സംവാദത്തിന്റെ നിലവറ

  • 2012 - (3 ഫെബ്രുവരി 2013 വരെയുള്ളതും ഇതിലാണ്)
  • 2013 - (10 ജനുവരി 2014 വരെയുള്ളതും ഇതിലാണ്)

സംവാദം

നമസ്കാരം Manuspanicker !,

 
മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ 10:39, 3 ഏപ്രിൽ 2012 (UTC)Reply[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version

 

നമസ്കാരം! Manuspanicker,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:17, 29 മാർച്ച് 2012 (UTC)Reply[മറുപടി]

ചട്ടമ്പിസ്വാമികൾ/ക്രിസ്തുമതനിരൂപണം

 
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 14:20, 4 ഏപ്രിൽ 2012 (UTC)Reply[മറുപടി]

നിജാനന്ദവിലാസം

പ്രമാണം:NijanandaVilasam-SriChattampiSwamikal.djvu എന്ന കൃതി ഒരു വെബ്സൈറ്റ് പ്രസിദ്ധീകരിച്ചതാണ്. പകർപ്പാവകാശപരിധികഴിഞ്ഞ കൃതിയാണെങ്കിലും ഇത് ഈ രൂപത്തിൽ വിക്കിഗ്രന്ഥശാലയിൽ അപ്ലോഡ് ചെയ്യുന്നത് പകർപ്പാവകാശലംഘനമാണ്. പ്രസിദ്ധീകരിച്ചിരിക്കുന്നവർ അത് സ്വതന്ത്രലൈസൻസിൽ അല്ല ചെയ്തിരിക്കുന്നത്. കവർപേജ്, ആമുഖം തുടങ്ങിയവ എന്തായാലും എത്രയും വേഗം നീക്കം ചെയ്യണം. നിലവിൽ ഇതുപോലുള്ള പുതിയ എഡിഷനിൽ വരുന്നവയുടെ പ്രത്യേകിച്ചും ഇ പുസ്തകമായി പ്രസിദ്ധീകരിച്ചവയുടെ ആധികാരികതയെ കുറിച്ച് സംശയമുണ്ട്. ഇംഗ്ലീഷ് വിക്കിസോഴ്സിലും മറ്റും ഇങ്ങനെയുള്ള സ്വീകരിക്കുന്നതായി കാണുന്നില്ല. ഇതുപോലുള്ളവയുടെ നയങ്ങളെകുറിച്ച് എനിക്ക് കൂടുതൽ അറിയില്ല.

പഴയ എഡിഷനിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പുസ്തകം കണ്ടെത്തി സ്കാൻ ചെയ്ത് ദേജാവൂ രീതിയിലാക്കി ചെയ്യുന്നതാണ് ഇന്നത്തെ നിലയിൽ ഏറ്റവും നല്ലതെന്നാണ് എന്റെ അഭിപ്രായം. ഇതുപോലുള്ള ഇ-ബുക്കുകൾ ആധികാരിക പ്രമാണമായി സ്വീകരിക്കാനാകും എന്ന് കരുതുന്നില്ല. അതിലെ പകർപ്പാവകാശം കഴിഞ്ഞ ഉള്ളടക്കം നമുക്ക് ഉപയോഗിക്കാം. പുസ്തകം അതേ രീതിയിൽ വിക്കിയിൽ ചേർക്കുന്നതിനോട് വിയോജിക്കുന്നു. --മനോജ്‌ .കെ 16:55, 12 ഏപ്രിൽ 2012 (UTC)Reply[മറുപടി]

ഈ പുസ്തകത്തിന്റെ ആദ്യ രണ്ടു താളുകൾ നീക്കിയതിന് ശേഷം പുതിയ version ആയി അപ്‌ലോഡ്‌ ചെയ്യട്ടെ? S.മനു 05:40, 13 ഏപ്രിൽ 2012 (UTC)Reply[മറുപടി]
ആമുഖം കൂടി മാറ്റിയിട്ടു വിക്കിയിൽ ചെര്തപ്പോഴും പഴയ മുഖചിത്രം തന്നെ വീണ്ടും വരുന്നു. അത് മാറ്റാൻ വഴിയുണ്ടോ? - S.മനു 06:04, 13 ഏപ്രിൽ 2012 (UTC)Reply[മറുപടി]
എന്റെ അനുഭവമനുസരിച്ച് ഇതുപോലുള്ളവ വിശ്വസനീയമായ അവലംബമായി സ്വീകരിക്കാൻ സാധിക്കില്ല. ഒന്നുകിൽ ഇതിന്റെ ഏതെങ്കിലും പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കഴിവതും പഴയ എഡിഷൻ പ്രമാണമായി സ്വീകരിക്കണം. അല്ലെങ്കിൽ ഇത് ഓഫ്ലൈനായി ഉപയോഗിച്ച് ഉള്ളടക്കം വിക്കിയിൽ ചേർക്കാം.(പുസ്തകം അതുപോലെ അപ്ലോഡ് ചെയ്ത് ചെയ്യുമ്പോൾ പ്രശ്നങ്ങൾ പലതുണ്ട്.). ഇതുപോലെ കിട്ടിയ ഒരു പുസ്തകമാണ് സൂചിക:Dharmaraja.djvu ഇതിൽ പല വിധ അക്ഷരത്തെറ്റുകൾ കടന്ന് കൂടിയിട്ടുണ്ടായിരുന്നു. പലതും പ്രൂഫ് റീഡ് ചെയ്ത് തിരുത്താൻ പ്രിന്റഡ് പുസ്തകത്തിന്റെ സഹായം തേടേണ്ടിവന്നു. പ്രസിദ്ധീകരിച്ച് പുസ്തകത്തിലേതുപോലെ തന്നെയായിരിക്കണം ഇവിടെ പുനരാവിഷ്കരിക്കേണ്ടത്. അതിലെ തെറ്റുകൾ തെറ്റുകളായി തന്നെ നിലർത്തേണ്ടിവരും.. എന്തായാലും തുടങ്ങിയ സ്ഥിതിക്ക് പൂർത്തിയാക്കൂ. മറ്റു പുസ്തകങ്ങൾ എവിടെനിന്നെങ്കിലും ലഭിക്കാനിടയുണ്ടെങ്കിൽ സ്കാൻ ചെയ്ത് ചേർക്കാനാകുമോ എന്നു നോക്കട്ടെ. ഇതുപോലുള്ളവയുടെ സ്കാനുകളെ ലഭ്യതയില്ലായ്മയാണ് നേരിടുന്ന മറ്റൊരു പ്രശ്നവും. --മനോജ്‌ .കെ 08:27, 13 ഏപ്രിൽ 2012 (UTC)Reply[മറുപടി]
ആ പുസ്തകം തന്നെ വേണമോ വേണ്ടയോ എന്ന ചർച്ച തുടങ്ങിയ സ്ഥിതിക്ക്, ആ കാര്യത്തിൽ ഒരു തീരുമാനമായത്തിനു ശേഷം ജോലി പുനരാരംഭിക്കാംഎന്നു വിചാരിക്കുന്നു. :) - S.മനു 13:58, 16 ഏപ്രിൽ 2012 (UTC)Reply[മറുപടി]

