പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‌ പ്രകീർത്തനം ചെയ്തിരിക്കുന്നു. അവൻ പ്രതാപിയും യുക്തിമാനുമത്രെ.

2 അവന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ സർവ്വകാര്യത്തിനും കഴിവുള്ളവനുമാണ്‌.

3 അവൻ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്‌. അവൻ സർവ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്‌.

4 ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവനാണ്‌ അവൻ. പിന്നീട്‌ അവൻ സിംഹാസനസ്ഥനായി. ഭൂമിയിൽ പ്രവേശിക്കുന്നതും അതിൽ നിന്ന്‌ പുറത്തു വരുന്നതും, ആകാശത്ത്‌ നിന്ന്‌ ഇറങ്ങുന്നതും അതിലേക്ക്‌ കയറിച്ചെല്ലുന്നതും അവൻ അറിഞ്ഞ്‌ കൊണ്ടിരിക്കുന്നു. നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളുടെ കൂടെയുണ്ട്‌ താനും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.

5 അവന്നാണ്‌ ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹുവിങ്കലേക്ക്‌ തന്നെ കാര്യങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു.

6 അവൻ രാത്രിയെ പകലിൽ പ്രവേശിപ്പിക്കുന്നു. അവൻ പകലിനെ രാത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. അവൻ ഹൃദയങ്ങളിലുള്ളവയെപ്പറ്റി അറിയുന്നവനുമാകുന്നു.

7 നിങ്ങൾ അല്ലാഹുവിലും അവൻറെ ദൂതനിലും വിശ്വസിക്കുകയും, അവൻ നിങ്ങളെ ഏതൊരു സ്വത്തിൽ പിന്തുടർച്ച നൽകപ്പെട്ടവരാക്കിയിരിക്കുന്നോ അതിൽ നിന്നു ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്തവരാരോ അവർക്ക്‌ വലിയ പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌.

8 അല്ലാഹുവിൽ വിശ്വസിക്കാതിരിക്കാൻ നിങ്ങൾക്കെന്താണ്‌ ന്യായം? ഈ ദൂതനാകട്ടെ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കാൻ വേണ്ടി നിങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുകയുമാണ്‌. അല്ലാഹു നിങ്ങളുടെ ഉറപ്പ്‌ വാങ്ങിയിട്ടുമുണ്ട്‌. നിങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ!

9 നിങ്ങളെ ഇരുട്ടിൽ നിന്ന്‌ പ്രകാശത്തിലേക്ക്‌ കൊണ്ടുവരാൻ വേണ്ടി തൻറെ ദാസൻറെ മേൽ വ്യക്തമായ ദൃഷ്ടാന്തങ്ങൾ ഇറക്കികൊടുക്കുന്നവനാണ്‌ അവൻ. തീർച്ചയായും അല്ലാഹു നിങ്ങളോട്‌ വളരെയധികം ദയാലുവും കാരുണ്യവാനും തന്നെയാണ്‌.

10 ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിൻറെ മാർഗത്തിൽ ചെലവഴിക്കാതിരിക്കാൻ നിങ്ങൾക്കെന്താണ്‌ ന്യായം? നിങ്ങളുടെ കൂട്ടത്തിൽ നിന്നു (മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത്‌ ചെലവഴിക്കുകയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടർ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തിൽ പങ്കുവഹിക്കുകയും ചെയ്തവരെക്കാൾ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവർക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ്‌ അല്ലാഹു.

11 ആരുണ്ട്‌ അല്ലാഹുവിന്‌ ഒരു നല്ല കടം കൊടുക്കുവാൻ? എങ്കിൽ അവനത്‌ അയാൾക്ക്‌ വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്‌. അയാൾക്കാണ്‌ മാന്യമായ പ്രതിഫലമുള്ളത്‌.

12 സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും, അവരുടെ പ്രകാശം അവരുടെ മുൻഭാഗങ്ങളിലൂടെയും വലതുഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന നിലയിൽ നീ കാണുന്ന ദിവസം! ( അന്നവരോട്‌ പറയപ്പെടും: ) ഇന്നു നിങ്ങൾക്കുള്ള സന്തോഷവാർത്ത ചില സ്വർഗത്തോപ്പുകളെ പറ്റിയാകുന്നു. അവയുടെ താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകികൊണ്ടിരിക്കും. നിങ്ങൾ അതിൽ നിത്യവാസികളായിരിക്കും. അത്‌ മഹത്തായ ഭാഗ്യം തന്നെയാണ്‌.

