരിക്കുന്നു, ഏതാനും ചിലർ പുറപ്പെടാ
തെ ഇരിക്കുന്നു, യാഗാദി കൎമ്മങ്ങളെ ഉപേക്ഷിയാതെ
ഇരിപ്പാൻ എടുത്തവർ ചെയിപ്പിപ്പാൻ ചെയ്ത ഫലം
അവർക്കുണ്ടു താനും. ഇരിക്കുന്നവർ ഒന്നിച്ചു പുണ്യാ
ഹകലം പിടിക്കയും വേണം. ഒഴിഞ്ഞുള്ള ഗ്രാമ
ങ്ങളും ൧0|| ഗ്രാമത്തിലുള്ളവരും ഒരുമിച്ചു കൈപിടി
ച്ചു കിടക്കുന്നു. ആയുധം എടുത്തവർ കൎമ്മം ഇടവിടും,
ശൌചം ഇടവിടും; ഉണ്ടാകുന്ന അവസ്ഥകളിൽ ഒക്ക
യും രക്ഷിതാവു മേൽകോയ്മയായിജ്ജനം തന്നെ. അ
തിങ്കൽ രക്ഷിച്ചു കൂടാ എന്ന് വരുമ്പോൾ പ്രാണത്യാ
ഗം ചെയ്യുമാറു ബുദ്ധിപൂൎവ്വമായി മരിച്ചു, എന്നിട്ടു ര
ക്ഷിച്ചു, എന്നിട്ടു മന്ത്രസംസ്കാരം ചെയ്യാതെ ഇരിക്ക
രുതു, ചെയ്യേണം; നിരായുധാക്കൾ ഇപ്രകാരം അരുതു. [ 42 ] തൃക്കണ്ണാകഴകത്തിങ്കൽ ൭൨ ആഢ്യന്മാർ മരിച്ചു. ഇ
രിങ്ങാണികൂടേ കഴകത്തിങ്കൽ പുഷ്കരപ്പാടു, മാത്തേ
ടത്ത വനത്തിന്നു വെള്ളികുട മരിച്ചതിൽ കൂടും. ചി
ങ്ങമാസത്തിൽ പുണൎതത്തിന്നാൾ മരിച്ചു; അന്നു ഗ്രാ
മത്തോടെ ശ്രാദ്ധം ഉണ്ടു. അന്നു അവരെ മന്ത്രസം
സ്കാരം ചെയ്തു. പത്തരയിൽ ചിലർ മരിക്ക ഹേതു
അത് ഇന്നും തൃക്കണ്ണാപുരത്തെ ൭൨ ഒഴിഞ്ഞു എന്നും
പറയുന്നതു. ഈ ആയുധം എടുത്ത ഗ്രാമത്തിൽ അം
ശം പൊക്കിക്കും പുറപ്പെടാതേ ഗൃഹത്തിൽ ഇരിക്കു
ന്ന പരിഷ. ഇനി നാമും പടുമാറു എന്നു കല്പിച്ച്
എന്നു വരികിൽ നടെ പുറപ്പെടാത പരിഷ പുറപ്പെ
ടുമ്പോൾ ഈവണ്ണം യോഗം വന്നു ഇന്നേടത്തു പുറ
പ്പെടേണ്ടു എന്നുണ്ടു. അവർ നടാനടേ പുറപ്പെടു
മ്പോൾ ഒത്തവണ്ണമരുത്. അതായുധം എടുത്തു നട
ക്കുന്നതു. മറ്റുള്ള നിരായുധക്കാരിൽ ഒന്നു എന്നേ ഉ
ള്ളു. ശേഷം സൎവ്വം നടക്കയാൽ ഒന്നേ ഉള്ളു. അശ
സ്ത്രങ്ങളുടെ കൈക്കാരേ തറവാട്ടുപേർ ശാസ്ത്രൎക്കും പേ
രായി. ശാസ്ത്രികൾക്ക് അനുഭവം പ്രഭാകരഗുരുക്കൾ
വാങ്ങിയതു. ചാത്തിരൎക്ക് നടെ കേരളരക്ഷയ്ക്ക രക്ഷാ
പുരുഷന്മാർ അനുഭവിപ്പാൻ ൬൪ ഗ്രാമവും കൂടി കൊ
ടുത്ത ഷൾഭാഗം തന്നെ അനുഭവം. അതിൽ മുമ്പാ
യ മങ്ങാട്ടകൂറ്റിലെ പ്രഭാകരന്മാർ: പനിച്ചിക്കാട്ടും കാ
രമംഗലവും, പുതുവായും (മനയും); മങ്ങാട്ടുകൂറ്റിൽ ഭ
ട്ടന്മാർ: ഔവനിക്കട, വെണ്മണിയച്ചി, യാമനം, വ്യാ
കരണം, പുതുവാ, നെടുന്തിരുത്തി, പാലെക്കെട്ടു, (—
കാട്ടു); വെള്ളാങ്ങല്ലൂർ കൂറ്റിൽ പ്രഭാകരന്മാർ: വെണ്മ
ണി, വെടിയൂർ, അതിലെ ഭാട്ടം: പുതുവാ, പാലേക്കാ [ 43 ] ട്ടു, കാരമംഗലം; അതിലെ വെളുള്ളൂർ, കാരമംഗലത്ത്
കരഭാഗത്തു. ഭാട്ടവ്യാകരണം അടിയ, മനച്ചൊക്കാട്ടു,
താഴപ്പള്ളി ഇതിലെ വടക്കന്മങ്ങാട്ടു കൂറ്റിലെ പ്രഭാക
രൻ വാരവക്കത്ത്. ഭാട്ടം: നെന്മണി, നിതാമരം, ചൊ
വ്വരം, പുല്ലു കണ്ട പുളിവ്യാകരണം മറ്റും വളരെ പ
റവാനുണ്ടു.
രക്ഷാപുരുഷന്മാർക്കു ൪ വസ്തു പ്രധാനം: കണം,
കളിക്കൂട്ടം, സംഘലക്ഷണം, അതു ൩ മുമ്പെ ഉണ്ടു.
തിരുനാവായെ കൊടിനാട്ടുക നാലാമതായുണ്ടായി. കളി
ക്കൂട്ടം നാലു വൎണ്ണവും കൂടി വേണ്ട, കളിക്കൂട്ടം കിടാ
ക്കൾ പ്രദക്ഷിണം ചെയ്യുമ്പോൾ, ഒരു ബ്രാഹ്മണൻ
ചേർമങ്ങലം പിടിച്ചു പ്രദക്ഷിണം ചെയ്യേണ്ടു, തളി
യാതിരിമാർ ൩ വൎണ്ണത്തോടും സമയം ചെയ്യുമ്പോൾ,
അവർ ചെയ്യുംകൎമ്മം കൂട ചെയ്യുമാറു എന്നു സമയം
ചെയ്തു. ശേഷം രക്ഷാപുരുഷന്മാർ സമയം ചെയ്ത
പ്പോൾ ബ്രാഹ്മണർ ചെയ്യുന്ന കൎമ്മത്തിങ്കൽ മറ്റ്
൩ വർണ്ണവും ചെയ്യാം, എന്നു ൨ വട്ടം ഉണ്ടെന്നും ൩
വൎണ്ണത്തോടും സമയം ചെയ്തു; ൨ കൂടിയേ തികയും.
പറവു വൈശ്യകഴകം അവിടെ വൈശ്യനോടും ക്ഷ
ത്രിയകഴകമാകുന്ന മൂഷികക്കളത്ത് ക്ഷത്രിയനോടും,
യാഗത്തിനുള്ള ഇരിങ്ങാണിക്കൂടയിൽ ബ്രാഹ്മണനോ
ടും, ശൂദ്രകഴകമാകുന്ന ഐരാണിക്കുളത്ത് ശൂദ്രനോടും,
സമയം ചെയ്യും. അതിന്നാധാരമാകുന്ന ശൂദ്രൻ ബ്രാ
ഹ്മണന്റെ ബലിക്കൂറ്റിൽ കൂട ബലി ഇടേണം. എ
ന്നിട്ടു രക്ഷാപുരുഷന്മാർ തിരുനാവായെക്കെഴുന്നെള്ളി
വിളിച്ചു ചൊല്ലിയപ്രകാരം, തട്ടു കയറി കൊടി നാട്ടി
കൊടിക്കൽ പാട്ടു പാടി, തട്ടിന്മേൽ നിന്നു വൈലാൽ [ 44 ] ശുദ്ധമായ പ്രകാരം വിളിച്ചു ചൊല്ലി. കൊടിക്കൽ പാ
ട്ടാകുന്നതു, "സഭ്യാഃ ശ്രാവത പണ്ഡിതാഃ കവികളേ,
മാന്യാഃ മഹാലോകരേ, വിപ്രാഃ സജ്ജനസംഘരെ, ശ
പതയാഃ പ്രൌഢാശ്ച ഭൂപാലരേ, ചൊല്ലുന്നെങ്ങളെ
തൂരുപൂരടെതെന്ന് എന്നിങ്ങിനെ എല്ലാവരും ചെവി
തന്നു കേൾക്ക നിതരാം, എല്ലാൎക്കും ഏഷൊഞ്ജലിഃ".
ഈ കൊടിക്കൽ പാട്ടു ബഹുളധൂളി എന്ന രാഗത്തിൽ
പാടേണ്ടു, രക്ഷാപുരുഷന്മാർ പുറപ്പെടുമ്പോ
ൾ, പൂണുനൂൽ ഇറക്കെണം ആയുധമെടുക്കുമ്പോൾ.—
, ശേഷം കണം ഇരിക്കും പ്രകാരം പറയുന്നു: കണമി
രിപ്പാൻ മറ്റൊരു സമ്പത്തിന്നും കൂടി സ്വൎത്ഥമുള്ള
ക്ഷേത്രത്തിന്നരുതു. ൬ സംഘത്തിൽ ഒന്നു കണമിരു
ന്നു എന്നു കേട്ടു അന്യസംഘം ക്ഷണിപ്പാൻ ഭാവിക്കു
മാറില്ല; കണമിരിപ്പാൻ തുടങ്ങുമ്പോൾ രക്ഷാപുരുഷ
ന്മാരോട് കൂടി അരങ്ങും അടുക്കളയും സംശയമുള്ളവർ
കൂടെ ഇരിക്കുമാറില്ല. കണമിരിപ്പാൻ പുറപ്പെടുമ്പോ
ൾ തന്റെ തന്റെ കണപ്പുറത്ത കണത്തിന്ന് അധി
കാരികളായവരെ ഓരേടത്തു യോഗം വരുത്തി, തന്റെ
യജമാനന്മാരെയും കൂറ്റുകാരെയും പ്രഭുക്കളെയും അ
റിയിച്ചു, അവരുടെ സമ്മതത്താൽ കണപ്പുറത്തുള്ള
വർ ഒക്ക വേണം. അരങ്ങടുക്കള സംശയമുള്ള ആളു
കളെ ഒഴിച്ചുള്ള ആളുകൾ ഇന്ന ദിവസം ഇന്ന ക്ഷേ
ത്രത്തിൽ കണമിരിക്കുന്നു എന്ന വ്യവസ്ഥ വരുത്തി
യാൽ മറ്റൊരിടത്തു തലനാളെ രാവു വന്നു സംഘ
മുടയ യജമാനൻ വിളക്കു വെച്ചു ഓരോരുത്തനെ വേ
റെ ഇരുത്തി വരിച്ചു കൈപിടിച്ചു ഒക്കത്തക്ക കുളി
ച്ചുണ്ടു ചന്ദനവും തേച്ചു കച്ചയും തലയിൽ കെട്ടും [ 45 ] കെട്ടി വാദ്യങ്ങളും അടിപ്പിച്ചു, വിളക്കു പിടിപ്പിച്ചു, ക
ണമിരിക്കും ക്ഷേത്രത്തിങ്കൽ പോകെണം. പോകുന്ന
വഴിയിൽ പിടിച്ചുകളി, പടക്കളി ഇത്യാദികളും വേ
ണം. ക്ഷേത്രത്തിന്നു ൩ പ്രദക്ഷിണം; പിന്നെ അക
ത്തൂട്ടു ചെന്നു ആയുധവും വച്ചു ദേവനെ തൊഴുതു
ദിവസം രാവെ അമ്പലത്തിന്നു എഴുനീറ്റു കുളി
ച്ചൂത്തൂ അകത്തൂട്ടു ചെന്നു പൂജകൾ തുടങ്ങിപ്പൂ; ശീവേലി
മുമ്പെ ഇല്ല എന്നു വരികിൽ, അന്നാളിൽ വേണം;
ശ്രീഭൂതവെലി കൂടി വേണം എന്നാകുന്നു. പൂജകൾ
ഇവ്വണ്ണം കഴിച്ചേ ഇരിക്കാവു. ചാത്തിരം തലനാളെ
തുടങ്ങി ദേഹശുദ്ധിയോട് കൂടി ഇരിക്കയും വേണം.
വെറ്റില തിന്നാം ചന്ദനം തേക്കാം; ഇരുന്ന കണം
കഴിവോളം ക്ഷൌരമരുത്; സ്ത്രീ സംഗവുമരുത്; തറ്റു
ടുക്കെണം, നിൎമ്മാല്യം പകലത്തേത് എന്നിവ വൎജ്ജി
ക്കേണം. പൂജകഴിഞ്ഞിട്ട്, അമ്പലത്തിൽ ഒരു നില
വിളക്കും ഗണപതിയും വെച്ചു നെൽപറയും അരി
പറയും വെച്ചു വിളക്കിന്നു ചുറ്റും വട്ടത്തിലിരുന്നു,
അന്നേരം രക്ഷാശിക്ഷാ എന്നും ധ്യാനിച്ചു രക്ഷിപ്പാനു
ള്ള ഐകമത്യവും വിശേഷങ്ങളും ഓരിടത്തിരുന്നു ചോ
ദിച്ചറികയും, രണ്ടാമത് പോക്കിയ പ്രകാരവും ബ്രാ
ഹ്മണരുടെ കൎമ്മങ്ങൾ വിഘ്നം വരാതെ ഇരിപ്പാനുള്ള
കഴിവും ഓരിടത്ത് ഒരു ദോഷം ഉണ്ടെന്നുവരികിൽ
ആ ശങ്ക ഉണ്ടായതു പരിഹസിക്കയും, ഇത് എല്ലാം
ഐകമത്യം ഓരിടത്തിരുന്നു ചിന്തിക്ക, ചൊല്ക, അ
തിന്നായിട്ടിരിക്ക. വെച്ച വിളക്കു കണം കഴിവോളം
കെട്ടു പോകരുത്; സംബന്ധമുള്ള ജനം തപ്പും ചേർ
മങ്ങലവും കൂടി വിളക്കത്ത് വെച്ചിരിക്കാവു, താനും [ 46 ] അവിടെനിന്നു ഒക്കത്തക്ക അനുവാദം മൂളി എഴുനീറ്റു
നില്പു എന്നു കച്ചയും തലയിൽ കെട്ടും കെട്ടി ചന്ദന
വും തേച്ചു, ഊത്ത കൈയിലും പിടിച്ചു ദ്വാരത്തിങ്കൽ
ചോരെക്ക് നന്നായിരിക്ക എന്നിവ നില്പോളം നിൽക്ക
യും വേണം. ദീക്ഷ ധരിക്കരുത്; അമ്പലവാസിസ്പൎശ
നം അരുത്. ഉണ്മാൻ ഇരിക്കുമ്പോൾ ക്ഷത്രിയന്ന് ഒരു
വിളക്കു വേറെ വെച്ചു ഇലവാട്ടി വെച്ചു സമ്മാനിച്ചു
വിളമ്പുകേയുള്ളു. വേറെ വെച്ചു കൊള്ളുകയും വെ
ണം. വിളമ്പുമ്പൊൾ, പന്തിയിൽ ഒരില വെപ്പാൻ
ഒഴിച്ചു അമ്പലത്തിന്നു പുറത്ത് ഒരു ശാല കെട്ടിക്ക.
സദ്യക്ക് അതു സ്ഥലം പോര എന്നു വരികിൽ പുറത്ത്
ഒരു പുര കെട്ടി നിത്യാഭ്യാസം അഭ്യസിപ്പൂ, ആയുധം
എടുത്തു പിടിക്കയും യോഗ്യസംഗീതം കളിക്കൊട്ടിവ
അഭ്യസിക്കാം, പ്രബന്ധം നോക്കാം. ദേവിക്കൊട്ടും വേ
ശിയാട്ടും അരുത്. മഹാരായർ പൂണുനൂൽ ഇറക്കാതെ
ചെയ്യാം; പൂണുനൂൽ ഇറക്കി ഒന്നും വ്യാപരിക്കരുത്; ദീ
പപ്രദക്ഷിണം സൎവ്വപ്രായശ്ചിത്തം. സന്യാസിയു
ടെ ചാതുൎമ്മാസ്യം തന്നെ ദിവസത്തിന്റെ സംഖ്യ.
ചാതുൎമ്മാസ്യം തുടങ്ങുന്ന ദിവസം തുടങ്ങേണ്ടു; ബുദ്ധി
പൂർവമായി ശൂദ്രനെ സ്പർശിക്കരുത്; അടിച്ചു തളിക്കാ
രും മാരയാരും അല്ലാതെ ഉള്ള ശ്രൂദ്രർ ക്ഷേത്രത്തിങ്കൽ
കടക്കരുത; ബ്രാഹ്മണക്ഷേത്രത്തിൽ കണമുള്ളു.
പുലയിൽ കണമരുത. കണത്തിന്നു തെക്കും, വടക്കും, വിശേ
ഷമില്ല; സമയം ചെയ്ത നിരായുധക്കാരിൽ ആയുധ
ക്കാർ കുറയും.|
(അതിന്റെ ശേഷം ഗ്രാമങ്ങളുടെ വകഭേദങ്ങളെ
തിരിച്ചു കല്പിച്ചു) മലയാളക്ഷേത്രങ്ങളിൽ ഗോകൎണ്ണം, [ 47 ] തൃശ്ശിവപേരൂർ, തിരുനാവായി, തൃക്കാരിയൂർ, തൃക്കണ്ണാ
പുരത്തു, തിരുവഞ്ചിക്കുളത്തു, ഇരിങ്ങാണികൂട, ഐ
രാണിക്കുളത്ത, വെള്ളപ്പനാട്ടിൽ, മണ്ഡലത്തിൽ, അ
ങ്ങിക്കൽ ഇങ്ങിനെ ൧0 സ്ഥാനത്തിന്നകത്തു, സമയം
(൧൦ സ്ഥലത്തിനുണ്ടു സമയങ്ങൾ). സോമാഹുതി
൧൧ ഗ്രാമത്തിന്നുണ്ടു (ചോവരം, പെരുമാനം, ഇരി
ങ്ങാണികൂട്, ആലത്തുർ, മൂഷികക്കുളം, ഉളിയന്നൂർ
(ഇരിയനൂർ?) ചെങ്ങനോടു, പെരിഞ്ചെല്ലൂർ, കരിക്കാ
ട്ടു, പൈയനൂർ: ഇവൎക്ക് സോമാഹൂതി ഉള്ളു). ഇതിൽ
സോമാഹുതിക്ക് മുമ്പു: പെരിഞ്ചെല്ലൂർ, കരിക്കാടു, ആ
ലത്തൂർ, പെരുമാനം, ചോവരം, ഇരിങ്ങാണിക്കൂട് ഇ
ത് ആറും ഒരുപോലെ സമ്മതം. മറ്റെ വക ഭേദങ്ങളി
ൽ ഊരിലെ പരിഷക്ക് മുഖ്യത, ദേശത്തിലുള്ളവൎക്ക് യ
ജനം അദ്ധ്യാപനവും ഓത്തും, ഭിക്ഷയും, ദാനവും, പ്ര
തിഗ്രഹവും എന്ന ഷൾകർമ്മങ്ങളെ കല്പിച്ചു; ഇതുള്ള
ആളുകൾക്ക് ൬ ആചാൎയ്യസ്ഥാനമുണ്ടു. അവൎക്ക് അ
മ്പല സംബന്ധവും കേരളത്തിൽ പിതൃകൎമ്മത്തിന്നു
മുമ്പും ദേശികൾ എന്നു പേരും കല്പിച്ചു കൊടുത്തു.
പിന്നെ സഭയിലുള്ളവർക്ക് കന്യാകുമാരി ഗോകൎണ്ണത്തി
ന്റെ ഇടയിൽ പ്രധാനക്ഷേത്രങ്ങളിൽ പാട്ടവും സ
മുദായവും, ശാന്തിയും, (മേൽശാന്തിസ്ഥാനം), അ
രങ്ങും, അടുക്കളയും, അമ്പലപ്പടി, ഊരായ്മയും ഇത്
ആറു പ്രാധാന്യം (പെരിയ നമ്പിസ്ഥാനവും കല്പിച്ചു
കൊടുത്തു). അറുപത്തുനാലിന്റെ വിധികർത്തൃത്വത്തിന്നു ൨ ആളെ കല്പിച്ചു. പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ പുളിയംപടപ്പുഗൃഹത്തിനു ഒരാളെ ൬൪ലിന്നും പ്ര
ഭുവെന്നും നായക എന്നും പേരും ഇട്ടു, ൬൪ലിലും [ 48 ] അടക്കവും ഒടുക്കവും കല്പിച്ചു കൊടുത്തു. പിന്നെ
൬൪ലിന്നും കല്പിച്ച നിലെക്കും നിഷ്ഠെക്കും തങ്ങളിൽ
വിവാദം ഉണ്ടായാൽ വിവാദം തീൎത്തു നടത്തുവാൻ
ആലത്തൂർ ഗ്രാമത്തിങ്കൽ ഒരാളെ കല്പിച്ചു, ആഴുവാ
ഞ്ചെരി സാമ്രാജ്യം കല്പിച്ചു, സാമ്പ്രാക്കൾ (തമ്പുരാ
ക്കൾ) എന്ന പേരുമിട്ടു, ബ്രാഹ്മണൎക്കു വിധികൎത്താവെ
ന്നും കല്പിച്ചു. ഇവർ ഇരുവരും കേരളത്തിങ്കൽ ബ്രാ
ഹ്മണശ്രേഷ്ഠന്മാർ]. ശേഷം അവരവർ അവടവിടെ
വിശേഷിച്ചു പറയുന്നു, ഒന്നു പോലെ നടപ്പില്ല, മ
ഹാക്ഷേത്രങ്ങളിൽ കുറുമ്പനാട്ട് ൬ ഗ്രാമത്തിലും ഏറ
കാണുന്നു. (൬ ദേശത്തുള്ളവൎക്കു ഏറ ആകുന്നതു). [കുറു
മ്പനാട്ടു ൬ ഗ്രാമവും ൪ ദേശവും കൂടി ഒന്നായി കുള
മ്പടിയും, രാമനല്ലൂർ, കാരുശ്ശേരി, ചാത്തമങ്ങലം, ഇ
തു ഒന്നായി; ഒഴിയടി (ഒഴായടി), ഉഴുതമണ്ണൂർ, തലപെ
രുമൺ, ഇതു ഒന്നു; കൂഴക്കോടു; നെല്ലിക്കാടു, ചാലപ്പു
രം, ചാത്തനെല്ലൂർ, ചെറുമണ്ണൂർ, പറപ്പൂർ, ചെറുമാം
(— മണ)പ്പുറം, ഇതുഒന്നായി.]
൫. കൃഷ്ണരായരുടെയും ചേരമാൻ പെരുമാളുടെയും കഥ.
ഇങ്ങനെ ൬൪ ഗ്രാമത്തിൽ ബ്രാഹ്മണരും പെരു
മാക്കളും കൂടി സ്വല്പകാലം രക്ഷിച്ചു വന്നതിന്റെ ശേ
ഷം ൬൪ ഗ്രാമവും കൂടി യോഗം തികഞ്ഞു, തൃക്കാരി
യൂർ ക്ഷേത്രത്തിൽ (തിരുനാവായി മണപ്പുറത്ത കൂടി
തല തികഞ്ഞു) അടിയന്തരസഭയിങ്കന്നു നിരൂപിച്ചു,
"(ഈവണ്ണം കല്പിച്ചാൽ മതി അല്ല നാട്ടിൽ ശിക്ഷാ
രക്ഷ ഇല്ലാതെ പോം. ബ്രാഹ്മണർ നാടു പുറപ്പെട്ടു [ 49 ] പോകേണ്ടിവരും) ഒരു രാജാവു വേണം" എന്നു ക
ല്പിച്ചു ഐകമത്യപ്പെട്ടു പരദേശത്തു ചെന്നു (ആന
കുണ്ടി) കൃഷ്ണരായരുമായി കണ്ടു, പന്തീരാണ്ടു ൧൨ ആ
ണ്ടു കേരളം പരിപാലിപ്പാൻ ഒരുത്തരെ അയക്കണം
എന്ന അവധി പറഞ്ഞു (പല സമയവും സത്യവും
ചെയ്തു) ഒരു പന്തീരാണ്ടു വാഴുവാൻ (ആദിരാജാപെ
രുമാളെയും പിന്നെ പാണ്ടിപ്പെരുമാളെയും കല്പിച്ച
അയക്കയും ചെയ്തു. അവരുടെ വാഴ്ച കഴിഞ്ഞ ശേ
ഷം ക്ഷത്രിയനായ) ചേരമാൻ പെരുമാളെ കല്പിച്ചു
നിശ്ചയിച്ചു. അങ്ങിനെ ചേരമാൻ പെരുമാളെ കൂട്ടി
കൊണ്ടു പോരുമ്പോൾ, വാസുദേവമഹാഭട്ടതിരിയെ
ശകുനം കണ്ടു നടകൂടി കൊണ്ടു പോന്നു തൃക്കാരിയൂർ
പൊന്മാടത്തിങ്കീഴ് അടിയന്തരം ഇരുന്നു. ൬൪ ഗ്രാമ
ത്തിൽ ബ്രാഹ്മണർ കേരളരാജ്യം ൧൬0 കാതം അടക്കി
വാഴുവാന്തക്കവണ്ണം ആനായതീട്ടു കൊടുത്തു, ഏകഛ
ത്രാധിപതിയായി അവരോധിച്ചു കൊൾവാന്തക്കവ
ണ്ണം പൂവും നീരും കൊടുത്തു. ചേരമാൻ പെരുമാൾ
കേരളരാജ്യം, ൧൬0 കാതം നീർ വാങ്ങുകയും ചെയ്തു.
അന്നു കലി: സ്വർഗ്ഗസന്ദേഹപ്രാപ്യം (ക്രിസ്താബ്ദം ൪൨൮).
അതിന്റെ ശേഷം ചേരമാൻ പെരുമാൾ ആക
ട്ടെ ൧൬0 കാതം നാടു നടന്നു നോക്കി കണ്ടേടത്തു (തൃ
ക്കാരിയൂരും തിരുനാവായി മണപ്പുറവും) വളൎഭ
ട്ടത്തുകോട്ട(യും ഈ മൂന്നു ദേശവും) സത്യഭൂമി എന്നു കല്പി
ച്ചു, വളൎഭട്ടത്തു (— ട്ടണത്തു) കോട്ടയുടെ വലത്തു ഭാഗ
ത്തു ചേരമാൻ കോട്ടയും തീൎത്തു. (പിന്നെ ൧൮ അഴി
മുഖവും നോക്കി കണ്ടെടുത്ത് തിരുവഞ്ചാഴി മുഖം പ്ര [ 50 ] ധാനം എന്നു കണ്ടു, തിരുവഞ്ചക്കുളം എന്ന ക്ഷേത്ര
വും തീൎത്തു, പല പെരുമാക്കന്മാരും അടിയന്തരമായി
രുന്ന മഹാക്ഷേത്രങ്ങളിൽ ചേരമാൻ പെരുമാളും ബ്രാ
ഹ്മണരുമായി അടിയന്തരം ഇരുന്നു. ഇങ്ങിനെ ൧൨
ആണ്ടു വഴിപോലെ പരിപാലിച്ച ശേഷം പെരുമാ
ളുടെ ഗുണാധിക്യം വളരെ കാൺക കൊണ്ടു: "൧൨ ആണ്ടു
വാഴുവാന്തക്കവണ്ണം അവധി പറഞ്ഞിട്ടല്ലോ കൃഷ്ണ
രായർ ചേരമാൻ പെരുമാളെ കല്പിച്ചതു പ്രമാണം
അല്ല" എന്നു ബ്രാഹ്മണർ കല്പിച്ചു പിന്നെയും ൧൨
ആണ്ടു നാടു പരിപാലിപ്പാൻ ചേരമാൻ പെരുമാളെ
തന്നെ കല്പിക്കയും ചെയ്തു) ചേരമാൻകോട്ടയിൽ
രാജലക്ഷ്മിയും വീൎയ്യലക്ഷ്മിയും ഏറ പ്രകാശിക്കുന്നു
എന്നു കണ്ടു, അവിടെ തന്നെ എഴുന്നെള്ളി, ഒരു കട്ടി
ലയും നാട്ടി ചേരമാൻ കട്ടിലെക്കകത്തു പല അടുക്കും
ആചാരവും കല്പിച്ചു, പരദേശത്തുനിന്നു കൊണ്ടുപോ
ന്ന രാജസ്ത്രീയെ ബ്രാഹ്മണനെകൊണ്ടു വിവാഹം ക
ഴിപ്പിച്ചു, അതിലുണ്ടാകുന്ന സന്തതി ക്ഷത്രിയൻ എ
ന്നും കല്പിച്ചു. (ഈ കേരളത്തിൽ നല്ല സൂൎയ്യക്ഷത്രി
യരെ വേണം എന്നു ബ്രാഹ്മണരും വെച്ചു, വസ്തുതിരി
ച്ചു കൊടുക്കയും ചെയ്തു. അങ്ങിനെ ആ ക്ഷത്രിയസ്ത്രീ
യേ മൂഷികരാജ്യത്തിങ്കൽ കുലശേഖരപ്പെരുമാൾ വാ
ണ ചിത്രകൂടത്തിന്റെ സമീപത്ത് ഒരു കോയിലകം
തീൎത്തു, അവിടെ തന്നെ ഇരുത്തി). അതിൽ ൨ പുരു
ഷന്മാരുണ്ടായി, ജ്യേഷ്ഠനെ ചിത്രകൂടത്തിങ്കലും അനു
ജനെ തുളുനാട്ടിലും കല്പിക്കയും ചെയ്തു. ചേരമാൻ
പെരുമാൾ ചേരമാൻകോട്ടയിൽ വാഴുന്ന കാലത്തു
ഉത്തര ഭൂമിയിങ്കൽ (മാലിനി എന്ന) ഒരു നദീതീര [ 51 ] ത്തിൽ ഇരിവർ വെള്ളാളസ്ത്രീകളും ഒരു രാജസ്ത്രീയും
കൂടി നീരാട്ടത്തിന്നു വന്നതിന്റെ ശേഷം, പുഷ്പ
ത്തിൻ സുഗന്ധം കേട്ട് പുഷ്പം പറിപ്പാൻ മൂവരും
തോണിയിൽ കയറീട്ടു, തോണിയുടെ തല തെറ്റി സമു
ദ്രത്തിങ്കലകപ്പെട്ട്, ഏഴിമലയുടെ താഴ വന്നടുക്കയും
ചെയ്തു. അവർ മൂവരും തോണിയിന്നു ഇറങ്ങി, മലയു
ടെ മുകളിൽ കരയേറി നില്ക്കയും (ഇരിക്കയും) ചെയ്തു.
