ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം
ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം (1868) |
[ 1 ] ചാണക്യസൂത്രം
അല്ലെങ്കിൽ
മുദ്രാരാക്ഷസം
THE
CHĀNAKYASŪTRAM
OR
MUDRĀ RĀKSHASAM
EDITED WITH NOTES, EXPLANATORY AND GRAMMATICAL
AND A GLOSSARY
BY
L. GARTHWAITE
MALAYALAM EXAMINER TO THE MADRAS UNIVERSITY
AND LATE ACTING MALAYALAM TRANSLATOR TO GOVERNMENT
CANNANORE
GOVERNMENT BOOK-DEPOT
1868 [ 5 ] MADRAS UNIVERSITY SERIES OF MALAYALAM CLASSICS No. II.
PUBLISHED BY ORDER OF THE DIRECTOR OF PUBLIC INSTRUCTION
FOR USE IN SCHOOLS AND COLLEGES.
ചാണക്യസൂത്രം
അല്ലെങ്കിൽ
മുദ്രാരാക്ഷസം
THE
CHĀNAKYASŪTRAM
OR
MUDRĀ RĀKSHASAM
EDITED WITH NOTES, EXPLANATORY AND GRAMMATICAL
AND A GLOSSARY
BY
L. GARTHWAITE
MALAYALAM EXAMINER TO THE MADRAS UNIVERSITY
AND LATE ACTING MALAYALAM TRANSLATOR TO GOVERNMENT
MANGALORE
PRINTED AT THE BASEL MISSION PRESS
1868 [ 7 ] PREFACE.
The following is one of a series of editions of Malayalam Classical
works prepared by order of the Director of Public Instruction (Madras)
to supply the want of suitable text-books for Malayalam students pre-
paring for the several examinations of the Madras University. Of the
various Malayalam works hitherto appointed by the University for its
examinations, either no printed editions have been available, or those
printed to satisfy only native ideas. The native printed editions are not
only very badly printed, but make no divisions for verses or even for
words - running on in one unbroken word (if I may say so) from the
beginning to the end of the book.
By this system, what is already difficult enough from its subject
and style, is made artificially so, and the study of native classical lit-
erature is rendered unnecessarily difficult, not only to European students,
but to natives themselves. It seems desirable that every facility should
be afforded for the study of the native languages, and by the plan adopt-
ed in the present series, Malayalam poetry is rendered no more difficult
relatively to Malayalam prose, than English poetry is relatively to
English prose. Each verse occupies its own line, the words are divided,
the elisions or additions of letters are duly indicated, compounds are
separated by a hyphen, and the whole is punctuated with at least an
attempt at the same care with which that point is attended to in good
editions of the Greek and Roman classics. And it will I think be found
that the punctuation alone, if carefully studied, will be found a sufficient
help to the understanding of many passages hitherto obscure.
Other works, such as the Sambhava Parvam of the Mahabháratham,
the Addhyótma Rámáyanam and among minor works, the Pancha-
tantram,* the Nala Charitram, and the Vétála Charitram are in course
of preparation on the same plan. [ 8 ] The notes have been made rather full in consideration of this being
the first work published of the series; but experience has taught me that
it is impossible to satisfy any student in the matter of notes. What
presents no difficulty to one student is one to another, and vice versâ.
The references are to my last edition (1867) of the "Catechism of
Malayalam Grammar with a translation"— a work the student should
constantly have in hand during his study of this book.
The story of the Chánakya Sútram is briefly as follows:—
Nanda or Sarvárthasiddhi, king of Pátaliputra (otherwise Kusumapura)
had two wives, Sunanda and Mura, the latter a Súdri. For many years he
was not blessed with children by either wife, but at last by the benediction of
a holy sage who visited him, both wives became pregnant. In time Mura
was delivered of a son, mamed after her, Maurya (=son of Mura), Sunanda,
however, who was proud and envious, brought forth only a lump of flesh.
Rákshasa, the able and devoted minister of the king, remembering the similar
instance of the birth of the sage Agastya, divided the lump into nine portions,
which he preserved in jars of oil. In due time each portion became a male
infant. The king thus became the happy father of ten sons, all of whom were
carefully educated. But the eldest, Maurya, far excelled both in sense and
courage his nine brethren (called the nine Nandas). Time rolled on, and in
due time Maurya married and became the father of no less than a hundred
sons. Now he and his sons ranked much higher in popular estimation than
the Nandas, and were hated by them in consequence. When king Sarvártha
siddhi, oppressed by age and infirmities, contemplated (as in Hindu duty
bound) retiring to the forest to live the life of a Sanyási, he made over his
kingdom to the nine Nandas, appointing Maurya the commander of their army.
Though this denial of his having any right to the throne and the subordinate
part assigned him, was deeply felt by Maurya, he accepted the post, and bided
his time, But his brothers, equally fearing and hating him, planned his
destruction and that of his sons, They prepared an underground council
chamber in which they and Maurya and his sons were in the habit of assembling.
One day Maurya and his hundred sons were invited to this subterranean apart-
ment and when they were all in it the aperture was suddenly closed, and they
were left there to starve and die. One day's portion of food and drink for
each was however found-left, we may suppose, in mockery. Maurya and the
brothers select Chandragupta, the youngest of all as their avenger, and—
andabandoning to him their portion of food—die one by one of hunger. After many
days, a certain king sends the nine Nandas a lion in a cage, challenging them
to let out the lion without opening the cage. Chandragupta is thought of as
the only man to solve this enigma, and they open the cave to see if by any [ 9 ] chance he may be yet alive. He finds out that the lion, for all its roarings and
pacings up and down, is only an automaton. He thrusts a red hot iron into
it, and the wax of which the lion is made melts and runs out of the cage. After
this, Chandragupta is received into confidence and appointed to the office of
director of the royal public banquets. In this office he makes the acquaintance
of Chánakya, a very wise and learned, but also very proud and irascible Brahmin.
Chánakya is grossly insulted by the Nandas at one of the public banquets,
and vows to exterminate them and to give the throne to Chandragupta from
whom he had received respect and consideration. As a sign of this resolution he
vows never again to bind up his long hair (which had become unloosed in the
scuffle while he was being dragged out of the banqueting hall) till his dire pur-
pose is fulfilled. He quits the city and as the first step, repairs to his friend
Indrasarmma, a great magician. Indrasarmma first by his incantations makes
the Nanda princes fall ill, then disguised as a Buddhist sacred mendicant, he
repairs to the city, persuades the princes that their illness is caused by
Chánakya's incantations, and cures them, and thus gains their confidence.
Cháanakya (whom Chandragupta has now openly joined), raises against the
Nandas the king of Malaya, a mountain region on their borders, and induces
that prince to gather together a large army and march against Kusuma-
pura.
Thus Rákshasa and Chánakya now become openly pitted against each
other. But Rákshasa stands high in Chánakya's estimation and Chánakya is
resolved to detach him from the Nandas, and secure his services as the prime
minister of his protegé, Chandragupta. Each is a master in the art of "polity"
(Naya or Niti) and each proceeds to intrigue against the other-Chánakya for
the gratification of his revenge, Rákshasa for the defence of his beloved patrons.
Chánakya with the assistance of his mountain allies succeeds in overthrowing
the Nandas, who are slain. Chánakya now disembarrasses himself of his allies,
whose claims are troublesome. The "mountain-king" is disposed of by a magic
"Envenomed Damsel" (whose embraces and very breath are fatal)-originally
intended for Maurya by Rákshasa, Another device also originally machinated
by Rakshasa for Chandragupta's benefit, the pretended accidental fall of part
of a triumphal arch, is turned against the mountain-king's brother, and his
son now alarmed for his own safety, is induced to flee. Sarvártthasiddhi also
flees, and dwells in the forest where however Chánakya finds means to have
him poisoned. Rakshasa resolving at least to avenge his patron joins Malaya
Kétu the son of the dead mountain-king, and induces him to become a competi
tor for the Nanda kingdom. Malaya Kétu collects an army, is joined by many
foreign allies Greeks, Bactrians, and even Cambodians and marches against
Chandragupta, who is now scated on a somewhat uneasy throne in Kusuma-
pura, with Chánakya as his prime minister-Rákshasa being on the other
hand prime minister to Malaya Kétu. Chánakya still continues his work, [ 10 ] breaks up Rákshasa's band of adherents in the city, defeats various plots against
the life of Chandragupta, throws Malaya Kétu and his new minister off the
scent by a pretended quarrel with his royal protegé, and at last by a cunningly
contrived scheme succeeds in discrediting Rákshasa with Malaya Kétu, who
expels Rákshasa and executes several of his friends. After this Malaya Kétu is
defeated and taken captive, Rákshasa disgusted at having been the ruin of
all his friends is brought to despair and now contemplates suicide; but his
purpose is arrested by the necessity of taking steps to save the life of his friend
the merchant Chandanadása, who had been a most useful and faithful agent of
his in Kusumapura, had protected Rákshasa's wife and family, and had thus
got into trouble with Chánakya. Rákshasa, the devoted servant, now shews
himself an equally devoted friend. His repugnance to serve the enemy of
his patron's house, which no rewards or dangers of his own could overcome,
is now overcome by the danger of his friend, and as the price of that friend's
life and indemnity, he consents to become Chandragupta's minister. Chánakya
having thus delivered Chandragupta from all competitors to the throne, and
having converted his most dangerous enemy into his faithful friend and
counsellor, retires again to his former ascetic life in the forests, and the
story ends.
The story of Rákshasa is, in point of morality, one of the best in
Hindu literature. There is nothing in it to offend the purest mind,
and though we cannot always approve of the means which Rákshasa
uses, his undying devotion to his aged master, and his race cannot but
touch our feelings and raise our admiration. Nor is the Nemesis
which overtakes those who compassed the cruel and cold-blooded
murder of Maurya and his sons, and which makes so many evil mach-
inations recoil on the heads of those who planned them, without an
obvious warning. On the whole the Chánakya Sútram is as admirable
in its moral as in its style, and in this respect far superior to the tricky
Panchatantram where cunning alone prospers.
It may not be amiss before concluding to point out that Chandra-
gupta and the Nanda dynasty are real personages. Chandragupta
has been identified with the Sandracottus of Arian, Strabo and other
Greek Historians, and his city of Pațaliputra (now Patna) with the
Greek "Palibothra". This discovery has been one of fertile importance
in relation to Indian History. After careful sifting of both the Sanscrit
and Greek accounts, they are found to agree in the main features of
the name and history, and nation, and there can be no doubt that they [ 11 ] refer to one and the same individual, whose period may be fixed in
about the reign of Seleucus Nicator, or about three centuries before
the Christian era. And it seems not improbable, that Seleucus, who
is said to have had one unsuccessful encounter with "Sandracottus"
may have joined with the "Malaya Kétu" of the Hindu legend. The
entire subject will be found fully treated of in "Wilson's Hindu Thea-
tre" of which now scarce work, I regret I was not able to obtain a
copy until the present work was completed and nearly through the
press.—
It only remains to say that the Malayalam Chánakya Sútram seems
founded on the Sanscrit Drama "Mudrá Rákshasa". Of the Sanscrit
author, beyond his name (Visákha Datta) nothing is known. There
seems also considerable doubt as to the authorship of the Malayalam
work, I hope however to be able to add some trustworthy account
of the author to a second edition, should such ever be called for.
I take this opportunity of mentioning the assistance I have received
on all points of difficulty from Tekkeyil Ráman, who has been employ-
ed by me as my Malayalam Munshi for several years past, and whose
extensive acquaintance with Malayalam literature made his suggestions
always of value. I am indebted to the Rev. E. Diez also for a
revision of the MS. just before it was given to the press, and for
several emendations of the text.
L. GARTHWAITE. [ 13 ] LIST OF PERSONS
MENTIONED IN THE CHĀNAKYA SŪTRAM.
Chánakya, | alias Kautilya and Vishnugupta. [See Preface.] |
King Nanda, | alias Sarvárttha Siddhi. [See Preface.] |
Maurya, | son of the above and queen Mura. N.B. This name is sometimes applied to Maurya's son Chandragupta. |
Murá, Sunandá, |
wives of king Nanda. |
Chandragupta, | alias Maurya, son of Maurya. [Preface.] |
The Nine Nandas, | sons of king Nanda and queen Sunanda, [Preface]. |
Rákshasa. | Minister, first of king Nanda; secondly of the Nine Nandas; thirdly of king Malaya Kétu, and lastly of Chandragupta, [Preface]. |
Indraśarmma, | a Brahmin ascetic and magician, a friend of Chána- kya, [Preface]. He pretends to be an adherent of the Nandas, but is really on Chánakya's side through- out. |
Chandamadása, | a wealthy merchant and adherent of Rakshasa's, Preface.) |
The King of Malaya, | alias the Mountain King. [Preface]. |
Veiródhaka, | his brother. |
Malaya Kétu, | his son and successor. |
Bháguráyana | an emissary of Cháyakya, who ingratiates himself with Rákshasa, and is at last made one of Malaya Kétu's ministers. |
Nipunaka | one of Chánakya's spies. |
Bhadrabhaţa, Purushadatta, Dinkáraţa, Balagupta, Vijaya Varmma, Rájaséna, Róhitáksha |
emissaries of Chánakya's who pretend to desert from Chandragupta's service to that of Malaya Kétu. |
Siddhártthaka, | an emissary of Chánakya's, who gains the confidence first of Sakatadasa and then Rakshasa, and at last enters the latter's service, and betrays him. |
Sikharaséna, | a general of Chandragupta's who deserts to Malaya Kétu, and is made general of his army. He is also one of Chánakya's creatures. |
Undurúka, | an emissary of Cháanakya's who informs Rákshasa of the danger of Chandanadasa. |
Samuddhártthaka, | a Brahmin in Cháanakya's service. He and Siddh- ártthaka, disguised as Chandalas act as the pretend- ed executioners of Chandanadása, |
Sakatadása, | the agent and secretary of Rákshasa, |
Dáruvarmma, | a carpenter and mechanician; one of Rákshasa's adherents. He contrives the fall of the triumphal 'arch'. [Preface]. |
Karbüraka, | an elephant driver, an adherent of Rákshasa's who joins with Dáruvarmma, in the plot to kill Chandra- gupta, [Preface]. |
Bhayadatta, | a physician who at Rákshasa's instigation tries to poison Chandragupta. |
Pramódaka, | an agent of Rákshasa's in the city of Páțaliputra |
Stanakalaśa, | a bard, employed as an emissary by Rákshasa, |
Bibhatsa and his companions, | assassins employed by Rákshasa, they dig a mine under Chandragupta's palace, and are discovered and destroyed by Chánakya, |
Virádhagupta, Karabhaka, |
spies of Rákshasa's. |
Jishnudása, | a friend of Chandanadása |
Dhanadása, | a friend of Chandanadása |
Dirgháksha | The provost of Malaya Kétu's camp. |
The king of Kau- luta, Simhanáda, Pushkaráksha, Mélánga, Sindhúshana, Chitravarmma, |
kings tributary to Malaya Kétu and generals in his army. Being involved in the guilt of a (supposed) plot of Rákshasa's, they are executed by Malaya Kétu. [Preface]. |
The wife and child of Chandanadása. | |
The wife and child of Rákshasa. |
THE SIGNS USED IN THIS BOOK.
The apostrophe (’)—distinguishable from an ordinary comma by be-
ing (like the apostrophe) always above the line—shews that the vowel
preceding it belongs to the following word; the vowel of the preceding
word has generally in this case been omitted.
Example: അതിന്നി’ല്ല = അതിന്ന്’ ഇല്ല. for അതിന്നു ഇല്ല. Hence ’ is the
sign of Elision.
The mark (‘)— an inverted comma shews that a letter has been
prefixed for euphonic purposes to the following word.
Eample: ‘പ്പോക‘യില്ല = പോക ഇല്ല; പ being doubled, and യ prefixed
to ഇല്ല in accordance with the rules of Sandhi. Hence ‘ is the sign
of Augmentation.
The hyphen (-) is used, 1st to join the members of compound
words; and 2nd to connect a ശബ്ദന്യൂനം with the noun which completes
it. (N. B. it is not intended hereby to assert that a ശബ്ദന്യൂനം and
its completion form only one compound word).
The remaining marks are the ordinary signs of punctuation.
Certain words of very common occurrence are not separated from
the preceding word.
These are:
1st. The indeclinables ഉം, ഏ, ഒ.
2nd. Any inflections of the verb ഇടു when used as an auxiliary.
3rd. ditto... ditto... of the verb ആക, when used as a സംബന്ധക്രിയ.
4th. കൊണ്ടു in the sense of the instrumental case-affix.
These should nevertheless to be considered each as a distinct പദം
and parsed accordingly.
With these exceptions each line is divided by the spacing or by
the marks ’ etc. into its separate പദങ്ങൾ. [ 17 ] It is believed that this division will be a great help to correct
parsing.
(N. B. compound words should not be divided in parsing).
The ordinary marks of punctuation, if properly attended, will ma-
terially aid in rendering clear the sense of a passage. A passage
otherwise somewhat obscure often requires only correct punctuation
to make its sense quite plain.
There are notes and a glossary, which will render still further aid. [ 18 ] ഈ പുസ്തകത്തിൽ ഉപയോഗിച്ച
ചിഹ്നവിവരണം.
എല്ലായ്പോഴും വരിയുടെ മേൽഭാഗത്തു വരികയാൽ സാധാരണ അല്പവിരാമ
ത്തിൽ നിന്നു ഭേപ്പെടുന്നതായ (’) എന്ന ചിഹ്നം അതിന്നു മുമ്പെ വരുന്ന സ്വരം പി
ന്തുടരുന്ന പദത്തോടു ചേരുന്നു എന്നു കാണിക്കുന്നു. പിന്തുടരുന്ന പദത്തിന്റെ സ്വരം
സാധാരണയായി ഈ വിഷയത്തിൽ ലോപിച്ചു പോകുന്നു.
ഉ -ം അതിന്നി’ല്ല = (അതിന്നു ഇല്ല എന്നതിന്നു പകരം) അതിന്ന് ഇല്ല.
ആയ്തുകൊണ്ടു (’) എന്ന ചിഹ്നം ലോപത്തെ കുറിക്കുന്നു.
(‘) എന്ന തല കീഴായ അല്പവിരാമം പോലെയുള്ള ചിഹ്നം പിന്തുടരുന്ന പദ
ത്തോടു സന്ധിക്കായി ഒരു അക്ഷരം ചേൎത്തിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു.
ഉ-ം ‘പ്പോക‘യില്ല = പോക ഇല്ല; ഇതിൽ, “പ” എന്നതു സന്ധിയാൽ ദ്വിത്വവും
“യ” എന്നതു “ഇല്ല” എന്നതിനോടു ചേരുകയാൽ, സന്ധിക്രമത്താൽ വന്നതും തന്നെ.
ആയ്തുകൊണ്ടു (‘) എന്നതു ആഗമത്തെ കുറിക്കുന്ന ചിഹ്നം തന്നെ.
(-) എന്ന സംയോഗചിഹ്നം ഒന്നാമതു, സമാസപദങ്ങളുടെ പല അംശങ്ങളെ
ചേൎക്കുന്നതിന്നും, രണ്ടാമതു, ശബ്ദന്യൂനങ്ങളേയും അവറ്റെ പൂൎണ്ണമാക്കുന്ന നാമങ്ങളേ
യും കൂട്ടിചേൎക്കുന്നതിന്നും പ്രയോഗിച്ചിരിക്കുന്നു.
(യാദാസ്തു- ശബ്ദന്യൂനവും അതിനെ പൂൎണ്ണമാക്കുന്ന പദവും രണ്ടും കൂടി ഒരു സ
മാസപദം മാത്രമെ ആയിരിക്കുമെന്നു ഇതിനാൽ ഖണ്ഡിതപ്പെടുത്തീട്ടില്ല.)
മറ്റുള്ള വിരാമങ്ങൾ എല്ലാം സാധാരണചിഹ്നങ്ങൾ അത്രെ.
താഴെ പറയുന്നവ അത്ര സാധാരണയായ്പോയതിനാൽ അവറ്റെ പിൻവരുന്ന
പദത്തിൽനിന്നു വേർ പെടുത്തീട്ടില്ല.
അവയാവിതു:—
1. ഉം, എ, ഒ എന്നീ അവ്യയങ്ങൾ.
2. സഹായക്രിയയായി ഉപയോഗിച്ചു വരുമ്പോൾ 'ഇടു' എന്ന ക്രിയാരൂപഭേ
ദങ്ങൾ.
3. സംബന്ധക്രിയയായി ഉപയോഗിച്ചു വരുമ്പോൾ 'ആക' എന്ന ക്രിയാരൂപ
ഭേദങ്ങൾ.
4. തൃതീയാൎത്ഥത്തിൽ 'കൊണ്ടു' എന്ന ക്രിയാന്യൂനം.
എന്നാലും ഇവയൊക്കയും എല്ലായ്പോഴും പ്രത്യേകപദങ്ങളായി എടുത്തു വാക്യ
രിക്കയല്ലാതെ ഒരിക്കലും കൂടി വ്യാകരിപ്പാനാവശ്യം ഇല്ല. [ 19 ] മേപ്പറഞ്ഞവറ്റെ വിശേഷിച്ചു, സ്ഥലം വിട്ടതുകൊണ്ടും (’) മുതലായ ചിഹ്നങ്ങ
ൾ കൊണ്ടും ഓരോ വരി പദങ്ങളായി വിഭാഗിച്ചിരിക്കുന്നു.
ഇങ്ങിനെയുള്ള വിഭാഗങ്ങൾ തെറ്റു കൂടാതെ വ്യാകരിക്കേണ്ടതിന്നു ഉതകുമെന്നു
വിചാരിക്കുന്നു.
(യാദാസ്തു. വ്യാകരിക്കുമ്പോൾ സമാസപദങ്ങൾ വിഭാഗിക്കേണ്ടതില്ല.)
ഇതിൽ ഉപയോഗിച്ച ചിഹ്നങ്ങൾ ശരിയായി മനസ്സുവെച്ചു നോക്കിയാൽ ഒരു
വാക്യത്തിന്റെ സാരം തെളിവായി അറിയാകുന്നതാകുന്നു. എന്തുകൊണ്ടെന്നാൽ, മന
സ്സിലാവാൻ പ്രയാസമായി തോന്നുന്ന ഒരു വാക്യത്തിന്റെ അൎത്ഥം ഗ്രഹിപ്പാനായി
ആവശ്യമായി വേണ്ടി വരുന്നതു ശരിയായ ചിഹ്നങ്ങളത്രെ.
ഇതിനോടു സൂചിതങ്ങളും അകാരാദിയും ചേൎത്തിട്ടുണ്ടു. ഇവയാലും അധിക സ
ഹായം സിദ്ധിക്കുന്നതാകുന്നു. [ 21 ] ചാണക്യസൂത്രം.
ഒന്നാം പാദം.
പാൽ ഒത്ത-മൊഴി തൂകും-ശാരിക-‘ത്തുരുണി! നീ,
ചാല തന്നീടും-മധു സേവിച്ചാ’ലസ്യം തീൎത്തു, || 1 ||
മാൽ എത്തും-മനം-അതിൽ മോദത്തെ വളൎത്തുവാൻ
കാലത്തെ കളയാതെ ചൊല്ലു, നീ, വിശേഷങ്ങൾ! || 2 ||
ദൂരത്തുനിന്നു പറന്നി’ങ്ങു പോരുന്ന-നേരം
ചാരത്തു കണ്ട-വിശേഷങ്ങൾ, നീ പറ’യണം. || 3 ||
മോദത്തോടെ ’തു-നേരം നല്ല-പൈങ്കിളി-‘പ്പെണ്ണും
ഖേദത്തെ കളഞ്ഞു ചൊല്ലീടിനാൾ, തെളിവോടെ; || 4 ||
"ബുദ്ധി-സാമൎത്ഥ്യം ഇല്ല, ചൊല്ലുവാൻ ഇനിക്കേ’തും;
ബുദ്ധി‘യുണ്ടെ’ന്നാ’കിലെ വാക്കുകൾ ഫലിച്ചീടും. || 5 ||
ശക്തി‘യാകുന്നതെ’ല്ലാം ബുദ്ധി‘യെന്ന’റിഞ്ഞാലും;
ബുദ്ധി-താൻ ഒന്നു-തന്നെ സൎവ്വവും ജയിക്കുന്നു. || 6 ||
ബുദ്ധി‘യുള്ളവർകൾക്കു സാദ്ധ്യം അല്ലാതെ‘യൊന്നും
ഇ-ത്ത്രിലോകത്തിങ്കൽ ഇല്ലെ’ന്നു നിൎണ്ണയം അല്ലൊ? || 7 ||
ഉത്തമനായ് ഉള്ളോ-’രു-ചാണക്യ-മഹീ-സുരൻ
ബുദ്ധി‘യാകുന്ന-ശക്തി കൊണ്ടു ചെയ്ത-’വസ്ഥകൾ || 8 ||
ഓൎത്തു കാണും-പോൾ ചണകാത്മജ-പ്രയോഗങ്ങൾ
എത്രയും ചിത്രം അത്രെ'യെന്നതെ പറ‘യാവൂ’’. || 9 ||
ഇങ്ങിനെ കിളി-മകൾ ചൊന്നതു കേട്ട-നേരം
തിങ്ങിന-മോദത്തോടെ ചൊല്ലിനാർ, എല്ലാവരും; || 10 || [ 22 ] “എങ്കിലോ, ശുക-മുനി-മാലികെ! പറകെ ’ടൊ,
മംഗലനായ് ഉള്ളൊ-’രു-ചാണക്യൻ-തന്റെ കഥാ!” || 11 ||
എന്നതു കേട്ടു കിളി-‘പ്പൈതലും കനിവോടെ
വന്ദിച്ചു ഗണനാഥൻ-തന്നെയും വാണിയേയും || 12 ||
തന്നുടെ ഗുരുനാഥന്മാരെയും വന്ദിച്ച ’ഥ,
ധന്യ-ശീല ‘യാം-അവൾ മെല്ലവെ ചൊല്ലീടിനാൾ— || 13 ||
“ഇ- ‘ക്കഥാ-തന്നിൽ ഉള്ള-നീതികൾ കേൾക്കും-നേരം
ചൊൽ കൊണ്ട-നയജ്ഞന്മാർ ഏറ്റവും ആനന്ദിക്കും || 14 ||
ആദരവോടു പറഞ്ഞീടുവൻ, എങ്കിൽ, കഥാ;
മോദം ആൎന്നെ ’ല്ലാവരും കേട്ടുകൊൾകയും വേണം!” || 15 ||
എങ്കിലോ, മന്ദാകിനീ-തന്നുടെ തീരത്തിങ്കൽ
തുംഗമായൊ-’രു-പുരം പാടലീപുത്രം എന്നു || 16 ||
ചൊൽ ‘പ്പൊങ്ങും-നൃപതികൾക്കി ’രിപ്പാനായ് ഉണ്ടായി;
തൽ-പുരം പുഷ്പപുരം എന്നു ചൊല്ലുന്നു, ജനം. || 17 ||
ചെം-കതിരവൻ എന്ന-പോലെ അ-‘പ്പുരത്തിങ്കൽ
തിങ്കൾ-തൻ-കുല-ജാതൻ ആകിയ-നന്ദ-നൃപൻ || 18 ||
സങ്കട-ഹീനം അധിവസിച്ചു മഹീ-തലം
മംഗല-കീൎത്ത്യാ പരിപാലിച്ചു വാണീടിനാൻ; || 19 ||
സൎവ്വാൎത്ഥസിദ്ധി ‘യെന്നും ഉണ്ട ’വന്നൊ ’രു-നാമം;
സൎവ്വാൎത്ഥ-സിദ്ധി-പ്രദൻ എത്രയും മഹാവീരൻ. || 20 ||
രാക്ഷസൻ എന്നു പേർ ആയു ’ണ്ടവനൊ’രു-മന്ത്രി
രാക്ഷസൻ അല്ല മുറ്റും, രൂക്ഷത പെരുതെ ’ല്ലൊ?|| 21 ||
നന്ദനാം-മഹീ-പതി-തന്നുടെ പത്നികൾ-ആയ്
സുന്ദരാംഗികളായ-രണ്ടു-പേർ ഉണ്ടായ് വന്നു || 22 ||
പേർ അതിൽ ഒരുത്തിക്കു ചൊല്ലെ ’ഴും-സുനന്ദ ‘യെ(ന്നാ)
ന്നാ, ’രോമൽ-മറ്റേവൾക്കു പേർ-അതു മുരാ ’യെന്നും; || 23 ||
ഭദ്ര‘യാം-സുനന്ദ-താൻ-ക്ഷത്രിയ-പുത്രി-തന്നെ;
ശൂദ്ര-വംശത്തിൽ ഉള്ള-സുന്ദരി മുരാ ‘യെല്ലൊ? || 24 ||
നന്ദനന്മാർ ഉണ്ടായീല ’ന്നതു നിരൂപി(ച്ചാ) [ 23 ] ച്ചാ ’നന്ദം ഉണ്ടായി ’ലേ 'തും ഭൂപതി-തനിക്കു’ള്ളിൽ, || 25 ||
എന്തൊ’രു-കഴിവു’ള്ളു, സന്തതി ‘യുണ്ടാവാൻ എ(ന്ന)
ന്ന ’ന്തരാ വളൎന്നീടും-ചിന്തയോടി ’രിക്കും-പോൾ, || 26 ||
എത്രയും തപോ-ബലം ഉള്ളോ-’രു-മഹാമുനി
തത്ര വന്നിതു, നന്ദ-ഭ്ര-പതി-തന്നെ കാണ്മാൻ. || 27 ||
അൎക്കന്നു സമനായ-വിപ്രനെ കണ്ടു, നൃപൻ
അൎഘ്യ-പാദ്യാദികളെ ‘ക്കൊണ്ടു പൂജിച്ചീടിനാൻ. || 28 ||
മാമുനി-പാദം കഴുകിച്ച-നീർ കോരി തന്റെ
ഭാമിനിമാരെ തളിച്ചീടിനാൻ, ഭക്തിയോടെ. || 29 ||
അ-‘ന്നേരം ഒരു-തുള്ളി വെള്ളം പോയ് തെറിച്ചിതു;
കന്നൽ-നേർ-മിഴി മുരാ-തന്നുടെ ദേഹത്തിന്മേൽ; || 30 ||
ഒമ്പതു-തുള്ളി സുനന്ദാഖ്യ-തൻ-മേലും വീണു,
കമ്പിത- ശരീരയായ് വന്നിത ’ന്നേരം അവൾ. || 31 ||
ഭക്തി കൈക്കൊണ്ടു ധരിച്ചീടിനാൾ മുരാ-താനും;
ഭക്തി ‘യെന്നിയെ ധരിച്ചീടിനാൾ മറ്റേവളും. || 32 ||
ഭൂമി-പാലകൻ-തന്റെ ഭാൎയ്യമാരുടെ ഭാവം
മാമുനി കണ്ട’ങ്ങ ’റിഞ്ഞു, ’ള്ളത്തിൽ അതു-നേരം || 33 ||
ഭദ്ര‘യാം-മുരാ-തന്നിൽ എത്രയും മോദം പൂണ്ടാൻ;
ക്ഷുദ്രയാം-മറ്റേവളിൽ ക്രോധവും തേടീടിനാൻ. || 34 ||
പിന്നെ ആ-‘ത്തപോ-നിധി വന്ന-കാൎയ്യത്താൽ ഉടൻ
മന്നവൻ-തന്നെ ‘ക്കണ്ടു പറഞ്ഞു പോയീടിനാൻ. || 35 ||
അ-‘ക്കാലം തന്വംഗി‘യായു’ള്ളോ-’രു-മുരാ-തന്നിൽ
ഉൾക്കാമ്പിൽ തെളിവോടു ഗൎഭവും ഉണ്ടായ് വന്നു. || 36 ||
പത്തു-മാസവും തികഞ്ഞു ’ത്തമാംഗിയാം-അവൾ
ഉത്തമനായു ’ള്ളൊ-’രു-പുത്രനെ പെറ്റാൾ അല്ലൊ? || 37 ||
വീൎയ്യവാനായു ’ള്ളൊ-’രു-പുത്രനു, മഹീ-പതി
മൌൎയ്യൻ എന്നൊ ’രു-പേരും ഇട്ടിതു, സന്തോഷത്താൽ. || 38 ||
പുത്രനു വേണ്ടും-കൎമ്മം ഒക്കവെ കഴിച്ച ’വൻ,
ആസ്ത്ര-ശസ്ത്രാദികളും ആഭ്യസിപ്പിച്ചീടിനാൻ. || 39 ||
വീൎയ്യവും വിനയവും നയവും ഏറി വന്നു, [ 24 ] വീരനാം-അവന ’നുദിനം എന്ന ’റിഞ്ഞാലും! || 40 ||
ശൂരത‘യേറുന്നൊ-’രു-മൌൎയ്യനെ കണ്ടു നൃപൻ
ഏറിന-മോദം പൂണ്ട’ങ്ങി 'രിക്കും-കാലത്തിങ്കൽ, || 41 ||
നാരിമാർ-കുല-രത്നം ആകിയ-സുനന്ദക്കും
ഏറിന-മോദത്തോടെ ഗൎഭവും ഉണ്ടായെ ’ല്ലൊ? || 42 ||
പ്രേമം ഉൾക്കൊണ്ടു ചില-രക്ഷകൾ ചെയ്തീടിനാൻ
മേദിനി-പതിയുടെ പത്നിക്കു, നിരന്തരം. || 43 ||
മാംസവും-പത്തു തികഞ്ഞീടിനോ-’ർ-അനന്തരം
മാംസ-പിണ്ഡത്തെ പ്രസവിച്ചിതു, സുനന്ദയും. || 44 ||
മന്നവൻ അതു കണ്ടു ദുഃഖം ഉണ്ടായ-നേരം
തിണ്ണം ഒര-’ശരീര-വാക്ക-’തു കേൾക്കായ് വന്നു:- || 45 ||
“ഭൂപതി-കുല മണി-ദീപമെ! മനക്കാമ്പിൽ
താപം ഉണ്ടായീട ’രുതൊ!’മ്പതു-സുതർ ഉണ്ടാം.” || 46 ||
വാക്ക-’തു കേട്ട-നേരത്തിങ്കലും, നൃപനു ’ള്ളിൽ
ദുഃഖം ഉണ്ടായതേ ’തും പോയതും ഇല്ലതാനും || 47 ||
രൂക്ഷ-മാനസനായ-രാക്ഷസൻ അതു-നേരം
കാൽക്ഷണം നിരൂപിച്ചിട്ടി’ങ്ങിനെ-തോന്നി, ബലാൽ || 48 ||
ഒമ്പതു ഖണ്ഡിച്ചു ’ടൻ മാംസ-പിണ്ഡത്തെ 'ത്തൈല-
കുംഭങ്ങളുടെ അകത്താ’ക്കി രക്ഷിച്ചീടിനാൻ. || 49 ||
കാലവും കുറഞ്ഞൊ-’ന്നു ചെന്ന-‘പ്പോൾ, ഒരിക്കലെ
തൈല-കുംഭങ്ങൾ ഉടഞ്ഞു ’ണ്ടായി, കുമാരന്മാർ || 50 ||
ജാത-കൎമ്മാദികളും ചെയ്തിതു, നര-പതി;
ജാത-കൌതുകം വളൎന്നീടിനാർ അവർകളും. || 51 ||
അസ്ത്ര-ശസ്ത്രാദികളും ശിക്ഷിച്ചു പഠിച്ച ’വർ
ശത്രു-സംഹാരത്തിനു ശക്തരായ് വന്നീടിനാർ. || 52 ||
യൌവനം വന്നു പരിപൂൎണ്ണമായ് ചമഞ്ഞ’തി-
ഗൎവ്വിതന്മാരായു’ള്ള-പുത്രരെ കണ്ടു നൃപൻ. || 53 ||
മന്ത്രികളേയും നിജ-പുത്രന്മാരേയും വിളി(ച്ച)
ച്ച’ന്തികെ വരുത്തിക്കൊണ്ടീ’വണ്ണം ഉരചെയ്താൻ: || 54 || [ 25 ] “ഒമ്പതു-തനയന്മാർ ഉണ്ട’ല്ലൊ! പുനർ ഇനിൿ’
ഒമ്പതിൽ ഒരുവനെ ഭ്രപതി‘യാക്കി വെച്ചു. || 55 ||
കാനനം പുക്കു തപം ചെയ്തുകൊണ്ട’നുദിനം
ഊനം എന്നിയെ ഗതി വരുത്തീടുക വേണം. || 56 ||
ഒമ്പതു-പേരിൽ ആരെ വേണ്ടു‘വെന്നു’ള്ളതി ’നി
കമ്പം എന്നിയെ നിരൂപിച്ചു ചൊല്ലേ'ണം നിങ്ങൾ. || 57 ||
മൌൎയ്യനെ ‘സ്സേനാ-പതി‘യാക്കി വെക്ക’ണം താനും,
ശൌൎയ്യം ഉണ്ട ’വന, ’തു ഭരിപ്പാൻ പാത്രം അല്ലൊ?" || 58 ||
നന്ദ-ഭൂപതി-തന്റെ വാക്ക’തു കേട്ട-നേരം,
അന്തരാ നിരൂപിച്ചു മൌൎയ്യനും പല-തരം:- || 59 ||
“എന്തൊ'രു കഷ്ടം! താതൻ ദാസ്യ-കൎമ്മത്തിന്നൊ, ’രു—
ചിന്ത ചെയ്യാതെ, കല്പിച്ചീടുവാൻ-മൂലം, എന്നെ? || 60 ||
ശ്രേഷ്ഠത്വം ഇനിക്കി’ല്ലെ ’ന്നാകിലും, നിരൂപിച്ചാൽ,
ജ്യേഷ്ഠനായു’ള്ള-പുത്രൻ ഞാൻ എന്നു വരും, അല്ലൊ? || 61 ||
ദാസ്യമായു’ള്ള-കൎമ്മം, ഓൎത്തു കാണുന്ന-നേരം,
ഹാസ്യമായ് വരും; അതിനി’ല്ല സംശയം ഏതും! || 62 ||
സ്നേഹം ഇല്ലായ്ക-തന്നെ കേവലം നിരൂപിച്ചാൽ;
മോഹം ഇന്ന’ധികം ആയിട്ടി’നിക്കൊ’ന്നു കൊണ്ടും, || 63 ||
രാജത്വം കിട്ടീടുവാൻ ആഗ്രഹം ഇനിക്കി’ല്ലാ;
നീചത്വം മമ ജാതിക്കു ’ണ്ടെ ’ന്നു സിദ്ധം അല്ലൊ? || 64 ||
ദാസത്വം അനുഭവിച്ചീടുവാൻ ഒരു-നാളും
ഭോഷത്വം ഇല്ല, നൃപ-ബീജത്വം ഉണ്ടാകയാൽ. || 65 ||
നാട്ടിൽ എങ്ങാനും ഒരു-ദേശം എങ്കിലും മമ-
പാട്ടിൽ ആക്കേ’ണം എന്നു താതനു തോന്നീല, ’ല്ലൊ? || 66 ||
ഇന്നിതു നിരൂപിച്ചാൽ, ഒന്നു തോന്നുന്നു താനും,
മന്നവൻ-തനിക്കി’തു തോന്നിയത ’ല്ല നൂനം; || 67 ||
പുത്രരൊ മന്ത്രികളൊ ചെന്നി'തു ചൊല്ലീടിനാർ,
ധാത്രി-പാലകൻ-തന്നോടി,’ല്ല സംശയം ഏതും. || 68 ||
ഇ-‘ക്കുസൃതിക്കു പുനർ ഒന്നു ഞാൻ ചെയ്തീടുവൻ;
ഇ-‘ക്കുമാരന്മാർ-തമ്മിൽ പിണക്കം ഉണ്ടാക്കുവൻ.” || 69 || [ 26 ] ഈ-വണ്ണം നിരൂപിച്ചു കല്പിച്ചിട്ട ’വൻ-താനും,
ഭൂപതി-വീരൻ-തന്നോടി ’ങ്ങിനെ ചൊല്ലീടിനാൻ;- || 70 ||
“എന്തിന്നു പല-തരം ചിന്ത ചെയ്യുന്നു താതൻ,
അന്തരം കൂടാതെ-കണ്ടൊ ’മ്പതിൽ-ഒരുവനെ, || 71 ||
ചന്തമോട ’രചനായ് വാഴിച്ചു മറ്റു ’ള്ളോരെ,
സന്തതം അവനുടെ ഭൃത്യരായ് വെച്ചീടേ ’ണം.” || 72 ||
മന്നവൻ അതു കേട്ടു ചൊല്ലിനാൻ, അവനോടു:-
“ചൊന്നതു നന്നല്ല നീ; വൈഷമ്യം ഉണ്ടായ് വരും.” || 73 ||
നക്രനാസാഖ്യനാകും-മന്ത്രി-താൻ അതു-നേരം
(ശുക്രനു തുല്യൻ അവൻ) മന്നവനോടു ചൊന്നാൻ:- || 74 ||
“നന്ദ-രാജ്യത്തെ പകുത്തൊ’മ്പതായ് വിഭാഗിച്ചു
നന്ദനന്മാൎക്കു കൊടുത്തീടുക, മഹീ-പതെ!.” || 75 ||
അപ്പോഴതു’രചെയ്താൻ മൌൎയ്യനും:- “എന്നാൽ, ഇ-പ്പോൾ
ഇ-‘പ്പുരം സ്വൎഗ്ഗ-തുല്യം പുത്രരിൽ ആൎക്കു വേണ്ടു?” ||76 ||
അ-‘ന്നേരം മുരാ-സുതൻ-വാക്കുകൾ കേട്ട-നേരം,
ചിത്ത-താരിങ്കൽ ഇത്ഥം ചിന്തിച്ചു, രാക്ഷസനും:- || 77 ||
എന്തൊ’രു-കഷ്ടം, വൃഷലീ-സുതനാകും ഇവൻ
അന്തരം-ഇതുകൊണ്ടു രാജ-പുത്രന്മാർ-തമ്മിൽ ||78 ||
ദ്വേഷം ഉണ്ടാക്കും; അതിനില്ല സംശയം ഏതും
(ദോഷമൊ, സാപത്ന്യത്തെ‘പ്പോലെ! മറ്റൊ‘ന്നും ഇല്ല || 79 ||
ഞാൻ ഇഹ ജീവിച്ചി’രുന്നീടിന-കാലത്തിങ്കൽ
നൂനം ഇ-‘ദ്ദാസീ-പുത്രനായീടും-ഇവനുടെ || 80 ||
ശാഠ്യങ്ങൾ ഫലിക്ക‘യില്ലെ ’ന്നു കല്പിച്ചി ’ട്ട ’തി-
രുഷ്ടനായ് അ-‘ക്കുമാരന്മാരോടു ചൊല്ലിനാൻ ഏവം:- || 81 ||
“നല്ലതു ചൊല്ലീടുവൻ, നിങ്ങളോടി’നി ഞാനും,
വല്ലതും അഛ്ശൻ പറഞ്ഞാൽ, അതു കേട്ടീടേ’ണം || 82 ||
ചൊല്ലെ ’ഴും-പുഷ്പപുരമാകും-ഇ-‘പ്പുരത്തിനു
തുല്യമായെ ’ട്ടു-പുരം തീൎപ്പിച്ചു തരുവൻ, ഞാൻ || 83 ||
മറ്റു ’ള്ള-പദാൎത്ഥങ്ങൾ ഒക്കവെ വിഭാഗിച്ചു
കുറ്റം കൂടാതെ തരും, ഭൂപതി നിങ്ങൾക്കെ ’ല്ലാം. || 84 || [ 27 ] ഓരോരൊ-വ്യവസ്ഥകൾ വരുത്തേ 'ണ്ടതിന്നി 'നി,
'പാരാതെ പരീക്ഷകൾ ചെയ്തു-കൊള്ളുകയും ആം. || 85 ||
ഈശ്വര-പരീക്ഷകൾ ചെയ്തു 'തിൽ വരും-വണ്ണം
ഈശ്വര-ഭാവം അനുഭവിക്കെ 'ന്നതെ ഉള്ളൂ!" || 86 ||
ഇത്തരം മന്ത്രീന്ദ്രനാം-രാക്ഷസൻ പറഞ്ഞ 'പ്പോൾ
ഉത്തരം മന്ദ-സ്മിതം ചെയ്തു ചൊല്ലിനാൻ മൌൎയ്യൻ:- || 87 ||
"ഇ-'പ്പുരം പോലെ ചമച്ചീടുവാൻ ഒരുത്തൎക്കും,
(ചിത്തത്തിൽ നിരൂപിച്ചാൽ) ആവതും ഇല്ല, 'യെല്ലൊ? || 88 ||
പാക-ശാസനൻ-തന്റെ-രാജധാനിയും ഇതിൻ'
ഏകദേശവും ഇല്ല, പാൎത്തു കാണുന്ന-നേരം || 89 ||
ഇന്നി 'തു പോലെ ചമച്ചീടുവാൻ തോന്നുന്നതിൻ'
ഒന്നുമെ പറ'യാവത 'ല്ലെ 'ല്ലൊ, നിരൂപിച്ചാൽ." || 90 ||
അപ്പൊഴുത 'തു കേട്ടു ചൊല്ലിനാർ കുമാരന്മാർ:-
"ഇ-'പ്പുരം ഇനിക്ക 'ല്ലെ 'ന്നാ 'കിൽ, ഞാൻ വനം പുക്കു || 91 ||
കെല്പോടു തപം ചെയ്തു, കാനനത്തിന്നു തന്നെ;
ശില്പമായ് ഗതി വരുത്തീടുവെൻ" എന്നാർ അവർ. || 92 ||
"എങ്കിലൊ രാജ്യത്തിങ്കൽ പുത്രന്മാർ- എല്ലാരെയും,
സങ്കടം വരാതെ വാഴിക്കെ" 'ന്നാൻ മുരാ-സുതൻ. || 93 ||
അന്നേരം ഉരചെയ്തു നന്ദ-ഭൂപതി-താനും:-
"അന്യോന്യം ഉപേക്ഷ 'യുണ്ടായ് വരും, അതു ചെയ്താൽ || 94 ||
മന്നിടം-ഇതു ബഹുനായകം ആകും-നേരം,
എന്നും ഇ-പ്രജകൾക്കു സൌഖ്യവും ഉണ്ടായ് വരാ! || 95 ||
ഓരോരോ-സംവത്സരം ഓരോരൊ-തനയന്മാർ
പാരാതെ രാജ്യം രക്ഷിച്ചീടുക നല്ലു, നൂനം; || 96 ||
അല്ലായ്കിൽ കലഹം ഉണ്ടായ് വരും, തമ്മിൽ പിന്നെ
വല്ലതും ചൊല്ലി; മൂഢർ എന്നതൊ ദൃഢം, എല്ലൊ?" || 97 ||
മാനവ-വീരൻ-തന്റെ വാക്ക 'തു കേട്ട-നേരം,
തെളിഞ്ഞിതു മന്ത്രികൾക്കെ 'ല്ലാവൎക്കും. || 98 ||
"മുമ്പിനാൽ നാടു രക്ഷിച്ചീടുവാൻ തുടങ്ങുന്ന(തൊ)
തൊ 'മ്പതു-പേരിൽ ആരെ വേണ്ടതെ" 'ന്ന'പ്പോൾ മൌൎയ്യ
[ൻ. || 99 || [ 28 ] രാജ-പുത്രന്മാർ അപ്പോൾ ചൊല്ലിനാർ ഒരു-പോലെ:-
“രാജത്വം മുമ്പിൽ എനിക്ക ’ല്ലെ ’ങ്കിൽ പോയീടുവൻ.” || 100 ||
ഇങ്ങിനെ മൌൎയ്യൻ-തന്റെ വാക്കു കേട്ട ’വർകളും
തിങ്ങിന-ലോഭം കൊണ്ടു പേ പറയുന്ന-നേരം || 101 ||
എത്രയും കഷ്ടം അതെ ’ന്നൊ ’ൎത്ത ’തി-നയത്തോടെ
ശക്തനാം-രാക്ഷസനും അവരോടു 'രചെയ്താൻ:- || 102 ||
“അന്ധനാം-ഇവൻ പറയുന്നതു കേട്ടു, നിങ്ങൾ
അന്ധകാരങ്ങൾ ഒന്നും ചിന്ത ചെയ്യാതെ കണ്ടു, || 103 ||
ബന്ധുവായു ’ള്ള-ജനം ചൊന്നതു കേട്ടു തന്നെ,
സന്തതം പരിപാലിച്ചീടുക രാജ്യം, ഇപ്പോൾ || 104 ||
അഛ്ശനെ ’ന്ത ’ഭിമതം ആയതെ ’ന്ന ’റിഞ്ഞു കൊ(ണ്ടി,)
ണ്ടി ’ഛ്ശയോട ’തു-തന്നെ ചെയ്കിലെ, മതി വരും". || 105 ||
രാക്ഷസനായ-മന്ത്രി-സത്തമൻ പല-തരം
ശിക്ഷിച്ചീ ’വണ്ണം പറഞ്ഞീടിനോർ-അനന്തരം || 106 ||
മന്ദ-മാനസന്മാരായ് മേവീടുന്നോ- ’രു-നവ-
നന്ദനന്മാരും അനുവദിച്ചാർ, പണിപ്പെട്ടു. || 107 ||
നന്ദ-ഭൂപതി-താനും പ്രീതി പൂണ്ട, ’നന്തരം
നന്ദനന്മാരെ ‘യഭിഷേകവും ചെയ്യിപ്പിച്ചു, || 108 ||
ഭൂ-ചക്രം എല്ലാം നവ-നായകം ആക്കി വെച്ചു,
രാജത്വം തനയന്മാൎക്കാ ’ക്കിനാർ കനിവോടെ || 109 ||
ചേണാ ’ൎന്ന-പട ഭരിച്ചീടുവാനായി ‘ക്കൊണ്ടു
സേനാധി-പതി ‘യാക്കി വെച്ചിതു മൌൎയ്യൻ-തന്നെ. || 110 ||
നന്ദനന്മാരെ തമ്മിൽ ഭേദിപ്പിച്ചീടും എന്നു
നന്ദ-ഭൂപതി മുരാ-പുത്രനെ ശങ്കിക്കയാൽ || 111 ||
മന്ത്രികളായീടുന്ന-രാക്ഷസാദികളെയും,
മന്ത്ര-നിശ്ചയത്തിങ്കൽ ആക്കിനാൻ വഴി പോലെ. || 112 ||
രാജ്യ-ഭാരത്തെ പുത്രന്മാരിൽ അങ്ങാ ’ക്കിക്കൊണ്ടു,
പ്രാജ്യ-കീർത്തി ‘യാം-നൃപൻ കാനനത്തിന്നു പോവാൻ || 113 ||
കല്പിച്ചു പുറപ്പെട്ട-നേരത്തു, പൌര-ജനം
അൎത്ഥിച്ച-മൂലം, ഇരുന്നീടിനാൻ, പുരത്തിങ്കൽ. || 114 || [ 29 ] നാട’തു പാൎത്താൽ ബഹു-നായകം എന്നാ’കിലും
കേട’തിൽ ഉണ്ടായീല മന്ത്രികൾ-വൈഭവത്താൽ. || 115 ||
മൌൎയ്യനും അതു-കാലം പുത്രന്മാർ ഒരു-പോലെ
വീൎയ്യവാന്മാരായൊ-’രു-നൂറു-പേർ ഉണ്ടായ് വന്നു. || 116 ||
പുത്രന്മാർ എല്ലാവൎക്കും പ്രീതി പൂണ്ട'വൻ-താനും
അസ്ത്ര-ശസ്ത്രാദികളും ശിക്ഷിച്ചു പഠിപ്പിച്ചാൻ. || 117 ||
ചൊൽ-പൊങ്ങും-മുരാ-സുതൻ-തന്നുടെ പുത്രന്മാരായ്
ഉള്ളതിൽ അനുജനു ചന്ദ്രഗുപ്തൻ എന്ന’ല്ലൊ || 118 ||
നാമം ആകുന്നു; ഗുണോൽകൎഷം ഓൎക്കുന്ന-നേരം,
തൂമയൊടെ’ല്ലാവൎക്കും ജ്യേഷ്ഠനായ് വരും, അല്ലൊ? || 119 ||
നാട്ടിൽ ഉള്ളവർകളോടേ’റ്റവും ചേൎന്നു കൊണ്ടു,
പാട്ടിൽ ആക്കിനാർ, അവർ, ഭൂമിയെ ‘യനുദിനം. || 120 ||
ഓരോരോ-സംവത്സരം കഴിയും-നേരത്തിങ്കൽ
പാരാതെ രാജത്വത്തിന്ന’ന്തരം വരികയാൽ, || 121 ||
ഭൂമി-പാലന്മാൎക്കു ശക്തിയും ഇല്ലാതായി;
സേനാധി-പത്യത്തിന്നു നിത്യത്വം ഉണ്ടാകയാൽ, || 122 ||
മാനാദി-ഗുണം ഉള്ള-പുത്ര-സമ്പത്തികൊണ്ടും,
രാജ-പുത്രന്മാർ എന്ന-ഗൌരവം-അതു കൊണ്ടും, || 123 ||
കൌശലം നീതികളിൽ ഏറ-‘യുണ്ട’തു കൊണ്ടും,
ആശയത്തിനു നല്ല-ശുദ്ധി ‘യുണ്ടാക-കൊണ്ടും, || 124 ||
ഒക്കവെ നന്ദ-രാജ്യം പാൎത്തു കാണുന്ന-നേരം
മിക്കതും മൌൎയ്യൻ-തന്റെ വശത്തായ് ചമഞ്ഞുതെ. || 125 ||
അ-‘ക്കാലം നൃപന്മാൎക്കും രാക്ഷസാദികൾ്ക്കും അ(ങ്ങു)
ങ്ങു’ൾക്കാമ്പിൽ അതു കണ്ടു സഹിയാഞ്ഞ’തു-മൂലം || 126 ||
ഗാഢ-മത്സരംകൊണ്ടു മോഹിതന്മാരായവർ
ഗൂഢമായി തമ്മിൽ നിരൂപിച്ചിതു പലതരം:- || 127 ||
“എന്തൊരു-കഷ്ടം! നിരൂപിച്ചു കാണുന്ന-നേരം,
സന്തതം നമുക്ക’നുഭവിപ്പാൻ ഉള്ള-ഭൂമി || 128 ||
(ജാരനു വശ ‘യാകും-വാര-നാരിയെ ‘പ്പോലെ) [ 30 ] മൗൎയ്യനു വശ ‘യായതെ’ത്രയും ലജ്ജാകരം! || 129 ||
പാൎത്ഥിവരായും ചിലർ മന്ത്രികളായും ചിലർ
പൃത്ഥ്വിയെ പരിപാലിച്ചി'രിക്കും-കാലത്തിങ്കൽ, || 130 ||
ഭൃത്യനു വശമായി വന്നിതു രാജ്യം എന്ന-
-തെ’ത്രയും നാണക്കേടാ’ം എന്നതെ പറ-‘യാവൂ || 131 ||
പണ്ടിവൻ വിദ്വേഷത്തെ സൂചിപ്പിച്ചതു-നേരം
കണ്ഠന്മാരായ-നമുക്കേ'തുമെ തിരിഞ്ഞീല. || 132 ||
ശത്രു ’വായ് വരും ഇവൻ നമുക്കു, നിരൂപിച്ചാൽ;
പുത്ര-പൌത്രാദികളും വൎദ്ധിച്ചിത’വനി’പ്പോൾ. || 133 ||
ഇന്നി'വൻ-തന്നെ കുലചെയ്തീലെ’ന്നാ’കിൽ, പിന്നെ,
നിൎണ്ണയം, നമ്മെ കുലചെയ്യും എന്ന’റിഞ്ഞാലും || 134 ||
ലോക-രഞ്ജനം വന്നു; മൌൎയ്യനോടേ’ൽക്കും-നേരം,
ആകവേ നശിപ്പിക്കും; ഇല്ല സശയം ഏതും || 135 ||
രണ്ടു-മൂന്ന്’ അമാത്യരും ഭൂമിപാലകന്മാരും
ഉണ്ടൊ’രു-പുറം പടക്കെ,’ന്നു വന്നീടും എല്ലൊ? || 136 ||
എന്നതു-കൊണ്ടു ചതിചെയ്തു കൊല്ലുകെ ‘യുള്ളു;
തിണ്ണമായ് വേണം അതു, വൈകരുതി’നി ഏതും.” || 137 ||
എന്നു കല്പിച്ചു രാക്ഷസാദികൾ ചെന്നു ഭൂമി-
-തന്നിൽ അങ്ങൊ’രു-മന്ത്ര-മണ്ഡപ-വിലം തീൎത്താർ. || 138 ||
‘ദീൎഘമായ് കുടുതായി, പാതാളം പോലെ, ‘യതിൽ
മാൎഗ്ഗം ആകുന്നിത,’കം വിസ്താരം പെരുതെ’ല്ലൊ? || 139 ||
ഭൂമിയിൽ കുഴിച്ചു'ള്ളിൽ പടുത്തു കൂട്ടി നന്നായ്
തൂമയിൽ പണി തീൎത്താർ, എന്നതെ പറ-‘യാവൂ. || 140 ||
മന്ത്ര-മണ്ഡപം-അതിൽ മന്ത്രികളോടും കൂടി
മന്ത്രവും തുടങ്ങിനാർ, സന്തതം, അവർകളും. || 141 ||
മൌൎയ്യനും, പുത്രന്മാരും, മന്ത്രികൾ, നൃപന്മാരും,
കാൎയ്യങ്ങൾ നിരൂപിച്ചു പോരുന്ന-കാലത്തിങ്കൽ, || 142 ||
ഏകദാ മൌൎയ്യൻ-തന്റെ-മന്ദിരം-അകം പുക്കി(ട്ടേ)
ട്ടേ’കനായോ-’രു-പുമാൻ അവനോടു’രചെയ്താൻ:- || 143 || [ 31 ] “മന്ത്ര-മണ്ഡപത്തിങ്കൽ മന്നവൻ-എല്ലാവരും,
മന്ത്രികളോടുംകൂടി കാൎയ്യത്തെ വിചാരിപ്പാൻ || 144 ||
നിന്നുടെ വരവും പാൎത്തി’രിക്കുന്ന’വർകളും
തിണ്ണം നീ സുതന്മാരുമായ് പോരികാ വൈകീടാതെ.” || 145 ||
എന്നതു കേട്ടു മൌൎയ്യൻ സംഭ്രമത്തോടും കൂടി
തന്നുടെ തനയന്മാരുമായു’ടൻ പുറപ്പെട്ടാൻ. || 146 ||
ചെന്ന’വർ നിത്യം അതിൽ ഇറങ്ങുന്നതു പോലെ,
മന്നവർ ഉണ്ട’ന്നോ’ൎത്തിട്ടി’റങ്ങീടിനാർ, എല്ലൊ? || 147 ||
കഷ്ടം! അ-‘ന്നേരം ഗുഹാ-പൃഷ്ഠവും അടച്ചിതു
നിഷ്ഠൂരന്മാരാം-അവർ, പാഷാണങ്ങളെ കൊണ്ടു. || 148 ||
(പോക്കാമൊ വരുവാനുള്ളാ-’പത്തു? നിരൂപിച്ചാൽ
നീക്കാമോ വിധിയുടെ കല്പിതം? ശിവ! ശിവ!) || 149 ||
ഇങ്ങിനെ ഗുഹാ-മാൎഗ്ഗം അടഞ്ഞു കണ്ട-നേരം,
തിങ്ങിന-താപത്തോടെ മൌൎയ്യനും പുത്രന്മാരും || 150 ||
ചെന്നു'ടൻ ഗുഹോദരം പുക്ക’തു-നേരം അതിൽ
മന്നവന്മാരും ഇല്ല, മന്ത്രികൾ ആരും ഇല്ല; || 151 ||
അത്രയും അല്ല; ചില-വദ്ധ്യ-ചിഹ്നങ്ങൾ ഉണ്ടു
തത്ര വെച്ചിരിക്കുന്നു; (എന്ത’തെ’ന്നു’രചെയ്യാം:—) || 152 ||
ഭോജനം കൊണ്ടു പരിപൂൎണ്ണമായി'രിക്കുന്ന-
-ഭോജനം നൂറു’ണ്ട’തിൽ കാണ്മാൻ (എന്ന’റിഞ്ഞാലും.) || 153 ||
പ്രത്യേകം ഓരോ-വിളക്കു’ണ്ട’തിൽ കൊളുത്തി വെ(ച്ച),
ച്ച’ത്യന്തം എരിഞ്ഞു കത്തീടുന്നു ദീപങ്ങളും. || 154 ||
(ചൊല്ലുവാൻ അരുതേ’തും, പിന്നെ ‘യുള്ള-’വസ്ഥകൾ;
കൊല്ലുവാൻ ഉള്ളാ-’ചാരം ഇങ്ങിനെ ‘യാകുന്നു പോൽ. || 155 ||
ഇങ്ങിനെ-കണ്ട-നേരം ഉള്ള-സങ്കടം അവ(ൎക്കെ)
ൎക്കെ’ങ്ങിനെ പറയുന്നു?) കണ്ണു-നീർ തൂകി-‘ത്തൂകി || 156 ||
തങ്ങളിൽ ഓരോ-തരം ചിന്തിച്ചു പറകയും,
തിങ്ങിന-ശോകത്തോടെ തങ്ങളിൽ തഴുകിയും; || 157 ||
“ദുഷ്ടരാം-അമാത്യരും ഭൂമിപാലകന്മാരും
കഷ്ടമാം-വണ്ണം നമ്മെ ചതിച്ചാർ, അയ്യൊ പാപം! || 158 || [ 32 ] ഏതുമെ അവകാശം ഇല്ലി’തു ചെയ്തീടുവാൻ:
ഏതും ഒന്ന’വരോടു ചെയ്തതും ഇല്ല’ല്ലൊ, നാം! || 159 ||
വല്ലതും പ്രവൃത്തിച്ചു ദിവസം കഴിപ്പാനായ്
ഉള്ളതിന’ല്ലാതെകണ്ടൊ’ന്നിനും പോയീല’യ്യൊ! || 160 ||
മണ്ഡപം അവനിയിൽ കുഴിച്ചു സൃഷ്ടിച്ചതും,
ചണ്ഡരാം-അവരുടെ മന്ത്ര-യോഗവും, പിന്നെ || 161 ||
വന്നു നമ്മോടു പറഞ്ഞീടിന-പുരുഷനും,-lb/>
ദുൎന്നയം ഇതൊ’ക്കവെ‘യെന്ന’റിഞ്ഞി’ല്ല’ല്ലൊ, നാം? || 162 ||
ഇഷ്ടം അല്ലാഞ്ഞാൽ, ഇത്ഥം-ചതിച്ചു കൊല്ലേ'ണമൊ!;
സൃഷ്ടി-കല്പിതം തടുക്കാ’വതും അല്ല, പാൎത്താൽ! || 163 ||
എന്തി’നി വേണ്ടതെ’ന്നു ധൈൎയ്യം ആലംബിച്ചു നാം
ചിന്ത ചെയ്യേ’ണം” എന്നു ചൊല്ലിനാൻ മുരാ-സുതൻ. || 164 ||
പിന്നയും ക്ഷണ-മാത്രം മാനസെ നിരൂപിച്ചി(ട്ടൊ)
ട്ടൊ’ന്നു’രചെയ്താൻ അവൻ നന്ദനന്മാരെ നോക്കി:- || 165 ||
“ഒന്നുമെ നിരൂപിച്ചാൽ ആവത’ല്ലാതെ‘യുള്ള-
-ദുൎന്നയം ഏറും-അവർ ചെയ്ത-സങ്കടത്തിങ്കൽ || 166 ||
ഈശ്വര-മതം എന്തെ’ന്ന’റിഞ്ഞു കൂടായ്കയാൽ,
വിശ്വസിച്ചെ’ല്ലാവരും കേൾക്കേ’ണം എന്റെ വാക്യം. || 167 ||
ഭോജനം-ഇതു-തന്നെ കൂട്ടി ‘യങ്ങൊ’രുമിച്ചു
ഭാജനം-തന്നിൽ ആക്കി സൂക്ഷിച്ചു വഴി പോലെ, || 168 ||
ദീപവും ഒന്നു കഴിച്ചൊ’ക്കവെ കെടുത്ത’തിൽ
ജീവിതം ധരിച്ചി’രുന്നീടേ’ണം, ഒരുവൻ-താൻ. || 169 ||
നൂറു-പേൎക്കു’ണ്മാനായി വിളമ്പി’ക്കിടക്കുന്ന-
-ചോറൊ’ടുങ്ങീടും-മുമ്പെ, ദൈവത്തിൻ-വിലാസത്താൽ || 170 ||
നിൎഗ്ഗമിപ്പതിന്നൊ’രു-കഴിവു’ണ്ടാകിൽ, ശത്രു
-വൎഗ്ഗത്തെ ‘യൊടുക്കുവാൻ യത്നവും ചെയ്തീടേ’ണം”. || 171 ||
ഇങ്ങിനേ താതൻ ചൊന്ന-വാക്യം കേട്ട’വർകളും,
ഇങ്ങിനെ മറ്റു’ള്ളവർ മരിക്കുന്നതും കണ്ടു || 172 ||
വന്ന-സങ്കടം ഒക്കെ സഹിച്ച’ങ്ങി’രിപ്പാനും,
പിന്നെ ‘യ- പ്രതി-ക്രിയ ചെയ്വാനും, അശക്തരായി, || 173 || [ 33 ] ഒന്നുമെ മിണ്ടാതെ കണ്ടി’രുന്നാർ, അവർകളും.
അ-‘ന്നേരം എല്ലാവൎക്കും തമ്പി ‘യായ് മേവീടിന- || 174 ||
-ചന്ദ്രനു സമനാകും-ചന്ദ്രഗുപ്തൻ എന്നു’ള്ള-
നന്ദനൻ-തന്നെ താതൻ നോക്കിനാൻ, ദുഃഖത്തോടെ; || 175 ||
ബാലനാം-അവൻഅ-‘പ്പോൾ ധീരനായു’രചെയ്താൻ:-
"മാൽ അകതാരിൽ താതനേ’തും ഉണ്ടാക വേണ്ട! || 176 ||
താതൻ ഇന്നു’രചേയ്ത-വണ്ണം, ഞാൻ ചെയ്തീടുവൻ;
ഏതും ഇല്ല’തിനൊ'രു-സംശയം, അറിഞ്ഞാലും. || 177 ||
ജീവിതം ധരിച്ചി’തിൽ ഇരിക്കുന്നതും ഉണ്ടു,
പോവതിനൊ’രു-കഴിവു’ണ്ടാകിൽ, പ്രതി-ക്രിയ || 178 ||
ധീരതയോടു ചെയ്തീടുന്നതും ഉണ്ടു; പിന്നെ
പാർ-ഇതു പരിപാലിച്ചിരിക്കുന്നതും ഉണ്ടു.” || 179 ||
ധൃഷ്ടനാം-ചന്ദ്രഗുപുൻ ഇത്തരം പറഞ്ഞ-’പ്പോൾ,
തുഷ്ടരായ് ജ്യേഷ്ഠന്മാരും അഛ്ശനും ഒരു-പോലെ. || 180 ||
ബാലന്റെ എല്ലാവരും ഗാഢമായ് തഴുകി ‘ക്കൊ(ണ്ടോ)
ണ്ടോ,’ലുന്ന-നേത്ര-ജലംകൊണ്ട’വർ അവൻ-തന്റെ || 181 ||
മൌലിയിൽ അഭിഷേകം ചെയ്തു’ടൻ എല്ലാവരും;
മേളമോട’വൻ-തനിക്കാ’ശിയും ചൊല്ലീടിനാർ:- || 182 ||
"ബാല! നീ ചിര-കാലം ജിവിക്ക, രിപുക്കളെ
തോലാതെ ജയിക്കായി വരിക, വിശേഷിച്ചും! || 183 ||
ആരുമെ സഹായം ഉണ്ടായീലെ’ന്നി’രിക്കിലും,
വൈരി-വൎഗ്ഗത്തെ ഒടുക്കീടും, നീ മഹാമതെ!." || 184 ||
ധീരത കൈക്കൊണ്ടൊ-’രു-ചന്ദ്രഗുപ്തനും, പിന്നെ,
ചോറു’ണ്ട’ങ്ങ’തിൽ ഇരുന്നീടിനൊ-’ർ-അനന്തരം || 185 ||
മറ്റേവർ, ചില-ദിവസങ്ങൾ പോയോ-’രു-ശേഷം,
തെറ്റന്നു മരിച്ചിതു, ഭക്ഷണം ഇല്ലായ്കയാൽ. || 186 ||
മൌൎയ്യന്റെ സുതരോടും കൂടവെ ചതിച്ചുടൻ,
ഘോരമാം-വണ്ണം കുലചെയ്ത-വൃത്താന്തം കേട്ടു || 187 ||
നാട്ടിൽ ഉള്ളവർ എല്ലാം രാജ-ഭീതിയാൽ ഉഴ(ന്നൊ)
ന്നൊ’ട്ടൊ’ട്ടു കരഞ്ഞിതു, സങ്കടം ഉണ്ടാകയാൽ. || 188 || [ 34 ] നന്ദ-ഭൂപാലന്മാരെ ഒഴിച്ചു’ള്ളവൎക്കൊർ-
ആനന്ദം ഉണ്ടായീലേ’തും മൌൎയ്യ-നാശത്താൽ, അഹൊ! || 189 ||
അങ്ങിനെ മൂന്നു-മാസം കഴിഞ്ഞോ-’ർ-അനന്തരം,
വംഗ-ദേശാധിപതി‘യാകിയ-നരാധിപൻ || 190 ||
ഘോരമായൊ-’രു-സിംഹ-വീരനെ കൂട്ടിൽ ഇട്ടി(ട്ടാ)
ട്ടാ’രൂഢ-ഗൎവ്വം ചിലരെ ‘ക്കൊണ്ട’ങ്ങെ’ടുപ്പിച്ചു || 191 ||
പാടലിപുത്ര-പുരത്തിങ്കലേക്ക’യച്ചിതു
പാഠവം ഏറെ‘യുള്ള-വംഗ-ദേശാധിപതി. || 192 ||
കൂടി-’തു പൊളിയാതെ സിംഹത്തെ പുറത്തി'ങ്ങു,
പേടി കൂടാതെ കളഞ്ഞീടേ’ണം എന്നു’ണ്ടൊ’രു- || 193 ||
-സന്ദേശം; അതു കൊണ്ടു രാജ-ദൂതന്മാർ ചെന്നു,
നന്ദ-ഭൂപന്മാർ മുമ്പിൽ വെച്ചു വന്ദിച്ചു ചൊന്നാർ:- || 194 ||
"വംഗ-ഭൂപതി നിങ്ങൾക്കായി’തു കാഴ്ച വെപ്പാൻ
മംഗല-കീൎത്ത്യാ കൊടുത്ത’യച്ചു വിട്ടീടിനാൻ. || 195 ||
പഞ്ജരം ഭഞ്ജിയാതെ സിംഹത്തെ ദ്രവിപ്പിപ്പാൻ,
അഞ്ജസാ നിരൂപിച്ചു കൊൾകയും വേണം അല്ലൊ?” || 196 ||
എന്നതു കേട്ടു നവ-നന്ദ-ഭൂപാലന്മാരും,
ചെന്നു’ടൻ മന്ത്രി-വരന്മാരുമായ് നിരൂപിച്ചു. || 197 ||
കൂട-’തിൽ പഞ്ചാസ്യത്തെ കണ്ടതു-നേരം അവർ,
പേടിയോടോ’ടി വാങ്ങി-‘പ്പോന്നു ചിന്തിച്ചീടിനാർ. || 198 ||
“കണ്ടതി’ല്ലു’പായങ്ങൾ ഒന്നിനാലുമെ” ‘യെന്നു,
കണ്ഠരായു’ഴന്നു നിന്നീടിനൊ-’ർ-അനന്തരം, || 199 ||
ചൊല്ലി’യന്നൊ-’രു-മൌൎയ്യൻ-തന്നുടെ ബന്ധുവായി
നല്ലനാം-മന്ത്രി വിശിഖാഖ്യനും ചൊന്നാൻ, ‘അ-പ്പോൾ:- || 200 ||
“നല്ലനാം-നമുക്കു’ള്ള-ചന്ദ്രഗുപ്തൻ ഉണ്ടെ’ങ്കിൽ
വല്ലതും ഇതിനൊ’രു-’പായം ഉണ്ടാക്കും, അവൻ. || 201 ||
ശില്പ-ശാസ്ത്രത്തിന്ന’വൻ (ഓൎത്തു കാണുന്ന-നേരം.)
കല്പക-വൃക്ഷം-തന്നെ, മൌൎയ്യ-നന്ദനൻ-ബാലൻ! || 202 || [ 35 ] എന്തൊ’രു-ഫലം അതു, ചിന്തിച്ചാൽ! ഇനി ഇതിൻ’
എന്തൊ’രു-കഴിവെ’ന്നു കണ്ടതും ഇല്ല താനും! || 203 ||
എങ്കിലൊ, ചന്ദ്രഗുപ്തൻ ഇരിക്കുന്ന’ല്ലീ” എന്നു
ശങ്ക കൊണ്ട’തു-നേരം നന്ദ-ഭൂപാലന്മാരും || 204 ||
ചെന്നു’ടൻ ഗുഹാ-മുഖം കുഴിച്ചു തുടങ്ങിനാർ.
(പന്നഗാശികൾ ചെന്നു കുഴിക്കുന്നതു പോലെ) || 205 ||
ദുഷ്ടരാം-അരചന്മാർ ചന്ദ്രഗുപ്തനെ അതിൽ
ശിഷ്ടനായ് മെലിഞ്ഞി’രിക്കുന്നതു കണ്ടിട്ട,’വർ || 206 ||
ഹൃഷ്ടരായ് അതിൽ ഇഴഞ്ഞോ’ടിചെന്ന’വർകളും’
പുഷ്ട-കൌതുകം മുരാ-പുത്രനോടു’രചെയ്താർ:- || 207 ||
“വത്സ! നീ പുറത്തിങ്ങു പോരികാ, വൈകീടാതെ!;
മത്സരാദികൾ നിന്നോടി’ല്ല ഞങ്ങൾക്കേ’തുമെ”. || 208 ||
നിൎബന്ധം-അതു കേട്ടു ചന്ദ്രഗുപ്തനും അ-‘പ്പോൾ,
നിൎഗ്ഗമിപ്പതിനേ'റ്റം ആശ ‘യുണ്ടെ’ന്നാ’കിലും; || 209 ||
കണ്ണു-നീർ വാൎത്തു മുറ ‘യിട്ടു വീണു’രുണ്ട’വൻ
മന്നവന്മാരോടേ’വം ചൊല്ലിനാൻ, കോപത്തോടെ:- ||210 ||
“ഇഛ്ശ ‘യില്ലി’നിക്കേ’തും പോരികെ’ന്നു’ള്ളതി’നി
‘യഛ്ശനും, ജ്യേഷ്ഠന്മാരും, കൂടാതെ പോന്നീടുവാൻ! || 211 ||
മുന്നം ഞാൻ അവരോടു കൂടി, അല്ല ‘യൊ, പോന്നു?
പിന്നെ എങ്ങിനെ പിരിഞ്ഞ’ങ്ങു ഞാൻ പോന്നീടുന്നു? || 212 ||
ജ്യേഷ്ഠന്മാർ ജനകനും പട്ടിണി കിടന്നി’തിൽ
കഷ്ടമായി മരിച്ചു പോകുന്നതും കണ്ടു കണ്ടു. || 213 ||
പ്രാണനും പോകാതെ കണ്ടി’രിക്കും-എന്നെ നിങ്ങൾ
നാണയത്തിനു, വെട്ടി കൊല്ലുക ‘യിനി വേണ്ടൂ.” || 214 ||
ഇങ്ങിനെ പല തരം പറഞ്ഞു കരയുന്ന-
-മംഗല-ശീലനായ-ചന്ദ്രഗുപ്തനോട’വർ, || 215 ||
പിന്നെയും നാണം അകലെ കളഞ്ഞു’രചെയ്താർ:-
“നിന്നുടെ താതാദികൾ ഞങ്ങൾ എന്ന’റിഞ്ഞാലും. || 216 ||
എന്തു നീ കരഞ്ഞ’ഴൽ തേടുവാൻ, അവകാശം?
ചിന്ത കൊണ്ടെ’ന്തുഫലം? പോരികാ, കുമാര, നീ! || 217 || [ 36 ] പണ്ടും ഉണ്ടെ’ല്ലൊ നിങ്കൽ സ്നേഹം ഈ-ഞങ്ങൾക്കെ’ല്ലാം?
കണ്ടുകൊൾക’തിൻ-ഫലം ഇനി ‘യെന്ന’റിഞ്ഞാലും;” || 218 ||
ഇ-പ്രകാരങ്ങൾ അനുസരിച്ചു പറഞ്ഞിതു.
വിപ്രിയം നൃപന്മാൎക്കു വന്നുപോവതിന്ന്’ (അവൻ || 219 ||
നിൎഗ്ഗമിച്ചീല പുനർ എന്നതു കണ്ടിട്ട)’വർ
ചിക്കനെ മൌൎയ്യൻ-തനിക്കു'ള്ള-ഭണ്ഡാരം എല്ലാം || 220 ||
ചന്ദ്രഗുപ്തന്റെ മുമ്പിൽ കൊണ്ടു പൊയ് വെച്ചീടിനാർ.
മദമായ’പ്പോൾ അവൻ പുറത്തു പുറപ്പെട്ടാൻ. || 221 ||
മാനവ-ശ്രേഷ്ഠന്മാരും മൌൎയ്യ-നന്ദനൻ-തന്നെ
മാനിച്ചു മനം തെളിയിച്ചു’ടൻ വഴി-പോലെ || 222 ||
പഞ്ജരത്തിങ്കൽ കിടന്നോ’ടുന്ന-സിംഹത്തെയും
മഞ്ജുളമാകും-ശ്ലോകാൎത്ഥത്തെയും കാട്ടീടിനാർ. || 223 ||
ചന്ദ്രഗുപ്തനും അതു കണ്ടു, വിസ്മയം പൂണ്ടു,
മന്ദ-ഹാസവും കലൎന്നി ‘ങ്ങിനെ-നിരൂപിച്ചാൻ:- || 224 ||
—പഞ്ജാസ്യം-ഇതു മഹാവിഗ്രഹം എനാൽ, ഇ-‘പ്പോൾ
പഞ്ജരത്തിന്റെ കഴലിടകളൂ’ടെ എന്നും || 225 ||
മോചിപ്പാൻ എളുത’ല്ല; എന്നതുകൊണ്ടു തന്നെ
വ്യാജത്താൽ കൃതം ഇദം, ഇല്ല സശയം ഏതും || 226 ||
സന്തതം സിംഹത്തിന്റെ ചേഷ്ടകൾ സൂക്ഷിക്കും-പോൾ,
യന്ത്രം ഉണ്ടി’തിനു’ള്ളിൽ എന്നു തോന്നുന്നു താനും. || 227 ||
വൎണ്ണ-രോമാദികളും പാൎത്തു കാണുന്ന-നേരം,
നിൎണ്ണയം ശില്പികളാൽ കല്പിതം മനോഹരം. || 228 ||
‘ദ്രാവ്യതാം’ എന്നു'ണ്ടൊ'രു-വാക്യം എന്നതുകൊണ്ടു,
ദ്രവണം വരേ'ണം എന്നു’ള്ളതും ഇല്ല ‘യെല്ലൊ? || 229 ||
ദ്രാവണത്തിനു യോഗ്യമായ്വെരും എന്നാൽ, ഇതു
കേവലം മെഴുകു കൊണ്ടെ’ന്നതെ വരും നൂനം— || 230 ||
നിശ്ചയിച്ച'’ഞ്ഞു’ള്ളിൽ ഇങ്ങിനെ-കൽപിച്ച’വൻ
ആശ്ചൎയ്യം ജനങ്ങൾ്ക്കു കാട്ടുവാനായി‘ക്കൊണ്ടു, || 231 ||
പഞ്ജരം ഉയരത്തു വെപ്പിച്ചി’ട്ടി’രുമ്പു കൊ(ണ്ട)
ണ്ട’ഞ്ജസാ ചുട്ടു പഴുപ്പിച്ചു സിംഹത്തിൻ-മൈമേൽ || 232 || [ 37 ] വെച്ച’തു-നേരം, ഒലിച്ചൊ’ക്കവെ പുറത്തു പോയ്;
ഉച്ചത്തിൽ ചിരിച്ചിതു നിന്ന-രാജാക്കന്മാരും; || 233 ||
മന്ത്രികൾ ജനങ്ങളും കണ്ടു വിസ്മയം പൂണ്ടു,
ചന്ദ്രഗുപ്തനെ ബഹുമാനിച്ചു ചൊല്ലീടിനാർ. || 234 ||
രാജ-പൂജിതന്മാരായ് പോയിതു പിന്നെ വംഗ-
-രാജ-ദൂതന്മാർ ഒക്കെ ചെന്നി’ത’ങ്ങ’റിയിച്ചാർ. || 235 ||
രാക്ഷസൻ അതു-കാലം ഉൾക്കാമ്പിൽ നിരൂപിച്ചാൻ:-
“രൂക്ഷ-മാനസനായ-മൌൎയ്യ-നന്ദനൻ ഇവൻ || 236 ||
എന്തി’വൻ ചെയ്യുന്നതെ’ന്നി'ങ്ങിനെ-നിരൂപിച്ചു.
സന്തതം, ശങ്കാ മുഴുത്തി,’രുന്നാൻ അവൻ-താനും || 237 ||
നന്ദനന്മാൎക്കും മൌൎയ്യൻ-തനിക്കും ശേഷക്രിയ
ചന്ദ്രഗുപ്തനെ‘ക്കൊണ്ടു ചെയ്യിച്ചാർ നൃപന്മാരും. || 238 ||
“ൟ-വണ്ണം ഉള്ള-വസ്തു സാധിക്കേ’ണ്ടുകിൽ ഇനി
കേവലം ചന്ദ്രഗുപ്തൻ നമുക്കു’ണ്ട’തു കൊണ്ടു, || 239 ||
ശത്രുത്വം ഉള്ളോർകളിൽ ശേഷിച്ചോൻ എന്നാ’കിലും,
പുത്രനെ’ പോലെ പരിപാലിച്ചീടുക വേണം. || 240 ||
അശ്വാദികളിൽ ആധിപത്യം ഉണ്ടാക്കീടിനാൽ
വിശ്വാസം വരാ‘യെല്ലൊ, ശത്രുത്വം ഉണ്ടാകയാൽ? || 241 ||
ഒന്നിനും ആക്കീലെ’ന്നു വന്നുപോയാലും, ഇവൻ
ഒന്നിനും പിന്നെ ഒരു-പാത്രം അല്ലാതെ വരും. || 242 ||
രണ്ടെ’ന്നു ഭാവിച്ചി’രുന്നീടിലും, അതും ഒരു-
-ദണ്ഡമായ് വരും; അതിനി’ല്ല സംശയം ഏതും. || 243 ||
അഗ്രഭോജനത്തിനു വിപ്രന്മാർ വരും-നേരം,
യോഗ്യരെ ക്ഷണിപ്പതിന്നാ’ക്കുക നല്ലു, നൂനം”. || 244 ||
ഈ-വണ്ണം കല്പിച്ച’വർ ആക്കിനാർ, അവനെയും;
(ദൈവത്തിൻ-മതം ആൎക്കും തടുത്തു കൂട,‘യെല്ലൊ?) || 245 ||
താത-സോദരരുടെ നാശവും അമൎത്തുള്ളിൽ,
ചഞ്ചലം കൂടാതെ കണ്ട’ഗ്രഭോജനത്തിങ്കൽ, || 246 ||
വിപ്രരെ കല്പിക്ക‘യെന്നു’ള്ളതിങ്കലേക്ക’തി-
[ 38 ] -തൽപരനായിട്ടി’രുന്നീടിനാൻ, അതു-കാലം. || 247 ||
നല്ലൊ-’രു-സഹായം ആരു’ള്ളതെ’ന്ന’നുദിനം
വല്ലഭം ഉള്ള-മൌൎയ്യ-നന്ദനൻ ചിന്തിച്ചു’ള്ളിൽ, || 248 ||
തള്ളി വന്നീടും-പട, ബുദ്ധി-വൈഭവം കൊണ്ടു
വല്ലതെ’ങ്കിലും തടുക്കായ് വരും, അതു നൂനം! || 249 ||
ബുദ്ധി-ശക്തിയും മഹാസൈന്യ-ശക്തിയും തമ്മിൽ
ബുദ്ധി-ശക്തിക്കു സമം ഒന്നും ഇല്ലെ’ന്നിട്ട,'വൻ. || 250 ||
ബുദ്ധിയും നയവും ഏറീടുന്ന-വിപ്രന്മാരെ
നിത്യവും അന്വേഷിച്ചു കൊണ്ട’വൻ ഇരുന്നാൻ. എ(ന്നു) || 251 ||
ന്നു’ല്ലാസത്തോടു പലരോടുമായു’രചെയ്തു
നല്ല-പൈങ്കിളി-മകൾ-താനും അന്ന’ടങ്ങിനാൾ. || 252 ||
ഇതി മുദ്രരാക്ഷസെ നവനന്ദാഭിഷേകം
നാമ ഗാന-വിശേഷം സമാപ്തം. [ 39 ] രണ്ടാം പാദം.
ബാലെ! സുശീലെ! ശുക-കുല-മാലികെ!
കാലെ പറക കഥകൾ, ഇനിയും, നീ! || 1 ||
പാലും പഴവും ഭുജിച്ചു തെളിഞ്ഞു’ടൻ
കാലം വൃഥാ കളഞ്ഞീടാതെ ചൊൽകെ’ടൊ! || 2 ||
നല്ല-കഥ‘യിതു കേൾക്കുന്ന-നേരത്തു
ചൊല്ലാ’വത’ല്ലൊ’ർ-ആനന്ദം എനിക്കു’ള്ളിൽ || 3 ||
എന്നതു കേട്ടു തെളിഞ്ഞു ചൊല്ലീടിനാൾ,
മുന്നം ഉരചെയ്തതിന്നു മേല്പട്ട,’വൾ:- || 4 ||
എങ്കിലൊ മൌൎയ്യ-തനയൻ ഒരു-ദിനം
മംഗല-ശീലൻ കുസുമപുരത്തിങ്കൽ || 5 ||
സഞ്ചരിക്കുന്നോ-’രു-നേരത്തു ദൂരവെ,
തഞ്ചുന്ന-കാന്തികലൎന്നോ-,രു-വിപ്രനെ || 6 ||
പദ്ധതി-മദ്ധ്യെ വസിച്ചു കൊണ്ടെ’ത്രയും
ക്രുദ്ധനായ് മേഖലാ കുത്തി‘പ്പറിച്ചു’ടൻ || 7 ||
ചുട്ട’തിൻ-ഭസ്മം കലക്കി‘ക്കുടിച്ച’തി-
-രുഷ്ടനായ് നിൽക്കുന്നതു കണ്ട’വൻ-താനും. || 8 ||
ചെന്ന’ടി കുമ്പിട്ടു ദൂരത്തു വാങ്ങി നിന്ന്'
ഒന്നു മഹീ-സുരൻ-തന്നോടു ചോദിച്ചാൻ:- || 9 ||
“ഭൂസുര-ശ്രേഷ്ഠ-കുലോത്തംസമെ! വിഭൊ!
ഭാസുര-കാന്തി-ജലധെ! ദയാനിധെ! || 10 ||
എന്തിനു പുല്ലി-’തു കുത്തി‘പ്പറച്ചി’ഹ,
ചന്തമായ് നീരിൽ കലക്കി‘ക്കുടിച്ചതും?” || 11 ||
അ-‘പ്പോൾ അതു കേട്ടു മൌൎയ്യ-സുതനോടു
[ 40 ] കെല്പോടു ചൊല്ലിനാൻ പൃത്ഥ്വീ-സുരേന്ദ്രനും:- || 12 ||
“ഇ-‘പ്പുല്ലു പാദെ തടഞ്ഞു ഞാൻ വീഴ്കയാൽ,
ഉൾ-‘പ്പൂവിൽ ഉണ്ടായ-കോപം പൊറായ്കയാൽ, || 13 ||
നാരായ-വേരോടു കൂടെ പറിച്ചു, ഞാൻ
പാരാതെ ചുട്ടു കലക്കി‘ക്കുടിച്ചതും” || 14 ||
ചന്ദ്രഗുപ്തൻ അതു കേട്ടു ചൊല്ലീടിനാൻ:-
“എന്തു ഭവാനി-’ഭസിതം കൂടിക്കയാൽ?” || 15 ||
എന്നു ചോദിച്ചോ-’രു-മൌൎയ്യ-സുതനോടു
മന്നിട-ദേവനും പാൎത്തു ചൊല്ലീടിനാൻ- || 16 ||
“ക്രോധാഗ്നി‘യെന്നെ ദഹിപ്പിക്കും, അല്ലായ്കിൽ;
ഏതും അതിനൊ’രു-സംശയം ഇല്ല, കേൾ!” || 17 ||
എന്നതു കേട്ട’വനും പറഞ്ഞീടിനാൻ:-
“ഉന്നതരായു'ള്ള-മന്നവന്മാർ ചിലർ || 18 ||
ഘോരമായു’ള്ള-’പരാധങ്ങൾ ചെയ്കിലൊ,
ധീരതയോടെ’ന്തു ചെയ്യും, ഭവാൻ, പിന്നെ?’’ || 19 ||
ചന്ദ്രഗുപ്തൻ-തന്റെ വാക്ക-’തു കേട്ട-’പ്പോൾ
മന്ദ-ഹാസം ചെയ്ത’വനോടു ചൊല്ലിനാൻ:- || 20 ||
“ബാലനായു’ള്ള-നീ എന്ത’റിഞ്ഞു, മമ-
-ശീല-ഗുണങ്ങളും ബുദ്ധി-വിലാസവും? || 21 ||
മത്ത-ഗജങ്ങളും അശ്വ-ഗണങ്ങളും
പത്തി-വരന്മാരും ഒത്ത-രഥങ്ങളും, || 22 ||
ചിത്രമായു’ള്ളൊ-’രു-മന്ത്ര-വിലാസവും,
എത്രയും ഏറുന്ന-ദൈവ-വിലാസവും, || 23 ||
ഇത്തരം (അല്ലൊ?) നര-പാലകന്മാൎക്കു
നിത്യമായു’ള്ളൊ-’രു-ശക്തി, ധരിക്ക, നീ. || 24 ||
ഇങ്ങിനെ‘യുള്ളതും എന്നുടെ ബുദ്ധിയും
തങ്ങളിൽ എത്ര വിശേഷം, അറിഞ്ഞാലും! || 25 ||
മാമകമായ-മതി-വൈഭവം കൊണ്ടു
തൂമയോടെ’ന്തൊ’ന്നു സാദ്ധ്യം അല്ലാത്തതും.” || 26 ||
ഇത്ഥം ആകൎണ്ണ്യ മഹീസുര-വാക്കുകൾ [ 41 ] ഉത്തമനാകിയ-മൌൎയ്യ-തനയനും, || 27 ||
ഭക്തി കൈക്കൊണ്ട’ഥ കൂപ്പി'ത്തൊഴുതു നിന്ന്’
ഉത്തരമായ് അവൻ-തന്നോടു ചൊല്ലിനാൻ:- || 28 ||
“ആർ എന്ന'റിഞ്ഞതി’ല്ല’ല്ലൊ ഭവാനെ ഞാൻ?
ആർ എന്ന'രുൾചെയ്ക വേണം മഹാമതെ!” || 29 ||
“എങ്കിലൊ കേൾക്ക ഞാൻ ആർ എന്നതാ’ശു നീ
ശങ്കാ-വിഹീനം പറഞ്ഞു തരുവൻ ഞാൻ:- || 30 ||
ചാണക്യൻ എന്നു പ്രസിദ്ധനായ് ഏറ്റവും
മാനി‘യായു’ള്ളൊ-’രു-ഭൂസുരൻ ഞാൻ എടൊ! || 31 ||
പേർ ഇനി രണ്ടു’ണ്ടി’നിക്ക’തു കേൾക്ക നീ!
പാരിൽ പ്രസിദ്ധനാം-കൌടില്യൻ എന്നതും; || 32 ||
വിഷ്ണു-താൻ നിത്യവും രക്ഷിച്ചു കൊൾകയാൽ,
വിഷ്ണുഗുപ്തൻ പുനർ എന്നതും ഉണ്ടെ’ടൊ! || 33 ||
നന്ദാഗ്രഭോജനം കേട്ടിട്ടു ഞാൻ ഇഹ
നന്നായ് ഭുജിപ്പതിന്നായി വന്നീടിനേൻ. || 34 ||
യോഗ്യൻ വരുന്നവരെ ക്ഷണിച്ചീടുവാൻ
ഭാഗ്യവാന്മാരായ-മന്നവർ ആക്കീട്ടു || 35 ||
കേട്ടിതൊ’രു-വൃഷലൻ പോൽ അതാ’കുന്ന(തൂ)
തൂ’ട്ടു ശ്രമിച്ചു കഴിപ്പാനും ഇന്നി'വൻ || 36 ||
ഏതൊ’രു-ദിക്കിൽ ഇരിക്കുന്നതെ’ന്നു നീ
ഏതുമേ വൈകാതെ ചൊല്ലി‘ത്തരികെ’ടൊ!” || 37 ||
തങ്കഴൽ കൂപ്പി തൊഴുത’വൻ ചൊല്ലിനാൻ:-
“എങ്കിൽ വൃഷലൻ-അവൻ ഞാൻ, അറിഞ്ഞാലും. || 38 ||
ത്വല്പാദ-രേണുക്കൾ കൊണ്ടി’നി വൈകാതെ
ഇ-‘പ്പുരം ശുദ്ധം ആഅക്കേ’ണം മഹാമതെ!. || 39 ||
ഇന്നി’വിടെ ഭവാൻ വന്നതു-കാരണം
നന്ദ-വംശം ഇനി വൎദ്ധിതമായ് വരും.” || 40 ||
മൌൎയ്യൻ ൟ-വണ്ണം പറഞ്ഞോ-’രു-നേരത്തു
ശൌൎയ്യം ഏറുന്നൊ-’രു-ചാണക്യ-ഭൂസുരൻ || 41 ||
ലജ്ജിതനായ് മുഖം താഴ്ത്തി നിന്ന’ന്നേരം, [ 42 ] അച്ചിരി പൂണ്ട’വന്തന്നോടു’രചെയ്തു:- || 42 ||
“അയ‌്യോ! വൃഷലൻ എന്നി’ങ്ങനെ-ചൊന്നതു
(പൊയ‌്യ’ല്ല) വിപ്ര-ജാതി-സ്വഭാവം, എടൊ!. || 43 ||
രാജാവു-തന്നുടെ പൌത്രൻ അല്ലൊ, ഭവാൻ?
