പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്


1 അലിഫ്‌ ലാം മീം റാ. വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ നിനക്ക്‌ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌ സത്യമാകുന്നു. പക്ഷെ, ജനങ്ങളിലധികപേരും വിശ്വസിക്കുന്നില്ല.

2 അല്ലാഹുവാകുന്നു നിങ്ങൾക്ക്‌ കാണാവുന്ന അവലംബങ്ങൾ കൂടാതെ ആകാശങ്ങൾ ഉയർത്തി നിർത്തിയവൻ.പിന്നെ അവൻ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവൻ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന്‌ വേണ്ടി അവൻ ദൃഷ്ടാന്തങ്ങൾ വിവരിച്ചുതരുന്നു.

3 അവനാണ്‌ ഭൂമിയെ വിശാലമാക്കുകയും, അതിൽ ഉറച്ചുനിൽക്കുന്ന പർവ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവൻ. എല്ലാ ഫലവർഗങ്ങളിൽ നിന്നും അവനതിൽ ഈ രണ്ട്‌ ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവൻ രാത്രിയെക്കൊണ്ട്‌ പകലിനെ മൂടുന്നു. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.

4 ഭൂമിയിൽ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടിൽ നിന്ന്‌ പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളിൽ നിന്ന്‌ വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്‌. ഒരേ വെള്ളം കൊണ്ടാണ്‌ അത്‌ നനയ്ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തിൽ അവയിൽ ചിലതിനെ മറ്റു ചിലതിനെക്കാൾ നാം മെച്ചപ്പെടുത്തുന്നു. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.

5 നീ അത്ഭുതപ്പെടുന്നുവെങ്കിൽ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്‌. ഞങ്ങൾ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ? അക്കൂട്ടരാണ്‌ തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിച്ചവർ. അക്കൂട്ടരാണ്‌ കഴുത്തുകളിൽ വിലങ്ങുകളുള്ളവർ. അക്കുട്ടരാണ്‌ നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.

6 ( നബിയേ, ) നിന്നോട്‌ അവർ നൻമയേക്കാൾ മുമ്പായി തിൻമയ്ക്ക്‌ ( ശിക്ഷയ്ക്ക്‌ ) വേണ്ടി തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ മുമ്പ്‌ മാതൃകാപരമായ ശിക്ഷകൾ കഴിഞ്ഞുപോയിട്ടുണ്ട്‌ താനും. തീർച്ചയായും, നിൻറെ രക്ഷിതാവ്‌ മനുഷ്യർ അക്രമം പ്രവർത്തിച്ചിട്ടുകൂടി അവർക്ക്‌ പാപമോചനം നൽകുന്നവനത്രെ, തീർച്ചയായും നിൻറെ രക്ഷിതാവ്‌ കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌.

7 ( നബിയെ പരിഹസിച്ചുകൊണ്ട്‌ ) സത്യനിഷേധികൾ പറയുന്നു: ഇവൻറെ രക്ഷിതാവിങ്കൽ നിന്ന്‌ ഇവൻറെ മേൽ എന്താണ്‌ ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? ( നബിയേ, ) നീ ഒരു മുന്നറിയിപ്പുകാരൻ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാർഗദർശി.

8 ഓരോ സ്ത്രീയും ഗർഭം ധരിക്കുന്നതെന്തെന്ന്‌ അല്ലാഹു അറിയുന്നു. ഗർഭാശയങ്ങൾ കമ്മിവരുത്തുന്നതും വർദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവൻറെ അടുക്കൽ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.

9 അദൃശ്യത്തേയും ദൃശ്യത്തേയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവൻ.

10 നിങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ രഹസ്യമായി സംസാരിച്ചവനും പരസ്യമായി സംസാരിച്ചവനും രാത്രിയിൽ ഒളിഞ്ഞിരിക്കുന്നവനും പകലിൽ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം ( അവനെ സംബന്ധിച്ചിടത്തോളം ) സമമാകുന്നു.

11 മനുഷ്യന്ന്‌ അവൻറെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന്‌ കൊണ്ട്‌ അല്ലാഹുവിൻറെ കൽപനപ്രകാരം അവനെ കാത്തുസൂക്ഷിച്ച്‌ കൊണ്ടിരിക്കുന്നവർ ( മലക്കുകൾ ) ഉണ്ട്‌. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല; തീർച്ച. ഒരു ജനതയ്ക്ക്‌ വല്ല ദോഷവും വരുത്താൻ അല്ലാഹു ഉദ്ദേശിച്ചാൽ അത്‌ തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവർക്ക്‌ യാതൊരു രക്ഷാധികാരിയുമില്ല.