ആ വൎത്തമാനം ചേരമാൻ പെരുമാൾ അറിഞ്ഞ
പ്പോൾ അവരെ കൂട്ടിക്കൊണ്ടുവരുവാൻ അരുളി ചെ
യ്തു, പരവതാനിക്കോട്ടിൽ ഒരു വിളക്കും പലകയും വെ
ച്ചു, പൊന്നിന്തളികയിൽ അരിയുമിട്ടു നില്ക്കുമ്പോൾ
മൂവരും ചേരമാൻ കോട്ടയുടെ അകത്തുകടന്നു. അ
തിൽ ഒരു സ്ത്രീ ആസ്ഥാനമണ്ഡപത്തിന്നു നേരിട്ട്
(– ർപെട്ട്) ചെന്നു ഒരു കാൽ എടുത്തു വെപ്പാൻ ഭാ
വിച്ചു പരവതാനിക്കോട്ടിൽ കരേറാതെ തമ്പുരാൻ
എഴുന്നെള്ളിയതിന്റെ വലത്തു ഭാഗത്ത് നിൽക്കയും
ചെയ്തു. മറ്റെ സ്ത്രീ തമ്പുരാൻ എഴുന്നെള്ളിനിന്നതി
ന്നു നേർ പെടാതെ ചുഴന്നു തമ്പുരാന്റേടത്തു ഭാഗ
ത്തു ചെന്നു നിന്നു. മൂന്നാമതു രാജസ്ത്രീ തമ്പുരാന്റെ
നേരെ വന്നു ആസ്ഥാന മണ്ഡപത്തിൽ കരേറി വഴി
പോലെ വന്ദിച്ചിരിക്കുകയും ചെയ്തു. അതു കണ്ടു പെ
രുമാൾ പൊന്തളികയിൽ അരിവാരി മൂന്നു വട്ടം തൃ
ക്കൈ കൊണ്ടു ചാൎത്തി, ഇവളിലുണ്ടാകുന്ന സന്തതി
ഏഴിഭൂപൻ എന്നരുളിച്ചെയ്തു, അവൎക്കീ രാജ്യത്തി
ന്നവകാശം എന്നും കല്പിച്ചു (തമ്പുരാട്ടിക്ക് എഴുന്നെ
ള്ളി ഇരിപ്പാൻ ഏഴിമലയുടെ താഴെ എഴോത്ത് കോ
യിലകവും പണി തീൎത്തു). നേരിട്ടു വന്നതുനേർപട്ട സ്വ [ 52 ] രൂപം ചുഴന്നതു ചുഴലിസ്വരൂപം (പിന്നെ മലയാ
ളത്തിൽ ൧൮ അഴിമുഖത്തുനിന്നും കച്ചോടം ചെയ്യേ
ണം എന്നു കല്പിച്ചു പല വൎത്തകന്മാരെയും ചോന
കരേയും വരുത്തി ഇരുത്തി. പെരുമാൾ ജനിച്ചു
ണ്ടായ ഭൂമി ആൎയ്യപുരത്ത് വേളാപുരം എന്ന നഗര
ത്തിങ്കന്നു ഒരു ചോനകനെയും ചോനകസ്ത്രീയെയും
വരുത്തി, ആൎയ്യപ്പടിക്കൽ ഇരുത്തി. ഇവരെ ഇരുത്തേ
ണ്ടും നല്ല പ്രദേശം നാട്ടിന്നു ഒരു കണ്ണാക കൊണ്ടു
കണ്ണന്നൂർ എന്നും വേളാപുരം എന്നും പെരുമിട്ട് ചോനകനെ
അഴിരാജാവെന്നും സ്ത്രീയെ ഉമ്മ എന്നും കല്പിച്ചു അരി
യും ഇട്ടിരുത്തുകയും ചെയ്തു). ശേഷം പെരുമാളുടെ
ഗുണാധിക്യം ഏറ കാൺക കൊണ്ടു ബ്രാഹ്മണൎക്ക് ചേ
രമാൻ പെരുമാളെ പിരിഞ്ഞു കൂടാ എന്നു കല്പിച്ചു.|
അങ്ങിനെ ചേരമാൻ എന്ന രാജാവു ൩൬ കാലം
വാണതിന്റെ ശേഷം ബ്രാഹ്മണർ പരദേശത്തു ചെ
ന്നതുമില്ല. ചേരമാൻ പെരുമാളെ കണ്ടതുമില്ല എന്നു
കല്പിച്ചു, കൃഷ്ണരായർ മലയാളം അടക്കുവാൻ തക്കവ
ണ്ണം പട കൂട്ടുകെയല്ലൊ ചെയ്തതു.
[ശേഷം ബ്രാഹ്മണർ ചോഴമണ്ഡലത്തിങ്കൽ ചെ
ന്നു, ചേരമാൻ എന്ന രാജാവിനെ കൂട്ടിക്കൊണ്ടുവന്നു
പട്ടാഭിഷേകം ചെയ്തു. ൧൨ ആണ്ടു നാടു രക്ഷിച്ച ശേ
ഷം. കലിയുഗത്തിന്റെ ആരംഭം വൎദ്ധിക്കകൊണ്ടു
ബ്രാഹ്മണരും അവിടെ പെട്ട പ്രജകളും രണ്ടു പക്ഷ
മായി വിവാദിച്ചു, ചേരമാൻ പെരുമാളുടെ ഗുണങ്ങൾ
കൊണ്ടു ശ്രീ പരശുരാമൻ അരുളി ചെയ്ത മൎയ്യാദയെ
ഉപേക്ഷിച്ചു, പിന്നേയും ചേരമാൻ പെരുമാൾ ത
ന്നെ കേരളം രക്ഷിപ്പാന്തക്കവണ്ണം അനുവദിക്കുകയും [ 53 ] ചെയ്തു. പരശൂരാമമൎയ്യാദയെ ഉപേക്ഷിക്കകൊണ്ട്
൬൪ ഗ്രാമവും ഒന്നിച്ചു കൂടാതെ പോകയും ചെയ്തു.
അങ്ങിനെ ചേരമാൻ പെരുമാൾ രക്ഷിക്കും കാലം പാ
ണ്ടിരാജാവായിരിക്കും രായർ ഒപ്പം (?) രക്ഷിക്കേണ്ടു
ന്ന മലയാളം ചോഴമണ്ഡലരാജാവ് അടക്കുക എ
ന്നും വെച്ചാൽ കേരളം പാതി ഇങ്ങടക്കേണം എന്നും
കല്പിച്ചു, ആനമല കയറി കാനത്തിൽ കിഴിഞ്ഞു കോ
ട്ട ഇട്ടുറപ്പിക്കയും ചെയ്തു. അപ്രകാരം ചേരമാൻ പെ
രുമാൾ കേട്ട ശേഷം കേരളത്തിലുള്ള തന്റെ ചേ
കവന്മാരെ എല്ലാവരെയും അതിൽ പ്രധാനപ്പെട്ട പ
ടനായകന്മാരെയും തൃക്കടമതിലകത്ത് വരുത്തി, യോ
ഗം തികെച്ചു തരവൂർ നാട്ടിൽ എഴുന്നെള്ളി രായരുടെ
കോട്ട കളയേണം എന്നു കല്പിച്ചു, പല പ്രകാരം പ്ര
യത്നം ചെയ്തിട്ടും രായരുടെ കോട്ട കളവാൻ സംഗ
തി വന്നതുമില്ല; ചേരമാൻ പെരുമാൾ ക്ലേശിപ്പൂതും
ചെയ്തു.]
അനന്തരം ബ്രാഹ്മണരും പെരുമാളും തൃക്കാരി
യൂർ പൊന്മാടത്തിങ്കീഴിൽ [ശ്രീ നാവാക്ഷേത്രത്തിൽ]
അടിയന്തരസഭയിന്ന് നിരൂപിച്ച ൧൭ നാട്ടിലുള്ള
പുരുഷാരത്തെ എത്തിച്ചു, (പടയിൽ ജയിപ്പാന്തക്ക
വണ്ണമുള്ള ൟശ്വരസേവകളും ചെയ്യിപ്പിച്ചു കൊ
ണ്ടു), ദിഗ്വിജയം ഉണ്ടായിട്ടാരുള്ളു എന്നു അന്വേഷി
ച്ച ശേഷം (ക്ഷത്രിയസ്ത്രീയുടെ മകനായ കരിപ്പത്തു
കോവിലകത്ത് ഉദയവൎമ്മൻ എന്ന തമ്പുരാന്നു ദി
ഗ്ജയം ഉണ്ടെന്നു കണ്ടു), പൂനൂറയിൽ മാനിച്ചൻ എ
ന്നും വിക്കിരൻ (വിക്രമൻ) എന്നും ഇരിവർ എറാടി
മാർ (രണ്ടു ഏറാടിക്കിടാങ്ങൾ) അവരെ കൂട്ടി കൊ [ 54 ] ണ്ടു പോന്നാൽ പട ജയിക്കും എന്നു കണ്ടു, കൂട്ടി കൊ
ണ്ടു പോരുവാൻ ആൎയ്യ ബ്രാഹ്മണരുടെ കൈയിൽ അ
ടയാളം എഴുതി അയക്കയും ചെയ്തു. അവർ പൂന്തു
റയിൽ ചെന്നു അന്വേഷിച്ചാറെ എഴുത്തു പള്ളിയിൽ
എന്നു കേട്ടു. അവിടെ ചെന്നു കണ്ടു, ഇരിവർ ഏറാ
ടിമാരേയും എഴുതിക്കും എഴുത്തഛ്ശൻ തൊടുവ(— വി)
ക്കളത്ത് ഉണ്ണിക്കുമാരനമ്പിയാരെയും കണ്ടു എഴുതി
വിട്ട അടയാളവും കൊടുത്തു അവസ്ഥയും പറഞ്ഞു.
അത്: എല്ലാവരും കൂടി പോരുമ്പോൾ വെഞ്ചാലപ
റമ്പത്ത് പേരാലനടക്കാവിൽ കാഞ്ഞിരത്തിൻ ചു
വട്ടിൽ കുടയും മലൎത്തി വെച്ചു കിഴക്കോട്ട് തിരിഞ്ഞി
രിക്കുന്ന ആഴുവാഞ്ചേരി തമ്പ്രാക്കളും അവിടത്തെ ദി
ഗ്വാര നമ്പൂതിരിയും (?ശിഷ്യകളും) കണ്ടു നമസ്കരി
ച്ചാറെ, അവരോട് ചോദിച്ചു, തമ്പ്രാക്കൾ: "നിങ്ങൾ
എവിടെ പോകുന്നു" എന്നു കേട്ടവാറെ, എഴുത്തഛ്ശൻ:
"അടിയങ്ങൾ തൃക്കാരിയൂർ അടിയന്തരസഭയിന്നു അ
യച്ച ആര്യബ്രാഹ്മണരോട് കൂടി അവിടേക്ക് വിട കൊ
ള്ളുന്നു" എന്നതു കേട്ടു തമ്പ്രാക്കളും "ഞങ്ങളും അവി
ടേക്ക് തന്നെ പുറപ്പെട്ടു" എന്നു പറഞ്ഞ് ദണ്ഡന
മസ്കാരം ചെയ്തപ്പോൾ പ്രസാദിച്ചു : "(നിങ്ങൾക്ക് മേ
ലാൽ നന്മ വരുവൂതാക) നിങ്ങൾ പോകുന്ന കാൎയ്യം
സാധിപ്പിച്ചു തരുന്നുണ്ടു എന്നു സമയം ചെയ്തു. അ
വിടെനിന്നു പുറപ്പെട്ടു പോകുന്ന വഴിക്ക് ൭ പശുക്കൾ
ചത്തു കിടക്കുന്നു. അതിൽ ഒരു പശുവിന്റെ അണ
യത്തു (൧൪) കഴുക്കൾ ഇരുന്നിരുന്ന,. മറ്റൊന്നിനെ
യും തൊട്ടതില്ല. തമ്പ്രാക്കൾ ആയതു കണ്ടാറെ: "ഹേ
കഴുകളേ ൭ പശു ചത്തുകിടക്കുന്നതിൽ ആറിനെയും [ 55 ] നിങ്ങൾ തൊടാതെ ഇരിപ്പാൻ എന്തൊരു സംഗതി
ആകുന്നു" എന്നു ചോദിച്ചാറെ, ഒരു മുടകാലൻ പൂ
വൻ കഴുവ് ചിറകു തട്ടിക്കുടഞ്ഞ് ഒരു തൂവൽ (കൊ
ത്തി) എടുത്തു കൊടുത്തു, അതു കൈയിൽ എടുത്തു
ൟ പശുക്കളെ നോക്കിയാറെ, അവറ്റിൽ ഒന്നിനെ
മാത്രമെ പശുജന്മം പിറന്നിട്ടുള്ളൂ; മറ്റെല്ലാം ഓരോ
മൃഗങ്ങളെ ജന്മമായി കണ്ടു; ഇരിവർ ഏറാടിമാരെയും
(നമ്പിയാരെയും) മനുഷ്യജന്മമായ്ക്കണ്ടു. ആ തൂവൽ
തമ്പ്രാക്കൾ നമ്പ്യാരുടെ കയ്യിൽ കൊടുത്തു. അതി
ന്റെ ഉപദേശവും തിരിച്ചു കൊടുത്തു. ഏറാടിമാരും
നമ്പിയാരും തമ്പ്രാക്കളുടെ കാക്കൽ നമസ്കരിച്ച് അ
നുഗ്രഹവും വാങ്ങി. (അതു ഹേതുവായിട്ട് ഇന്നും ആ
ഴുവാഞ്ചെരി തമ്പ്രാക്കളെ കണ്ടാൽ കുന്നലകോനാതി
രി രാജാവു തൃക്കൈ കൂപ്പേണം). അവിടനിന്നു പുറ
പ്പെട്ടു, തൃക്കാരിയൂർ അടിയന്തരസഭയിൽ ചെന്നു വ
ന്ദിച്ചു. "(ഞങ്ങളെ) ചൊല്ലിവിട്ട കാൎയ്യം എന്ത്" എ
ന്നു ബ്രാഹ്മണരോടും ചേരമാൻ പെരുമാളൊടും ചോ
ദിച്ചാറെ: "ആനകുണ്ടി കൃഷ്ണരായർ മലയാളം അടക്കു
വാൻ സന്നാഹത്തോടും കൂടി പടെക്ക് വന്നിരിക്കുന്നു.
അതിന്നു ൧൭ നാട്ടിലുള്ള പുരുഷാരത്തേയും എത്തി
ച്ചു പാൎപ്പിച്ചിരിക്കുന്നു; അവരുമായി ഒക്കത്തക്ക ചെ
ന്നു പട ജയിച്ചു പോരേണം എന്നരുളിച്ചെയ്ത
പ്പോൾ, അങ്ങിനെ തന്നെ എന്നു സമ്മതിച്ചു സഭ
യും വന്ദിച്ചു പോന്നു. [ചേരമാൻ പെരുമാൾ ഭഗ
വാനെ സേവിച്ചിരിക്കും കാലം അൎക്കവംശത്തിങ്കൽ
ജനിച്ച സാമന്തരിൽ പൂന്തുറ എന്നഭിമാനവീരന്മാ
രായ സാമന്തർ ഇരിവരും കൂടി രാമേശ്വരത്ത് ചെന്നു [ 56 ] സേതു സ്നാനവും ചെയ്തു കാശിക്കു പോകുന്ന വഴി
യിൽ ശ്രീ നാവാക്ഷേത്രത്തിങ്കൽ ചെന്നു. അവിടെ
ഇരിക്കുമ്പോൾ തോലൻ എന്ന് പ്രസിദ്ധനായി പെ
രുമാളുടെ ഇഷ്ടമന്ത്രിയായിരിക്കുന്ന ബ്രാഹ്മണർ വഴി
പോക്കരായി വന്ന സാമന്തരോടു ഓരോ വിശേഷങ്ങൾ
പറഞ്ഞിരിക്കുന്നതിന്റെ ഇടയിൽ, രായർ മലയാളം
അടക്കുവാൻ കോട്ടയിട്ട പ്രകാരവും ചേരമാൻ പെ
രുമാൾ യുദ്ധത്തിൽ മടങ്ങിയ പ്രകാരവും പറഞ്ഞ
പ്പോൾ മാനവിക്രമന്റെ സത്യംകൊണ്ടും ശീലത്വം
കൊണ്ടും വളരെ പ്രസാദിച്ചു. പിന്നെ ബ്രാഹ്മണരും
പെരുമാളും വെള്ളത്തിൽ ഏറിയതിന്റെ ശേഷം രാ
യരോട് ജയിപ്പാൻ പോകുന്ന പ്രകാരം കല്പിക്കകൊ
ണ്ട് അവരോടു പറഞ്ഞാറെ, സാമന്തർ ഇരിവരും കൂ
ടി നിരൂപിച്ചു ഞങ്ങളെ കൂടെ അയച്ചാൽ യുദ്ധം ചെ
യ്തു രായരുടെ കോട്ട ഇളക്കാം എന്ന് ബ്രാഹ്മണരോട്
പറകയും ചെയ്തു. അപ്രകാരം പെരുമാളെയും ഉണ
ൎത്തിച്ചതിന്റെ ശേഷം ഇരിവരെയും കൂട്ടിക്കൊണ്ടു വ
ന്നു ബഹുമാനിച്ചിരുത്തി, പല ദിവസവും അന്യോ
ന്യ വിശ്വാസത്തിന്നായ്ക്കൊണ്ടും ബുദ്ധിശക്തികളും പ
രീക്ഷിച്ചെടത്ത് സാമന്തർ യുദ്ധകൌ
ശലത്തിങ്കൽ ശക്തന്മാർ എന്നറിഞ്ഞിട്ടു കാലതാമ
സം കൂടാതെ പുരുഷാരത്തെ വരുത്തി യോഗം തിക
ച്ചു കൂട്ടി, പെരുമാളും തന്റെ പടനായകന്മാർ ൧൨൦
പേരും അവരോട് കൂടി ഒമ്പതുനൂറായിരം ചേകവ
രും കാരായ്മയായിരിക്കുന്ന ഈ ശരീരം അനിത്യം എ
ന്നുറച്ചു, സാമന്തരോടും കൂടി കണക്ക് എഴുതുവാൻ ത
ക്കവണ്ണം കീഴൂർ ഉണ്ണിക്കുമാരമേനോനെയും വരക്കൽ [ 57 ] ഉറവിങ്കൽ പാറചങ്കരനമ്പിയെയും കല്പിച്ചയക്കയും
ചെയ്തു]. പടെക്ക് പോകുന്ന വഴിക്കൽ രാത്രിയിൽ പ
ടയാളികൾ ഉറങ്ങുന്നിടത്തു സാമന്തർ ചെന്നു പു
രുഷാരം ൩ പ്രദക്ഷിണം വെച്ചു, കഴുവിന്റെ തൂവൽ
കൈയിൽ വെച്ചു മനുഷ്യജന്മം പിറന്നിട്ടുള്ളവൎക്കും
വെള്ളികൊണ്ടു ഓരോ അടയാളമിട്ടെ നോക്കിയാറെ
൧0000 നായർ മനുഷ്യജന്മം പിറന്നവരുണ്ടായിരുന്നു;
(൩0000 ദേവജന്മം പിറന്നിട്ടും ശേഷമുള്ള പുരുഷാരം
അസുരജന്മമായ്ക്കണ്ടു). ൧0000 നായൎക്ക് മോതിരം ഇ
ടുവിച്ചു പോരികയും ചെയ്തു. [ഉറക്കത്ത് ശൂരന്മാരാ
യിരിക്കുന്നവരെ ലക്ഷണങ്ങൾ കൊണ്ടറിഞ്ഞ് അവരു
ടെ ആയുധങ്ങളിൽ ഗോപികൊണ്ടും ചന്ദനംകൊ
ണ്ടും അടയാളം ഇട്ട്, ആരും ഗ്രഹിയാതെ കണ്ടു യ
ഥാസ്ഥാനമായിരിപ്പതും ചെയ്തു]. ഈ ൧0000 നായ
രും നമ്പിയാരും കൂടി വലത്തെ കോണിൽ പട ഏ
റ്റു, പെരുമാളുടെ കാൎയ്യക്കാരിൽ പടമലനായർ ഒഴി
കെ ഉള്ള കാൎയ്യക്കാരന്മാർ ൧൧ പേരും കൂടി ഇടത്ത്
കോണിൽ പട ഏറ്റു, ഇടത്ത് കോൺ പട ഒഴിച്ചു
പോന്നു വലത്തെ കോണിന്നു പട നടന്നു മലയാളം
വിട്ട്, പരദേശത്തു ചെന്നു പോൎക്കളം ഉറപ്പിച്ചു, മാ
റ്റാനെ മടക്കി പൊരുതു ജയിച്ചു പോന്നിരിക്കുന്നു.
[സാമന്തർ വില്ലും ശരങ്ങളും (തോക്കും തിരിയും)കൈ
ക്കൊണ്ടിരിക്കുന്ന ൩0000 നായരെ മുമ്പിൽ നടത്തി,
അവരുടെ പിന്നിൽ ൧൮ ആയുധങ്ങളിലും അഭ്യസി
ച്ച് മേൽ കിരിയത്തിൽ ഒരുമയും ശൂരതയും നായ്മ
സ്ഥാനവും ഏറി ഇരിക്കുന്ന ൧0000 നായരെയും നട
ത്തിച്ചു, ൩൨ പടനായകന്മാരോടും കൂട ചെന്നു രായ [ 58 ] രുടെ കോട്ടെക്ക് പുറത്ത് ചെന്നു വെച്ചിരിക്കുന്ന പാ
ളയത്തിൽ കടന്നു. അന്നു പകൽ മുഴുവൻ യുദ്ധം ചെ
യ്തു. വളരെ ആനകൾക്കും കുതിരകൾക്കും കാലാൾക്കും
തട്ടുകേടും വരുത്തി, പാളയം ഒഴിപ്പിച്ചു കോട്ടയുടെ ഉ
ള്ളിൽ ആക്കുകയും ചെയ്തു. രാത്രിയിൽ മാനച്ചനും
വിക്രമനും കൂടി വിചാരിച്ചു, കോട്ടയുടെ വടക്കെ വാ
തിൽക്കൽ ൧0000 നായരെ പാതിയാക്കി നിൎത്തി, ശേഷ
മുള്ളവരെ ൪ ഭാഗത്തും നിൎത്തി ഉറപ്പിച്ചു, ൩ ദിവസം
രാപ്പകൽ യുദ്ധം ചെയ്തു രായരെ ഒഴിപ്പിച്ചു, കോട്ട
പിടിക്കയും ചെയ്തു]. അന്നു പെരുമാൾ എല്ലാവൎക്കും
വേണ്ടുന്ന സമ്മാനങ്ങളെ കൊടുത്തു, പുരുഷാരത്തെ
യും പിരിച്ചു, [സാമന്തരിൽ ജ്യേഷ്ഠനെ തിരുമടിയിൽ
ഇരുത്തി, വീരശൃംഖല വലത്തെ കൈക്കും വലത്തേ
കാല്ക്കും ഇടീപ്പുതും ചെയ്തു. ൧0000 നായൎക്ക് കേരള
ത്തിൽ അത്യന്തം തെളിഞ്ഞ നാട്ടിൽ ഇരിപ്പാന്തക്കവ
ണ്ണം കല്പിച്ചു, പോലനാട്ടിൽ ഇരിക്കേണം എന്ന മ
ന്ത്രികൾ പറഞ്ഞിട്ട് അവിടെ ഉള്ള പ്രജകളെ അവി
ടുന്നു വാങ്ങിച്ചു നാട്ടിലുള്ള നഗരങ്ങളെ ഒഴിപ്പിച്ചു,
അവർ കെട്ടുന്നതും മാറ്റി ഒരു കൂട്ടത്തെ എടക്കഴി നാ
ട്ടുതറയിൽ ഇരുത്തി, അട്ടത്തിൽ ഉള്ള നായരെ ഇരി
ങ്ങാടിക്കോട്ടും തെരിഞ്ഞ നായരിൽ പ്രധാനന്മാരെ
കോഴിക്കോട്ടു ദേശത്തും ആക്കി ഇരുത്തിയ പ്രകാര
വും മന്ത്രികൾ പെരുമാളെ ഉണൎത്തിക്കയും ചെയ്തു.
മാനവിക്രമന്മാരെ തിരുമുമ്പിൽ വരുത്തി: നിങ്ങൾ
ഇരിവരെയും അനന്തരവരാക്കി വാഴ്ച ഇവിടെ തന്നെ
ഇരുത്തേണം എന്നു കല്പിച്ചിരിക്കുന്നു എന്നരുളിച്ചെ
യ്താറെ ഞങ്ങൾ കാശിക്ക് പോയി ഗംഗാസ്നാനവും [ 59 ] ചെയ്തു കാവടിയും കൊണ്ടു രാമേശ്വരത്തു ചെന്നു ഇ
രിവരും ഇങ്ങു വന്നാൽ ചെയ്യുംവണ്ണം ചെയ്തു കൊ
ള്ളുന്നതുമുണ്ടു. ഇതുവണ്ണം ഉണൎത്തിച്ചു കാശിക്ക് പോ
വൂതും ചെയ്തു.]
൬. ശങ്കരാചാൎയ്യർ കല്പിച്ച കുലക്രമവിവരം.
പട ജയിച്ചിരിക്കും കാലം ശ്രീമഹാദേവന്റെ പു
ത്രനായി (അംശമായി)എത്രയും പ്രസിദ്ധനായിട്ട് ഒ
രു ദിവ്യനുണ്ടായി; അതാർ പിന്നെ ശങ്കരാചാൎയ്യർ ആ
യതു. അതുണ്ടായ്ത് ഏതുപ്രകാരം എന്നു കേട്ടുകൊൾക:
ഒരു ബ്രാഹ്മണസ്ത്രീക്ക് (വൈധവ്യം ഭവിച്ചശേഷം) അ
ടുക്കള ദോഷം ശങ്കിച്ചു നില്ക്കുംകാലം (അവളെ പുറ
ന്നീക്കി വെച്ചു) ശ്രീ മഹാദേവൻ വന്നുല്പാദിക്കയും
ചെയ്തു, (ഭഗവാന്റെ കാരുണ്യത്താൽ അവൾക്ക് പു
ത്രനായി വന്നവതരിച്ചു. ശൃംഗേരി ശങ്കരാചാൎയ്യർ). ശ
ങ്കരാചാൎയ്യർ വിദ്യ കുറഞ്ഞൊന്നു പഠിച്ചകാലം ത
ന്റെ അമ്മ മരിച്ച വാറെ, ആ ഊഴത്തിൽ ക്രിയകൾ
ക്ക് ബ്രാഹ്മണർ എത്തായ്കകൊണ്ടു തന്റെ ഗൃഹ
ത്തിങ്കൽ ഹോമകുണ്ഡംചമച്ചു മേലേരികൂട്ടി അഗ്നി
യെ ജ്വലിപ്പിച്ചു ശവം ഛേദിച്ചു ഹോമിച്ചു ദഹിപ്പി
ച്ചിരിക്കുന്നു. അനന്തരവൻ ചെയ്യേണ്ടും ക്രിയകൾ
ശൂദ്രനെക്കൊണ്ടു (ബ്രാഹ്മണൎക്കടുത്തവനെ കൊണ്ടു)
ചെയ്യിപ്പിച്ചു. (അങ്ങിനെ താൻ ദഹിപ്പിക്കകൊണ്ടു
ബ്രാഹ്മണൻ കൂടാതെ ശൂദ്രന്നും ഒരു ക്രിയയില്ല ശൂദ്രൻ
കൂടാതെ ബ്രാഹ്മണന്നും ഒരു ക്രിയയില്ല എന്നു കല്പി
ച്ചു, ശങ്കരാചാര്യൎക്കു വിദ്യ അനേകം ഉണ്ടായവാറെ
അവന്നു ശരി മറ്റാരുമില്ല. ബ്രാഹ്മണരും നില്ക്കാതെ [ 60 ] ആയി. സകല വിദ്യകളും ഗ്രഹിച്ചു പ്രസിദ്ധനായി
സൎവ്വജ്ഞപീഠം ഏറി ഇരിക്കുംകാലം (ഗോവിന്ദസ
ന്യാസിയുടെ നിയോഗത്താൽ) കേരളഭൂമിയിങ്കലേ
അവസ്ഥ (൨൪000) ഗ്രന്ഥമാക്കി ചമെച്ചു. ൬൪ ഗ്രാ
മത്തെയും വരുത്തി അടുക്കും ആചാരവും നീതിയും
നിലയും കുലഭേദങ്ങളും മൎയ്യാദയും യഥാക്രമവും എ
ച്ചിലും വീഴ്പും തീണ്ടലും കുളിയും കുഴി വരഞ്ഞ് നീർ
കോരുവാനും കലം വരഞ്ഞ് വെച്ചുണ്മാനും അവര
വൎക്കു ഓരോരോ പ്രവൃത്തികളും ആചാരങ്ങളും ഭാഷ
കളും അതാത കലത്തിന്നു തക്കവണ്ണം കല്പിക്കയും ചെ
യ്തു. നാലു വൎണ്ണം കൊണ്ടു ൧൮ കുലം ആക്കി; അതുകൊ
ണ്ടു ൬൮ കുലവൎണ്ണം എന്നും ൭൨ കുലം എന്നും ക
ല്പിച്ചു.
