പരിശുദ്ധ ഖുർആൻ/ലുഖ്‌മാൻ

(Holy Quran/Chapter 31 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 അലിഫ്‌-ലാം-മീം

2 തത്വസമ്പൂർണ്ണമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.

3 സദ്‌വൃത്തർക്ക്‌ മാർഗദർശനവും കാരുണ്യവുമത്രെ അത്‌.

4 നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്ത്‌ നൽകുകയും, പരലോകത്തിൽ ദൃഢവിശ്വാസമുള്ളവരായിരിക്കുകയും ചെയ്യുന്നവർക്ക്‌.

5 തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള മാർഗദർശനമനുസരിച്ച്‌ നിലകൊള്ളുന്നവരത്രെ അവർ. അവർ തന്നെയാണ്‌ വിജയികൾ.

6 യാതൊരു അറിവുമില്ലാതെ ദൈവമാർഗത്തിൽ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ടി വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാർക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.

7 അത്തരം ഒരാൾക്ക്‌ നമ്മുടെ വചനങ്ങൾ ഓതികേൾപിക്കപ്പെടുകയാണെങ്കിൽ അവൻ അഹങ്കരിച്ച്‌ കൊണ്ട്‌ തിരിഞ്ഞുകളയുന്നതാണ്‌. അവനത്‌ കേട്ടിട്ടില്ലാത്തപോലെ. അവൻറെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ. ആകയാൽ നീ അവന്ന്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത യറിയിക്കുക.

8 തീർച്ചയായും; വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്കുള്ളതാണ്‌ സുഖാനുഭൂതിയുടെ സ്വർഗത്തോപ്പുകൾ.

9 അവർ അതിൽ നിത്യവാസികളായിരിക്കും. അല്ലാഹുവിൻറെ സത്യവാഗ്ദാനമത്രെ അത്‌. അവനാകുന്നു പ്രതാപിയും യുക്തിമാനും.

10 നിങ്ങൾക്ക്‌ കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതിൽ അവൻ ഉറച്ച പർവ്വതങ്ങൾ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവൻ അതിൽ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത്‌ നിന്ന്‌ നാം വെള്ളം ചൊരിയുകയും, എന്നിട്ട്‌ വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു.

11 ഇതൊക്കെ അല്ലാഹുവിൻറെ സൃഷ്ടിയാകുന്നു. എന്നാൽ അവന്നു പുറമെയുള്ളവർ സൃഷ്ടിച്ചിട്ടുള്ളത്‌ എന്താണെന്ന്‌ നിങ്ങൾ എനിക്ക്‌ കാണിച്ചുതരൂ. അല്ല, അക്രമകാരികൾ വ്യക്തമായ വഴികേടിലാകുന്നു.

12 ലുഖ്മാന്‌ നാം തത്വജ്ഞാനം നൽകുകയുണ്ടായി, നീ അല്ലാഹുവോട്‌ നന്ദികാണിക്കുക. ആർ നന്ദികാണിച്ചാലും തൻറെ ഗുണത്തിനായി തന്നെയാണ്‌ അവൻ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യർഹനുമാകുന്നു. (എന്ന്‌ അദ്ദേഹത്തോട്‌ നാം അനുശാസിച്ചു.)

13 ലുഖ്മാൻ തൻറെ മകന്‌ സദുപദേശം നൽകികൊണ്ടിരിക്കെ അവനോട്‌ ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു:) എൻറെ കുഞ്ഞുമകനേ, നീ അല്ലാഹുവോട്‌ പങ്കുചേർക്കരുത്‌. തീർച്ചയായും അങ്ങനെ പങ്കുചേർക്കുന്നത്‌ വലിയ അക്രമം തന്നെയാകുന്നു.

14 മനുഷ്യന്‌ തൻറെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു- ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗർഭം ചുമന്ന്‌ നടന്നത്‌. അവൻറെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടുവർഷം കൊണ്ടുമാണ്‌- എന്നോടും നിൻറെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എൻറെ അടുത്തേക്കാണ്‌ (നിൻറെ) മടക്കം.

15 നിനക്ക്‌ യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട്‌ നീ പങ്കുചേർക്കുന്ന കാര്യത്തിൽ അവർ ഇരുവരും നിൻറെ മേൽ നിർബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. ഇഹലോകത്ത്‌ നീ അവരോട്‌ നല്ലനിലയിൽ സഹവസിക്കുകയും, എന്നിലേക്ക്‌ മടങ്ങിയവരുടെ മാർഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എൻറെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി ഞാൻ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.

16 എൻറെ കുഞ്ഞുമകനേ, തീർച്ചയായും അത്‌ (കാര്യം) ഒരു കടുക്‌ മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത്‌ ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത്‌ കൊണ്ടുവരുന്നതാണ്‌. തീർച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.

17 എൻറെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിർവഹിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന്‌ വിലക്കുകയും, നിനക്ക്‌ ബാധിച്ച വിഷമങ്ങളിൽ ക്ഷമിക്കുകയും ചെയ്യുക. തീർച്ചയായും ഖണ്ഡിതമായി നിർദേശിക്കപ്പെട്ട കാര്യങ്ങളിൽ പെട്ടതത്രെ അത്‌.

18 നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേർക്ക്‌ നിൻറെ കവിൾ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.