ആചാരം അല്ലാതെ ചൊന്നേൻ അറിയാതെ. || 44 ||
സജ്ജനങ്ങൾക്ക’തു കൊണ്ടേ’തും ഇല്ലെ’ങ്കിൽ
ഇ-‘ജ്ജനങ്ങൾക്ക’തു പോരായ്മ‘യായ് വരും. || 45 ||
ലജ്ജ‘യുണ്ടേ’റ്റം ഇനിക്ക’തുകൊണ്ടി’ഹ
നിശ്ചയം ഇന്ന’തു പോക്കുവാനായ് കൊണ്ടു || 46 ||
നല്ല-വരങ്ങൾ തരുന്നതും ഉണ്ടു; നീ
വല്ലഭമോട’തു വാങ്ങീടുക, ഭവാൻ || 47 ||
എത്രയും സ്നേഹം ആകുന്നിതു നിന്നുടെ
പ്രശ്രയം കണ്ടിട്ടി’നിക്കെ’ന്നറിക, നീ” || 48 ||
ചാണക്യൻ ഇങ്ങിനെ-ചൊന്നതു കേട്ട’വൻ
താണ’ക്കഴൽ-ഇണ കുമ്പിട്ടു ചൊല്ലിനാൻ:- || 49 ||
“നിത്യവും ഇങ്ങിനെ തന്നെ വൃഷലൻ എന്ന്’
എത്രയും ആദരവോട’രുൾചെയ്കിലൊ, || 50 ||
മറ്റൊ’ന്നും ഇല്ലി’നിക്കൊ’ത്ത-വരം ഇനി
മുറ്റും ഇനിക്കെ’ന്ന’റിക ദയാനിധെ! || 51 ||
ത്വൽ-കൃപാ കൊണ്ടി’നി മറ്റൊ’ന്നു വേണ്ടുകിൽ,
മൽ-കുടിലത്തിങ്കലേക്കെ’ഴുന്നെള്ളേ’ണം; || 52 ||
ആശ്രമത്തിന്നെ’ഴുന്നെള്ളുന്ന-നേരത്തു
വിശ്രമിപ്പാൻ തക്ക-മാത്രം മതി-താനും.” || 53 ||
“അങ്ങിനെ തന്നെ‘യതെ”’ന്നു പറഞ്ഞിതു,
തിങ്ങിന-മോദം കലൎന്നു ചാണക്യനും. || 54 ||
പിന്നെയും ഭൂസുര-നാഥനെ മൌൎയ്യനും
നന്നായ് തെളിഞ്ഞു കൂട്ടിക്കൊണ്ടു-പോയിനാൻ. || 55 ||
പോകുന്ന-നേരം വഴിയിന്നു മൌൎയ്യനും
ആകുലത്തോട’വൻ താത-വിനാശവും || 56 ||
സോദര-നാശവും തന്റെ വിശേഷവും [ 43 ] മേദിനീ-പാലകന്മാരുടെ വൃത്തവും || 57 ||
ഒക്കവെ ചാണക്യനോടു ചൊല്ലീടിനാൻ;
ഉൾക്കരളിൽ അവനേ’റി കരുണയും || 58 ||
ഊനം വരാതെ മഹീസുരാചാൎയ്യനെ
സ്നാനാദികൾ കഴിപ്പിച്ചിതു മൌൎയ്യനും || 59 ||
ഭോജന-ശാലയും കാട്ടി-‘ക്കൊടുത്ത’ഥ
രാജ-പൌത്രൻ ഗൃഹത്തിന്നു പോയീടിനാൻ. || 60 ||
വേഗം കുറച്ച’ഥ മൌൎയ്യൻ വഴിയിന്നു
പോകുന്ന-നേരം ഈ-വണ്ണം നിരൂപിച്ചാൻ:– || 61 ||
-
-ദൈവം-ബലം-കൊണ്ടി’നിക്കു മനോരഥം
കൈവന്നിതി'പ്പോൾ അതിനി’ല്ല സംശയം || 62 ||
ഇ-പൃഥിവീ-സുരൻ-തന്നെ'യാശ്രിച്ചു ഞാൻ
കെല്പോടു ചെയ്വൻ പ്രതി-ക്രിയ, നിൎണ്ണയം. || 63 ||
ഉഗ്രനായു’ള്ളോ-’രു-വിപ്രൻ-അവൻ-തനി(ക്ക)
ക്ക'ഗ്രാസനം നര-പാലകന്മാർ-അവർ || 64 ||
എന്നും കൊടുക്ക‘യില്ലെ’ന്നും വരും; പിന്നെ
മന്നവന്മാർ അതു-മൂലം നശിച്ചു പോം. || 65 ||
എന്നാൽ ഇനിക്കു വരേണ്ടതും സാധിക്കു;-
വെന്നീ’ങ്ങിനെ-നിരൂപിച്ചു മൌൎയ്യാത്മജൻ || 66 ||
ധന്യ-ശീലൻ തെളിഞ്ഞേ’റ്റം അതു-നേരം
ചെന്നു നിജ-പുരം പുക്കു മരുവിനാൻ. || 67 ||
ഭുക്തി-ശാലാന്തരെ ചെന്നു ചാണക്യനും
അത്ര കനിവോടു നോക്കിയ-നേരത്തു, ||68 ||
പൊന്നിന്തളികകൾ ഒമ്പതൊ’രു-പോലെ,
മാന്യങ്ങളായി കിഴക്കു നോക്കീട്ട’വ || 69 ||
വെച്ചി’രിക്കുന്നത,’തിനു നേരെ പിന്നെ
വെച്ചി'രിക്കുന്നിതൊ’രു-പൊൻ-തളികയും; || 70 ||
വെള്ളത്തിലെ നുരപോലെ അതിൽ ചില
വെള്ളി-‘ത്തളികകൾ ആയിരം ഉണ്ടെ’ല്ലൊ || 71 ||
ചാണക്യൻ ഇങ്ങിനെ-കണ്ടൊ-’രു-നേരത്തു [ 44 ] മാനിച്ചു പാചകന്മാരോടു ചോദിച്ചാൻ:- || 72 ||
“സ്വൎണ്ണ-മയം ഒരു-പാത്രം വിശേഷിച്ചു,
മാന്യ-സ്ഥലത്തു തെളിവോടു വെച്ചതും, || 73 ||
പിന്നെ'യൊരൊ-’മ്പതൊ’രു-പോലെ വെച്ചതും,
ഇന്നവൎക്കെ’ന്നു പറഞ്ഞീടുവിൻ, നിങ്ങൾ.” || 74 ||
ഇത്ഥം പറഞ്ഞോ-’രു-വിപ്രനോട’ന്നേരം,
ഉത്തരമായു’രചെയ്താർ അവൎകളും:- || 75 ||
“നന്ദ-നരാധിപന്മാൎക്കി'വ‘യൊമ്പതും,
പിന്നെ‘യങ്ങേതി’ഹ വന്ന-വിപ്രന്മാരിൽ, || 76 ||
അഗ്രാസനത്തിനു യോഗ്യനായ് പൂജ്യനായ്,
ഭാഗ്യവാനായു’ള്ളവനെ’ന്ന’റിഞ്ഞാലും. || 77 ||
വന്നവൎക്കൊ'ക്കവെ മറ്റു’ള്ളവ-‘യതിൽ
ഒന്നിങ്കൽ ഇ-‘പ്പോൾ ഭവാനും ഇരുന്നാലും," || 78 ||
എന്നതു കേട്ടൊ-’രു-കൌടില്യ-ഭൂസുരൻ,
“ഇന്നി’വിടെക്കു വന്നീടിന-വിപ്രരിൽ || 79 ||
അഗ്രനായു’ള്ളതു ഞാൻ” എന്നു ചൊല്ലിയ(ങ്ങ)
ങ്ങ'ഗ്രാസനനെ ചെന്നി'രുന്നാൻ കനിവോടെ. || 80 ||
രാജ-പ്രവരരും സ്നാനം കഴിച്ച'ഥ,
ഭോജന-ശാലയിൽ വന്നൊ-’രു'നേരത്തു || 81 ||
അല്പ-വയസ്സാം-ദ്വിജനെ‘യഗ്രാസനെ
കെല്പോടു കണ്ട-’തു-നേരം ഉരചെയ്താർ:- || 82 ||
“ഏതുവടു'വിവൻ, അഗ്രാസനത്തിൻ-മേൽ
ഏതുമെ ശങ്ക-കൂടാതെ കരയേറി? || 83 ||
ധൃഷ്ടതയോടും ഇരിക്കുന്നതാ’ർ ഇവൻ,
(കഷ്ടം!) അനാരൂഢ-ശ്മശ്രു‘വാകുന്നതും! || 84 ||
കള്ള-‘ക്കുരങ്ങിനെ തല്ലി‘യിഴച്ചു’ടൻ
തള്ളി‘പ്പുറത്തു കളവതിന്നാ’രുമെ || 85 ||
ഇല്ലയൊ? നമ്മുടെ ചോറു തിന്നുന്നവർ
എല്ലാവരും എങ്ങു പോയാർ, ഇതു-നേരം?” || 86 ||
ഇത്തരം മന്നവൻ ചൊന്നതു കേട്ട’വൻ [ 45 ] ഇത്തരം ക്രുദ്ധനായ് ഉത്തരം ചൊല്ലിനാൻ:- || 87 ||
“മൎക്കടൻ എങ്കിലും തസ്കരൻ എങ്കിലും,
മത്സമനായി’ട്ടൊ’രുത്തൻ ഉണ്ടെ’ന്നാ’കിൽ, || 88 ||
അഗ്രാസനത്തിങ്കൽനിന്നി’റങ്ങീടുവൻ;
ഉഗ്രമായ് നിങ്ങൾ പറഞ്ഞാൽ, ഇറങ്ങുമൊ? || 89 ||
നാലു-വേദങ്ങളും ആറു-ശാസ്ത്രങ്ങളും
വേല-കൂടാതെ ദൃഢമായ് വിളങ്ങുന്ന- || 90 ||
-എന്നെ പരീക്ഷിക്കവേണം എന്നു’ണ്ടെ’ങ്കിൽ
വന്നു പരീക്ഷിച്ചു കൊള്ളുക, വൈകാതെ! || 91 ||
ഗൎവ്വിതന്മാരായ-നിങ്ങളെ പേടിച്ചു
ദുൎവ്വാക്കു കേട്ടി’റങ്ങി‘പ്പോക‘യില്ല, ഞാൻ.” || 92 ||
രോഷം സഹിച്ചു’ടൻ ന്യായം പറയുന്ന-
-ഭൂസുര-ശ്രേഷ്ഠനായ് ഉള്ള-ചാണക്യനെ || 93 ||
ഭൃത്യ-ജനങ്ങൾ കുടുമ്മ ചുറ്റി-പ്പിടി(ച്ചെ)
ച്ചെ’ത്രയും കഷ്ടമായ് തല്ലി‘യിഴച്ച’വർ || 94 ||
ഭോജന-ശാലയിൽനിന്നു പുറത്തി’ങു
രാജ-ഭൃത്യന്മാർ പിടിച്ചു തള്ളീടിനാർ. || 95 ||
ദുഷ്ടർ പിടിച്ചു വലിക്കുന്ന-നേരത്തു
കഷ്ടം അഴിഞ്ഞു കുടുമ്മയും വസ്ത്രവും. || 96 ||
വൃദ്ധനായീടുന്ന-മറ്റൊ’രു-വിപ്രനെ
സത്വരം അഗ്രാസനത്തിൻ-മേൽ ആക്കിനാർ. || 97 ||
(ചാണക്യന’പ്പൊഴു’ദിച്ചോ-’രു-കോപത്തെ
ഞാൻ എങ്ങിനെ പറയുന്നു, ശിവ! ശിവ! || 98 ||
പുല്ലു തടഞ്ഞു വീണോ-’രു-നേരം അതു
നില്ലാത-കോപേന കുത്തി-‘പ്പറിച്ചു’ടൻ || 99 ||
ചുട്ടു-കലക്കി-‘ക്കുടിച്ച-മഹീസുരൻ,
കഷ്ടം! ഇ-‘ക്കോപം സഹിക്കുന്നതെ’ങ്ങിനെ?) || 100 ||
പാരം മുഴുത്തു’ള്ള-രോഷം ജ്വലിച്ച’വൻ
ഘോരമാം-വണ്ണം പ്രതിജ്ഞ ചെയ്തീടിനാൻ:- || 101 ||
“മുഖ്യനായ് പൂജ്യനായ്’ഉള്ളോ-’രു-ഞാൻ ഇന്നു [ 46 ] ധിക്കൃതനായതുകൊണ്ടും, അന്യ-ദ്വിജൻ || 102 ||
പൂജിതനായതുകൊണ്ടും നൃപ-കുല-
-നീചരാം-നിങ്ങളെ വെട്ടി വധിപ്പിച്ചു || 103 ||
മറ്റൊ’രു-ശൂദ്രനെ വാഴിച്ചി’വിടെ, ഞാൻ
തെറ്റെന്നു ചൂഡയെ‘ക്കെട്ടുന്നതു’ണ്ടെ’ല്ലൊ? || 104 ||
ദുഷ്ടരാം-ക്ഷത്രിയ-ക്ഷുദ്രരെ, മൂഢരെ!
പെട്ടന്നു ഞാൻ അതു ചെയ്യും, അറിഞ്ഞാലും.’’ || 105 ||
ഘോരമായ് ഇത്ഥം പ്രതിജ്ഞയും ചെയ്ത’വൻ
ധീരനായ് കോപിച്ചു പോകുന്ന-നേരത്തു || 106 ||
കണ്ടു നിന്നീടുന്ന-സജ്ജനം ഒക്കവെ
മിണ്ടാതെ നിന്നിതു കുണ്ഠരായ് ഏറ്റവും. || 107 ||
“ക്ഷുൽ-ഭ്രാന്തികൊണ്ടു വിവശനായീടുന്ന-
-വിപ്രൻ പറയുന്ന-ഭാഷിതം കേട്ടി’ല്ലെ.” || 108 ||
ഭൂമിപന്മാർ പറഞ്ഞ’ന്യോന്യം ഇങ്ങിനെ
കാമമാം-വണ്ണം ഭുജിച്ചുകൊണ്ടീടിനാർ. || 109 ||
ചാണക്യനും പിന്നെ മൌൎയ്യ-ഗൃഹം പുക്കു
മാനം ഉൾക്കൊണ്ട’വൻ-തന്നോടു ചൊല്ലിനാൻ:- || 110 ||
“നന്ദ-രാജ്യത്തിങ്കലേക്കു നീ രാജാവു;
മന്ത്രി‘യാകുന്നതും ഞാൻ, എന്ന’റിഞ്ഞാലും!" || 111 ||
ചാണക്യ-വാക്കുകൾ ഇങ്ങിനെ കേട്ട’വൻ
താണു തൊഴുതു വിനീതനായ് ചൊല്ലിനാൻ:- || 112 ||
“എന്തി’ങ്ങിനെ ‘യരുൾചെയ്യുന്നിതു, ഭവാൻ;
എന്തെ’ന്നി’നിക്കു’ള്ളിൽ ഉണ്ടായിതി’ല്ലേ’തും.” || 113 ||
എന്നതു കേട്ട’ഥ വിഷ്ണുഗുപ്തൻ-താനും
മന്നവൻ ചെയ്ത-ധിക്കാരവും, തന്നുടെ- || 114 ||
-ഘോരമായോ-’രു-പ്രതിജ്ഞയും, അമ്പോടു
മൌൎയ്യനോടൊ’ക്കവയും പറഞ്ഞീടിനാൻ. || 115 ||
ചന്ദ്രഗുപ്തൻ-താൻ നിരൂപിച്ചി’രുന്നതി(ന)
ന’ന്തരം കൂടാതെ കേട്ടു സന്തോഷിച്ചു, || 116 ||
തൽ-പദം കുമ്പിട്ട’വനെ ഗുരു‘വെന്നു [ 47 ] കല്പിച്ചു സഖ്യവും ചെയ്തിതു തങ്ങളിൽ. || 117 ||
മൌൎയ്യനോടൊ’ക്കെ പറയേണ്ടതും പറ(ഞ്ഞാ)
ഞ്ഞാ’ൎയ്യ-മതി‘യായ-ചാണക്യ-ഭൂസുരൻ || 118 ||
യാത്രയും പിന്നെ അവനോടു’രചെയ്തു,
ധാത്രീ-സുരൻ തന്നി'ടത്തിന്നു പോയിനാൻ. || 119 ||
(മൌൎയ്യ-തനയനും ചാണക്യ-വിപ്രനും
കാൎയ്യങ്ങൾ അന്യോന്യം കണ്ടു പറഞ്ഞതും, || 120 ||
തങ്ങളിൽ സഖ്യം തെളിവോടു ചെയ്തതും,
എങ്ങുമെ‘യാരും അറിഞ്ഞതും ഇല്ല’ല്ലൊ?) || 121 ||
തന്നിടം പുക്കൊ-’രു-വിഷ്ണുഗുപ്തൻ പിന്നെ
തന്നുടെ ബ്രഹ്മചാരിത്വമായ് മേവുന്ന- || 122 ||
-ഇന്ദ്രശൎമ്മാവായ-വിപ്രനോടൊ'ക്കവെ,
നന്ദ-ഭ്രപാലന്മാർ തന്നോടു ചെയ്തതും, || 123 ||
ഘോരമായോ-’രു-പ്രതിജ്ഞ താൻ ചെയ്തതും,
നേരോടു’രചെയ്ത’റിയിച്ച-’നന്തരം; || 124 ||
(ജ്യോതിഷത്തിങ്കലും, മന്ത്രവാദത്തിലും,
ചാതുൎയ്യം ഏറീടും,- ഇന്ദ്രശൎമ്മാവു-താൻ.) || 125 ||
സൎവ്വ-കാൎയ്യങ്ങൾ അവനോടു’രചെയ്തു,
സൎവ്വ-നന്ദന്മാർ-കുലത്തെ‘യൊടുക്കുവാൻ. || 126 ||
ഉൾക്കനം കൈക്കൊണ്ടു മുദ്രയും ഇട്ട’വൻ,
പൊക്കണം കെട്ട‘പ്പുറത്തി’ട്ടു ധീരനായ് || 127 ||
ഭസ്മവും തേച്ച’തിനിസ്പൃഹനായ്ഥ
വിസ്മയമായോ-’രു-യോഗി-വേഷം പൂണ്ടാൻ. || 128 ||
പീലിയും കെട്ടി എടുത്ത’ഥ രുദ്രാക്ഷ-
-മാലയും മാൎവ്വിൽ അണിഞ്ഞു വിനീതനായ് || 129 ||
ബുദ്ധ-മുനി-മതം ആശ്രിച്ചു നിത്യവും
ചിത്തം ഉറപ്പിച്ചു നന്ദ-രാജ്യത്തിങ്കൽ || 130 ||
മുറ്ററും ഇരുന്നു ദിവസം കഴിച്ച'വൻ
മറ്റൊന്നിനും ഒരു-കാംക്ഷയും കൂടാതെ || 131 || [ 48 ] ശ്രാവകെ ത്യേവം പറഞ്ഞു ജനങ്ങളെ
പാവൻ-ശീലനായിട്ടു ക്ഷപണകൻ || 132 ||
വഞ്ചന-കിഞ്ചന-സംശയം കൂടാതെ
ചഞ്ചലം കൈവിടീപ്പിച്ചി’രുന്നീടിനാൻ. || 133 ||
കഷ്ടമായു’ള്ളോ-’രു-വിപ്ര-നിരാസവും,
നിഷ്ഠൂരമായ് അവൻ ചെയ്ത-ശപഥവും, || 134 ||
കേട്ടു വിഷാദവും ഭീതിയും പൂണ്ട’ഥ
ശിഷ്ടനാം-മന്ത്രി-കുലോത്തമൻ രാക്ഷസൻ || 135 ||
ദീൎഘമായ് കണ്ടു ഭയം പൂണ്ട’തിനൊ’രു-
-മാൎഗ്ഗം എന്തെ’ന്നു വിചാരം തുടങ്ങിനാൻ:- || 136 ||
—ഭൂ-ഭൃത്തുകളെ കുറിച്ച’വൻ ഏതാനും
ആഭിചാരങ്ങൾ ചെയ്തീടും, അല്ലൊ, ദൃഢം? || 137 ||
ചന്തമോടി’ന്നി’തു നിൎത്തുവാൻ ആർ—എന്നു
ചിന്തിച്ചി’രുന്നി’തു മന്ത്രി-പ്രവരനും || 138 ||
മറ്റൊ’രു-മാൎഗ്ഗം ഉണ്ടെ’ന്നത’റിയാതെ
മുറ്റും ഇതു നിരൂപിച്ചി'രുന്നീടിനാൻ. || 139 ||
അ-‘ക്കാലം ഒന്നു കേട്ടീടിനാൻ, ഇങ്ങിനെ
ഉൾക്കാമ്പു’ഴന്നി’രിക്കുന്നൊ-’രു-രാക്ഷസൻ || 140 ||
ഉണ്ടുപോൽ ഇന്നൊ-’രുത്തൻ മന്ത്രവാദി'യായ്
കണ്ടവൎക്കൊക്കെ പ്രവൃത്തിച്ചു നിത്യവും, || 141 ||
(ഉണ്ടായ-ശത്രു-ബാധാദികൾ പോക്കുവാൻ,
കണ്ടിട്ടും ഇല്ല’വനെ‘പ്പോലെ ആരയും,) ||142 ||
നാട്ടിൽ നടക്കുന്നതു’ണ്ട’വൻ എന്നതു
കേട്ടു തെളിഞ്ഞോ-’രു-മന്ത്രി-കുലോത്തമൻ || 143 ||
കാല-വിളംബനം കൂടാത’വനെയും
ആള’യപ്പിച്ചു കൂട്ടി‘ക്കൊണ്ടു പോന്നി’ഹ || 144 ||
മോദേന ചൊന്നവൻ-തന്നോടു രാക്ഷസൻ
ചോദിച്ചിതു:- “ഭവാൻ ആർ എന്നു ചൊല്ലുക.” || 145 ||
ഇത്ഥം അമാത്യൻ പറഞ്ഞതുകേട്ട’വൻ [ 49 ] എത്രയും താണു വിനീതനായ് ചൊല്ലിനാൻ:- || 146 ||
“മന്ത്രി-പ്രവര! മഹാമതെ! ഞാനൊ’രു-
-മാന്ത്രികനാകുന്ന-യോഗി‘യാകുനതും || 147 ||
ജ്യോതിഷ-മന്ത്രവാദങ്ങൾ എന്നു'ള്ളതി(ന്നേ)
ന്നേ’തും ഒരു-കുറവി’ല്ലെ'ന്ന’റിഞ്ഞാലും. || 148 ||
ജീവസിദ്ധി‘യെന്നി’നിക്കു പേരാകുന്നു;
കേവലം ഭോജനം തന്നാൽ മതിതാനും.” || 149 ||
ഇത്ഥം ക്ഷണപകൻ ചൊന്നതു കേട്ട’വൻ
ചിത്തെ നിരൂപിച്ചു കണ്ടാൻ അതു-നേരം; || 150 ||
സത്യം ഇ-ബ്രാഹ്മണരും ക്ഷപണന്മാരും
നിത്യവും വൈരം ഏറീടും-പരിഷകൾ; || 151 ||
എന്നതുകൊണ്ടു വിപ്രാഭിചാരാദികൾ
ഇന്നി'വനെക്കൊണ്ടു നിൎത്തുന്നതു’ണ്ടു ഞാൻ. || 152 ||
നിശ്ചയിച്ചേ’വം ഉറച്ച’ഥ രാക്ഷസൻ
വിശ്വസിച്ച-’പ്പോൾ അവനോടു’രചെയ്താൻ:- || 153 ||
വിപ്ര-കോപാദികൾ ഒക്കവെയും പുനർ,
അ-പ്പോൾ ക്ഷപണൻ അതു കേട്ടു ചൊല്ലിനാൻ:- || 154 ||
“ശ്രാവക-ശ്രേഷ്ഠ! മഹാമതെ! മാനസെ
താപവും ഭീതിയും ഉണ്ടാകരുതേ’തും || 155 ||
അന്തണർ എന്ത’ഹോ? ദുൎബലന്മാർ അവർ!
ചിന്തിക്കിൽ എത്രയും ഭീരുക്കൾ അല്ലയൊ? || 156 ||
കൈയ്യൂ’ക്കും ഇല്ലാ, പടയും ഇല്ല, പാൎത്താൽ;
മെയ്യൂ’ക്കും ഊട്ടിൽ ഉമ്മാൻ അതിവീരന്മാർ! || 157 ||
പിന്നെ ചിലർ അതിൽ ആഭിചാരാദികൾ
നന്നായ് പഠിക്കും, ദിവസം കഴിപ്പാനായ്; || 158 ||
ഏതാനും ഒന്ന’തുകൊണ്ടു ചെയ്തീടുകിൽ,
എന്തെ’ങ്കിലും തടുത്തീടുവാൻ ആളു ഞാൻ. || 159 ||
ഇന്ന’തിനെ’ന്നോടുതുല്യനായാ’രും ഇ(ല്ലെ)
ല്ലെ’ന്നത’റിഞ്ഞിരിക്കേ’ണം മഹാമതെ!” || 160 ||
ഇത്ഥം പലവും പറഞ്ഞു ഫലിപ്പിച്ചു. [ 50 ] ചിത്തം തെളിഞ്ഞോ’-രു-രാക്ഷസൻ അ-‘ന്നേരം || 161 ||
മാനിച്ച’വനെ തെളിയിച്ച’'രുത്തിനാൻ.
ഊനം വരാതെ ഇരുന്നാൻ, അവൻ-താനും. ||162 ||
പൃത്ഥീ-പതികൾക്ക’വനും അതു-കാലം,
എത്രയും പാരം ജ്വരം പിടിപ്പിച്ചുതെ. || 163 ||
ചാണക്യൻ എന്ന-’വൻ ചെയ്താ-’ഭിചാരം ഈ-
-‘കാണുന്നതെ’ന്നു പറഞ്ഞു, ക്ഷപണകൻ; || 164 ||
തൽ-ജ്വരം പീലി‘യുഴിഞ്ഞു ശമിപ്പിച്ചാൻ.
വിജ്ജ്വരന്മാരായി വന്നിത’വർകളും. || 165 ||
ഇത്ഥം ഓരോന്നു ചെയ്യും വിപ്രർ എന്നതു
സത്യമായ് എല്ലാവരോടും പറഞ്ഞ’വൻ || 166 ||
സമ്മതിപ്പിച്ചു ഭൂപാലരെകൊണ്ട’വൻ
ബ്രഹ്മസ്വമായ് ഉള്ള-സദ്യ മുടക്കിച്ചാൻ. || 167 ||
നന്ദ-ഭൂപന്മാൎക്കു പിന്നെ ക്ഷണപകൻ
ഭ്രാന്തു പിടിപ്പിച്ചു’ടനെ ശമിപ്പിച്ചാൻ. || 168 ||
ഭ്രാന്തും പനിയും കളഞ്ഞോ-’രു-യോഗിക്കു
സന്തോഷം ഉൾക്കൊണ്ടു രാജ-പ്രവരന്മാർ || 169 ||
എണ്ണം ഇല്ലാതോ-’ളം ഉള്ള-രത്നങ്ങളും
പൊന്നും പണവും കൊടുത്താർ, അസംഖ്യമായ്. || 170 ||
മംഗല-കാന്തി കലൎന്ന-രത്നങ്ങളും,
മങ്ങാതെ‘യുള്ള-സുവൎണ്ണങ്ങളും, അവൻ, || 171 ||
കല്ലു കൊണ്ട’ങ്ങും ഇങ്ങും എറിയും-പോലെ,
ഖില്ലു കൂടാതെ എറിഞ്ഞു കളഞ്ഞുതെ. || 172 ||
അന്നു തുടങ്ങി ക്ഷിതി-പാലകന്മാരും,
മന്നവൎക്കിഷ്ടനാം-മന്ത്രി-പ്രവരനും, || 173 ||
എത്രയും വിസ്മയത്തോട’വനെ കുറി(ച്ച),
ച്ച’ത്യന്ത-വിശ്വാസമോടി’രുന്നീടിനാർ. || 174 ||
പിന്നെ കുറഞ്ഞോ-’രു-കാലം കഴിഞ്ഞ-’പ്പോൾ
മന്നവന്മാരോടു ചൊന്നാൻ ക്ഷപണകൻ:- || 175 ||
“ഞാൻ ഇഹ ലക്ഷണം കൊണ്ടു പറയുന്നു, [ 51 ] മാനി‘യായു’ള്ളോ-’രു-ചന്ദ്രഗുപ്തൻ-ഇവൻ ||176 ||
നാട്ടിൽ ഇരിക്കുന്നതൊ’ട്ടും ആകാ, ദൃഢം;
ആട്ടി‘ക്കളക, പുറത്തി,’നി വൈകാതെ.” || 177 ||
എന്നതു കേട്ടോ-’രു-നന്ദ-ഭൂപാലന്മാർ
ചെന്നു’ടൻ ആട്ടി‘ക്കളഞ്ഞാർ, അവനെയും. || 178 ||
ആരും അറിയാതെ പിന്നെ ക്ഷപണകൻ
മൌൎയ്യന്റെ പിന്നാലെ കൂടെ പുറപ്പെട്ടാൻ. || 179 ||
പുഷ്പപുരത്തിങ്കൽ നിന്നൊ’രു-നാല്പതു
ശില്പമായ’ഞ്ചും അ-‘ക്കാതം വഴി‘യുള്ള- || 180 ||
-വൎദ്ധമാനാഖ്യമാം-ഗ്രാമെ തിരഞ്ഞ’വൻ
എത്തി അവനെ അവിടെ ഇരുത്തീട്ടു || 181 ||
പാടലീപുത്രമാകുന്ന-പുരത്തിങ്കൽ
ഓടി വന്നീടിനാൻ, ആരും അറിയാതെ. || 182 ||
മാന്ത്രികനാകും-ക്ഷപണകൻ ഇങ്ങിനെ,
ചിന്തിച്ചു, പിന്നെയും ലക്ഷണം ചൊല്ലിനാൻ:- || 183 ||
“കാട്ടിൽ ഇരുന്നു രഹസ്യമായിട്ടൊ’രു-
-കാട്ടാള-രാജനോടും കൂടൊ’രുമിച്ചു || 184 ||
ക്ഷുദ്ര-പ്രയോഗങ്ങൾ ചെയ്യുന്നതു’ണ്ടൊ’രു-
-വിപ്രൻ എന്നു'ള്ളതു തോന്നുന്നിതി-’ക്കാലം. || 185 ||
എന്തി'നി വേണ്ടത’തിനെ’ന്നു നിങ്ങളും
ചിന്തിച്ചു കല്പിച്ചു-കൊള്ളുക, വൈകാതെ.” || 186 ||
മന്നവന്മാർ അതുകേട്ടു കോപിച്ച'ഥ
മുന്നം ശബരേശ്വരന്നു നൽകീടുന്ന- || 187 ||
-ജീവിതവും മുടക്കീടിനാർ; അ-‘ക്കാലം.
കോപിതനായ്, അതു-മൂലം ബലാൽ, അവൻ. || 188 ||
നാട്ടിന്ന’യൽ-നാടു-വാഴി‘യായ് ഉള്ളൊ-’രു-
-കാട്ടാളനും വിപരീതമായ് വന്നുതെ. || 189 ||
മൌൎയ്യൻ അതു വഴിപോലെ അറിഞ്ഞ’ഥ
വീൎയ്യവാനാകും-കിരാതാധിനാഥനെ || 190 ||
പാവന-മാനസൻ പൈതൃകാൎത്ഥം കൊണ്ടു [ 52 ] ജീവിതവും നൽകി മിത്രം ആക്കീടിനാൻ. || 191 ||
പിന്നെയും താതനെ സ്നേഹം ഉള്ളോ-’ർകളെ
നന്നായ് വശീകരിച്ചീടിനാൻ, മൌൎയ്യനും. || 192 ||
ചാണക്യനും പുനർ ഇന്ദ്രശൎമ്മാവിനെ-
-താനെ പറഞ്ഞ’ങ്ങ’യച്ചാൻ, അനന്തരം. || 193 ||
പുഷ്പപുരത്തിനു നേരെ വടക്കോട്ടു
കെല്പോടു പോയാൻ, ഒരു-നൂറു-യോജന || 194 ||
ഗൎവ്വിതനായ് അവിടെ മരുവീടുന്ന-
-പൎവ്വതകാഖ്യനാം-മ്ലേഛ്ശാധിനാഥനെ || 195 ||
ചെന്നു സേവിച്ചിതു, ബുദ്ധി-ബലം കൊണ്ടു,
തന്നു’ള്ളിൽ ഉള്ളതെ’ല്ലാം പറഞ്ഞീടിനാൻ:- || 196 ||
“മ്ലേഛ്ശ-കുലേശ്വര! വീര-ശിഖാമണെ!
സ്വഛ്ശ-മതെ! നിൻ-കൃപാ ഒഴിഞ്ഞില്ല മെ. || 197 ||
നന്ദ-നാമാങ്കിതന്മാരായ് മരുവുന്ന-
-മന്ദ-മതികളാം-മന്നവർ ചെയ്തൊ-’രു- || 198 ||
-ധിക്രിയാകൊണ്ടു കുപിതനായോ-’രു-ഞാൻ
അ-‘ക്കുലം ഒക്കെ ഒടുക്കി‘ക്കളഞ്ഞു, ഞാൻ || 199 ||
മൌൎയ്യനു രാജ്യം കൊടുത്തീടുവൻ എന്നു
ധൈൎയ്യമോടേ’വം പ്രതിജ്ഞ ചെയ്തീടിനെൻ. || 200 ||
ഇന്ന’തു ചെയ്വതിന്നാ’രും ഇല്ലാഞ്ഞിഹ
വന്നേൻ അഹം എന്ന’റിക കൃപാ-നിധെ! || 201 ||
വൻപടയോടും ഒരുമിച്ചു പോന്നു നീ
കമ്പമായീടാതെ നന്ദ-രാജാക്കളെ || 202 ||
വെട്ടി‘ക്കുലചെയ്തു എങ്കിൽ ഭവാനു ഞാൻ
നാട്ടാൽ ഒര’ൎദ്ധം പകുത്തു തരുവൻ, ഞാൻ || 203 ||
ബദ്ധനായ് ഇന്നു ഭവാൻ അതു ചെയ്കിലൊ,
സിദ്ധിച്ചു കൂടും, മനോരഥം ഒക്കവെ.” || 204 ||
ഭൂസുരനാകിയ-ചാണക്യൻ ഇങ്ങിനെ
ഭാസുരനായി-‘പ്പറഞ്ഞതു കേട്ട’വൻ || 205 ||
വമ്പരിൽ മുമ്പനായ് എത്രയും ശക്തനാം— [ 53 ] തമ്പി'യായ് ഉള്ളൊ-’രു-വൈരോധകനോടും || 206 ||
തത്ര മലയകേതു-പ്രമുഖന്മാരാം-
-പുത്രരോടും, നിജ-മിത്ര-ജനത്തോടും, || 207 ||
ബുദ്ധിയേറീടും-അമാത്യ-ജനത്തോടും,
ചിത്തം ഓൎത്തേ’റ്റം വിചാരം തുടങ്ങിനാൻ:- || 208 ||
“നീതിമാൻ ഏറ്റം ഈ-ചാണക്യ-ഭൂസുരൻ
ഏതും അതിനി’ല്ല ഖില്ലെ'ന്ന’റിയേ’ണം || 209 ||
ശത്രു-ബലാബലവും അറിയുന്നവൻ;
അൎദ്ധ-രാജ്യം ലഭിച്ചീടും, ഇതു ചെയ്താൽ. || 210 ||
തുഛ്ശൻ അല്ലൊ, മുരാ-പുത്രൻ? അതുകൊണ്ടു
നിശ്ചയം അൎദ്ധം അല്ലാ’കവെ.” എന്നതും || 211 ||
മന്ത്രിച്ചു തമ്മിൽ ഈ-വണ്ണം വിചാരിച്ചു
മന്ത്രീ-പദം വിഷ്ണുഗുപ്തനു നൽകിനാൻ. || 212 ||
അന്യരാം-മ്ലേഛ്ശ-പതികളാം-പൎവ്വത-
-മന്നരേയും വശത്താക്കിനാൻ ചാണക്യൻ. || 213 ||
നന്ദ-രാജ്യത്തിനു കൂടുന്നിതു പട
എന്നു’ള്ളതാ’രും അറിയാതിരിപ്പാനായ് || 214 ||
മറ്റൊ’രു-ഭൂപനോടേ’ല്പതിനെ’ന്ന’വർ
തെറ്റന്നൊ’രു-ഘോഷവും നടത്തീടിനാർ. || 215 ||
വീരനായു’ള്ളൊ-’രു-പൎവ്വത-രാജനും,
ധീരനായു’ള്ളൊ-’രു-വൈരോധകൻ-താനും, || 216 ||
പുത്രനായു’ള്ള-മലയകേതു-താനും,
എത്രയും ഊക്കു’ള്ള-മന്ത്രീ-ജനങ്ങളും, || 217 ||
ബന്ധുക്കളും പഞ്ച-സേനാധിപന്മാരും,
സിന്ധു-നിവാസികളായ-ശകന്മാരും, || 218 ||
പാരസീകന്മാർ, യവന-ഗണങ്ങളും,
വീരരായീടുന്ന-ബന്ധു-ജനങ്ങളും, || 219 ||
ആന-തേർ-കാലാൾ-കുതിര-‘പ്പടകളും,
ആനക-ശംഖ-മൃദംഗാദി-വാദ്യവും, || 220 ||
ഒക്കവെ തിക്കി‘ത്തിരക്കീട്ടു തെക്കോട്ടു [ 54 ] വെക്കം നടന്നു കുലുങ്ങി ധരിത്രിയും || 221 ||
നന്ദ-രാജ്യത്തിന്നു പോകുന്നതെ’ന്നതും
ഒന്നും അറിഞ്ഞീല’തിൽ ഉള്ള-’വർകളും. || 222 ||
ചാരത്തു നിൽക്കുന്നവൎക്ക'റിയാഞ്ഞതു
ദൂരത്തു നിൽക്കുന്നവൎക്ക’റിയാവതൊ? || 223 ||
ചാണക്യ-ചാരന്മാർ-പോക്കൽനിന്ന’ക്കഥാ
മാനസെ നന്നായ് ഗ്രഹിച്ചു, ക്ഷപണകൻ || 224 ||
ചെന്നു’ടൻ നന്ദ-സേനാധിപന്മാരോടു
ചൊന്നാൻ, രഹസ്യമായ് പ്രത്യേകം അ-‘ന്നേരം:- || 225 ||
“ആഷാഢ-കൃഷ്ണ-പക്ഷാദിക്കു’ഷസ്സിന്നു
(ഭോഷന്മാരെ!) കുജവാരെ രിപു-ജനം || 226 ||
കെൽപ്പോടു കൂടവെ വന്നു വളയും, ഈ-
-പുഷ്പപുരം; അതിനി‘ല്ലൊ’രു-സംശയം. || 227 ||
അന്നു പടക്കു പോയീടുന്നതാ’കിലൊ,
വന്നു-പോം മൃത്യു ഭവാനെ’ന്ന’റിഞ്ഞാലും || 228 ||
കാല-ദോഷം ഭവാനേ’റ‘യുണ്ടി'ക്കാലം;
ഏലാതെ നിന്നു-കൊൾവാൻ കരുതീടെ’ടോ! || 229 ||
ഇന്നി’നിക്കേ’ററവും സ്നേഹം ഉണ്ടാകയാൽ
വന്നു ഭവാനോടു ചൊന്നേൻ രഹസ്യമായ്; || 230 ||
ഒന്നും ഒരുത്തരോടും ഉരിയാടായ്ക!
നന്ന’ല്ല,’തിൽ ചില-ദോഷങ്ങൾ വന്നു-പോം, || 231 ||
മുമ്പിൽ ഇതു ഘോഷംകൊണ്ടു ‘വെന്നാ’കിലൊ;
വൻപട വന്നു വളയും അതു-നേരം || 232 ||
ഒന്നും ഉപായം ഇല്ലാതെ വലഞ്ഞു-പോം;
എന്നതുകൊണ്ടു ഞാൻ പിന്നെയും ചൊല്ലുന്നു.” || 233 ||
പ്രത്യേകം ഓരോ-ജനത്തോടു ഗൂഢമായ്
സത്യം ഇതെ’ന്നു പറഞ്ഞു ബോധിപ്പിച്ചാൻ || 234 ||
ലക്ഷണക്കാരൻ ഇവൻ പറയുന്നതു
സത്യമായ് തന്നെ വരും എന്ന’റിഞ്ഞ’വർ || 235 ||
അന്നു പടക്കു പോകേണ്ടി-വരും എന്നു [ 55 ] തന്നു’ള്ളിൽ ഉള്ളോ-’രു-പേടി പൂണ്ടെ’ല്ലാരും || 236 ||
ഓരോരൊ-കാൎയ്യം ഉണ്ടെ'ന്നു പറഞ്ഞു’ടൻ
ഓരോരൊ-ദിക്കിൽ പുറപ്പെട്ടു പോയിനാർ. || 237 ||
ഘോര-തരമാം-പടയോടു കൂടവെ
ധീരതയോട’ഥ പൎവ്വത-രാജനും || 238 ||
അൎദ്ധ-രാത്രിക്കു’ടൻ ചന്ദ്രഗുപ്തൻ വാഴും-
-ഉത്തമ-ദേശത്തു ചെന്നാൻ, കനിവോടെ. || 239 ||
അ-‘പ്പോൾ ചണകാത്മജോക്തിയാൽ മൌൎയ്യനും
ശില്പമായ് പൈത്ര‌്യമാം-അൎത്ഥം പകുത്ത-’തിൽ || 240 ||
പാതിയും പൎവ്വത-രാജനു നൽകിനാൻ,
ചാതുൎയ്യമോടു ബന്ധുത്വം ഉണ്ടാക്കുവാൻ. || 241 ||
രാത്രിയും പിന്നെ കഴിഞ്ഞോ-’ർ-അനന്തരം
യാത്ര തുടങ്ങീതി’ളകി, പെരുമ്പട. || 242 ||
പൎവ്വത-രാജനും, ചാണക്യ-വിപ്രനും,
ഗൎവ്വം നടിച്ചോ-’രു-വൈരോധകാദിയും, || 243 ||
മ്ലേഛ്ശ-ഗണങ്ങളും, പാരസീകന്മാരും
ഉച്ചത്തിൽ ആമ്മാർ നിലവിളിച്ചൊ’ക്കവെ || 244 ||
പുഷ്പപുരിക്കു വടക്കും കിഴക്കുമായ്
കെല്പോടു ചെന്നു വളഞ്ഞാർ, അതു-നേരം || 245 ||
മൌൎയ്യ-തനയനും കാട്ടാള-രാജനും,
വീൎയ്യം ഏറീടും-കുതിര-‘പ്പടകളും, || 246 ||
മറ്റെ-‘പ്പുറമെ അടുത്തി'രു-ഭാഗവും
തെറ്റന്നു ചെന്നു വളഞ്ഞാർ, അതു-നേരം. || 247 ||
ശത്രുക്കൾ ചെന്നു വളഞ്ഞതു കേട്ട’ഥ,
ശക്തരായീടുന്ന-നന്ദ-രാജാക്കളും || 248 ||
യുദ്ധ-സന്നദ്ധരായ് വില്ലും ധരിച്ച’തി-
-ക്രുദ്ധരായ് സേനാ-പതികളെ‘യൊക്കവെ || 249 ||
ചെന്നു വിളിച്ച-’തു-നേരം ഒരുത്തരും
വന്നതും ഇല്ല, മരണ-ഭയത്തിനാൽ. || 250 ||
ഒട്ടു-ചിലർ ഉഴന്ന’ങ്ങും ഇങ്ങും പോയാർ; [ 56 ] ഒട്ടു-ചിലർ അകം പുക്കൊ’ളിച്ചീടിനാർ. || 251 ||
അ-‘പ്പോൾ നിലവിളിച്ചെ’ത്തിയ-ലോകരും,
പുഷ്പപുരെ മുമ്പിൽ ഉള്ള-ജനങ്ങളും || 252 ||
ഒക്കവെ കൂടി ഒരു-ലക്ഷം ഉണ്ട,'തിൽ
ചിക്കനെ പാതി-‘പ്പടയോടുകൂടവെ || 253 ||
ചന്ദ്രഗുപ്തന്റെ മതി-വീൎയ്യം ഒക്കവെ
അന്തരാ ചിന്തിച്ചു ചിന്തിച്ചു രാക്ഷസൻ || 254 ||
രൂക്ഷനായ് വില്ലും ധരിച്ചു യുദ്ധത്തിനായ്
ദക്ഷിണ-ഗോപുരത്തൂടെ പുറപ്പെട്ടാൻ. || 255 ||
മൌൎയ്യ-സുതനും, കിരാതാധിനാഥനും,
വീൎയ്യം നടിച്ചു നിൽ്ക്കുന്നതിന്ന’പ്പുറം || 256 ||
അൎണ്ണവം പോലെ പരന്ന-പടയുമായ്
ചെന്നു നിന്നീടിനാൻ, മന്ത്രി-പ്രവരനും.|| 257 ||
തേരിൽ ഏറി പുറപ്പെട്ടു സന്നദ്ധരായ്
വീര-മകുട-മണികൾ നൃപന്മാരും || 258 ||
കുംഭവും കൊമ്പും പൊതിഞ്ഞ’ഥ പൊന്നിനാൽ
കമ്പം ഇല്ലാത്തൊ-’രു-കുംഭി-വരന്മാരും, || 259 ||
കാറ്റിനെക്കാൾ വേഗം ഓടും-രഥങ്ങളും,
തെറ്റന്നു പായും-കുതിര-‘പ്പടകളും, || 260 ||
വാളും പരിചയും വില്ലും ശരങ്ങളും,
ചാല-‘ത്തെളികെ‘ക്കടഞ്ഞ-ചക്രങ്ങളും, || 261 ||
കുന്തം ചവളങ്ങൾ വേലുകൾ ഈട്ടികൾ
ചന്തം ഇയലുന്ന-തോമര-ജാലവും, || 262 ||
പട്ടസം നല്ല-ഗദകൾ ശതഘ്നികൾ
നിഷ്ഠൂരമായ-മുസല-ശ്രലങ്ങളും, || 263 ||
ശക്തികൾ വെണ്മഴു എന്നി’ത്തരം ഉള്ള-
-ശസ്ത്രങ്ങൾ ഊക്കോടെ’ടുത്തു സന്നദ്ധരായ് || 264 ||
ചട്ടയും തൊപ്പിയും ഇട്ടു കെട്ടി‘ക്കൊണ്ടു
ധൃഷ്ടരായീടുന്ന-പത്തി-വരന്മാരും, || 265 ||
നല്ല-വടികൾ എടുത്തു നിലവിളി(ച്ചു) [ 57 ] ച്ചു’ള്ളം തെളിഞ്ഞു’ള്ള-കാഴ്ച-‘പ്പടകളും || 266 ||
ശംഖ-മൃദംഗാ-പടഹാദി-വാദ്യവും,
ശങ്കാ വെടിഞ്ഞ’ഥ രാജ-പ്രവരരും, || 267 ||
ചിത്തം ഉറപ്പിച്ചൊ’രുമിച്ചു ചെന്നു’ടൻ
ഉത്തര-ഗോപുരത്തൂടെ പുറപ്പെട്ടാർ, || 268 ||
പൎവ്വത-രാജ-‘പ്പടയോടു കൂടവെ
ഗൎവ്വം നടിച്ചു’ടൻ ഏറ്റാർ, അവർകളും || 269 ||
യുദ്ധത്തിനായ് കൊണ്ടു മന്ത്രി-പ്രവരനെ
ബദ്ധ-സന്നദ്ധനായ് ക്കണ്ടാ-’രു-മൌൎയ്യനും || 270 ||
താണു തൊഴുതു നിവിരെ വിളിച്ച’വൻ
മാനമോടേ’വം മൊഴി പറഞ്ഞീടിനാൻ:- || 271 ||
“മന്ത്രീ-കുലോത്തമ! കേൾക്കാ മഹാമതെ!
മന്ത്ര-ശാലാന്തരാളങ്ങളിൽ ഇട്ടു നീ || 272 ||
പട്ടിണിയിട്ടു കൊല്ലിച്ചീ’ലയൊ? ചൊല്ലു;
കഷ്ടം! ഭവാൻ ചെയ്ത-ദുൎന്നയം ഒക്കയും || 273 ||
രാജ-പുത്രത്വം ഉണ്ടാകയാൽ ഞങ്ങൾക്കു
രാജ്യൈകദേശം അവകാശം ഉണ്ടെ’ടൊ! || 274 ||
ന്യായമായു’ള്ള’വകാശം തരായ്കിൽ, ഇ(ന്നാ)
ന്നാ’ൎയ്യ-മതെ! ശമിപ്പിക്കാം, മഹാരണെ.” || 275 ||
ഇത്ഥം ഉരചെയ്ത-മൌൎയ്യനോട'ന്നേരം
ക്രുദ്ധനായ് രാക്ഷസൻ-താനും ഉരചെയ്തു:- || 276 ||
“പാപ-മതി‘യായ-നിന്നുടെ ദുൎന്നയം
കേവലം ഞാൻ ഇങ്ങ’റിഞ്ഞി’രിക്കുന്നിതും. || 277 ||
പോരും ഇനി പരുഷങ്ങൾ പറഞ്ഞതും;
പോരിനു നേരെ വരികാ, വിരവിൽ നീ.” || 278 ||
വൻപനാം-രാക്ഷസൻ ചൊന്നതു കേട്ട’വൻ
മുമ്പിൽ പറഞ്ഞതു പിന്നെയും ചൊല്ലിനാൻ:- || 279 ||
“ഇന്ന’വകാശം തരികെ” ’ന്നു മൌൎയ്യനും;
“വന്നു നീ പോർ ചെയ്ക” ‘യെന്നു മന്ത്രീന്ദ്രനും. || 280 ||
എന്നി’ങ്ങിനെ-വിവാദിച്ചു തന്നെ അവർ [ 58 ] നിന്നാർ, കലഹം തുടരാതി’രുവരും || 281 ||
പൎവ്വത-നന്ദ-ബലൌഘങ്ങൾ തങ്ങളിൽ
ഉൎവ്വീ കുലുങ്ങും-പടി പൊഴിഞ്ഞു ശരം. || 282 ||
വൻപട രണ്ടു-പുറത്തും അടുത്ത’തി-
-കമ്പം അകന്നു പോർ ചെയ്യുന്നതു-നേരം || 283 ||
അഭ്യാസം ഉള്ള-ജനങ്ങൾ അണഞ്ഞു’ടൻ
പില്പാടു വാങ്ങാതെ വെട്ടി നടക്കയും, || 284 ||
ധൃഷ്ടരായ് ഉള്ളവർ വെട്ടു തടുക്കയും,
നിഷ്ഠൂരമായ് ചില-വാദം പറകയും, || 285 ||
ശൂരത‘യുള്ളവർ നേരിട്ട’ടുക്കയും,
വീര-ജനങ്ങൾ തിരിഞ്ഞു മരിക്കയും || 286 ||
ഭീരുക്കളായവർ പിൻപെട്ടു നിൽ്ക്കയും,
ഓരൊ-ജനങ്ങളെ വേറെ കുമക്കയും; || 287 ||
ചാണക്യ-ഭൂസുരൻ യുദ്ധം ഭരിക്കയും,
നാണയത്തിന്നു ചാപങ്ങൾ മുറിക്കയും || 288 ||
കാണികൾ തമ്മിൽ പറഞ്ഞു രസിക്കയും,
ആനകൾ ചത്തു മലച്ചു കിടക്കയും, || 289 ||
വെട്ടുകൾ കൊണ്ടു തലകൾ തെറിക്കയും,
തട്ടുകേടു’ണ്ടാകകൊണ്ടൊ’ട്ടൊ’ഴിക്കയും || 290 ||
തട്ടി അടുക്കയും, വെട്ടി മരിക്കയും,
ഒട്ടു തടുക്കയും പട്ടു കിടക്കയും, || 291 ||
കൂരമ്പു പേ-മഴ പോലെ ചൊരികയും,
ഘോരം പട‘യെന്നു കാണികൾ ചൊൽകയും, || 292 ||
രണ്ടു-പുറവും ഈ-വണ്ണം പൊരുത-’ള(വു)
വു’ണ്ടായ-സംഗരം എത്രെ ഭയങ്കരം! || 293 ||
നന്ദ-ഭൂപന്മാരുടെ പട മിക്കതും
അന്തകാവാസം ഗമിച്ചോ-’ർ-അനന്തരം; || 294 ||
വാളും പരിചയും കൈക്കൊണ്ടു മന്നവർ
ചീളന്നു തേരിന്നി’റങ്ങി അണഞ്ഞ,’വർ || 295 ||
പൎവ്വത-രാജ-‘പ്പെരുമ്പട-‘കൂട്ടത്തിൽ [ 59 ] നിൎവ്വിചാരന്മാരായ് ചെന്നു ചാടീടിനാർ. || 296 ||
മ്ലേഛ്ശ-ഗണങ്ങളും വെട്ടു കൊണ്ട’ന്നേരം
പാച്ചിൽ പിടിച്ച-’തു-നേരത്തു, ചാണക്യൻ || 297 ||
വൻപട വേഗേന പായുന്ന-നേരത്തു.
മുമ്പിൽ കടന്നു തടുത്തു ചൊല്ലീടിനാൻ:- || 298 ||
“മണ്ടുന്നതി’പ്പോൾ എവിടെക്കു? നിങ്ങളെ
കൊണ്ടു വന്നോ-’രു-ഞാൻ കണ്ടി’ങ്ങിരിക്കുമൊ? || 299 ||
ഒമ്പതു-പേർ നൃപന്മാരെ ഇവർ ഉള്ളു;
കമ്പം കളഞ്ഞു പട‘യടുത്തീടുവിൻ! || 300 ||
ഓടി മരിപ്പാൻ അണഞ്ഞ-നൃപന്മാരെ
പേടി കളഞ്ഞു കുലചെയ്വാൻ വരുവിൻ.” || 301 ||
എന്നതു കേട്ട’വർ ആകെ‘ത്തിരിഞ്ഞി’ങ്ങു
നന്നായ’ണഞ്ഞു പോർ ചെയ്തു തുടങ്ങിനാർ. || 302 ||
പൎവ്വത-നാഥനും വൈരോധകൻ-താനും,
പൎവ്വത-പുത്രൻ മലയകേതു-താനും, || 303 ||
പഞ്ച-സേനാധിപന്മാരും, ഒരുമിച്ചു
ചഞ്ചലം എന്ന്യെ അടുത്താർ, അതു-നേരം. || 304 ||
കൂട്ടത്തിൽ ആശു കടന്നു കൊണ്ട’ന്നേരം
വെട്ടുകൾ തട്ടിച്ചു നന്ദ-ഭൂപന്മാരും. || 305 ||
വെട്ടുകൊണ്ട’ററ’റ്റു തെറ്റന്ന’തു-നേരം
പെട്ടിത’നേക-നൂറായിരം-മ്ലേഛ്ശരും. || 306 ||
തെറ്റന്നു നന്ദ-ഭൂപന്മാരെ‘യ-‘ന്നേരം
ചുറ്റും വളഞ്ഞു പോർ ചെയ്താർ, അരികളും || 307 ||
തങ്ങളെയും മറന്ന’പ്പോൾ അരചന്മാർ
മങ്ങാതെ നിന്നു പോർ ചെയ്യും-ദശാന്തരെ, || 308 ||
പൎവ്വതാദികൾ വെട്ടി‘ക്കുലചെയ്തു,
സൎവ്വ-നന്ദന്മാരെ എന്നെ പറയേ’ണ്ടു; || 309 ||
സ്വൎഗ്ഗലോകത്തിന്നു നന്ദ-ഭൂപന്മാരും
നിൎഗ്ഗമിച്ചീടിനാർ, പോരിൽ മരിക്കയാൽ. || 310 || [ 60 ] പേടിയോടോ’ടിനാർ ശേഷിച്ചവർകളും,
കൂടെ അങ്ങോ’ടി അണഞ്ഞാർ അരികളും || 311 ||
വമ്പട കേട്ടു മണ്ടുന്നോ-’രു-ഘോഷവും,
വമ്പു’ള്ള-’രികൾ നിലവിളി-ഘോഷവും || 312 ||
കേട്ടു കേട്ടാ’കുലപ്പെട്ടു ഭയം പൂണ്ടു,
പെട്ടന്ന’വിടേക്കു വന്നിതു, രാക്ഷസൻ; || 313 ||
പാർ-അതിൽ വീണു കിടക്കുന്നതു കണ്ടു
ചോര‘യണിഞ്ഞ-നൃപന്മാരെയും അവൻ, || 314 ||
ഇങ്ങിനെ കണ്ട-’തു-നേരം അവന’കം
തിങ്ങിന-ശോകേന കണ്ണു-നീരും വാൎത്തു || 315 ||
അന്ത:പുരം പുക്കു സൎവ്വാൎത്ഥസിദ്ധിയെ
വന്ദിച്ച’വനോട’തെ’ല്ലാം അറിയിച്ചാൻ. || 316 ||
മക്കൾ മരിച്ചതു കേട്ടു മഹീപതി
ദുഃഖം മുഴുത്തു മറിഞ്ഞു വീണീടിനാൻ. || 317 ||
മന്നനെ ചെന്നു പിടിച്ചിതു, രാക്ഷസൻ;
പിന്നെ ഉണൎന്നു വിലാപം തുടങ്ങിനാൻ:- || 318 ||
“അയ്യൊ! ചതിച്ചിതൊ, വൃദ്ധനാം-എന്നയും
മെയ്യ’ഴകു’ള്ള-കുമാരന്മാരെ! നിങ്ങൾ? || 319 ||
നിങ്ങളെ വാഴിച്ചു പോവാൻ ഇരുന്ന-ഞാൻ
ഇങ്ങി’രുന്നേൻ, ഇതു കാണ്മതിന്നായ’ഹോ! ||320 ||
ഉണ്ണികളെ! നിങ്ങളോടു പിരിഞ്ഞു ഞാൻ
ഇന്നു മഹീ-തലെ വാഴുന്നതെ’ങ്ങിനെ? || 321 ||
മന്നിടം രക്ഷിപ്പതിനു ഞാൻ നിങ്ങളെ
മന്നവന്മാരായി വാഴിച്ചു, കാനനം || 322 ||
പുക്കു ഗതി വരുത്തീടുകെ’ന്നു’ള്ളതും
ഒക്കവെ നിങ്ങൾ കഴിച്ചിതൊ, ദൈവമെ.” || 323 ||
എന്നു പറഞ്ഞു കരയുന്ന-മന്നനെ
ചെന്നു പറഞ്ഞ’ടക്കീടിനാൻ, മന്ത്രിയും || 324 ||
ചാണക്യ-ശാസനം കൈക്കൊണ്ടു പിന്നെയും
ചേണാൎന്ന-പൎവ്വത-രാജൻ പടയുമായ് || 325 || [ 61 ] ചെന്നു’ടൻ പുഷ്പപുരിയെ‘ച്ചുഴലവും
സന്നാഹം ഉൾക്കൊണ്ടു നന്നായ് വളഞ്ഞുതെ. || 326 ||
മാനി‘യായു’ള്ളൊ-’രു-രാക്ഷസൻ അ-‘ന്നേരം
സേനാ-ബലം കുറഞ്ഞീടുക കൊണ്ട’വൻ || 327 ||
പോരിനായ് പിന്നെ പുറപ്പെട്ടതും ഇല്ല;
ധീരനായ് അന്തഃപുരെ മരുവീടിനാൻ. || 328 ||
ചുറ്റും വളഞ്ഞി’രിക്കുന്ന-രിപുക്കളും
അറ്റം ഇല്ലാത-കവൎച്ച തുടങ്ങിനാർ. || 329 ||
മുറ്റും പൊറുതി‘യില്ലാഞ്ഞു, പ്രജകളും
തെറ്റന്നു ചാണക്യനോടു കൊല്ലീടിനാർ:- || 330 ||
“ഇ-‘പ്പോൾ അരാജകമായ-പുരം-ഇതു!
കെല്പൊടു രക്ഷിച്ചു-കൊൾക ഭവാൻ ഇനി.” || 331 ||
ഇത്ഥം പ്രജകൾ പറഞ്ഞതു കേട്ടതി(ന്നു)
ന്നു’ത്തരമായു’രചെയ്തു ചാണക്യനും :- || 332 ||
"ശത്രുവായു'ള്ളോ-'രു-രാക്ഷസാമാത്യനും,
വൃദ്ധനായു’ള്ളോ-’രു-സൎവ്വൎത്ഥസിദ്ധിയും, || 333 ||
അന്തഃപുരത്തിങ്കൽ ഉണ്ട’തുകൊണ്ടി’ഹ
സന്തതം നിങ്ങൾക്കു’പദ്രമാകുന്നതും || 334 ||
ശക്തി ഉണ്ടെ’ങ്കിൽ പുറത്തു പുറപ്പെട്ടു
യുദ്ധം വിരവോടു ചെയ്തു മരി‘ക്കെ’ണം || 335 ||
ചാക്കു ഭയപ്പെട്ടി’രിക്കുന്നു‘വെങ്കിലൊ,
ശീഘ്രം ഒഴിഞ്ഞു പുറത്തു പോയീടെ’ണം ||336 ||
ചാകിലും പോകിലും ഇങ്ങ’തു സമ്മതം;
ആകവെ പിന്നെ ഞാൻ രക്ഷിച്ചു-കൊള്ളുവൻ.” || 337 ||
പൌര-ജനം അതു കേട്ട’ങ്ങ’കത്തു ചെ(ന്നോ)
ന്നോ’രോ-തരം പറഞ്ഞീടിനാർ ഇങ്ങിനെ:- || 338 ||
“മക്കളും ഉറ്റവരായ-ജനങ്ങളും
ഒക്കവെ ചത്തി’നിശേഷം ഉള്ളോർകൾക്കു || 339 ||
നാട്ടിൽ പൊറുതി‘യില്ലാതെ ചമഞ്ഞിതു
കാട്ടിയ-ദുൎന്നയം കൊണ്ടുതന്നെ, ദൃഢം. || 340 || [ 62 ] ദുഷ്ടരായു’ള്ളൊ-’രു-മന്ത്രികൾ മന്ത്രിച്ച-
-മന്ത്ര-ഫലം ഇതു കാണായതെ’ല്ലാൎക്കും. || 341 ||
ദുൎമ്മന്ത്രികൾ ഉള്ള-ഭൂമി-പാലന്മാൎക്കു
കൎമ്മം ഈ-വണ്ണം അകപ്പെടും, കേവലം. || 342 ||
ഒന്നുകിൽ ശത്രുക്കളെ‘ക്കുലചെയ്തി’നി
നന്നായി ഞങ്ങളെ രക്ഷിച്ചു കൊള്ളേ’ണം; ||343 ||
അല്ലായ്കിൽ ഇ-‘പ്പോൾ ഒഴിച്ചു പുറപ്പെട്ടു
വല്ലേടവും പോയി’രുന്നു കൊണ്ടീടെ’ണം.” || 344 ||
പൌര-ജനങ്ങൾ ഈ-വണ്ണം പറയുന്ന-
-ഘോര-വചനങ്ങൾ കേട്ടു മഹീപതി, || 345 ||
മന്ത്രി‘യായു’ള്ളോ-’രു-രാക്ഷസൻ-താനുമായ്
ചിന്തിച്ചു’ദയങ്ങൾ കാംക്ഷിച്ചു പിന്നെയും || 346 ||
രാക്ഷസനോടു കൂടെ പുറപ്പെട്ടു’ടൻ,
അ-ക്ഷിതി-പാലൻ തപോവനം പുക്കിതു. || 347 ||
ചാണക്യന’പ്പോൾ ജയം വന്നതു മൂലം
മാനിച്ചു പൌര-ജനത്തോടു ചൊല്ലിനാൻ:- || 348 ||
“ആൎത്തു നിലവിളിച്ചീടെ’ണം എല്ലാരും;
ആത്ത-മോദം പുരത്തിങ്കൽ പ്രവേശിപ്പാൻ.” || 349 ||
താപം ഉൾക്കൊണ്ട'വർ ചാണക്യ-കല്പിതം
ആവതി’ല്ലെ’ന്നു കല്പിച്ചു ചെയ്തീടിനാർ. || 350 ||
രാക്ഷസനെ ഭയപ്പെട്ടു പുനർ അവർ
തൽക്ഷണെ ചാണക്യൻ എന്ന-ഭയം കൊണ്ടും || 351 ||
തത്സമയത്തിങ്കൽ വേണ്ടുന്ന-കാൎയ്യങ്ങൾ
ഉത്സാഹം ഇല്ലാതെ ചെയ്താർ, അഖിലവും. || 352 ||
ആൎത്തു വിളിച്ചു ജയിച്ചു പറ‘യടി(ച്ചാ)
ച്ചാ'ത്ത-മോദം പുരി പുക്കാർ, അവർകളും, || 353 ||
പൎവ്വത-രാജനെയും മൌൎയ്യനെയും അ(ങ്ങു)
ങ്ങു’ൎവ്വരാ-ദേവ-കുലോത്തമൻ ചാണക്യൻ || 354 ||
നല്ലോ-’രു-മന്ദിരത്തിങ്കൽ ഇരുത്തിനാൻ;
ചൊല്ലാ’വത’ല്ല’വൻ-കാഴ്ചകൾ-ഓരോന്നെ. || 355 || [ 63 ] പൎവ്വത-രാജനെ വിശ്വാസം ഇല്ലാഞ്ഞു
ദിവ്യമാം-പുഷ്പപുരത്തിൽ ഇരുത്തീല. || 356 ||
ഓൎത്തു കണ്ടാൻ, അഥ, ചാണക്യനും, പിന്നെ:-
—പാൎത്താൽ ഇവൻ-മ്ലേഛ്ശ-നാഥൻ-മഹാബലൻ, || 357 ||
കാലം കുറഞ്ഞോ-’ന്നു ചെല്ലുന്ന-നേരത്തു.
ശീല-ഗുണം ഉള്ള-നമ്മുടെ മൌൎയ്യനെ || 358 ||
ബാധിക്കും; എന്നാൽ ഇവനെയും കൂട ഞാൻ
നീതി-ബലം കൊണ്ടു കൊന്നൊ’ടുക്കീടുവൻ. || 359 ||
മന്ത്രി-കുലോത്തമനാകുന്ന-രാക്ഷസൻ
ഹന്തവ്യൻ അല്ലൊ’ന്നുകൊണ്ടും നിരൂപിച്ചാൽ, || 360 ||
നല്ല-നയം ഉള്ള-മന്ത്രി-ജനം ഇന്നു
ദുൎല്ലഭന്മാർ; അതിനി‘ല്ലൊ’രു-സംശയം; || 361 ||
മന്ദം ഇവനെ ഞാൻ ഏതു ചെയ്തെ'ങ്കിലും
ചന്ദ്രഗുപ്തൻ-തന്റെ മന്ത്രി-‘യാക്കീടുവൻ. || 362 ||
നന്ദ-കുലത്തിൽ ഒരുത്തൻ ഉണ്ടെ’ന്നാ’കിൽ
എന്നും അതിനെ’ളുത’ല്ലെ’ന്നു നിൎണ്ണയം; || 363 ||
എന്നതുകൊണ്ടി’ഹ സൎവ്വാൎത്ഥസിദ്ധിയെ
കൊന്നു കളഞ്ഞാൽ, മനോരഥം സാധിക്കും. || 364 ||
അല്ലെ’ങ്കിൽ ഉണ്ടൊ’രു-വൈഷമ്യം; ഇന്ന'വൻ
നല്ലനാം-രാക്ഷസനോടും ഒരുമിച്ചു || 365 ||
വല്ല-പ്രകാരവും മൌൎയ്യ-തനയനെ
കൊല്ലും; പുനർ അവൻ എന്നെയും കൊന്നീടും || 366 ||
വല്ലതുചെയ്തും അ-‘സ്സൎവ്വാൎത്ഥസിദ്ധിയെ
കൊല്ലുകെ‘യുള്ളു; അതിനി’ല്ല സംശയം! || 367 ||
പിന്നെയും മന്ത്രി-പ്രവരനാം-രാക്ഷസൻ
എന്നും അടങ്ങുക‘യില്ലെ’ന്നു നിൎണ്ണയം! || 368 ||
മറ്റൊ’രു-രാജാവിനെ ചെന്നു സേവിച്ചു
തെറ്റന്നി’വിടെ പടക്കു വരും; എന്നാൽ, || 369 ||
വല്ലതുകൊണ്ടും തടുത്തു നിൎത്തീടുവൻ,
അല്ലാതെ എന്തി’വൻ ചെയ്യുന്നതു, പിന്നെ? || 370 || [ 64 ] ഒന്നുകൊണ്ടും കഴിവി’ല്ലെ’ന്നു’റക്കും-പോൾ
വന്നി'വൻ കാക്കൽ വീണീടും, അല്ലൊ ദൃഢം? || 371 ||
ഇത്ഥം നിരൂപിച്ചു’റച്ചു ചാണക്യനും
നിത്യവും മൌൎയ്യനോടെ’ങ്ങും പിരിയാതെ || 372 ||
സത്യ-വ്രതൻ നിജ-സത്യവും സാധിച്ചു
ചിത്തം ഉറപ്പിച്ചി’രുന്നാൻ, അതു-കാലം || 373 ||
ഇത്ഥം ഉരചെയ്തു തത്തയും അത്തൽ തീ(ൎത്തി)
ൎത്തി'ത്തരം ഞാൻ ഇനി നാളയും ചൊല്ലുവെൻ; || 374 ||
ആത്ത-മോദം പറഞ്ഞെ’ല്ലാവരോടും അ(ങ്ങാ)
ങ്ങാ’സ്ഥ‘യായ് പാലും നുകൎന്നി’രുന്നീടിനാൾ. || 375 ||
ഇതി മുദ്രരാക്ഷസെ നവ-നന്ദ-വധം
സമാപ്തം. [ 65 ] മൂന്നാം പാദം.
പാൽ ഓലും-മൊഴിയാളെ! ശാരികെ! മനോഹരെ!
മാലോകൎക്കിതം ഉള്ള-നിന്നുടെ വചനങ്ങൾ || 1 ||
ഓരോരോ-തരം അതിചിത്രമായ് കേൾക്കും-തോറും
പാരാതെ വളരുന്നു, കൌതുകം, ഇനിക്കു’ള്ളിൽ || 2 ||
ദാഹവും തളൎച്ചയും തീൎത്തു’ടൻ തെളിഞ്ഞു, നീ
മോഹനമായ-കഥാ-ശേഷവും പറകെ’ടൊ! || 3 ||
വീരനായോ-’രു-മന്ത്രി-രാക്ഷസൻ അതു-കാലം
ധീരതെയോടു ചെയ്തതെ’ന്ത’ന്നു പറക നീ. || 4 ||
എന്നതു കേട്ടു കിളി-‘പ്പൈതലും ചൊല്ലീടിനാൾ :-
“ഇന്ന’തു പറവതിനെ’ത്രയും പണി അത്രെ! || 5 ||
വൈഷമ്യം കഥക്കി’തിന്മേൽ ഏടം ഉണ്ടാകയാൽ.
വൈഷമ്യം പറഞ്ഞു-കൊൾവാൻ ഉണ്ട’റിഞ്ഞാലും || 6 ||
ഒട്ടുമെ തിരിക‘യില്ലെ’ന്നതു വരും എന്നാൽ,
ഒട്ടു ഞാൻ അറിഞ്ഞേ’ടം പറയാം വിരവോടെ. || 7 ||
നിരസന്മാൎക്കു തിരിഞ്ഞീടുവാൻ പണി തുലോം!
പാരതിൽ സരസന്മാൎക്ക’റിയാം അല്ലൊ താനും? || 8 ||
വാക്കിനു സാമൎത്ഥ്യം ഇല്ലെ’ന്നു വന്നാലും പിന്നെ
കേൾക്കയിൽ ചിലൎക്കി'പ്പോൾ ആഗ്രഹം ഉണ്ടെ’ന്നാ’കിൽ || 9 ||
ചൊല്ലുവാൻ ഇളക്കരുതെ'ല്ലൊ ഞാൻ അറിഞ്ഞേ’ടം
ചൊല്ലുവൻ ചുരുക്കമായെ;’ങ്കിലൊ കേട്ടുകൊൾവിൻ!: || 10 ||
ബുദ്ധിമാനായീടുന്ന-രാക്ഷസൻ അതു-കാലം
വൃദ്ധനായ് വനം വാഴും-നന്ദരാജനെ കണ്ടു:- || 11 ||
—വൎദ്ധിപ്പിച്ചീടുന്നു’ണ്ടി’ക്കുലം ഇനിയും ഞാൻ!—
ഇത്തരം നിരൂപിച്ചു മിത്രങ്ങളോടുംകൂടി || 12 || [ 66 ] ഉത്തമ-മന്ത്രി-മന്ത്ര-മണ്ഡപം-അകം പൂകീ(ട്ടി)
ട്ടി’ത്തരം ഓരോ-തരം ചിന്തിച്ചു തുടങ്ങിനാൻ:- || 13 ||
—ശക്തി‘യേറീടും-നൃപ-വീരന്മാർ മരിക്കയാൽ
യുദ്ധത്തിന്ന’വർകളോടാ’വതി’ല്ലി’നി‘യേതും. || 14 ||
വഞ്ചിച്ചു ചന്ദ്രഗുപ്തൻ-തന്നെ നാം ഇതു-കാലം
പഞ്ചത്വം വരുത്തുവാൻ യത്നവും ചെയ്തീടേ’ണം— || 15 ||
സൎവ്വരും ആയ് ചിന്തിച്ചി’ങ്ങിനെ-കല്പിച്ച’വൻ
സൎവ്വാൎത്ഥസിദ്ധി‘യാകും-വൃദ്ധനെ വനത്തിങ്കൽ || 16 ||
ആരുമെ‘യറിയാതെ രക്ഷിച്ചു, മന്ത്രി-മുഖ്യൻ
ധൈൎയ്യം ഉൾക്കൊണ്ടു, ചന്ദ്രഗുപ്തനെ ചെന്നു കണ്ടാൻ || 17 ||
മാന-ശോകാദികളും ഒക്കവെ മറച്ച’വൻ
ദീനനായ് മൌൎയ്യൻ-തന്നോടി’ങ്ങിനെ-ചൊല്ലീടിനാൻ:- || 18 ||
“നന്ദനാം-മഹീപതി-തനിക്കും പുത്രന്മാൎക്കും
മന്ത്രി‘യായി’ത്ര-നാളും വാണു ഞാൻ അറിക നീ || 19 ||
ഇ-‘ക്കാലം ഭവാൻ-തന്റെ മന്ത്രിയായി’രിപ്പതി(നു)
നു’ൾക്കാമ്പിൽ കല്പിച്ചു വന്നീടിനേൻ, കൃപാ-നിധെ! || 20 ||
അന്ന’ന്നു രാജ്യ-പരിപാലനം ചെയ്തീടുന്ന-
-മന്നവന്മാരെ സേവിച്ചീടുകെ’ന്നതെ‘യുള്ളു. || 21 ||
നന്ദ-വംശത്തിൽ (അല്ലൊ?) നിന്നുടെ ജനനവും,
എന്നതു നിരൂപിച്ചാൽ, സംശയം ഇല്ലേ’തുമെ || 22 ||
അന്യ-വംശത്തിൽ ഉള്ള-പൎവ്വത-രാജാവിനെ
ചെന്നു സേവിക്കെ’ന്നതും എത്രയും മടിതന്നെ || 23 ||
സ്നേഹമൊ നമ്മിൽ ഉള്ളതി’ന്നു’ണ്ടായതും അല്ല
മോഹം കൊണ്ടോ’രോന്നേ’വം വന്നുപോക’ത്രെ നൂനം || 24 ||
എന്നെ ഇന്നു’പേക്ഷിക്കേ’ന്നു’ള്ളതും ഭവാനി’പ്പോൾ
ഒന്നുമെ നിരൂപിച്ചാൽ ചെയ്കയും അരുതെ’ല്ലൊ?” || 25 ||
രാക്ഷസാമാത്യൻ ഏവം കിഴിഞ്ഞു പറഞ്ഞ-‘പ്പോൾ,
സാക്ഷാൽ ഇന്നി'തു നേർ അല്ലെ’ന്നു കല്പിച്ചു മൌൎയ്യൻ; || 26 ||
ചെന്നു’ടൻ ചാണക്യനോടി’ക്കഥാ പറഞ്ഞ-‘പ്പോൾ,
മന്നിട-സുര-വരൻ ഇങ്ങിനെ-ചൊല്ലീടിനാൻ:- || 27 || [ 67 ] “വ്യാജത്താൽ എന്നാ’കിലും ആശ്രയിച്ചവർകളെ
രാജാക്കന്മാൎക്കു പരിപാലിച്ചാലെ മതിയാവു. || 28 ||
എന്ത’തിൻ-പ്രയോഗം എന്നു’ള്ളതും അറിഞ്ഞീടാം;
ചന്തമായ് പറഞ്ഞ’നുസരിച്ചു വെക്കേ’ണം നാം.” || 29 ||
ഇങ്ങിനെ ചാണക്യനും മൌൎയ്യനും പല-തരം
തങ്ങളിൽ നിരൂപിച്ചു കൈക്കൊണ്ടാർ അവനെയും. || 30 ||
കേവലം ചതിപ്പാനായ് രാക്ഷസൻ അതു-കാലം
ഈ-വണ്ണം മൌൎയ്യൻ-തന്റെ മന്ത്രി‘യായ് വാണീടിനാൻ. || 31 ||
കാനനത്തിങ്കൽ മരുവീടുന്ന-നൃപൻ-തന്റെ
മാനസത്തോടുകൂടി മൌൎയ്യനെ‘യൊടുക്കുവാൻ || 32 ||
ഗാഢ-മത്സരം ഉള്ളിൽ വെച്ചുകൊണ്ട’മാത്യനും
ഗൂഢമായ് ചിലരെയും കല്പിച്ചാൻ, അതു-കാലം ||33 ||
ഹസ്തിപൻ, ശില്പി, വൈദ്യൻ, എന്നിവർ മറ്റും ചില-
-ശസ്ത്രദന്മാരും, വിഷം കൊടുക്കുന്നവൎകളും: || 34 ||
രാക്ഷസ-പ്രയുക്തന്മാരാം-ഇവൎക്കൊ'രുത്തൎക്കും
തൽക്ഷണം ചന്ദ്രഗുപ്തനെ കുലചെയ്തീടുവാൻ || 35 ||
ഒന്നുമെ ഒരു-പഴുതു’ണ്ടായീല,’തുകൊണ്ടു
ധന്യരിൽ മുമ്പൻ ചന്ദ്രഗുപ്തൻ എന്ന’റിഞ്ഞാലും! || 36 ||
വൃദ്ധനായിരിക്കുന്ന-സൎവ്വാൎത്ഥസിദ്ധി‘യ‘'പ്പോൾ
എത്രയും വിശ്വാസം ഏറീടുന്ന-ചാരന്മാരെ || 37 ||
താപസ-വേഷം ധരിപ്പിച്ച,’വരുടെ കയ്യിൽ
പാപ-മാനസൻ ഒരു-ബദരീ-ഫലം നന്നായ് || 38 ||
ഘോരമായു’ള്ള-വിഷ-നീര-’തിൽ ഇട്ടു മുക്കി
മൌൎയ്യനു കൊടുക്കെ’ന്നു ചൊല്ലി‘യങ്ങ’യച്ചിതു. || 39 ||
ചാണക്യൻ-തന്റെ ചാരന്മാർ അതു ധരിച്ചു’ടൻ
ഊനം എന്നിയെ, വഴിയിന്ന’വർ ഉറങ്ങും-പോൾ || 40 ||
മറ്റൊ’രു-ലന്ത-‘പ്പഴം അവിടെ വെച്ചു, തങ്ങൾ
തെറ്റന്നു വിഷ-മയമായതും എടുത്തു’ടൻ || 41 || [ 68 ] മന്ദം എന്നിയെ നന്ദ-ഭൂപനേ ചെന്നു കണ്ടു
വന്ദിച്ചു ലന്ത-‘പ്പഴം കാഴ്ചയും വെച്ചു ചൊന്നാർ:- || 42 ||
“നിന്തിരുവടിക്കി’തു ഭക്ഷിപ്പാൻ ലന്ത-‘പ്പഴം
ചന്തമൊട’മാത്യൻ-താൻ തന്നു വിട്ടി’രിക്കുന്നു.” || 43 ||
എന്നതു കേട്ടു നന്ദൻ പ്രീതി പൂണ്ടെ’ടുത്തു’ടൻ
തിന്നതു-നേരം ചത്തു വീണിതു, നന്ദ-ഭൂപൻ. || 44 ||
താപസ-ദത്തമായ-ബദരീ-ഫലം തിന്നു
താപം ഉണ്ടായീലേ’തും മൌൎയ്യനും അതു-കാലം. || 45 ||
സൎവ്വാൎത്ഥസിദ്ധി സിദ്ധിപെട്ടുപോയെ’ന്ന-വാൎത്താ
സൎവ്വരും പറഞ്ഞു കേട്ടീടിനാൻ അമാത്യനും. || 46 ||
ബന്ധു-ശൈഥില്യം ശങ്കകൊണ്ടു താൻ അ-‘പ്പോഴ’തി(നെ)
നെ’ന്തു കാരണം എന്നു മിണ്ടാതെ വാണീടിനാൻ. || 47 ||
സൎവ്വാൎത്ഥസിദ്ധി മരിച്ചീടിനോ-’ർ-അനന്തരം,
സൎവ്വ-കാംക്ഷിതങ്ങളും നിഷ്ഫലമായെ’ങ്കിലും, || 48 ||
രാക്ഷസാമാത്യൻ ചന്ദ്രഗുപ്തനെ കൊന്നീടുവാൻ
രൂക്ഷനായ് പ്രയത്നങ്ങൾ പിന്നെയും ചെയ്തീടിനാൻ. || 49 ||
മൌൎയ്യനെ ‘സ്സേവിച്ചി’രുന്നീടിന-കാലം, അവൻ
ആരുമേ അറിയാതെ പൎവ്വത-രാജനെയും || 50 ||
സേവിച്ചു തുടങ്ങിനാൻ. അ-‘ക്കാലം പൎവ്വതേശൻ-
-ഭാവത്തെ‘യറിഞ്ഞു, മൌൎയ്യാത്മജൻ-തന്നെ കൊൽവാൻ || 51 ||
സന്തതം ഉപായവും ചിന്തിച്ചു ചിന്തിച്ച’കം-
-വെന്തു വെന്തി’രുന്നിതു, മന്ത്രിയും, അതു-കാലം.|| 52 ||
(ചിത്രം എത്രയും, പാൎത്താൽ! പൂൎവ്വ-വൈരത്തിനു'ള്ള-
-ശക്തി എന്നു’ള്ളതാ’ൎക്കും പോകയും ഇല്ല, നൂനം.) || 53 ||
ശത്രു'വാം-പൎവ്വതകൻ രാക്ഷസാമാത്യന'പ്പോൾ
എത്രയും പ്രീതനായി വന്നിതെ’ന്ന’റിഞ്ഞാലും! || 54 ||
“വല്ലതും ചെയ്തു ചന്ദ്രഗുപ്തനെ വധിച്ചു ഞാൻ
വല്ലഭമോടു രാജ്യം നിങ്ങൾക്കു തന്നീടുവൻ!” || 55 ||
എന്നു പൎവ്വതനോടും തൽ-പുത്രനോടും പുനർ
ഉന്നതനായു’ള്ള-തൽ-ഭ്രാതാവിനോടും നന്നായ് || 56 || [ 69 ] രാക്ഷസൻ പറഞ്ഞു ബോധിപ്പിച്ചിട്ടൊ,-'രു-ദിനം
അ-ക്ഷപണകനോടു ഗൂഢമായു'രചെയ്താൻ:- || 57 ||
"നമ്മുടെ സ്വാമി-വധത്തിന്നു കാരണമായ-
-നിൎമ്മരിയാദി'യാകും-മൌൎയ്യനെ കൊന്നീടുവാൻ || 58 ||
എന്തൊ'രു-'പായം എന്നു ചിന്ത ചെയ്യേ'ണം സഖെ!
ഹന്ത! നാം ഇരിക്കും-പോൾ ആവതു ചെയ്തീടേ'ണം." || 59 ||
എന്നതു കേട്ടു പറഞ്ഞീടിനാൻ ക്ഷപണകൻ:-
"ധന്യനായു'ള്ള-ഭവാൻ ഖേദിച്ചീട'രുതേ'തും! || 60 ||
വല്ലതും ഒരു-കഴിവു'ണ്ടാക്കീടുവൻ" എന്നു
ചൊല്ലി'യ-'ക്കാൎയ്യം പിന്നെ ചാണക്യനോടും ചൊല്ലി, || 61 ||
ഘോരമായു'ള്ളൊ-'ർ-ആഭിചാര-കൎമ്മവും അവൻ
ആരംഭിച്ചിതു, കാട്ടിൽ ഇരുന്നു, നിഗൂഢമായ് || 62 ||
അഗ്നിയെ ജ്വലിപ്പിച്ചു മാന്ത്രിക-ശ്രേഷ്ഠൻ-അവൻ
നഗ്നനായി'രുന്നൊ'രു-ഹോമവും തുടങ്ങിനാൻ. || 63 ||
ഹോമ-കുണ്ഡത്തിൽനിന്ന'ങ്ങു'ണ്ടായിത'തു-നേരം
കാമ-രൂപിണി'യായൊ-'ർ-ആയതാ-വിലോചനാ; || 64 ||
(ജാനകീ-ദേവീ പണ്ടു വഹ്നിയിൽ വീണ-നേരം
മാനമോട'തിങ്കൽനിന്നു'ത്ഥിത'യായ-പോലെ.) || 65 ||
ധന്യ-ശീല'യായ് അതിസുന്ദരാംഗി'യാം-വിഷ-
-കന്യകാ-തന്നെ ക്ഷപണേശ്വരനതു-നേരം || 66 ||
മന്ത്രി-വീരന്റെ കയ്യിൽ എത്രയും നിഗൂഢമായ്
മാന്ത്രിക-വരൻ കൊടുത്തി'ങ്ങിനെ-ചൊല്ലീടിനാൻ:- || 67 ||
"മാനിനീ-മണി'യായൊ-'ർ-ഇവളെ ചുംബിക്കും-പോൾ
ഊനം എന്നിയെ മരണത്തെയും ലഭിച്ചീടും. || 68 ||
ഏകനെ ആചുംബനം ചെയ്തു കൊന്നീടും ഇവൾ;
പോകയും ചെയ്യും, പിന്നെ കാൺ്കയും ഇല്ലതാനും!" || 69 ||
രാക്ഷസൻ അതു കേട്ടു കന്യകാ-രത്നത്തെയും
സൂക്ഷിച്ചു വെച്ചു കൊണ്ടാൻ എത്രയും സന്തോഷത്താൽ. || 70 ||
മ്ലേഛ്ശ-രാജനെ'ക്കൂടെ മറച്ചാൻ അവൻ ഇതു,
നിശ്ചയ-മതി'യല്ലെ'ന്നു'റച്ചു ശങ്കിക്കയാൽ || 71 || [ 70 ] കാലവും കുറഞ്ഞൊ’ന്നു പോയൊ-’രു-ശേഷത്തിങ്കൽ,
മാൽ ഇയന്നി’രിക്കുന്ന-രാക്ഷസൻ ഒരു-ദിനം, || 72 ||
മോദം ഉൾക്കൊണ്ടു വിനയത്തെയും പ്രകാശിപ്പി(ച്ചാ)
ച്ചാ’ദരവോടു ചണകാത്മകനോടു ചൊന്നാൻ:- || 73 ||
“ചന്ദ്രഗുപ്തനു കൊടുത്തീടുവാനായു’ണ്ടൊ’രു-
-ചന്ദ്രാഭിരാമ-മുഖി‘യായൊ-’രു-വിലാസിനീ; || 74 ||
എന്നുടെ ഗൃഹത്തിങ്കൽ ഉണ്ട’വൾ മരുവുന്നു;
മന്നവൎക്കുചിത‘യായു’ള്ളവൾ അറിഞ്ഞാലും!” || 75 ||
ചാണക്യൻ ഏതും അറിഞ്ഞീല താൻ എന്നു ഭാവി(ച്ചേ)
ച്ചേ“ ’ണാക്ഷി-തന്നെ വരുത്തീടുകെ” ’ന്നു’രചെയ്താൻ: || 76 ||
രാക്ഷസൻ അതു കേട്ടു തന്നുടെ ഗൃഹം പുക്കു,
തൽക്ഷണെ വിഷ-നാരി-തന്നെയും കൊണ്ടുവന്നാൻ || 77 ||
കണ്ടിവാർ-കുഴലിയെ കൊണ്ടുവന്നതു കണ്ടു,
തണ്ടലർ-ബാണം ഏറ്റു കുണ്ഠരായെ’ല്ലാവരും || 78 ||
സസ്മിതമായ-മുഖ-പത്മവും നോക്കി നോക്കി
വിസ്മയം പൂണ്ടു നിന്നാർ എന്നതെ പറയാവൂ! || 79 ||
അ-‘ന്നേരം ശയന-മന്ദിരത്തിൽ പ്രവേശിപ്പാൻ
വന്നിതു സമയവും; ചാണക്യൻ അതു-നേരം || 80 ||
മന്ദം എന്നിയെ ഒരു-സംഭ്രമം നടിച്ചു(’ള്ളിൽ
മന്ദ-ഹാസവും ചെയ്തു) പലരും നില്ക്കും-നേരം, || 81 ||
നീതിമാനായ-കുല-മന്ത്രി‘യാം-രാക്ഷസനോ(ടാ)
ടാ’ദരവോടെ വിളിച്ചി’ങ്ങിനെ-ചൊല്ലീടിനാൻ:- || 82 ||
“പൎവ്വത-രാജൻ ഇന്നു (പാൎത്തു കാണുന്ന-നേരം)
സൎവ്വദാ നമുക്കൊ’രു-ബന്ധു‘വെന്ന’റിഞ്ഞാലും! || 83 ||
സ്ത്രീ-രത്നം-ഇതു-തന്നെ പൎവ്വത-രാജാവിനു
പാരാതെ കൊടുക്കേ’ണം; ഇല്ല സംശയം ഏതും! || 84 ||
ഇന്നി'തു മൌൎയ്യൻ-തനിക്കെ’ന്നു കല്പിക്കും-നേരം,
നിൎണ്ണയം ഇവനൊ’രു-വൈരവും ഉണ്ടായീടും || 85 ||
താന്താൻ ഒട്ടൊ’ഴിഞ്ഞിട്ടും ബന്ധു‘വാം-ജനങ്ങളെ [ 71 ] സന്തോഷിപ്പിക്ക(‘യെല്ലൊ?) കാൎയ്യം ആകുന്നതെ’ടൊ!” || 86 ||
നീതിമാനായ-ചണകാത്മജൻ ഇതു-വഴി
നീതിയിൽ സമക്ഷത്തു നിന്നു’രചെയ്ത-നേരം, || 87 ||
ഉത്തരം അതിനൊ’ന്നും കാണാഞ്ഞു മന്ത്രി-കുല-
-സത്തമൻ “അതും എങ്കിൽ അങ്ങിനെ” ‘യെന്നു ചൊന്നാൻ. || 88 ||
ഇ-‘ക്കഥാ പൎവ്വതകൻ-തന്നോടു പറവാനും
തക്കം ഇല്ലാതെ വന്നു, രാക്ഷസന,’തു-നേരം || 89 ||
—എന്ത’ഹൊ, ചാണക്യന്റെ ദുൎന്നയം ഓരോന്നെ.—’ന്നു
ചിന്തിച്ചു മന്ത്രി-വരൻ ദൂരത്തു വാണീടിനാൻ. || 90 ||
പഞ്ച-ബാണാൎത്തി പൂണ്ടു പൎവ്വത-രാജൻ-താനും
ചഞ്ചല-മിഴിയോടും കൂടവെ ശയ്യാ-ഗൃഹം || 91 ||
പ്രാപിച്ചു മൌൎയ്യൻ-തന്നെ കൊല്ലുവാൻ ഇരുന്ന-’വൻ
ആപത്തു തനിക്കു വന്ന’ടുത്തത’റിയാതെ, || 92 ||
രാത്രിയിൽ അവൾ അണഞ്ഞു ചുംബിച്ചൊ’രു-നേരം
ധാത്രിയിൽ വീണു മരിച്ചീടിനാൻ, വിധി-വശാൽ. || 93 ||
പൎവ്വതകനെ കൊന്നു രാക്ഷസൻ എന്നു നാളെ
സൎവ്വരും പറഞ്ഞീടും എന്നു’ള്ള-ഭയത്തിനാൽ || 94 ||
രാത്രിയിൽ-തന്നെ പുറപ്പെട്ടു രാക്ഷസൻ തന്റെ-
-മിത്രമായ് പ്രാണ-സ്നേഹമായ് മരുവീടുന്നൊ-’രു- || 95 ||
-ചന്ദനദാസനായ-ചെട്ടി-വൎത്തകൻ-തന്റെ
മന്ദിരത്തിങ്കൽ കൊണ്ടുവെച്ചു’ടൻ കളത്രത്തെ; || 96 ||
ചന്ദ്രഗുപ്തനെ വധിച്ചീടുവാനായി‘ക്കൊണ്ടു
ചന്തമായ് പറഞ്ഞു, താൻ ആക്കിയ-വൈദ്യാദിയെ || 97 ||
സന്തതം പരിപാലിച്ചീടുവാനായിക്കൊണ്ടു
ബന്ധു‘വാം-ശകടദാസാഖ്യനാം-കാൎയ്യസ്ഥനെ || 98 ||
അറ്റം ഇല്ലാതു’ള്ളോ-’രു-അൎത്ഥവും കൊടുത്താ’ക്കി
മറ്റു’ള്ള-ഭൃത്യരെയും ഓരോരൊ-കാൎയ്യങ്ങളിൽ || 99 ||
എത്രയും നിഗൂഢമായി കല്പിച്ചു, പുനർ അവൻ
രാത്രിയിൽ-തന്നെ പുറപ്പെട്ടു വേഗേന പോയാൻ. || 100 || [ 72 ] [ചാണക്യൻ അതു-കാലം ഉൾക്കാമ്പിൽ നിരൂപിച്ചാൻ:-
“ഹാനിക്കായ് വരും, ഇഹ രാക്ഷസൻ ഉള്ളിൽ പുക്കാൽ || 101 ||
ലോക-രഞ്ജനം വരുത്തീടുവാൻ പണി, പുനർ;
ആകവെ തമ്മിൽ ഭേദിപ്പിക്കയും ചെയ്യും, ഇവൻ; || 102 ||
എന്നതുകൊണ്ടു (നിരൂപിച്ചു കാണുന്ന-നേരം)
നന്നി'വൻ പുറപ്പെട്ടു പോയതും ഇതു-കാലം!”] || 103 ||
രാവു പോയ് പുലൎന്ന-‘പ്പോൾ ഉറങ്ങും-അറ-തന്നിൽ
ജീവനം പോയിട്ട’ഥ പൎവ്വത-രാജാവിനെ || 104 ||
പാര’തിൽ കണപമായ് കിടക്കുന്നതു കണ്ടു
വാരിജ-മിഴി-‘യാളെ‘ക്കണ്ടതും ഇല്ല,‘യെങ്ങും || 105 ||
അ-‘ന്നേരം മ്ലേഛ്ശ-ജനം ഒക്കവെ മുറയിട്ടു
വന്ന-വേദനയോടെ പൌരന്മാരോടും കൂടെ || 106 ||
ചാണക്യനോടു ചെന്നു ചൊല്ലിനാർ “അയ‌്യൊ പാപം!
ഏണാക്ഷി കൊന്നാൾ അല്ലൊ പൎവ്വത-രാജാവിനെ?” || 107 ||
ചാണക്യൻ അതു കേട്ടു, ശോക-രോഷാദികളെ,
മാനം ഉൾക്കൊണ്ടു, ഭാവിച്ച’വരോടു’രചെയ്താൻ:- || 108 ||
“രാജ-നിഗ്രഹം ചെയ്യിപ്പിച്ചോ-’രു-മന്ത്രി-കുല-
-നീചനെ‘ത്തിരഞ്ഞു കൊന്നീടുവിൻ, വൈകീടാതെ.” ||109 ||
എന്നതു കേട്ടു ഭടന്മാർ അഥ രാക്ഷസന്റെ
മന്ദിരത്തിങ്കൽ ചെന്നു തിരഞ്ഞൊ’-ർ-അനന്തരം || 110 ||
കണ്ടുതില്ലെ’ങ്ങും ഗൃഹം ശൂന്യമായ് കണ്ടാർ; അവർ
മണ്ടിവന്നെ’ “ങ്ങും ഞങ്ങൾ കണ്ടതില്ലെ” ’ന്നു ചൊന്നാർ. || 111 ||
“പൎവ്വത-രാജാവിനെ രാക്ഷസൻ കൊന്നാൻ” എന്നു
സൎവ്വരും പറഞ്ഞൊ’രു-ഘോഷവും കൊണ്ടു, നാട്ടിൽ. || 112 ||
അ-‘ക്കാലം നയ-ഗുണം ഏറിയ വിഷ്ണുഗുപ്തൻ
ഉൾക്കാമ്പിൽ നിരൂപിച്ചാൻ:- എന്തി’നി വേണ്ട്വതി’പ്പോൾ? || 113 ||
ഇ-‘ച്ചതി ചെയ്ത-’മാത്യ-രാക്ഷസനോടും കൂടി
മ്ലേഛ്ശ-നായകൻ-തന്റെ പുത്രനും അനുജനും || 114 ||
വൈരം ഉൾക്കൊണ്ടു ചന്ദ്രഗുപ്തനെ കൊന്നീടുവാൻ [ 73 ] പാരമായു’ദ്യോഗിച്ചാർ, പണ്ടി’വർ ഇരുവരും, || 115 ||
എന്നതു നിരൂപിച്ചാൽ ഇന്നി’വർ-രണ്ടിനേയും
കൊന്നി’നി‘ക്കാൎയ്യം എന്നു തോന്നുന്നിതി’നിക്കു’ള്ളിൽ: || 116 ||
രണ്ടു-പേരയും കൂടെ‘ക്കൊന്നു‘വെന്നാ’കിൽ അതി(നു)
നു’ണ്ടൊ’രു-ദോഷം, അതു ചെയ്തു‘വെന്നാ’കിൽ; പിന്നെ || 117 ||
പൎവ്വത-രാജാവിനെ കൊല്ലിപ്പിച്ചതും അ-‘പ്പോൾ
സൎവ്വതഃ ചാണക്യൻ എന്നെ'ല്ലാരും പറഞ്ഞീടും; || 118 ||
ഏകനെ‘പ്പറഞ്ഞു’ടൻ ഭേദിപ്പിച്ച’യക്കയും
ഏകനെ വധം തന്നെ ചെയ്കയും വേണം എല്ലൊ? || 119 ||
വൈരം ഏറീടും-വൈരോധകനെ വധിക്കേ’ണം;
പാരാതെ മറ്റവനെ പറഞ്ഞ’ങ്ങ’യക്കേ’ണം— || 120 ||
ഭാഗധേയം ഉള്ള-’വൻ ഇങ്ങിനെ-കല്പിച്ച’ഥ
ഭാഗുരായണനായ-തന്നുടെ സചിപനെ || 121 ||
ആദരവോടു വിളിച്ചാ’രുമെ അറിയാതെ,
മേദിനീ-ദേവൻ-താനും അവനോടു’രചെയ്താൻ:- || 122 ||
“നിശ്ശേഷ-ഗുണ-നിധെ! നിന്നോടി’ങ്ങി’തു-കാലം
വിശ്വാസം ഏറുകയാൽ, ഞാൻ ഒന്നു പറയുന്നു: || 123 ||
ചന്ദ്രഗുപ്തനെ സ്നേഹം പണ്ടും ഉണ്ട'ല്ലൊ ഭവാ(നി)
നി’ന്നി’തു-രണ്ടിങ്കലും ഉണ്ടെ’ന്നു വരും അല്ലൊ? || 124 ||
പൎവ്വതാത്മജനായ-മലയകേതു-തന്നെ
സൎവ്വദാ ചെന്നു കണ്ടു ബന്ധുവായ് അവന്നു നീ || 125 ||
ശങ്ക കൂടാതെ പുനർ അവനോടി’തു-കാലം
എങ്കൽ ഉള്ളോ-’രു-ഭയം പറഞ്ഞു ഭേദിപ്പിച്ചു || 126 ||
വേഗമോടി’വിടുന്നു പറഞ്ഞ’ങ്ങ’യക്കെ’ണം
പാകത്തിൽ നിന്നുതന്നെ വേണം എന്ന’റിഞ്ഞാലും || 127 ||
ഇഷ്ടമായതു-തന്നെ പറഞ്ഞു കൊണ്ടാൽ, അവൻ’
ഇഷ്ടനായ് വരും ഭവാൻ; ‘ഇല്ല സംശയം ഏതും!” || 128 ||
ഇത്തരം കൌടില്യന്റെ വാക്കു കേട്ട’വൻ-താനും
സത്വരം പൎവ്വതക-പുത്രനെ ചെന്നു കണ്ടു || 129 ||
ഇഷ്ടനായാ’രുംചെവി കേളാതെ'യൊരു-ദിനം [ 74 ] ധൃഷ്ടനാം-മ്ലേഛ്ശ-നൃപ-പുത്രനോടു’രചെയ്താൻ:- || 130 ||
“രാജ-നന്ദന! ഗുണ-വാരിധെ! മഹാമതെ!
വ്യാജം ഓരോന്നെ ഭവാൻ അറിഞ്ഞില്ല’ല്ലൊ? കഷ്ടം! || 131 ||
രാക്ഷസൻ അല്ല കുലചെയ്തതു പിതാവിനെ
രൂക്ഷ-രോഷകനായ-ചാണക്യൻ! അറികെ’ടൊ! || 132 ||
രോഷംകൊണ്ട’തു-മൂലം നീ‘യിനി‘പ്പലരോടും
ഘോഷംകൊണ്ടീടുന്നാ’കിൽ നിന്നെയും കൊല്ലും അവൻ. || 133 ||
താതന്റെ കൎമ്മം അതെ’ന്നു’ള്ളിൽ നീ കല്പിച്ചു കൊ(ണ്ടേ)
ണ്ടേ’തുമേ വൈകാതെ നീ പോയ്‌കൊൾക ഗുണം, എടൊ! || 134 ||
നിൎമ്മരിയാദി ചണകാത്മജൻ എന്നു’ള്ളതു
സമ്മതം എല്ലാവൎക്കും എന്നു നീ ധരിച്ചാലും. || 135 ||
കണ്ടിട്ടും കേട്ടിട്ടും ഇല്ലാതൊ-’രു-ദിക്കിൽ വന്നാൽ
കുണ്ഠത്വം പിണയാതെ പോയ്‌കൊൾവാൻ പണി‘യത്രെ || 136 ||
ആൎക്കാനു വേണ്ടി വന്നു ചാടിയാൽ ഉള്ളാ-’പത്തു
പോക്കാവത’ല്ല താന്താൻ കണ്ടുനില്ക്കേ’ണം എടൊ! || 137 ||
അന്ധകാരങ്ങൾ ചിന്ത ചെയ്യാതെ, പുരം പുക്കീ(ട്ടെ)
ട്ടെ’ന്തി’നി വേണ്ടതെ’ന്നു ചിന്തിചീടുകാ ഭവാൻ.” || 138 ||
ഭാഗുരായണൻ ഏവം പറഞ്ഞ-വാക്കു കേട്ടു
വേഗം ഉൾക്കൊണ്ടു ഭയപ്പെട്ടു’ടൻ മ്ലേഛ്ശ-സുതൻ || 139 ||
പ്രേത-കൃത്യങ്ങൾ ഒന്നും ചെയ്യാതെ ഭയത്തോടെ
പാതി-രാ-നേരം പുറപ്പെട്ടു’ടൻ പോയീടിനാൻ. || 140 ||
നീതിമാനായ-ചണകാത്മജൻ അതു-കാലം
ചാതുൎയ്യമോടു പറഞ്ഞീടിനാൻ എല്ലാരോടും:- || 141 ||
“ഇന്നു പൎവ്വത-പുത്രൻ അങ്ങു പോയ് വരുവതി(നെ)
നെ’ന്നുടെ മതം കൊണ്ടുപോയിതെ” ’ന്നു’രചെയ്താൻ. || 142 ||
അ-‘ക്കാലം പൎവ്വതകനെ‘ക്കുല ചെയ്യിച്ചത(ങ്ങു)
ങ്ങു’ൾക്കാമ്പിൽ ചാണക്യൻ എന്നു’ള്ളതു ശങ്കിച്ചവർ || 143 || [ 75 ] “എന്തൊ’രു-കഷ്ടം!മ്ലേഛ്ശ-രാജനെ കൊല്ലിപ്പിച്ച(ത)
ത’ന്തണർ-വരനായ-ചാണക്യൻ (എന്ന’ല്ലൊ?) നാം || 144 ||
ശങ്കിച്ചത’ല്ല’ന്നു’ള്ളതി’ന്നു നിൎണ്ണയം വന്നു.
എങ്കിൽ താൻ പൎവ്വതക-പുത്രനെ അയക്കുമൊ? || 145 ||
ശത്രു-ശേഷത്തെ വെച്ചു-കൊള്ളുമൊ ചാണക്യൻ? ഇ(ന്ന)
ന്ന’ത്ര ഭോഷത്വം ഉള്ളോൻ അല്ലെ’ന്നു ദൃഢം, അല്ലൊ? || 146 ||
ദോഷത്തെ ഗ്രഹിച്ച-‘പ്പോൾ ഭോഷത്വം നമുക്ക’ത്രെ.
