നളചരിതസാരശോധന (1867)

[ 5 ] TRUTH AND ERROR

IN

NALA'S HISTORY

നളചരിതസാരശോധന

൩ാം അച്ചടിപ്പു


MANGALORE

PRINTED BY PLEBST & STOLZ, BASEL MISSION PRESS

1867 [ 7 ] നളചരിതസാരം

൧-ാം സംഭാഷണം

നായർ. സലാം ഗുരുക്കളെ! നിങ്ങൾ ഏതു ഗ്രന്ഥം
വായിക്കുന്നു? അഷ്ടാംഗഹൃദയമൊ?

ഗുരു. അല്ല, നളചരിതം തന്നെ.

നായർ. നളചരിതമൊ? ഞങ്ങളുടെ ശാസ്ത്രം നിങ്ങ
ൾക്കു വായിക്കാമൊ? ബുക്കു പഠിപ്പാനല്ലാതെ,
ൟ വക നോക്കുവാനും സമ്മതമൊ?

ഗുരു: വിരോധം ഏതും ഇല്ല. സകലത്തെയും ശോ
ധന ചെയ്വവിൻ; നല്ലതിനെ മുറുക പിടിപ്പിൻ,
എന്ന ഒരു ന്യായം ഞങ്ങൾക്കുണ്ടു. പുസ്തകങ്ങ
ളിൽസാരം അധികം കാണുകകൊണ്ടു, അധി
കം വായിക്കുന്നുണ്ടു. സമയം ഉള്ളപ്പൊൾ നി
ങ്ങളുടെ ഗ്രന്ഥങ്ങളിലും സാരമായുള്ളതിനെ എ
ടുത്തു പിടിപ്പാൻ മനസ്സുണ്ടു.

നായർ. എന്നൊടു പരമാൎത്ഥം പോലെ പറയെണം.
ഇങ്ങെവേദശാത്രപുരാണങ്ങളിൽ സാരമധി
കം ഉണ്ടല്ലൊ; അങ്ങെ വേദത്തിൽ ഇതിനോടു
സമം ഒന്നും കിട്ടീല്ല എന്നു തോന്നുന്നു, അതു
[ 8 ] കൊണ്ടത്രെ നിങ്ങൾ എറിഞ്ഞു കളഞ്ഞതിനെ
പിന്നെയും എടുത്തിരിക്കുന്നു.

ഗുരു. ഞാൻ പരമാൎത്ഥം പറയാം. ൟ നാട്ടിലെ ശാ
സ്ത്രങ്ങളെ നോക്കുന്തോറും, തെറ്റും കുറവും അ
ധികം കാണുന്നു; സത്യവേദം നൊക്കുന്തൊറും,
സാരവും മെന്മയും അധികം തെളിയുന്നു. ൟ
നാട്ടുകാരെല്ലാവരും അതിനെ ശോധന ചെ
യ്താൽ കൊള്ളായിരുന്നു.

നായർ. അതിപ്പൊൾ വേണ്ട! നളചരിതത്തിൽ എ
ന്തു സാരം കണ്ടിരിക്കുന്നു?

ഗുരു. ഒന്നു, വാക്കുകളുടെ വിശേഷത്വം തന്നെ. അ
തിനെ ഭാഷയിൽ ആക്കിയവൻ സമൎത്ഥൻ എ
ന്നെ വേണ്ടു. വാചകവും വൃത്തവും എത്രയും
വെടിപ്പായി തോന്നുന്നു.

നായർ. പിന്നെയൊ! നിങ്ങളുടെ വേദക്കാൎക്കു ഒരുനാ
ളും അപ്രകാരം വരികയില്ല; അവർ എല്ലാം തി
ക്കി വിക്കി പറയുന്നു.

ഗുരു. വിശപ്പള്ളവന്നു മിന്നുന്നതു വേണുമൊ, തിന്നു
ന്നതു വേണമൊ? നല്ല വഴിയെ തിരഞ്ഞു നട
ക്കുമ്പൊൾ, കൊഞ്ഞനം കാട്ടി തന്നാലും, സ
ന്തോഷം അല്ലയൊ? ഒരു വാചാലൻ വന്നു
ശ്ലോകം ചൊല്ലി, നിങ്ങളെ ചതിച്ചു കാട്ടിൽ അ
യച്ചാലൊ?

നായർ. കോപം വേണ്ടാ. ശാസ്ത്രങ്ങളിൽ വാക്കു ത
ന്നെ അല്ല, പൊരുൾ അത്രെ പ്രമാണം; സം [ 9 ] ശയമില്ല. എങ്കിലും, മുഖം അഴകുള്ളതെന്നു വെ
ച്ചു. ആഭരണത്തെ ചാടേണമൊ? മുത്തു താൻ
മേത്തരമായാലും, പൊന്നിൽ അമിഴ്ത്തി വെച്ചാ
ൽ അധികം ശോഭിക്കയില്ലയൊ?

ഗുരു. നേർ തന്നെ. അതു വിചാരിച്ചത്രെ ഞാനും
ൟ പാട്ടും മറ്റും നോക്കുന്നതു. സത്യത്തെ ഗ്ര
ഹിച്ചവൎക്കു അവസരം ഉണ്ടായാൽ, പടെച്ചവ
നേയും അവന്റെ ക്രിയകളേയും യോഗ്യമായി
സ്തുതിക്കേണ്ടതിന്നു, ഭാഷയെ നല്ലവണ്ണം അ
ഭ്യസിക്കെണം, എന്നു എന്റെ പക്ഷം.

നായർ. നളചരിതത്തിൽ വാക്കിന്നല്ലാതെ, അൎത്ഥത്തി
ന്നും സാരം ഇല്ലയൊ?

ഗുരു. പല അൎത്ഥങ്ങളും ന്യായങ്ങളും നല്ലവ. എന്നു
തോന്നുന്നു.

നായർ. അവ ചിലതു എന്നോടു പറയെണം.

ഗുരു. പറയാം. കഥയെ വായിച്ചു കേട്ടുവല്ലൊ; ഇ
പ്പോഴും മനസ്സിലുണ്ടൊ?

നായർ. ചെറുപ്പത്തിൽ നമുക്കു നല്ലവണ്ണം അറിയാ
യിരുന്നു; ഇപ്പോൾ ഓൎമ്മ അസാരം വിട്ടു പോ
യി ചുരുക്കി പറഞ്ഞാൽ, ദോഷം ഇല്ല.

ഗുരു. പണ്ടു നിഷധരാജാവായ നളൻ ഓർ അരയ
ന്നത്തിന്റെ ചൊൽ കേട്ടു, ദമയന്തി എന്ന ക
ന്യകയെ കാംക്ഷിച്ചു, അവളും അരയന്നം പറ
ഞ്ഞു കേട്ടു. നളനെ മോഹിച്ചു വലഞ്ഞു പോയ
[ 10 ] പ്പോൾ അവളുടെ അഛ്ശനായ വിദൎഭരാജാവ്
വിചാരിച്ചു. മകൾക്കു വിവാഹം കഴിപ്പിക്കെ
ണം എന്നു വെച്ചു, സ്വയംബരം കല്പിച്ചു, ദി
വസത്തെ കുറിക്കയും ചെയ്തു. അതിന്നായി അ
നേകം രാജാക്കന്മാരും നളനും കൂടി വരുമ്പോൾ,
ഇന്ദ്രൻ മുതലായ നാലു ദേവന്മാരും ഇറങ്ങിവ
ന്നു, ദമയന്തിയെ വേൾപ്പാൻ മോഹിച്ചു, നള
നെ കണ്ട നേരം തങ്ങളുടെ ദൂതനാക്കി നിയോ
ഗിച്ചു, അവനും ചെന്നു കണ്ടു, വേണ്ടുംവണ്ണം
ബൊധിപ്പിച്ചു, ഒരു ദേവനെ വരിക്കെണം എ
ന്നുപദേശിച്ചു അവളുടെ മനസ്സിനെ ഇള
ക്കുവാൻ കഴിഞ്ഞില്ല താനും. സ്വയംബര ദിവ
സത്തിൽ അവൾ ദേവന്മാരെ വെറുത്തു, നള
നെ വരിച്ചു, മാലയിട്ടു. ദേവകൾ നാല്വരും പ്ര
സാദിച്ചു നളന്നു ൟ രണ്ടു വരങ്ങളെ കൊടുത്തു
മറകയും ചെയ്തു. അനന്തരം നളൻ ദമയന്തി
യുമായി നിഷധപുരിയിൽ സുഖിച്ചു വാഴുമ്പോ
ൾ, കലിയുഗം എന്ന ഒരു ദുൎഭൂതം അവനെ പി
ഴുക്കുവാൻ തരം നോക്കി, ഒരിക്കൽ ശൌചം ചെ
യ്യുന്നേരം, കാൽ പുറവടിയിൽ നനയാത്തതു ക
ണ്ടു, ആ വഴിയായി അവനിൽ കയറി വസി
ച്ചു. അതിനാൽ അവന്റെ ബുദ്ധിക്കു സ്ഥിര
ക്കേടു വന്നപ്പോൾ പുഷ്കരൻ എന്ന ബന്ധു
വന്നു, ചൂതിന്നു വിളിച്ചു കളിക്കുന്തോറും നളൻ
തോറ്റു തോറ്റു, ധനവും രാജ്യവും എല്ലാം പുഷ്ക
രന്റെ കൈവശമാകയും ചെയ്തു. ഭൎത്താവി
[ 11 ] ന്റെ ഭ്രാന്തു കണ്ടാറെ, ദമയന്തിരണ്ടുമക്കളേയും
തേരിൽ കരേറ്റി, അഛ്ശന്റെ നഗരത്തിൽ അ
യച്ചു പാൎപ്പിച്ചു; താൻ ഭൎത്താവെ പിരിയാതെ ഒ
ന്നിച്ചു നഗരം വിട്ടു, കാട്ടിൽ കൂടി സഞ്ചരിക്ക
യും ചെയ്തു. ഒരു നാൾ കലി നളനെ പിന്നെ
യും ചതിച്ചു, ഏക വസ്ത്രം ശേഷിച്ചതിനെ അ
പഹരിച്ചപ്പോൾ, അവൻ അഴി നില പൂണ്ടു,
ഭാൎയ്യ ഉറങ്ങുന്ന കാലം അവളുടെ വസ്തും മുറിച്ചു.
പാതി എടുത്തു, ഓടിപോകയും ചെയ്തു. അവൾ
ഉണൎന്ന ഉടനെ, ഭൎത്താവെ കാണാതെ വളരെ
ഖേദിച്ചുഴന്നു തിരഞ്ഞിട്ടും കാണാഞ്ഞപ്പോൾ
കച്ചവടക്കാരുടെ കൂട്ടത്തോടു ചേൎന്നു, ഒന്നിച്ചു
നടന്നു, ചേദി രാജ്യത്തിൽ എത്തിയാറെ പേർ
മറച്ചു, അരമനയിൽ സൈരന്ധ്രിയായി സേ
വിക്കയും ചെയ്തു. നളൻ ഒരു കാട്ടുതീയിൽ അക
പ്പെട്ട സൎപ്പത്തിന്റെ ആൎത്തനാദം കേട്ടു, ദിവ്യ
വരം കൊണ്ടു അതിനെ തീയിൽ നിന്നു രക്ഷി
ച്ചപ്പോൾ, സൎപ്പം മാറത്ത് കടിച്ചു രൂപവും മാ
റ്റി കലിയുടെ വഞ്ചനയൊക്ക അറിയിച്ചു. ഒ
രു മന്ത്രത്താലെ രക്ഷ ഉള്ളു എന്നും, ഇന്നി
ന്ന പ്രയോഗങ്ങൾ വേണം എന്നും ഉപദേ
ശിച്ചു, നളനും ബാഹുകൻ എന്ന പേരെടുത്തു,
അയോദ്ധ്യരാജാവെ ചെന്നു കണ്ടു. അടുക്കള
ക്കാരനും തേരാളിയുമായി സേവിച്ചു പാൎക്കയും
ചെയ്തു. എന്നാറെ വിദൎഭരാജാവു ബ്രാഹ്മണ
രെ അയച്ചു മകളെ എങ്ങും തിരയിക്കും സമ
[ 12 ] യം ഒരുവൻ ചേദിനഗരത്തിൽ ചെന്നു ദമ
യന്തിയെ കണ്ടറിഞ്ഞു. അവളും പുറപ്പെട്ടു, പി
താവിനേയും മക്കളേയും കണ്ടു, വളരെ കാലം
പാൎത്തു. പിന്നെ അവളും ബ്രാഹ്മണരെ നി
യോഗിച്ചു ഭൎത്താവെ തിരയിച്ചാറെ, അയോ
ദ്ധ്യയിൽ ഒരുവൻ ഉണ്ടു, അടയാളങ്ങൾ മിക്ക
തും ഒക്കുന്നു, രൂപത്തിന്നു മാത്രം ഭേദം ഉണ്ടു,
എന്നു കേട്ട ഉടനെ, രണ്ടാമത് ഒരു സ്വയംവ
രം നാളെ ഉണ്ടു എന്നു അവൾ അയോദ്ധ്യയി
ൽ അറിയിപ്പാൻ ആൾ അയച്ചു. അതിനാ
യി ചെല്ലുവാൻ അയോദ്ധ്യരാജാവു ഭാവിച്ച
പ്പോൾ, നൂറ്റെട്ടു കാതം എങ്കിലും, ഒരു ദിവസം
കൊണ്ടു ഞാൻ എത്തിക്കാം എന്നു തേരാളി പ
റഞ്ഞു. അവ്വണ്ണം പുറപ്പെട്ടു, ദിവ്യവരത്താൽ
അതിശയമായി ഓടുമ്പോൾ, രാജാവു പ്രസാ
ദിച്ചു, അക്ഷഹൃദയ മന്ത്രത്തെ തെരാളിക്ക് ഉപ
ദേശിച്ചു കൊടുത്തു. അവർ വിദൎഭരാജധാനി
യിൽ എത്തിയാറെ, സ്വയംവരം ഇല്ല എന്നു
കണ്ടു; ദമയന്തിയൊ ബാഹുകന്റെ തേരാളി
ത്വവും പാകരുചിയും മറ്റും പരീക്ഷിച്ചു കണ്ടു
അവനെ വരുത്തി, ഉള്ളം തുറന്നു പറഞ്ഞു. ന
ളൻതന്നെ എന്നു ഗ്രഹിച്ചശേഷം രൂപസൌ
ന്ദൎയ്യം ഇല്ലാഞ്ഞാലും സ്നേഹത്തിന്നു വ്യത്യാ
സം ഇല്ല എന്നു കാട്ടിയ ഉടനെ. അവൻ സൎപ്പം
ചൊല്ലിയ ഉപായം പ്രയോഗിച്ചു, മുമ്പെത്ത
രൂപത്തെ ധരിച്ചു, ഇങ്ങിനെ പന്തീരാണ്ടുള്ള
[ 13 ] ക്ലെശത്തെ തീൎക്കയും ചെയ്തു. പിന്നെ സ്വ
രാജ്യത്തെക്ക പുറപ്പെട്ടു, പുഷ്കരനെ ചൂതിന്നു
വിളിച്ചു ജയിച്ചു, ധനവും രാജ്യവും എല്ലാം
അടക്കി, ഭാൎയ്യയുമായി സുഖേന വാണു കൊ
ണ്ടിരുന്നു.

നായർ. നല്ല കഥയല്ലൊ! ദൂഷ്യം ഏതും ഇല്ല.

ഗുരു. അസഭ്യമായത ഒന്നും ഇതിൽ കാണുന്നില്ല.
കൃഷ്ണചരിതം മുതലായ ഗ്രന്ഥങ്ങളെ വായിച്ചാ
ൽ, ഓരൊരൊ നാണക്കേടു തൊന്നും. ആ വക
ബാല്യക്കാരുടെ മനസ്സിനെ കെടുപ്പാൻ മതി
യാകയാൽ, ഇതിൽ കാണാത്തതു കൊണ്ടു, പ്ര
സാദം തന്നെ വേണം.

നായർ. എത്രയും ദിവ്യമായ കഥ!

ഗുരു. അങ്ങനെ പറവാൻ കഴികയില്ല. അന്നങ്ങൾ
വിശേഷം പറയുന്നതും, ദേവകൾ കല്യാണ
ത്തിനായി കഴിയുന്നതും, വസ്ത്രം പകരും
പോലെ സൎപ്പങ്ങളും മറ്റും ദേഹങ്ങളെ പക
രുന്നതും, നളൻ തീ കൂടാതെ ചോറുവെക്കുന്ന
തും, മന്ത്രസാന്നിദ്ധ്യത്താൽ സങ്കടം തീരുന്ന
തും. എന്നുള്ള അതിശയങ്ങൾ ഒന്നും എനിക്ക
ബോധിക്കുന്നില്ല.

നായർ. അതിശയങ്ങൾ തന്നെ നമുക്കു എത്രയും ര
സമായി തോന്നുന്നു. ചിന്തിച്ചൊളും ചിത്രം,
ചിത്രം, എന്നെ വേണ്ടു.

ഗുരു. ആ വക കുട്ടികളോടു നേരമ്പോക്കിന്നു മതിയാ [ 14 ] യിരിക്കും. നാട്ടുകാർ അത സത്യം എന്നും നിരൂ
പിക്കയാൽ, ബുദ്ധിയെ മയക്കികളയുന്നതത്രെ
ആകുന്നു.

നായർ. അതിൽ എന്തു ദോഷം ഉണ്ടു? ലോകത്തിൽ
എങ്ങും മായ വേണ്ടുവോളം ഉണ്ടല്ലൊ!

ഗുരു. അതെ മായ എല്ലാവരിലും നിറഞ്ഞു വഴിഞ്ഞി
രിക്കകൊണ്ടു, മായയെ വളൎത്തുവാനല്ല, നീക്കു
വാൻ തന്നെ നോക്കേണം. ദൈവം, മനുഷ്യ
ൻ, പാപം, പുണ്യം, സൽഗതി, ദുൎഗ്ഗതി, മുതലാ
യവറ്റിന്റെ വസ്തുത, ലോകൎക്കു സ്വയമായി
അറിഞ്ഞു വരായ്കയാൽ, ശാസ്ത്രികൾ വ്യാപ്തി
യെ എല്ലാം അകറ്റി, കാൎയ്യം ഉള്ള പ്രകാരം ത
ന്നെ സൂക്ഷ്മമായി ബോധിപ്പിക്കേണ്ടതാകുന്നു
അപ്രകാരം ചെയ്താൽ. നേരമ്പോക്കിന്നു ഇട
വരികയില്ല.

നായർ. നമുക്കു അതിനാൽ നീരസം ഒട്ടും ഇല്ല. എ
ങ്കിലും, പാപം പുണ്യം തുടങ്ങിയുള്ളതു ഓരോന്നു
കൂടെ സത്യപ്രകാരം വൎണ്ണിച്ചിട്ടുണ്ടല്ലൊ.

ഗുരു. ഓരോ വിവരം സത്യപ്രകാരം വൎണ്ണിച്ചിരിക്കു
ന്നു. ഇങ്ങിനെ കലിയുഗം എന്നുള്ള ദുൎഭൂതത്തൊ
ടു ഒന്നിച്ചു പാപങ്ങളുടെ കൂട്ടം പണിക്കാരായി
വരുന്ന പ്രകാരം പറഞ്ഞതു.

കാണുമാറായി മുന്നിൽ കാമവും ക്രോധൻ താനും
കാണം ഒന്നിളക്കാത്ത ലോഭവും മോഹൻ താനും
നാലരും ശരീരത്തെ കൈക്കൊണ്ടു പതുക്കവെ [ 15 ] ലീലയാ വരുന്നോരു ഘോഷമംബരം തന്നിൽ
കാമിനിദാസന്മാരും കോപമുള്ളവൎകളും
സ്വാമി സേവകന്മാരും സംസാര പ്രിയന്മാരും
നാലു കൂട്ടവും നാലു മൂൎത്തികൾക്കകമ്പടി
ചാലവെ വരുന്നതു കാണായി ഘോഷത്തോടെ
(൩ പാദം)

നായർ. ആ നാലു മൂൎത്തികൾ എന്തെല്ലാം; കാമം,
ക്രോധം, ലോഭം, മോഹം, ഇവ അല്ലൊ? കാമം,
എന്നും മോഹം എന്നും ഉള്ളവ ഒന്നു തന്നെ,
അല്ലയൊ?

ഗുരു. അല്ല. മോഹം എന്നു വെച്ചാൽ, മായയാൽ വരു
ന്ന മൂഢത തന്നെ. ഇങ്ങനെ കാമത്തോടു
സ്ത്രീസക്തരും, ക്രോധത്തോടുകോപികളും, ലോ
ഭത്തോടു കൊതിയന്മാരും, മോഹത്തോടു പ്രപ
ഞ്ചസക്തരും, അകമ്പടിജ്ജനമായി ചേരുന്നു.

നായർ. ചേൎച്ച ഉണ്ടു, ബോധിച്ചു. "ചാലവെ വരു
ന്നതു കാണായി ഘോഷത്തോടെ" അങ്ങനെ
ഉള്ള കൂട്ടർ വളരെ ഉണ്ടു, നിശ്ചയം.

ഗുരു. വളരെ എന്നു പറഞ്ഞാൽ പോരാ; എല്ലാവരി
ലും ൟ ദോഷങ്ങൾ കാണ്മാനുണ്ടു, കഷ്ടം

നായർ. എങ്കിലും ഗുരുക്കളേ, നമ്മിൽ അതില്ലല്ലൊ!

ഗുരു. എന്തൊരു വാക്കു! കോപം ഇല്ലയൊ? മോഹം
ഇല്ലയൊ? മായയിൽ രസം തോന്നുന്നില്ലയൊ?
കാമം, ലോഭം എന്നുള്ളപേരുകൾ നിങ്ങൾ കേ
ട്ടിട്ടത്രെ അറിയുന്നു, എന്നുണ്ടോ? [ 16 ] നായർ. അങ്ങിനെ അല്ല. അല്പം ഒരു ദോഷ പ്രസം
ഗം എല്ലാവരിലും ഉണ്ടല്ലൊ. ചെറുപ്പത്തിൽ ഓ
രോന്നു ചെയ്തു പോകും, അതു ബാലശിക്ഷ
കൊണ്ട അമൎത്തടക്കി വെക്കേണം.

ഗുരു. അമൎത്തുവെക്കെണ്ടതു സത്യം എങ്കിലും അത
അമരുമൊ? വയസ്സുള്ളവരിൽ ആ ദോഷങ്ങൾ
മറഞ്ഞു പോകുന്ന പ്രകാരം തോന്നുന്നില്ല. കുറ
യുക അല്ല, വളരുകയത്രെ ചെയ്യും. അഞ്ചാമത
ഒന്നും കൂടുകെ ഉള്ളൂ.

നായർ. അത എന്താകുന്നു? ഏഴുണ്ടെന്നു പറഞ്ഞു
കേട്ടിരിക്കുന്നു.