പ്രശ്ലേഷം

ഫലകത്തിന്റെ സംവാദം:ദേവനാഗരി ഹ്രസ്വ അകാരം കാണുക. --Vssun (സംവാദം) 18:19, 27 ഏപ്രിൽ 2012 (UTC)Reply[മറുപടി]

ഫലകത്തനൊപ്പം സംവാദവും നീക്കം ചെയ്തു. ചർച്ച വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം)#പ്രശ്ലേഷം എന്ന താളിൽ തുടരുക. --Vssun (സംവാദം) 06:17, 28 ഏപ്രിൽ 2012 (UTC)Reply[മറുപടി]

പഞ്ചായത്ത് ഒന്നുകൂടി സന്ദർശിക്കുക. കുറേ താളുകളിൽ റീപ്ലേസ്മെന്റ് നടത്താനുണ്ടെങ്കിൽ വേണമെങ്കിൽ ബോട്ടിറക്കാവുന്നതാണ്. --Vssun (സംവാദം) 14:25, 29 ഏപ്രിൽ 2012 (UTC)Reply[മറുപടി]

സ്വതേ റോന്തുചുറ്റൽ

ws:AUTOPAT എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ --മനോജ്‌ .കെ 19:32, 28 ഏപ്രിൽ 2012 (UTC)Reply[മറുപടി]

വളരെ നന്ദി മനോജ്‌ :) - എസ്.മനു (സംവാദം) 08:41, 29 ഏപ്രിൽ 2012 (UTC)Reply[മറുപടി]

സഹായതാൾ

ഒരു സഹായതാൾ en:Help:Introduction മാതൃകയിൽ വിക്കിയിൽ തന്നെ തുടങ്ങി സ്വാഗതഫലകത്തോടൊപ്പം ചേർക്കണമെന്ന് പ്ലാനുണ്ടായിരുന്നു മനു. ഒരെണ്ണം തുടങ്ങാമോ. വിപുലീകരിക്കാൻ സഹായിക്കാം. ഇപ്പോൾ പുതിയതായി വരുന്നവർക്ക് കൊടുക്കാൻ http://entewiki.blogspot.in/2011/10/blog-post.html എന്ന ബ്ലോഗ് പോസ്റ്റ് മാത്രമേ അറിവിൽ ഉള്ളൂ. എനിക്കിപ്പോൾ അധികം സമയം ഗ്രന്ഥശാലയിൽ ചിലവഴിക്കാൻ നിവൃത്തിയില്ല. :( --മനോജ്‌ .കെ 19:12, 18 മേയ് 2012 (UTC)Reply[മറുപടി]

അടുക്കിപ്പെറുക്കൽ

വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുന്നു. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാമോ?

  1. ഒറ്റക്കൃതികളുടെ ഉപതാളുകളിൽ വർഷം ചേർക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ അനാവശ്യമായി വർഗ്ഗീകരിക്കുന്നത് ഒഴിവാകും.
  2. ചെറിയ കൃതികളെ ഉപതാളുകളിലേക്ക് മാറ്റണമെന്നില്ല. കൃതി ഒരുമിച്ചു കിട്ടുന്നതിനും പ്രിന്റുചെയ്യുന്നതിനും മറ്റും ഇത് സഹായിക്കും. അല്ലെങ്കിൽ പുസ്തകത്തെ ആശ്രയിക്കേണ്ടിവരും
മറ്റൊരു കാര്യമുള്ളത് പാർശ്വഫലകങ്ങളാണ് (sidebar templates). മലയാളം ഗ്രന്ഥശാലയുടെ ആകർഷണങ്ങളിലൊന്നാണ് ഇതെങ്കിലും താളുകളുടെ ഫോർമാറ്റിൽ ഇത് പലപ്പോഴും പ്രശ്നമാക്കുന്നുണ്ട്. വായനയെയും ബാധിക്കുന്നുണ്ടാവാം. ഇത് ചർച്ചചെയ്യേണ്ട വിഷയമാണ്. --തച്ചന്റെ മകൻ (സംവാദം) 09:32, 24 മേയ് 2012 (UTC)Reply[മറുപടി]

