പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
 1. അൽ ഫാത്തിഹ
 2. അൽ ബഖറ
 3. ആലു ഇംറാൻ
 4. നിസാഅ്
 5. മാഇദ
 6. അൻആം
 7. അഅ്റാഫ്
 8. അൻഫാൽ
 9. തൗബ
 10. യൂനുസ്
 11. ഹൂദ്
 12. യൂസുഫ്
 13. റഅദ്
 14. ഇബ്രാഹീം
 15. ഹിജ്റ്
 16. നഹ്ൽ
 17. ഇസ്റാഅ്
 18. അൽ കഹഫ്
 19. മർയം
 20. ത്വാഹാ
 21. അൻബിയാഅ്
 22. ഹജ്ജ്
 23. അൽ മുഅ്മിനൂൻ
 24. നൂർ
 25. ഫുർഖാൻ
 26. ശുഅറാ
 27. നംൽ
 28. ഖസസ്
 29. അൻ‌കബൂത്
 30. റൂം
 31. ലുഖ്‌മാൻ
 32. സജദ
 33. അഹ്സാബ്
 34. സബഅ്
 35. ഫാത്വിർ
 36. യാസീൻ
 37. സ്വാഫ്ഫാത്ത്
 38. സ്വാദ്
 39. സുമർ
 40. മുഅ്മിൻ
 41. ഫുസ്സിലത്ത്
 42. ശൂറാ
 43. സുഖ്റുഫ്
 44. ദുഖാൻ
 45. ജാഥിയ
 46. അഹ്ഖാഫ്
 47. മുഹമ്മദ്
 48. ഫതഹ്
 49. ഹുജുറാത്
 50. ഖാഫ്
 51. ദാരിയാത്
 52. ത്വൂർ
 53. നജ്മ്
 54. ഖമർ
 55. റഹ് മാൻ
 56. അൽ വാഖിഅ
 57. ഹദീദ്
 58. മുജാദില
 59. ഹഷ്ർ
 60. മുംതഹന
 61. സ്വഫ്ഫ്
 62. ജുമുഅ
 63. മുനാഫിഖൂൻ
 64. തഗാബൂൻ
 65. ത്വലാഖ്
 66. തഹ് രീം
 67. മുൽക്ക്
 68. ഖലം
 69. ഹാഖ
 70. മആരിജ്
 71. നൂഹ്
 72. ജിന്ന്
 73. മുസമ്മിൽ
 74. മുദ്ദഥിർ
 75. ഖിയാമ
 76. ഇൻസാൻ
 77. മുർസലാത്ത്
 78. നബഅ്
 79. നാസിയാത്ത്
 80. അബസ
 81. തക് വീർ
 82. ഇൻഫിത്വാർ
 83. മുതഫ്ഫിഫീൻ
 84. ഇന്ഷിഖാഖ്
 85. ബുറൂജ്
 86. ത്വാരിഖ്
 87. അഅ്അലാ
 88. ഗാശിയ
 89. ഫജ്ർ
 90. ബലദ്
 91. ശംസ്
 92. ലൈൽ
 93. ളുഹാ
 94. ശർഹ്
 95. തീൻ
 96. അലഖ്
 97. ഖദ്ർ
 98. ബയ്യിന
 99. സൽസല
 100. ആദിയാത്
 101. അൽ ഖാരിഅ
 102. തകാഥുർ
 103. അസ്വർ
 104. ഹുമസ
 105. ഫീൽ
 106. ഖുറൈഷ്
 107. മാഊൻ
 108. കൗഥർ
 109. കാഫിറൂൻ
 110. നസ്ർ
 111. മസദ്
 112. ഇഖ് ലാസ്
 113. ഫലഖ്
 114. നാസ്

1 ഹേ, വസ്ത്രം കൊണ്ട്‌ മൂടിയവനേ,

2 രാത്രി അൽപസമയം ഒഴിച്ച്‌ എഴുന്നേറ്റ്‌ നിന്ന്‌ പ്രാർത്ഥിക്കുക.

3 അതിൻറെ (രാത്രിയുടെ) പകുതി, അല്ലെങ്കിൽ അതിൽ നിന്നു (അൽപം) കുറച്ചു കൊള്ളുക.

4 അല്ലെങ്കിൽ അതിനെക്കാൾ വർദ്ധിപ്പിച്ചു കൊള്ളുക. ഖുർആൻ സാവകാശത്തിൽ പാരായണം നടത്തുകയും ചെയ്യുക.

5 തീർച്ചയായും നാം നിൻറെ മേൽ ഒരു കനപ്പെട്ട വാക്ക്‌ ഇട്ടുതരുന്നതാണ്‌.

6 തീർച്ചയായും രാത്രിയിൽ എഴുന്നേറ്റു നമസ്കരിക്കൽ കൂടുതൽ ശക്തമായ ഹൃദയസാന്നിദ്ധ്യം നൽകുന്നതും വാക്കിനെ കൂടുതൽ നേരെ നിർത്തുന്നതുമാകുന്നു.

7 തീർച്ചയായും നിനക്ക്‌ പകൽ സമയത്ത്‌ ദീർഘമായ ജോലിത്തിരക്കുണ്ട്‌.

