പരിശുദ്ധ ഖുർആൻ/ലൈൽ
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോൾ
2 പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോൾ
3 ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
4 തീർച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
5 എന്നാൽ ഏതൊരാൾ ദാനം നൽകുകയും, സൂക്ഷ്മത പാലിക്കുകയും
6 ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
7 അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്.
8 എന്നാൽ ആർ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
9 ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
10 അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കികൊടുക്കുന്നതാണ്.
11 അവൻ നാശത്തിൽ പതിക്കുമ്പോൾ അവൻറെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.
12 തീർച്ചയായും മാർഗദർശനം നമ്മുടെ ബാധ്യതയാകുന്നു.
13 തീർച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.
14 അതിനാൽ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാൻ നിങ്ങൾക്ക് താക്കീത് നൽകിയിരിക്കുന്നു.
15 ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതിൽ പ്രവേശിക്കുകയില്ല.
16 നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും ( വ്യക്തി )
17 ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നതാണ്.
18 പരിശുദ്ധിനേടുവാനായി തൻറെ ധനം നൽകുന്ന ( വ്യക്തി )
19 പ്രത്യുപകാരം നൽകപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവൻറെ പക്കൽ ഒരാൾക്കുമില്ല.
20 തൻറെ അത്യുന്നതനായ രക്ഷിതാവിൻറെ പ്രീതി തേടുക എന്നതല്ലാതെ.
21 വഴിയെ അവൻ തൃപ്തിപ്പെടുന്നതാണ്.