കേരളോപകാരി (1882)

[ 3 ] കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

(PUBLISHED EVERY MONTH)

Vol. IX. JANUARY 1882. No. 1.

ഒരു വൎഷത്തേക്കുള്ള പത്രികവിലക്രമം.

ഉ. അ.
മലയാളത്തുള്ള മിഷൻ സ്ഥലങ്ങളിൽനിന്നോ: കൊച്ചി, തിരുവനന്തപുരം
മുതലായ സ്ഥലങ്ങളിൽനിന്നു വാങ്ങുന്ന ഓരോ പ്രതിക്കു
0 12
മംഗലാപുരത്തിൽ നിന്നു നേരേ ടപ്പാൽ വഴിയായി അയക്കുന്ന ഒരു പ്രതിക്കു 1 0
അഞ്ചു പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ
യിരുന്നാൽ ടപ്പാൽക്കൂലി ഇളച്ചുള്ള വില
3 12
പത്ത് പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ
യിരുന്നാൽ ടപ്പാൽക്കൂലി കൂടാതെയും ഒരു പ്രതി ഇനാമായും സമ്മതി
ച്ചിട്ട്, പത്ത് പ്രതികളുടെ വില മാത്രം
7 8

Terms of Subscription for one year

Rs. As.
One copy at the Mission Stations in Malabar, Cochin and Travancore 0 12
One copy forwarded by Post from Mangalore 1 0
Five copies to one address by post, free of postage 3 12
Ten copies to one address by post, free of postage, and one copy free 7 8

CONTENTS

Page
1882-ാം ആണ്ടുപിറപ്പു The New Year. 1882 1
കൎത്ഥഹത്തനഗരസംഹാരം Destruction of Carthage 3
ഒരു മഹാൻ ചെയ്ത വാഗ്ദത്തം The Promise of a Lord 8
പലവിധമായതു Miscellaneous 12
ചിലന്നി The Spider 13
വൎത്തമാനച്ചുരുക്കം Summary of News 15

MANGALORE

BASEL MISSION BOOK AND TRACT DEPOSITORY

1882 [ 4 ] New Publication.

പുതുപുസ്തകം.

ON THE
MANAGEMENT OF LITTLE CHILDREN

ശിശുപരിപാലനം

അമ്മയഛ്ശന്മാൎക്കും ഗുരുനാഥന്മാൎക്കും ആയിട്ടുളള സൂചകങ്ങൾ

CONTENTS.
പൊരുളടക്കം.

ഒന്നാം ഖണ്ഡം I. Part. ദേഹത്തിന്റെ രക്ഷ The Care of the Body.
I. പോഷണം (Food). II. ഉടുപ്പു (Clothing). III. ശുദ്ധി (Cleanli
ness). IV. അഭ്യാസം (Bodily Exercise). V. സ്വസ്ഥതയും ഉറക്ക
വും (Rest and Sleep). VI. ഗോവസൂരിപ്രയോഗം (Vaccination).

രണ്ടാം ഖണ്ഡം II. Part. ദേഹിയുടെ പോറ്റൽ The Care of the Soul.
1. പക്ഷവാദപ്രാൎത്ഥന (Intercession). 2. സ്നേഹനന്ദികൾ (Affection
and Thankfulness). 3. അനുസരണം (Obedience). 4. സത്യം
(Truthfulness). 5. പ്രവൃത്തിക്കായ ജാഗ്രത (Diligence). 6. ശ്രദ്ധ
(Attention). 7. സംസാരാഭ്യാസം ( Teaching to Speak).

മൂന്നാം ഖണ്ഡം III. Part. ആത്മാവിന്റെ രക്ഷ Spiritual Nuture.
A. ദൈവഭയത്തിലേക്കുള്ള നടത്തൽ (Ingrafting the Fear of God).
B. ദൈവാനുസരണത്തിലേക്കുള്ള നടത്തൽ (Inculcating Obedience to
God). C. ദൈവസ്നേഹത്തിലേക്കുള്ള നടത്തൽ (Implanting the Love
of God). D. ദൈവാരാധനയിലേക്കുള്ള നടത്തൽ (Infusing Pleasure
in the Service of God).

നാലാം ഖന്ധം IV. Part. ശിശുപാലനാൎത്ഥമായ അഭ്യസനവേല
Education. A. പഠിപ്പും ബുദ്ധിപറയുന്നതും (Teaching & Exhortation).
B, മേൽനോക്കും കാക്കലും Superintendence and Preservation). C. ശീ
ലിക്കലും പണിയും (Discipline and Work). D. സന്തോഷിപ്പിക്കലും
സമ്മാനവും (Encouragement and Reward). E. അരട്ടലും ശിക്ഷയും
(Threats and Punishment). F. പ്രാൎത്ഥനയും പക്ഷവാദവും Prayer
and Intercession). G. മാതൃകയും ദൃഷ്ടാന്തവും (Pattern and Ex
ample). ശിശുപരിപാലനാനുബന്ധം (Medical Management of Children).

Price 1½ Anna വില ൧ അണ ൬ പൈസ [ 5 ] കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. IX. JANUARY 1882. No. 1.

THE NEW YEAR 1882.
1882-ാം ആണ്ടുപിറപ്പു.

വളരേ സമയം മുമ്പേ നശിച്ചു പോയതും പണ്ടു എത്രയും ഭംഗിയു
ള്ളതുമായ ഒരു കോവിലകത്തിൽ പെരുത്തു ധനവാനായ ഒരു കുലീനൻ
പാൎത്തിട്ടുണ്ടായിരുന്നു. തന്റെ ഗ്രഹത്തെ കഴിയുന്നേടത്തോളം അലങ്കരി
ക്കേണ്ടതിന്നു അവൻ തുലോം പണം ചിലവു കഴിച്ചാലും ദരിദ്രൎക്കു ഒരു
പൈശ പോലും കൊടുത്തില്ല.

ഒരു നാൾ ദരിദ്രനായൊരു സഞ്ചാരി കോവിലകത്തു വന്നു രാത്രി അ
വിടേ പാൎപ്പാൻ ചോദിച്ചപ്പോൾ കുലീനൻ അവനെ പരുഷത്തോടെ പു
റത്താക്കി "എന്റെ ഗൃഹം ഒരു വഴിയമ്പലം അല്ല" എന്നു പറഞ്ഞു.
അതിനു സഞ്ചാരി: മൂന്നു ചോദ്യങ്ങൾ കഴിക്കുന്നതിൽ നിങ്ങൾ സമ്മ
തിച്ചാൽ ഞാൻ പോകും" എന്നു അപേക്ഷിച്ചപ്പോൾ കുലീനൻ "നീ
പോകുമെങ്കിൽ എന്തെല്ലാം ചോദിച്ചാലും ഞാൻ താല്പൎയ്യത്തോടെ ഉ
ത്തരം പറയും” എന്നു പറഞ്ഞു.

നിങ്ങൾക്കു മുമ്പേ ഈ വീട്ടിൽ പാൎത്തവൻ ആരാണ്? എന്നു സ
ഞ്ചാരി ചോദിച്ചതിനു "എന്റെ അഛ്ശൻ" എന്നു കുലീനൻ പറഞ്ഞു.
പിന്നേ വഴിപോക്കൻ "അഛ്ശനു മുമ്പേ ഇവിടേ ആർ ഇരുന്നു" എന്നുള്ള
രണ്ടാം ചോദ്യം കഴിച്ചാറെ "എന്റെ മൂത്തഛ്ശൻ" എന്നു കുലീനൻ ഉ
ത്തരം കൊടുത്തു. "നിങ്ങൾ പോയശേഷം ആർ നിങ്ങളുടെ ഗൃഹത്തിൽ
വസിക്കും"' എന്നു സഞ്ചാരി പിന്നെയും ചോദിച്ചപ്പോൾ "ദൈവത്തിന്നു
ഇഷ്ടമുണ്ടെങ്കിൽ എന്റെ മകൻ തന്നേ" എന്നു കുലീനൻ ഉത്തരം പറ
ഞ്ഞു.

അതിനെ കേട്ടിട്ടു സഞ്ചാരി മന്ദഹാസം പൂണ്ടു പറഞ്ഞിതു: "എ
ന്നാൽ ഓരോരുത്തൻ നിശ്ചയിക്കപ്പെട്ട തന്റെ സമയം ഈ കോവിലക
ത്തു പാൎത്തശേഷം മറ്റൊരുത്തൻ അവന്റെ സ്ഥലത്തിൽ പ്രവേശിക്കും [ 6 ] എന്നു വരികിൽ നിങ്ങളും അതിഥികൾ അല്ലാതെ മറ്റാരാണ്? ഈ കോ
വിലകം ഒരു വഴിയമ്പലം തന്നേ. അല്പ സമയത്തേക്കു നിങ്ങൾക്കു ഒരു
ശരണമായിരിക്കുന്ന ഈ വീടിനെ എത്രയും പ്രതാപത്തോടെ അലങ്ക
രിക്കേണ്ടതിനു ഇത്ര പണം ചിലവു കഴിക്കരുതു. ഇതിനെക്കാൾ ദരിദ്ര
ൎക്കു ധൎമ്മം കൊടുക്കുന്നതു ഏറെ നല്ലൂ. ഇവ്വണ്ണം നിങ്ങൾ നിങ്ങൾക്കുവേ
ണ്ടി സ്വൎഗ്ഗത്തിൽ നിത്യം നില്ക്കുന്ന ഒരു പാൎപ്പിടം പണിയിക്കും.

കുലീനൻ ഈ വാക്കുകളെ നല്ലവണ്ണം മനസ്സിലാക്കി ആ സഞ്ചാരി
യെ രാത്രിയിൽ കോവിലകത്തു പാൎപ്പിക്കുന്നതല്ലാതെ ഇതുമുതൽ ദരിദ്ര
ൎക്കു ഔദാൎയ്യശീലനായി വളരെ ദയ കാണിക്കയും ചെയ്തു കൊണ്ടിരുന്നു.

നാം എല്ലാവരും ഇഹത്തിൽ സഞ്ചാരികളും അതിഥികളും അത്രേ. ചലനവും ശീതവുമായ
ഒരു ഉറവിൽനിന്നു ചെറിയ തോടു പുറപ്പെട്ടു ശക്തിയോടെ പാറകളുടെയും കല്ലുകളുടെയും
മേൽ ചാടി താഴ്വരയിലൂടെ വൎദ്ധിച്ചു ഭാരങ്ങളെ വാരിക്കൊണ്ടു പോകയും ക്രമേണ മെല്ലെമെല്ലെ
പാഞ്ഞു ഒടുക്കം സമുദ്രത്തോടും ചേൎന്നു അഗാധജലത്തിൽ മുഴുകുകയും ചെയ്യുന്നു. ഇതാ അതു
നിന്റെ ചരിത്രം തന്നേ ആകുന്നു. ഈ പുഴയുടെ വെള്ളങ്ങൾ ഇടവിടാതെ ഒഴുകി കടന്നു
പോകുന്ന പ്രകാരം നിന്റെ ദിവസങ്ങളും വൎഷങ്ങളും കഴിഞ്ഞു അവയെ തിരിച്ചു കൊണ്ടുവ
രുവാൻ കഴികയില്ലല്ലോ! നിന്റെ ജീവനാകുന്ന നദിയും ഒരുനാൾ നിത്യജീവനായ സമുദ്ര
ത്തിൽ കഴിഞ്ഞു പോം. നീ സന്തോഷത്തോടെ ആകട്ടേ ദുഃഖത്തോടെ ആകട്ടേ ഈ ഭൂമിയിൽ
വസിച്ചാലും ഒരു സമയം ഇതിനെ വിട്ടു വേറെ സ്ഥലത്തേക്കു പോകേണം. ഒരു വൎഷത്തി
ന്റെ അവസാനത്തിൽ നിന്റെ വഴിയുടെ എത്രയും വലിയൊരു അംശം നിന്റെ പിമ്പിൽ
കിടക്കുന്നു. വഴിയുടെ ആരംഭത്തിൽ വളരേ ആശകളും ആഗ്രഹങ്ങളും നിന്റെ ഹൃദയത്ത
ഇളക്കി നിറെച്ചുവല്ലോ. "മനുഷ്യഹൃദയം തൻ വഴികളെ എണ്ണിക്കൊള്ളും അവന്റെ നടയെ
സ്ഥിരമാക്കുന്നതു യഹോവയത്രേ" എന്നു ക്രമേണ പഠിക്കും. ഈ ലോകത്തിൽ ഒന്നും സ്ഥിരമാ
യി നില്ക്കുന്നില്ലല്ലോ. ഇടവിടാതെ സമുദ്രത്തിന്റെ തിരകൾ അലറി കരെക്കു നേരെ അലെച്ചി
ട്ടു കാലന്തോറും അധികം പൂഴിയെ വിഴുങ്ങിക്കളയുന്നു. ഇപ്രകാരം തന്നേ കാലം ഉള്ളതൊക്കെ
യും നശിപ്പിച്ചു കളവാൻ മതിയല്ലോ. ഒരു തെങ്ങിന്റെ ഉയരവും പാറയുടെ ഉറപ്പും സിംഹത്തി
ന്റെ ശക്തിയും യുവാവിന്റെ സൌഖ്യവും ധനവാൻ ഗൎവ്വവും വിദ്വാന്റെ ജ്ഞാനവും രാ
ജാവിന്റെ മഹത്വവും തേജസ്സും ഇതേല്ലാം കാലം എന്ന ശത്രുവിന്റെ മുമ്പാകെ സ്ഥിരമായി
നില്ക്കയില്ല. ഒന്നിനെ മാത്രം നശിപ്പിപ്പാൻ സമയത്തിന്നു കഴിവില്ല! നിന്റെ ആത്മാവു ദൈവ
ത്തിന്റെ മുമ്പാകെ നില്ക്കുന്ന ദിവസവും അണഞ്ഞു അധികം അണഞ്ഞു വരുന്നു, അത്യന്തം ഉയ
ൎന്ന പൎവ്വതങ്ങൾ പോലും മെഴകു എന്ന പോലെ ഉരുകി വാനവും ഭൂമിയും ഒഴിഞ്ഞു പോകുമളവിൽ
നീ നിന്റെ കണക്കു ബോധിപ്പിക്കേണ്ടിവരും. ഇഹത്തിൽ നാം കാണുന്ന ഈ നീൎച്ചുഴിയി
ലും കേടിലും ആ മഹാദിവസത്തിൽ നാം പ്രവേശിക്കും ന്യായവിസ്താരത്തിലും നമുക്കു വേണ്ടി
സ്ഥിരമായി ഒരു പിടിത്തം എവിടെ? ശരണം പ്രാപിക്കേണ്ടതിനു എവിടേക്കു പോകേണ്ടു?
"യേശു ക്രിസ്തൻ ഇന്നലെയും ഇന്നും എന്നന്നേക്കും അവൻ തന്നെ" എന്നു നാം വേദപുസ്തക
ത്തിൽ വായിക്കുന്നു. സംവത്സരങ്ങൾ കഴിഞ്ഞുപോകയും പുതിയ വൎഷങ്ങൾ തുടങ്ങുകയും മനു
ഷ്യരുടെ ഹൃദയങ്ങളുടെ വിചാരങ്ങൾ മാറിപ്പോകയും ചെയ്യാം, എന്നിട്ടും യേശുക്രിസ്തുൻ എല്ലാ
യ്പോഴും അവൻ തന്നേ. ഹാ ഒരുത്തൻ മാറാതെ സ്ഥിരമായി നില്ക്കുന്നതു എന്തൊരു സന്തോ
ഷം. ലോകത്തിലുള്ള നിത്യ അനക്കത്തെയും ചാഞ്ചാട്ടത്തെയും എപ്പോഴും നോക്കി വിചാരിക്കു
ന്നതിനാൽ നിരാശയിൽ അകപ്പെടുവാൻ സംഗതി ഉണ്ടാകും. നമ്മെ പുതിയകൊല്ലത്തിലും ന [ 7 ] ടത്തി എല്ലാ കഷ്ടങ്ങളിൽനിന്നും ആപത്തുകളിൽനിന്നും നമ്മെ ഉദ്ധരിച്ചിട്ടു മനോഹരമായ
ലാക്കിൽ എത്തിപ്പാൻ താല്പൎയ്യപ്പെടുന്ന ഒരു കൎത്താവു നമുക്കുണ്ടു. ഈ സദാശക്തനിൽ ആശ്ര
യിക്കയും അവങ്കലേക്കു കണ്ണുകളും എല്ലാ പ്രയാസങ്ങളിൽ ഉയൎത്തുകയും ചെയ്യുന്നവൎക്കു വളരേ
ശക്തിയും സന്തോഷവും ലഭിക്കും. ഇവനിൽ വിശ്വസിച്ച ആശ്രയിക്കുന്നവരിൽ ആരും വി ജിച്ചുപോയിട്ടില്ല താനും. ഇവനോടു കൂടെ ഇഹത്തിൽ സഞ്ചാരിയും അതിഥിയുമായി പാ
ൎത്തുവന്നാലും "യഹോവ എന്റെ ഇടയൻ എനിക്കു ഏതും കുറയാ" എന്നു നീ അനുഭവിക്കുന്നത
ല്ലാതെ ഈ നല്ല ഇടയൻ തന്നെ നിണക്കുവേണ്ടി സ്വൎഗ്ഗത്തിൽ പാൎപ്പിടങ്ങളെ ഒരുക്കി ഒടുക്കം
നിന്നെ തന്റെ സന്തോഷത്തിലേക്കു പ്രവേശിപ്പിക്കയും ചെയ്യും നിശ്ചയം.

DESTRUCTION OF CARTHAGO.

കൎത്ഥഹത്തനഗരസംഹാരം.

നാം ഈ ചിത്രത്തിൽ മുമ്പെ എത്രയും ശോഭിതമായിരുന്ന ഒരു പട്ട
ണത്തിന്റെ ശേഷിപ്പുകളെ കാണുന്നില്ലേ. പട്ടണത്തിന്റെ പേർ കൎത്ഥ
ഹത്ത എന്നു തന്നെ. ഈ നഗരം ആഫ്രിഖാഭൂഖണ്ഡത്തിന്റെ വടക്കേ
കരയിലും ഇതാല്യ അൎദ്ധദ്വീപിന്റെ എതിരും കിടക്കുന്നു. പണ്ടു പണ്ടേ [ 8 ] തൂർപട്ടണം (ചിറ്റാസ്യയിൽ) ക്ഷയിച്ചു പോകും കാലം (യേശുവിനു
മുമ്പെ ൯-ാം നൂറ്റാണ്ടിൽ) ഫൊയ്നീക്യർ ഉണ്ടാക്കിയ കൎത്ഥഹത്തനഗരം
മദ്ധ്യതരണ്യസമുദ്രത്തിൽ കപ്പലോട്ടവും കച്ചവടവും നടത്തി വാണു
തുടങ്ങി, അഫ്രിഖാഖണ്ഡത്തിന്റെ വടക്കേ കര മിക്കതും ആ പട്ടണ
ക്കാരെ അനുസരിച്ചതല്ലാതെ ബലയാര, മലിത, സൎദിന്യ, കോൎസിക്കാ
ദ്വീപുകളെയും കീഴടക്കി വിശേഷിച്ചു വെള്ളിയെക്കൊണ്ടു ശ്രുതിപ്പെട്ടി
രിക്കുന്ന സ്പാന്യയുടെ കിഴക്കേ തീരങ്ങളിൽ കുടിയേറീട്ടു അവിടെ പല
സ്ഥലങ്ങൾ അവൎക്കു അധീനമായി. അവരുടെ എണ്ണമററ കപ്പലുകൾ
മദ്ധ്യതരണ്യസമുദ്രത്തിൽ ഇങ്ങുമങ്ങും ഓടിക്കൊണ്ടു ചുറ്റിൽ പാൎക്കുന്ന
എല്ലാ ജാതികളെയും ഭരിച്ചു എപ്പോഴും കച്ചവടം ചെയ്യുന്നതിനാൽ ഈ
പട്ടണത്തിന്റെ അധികാരവും ധനവും അത്യന്തം വൎദ്ധിക്കയും ചെയ്തു.

എന്നാൽ ഈ പട്ടണക്കാൎക്കു രണ്ടു ഭയങ്കരമായ ശത്രുക്കൾ ഉണ്ടായി.
ഒരുത്തൻ പട്ടണത്തിന്റെ അകത്തു തന്നെ. മറ്റവനോ പുറത്തു നില്ക്കു
ന്നവനാണ. ഉള്ളിലുള്ള വൈരി ഈ പട്ടണക്കാരുടെ നികൃഷ്ടതയത്രേ.
നാം പലപ്പോഴും കച്ചവടം മാത്രം ചെയ്യുന്ന ജാതികളിൽ കാണുന്ന പ്ര
കാരം ഇവർ ഈ ഭൂമിയിലെ ചരാചരങ്ങളിൽ നിത്യം പെരുമാറി ഈ
ഐഹികമായ പദാൎത്ഥങ്ങളെയും സാമാനങ്ങളെയും കൊണ്ടു വ്യാപരി
ച്ചു കൊള്ളുന്നതിനാൽ അൎത്ഥവും ആസ്തിയും വേഗേന വൎദ്ധിപ്പിച്ചാലും
പഞ്ചേന്ദ്രിയങ്ങളുടെ അപ്പുറത്തു കിടക്കുന്ന എല്ലാ ആത്മികകാൎയ്യങ്ങൾ
ക്കായി രുചിയറ്റ അവർ പ്രപഞ്ചസക്തരായ്ത്തീൎന്നു. പണം അവരുടെ
ഏകാധിപതിയായിട്ടു അവരെ അടിമകളാക്കി ഭരിച്ചു. ഈ ദ്രവ്യാഗ്രഹ
ത്താൽ ശേഷിക്കുന്ന എല്ലാ ദുൎഗ്ഗുണങ്ങൾ ഉത്ഭവിച്ചിട്ടു അവരുടെ ലുബ്ധത,
ദുൎമ്മോഹം, ക്രൂരത, അവിശ്വസ്തത എന്നിവറ്റെ ചൊല്ലി വേറെ ജാതി
ക്കാർ ഭൂമിയിൽ എങ്ങും സങ്കടം പറഞ്ഞു കൊണ്ടിരുന്നു. പണം കിട്ടേ
ണ്ടതിന്നു ഈ ജാതിക്കാർ എന്തെല്ലാം ചെയ്യും. അതു കൂടാതെകണ്ടു പ
ലപ്പോഴും മനുഷ്യരുടെ സ്വഭാവത്തോടു അവരുടെ ദേവന്മാരും ഒക്കും.
ബായാൽ മോലോക്ക് എന്നത്രേ അവരുടെ മുഖ്യമായ ദേവന്മാരുടെ
പേർ. ഇരുമ്പു കൊണ്ടുള്ള മോലോക്കിന്റെ ബിംബത്തെ അവർ ചൂടാക്കി
അവന്റെ പഴുത്ത കൈകളിൽ തങ്ങളുടെ ശിശുക്കളെ ബലികളാക്കി അ
ൎപ്പിച്ചു കൊടുത്തു. അഷ്ടരോത്ത് എന്ന ദേവിയെ പുലയാട്ടിനാൽ സേവി
ക്കുന്നതു നടപ്പായിരുന്നു. ഇത്രത്തോളം വഷളായി പോയ ജാതിയുടെ നാശ
വും വളരെ അടുത്തു വന്നു താനും.