ഘോഷിക്കാഞ്ഞതു ഭാഗ്യം എന്നതെ പറയേ’ണ്ടു. || 147 ||
സശയം ഏതും ഇല്ല രാക്ഷസൻ-തന്നെ‘യതെ” ’(ന്നാ)
ന്നാ’ശയത്തിങ്കൽ ഉറച്ചീടിനാർ എല്ലാവരും. || 148 ||
ഉത്തമനായ-മന്ത്രി-രാക്ഷസൻ അതു-കാലം
ഉത്തമമായ പുഷ്പപത്തനത്തിങ്കൽനിന്നു || 149 ||
നൂറു-യോജന-വഴി വടക്കു ദിക്കിൽ പോയി(ട്ടാ)
ട്ടാ’രും അങ്ങ'റിയാതെ; മൌൎയ്യനെ കൊന്നീടുവാൻ || 150 ||
എന്തൊ-’രു’പായം എന്നു ചിന്തിച്ചു ചിന്തിച്ചു’ള്ളിൽ
സന്തതം ഇരുന്നിതു, മറ്റൊ’ന്നും നിനയാതെ || 151 ||
അ-‘ക്കാലം പൎവ്വതക-പുത്രന്റെ ഗമനത്തെ
ചൊൽ-ക്കൊണ്ടൊ-’ർ-അമാത്യ-രാക്ഷസനും കേട്ടീടിനാൻ. || 152 ||
നല്ലൊ-’രു-പഴുതെ’ന്നു കണ്ട'വൻ പുറപ്പെട്ടു
നല്ലനാം-മലയകേതുവിനെ ചെന്നു കണ്ടു || 153 ||
വല്ലഭമോടു സേവിച്ച,’വനോട’തു-കാലം
ചൊല്ലിനാൻ ഇത്ഥം ഉള്ള-വാക്കുകൾ മന്ത്രീന്ദ്രനും:- || 154 ||
“മൌൎയ്യനാം-പശുവിനെ നിഗ്രഹം ചെയ്തു രാജ്യം
വീൎയ്യവാനായ-ഭവാനാ’ശു ഞാൻ തന്നീടുവൻ. || 155 ||
വാട്ടം എന്നിയെ രിപു-‘ക്കൂട്ടത്തെ‘യൊടുക്കുവാൻ
കൂട്ടുക വേണം പട-‘ക്കോപ്പുകൾ അറിഞ്ഞാലും.” || 156 ||
പൎവ്വത-പുത്രൻ, ഇത്ഥം രാക്ഷസൻ പറഞ്ഞ-‘പ്പോൾ,
ഗൎവ്വമോട’മാത്യനാക്കീടിനാൻ അവനെയും. || 157 || [ 76 ] രാക്ഷസന’മാത്യ-സ്ഥാനത്തെയും കൊടുത്ത'വൻ
രൂക്ഷനായ് പ്രതിജ്ഞയും ഇങ്ങിനെ-ചൊല്ലീടിനാൻ:- || 158 ||
“അഛ്ശനെ കൊല്ലിപ്പിച്ച-വിപ്രനെ കൊല്ലാതെ ഞാൻ
നിശ്ചയം ശേഷക്രിയ ചെയ്തീടുന്നതും ഇല്ല.” || 159 ||
ൟ-വണ്ണം പ്രതിജ്ഞയും ചെയ്ത’വൻ മ്ലേഛ്ശന്മാരെ
ദ്വീപങ്ങളിലേക്ക’യച്ചൊ’ക്കവെ വരുത്തിനാൻ. || 160 ||
രാക്ഷസൻ ശത്രു-ഭേദം ചെയ്വതിനായിക്കൊണ്ടു
സൂക്ഷ്മ-ബുദ്ധികളായ-തന്നുടെ ചാരന്മാരെ || 161 ||
ചൊൽ-'ക്കൊണ്ട-പുഷ്പപുരത്തിങ്കലേക്ക’യച്ചു’ടൻ
ഉൾക്കരുത്തോടു രഞ്ജിപ്പിച്ച’വൻ മ്ലേഛ്ശന്മാരെ || 162 ||
യുദ്ധത്തിന്ന’വസരം പാൎത്തു പാൎത്തൊ’രുമ്പെട്ടു
ബദ്ധ-മോദത്തോടി’രുന്നീടിനാൻ അതു-കാലം || 163 ||
നിശ്ചല-ഹൃദയനാം-ചാണക്യ-മഹീസുരൻ
മ്ലേഛ്ശ-നന്ദനന്റെയും രാക്ഷസാമാത്യന്റേയും || 164 ||
കൂടി-‘ക്കാഴ്ചയും യുദ്ധോദ്യോഗവും പ്രതിജ്ഞയും
പാഠവം ഉള്ള-ചാരന്മാർ പറഞ്ഞൊ’ക്കെ കേട്ടാൻ. || 165 ||
പിന്നയും പരിഭ്രമം കൂടാതെ വിഷ്ണുഗുപ്തൻ
തന്നുടെ-പക്ഷത്തിലും ശത്രു-പക്ഷത്തിങ്കലും || 166 ||
ഉള്ള-വൃത്താന്തം അറിഞ്ഞീടുവാനായിക്കൊണ്ടു
നല്ല-സാമൎത്ഥ്യം ഉള്ള-ചാരന്മാരെയും വിട്ടാൻ || 167 ||
ചാണക്യ-മഹീസുരൻ പിന്നെ‘യങ്ങൊ’രു-ദിനം
മാനവ-കുല-ശ്രേഷ്ഠനാകിയ-മൌൎയ്യൻ-തന്റെ || 168 ||
പുഷ്പമന്ദിര-പ്രവേശത്തെയും കല്പിച്ച’വൻ
ശില്പികളെയും വിളിച്ചി’ങ്ങിനെ-ചൊല്ലീടിനാൻ:- || 169 ||
“ചന്ദ്രഗുപ്തനു നാളെ അൎദ്ധരാത്രിക്കു നന്ദ-
-മന്ദിര-പ്രവേശത്തിനു’ണ്ടുപോൽ മുഹൂൎത്തവും || 170 ||
ചൊൽ-‘ക്കൊണ്ട-പുഷ്പപുരം നിങ്ങളും അതിനി’പ്പോൾ
ഒക്കവെ അലങ്കരിച്ചീടുക വേണം അല്ലൊ? || 171 ||
തോരണം നാട്ടി‘ക്കൊടിക്കൂറകൾ തൂക്കീടേ’ണം [ 77 ] ചാരു‘വാം-വണ്ണം ചിത്രം എഴുതുകയും വേണം || 172 ||
ഗോപുരങ്ങളും കേടു തീൎത്തലംകരിക്കേ’ണം;
വാപികൾ കൂപങ്ങളും നിൎമ്മലം ആക്കീടേ’ണം." || 173 ||
സൂത്രകാരന്മാർ അതു കേട്ട’വനോടു ചൊന്നാർ:-
“ധാത്രി-പാലകനായ-മൌൎയ്യ-നന്ദനൻ-തന്റെ || 174 ||
നന്ദ-മന്ദിര-പ്രവേശം ഇതു-കാലം-ഉണ്ടാം
എന്നു കല്പിച്ചു ദാരുവൎമ്മാവാം-ശില്പി-വരൻ || 175 ||
കാഞ്ചന-തോരണവും തീൎത്തു വെച്ചി’രിക്കുന്നു.
ചഞ്ചലം ഇല്ല, ഞങ്ങൾ കണ്ടു‘വെന്ന’റിഞ്ഞാലും! || 176 ||
വിശ്വൈക-മനോഹരം തോരണം അതു, പാൎത്താൽ;
വിശ്വകൎമ്മാവിനൊ’ക്കും ദാരുവൎമ്മാവും, ഇ-‘പ്പോൾ || 177 ||
രാജസമായു’ള്ളൊ-’രു-തോരണം എടുപ്പിച്ചു
രാജ-മന്ദിര-ദ്വാരെ കൊണ്ടുവന്ന'വൻ ഇ-‘പ്പോൾ || 178 ||
ശില്പമായ’ലങ്കരിച്ചീടും എന്ന’റിഞ്ഞാലും.
ശില്പ-ശാസ്ത്രത്തിന്ന’വനൊ’ത്തവർ ആരും ഇല്ല; || 179 ||
തെറ്റന്നു ഭവാൻ അരുൾ ചെയ്തീടും-വണ്ണം തന്നെ
മറ്റു’ള്ള-പണികളും ഞങ്ങൾ തീൎത്തീടാം, എല്ലൊ?” || 180 ||
സൂത്രകാരന്മാർ ഇത്ഥം ചൊന്നതു കേട്ട-നേരം
ഉത്തമനായ-വിഷ്ണുഗുപ്തനും നിരൂപിച്ചാൻ:- || 181 ||
—ദാരുവൎമ്മാവാ’കുന്ന-സൂത്രകാരനോടു
തോരണം ഉണ്ടാക്കേ’ണം എന്നു ഞാൻ പറയാതെ || 182 ||
തോരണം മുമ്പെ‘യവൻ തീൎത്തതു മൌൎയ്യൻ-തന്റെ
മാരണത്തിനു തന്നെ; ഇല്ല സശയം ഏതും! || 183 ||
ദുഷ്ടത‘യേറുന്നോ-’രു-രാക്ഷസമാത്യൻ-തനി(ക്കി)
ക്കി'ഷ്ടനായു’ള്ളോൻ ഇവൻ എന്നു നിശ്ചയം വന്നു. || 184 ||
വേണ്ടതി’ല്ല’തുകൊണ്ടു-തന്നെ ഞാൻ മറ്റേ-‘പ്പുറം
കണ്ടിട്ടു’ണ്ടു’പായം.-എന്നി’ങ്ങിനെ നിരൂപിച്ചാൻ. || 185 ||
ദാരുവൎമ്മവിനെയും ഏറ്റവും പ്രശംസിച്ചു
ധീരനാം-കൌടില്യനും ശില്പികളോടു ചൊന്നാൻ:- || 186 ||
“തോരണം മുമ്പെ പണി തീൎത്തതുകൊണ്ടു തന്നെ [ 78 ] ദാരുവൎമ്മാവും ഉചിതജ്ഞൻ എന്ന’റിഞ്ഞാലും. || 187 ||
സ്വാമിയെ സ്നേഹം അവനേ’റ‘യുണ്ടെ’ന്നു വന്നു
തൂമയൊട’വൻ അനുഭവിക്കും അതിൻ-ഫലം. || 188 ||
ചെന്നി’നി നിങ്ങൾ ഓരോ-പണികൾ തീൎത്തീടുവിൻ;
വന്നിതു മുഹൂൎത്തവും കാലവും ഇട പോരാ.” || 189 ||
എന്നതു കേട്ടു സൂത്രകാരന്മാർ ഉഴറ്റോടെ
ചെന്നോ’രോ-പണികളും വേഗേന തുടങ്ങിനാർ. || 190 ||
തോരണം കൊണ്ടന്ന’ഥ ഗോപുര-ദ്വാരത്തിങ്കൽ
ദാരുവൎമ്മാവും നിവിൎത്തീടിനാൻ, തെളിവോടെ. || 191 ||
അൎദ്ധരാത്രിക്കു മുഹൂൎത്തം വന്നി’ങ്ങ’ടുത്ത-'പ്പോൾ,
ഉത്തമ-വിപ്ര-കുല-ശ്രേഷ്ഠനാം-വിഷ്ണുഗുപ്തൻ || 192 ||
ശില്പികളെയും പൌരന്മാരെയും അതു-നേരം
ശില്പമായ് സമ്മാനിച്ചു മാനസം തെളിയിച്ചു. || 193 ||
മുമ്പിൽ താൻ പറഞ്ഞതിന’ന്തരം വരായ്വാനായ്
വമ്പൎക്കു മുമ്പനായ-പൎവ്വതേശ്വരൻ-തന്റെ || 194 ||
വീൎയ്യം ഉള്ള-’നുജനാം-വൈരോധകനെ‘യവൻ
മൌൎയ്യനോടൊ’പ്പം ഒരു-പീഠത്തിന്മേലെ വെച്ചു, || 195 ||
നന്ദ-രാജ്യത്തെ നേരെ നന്നായി വിഭാഗിച്ചു
ചന്ദ്രഗുപ്തനെ‘ക്കൊണ്ടു ചാണക്യൻ അൎദ്ധ-രാജ്യം || 196 ||
വൈരോധകനു കൊടുപ്പിച്ചിതു കനിവോടെ
വൈരവും കളഞ്ഞ’വൻ തെളിഞ്ഞു വാണീടിനാൻ || 197 ||
രണ്ടു-രാജ്യത്തിലേക്കും ചാണക്യൻ അതു-നേരം
രണ്ടു-പേരെയും അഭിഷേകവും ചെയ്യിപ്പിച്ചാൻ. || 198 ||
പുഷ്പ-മന്ദിര-പ്രവേശത്തിനു പിന്നെ‘യവൻ
ശില്പമായ് മൌൎയ്യൻ-തന്നെ'പ്പറഞ്ഞു പിമ്പെ നൃത്തി || 199 ||
പൎവ്വത-ഭ്രാതാവിനെ പട്ടവും കെട്ടിപ്പിച്ചു
സൎവ്വാംഗം അലങ്കരിപ്പിച്ചിതു വഴിപോലെ. || 200 ||
പൊന്മയമായിട്ടൊ’രു-ചട്ടയും ഇട്ടു കെട്ടി
വെൺമയിൽ മിന്നും-മണി-മകുടം അണിയിച്ചു || 201 ||
കാതില വളകളും മാലകൾ കാഞ്ചികളും. [ 79 ] ചാതുൎയ്യമോട’ങ്ങ’ലങ്കരിച്ചോ-’ർ-അനന്തരം, || 202 ||
മൌൎയ്യന്റെ ഗജ-വരൻ-തന്നുടെ പുറത്തു’ടൻ
വീരനാം-വൈരോധകൻ-തന്നെയും കയേറ്റി || 203 ||
പൌരന്മാരോടു വിഷ്ണുഗുപ്തനും അതു-നേരം
“പാരാതെ അകംപടി നടന്നീടുവിൻ” എന്നാൻ. || 204 ||
അ-‘ന്നേരം സമസ്തരും പൎവ്വത-ഭ്രാതാവിനെ
മന്നനാം-ചന്ദ്രഗുപ്തൻ എന്നു കല്പിച്ചീടിനാർ. || 205 ||
എത്രയും പരിചയം ഉള്ളവർകളും കൂടി,
രാത്രിയിൽ ആകകൊണ്ടു, മ്ലേഛ്ശൻ എന്ന’റിഞ്ഞീല. || 206 ||
വെൺ്കൊറ്റ-‘ക്കുട തഴ വെഞ്ചമരികളോടും
ശംഖ മദ്ദളം ഭേരീ മൃദംഗ-വാദ്യങ്ങളും || 207 ||
പായുന്ന-കുതിരകൾ പൊന്ന’ണിഞ്ഞാ’നകളും
ആയുധ-പാണികളും ആയ’ഥ പുഷ്പപുരം || 208 ||
മുന്നിട്ടു പുറപ്പെട്ടു ഗോപുര-ദ്വാരത്തിങ്കൽ
വന്ന’ടുക്കുന്ന-നേരം, ദാരുവൎമ്മാവാം-അവൻ || 209 ||
എന്ത്ര-‘പ്പാവകൾ തിരിഞ്ഞീടുവാൻ എന്നും ചൊല്ലി
യന്ത്ര-തോരണ-‘ച്ചരട’യപ്പാൻ നോക്കി നിന്നാൻ || 210 ||
അ-‘ന്നേരം ചന്ദ്രഗുപ്തൻ-തന്നുടെ പുരുഷാരം
നിന്നിതു പുറത്തെ’ല്ലാം ചാണക്യൻ പറകയാൽ || 211 ||
ചന്ദ്രലേഖ‘യാകുന്ന-ഹസ്തിനീ-മുതുകേ’റി
യന്ത്ര-തോരണത്തിങ്കൽ അടുത്തു വൈരോധകൻ. || 212 ||
അ-‘ന്നേരം അമാത്യ-രാക്ഷസന്റെ ബന്ധു‘വായ-
-ചന്ദ്രലേഖാംബഷുനാം-കൎബ്ബരകാഖ്യൻ-താനും || 213 ||
രാക്ഷസാജ്ഞയെ ചെയ്വാൻ മൌൎയ്യൻ എന്നോ’ൎത്തിട്ട’വൻ
തൽക്ഷണെ വധിപ്പാനായ് വാൾ ഉറ‘യൂരീടിനാൻ. || 214 ||
വാൾ ഉറ‘യൂരി കണ്ട-നേരത്തു, കരിണിയും
ചീള’ന്നു നടന്നിതു ഭീതി പൂണ്ട,’തു-നേരം. || 215 ||
ദാരുവൎമ്മാവും ഗതി-വേഗത്തെ‘യറിയാതെ,
പാരാതെ വിട്ടീടിനാൻ, യന്ത്ര-തോരണം, അ-‘പ്പോൾ || 216 ||
പ്രഭ്രഷ്ട-ലക്ഷമായി തോരണം അതു-നേരം [ 80 ] അംബുഷൻ-തന്റെ മൂൎദ്ധാവിങ്കൽ വീണ,’വൻ ചത്താൻ. || 217 ||
തന്നുടെ യത്നം-അതു നിഷ്ഫലം ആക കൊണ്ടും
നിൎണ്ണയം ആത്മ-വിനാശത്തിനു’ണ്ടാക കൊണ്ടും || 218 ||
ഗോപുരത്തിന്റെ മുകൾ ഏറി‘യങ്ങി’രിക്കുന്ന-
-പാപ-ചേതനനായ-ദാരുവൎമ്മാവും അ-‘പ്പോൾ || 219 ||
ഗോപുര-മുകളിൽനിന്നാ’നമേൽ ചാടിവീണു
കോപിതനായി പൎവ്വതേശ്വര-ഭ്രാതാവിനെ || 220 ||
മൌൎയ്യൻ എന്നോൎത്തു മഴുകൊണ്ട’വൻ-മൂൎദ്ധാവിങ്കൽ,
ധൈൎയ്യം ഉൾക്കൊണ്ടു, വെട്ടി‘ക്കൊന്നാൻ എന്നതെ വേണ്ടു. || 221 ||
മ്ലേഛ്ശരും പൌരന്മാരും അ-‘ന്നേരം കോപത്തോടെ
തച്ചു കൊന്നിതു പിന്നെ ദാർവൎമ്മാവിനേയും || 222 ||
ചന്ദ്രഗുപ്തന്റെ പുര-പ്രാപ്തിയും വിഷ്ണുഗുപ്തൻ
മന്ദം എന്നിയെ പിന്നെ ഘോഷിച്ചു കഴിച്ച’വൻ || 223 ||
അ-‘ക്കാലം ഭയദത്താഖ്യൻ എന്നൊ-’രു-വൈദ്യൻ
ചൊൽ-‘ക്കൊണ്ടൊ-’ർ-അമാത്യ-രാക്ഷസന്റെനിയോഗത്താൽ || 224 ||
ചന്ദ്രഗുപ്തനു കൊടുത്തീടുവാനായിട്ടൊ’രു-
-സിന്ദൂര-‘പ്പൊടി വിഷ-മിശ്രമായ് കൊണ്ടുവന്നാൻ. || 225 ||
മൌൎയ്യനെ കണ്ടു പറഞ്ഞീടിനാൻ അഥ, വൈദ്യൻ:-
“വീൎയ്യം ഏറീടുന്നോ-’രു-ചൂൎണ്ണം ഉണ്ടെ’ന്റെ കയ്യിൽ; || 226 ||
ഔഷധം-ഇതു ഭവാൻ സേവിച്ചീടുന്നാ’കിലൊ
ദോഷങ്ങൾ ദേഹത്തിൽ ഉണ്ടാക‘യില്ലൊ’രു-നാളും.” || 227 ||
ചന്ദ്രഗുപ്തനും അ-‘പ്പോൾ ചെന്നു’ടൻ അതു ഭൂമി-
-വൃന്ദാരകേന്ദ്രനായ ചാണക്യനോടു ചൊന്നാൻ. || 228 ||
അ-'ന്നേരം ചാണക്യനും ചിന്തിച്ച’ങ്ങ’റിഞ്ഞു'ള്ളിൽ,
ചെന്ന'വനോടു വിഷ-ചൂൎണ്ണവും വാങ്ങി‘ക്കൊണ്ടു || 229 ||
പൊന്നും-കിണ്ണത്തിൽ ഇട്ടു തിരുമ്മി നോക്കും-നേരം [ 81 ] വൎണ്ണംകൊണ്ടി’തു വിഷ-ചൂൎണ്ണം എന്നു’റച്ച’വൻ || 230 ||
ചൊല്ലിനാൻ ചന്ദ്രഗുപ്തനോടി“ ’തു കൊണ്ടന്നവൻ
കള്ളനായു’ള്ള-വൈദ്യൻ; ഇല്ല സംശയം ഏതും! || 231 ||
ചൂൎണ്ണത്തിൽ വിഷം ഉണ്ടെ’ന്നു’ള്ളതു ധരിക്ക, നീ!
വൎണ്ണം കൊണ്ട’റിഞ്ഞു ഞാൻ; സേവിച്ചീട’രുതെ’ല്ലൊ? || 232 ||
നിന്നെ കൊല്ലുവാൻ തന്നെ രാക്ഷസൻ അയച്ചിട്ടു
വന്നവൻ ഇവൻ” എന്നു മൌൎയ്യനോടു’രചെയ്താൻ. || 233 ||
വൈദ്യനോട’വൻ ചൊന്നാൻ:- “മുമ്പിൽ ഇ-‘ച്ചൂൎണ്ണം ഇഹ
വിദ്വാനാം-ഭവാൻ കുറഞ്ഞൊ’ന്നു സേവിച്ചീടെ’ണം || 234 ||
രാജാക്കന്മാൎക്കു മുമ്പിൽ ഒന്നുമെ ഭക്ഷിക്കുന്ന(താ)
താ’ചാരം അല്ലെ’ന്നതു കേട്ടിട്ടി’ല്ലയൊ ഭവാൻ?” || 235 ||
വിശ്വാസം ഇല്ലായ്കകൊണ്ടെ'ന്നതു ശങ്കിക്കേണ്ടാ;
വിശ്വൈക-വൈദ്യൻ ഭവാൻ എന്ന’റിഞ്ഞി’രിക്കുന്നു.” || 236 ||
എന്നതു കേട്ടു വൈദ്യൻ ചൂൎണ്ണത്തെ കുറഞ്ഞോ’ന്നു
തിന്നതു-നേരം തൊണ്ട വറ്റി വീണു’ടൻ ചത്താൻ. || 237 ||
പിന്നയും പ്രമോദകൻ എന്നു പേരായിട്ടേ’കൻ
മന്നവൻ-മൌൎയ്യൻ-തന്റെ ശയനാധികാരി‘യായ് || 238 ||
രാക്ഷസ-പ്രയുക്തനായ് ചന്ദ്രഗുപ്തനെ‘ക്കൊല്വാൻ
അക്ഷയ-ധനവാനായ് അ-‘പ്പുരെ വാണീടിനാൻ. || 239 ||
രാക്ഷസൻ കൊടുത്തുള്ളൊ-’ർ-അൎത്ഥം കൊണ്ട’വൻ അ-‘പ്പോൾ
നിക്ഷേപം വാങ്ങി‘ക്കടം കൊടുത്തു തുടങ്ങിനാൻ. || 240 ||
അ-‘ന്നേരം ചാണക്യനും മാനസെ നിരൂപിച്ചാൻ:-
—ഇന്നി’വന’ൎത്ഥം കനത്തീടുവാൻ എന്തു മൂലം— || 241 ||
ഇങ്ങിനെ-നിരൂപിച്ചു ചാണക്യ-മഹീസുരൻ
മംഗല-ശീലൻ വിളിച്ച’വനോടു’രചെയ്താൻ:-
“നിന്നുടെ ധനാഗമം എങ്ങിനെ, പറക നീ;
മന്നവൻ ചന്ദ്രഗുപ്തൻ നിനക്കു തരികയൊ?" || 243 ||
എന്നതു കേട്ടു ഭയപ്പെട്ട’വൻ ഓരോ-തരം
ഒന്നിനൊ’ന്നാ’യി പറഞ്ഞീടിനാൻ അതു-നേരം || 244 || [ 82 ] വാക്കിനു നേർ ഇല്ലായ്കകൊണ്ടു ചാണക്യൻ അൎത്ഥം
ഒക്കയും പറിച്ച’വൻ-തന്നെയും കൊല്ലിപ്പിച്ചാൻ || 245 ||
പിന്നയും ഒരു-ദിന രാക്ഷസൻ അയച്ചിട്ടു
മന്നവൻ ചദ്രഗുപ്തൻ ഉറങ്ങും-നേരത്തിങ്കൽ || 246 ||
ആരുമെ‘യറിയാതെ കണ്ടൊടുക്കി‘ക്കളവാനായ്,
ഘോരരായു’ള്ള-ബീഭത്സാദികൾ എന്ന-കൂട്ടം || 247 ||
ധാത്രിയിൽ താഴെ തുരന്നാ'യുധങ്ങളുമായി
രാത്രിയിൽ മൌൎയ്യൻ കിടന്നു’റങ്ങും-അറയുടെ || 248 ||
താഴത്തു സുരുംഗയും തീൎത്തതിൽ ഇരുന്നിതൊ-’ർ-
-ഊഴത്തിൽ പുറപ്പെട്ടു കൊല്ലാം എന്നു’റച്ച’വർ || 249 ||
ധൈൎയ്യം ഏറീടുന്നൊ-’രു-ചാണക്യൻ ഒരു-ദിനം
മൌൎയ്യന്റെ മണി‘യറ-തന്നിൽ ചെന്നിരിക്കും-പോൾ || 250 ||
ഭിത്തിക്കു താഴെ നിലത്ത’ന്നേരം ചാണക്യനും
എത്രയും ചെറുതായ-സുഷിരങ്ങളിൽ കൂടി || 251 ||
കണ്ട-ഭക്ഷ്യങ്ങൾ എടുത്തി’റുമ്പും ചാൎത്തു നീളെ
കണ്ടിതു പുറത്തു സഞ്ചരിക്കുന്നതും അവൻ. || 252 ||
—മണ്ണിനു കീഴെ തുരന്നി'രിക്കുന്നു’ണ്ടു ചിലർ—
എന്നൊ-’രു-ശങ്കകൊണ്ടു ബുദ്ധിമാൻ-വിഷ്ണുഗുപ്തൻ || 253 ||
അ-‘ന്നിലം കിളപ്പിച്ചു നോക്കിയ-നേരത്തിങ്കൽ
മണ്ണിൻ-കീഴൊ’രു-കൂട്ടം ഇരിക്കുന്നതു കണ്ടാൻ. || 254 ||
ചോറ്റുരുളയും-അവിൽ-നാളികേരങ്ങൾ-ഇവ-
-മുറ്റും ഓരോരോ-മാംസ-ഖണ്ഡങ്ങൾ-ഇവ‘യെല്ലാം || 255 ||
ഭാണ്ഡമായ് കെട്ടി'ക്കൊണ്ടു വന്നവർ അശനാൎത്ഥം
ദണ്ഡം എന്നിയെ സുരുംഗാന്തരെ വാണീടുന്നു. || 256 ||
ബീഭത്സാദികളോടും ആ-ഗൃഹത്തോടും കൂടി
ക്ഷോഭം ഉൾക്കൊണ്ടു ദഹിപ്പിച്ചിതു ചാണക്യനും || 257 ||
തീ പിടിപെട്ട-നേരം ബീഭത്സാദികൾ ഒക്കെ
പെ പെട്ടു ധൂമം കൊണ്ടു മാൎഗ്ഗം തിരിയാതെ, || 258 ||
അറ്റം ഇല്ലാതൊ-’ർ-അഗ്നി-ജ്വാലകൾ പിടിപ്പെട്ടു [ 83 ] പാറ്റകൾപോലെ പൊരിഞ്ഞൊ’ക്കവെ ചത്താർ അവർ || 259 ||
ഈ-വണ്ണം സദാ-കാലം മൌൎയ്യനെ കാത്തുകൊണ്ടു,
സാവധാനത്തോടി’രുന്നീടിനാൻ വിഷ്ണുഗുപ്തൻ. || 260 ||
അഞ്ജസാ നന്ദ-രാജ്യം ഒക്കവെ ക്രമത്താലെ
രഞ്ജിപ്പിച്ചിതു തന്റെ നീതികൊണ്ട’നുദിനം || 261 ||
എത്രയും പ്രധാന-പുരുഷന്മാരായീടുന്ന-
-ഭദ്രഭടാദികൾക്കു നീതിമാൻ ചാണക്യനും || 262 ||
മൌൎയ്യ-പുത്രനെ‘ക്കൊണ്ടു കൈതവം ആൎജ്ജിച്ച’വൻ
കാൎയ്യങ്ങൾ ചെയ്യിപ്പിച്ചു ബന്ധുത്വം വൎദ്ധിപ്പിച്ചാൻ || 263 ||
രാക്ഷസാമാത്യൻ-തന്റെ പക്ഷവാദികൾ ചിലർ
തൽക്ഷണെ നയം ഏറും-മന്ത്രി-വീരന്മാരെയും || 264 ||
ഭദ്ര-ശീലന്മാരായി വിക്രമന്മാരാകിയ-
-ഭദ്രഭടാദി-പ്രധാനന്മാരാം-അവരെയും || 265 ||
ചന്ദ്രഗുപ്തനോട'യൎത്ത’കറ്റി‘ക്കളവാനായ്
ചന്തമായ് പ്രയത്നം ചെയ്തീടിനാർ അതു-കാലം || 266 ||
സൎവ്വവും അതു ധരിച്ച’ക്കാലം കൌടില്യനും
പൎവ്വത-പുത്രനേയും രാക്ഷസമാത്യനേയും || 267 ||
തങ്ങളിൽ വിശ്വാസക്കേടു’ണ്ടാക്കി‘ച്ചമപ്പാനായ്
മംഗല-ശീലനായ-ഭാഗുരായണൻ-തന്നെ || 268 ||
ഗൂഢമായ് വിളിച്ചു ചെയ്യേണ്ടതും ഉപദേശി(ച്ചൂ)
ച്ചൂ'ഢ-കേൗതുകം അയച്ചീടിനാൻ കനിവോടെ. || 269 ||
മറ്റു'ള്ള-ഭദ്രഭടാദി-പ്രധാനന്മാർ അ-‘പ്പോൾ
തെറ്റന്നു വിഷ്ണുഗുപ്തൻ-തന്നുടെ നിയോഗത്താൽ || 270 ||
കാൎയ്യങ്ങൾ ചെയ്യേണ്ടുന്നതൊ’ക്കവെ ധരിച്ചു’ടൻ
മൌൎയ്യനോടൊ’രു-വൈരം വ്യാജേന ഭാവിച്ച’വർ || 271 ||
“ഒട്ടുമെ'യാക’ മൌൎയ്യൻ” എന്നു’രചെയ്തുകൊണ്ടു
നാട്ടിന്നു പുറപ്പെട്ടു വേഗേന പോയീടിനാർ || 272 ||
—എങ്ങിനെ രാക്ഷസനും മലയകേതു-താനും
തങ്ങളിൽ പിണക്കുന്നു— ‘വെന്നതു നിരൂപിച്ചു || 273 ||
മൌൎയ്യനെ നന്നായ് പരിപാലിച്ചുകൊണ്ടു തന്നെ [ 84 ] ധൈൎയ്യം ഉൾക്കൊണ്ടു മരുവീടിനാൻ ചാണക്യനും || 274 ||
ഇത്തരം ഉരചെയ്തു തത്തയും അതു-നേരം
ഉത്തമ-ശീലാ തെളിഞ്ഞി’ക്കഥാ-ശേഷം ഇനി || 275 ||
അത്തൽ തീൎന്നു’രചെയ്യാം നാളെയും എന്നു പറ(ഞ്ഞെ)
ഞ്ഞെ’ത്രയും സുഖിച്ചു വാണീടിനാൾ അതു-കാലം || 276 ||
ഇതിമുദ്രരാക്ഷസെ രാക്ഷസപ്രയോഗെ
രാക്ഷസ-മലയകേതു-സംവാദംനാമഗാന-
-വിശേഷം സമാപ്തം. [ 85 ] ശുക-തരുണി! സാദരം സുശീല-ഗുണ-ഭാസുരം
മഹിത-നയ-ദോഹനം സകല-ജന-മോഹനം || 1 ||
തവ മധുര-ഭാഷണം ഹൃദയ-സുഖ-പൂരണം
സൎവ്വ-മോദാവഹം സൎവ്വ-ശോകാപഹം || 2 ||
പലവും ഇതി ചിത്രമായ് കേട്ടു ‘വെന്നാ’കിലും,
പലവും ഇഹ പിന്നെയും കേൾപ്പതിന്നാ’ശ‘യാം- || 3 ||
-പലരും ഇതിനു’ണ്ടെ’ടൊ, പല-വഴിയിൽ ആയ് അഹൊ!
ഫല-മധു-സിതാദിയും പലവും ഉപഭോജ്യതാം! || 4 ||
കഥ-‘യിതു മുഷിച്ചൽ ഇല്ലായ്കകൊണ്ടാ’ശു നീ
കഥയ കഥ,‘യാദരാൽ, ഇ-‘ക്കഥാ-ശേഷവും! || 5 ||
കിളി-മകളും അതു-പൊഴുതു തെളിവിനൊടു ചൊല്ലിനാൾ:—
“കൌതുകം ഉൾക്കൊണ്ടു കേൾപ്പിൻ, എല്ലാവരും!” || 6 ||
നയ-നിപുണനായ-ചാണക്യ-മഹീസുരൻ
നന്മയിൽ മൌൎയ്യനെ കാത്തി’രിക്കും-വിധൌ, || 7 ||
മന്നവൻ-മൌൎയ്യനെ സ്നേഹം ഉള്ളോർകളും
ഇന്നി’വർ, ഇല്ലാത്തവർകൾ എന്നു’ള്ളതും || 8 ||
നന്നായ’റിവതിനാ’ശു ചാണക്യനും
മുന്നം അയച്ച-നിപുണകൻ എന്നവൻ || 9 ||
യമ-പടവും ആയ് അവൻ വേഷം തിരിഞ്ഞു കൊ(ണ്ട)
ണ്ടാ’മിത-യമ-ഭക്തി പൂണ്ടെ’ല്ലാം അറിഞ്ഞവൻ || 10 ||
അതിനിപുണൻ അഥ നിപുണകനും ഉഴറി വന്നു’ടൻ
ആൎയ്യ-ചാണക്യനെ കൂപ്പി നിന്നീടിനാൻ. || 11 ||
നിപുണകനൊട’തു-പൊഴുതു കനിവിനൊടു ചൊല്ലിനാൻ,
നീതിമാനായു’ള്ള-ചാണക്യ-ഭൂസുരൻ:— || 12 || [ 86 ] “അയി സുമുഖ! ചൊല്ലു ചൊല്ല,‘ഖില-ജന-വൃത്തവും
ആകവെ മൌൎയ്യനെ സ്നേഹിച്ചിതൊ, ജനം?” || 13 ||
നയം ഉടയ-നിപുണകനും അഥ തൊഴുതു ചൊല്ലിനാൻ:—
“നാഥാ! പുനർ അതിനെ’ന്തൊ’രു-സംശയം? || 14 ||
അഖില-നര-പതികൾ-കുല-മകുട-മണി-മൌൎയ്യനോ(ടാ)
ടാ’രും വിപരീതമായി’ല്ല, കേവലം! || 15 ||
മൂന്നു-പുരുഷർ അല്ലാതാ’രും ഇല്ലി;’വർ
മൂന്നു-പേരും പിന്നെ, രാക്ഷസൻ-തന്നുടെ || 16 ||
ബന്ധുക്കളായവർ; പണ്ടും അവർകൾക്കു
മന്ത്രി-പ്രവരനെ കൂറു’ണ്ട’റിഞ്ഞാലും. || 17 ||
മൌൎയ്യനാം-മന്നവൻ-തന്നുടെ ശൌൎയ്യവും
വീൎയ്യവും ശ്രീയും പ്രതാപവും കേളിയും || 18 ||
ഒട്ടും സഹിക്കുന്നതി’ല്ലി,’വർ-മൂവൎക്കും
ഇഷ്ടം ഇല്ലായ്കക്ക’വധി ഇല്ലേ,’തുമെ.” || 19 ||
തദനു നിപുണക-വചനം ഇങ്ങിനെ-കേട്ടു’ടൻ
ദ്വിജ-വരനും ഉത്തരം കോപിച്ചു ചൊല്ലിനാൻ:— || 20 ||
“അവർകൾ ഇഹ മൂവരും ജീവിച്ചി’രിക്ക‘യി(ല്ല)
ല്ല,’വനിയിൽ;അതിന്നി’നി‘സ്സംശയം ഇല്ലെ’ടൊ! || 21 ||
നയ-നിപുണ! ഗുണ-സദന! ചൊല്ല,’വർ-നാമവും”
നിപുണകനും ഇങ്ങിനെ-കേട്ടു ചൊല്ലീടിനാൻ:— || 22 ||
“അവർകളുടെ നാമവും ചൊല്ലി‘ത്തരുന്നതു(ണ്ടാ)
ണ്ടാ,’മോദം ഉൾക്കൊണ്ടു; കേട്ടു-കൊൾക ഭവാൻ: || 23 ||
മന്ത്രി-പ്രവരനു സന്തതം ബന്ധു‘വാം-
-മാന്ത്രിക-ശ്രേഷ്ഠൻ ക്ഷപണകൻ എന്നവൻ, || 24 ||
നമ്മുടെ ബന്ധു‘വാം-പൎവ്വത-രാജനെ
നിൎമ്മരിയാദം ഒടുക്കുവാൻ പണ്ടി’വൻ || 25 ||
ദുൎമ്മന്ത്രവാദാൽ വിഷ-നാരി-തന്നെയും
ദുൎമ്മതി നിൎമ്മിച്ചതെ’ന്ന’റിഞ്ഞീടുക!” || 26 ||
ചാണക്യൻ അ-‘പ്പോൾ അതു കേട്ട-നേരത്തു
മാനിച്ചിതേ’റ്റവും, ഇന്ദ്രശൎമ്മാവിനെ. || 27 || [ 87 ] —നന്നു നന്നെ’ത്രയും ഇന്ദ്രശൎമ്മാവെ—’ന്നു
പിന്നെയും പിന്നെയും ഓൎത്തു സന്തോഷിച്ചാൻ. || 28 ||
“രണ്ടാമതാ’ർ?” എന്ന’വനോടു തന്നു-’ള്ളിൽ
ഉണ്ടായ-രോഷേണ ചൊല്ലിനാൻ, ചാണക്യൻ. || 29 ||
ശങ്കാ വെടിഞ്ഞ’വനും പറഞ്ഞീടിനാൻ:—
“എങ്കിലൊ, രാക്ഷസാമാത്യനു നിത്യവും || 30 ||
ഇഷ്ടനായു’ള്ള-ശകടദാസാഖ്യനാം-
-ദുഷ്ടനായു’ള്ള-കാൎയ്യസ്ഥൻ അറിഞ്ഞാലും! || 31 ||
ചന്ദ്രഗുപ്തൻ-തന്നെ നിഗ്രഹിച്ചീടുവാൻ
മന്ത്രി-പ്രവരൻ നിയോഗിച്ചവർകളെ || 32 ||
സന്തതം രക്ഷിച്ചി’രിക്കുന്നിതും, അവൻ;
അന്തരം ഇല്ല, ശകടദാസൻ ഖലൻ! || 33 ||
എന്നതു കേട്ടൊ-’രു-മന്ദ-ഹാസം പൂണ്ടു
തന്നു-’ള്ളിൽ ഏവം നിരൂപിച്ചു ചാണക്യൻ:— || 34 ||
—എത്രയും ബുദ്ധിമാനയു’ള്ളാ-നമ്മുടെ
സിദ്ധാൎത്ഥകനെ ഞാൻ ഗൂഢമായ് കല്പിച്ചു || 35 ||
കാൎയ്യസ്ഥനായ-ശകടദാസന’വൻ
മായത്തിൽ ഉള്ളൊ-’രു-മിത്രമായ് വാഴുന്നു.— || 36 ||
പിന്നയും ചൊന്നാൻ, നിപുണകൻ-തന്നോടു,
“മൂന്നാമവൻ പുനർ ആർ? എന്നു ചൊല്ലൂ, നീ!” || 37 ||
എന്നതു കേട്ട’വൻ പിന്നെയും ചൊല്ലിനാൻ:—
“ധന്യ-മതെ! പറഞ്ഞീടുവാൻ, കേട്ടാലും! || 38 ||
രാക്ഷസാമാത്യനു രണ്ടാമതു’ള്ളൊ-’രു-
-സാക്ഷാൽ-ഹൃദയമായ് തന്നെ മരുവുന്ന-, || 39 ||
(പുഷ്പരചത്വരമായ-നഗരത്തിൽ
ഇ-‘പ്പോൾ മണികാര-ശ്രേഷ്ഠനായ് വാഴുന്ന-) || 40 ||
-ചന്ദനദാസനാകുന്നത’റിഞ്ഞാലും!
നിന്ദ നമ്മോട’വനോളം ഇല്ലാ,’ൎക്കുമെ! || 41 ||
രാക്ഷസൻ-തന്റെ കളത്രത്തെയും അവൻ
രക്ഷിച്ചു കൊണ്ടി’രിക്കുന്നു, മഹാമതെ! || 42 || [ 88 ] മന്ത്രി-പ്രവരൻ പുറപ്പെട്ടുപോയ-നാൾ,
ചന്ദനദാസനാം-ചെട്ടി മരുവുന്ന- || 43 ||
-മന്ദിരെ കൊണ്ടുപോയ് വെച്ചിതു, നിൎണ്ണയം,
ചന്തമായ് തന്റെ കുഡുംബങ്ങൾ ഒക്കവെ.” || 44 ||
ചണക-സുതൻ ഇതി നിപുണകോക്തികൾ കേട്ട’ഥ
ചന്തത്തിൽ മാനസെ ചിന്തിച്ചിത,’ന്നേരം:— || 45 ||
—മന്ത്രി-കുലോത്തമനാകിയ-രാക്ഷസൻ
ചന്ദനദാസങ്കൽ ഇന്നു കളത്രത്തെ || 46 ||
വെച്ചി’രിക്കുന്നതും, ഓൎത്തു കാണും-നേരം,
നിശ്ചയമായ് വരും; ഇല്ലൊ’രു-സംശയം! || 47 ||
തന്നോടു തുല്യനായു’ള്ള-ജനങ്ങളിൽ-
-തന്നെ വലിയവൻ ചെന്നി’രിപ്പൂ. ദൃഢം!- || 48 ||
ഇത്ഥം നിരൂപിച്ചു വിഷ്ണുഗുപ്തൻ പുനർ
ഉത്തരമായ് അവൻ-തന്നോടു ചൊല്ലിനാൻ:— || 49 ||
“ചന്ദനദാസനായു’ള്ളവൻ-തന്നുടെ
മന്ദിരത്തിങ്കൽ അമാത്യ-കളത്രത്തെ || 50 ||
വെച്ചിരിക്കുന്നു എന്നു’ള്ളതിന്റെ ഒരു-
-നിശ്ചയം നീങ്കൽ ഉണ്ടായതും എങ്ങിനെ?” || 51 ||
ചണക-സൂത-വചനം ഇതി കേട്ടോ-’ർ-അനന്തരം
ചാതുൎയ്യമോട’വൻ-തന്നോടു’രചെയ്താൻ:— || 52 ||
“അഖില-നയ-സദന! കനിവോട,’തിൻ-നിശ്ചയം,
അംഗുലീയം-ഇതു കണ്ടാൽ, വരും. അല്ലൊ?” || 53 ||
സഖലു പുനർ അംഗുലീ-മുദ്രാ എടുത്തു’ടൻ
സാദരം ചാണക്യനു കൊടുത്തീടിനാൻ. || 54 ||
അംഗുലീ-മുദ്രാ എടുത്തു ചാണക്യനും
തൻ-കര-താരിൽ പിടിച്ചു നോക്കും-നേരം || 55 ||
ശിക്ഷയിൽ ഉണ്ട’തിൻ-മേൽ അങ്ങെ’ഴുതീട്ടു
രാക്ഷസൻ എന്നൊ’രു-നാമവും, ആദരാൽ. || 56 ||
സന്തോഷം ഉൾക്കൊണ്ടുചാണക്യൻ അ-‘ന്നേരം
ചിന്തിച്ചിതെ—’ൻ-കയ്യിൽ വന്നിതു. രാക്ഷസൻ.— || 57 || [ 89 ] കൗേടില്യ-ഭൂസുരൻ ഇങ്ങനെ-കല്പിച്ചു
കേടു തീൎത്തേ’വം അവനോടു’രചെയ്താൻ:— || 58 ||
“വിരുതു’ടയ-നീയും ഇന്ന’ം ഗുലീയാഗമം
വിരവിനൊടു ചൊല്ലെ’ടൊ, നന്നു നന്നെ’ത്രയും!” || 59 ||
അഥ നിപുണകാഖ്യനും ചാണക്യ-വിപ്രനോ(ട)
ട’തിനിപുണമായ് പറഞ്ഞീടിനാൻ ഇങ്ങനെ:– || 60 ||
“ഗുണം ഉടയ-ചണക-സുത! വിപ്ര-ചൂഡാമണെ!
കേട്ടു കൊണ്ടാലും! തെളിഞ്ഞ’തും ചൊല്ലുവാൻ. || 61 ||
തവ വചനം അഴകിനൊടു കൈക്കൊണ്ടു പോയ-ഞാൻ
താനെ യമ-പടം വായിച്ചു നീളവെ || 62 ||
ഒരു-കപട-വേഷനായ് സഞ്ചരിക്കുന്ന-നാൾ,
ഒരു-ദിവസം, ആകിൽ അ‘ച്ചന്ദനദാസനാം- || 63 ||
-നഗര-മണികാരനാം-ചെട്ടി-തൻ-വീട്ടിലും
തിറമൊടു’ടൻ അവിടെ വിടകൊണ്ട’ന്ന’റിഞ്ഞാലും! || 64 ||
യമ-പടവും അഴകിനൊടു തത്ര നിവൎത്തി ഞാൻ
യമ-കഥകൾ ഒക്ക വായിക്കും-ദശാന്തരെ, || 65 ||
അതികുതുകം ഉൾക്കൊണ്ടു’കത്തുനിന്നെ’ത്രയും
അഞ്ചു-വയസ്സായോ-’ർ-അൎഭകൻ മോഹനൻ || 66 ||
മണ്ടി വരുന്നോ-’രു-നേരം, അകത്തുനി (ന്നു)
ന്നു’ണ്ടായിതി,’ങ്ങിനെ‘യുള്ള-കോലാഹലം:— || 67 ||
—അയ‌്യൊ! കിടാവിനെ ചെന്നു പിടിക്കേ’ണം
പൊയ‌്യ’ല്ല’തിന്നൊ’ർ-ആപത്തു വരും—എന്നും || 68 ||
—ഉണ്ണി പുറത്തു പോകാതെ—‘യെന്നും ചില-
-പെണ്ണുങ്ങൾ തങ്ങളിൽ മന്ദം പറകയും || 69 ||
കണ്ടിത’ന്നേരം ഒരു-സുന്ദരാംഗി-താൻ
മണ്ടി വന്നാ’ശു വാതിൽ മറഞ്ഞിട്ട’വൾ || 70 ||
കോമളമായു’ള്ള-കൈകൊണ്ടു ബാലനെ
കാമിനീ ഗാഢം പിടിച്ചി’ഴെക്കും-വിധൌ || 71 ||
ബാലൻ ഉതം കുറഞ്ഞീടിനാൻ; അ-‘ന്നേരം
നീലാ-വിലോചനാ ഗാഢം പിടിപ്പെട്ടാൾ, || 72 || [ 90 ] അ-‘പ്പോൾ പുരുഷൻ-വിരൽക്കു പാകത്തിനായ്
ശില്പമായ് തീൎത്തു’ള്ളൊ-’ർ-അംഗുലീ-മുദ്രികാ || 73 ||
കന്നൽ-മിഴിയുടെ കൈ-വിരൽ-മേൽനിന്നു
തിണ്ണം അഴിഞ്ഞു നിലത്തു വീണു-പോയി; || 74 ||
ഏതും അറിഞ്ഞീല,’വൾ; അതും എന്നുടെ
പാദത്തിനോളം ഉരുണ്ടുവന്നു, ബലാൽ; || 75 ||
ഞാൻ അതു കാലിൻ-ചുവട്ടിൽ ആക്കി, പുനർ
ഊനം വരാതെ‘യെടുത്തുകൊണ്ടീടിനാൻ: || 76 ||
രാക്ഷസൻ എന്ന’തിന്മേൽ എഴുതീടിനോ-’ർ-
-അക്ഷരങ്ങൾ കണ്ടു, വിസ്മയിച്ചേ’റ്റവും || 77 ||
ഞാൻ അതും കൊണ്ടു മണ്ടി‘പ്പോന്നു വന്നു’ടൻ
മാനമോടാ’ശു ഭവാനു നൽകീടിനേൻ. || 78 ||
അംഗുലീ-മുദ്രാ ലഭിച്ച-പ്രകാരവും
ഇങ്ങനെ‘യുള്ളൊ-’ന്ന’റിക, മഹാമതെ!” || 79 ||
ചണക-സുതൻ ഇങ്ങിനെ ചര-നിപുണകോക്തികൾ
പരിചിനൊടു കേട്ടു’ടൻ തെളിവിനൊടു ചൊല്ലിനാൻ:— || 80 ||
“നന്നുനന്നെ’ത്രയും, നിന്നുടെ സാമൎത്ഥ്യം;
ഇന്നി’തിനേ’തുമെ സംശയം ഇല്ലെ’ടൊ!” || 81 ||
എന്നു പറഞ്ഞു’ടൻ മൌൎയ്യനെ കൊണ്ട’ഥ
മിന്നുന്ന-കാതില-കൈവള-പട്ടുകൾ || 82 ||
ഇത്തരം ഒക്കെ കൊടുപ്പിച്ചിതാ,’ദരാൽ
ഉത്തമനായ-നിപുണകന’ന്നേരം. || 83 ||
അ-‘ക്കാലം ഇങ്ങിനെ ചാണക്യ-ഭൂസുരൻ
ഉൾക്കാമ്പിൽ ഓൎത്തുകണ്ടാൻ, മഹാബുദ്ധിമാൻ:— || 84 ||
—പൎവ്വത-രാജനു’ള്ള-’ഭരണങ്ങളെ
സൎവ്വതഃ രാക്ഷസാമാത്യനു വിൽക്കേ’ണം– || 85 ||
ഇത്ഥം നിരൂപിച്ചു കല്പിച്ചു ചാണക്യൻ
ഉത്തമരായ-വിഭാവസുവാദി‘യാം- || 86 ||
-മൂന്നു-പേർ വിപ്രരെ‘ച്ചൊല്ലി വിട്ടാ’ശു, ൎതാൻ
മന്നവനാം-ചന്ദ്രഗുപ്തനെകൊണ്ട’ഥ || 87 || [ 91 ] മൂന്നാ-’ഭരണങ്ങളും കൊടുപ്പിച്ച’വൻ
പിന്നെ അവർകളോടി’ങ്ങിനെ-ചൊല്ലിനാൻ:— || 88 ||
“ഇ-‘ക്കഥ നിങ്ങൾ മറച്ച’മാത്യേന്ദ്രനു
വിൽക്കേ’ണം ആഭരണങ്ങൾ-ഇവ-മൂന്നും.” || 89 ||
“അങ്ങിനെ-തന്നെ‘യൊർ-അന്തരം എന്നിയെ
ഞങ്ങൾ ഇതു കൊണ്ടുചെന്നു മന്ത്രീന്ദ്രനു || 90 ||
വിൽക്കുന്നതു’ണ്ടെ” ’ന്നു’രചെയ്തു യാത്രയും
വേഗം അറിയിച്ചു പോയാർ, അവർകളും. || 91 ||
ഇ ത്ഥം മഹീസുരന്മാരെ പറഞ്ഞ’യ (ച്ചു)
ച്ചു’ത്തമനായുള്ള-ചാണക്യൻ അ-‘ക്കാലം || 92 ||
ചാര-ജനങ്ങൾ പറഞ്ഞു കേട്ടീടിനാൻ:
“ഘോരനാം-മ്ലേച്ശ-രാജൻ-പട-‘ക്കൂട്ടത്തിൽ || 93 ||
അഞ്ചു-പേർ സേനാധി-രാജന്മാർ ഉണ്ടുപോൽ;
ചഞ്ചലം എന്നിയെ രാക്ഷസനോട’വർ || 94 ||
ചെന്നു മരുവുന്നതി’ക്കാലം; ഏറ്റവും
ഉന്നതനായു’ള്ള-കൌലൂത-രാജനും, || 95 ||
ചിത്രവൎമ്മാവും മലയ-നൃപനായ-
-ശത്രു-വിദ്ധ്വംസനൻ സിംഹനാദൻ-താനും, || 96 ||
ഗ്രീഷ്മ-സമാനൻ പ്രതിയോഗികൾക്കൊ’രു-
-കാശ്മീരനയു’ള്ള-പുഷ്കരാക്ഷൻ-താനും, || 97 ||
സിന്ധുഷണാഖ്യനയു’ള്ളൊ-’രു-വീരനും,
സിന്ധു-നിവാസികളായ-ചില-ജനം, || 98 ||
പാരസീകന്മാൎക്കു നാഥനയു‘ള്ളൊ-’രു-
-ഘോര-പരാക്രമം ഉള്ള-മേലാങ്കനും.” || 99 ||
ഇത്ഥം ചരന്മാർ പറഞ്ഞ’റിഞ്ഞീടിനൊ-’ർ-
-ഉത്തമൻ ചാണക്യൻ ഇത്തരം ചിന്തിച്ചാൻ:— || 100 ||
—വ്യാജമായോ’രു-മുറി‘യെഴുതിച്ചു ഞാൻ
രാജ-പ്രവരരാം-ചിത്രവൎമ്മാദിയെ || 101 ||
മ്ലേഛ്ശനാൽ ഇന്നു കൊല്ലിപ്പിച്ച,’മാത്യനെ [ 92 ] നിശ്ചയം ദൂരെ കളയിപ്പൻ, ഏഷ-ഞാൻ— || 102 ||
ഇത്ഥം നിരൂപിച്ചു വിഷ്ണുഗുപ്തൻ ചെന്നു
സത്വരം പണ്ടു ശകടദാസൻ-പോക്കൽ || 103 ||
മിത്രമായ് താൻ പറഞ്ഞാ’ക്കി മരുവുന്ന-
-സിദ്ധാൎത്ഥകനായ-രാജ-പുരുഷനെ || 104 ||
മന്ദം അരികെ വിളിച്ച’തിഗൂഢമായ്
മന്ദ-ഹാസം പൂണ്ടു’വനോടു ചൊല്ലിനാൻ:— || 105 ||
“ധന്യ-മതെ! ഗുണ-വാരിധെ! കേൾ എടൊ!
നിന്നുടെ ബുദ്ധി-വിലാസങ്ങൾകൊണ്ടി’നി || 106 ||
വേണ്ടുന്ന-കാൎയ്യങ്ങളെ നമുക്കു’ള്ളു‘വെ (ന്നു)
ന്നു’ണ്ടാകവേണം സുമുഖ, നിൻ-മാനസെ! || 107 ||
മുമ്പിനാൽ വേണ്ടതു ചൊല്ലി‘ത്തരുവാൻ, ഞാൻ;
കമ്പം വരാതെ ശകടനെകൊണ്ടു നീ || 108 ||
ചെന്നൊ’രു-ലേഖ‘യെഴുതിക്കയും വേണം;
ഇന്ന’തു-വാചകം എന്തെ’ന്നു ചൊല്ലി‘ത്തരാം || 109 ||
ആരാനും ഏതാനും-ഒന്നു’ണ്ടൊ’രുത്തനു
നേരെ കൊടുത്ത’ങ്ങ’യച്ചു വിട്ടിട്ടെ’ന്നും || 110 ||
ഊഹ്യം സ്വയം വാച്യം എന്നും അതിൽ വേണം;
ബാഹ്യ-നാമങ്ങൾ എഴുതുകയും വേണ്ട. || 111 ||
ഇത്തരം അക്ഷരങ്ങൾകൊണ്ടു, സാംപ്രതം
വ്യക്തം അല്ലാതൊ-’രു-ലേഖ‘യെഴുതിച്ചു || 112 ||
ലേഖയും കൊണ്ടു കനിവോടിവിടേക്കു
വേഗം ഉൾക്കൊണ്ടു വരികയും വേണം, നീ. || 113 ||
ഞാൻ ഇതു ചൊന്നതെ’ന്നു’ള്ളതു ചൊല്ലുകിൽ
ഊനം വളരെ വരും എന്ന’റിഞ്ഞാലും. || 114 ||
എന്നതുകൊണ്ടി’തു നന്നായ് മറച്ചു നീ
ചെന്നു മുറിയും എഴുതിച്ചു കൊണ്ടു വാ!” || 115 ||
“അങ്ങിനെ തന്നെ‘യതെ”ന്നു’രചെയ്ത’വൻ
ഇങ്ങനെ വിപ്രൻ പറഞ്ഞ-വണ്ണം-തന്നെ, || 116 ||
കാൎയ്യസ്ഥനായ-ശകടനെ‘ക്കൊണ്ടൊ-’ർ-ഉ[പായം] [ 93 ] പായം പറഞ്ഞ’വൻ പത്രം എഴുതിച്ചു || 117 ||
വിരവിനൊടു ചണക-തനയാലയം പ്രാപിച്ചു
വാചിക-പത്രികയും കൊടുത്തീടിനാൻ. || 118 ||
വാചകം നോക്കി, ചണക-തനയനും
വായിച്ച’വനോടു പിന്നെയും ചൊല്ലിനാൻ:— || 119 ||
“രാക്ഷസാമാത്യനു‘ള്ള’ംഗുലീ-മുദ്രയെ
ശിക്ഷയിൽ വെച്ചി’തിനൊ’പ്പും ഇടുക, നീ.” || 120 ||
ഇത്ഥം ഉരചെയ്തു മുദ്രയും പത്രവും
സിദ്ധാൎത്ഥകൻ-പോക്കൽ ആശു നൽകീടിനാൻ. || 121 ||
ചണക-സൂത-വചനം-ഇതു കേട്ടു, സിദ്ധാൎത്ഥകൻ
ഛല-വിഹിത-പത്രത്തിനൊ’പ്പും ഇട്ടീടിനാൻ. || 122 ||
സവിനയമൊട’വനും അഥ ചാണക്യ-വിപ്രനെ
സാദരം വന്ദിച്ചു ചൊല്ലിനാൻ, ഇങ്ങനെ:— || 123 ||
“എന്തി’നി ഞാൻ ഒന്നു വേണ്ടു‘വെന്നു’ള്ളതും
അന്തരം എന്നീ അരുൾചെയ്ക, സാംപ്രതം.” || 124 ||
അതു-പൊഴുതു ചാണക്യ-വിപ്രനും ചൊല്ലിനാൻ:—
“അതിവിരുതനായ-നീ ഒന്നു’ണ്ടു വേണ്ട്വതും; || 125 ||
മുദ്രയാ മുദ്രിതം പത്രവും മുദ്രയും
ഭദ്ര! നീ കൈക്കൊണ്ടു’ടനെ പുറപ്പെട്ടു, || 126 ||
മുന്നം ശകടദാസൻ-തന്നെ‘ക്കൊല്ലുവാൻ
തിണ്ണം അരക്കു കയറി’ട്ടു കൊണ്ടുപോയ് || 127 ||
ചാതുൎയ്യമോടു കഴുവേ’റ്റുവാൻ അഥ
ഘാതകന്മാർ തുടങ്ങീടും-ദശാന്തരെ, || 128 ||
ക്രൂരനായ് ഘാതകന്മാരോടണ’ഞ്ഞു, നീ
ഘോരങ്ങളായ-വചനങ്ങൾ ചൊല്ലേ’ണം; || 129 ||
ഘാതകന്മാർ അതു-നേരം എല്ലാവരും
ഭീതിയും വ്യാജേന പൂണ്ടു മണ്ടും-വിധൌ, || 130 ||
കലിത-മുദം അഥ ശകടദാസനെ ‘സ്സാദരം
കുല-നിലം-അതിങ്കന്നു വേൎപെടുത്താ’ശു, നീ || 131 ||
സന്തോഷം ഉൾക്കൊണ്ട’വനയും കൊണ്ടുപോയ് [ 94 ] മന്ത്രി-പ്രവരനെ ചെന്നു സേവിക്കെ’ടൊ! || 132 ||
അതു-പൊഴുതിൽ അഥ ശകടദാസനെ കാത്തതി (ന്നാ)
ന്നാ’ഭിമുഖ്യത്തോടുകൂടവെ രാക്ഷസൻ || 133 ||
വല്ലതും ഒന്നു നിനക്കു സമ്മാനിക്കും,
(ഇല്ലൊ’രു-സംശയം); എന്നാൽ, അതും വാങ്ങി || 134 ||
മുദ്രയും പിന്നെ കൊടുത്ത’മാത്യേന്ദ്രനു,
ഭദ്രമായ് പിന്നെ നീ സേവിക്കയും വേണം. || 135 ||
പട-വരവു തുടരും-അളവ’ഥ, വഴിയിൽനിന്നു നീ
പരിചിനൊടു പൎവ്വത-പുത്രനായ് പത്രവും || 136 ||
കാട്ടി‘ക്കൊടുക്ക; പുനർ അവൻ നിന്നോടു
മുട്ടിച്ചു നിൎബ്ബന്ധം ആശു ചെയ‌്യും-വിധൌ || 137 ||
വാചകം നന്നായ് പറഞ്ഞ’റിയിച്ചു, നീ
സാചിവ്യം ഉള്ളോ-’രു-രാക്ഷസാമാത്യനെ || 138 ||
മ്ലേച്ശനെ‘ക്കൊണ്ടു’പേക്ഷിപ്പിച്ചു, സത്വരം
നിശ്ചല-ചിത്തനായ് പോന്നു-കളക, നീ!” || 139 ||
ചാണക-സുതൻ ഇവ-പലതും അവനോടു’പദേശിച്ചു
ചഞ്ചലം എന്നിയെ മുദ്രയും പത്രവും || 140 ||
കലിത-മുദം അതിചതുരനായ-സിദ്ധാൎത്ഥകൻ-
-കരം-അതിൽ അവൻ കൊടുത്തി’ങ്ങിനെ-ചൊല്ലിനാൻ:— || 141 ||
“അയി സുമുഖ! കാൎയ്യവും സാധിച്ചു നീയും ഇ(ന്ന)
ന്ന’ഴകിനൊടു പോരികെ” ’ന്നാ’ശിയും ചൊല്ലിനാൻ. || 142 ||
അഥ ചണക-സുത-ചരണ-വന്ദനം ചെയ്ത’വൻ
അതിമുദിതനായ് നടന്നീടിനാൻ അ-‘ന്നേരം. || 143 ||
നയ-നിപുണ-മതി ചണക-തനയനും അനന്തരം
നീതിമാനാകും-ക്ഷപണകൻ-തന്നയും || 144 ||
നിജ-നികട-ഭൂവി വിരവിനോടു വിളിച്ച’വൻ
“നമ്മുടെ ശത്രു‘വാം-രാക്ഷസൻ-തന്നയും || 145 ||
ഉന്നതനാം-മ്ലേച്ശ-രാജനെ-‘ത്തന്നയും
ചെന്നു നീ തങ്ങളിൽ ഭേദം വരുത്തുക.” || 146 || [ 95 ] എന്നു’പദേശിച്ച’വനോടു ഗൂഢമായ്
പിന്നെ അവൻ കാലപാശികൻ-തന്നയും || 147 ||
ഉന്നതനാം-ദണ്ഡപാശികൻ-തന്നയും
തിണ്ണം വിളിച്ചു കോപിച്ചു ചൊല്ലീടിനാൻ:— || 148 ||
“ക്ഷിതി-പതികൾ-മകുട-മണി-മൌൎയ്യൻ പറകയാൽ
ക്ഷപണകനയും ക്ഷണാൽ ആട്ടി‘ക്കളെയെ’ണം! || 149 ||
നമ്മുടെ ബന്ധു‘വാം-പൎവ്വത-രാജനെ
ദുൎമ്മന്ത്രി‘യാം-അവൻ കൊന്നത’റിഞ്ഞാലും! || 150 ||
ഝടിതി പുനർ അപി ശകടദാസനെ‘ത്തന്നയും
ചായില്യം ഇട്ടു കഴുവുമ്മൽ ഏറ്റുവിൻ! || 151 ||
ശകടൻ ഇഹ, രാക്ഷസാമാത്യൻ പറകയാൽ,
ചന്ദ്രഗുപ്തൻ-തന്നെ‘ക്കൊന്നൊ’ടുക്കീടുവാൻ || 152 ||
ചിലർ-ഇവിടെ-മരുവും-അവർകൾക്ക’വൻ നിത്യവും
ചിലവിനു കൊടുക്കുന്നതു’ണ്ടെ’ന്നു നിൎണ്ണയം” || 153 ||
അവർകൾ അതു കേട്ടു’ടൻ ക്ഷപണകനയും ക്ഷണാൽ
പ്രഹര-അതു കൂട്ടിനാർ; ഭയമൊട’വൻ ഓടിനാൻ || 154 ||
അഥ ശകടദാസനെ ഝടിതി പിടിപെട്ട’വർ
അതികുപിതരായു’ടൻ കയറ’രയിൽ ഇട്ട’ഹൊ, || 155 ||
കുല കരുതി‘യാശുവെ കുല-നിലം-അതിങ്കൽ അ(ങ്ങ)
ങ്ങ’ഴകിനൊടു വെച്ചപോത,‘തികുപിതനായ് തദാ, || 156 ||
അതുല-ബല-ഘാതകാൻ ആട്ടി-‘ക്കളഞ്ഞു’ടൻ
അഥ ശകടദാസനെ തത്ര സിദ്ധാൎത്ഥകൻ || 157 ||
കനിവിനൊടു പാലിച്ചുകൊണ്ട,’വനോടുമായ്
പരിചിനൊടു പോയിതെ, രാക്ഷസ-വീക്ഷിതം. || 158 ||
നീതിമാനാകിയ-വിഷ്ണുഗുപ്തൻ ഒരു-
-ദൂതനെ പിന്നെ വിളിച്ചു ചൊല്ലീടിനാൻ:— || 159 ||
“ചന്ദനദാസനാം-ചെട്ടി-പ്രവരനെ
മന്ദം അല്ലാതി’ങ്ങു കൂട്ടി നീ കൊണ്ടു വാ!” || 160 || [ 96 ] ചണക-സുത-വചനം ഇതി കേട്ടു വന്ദിച്ച’വൻ
ചന്ദനദാസന്റെ മന്ദിരെ പുക്കു’ടൻ || 161 ||
ചെട്ടി-കുല-ശ്രേഷ്ഠനെ കണ്ടു ചൊല്ലിനാൻ:
ശ്രേഷ്ഠി-കുലോത്ഭവ-ശ്രേഷ്ഠന്റെ ശാസനാൽ;— || 162 ||
“ശ്രേഷ്ഠി-പ്രവര!ധന-പതെ!ഭൂസുര-
-ശ്രേഷ്ഠനായു’ള്ള-ചാണക്യൻ അയച്ചു, ഞാൻ || 163 ||
വന്നേൻ, ഭവാനെയും കൊണ്ട’ങ്ങു ചെല്ലുവാൻ;
തിണ്ണം പുറപ്പട്ടു പോരികയും വേണം.” || 164 ||
എന്നതു കേട്ടോ-’രു-ചന്ദനദാസനും
നിന്നു വിചാരം തുടങ്ങിനാൻ, ഇങ്ങനെ:— || 165 ||
—അയ‌്യൊ! മഹാപാപി-ചാണക്യൻ എന്തോ’ന്നു
പയ‌്യവെ കല്പിച്ചി’രിക്കുന്നിതീ’ശ്വര! || 166 ||
ചാണക്യൻ എന്നു കേട്ടീടുന്ന-നേരത്തു
താൻ അറിയാതെ നടുങ്ങും, എല്ലാവരും. || 167 ||
ഇത്ര-കൃപയും ഇല്ലാതവരെ മറ്റു
ധാത്രിയിൽ-എങ്ങുമെ കണ്ടിട്ടും ഇല്ല, ഞാൻ. || 168 ||
ഏതും ഒരു-പിഴ ചെയ്യാത്തവർകൾക്കും
ആതങ്കം ഉണ്ട’ഹൊ! ചാണക്യ-വിപ്രനെ! || 169 ||
ഏറ്റം അപരാധം ഉള്ളൊ-’ർ-ഇനിക്കി’ഹ
മുറ്റും പൊറുതി‘യില്ലാതെ വരും;(അല്ലൊ?) || 170 ||
എന്നു വന്നാൽ ഇന്ന’മാത്യ-കളത്രത്തെ
തിണ്ണം ഇവിടുന്നു വാങ്ങിച്ചു കൊണ്ടു, ഞാൻ || 171 ||
ചെന്നു കണ്ടീടുവൻ ആൎയ്യ-ചാണക്യനെ;
പിന്നെ‘യമാത്യ-കളത്രത്തയും അവൻ || 172 ||
എന്നോടു കൊണ്ടുവരികേ’ന്നു ചൊല്ലും-പോൾ,
എന്നു ഇനിക്കു കൊടുത്തു-കൂടാ, ദൃഢം. || 173 ||
ആള’യച്ച’ന്നേരം ആശു ചാണക്യനും
നീളെ തിരയിക്കും, എന്റെ ഗൃഹത്തിങ്കൽ. || 174 ||
കണ്ടീല‘യെന്നു വരുന്നോ-’ർ-അനന്തരം
ഉണ്ടാവതെ’ല്ലാം അനുഭവിക്കെ ഉള്ളൂ. || 175 || [ 97 ] വിശ്വാസ-വഞ്ചനം ചെയ്താൽ അമാത്യനും
ഈശ്വരനും വിപരീതമായ് വന്നു-പോം. || 176 ||
എന്നെ ഭരവും ഏല്പിച്ചി’ഹ, രാക്ഷസൻ,
തന്നുടെ പുത്ര-കളത്രാദികളെയും || 177 ||
എന്നുടെ മന്ദിരത്തിങ്കൽ ആക്കീടിനാൻ;
എന്നാൽ ഇനിക്ക’തു രക്ഷിക്കയും വേണം. || 178 ||
ഇന്നി’തു കൊണ്ടു വരുന്നത’നുഭവി(ക്കെ)
ക്കെ’ന്നു വന്നു, മറ്റൊ’ർ-ആവതി’ല്ലേ’തുമെ″— || 179 ||
ഇത്ഥം നിരൂപിച്ചു കല്പിച്ചു, തന്നുടെ-
-ഭൃത്യനായു’ള്ള-ധനദാസനോട’വൻ || 180 ||
“തെറ്റ’ന്ന’മാത്യ-കളത്രം ഇവിടുന്നു
മറ്റൊ’ർ-ഇടത്താ’ശു കൊണ്ടുപോയീടു, നീ.” || 181 ||
ഇത്ഥം ധനദാസനോടു പറഞ്ഞാ’വൻ
അത്യന്തം ആഭ കലൎന്ന-രത്നങ്ങളും, || 182 ||
പട്ടുകൾ, ആഭരണങ്ങൾ, സുവൎണ്ണങ്ങൾ,
പെട്ടികളിൽ നിറച്ച‘മ്പോടെ’ടുപ്പിച്ചു || 183 ||
ചന്ദനദാസൻ പുറപ്പെട്ടു ഭൂപാല-
-മന്ദിര-ഗോപുരെ ചെന്നു നിന്നീടിനാൻ. || 184 ||
ചണക-സുതനൊടു തദനു ദൂതനും ചൊല്ലിനാൻ:—
“ചന്ദനദാസൻ വിടകൊണ്ടു പാൎക്കുന്നു” || 185 ||
എന്നതു കേട്ടു ചണക-തനൂജനും
ചെന്നതു മന്നവൻ-തന്നോടു ചൊല്ലിനാൻ || 186 ||
“ചോദ്യം അവനോടു ചെയ്യേ’ണ്ടതും, ഭവാൻ
ആദ്യം; മറ്റാ’ർ ഇനിക്കെ”?’ന്നിതു മൌൎയ്യനും. || 187 ||
രാജ-നിയോഗവും കൈക്കൊണ്ട’വൻ അഥ
രാജ-പുരുഷനോടി’ങ്ങനെ-ചൊല്ലിനാൻ:— || 188 ||
“ചന്ദനദാസനോടി’ങ്ങു വരാം എന്നു
ചെന്നു പറക, നീ”! എന്നതു കേട്ട’വൻ || 189 ||
ചെന്നു പറഞ്ഞാൽ; അതു കേട്ട’വൻ-താനും [ 98 ] മന്ദ-മന്ദം അകം പുക്കാൻ വിനീതനായി. || 190 ||
അവനി-സുര-വരനെ അവൻ ആശു കുമ്പിട്ടു താൻ
ആചാരവും ചെയ്തു വാങ്ങി നിന്നീടിനാൻ. || 191 ||
ഉചിതം അതിന’ഥ സഖലു ചണക-സുതൻ ആദരാൽ
മാനിച്ച’വനോടു മെല്ലവെ ചൊല്ലിനാൻ:— || 192 ||
(ചാണക്യൻ)“ചന്ദനദാസ! നിന്നെ‘ക്കണ്ടെ’നിക്കൊ’ർ-
-ആനന്ദം വരുവതു ചൊല്ലാവത’ല്ലെ’ടൊ! || 193 ||
കഷ്ടം! നടന്നു വലഞ്ഞുതെ’ല്ലൊ’ഭവാൻ?
ഒട്ടുമെ വൈകാതി’രിക്ക, പലകമേൽ.” || 194 ||
സമ്മാന-വാക്കുകൾ കേട്ട’വൻ ചൊല്ലിനാൻ:—
(ചന്ദനദാസൻ)“ധൎമ്മം അല്ലാത്തത’രുൾചെയ്യരുതെ’ല്ലൊ? || 195 ||
ഇ-പ്പോൾ അനുചിതമായു’ള്ള-സമ്മാനം
ഇ-‘പ്പരിഷക്കി’ന്നു (പാൎത്തു കാണും-നേരം) || 196 ||
ദുഃഖത്തിനു’ള്ളതു-തന്നെ, നിരൂപിക്കിൽ;
ഒക്കെ അറിഞ്ഞ’രുളുന്നിതെ’ല്ലൊ, ഭവാൻ? || 197 ||
ഞാൻ ഈ-നിലത്തി’രുന്നീടെ’ന്ന’രുൾചെയ്കിൽ,
ഊനം വരാതെ നിന്നീടേ’ണം, ആവോളം. || 198 ||
വൈശിഷ്ട്യം ഉള്ള-ഭവാൻ അരുൾ ചെയ്കിലും
ഔചിത്യമായതെ ചെയ്തു-കൂടും, ദൃഢം”. || 199 ||
(ചാ:) “ഞങ്ങളോടൊ’പ്പം ഇരിപ്പാൻ ഭവാനി’പ്പോൾ
എങ്ങും ഒരു-കുറവി‘ല്ലെ’ന്ന’റിഞ്ഞാലും. || 200 ||
താൻ അ-‘പ്പലകമേൽ ഏറി ഇരിപ്പതി (ന്നി)
ന്നി’ന്നു മടിയായ്ക” ‘യെന്നു, ചാണക്യനും. || 201 ||
—കഷ്ടം ഇ-‘ക്കശ്മലൻ ഒന്നു’ണ്ടു കണ്ടിട്ടു
ഒട്ടും എന്നോടു ഫലിക്ക‘യില്ലെ—’ന്ന’വൻ || 202 ||
കല്പിച്ചി’രുന്നാൻ, നിലത്തു-തന്നെ പുനർ.
അ-‘പ്പോൾ ഉരചെയ്തു, കൌടില്യ-വിപ്രനും:— || 203 ||
(ചാ:)“ശ്രേഷ്ഠി-പ്രവര! ധന-പതെ! സാംപ്രതം
ശ്രേഷ്ഠനായു’ള്ള-ഭവാനു വിശേഷിച്ചു || 204 || [ 99 ] വാണിഭങ്ങൾക്കു കുശലമൊ, സന്തതം?
നാണിയത്തോടു ലാഭങ്ങൾ വരുന്നിതൊ, || 205 ||
ആൎയ്യനായു’ള്ള-ഭവാന്റെ ഗുണം കൊണ്ടു
കാൎയ്യങ്ങൾ വാണിഭങ്ങൾകൊണ്ടി’തു-കാലം? || 206 ||
ചന്ദ്രഗുപ്തൻ നര-പാലകനാകയാൽ
നന്ദ-നര-വരന്മാരാം-അവർകളെ || 207 ||
ഖേദാൽ നിരൂപിച്ചു പീഡ‘യുണ്ടൊ, തദാ,
മേദിനീ-തന്നിൽ പ്രജകളിൽ ആൎക്കാനും?” || 208 ||
ചന്ദനദാസൻ അതു കേട്ടു, കൎണ്ണങ്ങൾ
നന്നായ് കരം കൊണ്ടു പൊത്തി നിന്നീടിനാൻ. || 209 ||
(ച:) “നല്ലനാം-മൌൎയ്യൻ നര-പതി‘യാകയാൽ
ചൊല്ലാവത’ല്ലൊ,’രു-കൌതുകം എല്ലാൎക്കും! || 210 ||
പൌൎണ്ണമാസിക്കു’ദിച്ചീടുന്ന-ചന്ദ്രനും
പൂൎണ്ണ-ഗുണം ഉള്ള-ചന്ദ്രഗുപ്തൻ-താനും || 211 ||
ഏതും വിശേഷം ഇല്ലി,’പ്രജകൾക്കി’ഹ;
പെയ്തൊ-’ർ-ആനന്ദം നിറയുന്നതെ ഉള്ളു.” || 212 ||
(ച:) “രാജ-ഗുണത്താൽ പ്രജകൾക്കു സന്തോഷം
ആശയത്തിങ്കൽ ഉണ്ടെ’ങ്കിൽ, ഇതു-കാലം || 213 ||
എല്ലാവരും നര-പാലകനായ് കൊണ്ടു
വല്ലതും ഇഷ്ടമായു’ള്ളതു ചെയ്യേ’ണം.” || 214 ||
മോദം ഉൾക്കൊണ്ടി’ഹ ചന്ദനദാസനും
മേദിനീ-ദേവനോടി’ങ്ങിനെ-ചൊല്ലിനാൻ:— || 215 ||
(ച:) “എന്തോ’ന്നു ഞാൻ ഇന്നു ചെയ‌്യേ’ണ്ടതെ’ന്നു’ള്ള(ത)
ത’ന്തരം കൂടാത’രുൾചെയ്കയും വേണം. || 216 ||
അൎത്ഥം ഏതാനും നൃപനു നൽകീടുവാൻ
എത്ര വേണം എന്ന’രുൾചെയ്തു-കൊള്ളുക.” || 217 ||
ചാണക്യനും അതു കേട്ടു സഹിയാതെ
മാനിച്ച’വനോടു പിന്നെയും ചൊല്ലിനാൻ:— || 218 ||
(ചാ;) “ചന്ദനദാസ! നീ ഒന്നു ധരിക്കെ’ണം;
ചന്ദ്രഗുപ്തൻ-തന്റെ രാജ്യം ഇതോ‘ൎക്ക,നീ! || 219 || [ 100 ] നന്ദ-രാജ്യം എന്നൊ’രു-നിനവു’ണ്ടെ’ങ്കിൽ
ഇന്നു-തന്നെ‘യതും ദൂര‘ക്കളക, നീ! || 220 ||
നന്ദ-നൃപന്മാൎക്കൊ’ർ- അൎത്ഥാഗ്രഹം ഉള്ള (തി)
തി’ന്നു മൌൎയ്യൻ-തനിക്കി’ല്ലെ’ന്ന’റിഞ്ഞാലും. || 221 ||
അൎത്ഥ-ലാഭംകൊണ്ടു സന്തോഷവും പുനർ
ഇത്രയും ഇല്ല, മുര-പുത്രനും, എടൊ! || 222 ||
ചന്ദ്രഗുപ്തന്നി’പ്രജകൾക്കു നിത്യം ആ-
-നന്ദം ഉണ്ടെ’ങ്കിൽ പ്രിയം അതെ’ന്നോ’ൎക്ക, നീ!” || 223 ||
ചന്ദനദാസനും ചൊന്നാൻ, അതു-നേരം:—
(ച:)“ ചന്ദ്രഗുപ്തൻ മഹാരാജൻ അത്രെ, ദൃഢം! || 224 ||
അൎത്ഥം അല്ലാതെ എന്തൊ’ന്നു നൃപനി’ഹ
ചിത്ത-മോദം വരുത്തേ’ണ്ടതി,’ഹ വയം.” || 225 ||
ശ്രേഷ്ഠീ-കുലോത്തമൻ ചൊന്നതു കേട്ടു’ടൻ,
ശ്രേഷ്ഠനാം-ചാണക്യൻ ഇത്തരം ചൊല്ലിനാൻ:— || 226 ||
(ചാ:) “രാജാവിനോടു വിപരീതമായാ’രും
ആചരിച്ചീടായ്കിൽ ഏറ്റം പ്രിയം എടൊ!” || 227 ||
(ച:) “യാതൊരുത്തൻ നൃപനോടു വിരുദ്ധമായ്,
നീതി-ശാസ്ത്രാംബുധെ! കാട്ടുന്നതും, ഇ-‘പ്പോൾ?” || 228 ||
(ചാ:) “ശങ്ക കൂടാതെ പറഞ്ഞു തരുവൻ, ഞാൻ;
എങ്കിൽ, നീ-തന്നെ‘യതെ’ന്നു ധരിച്ചാലും.” || 229 ||
(ച:) “അയ‌്യൊ! ശിവ! ശിവ! ഞാനൊ, ദയാ-നിധെ?
പൊയ‌്യേ പറയും, ചിലൎക്കു കാണായ്കയാൽ. || 230 ||
ഇന്നു തൃണങ്ങൾ പിണങ്ങുമൊ വഹ്നിയോ (ടെ)
ടെ’ന്നു’ള്ളതും ഭവാൻ ഓൎത്ത’രുളേ’ണമെ.” || 231 ||
(ചാ:) "എങ്കിൽ, അതും തുടങ്ങി, പുനർ ഇ-‘ക്കാലം;
സങ്കടം ഇല്ല’തുകൊണ്ടി’ങ്ങ’റിഞ്ഞാലും. || 232 ||
മൌൎയ്യനാം-ഭൂപതി-തന്നോടി’തു-കാലം
വൈരം നടിച്ചി’രിക്കുന്നോ-’ർ-അമാത്യന്റെ || 233 ||
പുത്ര-കളത്രാദികളെയും നീ തവ
പത്തനെ വെച്ചു രക്ഷിക്കുന്നതി’ല്ലയൊ?” || 234 || [ 101 ] (ച:)“പൊയ‌്യായ-വാക്കുകൾ ഏവം ഭവാനോടു
മെയ‌്യേ പറഞ്ഞതും ഇ-‘ക്കാലം ഈശ്വര!” || 235 ||
(ചാ:)“ഭൂപാല-വീരരോടേ’താനും-ഒന്നുകൊ(ണ്ട)
ണ്ടാ’പത്ത’കപ്പെട്ടു, പണ്ടും ഓരോ-ജനം || 236 ||
നാട്ടിൽ എങ്ങാനും ഇ-‘പ്പൌര-ജനത്തിന്റെ
വീട്ടിൽ, അവരുടെ സമ്മതം കൂടാതെ, || 237 ||
കൊണ്ടുപോയ് തന്റെ കുഡുംബത്തയും വെച്ചു,
മണ്ടി മറു-നാടു തേടും, അറിക, നീ. || 238 ||
എന്നാൽ അതിനെ മറക്കുമാറി‘ല്ലാ,’രും
നിന്നെ ഒഴിച്ചു ധരണിയിൽ, നിൎണ്ണയം!” || 239 ||
(ച:)“അങ്ങിനെ കേട്ടതു നേരു-തന്നെ, പുനർ;
എങ്ങും അതിന്നൊ’രു-വാട്ടം ഇല്ലേ’തുമെ. || 240 ||
മന്ത്രി-പ്രവരൻ പുറപ്പെട്ടു പോയ-നാൾ
അന്തിക്ക’വൻ പുനർ എന്റെ ഗൃഹത്തിങ്കൽ || 241 ||
കൊണ്ടു വന്നാ’ക്കി കളത്രത്തെയും, പിന്നെ
കൊണ്ടു പോയാൻ, ഉദിക്കുന്നതിൻ-മുന്നമെ.” || 242 ||
(ചാ:)“മുമ്പിൽ പറഞ്ഞു, നീ ഇല്ലെ’ന്നതു-തന്നെ;
പിന്നെ പറഞ്ഞിതു’ണ്ടെ’ന്നതും എങ്ങിനെ? || 243 ||
വാക്കിനു തങ്ങളിൽ ചേൎച്ച‘യില്ലേ,’തുമെ!
ഭോഷ്കു പറഞ്ഞാൽ മടങ്ങുക‘യില്ലെ’ടൊ! || 244 ||
നേരുകേടായി പറയുന്ന-നേരവും
ചേരുന്നതെ പറഞ്ഞാൽ നിരപ്പൂ, ദൃഢം.” || 245 ||
(ച:)“നേരുകേടേ’തും പറഞ്ഞീല, ഞാൻ, ഇന്നു;
നേർ ഒഴിഞ്ഞേ’തും ഇനിക്കി’ല്ല, നിൎണ്ണയം.” || 246 ||
(ചാ:)“ചന്ദനദാസ! ഞാൻ ചൊന്നതു കേൾക്ക, നീ!
എന്തിനോ’രോ-തരം-വ്യാജം തുടങ്ങുന്നു? || 247 ||
മന്ത്രി-പ്രവരന്റെ ഭാൎയ്യയെ നൽകുക,
ചന്ദ്രഗുപ്താവനീ-നാഥനായ് കൊണ്ടെ’ടൊ!” || 248 ||
(ച:)“ആൎയ്യ-ചാണക്യ! മഹീസുര-രത്നമെ!
മൌൎയ്യ-മഹീ-പതിക്കു കൊടുത്തീടുവാൻ || 249 || [ 102 ] രാക്ഷസാമാത്യ-കളത്രം എൻ-മന്ദിരെ
സൂക്ഷിച്ചു വെച്ചി’രിക്കുന്നതും ഇല്ല, ഞാൻ. || 250 ||
അന്ന’ക്കലശലിൽ കൊണ്ടു വന്നീടിനാൻ;
പിന്നെ പുലർ-കാലെ കൊണ്ടു പോയീടിനാൻ.” || 251 ||
(ചാ:)“എങ്കിൽ എവിടേക്കു കൊണ്ടു പോയാൻ എന്നു
ശങ്കാ വിഹീനം പറകയും വേണം, നീ.” || 252 ||
(ച:)“എങ്ങു പോയെ’ന്നതും ഞാൻ അറിഞ്ഞീലേ,’തും;
എങ്ങിനെ ഞാൻ അറിയുന്നു, ദയാ-നിധെ?” || 253 ||
ചന്ദനദാസനോടാ’ശു ചാണക്യനും
മന്ദ-ഹാസം പൂണ്ടു പിന്നെയും ചൊല്ലിനാൻ:— || 254 ||
(ചാ:)“ചന്ദനദാസ! നീ നല്ലതിന’ല്ല (കേൾ!)
ഇന്നു തുടങ്ങുന്നതെ’ന്നത’റിഞ്ഞാലും.” || 255 ||
(ച:)“ഏതും ഒന്നും അറിയുന്നതി’ല്ല, ഭവാൻ”
(ചാ:)“ചേതസി നന്നായ് നിരൂപിച്ചു ചൊല്ലു, നീ! || 256 ||
ആപത്തു വന്നു തലയിൽ കരേറിയാൽ,
ആവതെ’ന്തെ’ന്നു വിചാരിക്കയും വേണം. || 257 ||
നന്ദ-നൃപന്മാരെ ഞാൻ എന്നതു-പോലെ,
ചന്ദ്രഗുപ്തൻ-തന്നെ രാക്ഷസാമാത്യനും || 258 ||
നാശം വരുത്തും എന്നു’ണ്ടു നിണക്കി’ന്നൊ’ർ-
-ആശ, പുനർ അതു സാധിക്ക‘യില്ലെ’ടൊ! || 259 ||
നയ-വിപുല-ബലം ഉടയവർകളായു’ള്ളതു-
-നക്രനാസാദികളാകുന്ന-മന്ത്രികൾ, || 260 ||
തെളിവിനൊടു ധരണി-പതി-നന്ദനൻ ഉള്ള-നാൾ,
തിറമൊടി’ഹ ലക്ഷ്മിയെ കെട്ടി നിൎത്തീടിനാർ; || 261 ||
അ-‘ക്കെട്ട’ഴിച്ചു , ഞാൻ മൌൎയ്യ-തനയങ്കൽ
നിൽക്കട്ടെ എന്നു’റപ്പിച്ചു കെട്ടീടിനേൻ: || 262 ||
ഇ-‘ക്കെട്ട’ഴിച്ചു കെട്ടീടുവാൻ പാർ-അതിൽ
ഇ-‘ക്കണ്ടവർ ആരും ഇല്ലെ’ന്ന’റിഞ്ഞാലും! || 263 ||
ദ്വിരദ-വര-രുധിരതര-സേകശോണാഭയാ
തെളിവിനൊടു സന്ധ്യക്ക’രുണ‘യായ് മിന്നുന്ന- ||264 || [ 103 ] -ശിശിരകര-മഹിത-കുലം എന്ന-പോലെ ഒരു-
-സിംഹ-വദനത്തിൽ ഉള്ളൊ-’രു-ദംഷ്ട്രയെ || 265 ||
പരിചൊടു പറിച്ചു-കൊണ്ടിങ്ങു പോന്നീടുവാൻ
പാർ-അതിൽ ഏവൻ നിനക്കുന്നതോൎക്ക, നീ!” || 266 ||
വിവിധം ഇതി കേട്ടു’ടൻ ശ്രേഷ്ഠി-പ്രവരനും
വിഗത-ഭയം ഇങ്ങിനെ ചിന്ത ചെയ്തീടിനാൻ:— || 267 ||
—പല-വിരുതു വാക്കിനു’ണ്ടെ’ന്നു വരികിലും,
ഫലം ഇനി അറിഞ്ഞു-കൊള്ളാം എന്നതെ വേണ്ടു— || 268 ||
അഗ്ര-കുലോത്തമനാകിയ-ചാണക്യൻ
ഉഗ്രമായ് പിന്നയും ചൊല്ലിനാൻ, ഇങ്ങിനെ:— || 269 ||
(ചാ:)“ശ്രേഷ്ഠീ-കുല-ശ്രേഷ്ഠ, കേട്ടാലും! എങ്കിൽ, നീ
കാട്ടുന്ന-ദുൎന്നയംകൊണ്ടു’ള്ള-’നുഭവം! || 270 ||
ദുഷ്ടൻ-ക്ഷപണകൻ ചെയ്ത-ദോഷംകൊണ്ടു
നാട്ടിന്നു പോയതും കേട്ടില്ലയൊ, ഭവാൻ? || 271 ||
പിന്നെ ശകടദാസൻ ചെയ്ത-ദോഷത്താൽ
ചെന്ന’വൻ കാല-പുരി പുക്കി’രിക്കുന്നു. || 272 ||
ചന്ദ്രഗുപ്തൻ മഹാരാജൻ ഇതു-കാലം,
ചന്ദനദാസ! നിൻ-ശാഠ്യ-കൎമ്മങ്ങളെ || 273 ||
ഒട്ടും സഹിക്ക‘യില്ലെ’ന്നു വന്നാൽ, ഭവാൻ
കഷ്ടമാം-ദണ്ഡം അനുഭവിക്കും, എല്ലൊ? || 274 ||
എന്നതുകൊണ്ടു നിനക്കു ഞാൻ ബന്ധു‘വായ്
ചൊന്നതു കേൾക്ക നല്ലു തവ, നിൎണ്ണയം. || 275 ||
കാൽക്ഷണം വൈകാതെ, രാജാജ്ഞയാ ഭവാൻ
രാക്ഷസൻ-തന്റെ കളത്രത്തെയും നൽകി || 276 ||
ചിത്രമായു’ള്ള-രാജ-പ്രസാദങ്ങളും
എത്രയും നന്നായ’നുഭവിച്ചീടെ’ടൊ!” || 277 ||
(ച:)“ഉള്ളതെ തന്നുകൂടു മമ, നിൎണ്ണയം
ഇല്ലാത്തതെ’ങ്ങിനെ നൽകുന്നു, ഞാൻ അഹൊ?” || 278 ||
(ചാ:)“ഇല്ലയൊ, രാക്ഷസൻ-തന്റെ കളത്രത്തെ
(ചൊല്ലു!)നീ വെച്ചു രക്ഷിക്കുന്നതി’ല്ലയൊ? || 279 || [ 104 ] നിന്റെ കളത്രത്തെയും പ്രാണനേയും ആ-
-രാന്റെ കളത്രത്തെ‘ക്കൊണ്ടു തടുത്തു നീ || 280 ||
കാത്തുകൊണ്ടീടുവാൻ ആവിൎഭവിക്ക നിൻ-
-ചിത്തത്തിൽ എന്നെ ഗുണം വരൂ, നിൎണ്ണയം!” || 281 ||
(ച:)“ഭീഷണമായു’ള്ള-വാക്കുകൾ എന്തിനു
ദോഷ-വിഹീനനാം-എന്നോടു ചൊല്ലുന്നു? || 282 ||
സത്യം അമാത്യ-കളത്രം എൻ-പത്തനെ
നിത്യവും വെച്ചു രക്ഷിച്ചു-കൊള്ളുന്നു, ഞാൻ! || 283 ||
എന്നും തരികയും ഇല്ലെ’ന്നു നിൎണ്ണയം!
എന്നാൽ, വരുത്താവതൊ’ക്കെ വരുത്തുക; || 284 ||
ഇല്ലെ’ന്നു നൂറു-’രു-ചൊല്ലിയാലും, പുനർ
ഇല്ല വിശ്വാസം എന്നാൽ, എന്തു ചെയ്വതും?” || 285 ||
(ചാ:)“ഇ-‘ത്തൊഴിൽ-താവകം നന്നല്ല, നിൎണ്ണയം!
ചിത്തത്തിൽ നിശ്ചയം വന്നിതൊ, ചൊല്ലു, നീ?” || 286 ||
(ച:)“നന്നായു’റച്ചി’ളകാതോ-’രു-നിശ്ചയം
വന്നു കിടക്കുന്നിതി’ല്ലൊ,’രു-സംശയം!” || 287 ||
ഇത്തരം സാമ-ദാനാദികൾകൊണ്ട’വൻ-
-ചിത്തം ഇളകാതെ കണ്ടു, ചാണക്യനും || 288 ||
എത്രയും ചന്ദനദാസനെ മാനിച്ചു,—
ചിത്രം ഇവൻ-തൊഴിൽ—എന്നു നിരൂപിച്ചാൻ: || 289 ||
പിന്നെയും ശ്രേഷ്ഠീ-വരനോടു ചൊല്ലിനാൻ:—
(ചാ:)“നിൎണ്ണയം നന്നായി വന്നിതൊ, മാനസെ?” || 290 ||
എന്നു ചാണക്യൻ പറഞ്ഞോ-’ർ-അനന്തരം,
(ച:)“നിൎണ്ണയം വന്നിതെ” ’ന്നാൻ, മണികാരനും. || 291 ||
അതികുപിതനായു’ടൻ ചാണക്യ-വിപ്രനും
അസിലത‘യുലഞ്ഞു നിന്നിങ്ങനെ-ചൊല്ലിനാൻ:— || 292 ||
(ചാ:)“ഝടിതി തവ ഗള-തലം അറുപ്പതിന്നേ’ഷ-ഞാൻ,
ചന്ദ്രഗുപ്താവനീശാജ്ഞയാൽ, ദുൎമ്മതെ! || 293 ||
ഖല! വണിജ! ശഠ-ഹൃദയ! സാംപ്രതം നിന്നയും
കാത്തുകൊണ്ടീടുമൊ രാക്ഷസൻ, വന്നി’പ്പോൾ?” || 294 || [ 105 ] വാളും എടുത്തു കോപിച്ചു ചാണക്യനും
ചീളെ’ന്നു പാഞ്ഞുവരുന്നതു കണ്ട’ഥ || 295 ||
ചന്ദനദാസനും ചഞ്ചലം കൂടാതെ
മന്ദ-ഹാസം കലൎന്നി’ങ്ങിനെ-ചൊല്ലിനാൻ:— || 296 ||
(ച:)“ഏതും ഒരു-ഭയം ഇല്ല മമ, ഭവാൻ
ചാതുൎയ്യമോടു തല‘യറുത്തീടുക! || 297 ||
എന്നുടെ കണ്ഠവും, അങ്ങു′ള്ള-വാളുമായ്
ഒന്നിച്ചു വന്നാൽ, മടിക്കേ’ണമൊ, പിന്നെ? || 298 ||
ആരും ഇഹ വന്നു കൈ പിടിപ്പാൻ ഇല്ല;
നേരെ തല(‘യിതാ!) വെട്ടീടുക, ഭവാൻ!” || 299 ||
ചന്ദനദാസൻ ഈ-വണ്ണം പറഞ്ഞ-‘പ്പോൾ,
മന്ദിച്ചു വാങ്ങി-നിന്നാൻ, ചണകാത്മജൻ. || 300 ||
ഉൾക്കരളിൽ കിളരുന്നോ-’രു-കോപേന
ചിക്കനെ ചാണക്യ-വിപ്ര-കുലോത്തമൻ || 301 ||
അ-‘ക്കാലപാശികൻ-തന്നയും അ-‘ന്നേരം
മൂൎക്ക്വനാകും-ദണ്ഡപാശികൻ-തന്നയും || 302 ||
ചന്തമോടാ’ശു വിളിച്ചീടിനാൻ; അഥ
കുന്തവും ഏന്തി‘പ്പിടിച്ച’വരും വന്നാർ. || 303 ||
(ചാ:)“അന്ധനായ് മന്ത്രിക്കു ബന്ധു‘വായീടുന്ന-
-ചന്ദനദാസനായു’ള്ളൊ-’ർ-ഇവനയും, || 304 ||
ബന്ധിച്ച’വന്റെ കളത്ര-പുത്രാദിയും
ബന്ധുക്കളായ’വനു’ള്ള-ജനത്തെയും || 305 ||
കൊണ്ടുചെന്ന’ന്ധ-തമിസ്ര-സമാനമാം-
-കുണ്ടറ-തന്നിൽ ഇട്ടീടുക, വൈകാതെ! || 306 ||
എന്ന’ല്ലി,‘വനു’ള്ള-ഭണ്ഡാരം ഒക്കവെ
തിണ്ണം കവൎന്നിങ്ങു കൊണ്ടു പോന്നീടുക! || 307 ||
ചന്ദ്രഗുപ്തൻ-നൃപൻ ഇങ്ങിനെ-കല്പിച്ചു
ചന്ദനദാസനോടെ’ന്ന’റിഞ്ഞീടുവിൻ!” || 308 ||
ചണക-സുത-വചനം അഥ കടുമയൊടു കേട്ടൊ-’രു-
-ചന്ദനദാസനും അന്തരാ ചിന്തിച്ചാൻ:— || 309 || [ 106 ] —സുഹൃദി മമ കരുണ പുനർ ഏറ്റം ഉണ്ടാകയാൽ,
സൎവ്വ-സ്വ-ഹാനി വരികേ’ന്നതും വന്നു. || 310 ||
ബന്ധു-നിമിത്തം വരുന്ന- വിപത്തുക്കൾ
സന്തതം ഒക്കെ സഹിക്കെ’ന്നതെ വരൂ— || 311 ||
എന്നു നിരൂപിച്ചു നിൽക്കുന്ന-നേരത്തു
ചെന്നു പിടിച്ചതു, ചന്ദനദാസനെ || 312 ||
കാലാന്തകോപമന്മാരായ് മരുവുന്ന-
-കാലപാശാഖ്യനും ദണ്ഡപാശാഖ്യനും; || 313 ||
കാലും കരവും വരിഞ്ഞ,’വൻ-തന്നുടെ
കാല-ദോഷത്താൽ, അവർകൾ-ഇരുവരും || 314 ||
പുത്ര-കളത്രാദികളോടു കൂടെ,‘യ(ങ്ങെ)
ങ്ങെ’ത്രയും ഭീഷണമായി പറഞ്ഞ,’വർ || 315 ||
കണ്ടക-പാഷാണ-സഞ്ചിതമായു’ള്ള-
-കുണ്ടറ-തന്നിൽ പിടിച്ചു തള്ളീടിനാർ; || 316 ||
വാതിലും പിന്നെ അടച്ചു പുട്ടീടിനാർ.