[1] എനിക്കൊരബദ്ധം പറ്റിയാ ആ അബദ്ധം സുബദ്ധമായിക്കണ്ട് മറ്റുള്ളവയും തിരുത്തുകയാണോ! ചൂണ്ടിക്കാണിക്കുകയല്ലേ വേണ്ടത് :)--തച്ചന്റെ മകൻ (സംവാദം) 12:55, 24 മേയ് 2012 (UTC)Reply[മറുപടി]

അതു അബദ്ധമാണെന്നു വിചാരിച്ചില്ല, ഞാൻ എഴുതിയതു തെറ്റാണെന്നു തിരുത്തു കണ്ടപ്പോൾ എനിക്കു മനസ്സിലായി, പക്ഷെ, അതു തിരുത്തിയതല്ലേ, തിരുത്തിയതു ഏതായാലും ശരിയായിരിക്കും എന്നു കരുതി. എനിക്കു അതിന്റെ അർഥം മനസ്സിലായില്ലായിരുന്നു എങ്കിലും. :( - എസ്.മനു (സംവാദം) 13:56, 24 മേയ് 2012 (UTC)Reply[മറുപടി]

നിജാനന്ദവിലാസം

എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. പിന്നീട് നോക്കിയപ്പോ , ഈ കൃതി നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടതായി കാണുന്നു. അതോടൊപ്പം തന്നെ ടൈപ്പ് ചെയ്യാനുള്ളവയിൽ കിടക്കുകയും ചെയ്യുന്നു. സമാധാനം (സംവാദം) 18:28, 30 മേയ് 2012 (UTC)Reply[മറുപടി]

നിജാനന്ദവിലാസം

മനസ്സിലായി , മനു. പിന്നെ തീയതിയെക്കുറിച്ച് അറിയില്ല. തിരഞ്ഞുകൊണ്ടിരിക്കുന്നു. സമാധാനം (സംവാദം) 11:50, 31 മേയ് 2012 (UTC)Reply[മറുപടി]

അച്ചടിക്കത്തക്ക പുസ്തകങ്ങൾ

വേണമെങ്കിൽ ആവാം. പ്രത്യേകം:പുസ്തകം എന്ന ഏർപ്പാടുണ്ട്. മലയാളം പി.ഡി.എഫ്. റെൻഡറിങ്ങ് ശരിയായിക്കഴിഞ്ഞാൽ അത് ഉപയോഗിക്കാൻ പറ്റും. വിക്കിബുക്സിൽ ഇതില്ലാത്തതിനാലാണ് അച്ചടിപ്പതിപ്പ് പ്രത്യേകം നിർമ്മിക്കുന്നത് എന്നുതോന്നുന്നു.--തച്ചന്റെ മകൻ (സംവാദം) 10:09, 8 ജൂൺ 2012 (UTC)Reply[മറുപടി]

പ്രത്യേകം:പുസ്തകംനു താഴെ അവ പി.ഡി.എഫ്ഫും മറ്റുമായി ഡൗൺലോഡുന്നതിനും വിക്കിഗ്രന്ഥശാലയിൽ ശേഖരിക്കുന്നതിനുമൊക്കെ സൗകര്യമുണ്ടല്ലോ.--തച്ചന്റെ മകൻ (സംവാദം) 13:11, 8 ജൂൺ 2012 (UTC)Reply[മറുപടി]
പിഡിഎഫ് ന് പകരമായി odt ഫോർമാറ്റിൽ ഡൗൺലോഡിന് സൗകര്യമൊരുക്കുന്ന സൗകര്യത്തെക്കുറിച്ച് ആലോചിക്കുന്നു.അടുത്തുതന്നെ പഞ്ചായത്തിൽ അഭിപ്രായത്തിനിടുന്നതാണ്. --മനോജ്‌ .കെ 16:44, 17 ജൂൺ 2012 (UTC)Reply[മറുപടി]

സൂചിക താളുകൾ

സൂചികാ താളുകൾ ഡെജാവു ഫയലുകളെന്ന വർഗ്ഗീകരണത്തിൽ കൊണ്ടുവരേണ്ടതില്ല. സൂചികാ താളുകൾ അതിന്റെ അവസ്ഥയനുസരിച്ചാണ് വർഗ്ഗീകരിച്ച് കണ്ടിരിക്കുന്നത്.അത് ആ താളിന്റെ രൂപീകരണവേളയിൽ തന്നെ ചെയ്യാൻ സാധിക്കും. ഇത് കാണുക. ഗ്രന്ഥശാലയിലെ ദേജാവൂ ഫയലുകൾ വർഗ്ഗീകരിക്കാം. കോമൺസിൽ അപ്ലോഡിയിരിക്കുന്ന ഫയലുകൾ അവിടെയും.--മനോജ്‌ .കെ 16:18, 17 ജൂൺ 2012 (UTC)Reply[മറുപടി]