12 ഭയവും ആശയും ജനിപ്പിച്ച്‌ കൊണ്ട്‌ നിങ്ങൾക്ക്‌ മിന്നൽപിണർ കാണിച്ചുതരുന്നത്‌ അവനത്രെ. ( ജല ) ഭാരമുള്ള മേഘങ്ങളെ അവൻ ഉണ്ടാക്കുകയും ചെയ്യുന്നു.

13 ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം ( അവനെ ) പ്രകീർത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താൽ മലക്കുകളും ( അവനെ പ്രകീർത്തിക്കുന്നു. ) അവൻ ഇടിവാളുകൾ അയക്കുകയും, താൻ ഉദ്ദേശിക്കുന്നവർക്ക്‌ അവ ഏൽപിക്കുകയും ചെയ്യുന്നു. അവർ( അവിശ്വാസികൾ ) അല്ലാഹുവിൻറെ കാര്യത്തിൽ തർക്കിച്ച്‌ കൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവൻ.

14 അവനോടുള്ളതുമാത്രമാണ്‌ ന്യായമായ പ്രാർത്ഥന. അവന്നു പുറമെ ആരോടെല്ലാം അവർ പ്രാർത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരാരും അവർക്ക്‌ യാതൊരു ഉത്തരവും നൽകുന്നതല്ല. വെള്ളം തൻറെ വായിൽ ( തനിയെ ) വന്നെത്താൻ വേണ്ടി തൻറെ ഇരുകൈകളും അതിൻറെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവർ. അത്‌ ( വെള്ളം ) വായിൽ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാർത്ഥന നഷ്ടത്തിൽ തന്നെയാകുന്നു.

15 അല്ലാഹുവിന്നാണ്‌ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിർബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും ( അവന്ന്‌ പ്രണാമം ചെയ്യുന്നു. )

16 ( നബിയേ, ) ചോദിക്കുക: ആരാണ്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌? പറയുക: അല്ലാഹുവാണ്‌. പറയുക: എന്നിട്ടും അവന്നു പുറമെ അവരവർക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങൾ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന്‌ പുറമെ അവർ പങ്കാളികളാക്കി വെച്ചവർ, അവൻ സൃഷ്ടിക്കുന്നത്‌ പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട്‌ ( ഇരു വിഭാഗത്തിൻറെയും ) സൃഷ്ടികൾ അവർക്ക്‌ തിരിച്ചറിയാതാവുകയാണോ ഉണ്ടായത്‌? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്‌. അവൻ ഏകനും സർവ്വാധിപതിയുമാകുന്നു.

17 അവൻ ( അല്ലാഹു ) ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ താഴ്‌വരകളിലൂടെ അവയുടെ ( വലുപ്പത്തിൻറെ ) തോത്‌ അനുസരിച്ച്‌ വെള്ളമൊഴുകി. അപ്പോൾ ആ ഒഴുക്ക്‌ പൊങ്ങി നിൽക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ്‌ വന്നത്‌. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാൻ ആഗ്രഹിച്ച്‌ കൊണ്ട്‌ അവർ തീയിലിട്ടു കത്തിക്കുന്ന ലോഹത്തിൽ നിന്നും അത്‌ പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്‌. എന്നാൽ ആ നുര ചവറായി പോകുന്നു. മനുഷ്യർക്ക്‌ ഉപകാരമുള്ളതാകട്ടെ ഭൂമിയിൽ തങ്ങിനിൽക്കുന്നു. അപ്രകാരം അല്ലാഹു ഉപമകൾ വിവരിക്കുന്നു.

18 തങ്ങളുടെ രക്ഷിതാവിൻറെ ആഹ്വാനം സ്വീകരിച്ചവർക്കാണ്‌ ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്‌. അവൻറെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത്‌ മുഴുവനും, അതോടൊപ്പം അത്രയും കൂടിയും അവർക്ക്‌ ഉണ്ടായിരുന്നാൽ പോലും ( തങ്ങളുടെ രക്ഷയ്ക്കു വേണ്ടി ) അതൊക്കെയും അവർ പ്രായശ്ചിത്തമായി നൽകുമായിരുന്നു. അവർക്കാണ്‌ കടുത്ത വിചാരണയുള്ളത്‌. അവരുടെ സങ്കേതം നരകമത്രെ. ആ വാസസ്ഥലം എത്ര മോശം!

