സന്യാസി (ഖണ്ഡകൃതി)

രചന:വാലിപ്പറമ്പിൽ ഉണ്ണിപ്പാറൻവൈദ്യർ (1933)

[ 1 ]



സന്യാസി
(HERMIT.)






ഗ്രന്ഥകൎത്താ:
വാലിപ്പറമ്പിൽ ഉണ്ണിപ്പാറൻവൈദ്യർ.

[ 2 ]


സന്യാസി.
(പാദാനുപാദം തൎജ്ജമ.)


ഗ്രന്ഥകൎത്താ:


വാലിപ്പറമ്പിൽ ഉണ്ണിപ്പാറൻ വൈദ്യർ,
വലപ്പാട്.



പ്രസാധകൻ
വി. യു. സുകുമാരൻ,
കരിമ്പ്രം, വലപ്പാട്



Printed at
The Keralodayam Press,Trichur.


കോപ്പി 1000.


1108.


price 4 as. വില ൪ ണ.
[ 3 ]


MAHARAJA ' S PALACE,
7th Edavam 1107.


Dear Sir,

Your letter dated 18th May 1932 and the books sent therewith were received and duly placed before His Highness the Maharaja.

I am commanded to inform you that His Highness is very glad of your attempt in the field of Malayalam Literature and that His Highness hopes that your efforts will be crowned with success.


Yours truly,
(Sd.) N . S. SUBRAMANIA AIYAR,
Sarvadhikariakar.


M. R. Ry,
V Unniparan Vaidyar Avergal.
[ 4 ]
അവതാരിക

ആംഗ്ലേയ പദ്യസാഹിത്യത്തിൽ ഉത്തമസ്ഥാനത്തെ അർഹിക്കുന്ന ഒരു ഖണ്ഡകൃതിയാണു തോമാസ്സ് പാർണലിന്റെ "ഹെർമിറ്റ്." ആസ്തിക്യബുദ്ധിയും സദാചാരബോധവും ഉണ്ടാക്കിത്തീർക്കുന്ന ഒരു ശ്രേഷ്ഠകവിതയായതുകൊണ്ട് ഇതിന്നു പാശ്ചാത്യരാജ്യങ്ങളിലെന്നല്ല ലോകമെങ്ങും, ഇംഗ്ലീഷുഭാഷാജ്ഞാനം ഉണ്ടായിട്ടുള്ളവരുടെയിടയിൽ, ഒരു പ്രത്യേകമായ പ്രശസ്തി സിദ്ധിച്ചിട്ടുണ്ട്. മലയാളഭാഷയിൽതന്നെ ഈ കൃതിയെ അനുകരണമായും മറ്റും പ്രസിദ്ധമാക്കീട്ടുണ്ട്.

യൗവ്വനം മുതൽ ഒരു പർവ്വതഗുഹയിൽ ഈശ്വരാരാധനയും പ്രാർത്ഥനയുമായി (പ്രാപഞ്ചികന്മാരുമായി യാതൊരു ബന്ധവുമില്ലാതെ‌) കഴിച്ചുകൂട്ടിയ ഒരു തപ സ്വി "ഗ്രന്ഥം കഥിച്ചതും ഗ്രാമ്യന്മാർ ചൊൽവതും" തമ്മിലുള്ള വ്യത്യാസങ്ങളെ തന്നെത്താൻ കണ്ടറിയേണ്ടതിന്നായി ജനാധിവാസമുള്ള പ്രദേശങ്ങളിലേക്ക് ഇറ ങ്ങി സഞ്ചരിപ്പാൻ നിശ്ചയിക്കുന്നു. സുന്ദരനായ ഒരു [ 5 ] യുവാവ് ഈ തപസ്വിയെ പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു ശിഷ്യനായി പിന്നാലെ കൂടുന്നു. ഈ രണ്ടുപേരും സന്ധ്യാസമയം ഒരു ധനികന്റെ കൊട്ടാരത്തിൽ അഭയം പ്രാപിക്കുന്നു. അതിഥികളെ വേണ്ടവിധം ആ ധനികൻ സല്കരിച്ചു. തന്റെ പ്രാഭവം കാണിപ്പാൻ ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ പീഠത്തിന്മേൽ ഒരു കാഞ്ചനമദ്യപാത്രം അതിഥിസല്കാരത്തിനായി വെച്ചിരുന്നു. പിറ്റേന്ന് തപസ്വിയും ശിഷ്യനും മടങ്ങിപോകുമ്പോൾ, ശിഷ്യൻ ഈ കാഞ്ചനപ്പാത്രം കട്ടെടുത്തു വസ്ത്രത്തിനുള്ളിൽ ഒളിച്ചുവെച്ചു. തപസ്വി ഈ സ്വഭാവം കണ്ടെങ്കിലും കോപം കൊണ്ട് ഒന്നും മിണ്ടാതെ നടന്നു. അന്നു മദ്ധ്യാഹ്നത്തിനു വേറെയൊരു ദിക്കിൽ ഒരു ധനികന്റെ അരമനയിലാണ് ഇവർ അഭയം പ്രാപിച്ചത്. വലിയ കാറ്റും മഴയും, ഇടിയും മിന്നലുമൊക്കെ ഉണ്ടായിരുന്നിട്ടും ഈ ഭിക്ഷക്കാൎക്കു ലോഭിയായ ധനികന്റെ വീട്ടിനുള്ളിൽ കടന്നു കിട്ടുവാൻ പ്രയാസപ്പെട്ടു. അതിഥികളെ മനസ്സല്ലാമനസ്സോടെ സല്കരിച്ച് മഴ മാറിയപ്പോൾ തന്നെ അവരോട് പുറത്തേക്കു പോകുവാൻ ആ ധനികൻ കല്പിക്കുകയും ചെയ്തു. ഇതു കേട്ടപ്പോൾ തന്റെ വശമുണ്ടായിരുന്ന കളവുമുതൽ_കാഞ്ചനപാത്രം_ആ പിശു ക്കന്നു സമ്മാനിക്കുകയാണു ശിഷ്യൻ ചെ [ 6 ] യ്തത്. തപസ്വിക്കു ഇതുകണ്ടപ്പോൾ കോപം ഒന്നുകൂടി വർദ്ധിച്ചു. ഈ രണ്ടുപേരും യാത്ര വീണ്ടും തുടർന്നു. അന്നു വൈകുന്നേരം വേറെയൊരു ധനികന്റെ ഗൃഹത്തിൽ ഇവർ എത്തിച്ചേർന്നു. ആ ധനികൻ ആസ്തിക്യബുദ്ധിയുള്ള ഒരു ആതിഥേയനായിരുന്നു. അതിഥികളെ വേണ്ടവിധം സൽക്കരിച്ചു കിടത്തിയുറക്കി. പ്രഭാതത്തിന്നു പോകുമ്പോൾ വഴികാട്ടികൊടുപ്പാൻ ഭൃത്യനേയും ശട്ടംചെയ്തു. കിടപ്പുമുറിയിൽനിന്നു പുറത്തുവരുമ്പോൾ തൊട്ടിലിൽ കിടക്കുന്ന ശിശുവിന്റെ കഴുത്തുതിരിച്ചു കൊല്ലുവാൻ ശിഷ്യൻ യാതൊരു സങ്കോചവും കാട്ടിയില്ല. ആതിഥേയന്റെ ഏകശിശുവിനെയാണ് ഇങ്ങിനെ കൊന്നത്. വളരെ ദൂരം എത്തിയപ്പോൾ ഇവർക്ക് ഒരു പുഴയുടെ പാലം കടപ്പാനുണ്ടായിരുന്നു. ഭൃത്യൻ പാലത്തിന്റെ നടുവിലായെന്നു കണ്ടപ്പോൾ യുവാവ് ഒപ്പം ചെന്നു ഭൃത്യനെ പുഴയിലേക്ക് ഒരു തള്ളുകൊടുത്തു. അവൻ മുങ്ങിച്ചാവുന്നതും തപസ്വി കണ്ടു. ശിഷ്യൻറെ ദുർന്നടവടികൾ കണ്ടു കോപാവേശംകൊണ്ടവനാണെങ്കിലും ഇതേവരെ മൌനിയായിരുന്ന തപസ്വി തിരിഞ്ഞുനിന്നു "നിന്ദ്യാ ദുരാത്മാവേ!" എന്നുള്ള സംബോധനയോടെ ഈ ദുഷ്ടനോടു സംസാരിപ്പാൻ തുടങ്ങി. അപ്പോഴേക്കും ആ ശിഷ്യൻ 'സ്വർഗ്ഗീയരൂപം' കൈക്കൊണ്ടു ശാന്തമായി സംസാരി [ 7 ] പ്പാൻ തുടങ്ങി. ഡംഭിന്നുവേണ്ടി അതിഥി സൽക്കാരം ചെയ്യുന്നവന്റെ കാഞ്ചനപാത്രം മോഷ്ടിപ്പാനും ആവശ്യത്തിലധികം ധനമുണ്ടായിട്ടും ലോഭിയായിതീർന്നവന്നു കാഞ്ചനപാത്രം സമ്മാനിച്ച് അവന്റെ ചിത്തത്തിൽ ധനത്തിന്റെ ശരിയായ ഉപയോഗം ഉറപ്പിക്കുവാനും, ദൈവവിശ്വാസം ഉണ്ടായിരുന്നവന്നു ഒരു സന്താനമുണ്ടായപ്പോൾ ആ സന്താനത്തെ ചിന്തിച്ചു ദൈവത്തെ വിസ്മൃതിപഥത്തിൽ തള്ളാതെ കഴിപ്പാൻ അവന്റെ കുട്ടിയെ നശിപ്പിക്കുവാനും, യജമാനന്റെ ധനം മോഷ്ടിച്ചു ധനികനാവാൻ ഒരുങ്ങിയ ഭൃത്യനു മരണശിക്ഷ കൊടുപ്പാനും തപസ്വിയെ അനുഗ്രഹിപ്പാനും ആയി ദൈവകല്പനയാൽ ഭൂമിയിലേക്കു വന്ന ഒരു ദൈവദൂതനാണു താനെന്നും പറഞ്ഞു ആ ദിവ്യരൂപം മായുകയും ചെയ്തു. ഇതാണു ഈ കൃതിയുടെ കഥാസാരം.