ഭീതി പൂണ്ട’യ‌്യോ! വിധി-ബലം എന്നോ’ൎത്തു || 317 ||
ചേതസി വന്നൊ-’ർ-അഴൽ പൂണ്ട’വർകളും
അതുരന്മാരായ് അതിൽ കിടന്നീടിനാർ. || 318 ||
പിന്നെ‘യവർകളും മറ്റു’ള്ള വരുമായ്
ചന്ദനദാസന്റെ വീട്ടിൽ അകം പൂക്കു || 319 ||
അറ്റം ഇല്ലാതോ′ളം ഉള്ള-നിധികളും,
അറ്റം ഇല്ലാതു’ള്ളൊ-’ർ- ആഭരണങ്ങളും, || 320 ||
വൈഡൂൎയ്യ-പത്മരാഗേന്ദ്രനീലാദി‘യാം-
-വൈശിഷ്ട്യം ഉള്ള-രത്നങ്ങൾ നിറച്ചു′ള്ള- || 321 ||
-രത്ന-കുംഭങ്ങൾ അവധി കൂടാതെയും,
രത്നം പതിച്ചു’ള്ള-ഛത്ര-ഗണങ്ങളും, || 322 ||
സ്വൎണ്ണങ്ങൾ (കണ്ടി-‘ക്കണക്കിൽ നിൎമ്മിച്ചുള്ള (തെ)
തെ’ണ്ണം ഇല്ലാതോ’ളം എന്നെ പറയാവു). || 323 ||
പട്ടുകൾ ഒരോ-തരം നിറച്ചീടുന്ന-
-പെട്ടികളും ഓല-‘പ്പെട്ടി-പാത്രങ്ങളും, || 324 || [ 107 ] ഒക്കവെ കുത്തി‘ക്കവൎന്നു-കൊണ്ട’ന്ന’വർ
വെക്കം നൃപനുടെ മുമ്പിൽ വെച്ചീടിനാർ. || 325 ||
ചന്ദനദാസനു’ള്ള-’ൎത്ഥം എപ്പേരുമെ
ചന്ദ്രഗുപ്തൻ-തനിക്കാ’യോ-’ർ-അനന്തരം || 326 ||
സന്തോഷം ഉൾക്കൊണ്ടു കൌടില്യ-വിപ്രനും
അന്തഃകരണത്തിൽ ഇങ്ങിനെ-ചിന്തിച്ചാൻ:— || 327 ||
—രാക്ഷസാമാത്യനെ‘ച്ചൊല്ലി‘യിവൻ ഇ (ന്നു)
ന്നു’പേക്ഷിക്കും (അല്ലൊ?) നിജമായ-ജീവിതം. || 328 ||
ചന്ദനദാസനെ കൊല്ലുന്ന-നേരത്തു
മന്ത്രി-പ്രവരൻ മരിക്കും എന്നും ദൃഢം! || 329 ||
സാരമായു’ള്ളതു സാധിപ്പതിന്നൊ’രു-
-കാരണമായ് വരും, ചന്ദനദാസനും— || 330 ||
ഇത്ഥം ഓരോ-തരം ചിന്തിച്ചു ചിന്തിച്ചു
പൃത്ഥ്വീ-സുരേന്ദ്രൻ ഇരിക്കും-ദശാന്തരെ, || 331 ||
ഭദ്രഭടനും പുരുഷദത്താഖ്യനും
ഭദ്ര-ബലം ഉള്ള-ഡിങ്കാരതൻ-താനും || 332 ||
വമ്പനായു’ള്ള-ബലഗുപ്തനും പിന്നെ
കമ്പം ഇല്ലാതോ-രു-രാജസേനൻ-താനും, || 333 ||
ഉത്തമനായു’ള്ള-രോഹിതാക്ഷൻ-താനും,
ശക്തൻ വിജയവൎമ്മാവെ’ന്ന-വീരനും, || 334 ||
ഉത്തമ-മന്ത്രി‘യായ് തത്ര വാണീടുന്ന-
-ബുദ്ധിമാനാം-ഭാഗുരായണൻ എന്നി’വർ || 335 ||
മുന്നം പുറപ്പെട്ടു പോയതു ചിന്തിച്ചു,
വന്നിതു സങ്കടം, നാട്ടിൽ-ഉള്ളോർകൾക്കു. || 336 ||
കൌടില്യൻ എല്ലാവരോടും പറഞ്ഞ’വർ-(ക്കാ)
-ക്കാ′ടൽ ഉണ്ടായതും പോക്കിനാൻ, അ-‘ന്നേരം. || 337 ||
വിഷ്ണു ഗുപ്തന്റെ നിയോഗവും കൈക്കൊണ്ടു
ധൃഷ്ടനാകും-ഭാഗുരായണ-മന്ത്രിയും || 338 || [ 108 ] വിരവിനൊടു ബത മലയകേതു-തന്നെ‘ക്കണ്ടു
വിശ്വാസം ഉള്ളൊ-’രു-മന്ത്രി‘യായീടിനാൻ || 339 ||
അവനും അതു-കാലം അ-‘പ്പൎവ്വത-രാജനോ (ടൌ)
ടൌ’ചിത്യമായതു പാൎത്തു ചൊല്ലീടിനാൻ:– || 340 ||
(ഭാഗുരായണൻ) “തവ സചിവനായു’ള്ള -രാക്ഷസ-മന്ത്രിക്കു
തൂമയോടൊ’ന്നു സമ്മാനിക്കയും വേണം.” || 341 ||
പ്രിയ-സചിവ-നയ-വചന-നിശമന-ദശാന്തരെ
പൎവ്വത-പുത്രനും രാക്ഷസാമാത്യനെ || 342 ||
ചൊല്ലി വിട്ടി'ങ്ങു വരുത്തി അവനോടു
ചൊല്ലിനാൻ, എത്രയും നല്ല-മധുരമായി:— || 343 ||
(മലയകേതു) “കോപ്പുകൾ ഒന്നും ഭവാനി’ല്ലയാഞ്ഞ’ഹൊ!
ഉൾപ്പൂവിൽ ഉണ്ടൊ,’രു-ഖേദം ഇനിക്കെ’ടൊ! || 344 ||
സ്വാമി-വിനാശം നിനച്ചു ഭവാനൊ’രു-
-കാമം ഒന്നിങ്കലും ഇല്ലെ’ന്നി’രിക്കിലും, || 345 ||
ഞാൻ ഒരു-ഭൂഷണം തന്നാൽ, അതു ഭവാൻ
മാനിച്ച’ലങ്കരിക്കേ’ണം, മഹാമതെ!” || 346 ||
ഇത്ഥം ഉരചെയ്തു തന്റെ കഴുത്തിന്നു
സത്വരം നല്ലൊ-’രു-മാല‘യഴിച്ചാ’വൻ || 347 ||
മന്ത്രി-പ്രവരനു കാട്ടിയ-നേരത്തു
സന്താപം ഉൾക്കൊണ്ട’വനും ഉരചെയ്താൻ:— || 348 ||
(രാ:)“ശ്രൂര! സുകുമാര! വീര-ശിഖാ-മണെ!
തീരാത-ദുഃഖങ്ങൾ ഉണ്ടെ’ന്നി’രിക്കിലും || 349 ||
ചിന്തിക്കുമാറി’ല്ല, മുമ്പിൽ കഴിഞ്ഞതു;
എന്തു ഫലം, അതു ചിന്തിച്ചി’നിക്ക’ഹൊ? || 350 ||
നിന്തിരുവുള്ളം എന്നെ‘ക്കുറിച്ചു’ണ്ടെ’കിൽ
എന്തി’നിക്കു’ള്ളതു സങ്കടം, ഭൂപതെ? || 351 ||
വീൎയ്യവും കോപവും നാണവും ഖേദവും
ശൌൎയ്യവും ഇല്ലാതെ,‘യുള്ള-ദേഹത്തിന്മേൽ || 352 ||
ചേരുക‘യില്ല, ഭവാൻ തന്ന-ഭൂഷണം;
പോരാത്ത-ഞാൻ എന്തു വാങ്ങുന്നതും, പിന്നെ? || 353 || [ 109 ] മൌൎയ്യൻ ഇരിക്കും-എഴു-നില-മാടത്തിൽ
വീൎയ്യം ഏറീടുന്ന-സിംഹാസനം ഏറി, || 354 ||
കാണ്മാൻ ഭവാനെ അവകാശം ഉണ്ടെ’ങ്കിൽ
വാങ്ങാം ഇത’ന്നു ഞാൻ, ഏതും മടിയാതെ.” || 355 ||
എന്നതു കേട്ടു മലയകേതു-താനും
മന്ദ-സ്മിതം ചെയ്ത’വനോടു ചൊല്ലിനാൻ:— || 356 ||
(മ:)“അതിനെ’ളുതു, തവ മനസി കാരുണ്യം ഉണ്ടെ’ങ്കിൽ;
അന്നു തരുവാൻ ഇത’ല്ലെ’ന്ന’റികെ’ടൊ! || 357 ||
ഇന്നി’തു വാങ്ങുക വേണം ഭവാൻ, പുനർ,
എന്നെ കുറിച്ചൊ’രു-കാരുണ്യം ഉണ്ടെ’ങ്കിൽ; || 358 ||
ഇങ്ങിനെ-കേട്ടു പറഞ്ഞാൻ, അമാത്യനും:—
(രാ:)“അങ്ങൊ’ത്ത-വണ്ണം അനുഷ്ഠിച്ചു-കൊള്ളുക.” || 359 ||
പൎവ്വത-പുത്രൻ അതു കേട്ട-നേരത്തു
ദിവ്യമായു’ള്ളൊ-’രു-പൊൻ-മണി-മാലയും, || 360 ||
മോദം ഉൾക്കൊണ്ടു, മന്ത്രീന്ദ്രൻ-കഴുത്തിൽ അ (ങ്ങാ)
ങ്ങാ’ദര-പൂൎവ്വം അലങ്കരച്ചീടിനാൻ. || 361 ||
സന്തോഷം ആൎന്ന’വൻ യാത്ര പറഞ്ഞിതു;
മന്ത്രി-പ്രവരൻ പൂരം പൂക്കു മേവിനാൻ. || 362 ||
രാക്ഷസനായു’ള്ള-’മാത്യ-പ്രവരനു
സാക്ഷാൽ-സഖി‘യാം-വിരാധഗുപ്താഖ്യനും || 363 ||
കെൽപ്പു’ള്ള-രാക്ഷസൻ-തന്റെ നിയോഗത്താൽ
ശില്പമായ് ഒർ-അഹി-തുണ്ഡിക-വേഷമായ് || 364 ||
പാമ്പിൻ-കുലടകൾ കെട്ടി‘യെടുത്ത’വൻ
പാമ്പും ആടിച്ചുനടന്നുകൊണ്ട’ക്കാലം, || 365 ||
പുഷ്പപുരത്തിങ്കൽ ഉള്ളോ-’രു-വൃത്താന്തം
എപ്പേരുമെ‘യറിഞ്ഞി’ങ്ങു വന്നീടിനാൻ. || 366 ||
ഉത്തമ-മന്ത്രി-തൻ-മുമ്പിൽ അവൻ-താനും
ചിത്താകുലിതനായ് ചെന്നു നിന്നീടിനാൻ. || 367 ||
നല്ലനായു’ള്ള-വിരാധഗുപ്തൻ-തന്നെ [ 110 ] വല്ലാതെ‘യുള്ള-’ഹി-തുണ്ഡിക-വേഷമായ് || 368 ||
കണ്ടതു-നേരം തന്നു-’ള്ളിൽ അമാത്യനും
ഉണ്ടായതി’ല്ല’വൻ ആർ എന്നതും, തദാ. || 369 ||
പിന്നയും പിന്നയും സൂക്ഷിച്ച-നേരത്തു
ധന്യനാം-മന്ത്രിക്കു തന്നു-’ള്ളിൽ ഉണ്ടായി; || 370 ||
ഉണ്ടായ-നേരം അമാത്യ-പ്രവരനും
ഉണ്ടായ-ദുഃഖേന വേഗാൽ എഴുന്നീറ്റു, || 371 ||
കണ്ണു-നീർ ഓലോ’ല-വീണു, പരവശാൽ
നന്നായ'വനെ മുറുക-‘ത്തഴുകിനാൻ. || 372 ||
കയ‌്യും പിടിച്ചു കൂട്ടി-‘ക്കൊണ്ടു പോന്നു, തൻ-
-പൎയ്യങ്ക-സീമനി നന്നായി’രുത്തിനാൻ. || 373 ||
താനും ഇരുന്നു പുനർ അവൻ-തന്നോടു
ദീനനായ് ഏവം പറഞ്ഞു തുടങ്ങിനാൻ:— || 374 ||
“കഷ്ടം കറവന്റെ വേഷം ധരിക്കയാൽ,
ഒട്ടും ഭവാനെ അറിഞ്ഞീല ഞാൻ, അഹൊ! || 375 ||
മംഗല-രൂപനായ് കണ്ടൊ-’രു-നിന്നെ, ഞാൻ
ഇങ്ങിനെ-കണ്ടേൻ ഇതു-കാലം, ൟശ്വര! || 376 ||
ഭൂപാല-വീരനായു’ള്ളോ-’രു-നമ്മുടെ
ദേവനാം-സൎവ്വാൎത്ഥസിദ്ധി ഉള്ളോ-’രു-നാൾ, || 377 ||
ആപാദ-ചൂഡം അണിഞ്ഞാ’ഭരണങ്ങൾ
ആവോ-’ളം ഉള്ള-പദവിയോടും കൂടി || 378 ||
കേവലം നിന്നെ ഞാൻ കാണുമാറാ’കുവാൻ
ആവതി'ല്ല’ല്ലൊ? വിധി-വിഹിതം ഇദം!” || 379 ||
ഇത്ഥം പറഞ്ഞും ഒരോന്നെ നിരൂപിച്ചും
ചിത്ത-വിഷാദാൽ കരഞ്ഞു തുടങ്ങിനാൻ. || 380 ||
മന്ത്രി-പ്രവരൻ കരയുന്നതു-നേരം
അന്തരം കൂടാത’വനും ഒരു-ശോകം || 381 ||
മന്ദം-മന്ദം തലോടി‘ക്കൊണ്ട’മാത്യനെ
മന്ദം വിരാധഗുപ്തൻ പറഞ്ഞീടിനാൻ:— || 382 ||
“അലം, അലം!ഇത’രുത’രുതു ദുഃഖം, മഹാമതെ! [ 111 ] ആശു ഭവാൻ ഇഹ ഞങ്ങളെ‘യൊക്കവെ || 383 ||
കനിവിനൊടും, പണ്ടു’ള്ള-പോലെ, പദവിയെ
കാലാന്തരംകൊണ്ട’നുഭവിപ്പിച്ചീടും.” || 384 ||
നീതിമാനാകിയ-രാക്ഷസൻ പിന്നെയും
ആതുരനായ’വൻ-തന്നോടു ചൊല്ലിനാൻ:— || 385 ||
“കഷ്ടം അത്രെ തുലൊം പാൎത്തു കാണും-നേരം,
നഷ്ടമായ് വന്നിതു, നന്ദ-കുലം സഖെ! || 386 ||
(വൃഷ്ണി-കുലം മുനി-ശാപാൽ അതു പോലെ)
വിഷ്ണുഗുപ്തൻ-തന്റെ ദുൎന്നയംകൊണ്ട’ഹൊ! || 387 ||
നന്ദ-കുലത്തിനു വന്നിതു, നാശവും!
മന്ദനായു’ള്ള-ഞാൻ ശേഷിക്കയും ചെയ്തു. || 388 ||
അന്നു ഞാൻ ചാകാതി'രിപ്പാൻ അവകാശം
മന്നരിൽ സ്നേഹം ഇല്ലായ്കയും അല്ല (കേൾ!) || 389 ||
മാനുഷ-ഭൂതിയിൽ ആശകൊണ്ടും അല്ലെ;
പ്രാണ-വിനാശ-ഭയംകൊണ്ടും അല്ലെ’ടൊ! || 390 ||
ഇത്തരങ്ങൾ നിരൂപിച്ച’ല്ലെ,’ടൊ! സഖെ,
നിത്യം പര-ദാസ്യം ഏറ്റു തന്നെ, വയം! || 391 ||
സ്വൎഗ്ഗെ മരുവും-മമ ഭൂപതിക്ക’രി-
-വൎഗ്ഗം അശേഷം ഒടുക്കുന്ന-നേരത്തു || 392 ||
സന്തോഷം ഉണ്ടാകും എന്നു’ള്ള തോ’ൎത്തു, ഞാൻ,
സന്തതം ആവതു ചെയ്യുന്നതും എടൊ! || 393 ||
ഒന്നുകൊണ്ടും ഫലിക്കുന്നതും ഇല്ലി’തി (ന്നൊ)
ന്നൊ’ന്നു നിരൂപിച്ചാൽ ഒക്കയും നിഷ്ഫലം. || 394 ||
ഭിത്തിയുണ്ടെ’ങ്കിലെ ചിത്രം ഉള്ളു, സഖെ!
ഇത്ര-നയ-പ്രയോഗങ്ങൾക്കു കിം ഫലം? || 395 ||
സ്വാമി-വിനാശം നിനച്ചു നിനച്ചൊ’രു-
-കാമവും ഇല്ലി’നിക്കൊ’ന്നിങ്കലും, എടൊ! || 396 ||
രാത്രിയിൽ ചെന്നു കിടന്നാൽ, ഉറക്കവും
ഓൎത്തോ’ൎത്തോരോ-തരം ഇല്ലി’നിക്കൊ’ട്ടുമെ. || 397 ||
അറ്റം ഇല്ലാതൊ-’രു-ദുഃഖം മുഴുക്കയാൽ [ 112 ] ചോറ്റിനും ഇല്ല രുചി ഏതുമെ, സഖെ! || 398 ||
എന്നുടെ സ്വാമി‘യാം-നന്ദ-മഹീപതി
എന്നെ ഈ-വണ്ണം ആക്കി‘ച്ചമച്ചീടിനാൻ. || 399 ||
രാക്ഷസൻ എന്നു’ള്ള തൊ’ട്ടേ’ടമെ ഉള്ളു ;
കാൽക്ഷണം എന്നെ പിരിഞ്ഞാൽ പൊറുക്കുമൊ? || 400 ||
ഞാൻ ഒരു-കാൎയ്യം നിരൂപിച്ച’റിയിച്ചാൽ,
മാനസെ ഭൂപനു കാൎയ്യം അതു-തന്നെ! || 401 ||
ബന്ധു‘വായു’ള്ളൊ-’രു-ചന്ദനദാസന്റെ
മന്ദിരത്തിങ്കൽ കുഡുംബത്തെയും വെച്ചു || 402 ||
ധൈൎയ്യം ഉൾക്കൊണ്ടു പുറപ്പെട്ടു പോന്നു, ഞാൻ
കാൎയ്യം അല്ലാതൊ’ന്നു ചെയ്തതും ഇല്ലെ’ടൊ! || 403 ||
ബന്ധു-ജന-മനോധൈൎയ്യം ഉണ്ടാവതി (നെ)
നെ’ന്തോ’ന്നു വേണ്ടതെ’ന്നാൽ, അതും ചെയ്തു, ഞാൻ || 404 ||
തീക്ഷ്ണനായു’ള്ളൊ-’രു-മൌൎയ്യനെ കൊല്ലുവാൻ
തീക്ഷ്ണരസവാദികളെയും കല്പിച്ചു. || 405 ||
അതിന’വർകളെ ഭരിച്ചീടുവാനായി, ഞാൻ
അഥ ശകടദാസനെ കല്പിക്കയും ചെയ്തു. || 406 ||
അനുദിനം അരാതി-വൃത്താന്തം അറിവതി (ന)
ന’തിനിപുണരാം-ക്ഷപണാദികൾ-തമ്മയും || 407 ||
കുസുമപുരി-തന്നിൽ അങ്ങാ’ക്കീട്ടും ഉണ്ട’ഹൊ!
കിം ഇഹ ഫലം എന്നു തോന്നുന്നതും ഉണ്ടെ’ടൊ! || 408 ||
എന്നുടെ സ്വാമി‘യാം- സൎവ്വാൎത്ഥസിദ്ധി-താൻ
തന്നുടെ മക്കളാം-മൌൎയ്യാദി-ദുഷ്ടരെ || 409 ||
(ശാൎദ്ദല-പോതങ്ങളെ പോലെ) പോറ്റിനാൻ:
നിദ്ദയൻ ഇന്ന’വരിൽവെച്ചൊ’രു-ദുഷ്ടൻ- || 410 ||
-കാരണമായ് വന്നു ഭൂപനു നാശവും;
മാറുമൊ താപം ഇനിക്ക,‘തു ചിന്തിച്ചാൽ? || 411 ||
എന്നതുകൊണ്ടു ഞാൻ, കാലാന്തരംകൊണ്ടു,
മന്നനായ് വാഴുന്ന-ചന്ദ്രഗുപ്തൻ-തന്നെ || 412 ||
കൊന്നു പരിഭവം തീൎത്തു-കൊൾവൻ, ദൈവം [ 113 ] ഇന്നൊ’രു-വൎമ്മമായ് നിന്നീല’വനെ’ങ്കിൽ. || 413 ||
കനിവിനൊടു കുസുമപുര-വൃത്താന്തം ഒക്കവെ
കഥയ കഥ‘യാശു കേൾക്കേ’ണം എടൊ!സഖെ!” || 414 ||
ഇത്ഥം ആകൎണ്ണ്യ വിരാധഗുപ്തൻ-താനും
ഉത്തമമാത്യനോടോ’ൎത്തു ചൊല്ലീടിനാൻ:— || 415 ||
“ഏതൊ’രു-ദിക്കു പിടിച്ചു പറയേ’ണ്ട (തേ)
തേ’തും അറിഞ്ഞീല ഞാൻ, എന്ന’റിഞ്ഞാലും!” || 416 ||
എന്നതു കേട്ടു കുല-മന്ത്രി-വീരനും
ചൊന്നാൻ, വിരാധഗുപ്താഖ്യനോടി’ങ്ങിനെ:— || 417 ||
ചന്ദ്രഗുപ്തന്റെ പുര-പ്രവേശാദിയും
മന്ദനാം-മൌൎയ്യനെ കൊന്നു-കളവാനായ് || 418 ||
തീക്ഷ്ണരസവാദികളാം-അവർകളും
രൂക്ഷതയോടെ’ന്തു ചെയ്തതെ’ന്നു’ള്ളതും || 419 ||
ദാരുവൎമ്മാവും അംബഷുനും വൈദ്യനും
ഘോരമായെ’ന്തോ’ന്നു ചെയ്തതെ’ന്നു’ള്ളതും || 420 ||
ശത്രു-ജനത്തിൻ-പ്രവൃത്തി എന്തെ’ന്നതും
ഇത്തരം ഒക്കെ പറക നീ, വൈകാതെ.” || 421 ||
എന്നതു കേട്ടു, വിരാധഗുപ്തൻ തദാ
മന്ദ-സ്മിതം ചെയ്തു’വനോടു ചൊല്ലിനാൻ:— || 422 ||
“ ഒന്നും ഫലിച്ചീല; പിന്നെ അവർകൾക്കു
വന്നിതു നാശവും, എന്നെ പറയേ’ണ്ടു. || 423 ||
ദാരുവൎമ്മാവിന്റെ യന്ത്ര-പ്രയോഗങ്ങൾ
മൌൎയ്യന’ല്ല’ംബഷുനായി ഫലിച്ചിതു. || 424 ||
ദാരുവൎമ്മാവ’ഥ മൌൎയ്യൻ എന്നോ’ൎത്തു’ള്ളിൽ,
വൈരോധകനെയും കൊന്നാൻ, അതു-നേരം. || 425 ||
പൌര-ജനങ്ങളും മ്ലേഛ്ശരുമായ് പിന്നെ
ദാരുവൎമ്മാവിനെയും തച്ചുകൊന്നിതെ. || 426 ||
ആൎക്ക’റിയാം അഹൊ! ചാണക്യ-നീതികൾ,
ഒക്കവെയും അവൻ-തന്റെ പ്രയോഗങ്ങൾ? || 427 ||
ഭോഷനായു’ള്ള-ഭിഷക്കിനെ‘ക്കൊണ്ട’വൻ [ 114 ] ദോഷ-ചൂൎണ്ണം-അതു-തന്നെ ഭുജിപ്പിച്ചു || 428 ||
കൊല്ലിച്ചിതു ചണകാത്മജൻ; പിന്നയും
നല്ല-ധനവാൻ-പ്രമോദകൻ-തന്നെയും, || 429 ||
ക്ഷോഭം ഉൾക്കൊണ്ടു ധനം കണ്ടു കൊല്ലിച്ചു;
ബീഭത്സകാദികൾ-തന്നയും കൊന്നിതെ.” || 430 ||
ബന്ധു-വൃത്താന്തങ്ങൾ ഇങ്ങിനെ-കേട്ടു’ടൻ,
അന്തരാ ദുഃഖേന ചൊല്ലിനാൻ, രാക്ഷസൻ:— || 431 ||
“അയ‌്യോ! നിരൂപിച്ചു കാണ്ക നീ, മൌൎയ്യന്റെ
ദൈവാനു-കൂലങ്ങൾ! എന്തു ചൊല്ലാവതും! || 432 ||
പൂൎവ്വം അവനെ വധിപ്പാൻ നിയോഗിച്ച-
-സൎവ്വ-മനോഹരി‘യാം-വിഷ-കന്യകാ || 433 ||
ഉൎവ്വീപതി‘യായ-മൌൎയ്യനു തട്ടാതെ
പൎവ്വത-രാജന’കപ്പെട്ടിതു, ബലാൽ. || 434 ||
അൎദ്ധ-രാജ്യത്തെ ഹരിപ്പാൻ ഇരുന്നവൻ
ചത്തതും മൌൎയ്യനൊ’രു-ഗുണമായ് വന്നു. || 435 ||
കൎണ്ണൻ പുരാ മഹാഭാരത-സംഗരെ
വിണ്ണവർ-നാഥൻ കൊടുത്തോ-’രു-വേൽകൊണ്ടു || 436 ||
അൎജ്ജുനൻ-തന്നെ കുലചെയ്ത വേണം എ (ന്നു)
ന്നു’ജ്വല-വീരനായ് വാഴും-ദശാന്തരെ, || 437 ||
കൃഷ്ണൻ-തിരുവടി-തൻ-വൈഭവംകൊണ്ടു,
വിഷ്ണുവിന്നേ’ലാതെ, വേൽ-അതു കൊണ്ട’ഥ || 438 ||
നന്നായ് മരിച്ചു ഘടോല്കചനാകിയോ-’ർ-
-എന്നുടെ പേർ ഉടയോനും ആക്കീടിനാൻ. || 439 ||
എന്ന-പോൽ ഞാൻ ക്ഷപണകൻ തന്നൊ-’രു-
-കന്യാ-വിഷംകൊണ്ടു മൌൎയ്യനെ കൊല്ലുവാൻ || 440 ||
കല്പിച്ചതാ’ശു ചാണക്യ-നയംകൊണ്ടു
കെല്പോടു പൎവ്വത-രാജനാ’ക്കീടിനാൻ || 441 ||
കൎണ്ണന്റെ വേൽകൊണ്ടും എൻ-വിഷ-നാരിയും
തിണ്ണം ഒരു-പുമാനെ കൊല്ലുകെ‘യുള്ളു. || 442 ||
ഞങ്ങൾക്കി’രുവൎക്കു, വേലും തരുണിയും [ 115 ] എങ്ങുമെ ലാക്കിന്നു തട്ടിയതും ഇല്ല. || 443 ||
വിഷ്ണുഗുപ്തൻ, ഇന്നു പാൎത്തുകാണും-നേരം,
കൃഷ്ണൻ-തിരുവടിക്കൊ'ത്തവൻ, നിൎണ്ണയം || 444 ||
നന്നു നന്നേ’റ്റം നയങ്ങൾ അവനുടെ,
എന്നതു-തന്നെ പറഞ്ഞു-കൂടു സഖെ! || 445 ||
പിന്നെ എന്തെ’ല്ലാം പ്രയോഗിച്ചതും, അവൻ?”
എന്നതു കേട്ടു വിരാധഗുപ്തൻ ചൊന്നാൻ:— || 446 ||
“പൎവ്വത-രാജനെ കൊന്നതു മൂലമായ്
നിൎവ്വസിപ്പിച്ചാൻ ക്ഷപണകനെ, ക്ഷണാൽ. || 447 ||
ദാരുവൎമ്മാദിപരിപാലനംകൊണ്ടു
ഘോരമാം-വണ്ണം ശകടദാസാഖ്യനെ || 448 ||
കൊന്നു ശ്രുലത്തിന്മേൽ ഇട്ടോ-’ർ-അനന്തരം,
ചന്ദനദാസനോടാ’ശു ചാണക്യനും || 449 ||
ചെന്നു ഭവാന്റെ കളത്രം ഉണ്ടെ’ന്നിട്ടു,
എന്നും അവൻ കൊടുത്തീല’തുകൊണ്ട’ഥ, || 450 ||
ബന്ധിച്ചു പുത്ര-കളത്രാദികളോടും
അന്ധകാരം-കുണ്ടറയിൽ ഇട്ടീടിനാൻ; || 451 ||
അൎത്ഥം അവനു’ള്ളതെ’പ്പേരുമെ പിന്നെ
കുത്തി-‘ക്കവരിച്ചു കൊണ്ടു-പോയീടിനാൻ.” || 452 ||
ഇത്തരം കേട്ടു വിഷാദിച്ചു രാക്ഷസൻ
ചിത്തം ഉഴുന്ന’വനോടു ചൊല്ലീടിനാൻ:— || 453 ||
“ബന്ധു-ജനങ്ങൾക്കു ദുഃഖം ഉണ്ടാക്കുവാൻ
അന്ധനാം-ഞാൻ ഒരു-കാരണമായ,‘ഹൊ! || 454 ||
നന്ദ-വിനാശെ മരിയായ്ക കൊണ്ടി’പ്പോൾ
ചന്ദനദാസാദികളായ-ബന്ധുക്കൾ || 455 ||
അന്തം ഇല്ലാതോ-’ളം ഉള്ള-ദുഃഖങ്ങളും
(എന്തൊ’രു-കഷ്ടം!) അനുഭവിക്കുന്നതും! || 456 ||
മോഹം ഓരോന്നെ നിനച്ചു നിനച്ചു ഞാൻ
ഹാ! ഹാ! മരിയാതി’രുന്നേൻ, ഇതു കാണ്മാൻ! || 457 ||
വിശ്വാസം ഏറുന്ന-ചന്ദനദാസനും [ 116 ] നിശ്ശേഷ-നാശം ഭവിച്ചിതെ’ല്ലൊ, ശിവ! || 458 ||
ശൂലാഭിരോഹം അനുഭവിച്ചാൻ, അഹൊ,
ശീലം-ഗുണം ഉള്ള-നല്ല-ശകടനും!” || 459 ||
ഇങ്ങിനെ മന്ത്രി-പ്രവരൻ പറകയും,
തിങ്ങിന-ശോകം പൊറാഞ്ഞു കരകയും; || 460 ||
മന്ത്രി-പ്രവരൻ ഈ-വണ്ണം വിലാപിച്ചൊ’ർ-
-അന്ധനെ പോലെ മരുവും-ദശാന്തരെ || 461 ||
“ഉണ്ടു വരുന്നു, ശകടദാസൻ” എന്നു
മണ്ടിവന്നി’ങ്ങ’റിയിച്ചാൻ, ഒരു-ദൂതൻ. || 462 ||
അ-‘പ്പോൾ അതു കേട്ട’മാത്യ-പ്രവരനും
ഉൾക്കാമ്പിൽ ഉണ്ടായ-മോദാകുലതയാൽ, || 463 ||
ചൊന്നാൻ, വിരാധഗുപ്താഖ്യനോടെ“’ന്ത’ഹൊ
വന്നതെ’ന്തി’പ്പോൾ മരിച്ച-ശകടനും?” || 464 ||
എന്നതു കേട്ട’വനും പറഞ്ഞീടിനാൻ:—
“കൊന്നു-കളവാൻ അരക്കു കയറി’ട്ടു || 465 ||
കൊണ്ടുപോകുന്നൊ-’രു-നേരത്ത’വിടുന്നു
കണ്ടു ഞാൻ, പിന്നെ ഉഴറി വന്നീടിനേൻ; || 466 ||
ഈശ്വരാനുഗ്രഹംകൊണ്ടു ചാകാഞ്ഞതും;
ഈശ്വരനും വിപരീതം അല്ലോ’ൎക്കെ’ടൊ!” || 467 ||
അഥ ശകടദാസനും സിദ്ധാൎത്ഥകനുമായ്
അതിവിനയമോട’മാത്യം വണങ്ങീടിനാൻ. || 468 ||
അതു-പൊഴുതിൽ അഥ ശകടദാസനെ ചെന്ന’വൻ
അതികുതകമോടു ഗാഢാലിംഗനം ചെയ്താൻ. || 469 ||
കരം-അതു പിടിച്ച’രികത്തി’രുത്തി‘ക്കൊണ്ടു
കണ്ണു-നീർ വാൎത്ത’വൻ-തന്നോടു ചൊല്ലിനാൻ:— || 470 ||
“അയി ശകട! മരണം ഇഹ വന്ന-നിന്നെ ‘ക്കണ്ടൊ’ർ-
-ആനന്ദം ഉള്ളിൽ പറയാവത’ല്ല’ഹൊ! || 471 ||
തവ മരണം-ഭയം അകലുവതിനു പുനർ എന്ത’ഹൊ!
പ്രിയ! സുമുഖ! കാരണം ചൊല്ലു ചൊല്ലാ’ശു, നീ.” || 472 ||
സചിപ-വര-വചനം ഇതി കേട്ടോ-’ർ-അനന്തരം [ 117 ] ശകടൻ അതികൌതുകം പൂണ്ടു ചൊല്ലീടിനാൻ:— || 473 ||
“വിരവിനൊടു കുല-നിലം അമൎന്നോ-’രു-ഞാൻ അഹൊ!
പ്രിയ-തര-സുഹൃത്തായ-സിദ്ധാൎത്ഥകൻ-ഇവൻ || 474 ||
ആട്ടി-‘ക്കളഞ്ഞു’ടൻ ഘാതകന്മാരെയും
കൂട്ടി‘യിങ്ങെ’ന്നയും കൊണ്ടു പോന്നീടിനാൻ.” || 475 ||
ശകട-ഗിരം ഇങ്ങിനെ-കേട്ടോ-’ർ-അനന്തരം,
സന്തോഷം ഉള്ളിൽ നിറഞ്ഞു വഴികയാൽ || 476 ||
ചൊല്ലിനാൻ ഇങ്ങിനെ, രാക്ഷസാമാത്യനും
സല്ലാപമോട’ഥ സിദ്ധാൎത്ഥകനോടും:— || 477 ||
“സിദ്ധാൎത്ഥനായതു ഞാനും, എടൊ! സഖെ!
എന്തൊ’രു-വസ്തു തരേണ്ടതി’തിനെ’ന്നു || 478 ||
ചിന്തിച്ചുകണ്ടാൽ, ഇതിനൊ’ത്ത-സമ്മാനം
ഏതും ഇല്ലെ’ന്നു വരികിലും, ഞാൻ ഇ-‘പ്പോൾ || 479 ||
തരുവൻ ഇതു തവ” പുനർ ഇ-വണ്ണം പറഞ്ഞ’വൻ
തന്റെ കഴുത്തിൽ കിടന്നോ-’രു-പൊന്മാല || 480 ||
(പണ്ടു മലയകേതു കൊടുത്തോന്നതും;)
ഉണ്ടായ-മോദാൽ, കഴുത്തിന്ന’ഴിച്ച’വൻ || 481 ||
സിദ്ധാൎത്ഥകനു കൊടുത്താൻ, അതു-നേരം
ബദ്ധ-മോദത്തോടു വാങ്ങീടിനാൻ, അവൻ. || 482 ||
മാലയും വാങ്ങിച്ചു, മന്ത്രി-പ്രവരന്റെ
കാലി’ണ കുമ്പിട്ട’വനും ഉരചെയ്താൻ:— || 483 ||
“മുന്നം ഇവിടേക്കു മന്ത്രി-കുലോത്തമ!
വന്നു പരിചയം ഇല്ലി‘നിക്കേ’തുമെ; || 484 ||
എന്നതുകൊണ്ടു ഭവാനു വിശേഷിച്ചും
എന്നെ‘ക്കുറിച്ചു കാരുണ്യം ഉണ്ടാകെ’ണം. || 485 ||
ഇങ്ങി’നിക്കു’ണ്ടൊ’രു-മോഹം ഇതു-കാലം;
അങ്ങുന്നി’നിക്കു തന്നുള്ളൊ-’രു-ഭൂഷണം || 486 ||
അംഗുലീയം-ഇതുകൊണ്ട’ടയാളമായ്
ഇങ്ങു’ള്ള-ഭണ്ഡാര-മഞ്ചയിൽ വെക്കേ’ണം. || 487 ||
പിന്നെ ഒരിക്കൽ ഒരാ’വശ്യം ആകും-പോൾ [ 118 ] തന്നാൽ മതി”‘യെന്ന’വൻ ഉരചെയ്ത-‘പ്പോൾ || 488 ||
രാക്ഷസൻ-തന്റെ നിയോഗാൽ ശകടനും
തൽക്ഷണെ ഭൂഷണം വാങ്ങിച്ച’വനോടു. || 489 ||
ഭണ്ഡാര-മഞ്ചിയിൽ വെപ്പതിന്നായിട്ടു
കൊണ്ടുപോകും-പോൾ, അമാത്യ-നാമാങ്കമാം- || 490 ||
-അംഗുലീയം കണ്ട’മാത്യനോടേ’കിനാൻ:—
“അങ്ങു’ള്ള-നാമം ഈ-മുദ്രമേൽ കാണുന്നു.” || 491 ||
രാക്ഷസൻ അ-‘പ്പോൾ അവനോടു വാങ്ങിച്ചു
സൂക്ഷിച്ച-നേരത്തു കണ്ടു നിരൂപിച്ചാൻ: || 492 ||
—പണ്ടു ഞാൻ ഇങ്ങു പുറപ്പെട്ടു പോരും-പോൾ,
തണ്ടാർ-തഴ-‘ക്കുഴലാളായ-കാന്തയും || 493 ||
ഉണ്ടായ-ശോകം പൊറാഞ്ഞ’തു-നേരത്തു,
തണ്ടാർ-വിനോദാൎത്ഥമായ അവൾ എന്നുടെ || 494 ||
കയ്വിരൽമേൽനിന്ന’ഴിച്ചുകൊണ്ടാൾ, അവൾ;
ഏവം ഇവന്ന’തു കിട്ടിയതെ’ങ്ങിനെ?— || 495 ||
ഇത്ഥം നിരൂപിച്ചു രാക്ഷസൻ അ-‘ന്നേരം
സിദ്ധാൎത്ഥകനോടു ചൊല്ലിനാൻ, ഇങ്ങിനെ:— || 496 ||
“അയി സുമുഖ! പറക, തവ കയ്യിൽ ഇതു-കാലം
അംഗുലീയം-ഇതു കിട്ടിയതെ’ങ്ങിനെ?” || 497 ||
കനിവൊട’തു കേട്ട’വനും പറഞ്ഞീടിനാൻ:—
“കുസുമപുര-വാസി‘യാം-ചന്ദനദാസന്റെ || 498 ||
ഗൃഹ-നികട-ഭൂമിയിൽ വീണു കിടന്നിതു
കിട്ടി‘യിനിക്കെ’ന്ന’റിക, മഹാമതെ!” || 499 ||
“ഒക്കും, ഒക്കും അതെ”ന്ന,‘പ്പോൾ, അമാത്യനും
“ഇ-‘ക്കണക്കെ‘യുള്ള-വസ്തു പല-തരം || 500 ||
വാണിഭക്കാരുടെ പീടിക-മുറ്റത്തു
വീണു കിടക്കും, അതിനി’ല്ല സംശയം. || 501 ||
ഒരോ-ജനങ്ങൾക്കു കിട്ടും, അതി'ങ്ങിനെ
ആരും അതു തിരക്കീടുമാറി‘ല്ല’ല്ലൊ?” || 502 ||
അതു-പൊഴുതു ശകടൻ അവനോടു ചൊല്ലീടിനാൻ:— [ 119 ] “അംഗുലീയം-ഇതു മന്ത്രി-നാമാങ്കിതം: || 503 ||
മതിയിൽ മതി വരുവും-അളവ’ൎത്ഥം തരാം എടൊ!
മാനിച്ചു മന്ത്രിക്കി’തു നീ കൊടുക്കേ’ണം.” || 504 ||
ശകട-ഗിരം ഇങ്ങിനെ-കേട്ടു സിദ്ധാൎത്ഥകൻ
(“വികടം അകല‘ക്കളഞ്ഞേൻ” എന്നു) ചൊല്ലിനാൻ. || 505 ||
“ഏതും ഒരു-കില്ല’തിനി’ല്ല’ടൊ! സഖെ!
ചേതസ്സിൽ ഏറ്റം പ്രസാദം അത്രെ മമ. || 506 ||
മുറ്റും അമാത്യനു-തന്നെ‘യുള്ളോന്നി’തു
ചെറ്റു-വൈഷമ്യം ഇനിക്കി’ല്ല, ഞാൻ തരാം.” || 507 ||
ഇത്ഥം പറഞ്ഞ’വൻ അംഗുലീ-മുദ്രയും
ഉത്തമാമാത്യ-പ്രവരനു നൽകിനാൻ. || 508 ||
“ഒന്നു’ണ്ടി’നിക്കു ചുരുക്കി പറയെ’ണ്ട (തെ)
തെ”ന്ന’വൻ മന്ത്രീ-വരനോടു ചൊല്ലിനാൻ. || 509 ||
“എങ്കിൽ പറകെ”’ന്നു രാക്ഷസൻ ചൊല്ലിനാൻ:—
ശങ്കാ വിഹീനം പറഞ്ഞാൻ, അവൻ-താനും: || 510 ||
“അറിക, ചണകാപത്യ-വിപ്രിയം ചെയ്കയാൽ
അവനെ ഒരു-പേടി‘യുണ്ടാകയാൽ മാനസെ, || 511 ||
പാടലീപുത്ര-പുരത്തിനു പോവതി (നാ)
നാ’ടൽ ഉണ്ടേ’റ്റം; അതുകൊണ്ടു ഞാൻ ഇഹ || 512 ||
നിത്യം അമാത്യനെ ശുശ്രൂഷ-ചെയ്തു, ഞാൻ
ചിത്ത-മോദത്താൽ ഇവിടെ വസിക്കുന്നേൻ.” || 513 ||
“അങ്ങിനെ തന്നെ, ഒർ-അന്തരം ഇല്ലി’തി (നെ)
നെ’ങ്ങിനെ നിന്മതം എന്ന’റിയാഞ്ഞു ഞാൻ || 514 ||
മുമ്പെ പറയാഞ്ഞതെ‘ന്ന’റിഞ്ഞീടു, നീ;
കമ്പം കളഞ്ഞി’വിട-‘ത്തന്നെ വാഴ്കെ’ടൊ!” || 515 ||
എന്നു പറഞ്ഞൊ-’രു-രാക്ഷസ-മന്ത്രിക്കും
നന്നായ’വൻ ഇഷ്ട-സേവകൻ ആയിതെ || 516 ||
തുഷ്ടനായു’ള്ള-ശകടനും രാക്ഷസ (നി)
നി’ഷ്ടനായു’ള്ളൊ-’രു-ലേഖകൻ ആയിതെ. || 517 || [ 120 ] പിന്നയും മന്ത്രി വിരാധഗുപ്തൻ-തന്നോ (ട)
ട’ന്യൂന-രാഗം പറഞ്ഞു തുടങ്ങിനാൻ:— || 518 ||
“വിരവിൽ ഇഹ കനിവിനൊടു മദ്ധ്യെ വരികയാൽ
വൃത്താന്ത-ശേഷം പറഞ്ഞതും ഇല്ല’ല്ലൊ? || 519 ||
ചന്ദ്രഗുപ്തന്റെ പ്രജകൾക്കു നമ്മിലും,
നന്ദ-നൃപനിലും സ്നേഹം അറിഞ്ഞിതൊ?” || 520 ||
ഖേദം ഉൾക്കൊണ്ടു വിരാധഗുപ്തൻ ചൊന്നാൻ:—
“ആദരവോടു ഞാൻ ചൊല്ലാം, അതും എന്നാൽ— || 521 ||
പ്രജകൾ ഇഹ വിരവിനൊടു പോരും എല്ലാവരും
പാരം പൊറുതി കേടു’ണ്ട’വൎക്കൊ’ക്കവെ; || 522 ||
ഭദ്രഭടാദി-പ്രധാന-പുരുഷന്മാർ
ഛിദ്രിച്ച’വിടുന്നു പോയാർ, അറിഞ്ഞാലും. || 523 ||
പൎവ്വതകാത്മജൻ പോന്നോ-’ർ-അനന്തരം
സൎവ്വ-കാൎയ്യത്തിനും അന്തരം കാണുന്നു. || 524 ||
ചാണക്യനും ചന്ദ്രഗുപ്തനും തങ്ങളിൽ
ഊന്നിച്ചിതു വൈരം എന്നു’ണ്ടു തോന്നുന്നു. || 525 ||
ചാണക്യ-വിപ്രന്റെ കല്പന-ശക്തികൾ
മാനസെ മൌൎയ്യൻ സഹിക്കുന്നത’ല്ലേ’തും. || 526 ||
എന്നൊ’രു-ശങ്ക‘യുണ്ടെ'ന്നെ പറയേ’ണ്ടു
നിൎണ്ണയം വന്നീല, പക്ഷെ വരും, എടൊ! || 527 ||
ചണക-സുത-മൌൎയ്യ-വൈരാംകുരാരംഭവും,
ശക്തരാം-ഭദ്രഭടാദി-പ്രവാസവും, || 528 ||
കേട്ട’തിമോദം കലൎന്ന’ഥ രാക്ഷസൻ
പെട്ടന്ന’വനെയും മാനിച്ച’യച്ച,‘വൻ || 529 ||
സ്തനകലശൻ എന്നൊ-’രു-പൈതാളികനോടു
താല്പൎയ്യം ഉൾക്കൊണ്ടു ചൊല്ലിനാൻ, ഇങ്ങിനെ:— || 530 ||
“കുസുമപുരം അഴകിനൊടു ചെന്നു പൂക്കാ’ശു നീ
കാൎയ്യം ചിലതി'നി വേണ്ട്വതും ഉണ്ടെ’ടൊ! || 531 ||
മൌൎയ്യന്റെ കല്പന കൌടില്യ-ഭൂസുരൻ
വൈരം ഉൾക്കൊണ്ടു ഭംഗങ്ങൾ വരുത്തും-പോൾ || 532 || [ 121 ] മൌൎയ്യനായു‘ള്ളോ-’രു-ഭൂപതി-തന്നുടെ
വീൎയ്യങ്ങൾ വാഴ്ത്തി സ്തുതിക്കേ’ണം ആശു, നീ” || 533 ||
കനിവൊട’വനെ‘പ്പറഞ്ഞേ’വം അയച്ചു’ടൻ
കരഭകനെയും വിളിച്ചി’ങ്ങിനെ-ചൊല്ലിനാൻ:— || 534 ||
“കുസുമപുര-വൃത്താന്തം ഒക്കെ അറിഞ്ഞു നീ
കനിവോടു വരികേ”’ന്ന’യച്ചാൻ, അവനയും || 535 ||
ശകടൻ അതു-പൊഴുതു ചില-വിപ്രർ കൊണ്ട’ന്നിട്ടു
ശോഭ തേടുന്നോ-’രു-മൂന്നാ-’ഭരണങ്ങൾ || 536 ||
വില്പതിന്നായി തുടങ്ങുന്നതു കണ്ടു
ക്ഷിപ്രം അമാത്യനെ കണ്ടു ചൊല്ലീടിനാൻ:— || 537 ||
“ഭാസുരമായിതാ മൂന്നാ-’ഭരണങ്ങൾ
ഭൂസുരന്മാർ-ചിലർ വില്പാൻ തുടങ്ങുന്നു. || 538 ||
കൊള്ളേ’ണ്ടുവോന്ന’ത”ന്നി’ങ്ങിനെ-കേട്ട-‘പ്പോൾ
കൊള്ളുവാൻ ആശ മുഴുത്തോ-രു-രാക്ഷസൻ || 539 ||
മുമ്പിലെ ഭൂഷണം സിദ്ധാൎത്ഥകൻ -തനി (ക്ക)
ക്ക’മ്പിൽ കൊടുത്തൊ’ന്നും ഇല്ലായ്കകൊണ്ട,’വൻ- || 540 ||
-തന്നുടെ മെയ്-മേൽ അലങ്കരിച്ചീടുവാൻ
നല്ല-തരമാം-ധനവും കൊടുത്ത’വൻ || 541 ||
ശോഭിതമായ് അതിഭാസുരമായീടും-
-ആഭരണ-ത്രയം കൊണ്ടാൻ, അതു-നേരം. || 542 ||
സന്തുഷ്ടനായ'ഥ മന്ത്രി-പ്രവരനും
അന്തഃകരണത്തിൽ ഇങ്ങിനെ-ചിന്തിച്ചാൻ:— || 543 ||
—മൌൎയ്യൻ മഹാരാജനായി ഞാൻ എന്നൊ’രു-
-വീൎയ്യവും ഭാവിച്ചി’രിക്കുന്നിതി’ക്കാലം; || 544 ||
മന്മതി-വൈഭവംകൊണ്ട'വൻ ഇ-‘ക്കാലം
നന്മയിൽ പൃത്ഥ്വീന്ദ്രനായി വാഴുന്നതും || 545 ||
എന്നൊ’രു-ധിക്കാരം ഉണ്ടു ചാണക്യനും
എന്നതു കൊണ്ടു വിശേഷിച്ചു പിന്നെയും || 546 ||
ആധിപത്യം ഇന്നു കിട്ടി‘യെന്നേ’കനും, [ 122 ] സാധിച്ചിതു മൽ-പ്രതിജ്ഞ‘യെന്നേ’കനും, || 547 ||
ഉണ്ടാകകൊണ്ടി’രിവൎക്കും അന്യോന്യം ഇ (ന്നു)
ന്നു’ണ്ടാം വിരുദ്ധം അതിനി’ല്ല സംശയം— || 548 ||
ഇത്ഥം ഓരോന്നെ നിരൂപിച്ചു രാക്ഷസൻ
ചിത്ത-മോദത്തോടി’രുന്നാൻ, അതു-കാലം || 549 ||
ആവത’ല്ലേ’തും ഇനിക്കി’നി ചൊല്ലുവാൻ
ആം-എങ്കിൽ നാളയും ചൊൽവാൻ എന്ന’ക്കിളി- || 550 ||
-‘പ്പൈതൽ പറഞ്ഞു പലരോടും ഇങ്ങിനെ
പൈ തീൎത്തി’രുന്നാൾ, പരിചോട’തു-കാലം. || 551 ||
ഇതി മുദ്രരാക്ഷസ-വഞ്ചന-നാമ-ഗാന-വിശേഷം നാലാം പാദം സമാപ്തം. [ 123 ] അഞ്ചാം പാദം.
ശാരികമാർ-മൌലി-മാലെ! മനോ-രമെ!
ചാരു-ശീലെ! കഥാ-ശേഷവും ചൊല്ലു, നീ! || 1 ||
ആൎയ്യ-ചാണക്യൻ അതു-കാലം എന്തോ’ന്നു
ധീരത കൈക്കൊണ്ടു ചെയ്തതും ഓമലെ! || 2 ||
വീരനായു’ള്ള-മഹീപതി-വീരനും
കാൎയ്യങ്ങൾ എന്തോ’ന്നു ചെയ്തതെ’ന്നു’ള്ളതും || 3 ||
പാൽ ഇളന്നീരും മധുവും നുകൎന്നു, നീ
മാൽ അകലും-പരിചാ’ശു ചൊല്ലീടെ’ടൊ! || 4 ||
ശാരിക-‘പ്പൈതൽ അതു കേട്ട-നേരത്തു
ചാരു-തരമായ് പറഞ്ഞു തുടങ്ങിനാൾ:— || 5 ||
ആൎയ്യ-ചാണക്യന്റെ നീതി-പ്രയോഗവും
മൌൎയ്യ-മഹീപതി-തന്നുടെ വൃത്തവും || 6 ||
ശേഷം ഇനിക്കു’രചെയ്വതിനേ’റ്റവും
വൈഷമ്യതകൊണ്ടു ചൊൽവാൻ അരുതേ’തും || 7 ||
ആൎക്കും അറിഞ്ഞു-കൂടാതൊന്നി’തെ’ങ്കിലും,
കേൾക്കുന്നതിന്നു’ള്ളിൽ ആഗ്രഹം ഉണ്ടെ’ങ്കിൽ, || 8 ||
ചൊല്ലുവാൻ ഏതും മടിക്കുന്നതി’ല്ല, ഞാൻ:
ഉല്ലാസം ആൎന്നി’തു കേൾപ്പിൻ, എല്ലാവരും || 9 ||
ആൎയ്യനായു’ള്ള-ചണക-സുതൻ ഒരു-
-കാൎയ്യം ഇതു-കാലം ഇങ്ങിനെ-ചിന്തിച്ചാൻ:— || 10 ||
—മൌൎയ്യനോടായ് ഒരു-വ്യാജം ഉൾക്കൊണ്ടു ഞാൻ
വൈരവും ഭാവിച്ചി’രിക്കെ’ണം, ഇ-‘ക്കാലം || 11 ||
രാക്ഷസാമാത്യൻ കലഹം-ഇതു കേട്ടു
രൂക്ഷമായ് കൊണ്ടു വരും, പട, നിൎണ്ണയം; || 12 || [ 124 ] പുഷ്പപുരിക്ക’ടുത്തീടുന്ന-നേരത്തു,
കെല്പു’ള്ള-’മാത്യനെ മ്ലേഛ്ശനെകൊണ്ടു, ഞാൻ || 13 ||
നല്ല-നയ-പ്രയോഗങ്ങൾകൊണ്ടേ’റ്റവും
കള്ളനാക്കീടും, അതി’ല്ലൊ’രു-സംശയം.— || 14 ||
ഇത്ഥം നിരൂപിച്ചു’റച്ചു ചാണക്യനും
പൃത്ഥ്വീ-പതിയുമായ് ഉള്ളൊ’ത്തു തങ്ങളിൽ || 15 ||
ഓരോരൊ-കാൎയ്യങ്ങൾ കൊണ്ടി’ടഞ്ഞേ,’റ്റവും
വൈരവും ഘോരമായ് വന്നോ-’ർ-അനന്തരം || 16 ||
ചന്ദ്രഗുപ്തൻ മഹീ-പാലകൻ അന്നൊ’രു-
-ചന്ദ്രമഹോത്സവം ഘോഷിച്ചു കല്പിച്ചാൻ. || 17 ||
ചാണക്യൻ അ-‘പ്പോൾ അതു കേട്ടു കോപിച്ചു
മാനിച്ച’തിനെ മുടക്കവും ചെയ്തുതെ. || 18 ||
ആജ്ഞക്കു ഭംഗം വരുത്തിയ-നേരത്തു,
വിജ്ഞാനം ഏറിയ-ചന്ദ്രഗുപ്തൻ നൃപൻ || 19 ||
രോഷം-നടിച്ചൊ’രു-ദൂതനെ വിട്ടു’ടൻ,
ദോഷ-രഹിതനായു’ള്ള-ചാണക്യനെ || 20 ||
രാജ-സഭയിൽ വരുത്തി വിരവോടു
പൂജയും ആദരവോടു ചെയ്തേ’റ്റവും || 21 ||
ചാണക്യ-ഭൂസുര-ശ്രേഷ്ഠനെ കാലി’ണ
താണു തൊഴുതു നമസ്കരിച്ചീടിനാൻ || 22 ||
തൻ-പദം കുമ്പിട്ട-മൌൎയ്യനാം-മന്നനെ
സംഭ്രമത്തോടെ’ഴുന്നീല്പിച്ചു, സാദരം || 23 ||
(ചാ:) “ശൂര! സുകുമാര! മൌൎയ്യ! മഹീപതെ!
വീരനായു’ള്ള-ഭവാനു വിജയങ്ങൾ || 24 ||
പിന്നെയും പിന്നെയും വന്നു വന്നേ’റ്റവും
ധന്യനായീടുകേ’ന്നാ’ശിയും ചൊല്ലിനാൻ” || 25 ||
ആശീൎവ്വചനങ്ങൾ ഇങ്ങിനെ-കേട്ട’ഥ
ദേശികൻ-തന്നോടു മൌൎയ്യനും ചൊല്ലിനാൻ:— || 26 ||
(മൌ:) “നിന്തിരുവുള്ളം (എല്ലൊ നിരൂപിക്കിൽ?) ഞാൻ
അന്തരം ഇല്ലൊ’രു-ഭൂപനായ് വാണതും || 27 || [ 125 ] ശത്രു-പ്രയോഗങ്ങൾ നീങ്ങും-പ്രയോഗവും
ചിത്രം-അതിൽ-പരം എന്തോ’ന്നു വേണ്ട്വതും”. || 28 ||
ഇത്ഥം ഉരചെയ്ത-മന്നവൻ-തന്നോടു
ചിത്തം തെളിഞ്ഞു കൌടില്യനും ചൊല്ലിനാൻ:— || 29 ||
(ചാ:) “എന്തു മൂലം, ഭവാൻ എന്നെ വരുത്തുവാൻ
ചിന്തിതം എന്തെ’ന്നു’രചെയ്ക വൈകാതെ”. || 30 ||
പാരിടത്തിന്ന’ധിനാഥനാം-മന്നനും
പാരാതെ കൌടില്യകനോടു ചൊല്ലിനാൻ:— || 31 ||
(മൌ:) “ധൎമ്മ-സ്വരൂപനാം-മൌൎയ്യനു കേവലം
കാണ്മാൻ അപേക്ഷ‘യുണ്ടാക-തന്നെ, വിഭൊ!” || 32 ||
ഇത്തരം ചൊന്നൊ-’രു-മന്നവൻ-തന്നോടു
പൃത്ഥ്വീ-സുരനും ചിരിച്ചു ചൊല്ലീടിനാൻ:— || 33 ||
(ചാ:) “പോരും, ഇ-പ്രശ്രയംകൊണ്ടു’ള്ളതൊ’ക്കവെ
കാൎയ്യം എന്തോ’ന്നി’ഹ ചൊല്ലുക, വൈകാതെ. || 34 ||
കാൎയ്യങ്ങൾ ഏതും ഇല്ലാതെ മഹീപതി
കാൎയ്യ-പുരുഷനെ‘യുണ്ടൊ, വരുത്തുന്നു? || 35 ||
എന്നതു കൊണ്ടെ’ന്ത’ഭിപ്രായം എന്നു നീ
(മന്നവന്മാർ-മുടി-രത്നമെ!) ചൊല്ലെ’ടൊ!” || 36 ||
കൌടില്യൻ ഇങ്ങിനെ-ചൊന്നൊ-’ർ-അനന്തരം
പാടവം ഏറുന്ന-ചന്ദ്രഗുപ്തൻ-നൃപൻ || 37 ||
കിഞ്ചന വൈരം നടിച്ചു സഭയിന്നു
ചഞ്ചലം കൈവിട്ടു ചൊല്ലിനാൻ, ഇങ്ങിനെ:— || 38 ||
(മൌ:) “ചന്ദ്രോത്സവം മുടക്കീടുവാൻ എന്ത’ഹൊ?
നിന്ദയൊ, മറ്റൊ’രു-കാൎയ്യം-നിമിത്തമൊ?” || 39 ||
മന്ദ-ഹാസം പുണ്ടു വിഷ്ണുഗുപ്തൻ നൃപ-
-ചന്ദ്രനോടി’ങ്ങിനെ-ചൊന്നാൻ, അതു-നേരം:— || 40 ||
(ചാ:) “ഇത്ഥം പരുഷം പറവതിനൊ, ഭവാൻ
സത്വരം എന്നെ വരുത്തുവാൻ കാരണം?” || 41 ||
(മൌ:) “ആൎയ്യനോടുണ്ടൊ, പരുഷം പറഞ്ഞു, ഞാൻ?
കാൎയ്യം പറഞ്ഞതെ‘യുള്ളു, മഹാമതെ!” || 42 || [ 126 ] (ചാ:) “ കാൎയ്യം അറിയാതെ കല്പിക്ക‘യില്ല, ഞാൻ;
കാൎയ്യം ഭവാന’റിവേ’റ‘യില്ലേ’തുമെ! || 43 ||
പാൎത്താൽ, ഭവാൻ മമ ശിഷ്യൻ അത്രെ, ദൃഢം;
ഓൎത്തു പറയേ’ണം, എന്നോടി’വയെല്ലാം.” || 44 ||
(മൌ:) “സത്യം അത്രെ, ശിഷ്യൻ; അല്ലെ’ന്നി'നിക്കി’ല്ല;
ഭൃത്യൻ അല്ലി?‘യെന്നും സംശയം ഉണ്ടു,’ള്ളിൽ. || 45 ||
കാൎയ്യം അറിയാത്തവർ ഒന്നു ചോദിച്ചാൽ,
കാൎയ്യം അറിഞ്ഞവർ ചൊല്ലി-‘ക്കൊടുക്കേ’ണം.” || 46 ||
ചാണക്യനും അതു കേട്ടു ചൊല്ലീടിനാൻ,
ക്ഷോണിക്കു നാഥനാം-മൌൎയ്യനോടി’ങ്ങിനെ:— || 47 ||
(ചാ:) “മൂന്നു-പ്രകാരമായു’ള്ളു, നൃപതികൾ;
മൂന്നും പറയാം; തെളിഞ്ഞു കേട്ടീടു, നീ. || 48 ||
സ്വയസിദ്ധികളായും ചില, സചിവ
-യാവത്തസിദ്ധികളായും ചിലർ, എടൊ! || 49 ||
രണ്ടും സമയങ്ങളായും ചിലർ; ഇങ്ങിനെ-
-കണ്ടു-പോരുന്നു, നൃപന്മാരെ ഊഴിയിൽ. || 50 ||
മൂന്നു-പ്രകാരം പറഞ്ഞതിൽ ഇന്നു നീ
(നിൎണ്ണയിക്കിൽ) ചില-‘യാവൎത്തസിദ്ധി‘യാം. || 51 ||
എന്തിനു പിന്നെ നീ‘യോരോന്നു കൂട വ(ന്ന)
ന്ന’ന്തരാ പുക്കു കയൎക്കുന്നിതും, എടൊ? || 52 ||
മുറ്റും നൃപതി‘യായ്‌വായ്ക്ക, നീ, ഊഴിയിൽ
മറ്റൊ’ന്നും അന്വേഷണം ചെയ്ക വേണ്ടെ’ടൊ!” || 53 ||
ഇത്തരം കൌടില്യ-വാക്കുകൾ കേട്ട’തി(നു)
നു’ത്തരം ഒന്നു’രിയാടാതെ മൌൎയ്യനും || 54 ||
രോഷം മുഴുത്തു മുഖവും തിരിഞ്ഞ’ഥ
വേഷവും ഒന്നു പകൎന്നോ-’ർ-അനന്തരം || 55 ||
മന്ത്രി-പ്രവരൻ അയച്ച-വൈതാളികൻ
“അന്തരം കൊള്ളാം ഇതെ”ന്നു കണ്ട’ന്നേരം, || 56 ||
വന്ദി-പ്രവരൻ-സ്തനകലശൻ, ചെന്നു
ചന്ദ്രഗുപ്തൻ-തന്റെ മുമ്പിൽ നിന്നാ’ദരാൽ || 57 || [ 127 ] വീൎയ്യങ്ങൾ വാഴ്ത്തി സ്തുതിച്ചു തുടങ്ങിനാൻ:—
“മൌൎയ്യ-മഹീപതി-വീര! ജയ ജയ! || 58 ||
ദാതാവു-തന്നുടെ വൈഭവം ഓൎക്കും-പോൾ
ചേതോ-ഹരം എന്നതെ പറഞ്ഞീടാവു || 59 ||
ഓരോ-ജനങ്ങൾ നൃപന്മാരെ വന്നു ക(ണ്ടോ)
ണ്ടോ’രോ-തരം സേവചെയ്തു കരയേറി, || 60 ||
—ക്ഷോണീശനായി, ഞാൻ!—എന്ന’ഹംഭാവിച്ചു
വീണു-പോകുന്നത’റികയും ഇല്ല’ഹൊ? || 61 ||
മത്ത-ഗജത്തിൻ-കഴുത്തിൽ കരയേറി
ചിത്തം ഉറപ്പിച്ചി’രിക്കുന്ന-ചേവകൻ || 62 ||
കുത്തു കൊള്ള-‘ക്കണ്ടൊ’ഴിച്ചു ഗജോപരി
ചിത്തം ഇളകാതെ തന്നെ വസിക്കയും || 63 ||
ചിത്തത്തിൽ ഇത്ഥം വരും എന്നൊ’രു-മതം
ഇത്തിരി പോലും വിചാരവും ഇല്ല’ല്ലൊ? || 64 ||
വാരിധിക്കു’ള്ളിൽ അടങ്ങിയ-ഭൂമിക്കു
മൌൎയ്യൻ ഒരുത്തൻ അധിപതി‘യെന്ന’ഹൊ! || 65 ||
സത്യ-ലോകത്തോളം ഉണ്ടൊ,’രു-കേളിയും!
ചിത്രം അത്രെ പുനർ ഇ-‘ത്തൊഴിൽ എത്രയും! || 66 ||
രാജാവു കല്പിച്ചൊ-’ർ-ആജ്ഞാ നടത്തുന്ന (താ)
താ’ചരിയാതവർ ഇല്ല, മഹീതലെ! || 67 ||
സൎവ്വാഭരണം അലങ്കരിച്ചാൽ നൃപൻ
ഉൎവ്വീ-പതി‘യാക‘യില്ലെ’ന്നു, നിൎണ്ണയം! || 68 ||
ആജ്ഞക്കൊ’ർ-അന്തരം കൂടാതെ നിത്യവും
പ്രാജ്ഞനായു’ള്ള-രാജാവു രാജാവെ’ല്ലൊ? || 69 ||
ഇത്തരം ദോഷങ്ങൾ കൂടാത-ഭൂപനായ്
ഉത്തമ-ഭൂപതെ! നിത്യം ജയ ജയ!” || 70 ||
ഇത്തരം ആശീൎവ്വചനങ്ങൾ കെട്ടപോ(തു)
തു’ത്തമൻ-കൌടില്യൻ ഇങ്ങിനെ-ചിന്തിച്ചാൻ:— || 71 ||
–മന്ത്രി-പ്രവരൻ അയച്ചു വന്നോൻ, ഇവൻ;
അന്തരം കൊള്ളാം ഇതെ’ന്നു കണ്ടി’ക്കാലം || 72 || [ 128 ] കോപം പ്രവൎദ്ധനം ചെയ്വതിനായി’വൻ
ഭൂപതി-തന്നെ സ്തുതിപ്പാൻ അവകാശം. || 73 ||
രാക്ഷസന്റെ പ്രയോഗങ്ങൾ അറിഞ്ഞു, ഞാൻ;
സൂക്ഷ്മം എന്നാ’കിലും പറ്റുക‘യില്ല’ഹൊ!— || 74 ||
ചിത്തത്തിൽ ഇത്ഥം നിരൂപിച്ചു, ചാണക്യൻ
ഇത്തിരി-നേരം ഇരിക്കും-ദശാന്തരെ, || 75 ||
ഉത്തമ-ചിത്തനാം-ചന്ദ്രഗുപ്തൻ നിജ-
-ഭൃത്യനെ തത്ര വിളിച്ചു ചൊല്ലീടിനാൻ:— || 76 ||
(മൌ:) “പട്ടും പുടവയും ആഭരണങ്ങളും
ഒട്ടുമെ വൈകാതെ വൈതാളികന്നു നീ || 77 ||
കൊണ്ടുവന്നാ’ശു കൊടുത്ത’യച്ചീടുക;
കണ്ടിട്ടും ഇല്ലി,’വനെ‘പ്പോലെ ആരയും.” || 78 ||
അ-‘പ്പോൾ നൃപനോടു ചാണക്യ-വിപ്രനും
കെല്പോടു കോപം നടിച്ചു ചൊല്ലീടിനാൻ:— || 79 ||
(ചാ:) “ഭണ്ഡാരമായു’ള്ളതെ’പ്പേരും ഇന്നു നീ
കണ്ടവൎക്കൊ'ക്കെ കൊടുക്കെ’ന്നു കല്പിച്ചാൽ, || 80 ||
വല്ലാതെ വന്നു-പോം, എന്ന’റിഞ്ഞീടുക,
എല്ലാം നിനക്കൊ’ത്ത-വണ്ണം വരാ, ദൃഢം. || 81 ||
സ്ഥാനത്തു വേണം വ്യയങ്ങൾ ചെയ്തീടുവാൻ
സ്ഥാനവ്യതിക്രമം സാദ്ധ്യവും അല്ലെ’ടൊ!” || 82 ||
മൌൎയ്യൻ അതു കെട്ടു, കോപം കലൎന്നു’ള്ളിൽ,
ആൎയ്യനോടി’ങ്ങിനെ പാൎത്തു ചൊല്ലീടിനാൻ:— || 83 ||
(മൌ:) “ആജ്ഞെക്കു ഭംഗം വരുത്തുവാൻ എത്രയും
പ്രാജ്ഞൻ അത്രെ ഭവാൻ, ഇല്ലൊ’രു-സംശയം! || 84 ||
ഒന്നും ഇനിക്കൊ’ത്ത-വണ്ണം അല്ലായ്കയാൽ,
ദണ്ഡം പ്രജകൾക്കും ഉണ്ടെ’ന്ന’റിഞ്ഞാലും.” || 85 ||
ഇത്തരം കേട്ടു ചണക-തനൂജനും
ഉത്തരം ചൊന്നാൻ, പലരും ഇരിക്കവെ:— || 86 ||
(ചാ:) “കേവലം ഒത്ത-വണ്ണം നടന്നീടുകിൽ,
ഈ-വണ്ണം ഉള്ള-ദോഷങ്ങൾ അകപ്പെടും. || 87 || [ 129 ] ഇ-‘ച്ചൊന്നതേ’തും സഹിക്കുന്നത’ല്ലെ’ങ്കിൽ,
വെച്ചു ഞാൻ ഇന്ന’ധികാരം അറിഞ്ഞാലും! || 88 ||
നീ നിണക്കൊ’ത്ത-വണ്ണം നടന്നീടുകിൽ
നൂനം അരികൾക്കു ഭൃത്യനായ് വന്നീടും.” || 89 ||
(മൌ:) “എങ്കിൽ എനിക്കെ’ന്തു ചേതം അതുകൊണ്ടു?
സങ്കടം എള്ളോളം ഇല്ലെ’ന്ന’റിഞ്ഞാലും. || 90 ||
കൌമുദി-നാമമായു’ള്ള-മഹോത്സവം
ഭൂമി-ദേവ-ശ്രേഷ്ഠനായ-ഭവാൻ ഇ-‘പ്പോൾ || 91 ||
എന്തു മൂലം മുടക്കീടുവാൻ എന്നുള്ള (ത)
ത’ന്തരം ഇല്ല, പറഞ്ഞ മതി‘യാവു.” || 92 ||
വിഷ്ണുഗുപ്തൻ ചന്ദ്രഗുപ്തനോട’ന്നേരം
ഉഷ്ണിച്ചു ചൊന്നാൻ, വിനയവും കൂടാതെ:— || 93 ||
(ചാ:) കൌമുദി-നാമോത്സവം തുടങ്ങീടുവാൻ
കാമിച്ചതെ’ന്ത’ന്നി’നിക്കും അറിയെ’ണം.” || 94 ||
(മൌ:) “ആജ്ഞെക്കു ഭംഗം വരുത്തും എന്നോ’ൎത്തു, ഞാൻ
ആജ്ഞനി‘യായി’തു കല്പിച്ചതും എടൊ!” || 95 ||
(ചാ:) “മാനം ഏറീടുന്ന-ചന്ദ്രഗുപ്ത-പ്രഭൊ!
ജ്ഞാനം ഇല്ലാത’ഹംഭാവിക്ക വേണ്ട, നീ. || 96 ||
ഊഴിയിൽ-ഉള്ള-നൃപന്മാരെ നിന്നുടെ
കീഴാ’ക്കിവെച്ചതും ആർ എന്നു തോന്നുന്നു? || 97 ||
ആരും അറിയാത്തത’ല്ലെ,‘ടൊ! നിന്നുടെ
ധീരത‘യേറും-പ്രഭുത്വവും പ്രൌഢിയും” || 98 ||
(മൌ:) “അത്ര-വൈദഗ്ദ്ധ്യം ഭവാനും ഉണ്ടെ’ങ്കിലൊ
ഭദ്രഭടാദി-പ്രധാന-ജനത്തെയും || 99 ||
രാക്ഷസാമാത്യനെയും കളഞ്ഞീടുവാൻ
രൂക്ഷമായ് എന്ത’പരാധം അവൎക്ക’ഹൊ!” || 100 ||
“എങ്കിലൊ, കേട്ടു കൊൾകെ”ന്നു ചാണക്യനും
(ചാ:) “ശങ്ക കൂടാതെ പറഞ്ഞു-തരുവാൻ, ഞാൻ:— || 101 ||
വാരണാധ്യക്ഷനാം-ഭദ്രഭടൻ അശ്വ-
-കാരകനായ-പുരുഷദത്താഖ്യനും || 102 || [ 130 ] മദ്യ-പാനം ചെയ്തു മത്തരായേ’റ്റവും
ഹൃദ്യമാരായു’ള്ള-നാരീ-ജനങ്ങളെ || 103 ||
കാണ്ടേ’ടം എത്തി പിടിപെട്ടു പുൽകിയും
കണ്ട-ജനങ്ങളെ‘ക്കൊന്നു മുടിക്കയും || 104 ||
തങ്ങൾക്കു വേണ്ടും-പ്രവൃത്തിയും കൈവിട്ടു
തിങ്ങി നിറഞ്ഞൊ-’രു-മാന-മദങ്ങളും || 105 ||
ഈ-വണ്ണം ഉള്ള-ധിക്കാരങ്ങൾ കണ്ടു, ഞാൻ
ജീവിതം നീക്കി പ്രവൃത്തി വിരോധിച്ചു: || 106 ||
കോപിച്ചു പോയാർ, അവരും അതുകൊണ്ടു
സേവിച്ചിതു ചെന്നു, പൎവ്വത-രാജനെ. || 107 ||
രാജ-ഭണ്ഡാരങ്ങൾ വെച്ചു രക്ഷിക്കുന്നു,
രാജസേനൻ (തവ സേവകനാം-അവൻ.) || 108 ||
ഭണ്ഡാര-മോഷണം ചെയ്തു തന്നെ‘യവ(നു)
നു’ണ്ടായിതും ധനം, എന്ന’റിഞ്ഞീടു, നീ || 109 ||
എല്ലാവരും അറിഞ്ഞീടുന്ന-നേരത്തു,
കള്ളനാം-താൻ എന്നു ശങ്ക മുഴുത്ത’വൻ || 110 ||
ഉൾക്കനം വിട്ടു പുറപ്പെട്ടു പോയു’ടൻ
ഊക്കനാം-മ്ലേഛ്ശനെ ചെന്നു സേവിച്ചതും. || 111 ||
പിന്നെ ബലഗുപ്ത-ഡിങ്കാരതന്മാൎക്കു
മന്നവ! നീ കൊടുത്തീടുന്ന-ജീവിതം, || 112 ||
ലോഭം മുഴുക്കയാൽ, പോരായ്ക‘യെന്നിട്ടു,
ലാഭം ഇതിൽ ഏറ്റം ഉണ്ടെ’ന്നു കണ്ട’വർ || 113 ||
തിണ്ണം മലയകേതു-ക്ഷിതി-നാഥനെ
‘ച്ചെന്നു സേവിച്ചാർ അവർകളും, ഭൂപതെ! || 114 ||
പിന്നയും കേൾ! ഭാഗുരായണ-മാനവൻ
മുന്നമെ പൎവ്വത-സേവകനാകയാൽ || 115 ||
തല്പുത്രനോടൊ’ന്നു ചെന്നു പറഞ്ഞു-പോൽ—
ത്വൽ-പിതാവെ കുലചെയ്തു ചാണക്യൻ-എ(ന്നി) || 116 ||
ന്നി’ത്ഥം പറഞ്ഞു മലയകേതു-തന്നെ
സത്വര തന്നി'ടത്തിന്ന’യച്ചീടിനാൻ. || 117 || [ 131 ] ദണ്ഡം അകപ്പെടും എന്നു ഭയപ്പെട്ടു
ചെന്ന’വനും പിന്നെ മ്ലേഛ്ശനെ സേവിച്ചാൻ. || 118 ||
—എന്നുടെ ജീവനെ രക്ഷിച്ചതും ഇവൻ—
എന്നു നിരൂപിച്ചു പൎവ്വത-പുത്രനും || 119 ||
അഛ്ശനെ സ്നേഹം ഉള്ളോൻ എന്നു കാണ്കയാൽ
മ്ലേഛ്ശാധിപൻ ഭാഗുരായണനെ തദാ || 120 ||
മന്ത്രി-പ്രവരൻ ആക്കി‘ക്കൊണ്ട’നന്തരം
സന്തോഷം ഉൾക്കൊണ്ടി’രിക്കുന്നിതി,’ക്കാലം. || 121 ||
മാനം ഏറീടുന്ന-ലോഹിതാക്ഷൻ-താനും
ജ്ഞാനം ഇല്ലാത്ത-വിജയവൎമ്മാവുമായ് || 122 ||
പുത്ര-ദ്വയത്തെ വെറുപ്പിച്ചതു മൂലം,
ഉത്തമന്മാരായ-ബാലകന്മാർ-അവർ || 123 ||
വീട്ടിൽ പൊറുതി‘യില്ലാതെ പുറപ്പെട്ടു
കഷ്ടം പരവശപ്പെട്ടു കരഞ്ഞ’വർ || 124 ||
സങ്കടം എന്നോട’റിയിച്ചിതു മൂലം,
നിങ്കഴൽ കൂപ്പിച്ചു ബാലകന്മാരെ ഞാൻ || 125 ||
അൎത്ഥം ഏതാനും അവൎക്കു കൊടുത്ത’ഥ
ചിത്തം തെളിയിച്ചു വെച്ചോ-’ർ-അനന്തരം, || 126 ||
ഒട്ടും ഇതിനെ സഹിയാഞ്ഞ’വരുടെ
ധൃഷ്ടരായു’ള്ള-പിതാക്കൾ ഇരുവരും || 127 ||
കണ്ടുപോൽ, ചെന്നു’ടൻ പൎവ്വത-രാജനെ.
പണ്ടി’തു ചെയ്യുമാറി’ല്ലെ’ന്ന’റിഞ്ഞാലും! || 128 ||
ഇത്ഥം അവൎക്ക’പരാധങ്ങളാകുന്നു
ധാത്രീപതെ! ധരിച്ചീടുക, മാനസെ!” || 129 ||
ഇത്തരം ഉള്ള-ചണകാത്മജോക്തി കേ(ട്ടു)
ട്ടു’ത്തരം ചൊന്നാൻ അവനോടു, മൌൎയ്യനും:— || 130 ||
(മൌ:) “ഓരോ-ജനങ്ങൾക്ക’പരാധം ഇങ്ങിനെ
ഓരോ-തരത്തിൽ ഉണ്ടായ് വരും നിൎണ്ണയം! || 131 ||
വീൎയ്യ-പുരുഷൎക്ക’തു’ണ്ടെ’ന്നിരിക്കിലും,
കാൎയ്യം ഓൎത്താൽ, കളയാമൊ, മഹീസുര? || 132 || [ 132 ] വെച്ചു-കൊള്ളാതെ കളഞ്ഞതെ’ന്തി’ങ്ങിനെ?
പിച്ച‘യല്ലി’ച്ചൊന്നതെ’ന്നു ധരിച്ചാലും.” || 133 ||
എന്നതു കേട്ടു കൌടില്യനും ചൊല്ലിനാൻ:—
(ചാ:) “എന്നതു തോന്നീലെ,‘നിക്കെ’ടൊ! മന്നവ!” || 134 ||
മന്ദ-ഹാസം പൂണ്ട’തു-നേരം ഇങ്ങിനെ
ചന്ദ്രഗുപ്തൻ ക്ഷിതിനായകൻ ചൊല്ലിനാൻ:— || 135 ||
(മൌ:) “കൌശലം ഇല്ലായ്കയൊ നയങ്ങൾക്കി’ഹ,
വാശി പിടിച്ചതൊ’ഴിച്ചു കൂടായ്കയൊ?” || 136 ||
(ചാ:) “നീതിക്കു കൌശലം പോരായ്കകൊണ്ട’ല്ല;
ചാതുൎയ്യമോട’തു ചൊല്ലി-‘ത്തരുവൻ, ഞാൻ. || 137 ||
നാട്ടിൽ പ്രജകൾക്കു രാജാവിനെ‘ക്കുറി(ച്ചൊ)
ച്ചൊ’ട്ടുമെ രാഗം ഇല്ലാതെ വരും-വിധൌ, || 138 ||
രണ്ടു-പ്രകാരം പ്രതി-വിധാനം ഉണ്ടു—
(രണ്ടും പറയാം)-അനുഗ്രഹ-നിഗ്രഹാൽ! || 139 ||
ഭദ്രഭടനും പുരുഷദത്താഖ്യനും
ക്ഷുദ്ര-മതികളായീടുകകൊണ്ടെ’ടൊ! || 140 ||
സപ്ത-വ്യസനങ്ങൾകൊണ്ടും പ്രമത്തരായ്
ക്ഷിപ്താധികാരികളായു’ള്ളവർകളെ || 141 ||
രണ്ടാമതു വരുന്നാ’ക്കീടുകിൽ, പുനർ
ഉണ്ടാം, അതിനാൽ അനേകം അനൎത്ഥങ്ങൾ. || 142 ||
ഹസ്തി-കുലത്തയും അശ്വ-ഗണത്തെയും
പൃത്ഥ്വീ-പതെ! മുടിച്ചീടും, അറിക, നീ! || 143 ||
ഏവം അനുഗ്രഹം ആകുന്നിതും എടൊ,
കേവലം ദോഷം ഇല്ലാതെ‘യില്ലേ,’തുമെ! || 144 ||
എങ്കിലൊ കേൾക്ക! മഹീപതെ! പിന്നെയും
ഡിങ്കാരതാഖ്യൻ-ബലഗുപ്തൻ-എന്നവർ || 145 ||
എത്രയും ലുബ്ധ-പ്രകൃതികളാകയാൽ,
ധാത്രിയെ-തന്നെ കൊടുത്തു‘വെന്നാ’കിലും, || 146 ||
പ്രീതി വരാത’,വൎക്കെ’ങ്ങിനെ, ഭൂപതെ,
(ചേതസി പാൎത്താൽ) അനുഗ്രഹം നൽകുന്നു? || 147 || [ 133 ] രാജസേനൻ ഭാഗുരായണനും പിന്നെ,
രാജ-ധന-പ്രാണ-നാശ-ഭയത്തിനാൽ || 148 ||
ഏറ്റം പരവശപ്പെട്ടവൎക്കെ’ങ്ങിനെ
മുറ്റും അനുഗ്രഹം നൽകുന്നു, സാംപ്രതം? || 149 ||
ലോഹിതാക്ഷാഖ്യൻ വിജയവൎമ്മാഖ്യനും,
സാഹസകാരികൾ ആകകൊണ്ട’ല്ലയൊ; || 150 ||
പുത്രരൊടേ’റ്റം മറുത്തവൎക്കെ’ങ്ങിനെ
ധാത്രീശ! നൽകുന്നിതി,’പ്പോൾ അനുഗ്രഹം? || 151 ||
രണ്ടു-പക്ഷം ഞാൻ പറഞ്ഞതിൽ-മുന്നേതി(നു)
നു’ണ്ടൊ, നിരൂപിച്ചു കണ്ടാൽ, അവകാശം? || 152 ||
പിന്നെ‘പ്പറഞ്ഞ-പക്ഷത്തിന്നു വൈഷമ്യം
എണ്ണ’രുതാതോ-’ളം ഉണ്ടെ’ന്ന’റിഞ്ഞാലും! || 153 ||
നന്ദ-രാജ്യം നിണക്കി’ന്നു ലഭിക്കയാൽ
നന്നായി’ണങ്ങീല, നാട്ടിൽ ഉള്ളോൎക്കെ’ല്ലാം. || 154 ||
എന്നു വരും-പോൾ പ്രധാന-ജനങ്ങൾക്കു
ദണ്ഡം അകപ്പെട്ടു പോൽ എന്നു കേൾക്കും-പോൾ || 155 ||
വിശ്വാസം ഇല്ലാതെ‘യാം,പ്രജകൾക്കി’ഹ
വിശ്വൈക-വീര! മഹീപതെ! നിൎണ്ണയം. || 156 ||
എന്നതുകൊണ്ടി’ഹ നിഗ്രഹാനുഗ്രഹം
മന്നവ! രണ്ടിനും ദോഷം ഉണ്ടോ,‘ൎക്ക, നീ. || 157 ||
പൎവ്വത-പുത്രൻ മലയകേതു-പ്രഭു
ഗൎവ്വിതനായ് നമുക്കു’ള്ള-ജനങ്ങളെ || 158 ||
രാക്ഷസാമാത്യനേയും അവൻ-തന്നുടെ
പക്ഷത്തിൽ ആക്കി വെച്ചാ’ദര-പൂൎവ്വകം || 159 ||
മ്ലേഛ്ശൻ പെരുമ്പടയോടും ഒരുമിച്ചു
വാഞ്ഛ-വിദ്വേഷം അകത്തു വൎദ്ധിക്കയാൽ || 160 ||
യുദ്ധത്തിനാ‘യൊ’രുമ്പട്ട’വൻ നമ്മോടു
ബദ്ധ-രോഷത്തോടി’രിക്കും-ദശാന്തരെ, || 161 ||
ഉത്സവത്തിന്നൊ’രുമ്പട്ടതെ’ന്തിന്നു, നീ
ഉത്സാഹം ഉണ്ടെ’ങ്കിൽ ഒന്നി’ഹ വേണ്ട്വതും. || 162 || [ 134 ] അസ്ത്ര-ശസ്ത്രാഭ്യാസവും ചെയ്തു നിത്യവും
ധാത്രീശ! വെണ്മതിൽ കോട്ട കിടങ്ങുകൾ || 163 ||
നന്നായു’റപ്പിച്ചു ശത്രു വരും-വിധൌ,
നിന്നു-കൊൾവാൻ കരുതീടുക, മാനസെ. || 164 ||
എന്നതുകൊണ്ടു ഞാൻ ചന്ദ്രമഹോത്സവം
(ചന്ദ്രഗുപ്താവനിനാഥ!) വിലക്കിനേൻ.” || 165 ||
പാഠവം ഏറുന്ന-കൌടില്യ-ഭൂസുരൻ
കേടു തീൎത്തേ’വം പറഞ്ഞൊ-’ർ-അനന്തരം || 166 ||
മൌൎയ്യനായു’ള്ള-നര-വര-ശ്രേഷ്ഠനും
ആൎയ്യനോടി’ങ്ങിനെ പാൎത്തു ചൊല്ലീടിനാൻ:— || 167 ||
(മൌ:) “ബന്ധു‘വാം-നമ്മുടെ പൎവ്വത-പുത്രനെ
എന്തു മൂലം ഭവാൻ ദൂര‘ക്കളഞ്ഞതും?” || 168 ||
(ചാ:) “എങ്കിലൊ കേൾക്ക നീ, ചന്ദ്രഗുപ്ത-പ്രഭൊ!
ശങ്ക കൂടാതെ പറയാം, അതും, എടൊ! || 169 ||
പൎവ്വത-പുത്രൻ ഇവിടെ ഇരിക്കും-പോൾ,
പൂൎവ്വം പ്രതിശ്രുതമായു’ള്ള-രാജ്യത്തിൽ || 170 ||
പാതി പകുത്തു കൊടുക്കയൊ വേണ്ട്വതും,
(ചേതസി പാൎത്താൽ) വധിക്കയൊ വേണ്ട്വതും? || 171 ||
കൊന്നാൽ അവനുടെ താതനെ കൊന്നതും
നിൎണ്ണയം നാം എന്നു ചൊല്ലും, എല്ലാവരും. || 172 ||
നൂനം അതിനാൽ കൃതഘ്നർ എന്നു’ള്ളോ-’രു-
-നാണയം നീളെ നടക്കും, നമുക്കെ’ടൊ! || 173 ||
നാടി’ഹ പാതി പകുത്തു കൊടുക്കിലും
കേട’തിനു’ണ്ടെ’ന്ന’റിക, ധരാ-പതെ! || 174 ||
ഇ-‘ച്ചൊന്നതൊ’ക്കെ നിരൂപിച്ചു കണ്ടു, ഞാൻ
മ്ലേഛ്ശ-സുതനെ കളവാൻ അവകാശം.” || 175 ||
(മൌ:) “മന്ത്രി-പ്രവരനാം-രാക്ഷസൻ തന്നുടെ
അന്തൎന്നഗരത്തിൽ വാഴും-ദശാന്തരെ || 176 ||
എന്തോ’ന്നു കണ്ടിട്ടു’പേക്ഷിച്ചതും എന്നു
ചിന്തിച്ചു തോന്നീലെ’നിക്കെ”ന്നു, മൌൎയ്യനും. || 177 || [ 135 ] (ചാ:)“ചൊല്ലാം, അതും നൃപ-ശ്രേഷ്ഠ! നീ കേൾ എടൊ!
വല്ലായ്മ കാട്ടുന്ന-ദുൎമ്മന്ത്രി രാക്ഷസൻ || 178 ||
ഉള്ളിൽ കടന്നാൽ അവൻ ഇഹ നമ്മയും
വല്ല-പ്രകാരവും കൊല്ലും, അറിഞ്ഞാലും. || 179 ||
ദൂരെ അകറ്റി‘ക്കളഞ്ഞാൽ പുറത്തി’രു(ന്നാ)
ന്നാ’രാനെയും ചെന്നു സേവിച്ചു-കൊണ്ട,’വൻ || 180 ||
കാട്ടുന്നതു തടുത്തീടുവാൻ ഏതുമെ
വാട്ടും ഇല്ലെ’ന്ന’ങ്ങ’റിക, മഹീപതെ!” || 181 ||
(മൌ:) “എങ്കിൽ എന്താ’ൎയ്യൻ ഉപായം പ്രയോഗിച്ചു
സങ്കടം കൂടാതെ രാക്ഷസാമാത്യനെ || 182 ||
ദൂരെ അകറ്റി‘ക്കളഞ്ഞതി,’തെ’ന്ത’ന്നു
നേരെ പറകെ”ന്നു ചൊല്ലിനാൻ, മൌൎയ്യനും || 183 ||
(ചാ:) “എന്ത’റിഞ്ഞു, ഭവാൻ? ഏറ്റം ഉപായങ്ങൾ
അന്തരം കൂടാതെ ചെയ്ത'മാത്യേന്ദ്രനെ || 184 ||
ഉള്ളിൽ തറച്ചി’ളകാതെ കിടക്കുന്ന-
-ശല്യം പറിച്ചു കളയുന്നതു പോലെ || 185 ||
തള്ളി‘ക്കളഞ്ഞത’റിഞ്ഞീലയൊ, ഭവാൻ?
അല്ലെ’ന്നു തോന്നുവാൻ എന്തൊ’രു-വിഭ്രമം?” || 186 ||
(മൌ:) “അത്ര വൈദഗ്ധ്യം ഉണ്ടെ’ങ്കിൽ ഭവാൻ എന്തു
വിക്രമം ചെയ്തു പാടാ’ക്കി വെക്കാഞ്ഞതും?” || 187 ||
(ചാ:) “വിക്രമിച്ചാൽ അതിനു’ണ്ടെ’ടൊ! വൈഷമ്യം.
ഉൾക്കരുത്തേ’റുന്ന-മന്ത്രി-കുലോത്തമൻ || 188 ||
പ്രാണൻ കളയും, അത’ല്ലായ്കിൽ നിന്നുടെ
ചേണാ’ൎന്ന-വമ്പട കൊന്നു മുടിച്ചീടും. || 189 ||
രണ്ടു-പ്രകാരവും, എന്നാ’കിലും ആകാ,
കണ്ടു, കളഞ്ഞു, ഞാൻ എന്ന’റിഞ്ഞീടു, നീ. || 190 ||
ഏറ്റു മരിച്ചു‘വെന്നാ’കിൽ അതിനൊ’രു-
-കുറ്റം; ഗുണജ്ഞൻ അല്ലൊ, മന്ത്രി-സത്തമൻ. || 191 ||
കാട്ടിൽ കിടക്കുന്ന-കാട്ടാനയെ‘പ്പോലെ
വീട്ടിൽ വരുത്തുവാൻ യത്നവും ചെയ്ക, നീ.” || 192 || [ 136 ] (മൌ:) “ആൎയ്യൻ പറഞ്ഞാൽ മടക്കുവാൻ ആൾ ഇല്ല,
കാൎയ്യം പറയുന്നവർകളിൽ വെച്ച’ഹൊ! || 193 ||
രാക്ഷസാമാത്യനോടൊ’ത്തവർ ആരും ഇ (ല്ലി)
ല്ലി’ക്ഷിതി-തന്നിൽ, അതിനി’ല്ല സംശയം.” || 194 ||
(ചാ:)“ഒക്കും, ഒക്കും! എടൊ! രാക്ഷസാമാത്യന (ങ്ങി)
ങ്ങി’ക്കാലം എന്തൊ’ന്ന’തിശയം ആയതു?” || 195 ||
(മൌ:)“ഏതും അറിഞ്ഞതി’ല്ലെ’ങ്കിൽ, ഭവാനു ഞാൻ
(ഭൂതധാത്രീ-ദേവ!) ചൊല്ലി-‘ത്തരാം, ഇ-‘പ്പോൾ:- || 196 ||
നന്ദ-നൃപതികൾ നിത്യമായ് വാഴുന്ന-
-മന്ദിരം ഇങ്ങു ലഭിച്ചൊ-’ർ-അനന്തരം || 197 ||
തന്നിൽ നിനച്ച-കാലം നിജ-വാസിതം
നന്നായി വന്നിതെ’ന്നി’ല്ല, മനസി മെ. || 198 ||
കല്പിതം സാധിപ്പതിന്ന’റിയാതെ നാം
കല്പാന്തവും സുഖിച്ചീടുക യോഗ്യമൊ? || 199 ||
വാണെൻ അതു-മൂലം ഏറെ പ്രജകൾക്കു
കാണാതെ‘യായ് വന്നു, നമ്മിൽ അനുരാഗം.” || 200 ||
ഭൂസുരനാകിയ-ചാണക്യനും അതി-
-ഭാസുരനായവൻ ഇത്തരം ചൊല്ലിനാൻ:— || 201 ||
(ചാ:) “രാഗം പ്രജകളിൽ ഏറ‘ച്ചമകയും,
ഏകത്ര-വാസം വളരെ കഴിക്കയും, || 202 ||
നന്ദ-നൃപതിയെ കൂറു’ള്ളവർകൾക്കു
നിന്ദ കൂടാതെ വരികയും, (ഭൂപതെ!) || 203 ||
അൎത്ഥ-പുരുഷാരം ഉണ്ടാകയും, നിജ-
-ബുദ്ധി-വിലാസം വിളങ്ങി‘ച്ചമകയും, || 204 ||
കൂറു’ള്ള-ബന്ധുക്കൾ ഏറ‘യുണ്ടാകയും,
ഏറുന്ന-ഭക്തി നൃപനിൽ ഉണ്ടാകയും, || 205 ||
ഇത്തരം ഉള്ളതുകൊണ്ട‘മാത്യൻ പണ്ടു
ചിത്തം ഉറപ്പിച്ചി’വിടെ വസിച്ചതും. || 206 ||
രാക്ഷസാമാത്യനു തന്നു-’ള്ളിൽ ഉണ്ടൊ’ന്നു,
സാക്ഷാൽ കിടന്നു മുറുകുന്നു, സന്തതം. || 207 || [ 137 ] നന്ദ-നൃപന്മാരെ ഒക്ക വധിപ്പിച്ചു
ചന്ദ്രഗുപ്ത-പ്രഭൊ! നിന്നെ ഞാൻ ആദരാൽ || 208 ||
ഭൂമിക്കു നാഥനായ് വാഴിച്ചതു പോലെ,
കാമിച്ചി’രിക്കുന്നു, പൎവ്വത-പുത്രനെ || 209 ||
വാഴിച്ച,’തിനു ഭവാനെ കുലചെയ്തു,
ഭോഷത്വം ഏറുന്ന-രാക്ഷസൻ-കശ്മലൻ. || 210 ||
നന്ദരെ കൊന്നതും നിന്നെ വാഴിച്ചതും
(പട്ടാങ്ങു ചൊല്ലു, നീ,) മറ്റാർ അതാ’യതും? || 211 ||
ദുഷ്ടനാം-രാക്ഷസൻ നോക്കി‘യിരിക്കവെ,
ധൃഷ്ടനായ് ചെയ്തോർ-’ർ-അവസ്ഥകൾ-ഒന്നുമെ || 212 ||
ഞാൻ അല്ലയൊ? ചൊല്ലു, മത്സരം കൈവിട്ടു,
മാനം മുഴുത്തൊ-’രു-മൌൎയ്യ-മഹീപതെ!” || 213 ||
(മൌ:)“ദൈവം അത്രെ നവ-നന്ദ-നൃപന്മാരെ
ഈ-വണ്ണം ആക്കി‘ച്ചമച്ചത’റിഞ്ഞാലും! || 214 ||
ആൎയ്യൻ എന്നു’ള്ളൊ-’ർ-അഹംഭാവം ഉണ്ടെ’ങ്കിൽ,
മൌൎയ്യൻ എന്നു’ള്ളതി’നിക്കു’ണ്ടു തോന്നുന്നു.” || 215 ||
(ചാ:) “ദൈവം പ്രമാണീകരിക്കുന്നവർകളെ
കേവലം മൂഢർ എന്നു’ള്ളത’റിക, നീ.” || 216 ||
(മൌ:)“മൂഢർ അല്ലാത്തവർ വമ്പു പറയുമൊ,
പ്രൌഢിയെ കാട്ടുമൊ, വിപ്ര-കുല-പതെ?” || 217 ||
ഇത്തരം വാക്കുകൾ കേട്ടു ചാണക്യനും,
ചിത്തത്തിൽ ഏറ്റം വളൎന്നിതു, കോപവും || 218 ||
ഗാത്രം വിറച്ചു കണ്ണും ചുവത്തി-‘ക്കൊണ്ടു
ധാത്രീശനോടു പറഞ്ഞു തുടങ്ങിനാൻ:— || 219 ||
(ചാ:) “പോരും എന്നോടു നീ ഇത്തരം ചൊന്നതും!