കാമവും ക്രൊധവും രാഗവും ദ്വേഷവും
മോഹവും ലോപവും ഡംഭവും എന്നിവ
(൪ പാദം)

ഗുരു. ആകട്ടെ, എന്നാൽ ഞാൻ ചൊല്ലുന്നതു എട്ടാ
മതത്രെ; അതു കപടം തന്നെ, ബോധിച്ചുവൊ?
രാഗദ്വേഷാദികൾ എല്ലാം അകത്തു സുഖേന
വസിച്ചിട്ടും, ജനങ്ങൾ അവറ്റെമൂടിവെപ്പാൻ
ശീലിക്കുന്നു.ചെട്ടിയുടെ കള്ളപ്പണംപോലെ.
അതു തന്നെ ദൈവത്തിന്നു എത്രയും അനിഷ്ടം.
എല്ലാ ദോഷങ്ങളും ഉണ്ടായിട്ടും,ഞാൻ ദുഷ്ടനെ
ന്നു ആരും വിചാരിക്കുന്നതും ഇല്ല. വ്യാധി
അറിഞ്ഞിട്ടു വേണം അല്ലൊ, ചികിത്സിപ്പാൻ.
അയ്യൊ, ലോകത്തിൽ ഒക്കയും പാപശക്തി
എത്ര വലിയതാകുന്നു. [ 17 ] നായർ. എല്ലാവരും അപ്രകാരമല്ല താനും.

ഗുരു. ഒട്ടൊഴിയാതെഎല്ലാവരുംദോഷവാന്മാർഅത്രെ.
കലിയുടെ വാക്കു കെൾക്ക. (൪ പാദം)

നാലാം യുഗം ഞാൻ അശേഷ ഭൂവാസിനാം
ശീലാദിഭേദം വരുത്തുന്ന പൂരുഷൻ
ധൎമ്മങ്ങൾ ചെയ്യും ജനത്തെ പതുക്കവെ
നിൎമ്മൂല നാശം വരുത്തുവാൻ ൟശ്വവരൻ
കാമവും ക്രോധവും രാഗവും ദ്വേഷവും
മാമകന്മാരവർ നാലരും ഭൂപതെ
ലോഭവും മോഹവും ഡംഭമെന്നീവിധം
ശോഭനന്മാർ പലർ ഉണ്ടെന്നറിക നീ
എന്നുടെ കാലം വരാഞ്ഞിട്ടവൎക്കിന്നോർ
ഇന്നാങ്കമായിട്ടിരിക്കുന്നു മന്നവ
പാരിടം തന്നിൽ കടന്നു വിലസുവാൻ
പാരം ഇക്കൂട്ടത്തിന്നാഗ്രഹം സാമ്പ്രതം
കുത്തി പിടിച്ചമർത്തീടുന്നു ഞാനിങ്ങു
തത്തിപ്പുറപ്പെടും എന്നാലും ൟ വക
അല്പം ക്ഷമിപ്പിൻ ക്ഷമിപ്പിൻ എന്നിങ്ങിനെ
പാൎപ്പിച്ചിരിക്കുന്നു ഞാൻ എന്നറിക നീ
എന്നുടെ കൈക്കൽ നില്ക്കാതെയാമിന്നിമേൽ
അന്നു യഥായോഗം എന്നത്തെ ഉള്ളുമെ.


ഇപ്പോൾ അല്ലേ കലികാലം?എന്നാൽ, ദോഷ
ങ്ങൾ തത്തിപ്പുറപ്പെട്ടു എന്നും അതിനാൽ അശേ
ഷ ഭൂവാസികൾക്ക ശീലഭേദം വന്നു എന്നും, ധ
ൎമ്മങ്ങൾ ചെയ്യുന്ന ജനത്തിന്നു നിർമ്മൂലനാശം സം
ഭവിച്ചു എന്നും നിശ്ചയിപ്പാൻ സംഗതി ഉണ്ടു. [ 18 ] നായർ. നേർ തന്നെ. സകലവും കലിയുടെ ദോഷ
മത്രെ.

ഗുരു. ഹാ! ഹാ! കലിയുടെ ദോഷമൊ? കലി എന്ന ഒ
രാളും ലോകത്തിൽ എങ്ങുംഇല്ല. ദേവശത്രുവാ
യ പിശാചുണ്ടു, സത്യം. അവൻ ഇപ്പൊൾ മ
നുഷ്യരുടെ ബുദ്ധിയെ മയക്കി വെച്ചു ആരും
ഗ്രഹിയാതെ കണ്ടു, പ്രപഞ്ചത്തിൽ രാജാവാ
യിവാഴുന്നുണ്ടു; അവൻ ശൈത്താൻ തന്നെ

നായർ. കലിയൊ, ശൈത്താനൊ? എങ്ങനെ എങ്കി
ലും കലിയുഗത്തിൽ മാത്രം ദോഷങ്ങൾ ഇങ്ങ
നെ വൎദ്ധിച്ചിരിക്കുന്നു.

ഗുരു. ഗ്രന്ഥത്തിലും അപ്രകാരം ചൊല്ലിയിരിക്കുന്നു
അതു എനിക്ക ബോധിക്കുന്നില്ല താനും. നള
ന്റെ കാലം കൂടെ ദോഷമുള്ളതു എന്നു എന്റെ
പക്ഷം.

നായർ. അത എങ്ങിനെ വരും? അന്നു സത്യയുഗ
മല്ലെ?

ഗുരു. നളന്റെ കാലം എത്രയും നല്ലത എന്നു അവർ
സ്തുതിച്ചിരിക്കുന്നു സത്യം. (൪ പാദം)

അതു പൊഴുതു ഭൂതലെ ദാരിദ്ര്യം എന്നതും
ചതിയുമതി ശാഠ്യവും ചൌൎയ്യകൎമ്മങ്ങളും
പരയുവതി കാമവും ക്രോധലോഭങ്ങളും
പരുഷമദമാനവും പാന ചാപല്യവും
സതതം അതിവൃഷ്ടിയും വൃഷ്ടിയില്ലായ്കയും
വിതത കലഹങ്ങളും നീച വിശ്വാസവും [ 19 ] ഇവ പല മഹാ ദോഷം ഒന്നും ഇല്ലാ തദാ
ശിവ ശിവ മഹാ സുഖം സൎവ്വദാ ദേഹിനാം
അനഘജന കൎമ്മവും പുണ്യധൎമ്മങ്ങളും
കനകമണി ദാനവും കാലകൎമ്മങ്ങളും
ധരണിസുര പൂജയും ദേവതാസേവയും
ധരണിപതി നൈഷധൻ ചെയ്തു വാണീടിനാൻ

ഇതു നേരായാൽ, ആ കാലത്തിൽ കാമക്രോധ
ലോഭങ്ങളും ഡംഭവം മദ്യപാനവും മറ്റുംലോകത്തിൽ
കാണ്മാൻ സംഗതി ഇല്ല.

നായർ അന്നു മഹാ സൌഖ്യമുള്ള കാലം തന്നെ.

ഗുരു. അതു മായയുള്ള വിചാരമത്രെ. പുഷ്കരൻ മുത
ലായ ദുഷ്ടന്മാരും ഉണ്ടല്ലൊ. അവൻ “നിഷ്കൃ
പൻ , നിരീശ്വരൻ, നിഷ്ഠുരൻ,നിരങ്കുശൻ"
എന്നു ദമയന്തി ചൊല്ലിയില്ലയൊ. (൩ പാദം)

പിന്നെ രാജാക്കന്മാൎക്കു അകപ്പെടുന്ന ൭ വിധം
വ്യസനങ്ങളെ അവൾ ഇവ്വണ്ണം പറയുന്നു.

സ്ത്രീകളും, ദ്യൂതങ്ങളും,നായാട്ടും മദ്യപാനം,
ലോകഗൎഹിതം വാക്യദണ്ഡന ക്രൌൎയ്യങ്ങളും.

അതു കൊണ്ടു കാമം ക്രോധം മദ്യപാനം മുതലായ
ദോഷങ്ങളൊടു ആ കാലത്തിൽ ഉള്ളവൎക്കും കൂടെ പ
രിചയം ഉണ്ടായിരുന്നു സ്പഷ്ടം.

നായർ. മൎത്ത്യപ്പുഴുക്കൾക്കു പണ്ടു തന്നെ ഉണ്ടായി
രിക്കും. അതു നമ്മുടെ ഗതി അത്രെ, ദൈവക
ല്പിതം എന്നെ വേണ്ടു. [ 20 ] ഗുരു. "ധാതൃ കല്പിതത്തിന്റെ ലംഘനഞ്ചെയ്തീടുവാ
ൻ, ഏതുമെ നിനക്കേണ്ടാ പണ്ഡിതൻ താൻ
എന്നാലും" എന്ന ഇക്കൂട്ടു വാക്കു എനിക്കു തോ
ന്നുന്നില്ല. ദൈവം എന്തെല്ലാം വിധിച്ചിട്ടും, പാ
പത്തെ ഉണ്ടാക്കി വിധിച്ചവനല്ല. അവൻ
ശുദ്ധനാകകൊണ്ടു, പാപകാരണമായി വരിക
യില്ല, നിശ്ചയം. അവൻ പാപത്തെ ഒക്കയും
വെറുക്കുന്നു. പാപം അവനിലല്ല, നമ്മിലത്രെ
ഉത്ഭവിക്കുന്നതു.

നായർ. ദൈവഹിതമായ്ത അല്ലാതെ, വല്ലതും നടക്കു
ന്നുവൊ? പാപം ൟശ്വരന്നു വേണ്ടാ എങ്കി
ൽ, തൽക്ഷണം ഇല്ലാതെ ആം.

ഗുരു. അയ്യൊ, ദൈവത്തിനു പാപം വേണ്ടാ എങ്കി
ലും, അതു മാറ്റുവാൻ ദൈവത്തിന്നും കൂടെ വി
ഷമമാകുന്നു. മറ്റൊരു വസ്തുവിനെ മാറ്റുവാ
നും നീക്കുവാനും ദൈവത്തിനു പ്രയാസമി
ല്ല; മനുഷ്യരുടെ ഹൃദയത്തെ മാറ്റുന്നത് എത്ര
യും പ്രയാസകാൎയ്യം തന്നെ. നാം ദൈവത്തി
ന്റെ കൈയിൽ യന്ത്രപ്പാവകൾ എന്നു വി
ചാരിക്കരുതു. നമ്മുടെ സമ്മതം കൂടെ വരുത്തെ
ണം, അതു തന്നെ ദൈവത്തിന്നും പ്രയാസ
മുള്ള പണി ആകുന്നു.

നായർ. ദൈവം കൂടെ പണിപ്പെടുന്ന പ്രകാരം ഞാ
ൻ ഒരു നാളും കേട്ടിട്ടില്ല. സൎവ്വം ൟശ്വരന്റെ
ലീലാവിലാസം എന്നുണ്ടു പോൽ; ലീല എ
ന്നതൊ, കളിയല്ലൊ ആകുന്നു. [ 21 ] ഗുരു. അതെ, ദേവനം എന്ന വാക്കിന്നും കളി എന്ന
ൎത്ഥം തന്നെ. അതുകൊണ്ടു ദേവൻ എന്നു വെ
ച്ചാൽ, കളിക്കാരൻ എന്നായ\\രും. ൟപാപികൾ
ക്കു നിത്യ പ്രയാസവും, വാനവൎക്കു നിത്യ
കളിയും ഉണ്ടു, എന്നു പണ്ടു തന്നെ ൟ ദേശ
ക്കാൎക്കു തോന്നിയിരിക്കുന്നു. അതു നില്ക്ക. ന
മ്മുടെ പാപദോഷങ്ങളും ദൈവത്തിന്നു വളരെ
പ്രയാസം വരുത്തുന്നു, എന്നു അവൻ താൻ
അരുളിച്ചെയ്തു. അവൻ തന്റെ പുത്രനെ ൟ
ലോകത്തിൽ അയച്ചു, മനുഷ്യനായി പിറക്കു
മാറാക്കിയതല്ലാതെ, നമ്മുടെ പാപഭാരത്തെ ഒ
ക്കയും അവന്മേൽ ചുമത്തി, അവനെ നമുക്കു
വേണ്ടി ഘോര കഷ്ടത്തിലും മരണത്തിലും ഏ
ല്പിച്ചു, ഇങ്ങിനെ പാപത്തിന്നു പ്രായശ്ചിത്ത
മാക്കി വെച്ചിരിക്കുന്നു സത്യം.ൟ വിധമുള്ള
പ്രയാസത്താൽ അല്ലാതെ, ഒരുത്തനും പാപം
മാറുകയില്ല, എന്നു അവന്നു തന്നെ അറിയാ
മല്ലൊ. മനുഷ്യരിൽ വളരെ സ്നേഹവും കൃപ
യും ആകകൊണ്ടത്രെ, ഇപ്രകാരം നമുക്കു വേ
ണ്ടി കഷ്ടിച്ചു രക്ഷക്കായി ഒരു വഴിയെ ഉണ്ടാ
ക്കിയിരിക്കുന്നതു.

നായർ. അങ്ങിനെ നിങ്ങളുടെ മതം, ഞങ്ങളുടെ ദേ
വകൾക്കും ഋഷികൾക്കും പാപങ്ങളെ ക്ഷണ
ത്തിൽ നീക്കുവാൻ നല്ല പ്രാപ്തി ഉണ്ടു. ശാ
പമോക്ഷത്തെ വരുത്തുവാനും മറ്റും അവൎക്കു [ 22 ] പ്രയാസം ഒട്ടും ഇല്ല. ഒന്നു ശപിച്ചാലും അ
നുഗ്രഹിച്ചാലും ഉടനെ ഒത്തു വരുന്നു.

ഗുരു. അയ്യൊ, എന്തു പറയുന്നു! നിങ്ങളുടെ ദേവക
ൾ പാപത്തെ നീക്കുന്നത് എങ്ങിനെ? അവ
ർ തന്നെ പാപികൾ ആകുന്നുവല്ലൊ. പിന്നെ
പാപത്തെ അകറ്റുവാൻ മനസ്സും പ്രാപ്തിയും
എവിടുന്നു വരുന്നതു?

നായർ. ഗുരുക്കളെ, ദുഷിവാക്കു വേണ്ടാ! പാപങ്ങ
ളുടെ വിവരം പറഞ്ഞുവല്ലൊ. ഞങ്ങളിൽ വ
ല്ല ദോഷം കണ്ടാലും, പറയാം; ദേവന്മാരോടു
മാത്രം ഏഷണി അരുതു.

ഗുരു. ഞാൻ ഏഷണി പറകയില്ല; പറഞ്ഞതിന്നു
തുമ്പുണ്ടാക്കുവാൻ വിഷമം ഇല്ല. നിങ്ങൾ
ഇങ്ങിനെ മുരിക്കിൻ കൊമ്പു പിടിച്ചിരിക്കുന്ന
തു എനിക്ക സങ്കടം ആകുന്നു. അത്രെ ഉള്ളൂ.

നായർ. നമ്മുടെ ദേവകളിൽ എന്തുകുറ്റം കണ്ടിരി
ക്കുന്നു?

ഗുരു. നിങ്ങളുടെ ശാസ്ത്രങ്ങളിൽ ദൈവഗുണങ്ങൾ
ചിലതു നന്നായി വൎണ്ണിച്ചും കാണുന്നു. ഞാ
ൻ ഒരു വാക്കു പറയാം. (൨ പാദം)

അജൻ, അമരൻ, അമിതഗുണൻ, അഗുണൻ,
അമലൻ, ആനന്ദരൂപൻ, നിരീഹൻ, നിരാമയ
ൻ, നിഖിലജനനകരൻ, അരികുല വിനാ
ശനൻ, നിഷ്കളൻ, നിത്യൻ, നിരഞ്ജനൻ, നിൎമ്മ
മൻ. [ 23 ] എന്നു വിദൎഭരാജാവു സ്തുതിച്ചിരിക്കുന്നതു ഏകദേശം
ഒക്കുന്നു.

സൎവ്വാശയങ്ങളിൽ സന്നിധാനം ചെയ്തു
സൎവ്വഭാവങ്ങളെ ബോധിച്ചിരിക്കുന്നു (൧ പാദം)

എന്നു ദമയന്തി പറഞ്ഞതും ശരി ദൈവം നമ്മുടെ
സൎവ്വ ഭാവങ്ങളെയും നോക്കുന്നതിനെ, എല്ലാവരും
വിചാരിച്ചാൽ, കൊള്ളായിരുന്നു.

നായർ. അങ്ങിനെ തന്നെ.ൟശ്വരവിചാരം പ്ര
മാണം.

ഗുരു. എങ്കിലും, നിങ്ങളുടെ ൟശ്വരന്മാരെ വിചാരി
ക്കുന്നതു പ്രമാണമല്ല. നാമസങ്കീൎത്തനത്താ
ൽ എന്തു ഫലം? ഗുണനാമങ്ങളും ഭാവക്രിയ
കളും ഒത്തു വരെണം, അല്ലാഞ്ഞാൽ സാരം ഇ
ല്ല. പ്രാസവും രീതിയും ഒപ്പിച്ചു കേട്ടു ശിക്ഷ
യിൽ തീൎത്തു കൎണ്ണരസം ജനിച്ചാൽ പോരുമൊ?
"നിഷ്കളൻ, നിരഞ്ജനൻ, നിൎമ്മമൻ" എന്നു
കേട്ടുവല്ലൊ! അതിന്റെ അൎത്ഥം എന്തു?

നായർ. മറുവും കറയും അഹങ്കാരവും ഒട്ടും ഇല്ലാതെ
എപ്പോഴും നല്ല ശൂദ്ധിയുള്ളവനത്രെ.

ഗുരു. അങ്ങനെ തന്നെ. കാമമുള്ളവനെ ശുദ്ധൻ എ
ന്നു ചൊല്ലുമൊ?

നായർ. അതു ആരും പറകയില്ല.

ഗുരു. എന്നാൽ കേൾക്ക, ഇന്ദ്രാദികൾ നാല്വരും ദമ
യന്തിയുടെ കല്യാണത്തിന്നായി ഉല കിഴിയു
മ്പൊൾ, ഇന്ദ്രാണിയും സഖികളും വേദനയൊ
ടെ പറഞ്ഞിതു: (൧ പാദം) [ 24 ] പത്തു നൂറുശ്വമേധങ്ങൾ കഴിച്ചതി
ശുദ്ധനായുള്ളോരു ദേഹം പതുക്കവെ
മാനുഷപ്പെണ്ണിന്റെ വാൎത്ത കേട്ടപ്പോഴെ
താനെ തിരിച്ചു തനിച്ച മഹാ രഥൻ
എങ്ങാനും ഉള്ളോരു നാരിയെ കേട്ടിട്ടു
ചങ്ങാതിമാരും പുറപ്പെട്ടു മൂവരും
ഇജ്ജനത്തിന്നിതു കാണുന്ന നേരത്തു
ലജ്ജയാകുന്നു മനക്കാമ്പിൽ ഏറ്റവും
നാരതന്തന്നുടെ ഏഷണി കേട്ടിട്ടു
നേരെന്നു നാലരും ബോധിച്ചതത്ഭുതം
തങ്കലെ ദ്രവ്യം വില പിടിക്കില്ലെന്നു
സങ്കല്പം ഉണ്ടാകും എല്ലാജനങ്ങൾക്കും
കണ്ടാലറിയാത്ത കാമുകന്മാൎക്കേറ്റം
ഉണ്ടാകുമന്നന്നനൎത്ഥം തിലോത്തമെ
പണ്ടങ്ങഹല്യയെ കണ്ടു മോഹിക്കയാൽ
ഉണ്ടായ വൈഷമ്യം ഇന്ദ്രൻ മറന്നിതൊ

ഇന്ദ്രാണിക്ക മനസ്സിൽ ഏറ്റവും ലജ്ജയാകുന്ന
തു, നാണക്കെട എന്നു നിങ്ങൾക്കും ബോധിക്കുന്നി
ല്ലയോ?

നായർ. അഹല്യയെ മോഹിച്ചതിനാൽ, ഇന്ദ്രന്നു എ
ന്തു വൈഷമ്യം ഉണ്ടായി?

ഗുരു. അതു പറവാൻ എനിക്കു ലജ്ജ തോന്നുന്നു.
ഒന്നു മതി; ആത്യന്തമോഹം നിമിത്തം ഋഷി
ശപിക്കയാൽ, എത്രയും അവലക്ഷണമായശി
ക്ഷ ഉണ്ടായി. വളരെ കാലം വലഞ്ഞ ശേഷം [ 25 ] ശുചീന്ദ്രത്തിൽ തന്നെ കുളിച്ചിട്ടു, ഇന്ദ്രന്നു ശു
ചി വന്നു, എന്നു പറയുന്നു. അതു പുറമേശു
ദ്ധിയായിരിക്കും. അകമെശുദ്ധി ഇന്ദ്രന്നുഇല്ല.

നായർ. വിശ്വം നിറഞ്ഞു വിളയാടുന്ന തമ്പുരാ
ന്റെ നേരമ്പോക്കുകളെ ദോഷം എന്നു ചൊ
ല്ലുവാൻ, ഞാൻ തുനികയില്ല.

ഗുരു. ഇന്ദ്രൻ താൻ കാമത്തെ സ്മൃതിക്കുന്നില്ല. അ
തു ദോഷം എന്നു നല്ലവണ്ണം ബോധിച്ചു.
അതുകൊണ്ടു അവൻ ഉപദേശിക്കുന്നതിനു
ഒരു കുറവും ഇല്ല. (൧ പാദം)

സ്ത്രീകളെ ചൊല്ലി ദുരിതം വളൎത്തുവാൻ
പ്രാകൃതന്മാൎക്കെ മനസ്സുള്ളു മന്നവ
മാംസപിണ്ഡങ്ങളിൽ കാമം എന്നുള്ളതു
മാംസള പ്രജഞാനിണക്കു വേണ്ടുന്നതൊ?

കണ്ടൊർ മറ്റവരെ നന്നായി പഠിപ്പിക്കുന്നു. ത
നിക്ക പഠിപ്പാൻ മാത്രം മനസ്സില്ല. അതുകൊണ്ടു
അവൻ പ്രാകൃതൻ മാത്രം അല്ല, കപടക്കാരനത്രെ
എന്നു തെളിയുന്നില്ലയൊ?

നായർ. ദേവന്മാൎക്കു കാമം യോഗ്യമായുള്ളതല്ല, എ
ന്നു എനിക്കും തോന്നുന്നു.

ഗുരു. ദമയന്തിയുടെ വാക്കു പോലെ (൧ പാദം)

ദേവകൾക്കുണ്ടൊ മനുഷ്യനാരീജനെ
ഭാവം ഉണ്ടാകുന്നു ചിന്തിച്ചു ചൊൽക നീ.

ആ വക എത്രയും അയോഗ്യം. പിന്നെ ദേവമാൎക്കു
മാനുഷപ്പെണ്ണിന്റെ സൌന്ദൎയ്യത്തെ കണ്ടാൽ, അ [ 26 ] സൂയ ഉണ്ടാകുന്നതു, കൊണ്ടു ദേവിമാരല്ല, സാമാ
ന്യ സ്ത്രീകളത്രെ, സ്പഷ്ടം.