പല സൂചിക താളുകളും ഡെജാവു ഫയലുകളെന്ന വർഗ്ഗീകരണത്തിൽ ചേർത്തുകണ്ടു, അതുകൊണ്ട് ബാക്കിയും കൂടിച്ചേർക്കാമെന്ന് വിചാരിച്ചു. ഇനി ചേർക്കുന്നില്ല. :) :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 05:24, 18 ജൂൺ 2012 (UTC)Reply[മറുപടി]

സംവാദം:കുറ്റിപ്പുറം പാലം

 
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സമ്മതമറിയിക്കുമെന്ന് കരുതുന്നു

 
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് വിക്കിഗ്രന്ഥശാല:കാര്യനിർവാഹകരുടെ_തിരഞ്ഞെടുപ്പ്#എസ്.മനു എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 01:44, 23 ജൂൺ 2012 (UTC)Reply[മറുപടി]

  പുതിയ കാര്യനിർവ്വഹകന് ആശംസകൾ. --മനോജ്‌ .കെ 17:14, 2 ജൂലൈ 2012 (UTC)Reply[മറുപടി]
വളരെ നന്ദി മനോജ്. :)   :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 04:58, 3 ജൂലൈ 2012 (UTC)Reply[മറുപടി]

സഹായം:താളിന്റെ അവസ്ഥ

സഹായം:താളിന്റെ അവസ്ഥ ലെ ചിത്രങ്ങളിൽ ന്റ എന്നത് ശരിയായിട്ടല്ല കാണിക്കുന്നത്. --മനോജ്‌ .കെ 16:57, 3 ജൂലൈ 2012 (UTC)Reply[മറുപടി]

മനോജേ, എന്റെ ബ്രൗസറിന്റെ പ്രശ്നമാണെന്നു തോന്നുന്നു. എല്ലാ 'ന്റ' യും ഇങ്ങനെയാണു കാണുന്നത്. ആ ചിത്രത്തിന്റെ ഒരു നല്ല പതിപ്പ് എടുക്കാൻ സൗകര്യപ്പെടുമോ? ഞാൻ എന്റെ ജോലിസ്ഥലത്തായതിനാൽ, പുതിയ ഫോണ്ട് ഇടാൻ പറ്റില്ല. :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 05:27, 4 ജൂലൈ 2012 (UTC)Reply[മറുപടി]
ചിത്രം അപ്ലോഡ് ചെയ്യാനുള്ള വഴിയുണ്ടെങ്കിൽ അപ്പൊ ചെയ്യില്ലേ. :) മൊബൈൽ ജി പി ആർ എസിലാണ്. ഒരാഴ്ച സമയമെടുക്കും ഒന്ന് ശരിയായി വരാൻ.താൾ എത്രയും പെട്ടെന്ന് ശരിയാക്കാം.--മനോജ്‌ .കെ 16:44, 4 ജൂലൈ 2012 (UTC)Reply[മറുപടി]

ഫോർമാറ്റിങ്ങ്

നമസ്കാരം,
വരമൊഴിയിൽ എഴുതിയതിനെ ഇങ്ങോട്ട് പകർത്തുമ്പോൾ ഫോർമാറ്റിങ്ങ് തെട്ടി പോകുന്നു. എഴുതിയത് മുഴുവൻ ഒറ്റ വരിയൊ രൻടു വരിയോ ആയി പോകുന്നു. എന്ത് ചെയ്യണം എന്ന് പറഞ്ഞ് തരാമോ?
ബാലു (സംവാദം) 06:37, 11 ജൂലൈ 2012 (UTC)Reply[മറുപടി]

നമസ്കാരം സുഹൃത്തേ!, ഞാൻ വരമൊഴി ഉപയോഗിച്ചിട്ടില്ല, അതുകൊണ്ട് അതിനെപ്പറ്റിപ്പറയാൻ ഞാനാളല്ല! പക്ഷേ, ഇവിടെ ഞാൻ നേരിട്ടു വിക്കിഗ്രന്ഥശാലയിൽ തന്നെയാണു എഴുതുന്നത്. മുകളിൽ തെളിഞ്ഞുവരാറുള്ള "എഴുത്തുപകരണം" ഉപയോഗിച്ചാണ് ഞാൻ എഴുതാറ്. താങ്കൾക്കും അതുപയോഗിക്കാമെന്നു തോന്നുന്നു. ഗൂഗിളിന്റെ ഒരു ടൂൾ ഉണ്ട്, ഇതും ഉപയോഗിച്ചു നോക്കാം. സഹായം:എഴുത്ത് ഇതും കൂടി കാണുക. ഇതിൽ ഏതെങ്കിലും സഹായകമാകും എന്നു പ്രതീക്ഷിക്കുന്നു. താങ്കൾ ഉൾപ്പെടുത്തിയ താളിനെ ഞാൻ ഒന്നു നോട്ട്പാഡിൽ പറിച്ചുനട്ടിട്ടു തിരിച്ച് എടുത്തപ്പോൾ ശരിയായി :) . :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 08:11, 11 ജൂലൈ 2012 (UTC)Reply[മറുപടി]


നന്ദി സുഹൃത്തെ. എഴുത്തുപകരണം ഞാൻ ഇപ്പോളാണു കണ്ടത്. സഹായത്തിന് നന്ദി. ബാലു (സംവാദം) 09:12, 11 ജൂലൈ 2012 (UTC)Reply[മറുപടി]