അപ്പറയുന്ന കുലപ്പേരുകൾ വെവ്വേറെ കേട്ടുകൊ
ൾക; ബ്രാഹ്മണാദി നാലു വൎണ്ണമുള്ളത് തന്നെ അനേ
കം പേരുണ്ടു ബ്രാഹ്മണരിൽ തന്നെ അനേകം പേ
രുണ്ടു. (ഓത്തന്മാർ, മന്ത്രവാദികൾ, സ്മാൎത്തന്മാർ,
ശാസ്ത്രാംഗക്കാർ, പിതൃകൎമ്മക്കാർ, ഗ്രന്ഥികൾ, ജ്യോതി
ഷക്കാർ, (—ഷാരികൾ), വ്യാകരണക്കാർ, ശാന്തിക്കാർ,
ശാസ്ത്രികൾ, വേദാന്തികൾ, വൈദികന്മാർ, ഗൃഹസ്ഥ
ന്മാർ, സന്ന്യാസികൾ). ബ്രാഹ്മണസ്ത്രീകൾ അകത്തു
നിന്നു പുറപ്പെടാതെ ഇരിക്കുന്നവരാകകൊണ്ടു അ
ന്തൎജ്ജനങ്ങൾ എന്നും അകത്തമ്മമാർ എന്നും പേ
രായി. ബ്രാഹ്മണരുടെ ബാലന്മാർ ഉണ്ണി എന്നും ബാ
ലമാർ തങ്ങപ്പിള്ളമാർ എന്നും പറയുന്നു. ആൎയ്യാവ
ൎത്തത്തിങ്കൽ നിന്നുവന്ന ബ്രാഹ്മണർ നമ്പൂതിരിമാർ
(നമ്പൂരിപ്പാടു), എമ്പ്രാന്മാർ (എമ്പ്രാന്തിരി) എന്നും, [ 61 ] അവരിൽ പ്രമാണികളെ തിരുമുൽപാടന്മാർ (തിരു
മുമ്പു)എന്നും ഭട്ടത്തിരിപ്പാടെന്നും (പട്ടേരി) വന്ദനാ
ൎത്ഥം പറയുന്നു. ഓരോ യാഗാദി കൎമ്മങ്ങളെ ചെയ്ക
കൊണ്ടു, സോമാതിരിമാർ (ചോ—), അഗ്നിഹോത്രി
കൾ (അക്കിത്തിരി)എന്നിങ്ങിനെ ചൊല്ലുന്നു. പരദേ
ശബ്രാഹ്മണർ ഭട്ടന്മാർ (പട്ടർ) തന്നെ; ഇവർ വൈദി
കന്മാർ –നമ്പിടിക്ക് ഓത്തില്ലായ്കകൊണ്ടു മുക്കാൽ
ബ്രാഹ്മണൻ; അതിൽ പ്രമാണി കക്കാട്ടുകാരണപ്പാടു
എന്ന നമ്പിടി. (ആയുധം എടുത്ത് അകമ്പടിചെയ്ക),
പിതൃപൂജെക്ക് ദൎഭയും സ്രുവവും ചമതക്കോലും വരു
ത്തിയ വെങ്ങനാട്ടിൽ നമ്പിടി ബ്രാഹ്മണസഭയിൽ
ഒന്നിച്ച് ആവണപ്പലക ഇട്ടിരിക്കുന്ന പ്രഭു; ഇതിൽ
താണതു കറുകനമ്പിടി.(നമ്പിടിക്ക് മരുമക്കത്തായം
ഉണ്ടു). —പിന്നെ അന്തരാളത്തിൽ ഉള്ളവർ: അമ്പ
ലവാസികൾ ശൂദ്രങ്കൽനിന്നു കരേറിയവർ ബ്രാഹ്മ
ണങ്കൽ നിന്നു കിഴിഞ്ഞവർ. അതിൽ പൊതുവാന്മാർ
രണ്ടു വകക്കാർ: അകപ്പൊതുവാൾ (ശിവബലിക്ക് തി
ടമ്പു എഴുന്നെള്ളിക്ക, ദേവസ്വം ക്ഷേത്രം ദേവനെ
യും പരിപാലിച്ചു സൂക്ഷിക്ക. സോപാനം കഴുക). പുറ
പ്പൊതുവാൾ (വഴിപാടു വാങ്ങിക്കൊടുക്ക, ഇല വിറകു
പാൽ തേൻ നെയ്യിത്യാദി ഒരുക്കുക). ഭഗവതിസേവ
യിൽ ശക്തിപൂജ ചെയ്യുന്നവൎക്കു പിടാരന്മാർ (പിഷാ
രകന്മാർ) എന്നും അടിയാന്മാർ (അടികൾ) എന്നും
ഓരോ പേരുണ്ടു. പുഷ്പകൻ നമ്പിയച്ചനും (ദേവന്നു
പൂ കൊടുക്ക, മാലകെട്ടുക, ക്ഷേത്രപ്രവൃത്തി ചെയ്തു
കൊള്ളുക, അവന്റെ ഭാൎയ്യക്ക് ബ്രാഹ്മിണി എന്നു പേ
ർ. ഗൃഹത്തെ പൂമഠം എന്നും പാദോദകം എന്നും, [ 62 ] അവനെ പൂനമ്പി എന്നും ചൊല്ലുന്നു. ബ്രാഹ്മിണി
ക്ക് വെളിച്ചടങ്ങുപാടുക തന്നെ ജീവിതം). —പിഷാ
രോടിക്ക് സന്യാസിയുടെ ആചാരവും ക്ഷേത്രത്തി
ങ്കൽ അടിച്ചു തളിയും മാലകെട്ടും കല്പിച്ചു. —കൈ
ലാസവാസിയെ ക്ഷേത്രപ്രവൃത്തിക്കു കല്പിച്ചു; അ
വന്റെ വക്കലാക്കിയ സ്ത്രീക്ക് അടിച്ചു തളിപ്രധാന
മാക്കി വാരിയത്തി എന്നു പേരും, വാരിജാതിക്ക് ക്ഷത്രി
യരുടെ പുലയും പുണ്യാഹവും പുഷ്പകന്റെ പ്രവൃ
ത്തിയും കല്പിച്ചു. (ഇതിൽ പെറ്റും പിറന്നും ഉണ്ടായ
വർ ഒക്കയും ആഴുവാഞ്ചേരിതമ്പ്രാക്കളുടെയത് എ
ന്നു പറയുന്നു).ശ്ലാഘ്യാരിൽ പുരുഷന്നു ചാക്യാർ
എന്നും സ്ത്രീക്കു നങ്ങ്യാർ എന്നും പേർ; ഈശ്വരകഥ
കളെ പ്രകടിച്ചു പറക, വ്യാകരണം നാടകപുരാ
ണങ്ങളും വായിക്ക, കൂത്താടുക, കൂത്തു പറയിക്ക). അവ
ൎക്ക് പല കൎമ്മങ്ങൾക്കായിട്ടും ചാൎന്നവർ എന്ന് ഒരു കൂട്ട
ത്തെ കല്പിച്ചു; അവർ നമ്പിയാർ.(അതിൽ ഇളയതു
ശൂദ്രൎക്കു ശ്രാദ്ധത്തിന്നു ചോറുവെപ്പിച്ചു വാങ്ങുക).
മൂസ്സതു (ഊരിലേപരിഷ തങ്ങന്മാർ): പരശുരാമദോ
ഷം ഏല്ക്കുകകൊണ്ടു ബ്രാഹ്മണകൎമ്മം ഒന്നും ഇല്ല.
ഇവരോടു കൂടുന്ന ചെലമ്പാണ്ടികൾ തിരുവന്തപുര
ത്ത് ഭഗവാന്റെ അടിയാർ. — ശാസ്താവിങ്കൽ കൂത്താടു
വാൻ തീയാടിനമ്പി എന്നൊരു പരിഷയും കല്പിച്ചു.
തൈയമ്പാടി എന്നൊരു ചാൎന്ന പരിഷയും ഉണ്ടു;
അവർ കളം എഴുതി ദൈവം പാടുന്നവർ. ഭദ്രകാളി
അടിയാന്മാരുടെ പൂജ ഉള്ളേടത്ത് കഴകപ്പൊഴുത്തി
ക്കായിട്ട് ചാൎന്നവർ എന്ന മാനാരി പുത്തില്ലം അങ്ങി
നെ രണ്ടു കൂട്ടത്തെ കല്പിച്ചു. ഇവരും ഉണിത്തിരിമാരും [ 63 ] (അകമ്പടി) അമ്പലവാസികളിൽ കൂടിയവർ, മാരയാ
ർ (മാരാന്മാർ) അമ്പലവാസികളിൽ കൂടുകഇല്ല; അ
വർ വാദ്യപ്രയോഗക്കാർ (കൊട്ടുമാരയാർ) അസ്ഥികു
റച്ചി, (അസ്ഥിവാരി); ശവസംസ്കാരത്തിൽ പരിചാരം
ചെയ്കകൊണ്ടു പരിയാരത്തവരിൽ ആകുന്നു. ഇവർ
ഒക്ക നാലു വൎണ്ണത്തിൻ ഇടയിൽപെട്ട അന്തരജാതി
കൾ.
ക്ഷത്രിയരിൽ സൂൎയ്യവംശവും സോമവശംവും ര
ണ്ടു വകയിൽ മൂഷികക്ഷത്രിയനും മുടിക്ഷത്രിയനും
സാമന്തരും ഉണ്ടു. (ഏറാടിയും നെടുങ്ങാടിയും വെള്ളോ
ടിയും അവരിൽ താണ പരിഷ എന്നും അടിയോടിക
ൾ എന്നും പറയുന്നു). മയൂരവൎമ്മൻ മലയാളം (തൗ
ളവം) വാണതിൽ പിന്നെ ഉണ്ടായ രാജാക്കന്മാരുടെ
നാമധേയാന്ത്യത്തിങ്കൽ ഒക്കയും വൎമ്മൻ ശൎമ്മൻ എ
ന്നുള്ള പേർ കൂടുന്നു.
വൈശ്യന്മാർ മലയാളത്തിലുണ്ടു എന്നും ഇല്ല
എന്നും പറയുന്നു; (വയനാട്ടിലുണ്ടു).
ബ്രാഹ്മണൎക്ക് വേദശാസ്ത്രങ്ങളും യാഗാദികൎമ്മങ്ങ
ളും ജപഹോമാദിശാന്തികളും, ക്ഷത്രിയൎക്ക് രാജത്വം
രക്ഷാശിക്ഷ പ്രജാപരിപാലനവും, വൈശ്യന്നു കൃഷി
ഗോരക്ഷ വാണിഭവും, ശൂദ്രന്നു പട നായാട്ടു മുന്നാഴി
പ്പാടു കാവൽ ചങ്ങാതം. അതിൽ കിഴിഞ്ഞവൎക്ക് താ
ളി പിഴിഞ്ഞ് കുളിപ്പിക്ക, തണ്ടെടുക്ക, ചുമടുകെട്ടുക, എ
ള്ളിടുക, പുഞ്ചേല മുക്കുക മറ്റും കൂലി ചേകവും ഉണ്ടു.
ശൂദ്രജാതികൾ പലപ്രകാരവും പറയുന്നു. അ
തിൽ വെള്ളാളസ്വരൂപത്തിൽ പേരുകൾ: തങ്ങൾ
എന്നും കമ്മൾ എന്നും കുറുപ്പെന്നും പണിക്കർ എ [ 64 ] ന്നും നായകൻ (നായർ) എന്നും, അടിയോടി, നമ്പി
യാർ ചെല്ലട്ടന്മാർ തലച്ചെണ്ണോർ (—ച്ചന്മാർ), ത
ലപ്പെണ്ണൊർ (—പ്പന്മാർ), മേനോക്കി, മേനോൻ, അ
പ്പൻ എന്നും അമ്മോന്മാർ, (അമ്മാവൻ) എന്നും ഓ
രോ സ്വരൂപത്തിങ്കൽ ഓരോ പേർ പറയുന്നു. ഈ ത
റവാട്ടുകാർ ഒക്കയും ൧൧ കിരിയത്തിൽ (ഗൃഹത്തിൽ)
ഉളവായുള്ളവരാകുന്നു (൧. മുതുക്കിരിയം, ൨. ഇളങ്കിരി
യം, ൩. അടുങ്കുടിക്കിരിയം, ൪. അമയങ്ങലത്തുകിരിയം,
൫. എടത്തു കുടിക്കിരിയം, ൬. നെല്ലുളിക്കിരിയം, ൭. നീല
ഞ്ചേരിക്കിരിയം, ൮. ഇടിമക്കിരിയം, ൯. മമ്പാടുക്കിരിയം,
൧0. തിരുമങ്ങലത്തുകിരിയം, ൧൧. പുത്തുർകിരിയം. ഇ
തിൽ കിഴിഞ്ഞു പോയ പരിഷകൾ ചാൎന്ന പരിഷകൾ.
(നാലുവൎണ്ണത്തിൽ ചാൎന്നവർ ഉണ്ടു, സാമന്തൎക്കും ചാ
ൎന്നവരുണ്ടു എന്നു പറകകൊണ്ടു ൫. എന്നും നാലെ
ന്നും പറയുന്നു. അകത്തു ചാൎന്നവർ, പുറത്തുചാൎന്ന
വർ, പരപ്പൂവർ, (പ്രഭുസേവകർ) പള്ളിച്ചേകവർ, (പ
ള്ളിച്ചാന്മാർ), മടവർ എന്നിങ്ങിനെ ഉള്ളവർ ക്ഷേത്ര
ത്തിലും എടത്തിലും മടത്തിലും മാടത്തിലും കോയി
ലകത്തും നിന്നു വേല ചെയ്യേണ്ടും പരിഷകൾ. (അ
വർ ഉള്ളാളർ, ഉള്ളാട്ടിൽനായർ, ഉള്ളകത്തു നായ
ന്മാർ ഏറന്നാട്ടിലും മറ്റു കൂലിച്ചേകവർ, പള്ളിച്ചാ
ന്മാർ പണ്ടേ തളിയാതിരിമാരുടെ പള്ളി തണ്ടു എടു
ത്തവർ.
അതിൽ കീഴപെട്ടുള്ള ജാതികൾ: വെളുത്തേടൻ
(ൟരങ്കൊല്ലി, വണ്ണത്താൻ: അലക്കി പിഴിഞ്ഞു കൊ
ടുക്ക തിരപുടാട ഞെറിക) വിളക്കത്തറവൻ (വളിഞ്ചി
യൻ: ക്ഷൗരം കഴിക്ക, പിതൃകൎമ്മം), കുശവൻ (കുലാ [ 65 ] ലൻ, കൊയപ്പൻ ആന്ത്യൂൻ: മൺകലം നിൎമ്മിക്ക),
ഊരാളി (കല്ലേരിനായർ, മനയാളികൾ ഏരുമാൻ:
മതിൽമാടുക, മച്ചുപടുക്ക, കുന്നിടിക്ക, കുഴിതൂൎക്കുക, കു
ളങ്കിണറു കുഴിക്ക, കൂലിക്കുകുത്തുക), വട്ടക്കാട്ടവൻ (വാ
ണിയൻ, പതിയാരും, ചക്കാലവാണിയനും: എൾ
ആട്ടി പിഴിക) എന്നിങ്ങിനെ ൫ ജാതിയും. — പിന്നെ
കുടുമ്പർ (കടുപ്പട്ടർ: ചുമടുകെട്ടുക ഉപ്പുംമീനും വിൽക്ക),
കച്ചേരിനായർ (പീടിക കെട്ടി വാണിഭം; അവനും വ
ട്ടക്കാട്ടവനും ഒന്നു തന്നെ), നായിക്കന്മാർ കൂട്ടം കൊട്ടി
കുറിക്ക) കൂട്ടാൻനായർ, കണ്ടത്തിൽനായർ (ക്ഷേത്ര
ത്തിൽ അരികുത്തുക, പാത്രം തേക്ക, ഗോപുരം കാക്കു
ക) ഇവർ ചാൎന്ന പരിഷയിൽനിന്നു കിഴിഞ്ഞവർ,
(അകത്തൂട്ടു പരിഷ).— കച്ചേരിചെട്ടിയാൻ ഒഴികെ
൩ കച്ചോടക്കാർ: രാവാരി (യാവാരി, വ്യാപാരി
കപ്പലോട്ടം പാണ്ടിശാല കെട്ടിവാണിഭം ചരക്കുകൾ
ഓട്ടക്കാൎക്ക് കൊടുത്തുംകൊണ്ടും കച്ചോടം), ചെട്ടി
(പൊൻവാണിഭം, കമ്മട്ടത്തിൽ പണം അടിപ്പിച്ചാ
ൽ പൊൻമാറുക, തുറമരക്കാരെ മക്കത്തു കപ്പൽ വെ
പ്പിക്ക, ഓട്ടവൊഴുക്കവും കച്ചോടം കണക്കെഴുത്തും),
ചോനകർ (ബൗദ്ധന്മാർ, അസുരവംശത്തിങ്കലു
ണ്ടായവർ. കച്ചോടം കപ്പലോട്ടം).— പിന്നെ ചീനർ,
കുഞ്ചരാത്തിക്കാർ, പൗരവർ ഇവർ ഓരൊരു ദ്വീപി
ങ്കൽനിന്നു കപ്പലിൽ കൂടി വന്നു മലയാളത്തിൽ ഇരിപ്പു
ണ്ടു. (ഇതിൽ കൊങ്ങിണിയർ, ചെരിപ്പുകുത്തി, നസ്രാ
ണി, ഒത്താന്മാർ, പൗരൻ ഇത്യാദി ൧൮വംശം ഉ
ണ്ടു. — പറിങ്കി, ലന്താ, പരിന്തിരീസ്സ്, ഇങ്കിരിസ്സ് എ
ന്നിങ്ങിനെ നാലു വട്ടത്തൊപ്പിക്കാർ (അതാത ദ്വീപു [ 66 ] കളിൽ കടന്നിരുന്നു കോട്ടയിട്ടുറപ്പിച്ചു, കച്ചോടം തുട
ങ്ങി ഇരിക്കുന്നു). —ചാലിയർ പരദേശത്തുനിന്നു വ
ന്നു, തെരു കെട്ടി നെയ്തു തുടങ്ങിയവർ (ചെട്ടിയാർ, ചേ
ടർ,).— ഈഴവരും,തീയരും,ഈഴം(സീ
ഹളം, ചിങ്ങളം) എന്ന ദ്വീപിങ്കന്നു വന്നവർ (മരം ക
യറ്റും ഈൎച്ച മൂൎച്ചയും, കാച്ചും വാണിഭവും; അവരിൽ
തണ്ടായ്മസ്ഥാനമുണ്ടു). അവ
രോട് കൂട മുകവർ (മുകയർ: പുഴയിൽ മീൻ പിടിക്ക),
മുക്കുവരും (കടവർ: വല കെട്ടി മീൻ പിടിക്ക, തോ
ണി കടത്തുക, കെട്ടെടുക്ക) ഈഴത്തനിന്നു വന്നവർ
എന്നു പറയുന്നു. — കമ്മാളർ (കൎമ്മാളർ) ഐവർ
(ഐങ്കുടി) എന്നും നാൽവർ എന്നും പറയുന്നു. അതിൽ
ബ്രാഹ്മണൻ ആചാരി (ആശാരി: മരംവെട്ടി കുറെക്ക),
ക്ഷത്രിയൻ തട്ടാൻ (പെരുന്തട്ടാൻ: ആഭരണവും വി
ഗ്രവും ഉണ്ടാക്കുക, ചോഴിതട്ടാൻ: കമ്മട്ടം പുക്കു
പണമടിക്ക, പൊൻപണി ചക്രകുത്തിയാൎക്കു കുത്തു
പണി), വൈശ്യൻ മൂചാരി (മൂശാരി ഓട്ടുപണി, പൂ
ജാപാത്രങ്ങൾ മറ്റും വാൎത്തുണ്ടാക്കുക). ശൂദ്രൻ കൊ
ല്ലൻ (പെരുങ്കൊല്ലൻ: ഇരിമ്പു പണി). ചെമ്പുകൊ
ട്ടി (ചെമ്പോട്ടി: ചെമ്പു പണി). കമ്മാളരിൽനിന്നു
പിരിഞ്ഞ് കഴിഞ്ഞ് പോയവർ: നാല് കൊല്ലർ;
അതിൽ തീക്കൊല്ലൻ, കരുവാൻ, അമ്പുകെട്ടിക്കൊ
ല്ലൻ (പടക്കുറുപ്പു: വില്ലുഴിക,അമ്പ കെട്ടുക, പയറ്റി
ക്ക), പലിശക്കൊല്ലൻ (കിടാരൻ: പലിശ എടുത്തു
കൊടുക്ക, തോല്പണി), വാൾകൊല്ലൻ (കടച്ചക്കൊ
ല്ലൻ: ആയുധം വെളുപ്പിക്ക, എടുത്തുകൊടുക്ക. — കൂലി
ച്ചേകം ഇല്ലാത്ത നാലു കുറുപ്പും ഉണ്ടു: വടിക്കു [ 67 ] റുപ്പു (കുന്തവടി തീൎക്ക). പരകുറുപ്പു (കുമ്മായം ഉണ്ടാക്കു
ക: പരവൻ) കാട്ടുകുറുപ്പു, വേലക്കുറുപ്പു. (വേലൻ, പേ
റ്റി, ചികിത്സ, ൟറ്റെടുക്ക, ശസ്ത്രപ്രയോഗവും സൂതി
കാകൎമ്മവും. —പാണർ (മുന്നൂറ്റൻ, അഞ്ഞൂറ്റൻ,
വേലൻ, പരവൻ: മരം ഏറുക, കളം മനിയുക, കെ
ട്ടിയാട്ടം, കൂളി അടക്കുക, ഒടി തീൎക്ക, മന്ത്രവാദം) ക
മ്മാളൎക്കു അടിമയായി നില്ക്കുന്നു; അതിൽ ൪ വക മ
ൺകുത്തി, മരം കയറി, കൊടഞ്ചി, കൊട്ടമുട്ടി; ഇവർ
ഒന്നു തന്നെ. —വണ്ണാൻ (മണ്ണാൻ, പെരുവണ്ണാൻ: എ
റ്റും മാറ്റും, കെട്ടിയാട്ടം, ചാഴിയും പുഴുവും വിലക്കു
ക, മന്ത്രവാദം, കുത്തുപണി). —പിന്നെ കണിശൻ
(കണിയാൻ: ജ്യോതിശാസ്ത്രം, മന്ത്രവാദം, നാല്പത്തീ
രടിസ്ഥാനത്തിൽ ആയുധം എടുത്തുകൊടുക്ക, കള
രിയിൽ ആചാൎയ്യസ്ഥാനം, കൂട്ടുംബാധതിരിക്ക). —
വേട്ടുവൎക്ക്: ഉപ്പു വിളെക്കുക, മണ്പണി. —പുള്ളുവന്നും
(ഔഷധക്കാരൻ) വള്ളുവന്നും: കൂലിപ്പണി. —പിന്നെ
കുന്നുവാഴികൾ ൧൬ വംശം എന്ന് പറയുന്നു: പുളി
യർ (ഇവൎക്ക് കുറുമ്പിയാതിരി കുന്നിൻകൂർവാഴ്ച, വെ
ട്ടിയടക്കം, കെട്ടിപ്പാച്ചൽ, നായാട്ടു, പട, കൂലിച്ചേ
കം, ഈ അവകാശങ്ങൾ കൊടുത്തു). മലയിൽ പണി
യന്മാർ (പയറ്റുക), പണിയർ, കാടർ, കാട്ടുവർ, കു
റിച്ചിയപ്പണിക്കർ, മാവിലവർ, കരിമ്പാലർ, തുളു
വർ [കുളുവർ] (കാട്ടുവാഴ്ച നായാട്ടു, വല്ലിപ്പൊഴുത്തി),
ഇറയവൻ, (എറവാളൻ, തേൻ കുറുമ്പർ,) മലയർ,
കള്ളാടിമാർ (ഏറവക്കളി: കെട്ടിയാട്ടം, കൂളിയടക്കം),
ആളർ (പേരാളർ, ഉള്ളാളർ, ഉള്ളവർ), മലയാളർ, കു
റുമ്പർ, (പല വിത്തുകളും എടുക്ക), മൂത്തോരൻ (നായാ [ 68 ] ട്ടു വലകെട്ടുക ഉറി മിടക), കുറവൻ (വിഷം കിഴിക്ക,
പാമ്പാട്ടം, ചപ്പിടിക്കളി, കൈ നോക്കുക, കാക്കമാം
സം ഭക്ഷിക്ക, പുല്പായിടുക). —പറയൻ (പറയിപെ
റ്റ പന്തീരുകുലം —വായില്ലാകുന്നിലപ്പൻ പരദേവത;
കുടയും മുറവും കെട്ടുക, ഒടിക്ക, മാട്ടുക, പശുമാംസം ഭ
ക്ഷിക്ക). —ചെറുമരിൽ കയറിയവർ ഇരുളർ (എരള
ൻ, കണക്കരും; ഒടുക്കം പുലയരും (പായുണ്ടാക്കുക,
നായാടികളും (നായടിച്ചു തിന്നുക).
ഇങ്ങിനെ ൭൨ കുലത്തിന്നും ചിലർ തമ്മിൽ ത
മ്മിൽ തൊട്ടുകുളി തീണ്ടിക്കുളി എന്നുള്ള ക്രമങ്ങൾ അ
ടുക്കും ആചാരം നീതിയും നിലയും, തളിയും കുളിയും,
പുലയും, പുണ്യാഹവും, ഏറ്റും, മാറ്റും, ദിനവും മാ
സവും എന്നിങ്ങനെ ഉള്ളത് എല്ലാം ശങ്കരാചാൎയ്യർ
൬൪ ഗ്രാമം ബ്രാഹ്മണരെയും മറ്റു ഊരും ഗ്രാമവും
സ്വരൂപവും നാനാവൎണ്ണങ്ങളും നിറയപ്പെട്ടിരിപ്പൊ
രു സമയം കൎക്കടവ്യാഴം പുക്കു വരുന്ന കുംഭമാസ
ത്തിൽ വന്ന മഹാമഖത്തിൽ പിറ്റെ നാൾ തിരുനാ
വായെ പേരാറ്റിൽ മണപ്പുറത്തനിന്നു മഹാരാജാവാ
യി മലയാളത്തിൽ ൧൭ നാടു മടക്കി വാഴും പെരുമാ
ളെയും നമ്പിമാടമ്പിസ്മാൎത്തൻ മറ്റും പല പ്രഭു
ക്കന്മാരെയും വരുത്തി ബോധിപ്പിച്ചു, —സൎവ്വജ്ഞരാ
യിരിപ്പോരു ശങ്കരാചാൎയ്യർ എന്നറിക. ഈശ്വരന്നു
ആരിലും ഒരു കുലഭേദവിമില്ല. പരദേശികൾ ഒരു ജാ
തിക്കും തീണ്ടിക്കുളിയുമില്ല ഏകവൎണ്ണിച്ചിരിക്കുമത്രെ.
അതു പോര ഈ കൎമ്മഭൂമിയിൽ ഭൂമിക്ക് കൎമ്മംകൊ
ണ്ട് ശുദ്ധി വരുത്തുകേ ഉള്ളു. ജ്ഞാനഭൂമിയാകുന്ന രാ
ജ്യങ്ങളിൽ ഒന്നിച്ചു നടക്കാം. കൎമ്മഭൂമിയിങ്കൽ കൎമ്മം [ 69 ] കൊണ്ടു ഗതി വരുത്തി കൂടും; അതു കൊണ്ടീവണ്ണം
കല്പിച്ചുറപ്പിച്ചിരിക്കുന്നു. അതിനു വിഘ്നം വരുത്തു
ന്നവൎക്ക് ദാരിദ്ര്യവും മഹാവ്യാധിയും അല്ലലും മനോ
ദു:ഖവും ഒരിക്കലും തീരുകയില്ല. അതുകൊണ്ട് അ
തിന്നു നീക്കം വരുത്തിക്കൂടാ എന്നു ൬൪ ഗ്രാമവും ശ
ങ്കരാചാൎയ്യരും രാജാക്കന്മാരും പല ദിവ്യജനങ്ങളും
മഹാലോകരും കൂടിയ സഭയിങ്കൽനിന്നു കല്പിച്ചു.