നാരിക്കു തന്നേപ്പോലെ മറെറാരുത്തിയെ കണ്ടാൽ
പാരിക്കും പരിഭവം പുഷ്കര ഭോഷ്കല്ലേതും (൧ പാദം)
കേവലം നാട്ടിലെ നാരിമാരുടെ ചേലല്ലൊ.

നായർ. ദേവിദേവന്മാർ തങ്ങളിൽ വിശ്വാസത്തി
ന്നു ഉറപ്പു പോരാ, കഷ്ടം! മനുഷ്യരിൽ ഉള്ള
തിനെക്കാൾ വാനവരിൽ മൎയ്യാദ അധികം കാ
ണേണ്ടതായിരുന്നു.

ഗുരു, നിങ്ങളുടെ ദേവകൾ യോഗ്യായോഗ്യങ്ങളെ
വിചാരിക്കുന്നില്ലല്ലൊ. ദോഷം ചെയ്വാൻ അ
വൎക്കു ലജ്ജ ഇല്ല. ദാരിദ്ര്യവും അപമാനവും
അത്രെ ലജ്ജയായി തോന്നുന്നു.

ദേഹി എന്നുള്ള രണ്ടക്ഷരം ചൊല്ലാതെ
ദേഹനാശം വരുന്നാകിൽ സുഖം നൃണാം
ല ജ്ജക്കതില്പരം മറ്റെന്തു കാരണം (൧ പാദം)

എന്നു ഇന്ദ്രൻ തന്നെ പറയുന്നു.

നായർ. അതു സത്യം അല്ലെ? ഇരക്കുന്നതു വലി
യ അപമാനമല്ലയൊ?

ഗുരു. മനുഷ്യൎക്കു ഡംഭം വളരെ ആകകൊണ്ടു. ഇര
ഇരക്കുന്നതു വലിയ ലജ്ജ എന്നു തോന്നുന്നു.
എങ്കിലും ഉള്ളിൽ താഴ്മ ഉണ്ടെങ്കിൽ, മുമ്പെ ദൈ
വത്തോടും പിന്നെ മനുഷ്യരോടും ഓരൊന്നു അ
പേക്ഷിപ്പാൻ മനസ്സു തോന്നും. ഇതിൽ പരം
ലജ്ജയില്ല, എന്നു ഒരുത്തൻ പറഞ്ഞാൽ, അ [ 27 ] വൻ സംഭമുള്ളവൻ. എന്നും മോഷണാദി പാ
പം ചെയ്യുന്നതിന്റെ ലജ്ജയെ അറിയാത്ത
അജ്ഞാനി എന്നും പറയേണ്ടതു.

നായർ. ദേവന്മാരിൽ വേറെദോഷങ്ങളും കണ്ടുവൊ?

ഗുരു. ഒരു ദോഷം ഉണ്ടെങ്കിൽ, മറ്റെല്ലാ ദോഷങ്ങ
ളുടെ വിത്തും കൂടെ ഉണ്ടാകും, സംശയം ഇല്ല.
ഒരുത്തന്നു കാമമുണ്ടെങ്കിൽ, കാമത്തെ സാധി
പ്പിക്കേണ്ടതിന്നു ചതിയും വ്യാപ്തിയും വേണം;
അസൂയാദ്വേഷങ്ങളും ഉണ്ടാകും. അതുകൊണ്ടു
കാമം എവിടെ ആയാലും, അവിടെ ക്രോ
ധം ലോഭം മോഹം മുതലായവയും കൂടി വ
സിക്കും.

നായർ. എന്നാൽ ദേവന്മാർ വ്യാപ്തി പറയുമൊ?

ഗുരു. മുമ്പെ തന്നെ കേട്ടിട്ടില്ലയൊ?

നാരദൻ തന്നുടെ ഏഷണി കേട്ടിട്ടു
നേരെന്നു നാലരും ബോധിച്ചതത്ഭുതം (൧ പാദം)

എന്നു ഇന്ദ്രാണി പറഞ്ഞുവല്ലയൊ. അതുകൊണ്ടു
നാരദൻ ഒന്നു പറഞ്ഞാൽ, വിശ്വസിക്കരുതു, എ
ന്നു അവരുടെ വിചാരം പിന്നെ സത്യം വേണം,
എന്നു ഇന്ദ്രൻ താൻ മറ്റവരൊടു ഉപദേശിക്കുന്നു,
സംശയം ഇല്ല. (൧ പാദം)

സത്യം പിഴച്ചാൽ അതിന്നില്ല ദോഷം എന്നു
അത്യന്ത മൂഢത്വം ഉള്ളിൽ ഉറക്കയൊ
സത്യം എന്നുള്ളതാവശ്യം ശരീരികൾക്ക്
അത്യുദാരം ഗുണം നേടുവാൻ കാരണം, [ 28 ] വരുണനും ഒന്നു പറയുന്നു. (൧ പാദം)
മൎയ്യാദ ലംഘിക്ക യോഗ്യമല്ലേതുമെ
ധൈൎയ്യം പ്രധാനം ശരീരികൾക്കൊക്കവെ.

നായർ. അതു നേർ തന്നെ; സത്യം വേണം; മൎയ്യാദ
പോലെ നടക്കേണ്ടതു. ചതിപ്പട അരുതു.

ഗുരു. കലിയൊ പറയുന്നതു കേൾക്ക (൩ പാദം)
കൈടഭാരിയും പണ്ടു കൈതവം കൊണ്ടു തന്നെ
ഗൂഢമായ്മഹാ ബലിവഞ്ചനം ചെയ്കീലയൊ
ബുദ്ധിമാനായ വിഷ്ണു ദേവനും നിരൂപിച്ചാൽ
ശുദ്ധമാൎഗ്ഗത്തെ കൊണ്ടു സിദ്ധിപ്പാനാളല്ലെതും
ബുദ്ധമാമുനി വേഷം കൈക്കൊണ്ടു പുരന്മാരെ
ബദ്ധകൈതവം വിഷ്ണു മെല്ലവെ കൊല്ലിച്ചീലെ
ധൃഷ്ടത കൂടാതെ കണ്ടിഷ്ടസിദ്ധിയും നാസ്തി

നായർ, കൈകടഭാരി എന്നത ആരാകുന്നു?

ഗുരു. വിഷ്ണു തന്നെ, അവൻ വാമനാവതാരം ചെ
യ്തതു മഹാ ബലിയെ വഞ്ചിപ്പാനത്രെ ബു
ദ്ധന്റെ വേഷം എടുത്തും കൊണ്ടു ചതിയെ
പ്രയോഗിച്ചിരിക്കുന്നു. പക്ഷെ വിഷ്ണു ബു
ദ്ധിമാൻ എന്നു പറയാം; ധൈൎയ്യം അവന്നു
പ്രധാനമല്ല സ്പഷ്ടം. ഇങ്ങനെ ദേവകളിൽ ത
ന്നെ ആ അത്യന്ത മൂഢത്വം ഉണ്ടാകയൊ?

നായർ. ആ ശ്ലോകത്തെ കലി തന്നെ ഉപായമായി
പറഞ്ഞില്ലയൊ?

ഗുരു. അതെ. എങ്കിലും നാം ദേവകളെ മാതിരിയായി
നടക്കേണ്ടതല്ലെ? സത്യദൈവത്തിന്നു മക്കളാ [ 29 ] യിരിക്കുന്ന സത്യമനുഷ്യന്മാർ എല്ലാ കാൎയ്യത്തി
ലും പിതാവിനെ നോക്കി, അഛ്ശന്റെ നടപ്പു
എങ്ങനെ, എന്നു അന്വേഷിച്ചു, ഞാനും അ
പ്രകാരം ചെയ്യാകേണമെ, എന്നു പ്രാൎത്ഥിച്ചും
കൊണ്ടു ഇങ്ങനെ ചുരുങ്ങിയ ക്രമത്തിൽ എ
ങ്കിലും, ദൈവത്തെ പോലെ വ്യാപരിച്ചു കൊ
ള്ളേണ്ടതു. ദേവമക്കൾ ആയവർ ഒക്കയും ദി
വ്യക്രിയകളെ ചെയ്വാൻ ശീലിക്കും. ദേവകൾ
ദുഷ്ടരായാലൊ, അവരെ സേവിക്കുന്നവരും
ദുഷ്ടക്രിയകളെ നല്ലവ, എന്നു നിരൂപിച്ചും സ്തു
തിച്ചും കൊണ്ടു, തങ്ങളും അപ്രകാരം ചെയ്തുപോ
കയില്ലയൊ? കള്ളന്മാർ അതതു ദേവകളെ ചൊ
ല്ലി എല്ലാദോഷത്തിന്നും ഒഴിച്ചൽ പറകയില്ല
യൊ?

നായർ. അതു ഏകദേശം ഉള്ളതു തന്നെ.

ഗുരു. ദേവകൾ സത്യവാന്മാരായാൽ, ആ ഏ
ഷണിക്കാരനായ നാരദനോടു നിത്യസംസ
ൎഗ്ഗം ഉണ്ടാകുമൊ? അവർ ദോഷത്തെ വെറു
ത്തും ഭത്സിച്ചും കൊണ്ടു, അവനൊടു ഒന്നും
പറയാതെ, മന്ദഹാസം പൂണ്ടത്രെ ആ കള്ള
നൊടു സംഭാഷിക്കുന്നു പോൽ.

നായർ. നാരദൻ ഏഷണിക്കാരൻ, എന്നു കേട്ടിരി
ക്കുന്നു.

ഗുരു. അവൻ എത്രയും കലഹ പ്രിയൻ. ക്രോ
ധവും കലശലും ലോകത്തിൽ കാണാഞ്ഞാൽ,
അവന്നു സങ്കടവും അസഹ്യവും അത്രെ. [ 30 ] എന്തു ചെയ്യാമഹൊ ഭാഗ്യമില്ലാത ഞാൻ
എന്തൊരു ദുഷ്കൃതം ചെയ്തുവാൻ നാരദൻ
സംഗരം വേണ്ടാ സമസ്ത ജന്തുക്കൾക്കും
എങ്ങിനെ കാലം കഴിക്കേണ്ടു നാം ഇനി (൧ പാദം)

എന്നിങ്ങിനെ നാരദന്റെ വാക്കു.

നായർ. അപ്രകാരം ഉള്ളവൻ അയല്വക്കത്തും ഉ
ണ്ടു. വാനവർ അങ്ങനെ ആയാൽ, മലയാളി
കൾക്കു ഇത്ര വഴക്കുണ്ടാകുന്നതു, അതിശ
യം അല്ല.

ഗുരു. ൟ പറഞ്ഞത എല്ലാം വിചാരിച്ചാൽ, നളച
രിതത്തിനാൽ നിങ്ങളുടെ ദേവകൾക്കു മാനം
അധികം ആകുന്നില്ല, എന്നു സ്പഷ്ടമായി കാ
ണാമല്ലൊ. ദമയന്തി ആ നാലരെയും വെറു
ത്തു, ഒരു വെറുമ്മനുഷ്യനെ മാലയിട്ടതും ആ
ശ്ചൎയ്യമല്ല. ദേവന്മാരെക്കാളും, നളൻ തന്നെ
എനിക്കും അധികം ബോധിച്ചിരിക്കുന്നു. ഭാ
ൎയ്യയെ പിരിഞ്ഞകാലത്തിൽ അവനു പരസ്ത്രീ
സംഗം ഇല്ല പോൽ. ഇന്ദ്രൻനിമിത്തം സ്വ
ൎഗ്ഗസ്ത്രീകൾക്കുണ്ടായ പരവശത പോലെ അ
വന്റെ ഭാൎയ്യെക്കു വന്നതും ഇല്ല.

നായർ. ദേവകൾ അപ്രകാരമായാൽ, പാപത്തെ
ഇല്ലാതാക്കുവാൻ മനസ്സുണ്ടാകയില്ല. എന്നു
തോന്നുന്നു.

ഗുരു. നിശ്ചയം; അവൎക്കു മനസ്സില്ല, പ്രാപ്തിയും
പോരാ. ദമയന്തി അവരെ വെറുത്തതിനാൽ
പിന്നെ അവർ പറയുന്നിതു: (൩ പാദം) [ 31 ] ഞങ്ങൾ നാലരും കൂടി ചെന്നിതു സ്വയം ബരെ
മംഗലാംഗിയെക്കൊണ്ടു പോരുവാൻ മോഹത്തൊടെ
ഞങ്ങളെ വരിച്ചീല, മാലയാ ദമയന്തീ
ഞങ്ങളുംകാണ്കത്തന്നെ നളനെ മാലയിട്ടു
നിഷ്ഫലപ്രയത്നന്മാർ ഞങ്ങളും വിരവോടെ
ഇപ്രദേശത്തെ പ്രാപിച്ചീടിനാരിതുനേരം
ഇങ്ങനെ പരമാൎത്ഥം തത്ര സംഗതം കലെ
നിങ്ങളും വൃഥാ ചെന്നു ചാടുവാൻ തുടങ്ങെണ്ടാ.

ഇതിന്റെ ഭാവം ഗ്രഹിച്ചുവൊ? ഒരു കന്യകയു
ടെ മനസ്സിനെ തങ്ങളിൽ ആക്കെണം എന്നു വെ
ച്ചു. അവർ പുറപ്പെട്ടു, പ്രയത്നം നിഷ്ഫലമായി താ
നും.പിന്നെ മുരമ്പാപികളുടെ മനസ്സിനെ മാറ്റി,
ദോഷത്തിൽ അറെപ്പും, ഗുണത്തിൽ ഇഷ്ടപും ജനി
പ്പിപ്പാൻ, അവരാൽ എങ്ങിനെ കഴിയും? ൟ വക
ഒന്നും അവരാൽ സാധിക്കാത്തതു.

നായർ. പാപത്തെ മാറ്റുവാൻ നിങ്ങളുടെ ദൈവ
ത്തിന്നും വിഷമം ആകുന്നു, എന്നു മുമ്പെ പ
റഞ്ഞില്ലയൊ?

ഗുരു. പറഞ്ഞു. അത് എങ്ങിനെ എന്നാൽ, ദൈവം
തോന്നുന്നതു എല്ലാം കളി കണക്കനെ തീൎക്കു
ന്നു, എന്നു നിങ്ങൾ ചൊല്ലിയതിന്നു മാത്രം
ഞാൻ ഉത്തരം പറഞ്ഞതു. ഇനിയും പറയു
ന്നു; ദൈവം പാപത്തോടു കളിക്കുന്നവനല്ല;
താൻ പ്രയത്നം ചെയ്തല്ലാതെ കണ്ടു, പാപ
ത്തെ നീക്കുകയും ഇല്ല. നല്ല അഛ്ശനെ പോ
ലെ ദുഷ്ട മക്കളോടു ഭയം കൊണ്ടും നയം കൊ [ 32 ] ണ്ടും ഓരോന്നു പറഞ്ഞും ശിക്ഷിച്ചും സമ്മാനി
ച്ചും കൊണ്ടു, പ്രപഞ്ച മോഹത്തിൽ നിന്നും,
ശീലിച്ച പാപങ്ങളിൽ നിന്നും വേൎവ്വിടുപ്പാനും,
അവരുടെ മനസ്സിനെ തങ്കൽ ആക്കി ഉറപ്പി
പ്പാനും, പ്രയത്നംകഴിക്കുന്നു. അവൻ തെളിച്ച
തിൽ അവർ നടക്കാഞ്ഞാൽ, നടന്നതിലെയും
തെളിക്കും' ഇങ്ങിനെ അവൻ നമ്മിലെ വാത്സ
ല്യം കൊണ്ടു ചെയ്യുന്ന മഹാപ്രയത്നം നിഷ്ഫ
ലമായി പോകയും ഇല്ല. അനേകർ അവനോ
ടു മറുത്തു നിന്നാലും, ക്രമത്താലെ അനുസരി
ക്കേണ്ടിവരും. ൟ മലയാളദേശത്തിൽ നി
ന്നും അവൻ കള്ള ദേവകളെയും പണ്ടു പണ്ടെ
വേരൂന്നി, വളൎന്ന പാപങ്ങളെയും ക്രമത്താ
ലെ നിക്കി കൊണ്ടു, പടെച്ചവൻ അല്ലാതെ
ഒരു ദൈവവും ഇല്ല, എന്നുള്ള സമ്മതത്തെ
എല്ലാടവം വരുത്തും.

നായർ. ൟ കേരളഭൂമി പരശുരാമനാൽ പടെക്കപ്പെ
ട്ടുവല്ലൊ!.

ഗുരു. അതു നിങ്ങൾ പ്രമാണിച്ചല്ല, ചിരിച്ചത്രെ പ
റയുന്നു. പരശുരാമനല്ലൊ അമ്മയെ കൊന്നി
ട്ടുള്ള മഹാപാപിയത്രെ. പാപികൾക്കു ഒന്നും
സൃഷ്ടിപ്പാൻ കഴികയില്ല. എന്നു വേണ്ടാ; സ
ൎവ്വലോകത്തെയും പടെച്ചവനും ഉടയവനുമാ
യിരിക്കുന്നതു ഒരുവനത്രെ. അവനെ വന്ദി
ക്കെയാവു. ശേഷം യാതൊന്നിനെയും വന്ദി
ക്കയും, ദൈവം എന്നു വിചാരിക്കയും അരുതു. [ 33 ] കാമക്രോധങ്ങൾ മുതലായവറ്റെക്കാളും, കള്ള
ദേവാരാധന തന്നെ അധികം കൊടിയ കുറ്റം
ആകുന്നു. നല്ല ദൈവഭക്തി ഉണ്ടാകുബോഴെ
ക്കു മുൻചൊന്ന ആ നാലും ഏഴും ഇല്ലാതെ
പോകും നിശ്ചയം.

നായർ. ഗുരുക്കളെ ഇപ്പൊൾ മതി. എനിക്കു പൊ
കെണും. നാള സമയം ആയാൽ, ഞാൻ വ
രാം. ഞാൻ ഇങ്ങിനെ എല്ലാം പറഞ്ഞത മറ്റാ
രേയും അറിയിക്കരുതു. നിങ്ങളുടെ വേദം ഇ
ദ്ദേഹത്തിന്നു വേണം, എന്നു ആരും പറയ
രുതു.

ഗുരു. മിണ്ടാതിരിക്കാം. എങ്കിലും പാപത്തെ കൊണ്ടു
പറഞ്ഞതു മറക്കരുതെ ദേവകൾ എന്നു ചൊ
ല്ലുന്നതിൽ ഇനി പ്രിയം ഭാവിക്കരുതെ. ആ
ദാസ്യം വിടു, സാതന്ത്ര്യം പ്രാപിക്കേണ്ടതി
ന്നു, ഉടയവൻ താൻ തുണക്കേണമെ. സലാം [ 34 ] ൨-ാം സംഭാഷണം

നായർ. ഗുരുക്കളെ, സലാം! ഇന്നലെ ഇന്ദ്രാദിദേ
വകളെ കൊണ്ടു പറഞ്ഞതിനെ ഞാൻ കുറയ
വിചാരിച്ചിരിക്കുന്നു. നളചരിതത്തിൽ ചൊ
ല്ലിയിരിക്കുന്ന ദേവകഥയും മനുഷ്യകഥയും,
രണ്ടും സൂക്ഷിച്ചു നോക്കിയാൽ, ഇങ്ങെ ദേവ
കൾക്കും മനുഷ്യൎക്കും വളരെ ഭേദം ഇല്ല, എന്നു
തോന്നുന്നു.

ഗുരു. കാൎയ്യം തന്നെ. മനുഷ്യൻ, താൻ ദേവളെ സ
ങ്കല്പിക്കുന്തോറും എത്ര ഉത്സാഹിച്ചാലും, മാനു
ഷ ഗുണങ്ങളെ അവരിൽ ആരോപിക്കും. അ
വൻ കാമസക്തനായാൽ, ഒളിസേവക്കാരുടെ
പ്രമാണിയായ കൃഷ്ണനെ കീൎത്തിച്ചു ധ്യാനി
ക്കും; അഭിമാനി ആയാൽ, രാമൻ മുതലായ
വീരൎക്കു ദേവത്വം കൊടുക്കും; നായാട്ടുകാരനു
ഒർ അയ്യപ്പൻ തോന്നും; ചെറുമൻ ഓരോരൊ
പേനയും, കൂളിയും മനസ്സിൽ ഉളവാക്കി, പ്ര
മാണിച്ചു പൂജിക്കും. ഇങ്ങിനെ അതതു ജാതി
ക്കാൎക്കും വകക്കാൎക്കും വെവ്വേറെ പരദേവതകൾ
ഉണ്ടായ്വവന്നിരിക്കുന്നു. ദേവകളെ ഉണ്ടാക്കുന്ന
ദോഷത്തിന്നു മീതെ, മഹാപാതകം ഒന്നുമില്ല
എന്നറിക. [ 35 ] നായർ. ഭൂത പ്രേത പിശാചുകളും മറ്റും ഓരൊരൊ
ജാതി ജീവികൾ ഇല്ലയൊ? ജിന്നുകളും മലാ
ക്കുകളും ഉണ്ടെന്നു, ചോനകരും പറയുന്നുവ
ല്ലൊ. ഇങ്ങെ ദേവകൾ നാട്ടുകാരുടെ സങ്കല്പ
ത്താൽ മാത്രം ഉണ്ടായി, എന്നു തോന്നുന്നില്ല.

ഗുരു. അതിനെ ഞാനും പറയുന്നില്ല; മലാക്കുകളും
ഭൂതങ്ങളും ഉണ്ടു സത്യം. പടെച്ചവൻ ഉളവാ
ക്കിയ ജീവന്മാർ എണ്ണമില്ലാതോളം ഉണ്ടു. ആ
വക ദേവകൾ എന്നു വരികയില്ല താനും.

നായർ. മനുഷ്യരിൽ കാണുന്നതിനെക്കാൾ, ആ ജാ
തികൾക്കു ഊക്കും ശേഷിയും ചൈതന്യവും
അധികം ഇല്ലയൊ?

ഗുരു. ഉണ്ടു. എങ്കിലും അതിന്നിമിത്തം തൊഴുകയും പൂ
ജിക്കയും ചെയ്തു പോകരുതു; ഉടയവൻ അ
തിനെ നിഷേധിച്ചിരിക്കുന്നു. താൻ മാത്രം വ
ന്ദ്യനും പ്യൂജ്യനും ആകുന്നു, എന്നു അവന്റെ
കല്പന.

നായർ. എങ്കിലും ആ ഭൂതങ്ങളും മനുഷ്യരും തമ്മിൽ
വളരെ ഭേദം ആയാൽ, ഇവർ അവരെ മാനി
ക്കേണ്ടെ? പ്രജകൾ മന്ത്രിയെ സേവിച്ചാ
ലും അതു സ്വാമിദ്രോഹം എന്നു, ഒരു രാജാവി
ന്നു തോന്നുകയില്ല.