പുറമെയുള്ള ശത്രു രോമർ തന്നെ ഇവൎക്കു വേറെ ഒരു ജാതിയുടെ മ
ഹത്വവും ശോഭയും സഹിച്ചു കൂടാ എന്നു തോന്നി. ആകാശത്തിൽ ഓ
രൊറ്റ സൂൎയ്യൻ പ്രകാശിക്കുന്ന പ്രകാരം ഈ ഭൂമണ്ഡലത്തിൽ രോമരു [ 9 ] ടെ ചെങ്കോൽ സകലവും ഭരിക്കേണം എന്നു അവരുടെ പക്ഷം. ഇതു
ഹേതുവായിട്ടു അവൻ കൎത്ഥാഹപട്ടണത്തിന്റെ മാഹാത്മ്യത്തെ കണ്ടി
ട്ടു അസൂയപ്പെട്ടു എപ്പോഴും ആ പട്ടണക്കാരെ നശിപ്പിക്കേണ്ടതിന്നു ഒര
വസരത്തെ അന്വേശിച്ചു പോന്നു. തഞ്ചം കിട്ടിയപ്പോൾ രണ്ടു പ്രാവ
ശ്യം ഭയങ്കരമായ യുദ്ധമുണ്ടായി. ഒന്നാം യുദ്ധത്തിൽ രോമക്കാർ പല
പ്പോഴും തോറ്റു പോയ ശേഷം ഒടുക്കം മാത്രം ജയം പ്രാപിച്ചാലും കൎത്ഥാ
ഗൎക്കു സിസിലിയ എന്ന പുഷ്ടിയേറിയ ദ്വീപു നഷ്ടമായി പോയി (264.
241. B. C.) രണ്ടാം യുദ്ധത്തിലോ (218-201) കൎത്ഥാഗരുടെ എത്രയും കീ
ൎത്തിപ്പെട്ട ഹനിബാൽ എന്ന സേനാപതിയെക്കൊണ്ടു രോമൎക്കു ഏക
ദേശം നാശം വന്നു. ആ സമൎത്ഥൻ സ്വരാജ്യത്തെ കാത്തു രക്ഷിക്കുന്ന
തല്ലാതെ സ്പാന്യരാജ്യത്തിൽനിന്നു വളരെ സൈന്യങ്ങളോടെ പുറപ്പെട്ടു
എബ്രോനദിയെയും പിറനയ്യ ആല്പ മലകളെയും കടന്നു ശൈത്യവും വി
ശപ്പും കൊണ്ടു ചുരുങ്ങിയ പട്ടാളങ്ങളോടു കൂടെ വടക്കെ ഇതാല്യയിൽ
എത്തി തന്നെ തടുക്കേണ്ടതിനു രോമർ അയച്ച എല്ലാ സൈന്യങ്ങളെ
തോല്പിച്ചു വിശേഷാൽ കന്നെ എന്ന പട്ടണസമീപത്തു ഒരു ദിഗ്ജയം
പ്രാപിച്ച ശേഷം രോമരുടെ കഥ തീൎന്നു പോയി എന്നു തോന്നി താനും.
50,000 രോമർ ആ പോൎക്കളത്തിൽ പട്ടു ഹനിബാൽ മോതിരങ്ങളെക്കൊ
ണ്ടു നിറഞ്ഞിരിക്കുന്ന മൂന്നു വലിയ ചാക്കുകളെ കൎത്ഥാഹത്തിലേക്കു അ
യച്ചു പോൽ. ഈ ഭയങ്കരമായ അപജയത്തിലും അപരാധത്തിലും പ്ര
ത്യേകമായി രോമരുടെ മാഹാത്മ്യവും ധൈൎയ്യവും വിളങ്ങി എങ്കിലും അങ്ങി
നെ തന്നെ ജയത്തിലും മഹത്വത്തിലും കൎത്ഥാഗരുടെ നികൃഷ്ടതയും ലു
ബ്ധതയും കാണേണ്ടി വന്നു. ഹനിബാല്ക്കു സ്വദേശത്തിൽ നിന്നു യാതൊ
രു സഹായവും വേണ്ടുന്ന പണവും കിട്ടായ്കയാൽ അവൻ 9 വൎഷം വെറു
തെ ഇതാല്യദേശത്തിൽ ഇങ്ങീടങ്ങീട് സഞ്ചരിച്ച ശേഷം സ്കിപിയൊ
എന്ന കീൎത്തിപ്പെട്ട സേനാപതി കൎത്ഥാഗരെ സ്വദേശത്തിൽ അതിക്രമി
ച്ചപ്പോൾ അവർ മുമ്പെ അശേഷം ഉപേക്ഷിച്ച ഹനിബാലെ സഹാ
യത്തിനായി വിളിച്ചു. "രോമ അല്ല എൻറെ കൂട്ടുകാരുടെ അസൂയയത്രേ
എന്നെ തോല്പിച്ചതു" എന്നു ഹാനിബാൽ പറഞ്ഞിട്ടു ആശാഭഗ്നനായി
ഇതാല്യദേശത്തെ വിട്ടു മടങ്ങി ചെന്നാലും തന്റെ സൈന്യങ്ങളുടെ യുദ്ധ
വൈദഗ്ദ്ധ്യം നഷ്ടമായതു കൊണ്ടു ചാമ പോൎക്കളത്തിൽ അശേഷം തോ
റ്റു പോകുന്നതിനാൽ കൎത്ഥാഗരുടെ കഥ തീൎന്നു പോയി. സ്കിപിയൊ
പിന്നേയും കല്പിച്ച സന്ധിനിൎണ്ണയത്തിൻ പ്രകാരം കൎത്ഥാഗർ യുദ്ധ
ത്തിന്റെ എല്ലാ ചിലവു കൊടുക്കുന്നതല്ലാതെ ആനകളെയും കപ്പലുക
ളെയും രോമരാജ്യത്തിന്നു ഏല്പിക്കേണം എന്നും അഫ്രിഖയിൽ അല്ലാതെ
മറ്റൊരു ദിക്കിലും കൎത്ഥാഗൎക്കു അധികാരം അരുതു എന്നും ഇനിമേലാൽ [ 10 ] രോമരുടെ സമ്മതം കൂടാതെ യുദ്ധം തുടങ്ങരുതെന്നും വാക്കു കൊടുക്കേ
ണ്ടിവന്നു. ഹനിബാൽ അവയൊക്കെയും കേട്ടിട്ടു ശത്രുക്കളുടെ കയ്യിൽ അ
കപ്പെടാതെ ഇരിക്കേണ്ടതിന്നു വിഷം കുടിച്ചു മരിച്ചു.

എന്നാൽ ഇതു കഷ്ടത്തിന്റെ ആരംഭമത്രേ. നല്ലവണ്ണം കച്ചവടം
ചെയ്യുന്നതിനാൽ കൎത്ഥാഗർ കരു വിധേന സുഖിച്ചു പട്ടണം വീണ്ടും
ഓരല്പം ശോഭിപ്പാൻ തുടങ്ങി. അതു രോൎമക്കു അസഹ്യമായി തോന്നി.
കൎത്ഥാഗർ മേല്പറഞ്ഞ കരാർ ലംഘിക്കാതെ ഇരിപ്പാൻ എത്രയും സൂക്ഷി
ച്ചതുകൊണ്ടു അവരെ അശേഷം നിഗ്രഹിപ്പാൻ വേഗം ഒരു തഞ്ചം വ
ന്നില്ല. എന്നിട്ടും എപ്പോഴും ഇതിനായി രോമരെ ഉത്സാഹിപ്പിക്കുന്ന ഒരാ
ൾ രോമപട്ടണത്തിൽ ഉണ്ടായിരുന്നു. കൎത്ഥാഗൎക്കും സമീപത്തിലിരിക്കു
ന്ന മസ്സിനിസ്സ എന്ന രാജാവിനും ഒരു തൎക്കമുണ്ടായി. രോമരുടെ സ്നേഹി
തനാകുന്ന ഈ രാജാവും എപ്പോഴും കൎത്ഥാഗരെ അതിക്രമിച്ചു ഓരോ
ഖണ്ഡങ്ങളെ തനിക്കു സ്വരൂപിച്ചതു കൊണ്ടു പോൎക്ക്യർ കാത്തോ രണ്ടു
പക്ഷക്കാരാലും ഇണക്കം വരുത്തുവാൻ വന്നപ്പോൾ പട്ടണത്തിന്റെ
ശ്രീത്വവും കണ്ടു ഭ്രമിച്ചു മടങ്ങി പോയ ശേഷം വൃദ്ധമാലയിൽവെച്ചു
അവർ ഏതു കാൎയ്യത്തെ കുറിച്ചു ആലോചിച്ചാലും "കൎത്ഥാനത്ത് പട്ട
ണത്തെ നശിപ്പിച്ചു കളയേണം എന്നതു എന്റെ പക്ഷം" എന്നു പറ
ഞ്ഞു പോൽ. ഒടുക്കം ഇതിനെ നിവൃത്തിക്കേണ്ടതിന്നു ഒരു അവസരം
വന്നു. രോമരുടെ ചങ്ങാതിയായ ആ മസ്സിനിസ്സ മൂന്നാം പ്രാവശ്യം ക
ൎത്ഥാഗരുടെ അതിരുകളെ അതിക്രമിച്ചപ്പോൾ ഇവർ രോമരുടെ അനു
വാദം ചോദിക്കാതെ വിരോധിച്ചു. രോമർ ഇതു കേട്ട ഉടനെ "ഹാ ക
ൎത്ഥാഗർ കരാർ ലംഘിച്ചു" എന്നു നിലവിളിക്കയും 84,000 പടയാളികളെ
അവരെ ശിക്ഷിപ്പാൻ അയച്ചു വിടുകയും ചെയ്തു.

കൎത്ഥാഗർ ഇതിനെ കേട്ടു ഭ്രമിച്ചു രോമരെ ശമിപ്പിക്കേണ്ടതിന്നു പട്ട
ണത്തെ അവരുടെ കൈയിൽ ഏല്പിപ്പാൻ വാക്കു കൊടുത്തു. രോമർ
"വേണ്ടതില്ല, നിങ്ങൾ ഏറ്റവും മാനമുള്ള കുഡുംബങ്ങളിൽനിന്നു 300
ആളെ ജാമ്യമായി രോമപുരിയിലേക്കു അയച്ചു തന്നാൽ ഒന്നും ഭയപ്പെ
ടേണ്ട" എന്നു കല്പിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മമാർ തങ്ങളുടെ മക്ക
ളെ അങ്ങോട്ടു വിട്ടയച്ചു താനും. എന്നിട്ടും രോമരുടെ സൈന്യങ്ങൾ അ
ഫ്രിക്കയിൽ ഇറങ്ങി. കൎത്ഥാഗർ ഭയത്തോടും വിറയലോടും "അതെന്തു
കൊണ്ടു, ഞങ്ങൾ കല്പിച്ചതൊക്കയും ചെയ്തിട്ടില്ലയോ" എന്നു ചോദി
ച്ചാറെ "നിങ്ങൾ എല്ലാ ആയുധങ്ങൾ ഞങ്ങളുടെ കൈയിൽ ഏല്പി
ക്കേണം എന്നു രോമർ ഉത്തരം പറഞ്ഞു. അതുപോലും ഈ സാധുക്ക
ൾ ചെയ്തു. 200,000 ആയുധവൎഗ്ഗങ്ങളെ രോമരുടെ കയ്യിൽ ഏല്പിച്ചു കൊ
ടുക്കുന്നതിനാൽ രോമൎക്കു പൂൎണ്ണതൃപ്തി വരുത്തുവാൻ വിചാരിച്ചു എങ്കി [ 11 ] ലും ഹാ കഷ്ടം! രോമൎക്കു ഈ ആയുധങ്ങൾ കിട്ടിയ ശേഷം എന്തൊരു
ആജ്ഞ പുറപ്പെടുവിച്ചെന്നാൽ: "ഞങ്ങൾ നിങ്ങളുടെ നഗരത്തെ സം
ഹരിപ്പാൻ മുതിൎന്നുപോയതു കൊണ്ടു നിങ്ങൾ അതിനെ വിട്ടു എങ്ങിനെ
എങ്കിലും സമുദ്രത്തിൽനിന്നു 12 നാഴിക ദൂരത്തിലുള്ള വേറെ ഒരു സ്ഥല
ത്തിൽ കുടിയേറി പാക്കേണം" എന്നത്രേ.

കൎത്ഥാഗരുടെ നിരാശയെ വിവരിച്ചു കൂടാ! എല്ലാ നിവാസികളുടെ
കരച്ചിലും അട്ടഹാസവും പട്ടണത്തെ നിറെച്ചു പോന്നു. എന്നിട്ടും ഇ
ത്രോളം അനുസരിക്കാതെ തങ്ങളുടെ മനോഹാരമായ പ്രിയനഗരത്തെ
മരണപൎയ്യന്തം കാത്തു രക്ഷിക്കേണം എന്നതിൽ എല്ലാവരും സമ്മതിച്ചു.
ക്ഷണത്തിൽ അവർ എല്ലാ വാതിലുകളെ അടെച്ചു പുരുഷന്മാരും സ്ത്രീ
കളും രാപ്പകൽ പുതിയ ആയുധങ്ങളെ ഉണ്ടാക്കുവാൻ തുടങ്ങി. ക്ഷേത്ര
ങ്ങളിൽനിന്നു പോലും അവർ ലോഹം എടുത്തു അതിനെക്കൊണ്ടു വാൾ
കുന്തം തുടങ്ങിയുള്ളവറ്റെ ഉണ്ടാക്കി. വില്ലുകളുടെ ഞാണിന്നായി സ്ത്രീ
കൾ തങ്ങളുടെ തലമുടിയെ കൊടുത്തു. നിരാശയിൽ അകപ്പെട്ട 700,000
ആളുകൾ ഉറപ്പുള്ള പട്ടണത്തെ കാത്തു രക്ഷിക്കുന്നെങ്കിൽ നഗരത്തെ പി
ടിക്കുന്നതു അല്പമായ കാൎയ്യം അല്ല.

ചില വൎഷത്തോളം രോമർ പട്ടണത്തെ വെറുതെ വളഞ്ഞ ശേഷം
ഒടുക്കം പണ്ടു ഹനിബാലിനെ ജയിച്ച ആ സ്കിപിയൊന്റെ പൌത്രനാ
യ സ്കിപിയൊൻ അഫ്രിക്കാനൻ എന്ന സമൎത്ഥനായ സേനാപതി സൎവ്വ
ബലങ്ങളോടെ പട്ടണത്തെ അതിക്രമിക്കുന്നതിനാൽ അതിനെ പിടിച്ചു.
പട്ടണത്തിൽ പ്രവേശിച്ച ശേഷം പോലും ആറു ദിവസങ്ങൾക്കകം ഓ
രോ തെരുവീഥിയെയും വീട്ടിനെയും പ്രത്യേകമായി അതിക്രമിച്ചു പിടി
ക്കേണ്ടി വന്നു. രണ്ടു പക്ഷക്കാർ ആ ദിവസങ്ങളിൽ ചെയ്ത സാഹസ
വും കാണിച്ച ക്രൂരതയും വിവരിച്ചു കൂടാ. ഏഴാം ദിവസത്തിൽ മാത്രം
രോമർ പ്രധാനകോട്ടയെ കൈക്കലാക്കുന്നതിനാൽ തങ്ങളുടെ പ്രവൃത്തി
യെ തീൎത്തു. ആ കോട്ടയുടെ സേനാപതിയാകുന്ന ഹസ്ത്ര്‌ബെൽ വരുവാ
നുള്ള നാശത്തെ കണ്ടപ്പോൾ അവൻ ഗൂഡമായി സ്കിപിയൊന്റെ അ
രികെ ചെന്നു അഭയം ചൊല്ലി ശേഷിക്കുന്നവരുടെ രക്ഷെക്കായി അപേ
ക്ഷിച്ചു. സ്കിപിയൊ അവനോടു കൂടെ പാളയത്തിൽനിന്നു പുറപ്പെട്ടിട്ടു
ആ സേനാപതി തന്റെ കാല്ക്കൽ കുത്തിരിപ്പാൻ കല്പിച്ച ശേഷം അ
ങ്ങിനെ അവനെ കോട്ടയിലുള്ളവൎക്കു കാണിച്ചു. ഇവർ അതു കണ്ട ഉട
നെ കോട്ടെക്കും ക്ഷേത്രത്തിന്നും തീക്കൊടുത്തു. പെട്ടന്നു കോട്ടയുടെ വക്ക
ത്തു രണ്ടു കുട്ടികളെ വഹിക്കുന്ന സേനാപതിയുടെ ഭാൎയ്യ വന്നു ഉറച്ച ശ
ബ്ദത്തോടെ ഭൎത്താവിനെ തന്റെ ഭീരുത്വത്തിൻ നിമിത്തം ശാസിച്ച ശേ
ഷം അവൾ കുട്ടികളെ കൊന്നു താൻ ക്ഷേത്രത്തിൽനിന്നു ഉജ്ജ്വലിക്കുന്ന [ 12 ] അഗ്നിയിൽ ചാടിക്കളകയും ചെയ്തു. പട്ടണത്തെ ചുറ്റി നടക്കേണ്ടതി
ന്നു 6 മണിക്കൂർ വേണം, ഈ വലിയ നഗരം 17 ദിവസത്തോളം കത്തിയ
ശേഷം മാത്രം ഭസ്മമായി പോയിട്ടുള്ളു. ഇവ്വണ്ണം 500 സംവത്സരങ്ങളോ
ളം സമുദ്രത്തെ ഭരിച്ച ഈ മഹത്വമുള്ള പട്ടണം തീയിൽ നശിച്ചു പോ
കുന്നതു സ്കിപിയൊൻ കണ്ടപ്പോൾ കണ്ണുനീർ വാൎത്തു ഒരു സ്നേഹിതനോടു
"ഇതിൽ ഞാൻ എന്റെ പട്ടണത്തിന്റെ വിധിയും അന്തവും കാണു
ന്നു" എന്നു പറഞ്ഞു പോൽ.

THE PROMISE OF A LORD.

ഒരു മഹാൻ ചെയ്ത വാഗ്ദത്തം.

(From the German.)

ദൈവരാജ്യവേലെക്കു തങ്ങളെത്തന്നെ ഏല്പിച്ചുകൊടുത്ത ഇംഗ്ലിഷ്
പ്രഭുകളിൽവെച്ചു "ലോൎദ്ദ് കോംഗ്ലതൊൻ" എന്നവർ'ഒട്ടും ചെറിയവനല്ല.
ഭക്തികാൎയ്യത്തിൽ ഈ മഹാന്റെ പേർ ഓരോ വൎത്തമാനപത്രം മൂലം എ
ങ്ങും ശ്രുതിപ്പെടാതിരുന്നവനായിരുന്നാലും ക്രിസ്തസ്നേഹത്താൽ മുറ്റും
നിൎബ്ബന്ധിക്കപ്പെട്ടവനായിരുന്നു. ഇദ്ദേഹം "ജോൻ ബൎന്നൽ" എന്ന നാ
മധേയം പൂണ്ടു പുറപ്പെട്ട ബഗ്ദാദ്ദ് ഇന്ത്യ എന്നീ സ്ഥലങ്ങളിലും പിന്നെ
ലൊണ്ടൊൻ മുതലായ പട്ടണങ്ങളിലും അവിശ്വാസികളോടും ദരിദ്രരോ
ടും സുവിശേഷം അറിയിച്ചു പോന്നു. എന്നാൽ താൻ വാക്ക്സാമൎത്ഥ്യമുള്ള
വനല്ലായ്കയാൽ തനിക്കുള്ള ഗ്രഹിപ്പിപ്പാൻ മനസ്സുള്ളതിനെ സൂക്ഷ്മമായി
മറ്റുള്ളവരോടു പറഞ്ഞു ബോദ്ധ്യം വരുത്തുവാൻ ബഹുപ്രയാസം എന്ന
റികകൊണ്ടു ഒരു നാൾ വളരേ ദുഃഖിച്ചു നിന്നു ആലോചിച്ചതെന്തെന്നാൽ:
"ഞാൻ വല്ല ദയാകരമായ ക്രിയകൊണ്ടു എന്റെ കുടിയാന്മാൎക്കു പിടിക്കു
ത്തക്കതും എന്നും മറപ്പാൻ കഴിയാത്തതുമായ ഒരു ഉപദേശം കഴിച്ചു, അ
തിനാൽ തന്നെ ഗ്രഹിപ്പിക്കയും ചെയ്യാം".

ഒരു നാൾ വലിയ ആലോചനസഭായോഗം പിരിഞ്ഞു പോയശേഷം
താൻ തന്റെ കോവിലകത്തേക്കു പോയി; പിറ്റേ ദിവസം കുടിയാന്മാർ
പാൎക്കുന്ന ഗ്രാമത്തിലെ പല സ്ഥലങ്ങളിലും കോവിലകപുരഗോപുരങ്ങ
ളിലും താൻ പതിപ്പിച്ച പരസ്യമാവിതു:

"ഏവരും അറിവൂതാക!
"ഇന്ന മാസത്തിലെ ഒന്നാം തിയ്യതി രാവിലെ 9 മണിതുടങ്ങി 12 മണിസമയം വരെ
"കോംഗ്ലതോൻ പ്രഭുവും അവരുടെ മേനോനും അവരുടെ ആഫീസിൽ (കൊട്ടാരത്തിൽ) ഉ
"ണ്ടാകും. ആ സമയത്തിന്നകം അവർ അവിടെ പാട്ടം അടപ്പാൻ വകയില്ലാത്ത തങ്ങ
"ളുടെ എല്ലാ കുടിയാന്മാരുടെ വാക്കിനിന്ന സൎവകണക്കും തീൎത്തു കടം ഇളെച്ചു പാട്ടം
"വിട്ടുകൊടുക്കുകയും ചെയ്യും. ഈ നമ്മുടെ വാഗ്ദത്തത്തെ ഉപകാരമാക്കുവാൻ മനസ്സുള്ള ഏ [ 13 ] "വരും താന്താൻ എല്ലാ കണക്കും കടത്തിൽ അകപ്പെട്ട വിവരവും എഴുതി അയക്കേണ്ട
“തല്ലാതെ ഇപ്പോൾ കൈവശം ഉള്ള മുതൽപ്പട്ടികയും കൂടെ നമ്മുടെ മുമ്പാകെ കൊണ്ടുവ
"രേണ്ടതാകുന്നു. Congleton".

ഈ പരസ്യം വായിച്ച ശേഷം ഗ്രാമക്കാർ ഒട്ടൊഴിയാതെ ഭ്രമിച്ചും വി
സ്മയിച്ചുംപോയി. ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ഗ്രാമക്കാർ അവി
ടവിടെ കൂട്ടമായി കൂടിനിന്നു: "ഇതെന്തു പുതുമ! ഇതെന്തു പുതുമ!" എന്നു
തമ്മിൽ തമ്മിൽ പറഞ്ഞും അമ്പരന്നും ഭയപ്പെട്ടും പോയതല്ലാതെ ചി
ലർ ഉടനെ പുറപ്പെട്ടു ആഫീസിൽ ചെല്ലുകയും പരസ്യത്തെക്കൊണ്ടു
താല്പൎയ്യമായി മേനോനോടു ചോദിക്കയും ചെയ്തുതിന്നു മേനോൻ അവ
രോടു: "പരസ്യം തന്നാൽ തന്നെ തെളിവുള്ളതല്ലാതെ അതിനെ പ്രസ്ഥാ
പിച്ച ആളെ ചൂണ്ടിക്കാണിക്കുന്നപ്രകാരം അതിനൊടുവിൽ പേരും കൈ
യൊപ്പം തെളിവായിട്ടുണ്ടല്ലോ. അതോ ബഹുമാനപ്പെട്ട എന്റെ യജമാ
നനവർകളുടേതാകുന്നു എന്നതിന്നു ഞാൻ സാക്ഷി" എന്നു പറഞ്ഞു
അവരെ വിട്ടയക്കുകയും ചെയ്തു.

നിശ്ചയിച്ച ദിവസം അടുത്തു വരുന്തോറും ദരിദ്രക്കൂട്ടത്തിലെ കലക്ക
വും വേവലാധിയും നന്ന വൎദ്ധിച്ചു. പരസ്യത്തിന്റെ ഒടുവിലെ വാചക
ത്തെ പ്രത്യേകം കുറിക്കൊണ്ട ചിലർ തങ്ങളുടെ സൎവ്വകടത്തിൽനിന്നും
വിടുവിക്കപ്പെടേണ്ടതിന്നു ഏതാനും തങ്ങൾക്കു ഇപ്പോൾ കൈവശം ഉള്ള
തും കൂടെ അങ്ങു ഏല്പിച്ചു കൊടുത്തിട്ടേ ആവൂ എന്നു വിചാരിച്ചു, ഒട്ടും വ
കയില്ലാത്തവർ അല്ലായ്കയാൽ വാഗ്ദത്തത്തിന്റെ ഉപകാരത്തിൽനിന്നു
അവർ സ്വമനസ്സാലെ തെറ്റിപ്പോയി. മറ്റുള്ളവൎക്കു കടംപെട്ട വിവരം
യജമാനനോടു അറിയിപ്പാൻ മനസ്സില്ലായ്കയാൽ ഇവൎക്കും സാദ്ധ്യമായില്ല.
വേറെ ചിലർ: "ഇതു യജമാനന്റെ നേരംപോക്കുമാത്രമാണെന്നും നമ്മെ
കളിപ്പിപ്പാൻ ഇഛ്ശിക്കുന്നതേയുള്ളൂ" എന്നും പറഞ്ഞു. അപ്പോൾ ഒരു
വൻ: "അല്ല, അങ്ങിനെയാവാൻ പാടില്ലല്ലോ, തന്റെ വാക്കിനെ തള്ളി
പ്പറവാൻ പാടില്ലാത്തവണ്ണം യജമാനന്റെ പേരും കൈയൊപ്പും ഉണ്ടെ
ല്ലോ" എന്നു കാൎയ്യമായി ഉത്തരം ചൊല്ലി. ഇങ്ങിനെ പലർ പലപ്രകാ
രവും ആലോചിച്ചും ചിന്തിച്ചുകൊണ്ടിരിക്കെ ചിലർ തങ്ങളുടെ കടങ്ക
ണക്കു കൂട്ടിച്ചേൎത്തിട്ടു നിയോഗിച്ച വിവരവും എഴുതുവാൻ തുടങ്ങി എ
ന്നാൽ ഒന്നാമതു അങ്ങു പ്രവേശിച്ചവർ കടം വീട്ടിക്കിട്ടിയവരായി പുറ
ത്തു വരുമ്പോൾ മാത്രം പട്ടിക ഏല്പിച്ചാൽ മതി എന്നു പലരുടെയും
അഭിപ്രായമായിരുന്നു. അത്രയുമല്ല, ചിലർ യജമാനന്റെ വാക്കിൽ അ
ശേഷം തേറായ്കയാൽ തങ്ങൾക്കുള്ളതിൽനിന്നു ഒരംശം ഒളിപ്പിച്ചും കള
ഞ്ഞു. ശേഷമുള്ളവരോ തങ്ങളുടെ തുമ്പില്ലാത്ത സ്നേഹിതന്മാരുടെ പരി
ഹാസവാക്കു കേട്ടു പരസ്യത്തെയും അതിൽ അടങ്ങിയ താല്പൎയ്യത്തെയും [ 14 ] അതിനെ സ്ഥാപിച്ചിട്ടുള്ള യജമാനനെയും ലേശംപോലും ചിന്തിക്കാ
തെ ലഘുമനസ്സിൽ മറന്നു വിട്ടു തീരേ ഓൎക്കാതെപോയി.