ഗ്രന്ഥകാരനായ ഉണ്ണിപ്പാറൻ വൈദ്യരവർകൾ സാഹിത്യലോകത്തിൽ ഒരു സുപരിചിതനാണ്. "ജീവകാരുണ്യം" "സ്തവരത്നാകരം" "കവിതാമഞ്ജരി" "ശ്രീനാരായണസുദർശനം" തുടങ്ങിയ കൃതികളുടെ കർത്താവായ വൈദ്യരവർകൾ 'സന്യാസി' എന്ന പേരിൽ മേല്പറഞ്ഞ കൃതിയെ പാദാനുപാദമയി തർജ്ജമ ചെയ്ത [ 8 ] താണ് ഈ പുസ്തകം. "ശബ്ദഭംഗി, ആശയവൈശിഷ്യം, അലങ്കാര ചാതുൎയ്യം" തുടങ്ങി മൂലഗ്രന്ഥത്തിന്നുള്ള ഗുണങ്ങളെല്ലാം ലേശംപോലും വിടാതെ വൈദ്യരവർകൾ "സന്യാസി"യിലും പ്രയോഗിച്ചിട്ടുണ്ടെന്നു മൂലംകൃതി വായിച്ചിട്ടുള്ളവർക്കു എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണു. സന്ദർഭോചിതമായവിധം ചില സ്വാതന്ത്ര്യങ്ങൾ ഗ്രന്ഥകൎത്താവ് ഉപയോഗിച്ചിട്ടുള്ളത് ആശയത്തെ വിശദമാക്കുവാനും ചമൽക്കാരം കൂട്ടുവാനും പര്യാപ്തമായിട്ടുണ്ടെന്നു പറയാവുന്നതാണ്.

വിദേശഭാഷയിൽനിന്നു പദാനുപദ തർജ്ജമ ചെയ്കയെന്ന ഒരു പുതിയ പ്രസ്താനത്തേയാണു വൈദ്യരവർകൾ സ്വീകരിച്ചിട്ടുള്ളത്. ഈ പ്രവൃത്തി സാമാന്യം ക്ലേശസമ്മിശ്രമാണെങ്കിലും മലയാളഭാഷയുടെ പരിപൂർത്തിക്ക് ഈ പരിശ്രമവും ആവശ്യം തന്നെയാണ്.

നവീനവിദ്യാഭ്യാസം ആസ്തിക്യബോധത്തെ നശിപ്പിച്ചുകളയുവാൻ ഉപയുക്തമായി തീരുന്നുണ്ടെന്ന അപവാദത്തിന്നു ശക്തികൂടി വരുന്ന കാലമാണിത്. ആസ്തിക്യമാകുന്ന തറയില്ലാതെ സദാചാരം ഉറച്ചു നിൽക്കുന്നതുമല്ല. യുക്തിവാദം ചെയ്യുന്ന ലോകയതികന്മാരെപ്പോലുള്ളവർ എന്തു പറഞ്ഞാലും അഗോചരമായ ഒരു [ 9 ] ദൈവീകഭരണശക്തി ലോകമെങ്ങും വിലസുന്നുണ്ടെന്നു സൂക്ഷ്മദൃഷ്ടിയോടെ ലോകസംഭവങ്ങൾ വീക്ഷിക്കുന്നവർക്കറിയുവാൻ ഒരു പ്രയാസവുമില്ല. അങ്ങിനെയുള്ള ഒരു അഗോചരമായ ദൈവീകഭരണതത്വത്തെത്തന്നെയാണ് ഈ ഗ്രന്ഥം തെളിയിക്കുന്നത്. വിശ്വസാക്ഷിയും, വിശ്വസൃഷ്ടിസ്ഥിതി സംഹാരകാരണനുമായ ഒരു കർത്താവിന്റെ കീഴിലാണ് ഈ ലോകം നിലനിന്നുപോകുന്നതെന്നും ഈ കൃതി സമർത്ഥിക്കുന്നു.

ഉണ്ണിപ്പാറൻ വൈദ്യരവർകളുടെ ഈ കൃതി ഒരു സ്വതന്ത്രകൃതിയാണെന്നു തോന്നിപ്പിക്കത്തക്കവിധം പല ഭാഗങ്ങളുെ വളരെ സുന്ദരമായിട്ടുണ്ട്. പാശ്ചാത്യരുടെ കഥയെ പൌരസ്ത്യരുടെ രുചിക്കു യോജിപ്പിക്കുവാൻ ചില പാഠാന്തരങ്ങൽ കൂടി ചില ദിക്കിൽ വരുത്തീട്ടുണ്ട്. മാകന്ദമഞ്ജരി വൃത്തത്തിൽ അത്ര കോമളമായി രചിച്ച ഈ കൃതിയിൽ നിന്നു പ്രത്യേകം ചില ഭാഗങ്ങൾ ഉദ്ധരിച്ച് ഈ അവതാരികയെ ദീർഘിപ്പിക്കേണ്ടതായ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഗ്രന്ഥകാരൻ സർവ്വഥാ അർഹിക്കുന്ന കൊച്ചിമഹാരാജാവു തിരുമനസ്സിലെ പ്രോത്സാഹജനകമായ അനുഗ്രഹത്തോടെ പുറത്തിറക്കുന്ന ഈ കൃതിയെ ഭാഷാബന്ധുക്കളുടേയും വിദ്യാഭ്യാസാധി [ 10 ] കൃതന്മാരുടേയും ദൃഷ്ടിയിൽ സവിശേഷം പതിയുമെന്ന വിശ്വാസത്തോടെ, മഹാജനസമക്ഷം ഞാൻ സന്തോഷത്തോടെ അവതരിപ്പിച്ചുകൊള്ളുന്നു.

ചെമ്പൂക്കാവ്,
25_2_1908.
എന്ന്
സി. കുഞ്ഞിരാമമേനോൻ (ഒപ്പ്)

[ 11 ]


സന്യാസി


(മാകന്ദമഞ്ജരി.)


ദുരത്തമരും വനത്തിൽ മഹാലോക-
ഗോചരം ചേരാതിരിക്കും ദിക്കിൽ,       1
യൌവ്വനംതൊട്ടുതൻ വാർദ്ധക്യമാവോളം
ഭവ്യനൊരു മുനി വാണിരുന്നു;       2

പാഠാന്തരം.
  (മാവനദേശത്തകലത്തൊരുകാട്ടിൽ
  മാലോകദൃഷ്ടിയെത്താത്ത ദിക്കിൽ,
  മാരാപ്തിപ്രായം തുടങ്ങി ജരവരെ
  മാന്യനൊരു മുനി വാണിരുന്നു,)

പുൽത്തറയിങ്കൽ കിടന്നും, ഗുഹാതലം
പ്രത്യഹമാശ്രമമാക്കിവെച്ചും,       3
കായുംകനിയുമശിച്ചും തെളിഞ്ഞങ്ങു
കാണുമരുവിജലംകടിച്ചും,       4
മാർത്ത്യരിൽ നിന്നങ്ങൊഴിഞ്ഞു മഹേശ്വര-
ഭൃത്യനായ് നാളുകളെക്കഴിച്ചും,       5
പ്രാർത്ഥനതൻ കൃത്യമാക്കിയവൻ ദൈവ
കീർത്തനം സാക്ഷാൽ പ്രമോദമാക്കി.        6

[ 12 ] <poem>

തത്രപുണ്യപ്രദം തദ്ധന്യ ജീവിത- മെത്രയും ശാന്തരമണീയം താൻ,        7

സ്വർഗ്ഗീയ സൗഖ്യമായ് തോന്നിയിരുന്നുപോൽ സംശയമൊന്നങ്ങുദിക്കും വരെ;         8

"ദുഷ്ടത ഹന്ത! ജയിക്കുന്നു! സജ്ജനം ദുഷ്ടജനത്തിനും കീഴ്പെടുന്നു!"        9

വിശ്വാസം ഭേദിച്ചു, സംശയംവർദ്ധിച്ചു, ഈശ്വരശക്തിയിലിങ്ങതിനാൽ,        10

ഏതോ പ്രസംസനീയൈശ്വര്യം ചിന്തിക്കും ചേതസ്സു തീരെ നശിച്ചവന്നു,        11

കേവലമാശകളെല്ലാം ലയിച്ചങ്ങു ജീവിതചൈതന്യം കൂടിപ്പോയി.        12

ചാഞ്ചല്യമറ്റൊരു നീരരാശിതന്നി- ലഞ്ചിതശാന്തപ്രകൃതിരൂപം,        13

ബിംബിച്ചുകാണുമേ, നോക്കുകിലാവക നിർമ്മലമായങ്ങു വേറെ വേറെ;        14

കീഴെവളഞ്ഞ കരകാണ്മു, വൃക്ഷങ്ങൾ കീഴുമേലായിവളർന്നു, കാണ്മു,        15

താഴെയായാകാശമെല്ലാം കണക്കുപോൽ പാഴറ്റമോടിയോടങ്ങു കാണ്മൂ;        16

എങ്കിലൊരുകല്ലു ശാന്തജലരാശി- തങ്കൽ ക്ഷിപിതമാകുന്നപക്ഷം,        17

വേഗത്തിൽ കല്ലോലജാലം പ്രവൃത്തമായ് ഭാഗത്തിലെല്ലാമടിഞ്ഞുചേരും,        18

[ 13 ] <poem>

പിന്നീടതിങ്കലുടഞ്ഞപോൽ സൂര്യന്റെ മിന്നും കഷണങ്ങൾ ബിംബിക്കുന്നു,        19

തീരവും, വൃക്ഷവുമാകാശവുമെല്ലാം തീരക്കുഴപ്പമായ് തന്നേകാൺമൂ.        20


സംശയംതീർപ്പാനും ലോകതത്വം സ്വയം സംസർഗ്ഗംകൊണ്ടു പഠിപ്പതിന്നും        21

ഗ്രന്ഥം കഥിപ്പതോ, ഗ്രാമ്യന്മാർ ചൊൽവതോ സിദ്ധാന്തമെന്നു ഗ്രഹിപ്പതിന്നും,        22

എന്തെന്നാൽ ലോകത്തെ ഗ്രാമ്യന്മാരിൽ നിന്നെ പന്തിക്കീമാമുനി കേട്ടിട്ടുള്ളു;        23