ഗുരു. ൟ വക ന്യായങ്ങൾ എത്ര ചൊല്ലാം. ദൈവം
അതിനെ വിലക്കിയിരിക്കുന്നു, എന്ന ഒരു വാ
ക്കു തന്നെ എനിക്കു മതി. സ്രഷ്ടാവെന്നുള്ള [ 36 ] തിന്റെ അൎത്ഥം വിചാരിച്ചാൽ, യാതൊരു സൃ
ഷ്ടിയും വലിയത, എന്നു നിരൂപിച്ചു കൂടാ, സ്ര
ഷ്ടാവിന്നു ജീവൻ ഉണ്ടായിരിക്കുന്നതു ത
ന്നാൽ തന്നെ; സൃഷ്ടിക്കു ഒക്കയും ജീവനുണ്ടാ
യതു അവനാലത്രെ.

നായർ. ശൈത്താൻ എന്നൊരുത്തൻ ഉണ്ടെന്നു നി
ങ്ങൾ പറഞ്ഞിരിക്കുന്നു. അവൻ ഒരു ദേവൻ
എന്നു വരികയില്ലയൊ?

ഗുരു. അവനും സൃഷ്ടി അത്രെ. ദൈവത്തോടു മറു
ത്തു, കലഹിച്ചു, മനുഷ്യജാതിയെ ചതിച്ചു, ൟ
ബിംബാരാധന മുതലായ മഹാപാതകങ്ങളെ
പഠിപ്പിച്ചതിനാൽ, അവൻ ൟ ലോകത്തിന്നു
ഒരു ദേവൻ എന്നു വന്നിരിക്കുന്നു. സത്യം.

നായർ. പാപം മനുഷ്യരാൽ ഉണ്ടായത, എന്നു നി
ങ്ങൾ മുമ്പെ പറഞ്ഞുവല്ലൊ; ഇപ്പോൾ ശൈ
ത്താനാൽ ഉണ്ടായി എന്നു കേൾക്കുന്നു. കാ
ൎയ്യം എങ്ങിനെ? അവർ ഇരുവരാലും ഉണ്ടാ
യൊ; ഇരുവരേയും ഉണ്ടാക്കിയ ൟശ്വരൻ ത
ന്നെയൊ അതിന്റെ കാരണം എന്തു വേണ്ടു?

ഗുരു. ഞാൻ പറയാം. എന്റെ ബുദ്ധി അല്ല, ദൈ
വം അരുളിചെയ്ത സത്യവേദത്തിലെ വാക്ക
ത്രെ. ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതത്രെ. ആ
ശൈത്താൻ എന്നവൻ മുബെ നല്ലവൻ ത
ന്നെ. ഒന്നാം മനുഷ്യനും നല്ലവനത്രെ. തിന്മ
യൊ ദുൎവ്വിചാരമൊ, ഒന്നും ദൈവത്തിൽ നിന്നു [ 37 ] വരികയില്ല;എങ്കിലും മനസ്സില്ലാത്ത കല്ലും മ
ണ്ണും മരവും മൃഗാദി പ്രാണികളും മാത്രമല്ല, ത
ന്റെ സാദൃശ്യം ഉള്ള മക്കളും ദൈവത്തിന്നു
വേണ്ടുന്നതാകകൊണ്ടു ,ഓരൊരൊ നല്ലഭൂതങ്ങ
ളെ ഉണ്ടാക്കിയിരിക്കുന്നു. അവൎക്കു അറിവും
സ്വതന്ത്രചിത്തവും ഉണ്ടു. ഉടയവനെ മാനി
ച്ചും സ്നേഹിച്ചും അനുസരിച്ചും കൊൾവാൻ,
ഏറിയ ഹേതുക്കളും ഉണ്ടു. തങ്ങൾക്കുള്ള സമ
സ്തവും തങ്ങളാൽ അല്ല, അവനാൽ അത്രെ ല
ഭിച്ചത എന്നുള്ളത, അവരുടെ മൂലഭാവന ആകു
ന്നുവല്ലൊ. എങ്കിലും സ്വതന്ത്ര ചിത്തത്തെ
കൊടുത്തതു കൊണ്ടു, അവരെ ഹേമിപ്പാൻ ക
ഴികയില്ല; അവർ മിക്കവാറും ഇന്നെവരെ ന
ല്ലവരായി പാൎത്തു ഉടയവനെ സേവിച്ചു പോ
രുന്നു. അവരിൽ ഒരു ശ്രേഷ്ഠൻ സത്യത്തിൽ
നില്ക്കാതെ, താൻ ദേവൻ എന്നു നടിച്ചിരിക്കു
ന്നു. മറ്റു പല ഭൂതങ്ങളും തങ്ങളെ ഉണ്ടാക്കി
യവനെ അല്ല, ആ കള്ളപ്രമാണിയെ തന്നെ
അനുസരിച്ചു പോയി. അതു അവരുടെ കുറ്റമത്രെ.

നായർ. മനുഷ്യനൊ?

ഗുരു. മനുഷ്യനോടു ആ പിശാചു കളവു പറഞ്ഞു
കൊണ്ടു, ദേവകല്പന ലംഘിക്കേണ്ടതിന്നു, മനസ്സി
നെ ഇളക്കിയിരിക്കുന്നു. ആ പരീക്ഷയി
ൽ മനുഷ്യൻ വീണു പോയനാൾമുതൽ, അ
വന്റെ സന്തതിയായ നാം എല്ലാവരും, അച്ശ
നെ പോലെ പാപമുള്ളവരായ്തീൎന്നിരിക്കുന്നു. [ 38 ] നായർ. ഇതു പിശാചിന്റെ കുറ്റമൊ; നമ്മുടെതൊ?

ഗുരു. ഇതു മുമ്പെ പിശാചിന്റെ കുറ്റം തന്നെ. അ
വനു അതി കൊടുപ്പമുള്ള ശാപവും തട്ടിയിരി
ക്കുന്നു. എങ്കിലും, മനുഷ്യനെ ഹേമം ചെയ്തു
നിൎബ്ബന്ധിപ്പാൻ, പിശാചിനു കഴിയായ്കകൊ
ണ്ടു, മനുഷ്യൻ അവനെ അനുസരിച്ചു പോ
യതു, മനുഷ്യന്റെ കുറ്റവും ആകുന്നു. അതി
ന്നായി കല്പിച്ച ശിക്ഷയൊ, നാം ഇപ്പോൾ
അനുഭവിക്കുന്ന കഷ്ട മരണങ്ങൾ തന്നെ.

നായർ. ദൈവത്തിന്നു പാപം വേണ്ടായെങ്കിൽ, ൟ
പാപികളെ എല്ലാം പാൎപ്പിപ്പാൻ എന്തു? ഒരു
വാക്കു കൊണ്ടെ മൂലനാശം വരുത്തി, പുതിയ
ലോകം, പുതിയ ഭൂതങ്ങൾ, പുതു മനുഷ്യർ, മു
തലായവ ഒക്കയും ഉണ്ടാക്കുവാൻ വിഷമം ഇ
ല്ലല്ലൊ!

ഗുരു. അതിന്നു കഴിവുണ്ടു സത്യം;മനസ്സില്ല താനും.

നായർ. അതു എന്തുകൊണ്ടു?

ഗുരു. താൻ പടച്ചത ഒന്നും ഇല്ലാതാക്കുവാൻ,അവ
ന്നു മനസ്സില്ല. ശിവനെ പോലെ സംഹാര
പ്രിയനല്ല, നിശ്ചയം. പാപികളെ രക്ഷിപ്പാ
നത്രെ, അവനു ആഗ്രഹം ഉള്ളൂ. സകലവും
പുതുക്കി യഥാസ്ഥാനത്തിലാക്കുവാൻ, അവ
ൻ തന്റെ പുത്രനെ ൟ ലോകത്തിലയച്ചിരി
ക്കുന്നു.

നായർ. മതി. ആ യേശു ക്രിസ്തന്റെ കഥ ഇ [ 39 ] പ്പോൾ പറയെണ്ടാ; അതു ബുക്കിൽ വായി
ക്കാമല്ലൊ.

ഗുരു. ആ പേർ കേൾക്കുമ്പൊഴേക്കു എന്തൊരു മു
ഷിച്ചൽ! ഞങ്ങൾക്കു സകല നാശങ്ങളിലും
അതിമധുരമായതു. നിങ്ങൾക്കു ഒട്ടും തോന്നാ
ത്തതു, അതിശയം തന്നെ. അവൻ നിങ്ങൾ
ക്കു എന്തു ദോഷം ചെയ്തു? അവനെ പോ
ലെ, ആർ നിങ്ങളെ സ്നേഹിച്ചിരിക്കുന്നു?

നായർ. മുഷിച്ചൽ ഏതും ഇല്ല; എങ്കിലും സമയം
പോരാ. നളചരിതത്തിൽ ഇനി ചിലതു പറ
വാൻ ഉണ്ടൊ?

ഗുരു. ഉണ്ടു; നളന്റെ പാപത്തെ ഗ്രഹിച്ചുവൊ?

നായർ. അതു പാപം എന്നു പറവാൻ ഉണ്ടൊ?

ഗുരു. " ശൌചവും കഴിച്ചാശു" "പാദക്ഷാളനം
ചെയ്തു"

അന്നേരം പാദത്തിന്റെ പിമ്പുറം പുറവടി
നന്നായി നനഞ്ഞീലെന്നറിഞ്ഞു. മഹാ ശഠൻ
മായയാ നളന്തന്റെ കാലിണ ചേൎന്നു കൂടി
കായത്തെ പ്രവേശിച്ചു വസിച്ചാൻഎന്നെ വേണ്ടു
ഭൂപതിക്കതു നേരം ബുദ്ധിയും പകൎന്നിതു
രൂപവും മലിനമായി ചെന്നുടൻ അകമ്പുക്കു
അത്രെ ഉള്ളു. (൩ പാദം)

നായർ. കാൽ നനയാത്തതു കൊണ്ടത്രെ. ആ വൈ
ഷമ്യം എല്ലാം പിണഞ്ഞതു, എന്നു എനിക്കു
ബോധിക്കുന്നില്ല. [ 40 ] ഗുരു. ൟ വക ഒന്നിനാലും ,പാപം വരാതു, സത്യം.
അരുതു, എന്നു ദൈവം കല്പിച്ചതിൽ, മനസ്സു
വെക്കുകയാൽ അല്ലാതെ, ഒന്നു തൊട്ടതിനാലും
തൊടാത്തതിനാലും, പാപം ഉണ്ടാകയില്ല.

നായർ. കലി, നളന്റെ ശരീരത്തിൽ പ്രവേശിപ്പാ
ൻ, ഇതിനാൽ സംഗതി വന്നതു അതിശയം
തന്നെ.

ഗുരു.മനുഷ്യന്റെ സമ്മതം കൂടാതെ പിശാചു അ
വനിൽ കയറുകയില്ല. മനുഷ്യൻ മുമ്പെ ദോ
ഷം ചെയ്തിട്ടല്ലാതെ, പിശാചിന്നു അവനിൽ
ഒർ അധികാരവും ഇല്ല. ഇതു തന്നെ കഥയെ
ചമച്ചവന്റെ തെറ്റാകുന്നു. നളനെ അതി
മാനുഷൻ, എന്നു സ്തുതിപ്പാൻ ഭാവിച്ചതുകൊ
ണ്ടു, അവന്റെ ദോഷങ്ങളെ ഒക്കയും കലിയു
ടെ മേൽ ചുമത്തി ഇരിക്കുന്നു. നളൻ താനും
തനിക്കുണ്ടായതിന്റെ വിവരം ദമയന്തിയൊ
ടു അറിയിച്ചതിപ്രകാരം, (ർ പാദം)

കഷ്ടം കലിയുടെ കാൎക്കശ്യം ഇങ്ങനെ
പെട്ടതെല്ലാം നമുക്കിന്ദീവരെക്ഷണെ
പുഷ്കരൻ ചെയ്തല്ലേതും ധരിക്ക നീ
ദുഷ്കരം ചെയ്തു കലിയുഗം കൈതവം.

കണ്ടൊ തനിക്കും കുറ്റമില്ല, പുഷ്കരന്നും കുറ്റം
ഇല്ല; സകലവും കലിയുടെ ദോഷം എന്നു ചൊല്ലു
ന്നു. ഇതു അസത്യം തന്നെ; മനുഷ്യൻ തന്നെത്താൻ
പിശാചിൽ ഏല്പിച്ചിട്ടു ഒഴികെ, അവന്റെ കൈയിൽ
പാവ പോലെ ആകയില്ല. നളൻ രാജധൎമ്മത്തെ [ 41 ] യും, ഭാൎയ്യയേയും, മക്കളേയും എല്ലാം മറന്നു, രാജ്യ
വും മറ്റും ചൂതിൽ പണയമാക്കി കളഞ്ഞതു, അവ
ന്റെ കുറ്റം തന്നെ. അതിന്നായി അവൻ ദുഃഖിച്ചും,
നാണിച്ചും, ദൈവത്തോടും ഭാൎയ്യയോടും പ്രജകളോ
ടും ക്ഷമ ചോദിക്കേണ്ടതായിരുന്നു. എങ്കിലും നിങ്ങ
ളുടെ കാവ്യങ്ങളിൽ ഒക്കയും, മഹത്തുക്കൾക്കു കുറ്റം
കാണുന്നില്ല. സകലവും ദൈവയോഗത്താൽ അത്രെ
സംഭവിക്കുന്നു, എന്നു വെറുതെ കഥിക്കുന്നു.

നായർ. പുഷ്കരന്റെ പാപമൊ? അവൻ കലിയു
ടെ പാവയായതു അല്ലാതെ, എന്തു?

ഗുരു. അവന്നു കുറയകാലത്തേക്ക ജയം വന്നതു,
കലിയുടെ സഹായത്താൽ തന്നെ.

തോറ്റുതുടങ്ങിവിരവോടു പുഷ്കരൻ
കാറ്റു ശമിച്ചാൽ പറക്കുമൊ പഞ്ഞികൾ (൪ പാദം.)

എങ്കിലും അവന്റെ ദോഷം, കേവലം കലികാര
ണമായിട്ടു, ഉണ്ടായതല്ല. മനുഷ്യർ എത്ര നിസ്സാര
രായാലും, പഞ്ഞികൾ പോലെ അല്ല. അവനിൽ അ
ല്ലൊ കലി പ്രവേശിയാഞ്ഞു; പിശാചു ഇപ്പോഴും
എല്ലാ മനുഷ്യരോടും ചെയ്യുന്ന പ്രകാരം, ദുൎബ്ബോധം
പലതും പറഞ്ഞു തോന്നിച്ചതെ ഉള്ളു. സമ്മതിച്ച
തൊ, പുഷ്ക്കരന്റെ ക്രിയ. അവൻ ചതിയിൽ കുടുങ്ങി,
എന്നും പറഞ്ഞു കൂടാ. കലി വന്നു, ഞാൻ കലി ത
ന്നെ എന്നും, നിങ്ങൾക്കു ബന്ധുവാകുന്നു എന്നും
നളരാജാവു മഹാ ശഠൻ എന്നും,

ചൂതിന്നു വിളിക്കേണം നീ ചെന്നു മടിയാതെ [ 42 ] കൈതവം പലതുണ്ടാം അന്നേരം നരോത്തമ
തോല്ക്കയില്ലെടൊ ഭവാൻ എന്നുടെ സഹായത്താൽ
ഓൎക്ക നീ കലിയുടെ കൌശലം മനോഹരം (൩ പാദം.)

എന്നും, എത്രയും സ്പഷ്ടമായി പറഞ്ഞുവല്ലൊ. അ
തു വഞ്ചന എന്നല്ല പരീക്ഷ അത്രെ. കൈതവം,
ലോഭം, മുതലായ പാപകൎമ്മം എനിക്കു വേണ്ടാ, എ
ന്നു പുഷ്ക്കരൻ വെച്ചാൽ, കലിക്ക എന്തു കഴിവു?

നായർ. ശൈത്താൻ മനുഷ്യരെ ഇപ്രകാരം ചതി
ക്കുന്നുവൊ? സംഭാഷണം തന്നെ തുടങ്ങുമൊ?

ഗുരു. അതെ ദുൎജ്ജനങ്ങളുടെ വായി കൊണ്ടെങ്കിലും,
നമ്മുടെ ഹൃദയത്തിൽ താൻ ഓരൊ മോഹങ്ങളെ
തോന്നിച്ചു കൊണ്ടെങ്കിലും, അവൻ ഇങ്ങെ ദു
ൎഭാവങ്ങളെ മനസ്സിൽ വരുത്തുന്നതു. അവൻ
വിശേഷാൽ നമ്മുടെ ഗൎവ്വത്തിന്നു ഇര കാട്ടി
പരീക്ഷിക്കുന്നു. താനും അതി ഗൎവിഷ്ടൻ ആ
കുന്നുവല്ലൊ. ഇങ്ങിനെ (൩ പാദം.)

ഭൃത്യനായിരിക്കുന്ന നിന്നുടെ അവസ്ഥകൾ
എത്രയും കഷ്ടം കഷ്ടം പുഷ്കര എന്തിങ്ങിനെ
ദാസഭാവത്തെക്കാട്ടിൽ നല്ലതു മൃതി തന്നെ.
ഹാസഭാജനമായാൽ എന്തെടൊ സുഖം പിന്നെ
ഉന്നതിക്കായിക്കൊണ്ടു പ്രയത്നം ചെയ്തീടെണം
വന്നതു വന്നു, പിന്നെ ദൈവവും തുണച്ചീടും
അൎദ്ധം താൻ അൎദ്ധം ദൈവം എന്നൊരു ചൊല്ലു
ണ്ടല്ലൊ

വൃദ്ധന്മാരുടെ വാക്യം വ്യൎത്ഥമാകയില്ലേതും. [ 43 ] എന്നതു പോലെ തന്നെ പിശാചു നമ്മുടെ അ
വസ്ഥയിൽ നീരസവും, ഉന്നതിക്കായി ആഗ്രഹവും
ജനിപ്പിച്ചു കൊണ്ടു, ദൈവം താൻ തുണെക്കും എ
ന്നും.

ബുദ്ധിക്കു കുണ്ഠത്വം കൊണ്ടെന്തൊരു ഫലം തവ
ബുദ്ധികൌശലം കൊണ്ടു സാധിക്കാം സമസ്തവും

എന്നും, ഇങ്ങിനെ ആശ പറഞ്ഞു കൊടുക്കുന്നു.
എന്നിട്ടും ആരാനും അവനെ അനുസരിച്ചിട്ടു, ആ
പത്തിൽ കുടുങ്ങിപോകുമ്പൊൾ, "അയ്യൊ! എന്റെ
കുറ്റം അല്ല; പിശാചു എന്നെകൊണ്ടു ചെയ്യിച്ചി
രിക്കുന്നു" എന്നു പറഞ്ഞാൽ, എന്തു? അവൻ പാ
വ അല്ല, സ്വതന്ത്രബുദ്ധിയും മനസ്സാക്ഷിയും ഉ
ള്ളവനാകകൊണ്ടു, ദൈവം അവനു ശിക്ഷ വിധി
ക്കെ ഉള്ളു.

നായർ. പുഷ്കരന്നു പിന്നെ ശിക്ഷ വന്നു, എ
ന്നുണ്ടല്ലൊ.

ഗുരു. തൊല്വി അല്ലാതെ, ശിക്ഷ ഒന്നും ഉണ്ടായില്ല.

പുഷ്കരൻ, തോറ്റു ഭയപ്പെട്ടു നിന്നിതു
മുഷ്കരൻ, നൈഷധൻ ചൊല്ലിനാൻ മെല്ലവെ
സോദര നിന്നുടെ കുറ്റമല്ലെതുമെ
ഖേദങ്ങൾ എല്ലാം കലിയുടെ കാരണം
ഹേതുവല്ലാതുള്ള മാനുഷന്മാരിലി
ങ്ങേതും പരിഭവം ഇല്ലെന്നറിക നീ. (൪ പാദം.)

എന്നു നളൻ ചൊല്ലി, അവന്നു സ്ഥാനവും ധ
നവും കൊടുത്തു "നന്നായി പ്രസാദം വരുത്തി വി
ട്ടീടിനാൻ." [ 44 ] നായർ. അതു നല്ലതല്ലൊ? ദോഷം ചെയ്തവരൊടു,
എല്ലാം കൊണ്ടും ക്ഷമിക്കെണം, എന്നു നിങ്ങൾ ത
ന്നെ നിത്യം പറയുന്നുവല്ലൊ.

ഗുരു. ക്ഷമിക്കെണം, എങ്കിലും ദോഷം ദോഷം അ
ല്ല എന്നു പറയാമൊ? ഒരു മനുഷ്യൻ അറി
ഞ്ഞിട്ടു, തന്നെ മറ്റവരെ ചതിപ്പാൻ സഹാ
യിച്ചാൽ, അവൻ ചതിക്കു ഹേതുവല്ല, എന്നു
പറയാമൊ? അവൻ കൂട്ടൂ ഹേതുവല്ലൊ ആകു
ന്നു. ക്ഷമിക്കുന്നതിനെ ഞാൻ ഒട്ടും ദുഷിക്ക
യില്ല. അതിനോളം വലിയത എനിക്ക ഒന്നും
ഇല്ല. ദൈവം എന്നൊടു യേശു ക്രിസ്തൻ നി
മിത്തം സൎവ്വ പാപങ്ങളെയും ക്ഷമിച്ചിരിക്കു
ന്നു, എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. എങ്കി
ലും എന്റെ ദോഷങ്ങളെ ഞാൻ വെറുത്തു
പോരെണ്ടതിന്നു, അവൻ കൂടക്കൂടെഅവറ്റെ
ഓൎപ്പിച്ചു, ബോധം വരുത്തുന്നു. ആ ബോധം
ഇല്ലാഞ്ഞാൽ, ക്ഷമിച്ചിട്ടുള്ള കൃപയുടെ ഓൎമ്മ
യും വിട്ടു പോകും അതുകൊണ്ടു നളൻ ദൈവഭ
ക്തനായാൽ, പുഷ്കരനോട് ഇപ്രകാരം പറയെ
ണ്ടതായിരുന്നു: "സോദര! ഞാനും നീയും
"പാപികൾ അത്രെ. ഞാൻ മുമ്പെ രാജധൎമ്മ
"ത്തെ മറന്നു, ചൂതിന്റെ ദോഷത്തിൽ ഉൾ
"പ്പെട്ടിരിക്കുന്നു. (൨ പാദം.)

"ചൂതിന്നു വിളിക്കുബൊൾ, അടങ്ങി പാൎത്തീടുക
"ഭൂതലാധീശന്മാൎക്കു യോഗ്യമല്ലെന്നു ചൊല്ലി
"യതു. എന്റെ ദുരഭിമാനം കൊണ്ടത്രെ, ആകുന്നു. [ 45 ] "നീ എന്നെ ചതിപ്പാൻ വിചാരിച്ചതു കൂടെ, കു
"റ്റം തന്നെ. എന്നൊടു അല്ല നിന്നെ ഉണ്ടാക്കി
"പോറ്റി നല്ലവണ്ണം വൎളത്തിവന്ന ദൈവത്തൊടു
"നീ പിഴെച്ചിരിക്കുന്നു." (൧. പാദം.)

