പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
 1. അൽ ഫാത്തിഹ
 2. അൽ ബഖറ
 3. ആലു ഇംറാൻ
 4. നിസാഅ്
 5. മാഇദ
 6. അൻആം
 7. അഅ്റാഫ്
 8. അൻഫാൽ
 9. തൗബ
 10. യൂനുസ്
 11. ഹൂദ്
 12. യൂസുഫ്
 13. റഅദ്
 14. ഇബ്രാഹീം
 15. ഹിജ്റ്
 16. നഹ്ൽ
 17. ഇസ്റാഅ്
 18. അൽ കഹഫ്
 19. മർയം
 20. ത്വാഹാ
 21. അൻബിയാഅ്
 22. ഹജ്ജ്
 23. അൽ മുഅ്മിനൂൻ
 24. നൂർ
 25. ഫുർഖാൻ
 26. ശുഅറാ
 27. നംൽ
 28. ഖസസ്
 29. അൻ‌കബൂത്
 30. റൂം
 31. ലുഖ്‌മാൻ
 32. സജദ
 33. അഹ്സാബ്
 34. സബഅ്
 35. ഫാത്വിർ
 36. യാസീൻ
 37. സ്വാഫ്ഫാത്ത്
 38. സ്വാദ്
 39. സുമർ
 40. മുഅ്മിൻ
 41. ഫുസ്സിലത്ത്
 42. ശൂറാ
 43. സുഖ്റുഫ്
 44. ദുഖാൻ
 45. ജാഥിയ
 46. അഹ്ഖാഫ്
 47. മുഹമ്മദ്
 48. ഫതഹ്
 49. ഹുജുറാത്
 50. ഖാഫ്
 51. ദാരിയാത്
 52. ത്വൂർ
 53. നജ്മ്
 54. ഖമർ
 55. റഹ് മാൻ
 56. അൽ വാഖിഅ
 57. ഹദീദ്
 58. മുജാദില
 59. ഹഷ്ർ
 60. മുംതഹന
 61. സ്വഫ്ഫ്
 62. ജുമുഅ
 63. മുനാഫിഖൂൻ
 64. തഗാബൂൻ
 65. ത്വലാഖ്
 66. തഹ് രീം
 67. മുൽക്ക്
 68. ഖലം
 69. ഹാഖ
 70. മആരിജ്
 71. നൂഹ്
 72. ജിന്ന്
 73. മുസമ്മിൽ
 74. മുദ്ദഥിർ
 75. ഖിയാമ
 76. ഇൻസാൻ
 77. മുർസലാത്ത്
 78. നബഅ്
 79. നാസിയാത്ത്
 80. അബസ
 81. തക് വീർ
 82. ഇൻഫിത്വാർ
 83. മുതഫ്ഫിഫീൻ
 84. ഇന്ഷിഖാഖ്
 85. ബുറൂജ്
 86. ത്വാരിഖ്
 87. അഅ്അലാ
 88. ഗാശിയ
 89. ഫജ്ർ
 90. ബലദ്
 91. ശംസ്
 92. ലൈൽ
 93. ളുഹാ
 94. ശർഹ്
 95. തീൻ
 96. അലഖ്
 97. ഖദ്ർ
 98. ബയ്യിന
 99. സൽസല
 100. ആദിയാത്
 101. അൽ ഖാരിഅ
 102. തകാഥുർ
 103. അസ്വർ
 104. ഹുമസ
 105. ഫീൽ
 106. ഖുറൈഷ്
 107. മാഊൻ
 108. കൗഥർ
 109. കാഫിറൂൻ
 110. നസ്ർ
 111. മസദ്
 112. ഇഖ് ലാസ്
 113. ഫലഖ്
 114. നാസ്

1 നബിയേ, ) പറയുക: ജിന്നുകളിൽ നിന്നുള്ള ഒരു സംഘം ഖുർആൻ ശ്രദ്ധിച്ചു കേൾക്കുകയുണ്ടായി എന്ന്‌ എനിക്ക്‌ ദിവ്യബോധനം നൽകപ്പെട്ടിരിക്കുന്നു. എന്നിട്ടവർ ( സ്വന്തം സമൂഹത്തോട്‌ ) പറഞ്ഞു: തീർച്ചയായും അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ കേട്ടിരിക്കുന്നു.

2 അത്‌ സൻമാർഗത്തിലേക്ക്‌ വഴി കാണിക്കുന്നു. അതു കൊണ്ട്‌ ഞങ്ങൾ അതിൽ വിശ്വസിച്ചു. മേലിൽ ഞങ്ങളുടെ രക്ഷിതാവിനോട്‌ ആരെയും ഞങ്ങൾ പങ്കുചേർക്കുകയേ ഇല്ല.