സഹായം ആവശ്യമുള്ള താളുകൾ

നമസ്കാരം മനു, ഗ്രന്ഥശാലയിൽ ഇപ്പോൾ സഹായം ആവശ്യമുള്ള താളുകൾ ഏതൊക്കെയാണ്. കുറച്ച് നാളായി ധാരാളം ഒഴിവുസമയം കിട്ടുന്നുണ്ട് :) --ദീപു (സംവാദം) 18:51, 11 ജൂലൈ 2012 (UTC)Reply[മറുപടി]

നമസ്കാരം ദീപു :), സഹായം:ഉള്ളടക്കം ഇവിടെ നമ്മുടെ ഗ്രന്ഥശാലക്കു ചേർന്ന സഹായം താളുകൾ ചേർക്കേണ്ടതായി ഉണ്ട്. ആംഗലേയ പതിപ്പിൽനിന്നും നമുക്കു മൊഴിമാറ്റം ചെയ്തു ശരിയാക്കണം. ഇവിടെ ഒന്നു ശ്രദ്ധിക്കാമോ? പിന്നെ, തീരാതെ കിടക്കുന്ന പണികളിൽ, ഭാഗവതം കിളിപ്പാട്ട് ഇതിന്റെ ഉപതാളുകളിൽ തലക്കെട്ട്(header)ഒക്കെ കൊടുത്തു ശരിയാക്കണം, അതുപോലെ പല കൃതികളും ഉണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ - ഇതിൽ അവസാനം കൊടുത്തിരിക്കുന്ന കുറിപ്പുകൾ ശരിക്കും ഓരോ അധ്യായത്തിനും വേണ്ടിയുള്ളതാണ്, അതു ഓരോ താളിലും അടയാളപ്പെടുത്തണം. അങ്ങനെ കുറേ, ഏതുവേണമെങ്കിലും ഏറ്റെടുക്കാം :). :- എന്ന് സ്വന്തം - എസ്.മനുസംവാദം 09:35, 12 ജൂലൈ 2012 (UTC)Reply[മറുപടി]
നന്ദി മനു. സാങ്കേതിക വൈദഗ്ദ്ധ്യകുറവ് ഒരു പരിമിതിയാണ്. എങ്കിലും ആവുംവിധം ശ്രമിക്കാം :) --ദീപു (സംവാദം) 10:27, 12 ജൂലൈ 2012 (UTC)Reply[മറുപടി]
അതു സാരമില്ല ദീപു. മറ്റു താളുകളുടെ മാറ്റങ്ങൾ ശ്രദ്ധിക്കുക, മാറ്റങ്ങൾ വരുത്തി, എങ്ങനെയുണെന്നു കാണുക, ശരിയായെങ്കിൽ ശരി, ഇല്ലെങ്കിൽ വേണ്ട ;). സംശയങ്ങൾ ചോദിക്കാമല്ലോ! ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരും, ഇല്ലെങ്കിൽ എല്ലാവരും കൂടി കണ്ടുപിടിക്കും. എന്തായാലും ശ്രമിക്കൂ. എല്ലാ ഭാവുകങ്ങളും നേരുന്നു. :- എന്ന് സ്വന്തം - എസ്.മനുസംവാദം 10:49, 12 ജൂലൈ 2012 (UTC)Reply[മറുപടി]

താളിന്റെ സംവാദം:സുധാംഗദ.djvu/12

മനു, ഇതൊന്ന് ശ്രദ്ധിക്കുമല്ലോ താളിന്റെ സംവാദം:സുധാംഗദ.djvu/12 --ദീപു (സംവാദം) 20:21, 27 ജൂലൈ 2012 (UTC)Reply[മറുപടി]

ശരിയാക്കിയിട്ടുണ്ട് :- എന്ന് - എസ്.മനു 04:34, 28 ജൂലൈ 2012 (UTC)Reply[മറുപടി]
 
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് Deepu എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മനു, എല്ലായിടത്തും <big><center> ആണ് ഉപയോഗിച്ചു കണ്ടത്. ഒരേ രീതി പിന്തുടരുകയാകും നല്ലത് എന്ന് തോന്നുന്നു. യോജിക്കുന്നു എങ്കിൽ തിരുത്തലുകൾ ഞാൻ നടത്തിക്കൊള്ളാം--ദീപു (സംവാദം) 07:00, 29 ജൂലൈ 2012 (UTC)Reply[മറുപടി]

ശരി നടക്കട്ടെ, :) --:- എന്ന് - എസ്.മനു 07:01, 29 ജൂലൈ 2012 (UTC)Reply[മറുപടി]

കിരണാവലി

മനുവേട്ടാ,
കിരണാവലിയിലെ - താൾ:കിരണാവലി.djvu/6 എന്ന പേജ് ചേട്ടൻ തുടങ്ങിയത് കണ്ടു. പകുതി വച്ച് നിർത്തിയിരീക്കുകയാണ്. മറന്നു പോയതായിരിക്കും. ഞാൻ മുഴുമിപ്പിച്ചു കൊള്ളട്ടേ??? -ബാലു (സംവാദം) 15:04, 5 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

പിന്നെന്താ! ആയിക്കോട്ടേ :) ഞാൻ വിട്ടിരിക്കുന്നു. --:- എന്ന് - എസ്.മനു 17:35, 5 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]
നന്ദി... ചെയ്തിട്ടുണ്ട്...-ബാലു (സംവാദം) 18:11, 5 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

കർണ്ണഭൂഷണം

വോക്കേ.. ഞാൻ ദെജാവു പേജുകൾ ബ്ലാങ്ക് കിടക്കുന്നതു കണ്ടു ചെയ്തതാ.. :) - Hrishikesh.kb (സംവാദം) 05:52, 7 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

നിത്യാക്ഷരങ്ങൾ..