19 നിൻറെ നടത്തത്തിൽ നീ മിതത്വം പാലിക്കുക. നിൻറെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീർച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വെറുപ്പുളവാക്കുന്നത്‌ കഴുതയുടെ ശബ്ദമത്രെ.

20 ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു നിങ്ങൾക്ക്‌ അധീനപ്പെടുത്തിത്തന്നിരിക്കുന്നു എന്ന്‌ നിങ്ങൾ കണ്ടില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അവൻറെ അനുഗ്രഹങ്ങൾ അവൻ നിങ്ങൾക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. വല്ല അറിവോ മാർഗദർശനമോ വെളിച്ചം നൽകുന്ന വേദഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിൻറെ കാര്യത്തിൽ തർക്കിച്ച്‌ കൊണ്ടിരിക്കുന്ന ചിലർ മനുഷ്യരിലുണ്ട്‌.

21 അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങൾ പിന്തുടരൂ എന്ന്‌ അവരോട്‌ പറയപ്പെട്ടാൽ, അല്ല, ഞങ്ങളുടെ പിതാക്കൾ എന്തൊന്നിൽ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടുവോ അതിനെയാണ്‌ ഞങ്ങൾ പിന്തുടരുക എന്നായിരിക്കും അവർ പറയുക. പിശാച്‌ ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ്‌ അവരെ ക്ഷണിക്കുന്നതെങ്കിൽ പോലും (അവരതിനെ പിന്തുടരുകയോ?)

22 വല്ലവനും സദ്‌വൃത്തനായിക്കൊണ്ട്‌ തൻറെ മുഖത്തെ അല്ലാഹുവിന്‌ സമർപ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറിൽ തന്നെയാണ്‌ അവൻ പിടിച്ചിരിക്കുന്നത്‌. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണതി.

23 വല്ലവനും അവിശ്വസിച്ചുവെങ്കിൽ അവൻറെ അവിശ്വാസം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നമ്മുടെ അടുത്തേക്കാണ്‌ അവരുടെ മടക്കം. അപ്പോൾ അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം അവരെ വിവരമറിയിക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.

24 നാം അവർക്ക്‌ അൽപം സുഖം അനുഭവിപ്പിക്കുന്നു. പിന്നെ കഠിനമായ ശിക്ഷയിലേക്ക്‌ നാം അവരെ തള്ളിവിടുന്നതാണ്‌.

25 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിച്ചാൽ തീർച്ചയായും അവർ പറയും: അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി. പക്ഷെ, അവരിൽ അധികപേരും മനസ്സിലാക്കുന്നില്ല.

26 അല്ലാഹുവിൻറെതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളത്‌. തീർച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യർഹനുമാകുന്നു.

27 ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാകുകയും അതിനു പുറമെ ഏഴു സമുദ്രങ്ങൾ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിൻറെ വചനങ്ങൾ എഴുതിത്തീരുകയില്ല. തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

28 നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്‌) പോലെ മാത്രമാകുന്നു തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നവനത്രെ.

29 അല്ലാഹു രാത്രിയെ പകലിൽ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന്‌ നീ ചിന്തിച്ചു നോക്കിയിട്ടില്ലേ? അവൻ സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം നിർണിതമായ ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണെന്നും (നീ ആലോചിച്ചിട്ടില്ലേ?)

30 അതെന്തുകൊണ്ടെന്നാൽ അല്ലാഹുവാണ്‌ സത്യമായിട്ടുള്ളവൻ. അവന്നു പുറമെ അവർ വിളിച്ച്‌ പ്രാർത്ഥിക്കുന്നതെല്ലാം വ്യർത്ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും.

31 കടലിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നത്‌ അല്ലാഹുവിൻറെ അനുഗ്രഹം നിമിത്തമാണെന്ന്‌ നീ കണ്ടില്ലേ? അവൻറെ ദൃഷ്ടാന്തങ്ങളിൽ ചിലത്‌ നിങ്ങൾക്ക്‌ കാണിച്ചുതരാൻ വേണ്ടിയത്രെ അത്‌. ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവർക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.

32 പർവ്വതങ്ങൾ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാൽ കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രമാക്കിക്കൊണ്ട്‌ അവനോട്‌ അവർ പ്രാർത്ഥിക്കുന്നതാണ്‌. എന്നാൽ അവരെ അവൻ കരയിലേക്ക്‌ രക്ഷപ്പെടുത്തുമ്പോളോ അവരിൽ ചിലർ മാത്രം മര്യാദ പാലിക്കുന്നവരായിരിക്കും. പരമവഞ്ചകൻമാരും നന്ദികെട്ടവരും ആരെല്ലാമോ, അവർ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുകയുള്ളൂ.

33 മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തൻറെ സന്താനത്തിന്‌ പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന്‌ ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിൻറെ വാഗ്ദാനം സത്യമാകുന്നു. അതിനാൽ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിൻറെ കാര്യത്തിൽ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ.

34 തീർച്ചയായും അല്ലാഹുവിൻറെ പക്കലാണ്‌ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവൻ മഴപെയ്യിക്കുന്നു. ഗർഭാശയത്തിലുള്ളത്‌ അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ്‌ പ്രവർത്തിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. താൻ ഏത്‌ നാട്ടിൽ വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.