അപ്പോൾ പരസ്യത്തിൽ പ്രസ്ഥാപിച്ച കുറിനാൾ ഉദിച്ചു വന്നു.
അന്നു കുടിയാന്മാരും കാണികളുമായ ഒരു വലിയ ജനക്കൂട്ടം ആഫീസിൻ
മുമ്പിൽ എത്തി. 9 മണി അടിക്കുന്നതിന്നു ചില നിമിഷം മുമ്പെ യജ
മാനൻ വണ്ടിയിൽ വന്നിറങ്ങി, ആഫീസിൽ ചെന്ന ഉടനെ വാതിൽ അ
ടെക്കപ്പെടുകയും ചെയ്തു. പിന്നെ ഒമ്പതാം മണി അടിക്കുമ്പോൾ അക
ത്തുള്ള പൂട്ടു തുറക്കുന്ന ശബ്ദം കേട്ട ഉടനെ വാതിൽ വീണ്ടും തുറന്നു. പു
റത്തു നില്ക്കുന്ന ജനങ്ങളിൽ യാതൊരുത്തനും മുമ്പായി കടക്കാൻ ധൈൎയ്യം
പോരാതെ, അവൻ കടക്കട്ടെ, ഇവൻ കടക്കട്ടെ എന്നു വിചാരിച്ചു തമ്മിൽ
തമ്മിൽ നോക്കിക്കൊണ്ടു നിന്നതേ ഉള്ളൂ. ചിലർ തങ്ങളുടെ ദാരിദ്യാവ
സ്ഥയെ അറിയിപ്പാൻ നാണിച്ചും മറ്റു ചിലർ തങ്ങളുടെ അവസ്ഥയെ
ഉള്ളവണ്ണം അറിയിച്ചാൽ വല്ല സഹായത്തിന്നു പകരം ശാസന തന്നെ
ലാഭമായി വരുമോ എന്നും മറ്റും സംശയിച്ചുകൊണ്ടു നിന്നിരുന്നു.

അപ്പോൾ തങ്ങളുടെ ചങ്ങാതികളുടെ മുമ്പാകെ കടങ്കണക്കുകളെ
കൂട്ടിച്ചേൎക്കയും അവരുമായി എന്തെന്നും എത്രയെന്നും എഴുതിക്കൊടുക്കേ
ണമെന്നും ആലോചിക്കയും ചെയ്തിരുന്ന രണ്ടു പേരിൽ ഒരുവൻ മറ്റവ
നോടു: "എടോ! നീ ഒന്നാമതു പ്രവേശിച്ചു ശോധന ചെയ്ക" എന്നു പ
റഞ്ഞിട്ടു ഇവൻ മറ്റവനോടു: എന്റെ കഴക്കു നിന്റെ കഷ്ടത്തോടു തു
ല്യമല്ല" എന്നും മറ്റും ഉത്തരം ചൊല്ലിക്കൊണ്ടു സമയം വെറുതെ കഴി
ഞ്ഞെങ്കിലും ആരും അകത്തു പോവാൻ തുനിഞ്ഞതുമില്ല. ഇങ്ങിനെ
ഓരോരുവൻ മറ്റവൻ പ്രവേശിപ്പോളും ഞാൻ താമസിക്കട്ടെ എന്നു വി
ചാരിച്ചതേയുള്ളു.

ഏകദേശം 10 മണിക്കു മൂന്നു വൎഷത്തോളം ധൎമ്മശാലയിൽ പാൎത്തു
ഉപജീവനം കഴിച്ചുകൊണ്ടിരുന്ന വാൎദ്ധക്യമുള്ള ദമ്പതിമാർ ജനക്കൂട്ട
ത്തോടു വന്നു ചേൎന്നപ്പോൾ: "ബഹുമാനപ്പെട്ട കോംഗ്ലതോൻപ്രഭുവിന്നു
ഞങ്ങളുടെ എല്ലാ കടങ്ങളും ഇളെച്ചുകൊടുപ്പാൻ മനസ്സുണ്ടു എന്നു കേട്ടതു
സത്യം തന്നെയോ"? എന്നു അവർ ചോദിച്ചാറെ: "അറിയുന്നില്ലാ, ഇതു
വരെ അദ്ദേഹം യാതൊരുത്തൎക്കും അപ്രകാരം ചെയ്തതായി കേട്ടിട്ടുമില്ല"
എന്നു നില്ക്കുന്നവരിൽ ഒരുവൻ പറഞ്ഞു. അതിന്നു കിഴവൻ: "ആകട്ടെ,
ഇതുവരെ എല്ലാവരും ചെന്നു നോക്കിയോ?" "ആരും ഇല്ല എന്നു മറ്റ
വൻ പറഞ്ഞു.

ഇങ്ങിനെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മഴകൊണ്ടും വെയിൽകൊ
ണ്ടും പൂത്തുപോയ പരസ്യം വൃദ്ധന്റെ ദൃഷ്ടിയിൽ പതിഞ്ഞു, ഉടനെ
അവൻ ഭാൎയ്യയോടു: "ഇതാ എടോ, നോക്കു! ഈ പരസ്യം ഇവിടെ പതി [ 15 ] പ്പിച്ചതു പെരുത്തു നാളായിരിക്കണം, എന്നാൽ അതിൽ പ്രഭുവിന്റെ
പേരും മുദ്രയും ഉണ്ടല്ലോ; കാൎയ്യം നിശ്ചയം തന്നെ. വാ, ഇപ്പോൾ ന
മുക്കു കടം വീട്ടി ചാവാൻ ദൈവം തുണച്ചു" എന്നു അതിസന്തോഷ
ത്തോടെ പറഞ്ഞു കൊണ്ടു ഭാൎയ്യയുടെ കയ്യും പിടിച്ചു അകായിയിൽ പ്ര
വേശിപ്പാൻ പുറപ്പെട്ടു.

അതു കണ്ടിട്ട മുഖപരിചയമുള്ളൊരുവൻ: "നല്ലതു മൂപ്പരേ, നിങ്ങൾ
മടങ്ങി വരുമ്പോൾ പരമാൎത്ഥം അറിയിക്കണേ" എന്നും, അതു കേട്ട മ
റ്റൊരുത്തൻ ഇളിച്ചുകാട്ടി പരിഹാസത്തോടെ: "കിഴവന്നു നന്മ വരട്ടെ"
എന്നും പറഞ്ഞതു വൃദ്ധൻ ശ്രദ്ധിക്കാതെ ധൈൎയ്യത്തോടെ പ്രവേശിച്ചു
പോന്നു.

അകത്തു ചെന്നപ്പോഴോ പ്രഭുവും മേനോനും മാത്രം ഇരിക്കുന്നതു ക
ണ്ടു. തന്ത തന്റെ കണക്കോല കയ്യിൽ പിടിച്ചു കുനിഞ്ഞൊന്നു കൂപ്പി
മേശയുടെ മേൽ വെച്ചുംകൊണ്ടു: "യജമാനനവൎകളേ, ഇതെന്റെ കടങ്ക
ണക്കാകുന്നു; എനിക്കു വക ഒന്നുമില്ല. ഞങ്ങൾ രണ്ടാളും ഇതുവരെ ധൎമ്മ
സത്രത്തിൽ പാൎത്തു ഉപജീവിച്ചു. എന്നാൽ കടം കൂടാതെ മരിപ്പാൻ പാ
ടുണ്ടെങ്കിൽ ഇനിയും അവിടത്തിൽ തന്നെ പാൎത്തുകൊള്ളാമായിരുന്നു"
എന്നു പറഞ്ഞു. അതിന്നു യജമാനൻ: "ഞാൻ നിങ്ങളുടെ കടങ്ങളെ
തീൎത്തു തരുമെന്നതു എന്തുകൊണ്ടു നിശ്ചയിച്ചു വിശ്വസിക്കുന്നു"? "എന്നു
ചോദിച്ചാറേ തന്ത: അതിന്റെ ഹേതു എന്തെന്നു ഞാൻ അറിയുന്നില്ലെ
ങ്കിലും യജമാനൻ അവർകൾ വാഗ്ദത്തം ചെയ്ത കുറ്റി എനിക്കു കിട്ടി;
അതോ, താങ്കളുടെ ഒപ്പും മുദ്രയും ഉള്ള പരസ്യത്താൽ തന്നെ. അതിലുള്ള
വാഗ്ദത്തമത്രേ എന്നെ ധൈൎയ്യപ്പെടുത്തിയതു" എന്നു പറഞ്ഞു.

പ്രഭുവായ കൊംഗ്ലതൊൻ: "ശരി, ഇതു തന്നെ മതി" എന്നു ചൊല്ലി
വേഗം കണക്കു കൂട്ടി ആ സംഖ്യെക്കു ഹുണ്ടികയും എഴുതിച്ച ശേഷം ത
ന്റെ ഒപ്പിട്ടു വൃദ്ധന്റെ കയ്യിൽ ഏല്പിച്ചു. അപ്പോൾ മുതുക്കിഴവൻ ന
ന്ദിപൂണ്ടു വന്ദിച്ചു പിന്നോക്കം വാങ്ങി സന്തോഷവാൎത്ത അയാല്ക്കാരോടും
അറിയിപ്പാൻ വാതിൽക്കൽ ചെന്നാറെ മഹാൻ അവരോടു: "ഇല്ലില്ലാ,
നിങ്ങൾ അവരോടു വാൎത്ത അറിയിക്കരുതു, അവരും എന്റെ വാക്കു വി
ശ്വസിക്കുന്നതു ആവശ്യമാണ", എന്നു ചൊല്ലി ദമ്പതികളെ ഉച്ചവരെ
മറ്റൊരു മുറിയിൽ ആക്കുകയും ചെയ്തു.

ഇതിന്നിടയിൽ മറ്റാരും വരായ്കയാൽ മേനോൻ തന്റെ യജമാന
നോടു ഈ വൃദ്ധരുടെ ജീവിതാവസ്ഥ വിവരിപ്പാൻ തുടങ്ങി. ഇവർ പല
കാലം സുഖജീവനം കഴിച്ചുകൊണ്ടിരിക്കെ കുറ്റംകൂടാതെ അപകടത്തിൽ
വീണു. ദരിദ്രരായി തീൎന്നു എന്നു പ്രഭു ബോധിച്ചശേഷം പാരം കനിവു
തോന്നി അവൎക്കു പാൎപ്പാൻ ഒഴിഞ്ഞ ഒരു കുടിയും കൊടുക്കേണമെന്നു ക
ല്പിച്ചു പോന്നു. [ 16 ] പുറത്തു നില്ക്കുന്നവരോ: കിഴവന്റെ വരവു കാണായ്കയാൽ മുഖ
ത്തോടു മുഖം നോക്കി "ഇതെന്തെടോ, നേരംപോക്കോ?" എന്നു അന്യോ
ന്യം ചോദിച്ചു തുടങ്ങി. ഉച്ചയും അടുത്തു എങ്കിലും പ്രവേശിപ്പാൻ ആ
ൎക്കും മനസ്സായില്ല. കിണികിണി എന്നു മണി 12 അടിച്ചു തീരുകയിൽ
കിഴവനും കിഴവിയും പുറത്തു വരികയും ചെയ്തു.

"മൂപ്പരേ പണം കിട്ടിയോ? കിട്ടിയോ?" എന്നു നാനാഭാഗത്തിൽനി
ന്നും ചോദ്യം ഉണ്ടായി. വൃദ്ധനോ പ്രഭുവിന്റെ ഒപ്പം മുദ്രയും ഉള്ള ഹു
ണ്ടികയെ എടുത്തു മറ്റവൎക്കു കാട്ടി പൊട്ടിച്ചിരിച്ചു ഒന്നു നിവിൎന്നു: "ഹാ,
ഇതു അംഗ്ലവാണിഭശാലയിലേ ഒരു നോട്ടിന്നു തുല്യമത്രേ" എന്നു പറഞ്ഞു
തന്റെ വഴിക്കു പോകയും ചെയ്തു.

തൽക്ഷണം പ്രഭുവും പുറത്തു വന്നു രഥമേറിയപ്പോൾ എല്ലാവരും
പിന്നാലെ ചെന്നു: "യജമാനനവർകളേ, എന്റെ എന്റെ കടവും തീ
ൎക്കേണമേ! എന്റെ എന്റെ കടഞ്ചീട്ടും ഇതാ, നോക്കിക്കൊള്ളണമേ"!
എന്നു കൂക്കിത്തുടങ്ങിയപ്പോൾ: "സ്നേഹിതന്മാരേ, സമയം തെറ്റി വാതി
ലും അടെക്കപ്പെട്ടു" എന്നു പ്രഭു പറഞ്ഞു രഥമോട്ടുകയും ചെയ്തു.

എന്നാൽ മുപ്പതു വൎഷത്തിൽ അധികമായി തന്നെ പരിചയിച്ചറിഞ്ഞ
കുടിയാന്മാർ തന്റെ വാക്കിനെ പ്രമാണിക്കാതെ ഇരിക്കും എന്നു പ്രഭു എ
ള്ളോളം ഊഹിക്കായ്കയാലും കുടിയാന്മാരുടെ അവിശ്വാസത്താൽ ജന്മി
യെ കള്ളനാക്കുകയാലും ആശ്ചൎയ്യപ്പെട്ടു പോകയും ചെയ്തു.

എന്നാൽ പ്രിയവായനക്കാരാ! ഈ പ്രഭുവിന്നു മേലായ പരമയജമാ
നനെ കുടിയാന്മാർ ആയിരം വൎഷങ്ങളിൽ പരമായിട്ടു തന്റെ കരുണാ
വാഗ്ദത്തങ്ങളെ വിശ്വസിക്കാതേയും ഭാഗ്യദാനങ്ങളെ ചെന്നു വാങ്ങി അ
നുഭവിക്കാതെയും ഇരിക്കുന്നതു കൊടിയ കാൎയ്യമത്രേ, എന്നു ഓൎപ്പാൻ സം
ഗതി വരുമല്ലോ. ആകയാൽ പ്രിയസഖേ, സമയം തെറ്റുംവരേ പുറ
ത്തു നില്ക്കരുതേ!

Rev. J. Knobloch.

MISCELLANEOUS.

പലവിധമായതു.

1. ആരിൽ ആശ്രയിക്കാം എന്നു നോക്കുക ! ഒരു കുറുക്കന്റെ ഒരു മരത്തിന്മേൽ
കുത്തിരിക്കുന്ന എല്ലാ പെടക്കോഴികളോടും പൂവങ്കോഴികളോടും സൎവ്വജന്തുക്കളുടെ ഇടയിൽ
ഉണ്ടാവാനുള്ള ഒരു നിത്യമായ സമാധാനത്തെക്കുറിച്ചു അറിയിച്ചു. അതിൻപ്രകാരം ഇനി മേ
ലാൽ ചെന്നായ്ക്കും ആട്ടിന്നും പിന്നേ കുറുക്കനും കോഴികൾക്കും സ്നേഹവും സഖിത്വവും വരേ
ണം എന്നത്രേ. ഇതിനാൽ കുറുക്കൻ ആ കോഴികളെ ചതിച്ചു അവ മരത്തിൽനിന്നു ഇറങ്ങി
വരുവാൻ തക്കവണ്ണം വശീകരിപ്പാൻ വിചാരിച്ചു താനും. പൂവങ്കോഴിയോ "അതു കേൾപാൻ
എനിക്കു വളരെ സന്തോഷം" എന്നു പറഞ്ഞിരിക്കേ തന്റെ തലയെ പൊന്തിച്ചു നോക്കി. "നീ
എന്തു കാണുന്നു" എന്നു കുറുക്കൻ ചോദിച്ചപ്പോൾ "ഞാൻ ദൂരത്തു നായ്ക്കളോടുകൂടേ വരുന്ന ഒരു [ 17 ] നായാട്ടുകാരനെ കാണുന്നു" എന്ന പൂവങ്കോഴി ഉത്തരം ചൊല്ലിയാറേ "എന്നാൽ ഞാൻ ഇവിടേ
താമസിക്കയില്ല"' എന്നു കുറുക്കൻ നിലവിളിച്ചതിനു പൂവങ്കോഴി" നില്ലു നായ്ക്കൾക്കും നിണക്കും
സമാധാനം ഉണ്ടാകുന്നപ്രകാരം ഞങ്ങൾ കാണുന്നെങ്കിൽ ഞങ്ങളും നിന്നോടുകൂടെ ഇറങ്ങിപ്പോ
രും" എന്നു പറഞ്ഞു. കുറുക്കനോ "വേണ്ട ഈ സമാധാനം ഇതുവരെ ആരും നായ്ക്കളോടു അ
റിയിച്ചില്ല എന്നുണ്ടായിരിക്കും; ഞാൻ പോകട്ടെ!" എന്നു ചൊല്ലി പോയ്ക്കളഞ്ഞു പോൽ.


2. പ്രാകൃതവിദ്യയിൽനിന്നു ചില ചോദ്യങ്ങൾ.1)

1. ഒരു നാളത്തെ കുപ്പിയോടു മുറുകേ കെട്ടുന്നെങ്കിൽ അതിൽ വെള്ളം പ്രവേശിക്കാത്തതു
എന്തുകൊണ്ടു?

2. വൎഷകാലത്തിൽ പലപ്പോഴും പെട്ടികളെയും വാതിലുകളെയും അടെപ്പാൻ ഇത്ര പ്രയാ
സമാകുന്നതു എന്തുകൊണ്ടു?

3. ഒരു കുപ്പി വെള്ളവും ഒരു കുപ്പി ആവിയും തമ്മിൽ കലൎത്തുന്നതിനാൽ അവ കുറഞ്ഞു
കിട്ടുന്നതു എന്തുകൊണ്ടു?

4. അല്പം കസ്തൂരി ഒരു വലിയ ഭവനത്തിൽ മുഴുവൻ മണക്കുവാൻ കഴിയുന്നതെങ്ങിനേ?

5. ഒരു സൂചി മിനുസമായി തീൎന്നാൽ സൂക്ഷ്മത്താടെ വെള്ളത്തിൽ വെക്കുമ്പോൾ മുങ്ങി
പ്പോകാതെ നീന്തുന്നതു എന്തുകൊണ്ടു?

3. നപോലിയോൻ എന്ന കീൎത്തിപ്പെട്ട ചക്രവൎത്തി ഒരു സേനാപതിയുമായി ഉലാ
വി നടക്കുന്ന സമയത്തിൽ വഞ്ചുമടു ധരിക്കുന്ന ഒരു കൂലിക്കാരൻ അവരെ എതിരേറ്റു, താ
ഴോട്ടു നോക്കിയതു കൊണ്ടു വഴിയിൽനിന്നു തെറ്റിയില്ല. സേനാപതി കോപിച്ചു പരുക്കശ
ബ്ദത്തോടെ "വേഗം പോ" എന്നു കല്പിച്ചപ്പോൾ ചക്രവൎത്തി "അരുതു ഭാരത്തെ വഹിക്കുന്നവൻ
അധികം മാനത്തിന്നു യോഗ്യനാകുന്നുവല്ലോ. നാം തെറ്റിപ്പോകട്ടേ" എന്നു പറഞ്ഞു കൂലിക്കാ
രൻ നടക്കേണ്ടതിനു ഇടം കൊടുക്കുകയും ചെയ്തു.

THE SPIDER ചിലന്നി.

ചിലന്നി എന്ന ജന്തുവിനെ ഏകദേശം എല്ലാ മനുഷ്യർ ഉപേക്ഷി
ച്ചു, ചിലർ ഭയപ്പെടുന്നെങ്കിലും പ്രയോജനവും ബഹു ആശ്ചൎയ്യവുമുള്ള
താകുന്നു. അതിനു രണ്ടു കണ്ണു മാത്രം ഉണ്ടെന്നു വിചാരിക്കേണ്ട; എട്ടു
കണ്ണുകളെക്കൊണ്ടു വസ്തുക്കളെ നോക്കുന്നു. ഹാ പിന്നെ അതു ഈച്ചക [ 18 ] ളെയും കൊതുകളെയും ഇത്ര വേഗം കണ്ടുപിടിക്കുന്നതു ആശ്ചൎയ്യമല്ലല്ലോ
എന്നു നീ വിചാരിക്കും. എങ്കിലും ഒരു ഈച്ചെക്കു വല്ലവിധേന നാനൂറു
കണ്ണുകൾ ഉണ്ടായാലും വലിയ ചിലന്നിയെയും അതിന്റെ വലയെയും
കാണുകയില്ല എന്നു കേൾക്കുന്നെങ്കിൽ കാൎയ്യം എങ്ങിനേ? അതുകൊണ്ടു
ഒരു കണിയിലോ വലയിലോ കുടുങ്ങാതെ ഇരിക്കേണ്ടതിനു കണ്ണുകൾ
പോരാ ബുദ്ധിയും വിവേകവും കൂടെ വേണം എന്നറിക ! ഈ ചിലന്നി
അതിവേഗതയോടെ രണ്ടു മതിലുകളുടെ നടുവിൽ കെട്ടുന്ന നൂൽ എത്ര
യോ നേരിയതു എന്നിട്ടും കണ്ണുകളെക്കൊണ്ടു കാണ്മാൻ പ്രയാസം തോ
ന്നുന്ന ഓരൊറ്റ നൂൽ എങ്ങിനെ എങ്കിലും ആറായിരം ചെറിയ നൂലുക
ളെക്കൊണ്ടു ഉളവാകുന്നു എന്നു ശാസ്ത്രികൾ നിശ്ചയിച്ചു. അതെങ്ങിനെ
അറിയാം എന്നു ചോദിച്ചാൽ ചിലന്നിയുടെ പിൻഭാഗത്തു ആറു സഞ്ചി
കളുണ്ടു . ഓരോ സഞ്ചിക്കു ഓരായിരത്തിൽ ചില്വാനം ദ്വാരങ്ങൾ ഉണ്ടാ
കുന്നതുകൊണ്ടു ഓരോ ദ്വാരത്തിൽനിന്നു ഒരു നൂൽ പുറപ്പെട്ടിട്ടു ആ ആ
റായിരം നൂലുകൾ ഒന്നായി തീൎന്നശേഷം എത്രയും ഉറപ്പായ നൂലായി ച
മയും. ഇതിന്മേൽ ചിലന്നി പിന്നെയും പൂൎണ്ണ ആശ്രയത്തോടെ കയറു
കയും ഇറങ്ങുകയും ചെയ്യുന്നതു കണ്ടാൽ എത്ര ചെറിയ ജന്തുവിൽ പോ
ലും ഇത്ര വലിയ അതിശയങ്ങളെ തോന്നിക്കയും ഒന്നും മറെക്കാതെ വേ
ണ്ടു ന്ന എല്ലാ കാൎയ്യങ്ങൾക്കായി ചിന്തിക്കയും ചെയ്യുന്ന സൃഷ്ടാവിന്റെ
മഹത്വത്തെയും ജ്ഞാനത്തെയും എപ്പോഴും സ്തുതിക്കേണ്ടതു. ചിലന്നി
കൾ പലമാതിരി ഉണ്ടു. അവയുടെ നൈത്തു വിവിധങ്ങളായി ചിലമാ
തിരി വീടുകളിലും വേറേ തരം വയലുകളിലും പാൎത്തുവരുന്നു. വിലാത്തി
യിൽ വസന്തകാലത്തിൽ ചിലപ്പോൾ ആകാശം വെളുത്ത നൂൽകൊണ്ടു
നിറഞ്ഞിരിക്കുന്നു. മരങ്ങളിന്മേലും ആളുകളുടെ തൊപ്പിയിന്മേലും അതു
കിട്ടും; അതെന്തെന്നു ആളുകൾ പല സമയങ്ങളിൽ വെറുതേ ചോദിച്ച
ശേഷം അതു ചെറുവിധം കറുത്ത ചിലന്നികളുടെ നൈത്തു എന്നു നാം
ഇപ്പോൾ അറിയുന്നു. എത്ര അല്പമായ ശക്തിയായാലും പല അല്പമായ
ശക്തികൾ ഒരു കാൎയ്യം തന്നേ നിവൃത്തിക്കുന്നെങ്കിൽ ഫലം ആശ്ചൎയ്യമായി
തീരാം എന്നു ഇതിൽ കാണാം.

