പരിശുദ്ധ ഖുർആൻ/അൽ ഫാത്തിഹ
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
അൽ-ഫാത്തിഹ[1]
1 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ .
2 സ്തുതി സർവ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
3 പരമകാരുണികനും കരുണാനിധിയും.
4 പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ.
5 നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു. [2]
6 ഞങ്ങളെ നീ മാർഗ്ഗത്തിൽ [3] ചേർക്കേണമേ.
7 നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിൽ . കോപത്തിന്ന് ഇരയായവരുടെ മാർഗ്ഗത്തിലല്ല [4]. പിഴച്ചുപോയവരുടെ മാർഗ്ഗത്തിലുമല്ല.
- ↑ വിശുദ്ധ ഖുർആന്റെ പ്രാരംഭമായതിനാൽ ഈ പേര് ലഭിച്ചു.
- ↑ ആരാധനയും സഹായാർത്ഥനയും അഭേദ്യമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.മനുഷ്യർ വിവിധ വ്യക്തികളെയും ശക്തികളെയും ആരാധിച്ചു പോന്നിട്ടുള്ളത് ആരാധ്യരിൽ നിന്നും അഭൗതികമായ രീതിയിൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പ്രപഞ്ചനാഥനല്ലാത്ത ആരിൽ നിന്നും അഭൗതിക സഹായം പ്രതീക്ഷിക്കുന്നതും അതിന്നായി പ്രാർത്ഥിക്കുന്നതും ഇസ്ലാം പഠിപ്പിക്കുന്ന ഏകദൈവത്വത്തിന് വിരുദ്ധമത്രെ.
- ↑ നിഷ്കളങ്കമായ ഏകദൈവാരാധനയുടെ മാർഗ്ഗത്തിൽ, അല്ലാഹുവോട് നേരിട്ടുള്ള പ്രാർത്ഥനയുടെ മാർഗ്ഗത്തിൽ, അഥവാ പ്രവാചകന്മാരും സജ്ജനങ്ങളും പിന്തുടർന്ന കളങ്കമില്ലാത്ത തൗഹീദിന്റെ മാർഗ്ഗത്തിൽ ഞങ്ങളെ ചേർക്കേണമേ എന്നർത്ഥം.
- ↑ 'കോപത്തിന് ഇരയായവർ' എന്നതിന്റെ പരിധിയിൽ അവിശ്വാസവും സത്യനിഷേധവും മർക്കടമുഷ്ടിയും കൈക്കൊണ്ട എല്ലാവരും ഉൾപ്പെടുമെങ്കിലും ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്റെ വാഹകരാണെന്നതിൽ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി വേദവാക്യങ്ങൾ ദുർവ്യാഖ്യാനം ചെയ്തത് നിമിത്തം അല്ലാഹുവിന്റെ കോപത്തിന് ഇരയായ യഹൂദരാണ്. ഈ നിലപാട് സ്വീകരിക്കുന്ന ഏത് സമുദായക്കാരുടെ അവസ്ഥയും ഇതുപോലെതന്നെ. പിഴച്ചുപോയവർ എന്നതുകൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് യേശുക്രിസ്തുവെ ദൈവപുത്രനാക്കുകയും പൗരോഹിത്യത്തെ മതത്തിന്റെ അടിത്തറയാക്കുകയും ചെയ്ത ക്രിസ്ത്യാനികളാണ്. ദൈവിക സന്ദേശം ലഭിച്ചിട്ട് അതിൽ നിന്ന് വ്യതിചലിച്ചുപോയ ഏത് സമുദായക്കാരും വഴിപിഴച്ച കൂട്ടത്തിൽതന്നെ.