19 അപ്പോൾ നിനക്ക്‌ നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌ സത്യമാണെന്ന്‌ മനസ്സിലാക്കുന്ന ഒരാൾ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാൻമാർ മാത്രമേ ചിന്തിച്ച്‌ മനസ്സിലാക്കുകയുള്ളൂ.

20 അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാർ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവർ.

21 കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപിച്ചത്‌ ( ബന്ധങ്ങൾ ) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവർ.

22 തങ്ങളുടെ രക്ഷിതാവിൻറെ പ്രീതി ആഗ്രഹിച്ച്‌ കൊണ്ട്‌ ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും, നാം നൽകിയിട്ടുള്ളതിൽ നിന്ന്‌ രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിൻമയെ നൻമ കൊണ്ട്‌ തടുക്കുകയും ചെയ്യുന്നവർ. അത്തരക്കാർക്ക്‌ അനുകൂലമത്രെ ലോകത്തിൻറെ പര്യവസാനം.

23 അതായത്‌, സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ. അവരും, അവരുടെ പിതാക്കളിൽ നിന്നും, ഇണകളിൽ നിന്നും സന്തതികളിൽ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതിൽ പ്രവേശിക്കുന്നതാണ്‌. മലക്കുകൾ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കൽ കടന്നുവന്നിട്ട്‌ പറയും:

24 നിങ്ങൾ ക്ഷമ കൈക്കൊണ്ടതിനാൽ നിങ്ങൾക്ക്‌ സമാധാനം! അപ്പോൾ ലോകത്തിൻറെ പര്യവസാനം എത്ര നല്ലത്‌!

25 അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന്‌ ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപിച്ചതിനെ ( ബന്ധങ്ങളെ ) അറുത്ത്‌ കളയുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാരോ അവർക്കാണ്‌ ശാപം. അവർക്കാണ്‌ ചീത്ത ഭവനം.

26 അല്ലാഹു അവൻ ഉദ്ദേശിക്കുന്ന ചിലർക്ക്‌ ഉപജീവനം വിശാലമാക്കുകയും ( മറ്റു ചിലർക്ക്‌ അത്‌ ) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവർ ഇഹലോകജീവിതത്തിൽ സന്തോഷമടഞ്ഞിരിക്കുന്നു. പരലോകത്തെ അപേക്ഷിച്ച്‌ ഇഹലോകജീവിതം ( നിസ്സാരമായ ) ഒരു സുഖാനുഭവം മാത്രമാകുന്നു.

27 അവിശ്വസിച്ചവർ ( നബിയെപറ്റി ) പറയുന്നു: ഇവൻറെ മേൽ എന്തുകൊണ്ടാണ്‌ ഇവൻറെ രക്ഷിതാവിങ്കൽ നിന്ന്‌ വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്‌? ( നബിയേ, ) പറയുക: തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച്‌ മടങ്ങിയവരെ തൻറെ മാർഗത്തിലേക്ക്‌ അവൻ നയിക്കുകയും ചെയ്യുന്നു.

28 അതായത്‌ വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓർമ കൊണ്ട്‌ മനസ്സുകൾ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമ കൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്‌.

29 വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്കാണ്‌ മംഗളം! മടങ്ങിച്ചെല്ലാനുള്ള നല്ല സങ്കേതവും ( അവർക്കു തന്നെ. )

30 അപ്രകാരം നിന്നെ നാം ഒരു സമുദായത്തിൽ ദൂതനായി നിയോഗിച്ചിരിക്കുന്നു. അതിന്നു മുമ്പ്‌ പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്‌. നിനക്ക്‌ നാം ദിവ്യസന്ദേശമായി നൽകിയിട്ടുള്ളത്‌ അവർക്ക്‌ ഓതികേൾപിക്കുവാൻ വേണ്ടിയാണ്‌ ( നിന്നെ നിയോഗിച്ചത്‌. ) അവരാകട്ടെ, പരമകാരുണികനായ ദൈവത്തിൽ അവിശ്വസിക്കുന്നു. പറയുക: അവനാണ്‌ എൻറെ രക്ഷിതാവ്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവൻറെ മേലാണ്‌ ഞാൻ ഭരമേൽപിച്ചിരിക്കുന്നത്‌. അവനിലേക്കാണ്‌ എൻറെ മടക്കം.