ഇതാല്യദേശത്തിൽ വളരേ ആപത്തു വരുത്തുന്ന ഒരു ചിലന്നി ഉണ്ടു.
അതിന്റെ പേർ തരന്തൽ എന്നാകുന്നു. അതു ചിലപ്പോൾ മനുഷ്യരെ
പോലും കടിച്ചു കലശലായ ദീനം വരുത്താം. തളൎച്ചകൊണ്ടു നിലത്തു
വീഴുംവരേ നൃത്തം ചെയ്യുന്നതിനാൽ സൌഖ്യമുണ്ടാകും എന്നു ഇതാല്യർ
വിചാരിക്കുന്നു. ഈ തുള്ളുന്നതിനാലും വിയൎക്കുന്നതിനാലും വിഷം പോ
യ്പോകുമോ അഥവാ അതു ഊഹമോ എന്നു നിശ്ചയിക്കാൻ പ്രയാസം
തന്നേ. [ 19 ] അമേരിക്കാഭൂഖണ്ഡത്തിൽ വേറേ ഒരു ആശ്ചൎയ്യമുള്ള മാതിരി ഉണ്ടു.
അതു ഈച്ചകളെ മാത്രം കടിച്ചു തിന്നും എന്നു നിരൂപിക്കേണ്ട. ഒരു ചെ
റിയ മാതിരി പക്ഷിയെ പോലും ഈ ചിലന്നി പിന്തുടൎന്നു പിടിച്ചടക്കി
കൊന്നുകളഞ്ഞ ശേഷം പക്ഷിയോടു കൂടെ അതിന്റെ ചോരയെയും മു
ട്ടകളെയും കഴിച്ച കൂട്ടും. ഈ വലിയ ചിലന്നിയുടെ നിമിത്തമോ ആ
ചെറിയ പക്ഷിയുടെ നിമിത്തമോ ഏതിന്റെ നിമിത്തം അധികം ആ
ശ്ചൎയ്യപ്പെടേണ്ടതു?

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം

ഹിന്തു രാജ്യം.

1. മലയാളംജില്ല.— ഒന്നു രണ്ടുകൊല്ല
ങ്ങൾക്കു മുമ്പേ എടുത്തുകളഞ്ഞിട്ടുണ്ടായിരുന്ന ത
ലശ്ശേരിയിലെ രജിസ്ത്രാഫീസ്സു ഡിസെമ്പ്ര 1-ാം
൹ മുതൽ രണ്ടാമതും ആവൎത്തിച്ചിരിക്കുന്നു. ഇ
വിടത്തേ പുതിയ രജിസ്ത്രാരായി നിശ്ചയിച്ചി
രിക്കുന്നതു പാലക്കാട്ടിൽ സബ് രജിസ്ത്രാരായി
രുന്ന രൈരുക്കുറുപ്പിനെയാകുന്നു.

ഇത്രനാളും വിലാസംബന്ധകാൎയ്യങ്ങളുടെ
നടപ്പിനായി വടക്കേ മലയാളം തെക്കേ മല
യാളം എന്ന രണ്ടു ഖണ്ഡങ്ങളെയും ഇപ്പോൾ
മൂന്നാക്കി വിഭാഗിക്കയും, അതിൽ മദ്ധ്യഖണ്ഡ
ത്തിലേക്കു മെസൂർ ലൂയിസ്സിനെ ഡിപ്യൂട്ടി ഇ
ൻസ്പക്ടരായും നിശ്ചയിച്ചിരിക്കുന്നു.

കോഴിക്കോട്ടിൽ ബാരിസ്ത്രായിരുന്ന ക്ലാൎക്ക്
സായ്പിനെ നീലഗിരിയിൽ സബ് ജഡ്ജിയായി
നിശ്ചയിച്ചിരിക്കുന്നു.

മലപ്പുറത്തേ സ്പെഷ്യൽ അസിസ്ടാണ്ട് കലെ
ക്ടർ അണ്ടർവുഡ് സായ്പവർകൾ തന്റെ ചില
ആഫീസ്സുകളോടു കൂടേ ലക്ഷദ്വീപിലേ വൎഷാ
ന്തരകാൎയ്യാന്വേഷണത്തിന്നായി നവെമ്പ്രമാ
സാദ്യത്തിൽ തീക്കപ്പൽവഴിയായി പോയിരി
ക്കുന്നു. ഇവർ സാധാരണ പോകുന്ന വഴി
വിട്ടു ഒരു പുതിയ വഴിക്കാണ പോയിരിക്കു
ന്നതു. ഇവർ പുറപ്പെട്ടു പോയ വഴി കപ്പൽ
ക്കാൎക്കു നല്ല നിശ്ചയമില്ലാഞ്ഞിട്ടും കാറ്റു തക്ക
ക്കേടായി ഊതിയതുകൊണ്ടും വഴിതെറ്റി കൊ
ച്ചിത്തുറമുഖത്തു എത്തി എന്നും കേട്ടു.

2. മദ്രാസ് സംസ്ഥാനം.— മദ്രാസി
ലേ ഗവൎണ്ണരായി വന്നിരിക്കുന്ന മൌൺട്ട് സ്തു
വാൎത്ത എൽഫിൻസ്തൊൻ ഗ്രാൻഡ് ഡഫ് സാ
യ്പവർകൾ ബഹു പ്രാപ്തിക്കാരനും ജനഗുണ

കാംക്ഷകനും ആകുന്നു. ഇദ്ദേഹം ജനാഭിവൃ
ദ്ധിക്കു ഉതകുന്നതായ കാൎയ്യങ്ങൾ വളരേ ചെ
യ്യുംപോൽ. ഇദ്ദേഹം വന്നതിൽ പിന്നെ ഓ
രോ സ്ഥലങ്ങളെയും പോയി കണ്ടുവരുന്നു.
താൻ വന്നതിന്റെ ശേഷം മദ്രാസിൽ മുഹമ്മ
ദീയരിലുള്ള പ്രധാനികൾ എല്ലാവരും കൂടി
ഒരു മംഗലപത്രം കൊടുത്തതിന്നു മറുപടിയാ
യി താൻ അവരോടു വിദ്യയിൽ മുതിൎന്നു വരു
വാൻ തക്കതായ യത്നങ്ങൾ ചെയ്യേണമെന്നും
അങ്ങിനെ തങ്ങളുടെ കുലത്തിന്റെ പാരംപ
ൎയ്യമായ വിദ്യാരതിയെ വളൎത്തേണമെന്നും ഉ
പദേശിച്ചു.

അഫ്ഘാനിസ്ഥാനിലേ യുദ്ധത്തിൽ ജയാ
ളിയായി വന്നിട്ടുള്ള ശ്രീ ഫഡറിൿ റോബൎട്ട്
നായകൻ മദ്രാസ് സംസ്ഥാനത്തിലേ സൈ
ന്യാധിപതിയായി വന്നു കഴിഞ്ഞ നവെമ്പ്രമാ
സം 27-ാം ൹ സ്ഥാനത്തു പ്രവേശിച്ചു. ഇദ്ദേ
ഹത്തിന്റെ ഒരു ചിത്രം ഈ കൊല്ലത്തേ പ
ഞ്ചാംഗത്തിൽ കാണ്മാനുണ്ടു.

പ്രദാചലംതാലൂക്കുകച്ചേരിയിൽ കഴിഞ്ഞ
നവെമ്പ്രമാസം 3-ാം ൹ ഒരു എരുമ പെറ്റ മ
നുഷ്യശിരസ്സിന്നു തുല്യമായ ഒരു തലയും 4
അടി നീളമുള്ള ഉടലും ഉള്ളതായ ഒരു ജന്തു
വിനെ കൊണ്ടുവന്നിരുന്നു. അതിനെ പെറ്റു
അല്പനേരം കഴിഞ്ഞപ്പോഴെക്കു ചത്തുപോയി.
T. Vurgese, B. A.


വിലാത്തിയിൽനിന്നു ചില
വൎത്തമാനങ്ങൾ.

ഗ്ലേസ്തെൻസായ്പവൎകൾ ഇപ്പോൾ ഐൎല്ലന്തി
ലുള്ള മത്സരത്തെ എങ്ങിനേ എങ്കിലും കീഴട
ക്കുവാൻ മുതിൎന്നു. അവിടെയുള്ള കുടിയാരെ
എപ്പോഴും മത്സരിപ്പിച്ചുകൊണ്ടു പ്രജകളിൽ
അതൃപ്തി ജനിപ്പിപ്പാൻ ഇടവിടാതെ ശ്രമിക്കു

[ 20 ]
ന്ന ഫെൎന്നെൽ (Farnell) സായിനെ തടവി
ലാക്കുവാൻ രാജ്യത്തിലെ മന്ത്രികൾ നിശ്ചയി
ച്ചു. ഉപരാജാവിനു കല്പന കിട്ടിയ ഉടനേ
ആ മത്സരക്കാർ പാൎക്കുന്ന വഴിയമ്പലത്തേക്കു
ആളെ അയച്ചു. ആ സായ്പ് ഒന്നും അറിയാ
തെ കണ്ടു ചിന്തയറ്റവനായി ശയ്യമേൽ കി
ടന്നു. കല്പന കേട്ടപ്പോൾ വളരേ ആശ്ചൎയ്യ
പ്പെട്ടാലും അവഗം അനുസരിച്ചു പോലിസ്കാ
രെ പിഞ്ചെന്നു വേറെ ഒരു അമ്പലത്തിൽ
പ്രവേശിച്ചതല്ലാതെ മറ്റൊന്നും ഉണ്ടായില്ല.
അക്രമത്തിലും തകറാറിലും രുചിക്കുന്ന ആളു
കൾ വളരേ കോപിച്ചു മന്ത്രികളെ വളരെ ഭീ
ഷണി കൂട്ടുകയും ചെയ്തു. മറ്റുള്ളവരോ സം
ഭവിച്ചതു കേട്ടു എത്രയും സന്തോഷിച്ചു കൊ
ണ്ടു സ്ഥാനാപതികളോടു ഉപചാരവാക്കു ഉണ
ൎത്തിച്ചു എന്നു കേൾക്കുന്നു. ഗ്ലേസ്തെൻസായ്പ്
ഇപ്പോൾ രണ്ടാം വിശിഷ്ടമത്സരക്കാരനാകു
ന്ന ദില്ലോൻ (Dillon) സായ്പിനെ കൂടെ തടവി
ലേക്കു അയക്കുന്നതിനാൽ താൻ കാണിച്ച കടു
പ്പത്തിൻ നിമിത്തം തനിക്കു അനുതാപവും ഭ
യവും ഇല്ല എന്നു കാട്ടുന്നു. മഹാരാണിയിൻ
കുമാരിയുടെ ഭൎത്താവാകുന്ന ഖാനദസംസ്ഥാന
ത്തിന്റെ ഉപരാജാവു ഭാൎയ്യയെ കാണണ്ടതി
നു സ്വദേശത്തിലേക്കു ചെന്നു.

ഗൎമ്മാന്യരാജ്യത്തിൽ അവർ രാജസഭെക്കാ
യി പുതിയ പ്രതിനിധികളെ തെരിഞ്ഞെടു
ത്തു. പല പക്ഷങ്ങൾ തമ്മിൽ തമ്മിൽ എത്ര
യും തൎക്കിച്ച ശേഷം മുമ്പേത്ത പ്രതിനിധിക
ൾ മിക്കവാറും വീണ്ടും യോഗത്തിൽ ചേരും
എന്നു കേൾക്കുന്നു. സ്ഥിതിസമത്വക്കാരുടെ
(Socialits) സംഖ്യപെരുകി എന്നു വായിക്കുന്ന
തു വളരേ സങ്കടകരമായ വൎത്തമാനം.

ഔസ്ട്രിയരാജ്യത്തിൻന്റെ ഒന്നാം മന്ത്രിയാകു
ന്ന ഹൈമൎല്ലെ കൎത്താവു ഒക്തൊബർ മാസ
ത്തിൽ മരിച്ചതിനാൽ രാജ്യത്തിൽ എങ്ങും വ
ളരേ ദുഃഖമുണ്ടായി. ഈ മഹാൻ ദീനത്തിൽ
കിടക്കാതെ യദൃഛ്ശയാ കഴിഞ്ഞു പോയതുകൊ
ണ്ടു ഭാൎയ്യെക്കു അതു സഹിപ്പാൻ എത്രയോ പ്ര
യാസം തോന്നി. മദാമ്മയും പിഞ്ചെല്ലും എ
ന്നു ഭയപ്പെടുവാൻ സംഗതിവന്നിരിക്കുന്നു. ശ
വസംസ്കാരം നടക്കുന്ന സമയത്തിൽ ഈ വി
ശ്വസ്തനായ മന്ത്രിയെ എത്രയും സ്നേഹിക്കുന്ന
ചക്രവൎത്തി കരഞ്ഞു വിധവയെ ആശ്വസിപ്പി
പ്പാൻ ശ്രമിച്ചു. ഈ മഹാൻ എപ്പോഴും സമാ
ധാനത്തിന്നായി ആലോചിച്ചതുകൊണ്ടു വേ
റെ കോയ്മകളും തങ്ങളുടെ സങ്കടത്ത പലവി
ധേന കാണിക്കയും ചെയ്തു.

ഇതാല്യരുടെ രാജാവു ഔസ്ട്രിയരാജ്യത്തി
ന്റെ ചക്രവൎത്തിയെ കാണേണ്ടതിന്നു വിയ
ന്നപട്ടണത്തിലേക്കു ചെന്നു. ആ ചക്രവ
ൎത്തി ഇനി പിന്നേയും രാജാവിനെ കാണ്മാൻ
രോമനഗരത്തിലേക്കു യാത്ര ചെയ്യും എന്നു കേ
ൾക്കുന്നു. ഈ രണ്ടു രാജ്യക്കാൎക്കു ചില ദേശ
ങ്ങളുടെ നിമിത്തം എപ്പോഴും ഈൎഷ്യയും ദ്വേ
ഷ്യവും ഉണ്ടായതുകൊണ്ടു അത്രേ ആ രണ്ടു നൃ
പന്മാർ തങ്ങളുടെ മമതയെ ഇത്ര പ്രസിദ്ധമാ
ക്കി കാട്ടുവാൻ പുറപ്പെട്ടു പോയി. അതു പ്ര
ത്യേകമായി ഇതാല്യരെ കുറെ ശമിപ്പിക്കും എ
ന്നു ആശിക്കുന്നു.

പ്രാഞ്ച് രാജ്യത്തിൽ ഇപ്പോൾ ഗൎമ്മാനരു
ടെ ഉഗ്രവൈരിയാകുന്ന ഗമ്പെത്താസായ്പവ
ൎകൾ ഒന്നാം മന്ത്രിയായി തീരും. മുമ്പെ പ്രതി
നിധിയായി എപ്പോഴും പ്രജകളുടെ ന്യായങ്ങ
ൾക്കു വേണ്ടി തൎക്കിച്ച ഈ വാചാലൻ ഒന്നാം
മന്ത്രിയായി എങ്ങിനേ വാഴും എന്നു അനേക
ർ ചോദിക്കുന്നു. കോയ്മയുടെ നേരെ തൎക്കിച്ചു
മത്സരിക്കുന്നവരിൽ പലപ്പോഴും പത്തു രാജാ
ക്കന്മാരുടെ അഹംഭാവവും പത്തു നിഷ്കണ്ടക
രുടെ സാഹസവും അടങ്ങിയിരിക്കുന്നു എന്ന
റിക! ഗൎമ്മാനരോടു പ്രതിക്രിയ ചെയ്യേണം
എന്നു ഈ ഗമ്പെത്ത എപ്പോഴും നിലവിളിച്ച
ശേഷം അധികാരം കിട്ടും എന്നു കണ്ട ഉടനേ
ഗൎമ്മാനരാജ്യത്തിന്റെ വ്യവസ്ഥ കാണണ്ട
തിനു അങ്ങോട്ടു യാത്ര ചെയ്തു. മടങ്ങി വന്ന
ശേഷം പറഞ്ഞതോ "ഗൎമ്മാനർ ആയുധവൎഗ്ഗ
ത്തെ ധരിച്ചു യുദ്ധത്തിന്നായി ഹാജരായിരി
ക്കുന്നു" എന്നത്രേ. ഗൎമ്മാനർ ജാഗരിച്ചു ഒരു
ങ്ങിയിരിക്കുന്നു എന്നു ഈ മഹാൻ കണ്ടതുകൊ
ണ്ടു പക്ഷേ പ്രതിക്രിയയുടെ കാൎയ്യത്തെ ഇനി
ചില വൎഷങ്ങളോളം താമസിപ്പിക്കും എന്നാശി
ക്കുന്നു. ഗമ്പെത്ത ഗൎമ്മാന്യരാജ്യത്തിലിരിക്കു
ന്ന സമയത്തിൽ ബിസ്മാൎക്ക് പ്രഭുവിനെ കാ
ണ്മാൻ വിചാരിച്ചു എന്നുള്ള ശ്രുതിനടക്കുന്നു
ണ്ടു. 1870-ാമതിൽ ഗൎമ്മാനർ കൈവശമാക്കി
യ സംസ്ഥാനങ്ങളെ ചൊല്ലി ഒരു വാക്കുപോ
ലും സംസാരിക്കരുതെന്നു ബിസ്മാൎക്ക് പ്രഭു
വും നാം ഗൂഢമായി മാത്രം അന്യോന്യം കാ
ണാം എന്നു ഗമ്പെത്തസായ്പും തീരെ പറഞ്ഞ
തുകൊണ്ടു കാൎയ്യം നിഷ്ഫലമായ്പോയി എന്നു കേ
ൾക്കുന്നു. തമ്മിൽ തമ്മിൽ കാണുന്നതിനാലും
വളരേ ഫലം വരുമായിരിക്കും എന്നു ആശി
പ്പാൻ വഹിയാ.

[ 21 ] Just Published—Price 3 Annas.

THE
Malayalam Almanac for 1882

with the usual Astronomical matter, a variety of reading and
useful information, and illustrated with a frontispiece of the
late Governor of Madras the Right Honorable W. P. Adam, and
portraits of the Viceroy of India, of the Maharajah of Mysore, of
General Roberts, etc, etc.

൧൮൮൨ ആമതിലേ
മലയാള പഞ്ചാംഗം

അച്ചടിച്ചു തീൎന്നിരിക്കുന്നു, കഴിഞ്ഞു പോയ മദ്രാസ് ഗവൎന്നർ സായ്വവ
ൎകളുടെ വലിയ ചിത്രവും വേറെ നാലു ചെറിയ ചിത്രങ്ങളും അതിൽ കാ
ണുന്നതു കൂടാതേ പഞ്ചാംഗം വൎത്തമാനച്ചുരുക്കം വൈദ്യവിഷയങ്ങൾ ഗ
ണിതഗതികൾ തപ്പാൽക്രമങ്ങൾ മുദ്രപത്രംആക്ട് ഇത്യാദികൾ ൮൦ ഭാഗ
ങ്ങളിൽ അടങ്ങിയിരിക്കുന്നു. വില മൂന്നണ മാത്രം.


The Publications of the Basel Mission Press may be obtained
at the following Depôts:

ബാസൽ മിശ്ശൻ അച്ചുകൂടത്തിൽനിന്നടിച്ചു പ്രസിദ്ധമാക്കിയ
രചനകൾ വിറ്റുവരുന്ന സ്ഥലങ്ങളാവിതു:

മംഗലപുരം മിശ്ശൻ പുസ്തകഷാപ്പു (Book & Tract Depository)
കണ്ണനൂർ മിശ്ശൻ ഷാപ്പു (Mission Shop)
തലശ്ശേരി മീഗ് ഉപദേഷ്ടാവു (Rev. M. Mieg)
ചോമ്പാല വാഗ്നർ ഉപദേഷ്ടാവു (Rev. G. Wagner)
കോഴിക്കോടു യൌസ് ഉപദേഷ്ടാവു (Rev. J. Jaus)
കടക്കൽ കീൻലെ ഉപദേഷ്ടാവു (Rev. G. Kühnle)
പാലക്കാടു ബഹ്മൻ ഉപദേഷ്ടാവു (Rev. H. Bachmann)
കോട്ടയം ചൎച്ചമിശ്ശൻ പുസ്മകശാല (C. M. Book Depot)
[ 22 ] ALMANAC പഞ്ചാംഗം
JANUARY ജനുവരി
31 DAYS ൩൧ ദിവസം
1882. ൧൮൮൨.
ഇംഗ്ലിഷ് മലയാളം കൊല്ലം ൧൦൫൭ വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം നക്ഷത്രം തിഥി
1 ൧൯ കാ ൪꠲ ദ്വാ ൧൬꠲ ആണ്ടുപിറപ്പു. പ്രദോഷവ്ര.
2 തി ൨൦ രോ ൫꠲ ത്ര ൧൭ ചതുൎദ്ദശിശ്രാദ്ധം.
3 ചൊ ൨൧ ൮꠱ ൧൮꠱
4 ബു ൨൨ 🌝 തി ൧൨꠰ ൨൧꠰ പൌൎണ്ണ. ഉ. തി. മ. ൬ മി. ൨.
5 വ്യ ൨൩ ൧൦൫൭ ധനു പു ൧൭꠰ പ്ര ൨൫ സ്ഥാലീപാകം.
6 വെ ൨൪ പൂ ൨൩ ദ്വി ൨൯꠲ പ്രകാശനദിനം.
7 ൨൫ ൨൯꠰ തൃ ൩൫
8 ൨൬ ൩൬ ൪൦꠱ പ്ര. ക. ൧-ാം ഞ. സംകഷ്ടച
9 തി ൨൭ പൂ ൪൨꠰ ൪൫꠲ തുൎത്ഥിവ്രതം.
10 ചൊ ൨൮ ൪൮ ൫൦꠱
11 ബു ൨൯ ൫൨꠲ ൫൩꠲ കൃഷ്ണാൎദ്ധ. ഉ. തി. മി. ൮. മ. ൫൦.
12 വ്യ ൩൦ ചി ൫൬꠱ ൫൬꠱ ൧൫ നാഴികെക്കു സങ്ക്രമം.
13 വെ ചോ ൫൯ ൫൭꠰
14 വി ൬൦ ൫൭꠰
15 ൬൦ ൫൫꠱ പ്ര. ദി. ക. ൨-ാം ഞ.
16 തി തൃ ൫൮꠲ ദ്വാ ൫൨꠲ ഏകാദശിവ്രതം.
17 ചൊ മൂ ൫൬꠲ ത്ര ൪൯꠰
18 ബു പൂ ൫൩꠲ ൪൪꠲ പ്രദോഷവ്രതം.
19 വ്യ 🌚 ൫൦ ൩൯꠱ അമാവാസി ഉ. തി. മ. ൯ മി.
20 വെ മകരം തി ൪൬꠰ പ്ര ൩൪ ൩൮.
21 ൪൨ ദ്വി ൨൮ തിരുവങ്ങാട്ടു പട്ടത്താനം.
22 ൧൦ ൩൭꠲ തൃ ൨൨ പ്ര. ദി. ക. ൩-ാം ഞ.
23 തി ൧൧ പൂ ൩൩꠲ ൧൬꠰ ചതുൎത്ഥിവ്രതം.
24 ചൊ ൧൨ ൩൦꠰ ൧൨
25 ബു ൧൩ രേ ൨൭꠰ ഷഷ്ഠിവ്രതം. ഉഴക്കരേത്തു ഉ.
26 വ്യ ൧൪ ൨൫꠰ ശുക്ലാൎദ്ധച. ഉ. തി. മി. ൪൮.
27 വെ ൧൫ ൨൪ ൫൬
28 ൧൬ കാ ൨൩꠲ ൫൫꠰
29 ൧൭ രോ ൨൪꠲ ൫൫꠰ പ്ര. ദി. ക. ൪-ാം ഞ.
30 തി ൧൮ ൨൭꠰ ദ്വാ ൫൭ ഏകാദശിവ്രതം.
31 ചൊ ൧൯ തി ൩൦꠲ ത്ര ൫൯꠲ പ്രദോഷവ്രതം.
[ 23 ] കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

(PUBLISHED EVERY MONTH)

Vol. IX. APRIL 1882. No. 4.

ഒരു വൎഷത്തേക്കുള്ള പത്രികവിലക്രമം.