"ഐഹികം മോഹിച്ചു സൎവ്വ വസ്തുക്കളും
"ഗേഹാന്തരങ്ങളിൽ സംഭരിക്കുന്നവൻ
"ദേഹാന്തരപ്രാപ്തികാലം വരുന്നെരം
"ഹാ, ഹാ, മഹാദേവ പാരം വിഷണ്ണനാം."

"ഞാൻ ദേവകല്പനയെ ലംഘിച്ചതിനാൽ, എനി
"ക്കു ദുഃഖം തന്റെ ഉള്ളു. നി ചെയ്തതിനെ വിചാ
"രിച്ചു, മാനസാന്തരപ്പെട്ടു, ദേവപ്രസാദം വരുത്തു
"വാൻ നോക്കുക. തൊന്നും പാപിയാകകൊണ്ടു, നി
"ന്നെ ശിക്ഷിപ്പാൻ തോന്നുന്നില്ല; എങ്കിലും മന
"സ്സിന്നു ഭേദം വരാഞ്ഞാൽ, നീ ദൈവശിക്ഷെക്കു
"തെറ്റിപോകയില്ലെന്നറിക."

നായർ. അതു സത്യം തന്നെ; പാപത്തിന്നു താ
ന്താൻ കാരണം, എന്നു ഞങ്ങൾ അധികം വി
ചാരിക്കുന്നില്ല. ദമയന്തിക്കും പാപം ഉണ്ടൊ?

ഗുരു. എല്ലാ മനുഷ്യൎക്കും ഉള്ളതു, അവളിൽ കാണാതി
രിക്കുമൊ? നളന്റെ സൌന്ദൎയ്യം പറഞ്ഞു, കേട്ട
പ്പൊഴെക്കു, അവനെ മോഹിച്ചു, മാരമാൽ പൂ
ണ്ടുവലഞ്ഞത, കന്യകക്കു യോഗ്യംതന്നെയൊ?
അവളുടെ പാതിവ്രത്യം തുടങ്ങിയുള്ള ഗുണങ്ങ
ളെ ഞാൻ ഇല്ലാതെ ആക്കുകയല്ല, എങ്കിലും [ 46 ] അതു ദൈവത്തിന്നു പോരാത്തതത്രെ. അവൾ
തന്റെ ശൂദ്ധിയെ, താൻ പ്രശംസിക്കുന്നതു,
മനുഷ്യൎക്കും പോരാ. ഒരു വേടൻ മലമ്പാമ്പി
ന്റെ വായിൽനിന്നു അവളെ രക്ഷിച്ചതിനെ,
അവൻ നിൎമ്മൎയ്യാദം പറഞ്ഞ ഉടനെ, അവൾ
മറന്നു, അവനെ ശപിച്ചു കൊന്നതും, കലി
യെ പ്രാവി പറഞ്ഞതും, മറ്റും, നാട്ടുകാൎക്കു
ദോഷം എന്നു തൊന്നുകയില്ല. അതു ദൈവ
ത്തോടു അകൃത്യമാകുന്നു താനും. നാം അനുഗ്ര
ഹിക്കയും, ആശീൎവ്വദിക്കയും അല്ലാതെ, ശപി
ച്ചു പോകരുതു.

നായർ. എന്നാൽ എല്ലാവരും പാപികൾ, എന്നു വ
രികിൽ, അതിന്റെ ബോധം ആൎക്കും ഇല്ലാ
ത്തതു, എന്തു കൊണ്ടു?

ഗുരു. ദോഷം ചെയ്യുമ്പൊൾ, ഇത ആകാത്തതു, എ
ന്നു എല്ലാവൎക്കും അല്പം ഊഹിക്കാം. മനസ്സാ
ക്ഷി എന്നു ഒന്നുണ്ടല്ലൊ; അതു ഉള്ളിൽ നി
ന്നു കുറ്റം ഉണ്ടു എന്നും, ഇല്ല എന്നും, പല
വിധമായി പറയുന്നു. നളനും ഒരിക്കൽ പറ
യുന്നതാവിതു: (൪ പാദം.)

ഞാൻ ചെയ്ത കൎമ്മവും പാരം ജുഗുപ്സിതം.
താൻ ചെയ്ത പാപം തനിക്കെന്നതെ ദൃഢം.

എങ്കിലും താൻ ചെയു, പാപത്തിനായി ഉള്ള ല
ജ്ജ, ക്ഷണം വിട്ടു പൊയി, എന്നു തോന്നുന്നു.

നായർ. തന്റെ ദോഷങ്ങളെ ഓൎത്തു കൊൾവാൻ,
ആൎക്കം ഇഷ്ടം ഇല്ല പോൽ. [ 47 ] ഗുരു. അതു തന്നെ നമ്മുടെ അഭിമാനത്താൽ വരു
ന്ന സങ്കടം. അഭിമാനത്തെ നമ്മിൽ വളൎത്തു
വാൻ, പിശാചു നിത്യം ശ്രമിക്കുന്നു. ദമയ
ന്തിക്കും ൟ ഡംഭം ഉണ്ടു. അത എങ്ങിനെ എ
ന്നാൽ, നളൻ ചൂതിങ്കൽ ലയിച്ചു പൊയ നേ
രം, അവൾ മനസ്സിൽ കുത്തുണ്ടായിട്ടു,

ധീരനാം മഹീപാലൻ വഞ്ചിതനായി ഹാ, ഹാ
ഘോരമാം മഹാപാപം കാരണം ധരിക്ക നീ
(൩ പാദം.)

എന്നു പറയുന്നു. അന്നു പരമാൎത്ഥം പോലെ ഊ
ഹിച്ചതു; ശേഷം അവൻ ഭാൎയ്യയെ ത്യജിച്ചു പൊ
യാറെ, അവൾ പിന്നെയും വിചാരിച്ചു, വേറൊരു
ഹേതുവെ അന്വെഷിച്ചു.

മന്ദഭാഗ്യയാം എന്റെ കൎമ്മം എന്നതെ വേണ്ടു
എന്നു പറകയാൽ, ഭാഗ്യക്കുറവത്രെ കാരണം, എന്നു
നിരൂപിച്ചു പോയി. ഭൎത്താവിന്നും കുറ്റം ഉണ്ടെ
ന്നു ഒരു സ്മരണ ഉണ്ടു താനും.

ഭാൎയ്യയെ ത്യജിച്ചവനെതൊരു ലോകെ ശുഭം
ഐഹികം പാരത്രികം രണ്ടിനും വിരോധമെന്നു
(൩ പാദം)

ഇങ്ങിനെ പറഞ്ഞു. ഒടുക്കം ഭൎത്താവിന്നു കുറ്റം ഇ
ല്ല, എന്നു നിശ്ചയിച്ചു.

കാന്തന്റെ ബുദ്ധിഭ്രമം വരുത്തുന്നൊരു പാപൻ
കാന്തനെക്കാളും ദുഃഖം പ്രാപിച്ചു വസിക്കെണം.
(൩ പാദം) [ 48 ] എന്നു പാപകാരണനായ കലിയെ ശപിച്ചു. ഇവ്വ
ണ്ണം എല്ലാം മനുഷ്യരുടെ ബുദ്ധിദ്രമം. ദുഃഖം സംഭ
വിക്കുന്തോറും, ഇതു പാപത്തിന്റെ ഫലമത്രെ, എ
ന്നു ദേവവശാൽ ബോധിക്കുന്നു. ആരുടെ പാപ
ത്താൽ, ഏതു പാപത്താൽ, എന്നതൊ, അസാരം ചി
ലൎക്കെ തൊന്നുകയുള്ളൂ.

നായർ. മുജ്ജന്മത്തിൽ ചെയ്തിട്ടുള്ള പാപങ്ങളാൽ
അല്ലൊ, ഇപ്പൊഴത്തെ ദുഃഖങ്ങൾ പലതും ഉണ്ടാ
യിരിക്കുന്നതു.

ഗുരു. അയ്യൊ, മുജ്ജന്മം എന്നുള്ളതു ഒരു നാളും വ
രാത്ത കാൎയ്യം തന്നെ. ദമയന്തിയും കൂടെ അങ്ങിനെ
വിചാരിച്ചു. എങ്ങിനെ എന്നാൽ:

പൂൎവ്വമാം ജന്മം തന്നിൽ ചെയ്തൊരു പാപം കൊണ്ടീ
ദുൎവ്വിധം ഭവിക്കുന്നു സൎവ്വ ജന്തുക്കൾക്കിഹ.
(൩ പാദം.)

ൟ അബദ്ധം ഉണ്ടായിട്ടുള്ള വഴി എന്തെന്നാൽ:
ദുഃഖങ്ങൾക്കു പാപം തന്നെ മൂലം, എന്നുള്ളതു പ
ണ്ടെ അറിക കൊണ്ടും, ഇന്നലെയും ഇന്നും ഞാൻ
ദോഷം ചെയ്തിരിക്കുന്നു എന്നു പറവാൻ മനസ്സി
ല്ലാതെ, തന്നെത്താൻ ശോധന ചെയ്വാൻ തോന്നാ
യ്ക കൊണ്ടും, ൟ ദുഃഖത്തിന്നു എന്റെ കൎമ്മം കാര
ണമായാൽ, ഞാൻ അറിയാത്ത കാലത്തിൽ ചെയ്ത
കൎമ്മമായിരിക്കും. അത്ര വലിയ ദോഷം ഒന്നും ഓൎമ്മ
യിൽ ഇല്ലല്ലൊ, അതുകൊണ്ടു ൟ ജന്മത്തിന്നു മു
മ്പെ ചെയ്തിട്ടുള്ളതായിരിക്കും, എന്നിങ്ങിനെ വിചാ
രിച്ചതിനാൽ, ൟ ദുരുപദേശം ഉളവായതു. [ 49 ] നായർ. അതിനാൽ എന്തു ദൂഷ്യം വരും?

ഗുരു. ഏറിയൊരു ദൂഷ്യം ഉണ്ടു. ഉടയവന്നു നമ്മെ
ദുഃഖിപ്പിക്കെണ്ടതിന്നു മനസ്സില്ല; ദുഃഖിപ്പിച്ചാൽ ഗു
ണത്തിനായി തന്നെ ആകുന്നു. പാപത്തിന്റെ
ബോധം വരുത്തുവാനത്രെ, ശിക്ഷിക്കുന്നതു. ന
ല്ല കൂട്ടിയായാൽ, അഛ്ശൻ ഓങ്ങി കാട്ടുന്നതു, മതി. മ
നോ ബോധത്തിന്നു പാപസേവ കൊണ്ടു സൂക്ഷ്മ
ത ഇല്ലാതെ പോയാൽ, പിതാവു അധികം ശിക്ഷി
ക്കെണം; അതുകൊണ്ടു:

ശോകം എന്നതു വരുന്നേരത്തു കൂട്ടത്തോടെ
ബുദ്ധി ഉണ്ടെങ്കിൽ താത്താന്റെ ദോഷം അറിയെ
ണ്ടതിന്നു, തന്നൊടു താൻ നൊണ്ടി നൊണ്ടി ചോദി
പ്പാൻ തുടങ്ങും, എന്നാൽ എന്റെ മഹാപാപം ഒ
ക്കയും മുജ്ജന്മത്തിൽ ഉള്ളതത്രെ, എന്നു ഒരുത്തൻ
ഉറപ്പിച്ചു എങ്കിൽ, എത്ര ശിക്ഷിച്ചാലും, ഉപകാരം
ഇല്ല; മനസ്സിന്നു ഭേദം വരുമാറുമില്ല. "പാപമെ ക
ൎമ്മം, എന്നതെ ഉള്ളൂ, ദൈവമെ," ദേവയോഗം,"
"എന്റെ വിധി," “തലയെഴുത്തു," "എന്റെറ ന
സ്യത്ത എന്നിങ്ങിനെ ഓരൊന്നു വെറുതെ ചൊല്ലി,
തന്നെത്താൻ ആരാഞ്ഞു നൊക്കാതെ, ഹൃദയം വിറ
ന്നും കല്ലിച്ചും പൊയിട്ടു, മനുഷ്യൻ തന്റെ പാപ
ങ്ങളിൽ മരിക്കും. എന്നാൽ ൟ വിധി, എന്നുള്ളതു,
എത്രയും പൈശാചികമായ സങ്കല്പം തന്നെ.

നായർ. ദമയന്തിയുടെ മനസ്സു കല്ലിച്ചു പോയി,എ
ന്നു തൊന്നുന്നില്ല. [ 50 ] ഗുരു. അല്ല, നളനെക്കാൾ ദമയന്തിയുടെ ഭാവം എ
നിക്കു അധികം ബോധിക്കുന്നു. കഥയിൽ
പറഞ്ഞ പേരുകളിൽ, അവൾ തന്നെ വിരൊ
ധം കൂടാതെ ഉത്തമാത്മീകയായിരിക്കുന്നു.

നായർ. എത്രയും സുന്ദരി തന്നെ, അല്ലൊ.

ഗുരു. രൂപസൌന്ദൎയ്യം ഞാൻ പറയുന്നില്ല. മുടിയി
ന്നടിയോളം ഉള്ള ശരീരഭംഗിയെ വൎണ്ണിക്കു
ന്നതും, ആ വൎണ്ണനം രസിക്കുന്നതും, ബുദ്ധി
മാന്നു യൊഗ്യമായി തോന്നുന്നില്ല. ദേഹശോഭ
എത്ര വേഗം വാടി പോകുന്നു! ഹൃദയ ശോഭ
യത്രെ സാരം. വികൃതവേഷനായ പുരുഷ
നിൽ ദമയന്തിക്കു നീരസം തോന്നാത്തതു,
അധികം നല്ല സൌന്ദൎയ്യം തന്നെ. (൪ പാദം.)

കാഞ്ഞിരത്തിന്മെൽ പടൎന്നുള്ള വള്ളിക്കു
കാഞ്ഞിരം തന്നെയും കല്പവൃക്ഷോപമം.

എന്നിങ്ങിനെ അവൾ ഭൎത്താവു, ഏതു രൂപമു
ള്ളവനായാലും, തനിക്കു മതി, എന്നു പറഞ്ഞതു, എ
നിക്കു ഏറ്റവും തെളിയുന്നു. പിന്നെ അവളിൽകണ്ട
ഒരു സൽഗുണമായ്തു, ദുഃഖത്താൽ മനസ്സിന്നു നല്ല
പതം വന്നതു തന്നെ. അതാവിതു:

നിത്യമല്ലെടൊ സുഖം ദുഃഖവും ജന്തുക്കൾക്കു
ഏകന്റെ ശോകം കണ്ടാൽ അന്യനു മനക്കാമ്പിൽ
ലൌകികത്തിന്നായിട്ടും കുണ്ഠിതം ഭാവിക്കേണം
ആൎക്കിതു വരുമെന്നും ആൎക്കിതു വരായെന്നും
ഓൎക്കിലിന്നറിവതിനാരുമെ പോരാ ലോകെ [ 51 ] ഖിന്നനെ കാണുന്നേരം ധന്യനു കൃപവേണം
ധന്യനെ കാണുന്നേരം ഖിന്നനു കൃപവേണം
ഖിന്നനു കൃപാമൂലം എന്തെന്നു പറഞ്ഞീടാം
ഇന്നിമേൽ ഇപന്താനും ദുഃഖിയാം എന്നൊൎക്കയാൽ
ഉന്നതന്നധോഗതി നിശ്ചയം ധരിക്ക നീ
ഉന്നതി പുനർ അധോഭൂതനും ഭവിച്ചീടും
ഓടുന്ന രഥത്തിന്റെ വണ്ടി എന്നതു പോലെ
കൂടുന്നു ശരീരിണാം ഉച്ച നീചത്വങ്ങളും
അന്യനെ പരിഹസിച്ചീടരുതെന്നുള്ളതും
മന്നിൽ ൟ ഗുണജ്ഞന്മാർ പറഞ്ഞു കേട്ടീടുന്നു.
(൩ പാദം.)

തനിക്കു സങ്കടം അറിയാത്ത കാലത്തിൽ, മറ്റ
വരെ പരിഹസിച്ചു പൊകുമാറുണ്ടല്ലൊ. ദുഃഖങ്ങൾ
അനുഭവിക്കയാൽ, അന്യരൊടുള്ള സംസൎഗ്ഗത്തിൽ
പരിപാകവും മാൎദ്ദവവും ഉണ്ടാകും.

തുല്യ ദുഃഖന്മാരുടെ വാർത്തകൾ കേൾക്കുന്നേരം
തെല്ലു ധൈൎയ്യവും ഉണ്ടാം ദുഃഖികൾക്കെന്നു സിദ്ധം.

നായർ. ആ വാക്കു സത്യം തന്നെ. ലോകരുടെ വി
നോദം നമ്മുടെ വേദനയൊടു ചേരാത്തതു.

ഗുരു. മറ്റൊരു ദുഃഖഫലം ദമയന്തിയിൽ അല്പം മു
ളെച്ചു കാണുന്നു. തന്നെയും കാൎയ്യാദികളെയും
രക്ഷിപ്പാൻ കഴിയാത്ത സമയം, ദൈവത്തെ
ഭരമെല്പിപ്പാൻ മനസ്സു മുട്ടും (൩ പാദം.)

ഓൎക്ക നീ വണിൿപതെ ഭൂതലെ സ്വതന്ത്രത്വം
ആൎക്കും ഇല്ലെല്ലൊ പിന്നെ സ്ത്രീകൾക്കു വിശേ
ഷിച്ചും [ 52 ] ൟശ്വരൻ വരുത്തുന്നതു ഒക്കയും സഹിച്ചുകൊണ്ടു
ൟശ്വരരാൎപ്പണം ചെയ്തു പാൎക്കയെ ഗതിയുള്ളു.

വലിയ സങ്കടത്തിനാൽ സ്ത്രീകൾ മാത്രമല്ല, മ
ഹാ വീരന്മാരും ധൈൎയ്യ സ്ഥൈൎയ്യ ഭാവങ്ങളെ എ
ല്ലാം ഉപെക്ഷിചു, മനസ്സുരുകി കണ്ണുനീർ വാൎത്തു,
ദൈവത്തെ തേടുകയും, പ്രാൎത്ഥിക്കയും ചെയ്യും. എ
ല്ലാദുഃഖഫലങ്ങളിലും ഇതു തന്നെ വിലയേറിയ്തു.
ഇങ്ങിനെ ആചരിച്ചാൽ, ക്ലേശമാകുന്ന ഉലയിൽ
നിന്നു ഊതി കഴിച്ചൊരു തങ്കത്തിനെക്കാളും, മാറ്റു
ഏറിവന്നുള്ള മനശ്ശുദ്ധിയോടെ പുറപ്പെടുവാൻ, സം
ഗതി ഉണ്ടു. പാപസങ്കടത്തിൽ നിന്നു നിങ്ങളെ ത
ന്നെ രക്ഷിക്കെണ്ടതിന്നു, ഒരിക്കൽ എങ്കിലും ദൈ
വത്തോടു പ്രാത്ഥിച്ചിട്ടുണ്ടൊ?

നായർ. സങ്കടം ഉള്ളപ്പൊൾ, ൟശ്വരാ,” “പോ
റ്റി" "രക്ഷമാം," "പാഹിമാം," "ത്രാഹിമാം,"
"ശരണം പ്രാപിക്കുന്നേൻ." എന്നിങ്ങിനെ
പറയാത്ത കൂട്ടർ എവിടെ ഉണ്ടു.?

ഗുരു. ഞാൻ പറയുന്നതു അങ്ങിനെ അല്ല. ദുഃഖ
ത്തിൽ നിന്നു രക്ഷ വേണം, എന്നു എല്ലാവ
ൎക്കും ആഗ്രഹിക്കാം. ദുഃഖകാരണമായ സകല
പാപത്തിൽ നിന്നു തന്നെ രക്ഷിപ്പാൻ യാ
ചിക്കുന്നതൊ, നന്ന ദുൎല്ലഭമത്രെ.

നായർ. അതു അധികം ചെയ്യുമാറില്ല. ഞാൻ ഇ
പ്പൊൾ അധികാരിയെ പൊയി കാണെണ്ടതി
ന്നു നേരമായിരിക്കും; അവിടെ ഒരു കാൎയ്യം [ 53 ] ഉണ്ടു. നിങ്ങൾ തന്നെ അങ്ങിനെ പ്രാൎത്ഥി
ക്കുന്നുവൊ?

ഗുരു. ഞാൻ ദിവസേന പ്രാത്ഥിക്കുന്നതു: ദൈവ
മെ, എന്റെ ഹൃദയം നിണക്കു അറിയാം; എ
നിക്കു മുഴുവൻ അറിഞ്ഞുകൂടയല്ലൊ. നീ എ
ന്നെ ശോധന ചെയ്തു, രഹസ്യമായ ദോഷ
ങ്ങളേയും എന്നെ കാണിച്ചു, അറെപ്പു ജനി
പ്പിക്കെണമെ! നീ എന്നെ ശിക്ഷിക്കുന്തോ
റും, എന്റെ പാപങ്ങളൊട്ടു മാത്രം വൈരം ഉ
ണ്ടു എന്നും എന്നൊടു നല്ല സ്നേഹം ഉണ്ടു എ
ന്നും, ഉള്ളിൽ അറിയിച്ചു തരേണമെ. ൟ പ്ര
പഞ്ചത്തിൽ എന്റെ മനസ്സു പറ്റാതെ, നിങ്ക
ൽ അത്രെ ആകെണ്ടതിന്നു, എന്നൊടു നി
ന്റെ കൃപയെ വലുതാക്കെണമെ. സകല ദോ
ഷത്തിൽ നിന്നും നിന്റെ പുത്രനായ യേശു
ക്രിസ്തന്റെ ബലിനിമിത്തം എന്നെ ഉദ്ധ
രിക്കെണമെ.

നായർ. സമയമായി! ഞാൻ പോകുന്നു. പിന്നെ ഒ
ന്നു പറവാൻ ഉണ്ടെങ്കിൽ, അവസരം ആകു
മ്പോൾ വരാം.

ഗുരു. ഇനി കുറയ പറവാൻ ഉണ്ടു. ഇന്നു പാപകാ
രണവും,പാപഫലവും, സൂചിപ്പിച്ചു പറ
ഞ്ഞതിനെ വിചാരിച്ചാൽ, കൊള്ളായിരുന്നു.
നിങ്ങളും പടച്ചവനൊടു ഇതിന്നായി പ്രാ
ൎത്ഥിക്കയില്ലയൊ? എൻ ദോഷങ്ങളെ എനിക്കു
തെളിയിചു, പുതിയ ഹൃദയത്തെ തരേണമെ, [ 54 ] എന്നു അവനൊടു അപേക്ഷിക്കേണ്ടതു; ഇ
തിനെ തന്നെ മുടക്കേണ്ടതിന്നു, പിശാചു എ
ന്തെങ്കിലും ചെയ്യും. പ്രാൎത്ഥനയെ അവനു സ
ഹിച്ചുകൂടാ; എങ്കിലും നിങ്ങൾക്കു തന്നെ അ
തു വേണം എന്നു തോന്നിയാൽ അവനു ക
ഴിവില്ല, എന്നു കാണും. നിങ്ങൾ അതിനെ
പരീക്ഷിക്കുമൊ?

