പരിശുദ്ധ ഖുർആൻ/മുൽക്ക്

(Holy Quran/Chapter 67 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ആധിപത്യം ഏതൊരുവൻറെ കയ്യിലാണോ അവൻ അനുഗ്രഹപൂർണ്ണനായിരിക്കുന്നു. അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

2 നിങ്ങളിൽ ആരാണ്‌ കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന്‌ പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

3 ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവൻ. പരമകാരുണികൻറെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാൽ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട്‌ വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?

4 പിന്നീട്‌ രണ്ടു തവണ നീ കണ്ണിനെ തിരിച്ച്‌ കൊണ്ട്‌ വരൂ. നിൻറെ അടുത്തേക്ക്‌ ആ കണ്ണ്‌ പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും.

5 ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകൾ കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവർക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

6 തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിച്ചവർക്കാണ്‌ നരക ശിക്ഷയുള്ളത്‌. തിരിച്ചെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ.

7 അവർ അതിൽ ( നരകത്തിൽ ) എറിയപ്പെട്ടാൽ അതിന്നവർ ഒരു ഗർജ്ജനം കേൾക്കുന്നതാണ്‌. അത്‌ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും.

8 കോപം നിമിത്തം അത്‌ പൊട്ടിപ്പിളർന്ന്‌ പോകുമാറാകും. അതിൽ ( നരകത്തിൽ ) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിൻറെ കാവൽക്കാർ അവരോട്‌ ചോദിക്കും. നിങ്ങളുടെ അടുത്ത്‌ മുന്നറിയിപ്പുകാരൻ വന്നിരുന്നില്ലേ?

9 അവർ പറയും: അതെ ഞങ്ങൾക്ക്‌ മുന്നറിയിപ്പുകാരൻ വന്നിരുന്നു. അപ്പോൾ ഞങ്ങൾ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങൾ വലിയ വഴികേടിൽ തന്നെയാകുന്നു എന്ന്‌ ഞങ്ങൾ പറയുകയുമാണ്‌ ചെയ്തത്‌.

10 ഞങ്ങൾ കേൾക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവർ പറയും.

11 അങ്ങനെ അവർ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോൾ നരകാഗ്നിയുടെ ആൾക്കാർക്കു ശാപം.

12 തീർച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയിൽ ഭയപ്പെടുന്നവരാരോ അവർക്ക്‌ പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌.

13 നിങ്ങളുടെ വാക്ക്‌ നിങ്ങൾ രഹസ്യമാക്കുക. അല്ലെങ്കിൽ പരസ്യമാക്കിക്കൊള്ളുക. തീർച്ചയായും അവൻ ( അല്ലാഹു ) ഹൃദയങ്ങളിലുള്ളത്‌ അറിയുന്നവനാകുന്നു.

14 സൃഷ്ടിച്ചുണ്ടാക്കിയവൻ ( എല്ലാം ) അറിയുകയില്ലേ? അവൻ നിഗൂഢരഹസ്യങ്ങൾ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

15 അവനാകുന്നു നിങ്ങൾക്ക്‌ വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവൻ. അതിനാൽ അതിൻറെ ചുമലുകളിലൂടെ നിങ്ങൾ നടക്കുകയും അവൻറെ ഉപജീവനത്തിൽ നിന്ന്‌ ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക്‌ തന്നെയാണ്‌ ഉയിർത്തെഴുന്നേൽപ്‌.

16 ആകാശത്തുള്ളവൻ നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ? അപ്പോൾ അത്‌ ( ഭൂമി ) ഇളകിമറിഞ്ഞു കൊണ്ടിരിക്കും.

17 അതല്ല, ആകാശത്തുള്ളവൻ നിങ്ങളുടെ നേരെ ഒരു ചരൽ വർഷം അയക്കുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ? എൻറെ താക്കീത്‌ എങ്ങനെയുണ്ടെന്ന്‌ നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.

18 തീർച്ചയായും അവർക്ക്‌ മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. അപ്പോൾ എൻറെ പ്രതിഷേധം എങ്ങനെയായിരുന്നു.