ഉ. അ.
മലയാളത്തുള്ള മിഷൻ സ്ഥലങ്ങളിൽനിന്നോ: കൊച്ചി, തിരുവനന്തപുരം
മുതലായ സ്ഥലങ്ങളിൽനിന്നു വാങ്ങുന്ന ഓരോ പ്രതിക്കു
0 12
മംഗലാപുരത്തിൽ നിന്നു നേരേ ടപ്പാൽ വഴിയായി അയക്കുന്ന ഒരു പ്രതിക്കു 1 0
അഞ്ചു പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ
യിരുന്നാൽ ടപ്പാൽക്കൂലി ഇളച്ചുള്ള വില
3 12
പത്ത് പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ
യിരുന്നാൽ ടപ്പാൽക്കൂലി കൂടാതെയും ഒരു പ്രതി ഇനാമായും സമ്മതി
ച്ചിട്ട്, പത്ത് പ്രതികളുടെ വില മാത്രം
7 8

Terms of Subscription for one year

Rs. As.
One copy at the Mission Stations in Malabar, Cochin and Travancore 0 12
One copy forwarded by Post from Mangalore 1 0
Five copies to one address by post, free of postage 3 12
Ten copies to one address by post, free of postage, and one copy free 7 8

CONTENTS

Page
കൎത്തൃപ്രാൎത്ഥന The Lord's Prayer 49
നന്നി Thankfulness 52
പലവിധമായതു Miscellaneous 56
ആകാശത്തിലൂടെ ഒരു യാത്ര A Tour through the Heavens 58
വൎത്തമാനച്ചുരുക്കം Summary of News 61

MANGALORE

BASEL MISSION BOOK AND TRACT DEPOSITORY

1882 [ 24 ] New Publications.
പുതുപുസ്തകങ്ങൾ.

ON THE
MANAGEMENT OF LITTLE CHILDREN

ശിശുപരിപാലനം

അമ്മയഛ്ശന്മാൎക്കും ഗുരുനാഥന്മാൎക്കും ആയിട്ടുളള
സൂചകങ്ങൾ.

(For Contents see Kéralópakári of February and earlier.)

Price 1½ Anna വില ൧ അണ ൬ പൈ

OUTLINES
OF THE
ANATOMY AND PHYSIOLOGY
OF THE
HUMAN BODY
WITH
HYGIENICAL AND PRACTICAL OBSERVATIONS

(Revised reprint from Këralopakári.)

ശരീരശാസ്ത്രം.

(കേരളാപകാരിയിൽനിന്നെടുത്ത് തിരുത്തിയ അച്ചടിപ്പു.)

Price 8 Annas. വില ൮ അണ. [ 25 ] കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. IX. APRIL 1882. No. 4.

THE LORD'S PRAYER.
കൎത്തൃപ്രാൎത്ഥന.

(IX-ാം പുസ്തകം 36-ാം ഭാഗത്തിൽനിന്നു തുടൎച്ച


നീ പ്രാൎത്ഥനയിൽ ഒരു പിതാവിനോടു സംസാരിക്കുന്നു. അതെങ്ങി
നേ കഴിയും? ഇതിന്നായി നിണക്കു അധികാരം കിട്ടാഞ്ഞാൽ അങ്ങിനേ
വിളിക്കുന്നതു ദൈവദൂഷണം അത്രേ. ദൈവം നമുക്കും ഒരു പിതാ
വായിരിക്കുന്നു എന്നതു ക്രിസ്തീയമാൎഗ്ഗത്താലത്രേ ഈ ഭൂമിയിൽ അറിയാ
യ്വന്നു. ചില ജാതിക്കാർ അതു കേട്ടു ചിരിക്കും. അഫ്രിഖാഭൂഖണ്ഡത്തി
ലേ ചില ജാതിക്കാർ ദൈവം ഒരു ദുഷ്ടമൃഗം എന്ന പോലേ മനുഷ്യരെ
ഉപദ്രവിച്ചു നശിപ്പിപ്പാൻ നോക്കുന്നവനത്രേ എന്നു വിചാരിക്കുന്നു. മ
റ്റുള്ളവർ അവൻ ഒരു നിഷ്കണ്ടകനായി ഈ ലോകത്തെ ഭരിക്കുന്നു;
അവനെ ഭയപ്പെടുന്നതിനാലും മുഖസ്തുതി പറയുന്നതിനാലും മാത്രം ശ
മിപ്പിക്കാൻ കഴിവുള്ളു എന്നു ഊഹിക്കുന്നു. വേറേ ജാതിക്കാരുടെ ദൈവം
ഒരു മാതിരി പാവയത്രേ: ഇഷ്ടം പോലെ ചെയ്താൽ അവനെ ലാളിക്കും
എങ്കിലും അവരെ ദുഃഖിപ്പിക്കുമ്പോൾ അവനെ ശപിക്കയോ പക്ഷേ അ
ടിക്ക പോലും ചെയ്യും. വേറേ ജാതിക്കാരുടെ ദേവന്മാർ മനുഷ്യരെ ആദ
രിയാതേ സ്വൎഗ്ഗത്തിൽവെച്ചു സ്വന്തകാൎയ്യത്തെ നോക്കി മനുഷ്യരെ പോ
ലേ സുഖിക്കയും മനുഷ്യരുടെ ദോഷങ്ങളിലും ഭോഷത്വങ്ങളിലും അക
പ്പെടുകയും ചെയ്യുന്നു. ദൈവം പിതാവായി മനുഷ്യരെ സ്നേഹിച്ചു ഒരു
പിതാവിനെ പോലെ കരുണയും വാത്സല്യവും കൊണ്ടു സമ്പൂൎണ്ണനായി
നമ്മുടെ മീതേ വാഴുന്നതു ഒരു മനുഷ്യൻ സങ്കല്പിച്ച കാൎയ്യം അല്ല, അതു
ദൈവത്തിന്റെ ഹൃദയസ്ഥനാകുന്ന യേശുക്രിസ്തുൻ നമുക്കു അറിയിച്ചു.
ദൈവം മനുഷ്യരെ സ്നേഹിക്കുന്നു എന്നുള്ളതു ഈ യേശുവിന്റെ വരവിലും
പ്രവൃത്തിയിലും മരണത്തിലും കാണായി വന്നു താനും. പിതാവു എന്നു
ള്ള എത്രയോ മധുരമുള്ള നാമം യേശു നമുക്കു വെളിപ്പെടുത്തി എന്നറിക. [ 26 ] ഈ സ്വൎഗ്ഗസ്ഥനായ ദൈവം നിന്റെ പിതാവാകുന്നു എന്നു നീ അ
റിയുന്നുവോ? ഒരു കുട്ടി പൂൎണ്ണസ്നേഹത്തോടും ആശ്രയത്തോടും അഛ്ശ
നോടു "പ്രിയ അപ്പാ" എന്നു പറയുന്നപ്രകാരം സത്യത്തിൽ ദൈവത്തെ
വിളിപ്പാൻ നിനക്കു കഴിയുമോ? നീ പാപത്തിലും വല്ലായ്മയിലും രുചി
ച്ച പിശാചിനെയും അവന്റെ പ്രവൃത്തികളെയും സേവിപ്പാൻ ഇഛ്ശി
ക്കുന്നെങ്കിൽ കൎത്തൃപ്രാൎത്ഥനയെ കഴിക്കേണ്ട. മഹാദൈവത്തെ "പി
താവു" എന്ന നാമത്താൽ അപമാനിക്കേണ്ട. ഈ അവസ്ഥയിൽ "സ്ര
ഷ്ടാവു" "ദൈവം" "ഈശ്വരൻ" തുടങ്ങിയുള്ള പേർ വിളിച്ചാൽ മതി.
പുത്രത്വം പ്രാപിച്ചവൎക്കു മാത്രം ദൈവത്തെ പിതാവു എന്നു വിളിപ്പാൻ
അധികാരമുള്ളു. ഈ പുത്രത്വം ക്രൂശിക്കപ്പെട്ട കൎത്താവിൽ വിശ്വസിക്കു
ന്നതിനാലത്രെ ലഭിക്കും. അവന്റെ പുത്രത്വത്തിൻ മൂലമായി മാത്രം
ദൈവം നിന്നെ ഒരു കുട്ടിയായി വിചാരിച്ചു ദത്തെടുക്കുകയും ചെയ്യും.
ഞാൻ ദൈവത്തിന്റെ മകൻ എന്നറിയുന്നതിൽ എത്രയും ആശ്വാസവും
സന്തോഷവും അടങ്ങിയിരിക്കുന്നു. ഒരു കപ്പൽ ഒരു നാൾ കൊടുങ്കാറ്റി
ൽ തിരകൾ അടിച്ചു ഏകദേശം പൊട്ടാറായ സമയത്തു കപ്പല്ക്കാർ ഒക്ക
യും വിറെച്ചു ഭയത്തോടേ ഇങ്ങോട്ടും അങ്ങോട്ടും പാഞ്ഞു കൊണ്ടിരിക്കേ
ചുങ്കക്കാരന്റെ ചെറിയ മകൻ യാതൊരു പേടി കാട്ടാതെ കുത്തിരുന്നു
കളിച്ചു പോന്നു. "കപ്പൽ മുങ്ങിപ്പോകുന്നെങ്കിലും നീ പേടിക്കുന്നി
ല്ലേ" എന്നു ഒരു കപ്പല്ക്കാരൻ കുട്ടിയോടു ചോദിച്ചപ്പോൾ "ഭയം വേണ്ട
എന്റെ അഛ്ശൻ ചുക്കാങ്കാരൻ ആകുന്നുവല്ലോ" എന്നു കുട്ടി പറഞ്ഞു
വീണ്ടും കളിച്ചു. അതു ഒരു കുട്ടിയുടെ ആശ്രയം തന്നെ. ഹൃദയം ഭീതി
കൊണ്ടു നിറഞ്ഞും വേദനയും ഉപദ്രവവും നിന്നെ അതിക്രമിച്ചും അ
നേക ആഗ്രഹങ്ങൾ നിന്നെ ഇളക്കിയും കൊണ്ടിരിക്കേ നീ ഒരു നല്ല പി
താവിന്റെ മുമ്പാകേ നില്ക്കുന്നുണ്ടു എന്നറിക! പിതാവു എന്നുള്ള വാക്കു
ഉള്ളവണ്ണം ദൈവത്തോടു പറയുന്നതിനാൽ ഈ ഭൂമി ഒരു സ്വൎഗ്ഗ
മായി ചമയും താനും. നീ ഒരു രാജാവിന്റെ കുമാരനെക്കാൾ വലിയവ
നും ഭാഗ്യവാനുമാകകൊണ്ടു അന്യമായവറ്റെ കൊതിക്കുന്നതു എന്തുകൊ
ണ്ടു? അതുകൊണ്ടു നിണക്കു ദൈവത്തിന്റെ ഹൃദയത്തെ ഒരു പിതാവി
ന്റെ ഹൃദയം എന്നു വെളിപ്പെടുത്തിയ യേശുവിൽ വിശ്വസിക്കുന്നതി
നാൽ നീ ഒരു പുതിയ മനുഷ്യനും ദൈവമകനുമായ്ത്തീരേണം. ഇനി ദൈ
വത്തിൽ സംശയിപ്പാൻ ആവശ്യമില്ല: വല്ലതും നിഷേധിച്ചാലും ക
ഷ്ടത്തിൽ നിന്നെ പ്രവേശിപ്പിച്ചാലും അവൻ നിന്റെ പിതാവാകു
ന്നു എന്നു ഓൎത്തുകൊൾക. എങ്കിലും "യഥാ ദൈവം തഥാ ഭക്തിഃ യഥാ
മാതാ തഥാ സുതാ" എന്ന പോലെ നീ ഇത്ര നല്ല പിതാവിന്നു പാത്രമാ
യി തീരുവാൻ ജീവപൎയ്യന്തം ശ്രമിക്കേണം. കൂടക്കൂടേ ഒരു പ്രാൎത്ഥന കു [ 27 ] ഴിച്ചും കൊണ്ടു പാപസേവയാലും ജഡസേവയാലും ദൈവത്തിൻ നേ
രേ മത്സരിക്കുന്നവർ വിടക്കു മക്കളത്രേ. മഹാദൈവം നിന്നെ ഒരു പി
താവിന്റെ സ്നേഹത്തോടേ കടാക്ഷിച്ച താങ്ങുന്നെങ്കിൽ നീ ഒരു കുട്ടിയു
ടെ സുശീലത്താലും അനുസരണത്താലും പ്രതിസ്നേഹത്താലും അവനെ
യും അംഗീകരിക്കയാവൂ.

എന്നാൽ ഈ പിതാവു നിന്റേവൻ മാത്രമല്ല അവൻ "ഞങ്ങളുടെ"
പിതാവു എന്നു ഒടുവിൽ യേശു സൂചിപ്പിക്കുന്നു. അവൻ എല്ലാ മനു
ഷ്യരുടെ പിതാവായ്ത്തീരുവാൻ ആഗ്രഹിക്കുന്നു. നീ നിന്റെ അപേക്ഷ
കളെയും സങ്കടങ്ങളെയും മാത്രം ഓൎക്കുന്നെങ്കിൽ നരവംശത്തെ മുഴുവൻ
രക്ഷിപ്പാൻ താല്പൎയ്യപ്പെടുന്ന ദൈവത്തിൻ മുമ്പാകേ ലജ്ജിക്കേണ്ടത് എ
ന്നല്ലേ. ഈ പിതാവിന്റെ സന്നിധാനത്തിങ്കൽ നിന്റെ ഹൃദയവും
വിശാലമായ്ത്തീരേണം. വേറേ കുട്ടികൾ ഈ പിതാവിന്റെ വീട്ടിൽ പാൎക്കു
ന്നു. ദൈവം നമ്മുടെ പിതാവു എന്നു അറിയാത്തവരെയും അവനെ
പിതാവായി സ്വീകരിക്കാത്തവരെയും വിശേഷാൽ നീ ഓൎക്കേണ്ടതു. പ
ലർ ഈ പരമാൎത്ഥമായ പിതാവിന്റെ സ്നേഹത്തെ ഓൎക്കുന്നില്ല താനും.
ഒരു കൊല്ലത്തിൽ മൂന്നു നാലു വട്ടം അവന്റെ മുമ്പാകേ ജപിക്കുന്നതു
അവൎക്കു മതി. ശേഷിക്കുന്ന സമയത്തിൽ അവന്റെ സ്നേഹത്തെയും
അനുഗ്രഹത്തെയും അനുഭവിക്കാതെ അവർ പൂൎണ്ണസുഖികളായിരിക്കു
ന്നു എന്നു തോന്നുന്നു. ഇവരെയും ഓൎത്തിട്ടു ഈ കൎത്തൃപ്രാൎത്ഥനയുടെ ആ
രംഭം തന്നെ ഒരു പക്ഷവാദമായി തീൎന്നാൽ കൊള്ളാം.

പിന്നേ "ഞങ്ങളുടെ പിതാവേ" എന്നു പ്രാൎത്ഥിക്കുന്തോറും മറ്റുള്ള
വരും നിന്നോടു കൂടേ കൈകളെ ഉയർത്തി പ്രാൎത്ഥിക്കുന്നുണ്ടു എന്നു ഓ
ൎക്കേണം. "ഞാൻ ശുദ്ധസാധാരണസഭയിലും വിശ്വസിക്കുന്നു" എന്നു
നാം നമ്മുടെ വിശ്വാസപ്രമാണത്തിൽ ഏറ്റു പറയുന്നുവല്ലോ. നി
ന്നാടു കൂടേ ആ ഏകപരമാൎത്ഥമായ പിതാവിനോടു കെഞ്ചി യാചിക്കു
ന്നവരെ ഒക്കെയും ഓൎക്കുന്തോറും എല്ലാ അസൂയയും ദേഷ്യവും നീങ്ങി
ഈ നല്ല പിതാവിൻ നിമിത്തം മനുഷ്യർ എല്ലാവരും എന്റെ സഹോ
ദരന്മാർ എന്നും അവരുടെ കഷ്ടവും ആനന്ദവും എന്റേതുമാകുന്നു എ
ന്നും വിചാരിക്കേണം. സ്വൎഗ്ഗത്തിലും ഭൂമിയിലും പാൎത്തുവരുന്ന ഈ വ
ലിയ കുഡുംബത്തെ ഓൎത്തിട്ടു ധൈൎയ്യപ്പെട്ടു സന്തോഷിക്കാമല്ലോ. ഞാൻ
സ്വകാൎയ്യമായി എന്റെ കൈകളെ ഉയൎത്താതെ കൎത്താവിന്റെ ജനം
എല്ലാ ദിക്കിൽ എനിക്കു വേണ്ടിയും സ്വൎഗ്ഗസ്ഥനായ എൻ പിതാവി
നോടു പ്രാൎത്ഥിച്ചാൽ ഇതിന്റെ അനുഗ്രഹം എനിക്കു ലഭിക്കും നിശ്ചയം.

ഇവ്വണ്ണം ഈ കൎത്തൃപ്രാൎത്ഥനയുടെ മുഖവുരയിൽ തന്നെ യേശു പ്ര
ബോധനവും ആശ്വാസവും വേണ്ടുവോളം അടക്കിവെച്ചിരിക്കുന്നു. ഈ [ 28 ] പ്രാൎത്ഥന കഴിക്കുമ്പോൾ നാം ഇനി ഇഹത്തിലല്ലാത്ത നമ്മുടെ സ്വദേ
ശത്തെയും ഈ സ്വൎഗ്ഗത്തിലുള്ള നമ്മുടെ പ്രിയപിതാവിനെയും ലോക
ത്തിൽ എങ്ങും ചിതറി പാൎക്കുന്ന എല്ലാ ദൈവമക്കളെയും പൂൎണ്ണമന
സ്സോടേ ഓൎക്കുവാൻ ദൈവം തന്നേ നമ്മെ ഉത്സാഹിപ്പിക്കേണ്ടതിന്നു നീ
യും ഞാനും എത്രയും ആഗ്രഹിക്കേണ്ടതു.

(ശേഷം പിന്നാലേ.)

THANKFULNESS. നന്നി

ഏറിയ ആളുകൾ അനുഭവിക്കുന്ന ഉപകാരങ്ങൾക്കു വീട്ടിക്കൊടുക്കുന്ന
കൂലി കൃതഘ്നത ആകുന്നു. മഹാകഠിനദോഷമാം ഈ നന്ദികേടു മനുഷ്യ
ന്റെ പാപസ്വഭാവത്തിൽനിന്നു ഉത്ഭവിച്ചു വരുന്നു. ഗൎവ്വത്തിൽനിന്നും
ബോധക്കുറവിൽനിന്നും തന്നേ. പൊങ്ങച്ചം കൊണ്ടു ഉപകാരിയുടെ ദ
യയെയും അനുഭവിച്ച ഉപകാരത്തിന്നു താൻ അയോഗ്യൻ ആകുന്നു എ
ന്നതിനെയും മറക്കുന്നതുണ്ടു. കൃതഘ്നതയുടെ അടയാളമോ ഉപകാര
ത്താൽ തൃപ്തിവരാതേ പരോപകാരിക്കു യാതൊരു പ്രത്യുപകാരവും ചെ
യ്യാതേ അധികം ഉപകാരങ്ങളെ ആഗ്രഹിക്കയും ചോദിക്കയും ചെയ്യുന്ന
തു തന്നേ. നന്ദികേടുള്ളവൻ പരോപകാരിയെ ദുഷിക്കയും നന്മെക്കു പക
രം തിന്മ ചെയ്കയും ചെയ്യും. നന്ദിഭാവത്തിൻറെ ഉറവിടം മനത്താഴ്മ
യും സത്യത്തിൻ പരിജ്ഞാനവും ആകുന്നു. അതിൻ ഫലമോ വിനയമു
ള്ള സ്വഭാവവും ദൈവഭക്തിയും തന്നേ. കൃതജ്ഞന്നു മാത്രമേ അനുഭവിക്കു
ന്ന ഉപകാരങ്ങളെ സന്തോഷമായി അനുഭവിപ്പാൻ പാടുള്ളൂ. പിന്നേ
ദൈവം (സങ്കീൎത്തനം 50, 23) പറയുമ്പോലെ സ്തോത്രമാകുന്ന ബലിയെ
കഴിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തും വഴിയെ യഥാസ്ഥാനമാകുന്നവ
ന്നു ഞാൻ ദൈവരക്ഷയെ കാണിക്കയും ചെയ്യും.

മരണപൎയ്യന്തം കൃതജ്ഞത കാണിച്ചു രണ്ടു ആളുകളുടെ ഒരു കഥ
താഴേ പറയാം.

യൂരോപഖണ്ഡത്തിലേ സീബൻ ബീൎഗ്ഗൻ1) എന്ന രാജ്യത്തിൽ മാൎബ
ൎഗ്ഗ് എന്നൊരു ചെറു നഗരമുണ്ടു. അവിടേ പുതുതായി വിവാഹം കഴി
ച്ച ദരിദ്രനായ ഒരു തച്ചൻ പാൎത്തിരുന്നു. പ്രെതെനിക്ക് എന്നു അവ
ന്റെ പേർ. അവന്റെ ഭാൎയ്യെക്കു അവകാശമായിരുന്ന ഒരു വീടും പറ
മ്പും ഉണ്ടായിരുന്നിട്ടും വീട്ടുസാമാനങ്ങളും പണിക്കോപ്പുകളും ഏറിയൊ
ന്നു സമ്പാദിപ്പാൻ ആവശ്യമാകയാൽ പണത്തിന്നു വളരേ മുട്ടണ്ടായിരു
ന്നു. നഗരത്തിൽ അവനെക്കാൾ പ്രായവും പണിയിൽ അധികം പരി [ 29 ] ചയവുമുള്ളു തക്ഷകപരിഷകൾ പാൎക്കുക കൊണ്ടു ആളുകൾ ആദ്യം അ
വന്നു അധികം പണി കൊടുത്തില്ല. ആയതു നിമിത്തം ഒരു ആശാരിയെ
സ്ഥിരമായി കൂലിക്കു വെപ്പാൻ കഴിവില്ലാതേ സ്വന്തകൈകൊണ്ടു എല്ലാ
പ്രവൃത്തികളെ തീൎക്കുകയും ഈൎച്ചപണിയുള്ളപ്പോൾ മാത്രം ഒരു കൂലിക്കാ
രനെ വിളിക്കയും ചെയ്യും. അവനിൽ സാമൎത്ഥ്യവും വിശ്വസ്തതയും ദൈവ
ഭക്തിയും ഉണ്ടായതിനാൽ നാൾ്ക്കുനാൾ ജനങ്ങൾ അധികം പണികളെ
അവന്നു കൊടുപ്പാൻ തുടങ്ങി. ഇപ്പോഴാകട്ടേ ഒരാശാരിയെ തുണെക്കായി
വെക്കാം എന്നു നിനച്ചെങ്കിലും ഭാൎയ്യയുമായി ആലോചിച്ചതിൽ തങ്ങ
ളുടെ പരാധീനം നിമിത്തം കൂലി ഭക്ഷണാദികളെ ശരിയായി നടത്തു
വാൻ പ്രാപ്തി വന്നിട്ടില്ല എന്നു കണ്ടു ആശയെ സാധിപ്പിപ്പാൻ കഴിവി
ല്ലാതെ പോയി. എന്നാൽ അവർ ഭയപ്പെട്ടം സ്നേഹിച്ചും പോന്ന ദൈ
വം ചോദിക്കുന്നതിനെയും നിനെക്കുന്നതിനെയും ധാരാളമായി അവൎക്കു
കൊടുത്തു. അവർ ചോദിക്കും മുമ്പേ അവരുടെ വഴികളെ ക്രമത്തിൽ
ആക്കി.

ഒരു ദിവസം കീറത്തുണി ഉടുത്തും പല പട്ടിണി ഉറക്കിളപ്പുകളാൽ
മെലിഞ്ഞും ചുളിഞ്ഞും ക്ഷീണിച്ചും പോയ ഒരാശാരിബാല്യക്കാരൻ
പ്രെതെനിക്ക് എന്നവന്റെ പണിസ്ഥലത്തിൽ എത്തി പണി ചോദി
ച്ചാറെ: നിന്നെ കണ്ടാൽ നീ ഒരു പോക്കിരിയും ഭിക്ഷക്കാരനുമാകുന്നത
ല്ലാതെ നല്ല പ്രവർത്തിക്കാരനല്ല എന്നു എനിക്കു തോന്നുന്നു എന്നു പറ
ഞ്ഞതിന്നു: അല്ല യജമാന! എന്റെ പേർ വെൻസ്കി എന്നാകുന്നു. തു
ൎക്കർ എന്റെ ഊരിൽ കടന്നു എന്നെയും എനിക്കുള്ളതിനെയും കവൎന്നു
കൊണ്ടു പോയി. വീടും മറ്റും ചുട്ടും അഛ്ശന്മാരെ കൊന്നും കള
ഞ്ഞു. ദൈവഗത്യാ ഞാൻ അടിമയിൽനിന്നു ഓടിപ്പോന്നു. മൂന്നാഴ്ചവട്ട
മായി അഹോവൃത്തി ഇല്ലാതെ നടക്കുന്നു. നാടെങ്ങും ഞാൻ സഞ്ചരി
ച്ചു പ്രവൃത്തിയെ ചോദിച്ചിട്ടും ആരും ദയ കാണിച്ചില്ല. ഇരപ്പാനോ
ഇനിക്കു നാണവും മനോവ്യസനവുമുണ്ടു. ഇനിക്കുള്ള വിശപ്പു സഹി
ച്ചുകൂടാ. ദയചെയ്ത എനിക്കു പ്രവൃത്തി തന്നാൽ നിങ്ങൾ്ക്കും തോല്വി വ
രികയില്ല നിശ്ചയം.