നായർ. അറിഞ്ഞു കൂടാ. സലാം! [ 55 ] ൩-ാം സംഭാഷണം.

നായർ. ശ്രീഗുരവെ നമഃ എന്റെ ഗുരുനാഥനു
നമസ്കാരം! അടിയൻ വന്നിരിക്കുന്നു!

ഗുരു. നിങ്ങൾ എനിക്കു ശിഷ്യനാകുമൊ? അയ്യൊ,
ഗുരുസ്ഥാനത്തിന്നു ഇവിടെ പ്രാപ്തി പോ
രാ. എന്നെക്കാൾ വലിയ ഗുരുവിനെ കേട്ടു,
കുറിക്കൊള്ളേണമെ.

നായർ. അതു ആരാകുന്നു? നിങ്ങൾ തന്നെ തല്ക്കാ
ലത്തിൽ എനിക്കു മതി.

ഗുരു. എന്റെ വാക്കുകളുടെ സാരത്തെ ദൈവം താ
ൻ ബോധം വരുത്തുക അല്ലാതെകണ്ടു, ഒരു
മനുഷ്യനും വശമാക്കയില്ല; യാതൊരു ഗുരുവും
തെളിയിക്കയും ഇല്ല. നിങ്ങൾ ദൈവത്തൊടു
പ്രാൎത്ഥിച്ചുവൊ?

നായർ. അതു തന്നെ മറന്നു പോയി. ശേഷം പറ
ഞ്ഞതു മിക്കവാറും ഓൎമ്മയിൽ ഉണ്ടെന്നു തോ
ന്നുന്നു.

ഗുരു. ഇന്നു തന്നെ ഓൎമ്മയിൽ ആയിരിക്കും; എങ്കി
ലും ദൈവസഹായം ഇല്ലാഞ്ഞാൽ, അതു വേ
ഗത്തിൽ വിട്ടു പോകും.

നായർ. പക്ഷെ അപ്രകാരം ആകും താന്താന്റെ [ 56 ] പാപങ്ങളെ ക്ഷണത്തിൽ മറന്നു പോവാൻ,
സംഗതി എന്താകുന്നു?

ഗുരു. അതു പ്രപഞ്ചമോഹത്താലും, പിശാചിന്റെ
മായയാലും ഉണ്ടാകുന്നു. നല്ല ചങ്ങാതി കണ്ണാ
ടിയായ്വരുമല്ലൊ. മനസ്സിലും നടപ്പിലും കുറവു
കളെ കണ്ടാൽ, പറവാനും മടിക്കയില്ല; നീക്കു
വാനും സഹായിക്കും. നമ്മുടെ കുല വൈരി
യൊ, മുരങ്കള്ളന്നും ഇന്ദ്രജാലക്കാരനും ആകു
ന്നു; അതുകൊണ്ടു അവൻ ദുഷ്ടരോടു നിങ്ങ
ൾ ധൎമ്മിഷ്ടർ എന്നും, ഗുണം ചെയ്വാൻ ഭാവി
ക്കുന്നവനോടു, അയ്യൊ ചെയ്യല്ലെ, ഇതു ദോ
ഷം എന്നും, ൟ വിധം പലതും പറഞ്ഞു, ന
ന്മ ഇന്നത എന്നും, തിന്മ ഇന്നത എന്നും, ഒ
ട്ടും തിരിയാത്ത മൂഢരാക്കി വെക്കുന്നു. അവ
ൻ നമ്മുടെ ദോഷങ്ങളെ വൎദ്ധിപ്പിക്ക അല്ലാ
തെ, ഒന്നും നീങ്ങാതിരിപ്പാൻ, നല്ലവണ്ണം സൂ
ക്ഷിച്ചു കൊള്ളുന്നു.

നായർ. ഇപ്പോൾ മറന്നതൊ, ചാകും കാലം കാണാം,
എന്നുണ്ടല്ലൊ.

ധൎമ്മവും അധൎമ്മവും എന്നിവർ ഇരിവരും
എന്നിയെ സഹായം മറ്റില്ലൊരുവനും തദാ.

എന്നു വില്വപുരാണത്തിൽ ഞാൻ കണ്ടിരിക്കുന്നു.

ഗുരു. സംശയമില്ല. മനുഷ്യൎക്കു എല്ലാവൎക്കും മരണ
വും, പിന്നെ ന്യായവിധിയും വെച്ചു കിടക്കു
ന്നു. നളകഥയിൽ യമൻ ചൊല്ലിയ വാക്കു
പറയാം. അതാവിതു: [ 57 ] ധൎമ്മാനുകൂലമാം കൎമ്മങ്ങൾ ചെയ്യുന്ന
കൎമ്മിക്കു ശൎമ്മം കരസ്ഥം എന്നോൎക്ക നീ
ദുൎമ്മാൎഗ്ഗം ഓരൊന്നു ചെയ്യുന്ന പാപിക്കു
മൎമ്മോപഘാതത്തിനീശ്വരൻ ഞാൻ എടൊ
ഘോരൻ കൃതാന്തൻ എന്നോൎത്തു പോണ്ടെടൊ
സാരധൎമ്മിഷ്ടങ്കൽ എത്രയും കോമളൻ. (൧ പാദം.)

എന്നീവണ്ണം മനുഷ്യൎക്കു രണ്ടു വഴിയെ ഉള്ളൂ.

നായർ. യമൻ എന്നൊരുത്തൻ ഉണ്ടൊ?

ഗുരു. യമൻ തന്നെ ഇല്ല; അവനിൽ ആരോപി
ച്ച ഗുണങ്ങൾ, പടെച്ചവനിൽ ഉണ്ടു താനും.
സകല ആത്മാക്കളും അവനുള്ളവ ആകകൊ
ണ്ടു, അവൻ മാത്രം സകലൎക്കും വിസ്തരിച്ചു,
വിധി കല്പിക്കും. നമ്മുടെ ക്രിയകൾ എല്ലാം
എഴുതി കിടക്കുന്ന പുസ്തകങ്ങൾ അവന്റെ
പക്കൽ ഉണ്ടു. (൧ പാദം.)

ചിത്രഗുപ്തൻ വരെച്ചിട്ടു കിടക്കുന്ന
പത്രം നുരുമ്പിചു പൊം എന്നു ഭാവമൊ.

ബോധിച്ചുവൊ? അതു ഓലയല്ല, കടലാസ്സുമല്ല.

അവനവൻ ചെയ്തതിന്റെ വിവരം കെടാത
വണ്ണം വരെച്ചിട്ടു കിടക്കുന്നു താനും.

നായർ. ഇപ്പൊഴത്തെ ജനങ്ങൾക്കു ഇതിന്റെ ഓൎമ്മ
ഇല്ല, കഷ്ടം.

ഗുരു. അതിപ്പൊൾ മാത്രമല്ല; പണ്ടു പണ്ടെ മനു
ഷ്യൎക്കു ഇതിന്റെ വിചാരം വിട്ടു എങ്കിലും, [ 58 ] ന്യായവിധി വരും, എന്നു തോന്നും വണ്ണം,
എല്ലാവരുടെ ആന്തരത്തിൽ തന്നെ ഒരു ശ
ല്യം തറെച്ചിരിക്കുന്നു.

നായർ. അതു എന്താകുന്നു?

ഗുരു. ഭയം തന്നെ. അതിനാൽ രാത്രിഭയം, ഗ്രഹണ
ഭയം, ശ്മശാനഭയം, മുതലായ ഭയഭേദങ്ങൾ
ഒക്കയും ഉണ്ടാകുന്നു. സകല മനുഷ്യരും തീ
ക്കൊള്ളിമേലെ മിറു കളിക്കുമ്പൊലെ, ചില
പ്പൊൾ തീയുടെ ചൂടു ദൂരത്തുനിന്നു അറിഞ്ഞു
വരുന്നു, അപ്പൊൾ ലോകത്തിന്നു നാശം അ
ടുത്തു, നമുക്കും നാശം അടുത്തു എന്നുള്ള ഭാവം
തോന്നി തങ്ങളെ ഞെട്ടിക്കുന്നു. (൧. പാദം.)

പാപങ്ങൾ ചെയ്യും നരന്റെ വിജൃംഭിച്ച
പാപങ്ങൾ തന്നെ ഭയത്തിന്നു കാരണം
ദുഷ്കൎമ്മം ഒക്കവെ കൂടി ശരീരിണാം
മുഷ്കരമായി ഭയപ്പെടുക്കും തദാ
താൻ ചെയ്ത, കൎമ്മങ്ങൾ തന്നൊടു വേർപെടാ.

നായർ. നല്ലവൎക്കും കൂടെ ഭയം ഇല്ലയൊ?

ഗുരു. ദൈവത്തിന്നു മതിയായ നന്മ, ഒരു മനുഷ്യ
നിലും കാണാ, ദൈവം ന്യായപ്രകാരം വിധി
ച്ചാൽ, ഉത്തമൎക്കും കൂടെ ശിക്ഷ വരികെ ഉള്ളു.

നായർ. പാപത്തിന്നു ശിക്ഷ എന്താകുന്നു?

ഗുരു. മരണം തന്നെ. ദേഹത്തിന്നല്ലാതെ, ആത്മാ
വിന്നു രണ്ടാമത ഒരു മരണവും ഉണ്ടു.

നായർ. കേവലം ഇല്ലാതെ പൊകുന്നതു തന്നെയൊ? [ 59 ] ഗുരു. അതല്ല; ചെയ്ത, പാപങ്ങളാൽ ഉള്ള ബാധ ഒ
ടുങ്ങാതെ ഇരിക്കും. (൧ പാദം)

ഭോഷ്കു പറകയും വഞനം ചെയ്കയും
മൌഷ്കൎയ്യം ഓരൊന്നു കാട്ടി നടക്കയും
സജ്ജനത്തെ കൊണ്ടു ചെണ്ട കൊട്ടിക്കയും
ദുൎജ്ജനത്തെച്ചെന്നു സേവിച്ചിരിക്കയും
വേണ്ടാത്തവാക്കുൾ ഓരൊന്നുരെക്കയും
വേണ്ടുന്ന കൃത്യങ്ങൾ ഒക്ക ത്യജിക്കയും
സാധുക്കളൊടു പിടിച്ചുപറിക്കയും
മാധുൎയ്യമില്ലാത്ത ഭാവം നടിക്കയും
ഇത്തരം ദോഷങ്ങൾ ചെയ്യും നരന്മാൎക്കു
സത്വരം നാശം ഭവിക്കും മഹാമതെ!

നായർ. ഭോഷ്കു പറകയും, വേണ്ടാത്ത വാക്കുരെക്ക
യും ചെയ്താൽ, നാശം വരുത്തുവാൻ മതിയൊ?
നിങ്ങളുടെവേദത്തിലും അങ്ങിനെതന്നെയൊ?

ഗുരു. അതെ; ദൈവം കരുണയാലെ ക്ഷമിക്കുന്നി
ല്ല എങ്കിൽ, കളവു പറക, നിസ്സാരവാക്കു പ
റക, ഇങ്ങിനെ യാതൊരു പാപത്തിന്നും നി
ത്യ ശിക്ഷയെ ഉള്ളു.

നായർ. ഇതു വിഷമമുള്ള വാക്കു. നല്ലവരും കൂടെ
പറയുന്നതിൽ പിഴെച്ചു പോകും.

ഗുരു. വാക്കല്ല വിഷമം, നമ്മുടെ അവസ്ഥ തന്നെ
എത്രയും വിഷമമായിരിക്കുന്നു. അതു അറി
ഞ്ഞാൽ താമസം കൂടാതെ ഒരു വഴിയെ അന്വെ
ഷിക്കെണം. [ 60 ] നായർ. നളനു മുക്തി വന്നതു പോലെ, നമുക്കായാ
ൽ, കൊള്ളായിരുന്നു. അവന്നു ഓരൊരൊ ദിവ്യ
വരവും, അരയന്ന സഹായവും സൎപ്പ തുണ
യും, മന്ത്ര വൈഭവവും എല്ലാം ഉണ്ടായി. ഇ
ങ്ങിനെ അതിശയങ്ങൾ ഒക്ക കിട്ടിയാൽ, മോ
ക്ഷം സാധിപ്പിപ്പാൻ പ്രയാസമില്ല.

ഗുരു. അതു എനിക്കു ബോധിക്കുന്നില്ല. മനുഷ്യ
നു രക്ഷ വേണം എങ്കിൽ, താനും കുറയ ഉത്സാ
ഹിക്കെണ്ടെ. പുരുഷനു യോഗ്യമായ പ്രയ
ത്നം ഒന്നും നളനിൽ കാണാ. ദമയന്തി അ
വനെ തിരിയിച്ചു വരുത്തിയില്ലെങ്കിൽ, അവൻ
ഇന്നും അയൊദ്ധ്യയിൽ വിഷാദിച്ചു വസി
ക്കും. അതു തന്നെ അവന്റെ ബുദ്ധിദ്രമം. ദ
മയന്തിക്കുള്ള പ്രകാരം സ്നേഹവും ആഗ്രഹ
വും ഉണ്ടായാൽ, കാൎയ്യസിദ്ധിക്കായി വിചാര
വും പ്രയത്നവും ഉണ്ടാകും.

നായർ. എന്നാൽ മനുഷ്യൻ താൻ തന്നെ സ്വൎഗ്ഗ
പ്രാപ്തിക്കു ശേഷിയുള്ളവൻ, എന്നൊ?

ഗുരു. അല്ല. ഒരു വാക്കു പറയാം. (൧. പാദം)

ഞാൻ തന്നെ പോരും മഹാ സങ്കടങ്ങളിൽ
സ്വാന്തഭ്രമങ്ങളെ പോക്കുവാൻ എന്നതൊ?

യാതൊരു മനുഷ്യനും അതിന്നു പോരാ.

നായർ. പിന്നെ രണ്ടും കൂടെ വേണം; ദൈവം പാ
തി താൻ പാതി, നളനു കിട്ടിയ പോലെ അതി
ശയ സഹായങ്ങളും, ദമയന്തിയിൽ കണ്ട [ 61 ] പോലെ മാനുഷ പ്രയത്നവും, തന്നെ ചേരെ
ണം.

ഗുരു. അതിനെ തന്നെ ഞാൻ ഏകദേശം സമ്മതി
ക്കുന്നു. ദോഷത്തിൽ നിന്നു നമ്മെ ഉദ്ധരിപ്പാ
ൻ, മുമ്പെ തന്നെ ദൈവകൃപ വേണം. ഉടയ
വന്റെ പ്രസാദം കൂടാതെ, ഒന്നും സാധിക്ക
യില്ലല്ലൊ.അവൻ മനുഷ്യരെ കെടുപ്പാനല്ല,
രക്ഷിപ്പാൻ തന്നെ, നല്ല മനസ്സുള്ളവൻ, എ
ന്നു താൻ അരുളിച്ചെയ്തതിനെ വിശ്വസിച്ചു
റപ്പിച്ചു കൊള്ളെണം.

ദൈവവിശ്വാസം വൃഥാ ഭവിച്ചീടുമൊ?

നായർ. അതിനെ ഞാൻ നല്ലവണ്ണം ഉറപ്പിച്ചിരി
ക്കുന്നു.

ഗുരു. എന്നാൽ അവനൊടു പ്രാൎത്ഥിക്കെണം. മക്കൾ
സങ്കടപ്പെട്ടു ചോദിച്ചാൽ, ചോറു കൊടുക്കാ
ത്ത അഛ്ശൻ ഉണ്ടൊ?

അൎത്ഥിജനങ്ങൾക്കു സമ്പത്തു നല്കുവാൻ
അൎത്ഥം വരുത്തുന്നു സാധുവായുള്ളവൻ.

എന്നു ലോകത്തിൽ നടക്കുന്നതു പോലെ, സൎവ്വ
ധനസമൃദ്ധിയുള്ള സ്രഷ്ടാവു തന്നൊടു അപേക്ഷി
ക്കുന്നവരെ, വെറുതെ വിട്ടയക്കയില്ല.

നായർ. അവൻ നമ്മുടെ രാജാക്കന്മാരെ പോലെ
ആയാൽ, നമുക്കു എന്തു ഗതി? അവർ തങ്ങ
ളുടെ കാൎയ്യത്തിൽ അത്രെ ലയിച്ചിരിക്കുന്നു; സാ
ധുക്കളെ വിചാരിക്കുമാറില്ല കഷ്ടം. [ 62 ] ഗുരു. നിങ്ങളുടെ ദേവകളും അപ്രകാരം തന്നെ. അ
വർസ്ത്രീകളെ നോക്കുവാൻ പോകുമ്പൊഴും,
തങ്ങളിൽ വക്കാണം തുടങ്ങുംപോഴും, സാധുക്ക
ൾ ആശ്രിതരായി വന്നു, തൊഴുതു, കാഴ്ച വെ
ച്ചു, കരഞ്ഞു, ഏറിയോന്നു പ്രാൎത്ഥിച്ചാലും, ചെ
വിക്കൊൾവാൻ അവൎക്കു അവസരം ഇല്ല
ല്ലൊ. അവർ ദമയന്തി പറയുന്ന വമ്പരുടെ
കൂട്ടത്തിൽ ആകുന്നു. (൩ പാദം)

തങ്കലെ പ്രഭുത്വവും കാട്ടി നില്ക്കുന്ന ഭവാൻ
സങ്കടം ശമിപ്പിപ്പാൻ ആളല്ലെന്നതും വന്നു
തന്നുടെ കാൎയ്യത്തിങ്കൽ ദീക്ഷിച്ചു വസിക്കുന്ന
ദുൎന്നയന്മാരെച്ചെന്നു സേവിക്കുന്നവൻ ഭോഷൻ
പൎവ്വതങ്ങളും മരക്കൂട്ടവും ലതകളും
ദുൎവ്വഹങ്ങളല്ലേതും ഭൂമിക്കെന്നറിക നീ
ദീനമാനുഷന്മാരിൽ കാരുണ്യമില്ലാത്തൊരു
മാനുഷാധമന്മാരെ ധരിപ്പാൻ പാരം ദണ്ഡം.

നായർ. നിങ്ങളുടെ ദൈവമൊ?

ഗുരു. ഞാൻ പറഞ്ഞുവല്ലൊ. അവൻ പിതാവായിരി
ക്കുന്നു. കുട്ടികൾ വന്നു അപേക്ഷിച്ചാൽ, ആ
രേയും പുറത്താക്കുകയില്ല. ആരെങ്കിലും തന്നൊ
ടു പ്രാൎത്ഥിക്കും തോറും, ചെവിക്കൊള്ളുന്നു. ദൈ
വം സ്നേഹമാകുന്നു; തന്റെ സൃഷ്ടികളെതന്നെ
പ്പോലെ തന്നെ സ്നേഹിക്കുന്നു. അതുകൊണ്ടു
നമ്മൊടു കല്പിച്ച മുഖ്യധൎമ്മവും, സ്നേഹം എ
ന്നതു തന്നെ ആകുന്നു. മക്കൾ അല്ലൊ അച്ശ
നെ പോലെ ആചരിക്കെണ്ടതു. (൧ പാദം) [ 63 ] തന്നുടെ സൌഖ്യം വരുവതിന്നാഗ്രഹി
ച്ചന്യോപകാരം പരിത്യജിച്ചീടൊലാ.

നമ്മൊടു കല്പിക്കുന്നതു അവൻ താൻ ചെയ്യാതെ
ഇരിക്കയില്ല. എല്ലാ ധൎമ്മങ്ങളിലും അന്യനെ വി
ചാരിക്കുന്ന സ്നേഹം വലിയതാകുന്നു, എന്നു ദമയ
ന്തിക്കും സങ്കട കാലത്തിൽ ബോധ്യം വന്നു.

തന്നുടെ ജനനം കൊണ്ടന്യനാം ഒരുത്തന്റെ
ഉന്നതി വരുന്നാകിൽ ധന്യൻ ആ ശരീരവാൻ
തന്നുടെ ഉദരത്തെ പൂരിപ്പാൻ അകോവിദൻ
മന്നിൽ ഇല്ലൊരുത്തനും എന്നതു ഗുണമല്ല
കൎമ്മവാൿകായങ്ങളാൽ അന്യനെ പാലിക്കെണം
ധൎമ്മം ഒന്നതു തന്നെ പോരും എന്നറിഞ്ഞാലും
നിൎമ്മമൻ നിരഞ്ജനൻ വിശ്വനായകൻ വിഷ്ണു
ധൎമ്മമുള്ളവൎകളിൽ പ്രീതനായ്വവരും ദൃഢം
വേണ്ടതു പരോപകാരാഗ്രഹം ശരീരിണാം.
(൩ പാദം.)

നായർ. ഇപ്പോൾ വിഷ്ണുവിനെ സ്തുതിച്ചുവല്ലൊ.
നമ്മുടെ ദേവകളിലും കുറയ നന്മ ശേഷിച്ചി
ട്ടുണ്ടല്ലൊ.

ഗുരു. അവരെ ചമെച്ചുള്ള ദോഷവാന്മാരിൽ എന്ന
പോലെ തന്നെ. മനുഷ്യരും വെറും പിശാചു
ക്കളല്ല, ദേവസാദൃശ്യത്തിൽ നിന്നു ഓരൊരൊ
അംശങ്ങൾ അവരിൽ ശേഷിച്ചിരുന്നു, കൂട
ക്കൂടെ വിളങ്ങി കാണുന്നു. ദൈവത്തിന്റെ
വെളിച്ചും ൟ നാട്ടിലെ ഇരിട്ടിനോളം പ്രകാശി [ 64 ] ച്ചു, പഴഞ്ചൊൽ മുതലായതിനാൽ, ഓരൊരൊ
സത്യഭാവനയെ പരത്തി ഇരിക്കുന്നു. എങ്കി
ലും അതു ഒക്കയും ദൈവത്തിനു പ്രസാദം വ
രുത്തുവാനും, നരക ഭയത്തെ നിക്കുവാനും, അ
ജ്ഞാനത്തെ അകറ്റുവാനും, പോരാ. (൩.പാദം)

വീൎയ്യമുണ്ടായിട്ടെല്ലൊ ന്യൂൎയ്യനെ ഭയപ്പെട്ടു
കൂരിരുട്ടുകൾ പോയിപ്പാതാളെ വസിക്കുന്നു
ചാരു സുന്ദരനായ ചന്ദ്രനെക്കാണുന്നേരം
ചാരത്തു മരത്തണൽ പിടിച്ചു നില്ക്കുന്നല്ലീ.