13 കപടവിശ്വാസികളും കപടവിശ്വാസിനികളും സത്യവിശ്വാസികളോട്‌ ( ഇങ്ങനെ ) പറയുന്ന ദിവസം: നിങ്ങൾ ഞങ്ങളെ നോക്കണേ! നിങ്ങളുടെ പ്രകാശത്തിൽ നിന്ന്‌ ഞങ്ങൾ പകർത്തി എടുക്കട്ടെ. ( അപ്പോൾ അവരോട്‌ ) പറയപ്പെടും: നിങ്ങൾ നിങ്ങളുടെ പിൻഭാഗത്തേക്കു തന്നെ മടങ്ങിപ്പോകുക. എന്നിട്ട്‌ പ്രകാശം അന്വേഷിച്ചു കൊള്ളുക! അപ്പോൾ അവർക്കിടയിൽ ഒരു മതിൽ കൊണ്ട്‌ മറയുണ്ടാക്കപ്പെടുന്നതാണ്‌. അതിന്‌ ഒരു വാതിലുണ്ടായിരിക്കും. അതിൻറെ ഉൾഭാഗത്താണ്‌ കാരുണ്യമുള്ളത്‌. അതിൻറെ പുറഭാഗത്താകട്ടെ ശിക്ഷയും.

14 അവരെ ( സത്യവിശ്വാസികളെ ) വിളിച്ച്‌ അവർ ( കപടൻമാർ ) പറയും: ഞങ്ങൾ നിങ്ങളോടൊപ്പമായിരുന്നില്ലേ? അവർ ( സത്യവിശ്വാസികൾ ) പറയും: അതെ; പക്ഷെ, നിങ്ങൾ നിങ്ങളെ തന്നെ കുഴപ്പത്തിലാക്കുകയും ( മറ്റുള്ളവർക്ക്‌ നാശം വരുന്നത്‌ ) പാർത്തുകൊണ്ടിരിക്കുകയും ( മതത്തിൽ ) സംശയിക്കുകയും അല്ലാഹുവിൻറെ ആജ്ഞ വന്നെത്തുന്നത്‌ വരെ വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു. അല്ലാഹുവിൻറെ കാര്യത്തിൽ പരമവഞ്ചകനായ പിശാച്‌ നിങ്ങളെ വഞ്ചിച്ചു കളഞ്ഞു.

15 അതുകൊണ്ട്‌ ഇന്ന്‌ നിങ്ങളുടെ പക്കൽ നിന്നോ സത്യനിഷേധികളുടെ പക്കൽ നിന്നോ യാതൊരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. അതത്രെ നിങ്ങളുടെ ബന്ധു തിരിച്ചുചെല്ലാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.

16 വിശ്വാസികൾക്ക്‌ അവരുടെ ഹൃദയങ്ങൾ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങൾക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നൽകപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാർക്ക്‌ കാലം ദീർഘിച്ച്‌ പോകുകയും തൻമൂലം അവരുടെ ഹൃദയങ്ങൾ കടുത്തുപോകുകയും ചെയ്തു. അവരിൽ അധികമാളുകളും ദുർമാർഗികളാകുന്നു.

17 നിങ്ങൾ അറിഞ്ഞു കൊള്ളുക: തീർച്ചയായും അല്ലാഹു ഭൂമിയെ അത്‌ നിർജീവമായതിനു ശേഷം സജീവമാക്കുന്നു. തീർച്ചയായും നാം നിങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങൾ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി.

18 തീർച്ചയായും ധർമ്മിഷ്ഠരായ പുരുഷൻമാരും സ്ത്രീകളും അല്ലാഹുവിന്‌ നല്ല കടം കൊടുത്തവരും ആരോ അവർക്കത്‌ ഇരട്ടിയായി നൽകപ്പെടുന്നതാണ്‌. അവർക്കത്രെ മാന്യമായ പ്രതിഫലമുള്ളത്‌.

19 എന്നാൽ അല്ലാഹുവിലും അവൻറെ ദൂതൻമാരിലും വിശ്വസിച്ചവരാരോ അവർ തന്നെയാണ്‌ തങ്ങളുടെ രക്ഷിതാവിങ്കൽ സത്യസന്ധൻമാരും സത്യസാക്ഷികളും. അവർക്ക്‌ അവരുടെ പ്രതിഫലവും അവരുടെ പ്രകാശവുമുണ്ടായിരിക്കും. സത്യനിഷേധം കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും ചെയ്തവരാരോ അവർ തന്നെയാണ്‌ നരകക്കാർ.

20 നിങ്ങൾ അറിയുക: ഇഹലോകജീവിതമെന്നാൽ കളിയും വിനോദവും അലങ്കാരവും നിങ്ങൾ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികൾ കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന്‌ ഉണക്കം ബാധിക്കുന്നു. അപ്പോൾ അത്‌ മഞ്ഞനിറം പൂണ്ടതായി നിനക്ക്‌ കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാൽ പരലോകത്ത്‌ ( ദുർവൃത്തർക്ക്‌ ) കഠിനമായ ശിക്ഷയും ( സദ്‌വൃത്തർക്ക്‌ ) അല്ലാഹുവിങ്കൽ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.

21 നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും സ്വർഗത്തിലേക്കും നിങ്ങൾ മുങ്കടന്നു വരുവിൻ. അതിൻറെ വിസ്താരം ആകാശത്തിൻറെയും ഭൂമിയുടെയും വിസ്താരം പോലെയാണ്‌. അല്ലാഹുവിലും അവൻറെ ദൂതൻമാരിലും വിശ്വസിച്ചവർക്കു വേണ്ടി അത്‌ സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത്‌ അല്ലാഹുവിൻറെ അനുഗ്രഹമത്രെ. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അതവൻ നൽകുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.

