തിരുമാന്ധാംകുന്നു വൈശിഷ്യം
തെറ്റുതിരുത്തൽ വായന പുരോഗമിയ്ക്കുന്നു.
തിരുമാന്ധാംകുന്നു വൈശിഷ്യം രചന: (1913) |
വൈശിഷ്യം
Price 21/2(As.) | [വില 2 ണ. 6 പൈ |
കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നും, ഏതൊരു അവസ്ഥകൊണ്ടു നോക്കുന്നതായാലും അവകളിൽ ഉത്തമസ്ഥാനത്തിന് അർഹതയുള്ളതും, വള്ളുവനാട്ടിൽ “കുടിൽ തൊട്ടു കൊട്ടാരം വരെ” ഒരുപോലെ സേവിച്ചുവരുന്നതും, കാലനിർണ്ണയത്തെപറ്റി (ഇതിനെ പരക്കെ ജനങ്ങൾ അറിഞ്ഞുപോന്നത് കേരളത്തെ സമുദ്രത്തിൽ നിന്നു വേണ്ടേടുത്തതിനുമുമ്പോ അതോ കേരളോല്പ്പത്തിയോടുകൂടിയോ എന്നാണ്) ഇന്നും തർക്കത്തിൽ ഇരിക്കുന്നതും, (ഇതു രണ്ടുമല്ലാതെ കേരളം സമുദ്രത്തിൽ ആണ്ടുപോയ കൂട്ടത്തിൽ വെം അതിക്രമിച്ച് മുക്കാത്ത പുണ്യക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് എന്നും വാദപ്രതിവാദങ്ങളെ ചെയ്തുപോരുന്നതും ഉണ്ട്) നാട്ടുപരദേവതയുടെ -വിശിഷ്യ എന്റെ കുലപരദേവതയും വെള്ളാട്ടര രാജസ്വരൂപത്തിന്റെ സകല കീർത്തിക്കും, ഐശ്വര്യത്തിന്നും കാരണഭൂതയും, കേരളനിയതാക്കന്മാരായ രാജാക്കന്മാരിൽ ആ സ്വരൂപത്തിന്നു ഒരു മുഖ്യസ്ഥാനം ഉണ്ടാക്കിക്കൊടുത്തവളും ആയ ആ ലോകമാതാവിന്റെ- ഇരിപ്പിടവും, കോട്ടയത്ത് രാജാവിന്റെ കവിതയിൽ പറഞ്ഞമാതിരി “ശ്രീമദ്ധ്വല്ലഭരാഷ്ട്രപുഷ്ടീകരണസ്വ [ 4 ] ച്ഛന്ദലീല“യോടുകൂടിയ ആയ മഹാമായയുടെ തേജസ്സ് വിളങ്ങി പ്രത്യക്ഷമായി. കണ്ടുവരുന്ന കേരളത്തിന്റെ മദ്ധ്യഭൂമിയിൽ കിടക്കുന്നതുമായ അങ്ങാടിപ്പുറത്ത് തിരുമാന്ധാം കുന്ന് ക്ഷെത്രത്തിന്റെ സ്ഥലപുരാണം ഏതുവിധമെങ്കിലും സമ്പാദിച്ച് പൊതുജനങ്ങളുടെ അറിവിന്നും ഭക്തിവിശ്വാസവർദ്ധനയ്ക്കും ഹേതുവാക്കിത്തീർപ്പാൻ അച്ചടിപ്പിച്ചു പ്രസിദ്ധമാക്കിത്തീർക്കണമെന്ന ഉദ്ദേശത്തോടുകൂടി അനവധി ചിതൽ പുരകളിലും മറ്റും തിരയിപ്പിച്ചും വെറെ വിധത്തിൽ അന്വേഷിച്ചും ഭഗ്നാശനായിരിക്കുന്ന അവസരത്തിലാണ് ഒരുനാൾ ടോട്ടൻ ഹാം സ്കൂൾ എന്ന പ്രസിസ്ഷമേറിയ മങ്കട സ്കൂളിലെ ഹെഡ്മാസ്റ്റരോടും മറ്റും കൂടി ഈ കഴിഞ്ഞ തുലാമാസം 1-ം നു മേപ്പറ്റി പുണ്യക്ഷേത്രദർശനം പതിവുപോലെ ചെയ്തത്. അവിടെവച്ച് മേപ്പറ്റി ആഗ്രഹം പറഞ്ഞ ഉടനെ വയോവൃദ്ധന്മാരാൽ എനിക്ക് ഉപദേശിച്ചുകിട്ടിയ സ്ഥലപുരാണകഥയെ എന്നോടുചോദിച്ച് അദ്ദേഹം മനസ്സിലാക്കുകയും ഒരു ”ശതകം“ ഉണ്ടസക്കിത്തരാമെന്ന് ഏല്ക്കുകയും ചെയ്തു. അന്നു ഞാൻ അതിനെ അച്ചറ്റിപ്പിക്കാമെന്ന് ഏറ്റതിന്നനുസരിച്ചാണ് ഇങ്ങിനെ ഒരു ചെറുപുസ്തകം ഭഗവതിയുറ്റെ കാരുണ്യത്താൽ മാന്യന്മാരുറ്റെ മുമ്പാകെ ഹാജരാക്കുവാൻ സംഗതിവന്നിട്ടുള്ളതെന്നു ആദ്യമായി അറിവാക്കട്ടെ.
എന്നാൽ ആ സമയത്ത് ഇതിന്ന് ഒരു മുഖവുര വേണ്ടിവരുമെന്നോ ആ ഒരു വലിയ ചുമതല മിസ്റ്റർ ചാത്തൻ നായർ എന്നിൽ വെക്കുമെന്നോ ലവലേശം വിചാരമുണ്ടായിരുന്നില്ല. എനിക്ക് ഇത്ര പ്രിയമെറിയ ഒരു പുസ്തകത്തിന്ന് മുഖവുര എഴുതുവാനു ഭാഗ്യം ഗ്രന്ഥകൎത്താവ് [ 5 ]
ഉണ്ടാക്കിത്തന്നതിനെ ഞാൻ വിലവെക്കഞ്ഞിട്ടോ എന്റെ പ്രിയമേറിയ ‘അമ്മയുടെ വൈശിഷ്ട്യത്തെ’ പ്രദിപാദിക്കുന്ന ഈ ഉത്തമപുരാണഗ്രന്ഥത്തിന്നു ഒരു അവതാരിക എഴുതുവാൻ എനിക്ക് മനസ്സിന്ന് അണുമാത്രം മടുപ്പുണ്ടായിട്ടോ അല്ല ഞാൻ, വിചാരമുണ്ടായിരുന്നില്ലെന്നു പറഞ്ഞത്. ഒരു ബാലനായതുകൊണ്ടും ഒരു പുസ്തകത്തിലെ മുഖവുര എഴുതുവാൻ വേണ്ട അനവധി യോഗ്യതകളിൽ ഏതിന്റെ എങ്കിലും ഒന്നിന്റെ ഒരു അറിവും കൂടി ഇല്ലാത്തതുകൊന്റും ഇങ്ങനെ ഒരാൾ എഴുതിയ മുഖവുരകൊണ്ട് മഹാത്മ്യമരിയ ഒരു പുസ്തകത്തിന്ന് വല്ല ഉടവും തട്ടുമോ എന്ന ശങ്കകൊന്റും മാത്രമാണ് ഗ്രന്ഥകർത്താവ് പറഞ്ഞ ഉടനെ ഞാൻ തുനിയാഞ്ഞത്. പക്ഷെ അദ്ദേഹം വീണ്ടും എന്നെ ഉത്സാഹിപ്പിക്കുന്നതുകൊണ്ടും യോഗ്യതകൾ ഒന്നും ഇല്ലെങ്കിലും ഈ പുസ്തകത്തിന്റെയും ഗ്രന്ഥകർത്താവിന്റെയും നേരെയു ഒരു വാൽസല്യം കൊന്റ് യോഗ്യത എന്നേപ്പോലെ വേറെ ആർക്കും ഇല്ലെന്ന് എനിക്ക് ഒരു അഭിമാനം ഉതുകൊന്റും ഇതിന്നു കച്ചകെട്ടിയതിൽ എന്റെ പ്രിയമേറിയ വായനക്കാർ മാപ്പുതരുമെന്നു വിശ്വസിക്കുന്നു.
വൈശിഷ്ട്യത്തെ പ്രതിപാദിക്കുന്ന ഇവിടുത്തെ സ്ഥലപുരാണമാകട്ടെ എന്നുവച്ച് അതിനെ താഴെ ചേർക്കുന്നു. ശതകത്തിൽ പറഞ്ഞതുതന്നെയാണ് ഇവിടെയും പ്രതിപാദിക്കുന്നത്. കവിതയിലെ കഥമനസ്സിലാക്കാൻ ഇത് ഒരു എളുപ്പം കൊടുക്കുമെന്നും കവിതകൊണ്ട് മനസ്സിലാക്കാൻ കഴിയാത്തവർക്ക് ഇതു വായിച്ചാൽ സ്ഥലപുരാണം ഏതാണ്ടുമനസ്സിലാകുമെന്നും വെച്ചാണ് മുഖവുര അല്പം ദീർഘിപ്പിക്കുന്നത്.
ത്തെ വിശിഷ്ടപ്രതിമമാത്രമെ ആവശ്യമുള്ളൂ എന്നും പറയുകയും ശിവൻ തനിക്കും പാർവ്വതിക്കും ഏറ്റവും പ്രിയമുള്ളതും കൈലാസത്തിൽ ഉള്ളതിൽ വച്ച് ശ്രേഷ്ഠമായതും ആയ ഒരു ശിവലിംഗത്തെ ദാനം ചെയ്ത് അന്തർദ്ധാനം ചെയ്കയും ചെയ്തു. ഈ ശിവലിംഗമാകട്ടേ ശിവന്റെ ആജ്ഞയ്ക്കും പരസുരാമന്റെ അപേക്ഷയ്ക്കും അനുസരിച്ച് മഹൃഷി കേരളമദ്ധ്യമാകുന്ന ഇപ്പോഴത്തെ തിരുമാന്ധാംകുന്ന് എന്ന പുണ്യഭൂമിയിൽ ശ്രീമൂലസ്ഥാനത്ത് പ്രതിഷ്ഠചെയ്ത് സന്തുഷ്ടനായി പൂജാവിധികൾ ചെയ്തുപോരികയുമുടനെ കേരളഭൂമി ഉറച്ച് ഫലവത്തുള്ളതായി തീരുകയും ചെയ്തു.
പാർവ്വതി അറിയാതെയാണ് പരമശിവൻ ഈ ശിവലിംഗം മാന്ധാതവിന്ന് ദാനം ചെയ്തത്. പാർവ്വതിയാകട്ടെ സ്നാനാനതരം അഭിഷെകനിവെദ്യാദിപൂജകൾക്കായി നോക്കിയപ്പോഴാണ്, തന്റെ പ്രിയമേറിയതും താൻ ഹിമവാൻ പുത്രിയായി ജനിച്ച്ജടാവല്ക്കലധാരിയായി നിരാഹാരയായി പരമസിവം ഭർത്താവാകേണമെന്ന ഉദ്ദേശത്തോടുകൂടി പൂജിച്ച് പോന്നിരുന്നതും വിവാഹത്തിനുശേഷവും കൈലാസത്തിൽ കൊണ്ടുവന്നു ദിവസേന ഭക്ഷ്ണത്തിനുമുൻപായി പൂജിച്ച് പോന്നിരുന്നതുമായ ഈ വിഗ്രഹത്തെ മാന്ധാതാവിന്ന് ഭഗവാൻ കൊറ്റുത്ത വിവരം അറിഞ്ഞത്. പാർവ്വതി ഉടനെ പരവശതയിൽ പെട്ടു, ഭർത്താവിന്റെ സമീപത്തു ചെന്ന് തനിക്ക് ഇത്രപ്രിയമേറിയ ശിവലിംഗം താനറിയാതെ കൊറ്റുത്തതിൽ ശഠിച്ച് തനിക്ക് വീണ്ടുകിട്ടുവാനായി വീണുകേണപേക്ഷിച്ചു. എന്നുതന്നെയല്ല ശിവനെ ശകാരിച്ചതായും കൂടി നമ്മു [ 8 ] ടെ കവി ശതകത്തിൽ വിസ്തരിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം അതിനെ മുഴുവൻ നിന്ദാസ്തുതിയായി പ്രയോഗിച്ചിട്ടുള്ളത് എത്രയോ ഉചിതമായിരിക്കുന്നു. ഭഗവാൻ തന്റെ ഭക്തന്നു കൊടുത്തതു തിരികെ ഒരു വിധവും വാങ്ങില്ലെന്നു തീർച്ച പറകയും കഴിയുമെങ്കിൽ പാർവ്വതിയോടു വീണ്ടെടുത്തു കൊള്ളുവാൻ സമ്മതം കൊടുക്കുകയും ചെയ്തു. ഉടനെ പാർവ്വതി ഭദ്രകാളിയേയും അനവധി ഭൂതഗണങ്ങളേയും ഭൂലോകത്തിലേയ്ക്കയച്ച് എതുവിധമെങ്കിലും തന്റെ ജീവാധാരമാകുന്ന പ്രതിമ കൊണ്ടുവരുവാൻ ഉള്ള കല്പനകൊടുത്തു. ഏതുവഴിയിൽ കൂടിയാണ് അവർ വന്നതു എന്നും താവളങ്ങൾ എവിടങ്ങളിലെല്ലാമയിരുന്നുവെന്നും കവി വിസ്തരിച്ചു പറയുന്നുണ്ട്. എന്നാൽ പറവാനസാദ്ധ്യം. ചുരുക്കി എഴുതുന്നതാണെങ്കിൽ ഭദ്രകാളിയും പടയും തിമാന്ധാംകുന്നത്ത് വന്നു പാർവ്വതീപരമേശ്വരന്മാർക്കു ഒരുപേലെ പ്രിയമുള്ളതായ ശിവലിംഗം കർമ്മഭൂമിയിൽ പ്രതിഷ്ഠ ചെയ്തുകൊണ്ടും അതിൽ നിന്നും ഉദിച്ചു പൊങ്ങുന്ന കാന്തിയുടെ ശക്തികൊണ്ടും ഭഗവാന്റെ ഹിതത്തിന്നു വിപരീതമായ ഒരു ക്രിയയിൽ ഏർപ്പെട്ടതുകൊണ്ടു, മലയിലേക്ക് കയറുവാൻ ഒരു വിധവും സാധിക്കാതെ യുദ്ധം തുടങ്ങി. ഇവിടെ പിന്നെ നടന്ന യുദ്ധം ബ്രഹ്മത്തിന്നൊ, മായക്കൊ, അധികം പ്രബലത എന്നു തീർച്ചപ്പെടുത്തുന്നതായി വിചാരിക്കും. ഒടുവിൽ ശക്തിക്കുണ്ടായ ജയത്താൽ ബ്രഹ്മവും മായയും ഒന്നുതന്നെയാണ് വേറിട്ടല്ലെന്നു തീർച്ചപ്പെടുത്തിയതായി വിചാരിക്കാം. മലയുടെ മുകളിൽനിന്നു നിരായുധപാണികളായ ഋഷികുമാരന്മാർ ഭഗവാന്റെ കാ [ 9 ] രുണ്യംകൊണ്ട് അവിടെ കണ്ട ആട്ടങ്ങ എന്ന ഒരു കായ അറുത്തെറിഞ്ഞ് ശക്തിയുടെ അവതാരമായ ഭദ്രകാളിയെ തന്നെ തൽക്കാലം തോല്പിച്ചതായും അതിലെ ഓരോവിത്തും ഓരോ അസ്ത്രമായി അനവധി ഭൂതഗണങ്ങളെ നശിപ്പിച്ചതായും ഓരോ ആട്ടങ്ങയും ഓരോ "ബോമ്പി" നേക്കാൾ അധികം നാശവും പേടിയും ശത്രുക്കൾക്കുണ്ടാക്കിത്തീർത്തതായും കാണുന്നുവെങ്കിലും ഭദ്രകാളിയുടെ ഒടുവിലത്തെ ജയം ശക്തിക്കു തന്നെയാണ് സർവ്വഥാ വിജയം എന്നും ശക്തിയുടെ സഹായം കൂടാതെ ദേവന്മാർക്കുക്കൂടെ യാതൊന്നും ചെയുവാൻ സാധിക്കില്ലെന്നും നമ്മെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു. ഋഷികുമാരന്മാരെ തോല്പിച്ച ഭദ്രകാളി മലമുകളിലേക്കു കയറുകയും മാന്ധാതാവ് കണ്ണടച്ചു പൂണ്ടടഞ്ഞുപിടിച്ചിരുന്ന വിശിഷ്ട ശിവലിംഗം ബലാൽകാരേണ പറിച്ചെടുപ്പാൻ ശ്രീമൂലസ്ഥാനത്തു കടന്നു തൃക്കൈനീട്ടിയ ഉടനെശിവലിംഗം തനിയെ നേർപകുതിയായി പിളർന്നു കിഴക്കോട്ടുനോക്കി നിന്നിരുന്ന ഭദ്രകാളിക്ക് അഭിമുഖമായി ഒരു വലിയ തേജസ്സ് പൊട്ടിപൊങ്ങുകയും ക്രമേണ അതു ലയിച്ച് അതിൽനിന്നു സാക്ഷാൽ പാർവ്വതിയെ പരമശിവനോടു കൂടി പ്രത്യക്ഷമായി കാണുകയും ചെയ്തു.