ഏറ-‘പ്പറഞ്ഞു പോകാതെ ദുരാത്മാവെ! || 220 ||
ഭൃത്യനോടെ’ന്ന-പോലെ നീ പലതരം
ഇത്തരം ചൊന്നതു പോരും, ജള-പ്രഭൊ! || 221 ||
സത്യം വൃഷലൻ അല്ലൊ നീ നിരൂപിക്കിൽ;
ഉത്തമനായു’ള്ള-ഭൂസരൻ ഞാൻ എടൊ! || 222 || [ 138 ] മന്നവരാം-നവ-നന്ദ-വധംകൊണ്ടു
മന്ദം അടങ്ങുന്ന-മന്യു-ദഹനനെ || 223 ||
ഉജ്വലിപ്പിക്കയാൽ ആശു നിനക്കി'ന്നു
നിശ്ചയം നാശം ഭവിക്കും, ജള-പ്രഭൊ! || 224
എങ്കിൽ വലിയവൻ രാക്ഷസൻ എന്നൊ’ന്നു
നിന്നു’ള്ളിൽ ഉണ്ടെങ്കിൽ, ഏതുമെ വൈകാതെ || 225 ||
വാൾ-ഇതു വെക്കാം! കൊടുക്ക, നീ രാക്ഷസ(ന്നാ)
ന്നാ;ൾ അല്ല ഞാൻ ഇത്തരങ്ങൾക്ക’റിഞ്ഞാലും.” || 226 ||
എന്നു പറഞ്ഞ’ഥ വാളും എറിഞ്ഞാ’ശു
തിണ്ണം എഴുനീറ്റു ചാണക്യ-ഭൂസുരൻ || 227 ||
മന്നനോടൊ’ന്നുമെ മിണ്ടാതെ നോക്കാതെ
തന്നി-’ടം പുക്കി’രുന്നി’ങ്ങിനെ-ചിന്തിച്ചാൻ:— || 228 ||
—രാക്ഷസൻ ഇ-പ്രയോഗങ്ങൾ എപ്പേരുമെ
സൂക്ഷ്മതരമായ് അറിഞ്ഞ’വൻ ഒക്കവെ, || 229 ||
ചാണക്യനോടു വിപരീതം ആക്കി, ഞാൻ
നൂനം ഇ-‘ച്ചന്ദ്രഗുപ്താവനീനാഥനെ. || 230 ||
ഇ-‘പ്പോൾ ജയിക്കുന്നതു’ണ്ടെ’ന്നു’റച്ചു’ടൻ
കെല്പോടു ചെയ്യും-പ്രയോഗങ്ങൾ ഒക്കവെ || 231 ||
നിഷ്ഫലമായ് വരും, എന്നതും അല്ലെ’ടൊ!
തൽഫലം നീ-താൻ അനുഭവിക്കും, ദൃഢം— || 232 ||
ഇത്തരം ഓരോന്നു ചിന്തിച്ചു തന്നുടെ
പത്തനത്തിങ്കൽ വാണീടിനാൻ, വിപ്രനും. || 233 ||
കോപിച്ചു പോയോ-’രു-ഭൂദേവനെ കണ്ടു
താപം കലൎന്നു ചിന്തിച്ചിതു, മൌൎയ്യനും:– || 234 ||
—ആൎയ്യൻ ഇന്നെ’ന്നോടു കോപിച്ചതും ഇഹ
കാൎയ്യമായ് തന്നെ വരുന്നതൊ? ദൈവമെ! || 235 ||
കോപിച്ച-ഭാവം നിരൂപിച്ചു കാണും-പോൾ,
ഭാവിച്ചത’ല്ലെ’ന്നു തോന്നുന്നു, മാനസെ. || 236 ||
വല്ലായ്മ മൌൎയ്യൻ പറഞ്ഞതു കേട്ടിട്ടു
വല്ലതും വന്നാൽ, പൊറുക്കെ’ന്നതെ‘യുള്ളു— || 237 || [ 139 ] ഇത്ഥം നിരൂപിച്ചു ചന്ദ്രഗുപ്തൻ ഒരു-
-ഭൃത്യനോടി’ങ്ങിനെ പാൎത്തു ചൊല്ലീടിനാൻ:— || 238 ||
“ആൎയ്യ-ചാണക്യൻ അധികാരം ഒക്കവെ
വൈര-വശാൽ വെച്ചു പോയതെ’ന്നി’ങ്ങിനെ || 239 ||
നാട്ടിൽ പ്രജകളോടൊ’ക്ക പറയേ’ണം;
ഒട്ടുമെ വൈകരുതെ”ന്ന’യച്ചീടിനാൻ. || 240 ||
എല്ലാവരും അറിഞ്ഞാർ, അതും അ-‘ക്കാലം;
എല്ലാടവും ഒരു-ഘോഷവും കൊണ്ടുതെ. || 241 ||
“വെച്ചു-പോൽ, സൎവ്വാധികാരം ചണകജൻ.
സ്വഛ്ശനായ് വാഴുമാറാ’യിതു, മൌൎയ്യനും.” || 242 ||
എന്നി’ങ്ങിനെ പലരും പറഞ്ഞീടിനാർ;
ഒന്നും അറിഞ്ഞീ’ല, തത്വം ഒരുത്തരും || 243 ||
മൌൎയ്യനും പിന്നെ അതു-തന്നെ ചിന്തിച്ചു
ധൈൎയ്യം ഉറപ്പിച്ചി’രുന്നാൻ, അതു-കാലം. || 244 ||
ഏതും അരുതി’നി ചൊല്വാൻ എനിക്കെ’ന്നു
ചാതുൎയ്യമോടു’രചെയ്താൾ, കിളിമകൾ. || 245 ||
പാലും മധുവും തെളിഞ്ഞു നുകൎന്ന’ഥ
പാൽ-മൊഴിയാളും അടങ്ങി മരുവിനാൾ. || 246 ||
ഇതി മുദ്രരാക്ഷസ-ചരിതം അഞ്ചാം പാദം സമാപ്തം. [ 140 ] ആറാം പാദം.
വരിക’രികിൽ, നീ അരിയ-ശാരികെ!
പറക, ശേഷമാം-കഥകൾ-ഒക്കവെ. || 1 ||
വറുത്ത-’രി അവിൽ പൊരി വറുത്തെ-’ള്ളും
കുറുക്കു-പാൽ അതിൽ കുഴച്ചു സാദരം || 2 ||
വെളുത്ത-വെല്ലവും പൊടിച്ച’തിൽ ഇട്ട,’(ങ്ങി)
ങ്ങി’ളക്കി മേളച്ചു നിനക്കു ഞാൻ തരാം. || 3 ||
മടിച്ചി’രിയാതെ ഭുജിച്ചി’ള-മധു
കുടിച്ചു ദാഹവും ഇളെച്ചു ചൊല്ലെ’ടൊ! || 4 ||
വിചിത്രം എത്രയും (നിനച്ചു കാണ്കിൽ) ഇ-
-‘ച്ചരിത്രം എന്നതെ പറയാവു, ദൃഢം! || 5 ||
അതിപ്രവരനാം-മലയകേതുവും,
അതിപ്രയോഗം ഉള്ള-’മാത്യനും, പിന്നെ || 6 ||
പ്രവൃദ്ധ-രാഗം ആൎന്നി’രുവരും കൂടി
പ്രവൃത്തിച്ചതെ’ന്തെ’ന്നു’രചെയ്തീടു, നീ. || 7 ||
അതു കേട്ടു കിളി-‘ത്തരുണിയും, അതി-
-മധുരമായ് മനം തെളിഞ്ഞു, ചൊല്ലിനാൾ:— || 8 ||
കഴിഞ്ഞേ’ടം കഥ വിഷമി’ച്ചേറ്റവും
മൊഴിഞ്ഞു, ഞാൻ എന്നത’റികയും വേണം. || 9 ||
ഉരചെയ്വാൻ പണി പെരുതെ’ന്നാ’കിലും,
ഒരു-വണ്ണം കഥ കഴിവോ’ളം-നേരം || 10 ||
പറകെ’ന്നു വന്നു, വചസി സാമൎത്ഥ്യം
കുറയും എങ്കിലും, തെളിഞ്ഞു കേട്ടാലും! || 11 ||
മലയകേതു‘വാം-നൃപതി-വീരനെ
പല-കാലം സേവിച്ച’മാത്യ-രാക്ഷസൻ || 12 || [ 141 ] ഇരിക്കും-കാലത്ത,’ങ്ങൊ’രു-ദിനം തത്ര
കരുത്തേ’റും-ഭദ്രഭടാദികളെയും, || 13 ||
അഭിമതം തനിക്ക’ധികം ഉള്ളൊ-’രു-
-ക്ഷപണനെയും, കണ്ട’തിമോദം പൂണ്ടാൻ. || 14 ||
അവരിൽവെച്ചു ഭാഗുരായണൻ മുന്നം,
അവനി-നാഥനാം-മലയകേതു-താൻ || 15 ||
ഇരിക്കും-മന്ദിരം-അകം പുക്കു, നൃപ-
-വരനെ കണ്ട’വൻ അവസ്ഥകൾ-എല്ലാം || 16 ||
അറിയിച്ചീടിനാൻ, അതു-കാലം; മന്ത്രി-
-വരൻ ആക്കീടിനാൻ, അതു-കാലം, മ്ലേഛ്ശൻ. || 17 ||
പടെക്കു നാഥനാം-ശിഖരസേനനെ
പടുത്വം ഉള്ളൊ-’രു-ഭദ്രഭടാദികൾ || 18 ||
തിരഞ്ഞു കണ്ട,’വർ അവനോടും കൂടി
വിരഞ്ഞു ഭൂപതി-വരനെ കണ്ടുതെ. || 19 ||
കുടിലനായു’ള്ള-ചണക-പുത്രനോ (ടി)
ടി’ടഞ്ഞു പോന്നതും അറിയിച്ചീടിനാർ. || 20 ||
അതിനു പൎവ്വത-സുതൻ അവർകളെ
അതിനായിട്ട’ധിപതികൾ ആക്കിനാൻ. || 21 ||
അതു-കാലം മ്ലേഛ്ശ-തനയനോട’വർ
അതിഗൂഢമായൊ’ന്നു’രചെയ്തീടിനാർ:— || 22 ||
“ശിഖരസേനനോടൊ’രുമിച്ചു ഞങ്ങൾ
അഖില-നാഥനാം-ഭവാനെ കണ്ടതി (ന്നൊ) || 23 ||
ന്നൊ’രു-വസ്തു‘വുണ്ടെ’ന്ന’റിക, ഭൂപതെ!
പറഞ്ഞ’റിയിക്കാം, അതും ഇഹ, ഞങ്ങൾ. || 24 ||
തവ സചിവനാം-അമാത്യ-രാക്ഷസൻ
അവനി-നാഥനായ് മരുവും-മൌൎയ്യനോ (ടൊ) || 25 ||
ടൊ’രുമിച്ചീടുവാൻ അവസരം ഇ-‘പ്പോൾ
കരുതി പാൎക്കുന്നു; ചതിക്കും, രാക്ഷസൻ. || 26 ||
അതു-മൂലം, അമാത്യകനെ കൂടാതെ,
ചതിക്കും എന്നു’ള്ള-ഭയംകൊണ്ടു ഞങ്ങൾ || 27 || [ 142 ] ശിഖരസേനനോടൊ’രുമിച്ചു വന്നി (ട്ട)
ട്ട’ഖില-നാഥനാം-ഭവാനെ കണ്ടതും.” || 28 ||
അവർകൾ ഇങ്ങിനെ-പറഞ്ഞതു കേട്ടി (ട്ട)
ട്ട’,വനി-നാഥനാം-മലയകേതുവും || 29 ||
തദനു ഭാഗുരായണനയും വിളി(ച്ച)
ച്ച’തു-സമസ്തവും അറിയിച്ചീടിനാൻ. || 30 ||
അരി-ഭയാൽ ഭാഗുരായണൻ അ-‘ന്നേരം
പെരിക മോദം പൂണ്ടു’രചെയ്തീടിനാൻ:— || 31 ||
—“കൃപ നൃപതിക്കു വളൎപ്പതിനാ’യി
നൃപതിയെ സ്നേഹം പെരിക‘യുള്ളോനെ || 32 ||
കപടം കൈവിട്ടാ’ശ്രയിച്ചു വന്നവൻ
നൃപ-ശിഖാമണെ! ഭവാനെ കണ്ടതും.” || 33 ||
അതു കേട്ടു നരവരനും ചൊല്ലിനാൻ:—
—“ചതി വെടിഞ്ഞു’ള്ളൊ-’ർ-അമാത്യനെ‘പ്പോലെ || 34 ||
പെരിക സ്നേഹം ഉള്ളവർകൾ ആരും ഇ-
-‘ദ്ധരണിയിൽ ഇല്ലെ’ന്ന’റിഞ്ഞാലും എടൊ!” || 35 ||
ചിരിച്ചു ഭാഗുരായണനും അ-‘ന്നേരം
ഇരിക്കും-മ്ലേഛ്ശനോടു’രചെയ്തീടിനാൻ:— || 36 ||
“അതിനേ’തും ഒരു-വികല്പം ഇല്ല, ഞാൻ
അതുകൊണ്ട’ല്ല.’ടൊ! പറഞ്ഞതും ഇ-‘പ്പോൾ. || 37 ||
ചണക-പുത്രനോട’മാത്യൻ ഏറ്റവും
പിണക്കം ആകുന്നു ധരിക്ക, മാനസെ! || 38 ||
പിണക്കം ഇല്ല, ചന്ദ്രഗുപ്തനെ കുറി (ച്ചി)
ച്ചി’ണക്കം ഈ-വഴി നിനക്കിൽ, ഉണ്ട’ല്ലൊ? || 39 ||
കുടില-ചിത്തനാം-ചണക-പുത്രന്റെ
കടുപ്പങ്ങൾ ഒട്ടും പൊറുക്കാതെ മൌൎയ്യൻ || 40 ||
അധികാരം കോപിച്ചൊ’ഴിപ്പിച്ചീടുകിൽ
അതിഗുണജ്ഞനാം-അമാത്യ-രാക്ഷസൻ || 41 ||
മരിച്ച-നന്ദനെ‘ക്കുറിച്ചു ഭക്തികൊ(ണ്ടു)
ണ്ടു’റച്ചീടും തന്റെ മനസ്സിൽ ഇങ്ങിനെ; || 42 ||
[ 143 ] നിനച്ചു കാണ്കിൽ, ഈ-നൃപതി-മൌൎയ്യനും
ജനിച്ചതും നന്ദ-കുലത്തിൽ, നിൎണ്ണയം. || 43 ||
നിനച്ചി’തു-വഴി ഉറച്ചു രാക്ഷസൻ
മന-‘ക്കരുത്തേ’റും-അരിയ-മൌൎയ്യനെ || 44 ||
പെരുത്ത-മത്സരം കളഞ്ഞു കണ്ടു’ടൻ
ഇരിക്കും, ഇല്ലൊ’രു-വികല്പം-ഏതുമെ. || 45 ||
അവർകളെ കുറിച്ച’തു-നേരം ഭവാ(ന)
ന’വിശ്വാസം വരുമതു കണ്ടിട്ടെ(’ല്ലൊ?) || 46 ||
മികവേ’റും-ഭദ്രഭടപ്രഭാദികൾ
ശിഖരസേനം ആശ്രയിച്ചു വന്നതും!” || 47 ||
സചിവനായ-ഭാഗുരായണൻ-തന്റെ
വചനം കേട്ടു പൎവ്വത-പുത്രൻ ചൊന്നാൻ:— || 48 ||
“പരാമൎത്ഥം സഖെ! പറഞ്ഞതൊ’ക്കവെ
നിരന്നിതു, നിന്റെ വചനം, ഏറ്റവും. || 49 ||
ചണകജൻ-തന്റെ കടുമകൊണ്ടോ’രോ-
-ജനങ്ങൾ മൌൎയ്യനെ വെടിഞ്ഞു-പോരുന്നു; || 50 ||
നമുക്കി’തു-കാലം നടകൊണ്ടു ചെന്നി(ട്ട)
ട്ട’മൎക്കെണം, മൌൎയ്യ-ചണകജന്മാരെ. || 51 ||
മമ താതൻ-തന്നെ കുറിച്ചി’നിക്കൊ’രു-
-മമത‘യില്ലെ’ന്നു പറയുന്നു, ജനം. || 52 ||
കഴിഞ്ഞു പത്തു-മാസവും എന്റെ അഛ്ശൻ
കഴിഞ്ഞതു-മുതൽ അറികെ,’ടൊ! സഖെ! || 53 ||
ചതിച്ചു താതനെ കുലചെയ്ത-മൂലം
പ്രതിജ്ഞയും കോപിച്ചി’വണ്ണം ചെയ്തു, ഞാൻ; || 54 ||
പിതൃ-ഹന്താവിനെ കുലചെയ‌്യാതെ, ഞാൻ
പിതൃ-ക്രിയ ചെയ‌്യുന്നതും ഇല്ലേ,’തുമെ; || 55 ||
കരുത്തനായി ഞാൻ പ്രതിജ്ഞയും ചെയ്തു,
പൊറുക്കുന്നതെ’ന്റെ ബല-ക്ഷയം തന്നെ. || 56 ||
മറുത്ത’രികളെ വധിച്ചു വൈകാതെ
മരിച്ച-താതന്റെ ജല-ക്രിയ ചെയ്വാൻ; || 57 || [ 144 ] എതിൎത്തു പോർ ചെയ്തു മരിപ്പൻ, അല്ലായ്കിൽ.
വിധച്ചതൊ’ക്കവെ വരും, എടൊ! സഖെ! || 58 ||
അതിന’മാത്യന്റെ കരുത്തു’ണ്ടെ’ന്നാ’കിൽ,
ഇതു-കാലം പുനർ എളുപ്പം ഉണ്ടെ,’ടൊ! || 59 ||
ശിരസി വേദന കലൎന്നു രാക്ഷസൻ
പരവശപ്പെട്ടു കിടക്കുന്നതി,പ്പോൾ. || 60 ||
അതുകൊണ്ടു മന്ത്രി-പ്രവരനെ കാണ്മാൻ
അധികമായി’പ്പോൾ ഉഴറി വന്നു, ഞാൻ. || 61 ||
പുറപ്പെടുക, നാം അതിനു വൈകാതെ!
പരക്ക വേണ്ട; നാം ഇരുവരും മതി.” || 62 ||
പലതരം ഇത്ഥം പറഞ്ഞു’ഴറ്റോടെ
മലയകേതു ഭാഗുരായണനുമായ് || 63 ||
പുറപ്പെട്ടു ചെന്ന’ങ്ങ’മാത്യൻ വാഴുന്ന-
-പുരത്തിനു ചെന്ന’ങ്ങ’ടുത്തതു-നേരം, || 64 ||
വസു-സമനായു’ള്ള-’മാത്യ-രാക്ഷസൻ
കുസുമമന്ദിരത്തിലെ വിശേഷങ്ങൾ || 65 ||
അറിവതിന്നു താൻ പറഞ്ഞ’യച്ചൊ-’രു-
-കരഭകൻ ഒരു-പഥികൻവേഷമായ് || 66 ||
പരമാൎത്ഥം എല്ലാം അറിഞ്ഞു വന്നു’ടൻ
തിറം ഏറും-മന്ത്രി-പ്രവരനെ കണ്ടാൻ. || 67 ||
പുരം പ്രവിഷ്ടനാം-അവനെ കണ്ട’ഥ
ചിരിച്ച’മാത്യനും ഇ-’വ്വണ്ണം ചൊല്ലിൻ:— || 68 ||
“പെരിക നന്നെ’ടൊ! വരിക’രികിൽ, നീ!
പുറത്തു കേൾക്കാതെ‘യിരിക്കും-ആറി’നി || 69 ||
രഹസ്യം ആം-വണ്ണം പറവതിനി’പ്പോൾ.”
മഹത്വം ഉള്ള-രാക്ഷസൻ നിനച്ചു’ള്ളിൽ, || 70 ||
ശകടദാസനോടി“വനയും കൊണ്ടി(ങ്ങ)
ങ്ങ’കത്തു പോരികെന്നു”രചെയ്തീടിനാൻ. || 71 ||
അഥ ശകടനും കരഭകൻ-താനും
അതിഗുണ-നയം ഉടയ-മന്ത്രിയും || 72 || [ 145 ] അകത്തു പുക്കു’ടൻ അടച്ചു വാതിലും
അകം തെളിഞ്ഞു’ടൻ ഇരുന്നാർ, ഏവരും. || 73 ||
മലയകേതുവും സചിവനും കൂടി
ചില-കാൎയ്യം നിനച്ച’മാത്യനെ കാണ്മാൻ || 74 ||
പുരം പുക്ക-നേരം അറയിൽ എന്നു കേ(ട്ടി)
ട്ടി’രുവരും കൂടെ, അവിടെ ചെല്ലും-പോൾ || 75 ||
അറ-വാതിൽ നന്നായ’ടച്ചു കണ്ട-‘പ്പോൾ
ഇറ-പാൎത്തു നിന്നാർ, അവരും അ-‘ന്നേരം. || 76 ||
കുതുകേന കരഭകനോടു മന്ത്രി
പതുക്ക ചോദിച്ചു തുടങ്ങി‘യ-‘ന്നേരം.— || 77 ||
“കരഭക! നീ ‘യ-സ്തനകലശനെ
അരി-പുരത്തിങ്കൽ പുനർ ഉണ്ടൊ, കണ്ടു?” || 78 ||
അതു കേട്ടു കരഭകനും ചൊല്ലിനാൻ:—
“മതിമാനാം-അവനയും കണ്ടേൻ, അഹം.” || 79 ||
[മലയകേതുവും അതു കേട്ടു, മോദം
കലൎന്നു, ഭാഗുരായണനോടു ചൊന്നാൻ:— || 80 ||
“അറിക, നീ പുഷ്പപുര-വൃത്താന്തങ്ങൾ
അറിയിക്കുന്നിതും ഒരുവൻ മന്ത്രിയെ! || 81 ||
രഹസ്യമായൊ-’രു-വചനം ചൊല്ലും-പോൾ
ബഹുത്വവും ആക്കീടരുതെ (’ല്ലൊ പാൎത്താൽ?) || 82 ||
ഇറ-പാൎത്തു കേട്ടാൽ, അറിയാം, എന്തെ’ല്ലാം
മറിവുകൾ എന്നു ധരിക്കെ,’ടൊ! സഖെ!” || 83 ||
(ഭാ:) “പരമാൎത്ഥം-തന്നെ പറഞ്ഞതു, ഭവാൻ;
അറിയാം, ഒക്കെ”യെന്ന’വനും ചൊല്ലിനാൻ,] || 84 ||
അതിവിദഗ്ദ്ധനാം-കരഭകൻ-തന്നോ(ട)
ട’തു-നേരം മന്ത്രി-പ്രവരനും ചൊന്നാൻ:— || 85 ||
(രാ:) “മന-‘ക്കരുത്തേ’റും-കരഭകൻ ഇ-‘പ്പോൾ
നിനച്ച-കാരിയം ഫലിച്ചിതൊ പാൎത്താൽ?” || 86 ||
(ക:) “ഫലിച്ചിതേ’റ്റവും; തവ നയത്തിനൊ
വലിപ്പം ഉണ്ടെ’ന്നു ധരിക്ക, മാനസെ!” || 87 || [ 146 ] [അതു കേട്ടു പറുവതക-പുത്രനും
അതിഗുണം ഉള്ള-സഖിയോടേ’കിനാൻ:— || 88 ||
“നിനച്ച-കാൎയ്യം എന്നി’താ പറയുന്നു!
ഇനിക്ക’തെ’ന്തെ’ന്നു തിരിയുന്നില്ലെ,’ടൊ!” || 89 ||
(ഭാ:) “നൃപതികൾ-ചൂടും-മകട-രത്നമെ!
കപട-മന്ത്രികൾ-ചരിതം എങ്ങിനെ || 90 ||
അറിയുന്നു? പുനർ ഇനിയും പാൎക്കും-പോൾ
അറിയാം, പക്ഷെ” എന്നു’രചെയ്തീടിനാൻ.] || 91 ||
അകത്തി’രുന്ന’പ്പോൾ അമാത്യ-രാക്ഷസൻ
അക-‘ക്കരുന്നേ’റ്റം തെളിഞ്ഞു ചൊല്ലിനാൻ:— || 92 ||
“പറക, വിസ്തരിച്ച’ഖിലവും എടൊ!”
(ക:) “പറയാം, എങ്കിൽ” എന്ന’വനും ചൊല്ലിനാൻ. || 93 ||
“തവ നിയോഗത്താൽ അഗതി-വേഷം പൂ(ണ്ടി)
ണ്ടി’വിടുന്നു പുഷ്പപുരിക്കു ചെന്നു ഞാൻ || 94 ||
സ്തനകലശനോട’ഖിലവും തവ
മനസി ചിന്തിതം ഉരചെയ്തീടിനാൻ. || 95 ||
—ചണക-പുത്രനോട’വനീശൻ-മൌൎയ്യൻ
പിണങ്ങും-നേരം അ-‘പ്പഴുത’റിഞ്ഞു നീ || 96 ||
ധരണീശൻ-തന്നെ സ്തുതിക്കെ’ണം എന്നു
പറഞ്ഞു, മന്ത്രി—‘യെന്നു’രചെയ്തീടിനെൻ. || 97 ||
—അതിനേ’തും ഒരു-കുറവി’നിക്കി’ല്ലെ—(’ന്ന)
’ന്ന’തിവിദഗ്ദ്ധനാം-അവനും ചൊല്ലിനാൻ. || 98 ||
അനന്തരം മൌൎയ്യൻ പ്രജകടെ എല്ലാം
മനം കേട്ടു, നന്ദ-നിധന-ചിന്തയാ || 99 ||
നിരുത്സാഹേന കണ്ടവൎക്കു സന്തോഷം
വരുത്തെ’ണം എന്നു നിനച്ചുകണ്ടു’ള്ളിൽ || 100 ||
പുരങ്ങൾ-ഒക്കവെ‘യലങ്കരിപ്പിച്ചി (ട്ടൊ)
ട്ടൊ’രു-ചന്ദ്രോത്സവം തെളിഞ്ഞു കല്പിച്ചാൻ. || 101 ||
അതിനാൽ ആനന്ദം കലൎന്നു ലോകൎക്കും,
അതിനൊ’രു-’ദ്യോഗം വളൎന്ന-’നന്തരം,” || 102 || [ 147 ] അതു കേട്ടു കണ്ണിൽ ഉറന്ന-വെള്ളമോ (ട)
ട’ധികം താപേന പറഞ്ഞു, രാക്ഷസൻ:— || 103 ||
“മമ നൃപൻ നന്ദൻ, ധരണിക്കി’ന്നൊ’രു-
-കുമുദ-ബാന്ധവൻ മദന-സന്നിഭൻ || 104 ||
ഗുണ-ഗണങ്ങൾക്കു സതതം വാഴുവാൻ
മണികലശനാം-നൃപനെ കൂടാതെ || 105 ||
നിറക്കുമൊ, ചന്ദ്രമഹോത്സവം ഇ-‘പ്പോൾ?
മറക്കുമൊ, മമ നൃപനെ, ഞാൻ അഹൊ!” || 106 ||
പലതരം ഇത്ഥം പറഞ്ഞ’മാത്യനും
അലറി വീണിതു, പെരുത്ത-ദുഃഖത്താൽ. || 107 ||
കരഭകൻ-താനും ശകടനും കൂടി
പരവശം കണ്ടു പിടിച്ച’മാത്യനെ || 108 ||
നിവൎത്തിനാർ, വെള്ളം തളിച്ചു; താപത്തിൻ-
-നിവൃത്തിയും ഒട്ടു വരുത്തിനാർ, അഹോ! || 109 ||
കരഭകനോടു പുനർ അമാത്യനും
“പറക, ശേഷം” എന്നു’രചെയ്തീടിനാൻ. || 110 ||
അതു കേട്ടു ചൊന്നാൻ, അവനും: “എങ്കിലൊ
ചതി‘യേറീടുന്ന-ചണക-നന്ദനൻ || 111 ||
മുടക്കിനാൻ, ചന്ദ്രമഹോത്സവം; പിന്നെ
കടുപ്പം എങ്ങിനെ പറഞ്ഞു-കൂടുന്നു? || 112 ||
അതു കേട്ടു മൌൎയ്യൻ ചണക-പുത്രനോ (ട)
ട’തികുപിതനായു’രചെയ്യും-നേരം || 113 ||
സ്തനകലശൻ അ-‘പ്പൊഴുതു മൌൎയ്യന്റെ
ഗുണ-ഗണം വാഴ്ത്തി സ്തുതിച്ചു, സാദരം. || 114 ||
നൃപൻ ആജ്ഞാ-ഭംഗം സഹിച്ചു കൂടാതെ
കപട-ബുദ്ധി‘യാം ചണക-പുത്രനെ || 115 ||
അധികാരത്തിങ്കന്നൊ’ഴിപ്പിച്ചാൻ, തവ
മതി-ഗുണങ്ങളെ പ്രശംസിച്ചു തന്നെ.” || 116 ||
പറഞ്ഞ-ചാരന്റെ വചനം കേട്ട’ഥ
നിറഞ്ഞൊ-’ർ-ആനന്ദം വഴിഞ്ഞു, രാക്ഷസൻ || 117 || [ 148 ] പറഞ്ഞാൻ:-“എന്നുടെ സ്തനകലശന്റെ
വിരുതുകൾ അത്രെ ഫലിച്ചതും, ഇ-‘പ്പോൾ. || 118 ||
പെരിക നന്നെ’ല്ലൊ, സ്തനകലശന്റെ
വിരിഞ്ഞു ഭേദത്തെ മുളപ്പിച്ച-‘വാറും! || 119 ||
ശിശുക്കളും നിജ-കളികളിച്ചെ’ന്നാൽ
നശിപ്പിച്ചാൽ അതു സഹിക്ക‘യില്ല,’വർ. || 120 ||
നര-വരനു’ണ്ടൊ, പുനർ ആജ്ഞാ-ഭംഗം
പൊറുത്തു പാൎക്കുന്നു മനസി സന്തതം?” || 121 ||
[പലതരം അവർ പറഞ്ഞതു കേട്ടു
മലയകേതുവും ഉരചെയ്തീടിനാൻ:— || 122 ||
“ഗുണജ്ഞ! ഭാഗുരായണ! നീ കേട്ടില്ലെ?
ഗുണ-പ്രശംസ ചെയ്ത’മാത്യന്റെ, മൌൎയ്യൻ || 123 ||
ചണക-പുത്രനെ ഒഴിച്ചതോ’ൎക്കും-പോൾ
ഇണക്കം ഉണ്ടെ’ന്നു ധരിക്കെ’ടൊ! സഖെ!” || 124 ||
(ഭാ:) “ഗുണ-പ്രശംസകൊണ്ട’റിയെ’ണം’ എന്നും,
“ചണക പുത്രനെ ഒഴിച്ചതോ’ൎക്കും-പോൾ || 125 ||
ഇതിൽ പരം എന്തോ’ന്ന’റിവതിനെ”ന്നും,
മതിമാൻ ഭാഗുരായണനും ചൊല്ലിനാൻ.] || 126 ||
പുനർ അപി കരഭകനോടു മന്ത്രി
വിനയം ഉൾക്കൊണ്ടു പറഞ്ഞാൻ, ഇങ്ങിനെ:— || 127 ||
(രാ:) “നര-പതി ചണകനോടു കോപിപ്പാൻ
തിറം ഏറും-ചന്ദ്രമഹോത്സവത്തിന്റെ || 128 ||
മുടക്കം-ചെയ്തതിൽ ഒടുങ്ങിയൊ, മറ്റും
കടുപ്പം ഏതാനും ഇനിയും കേട്ടിതൊ?” || 129 ||
[അതു കേട്ടു ചൊന്നാൻ, മലയകേതുവും
മതിമാനായു’ള്ള-സചിവനോടെ’വം:— || 130 ||
“നര-വരൻ കോപിച്ചതു-മൂലം തിര(ഞ്ഞ)
ഞ്ഞ’റിഞ്ഞിട്ടെ’ന്തൊ’രു-ഫലം മന്ത്രിക്കി’പ്പോൾ?” || 131 ||
(ഭാ:) “ഫലം അതിനെ’ന്തെ’ന്നു’രചെയ്യാം” എന്നു
മലയകേതുവോടു’രചെയ്തീടിനാൻ. || 132 || [ 149 ] “മതിമാനായു’ള്ള-ചണക-നന്ദനൻ
ഇതു-കാലം ഒരു-ഫലവും കൂടാതെ || 133 ||
നൃപനെ കോപിപ്പിക്കയും ഇല്ല, പാൎത്താൽ;
ഉപകാരം ചെയ്താൽ, മറക്കുമൊ, മൌൎയ്യൻ? || 134 ||
അതുകൊണ്ട’ല്ലയൊ ഗുരുവിനെ നിന്ന(ങ്ങ)
‘ങ്ങ’ധികാരത്തിങ്കന്നൊ’ഴിച്ചതും, ഇ-‘പ്പോൾ. || 135 ||
പല-പ്രകാരവും നിരൂപിച്ചു കണ്ടാൽ
നില വിട്ടു വൈരം മുഴുത്തീടും അത്രെ. || 136 ||
അകന്നി’രിക്ക‘യില്ലി’വക്കി’നി എന്ന(ത)
ത’കമെ ചിന്തിച്ചു പറവാൻ കാരണം.”] || 137 ||
കരഭകൻ മന്ത്രി-പ്രവരനോട’പ്പോൾ
ചിരിച്ചു ചൊല്ലിനാൻ, “ഇനിയും ഉണ്ടെ’ടൊ! || 138 ||
മലയകേതു‘വാം-നരപതിയെയും
പല-ഗുണം ഉള്ള-ഭവാനെയും, പിന്നെ, || 139 ||
കളഞ്ഞതേ’തുമെ തെളിഞ്ഞീല മൌൎയ്യ(നി)
നി,’ളക്കം ഉണ്ട’തിൽ അറിക, സാംപ്രതം!” || 140 ||
അതു കേട്ടു മന്ത്രി-പ്രവരനും തെളി(ഞ്ഞ)
ഞ്ഞ’തിസ്നേഹം ഉള്ള-ശകടനോട’പ്പോൾ || 141 ||
(രാ:) ഉര ചെയ്തീടിനാൻ, “ഇനി മൌൎയ്യൻ എന്റെ
കരത്തിൽ ആയതെ’ന്ന’റികെ’ടൊ! സഖെ! || 142 ||
ഇനി ചന്ദനദാസനും സുഖം വന്നു;
നിനക്കും നിന്നുടെ ഗൃഹ-ജനത്തിന്നും || 143 ||
സുഖം വന്നു, സഖെ! പുനർ ഇതു-കാലം;
സുഖം വന്നു, ബന്ധു-ജനങ്ങൾക്കും എല്ലാം.” || 144 ||
[മലയകേതുവും അതു കേട്ട-നേരം
ചല-ഹൃദയനായ് സചിവനോടേ’വം || 145 ||
പറഞ്ഞിതു,“മൌൎയ്യൻ കരത്തിൽ വന്നുതെ (ന്നു)
’ന്നു’രചെയ‌്യുന്നതിന്ന’ഭിപ്രായം ഇ-‘പ്പോൾ || 146 ||
കരുത്തേറും-മന്ത്രിപ്രവരനെ’ന്ത’ഹൊ?
നിരക്കുമൊ, മൌൎയ്യ-സുതനോടി’ക്കാലം?” || 147 || [ 150 ] ചിരിച്ചു ഭാഗുരായണനും അ-‘ന്നേരം
കരുത്തനാം-മ്ലേഛ്ശ-സുതനോടു ചൊന്നാൻ:— || 148 ||
“നൃപ-ശിഖാ-മണെ! അതിനു മറ്റെ’ന്തു-
-കപടം കാട്ടുന്നു! ചണക-നന്ദനൻ || 149 ||
വെടിഞ്ഞ-’മാത്യനു നൃപതി-വീരനോ (ടു)
ടു’ടമ തേടുവാൻ അഭിപ്രായം എടൊ!”] || 150 ||
ഗുരു-സമനായോ-’ർ-അമാത്യൻ അ-‘ന്നേരം
കരഭകനോടു പറഞ്ഞു, പിന്നെയും:— || 151 ||
(രാ:)“അധികാരം വെച്ച-ചണകജൻ-വടു
ഇതു-കാലം കുത്ര വസിക്കുന്നു, ചൊൽ, നീ?” || 152 ||
(ക:) അവൻ അതു കേട്ടു പറഞ്ഞു “ചാണക്യൻ
അവിടുന്നെ’ങ്ങുമെ ഗമിച്ചതി’ല്ല’ല്ലൊ. || 153 ||
അടവിയിൽ പുക്കു തപസ്സു ചെയ്വതി (ന)
ന’ടുത്തു യാത്ര‘യെന്നതു കേട്ടേൻ, അഹം.” || 154 ||
മുഖ-പ്രസാദവും കുറഞ്ഞു, രാക്ഷസൻ
അകമെ ചിന്തിച്ചു, ശകടനോട’പ്പോൾ || 155 ||
പറഞ്ഞിതു “തമ്മിൽ ഇടഞ്ഞു, ചാണക്യൻ
നിറഞ്ഞ-കോപത്തോട’ധികാരം വെച്ചു || 156 ||
പുറപ്പെട്ടു പോകാത്തതും, പ്രതിജ്ഞയെ
വിരവൊടു ചെയ്യാഞ്ഞതും, നിരൂപിച്ചാൽ || 157 ||
(ശകടദാസ, കേൾ!) അതിനു ചേൎച്ച‘യി(ല്ല)
ല്ല;’കമെ ചിന്തിച്ചാൽ, വികല്പം ഉണ്ടെ’ടൊ! || 158 ||
നര-വരന്മാൎക്കു-മകുടമായു’ള്ള-
-നിറം എഴും-മമ നൃപതി-നന്ദന്റെ || 159 ||
ദ്രുതം അഗ്രാസനം പിഴുകി പോന്നതും
മതിയിൽ ഒട്ടുമെ സഹിയാതൊ-’ർ-ഇവൻ || 160 ||
വൃഷലി-പുത്രനെ നിജ-ബലം കൊണ്ടു
വസുമതിക്ക’ധിപതി‘യാക്കീടിനാൻ. || 161 ||
അഹംമതികൊണ്ടു’ള്ള-’വന്റെ ധിക്കാരം
സഹിച്ച’വിടെ താൻ ഇരുന്നതെ’ങ്ങിനെ?” || 162 || [ 151 ] [പല-വിധം ഏവം പറഞ്ഞ-വാക്കുകൾ
മലയകേതു കേട്ട’രികിൽ വാണീടും- || 163 ||
-പ്രിയ-സചിവനോടു’രചെയ്തീടിനാൻ:—
“പ്രിയ-സഖെ! ഭവാൻ! ഇതു ധരിച്ചീലെ? || 164 ||
ചണക-നന്ദനൻ പ്രതിജ്ഞ ചെയ്തിട്ടും,
വനം ഗമിച്ചിട്ടും, അമാത്യനി’ക്കാലം || 165 ||
ഒരു-ഫലം എന്ത’ന്ന’റിഞ്ഞതി’ല്ലെ”ന്നു
പറഞ്ഞ-ഭൂപനോടു’രചെയ്തീടിനാൻ:— || 166 ||
(ഭാ:)“അതു പറവാനൊ വിഷമം, ഭൂപതെ?
മതിമാൻ-ചാണക്യൻ അകന്നീടും-തോറും || 167 ||
തനിക്കു മൌൎയ്യനോട’ടുത്തു-കൊള്ളുവാൻ
മന-ക്കരുന്നതിൽ ഉറച്ചു പാൎക്കുന്നു.”] || 168 ||
അഥ ശകടദാസനും അമാത്യനോ (ട)
ട’തിപ്രമോദെന പറഞ്ഞാൻ, ഇങ്ങിനെ:— || 169 ||
“വികല്പം ഇല്ലി’തിനി’ഹ, നിരൂപിച്ചാൽ;
അകല്ച മൌൎയ്യനോടി’തു-കാലം പാൎത്താൽ || 170 ||
ചണക-പുത്രനും പെരിക‘യുണ്ടെ’ന്നു
മനസി തോന്നുന്നിതി’നി അറിഞ്ഞാലും; || 171 ||
അതിന’വകാശം പെരിക‘യുണ്ടെ’ല്ലൊ?
മതിയിൽ മറ്റൊ’ന്നു നിനക്കയും വേണ്ട. || 172 ||
അഖില-ഭൂപതി-കുലം ഇതു-കാലം
പകൽ-ഇരവു വന്ന’ടിപണിയുന്ന- || 173 ||
-ധരണിക്കി’ന്നൊ’രു-തൊടു-കുറി‘യാകും-
-നര-പതികളിൽ-അധിപതി-മൌൎയ്യൻ || 174 ||
പൊറുക്കുമൊ, ഭംഗം വരുത്തുന്നാ’ജ്ഞക്കും?
ഉറെക്കുമൊ, ചാണക്യനും അതു ചെയ്താൽ? || 175 ||
കുടിലനാം-ചണകജ-വടുവിന്റെ
കടുമ, കോപിച്ചാൽ, പെരുതെ’ന്നാ’കിലും || 176 ||
പ്രതിജ്ഞ ചെയ്ക‘യില്ലി,’നി; മുന്നം അവൻ
അതിപ്രയത്നം ചെയ്തൊ’രു-വണ്ണം അതും || 177 || [ 152 ] വിധി-ബലംകൊണ്ടു കടന്നാൻ, അ-‘ക്കാലം;
അതു പോലെ ദൈവം തുണക്കുമൊ, സദാ? || 178 ||
കനത്തൊ-’ർ-അൎത്ഥം ഉണ്ട,’തിനു നാശത്തെ
നിനച്ചു ശങ്കയും വളരെ‘യുണ്ടെ’ല്ലൊ?” || 179 ||
(രാ:)“പറഞ്ഞതൊ’ക്കും”എന്നു’രചെയ്ത’ന്നേരം
കരഭകൻ-തനിക്ക’മാത്യ-രാക്ഷസൻ || 180 ||
തരിവള നല്ല-പുടവ പട്ടുകൾ
പരിചൊടു കൊടുത്തിതു, സന്തോഷത്താൽ. || 181 ||
[വിദഗ്ദ്ധനായ-ഭാഗുരായണൻ അ-‘പ്പോൾ
അതിഭ്രമം ഉള്ള-നൃപനോടു ചൊന്നാൻ:— || 182 ||
“ചതിക്കും നമ്മെ രാക്ഷസൻ എന്നു’ള്ളൊ-’രു.
-മതി-ഭ്രമം എങ്ങും പുറത്തു കാട്ടാതെ, || 183 ||
പരുഷമായ് മന്ത്രി-പ്രവരനോടൊ’ന്നും
പറയാതെ, ഭവാൻ അടങ്ങി പാൎക്കെണം! || 184 ||
പരമാൎത്ഥം നമുക്ക’റിയാം പക്ഷെ”യെ (ന്നു)
ന്നു’റപ്പിച്ചീടിനാൻ, അവനും മ്ലേഛ്ശനെ.] || 185 ||
പരമാനന്ദം പൂണ്ട’ഥ കരഭകൻ
പറഞ്ഞു യാത്രയും, അമാത്യനോട’പ്പോൾ; || 186 ||
തുറന്നു വാതിലും അകത്തു-നിന്ന’വൻ
ഇറങ്ങും-പോൾ കണ്ടു തൊഴുതു,മന്നനെ. || 187 ||
ഉടനെ ഭാഗുരായണനോടും കൂടെ
കടന്നു, പൎവ്വതേശ്വര-തനൂജനും || 188 ||
അഴകേ’റും-നൃപ-കുമാരനെ കണ്ടി (ട്ടെ)
ട്ടെ’ഴുനീറ്റു നിന്നാൻ, അമാത്യ-രാക്ഷസൻ || 189 ||
പരിതോഷം പൂണ്ടു പരിയങ്കം വെച്ചി (ട്ടി)
’ട്ടി“രുന്ന’രുളുകെ”ന്നു’രചെയ്തീടിനാൻ. || 190 ||
മലയകേതുവും ഇരുന്നു ചൊല്ലിനാൻ:—
“തല-നോവിനൊ’ട്ടു ശമനം വന്നിതൊ? || 191 ||
വശക്കേടെ’ന്നു കേട്ടു’ഴറി-വന്നു, ഞാൻ;
വസിക്കെ’ണം ഭവാൻ, അരുതെ’ല്ലൊ നില്പാൻ?” || 192 || [ 153 ] അതു കേട്ടു താനും ഇരുന്നു ചൊല്ലിനാൻ:—
(രാ:)“ഇതു-കാലം ശത്രു-വധം ചെയ്തു ഭവാൻ || 193 ||
ശിരസി പട്ടം കെട്ടുക ഒഴിഞ്ഞെ,’ന്റെ
ശിരസി വേദന ശമിക്ക‘യില്ലേ.’തും.” || 194 ||
(മ:)“മതിമാനാകിയ-ഭവാൻ നിരൂപിച്ചാൽ
അതിനെ’ളുതെ”ന്നു പറഞ്ഞു, ഭൂപനും. || 195 ||
(രാ:)“അരികളോടു പോരിനു വട്ടം കൂട്ടി
പെരിക-‘ക്കാലം ഉണ്ടി’വിടെ പാൎക്കുന്നു. || 196 ||
ഒരു-പഴുതു കണ്ട’ടക്കാം എന്നതോ (ൎത്തി)
ൎത്തി’രുന്നതൊ’ട്ടുമെ പിഴച്ചതി’ല്ല’ല്ലൊ? || 197 ||
ഇനി വൈകാതെ നാം പുറപ്പെടുകെ”ന്നു
മനം തെളിഞ്ഞു ചൊല്ലിനാൻ, അമാത്യനും. || 198 ||
(മ:)“അരികളോടു പോരിനു ഭവാൻ ഇ-‘പ്പോൾ
പരിചോടെ’ന്തൊ’രു-പഴുതു കണ്ടതും?” || 199 ||
(രാ:)“അതു പരമാൎത്ഥം പറയാം, എങ്കിൽ, ഞാൻ:—
അതികുപിതനാം-ചണക-നന്ദനൻ || 200 ||
ഒരു-ചന്ദ്രോത്സവം മുടക്കം ചെയ്കയാൽ
നര-പതി കോപിച്ച’ധിക്ഷേപിച്ചു പോൽ. || 201 ||
അതിനു മൌൎയ്യനോടി’ടഞ്ഞു ചാണക്യൻ
അധികാരം വെച്ച’ങ്ങ’ടങ്ങിപ്പാൎക്കുന്നു.” || 202 ||
“സചിവനോടി’ടഞ്ഞതു കൊണ്ടേ’തും ഇ(ല്ലു)
ല്ലു;’ചിതം അല്ലെ” ’ന്ന’ങ്ങു’രചെയ്താൻ, മ്ലേഛ്ശൻ. || 203 ||
(രാ:)“നര-പതെ! മൌൎയ്യൻ ഒഴിഞ്ഞു മറ്റു’ള്ള-
-നര-വരന്മാൎക്കു സചിവ-വിപ്രിയം || 204 ||
വരികിൽ ഏതും ഇല്ല’തു പോലെ, പാൎത്താൽ,
വരിക‘യില്ല,‘യെന്ന’റിക, ഭൂപതെ!” || 205 ||
(മ:)“നിരൂപിച്ചാൽ, ഇഹ വിശേഷിച്ചു മൌൎയ്യൻ
ഒരു-ചിതം ഇല്ലെ’ന്നി’നിക്കും തോന്നുന്നു. || 206 ||
അറിക,’തിനു കാരണം എന്ത’ന്നി’ഹ
പറയാം, ചന്ദ്രഗുപ്തനാം-നൃപനുടെ || 207 || [ 154 ] പ്രകൃതികൾക്കി’ഹ ചണക-പുത്രന്റെ
പ്രകൃതി-ദോഷത്താൽ അനുരാഗം ഇ-‘പ്പോൾ || 208 ||
കുറഞ്ഞു പോകുന്നു, പുനർ അവൻ ഇ-‘പ്പോൾ
നിരാകൃതനായി, നര-വരൻ-തന്നാൽ; || 209 ||
അതുകൊണ്ടു സുഖിച്ചി’തു-കാലം നര-
-പതിയെ സ്നേഹം ഇ-പ്രജകൾക്കേ’റീടും.” || 210 ||
മലയകേതു-തൻ-വചനം കേട്ട’ഥ
കുല-മന്ത്രി-താനും പറഞ്ഞാൻ, ഇങ്ങിനെ:— || 211 ||
(രാ:)“അതു വരിക‘യില്ലി’തു, നിരൂപിച്ചാൽ;
ഇതു-കാലം നാട്ടിൽ പ്രജകൾ ഒക്കവെ || 212 ||
മറുത്തു രണ്ട’ല്ലൊ വിധം, അറിഞ്ഞാലും!
മരിച്ച-നന്ദനെ‘ക്കുറിച്ച’നുരാഗം || 213 ||
ചിലൎക്കു; പിന്നെ മൌൎയ്യനെ‘ത്തന്നെ, പാൎത്താൽ,
ചിലർ-അവൎക്കി’ന്നു ചണക-പുത്രന്റെ || 214 ||
ചരിത-ദോഷം കൊണ്ട’നുരാഗ-ക്ഷയം.
നിരക്കും എന്നു’ള്ളതി’നിക്കു തോന്നീല! || 215 ||
നവ-നന്ദാനുരാഗികൾക്കു മൌൎയ്യനോ (ടി)
ടി’വൻ അല്ലൊ നര-വരന്മാരെ എല്ലാം || 216 ||
കുല ചെയ്യിച്ചതെ’ന്ന’കത്തു വിദ്വേഷം
വളര‘യുണ്ട;’തു മറച്ച’വർകളും || 217 ||
—ഒരുത്തർ ഇല്ല’ല്ലൊ പരിപാലിപ്പാൻ—എ (ന്നു)
ന്നു’റച്ചു മൌൎയ്യനെ ഗ്രഹിച്ചു പാൎക്കുന്നു. || 218 ||
അരി-വധം ചെയ്വാൻ ഒരുമ്പെട്ടേ’കനെ
പരിചോടു കാണും-അളവിൽ, ആകവെ || 219 ||
മറുത്തു മൌൎയ്യനെ ത്യജിച്ച’വനെ ക (ണ്ടി)
ണ്ടി’രിക്കും, ആശ്രയിച്ച’റിക, ഭൂപതെ! || 220 ||
അവസ്ഥ ൟ-വണ്ണം ഇരിക്കുന്നു; തവ
കരുത്തു’ണ്ടെ’ന്നാ’കിൽ കഴിവു’ണ്ടാക്കുവൻ” || 221 ||
ഉരത്ത-’മാത്യന്റെ വചനം കേട്ട-‘പ്പോൾ
ചിരിച്ചു പൎവ്വത-തനയനും ചൊന്നാൻ:— || 222 || [ 155 ] “കലഹ-കാരണം ഒരു-മഹോത്സവം
വിലക്കം ചെയ്തതിൽ പരം പുനർ ഉണ്ടൊ?” || 223 ||
(രാ:)“പല-വിധം ഉണ്ടെ’ന്നി’രിക്കിലും ഇ-‘പ്പോൾ
കലഹത്തിന്നു കാരണം അതു-തന്നെ.” || 224 ||
(മ:)“കലഹത്തിന്നു കാരണം ഇതെ’ങ്കിലും,
പല-വിധം ഉണ്ടെ’ന്നി’രിക്കിലും, മൌൎയ്യൻ || 225 ||
ചണകജൻ-തന്നെ ത്യജിച്ചു‘വെന്നാ’കിൽ
ഇനി ഒരുവനെ സചിവൻ ആക്കീടും. || 226 ||
സചിവൻ ഇല്ലെ’ന്നു വരികിലും, അവൻ
നിജ-നയം കൊണ്ടു സമസ്ത-കാൎയ്യങ്ങൾ || 227 ||
പ്രയത്നം കൂടാതെ നിനക്കും, സാധിപ്പാൻ;
നയജ്ഞൻ മൌൎയ്യൻ എന്ന’റിക, മാനസെ!” || 228 ||
(രാ:)“തനിക്കു താൻ-പോന്ന-നര-വരന്മാൎക്കെ
നിനച്ച-കാൎയ്യങ്ങൾ തനിക്കു സാധിപ്പു. || 229 ||
സചിവ’-യത്നനായ് മരുവീടും-മൌൎയ്യൻ
സചിവനോടു വേർ പിരിഞ്ഞതാ’കിലൊ || 230 ||
പൊടി-കണ്ണൻ ഒരു-തുണയും കൂടാതെ
കൊടുങ്കാട്ടിൽ കിടന്നു’ഴലും പോലയും, || 231 ||
സ്തനന്ധയരായ-ചെറു-പിള്ളർ-തന്റെ
ജനനി ചത്താൽ ഉള്ള-’വസ്ഥ പോലയും, || 232 ||
വരിക യെന്നി മറ്റൊ’രു-വസ്തു ഇല്ല(ന്ന)
’ന്ന’റിക, ഭൂമിപാലക-ശിഖാ-മണെ!” || 233 ||
(മ:)“ഗുണജ്ഞനാം-ഭവാൻ പറഞ്ഞതൊ’ക്കവെ
നിനച്ചു കാണും-പോൾ, പരമാൎത്ഥം തന്നെ. || 234 ||
ചണക-പുത്രനെ പിരിഞ്ഞ’വനോടു
രണം തുടങ്ങും-പോൾ, ജയം വരും അല്ലൊ? || 235 ||
അതിനേ’തും ഒരു-വികല്പം ഇല്ലെ’ടൊ!”
(രാ:)“ക്ഷിതി-പതി-കുല-മകുട-രത്നമെ! || 236 ||
പല-വസ്തുകൊണ്ടും നിരൂപിച്ചു കണ്ടാൽ
ബലം ഭവാനേ’റും, രിപുവിനെ‘ക്കായിൽ. || 237 || [ 156 ] കരുത്തു’ള്ള-പട-ജനം ഉണ്ടാകയും,
ഭരിപ്പതിന്നാ’ൾ അങ്ങൊ’രുത്തനാകയും, || 238 ||
പ്രതി-പക്ഷത്തിൽ ഉള്ളവർകളിൽ ചിലർ
ഇതു-കാലം മറുത്തി’ഹ വരികയും || 239 ||
ചണക-നന്ദനൻ അധികാരം വെച്ചു
പിണങ്ങി മൌൎയ്യനോടി’രുന്നതുകൊണ്ടും || 240 ||
നവ-നൃപതിത്വം അരിക്കു’ണ്ടാകയും
നവ-നന്ദന്മാരാം-നര-വരന്മാരെ || 241 ||
പെരുത്തൊ-’രു-രാഗം പ്രജകൾക്ക’പ്പുരെ
മറക്കാതെ തന്നെ കിടക്കയും, എടൊ! || 242 ||
ഇവ‘യെല്ലാം ഏവം വരികകൊണ്ടി’പ്പോൾ
തവ ജയം കര-തല-ഗതം അല്ലൊ?” || 243 ||
മലയകേതുവും അതു കേട്ടു ചൊന്നാൻ:—
“കലഹത്തിന്നു നല്ല-’വസരം ഇ-‘പ്പോൾ; || 244 ||
പട പുറപ്പെടുവതിനൊ’രു-ദിനം
ഉടനെ കല്പിച്ചു പുറപ്പെടുക, നാം || 245 ||
അടുത്തിത,’സ്തമിപ്പതിന്നു സൂൎയ്യനും;
അടുത്ത-നാൾ”എന്നു പറഞ്ഞു യാത്രയും || 246 ||
നടന്നു ഭാഗുരായണനും താനും ആയ്
ഉടനെ ചെന്നു’ടൻ പുരി പുക്കീടിനാൻ || 247 ||
ഗിരി-നൃപ-സുതൻ ഗമിച്ച-’നന്തരം
ഒരു-പുരുഷനെ വിളിച്ചു രാക്ഷസൻ || 248 ||
ഉരചെയ്തീടിനാൻ, “ക്ഷപണകൻ-തന്നെ
വിരവിൽ കൂട്ടിക്കൊണ്ടി’ഹ വരിക, നീ!” || 249 ||
വിരയ ചെന്ന’വൻ ക്ഷപണകൻ-തന്നോ (ടു)
ടു’രചെയ്തീടിനാൻ: “അമാത്യ-രാക്ഷസൻ || 250 ||
പറഞ്ഞു വന്നു ഞാൻ, ഭവാനയും കൊണ്ടു
വിരഞ്ഞു ചെല്ലുവാൻ പുറപ്പെടുകെ’ടൊ!” || 251 ||
ക്ഷപണകൻ-താനും അതു കേട്ട-നേരം [ 157 ] കപട-മുദ്രയും ധരിച്ചു’ഴറ്റോടെ || 252 ||
പുറപ്പെട്ടു മന്ത്രി-പ്രവരൻ വാഴുന്ന-
-പുരം പുക്കീടിനാൻ, കപട-യോഗീശൻ. || 253 ||
പരമ-ബന്ധു‘വാം-അവനെ കണ്ട’ഥ
പരമാനന്ദം പൂണ്ട’മാത്യ-രാക്ഷസൻ; || 254 ||
“ഇരുന്നാലും”എന്നു പറഞ്ഞ’വനോടു
പറഞ്ഞാൻ ഇങ്ങിനെ, ചിരിച്ചു മെല്ലവെ:— || 255 ||
“രണത്തിനു പുറപ്പെടുവതിനൊ’രു-
-ദിനത്തെ നീ‘യി-‘പ്പോൾ വിധിക്കയും വേണം.” || 256 ||
ചിരിച്ച’തു കേട്ട’ങ്ങി’രുന്ന’വൻ-താനും
നിരത്തിനാൻ, പരൽ എടുത്തു മെല്ലവെ. || 257 ||
കുറഞ്ഞോ-’രു-നേരം മനസി ചിന്തിച്ചു
പറഞ്ഞിതു, മന്ത്രി-പ്രവരനോട’വൻ:— || 258 ||
“ഗുണ-നിധെ! നന്നായ് നിരൂപിച്ചേൻ, അഹം;
ദിനം അടുത്ത-നാൾ ശുഭതരം അല്ലൊ, || 259 ||
(തിരിഞ്ഞു പഞ്ചമ-പദത്തിനു-തന്നെ
നിറം ഉള്ള-തിഥി തുടങ്ങും-വാവ’ല്ലൊ, || 260 ||
അനിഴം ആകുന്നത’റിക നക്ഷത്രം,
ധനുവെ’ല്ലൊ രാശി?) പുറപ്പെടുവാനും? || 261 ||
ബൃഹസ്പതിവാരം അതു-തന്നെ, പാൎത്താൽ;
മഹത്വം ഏറും, അ-‘ദ്ദിനത്തിനേ’റ്റവും! || 262 ||
അറിക, ലഗ്നത്തിൽ ബുധൻ ആകുന്നതും,
പരമതെ! കേതു‘വുദിച്ചും ആകുന്നു. || 263 ||
വടക്കുനിന്നു ദക്ഷിണ-ദിശി പോവാൻ
പടയ്ക്കെ’ന്നു വന്നാൽ ശശി-ബലം വേണം. || 264 ||
ശുഭമാം-ശൂലയോഗവും ഉണ്ടായ് വരും;
അഭിമതം നൽകും ഗുരു-സേൗൎയ്യാഖ്യവും. || 265 ||
അരികളോടു പോരിനു പോകും-നേരം
ഗുരു-സൌരി-യോഗം പെരിക-നന്നെ’ല്ലൊ? || 266 ||
അതു നിരൂപിച്ചാൽ അടുത്ത-നാൾ തന്നെ [ 158 ] കുതുകം ഉൾക്കൊണ്ടു പുറപ്പെടുന്നാ’കിൽ, || 267 ||
ജയം കര-തലം അലങ്കമായ് വരും;
ഭയം പ്രതിയോഗിക്ക’തു പോലെ തന്നെ.” || 268 ||
ക്ഷപണകൻ ഏവം പറഞ്ഞതു-നേരം
കപടം കൈവിട്ടു പറഞ്ഞു, രാക്ഷസൻ:— || 269 ||
“മതി-ഭ്രമം കൊണ്ടൊ പറഞ്ഞു? വാവുന്നാൾ
പിതൃ-ക്രിയ ഒഴിഞ്ഞോ’രു-വസ്തു‘വില്ല. || 270 ||
പടയ്ക്കു വാവുന്നാൾ പുറപ്പെടുകേ’ന്നു
കടുപ്പത്തിനെ’ന്തു പറയുന്നതി’പ്പോൾ? || 271 ||
ഇനിക്കി’തെ’ന്തെ’ന്നു തിരിഞ്ഞീ’ല; മറ്റും
ഗണിതക്കാരോടു നിരൂപിച്ചാലും, നീ!” || 272 ||
അതു പറഞ്ഞ-‘പ്പൊൾ ക്ഷപണകൻ-താനും
അതികോപം കലൎന്നു’രചെയ്തീടിനാൻ:— || 273 ||
“ഒരുത്തരോടും ഞാൻ നിരൂപിക്കേണ്ടതി (ല്ലൊ)
’ല്ലൊ’രിക്കലും എന്ന’ങ്ങ’റിഞ്ഞു-കൊണ്ടാലും! || 274 ||
ഇനിക്കു’ള്ള-പക്ഷം ത്യജിച്ചു ഞാൻ ഇ-‘പ്പോൾ,
നിനക്കുമൊ, പിന്നെ, പരനുടെ പക്ഷം? || 275 ||
പലരോടും ചെന്നു നിരൂപിപ്പാൻ ഇ-പ്പോൾ
ഇളകേണ്ട ഭവാൻ, അതിനാ’ൾ അല്ല, ഞാൻ. || 276 ||
കുറയ-കണ്ടതും ഇനി മതി പോരും!
വിരവോടി’ക്കാലം (ഇതാ!) പോകുന്നു, ഞാൻ!” || 277 ||
കുപിതനായേ’റ്റം പരുഷം ചൊല്ലുന്ന-
-ക്ഷപണകനോടു പറഞ്ഞു, രാക്ഷസൻ:— || 278 ||
“അലം, അലം, നിന്റെ പരുഷ-വാക്കുകൾ;
കലഹിച്ചാൽ എന്തു ഫലം, നിരൂപിച്ചാൽ?” || 279 ||
(ക്ഷ:)“കലഹിച്ചീ’ല, ഞാൻ അമാത്യനോടേ’തും;
ഫലം ഇനിക്കെ’ന്തു, കലഹിച്ചാൽ അഹൊ!” || 280 ||
പരുഷം ഇങ്ങിനെ പറഞ്ഞു കോപിച്ചു
വിരവോടു പോയാൻ, ക്ഷപണകൻ-താനും. || 281 ||
—പെരികെ കോപിക്കും, ക്ഷപണ-ജാതികൾ, [ 159 ] വരും ഇനിയും—എന്നു’റച്ചു, രാക്ഷസൻ || 282 ||
ഖരകിരണൻ പോയ് മറഞ്ഞ-’നന്തരം
പുരം പരം പുക്കു സുഖിച്ചു മേവിനാൻ. || 283 ||
എളുത’ല്ലേ’തും, ഇന്നി’നിക്കു ചൊൽവാനൊ,
കിളി-മകൾ-താനും പറഞ്ഞു മെല്ലവെ || 284 ||
ഫല-മധു-ഗുള-കദളി-പക്വങ്ങൾ
പലതരം ഭുജിച്ചി’രുന്നാൾ, അ-‘ക്കാലം. || 285 ||
ഇതി മുദ്രരാക്ഷസ-ചരിതം
ആറാം പാദം സമാപ്തം. [ 160 ] ഏഴാം പാദം.
അഖില-ശുക-ഗണ-മുടിയിൽ അണിയും-അണിരത്നമെ!
ആനന്ദ-പീയൂഷ-പാര-സ്വരൂപമെ! || 1 ||
തവ വചന-മധുര-മധു ചെവി-‘യിണകൾകൊണ്ടു ഞാൻ,
താപം കെടും-പടി, പീതനായെ’ങ്കിലും, || 2 ||
മധുര-മൊഴി മതിയിൽ മമ പരിചിനൊടു വൈക്കയാൽ,
കേളി‘യേറും-കഥാ-ശേഷവും ചൊല്ലെ’ടൊ ! || 3 ||
മധുരതര-കദളി-ഫല-ഗുള-മധു-സിതാദികൾ
മാനിച്ചു ഞാൻ നിനക്കാ’ശു തന്നീടുവൻ. || 4 ||
നര-പതിയിൽ പരമ-ഗുണ-മണി-മലയകേതുവും,
നീതിമാനായു’ള്ള-രാക്ഷസാമാത്യനും || 5 ||
അരികളൊടു പൊരുവതിനു കരുതി മരുവീടുവോർ
ആമോദം ഉൾക്കൊണ്ടു ചെയ്തതു ചൊല്ല, നീ! || 6 ||
കിളി-മകളും അതു-പൊഴുതു കുതുകമൊടു ചൊല്ലിനാൾ:-
"കേട്ടുകൊണ്ടാലും, എങ്കിൽ, പറഞ്ഞിടുവൻ!" || 7 ||
ഭയ-രഹിതം അഥ വിപുല-ബലം ഉടയ-രാക്ഷസൻ,
ഭൂപതി ചിന്തിച്ചതേ’തും അറിയാതെ, || 8 ||
അരി-നൃപതിയുടെ നഗരി ഝടിതി പൊടി‘യാക്കുവാൻ
ആശു പട-‘ക്കോപ്പു കൂട്ടി പുറപ്പെട്ടാൻ. || 9 ||
മദ-കരികൾ, തുരഗ-തതി, പെരിയ-രഥ-പങ്ക്തിയും,
മ്ലേഛ്ശ-ഗണങ്ങളാം-കാലാൾ-പടകളും, || 10 ||
അസി-മുസല-പരശു-മുഖ-വിവിധതര-ശസ്ത്രങ്ങൾ
ആക്കം കലൎന്നെ’ടു’ത്തു’ള്ള-വീരന്മാരും, || 11 ||
രണം- അതിനു വിരുതു’ടയ-നെടിയ-ശക-വീരരും,
നീണ്ടു നിവിൎന്നു’ള്ള-പാരസീകന്മാരും, || 12 || [ 161 ] ചതി കരുതി മരുവിനൊ-’രു-സുഭട-വര-വീരരാം-
(ചഞ്ചലം എന്നിയെ)-ഭദ്രഭടാദിയും, || 13 ||
ഗിരി-നൃപതി-തനയന’തിബന്ധുക്കൾ ആകിയ-
-ഗംഭീരമായു’ള്ള-പഞ്ചരാജാക്കളും, || 14 ||
നരവരനു സത്തം ഒരു-സചിവ-വരനാകിയ-
-നീതിമാനാം-ഭാഗുരായണ-വീരനും, || 15 ||
ഉദധിയൊടു സമം ഇയലും-അരിയ-സേനാധിപൻ
ഊക്കനായു’ള്ള-ശിഖരസേനൻ-താനും, || 16 ||
പുനർ അപിച ശകട-മുഖ-സിദ്ധാൎത്ഥകാദിയും,
പാടെ പരന്നു’ള്ള-കാഴ്ച-‘പ്പടകളും, || 17 ||
നിജ-മനസി കലരും-ഒരു-ശക മറച്ചു താൻ
(നീതിമാൻ രാക്ഷസൻ എന്നോ’ൎത്തു) ഭൂപനും || 18 ||
ഒരു-കനക-മയ-വിമല-രഥ-ഭുവി കരേറിനാൻ,
ഓല പോലെ ഉലയുന്നൊ-’രു-വാളും ആയ്. || 19 ||
മദ-സലിലം ഒഴുകിനൊ-’രു-കരി-മുതുകിൽ വില്ലും ആയ്
മന്ത്രി-കുലോത്തമൻ-താനും കരേറിനാൻ. || 20 ||
അലറിനൊ-’രു-പട-പടഹ-മുഖ-വിവിധ-വാദ്യവും,
ആലവട്ടങ്ങളും, വെൺചാമരകളും, || 21 ||
കുട തഴകൾ, കൊടികൾ, ചില-വിരുതുകളും ഓരോരൊ-
-കൂറ-കുടിഞ്ഞിൽക്കു സംഭാര-ജാലവും, || 22 ||
(വൃഷ-കഴുത-മുതുകിൽ അഥ വെച്ചു കെട്ടി-‘ക്കൊണ്ടു)
വേഷം തിരിഞ്ഞു’ള്ള-ചാര-ജനങ്ങളും, || 23 ||
ഉദധിയൊടു സമം ഇയലും-ഒരു-പട നൃപാങ്കണാൽ
ഊക്കോടു പുഷ്പപുരിക്കു നടന്നുതെ. || 24 ||
ഇളകിനൊ-’രു-പട-നടുവിൽ വളരും-ഒരു-ധൂളിയും
ഇന്ദ്ര-ലോകത്തോളം ആശു കാണായ് വന്നു. ||25 ||
മദ-കരികൾ കഠിനതരം അലറിന-നിനാദവും,
മാനിച്ചു കാലാൾ നിലവിളി-ഘോഷവും, || 26 ||
തുരഗ-തതി മൊഴിയും-ഒരു-ഹേഷാ-രവങ്ങളും,
തേരുരുൾ-ഒച്ചയും, ഞാണൊലി-നാദവും, || 27 || [ 162 ] കഠിനതര-പറ-പടഹ-വിപുലതര-നാദവും,
കാളം കരഞ്ഞു’ള്ള-ഘോര-നിനാദവും,- || 28 ||
ഇതി വിവിധതര-നിനദ-ഭീഷണമാം-പടെ (ക്കീ)
ക്കീ’ശനായു’ള്ള-മലയകേതു-പ്രഭു || 29 ||
കുസുമപുരി-നികട-ഭുവി ചെന്നു പടയും ആയ്
കൂറ കൊടികളും കുത്തി മരുവിനാൻ. || 30 ||
അഖില-ജനം അവനി-പതിയുടെ ചുഴലവും, പുനർ,
ആവാസ-ശാലയും കെട്ടി മരുവിനാർ. || 31 ||
അതു-പൊഴുതിൽ അഥ മലയകേതു‘വാം-മന്നനോ (ടാ)
ടാ’ശുചൊന്നാൻ, ഭാഗുരായണ-മന്ത്രിയും:- || 32 ||
"അചല-നൃപ-തനയ! ഗുണ-ഗണ-സദന! സാംപ്രതം
ആശു നമുക്കൊ’ന്നു കല്പിക്കയും വേണം. || 33 ||
ഒരുവൻ ഇഹ കടകം-അതിൽനിന്നു ഗമിപ്പാനും,
ഓരോ-ജനങ്ങൾ അതിൽ പ്രവേശിപ്പാനും, || 34 ||
മമ നികട-ഭുവി (നൃപ!) തവാജ്ഞയാ വന്ന,’വൻ
മുദ്ര വാങ്ങി‘ക്കൊണ്ടു വേണം, അറിഞ്ഞാലും! || 35 ||
ചണക-സുത-കപടം അറിവാൻ അരുതാ,’ൎക്കുമെ
ചാണക്യ-വിപ്രൻ ചതിക്കും, അറിഞ്ഞാലും! || 36 ||
ചതി കരുതി മരുവും-ഒരു-ചണക-സുത-വിപ്രന്റെ
ചാര-ജനങ്ങൾ നടക്കുന്നതു’ണ്ടി,’പ്പോൾ; || 37 ||
അതിലും ഒരു-വിരുത’വർകൾ തമ്മിൽ അറിക‘യി (ല്ല)
ല്ല’യ്യൊ! വളരെ സൂക്ഷിച്ചി’രിക്കേ’ണം, നാം." || 38 ||
നിജ-സചിവ-വചനം ഇതി കേട്ടു ചൊന്നാൻ, നൃപൻ:
"നീ‘യി-‘പ്പറഞ്ഞതു സത്യം, മഹാമതെ! || 39 ||
വിരവിനൊടു കടകം-ഇതു രക്ഷിപ്പതിന്നു, നീ,
വീരനാം-ദീൎഘാക്ഷനെ നിയോഗിക്കെ’ടൊ! || 40 ||
ഇഹ മമതു കടക-ഭുവി-നിന്നു പോയീടുവോ (ൎക്കി)
ൎക്കി’ന്നു നീ മുദ്ര കൊടുക്ക, വരുവോൎക്കും." || 41 ||
അചല-നൃപ-തനയ-ഗിരം ഇങ്ങിനെ കേട്ട’വൻ
ആശു ദീൎഘാക്ഷനൊടേ’വം ഉരചെയ്താൻ:- || 42 || [ 163 ] (ഭ:)"കടകം-ഇതു കനിവിനൊടു കാത്തുകൊണ്ടീടുവാൻ
കാവൽക്കു നാലു-പുറത്തും ആളാ’ക്കി, നീ || 43 ||
പുരുഷർ അതിൽ വരുവതിനും, ആശു ഗമിപ്പാനും,
പത്രം മമ ഭവാൻ കണ്ടെ'യയക്കാവു! || 44 ||
ഒരുവൻ ഒരു-പഴുതിൽ ഇഹ മുദ്രയും കൂടാതെ,
ഓടി ഗമിക്കിൽ, പിടിച്ചു കൊണ്ട’ന്നാലും!" || 45 ||
അവനും അഥ സചിവനൊടു കനിവിനൊടു ചൊല്ലിനാൻ:-
"അന്തരം ഇല്ല; പിടിച്ചി’ങ്ങു കൊണ്ട്വ’രാം." || 46 ||
തദനു പുനർ നൃപതി-ഗൃഹം ആശു പുക്കീടിനാൻ,
ധീരനാകും-ഭാഗുരായണൻ-നിതിമാൻ; || 47 ||
അവനും അഥ നിജ-മനസി പാൎത്തു കണ്ടീടിനാൻ:-
-അയ‌്യോ! മലയകേതു-ക്ഷിതി-നായകൻ || 48 ||
മയി സതതം അധികതര-വിശ്വാസം ആൎന്നു തൻ-
മാനിച്ച’മാത്യനായ് വെച്ചി’രിക്കുന്നു, താൻ. || 49 ||
അവനെ‘യിഹ ശിവ! ശിവ! ചതിക്കുന്നതെ’ങ്ങിനെ?
ആൎയ്യ-ചാണക്യന്റെ ദുൎന്നയം പേടി‘യാം. || 50 ||
ചണക-സുത-വചനം-ഇതു ചെയ്തീ’ല, ഞാൻ എങ്കിൽ,
ചഞ്ചലം ഇല്ല’വൻ എന്നെയും കൊന്നീടും. || 51 ||
വിധി-വിഹിതം ഇതു, മലയകേതു-തനിക്കെ-’ന്നു
വിദ്വാൻ വിചാരിച്ചു’റപ്പിച്ചു, മാനസെ. || 52 ||
തദനു നിജ-സചിവനെ വിളിച്ചു’ടൻ. മ്ലേഛ്ശനും
താല്പൎയ്യം ഉൾക്കൊണ്ടു ചൊല്ലിനാൻ, ഇങ്ങിനെ:- || 53 ||
"നയ-വിനയ-വിപുല-ബലം അഴകു’ടയ-രാക്ഷസൻ
നമ്മെ ചതിക്ക‘യില്ലെ‘യെന്ന-ശങ്കയാൽ, || 54 ||
(സുമുഖ!) മമ മനം ഉരുകി മറുകി മരുവുന്നുതെ;
സൎവ്വദാ സത്യമായ്‘ത്തന്നെ വരും, അത്രെ. || 55 ||
വിവിധ-നയ-നിലയൻ ഇഹ രാക്ഷസൻ നന്ദനാം-
-വീര-നൃപനിലെ ഭക്തി-വിശ്വാസത്താൽ, || 56 ||
നിഖില-നയ- വിശദ-മതി മൌൎയ്യനാം-മന്നവൻ
നന്ദ-വംശോൽഭവൻ എന്നു നിരൂപിച്ചു || 57 || [ 164 ] ചണക-സുതനൊടു സപദി വേർപെട്ടവൻ-തന്നെ
ചെന്നു സേവിക്കുമൊ, നമ്മെ വെടിഞ്ഞി,’പ്പോൾ?" || 58 ||
പല-വചനം ഇതി മലയകേതു പറഞ്ഞ-'പ്പോൾ
പാൎത്തു ചൊന്നാൻ, ഭാഗുരായണ-മന്ത്രിയും:- || 59 ||
"കപട സചിവരുടയ-മതം എങ്ങിനെ (ഭൂപതെ!)
കിഞ്ചന പോലും അറിയുന്നു, സാംപ്രതം? || 60 ||
കുസുമപുരി പരിചിനൊടു വളയും-അളവൊ’ക്കവെ
കാണാം,പ്രയോഗങ്ങൾ, എന്നെ പറയാവു." || 61 ||
അവർകൾ ഇവ-പലവും ഇതി പറയും-അളവിൽ, തദാ
ആരും അറിയാതെ പാളി-ക്ഷപണകൻ || 62 ||
ചില-കുസൃതി കരുതി‘യുടൻ ഉഴറി വന്നാ‘ദരാൽ
ചൊല്ലീടിനാൻ, ഭാഗുരായണനോടേ’വം:- || 63 ||
"നൃപ-സചിവ! തരിക, മമ മുദ്രയെ, സാംപ്രതം
നല്ല-വണ്ണം ഇനി ഞാൻ (ഇതാ!) പോകുന്നു." || 64 ||
ക്ഷപണകനൊട’തു-പൊഴുതു സചിവൻ ഉരചെയ്തിതു:-
(ഭ:)"ക്ഷിപ്രം അമാത്യനു വേണ്ടി ഗമിക്കയൊ?" || 65 ||
(ക്ഷ:) സചിവവര! പുനർ ഇനി‘യ-രാക്ഷസാമാത്യനെ
സേവിച്ചതൊ’ക്കവെ പോരും, ഇനിക്ക’ഹൊ!" || 66 ||
ഉഴറി അവൻ അതു-പൊഴുതിൽ ഇവനൊടു’രചെയ്തിതു:-
(ഭാ:)"ഊക്കു’ള്ള-രാക്ഷസനോടു പിണങ്ങുവാൻ, || 67 ||
വിവിധ-ഗുണ-ഗണ-സദന! ചൊല്ല,’തിൻ-കാരണം!"
(ക്ഷ:)"വീര! വിശേഷിച്ചു ചൊല്ലുവാൻ ഇല്ലേ,’തും" || 68 ||
(ഭാ:)"പ്രണയം ഇഹ പെരുതു ബത നിങ്ങളിൽ അന്യോന്യം;
പിന്നെ ഏന്തി’പ്പോൾ പിണങ്ങുവാൻ കാരണം? || 69 ||
വിരവൊട’തു പറക,’തിനു കാരണം എന്തെ’ന്നു
വിശ്വസിച്ചാൽ ചതിച്ചീടുക‘യില്ല. ഞാൻ" || 70 ||
(ക്ഷ:)"പറകിൽ, മമ മരണം ഇഹ നിൎണ്ണയിക്കാം, എടൊ!
പാൎത്താൽ, പറഞ്ഞുകൂടാ"യെന്ന’വൻ-താനും. || 71 ||
(ഭാ:)"അതിനു വിഷമത പെരിക‘യുണ്ടെ’ന്നി’രിക്കിൽ, ഞാൻ
അദ്യ തരിക‘യില്ലെ,’ന്നുമെ മുദ്രയെ!" || 72 || [ 165 ] അഥ സചിവ-വര-വചനം ഇങ്ങിനെ കേട്ട’വൻ
അന്തരാ ചിന്തിച്ചു ചൊല്ലിനാൻ, ഇങ്ങിനെ:- || 73 ||
"പറവതിനു നൃപതിയുടെ മുന്നിൽ നിന്നേ’റ്റവും
ഭീതി‘യുണ്ടാകകൊണ്ടി’പ്പോൾ മടിക്കുന്നു." || 74 ||
"ഭയം അതിനു കിമപി നഹി; ചൊല്ലുക, നീ!"യെന്നു
ഭൂപതി-താനും അവനോടു ചൊല്ലിനാൻ. || 75 ||
ഭയ-വിവശ-ഹൃദയൻ-അവൻ ഇങ്ങിനെ കേട്ട-‘പ്പോൾ
ഭൂപന്റെ മുമ്പിൽ നിന്നി’ങ്ങിനെ ചൊല്ലിനാൻ:- || 76 ||
(ക്ഷ:) രൂചിരതര-കസുമപുരം ആശു പൂക്കേ’ഷ. ഞാൻ
രാക്ഷസാമാത്യന്റെ ഭൃത്യനായ് വാഴും-പോൾ || 77 ||
വിഷ-വിഷമ-കലുഷതര‘യായോ-’രു-നാരിയെ
ധീരനാം-പൎവ്വത-രാജനെ കൊല്ലുവാൻ || 78 ||
കഠിനതര-ഹൃദയൻ-അവൻ (എന്നോടു മറ്റൊ’രു-
-കാൎയ്യം പറഞ്ഞു) നിൎമ്മിപ്പിച്ചു, കശ്മലൻ || 79 ||
ഗിരി-നൃപതി-വരനെ നിശി കൊല്ലുവാൻ ഇങ്ങിനെ
കന്യാ-വിഷ-പ്രയോഗംകൊണ്ട ’റിഞ്ഞാലും." || 80 ||
ക്ഷപണ-ഗിരം ഇതി കഠിനം ഇങ്ങിനെ കേട്ട-‘പ്പോൾ,
ക്ഷോണീശനായു’ള്ള-പൎവ്വത-നന്ദനൻ || 81 ||
വ്യസന-ഭയ-ഹൃദയമൊടു നയന-ജലവും വാൎത്തു,
വിശ്വൈക-വീരൻ വിലാപം തുടങ്ങിനാൻ:- || 82 ||
-ചണക-സുത-ഹതകൻ ഇഹ മമ ജനകനെ കുല-
-ചെയ്തതെ’ന്നോ’ൎത്തി’രുന്നേൻ, ഇത്ര-നാളും, ഞാൻ || 83 ||
അരികിൽ ഒരു-പരമതര-ബന്ധു‘വായ് വാണു കൊ(ണ്ട)
ണ്ട’യ‌്യൊ! ചതിക്കയൊ ചെയ്തതും, താതനെ?- || 84 ||
വിവിധം ഇതി ജനകനെ നിനച്ചു കേണീടുന്ന-
-വീരനെ ആശ്വസിപ്പിച്ചു, സചിവനും. || 85 ||
(ഭ:)"ക്ഷപണ-ഗിരം ഇനിയും ഇഹ കേട്ടു-കൊൾക, ഭവാൻ!
ക്ഷോണീ-പതെ! കരഞ്ഞ’ന്തി’നി കാരിയം?" || 86 ||
തദനു പുനർ അവനൊടു’രചെയ്താൻ,ക്ഷപണകൻ:-
"തത്ര ഞാൻ പിന്നയും വാഴും-ദശാന്തരെ, || 87 || [ 166 ] അചല-നൃപ-വരനെ ഇവൻ-ആയതു കൊന്നതെ (ന്നാ)
’ന്നാ’ൎയ്യ-ചാണക്യൻ എന്നോട’തിരുഷ്ടനായ് || 88 ||
വിരവിനൊടു നഗരം-അതിൽനിന്നു തച്ചാ’ട്ടിനാൻ;
വേഗമോടോ’ടി ഞാൻ ഇങ്ങു പോന്നീടിനേൻ. || 89 ||
അഹം ഇവിടെ വിവശമൊടു വന്നൊ-’ർ-അനന്തരം,
ആൎയ്യനാം-രാക്ഷസൻ എന്നോടു ചൊല്ലിനാൻ:- || 90 II
-ഒരു-പൊഴുതും, ഒരു-ജനവും ഏതും അറിയാതെ,
ഒന്നു’ണ്ടു വേണ്ടതു, നി!‘യെന്ന’റിഞ്ഞാലും! || 91 ||
ധരണി-‘യതിൽ ഇനി‘യൊർ-ആഭിചാരം ചെയ്തു
രണ്ടു-പുറവും അടുത്തു പൊരും-നേരം || 92 ||
ധരണി-പതി-മകുട-മണി-മൌൎയ്യനെ കൊല്ലുവാൻ
(ധീര!) പറഞ്ഞു വിപരീതമായ് വേണം- || 93 ||
കൃസൃതി പെരുകിന-കുമതി-രാക്ഷസൻ ഇങ്ങിനെ
കുത്സിതമായി പറഞ്ഞതു കേട്ടു, ഞാൻ; || 94 ||
തവ സചിവ-വചനം-ഇതു ചെയ്വാൻ അനുദിനം
തക്കത്തിലു’ണ്ടായൊ-’ർ-ആൾ അല്ല, ഞാൻ ഇ-‘പ്പോൾ! || 95 ||
വിഷ-തരുണി ഗിരി-നൃപതിയെ കുലചെയ്കയാൽ
വിശ്വാസം ആൎക്കും ഇല്ലെ’ന്നെ'ക്കുറിച്ച’ഹൊ! || 96 ||
മമ വചനം ഇതി സപദി കേട്ട’മാത്യേന്ദ്രനും
മാനിച്ചു ചൊന്നാൻ, കുപിതനായേ’റ്റവും:- || 97 ||
"അതിനു പുനർ അതിവിഷമം എന്നു വരുന്നാ’കിൽ,
ആശു നീ പോയ്-കൊൾക"യെന്നു ചൊല്ലീടിനാൻ. || 98 ||
അതിനു ദിശി-ദിശി മമ ഗമിപ്പതിനായ് ഇ-‘പ്പോൾ
ആശു തന്നീടുക മുദ്ര, കൃപാ-നിധെ!" || 99 ||
അഥ സചിവ-വരനും അതികുതുകമൊടു ചൊല്ലിനാൻ:-
(ഭാ:)"അൎദ്ധ-രാജ്യത്തെ കൊടുപ്പാൻ മടികൊണ്ടു || 100 ||
ചണക-സുത-ഹതകൻ ഇതു ചെയ്തതെ’ന്നി’ങ്ങിനെ
ചിന്തിച്ചി’രുന്നിതു, ചിത്തത്തിൽ, ഞങ്ങളും," || 101 ||
ക്ഷപണകനും അതു-പൊഴുതു സചിവനൊടു ചൊല്ലിനാൻ:-
"ക്ഷുദ്രങ്ങൾ ചെയ്യുമൊ. ചാണക്യ-ഭൂസുരൻ! || 102 || [ 167 ] വിഷ-തരുണിയുടെ ചരിതം ഏതും അറിഞ്ഞീ’ല,
വിശ്വൈക-വിദ്വാൻ ചണക- വിപ്രാത്മജൻ!" || 103 ||
അവനി-വര-സചിവൻ അഥ മുദ്ര കൊടുത്ത’യ (ച്ച)
ച്ച’ന്ധനാം-മ്ലേഛ്ശനും ഇങ്ങിനെ ചൊല്ലിനാൻ:- || 104 ||
(മ:)"കടുമകളും അഖിലം ഇവ കേട്ടതി’ല്ലെ. ഭവാൻ?
കഷ്ടം ഇതെ’ന്നെ പറഞ്ഞുകൂടു. ദൃഢം. || 105 ||
ശ്രുതം അഖിലം ആയി സുമുഖ! വജ്ര-പാതോപമൻ,
ചിന്തിച്ചു കണ്ടാൽ, അമാത്യനാം-രാക്ഷസൻ || 106 ||
അരികിൽ ഇഹ മരുവും-ഒരു-ശത്രു-തന്നെ (ദൃഢം!)
അത്യന്ത-ബന്ധു‘വെന്നു’ള്ളതും സംഭ്രമം. || 107 ||
മമ ജനക-മരണം ഇഹ ചിന്തിച്ചി’നിക്കി’പ്പോൾ
മന്ത്രി-പ്രവരനെ കൊന്ന,’വൻ-ചോരയിൽ || 108 ||
മമ ജനകനു’ദകം ഇഹ നൽകി പരാഭവം
മാനിച്ചു പോക്കുന്നതു’ണ്ടി,ന്നു നിൎണ്ണയം," || 109 ||
ധരണിപതി വിവിധം ഇതി കോപിച്ചു ചൊല്ലും-പോൾ,
ധീരൻ ഏവം ഭാഗുരായണൻ ചിന്തിച്ചാൻ:- || 110 ||
-സകല-ഗുണ-ഗണം ഉടയ-രാക്ഷസാമത്യനെ
സൎവ്വദാ രക്ഷിച്ചു-കൊൾകെ’ന്നു ചാണക്യൻ || 111 ||
പലവുരുവു നിഭൃതതരം എന്നോടു’രചെയ്തു;
പാൎത്താൽ തടുക്കേണ്ട-കാലം-എന്നോ’ൎത്ത’വൻ || 112 ||
അരചനൊടു രഹസി പുനർ ഇങ്ങിനെ ചൊല്ലിനാൻ:-
(ഭാ:)"ആവേഗം ആശു വെടിഞ്ഞി’വ കേട്ടാലും! || 113 ||
അഖില-നയ-നിപുണതകൾ തേടുന്നവർകൾക്കൊ’ർ-
-ആൎദ്ര-ഭാവം ഒഴിഞ്ഞേ’തും ഇല്ലോ’ൎക്കെ’ടൊ! || 114 ||
അമിത-ഗുണം ഉടയ-നിജ-സൎവ്വാൎത്ഥസിദ്ധിയെ
ആശു ഭൂമിക്ക’ധിനാഥൻ ആക്കീടുവാൻ, || 115 ||
നിജ-മനസി സതതം ഇതു ചിന്തിച്ചു, രാക്ഷസൻ
നീതിമാനായു’ള്ള-മൌൎയ്യ-നൃപനേക്കാൾ || 116 ||
തവ ജനകൻ അധികതര-ശത്രു‘വെന്നോ’ൎത്ത,’വൻ
താതനെ കൊല്ലുവാൻ കാരണം, ഓൎക്ക, നീ! || 117 || [ 168 ] അതിനു പുനർ അധികം ഒരു-ദോഷവും ഇല്ലെ’ടൊ,
ആവത’ല്ലാഞ്ഞി’തു ചെയ്തതു, രാക്ഷസൻ. || 118 ||
നയം ഉടയ-ജനം, (അറിക!) ശത്രു-ജനങ്ങളെ
നന്മയിൽ ബന്ധു‘വാക്കും കാൎയ്യ-ഗേൗരവാൽ. || 119 ||
ഹിത-ജനവും ഒരു-പൊഴുതു ശത്രു‘വായ് വന്നു-പോം;
ഹന്തവ്യൻ അല്ല,’തുകൊണ്ടി’ഹ രാക്ഷസൻ. || 120 ||
അരികൾ-കുലം അറുതിപെടുവോളം അമാത്യനെ
ആദരവോട’രികത്തു വരുത്തേ’ണം. || 121 ||
അപരം ഇഹ തവ മനസി തോന്നും-പ്രകാരം ആം;
അത്ര-നാളും കളഞ്ഞീടായ്ക, ഭൂപതെ!" || 122 ||
പ്രിയ-സചിവൻ ഇതു വിപുല-നയമൊടു’രചെയ്തതും
ഭ്രപതി കേട്ടു’ടൻ സമ്മതിച്ചീടിനാൻ. || 123 ||
അഥ ചണക-സുത-ചരരിൽ അരിയ-സിദ്ധാൎത്ഥകൻ
ആദരാൽ മന്ത്രി കൊടുത്തു’ള്ള-മാലയും, || 124 ||
ചണക-സുത-ഛല-വിഹിത-പത്രവും, മുദ്രയും,
ചാതുൎയ്യമോടൊ’രു-പെട്ടിയിൽ ഇട്ട’വൻ || 125 ||
കപട-മതി വിരവൊടൊ’രു കംബളത്തിൽ വെച്ചു
കെട്ടി, പുറത്തൊ’രു-ഭാണ്ഡം ആയിട്ട’വൻ || 126 ||
കുട വടിയും ഉടമയൊടു കരം-അതിൽ എടുത്തു’ടൻ
കള്ളനേ‘പ്പോലെ താൻ മുദ്രയും കൂടാതെ || 127 ||
വിരവിനൊടു കടകം-അതിൽനിന്നു പോയിടുവാൻ
പാളി നടന്നതു കണ്ടു, ദീൎഘാക്ഷകൻ || 128 ||
അഥ സഖലു ഝടിതി പിടിപെട്ടു സിദ്ധാൎത്ഥകം
അഞ്ജസാ കാലും, കരവും വരിഞ്ഞ’വൻ || 129 ||
നൃപതി മരുവിന-കുടിലിൽ ആശു കൊണ്ട’ന്ന’വൻ
നാഥനു കാഴ്ചയും വെച്ചു ചൊല്ലീടിനാൻ:- || 130 ||
"അറിക! പുനർ ഇവനും ഇഹ, മുദ്രയും കൂടാതെ,
ആശു പുറത്തു പോവാൻ തുടങ്ങും-വിധൌ || 131 ||
കര-ബലമൊടി’വനെയുടൻ എത്തി പിടിപെട്ടു
കെട്ടി‘യി-‘ക്കുള്ളനെ കൊണ്ടുവന്നേൻ, അഹം." || 132 || [ 169 ] അതു-പൊഴുതു നിജ-സചിവനൊടു മലയകേതുവും
"ആശു നീ ചോദ്യം ഇവനോടു ചെയ്താലും!" || 133 ||
നൃപതി-ഗിരം ഇതി സഖലു കേട്ടോ-’ർ-അനന്തരം,
നീതി‘യേറും-ഭാഗുരായണൻ ചൊല്ലിനാൻ:- || 134 ||
"കപടം ഇഹ കരുതിയൊ-’രു-നയ-നിപുണൻ ആർ എടൊ?
കള്ളനൊ? മറെറാ’രുവൻ-തന്റെ ദൂതനൊ?" || 135 ||
സചിവനൊടു പുനർ അവനും ഇങ്ങിനെ ചൊല്ലിനാൻ:
(സി:)"സാക്ഷാൽ അമാത്യന്റെ ദൂതൻ, അറിക, ഞാൻ!" || 136 ||
അതിനു പുനർ ഇവനൊട’വൻ ഉത്തരം ചൊല്ലിനാൻ:
(ഭാ:)"അദ്യ നി മുദ്രയും എന്നോടു വങ്ങാതെ || 137 ||
ഉഴറി‘യൊരു-കടക-ഭുവി നിന്നു നിന്നു പോയീടുവാൻ
ഊറ്റത്തിൽ എന്തൊ’രു-കാൎയ്യം പറക, നീ!" || 138 ||
അതിചതുര-മതി സഖലു സിദ്ധാൎത്ഥകൻ ചൊന്നാൻ:
"ആൎയ്യ-മതെ! കാൎയ്യ-ഗൌരവംകൊണ്ട’ല്ലൊ? || 139 ||
(ഭാ:)"വിപുല-ബലം ഉടയ-നൃപ-ശാസനം ലംഘിച്ചു
വേറെ പുനർ എന്തു കാൎയ്യസ്യ ഗൌരവം?" || 140 ||
അതിഗുണവും അതിനയവും ഉടയ-സചിവം തദാ
മന്നവൻ-താനും ൟ-വണ്ണം ഉരചെയ്താൻ:- || 141 ||
(മ:)"മതിയിൽ ഒരു-കപടം ഇഹ വെച്ചൊ-’ർ-ഇവൻ-തന്റെ
മാറാപ്പിൽ എന്തൊ’ന്നു ചോദിക്ക, സാംപ്രതം!" || 142 ||
അതു-പൊഴുതു സചിവൻ അവനോടു ചൊല്ലീടിനാൻ:
(ഭാ:)"ആശു നീ മാറാപ്പ’ഴിച്ചു കാട്ടീടെ’ണം!" || 143 ||
(സി:)"അറിക! മമ കിമപി നഹി, മാറാപ്പിൽ" എന്ന’വൻ
അത്യന്ത-നീതിമാൻ ചൊന്നൊ-’ർ-അനന്തരം, || 144 ||
സചിവൻ അക-മലരിൽ അതിരോഷം കലൎന്നു’ടൻ
സിദ്ധാൎത്ഥകനോടു ചൊല്ലിനാൻ, ഇങ്ങിനെ:- || 145 ||
(ഭാ:)"കഠിനതരം അവർകളൊട്ടു താഡനം കൊള്ളും-പോൾ
കാട്ടും ഇത’ന്നേരം, ഇല്ലൊ’രു-സംശയം." || 146 ||
(സി:)"മരണം ഇഹ വരികിലും, ഇതെ’ന്നുമെ മാറാപ്പു
(മന്ത്രി-പ്രവര!) ഞാൻ കാട്ടുക‘യില്ലെ’ടൊ!" || 147 || [ 170 ] സചിവൻ അതു-പൊഴുതിൽ "ഇവനെ പ്രഹരിക്കെ"ന്നു
ദീൎഘാക്ഷനോടു കോപിച്ചു ചൊല്ലീടിനാൻ. || 148 ||
ഒരു-ലകുടം അഴകിനൊടെ’ടുത്തു, ദീൎഘാക്ഷനും
ഓങ്ങി‘പ്പിടിച്ച’ടികൂട്ടും ദശാന്തരെ, || 149 ||
ഭയമൊട’വൻ അലറി, ഭൃശം ഒഴുകി രുധിരോദവും
ഭാണ്ഡവും അ-‘പ്പോൾ അഴിഞ്ഞ’ങ്ങു വീണുതെ || 150 ||
സചിവൻ അതു സപദി നിജ-കൈകൊണ്ടെ’ടുത്തു’ടൻ,
സംഭ്രമത്തോട’ഥ കെട്ട’ഴിച്ചീടിനാൻ. || 151 ||
ചണക-സുത-കപട-കൃത-മുദ്രയും, പത്രവും,
ചാതുൎയ്യമോടൊ’രു-പൊന്മണി-മാലയും, || 152 ||
തെളിവിനൊടു സചിവൻ അഥ പെട്ടിയിൽ കണ്ട-'പ്പോൾ,
തേറിന-മോദം, കലൎന്നെ’ടുത്താ’ദരാൽ || 153 ||
ഗിരി-നൃപതി-തനയനുടെ കയ്യിൽ കൊടുത്തിതു,
കാഞ്ചന-മാലയും, മുദ്രയും, പത്രവും || 154 ||
നര-പതിയും അതു-പൊഴുതു പത്രം എടുത്തു’ടൻ
നന്നായ് നിവൎത്തി വായിച്ചു തുടങ്ങിനാൻ. || 155 ||
"ഒരുവൻ എഴുതിയ-മുറി‘യിതൊ’രുവൻ അറികാ ’ദരാൽ,
ഒക്കവെ കല്പിച്ച-വണ്ണം; ഭവാൻ ഇ-‘പ്പോൾ || 156 ||
മയി രിപുത പെരുകിയവനെ കളഞ്ഞീടിനാൻ
മൽ-പ്രസാദാൎത്ഥം, അതിനി’ല്ല സംശയം. || 157 ||
അവർകൾ ഇഹ തവ പെരിയ-ബന്ധുക്കളായ് വരും;
അന്നു പറഞ്ഞ-വണ്ണം ചെയ്തു-കൊണ്ടാലും! || 158 ||
തവ മനസി പുനർ അതിനു സംശയം ഉണ്ടെ’ങ്കിൽ,
സ്വാശ്രയോന്മൂലനം ചെയ്തു തന്നെ‘യവൻ || 159 ||
തവ ചരണ-നളിന-യുഗം ആശ്രയിക്കും, ദൃഢം;
താല്പൎയ്യം ഉൾക്കൊണ്ടു വീൎയ്യ-പുരുഷന്മാർ || 160 ||
ചിലർ ഇവരിൽ അരി-നഗരം ഇച്ശിച്ചി’രിക്കുന്നു;
ചാതുൎയ്യം ഉള്ള-ഗജങ്ങളെയും ചിലർ. || 161 ||
പ്രണയമൊടു മമ ഖലു ഭവൽ-ഭൂഷണ-ത്രയം
പണ്ടു കൊടുത്തൂട്ടതും ലഭിച്ചീടിനേൻ. || 162 || [ 171 ] കനക-മണി-ശബളതരം ആയോ-’രു-മാലയും
കൂടെ കൊടുത്തു വിട്ടിട്ടു’ണ്ട,’റിഞ്ഞാലും! || 163 ||
വിമല-മണി-ഖചിതം ഒരു-മോതിര-മുദ്രയും
മന്നവ! വിശ്വസിച്ചീടുവാനായി ഞാൻ. || 164 ||
ദൃഢ-ഹൃദയൻ അതിനിപുണൻ ആയ-സിദ്ധാൎത്ഥകൻ-
-തന്നോടു ൎവൎത്തമാനങ്ങൾ-എപ്പേരുമെ || 165 ||
നിഭൃതതരം അറിവതിനു ചൊല്ലി വിട്ടിട്ടു’ണ്ടു
നീതി നിരൂപിച്ചു ചെയ്താലും, ഒക്കവെ." || 166 ||
"പ്രിയ-സചിവൻ അഖിലം അതിൽ വാചകം ഇങ്ങിനെ;
പാൎത്താൽ അമാത്യന്റെ മുദ്ര-തന്നെ, ദൃഢം. || 167 ||
മണി-കനകം ഇടസരി കലൎന്നു’ള്ള-മാലയും
മാനിച്ച’മാത്യനു നൽകി, ഞാൻ, ആയതു; || 168 ||
നിഖിലം ഇവ മമ മനസി സംശയം ഒക്കവെ
നിൎണ്ണയിക്കാം, അതിനി’ല്ലൊ’രു-സംശയം. || 169 ||
നയ-നിപുണ! പുനർ ഇവൻ ഇതാ’ൎക്കു നൽകീടുവാൻ
നന്മയിൽ കൊണ്ടു പോകുന്നു നിഗൂഢമായ്?" || 170 ||
നൃപതിയുടെ വചനം ഇതി കേട്ടു സചിവനും
നീതിയിൽ സിദ്ധാൎത്ഥകനോടു ചൊല്ലിനാൻ:- || 171 ||
(ഭാ:)"പറക! മുറി എഴുതിയു’ടൻ ആൎക്കു നൽകീടുവാൻ
പോകുന്നതി’പ്പോൾ ഉഴറ്റോടു കൂടി, നീ!" || 172 ||
അതു-പൊഴുതു സചിവനൊടു ചൊന്നാൻ, അവൻ-താനും:-
(സി:)"ആൎക്കെ’ന്ന’റിഞ്ഞീല’, ഞാനൊ, മഹാമതെ!" || 173 ||
(ഭാ:)"അതികുടില! പെരിക‘യിതു നന്നെ’ടൊ! പത്രവും
ആൎക്കെ’ന്ന’റിയാതെ മേടിച്ചതെ’ങ്ങിനെ? || 174 ||
അടികൾ ഞെടുഞെട മുതുകിൽ ഏൽക്കുന്നതു-നേരം,
ആൎക്കെ’ന്നു ധൂൎത്ത! നീ ചൊല്ലും, അറിഞ്ഞാലും! || 175 ||
മുറി‘യറിവതിനു പണികൾ ഉണ്ടാകകൊണ്ടി’പ്പോൾ
മറ്റെ’ന്തു വൎത്തമാനങ്ങൾ ചൊല്ലീട്ട’തും.” || 176 ||
(സി:) "കിമപി നഹി നഹി, (സുമുഖ!) വൎത്തമാനങ്ങളും!