നിങ്ങളുടെ ദേവകളും, അരചരും, ഋഷികളും, ജ്ഞാനി
കളും, മറ്റുള്ള മഹാജനങ്ങളും ഒക്കത്തക്ക കൂടി
യാൽ, അവരുടെ സാരാംശം നിലാവും നക്ഷ
ത്ര സൈന്യവും ഉണ്ടാക്കുന്ന വെളിച്ചത്തൊടു
ഒക്കും. അതും ഒരു വക പ്രകാശം എന്നു പറ
യാം. രാത്രിയല്ല, എന്നു ചൊല്ലികൂടാ. രാത്രിയെ
ആട്ടി, പകലെ വരുത്തുവാൻ, ഏക സ്രഷ്ടാ
വു തന്നെ ഉദിച്ചിട്ടു വേണം.

നായർ. അതു നല്ല ന്യായം തന്നെ.

ഗുരു. ആ നീതി സൂൎയ്യൻ ഉദിച്ചിരിക്കുന്നു സത്യം.
ദൈവം താൻ ൟ ലോകത്തിൽ ഇറങ്ങി, നമ്മു
ടെ നീചജാതിയെ രക്ഷിക്കെണ്ടതിന്നു, തന്റെ
ദിവ്യ ഗുണങ്ങളെ മനുഷ്യശരീരം കൊണ്ടു അ
ല്പം മറെച്ചു, നമ്മുടെ കണ്ണുകൾക്ക സഹിക്കാകു
ന്നെടത്തോളം അനേകം അത്ഭുത ക്രിയകളാൽ
വിളങ്ങിച്ചിരിക്കുന്നു. [ 65 ] നായർ. മുമ്പെ നിങ്ങൾ ദൈവപുത്രൻ എന്നു പറ
ഞ്ഞിരിക്കുന്നു; ഇപ്പൊൾ ദൈവം താൻ ഇറ
ങ്ങി, എന്നു ചൊല്ലിയതു എങ്ങിനെ?

ഗുരു. ദൈവം ഏകനത്രെ. പുത്രൻ ആകുന്നതു, പി
താവിന്റെ സ്വരൂപവും, അവനെ ലോക
ത്തിൽ അറിയിക്കുന്ന നിത്യവചനവും തന്നെ.
ആ ഇരിവൎക്കും ഉള്ള ആത്മാവു ഒന്നു തന്നെ.
ഇങ്ങിനെ പിതാപുത്രൻ വിശുദ്ധാത്മാവു, എ
ന്നു ഏകദൈവം തന്നെ ഉണ്ടായിരിക്കുന്നു.

നായർ. അതു നല്ലവണ്ണം ബോധിച്ചില്ല. പിന്നെ
യും പറയെണം.

ഗുരു. അതു രഹസ്യമാക കൊണ്ടു ഞാൻ ബൊധി
പ്പിച്ചാലും, ഇപ്പൊൾ നന്നായിഗ്രഹിക്കയില്ല
എനിക്കും കൂടെ അതു മുഴുവൻ സ്പഷ്ടമായ്വന്നി
ല്ല; വേഗത്തിൽ വരികയുമില്ല. ഞാൻ പുത്ര
നെ കൊണ്ടു പറഞ്ഞുവല്ലൊ; അതു തന്നെ മു
ഖ്യമായതു. അവൻ മനുഷ്യൎക്കു ദൈവസ്നേ
ഹത്തെ കാട്ടുവാൻ, മനുഷ്യനായ്വന്നു ചെയ്തു
ള്ള ക്രിയകൾക്കു ഒരന്തവും ഇല്ല. കുരുടൎക്കു കാ
ഴ്ചയും, ചെകിടൎക്കു കേൾവിയും കൊടുത്തു. രോ
ഗികളെ സൌഖ്യമാക്കി, ദുഃഖികളെ ആശ്വ
സിപ്പിച്ചും നടന്നു, ചത്തവരെയും കൂടെ അ
വൻ ഉയിൎപ്പിച്ചിരിക്കുന്നു; എങ്കിലും എല്ലാ
വരോടും സത്യം പറകയാൽ പുരോഹിതർ മുതലാ
യ പ്രധാനികളുടെ ദ്വേഷം കലശലായി വ
ൎദ്ധിച്ചു, ഒടുക്കം അവരുടെ വൈരത്താൽ അ [ 66 ] നേകം കഷ്ടങ്ങളെ സഹിച്ചു, വിരോധം കൂടാ
തെ ക്രൂരമരണത്തെ അനുഭവിക്കയും ചെയ്തു.

നായർ. അവനെ കൈയ്യും കാലും ആണികളെ കൊ
ണ്ടു മരത്തിന്മേൽ തറച്ചില്ലെ?

ഗുരു. അതെ. അന്നു ചൊരിഞ്ഞിട്ടുള്ള അവന്റെ ര
ക്തം, സൎവ്വലോകത്തിന്റെ പാപങ്ങൾക്കായു
ള്ള പ്രായശ്ചിത്തമാകുന്നു. അതു എങ്ങിനെ
എന്നാൽ: ഒരുവൻ എല്ലാവൎക്കും വേണ്ടി മരി
ക്ക കൊണ്ടു,എല്ലാവൎക്കും വരേണ്ടുന്ന ശിക്ഷേ
ക്ക് നിവൃത്തി വന്നു. ഇപ്രകാരം യേശുക്രിസ്ത
ന്റെ ആത്മബലിയാൽ, ദൈവസ്നേഹം വി
ളങ്ങിയിരിക്കുന്നു. ആ ഏക ഗുണവാൻ നിമി
ത്തം എല്ലാ പാപികളൊടു ക്ഷമിച്ചു,കനിഞ്ഞി
രിപ്പാൻ, ദൈവത്തിന്നു മനസ്സുണ്ടു.

നായർ. ദ്വൈവം വെറുതെ ക്ഷമിക്കാത്തതു, എന്തി
ന്നു? തന്റെ പുത്രൻ ഇങ്ങിനെ മരിപ്പാൻ
ആവശ്യമായി തോന്നുവാൻ എന്തു?

ഗുരു. വെറുതെ ക്ഷമിച്ചാൽ ന്യായത്തിന്നു പോരാ.
ദൈവം കളിക്കാരനല്ല, പാപത്തെ അറെച്ചു ശി
ക്ഷിക്കുന്നവൻ, എന്നു ഇപ്രകാരം കാട്ടെണ്ടി
വന്നു. ഇനിയും ഒന്നു പറയാം; ഞാൻ നിങ്ങ
ളെ സ്നേഹിക്കുന്നു, എന്നു ദൈവം എങ്ങും കൊ
ട്ടി അറിയിച്ചാലും, മനുഷ്യർ ക്ഷണത്തിൽ പ്ര
മാണിക്കുമാറില്ല. അതിനു ദൃഷ്ടാന്തം എന്തു,
എന്നു ചോദിക്കും. ആയതിന്റെ പ്രകാശിപ്പി
പ്പാൻ തന്നെ ദൈവം ആ കുലനിലത്തിൽ വെ [ 67 ] ച്ചു തന്റെ സ്നേഹത്തെ പ്രസിദ്ധമാക്കിയതു:
മക്കളെ നിങ്ങളെ രക്ഷിപ്പാൻ ഞാൻ എന്തെ
ങ്കിലും ചെയ്യാം. എന്റെ പ്രിയ പുത്രനെ നി
ങ്ങൾക്കായി തരാം, അവനെ നിങ്ങൾക്കു വേ
ണ്ടി നോവിലും ചാവിലും ഏല്പിക്കാം, പുത്ര
നെ തന്നതിൽ പിന്നെ ശേഷം ഒക്കയും കൂടെ
തരാം, എന്നു ബോദ്ധ്യം വരികയില്ലയൊ? അ
തുകൊണ്ടു നിങ്ങളുടെ അഛ്ശൻ ഞാൻ തന്നെ,
എന്നു ഗ്രഹിച്ചു. എന്നൊടു മടങ്ങി ചേരുവി
ൻ, എന്നു പരസ്യമാക്കിയ പ്രകാരം തന്നെ,
ആ മരണത്തിന്റെ വൃത്താന്തം ആകുന്നതു.

നായർ. എന്നാൽ നാം എന്തു ചെയ്യെണ്ടു?

ഗുരു. ദൈവം നിങ്ങളെ അനാദി കാലം മുതൽ യേശു
ക്രിസ്തനിൽ തന്നെ സ്നേഹിച്ചിരിക്കുന്നു എ
ന്നും അവനെ നിങ്ങൾക്കായിട്ടും തന്നിരിക്കു
ന്നു എന്നും വിശ്വസിക്കേണം. അങ്ങിനെ
ചെയ്താൽ, സകലവും ക്ഷമിച്ചിരിക്കുന്നു; പാ
പത്തിന്റെ വേരും അറ്റു പോയി; അവ
ന്റെ സ്നേഹം നിങ്ങളിലും പ്രവേശിക്കും; അ
വനായിട്ടും സഹോദരൎക്കായിട്ടും കഷ്ടപ്പെടുവാ
നും, വേണ്ടുകിൽ മരിപ്പാനും, നിങ്ങൾക്കു തൊ
ന്നുവോളം ഒരു പുതിയ മനസ്സു ജനിക്കും.

നായർ. അങ്ങിനെ തൊന്നുവാൻ വളരെ പ്രയാസം.

ഗുരു. നേർ തന്നെ. "വേണ്ടതു പരോപകാരാഗ്രഹം
ശരീരിണാം" എന്നു പറവാൻ പ്രയാസം ഇ
ല്ല, എങ്കിലും അന്യരുടെ ഉപകാരത്തിന്നായി [ 68 ] കഷ്ടപ്പെടുവാൻ, ദേവശക്തി കൂടാതെ കണ്ടു,
പ്രാപ്തി ഉണ്ടായില്ല.

എന്നതു കൊണ്ടു പരാൎത്ഥം ശരീരമെന്നു
ന്നതപ്രജ്ഞ ധരിക്ക നീ നൈഷധ!

ൟ വാക്യം സാരമുള്ളതു. ശരീരം അന്യർ നിമിത്ത
മത്രെ; ആയതു ഒരു മനുഷ്യനും ചെയ്തില്ല താനും.
നല്ലവരും മറ്റവൎക്കു ഉപകരിക്കെണ്ടതിന്നു, താന്താ
ങ്ങടെ ശരീര സൌഖ്യത്തെ കേവലം മറക്കുമാറില്ല
ല്ലൊ. യേശു മാത്രം തന്റെ ശരീരം ധരിച്ചതും,
ചിലവാക്കിതും, മുഴുവനും അന്യൊപകാരം തന്നെ ആകുന്നു.

നായർ. പിന്നെ നിങ്ങളും അപ്രകാരം ചെയ്യുമൊ?

ഗുരു. ചെയ്വാൻ തുടങ്ങിയിരിക്കുന്നു. ചുരുങ്ങിയ ക്ര
മത്തിൽ അത്രെ ചെയ്തു പോരുന്നു; എന്നാലും
എനിക്കു നല്കിയ ദൈവശക്തി കൊണ്ടു ഞാ
ൻ ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കു
ന്നു എന്നു പറയാം. അതിന്നായി അവന്നു
സ്തോത്രം ഉണ്ടാക. മുമ്പെ ഞാൻ എന്നെ മാ
ത്രം സ്നേഹിച്ചു, അൎത്ഥവും മാനവും സമ്പാദി
പ്പാൻ വിചാരിച്ചിരുന്നു, കഷ്ടം.

നായർ. മുമ്പിലെക്കാൾ, നിങ്ങൾക്കു ഇപ്പൊൾ പ്ര
സാദം അധികം ഉണ്ടാകുന്നതിനാൽ, എനിക്കു
ചിലപ്പൊൾ ആശ്ചൎയ്യം തോന്നി, ബന്ധു ജ
നങ്ങൾ നിങ്ങൾക്കു വിരോധമത്രെ, ജാതി
ക്കാരും വിരോധം, ലോകവും, വിരോധം, എ [ 69 ] ന്നിട്ടും വിഷാദം ഏറെ കാണുനില്ല. ആ ദേ
വശക്തി കിട്ടുന്നതു എങ്ങിനെ? എന്തു വഴി
യായ്വരുന്നു?

ഗുരു. ദൈവപുത്രൻ മരിച്ചു, കുഴിച്ചിടപ്പെട്ടു, മൂന്നാം
നാളിൽ പിതാവിന്റെ തേജസ്സിനാൽ ഉയി
ൎത്തെഴുനീറ്റു, പിന്നെ സ്വൎഗ്ഗത്തിൽ കരേറി
പിതാവിൻ വലഭാഗത്തിരുന്നു. സൎവ്വ ലോക
വും വാണുകൊണ്ടിരിക്കുന്നു. തന്റെ നാമത്തി
ൽ ആശ്രയിക്കുന്നവൎക്കു താൻ തുണ നിൽ
ക്കുന്നു. ഉള്ളു കൊണ്ടു അവരോടു സംസാരി
ക്കുന്നു. തന്റെ ആത്മാവെയും അവരിൽ കൊ
ടുക്കുന്നു; ഇനി കൊടുപ്പാനുള്ള ഏറിയോരു ധ
നത്തിന്നു ൟ ദൈവാത്മാവു മുങ്കൂറത്രെ ആകു
ന്നു. എനിക്കു ശക്തി വരുന്നതു. ആ ദൈവാ
ത്മാവിനാൽ തന്നെ.

നായർ. ഞാൻ പിന്നെ ഒരു നാൾ ൟ വൎത്തമാനം
കെൾക്കെണം. ഇതിനാൽ തന്നെ നിങ്ങൾക്കു
പാപമോക്ഷം വരും, എന്നു ഉറപ്പിച്ചിരിക്കു
ന്നുവൊ?

ഗുരു, അതെ, പാപമോക്ഷം വന്നിരിക്കുന്നു, വരിക
യും ചെയ്യും.

നായർ. വന്നു എന്നുള്ളതു, ഇനി വരുവാൻ എന്തു?

ഗുരു. സ്വപുത്രന്റെ മരണം നിമിത്തം ദൈവം എ
ന്റെ അപരാധങ്ങളെ ഒക്കയും ക്ഷമിച്ചിട്ടുണ്ടു
സത്യം; എങ്കിലും എന്റെ ദേഹത്തിലും ദേഹി [ 70 ] യിലും വേരൂന്നിയ പാപങ്ങൾ എല്ലാം, അ
റ്റു പോയില്ല. ദൈവം എത്തിക്കുന്ന ശക്തി
കളെ ആയുധമാക്കി, മരണപൎയ്യന്തം പാപ
ങ്ങളോടു പൊരുതുകൊള്ളേണം. പിന്നെ എ
ന്റെ കൎത്താവിനെ ഉണൎത്തി, ഉയൎത്തിയവ
ൻ, ൟ എന്നെയും വിളിച്ചു. ഹീനദേഹത്തെ
പുതുക്കി, തേജസ്സും നിത്യജീവത്വവും തരും, നി
ശ്ചയം. അപ്പോൽ എന്റെ പാപമോചനം
തികഞ്ഞിരിക്കും.

നായർ. ഞങ്ങൾക്കു ഗതി വരുവാനുള്ള പല വഴി
കൾ ഉണ്ടു, എന്നു കേട്ടിരിക്കുന്നു. താന്താന്റെ
ധൎമ്മത്തെ ആചരിച്ചു. മൎയ്യാദയായി നടന്നാ
ൽ മതി, എന്നു സജ്ജനങ്ങൾക്കും തോന്നുന്നു.

ഗുരു. ദമയന്തി പറയുന്ന പ്രകാരം തന്നെയൊ?

ധൎമ്മങ്ങൾ ചെയ്താൽ അതിന്റെ യഥാബലം
ശൎമ്മം എന്നുള്ളതെ ഉള്ളൂ. സുരാലയെ (൧ പാദം)

അതിന്റെ യഥാബലം പോരാ, എന്നു അവൾ
ക്കു ബോധിച്ചില്ല; അത അജ്ഞാന കാലത്തിന്റെ
ദോഷത്താൽ അത്രെ. പാതിവ്രത്യവും മറ്റും സുരാ
ലയത്തിൽ കടത്തുകയില്ല. ദൈവകരുണ അല്ലാതെ
അവിടെ ശൎമ്മം ഇല്ല; നാം എല്ലാവരും പാപികളാ
കുന്നുവല്ലൊ.

നായർ. ദരിദ്രൎക്ക ഭിക്ഷ കൊടുക്കുന്നതൊ?

ഗുരു. അതും സ്വൎഗ്ഗത്തിൽ എത്തിക്കേണ്ടതായാൽ, ക
ള്ള വഴിയത്രെ. ഇന്ദ്രൻ ചൊല്ലിയതു കേൾക്ക

ഇന്നൊരു ദേഹിക്കു മോദം കലൎന്നൊരു [ 71 ] പൊന്നു കൊടുത്തു മരിച്ചുവെന്നാകിലൊ
ജന്മാന്തരത്തിൽ സഹസ്രാധികം വൃദ്ധി.
ചെമ്മെ ഭവിക്കും എന്നൊൎക്ക മഹാമതെ! (൧ പാദം)

ഇതു വ്യാജമത്രെ. അങ്ങിനെ വന്നാൽ, ധനവാ
ന്മാൎക്ക ഗതിക്കു ഒരു വിഷമവും ഇല്ല. ദ്രവ്യം ഇല്ലാ
ത്തവർ എന്തു ചെയ്യും? ഭിക്ഷ കൊടുക്കെണം സ
ത്യം? എങ്കിലും തനിക്ക അതിനാൽ വരുന്ന കൂലിയെ
വിചാരിച്ചല്ല, സ്നേഹത്താൽ അത്രെ കൊടുക്കെണ്ടതു.
നായർ. സജ്ജന സംസ്സൎഗ്ഗത്തിന്നു വളരെ സാ
ന്നിദ്ധ്യം ഉണ്ടെന്നു പറയുന്നു.

ഗുരു. സജ്ജനങ്ങൾ ആർ? എത്ര ഉണ്ടെന്നു തോ
ന്നുന്നു? ഏക ദൈവമെ നല്ലവൻ. അവ
നോടു സംസൎഗ്ഗം ഉണ്ടായാൽ, ഏറിയ ഗുണം
ഉണ്ടാകും, സംശയമില്ല. (൩ പാദം.)

സജ്ജനസമ്പൎക്കം കൊണ്ടെന്തോന്നു സാധിക്കാത്തു
ദുൎജ്ജനങ്ങൾക്കു പോലും ബുദ്ധിക്കു ശുദ്ധമുണ്ടാം.

ചമ്പകത്തിന്റെ പുഷ്പം ചേൎപ്പടം തന്നിൽചെൎന്നാൽ
ഇമ്പമാം പരിമളം അതിലും ഉണ്ടാമല്ലൊ.

ദൈവപുത്രനെ ചങ്ങാതി ആക്കിയാൽ, അതി
ന്റെ അനുഭവം കാണും. വേറൊരു സംസൎഗ്ഗത്താ
ലും അങ്ങെ ലോകത്തിൽ ഫലം അധികം കാണുക
യില്ല.

നായർ. ശാസ്ത്രങ്ങളെ പഠിച്ചാൽ, ദൈവകൃപ ഉണ്ടാ
കും, മനശ്ശൂദ്ധിയും വരും, എന്നും കേട്ടുവല്ലൊ.

ഗുരു. അതെ ൟ ഗ്രന്ഥത്തിന്റെ അവസാനത്തിൽ
തന്നെ വായിക്കാം. (൪ പാദം.) [ 72 ] നളചരിതം ഇങ്ങിനെ നല്ല കല്ല്യാണദം
തെളിവിനൊടു ചൊൽകിലും കേൾക്കിലും ഭൂതലെ
കലികലുഷമൊക്കവെ ശാന്തമാക്കും ദൃഢം
കുലധന സമൃദ്ധിയും ശുദ്ധിയും സിദ്ധമാം
ദുരിതവുമകന്നു പോം ദുഃഖം ഉണ്ടാഴ്വരാ
മുരമഥനേറ്റവും പ്രീതി ഉണ്ടാഴ്വരും
സകല ഫലസിദ്ധിയും സാരമാം മോക്ഷവും
സകല മനുജൎക്കും ഉണ്ടായ്വരും മംഗലം.

അതു തന്നെ അതിമൌഢ്യമുള്ള കാൎയ്യം ഗുണവും
ദോഷവും, നേരും നേരുകേടും, എല്ലാം ഇടകലൎന്നു
ള്ള ശാസ്ത്രങ്ങളെ വായിച്ചാലും, കേട്ടാലും, ദുരിതം അ
കന്നു പോം, ശുദ്ധി സാധിക്കും, വിഷ്ണുവിന്നു പ്രീ
തി ഉണ്ടാഴ്വരും, എന്നു ഇപ്രകാരം തങ്ങളുടെ കഥക
ളെ അവർ വെറുതെ സ്തുതിച്ചിരിക്കുന്നു. എന്നാൽ
ഭോഷ്കു പറഞ്ഞാലും, മൎയ്യാദ ലംഘിച്ചു നടന്നാലും,
പരോപകാരം ഒന്നും ചെയ്യാതിരുന്നാലും, എത്ര മടി
യനും ദോഷവാനും ആയാലും, ഒരു ഗ്രന്ഥത്തെ വാ
യിച്ച ഉടനെ, പരിഹാരമായി എന്നു നിരൂപിക്കാ
മൊ? അങ്ങിനെ സകല മനുജൎക്കും മംഗലം വരി
കിൽ, ഞാൻ തന്നെ ജാതിയിൽ നിന്നും, മതത്തിൽ
നിന്നും ഭ്രഷ്ടനായി പോയി.വിഷ്ണു ഇല്ല, എന്നു പ
റഞ്ഞു പൊയിട്ടും. വിഷ്ണുവിന്നു ഇനിയും എങ്കൽ
പ്രീതി ഉണ്ടായ്വരും. ഇതു അബദ്ധമല്ലൊ!

നായർ. ൟ ശാസ്ത്രങ്ങളിൽ നേരും നേരുകേടും ഇട
കലൎന്നിരിക്കുന്നു, സത്യം. നിങ്ങളെ പോലെ രണ്ടി [ 73 ] നെയും വിസ്തരിച്ചു, വക തിരിക്കുന്നവർ നന്ന ദു
ൎല്ലഭമത്രെ.

ഗുരു. ഇന്നു ഗുണങ്ങളും ദോഷങ്ങളും ഭവാൻ
തന്നെ വിചാരിച്ചു വേൎവ്വിടുത്തീടുക
പാലും ജലവും കലൎന്നു വെച്ചാലതിൽ.
പാലു വേറാക്കി ഭുജിക്കുമെല്ലൊ ഭവാൻ.

എന്നു ദമയന്തി അരയന്നത്തോടു പറഞ്ഞ പേ
ലെ, ശാസ്ത്രത്തിലെ സത്യവും അസത്യവും വെറാ
ക്കുവാൻ, ഒരു പക്ഷിക്കും മനുഷ്യനും കഴികയില്ല.
ദൈവവചനമാകുന്ന സത്യ വേദത്തെ ആരാഞ്ഞു
കൊണ്ടു പ്രമാണമാക്കിയാലത്രെ, അതിന്നു പ്രാപ്തി
വരും.