മലയാളം അക്കങ്ങൾ അറിയില്ല. അതുകൊണ്ടാണ് എനിക്ക് അറിയാവുന്ന ഊഹം വച്ച് കാര്യങ്ങൾ ചെയ്തത്.. മനു എന്തായാലും തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി...--സുഗീഷ് |sugeesh (സംവാദം) 17:34, 8 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

ശ്ലോ , കട്ടി-ശ്ലോ

മനുവേട്ടാ,
ശ്ലോകങ്ങൾക്ക് അല്ലെങ്കിൽ പദ്യഭാഗങ്ങൾക്ക് സംഖ്യാക്രമം നൽകാൻ ശ്ലോ ആണോ കട്ടി-ശ്ലോ ആണോ നല്ലത്???
-ബാലു (സംവാദം) 13:32, 25 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

നമസ്തേ ബാലൂ, ഒരുതരത്തിൽ പറഞ്ഞാൽ അതു രണ്ടും ഒരേ ഫലകം തന്നെ. നമ്മൾ <div class="prose"> ആയ ഫോർമാറ്റിംഗ് ഉള്ള പദ്യകൃതികളിൽ ശ്ലോ ഉപയോഗിക്കുമ്പോൾ ശ്ലോക സംഖ്യ വലത്തുനിന്ന് 25em(സ്വതേയുള്ള ക്രമീകരണം) മാറിയാണ് വരുന്നത്. ഞാൻ അതു ശരിയാക്കാൻ നോക്കുന്ന വഴിക്ക് {{ശ്ലോ|'''23'''|5em}} ഇങ്ങനെ പ്രത്യേകമായി ഉപയോഗിച്ചു നോക്കി, അത്രയും എപ്പോഴും അടിച്ചു കൊടുക്കാതിരിക്കാൻ ഉണ്ടാക്കിയതാണ് ഈ കട്ടി-ശ്ലോ. ഇതു തമ്മിൽ വ്യത്യാസം ഇത്രമാത്രമാണ്. കാര്യം ഒന്നു തന്നെ. ;) --:- എന്ന് - എസ്.മനു 04:29, 26 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]


അപ്പോൾ രണ്ടും ഉപയോഗിക്കാമല്ലെ... നന്ദി... - ബാലു (സംവാദം) 16:20, 26 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]
പദ്യകൃതികളിൽ ഉൾപ്പെടുത്താൻ കട്ടി-ശ്ലോ ആണ് നല്ലത്. --:- എന്ന് - എസ്.മനു 08:39, 27 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]
ഓക്കേ... - ബാലു (സംവാദം) 14:36, 27 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]
 
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് Akhilan എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സ്തോത്ര കൃതികൾ

പൊതുവേ സ്തോത്ര കൃതികൾ (അഷ്ടകം, പഞ്ചകം, നവകം..) എന്നിവയുടെ എല്ലാം ഒരു വരിയുടെ അവസാനമായാണ് വരിയുടെ ക്രമസംഖ്യ ചേർത്ത് കണ്ടിട്ടുള്ളത്. അതാണ് ചന്ദ്രശേഖരാഷ്ടകത്തിൽ <div class="prose"> എന്നതിനുപകരം <div class="novel"> എന്നു ചേർത്തത്. --അഖിലൻ 14:11, 19 നവംബർ 2012 (UTC)Reply[മറുപടി]

അതിനായി കട്ടി-ശ്ലോ എന്ന ഫലകം ചേർക്കാം. --:- എന്ന് - എസ്.മനു 14:13, 19 നവംബർ 2012 (UTC)Reply[മറുപടി]

സ്വതേ റോന്തു ചുറ്റുന്നവർ

സ്വതേ റോന്തു ചുറ്റുന്നവരെ സ്വാഗതം ചെയ്യാൻ ഇനി ഈ ഫലകം ഉപയോഗിച്ച് സ്വാഗതം ചെയ്യാം  :) - Hrishikesh.kb (സംവാദം) 07:16, 27 ഡിസംബർ 2012 (UTC)Reply[മറുപടി]

ഋഷി,
ആ ഫലകം വിക്കിപീഡിയയെന്നും മറ്റും പറയുന്നുണ്ട്, അത് നേരേ ഇപ്പോഴുള്ള രീതിയിൽ ഉപയോഗിക്കാൻ പറ്റില്ല. എല്ലാം തർജ്ജമ ചെയ്യുകയും, ഗ്രന്ഥശാലയ്ക്കനുയോജ്യമായി തിരുത്തിയെഴുതുകയും വേണം. അതിനു ശേഷം നമുക്കുപയോഗിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:41, 7 ജനുവരി 2013 (UTC)Reply[മറുപടി]
അതിലെ ലോഗോ മാറ്റണ്ടേ? - ബാലു (സംവാദം) 07:33, 8 ജനുവരി 2013 (UTC)Reply[മറുപടി]