കണ്ടാൽ അറിഞ്ഞു കൂടെ, മുറി-വാചകം?" || 177 || [ 172 ] അതു-പൊഴുതു സചിവൻ അതികോപം കലൎന്നു’ടൻ
ആശു ദീൎഘാക്ഷനോടി’ങ്ങിനെ ചൊല്ലിനാൻ:- || 178 ||
(ഭാ:)"ഹൃദയം-ഗതം അഖിലം ഇവൻ ഇന്നു പറവോളം
ആശു വടികൊണ്ട’ടിക്ക, നീ, സാംപ്രതം!" || 179 ||
അവനും അതിരഭസമൊടു സിദ്ധാൎത്ഥകൻ-തന്നെ
ആൎത്തി വരും-പടി തല്ലിനാൻ, അ-‘ന്നേരം || 180 ||
അടി-മുടിയൊടി’ടയിൽ അടികൊണ്ടോ-’ർ-അനന്തരം,
"അയ്യൊ! ശിവ, ശിവ!" എന്ന’ലറീടിനാൻ || 181 ||
"അഖിലമ’പിപറവൻ, ഇഹ (തച്ചുകൊല്ലേ’ണ്ട!) ഞാൻ;
അയ്യൊ! നൃപതിയോടൊ’ക്കവെ ചൊല്ലുവൻ." || 182 ||
തദനു നരപതിയും അതിന’വനൊടി’തു ചൊല്ലിനാൻ:-
(മ:)"(താഡിക്ക വേണ്ട!) ചൊല്ലീടുക, വാൎത്തകൾ!" || 183 ||
ഉടലിൽ ഒഴുകിന രുധിര-ജലം-അതു വടിച്ച,’വൻ
ഉച്ചത്തിൽ ഏറ്റം കരഞ്ഞു, നൃപനുടെ || 184 ||
പദ- യുഗളം-അതിൽ അധിക-ഭയമൊടു നമിച്ച,’വൻ
ഭൂപതി-വീരനോടി’ങ്ങിനെ ചൊല്ലിനാൻ:- || 185 ||
(സി:)"അഭയം ഇഹ തരിക മമ, പറവൻ, അഖിലം പ്രഭൊ!
അയ്യൊ! കൃപാ-നിധെ! കാത്ത’രുളേണമെ!" || 186 ||
അവനിൽ ഉരു-കരുണയൊടു (ബത) മലയകേതുവും
അ-‘പ്പോൾ അഭയം കൊടുത്തു ചൊല്ലീടിനാൻ:- || 187 ||
"സുമുഖ! ഭയം ഇഹ കിമപി നഹി; പറക, സൎവ്വവും;
സൎവ്വദാ ചാരൻ അല്ലൊ, നീ!‘യറിഞ്ഞാലും?" || 188 ||
തൊഴുത’വനും അതു-പൊഴുതു നൃപനൊടു പറഞ്ഞുതെ:-
(സി:)"തുമയിൽ ചൊല്ലുവൻ; കേട്ടു-കൊൾക, ഭവാൻ! || 189 ||
നയ-വിശദ-മതി സഖലു രാക്ഷസാമാത്യകൻ
നല്ലൊ-’രു-മാലയും, മുദ്രയും പത്രവും || 190 ||
പ്രണയമൊടു ധരണി-പതി മൌൎയ്യനു നൽകുവാൻ
പ്രീതി പുണ്ടെ’ങ്കൽ കൊടുത്ത’യച്ചു, പ്രഭൊ! || 191 ||
പരിചിനൊടു പറവതിനു വൎത്തമാനങ്ങളും
(ഭൂപതെ!) ചൊന്നതു ചൊല്ലുവൻ; കേട്ടാലും! || 192 || [ 173 ] അധികതര-ബലം ഉടയ-കൌലൂത-രാജനാം-
-അമ്പു’ള്ള-ചിത്രവൎമ്മാവെ’ന്ന-വീരനും || 193 ||
വിരുതു’ടയ-മലയ-പതി ശത്രു-വിദ്ധ്വംസനൻ
അത്യന്ത-ധീരനാം-സിംഹനാദൻ-താനും || 194 ||
കുല-ശിഖരി-സമൻ അധിക-ഭീഷണനായു’ള്ള-
-കാശ്മീര-നാഥനാം- പുഷ്കരാക്ഷൻ-താനും || 195 ||
ഉദധി-‘യതിൽ മരുവും-ഒരു-സിന്ധൂദ്വഹനാകും-
-ഉന്നതനായു’ള്ള-സിന്ധൂഷണാഖ്യനും, || 196 ||
പല-വിരുതു പട-നടുവിൽ വടിവിനൊടു കാട്ടുന്ന-
-പാരസീകേശനാം-മേഘാങ്ക-വീരനും, || 197 ||
ഇവർ പെരിയ-ബലം ഉടയ-പഞ്ച-രാജാക്കളും
ഇച്ശിച്ചി’രിക്കുന്നു, മ്ലേച്ശനെ കൊല്ലുവാൻ. || 198 ||
അവരിൽ ഇഹ പുനർ അറിക! ചിത്രവൎമ്മാദി‘യാം-
(ആശൂ)-മൂവർ ശട്ഃറൂ-രാജ്യം ഇച്ശിക്കുന്നു; || 199 ||
പുനർ ഇരിവർ കരികളെയും ഇച്ശിച്ചി’രിക്കുന്നു.
പണ്ടു പറഞ്ഞ-വണ്ണം ഭവാൻ ഇ-'ക്കാലം || 200 ||
ചണക-തനയനെ വിരവിൽ നീക്കി-‘ക്കളകയാൽ,
ശോഭനമായ് വന്നു, ചിന്തിതം ഒക്കവെ. || 201 ||
നൃവര, പുനർ അറിക!‘യിതു രാക്ഷസാമത്യന്റെ
നീതിയിൽ ഉള്ളൊ-’രു-സന്ദേശമായതും-" || 202 ||
സചിവ-വര-വചനം ഉടൻ ഇങ്ങിനെകേട്ട’ഥ
തന്നു-’ള്ളിൽ ഏവം നിരൂപിച്ചു ഭൂപനും:- || 203 ||
-ചിരം അരികിൽ മമ മരുവും-അരിയ-നര-വീരരാം-
-ചിത്രവൎമ്മാദികളാം-അവർ-ഏവരും || 204 ||
കൂല കരുതി അരികിൽ മമ വാഴ്കയൊ, സന്തതം
കുത്സിതാമാത്യന്റെ സേവകന്മാർ-അവർ?- || 205 ||
നിജ-മനസി വിവിധം ഇതി ചിന്തിച്ചു ഭൂപതി
നീതി‘യേറും-രാക്ഷസനെ വരുത്തുവാൻ || 206 ||
ഒരുചരനെ വിരവിനൊടു വിട്ടു’ടൻ ചിത്തത്തിൽ
ഓരോ-തരം നിരൂപിച്ചി’രുന്നീടിനാൻ || 207 || [ 174 ] അതു-പൊഴുതു സചിവ-വരനാകിയ-രാക്ഷസൻ
ആശു താൻ ചിത്രവൎമ്മാദി‘യാം-വീരരെ || 208 ||
നികട-ഭുവി വടിവൊടു വരുത്തി‘പ്പറഞ്ഞിതു:-
"നിങ്ങൾ-എല്ലാവരും പൎവ്വത-പുത്രനെ || 209 ||
കുസുമപുരി ഉടൻ-ഉടൻ അടുക്കും-ദശാന്തരെ
കൂടെ പിരിയാതെ ചുറ്റും നടക്കേ’ണം; || 210 ||
ശകടകനും മഗധ-നൃപ-ഹൂണരോടും കൂടി
ശങ്കാവിഹീനം നടക്ക, ചുഴലവും" || 211 ||
അവർകളൊടു സചിവ-വരൻ ഇത്ഥം പറയും-പോൾ,
ആശു വന്നാൻ, നൃപ-ദൂതനും അ-‘ന്നേരം. || 212 ||
ധരണി-വര-ചരനും അഥ സചിവനൊടു ചൊല്ലിനാൻ:-
"ധന്യ-മതെ! ഭവാൻ ഒട്ടുമെ വൈകാതെ || 213 ||
ഗിരി-നൃപതി-സുതൻ അരുളി, അങ്ങു ചെന്നീടുവാൻ;
കാൽക്ഷണം വൈകാതെ പോരികയും വേണം." || 214 ||
സചിവ-കുല-വരനും അതു കേട്ടു ചൊല്ലീടിനാൻ,
സംഭ്രമത്തോടു ശകടനോടി’ങ്ങിനെ:- || 215 ||
"പട-നടുവെ നൃപതിയുടെ സന്നിധൌ ചെല്ലും-പോൾ
പണ്ടു നാം കൊണ്ടു’ള്ളൊ-’ർ-ആഭരണ-ത്രയം || 216 ||
അയി ശകട! പിരിയെ‘യതെ’ടുത്തു കൊണ്ട’ന്നാലും!"
വേഗം എടുത്തു കൊണ്ട’ന്നാൻ ശകടനും. || 217 ||
വിവിധ-മണി-ഖചിതം അതിൽ ഒന്നൊ’രു-കുണ്ഡലം
വിസ്മയമായ-പതക്കം മനോഹരം || 218 ||
കനക-കൃത- വിമലതര-കാഞ്ചികാ മറ്റേതു;
കങ്കണാദ്യാഭരണങ്ങൾ മറ്റു’ള്ളതും, || 219 ||
മുടിയൊട’ടിയിട‘യവൻ അലങ്കരിച്ചേ’റ്റവും
മുമ്പിൽ മരുവും-ശകടനൊടേ’കിനാൻ:- || 220 ||
(രാ:)"ഇവിടെ മരുവുക, ശകട! ഞാൻ വരുവോളം, നീ!"
ഇത്ഥം പറഞ്ഞു നടന്നാൻ, അമാത്യനും. || 221 ||
അഥ സചിവ-പതി മലയകേതു മരുവീടും-
-ആലയം പ്രാപിച്ചു മന്നനെ കണ്ട-‘പ്പോൾ || 222 || [ 175 ] അക-മലരിൽ നിറയും-ഒരു-രഭസവും അമൎത്തവൻ
"ആൎയ്യൻ ഇരുന്നാലും" എന്നു ചൊല്ലീടിനാൻ. || 223 ||
മധുരതര-നൃപതി-ഗിരം ഇങ്ങിനെ കേട്ട’ഥ
മന്ത്രി-പ്രവരൻ ഇരുന്നിതു, മെല്ലവെ. || 224 ||
അതു-പൊഴുതിൽ അവനിപതി രാക്ഷസാമത്യനോ (ടാ)
ടാ’ദരവോടി’തു ചൊല്ലിനാൻ, ഇങ്ങിനെ:- || 225 ||
(മ:)"അരികളൊടു പൊരുവതിനു പോന്നതിൽ-പിന്നെ, ഞാൻ
ആൎയ്യനെ കണ്ടീ’ല, കൂട്ടത്തിൽ-എങ്ങുമെ." || 226 ||
അതിന’വനും അരചനൊടു മധുരമൊടു ചൊല്ലിനാൻ:-
(രാ:)"അങ്ങു ഞാൻ ഓരോതരം ഉള്ള-കോപ്പുകൾ || 227 ||
പരിചിനൊടു ചിലരെയും ഉറപ്പിച്ചു പോന്നു, ഞാൻ;
ഭൂപതെ! കാണാഞ്ഞതിന്നി’തു കാരണം." || 228 ||
സചിവനൊടു തദനു നര-വീരനും ചൊല്ലിനാൻ:-
(മ:)"സൎവ്വ-നയജ്ഞരിൽ മുമ്പനാകും-ഭവാൻ || 229 ||
ചിലരൊടി’ഹ പരിചൊടു പറഞ്ഞു’റപ്പിച്ചതും
ചന്തമോടെ’ന്തെ’ന്നു’രചെയ്ത, സാംപ്രതം!" || 230 ||
(രാ:)"മലയ-പതി-മുഖ-നൃപതി-വീരരെ നിൻ-പോക്കൽ
മുറ്റും ഇനി പിരിയാതെ ചുഴലവും || 231 ||
കുസുമപുരം ഉടൻ-ഉടൻ അടുത്തു ചെല്ലും-വിധൌ
കാത്തു-കൊൾവാൻ ഭരം ഏല്പിച്ചു പോന്നു, ഞാൻ." || 232 ||
സചിവൻ ഇതു പറയും-അളവി,’ങ്ങിനെ മ്ലേച്ശനും
സംശയം കൈവിട്ട’കമെ നിരൂപിച്ചാൻ:- || 233 ||
-അരികിൽ മമ ചുഴലവും ഇവർ നടക്കുന്നതും
(അയ്യൊ!) ചതിപ്പാൻ; അതിനി’ല്ല, സംശയം- II 234 ||
ഇതി മനസി കരുതി അഥ രാക്ഷസമാത്യനോ (ടീ)
ടീ’ൎഷ്യ വെടിഞ്ഞു ചൊന്നാൻ, മ്ലേച്ശ-പുത്രനും:- || 235 ||
"ഒരുവൻ ഇഹ കുസുമപുരി-തന്നിൽ ഗമിച്ചിതൊ
(ഓൎത്തു കണ്ടാൽ) ഇതു-കാലം, മഹാമതെ?" II 236 ||
(ര:)"അവനിവര! കുസുമപുരി-തന്നിൽ ഗമിക്കയും
ഇന്നു നിരൂപിക്കിൽ സാദ്ധ്യം അല്ലൊ’ട്ടുമെ. || 237 || [ 176 ] കുസുമപുരം അഴകിനൊടു ചെന്നു വളയും, നാം,
കുറ്റം ഇല്ല’ഞ്ചാ’റു-നാളിൽ അകത്തെ’ടൊ!" || 238 ||
(മ:)"തവ ചരരിൽ ഒരുവൻ ഒരു-ലേഖനം കൊണ്ടി’പ്പോൾ
തൽ-പുരത്തിന്നു ഗമിച്ച-‘വാറി’ല്ലയൊ?" || 239 ||
(രാ:)"ഒരുവനയും ഒരു-പൊഴുതും ഇല്ല’യച്ചിട്ടു, ഞാൻ,
ഓൎത്താൽ, അതേ’തുമെ തോന്നീ’ല, മാനസെ," || 240 ||
(മ:)"ഇവനൊട’തു പരിചിനൊടു ചോദിക്ക, സാംപ്രതം!"
ഇ-‘ത്തരം കേട്ടിട്ട’മാത്യനാം-രാക്ഷസൻ || 241 ||
സകല-ജന-നടുവിൽ അഥ ദുഃഖിച്ചു നില്ക്കുന്ന-
-സിദ്ധാൎത്ഥകൻ-തന്നെ കണ്ടു ചൊല്ലീടിനാൻ:- || 242 ||
"കിം ഇദം ഇഹ, ചര-സുമുഖ സിദ്ധാൎത്ഥക!" എന്നു
കല്യാണ-ശീലനാം-മന്ത്രി പറഞ്ഞ-‘പ്പോൾ. || 243 ||
നയന-ജലം അധികം അഥ വാൎത്തു കരഞ്ഞ’വൻ
നീതിമാനാം-രാക്ഷസനോടു ചൊല്ലിനാൻ:- || 244 ||
(സി:)"തവ കരുണ‘യൊഴിക മമ മറ്റൊ’ന്നും ഇല്ല; ഞാൻ
താഡനംകൊണ്ടു പൊറുതി ഇല്ലായ്കയാൽ, || 245 ||
തവ മനസി നിഹിതം അഖിലം പറഞ്ഞേൻ, അഹം;
താന്താന്റെ ജീവനോളം വലുത’ല്ലൊ’ന്നും." || 246 ||
(രാ:)"അയി സുമുഖ! മമ മനസി കീദൃശം ചിന്തിതം?
ആശു നീ എന്നോടു നേരെ പറഞ്ഞാലും!" || 247 ||
അവനും ഒരു-വിവശമൊടു പിന്നെയും ചൊല്ലിനാൻ:-
(സി:)"അയ്യൊ! പുനർ അതും എങ്ങിനെ ചൊല്ലുന്നു? || 248 ||
കഠിനതരം അടി മുതുകിൽ ഏറ്റതുകൊണ്ടു, ഞാൻ
കല്പിച്ചി’രുന്നതും ചൊന്നേൻ കൃപാ-നിധെ!" || 249 ||
അതു-പൊഴുതിൽ അഥ മലയകേതുവും ചൊല്ലിനാൻ,
ആത്മ-സചിവനെ-‘ത്തന്നെ വിളിച്ചു’ടൻ:- || 250 ||
"ഇവന’ധിക-ഭയവും ഒരു-ലജ്ജയും ഉണ്ട’ല്ലൊ?
ഇങ്ങിനെ ചോദിച്ചാൽ മിണ്ടുക‘യില്ലെ,’ടൊ! || 251 ||
ഇതിനു സചിവനൊടു പറകാ’ശു നീ-താൻ-തന്നെ."
അ-‘പ്പോൾ അവനും പറഞ്ഞു തുടങ്ങിനാൻ:- || 252 || [ 177 ] (ഭാ)"നയ-വിശദ-ഹൃദയ! പുനർ ഇവനും ഇതു ചൊല്ലന്നു:-
നീതി‘യേറും-കുല-മന്ത്രി‘യാം-രാക്ഷസൻ || 253 ||
പരിചടൊ’രു-മുറി എഴുതി, മൌൎയ്യനു നൽകുവാൻ
വൎത്തമാനങ്ങളും ഒക്ക പറഞ്ഞു’ടൻ || 254 ||
കുസുമപുരം-അതിൽ വിരവൊടെ’ന്നെ‘യയച്ചതും
(കേൾക്ക! ഭവാൻ) ഇവൻ ഇങ്ങിനെ ചൊല്ലുന്നു." || 255 ||
ചരനൊട’തു-പൊഴുതു കുല-മന്ത്രിയും ചൊല്ലിനാൻ:-
(രാ:)"ചൊല്ലു! നീ ചൊന്നതു സത്യമൊ, ദുൎമ്മതെ?" || 256 ||
"അഹം(അഖില-സചിവ ശ്രുണു!)താഡനംകൊണ്ട-‘പ്പോൾ
അത്യന്ത-ഭീതനായ് ചൊന്നേൻ, അഖിലവും" || 257 ||
ഗുണം ഉടയ-കുല-സചിവൻ ഇങ്ങിനെ കേട്ട-‘പ്പോൾ
(രാ:)"കഷ്ടം! അനൃതം അതെ"ന്നു ചൊല്ലീ’ടിനാൻ. || 258 ||
ബലം ഉടയ-ഗിരി-നൃപതി-പുത്രനും ചൊല്ലിനാൻ,
വീരനാകും-ഭാഗുരായണനോട’പ്പോൾ:- || 259 ||
(മ:)"പ്രിയ-സചിവ! പരിചിനൊട’മാത്യനു ലേഖനം
പാരാതെ കാട്ടി‘ക്കൊടുക്കേ"ന്നു കേട്ട’വൻ || 260 ||
ഉഴറി‘യതും അഖില-സചിവേശനു കാട്ടിനാൻ.
ഊക്കനാം-രാക്ഷസൻ വായിച്ചു ചൊല്ലിനാൻ:- || 261 ||
"ചണക-സുത-കപട-കൃത-പത്രം ഇദം, പ്രഭൊ!
ചഞ്ചലം ഏതും അതിനി’ല്ല. ഭൂപതെ!" || 262 ||
നൃപനും അതിന’വനൊടു’രചെയ്താൻ: "ഒരു-വസ്തു
നന്മയിൽ കൂടെ കൊടു’ത്തയച്ചിട്ട’തും || 263 ||
ചണക-സുത-കപട-കൃതമായെ"ന്നു’രചെയ്തു
ചാഞ്ചല്യം എന്നിയെ കാട്ടിനാൻ, മാലയും. || 264 ||
കനക-മണി- ലളിതം ഒരു-മാലയും കണ്ട’വൻ
കഷ്ടം! എന്നോ’ൎത്തു നൃപനോടു ചൊല്ലിനാൻ:- || 265 ||
(രാ:)"അറിക! നൃപ, പരിചൊടി’തു സിദ്ധാൎത്ഥകനു ഞാൻ
ആമോദം ഏറി‘ച്ചമഞ്ഞൊ-’ർ-അവസ്ഥയിൽ || 266 ||
അഴകൊടി’ഹ നിഖില-നൃപ-വീര! കൊടുത്തതും;
ആൎക്കും ഇതെ’ങ്ങും കൊടുത്ത’യച്ചി’ല്ല, ഞാൻ." || 267 || [ 178 ] അതു-പൊഴുതു സചിവനൊടു സാദരം ചൊല്ലിനാൻ,
ആശു, മുദാ, ഭാഗുരായണ-മന്ത്രിയും:- || 268 ||
"പ്രണയം ഇഹ നൃപതി-വരനേ’റി‘ച്ചമകയാൽ
പ്രീതനായ് തന്റെ കഴുത്തിന്ന’ഴിച്ചു’ടൻ || 269 ||
തരിക, തവ (സചിവ-വര!) ചെയ്തത’റിഞ്ഞാലും;
താൻ അതു മൈമെൽ അണിയാതെ സാംപ്രതം || 270 ||
ഒരു-പുരുഷന’തു (സചിവ!)നൽകീ’ടുകിൽ, പുനർ
ഓൎത്തു-കണ്ടാൽ ഭവാനേ’ത’രുതാത്തതും, || 271 ||
മനസി തവ പെരികെ‘യൊരു-സന്തോഷ-കാരണാൽ
മൌൎയ്യനായ്‌കൊണ്ടി’തു നൽകുന്നു, സാംപ്രതം!" || 272 ||
(ദാ:)"ഇതി ചണക-സുത-കപട-വിഹിതമായി, ഭൂപതെ!
ഇല്ലൊ’രു-കില്ല’തിനെ’ന്ന’മാത്യേന്ദ്രനും. || 273 ||
അചല-നൃപ-തനയൻ അതിനു’ത്തരം ചൊല്ലിനാൻ:-
"ആരുടെ മുദ്ര‘യി-‘ക്കാണുന്നതും, എടൊ!" || 274 ||
(രാ:)"കപട-ജന-വിഹിതം അതിൽ മുദ്ര കാണുന്നതും
(കശ്മലന്മാൎക്കെ’ന്ത’രുതാതെ‘യുള്ളതും.” || 275 ||
സചിവൻ ഇതു നൃപതിയൊടു ചൊന്നൊ-’ർ-അനന്തരം
ശങ്കേതരം ഭാഗുരായണൻ ചൊല്ലിനാൻ:- || 276 ||
"സചിവൻ ഇഹ സകലം അപി ചൊന്നതു നേർ എങ്കിൽ,
സിദ്ധാൎത്ഥക! ചൊല്ലെ,’ഴുതിയതാ’ർ എന്നു!" || 277 ||
തദനു പുനർ അതിന’വനും ഒന്നുമെ മിണ്ടാതെ,
ദൃഷ്ടിയും കീഴ്പെട്ടു നോക്കി, നിന്നീ’ടിനാൻ. || 278 ||
നൃപ-സചിവൻ അതു-പൊഴുതു കോപിച്ചു ചൊല്ലിനാൻ:
(ഭാ:)"നന്ന’ല്ലെ’ടൊ! തല്ലു കൊള്ളും, അറിഞ്ഞാലും, || 279 ||
പ്രഹര-ഭയം അക-തളിരിൽ ഉണ്ടാകകൊണ്ട’വൻ
പേടിച്ചു ചൊന്നാൻ, പരമാൎത്ഥം, ഇങ്ങിനെ:- || 280 ||
(സി:)"മുറി എഴുതിയതു ശകടൻ" എന്നു പറഞ്ഞ-‘പ്പോൾ,
മന്ത്രി-പ്രവരനും ഇങ്ങിനെ ചൊല്ലിനാൻ:- || 281 ||
(രാ:)"മുറി എഴുതിയതു ശകടൻ എങ്കിൽ, ഞാൻ-താൻ-തന്നെ."
മന്നവനും അതു കേട്ടു ചൊല്ലീടിനാൻ:- || 282 || [ 179 ] "ശകടനയും ഇഹ വിരവൊടെ’ങ്കിൽ വരുത്തുക;
ചാര-ജനങ്ങളിൽ പോവതിനാ’ർ ഉള്ളു?" || 283 ||
പ്രിയ-സചിവൻ അതു-പൊഴുതു നൃപതിയൊടു ചൊല്ലിനാൻ:
(ഭാ:)"പാൎത്താൽ, ശകടദാസൻ ലജ്ജകൊണ്ടി’പ്പോൾ || 284 ||
നയം ഉടയ-സചിവനുടെ മുമ്പിൽ നിന്നെ’ങ്ങിനെ
ഞാൻ ഇതെ’ഴുതിയതെ’ന്നു പറയുന്നു? || 285 ||
അതിനു പുനർ ഒരു-കഴിവു ഞാൻ പറഞ്ഞീടുവൻ;
ആശു ശകടൻ എഴുതിയ-പത്രങ്ങൾ || 286 ||
ഇവിടെ ബഹുവിധം (അറിക)‘യുണ്ട;’തിൽ ഒന്നി’പ്പോൾ
ഇങ്ങു കൊണ്ട’ന്നു കണ്ടാൽ, അറിയാം അല്ലൊ?" || 287 ||
നൃപനും അഥ തെളിവിൽ നിജ-സചിവനൊടു ചൊല്ലിനാൻ:
"നീ ചെന്ന’തിൽ ഒന്നു കൊണ്ടു വരികെ’ടൊ!" || 288 ||
അവനും അഥ ശകടൻ ഏരിയരിൽ ഒരു-ലേഖനം
ആശു കൊണ്ട’ന്നു നൃപനു കാട്ടീ’ടിനാൻ. || 289 ||
അചല-നൃപ-തനയൻ അതു-രണ്ടിലും തുല്യമായ്
അക്ഷരം കണ്ട’മാത്യൻ-പോക്കൽ അ-‘ന്നേരം || 290 ||
നിജ-മനസി തിരളും-ഒരു-രഭസമൊടു നൽകിനാൻ
നീതിമാൻ-രാക്ഷസൻ വാങ്ങിച്ചു നോക്കും-പോൾ || 291 ||
ശകട-കൃത-ലിപികൾ അതിൽ ഒരുമയൊടു കണ്ട,’വൻ
ശങ്ക കലൎന്നു’ള്ളിൽ ഇങ്ങിനെചിന്തിച്ചാൻ:- || 292 ||
-ശകട-കൃതം ഇതു, നിയതം; ഇ-‘പ്പോൾ അവൻ-താനും
ശത്രു-പക്ഷാശ്രയം ചെയ്തിതൊ! ദൈവമെ! || 293 ||
പലവും ഇഹ മനസി മമ ചിന്തിച്ചു കാണും-പോൾ,
പാപം ശകടദാസൻ ചെയ്തു, നിൎണ്ണയം; || 294 ||
ശകടനുടെ കരം-അതിൽ ഇരിക്കുന്നു, മുദ്രയും.
സിദ്ധാൎത്ഥക-മിത്രം അല്ലൊ, ശകടനും? || 295 ||
അപര-ലിഖിതവും ഇതിനൊടൊ’ക്ക‘യില്ല ദൃഢം;
അയ്യൊ! ചതിച്ചാൻ, ശകടനും, ഇ-‘ക്കാലം! || 296 ||
ചണക-സുത-പടു-വചന-ഭേദനംകൊണ്ടി’പ്പോൾ
ശത്രുക്കളോടു സന്ധിച്ച’വൻ ഇ-‘ക്കാലം || 297 || [ 180 ] നിജ-മരണ-ഭയം അധികം ഉണ്ടാകകൊണ്ടി’പ്പോൾ
നിൎണ്ണയം ഇ-‘ച്ചതി ചെയ്തു, ശിവ! ശിവ!- || 298 ||
നിജ-മനസി വിവശം ഇതി ചിന്തിച്ചു, രാക്ഷസൻ
നിൽക്കുന്ന-നേരത്തു പൎവ്വത-പുത്രനും || 299 ||
നിജ-ജനകൻ അണിയും. ഒരു-ഭൂഷണം മന്ത്രി-തൻ-
-മെയ്യ-’തിൽ കണ്ടു ചൊല്ലീടിനാൻ, ഇങ്ങിനെ:- || 300 ||
"വിവിധ-മണി-ഗണ-ഖചിതം-ആഭരണം-ഇദം
വക്ര-മതെ! തന്നതാ’രെ’ന്നു ചൊല്ലെ’ടൊ!" || 301 ||
കുല-സചിവൻ അതു-പൊഴുതു നൃപതിയൊടു ചൊല്ലിനാൻ:-
(രാ:)"കൊണ്ടേൻ ഇദം, ചില-വിപ്രരോടേ,’ഷ-ഞാൻ || 302 ||
അധികതര-രഭസ-ഭരം അഥ മലയകേതുവും
ആൎയ്യനാം-രാക്ഷസനോടു ചൊല്ലീ’ടിനാൻ:- || 303 ||
"മമ ജനക-സത്ത-ധൃതം ആഭരണം-ഇദം
മൌൎയ്യന്റെ ഹസ്ത-ഗതമായതി’ക്കാലം || 304 ||
ചില-ധരണി-സുരരോടി’ഹ കൊണ്ടു‘വെന്നു’ള്ളതും
ചേരുന്നതൊ! മന്ത്രി-സത്തമ! ചൊല്ലെ’ടൊ! || 305 ||
അഖില-നൃപ-മകുട-മണി-മൌൎയ്യനൊ’രു-ലാഭം
ആഭരണം വിറ്റു വേണമൊ ദുൎമ്മതെ! || 306 ||
ശഠ! കഠിനു-ഹൃദയ! ചതി പെരുകിയ- ദുരാത്മാവെ!
ചെന്നു നീ മൌൎയ്യനെ‘സ്സേവിച്ചു-കൊണ്ടാലും." || 307 ||
അചല-നൃപ-സുത-വചന-നിശമന-ദശാന്തരെ
-അന്ധൻ ആയേൻ-എന്നു ചിന്തിച്ചു, രാക്ഷസൻ; || 308 ||
-അചല-നര-വര-വിമല-ഭൂഷണം ചാണക്യൻ
(അയ്യൊ!) ചതിച്ചു വില്പിക്കയൊ ചെയ്തതും? || 309 ||
സുകൃതം ഇഹ മമ നിഖിലം അറ്റിതൊ? ദൈവമെ!
ആശ്ചൎയ്യം ആൎയ്യ-ദോഷ-പ്രയോഗങ്ങളും || 310 ||
കപടമൊടു ലിഖിത-തര-ലേഖയും മുദ്രയും
കണ്ടാൽ, ഇതെ’ന്റെ‘യല്ലെ’ന്നു വരാ,‘യെല്ലൊ? || 311 ||
പ്രണയം ഇഹ ശകടനും അറുത്തു-കളഞ്ഞു,’ടൻ
പത്രികയും എഴുതി‘ക്കൊടുത്തീടിനാൻ. || 312 || [ 181 ] അഖില-നൃപ-നത-ചരണനാം-ചന്ദ്രഗുപ്തനും
ആഭരണം വിറ്റതാ’രു വിശ്വാസമായ്? || 313 ||
ശിരസി മമ ലിഖിതം ഇദം എന്നെ പറയാവൂ!
ചൊല്ലുവാൻ ഉത്തരം കണ്ടീ’ലി’തെന്നു, ഞാൻ- || 314 ||
അകം ഉരുകി മുറുകിയൊ-’രു-രാക്ഷസൻ ഇങ്ങിനെ
അന്ധനായ് മിണ്ടാതെ നിൽക്കും-ദശാന്തരെ, || 315 ||
അവനൊട’തിരഭസമൊടു ശൈലേശ്വരാത്മജൻ
ആശു ചൊന്നാൻ,"ആൎയ്യനോടൊ’ന്നു ചൊല്ലുന്നു!" || 316 ||
അവനിപനൊട’തു-പൊഴുതു രാക്ഷസൻ ചൊല്ലിനാൻ:-
"ആൎയ്യൻ അല്ല ഞാൻ, അനാൎയ്യൻ അത്രെ, ദൃഢം." || 317 ||
ക്ഷിതി-പതിയും അതിന’വനൊടു’ത്തരം ചൊല്ലിനാൻ:-
(മ:)"ക്ഷുദ്ര-മതെ! തവ സ്വാമി-പുത്രൻ മൌൎയ്യൻ; || 318 ||
രിപു-തനയൻ (അറിക!) തവ ഞാൻ ആയതും എടൊ!
രോഷം എന്നെ‘ക്കുറിച്ചേ’റും ഭവാന’ല്ലൊ? || 319 ||
അഭിമതമൊട’ധികതര-വിത്തവും തന്നു ഞാൻ
ആദരാൽ മന്ത്രി- പദവും തവ നൽകി, || 320 ||
മരുവും-അളവൊ’രു-ചതിയിൽ ആശ‘യുണ്ടാകയാൽ,
മുറ്റും അനാൎയ്യൻ അത്രെ, ഭവാൻ, നിൎണ്ണയം." || 321 ||
സചിവ-കുല-പതിയും അതിന’വനൊടീതു ചൊല്ലിനാൻ?:-
(രാ:)"സത്യമെ, ഞാൻ ചതിച്ചീടുമേ, ഭൂപതെ! || 322 ||
അരികളുടെ കുസൃതികളെ വിശ്വസിച്ചു, ഭവാൻ
അത്രെ വിവേകം ഇല്ലാതെ ചമഞ്ഞതും. || 323 ||
ഗിരി-നൃപതി-തനയ! വിധി-വിലസിതം അതൊ’ക്കവെ
കൌടില്യ-ദോഷം പറയേ’ണമൊ, വൃഥാ!" || 324 ||
അതികുപിതൻ അഥ മലയകേതുവും അ-‘ന്നേരം
അത്യന്ത-രൂക്ഷനായി’ങ്ങിനെ ചൊല്ലിനാൻ:— || 325 ||
"അലം അലം ഇത’റിക! വിധി-വിലസിതം ഇതൊ’ക്കവെ
ആൎക്കറിയാം, നിന്റെ ദുൎന്നയ-രീതികൾ! || 326 ||
കൊടിയ-വിഷ-തരുണിയെയും ആശു നിൎമ്മിപ്പിച്ചു
കാന്തിയേറും-മമ താതനെ രാത്രിയിൽ || 327 || [ 182 ] കുടിലതര-ഹൃദയ! ശാ! കൊല്ലിച്ചതി’ല്ലയൊ?
കൂറൊ’ത്തി’രിക്കുന്ന-കാലത്തു, ദുൎമ്മതെ! || 328 ||
ഇതു-പൊഴുതിൽ അരികളൊടു ചേൎന്നുകൊണ്ടെ’ന്നയും
ഇച്ശിച്ചി’രിക്കുന്നതി’ല്ലയൊ, കൊല്ലുവാൻ?" || 329 ||
കഠിനതര-വചനം ഇതി കേട്ടിട്ടു, രാക്ഷസൻ,
കമ്പം കലൎന്നു ചിന്തിച്ചു ചൊല്ലീ’ടിനാൻ:- || 330 ||
-കുടുമ പുനർ അതിനു സമം ഒന്നും ഇല്ലന്ന’ഹൊ!
"കൂനിൽ കുരു"വെന്നതു പോൽ പുനർ ഇതും- || 331 ||
ഇതി മനസി വിവശമൊടു ചിന്തിച്ചു, രാക്ഷസൻ,
ഇങ്ങിനെ മന്നവൻ-തന്നൊടു’രചെയ്താൻ:- || 332 ||
"അറിക, നൃപ! തവ ജനകനെ വധിപ്പിച്ചതും,
ആഹന്ത! ഞാൻ അല്ല, വീര-ശിഖാ-മണെ!" || 333 ||
(മ:)"സകല-ഖല-കുല-വൃഷഭ! നീ-യല്ലയൊ, (ചൊല്ലു!)
താതനെ വഞ്ചിച്ചു കൊന്നതും? ദുൎമ്മതെ!" || 334 ||
(രാ:)"നൃപതി-കുല-തിലക! തവ വായ്ക്കെ’തൃ-വാക്കില്ല;
നിത്യനാം-ഈശ്വരൻ എല്ലാം അറിയുന്നു." || 335 ||
(മ:)"ക്ഷപണനൊടു കുല-സചിവ! ചൊന്നാൽ, അറിഞ്ഞീ’ടാം!
ക്ഷുദ്രനാം-നിന്നുടെ മിത്രം അല്ലെ,യവൻ?" || 336 ||
അതു ഝടിതി ചെവി-‘യിണയിൽ ഏറ്റ,’മാത്യേന്ദ്രനും
അന്തം ഇല്ലാതൊ-’രു-ചിന്തയും തേടിനാൻ. || 337 ||
-ക്ഷപണകനും ഇഹ ചണക-തനയനുടെ ചാരനൊ?
ക്ഷുദ്രൻ മഹാ പാപി! എന്നെ ചതിച്ചിതൊ? || 338 ||
മമ ഹൃദയം അപി രിപു-ജനം കൊണ്ടുപോയിതൊ?
മറ്റെ’ന്ത’തിൽ-പരം, അയ്യൊ! ശിവ! ശിവ!- || 339 ||
ഗിരി-ധരണി-പതി-തനയൻ അഥ ശിഖരസേനനെ,
കോപം മുഴത്തു, വിളിച്ചു ചൊല്ലീടിനാൻ:- || 340 ||
"കുല-സചിവൻ ഒരുമയൊടു സന്തതം വാഴുന്ന.-
-ഘോരരാം-ചിത്രവൎമ്മാദികൾ ഏവരും || 341 ||
ചതിയൊട’തിതരം അവർകൾ എന്നെ വധിച്ചി’പ്പോൾ,
ചന്ദ്രഗുപ്തൻ-തന്നെ കാണ്മാൻ ഇരിക്കുന്നു. || 342 || [ 183 ] അതിന’വരിൽ അധിക-ഖലനായ’രി-മിത്രമാം-
(ആശു നീ)-ചിത്രവൎമ്മാവിനെയും പിന്നെ || 343 ||
മലയ-നരൻ അധികതര-ദുഷ്ടനായ് മേവുന്ന-
-മത്തനാം-സിംഹനാദാഖ്യനെയും അഥ || 344 ||
കപടം അക-തളിരിൽ ഉടൻ ഏറി മേവീ’ടുന്ന-
-കാശ്മീരിനാം-പുഷ്കരാക്ഷനെയും ഇ-‘പ്പോൾ || 345 ||
ധരണി-തലം അഴകൊടു കുഴിച്ച’തിൽ മൂടുക.
ധാത്രിയെ കാമിച്ചതുകൊണ്ടു സാംപ്രതം! || 346 ||
ശഠരിൽ അതിബലം ഉടയ-സിന്ധൂഷണൻ-തന്നെ
ശക്തനാം-പാരസീകേശനായ് മേവീടും-|| 347 ||
-അതികുസൃതി പെരുകിയൊ-’രു-മേഘാങ്കനെയും ആയ്
ഹസ്തി-വരം അവർ കാംക്ഷിച്ചതുകൊണ്ടു, || 348 ||
മദ-സലിലം ഒഴുകിയൊ-’രു-ഹസ്തിയെകൊണ്ടു’ടൻ
മത്തരെ‘ക്കുത്തിച്ചു കൊല്ലിക്ക, വൈകാതെ!" || 349 ||
ധരണി-പതിയുടെ കഠിന-ശാസനം കൈക്കൊണ്ടു;
സേനാ-പതി‘യാം-ശിഖരസേനൻ-താനും || 350 ||
അവനി-തലം അഴകൊടു’ടൻ ആഴ-‘ക്കുഴപ്പിച്ചു,
ഹാഹന്ത! ചിത്രവൎമ്മാദി‘യാം-മൂവരെ || 351 ||
ചതിയൊട’വൻ അഥ ഝടിതി ചെന്നു പിടിപെട്ടു,
ശസ്ത്രം പിടിച്ചു പറിച്ചു, കുഴികളിൽ || 352 ||
അപകരുണം അവൻ അഥ പിടിച്ചു തള്ളി ക്ഷണാൽ;
"അയ‌്യൊ! ശിവ! ഞങ്ങൾ ഏതും പിഴച്ചി’ല്ലെ!" || 353 ||
പലതരവും അരികരുണം അവർകൾ കരയും-വിധൌ,
പ്രാണനോടെ-തന്നെ മൂടി-‘ക്കളഞ്ഞുതെ. || 354 ||
അവിട-‘യതിൽ അധികം അവർ വീൎപ്പുമുട്ടി‘ത്തന്നെ
ആശു മരിച്ചാർ, വിധി-വശാൽ ഇങ്ങിനെ. || 355 ||
പുനർ ഇരുവരെയും ഒരു-മരത്തോടു ബന്ധിച്ചു,
പൎവ്വതാകാരനാം-ഹസ്തിയെ‘ക്കൊണ്ട,’വൻ || 356 ||
ഉദരം അഥ പരിചിനൊടു കുത്തിച്ചു കൊല്ലിച്ചു,
തൂമയിൽ ചീന്തിച്ചെ’റിയിച്ചു, ദുരവെ || 357 ||
[ 184 ] അവർകളെയും അഥ ശിഖരസേനകൻ ഇങ്ങിനെ
ആശു വധിച്ചതു മന്നനെ കേൾപ്പിച്ചാൻ.- || 358 ||
അതു-പൊഴുതിൽ അഥ മലയകേതുവും ക്രൂദ്ധനായ്
അക്ഷി-മണിയും ഉരുട്ടി‘പ്പറഞ്ഞിതു:- || 359 ||
"അറിക! തവ കുസൃതികളിൽ ഉള്ളോ-’ർ-അനുഭവം
ആഹന്ത! രാക്ഷസ! രാക്ഷസൻ-തന്നെ, നീ. || 360 ||
ഇവനെ‘യിഹ കടകം-അതിൽ-നിന്നു പുറത്തു’ടൻ
ഇ-‘ക്കണ്ട-’ലങ്കാരവും പറിച്ച,’ഞ്ജസാ || 361 ||
കളക! ചണകജനും ഇവനും മൌൎയ്യനും കൂടി
കാട്ടുന്ന-ദുൎന്നയം കാണാം’ എന്നെ വേണ്ടു." || 362 ||
നൃപതിയുടെ വചനം ഇതി കേട്ടു, ദീൎഘാക്ഷനും
നീണ്ടു നിവൎന്ന-ശിഖരസേനൻ-താനും || 363 ||
രഭസമൊടു ഝടിതി പിടിപെട്ട’മാത്യേന്ദ്രനെ,
രൂക്ഷതയോട’ലങ്കാരം പറിച്ചു’ടൻ, || 364 ||
കടക-ഭൂവി ചണം ഉടയ-രാക്ഷസാമാത്യനെ
കഷ്ടം പിടിച്ചു പുറത്തു തള്ളീടിനാർ. || 365 ||
വിവശതയൊട’ഥ സഖലു രാക്ഷസാമാത്യനും
വേവും-മനമോടൊ,’രു-കരവാളുമായ്, || 366 ||
ഗമനം ഒരു-ദിശി മനസി നിശ്ചയം കൂടാതെ
ക്ലേശിച്ചു പോകുന്ന-നേരം നിരൂപിച്ചാൻ:- || 367 ||
-അമിത-കര-ബലം ഉടയ-ചിത്രവൎമ്മാദികൾ
അയ്യൊ! നീഹതരായ് വന്നു, ശിവ! ശിവ! || 368 ||
അഖില-സുഹൃദ-’റു-കുലകൾ ചെയ്യിപ്പതിന്നു, ഞാൻ
(അയ്യൊ!) മരിക്കാതിരിക്കുന്നിതീ’ശ്വര! || 369 ||
കിമപി മയി കരുണ നഹി, ദൈവത്തിനും, ഇ-‘പ്പോൾ!
കഷ്ടം! ഇനി‘യെന്തു വേണ്ടതു, ഞാൻ, അഹൊ! || 370 ||
അടവി-തലം അഴകിനൊടു പുക്കു തപിക്കയൊ,
അന്തരാ വൈരം ഇതിനാൽ ശമിക്കുമൊ? || 371 ||
മമ ധരണി-പതികളുടെ സഹ-ഗമനമൊ, നല്ലു,
മുറ്റും അരി-കുലം ജീവിച്ചി’രിക്കും-പോൾ || 372 || [ 185 ] യുവതി-ജന-ചരിതം ഇദം, ഇല്ലൊ’രു-സംശയം!
യുദ്ധം കനിവോടു ചെയ്തു മരിക്കയൊ? || 373 ||
അതിനു മമ വിഷമം; ഒരു-ചന്ദനദാസനെ
(അന്തരാ പാൎത്താൽ) മരിച്ചീട’രുതേ,’ല്ലോ?- || 374 ||
അഴൽ പെരുകി വിവിധം ഇത ചിന്തിച്ചു, രാക്ഷസൻ
ആകുല-ചിത്തനായ് പോകും-ദശാന്തരെ, || 375 ||
ചണക-സുത-ചരൻ ഒരുവൻ ഉന്ദുരൂകാഖ്യനും
ആരും അറിയാത’മാത്യന്റെ പിന്നാലെ || 376 ||
സചിവ-വര-ഗമനം എവിടേക്കെ’ന്ന’റിവാനായ്,
താല്പൎയ്യം, ഉൾക്കൊണ്ടു പോയാൻ, അവൻ-താനും. || 377 ||
അഥ വിപുല-ബലം ഉടയ-പൎവ്വത-പുത്രനും
ആൎത്തു വിളിച്ചു നാലം’ഗ-‘പ്പടയോടും || 378 ||
കുസുമപുരം അഴകിനൊടു ചെന്നു വളഞ്ഞിതു.
കൌടില്യ-ഭൂസുരൻ-താൻ അതു കണ്ട-‘പ്പോൾ, || 379 ||
അരികൾ പുരി വളയുമതിൽ മുന്നം പട കൂട്ടി
അന്തരാ പാൎത്തു മന്ത്രിത്വം ഉൾക്കൊണ്ട,’വൻ || 380 ||
കരി-തുരഗ-രഥ-നികര-വിവിധ-കാലാളുമായ്
കാറ്റിനേക്കാൾ വേഗം എത്തി‘യെതൃത്തു’ടൻ, || 381 ||
ശര-നിരകൾ പല-വഴി പൊഴിഞ്ഞ’ണഞ്ഞൊ‘ക്കവെ,
ചാതുൎയ്യമോടു’ടൻ വെട്ടു തുടൎന്ന-‘പ്പോൾ, || 382 ||
ഗജ-തുരഗ-രഥ-നികര-പത്തി-പ്രവരന്മാർ
കാല-പുരി പുക്കിതെ’ണ്ണം ഇല്ലാതോളം. || 383 ||
പരവശതയൊടു പടകൾ ഇളകി മണ്ടി, തദാ;
പൎവ്വത-പുത്രനും ഓടി ഭയത്തിനാൽ. || 384 ||
ബലം ഉടയ-മലയ-പതി ചിത്രവൎമ്മാദി‘യാം-
-വൻപു’ള്ള-’രികൾ അരികെ‘യില്ലായ്കയാൽ. || 385 ||
അരികിൽ ഒരു-ചതി കരുതി മരുവും-അരി-വീരരാം-
-അത്യുന്നതരായ-ഭദ്രഭടാദികൾ || 386 || [ 186 ] രണ-ശിരസി ശിഖര-സുത-സേനാദികളെയും
രാജ-സമീപെ വധിച്ചും അറുത്തു’ടൻ || 387 ||
കുടുമയൊടു നൃപതിയെയും എത്തി‘പ്പിടിപെട്ടു
കാലും കരവും പിടിച്ചു വരിഞ്ഞ’വർ || 388 ||
ജയ-പടഹം അധികതര-ഘോഷാൽ അടിച്ചു’ടൻ
ശേഷിച്ച-ശത്രു-സൈന്യത്തെയും പാടാ’ക്കി; || 389 ||
ചണക-സുതനുടെ വചന-ഗൌരവംകൊണ്ട,’വർ
ചാതുൎയ്യമോടു നിലവിളിച്ചാ’ൎത്തു’ടൻ || 390 ||
കുസുമപുരം അഴകിനൊടു പുക്ക’വർ, മൌൎയ്യന്റെ
കാക്കൽ വെച്ചീ’ടിനാർ, പൎവ്വത-പുത്രനെ. || 391 ||
ചണക-സുതനൊടു തദനു മൌൎയ്യനും ചൊല്ലിനാൻ:-
"ശത്രു‘വായ് മേവും-ഈ-മ്ലേഛ്ശ-തനയനെ || 392 ||
വീരവൊടി’നി‘യൊരു-വിപുല-കാരാഗൃഹം-തന്നിൽ
നിക്ഷേപണം ചെയ്തു സൂക്ഷിക്കയും വേണം!" || 393 ||
അവനി-സുര-വരനും അതു കേട്ടു’ടൻ, മ്ലേഛ്ശനെ
ആശു കാരാഗൃഹം-തന്നിൽ ആക്കീ’ടിനാൻ. || 394 ||
വിപുല-ബല-മഹിത-നയ-നിപുണത കലൎന്നോ-രു-
-ഭദ്രഭടാദി-പ്രധാന-ജനങ്ങൾക്കും || 395 ||
ചരരിൽ അതിവിരുതു’ടയ-സിദ്ധാൎത്ഥകനായ-
-ജീവസിസിദ്ധാഖ്യൻ ക്ഷപകണനും, തദാ || 396 ||
മനസി മതി വരും-അളവു ചന്ദ്രഗുപ്തൻ നൃപൻ
മാനിച്ചു. പട്ടുകൾ-ആഭരണങ്ങളും || 397 ||
കനക-മണി-ഗണം അറുതി കൂടാതെ നൽകിനാൻ;
മറ്റു’ള്ള-ചാര-ജനത്തിനും നൽകിനാൻ, || 398 ||
അധിക-മുദം അക-തളിരിൽ വാച്ചവർ ഒക്കവെ
ആൎയ്യ-ചാണക്യനേയും, നൃപൻ-തന്നെയും, || 399 ||
പ്രണയ-ഭര-ഹൃദയമൊടു വന്ദിച്ചു മോദേന
വാഴ്ത്തി സ്തുതിച്ചു സന്തോഷിച്ചു പോയിതെ. || 400 ||
അഥ ചണകജനും അഖില-നാഥനാം-മൌൎയ്യനും
ആശു വിജയം ലഭിച്ചോ-’ർ-അനന്തരം, || 401 || [ 187 ] കുസുമപുരം-അതിൽ നിയതം ഉന്ദുരൂകൻ-തന്നെ
കണ്ടു-കൊൾവാൻ പാൎത്തിരുന്നാർ, അതു-കാലം. || 402 ||
കിളി-മകളും ഇനി‘യരുതു, ചൊൽവാൻ, ഇനിക്കെ’ന്നു
കേടു തീൎത്താൽ ഇനി നാളയും ചൊല്ലുവാൻ. || 403 ||
അമൃത-രസ-മധുര-മൊഴി-താനും ഏവം പറ (ഞ്ഞാ)
ഞ്ഞാ’മോദം ഉൾക്കൊണ്ടിരുന്നാൾ അതു-കാലം, || 404 ||
ഇതി മുദ്രരാക്ഷസെ വഞ്ചനം ഏഴാം പാദം സമാപ്തം. [ 188 ] എട്ടാം പാദം.
ബാലെ!പൈങ്കിളി-‘പ്പെണ്ണെ!തേൻ-മൊഴിയാളെ! പാൎത്താൽ,
കാലത്തെ കളയാതെ ചൊല്ലെ,’ടൊ! ശേഷം കഥാ! || 1 ||
പാലോടു പഴം പഞ്ചസാരയും തേനും നല്ല-
-നീലമാം-കരിമ്പിന്റെ ചാറ-’തും തന്നീടുവൻ. || 2 ||
പൈ-ദാഹം കളഞ്ഞു’ള്ളം തെളിഞ്ഞു, മനോരമെ!
പൈതലെ! കഥാ-ശേഷം കഥയ, കഥയ, നീ! || 3 ||
തത്തയും, അതു കേട്ടു, ചിത്ത-മോദവും കല (ൎന്നു)
ൎന്നു’ത്തമമായ-കഥാ-ശേഷവും ചൊന്നാൾ (അല്ലൊ?) || 4 ||
മ്ലേഛ്ശനാൽ ഉപേക്ഷിതനായൊ’രു-മന്ത്രീ-വരൻ
വാച്ചൊ-’രു-പരിതാപാൽ ഖിന്നനായ് പോകും-നേരം || 5 ||
ചാണക്യ-പ്രണതി‘യാം-ഉന്ദുരൂകാഖ്യൻ-താനും
കാണാതെ നടന്നിതു, പിന്നാലെ, മറഞ്ഞു താൻ || 6 ||
ചെന്നു’ടൻ, ജീൎണ്ണോദ്യാനം പുക്കു’ടൻ, അമാത്യനും
ഖിന്നനായ് മൂടി‘പ്പുതച്ചി’രുന്നു നിരൂപിച്ചാൻ:- || 7 ||
-എത്രയും കഷ്ടം (ഓൎത്താൽ) മ്ലേഛ്ശ-നന്ദനൻ-തന്റെ
ചിത്തത്തിൽ വിവേകം ഇല്ലായ്ക‘യെന്നതും, ഇ-‘പ്പോൾ || 8 ||
സ്വാമിക്കു നാശം ഭവിച്ചീ’ടിനൊ-’ർ-അനന്തരം,
തൂമയിൽ പരാഭവം വീണ്ടു-കൊള്ളുവാൻ അഹം || 9 ||
പൎവ്വതേശ്വരൻ-തന്നെ സേവിച്ചു യത്നം ചെയ്തേൻ;
ഉൎവ്വീശൻ അവൻ-താനും മരിച്ചാൻ (വിധിവശാൽ) || 10 ||
തൽ-പുത്രൻ-തന്നെ സേവിച്ചീടിനാൻ, പുനർ അഹം;
നിഷ്ഫലമായ് വന്നിതു തൽ-സേവാ-ഫലം, ഇ-‘പ്പോൾ. || 11 ||
ഞാൻ-ഒരു-പുരുഷൻ-താൻ കണ്ടി’രിക്കവെ തന്നെ
മാനവ-വീരന്മാരെ കൊല്ലിച്ചാൻ, മൌൎയ്യൻ-തന്നെ. || 12 || [ 189 ] ചെന്നു ഞാൻ കാണും എന്നു പൎവ്വതാത്മജനു’ള്ളിൽ
തോന്നിയതോ’,ൎത്തുകണ്ടാൽ, ദൈവത്തിൻ-ബലം അത്രെ. || 13 ||
ദൈവത്താൽ ഉപഹതനായവനൊ’രിക്കലും
കൈവന്നീടുമൊ, ശുഭം, ഹാഹന്ത! നിരൂപിച്ചാൽ. || 14 ||
മാനുഷൎക്കു’ള്ള-ഗുണ-ദോഷങ്ങൾ എല്ലാ-നാളും
കാണുന്നിതോ’രോ-കാലം ഓരോരോ-തരം, അല്ലൊ? || 15 ||
നന്ദ-ഭൂപതി രാജ്യം ൨ാണുകൊണ്ടി’രിക്കും-പോൾ
മന്നവൻ-തന്റെ മന്ത്രി- സത്തമനായീടിനേൻ. || 16 ||
ഞാൻ മേവും-ഗൃഹത്തിങ്കൽ ഭൂപന്മാർ കാൎയ്യ-വശാൽ
കാണ്മാനായ് വന്നു കെട്ടി‘ക്കിടക്കുന്നവരോടും || 17 ||
കൂടി ഞാൻ ഒരുമിച്ചു രാജധാനിക്കു പോം-പോൾ
വീട-’തിൽ ഇരുന്നു’ള്ള-പൌരന്മാർ-എല്ലാവരും || 18 ||
രാക്ഷസാമാത്യൻ ഇതാ പോകുന്നു,‘വെന്നു ചൂണ്ടി
പ്രേക്ഷകന്മാൎക്കു കാട്ടി‘ക്കൊടുക്കും, (അല്ലൊ?) പുരാ. || 19 ||
രാജാവിനോളം ഉള്ള-പദവിയോടും കൂടി
രാജാജ്ഞാകരനായി വാണുകൊണ്ടി’രുന്ന-ഞാൻ || 20 ||
(അയ്യൊ, കാൺ വിധി-ബലം!) കള്ളനെ‘പ്പോലെ ഇ-‘പ്പോൾ
വയ്യവെ ജീൎണ്ണോദ്യാനം പുക്കൊ’ളിച്ചി’രിക്കുന്നു. || 21 ||
ഇ-‘ക്കാലം നിനക്കി’തെ’ന്നീശ്വരൻ നിയോഗിച്ചാൽ,
അ-‘ക്കാലം അതും അനുഭവിക്കെ’ന്നതെ വരൂ. || 22 ||
ചന്ദനദാസൻ-തന്റെ വൃത്താന്തം അറിവാനായ്
മന്ദനാം-ഇനിക്കു’ള്ളിൽ ആഗ്രഹം ഇനി‘യുള്ളു. || 23 ||
ആരാനും പറഞ്ഞ’തു കേൾക്കുന്നീ’ല-എന്നു’ള്ളിൽ
ഓരോരോ-തരം-ഇത്ഥം ചിന്തിച്ചു മന്ത്രി-ശ്രേഷ്ഠൻ || 24 ||
ചിത്തത്തിൽ നിറഞ്ഞൊ-’രു-താപത്താൽ വിഷണ്ഡനായ്
ഉത്തമൻ ജീൎണ്ണോദ്യാനം-തന്നിൽ അങ്ങി’രിക്കും-പോൾ || 25 ||
ഉന്ദുരൂകാഖ്യനായ-ചാണക്യൻ-തന്റെ ചാരൻ
മന്ത്രി-തൻ-വൃത്താന്തങ്ങൾ എപ്പേരും അറിഞ്ഞു’ടൻ, || 26 ||
പാടലിപുത്രപുരം പുക്ക’വൻ മൌൎയ്യനോടും
കൌടില്യ-വിപ്രനോടും ഈ-വണ്ണം അറിയിച്ചാൻ:- || 27 || [ 190 ] "രാക്ഷസൻ ജീൎണ്ണോദ്യാനത്തിങ്കൽ ഉണ്ടി’രിക്കുന്നു
കാംക്ഷിതം ആകുന്നതു, ചന്ദനദാസൻ-തന്റെ || 28 ||
വൃത്താന്തം അറിവാൻ, എന്നി’നിക്കു തോന്നുന്നതും,
ഉത്തമ-വിപ്ര-കുല-സത്തമ! ധരിച്ചാലും." || 29 ||
എന്നതു കേട്ടു പറഞ്ഞീടിനാൻ ചാണക്യനും
ഉന്ദുരൂകാഖ്യനോടു മെല്ലവെ ചിരിച്ച’പ്പോൾ: || 30 ||
"നീ! ഒരു-കാൎയ്യം ഉണ്ടു വേണ്ട്വതെ’ന്ന’റിഞ്ഞാലും;
കായ- നാശത്തെ ചെയ്വാൻ ജീൎണ്ണോദ്യാനത്തിൽ ചെന്നു || 81 ||
രാക്ഷസൻ കാണ്ക-‘ത്തന്നെ കാണാതെ വലിയൊ-’രു-
-വൃക്ഷാഗ്രത്തിന്മേൽ കെട്ടി ഞാന്നു ചാവതിനാ’യി || 32 ||
ഭാവിച്ചീ’ടുക വേണം; അ-‘ന്നേരം മന്ത്രി-വരൻ
താപത്തോടു-നീ എന്തു കാട്ടുന്നതെ-‘ന്നു ചൊല്ലും. || 33 ||
അ-"ന്നേരം ചില-വസ്തു പറയേ’ണ്ടതും ഇ-‘പ്പോൾ
കൎണ്ണത്തിൽ ഉപദേശിച്ചീടുവൻ, വരിക നീ! || 34 ||
അ-‘ന്നേരം അടുത്തു ചെന്നീടിനാൻ, അവൻ-താനും;
കൎണ്ണത്തിൽ ഉപദേശിച്ചയച്ചാൻ, ചാണക്യനും. || 35 ||
പിന്നെ അ-‘സ്സിദ്ധാൎത്ഥകൻ-തന്നെയും, ചണകജൻ
ഉന്നതനായ-സമുദ്ധാൎത്ഥകനെയും പിന്നെ || 36 ||
തന്ന-’രികത്തു വിളിച്ചി,’ങ്ങിനെ ചൊല്ലീടിനാൻ:-
"മന്നവാജ്ഞയാ ദിവാകീൎത്തി-വേഷത്തെ പൂണ്ടു || 37 ||
ചന്ദനദാസൻ-തന്നെ കൊണ്ടു പോയ് കൊന്നീടുവിൻ.
ഉന്നതനായ-മന്ത്രി വന്ന’തു വിരോധിച്ചാൽ, || 38 ||
കൊല്ലാതെ‘യതു-നേരം നിങ്ങളിൽ ഒരുവൻ-താൻ
മെല്ലവെ വന്നി’ങ്ങ’റിയിക്ക"യെന്ന’യച്ചുതെ || 39 ||
കണ്ടറ തുറന്ന’വർ ചെട്ടിയെ പുറത്താ’ക്കി
കണ്ട-ഭീഷണങ്ങളാം-വാക്കുകൾ പറഞ്ഞേ’റ്റം || 40 ||
പാശവും അരെക്കു ബന്ധിച്ച’വർ കുപിതരായ്
വേഷവും ചപലന്മാരെ‘പ്പോലെ ധരിച്ച’ഥ || 41 ||
ചന്ദനദാസൻ-തന്നെ കൊല്ലുവാനായി‘ക്കൊണ്ടു
മന്ദം എന്നിയെ കുല-നിലത്തു കൊണ്ടു പോം-പോൾ || 42 || [ 191 ] ശ്രേഷ്ഠി-തൻ-കുഡംബിനി-താനും തൻ-പുത്രൻ-താനും,
ഇഷ്ടരായു’ള്ള-നിജ-ഭൃത്യരും ദുഃഖത്തോടെ || 43 ||
ആകവെ മുറവിളിച്ച’യ്യൊ, പാപമെ! കൂടെ
ചാക‘യെന്നു’റച്ച’വർ കൂടവെ നടന്നിതു. || 44 ||
വദ്ധ്യ-മാലയും അണിഞ്ഞു’ത്തമനാകും-ശ്രേഷ്ഠി-
-സത്തമൻ കുല-നിലം-തന്നിൽ പുക്ക’നന്തരം, || 45 ||
ഉന്ദുരൂകൻ-താൻ ഒരു-പാശവും എടുത്ത’ഥ
മന്ദം എന്നിയെ ജീൎണ്ണോദ്യാനത്തിൽ അകം പുക്കു || 46 ||
രാക്ഷസാമാത്യൻ കാണ്മാൻ കരഞ്ഞു കരഞ്ഞൊ’രു-
-വൃക്ഷ-ശാഖമേൽ കെട്ടി ഞാലുവാൻ തുടങ്ങും-പോൾ || 47 ||
മന്ത്രിയും അതു കണ്ടു മണ്ടി വന്നു’രചെയ്താൻ:-
"കിം ഇദം, ചിന്തിച്ചതെ’ന്തെ’ന്നു നീ! പറഞ്ഞാലും." || 48 ||
എന്നതു കേട്ടു മാറത്ത’ടിച്ചു കരഞ്ഞ’വൻ
ധന്യനാം-അമാത്യനോടി’ങ്ങിനെ ചൊല്ലീടിനാൻ:- || 49 ||
"എന്തു ഞാൻ പറയുന്നത’യ്യൊ, പാപമെ! മമ-
-ബന്ധു-നാശത്തെ ചിന്തിച്ചി’ങ്ങനെചെയ‌്യുന്നു ഞാൻ" || 50 ||
ഇത്തരം കേട്ടു മന്ത്രി-സത്തമൻ, ഉരചെയ്താൻ:-
"ഉത്തമന്മാരിൽ വെച്ച’ത്യുത്തമൻ അല്ലൊ, ഭവാൻ? || 51 ||
മിത്ര-നാശത്താൽ തവ ഗാത്ര-നാശത്തെ ചെയ്വാൻ
ഉത്തമന്മാൎക്കെ പുനർ എത്തും എന്ന’റിക, നീ! || 52 ||
ബന്ധു-നാശത്തിന്നെ’ന്തു കാരണം, എന്നു, ഭവാൻ
അന്തരം കൂടാതെ നീ! എന്നാടു പറയേ’ണം." || 53 ||
എന്നതു കേട്ടു മന്ത്രി-വീരനോട’വൻ-താനും
ഖിന്നനായു’രചെയ്താൻ,"എന്ത’തു പറയുന്നു! || 54 ||
ബന്ധുവിനോടും പിരിഞ്ഞി’രിപ്പാൻ അരക്ഷണം
(ഹന്ത!) ഞാൻ ശക്തന’ല്ല; സാംപ്രതം ചാകുന്നു, ഞാൻ." || 55 ||
ഇ-‘ത്തരം കേട്ടു മന്ത്രി-രാക്ഷസൻ ഉരചെയ്താൻ:-
"എന്ത’തിൻ-മൂലം എന്നു ചൊല്ലിയെ മതിയാവു!" || 56 ||
"ആവത’ല്ലെ’ല്ലൊ, ഭവാൻ ഇങ്ങിനെ നിൎബ്ബന്ധിച്ചാൽ? [ 192 ] ചാവതു മുടക്കായ്കിൽ ചൊല്ലാം" എന്ന’വൻചൊന്നാൻ:- || 57 ||
"ചാക്കു ഞാൻ മുടക്കുക‘യില്ലെ’ടൊ! ഞാനും കൂടി
ചാക്കിനു കൊപ്പിട്ടി’ത്രെ ജീൎണ്ണോദ്യാനത്തിൽ വന്നു." || 58 ||
ഇങ്ങിനെ മന്ത്രി-ശ്രേഷ്ഠൻ ചൊന്നതു കേട്ട-നേരം
തിങ്ങിന-താപത്തോടെ ചൊല്ലിനാൻ, അവൻ-താനും:- || 59 ||
"എങ്കിലൊ, സ്വൎണ്ണ-ശ്രേഷ്ഠൻ ജിഷ്ണുദാസാഖ്യൻ ഇ-‘പ്പോൾ
തങ്കൽ ഉള്ള-’ൎത്ഥം എല്ലാം വിപ്രൎക്കു ദാനം ചെയ്തു || 60 ||
ഖിന്നനായ് നഗരത്തിൽനിന്നു’ടൻ പുറപ്പെട്ടു
അഗ്നിയിൽ ചാടി‘യി-‘പ്പോൾ മരിപ്പാൻ തുടങ്ങുന്നു. || 61 ||
എത്രയും പ്രിയൻ അല്ലൊ, ജിഷ്ണുദാസാഖ്യൻ, മമ?
മിത്ര-നാശത്താൽ ഞാനും പ്രാണനെ കളയുന്നു." || 62 ||
മന്ത്രിയും അതു കേട്ടു സങ്കടത്തോടെ ചൊന്നാൻ:-
“എന്തു നിന്നുടെ ബന്ധു‘വാകിയ-ജിഷ്ണുദാസൻ || 63 ||
എന്തൊ’രു-മൂലം ഇ-‘പ്പോൾ വഹ്നിയിൽ വീണീടുന്നു;
സന്തതം വ്യാധികളാൽ ദീനനായ് ചമകയൊ? || 64 ||
ക്ഷുദ്രനാം-മൌൎയ്യൻ-തന്റെ ദുൎന്നയം നിമിത്തമൊ
ഉത്തമ-ജനങ്ങളെ കൊന്നു-പോകയൊ, സഖെ? || 65 ||
മാനത്തിന്നൊ’രു-ഹാനി സാംപ്രതം വരികയൊ?"
എന്നതു കേട്ട-നേരം ചൊല്ലിനാൻ, അവൻ-താനും:- || 66 ||
"ഇ-‘പ്പറഞ്ഞതിൽ ഒന്നും ചെയ്തിട്ടി’ല്ല,’വൻ ഇ-പ്പോൾ
സൽപുരുഷരിൽ മുമ്പൻ ആകുന്നു, ജിഷ്ണുദാസൻ." || 67 ||
രാക്ഷസൻ അതു കേട്ടു പിന്നെയും ചൊദ്യം ചെയ്താൻ,
അക്ഷമനായി തദാ വ്യാകുല-ഹൃദയനായ്:- || 68 ||
"ചൊല്ലെ’ടൊ! സുഹൃൻ-മരണത്തിനു’ള്ള-’വകാശം
നല്ലൻ എത്രയും ജിഷ്ണുദാസൻ എന്ന’റിഞ്ഞാലും!" || 69 ||
"എന്ത’തു പറഞ്ഞി’നി കാരിയം, മഹാമതെ!
ബന്ധു-നാശത്താൽ മനം വെന്തു’രുകുന്നു, മമ; || 70 ||
കിഞ്ചന പറഞ്ഞീടാം’ എങ്കിലൊ കേൾക്ക, ഭവാൻ:-
വഞ്ചതി‘യുള്ള-ചണകാത്മജ-നിയോഗത്താൽ || 71 ||
ചന്ദനദാസൻ-തന്നെ കൊല്ലുവാൻ കൊണ്ടുപോം-പോൾ, [ 193 ] ബന്ധു‘വാം-ജിഷ്ണുദാസൻ എത്രയും ദുഃഖത്തോടെ || 72 ||
ചന്ദ്രഗുപ്തനോട’പേക്ഷിച്ചിതു പലതരം:-
-ചന്ദനദാസൻ മമ ബന്ധു‘വാകുന്നിത’ഹൊ! || 73 ||
ബന്ധു-നിഗ്രഹം വേണ്ടാ, ഭൂപതെ! മഹാധനം
ചിന്ത ചെയ‌്യാതെ തരാം’, ഒക്കവെ, മഹാമതെ! || 74 ||
സങ്കടം അതു-മൂലം ഏറ്റം ഉണ്ടി,നിക്കി’പ്പോൾ
നിൻ-കൃപ‘യൊഴിഞ്ഞെ’ന്തു ശരണം, കൃപാ-നിധെ!- || 75 ||
ഇത്തരം അവൻ അപേക്ഷിച്ചതു കേളായ്കയാൽ
സത്വരം അഗ്നി-പ്രവേശത്തിനു തുടങ്ങുന്നു." || 76 ||
രാക്ഷസൻ അതു കേട്ടു കണ്ണു-നീരോടും കൂടി
തൽക്ഷണെ സഗൽഗദം ഇങ്ങിനെ ചൊല്ലീടിനാൻ: || 77 ||
"എത്രയും ചിത്രം ചിത്രം ജിഷ്ണുദാസന്റെ ഒരു-
-മിത്ര-സ്നേഹത്തിൻ-ബലം എന്നതെ പറയാവു. || 78 ||
അൎത്ഥ-കാരണംകൊണ്ടു പുത്രനെ കൊല്ലും, താതൻ;
പുത്രനും നിജ-താതൻ-തന്നെയും കൊല്ലും, അല്ലൊ? || 79 ||
ബന്ധുക്കൾ തമ്മിൽ-തന്നെ കൊന്നു-പോം, അൎത്ഥാശയാ;
അന്തണരെയും കൊന്നു വിത്തത്തെ ഹരിച്ചീടും; || 80 ||
കാന്തനെ ഉറങ്ങും-പോൾ നാരികൾ വധിച്ചീടും;
കാന്തനും നിജ-കാന്താ-നിഗ്രഹം ചെയ‌്യും അല്ലൊ? || 81 ||
അൎത്ഥ-മാഹാത്മ്യം ഇത്ഥം പാൎത്തു കാണുന്ന-നേരം,
ചിത്രം ഈ-ജിഷ്ണുദാസൻ മിത്ര-മൂലത്താൽ അൎത്ഥം || 82 ||
ഒക്കവെ നൃപതിക്കു നൽകകെ’ന്നു’റച്ച-‘പ്പോൾ
ഇ-‘ക്കണ്ട - ജനങ്ങളിൽ ഉത്തമൻ ജിഷ്ണുദാസൻ. || 83 ||
ഉത്തരം അതിനെ’ന്തു ചന്ദ്രഗുപ്തന്നും ചൊന്ന (തു)
തു’ത്തമാംബുധെ! സത്യം ചൊല്ലുക, മടിയാതെ!" || 84 ||
അ-‘ന്നേരം ഉരചെയ്താൻ, ഉന്ദുരൂകാഖ്യൻ-താനും:-
"മന്നവൻ ചന്ദ്രഗുപ്തൻ ചൊന്നതു ധരിച്ചാലും: || 85 ||
അൎത്ഥാശകൊണ്ട’ല്ല ഞാൻ ചന്ദനദാസൻ-തന്നെ
സത്വരം കാരാഗൃഹെ ബന്ധിച്ചു വലിച്ചതും. || 86 ||
രാക്ഷസ-കഡുംബത്തെ തന്നുടെ ഗൃഹത്തിങ്കൽ [ 194 ] സൂക്ഷിച്ചു വെച്ചുകൊണ്ടു രക്ഷിക്കുന്നതും, അവൻ; || 87 ||
എത്രയും വളരെ നിൎബ്ബന്ധിച്ചു പറഞ്ഞിട്ടും
ഇത്ര-നാളുമെ‘യതു കാട്ടീ’ല, ശഠൻ അവൻ. || 88 ||
മന്ത്രി-തൻ-കളത്രത്തെ കാട്ടുക‘യില്ലെ’ന്ന’വൻ-
-ചിന്തിതം ആകുന്ന,’തിൻ-കാരണാൽ ബന്ധിപ്പിച്ചു || 89 ||
കൊല്ലുക‘യൊഴിഞ്ഞൊ’രു-കാൎയ്യം ഇല്ലി;’നി തവ
നല്ലതി’ക്കാൎയ്യം ഉരിയാടാതെ പോയ് കൊൾക’ടൊ! || 90 ||
ജിഷ്ണുദാസനോടേ’വം ചന്ദ്രഗുപ്തനാം-നൃപൻ
ഉഷ്ണിച്ചു പറഞ്ഞതു കേട്ട’തിദുഃഖത്തോടെ || 91 ||
- മിത്രത്തെ പിരിഞ്ഞു ഞാൻ ഇരിക്കുന്നീലെ-’ന്നോ’ൎത്തു
സത്വരം അഗ്നി-പ്രവേശത്തിനു തുടങ്ങുന്നു. || 92 ||
മിത്ര-നാശത്താൽ ഞാനും പ്രാണനെ കുളവാനായ്
അത്ര വന്നിതു, വിപ്ര-സത്തമ! ധരിച്ചാലും. || 93 ||
ചെന്ന’തു തടുപ്പതിന്നു ആൾ അല്ലെ,’ന്നി’രിക്കിലും
ഇന്നി’തു ചെയ്തീ’ടുവാൻ ആളു ഞാൻ, അറിഞ്ഞാലും, || 94 ||
മിത്രം എന്നി’വണ്ണം രണ്ട-’ക്ഷരം ചമച്ചതിൽ
എത്ര മാഹാത്മ്യം എന്നു ചൊല്ലാമൊ, വിരിഞ്ചനും?" || 95 ||
ഉന്ദുരൂകോക്തി കേട്ടു രാക്ഷസൻ ചൊന്നാൻ അപ്പോൾ:-
"ചന്ദനദാസൻ-തന്നെ കൊന്നിതൊ? ശിവ! ശിവ!" || 96 ||
ചൊല്ലിനാൻ, അതു കേട്ടു മന്ത്രിയോട’വൻ അ-‘പ്പോൾ;-
കൊല്ലുവാൻ അവകാശം ഇല്ല’ത്രെ, മഹാമതെ! || 97 ||
കാലത്തിൻ-വിളംബനം ആകുന്നതി’പ്പോൾ, തവ
നീല-‘ക്കാർ-കുഴലിയെ കാട്ടുവാൻ നിൎബ്ബന്ധിച്ചു || 98 ||
ദൂഷണമായിട്ടു’ള്ള-വാക്കുകൾ പറകയും
ദൂഷണങ്ങളെ‘ത്തന്നെ പിന്നെയും പറകയും || 99 ||
ൟ-വണ്ണം ഓരോ-തരം കൊണ്ടി’പ്പോൾ ശ്രേഷ്ഠീന്ദ്രനും
കേവലം മരണത്തിന്നാ’കുന്നു, വിളംബനം; || 100 ||
ധന്യനാം-ഭവാനുടെ ബന്ധുത്വം നിനച്ച,’വൻ
എന്നുമെ തവ കുഡുംബത്തെ നൽകീ’ല, നൂനം." || 101 ||
ഇ-‘ത്തരം അവൻ പറഞ്ഞീടിനൊ-’ർ-അനന്തരം, [ 195 ] ഉത്തമനായ-മന്ത്രി-സത്തമൻ നിരൂപിച്ചാൻ:- || 102 ||
-ചന്ദനദാസൻ-തന്നോടൊ’ത്തവർ ആരും ഇല്ല
നിൎണ്ണയം ഒരു-പുമാൻ, ഊഴിയിൽ പാൎത്തുകണ്ടാൽ! || 103 ||
ബന്ധു-സ്നേഹത്താൽ ഭവാൻ ഏന്തെ’ല്ലാം ദണ്ഡങ്ങളെ
എന്തൊ’രു-കഷ്ടം അനുഭവിച്ചതൊ,’ൎക്കും-നേരം || 104 ||
എന്തി’നി വേണ്ട്വതെ-’ന്നൊ’ർ-ആവേശം മന-‘ക്കാമ്പിൽ
ചിന്തിച്ചു നിൽക്കും-നേരം ജ്വലിച്ചു, രോഷാഗ്നിയും; || 105 ||
കണ്ണിണ ചുവന്നിതു, ഞെരിഞ്ഞു, പുരികങ്ങൾ
മിന്നുന്ന-കരവാളും കൈത്തലെ പിടിച്ചു’ടൻ || 106 ||
ഉച്ചത്തിൽ ഇടിവെട്ടും പോലെ‘യങ്ങു’രചെയ്താൻ:-
"നിശ്ചയം മരിക്കേ’ണ്ട, ഞാൻ ഉണ്ടെ’ന്ന’റിഞ്ഞാലും. || 107 ||
കൃഷ്ണവൎമ്മാവിൽ പ്രവേശിപ്പതിനൊ’രുമ്പെട്ട-
-ജിഷ്ണുദാസനെ തടുത്തീടുക, വൈകാതെ പോയ്! || 108 ||
ചെന്നു ഞാൻ രിപുക്കളെ വെട്ടി‘ക്കൊന്ന’റുത്തു’ടൻ
ചാഞ്ചല്യം, കൂടാതെ ആക്കീടുവൻ, അവർകളെ" || 109 ||
സന്തോഷിച്ച’വൻ അ-‘പ്പോൾ മന്ത്രി-തൻ-കാക്കൽ വീണു
വന്ദിച്ച’ങ്ങെ’ഴുനീറ്റു നിന്നു’രചെയ്തീടിനാൻ:- || 110 ||
"ആൎയ്യന്റെ കൃപ’യൊഴിഞ്ഞേ’തും ഇല്ലി’നിക്ക’ഹൊ!
വീൎയ്യ-പുരുഷന്മാരിൽ മുമ്പൻ അല്ലയൊ, ഭവാൻ? || 111 ||
ഞാൻ ഒന്നു പറയുന്ന’തുണ്ടി’നി, മഹാമതെ!
മാനം ഏറീടും-ഭവാൻ, വാളുമായ"ടുക്കും-പോൾ || 112 ||
സത്വരം ഭവാൻ അണയുന്നതിൻ-മുന്നം-തന്നെ
വദ്ധ്യനെ ഘാതകന്മാർ കൊന്നു’ടൻ ഓടി‘പ്പോകും. || 113 ||
എന്നതുകൊണ്ടു ഭവാൻ, ആയുധം കൂടാതെ, പോയ്
ചന്ദനദാസൻ-തന്നെ വേർപെടുത്ത’യച്ചാലും! || 114 ||
ഞാൻ (ഇതാ!) ജിഷ്ണദാസനാകുന്ന-സുഹൃത്തിനെ
മാനമോട’ഗ്നി-പ്രവേശത്തിങ്കന്നൊ’ഴിക്കുന്നേൻ." || 115 ||
"പോക, നീ"യെന്നു പറഞ്ഞ’യച്ചാൻ, അവനെയും
ആകുലം കളഞ്ഞ’മാത്യേന്ദ്രനും ഏഴുന്നീറ്റു || 116 ||
ആയുധം കൂടാത,വൻ ചൊന്നതു പോലെ-തന്നെ, [ 196 ] വായു-വേഗേന വധ-ഭൂമിക്കു നടന്നിതെ. || 117 ||
ചന്ദനദാസൻ-താനും ഭാൎയ്യയും പുത്രൻ-താനും
കുന്തങ്ങൾ കരങ്ങളിൽ ഏന്തിയ-ചണ്ഡാലരും || 118 ||
ചെന്നു’ടൻ കുല-നിലം പുക്ക’തു-നേരത്തിങ്കൽ,
ഉന്നതന്മാരാം-ദിവാകീൎത്തികൾ ചൊല്ലീടിനാർ:- || 119 ||
"ശ്രേഷ്ഠികൾ-കുല-ശ്രേഷ്ഠ! കേൾ, എടൊ! ഭവാൻ ഇ-‘പ്പോൾ
നിഷ്ഠൂരമായ-കുല-ഭൂമിയിൽ അകപ്പെട്ടു. || 120 ||
മന്ത്രി-തൻ-കഡുംബത്തെ നൽകുക, മടിയാതെ,
ചന്ദ്രഗുപ്തനായു’ള്ള-ഭൂപതി-തനിക്കി’പ്പോൾ. || 121 ||
ഇന്നും അ-‘ക്കാൎയ്യം ഭവാൻ ചെയ്ക‘യില്ലെ’ന്നു വന്നാൽ,
വന്നു-പോം ദേഹത്തിനു നാശം, എന്ന’റിഞ്ഞാലും || 122 ||
ഇ-‘ത്തരം അവരുടെ വാക്കുകൾ കേട്ടിട്ട,’വൻ
ഉത്തരം അവർകളോടി’ങ്ങിനെ ചൊല്ലീടിനാൻ:-- || 123 ||
“മിത്ര-കാൎയ്യത്താൽ മരിക്കുന്നതിനി’നിക്കി’പ്പോൾ
ചിത്തത്തിൽ പരവശം ഇല്ലെ’ന്നു ധരിച്ചാലും." || 124 ||
കണ്ണു-നീരോടും കൂടി പിന്നെയും മണിക്കാരൻ-
-തന്ന-’രികത്തു നിൽക്കും-ഭാൎയ്യയോടു’രചെയ്തു:- || 125 ||
"വല്ലഭെ! പോയ്-കൊൾക, നീ! ബാലകനോടും കൂടി
വല്ലതും വിചാരിച്ചു ഖേദിച്ചീട’രുതെ’ല്ലൊ? || 126 ||
ബാലനെ പരിപാലിച്ചീടുക ഭവതി, നീ!
കാല-ദോഷത്താൽ വന്നതൊ’ഴിച്ചു കൂട, നാഥെ!" || 127 ||
ഭൎത്താവിൻ-വചനങ്ങൾ ഇ-‘ത്തരം കേട്ടിട്ട,’വൾ
ചിത്ത-താപേന കരഞ്ഞീ’-വണ്ണം ഉരചെയ്താൾ:- || 128 ||
"എന്നുടെ ഭൎത്താവെ! ഞാൻ നിന്നോടു പിരിഞ്ഞ(’യ്യൊ!)
മന്നിടത്തിങ്കൽ ഇരിക്കുന്നതെ’ങ്ങിനെ, നാഥ? || 129 ||
നിന്നോടു കൂടെ പരലോകത്തു പോന്നു, ഞാനും
ധന്യനാം-നിന്നെ സേവിച്ചീടുകെ’ന്നതെ'യുള്ളു" || 130 ||
"ബാലെ! നീ കൂടെ മരിച്ചീടുകെ’ന്നാ’കിൽ പിന്നെ
ബാലനാം-ഇവനെ’ന്തു ശരണം, ജീവ-നാഥെ? || 131 ||
വാണിഭം ചെയ്തു, കാലം കഴിച്ചു-കൊൾവാൻ ഏതും [ 197 ] വാണിഭത്തിങ്കൽ പരിചയിച്ചീ’ലെ’ല്ലൊ, ബാലൻ?" || 132 ||
അയ‌്യോ! മൽ-പ്രാണ-നാഥ! ബാലനെ കാത്തീടുവാൻ
(പൊയ‌്യ’ല്ല) കുല-ദൈവം ഉണ്ടെ’ന്നു ധരിച്ചാലും. || 133 ||
ആശ്രയം ഇല്ലാതവൎക്കീ’ശ്വരൻ-തന്നെ പുനർ
ആശ്രയം ആകുന്നതും എന്ന’ല്ലൊ, പറയുന്നു?" || 134 ||
അ-’ന്നേരം പുത്രൻ-താനും താതനെ വന്ദിച്ച’ഥ
കണ്ണു-നീരോടെ കരഞ്ഞി’ങ്ങിനെ ചൊല്ലീടിനാൻ:- || 135 ||
"താതനെ പിരിഞ്ഞ’ര-നാഴിക-നേരം-പോലും
ചേതസി പാൎത്താൽ അറിയുന്നത’ല്ല’യ‌്യൊ, ഞാനും! || 136 ||
പിന്നെ ഞാൻ എവിടേക്കു പോകുന്നു, മഹാമതെ!
മുന്നെ ഞാൻ അറിയുന്ന-ദേശവും ഇല്ല. പാൎത്താൽ. || 137 ||
ആർ ഇനി പരിപാലിച്ചി’ങ്ങിനെ ലാളിപ്പാനും;
ആർ ഇനി തരിവള മോതിരം തരുവാനും." || 138 ||
ഇങ്ങിനെ പറഞ്ഞ'വൻ കണ്ണു-നീർ തൂകി-‘ത്തൂകി
തിങ്ങിന-ദുഃഖം പൊറാഞ്ഞു’ച്ചത്തിൽ കരകയും. || 139 ||
അഛ്ശനും അവനോടു കണ്ണു-നീർ വാൎത്തു ചൊന്നാൻ:-
"ഇ-‘ച്ചതി ചെയ്ത-ചണകാത്മജൻ ഇല്ലാത്തൊ-’രു- || 140 ||
-ദിക്ക-’തിൽ ചെന്നു വസിച്ചീടുക, വത്സ, നീയും!
ഇ-‘ക്കുടിലന്മാർ നിന്നെ കൊല്ലും, അല്ലെ’ങ്കിൽ,നൂനം." || 141 ||
ദണ്ഡ-പാണിയെ‘പ്പോലെ കുന്തവും ഏന്തി‘ത്തദാ
ചണ്ഡാലന്മാരും ഇരു-പുറത്തും നിന്നു ചൊന്നാർ:- || 142 ||
"നാട്ടിയ-കഴുവിന്മേൽ ഏറ്റുവാൻ നിന്നെ ഞങ്ങൾ-(ക്കൊ)
-ക്കൊ’ട്ടുമെ വൈകിച്ചുകൂടാ‘യെന്നു ധരിച്ചാലും || 143 ||
ഊഴിയിൽ ഇരുന്നാലും മാറത്തു കന്തം കുത്തി
‘പ്പായിച്ചീടുവൻ, ഞങ്ങൾ നിന്നെ‘യി-‘ക്കഴുവിന്മേൽ." || 144 ||
"അയ്യൊ!" എന്ന’തു-നേരം പുത്രനും ഭാൎയ്യതാനും
"മെയ്യ’ഴകു‘ള്ള-കാന്ത, താത"യെന്ന’ലറിയും, || 145 ||
’
ചന്ദനദാസൻ-താനും ചഞ്ചലം കൈവിട്ട’പ്പോൾ
നന്ദനനോടും നിജ-ഭാമിനിയോടും ചൊന്നാൻ:- || 146 ||
"എന്തിനു കരഞ്ഞ’ഴൽ തേടുന്നു കാന്തെ! നീയും; [ 198 ] ഹന്ത! നീ വത്സ! കരന്നീടുക വേണ്ട‘യെല്ലൊ? || 147 ||
ആപത്തു വരും-നേരം ഈശ്വരൻ തുണ‘യുണ്ടാം
താപത്തെ കെടുപ്പാൻ, എന്നതു നീ’കേട്ടിട്ടി’ല്ലെ? || 148 ||
ബന്ധുക്കൾ നിമിത്തമായ് വന്നതിന്നി’ളക്കാമൊ?
ചിന്തിച്ചാൽ, മമ ദോഷംകൊണ്ടു വന്നതും അല്ല. || 149 ||
എന്നതുകൊണ്ടു കരഞ്ഞീടുവാൻ അവകാശം,
കന്നൽ-നേർ-മിഴിയാളെ!(പാൎത്തു കണ്ടാൽ) ഇല്ല’ല്ലൊ?" || 150 ||
അ-‘ന്നേരം പിടിപെട്ടാർ, ചന്ദനദാസൻ-തന്നെ
കണ്ണിണ ചുവത്തി‘യ-ചണ്ഡാലർ-ഇരുവരും. || 151 ||
ചന്ദനദാസൻ-താനും ചൊല്ലിനാൻ, അതു-നേരം:-
"നന്ദനൻ-തന്നെ പുണൎന്നാ’ശ്വസിപ്പിച്ചീടുവാൻ || 152 ||
കിഞ്ചന കാലം തരികെ,"ന്നതു കേട്ട-നേരം
നെഞ്ച-’കം കുളുൎത്ത’വർ കൈവിട്ടാർ, അവനെയും. || 153 ||
പുത്രനെ പുണൎന്നിതു, ഗാഢമായ’വൻ പിന്നെ
"മിത്രത്തെ‘യുപേക്ഷിച്ചീടായ്കേ"ന്നു ചൊല്ലീടിനാൻ. || 154 ||
"ബാല, നീ ചിര-കാലം ജിവിക്കെ"ന്നാ’ശീൎവ്വാദം
ഓലോല-വീഴും-കണ്ണു-നീരോടെ ചൊല്ലീടിനാൻ. || 155 ||
തക്കത്തിൽ "പിടിക്കെ"ന്നു ചൊല്ലി,‘യ- ശ്വവചന്മാർ
ചിക്കനെ പിടിപെട്ടാർ, ശ്രേഷ്ഠിയെ‘യതു-നേരം. || 156 ||
തൽ-പുത്ര-കളത്രങ്ങൾ ഉച്ചത്തിൽ അതു-നേരം
"മൽ-പതെ! താത!" യെന്നു വാവിട്ടു കരകയും, || 157 ||
"ആർ അയ്യൊ! പരിപാലിപ്പാൻ" എന്നു പറകയും,
"പാരാതെ ഞാൻ ഉണ്ടെ"ന്നു രാക്ഷസാമാത്യൻ-താനും || 158 ||
ഉച്ചത്തിൽ വിളിച്ചു’ടൻ പറഞ്ഞു, വരുന്നതും
ആശ്ചരിയപ്പെട്ടു കണ്ടീടിനാർ, അവർകളും. || 159 ||
ക്രുദ്ധനായ് കുല-നിലം പുക്കു’ടൻ അമാത്യനും
സത്വരം ചണ്ഡാലരോടി’ങ്ങിനെ ചൊല്ലീടിനാൻ:- || 160 ||
"ചന്ദദാസൻ-തന്നെ കൊല്ലുകവേണ്ട, നിങ്ങൾ;
മന്ദനാം-എന്നെ-‘ത്തന്നെ കൊല്ലുകെ‘യിനിവേണ്ടു. || 161 ||
സ്വാമി-നാശത്തിങ്കിൽ ഞാൻ അന്ധനായ് മരിയാതെ [ 199 ] ഭൂമിയിൽ ഇരുന്നു’ള്ള-ബന്ധു-നാശവും കണ്ടു || 162 ||
ശത്രുക്കൾ ചെയ്യും- പരാഭവങ്ങൾക്കെ’ല്ലാം ഒരു-
-പാത്രമായ് പിടിയാതെ നാണം ഇല്ലാതൊ-’ർ-എന്റെ || 163 ||
കണ്ഠത്തിൽ വധ-മാലാ ബന്ധിച്ചു, മടിയാതെ,
ചണ്ഡാലന്മാരെ! നിങ്ങൾ കൊല്ലുവിൻ, വൈകീടാതെ." || 164 ||
ചന്ദനദാസൻ-താനും ഖിന്നനായ’തു-നേരം
മന്ദമായ് മന്ത്രി-കൂല-വീരനോടു’രചെയ്താൻ:- || 165 ||
"എന്തിനു തുടങ്ങുന്നു, ചിന്ത ചെയ്യാതെ, ഭവാൻ?
ബന്ധു-കാൎയ്യത്തിൽ-ഫലം നിഷ്ഫലം ആക്കീടാതെ. || 166 ||
മിത്രത്തെ ചൊല്ലി മരിച്ചീടുകിൽ, ഇതിനി’പ്പോൾ
ചിത്രമാം-ദൈവ-പദം പ്രാപിക്കാം’, അല്ലൊ, സഖെ?" || 167 ||
കണ്ണു-നീർ വാൎത്തു പറഞ്ഞീടിനാൻ, അമാത്യനും:-
"നന്നു നന്നെ’ടൊ! തവ ബന്ധു‘വല്ലയൊ, ഞാനും? || 168 ||
നീ ചെയ്ത-ബന്ധുത്വത്തിന്നേ’കദേശത്തെ ചെയ്വാൻ
നീച-മാനസനായൊ-’ർ- ഇനിക്കാ’ക‘യെന്നു’ണ്ടൊ." || 169 ||
എന്നതു കേട്ടു ചണ്ഡാലന്മാരിൽ ഏകൻ ശീഘ്രം
ചെന്നു മന്നവനോടും ചാണുക്യനോടും ചൊന്നാൻ:- || 170 ||
"ചന്ദനദാസൻ-തന്നെ കൊല്ലുവാൻ തുടങ്ങും-പോൾ,
മന്ത്രി രാക്ഷസൻ വന്നു ഞങ്ങളെ വിരോധിച്ചു." || 171 ||
ഇങ്ങിനെ കേട്ടു ചന്ദ്രഗുപ്തനും ചാണക്യനും
തിങ്ങിന-മോദം പൂണ്ടു വേഗേന പുറപ്പെട്ടാർ. || 172 ||
ചെന്നു’ടൻ കുല-നിലം പുക്ക’മാത്യന്റെ പാദം
വന്ദിച്ചു നിന്നു, ചണകാത്മജ-മൌൎയ്യന്മാരും. || 173 ||
മന്ത്രിയോട’തു-നേരം ചാണക്യ-മഹീസുരൻ
മന്ദ-ഹാസവും ചെയ്തു മന്ദമായു’രചെയ്താൻ:- || 174 ||
"ചന്ദ്രഗുപ്തനും ഞാനും വന്ദിച്ചു നിൽക്കും-നേരം,
എന്ത’ഹൊ! ഭവാൻ ഏതും മിണ്ടാത്തെ"ന്നു’രചെയ്തു. || 175 ||
പിന്നെയും വിഷ്ണുഗുപ്ത-മൌൎയ്യന്മാർ ചെന്നു കാക്കൽ
വീണു’ടൻ നമസ്കരിച്ചീടുവാൻ തുടങ്ങും-പോൾ, || 176 ||
കുണ്ഠിത-ഭാവം പൂണ്ടു ചൊല്ലിനാൻ, അമാത്യനും:[ 200 ] "ചണ്ഡാല-സ്പൎശംകൊണ്ടുഭൂഷിതൻ, അഹംഇ-‘പ്പോൾ; || 177 ||
എന്നതുകൊണ്ടു തൊട്ടു-പോക’രുതെ’ന്നെ, നിങ്ങൾ."
എന്നു’രചെയ്തു, വാങ്ങി നിന്നിതു, മന്ത്രീന്ദ്രനും. || 178 ||
കൌടില്യൻ അതുകേട്ടു മന്ദ-ഹാസവും പൂണ്ടു
കേടു തീൎത്തേവം മന്ത്രി-രാക്ഷസനോടു ചൊന്നാൻ: || 179 ||
"ചണ്ഡാലന്മാർ അല്ലി,’വർ ചണ്ഡാലാകൃതി‘യത്രെ.
കണ്ട’റിവതിന’വകാശം ഉണ്ടി’വർകളെ; || 180 ||
പണ്ടി’വർ തവ ഭൃത്യന്മാർ ഏവം ധരിച്ചാലും.
ദണ്ഡാധികാരി‘യാകും-സിദ്ധാൎത്ഥൻ-ഇവൻ അല്ലൊ? || 181 ||
വ്യാജേന ശകടനെ‘ക്കൊണ്ടൊ’രു-ലേഖ പണ്ടു
രാജ-പുരുഷൻ എഴുതിച്ചതും, ഇവൻ അല്ലൊ? || 182 ||
അന്യനെ അറിഞ്ഞതി’ല്ലെ, ഭവാൻ മഹാമതെ?