മേപ്പടി ശിവലിംഗം അന്നും പിളർന്ന സ്ഥിതി ഇപ്പോഴും അതേനിലയിൽ തന്നെ കാണുന്നുണ്ട്. ഭദ്രകാളിക്കഭിമുഖമായ പാർവ്വതിയുടെ രൂപം പടിഞ്ഞാട്ടുതിരിഞ്ഞു കാണുകയാൽ കിഴക്കോട്ടുള്ള നടക്കു പുറമെ ഇപ്പോൾ പടിഞ്ഞാട്ടുനട ഉള്ളതാകുന്നു. എന്നാൽ ഈ വിശിഷ്ടനട വള്ളുവനാട്ടുകരെ രാജസ്വരൂപത്തിൽ നിന്ന് ദർശനത്തിന്നായി ആ [ 10 ] രുടെ എങ്കിലും ആഗമനം ഉണ്ടാവുമ്പോൾ തുറക്കുന്നതല്ലാതെ മറ്റുള്ള സമയങ്ങളിലെല്ലാം അടച്ചിരിക്കുന്നതുമാകുന്നു.
പാർവ്വതി ഭദ്രകാളിയുടേയും മാന്ധാതാവിന്റെയും നേരെ സന്തോഷിച്ചു. പാർവ്വതിക്ക് ഇത്ര ഇഷ്ടമുള്ള വിഗ്രഹം വിട്ടുപിരിയുവാൻ കഴിയാത്തതുകൊണ്ടും ഭക്തന്റെ കയ്യിൽനിന്നു തന്റെ ഭർത്തവിന്നു വിപരീതമായി ഇതിനെ കൊണ്ടുപോകുവാൻ സാധിക്കാത്തതുകൊണ്ടും ഈ വിഗ്രഹത്തിൽ താനും ലയിക്കുകയാണ് ഉണ്ടായത്. ബ്രഹ്മവും മായയും ഒന്നായിയോജിച്ചാണന്നും വേറിട്ടല്ലെന്നും ഇതു തെളിവാക്കുന്നില്ലേ.
ഭദ്രകാളിയെ തന്റെ സമീപത്തിൽ പ്രതിഷ്ഠിപ്പാനും ഉത്സവം അലങ്കാരം മുതലായതുകൾ അവിടെ ചെയ്‌വാനും പാർവ്വതി ആജ്ഞാപിച്ച പ്രകാരം മാന്ധാതാവ് വടക്കോട്ടു തിരിച്ച് ശ്രീമൂലസ്ഥാനത്തുനിന്ന് അല്പം വടക്കുകിഴക്കായി ഒന്നിച്ചുണ്ടായിരുന്ന സപ്തമാതൃക്കളോടുകൂടി പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതാണ് ഇപ്പോഴത്തെ മാതൃശാല. പാർവ്വതിയുടെ മടിയിൽ കണ്ടതായ ബാലഗണപതിയെ ശ്രീമൂലസ്ഥാനത്തോടു തൊട്ടു കിടക്കുന്നതായ കക്ഷിപാറ എന്ന പാറമേലും പ്രതിഷ്ഠിച്ചു.
ഈ ഇതിഹാസത്തെ തെളിയിപ്പാനായി, ഇന്നും ഇവിടെ നടന്നുപോരുന്നതും 'സർവ്വാണ്ടുതോറും' ഒരുപോലെ തുലാസംക്രമം കഴിഞ്ഞ രാവിലേയും (അതായതു തുലാമാസം 1-ആംനു-രാവിലെ) തുലാത്തിലെ കറുത്ത വാവിൻ ദിവസം രാവിലേയും ഘോഷമായികൊണ്ടാടുന്ന ആട്ടങ്ങ ഏറ് എന്ന [ 11 ] ഒരു ഉത്സവം, നല്ല ഒരു ലക്ഷ്യമാണ്. വേറെ ഒരു ദിക്കിലും ഇങ്ങിനെ ആട്ടങ്ങ ഏറ് എന്ന ഒരു ഉത്സവം നടപ്പുള്ളതായി കേട്ടറിവില്ല. ഇത് അന്നത്തെ ഭദ്രകാളിയും ഋഷികുമാരന്മാരുമായി ഉണ്ടായ പടയുടെ ഒരു ഓർമ്മക്കായി നടത്തപ്പെടുന്നതാകുന്നു. അന്നെത്തെ യുദ്ധം തുലാസംക്രമം ദിവസം തുടങ്ങി കറുത്ത വാവുവരെ ഒരുപോലെ നിന്നതായും അതുകൊണ്ട് ഇപ്പോൾ ഈ രണ്ടു ദിവസങ്ങളിലും (തുടങ്ങിയ ദിവസവും അവസാനിച്ച ദിവസവും) അതുപോലെ ഒരു പടനടത്തുന്നതായും ആണ് ഇതിന്റെ ആഗമം. പക്ഷേ ഇപ്പോൾ രണ്ടു കക്ഷികളും മനുഷ്യരും ഇരുകക്ഷികളുടേയും ആയുധം ആട്ടങ്ങ അറുത്ത് തിരുമാന്ധാംകുന്നത്ത് രാവിലത്തെ ഉഷപ്പൂജയോടുകൂടി ബഹുജങ്ങൾ വന്നുചേർന്നു രണ്ടു കക്ഷികളായി പിരിഞ്ഞ് മലയുടെ മുകളിലും ചുമട്ടിലുമായി നിന്നു ആട്ടുങ്ങകൊണ്ടു അങ്ങോട്ടുമിങ്ങോട്ടും എറിയുകയും അ വഴിയായി സ്നാനാന്തരം മുകളിലെക്കു കയറുന്ന ഇതരന്മാരുടെ നേരെകൂടി പ്രയോഗിക്കുകയും ചെയ്യുന്നു. എത്ര തന്നെ യോഗ്യനായാലും ഈ സമയത്ത് വടക്കേ നടകയറി പോവുന്നതായാൾ ആട്ടങ്ങ എറു കൊള്ളാതെ ഇരിക്കുന്നതല്ല. ഇതു സംബന്ധമായി ഉണ്ടായ അനവധി കഥകളും പലേ കേസ്സുകളും ഇവിടെ എഴുതാൻ തുടങ്ങുന്നതായാൽ മുഖവും എനിയും ദീർഗ്ഘിക്കുമോ എന്നും വായനക്കാർക്ക് രുചിക്കുമോ എന്നും ശങ്കിച്ചു എഴുതാത്തതാണ് . ഇവരുടെ ഈ ഏറ് മാതൃശാലയിലെ ബിംബത്തിന്മേൽ തന്നെ വന്നുവീഴുന്നതാണ്. ഭഗവതിക്ക് ഇതുവ [ 12 ] ളരെ പ്രീതിയായിട്ടുള്ളതുമാണ്. പണ്ടു തന്നേയും സൈന്യങ്ങളേയും നശിപ്പിക്കുവാനായി ശത്രുക്കൾ പ്രയോഗിച്ചതായ ആട്ടങ്ങ എന്ന അസ്ത്രം ഇപ്പോൾ തനിക്കു വളരെ സന്തോഷമായി പരിണമിച്ചിരിക്കുന്നു. തങ്ങളെ എറിഞ്ഞതിന്നു വല്ലവരും ചൊറിഞ്ഞു പായുന്നുണ്ടെങ്കിലും പകരം ചോദിക്കുന്നത് ഭഗവതിക്കു കോപത്തിന്നു ഹേതുവാകായാൽ അങ്ങിനെയാരും ചെയ്യുന്നില്ല. നമ്മുടെ കവിക്കുതന്നെ ഇക്കൊല്ലം രണ്ടുമൂന്നു ഏറുകൊണ്ടതു അദ്ദേഹത്തിന്റെ ശതകത്തിൽ പ്രസ്ഥാപിക്കാത്തതു ലജ്ജകൊണ്ടായിരിക്കാം. പന്തിരടിപൂജ 9 മണിക്കു കഴിഞ്ഞതിനുശേഷം ഈ ആട്ടങ്ങ ഏറു അവസാനിക്കുന്നതും പൂജ തുറന്നതിനുശേഷം എറിഞ്ഞാൽ ശേഷം ചോദിക്കാവുന്നതുമാണ്.
കലികാലവും മാന്ധാതാവിന്റെ വിയോഗവും
മാന്ധാതാവ് അനവധി കാലം തിരുമാന്ധാംകുന്നത്തിരുന്ന് സേവിച്ചതിന്നു ശേഷം തനിക്കു മുക്തി അടയേണ്ടുന്ന കാലം അടുത്തതിനാൽ ഈ ക്ഷേത്രത്തെ വല്ല വിശിഷടന്മാരിലും ഭരമേല്പിപ്പാൻ ഉറച്ച് കാത്തുകൊണ്ടിരിക്കുന്ന അവസരത്തിൽ ഒരുനാൾ മണിയുടെ നാദം കേട്ട് ആ മലയിൽകൂടി പോവുന്ന രണ്ടു ബ്രാഹ്മണോത്തമന്മാർ മാന്ധാതവിന്റെ മുമ്പിൽ എത്തി നമസ്കാരത്തെ ചെയ്തു. മഹൃഷി അതിസന്തുഷ്ടനായി ഇവരോടു സർവ്വവൃത്താന്തവും പറഞ്ഞ് ഇവരിൽ തന്റെ വിഗ്രഹത്തേയും മറ്റും ഭരമേല്പിച്ച് അവിടുത്തെ പൂജാവിധിയേയും മറ്റും പ്രദിപാദിക്കുന്ന ഒരു ഗ്രന്ഥം ഇവർക്ക് കൊടുത്ത് ശ്രീമൂലസ്ഥാ [ 13 ] നത്തിന്നു അല്പം വടക്കുപടിഞ്ഞാട്ടായി മാറി താൻ യോഗാഗ്നിയിൽ ദഹിക്കുകയും ചെയ്തു. ശ്രീമൂലസ്ഥാനത്തോടു തൊട്ടുകിടക്കുന്ന ഈ കുക്ഷിപാറ എന്ന കാട് ഇപ്പോഴും വളർത്തിപോരുന്നു. മാന്ധാതാവ് ദഹിച്ച ഈ കാട്ടിൽ ആരും ഇപ്പോൾ പ്രവേശിക്കുകയോ അതിൽ വളരുന്ന വള്ളി മൂടിലാരം വെട്ടുകയോ ചെയ്യുന്നില്ല. ഈ ഗ്രന്ഥം തന്ത്രിയുടെ ഇല്ലം വെന്ത കൂട്ടത്തിൽ ദഹിച്ചുപോയ വർത്തമാനം വ്യസനത്തോടേ അറിവാകുന്നു. ഗ്രന്ഥം കിട്ടിയ ദിവസത്തെ കലിസംഖ്യ "ചെമ്പദേശരമ്മ്യ" എന്നാകുന്നു. 1088-കന്നി 1-ാം-ക്കു അത്പ്രകാരം ചെന്ന കൊല്ലം 1557 മാസം 10ദിവസം 14 അതുകൊണ്ടു ഈ ക്ഷേത്രം നാലാം നൂറ്റണ്ടിന്നു മുമ്പുതന്നെ ഉണ്ടെന്നും ചേരമാമ്പെരുമാക്കന്മാരുടെ വാഴ്ചക്കു ഏകദേശം 12 കൊല്ലം മുമ്പു നമ്പൂതിരിമാർക്ക് ഈ ക്ഷേത്രം കിട്ടീ എന്നും തെളിയുന്നു.