3 നമ്മുടെ രക്ഷിതാവിൻറെ മഹത്വം ഉന്നതമാകുന്നു. അവൻ കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.

4 ഞങ്ങളിലുള്ള വിഡ്ഢികൾ അല്ലാഹുവെപറ്റി അതിക്രമപരമായ പരാമർശം നടത്തുമായിരുന്നു.

5 ഞങ്ങൾ വിചാരിച്ചു; മനുഷ്യരും ജിന്നുകളും അല്ലാഹുവിൻറെ പേരിൽ ഒരിക്കലും കള്ളം പറയുകയില്ലെന്ന്‌. എന്നും ( അവർ പറഞ്ഞു. )

6 മനുഷ്യരിൽപെട്ട ചില വ്യക്തികൾ ജിന്നുകളിൽ പെട്ട വ്യക്തികളോട്‌ ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവർക്ക്‌ (ജിന്നുകൾക്ക്‌) ഗർവ്വ്‌ വർദ്ധിപ്പിച്ചു.

7 നിങ്ങൾ ധരിച്ചത്‌ പോലെ അവരും ധരിച്ചു; അല്ലാഹു ആരെയും ഉയിർത്തെഴുന്നേൽപിക്കുകയില്ലെന്ന്‌ എന്നും ( അവർ പറഞ്ഞു. )

8 ഞങ്ങൾ ആകാശത്തെ സ്പർശിച്ചു നോക്കി. അപ്പോൾ അത്‌ ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങൾ കണ്ടെത്തി എന്നും ( അവർ പറഞ്ഞു. )

9 ( ആകാശത്തിലെ ) ചില ഇരിപ്പിടങ്ങളിൽ ഞങ്ങൾ കേൾക്കാൻ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരെങ്കിലും ശ്രദ്ധിച്ചു കേൾക്കുകയാണെങ്കിൽ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന്‌ കണ്ടെത്താനാവും. എന്നും ( അവർ പറഞ്ഞു. )

10 ഭൂമിയിലുള്ളവരുടെ കാര്യത്തിൽ തിൻമയാണോ, ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌, അതല്ല അവരുടെ രക്ഷിതാവ്‌ അവരെ നേർവഴിയിലാക്കാൻ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന്‌ ഞങ്ങൾക്ക്‌ അറിഞ്ഞ്‌ കൂടാ.

11 ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തിൽ സദ്‌വൃത്തൻമാരുണ്ട്‌. അതിൽ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഞങ്ങൾ വിഭിന്ന മാർഗങ്ങളായിതീർന്നിരിക്കുന്നു. എന്നും ( അവർ പറഞ്ഞു. )

12 ഭൂമിയിൽ വെച്ച്‌ അല്ലാഹുവെ ഞങ്ങൾക്ക്‌ തോൽപിക്കാനാവില്ല എന്നും, ഓടി മാറിക്കളഞ്ഞിട്ട്‌ അവനെ തോൽപിക്കാനാവില്ലെന്നും ഞങ്ങൾ ധരിച്ചിരിക്കുന്നു

13 സൻമാർഗം കേട്ടപ്പോൾ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു. അപ്പോൾ ഏതൊരുത്തൻ തൻറെ രക്ഷിതാവിൽ വിശ്വസിക്കുന്നുവോ അവൻ യാതൊരു നഷ്ടത്തെയും അനീതിയെയും പറ്റി ഭയപ്പെടേണ്ടി വരില്ല. എന്നും ( അവർ പറഞ്ഞു. )

14 ഞങ്ങളുടെ കൂട്ടത്തിൽ കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്‌. അനീതി പ്രവർത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. എന്നാൽ ആർ കീഴ്പെട്ടിരിക്കുന്നുവോ അത്തരക്കാർ സൻമാർഗം അവലംബിച്ചിരിക്കുന്നു.

15 അനീതി പ്രവർത്തിച്ചകരാകട്ടെ നരകത്തിനുള്ള വിറക്‌ ആയി തീരുന്നതാണ്‌. ( എന്നും അവർ പറഞ്ഞു. )

16 ആ മാർഗത്തിൽ ( ഇസ്ലാമിൽ ) അവർ നേരെ നിലകൊള്ളുകയാണെങ്കിൽ നാം അവർക്ക്‌ ധാരാളമായി വെള്ളം കുടിക്കാൻ നൽകുന്നതാണ്‌.