ധന്യനാകുന്ന-സമുദ്ധാൎത്ഥകൻ, അറിഞ്ഞാലും! || 183 ||
വ്യാജങ്ങൾ ഭവാനോടു സന്ധി ചെയ്വതിന്ന’ത്രെ
ആചരിച്ചിതു, ഞങ്ങൾ സാംപ്രതം മഹാമതെ! || 184 ||
കിഞ്ചന പോലും ഭവാനോടെ’രു-വിദ്വേഷത്താൽ
അഞ്ചിത-മതെ! ഞങ്ങൾ ചെയ്തത’ല്ല’റിഞ്ഞാലും || 185 ||
ലേഖയും ഭദ്രഭടാദികളും സിദ്ധാൎത്ഥനും
ഭദ്രമായ് ഭവാൻ കൊണ്ട-ഭൂഷണ-ത്രയം- അതും, || 186 ||
മിത്രമായ’രികത്തു വന്നൊ-’രു-ക്ഷപണനും,
ഇന്നും ആ-ജീൎണ്ണോദ്യാനെ വന്നൊ-’രു-പുരുഷനും || 187 ||
ചന്ദനദാസൻ-തന്നെ ദണ്ഡിപ്പിച്ചതും എല്ലാം
ചന്ദ്രഗുപ്തനോടിണക്കീടുവാൻ ഭവാനെ, ഞാൻ || 188 ||
ചെയ്ത-കൎമ്മങ്ങൾ എന്നു കേവലം അറിഞ്ഞാലും;
എന്നതു ഭവാൻ ഉള്ളിൽ ക്ഷമിച്ചു-കൊള്ളേ’ണമെ. || 189 ||
ചന്ദനദാസൻ-തന്റെ ജീവിതം വേണം എങ്കിൽ,
ചന്ദ്രഗുപ്തന്റെ മന്ത്രിയാകയും വേണം, അല്ലൊ? || 190 ||
ഞാൻ അധികാര-സ്ഥാനം എടുത്ത-ശസ്ത്രം ഭവാൻ
മാനം ഉൾകൊണ്ടു ധരിച്ചീടുക. നായാംബുധെ!" || 191 ||
രാക്ഷസൻ അതു കേട്ടു വിപ്രനോടു’രചെയ്താൻ:[ 201 ] "സാക്ഷാൽ ഞാൻ അതിന്ന’ധികാരി‘യല്ല’റിഞ്ഞാലും. || 192 ||
യോഗ്യനായു’ള്ള-ഭവാൻ എടുത്ത-ശസ്ത്രം ഇ-‘പ്പോൾ
ഭാഗ്യ-ഹീനന്മാൎക്കെ’ടുത്തീടുക‘യരുതെ’ല്ലൊ? || 193 ||
അത്രയും വേണ്ടീ’ലി’നി മോഹം ഇല്ല,’തിനേ’തും;
മിത്രത്തെ വധത്തിങ്കൽനിന്നു രക്ഷിച്ചിടേ’ണം" || 194 ||
വിഷ്ണുഗുപ്തന്നും അതു കേട്ടുരചെയ്തീടിനാൻ
ഉഷ്ണിച്ചു മന്ത്രി-കുല-ശ്രേഷ്ഠനോടെ"ന്നാൽ, ഇ-‘പ്പോൾ || 195 ||
ചന്ദ്രഗുപ്തന്റെ മന്ത്രി‘യാക‘യില്ലെ’ന്നു’ണ്ടെ’ങ്കിൽ
ചന്ദനദാസൻ-തന്നെ കൊല്ലുകെ‘യുള്ളു. നൂനം." || 196 ||
മന്ത്രിയും അതു കേട്ട വിപ്രനോടു’രചെയ്താൻ:-
"ബന്ധു-സ്നേഹത്തെ‘ക്കാൾ ഇല്ല’പ്പുറം ഇനി‘യേതും; || 197 ||
കാൎയ്യത്തെ സാധിപ്പിച്ചീടുന്നതു ബന്ധു-സ്നേഹം;
വീൎയ്യത്തിന്നി’താ നമസ്കാരം എന്നതെ വേണ്ടു!" - || 198 ||
എന്ന’രുൾചെയ്തു ശസ്ത്രം വാങ്ങിനാൻ, അമാത്യനും.
അ-‘ന്നേരം വിഷ്ണുഗുപ്തൻ ഏറ്റവും മോദത്തോടെ || 199 ||
മൌൎയ്യനോടു’രചെയ്താൻ:- "രാക്ഷസൻ ഇ-‘പ്പോൾ തവ
കാൎയ്യ-സാധക-കരനായിതെ’ന്ന’റിഞ്ഞാലും. || 200 ||
എന്നുടെ ബുദ്ധി-വിലാസങ്ങളും, പിന്നെ തവ
(മന്നവ!) വിചിത്രമാം-ഭാഗ്യത്തിൻ-വിലാസവും, || 201 ||
രാക്ഷസാമാത്യൻ-തന്റെ നീതിയും, ഇവ മൂന്നും
ഇ-ക്ഷിതി-തലത്തിങ്കൽ ഒന്നായി കളിക്കും-പോൾ || 202 ||
ദേവകൾ പോലും എതിർ ഇല്ലെ’ന്നു വരും; ഇ-‘പ്പോൾ
കേവലം നൃപനായി വാഴ്ക നീ, മഹാമതെ!" || 203 ||
മൌൎയ്യനും അതു കേട്ടു മോദം പൂണ്ടു’രചെയ്താൻ:-
"ആൎയ്യന്മാരുടെ ബലം കേവലം മമ ബലം." || 204 ||
സന്തോഷിച്ചെ’ല്ലാവരും പിന്നെ‘പ്പോയി പുരം പുക്കു,
സന്തതം സമ്മാനിച്ചു മന്ത്രിയെ, നൃപൻ-താനും. || 205 ||
മൌൎയ്യനും അതു-കാലം കൌടില്യൻ പറകയാൽ
ആൎയ്യനാം-അമാത്യനോടി’ങ്ങിനെ ചൊല്ലീടിനാൻ:- || 206 ||
"പൎവ്വത-പുത്രൻ-തന്നെ ബന്ധിച്ചു കിടക്കുന്നു; [ 202 ] സൎവ്വദാ തവ മതത്തിന്നു തക്ക-വണ്ണം ആം" || 207 ||
ഉത്തമനായ-മന്ത്രി-സത്തമൻ അതു കേട്ടി (ട്ടു)
ട്ടു’ത്തരം നൃപതിയോടി’ങ്ങിനെ ചൊല്ലീടിനാൻ:- || 208 ||
"പൎവ്വത-പുത്രനായ-മലയകേതുവിനെ
സൎവ്വദാ നന്നായ് രക്ഷിച്ചീടുക വേണം അല്ലെ? || 209 ||
ആശ്രയം അവനായി കഴിഞ്ഞു മുന്നം എന്നാൽ
ആശ്രയ-ഭൂതൻ-തന്നെ സമ്മാനിച്ച’യക്കെ’ണം." || 210 ||
മൌൎയ്യനും അതു കേട്ടിട്ടാ’ൎയ്യന്റെ മുഖം നോക്കി.
"കാൎയ്യം ആകുന്നതെ"ന്നു പറഞ്ഞു, ചാണക്യനും. || 211 ||
ബന്ധവും അഴിച്ചു വിട്ട’ന്നേരം പൎവ്വതക-
-നന്ദനൻ-തനിക്കു’ള്ള-പടയും ഭാണ്ഡാരവും || 212 ||
പ്രാണനും നഗരവും ഒക്കവെ കൊടുത്ത’ഥ
മാനവ-വീരൻ മാനിച്ച’യച്ചാൻ, അതു-കാലം. || 213 ||
ആൎയ്യന്മാരുടെ മനം തെളിഞ്ഞു പുനർ അഥ
മൌൎയ്യനാം-മഹീപതി ചന്ദനദാസൻ-തന്നെ || 214 ||
തന്ന-’രികത്തു വിളിച്ചാ’ദരപൂൎവ്വം പിന്നെ
മന്നവൻ സൎവ്വ-നഗര-ശ്രേഷ്ഠ്യം കൊടുത്തു’ടൻ || 215 ||
മുന്നം താൻ അടക്കിയ-ഭണ്ഡാരങ്ങളും എല്ലാം
ഏണ്ണം ഓരോന്നെകൊടുത്തീടിനാൻ, സന്തോഷത്താൽ. || 216 ||
ബന്ധിച്ച-ജനങ്ങളെ‘യൊക്കവെ അഴിച്ചു വി (ട്ടാ)
ട്ടാ’മോദത്തോടെ പാൎപ്പിച്ചീടിനാൻ, അവരെയും. || 217 ||
ചന്ദ്രഗുപ്തന്റെ ഗുണ-വൈഭവങ്ങളേ‘ക്കൊണ്ടു
സന്തതം മന്ത്രിക്കു’ള്ളിൽ സ്നേഹവും വളൎന്നുതെ. || 218 ||
ചാണക്യൻ-താൻ ചെയ്തൊ-’രു-ഘോരമാം-പ്രതിജ്ഞയാ
മാനത്താൽ ബന്ധിച്ചു കേട്ടീടിനാൻ, കുഡുംബയും || 219 ||
എത്രയും നിരാശൻ എന്നാ’കിലും ചാണക്യനു
വിത്തവും അനവധി നൽകിനാൻ, ചന്ദ്രഗുപ്തൻ. || 220 ||
"ഭൂമി-നായക-കുല-മൌലി-നായക-‘ക്കല്ലെ!
ഭൂമിയെ പാലിച്ചു നീ ജീവിക്ക, ചിര-കാലം. || 221 ||
ആശിയും പലതരം ഇങ്ങിനെ ചൊല്ലി‘ച്ചൊല്ലി [ 203 ] ദേശികനായ-വിഷ്ണുഗുപ്തനാം-ദ്വിജ-ശ്രേഷ്ഠൻ || 222 ||
യാത്രയും പറഞ്ഞു പോന്നാ’ശ്രമം പുക്കു, പിന്നെ
നിത്യവും തപസ്സുകൾ ചെയ്തുകൊണ്ടി’രുന്നിതെ. || 223 ||
പിന്നെയും വന്നു ചന്ദ്രഗുപ്തനെ കണ്ടു നിജ-
-മന്ദിരം പുക്കു മരുവീടിനാൻ, ദ്വിജ-ശ്രേഷ്ഠൻ. || 224 ||
ഭാഗ്യവാനായീടുന്ന-ചന്ദ്രഗുപ്തനും പിന്നെ
യോഗ്യമായ് പിതൃ-ഭ്രാതൃ-തന്നുടെ പ്രതിക്രിയ || 225 ||
ചിന്തിച്ച-വണ്ണം-തന്നെ സാധിച്ചു, സന്തുഷ്ടനായ്
മന്ത്രിയോട’നുദിനം ചേൎന്നു കൊണ്ട,’വനിയെ || 226 ||
ധൎമ്മത്തിൽ പിഴയാതെ പാലിച്ചു, വഴിപോലെ
സമ്മോദം പൂണ്ടു പുഷ്പമന്ദിരെ മേവീടിനാൻ. || 227 ||
ഇ-‘ക്കഥ ചുരുക്കി ഞാൻ ഒക്കവെ പറഞ്ഞു‘വെ (ന്നു)
ന്നു’ൾക്കുരുന്നിങ്കൽ മോദം കലൎന്നു കിളി-മകൾ || 228 ||
ആലസ്യം കളഞ്ഞ’വൾ കീൎത്തനം പാടി‘പ്പാടി
കാലത്തു പറന്നു പോയീടിനാൾ, അതു-കാലം. || 229 ||
ഇതി ചാണക്യസൂത്രം (വാ മുദ്രാരാക്ഷസം വാ) സമാപ്തം. [ 205 ] LITERAL TRANSLATION OF THE
INTRODUCTION.
O parrot-damsel that showereth forth speech (that is pleasant)
as milk! do thou, after having refreshed thyself by taking the honey
that we have brought, relate without losing time some interesting
adventures so as to cause joy to grow up in our minds invaded by
grief. Tell us what interesting occurrences thou hast witnessed (literal-
ly, seen near at hand) while flying hither from a distance. Then the
good green parrot, with delight removing (all) heaviness of mind,
said with pleasure:-"I have no wisdom or ability for speaking.
Only if there be wisdom will words be of effect. Be pleased to
know that all that is power (all power) is wisdom (i. e. comes by
wisdom). Wisdom alone overcometh all things. Is it not a settled
point that there is nothing in these three worlds that is not ac-
complishable by wisdom? When we reflect on the things that the
Brahmin Chánakyan, “that excellent man, did by the power of wisdom,
we cannot but say how wonderful were the arts of the son of Chanaka."
On hearing what was thus said by the parrot-damsel, all with
abundant delight said:- “Well then, O gem (lit: jewel-necklace) of
parrot sages, tell us the history of Chanakya, the prosperous." Having
heard which, the parrot-damsel, having piously worshipped Ganapati
(the god of learning) and Saraswati (the goddess of learning) and
having also worshipped her spiritual preceptors, she, the virtuous
one, spoke softly (as follows). “Famous men versed in polity will
find great delight when they hear the various principles of polity
which are (to be met with) in this history. So I shall relate the
history with (all due) propriety. Let all listen exulting with delight. [ 206 ] സൂചിതങ്ങളിൽ ഉപയൊഗിച്ച
പദസംക്ഷേപവിവരണം.
✽ S. | =ആഖ്യ. ✽ | നപും: | =നപുംസകലിംഗം. |
✽ ആ: | =ആഖ്യാതം. ✽ | പ: | =പഞ്ചമി. |
ആശ്രി: | =ആശ്രിത. | പു: | =പുരുഷൻ. |
ഇ: | =ഇവിടെ. | പൂ: | പൂൎണ്ണ. |
ഉ: | =ഉത്തമ. | പ്ര: | പ്രഥമ. |
എ-തു. | =എന്നതു. | പ്രതി: | =പ്രതിസംജ്ഞ. |
എ-നോടു. | =എന്നതിനോടു. | ബ: വ: | =ബഹുവചനം |
എ-ന്നു. | =എന്നതിന്നു. | മ: | =മദ്ധ്യമപുരുഷൻ. |
എ-ന്റെ. | =എന്നതിന്റെ. | വി: | =വിഭക്തി. |
ഏ: വ: | =ഏകവചനം. | വിശേ: | =വിശേഷണം. |
ക്രി: | =ക്രിയ. | വ്യാ: | =വ്യാകരണം. |
ഗു: | =ഗുണവാചകം. | ഷ: | =ഷഷ്ഠി. |
ച: | =ചതുൎത്ഥി. | സ: | =സപ്തമി. |
തൃ: | =തൃതീയ. | സംസ്കൃ: | =സംസ്കൃത. |
ദ്വി: | =ദ്വിതീയ. | സ്ത്രീ: | =സ്ത്രീലിംഗം. |
ഒന്നാം പാദം.
1. S. നീ ആ: 2ലുള്ള ചൊള്ളൂ || തൂകും ഇടും ശബ്ദന്യൂനങ്ങൾ. ||
മൊഴി എ-തു തൂകും എ-ന്റെ കൎമ്മം; ഇതു നിൎജ്ജീവനാമ
ത്തിന്റെ ആശ്രി: പ്രഥമയിലെ കൎമ്മപ്രയോഗം.
2. വിശേഷങ്ങൾ എ-തു ചൊല്ലു എ-ന്റെ കൎമ്മം (ആശ്രി: പ്ര
ഥമ.)
3. നേരം ആശ്രി: പ്രഥമ കാലപ്രയോഗം || ചാരത്തു ആദേശ
രൂപം പ്രകാരപ്രയോഗം.
5. S. ബുദ്ധിസാമൎത്ഥ്യം ആ: ഇല്ല || ഏതും എ-തു ബുദ്ധി എ-ന്നു വി
ശേഷണം.
,, ചൊല്ലുവാൻ ഭാവി ക്രിയാന്യൂനം, യോഗ്യതപ്രയോഗം.
6. അറിഞ്ഞാലും അനുവാദകം, നിമന്ത്രണപ്രയോഗം. || ഒന്നു-ത
ന്നെ എ-തു ബുദ്ധി എ-ന്നു വിശേഷണം.
7. ഉള്ളവർകൾക്കു ചതുൎത്ഥിയുടെ ഉടമപ്രയോഗം. || S. യൊന്നും
ആ: സാദ്ധ്യമല്ലാതെയില്ല.
9. ഓൎത്തു കാണും എ-ന്നു നാം എന്ന ഭിന്നകൎത്താവു അസ്പഷ്ടം. ||
ചണകാത്മജ=(ചണക+ആത്മജ)=ചണകപുത്രൻ. || പറയാ
വൂ എ-തു സ്വതന്ത്രവാക്യം (S. പറ ആ: ആവൂ.
11. ശുകമുനിമാലിക= [ശുക+മുനി+(മാലിക= മാലയെസംബന്ധിച്ചതു)=ശു
കമണി.]
12. തന്നെ (ഇ:) അരസമാസത്തിൽ നിരൎത്ഥം. [ 208 ] 13. S. 12ലുള്ള കിളിപ്പൈതൽ, അവർ എന്നീരണ്ടും; ആ: ചൊല്ലീടി
നാൾ. || മെല്ലവെ=മെല്ല+എ; മെല്ല ഭാവരൂപം (പ്രകാരപ്രയോ
ഗം.) എ അവ്യയത്തിന്നു ക്രിയാ വിശേഷണീകരണശക്തി
യുണ്ടു.
15. =എങ്കിൽ കഥയെ ആദരവോടു പറഞ്ഞീടുവൻ || എങ്കിൽ
എൻ ധാതുവിന്റെ സംഭാവന.
16. മന്ദാമിനി=ഗംഗാനദി.
17. ഇരിപ്പാൻ ഭാവിക്രിയാന്യൂനത്തിന്റെ ഫലപ്രയോഗം ||
S. ജനം ആ: ചൊല്ലുന്നു.
18. തിങ്കൾ തൻ കുല ജാതൻ=ചന്ദ്രവംശത്തവൻ.
19. മംഗലകീൎത്ത്യം സംസ്കൃ: തൃതീയ.
20. അവൻ എന്ന ആഖ്യയും സംബന്ധക്രിയയും രണ്ടും അ
സ്പഷ്ടം || നാമം=(ഇ:) നാമധേയം; രാജാവിന്റെ സ്വന്ത
പേർ 22ലുള്ള നന്ദൻ തന്നെ || സൎവ്വാൎത്ഥസിദ്ധിപ്രദൻ=(സൎവ്വ+
അൎത്ഥ+സിദ്ധി+പ്രദൻ) ചോദിച്ചതെല്ലാം കൊടുക്കുന്ന
വൻ.
21. S. അവൻ അസ്പഷ്ടം || രാക്ഷസൻ അങ്കിതനാമം || മുറ്റും എ-
ന്റെ ശേഷം എങ്കിലും എ-തു അസ്പഷ്ടം || രൂക്ഷത=(ഇ:)
കപടമില്ലായ്മ.
24. സുനന്ദ, മുരം അങ്കിതനാമങ്ങൾ.
26. അന്തരാ സംസ്കൃ: അവ്യയം (ഇ:)=മനസ്സിൽ.
32. എന്നിയെ തത്ഭവം=അന്യെ (=കൂടാതെ) സംസ്കൃ: അവ്യയം;
ഇതു എന്നി എന്നും കാണും.
34. ക്രോധവും തേടീടിനാൻ=ക്രോധം കാണിച്ചു.
38. ഇട്ടിതു നപും: പു. ക്രിയ. (പൊരുത്തം വിട്ടുപോയി).
39. കഴിച്ചവനായ് വന്നു;
40. അവനു ചതുൎത്ഥി.
44. പ്രസവിച്ചിതു നപു: പു: ക്രി: (പൊരുത്തം വിട്ടുപോയി)
45. തിണ്ണം=(ഇ:) ഉറക്കെ. || അശരീരിവാക്കു . . . . ഇത്യാദി=ദൈ
വനിയോഗത്താൽ ഒരു വാക്കു കേട്ടതല്ലാതെ ആരയും ക
ണ്ടിട്ടില്ല. [ 209 ] 46. ഭൂപതികുലമണിദീപം=(ഭൂപതി+കുല+മണി+ദീപം) രാജാക്ക
ന്മാരുടെ കുലത്തിൽ പ്രകാശിക്കുന്നവൻ.
47. വാക്കതു=ആ വാക്കു. || 47=ഉണ്ടായ ദുഃഖം എല്ലാം പോയി
ട്ടില്ല.
48. രൂക്ഷ(ഇ:)=കപടമില്ലാത്ത. ||
50. S. കുമാരന്മാർ ആ: ഉണ്ടായി
51. ജാതകൌതുകം=കൌതുകമുണ്ടായി. (ജാതം=ഉണ്ടായി.)
54. അന്തികെ സംസ്കൃ: സപ്തമി.
55. വെച്ചു, നിരൂപിച്ചു, 57ലുള്ള ചൊല്ല എന്നവറ്റിന്നു 57ലുള്ള നി
ങ്ങൾ S.
56. പുക്കു ചെയ്തുകൊണ്ടു വരുത്തീടുക എ-ററിന്നു S. ഞാൻ അസ്പ
ഷ്ടം || ഗതി=(ഇ:) മോക്ഷം.
57. ആരെ=ആർ+ഏ അവ്യയം || ആരെ (നിങ്ങൾക്കു) വേണ്ടു എന്നതു
എന്നുള്ളതു എ-ന്റെ കൎമ്മം.
60. ഈ വാക്യത്തിൽ എന്തു എന്ന ആ: അസ്പഷ്ടം, മൂലം S.
61. ശ്രേഷ്ഠത്വം=ജാതിശ്രേഷ്ഠത്വം.
62. ഹാസ്യമായ് വരും=(ഇനിക്കു) ഹാസ്യം ആയിവരും || ഇല്ല സം
ശയം ഏതും=ഏതും സംശയമില്ല.
63. താതൻ ചെയ്തതു എന്ന S. അസ്പഷ്ടം || പിതാവിന്നു എന്നതു സ്നേ
ഹം എന്നതിന്മുമ്പെ വേണ്ടതു. || മോഹം ഏ-ന്നു ഇല്ല എന്നു
ള്ള ആഖ്യാതം 64ൽനിന്നു അനുഭവിച്ചുവരെണം. ||
63-64=അതിമോഹം ഇനിക്കില്ല; എന്നാലും ദാസത്വം അനുഭ
വിപ്പാൻ സമ്മതമില്ല. || 64=അല്ലൊ? അതുമതി.
65. ദാസത്വം=ദാസത്വംകൂടവെ.
67.തനിക്ക എന്നതു (ഇ:) ഘനവാചിപ്രയോഗം.
68. ധാത്രി മുതൽ-ഓടു വരെ ചൊല്ലീടിനാർ എ-ന്റെ വിശേ
ഷണം.
73. നീ എ-തു ചൊന്നതു എ-ന്റെ S.
74. നക്രനാസൻ അങ്കിതനാമം രാക്ഷസന്റെ നാമധേയം.
76. സ്വൎഗ്ഗതുല്യം എ-തു ഇപ്പുരം എ-ന്റെ വിശേഷണം. [ 210 ] 78. S. ഇവൻ ആ: 79ലുള്ള ഉണ്ടാക്കും; അന്തരം ആശ്രി: പ്ര:=അ
ന്തരത്തിൽ.
84. കുറ്റം ക്രടാതെ=കുറവുകൂടാതെ.
85-86=ഇപ്പോൾ ഒരുപോലെ തരുന്നതിനെ വാങ്ങിക്കൊൾ
വിൻ, പിന്നെ ഭേദം വരുത്തേണ്ടതായാൽ ഈശ്വരപരീ
ക്ഷ ചെയ്തു ആ പരീക്ഷപ്രകാരം ഓരോരുത്തന്നു പ്രത്യേ
കമായ് കിട്ടും, അപ്പോൾ കിട്ടുന്നതിനാൽ നിങ്ങൾ തൃപ്തിപ്പെ
ട്ടിരിക്കവേണ്ടതു.
95. എന്നും=ഒരിക്കലും.
102. എത്രയും കഷ്ടം അതു എ-തു എന്നു എ-ന്റെ കൎമ്മം. || അതിനയ
ത്തോടെ എ-തു ഉരചെയ്താൻ എ-ന്നു വിശേഷണം.
103. കണ്ടു എ-ന്നു ഇവിടെ കാലപ്രയോഗമുണ്ടു. || അന്ധകാരം=
(ഇ:) ആപത്തുകൾ.
112. നിശ്ചയത്തിങ്കൽ (ഇ:) നിമിത്തപ്രയോഗം.
115. നാടതു=ആ നാടു.
116. മൊൎയ്യനു ചതു: വിഭ:
118. ഉള്ളതിൽ എന്നതു പുത്രന്മാരിൽ എ-നോടു വിഭക്തി പൊരു
ത്തം കൊണ്ടു ചേരുന്നു.
119. ഗുണോൽകൎഷം=ഗുണ+ഉൽകൎഷം(=അധികത, ശ്രേഷ്ഠത.)
120. =അവർ നാട്ടിലുള്ള ജനങ്ങളെ തങ്ങളുടെ സ്വാധീനത്തി
ൽ ആക്കി മിക്ക രാജ്യങ്ങളേയും തങ്ങളുടെ കൈവശത്തിൽ
ആക്കി തീൎത്തു.
129. ഉപമ || ഇതിൽ ജാരൻ, വാരനാരി എന്നവ ഉപമേയങ്ങൾ
മൊൎയ്യൻ, ഭൂമി എന്നവ ഉപമിതങ്ങൾ ഉപമേയോപമ അവി
ശ്വാസവും, നാണക്കേടും ഇരുകക്ഷിയിൽ ഉണ്ടാകുന്നുതു.
132. സൂചിപ്പിച്ചതുനേരം=സൂചിപ്പിച്ച അന്നേരം.
133. അവനു-ചതു: വിഭ:
134. നിൎണ്ണയം സംസ്കൃ: നപും: ഗു: വാചകം (ക്രി. വിശേ: പ്ര
യോഗം) [ 211 ] 135. =(ഞങ്ങൾ) മൌൎയ്യനോടേല്ക്കും-നേരം || (അവൻ നമ്മെ)
ആകവെ നശിപ്പിക്കും.
136. =പട ചെയ്യേണമെങ്കിൽ ആ പടക്കു ഒരു ഭാഗത്തു രണ്ടു
മൂന്നു അമാത്യരും ഭൂമിപാലന്മാരും മാത്രമെയുള്ളു എന്നു വ
രും-മറ്റെ ഭാഗത്തു മൌൎയ്യനോടു ജനമെല്ലാം ചേരും.
137. =അതു തിണ്ണമായ് വേണം ഇനി ഏതും വൈകരുതു.
148. S. അവർ ആ: അടച്ചിതു.
151. ഗുഹോദരം (ആശ്രി: പ്ര: സ്ഥലപ്രയോഗം.)=ഗുഹ+ഉദരം.
152. എന്തതെന്നുരചയ്യാം. ഇതു ഗ്രന്ഥകൎത്താവിന്റെ ഉപവാക്കു.
154. S. ദീപങ്ങൾ ആ: കത്തീടുന്നു (കൎമ്മത്തിൽ പ്രയോഗം) || അത്യന്തം
എരിഞ്ഞു=നന്നെ പ്രകാശിച്ചു.
156. =അവൎക്കുള്ള സങ്കടം എങ്ങിനെ പറയുന്നു.
157. ചെയ്തു എന്നതു തഴുകയും ഏ-ന്റെ ശേഷം അസ്പഷ്ടം എ
ന്നറിക.
160. =വല്ല നല്ല പ്രവൃത്തി ചെയ്യുന്നതിനാൽ മാത്രം ദിവസം
കഴിച്ചു; നമുക്കുള്ളതു ഒഴികെ മറെറാന്നും ആഗ്രഹിച്ചിട്ടില്ല.
161 - 162. =ഈ മണ്ഢപം ഭൂമിയിൽ കഴിച്ചതും നിത്യം ആയതിൽ
ആലോചനസഭകൂടുന്നതും ദൂതൻ വന്നു പറയുന്നതും ഇ
തെല്ലാം നശിപ്പിപ്പാനായിട്ടുള്ള ഉപായം തന്നെ എന്നു നാം
ഓൎത്തിട്ടില്ലല്ലൊ?
163. ഇഷ്ടം=സ്നേഹം. || 163=നിരൂപിച്ചാൽ വിധിയുടെ കല്പിതം
നീക്കീടാമൊ?
166. =ഞങ്ങൾ നിരൂപിച്ചാൽ ഒന്നുമെ ആവതല്ലാതെയുള്ളതും
ദുൎന്നയം ഏറും അവർ ചെയ്തതും ആയുള്ള ഈ സങ്കട
ത്തിൽ || ഇതിൽ ഉള്ള ചെയ്ത എന്ന രണ്ടു ശബ്ദന്യൂനങ്ങൾ
സങ്കടം എന്ന ഒരേ നാമത്തിന്നു വിശേഷണം (ഇതു
ദുൎല്ലഭം)
170. ദൈവത്തിൻ വിലാസത്താൽ=ദൈവ ചിന്തനത്താൽ. [ 212 ] 173. അശക്തരായി =തങ്ങൾ ശക്തി കുറഞ്ഞവരാകുന്നു എന്നറി
ഞ്ഞു.
174. അവർകളും-തു. 172ൽ ഉള്ള അവർ കിം ഏ-ന്റെ ആവ
ൎത്തനംതന്നെ; ഇങ്ങിനെയുള്ള ആവത്തനങ്ങൾക്കു പുന
രാഖ്യയെന്നും, പുനർകൎമ്മം എന്നും പറയും.
177. S താതാൻ-ആ:ഉരചെയ്ത.
178. ഇതിൽ=ഗുഹയിൽ.
188. രാജ-ഭീതിയാൽ എന്നതു ഒട്ടൊട്ടു എ-ന്നു വിശേഷണം.
190. S. നരാധിപൻ ആ: അയച്ചിതു (192). || വംഗദേശം=ബങ്കാളം.
191. സിംഹവീരൻ=(ഇ:) സിംഹം || ആരൂഢഗൎവ്വം=ഏറിയ ഗൎവ്വമായി
സംസ്കൃ: സമാസനാമം, നപുംസകം. ക്രി: വിശേ: പ്ര
യോഗം.
192. =നരാധിപൻ എ-ന്നു വിശേഷണം.
196. ദ്രവിപ്പിപ്പാൻ=ഓടിപ്പാൻ; മറെറാരു അൎത്ഥത്തിനായി 229ൽ
നോക്ക.
200. ചൊല്ലിയന്ന=ശ്രുതിപ്പെട്ട.
,, വിശിഖൻ അങ്കിതം || ആയ് എന്നതു പദ്യക്രമത്താൽ ആയി
എന്നു ദീൎഘിച്ചു പോയി.
204. എങ്കിലൊ=(ഇ:) എന്തുകൊണ്ടെന്നാൽ || ശങ്ക=(ഇ:)സംശയം.
207. പുഷ്ടകൌതുകം (ആശ്രി: പ്ര:)=ഏറിയകൌതുകത്തോടു.
208. ഞങ്ങൾക്കു ചതു: വിഭ: ഉടമപ്രയോഗം- || നിന്നോടു വിഷയ
പ്രയൊഗം ||
210. അവൻ പുനരാഖ്യ.
211. =അഛ്ശനും ജ്യേഷ്ഠന്മാരും കൂടാതെ പോന്നീടുവാൻ (പോരി
ക) എന്നുള്ളതിന്നു ഇനി ഇനിക്കു ഏതും ഇഛ്ശയില്ല.
218. നിങ്കൽ=നിന്നിൽ (വിഷയപ്രയോഗം).
219. പോവതിന്നു-(ച: വി: കാരണ പ്രയോഗം)=പോവതിനായി
ക്കൊണ്ടു || നൃപന്മാൎക്കു ച: വി: വിഷയ പ്രയോഗം. [ 213 ] 225 പഞ്ചാസ്യം ഇതു മഹാവിഗ്രഹം=ഈ പഞ്ചാസ്യത്തിന്റെ ആകാ
രം ഏറ്റവും വലിയതു.
225. എന്നും=എപ്പോഴെങ്കിലും.
228. മനോഹര-സംസ്കൃ; ഗുണവാചകം, കല്പിതം എന്നതിനോടു
ചേരുന്നു. [വ്യാ: 238 : iii ]
229. ദ്രാവ്യതാം- സംസ്കൃ: ഹെതുക്രിയ-കൎമ്മത്തിൽ വിധിപ്രയോ
ഗം ഏ: വ: പ്ര: പു: ||
230. ദ്രാവണം-സംസ്കൃ: ഭാവക്രിയാനാമം (ഹേതു ക്രിയയിൽനി
ന്നു ജനിച്ചതു.)
229-230.="ദ്രവിപ്പിക്കെണം" (=1. ഓടിപ്പിക്കണം 2. ഉരുക്കപ്പിക്ക
ണം) "എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ദ്രവണം (=ഓടൽ) കേ
വലം വരേണ്ടതില്ല. ദ്രവിപ്പിക്കുന്നതിന്നു ഇതു യൊഗ്യമാ
യ്തു എന്നാൽ, ദ്രവിപ്പിക്കുക എന്നതിന്നു ഉരുക്കിപ്പിക്കുക എ
ന്നൎത്ഥമായി എടുക്കണം-അതുകൊണ്ടു ഇതു കേവലം, മെഴു
കുകൊണ്ടുണ്ടാക്കിയതു തന്നെ എന്നു നിശ്ചയം."
237. S. ശങ്ക ആ: മുഴുത്തു. || ശങ്കാമുഴുത്തു എ-തു ഉപവാക്യം ഇരുന്നാൻ
എ-ന്റെ വിശേഷണം. വ്യാ: 242. 243: ii. 244. || S. അവൻ
ആ: ഇരുന്നാൻ.
238. നന്ദനന്മാൎക്കു=മൌൎയ്യനന്ദനന്മാൎക്കു.
239. ൟവണ്ണം ഉള്ള വസ്തു എന്നുവെച്ചാൽ സിംഹത്തെ വിടുവിക്കൽ-
|| കേവലം എ-തു ഉണ്ടു എ-ന്റെ വിശേഷണം വ്യാ: 239:
vii. (ആ വകയായിട്ടു അസ്പഷ്ടം.)
241, വിശ്വാസം വരായെല്ലൊ=അവനിൽ നമുക്കു വിശ്വാസംവരാ
യെല്ലൊ.
242. പോയാലും എ-തിൽ ഉം എ-തു (ഇ:) അനുവാദകപ്രയോഗ
ത്തിൽ അല്ല-തുടൎച്ചപ്രയോഗത്തിൽ വന്നതു തന്നെ [വ്യാ:
308.]
243. രണ്ടെന്നു-നാം വെറെ അവൻ വെറെ എന്നുള്ള ഭാവത്തോ
ടു. ഈടിലും ഏ-തിൽ ഉള്ള ഉം അവ്യയത്തിന്നു തുടൎച്ചപ്ര
യോഗം.
247. അതിങ്കലേക്കു-ച: വി:, കാരണപ്രയോഗം. [വ്യാ: 262] [ 214 ] 249. S. പട ആ: തള്ളിവന്നീടും (കൎമ്മത്തിൽക്രിയ. [വ്യാ: 301.]) || S.
തടുക്ക ആ: ആയ്വരും.
250=ബുദ്ധിശക്തിയും സൈന്യശക്തിയും ഇവ രണ്ടും ഒത്തു നോ
ക്കുമ്പോൾ ബുദ്ധിശക്തി സൈന്യശക്തിയെക്കാൾ വലു
തെന്നു മാത്രമല്ല ബുദ്ധിശക്തിക്കു തുല്യമായി യാതൊരു ശ
ക്തിയും ഇല്ലെന്നതുകൊണ്ടു.
251. അവൻപുനരാഖ്യ. [ 215 ] രണ്ടാം പാദത്തിലെ സൂചിതങ്ങൾ.
3.=അതു ഇനിക്കുള്ളിൽ ചൊല്ലാത്ത ഒരു ആനന്ദം ആകു
ന്നുവല്ലൊ || കേൾക്കുന്നനേരത്തു=(ഇനിക്കു) കേൾക്കുന്നനേ
രത്തു || എനിക്കുള്ളിൽ എ-തു ഒർ ആനന്ദം എ-ന്നു വിശേഷണം.
|| S. ഒർ ആനന്ദം ആ: ചൊല്ലാവതല്ല.
4. =മുന്നം ഉരചെയ്തതിന്നു മേൽപെട്ടു (മേലിൽ) അവൾ
ചൊല്ലീടിനാൾ.
5. മംഗലശീലൻ =മംഗലശീലനായി-(ഇവിടെ വിശേഷണത്തി
ന്നും വിശേഷ്യത്തിന്നും വിഭക്തി പൊരുത്തമുണ്ടു. ഇതു
സംസ്കൃ: പ്രയോഗത്തെ അനുസരിച്ചതു)
10. ഉത്തംസമെ, വിഭൊ, ഭാസുരകാന്തിജലധെ, ഭയാനിധെ, ഇവ സം
സ്കൃ: സംബോധനകൾ തന്നെ.
13. തടഞ്ഞു (ക്രിയാന്യൂനത്തിന്റെ കാരണപ്രയോഗം [വ്യാ:284])
=തടഞ്ഞതുകൊണ്ടു.
15. =എന്തു ലാഭം ഉണ്ടു.
19 ഒ അവ്യയം (ഇ:) തലവാചകപ്രയോഗം [വ്യാ: 305.]
22. ഒത്തരഥങ്ങളും = കൂടിയരഥങ്ങളും
24. =ശക്തി (ഉണ്ടെന്നു) ധരിക്ക നീ.
25.വിശേഷം =(ഇ:) വ്യത്യാസം.
26. തൂമയോടു ഏ-തു എന്തൊന്നു എ-ന്നു വിശേഷണം. [വ്യാ: 238. iii]
29. മതെ എ-തു മതി എ-ന്റെ സംബോധന.
30. ശങ്കാ =(ഇ:) സംശയം.
31. ചാണക്യൻ; 32ലുള്ള കൌടില്യൻ 33ലുള്ള വിഷ്ണുഗുപ്തൻ എന്ന അങ്കിത
നാമങ്ങൾ ചാണക്യനു ചേരുന്നവ.
34. നന്ദാഗ്രഭോജനം=നന്ദരാജാവു ബ്രാഹ്മണൎക്കു കൊടുക്കുന്ന
അധികം വിശേഷമായ ഭോജനം. [ 216 ] 35. S. ആക്കീട്ടാകുന്നതു ആ: 36ലുള്ള ഒരു വൃഷലൻ || യോഗ്യൻ എ-തു
36ലുള്ള വൃഷലൻ ഏ-നോടു ചേരുന്നു.
36. കേട്ടിതു എ-ന്റെ S. ഞാൻ (അസ്പഷ്ടം.) || അതു പുനരാഖ്യ.
38.വൃഷലൻ അവൻ=ആവൃഷലൻ.
43. =വിപ്രജാതിസ്വഭാവം (കൊണ്ടു ആകുന്നതു); പൊയ്യല്ല.
45. ഇല്ലെങ്കിൽ=ഇല്ലെങ്കിലും.
53. തക്കമാത്രം=മാത്രം തന്നെ.
61. വഴിയിന്നു= വഴിയിൽനിന്നു.
69. പൊന്നിന്തളികകൾ എ-തിൽ ഇം സമാസപ്രത്യയം തന്നെ.
[വ്യാ: 213.]
,, കാവ്യാനുവാദകം കൊണ്ടു ഇവിടെ "പൊന്നിന്തളികകൾ" എന്നു
ള്ളതു കൂടാതെ, അതിനെ കാണിക്കുന്ന പ്രതിസംജ്ഞ "അവ"
എന്നുള്ളതും "വെച്ചിരിക്കുന്നു" എന്നുള്ള ക്രിയയ്ക്കു കൎമ്മമായ്വ
ന്നു; ഇങ്ങിനെയുള്ള പ്രയോഗത്തിന്നു "പുനർകൎമ്മം" എ
ന്നുള്ള പേർ പറയാം.
മാന്യങ്ങളായി=ബഹുമാനത്തിന്നായിട്ടുള്ളവ.
90. നാലുവേദങ്ങൾ=ഋക്കൂ, യജുസ്സു സാമം, അഥൎവ്വൻ. ||
ആറു ശാസ്ത്രങ്ങൾ ഇവ സാംഖ്യം, യോഗം, ന്യായം, വൈശേ
ഷികം, മീമാംസം, വേദാന്തം, എന്ന ഈ ആറു ശാസ്ത്ര
ങ്ങൾ തന്നെ.
96. S. കുടുമയും വസ്ത്രവും, ആ: അഴിഞ്ഞു.
99. കോപേന സംസ്കൃ: തൃ:
104. വാഴിച്ചു ഭൂതത്തിന്റെ നിശ്ചയഭാവിപ്രയോഗം [വ്യാ: 267.]
|| 104=ഞാൻ മറ്റൊരു ശൂദ്രനെ വാഴിച്ചു മാത്രമെ ചൂഡ
യെ (കുടുമ) കെട്ടുന്നുള്ളു -അതുവരെ കെട്ടുകയില്ല.
113. എന്തു പുനരാഖ്യ.
127. മുദ്ര=കൃഷ്ണാമൃഗത്തിന്റെ തോൽകൊണ്ടു സാധാരണയായി
സന്യാസികൾ ധരിച്ചുവരുന്ന പട്ട || പൊക്കണം=ഭിക്ഷു
ക്കൾ ധൎമ്മത്തെ മേടിപ്പാൻ ധരിച്ചു വരുന്ന ഒരു സഞ്ചി.
132. ജനങ്ങളെ എ-തു. 133ലുള്ള കൈവിടീപ്പിച്ചു എ-ന്റെ കൎമ്മം. [ 217 ] 132. ശ്രാവകെതേവ്യം=ശ്രാവക+ഇതി+ഏവം || ശ്രാവകൻ (=കേൾ
ക്കുന്നവൻ) ബുദ്ധമതത്തെ അനുസരിക്കുന്നവരിൽ ശിഷ്യ
ൻ || ക്ഷപണകൻ=ബുദ്ധമതത്തെ അനുസരിച്ച സന്യാസി.
133. =വഞ്ചനയുണ്ടെന്നു അല്പം പോലും സംശയം ജനങ്ങൾ
ക്കു ഇല്ലാതെ ഇരിപ്പാൻ തക്കവണ്ണം ചഞ്ചലം കൈവിടീ
പ്പിച്ചു പാൎത്തു. || ചഞ്ചലം എ-തു കൈവിടീപ്പിച്ചു എ-ന്റെ ക
ൎമ്മം || കൈവിടീപ്പിചു എ-തു ദ്വികൎമ്മ ക്രിയ.
137. ഭൂഭൃത്തു =[ഭൂ(=ഭൂമി)+ഭൃൽ (=വഹിക്ക, എടുക്ക)] രാജാവു.
140. ഉൾക്കാമ്പു=ആശ്രി: പ്ര: സ്ഥലപ്രയോഗം. [വ്യാ: 256.]
149. കേവലം എ-തു മതി എ-ന്റെ വിശേഷണം. [വ്യാ: 238. ix]
152. വിപ്രാഭിചാരാദികൾ=വിപ്രന്റെ ആഭിചാരാദികൾ (=മാരണ
കൎമ്മങ്ങൾ).
154. വിപ്രകോപാദികൾ എ-തു ഉരചെയ്താൻ എ-ന്നു കൎമ്മം || ഒക്കവെ
എ-തു ഉരചെയ്താൻ ഏ-ന്റെ വിശേ: [വ്യാ: 170. 239: iii. 280: 3.]
155. മാനസെ-സംസ്കൃ: സ:
158. അതിൽ=അന്തണരിൽ.
161. ഫലിപ്പിച്ചു=(ഇ:) വിശ്വസിപ്പിച്ചു.
162. ഇരുത്തിനാൻ=പാൎപ്പിച്ചാൻ. || അവൻ= ഇന്ദ്രശൎമ്മാവായ ക്ഷ
പണൻ.
163. പിടിപ്പിച്ചുതെ എ-തിൽ എ അവ്യയം തിട്ടപ്രയോഗം [വ്യാ: 304.]
165. തൽ- ജ്വരം= അവരുടെ പനി
166. സത്യമായ്=സത്യമായി എന്നു.
167. അവൻ-പുനരാഖ്യ || ബ്രഹ്മസ്വം=(ബ്രഹ്മ+സ്വം) ബ്രാഹ്മ
ണധനം.
176. ഇവൻ എ-തു ചന്ദ്രഗുപ്തൻ ഏ-നോടു അരസമാസമായി
ചേൎന്നതു.
181. അവൻ=ക്ഷപണകൻ. || അവനെ= ചന്ദ്രഗുപ്തനെ.
182. S. ക്ഷപണകൻ (അസ്പഷ്ടം), ആ: വന്നീടിനാൻ.
185. ക്ഷുദ്രപ്രയോഗങ്ങൾ=മാരണപ്രയോഗങ്ങൾ.
187. ശബരേശ്വരൻ=(ശബരൻ=കാട്ടാളൻ, ഈശ്വരൻ=നാഥൻ)
കാട്ടാളരാജാവു. [ 218 ] 188. ജീവിതം=(ഇ:) സഹായപണം. || അവൻ=കാട്ടാളരാജാവു.
189. കാട്ടാളൻ=കാട്ടാളരാജാവു.
191. പാവനമാനസൻ എ-തു മൌൎയ്യൻ എ-ന്റെ വിശേഷണം. ||
,, പൈതൃകാൎത്ഥം=[പൈതൃകം (=പിതാവിനുള്ളതു)+അൎത്ഥം (=
വസ്തു-ദ്രവ്യം)] പിതാവിന്റെ ദ്രവ്യം.
194. കെപ്പോടു=(ഇ:)വേഗത്തൊടു.
196. സേവിച്ചു=ഒത്താശചെയ്തു.
197. മ്ലേഛ്ശകലേശ്വരൻ=കാട്ടാളരാജാവു. || വീരശിഖാമണി= [വീര (=
ശൂരന്മാരുടെ)+ശിഖ(=തലമുടി)+മണി(=അണിയുന്ന ര
ത്നം)] ശൂരന്മാരിൽ വെച്ചു ശൂരൻ. || മെ(സംസ്കൃ: ഷ:)=
എന്റെ-(ഇ:) ഇനിക്കു.
198. നാമാങ്കിതൻ=(നാമ+അങ്കിതൻ) നാമത്താൽ ഏണ്ണപ്പെട്ടവ
ൻ, അടയാളപ്പെട്ടവൻ.
199. കളഞ്ഞു എ-തു ഭൂതത്തിന്റെ തിട്ടഭാവിപ്രയോഗം. [വ്യാ:284.]
202. കമ്പമായീടാതെ=(ഇ:) പേടിയാതെ.
206. വമ്പരിൽ മുമ്പനായ്=വമ്പിതനും മുമ്പനും ആയ് || വൈരോധകൻ-
അങ്കിതം
210. ബലാബലം=ബലവും അബലവും (ഇതു ദ്വന്ദ സമാസം.)
212. പദം=(ഇ:) സ്ഥാനം.
214. പട എ-തു കൂടുന്നിതു എ-ന്നു S.
218. ശകന്മാർ=(Sanakra, Sacae, Scythians.)
216. പാരസികന്മാർ=പാൎസ്സിയാരാജ്യക്കാർ || യവനഗണങ്ങളും=(Bactrea)
ബക്ത്രിയാ രാജ്യത്തിൽവാണിരുന്ന (Seleuous) സെലൂകൻ
എന്നുള്ള (Greek) ഗ്രേക്കുകാരനായുള്ള രാജാവിന്റെ പട
കൾ.
226. =[ആഷാഢം=ചിങ്ങമാസം-കൃഷ്ണപക്ഷം=കറുത്തപക്ഷം-ഉസസ്സു
= പുലർകാലം] ചിങ്ങമാസം കറുത്തപക്ഷം പുലർകാലത്തു.
|| കജവാരം=ചൊവ്വാഴ്ച (കജവാരെ എ-തു സംസ്കൃ: സ:)
229. കാലദോഷം=വരുവാനുള്ള ആപത്തു, കഷ്ടകാലം.
231. നന്നല്ല=(ഉരിയാടുന്നതു) നന്നല്ല. [ 219 ] 233. പോം എ-ന്റെ S. നിങ്ങൾ (അസ്പഷ്ടം.)
640. ചണകാത്മജോക്തി=(ചണക+ആത്മജ+ഉക്തി) ചാണക്യ
ന്റെ വാക്കു.
244. ആമ്മാർ=ആകുംആർ. (ആകത്തക്കവണ്ണം, ആകുംപ്രകാരം.)
653. ചിക്കുന=(ചിക്കു+അനെ) ഉടനെ.
258. വീരമകുടമണി=[വീര (=ശ്രരന്മാരുടെ)+മകുട (=മുടികളിൽ കി
രീടങ്ങളിൽ)+മണി (=രത്നം, വിലയേറിയ കല്ലു.)]-ശൂരന്മാ
രിൽ ശൂരൻ.
270. ബദ്ധസന്നദ്ധൻ=ഒരുങ്ങിയവൻ.
271. നിവിരെ=(ഇ:) ഉറക്കെ.
272. അന്തരാളം=[അന്തരം (= ഉള്ളു)+ആളം (=കുഴി)] ഉള്ളു.
293. അളവു=(ഇ:) നേരത്തിൽ.
394. അന്തകാവാസം=മരണം.
295. തേരിന്നു= തേരിൽനിന്നു.
297. പാച്ചിൽ പിടിച്ചതു നേരത്തു= പാഞ്ഞു പൊയ്കുളയുന്ന നെരത്തിൽ.
306. അറ്ററ്റു=പാതിപ്പാതിയായ്.
312. കേട്ടു മണ്ടുന്നു=തോറ്റു മണ്ടുന്നു (സഹായത്തിന്നായി അപേ
ക്ഷിച്ചും കൊണ്ടു ഓടുന്നു).
315. അവനകം=അവന്റെ ഹൃദയം. [അവൻ, ആദേശരൂപം]
320. ഇരുന്ന=(ഇ:) ഭാവിച്ച.
323. കഴിക്കുന്നു=അവസാനിക്കുന്നു (വിട്ടുകളയുന്നു.)
336. ചാക്കു=ചാവിന്നു, മരണത്തിന്നു.
247. തപോവനം=തപസ്സു ചെയ്യാൻ തക്ക കാടു.
354. ഉൎവ്വരാദേവകുലോത്തമൻ=[ഉൎവ്വരാ(=ഭൂമി)+ദേവ(=സുരന്മാരുടെ)
+കുലോത്തമൻ(=കൂട്ടത്തിൽ, ഒന്നാമൻ) ബ്രാഹ്മണശ്രേ
ഷ്ഠൻ.
355. അല്ല എ-തിൽ പിന്നെ തന്നെ എ-തു അസ്പഷ്ടം.
359.നീതിബലം=(ഇ:) ഉപായശക്തി.
363. അതിനെളുതല്ല=അതിന്നു എളുതല്ല. [ 220 ] മൂന്നാം പാദത്തിലെ സൂചിതങ്ങൾ.
1. പാൽഓലുംമൊഴി=[പാൽ+ഓലും (=ഒലിക്കും)+മൊഴി (=വാ
ക്കു) മധുരമുള്ള വാക്കിനെ പറയുന്ന. || ആളെ=അവളെ. ||
ഇതം തത്ഭവം=ഹിതം. || മാലോകർ=മഹാലോകർ.
6. =കഥയുടെ സംഗതികളിൽ വൈഷമ്യം ഉണ്ടാകയാൽ പറ
യുന്നതിലും പ്രയാസം ഉണ്ടു. || ഇതിന്മേൽ=ഇതിന്റെശേ
ഷം. || ഏടം=ഇടം=സമയം, സ്ഥലം.
7. എന്നാൽ=എന്നാലും.
8. നിരസന്മാർ=ഇഷ്ടമില്ലാത്തവർ.
5. സരസന്മാർ=[സ (=കൂടെ)+രസം (=ഇഷ്ടം)] ഇഷ്ടമുള്ളവർ.
10. ഇളക്കരുതു=(ഇ:) സംശയിക്കരുതു.
11. വനം ആശ്രി: പ്ര: സ്ഥലപ്രയോഗം. [വ്യാ: 256]
13. ഉത്തമമന്ത്രിമന്ത്രമണ്ഡപം=ഏതാനും ഒരു മന്ത്രശാല.
18.ദീനൻ (ഇ:) വിനയൻ.
24. സ്നേഹമൊ എ-തിൽ ഒ അവ്യയം തലവാചകപ്രയോഗം.
[വ്യാ: 305.]
24. =നുമ്മൾ തമ്മിലുള്ള സ്നേഹം ഇപ്പോൾ ഉണ്ടായതല്ല, പ
ക്ഷെ പലപ്പോഴും അത്യാശയാലും മറ്റും സ്നേഹം അല്പം
അല്പം ചിലപ്പോൾ വിട്ടുപോയിട്ടുണ്ടായിരിക്കാം.
26. സാക്ഷാൽ=(ഇ:) സ്വാഭാവികമായി.
28. പരിപാലിച്ചാലെ എ-തിൽ ഏ അവ്യയം ഘനപ്രയോഗം ത
ന്നെ. [വ്യാ: 304.]
32. മാനസത്തോടുകൂടി=(ഇ:) അറിവോടു കൂടി.
34. ഹസ്തിപൻ=[ഹസ്തി (=ആന)+പൻ(=പാലിക്കുന്നവൻ)]
ആനപ്പാപ്പാൻ.
35. പ്രയുക്തന്മാർ=കല്പിച്ചാക്കിയവർ. [ 221 ] 38. പാപമാനസൻ=പാപമാനസനായി (39ലുള്ള ഇട്ടു ഏ-ന്നു വി
ശേ:).
,, ബദരീഫലം=[ബദരീ(=ലന്ത)+ഫലം(=പഴം)] ലന്തപ്പഴം, ഇ
തു ലന്തക്കാർ പടിഞ്ഞാറെക്കരക്കു വന്നസമയത്തെ സ്ഥി
രപ്പെടുത്തുന്നു.
40. വഴിയിന്നു= വഴിയിൽ നിന്നു
47. അതിന്നു ചതു: വി: കാരണപ്രയോഗം [വ്യാ: 262.]
,, =തന്റെ ബന്ധുക്കളുടെ ബലം ക്ഷയിച്ചുപോയി എന്ന
ശങ്കകൊണ്ടു
51. പൎവ്വതേശൻ ആദേശരൂപം ഷ: ക്കു പകരം [വ്യാ: 77.]
54. രാക്ഷസാമാത്യനു ച: വി:
45. അതുകാലം [വ്യാ: 274.]
55. വല്ലഭമോടു=പ്രിയമോടു.
62. അവൻ ഇന്ദ്രശൎമ്മാവു || നിഗൂഢമായ് ഏ-തു ഇരുന്നു എ-ന്നു വി
ശേ: [വ്യാ: 284.]
63. മാന്ത്രികശ്രേഷ്ഠൻ ഏ-തു അവൻ ഏ-ന്നു വിശേ:
64. ആയതാവിലോചനാ=[ആയതാ( =ദീൎഘമുള്ള)+വിലോചനാ(ക
ണ്ണുള്ളവൾ)] ദീൎഘമുള്ള കണ്ണുള്ളവൾ.
65. ജാനകി=സീതാ || സീതയുടെ അഗ്നി പ്രവേശസംക്ഷെ
പം: (മഹാഭാരതത്തിൽനിന്നു)
"ആറേഴു ദിനം പിരിയാതെ നിന്നൊരുപോലെ
ഘോരമായ് പൊരുത-പോർ എങ്ങിനെ പറയുന്നു, ||
രാഘവൻ ബ്രഹ്മാസ്ത്രവും അയച്ചാനതുകൊണ്ടു
രാവണൻ മരിച്ചു വീണീടിനാൻ അവനിയിൽ. ||
ഈരേഴു പതിനാലു ലോകവും തെളിഞ്ഞിതു
ഘോരനാം-ദശമുഖൻ മരിച്ച-നിമിത്തമായി. ||
കൈതവം അറിയാത- ജാനകീയതു-നേരം
രാഘവ-നിയോഗത്താൽ അഗ്നിയിൽ മുഴുകിനാൾ. ||
(ആകുലം തീൎന്നു വന്നാർ അന്നേരം സുരന്മാരും.)
യോഷന്മാർ-മണിയായ-ജാനകീ-ദേവിക്കൊരു
ദോഷമില്ലെന്നു സൎവ്വ -ദേവതമാരും ചൊന്നാർ. ||
മൈക്കണ്ണി-തന്നെയുടൻ കൈക്കൊണ്ടു രാഘവനും
ആകാശമാൎഗ്ഗെ ശീഘ്രം പോയയോദ്ധ്യയും പുക്കാൻ." || [ 222 ] 66. വിഷകന്യകാ=മൌൎയ്യനെ കൊല്ലുവാനായി രാക്ഷസൻ (ച
തിവായി) മന്ത്രവാദത്താൽ വിഷമയമായിതീൎത്ത ഒരു
സ്ത്രീ.
67. മന്ത്രിവീരൻ രാക്ഷസൻ.
71. മറച്ചാൻ ദ്വികൎമ്മക്രിയ. || നിശ്ചയമതി=വിശ്വാസയോഗ്യൻ.
74. ചന്ദ്രാഭിരാമമുഖി=[ചന്ദ്ര+അഭിരാമ(=മനോഹര)+മുഖി(=മുഖ
ത്തോടു കൂടിയവൾ)] ചന്ദ്രനെപ്പോലെ മനോഹരമാകുന്ന
മുഖത്തോടു കൂടിയവൾ.
78. കണ്ടിവാർ കുഴലി=[കണ്ടിവാർ(=മേഘവൎണ്ണമുള്ള)+കുഴലി(=ത
ലമുടിയുള്ളവൾ)] മേഘവൎണ്ണമുള്ള തലമുടിയോടു കൂടിയ
വൾ || തണ്ടലർ=കാമന്റെ (ഇ:) ഷ: ക്കു പകരം വന്ന ആ
ദേശരൂപം.
85. ഇന്നിതു എ-തിൽ ഇതു എ-തു (ഇ:) നിരൎത്ഥകം [വ്യാ: 274.]
87. ഇതുവഴി=ഈവഴി.
89. രാക്ഷസനു ച: വി:
91. പഞ്ചബാണാൎത്തി=കാമപരവശം; പഞ്ചബാണം താമര, അശോ
കപ്പുഷ്പം, മാപ്പൂ, കരിങ്കൂവളം, മുല്ലപ്പൂ, ഇവകൾ അഞ്ചും ത
ന്നെ || ചഞ്ചലമിഴി=കാമക്കണ്ണുള്ളവൾ.
94-96.=രാക്ഷസൻ പൎവ്വതകനെക്കൊന്നു എന്നു സൎവ്വരും നാ
ളെ പറയും എന്നൊരു ഭയത്താൽ, രാക്ഷസൻ തന്റെ ക
ളത്രത്തെ ചന്ദനദാസന്റെ വീട്ടിൽ പാൎപ്പിച്ചു || 96. ചന്ദന
ദാസൻ അങ്കിതനാമം (ഇതിനെക്കുറിച്ചു നാലാം പാദം 22-ാം
വൃത്തം മുതൽ നോക്ക.)
98. ശകടദാസൻ അങ്കിതനാമം (നാലാം പാദം 31-ാം വൃത്തം മുതൽ
നോക്ക).
101. ഉള്ളിൽ പുക്കാൽ=നുമ്മളുടെ മദ്ധ്യെ ഇരുന്നാൽ.
102 =അവൻ പേൗർജനങ്ങളെ ഒക്കയും തമ്മിൽ ഭേദിപ്പിക്കും.
104 -105. പൎവ്വത രാജാവിനെ കിടക്കുന്നതു കണ്ടു=കിടക്കുന്ന പൎവ്വത രാ
ജാവിനെ കണ്ടു.
108. മാനം=മാനമായി (ഇതു സംസ്കൃ: പ്രയോഗമാകുന്നു.)
112. ഘോഷവും കൊണ്ടു=വാക്കുനടന്നു, (പ്രസിദ്ധമായി).
116. തോന്നുന്നിതു നപും: പൂ: ക്രി: [ 223 ] 118. =ചാണക്യൻ തന്നെ പൎവ്വതരാജാവിനെ കൊന്നതു എന്നു
എല്ലാവരും പറയും.
121. ഭാഗധേയം=ഭാഗ്യം || ഭാഗുരായണൻ അങ്കിതനാമം.
123. നിശ്ശേഷ ഗുണ നിധി=[നിർ(=ഇല്ല)+ശേഷ(=ശിഷ്ട)+ഗുണ
+നിധി =കൂട്ടം)] ഗുണമെല്ലാം തികഞ്ഞിരിക്കുന്നവൻ.
124. ഇതുരണ്ടു വൈരോധകൻ, മലയകേതു ഇവരുടെ വസ്തുതകൾ.
ചന്ദ്രഗുപ്തനെ എന്ന ദ്വിതീയ പ്രിയാപ്രിയപ്രയോഗത്തിൽ
[വ്യാ: 259.] സ്നേഹം എന്ന നാമത്തെ ആശ്രയിച്ചു.
127. പാകത്തിൽനിന്നു=തക്ക അവസരത്തിനായിട്ടു കാത്തിരുന്നു.
131. =നിനെക്കുനേരെ ചെയ്യുന്ന അനേകം ചതികളെ നീ അറി
യുന്നില്ലയൊ?
132. രൂക്ഷരോഷകൻ=വളരെ കോപമുള്ളവൻ.
133. =നീ രോഷം കൊണ്ടു പലരോടും പറഞ്ഞാൽ.
134. കൎമ്മം=(ഇ:) വിധി.
137. ആൎക്കാനും വേണ്ടി=മറ്റൊരുത്തന്നു വേണ്ടി. || വന്നു=ഒരു ദിക്കി
ൽ വന്നു.
,, (എന്നു) താന്താൻ (ചാടും മുമ്പെ) കണ്ടുനില്ക്കേണം=അവനവൻ
മുമ്പിൽ കൂട്ടി വിചാരിക്കേണ്ടതു.
,, കണ്ടുനില്ക്കേണം=(വന്നു ചാടും മുമ്പെ) കണ്ടു നില്ക്കേണം.
138. =നീ നിന്റെ രാജ്യത്തിലേക്കു മടങ്ങിപ്പോയി ഇനി എന്തു
ചെയ്യേണമെന്നു ആലോചിക്ക.
140. പ്രേതകൃത്യങ്ങൾ=മരിച്ചാൽ ചെയ്യെണ്ടുന്ന കൎമ്മങ്ങൾ (ശേഷ
ക്രിയകൾ)
143. =അക്കാലം അവർ (ജനങ്ങൾ) പൎവ്വതകനെ കുലചെയ്യി
പ്പിച്ചതു ചാണക്യൻ (തന്നെ) എന്നുള്ളതു ഉൾക്കാമ്പിൽ
ശങ്കിച്ചു.
145. =അവൻ (ചാണക്യൻ) പിതാവിനെ കൊന്നതാണെങ്കിൽ
അവൻ അയാളുടെ പുത്രനെ അവിടെവെച്ചു കൊല്ലുന്ന
തായിരുന്നു. ||
,, അല്ലന്നുള്ള=ഉള്ളതു അല്ലെന്നു || എങ്കിൽ=അവനെ കൊന്ന
താണെങ്കിൽ. || താൻ ചാണക്യൻ. [ 224 ] 147. ദോഷത്തെ=(നമ്മുടെ) ദോഷത്തെ.
148. അതു=കൊന്നതു.
155. പശു =(ഇ:)ബലഹീനൻ.
156. വാട്ടം=(ഇ:) തളൎച്ച.
158. ചൊല്ലീടിനാൻ എ-ന്റെ S. 157ലുള്ള പൎവ്വതപുത്രൻ.
165. യുദ്ധോദ്യോഗം=യുദ്ധത്തിന്നുള്ള ഉത്സാഹം.
175. ദാരുവാൎമ്മാവു അങ്കിതനാമം.
177. വിശ്വൈക=(വിശ്വ+ഏക) വിശ്വത്തിൽ ഏകൻ || വിശ്വക
ൎമ്മാവു ദേവന്മാരിൽ ഒരുവൻ; ഇവൻ ശില്പപ്പണിയിൽ അ
തിനിപുണൻ തന്നെ; ബ്രഹ്മാവിൻകല്പനയാൽ രാക്ഷസ
ന്മാൎക്കിരിപ്പാനായി ലങ്ക നിൎമ്മിച്ചതും ഇവൻ തന്നെ.
178. രാജസം=രാജാവിനു പറ്റുന്ന, അതിശ്രേഷ്ഠമായുള്ള.
179. അവനൊത്തവർ=അവനു ഒത്തവർ
187. ഉചിതജ്ഞൻ=യോഗ്യമായിട്ടുള്ളതിനെ അറിയുന്നവൻ (ജ്ഞ=
അറിയുന്ന.) (ഇ:) അറിഞ്ഞാലും എ-ന്നു കൎമ്മാമായ്നില്ക്കുന്ന ദാരു
വൎമ്മാവും ഉചിതജ്ഞൻ എന്നു എ-തു സൂചിതവാക്യം [വ്യാ: 247.]
188. അതിൻ ആദേശരൂപം.
191. കൊണ്ടന്നു=കൊണ്ടുവന്നു.
194. മുമ്പിൽ താൻ പറഞ്ഞതിനു അതു പാതി രാജ്യം കൊടുക്കേണമെന്ന
ശപഥം തന്നെ.
197. S. അവൻ(വൈരോധകൻ) ആ: വാണീടിനാൻ.
205. കല്പിച്ചീടിനാർ=വിചാരിച്ചാർ.
207. വെൺകൊറ്റക്കുട=രാജാക്കന്മാൎക്കുള്ളകുട
210. =പാവകളെ തിരിപ്പാൻ എന്നു പറഞ്ഞുംകൊണ്ടു യന്ത്രതോ
രണത്തിന്നുള്ള കയറുകളെ വിടുവാനായി തരം നോക്കി
ക്കൊണ്ടിരുന്നു.
212. ചന്ദ്രലേഖ അങ്കിതനാമം (ആനയുടെ പേർ)
213. ചന്ദ്രലേഘാംബഷ്ഠൻ=ചന്ദ്രലേഖ എന്നു പേരായ ആനയുടെ
പാപ്പാൻ; ഇവന്റെ പേർ കൎബ്ബുരകൻ എന്നു തന്നെ.
അംബഷ്ടൻ=ആനക്കാരൻ.
216. ഗതിവേഗം=ആനയുടെ ഗതിവേഗം. [ 225 ] 217. പ്രഭ്രഷ്ടലക്ഷം=ലാക്കുതെറ്റി (പ്രഭ്രഷ്ട=പൊട്ടിച്ച, ലക്ഷം=ലാക്കു.)
224. ഭയദത്തൻ അങ്കിതനാമം
239. അക്ഷയധനവാൻ=കുറവല്ലാത്തധനമുള്ളവൻ
241. കനക്കുന്നു=(ഇ:) വൎദ്ധിക്കുന്നു.
247. =പണത്തിന്നായി കുലചെയ്യുന്നവർ.
263. കൈതവം=(ഇ:) ഉപായം.
265. ഭദ്രഭടൻ അങ്കിതനാമം.
268. ഭാഗുരായണൻ അങ്കിതനാമം (അഞ്ചാം പാദം 115ാം വൃത്തത്തി
ൽ നോക്ക.)
270. ഭദ്രഭടൻ (ഇവനെക്കുറിച്ചു നാലാംപാദം 332-ാം വൃത്തത്തിലും,
അഞ്ചാംപാദം 140-ാം വൃത്തത്തിലും, ഏഴാംപാദം 386-ാം വൃ
ത്തത്തിലും നോക്ക.) [ 226 ] നാലാം പാദത്തിലെ സൂചിതങ്ങൾ.
1-3=അല്ലയൊ ശുകതരുണി! ഞങ്ങൾ ആദരവോടു കൂടി നി
ന്റെ സുശീലഗുണഭാസുരമായും, മഹിതനായ ദോഹനമാ
യും, എല്ലാ ജനങ്ങൾ മോഹിക്കുന്നതായും, മധുര ഭാഷണ
മായും, മനസ്സിന്നു സന്തോഷം ജനിപ്പിക്കുന്നതായും, സ
ൎവ്വമോദാവഹമായും, സൎവ്വശോകാപഹമായുമുള്ള പലവ
റ്റെയും ചിത്രമായി കേട്ടുവെന്നാകിലും, ഇനിയും അനേകം
കേൾപ്പാനായി വളരെ ആഗ്രഹിക്കുന്നവരായ ഞങ്ങൾ
പല വഴിയിലായി വന്നു, ഇതിന്നായിട്ടെ, ഇതാ ഉണ്ടു.
1. സുശീല ഗുണ ഭാസുരം=[സു (=നല്ല)+ശീല (=സ്വഭാവ)+ഗു
ണ+ഭാസുരം(=പ്രകാശം)] നല്ല സ്വഭാവം കൊണ്ടു പ്രകാ
ശമുള്ളതു.
,, മഹിതനയ ദോഹനം=നല്ല നയത്തെ അറിയിക്കുന്നതു; ദൊഹ
നം എന്നുള്ളതിന്റെ അൎത്ഥത്തിന്നു നിഖണ്ഡുവിൽ നോക്ക.
2. ഹൃദയസുഖപൂരണം=മനോസുഖത്തെ പൂൎത്തിയാക്കുന്നതു ||
,, സൎവ്വമോദാവഹം=[സൎവ്വ+മോദം (=സന്തോഷം)+ആവഹം
(=വൎദ്ധനം)] സന്തോഷത്തെ ഒക്കയും കൊണ്ടുവരുന്നതു.
|| സൎവ്വശോകാപഹം=ദുഃഖത്തെ എല്ലാം കളയുന്നതു (ആപ
ഹം=കളയുന്നതു.)
4. ഇതിനു=ഈ കഥ കോക്കന്നതിനു || ഉപഭോജ്യതാം=ഭക്ഷി
ച്ചാലും (സംസ്കൃ: വിധി.)
5. കഥയ=പറഞ്ഞാലും, പറക (സംസ്കൃ: വിധി.)
7. വിധൊ വിധി എ-ന്റെ സംസ്കൃ: സ:
8. ഇന്നിവർ ഇല്ലാത്തവൎകൾ എന്നു=സ്നേഹം ഇല്ലാത്തവർ ഇന്നിവ
രെന്നു. [ 227 ] 9. നിപുണൻ അങ്കിതനാമം.
10. യമപടം ഏ-തു കാലചരിതപത്രികതന്നെ; ഈ പത്രികയിൽ
ജനങ്ങൾ ഓരോമാതിരി പാപം ചെയ്താൽ ഇന്നിന്ന നര
കങ്ങൾ ഇന്നിന്ന ജന്മത്തിൽ അനുഭവിക്കുമെന്നും ഓരോ
പാപങ്ങളാൽ ജനിക്കുന്ന മൃഗങ്ങളുടെ സ്വരൂപവും അവ
രുടെ കഷ്ടസ്ഥിതിയും ഇതെല്ലാം വരച്ചും അടയാളപ്പെടു
ത്തിയും ഇരിക്കും ||
എല്ലാം=വിദ്യകളെല്ലാം.
14. ഉടയ ഊനക്രിയ, അകാലശബ്ദന്യൂനം.
19. ഇഷ്ടം ഇല്ലായ്കക്കു=(അവരോടു) ഇഷ്ടം ഇല്ലായ്കക്കു || ചൊല്ലുവി
ധി അവർ ആദേശരൂപം.
25. നിൎമ്മരിയാദം=നിൎമ്മരിയാദമായി.
26. ദുൎമ്മതി ദുൎമ്മതിയായി.
32. നിയൊഗിച്ചവർകളെ=ഏല്പിച്ചിട്ടുള്ളവരെ.
33. അന്തരംഇല്ല=സംശയമില്ല.
35. കല്പിച്ചു=കല്പിച്ചതിനാൽ (കാരണപ്രയോഗം)
36. ശകടദാസനു ച: വി: || മായത്തിൽ=വ്യാജത്തിൽ.
40. പുഷ്പരചത്വരം അങ്കിതനാമം.
41. നിന്ദ=നമ്മെക്കുറിച്ചുള്ള നിന്ദ.
47. വരും, സംശയഭാവി. [വ്യാ: 277.]
48. =എപ്പൊഴും തന്നോടും (മറ്റും) || ചെന്നിരിപ്പു രണ്ടാം ഭാവി
നിത്യക്രിയ. [വ്യാ: 278.]
52. അവൻ ചാണക്യൻ.
56. ശിക്ഷയിൽ=(ഇ:) തെളിവായി.
58. കേടുതീൎത്തു=തട്ടു കേടുതീൎത്തു.
61. വിപ്രചൂഢാമണി=വിപ്രശ്രേഷ്ഠൻ.
64. തിറമോടു=ഉത്സാഹത്തോടു, വേഗത്തോടു || അവിടെ=ചെട്ടിയു
ടെ വീട്ടിൽ.
69. പോകാതെ നിഷേധവിധി, ഉ: പു:
72. വിലോചനാ-സംസ്കൃ: പ്ര: (സ്ത്രീ:)
80. ചരനിപുണകോക്തി=ചര+നിപുണക+ഉക്തി. [ 228 ] ,, ചരനിപുണകൻ=ദൂതനായനിപുണകൻ
83. നിപുണകനു ച: വി.
85. സൎവ്വതഃ=(ഇ:) ഏല്ലാവിധം
86. വിഭാവസു അങ്കിതനാമം
95. കൌലൂതൻ അങ്കിതനാമം
96. ചിത്രവൎമ്മാവു അങ്കിതനാമം || ശത്രുവിദ്ധ്വംസനൻ എ-തു സിംഹനാ
ദൻ എന്നു വിശേ: || സിംഹനാദൻ അങ്കിതനാമം.
97. ഗ്രീഷ്മസമാനൻ എ-തു കശ്മീരൻ എ-നോടു അരസമാസത്തിൽ
ചേരുന്നു.
,, കശ്മീരൻ കശ്മീരരാജാവു. || ഗ്രീഷ്മസമാനനും കശ്മീരനും എന്നുവേ
ണം
98. സിന്ധൂഷണൻ അങ്കിതനാമം, സിന്ധുരാജാവിന്റെ പേർ.
99. പാരസീകന്മാർ=പാൎഷ്യക്കാർ || മേലാങ്കൻ-അങ്കിതനാമം.
101. മുറി=കത്തു, എഴുത്തു.
102. കൊല്ലിപ്പിച്ചു ക്രിയാന്യൂനം, ഇ-ന്റെS. ഏഷ ഞാൻഏ-തു തന്നെ.
103. പോക്കൽ=പക്കൽ.
104. സിദ്ധാൎത്ഥകൻ അങ്കിതനാമം.
107. കാൎയ്യങ്ങളെ എ-തിൽ എ അവ്യയത്തിന്നു ഘനവാചിപ്ര
യോഗം [വ്യാ: 304.]
,, മാനസെ സംസ്കൃ: സ:
108. മുമ്പിനാൽവേണ്ടതു=ഒന്നാമതുവേണ്ടതു.
,, ശകടകൻ=ശകടദാസൻ. || നീ സിദ്ധാൎത്ഥകൻ.
109. അതു വാചകം=ആലേഖയിൽ വേണ്ടുന്ന വാചകം.
110. -111=ആരാനും ഏതാനും ഒന്നിനെ ഒരുത്തനു നേരെകൊ
ടുത്തയച്ചു വിട്ടിട്ടുണ്ടെന്നും; പറയപ്പെട്ടിരിക്കുന്നതിന്റെ
അഭിപ്രായം വായിക്കുന്നവൻ തന്നാൽതന്നെ അറിയേ
ണ്ടതെന്നും എഴുതിയിരിക്കെണം; ഇന്നവൻ ഇന്നവന്നു
നേരേ അയച്ചതെന്നു പേരുകൾ പുറത്തു (ആകട്ടെ അക
ത്താകട്ടെ)എഴുതിക്കേണ്ട. || ഊഹ്യം,വാച്യം=(സംസ്കൃ: ഭാവിക്രി
യാന്യൂനങ്ങൾ.) ഊഹിക്കപ്പെടേണ്ടതു, വചിക്കപ്പെടേണ്ടതു. [ 229 ] 112. അക്ഷരം=(ഇ:) വാക്കു.
117. S. അവൻ ആ: എഴുതിച്ചു
120. ശിക്ഷയിൽ എ-തു സപ്തമിപ്രകാരപ്രയോഗം [വ്യാ: 266.]
123. സവിനയമൊടു എ-തിൽ ഓടു എ-തു അനാവശ്യം; സവിനയം
=വിനയമൊടു.
124. =ഞാൻ ഇനി വേണ്ട്വതൊന്നു എന്തു? എന്നീ=എന്നിയെ.
125. വേണ്ട്വതും=വേണ്ടുവതും
126. മുദ്രയാമുദ്രിതം=മുദ്രകൊണ്ടു മുദ്രയിടപ്പെട്ടതു || മുദ്രയാ സംസ്കൃ: തൃ:
,, മുദ്രിതം സംസ്കൃ: ശബ്ദന്യൂനം, പത്രം എ-നോടു ചേരുന്നു.
128. ചാതുൎയ്യമോടു=(ഇ:) വേഗേന (തൃ: പ്രകാരപ്രയോഗം.)
129. ക്രൂരനായ്=ക്രൂരതനടിച്ചു || നീ പുനരാഖ്യ.
130. വിധൊ=നേരത്തിൽ (സംസ്കൃ: സ:)
131. കലിതമുദം=[കലിതം(=ചേരപ്പെട്ട, കിട്ടപ്പെട്ട)+മുദം (=സ
ന്തോഷം)=മോദംകൎലന്നു, ഇങ്ങിനെയുള്ള നപുംസകങ്ങ
ൾ സംസ്കൃതപ്രയോഗത്താൽ ക്രിയാവിശേഷണങ്ങളായി
നടന്നു വരുന്നു. [വ്യാ: 239. vii.]
,, കുലനിലം അതിങ്കന്നു=ആകുലനിലത്തിൽനിന്നു.
133. ആഭിമുഖ്യത്തോടു=(ഇ:) സന്തോഷത്തോടു [തൃ: പ്രകാരപ്ര
യോഗം.]
135. സേവിക്കയും=(അവനെ) സേവിക്കയും. S. സേവിക്ക ആ: വേണം.
(വ്യാ: 245.)
136-39.=യുദ്ധത്തിനായി സൈന്യങ്ങളോടു കൂടപോകുമ്പോൾ
ഈ എഴുത്തു വഴിയിൽവെച്ചു രാജാവിന്നു കൊടുത്താലും.
എന്നാൽ മനസ്സാലെ കൊടുക്കുന്നതു പോലെ അതിനെ
കൊടുത്തു കളയരുതു; നിന്നെ രാജാവു വളരെ ഹിംസിച്ചാൽ
മാത്രം എഴുത്തു രാജാവിന്നു കൊടുത്തു അതിന്റെ എല്ലാവി
വരവും രാജാവിനെ പറഞ്ഞറിയിച്ചു മലയകേതുവിനെ
ക്കൊണ്ടു രാക്ഷസനെ ഉപേക്ഷിപ്പിച്ചു ഇങ്ങോട്ടു പോ
ന്നു കളക.
136. പുത്രനായ്= പുത്രന്നായ് =പുത്രന്നു [വ്യാ: 269. iii.]
138. അറിയിച്ചു ക്രിയാന്യൂനം ഉപേക്ഷിപ്പിച്ചു എ-നാൽ പൂൎണ്ണം.
145. S. അവൻ ആ: വിളിച്ചു.
147. കാലപാശികൻ അങ്കിതനാമം. [ 230 ] 151. കഴുവുമ്മൽ=കഴുവിന്മേൽ [വ്യാ: 268. iii.]
156. അഴകിനൊടു=ഭദ്രത്തോടു || പോതു=പൊഴുതു.
157. ഘാതകാൻ സംസ്കൃ: ദ്വി: ബ: വ:
158. പരിചിനൊടു=(ഇ:) ബന്ധപ്പാടോടു കൂടെ.
162. ശ്രേഷ്ഠി=(ഇ:) പ്രധാനി.
168. ശ്രേഷ്ഠി=കച്ചവടക്കാരൻ.
169. വിപ്രനെ ദ്വി: പ്രിയാപ്രിയാദി പ്രയോഗം. [വ്യാ: 159.]
173. എന്നും=ഒരിക്കലും.
174. നീളെ=എല്ലാടവും.
179. വന്നു പു: ക്രി:
180. ധനദാസൻ അങ്കിതനാമം.
188. അവൻ ചാണക്യൻ.
194. പലക=ഇരിപ്പാനുള്ള സാധനം.
195. അവൻ ചന്ദനദാസൻ
198. ഈ നിലത്തിരുന്നീടെന്നു=ഈ നിലത്തിൽ പോലും ഇരുന്നീടുക
എന്നു.
,, ആവോളം=ഇനിക്കാവോളം.
199. ഔചിത്യം എ-തു ഉചിതം എ-തിൽനിന്നു ജനിച്ച ഭാവനാമം.
202. കഷ്ടം മുതൽ ഇല്ല വരെ ചന്ദനദാസന്റെ അന്തരോക്തം ത
ന്നെ. || അവൻ ചന്ദനദാസൻ.
207-208.=നന്ദരാജാവിനെ കുറിച്ചുള്ള വിചാരത്താൽ ജനങ്ങളി
ൽ വല്ലവൎക്കും ദുഃഖം കാണ്മാനുണ്ടൊ?
221. അൎത്ഥാഗ്രഹം=ധനത്തിന്നു മോഹം.
225. ൨്വയം=ഞങ്ങൾ (സംസ്കൃ: പ്രതി: പു: ബ: വ:) (ഇ:)
ഏ: വചനത്തിന്നു പകരം ചന്ദനദാസൻ എ-ന്നു നില്ക്കുന്നു.
[വ്യാ: 271.]
230.=ഇഷ്ടം ഇല്ലായ്കയാൽ ചിലർ കളവുതന്നെ പറയും || കാണാ
യ്കയാൽ=കണ്ടു കൂടായ്കയാൽ, വൈരത്താൽ. [ക്രിയാനാമം. വ്യാ:
281, 283, 243. i.]
232. അതും=വഹ്നിയോടു തൃണപ്പിണക്കം || 232=അതുകൊണ്ടു ഞ
ങ്ങൾക്കൊന്നും വരുവാനില്ല. [ 231 ] 234. പത്തനെ=വീട്ടിൽ (സംസ്കൃ: സ:)
238. നീ ചന്ദനദാസൻ.
239. നിന്നെ ചന്ദനദാസനെ.
244. മടങ്ങുകയില്ല=(വിട്ടുകളകയില്ല) ചോദിക്കുന്നതിൽനിന്നു
വൈമാറുകയില്ല.
245. നിരപ്പു=യോഗ്യം.
258. ഞാൻ ചാണക്യൻ.
,, ചന്ദ്രഗുപ്തൻ തന്നെ എ-തു വരുത്തും ഏ-ന്റെ കൎമ്മം.
263. ഇക്കണ്ടവർ ആരും=ആരെങ്കിലും
264. ദ്വിരദവരരുധിരതരസേകശോണാഭയാ=[ദ്വിരദ(=ആന)+വര(=ശ്രേ
ഷ്ഠ)+രുധിരതര(=ഏറ്റം ചുകന്ന)+സേക(=തളിക്കപ്പെട്ട)+ശോ
ണ(=രക്ത)+ആഭയാ(=ശോഭകൊണ്ടു, പ്രകാശത്തോടുകൂടി)]
ആനത്തലവന്റെ ചോര പോലെ അധികം ചുവന്നിരി
ക്കുന്ന പ്രകാശത്തോടു കൂടി.
265. ശിശിരകരമഹിതകുലം=[ശിശിര (=ശെത്യ)+കര (=ചെയ്യുന്നു)+
മഹിത (=വലിയ)+കുലം (=കൂട്ടം)] ചന്ദ്രന്മാരുടെ വലിയ കൂട്ടം.
267. വിഗതഭയം=ഭയം കൂടാതെ || വിഗത=[വി (=ദൂരെ)+ഗത (=പോ
യ)] വിടപ്പെട്ട. [വ്യാ: 239. vii.]
268. വാക്കിനു=(അവന്റെ) വാക്കിനു || ഫലം=(അതിന്റെ) ഫലം.
272. പുരി സംസ്കൃ: സ:
275. തവ സംസ്കൃ: പു: പ്രതി: മ: ഏ: വ: ച:
276. രാജാജ്ഞയാ സംസ്കൃ: തൃ:
280. തടുത്തു ഏ-ന്റെ കൎമ്മം കളത്രത്തെയും, പ്രാണനേയും എന്നവ
തന്നെ.
281. നിൻ ആദേശരൂപം. || എന്നെ=എന്നാലെ (ഇ:) എ അവ്യ
യത്തിന്നു മാത്രപ്രയോഗം [വ്യാ: 239. vii.]
283. സത്യം=സത്യമായി. [വ്യാ: 239: vii.]
286. =നിന്റെ പണിയായുള്ള ഇതെല്ലാം നന്നല്ല || താവകം=
നിന്റെ.
288.സാമദാനാദി=സാമം, ദാനം, ഭേദം, ദണ്ഡം ഇങ്ങിനെയുള്ള
നാലുപായം; സാമം=ശാന്തത, ദാനം=ദാനംകൊടുക്ക || അവൻ
ആദേശരൂപം. [ 232 ] 304. അന്ധൻ=(ഇ:) ഒന്നും അറിയാത്തവൻ.
310. സുഹൃദി=ബന്ധുവിൽ സംസ്കൃ: സ: (വിഷയപ്രയോഗം.)
[വ്യാ: 266.] അതിന്റെ പ്രഥമ സുഹൃൽ എന്നു തന്നെ.
,, സൎവ്വസ്വഹാനി=[സൎവ്വ(= എല്ലാം)+സ്വ(=സ്വത്തു)+ഹാനി(=നാ
ശം)] എല്ലാ വസ്തുക്കൾക്കുള്ള നാശം.
311. സഹിക്കേന്നതെ വരൂ=അനുഭവിക്കയല്ലാതെ മറെറാന്നും പാടി
ല്ല. വരൂ= രണ്ടാം ഭാവിയുടെ നിത്യപ്രയോഗം [വ്യാ: 278.]
313. കാലാന്തകോപമൻ=കാലാന്തകനോടു തുല്യൻ || കാലാന്തകൻ[=കാ
ല=മരണത്തിലെ)+അന്തകൻ (കാലൻ)]
319. S അവർകളും, മറ്റുള്ളവരും; ആ: അകംപുക്കു, കുത്തിക്കവന്നു, കൊണ്ടു വെ
ച്ചീടിനാർ.
,, അവർകൾ ആ ദണ്ഡനായകന്മാർ.
321. വൈഡൂൎയ്യപത്മരാഗേന്ദ്രനീലാദി=മുത്തു, മാണിക്യം, വൈഡ്യൂൎയ്യം
ഗോമേദം, പത്മരാഗം, വൈരം, പുഷ്യരാഗം, മരതകം, ഇന്ദ്ര
നീലം, എന്നിവതന്നെ.
328. രാക്ഷസമാത്യനെ ചൊല്ലി=രാക്ഷസാമാത്യൻ നിമിത്തമായി.
332. പുരുഷദത്തൻ അങ്കിതനാമം || ഭദ്രബലം=വേണ്ടത്തക്കബലം.
,, ഡിങ്കിരാതൻ അങ്കിതനാമം.
333. ബലഗുപ്തൻ അങ്കിതനാമം || രാജസേനൻ അങ്കിതനാമം.
334. രോഹിതാക്ഷൻ അങ്കിതനാമം.
,, ശക്തൻ=ശക്തനായുള്ള || വിജയവൎമ്മാവു അങ്കിതനാമം.
342. നിശമന=കേൾക്ക. "സ്നേഹിതനായിരിക്കുന്ന മന്ത്രിയുടെ വാ
ക്കിനെ കേട്ടതിന്റെ ശേഷം".
345. സ്വാമിവിനാശം=നന്ദരാജാവിന്റെ മരണം.
347. കഴുത്തിന്നു=കഴുത്തിൽനിന്നു.
349. സുകുമാരൻ=നല്ല സൌൎന്ദയ്യമുള്ള കുട്ടി (സു=നല്ല.)
354. എഴുനിലമാടം=(ഏഴുതട്ടായി തീൎത്ത) രാജധാനി.
355. ഭവാനെ ദ്വി: വി: കാണ്മാൻ എ-ന്റെ കൎമ്മം.
362. പറഞ്ഞിതു=പറഞ്ഞാൻ. [വ്യാ: 254.]
363. വിരാധഗുപ്തൻ അങ്കിതനാമം.
368. വല്ലാതെ=ചീത്തയായി. [ 233 ] 372. ഓലോല=ഭാവരൂപം, പ്രകാരപ്രയോഗംവീണു എ-ന്നു വിശേ
ഷണം. [വ്യാ: 280.]
,, മുറുക=മുറുക്കെ ഭാവരൂപം, പ്രകാരപ്രയോഗം [വ്യാ: 280.]
തഴുകിനാൻ എ-ന്നു വിശേഷണം.
373. പൎയ്യങ്കസീമനി=കിടക്കമേൽ (സംസ്കൃ: സ: നിൎദ്ധാരണപ്രയോ
ഗം) [വ്യാ: 296.]
877. ദേവൻ (ഇ:) രാജാവു.
378. ആപാദചൂഡം=കാലടിമുതൽ തലവരെ
,, അണിഞ്ഞാഭരണങ്ങൾ=ആഭരണങ്ങളണിഞ്ഞു.
379. വിധിവിഹിതം=ഈശ്വരന്റെ ഇഷ്ടം, ഈശ്വരകല്പിതം.
382. അമാത്യനെ എ-തു തലോടിക്കൊണ്ടു എ-ന്റെ കൎമ്മം
383. ഇതരുതരുതു ദുഃഖം=ഈ ദുഃഖം അരുതു.
389. വൃഷ്ണികുലം=കൃഷ്ണന്റെ കുലം (യാദവവംശം.)
നാരദൻ എന്ന മഹൃഷി, അദ്ദേഹത്തെ മേൽപറഞ്ഞ വംശ
ത്തിലെ കുട്ടികൾ പരിഹസിച്ചതു നിമിത്തം ശപിച്ചു അ
തിനാൽ വൃഷ്ണികുലം മുടിഞ്ഞു.
390. മാനുഷഭൂതി=മനുഷ്യജന്മം
391. =എല്ലായ്പോഴും (ഞങ്ങൾ) ഞാൻ മറെറാരുത്തന്നു അടിമ
യായി ഇരുന്നിട്ടു തന്നെ.
393. ഉണ്ടാകും= മമഭ്രപതിക്കുണ്ടാകും.
395. ഭിത്തിയുണ്ടെങ്കിലെ ചിത്രം ഉള്ളു എ-തു പഴഞ്ചൊൽ (ഇ-ന്റെ തല്പ
ൎയ്യം സാധനം കൂടാതെ ഒന്നും സിദ്ധിക്കയില്ല എന്നുതന്നെ.)
400. =എത്രയൊ സാരമില്ലാത ഒരു കാൎയ്യത്തിന്നും കൂടെ രാക്ഷ
സൻ വേണ്ടതു; ഒരു ക്ഷണനേരമെങ്കിലും എന്നെ (രാക്ഷ
സനെ) വേർവിട്ടിരിപ്പാൻ രാജാവിന്നു കഴികയില്ല.
404. ബന്ധുജനമനോധൈൎയ്യം=ബന്ധുക്കളായ ആളുകൾക്കു മനസ്സു
റപ്പു.
405. തീക്ഷ്ണരസൻ അങ്കിതനാമം.
407. അരാതിവൃത്താന്തം=ശത്രുവെ കുറിച്ചുള്ള വൎത്തമാനം.
410. ശാൎദ്ദൂലപോതങ്ങൾ=നരികുട്ടികൾ || വെച്ചു (ഇ:) സ: ഉപപദം.
[വ്യാ: 263. iii.] [ 234 ] ,, നിൎദ്ദയൻ എ-തു ദുഷ്ടൻ എ-നോടു അരസമാസത്തിൽ ചേ
രുന്നു.
411. S. നാശം ആ: വന്നു.
415. ആകൎണ്ണ്യ=കേട്ടിട്ടു സംസ്കൃ: ക്രിയാന്യൂനം, ഭൂ:
416. =എവിടം മുതൽ പറവാൻ ആരംഭിക്കേണമെന്നു ഞാൻ
അറിയുന്നില്ല.
,, പിടിച്ചു.=(ഇ:) തുടങ്ങി.
419. തീഷ്ണരസൻ അങ്കിതനാമം.
420. ദാരുവൎമ്മാവു അങ്കിതനാമം.
428. ദോഷചൂൎണ്ണം=കൊല്ലുവാനായി വിഷം കൂട്ടിചേൎത്തുണ്ടാക്കിയ
പൊടി.
429. പ്രമോദകൻ അങ്കിതനാമം.
430. ക്ഷോഭം=(ഇ:) ) കോപം.
431. അന്തരാ=മനസ്സിലുള്ള || ദുഃഖേന=ദുഃഖംകൊണ്ടു(സംസ്കൃ: തൃ:)
434. തട്ടാതെ=ഏല്ക്കാതെ
436. കൎണ്ണൻ അങ്കിതനാമം || സംഗരെ=യുദ്ധത്തിൽ (സംസ്കൃ: സ:)
,, വിണ്ണവർ നാഥൻ ഇന്ദ്രൻ.
437. ഉജ്വലവീരൻ=ഉഗ്രതയുള്ള വീരൻ.
438. ജിഷ്ണു അൎജ്ജുനനുള്ള ഒരു പേർ.
439. ഘടോല്കചൻ=ഭീമസേനന്റെ പുത്രൻ: ഇവിടെ പറഞ്ഞതു
നോക്കുമ്പോൾ രാക്ഷസനും ഘടോല്കചൻ എന്നൊരു പേ
രുണ്ടെന്നു കാണും.
438-39. ഭീമനു ഹിഡിംബിയിൽ ഉണ്ടായ മകനായ ഘടൊല്കച
ൻ ഭാരതയുദ്ധത്തിൽ കുരു സൈന്യത്തെ അധികമായി ന
ശിപ്പിക്കുന്നതു കൎണ്ണൻ കണ്ടു അവന്നു മുമ്പെ അൎജ്ജുന
നെ കൊൽവാൻ ദേവേന്ദ്രൻ കൊടുത്തിരുന്ന വേൽകൊ
ണ്ടു ഘടൊൽകചനെ കൊല്ലുകയും ചെയ്തു എന്നതു തന്നെ.
439. ഘടോല്കചൻ മരിച്ചു കൃഷ്ണൻ ആക്കിനാൻ=ഘടോല്കചൻ മരിച്ചതി
നെ കൃഷ്ണൻ ആക്കിനാൻ.
445. നയങ്ങൾ അവനുടെ=അവനുടെ നയങ്ങൾ. [ 235 ] 447. നിൎവ്വസിപ്പിച്ചാൻ=പാൎക്കാതെ കണ്ടാക്കി.
452. അൎത്ഥം അവനുള്ളതെപ്പേരുമെ=അവനുള്ള ധനമെല്ലാം. [വ്യാ: 96.
307.]
457. മോഹം=മോഹമായി.
460. പറകയും കരകയും ഭാവരൂപത്തിന്റെ ക്രിയാന്യൂനപ്രയോഗം
[വ്യാ: 280.]
368. അമാത്യം=അമാത്യനോടു (സംസ്കൃ: ദ്വി:)
470. കുലനിലം അമൎന്ന=കൊല്ലുന്ന സ്ഥലത്തേക്കു എത്തിയ ||
പ്രിയതരസുഹൃത്തു=അതിസ്നേഹിതൻ.
478. സിദ്ധാൎത്ഥകൻ=(അൎത്ഥത്തെസിദ്ധിപ്പിക്കുന്നവൻ) ധനംകൊ
ടുക്കുന്നവൻ.
489. നിയോഗാൽ-സംസ്കൃ: പ:
493. തണ്ടാർ തഴക്കുഴൽ=[തണ്ടാർ(=താമര)+ തഴ(=മൊട്ടു)+കുഴൽ)=തലമു
ടി) താമരയുടെ മൊട്ടു പോലെ ഇരിക്കുന്ന തലമുടി (ഇതു ത
ലമുടി കെട്ടിവെക്കുന്നതിന്നു പറ്റുന്നു.)
494. തണ്ടാർ വിനോദാൎത്ഥം=[തണ്ടാർ (=കാമ) +വിനോദ (=കളി)+
അൎത്ഥം (=കാരണം)] കാമലീലക്കായിട്ടു. [വ്യാ: 268.]
500. ഒക്കും ഒക്കും=ശരിശരി, അങ്ങിനെ ഉണ്ടായിരിക്കാം. [വ്യാ:
277: ii.]
502. ആരും അതു തിരക്കീടുമാറില്ലല്ലൊ=ഒരുത്തരും അതിനെ അത്ര സൂ
ക്ഷിക്കയില്ല.
504. മതിയിൽ=മനസ്സിൽ || മതി(ഇ:) തൃപ്തി.
519. മന്ത്രി രാക്ഷസൻ || മന്ത്രി എ-തു പറഞ്ഞു എ-ന്നു S. || അന്യൂന
രാഗം=വാട്ടമല്ലാത സ്നേഹം, അതിസ്നേഹം.
525. ഊന്നിച്ചു=ഉണ്ടായി, ഉത്ഭവിച്ചുവന്നു.
532. കല്പനഭംഗങ്ങൾ=കല്പന ലംഘനങ്ങൾ.
535. വരിക [വ്യാ: 282.]
541. അവൻ പുനരാഖ്യ.
545. മന്മതി=എന്റെ ബുദ്ധി (മൽ=എന്റെ) [ 236 ] അഞ്ചാം പാദത്തിലെ സൂചിതങ്ങൾ.
4. പരിചു ആശ്രി: പ്ര: പ്രകാരപ്രയോഗം [വ്യാ: 259.]
13. മ്ലേഛ്ശനെക്കൊണ്ടു=മ്ലേഛ്ശനോടു
17. ചന്ദ്രമഹോത്സവം=ചന്ദ്രനെ കുറിച്ചുള്ള ഒരു പൂജ.
21. S. ചന്ദ്രഗുപ്തൻ (അസ്പഷ്ടം.)
27. S. ഞാൻ വാണതു ആ: നിന്തിരുവുള്ളം || ഉം (ഇ:)പൂൎണ്ണതിട്ടപ്ര
യോഗം തന്നെ, [വ്യാ: 306.]
28. വേണ്ട്വതും എ-തിലെ ഉം, പരം എ-നോടു കൂടവെ വരേണ്ടതു.
29. ചിത്തം തെളിഞ്ഞു=സന്തോഷിച്ചു.
30. ചിന്തിതം=ചിന്തിച്ചതു.
32. ധൎമ്മസ്വരൂപൻ=ധൎമ്മപ്രകാരം നടക്കുന്നവൻ || മൌൎയ്യനു (ഇ:)
ഇനിക്കു.
34. പ്രശ്രയം=സല്ലാപം.
35. കാൎയ്യപുരുഷൻ മന്ത്രി || വരുത്തുന്നു വൎത്ത: ക്രിയാന്യൂനം.
38. സഭയിന്നു=സഭയിൽനിന്നു (പ: വി:)
40. നൃപചന്ദ്രൻ (നൃപന്മാരിൽ ചന്ദ്രൻ) രാജശ്രേഷ്ഠൻ.
45. =ഞാൻ ശിഷ്യൻ ആകുന്നതു സത്യം അത്രെ; ശിഷ്യൻ അ
ല്ലെന്നുള്ള വിചാരം ഇനിക്കില്ല.
49. സ്വയസിദ്ധികൾ=തങ്ങളാൽ തന്റെ ലഭിച്ചവർ.
,, സചിവയാവൎത്ത സിദ്ധികൾ=മന്ത്രികളാൽ തങ്ങളുടെ അവകാശ
പ്രകാരം ലഭിച്ചവർ.
50. S. നാം (അസ്പഷ്ടം) ആ: കണ്ടുപോരുന്നു.
51. ഈ വൃത്തത്തിന്റെ ഒടുക്കത്തിൽ വരുന്ന ആം എ-ന്നു S. നീ.
52. ഓരോന്നുകൂട=ഒന്നിനോടൊന്നധികമായി.
56. അന്തരം കൊള്ളാം ഇതു=ഇതു നല്ല തക്കം.
57. സുനകലശൻ എ-തു വൈതാളികൻ എ-ന്നു പുനരാഖ്യ || വന്ദിപ്ര
വരൻ=രാജാവിനെ സ്തുതിക്കുന്നവൻ. [ 237 ] 60-64. എല്ലാം (അന്തരാൎത്ഥമായി) ചാണക്യനു പറ്റുന്നു.
63. കുത്തു കൊള്ളക്കക്കണ്ടൊഴിച്ചു=കുത്തു കൊള്ളാതെ കണ്ടു. || ഗജോപരി
=(ഗജ+ഉപരി) ആനപ്പുറത്തു.
,, വസിക്കയും എ-ന്റെ ശേഷം ചെയ്യാം അസ്പഷ്ടം.