ഈ രണ്ടു നമ്പൂതിരിമാരാകട്ടെ അത്യാശ്ചര്യം കൊണ്ടും ദൃഢഭക്തികൊണ്ടും അല്പനേരം അവിടെ തന്നെനിന്നതിന്നുശേഷം അതിൽ ഒരാൾ വിഗ്രഹത്തിന്നു ചുറ്റുമുള്ള കാടുകളെ വെട്ടുകയും മറ്റെ നമ്പൂതിരി അവിടെ ഒരു പന്തലിടുകയും ചെയ്തു. കാടു വെട്ടിയ നമ്പൂതിരിയെ "കാട്ടിലാമുറ്റ" മെന്നും (കാടു ഇല്ലാത്ത മുറ്റമാക്കി) പന്തലിട്ട നമ്പൂതിരിയെ "പന്തലക്കൊട്" എന്നും ഇപ്പോൾ ഇല്ലപ്പേർ പറഞ്ഞുവരുന്നു. ഈ രണ്ടില്ലക്കാർ തന്നെയാണ് ഇപ്പോഴും ഇവിടുത്തെ തന്ത്രികൾ.
ഇങ്ങിനെയാണ് ഈ ദിവ്യക്ഷേത്രം മഹൃഷിയുടെ ക [ 14 ] -12-
യ്യിൽ നിന്നു മനുഷ്യർക്കു ലഭിച്ചതു.ഇവിടെ വെച്ചാണു നമ്മുടെ കവി ശതകം തൽക്കാലം അവസാനിപ്പിച്ചത് എങ്കിലും ഇവിടുന്നങ്ങോട്ടും അദ്ദേഹം ഉടനെ മുഴുമിക്കാൻ ഭാവമുണ്ടെന്നറിയുന്നതിൽ സന്തോഷിക്കുന്നു.
തിരുമാന്ധാംകുന്നു് പണ്ട് ഊക്കൻമലയായിരുന്നു എന്നത് ഇപ്പോൾ ചുറ്റുമുള്ള കാടുകൾ നോക്കിയാലും ഇതിന്റെ ഉയരം നോക്കിയാലും അറിവാകുന്നു.ആനക്കാട് എന്നാണ് ഇതിന്റെ ചുറ്റുമുള്ള കാടുകൾക്കു പേരു പറയുന്നത്.ഇവിടുത്തുകാർ ഇപ്പോഴും "മലൊലക്ക" പോവുകയാണു എന്നും മറ്റും പറയുന്നതുകൊണ്ടു മലമുകളിലേക്കു എന്നതു ലോഭിച്ചു പറയുന്നതായി കരുതാം.ഈ ക്ഷേത്രത്തിലേക്കു അനവധി ഭൂസ്വത്തുക്കളും സ്വർണ്ണഗോളകകളും മറ്റും ഉണ്ട്.നിത്യടിയന്തിരം വെടിപ്പായി നടന്നുപോരുന്നുണ്ട്.ഒരു ക്ഷേത്രത്തിലും ഇല്ലാത്തതായ "തിരിഞ്ഞ പന്തീരടി" എന്ന ഒരു പൂജ പകൽ നാലു മണിക്കു ദിവസേന ഇവിടെ കഴിച്ചുപോരുന്നു.ഈ ഒരു വിശേഷപൂജ ഉണ്ടാവാൻ കാരണം പണ്ടൊരു സാമൂതിരി ഇവിടേക്കു പാട്ടു നിശ്ചയിച്ച് പരീക്ഷിപ്പാൻ ഉറച്ചതിനാൽ ആ ദിവസത്തെ അത്താഴപൂജ തിരിഞ്ഞ പന്ത്രണ്ടടിക്കു കഴിപ്പാൻ നിയോഗമുണ്ടായ പ്രകാരം കഴിച്ചതും പിന്നീട് സാമൂതിരിയുടെ വക പിഴയായി ഇപ്പോഴും നടത്തിവരുന്നതുമാകുന്നു.എന്നാൽ ഇപ്പോൾ ഈ പൂജക്കും രാവിലെ മൂന്നു പൂജക്കും പുറമെ രാത്രി മുറക്കു ദീപാരാധന അത്താഴപൂജ മുതലായതും കഴിച്ചുവരുന്നുണ്ട്.ഈ ഭഗവതിയെ തിരുവനന്തപുരത്തു കൂർക്കരമഠത്തിലും കൊ [ 15 ] ച്ചിയിൽ രാജാവിന്റെ തേവാരാത്തോടുക്കൂടിയും എന്നു വേണ്ട തൊക്കെ മലയാളത്തിൽ മിക്ക വലിയ തറവാട്ടുകാരും കൂടി വെച്ച് അവസരാനുസരണം സേവിച്ചുപോരുന്നു. കോഴിക്കോട്ടു തിരുവളങ്ങാട്ടുകാവ് നിർമ്മിച്ചിട്ടുള്ളത് ഒരു സാമൂതിരി പ്രത്യേകകാരണത്തിന്മേൽ പണ്ട് ഇവിടെ വന്നു സേവിച്ച് ഭഗവതിയുടെ ഒരു തിരുവള കിട്ടിയതിനെ കൊണ്ടുപോയി അവിടെ പ്രതിഷ്ഠിച്ചതാണ്. ഈ ഭഗവതിക്ക് ഏറ്റവും പ്രിയമേറിയ വഴിപാടുകളിൽ മുഖ്യമായ പാട്ടു താലപ്പൊലി കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഉണ്ട്. ആകപ്പാടെ മാന്ധാതൃശൈലേശ്വരിയുടെ വൈശിഷ്ട്യം എഴുതുവാൻ അസാദ്ധ്യം. ഇത്രയും ജനങ്ങൾ വിശ്വസിച്ചു പോരുന്ന തിരുമാന്ധാംകുന്നു ഭഗവതിയുടെ ഉല്പത്തിയും സ്ഥലപുരാണവും ഇതുവരെ പ്രസിദ്ധപ്പെടുത്തുവാൻ ആരും തുനിയാത്തതിന്റെ ന്യൂനത ഈ ശതകം അല്പമെങ്കിലും ഇല്ലാതാക്കുന്നതായാലും ഇതിനെ പരക്കെ ജനങ്ങൾ വായിച്ച് ഭഗവതിയിൽ ദൃഢമായ ഭക്തി വിശ്വാസവർദ്ധനക്കു ഹേതുവായി തീരുന്നതായാലും ഞങ്ങൾ കൃതാർത്ഥന്മാരായി. ഈ ഭഗവതിയെ പറ്റി എല്ലാവരും ഇവിടെ പാരായണം ചെയ്തുപോരുന്നതും ആരാൽ ഉണ്ടാക്കപ്പെട്ടതാണെന്നു അറിവില്ലാത്തതുമായ ചില കീർത്തനങ്ങൾ കൂടി ഇതിന്റെ അവസാനത്തിൽ ചേർക്കുന്നുണ്ട്. കൂട്ടിൽ കുഞ്ഞൻമേനവനാൽ ഉണ്ടാക്കപ്പെട്ട അകാരാദിശ്ലോകങ്ങളും ശിലാവതിരീതിയിലും മറ്റു സംഗീതരീതിയിലും ചൊല്ലാവുന്ന അകാരാദി പദ്യങ്ങളൂം ഒരു പാട്ടും ഇതോടുകൂടി ചേർത്തിയിട്ടുണ്ട്. മാന്ധ്യാതൃലൈശ്വേരിയെ പറ്റി സാ [ 16 ] സ്കൃതത്തിലുള്ള അനവധി ഒറ്റശ്ലോകങ്ങളും മറ്റും സംഭരിച്ചുവെച്ചിട്ടുള്ളതിനെ തൽക്കാലം ഇതിൽ ചേർത്തിട്ടില്ലെങ്കിലും എന്റെ പ്രിയമേറിയ മാതുലൻ മങ്കുട കോവിലകത്തു 1076-ൽ തീപ്പെട്ടുപോയ വിദ്വാൻ കുട്ടിത്തമ്പുരാൻ അവർകളാൽ രചിക്കപ്പെട്ടതും ഇയ്യിടെ ഗ്രന്ഥങ്ങൾ പരിശോധിച്ച കൂട്ടത്തിൽ കണ്ടു കിട്ടിയതും ആയ "ആപദുദ്ധാരണൈകവിംശതി" എന്ന പദ്യങ്ങൾ മാത്രം ഇതിന്റെ അവസാനത്തിൽ ചേർത്തിരിക്കുന്നു. ശേഷമുള്ള ശ്ലോകങ്ങളും മറ്റും തിരുമാന്ധംകുന്നിനെ പറ്റി അറിവുള്ളേടത്തോളം കഥകളും പലരാലും ഉണ്ടാക്കപ്പെട്ട അനവധി കവിതകളും കൂടി വേറെ ഒരു പുസ്തകമായൊ ഇതിന്നു രണ്ടാം പതിപ്പ് വേണ്ടിവന്നാൽ അതിലൊ ചേർത്തു അച്ചടിപ്പിക്കാമെന്നു വെച്ച് അതുകളെ തൽക്കാലം നിർത്തിവെക്കുന്നു.
മാന്യവായനക്കാർക്ക് തിരുമാന്ധാംകുന്നിന്റെ സ്ഥലപുരാണമൊ വൈശിഷ്യമൊ കഥകളൊ മറ്റൊ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളൊ വനദനശ്ലോകങ്ങൾ പാട്ടുകൾ മുതലായ കവിതകളൊ സമ്പാദിച്ച് എനിക്കു അയച്ചുതരുവാൻ സധിക്കുന്നതായാൽ അവകളെ പ്രസിദ്ധപ്പെടുത്തുവാൻ ഞാൻ ഒരുക്കമുള്ളതും അതുകൊണ്ടു നിങ്ങൾ ഭഗവതിയുടെ കാരുണ്യത്തിന്നും പൊതുജങ്ങൾക്കും അറിവാക്കിയ കൃതജ്ഞതക്കും ഇടയായി തീരുന്നതുമാകായാൽ അതിന്നു എന്റെ പ്രത്യേക അപേക്ഷയുണ്ട്. മിസ്റ്റർ ചാത്തർ നായർക്കു ഞാനും എന്നുവേണ്ട വള്ളൂവനാട്ടുകാർ അടച്ചും കേരളീയരായ മിക്ക ഹിന്തുക്കളും വളരെ കടപ്പെട്ടി [ 17 ]
---- 15 ----
രിക്കുന്നു. ഈ പുസ്തകം ഇത്ര എളപ്പത്തിൽ അച്ചടി തീ ർപ്പിച്ചതിന്നും എന്റെ പ്രത്യേക സ്നേഹിതന്റെ നിലയിൽ ഇതിൽ കഴിയുന്ന ശ്രമങ്ങൾ ചെയ്തതിന്നും മംഗളോദയം കമ്പനി മാനേജർ സി. കുഞ്ഞിതാമൻമേനവൻ അവർ കൾക്ക് എന്റെ പ്രത്യേക വന്ദനവുമുണ്ട്.
മാന്യവായനക്കാരെ ഞാൻ മുഖവുരയെ ദീർഗഘിപ്പി
ച്ച് ഇതാ എങ്ങിനെയൊ കൊണ്ടുപോയി അവസാനിപ്പി ച്ചിരിക്കുന്നു. ഇതു സൂര്യന്നു ദ്വീപം കാണിക്കുന്ന കൂട്ടത്തി ലാണ് മന്യന്മാരുടെ മുമ്പാകെ വെക്കുന്നത് എങ്കിലും ഭ ക്തിയോടുകൂടിയാകയാൽ ദേവീഭക്തന്മാരായ നിങ്ങൾ എ ന്റെ നേരെ ക്ഷമിപ്പാനായും 'തിരുമാന്ധാംകുന്ന് വൈശി ഷ്ട്യം' കേരളത്തിൽ വളരെ പ്രചാരത്തോടുകൂടി വരുവാനാ യും മാന്ധാതൃശൈലേശ്വരിയുടെ അനുഗ്രഹത്തിന്നു പ്രാ ർത്ഥിച്ചുംകൊണ്ട് ഇതിനെ ഉപസംഹരിച്ചുകൊള്ളുന്നു.
എന്ന് മങ്കട, } വിധേയൻ 30--12--12 } എം. സി. ഉദയവർമ്മരാജാ.
-----------------------------[ 18 ] തിരുമാന്ധാംകുന്നു
വൈശിഷ്ട്യം.
1 കാറും തോറ്റനിറം, നിശാചരബലം
കീറുന്നചക്രം,പൊതി-
ച്ചോറും,കോൽ,കുഴലും,രമാമരുവിടും
മാറുംധരിച്ചുള്ളവൻ
ചീറുംകാളിയതാഡനത്തിനുപടം
കേറുംകളിച്ചണ്ഡജം
കേറുംനാഥ!ഖരാന്തകാ!ഭവകടൽ-
തോറും വലയ്ക്കായ്കയും.
2 മാന്ധാതൃശൈലചരിതമ്പറവാനിദാനീം
വേധസ്സു,വാക്പതിഗുരുതുണനിന്നിടേണം
ഭൂതാധിനാഥർഗണനായകപാദതാരാ-
ണാധാരമിന്നതിനുവേറൊരുമാർഗ്ഗമില്ല.