പ്രെതെനിക്ക് ഇതു കേട്ടാറേ പരീക്ഷക്കായി അവന്നു ഒരു പ്രവൃത്തി
ഭരമേല്പിച്ചു. ആയതിനെ വെൻസ്കി എത്രയും വിശേഷമായി വേഗത്തിൽ
തീൎത്തതിനാൽ പ്രതെനിക്കിന്നു ധൈൎയ്യം വന്നു അവനെ സ്ഥിരമായി പ
ണിക്കാക്കി. അന്നേരം അവന്റെ ഭാൎയ്യയായ മറിയ പണിസ്ഥലത്തിൽ
ഭൎത്താവിന്നു മുത്താഴം കൊണ്ടു വന്നപ്പോൾ ഈ വെൻസ്കിയെ കണ്ടു അ
മ്പരന്നു പോയിട്ടും ഭൎത്താവിനെ അനുസരിച്ചു അവന്നും ഭക്ഷിപ്പാൻ കൊ
ടുത്തു. ഈ ആഹാരത്തെ വെൻസ്കി ദൈവസ്തുതിയോടേ അംഗീകരിച്ചു. [ 30 ] ഞാൻ അധികം ഭക്ഷിക്ക കൊണ്ടു നിങ്ങൾ ആശ്ചൎയ്യപ്പെടേണ്ട, ഞാൻ
ഭക്ഷിച്ചിട്ടു ഇന്നേക്കു രണ്ടു ദിനമായി എന്നു പറഞ്ഞു. തൽക്ഷണം താ
നും ഭാൎയ്യയുമായി ഈ വെൻസ്കിയെ ദൈവനാമത്തിൽ കൈക്കൊണ്ടു.
അവൎക്കു ദാരിദ്ര്യമുണ്ടെങ്കിലും വെൻസ്കി അതിലും തൃപ്തിപ്പെട്ടു ഉത്സാഹ
സാമൎത്ഥ്യങ്ങളാൽ പ്രവൃത്തിയിൽ യജമാനനെ പ്രസാദിപ്പിച്ചു. മേല്ക്കു
മേൽ എല്ലാ നഗരക്കാരും ശ്രുതി ഏറി വന്ന ഈ പ്രെതെനിക്കിന്നു വി
ശ്വാസത്തോടേ തൊഴിൽ ഭരമേല്പിച്ചു കൊടുത്തു. ഇങ്ങിനെ ഇരിക്കവേ
നഗരാഢ്യൻ അവന്നു സാരമേറിയൊരു കരാർപണിയെ ഏല്പിച്ച അവ
സ്ഥയെ അല്പം വിവരിച്ചു പറവാൻ ആവശ്യം.

ആ നഗരത്തിൽ വലിയൊരു ദൈവാലയമുണ്ടു. ഇതിന്റെ വലിയ
ഗോപുരത്തിൽ ഒരു വലിയ മണിയെ ആക്കേണ്ടതിന്നായി മഹാബലമു
ള്ള ഒരു മരച്ചട്ടം ഉണ്ടാക്കി കയറ്റി നിറുത്തേണ്ടതിന്നു അവനോടു പറഞ്ഞാ
റേ കരാർ എടുത്തു മുങ്കൂറായി കിട്ടിയ പണത്തെക്കൊണ്ടു കടങ്ങളെ വീട്ടുക
യും ആവശ്യമായതു മേടിക്കുകയും വിശേഷാൽ വെൻസ്കിക്കു ഒരു കിടക്ക
ഉണ്ടാക്കുകയും ചെയ്തു. ഈ കിടക്ക വേഗത്തിൽ ഏറെ പ്രയോജനമുള്ളതാ
യി തീൎന്നു. എങ്ങിനെ എന്നാൽ: വെൻസ്കിക്കു പ്രയാസമുള്ള ദീനം വന്നു.
യജമാനനും ഭാൎയ്യയും സ്നേഹത്തോടെ സ്വന്തമകനെ പോലെ ശുശ്രൂ
ഷിക്കയും ചികിത്സിക്കയും ചെയ്തു . ക്രമേണ അവന്നു സൌഖ്യം വന്നാ
റെ തനിക്കു ഇത്ര ഉപകാരം ചെയ്തവൎക്കും ദൈവത്തിന്നും നന്ദിപറഞ്ഞു.
മറിയ അവന്നു ഭക്ഷണം കൊണ്ടു വന്ന പല സമയത്തും അവൻ പ്രാ
ൎത്ഥിക്കുന്നതു കണ്ടു. പലപ്പോഴും അവൻ എൻറെ യജമാനൻ എനിക്കു
ഇത്ര ഉപകാരം ചെയ്തുവരുമ്പോൾ മണിയുടെ മരച്ചട്ടപ്പണിയിൽ എനി
ക്കു യാതൊരു സഹായവും ചെയ്വാൻ കഴിയായ്കയാൽ എനിക്കു വളരേ വ്യ
സനമുണ്ടു; പ്രത്യുപകാരം ചെയ്വാൻ ഇനിക്കു കഴിവില്ലല്ലോ എന്നുരക്കും.
പ്രെതെനിക്കോ നിണക്കു സൌഖ്യമുള്ളപ്പോൾ നീ തുണച്ചു; ദീനമുള്ള
പ്പോൾ നിന്നെ തുണക്കുന്നതു എന്റെ കടമാകുന്നു എന്നു പറയും.

വെൻസ്കി സൌഖ്യപ്പെട്ടു പണി ചെയ്വാൻ തുടങ്ങിയാറേ ചട്ടപ്രവൃ
ത്തി തീരാറായിരുന്നു. ഗോപുരത്തിലേക്കുള്ള മണിയെ കയറ്റുവാൻ വേണ്ടി
കല്പണിക്കാർ മതിൽ പൊളിപ്പാൻ ആരംഭിച്ചപ്പോൾ നിവാസികൾ പു
തിയ മണിയുടെ ശബ്ദത്തെ വേഗം കേൾ്പാൻ സംഗതി ആകുമെന്നു വെ
ച്ചു സന്തോഷിച്ചു. ആശെക്കു പൂൎത്തിയാകുംമുമ്പേ നഗരത്തിന്നു വലിയൊ
രു ഭയം വന്നുകൂടി. വെൻസ്കിയെ അടിമയാക്കുവാൻ ഭാവിച്ച തുൎക്കർ ഈ ന
ഗരത്തിലും വന്നു പണ്ടു പലപ്പോഴും ചെയ്ത പോലെ കൊന്നും കവൎന്നും
കൊണ്ടു പട്ടണത്തിന്നു പല ഉപദ്രവങ്ങളെ ചെയ്തു. പ്രെതെനിക്ക് മ്യൂനി
സിപാൽ കമ്മിഷനർ ആകയാൽ തുൎക്കരുടെ വരവു കേട്ടപ്പോൾ ആഫി [ 31 ] സിൽ പോകേണ്ടിവന്നു. പോകും തിരക്കിൽ വെൻസ്കിയോടു: നീ നമ്മു
ടെ പണത്തെ ഒഴിച്ചു എന്റെ ഭാൎയ്യയെയും കുട്ടിയെയും കൂട്ടി പൎവ്വത
ത്തിൽ ഓടി തുൎക്കർ പോകുംവരെ അവിടെ പാൎക്ക എന്നു പറഞ്ഞിരുന്നു.
വെൻസ്കിയോ ഭരമേല്പിക്കപ്പെട്ടവരെ രക്ഷിക്കേണ്ടതിന്നു താല്പൎയ്യമായി
ആഗ്രഹിച്ചു മറിയയും കുട്ടിയുമായി ഓടുംവഴിയിൽ തുൎക്കർ പട്ടണത്തിൽ
കയറിയിരുന്നതിനാൽ ദൈവാലയഗോപുരമുകളിൽ കയറേണ്ടി വന്നു.
അവിടെനിന്നു അവർ വിറയലോടേ തുൎക്കർ ചെയ്യുന്ന നാശക്രിയകളെ ക
ണ്ടു. ഒടുക്കം തുൎക്കർ പള്ളിയിൽ എത്തി അതിന്നു തീ ഇട്ടു. ഇതിനിടയിൽ
തങ്ങളെ ഓടിപ്പാനായി ചക്രവൎത്തിയുടെ സൈന്യം വരുന്നു എന്നു കേട്ട
റിഞ്ഞതിനാൽ വേറേ നാശങ്ങളെ ഒന്നും ചെയ്യാതേ നഗരത്തെ വിട്ടു ഓ
ടിപ്പോയി. പള്ളിയിലോ തീ പിടിച്ചു പുക ഗോപുരത്തോളം കയറിയാ
റേ അതിൽ ഉള്ള വെൻസ്കി മുതലായവർ വളരേ ഭയപ്പെട്ടു. വെൻസ്കി
യജമാനന്റെ ഭാൎയ്യയെയും കുട്ടിയെയും രക്ഷിപ്പാൻ വളരേ ആഗ്രഹിക്ക
കൊണ്ടു രക്ഷെക്കായി ശേഷിക്കുന്ന ഏകവഴിയെ നോക്കിക്കണ്ടു മണി
യെ കയറ്റുവാനുള്ള വലിയ കയറിനെ കല്പണിക്കാർ ഉണ്ടാക്കിയ ദ്വാര
ത്തൂടേ പുറത്തിട്ടു മറിയയോടു: നിങ്ങൾ ഒരു കൈകൊണ്ടു കുട്ടിയെ എ
ടുത്തു മറ്റേ കൈയാൽ എന്നെ വിടാതെ കഴുത്തിൽ പിടിക്കേണം. സുബോ
ധം കളയാതേ ഇരിപ്പാൻ വേണ്ടി നിങ്ങൾ താഴോട്ടു നോക്കാതേയും കണ്ണു
കൾ തുറക്കാതേയും എന്നെ മുറുക പിടിക്കേണം എന്നു പറഞ്ഞു. അങ്ങി
നേ അവർ ചെയ്തു കൊണ്ടു താൻ കയറു പിടിച്ചു ആയതിൽ കൂടിതന്റെ
വലിയ ഭാരവുമായി മെല്ലവേ ഇറങ്ങുവാൻ ആരംഭിച്ചു. ഇതിന്നിടയിൽ തീ
കെടുപ്പാനായി ജനങ്ങൾ പള്ളിയിലേക്കു വന്നാറേ മേലോട്ടു നോക്കി ഈ ഭ
യങ്കരമുള്ള കാഴ്ചയെ കണ്ടു. ഭൎത്താവും അഛ്ശനുമായ പ്രെതെനിക്ക് അമ്പ
രന്നു സുബോധമില്ലാതെ നിലത്തു വീണു. വെൻസ്കിയുടെ കയ്യിൽനിന്നു
ചോര ഒലിച്ചു വന്നതു താഴെ നില്ക്കുന്നവർ കണ്ടു എനിക്കു ഇനി വഹിയാ
എന്ന കൂക്കലിനെയും കേട്ടു. ഇനി രണ്ടു വിനാഴിക പൊറുത്തോളു ഇനി അ
ല്പം പൊറുക്കണേ എന്നിങ്ങനേ താഴേ നില്ക്കുന്നവർ വിളിച്ചു ധൈൎയ്യപ്പെ
ടുത്തി വേഗം ഒരു ഏണിയെ കൊണ്ടു വന്നു കയറി ഒന്നാമതു സുബോ
ധമില്ലാത്ത സ്ത്രീയെയും കുട്ടിയെയും പിന്നേ വെൻസ്കിയെയും പിടിച്ചു
ഇറക്കി. പ്രെതെനിക്കിനെയും ഈ മൂവരെയും മരിച്ച പോലേ ഭവനത്തിൽ
കൊണ്ടു പോയി നല്ലവണ്ണം ശുശ്രൂഷിച്ചതിനാൽ വേഗത്തിൽ സൌഖ്യം
വന്നു. വെൻസ്കിയുടെ കയ്യിലെ മുറിവുകൾ്ക്കോ വളരെ കാലത്തോളം വേ
ദന ഉണ്ടായിരുന്നു. അപ്പോഴും പ്രെതെനിക്കും ഭാൎയ്യയും അവനെ നന്നാ
യി ശുശ്രൂഷിച്ചു. ക്രമേണ അവന്നു സൌഖ്യം വന്നിട്ടും കൈകളുടെ മുറി
വിൻ അടയാളവും ഈ ഭയത്താൽ വന്ന തലരോമനരയും മരണപൎയ്യ [ 32 ] ന്തം കാണ്മാനുണ്ടായിരുന്നു. പ്രെതെനിക്കും ഭാൎയ്യയും അവന്നു എത്രവട്ടം
നന്ദി പറഞ്ഞു വോ അത്രത്തോളം അവൻ ആദ്യം അവനെ കൈക്കൊള്ളു
കയാലും അവരോടു നന്ദി പറയും. നഗരമൂപ്പൻ ഈ വെൻസ്കിയെ പ
രസ്യമായി മാനിച്ചു അവന്നു നഗരന്യായങ്ങളെ എല്ലാം മറ്റേവൎക്കെ
ന്നപോലേ സമ്മാനിച്ചു ആശാരികളുടെ യജമാനൻ എന്ന പേരും അ
ധികാരവും സമൎപ്പിച്ചു. ഒടുക്കം മണിയെ തുക്കുമ്പോൾ മഹാവലിയ സ
ന്തോഷവും ദൈവത്തിന്നു ഗാനവും സ്തുതിയും ഉണ്ടായിരുന്നു.

ഈ വെൻസ്കി വിവാഹം കഴിച്ചിട്ടും പ്രേതെനിക്കിനെ വിട്ടു പിരി
ഞ്ഞില്ല. ഇരുവർ ഒരുമിച്ചു വേല ചെയ്തു, ഒരുമിച്ചു ഭക്ഷിച്ചു ഒരുമിച്ചു
പാൎത്തു ഉണ്ടാകും സമ്പാദ്യത്തെ സമാംശങ്ങളായി വിഭാഗിച്ചു കൊണ്ടു
സഹോദരരെ പോലേ ഒരുമയിൽ പാൎത്തതേയുള്ളു.

ഇത് നന്ദിഭാവത്തിന്റെ മനോഹരമായ ഒരു ദൃഷ്ടാന്തമല്ലയോ? ന
ന്ദികേടുള്ളവന്നു ഒക്കെയും സന്തോഷക്കേടും ഭാഗ്യക്കുറവും തൃപ്തിക്കുറവും ഉ
ണ്ടായിരിക്കേ നീയും ഉപകാരസ്മരണത്തെ പഠിപ്പാനും കാട്ടുവാനുമായി
ഉത്സാഹിക്ക.

നമ്മുടെ മഹോപകാരിയായി ദയാസമ്പന്നനായ ദൈവം ദിവസം
തോറും നമുക്കു പറഞ്ഞു കൂടാത്ത ഉപകാരങ്ങളെ സൌജന്യമായി ചെയ്തു
വരുന്നു. നീ അവന്നു കാണിക്കുന്ന നന്ദി എവിടേ? ദൈവത്തിന്നു നന്ദി
പറയാത്തവനത്രേ മനുഷ്യരിൽനിന്നും ലഭിക്കുന്ന ഉപകാരങ്ങൾ്ക്കായി നന്ദി
കാണിക്കാത്തതു. ആകയാൽ മനുഷ്യരോടു നീ എത്ര നന്ദികേടു കാണിക്കു
ന്നുവോ അത്ര ഭക്തിക്കുറവും നിന്റെ ഹൃദയത്തിൽ ഉണ്ടാകും.

Rev. G. Wagner.

MISCELLANEOUS.

പലവിധമായതു.|

1. പ്രാകൃതവിദ്യയിൽനിന്നുള്ള ചോദ്യങ്ങൾക്കു ഉത്തരങ്ങൾ.

8. പാത്രത്തിന്റെ പുറഭാഗം വെള്ളത്തിന്റെ അണുക്കളെ ആകൎഷിക്കകൊണ്ടത്രേ (Adhesion)
വെള്ളത്തിൻ ഓരംശം ഒലിച്ചുപോകുന്നതു. അതു മാറ്റേണ്ടതിന്നു വെള്ളത്തിന്റെ എല്ലാ അംശ
ങ്ങൾ പുറമേയുള്ള ഭാഗത്തിൽനിന്നു കഴിയുന്നേടത്തോളം ദൂരത്തിൽ വീഴുവാൻ തക്കവണ്ണം പ
കരേണം. അതു സാധിപ്പിക്കേണ്ടതിന്നു നാം പാത്രങ്ങളിൽ ഒരു മാതിരി കൊക്ക് (അല്ലെങ്കിൽ
മോന്ത) കാണുന്നില്ലേ? അതില്ലെങ്കിൽ മേൽഭാഗത്തു നൈ തേക്കുന്നതും മതി. ഇതിനാൽ ആ ആകൎഷണം ഇല്ലാതേ പോം. രസം പകരുന്നെങ്കിൽ യാതൊരു പ്രയാസം ഇല്ല. ഇതിന്നും പാ
ത്രത്തിന്നും ആകൎഷണം ഇല്ലല്ലോ.

9. നമ്മുടെ കയ്യിൽ എപ്പോഴും ഓരല്പം മെഴുക്കു ഉള്ളതുകൊണ്ടു കണ്ണാടിയിൽ എഴുതുന്ന
തിനാൽ കണ്ണാടിയും മെഴക്കുള്ളതായി ചമയും. പിന്നേ ആവി ഇടുമ്പോൾ നാം മുമ്പേ കേട്ടപ്ര
കാരം മെഴുക്കിന്നും വെള്ളമായി തീരുന്ന ആവിക്കും ആകൎഷണം ഇല്ലായ്കകൊണ്ടു മുമ്പേ എഴുതി
യ സ്ഥലങ്ങളിൽ ആവി നില്ക്കയില്ല. ചുറ്റിലുള്ള സ്ഥലങ്ങളിലോ ഈ ആവി വെള്ളമായി നി
ല്ക്കുന്നതുകൊണ്ടു ആവിയില്ലാത്ത അക്ഷരങ്ങളെ സ്പഷ്ടമായി കാണേണ്ടി വരും. [ 33 ] പുതിയ ചോദ്യങ്ങൾ.

10. വിളക്കിൽ എണ്ണ ഓരല്പം മാത്രമുണ്ടെങ്കിലും വിളക്കു കത്തുന്നതു എന്തുകൊണ്ടു?

11. ഇരിമ്പുകൊണ്ടുള്ള വസ്തുക്കളെ പൊടിച്ചു കരിയിൽ ഇട്ടാൽ ഇരുമ്പു പിടിക്കാത്തതു എന്തു?

2. പുറമേ പത്തിയും അകമേ കത്തിയും. ബുദ്ധിയില്ലാത്ത ഒരു ചെറിയ
ചുണ്ടെലി ഒരു നാൾ എത്രയും വേഗത്തിൽ അമ്മയുടെ അരികേ പാഞ്ഞു ചെന്നു പറഞ്ഞിതു:
പ്രിയ അമ്മയെ എനിക്കു പേടിയാകുന്നു; ഞാൻ ഒരിക്കലും കാണാത്ത ഒരു ഭയങ്കരജീവിയെ
കണ്ടിരിക്കുന്നു. അതിന്നു വല്ലാത്ത രൂപം ഉണ്ടു. അതു രണ്ടു കാലിൽ ഞെളിഞ്ഞു നില്ക്കയും ത
ലമേൽ വളൎന്നതായ ഒരു ആശ്ചൎയ്യകരമാംസകഷണം വഹിച്ചു നില്ക്കയും ചെയ്യുന്നു. പിന്നേ
അതിൻ തൊണ്ടയുടെ കീഴിൽ രക്തംപോലെ ചുവന്ന മറ്റൊന്നുമുണ്ടു. പെട്ടന്നു അതു അതി
ക്രോധത്തോടെ ഒരു മാതിരി കൈ അടിച്ചു കഴുത്തിനെ നീട്ടിക്കൊണ്ടു എത്രയും രൂക്ഷതയും
ഘോരവുമായ സ്വരത്തോടേ എന്റെ നേരം കൂക്കിയപ്പോൾ ഞാൻ വിറെച്ചു വേഗേന പോ
യ്ക്കളകയും ചെയ്തു. ഈ വിരൂപമായ ദുഷ്ടജന്തു എന്നെ ഭയപ്പെടുത്തീട്ടില്ലെങ്കിൽ വഴിയിൽ വെ
ച്ചു ഞാൻ കണ്ട ഏറ്റവും ഇമ്പമുള്ള ഒരു ജീവിയോടു എന്റെ സലാം പറയുമായിരുന്നു നിശ്ച
യം, അതിന്നു എത്രയും മുഴുവായ രോമങ്ങളും നീളവും ഭംഗിയുമുള്ള ഒരു വാലും ഉണ്ടു. എന്റെ
മുഖത്തിൽ എത്രയും താല്പൎയ്യത്തോടെ നോക്കിയതുകൊണ്ടു അതു എന്നോടു സംഭാഷണം കഴി
പ്പാൻ ഭാവിച്ചിരുന്നു എന്നു എനിക്കു തോന്നുന്നു."'

അമ്മ അതൊക്കെയും കേട്ടപ്പോൾ "അയ്യോ ഓമനക്കുട്ടിയേ നീ വലിയ ആപത്തിൽനിന്നു
തെറ്റിപ്പോയി; നീ എത്രയും പേടിച്ച ആ ജന്തു സാധുവായ ഒരു പക്ഷി മാത്രം. ഇതിന്റെ
പേർ കോഴി എന്നത്രേ. പിന്നെ നിന്നെ ദയയോടേ നോക്കി സൌന്ദൎയ്യത്തിൻ നിമിത്തം നീ
എത്രയും ശ്ലാഘിച്ചു പറഞ്ഞ ആ ജീവി ചുണ്ടെലികളുടെ മാംസത്തിൽ വിശേഷാൽ ഇഷ്ടപ്പെടു
ന്ന ഭയങ്കരമായ പൂച്ച തന്നെയാകുന്നു എന്നറിക" എന്നു പറഞ്ഞു.

അതുകൊണ്ടു ഒരു മനുഷ്യൻ ഗുണദോഷത്തെ തിരിച്ചറിയേണ്ടതിന്നു മുഖത്തിൽ മാത്രം
നോക്കുന്നെങ്കിൽ വളരെ തെറിപ്പോകാം. എത്രയും നികൃഷ്ടൻ ഭംഗിയുള്ള വേഷം ധരിച്ചു പ
ല ആളുകളെ ചതിക്കാമല്ലോ! ദൈവത്തിന്റെ തേജസ്സും സൎവ്വഗുണങ്ങളും ചിലപ്പോൾ
സൌന്ദൎയ്യമില്ലാത്ത ശരീരത്തിൽനിന്നു വിളങ്ങുന്നു. സാക്ഷാൽ ഇഹത്തിൽ പലപ്പോഴും "ഉള്ളിൽ
വജ്രം പുറമേ പത്തി" എന്നും "വായി ചക്കര കൈ കൊക്കര" എന്നും നടപ്പുണ്ടു എങ്കിലും ചൂ [ 34 ] താളികളും ഭോഷ്കുണ്ടാക്കുന്നവരും പ്രവേശിക്കാത്ത ഒരു ലോകം ഉണ്ടാകും. അതിൽ അകത്തി
ന്നും പുറത്തിന്നും ആത്മാവിന്നും ശരീരത്തിന്നും പൂൎണ്ണ ചേൎച്ച ഉണ്ടായ്വരും. അവിടേ ഓരോരു
ത്തൻ തന്റെ നാമം ഒരു വിധേന നെറ്റിമേൽ ധരിച്ചു ഈ നാമത്തിൽനിന്നു അവന്റെ സ്വ
ഭാവവും സ്ഥിതിയും വിധിയും തിരിച്ചറിവാൻ എപ്പേൎക്കും കഴിയും. നമ്മുടെ ഉള്ളം മുറ്റും ക
ണ്ടുവരുന്ന സമയത്തിൽ ലജ്ജ എന്നിയേ നില്ക്കേണ്ടതിന്നു ഇഹത്തിൽ തന്നെ എല്ലാ വക്രതയെ
വിട്ടു സത്യത്തിലും പരമാൎത്ഥത്തിലും നടക്കവേണ്ടുന്നതാകുന്നു.

A TOUR THROUGH THE HEAVENS.