---
൭. ചേരമാൻ പെരുമാൾ കേരളത്തെ വിഭാഗിച്ചു കൊടുത്തതു.
(ചേരമാൻ പെരുമാൾ ഇങ്ങിനെ സ്വൈരമായി
വാഴും കാലത്ത് തിരുമനസ്സകൊണ്ടു നിരൂപിച്ചു ക
ല്പിച്ചു. ഈ ഭൂമിയെ ബ്രാഹ്മണൎക്കല്ലൊ പരശുരാമൻ
ഉദകദാനം ചെയ്തതു വളരെ കാലം ഞാൻ അനുഭവി
ച്ചതിന്റെ ശേഷം പരിഹാരത്തിന്ന ഏതു കഴിവുള്ളു
എന്നു നിരൂപിച്ചതിന്റെ ശേഷം, പല ശാസ്ത്രികളും
ആറു ശാസ്ത്രത്തിങ്കലും ൩ വേദത്തിങ്കലും ഒരു പ്രായ
ശ്ചിത്തം (പരിഹാരം) കാണ്മാനില്ല നാലാം വേദത്തി
ങ്കൽ തന്നെ അതിന്നു നിവൃത്തി ഉള്ളു എന്നു നിരൂ
പിച്ചുണൎത്തിച്ചു). അക്കാലം ചേരമാൻ പെരുമാൾ
"അകമ്പടിക്കാരനായ പടമലനായരെ പിടിച്ചു
ശിക്ഷിക്കേയുള്ളൂ "എന്ന പെൺചൊൽ" കേട്ടു നിശ്ച
യിച്ചു. അതിന്റെ കാരണം: പെരുമാളുടെ ഭാൎയ്യ ആ
മന്ത്രിയെ മോഹിച്ചു കാമവാക്കുകൾ പറഞ്ഞിട്ടും സ
മ്മതിപ്പിച്ചതുമില്ല. അതുകൊണ്ടു കോപിച്ചു നിന്നെ
തപ്ത തൈലത്തിൽ പാകം ചെയ്കേ ഉള്ളൂ" എന്നാണ
യിട്ടു കൌശലത്താൽ പെരുമാളെ വശമാക്കുകയും [ 70 ] ചെയ്തു). അഴിയാറ എന്ന പുഴയിൽ കൊണ്ടു നിറു
ത്തി ശിക്ഷിപ്പാന്തുടങ്ങുമ്പോൾ "എന്റെ ജീവിതം ത
ന്നെ എന്നെ കൊല്ലാവു" എന്ന് പടമലനായർ പ
റഞ്ഞു, അവന്റെ ജീവിതം അടക്കി കൊടുക്ക എന്ന്
ചേരമാൻ പെരുമാൾ അരുളിചെയ്തു . പടമലനായ
രുടെ മുണ്ടിന്മൂടരിഞ്ഞു പുഴയിൽ കാട്ടി മടിപിടിച്ചു
നാളും കോളും തീൎത്തു ജീവിതം അടക്കി കൊടുത്തു.
അരിയളവും കഴിച്ചു; അന്നഴിയാറെന്ന പുഴെക്ക അ
രിയാറെന്ന പേരുണ്ടായി. ശിക്ഷിപ്പാന്തുടങ്ങുമ്പോൾ
സ്വൎഗ്ഗലോകത്തിൽ നിന്നു വിമാനം താഴ്ത്തി "വിമാന
ത്തിന്മേൽ കയറികൊൾക" എന്ന് ദേവകൾ പറ
ഞ്ഞു "എന്റെ അകമ്പടിസ്ഥാനം നടത്തി കൊൾ
ക" എന്നു പടമലനായർ പതിനായിരത്തോടും പറ
ഞ്ഞു വിമാനത്തിന്മേൽ കരേറി പോകുമ്പോൾ "എ
നിക്ക് എന്തു ഗതി" എന്നു പെരുമാൾ അപേക്ഷിച്ച
തിന്റെ ശേഷം "അശുവിങ്കൽ (ഹജ്ജ്) ചതുരപുര
ത്തു വേദആഴിയാർ (ആജിയാർ, ആതിയാർ) എന്ന
ഒരു ചോനകൻ ഉണ്ടു; അവനെ ചെന്ന് കണ്ടാൽ നാ
ലാം വേദമുറപ്പിച്ചു അടയാളം കാട്ടി തരും. അതിന്നീ
വേദക്കരരെ ഒലമാരികപ്പൽ വെപ്പിച്ചു തിരുവഞ്ചാ
ഴിമുഖത്ത് കരക്കെത്തിച്ചു മാൎഗ്ഗം വിശ്വസിച്ചു അ
വരുമായി അശുവിന്നു പോയി കൊണ്ടാൽപാതി മോ
ക്ഷം കിട്ടും" എന്നും പറഞ്ഞു. പടമലനായർ സ്വൎഗ്ഗം
പൂക്കു. അതിന്റെ ശേഷം ബ്രാഹ്മണരും പെരുമാളും
കൂടി മഹ മഖത്തിന്നാളത്തേ മഹാതീൎത്ഥമാടും കാ
ലം വേദിയരാൽ വേദം കൊണ്ടിടഞ്ഞു, ബൌദ്ധന്മാരു
മായി അശുവിനു പോകെണം എന്നുറച്ചു, ചേരമാൻ [ 71 ] പെരുമാൾ എന്ന തമ്പുരാൻ (വാൎദ്ധക്യമായതിന്റെ
ശേഷം തന്റെ രാജ്യം തനിക്ക് വേണ്ടപ്പെട്ട ജനങ്ങ
ൾക്ക് പകുത്തു കൊടുക്കെണം എന്നു കല്പിച്ചു. കന്യാ
കുമാരി ഗോകൎണ്ണത്തിന്റെ ഇടയിൽ, കന്നെറ്റി പുതു
പട്ടണത്തിന്റെ നടുവിൽ തെക്കെ ചങ്ങലപ്പുരത്ത
ഴിയും വടക്ക് പുതുപട്ടണത്തഴിയും കിഴക്ക് ൧൮ ചു
രത്തിൻ (കണ്ടി) വാതിലും പടിഞ്ഞാറെ (കടല്ക്കു്)
൧൮ അഴിമുഖവും, വടക്കു പടിഞ്ഞാറ് മൂല അഗ്നി
കോണ്, വടക്കു കിഴക്ക് മൂല ൟശാനകോണ്, തെ
ക്ക്കിഴക്ക മൂല വടപുറായി മൂല, തെക്ക്പടിഞ്ഞാറ്
, മൂല ചെമ്പുറായി മൂല, ഇതിനിടയിൽ ചേരമാൻ നാ
ടു (പരശുരാമഭൂമി) ൧൬0 കാതം വഴിനാടും ൪൪൪൮
ദേവപ്രതിഷ്ഠയും, ൧0൮ ദുൎഗ്ഗാലയവും, ൩൬0 ഭൂതപ്ര
തിഷ്ടയും, ൧0൮ നാല്പത്തീരടിയും, ൬൪ ഗ്രാമവും,
൯൬ നഗരവും, ൧൮ കോട്ടപ്പടിയും, ൧൭ നാടും, (തുളു
നാടു, കോലത്തുനാടു, പൊലനാടു, കുറുമ്പനാടു, പു
റവഴിനാടു, ഏറനാടു, പറപ്പനാടു, വള്ളുവനാടു, രാവ
ണനാടു, വെട്ടത്തുനാടു, തിരുമാശ്ശേരിനാടു, പെരി
മ്പടപ്പുനാടു, നെടുങ്ങനാടു, വെങ്ങനാടു, മുറിങ്ങനാടു,
ഓണനാടു, വേണനാടു). അണഞ്ഞ ൫ നാടു: പാ
ണ്ടി, കൊങ്ങു, തുളു, വയനാടു, പുന്നാടും എന്നു പറ
യുന്നു. കേരളവും, കൊങ്കണവും, (കൊടകും) കൂടാതെ
൫൬ രാജ്യമുണ്ടെന്നു കേൾപുണ്ടു.
ഇങ്ങിനെ ഉള്ള ചേരമാന്നാട്ടിൽ ഉദയവൎമ്മൻ
കോലത്തിരി വടക്കമ്പെരുമാൾ (കിരീടപതിയും കേ
രളാധിപതിയും) എന്നു കല്പിച്ചു (തൊള്ളായിരത്ത്നാ
നാല്പത്തുനാല ഇല്ലത്തിൽ) ൩൫0000 നായർ വളൎഭ [ 72 ] ട്ടത്ത് കോട്ടയുടെ വലതു ഭാഗത്ത് മുതുകുനിവിൎന്നു
ചുരിക കെട്ടി ചേകിച്ചു (സേവിച്ചു) കാണ്മാന്തക്കവ
ണ്ണം കല്പിച്ചു. (പെരുമാളുടെ കട്ടാരവും കൊടുത്തു. വെ
ന്തൃക്കോവിലപ്പന്റെ അംശം മേല്പെടുക്കേണം എന്ന്
കൽപ്പിച്ചു, പെരിഞ്ചെല്ലൂർ പുളിയപ്പടമ്പ ഗൃഹത്തിൽ
നായകനമ്പൂതിരിപ്പാട്ടിലേ വരുത്തി, ദേവന്റെ അം
ശം നടത്തുവാനാക്കി, ദേവന്റെ അരിയും ചാൎത്തി രാ
ജ്യാഭിഷേകം കഴിപ്പിച്ചു. കോലസ്വരൂപത്തിന്റെ മാ
ടമ്പികളായ ചുഴന്നകമ്മൾ (ചുഴലി) എന്നും നേ
ൎപ്പെട്ടകമ്മൾ എന്നും രണ്ടു നമ്പ്യാൎക്ക് ൧൨ കാതം
വഴി നാട്ടിൽ ഇടവാഴ്ച സ്ഥാനവും ആയിരത്തിരുനൂറീ
ത് നായരെയും കൊടുത്തു. ഉദയവൎമ്മനെ അനുഗ്ര
ഹിച്ചു "വരുവിൽ ഇളങ്കൂറു, വരായ്കിൽ ചേരമാൻ പ
ട്ടം (മേൽക്കോയ്മ സ്ഥാനവും)" എന്നരുളി ചെയ്തു "ഇ
ങ്ങിനെ മേൽപ്പെട്ടു ൧00 കൊല്ലം വാഴ്ച വാണോളുക പി
ന്നെ വമ്പനു വാഴുവാനവകാശം" എന്നും കൽപ്പിച്ചു)
. തെക്കു (കുലശേഖരന്റെ സ്വരൂപമായ) വേണാടടി
കൾക്ക് ൩൫0000 നായരെ (കൽക്കുളത്ത് കോട്ടയുടെ
വലതുഭാഗത്തു) ഓമന പുതിയകോവിലകത്ത് ചു
രിക കെട്ടി, ചെകിപ്പാന്തക്കവണ്ണം നാടുകോയ്മസ്ഥാ
നവും (ഓണനാടും വേണനാടോട് ചേൎത്തും) കല്പി
ച്ചു കൊടുത്തു. കോലസ്വരൂപത്തിൽ നീ തുണയാ
യി നിന്നു അൎത്ഥം ചെലവിട്ടുകൊൾക എന്നരുളിചെയ്തു
കൂവളരാജ്യത്തിങ്കൽ വാഴുവാൻ കല്പിക്കുകയും ചെയ്തു.
രണ്ടു സ്വരൂപത്തിന്നും ഇന്നും തമ്മിൽ പുലസംബ
ന്ധമുണ്ടു. (വളരെ വസ്തുവും കൊടുത്തു ചിത്രകൂടം
രക്ഷിപ്പാനും കൽപ്പിച്ചു. പിന്നെ സൂൎയ്യക്ഷത്രിയന്നു [ 73 ] ൫൨ കാതം നാടും വളരെ പുരുഷാരവും ൧൮ മാട
മ്പികളും ൪൮ കാൎയ്യക്കാരെയും കല്പിച്ചുകൊടു
ത്തു, പെരിമ്പടപ്പ് എന്ന പേരും വിളിച്ചു. (കാൎയ്യ
ക്കാരിൽ ബാല്യത്തച്ചൻ മുമ്പൻ എന്നറിക; അവർ
യുദ്ധത്തിന്ന് ഒട്ടും കുറക ഇല്ല).
[അവന്റെ അനുജനായ കവിസിംഹരേറു ത
മ്പുരാനെ തുളുനാടു രക്ഷിപ്പാൻ കല്പിച്ചു. പെരിമ്പുഴെ
ക്ക് വടക്ക് മേല്ക്കോയ്മസ്ഥാനവും കൊടുത്തു. പരമ്പർ
(നന്ദവാരിലേബംഗർ, അജലർ, (അജിലർ),സവി
ട്ടർ, (മൂഡുബിദ്രിയിലെ ചൌടർ), സാമന്തരേറു (മുളു
ക്കിയിലേ സാമന്തർ) എന്നിങ്ങനെ ൪ പ്രഭുക്കന്മാരും
കവിസിംഹരേറക്കു തുണ എന്നും കല്പിച്ചു]. മികച്ച
നാടാകുന്ന പോലനാടും മനുഷ്യജന്മം പിറന്ന നാ
യർ ൧0000വും അതിൽ ൩ കൂട്ടവും ൭൨ തറയും അഞ്ച
കമ്പടിയും എന്നിങ്ങനെ മുക്കാതം നാട് പൊറളാ
തിരിരാജാവിന്നു കൊടുത്തു, [മല്ലൂർ കോയിലകത്ത്
എഴുന്നെള്ളി] ൧൮ ആചാരവും നടത്തുവാൻ കല്പി
ച്ചു. അതാകുന്നതു: തോലും കാലും, കണയും കരിമ്പ
ടവും, അങ്കവും, (വിരുത്തിയും) ചുങ്കവും, ഏഴയും കോ
ഴയും, ആനയും വാളും, വീരചങ്ങലയും വിരുതും, വാ
ദ്യം, നിയമവെടി, നെറ്റിപ്പട്ടം (പടപീഠം)പടവീടു,
പറക്കുംകൂത്തു, മുന്നിൽതളി, ചിരുതവിളി, എന്നിങ്ങി
നെ ൧൮ പോലനാട്ടാചാരം. —ശേഷം കുറുമ്പറാതി
രി ( —മ്പിയാതിരി) രാജാവിനു ൩൬ കാതം നാടും ദേ
വജന്മം പിറന്ന നായർ ൬0000വും അവൎക്ക് ൧൨00 ത
റയും കൊടുത്തു. (പിന്നെ കൊല്ലം മുക്കാതം നാടുവാ
ഴാൻ കൊല്ലത്തു രാജാവിന്നും, വേണനാടും ഓണ [ 74 ] നാടും കൂടിയ നടുവിൽ ഐങ്കാതം വഴിനാടു പന്തളം
രാജാവിന്നും കൊടുത്തു. പറപ്പൂസ്വരൂപം, വെട്ടത്ത്രൂ
സ്വരൂപം കായങ്കുളത്ത് ചേറായി സ്വരൂപവും മ
റ്റും കല്പിച്ചു). (ഒടുക്കം മഹാമഖവേല ആചരിച്ചു
നടത്തുവാൻ വള്ളുവക്കോനാതിരി രാജാവിനു തിരു
നാവായി മണൽപുറവും നാടും ൧0000 നായരും ക
ല്പിച്ചു കൊടുത്തു. ആറങ്ങാട്ടു (ആൎങ്ങൊട്ടൂർ) സ്വരൂപം
എന്നരുളി ചെയ്തു, സ്വരൂപം രക്ഷിപ്പാൻ ചൊവ്വരക്കൂ
റ്റിൽ തിരുമാനാംകുന്നത്ത് ഭഗവതിയെ സ്ഥാനപര
ദേവതയാക്കി കല്പിക്കുകയും ചെയ്തു). —ഇങ്ങനെ ൧൭
നാടും ൧൮ രാജാക്കന്മാൎക്ക് കൊടുത്തു, ൧൮ ആചാരവും
കല്പിച്ചു. പന്നിയൂരും ചോവരവും ൨ കൂറും (പരവുകൂ
റും ഇങ്ങിനെ മൂന്നു) ഭാട്ടപ്രഭാകരവ്യാകരണം ഈ മൂ
ന്നു കൂറ്റിൽ ആറാറു (൧൮) സംഘവും അവൎക്കു കല്പി
ച്ചു. (അതിന്റെ പേരുകൾ ഭാട്ടകൂറ്റിൽ: നെന്മിനി
ചോവരം, ആട്ടിചുണ്ട, നാട്ടി ഇങ്ങിനെ ആറും, പ്ര
ഭാകരകൂറ്റിൽ: പാലവാക്ക, വിതിവെള്ളം, തിട്ടുചാഴി
ഇതാറും, വ്യാകരണകൂറ്റിൽ: തത്തവെഴുവും, വല്ലുക
ണ്ട, ഇതാറും ഇങ്ങിനെ ൧൮ സംഘം) ഓരൊരുത്ത
നെ ഓരോരു നാട്ടിൽ വാഴ്ച ചെയ്തു ചേരമാൻ പെരു
മാൾ എന്ന രാജാവ്.
പെരുമാൾ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു
എന്നും മക്കത്ത് അശുവിന്നു പുറപ്പാടായെന്നും കേട്ടു
പൂന്തുറക്കോനും (ഇരിവർ ഏറാടിമാരും) [മാനിച്ചൻ
കൃഷ്ണരായരോട് പട ഏറ്റു മരിച്ചു എന്നു കേട്ടിരിക്കു
ന്നു. മങ്ങാട്ടുണ്ണിക്കുമാരമേനോനും (തൃക്കാരിയൂർ ചിത്ര
കൂടത്തിൽ) ചെന്നു പെരുമാളെ കാണുംപോഴെക്ക്, രാ [ 75 ] ജ്യം വേണ്ടപ്പെട്ട ജനങ്ങൾക്ക് പകുത്തു കൊടുത്തു പോ
യല്ലോ, ഇനി എന്തു വേണ്ടതു എന്നു വിചാരിച്ചു, "ഇ
നി കോഴി കൂക്കുന്ന ദേശവും ചുള്ളിക്കാടും ഉണ്ടു. അ
തു നിങ്ങൾക്ക് തരാം (നിങ്ങൾ കുറഞ്ഞൊന്നു മുമ്പെ വ
ന്നില്ലല്ലോ) എന്നു പെരുമാൾ അരുളിച്ചെയ്താറെ, അ
തു മതി എന്നു നിശ്ചയിച്ചതിന്റെ ശേഷം ചേരമാൻ
പെരുമാൾ (വള്ളുവക്കോനാതിരിയെ കൂട നിൎത്തി പൊ
ൻശംഖിൽ വെള്ളം പകൎന്നു ശേഷിപ്പുണ്ടായിരുന്ന
കോഴിക്കോടും ചുള്ളിക്കാടും ആനക്കോലാൽ മുക്കോൽ
വഴിയും (കാതിയാർ മുതലായ ജോനകരേയും മക്ക
ത്തേ കപ്പൽ ഓടിപ്പാനും മാമാങ്ങവേല പാലിപ്പാ
നും വാളും വാളിൻ (മുന)മേൽ നീരും പകൎന്നു കൊ
ടുത്തു. "നിങ്ങൾ ചത്തും കൊന്നും അടക്കി കൊൾക"
എന്നാജ്ഞയും "ഈ മനനാട്ടിൽ മുഴുവനും ഞാന്നീയാ
യിട്ടു മേൽകോയ്മ സ്ഥാനം നടത്തിക്കൊൾക" എന്ന
നുജ്ഞയും കൊടുത്ത ശേഷം, കൈനിറയെ വാങ്ങി പൂ
ന്തുറകോനാതിരിരാജാവു വഴിഞ്ഞ നീർ മുമ്പിനാൽ
കുടിച്ചു കൊണ്ടാൻ തൊടുവിക്കളത്ത് ഉണ്ണിക്കുമാരന
മ്പിയാർ, അന്നേരം പെരുമാൾ തിരുനാവാൽ മങ്ങാ
ട്ടുരാരിച്ചമേനോൻ എന്നും കുന്നല കോനാതിരി
ക്ക് ഇളങ്കൂറ് നമ്പിയാതിരി തിരുമുല്പാടെന്നും അരു
ളിചെയ്തു. അന്നു പരമധാനിയും (—വതാനി) പ
ള്ളിമാറടിയും വെങ്കൊറ്റക്കുടപിടിപ്പിക്ക, വെള്ളിക്കാ
ളം വിളിപ്പിക്ക, ആലവട്ടം വെഞ്ചാമരം വീശിക്ക, ക
ള്ളരെയും ദുഷ്ടരെയും ശിക്ഷിക്ക, പശുവെയും ബ്രാ
ഹ്മണരെയും ആനന്ദിപ്പിക്ക, പെണ്ണുംപിള്ളയും ര
ക്ഷിക്ക, നാട്ടടക്കവും ൧൮ ആചാരവും കുത്തുവിളക്ക്, [ 76 ] പന്തക്കിഴയും, മുത്തുക്കുടയും, പച്ചത്തഴയും, അനുപമ
കൊടി, നടവെടി ഇങ്ങിനെ ഉള്ള രാജഭോഗങ്ങളും
കൊടുത്തു "അറയും തുറയും (തളയും) ആമവും കഴു
വും തീൎത്തു തളിയും സങ്കേതവും രക്ഷിച്ചു രാജ്യാലങ്കാ
രത്തോടും കൂടി ഏകഛത്രാധിപതിയായി ആഴിചൂഴും
ഊഴിയിങ്കൽ കുമാരി ഗോകൎണ്ണം പൎയ്യന്തം അടക്കി വാ
ണു കൊൾക" എന്നരുളിച്ചെയ്തു. നരപതിയംശ
ത്തോട് കൂടി നൂറ്റെട്ടു പട്ടം കെട്ടി വാഴുവാന്തക്കവണ്ണം
മാനിച്ചന്നു വാളും വിക്രമന്നു നീരും കൊടുത്തു. അതു
കണ്ടപ്പോൾ വള്ളുവക്കോനാതിരി ചേരമാൻ പെരുമാ
ളോടുണർത്തിച്ചു "വെട്ടി ജയിച്ചു കൊൾക എന്നിട്ട
ല്ലൊ വാൾ കൊടുത്തതു. ഇനി എനിക്കൊരു രക്ഷ
കല്പിക്കെണം" എന്നാറെ, പെരുമാൾ ആകട്ടെ "ത
ടുത്തുനിന്നു കൊൾക" എന്നു കല്പിച്ചു, വള്ളുവക്കോ
നാതിരിക്ക് പലിശയും കൊടുത്തു, (പലിശക്കു മൂന്നു
വെട്ടും കൊടുത്തു) ജയിപ്പാനായിട്ട് വാളും തടത്തു ര
ക്ഷിപ്പാനായി പലിശയും കൊടുത്തു പോക കൊണ്ടു
ഇന്നും വള്ളുവകോനാതിരിയോട് പടകൂടിക്കൂടാ. വേ
ണാടടികളും കോലത്തിരിയും ഇവർ ഒഴികെ ഉള്ള രാ
ജാക്കന്മാരോട് എശുപെട്ടു കൊൾക എന്നും അരുളി
ചെയ്തു (നെടിയിരിപ്പു) നിടിവിരിപ്പിൻ സ്വരൂപം എ
ന്നും കല്പിക്കയും ചെയ്തു. (ഇങ്ങിനെ ൧൭ നാട്ടിലും
൧൮ രാജാക്കന്മാരെ വാഴിച്ചതിന്റെ ശേഷം: നമ്പി,
നമ്പിടി, നമ്പൂരി, നമ്പിയാതിരി എന്നിങ്ങിനെ ഉള്ള
വൎക്ക് ഓരോ ദേശം കൊടുത്തു. അവർ ഓരോ സ്വരൂ
പത്തിങ്കൽനിന്നു മാടമ്പിയായി കല്പിച്ചു. വെള്ളാ
ളൎക്കും പല നാട്ടിലും ഇടവാഴ്ചസ്ഥാനവും വാഴും (വാ [ 77 ] ഴുന്നൊർ കൎത്താ, കമ്പമ്മികികൾ, നായർ, മേനോൻ,
പിള്ള, പണിക്കർ എന്നിങ്ങിനെ ഉള്ള പേരുകളും
കല്പിച്ചു. ൧൭ നാട്ടിലും കല്പിച്ച നീതിക്കും നിലെക്കും
വാട്ടം വരാതെ നടത്തേണം എന്നും മൎയ്യാദയും ആ
ചാരവും പട്ടോലപ്പെടുക്കേണം എന്നും ൪ ആളോടു
കല്പിച്ചു. ൧ വേണനാട്ടു തൃപ്പാസ്വരൂപത്തിങ്കൽ ക
ല്ക്കുളത്ത് ഓമന പുതിയ കോവില്ക്കൽ പണ്ടാരപ്പിള്ള,
൨ പെരിമ്പടപ്പിൽ വാലിയത്തു മേനോൻ. ൩ ഏറനാ
ട്ടു, നെടിവിരിപ്പിൽ മങ്ങാട്ടുരാരിച്ചമേനോൻ, ൪ കോ
ലത്തിരി സ്വരൂപത്തിൽ പുതുശ്ശേരി നമ്പിയാർ, നാ
ട്ടധികാരി, കണക്കപിള്ള. മങ്ങാട്ടച്ചന്നു പ്രഭുത്വം കൂ
ട കല്പിക്കകൊണ്ടു ശേഷം ൩ ആളും മേനോന്നു വഴ
ക്കം ചെയ്യേണം. കൎക്കട വ്യാഴം മകരമാസത്തിൽ വ
രുന്ന സൽപൂയത്തിന്നാൾ തിരുനാവായി മണല്പുറ
ത്ത് ഈ നാലു പട്ടോലക്കാരരും ഒരു നിലയിൽ കൂടി
ഇരുന്നു. ൪ പട്ടോലയും നിവിൎന്നു, കന്യാകുമാരിഗോകൎണ്ണ
ത്തിന്നകത്ത് അഴിയുന്ന മൎയ്യാദയും അടുക്കും ആചാര
വും മേല്പെടുത്തു, ബ്രാഹ്മണരേയും മാടമ്പികളെയും
പ്രജകളെയും പ്രഭുക്കന്മാരെയും ബോധിപ്പിച്ചു, വള്ളു
വക്കോനിൽ തൃക്കൈക്കുടെക്കു വേലയായി ൧൭ നാട്ടിലേ
പ്രജകൾക്ക് ഒക്കയും അലങ്കാരമായ ഒരു മഹാമഖ
വേല നടത്തെണം എന്നു കല്പിച്ചു.) [പതിനേഴു നാട്ടിലു
ള്ള മാടമ്പികളും നാടടക്കി, വളൎഭട്ടത്ത് കോട്ടയിൽ പുരു
ഷാന്തരത്തിങ്കൽ രാജ്യാഭിഷേകത്തിന്നു കെട്ടും കിഴിയും
ഒപ്പിച്ചേപ്പൂ എന്നും കോലത്തിരി വടക്കമ്പെരുമാളുടെ
തൃകാലു കണ്ടു വഴക്കം ചെയ്വൂ എന്നും അരുളിച്ചെയ്തു].
ഇങ്ങനെ എല്ലാം കല്പിച്ചു (തിരുനാവായി മണ [ 78 ] ല്പുറത്തു നിന്നു തിരുപഞ്ചക്കളത്തിന്നു വേദക്കാരരെ ക
പ്പലിൽനിന്നു കരെക്കെത്തിച്ചു) അശുവിന്നു എഴുന്നെ
ള്ളുവാൻ കൊടുങ്ങല്ലൂർ കോയിൽ എഴുന്നെള്ളുകയും
ചെയ്തു. (വേദക്കാരുമായി ഒക്കത്തക്ക കപ്പലിൽ ക
രേറി ചേരമാൻ പെരുമാൾ മക്കത്തിന്നു എഴുന്നെള്ളു
കയും ചെയ്തു. ചേരമാൻ ദേശപ്രാപ്യഃ എന്ന കലി,
ക്രിസ്താബ്ദം ൩൫൫.)