31 പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥം മൂലം പർവ്വതങ്ങൾ നടത്തപ്പെടുകയോ, അല്ലെങ്കിൽ അതു കാരണമായി ഭൂമി തുണ്ടംതുണ്ടമായി മുറിക്കപ്പെടുകയോ, അല്ലെങ്കിൽ അതുമുഖേന മരിച്ചവരോട്‌ സംസാരിക്കപ്പെടുകയോ ചെയ്തിരുന്നെങ്കിൽ പോലും ( അവർ വിശ്വസിക്കുമായിരുന്നില്ല. ) എന്നാൽ കാര്യം മുഴുവൻ അല്ലാഹുവിൻറെ നിയന്ത്രണത്തിലത്രെ. അപ്പോൾ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ മനുഷ്യരെ മുഴുവൻ അവൻ നേർവഴിയിലാക്കുമായിരുന്നുവെന്ന്‌ സത്യവിശ്വാസികൾ മനസ്സിലാക്കിയിട്ടില്ലേ? സത്യനിഷേധികൾക്ക്‌ തങ്ങൾ പ്രവർത്തിച്ചതിൻറെ ഫലമായി ഏതെങ്കിലും അത്യാപത്ത്‌ ബാധിച്ച്‌ കൊണേ്ടയിരിക്കുന്നതാണ്‌. അല്ലെങ്കിൽ അവരുടെ താമസസ്ഥലത്തിനടുത്തു തന്നെ അത്‌ ( ശിക്ഷ ) വന്നിറങ്ങിക്കൊണ്ടിരിക്കും; അല്ലാഹുവിൻറെ വാഗ്ദത്തം വന്നെത്തുന്നത്‌ വരെ. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല; തീർച്ച.

32 തീർച്ചയായും നിനക്കു മുമ്പും ദൂതൻമാർ പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. അപ്പോൾ അവിശ്വസിച്ചവർക്ക്‌ ഞാൻ സമയം നീട്ടികൊടുക്കുകയും, പിന്നീട്‌ അവരെ ഞാൻ പിടികൂടുകയും ചെയ്തു. അപ്പോൾ എൻറെ ശിക്ഷ എങ്ങനെയായിരുന്നു!

33 പ്പോൾ ഓരോ വ്യക്തിയും പ്രവർത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവൻ ( അല്ലാഹു ) ( യാതൊന്നും അറിയാത്തവരെപ്പോലെയാണോ? ) അവർ അല്ലാഹുവിന്‌ പങ്കാളികളെ ആക്കിയിരിക്കുന്നു. ( നബിയേ, ) പറയുക: നിങ്ങൾ അവരുടെ പേരൊന്നു പറഞ്ഞുതരൂ, അതല്ല, ഭൂമിയിൽ അവൻ ( അല്ലാഹു ) അറിയാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങൾ അവന്ന്‌ പറഞ്ഞറിയിച്ച്‌ കൊടുക്കുകയാണോ? അതല്ല, ( നിങ്ങൾ പറയുന്നത്‌ ) ഉപരിപ്ലവമായ ഒരു സംസാരമാണോ ? അല്ല, സത്യനിഷേധികൾക്ക്‌ അവരുടെ കുതന്ത്രം അലംകൃതമായി തോന്നിക്കപ്പെട്ടിരിക്കുന്നു. ( ശരിയായ ) മാർഗത്തിൽ നിന്ന്‌ അവർ തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുർമാർഗത്തിലാക്കുന്ന പക്ഷം അവനെ നേർവഴിയിലാക്കാൻ ആരുമില്ല.

34 അവർക്ക്‌ ഇഹലോകജീവിതത്തിൽ ശിക്ഷയുണ്ടായിരിക്കും. പരലോകശിക്ഷയാകട്ടെ ഏറ്റവും വിഷമമേറിയതു തന്നെയായിരിക്കും. അവർക്ക്‌ അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന്‌ ( തങ്ങളെ ) കാത്തുരക്ഷിക്കാൻ ആരുമില്ല.

35 സൂക്ഷ്മത പാലിക്കുന്നവർക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗത്തിൻറെ അവസ്ഥ ( ഇതത്രെ: ) അതിൻറെ താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു.