ആകാശത്തിലൂടേ ഒരു യാത്ര.

(IX-ാം പുസ്തകം 29-ാം ഭാഗത്തിൽനിന്നു തുടൎച്ച.)

5. നക്ഷത്രങ്ങളുടെ സ്വഭാവം എങ്ങിനേ?

ഒരു ആശാരി മേശകളെ ഉണ്ടാക്കുന്നെങ്കിൽ അവൻ അറിയുന്ന പല
വിധമായ മാതിരികളെ കാണിച്ച ശേഷം ഇനി ഒരു പുതു മാതിരിയെ സങ്ക
ല്പിക്കേണ്ടതിന്നു അവന്നു പ്രയാസം തോന്നും. ദൈവത്തിന്റെ പണിപ്പുര
യിൽ കാൎയ്യം അങ്ങിനേ അല്ല, ഒരു വൃക്ഷത്തിന്റെ എണ്ണപ്പെടാത്ത ഇല
കളിൽ രണ്ടു തമ്മിൽ അശേഷം സമം എന്നു വിചാരിക്കേണ്ട. എപ്പോഴും
അല്പമായൊരു ഭേദം കാണും, വൎഷന്തോറും പല ലക്ഷം മനുഷ്യർ ജനി
ക്കുന്നെങ്കിലും തമ്മിൽ തീരേ ഒക്കുന്ന രണ്ടു മുഖങ്ങളെ ഞാൻ ഒരിക്കലും
കണ്ടിട്ടില്ല. അങ്ങിനെ തന്നേ നക്ഷത്രങ്ങളുടെ കാൎയ്യം. എത്ര ഭേദങ്ങൾ
ഇവയിൽ കാണാം. ചുവപ്പ്, നീല, പച്ച, മഞ്ഞ, വെള്ള എന്നീ നിറമുള്ള
നക്ഷത്രങ്ങളുമുണ്ടു. ചിലവയിൽ പ്രകാശം ഓരോ സമയത്തു കുറച്ചു കുറയുക
യും വൎദ്ധിക്കുകയും ചെയ്യുന്നതു കാണാം. ചിലവ കുറേ കാലത്തേക്കു അ
ശേഷം മറഞ്ഞു പോകയും ആം. മനുഷ്യരുടെ ഇടയിൽ ചിലർ ചഞ്ചല
ഭാവത്തെ കാട്ടും പോലേ നക്ഷത്രങ്ങളിലും ഏകദേശം 300 നക്ഷത്രങ്ങൾ
ശോഭയിൽ കൂടക്കൂടേ ഒരു ഭേദം കാണിക്കാറുണ്ടു. 1572-ാം കൊല്ലത്തിലേ
നവമ്പർ മാസത്തിൽ 11-ാം൹ തീഖോ (Tycho) എന്ന ശ്രുതിപ്പെട്ട ജോ
തിഷശാസ്ത്രി ഒരു പുതിയ നക്ഷത്രത്തെ കണ്ടെത്തി, ഇതിന്റെ പ്രകാശം
പുണൎതത്തിന്റേതിനെക്കാൾ വലുതായിരുന്നതു കൊണ്ടു എത്രയും സ
ന്തോഷിച്ചു. ഒരു മാസം കഴിഞ്ഞ ശേഷം ശോഭ മയങ്ങി; പിറ്റേ വൎഷ
ത്തിന്റെ ആരംഭത്തിൽ വീണ്ടും അധികം പ്രകാശിച്ചെങ്കിലും എപ്രിൽ
മാസത്തിൽ വീണ്ടും ചഞ്ചലം കാട്ടി 1574 ഫെബ്രുവരി മാസത്തിൽ അ
ശേഷം മങ്ങി മറഞ്ഞു പോയി പോലും. ഇവ്വണ്ണം പ്രകൃതിയിൽ സംഭവി
ക്കുന്നതു ആത്മാക്കളുടെ രാജ്യത്തിൽ ചിലപ്പോൾ സംഭവിക്കുന്നില്ലേ! ചി
ലപ്പോൾ അത്ഭുതമായ ബുദ്ധിയെയും സാമൎത്ഥ്യത്തെയും കാണിക്കുന്ന ആ
ളുകൾ ലോകത്തെ കുറേ സമയത്തേക്കു തങ്ങളുടെ അപൂൎവ്വമായ പ്രാപ്തി [ 35 ] യുടെ ശ്രുതിയെ കൊണ്ടു നിറച്ച ശേഷം എത്രയും ക്ഷണത്തിൽ ഈ ഭൂ
മിയെ പിരിഞ്ഞു പോകുന്നു. പിന്നേ നക്ഷത്രങ്ങളുടെ ഇടയിൽ ഉയൎന്ന,
താണ സ്ഥാനങ്ങളുള്ളതല്ലാതേ ഇവെക്കു തമ്മിൽ ഒരു മാതിരി സഖിത്വം
കൂടേ ഉണ്ടെന്നു കാണുന്നു. സമമായവ അന്യോന്യം ആകൎഷിക്കുന്നു. ഒരു
സൂൎയ്യൻ മറ്റൊരു സൂൎയ്യന്റെ ചുറ്റിൽ സഞ്ചരിക്കുന്നു. ഇങ്ങിനേയുള്ള
6000 ത്തിൽ ചില്വാനം ഇരട്ട സൂൎയ്യന്മാർ ഉണ്ടെന്നു നാം അറിയുന്നു. ചു
റ്റിലും സഞ്ചരിക്കുന്നതായ സൂൎയ്യന്നു സാധാരണമായി പ്രത്യേക ഒരു നിറ
മുണ്ടു. പലപ്പോഴും എത്രയും പ്രകാശിക്കുന്നതായ സൂൎയ്യന്നു ചുറ്റും ക
റുത്ത ചങ്ങാതിയോ അല്ലെങ്കിൽ കറുത്ത സൂൎയ്യന്നു ചുറ്റും എത്രയും ശോ
ഭിക്കുന്നതായ ഒരു മിത്രനോ ഉണ്ടായിരിക്കും. എത്രയും ദൂരത്തിലിരിക്കയാൽ
ഈ രണ്ടു നിറമുള്ളതിൽ ഒന്നു മാത്രം കാണുന്നുള്ളു എന്നു തോന്നുന്നു.

6. ആകാശഗംഗ

ഇതുവരെ വിവരിച്ചതു ഓൎക്കുന്നതിനാൽ പക്ഷേ ചിലൎക്കു തലതിരിച്ചൽ
വന്നിട്ടുണ്ടായിരിക്കാം. എങ്കിലും നാം ചീനക്കുഴലിനെക്കൊണ്ടു കാണുന്ന
ആ എണ്ണപ്പെടാത്ത സ്ഥിരമായ നക്ഷത്രങ്ങൾ ഒക്കെയും നമ്മുടെ സൂൎയ്യ
ന്റെ കുഡുംബക്കാരത്രേ. ഇവ ഒക്കെയും നമ്മുടെ സൂൎയ്യനോടു കൂടേ ആ
കാണപ്പെടാത്ത കേന്ദ്രസൂൎയ്യന്റെ ചുറ്റിൽ സഞ്ചരിക്കുന്നു. (28-ാം ഭാഗം
നോക്ക) ഇനിയും അങ്ങിനെയുള്ള കേന്ദ്രസൂൎയ്യന്മാരും അവയുടെ ചുറ്റിൽ
സഞ്ചരിക്കുന്ന അനേകനക്ഷത്രങ്ങളുമുണ്ടു . ഇവയിൽനിന്നു വല്ലതു ചീ
നക്കുഴൽ കൂടാതേയും കാണാം. നമ്മുടെ ആകാശത്തിലൂടേ മുത്തുകളെ
ക്കൊണ്ടു പതിഞ്ഞിരിക്കുന്ന ഒരു കച്ച എന്നപോലേ അത്യന്തം ശോഭി
ക്കുന്ന ഒരു വഴിയെ നാം കാണുന്നുവല്ലോ. പണ്ടു പണ്ടു ഭൂവാസികൾ ഇ
തിനെ കണ്ടു ആശ്ചൎയ്യപ്പെട്ടു അതെന്തു എന്നു അറിയായ്കയാൽ പല ജാ
തിക്കാർ ഓരോ കഥകളെ സങ്കല്പിച്ചു. മലയാള പേർ വിചാരിച്ചാൽ വെ
ളിച്ചത്താൽ ഉളവായി ആകാശത്തിലൂടേ ഒഴുകുന്ന ഈ ഗംഗ ഗംഗാതീ
ൎത്ഥത്തിന്റെ ദൃഷ്ടാന്തം ആകുന്നു എന്നു ഹിന്ദുക്കൾക്കു തോന്നുന്നു. യവ
നരോ യുനോ എന്ന ഏറ്റവും ഉയൎന്ന ദേവി ഒരു ശിശുവിനെ മുലകുടി
പ്പിക്കുമ്പോൾ സ്വന്തകുട്ടി അല്ല എന്നു കണ്ടു പെട്ടന്നു ആ ശിശുവിനെ
നീക്കിക്കളഞ്ഞതിനാൽ തുള്ളിയായി വീണ ഓരല്പം പാൽകൊണ്ടു ഈ ആ
കാശഗംഗ ഉളവായി എന്നു ഊഹിച്ചുപോൽ. ഈ ആകാശഗംഗ എ
ന്താകുന്നു എന്നു ചോദിച്ചാൽ കോടാകോടി മിന്നുന്ന സൂൎയ്യന്മാരത്രേ. വി
ശിഷ്ടമായ ചീനക്കുഴലുകളെ എടുക്കുമ്പോൾ ഈ ശോഭിക്കുന്നതായ വഴി
നക്ഷത്രങ്ങളുടെ കൂട്ടങ്ങളാൽ ഉളവായതാകുന്നു എന്നു കാണാം. ഇവയുടെ
പിമ്പിൽ ഇനിയും കിടക്കുന്ന രാജ്യങ്ങളിൽ ചീനക്കുഴൽ കൊണ്ടു പോലും [ 36 ] രു നക്ഷത്രത്തെ മറ്റേവയിൽനിന്നു വേർപിരിപ്പാൻ വഹിയാ. ഈ ആ
കാശഗംഗയിൽ ഹൎശൽ (Herschel) എന്ന ജ്യോതിശ്ശാസ്ത്രി കണ്ട നക്ഷത്ര
ങ്ങളുടെ സംഖ്യ 180 ലക്ഷം എന്നത്രേ. ആ ദിക്കിലുള്ള ചില നക്ഷത്രങ്ങ
ളുടെ പ്രകാശം യേശു ജനിച്ച സമയത്തു പുറപ്പെട്ടു എങ്കിലും ഈ ദിവ
സംവരേ ഇവിടേ എത്തീട്ടില്ല താനും. ചില നക്ഷത്രങ്ങളുടെ വെളിച്ചം
ഈ ഭൂമിയിൽ എത്തേണ്ടതിന്നു 2000 സംവത്സരം വേണം! ഈ ആകാശ
ഗംഗയുടെ അപ്പുറത്തു ഇനിയും ലോകങ്ങളും നക്ഷത്രങ്ങളും ഉണ്ടെന്നു
തോന്നുന്നു. നല്ല ചീനക്കുഴലുകൾ മുഖാന്തരം ശാസ്ത്രികൾ ആ ദിക്കിൽ
മഞ്ഞിനോടു തുല്യമായി വല്ലതും കാണുന്നു എന്നു പറയുന്നു. ഈ ധാവ
ള്യമായ സ്ഥലങ്ങൾക്കു നെബ്യൂലെ (Nebula) എന്ന പേർ വിളിക്കുന്നു. ഭൂമി
യിൽനിന്നു 1,800,000 ബില്ലിയോൻ ( 28-ാം ഭാഗം നോക്ക) നാഴിക ദൂരത്തിൽ
പോകുമ്പോൾ ഇവിടേനിന്നു രാത്രിയിൽ കാണുന്ന എല്ലാ നക്ഷത്രങ്ങൾ
സൂൎയ്യനോടും ഭൂമിയോടും കൂടെ ഒരു മോതിരത്തിന്റെ വട്ടത്തോടു സമമാ
യ സ്ഥലത്തിൽ അടങ്ങിയിരിക്കുന്നു എന്നു കേട്ടാൽ ആ ധാവള്യമായ സ്ഥ
ലങ്ങൾ കണ്ണുകൊണ്ടു തമ്മിൽ വേർപിരിപ്പാൻ കഴിയാത്ത വേറേ ലോക
ങ്ങളത്രേ എന്നൂഹിക്കാം, വിശേഷ ചീനക്കുഴലുകളെക്കൊണ്ടു ആ വെളു
ത്ത മേഘങ്ങളെ വെവ്വേറെ നക്ഷത്രങ്ങളായി വിഭാഗിച്ചാൽ കാഴ്ച അത്യ
ന്തം ഭംഗിയുള്ളതാകുന്നു എന്നു കേൾക്കുന്നു. കറുത്ത വില്ലൂസ്സിന്മേൽ (velvet)
പൊൻമണൻ മിന്നുന്ന പ്രകാരം അത്രേ അതിന്റെ പ്രകാശം. ആകാ
ശത്തിൽ ചില സ്ഥലങ്ങൾ ഈ നെബ്യുലെക്കൊണ്ടു മൂടപ്പെട്ടിരിക്കുന്നു എ
ന്നും ഒരൊറ്റ സ്ഥലം 20,000 നക്ഷത്രങ്ങളെക്കൊണ്ടു സംഗ്രഹിക്കപ്പെട്ടി
രിക്കുന്നു എന്നും ആകാശത്തിൽ 500ഇൽ ചില്വാനം അങ്ങിനേത്ത സ്ഥ
ലങ്ങളെ അറിയുന്നു എന്നും നാം കേൾക്കുന്നെങ്കിൽ എന്തു പറയേണ്ടു?
ഏററവും വലിയ ബുദ്ധിമാൻ ദൈവത്തിൻ സൃഷ്ടികളെക്കുറിച്ചു അറിയു
ന്നതു സാരമില്ല എന്നു ഇതിൽ കാണാം. എന്നിട്ടം "നക്ഷത്രങ്ങളുടെ എ
ണ്ണം നിദാനിച്ചു എല്ലാറ്റിന്നും പേരുകൾ വിളിക്കുന്നവൻ" ഉണ്ടെന്നു വാ
യിക്കുന്നെങ്കിൽ "നമ്മുടെ കൎത്താവു വലിയവനും ഊക്കേറിയവനും അവ
ധിയില്ലാത്ത വിവേകമുള്ളവനും തന്നേ" എന്നും ഈ നക്ഷത്രങ്ങളെ ഒക്ക
യും യാതൊരു ക്രമക്കേടു കൂടാതെ നടത്തുന്ന ദൈവം എന്റെ ലഴിയെ
യും അറിഞ്ഞു എന്നെയും നിശ്ചയമായി എന്റെ ലാക്കിൽ എത്തിച്ചു
കൊള്ളും എന്നും പറയേണ്ടി വരും.

(ശേഷം പിന്നാലെ.) [ 37 ] SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

1. ഹിന്തുരാജ്യം.

1. മലയാളജില്ല.— ബേപ്പൂരിൽനി
ന്നു കോഴിക്കോട്ടുനഗരംവരേ തീവണ്ടി ഇടേ
ണ്ടതിന്നു തീൎച്ചപ്പെടുത്തിയിരിക്കുന്നു. അതിന്നാ
യി പാത ഇടുന്നതിന്നും മറ്റും അതു സംബ
ന്ധിച്ച ഉദ്യോഗസ്ഥർ വരുമ്പോൾ നാട്ടുകാർ
അവൎക്കു വേണ്ട സ്ഥലങ്ങൾ വിട്ടു കൊടുക്കയ
ല്ലാതെ യാതൊരു തടസ്ഥവും ചെയ്യാതേ ഇരി
ക്കേണ്ടതിന്നും ഗവൎമ്മെണ്ടിൽനിന്നും കല്പന
യുണ്ടായിരിക്കുന്നു. കോഴിക്കോട്ട് ആപ്പീസു ക
ടല്പുറത്തുള്ള ചുങ്കംആപ്പീസിന്നു സമീപം വേ
ണമെന്നാണ്.

ഫെബ്രുവരി 8-ാം൹ 6 മണിക്ക് മുമ്പ് 81
ഡിസെമ്പ്ര 31-ാം ൹ ഉണ്ടായതു പോലെ ഒരു
ഭൂകമ്പം ഉണ്ടായി. ഈ പ്രാവശ്യത്തേതിൽ വി
ശേഷമായി ഉണ്ടായതു തെളിവോടേ കേൾക്കാ
യ്വന്ന ഒരു മുഴക്കമത്രേ. അനേകം ആളുകൾ
ക്ക് ഇത് അനുഭവമായി.

മാൎച്ചമാസം 3-ാം ൹ പകൽ കോഴിക്കോട്ടു
അങ്ങാടിയിൽ അഗ്നിബാധയുണ്ടായി മൂന്നു നാ
ലു വീടുകൾ വെന്തുപോയി. അന്നു രാത്രിയിൽ
കടപ്പുറത്തും ചില വീടുകൾക്കും തീ പിടിച്ചു വ
ളരേ നഷ്ടം ഉണ്ടായി.

2. മദ്രാസ് സംസ്ഥാനം.— മദ്രാസി
ൽ പുതുതായി ഒരു നഗരശാല എടുപ്പിക്കുന്ന
വകെക്കു 47000കയോളം ശേഖരിച്ചിരിക്കുന്നു.
ഇതിൽ 5,000ക. തിരുവിതാങ്കോടു മഹാരാജാ
വ് തിരുമനസ്സ് കൊണ്ടു കല്പിച്ച ദാനമാകുന്നു.
മദ്രാസ് സംസ്ഥാനത്തുള്ള ഹിന്തു ദേവസ്വം വ
കെക്കു ഗവർമെന്തിൽനിന്നും കൊല്ലുന്തോറും
31,99,591ക. ഒരു വിധത്തിൽ ചെലവു ചെയ്തു
വരുന്നു. ഇതിൽ 8,67,799 ക. പണയമായിട്ടു
തന്നെ ഓരോ ഖജാനയിൽനിന്നും കൊടുക്കുന്ന
തുണ്ടു. ക്രിസ്തീയദേവാലയങ്ങൾക്കും ശുശ്രൂഷ
ക്കാൎക്കും കൂടെ പ്രത്യേകമായി പട്ടാളക്കാരുടെ
വകെക്കുള്ളതിന്നും 4½ ലക്ഷം ഉറുപ്പികേ ഉ

ള്ളു. മിശ്യോൻ സംഘങ്ങൾക്കും അവരുടെ പ്ര
വൃത്തികൾക്കും വിദ്യാവിഷയങ്ങൾക്കുമല്ലാത
വേറേ യാതൊന്നിന്നും ഒരു സഹായവും ചെ
യുന്നില്ല എന്നു ഓൎക്കുമ്പോൾ ഇയ്യിടേ ക്രിസ്ത്യാ
നികളുടെ മതകാൎയ്യങ്ങൾക്കായി വളരേ പണം
ഹിന്തുക്കളായ നിവാസികളിൽ നിന്നു പിരി
ച്ചെടുക്കുന്ന നികുതിയിൽ നിന്നു ചിലവാക്കുന്ന
തു സങ്കടമാകുന്നു എന്നു കൂക്കി ഹൎജ്ജികളുമായി
പുറപ്പെട്ട ചിലൎക്കു കാൎയ്യത്തിന്റെ ഗുരുലഘു
ത്വം മനസ്സിലാകുമല്ലോ.

മദ്രാസ് ഗവൎണ്ണർസായ്പ് അവൎകളുടെ മദാമ്മ
ഫെബ്രുവരി 22-ാം ൹ ഒത്തകമന്തിലേക്കു യാ
ത്രയായി. ഗവൎണ്ണർസായ്പ് അവൎകൾ മാൎച്ചമാ
സം 1-ാം ൹ ബങ്കളൂരിലേക്കു പുറപ്പെടുന്നു അ
വിടേനിന്നും മൈസൂർ വഴിയായി ഒത്തകമ
ന്തിലേക്കു ചെല്ലും. 11-ാം ൹ മടങ്ങി മദ്രാസിൽ
എത്തിയാൽ വീണ്ടും 31-ാം൹ പോകുന്നതാണ്.
അവിടേ അക്ടോബർമാസം വരേ താമസി
ക്കും പോൽ. ഈ മാസങ്ങൾക്കിടയിൽ താൻ
ത്രിശ്ശിനാപ്പള്ളി, മധുര, തിരുനൽവേലി, തി
രുവിതാങ്കോടു മുതലായ നാടുകളെ പോയി ദ
ൎശിക്കുമെന്നാണ വൎത്തമാനം. മൈസൂർരാജ്യ
ത്തിൽ ഇപ്പോൾ അവിടത്തേ വകയായി ബങ്ക
ളൂരിൽനിന്നു മൈസൂരോളം ഇട്ടിട്ടുള്ള പുതിയ
തീവണ്ടിപ്പാതയിൽകൂടി ഫെബ്രുവരി 25-ാം൹
മംഗലാരംഭമായി ഒരു തീവണ്ടി ഓടിച്ചു. പാ
ത എത്രയും നല്ലതും സാധാരണ വണ്ടിപ്പോ
ക്കുവരവിന്നു കുറ്റം അറ്റതുമായി കണ്ടിരിക്കു
ന്നു. ആ ദിവസം മഹാരാജാവും ദിവാനും ഒ
ന്നിച്ചു വണ്ടിയുടെ വരവ് കാണ്മാൻ ചെന്നി
രുന്നു.

3. ബങ്കാളസംസ്ഥാനം. — കഴി
ഞ്ഞകൊല്ലം ഇന്ത്യാരാജ്യം ഒട്ടുക്കു കാനെഷുമാരി
ക്കണക്കു എടുത്തതിന്നു ചെലവു 18½ ലക്ഷം ഉറു
പ്പികയാകും എന്നറിയുന്നു. താരാനാഥതൎക്കവാച
സ്പതിപണ്ഡിതർ എന്നു പേർ പോന്ന വിദ്വാൻ
വിസ്മയിക്ക തക്ക വലിപ്പത്തിൽ പുതുതായി

[ 38 ]
ചമെന്ന സംസ്കൃതനിഘണ്ഡു അച്ചടിപ്പിച്ചു
പ്രസിദ്ധം ചെയ്യുന്ന വകെക്കു ഇന്ത്യാഗവർ
മെന്തിൽനിന്നു 20,000ക. സഹായധനമായി
കൊടുത്തിരിക്കുന്നു. വിജയനഗരത്തിലേ മ
ഹാരാജാവും 5,000ക. ദാനമായി കൊടുത്തിരി
ക്കുന്നു. ഇതു കൂടാതെ 50 പ്രതികൾ രാജാവും
200 പ്രതികൾ ഇന്ത്യാഗവർമെന്തും എടുത്തു
കൊള്ളാമെന്ന് ഏറ്റിരിക്കുന്നു. നാട്ടുഭാഷകളി
ൽ അച്ചടിപ്പിച്ചു വരുന്ന പത്രങ്ങളുടെ സ്വാത
ന്ത്ര്യത്തെ ഇല്ലായ്മ ചെയ്വാനായി മുമ്പിലേത്ത
ഉപരാജാവായ “ലിറ്റൻപ്രഭു”വിന്റെ കാല
ത്തു നൂതനമായി നിശ്ചയിച്ച ഏടാകൂടമായ നി
യമത്തെ ദുൎബലപ്പെടുത്തിയിരിക്കുന്നു എന്നു കേ
ൾക്കുന്നതിൽ വായനക്കാർ സന്തോഷിക്കുമ
ല്ലോ.

വടക്കേ രാജ്യങ്ങളിലേക്കു എഴുന്നള്ളിയി
രിക്കുന്ന തിരുവിതാങ്കോടു മഹാരാജാവ് അവ
ൎകൾ കഴിഞ്ഞ ഫെബ്രുവരി 22-ാം ൹ കാലികാ
തയിൽ ചെന്നു ചേൎന്നു എന്നും 23-ാം ൹ തിരുമ
നസ്സ് കൊണ്ടു ഉപരാജാവ് അവൎകളെ ചെന്നു
കണ്ടു കൂടിക്കാഴ്ച കഴിഞ്ഞതായും 24-ാം ൹ ഉപ
രാജാവ് മഹാരാജാവവർകളെ ചെന്നു കണ്ടു
കൂടിക്കാഴ്ച കഴിഞ്ഞതായും അറിയുന്നു. മഹാ
രാജാവവർകൾ 26-ാം ൹ കാലികാതയിൽ നി
ന്നു പുറപ്പെട്ടു മാൎച്ചമാസം 22-ാം൹ തിരുവനന്ത
പുരത്തു എഴുന്നള്ളിയിരിക്കുന്നതിന്നു നിശ്ച
യിച്ചിരിക്കുന്നു. ഈ എഴുന്നെള്ളത്തിങ്കൽ നാനാ
രാജ്യങ്ങളിലുള്ള മഹാന്മാരായ ആളുകൾ മഹാ
രാജാവിനെ ബഹുമാനത്തോടേ കൈക്കൊണ്ടി
രിക്കുന്ന അവസ്ഥ നാട്ടുരാജാക്കന്മാൎക്കു ഇതി
ന്നു മുമ്പിൽ വന്നിട്ടില്ലാത്തതാകുന്നു എന്നു നി
സ്സംശയം. മഹാരാജാവു തിരുമനസ്സുകൊണ്ടു
പല സ്ഥലങ്ങളിലും വെച്ചു കല്പിച്ചു കൊടുത്തിട്ടു
ള്ള വിജ്ഞാപനപത്രങ്ങളുടെ മറുപടി വായി
ച്ചാൽ ഇന്ത്യാസാമ്രാജ്യത്തിൽ പ്രത്യക്ഷങ്ങളായും
അപ്രത്യക്ഷങ്ങളായും ഇരിക്കുന്ന നന്മകളും അ
ഭ്യുദയഹേതുക്കളായ അനേക ഏൎപ്പാടുകളും തി
രുവിതാങ്കോടുനിവാസികൾക്കും അനുഭവമാ
യി വരുവാൻ സംഗതിയുണ്ടെന്നു വിചാരി
ക്കാം.

