പരിശുദ്ധ ഖുർആൻ/ഖിയാമ

(Holy Quran/Chapter 75 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ഉയിർത്തെഴുന്നേൽപിന്റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.

2 കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാൻ സത്യം ചെയ്തു പറയുന്നു.

3 മനുഷ്യൻ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?

4 അതെ, നാം അവൻറെ വിരൽത്തുമ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ.

5 പക്ഷെ ( എന്നിട്ടും ) മനുഷ്യൻ അവന്റെ ഭാവി ജീവിതത്തിൽ തോന്നിവാസം ചെയ്യാൻ ഉദ്ദേശിക്കുന്നു.

6 എപ്പോഴാണ്‌ ഈ ഉയിർത്തെഴുന്നേൽപിന്റെ നാൾ എന്നവൻ ചോദിക്കുന്നു.

7 എന്നാൽ കണ്ണ്‌ അഞ്ചിപ്പോകുകയും

8 ചന്ദ്രന്ന്‌ ഗ്രഹണം ബാധിക്കുകയും

9 സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താൽ!

10 അന്നേ ദിവസം മനുഷ്യൻ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.

11 ഇല്ല. യാതൊരു രക്ഷയുമില്ല.

12 നിന്റെ രക്ഷിതാവിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടൽ.

13 അന്നേ ദിവസം മനുഷ്യൻ മുൻകൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും.

14 തന്നെയുമല്ല. മനുഷ്യൻ തനിക്കെതിരിൽ തന്നെ ഒരു തെളിവായിരിക്കും.

15 അവൻ ഒഴികഴിവുകൾ സമർപ്പിച്ചാലും ശരി.

16 നീ അത്‌ ( ഖുർആൻ ) ധൃതിപ്പെട്ട്‌ ഹൃദിസ്ഥമാക്കാൻ വേണ്ടി അതും കൊണ്ട്‌ നിന്റെ നാവ്‌ ചലിപ്പിക്കേണ്ട.

17 തീർച്ചയായും അതിന്റെ ( ഖുർആന്റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.

18 അങ്ങനെ നാം അത്‌ ഓതിത്തന്നാൽ ആ ഓത്ത്‌ നീ പിന്തുടരുക.

19 പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.

20 അല്ല, നിങ്ങൾ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.

21 പരലോകത്തെ നിങ്ങൾ വിട്ടേക്കുകയും ചെയ്യുന്നു.

22 ചില മുഖങ്ങൾ അന്ന്‌ പ്രസന്നതയുള്ളതും

23 അവയുടെ രക്ഷിതാവിന്റെ നേർക്ക്‌ ദൃഷ്ടി തിരിച്ചവയുമായിരിക്കും.

24 ചില മുഖങ്ങൾ അന്നു കരുവാളിച്ചതായിരിക്കും.

25 ഏതോ അത്യാപത്ത്‌ അവയെ പിടികൂടാൻ പോകുകയാണ്‌ എന്ന്‌ അവർ വിചാരിക്കും.

26 അല്ല, ( പ്രാണൻ ) തൊണ്ടക്കുഴിയിൽ എത്തുകയും,

27 മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും,

28 അത്‌ ( തന്റെ ) വേർപാടാണെന്ന്‌ അവൻ വിചാരിക്കുകയും,

29 കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താൽ,

30 അന്ന്‌ നിന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.

31 എന്നാൽ അവൻ വിശ്വസിച്ചില്ല. അവൻ നമസ്കരിച്ചതുമില്ല.

32 പക്ഷെ അവൻ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.

33 എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട്‌ അവൻ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ പോയി

34 ( ശിക്ഷ ) നിനക്കേറ്റവും അർഹമായതു തന്നെ. നിനക്കേറ്റവും അർഹമായതു തന്നെ.

35 വീണ്ടും നിനക്കേറ്റവും അർഹമായത്‌ തന്നെ. നിനക്കേറ്റവും അർഹമായത്‌ തന്നെ

36 മനുഷ്യൻ വിചാരിക്കുന്നുവോ; അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!

37 അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ?

38 പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു ( അവനെ ) സൃഷ്ടിച്ചു സംവിധാനിച്ചു.

39 അങ്ങനെ അതിൽ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവൻ ഉണ്ടാക്കി.

40 അങ്ങനെയുള്ളവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനല്ലെ?

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഖിയാമ&oldid=134826" എന്ന താളിൽനിന്ന് ശേഖരിച്ചത്