[മാപ്പിളമാർ പറയുന്ന പഴമ കേട്ടാലും: ചേര
മാൻ പെരുമാൾ കൊടുങ്ങല്ലൂർ തുറമുഖത്തുനിന്നു ക
പ്പലിൽ ഗൂഢമായി കയറി, കൊയിലാണ്ടിക്കൊല്ല
ത്തിന്റെ തൂക്കിൽ ഒരു ദിവസം പാൎത്തു, പിറ്റാം ദിവ
സം ധൎമ്മപട്ടണത്ത് എത്തി ൩ ദിവസം പാൎത്തു, ധ
ൎമ്മപട്ടണത്തു കോവിലകം രക്ഷിപ്പാൻ താമൂതിരി
യെ ഏല്പിച്ചു; കപ്പലിൽ കയറി പോയതിന്റെ ശേ
ഷം, കൊടുങ്ങല്ലൂർ നിന്നു കപ്പല്ക്കാരും മറ്റും പോയി
പെരുമാൾ കയറിയ കപ്പല്ക്കാരുമായി വളരെ യുദ്ധമു
ണ്ടായി പിടികൂടാതെ സെഹർമുക്കല്ഹ എന്ന വന്ത
രിൽ ചെന്നിറങ്ങുകയും ചെയ്തു. അപ്പോൾ മഹമ്മ
ത് നെവി ജിദ്ധ എന്ന നാട്ടിൽ പാൎത്തുവരുന്നു; അ
വിടെ ചെന്നു തങ്ങളിൽ കണ്ടൂ മാൎഗ്ഗം വിശ്വസിച്ചു,
താജുദ്ദീൻ എന്ന പേരുമായി, മാലിക്ക ഹബിബദീനാ
റെന്ന അറവിൽ രാജാവിന്റെ പെങ്ങളായ റജിയത്ത
എന്നവളെ കെട്ടി, ൫ വർഷം പാൎത്തതിന്റെ ശേഷം
മേൽപറഞ്ഞ രാജാവും മക്കൾ പതിനഞ്ചും പെരു
മാളും കൂടി സെഹർമുക്കല്ഹ എന്ന നാട്ടിൽ വന്നു
വിശാലമായ വീടും പള്ളിയും ഉണ്ടാക്കി, സുഖേന പാ
ൎത്തുവരുമ്പോൾ മലയാളത്തിൽ വന്നു ദീൻ നടത്തേ [ 79 ] ണ്ടതിനു യാത്ര ഭാവിച്ചു ഒരുങ്ങി ഇരിക്കുമ്പോൾ ശീത
പ്പനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം, മലയാ
ളത്തിലേ രാജാക്കന്മാൎക്ക് കത്തുകളോടും കൂടി പറ
ഞ്ഞ രാജാവെ പുത്രരോടും കൂട പുറപ്പെടീച്ചതിന്റെ
ശേഷം, താജുദ്ദീൻ കഴിഞ്ഞു താനുണ്ടാക്കിയ പള്ളിയി
ൽ തന്നെ മറ ചെയ്കയും ചെയ്തു. ആ രാജാവു പെരു
മാളുടെ മുദ്രയും എഴുത്തുകളും എടുത്തു ഭാൎയ്യാപുത്രാ
ദികളോടും കൂടി ൨ കപ്പലിലായി കയറി ഓടിയപ്പോൾ
ഒരു കപ്പൽ മധുരയുടെ തൂക്കിലെത്തി നാലാം മകനാ
യ തകയുദ്ദീനും മറ്റും ഇറങ്ങി പള്ളിയും മറ്റും എടു
ത്തു പാൎക്കയും ചെയ്തു. മറ്റേ കപ്പൽ കൊടുങ്ങല്ലൂരിൽ
എത്തി, രാജസമ്മതത്താലെ അവിടെ ഒരു പള്ളി ഉ
ണ്ടാക്കിച്ചു, മുഹമ്മതകാദിയായ്പാൎത്തു. ൩ആമത് കൊ
യിലാണ്ടിക്ക് സമീപം കൊല്ലത്തു പള്ളി: അസൻകാ
ദി, ൪. മാടായിപ്പള്ളി അബിദുറഹമാൻകാദി, ൫ വാ
ക്കന്നൂർപള്ളി, ഇബ്രാഹീംകാദി, ൬. മൈക്കളത്ത്പള്ളി:
മൂസ്സകാദി, ൭. കാഞ്ഞരോട്ട് : മാലിക്കകാദി, ൮. ശിരവു
പട്ടണത്തു പള്ളി : ശിഹാബുദ്ദീൻകാദി, ൯. ധൎമ്മപട്ട
ണത്തുപള്ളി : ഉസൈൻകാദി, ൧൦. പന്തലാനിയിൽ
പള്ളി : സൈദുദ്ദീൻകാദി, ൧൧. ചാലിയത്തു : സൈനു
ദ്ദീൻകാദി. ഇങ്ങിനെ അറവിൽ നിന്നു കൊണ്ടുവന്ന
കരിങ്കല്ല് ഓരോന്നിട്ട് ൧൧ പള്ളികളെ എടുത്തു, രാജാ
വും മറ്റും വന്നു മലയാളത്തിൽ എല്ലാടവും ദീൻ ന
ടത്തിച്ചു സുഖമായിരിക്കുമ്പോൾ, ദീനം പിടിച്ചു കഴി
ഞ്ഞു. കൊടുങ്ങല്ലൂർ പള്ളിയിൽ തന്നെ മറ ചെയ്കയും
ചെയ്തു. പെരുമാളുമായി കാണുമ്പോൾ നെവിക്ക്
൫൭ വയസ്സാകുന്നു.) [ 80 ] ൩ തമ്പുരാക്കന്മാരുടെ കാലം
൧. താമൂതിരി പോലനാടടക്കിയതു.
മലയാളഭൂപതിമാരിൽ വിശേഷം പ്രതി കുന്നല
ക്കോനാതിരി രാജാവ് കുന്നിന്നും ആലുക്കും അധിപ
തി എന്നു മലവഴിയും കടല്വഴിയും വരുന്ന ശത്രുക്ക
ളെ നിൎത്തുകകൊണ്ടത്രേ പറയുന്നതു. കുന്നലക്കോനാ
തിരി പോലനാട്ട് ലോകരെയും തനിക്കാക്കിക്കൊൾവാൻ
എന്ത് ഒരുപായം എന്ന് നിരൂപിച്ചു പന്നിയങ്കരവാ
തിൽ മാടത്തിൽ ഇരുന്നു ചരവക്കൂറ്റിലും പുതുക്കോട്ട
ക്കൂറ്റിലും ഉള്ള ഇടപ്രഭുക്കന്മാരെ എഴുതി അയച്ചു വരു
ത്തി, "നിങ്ങൾ ഞങ്ങൾക്ക് ബന്ധുവായിരിക്കെണം (തു
ണയായി നില്ക്കയും വേണം)" എന്നാൽ അങ്ങിനെ
തന്നെ എന്നു കൈപിടിച്ചു സമയം ചെയ്തു. ചരവ
ക്കൂറ്റിൽ മുല്പട്ട വെട്ടമുടയ കോവിൽ പാട്ടിന്നു
( ൫000 നായൎക്ക് പ്രഭു) പയ്യനാട്ട് നമ്പിടിക്ക് ൫000
൫൦൦൦(൪൦൦൦ — ൧൦൦൦)നായർ, മങ്ങാട്ട് നമ്പിടിക്ക് ൧൨ നാ
യർ, മുക്കുടക്കാട്ട് ൩ താവഴിയിലും കൂടി ൫00 നായർ
(൫000), പെരിയാണ്ടമുക്കിൽ കിഴക്കേ നമ്പിടി
ക്ക് ൧000 നായർ. ഇത് ഒക്കയും കൂട്ടക്കടവിന്നു പടിഞ്ഞാറേ
ചറവക്കൂറായിട്ടുള്ളത്. ഇനി പുതുക്കോട്ടക്കൂറ്റിൽ കാ
രണപ്പെട്ട തിരുമലശ്ശേരി നമ്പൂതിരിപാട്ടിന്നു ൩000
നായർ, മാണിയൂർ നമ്പിടിക്ക് ൧00, കോഴിക്കൊല്ലി
(– ള്ളി) നായൎക്ക് ൩00, പെരിയാണ്ടമുക്കിൽ പടി
ഞ്ഞാറെ നമ്പിടിക്ക് ൫00, കൊട്ടുമ്മൽ പടനായകൻ
൩00, ഇരിക്കാലിക്കൽ അധികാരൻ ൩00, ഇതൊക്കെ
)യും കൂട്ടക്കടവിന്നു പടിഞ്ഞാറെ പുതുക്കോട്ടക്കൂറ്റിലു [ 81 ] ള്ളതു. നെടുങ്ങനാടുമീത്തൽ തെക്കും കൂറ്റിൽ ക
ൎത്താവു ൧00 നായർ, കാരക്കാട്ടു മൂത്ത നായർ ൧000,
വീട്ടിയക്കാട്ടു പടനായർ ൩00, വീട്ടി(ൽ)ക്കാട്ട് തെക്ക്
നായർ ൧00; ഇതുതെക്കും കൂറു. കൂടക്കടവിന്നു കിഴക്കേ
നെടുങ്ങനാട്ടിന്നു മീത്തൽ വടക്കൻ കൂറ്റിൽ കൎത്താ
വു ൧00, കരിമ്പുഴ ഇളമ്പിലാശ്ശേരി നായർ ൩00, കണ്ണ
ന്നൂർ പടനായർ ൫00, നെടുങ്ങനാടു പടനായർ ൩00,
തെക്കങ്കൂറ്റിൽ വടക്കന്നായർ ൩00, മുരിയലാട്ട് നായർ
൩00, ചെരങ്ങാട്ടു കുളപ്പള്ളി നായർ ൩00, മുളഞ്ഞ പ
ടനായർ ൩00, മങ്കര ൫00, വെണ്മണ്ണൂർ വെള്ളൊട്ടുഅ
ധികാരൻ ൧00, കുഴൽ കുന്നത്തു പുളിയക്കോട്ടു മൂത്ത
നായർ ൫00, കൊങ്ങശ്ശേരി നായർ ൧00, ആലിപ്പറ
മ്പിൽ മേനോൻ ൧00, മേലെതലപാൎക്കും കേളനല്ലൂർ
തലപാൎക്കും കൂടി ൫00, അതുവും കൂടി കുതിരപട്ടത്ത്
നായർ ൫000, വെങ്ങനാട്ട് നമ്പിടി ൧000, മാച്ചുറ്റിരാ
മൻ ഉള്ളാടർ ൧000, വടകരെ കൂറ്റിൽ പിലാശ്ശേരിനാ
യർ ൫0, ഇങ്ങിനെ ഉള്ള ഇടപ്രഭുക്കന്മാരും മാടമ്പി
കളും പുരുഷാരവും അന്നു കൂടി ചരവകൂറായുള്ളവർ
താമൂതിരി തൃക്കൈക്കുടക്കീഴ്, വേലെയാക്കി, പുതുക്കോട്ട
ക്കൂറ്റിൽ ഉള്ളവർ (എറനാട്ടു) ഇളങ്കൂറുനമ്പിയാതിരി
തിരുമുല്പാട്ടിലെ തൃക്കൈക്കുടക്കീഴ് വേലയാക്കി, പുരു
ഷാരവും അടുപ്പിപ്പൂതും ചെയ്തു. പന്നിയങ്കര ഇരുന്ന
രുളി നാലു പന്തീരാണ്ടു കാലം പൊറളാതിരി രാജാ
വോട് കുന്നലക്കോനാതിരി പട കൂടുകയല്ലോ ചെയ്ത
തു. —പൊലനാടുമുക്കാതം വഴിനാടു ൭൨ തറയും ൧0000
നായരും അതിൽ ൩ കൂട്ടവും ൩൨ തറവാട്ടുകാരും ൫
അകമ്പടിജനവും (ഓരമ്മ പെറ്റ മക്കൾ, ഒരു കൂലി [ 82 ] ച്ചേകം, ഒരു ചെമ്പിലെ ചോറ്, ഒരു കുടക്കീഴിൽ വേ
ല); ഇങ്ങിനെ അത്രെ പൊറളാതിരി രാജാവിന്നാകു
ന്നതു.
അവരോട് കുന്നലകോനാതിരി പട വെട്ടി ആവ
തില്ലാഞ്ഞ് ഒഴിച്ചുപോയതിന്റെ ശേഷം, — [ശ്രീ
പോർക്കൊല്ലിക്ക് എഴുന്നെള്ളി, ൬ മാസം ഭഗവതിയെ
സേവിച്ചു പ്രത്യക്ഷമായാറെ: ഞാൻ ചെല്ലുന്ന ദിക്ക് ഒ
ക്കെ ജയിപ്പാന്തക്കവണ്ണം നിന്തിരുവടി കൂടി എന്റെ
രാജ്യത്തേക്ക് എഴുന്നള്ളുകയും വേണം എന്നുണ
ൎത്തിച്ചാറെ: അപ്രകാരം തന്നെ എന്ന് വരവും കൊടു
ത്തു, വാതിലിന്മേൽ മറഞ്ഞിരുന്നതു കണ്ടിട്ട് ഭഗവതി
യുടെ നിത്യ സാന്നിദ്ധ്യം വാതിലിന്മേൽ തന്നെ ഉണ്ട്
എന്നു നിശ്ചയിച്ചു. വാതിൽ കൂടെ കൊണ്ടു പോരു
വൂതും ചെയ്തു. ഇങ്ങു വന്നു മാനവിക്രമന്മാരും വെട്ടമു
ടയ കോവിലും കൂട വിചാരിച്ചിട്ട്, അകമ്പടിജനം
പതിനായിരത്തേയും സ്വാധീനമാക്കേണം എന്നു ക
ല്പിച്ചു, ഉണ്ണിക്കുമാരമേനവനേയും പാറചങ്കരനമ്പി
യേയും അകമ്പടി ജനവുമായി കണ്ടു പറവാന്തക്ക
വണ്ണം പറഞ്ഞയച്ചാറെ, അവർ ഇരുവരും കൂടി ചെ
ന്നു പ്രധാനന്മാരുമായി കണ്ടു പറഞ്ഞു, ഗണപതി
യുടെ നിത്യ സാന്നിദ്ധ്യമുള്ള പെരിമ്പിലാക്കൽ എന്നു
കുറിച്ചു അയക്കുകയും ചെയ്തു. ഉച്ചതിരിഞ്ഞിട്ടു മാന
വിക്രമന്മാരും ബ്രാഹ്മണരും പേരൻപിലാക്കലേക്ക്
ചെന്നപ്പോൾ, അകമ്പടി ജനത്തിൽ പ്രധാനമായി
രിക്കുന്നവരെ കണ്ടു സന്തോഷിച്ചു, അന്യോന്യം കീഴിൽ
കഴിഞ്ഞ വൃത്താന്തങ്ങൾ എപ്പേൎപ്പെട്ടതും പറഞ്ഞു,
പൊറളാതിരിയെ ഒഴിപ്പിപ്പാൻ പ്രയത്നം ചെയ്യുന്ന [ 83 ] തിന്ന് ഞങ്ങൾ വിപരീതമായ്വരിക ഇല്ല എന്നും പറ
ഞ്ഞാറെ; നമ്മുടെ സ്ഥാനവും നിങ്ങടെ സ്ഥാനവും
ഒരുപോലെ ആക്കി വെച്ചേക്കുന്നുണ്ടു എന്നു സമയം
ചെയ്തു. പിന്നെ പൊറളാതിരിക്ക് ഇഷ്ടനായി കാൎയ്യ
ക്കാരനായിരിക്കുന്ന മേനോക്കിയെ കൂട്ടികൊണ്ടു വി
ചാരിച്ചു യുദ്ധം ചെയ്യാതെ പൊറളാതിരിയെ പിഴു
ക്കി അന്നാടു കടത്തിയാക്കി. പോലനാടു സ്വാധീന
മാക്കി തന്നാൽ ഞങ്ങൾക്ക് ഈ രാജ്യം ഉള്ളെന്നും ഏ
റക്കുറവില്ലാതെ സ്ഥാനങ്ങൾ കൂട്ടി തരുന്നതിനെ സ
മയം ചെയ്താൽ ഒഴിപ്പിക്കേണ്ടുന്ന പ്രകാരവും പറ
ഞ്ഞാറെ, മേനോക്കിയോടു ഇളമയാക്കിയേക്കുന്നുണ്ട്
(൨ കൂറായേറനാട് വാഴ്ചയായി, പാതി കോയ്മസ്ഥാന
വും നാടും ലോകരെയും തന്നേക്കുന്നുണ്ടു) എന്നു സ
മയം ചെയ്തു] —നാലർ കാൎയ്യക്കാർ (൧ അച്ചനും ൨ ഇ
ളയതും ൩ പണിക്കരും ൪ പാറനമ്പിയും) കൂടി നിരൂ
പിച്ചു. (നായികിയായിരിക്കുന്ന ചാലപ്പുറത്തമ്മ)
നാലകത്തൂട്ടമ്മയെ കണ്ടു, (ഇങ്ങു ബന്ധുവായി നിന്നു
കൊണ്ടു) കോട്ട പിടിപ്പാന്തക്കവണ്ണം ഒരുപായം ഉ
ണ്ടാക്കി, (ഒരു ഉപദേശം) തരേണം എന്നാൽ ൪ ആന
യും ൪0000 പണവും തന്നേക്കുന്നുണ്ടു; (അതു തന്നെ
യല്ല, കോട്ടവാതിൽ തുറന്നു തന്നു എന്നു വരികിൽ ൪
വീട്ടിൽ അമ്മസ്ഥാനവും തന്നു, നാലാം കൂറാക്കി വാ
ഴിച്ചേക്കുന്നതുമുണ്ടു) എന്നു സമയം ചെയ്തു. സമ്മതി
ച്ചു ചെന്നതിന്റെ ശേഷം, (പൊറളാതിരി ജ്യേഷ്ഠനെ
കാണ്മാൻ അനന്തരവരായിട്ടുള്ള തമ്പുരാക്കന്മാരെയും
തമ്പുരാട്ടിമാരെയും കോലത്തുനാട്ടിലേക്ക് എഴുന്നെ
ള്ളിച്ചു, താൻ പോലൂരെ കോട്ടയിൽ ഇരിപ്പൂതും ചെയ്തു. [ 84 ] അപ്രകാരം കോഴിക്കോട്ടേക്ക് എഴുതി അയച്ചാറെ
മാനവിക്രമന്മാരും മറ്റും എല്ലാവരും ശ്രമിച്ചു പു
ലൎകാലെ പൊറളാതിരി ഉലപ്പെണ്ണചാൎത്തി, മറക്കു
ളങ്ങരെക്ക് എഴുന്നെള്ളിയ നേരം കോട്ട വാതിൽ തു
റന്നു കൊടുത്തു, (നെടിയിരിപ്പു) കോട്ടെക്കകത്തു കട
ന്നിരുന്നു മൂന്നു (കുറ്റി) വെടിയും വെപ്പിച്ചു. വെടി
കേട്ടാറെ, "ചതിച്ചിതോ" എന്നൊന്നു പൊറളാതിരി
രാജാവരുളിച്ചെയ്തു, നീരാട്ടുകുളി കഴിയാതെ കണ്ടു
കോലടി (കോലോടി) കോവിലേക്ക് എഴുന്നെള്ളുക
യും ചെയ്തു. അവിടുന്നു നീരാട്ടുകുളി കഴിഞ്ഞു കായ
ക്കഞ്ഞി അമറേത്തും (അമൃതം) കഴിഞ്ഞ് കീഴലൂരും
കുരുമ്പട്ടൂരും ഉള്ള ലോകരെ വരുത്തി അരുളിച്ചെയ്തു:
"പോലൂരും ചെറുപറ്റയും (പൊറ്റയും) ആൺ
പെറാതെ (പിറക്കാതെ) ഇരിക്കട്ടെ ആൺ പിറന്നു
എങ്കിലും ഉചിതം നടത്താതെ ഇരിക്കട്ടെ. നമ്മുടെ
നാട്ടിൽ പുരമേല്പുരയും പിരിയൻ വളയും വീരാളിപട്ടുടു
ക്കയും പോത്തു (കൂട്ടി) ഉഴുകയും (കറക്കയും) അരുത്.
നിങ്ങൾ എനിക്ക് തുണയായി നില്ക്കയും വേണം (തു
ണയായിരിക്കട്ടെ) നാട്ടിൽ ശിക്ഷാരക്ഷയ്ക്ക് (ചൈത
ന്യത്തിന്നു) ഏറക്കുറവു കൂടാതെ (വന്നു പോകാതെ)
ഇരിക്ക എന്നാൽ നിങ്ങൾക്ക് ഒരു താഴ്ചയും വീഴ്ചയും വ
രാതെ കണ്ണിനും കൈക്കും മുമ്പു (മുൻകൈസ്ഥാന
വും അവകാശം നാട്ടിൽ നിങ്ങൾക്കായി) ഇരിക്കട്ടെ"
എന്നു പൊറളാതിരി രാജാവ് അനുഗ്രഹിച്ചരുളിച്ചെ
യ്തു. (അങ്ങിനെ തന്നെ ഉണൎത്തിപ്പൂതും ചെയ്തു. അക
മ്പടി നടന്നു തുറശ്ശേരി കടത്തി വിട്ടു വണങ്ങി പോന്നു
കീഴലൂർ നായന്മാർ എന്നു കേട്ടിരിക്കുന്നു). തുറശ്ശേരി [ 85 ] കടന്നെഴുന്നെള്ളുകയും ചെയ്തു. [നീരാട്ട്കുളിക്ക് എ
ഴുന്നെള്ളുമ്പോൾ, ആയിരംനായർ കോട്ട വളഞ്ഞ
പ്രകാരം അറിഞ്ഞിട്ട് വേഗേന കോട്ടെക്കുള്ളിൽ എ
ഴുന്നെള്ളി, മേനോക്കിയെയും ചാലപ്പുറത്ത് നായകി
യെയും തിരുമുമ്പിൽ വരുത്തി: നിങ്ങൾ ഇരിവരും മു
മ്പിനാൽ പറഞ്ഞത് സത്യം തന്നെ എന്നു നമുക്ക
വഴിപോലെ ബോധിക്കയും ചെയ്തു. മരിക്കയോ രാജ്യം
ഒഴിഞ്ഞു പോകയൊ വേണ്ടു എന്നു നിങ്ങൾ വിചാ
രിച്ചു പറയേണം എന്നരുളിച്ചെയ്താറെ: യുദ്ധം ചെ
യ്തു രാജാവ് മരിക്കുമ്പോൾ, ഞങ്ങൾ കൂട മരിക്കേണ്ടി
വരും എന്നു കല്പിച്ചു, മാനവിക്രമന്മാരോട് യുദ്ധം
ചെയ്തു ജയിപ്പാൻ പണിയാകുന്നു; അതുകൊണ്ടു രാ
ജ്യം ഒഴിഞ്ഞു പോകുന്നത് നല്ലതാകുന്നു എന്നുണ
ൎത്തിച്ചാറെ: നമ്മുടെ ലോകരെ കൂട്ടിവരുത്തി, യുദ്ധം
ചെയ്യിച്ചു നില്ക്കകയും വേണം. അപ്പോൾ ഞാൻ വേ
ഷം മാറി പൊയ്ക്കൊള്ളുന്നതുമുണ്ടു. അപ്രകാരം ചെ
യ്തു. പൊറളാതിരി കോട്ട ഒഴിഞ്ഞു പോകയും ചെയ്തു].
പൊറളാതിരി രാജ്യഭ്രഷ്ടനായി യുദ്ധത്തിൽ തോ
റ്റു പുറപ്പെട്ടു ചെന്നു, ആ സ്വരൂപത്തിങ്കൽ വിശ്വ
സിച്ചിട്ടുള്ള കോലത്തിരിയെ കണ്ടാറെ, മുഖ്യസ്ഥാന
ത്തിന്നു മുക്കാതം നാടും ൩000 നായരെയും കൊടുത്തു
നാട്ടടി എന്ന (അടിയോടി) പേർ കൊടുത്തിരുത്തുക
യും ചെയ്തു. ആ വംശമത്രേ കടുത്തനാട്ട് തമ്പുരാ
നാകുന്നതു. കുറുമ്പിയാതിരി രാജാവുടെ സംവാദത്താ
ൽ കോലത്തിരികൊടുത്തിരിക്കുന്നു പൊറളാതിരി രാ
ജാവിന്നു: കടത്തനാടു മുക്കാതം വഴിനാടും, പുതിയ
കോയിലകത്തു വാഴുന്നോലും, ഇളങ്കുളം കുറുപ്പും, തോ [ 86 ] ട്ടത്തിൽ നമ്പിയാരും, നാരങ്ങോളി നമ്പിയാരും, പോ
ൎക്കാട്ടുശ്ശേരി നമ്പിയാരും, ചെമ്പറ്റകുറുപ്പും ൩000 നാ
യരും, കാവിൽ ഭഗവതിയും; ഇങ്ങിനെ കവിയടക്കം.
അങ്ങിനെ അടക്കം ചെയ്തതിന്റെ ശേഷം താ
മൂതിരിപ്പാട്ടിലേ വലിയതമ്പുരാൻ മേനോക്കി ഏറ
നാട്ട് വാഴ്ചയാക്കി പാതി കോയ്മയും ൫000 നായരേയും
കല്പിച്ചു, "പൊറളാതിരിയുടെ കോയ്മ നടത്തി കൊ
ൾക വേണ്ടും" എന്നു പ്രഭാകരകൂറ്റിൽ കിഴിന്നിയാ
റെ (കീഴുന്നീർ മേനോക്കിയെ?) കൈ പിടിച്ചു "ഒള്ളൂർ
പോലൂർ, തലകൊല്ലത്തൂർ, ചേളന്നൂർ എന്നിങ്ങിനെ
൪ മുക്കാൽവട്ടം ക്ഷേത്രത്തിങ്കൽ ദേവനേയും ദേവസ്വ
വും രക്ഷിച്ചു കിഴിന്നിയാൎക്ക് സംബന്ധമുള്ള ഇല്ലങ്ങളും
ഭവനങ്ങളും പരിപാലിച്ചു, ശേഷം ഒന്നിന്നു പാതി
ഓളം ഇടവാഴ്ചക്കൂറായി നടത്തി കൊള്ളൂ" എന്നു ക
ല്പിച്ചു "ഏറനാട്ട് മേനോനെന്നു" തിരുനാവൊഴിഞ്ഞു
മിരിയ്ക്കുന്നു. കുന്നലകോനാതിരി രാജാവു, നായകിയാ
ൎക്ക് വാഴ്ചസ്ഥാനങ്ങളും "കോഴിക്കോട്ട് തലച്ചെണ്ണോർ"
എന്നു പേരും കല്പിച്ചു, വാളും പുടവയും കൊടുക്കയും
ചെയ്തു. —ശേഷം വടക്കും പുറത്ത് ലോകർ ഇണക്കം
ചെയ്യാതെ പോർ തിരിഞ്ഞു നിന്നു: "നാട്ടിൽ ൟ
കോയ്മ നടത്തി എങ്കിൽ നമ്മുടെ പെണ്ണും പിള്ളക്കും
അടുക്കും ആചാരവും നീതിയിൻ നിലയും ഏറക്കുറ
വു വന്നുപോം" എന്നു ചൊല്ലിയ നേരം: "നാട്ടിൽ വ
ഴിപിഴ വന്നു പോകാതെ കോയ്മ നടത്തുവാൻ തളി
യിൽ ദേവൻ എന്നു കല്പിച്ചു. ദേവനെ സമക്ഷത്തി
റക്കി കോവിൽ ഇരുത്തൂ" തലച്ചെണ്ണോർ എന്ന് ക
ല്പിച്ചു "നാട്ടിൽ വഴിപിഴെക്ക് വരും മുതൽ തളിയിൽ [ 87 ] ദേവന്നു നെയ്യമൃതം മുട്ടാതെ കഴിച്ചു കൊള്ളു" എന്നു
കല്പിച്ചു; ലോകരേയും ബോധിപ്പിച്ചു, കാരണരെ
കല്പിക്കയും, ചെയ്തു. ശേഷം ൧0000വും രാജാവും ത
മ്മിൽ വഴക്കം ചെയ്തു. അവൎക്ക് ഓരോരു സ്ഥാനവും
മേനിയും അവകാശവും കല്പിച്ചു. തന്റെ ചേകവ
രാക്കി ചേകവും കല്പിച്ചു, അച്ചന്നും ഇളയതിന്റെയും
കുടക്കീഴ് വേലയാക്കി, പേരൻപിലാക്കീഴ് യോഗം ഒ
രുമിച്ചു കൂട്ടം ഇരുത്തി, അച്ചനും ഇളയതും നിഴൽ
തലക്കൽ ചെന്നു നിഴൽ ഭണ്ഡാരവും വെച്ചു, തിരു
വളയനാട്ടു ഭഗവതിയെ നിഴൽപരദേവതയാക്കി, രാജാ
വിന്റെയും ലോകരുടെയും സ്ഥാനവും മേനിയും പ
റഞ്ഞു, കോട്ടനായന്മാരെ വരുത്തി, കൂട്ടവും കൊട്ടി
കുറിച്ചു പാറനമ്പിയെ കൊണ്ടു പള്ളിപ്പലക വെപ്പി
ച്ചു ലോകൎക്കു ശിലവിന്നും നാളും കോലും കൊടുപ്പാ
ന്തക്കവണ്ണം കല്പിച്ചു. മേല്മൎയ്യാദയും കീഴ്മൎയ്യാദയും അ
റിവാൻ മങ്ങാട്ടച്ചൻ പട്ടോലയാക്കി എഴുതി വെച്ചു,
ലോകൎക്ക് പഴയിട പറവാനും എഴുതി വെച്ചു. അ
ങ്ങിനെ ലോകരും വാഴ്ചയും കൂടി ചേൎന്നു ൧0000വും
൩000വും ൩0000വും അകത്തൂട്ട് പരിഷയും പൈയ
നാട്ടിങ്കര ലോകരും കൂടി നാടു പരിപാലിച്ചിരിക്കും
കാലം ഇടവാഴ്ചയും നാടുവാഴ്ചയും തമ്മിൽ ഇടഞ്ഞു.