17 അതിലൂടെ നാം അവരെ പരീക്ഷിക്കുവാൻ വേണ്ടിയത്രെ അത്‌. തൻറെ രക്ഷിതാവിൻറെ ഉൽബോധനത്തെ വിട്ട്‌ ആർ തിരിഞ്ഞുകളയുന്നുവോ അവനെ അവൻ ( രക്ഷിതാവ്‌ ) പ്രയാസകരമായ ശിക്ഷയിൽ പ്രവേശിപ്പിക്കുന്നതാണ്‌. ( എന്നും എനിക്ക്‌ ബോധനം നൽകപ്പെട്ടിരിക്കുന്നു. )

18 പള്ളികൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച്‌ പ്രാർത്ഥിക്കരുത്‌ എന്നും.

19 അല്ലാഹുവിൻറെ ദാസൻ ( നബി ) അവനോട്‌ പ്രാർത്ഥിക്കുവാനായി എഴുന്നേറ്റ്‌ നിന്നപ്പോൾ അവർ അദ്ദേഹത്തിന്‌ ചുറ്റും തിങ്ങിക്കൂടുവാനൊരുങ്ങി എന്നും.

20 ( നബിയേ, )പറയുക: ഞാൻ എൻറെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാൻ പങ്കുചേർക്കുകയില്ല.

21 പറയുക: നിങ്ങൾക്ക്‌ ഉപദ്രവം ചെയ്യുക എന്നതോ ( നിങ്ങളെ ) നേർവഴിയിലാക്കുക എന്നതോ എൻറെ അധീനതയിലല്ല.

22 പറയുക: അല്ലാഹുവി ( ൻറെ ശിക്ഷയി ) ൽ നിന്ന്‌ ഒരാളും എനിക്ക്‌ അഭയം നൽകുകയേ ഇല്ല; തീർച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാൻ ഒരിക്കലും കണ്ടെത്തുകയുമില്ല.

23 അല്ലാഹുവിങ്കൽ നിന്നുള്ള പ്രബോധനവും അവൻറെ സന്ദേശങ്ങളും ഒഴികെ ( മറ്റൊന്നും എൻറെ അധീനതയിലില്ല. ) വല്ലവനും അല്ലാഹുവെയും അവൻറെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം തീർച്ചയായും അവന്നുള്ളതാണ്‌ നരകാഗ്നി. അത്തരക്കാർ അതിൽ നിത്യവാസികളായിരിക്കും.

24 അങ്ങനെ അവർക്ക്‌ താക്കീത്‌ നൽകപ്പെടുന്ന കാര്യം അവർ കണ്ടു കഴിഞ്ഞാൽ ഏറ്റവും ദുർബലനായ സഹായി ആരാണെന്നും എണ്ണത്തിൽ ഏറ്റവും കുറവ്‌ ആരാണെന്നും അവർ മനസ്സിലാക്കികൊള്ളും.

25 ( നബിയേ, ) പറയുക: നിങ്ങൾക്ക്‌ താക്കീത്‌ നൽകപ്പെടുന്ന കാര്യം അടുത്തു തന്നെയാണോ അതല്ല എൻറെ രക്ഷിതാവ്‌ അതിന്‌ അവധി വെച്ചേക്കുമോ എന്ന്‌ എനിക്ക്‌ അറിയില്ല.

26 അവൻ അദൃശ്യം അറിയുന്നവനാണ്‌. എന്നാൽ അവൻ തൻറെ അദൃശ്യജ്ഞാനം യാതൊരാൾക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.

27 അവൻ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാൽ അദ്ദേഹത്തിൻറെ ( ദൂതൻറെ ) മുന്നിലും പിന്നിലും അവൻ കാവൽക്കാരെ ഏർപെടുത്തുക തന്നെ ചെയ്യുന്നതാണ്‌.

28 അവർ ( ദൂതൻമാർ ) തങ്ങളുടെ രക്ഷിതാവിൻറെ ദൗത്യങ്ങൾ എത്തിച്ചുകൊടുത്തിട്ടുണ്ട്‌ എന്ന്‌ അവൻ ( അല്ലാഹു ) അറിയാൻ വേണ്ടി. അവരുടെ പക്കലുള്ളതിനെ അവൻ പരിപൂർണ്ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിൻറെയും എണ്ണം അവൻ തിട്ടപ്പെടുത്തിയിരിക്കുന്നു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ജിന്ന്&oldid=52305" എന്ന താളിൽനിന്ന് ശേഖരിച്ചത്