നായർ. സത്യവേദത്തെ വായിച്ചാലൊ, കേട്ടാലൊ,
ശുദ്ധി വരും, ദേവപ്രസാദം ഉണ്ടാകും, എന്നു നി
ങ്ങൾ പറകയില്ലയൊ.

ഗുരു. അല്ല, വചനത്തെ കേൾക്കുന്നവരായിരിക്ക
മാത്രമല്ല, ചെയ്യുന്നവരായും ഇരിപ്പിൻ, അല്ലാഞ്ഞാ
ൽ തങ്ങളെ തന്നെ ചതിക്കും എന്നു ഒരു വാക്കുണ്ടു.
പുസ്തകം താൻ, ഗ്രന്ഥം താൻ, എത്ര വായിച്ചാലും,
മുക്തിക്കു പോരാ. അറിവല്ല പ്രമാണം ദൈവയോ
ഗ്യമായി പൊരാടുക അല്ലാതെ, കിരീടം ധരിക്കയില്ല.

നായർ. വെട്ടി മരിക്കുന്ന വീരന്മാൎക്കു സ്വൎഗ്ഗപ്രാ
പ്തി ഉണ്ടു പോൽ.

ഗുരു. അയ്യൊ, ആ പോരിനെ അല്ല ഞാൻ പറ
ഞ്ഞതു. ഇന്ദ്രന്നു മാത്രം അപ്രകാരം തോന്നും;
അവനല്ലൊ പറഞ്ഞതു: (൧ പാദം.) [ 74 ] അങ്ങുന്നു വന്നു വസിക്കും ജനങ്ങൾക്കും
ഇങ്ങുള്ളവൎക്കും വിശേഷം ഇല്ലേതുമെ
അന്നന്നു കാണാം അനേകം പ്രകാരത്തിൽ
വന്നിങ്ങു വാഴുന്ന മൎത്ത്യപ്രവീരരും
എന്നാൽ അവൎക്കും നമുക്കും സമം തന്നെ
പോരിന്നണഞ്ഞു പിണങ്ങുന്ന വൈരിക്കു
നേരിട്ടടുത്താശു വെട്ടി മരിക്കുന്ന
വീരരെച്ചെന്നു വരിക്കും തെരിക്കനെ
സ്വൈരിണീമാരായ നമ്മുടെ നാരിമാർ
നിൎജ്ജരന്മാരായി മേരു ശൈലാഗ്രത്തിൽ
ഇജ്ജനത്തൊടൊരുമിച്ചു വസിക്കുന്നു
ഏവം വരുന്നൊരു ദേഹികൾക്കൊക്കവെ
ദേവാധിപത്യം കൊടുക്കുന്നു ഞങ്ങളും.

ഭൂമിയിൽ നിന്നു വെട്ടി മരിക്കുന്ന വീരന്മാരെ
സ്വൎഗ്ഗസ്ത്രീകൾ വരിച്ചു. മേലൊട്ടു നടത്തുമ്പൊൾ
ഇന്ദ്രൻ അവൎക്കും ദേവാധിപത്യം കൊടുക്കും, പി
ന്നെ അവൎക്കും, ദേവകൾക്കും സമം തന്നെ; വി
ശേഷം ഇല്ലേതുമെ, എന്നു പറഞ്ഞതു.

നായർ. ഇതു തന്നെ ഏകദേശം ചേരനാട്ടിലെ മാ
പ്പിള്ളമാരുടെ ഭാവം പോലെ; എത്ര കളവും ദു
ൎന്നടപ്പും ചെയ്തു വന്നിട്ടും, ഒടുക്കത്തെ നാളിൽ
ചിലരെ വെട്ടി, കൊന്നു മരിച്ചാൽ, സ്വൎഗ്ഗം
ഉണ്ടു എന്നു അവർ ഉറപ്പിച്ചിരിക്കുന്നു.

ഗുരു. എന്നാൽ, അവൎക്കും നമുക്കും സമം തന്നെ, എ
ന്നുള്ള വാക്കിനെ നന്നായി വിചാരിക്കെണം. [ 75 ] ദൈവത്തിന്നും സൃഷ്ടിക്കും, വിശേഷാൽ പ
രിശുദ്ധനും അശുദ്ധൎക്കം ഉള്ള വ്യത്യാസം,
നിങ്ങളുടെ ശാസ്ത്രത്തിൽ അറിയായ്ക കൊണ്ടു,
മനുഷ്യന്നു ക്ഷണത്തിൽ ദൈവത്വം വരും;
ദൈവം പല രൂപത്തിലും അവതരിച്ചു. മനു
ഷ്യരോടു കളിക്കുന്നതിന്നും പ്രയാസം ഒട്ടും ഇ
ല്ല; അവിടുന്നു ഇങ്ങൊട്ടും ഇവിടുന്നു അ
ങ്ങൊട്ടും എളുപ്പത്തിൽ ആയിരം വഴികൾ ഉ
ണ്ടു; എന്നതിനെ സൂക്ഷിച്ചു നോക്കിയാൽ,
നിങ്ങളുടെ ദേവകൾ മനുഷ്യപ്രായർ അത്രെ;
പാപം പോക്കുവാൻ ശക്തി ഒന്നും ഇല്ലാത്ത
വർ, എന്നു ബോധിക്കും. ഞങ്ങളെ വേദത്തി
ൽ സത്യദൈവം അവതരിച്ചു. മനുഷ്യനാഴ്വരു
ന്നതും, പാപിയായൊരു മനുഷ്യൻ ശുദ്ധിയും
ദൈവസാമീപ്യവും പ്രാപിക്കുന്നതും, രണ്ടും
എത്രയും ഘനമുള്ള കാൎയ്യങ്ങൾ തന്നെ ആകുന്നു.

നായർ. ഇന്ദ്രൻ പറഞ്ഞതു, കളിയത്രെ. നിങ്ങൾ
ചൊന്നതിന്നു, അൎത്ഥശ്ശ്രേഷ്ഠത ഉണ്ടു സത്യം;
എന്നാൽ നിങ്ങളുടെ പോർ എന്താകുന്നു?

ഗുരു. പിശാചിനൊടും, അവന്റെ പട്ടാളമായ കാമ
ക്രോധാദികളൊടും പട വെട്ടെണം, മറ്റുവരൊ
ടല്ല, തന്നൊടു താൻ ഏറ്റു കൊണ്ടു, തന്റെ
പാപത്തെ ശപിച്ചു. പിന്തുടൎന്നു, ഒളിമറയിൽ
നിന്നു പിടിച്ചിഴെച്ചു കൊല്ലെണം. പിന്നെ
ലോകരുടെ ഉൾപകയും പരിഹാസവും ഉണ്ട
ല്ലൊ; അതിനാലും ഓരൊരൊ അങ്കം ഉണ്ടാകും. [ 76 ] അപവാദവും, നിന്ദയും അനുഭവിച്ചാൽ അ
വ പുല്ലു പോലെ വിചാരിച്ചു. തന്റെ കൎത്താ
വായ യേശു മുന്നടന്ന ചുവടുകളെ നോക്കി
നടന്നു, എന്തെല്ലാം ചെറുത്തു നിന്നാലും വീ
രനായി ഓടിക്കൊള്ളെണം വൈരികളൊടു അ
ഭിമാനിപ്പാനും, അവരെ ശപിപ്പാനും, പക
വീട്ടുവാനും, കൂടക്കൂടെ ഇഛ്ശകൾ മുളെച്ചു തുട
ങ്ങും; അവറ്റെ ഉടനെ അമൎത്തടക്കി അരിശം
വിഴുങ്ങി. ശത്രുവിനെ സ്നേഹിപ്പാനും സേവി
പ്പാനും, രഹസ്യമായും പരസ്യമായും ഗുണം
ചെയ്വാനും, ശ്രമിച്ചു കൊള്ളെണം. പിന്നെ
ദൈവത്തൊടും ചിലപ്പൊൾ ഒരു പോരാട്ടം
പോലെ ഉണ്ടു. അവൻ കെൾ്ക്കാത്ത പന്തിയി
ൽ അടങ്ങി നിൽക്കും; എത്ര പ്രാൎത്ഥിച്ചാലും വി
ളിച്ചു കരഞ്ഞാലും, ഉത്തരം ഒന്നും ഇറങ്ങുന്നി
ല്ല; വാനം ഇരിമ്പു പോലെ തൊന്നും; ഇങ്ങെ
അപെക്ഷയും വിളിയും അങ്ങു കടക്കുന്നില്ല.
എന്നു വരും; പിശാചു ഇളിച്ചു ചിരിച്ചു, നി
ന്റെ ദൈവം എവിടെ, എന്നു ചോദിച്ചു നി
ല്ക്കും; അപ്പൊൾ അഴിനിലെക്കു ഇടം കൊടു
ത്തു, മടുത്തു പോകരുതു. അതു ഒന്നും ഇല്ല, എ
ന്റെ വിധി അത്രെ, എന്നുള്ള ഭാവത്തെ നി
നെക്കയും അരുതു. ദൈവം വേദത്തിൽ അരു
ളിയ വാഗ്ദത്തങ്ങളെ മുറുക പിടിച്ചു. അബ്ബാ
പിതാവെ, ഇപ്രകാരം നീ പറഞ്ഞുവല്ലൊ; നി
ന്റെ വാക്കു പോലെ എനിക്കു ആകെണമെ; [ 77 ] ഞാനല്ലൊ നിന്റെ കുട്ടി ആകുന്നു, നീ എന്നെ
കെൾക്കാതിരിക്കയില്ല; നീ എന്നെ അനുഗ്ര
ഹിച്ചല്ലാതെ, ഞാൻ നിന്നെ വിടുകയില്ല; നി
ന്റെ പുത്രനായ യേശുവിൻ നാമത്തിൽ ത
ന്നെ ഞാൻ നിന്നൊടു യാചിക്കുന്നു ആമൻ;
എന്നിപ്രകാരം മുൽപുക്കു, ആക്രമിച്ചു കൊള്ളെ
ണം; അതും ഒരിക്കൽ മാത്രമല്ല തികഞ്ഞ ജയം
വരുവോളം പൊരുതു വരേണം. ഇങ്ങിനെ
ചെയ്താൽ, വീരനായി ചമഞ്ഞു വിരുതിനെ
പ്രാപിച്ചു, ദൈവപുത്രൻ ഇരിക്കുന്ന സിംഹാ
സനത്തിൽ കൂടെ ഇരുന്നിരിപ്പാൻ പാത്രം
ആകും.

നായർ. ഇതെത്രയും സങ്കടമുള്ള വഴി!

ഗുരു. പാപസേവെക്കു തന്നെ അധികം സൌഖ്യം
ഉണ്ടൊ?

ജന്മികൾക്കുണ്ടൊ സുഖത്തിന്നലമ്മതി.

ഞങ്ങൾ്ക്കു ഉയരത്തിൽ നിന്നു വരുന്ന ആശ്വാ
സങ്ങളും സന്തോഷങ്ങളും നിങ്ങൾ രുചി നോക്കി
എങ്കിൽ, ൟ വഴിക്കു മാത്രം സൌഖ്യം ഉണ്ടെന്നു
ബോധിക്കും. ജീവനുള്ള ദൈവത്തെ ആശ്രയിച്ചു
സേവിക്കുന്നതു പരത്തിൽ മാത്രം അല്ല, ഇഹത്തി
ലും കൂടെ എത്രയും ഭാഗ്യമുള്ളതു തന്നെ.

നായർ. ൟ പ്രപഞ്ചത്തിൽ ഇത്ര ശുദ്ധിമാനായി
നടപ്പാൻ കഴികയില്ല. എന്നു തോന്നുന്നു. ഇതു
കലി കാലമല്ലൊ! നല്ല ജനത്തിന്നു നിൎമ്മൂല
നാശം വന്നുവല്ലൊ. [ 78 ] ഗുരു. കലിയുഗത്തിനു തെറ്റി പോകാമല്ലൊ. ഇ
പ്പൊൾ തന്നെ വായിച്ചു കേട്ടുവല്ലൊ. ഒരു ഗ്ര
ന്ഥം ഉരചെയ്യാൽ കലികലഹം ഒക്കവെ ശാ
ന്തമാകും, എന്നു പറഞ്ഞിട്ടുണ്ടു. കലി താൻ അ
ത്ര വിടക്കല്ല, അവൻ നളന്നു ഒന്നു പറഞ്ഞു
കൊടുത്തു; അതിനെ പറയാം. (൪ പാദം.)

നിന്റെ സ്മരിക്കും ജനങ്ങളെകൂട ഞാൻ
ചെന്നു ബാധിക്കയില്ലെന്നു ബോധിക്ക നീ
എന്നെയും നിന്നെയും നിങ്കളത്രത്തെയും
പന്നഗം തന്നെയും ഭാൎഗ്ഗസ്വരിയെയും
ഒന്നിച്ചു ചിന്തനം ചെയ്യുന്ന മൎത്യനു
വന്നീടും ഐശ്വൎയ്യം ആപത്തകന്നു പോം

അതുകൊണ്ടു കലിയുഗം ഒട്ടൊഴിയാതെ, എല്ലാവ
രെയും ബാധിക്കുന്നില്ല, സ്പഷ്ടം. നളനെ ചിന്തിച്ചാ
ൽ, ആ ബാധ തീരുകയില്ലതാനും. ഞാൻ പറഞ്ഞി
ട്ടുള്ള ദൈവപുത്രനെ സ്മരിച്ചു കൊണ്ടാൽ, കലി ബാ
ധ തീരും, എന്നു ഞാൻ തന്നെ കൈയ്യേല്ക്കുന്നുണ്ടു.

നായർ. അതിന്നു എനിക്കു ധൈൎയ്യം പോരാ. രണ്ടു
മൂന്നു ആളുകൾ മാത്രം യേശുവിനെ വിശ്വ
സിച്ചിരിക്കുന്നു. നിങ്ങളുടെ മാൎഗ്ഗം ൟ നാട്ടിൽ
പരന്നു നടക്കും എന്നു തോന്നുന്നില്ല.

ഗുരു. മറ്റവൎക്കു വേണ്ടാതിരുന്നാലും, ഒറ്റയായ തനി
ക്കു രക്ഷ വന്നാൽ, പോരെ? എങ്കിലും ഞാൻ
സത്യം പറയാം; ൟ മാൎഗ്ഗം നടക്കും; അതു എ
ങ്ങും വ്യാപിക്കും; വേറൊരു മതവും വേദവും
അവസാനം വരെ നില്ക്കയും ഇല്ല. [ 79 ] നായർ. അതു എങ്ങിനെ ഉണ്ടാകും. സൎക്കാരുടെ ക
ല്പന കൊണ്ടൊ?

ഗുരു. അല്ല, പരമ രാജാവിന്റെ കല്പനയാലത്രെ.
അവൻ പണ്ടു തന്നെ അപ്രകാരം പറഞ്ഞി
രിക്കുന്നു; തനിക്കു ബോധിക്കും പോലെ, അ
തിനെ ഒപ്പിക്കയും ചെയ്യും, നിശ്ചയം.

നായർ. കലിയുഗം അവസാനിച്ചാലൊ, കല്പാന്തര
പ്രളയം ഇല്ലയൊ?

ഗുരു. നിങ്ങൾ പ്രളയം എന്നു പറയുന്ന പ്രകാരം ഉ
ണ്ടാകയില്ല; ദൈവം ഉറങ്ങി പോകുന്ന ഒരുരാ
ത്രി വരികയുമില്ല. ഭൂമി ദഹിച്ചു പോയി, പുതു
തായ്തീരും സത്യം; എങ്കിലും അതിന്നു മുമ്പെ ഒ
രു നല്ല കാലം വരുവാറാകുന്നു. ദൈവപുത്രൻ
തന്നെ പിശാചിനെ ചങ്ങല ഇട്ടടച്ചു വെ
ക്കും. അപ്പൊൾ മായമുള്ള വേദങ്ങൾ എല്ലാം
ഒടുങ്ങും. തനിക്കു മാത്രമല്ല. കൂടയുള്ളവൎക്കം
സേൗഖ്യം ഉണ്ടാകെണം, എന്നു സകല മനു
ഷ്യൎക്കും ഒരു പക്ഷം ഉണ്ടല്ലൊ. അതുകൊണ്ടു
പലരും മനോരാജ്യം വിചാരിച്ചു. ഇന്നിന്ന
പ്രകാരം സൎവ്വലോകത്തിലും മഹോത്സവം വ
രുത്തെണം, എന്നു ഭാവിച്ചിരിക്കുന്നു. അതു മ
നുഷ്യപ്രയത്നത്താൽ വരികയില്ല.

നായർ. പണ്ടു ഇപ്രകാരം മംഗല കാലങ്ങൾ ഉണ്ടാ
യി, എന്നു പറഞ്ഞു കേൾക്കുന്നു. ഇനിയും
വരുമൊ? [ 80 ] ഗുരു. വരും, നിശ്ചയം. നളന്റെ കാലത്തെ ഇങ്ങി
നെ സ്തുതിച്ചതു. (൩ പാദം.)

എങ്ങുമെ ദരിദ്രത്വം എന്നതു കേൾപ്പാനില്ലാ
സംഗതി കൂടാതുള്ള വൈരസംഭവമില്ലാ
അംഗനാ ജനങ്ങൾക്കു ചാരിത്ര ഭംഗമല്ലാ
തങ്ങളിൽ കലഹവും ക്രൂരകൎമ്മവുമില്ലാ
വ്യാധിയും ദുൎഭിക്ഷവും ദുൎഗ്രഹ ക്ഷോഭങ്ങളും
ക്രോധവും ദുൎബ്ബോധവും ദുൎമ്മതങ്ങളുമില്ലാ
അക്ഷരജ്ഞാനം കൂടാതുള്ള മൎത്ത്യനുമില്ലാ
പക്ഷപാതംകൊണ്ടൊരു സത്യലംഘനമില്ലാ
കൃത്യരക്ഷണം ചെയ്യാതുള്ള ജാതികളില്ലാ
മൃത്യു വെന്നതും ബാല്യെ കുത്രചിൽ കാണുന്നില്ലാ
സത്യം എന്നിയെ വദിച്ചീടുന്ന ജനമില്ലാ
നിത്യ സന്തോഷം കൂടാതുള്ള മൎത്ത്യനുമില്ലാ
സജ്ജുനങ്ങളെ ബഹുമാനിയാത്തവനില്ലാ
ദുൎജ്ജനങ്ങളിൽ സ്നേഹമുള്ള മാനുഷനില്ലാ
ൟശ്വരൻ പ്രമാണം എന്നൊൎക്കാത്ത ജനമില്ലാ
ശ്വാശ്വത ബ്രഹ്മദ്ധ്യാനം ചെയ്യാത്ത വിപ്രനില്ലാ
ദൂഷണം പറയുന്ന മാനുഷന്മാരും ഇല്ലാ
ഭൂഷണം ധരിക്കാത്ത കാമുകന്മാരും ഇല്ലാ

നായർ. അപ്രകാരം തന്നെ പിന്നെതിൽ ഭൂമിയിൽ
വരുമൊ?

ഗുരു. അപ്രകാരം തന്നെ അല്ല; ലോകർ ആശിക്കു
ന്ന കാലഭേദത്തിന്നു ഇതു ഒരു ദൃഷ്ടാന്തമത്രെ.
ബ്രാഹ്മണർ അപ്പൊൾ ഇല്ലല്ലൊ; കാമുകന്മാ [ 81 ] ൎക്ക അധികം അനുകൂല്യതയും ഇല്ല, ആ കാല
ത്തിന്റെ ചില വിശേഷങ്ങളെ പറയാം: യേ
ശു ഭൂമിയിൽ കൎത്താവായി വാഴുന്ന കാലം, സ
മുദ്രത്തിൽ വെള്ളം നിറയുന്നതു പോലെ, ഭൂമി
യിൽ ഒക്കയും ദൈവജ്ഞാനം നിറയും, ജാതി
കൾക്കു വൈരവും യുദ്ധാഭ്യാസവും ഒടുങ്ങും.
കുന്നുകാലിയും സിംഹവും പുലിയും ഒന്നിച്ചു
മേയും, വറണ്ട ഭൂമിയിൽ നീരുറവകൾ പൊ
ങ്ങി വരും, അന്നു മുടവൻ സന്തോഷിച്ചു തു
ള്ളും, ഊമൻ സ്തുതി പാടും, കുരുടന്റെ കണ്ണും,
ചെകിടന്റെ ചെവിയും തുറന്നുവരും, കൎത്താ
വു വീണ്ടെടുത്തവർ എവിടെ നിന്നും പുറ
.പ്പെട്ടു, ആരും തടുക്കാതെ കീൎത്തിച്ചു നടന്നു,
അവന്റെ രാജധാനിയിൽ കൂടി വന്നു, ആന
ന്ദ തൃപ്തരായി വസിക്കും, ദുഃഖവും തെരുക്കവും
മങ്ങിപ്പോകയും ചെയ്യും. നിങ്ങളും വന്നു, ക
ൎത്താവിന്റെ വെളിച്ചത്തിൽ നടക്കയില്ലയൊ?

നായർ. ആ നല്ല കാലം വരുന്നതിനെ കണ്ടാൽ, എ
നിക്കും കൂടെ സന്തോഷം.

ഗുരു അതു വരുമ്മുമ്പെ തന്നെ കണ്ണാലെ കാണാ
തെ കണ്ടും, ഉള്ളം കൊണ്ടു വിശ്വസിക്കെണം.
അങ്ങിനെ വിശ്വസിച്ചാൽ, കൎത്താവു ചതി
ക്കയില്ല, നിശ്ചയം. നമ്മുടെ എല്ലാ വിചാര
ത്തിന്നും അപേക്ഷിക്കും മേലായിട്ടു തന്നെ
ചെയ്യും. ഞാനും ഇപ്പൊൾ കാണാതെ തന്നെ [ 82 ] വിശ്വസിക്കുന്നു; ദുഃഖസംഗതികൾ പല
തും ഉണ്ടു എന്നറിയാമല്ലൊ, എങ്കിലും നമ്മുടെ
പാപങ്ങൾക്കു വേണ്ടി തന്നെത്താൻ കൊടു
ത്തിട്ടു, ൟ ദുഷ്ട യുഗത്തിൽ നിന്നു എന്നെ
വീണ്ടെടുത്തു, രക്ഷിക്കുന്ന കൎത്താവിന്നു, എ
ന്നേക്കും തേജസ്സും സ്തുതിയും ഉണ്ടാക.

നായർ. ഗുരുക്കളെ ഞാൻ പോകുന്നു. സ്നേഹം ഉണ്ടാ
യിരിക്കെണം. നിങ്ങളുടെ ദൈവം എന്നൊടു
കരുണ ചെയ്യാവു. സലാം.

"https://ml.wikisource.org/w/index.php?title=നളചരിതസാരശോധന&oldid=210350" എന്ന താളിൽനിന്ന് ശേഖരിച്ചത്