രാത്രിയാംവേളയിൽ മഞ്ഞിലടനംചെ- യ്തത്രചെല്ലാറുണ്ടു ഗ്രാമ്യജനം.        24

തന്റെ ഗുഹാഗൃഹം സംത്യജിച്ചാമുനി തൻയോഗദണ്ഡം ധരിച്ചു കയ്യിൽ,        25

പാലസ്റ്റയിൽ ശംഖത്തോടൊന്നുഷ്ണീഷത്തിൽ ചേലൊത്ത തീർത്ഥയാത്രക്കുവെച്ചാൻ;        26


പാഠാന്തരം.   (വന്ദ്യശിരസ്രത്തിൽ സന്യാസമുദ്രയു-   മെന്നേ! മുനിചേർത്തൊരുങ്ങിക്കൊണ്ടു;)

നന്നായുദയാർക്കൻ പൊങ്ങിവരുംനേരം തന്നേ മുനീന്ദ്രനും യാത്രയായി,        27

ശാന്തമായ് ചിന്തിച്ചാമാമുനി, കാണ്മതു സന്തതം നോക്കി ഗ്രഹിച്ചുപോയി.        28


വന്നപ്രഭാതം കഴി്ഞു വഴിയെങ്ങൂ- മൊന്നുമില്ലാതുള്ള മൈതാനത്തിൽ;       29

[ 14 ] <poem>

ദൂരവുമേകാന്തവുമായുള്ളാരണ്യ- ദുർഗ്ഗമമാർഗ്ഗമവൻ കടന്നു,        30

അക്കാലം സൌഖ്യംകൊടുക്കും ചുടരശ്മി-- യർക്കനണച്ചങ്ങു ദാക്ഷിണാത്യൻ,        31

യൌവ്വനയുക്തനൊരുത്തൻ കടന്നങ്ങു മുന്നിൽ മുറിവഴിക്കെത്തിമുട്ടി.        32

അദ്ദേഹം ചാർത്തുന്ന പൂന്തുകിൽമോഹനം. തദ്ദേഹഭംഗി പറഞ്ഞാൽതീരാ.        33

കാരുണ്യമാർദ്ദവം പൂണ്ടിട്ടോ പൂമുടി പാരംചുളിഞ്ഞു പറന്നിരുന്നു.        34

"സ്വാമിക്കുവന്ദന" മെന്നങ്ങടുത്തവൻ സംമോദത്തോടു വദിച്ചുപോലും;        85


പാഠാന്തരം   ("അച്ഛന്നു സ്വസ്തി" യെന്നപ്പോളടുത്തവ-   നുച്ചത്തിലൊന്നു കഥിച്ചുപോലും;)

[1]താതനു സ്വസ്തിഭവിക്കട്ടെയെന്നപ്പോ-- ളോതി മഹാനാകും മാമുനിയും;        36

പിന്നെയും പിന്നെയും ധാരാളം ധാരപോൽ അന്യോന്യം ചോദിച്ചും ചൊല്ലിയും പോയ്,        37

കാനനമാർഗ്ഗം കഴിഞ്ഞതറിഞ്ഞീല നാനാരസകരഭാഷണത്താൽ;        38

അന്യോന്യം ചിത്തമവർക്കു രസിച്ചുപോൽ, ധന്യർക്കു വേർവാടസഹ്യമായി;        39


[ 15 ] <poem>

വ്യത്യാസം പ്രായത്താലുണ്ടെന്നിരിക്കിലും ചിത്തത്തിനൈക്യത പാരമാർന്നു;       40

"എമ്മട്ടു മൂത്തുമുരച്ചൊ"രെലം'മരം തമ്മേലേറുംമൈവിഭംഗിതൂകും,       41

അമ്മട്ടുതന്നെ യുവാവാമൈവിക്കൊടി, അമ്മാമുനിയെയെലമാക്കിനാൻ.       42


ആദിത്യൻ മുങ്ങി മറവാൻഗമിക്കയാ- യാദിനം പോകും മണിക്കൂറിങ്കൽ,       43

പാരം പരന്നൊരു ചെമ്പൻനര നിറ- പ്പേർപൊങ്ങും മൂടുപടം ധരിച്ചോൻ;       44

ശാന്തപ്രപഞ്ചപ്രകൃതമീലോകത്തെ സിദ്ധാന്തിച്ചീടുന്നു വിശ്രമിപ്പാൻ,       45

അക്കാലം കെങ്കേമം കെട്ടിടം റോട്ടിന്റെ വക്കത്തുനിന്നായി പൊങ്ങിക്കണ്ടു.       46

താരാധിപൻച്ഛവി തൂവീടുന്നാദിക്കിൽ ഭൂരുഹവ്രാതത്തിൽ കൂടിപ്പോയാർ.       47

ശാഖിവ്രതത്തിന്]റെ പച്ചക്കിരീടങ്ങൾ ശാദ്വലഭൂവിനെ ചുംബിക്കുന്നു.       48

കൊട്ടാരം പൊലെ മണിമേടയായിട്ടു കെട്ടിച്ചാവീടൊരു വിത്തേശാഭൻ,       49

തെണ്ടിത്തിരിയുമപരിചിതന്മാർക്ക- ങ്ങുണ്ടുസുഖിക്കുമാറാക്കിവെച്ചു;       50

കാരുണ്യമീവിധമുണ്ടെങ്കിലും തന്റെ പേരുകേൾപ്പാൻ കാട്ടുംദാക്ഷിണ്യത്താൽ.       51

[ 16 ]

<poem> നിസ്സാരന്മാരെ സുഖികളായ്തുള്ളിക്കും
നീതിയായ്തന്നെ വിളങ്ങിയങ്ങു,
       52

രണ്ടുപേരും ചെന്നാർ, തുല്യവേഷാങ്കിതം
പൂണ്ടെഴും വില്ലക്കാർ സ്വീകരിച്ചാർ;
       53

ആഗതന്മാർക്കന്തസ്സേറിടും വാതിൽക്കൽ
സ്വാഗതം തൽപ്രഭു ചെയ്തുകൊണ്ടാൻ.
       54

മേനി രുചി വിലയേറും നല്ലാഹാരം
മേശധരിച്ചു ഞരുങ്ങീടുന്നു,
       55

മര്യാദയിൽ മീതെ ധാരാളമുണ്ടായ-
ങ്ങാര്യസല്കാരങ്ങളെല്ലാതുമേ.
       56

പിന്നീടുറങ്ങവാൻപോയവരദ്ദിനം
തന്നിൽ പരിശ്രമമേറെച്ചെയ്തോർ,
       57

അന്നത്തുലേന്തുംനൽ പട്ടിൻകിടക്കയിൽ
നന്നായുറങ്ങിനാരേറ്റം വേഗം.
       58


പ്രാഭാതികകാലമായിതവസാനം
ശോഭദിനത്തിൻ വരവുരക്കെ,
       59

ചാലിൽ ചാലിക്കുമിളം പവൻപരം
ലീലകോരിക്കൊണ്ടിരുന്നിരുന്നു;
       60

നൂതനഭംഗിതിളങ്ങും മലർക്കാവിൽ
വാതപോതംതാനിഴഞ്ഞിരുന്നു;
       61

ചാരത്തുതെന്നലിലകളിളക്കിനാൻ,
ചേരുമുറക്കുണർത്തിക്കൊണ്ടാൻ;
       62

അക്ഷണനം നന്നായ് സ്വീകരിച്ചുംകൊണ്ടി--
ട്ടപ്പോഴതിഥികളങ്ങെണീറ്റു ;
       63


[ 17 ]