ഇടപ്പള്ളിയുടെ കൃതികൾ

മനുവേട്ടാ,
ഇടപ്പള്ളിയുടെ കൃതികൾ ഇപ്പോൾ നമ്മൾ ക്രോഡീകരിച്ചിരിക്കുന്നത് കാവ്യസമാഹാരങ്ങളുടെ അടിസ്ഥാനത്തിലാണ്. അത് ഓരോ കവിതയും ഓരോ പേജ് ആയിട്ട് സൂക്ഷിക്കുന്നതല്ലേ നല്ലത്. തിരയുന്ന ഒരാൾക്ക് ഒരു കവിതയുടെ പേരല്ലെ അറിയൂ, അത് ഏത് സമാഹാരത്തിലാണെന്ന് അറിവുണ്ടാവില്ലല്ലോ... അതുകൊണ്ട് ഞാൻ കവിതകൾ തിരിക്കുകയാണ്. പ്രശ്നമില്ലല്ലോ? പിന്നെ പഞ്ചായത്തിൽ ഞാൻ ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്, തിരച്ചിലിനെ പറ്റി... അതൊന്ന് നോക്കുമല്ലോ...

-ബാലു (സംവാദം) 13:50, 5 ജനുവരി 2013 (UTC)Reply[മറുപടി]

സൂചികാ താളിൽ നിന്നും കൃതിയുടെ താൾ ഉണ്ടാക്കൽ

മനുവേട്ടാ,
ഇപ്പോൾ സൂചികാതാളിൽ നിന്നും കൃതിയുടെ താൾ ഉണ്ടാക്കാൻ നമ്മൾ <page index = > ആണല്ലോ ഉപയോഗിക്കുന്നത്. പക്ഷേ അത് ഉപയോഗിച്ചാൽ കുറേ പോയിന്ററുകൾ മാത്രമാണ് ഉണ്ടാകുന്നത്. ശരിക്കും അവിടെ ടെക്സ്റ്റ് ഒന്നും ഉണ്ടാവില്ല. അതുകൊണ്ടു തന്നെ ആ കൃതിയിലെ ഏതെങ്കിലും വരികൾ നമ്മൾ തിരഞ്ഞാൽ കൃതിയുടെ പേജ് തിരച്ചിൽ ഫലങ്ങളിൽ കാണിക്കില്ല. സൂചിക താൾ മാത്രമേ കാണിക്കു. കാരണം സൂചികാതാളിൽ മാത്രമേ നമ്മൾ തിരഞ്ഞ ടെക്സ്റ്റ് ശരിക്കും ഉള്ളൂ... ഇത് മാറണമെങ്കിൽ സൂചികാ താളിൽ നിന്നും ടെക്സ്റ്റ് കോപ്പി ചെയ്ത് കൃതിയുടെ താളിൽ പേസ്റ്റ് ചെയ്യണം. കുറച്ച് മിനക്കെട്ട പണിയാണ്. ഈ കോപ്പിയിങ്ങ് ചെയ്യാൻ വേണ്ടി ഞാൻ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ ഞാൻ ഇതിനെ പറ്റി ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. അത് ഉപയോഗിക്കുന്നതല്ലേ നല്ലത് എന്ന് ഒന്ന് ആലോചിക്കുമല്ലോ. തിരഞ്ഞിട്ട് കൃതിയുടെ താൾ ഫലത്തിൽ കിട്ടിയില്ലെങ്കിൽ പിന്നെ എന്ത് കാര്യം?? - ബാലു (സംവാദം) 04:15, 6 ജനുവരി 2013 (UTC)Reply[മറുപടി]

ഈമെയിൽ

ഭായ്, താങ്കളുടെ ഈമെയിൽ ഐഡി എന്താ? - ബാലു (സംവാദം) 07:30, 8 ജനുവരി 2013 (UTC)Reply[മറുപടി]

inspired.indian@gmail.com --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:53, 8 ജനുവരി 2013 (UTC)Reply[മറുപടി]

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം

ഈ പുസ്തകം ശിവദാസ് സാർ നമുക്ക് തന്നു എന്ന് കേട്ടായിരുന്നു. അതിന്റെ Documents ഒക്കെ കിട്ടിയിരുന്നോ??? അടിയന്തരമായി ശ്രദ്ധിക്കണം... http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Vayichalum_vayichalum_theeratha_pusthakam.djvu -ബാലു (സംവാദം) 11:10, 8 ജനുവരി 2013 (UTC)Reply[മറുപടി]