8 നിൻറെ രക്ഷിതാവിൻറെ നാമം സ്മരിക്കുകയും, ( മറ്റു ചിന്തകൾ വെടിഞ്ഞ്‌ ) അവങ്കലേങ്കു മാത്രമായി മടങ്ങുകയും ചെയ്യുക.

9 ഉദയസ്ഥാനത്തിൻറെയും, അസ്തമനസ്ഥാനത്തിൻറെയും രക്ഷിതാവാകുന്നു അവൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ ഭരമേൽപിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക.

10 അവർ ( അവിശ്വാസികൾ ) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തിൽ അവരിൽ നിന്ന്‌ ഒഴിഞ്ഞു നിൽക്കുകയും ചെയ്യുക.

11 എന്നെയും, സുഖാനുഗ്രഹങ്ങൾ ഉള്ളവരായ സത്യനിഷേധികളെയും വിട്ടേക്കുക. അവർക്കു അൽപം ഇടകൊടുക്കുകയും ചെയ്യുക.

12 തീർച്ചയായും നമ്മുടെ അടുക്കൽ കാൽ ചങ്ങലകളും ജ്വലിക്കുന്ന നരകാഗ്നിയും

13 തൊണ്ടയിൽ അടഞ്ഞു നിൽക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്‌.

14 ഭൂമിയും പർവ്വതങ്ങളും വിറകൊള്ളുകയും പർവ്വതങ്ങൾ ഒലിച്ചു പോകുന്ന മണൽ കുന്ന്‌ പോലെയാവുകയും ചെയ്യുന്ന ദിവസത്തിൽ.

15 തീർച്ചയായും നിങ്ങളിലേക്ക്‌ നിങ്ങളുടെ കാര്യത്തിന്‌ സാക്ഷിയായിട്ടുള്ള ഒരു ദൂതനെ നാം നിയോഗിച്ചിരിക്കുന്നു. ഫിർഔൻറെ അടുത്തേക്ക്‌ നാം ഒരു ദൂതനെ നിയോഗിച്ചത്‌ പോലെത്തന്നെ.

16 എന്നിട്ട്‌ ഫിർഔൻ ആ ദൂതനോട്‌ ധിക്കാരം കാണിച്ചു. അപ്പോൾ നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി.

17 എന്നാൽ നിങ്ങൾ അവിശ്വസിക്കുകയാണെങ്കിൽ, കുട്ടികളെ നരച്ചവരാക്കിത്തീർക്കുന്ന ഒരു ദിവസത്തെ നിങ്ങൾക്ക്‌ എങ്ങനെ സൂക്ഷിക്കാനാവും?

18 അതു നിമിത്തം ആകാശം പൊട്ടിപ്പിളരുന്നതാണ്‌. അല്ലാഹുവിൻറെ വാഗ്ദാനം പ്രാവർത്തികമാക്കപ്പെടുന്നതാകുന്നു.

19 തീർച്ചയായും ഇതൊരു ഉൽബോധനമാകുന്നു. അതിനാൽ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം അവൻ തൻറെ രക്ഷിതാവിങ്കലേക്ക്‌ ഒരു മാർഗം സ്വീകരിച്ചു കൊള്ളട്ടെ.

20 നീയും നിൻറെ കൂടെയുള്ളവരിൽ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നിൽ രണ്ടു ഭാഗവും (ചിലപ്പോൾ) പകുതിയും (ചിലപ്പോൾ) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട്‌ എന്ന്‌ തീർച്ചയായും നിൻറെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ്‌ രാത്രിയെയും പകലിനെയും കണക്കാക്കുന്നത്‌. നിങ്ങൾക്ക്‌ അത്‌ ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന്‌ അവന്നറിയാം. അതിനാൽ അവൻ നിങ്ങൾക്ക്‌ ഇളവ്‌ ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ ഖുർആനിൽ നിന്ന്‌ സൗകര്യപ്പെട്ടത്‌ ഓതിക്കൊണ്ട്‌ നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തിൽ രോഗികളും ഭൂമിയിൽ സഞ്ചരിച്ച്‌ അല്ലാഹുവിൻറെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന മറ്റ്‌ ചിലരും ഉണ്ടാകും എന്ന്‌ അല്ലാഹുവിന്നറിയാം. അതിനാൽ അതിൽ (ഖുർആനിൽ) നിന്ന്‌ സൗകര്യപ്പെട്ടത്‌ നിങ്ങൾ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്ത്‌ നൽകുകയും അല്ലാഹുവിന്ന്‌ ഉത്തമമായ കടം നൽകുകയും ചെയ്യുക. സ്വദേഹങ്ങൾക്ക്‌ വേണ്ടി നിങ്ങൾ എന്തൊരു നൻമ മുൻകൂട്ടി ചെയ്ത്‌ വെക്കുകയാണെങ്കിലും അല്ലാഹുവിങ്കൽ അത്‌ ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങൾ കണ്ടെത്തുന്നതാണ്‌. നിങ്ങൾ അല്ലാഹുവോട്‌ പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>