<poem>

പ്രാതൽ മനോഹരഹാളിലലങ്കാര- ഭൂതമായ്തന്നെ വസിപ്പു മുമ്പേ;        64

സമ്പൽസമൃദ്ധം മധുമയം മാർദ്ദീകം പൊമ്പാത്രതേയുമലങ്കരിപ്പൂ!        65

ആയതൗദാര്യം കലരും യജമാനൻ ആയവണ്ണം ചൊന്നെടുപ്പിച്ചുതേ;        66

പിന്നീടു തുഷ്ടിയും നന്ദിയും കൈക്കൊണ്ടു തന്നെ പടിക്കൽ പിരിഞ്ഞവരും;       67

പാർക്കിൽ പ്രഭുവിന്നൊഴിഞ്ഞു വേറെയപ്പോ- ളാർക്കും വ്യസനിപ്പാനൊന്നുമില്ല;       68

കാഞ്ചൻപാത്രം കാണാഞ്ഞു തിരയാറായ്, കാരണം ചൊല്ലാ,മൊളിച്ചുതന്നെ        69

ആ യുവാവാകുമതിഥി വെച്ചീടിനാൻ പൂമോടിചിന്തും സുവർണ്ണപാത്രം.       70


യാതൊരു മാനുഷന്തന്നുടെ മാർഗ്ഗത്തിൽ ആതപമേറ്റു നിവസിച്ചീടും,       71

മിന്നിത്തിളങ്ങുന്ന കാകോളാധീശനെ ചെന്നഹോ!പെട്ടെന്നു കണ്ടുവെന്നാൽ,        72

വേപമാനനായി നിന്നീടും, നോക്കീടു- മാപത്തടുത്തതിൽ നിന്നൊഴിവാൻ,        73

പിന്നെ നടന്നീടും ഗ്ലാനിയോടും കൂടി പിന്നെയും നോക്കീടും ഭീതിപൂർവ്വം;        74

ആയവൻപോലവേ, സന്യാസിഭീതനായ് മായമായ് കൈക്കൊണ്ടവസ്തു നേരേ,       75


[ 18 ]
-8-



ക്രൂരഹൃദയനാം കൂട്ടുകാരൻ റോട്ടിൽ
ദൂരത്തുചെന്നാറെ കാണിച്ചപ്പോൾ;        76
മൗനസ്ഥിതനായി, കമ്പിതചിത്തനായ്
മെല്ലെത്താൻ മെല്ലേ നടന്നുപിന്നെ;        77
ചേർച്ച പിരിയുവാൻ ചിന്തിച്ചുവെങ്കിലും
ചേർച്ച പിരിയുവാൻ വാക്കൊന്നും തോന്നിയില്ല,        78
ഓരോന്നുതന്നത്താനോരുവാൻ കൺപൊക്കി
“പാരമൊരുത്തന്നുപകാരത്തിൽ        79
ദുസ്തരകർമ്മം പ്രതിഫലമാവുകിൽ
നിസ്തർക്കം ക്രൂരമെന്നോതിപോലും!”        80

ആയവരിങ്ങനെ പോകുന്നനേരത്ത-
ങ്ങാദിത്യരശ്മി മറഞ്ഞുപോയി,        81
മാറിമാറിക്കേറിവാനിലതുകാലം
കാറിൻഗണമേറെത്തൂങ്ങിക്കണ്ടു;        82
മാരുതൻതന്റെയിരച്ചിലുരച്ചഹോ!
മാരിയടുത്തു ചൊരിയും കാര്യം;        83
മാറിയൊളിക്കുവാൻതന്നെ പശുഗണം
മൈതാനത്തിങ്കൽ കുറുക്കെപ്പാഞ്ഞു;        84
ഇങ്ങിനെയുള്ളൊരടയാളം കണ്ടപ്പോ-
ളങ്ങടനംചെയ്യും രണ്ടുപേരും,        85
സങ്കേതംപ്രാപിപ്പാൻ ഓടികിതച്ചവർ
ശങ്കിക്കാതെചെന്നടുത്തവീട്ടിൽ.        86
പൊക്കംകുറഞ്ഞുള്ള മേടയാകുന്നതോ
പൊക്കമേറീടിന ഭൂമിതന്നിൽ;        87

[ 19 ]
-9-


<poem>


ശക്തിയും, ദീഗർഘവുമുണ്ടതിനെങ്കിലും ശുപ്തം പരിഷ്കാരം ചുറ്റുപാടും,        88

തൽപുരസ്വാമിസ്വഭാവങ്ങളാകുന്ന കെൽപേറും ദ്രോഹവും, ക്രൂരതയും,        89

നിർദ്ദയതാനും, പിശുക്കുമദ്ദേശത്തെ നിർജ്ജനമാക്കിച്ചമച്ചിരിപ്പു!        96

ലുബ്ധേശദ്വാരസമീപത്ത് ദാക്ഷിണ്യ-- ലുബ്ധിക്കാനന്യാശ്രയരടുക്കെ,        91

കോപിച്ചു പെട്ടെന്നു വീശിത്തടിച്ചുള്ളോ-- രാപൽകരമാം കൊടുങ്കാറ്റുണ്ടായ്;        92

മിന്നൽമിനുമിനെത്തുള്ളിച്ചു തുള്ളിച്ചു കന്നിടിക്കും മാരിയാരംഭിച്ച,        93

നേരേയവരുടെ ശീർഷോപരിയായി ഘോരംമുഴക്കുമിടികുടുങ്ങി.        94

അക്കവാടത്തിങ്കലേറ്റമവർമുട്ടി ഒക്കയുമങ്ങു വൃഥാവിലായി;        95

മാരുതൻതല്ലി വലച്ചവരെയേറ്റം ഘോരം മഴയിലവരലഞ്ഞു.        96

വീട്ടധിപനങ്ങൊടുക്കമുൾപ്പൂവിങ്കൽ പാട്ടിൽദ്ദയയേറും കാന്തിപൊങ്ങി;        97

(താനൊരതിഥിയെയൊന്നാമതായിട്ടു മാനിച്ചതക്കാലംതന്നെയല്ലോ!)        98

ഏറെക്കെരെകെരന്നോതുംകവാടത്തെ പാരംശ്രദ്ധിച്ചു തുറന്നു മെല്ലെ;        99

                                                     2 *
[ 20 ]
-10-

<poem> തുള്ളിവിറക്കുമിരുജനത്തിന്നവൻ ചൊല്ലിനാൻ സ്വാഗതമർദ്ധചിത്തൻ.        100

ഉള്ളിലൊരുകൊള്ളി കത്തുന്നലങ്കാര- മില്ലാതിരിക്കും ചുമരുകാൺമു,        101

അക്കാലഭേദത്തിൻക്ഷോഭം പ്രത്യക്ഷമായ് നില്ക്കുന്നതിഥി ശരീരങ്ങളിൽ;        102

മുറ്റുംപരുക്കനാമപ്പക്കഷണവു- മേററം ചുരുക്കമായുള്ള വീഞ്ഞും.        103

ഓരോരുത്തർക്കും കഴിച്ചുകൊണ്ടീടുവാൻ നേരേയെടുത്തവർ നൽകിയത്രെ.        104

പിന്നീടുടൻ കാറ്റും മാരിയും മാറിയെ- ന്നൊന്നുകണ്ടക്ഷണം ലുബ്ധപ്രഭു,        105

“മാറിമഴയിപ്പോൾ മന്ദം നടന്നീടാം മാന്യജനങ്ങളെ നിങ്ങൾക്കെന്നായ്.”        106

മാനസം വീണ്ടുമഭിപ്രായത്തെചൊല്ലി. മാമുനി ചിന്താലയനിറങ്ങി,        107

ദ്രവ്യവൃദ്ധൻതന്നിൽ ലോഭപ്രവാസവും ഭവ്യഹീനത്വവും മേവിടുന്നു;        108

(ചിന്തിച്ചു സന്യാസി താനകതാരിങ്കൽ.) “എന്തൊരു കഷ്ടമിതോർത്തുകണ്ടാൽ,        109

എത്രയുമാവിശ്യക്കാർ ബുദ്ധിമുട്ടുമ്പോ ളെത്രയും ദ്രവ്യമിവൻ സൂക്ഷിപ്പൂ!        110

അത്രമാത്രമല്ല, നൂതനാശ്ചര്യത്തിൻ ചിത്രങ്ങളുണ്ടായ് നിമിഷംതോറും.        111

[ 21 ]
- 11 -

<poem> സന്യാസിതൻ മുഖപ്പൂതന്നിൽതന്നെ ദു- ർദ്ധന്യമാം കാഴ്ച പിന്നീടുകാൺകേ;        112