19 അവർക്കു മുകളിൽ ചിറക്‌ വിടർത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേർക്ക്‌ അവർ നോക്കിയില്ലേ? പരമകാരുണികനല്ലാതെ ( മറ്റാരും ) അവയെ താങ്ങി നിറുത്തുന്നില്ല. തീർച്ചയായും അവൻ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു.

20 അതല്ല പരമകാരുണികന്‌ പുറമെ നിങ്ങളെ സഹായിക്കുവാൻ ഒരു പട്ടാളമായിട്ടുള്ളവൻ ആരുണ്ട്‌? സത്യനിഷേധികൾ വഞ്ചനയിൽ അകപ്പെട്ടിരിക്കുക മാത്രമാകുന്നു.

21 അതല്ലെങ്കിൽ അല്ലാഹു തൻറെ ഉപജീവനം നിർത്തിവെച്ചാൽ നിങ്ങൾക്ക്‌ ഉപജീവനം നൽകുന്നവനായി ആരുണ്ട്‌? എങ്കിലും അവർ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു.

22 അപ്പോൾ, മുഖം നിലത്തു കുത്തിക്കൊണ്ട്‌ നടക്കുന്നവനാണോ സൻമാർഗം പ്രാപിക്കുന്നവൻ? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക്‌ നടക്കുന്നവനോ?

23 പറയുക: അവനാണ്‌ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങൾക്ക്‌ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഏർപെടുത്തിത്തരികയും ചെയ്തവൻ. കുറച്ചു മാത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ.

24 പറയുക: അവനാണ്‌ നിങ്ങളെ ഭൂമിയിൽ സൃഷ്ടിച്ച്‌ വളർത്തിയവൻ. അവങ്കലേക്കാണ്‌ നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുന്നത്‌.

25 അവർ പറയുന്നു: എപ്പോഴാണ്‌ ഈ വാഗ്ദാനം ( പുലരുന്നത്‌? ) നിങ്ങൾ സത്യവാൻമാരാണെങ്കിൽ ( അതൊന്ന്‌ പറഞ്ഞുതരൂ )

26 പറയുക: ആ അറിവ്‌ അല്ലാഹുവിൻറെ പക്കൽ മാത്രമാകുന്നു. ഞാൻ വ്യക്തമായ താക്കീതുകാരൻ മാത്രമാകുന്നു.

27 അത്‌ ( താക്കീത്‌ നൽകപ്പെട്ട കാര്യം ) സമീപസ്ഥമായി അവർ കാണുമ്പോൾ സത്യനിഷേധികളുടെ മുഖങ്ങൾക്ക്‌ മ്ലാനത ബാധിക്കുന്നതാണ്‌. നിങ്ങൾ ഏതൊന്നിനെപ്പറ്റി വാദിച്ച്‌ കൊണ്ടിരുന്നുവോ അതാകുന്നു ഇത്‌ എന്ന്‌ ( അവരോട്‌ ) പറയപ്പെടുകയും ചെയ്യും.

28 പറയുക: നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കിൽ ഞങ്ങളോടവൻ കരുണ കാണിക്കുകയോ ചെയ്താൽ വേദനയേറിയ ശിക്ഷയിൽ നിന്ന്‌ സത്യനിഷേധികളെ രക്ഷിക്കാനാരുണ്ട്‌?

29 പറയുക: അവനാകുന്നു പരമകാരുണികൻ. അവനിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവൻറെ മേൽ ഞങ്ങൾ ഭരമേൽപിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ വഴിയെ നിങ്ങൾക്കറിയാം; ആരാണ്‌ വ്യക്തമായ വഴികേടിലെന്ന്‌.

30 പറയുക: നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാൽ ആരാണ്‌ നിങ്ങൾക്ക്‌ ഒഴുകുന്ന ഉറവു വെള്ളം കൊണ്ട്‌ വന്നു തരിക?

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/മുൽക്ക്&oldid=14169" എന്ന താളിൽനിന്ന് ശേഖരിച്ചത്