22 ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്‌ മുമ്പ്‌ തന്നെ ഒരു രേഖയിൽ ഉൾപെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു.

23 ( ഇങ്ങനെ നാം ചെയ്തത്‌, ) നിങ്ങൾക്കു നഷ്ടപ്പെട്ടതിൻറെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കുവാനും, നിങ്ങൾക്ക്‌ അവൻ നൽകിയതിൻറെ പേരിൽ നിങ്ങൾ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല.

24 അതായത്‌ പിശുക്ക്‌ കാണിക്കുകയും, പിശുക്ക്‌ കാണിക്കാൻ ജനങ്ങളോട്‌ കൽപിക്കുകയും ചെയ്യുന്നവരെ. വല്ലവനും പിൻതിരിഞ്ഞ്‌ പോകുകയാണെങ്കിൽ തീർച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യർഹനുമത്രെ.

25 തീർച്ചയായും നാം നമ്മുടെ ദൂതൻമാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവ്വം നിലകൊള്ളുവാൻ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കി കൊടുത്തു. അതിൽ കഠിനമായ ആയോധന ശക്തിയും ജനങ്ങൾക്ക്‌ ഉപകാരങ്ങളുമുണ്ട്‌. അല്ലാഹുവിനെയും അവൻറെ ദൂതൻമാരെയും അദൃശ്യമായ നിലയിൽ സഹായിക്കുന്നവരെ അവന്ന്‌ അറിയാൻ വേണ്ടിയുമാണ്‌ ഇതെല്ലാം. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

26 തീർച്ചയായും നാം നൂഹിനെയും ഇബ്രാഹീമിനെയും (ദൂതൻമാരായി) നിയോഗിച്ചു. അവർ ഇരുവരുടെയും സന്തതികളിൽ പ്രവാചകത്വവും വേദഗ്രന്ഥവും നാം ഏർപെടുത്തുകയും ചെയ്തു. അങ്ങനെ അവരുടെ കൂട്ടത്തിൽ സൻമാർഗം പ്രാപിച്ചവരുണ്ട്‌. അവരിൽ അധികപേരും ദുർമാർഗികളാകുന്നു.

27 പിന്നീട്‌ അവരുടെ പിന്നിലായി നാം നമ്മുടെ ദൂതൻമാരെ തുടർന്നയച്ചു. മർയമിൻറെ മകൻ ഈസായെയും നാം തുടർന്നയച്ചു. അദ്ദേഹത്തിന്‌ നാം ഇൻജീൽ നൽകുകയും ചെയ്തു. അദ്ദേഹത്തെ പിൻപറ്റിയവരുടെ ഹൃദയങ്ങളിൽ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസജീവിതത്തെ അവർ സ്വയം പുതുതായി നിർമിച്ചു. അല്ലാഹുവിൻറെ പ്രീതി തേടേണ്ടതിന്‌ ( വേണ്ടി അവരതു ചെയ്തു ) എന്നല്ലാതെ, നാം അവർക്കത്‌ നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ട്‌ അവരത്‌ പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. അപ്പോൾ അവരുടെ കൂട്ടത്തിൽ നിന്ന്‌ വിശ്വസിച്ചവർക്ക്‌ അവരുടെ പ്രതിഫലം നാം നൽകി. അവരിൽ അധികപേരും ദുർമാർഗികളാകുന്നു.

28 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവൻറെ ദൂതനിൽ വിശ്വസിക്കുകയും ചെയ്യുക. എന്നാൽ അവൻറെ കാരുണ്യത്തിൽ നിന്നു രണ്ട്‌ ഓഹരി അവൻ നിങ്ങൾക്കു നൽകുന്നതാണ്‌. ഒരു പ്രകാശം അവൻ നിങ്ങൾക്ക്‌ ഏർപെടുത്തിത്തരികയും ചെയ്യും. അതുകൊണ്ട്‌ നിങ്ങൾക്ക്‌ (ശരിയായ പാതയിലൂടെ) നടന്നു പോകാം. നിങ്ങൾക്കവൻ പൊറുത്തുതരികയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

29 അല്ലാഹുവിൻറെ അനുഗ്രഹത്തിൽ നിന്ന്‌ യാതൊന്നും അധീനപ്പെടുത്തുവാൻ തങ്ങൾക്ക്‌ കഴിവില്ലെന്നും തീർച്ചയായും അനുഗ്രഹം അല്ലാഹുവിൻറെ കയ്യിലാണെന്നും അത്‌ അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ നൽകുമെന്നും വേദക്കാർ അറിയാൻ വേണ്ടിയാണ്‌ ഇത്‌. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഹദീദ്&oldid=14193" എന്ന താളിൽനിന്ന് ശേഖരിച്ചത്