ബാലിശൻകൂട്ടുകാരൻതാൻകളവായി കാലേയെടുത്ത,തൌദാൎര്യമേറും.        113

അഞ്ചിതശീലന്റെകാഞ്ചനപാത്രമുൾ- ക്കഞ്ചുകംതന്നിൽനിന്നുദ്ധരിച്ചു,        114

പാരം വിലയേറുമാഭാജനം പിന്നെ ക്രൂരഹൃദയനായ്‌തന്നെ മേവും;        115

ഭാരിച്ചലുബ്ധന്നു ധാരാളിയായവൻ ഭൂഷണമായിക്കൊടുത്തു പോലും!        116


എന്നാലങ്ങക്കാലം മേഘങ്ങൾ വായുവി- ലെന്നേ! വിറച്ചുപറന്നിരുന്നു;        117

ആകാശദേശത്തെക്കാശിപ്പിച്ചുംകൊണ്ടി- ട്ടാദിത്യദേവൻ പുറത്തുവന്നു;        118

സൌരഭ്യപാത്രങ്ങൾ പച്ചനിറമാകും സൌന്ദര്യമേറ്റം പ്രകാശിപ്പിച്ചു,        119

ഇമ്മട്ടെഴും ദളം മിന്നിക്കളിച്ചേറ്റം ഉന്മേഷമദ്ദിനം തന്നിലേറ്റി        120

ഒക്കാത്ത നിസ്സാരസങ്കേതത്തിൽനിന്നി ട്ടക്കാലഭംഗിക്ഷണിച്ചവരെ;        121

അപ്രഭു ശങ്കിതൻ തുഷ്ടനായിത്തന്നെ ക്ഷിപ്രമാവാതിലടച്ചുകൊണ്ടാൻ.        122


ആയവർ വീണ്ടുംനടന്നുതുടങ്ങവേ ആയമി സ്വാന്തം കലങ്ങി പാരം,        123

[ 22 ]
-12-

<poem> ഒട്ടും കുറിയേതുമില്ലാത്ത ചിന്തകൾ മുട്ടി മനസ്സിന്നു ദുഃഖമേറ്റി:        124

തന്നുടെ കൂട്ടുകാരൻതന്റെ കർമ്മങ്ങൾ തൻേറടമില്ലാത്ത മട്ടിലല്ലോ!        125

നിർമ്മര്യാദമായീതാദ്യം പ്രവർത്തിച്ച-- തുന്മാദകർമ്മംതാൻ പിന്നത്തേതും :        126

ഒന്നാമത്തെക്കർമ്മം തീരെചെറുത്തവൻ, പിന്നത്തതോർവൻ "കഷ്ടംവെച്ചു"        127

വ്യത്യസ്ഥകാഴ്ചകൾ കണ്ടവൻപോകവേ ചിത്തംഭൂമിച്ചു വിനഷ്ടമായി!        128


അക്കാലം രാത്രിയായാകാശമാർഗ്ഗത്തിൽ തിക്കിക്കുഴക്കുമിരുട്ടിറങ്ങി;        129

വീണ്ടുമീ പാന്ഥർക്കുചെന്നുശയിക്കുവാൻ വേണ്ടിവന്നു സ്ഥലമൊന്നുെന്നായ്:        130

തൽക്ഷണമെങ്ങും തിരഞ്ഞുനോക്കീടുമ്പോൾ വീക്ഷിച്ച വീടൊന്നരികിൽ തന്നെ:        131

നാലുപുറം മുറ്റം ചേലുപൂണ്ടേലുന്നു. മാലിന്യം ഹർമ്മ്യത്തിന്നേതുമില്ല,        132

സംഭാരമില്ലാത്തമട്ടു ചെറുതല്ല, പ്രാഭവംതോന്നിക്കും മട്ടുമല്ല;        133

ആയതു കാണുമ്പോൾ തൽസ്വാമിതന്നുടെ മായമാകുന്നു മനസ്സറിയാം,        134

തൃപ്തിപ്രദംതാൻ, സ്തുതി ലഭിപ്പാനല്ല, പ്രത്യേകം സൽക്കർമ്മം ദീനാലംബം        135

[ 23 ]
-18-

<poem> അക്കാണും വീട്ടിലേക്കപ്പഥികയുഗ്മം വെക്കം തിരിച്ചു തളർന്ന പദം;        136

അപ്പോളനുഗ്രഹം മാളികക്കുചൊല്ലി തൽപുരസ്വാമിക്കു വന്ദനവും;       137

ചാരുവിനയാന്വ്യിതാരാമവർകളെ_ പ്പാരം മൎയ്യാദയിൽ സ്വീകരിച്ച്,        138

ആൎയ്യസ്വഭാവം കലരും യജമാനൻ ആരെന്നറിഞ്ഞുകൊണ്ടിത്ഥംചൊല്ലി.        139


"നിഷ് പ്രയോജനകരമാകതേകണ്ടും നിസ്തർക്കും തൃപ്തിയെ കൈകൊണ്ടിട്ടും,        140

എല്ലാം നമുക്കഥ തന്നരുളീടുന്ന കല്യാത്മാവിൻ പേർക്കിതുനല്കുന്നു,        141

അദ്ദിവ്യാത്മവിൽനിന്നിങ്ങു നിങ്ങൾവന്നു അദ്ദൈവത്തിൻ പേർക്കിതുകഴിക്ക;        142

കൂറോടും സൽക്കാരം നൽകുന്നു മദ്യങ്ങൾ കൂടാതെ ചെറ്റു ചെറുതുതന്നെ."        143


ഇത്ഥം കഥിച്ചവൻ ഭക്ഷണമേശയും പ്രത്യേകം വെച്ചു ക്ഷണിച്ചിരുത്തി;        144

പിന്നീടുറങ്ങുവാൻപോകുംവരെയവർ നന്നായിസ്സദ്ധർമ്മം സംസാരിച്ചു;        145

ആവീട്ടുകാർ കാൎയ്യഗൗരവമാനസർ മേവിനാരാമുറിതന്നിൽ ചുറ്റും,        146

ചിത്തമാകർഷിക്കും ഘണ്ടാനാദം കേട്ടാർ പ്രാർത്ഥിച്ചുംകൊണ്ടും കിടന്നെല്ലാരും        147

[ 24 ]
-14-

<poem> ശാന്തമാം; വിശ്രമംമൂലമൊടുക്കത്തിൽ കാന്തിയെടുത്തു തെളിഞ്ഞുലോകം;        148

ആരോഗ്യം കർമ്മിപ്പാനുണ്ടായി, ദൂർദ്ദിനാ-- ധാരം പ്രഭാതമുദിച്ചയൎന്നു.        149

സന്യാസിമാർ യാത്രയാകുംമുമ്പു മണ്ടി-- ച്ചെന്നു ചെറുപ്പമക്കൂട്ടുകാരൻ,        150

നിദ്രിതനായ് കുട്ടി ചാരത്തു തൊട്ടിയിൽ ചേരുന്നതുണ്ടങ്ങടുത്തു കൂടി,        151

ശ്രേഷ്ഠൻ ദ്രവ്യസ്ഥന്നുള്ളാനന്ദകുഞ്ഞിന്റെ കണ്ഠം പിരിച്ചു ഞരിച്ചുവത്രെ!        152

കഷ്ടം! പ്രതിഫലം!! നീലിച്ചു ശ്വാസവും മുട്ടി ഞരണ്ടു മരിച്ചുപോയി!        153

എത്രയും പാതകം! ഘാതകംതാനിതു!! മിത്രൈകുപുത്രനെക്കൊന്നതയ്യോ!        154

ഇക്കർമ്മം കണ്ടു പരിഭ്രമംമൂത്തെഴും സല്കർമ്മാത്മാവിൻ കഥയെന്തായി?        155

ഘോരം നരകം കറുത്ത മുഖദ്വാരം പാരം പിളർന്നു പിടിച്ചുകൊണ്ടു        156

നീലക്കൊടുന്തീ വമിക്കുലുമീവിധം മാലോടും പേടിക്കയില്ലാ വൃദ്ധൻ.        157


പാരം കുഴങ്ങിത്തൻ കണ്ഠനാദം മുട്ടി, ഘോരകൃത്യംകണ്ടസ്സന്യാസീന്ദ്രൻ,        158

പായുവാൻ നോക്കിനാൻ, പാഞ്ഞുകൂടാതായി, മെയ്‌വിറകൈക്കൊണ്ടു പേടിമൂലം        159

[ 25 ]
-15-

<poem> പിന്നാലെ സന്യാസീശന്റെപദം പ്രതി ചെന്നു വിടാതെ ചെറുപ്പക്കാരൻ;        160

മാർഗ്ഗം പിശകി കുഴങ്ങിയക്കാലത്തിൽ മാർഗ്ഗീകരിച്ചൊരു വേലക്കാരൻ;        161

ചാലവേ കാണായ് നദി കടന്നീടുവാൻ, മേലേഭാഗം പാലം തന്നിലൂടെ;        162

പാലം മിനുസം വഴുക്കുമാറാണതിൻ-- മേലേ നടന്നിനാൻ ഭൃത്യൻ മുന്നം,        163

ചൊവ്വേറു, 'മോക്കിൻ' മരക്കൊമ്പുകൾകൊണ്ടു ചാരില്ലാതെ തീർത്ത പാലമല്ലോ!        164

താഴത്തങ്ങാഴത്തിൽ കല്ലോലജാലങ്ങൾ തമ്മിലലച്ചും ലയിച്ചും നിൽപ്പൂ!        165

ആ യുവാവോർക്കുകിലോരോതരം നോക്കു- ന്നായവണ്ണം പാപംചെയ്തുകൊൾവാൻ,        166

അശ്രദ്ധനാഭൃത്യൻ പോകുമ്പോൾ ചെന്നൊപ്പം സശ്രദ്ധം തള്ളി മറിച്ചു വീഴ്ത്തി,        167

വീണപ്പോൾ വെള്ളത്തിലാണ്ടു ഗമിച്ചുപിൻ താണവൻ പൊങ്ങിത്തലയും പൊക്കി.        168

പിന്നെപ്പിടഞ്ഞു തെറിപ്പിച്ചു വെള്ളവും തന്നെത്തിരിഞ്ഞവൻ മുങ്ങിച്ചത്തു!        169

മിന്നും തീജ്വാലകൾ കൂത്തടിക്കും കോപം സന്യാസിശ്രേഷ്ഠന്റെ കണ്ണിൽ കാണായ് :        170

ഭീതിതൻകെട്ടുകൾ പൊട്ടിച്ചു വിഭൂമ ചേതസ്സോടുഗ്രമുരച്ചുകൊണ്ടാൻ,        171

[ 26 ] <poem>

"നിന്ദ്യാ! ദുരാത്മാവേ!"യെന്നോതി; വാക്കുകൾ പിന്നീടുരക്കുന്നതിന്നു മുമ്പേ,        172