ഇതിനെപ്പറ്റിയൊന്നും കേട്ടിട്ടില്ല. ഇതുവരെ എനിക്കു വിക്കിഗ്രന്ഥശാലയ്ക്കു പുറത്ത് ആരോടും ഒരു കോണ്ടാക്ടും ഇല്ല :(. ഇവരൊക്കെ പുറത്ത് (മൈയിലിങ് ലിസ്റ്റിലും മറ്റും) നടത്തുന്ന ഒരു സംഭാഷണവും ഞാൻ അറിയാൻ ഒരു വഴിയും ഇല്ല. (എന്റെ ഓഫീസിൽ ഇരുന്നാണ് ഞാൻ ഈപ്പണിചെയ്യുന്നത് ;) മാനേജര് കണ്ടാൽ വീട്ടിൽ പൊയ്ക്കോളാനും പറയും!, ജി-മെയിൽ ഇവിടെ കിട്ടത്തതും ഇല്ല) മനോജിന് സഹായിക്കാൻ പറ്റുമായിരിക്കും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:39, 8 ജനുവരി 2013 (UTC)Reply[മറുപടി]
പുസ്തകത്തിന്റെ രചയിതാവിന്റെ അനുമതിയോടെയാണ് അപ്ലോഡ് ചെയ്യുന്നത്. ഒഫീഷ്യലായി അപ്രൂവൽ കിട്ടാൻ സമയമെടുത്തേക്കും.കുറച്ചുനാൾ മുമ്പ് ശിവദാസൻ മാഷ്, കോമൺസിലേക്ക് OTRS മെയിൽ അയച്ചിരുന്നു എന്നു പറഞ്ഞിരുന്നു. ആരും ഫോളോപ്പ് ചെയ്തിരുന്നില്ല --മനോജ്‌ .കെ (സംവാദം) 11:54, 8 ജനുവരി 2013 (UTC)Reply[മറുപടി]
അപ്പോൾ ഇതിന്റെ സൂചികയും മറ്റും ഉണ്ടാക്കുന്നത് ഒഫീഷ്യലായി കൃതി പൊതു സഞ്ചയത്തിൽ ആക്കിയതിനു ശേഷം ആകുന്നതാണ് നല്ലത്. അല്ലെ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:57, 8 ജനുവരി 2013 (UTC)Reply[മറുപടി]
അതെ. വിക്കിമീഡീയ വൊളന്റിയേഴ്സ് ORTS റിക്വസ്റ്റ് അപ്രൂവ് ചെയ്തിട്ട് മതി--മനോജ്‌ .കെ (സംവാദം) 12:29, 8 ജനുവരി 2013 (UTC)Reply[മറുപടി]
ശിവദാസ് മാഷുടെ OTRS അനുമതി ലഭിച്ചു. എന്നാലും അതിലെ ചിത്രങ്ങളുടെ പകർപ്പാവകാശത്തെ സംബന്ധിച്ച് ഇപ്പോഴും ചില അവ്യക്തതകളുണ്ട്.--മനോജ്‌ .കെ (സംവാദം) 07:02, 3 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

താളിന്റെ സംവാദം:Kulastreeyum Chanthapennum Undayathengane.djvu/60

 
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് താളിന്റെ സംവാദം:Kulastreeyum Chanthapennum Undayathengane.djvu/60 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സൗന്ദര്യനിരീക്ഷണം പ്രശ്നങ്ങൾ

മനു, സൗന്ദര്യനിരീക്ഷണം താളുകൾ djvu ഫയലിനുസരിച്ച് ഇപ്പോൾ മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതുണ്ടാക്കുന്ന ഒരു പ്രധാനപ്രശ്നം ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. ഇങ്ങനെ കോപ്പിപേസ്റ്റ് ചെയ്യുമ്പോൾ ഓരോ താളിന്റെയും നാൾവഴി നഷ്ടപ്പെടുകയാണ്. അതിനാൽ ഈ രീതി ഉടൻ റിവേർട്ട് ചെയ്ത് തലക്കെട്ട് മാറ്റുന്ന പ്രക്രിയയിലേക്ക് മാറ്റണം. --സിദ്ധാർത്ഥൻ (സംവാദം) 15:13, 31 ജനുവരി 2013 (UTC)Reply[മറുപടി]

അയ്യോ.... ഇനി ഞാനെന്തു ചെയ്യും? ഇങ്ങനെ ഒരു ചതി ഇതിൽ ഞാനോർത്തില്ല. :) . രണ്ടു ദിവസം മുൻപായിരുന്നേൽ ഒന്നു രണ്ടു താളു മാത്രമേ മാറ്റിയുള്ളായിരുന്നു. ആരും ശരിയാക്കാൻ വരാത്തതിനാൽ ഞാൻ സ്വന്തമായി മൊത്തപ്പറ്റിൽ കുത്തിയിരുന്നു മാറ്റിയതാ. ഇനി ഒന്നേന്നു തുടങ്ങുന്ന കാര്യം ആലോചിക്കുമ്പോഴേ മടിവരുന്നു. എന്തങ്കിലും കുറുക്കുവഴിയുണ്ടോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:29, 1 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

നാൾവഴി നഷ്ടപ്പെടുന്നത് എന്തായാലും ഉചിതമല്ല. ഇപ്പോഴും കാഷെ ശരിയായോ എന്ന് സംശയമുണ്ട്. അഡ്മിൻ ആയതിനാൽ ഇപ്പോൾ വരുത്തിയ തിരുത്തുകൾ ഒഴിവാക്കിത്തന്നെ പഴയവ പുനഃസ്ഥാപിക്കാമല്ലോ. കാഷെ ശരിയാകുന്നതുവരെ കാത്തിരുന്ന ശേഷം തലക്കെട്ട് മാറ്റം തന്നെ നടത്താം. അതുവരെ മറ്റാരും പുതിയ തിരുത്തുകൾ വരുത്താതിരിക്കാൻ താൾ പ്രൊട്ടെക്റ്റ് ചെയ്യുന്നതും ആലോചിക്കാവുന്നതാണ്. --സിദ്ധാർത്ഥൻ (സംവാദം) 08:55, 1 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ഇത് ശരിയാകാൻ എത്രനാൾ കാത്തിരിക്കേണ്ടി വരും ? :-/--മനോജ്‌ .കെ (സംവാദം) 07:06, 3 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
"Manuspanicker/സംവാദം 2012" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.