3 പേറീമാംദശമാസമത്രവയറിൽ
പ്പേറിന്നുപറ്റുന്നൊരാ
യേറുംവേദനയേറ്റുവാരിയതിയായ്-
നാറുംമലാദ്യങ്ങളും [ 19 ] ഏറും കുത്തുകളും സഹിച്ചു ശിശുനാൾ തോറും വളർത്തീടുവാ- നേറും കഷ്ടതയേറ്റമാതൃപദതാർ തേടാൻ തൊഴുന്നേനഹം. 4. കാലമ്പോലെന്റെകുട്ടിച്ചപലതയഖിലം കാലമേ പോക്കി നന്നായ്- ക്കോലം കാലേ വളർത്താൻ പകലിരവൊരുപോൽ വേല ചെയ്തിങ്ങഹോമേ മാലേറ്റും വിദ്യ നൽകാൻ നലമൊടു ചിലവും വേലയും ചെയ്ത താതൻ കലാരിപ്പാദഭക്തൻമമവരജനകൻ തത്പദം കുമ്പിടുന്നേൻ. 5.മൂന്നാളഹോഗിരിജപൂജിച്ചിടുന്നശിവ- ലിംഗം ഹരൻ മുദിതനാ- യൊന്നാന്തരം മഹർഷിമാന്ധാതൃനേകികദ- നത്തിയ്യിലാണ്ടു ശിവയും “ഇന്നായതിക്കുഹര!ശംഭോ!കൊടുത്തശിവ ലിംഗത്തെയിങ്ങുതിരിയെ- ത്തന്നലു,”മെന്നശിവസംസാരമാംവ്യസന മാറാൻ തരട്ടെസുശുഭം. 6.അമ്പേറുന്നൊരുകൃഷ്ണവർമ്മനൃവരൻതല്ഭാ- ഗിനെയോത്തമൻ മാമ്പൂവമ്പനുതുല്യനമുദയവ- ർമ്മോർവ്വീശരും കൂടി ഞാൻ
-2[ 20 ] - 3 -- അമ്പേകുംകുലദൈവമായശിവയെ - ക്കൂപ്പീടുവാനായിര_ ത്തെണ്പത്തെട്ടതിലെത്തിമുത്തൊടുതുലാ_ മാസത്തിലൊന്നാംദിനേ. 7 കണ്ടാർവയംമലയിൽ സർവ്വാണ്ടുതോറു മിതികൊണ്ടാടിടുന്നദിവസേ തണ്ടേറികൾപലരെ,മുണ്ടീറനായ്പ_ ലരെ,തൊണ്ടിപ്പഴാധരികളെ ശണ്ഠക്കുവന്നിടുമൊരാട്ടങ്ങധാരി_ കളെ,മിണ്ടാതെതൊണ്ടരിപതേ! 8 ഏറുംകുതൂഹലമൊടാറിൽകുളിച്ചു കരേറീട്ടൊരാൽത്തറയിലാ_ യ് നീറുംധരിച്ചുതുളസീമാലപേറി മതിപേറീടെദാരപദവും ആറുന്നതാപമൊടുഭക്ത്യാനിനച്ചു ഗുണമേറാൻകൊതിച്ചുമരുവു_ ന്നാറിങ്കൽനിന്നുഗിരിമൂർദ്ധാവിനൊപ്പ മൃഷീതുല്യംനരേന്ദ്രതതികൾ. 9 ശൈലംപെരുത്തുയരമുണ്ടത്രനാലു പുറവുംകേരചൂതപടവും താലംമാലപനസാശ_ത്ഥസാല ഫലദാരുക്കളുംപരിമളം [ 21 ] -4- കോലുന്നമുല്ലപനിനീർപിച്ചകംതു- ളസിതെച്ചീജമന്തിയിവയും കാലം മറന്നവിടെയെല്ലായ്പ്പൊഴുംവ- ളരുമങ്ങീവിധംധരയതിൽ.
10 പാമ്പാക്കീരിയൊടുംഹരികരിയൊടും
ശ്വാനൻ വിലാളത്തൊടും കമ്പംവിട്ടുകളിച്ചീടുന്നിതുരഗം മൈലോടുകൂടിസ്സുഖം ഇമ്പത്തോടുപശൂന്റെകുട്ടികളൊടും ശാർദ്ദൂലവിക്രീഡിതം അമ്പാഛത്രമതിന്നുജാതി കലഹം കാണുന്നതില്ലീഗിരൗ.
11 തെക്കുംവടക്കുമടിവാരംതുടങ്ങിമുടിയോ-
ളം മഹാമരതകം തോൽക്കുംവിധംവരകരിങ്കല്ലുകൊണ്ടു പടവു- ണ്ടായവക്കിരുവശം നിൽക്കുന്ന വൃക്ഷതതികാണുന്നവർക്കു ജനനം ചാക്കുമുണ്ടിതിഭയം ചേർക്കുന്നിളന്തളിരുകാട്ടിപ്പഴുത്തിലകൾ വീ- ഴ്ത്തിട്ടഹോസതതവും.
12 പണ്ടാവടക്കനടിവാരെനദീകളകളാ
ശബ്ദമോടുമൊഴുകി-
ക്കൊണ്ടിന്നുദേവിയുടെപാദത്തിലോളമതുകൊ-
ണ്ടും നമിച്ചുനിയതം [ 22 ]
-5-
കണ്ടാർപെരുത്തുജലജന്തുക്കൾശത്രുനിലപൂ-
ണ്ടൊടിണങ്ങിയിനിമേൽ
വേണ്ടെന്നുവെച്ചുപകമാന്ധാതൃശൈലനദിയിൽ
കൂളിപാഞ്ഞുസതതം-
13 ഉണ്ടായിപോലിവിടെമാന്ധാതൃമാമുനികറ-
ക്കണ്ഠനെക്കരുതിയും
കൊണ്ടേറെനാളുരുതപംചെയ്തതിൻഫലമതാ-
യമ്മുനീന്ദ്രവരനും,
തണ്ടാർശരാരിയുടെകാന്തക്കുമായ്കൊടിയയു-
ദ്ധംഭവിച്ചിതതിനെ
രണ്ടായിരംനലിയനാവുള്ളനന്തനുമതാ-
വാത്തതാണുപറവാൻ.
14 ഏറുംകാലമതീവനീഷ്ഠകളൊടീ
യാറുങ്കളീപർവതേ-
നീറുംതേച്ചുദശാർദ്ധവഹ്നിനടുവിൽ
ക്കേറുന്നഭക്ത്യാപുരാ-
നാറുംമൂത്രമലാസ്ഥിപിണ്ഡമതിലുൾ-
ക്കൂറുംമറന്നുഗ്രമായ്
നൂറാണ്ടാവിധിപോലെചെയ്തുതപമാ-
മാന്ധാതൃയോഗീശ്വരൻ.
15 ദേഹംമേരുസമംകുലുക്കരഹിതം
ബാഹ്യാമറന്നൂതുലോം
ദാഹംക്ഷുത്തവയുംമറന്നുകരുതീ
നോഹംശരീരംയതീ [ 23 ]
<poem>
- ദേഹംപുറ്റുകൾകൊണ്ടുകേറിയുരഗം
- ഗേഹംചമച്ചാനതിൽ
- മോഹംകൊണ്ടതുശംഭുതാനറിയുമാ-
- ബ്ഭാവംനടിച്ചീലഹോ.
- ദേഹംപുറ്റുകൾകൊണ്ടുകേറിയുരഗം
16ദരിദ്രനാമാശിവനോവരത്തെ
- യിരക്കുവാൻപോൎക്കുകൊടുക്കുവാൻവിഭൂ
- വരത്തെവാങ്ങീട്ടിവനോടുപത്മാ
- സുരൻപുരാചത്തിതുതന്റെകയ്യാൽ.
17ചോറുംനാസ്തിയിരഫനാപുടവയേ
- കീറക്കരിത്തോലുതാൻ
- പേറുന്നാറതുതന്നെതൈലമതഹോ
- നീറാഞ്ഞുവാകാപരം
- നാറുന്നസ്ഥികൾമാലഹാരമതവ-
- ന്നേറാൻകിഴക്കാളയാം
- "പോറൻമാമുനിതന്റെസേവനഫലം"
- കൂറീയിദംനാട്ടുകാർ
18ഇത്ഥംദുൎഭാഷണൗഘംപൃഥിവിയിൽമുഴുവൻ
- തീൎന്നിതത്തവ്വിലെത്തീ
- മുത്തൊടുംനാരദൻമാമുനിയവർതുളസീ
- സ്രക്ധരൻകെട്ടുപോയീ
- ചേൎത്തീനാകത്തിലെത്തീഹരവിധിസുരരാ-
- ട്ടാദികൈലാസശൈലേ
- വൃത്താന്തംചൊല്ലിശംഭോ!നരരിനിസുരരെ-
- സ്സേവചെയ്‌വാൻമടിക്കും.
19 മാന്ധാതാവതിനിഷ്ഠയോടുമനിശാ
സ്വാന്തേഭവാന്റേപദം ചിന്തിച്ചെത്രദിനംനിതാന്തകഠിനം വന്താപമേൽക്കുന്നുഹാ എന്താനീവരമേകിടാത്തതവനാ യേന്തുന്നുദുർഭാഷണം "എന്തിന്നന്തകവൈരിസേവയിനിമേ- ലന്തംവരാനോ" യിതി. 20 ഇരക്കുന്നവർക്കൊട്ടുമേകാത്തവന്നും ഇരപ്പന്നുമെന്താണുഭോഭേദമുണ്ടോ. കരംഭാനുനൽകീട്ടതല്ലേഗ്രഹങ്ങൾ വരന്മാരതായിബ്ദവിക്കുന്നുലോകേ.
21 എല്ലാമാര്യഗിരീശൻ
ചൊല്ലിക്കേട്ടുപറഞ്ഞുവിബുധരോടു അല്ലലുപോക്കിമുനിക്കായ് നല്ലവരംഞാൻകൊടുക്കുവൻപോവിൻ.
22 അന്നസ്സാന്ത-നവാക്കുകേട്ടുതിരിയേ-
പ്പോയീസ്സുരൗഘംതദാ
വന്നാനാജമദഗ്നിസൂനുവളരും
ദു:ഖത്തൊടും കൂപ്പിനാൻ
കുന്നിൻപുത്രി!മണാള!മന്മഥരിപോ!
കൈലാസവാസാ!സുരാ
നന്ദാന്ദാബ്ധേ!ഭവനാശനേതിപലതും
സ്തോത്രങ്ങൾചെയ്തീടിനാൻ [ 25 ] -8-
സന്താപകൃത്തുദശവക്ത്രഖലൻപുരൈവ ചന്തത്തിൽനിന്മലയെടുത്തുകരത്തിലേന്തി പന്താടിയോരുസമയത്തുപദാംഗുലത്താൽ അന്ധന്റെകൈകളുടെമേൽമലയൂന്നിയോനെ 24ഇക്കണ്ടലോകമഖിലംവിധിസൃഷ്ടിചെയ്‌വാൻ മുക്കണ്ണ!നിൻകരുണയില്ലവനെങ്കിലാമൊ മുക്കാലതല്ലമുഴുതാംവ്യസനംഭുജിക്കു- ന്നിക്കാലമിന്നഹമതിന്നുനിപോക്കിടേണം. 25 താതന്റെകല്പനയനാദരവിന്നുവയ്യാ- ഞ്ഞാതങ്കമോടുജനനീവധമാചരിച്ചേൻ മാതാവുചത്തമുതലുള്ളൊരുമാതൃഹത്യാ ചേതംവരാൻവഴിയതത്രെധരാപ്രദാനം. 26 ഇന്നായതിന്നുകടൽതന്നൊടുവാങ്ങിഞാനീ മന്നിന്നുഭൂസുരവരർക്കുകൊടുത്തിടാൻഹാ! തോന്നുന്നതില്ലതിനെഞാനിനിയെന്തുചെയ്യാ- മിന്നെന്റെകയ്യിലതുജംബുകനാമയെപ്പോൽ. 27 ഏററംകുലുക്കമതിനുണ്ടതുനിർത്തുവാനാ- യററംകവിഞ്ഞുപലതുംപണിചെയ്തുനോക്കീ മാററംവരാൻവഴിയതെന്തതിനുള്ളകമ്പം കുററംകളഞ്ഞുഭഗവാനരുൾചെയ്തിടേണം. 28ആട്ടേക്ഷമിക്കസുമതേ തവദുഃഖമെല്ലാം ഒട്ടേറെവേഗമൊടുതാപസ!പോക്കുവാൻഞാൻ കൂട്ടേണമെവഴിമമാർത്തിയറാൻവിഭോഞാൻ പോട്ടെന്നുചൊല്ലിജമദഗ്നിസുതൻഗമിച്ചു. [ 26 ] 29 പോറ്റിപുരാരിയവിടുന്നെഴുനീറ്റുമോദാൽ കൂറ്റൻപുറത്തുകയറിത്വരിതംത്രിലോകം പൊറുള്ളശംഭുമമുനിതന്നരികത്തുചെന്നു തെറ്റെന്നുകാട്ടിയതിവര്യനുവിശ്വരൂപം 30 ദാരിദ്രപ്പുഴതന്നിൽ വീണുകയറാൻ വയ്യാഞ്ഞൊലിച്ചീടുമാ- ന്നേരത്താറൊലികൊണ്ടുവിട്ടുകനക ക്കുന്നിന്നടീലെന്നപോൽ പാരംശങ്കരപാദഭക്തിനദിയിൽ പാഞ്ഞങ്ങുപോയ്മുക്തിയാ- മ്മേരുത്താഴ്വരയിൽകരേറിയതിയാ മാന്ധാതൃയോഗീശ്വരൻ 31 ശൂലംമാൻമഴുവുംകടുന്തടികപാ- ലാലംകൃതംഗംഗയും മാലാ ചാമ്പലുകുംഭിചർമ്മമുരഗം ഹാലാഹലംനിത്യവും മാലാറ്റും തിരുമേനിയൊത്തുവിലസു- ന്നാവിശ്വരൂപത്തെയും ചാലേകണ്ടുനമിച്ചുഗൽഗദവച- സ്സാലെസ്തുതിച്ചുനിഭം. 32 നമോസ്തുതേശങ്കര! സാംബ!ശംഭോ! നമോസ്തുതേത്ര്യംബക!പാർവ്വതീശ! നമോസ്തുതേശർവ്വ!ജഗന്നിവാസാ! നമോസ്തുതേവേദവിദേനമസ്തേ! [ 27 ] 1033കർമ്മീനീയല്ലയാമ്പോൽമതിരവിഹൂതഭുക് ദൃക്കളാൽമൂന്നുലോകം നിർമ്മിച്ചുംകാത്തഴിച്ചുംവിലസതിവിഷയീ- യല്ലയാംഭേഷ,ഭാര്യ നിന്മായാദേവികാർത്ത്യായിനിതനുപകുതീ- ഗംഗയങ്ങുത്തമാംഗം ഉൾമോഹംചേർത്തുവാങ്ങീയഖിലജനഗുരോ! വിഭൂമംതീർത്തുപാഹീ.
34 നിർമ്മയ്യാദപ്രമത്തത്രിപുരെഭഗവാ-
നുവ്വിരക്ഷിപ്പതിന്നീ വന്മന്നാത്തേരു,ചക്രം,മതിദിനപതികൾ, നാലുവേദംഹയങ്ങൾ ബ്രഹ്മാസൂതൻ,ശരംശ്രീഹരി,യഹിയതുഞാൺ കുന്നുവില്ലങ്ങുമായി- ട്ടുന്മൂലഛേദനംചെയ്തൊരുപശുപതിമാം മുക്തിദാതാവുപാഹീ.
35ഇന്നുബഹുനാളകലെവാണവിരഹീത-
ന്നിന്ദുവദനാംസപദികണ്ടുതെളിയുമ്പോൽ ഇന്ദുധരവക്ത്രമതുകണ്ടുവികസിക്കും വന്ദിതമുനീന്ദ്രനൊടുചൊല്ലിമുനിയപ്പോൾ.