ഇടവാഴ്ചക്കൂറ്റിൽ പക്ഷം തിരിഞ്ഞ വടക്കും പുറത്തേ
ലോകരും നാട്ടുവാഴ്ചക്കൂറ്റിലേ പക്ഷം തിരിഞ്ഞ കിഴ
ക്ക് പുറത്തേലോകരും തമ്മിൽ വെട്ടിൽക്കൊല്ലിപ്പാന്ത
ക്കവണ്ണം കച്ചിലയും കെട്ടി, ചന്ദനവും തേച്ചു, ആ
യുധം ധരിച്ചു, വടക്കമ്പുറത്ത് ലോകർ താമൂരി കോ
യിലകത്ത് കടന്ന് മരിപ്പാൻ വരുമ്പോൾ, കിഴക്കമ്പു [ 88 ] റത്ത് ലോകരും ആയുധം ധരിച്ചു, കോയിലകത്തിൻ
പടിക്കലും പാൎത്തു. അതുകണ്ടു മങ്ങാട്ടച്ചൻ "ഇവർ
തമ്മിൽ വെട്ടിമരിച്ചു, സ്വരൂപവും മുടിക്കും" എന്നു
കണ്ടു അവരുടെ മുമ്പിൽ ചെന്നു, കാൎയ്യബോധം വ
രുത്തി, ഇടൎച്ചയും തെളിയിച്ചു, ലോകർ തമ്മിൽ കൈ
പിടിപ്പിച്ചു "തൊഴുതു വാങ്ങിപ്പോയി കൊൾവിൻ
എന്നാൽ നിങ്ങൾക്ക് എന്നേക്കും കൂലിച്ചേകമൎയ്യാദ
യായി നിൽക്കും" എന്നു മങ്ങാട്ടച്ചൻ പറഞ്ഞു, രാജാ
വിൻ തിരുമുമ്പിൽനിന്നു ലോകരെക്കൊണ്ടു അവ്വ
ണ്ണം വേലയും ചെയ്യിപ്പിച്ചു. പിന്നെ ലോകരുമായി
ട്ട് പല നിലത്തും കളിയും ഒലേരി പാച്ചിൽ ഇങ്ങി
നെയും നടത്തി തുടങ്ങി. ശേഷം ആയമ്പാടി കോ
വിലകത്ത് തമ്പുരാട്ടിയായിരിക്കുന്ന അമ്മയെ വാഴ്ച
കഴിച്ചു. ൫ കൂറു വാഴ്ചയും ൫ കോയിലകവും ചമെച്ചു,
പരദേവതമാരെയും കുടിവെച്ചു. അവ്വണ്ണം തന്നെ ഇ
ടവാഴ്ചക്കൂറ്റിലേക്ക് "൫ കൂറു വാഴ്ചയായി നടത്തി കൊ
ള്ളു" എന്നു വാളും പുടവയും കൊടുത്തു "തണ്ടും പ
ള്ളിച്ചാനെയും പെണ്ടികളേയും മുന്നിത്തളിയും ചി
രുത വിളിയും അകമ്പടി സ്ഥാനവും ചെയ്തു കൊ
ള്ളൂ" എന്നു കല്പിച്ചു കൊടുത്തിരിക്കുന്നു കുന്നിന്നു കോ
നാതിരി.
൨. കോഴിക്കോട്ട് നഗരം കെട്ടിയതു.
അതിന്റെ ശേഷം കോഴിക്കോട്ട് വേളാപുറത്തു
കോട്ടയും പണിതീൎത്തു, അറയും തുറയും അടക്കി, ആ
ലവട്ടവും വെഞ്ചാമരവും വീശിപ്പൂതും ചെയ്തു. [കിഴ [ 89 ] ക്കെ സമുദ്രതീരത്തിങ്കൽ ഇരുന്നൊരു ചെട്ടി, കപ്പൽ
കയറി മക്കത്തേക്ക് ഓടി, കച്ചവടം ചെയ്തു, വളരെ
പൊന്നും കൊണ്ട്, കപ്പൽ പിടിപ്പതല്ലാതെ കയറ്റു
ക കൊണ്ടു കപ്പൽ മുങ്ങുമാറായി, കോഴിക്കോട് തുറ
ക്ക് നേരെ വന്നതിന്റെ ശേഷം കരെക്കണച്ചു, ഒരു
പെട്ടിയിൽ പൊന്നെടുത്തു കൊണ്ടു താമൂരി തിരുമു
മ്പിൽ തിരുമുല്ക്കാഴ്ച വെച്ചു. വൃത്താന്തം ഉണൎത്തിപ്പൂ
തുഞ്ചെയ്തു. അതു കേട്ട രാജാവ്: നീ തന്നെ പൊന്നു
ഇവിടെ സൂക്ഷിച്ചു കൊൾവൂ എന്നരുളിച്ചെയ്തുവാറെ,
ആ ചെട്ടി താമൂതിരി കോയിലകത്തു ഒരു കരിങ്കല്ല്
പണിചെയ്തുവാറെ, സമ്മാനങ്ങൾ വളരെ കൊടുത്തു,
അറയും കൈയേറ്റു, കപ്പൽ പിടിപ്പതുകണ്ടു നിൎത്തി,
ശേഷം പൊന്നുകൾ ഒക്കയും കൊണ്ടുവന്നു തിരുമു
മ്പിൽ വെച്ചു സംഖ്യയും ബോധിപ്പിച്ച്, നല്ലൊരു
പൊഴുതിൽ ആ ധനം കല്ലറയിൽ വെച്ചടച്ചു, യാത്ര
ഉണൎത്തിച്ചു. കപ്പൽ കയറി പോകയും ചെയ്തു. അ
ങ്ങിനെ കാലം സ്വല്പം ചെന്നവാറെ, അവൻ സൂ
ക്ഷിച്ച ദ്രവ്യം കൊണ്ടുപോവന്തക്കവണ്ണം വന്നു തി
രുമുല്ക്കാഴ്ച വെച്ച് അവസ്ഥ ഉണൎത്തിച്ചശേഷം,
കല്ലറ തുറന്നു വെച്ച ദ്രവ്യം എടുത്തു തിരുമുമ്പിൽ
കാൺകേ സംഖ്യ ബോധിപ്പിച്ചു രണ്ടാക്കി പകുത്തു ഓ
രേടം രാജാവിന്നും ഒരേടം തനിക്കും എന്നു പറഞ്ഞ
പ്പോൾ, "നിന്റെ ദ്രവ്യം നീ തന്നെ കൊണ്ടുപോയി
കൊൾക" എന്നരുളിച്ചെയ്തതു കേട്ടാറെ: "ഇത്ര നേരു
ള്ള രാജാവും സ്വരൂപവും ഉണ്ടായീല" എന്നവന്നു
ബോധിച്ചു, "ഈ തുറയിൽനിന്നു കച്ചോടം ചെയ്‌വാ
ന്തക്കവണ്ണം എനിക്ക് ഏകി തരികയും വേണം എന്നു [ 90 ] മങ്ങാട്ടച്ചനോട് കേൾപ്പിച്ചപ്പോൾ അപ്രകാരം
ഉണൎത്തിച്ചു തിരുമനസ്സിൽ ബോധിച്ച്; അങ്ങിനെ
തന്നെ എന്നു രാജാവും അരുളിച്ചെയ്തു. പിന്നെ തക്ഷ
ന്മാരെ വരുത്തി, കടപ്പുറത്തു നഗരം കെട്ടുവാൻ, കോ
വിലകത്തു നിന്നു മറി തീൎത്തു, നൂൽ പിടിച്ചു അളന്നു,
സ്ഥാനം നോക്കി കുറ്റി തറച്ചു, നല്ലൊരു പൊഴുതി
ൽ കല്ലിട്ട് കെട്ടി, തൂൺനാട്ടി തെരു കെട്ടുകയും ചെ
യ്തു. ചെട്ടി അവിടെ ഇരുന്നു ദാനധൎമ്മങ്ങളെ ചെയ്തു
ഓട്ടവൊഴുക്കവും കച്ചോടങ്ങളും തുടങ്ങി; അംബരേശ
ൻ എന്നവന്നു പേർ. അവൻ കൊയിലകത്തു പണി
ചെയ്തതു അംബരേശൻ കെട്ട് എന്ന് ഇന്നും പറ
യുന്നു. നഗരം കെട്ടി തുടങ്ങിയ ഇടം ചെട്ടിത്തെരു.
പലരും തെരുകെട്ടി വാണിഭം തുടങ്ങി, തുറമറക്കാരും
മക്കത്തു കപ്പൽ വെപ്പിക്കയും ഓട്ടവൊഴുക്കവും കണ
ക്കെഴുത്തും വരവും ശിലവും വഴിയും പിഴയും കച്ചോ
ടലാഭങ്ങളും ഇതു പോലെ മറ്റൊരു നാടും നഗരവും
കോയ്മയും ലോകത്തില്ല എന്നു പലരും പറയുന്നു.
നഗരപ്പണിക്ക് ഊരാളികൾ പ്രധാനം. മുമ്പെ തൃ
ച്ചമ്മരത്തു ഭഗവാനു കാലി കെട്ടിക്കറന്നു പാലും നെ
യ്യും കൊടുത്തു; ഗോപാലന്മാർ എന്ന ഞായം. കോ
ലത്തിരി രാജാവ് അവരെ ദ്വേഷിക്കകൊണ്ട് അവി
ടെ ഇരിക്കരുതാഞ്ഞു, നാട്ടിൽനിന്നു വാങ്ങിപ്പോന്നു,
പറപ്പു കോയിൽ അകത്തു വന്നു രാജാവെ കണ്ടിരു
ന്നു ദിവസവൃത്തികഴിപ്പാൻ ഓരോ പ്രവൃത്തികൾ തു
ടങ്ങി ഇരിക്കും കാലത്തു, കോഴിക്കോട്ടു നഗരപ്പണി തു
ടങ്ങി; അന്നു കടപ്പുറത്തു ചുള്ളിക്കാടു വെട്ടി കോരു
വാൻ ഇവരെ വരുത്തി. ഇങ്ങനെ നീളെ നടന്നു [ 91 ] പണി എടുക്കും കാലത്തു കുന്നലകോനാതിരിയുടെ നി
യോഗത്താൽ മങ്ങാട്ടച്ചൻ അവരെക്കൊണ്ടു, തളിയി
ൽ ഊരാളരായിരുന്ന ൬0 നമ്പിമാരെ വെട്ടിക്കൊല്ലി
ച്ചു വലിച്ചു നീക്കിക്കളയിച്ചു. അതിന്നു അവരുടെ ജ
ന്മവും തറവാടും തളിയിൽ ഊരായ്മയും അവൎക്കു കൊടു
ക്കയും ചെയ്തു. രാജാവ് പതിനായിരത്തിൽ കൂലിച്ചേ
കവും നടത്തി ഇരിക്കുന്നു.]
൩. വള്ളുവകോനോതിരിയെ ജയിച്ചതു.
കൊല്ക്കുന്നത്തു ശിവാങ്ങൾ (ശിവയോഗികൾ ശി
വമയൻ) എന്ന സന്യാസിയുടെ അരുളപ്പാടാൽ തളി
യിൽ കൎമ്മദാനങ്ങൾ ചെയ്തു, ബ്രാഹ്മണരുടെ അനു
ഗ്രഹത്തോടും കൂടി തളിയും സങ്കേതവും രക്ഷിച്ചു, മക്ക
ത്ത് കപ്പൽ വെപ്പിച്ചു, —തിരുനാവായി മണല്പുറത്ത്
നിന്ന് മഹാ മഖവേല രക്ഷിച്ചു നടത്തുവാൻ കല്പിച്ച
(ആറങ്ങോട്ടു സ്വരൂപത്തെ വെട്ടി ജയിച്ചു നെടിയി
രിപ്പിൽ സ്വരൂപം അടക്കി നടത്തി) വള്ളുവക്കോനാ
തിരി രാജാവിനെ നീക്കം ചെയ്തു, നേരും ന്യായവും
നടത്തി, ൧൭ നാടും അടക്കി, ൧൮ കോട്ടപ്പടിയും അ
ടുപ്പിച്ചു, അങ്ങിനെ ഇരിക്കുന്നു നെടുവിരിപ്പിൽ സ്വ
രൂപം.
[മസ്ക്കിയത്ത ദ്വീപിങ്കൽ ഇരുവർ പുത്രന്മാർ ജ
നിച്ചുണ്ടായി (ഒരു ബാവെയ്ക്ക് പിറന്നവർ). ഇടഞ്ഞ
പ്പോഴെ അവരുടെ ബാവ മൂത്തവനോട് പറഞ്ഞു :
"നിങ്ങൾ തമ്മിൽ മത്സരിച്ചു മറ്റെയവൻ നിന്നെ
വധിക്കും; എൻറെ ശേഷത്തിങ്കൽ; അതുകൊണ്ട് നി [ 92 ] ങ്ങൾ ഇരുവരും ഇവിടെ ഇരിക്കേണ്ടാ. നീ വല്ല ദ്വീ
പാന്തരത്തിങ്കൽ പോയി, നിന്റേടം കഴിക്കേ അത്ര
നിണക്ക് നല്ലതു. അതിന്നു നിണക്ക് പൊറുപ്പാൻ മാ
ത്രം പൊന്നു തരുന്നുണ്ടു എന്നു പറഞ്ഞു, ഒരു കപ്പ
ലിൽ പിടിപ്പതു ദ്രവ്യം കൊടുത്തു അവനെ അയച്ചു.
അവൻ അനേകം രാജ്യങ്ങളിൽ ചെന്നു, അവിടവിടെ
വാഴും രാജാക്കന്മാരെ കണ്ടു, തിരുമുല്ക്കാഴ്ച വെച്ചാൻ.
അതോ എന്തെല്ലാം കാഴ്ചവെച്ച് : അച്ചാറു പൂചി
പെട്ടിയിൽ പൊന്നും വെച്ചടച്ചു, അച്ചാറെന്നു പറ
ഞ്ഞ് വെക്കും. അങ്ങിനെ വെപ്പാൻ കാരണം: അവ
രവരുടെ നേരും നേരുകേടും തിരിച്ചറിഞ്ഞ് വിശ്വ
സിപ്പാനായിട്ട് (നേരുള്ളിടത്ത് തനിക്കിരിപ്പാൻ) അ
വരവരെ പരീക്ഷിപ്പാൻ തന്നെ ഇങ്ങിനെ വെച്ചു ക
ണ്ടതു. രാജാക്കൾ ആരും അതിന്റെ നേർ പറഞ്ഞി
ല്ല. പിന്നെ പൂന്തുറക്കോനെ കണ്ടു വെച്ചവാറെ, പറ
ഞ്ഞു: ഇതാ ഇതു നിന്നോടു പകൎന്നു പോയി; ഇത
ച്ചാറല്ല, സ്വർണ്ണം (ആകുന്നു) "എന്നു പറഞ്ഞവാറെ
വിശ്വസിപ്പാൻ നന്നു" എന്നവന്നു ബോധിക്കയും
ചെയ്തു. ഇങ്ങിനെ കോഴിക്കോട്ട് കോയ (കൊശ)
വന്ന പ്രകാരം. —ഒരു നാൾ വില്വമംഗലത്തു ശിവാ
ങ്ങൾ (ശിവമയന്മാർ) വടക്ക് നിന്നു രാമേശ്വരത്തി
ന്നാമാറ് എഴുന്നെള്ളുമ്പോൾ, കോഴിക്കോട്ട് തളിയിൽ
പൂന്തുറക്കോൻ തന്റെ വൎത്തമാനം കേൾപ്പിച്ച നേരം
ശിവാങ്ങൾ അരുളിച്ചെയ്തു, "ഈ സ്ഥലത്തിന്നും ഈ
സ്വരൂപത്തിന്നും വരുന്നോർ അനൎത്ഥം പോവാനാ
യ്ക്കൊണ്ട് ദാനധൎമ്മാദികളും ഈശ്വരസേവകളും ചെ
യ്യിപ്പിക്കയും വേണം"; എന്നാറെ, "അതോ എങ്ങി [ 93 ] നെ" എന്നും "എന്തെല്ലാം വേണ്ടുവത്" എന്നും ഉ
ണൎത്തിച്ച വാറെ, ശിവാങ്ങൾ അരുളിച്ചെയ്തു: "ദാന
മാകുന്നതു ഈ ക്ഷേത്രത്തിങ്കൽ ആണ്ടൊന്നിന്നു തുലാ
മാസത്തിൽ രേവതി തുടങ്ങി ൭ ദിവസം എത്തിയ ജന
ത്തിന്നു (സദ്യ) ഭക്ഷണവും കൊടുത്തു, നൂറ്റൊന്നു
സ്മാൎത്തന്മാൎക്ക് ൧0൧ പണം കെട്ടി ദാനം ചെയ്തു,
തുലാഭാരം, ഹിരണ്യഗർഭം, മഹാമൃത്യുഞ്ജയം, പറക്കും
കൂത്തു, കൂടിയാട്ടം, ഭാരതം വായിപ്പിക്ക എന്നിങ്ങിനെ
രാജാക്കന്മാൎക്കായിട്ടുള്ള ക്രിയകളും വലുതായ ഗണപ
തി ഹോമവും ഭഗവതി സേവയും ഇവ ഒക്കയും കഴി
പ്പിച്ചു. താന്താൻ പരിപാലിക്കേണ്ടുന്നതും ഇങ്ങും
അടക്കിയതും കുതം ഇല്ലാഞ്ഞ കൂടം വീഴുന്നതും അട
ക്കി രക്ഷിച്ചു. അവിടവിടെ പൂജാനിവേദ്യാദികളും
വഴിപോലെ കഴിപ്പിച്ചു കൊണ്ടാൽ ഈ സ്വരൂപം
വൎദ്ധിക്കും എന്നരുളിച്ചെയ്തു. അപ്പോൾ, അങ്ങോട്ടു
ണൎത്തിച്ചു, അതിന്നു ദ്രവ്യം ഇല്ല" എന്ന കേട്ടവാറെ:
അതിന്നേതും വേണ്ടതില്ല, കടം വാങ്ങി ചെയ്തുകൊ
ള്ളുമ്പോൾ നിനയാത്ത ( നേരം) മുതൽ തനിക്കുണ്ടാ
യ്‌വരും; പിന്നെ കണക്ക് എഴുതി ചിലവിട്ടു കൊൾക.
നിത്യദാനവും, വയറു വഴികയും, സ്വൎണ്ണലേപനവും
ചെയ്തിരിക്ക, എന്നാൽ ശ്രീ നിൽക്കും. ശ്രീമദംഏറി
വരികിൽ ശ്രീ വിളിപ്പിക്കാം "മുന്നിൽ തളിപ്പിക്കാം എ
ച്ചിൽ പാത്രത്തിൽ" എന്നിങ്ങനെ സ്വരൂപമൎയ്യാദ
കളും കല്പിച്ചു, അനുഗ്രഹിച്ചു മഹാസന്ന്യാസി, —അ
ക്കാലം വിശ്വാസത്തോട് അങ്ങിനെ ചെയ്തു തുടങ്ങി.
അന്നീവന്നവൻ (ചോനകൻ) വളരെ പൊന്നും കൊ
ടുത്തു ഈ സ്വരൂപത്തിങ്കൽ വിശ്വാസത്തോട് വീ [ 94 ] ടെടുത്തു. അവിടെ ഇരിക്കും കാലം കൎക്കടകവ്യാഴം കും
ഭമാസത്തിൽ ഉണ്ടല്ലോ മഹാമകം; അന്നാൾ
തിരുനാവായി പെരാറ്റിൽ തീൎത്ഥം ; അവിടെ ഈ കേ
രളത്തിങ്കൽ ചൊവരക്കൂറ്റിലുള്ള രാജാക്കന്മാൎക്ക് നില
പാടും സ്ഥാനമാനങ്ങളുമുണ്ടല്ലൊ. അതിനെ കാ
ണ്മാൻ കോയ പുറപ്പെട്ടു രാജാവിനെ കേൾപിച്ചു, മഹാ
മകവും കണ്ടു വരികയും ചെയ്തു. "എങ്ങിനെ" എ
ന്നവാറേ, "ഈ മഹാമകത്തിന്നു ദിവ്യതീൎത്ഥം ഒഴുകുക
എന്നിയേ മറ്റെന്തെല്ലാം അലങ്കാരം ഉള്ളു" എന്ന
രുളിചെയ്തവാറെ: "അവിടെ ഉള്ള അലങ്കാരാദികൾ
ഒക്കവെ അറിയിച്ചു എന്നല്ല; ഈ സ്ഥലങ്ങൾ ഒക്ക
വെ നമ്മുടെ സ്വരൂപത്തിങ്കൽ അത്രെ വിധി ആകു
ന്നത്" എന്നുണർത്തിച്ചവാറെ അരുളിചെയ്തു മഹാ
രാജാവ്. "അതിന്നു നമ്മാൽ കൎത്തവ്യമില്ല" എന്നു
കേട്ടവാറെ, പറഞ്ഞു; "ഈ സ്ഥാനം ഇങ്ങു വേണം
എന്നുവരികിൽ അടിയേൻ പിടിച്ചടക്കി തരുന്നുണ്ടു"
എന്നു കേട്ടുവാറെ പൂന്തുറക്കോൻ: "എങ്കിൽ നിന്നെ
വലത്തു ഭാഗത്ത് നിൎത്തീടുന്നുണ്ട് എന്നു കേട്ടപ്പോൾ,
അവൻ കടലിലൂടെയും മറ്റുള്ളവർ കരയൂടെയും തെ
ക്കോട്ടെക്ക് പട കൂടി ജയിച്ചു ഓരോരോ നാടും നഗര
ങ്ങളും ഗ്രാമങ്ങളും ക്ഷേത്രങ്ങളും അടക്കിക്കൊണ്ടു,
വ്യാഴവട്ടം തികയും പോഴേക്ക തിരുനാവായിൽ എ
ത്തി ഇരിക്കുന്നു (ആ സ്ഥാനങ്ങളും അടക്കി). അവന
ന്നു മികവിനാലെ കമ്പവെടിയും കല്പലയും (കപ്പ
ലോട്ടവും? തീൎത്തു, പണ്ടാരും കണ്ടിട്ടില്ലാത്ത വിശേ
ഷം എന്നേക്കും കുറവു വരാതെ ഇരിപ്പാൻ മുതലും
വെച്ചു, "അങ്ങു കോഴിക്കോട്ട് കോയ" എന്നു പേരും [ 95 ] വിളിച്ചു, അനേകം സ്ഥാനങ്ങളും കൊടുത്തു, പല ഭാ
ഗത്തു നിൎത്തുകയും ചെയ്തു. അതുപോലെ പ്രതിയോ
ഗി ഇല്ല എന്നു ശംഖും കുടയും പിടിച്ചു ശാന്തസ്വാ
മിയെ അരികെ നിൎത്തിക്കുന്നു. —അന്നു ചോവരക്കൂറ്റി
ൽ ഉള്ള സ്ഥാനം പന്നിയൂർകൂറ്റിലെ അടങ്ങി ഇരിക്കു
ന്നു. ആ പരിഭവത്തിന്നു അന്ന് തുടങ്ങി, തിരുമാനം
കുന്നത്ത് ഭഗവതിയുടെ ആജ്ഞയാലെ ഇന്നും (അങ്ക
പ്പോരുണ്ടായി) മരിക്കുന്നു ആൎങ്ങോട്ടൂർ (ആറങ്ങോട്ടു)
സ്വരൂപത്തിലുള്ള ചേകവർ എന്നറിക. അന്നു പ
ത്തു കുറയ ൪൦൦ തണ്ടും, ൧൨൦൦ (നെടിയ) കുട
യും കൊടുത്തിട്ടുണ്ടു; ആൎങ്ങോട്ടൂർ സ്വരൂപത്തിലേ മേ
ല്ക്കോയ്മ വിട്ടു, നേടിയിരിപ്പു സ്വരൂപത്തിലേക്കടങ്ങി
ഇരിക്കുന്നു. അന്നു തുടങ്ങി അവൎക്ക് രാത്തെണ്ടലും മ
റ്റേയവൎക്ക് പകൽ തെണ്ടലും ആയ്‌വന്നു — ഓരോരോ
നാടും നഗരവും പിടിച്ചടക്കിത്തുടങ്ങി. അന്നീ സ്വരൂ
പത്തിങ്കൽ ഏല്ക്കും മാറ്റാനില്ലാതെ ആയി].
വെള്ളപ്പനാട്ടുകരേ പ്രവൃത്തിക്കായ്ക്കൊണ്ട് തറ
ക്കൽ ഇട്ടുണ്ണിരാമവാരി ചുന്നക്കാടു തലചെണ്ണോരായി
വാളും പുടവയും കൊടുത്തു. ൧൦൦൦ നായൎക്ക് യജമാന
നായിട്ടു, പിന്നെ ചുള്ളിയിൽ ശങ്കരനമ്പിയെന്നൊരു
തിരുവുളകാൎയ്യക്കാരൻ വള്ളുവകോനാതിരിപ്പാട്ടിലേ
നാടു മലപ്പുറം മുക്കാതം പിടിച്ചടക്കി. അതു കൊ
ണ്ടു ആ സ്ഥാനത്തേക്ക് അവനായ്ക്കൊണ്ട് കണ്ണും മു
കവും തിരിയും കൊടുത്തിരിക്കുന്നു; അതുകൊണ്ടു "മ
ലപ്പുറത്ത് പാറനമ്പി" എന്നു പറവാൻ കാരണം. [ 96 ] ൨. കോഴിക്കോട്ടു മഹത്വം
(മലയാളത്തിൽ കുന്നലക്കോനാതിരി രാജാവ് മ
ഹാരാജാവ് എന്നു സിദ്ധാന്തം). അന്നു തുടങ്ങി തെ
ക്ക് വേണാടടികളും വടക്ക് കോലത്തിരിരാജാവും ഇ
വർ ഒഴികെ ഉള്ള രാജാക്കന്മാരോട് അന്നന്നു ചെന്നു
ഏല്ക്കും എടവപാതി കഴിവോളം. എടവപാതി ക
ഴിഞ്ഞാൽ പേരൻപിലാക്കീഴ് കൂടി കൊട്ടിൽ കുറിച്ചു
ലോകൎക്ക് ശിലവിന്നും കൊടുത്തു, അച്ചനും ഇളയതും
മുന്നടന്നു, പടകൂടുമ്പോൾ ചോവരക്കൂറ്റിൽ എഴുതി
യയച്ചേ ഏല്ക്കും. മങ്ങാട്ടച്ചനു ചതിപ്പടയില്ല എ
ന്നതിന്റെ കാരണം "കൂടിനിന്നു പോകിലും താഴ്ച
ആകിലും കാണാം" എന്നറിയിക്കും; നേരുകൊണ്ടു ജ
യിച്ചു വൎദ്ധിച്ചിരിക്കുന്നു നെടിയിരിപ്പുസ്വരൂപം എ
ന്നറിക.
[പരദേശങ്ങളിലുള്ള രാജാക്കന്മാർ:– പുന്നാടൻ,
മയിസൂരാൻ, മയിലോമ്പൻ, (— മ്പട്ടൻ), ചടക്കരൻ, മു
കിളൻ, മൂക്കുപറിയൻ, ഇക്കേറിയാൻ, മുളുക്കി, അമ്മാ
ശി, കൊങ്ങൻ, പാണ്ടിയൻ, പാലേറിയാൻ, സേതുപ
തി, കാശി രാജാവു, പാൎശാവു, ചോഴരാജാവു, പലി
ച്ചെയൻ, പരിന്തിരീസ്സു ഇങ്കിരീസ്സ് പറുങ്കി, ലന്താ,
ദ്വീപാഴി, പുതുക്കരാജാവാദിയായുള്ളവരും പടയും പ
ണ്ടു കടലൂടെയും കരയൂടെയും വന്ന് എതിൎക്കും. ഈ
ഭൂമി അടക്കുവാൻ; അവരെയും മടക്കി, മാറ്റാർ ഒരുത്ത
രും നേരെ നില്ലാതെയായി. — ഈ ഭൂമിയിങ്കൽ ൧൮
വൈഷ്ണവങ്ങളും ൯൬ നഗരങ്ങളും തികവായുണ്ടല്ലൊ.
അതിൽ കേളി മികച്ചതു കോഴിക്കോടു; ഒരു കാലം
താഴ്ചയും ഇല്ല, ഒരു കാലം അനൎത്ഥവുമില്ല. അതിന്റെ [ 97 ] കാരണം: ചെമ്മങ്ങാട്ട് ഔവ്വായി (ചെങ്ങൊട്ട് അവ
യൻ) എന്ന ഒരു ചോനകൻ ശ്രീഭഗവതിയെ സേ
വിച്ചു, അവനുമായി തമ്മിൽ സമയം ചെയ്തു: "പിറ്റേ
നാൾ രാവിലെ കാന്തപറമ്പിൽ ആകട്ടെ എന്ന് പ
റഞ്ഞു, അവിടെ കണ്ടില്ലയാകിൽ, ഉച്ചതിരിഞ്ഞാൽ
നഗരത്തിൽ ആകട്ടെ എന്നു പറഞ്ഞ്, പിന്നെ അവി
ടെ കണ്ടില്ല എന്നു വരികിൽ, മൂവന്തിനേരം മുക്കാ
ടിയിലാകട്ടെ എന്നു പറഞ്ഞു, അവിടെ കണ്ടില്ലാ എ
ന്നുവരികിൽ, എന്നെ കാണ്മോളം ഈ മൂന്നു സ്ഥാന
ത്തും പാൎപ്പു " എന്നു പറഞ്ഞു സമയം ചെയ്തു. അവ
നന്നു മരിച്ചു കളകയും ചെയ്തു. അതു കൊണ്ടു ഭഗ
വതിക്ക് അവിടെ നിന്നു ഒരു കാലം വാങ്ങിപ്പോയി
കൂടുക ഇല്ല." (അന്നു തുടങ്ങി വീരാടപുരം പോലെ വേ
ണ്ട പദാൎഥങ്ങൾ ഈ പുരത്തിങ്കൽ ഉണ്ടായ്‌വന്നു, അ
നേകം വസ്തുക്കൾ വന്നു നിറഞ്ഞു തുടങ്ങി, പുരുഷാര
വും നിറഞ്ഞു തുടങ്ങി). എത്രയും തേജസ്സോടും കൂടിയ
ഭഗവതിയെ ചോനകൻ കാണ്മാനുള്ള സംഗതി:
"ബൌദ്ധന്മാൎക്കത്രേ നെഞ്ഞിന്നുറപ്പുള്ളൂ" എന്നിട്ട് ഈ
ശ്വരൻ തന്നെ ഇപ്രകാരം കല്പിച്ചതു.]