36 നാം ( മുമ്പ്‌ ) വേദഗ്രന്ഥം നൽകിയിട്ടുള്ളതാർക്കാണോ അവർ നിനക്ക്‌ അവതരിപ്പിക്കപ്പെട്ടതിൽ ( ഖുർആനിൽ ) സന്തോഷം കൊള്ളുന്നു. ആ കക്ഷികളുടെ കൂട്ടത്തിൽ തന്നെ അതിൻറെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്‌. പറയുക: അല്ലാഹുവെ ഞാൻ ആരാധിക്കണമെന്നും, അവനോട്‌ ഞാൻ പങ്കുചേർക്കരുത്‌ എന്നും മാത്രമാണ്‌ ഞാൻ കൽപിക്കപ്പെട്ടിട്ടുള്ളത്‌. അവനിലേക്കാണ്‌ ഞാൻ ക്ഷണിക്കുന്നത്‌. അവനിലേക്ക്‌ തന്നെയാണ്‌ എൻറെ മടക്കവും.

37 അപ്രകാരം ഇതിനെ ( ഖുർആനിനെ ) അറബിഭാഷയിലുള്ള ഒരു ന്യായപ്രമാണമായി നാം അവതരിപ്പിച്ചിരിക്കുന്നു. നിനക്ക്‌ അറിവ്‌ വന്നുകിട്ടിയതിന്‌ ശേഷം അവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റിയാൽ അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന്‌ രക്ഷിക്കുന്ന യാതൊരു രക്ഷാധികാരിയും, യാതൊരു കാവൽക്കാരനും നിനക്ക്‌ ഉണ്ടായിരിക്കുകയില്ല.

38 നിനക്ക്‌ മുമ്പും നാം ദൂതൻമാരെ നിയോഗിച്ചിട്ടുണ്ട്‌. അവർക്ക്‌ നാം ഭാര്യമാരെയും സന്താനങ്ങളെയും നൽകിയിട്ടുണ്ട്‌. ഒരു ദൂതന്നും അല്ലാഹുവിൻറെ അനുമതിയോട്‌ കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ ( പ്രമാണ ) ഗ്രന്ഥമുണ്ട്‌.

39 ല്ലാഹു താൻ ഉദ്ദേശിക്കുന്നത്‌ മായ്ച്ചുകളയുകയും ( താൻ ഉദ്ദേശിക്കുന്നത്‌ ) സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവൻറെ പക്കലുള്ളതാണ്‌.

40 നാം അവർക്ക്‌ മുന്നറിയിപ്പ്‌ നൽകുന്നതിൽ ( ശിക്ഷാനടപടികളിൽ ) ചിലത്‌ നിനക്ക്‌ നാം കാണിച്ചുതരികയോ, അല്ലെങ്കിൽ ( അതിനു മുമ്പ്‌ ) നിൻറെ ജീവിതം നാം അവസാനിപ്പിക്കുകയോ ചെയ്യുന്ന പക്ഷം ( ഇത്‌ രണ്ടിൽ ഏതാണ്‌ സംഭവിക്കുന്നതെങ്കിലും ) നിൻറെ മേൽ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. ( അവരുടെ കണക്കു ) നോക്കുന്ന ബാധ്യത നമുക്കാകുന്നു.

41 നാം ( അവരുടെ ) ഭൂമിയിൽ ചെന്ന്‌ അതിൻറെ നാനാവശങ്ങളിൽ നിന്ന്‌ അതിനെ ചുരുക്കിക്കൊണ്ടിരിക്കുന്നത്‌ അവർ കണ്ടില്ലേ ? അല്ലാഹു വിധിക്കുന്നു. അവൻറെ വിധി ഭേദഗതി ചെയ്യാൻ ആരും തന്നെയില്ല. അവൻ അതിവേഗത്തിൽ കണക്ക്‌ നോക്കുന്നവനത്രെ.

42 ഇവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിച്ചിട്ടുണ്ട്‌. എന്നാൽ മുഴുവൻ തന്ത്രവും അല്ലാഹുവിന്നാണുള്ളത്‌. ഓരോ വ്യക്തിയും പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്നത്‌ അവർ അറിയുന്നു. ലോകത്തിൻറെ പര്യവസാനം ആർക്ക്‌ അനുകൂലമാണെന്ന്‌ സത്യനിഷേധികൾ അറിഞ്ഞ്‌ കൊള്ളും.

43 നീ ( ദൈവത്താൽ ) നിയോഗിക്കപ്പെട്ടവനല്ലെന്ന്‌ സത്യനിഷേധികൾ പറയുന്നു. പറയുക: എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു മതി. ആരുടെ പക്കലാണോ വേദവിജ്ഞാനമുള്ളത്‌ അവരും മതി.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/റഅദ്&oldid=14174" എന്ന താളിൽനിന്ന് ശേഖരിച്ചത്