36ഇന്നുതവസർവ്വദുരിതങ്ങളുമകന്നൂ
നന്നുതവഭക്തിയിതികണ്ടറിവതില്ല എന്നൊടുപറഞ്ഞീടുകവേണ്ടിയവരങ്ങൾമന്ദതവെടിഞ്ഞവകളിന്നുതരുവൻഞാൻ. [ 28 ]
വീണുവീണ്ടും നിവർന്നാ
മാന്ധാതാവോതിശംഭോ! തവപദഭജനം
മാത്രമവം മതീമേ
സന്താപം പൊന്തിടുന്നീവിഷയകൊതിയകം
വെന്തിടായ് വാൻ സദാമേ
സന്താനം സാംബലിംഗം തവപ്രതിനിധിയായ്
ഭക്തകുലദീപമേ
അർക്കകോടിയുടെ ശോഭയുള്ള ശിവലിംഗ-
മിണിതതരുന്നുഞ്ഞാൻ
ഓർക്കിതെന്റെ പ്രതിവിഗ്രഹം സുമതികൊണ്ടു
പോയിനി ഭജിക്കനീ
ചേർക്കുമേയൊടുവുനിന്നെ യെന്നുടെ പദത്തൊ-
ചിത്തം കുളുർത്തങ്ങുമറഞ്ഞതീശൻ
സത്താം യതീന്ദ്രനുമനവും കുളുർത്തൂ
ബ്രാന്തറ്റുഘോരാടവി
മദ്ധേകേരളഭൂതലത്തിലതിനേ
[ 29 ] -12-
പാന്ധന്മാർക്കറിയാത്തതായദിശയിൽ-
ബ്ബന്ധിച്ചപർണ്ണാശ്രമേ
സന്ധിപ്പിച്ചുപവസിച്ചിതീശ്വരപദ-
ച്ചെന്താരുപൂജിച്ചഹോ.
41
ഇത്ഥം മുനീന്ദ്രവരനേറിയഭക്തിയോടും
ചിത്തകുളുർത്തുശിവനെബ്ഭജനം തുടങ്ങി
പൃത്ഥിക്കിളക്കമതുതീർന്നതിയായുറച്ച-
ങ്ങത്തീരവും വിളകളോടുനിറഞ്ഞിതപ്പോൾ.
42
അന്നാളഹോപരശുരാമമനം തെളിഞ്ഞു
സന്നായഭൂസുരരെയെങ്ങുവരുത്തിമോദാൽ
മന്നായവർക്കുദകപൂർവ്വകമേകിദാന-
മന്നന്നൊഴിച്ചിതവനുള്ളൊരുമാതൃഹത്യാ.
43
ചിത്തം തെളിഞ്ഞുവരവും ശിവലിംഗവും താൻ
പൃത്ഥ്വീസുരോത്തമയതിക്കു കൊടുത്തുമോദാൽ
മത്തൽ വസന്തതിലകം മദനം കരിച്ചോൻ
വൃത്താന്തമൊക്കെ മണവാട്ടിയൊടങ്ങുരച്ചാൻ.
44
ഇഷ്ടത്തിനൊത്തുൂരുശൈവലിംഗ-
നഷ്ടം ശ്രവിച്ചന്നതിതാപമോടും
കഷ്ടം ശിശു ചത്തൊരു പയ്യുപോലെ
ക്ളിഷ്ടേണകേണാൽ മുറ്യിട്ടു ഡേവി
45
അയ്യോഭവാനെച്ചതിചെയ്തുകള്ളൻ
പൊയ്യും പറഞ്ഞായതുകയ്ക്കലാക്കീ
ഇയ്യുള്ളവൾക്കീവിധമായ്കലാശം
കയ്യക്കുകൊള്ളാമിനിയെന്തുചെയ്യാം
[ 30 ] -13-
46
ശൌര്യാബ്ധികന്നിൻസുതയായനാൾതൊ-
ട്ടാര്യാഭജിക്കുന്നൊരുശൈവലിംഗം
മര്യാദയോർക്കാതെകളഞ്ഞുവല്ലോ
കാര്യം പറഞ്ഞാൽ മുഷിയും ഭവാനും.
47
ഇയ്യാഴിപൻപോലുമഹോകുടുങ്ങീ
വയ്യാതെയാം സേവകരാകയെങ്കിൽ
അയ്യത്തെയാചിപ്പവനെക്കുറ്റുക്കാൻ
വയ്യാത്തവൻഭൂവതിലാരുപിന്നെ.
48
മുട്ടുന്നുരോഗാലനിശംശരീരി
തട്ടുന്നുദുഃഖമ്മനുജർക്കുസർവ്വം
പൊട്ടുന്നുഹൃത്താവിഷയിക്കുമുട്ടാൻ
മുട്ടുന്നുനീയിന്നിഹഭക്തരാലും.
49
കരുണതവപെരുത്തുഭക്തർക്കായ്
വരദകൊടുത്തുകൊടുത്തൊടുക്കമിപ്പോൾ
കരമതുകൾ മലർത്തിയാചകത്താൽ
പുരഹരനീദിവസംകഴിച്ചിടുന്നൂ.
50
കുമതികൾ മനസ്സിലാക്കാ-
തമലരതെന്നുനിനച്ചുനല്കിസർവ്വം
അമളിയതുപിണർപ്പതോർത്തിടുമ്പോൾ
മമസുമനേർമതിവെന്തുനൊന്തിടുന്നു.
51
എന്തൊന്നുചൊല്ലേണ്ടുപൊറുക്കവയ്യാ
സ്വാന്തേവിഷാദമ്മമശൈവലിംഗം
മാന്ധാതൃഭൂദേവനൊടിങ്ങുവാങ്ങി-
52 കദനമിതിശിവൻശ്രവിച്ചുപാരം
വദനമതങ്ങുകറുത്തുരച്ചിതേവം
ത്വദഭിമതമതോകൊടുത്തതിങ്ങും
വദതിരിയെത്തരുവാനുരപ്പതിന്നു.
53 അനുചിതമതുഞാനുരക്കയില്ലാ മനുജനുപോലുമതെത്രനിന്ദ്യമാകാ മുനിയൊടിനിനിനക്കുവേണമെങ്കിൽ കനിവുവെടിഞ്ഞതുപോയിവാങ്ങിയാലും.
54 ഇതിപശുപതിതന്റെവാക്കുകേട്ടും നുതിവചനാൽമുനിചേർത്തനാശമോർത്തും. മതിമുഖിശിവഭദ്രകാളിഭൂത- പ്പതിയവളെത്വരിതംവരുത്തിയോതീ.
55 ബലവതിയിതുകേൾക്കഭൂതനാഥേ! പലഗുണമുള്ളൊരുശൈവലിംഗമിപ്പോൾ ഖലമതിമുനികയ്ക്കലാക്കിവീക്കീ പലനുതിവാക്കുകളെപ്പറഞ്ഞുകഷ്ടം!
56 ചതിയനൊടതിനെത്തിരിച്ചുമേടി- പ്പതിനുഗമിക്കപടുത്വമേറുവോളെ അതികരബലമുള്ളഭൂതസൈന്യ- പ്പതികളൊടൊത്തുമടിച്ചിടാതെവേഗം.
57 മടുമൊഴിയുടനേകൊടുത്തൊരാജ്ഞാ വടിവൊടുകേട്ടടികൂപ്പിഭൂതജാലം പടപതികളവർനന്ദിഭൃംഗിഭൃംഗീ- രടിയരിയന്തകരൊത്തുവന്നുകൂടീ. [ 32 ] ---15--
58 പടപടലങ്ങളടുത്തിടതിങ്ങിയൊ- രടവികണക്കവർപർവ്വതമതിലായ് പൊടിയതുമൂടലുമഞ്ഞുകണക്കിടി- യൊടുസമമട്ടഹസിച്ചിതുപടയും കടുകടെപല്ലുകടിച്ചുനടന്നൊരു നടയുടെശബ്ദകഠോരതചെവിയിൽ കിടികടുവാഹരികേട്ടുഭയാൽകിടു- കിടെവിറയാലൊളിവായ്മലഗുഹയിൽ.
59 ധിടിധമൃദംഗപെരുമ്പറഭേരിക- ളുടെനിനദംപടഹദ്ധ്വനികഠിനം. പടുതയിൽശംഖുകൾകൊമ്പുകൾകാഹള- മിവകൾവിളിച്ചുമുഴക്കിയുമവിടെ നടയെടഭേകമെതൃപ്പൊരുസുന്ദര- നയനയിടംതിരിനോക്കെടപലതിൽ പടകളിദംപലവാക്കുപറഞ്ഞവ- രവിടെനിറഞ്ഞിതഹോമലമുകളിൽ.
60 അളവുകവിഞ്ഞൊരുനീളമൊടുംവെളു- വെളെവിലസുംഗിരിതന്നുടെമുകളിൽ കളകളയെന്നിളികൂട്ടിനടന്നവ- രതിമദമൊടുപുളച്ചതിഭയദം. തെളുതെളെദംഷ്ട്രകടിച്ചുചുടുംകടു- രുധിരമതിൽകൊതിമാറിടുവതിനായ് വളരെദിനംനഹിതാമസമെന്നിതി പലതുമുരച്ചുനടന്നിതുപടയും. [ 33 ] -16- 61കൈലാസംവിട്ടിറങ്ങീഹിമഗിരയടിയിൽ ഭൂതസൈന്യംപരന്നൂ കാലേനീപാളരാജ്യേവനഭുവിയൊരുനാൾ പാർത്തുപിററന്നുസൈന്യം മാലാററുംഗംഗതാന്നീരണകതുകമൊടും ഹേഹയംചെന്നുചേർന്നൂ കാലാററാൻനർമ്മദാസൽപുളിനമതിലഹോ വാണിതന്നെത്തെരാത്രി 62 സാകംപകല്പതിയുദിപ്പതുകണ്ടുപോയ്സ്വർ- ല്ലോകംകരിപ്പതിനുരാവണകുംഭകർണ്ണർ പാകാരിവൈരികൾപുരാതപസാചരിച്ചാ ഗോകർണ്ണമെത്തിമതിമൌലിപദംനമിച്ചു. 63 ദിനപതിയുദയേപോയ്ക്കേരളംചേർന്നുകണ്ടാർ വനഭുവിമലയാളംമൂന്നുകണ്ണൻവരത്താൽ അനുപമഗുണമുള്ളാമൂന്നുകണ്ണൻഫലങ്ങ- ളനവധിയുളവാക്കുംകൊമ്പുകൂടാത്തവൃക്ഷം 64 അതിധനമിതിനിത്യാനാട്ടുകാർക്കൊക്കെനല്കു- ന്നതിനുവഴിനിനക്കംകേരളക്കല്പകത്തെ ശതമഖതരുവാകുന്നോരുസന്താനമീക്ഷി- പ്പതിനൊരിടലഭിച്ചാൽകേണുകോണിൽക്കുണുങ്ങും. 65 ഇതിപലവിഭവങ്ങൾക്കിങ്ങുകിംമൂലമെന്നെ- ങ്ങതിബലമൊടുശങ്കാഭദ്രകാളിക്കുദിച്ചൂ മതിമുഖിധരലിംഗംഭുവിൽനാകംപണീച്ചോ
കൊതിമമപെരുകുന്നൂവാണിടാനെന്നുമിപ്പോൾ [ 34 ]
66 മനമതിലിതിചിന്തിച്ചങ്ങുവേഗേനപോയ-
മ്മുനിവസതിയതാകുന്നോരുമന്ധാതൃശൈലേ
ഘനതതിതടയുന്നാപ്പൊക്കമോടങ്ങുകണ്ടാ-
രനവധിഫലവൃക്ഷം പൂത്തുകാച്ചുംതളിർത്തും.
67 പടയടവിസമാനംനാലുപാടുംവളഞ്ഞാ- രടിയതിൽമലമേലായ്നൊമ്മളുംകഷ്ടമയ്യോ മടുമൊഴിമണിയാകുംനാരിസൈന്യാധിപത്യം പടുതയൊടുവഹിക്കുന്നാരുവാനീസമർത്ഥാ.
68 ബലമതുകുറവാകുംശിഷ്യസംഘങ്ങൾചന്ദ്ര- ക്കലധരനുടെഭക്തൻതന്നൊടിത്ഥംപറഞ്ഞാർ മലമുകളിലിരുന്നാൽ ചാകുമേനമ്മളൊക്കെ ഖലപടനടുവിട്ടങ്ങെങ്ങിനേപോവതുംഭോ!
69 മുനികളുടെവിഷാദംകേട്ടനേരംയതീന്ദ്രൻ മനമതിലതിദുഃഖംതിങ്ങിവിങ്ങിക്കവിഞ്ഞു കിനിവതുനയനത്തിൽക്കൂടിയായപ്പൊളോർത്താ- നിനിമമമതിഖേദാൽകാര്യമെന്തന്നതപ്പോൾ.
70 പിണയുമെമരണംമേയുദ്ധമേൽക്കായ്കിലിന്ന- ങ്ങണയുമൊജയമെന്നുംശങ്കയുദ്ധത്തിനേറ്റാൽ ഗുണമതുരണമെന്നാംനീതിയിത്ഥംവരുമ്പോൾ തുണമമശിവലിംഗംകാത്തിടുംനിത്യവുംമേ.
71 കരളതിലിതിചിന്താക്രാന്തനായ്ശിഷ്യരോടാ- യരുളിരണമതേല്പാനൊത്തുപോവിൻവരുന്നേൻ മരവിരിവശറീയുംയോഗദണ്ഡുംധരിപ്പിൻ വരകുശകടയെല്ലാമിങ്ങെടുപ്പിൻനടപ്പിൻ. [ 35 ] ---18--
72 ഇതിഗുരുവചനംകേട്ടൊത്തുകൂടികിരണത്തി- ന്നതികുതുകമൊടുംകൈപൊക്കിഹാഹേതിയാർത്താർ കുതഗമനമിദാനിംസദ്യയെങ്ങാണുഭോഭോ ഇതിപലമുനിവേഷംകണ്ടുചോദിച്ചുകാളീ.
73. അരികരണമതേല്പാൻവൃദ്ധമർത്ത്യൻ നിഷിദ്ധം കറികൾപലതുവെപ്പാൻപീഡയെങ്ങാനിപീഡം മറയവർമുനിവർഗ്ഗംപോരിനേറ്റാലബദ്ധം അറിയുകജയമുണ്ടാമെന്നതിനെന്തുബന്ധം.
74. പലതുമിതിവചിക്കുംഭൂതസൈന്യത്തോടേറ്റാർ മലമുകളിൽനിരന്നാമാമുനീസൈന്യമപ്പോൾ കലകലനിനദത്താൽവിശറീയാട്ടിനിന്നാർ മലയുടെയടിയിങ്കന്നസ്ത്രവർഷംവരുമ്പോൾ.
75. എടൊഎടൊകുശപാണീദണ്ഡുപോയെല്ലെയെന്റെ മടവയറസഖേമാംവിശറികീറിയെല്ലോ കുടമുഴുവനെകീറികഷ്ടമെന്നന്യനോതി കിടുകിടെവിറയോടുംഭക്തർനിൽക്കുന്നകണ്ടു.