ശേഷം താമൂരിപ്പാട്ടുന്നു തീപ്പെട്ടാൽ തിരുവന്തളി
കഴിവോളം ആ സ്ഥാനത്തേക്ക് മങ്ങാട്ടച്ചൻ ഉടയ
തായി. തിരുവന്തളി കഴിഞ്ഞാൽ വഴിമൂപ്പിൽ രാജാ
ക്കന്മാരെ പട്ടം കെട്ടിപ്പാൻ തക്കവണ്ണം ഊരിന്നും ഗ്രാ
മത്തിന്നും മറ്റും പല പ്രഭുക്കന്മാരും എത്തി, തിരുവ
ളയനാട്ടമ്മയെ എഴുന്നെള്ളിച്ചു, "ബ്രഹ്മൻ വിഷ്ണു മ
ഹേശ്വരൻ" എന്നു കല്പിച്ചു, പൊൻ വിളക്കും നിറ
പറയും വെച്ചു, നിലമണിഞ്ഞു വിതാനിച്ചു, പള്ളി [ 98 ] മാറടി എഴുന്നെള്ളിച്ചു, ചേരമാൻ വാളും പിടിച്ചു,
സിംഹാസനത്തിന്മേൽ വെള്ളയും കരിമ്പടവും വിരി
ച്ചു, വീരചങ്ങലയും ധരിച്ചു, തിരുമുടിപ്പട്ടം കെട്ടി, അഴ
ലൂർ (അയലൂർ) ശാൎക്കര രണ്ടു വഴിയിൽ മൂവാറു (൧൮)
സംഘവും കൂടി എത്തി, "ചേരമാന്നാടു ൧൬0 വഴി
നാട്ടിലും കോയ്മസ്ഥാനം നടത്തി, പശുബ്രാഹ്മണ
രെയും ദേവന്മാരെയും രക്ഷിച്ചു, പെണ്ണും പിള്ളയും
ആനന്ദിപ്പിച്ചു വഴിപിഴ തീൎത്തു; മഹാരാജാവായിരു
ന്നു വാഴുക" എന്നു കല്പിച്ചു, — ബ്രാഹ്മണരും വെട്ടത്തു
കോവിലും, തിനയഞ്ചേരി ഇളയതും, ആഴുവാഞ്ചേരി
തമ്പ്രാക്കളും കൂടി തിരുമുടി പഴയരി ചാൎത്തി, ധൎമ്മഗു
ണത്തു പണിക്കർ ഉടവാൾ അണച്ചു, പണ്ഡാരഭൂ
മുഖത്തിരുന്നരുളി, ൫000 നായർ പ്രഭുകൎത്താവു തൊ
ഴുതു ചേകിച്ചു, പിന്നെ ൧oooത്തിന്റെ ചേകവും
കഴിഞ്ഞു, നല്ല നേരം കൊണ്ടു കോഴിക്കോട്ടേക്ക് എ
ഴുന്നെള്ളുമ്പോൾ ൧൮ വാദ്യവും അടിപ്പിച്ചു. മുത്തുകകു
ടയും (വെങ്കൊറ്റക്കുട) രത്നത്തഴയും പിടിപ്പിച്ചു. പ
ള്ളിത്തണ്ടിന്മേൽ ഇരുന്നള്ളി, വെള്ളി കാളാഞ്ചിയും
പൊന്നിൻ കാളാഞ്ചിയും പിടിപ്പിച്ചു, പൊന്നും വെ
ള്ളിയും കെട്ടിയ പലിശക്കാരെ കൊണ്ട് അകമ്പടി ത
ട്ടും തട്ടിച്ചു നടവെടി വെപ്പിച്ചു കൈത്തോക്കിൻ പു
രുഷാരത്തോടും കൂടി പന്നിയങ്കര എഴുന്നെള്ളി, ദുൎഗ്ഗാ
ദേവി തൃക്കൺ പാൎത്തു, ൫ooo പ്രഭുകൎത്താവും കോഴി
ക്കോട്ട് തലച്ചെണ്ണോരും, കോശയും കാതിയാരും ത
ണ്ടിന്മേൽ അകമ്പടി നടന്നു, ൧ooooത്തിൽ മുപ്പത്ത്
രണ്ടിലുള്ളവർ കച്ചയും തലയിൽ കെട്ടുംകെട്ടി, ൧oooo
ലോകരും കൂടി കല്ലായ്ക്കൽ ചെന്നു "മുമ്പിൽ മാ [ 99 ] റ്റാൻ" എന്നു കല്പിച്ചു, മൂന്നാം ചുവട്ടിൽ കളിച്ചു,
വഴക്കം ചെയ്തു അകമ്പടി നടന്നു, പൂവാട വിരിച്ചു,
കാൽനട എഴുന്നെള്ളി ആയമ്പാടി കോവിലകം
പൂക്കു, അമ്മ വന്ദിച്ചു തിരുമുടി പഴയരി ചാൎത്തി, അ
നുഗ്രഹവും കൊണ്ടി തളിയിൽ ഭഗവാനെ തൃക്കൺ
പാൎത്തു, തിരുവളയനാട്ടും പരക്കലും എഴുന്നെള്ളി, ഓ
ശവെടിയും വെപ്പിച്ചു പേരൻപിലാക്കീഴ് ൧0000ത്തി
ന്റെ കൂട്ടം വിരുന്നുസ്ഥാനവും മാനവും മേനിയും
പറഞ്ഞു പഴമയും പറഞ്ഞു, (സ്വരൂപത്തിലെ പട്ടോ
ലെക്കും പഴനടെക്കും പഴയ മുനിമാർ വചനത്തി
ന്നും മറിവും പിഴയും വരാതെ കണ്ടു) അനുവാദം
കൊടുപ്പിച്ചു, ശിലവിന്നും (നാളും കോളും അതിന്നും
പണയം പിടിപ്പാൻ അറയും തുറയും) കല്പിച്ചു. പു
രുഷാരപ്പാടും മുമ്പിൽ കല്പിച്ച ഈശ്വര സേവകളും
കഴിപ്പിച്ചു. ഭട്ടത്തിരിമാൎക്ക് കിഴി വെച്ചു നമസ്കരിച്ചു അ
നുഗ്രഹവും വാങ്ങി നാടും നഗരവും തുറയും കച്ചോട
വും തെളിയിപ്പിച്ചു വേളാത്ത പെണ്ണിനെ വേൾപി
ച്ചു, ഉപനയിക്കാത്ത ഉണ്ണിയെ ഉപനയിപ്പിച്ചു, ക്ഷേ
ത്രങ്ങളും കാവുകളും ഓട്ടുപൊളി തീൎത്തു. കലശം കഴി
പ്പിച്ചു മുതലും വെച്ചു ആളെയും കല്പിച്ചു, ബ്രാഹ്മ
ണൎക്ക് കൎമ്മം കഴിപ്പാൻ മുതലില്ലാത്തവൎക്ക് മുതലും
ദാനം ചെയ്തു, നാടുകളെ വഴിപോലെ രക്ഷിപ്പാൻ
അവിടവിടെ ആളുകളെയും കല്പിച്ചു മുതലും വെച്ചു.
മങ്ങാട്ടച്ചൻ, ഇളയതു പണിക്കരും തിരുവുള്ള കാൎയ്യ
ക്കാരും കൂടി സ്വരൂപകാൎയ്യം വിചാരിച്ചിരിക്കും കാ
ലം മഹാമകം വന്നണഞ്ഞു, മഹാമകവേല കഴിപ്പാ
നായികൊണ്ടു തിരുനാവായ്ക്കെഴുന്നെള്ളി ഇരിക്കുന്നു. [ 100 ] മഹാ രാജാവായിരിക്കുന്ന കന്നലകോനാതിരി. —പി
ന്നെ ൪ കാൎയ്യക്കാർ എന്നു പറയുന്നതിൽ: മുമ്പിൽ
എഴുത്തച്ചനായ മങ്ങാട്ടച്ചൻ; പിന്നെ നാടുവാഴിയെ
വാഴിപ്പാൻ ദേശവാഴിയാക്കി കല്പിച്ചിട്ടുള്ള തിനയ
ഞ്ചേരി ഇളയതു; ധൎമ്മഗുണത്തുപണിക്കർ ഉടവാൾ
അണച്ചു. തിരുമേനി വിയൎപ്പിച്ചു ഴിവാനയ്ക്കൊണ്ട് രാ
ജായ്മസ്ഥാനവും സമ്പ്രദായവും കല്പിച്ചു, സ്വരൂപ
കാൎയ്യക്കാരനായി; ശേഷം പാറനമ്പിയെ പള്ളിയറ
പ്രവൃത്തിക്കായ്ക്കൊണ്ടു വെച്ചു അറ പലകയും കിഴിയും
കൊടുത്തിരിക്കുന്നു.
൩. പറങ്കി വന്നിട്ട് കുറുമ്പിയാതിരി ബന്ധുവായതു.
അങ്ങിനെ ഇരിക്കുമ്പോൾ പറങ്കി വന്നണങ്ങി
കോഴിക്കോട്ട് കോട്ടയിട്ടുറപ്പിച്ചു കച്ചോടം ചെയ്തിരി
ക്കും കാലം, (പാണ്ടിപ്പരദേശിയായ ഒരു വട്ടത്തൊ
പ്പിക്കാരൻ അറയിൽ കുറിയൻ എന്നൊരു കപ്പിത്താ
ൻ അവനോട് യുദ്ധം ചെയ്തു) കോഴിക്കോട്ട് പിടിച്ച
ടക്കി, കരപ്പറ്റിൽ ചില നാശങ്ങളും തുടങ്ങി. അന്നു
തിനയെഞ്ചരി ഇളയതു ഒഴികെ ഉള്ളവർ തെക്കോട്ടേ
ക്ക് പടെക്ക് പോയിരുന്നു. ആ അവസരത്തിങ്കൽ
അടക്കികൊണ്ടു, അവൻ അന്നു കുറുമ്പിയാതിരി
സ്വരൂപത്തിങ്കലേക്ക് എഴുതി അയച്ചു അവരെ വരു
ത്തി (വേട്ടക്കരുമകൻ നിയോഗത്താൽ) അവനെ വെ
ട്ടി ഒഴിപ്പിച്ചു (നീക്കി) കോട്ടപിടിച്ചു കൊടുത്തിരിക്കു
ന്നു. അന്നു വളരെ മുതലും, പണ്ടവും, ചരക്കും, കാള
ന്തോക്കും, കിട്ടി എന്നു കേട്ടിരിക്കുന്നു. കിട്ടിയ മുതല്ക്കും [ 101 ] ചരിക്കിന്നും, അറ്റമില്ല എന്നു പറയുന്നു. വേട്ടക്കരു
മകന്റെ വിലാസം കാൺകകൊണ്ടു അന്നു തുടങ്ങി
ഈ സ്വരൂപത്തിൻറെ പരദേവതയാക്കി കുടിവെച്ചു.
കോഴിക്കാവിലും വിലാത്തിക്കുളങ്ങരയും കോവിലക
ത്തും തളിയിലും തിരുവളയനാടും മറ്റും അനേകം
കാവൽപാടുകളിലും കുടിയിരുന്നു, തിരുവളയാട്ടമ്മ എ
ന്നും വേട്ടക്കരുമകൻ എന്നും, ൨ പരദേവതമാർ, അ
ക്കാലം കുറുമ്പിയാതിരിയെ ബന്ധുസ്വരൂപമാക്കി ത
ലക്കുളത്തൂർ മതിലകത്തു കുന്നലകോനാതിരിയും കുറു
മ്പയാതിരിയും കൂടി കാഴ്ച കഴിച്ചു "മാമാങ്ങവേല ക
ഴിഞ്ഞു വരുവോളം പ്രജകൾ പരവശപ്പെട്ടപോകാ
തെ, രക്ഷിച്ചു കൊള്ളേണം" എന്നുറപ്പിച്ചു, ചില
സ്ഥാനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പകൎന്നു വെച്ചു.
കുറുമ്പിയാതിരി സ്വരൂപത്തിങ്കൽ: ൩0000 നായ
രും (൪)൬ എടവകയും ൨൨ കാരണവരും, വാല
ശ്ശേരി കോട്ടയിൽ വേട്ടക്കരുമകനും കുറുമ്പ്രനാട്ടു സ്വരൂ
പവും, ൩൨ കുറുപ്പന്മാരും, ൪ നാല്പാടിമാരും, ചെ
മ്പറ നെടുമ്പറ ൨ ഇല്ലം വാഴുന്നോലും (—ന്നവരും),
തുയ്യാട്ടു മേല്ക്കുളശ്ശേരി ൨ താവഴി(യിൽ) രാജാക്കന്മാ
രും, —കല്ലാറ, പെരിങ്കുഴിമുറ്റം, വീയ്യൂർ, വെങ്ങളക്കൽ
നെല്ലൂളി, നിലഞ്ചേരി, ആട്ടുങ്കുടി, അമയമങ്ങലം, കൂ
ക്കൊളം, കൊണ്മിയത്തൂർ, മറ്റു പുളിയൻ നമ്പിയാ
രും —ഇങ്ങിനെ കവിയടക്കം.
൪ ഏടവകയും മറ്റും ഉണ്ടാവാൻ കാരണം: —
ദേവജന്മം ജനിച്ചുള്ളവർ ൩0000 നായരെ ചേരമാൻ
പെരുമാൾ കുറുമ്പിയാതിരിയുടെ ചേകവരാക്കി കുറു
മ്പ്രനാട്ടു കൊണ്ടുവെക്കയല്ലേ ചെയ്തതു. ശേഷം ൬൪ [ 102 ] ഗ്രാമത്തിലുള്ളവർ പോലനാടു വാങ്ങേണം എന്നു മു
മ്പിനാൽ കുറുമ്പിയാതിരിയോടു കല്പിച്ചു. അനന്തരം
കുന്നലകോനാതിരിക്ക് കൊടുക്കേണം എന്നു കല്പിച്ചു,
യോഗത്തിന്നു ൪ നായന്മാരെ കൽപ്പിച്ചയക്കയും ചെ
യ്തു. അവർ ചെന്നു അവസ്ഥ പറഞ്ഞു കുറുമ്പിയാ
തിരിയെ തടുത്തു പാൎത്തതിന്റെ ശേഷം അവരെ ത
ന്റെ വിധേയന്മാരാക്കി, അവൎക്ക് ൪ എടവകയും ക
ല്പിച്ചു കൊടുത്തു, കോയ്മ സ്ഥാനവും കൊടുത്തു; ഒന്നു
പയൎമ്മല എടവക (പൈയർമല മുക്കാതം വഴിനാ
ടും, ൫00 നായരും മുന്നില്ലം വാഴുന്നവരും (—ന്നോ
ലും) പയ്യർ മലസ്വരൂപവും, ൬0 തറയും, ൫ മനയും,
൫ കുളവും) പിന്നെ ഉള്ളൂർ എടവക പിന്നെ നി ടി
യനാട്ട് എടവക, പിന്നെ പുഴവായിടവക — എ
ന്നിങ്ങനെ അവർ അങ്ങുചെല്ലാഞ്ഞതിന്റെ ശേ
ഷം, നാലെട്ടു ൬൨ആളെ കല്പിച്ചയച്ചു. അവരും
ചെന്നു കറുമ്പിയാതിരിയെ തടുത്തു പാൎത്തതിന്റെ
ശേഷം,അവൎക്കും ഓരോ സ്ഥാനവും വസ്തുവും കൊടു
ത്തു. (൩൨ തറവാട്ടുകാരാക്കി). അവരും അങ്ങു ചെ
ല്ലാഞ്ഞതിന്റെ ശേഷം ൧൨00 ആളെ (നാശം ചെ
യ്തു) മരിപ്പാന്തക്കവണ്ണം കല്പിച്ചു യോഗത്തിങ്കന്നു; അ
വരെയും വിധേയമാക്കി അവൎക്ക് "൧൨00 തറയിൽ
നായർ വാഴ്ചയായിരുന്നുകൊള്ളു" എന്നു കല്പിച്ചു കൊ
ടുത്തു, കുറുമ്പിയാതിരി, "ഇനി എന്തുവേണ്ടു" എ
ന്ന് വിചാരിച്ചു പ്രഭാകരക്കൂറ്റിൽ കിഴിനിയാരെ (കൂ
ഴിനിയാരെ) ബ്രാഹ്മണയോഗേന കല്പിച്ചയക്കയും
ചെയ്തു. അവരും ചെന്നു പാൎത്തു നീരാട്ടുകളി മുട്ടി
ച്ചതിന്റെ ശേഷം, "മുപ്പത്താറു കാതത്തിലും മറു [ 103 ] സംഘം വേണ്ടാ; നിങ്ങൾ അടക്കി ക്കൊണ്ടു ഇങ്ങ് ര
ക്ഷയായിരിക്കേണം" എന്നു കല്പിച്ചു നിൎത്തുകയും
ചെയ്തു. അതുകൊണ്ടു "കുറുമ്പ്രനാട്ടു മറുസംഘമില്ല"
എന്നു പറയുന്നു.
അവൎക്ക് വേട്ടക്കരുമകൻ പരദേവതയായി വ
ന്ന കാരണം പൂന്തുറക്കൊൻ പോലനാടടക്കം ചെ
യ്തതിന്റെ ശേഷം കുറുമ്പനാടടക്കം ചെയ്‌വാനായി
ക്കൊണ്ട് യുദ്ധം ചെയ്തിരിക്കും കാലം നേടിയിരിപ്പോ
ടാവതില്ല എന്നു കല്പിച്ചു, തളിപ്പറമ്പത്തു ചെന്നു,
ഭഗവാനെ ഭജിച്ചിരുന്നു. അന്നു കുറുമ്പിയാതിരിക്കു ഭ
ഗവാന്റെ ദൎശനമുണ്ടായി "രാജാവ് ഇനി ഒട്ടും വൈ
കാതെ പോകവേണ്ടും, നിടിയിരിപ്പോട് തടുത്തു നി
ല്പാന്തക്കവണ്ണം ഇങ്ങുന്നു ഒരു ആളെ വരികയും ചെ
യ്യും. ആളെ മുന്നിൎത്തിനടത്തികൊണ്ടാൽ മാറ്റാനെ
നൃത്തി നാടും സ്വരൂപവും കാത്തുരക്ഷിച്ചുകൊള്ളും"
എന്ന ദൎശനം കാട്ടി അയക്കയും ചെയ്തു. ഇങ്ങു വന്നു
തിരുമൂപ്പു കിട്ടി വാഴ്ച കഴിഞ്ഞു (വലം വെച്ചു) അരി
അളപ്പാന്തുടങ്ങുമ്പോൾ, ചേകവനായി ചെന്നു മടി
പിടിച്ചു അരിവാങ്ങി കാരാകോറെ നായരെ കൈ
പിടിച്ചു മുമ്മൊഴി ചൊല്ലിച്ചു, വാലച്ചേരിക്കോട്ടയിൽ
കുടിയിരിക്കുന്ന നാടും സ്വരൂപവും കാത്തുരക്ഷിച്ചു,
മഹാലോകൎക്ക് വരുന്ന അല്ലലും മഹാവ്യാധിയും ഒഴി
ച്ചു സംഘത്തെ പരിപാലിച്ചു വഴിപോക്കൎക്ക് അ
ന്നദാനവും ചെയ്തിരിക്കുന്ന ഒരു വേട്ടക്കരുമകൻ
എന്നറിക.
പുഴവായിടവക:മുക്കാതം വഴിനാടും ൩000
നായരും മതിലാഞ്ചേരി സ്വരൂപത്തിൽ ൧0 അമ്മോ [ 104 ] ന്മാരും, ൪൨ ഇല്ലത്തിൽ മൂത്തോൽ എഴുവരും, ചാ
ത്തിമംഗലത്തപ്പനും, മൂവ്വന്തിക്കാളിയും, അറയിൽ
ഭഗവതിയും, (ഇരഞ്ഞൊൻ, വെള്ളുവശ്ശേരി, ൨ ഇല്ലം
വാഴുങ്കത്താൎക്കന്മാരും) തെക്കിടം വടക്കിടം ൨ താവഴി
യിൽ കൎത്താക്കന്മാരും (പൂന്തുറയിൽ അമ്മവാഴ്ചയും അ
ടിപരത്തിഇടവും) —ഇങ്ങിനെ ഉള്ള പുഴവായിൽനി
ന്നു ചാലയിൽ ഭഗവതിക്ക് വിളക്കിന്നും ചിലവിന്നും
മുതൽ വരേണ്ടുന്നതു, വരായ്ക്ക കൊണ്ടു "വിളക്കും ചി
ലവും മുട്ടി പാൎത്തിരിക്കുന്നു" എന്നു കല്പിച്ചു, കോയ്മ
യിൽ നിന്നു ആളെ അയച്ചു. (പുഴവായിടവകയിൽ
മേൽകോയ്മ ചൊല്ലി ഇടഞ്ഞപ്പോൾ) വിലക്കി നാശം
ചെയ്തവാറെ ചെന്നു മുടക്കി അവരെ വെട്ടിക്കൊന്നു.
അന്നു എരുമത്തടത്തിൽ ഉണിത്തിരിയും ഏതാനും
ചേകവരും "നാടടക്കി യോഗ്യം വേണം" എന്നിട്ട്
അവർ മദിച്ചു കൂടി. അന്നു ൧൮ എടപ്പാട്ടിലും യോ
ഗ്യായോഗ്യം കഴിച്ചു. അനന്തരം വടക്കും തലക്കാർ എത്തി
പുരപ്പുല്ലിട്ടു, (കാണ) കേൾക്കാകുന്നേടത്തോളം ചുട്ടു.
അതു ഹേതുവായിട്ടുണ്ടായിരിക്കുന്നു; കണ്ടൻപാലത്തു
കണ്ടിയിൽ പട (പുഴവായിൽ). അന്നു ഇടവകയിൽ
ലോകരും കൎത്താക്കന്മാരും ഒരുമിച്ചു നിരൂപിച്ചു ൧0000
ത്തെ കണ്ടു ചേൎന്നിരിക്കുന്നു. അന്നു പേരൻപിലാക്കന്നു
കൈപിടിച്ചു കൂട ഇരുത്തി, (അതുകൊണ്ടു ൧0000
ത്തിൽ മുവ്വായിരമാകുന്നു), ആ ൩000 വടക്കമ്പുറത്തേ
ലോകരും തങ്ങൾക്ക് വിധേയമാക്കി, കിഴക്കമ്പുറത്ത്
ലോകരും മുവ്വായിരത്തിന്റെ പക്ഷം തിരിഞ്ഞു പോർ
നിലത്തേക്കു ബന്ധുവായിരിക്കുന്നു. അതുകൊണ്ടു ക
ണ്ടമ്പാലത്തു കണ്ടിയിൽ പടെക്ക് ൨ പക്ഷവുംനിന്നു [ 105 ] വേല ചെയ്യുന്നു. ൧0000ത്തിലുള്ള ലോകർ എന്നറിക.
(അങ്ങിനെ തന്നെ ഓരോരു നാടു പിടിച്ചവാറെ, ഇങ്ങ
മൎന്നു, അതു കൊണ്ടു ൩000 ഉണ്ടായി.)
താമരച്ചേരിരാജാവു എന്ന് പറവാൻ കാര
ണം: പുഴവായിടവകയും കറുമ്പിയാതിരിയും കൂടി ഇ
ടഞ്ഞു പല നാശങ്ങളും വന്നതിന്റെ ശേഷം പുഴവാ
യി കമ്മന്മാരും ൩000 നായരും മൂത്തോൽ എഴുവരും
മറ്റും കൂടി ഒരുമിച്ചു കുതിരവട്ടത്ത് ഇല്ലത്തെക്കണ്ടു,
കോട്ടയകത്ത് രാജാവായ പുറവഴിയാകോവിലെ
കൂട്ടികൊണ്ടുവന്നു, താമരശ്ശേരി ഇടമരം എന്ന രണ്ടി
ല്ലത്ത് നമ്പൂതിരിമാർ തങ്ങടെ ദേശം കൊടുത്തു, രാ
ജാവിന്നു താമരശ്ശേരി രാജാവായി അരി ഇട്ടു വാഴ്ച കഴി
ച്ചു. ൫00 നായൎക്ക് അരിയളന്നു ചേകവരായി കോട്ടയിൽ
ഭഗവതിയും കണ്ണിക്കരുമകനും ഇവരെ നാട്ടുപരദേ
വതമാരായി കുടിവെച്ചു, പുഴവായ്ക്ക് രക്ഷയായി ഇ
ങ്ങോട്ടും, താമരശ്ശേരിക്കു രക്ഷയായി അങ്ങോട്ടും, ത
മ്മിൽ ഏകീകരിച്ചു സ്ഥാനങ്ങളും കല്പിച്ചു, ൧000
ത്തിൽ ചിലൎക്കും ഐയ്യായിരം പ്രഭുകൎത്താവിന്നും ച
ങ്ങാതവും കല്പിച്ചു, രക്ഷയായിട്ടിരിക്കുന്നു.
പിന്നെ പയ്യനാടു: ൬ കാതം നാടും, ൪ കൂട്ടം
(വെള്ളിയിന്നൂർകൂട്ടം, തച്ചോളി കൂട്ടം, വീയ്യൂർകൂട്ടം, മൂട്ടാ
ടികൂട്ടം; ഇങ്ങിനെ ൪ കൂട്ടായ്മക്കാർ), ൩ കുറുമ്പടി, (അ
കമ്പടിയും) ൮000 (൩0000) നായരും കുറുമ്പർനാടാ
കുന്നതു. ഇപ്പോൾ പൂന്തുറക്കൊൻ കടക്കൽ വേലയു
ള്ളവർ (അവരും പേരമ്പിലാക്കീഴ്വരി ഒപ്പിച്ചു നിഴലി
ൽ പലിശ കമിഴ്ത്തി ഇരിക്കുന്നു). കോരപ്പുഴ കടന്നു തുറശ്ശേ
രിക്ക് ഇപ്പുറത്തേ നാട്ടുകോയ്മസ്ഥാനവും ളോകരും [ 106 ] കുറുമ്പിയാതിരി കൊടുത്തിരിക്കുന്ന നെടിയിരിപ്പിൽ
സ്വരൂപത്തിങ്കലേക്ക് — പെൺവാഴ്ചയിൽ (പെൺ
വഴിയിൽ) കൊടുത്തു കിട്ടി അടങ്ങിയ നാടും ലോകരും
എന്നു പറയുന്നു.
൪. മറ്റേ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ.
൧. പിന്നെ ഏറനാടും പെരിമ്പടപ്പും തമ്മിൽ
പണ്ടു പടയുണ്ടല്ലോ. എന്നാൽ പെരിമ്പടപ്പു സ്വ
രൂപത്തിൽ ചേകവരായിട്ടു വളരെ ആൾ ഉണ്ട്. (൫൨
കാതം, ൧൮ മാടമ്പികൾ, ൪൨ കാൎയ്യക്കാരും —അതിൽ
ബാല്യത്തച്ചൻ മുമ്പൻ).
പറവൂർ എന്ന കോവിലും മാടത്തിങ്കൽ കോവി
ലും കൊച്ചിയിൽ മൂത്ത കോവിലും, കൊച്ചിയിൽ ഇ
ളയ കോവിലും, അങ്ങിനെ ഇരിക്കും കാലത്ത് കൊ
ച്ചിയിൽ നടുമുറ്റത്ത് ഒരു ചെറു നാരകം ഉണ്ടു; നാ
രങ്ങ കാച്ച് മൂത്താൽ ഇളയതാവഴിയും ആളുകളും കൂ
ടിവന്നു പറിച്ചു കൊണ്ട് പോയ്ക്കളയും. അക്കാലം
രേവതി പട്ടദാനം കഴിഞ്ഞ ഒരു ഭട്ടത്തിരി അവിടേ
ക്കു എഴുന്നെള്ളി, രേവതി പട്ടദാനത്തിന്റെ ഊട്ടും
സംഭാരവും ചോദിച്ചു: മൂത്ത താവഴിയിന്നു ഊട്ടും സം
ഭാരങ്ങളും പറഞ്ഞു നാരങ്ങക്കറിയുടെ യോഗങ്ങളും
കേൾപിച്ചു "ഈ ചെറുനാരങ്ങ മൂപ്പിച്ചു എനിക്കു തരേ
ണം" എന്നരുളിച്ചെയ്തു ഭട്ടത്തിരി. നാരങ്ങമൂത്താൽ
ഇളയതാവഴിയും ആളുകളും കൂട വന്നു പറിച്ചു പോയി
കളയും അതിന്നൊരുപദേശം ഉണ്ടെന്നരുളിച്ചെ
യ്തു ഭട്ടത്തിരി, "താമൂതിരിയുടെ ആളെ പാൎപ്പിച്ചാൽ നാ
രങ്ങ മൂത്തു കിട്ടും. "എന്നാൽ ഓരാളെ കൂട പാൎപ്പിച്ചു [ 107 ] പോകേണം" എന്നരുളിച്ചെയ്തു മൂത്തതാവഴിയിന്നു.