സാമാന്യനല്ലാത്തക്കൂട്ടുകാരൻ താനേ സീമാതീതശ്രീയായ്, മൎത്ത്യനല്ല.        173

യൌവ്വന ശ്രീമുഖം ദിവ്യസൌമ്യംപൂണ്ടു നിർവ്യാജമങ്ങു പ്രകാശിച്ചപ്പോൾ;        174

അത്ഭുതം! പൂന്തുകിൽ ശുഭ്രമായ് ശോഭിച്ചു തൽപാദത്തോളം വളർന്നുവന്നു;        175

വൃത്തത്തിൽ ചാരുശിരസ്സിന്റെ ചുറ്റുമായ് പ്രത്യേകം രശ്മി നിറഞ്ഞുയന്നു;        176

ദിവ്യസുഗന്ധങ്ങൾ നീലച്ചുവപ്പെഴും ഭവ്യമരുത്തോടിടകലർന്നു;        177

അക്ഷിയിലപ്പകൽ കാലത്തു തന്നെയും പക്ഷങ്ങളിൻനിറം മിന്നിക്കണ്ടു;        178

വിസ്തൃതമായവൻ പിൻപുറത്തായ് പക്ഷ- പത്രങ്ങൾ ചാലേ തെളിഞ്ഞം കണ്ടു;        179

സ്വർഗ്ഗീയരൂപം വിളഞ്ഞു പ്രകാശിച്ചാൻ വീക്ഷണത്തിങ്കലവന്നു മുമ്പിൽ,        180

എന്നല്ലക്കാലം പരംജ്യോതിസ്സുതന്നെ നന്നായ്തെളിഞ്ഞങ്ങു കണ്ണിൽ കണ്ടു!        181


ഒന്നാമതുഗ്രമായ് സന്യാസിശ്രേഷ്ഠന്നു വന്നൊരുകോപം ജ്വലിച്ചെങ്കിലും,        182

പെട്ടന്നു വിഭൂമമുണ്ടായി ബുദ്ധിയിൽ കിട്ടിയതില്ലൊന്നും ചെയ്തുകൊൾവാൻ:        183

[ 27 ] <poem>

സംഭ്രമം മൂലം നിഗൂഢബന്ധങ്ങളിൽ സ്തംഭിച്ചു വാക്കൊന്നും തോന്നിയില്ല;        184

പിന്നീടുശാന്തമായ് മുൻസ്ഥിതിയിൽ തന്നെ വന്നുവശായിനിയമിചിത്തം.        185

എന്നാലീമൗനംപിൻകാലം സംഭേദിച്ചു സൗന്ദര്യകൂത്താകും ദേവദൂതൻ        186

(സംഗീതനാദത്തിൻ നൃത്തരംഗമായി സംഭവിച്ചദ്ദേഹത്തിന്റെ വാണി.)        187

"നിന്നുടെ പ്രാർഥനയും,സ്തുതിജാലവും, നിർദ്ദോഷമായുള്ള ജീവിതവും,        188

ദ്യോവിൽ സിംഹാസനത്തിൻ മുമ്പാകെവന്നു ഭാവുകസ്മാരകമായിരിപ്പു!        189

നമ്മുടെ തേജോമയമാകും രാജ്യത്തിൽ നിർമ്മായമീഭംഗി താൻ ജയിപ്പൂ!        190

തന്മഹസ്സിങ്ങോട്ടൊരുദേവദൂതനെ നിൻ മനം ശാന്തമാവാനയച്ചു,        191

ഈവിധം കൽപന കൈക്കൊണ്ടഞാനിങ്ങു മേവുന്നു വിണ്ടലം വിട്ടുതന്നെ.        192


അയ്യയ്യോ! ഹേ! മുട്ടുകുത്തിനിന്നീടൊല്ലെ! പയ്യനിവനങ്ങക്കുള്ള തോഴൻ!        193

ഈശ്വരൻതന്റെ ഭരണത്തിൽകാണുന്ന ശാശ്വത തത്വം ഗ്രഹിക്കാമെന്നാൽ;        194

നിന്നുടെ സംശയമെല്ലാതും പോകട്ടെ നിന്നീടരുതവയങ്ങുമേലിൽ.        195

[ 28 ] <poem>

വിശ്വസൃഷ്ഠി ലോകം സൃഷ്ടിച്ചു ന്യായമായ് വിശ്വാവകാശം താൻ കൈക്കൊള്ളുന്നു:        196

മന്നിലെങ്ങുമീശൻ സത്യഭരണത്തെ തന്നെത്താൻവെച്ചു പരിലസ്സിപ്പൂ.        197

എല്ലാംനിറഞ്ഞു നിഗുഢനായിത്തന്നെ കല്യാണവാരിധി വർത്തിക്കുന്നു;        198

നേരിട്ടു കാര്യം നടത്താതെ ഭൌതിക പ്പേരെഴും കൈകളാൽ കർമ്മം ചെയ് വോൻ.        199

അപ്രകാരം തത്വം മർത്ത്യനേത്രങ്ങളി ലപ്രമാഭാരം ഗ്രഹിച്ചുകൂടാ,        200

പാലകശക്തിമഹത്വം ലസിപ്പതു, സ്ഥൂലത്തിൽനിന്നതി ദൂരത്തല്ലോ!        201

നിങ്ങളുടെ മനഃസാക്ഷി സ്വതന്ത്രമാം. നിങ്ങളുടെ കർമ്മം സ്വീകാര്യവും.        202

ആസ്തിക്യം സംശയിപ്പോരോടെല്ലാമീശൻ നിസ്തർക്കം മേവുവാൻ കല്പിക്കുന്നു.       203

ഏതേതു സംഭവജാലങ്ങൾ നിന്നുടെ ചേതസ്സിലാശ്ചര്യം പെയ്യുംവണ്ണം,        204

കാണിച്ചതിലുംപരം ശങ്കചേർന്നേറെ കാണുവാനെങ്ങാനുമുണ്ടാകുമോ?        205

ഈ കർമ്മതത്വങ്ങളെന്നാൽ ഗ്രഹിച്ചുകൊ-- ണ്ടീശ്വരനീതിതൻ രീതിയോർക്ക;       206

സംശയം നിങ്ങൾക്കു തീരാത്തദിക്കിലും സത്യമുണ്ടെന്നു ധരിച്ചുകൊൾക.        207

[ 29 ] <poem>

"പാരം വിലയേറും ഭക്ഷണംപൊങ്ങച്ചം ചേരും ധനികൻ ഭുജിച്ചീടുന്നോൻ,        208

കൃത്യം സുകൃതം ചേരാതുള്ളമോടിയിൽ കാലം കഴിക്കുന്നു ലാളനയാൽ,        209

മാനിച്ചു രാജതപാത്രങ്ങൾ വെക്കുവാൻ ആനക്കൊമ്പിൽ പീഠമുണ്ടവിടെ,        210

കാലത്തു വീഞ്ഞുകുടിപ്പാനതിഥിയെ ചേലൊത്തു നിർബ്ബന്ധം ചെയ്യുന്നേറ്റം.        211

പാത്രത്തോടുംകൂടി ദുർവ്യയമാംകർമ്മം ചിത്രം നശിച്ചെന്നറിഞ്ഞുകൊൾക;        212

ആയവൻ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ന്യായമില്ലാത്തച്ചിലവില്ലിപ്പോൾ."        213

"നിന്ദ്യനാശങ്കിതൻ തൻഗ്രഹദ്വാരത്തെ നിശ്ശങ്കം പൂട്ടിക്കരുതിക്കൊണ്ടു.        214

തീരെ ദരിദ്രരലഞ്ഞുചെന്നാകിലും തീരുമാനം ദരിദ്രരലഞ്ഞുചെന്നാകിലും തീരുമാനം തുറക്കാറില്ലേതും;        215

അന്നവനായിക്കൊടുത്തു ഞാൻ ഭാജനം അന്വവനുള്ളിലുദിച്ചുയൎന്ന് ,        216

കാരുണ്യം മർത്ത്യരിൽ ചെയ് വോരിൽ സ്വർഗ്ഗവും കാരുണ്യംചെയ്തീടുമെന്നറിവാൻ. {{കട്ടി-ശ്ലോ|217} സമ്മാനപാത്രത്തോടൊത്തവൻ കാണുന്നു നിർമ്മായമങ്ങുള്ളനർഹതയും,        218

എന്നല്ല നന്ദി ഗ്രഹിക്കും മനസ്സിങ്കൽ നിന്നാർദ്രതയും മുളച്ചീടുന്നു;        219

[ 30 ] <poem>

വങ്കത്തിൻ ധാതു രസവാദിധാതുവിൻ പങ്കമകുറ്റിയുരുക്കികൊൾവാൻ.       220

കല്ക്കരിതീയിട്ടതിന്റെ മുകളിലായ് കത്തിച്ചുതാൻ പൂടംവെക്കുന്നേരം,        221

ആർദ്രതയുണ്ടാക്കും ചൂടിനാലാലോഹം അത്യന്തം ശോഭിച്ചുകൊണ്ടീടുന്നു,        222

വെള്ളമായ് സങ്കലിതാകാരം വിട്ടതു വെള്ളിപോൽ കീഴോട്ടൊലിച്ചീടുന്നു."        223


'നമ്മുടെ ശാന്തൻ സുഹൃത്തേറെക്കാലമായ് നന്മയിൽതന്നെ വളർന്നുപോന്നു;        224

തല്പരംതൻ ചിത്തം ദൈവത്തിൽ നിന്നിട്ടു കെല്പോടും കൂട്ടി ഹരിച്ചിതൎദ്ധം;        225

വൃദ്ധദശതന്നിൽ പാഴിലാകുട്ടിക്കായ് ബുദ്ധിമുട്ടിത്തന്നെ ജീവിക്കയായ്;        226

ഇങ്ങിനെ പിന്നോക്കംപോന്നു വീണ്ടുമവൻ സംഗിപ്പിച്ചു പാദം ഭൂതലത്തിൻ.        227

എന്തുമാത്രം ദൂരം വാർദ്ധക്യാജ്ഞാനങ്ങൾ ചിന്തിക്ക, കഷ്ടം! വളർന്നുപോയി!        228

എന്നാലോ, സർവ്വേശൻ താതനെ രക്ഷിപ്പാൻ തന്നെ കുമാരനെത്താനെടുത്തും.        229

ഇപ്പോൾ നീയററന്യരെല്ലാമിളക്കത്താ- ലപ്പുത്രൻപോയെന്നുറച്ചിരിപ്പൂ        230

എന്നല്ലെനിക്കൊരു കല്പനയുമുണ്ടു ചെന്നുതൽകാരണശിക്ഷചെയ്യാൻ.       231

[ 31 ] <poem>

സാധു മഹാശുദ്ധനച്ഛനിക്കാലത്തു സർവ്വം സഹയോളം താണുകൊണ്ടു,        232

കണ്ണീരോടുംകൂടിതന്നെ പറയുന്നു ശിക്ഷയിതു ശരിയെന്നുതന്നെ.         233

എന്നല്ലവനുള്ള സമ്പത്തഖിലവും എന്നേ! വലുതായുള്ളാപത്തിങ്കൽ.        234

ചേർന്നേനെ കള്ളനാം ഭൃത്യമെപ്പിന്നാക്കം തന്നേ നാം വിട്ടെന്നു വന്നിരുന്നാൽ.        235