76. കനകനിറമൊടൊത്തുംമൂത്തുനന്നായ്പഴുത്തും ഘനമൊടതുരുണ്ടങ്ങമ്പിനോടൊത്തവിത്തും അനവധിനിറയുന്നനല്ലൊരാട്ടങ്ങൾകണ്ടാർ വനഭുവിശിവലിംഗസൃഷ്ടിചെയ്തുള്ളതപ്പോൾ.
77 അവകളെയതിവേഗാലോടിയോടിപ്പറിച്ച- ങ്ങവരതിജവമോടും പിന്നെയുംയുദ്ധമേറ്റാർ കവണചിലർചമച്ചാർപൂണുനൂൽകൊണ്ടുകയ്യാൽ
ചിലരവരതിമോദാലേറുകൂട്ടീമിടുക്കിൽ. [ 36 ]
78 ഒരുഫലമെറിയുമ്പോളായതിങ്കന്നുചിത്രം
ധരമുഴുവനെമായ്ക്കാനൂക്കുകൂടുന്നൊരേകം
ശരമതിലതുപോലെക്കോടികൂരമ്പുതൃത്താർ
വരഫലമവയപ്പോളാട്ടകംബോമ്പുതുല്യം
79 മലമുകളതിൽനിന്നങ്ങാട്ടകാസ്ത്രംവരുമ്പോൾ ചിലതലകളറുന്നൂകൺകളോട്ടപ്പെടുന്നൂ പലപടതുലയുന്നൂസൈന്യമങ്ങോടിടുന്നൂ മലയടിയതിൽനൃത്തംചെയ്തിടുന്നൂകബന്ധം.
80 ഗിരിയുടെയടിയിങ്കന്നസ്ത്രവർഷങ്ങൾമേൽപ്പൊ-ട്ടൊരുഫലമതുചെയ്യുന്നില്ലയെന്നല്ലകഷ്ടം മരവിരിധരർകീഴ്പ്പൊട്ടൊഴുക്കിൽവീക്കുന്നൊരേറാൽ പെരിയപടനശിക്കുന്നെന്നുകണ്ടങ്ങുകാളീ.
81 കരിമുകിലൊളിവേണീക്രോധതാമ്രാക്ഷയായി ട്ടെരികനൽചിതറുന്നാഫാലനേത്രമ്മിഴിച്ചാൾ ഗിരിമുകളിൽ വസിക്കും മാമുനീസൈന്യമെല്ലാ-മിരുനിമുഷമടച്ചാർകണ്ണുജ്യോതിസ്സുകുത്തീ.
82 ഇളകിപടയടിങ്കന്നേറ്റിമൂർദ്ധാവിലപ്പോൾ കളഭമതുമരിമ്പേക്കാട്ടുമാറങ്ങുകഷ്ടം പളപളവിലസുന്നാപള്ളിവാളുംകിലുക്കി-ഗ്ഗളമതുകളറുത്താൽഭദ്രകാളീതദാനീം.
83 യതിപടകൾമരിക്കുന്നപ്പോഴപ്പോൾജനിക്കും മതിധരനുടെഭക്ത്യാപോർക്കുവീണ്ടുംഗമിക്കും ഇതിരണമൊരുപോലെച്ചെയ്തിതീരേഴുനാളും ജിതരവരെവരെന്നാത്തീർച്ചയില്ലാതെതന്നെ. [ 37 ] 84. ജനനമരണദുഃഖം ധ്യനശക്ത്യലകറ്റും മുനികളവരസംഖ്യം ജന്മമേറ്റ്U യഥേഷ്ടം മനംതിലൃഷിവര്യൻ കണ്ടു ദുഃഖം പൊാഞ- ങനുപമശിവലിംഗം ചെന്നു കെട്ടിPഇടിച്ചാൻ. 85. ഇനിമതിരണമെന്നും ചൊല്ലി ലിംഗം പിടുങ്ങാൻ മനമതിൽ മദമോടും കയ്യു നീട്ടിക്കരാളീ മനസിജരിപുലിംഗാൽ മൂർദ്ധ്നി കീറി സഹസ്രം ദിനപതികളുദിച്ചപ്പൊാലെ ജ്യോതിസ്സു പൊങ്ങീ. 86. അന്നപ്പോളാത്രിദിവമതിനെത്തൊട്ടമട്ടാപ്രകാരം തോന്നീജ്യോതിസ്സുടയിലുളവായ് നലു കയ്യുള്ളതായീ ഇന്ദ്വർക്കാഗ്നിത്രിതയസദൃശം മൂന്നു ദിക്കോടു നിന്നാൾ കുന്നിന്മാതങ്ങരുണവസനത്തോടു നോക്കി പ്രതീചിം. 87. അന്ധാളിപ്പലവിടെ വെറുതേ നിന്നു മാന്ധാതൃയോഗീ സ്വാന്തം പിന്നീടവനു വശമായഞ്ജലി കൂപ്പി നിന്നാൻ എന്തും മുത്താലവനുടെ നയനേയശ്രു പാരം നിറഞ്ഞാൻ ബന്ധക്ളേശം കളവതിനവൻ സ്തോത്രവും ചെയ്തിതേവം 88. സർവ്വൈശ്വര്യയുതേഖിലേശ്വരശിവേ സർവ്വേഷ്ടദേചർച്ചികേ ശർവ്വാണിക്ഷിതിഭൃല്കുമാരിവരദേ വന്ദ്യേ ജഗന്മോഹിനീ! സർവ്വജ്ഞേശരണാഗതവനകലാ കല്യേ കൃപാഭൂഷിതേ നിർവ്വാണലയമേനകാതനുഭവേ മാം പാഹി ശൈലേശ്വരീ! [ 38 ] -21- 86 ഗൌരീനാമമിയന്നുഗൌരവമൊടേ വാഴുംഗിരീന്ദ്രാത്മജേ നാരീനായകമേജഗർജ്ജനനിഹേ മായാമയേശാശ്വതേ! മാരാരിപ്രണയംപെടുന്നമഹിതേ തായേകൃപാവൈഭവാൽ പാരതെന്നുടെരക്ഷചെയ്തപരമ- പ്രൌഢപ്രസന്നാത്മികേ! 90 അമ്മേഭൈരവിഭദ്രകാളിസുഭഗേ ഗീർവ്വാണവന്ദ്യാകൃതേ ചെമ്മേഭർഗ്ഗനെടുത്തുതന്നുടെമടി- ത്തട്ടിൽകരേററുംശിവേ! ഉന്മേഷത്തൊടുനിന്നടിക്കലടിപെ- ട്ടർത്ഥിച്ചിടുന്നെന്നെനീ യിമ്മായാവലയിൽപ്പെടുത്തിയിനിയും ക്ലേശത്തിലാഴ്ത്തീടൊലേ. 91 അർക്കാഗ്നിന്ദുത്രിദൃക്കേസുരകുലമനിശം സേവചെയ്യുന്നദുർഗ്ഗേ ദിക്കാകെക്കാത്തഴിക്കുംകലിമലഹരണേ ഭക്തഹൃത്താപഹൃത്തേ തക്കത്തിൽശംഭുതൻനേർപകുതിതനുമുദാ കയ്ക്കലൊപ്പിച്ചതായെ മുക്കണ്ണൻതന്റെയുക്കേടനുജകലഹരേ നൌമിശൈലാധിവാസേ. [ 39 ] 92. ദേഹം ഞനിതിമോഹമൈഹികസുഖേ ദാഹം വളർക്കുന്നു മേ നോഹം ശക്തനിതിഭ്രമിച്ചു വലയാൻ ദേവിപുരാരിപ്രിയേ! ദേഹിത്വം വരമായമുക്തിദപദ- ദ്വന്ദാബ്ജഭക്തിംദ്രുതം മോഹം സന്ധുകൾ നീക്കുമിന്ദുവദനേ മാന്ധാതൃശൈലേശ്വരീ. 93. പുത്രൻ മിത്രം കളത്രം പരമിതി നിരുപി- ച്ചെത്ര പാശങ്ങളാലാ- ണത്രാ ലോകേ കുഴങ്ങുന്നതു മനുജർ മഹാ മോഹസംയോഗമൂലം സൂത്രത്താലായതെന്നെക്കവരുവതിനടു- ത്തെങ്കിലൊന്നോങ്ങണേ നീ ചിത്രാഭം പള്ളിവാളെൻ ജനനി! ഗിരിവരാ വാസപൂതാത്മമൂർത്തേ! 94. ഇന്നിപ്പോൾ ജനനം പുനശ്ചമരണം താനാദ്യമൊന്നാണിതി- ന്നെന്നാകുന്നവസാനമെന്നുമറിയു- ന്നില്ലാ കുറച്ചെങ്കിലും നന്നായെന്നുശരീരമെന്നുടെ ദൃഢം ഞനാരതോശങ്കമേ വന്ദേ നീ കളകെന്റെ ശങ്കകളയേ മന്ധാതൃശൈലേശ്വരീ. [ 40 ] 28 95 മല്ലിട്ടായമദൂതർ വന്നടിയനെ- ക്കൊല്ലാൻവലിക്കും വിധൌ വില്ലിൻതുല്യതയുള്ള ചില്ലിയുഗളം മെല്ലൊന്നിളക്കിടുനീ അല്ലിത്താർശരവൈരിഭാഗ്യലതികേ ദുരത്തകററീടുവാ- നൊല്ലെന്നോതരുതേമഹേശ്വരി!നമോ മാന്ധാതൃശൈദ്വേശ്വരീ. 96 ചാരുവേണി!പദതാരിൽവീണുമുനി കേണുകേണുനുതിചെയ്തിടും നേരമങ്ങുദയയോടുകണ്ടുമുദി താശയത്തൊടുകഥിച്ചുതേ സാരവേദതവഭക്തികണ്ടുമുദമാർന്നു ലിംഗമതുവാങ്ങുവാൻ പാരമാംമടിയിതുംവെടിഞ്ഞകലെ വാഴ്വതോർക്കിലതിനുംപണി 97 ആകയാലിതിലുറച്ചുഞാനിവിടെയിന്നു വാണുസുഖമാർന്നിടാം സാകമെന്നരികിൽഭദ്രകാളിയിവളെ പ്രതിഷ്ഠയതുചെയ്തനീ ആകവേഗിരിജചൊന്നപോലെമുനി ചെയ്തുഭക്തിയൊടുനിത്യവും ലോകപാലനുമകാളിമുവ്വരെയും ഭ- ജിച്ചുമരുവീടിനാൻ. [ 41 ] 98.ഇത്ഥമേറിയൊരുകാലമാമുനിവസിച്ചു മുക്തിയടവാനവ- ന്നെത്തിനേരമതുകാലമോർത്തു മുനിയാരു- വാനിനി മഹീതലേ ഭക്തിയോടിതിനെ ഏറ്റു വാങ്ങി വിധി പോലെ പൂജകൾ കഴിക്കുവാ- സത്തമൻ വിശദചിത്തനത്തലുകൾ വിട്ട- വൻ തുലിത വിഷ്ടപൻ. 99. പാന്ഥരായതു വഴിക്കു വന്നിതിരു ഭൂസു- രേന്ദ്രരിതുപോലഹോ സ്വാന്തശങ്കയൊടു വാണിടുന്നളവിലോർക്കി- ലൊക്കെ വിധി വൈഭവം ഹന്ത കേട്ടു മുനി പൂജ ചെയ്ത സമയത്തി- ളക്കിയ മണിസ്വനം ചന്തമോടവർ പണിഞ്ഞു മാമുനി വരന്റെ ചാരുപദപങ്കജം. 100. ശബ്ദം കേട്ടവർ ശിഷ്ടരെന്നു കരുതി- ബ്ഭാരത്തെയേല്പിച്ചുക- ല്യബ്ദം “ചെമ്പകദേശരമ്യ” മതിലാ മന്ധാവു നാകം യയൗ വെട്ടീകാടതു കാട്ടിൽ മാടമവിടെ- പന്തല്ക്കുളം പന്തല- ങ്ങിട്ടും പോയുടമസ്ഥനാക്കിയവരാ വെള്ളാട്രിരാജാവിനേ. [ 42 ] 25 1101ശർവ്വാസമതാകിയോരുതിരുമാ- ന്ധാംകുന്നുവൈശിഷ്യമീ പൂർവ്വാർദ്ധംകൃതിചെയ്തുഞാനുദയവ- മ്മോർവ്വീശവാക്യാലിദം ഗീർവ്വാണംതിരിയായ്കിലുംപലതിതിൽ പാരംപിഴച്ചീടിലും സർവ്വജ്ഞോത്തമർമാപ്പുചെയ്യുവതിനായ് താണിന്നപേക്ഷിപ്പുഞാൻ. [ 43 ] വന്ദനശ്ലോകങ്ങൾ
1. ഏതാനുംപിഴഞാനറിഞ്ഞുമറിയാ-
തേകണ്ടുചെയ്തീടിലും
മാതാവാകിയനിയ്യൊഴിഞ്ഞതുപൊറു-
പ്പാനില്ലമറ്റൊരുമേ
കാതോളം വിലസുംകടാക്ഷമതുകൊ-
ണ്ടെന്നെക്ഷണംനോക്കിയാൽ ചേതംവന്നിടുമോനിണക്കുതിരുമാ-
ന്ധാം കുന്ദിൽമേവും ശിവേ!
2. ജഠരമതിലിരുന്നേൻ പിന്നെമന്നിൽ പിറന്നേൻ ഉടനെ കഥകൾ മറന്നേൻ ഇത്രയെല്ലാം വളർന്നേൻ
പലവഴിയുമുഴന്നേൻ ദേവിനിൻ കാക്കൽവന്നേൻ
ജയജയതിരുമാന്ധാംകുന്ദിലമ്മെ! തെഴുന്നേൻ.
3. മാരാരിക്കുളവാർന്നൊരോമനമകൾ
പെണ്ണിന്നുപേർകാളിപോ-
ലീരേഴുംഭവനങ്ങൾകാപ്പതവൾപോൽ
പൂരൈകറുത്തുള്ളുപോൽ
ഏണാചേവടികൂപ്പവോർക്കനുദിനം
വാഞ്ഛാം കൊടുക്കുന്നു പോൽ
വീടാകുന്നതവൾക്കുചാരുതിരുമാ-
ന്ധാംകന്ദുപോൽനന്നുപോൽ [ 44 ] 4.തൃക്കാക്കൽപ്രണതോസ്മിദേവികരുണാ പാത്രേപവിത്രാത്മികേ ത്വൽക്കാരുണ്യമൃതേകിമത്രശരണം ഞങ്ങൾക്കുനന്മക്കയേ ഇക്കാലത്തുളവായദുഃഖമഖിലം നീക്കിക്കളഞ്ഞാദരാ- ലുൾക്കാമ്പിൽകനിവോടുകാത്തരുളുകെൻ മാന്ധാതൃശൈലേശ്വരീ.