വിദ്യാസംബന്ധമായ കാൎയ്യങ്ങളെ പരിശോ
ധന ചെയ്ത് മേലാലുള്ള നടപടികളെ ക്രമ
പ്പെടുത്തേണ്ടതിന്നു ഉപരാജാവിന്റെ കല്പന
പ്രകാരം ഒരു വിദ്യായോഗം (Education Com-
mission) കാലികാതയിൽ ഫെബ്രുവരി 10-ാം ൹
ഒന്നാമതായി കൂടി ഓരോ സംസ്ഥാനത്തിന്നും
അതാതിന്റെ പ്രതിനിധികളായി വിദ്യാകാ
ൎയ്യങ്ങളിൽ നിപുണന്മാരായ മഹാന്മാരെ ഈ
യോഗത്തിലേക്കു അയച്ചിട്ടുണ്ടു. മദ്രാസിൽ നി
ന്നു പോയിരിക്കുന്നവർ ഫൌലർ ( Mr. Fowler)
സായ്പും മില്ലർ (Rev. W. Miller) സായ്പും രംഗ
നാഥമുതലിയാരും നാഗപട്ടണം യേശുവിത
രുടെ പാഠകശാലയിലേ മേലദ്ധ്യക്ഷൻ ജീൻ
സായ്പും (Rev. Jeani) ആകുന്നു. ഈ യോഗം
ഇപ്പോൾ മൂന്നു വകയായിട്ടാകുന്നു കൂടുന്നതു;
ഒന്നാമതു പൊതുകാൎയ്യങ്ങളെ തീൎച്ചപ്പെടുത്തു
ന്ന പൊതുയോഗമായിട്ടും രണ്ടാമതു പ്രത്യേക
കാൎയ്യങ്ങളെ അന്വേഷിച്ചു റിപ്പോൎട്ട ചെയ്യേ
ണ്ടുന്നതിന്നു പ്രത്യേകവകുപ്പായിട്ടും മൂന്നാമതു
ഓരോ സംസ്ഥാനത്തു നടപ്പുള്ള വിദ്യാകാൎയ്യ
ങ്ങളുടെ യഥാസ്ഥിതിയെ കുറിച്ചു റിപ്പോൎട്ട ചെ
യ്യേണ്ടുന്നതിന്നു അതാത് സംസ്ഥാനത്തിന്റെ
പ്രതിനിധികൾ ഉ ള്ള സംസ്ഥാനയോഗമായി
ട്ടും ആകുന്നു. ഇവരുടെ ആലോചനകൊണ്ടു
വിദ്യാനടപടികളിൽ അനേകമാറ്റങ്ങൾ ഉ
ണ്ടായേക്കാം.

G. T. Vurgese, B. A.

II. അന്യരാജ്യങ്ങളിൽനിന്നു
ചില വൎത്തമാനങ്ങൾ.

1. ഐൎല്ലന്തിൽ ഉള്ള മത്സരം കുറേ ശമി
ച്ചു പോയെന്നു പറയാം. സൎക്കാർ വളരേ കടു
പ്പമായി മത്സരക്കാരെ കീഴടക്കുന്നതിനാൽ മാ
ത്രമല്ല ജനങ്ങൾ തന്നാൽ തന്നേ തളൎന്നു കോ
യ്മയോടു എപ്പോഴും എതിൎത്തു നില്ക്കുന്നതിനാൽ
സൎക്കാരിന്നു നഷ്ടം വരാതേ തങ്ങൾക്കു തന്നേ
പെരുത്തു ആപത്തും ഉപജീവനകാൎയ്യത്തിൽ
ക്രമേണ മുട്ടും വരികേ ഉള്ളൂ എന്നവർ കണ്ടറി
ഞ്ഞു കോയ്യയുടെ അധികാരത്തെ സമ്മതിച്ച
ശേഷം സൎക്കാരും അവരുടെ ഭാരത്തെയും ആ

[ 39 ]
ദിക്കിൽ നടക്കുന്ന ചില അന്യായങ്ങളെയും
കഴിയുന്നേടത്തോളം നീക്കുവാൻ ശ്രമിക്കും എ
ന്നാശിക്കുന്നു.

2. ഗൎമ്മാനരാജ്യത്തിലുള്ള രാജ്യസഭായോ
ഗം തീൎത്തു പ്രതിനിധികൾ പിരികയും ചെ
യ്തു. ആദ്യംതൊട്ടു അന്തംവരേ ഈവട്ടം ഔ
ദാരക്കാർ (Liberals) ബിസ്മാൎക്ക് പ്രഭുവിനെ ഉ
പദ്രവിച്ചതുകൊണ്ടു തങ്ങളുടെ സ്വദേശത്തെ
യും ചക്രവൎത്തിയെയും സ്നേഹിക്കുന്ന ഗൎമ്മാന
ൎക്കു വളരേ അതൃപ്തി വന്നു. ചക്രവൎത്തി ഒരു
പരസ്യത്തിൽ ബിസ്മാൎക്കിന്റെ അഭിപ്രായവും
ചക്രവൎത്തിയുടെ അഭിപ്രായവും ഒന്നത്രേ എ
ന്നു അറിയിച്ചതുകൊണ്ടു ആ കൂട്ടർ അത്യന്തം
കോപിച്ചു ബിസ്മാൎക്ക് അതിക്രമിപ്പാൻ കഴി
യാത്ത ചക്രവൎത്തിയുടെ പിമ്പിൽനിന്നു, അ
വിടേ ശരണം പ്രാപിപ്പാൻ ശ്രമിക്കുന്നു എ
ന്നു ചൊല്ലിയപ്പോൾ ഏകദേശം ദീനക്കാരനാ
യിരുന്ന ബിസ്മാൎക്ക് പ്രഭു മഹാബലത്തോടേ
ഒൗദാരകരോടു ബുദ്ധിയുപദേശിച്ചു പറഞ്ഞി
തു: ഞാൻ അനേകപ്രസംഗങ്ങൾ കേട്ടിട്ടും
നിങ്ങളെ ഭയപ്പെടുകയില്ല എന്നും ഒരിക്കലും
ഭീരുത്വം കാണിക്കാതേ രാജ്യത്തെയും ചക്രവ
ൎത്തിയെയും ഇത്ര സമയത്തോളം വിശ്വസ്തത
യോടേ സേവിച്ച ഒരു ഉദ്യോഗസ്ഥനെ അപ
മാനിപ്പാൻ നിങ്ങൾ ലജ്ജിക്കുന്നില്ലേ എന്നും
ശങ്കകൂടാതേ ചൊല്ലിപോൽ. രാജ്യത്തിൻ മീ
തേ കാൎമേഘങ്ങൾ ഉദിക്കുമളവിൽ കോയ്മയെ
അതിക്രമിക്കുന്നതു ഉചിതമല്ല എന്നു വേറൊ
രു മന്ത്രി രാജസഭയിൽ പറകയാൽ രാജ്യത്തി
ൽ എങ്ങും ഏതു മേഘങ്ങൾ, എന്തൊരു ആപ
ത്തു അടുത്തുവന്നു എന്നുമുതലായ ചോദ്യങ്ങൾ ക
ഴിച്ചുപോന്നു. മന്ത്രി പറഞ്ഞ സംഗതി ഇപ്പോ
ൾ അറിയുന്നു. രുസ്സ്യരുടെ ഒരു സേനാപതി
ബലീൻപട്ടണത്തിൽവെച്ചു ഒരു പ്രസംഗം ക
ഴിക്കുന്ന സമയത്തു രുസ്സ്യരും ഗൎമ്മാനരും എങ്ങി
നേ എങ്കിലും ഒരു നാൾ തമ്മിൽ യുദ്ധം ചെ
യ്യും എന്നു പറഞ്ഞതല്ലാതേ പ്രാഞ്ചിക്കാർ ഗ
ൎമ്മാനരുടെ ഉഗ്രവൈരിയാകുന്ന ഒരു കുലീന
നെ രുസ്സ്യരുടെ അടുക്കൽ അയപ്പാൻ ഭാവിക്കു
ന്നു എന്നു കേട്ടപ്പോൾ രുസ്സ്യരും പ്രാഞ്ചിക്കാ

രും അന്യോന്യം സന്ധിചെയ്തു ഗൎമ്മാനരെ
അതിക്രമിക്കും എന്നുള്ള ശ്രുതി പരന്നുപോയി.
ഈ രണ്ടു ആപത്തു ഇപ്പോൾ നീങ്ങിപ്പോയെ
ന്നു തോന്നുന്നു. രുസ്സ്യ ചക്രവൎത്തി ആ സേനാ
പതിയെ ഉടനേ മടക്കി വിളിപ്പിച്ചു ഗമ്പേ
ത്ത പ്രാഞ്ചിക്കാരുടെ ഒന്നാം മന്ത്രിസ്ഥാനത്തെ
ഉപേക്ഷിപ്പാൻ സംഗതിയും വന്നു. ഇതു ഹേ
തുവായിട്ടു ഗൎമ്മാനരെ പകെക്കുന്ന ആ കുലീ
നനെ രുസ്സ്യരുടെ അരികേ അയക്കും എന്നുള്ള
ഭയം നീങ്ങിപ്പോയി താനും. ഗമ്പെത്ത് എന്ന
വാചാലന്നു ഇപ്പോൾ സ്വന്ത അനുഭവത്താൽ
വല്ലതും ഗ്രഹിച്ചിരിക്കാം എന്നു ആശിക്കുന്നു.
അതെന്തു എന്നു ചോദിച്ചാൽ സൎക്കാരോടു എ
തിൎക്കേണ്ടതിന്നു അല്പവിദ്യ മതി എന്നും ഒരു
വലിയ രാജ്യത്തെ ശക്തിയോടും നീതിയോടും
ഭരിക്കുന്നതു ബഹുപ്രയാസം എന്നും തന്നേ.
അദ്ദേഹത്തിന്റെ വാഴ്ച പ്രജകൾ ഓരാഴ്ചവട്ട
ത്തോളം അനുഭവിച്ചശേഷം ഇപ്പോൾ മതി
എന്നു അവൎക്കു തോന്നി അവനെ വിട്ടയച്ചു.
ഗമ്പെത്ത താൻ തന്നേ മൂൎച്ചയാക്കിയ കത്തി
കൊണ്ടു അവൻ വീണു എന്നല്ലേ.

3. രുസ്സ്യ രാജ്യത്തിൽനിന്നു ഞാൻ ഭയങ്കര
മായ കഥയെ കേട്ടു—അവിടത്തെ ഒരു വലി
യ പട്ടണത്തിൽ ഉള്ള സഭയുടെ മേലദ്ധ്യക്ഷ
ൻ തന്റെ ഒരു പ്രസംഗത്തിൽ സ്ഥിതിസമ
ത്വക്കാരുടെ നേരേ ഖണ്ഡിതമായി സംസാരി
ച്ചതിനാൽ ആളുകൾ ഇവരുടെ നിമിത്തം ഏ
റ്റവും കോപിച്ചു എവിടേ എങ്കിലും ഒരു അ
ന്യദേശക്കാരനെ കണ്ട ഉടനേ ഇവൻ ഒരു
സ്ഥിതിസമത്വക്കാരനാകുന്നു എന്നു വിചാരി
ച്ചു അടിച്ചു. ഇതു നിമിത്തം ആ പട്ടണത്തി
ലുള്ള സ്ഥിതിസമത്വക്കാർ ഗൂഢമായി ഒരു
യോഗം കൂടി മേലദ്ധ്യക്ഷനെ കൊല്ലേണം എ
ന്നു നിശ്ചയിച്ചു. ആർ ഇതിനെ ചെയ്യും എ
ന്നറിയേണ്ടതിന്നു അവർ ചീട്ടിട്ടു 19 വയസ്സുള്ള
ഒരു ബാല്യക്കാരത്തിയുടെ പേർ വരികയും
ചെയ്തു. അവൾ ആദ്യം സ്തംഭിച്ചെങ്കിലും താൻ
ഇതിനെ നിവൃത്തിക്കും എന്നു പറഞ്ഞു പോൽ.
രണ്ടു ദിവസം കഴിഞ്ഞ ശേഷം രാവിലേ മേല
ദ്ധ്യക്ഷൻ കിടക്കയിൽ കിടക്കുന്ന സമയത്തിൽ

[ 40 ]
മകൾ ഉറങ്ങുന്ന അടുത്ത മുറിയിൽ നിന്നു വ
ലിയ ശബ്ദം കേട്ടതിനാൽ അങ്ങോട്ടു ചെന്നു മ
കൾ നിലത്തു സ്വന്തരക്തത്തിൽ തന്നേ കിട
ക്കുന്നതിനെ കണ്ടു. ഇതെന്തു എന്നു ചോദിച്ച
പ്പോൾ അയ്യോ പ്രിയ അഛ്ശ! ഞാനും സ്ഥിതി
സമത്വക്കാരുടെ കൂട്ടത്തോടു ചേൎന്നു ചീട്ടു കൊ
ണ്ടു നിങ്ങളെ കൊല്ലേണ്ടതിന്നു എനിക്കു കല്പ
ന കിട്ടി എങ്കിലും അതു നിവൃത്തിപ്പാൻ പാടി
ല്ലായ്കയാൽ ഞാൻ ആത്മഹത്യ ചെയ്തു എന്നു പ
റഞ്ഞിട്ടു കുറ്റക്കാരുടെ പേർ പറയാതെ കഴി
ഞ്ഞുപോകയും ചെയ്തു.

4. ഗുർഫീല്ദ സായ്പിനെ കൊന്നു കളഞ്ഞ
ആ കുലപാതകന്നു അവർ ഇപ്പോൾ മരണ
ശിക്ഷ വിധിച്ചാൽ അതിന്നു നിവൃത്തി ഉണ്ടാ
കും വളരേ സംശയമാണ്.

5. ശാന്ത സമുദ്രത്തിലുള്ള ദ്വീപുകളിലും
യേശു ജയിക്കുന്നുണ്ടു. കഴിഞ്ഞ കൊല്ലത്തിലേ
സപ്തെമ്പർ മാസത്തിന്റെ വൎത്തമാനച്ചുരുക്ക
ത്തിൽ ഞാൻ തഹായിതാ എന്ന ദ്വീപിനെ
കുറിച്ചു വിവരിച്ച കഥ ഓൎക്കുന്നില്ലേ. യാബു
എന്നു പേരുള്ള ഒരു നാട്ടുപാതിരി സഭയിൽ
നിന്നു വേർപിരിഞ്ഞ ആളുകളിൽ ആയിര
ത്തിൽ ചില്വാനം പേരെ കൊല്ലിച്ചു എന്നു വ
ൎത്തമാനക്കടലാസ്സുകളിൽ വായിപ്പാനുണ്ടായി.
ഇപ്പോഴോ അതു യേശുവിന്റെ നാമത്തിന്നു
അപമാനവും ഇടൎച്ചയും വരുത്തുവാൻ ആഗ്ര
ഹിച്ച ആളുകൾ സങ്കല്പിച്ച കളവത്രേ എന്നു
കേൾക്കുന്നു. അവിടെയുള്ള ദ്വീപുകൾ ക്രമേ
ണ ക്രിസ്ത്യാനികളുടെ വാസസ്ഥലങ്ങൾ ആ

യ്തീരും എന്നു ഇപ്പോൾ കാണുന്നു. മലുവ എന്ന
ചെറിയ ദ്വീപിൽ നാട്ടുപാതിരിമാരെ പഠിപ്പി
ക്കേണ്ടതിന്നു ഒരു വിദ്യാശാലയുണ്ടു. അതിൽ
88 ആളുകൾ തല്ക്കാലം തങ്ങളുടെ ഉദ്യോഗത്തി
ന്നായി ഒരുങ്ങുന്നു. സോലൊമോൻ എന്ന പേർ
ധരിക്കുന്ന ചില ദ്വീപുകൾ ഉണ്ടല്ലോ. ഒരു
വൎഷം മുമ്പേ ഇവയിലേ നിവാസികൾ 5 ഇം
ഗ്ലിഷ് കപ്പല്ക്കാരെ കൊന്നു കളഞ്ഞിരുന്നു. പ
ലപ്പോഴും സംഭവിച്ച പോലേ ഇംഗ്ലിഷ്കാർ
ഒരു യുദ്ധക്കപ്പലിനെ അങ്ങോട്ടയച്ചു ആ
ദ്വീപിനെ പാഴാക്കി കുറ്റക്കാരെയും നിൎദ്ദോ
ഷികളെ യും ഭേദം കൂടാതെ കൊല്ലിപ്പാൻ ക
ല്പന കൊടുത്തു. സെല്വീൻ അദ്ധ്യക്ഷൻ
(Bishop Selwyn) അതു കേട്ടപ്പോൾ ഉടനേ ആ
ദ്വീപിലിറങ്ങി നിവാസികളുടെ തലവന്റെ
അടുക്കൽ ചെന്നു ആ കുലപാതകരെ ഇംഗ്ലിഷ്കാ
രുടെ കയ്യിൽ ഏല്പിപ്പാൻ തക്കവണ്ണം അവനെ
സമ്മതിപ്പിച്ചു. ഈ അദ്ധ്യക്ഷൻ ആയുധങ്ങൾ
എന്നിയേ ആ ദ്വീപിൽ ഇറങ്ങുന്നതു യുദ്ധക്ക
പ്പലിന്റെ കപ്പിത്താൻ കണ്ടപ്പോൾ വളരേ
ആശ്ചൎയ്യപ്പെട്ടു എങ്കിലും അദ്ധ്യക്ഷന്റെ പ്രയ
ത്നം സാധിച്ചു എന്നും അവൻ എല്ലാ കുറ്റക്കാരെ
കപ്പലിൽ എത്തിച്ചു എന്നും ഇവരിൽ ദ്വീപി
ലേ തലവന്റെ സ്വന്തമകൻ പോലും ഉണ്ടെ
ന്നും കണ്ടപ്പോൾ അധികമായി അതിശയിച്ചു.
അതു വളരേ രക്തം ഒഴുകിയതിനാൽ അത്ര
നല്ലവണ്ണം സാധിപ്പിപ്പാൻ എനിക്കു കഴിക
യില്ലായിരുന്നു എന്നു കപ്പിത്താൻ പറകയും
ചെയ്യു.
[ 41 ] KĒRALŌPAKĀRI

കേരളോപകാരി

രചകന്റെ മേൽവിലാസം
Rev. F. Frohnmeyer,
Calicut.

The Publications of the Basel Mission Press may be obtained
at the following Depôts:

ബാസൽ മിശ്ശൻ അച്ചുകൂടത്തിൽനിന്നടിച്ചു പ്രസിദ്ധമാക്കിയ
രചനകൾ വിറ്റുവരുന്ന സ്ഥലങ്ങളാവിതു:

മംഗലപുരം മിശ്ശൻ പുസ്തകഷാപ്പു (Book & Tract Depository)
കണ്ണനൂർ മിശ്ശൻ ഷാപ്പു (Mission Shop)
തലശ്ശേരി മീഗ് ഉപദേഷ്ടാവു (Rev. M. Mieg)
ചോമ്പാല വാഗ്നർ ഉപദേഷ്ടാവു (Rev. G. Wagner)
കോഴിക്കോടു യൌസ് ഉപദേഷ്ടാവു (Rev. J. Jaus)
കടക്കൽ കീൻലെ ഉപദേഷ്ടാവു (Rev. G. Kühnle)
പാലക്കാട്ടു ബഹ്മൻ ഉപദേഷ്ടാവു (Rev. H. Bachmann)
കോട്ടയം ചൎച്ചമിശ്ശൻ പുസ്മകശാല (C. M. Book Depot)
[ 42 ] ALMANAC പഞ്ചാംഗം
APRIL ഏപ്രിൽ
30 DAYS ൩൦ ദിവസം
1882. ൧൮൮൨.
ഇംഗ്ലിഷ് മലയാളം കൊല്ലം ൧൦൫൭ വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം നക്ഷത്രം തിഥി
1 ൨൦ പൂ ൩൭ ത്ര ൩൪꠱ പ്രദോഷവ്രതം.
2 ൨൧ ൪൨꠲ ൩൯ നഗരപ്ര. കുരുത്തോല പെ.
3 തി ൨൨ 🌝 ൪൮ ൪൩꠰ ചൈത്രപൌൎണ്ണമാസി ഉ. തി.
4 ചൊ ൨൩ ൧൦൫൭ മീനം ചി ൫൨꠲ പ്ര ൪൫꠱ മ. ൧൦. മി. ൫൦.
5 ബു ൨൪ ചോ ൫൬꠲ ദ്വി ൪൯
6 വ്യ ൨൫ വി ൬൦ ത്ര ൫൦ പവിത്രരാത്രിഭോജനം.
7 വെ ൨൬ വി ൫൦ തിരുവെള്ളിയാഴ്ച.
8 ൨൭ ൪൮꠲ ശുദ്ധശനി.
9 ൨൮ തൃ ൪൬ പുനരുത്ഥാനനാൾ.
10 തി ൨൯ പൂ ൫൭꠲ ൪൨꠰ പുനരുത്ഥാനതിങ്കളാഴ്ച.
11 ചൊ ൩൦ ൫൫ ൩൭꠱ കൃഷ്ണാൎദ്ധചന്ദ്ര.
12 ബു തി ൫൨꠰ ൩൨꠰ വിഷുകൊല്ലപ്പിറപ്പു. തിരുവ
13 വ്യ ൪൮ ൨൫꠲ ങ്ങാട്ടു വിഷുവിളക്കാരംഭം.
14 വെ ൪൩꠲ ൧൯ ഏകാദശിവ്രതം
15 പൂ ൩൯꠰ ദ്വാ ൧൨꠰ ശനിപ്രദോഷവ്രതം.
16 ൩൫꠰ ത്ര പെസഹയിൽ ൧-ാം ഞ.
17 തി 🌚 രേ ൩൧꠱
18 ചൊ മേടം ൨൮꠱ പ്ര ൫൫ ചൈത്ര അമാവാസി രാ. മ. ൨.
19 ബു ൨൬꠱ ദ്വി ൫൧ മി. ൪൧.
20 വ്യ കാ ൨൫꠱ തൃ ൪൮ തിരുനാവായി കാപ്പാട്ടു ചെറു
21 വെ ൧൦ രോ ൨൫꠱ ൪൬꠰ ചതുൎത്ഥിവ്രതം. [കുന്നു
22 ൧൧ ൨൭ ൪൬꠲
23 ൧൨ തി ൨൯꠱ ൪൭ പെസ. ൨-ാം ഞ. ഷഷ്ഠിവ്ര.
24 തി ൧൩ പു ൩൨꠲ ൪൯
25 ചൊ ൧൪ പൂ ൩൭꠰ ൫൨꠲ ശുക്ലാൎദ്ധചന്ദ്ര. രാ. മ. ൧൧ മി.
26 ബു ൧൫ ൪൨꠱ ൬൦ ൫൯. ൩൩ നാഴികെക്കു ഭര
27 വ്യ ൧൬ ൪൮꠰ ണി ഞാറ്റുവേല തുടങ്ങും.
28 വെ ൧൭ പൂ ൫൩꠲
29 ൧൮ ൬൦ ൯꠱ ഏകാദശിവ്രതം
30 ൧൯ ദ്വാ ൧൪ പെസ. ൩-ാം ഞ. പ്ര. വ്ര.
[ 44 ] Lord John Lawrence, late Governor General of India.

൧൮൬൩ൽ ഉപരാജസ്ഥാനത്തെ ഏറ്റു വാണിരുന്ന ലാരൻസ് കൎത്താവു.

"https://ml.wikisource.org/w/index.php?title=കേരളോപകാരി_1882&oldid=210338" എന്ന താളിൽനിന്ന് ശേഖരിച്ചത്