എന്നാറെ തന്റെ വാല്യക്കാരനെ കൂടി നൃത്തി. "വെ
ട്ടിക്കൊന്നുപോയാൽ ചോദ്യം എന്ത്" എന്നു അവൻ
ചോദിച്ചു. "വെട്ടിക്കൊന്നു പോയാൽ താമൂതിരിയെ
കൊണ്ടു കൊച്ചിക്കോട്ടയുടെ ഓടു ചവിട്ടിച്ചേക്കുന്നു
ണ്ടു എന്നു ഭട്ടത്തിരി അരുളിച്ചെയ്തു അവനെ പാൎപ്പി
ച്ചു എഴുന്നെള്ളി. എന്നാറെ നാരങ്ങ മൂക്കുകയും ചെ
യ്തു. ഇളയ താവഴിയും ആളുകളും വന്നു നാരങ്ങ പറി
പ്പാന്തുടങ്ങിയപ്പോൾ "നാരങ്ങ പറിക്കരുത്" എന്ന
വൻ പറഞ്ഞു അതു കേളാതെ നാരങ്ങ പറിച്ചു തു
ടങ്ങി, എന്നാറെ നൊമ്പടെ തമ്പുരാന്റെ തൃക്കാലാ
ണ ഇട്ടു. ആണ കേളാതെ നാരങ്ങ പറിച്ചു; എന്നാ
റെ, പറിച്ചവന്റെ കൈയും വെട്ടി അവനെയും കൊ
ന്നു. അതു കേട്ട ഭട്ടത്തിരി കൊച്ചിയിൽ എഴുന്നെള്ളി ൩
ഓട് എടുത്തു തന്നുടെ ഇല്ലത്തെ വന്നു വീരാളിപ്പട്ടിൽ
പൊതിഞ്ഞു താമൂതിരികോവിലകത്ത് എഴുന്നെള്ളി
നൊമ്പടെ തമ്പുരാൻ തിരുമുൽകാഴ്ച വെച്ചു "ഇത്
എന്ത്" എന്ന് അരുളിച്ചെയ്തു തമ്പുരാൻ "ബ്രാഹ്മ
ണൎക്ക് സത്യം പറകയാവു. അസത്യം പറയരുത്. താ
മൂതിരിയുടെ ആളെ കൊച്ചിക്കോട്ടയിന്നു കൊച്ചിയിൽ
ഇളയവതാഴിയും ആളുകളും കൂടി വെട്ടിക്കൊന്നു. അ
തിന്നു കൊച്ചിക്കോട്ടയുടെ ഓടാകുന്നിതു; തൃക്കാലടി
എടുത്തു ചവിട്ടിക്കളകേ വേണ്ടു" എന്നു ഭട്ടത്തിരി ഉ
ണൎത്തിച്ചു നൊമ്പടെ തമ്പുരാൻ തൃക്കൺ ചുവന്നു
തിരുമേനി വിയൎത്തു തിരുവിൽ ചിറക്കലേക്കു എഴുന്നെ
ള്ളി, ൩0000ത്തിനും ൧0000ത്തിന്നും പയ്യനാട്ടു ലോക
ൎക്കും തിരുവെഴുത്ത് എഴുതി വരുത്തി ലോകൎക്കു ചില [ 108 ] വിന്നും വെച്ചു, അച്ചനും ഇളയതും ഉണ്ടയും മരു
ന്നു കെട്ടിച്ചു, കൊച്ചിക്കോട്ടെക്കു നേരെ കൂട്ടി കോട്ട
യും തച്ചു തകൎത്തു പോന്നിരിക്കുന്നു എന്നു മുമ്പിലു
ള്ളവർ പറഞ്ഞു കേട്ടിരിക്കുന്നു.
൨ തെക്ക് വേണാട്ടടികളോടു കൂടി ജയിച്ചു
കപ്പം വാങ്ങി ചേൎത്തിരിക്കും കാലം എന്നെക്കും മാറിവ
രാതെ ഇരിപ്പാൻ കാഴ്ചയായി മഹാമകത്തിന്നു ഒരു
കൊടിയും കൊടുത്തു വിട്ടു; ആ കൊടി വേണാട്ടിൻ
കൊടി എന്നു പറയുന്നു ഞായം. പിന്നെ ചെങ്ങന്നി
യൂർ മതിലകത്തുള്ളിൽ കൊയ്മയും കൊടുത്തു; ആ
സ്ഥാനത്തേക്ക് തിരുമനച്ചേരി നമ്പൂതിരിപ്പാട്ടിന്നു
മാനുഷ്യമായി ഇന്നും നടക്കുന്നു.
[വേണാടടികളുടെ കൂലിച്ചേകക്കാരിൽ ഒരുത്തൻ
കന്നേറ്റിക്കടവിൽനിന്നു ഒരു ബ്രാഹ്മണനെ കുളിയും
ഊക്കയും മുടക്കി (മുട്ടിച്ചു) തടുത്തു പാൎപ്പിച്ചിരിക്കുന്നു.
അന്നു മൂന്നാം കൂറായ (പാടായ) തമ്പുരാൻ യഥാ
യോഗം അവിടെക്കെഴുന്നെള്ളി, അവനെയും വെട്ടി
ക്കൊന്നു ബ്രാഹ്മണന്റെ കുളിയും ഊക്കയും കഴിപ്പി
ച്ചു എഴുന്നെള്ളി ഇരിക്കുന്നു. അതിന്നു വേണാടടികൾ
പരിഭവിച്ചു പുരുഷാരത്തെ കല്പിച്ചു "ചേറ്റുവാ
യിൽ തെക്കോട്ട് നൊമ്പടെ തമ്പുരാന്റെ മേൽകോ
യ്മ സ്ഥാനം നടക്കരുത്" എന്നു കല്പിച്ചു അക്കാലം
നൊമ്പടെ തമ്പുരാൻ തിരുവുള്ളത്തിൽ ഏറി യോ
ഗം തികെച്ചു ചേറ്റുവായി കടന്നു, കാഞ്ഞൂർപുഴ ക
ടന്നു വേപ്പിയൂടെ കൊച്ചി അഴി കടന്നു, കൊച്ചിയിൽ
കൂട പുറപ്പെട്ടു, (ചിരങ്ങനാട്ടു കരപ്പുരത്തു കൂടി) പയ
റ്റുക്കാട്ടുപാലം (എറ്റുകൊട്ടപ്പാലം) കടന്നു (ആ [ 109 ] ലപ്പുഴെക്ക് പുറപ്പെട്ടു), തൃക്കുന്നത്തുപുഴെക്ക് കൂടി
കാൎത്തികപ്പള്ളി കടന്നു ഉടയനാട്ടുകരക്ക് (ഓടു) എഴു
ന്നെള്ളുമ്പോൾ —വേണാടടികളും വന്നു നൊമ്പടേത്
തൃക്കാൽക്കൽ അഭയം ചൊല്ലി (ചെയ്തു), നൊമ്പടേത്
അഴിഞ്ഞ അൎത്ഥവും വടക്കോട്ട് തിരിച്ചു വെച്ചു, കാ
ളം തോക്കും പിഴപോക്കുവാനായിട്ട് ആനയും ഇരുത്തി.
അന്നു ദിഗ്ജയം കൊണ്ടു. വീരമദ്ദളം അടിപ്പിച്ച് ആ
നക്കഴുത്തിൽ ഏറി വടക്കോട്ട് എഴുന്നെള്ളി തിരുവന
ന്തപുരത്തു ഭഗവാനു വായിത്തരം (വൈചിത്ര്യം — ഉ
ത്തരം) കെട്ടിയ ദേശങ്ങളും കല്പിച്ചു മഹാരാജാവു
കുന്നലക്കോനാതിരി എന്നു കേട്ടിരിക്കുന്നു. (കൊല്ലം
൮0൨ കുംഭഞായറു ൩o തിയതി ബുധനാഴ്ച തൃക്കാവിൽ
കോവിലകത്ത് നിന്നു തിരുമുടിപ്പട്ടം കെട്ടി തിരുനാടു
വാണു ൪000 പ്രഭുക്കന്മാരും ചേകിച്ചു].
൩. [ശേഷം കോലത്തിരിയോട് കൂടി ജയിപ്പാൻ
പട കൂടിയപ്പോൾ, നൊമ്പടെ തമ്പുരാന്റെ തിരുനെറ്റി
ക്ക് നേരെ ൩൫൨000 പ്രഭു കോലത്തിരിയും കല്പി
ച്ചിട്ടില്ല; അക്കാലം പെരിഞ്ചല്ലൂർ ഗ്രാമക്കാരെ മു
ന്നിൎത്തി തളിപ്പറമ്പത്ത് മതിലകത്തു കോലത്തിരി
കോയ്മയും കല്പിച്ചു കൊടുത്തു മഹാരാജാവു; അവി
ടെ ഇന്നും പന്നിയൂർ കൂറായി നടക്കുന്നു. തളിപ്പറമ്പ
ത്തപ്പൻ എന്നു പെരുന്തൃക്കോലപ്പന്നു (വെന്തൃ—)
വഴക്കം ചെയ്തു, അവന്റെ അംശം നടത്തി സ്ഥാന
ങ്ങളും കല്പിച്ചു കുന്നല കോനാതിരി].
(കോലത്തിരി തമ്പുരാൻ വളൎഭട്ടത്തു കോട്ടയിൽ മു
പ്പത്തൈവർ പരദേവതമാരെ പരിപാലിച്ചു,൫0000
നായരെയും തല തികച്ചു ഒരു കോല്ക്കടക്കി അവരെ [ 110 ] കൊണ്ടു ഒരൊരൊ വകഭേദങ്ങളും തിരിച്ചു, അകത്തു
ചാൎന്നവർക്കും പുറത്തു ചാൎന്നവർക്കും അടുക്കും ആചാര
വും ഒരു പോലെ കല്പിച്ചു. തെക്കുംകൂറ്റിൽ മുരിക്ക
ഞ്ചേരിക്കാരിഷത്തിന്നു മുമ്പെന്നല്ലൊ കല്പിച്ചതു; മു
ണ്ടയോടൻകാരിഷത്തിന്നു പിമ്പെന്നും കല്പിച്ചു, ൪
ഇല്ലത്തിലും: ചെങ്ങൂനി, മുരിക്കഞ്ചേരി അകത്തു (അ
തിൽ ചെങ്ങൂനിക്ക് പിമ്പു), ചോമടവൻ, മുണ്ടയോ
ടൻ പുറത്ത് (അതിൽ ചോമടവന്നു പിമ്പു). ഇന്നാൽ
ഇല്ലത്തിന്നും കൂടി ഓരാചാരം തെക്കുംകൂറ്റിൽ കാരി
ഷം എന്നും അതിൽ ചെങ്ങൂനിക്കും മുരിക്കഞ്ചേരിക്കും
മുമ്പും കൈയും എന്നും ചൊമടവന്നും മുണ്ടയോട
ന്നും പിമ്പും കല്പനയും എന്നും കല്പിച്ചു). —മാടായി
ക്കോട്ടയിൽ ശിക്ഷാരക്ഷ നടത്തുവാൻ വടക്കും കൂറ്റി
ൽ കാരിഷവും, അതിന്നു ചേണിച്ചേരിക്ക് വായും
കൈയും മുമ്പും കല്പനയും അവകാശവും, മാവില
ഇല്ലത്തിന്നും കൂട ഓരാചാരവും കല്പിച്ചു കൊടുത്തു.
തെക്കുന്നു വരുന്ന മാററാനെ തടുപ്പാനായിട്ടു കുന്നി
വാകക്കോയിലകത്തു ഇരയ വൎമ്മനെ തെക്കിളങ്കൂറു
തമ്പുരാൻ എന്നു കല്പിച്ചു, മുക്കാതം നാടും കൊടു
ത്തു. കാഞ്ഞിരോട്ടഴിസമീപത്തു വിജയങ്കൊല്ലത്തു
കോട്ടയിൽ കേളവൎമ്മനെ വടക്കിളങ്കൂറു തമ്പുരാൻ എ
ന്നു കല്പിച്ചു, കുടയനാടും ഐയർപരദേവതമാരെയും
കൊടുത്തു, ഇരുവരും രണ്ട് എതിൎത്തലയും രക്ഷി
ച്ചു വന്നതിന്റെ ശേഷം, കരുവള്ളൂർകോവിലകത്തു
രാമവൎമ്മനെ നാലാം കൂൎത്തമ്പുരാൻ എന്നു കല്പിച്ചു
സമീപത്തിരുത്തുകയും ചെയ്തു. ഏഴിമലയുടെ മുക
ളിൽനിന്നു എഴുന്നെള്ളിയ തമ്പുരാട്ടിയെ ഏഴോത്ത [ 111 ] കോയിലകത്തിരുത്തി വസ്തുവും വേറെ തിരിച്ചു കൊ
ടുത്തു താൻ കരിപ്പത്തു കോയിലകത്ത് എഴുന്നെള്ളു
കയും ചെയ്തു. —അനന്തരം ൧൮ ദ്വീപും അടക്കുവാന്ത
ക്കവണ്ണം ഒരു ചോനകനെ കല്പിച്ചു, ദ്വീപിങ്കൽ ഒരു
പട്ടവും കെട്ടി, ദ്വീപുരാജാവെന്നു കല്പിച്ചു. ൧൮
ദ്വീപടക്കി ൧൮ooo പണം കാലത്താൽ വളൎഭട്ടത്ത്
കോട്ടയിൽ ഒപ്പിപ്പാന്തക്കവണ്ണം കല്പിച്ചയക്കയും ചെ
യ്തു ഉദയവൎമ്മൻ എന്ന കോലത്തിരി തമ്പുരാൻ.
[നെടിയിരിപ്പുസ്വരൂപത്തിങ്കൽനിന്നു ഒരു രാജ
സ്ത്രീയെ കണ്ടു മോഹിച്ചു, ആരും ഗ്രഹിയാതെ രാത്രി
യിൽ കൊണ്ടുപോയി കോലത്തിരി തമ്പുരാൻ ഭാൎയ്യ
യായി വെച്ചുകൊണ്ടിരുന്നു. "ആ സ്ത്രീയെ അങ്ങോ
ട്ട് തന്നെ അയച്ചുകളയാം എന്നുവെച്ചാൽ നെടി
യിരിപ്പു തമ്പുരാക്കന്മാർ സമ്മതിക്കുക ഇല്ല" എന്നു
വെച്ചു മക്കസ്ഥാനത്തിന്നു നീലേശ്വരം മുക്കാതം
നാടും ൩000 നായരെയും കല്പിച്ചു കൊടുത്തു. ആയ
തത്രെ നീലേശ്വര രാജവംശം ആകുന്നതു. ഇന്നും നീ
ലേശ്വരത്തു രാജാക്കന്മാരും നെടിയിരിപ്പു രാജാക്കന്മാ
രും തമ്മിൽ ചത്താലും പെറ്റാലും പുല ഉണ്ടു.]
൭. ശേഷം കേരളാവസ്ഥ (ചുരുക്കി പറയുന്നു.)
ചേരമാന്നാട്ടിൽ ൧൭ നാടും ൧൮ രാജാക്കന്മാരും
ഉണ്ടു : കോലത്തിരി, വേണാടു, പെരിമ്പടപ്പു, ഏറനാ
ടു ഇങ്ങനെ നാലു സ്വരൂപം (ബൌദ്ധൻമാർ വന്നു
ബലവീൎയ്യം നടത്തി കൎമ്മഭൂമി ക്ഷയിച്ചു പോകാതെ
ഇരിപ്പാൻ, വേണാട്ടക്കരേ തൃപ്പാസ്വരൂപത്തിങ്കൽ [ 112 ] ഐശ്വൎയ്യവും, പെരിമ്പടപ്പിൽ യാഗാദി കൎമ്മവും,
നെടിയിരിപ്പിൽ വാൾ പൂജയും, കോലസ്വരൂപത്തി
ങ്കൽ കീഴിൽ വാണ പെരുമാക്കൻമാരുടെ സേവയും
കല്പിച്ച പ്രകാരം ചെയ്താൽ ഗുണം കാണാം. [ചേരമാ
ന്നാട്ടിൽ മൂവർ രാജാക്കന്മാർ തിരുപട്ടം കെട്ടി തണ്ടിൽ
കയറി അരി ഇട്ടു വാണിരിക്കുന്നു; അതിൽ ഗജപതി
വേണാടടികൾ ൩൫0000 അശ്വപതി കോല
ത്തിരി ൩൫0000 നായർ, നരപതി നൊമ്പടെ തമ്പു
രാൻ മഹാരാജാവു, അകമ്പടി ജനം ൧0000 ചുരിക
കെട്ടി ചേകം എന്നു കേട്ടിരിക്കുന്നു.] (അതിൽ കോല
സ്വരൂപത്തിന്നു മുമ്പും കല്പനയും എന്നും ശേഷം
നാടും ഒക്കെയും കോലത്തിന്നു അവയവങ്ങൾ എന്നും
ചേരമാൻ പെരുമാളുടെ അരുളപ്പാടു.) രാജാക്കൻമാരിൽ
(എട്ടുവഴി) എണ്മർ സാമന്തർ. അഞ്ച് വകയിൽ കോ
വിൽ രാജാക്കൻമാർ (൫ വഴി "ക്ഷത്രിയർ: അയലൂർ, ശാ
ൎക്കര, പറപ്പൂർ, പടിഞ്ഞേറ്റെടം, മാടത്തിങ്കീഴ്). നാലു
(ആറു) വക വെള്ളാളർ ആകുന്നതു. പത്തു കുറയ നാ
ന്നൂറ് പ്രഭുക്കന്മാരും ഉണ്ടു. അവരുടെ രാജധാനികൾ
എടം, മടം, കോവിലകം, കോട്ട, കോട്ടാരം എന്നിങ്ങി
നെ അതത് പേരുമുണ്ടു.
മികച്ചനാടു പോലനാടു, പൊലനാട്ടഴിഞ്ഞ
മൎയ്യാദ ഇടനാട്ടിൽ നടത്തുന്നു. മുന്നാഴിപ്പാടു എല്ലാ
ടവും നടപ്പാകുന്നു; അതിന്നു ൧൮ ആചാരം ഉണ്ടു;
നടുവർകൂടുന്നേടം പല പ്രകാരം പറയുന്നു: പടക്കൂട്ടം,
നടുക്കൂട്ടം, നായാട്ടുകൂട്ടം, നിഴൽക്കൂട്ടം, (യോഗ്യക്കൂട്ടം) ഇ
ങ്ങിനെ ൪ കൂട്ടമുണ്ടു. കൊള്ളക്കൊടുക്ക മൎയ്യാദയും
കാണജന്മമൎയ്യാദയും ൪ പാടും ർ തോലും ആറു [ 113 ] നായാട്ടും നായാട്ടു പരദേവതമാരും എന്നിങ്ങിനെ ഉ
ള്ളവ വളരെ പറവാൻ ഉണ്ടു.
ഗോകൎണ്ണം കന്യാകുമാരിക്കിടയിൽ ൩ ക്ഷേത്ര
ങ്ങൾ കാലും തലയും വയറും ഉണ്ടല്ലൊ; അതിൽ
കാൽ പെരിഞ്ചെല്ലൂർ, തല ത്രിശ്ശിവപേരൂർ, വയറു തൃക്ക
ളയൂർ, പിന്നെ തിരുനാവായി, തൃപ്പങ്ങോട്ടു, തിരുവന
ന്തപുരം, തൃച്ചമ്രം, തിരുവില്വാമല, ഗുരുവായൂർ, തിരു
പഞ്ചക്കുളം, ആലത്തൂർ, മണ്ണൂർ, പോലൂർ, (പേരൂർ),
പന്നിയൂർ, പറവൂർ, (—പ്പൂർ), പെരുമനം, (—ണ്ണം),
തളിയിലും, തളിപ്പറമ്പു, കുഴിയൂർ, നെല്ലൂർ, ഐരാ
ണിക്കര, (തിരു—), മണ്ണൂർ, പെരുമണ്ണൂർ, പന്തലൂർ,
പന്നിയങ്കര, മരുതൂർ, മണ്ണിയൂർ, (കല്ലൂർ, തലക്കുള
ത്തൂർ, ചെളങ്ങൂർ, തൃക്കട—) തൃക്കാരിയൂർ, കാഞ്ഞി
രങ്ങാട്ടു, കരിങ്കട, കൊടീശ്വരം, (ഉടുപ്പു, ശങ്കരനാരാ
യണം, ഗോകൎണ്ണം). —പിന്നെ ഭദ്രകാളിവട്ടങ്ങൾ:
കുന്നത്തും, കൊടിക്കുന്നത്തും, പരക്കൽ, മഞ്ചേരി, വെ
ട്ടത്തും, കോട്ടയകത്തും, കൊടുങ്ങല്ലൂർ, കുറുങ്ങല്ലൂർ, ഇ
ന്തിയനൂർ, പോർകോട്ടച്ചേരി, മാടായി, ചിറക്കൽ,
നീലമ്പറ, നീലേശ്വരം, മടപ്പള്ളി, പുതുപട്ടണം, പു
ത്തൂർ, കുഴല്ക്കുന്നത്തു, ചെറുകുന്നത്തു, കടലുണ്ടി, തിരു
വളയാട്ട എന്നിങ്ങിനെ ഉള്ള കാവില്പാട്ടിൽ കേരള
ത്തിൽ വന്നു ഉലകിഴിഞ്ഞൊരു ഭഗവതിയും തമ്പുരാ
ട്ടിമാരും ദേവൻമാരും വാണരുളും കാലം കേരളത്തിൽ
വസിക്കും മാനുഷൎക്കു വരുന്ന അല്ലലും മഹാവ്യാധിയും
ഒഴിച്ചു രക്ഷിച്ചുവരുന്നു. —ഓരോ ബന്ധേന ശ്രീ മഹാ
ദേവങ്കൽനിന്നുണ്ടായ മൂൎത്തികൾ: അയ്യപ്പൻ, ഉച്ച
മഹാകാളൻ, (—മാളൻ), അന്തിമഹാകാളൻ, മുണ്ടി [ 114 ] യൻ, ബ്രഹ്മരാക്ഷസൻ, കരുവില്ലി, പൊട്ടൻ, ഭ്രാ
ന്തൻ, പുള്ളിപ്പുലിയൻ, കരുന്തിരുക്കണ്ടൻ, മലയുട
വൻ, ദണ്ഡൻ, കയറൻ, ഗുളികൻ, കുട്ടിച്ചാത്തൻ
(ശാസ്താവ്) ക്ഷേത്രപാലൻ, ചാമുണ്ഡി ഇങ്ങിനെ ഉ
ള്ള പരദേവതമാരും വനദേവതമാരും ഗണപന്മാരും
ഭൂമിയിൽ നിറയപ്പെട്ടിരിക്കുന്നു പരശുരാമക്ഷേത്രത്തിങ്ക
ൽ വസിക്കുകയും ചെയ്യുന്നു.
ഇങ്ങിനെ മഹാരാജാവാകുന്ന കുന്നലകോനാതിരി
൧0000, വള്ളുവകോനാതിരി ൧0000, പൊർളാതിരി
രാജാവ്, —കോലത്തിരിരാജാവ് ൩൫0000, കോട്ടയ
കത്തു പുറവഴിരാജാവു (൭൨000), വെട്ടത്തുമന്നൻ
(൫000), തിരുമലശ്ശേരി (൩000), പെരിമ്പടപ്പും, അയ
ലൂർ, ശാൎക്കര (ചെറുക്കര) പറപ്പൂർരാജാവു (൩000), പ
ടിഞ്ഞാറ്റിടം, മാടത്തിങ്കീഴ്, പേരോത്ത, നെടുങ്ങ
നാടു, തെക്കുംകൂറു, വടക്കുങ്കൂറു, കക്കാടും, പുന്നത്തൂരും
ആയിനിക്കൂറും, മണക്കുളത്തും, വെങ്ങനാടൂം, ഓണ
നാടും, അമ്പലപ്പുഴ, ചെമ്പകച്ചേരി, പെരളൊത്തു,
മുരിങ്ങനാടും, പൈയനാടും, കോട്ടൂർ, ഇരിക്കാലിക്കൽ,
കുതിരവട്ടത്തുനായരും, ഏറനാട്ടുമേനോൻ (൫000),
പുഴവായിമുതുക്കൂറു മാണകമ്മൾ, പൂക്കളയൂർനമ്പി
യാർ, നാലാങ്കൂറുടയനായർ, മൂന്നാം കൂറുടയനായർ,
അത്തിമണ്ണിലം, പറിച്ചത്തും പൊറ്റയും,
(പറച്ചാമ്പെറ്റ), കുറിച്ചിയാത്തും (—ട്ടും)പണ്ഡലനായർ,
കോഴിക്കോട്ടുകമ്മളും ചെരങ്ങാടു (ചെനങ്ങാടു) തല
ച്ചെണ്ണനായർ, എറനാട്ടുനായർ, ആലിപ്പറമ്പിൽ മേ
നോൻ, തിട്ടത്തിങ്കൽ അടിയോടി മുരിക്കഞ്ചേരിനാ
യർ, പെനായ്ക്കോട്ടതലചെണ്ണനായർ, എറനാട്ടുകര [ 115 ] എഴുമൂന്നും (മൂത്തോൽ?), പതിനൊന്നു താവഴിയിൽ
തിരുമുല്പാടന്മാരും, മങ്ങാട്ടച്ചൻ, തിനയഞ്ചേരി ഇള
യതു, തലയൂരിൽ മൂസ്സതു, കോഴിക്കോട്ടു കോശയും, അ
ഴിരാജാവാകുന്ന മമ്മാലിക്കടാവും — ഇങ്ങിനെ കോലം
തുടങ്ങി വേണാട്ടോടിടയിലുള്ള രാജാക്കന്മാരും ഇട
പ്രഭുക്കന്മാരും തങ്ങടെ തങ്ങടെ രാജധൎമാദികൾ രക്ഷി
ച്ചു പോന്നിരിക്കുന്നു. മറ്റും പലപല പരപ്പും പരമാ
ൎത്ഥവും പറവാൻ എത്രയും പണിയുണ്ടു (അത്രേ).
ഇവ ഒക്കയും കലിയുഗത്തിങ്കൽ അല്പബുദ്ധിക
ളായിരിക്കുന്ന മാനുഷൎക്ക് വഴിപോലെ ഗ്രഹിപ്പാന്ത
ക്ക വണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കേരളനാ
ടകം ഉപദേശമായി സംഗ്രഹിച്ചു, സാരന്മാർ അറി
ഞ്ഞുകൊൾകയും ചെയ്ക.
ALL RIGHTS RESERVED [ 116 ] ശുദ്ധപത്രം.
വായിക്കേണ്ടതു: 4, 6: (കുറയക്കാലം); 4,7 കീ: കാൎയ്യച്ചി
റ; 5, 9; അറുപത്തു നാലിന്നും; 12, 13.12 കീ: തണ്ണിരാമരേത്തു=ത
ണ്ഡുലം+അമരേത്തു; 30,10:കൂട്ടി; 35,1 കീ: (൩ ൩ ൩ ക്രിസ്താബ്ദം);
56,3 കീ: ബാലന്മാർ; 65,1 വരുത്തിക്ക്രടും; 65,5 വരുത്തിക്കൂട; 66,
4 അടക്കിക്കൊടുക്ക; 77,13 മേലേത്തലപ്പാൎക്കു; 77,14 തലപ്പാൎക്കും;
95:11 കീ: വേൾപ്പിച്ചു; 104, 3 വൈപ്പിയൂടെ; 106, 5 എതിൎത്തലയും?;
മലയാള
പുസ്തകങ്ങളുടെ പട്ടിക.
ഉ. | അ. | പൈ. | |
---|---|---|---|
മലയാളഭാഷാ നിഘണ്ടു കെട്ടിയതു | 15 | 0 | 0 |
മലയാള പഞ്ചാംഗം | 0 | 3 | 0 |
സംഖ്യാവിദ്യ | 0 | 3 | 0 |
ഇങ്ക്ലീഷ് മലയാള ഭാഷകളുടെ അകാരാദി | 2 | 0 | 0 |
മലയാള ഇങ്ക്ലീഷ് ഭാഷകളുടെ അകാരാദി | 2 | 0 | 0 |
ഭൂമിശാസ്ത്രം | 0 | 6 | 0 |
ഇങ്ക്ലീഷ് വ്യാകരണം | 0 | 3 | 6 |
മലയാള ഭാഷാവ്യാകരണം | 1 | 8 | 0 |
ഇന്ത്യാചരിത്രസാരാംശത്തിന്റെ കാലക്രമം | 0 | 3 | 0 |
കേരള പഴമ | 0 | 6 | 0 |
കേരള ഉല്പത്തി | 0 | 4 | 0 |
മദ്രാസസംസ്ഥാനം | 0 | 3 | 0 |
മലയാള രാജ്യം | 0 | 4 | 0 |
മലയാളരാജ്യത്തിന്റെ പടം | 1 | 0 | 0 |
പഞ്ചതന്ത്രം | 0 | 10 | 0 |
ആയിരം പഴഞ്ചൊൽ | 0 | 2 | 0 |
വലിയ പാഠാരംഭം | 0 | 2 | 0 |
മലയാള ഇങ്ക്ലീഷ ഭാഷാന്തരകാരി | 0 | 6 | 0 |