5. കാളാംഭോധരകേളികാരസൂഷുമാ മാധൂതനാനായുധ ശ്രേണിഭാസുരകാന്തിജാലവിലസ ദ്ദൊർദ്ദണ്ഡികാംചണ്ഡികാം ശ്രീമദ്വല്ലഭരാഷ്ട്രപുഷ്ടികരണ സ്വച്ഛന്ദലീലായുതാം വന്ദേസാന്ദ്രകൃപാമയിംഭഗവതിം മാന്ധാംതൃശൈലേശ്വരി!
കോട്ടയത്തു രാജാവ്
ഗിരിശയനജാതാംദാരികാന്തായ ഭൂതാം സകലമുനിനതാഘ്രിംസജ്ജനക്ഷേമദാത്രിം മമകുലശുഭദാത്രീംചാരുമാന്ധാതൃശൈല- പ്രവരനിലയവാസാംഭദ്രകാളിംഭജാമി.
മങ്കട വലിയ തമ്പുരാട്ടി [ 45 ] 7. പാർത്താലത്യന്തദുഃഖാംബുധിയതുതരണം-
ചെയവതിന്നാർത്തഭക്ത്യാ
കാർത്ത്യായിന്ന്യംപദാംഭോരുഹഭജനമൊഴി
ഞ്ഞില്ലമറ്റേകമർഗ്ഗം
പേർത്തുംകീർത്തിച്ചിടുന്നീത്രിഭൂവനമഖിലം
കാത്തുകൊണ്ടാത്തമോദം
കീർത്ത്യാമാന്ധാതൃശൈലോപരിലസദമല-
ശ്രീഭദ്രകാളിംഭജേ.
8. ചിന്താകല്പിതമീപ്രപഞ്ചവിഷയം
ചിന്തിച്ചുമേവുന്നെനി
ക്കെന്തെല്ലാം ഹൃദിചിന്തയുണ്ടുസതതം
മാന്ധാതൃശൈലാലയെ
സന്താപംമനതാരിലേന്തുമൊരുനാൾ
സന്തോഷമുണ്ടായ് വരും
എന്തായാലുമിനിക്കുനിന്തിരുവടി
ത്താരാണൊരാലംബനം
9. കല്യശ്രീകലരുന്നബാലമിഹിര-
പ്രോല്ലാസകാന്ത്യാലസി-
ച്ചല്ലിത്താർശരനാശനപ്രണയിനീ
മാന്ധാതൃശൈലേശ്വരി!
ഉല്ലാസേനജഗത്തശേഷമവനം
ചെയ്യുന്നചില്ലീയുഗ-
ത്തെല്ലാലല്ലലകത്തിടട്ടെവരമേ
കട്ടേവരട്ടേശുഭം. [ 46 ] 10. ചെമ്പൊൽത്താരമ്പനെപ്പണ്ടെരിപൊരിയതുചെ-
യ്താർത്തമോദേനലോകെ
സമ്പത്തേകുന്നശം ഭൂപ്രണയിനി തിരുമാ-
ന്ധാതൃശൈലാഗ്രദേശേ
കാന്താരാന്തേഗണേശാന്വിതഘൃതശുഭദം
ദിപരീവേഷകാന്തം
ശാന്തേ നിൻ പാദപത്മം മമ മനസിവസി-
ച്ചീടുവാൻ നൌമി നിത്യം
11. ഹരിഹരവിധിസേവ്യം ഭാനുകോടി പ്രകാശം
ദുരിതവനകുഠാരം ഭക്തിമുക്തിപ്രദന്തം
തരുനികരപരീതം ഉത്തരാംഭപ്രവാഹം
ഘനശിലപരിപൂർണ്ണം നൌമി മാന്ധാതൃശൈലം
കൂട്ടിൽ കുഞ്ഞൻ മേനവനാൽ ഉണ്ടാക്കപ്പെട്ട
അകാരാദിശ്ലോകങ്ങൾ
1. അംബേകന്മഷനാശിനീഹരിഹര
ബ്രഹ്മാദിദേവാർച്ചിതേ
ചെമ്മേനിൻകനിവേകമേവഗതിമേ
സുംഭാദിവിദ്ധ്വംസിനി
ജന്മംനിഷ്ഫലമാക്കിടായ്കഖിലലോ-
കാനന്ദസംദായിനീ
അംബാപാലയമോചയാശുദുരിതം
മാന്ധാതൃശൈലേശ്വരീ! [ 47 ] 2. ആനന്ദാമലവിഗ്രഹേ ഗിരിസുതേ കാരുണ്യപൂർണേക്ഷണേ സാനന്ദം ഭുവനാവനൈകനിരതേ സർവ്വാപദുദ്ധ്വംസിനീ ആനന്ദേനഭജിപ്പവർക്കനുദിനം സർവ്വേഷ്ടദേശാശ്വതേ നൂനം നിൻ പദഭക്തിദേഹി ജനനീ മാന്ധാതൃശൈലേശ്വരീ!
3. ഇക്കാണായ ജനത്തിനും ഹരിഹര- ബ്രഹ്മാദികൾക്കും ശിവേ ദിക്പലാദി ചരാചരാബ്ധിനിതരാ- മന്യത്ര സർവ്വത്തിനും തൃക്കാലാശ്രയമേവതേ അഭയദേ കാരുണ്യപൂർണേ ക്ഷണാൽ തൃക്കൺ പാർക്കണമെന്നിലാർത്തി ഹരണേ മാന്ധാതൃശൈലേശ്വരീ!
4. ഈരേഴും ഭുവനത്തിനാർത്തിയകമേ ചേർത്തും സുരേശാദികൾ- ക്കാരണ്യം ഗതിയാക്കിനാകമവിളം- ബം പൊടിച്ചൂക്കെഴും ശുരൻ മൂഢധിദാരികാസുരവധം ചെയ്തിന്ദ്രനെത്രാണനം പാരം ചെയ്തൊരു ഭൈരവീ ഗതി ശിവേ മാന്ധാതൃശൈലേശ്വരീ! [ 48 ] 5.ഉൾക്കാമ്പിൽ തവ പാദപത്മയുഗള- ധ്യാനത്തിനൂനം വരാ- തുൾപ്പൂവിൽ കരുണാം വിധേഹി മലർ ബാ- ണാരി പ്രിയേ ശാംഭവി വായ്ക്കുന്നർത്ഥകളത്രപുത്രസദന- ഭ്രാന്ത്യാദിദുഃഖാംബുധൗ ചേർക്കാതാശു കരേറ്റുകദ്രിതനയേ മാന്ധാതൃശൈലേശ്വരീ!
6.ഊക്കേറുന്നൊരു രക്തബീജരുധിരം പാരം കുടിച്ചശ്രമം ഉൾക്കോപത്തൊടെതൃത്തവൻ പടയൊടു- ക്കീർഷ്യാട്ടഹാസത്തൊടും ദിക്കൊക്ക പരിചോടു കാത്തു കരുണാ പൂരേണ കാണുന്നവർ- ക്കൊക്കെസ്സൽഗതിയേകുമംബികേ മാന്ധാതൃശൈലേശ്വരീ!
7. എൻ താപങ്ങളശേഷമങ്ങറുതിചെ- യ്തമ്പോടു ശങ്കാപഹം മാന്താർബാണകൃതാന്തലാളിതപദേ മായേ പരിത്രാഹി മാം ചെന്താർമാനിനി ദേവി നിൻ കരുണയൊ- ന്നദ്ദ്യൈവ നൽകീടുവാൻ കിന്തേ ശങ്കരി താമസം ഹി വരദേ മാന്ധാതൃശൈലേശ്വരീ! [ 49 ] 8. ഐയ്യയ്യോ തനു നാശകാലസമയ-
ത്തേറുന്ന രോഗങ്ങളെൻ
മെയ്യിൽചേർന്നതിദീനനായുഴലുമ-
ന്നേരത്തുകാർത്ത്യായിനീ
പൊയ്യല്ലേ യമദൂതർവന്നുകയറീ-
ട്ടൂക്കോടു താഡിക്കുവാൻ
കൈയ്യോങ്ങുമ്പൊഴുതാശുകാത്തരുളുകെൻ
മാന്ധാതൃശൈലേശ്വരീ!
9. ഓരോരോദുരിതംമയാകൃതമതി-
ന്നെല്ലാംക്ഷമിച്ചീടുവാ-
നാരാരുള്ളതഹോജഗൽജനനിനി-
യല്ലാതെമറ്റൊരുമേ
നേരോടെൻമനതാരിലുളളതിതരാം
താപത്തെനീക്കിദ്രുതം
കാരുണ്യാമൃതവാരിധേകരുകൃപാം
മാന്ധാതൃശൈലേശ്വരി!
10. ഔദുംബദ്രുമപുഷ്പവൽസുകൃതമൊ-
ട്ടില്ലാതെവന്നുത്ഭവി-
ച്ചേതാനും ചിലപാതകങ്ങളറിയ-
പ്പോകാതെചെയ്തീടിലും
മാതാവാകിയനീയറിഞ്ഞുകരുണാ
സാകം ക്ഷമിച്ചിന്നു മാം
മാതംഗീ പരിപാലയാ ഭഗവതീ
മാന്ധാതൃശൈലേശ്വരി! [ 50 ] 33 11അംഭോജായതലോചനേഗിരിസുതേ ശംഭുപ്രിയേശങ്കരി ദംഭാരിപ്രമുഖാമരാർച്ചിതപദേ ലോകത്രയാധീശ്വരീ മാന്ധാതാദിമുനിന്ദ്രവന്ദിതപദാ ബ്ജേഹംസദാഭാവയേ മാന്ധാതൃഗ്ഗിരിശോഭിതേകലിമല പ്രദ്ധ്വംസിനീപാതുമാം 12 അജ്ഞാനാന്ധതമസ്ശിനാലുഴലുമെൻ പ്രജ്ഞാപ്രബോധംക്ശണാൽ സുജ്ഞാനേനനിരാകരിപ്പതിനുനിൻ കാരുണ്യമേകീടണം വിജ്ഞാനസ്സുഗുണസ്വരുപമനിശം ചിത്തേവിളങ്ങീടുവാ-നാജ്ഞാപിക്കുകൃപാവലംബനകരാ- മാന്ധാതൃശൈലേശ്വരീ. [ 51 ] == അംബാസ്തോത്രം ശീലാവതീരീതിയിലും മറ്റും കുട്ടികൾക്കു് പാഠം ചെയ്കത്തക്ക വിധത്തിൽ ഉണ്ടാക്കപ്പെട്ടതു്. == ശ്രീഗണനാഥനും വാണിയുമെന്നുടെ ശ്രീഗുരുനാഥനും ശംഭു താനും* ശ്രീപതിയാം ഗുരു വാതലയേ വാഴും ശ്രീവാസുദേവരുമാരണരും* ശ്രീശുകൻ താനും ശ്രീവാന്മീകിയും സദാ ശ്രീവേദവ്യാസനുമത്യാദരം* ശ്രീമൽഗിരിസുത തന്നെ സ്റ്റുതിക്കുവാൻ സീമയകന്നു സ്തുതിച്ചിടേണം. 1. അന്തകവൈരിപുരാന്തകൻ തന്നുടെ ചിന്തയിലേന്തുന്ന സന്തോഷത്തെ* സന്തതം ഭക്ഷിച്ചു തൻ തിരുമാറണച്ചന്തർമോദേന പുണർന്നനിശം*സന്ധ്യാഭൂസന്നിഭകന്തി കലർന്നെഴും ചിന്തിത സുന്ദായിനീജനനീ* ബന്ധുരരൂപേതിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതി പാലയമാം* ഇന്ദിര കമുകൻ താനും മഹേശനും അംബുജസംഭവൻ താനുമഹോ* ഇന്ദ്രാദികളുമമരമുനികളും സാന്ദ്രാനന്ദം സദാ സേവിച്ചീടും* അമ്മേ ജഗന്മയേ ചണ്ഡികേ ശാശ്വതേ ജന്മമരണാദി ദുഃഖാപഹേ* നിർമ്മലരൂപേ തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതി പാലയ മാം* [ 52 ] == 85 == ഈരേഴു ലോകത്തിന്നാധാരമായ് മേവും മാരാരി വല്ലഭേ കാർത്ത്യായനീ*പാരമായുള്ളോരഴലകറ്റീടേണം നാരായണീ ശിവ ശക്തിപ്രിയെ*വാരിജാലോചനേ പാർവ്വതീ ഭൈരവീ കാരുണ്യവാരിധേ മാഹേശ്വരീ*കാരുണ്യശീലേ തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതി പാലയമാം*ഉൾക്കരുത്തേറും മഹിഷാസുരനേയും ഊക്കേറും ദാരിക വീരനേയും* ശക്തി പൊരുത്തൊരു രക്തബീജനേയും ശക്തരാം സുംഭനിസുംഭരേയും* അർക്കാത്മജാലയം തന്നിലാക്കീട്ടതി സൗഖ്യം ജഗത്രയെ ചേർത്ത മായേ* മുക്തിദെദേവി തിരുമാന്ധാംകുന്നെഴുമമ്മെ ഭഗവതി പാലയ മാം* ഊരെന്നും നമ്മുടെ വീടെന്നുമെന്നുടെ ദാരാർത്ഥപുത്രാദി എന്നീവണ്ണം* പ്രാരാബ്ധദുഃഖനിവൃത്തി വരുത്തുവാനാരിത്രിലോകത്തിൽ നീയല്ലാതെ* സങ്കടവങ്കടൽതങ്കരയേറുവാൻ നിങ്കാരുണ്യമെങ്കലേറീടേണം* പങ്കമകലും തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതീ! പാലയ മാം* എണ്ണമറ്റുള്ള ദുരിതനിധികളാം ചണ്ഡമുണ്ഡാസുരന്മാരെ വേഗാൽ*ദണ്ഡായുധാലയെ ചേർത്തുടനിദ്രനു ദണ്ഡമകറ്റിയ ലോകനാഥേ! * കണ്ണിനാനന്ദം നിൻ രൂപാമൃതം ചിത്തെ ദണ്ഡമകന്നു വസിച്ചിടേണം* അർണോജനേത്രെ തിരുമാന്ധാം കുന്നെഴുമമ്മേ ഭഗവതി! പാലയ മാം* ഐഹികമായുള്ള സൗഖ്യം നിനച്ചതി സാഹസം ചെയ്യുന്നിതത്രയല്ല* മോഹാദിഷൾഭാവമാകും തപസ്സുകൊണ്ടാഹന്ത മാനസം മൂടീടുന്നു* ത്വൽ കാരുണ്യമകുമർക്കപ്രകാശം കൊണ്ടുൾക്കാമ്പിലുള്ള തിമിരങ്ങളെ* ഒക്കവേ നീക്കി തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതീ പലയ മാം* ഒച്ച പെരുത്തെഴുമമ്മേഗിരി കന്ന്യേ ത്വൽ ചരിതാമൃതമെല്ലാ നാളും* [ 53 ] ഉച്ചരിപ്പാനിങ്ങനുഗ്രഹിക്കേണമേ സച്ചിന്മയീസകലാർത്തിഹരേ* ത്വൽ ച്ചരണങ്ങളൊഴിഞ്ഞില്ലൊരാശ്രയം വിശ്വംഭരി! മായേ മാഹേശ്വരി* ഇച്ഛാനുരൂപേ തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതി പാലയ മാം* ഔഷധമൊന്നുമറിവീലഹോ മഹാ ദോഷികളായുള്ള രോഗങ്ങടെ* ദോഷമശേഷമകറ്റുവാനംബികേ ശേഷശയനപ്രിയെ ജനനി* കാഷായവർണാംബരപരിശോഭിതേ ഭീഷണസർവ്വായുധാലംകൃതെ* മംഗലശീലേ തിരുമാന്ധംകുന്നെഴുമമ്മേ ഭഗവതി പാലയ മാം* അംഭോജമിത്രപ്രഭ പൂണ്ടരുളുന്ന ജംഭാരിവന്ദിത ശംഭുപ്രിയെ* ഗംഭീരഭൂതാദിബാധജമാംഭയം സംഭവിക്കായ്ക രിപുഭയവും* സുംഭാഹവെ മഹാഭൈരവീ! കാരണി സംഭരണീയരതേ! ഭവാനി!