ഈരാത്രിയസ്വാമിതൻ ദ്രവ്യരാശികൾ ചോരണംചെയവാനവനുറച്ചോൻ,        236

ശിഷ്ടധർമ്മമെത്ര കട്ടുപോയെന്നാകിൽ നഷ്ടമായ്പോയേനെ, ചിന്തചെയ്ക !        237

നാകേശനിപ്രകാരം നിന്റെ ചിത്തത്തി-- ന്നേകുന്നു വാരം പരീക്ഷതീർന്നു:        238

പോവുക ശാന്തമായ്, ത്യാഗിയായ്മേവുക. പാപമൊഴിഞ്ഞു വസിച്ചുകൊൾക."        239

തത്ര ദേവദൂതൻ പിന്നെപ്പറന്നുപോയ് പത്രദ്ധ്വനിയുമക്കാലത്തുണ്ടായ്;        240

പത്രമെഴും ദേവദൂതഗതികണ്ടു, ചിത്രം വിചിത്രമെന്നോർത്തുമുനി!        241

കണ്ണെപ്രകാരമെലീഷാനിർത്തീടിനാൾ വിണ്ണിലേക്കായിട്ടു തന്റെ സ്വാമി,        242

സ്വർഗ്ഗരഥത്തിൽ കരേറിപ്പോകുംനേരം. മാർഗ്ഗം തഥാ നോക്കിനിന്നാ യമി.        243

[ 32 ]
-22-

<poem> ദൂരദൂരം തേജോരൂപം കരേറവേ ദർശനമെത്താതെ വന്നുകൂടി;        214

തത്വജ്ഞനാമൃഷി നോക്കിനിന്നാശിച്ചു തത്തുല്യം പിന്നാലെ ചെല്ലുവാനായ്.        215

അത്ര നിയമീശൻ മുട്ടുകുത്തിപിന്നെ പ്രാർത്ഥനയിപ്രകാരം കഴിച്ചു;        216

"ഈശ!സ്വർഗ്ഗത്തിലെപ്പോലെ താൻ ഭൂമിയിൽ നിൻശാസനകൾ വിരാജിക്കട്ടെ."        217

(പിന്നീട്സന്തുഷ്ടനായിത്തിരിച്ചവൻ തന്നുടെ പൂർവ്വസ്ഥാനം പ്രാപിച്ചു)        218

ഈശ്വരവിശ്വാസത്തോടു തൻ ജീവിതം ശാന്തമായ് തന്നെ കഴിച്ചുകൂട്ടി.        219

-------------

  1. താതൻ=പുത്രൻ.

[ 33 ]
ജീവകാരുണ്യം

* * * * * * *
* * * * * * *


ഈ കാവ്യത്തിൽ പലേ ഗുണങ്ങൾക്കും ഉദാഹരണമായി ശ്ലോകങ്ങൾ എടുത്തു കാണിക്കാനുണ്ട്. ഒന്നു രണ്ടു ശ്ലോകങ്ങൾ മാത്രം താഴെ എഴുതുന്നു. ഉദ്യാനവിഹാരത്തിൽ, (സർഗ്ഗം 1) <poem>   "സൂനാവലീശോഭകൾകൊണ്ടുദഞ്ച-   ന്നാനാമണീരശ്മി പരത്തി വാഴും   സൂനാടവിക്കുള്ളിലമാത്യനുദ്യൽ-   സ്ഥാനാഭിരാമൻ സുതനൊത്തുലാത്തി"

എന്നശ്ലോകവും മറ്റും രചനാഗുണത്തിന്നുദാഹരണമായി കാണിക്കാം.

  "ഉലകകാരണകാര്യതരംഗിണീ-   വലയമായ് വിലസുന്നിതിലെത്രയും   അലകൾ ധാതുമുഖേന വളർന്നുവ-   ന്നലഘുശക്തികളായ് തെളിയുന്നുതേ"

എന്ന ശ്ലോകം (സ.6) അലങ്കാരഭംഗി കൊണ്ടുമാത്രമല്ല, ലോകതത്ത്വാവിഷ്ക്ക രണ നൈപുണ്യം കൊണ്ടും തുലോം [ 34 ] ഹൃദയംഗമമാണ്. ആറാംസർഗ്ഗത്തിൽ ഇതുപോലെയുള്ള ഹൃദ്യപദ്യങ്ങൾ വളരെയുണ്ട്. <poem>   "നിരന്നകർമ്മങ്ങൾ ജഗത്തിലൊക്കയും   നിറഞ്ഞസംസ്കാരപദത്തിലുള്ളതാം   ധരിച്ചകർമ്മം വിപരീതമായുമു-   ദ്ധരിച്ചുകാണും പ്രതികൂലശക്തിയാൽ

എന്ന ശ്ലോകം (സ. 3) കർമ്മങ്ങളുടെ ഫലാനുഭവത്തെപ്പറ്റി എത്ര മഹത്തായ വിചാരത്തിന്റെ സന്താനമാണെന്നു പറയേണ്ടതില്ലല്ലോ.

ആശയവൈശിഷ്ട്യംകൊണ്ടു നോക്കിയാൽ ഈ കവിതയിൽ പല ഘട്ടങ്ങളും പരേതനായ കുമാരനാശാൻറെ കൃതികളോടു ഏകദേശം സാമ്യപ്പെടുത്താവുന്നതാണ്. ഈ സംഗതിക്ക് ഇതിലെ ലോകതത്ത്വപ്രതിപാതകമായ ഭാഗങ്ങൾ ഉദാഹരണമാണ്. ആശാൻറെ കവിതകൾക്ക് ആശയവൈശിഷ്ട്യത്തിലും ലോകതത്വപ്രതിപാദനത്തിലുമാണ് അന്യാദൃശമായ ഒരു മഹത്ത്വം കാണുന്നത്. ആ വിഷയങ്ങളിൽ ഈ കവിയും അദ്ദേഹത്തെ അനുകരിക്കുകയും, അതിൽ ഒരു വിധം സാഫല്യം നേടുകയും ചെയ്തിട്ടുണ്ട്.. * * * *

തൃശ്ശിവപേരുർ
7.11.'100
എന്ന്


കെ.വാസുദേവൻമൂസ്സത്



[ 35 ]
സ്തവരത്നാകരം


പലവിധത്തിലുള്ള കീർത്തനങ്ങളും ഗാനങ്ങളുമായി നാല്പ്പത്തിയാറു കൃതികൾ അടങ്ങിയ ഈ പുസ്തകത്തിൻറെ ഗ്രന്ഥകർത്താവ്‌ ശ്രീമാൻ വാലിപ്പറമ്പിൽ ഉണ്ണിപ്പാറൻ വൈദ്യർ അവർകൾ സാഹിത്യക്കളരിയിൽ ഒരുവിധം നല്ലപോലെ പയറ്റിയിട്ടുള്ള ഭക്തനും പൊതുകാര്യപ്രസക്തനുമാണ്. ഒന്നാം പതിപ്പ് മുഴുവൻ തീർന്നു; രണ്ടാം പതിപ്പ് ഇപ്പോൾ അച്ചടിക്കേണ്ടിവന്നതു പൊതുജനങ്ങൾ ശ്രീമാൻ വൈദ്യരുടെ പരിശ്രമത്തെ സഹൃദയം സ്വീകരിച്ചിട്ടുള്ളതിന്റെ ഒരു ലക്ഷണം തന്നെ ആയിരിക്കണം. ഈശ്വര ഭക്തന്മാർക്കും ഗുരുഭക്തന്മാർക്കും പഠിച്ചു ചൊല്ലുന്നതിനു ഉപകരിക്കുന്ന ഈ കൃതികൾ വൃത്തിയായി അച്ചടിച്ചു ആറണ വിലയ്ക്കു കൊടുക്കുവാൻ തയ്യാർ ചെയ്തിരിക്കുന്നു.


(1928 ഡിസംബർ, ധർമ്മം.)


സ്തവരത്നാകരം.