* സന്മയെ ദേവി തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതി പാലയമാം* അന്തകദൂതരിങ്ങന്ത്യകാലത്തിങ്കൽ ഹന്ത വന്നൂക്കോടു പാശത്തിനാൽ* ബന്ധിച്ചു പാരം ഭയപ്പെടുത്തുന്നേരം എന്തൊരവലംബം നീയല്ലാതെ* അന്തകാരിപ്രിയേ നിൻ കാരുണ്യം കൊണ്ടെൻ സങ്കടം തീർത്തു തുണച്ചിടേണം* ശങ്ക കളഞ്ഞു തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതി പാലയ മാം* അമ്മേ! ഭഗവതി പാഹിമാം പാഹിമാം ലോകാംബികേ പരിപാലയ മാം*കന്മഷനാശിനി പാഹിമാം പാഹിമാം മംഗലാംഗി പരിപാലയ മാം* ദുർഗേ ഭഗവതി പാഹിമാം പാഹിമാം മുക്തിപ്രദേ! പരിപാലയ മാം*പഹിമാം പാഹി തിരുമാന്ധംകുന്നെഴുമമ്മേ ഭഗവതി പാലയ മാം* [ 54 ] പദം കല്യാണിചെമ്പട (പാട്ട്) മാന്ധാതൃ-ശൈലനിലയേ ലോകമാതാവേ? നിൻ കൃപാംമേഗതി, ബന്ധനമാകും ഭവബന്ധം നിരാകരിപ്പാൻ നിൻ കാരുണ്യമല്ലാതിങ്ങെന്തൊരുഗതി ശിവേ (മാന്ധാതൃശൈലനിലയേ) അഃഭോജസംഭവനും ശംഭുവും മുകുന്ദനും ജംഭാരിമുമ്പായ നിലിമ്പരുമനാരതം നിൻപദപങ്കജസേവകൊണ്ടനവധി ചന്തമോടങ്ങു വസിപ്പു നിതാന്തം പങ്കഹരം തവ രൂപാമൃതമെൻ ചിന്തയിലനിശം കരുതിടുവതിനു കരുണതരികമായേ ജഗദംബാ! കരുണതരിക മായേ ഭുവനതായേ മോഹനകായേ മായാമയേ (മാന്ധാതൃശൈലനിലയേ)ഓരോരോ ദുരിതങ്ങളോരാതെ ചെയ്തതെല്ലാം പാരാതെ പൊറുത്തുനിൻ കാരുണ്യാമൃതമയ നയനകമലമൊരുനേരമതെന്നിൽ കനിവോടൊന്നു കടാക്ഷിച്ചീടുവാൻ അരുതരുതതിനിഹതാമസിയാതെ കാമജനകസഹജെ പരമേശ്വരീ വിശദതരശരണ്യേ കരുണപൂർണേ ഗതി ശരണ്യേ വരണ്യേ (മാന്ധാതൃശൈലനിലയേ ലോകമാതാവേ നിൻ കൃപാം മേ ഗതി.) [ 55 ] 88ആപദുദ്ധാരണവിംശതി. മങ്കട കോവിലകത്തു് 1073-ൽ തീപ്പെട്ട വിദ്വാൻ ശ്രീവല്ലഭനെന്ന കുട്ടിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് ഉണ്ടാക്കിയതു്. സുശീലാനാം ഭദ്രേ തവ ചരണസേവാരതിജുഷം വിപ ല്കാലേ ജാതേപ്യസുഖമരിസംഘൈർവ്വിരുചിതം സുഖം കൃത്വാ ഭവ്യം ഭഗവതി ദദസീതി മഹിമാ വിപന്നേഭക്തേമൈയസക്ര്ദതിദാർഢ്യോസ്തുശുഭദേ. 1 ഭവത്യാഃ പാദാബ്ജെദൃഢതരമനസ്താ നൃപവരാ സ്സമജ്ഞാം സമ്പ്രാപ്തം ശ്രവണമധുരാം മാതുലവരാഃ സമസ്തൈശ്വര്യാണാം വിഭവമപിതേ പൂർവ്വമതുലം കടാക്ഷാദ്യസ്യാസ്ത്വാം കമലനയനേ ദേവി കലയേ 2. ദൂരീകർത്തും ദുരിതമഖിലം ദേവദേവേശവന്ദ്യേ ത്വ ൽ പാദാബ്ജേനതിമുപഗതോപാഞ്ഛയാത്യാദരേണ അദ്യോ ല്പന്നാം മമ ഗൃഹ ഗതാ മപദം ത്വം കടാക്ഷാ- ദുർവ്വാഗ്രോത്ഥാം കുരുഗിരിസുതേ പാദപീഡാമിപാശു. 3 ദേവി ത്വദ്ഭുജനാദനന്യശരണാന്മാതുലാഗ്രേസരാ സ്ത്വൽ സയൂജ്യമുപാഗതഃ ഖലു പുരാ ഭക്താർത്തിഹന്ത്രീശിവാ സാമേവേശ്മഭവാം സമസ്ത വിപദം വ്യാധൂയഭവ്യം സദാ ദേയാദാശുമദീയശോകവിലയം മാന്ധാതൃശൈലേശ്വരീ! 4 മൃഡാനീ കല്യാണം കലയതു സദാ മുക്തിഫലദാ വിപത്തിം ഛിന്ദന്തീ ഗിരിവരസുതാമഗ്രഹഗതാം. [ 56 ] 89 വിപന്നാനാം വൃന്ദാരകപതിമുഖനാം ദിവിഷദാം പ്രസന്നയാ ദേവീ സതതമരിനാശംസമകരോൽ. 5 യുഗന്തേവാബ്രഹ്മപ്രളയസംയെവാതാനുജുഷാം വിനാശാർത്ഥം യസ്യഃ കമലമുഖിശക്തിഃ പ്രഭവതി പുനസ്സസർഗോല്പത്തൗഭവതി ചതുരാതേ കരുണയാ സദാ ദേവിം വന്ദേ മമ ഗൃഹവിപന്നാശവിധയേ 6 വിധിര്യന്മാഹത്മ്യാൽ സൃജതി ബഹുധാ ഭൂതനിവഹം ബലിദ്ധ്വംസീ സ്ഥിത്യൈ പ്രഭവതി സരോജാം പ്രിയുഗളേ വിരൂപാക്ഷോദക്ഷോഭപതിലയസീദ്ധൈതനുഭൃതാം വിപന്മുക്ത്യൈവന്ദേഗിരിവരസുതേനന്യശരണഃ 7 പൂർവ്വേഷാം മേ വിപുല യശസാം മാതുലാഗ്രെസരാണാം സേവാധിക്യാദതിമുദമഗാഃപൂർവ്വമിന്ദീവരാക്ഷീ തേഷാം സേവാം ഹൃദി കരുണയാ ദേവി സംസൃത്യ സർവ്വാം കാലോൽപന്നാം മമ ഗൃഹ ഗതാമാപദം നാശയാശു 8 ദേവിത്വം കരുണാവശാദവികലാം രമ്യാം കടാക്ഷാവലിം യം ദേവേഷ്ഠ പുരാ കുരോരസുരസംഘാതം നിഹത്യാദ്യമേ ഗേഹോൽപ്പന്ന വിപത്തിസംഘമഖിലം വ്യാധൂയ മന്ദസ്മിതേ നാർദ്രീഭൂതദൃശാതയാ ഗിരിസുതേ വാമാക്ഷിസിഞ്ചാശുമം`9 മന്ധാതൃക്ഷിതിപാലസേവിതപദാംഭോജേ ഗിരീന്ദ്രാത്മജെ സന്ധ്യാകാലദിനെ പാർശ്വവിചരൽ ജീമൂതരമ്യപ്രഭെ ത്വൽ പ്പാദാബ്ജനതസ്യഖിന്നമനസശ്ശോകം വിധൂയാശുമെ ഭക്തിം ദേഹി ഭവാനിതാവക പദംഭോജെ ദൃഢാം സർവ്വദാ 10
ത്വൽ പാദാംബുജസേവയാ ഖലു സദാ സർവ്വേജനാസ്സൽഗുണാ സ്സംസാരോപഗതം വിപജ്ജലനിധിം തീർത്ത്വാപ്രപന്നാമുദം [ 57 ] മൽ സന്താപതതിം നിഹത്യ തരസാ പ്രീതിം പ്രദദ്യാനവേ ത്യേവം കശ്ചന സംശയോനഹൃദയേ ത്വൽ പാദസക്തസ്യമേ ത്വൽ കാരുണ്യാൽ കമലനയനേ സർവ്വലോകൈകവന്ദ്യെ ഭീതിഗ്രസ്താഃ ഖലു ദിവിഷദോദേവവൈരീശ്വരേഭ്യഃ ഭീതിം ത്യക്ത്വാ മുദമതിതരാം തൽ പ്രണാശാൽ പ്രപന്നാ സ്തദ്വൽ പ്രീതിം മയി ഗിരി സുതേ ദേഹി തേപാംഗലേശാൽ. 12 ആധാരാധേയഭാവം വഹസിഹിജഗതാമംബികെകാല രൂപേയസ്യാ മായാ വിശേഷാൽ ഭ്രമതി ബഹുതരം ഹന്ത സംസാരചക്രെ ഭൂതശ്രേണീഭവത്യാഃ പദസരസിജയോർദ്ദേവിസേവാകൃതോ മേ ത്വൽ സായൂജ്യം പ്രദേയാശ്രിതജനകരുണാവാരിധെ ലോകമാതഃ 13 യാദേവാർച്ചിതപാദപത്മയുഗളാജഘ്നെപുരാദാരുകം ദേവാനമപിസജ്ജനസ്യചവിപന്മുക്തൈ ജഗന്നായികാ ഗൗരീം നീലസരോരുഹേക്ഷണയുതാം കല്യാണശിലാസദാ വന്ദേ മൽ കുല ദേവതാം ഭഗവതീം മാന്ധാതൃശൈലേശ്വരീം 14 മാന്ധാതാനൃപസത്തമോദിനമണേർവ്വംശോദ്ഭവഃ കീർത്തിമാൻ ത്വൽ പാദാംബുജസേവയൈവസമഗാദ്ഭദ്രെത്വദീയം പദം പൂർവ്വേതാവക പാദപത്മയുഗളെ ചിന്താ പരാ സർവ്വദാ ധർമ്മാർത്ഥാഭിമതഞ്ചമാതുലവരഃപ്രാപ്താമദീയാശ്ചതൽ. 15 യസ്യാശ്ചാരുകടാക്ഷവീക്ഷണവശാന്മന്മാതുലാഗ്രേസരാ സ്സർവ്വാഭീഷ്ടമുപാഗതാഃഖലുപുരാതാംഭവ്യദാംഭാവയെ ത്വൽഗേഹോപഗതാംവിപത്തിമധുനാപ്യാധൂയഭദ്രാണി മേ ദേയാമൽ കുലദേവതേ ത്വമനിശം കാരുണ്യപൂർണേംബികെ. [ 58 ] 41 പാദാംഭോജേയസ്യാസ്ത്രിദശയുവതീനാം പ്രണമനാൽ സുമപ്രാതൈഃ പൂർണേ സുദതിഭവതസ്സർവ്വസമയെ സുരദ്രൂണാം പുഷ്പൈരപിസുരഗണാനാംകരഭവൈ സ്സമഭ്യർച്ചാഹേതോഃകുസുമപരിപൂർണേതവപദേ. 17 തത്താദൃക്പദപത്മയോസ്സുദതി തേ ധ്യനായ മന്മാനസേ ശക്തിം ലബ്ധമനാസ്ത്വദീയചരണാംഭോജം സ്മരാമ്യംബികെ ത്വൽ പാദസ്മൃതികോവിദോയദിഭവാമ്യത്രപ്രഗദ്ഭാഗതിർ- ലഭ്യാമുത്രചതാവകീനദയയാത്വല്പാദഭക്തസ്യമേ 18 ഭവാംഭോദൗമഗ്നംഭഗവതി ഭവൽ പാദഭജനാൽ ഭവൽ ഭക്തോത്തംസം കുരുഗിരിസുതെനന്യശരണം ഭവൽ ഭക്ത്യാ ധർമ്മാദ്യഖിലപുരുഷാർത്ഥാപ്തിവിഭവാൽ കൃതാർത്ഥ ത്വം യാസ്യാമ്യഹപികരുണാ പൂരജലധെ 19 യാ മന്ദസ്മിത കൗമുദീ മമ മനോനീലോല്പലാമോദിനീ ജ്യോൽസ്നാസംഹിതതമസീമപിവിഹയാഹർഗ്ഗണേചാംബികെ സാമേചാസിതപക്ഷപംക്തിഷുസദാകല്യാണിഭദ്രാണിമേ ദാതും ദേവി ഭജാമി താവകപദാംഭോജേ കുലാധീശ്വരീ 20 [ 59 ]
കേരളസാഹിത്യ അക്കാദമി