മി.വി.ഐ .ഉണ്ണിപ്പാറൻ വൈദ്യരുടെ സ്തവരത്നാകരത്തിന്റെ രണ്ടാം പതിപ്പാണിതു. ഈ പതിപ്പിൽ 16 ഗീതങ്ങളും ,ഹിന്ദു മംഗളവും വിശേഷാൽ ചേർത്തിട്ടുണ്ട്.***ഗാനങ്ങൾ സംഗീത ഗന്ധമില്ലാത്തവന്റെ തൂലികയിൽ നിന്നും ഗളിച്ചതാണെന്നു പാടിക്കേട്ടാൽ ആർക്കും തോന്നാത്ത വിധത്തിൽ രാഗതാളങ്ങൾ പിഴയ്ക്കാതെയും കർണ്ണ സുഖപ്രദങ്ങളായും കാണുന്നുണ്ട്. ഭജനം നടത്തുന്നവർക്ക് വിശേഷിച്ചും ഈ പുസ്തകം ഉപകാരപ്രദമായിരിക്കും.

(സുപ്രഭാതം1925 നവംബർ 25 പു.6 ലക്കം 20)


_____________

[ 36 ]

ജീ വ കാ രു ണ്യം
അഥവാ
ജീമൂതവാനൻ.

ഗ്രന്ഥകൎത്താവ്. വി.ഐ. ഉണ്ണിപ്പാറൻവൈദ്യർ.


പുരാണപ്രസിദ്ധവും, നാഗാനന്ദനാടകത്തിൽ പ്രതിപാദിച്ചിട്ടുള്ളതുമായ ജീമൂതവാഹനന്റെ കഥയെ വിവരിച്ചിട്ടുള്ള ഒരു പദ്യകൃതിയാണു് ജീവകാരുണ്യമെന്നോ ജീമൂതവാഹനനെന്നൊ പറയാവുന്ന ഈ പുസ്തകം. ജീവകാരുണ്യത്തിന്റെ അവതാരമാണെന്നു പറയാവുന്ന ജീമൂതവാഹനന്റെ അഹിംസാവൃതത്തിലുള്ള നിഷ്ഠയെപറ്റി സകലജാതിജനങ്ങളും ഒരുപോലെ ബഹുമാനിച്ചുവരുന്നുണ്ട്. ഒരു ജീവിയെ രക്ഷിക്കുവാൻവേണ്ടി തന്റെ പ്രാണനെക്കൂടി നിസ്സാരമാക്കിക്കരുതത്തക്ക ജീവകാരുണ്യമുള്ള ജീമൂതവാഹനന്റെ കഥ, തൻകാൎയ്യത്തിനുവേണ്ടി എന്തും‌ചെയ്യാൻ ഒരുങ്ങിപുറപ്പെട്ടിള്ള ഇക്കാലത്തെ ജനങ്ങൾ പ്രത്യേകം വായിച്ചു മനസ്സിലാക്കേണ്ടതാണു്. ജീവകാരുണ്യമെന്നു വേണ്ടാ ജീവികാരുണ്യംതന്നെ തീരെ നശിച്ചിട്ടുള്ള ഇക്കാലത്തു ഇപ്രകരമുള്ള വിശിഷ്ടകഥകളെ വിഷയീകരിച്ചുകൊണ്ടുള്ള കൃതികൾ എത്രയുണ്ടായാലും അധികമായെന്നു വരുന്നതല്ല. മിസ്റ്റർ ഉണ്ണിപ്പാറൻ വൈദ്യരുടെ കവിതാരീതി കാണിക്കുവാനായി സമൎപ്പണപദ്യങ്ങളിൽ രണ്ടെണ്ണം താഴെ ചേർക്കാം.

  "അമ്മേ! തനൂജനു തനി പ്രണയക്കുഴമ്പാ-
  മമ്മിഞ്ഞ നല്കി ബത! പോറ്റിയ ജീവനാഡി!

[ 37 ]

നിൎമ്മത്സരപ്രണയവാരിനിധേ! പിതാവേ!
ധൎമ്മപ്രകൃഷ്ഠ! മമ സൽകൃതിയെ ഗ്രഹിക്ക.

 അവികലകുതുകം ഞാൻ
  ജീവകാരുണ്യമാകും
 കവിത മമ മനോഭാ-
  വത്തിനൊപ്പിച്ചുതീൎത്തു
 നവരസഗുരുഭക്ത്യാ
  കാക്കൽ വെക്കുന്നുസാക്ഷാൽ
 കവനരസമിണങ്ങും
  മൽപിതാക്കൾക്കിദാനീം."

ഭക്തിരസം വഴിഞ്ഞൊഴുകുന്ന ഈ മാതിരി പദ്യങ്ങൾ ഈ കൃതിയിൽ ധാരാളമാണു്. ശബ്ദഭംഗി, ആശയവൈശിഷ്ട്യം, അലങ്കാരചാതുൎയ്യം ഇവക്കൊക്കെ ഉദാഹരണമായി കാണിക്കത്തക്ക ശ്ലോകങ്ങൾ ഇതിൽ വളരെ ഉണ്ട്. ചില സന്ദൎഭങ്ങളിൽ കവി അവസരോചിതമായ സദുപദേശങ്ങളും നല്കുന്നുണ്ട്. *** അവതാരികയിൽ മി.കെ. വാസുദേവൻമൂസ്സത് വിശ്വസിട്ടുള്ളതായി പറയുന്നപോലെ ഭാഷാസാഹിത്യത്തിൽ മി.കുമാരനാശാന്റെ അനന്തരഗാമിയെന്ന നിലയിൽ ഒരു സ്ഥാനം ഉണ്ണിപ്പാറൻ വൈദ്യനും സിദ്ധിക്കുവാൻ അവകാശമുണ്ടെന്നാണു ഞങ്ങളുടെയും അഭിപ്രായം. മംഗളോദയം പ്രസ്സിൽ അച്ചടിച്ച ഈ പുസ്തകത്തിന്നു 3 ണ.യാണു് വില.

(1925 ആഗസ്ത് 8-ാ൹ക്ക് 1100 കൎക്കിടകം 24ാ൹ലെ യോഗക്ഷേമം പുസ്തകം 15 ലക്കം 90)


[ 38 ]
ജീവകാരുണ്യം


കേരളീയർക്കു സുപരിചിതമായിട്ടുള്ള "നാഗാനന്ദം"നാടകത്തിലെ ഇതിവൃത്തം കൊണ്ടു ആറുസർഗ്ഗങ്ങളുള്ള ഒരു ചെറുകാവ്യമായി വി.ഐ.ഉണ്ണിപ്പാറൻ വൈദ്യരവർകൾ രചിച്ചിട്ടുള്ളതാണു പ്രസ്തുത പുസ്തകം. സത്യത്തിന്നു ഹരിശ്ചന്ദ്രനെന്നപോലെ ജീവകാരുണ്യത്തിനു "ജീമൂതവാഹനൻ" ഉത്തമദൃഷ്ടാന്ത പാത്രമാണെന്നു നാഗങ്ങളുടെ രക്ഷക്കു വേണ്ടി ആത്മത്യാഗം ചെയ്ത ആ മഹത്മാവിന്റെ ദിവ്യചരിത്രം വായിച്ചിട്ടുള്ളവർക്കെല്ലാം അറിയാമല്ലൊ. കാവ്യകാരൻ നാഗാനന്ദത്തെയല്ല പുരാണത്തെയാണു് അധികം ആശ്രയിച്ചിട്ടുള്ളത്. ശബ്ദാർത്ഥഭംഗികൾ, അലങ്കാരപ്രയോഗം, ആശയപൗഷ്കല്യം മുതലായ ഗുണങ്ങളാൽ ഈ ചെറുകാവ്യം സർവ്വത്ര പ്രശോഭിതമാണ്. എല്ലാപദ്യങ്ങളും ഒരുപോലെ ഗുണമിളിതമാകയാൽ ദൃഷ്ടാന്തപദ്യങ്ങൾ എടുത്തുകാണിക്കേണ്ട ആവശ്യം കാണുന്നില്ല. കുമാരനാശാന്റെ അനന്തരഗാമിയായി തീരുവാനവകാശം കാണുന്ന ഈ കവിയുടെ സർവ്വസാഹിത്യ പരിശ്രമങ്ങളും സഫലമായിത്തീരട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

(1925 ഓക്ടോബർ 28-നു സുപ്രഭാതം പുസ്തകം 6.ലക്കം 16)


[ 39 ]
പ ര സ്യം .

.വി.യു.വൈദ്യരവർകളുടെ പുസ്തകങ്ങൾ.
1. ഡൽഹി ഡർബാർ വില 0 2 0
2. ശ്രീനാരായണസുദർശനം " 0 4 0
3. സ്തവരത്നാകരം " 0 6 0
4. ജീവകാരുണ്യം അഥവാ ജീമൂതവാഹൻ " 0 8 0
5. കവിതാമഞ്ജരി (ഒന്നാംപുസ്തകം) " 0 8 0
6. ആരോഗ്യ ചന്ദ്രിക " 0 4 0
7. സന്യാസി " 0 4 0
ഇവയിൽ 4, 5, 5 എന്നീ പുസ്തകങ്ങൾ കൊച്ചിൻ ടക്സ്റ്റ് ബുക്കുകമ്മറ്റി വായനശാലാ പുസ്തകങ്ങളായി അംഗീകരിച്ചിട്ടുണ്ട്.

വി. യു. സുകുമാരൻ അവർകളുടെ പുസ്തകങ്ങൾ.
1. ക്ഷേത്രപ്രവേശനസമരം വില 0 1 0
2. ശ്രീനാരായണജയന്തി " 0 1 0
മാനേജർ,
ശ്രീനാരായണസദർശനം പുസ്തകശാല,
കരിമ്പ്രം, പോസ്റ്റ് __ വലപ്പാട്.


"https://ml.wikisource.org/w/index.php?title=സന്യാസി_(1933)&oldid=140669" എന്ന താളിൽനിന്ന് ശേഖരിച്ചത്