64. ഇത്ഥം എന്നാൽ കുത്തുകൊള്ളുംപ്രകാരം.
66. സത്യലോകം ആകാശത്തിൽ ഏഴു ലോകത്തിൽ ഒടുക്കത്തെ
ലോകം.
79.കെല്പോടു=(ഇ:) ചാതുൎയ്യത്തോടു.
82. സ്ഥാനത്തു ആദേശരൂപം, പ്രകാരപ്രയോഗം=തക്ക സംഗതി
കളിൽ.
,, സ്ഥാനവ്യതിക്രമം=അതാതു സമയം വേണ്ടുന്നതിൽ പുറമെ.
85. =ഇനിക്കു ബോധിച്ചപോലെ യാതൊന്നും നടന്നു കൂടായ്ക
യാൽ (എന്റെ) ജനങ്ങൾ വളരെ സങ്കടം അനുഭവിക്കു
ന്നുണ്ടു.
86. ഇരിക്ക ഭാവരൂപം, കാലപ്രയോഗം [വ്യാ: 280.]; എ അവ്യയ
ത്തിന്നു വിശേഷണീകരണശക്തിയുണ്ടു [വ്യാ: 304.]
88. =ഇപ്പോൾ ഞാൻ പറഞ്ഞതു നിണക്കു ഒട്ടും ബോദ്ധ്യം
ഇല്ലെങ്കിൽ എന്റെ മന്ത്രിസ്ഥാനം ഇന്നുമുതൽ ഞാൻ ഉ
പേക്ഷിച്ചു
89. S. നീ ആ: വന്നീടും.
92. അന്തരമില്ല=സംശയമില്ല.
93. ഉഷ്ണിച്ചു=കോപം വരത്തക്കവണ്ണം.
95. =താൻ എന്റെ കല്പന ലംഘിക്കുമെന്നറിഞ്ഞിട്ടു തന്നെ ഞാ
ൻ ഇതിനെ കല്പിച്ചു.
98. (ഇതു ഹാസ്യമായ്പറയുന്നതു തന്നെ.)
100. കളഞ്ഞീടുവാൻ ഭാവിക്രിയാന്യൂനം, ഫലപ്രയോഗം [വ്യാ: 285.]
102. വാരണാദ്ധ്യക്ഷൻ=ആനനോക്കുന്നവൻ (വാരണം=ആന).
103. ഹൃദ്യമാർ=സുന്ദരികൾ.
109. അവനു ച: വി: ഉടമപ്രയോഗം [വ്യാ: 262. viii].
128. കണ്ടു=ചെന്നു കണ്ടു. [ 238 ] 133. പിച്ച=കളി.
136. വാശി പിടിച്ചതൊഴിച്ചു ക്രടായ്കയൊ=നീ തൎക്കം പിടിച്ചതു വിട്ടു ക
ളഞ്ഞു കൂടായ്കകൊണ്ടൊ; വാശി പിടിക്കുന്നു=തൎക്കം പിടിക്കുന്നു.
139. രണ്ടും പറയാം അനുഗ്രഹനിഗ്രഹാൽ=അനുഗ്രഹത്താൽ ഒന്നു നി
ഗ്രഹത്താൽ ഒന്നു ഇങ്ങിനെ രണ്ടുള്ളതു പറയാം; അനുഗ്രഹ
നിഗ്രഹാൽ പ: ദ്വന്ദ്വസമാസം. [കരണപ്രയോഗം.]
140. ക്ഷുദ്രമതികൾ=ചീത്തബുദ്ധികൾ.
141. സ്ത്രീസേവ, ചുതു, നായാട്ടു, സുരാപാനം, വൿപാരുഷ്യം, ദണ്ഡപാരുഷ്യം,
അൎത്ഥദൂഷണം, ഇവ സപ്തവ്യസനങ്ങൾ തന്നെ.
141. പ്രമത്തർ=മദിച്ചു പോയവർ, || ക്ഷിപ്താധികാരികൾ=അയക്ക
പ്പെട്ട മുമ്പന്മാർ.
148. രാജ ധന പ്രാണനാശ ഭയത്തിനാൽ=രാജഭണ്ഡാരത്തിൽ നിന്നുമു
തൽ എടുത്ത കാരണത്താൽ തങ്ങളെ കൊന്നുകളയുമെന്ന
പേടിയാൽ.
150. സാഹസകാരികൾ=ഉപദ്രവികൾ (അദ്ധ്വാനശീലന്മാർ.)
152. മുന്നേതിനു=ഒന്നാമതു പറഞ്ഞതിന്നു; അതു അനുഗ്രഹം ത
ന്നെ || ഉണ്ടൊ നിഷേധത്തിൽ അനുസരണം.
153. പിന്നെ പറഞ്ഞ പക്ഷത്തിന്നു=നിഗ്രഹത്തിന്നു
156. വിശ്വൈകവീരൻ=ലോകത്തിന്നേകശൂരൻ, അതിശൂരൻ (ഷ:
തൽപുരുഷസമാസം).
157 നിഗ്രഹാനുഗ്രഹം=നിഗ്രഹവും, അനുഗ്രഹവും; (ദ്വന്ദ്വസമാ
സം) (നിഗ്രഹം=നാശം).
160. വാഞര വിദ്വേഷം=രാജ്യം അപഹരിക്കേണമെന്ന ആഗ്രഹ
വും, നമ്മുടെ മേലുള്ള ദ്വേഷവും, (വാഞര വിദ്വേഷം ദ്വന്ദ്വ
സമാസം).
173. നാണയം എ-തു ഹാസ്യമായ്പറയുന്നതു.)
179. ഉള്ളിൽ കടന്നാൽ=നുമ്മളോടു സ്നേഹമായിരുന്നാൽ.
182. ആൎയ്യൻ, ചാണക്യൻ.
184-186=ഞാൻ പ്രവൃത്തിച്ച ഉപായങ്ങളെ കുറിച്ചു ഭവാൻ ഒ
ന്നും അറിയുന്നില്ല; ശരീരത്തിൽ നല്ലവണ്ണം തറച്ചേറ്റിരി [ 239 ] ക്കുന്ന അമ്പു പൊരിച്ചു കളയുന്നതു പോലെ രാക്ഷസ
നെ ഞാൻ പോക്കിച്ചതു ഇന്നതിനാണെന്നു ഭവാൻ അ
റിയുന്നു.
187. =താൻ അത്ര സാമൎത്ഥ്യമുള്ളവനാണെങ്കിൽ എന്തിനായിട്ടു
കൊന്നു കളഞ്ഞിട്ടില്ല? || വിക്രമം ചെയ്തു=ശക്തികാണിച്ചു; പാ
ടാക്കി വെക്കുന്നു=ഒടുക്കുന്നു.
190. =രണ്ടായാലും ദോഷം ഉണ്ടു; ഇതറിഞ്ഞിട്ടു തന്നെ ഞാൻ
അവനെ ഉപേക്ഷിച്ചു എന്നറിക!
191. ഗുണജ്ഞൻ=ഗുണത്തെ അറിയുന്നവൻ, ഗുണവാൻ.
193. മടക്കുക=വാക്കു മടക്കുക.
198. മെ=എന്റെ, എനിക്കു (സംസ്കൃ: പു: പ്രതി:
ഉ: പു: ഷ:-യും ച:-യും ആയ്വരും).
197-200.=നന്ദരാജാക്കന്മാർ അടക്കി വന്ന കോവിലകം എനി
ക്കായതിന്റെ ശേഷം ഞാൻ വിചാരിച്ച കാലത്തിനകത്തു
എനിക്കു എന്റെ സ്വന്ത പാൎപ്പിടം പോലെയായ്വന്നില്ല;
ആ വ്യസനത്തെ നിക്കിക്കയേണ്ടതിന്നു യത്നം ചെയ്യേ
ണ്ടുന്ന സമയത്തിൽ ഞങ്ങൾ വിചാരിച്ചതു സാധിപ്പാനാ
യ് ഒന്നും ചെയ്യാതെ സൌഖ്യം മാത്രം അനുഭവിച്ചു കാലം
കളയുന്നതു യോഗ്യമോ?
202. ഏകത്രവാസം വളരെ കഴിക്ക=ഒരുസ്ഥലത്തു തന്നെ വളരെ കാലം
പാൎക്ക.
202-205. വരെ എല്ലാം ഇത്തരം എന്നതിനോടു അരസമാസമാ
യ് ചേരുന്നു.
206. അമാത്യൻ, രാക്ഷസൻ.
207. മുറുകുന്നു വൎത്ത: ക്രിയാന്യൂനം ഉണ്ടു എന്നതിനാൽ പൂൎണ്ണം.
213. അല്ലയൊ എ-ന്റെശേഷം ചെയ്തതു എന്നതു അന്തൎഭവം.
215. =ഞാൻ ചെയ്തു എന്നു തനിക്കൊരു വിചാരം ഉണ്ടെങ്കിൽ ഞാ
ൻ ആകുന്നു ചെയ്തതു എന്നു ഇനിക്കും തോന്നുന്നുണ്ടു.
216. =ഒക്കെയും വിധിവിഹിതം തന്നെ; മനുഷ്യരാൽ ഒന്നും ഉണ്ടാ
കയില്ലെന്നു പറയുന്നവർ മിക്കവാറും മൂഢർ തന്നെ. [ 240 ] 217. ഒ ഇരട്ടിവാചകപ്രയോഗം [വ്യാ: 305.]
226. ആളല്ല ഞാൻ ഇത്തരങ്ങൾക്കു=ഇങ്ങിനെയുള്ളവറ്റിന്നു ഞാൻ ആ
ളായിരിപ്പാൻ കഴികയില്ല
230. ഞാൻ രക്ഷസൻ.
232. നീ, രാക്ഷസൻ,
237. മൌൎയ്യൻ, (ഇ:) ഞാൻ.
,, =ഞാൻ എന്തു പറഞ്ഞിട്ടുണ്ടെങ്കിലും അതു ക്ഷമിച്ചുകളയും
തന്നെ.
246. തെളിഞ്ഞു=സന്തോഷിച്ചു. [ 241 ] ആറാം പാദത്തിലെ സൂചിതങ്ങൾ
1. ശേഷമാം എ-തു കഥ എ-ന്നു വിശേ: എന്നാലും ഉപവാക്യ
മല്ല -[വ്യാ: 241 ഉം അതിന്റെ സൂചിതവും.] || ഒക്കവെ എ-തു
പറക എ-ന്നു വിശേ: [വ്യാ: 239. iii.]
5. S. പറയ ആ: ആവു; (ഇ:) നീ (അസ്പഷ്ടം) എ-തു പറയ എ-ന്നു
ആഖ്യയും ഇച്ചരിത്രം എന്നതു കൎമ്മവും ആകുന്നു. [വ്യാ: 135.]
6. അമാത്യൻ, രാക്ഷസൻ.
7. S. നീ ആ: ഉരചെയ്തീടു; ഉരചെയ്തീടു എ-തു (ഇ:) രണ്ടാം ഭാവി
യിലെ അപേക്ഷപ്രയോഗം തന്നെ. [വ്യാ: 278.]
9. മനംതെളിഞ്ഞു ക്രിയാന്യൂനത്താലുള്ള ഉപവാക്യം. [വ്യാ: 243-241
സൂചിതം]
,, ഏറ്റവും എ-തു വിഷമിച്ചു എ-ന്നു ആധിക്യം കാണിക്കുന്ന വി
ശേ: [വ്യാ: 298.]
10. ആകിലും എ-ലെ ഉം അനുവാദക പ്രയോഗത്തിൽ അല്ല, (ഇ:)
ഉം അവ്യയത്തിന്റെ സംഖ്യാപൂൎണ്ണത പ്രയോഗത്തിൽ ത
ന്നെ. [വ്യാ: 306.]
11. വചസി=(സംസ്കൃ: സ:) വാക്കിൽ || തെളിഞ്ഞു എ-തു കേട്ടാലും
എ-ന്നു വിശേ: [വ്യാ: 239. i.- 284. v] || കേട്ടാലും എ-തു (ഇ:)
അനുവാദകത്തിന്റെ വിധി (നിമന്ത്രണ) പ്രയോഗം ത
തന്നെ [വ്യാ: 293.]
13. ഇരിക്കും ഭാവിശബ്ദന്യൂനം, കാലത്തു എന്റെ നാമത്താൽ പൂൎണ്ണം
[വ്യാ: 289.]
14. ക്ഷപണൻ ബുദ്ധമതത്തെ അനുസരിച്ച സന്യാസി.
15. അവരിൽ വെച്ചു [വ്യാ: 269. iii.] മുന്നം ആശ്രി: പ്ര: [വ്യാ: 175.
239. iv. 256.] [ 242 ] 17. മ്ലേഛ്ശൻ കാട്ടാളരാജനായ മലയകേതു.
18. ശിഖരസേനൻ അങ്കിതനാമം.
19. കണ്ടുതെ [വ്യാ: 145.]
20. കുടിലനായുള്ള [വ്യാ: 221. iv. 222.]
21. അതിന്നു ച: വി: കാലപ്രയോഗം; അതിന്നായിട്ടു എ-ലെ ആയിട്ടു
(ഇ:) ഉപപദം. [വ്യാ: 269. iii.]
22. അവർ, ഭദ്രഭടാദികൾ.
24. ഒരുവസ്തു=(ഇ:) ഒരു സംഗതി.
26. അവസരം=തക്കസമയം. || ഒരുമിച്ചീടുവാൻ എ-തു ഭാവിക്രിയാന്യൂ
നംയോഗ്യതപ്രയോഗം [വ്യാ: 285.] കരുതി എ-നാൽ പൂൎണ്ണം.
27. അതുമൂലം [വ്യാ: 268. i.] || കൊണ്ടു [വ്യാ: 269.]
30. വിളിച്ച് ഭൂതക്രിയാന്യൂനത്തിന്റെ തുടൎച്ച പ്രയോഗം [വ്യാ:
284.]
31. അരിഭയാൽ=(സംസ്കൃ: പ:) ശത്രുഭയം ഹേതുവായിട്ടു.
32. 1-ാമത്തെ നൃപതി മലയകേതു; 2-ാമത്തെ നൃപതി മൌൎയ്യൻ.
37. വികല്പം=(ഇ:) സംശയം.
38. ധരിക്ക ക്രിയാനാമത്തിന്റെ വിധിപ്രയോഗം [വ്യാ: 282. i]
39. കുറിച്ചു [വ്യാ: 269.] || ഈ വഴി= ഈ സംഗതി.
44. ഇതുവഴി [വ്യാ: 274.]
45. ഇരിക്കും=സേവിച്ചിരിക്കും.
46. S. ഭദ്രഭടാദികൾ ആ: കണ്ടിട്ടെല്ലൊ.
47. ശിഖരസേനം=(സംസ്കൃ: ദ്വി:) ശിഖരസേനനെ.
48. തന്റെ [വ്യാ: 272. iv.] || വചനം ആശ്രി: പ്ര: [വ്യാ: 256.]
49. നിരന്നിതു=(ഇ:) ചേൎന്നിതു, ഒത്തിതു. || S. ൨ചനം ആ: നിര
ന്നിതു.
51. അമൎക്കേണം=(ഇ:) തോല്പിക്കേണം, ഇതിൽ വേണം എ-ന്നുള്ള
S. അമൎക്ക; അമൎക്ക എ-ന്നുള്ള S. നുമ്മൾ (അസ്പഷ്ടം), മൌൎയ്യ, ചണ
കജന്മാരെ എ-തു കൎമ്മം [വ്യാ: 281.] [ 243 ] 52. S. ജനനം ആ: പറയുന്നു.
53-58. =എന്റെ അഛ്ശൻ മരിച്ചിട്ടു ഇപ്പോൾ പത്തു മാസമാ
യി; എന്റെ അഛ്ശനെ ചതിച്ചു കൊന്നകാരണത്താൽ എ
ന്റെ അഛ്ശനെ കൊന്നവനെ കൊല്ലുന്നതിനു മുമ്പെ ഞാ
ൻ അഛ്ശനു ശേഷക്രിയ ചെയ്യുന്നതില്ലെന്നു വളരെ ദ്വേ
ഷ്യത്തോടു കൂടെ ഏറ്റവും ശക്തിമാനെ പോലെ ശപഥം
ചെയ്തതിന്റെ ശേഷം അപ്രകാരം ചെയ്യാതെ അടങ്ങിയി
രിക്കുന്നതു എന്റെ ശക്തിക്കുറവു തന്നെ എന്നു മാത്രമെ
പറവാനുള്ളു; ഒന്നൂക്കിൽ യുദ്ധംചെയ്തു ശത്രക്കളെ കൊന്നു
അഛ്ശന്നു ശേഷക്രിയ ചെയ്യും, അല്ലെന്നു വെച്ചാൽ യുദ്ധ
ത്തിൽ ഞാൻ മരിക്കും; ഈ രണ്ടിൽ ദൈവം ഏതുപ്രകാരം
വരുത്തുന്നുവൊ അതുപ്രകാരം വരട്ടെ.
60. ശിരസി= (സംസ്കൃ: സ:) തലയിൽ, ഇ-ന്റെ പ്രകൃതി ശിരസ്സ്
എന്നുതന്നെ.
61. ഉഴറി=ബദ്ധപ്പെട്ടു.
62. S. പുറപ്പെടുക. ആ: നാം || പരക്കവേണ്ട=(ഇ:) അധികം ആളു
കൾ വേണ്ട.
63. ഇത്ഥം [239. vii.]
65. വസു=1. അഗ്നി, 2. അഷ്ടവസ്തുക്കളിൽ ഒരുവൻ
67. കരഭകൻ അങ്കിതനാമം; ഇവൻ രാക്ഷസനാൽ ഒറ്റിവാൻ
അയക്കപ്പെട്ടവൻ തന്നെ.
67. തിറം ഏറും മന്ത്രിപ്രവരനെ കുണ്ടാൻ എ-ൽ തിറം ഏറും എ-തു മന്ത്രിപ്ര
വരനെ എ-ന്നു വിശേ: ശബ്ദന്യൂനത്താലുള്ള ഉപവാക്യം
തന്നെ [വ്യാ: 243. ii.]
68. പ്രവിഷ്ടൻ=അകത്തു കടന്നവൻ, പ്രവേശിച്ചവൻ.
75. ഇരിവർ മലയകേതുവും, ഭാഗുരായണനും.
76. ഇറപാൎത്തു=ചെവിടോൎത്തു.
79. S. അഹം ആ: കണ്ടെൻ; അഹം=(സംസ്കൃ: പു: പ്രതി: ഉ: പു:)
ഞാൻ.
81. അറിയിക്കുന്നതു [വ്യാ: 275 .iii] [ 244 ] 82. ബഹുത്വം=പലജനം അറിയുന്നപ്രകാരം.
83. മറിവുകൾ=(ഇ:) ചതിപ്രയോഗങ്ങൾ.
87. തവ=(സംസ്കൃ: പു: പ്രതി: മ: പു: ഷ:) നിന്റെ || നയത്തി
നൊ എ-ലെ ഒ (ഇ:) തലവാചകപ്രയോഗം തന്നെ [വ്യാ:
305.]
,, ധരിക്ക ഏ-ന്റെ ആ: നീ (അസ്പഷ്ടം). || മാനസെ=(സംസ്കൃ:
സ:) മനസ്സിൽ.
88. പറുവതക എ-തു പൎവ്വതക എ-ന്റെ തത്ഭവം അത്രെ.
90. നൃപതികൾ ചൂടും മകുട രത്നം=രാജാക്കന്മാരിൽ വെച്ചുത്തമൻ.
94. ഇവിടുന്നു= ഇവിടനിന്നു.
96. പഴുതു=തക്കം, ഇട.
98. S. അവൻ (സ്തനകലശൻ) ആ: ചൊല്ലിനാൻ.
99. പ്രജകടെ=പ്രജകളുടെ. || നന്ദനിധന ചിന്തയാ=നന്ദരാജാക്കന്മാ
രുടെ നാശം സംഗതിയാൽ ഉണ്ടായ മനോവ്യസനത്താൽ
(സംസ്കൃ: തൃ:).
100. നിരുത്സാഹേന=(സംസ്കൃ: തൃ:) ഉത്സാഹം ഇല്ലാതെ കണ്ടു.
103. താപേന=(സംസ്കൃ: തൃ:) താപം കൊണ്ടു, ദുഃഖത്താൽ.
104. കുമുദബാന്ധവൻ=[കുമുദ(=ആമ്പൽ)+ബാന്ധവൻ (=ബന്ധു)
ചന്ദ്രൻ.
,, മദനസന്നിഭൻ =[മദന (=കാമ)+സന്നിഭൻ (=തുല്ല്യൻ)] കാമ
ദേവനു തുല്യൻ
105. മണികലശൻ=വിലയേറിയ രത്നങ്ങളെ ക്കൊണ്ടുണ്ടാക്കിയ പാ
ത്രമാകുന്നവൻ.
106. നിറക്കുമൊ, മറക്കുമൊ എ-ലെ ഒ(ഇ:) ചോദ്യപ്രയോഗം തന്നെ
[വ്യാ: 305.]
116. മതിഗുണങ്ങൾ=ബുദ്ധിവൈഭവങ്ങൾ.
120. നശിപ്പിച്ചാൽ അതു സഹിക്കയില്ലവർ (ഇ:) നശിപ്പിച്ചാൽ എ-തു ഉപ
വാക്യവും സഹിക്കയില്ലവർ പ്രധാനവാക്യവും തന്നെ [വ്യാ:
243. iii.]
123. ഗുണ പ്രശംസ ചെയ്തമാത്യന്റെ=ആമാത്യന്റെ ഗുണത്തെ പുക
ഴ്ത്തിയും കൊണ്ടു. [ 245 ] 125. എന്നും എ-തു 126ലുള്ള ചൊല്ലിനാൻ എ-നോടു ചേരുന്നു.
126. മതിമാൻ [വ്യാ: 234. viii.]; 127. പുനർ അപി=പിന്നയും (ഇവ
സംസ്കൃ: അവ്യയങ്ങൾ).
128-9. =ചന്ദ്രഗുപ്തൻ ചാണക്യനോടു കോപം ഉണ്ടാവാൻ ച
ന്ദ്രമഹോത്സവം മുടക്കം ചെയ്ത സംഗതി അല്ലാതെ വേറെ
വല്ല കാരണവും കൂടെ ഉണ്ടെന്നു നീ ആരെങ്കിലും പറഞ്ഞു
കേട്ടിട്ടുണ്ടൊ?
129. ഒടുങ്ങി ഏ-തു അകൎത്തൃകക്രിയ, 128ലുള്ള കോപിപ്പാൻ എ-നാ
ൽ പൂൎണ്ണം ചെയ്തതിൽ പുരുഷനാമം നിൎദ്ധാരണ സപ്തമി,
ഒടുങ്ങി എന്റെ ക്രിയയെ ആശ്രയിച്ചു [വ്യാ: 255.]
130. സചിവൻ ഭാഗുരായണൻ.
134. ചെയ്താൽ ഏ-ന്റെS. ഒരുത്തൻ(അസ്പഷ്ടം). || മറക്കുമൊ എ-ന്റെ
കൎമ്മം ആ ഉപകാരത്തെ അന്തൎഭവം. || ഉപകാരം ചെയ്താൽ മറക്കുമൊ
മൗൎയ്യൻ എ-ൽ ഉപകാരം ചെയ്താൽ എ-തു സംഭാവനയാലുള്ള
ഉപവാക്യം, മറക്കുമൊ എ-ന്റെ വിശേ: [വ്യാ: 243. iii.]
135. അതു=കോപിച്ചതു. || അല്ലയൊ എ-ലെ ഒ അവ്യയം (ഇ:)
നിഷേധത്തോടു അനുസരണ നിശ്ചയത്തിന്റെ പ്രയോ
ഗം [വ്യാ: 305. vii.]
136. നില.....മുഴുത്തീടും=വൈരം അധികം അധികം വൎദ്ധിക്കും. ||
നിരൂപിച്ചു എ-ന്റെS. നാം (അന്തൎഭവം) || മുഴുത്തീടും ഏ-ന്റെ
S. മൌൎയ്യനും ചാണക്യനും തമ്മിലുള്ള വൈരം (അസ്പഷ്ടം). || അത്രെ
[വ്യാ: 273.]
137. =ഇവർ രണ്ടുപേരും (ചന്ദ്രഗുപ്തനും, രാക്ഷസനും) തമ്മിൽ
സ്നേഹമായിരിപ്പാൻ ഇപ്പോൾ കാലമായിരിക്കുന്നു എന്ന
തോൎത്തിട്ടുതന്നെ ഇങ്ങിനെ പറവാൻ കാരണം ഉണ്ടായ
തു || S. (അസ്പഷ്ടം), ആ: ഇരിക്ക; ഇവൎക്കു=മൌൎയ്യരാക്ഷസ
ന്മാർ.|| ചിന്തിച്ചു.=(ഇ:) നിരൂപിക്കിൽ ഭൂതക്രിയാന്യൂനത്തി
ന്റെ സംഭാവനപ്രയോഗം [വ്യാ: 284. iv.]; പറവാൻ എ-ന്നു
മുമ്പെ നാം (അന്തൎഭവം); കാരണം എ-ന്റെ ശേഷം ഉണ്ടു അ
ന്തൎഭവം സ്പഷ്ടം; അകമെ എ-ലെ എ അവ്യയത്തിന്നു (ഇ:)
വിശേഷണീകരണശക്തി പ്രയോഗം [വ്യാ: 304. v.] [ 246 ] 139. പലഗുണം [വ്യാ: 270. i.]
145. ചലഹൃദയൻ=ഉള്ളിൽ ഭയമുള്ളവൻ.
149-50.=രാക്ഷസനും മൌൎയ്യനും തമ്മിൽ യോജിക്കുന്നതായാൽ
ചാണക്യനു വേറെ എന്തുചെയ്വാൻ കഴിയും? || അതിനു എ-
തു നിരപ്പു എ-ന്നു നില്ക്കുന്നു.
151. ഗുരുസമൻ= ബൃഹസ്പതിക്കു (ദേവാചാൎയ്യനു) തുല്യൻ.
160. ഇവൻ ചാണക്യൻ.
161. നിജബലം കൊണ്ടു=ചാണക്യന്റെ സ്വന്തശക്തികൊണ്ടു;
വസുമതിക്കു=രാജ്യത്തിന്നു.
162. അഹംമതികൊണ്ടുള്ളവന്റെ എ-ലെ അവന്റെ മൌൎയ്യന്റെ.
164. സചിവൻ ഭാഗുരായണൻ.
166. ചെയ്തീടിനാൻ എ-ന്റെ S. ഭാഗുരായണൻ.
168. അതിൽ അരസമാസത്തിൽ നിരൎത്ഥമായ് വന്നതു. [വ്യാ:
274·. ii.]
174. തൊടുകുറി=ജാതിക്രമപ്രകാരം നെറ്റിമേൽ തൊടുന്ന തിലകം.
175. പൊറുക്കു.....ആജ്ഞക്കും?=കല്പന നിഷേധിക്കുന്നതു ക്ഷമി
ച്ചിരിക്കുമൊ?
178. പോലെ [വ്യാ: 167. i.] ഈ ക്രിയക്കു ഇവിടെ ദൈവം എ-തു
S. കൎമ്മം അതു എ-തു ആകുന്നു.
179. =ചാണക്യന്നു ഇപ്പോൾ വളരെ ധനം ഉണ്ടു, ആ ധന
ത്തിന്നു നാശം വന്നുപോകുമൊ എന്നു വിചാരിച്ചു അവ
ന്നു ഭയം ഉണ്ടാകയില്ലയൊ? വളരെ എ-തു ഉണ്ടു എ-ന്നു പ
രിമാണത്തെ കുറിക്കുന്ന വിശേ: [വ്യാ: 280 iii.]
180. തനിക്കു എ-തു താൻ എ-ന്റെ ഘനവാചിപ്രയോഗം [വ്യാ:
272. iii.]
181. കൊടുത്തിതു എന്ന ആ: ന്നു S. രാക്ഷസൻ (അന്തൎഭവം).
183. കാട്ടാതെ, 184 ലുള്ള പറയാതെ എന്ന രണ്ടു ക്രിയാന്യൂനങ്ങളും
184ലുള്ള പാൎക്ക എന്ന ഒരെ ക്രിയയാൽ പൂൎണ്ണം.
185. ഉറപ്പിച്ചീടിനാൻ=(ഇ:) പറഞ്ഞു കബളിച്ചു, വിശ്വസിപ്പിച്ചു.
187. ഇറങ്ങും [വ്യാ: 289.]; അകത്തു നിന്നവൻ ഇറങ്ങും എ-തു ഉപവി
ശേ: തന്നെ [വ്യാ: 310 ലെ സൂചിതം]; പോൾ [വ്യാ: 310ഉം,
സൂചിതവും]. [ 247 ] 190. പരിയങ്കം എ-തു പൎയ്യങ്കം എ-ന്റെ തത്ഭവം തന്നെ. || S. രാക്ഷ
സൻ (അന്തൎഭവം) ആ: ഉരചെയ്തീടിനാൻ; ഇട്ടു സഹായക്രിയ,
നിരൎത്ഥപ്രയോഗം [വ്യാ: 296.]
192. വസിക്ക=(ഇ:) ഇരിക്ക. || ഭവാൻ [വ്യാ: 271. iii.]
193. താൻ [വ്യാ: 271. ii]
194. പട്ടംകെട്ടുക=രാജകിരീടം ധരിക്ക.
196. പെരിക എന്റെ ഭാവരൂപം (ഇ:) ക്രിയക്കല്ല, കാലം എന്ന നാ
മത്തിന്നു വിശേ:
201. പോൽ [വ്യാ: 167. i.]
202. അതിന്നു=അധിക്ഷേപിച്ചതിന്നു.
208. 1-ാമത്തെ പ്രകൃതികൾ=ജനങ്ങൾ, പ്രജകൾ; പ്രകൃതിദോഷം
എ-ലെ പ്രകൃതി=സ്വഭാവം
209. അവൻ ചാണക്യൻ.
213. മറുത്തു.....അറിഞ്ഞാലും=(ജനങ്ങൾ) വളരെ വൈരത്തോടു കൂ
ടെ രണ്ടു ഭാഗമായി പിരിഞ്ഞിട്ടാകുന്നു ഇപ്പഴത്തെ ഇരിപ്പു
എന്നു നീ അറിയേണ്ടതാകുന്നു.
215. അനുരാശക്ഷയം=അനുരാഗക്ഷയം ഉണ്ടു (സ്നെഹക്കുറവു) ||
ചരിതദോക്ഷം=നടപ്പു ദോഷം; നിരക്കും എ-ന്റെ S. പ്രജകൾ
(അന്തൎഭവം).
216. നവനന്ദാനുരാഗികൾക്കു, മൌൎയ്യനോടു എന്ന ഈ രണ്ടും ഉണ്ടു എന്ന
ക്രിയയെ ആശ്രയിച്ചു നവനന്ദാനുരാഗികൾക്കു ച: ഉടമപ്രയോ
ഗം [വ്യാ: 262. vii]; മൗൎയ്യനോടു സാഹിത്യം വേർപാടു [വ്യാ:
261. iv.]; S. വിദ്വേഷം ആ: ഉണ്ടു.
217. എന്നു എ-തു ഉണ്ടു എ-നാൽ പൂൎണ്ണം; ഇവൻ-മുതൽ-ചെയ്യിച്ചതു-
വരെ-സൂചിതവാക്യത്താലുള്ള കൎമ്മം [വ്യാ: 246, 247.] അകത്തു
[വ്യാ: 267.]
218. ഗ്രഹിച്ചു.=(ഇ:) അനുസരിച്ചു.
219. അരിവധം.....അളവിൽ=ശത്രുവെ കൊല്ലുവാനായിക്കൊണ്ടു ഒ
രുവൻ ഒരുങ്ങി വരുന്നതു കാണുന്ന സമയം.
223. പരം കാരണം=വേറെ കാരണം [വ്യാ: 238. ix.] [ 248 ] 229. =അവരവരുടെ കാൎയ്യങ്ങൾ ചെയ്വാനായി അവരവൎക്കു ത
ന്നെ പ്രാപ്തിയുണ്ടെങ്കിൽ മാത്രമെ രാജാക്കന്മാൎക്കു തങ്ങൾ
വിചാരിച്ച കാൎയ്യങ്ങൾ ഒക്കയും സാധിപ്പാൻ കഴിവുള്ളു.
231. പൊടികണ്ണൻ=കുരുടൻ.
233. എന്നി=എന്നിയെ, അന്യേ എ-ന്റെ തത്ഭവം.
237. ക്കായിൽ=കാണിൽ,കാട്ടിൽ(താരതമ്യപ്രയോഗം)[വ്യാ:291. iii].
242. പുരെ=പുരത്തിൽ, സംസ്കൃ: സ:
243. കരതലഗതം=കയ്യിൽ കിട്ടിയതു (എന്നാൽ എളുപ്പത്തിൽ ജയി
ക്കതക്കതു എന്നൎത്ഥം).
146. S. സൂൎയ്യൻ ആ: അടുത്തിതു. || S. മലയകേതു (അന്തൎഭവം) ആ: പറ
ഞ്ഞു. യാത്ര ആശ്രി: പ്ര: കൎമ്മപ്രയോഗം [വ്യാ: 256. v.] || അടു
ത്തനാൾ എ-ന്റെ ശേഷം ആകട്ടെ എ-തു അന്തൎഭവം.
247. താൻ മലയകേതു.
252. കപടമുദ്ര=കപടവേഷം. || മെല്ലവെ ഭാവരൂപം; പറഞ്ഞാൻ എ-
ന്നു വിശേ: [വ്യാ: 280. ii; iii.]
257. പരൽ ആശ്രി: പ്ര: കൎമ്മപ്രയോഗം. [വ്യാ: 256. v.]
260. തിരിഞ്ഞു പഞ്ചമപദം=ഉച്ചതിരിഞ്ഞു അഞ്ചടി
263. കേതു=നവഗ്രഹങ്ങളിൽ ഒന്നു.
264. ശശിബലം=ചന്ദ്രബലം, ചന്ദ്രോദയം.
265. ശൂലയോഗം=നവഗ്രഹങ്ങളിൽ ഒരെ ശൂലയിൽ തന്നെ യോ
ജിക്കുന്നതു.
260-66. യുദ്ധ പ്രസ്ഥാനത്തിന്നു ക്ഷപണകൻ വിധിച്ച ദി
വസവും മറ്റും മലയകേതുവിന്നു കിഞ്ചിൽ ശുഭമുള്ളതാണെ
ന്നു താഴെ പറയുന്ന കാരണങ്ങളാൽ അറിയാം-
i. ദ്വിതീയ, തൃതീയ, പഞ്ചമി, സപ്തമി, ദശമി, ത്രയോദശി,
പൌൎണ്ണമാസി ൟ തിഥികൾ യാത്രക്കു ഉത്തമവും പ്രതി
പദം, ഷഷ്ഠി, ഏകാദശി ഇവകൾ മദ്ധ്യമങ്ങളും, ചതുൎത്ഥി,
അഷ്ടമി, നവമി, ദ്വാദശി, പതിനാങ്കു, കറുത്തവാവു ഇവ
കൾ അധമങ്ങളും ആകകൊണ്ടു വാവുന്നാൾ യുദ്ധപ്ര
സ്ഥാനം അശുഭംതന്നെ; പക്ഷെ പ്രസ്ഥാനം ആദിത്യോ
ദയത്തിന്നാണെങ്കിൽ എല്ലാദിവസവും കൊള്ളാമെന്നു വി [ 249 ] ധിയുണ്ടെങ്കിലും പ്രസ്ഥാനം ഉച്ചതിരിഞ്ഞു വേണമെന്നു
വിധിച്ചതുകൊണ്ടു അതും അശുഭംതന്നെ.
ii. ഞായറാഴ്ചയിൽ കിഴക്കും (ഇന്ദ്രകോണിലും), ചൊവ്വാഴ്ചയിൽ
കിഴക്കു തെക്കും (അഗ്നികോണിലും) വ്യാഴാഴ്ചയിൽ തെക്കും
(യമകോണിലും), ബുധനാഴ്ചയിൽ തെക്കുപടിഞ്ഞാറും (നി
രൃതികോണിലും), വെള്ളിയാഴ്ചയിൽ പടിഞ്ഞാറും (വരുണ
കോണിലും), ശനിയാഴ്ചയിൽ പടിഞ്ഞാറു വടക്കും (വായു
കോണിലും), തിങ്കളാഴ്ചയിൽ വടക്കും (കുബേരകൊണിലും)
യാത്രക്കു വർജ്ജ്യം എന്നുള്ള വിധിയാൽ തെക്കോട്ടു യാത്രക്കു
വ്യാഴാഴ്ച അശുഭംതന്നെ.
iii. ലഗ്നത്തിൽ ബുധൻ നിന്നാൽ കീൎത്തിസുഖാദിഫലമുണ്ടെ
ങ്കിലും നീചഗ്രഹമായ കേതു ഉദയം ചെയ്തതുകൊണ്ടു അ
തും അശുഭം തന്നെ.
iv. മേടം, കൎക്കടകം, കന്നി, തുലാം, ധനു, മീനം ഈരാശികൾ
യാത്രക്കു ശുഭം എന്നാൽ അധോമുഖരാശി വന്നാൽ ഇവ
യും അശുഭം.
v. കാൎത്തികതുടങ്ങി ആയില്യത്തോളവും, മഖം മുതലും അനിഴം
മുതൽ തിരുവോണത്തോളവും അവിട്ടം മുതൽ ഭരണിയോള
വും ഏഴേഴുനക്ഷത്രങ്ങളിൽ ശുക്രൻ നില്ക്കുന്ന കാലത്തു കി
ഴക്കാദി നാലുദിക്കിലും യാത്രക്കു അശുഭങ്ങൾ-അതുകൊണ്ടു
അനിഴം നക്ഷത്രത്തിന്നാൾ യാത്ര അശുഭം; എന്നാൽ ന
ക്ഷത്രവും പക്കവും ആഴ്ചയും ഏകീകരിച്ചാൽ യാത്രക്കുകൊ
ള്ളാം; ആയതും അപ്രകാരം വന്നിട്ടില്ല-പിന്നെ മാസം തീ
യതി ഇവയുടെ നിശ്ചയവും ചന്ദ്രസ്പുടവും ഇല്ലാതെ ഇരു
ന്നതിനാൽ ഇവിടെയുള്ള ഗ്രഹനിലകളെക്കൊണ്ടു ദശാപ
ഹാരഛിദ്രങ്ങളെയും മറ്റും വിചാരിപ്പാൻ പാടില്ലായ്കകൊണ്ടു
ആവകവിവരിച്ചിട്ടില്ല-(ഈ മേൽപറഞ്ഞ വിവരണം ഒരു
നാട്ടുജ്യോതിഷക്കാരനോടു കൂട ആലോചിച്ചുണ്ടാക്കിയതു):
270. പിതൃക്രിയ=പിതൃകൎമ്മം; (ശ്രാദ്ധംഇത്യാദി). || നാൾആശ്രി:പ്ര.
271. കടുപ്പം=(ഇ:) പ്രയാസം. [ 250 ] 275. പക്ഷം=(ഇ:) അഭിപ്രായം.
276. ഇളക്കേണ്ട=(ഇ:) മടിക്കേണ്ട.
277. =നീ എന്നെ സാരമില്ലാത്തവനെന്നു കരുതിയല്ലൊ അതു
മതി; ഞാൻ ഇനി ഒട്ടും താമസിക്കുന്നില്ല-പോകുന്നു.
279. അലം [സംസ്കൃ: അവ്യയം]=മതി.
283. പരം എ-തു പുരം എ-ന്നു വിശേ: ഇതു സംസ്കൃ: വിശേഷ
ണ പ്രയോഗം തന്നെ. [വ്യാ: 238. ix] [ 251 ] ഏഴാം പാദത്തിലെ സൂചിതങ്ങൾ.
1-3. =എല്ലാകിളികളിൽ വെച്ചു മനോഹരമുള്ളവളും അധിക
സന്തോഷത്തെ കൊടുക്കുന്നവളും ആയകിളിപ്പെണ്ണെ നി
ന്റെ പീയൂഷസാമ്യമായും സകലസന്താപവും തീൎക്കുന്ന
തും ആയ വാക്കിനെ കുറെ നേരം കേട്ടിരിക്കുന്നു എന്നു വരി
കിലും ആ ആനന്ദം വഴിഞ്ഞൊഴുകുന്ന വചനം ഇനിയും
കേൾപ്പാനായ് വളരെ ആഗ്രഹമുള്ളതു കൊണ്ടു നീ പറ
ഞ്ഞ വിശേഷമായ കഥ മുഴുവനും പറഞ്ഞു കേൾപ്പിക്കേ
ണമെ!
2. പീതൻ കൂടിച്ചവൻ, (ഇ:) കേട്ടവൻ. || കെടും ഭാവി ശബ്ദന്യൂ
ന ഭൂതപ്രയോഗംപടി എന്ന നാമത്താൽ പൂൎണ്ണം [വ്യാ: 289.]
3. വൈക്കുന്നു=നിറഞ്ഞു വഴിയുന്നു; ഇ-ന്റെറ ശുദ്ധം വഴിക്കുന്നു
എന്നു തന്നെ || മമ ഏ-തു മതിയിൽ എ-ന്നു മുമ്പെ ഇരിക്കേ
ണ്ടതു.
7. അതു പൊഴുതു=അപ്പൊഴുതു.
9. നഗരി ആശ്രി: പ്ര: കൎമ്മപ്രയോഗം. [വ്യാ: 256.]
12. രണം അതിനു [വ്യാ: 274.]
13. ആംഎന്നശബ്ദന്യൂനംഭദ്രടാദിയുംഎന്ന നാമത്താൽ പൂൎണ്ണം.
17. പാടെ ഭാവരൂപം പരന്ന എ-ന്നു വിശേ:
19. കനകമയ വിമല രഥ ഭുവി=സ്വൎണ്ണാലങ്കാരത്താൽ ശോഭിച്ചതേ
രിൽ || ഭുവി എ-തു സംസ്കൃ: സ: അ-ന്റെ പ്ര: ഭൂഃ എന്നു
തന്നെ.
22. കൂറകുടിഞ്ഞിൽ=തുണികൊണ്ടുണ്ടാക്കിയ തമ്പു.
,, സംഭാരജാലം=കോപ്പുകൾ.
24. നൃപാങ്കണാൽ=സംസ്കൃ: പ: [ 252 ] 27. ഞാണൊലി=ഞാണുവലി; (വില്ലിന്റെ ഞാണു (ചരടു) വലി
ച്ചു വില്ലിന്മേൽ ഇടുക) [വ്യാ: 49. ii.]
31. ആവാസശാല=പാൎപ്പാനുണ്ടാക്കിയ തമ്പുകൾ.
35. തവാജ്ഞയാ=(സംസ്കൃ: തൃ:) നിന്റെ കല്പനയാൽ.
38. വിരുതു=(ഇ:) അടയാളം.
41. മമതു=എന്റേതു.
42. ഗിരം=(സംസ്കൃ: ദ്വി:) വാക്കിനെ; ഇ-ന്റെ പ്ര: ഗീർ എന്നു
തന്നെ.
44. കണ്ടെ(ഇ:) ഭൂതക്രിയാന്യൂനത്തിന്റെ സംഭാവനപ്രയോഗം
[വ്യാ: 284. iv.]
49. മയി=(സംസ്കൃ: പു: പ്രതി: ഉ: പു: സ:) എങ്കൽ. || ഇരിക്കുന്നു
[വ്യാ: 296.]
51. ഇതു എ-തു ചണകസുതവചനം എന്നു കൎമ്മവിശേ: [240. v.]
54. ചതിക്കയില്ലെ=ചതിക്കാതെയിരിക്കുമൊ?
57. നിഖിലനയ വിശദമതി=[നിഖില(=എല്ലാം)+നയ+വിശദ(=മനോഹ
ര)+മതി(=ബുദ്ധി)] നീതിജ്ഞാനത്താൽ നിൎമ്മലമായിരിക്കു
ന്ന ബുദ്ധിയുള്ളവൻ.
62. പാളി=ബുദ്ധമതക്കാർ ദിവ്യമെന്നു വിചാരിച്ചുവരുന്ന ഭാഷ.
80. നിശി(സംസ്കൃ: സ:)=രാത്രിയിൽ || കൊല്ലുവാൻ ഭാവിക്രിയാന്യൂ
നത്തിന്റെ അഭിപ്രായപ്രയോഗം [വ്യാ: 285.]
82. വിശ്വൈകവീരൻ ദ്വിഗുതല്പുഷസമാസം. 83. ചണകസുതഹതകൻ
കൎമ്മധാരയ.
88. ഇവൻ ക്ഷപണകൻ || ആൎയ്യചാണക്യൻ പ്ര: തല്പുരുഷ
സമാസം
92. രണ്ടുപുറവും=രണ്ടുപക്ഷത്തിലുള്ള സൈന്യങ്ങളും
93. ധരണിപതി മകുടമണി മൌൎയ്യൻ കൎമ്മധാരയ. 95. അനുദിനം അവ്യ
യീഭാവം.
96. വിഷതരുണി കൎമ്മധാരയ. കുറിച്ചു [വ്യാ: 269. i.]
99. ദിശിദിശി=ദിക്കുതോറും (സംസ്കൃ: സ:) ഇ-ന്റെ പ്രകൃതി ദിക്
100. സചിവവരൻ ഭാഗുരായണൻ.
106. വജ്രപാതം=വജ്രത്തിന്റെ വീഴ്ച; വജ്രം=ഇടി. [ 253 ] 109. ഉദകം=ഉദകകൎമ്മം, ശേഷക്രിയ.
112. തടുക്കേണ്ട=തടുക്കവേണ്ടും. || നിഭൃതതരം=അടക്കമായി, ഉള്ളായി.
114. =ദയകാണിക്കുന്നതു മൎയ്യാദസ്ഥന്മാരുടെ ശീലം തന്നെ.
118. =വേറെ യാതൊരുവഴിയും ഇല്ലായ്കകൊണ്ടു തന്നെ രാക്ഷ
സൻ മലയകേതുവിന്റെ അച്ശനെ കൊന്നതു.
119. കാൎയ്യ ഗൌരവാൽ സംസ്കൃ: പ:
122. =ഭവാന്റെ (മലയകേതുവിന്റെ) വിചാരം മറ്റൊന്നു ചെ
യ്വാൻ ആകുന്ന പോലെ കാണുന്നു, (അതു രാക്ഷസനെ
ഉപേക്ഷിക്കയൊ കൊല്ലുകയൊ വേണമെന്നുള്ള വിചാരം)
എന്നാൽ-അത്രനാളും (ശത്രുക്കളെ കൊല്ലുവോളം) രാക്ഷസ
നെ ഉപേക്ഷിക്കരുതെ. || അപരം=മറ്റൊന്നു.
125. ഛലവിഹിതപത്രം=വ്യാജത്താൽ ഉണ്ടാക്കപ്പെട്ട എഴുത്തു; വിഹി
തം=ചെയ്കപ്പെട്ടതു.
136. സാക്ഷാൽ=ശരിയായി.
138. കടകഭുവി നിന്നു എ: തു മലയാളസംസ്കൃതപ്രത്യയങ്ങൾ കല
ൎന്നുണ്ടായ പഞ്ചമി; കടകഭുവി സംസ്കൃ: സ: ഇ-ന്റെ പ്രകൃ
തി കടകഭൂ, കൎമ്മധാരയസമാസം.
139. കാൎയ്യഗൌരവം=കാൎയ്യം അതിമുഖ്യം ഉള്ളതിനാൽ.
140. കാൎയ്യസ്യ സംസ്കൃ: ഷ:
141. സചിവം എന്ന സംസ്കൃ: ദ്വി: (ഇ:) സാഹിത്യാൎത്ഥത്തിൽ
നില്ക്കുന്നു.
150. രുധിരോദം=[ചുവന്ന വെള്ളം] ചോര.
156. കല്പിച്ച എ-ന്നു മുമ്പെ നാം (അന്തൎഭവം) || S. ഭവാൻ ആ: 157ലു
ള്ള കളഞ്ഞീടിനാൻ.
157. പ്രസാദാൎത്ഥം എ-ലെ അൎത്ഥം എ-ന്നു ആയ്കൊണ്ടു എന്നൎത്ഥം [വ്യാ: 268. i.]
158. അവർകൾ: ഇവിടെ പറയുന്ന എഴുത്തിൽ അടങ്ങിയ എല്ലാ
കാൎയ്യങ്ങളെയും ആളുകളെയും മറ്റൊരാൾക്കും തിരിച്ചരിയാത
വണ്ണം മനസ്സാലെ തെളിവില്ലാതെ എഴുതിയിരിക്കുന്നു; ഇ
തിന്റെ വിവരം നാലാം പാദം 110-ാം വൃത്തം മുതൽ നോ
ക്കിയാൽ അറിയുന്നതാകുന്നു. || ചെയ്തു കൊണ്ടാലും എ-ന്റെ
S. നീ (മൌൎയ്യൻ) അന്തൎഭവം. [ 254 ] 159. സ്വാശ്രയോന്മൂലനം സ്വ+ആശ്രയ+ഉന്മൂലനം || അവൻ മല
യകേതു || ചെയ്തു എന്ന ക്രിയാന്യൂനം 160ലുള്ള ആശ്രയിക്കും എ
ന്ന ക്രിയയാൽ പൂൎണ്ണം.
161. ഇവരിൽ എ-തു ചിലർ എ-ന്നു മുമ്പെ വരേണ്ടതു.
162. കൊടുത്തൂട്ടതും=കൊടുത്തു വിട്ടതും [വ്യാ: 49] ഭവൽ എ-തു ഭവാ
ൻ എ-ന്റെ ആദേശരൂപം തന്നെ; നിന്റെ എന്നൎത്ഥം
[വ്യ: 267. 271. iii.] || പണ്ടു ആശ്രി: പ്ര: സപ്തമിയുടെ കാ
ലാൎത്ഥം. [വ്യാ: 271.]
163. കനകമണി ശബലതരം=അനേക വൎണ്ണമുള്ള പലമാതിരി വില
യേറിയ രത്നങ്ങളെക്കൊണ്ടുണ്ടാക്കിയതു. || വിട്ടിട്ടുണ്ടു എ-ന്റെ
S. 164ലുള്ള ഞാൻ തന്നെ.
164. S. ഞാൻ ആ: 163ലുള്ള വിട്ടിട്ടുണ്ടു || വിമലമണിഖചിതം=ശുദ്ധര
ത്നങ്ങളെ ചേൎത്തുണ്ടാക്കപ്പെട്ടതു.
167-69. മലയകേതുവിന്റെ വാക്കു തന്നെ.
168. മണികനകം ഇടസരികലൎന്നുള്ള മാല=സ്വൎണ്ണത്താൽ ഉണ്ടാക്കപ്പെ
ട്ട മാലയുടെ ഇടക്കിടക്കു ചെറിയ വിലയേറിയ രത്നങ്ങളെ
കോത്തുണ്ടാക്കിയ മാല.
170. ഇവൻ സിദ്ധാൎത്ഥകൻ
176. S. രാക്ഷസൻ (അന്തൎഭവം); ആ; ചൊല്ലീട്ടു (=ചൊല്ലിവിട്ടിട്ടുണ്ടു);
അതും എ-ന്റെ ശേഷം പറ എ-തു അന്തൎഭവം.
177. കൂടെ എ-ലെ അവ്യയത്തിന്നു (ഇ:) ചോദ്യപ്രയോഗം
[വ്യാ: 304. iv.]
179. ഹൃദയഗതം=മനസ്സിലുള്ളതു. ഗതം, സംസ്കൃതക്രിയാപുരുഷ നാ
മം നപു: ഇതിന്നും അഖിലം എ-ന്നും അരസമാസം ഉണ്ടു;
ഇതു സപ്തമിതൽപുരുഷസമാസം (ഹൃദയത്തിൽ ഗതം.)
184. രുധിരജലം കൎമ്മധാരയം.
195. കലശിഖരിസമൻ മലയകേതു; ഇതു ചതുൎത്ഥിതൽപുരുഷസ
മാസം (കൂലശിഖരിക്കു സമൻ).
204. മമ എ-തു ചിരം എ-ന്റെ ശേഷം വരേണ്ടതു.
210. ഉടൻ ഉടൻ=അടുക്കടുക്കെ || ചുറ്റും=രാജാവിന്നു ചുറ്റും [വ്യാ
239 iv.]
213. ഒട്ടുമെ [വ്യാ: 239. iv.] [ 255 ] 216. സന്നിധൌ സംസ്കൃ: സ: ഇ-ന്റെ പ്ര: സന്നിധിഃ
217. പിരിയെ ഭാവരൂപം [വ്യാ: 280. iii.]
218. പതക്കം=കല്ലുകൾ പതിച്ചു മാൎവ്വിൽ അണിയുന്ന ഒരു ആ
ഭരണം.
219. കനകകൃതവിമലതരകാഞ്ചികാ=പൊന്നുകൊണ്ടുണ്ടാക്കപ്പെട്ട വി
ശേഷമായ അരഞ്ഞാൺ, കൎമ്മധാരയസമാസം; കങ്കണാദ്യാ
ഭരണങ്ങൾ=കങ്കണാദിയായുള്ള ആഭരണങ്ങൾ, കൎമ്മധാരയ
സമാസം.
220. മുടിയോടടിയിട എ-ൽ മുടിയോടു എ-ന്നു (ഇ:) സാഹിത്യത്തി
ന്റെ പൎയ്യന്ത പ്രയോഗം ഉണ്ടു [വ്യാ: 261. ii.].
231. മുറ്റും [വ്യാ: 239. iv.]
235. ഈൎഷ്യ=(ഇ:) കോപം.
245. ഇല്ലായ്കയാൽ (ഇ:) ക്രിയാനാമത്തിന്റെ തൃ: വി: [വ്യാ: 283.]
249. കഠിനതരം എ-തു കഠിന എന്നുള്ള സംസ്കൃതഗുണവാചക താര
തമ്യത്തിന്റെ നപുംസകം (ഇ:) ക്രിയാവിശേഷണമായി
പ്രയോഗിച്ചിരിക്കുന്നു. [വ്യാ: 239. vii.]
256. കുലമന്ത്രി രാക്ഷസൻ.
257. ശ്രൂണു= കേൾക്ക (സംസ്കൃ: വിധി എ: വ: മ: പു:)
263. ഒരുവസ്തു=മറ്റൊരു വസ്തുവും കൂടെ.
265. കനകമണിലളിതം സംസ്കൃതഗുണവാചകം മാല എ-ന്നു വിശേ:
ഇതു ബഹുവ്രീഹിസമാസം (മാല എ-തു മലയാളത്തിൽ ന
പുംസകമായിരിക്കുന്നതുകൊണ്ടു കനകമണിലളിതം എന്ന സം
സ്കൃത ഗുണവാചകവും നപുംസകമായിരിക്കുന്നു.)
269. നൃപവരനേറി=നൃപവരനു ഏറി.
270. തവ എ-തു തരിക എ-ന്നു മുമ്പെ വരേണ്ടതു.
271. ഭവാനേതരുതാത്തതും=നിണക്കു ചെയ്വാൻ കഴിയാത്തകാൎയ്യം വ
ല്ലതും ഉണ്ടൊ? ഇല്ല!
272. ആയ്‌കൊണ്ടു [വ്യാ: 269. iii.]
275. കപടജന വിഹിതം=കള്ളന്മാരാൽ ചെയ്യപ്പെട്ടതു. (വിഹിതം=ചെ
യ്യപ്പെട്ടതു സംസ്കൃത ശബ്ദന്യൂനം)
276. ശങ്കേതരം=(ശങ്ക+ഇതരം) സംശയം കൂടാതെ (ഇതരം=അന്യ)
തല്പുരുഷസമാസം. [ 256 ] 279. നൃപസചിവൻ ഭാഗുരായണൻ.
282. ഞാൻ താൻ തന്നെ=(എഴുതിയതു) ഞാൻ താൻ തന്നെ.
284. പ്രിയസചിവൻ ഭാഗുരായണൻ.
291. വാങ്ങിച്ചു.=വാങ്ങി [വാങ്ങി എ-ന്നു പകരമായി വാങ്ങിച്ചു എ-
തു വ്യവഹാരത്തിലും മറ്റും സാധാരണയാകുന്നു.]
293. ശകടകൃതം=ശകടനാൽ ചെയ്തതു, തൃതീയ തല്പുരുഷസമാസം.
297. ചണകസുതപടുവചനഭേദനം=ചാണക്യന്റെ പലവിധം സാമ
ൎത്ഥ്യമുള്ള വാക്കുകൾ. || അവൻ ശകടദാസൻ.
301. വിവിധമണി ഗണഖചിതം=പലവിധമായ രത്നങ്ങളെ കൂട്ടിചെ
ൎത്തുണ്ടാക്കിയതു. || വക്രമതി=ദുഷ്ടബുദ്ധി.
303. അധികതര രഭസഭരം=പലെകാൎയ്യങ്ങളെ സംബന്ധിച്ചു ഉണ്ടാ
യ സഹിപ്പാൻ വഹിയാത്ത കോപം ഭരിച്ചവനായി [വ്യാ.
239. vii.]
304. ജനകസതതധൃതം=അഛ്ശനാൽ എല്ലായ്പോഴും അണിയപ്പെട്ട ഇ
തുബഹുവ്രീഹി
308. അചല.......ദശാന്തരെ=മലയകേതുവിന്റെ വാക്കു കേട്ടതി
ന്റെ ശേഷം.
310. ആൎയ്യദോഷപ്രയോഗങ്ങൾ=ചാണക്യന്റെ ദോഷപ്രവൃത്തികൾ.
313. അഖില.....ചരണൻ=എല്ലാരാജാക്കന്മാരും വന്നു കാൽക്കു നമ
സ്കരിപ്പാൻ തക്കയോഗ്യൻ.
322. ഇതു ഹാസ്യമായി പറയുന്നതു.
324. വിധിവിലസിതം=ദൈവകല്പിതം.
326. ദുൎന്നയരീതികൾ=ദുഷ്പ്രവൃത്തി ചെയ്യുന്ന മാതിരികൾ.
327. കൊടിയ=അധികമായ. [ശബ്ദന്യൂനം-വ്യാ. 199. i, ii.]
328. കൂറൊ......കാലത്തു=വളരെ സ്നേഹിച്ചിരിക്കുന്ന കാലത്തു.
331. കൂനിൽകുരു.....ഇത്യാദി പഴഞ്ചൊൽ.
334. സകല ഖല കല വൃഷഭ!=ദുഷ്ടന്മാരുടെ കൂട്ടത്തിൽ വെച്ചു മുമ്പനാ
യിട്ടുള്ളവനെ!
342.=ചന്ദ്രഗുപ്തനെ സേവിപ്പാൻ തക്കസമയവും നോക്കിക്കൊ
ണ്ടിരിക്കുന്നു.
343. S. നീ അ: 346ലുള്ള മൂടുക.
348. ഹസ്തിവരം സംസ്കൃ: ദ്വി: കാമിച്ചു എന്നക്രിയയുടെ കൎമ്മം.
349. കൊല്ലിക്ക ഹേതുക്രിയ [വ്യാ: 203, 205. 282.] [ 257 ] 354. അതികരുണം ഇതു സംസ്കൃ: ക്രിയാവിശേ: പ്രയോഗം [വ്യാ:
239. vii.]
356. പൎവ്വതാകാരൻ=മലപോലെയുള്ളവൻ
359. അക്ഷിമണി=കണ്ണിൻമണി (കണ്ണിൻ കൃഷണമിഴി)
368. നിഹതർ=(ഇ:) നഷ്ടന്മാർ.
370. കിമപി......ഇപ്പോൾ=ഇപ്പോൾ ദൈവത്തിനും എന്റെ നേ
രെ ഒരു കരുണയില്ലയൊ?
372. സഹഗമനം=കൂടെപോക (ഇ: ഭാൎയ്യമാർ ഭത്താക്കന്മാരോടു കൂ
ടെ മരിക്കുന്നതുപോലെ കൂടെ മരിക്ക=ഉടന്തടി.)
373. യുവതിജനചരിതം=സ്ത്രീകളുടെ മാതിരി, സ്ത്രീസ്വഭാവം || കനി
വോടു എ: ന്നു (ഇ:) ദയയോടു എന്ന അൎത്ഥം ഇല്ല; വേഗ
ത്തോടു എന്ന അൎത്ഥം ഉണ്ടു; ഇപ്രകാരം തന്നെ ചന്തമോടു,
തെളിവിനൊടു, പരിചിനോടു, അഴകിനോടു, എന്നവകളും ഉടനെ,
തീരെ എന്നും മറ്റും അൎത്ഥത്തിലും അത്ഥംകൂടാതെ പാദപു
രണത്തിന്നും പ്രയോഗിച്ചിരിക്കുന്നു.
374. മരിച്ചീടരുതു=(ഇ:) കൊല്ലിക്കരുതു.
381. കരിതുരഗരഥ നികര വിവിധ കാലാൾ എ: തു ദ്വന്ദ്വസമാസം.
382. ശരനിരകൾ=ശരക്കൂട്ടങ്ങൾ (നിരകൾ=കൂട്ടങ്ങൾ).
383. കരിതുരഗരഥ നികരപത്തിപ്രവരന്മാർ തല്പരുഷസമാസം
385. ചിത്രവൎമ്മാദി, ആദി എന്ന പരപദമായുള്ള സമാസങ്ങളെല്ലാം ബഹുവ്രീഹിയിൽ ചേരുന്നതായാലും പലപ്പോഴും നാമങ്ങ
ളായ്വരും.
387. രണശിരസി=യുദ്ധാവസാനത്തിൽ, യുദ്ധതലയിൽ.
390. അവൻ ഭദ്രഭടൻ.
395. വിപുല..........നിപുണത=അധികം ബലവും ഉപായങ്ങൾ
ക്കായി വളരെ സമൎത്ഥതയും.
399. മുദം സംസ്കൃ: ദ്വി: പ്ര: ക്കു പകരം നില്ക്കുന്നു.
403. കേടു=(ഇ:) തളൎച്ച. [ 258 ] എട്ടാം പാദത്തിലെ സൂചിതങ്ങൾ.
1. തേൻമൊഴി മലയാള കൎമ്മധാരയസമാസം.
2. പഞ്ചസാര ദ്വിഗുസമാസം.
3. പൈദാഹം മലയാളവും സംസ്കൃതവും കലൎന്നിരിക്കുന്ന ദ്വന്ദ്വ
സമാസം.
5. പരിതാപാൽ സംസ്കൃ: പ:
6. ചാണക്യ പ്രണധി=ചാണക്യന്റെ ഇഷ്ടൻ.
11. തൽസേവാഫലം തൽപുരുഷസമാസം.
12. =ഞാൻ നോക്കിക്കൊണ്ടിരിക്കെതന്നെ. || തന്നെ ഏ-തു (ഇ:)
ഘനവാചിപ്രയോഗത്തിൽ തന്നെ [വ്യാ: 272. v.]
14. =ദൈവം തള്ളിക്കളഞ്ഞ ഒരുവന്നു എപ്പോഴെങ്കിലും ഗുണം
സിദ്ധിക്കുന്നതുണ്ടൊ.(ചോദ്യത്തിൽനിഷേധാൎത്ഥം.) || കൈ
വന്നീടുമൊ=സാധിക്കുമൊ.
15. ഗുണദോഷങ്ങൾ ദ്വന്ദ്വസമാസം.
17. ഭൂപന്മാർ=വെവ്വേറെ രാജാക്കന്മാർ. || കെട്ടികിടക്കുന്ന=(ഇ:) വ
ന്നുകൂടിയിരിക്കുന്ന.
18. വീടതിൽ എന്നതു ഏ: വ: ബ: വ: ന്നു പകരം നില്ക്കുന്നു.
ഇതു കൎമ്മധാരയസമാസം.
19. പ്രേക്ഷകന്മാൎക്കു=നോക്കിക്കൊണ്ടിരിക്കുന്നവൎക്കു.
20. രാജാജ്ഞാകരൻ=രാജാവിന്റെ കല്പനയെ നടത്തുന്നവൻ.
29. മന്ത്രിതൻവൃത്താന്തങ്ങൾ തൽപുരുഷസമാസം.
45. ൨ദ്ധ്യമാല=തുക്കികൊല്ലുവാനുള്ള കയറു; കുലനിലം മലയാള ത
ൽപുരുഷസമാസം.
48. =നീ എന്തോന്നു ചെയ്വാൻ ഭാവിക്കുന്നു എന്നുള്ളതു എന്നെ
കേൾപ്പിക്കേണമെ. [ 259 ] 52. ഉത്തമന്മാൎക്കെ എ-ലെ എ അവ്യയത്തിന്നു (ഇ:) മാത്രപ്രയോ
ഗം ഉണ്ടു. [304. iii.]
64-66. ഇവഒക്കെയും രാക്ഷസന്നു തല്ക്കാലമുണ്ടായ നിൎഭാ
ഗ്യത്തെ കുറിച്ചും മറ്റും പറയുന്നതു തന്നെ
82. അൎത്ഥമഹാത്മ്യം=അൎത്ഥത്തിൻ വലിപ്പം.
84. ഉത്തമാംബുധി=ഉത്തമഗുണത്തിന്റെ സമുദ്രം.
88. ഇത്രനാളും മലയാളകൎമ്മധാരയമാസം.
92. തുടങ്ങുന്നു എ-ന്റെ S. അന്തൎഭവം
95. S. വിരിഞ്ചൻ ആ: ചൊല്ലാമൊ.
100. ശ്രേഷ്ഠീന്ദ്രൻ ചന്ദനദാസൻ.
104. ഭവാൻ (ഇ:) കൂടെ ഇല്ലാത്തവൻ കൂടെ ഉള്ളതുപോലെ പ്ര
സംഗിക്കുന്നു.
107. മരിക്കേണ്ട എ-ന്റെ S. നീ (ചന്ദനദാസൻ അന്തൎഭവം)
113. കൊന്നു എ-ന്നു വദ്ധ്യനെ (ചന്ദനദാസനെ) എന്നതു കൎമ്മം.
127. ഭവതി എ-തു ഭവാൻ ഏ-ന്റെ സ്ത്രീലിംഗം തന്നെ.
144. വായിച്ചീടുവൻ എന്ന ക്രിയ ബഹുവചനമായിരിക്കേണ്ടതു.
150. കന്നൽനേർ മിഴിയാളെ മലയാളതദ്ധിതം [വ്യാ: 133.] നേർ [വ്യാ:
199. ii. c. 170.]
151. ചുവത്തി എ-തു ക്രിയാന്യൂനം പിടിപെട്ടാർ എ-നാൽ പൂൎണ്ണം.
153. നെഞ്ചകം മലയാളതൽപുരുഷസമാസം.
154. ഉപേക്ഷിച്ചീടായ്ക. [വ്യാ: 282.]
164. കൊല്ലുവിൻ വിധിയുടെ നിയോഗപ്രയോഗം [വ്യാ 279. i.]
167. ദൈവപദം=സ്വൎഗ്ഗം.
169. ഏകദേശം=(ഇ:) അല്പമാത്രം എങ്കിലും
176. കാക്കൽ [വ്യാ: 268. iii.]
180. അവകാശം=(ഇ:) അവസരം.
181. ദണ്ഡാധികാരി=അകമ്പടിക്കാരിൽ ദണ്ഡിക്കുന്നവരുടെ തല
വൻ
183. അറിഞ്ഞതില്ലെ എ-ലെ എ അവ്യയത്തിന്നു (ഇ:) ചോദ്യപ്ര
യോഗമുണ്ടു [വ്യാ: 304. iv.] [ 260 ] 191. സ്ഥാനം ആശ്രി: പ്ര: സ്ഥലപ്രയോഗം [വ്യാ: 256.]
210. ആശ്രയഭൂതൻ=ആശ്രയം പ്രാപിച്ചവൻ.
215. സൎവ്വനഗരശ്രേഷ്ഠ്യം=എല്ലാനഗരങ്ങളിലും അധികാരം.
219. ഈവൃത്തത്തിലെ താല്പൎയ്യം അറിവാൻ രണ്ടാം പാദം 96-ാം
വൃത്തും മുതൽ നോക്കുക.
221 ഭൂമിനായക......കല്ലെ=മുഖ്യരാജാക്കന്മാരുടെ കൂട്ടത്തിൽ വെച്ചു
ഏറ്റവും നല്ലവനായുള്ളോവെ. (കല്ലൂ=(ഇ:) മണി).
229. കാലത്തു=വേഗത്തിൽ. [വ്യാ 267.] [ 261 ] ആകാരാദി
GLOSSARY
TO THE
CHĀNAKYASŪTRAM [ 262 ] ✱=മലയാളം Shews pure Malayalam words.
(ത:)=തൽഭvam Tadbhava i. e. corrupted Sanscrit words.
അടയാളം ഇല്ലാത്തവ തൽസമശബ്ദങ്ങൾ.
Those without any sign are Tatsama or pure Sanscrit derivatives. [ 263 ] അകാരാദി GLOSSARY.
(Certain Synonyms of frequent occurrence.)
ൟ അകാരാദിയിൽ കാണുന്ന മിക്കു വാക്കുകൾ സംസ്കൃത ത
ത്സമങ്ങൾ തന്നെ; തത്സമമല്ലാത്തവറ്റിൻ ✻മലയാളവും; (ത:)
തൽഭവവും കുറിക്കുന്നു.
താഴെ എഴുതിയിരിക്കുന്ന സമുദ്രം, ഭൂമി, താമര, മുതലായവറ്റി
ന്നുള്ള പേരുകൾ ആദ്യമായി പഠിച്ചുറപ്പിക്കേണ്ടതു.
(Sea, Ocean) സമുദ്രത്തിന്റെ പേരുകൾ.
അബ്ധി, പാരാപാരം, സരിൽപതിഃ, ഉദമ്പാൻ, ഉദധിഃ, സി
ന്ധുഃ, സരസ്വാൻ, സാഗരം, അൎണ്ണവം, രത്നാകരം, ജലനിധിഃ,
യാദസ്പതിഃ, അപാംപതിഃ.
(The Earth) ഭൂമിയുടെ പേരുകൾ.
ഭൂഃ, ഭൂമിഃ, അചലാ, അനന്താ, രസാ, വിശ്വംഭരാ, സ്ഥിരാ,
ധരാ, ധരിത്രീ, ധരണീ, ക്ഷോണീ, ജ്യാ, കാശ്യപീ, ക്ഷിതിഃ, സ
ൎവ്വംസഹാ, വസുമതീ, വസുധാ, ഉൎവ്വീ, വസുന്ധരാ, ഗോത്രാ,
കുഃ, പൃഥിവീ, വൃത്ഥ്വീ, ക്ഷ്മാ, അവനീ, മേദിനീ, മഹീ, വിപുലാ,
ഗഹ്വരീ, ധാത്രീ, ക്ഷമാ, ജഗതീ, ഭൂതധാത്രി, അബ്ധിമേഖലാ.
(Lotus) താമരയുടെ പേരുകൾ.
സഹസ്രപത്രം, കമലം, ശതപത്രം, കുശേശയം, പങ്കേരുഹം
താമരസം, സാരസം, സരസീരുഹം, രാജീവം, പുഷ്കരം, അംഭോ
രുഹം, പുണ്ഡരീകം, സരോരുഹം, കമുദം, തണ്ടാർ. [ 264 ] ഭൂമിക്കുള്ള പേരുകളോടു പതി, ഭൎത്താവു, നാഥൻ, മുതലായവ
ചേൎക്കുന്നതിനാൽ, രാജാവിനുണ്ടാകുന്ന പേരുകളുടെയും, അവ
കളോടു തന്നെ സുരൻ, ദേവൻ, മുതലായവ ചേൎക്കുന്നതിനാൽ
ബ്രാഹ്മണൎക്കുള്ള പേരുകളുടെയും, താമരക്കുള്ള പേരുകളോടു അ
ക്ഷി, കണ്ണി, വിലോചന, മുതലായവ ചേൎക്കുന്നതിനാൽ സ്ത്രീക
ൾക്കുണ്ടാകുന്ന പേരുകളുടെയും, കുറെ ദൃഷ്ടാന്തങ്ങൾ താഴെ കാ
ണിച്ചിരിക്കുന്നു.
(King) രാജാവിന്റെ പേരുകൽ.
ഭൂപതി, ഭൂമിപതി, ക്ഷോണീഭൎത്താവു, ഭൂമിനാഥൻ, മുതലാ
യവ; നരൻ മുതലായവയോടു ചേൎന്നു നരപതി മുതലായവ ഉ
ണ്ടാകും (Brahman) ബ്രാഹ്മണൎക്കുള്ള പേരുകൾ, || ഭൂദേവൻ, മുത
ലായവ.
(Woman) സ്ത്രീക്കുള്ള പേരുകൾ.
കമലാക്ഷി, പുഷ്കരാക്ഷി, താമരക്കണ്ണി, മുതലായവ. നിഖ
ണ്ഡുവിൽ, ‘സ,’ ‘തരം ‘കരം,’ എന്ന ഉപപദങ്ങളോടു കൂടിയ വാ
ക്കുകളുടെ അൎത്ഥത്തെ ഒന്നായി കൊടുത്തതല്ലാതെ, അവകളുടെ അ
ൎത്ഥത്തെ വെവ്വേറെ കൊടുത്തിട്ടില്ലാ; അങ്ങിനെ വേണമെങ്കിൽ,
അവ വേർപിരിച്ചു നോക്കേണ്ടതു. [ 265 ] COMPOUNDS സമാസവിവരണം.
സംസ്കൃതവ്യാകരണികൾ സംസ്കൃതസമാസങ്ങളിൽ ദ്വന്ദ്വം,
ബഹുവ്രീഹി, കർമ്മധാരയം, തൽപുരുഷം, ദ്വിഗു, അവ്യയീഭാവം
എന്നിങ്ങിനെ ആറു വിധമായി വിഭാഗിച്ചിരിക്കുന്നു-ഇവറ്റിൻ
വിവരം -
1. ദ്വന്ദ്വസമാസത്തിൽ രണ്ടൊ അധികമൊ പദങ്ങളെ ഉം എ
ന്ന അവ്യയത്തിന്റെ ശക്തിയോടെ കൂട്ടി ചേൎത്തുണ്ടാക്കിയ
സമാസം തന്നെ.
ഉം-ബുദ്ധിസാമൎത്ഥ്യം=ബുദ്ധിയും സാമൎത്ഥ്യവും [ചാണക്യസൂത്രം
1 -ാം പാദം 5 -ാം വൃത്തം].
2. ബഹുവ്രീഹിസമാസനാമത്തിൽ രണ്ടൊ അധികമൊ പദ
ങ്ങൾ കൂടി ചേൎന്നു പിൻവരുന്ന നാമത്തിന്നു വിശേഷണ
മായിനിൽക്കുന്നു-സാധാരണയായി ബഹുവ്രീഹിയിൽ ലിംഗ
വചനപ്രത്യയങ്ങൾ ഉണ്ടായി പിൻതുടരുന്ന നാമത്തോടു
കൂടെ പൊരുത്തമായും അന്ത്യത്തിൽ ആയുള്ള എന്നതു അന്ത
ൎഭവിച്ചിരിക്കയും ചെയ്യും-ഉം-മനോഹരം തോരണം=മനോഹരമാ
യുള്ള തോരണം [ചാ: iii -ാം പാദം 177 -ാം വൃത്തം.]
ബഹുവ്രീഹിയുടെ പ്രയോഗം മലയാളത്തിൽ വളരെ അപൂ
ൎവ്വം തന്നെ.
3. കൎമ്മധാരയസമാസത്തിൽ പൂൎവ്വപദം പരപദത്തിന്റെ ല
ക്ഷണം° വൎണ്ണിക്കുന്ന ഒരു വിശേഷണമാകുന്നു. ഉം-രുധിര-
ജലം [ചാ. vii. 184]. ശാരികത്തരുണി [ചാ: i -ാം പാദം 1 -ാം വൃത്തം].
ഇക്കാലം, മൌൎയ്യൻതന്നുടെ പേരതു എന്നും മറ്റും വേറെ വേറെ മല
യാളസമാസങ്ങൾ ഈ വിധത്തിൽ ചേരുന്നു. [ 266 ] 4. തൽപുരുഷസമാസത്തിൽ പൂൎവ്വപദം വിഭക്ത്യൎത്ഥമുള്ള വി
ശേഷണമായി പരപദത്തെ ആശ്രയിക്കുന്നു. ഉം-ചണകാ
ത്മജപ്രയോഗം=ചണകന്റെ ആത്മജന്റെ പ്രയോഗം (ചാ:
i -ാം പാദം
9 -ാം വൃത്തം) ഷഷ്ഠീതൽപുരുഷൻ); ഗണനാഥൻ=ഗണങ്ങൾക്കു നാ
ഥൻ (ചാ: i -ാം പാദം 12-ാം വൃത്തം) തൽപുരുഷസമാസം;
ഭ്രപാലൻ=ഭൂവെ പാലിക്കുന്നവൻ (ദ്വിതീയതൽപുരുഷൻ); കിളിപ്പൈ
തൽ, കിളിമകൾ എന്നും മറ്റും മലയാളതൽപുരുഷസമാസങ്ങ
ളും, ഈ വിധത്തിൽ ചേരും.
5. ദ്വിഗുസമാസത്തിൽ പൂൎവ്വപദം സംഖ്യാപദം തന്നെ.
ഉം-ത്രിലോകം [ചാ: i -ാം പാദം 7-ാം വൃത്തം]. ഒരുനാൾ, ഒരുവഴി
എന്നും മറ്റും മലയാളസമാസങ്ങൾ ഈ വിധത്തിൽ ചേരും.
6. അവ്യയീഭാവസമാസത്തിൽ പൂൎവ്വപദം അവ്യയവും പരപ
ദം നപുംസകനാമവും ആയിരിക്കും.
അ
✻ അകക്കുരുന്നു, മനസ്സു; Mind. ✻ അകതാർ, മനസ്സു; Mind. ✻ അകൽച; Separation, quarrel. അഗതി, ഇരക്കുന്നവൻ; A poor അഗ്നിപ്രവേശനം, തീയ്യിൽ അഗ്രഭോജനം, എല്ലാവരെക്കാ അഗ്രൻ, മുമ്പൻ; Chief. അൎഘ്യം, മുഖം കഴുകുവാൻ പാത്ര അങ്കം, അടയാളം; A sign of any അങ്കിതം, അടയാളം; Proper sign അങ്കുരം, Germ. അംഗുലീയം, മോതിരം; A ring. ✻ അച്ചിരി, ലജ്ജച്ചിരി; The smile |
അ
അഞ്ജസാ, ഉടനെ; Forthwith, ✻ അടിപണിയുക, കുമ്പിടുക; To അതിരുഷ്ടൻ, വരെ കോപിച്ച അതുലം, തുല്ല്യമില്ലാത്തതു; What അൎത്ഥം, കാരണം; Cause. അൎത്ഥിക്ക, അപേക്ഷിക്ക; To ask അധിക്ഷേപിക്ക, ചീത്ത പറ അനാരൂഢം, വളരാത്തതു; What (ത:) അനിഴം, പതിനേഴാം ന അനുരാഗം, കൂറു. സ്നേഹം; Aftec—tion. അനുഷ്ഠിക്ക, ആചരിക്ക; To per— അനൃതം, കളവു; A lie. |
അ
അന്തരം, 1. അകം, Inside; 2. മ അന്തഃകരണം, മനസ്സു; Mind. അന്ധൻ, കുരുടൻ; A blind man; അപരം, മറ്റൊന്നു; Another. അപരകരുണ, കരുണകൂടായ്മ; അപത്യം, മക്കൾ, പുത്രന്മാർ; Sons, അൎഭകൻ, പൈതൽ; A boy ആഭിചാരം, ക്ഷുദ്രം; Enchant— അഭിമുഖ്യം, ശ്രേഷ്ഠത; Dignity. അമിതം, അളവില്ലാത്തതു; What അയൎക്കുക, മറക്കുക; To forget, അലം, മതി, Enough. അലങ്കം, എളുപ്പം; Easiness. അല്പവയസ്സു, ചെറുപ്രായം; അവകാശം, 1. Right; 2. നല്ല ✻ അവിൽ, Pounded rice. അസി, വാൾ; Sword. അസിലത, നല്ലവാൾ; Falchion ✻ അഴൽ, ദുഃഖം; Grief. ✻ അറുതി, അറ്റം; End. ആകൎണ്യ, കേട്ടു; Heard. |
ആ—ഇ
✻ ആക്കം, 1. ബലം; Strength, 2. ആജ്ഞനി, നിയോഗി, കല്പിക്കു ആജ്ഞ, കല്പന; Command. ✻ ആടൽ, ദുഃഖം; Grief. ആതങ്കം, ഭയം; Fear. ആൎത്തി, ദുഃഖം, വേദന; Grief. ആദ്രഭാവം, അലിവു; Pity, com— ആഭ, ശോഭ: Splendour. ആൎയ്യൻ, മാനമുള്ളവൻ, ശ്രേഷ്ഠ ആൎയ്യമതി, മാന്യശീലൻ; One of ആലംബിക്ക, കൈക്കൊള്ളുക, ആവൎത്തനം, പിന്നെയും കൊ ആവിൎഭവിക്ക, വെളിവിൽപ്പെടു ആവേഗം, 1. ബദ്ധപ്പാടു, Hurry, ആശി, അനുഗ്രഹം; Blessing. ആശ്രമം, സന്യാസിയുടെ വാസ ഇ ✻ ഇടയുക, To fall out, quarrel. ✻ ഇണ, A pair, couple. ഇന്ദ്രനീലം, A sapphire. ✻ ഇളക്കം, Agitation, vexation. |
ഇ—ഉ
✻ ഇള്ളം, ഉള്ളം; Mind. ✻ ഇഴിക്കുക, ഇറക്കുക; To bring ൟ ✻ ൟട്ടി, കുന്തം; A spear. ൟൎഷ്യ, അസൂയ; Malice, envy. ഉ ഉജ്ജ്വലൻ, ഉഗ്രതയോടുള്ളവൻ; ഉത്തംസം, തലയിൽ ചൂടുന്ന ആഭ ഉത്ഥിതം, പൊങ്ങിവരപ്പെട്ടതു, ഉ ഉദ്യാനം=(രാജാവിൻറ)പൂങ്കാവു ഉദ്യോഗം, ഉത്സാഹം; Exertion. ഉന്മൂലനം, വേരോടെ പറിക്കൽ; ഉപഹതൻ, അടിക്കപ്പെട്ടവൻ; ✻ ഉര, വാക്കു; Word. ✻ ഉരു, 1. പ്രാവശ്യം; Quantity, num— ✻ ഉലയുക, വലിക്കുക; To draw. ✻ ഉറക്കുന്നു, To spring or ooze out. ✻ ഉറ്റവർ, അടുത്ത സംബന്ധർ; A ✻ ഉഴരുക, To hasten. ✻ ഉഴലുക, 1. To grow weary, 2. അ |
ഉ—ഔ
✻ ഉഴിയുക, To rub, to stroke. (ത:) ഉൾകനം, ധൈൎയ്യം; Cour— ✻ ഉൾകരൾ, മനസ്സു; Mind. ✻ ഉൾക്കരുത്തു, മനസ്സുറപ്പു; ✻ ഉൾപ്പൂവു, മനസ്സു; Mind. ഊ ഊനം, 1. കുറവു; Defeet; 2. ദോ ഊന്നിക്കുക, മുളെക്കുക, ഉണ്ടാക്കു ✻ ഊറ്റം, 1. വലിപ്പം, strength, ഊഹ്യം, ഊഹിക്കപ്പെടുവാനുള്ളതു; എ ✻ എപ്പേരുമെ, എല്ലാവും; All എരിയുക, കത്തുക; To burn ഏകുക, ഉച്ചരിക്ക; To utter. ✻ ഏന്തുക, (ആയുധം) പിടിക്കുക; ഒ ✻ ഒടുക്കുക, To suppress, destroy. ✻ ഓങ്ങുക, 1. To raise, lift up the ✻ ഓമൽ, പ്രിയമുള്ളതു; Darling. ഔ ഔചിത്യം, യോഗ്യം; Fitness, pro— |
ക
കടകം, 1. പൎവ്വതത്തിന്റെ മധ്യപ്ര ✻ കടുപ്പം, Hardness, hardhearted— ✻ കടുമ, എരിവു; Fierceness. കണ്ടകം, മുള്ളു; A thorn. കമ്പിതം, ഞെട്ടിയതു, വിറച്ചതു; ✻ കയൎക്കുക, To become angry. കരം, കൈ; The hand; കരഗതം; കരിണി, പെണ്ണാന; A female കരുത്തു, ധൈൎയ്യം; Courage. കലിതം, 1. കൂടപ്പെട്ടതു; What is കലുഷം, പാപം; Sin; ദോഷം കശ്മലൻ, ദുഷ്ടൻ; A wicked ✻ കഴലിട, അഴി; Bar (of a cage & c). ✻ കഴൽ, കാലടി; The foot. കാഞ്ചിതം, A zone or belt. ✻ കാണി, A spectator. കാമിനി, സുന്ദരി; A beautiful കാരാ, തടവു; Confinement, a prison. കാലപുരം, യമന്റെ പുരം; The |
ക
(ത:) കാളം, കാഹളം; A trumpet. കാഴ്ചപ്പട, A subsidiary force. കിരാതൻ, കാട്ടാളൻ; A bar— ✻ കില്ലു, Doubt. ✻ കിളരുക, ഏറുക; To grow high. കു, ദുർ, ദുഷ്ടൻ; Bad. കുടിലം, (കുടിഞ്ഞിൽ) ചെറുതായും ✻ കുടുതു, 1. കുഴി; A pit; 2. ആഴം; കുണപം, ശവം; A corpse. ✻ കുണ്ടറ, A Dungeon, pit. കുണ്ഡം, പാത്രം; A vessel. കുണ്ഡലം, കാതില; An earring. കുണ്ഠൻ, 1. മടിയൻ; Anapathetic കുത്ര, എവിടെ; where. ✻ കുത്തിക്കവരുക, To plundler. കുന്തം, A spear, lance. കുപിതൻ, കോപിതൻ; One angry. കുംഭം, തുമ്പിക്കെ; Proboscis, trunk. കുംഭി, ആന; An elephant. ✻ കുമയക്ക, കഠിനമായി അടിക്കയും കുലാടം, കൂട്ട; Basket. ✻ കുലുങ്ങുക, ഇളകുക; To tremble. കുശലം, സൌഖ്യം; well—being. കുഡുംബിനി, ഭാൎയ്യ; Wife. കുസൃതി, ദുഷ്ടത, ശാഠ്യം; Wicked— |
ക—ഘ
കുത്സിതം, നിന്ദ്യമായതു, നീചമായ ✻ കുറുക്കുപാൽ, Boiled milk. ✻ കുഴക്കുക, To mix. ✻ കഴൽ, തലമുടി; The hair. ✻ കൂറ, തുണി; Cloth. ✻ കേണുക, To weep aloud. കൌതുകം, ആനന്ദം; Gladness. കൃഷ്ണവൎത്ത്മാവു, തീ; Fire. ഖ ഖചിതം, പതിക്കപ്പെട്ടതു; That ഖരകിരണൻ, സൂൎയ്യൻ; The ഖില്ലു, സംശയം; Doubt. ഗ (ത:) ഗൽഗതം, ഗദ്ഗദം, തൊ ഗുണജ്ഞൻ, നല്ല ഗുണം അറി ഗൌരവം, ഭാരം; Weight, im— ഘ ഘാതകൻ, കൊല്ലുന്നവൻ; Slayer, |
ച
ഘോഷം, Rumour. ✻ ചട്ട, ഇരുമ്പകുപ്പായം; Breastplate. ചണ്ടൻ, 1. കടുങ്കാവി; One who ✻ ചന്തം, നല്ലവണ്ണം, അഴകു; Ex— ചപലൻ, താണജാതിയൻ; An ചവളം, ഒരു മാതിരി കട്ടാരം; A ചായില്യം, Vermilion. ചായില്യമിടുക, A mode of ✻ ചാരം, സമീപം; Proximity. ✻ ചാല, നല്ലവണ്ണം; Well. ചാലം, 1. കുളവു; Fraud 2. വഞ്ച ചാറു, Sap. (ത:) ചിത്തതാർ, മനസ്സു; Mind. ✻ ചീളെന്നു, വേഗത്തിൽ; Quickly. ചൂഡ, 1. കുടുമ; The top knot of ചേതോഹരം, മനാഹരം; ചെംകതിരവൻ, (ചെം+കതി ✻ ചേണു, ബലമായി; Strongly, |
ജ—ത
ജ ജലക്രിയ, Funeral ceremonies. ജാലം, കൂട്ടം; A multitude. ജീൎണ്ണം, പഴയതായി പോയതു; ജീവിതം, കഴിച്ചലിന്നു തക്കതു; ത ✻ തഞ്ചുക, To stay, abide. തടുക്കുക, To defend. ✻ തട്ടുകേടു, 1. തോല്മ; Discomfiture, തതി, സമൂഹം; A Multitude. തപോബലം, തപസ്സുകൊണ്ടുള്ള തമിസ്രം, ഇരുൾ; Darkness. ✻ തലോടുക; To embrace. തൽപരൻ, ശുഷ്കാന്തിയുള്ളവൻ; ✻ തറെക്ക, To fasten strongly, ✻ തഴ, രാജചിഹ്നം , One of the royal ✻ തഴ, മൊട്ടു; Bud. തളിക, വലിയ പരന്ന കിണ്ണം; A താവകം, തനിക്കുള്ളതു; Thine. ✻ താർ, പു; A flower. |
ത—ദ
✻ തിടരുന്നു, To hasten. ✻ തിണ്ണം, വേഗം; Quickness. തിഥി, ചന്ദ്രന്റെ ദിവസം; A lunar ✻ തിറം, ഉത്സാഹം; Ability, vigour, തീഷ്ണം, ഉഷ്ണം; Heat. തുണ്ഡികൻ, കുറവൻ; A snake തുരഗം, കുതിര; A horse. തുഷ്ടൻ, സന്തോഷപ്പെട്ടവൻ; ✻ തൂമ, വലിപ്പം; Greatness. ✻ തേറുന്നു, To become strong. ✻ തെളിവു, Clearness, plainness, തോമരം, ഇരിമ്പുപാര; An iron ദ ദണ്ഡപാണി, കാലൻ; Death ദിവാകീൎത്തി, ചണ്ഡാലൻ, പറയ ദൃഷ്ടി, നോട്ടം; Sight. ദേശികൻ, ഗുരു, (Spiritual) pre— ദോഹനം, പാൽകുറ്റി; A milk— ദംഷ്ട്രം, പല്ലു; A tooth, ദ്രവിപ്പിക്ക, ഓടിപ്പിക്കുക, ഇറക്കുക; ദ്രാവണം, 1. ഓടിക്കുന്നതു, What |
ന
ദ്രുതം, വേഗം; Quickly. ദ്വിരംഭം, ആന; An elephant. ന നഗരി, നഗരം; city. നതം, കുനിഞ്ഞതു; What is bent, നയനം, കണ്ണു; The eye. നയം, നീതി, നടത്തം; Polity, (ത:) നാണയം, മാനം; Honour. ✻ നാണം, ലജ്ജ; Shame. നിദാനം, ശബ്ദം; Sound. നിപുണൻ, സമൎത്ഥൻ; One നിഭൃതം, അടക്കമായി; Privately, നിയതം, നിശ്ചയമായുള്ളതു; What നിയോഗിക്ക, കല്പിക്ക; To order, ✻ നിരക്കുക, To agree, to unite. ✻ നിരപ്പു, ചേൎച്ച; Agreement, con— നിരസൻ, തള്ളപ്പെട്ടവൻ; (One നിരസം, നിന്ദ; Contempt. നിരാശൻ, ആശയില്ലാത്തവൻ; നിൎഗ്ഗമിക്ക, പുറത്തു വരുക; To നിൎബന്ധം, ഞെരുങ്ങി പറയുക; |
ന-പ
✻ നിവൎത്തുക, To set up straight. നിവസിപ്പിക്ക, പാൎപ്പാൻ വിടാ നിൎവ്വിചാരം. നിരാശ; Despe— നിശമനം, കേൾവി; Hearing. നിസ്പൃഹൻ, ഇഛ്ശയില്ലാത്തവൻ; നിഹിതം, വെക്കപ്പെട്ടതു; What നിക്ഷേപണം, വെച്ചുകളക; നീലാ, The black blue lotus (the ✻ നീളെ, 1. Far, 2. everywhere. ✻ നുകരുന്നു, To eat, drink, enjoy. പ പടഹം, ഒരു വലിയ പറ; A big പട്ടസം, ഒർ ആയുധം; A certain ✻ പട്ടാങ്ങു, സത്യം; Truth, faithful— പത്തി, കാലാൾ; A foot soldier. പദവിസ്ഥാനം, Rank, dignity. പദ്ധതി, വഴി; A Path. പഞ്ചത്വം, (പഞ്ചഭൂതങ്ങളായി പഞ്ചാസ്യം, സിംഹം; A lion. പന്നഗാശി, പന്നി; A pig. ✻ പയ്യവെ, മെല്ല; Quietly, un— |
പ
പരക്ക, അധികജനം; Much പരം, 1. മേല്പെടു; Further 2. ശേ പരൽ, കവടി എണ്ണിക്കുന്നതിന്നു വ പരാഭവം, 1. പരജയം; Over— ✻ പരിചു, 1. യോഗ്യം; Properness; പരിതോഷം, അതിസന്തോഷം; പരിഭവം, അപമാനം, നിന്ദ; പരിഭാവം, Contempt, insult. പരുഷം, കാഠിന്യം; Hardness. പൎയ്യങ്കം, കട്ടിൽ; A couch. ✻ പഴുതു, 1. അവസരം; Opportunity; പാകം, Fitness, suitableness. പാടലിപുത്രം, Palibothra, the ✻ പാടാക്കുക, വശമാക്കുക; To get ✻ പാടെ, 1. ചൊവ്വ; Orderly; 2. മു പാംപം, Prowess. പാദ്യം, കാൽകഴുകുവാൻ പാത്രത്തി പാവനം, ശുദ്ധം; Purity. ✻ പാറ്റ, The white ant in its wing— |
പ
✻ പിഴക്കുക, തെറ്റുക; To be in ✻ പിഴുക, To be deprived of, devest— പീതൻ, കുടിച്ചവൻ; One who has ✻ പീലി, Peacock's feather. ✻ പുരിക, കണ്ണിൽ പിരികക്കൊടി; പുജ്യൻ, പൂജിക്കത്തക്കവൻ; One ✻ പേ പെടുന്നു നശിക്കുന്നു; To ✻ പേ പറയുക, To talk foolishly, ✻ പൈ, വിശപ്പു; Hunger. പൈതാളികൻ, A bard whose ✻ പൊത്തുക, To cover. ✻ പൊരി, Parched paddy. ✻ പൊരിയുക, കത്തുക, വരളുക; ✻ പൊറുതി, 1. Patience, endurance, പൊഴിയുക, To pour down, show— പൊക്കണം, A beggar's bag, ✻ പോക്കൽ, പക്കൽ; Proximate. പോതം, കുട്ടി; The young of any പൌൎണ്ണമാസി, ബാവു, ആമാ |
പ—ബ
പ്രതാപം, സ്ഥാനം കൊണ്ടോ ശ പ്രതിപക്ഷം, എതൃപക്ഷം; The പ്രതിവിധാനം, ചികിൽസ; പ്രതിശ്രുതം, കേൾവിപ്പെട്ടതു; പ്രണയം, സ്നേഹം; Affection. പ്രമുഖന്മാർ, തുടങ്ങിയുള്ളവർ; പ്രയോഗങ്ങൾ, നയങ്ങൾ, ഉ പ്രവൃദ്ധം, വൎദ്ധിച്ചതു; (what is) പ്രശംസിക്ക, പുകഴ്ത്തുക; To പ്രശ്രയം, പ്രേമം; Regard, kind— പ്രഹരം, അടി; A blow. പ്രാജ്യം, വളരെ; Much, many. പ്രാജ്ഞൻ, ബുദ്ധിമാൻ; A wise പ്രൌഢി, 1. സാഹസം; Enter— ബ ബത, (ഒരു നിരൎത്ഥകാവ്യയം); An ബാഹ്യം, തെളിവായുള്ളതു; What ബൃഹസ്പതിവാരം, വ്യാഴാഴ്ച; |
ഭ—മ
ഭ ഭദ്രൻ, ഭാഗ്യമുള്ളവൻ; A fortunate ഭരം, ഭാരം; Weight, charge. ഭസിതം, ഭസ്മം; Ashes. ഭാജനം, പാത്രം; A pot, vessel. ഭാഷണം, വാക്കു; Speech. ഭാസുരം, ശോഭയുള്ളതു; What is ഭിത്തി, ചുവരു; A wall. ഭിഷക്കു, വൈദ്യൻ; A physician. ഭീഷണം, ഭയങ്കരം; Dreadfulness. ഭീഷണം, ഭയം കൊടുക്കുന്നതു; ഭൂ, 1. ഭൂമി; The earth; 2. സ്ഥലം; ഭൃശം, അധികം; Much. ഭോഷ്കു, കളവു; A lie. ഭംഗം, ഒടിക്കൽ; Breaking. മ ✻ മങ്ങുന്നു, ഇരുളുന്നു; To grow dim. ✻ മഞ്ച, മുറി; A room. മഞ്ഞുളം, കൎണ്ണാനന്ദമുള്ള; Agree— (ത:) മണിക്കാരൻ, തട്ടാൻ, ചെ മതം, ചിത്തം; Mind. മതിഭ്രമം, മനസ്സിലുള്ള ഒരു സംശ മദ്ദളം, A kind of drum. മധു, തേൻ; Honey. |
മ
മന്ത്രവാദം; Magic. മന്ദാകിനി, ഗംഗാനദി; The മന്ദിക്ക, To relax. മനോരമി, മനസ്സിന്നു സന്തോഷം മമത, കൂറു, സ്നേഹം; Affection. മലയം, ഇന്ത്യയുടെ പടിഞ്ഞാറെ ✻ മലെക്കുക, To lie with the face ✻ മറിവു, ചതി; Deceit; ഉപായം ✻ മറക്കുന്നു, എതൃക്കുന്നു; To oppose. മാനമദം, മാനത്തിന്നായിട്ടുള്ള അ മാന്ത്രികൻ, മന്ത്രീവിശാരദൻ, (മ മാന്യം, മാനിക്കത്തക്കതു; What is മാമകം, എന്നെ സംബന്ധിച്ചിട്ടുള്ള മായം, വ്യാജം; Deceit, illusion. ✻ മാൽ, ദുഃഖം; Grief, sorrow. മിശ്രം, കൂട്ടികലൎപ്പു; Mixed state. ✻ മിഴി, കണ്ണു; The eye ✻ മുടക്കം, തടങ്ങൽ , വിരോധം; ✻ മുട്ടിക്ക, 1. To stop, to prevent; 2. മുദാ, സന്തോഷത്തോടു കൂടെ; (സം |
മ—ര
മുദം, സന്തോഷം; Pleasure. മുദ്രിക, മുദ്രയായിട്ടുള്ള ഒരു മോതിരം; മുസലം, ഇരിമ്പുലക്ക; വണ്ണത്തിലു ✻ മുറുക്കുന്നു, To boil, be agitated. ✻ മുഴക്കുന്നു, വലുതാക്കുന്നു; To in— മൃദംഗം, ഒരു ചെറിയ പറ; A ✻ മെയ്, സത്യം; Truth. മേഖലാ, ഉടഞ്ഞാൻ പുല്ലു ; Kusa മേളം, സന്തോഷം; Pleasure. മോദം, സന്തോഷം; Pleasure. മൌലി, തല; The head; കെട്ടലങ്ക മ്ലേച്ശൻ, കാട്ടാളൻ; Barbarian. യ യുഗം, ജോഡു; Pair. യോഗം, ഒന്നിൽ അധികം ഗ്രഹ യോഗി, (ഈ പുസ്തകത്തിൽ) മന്ത്ര ര രഞ്ജിപ്പിക്കുക, ചേൎപ്പിക്കുക; To രണം, യുദ്ധം; Battle. |
ര—വ
രഭസം, താപം; Agitation, vex— രക്ഷ, ഗൎഭിണികൾക്കായി ചെയ്യേ രാശി, സൂൎയ്യൻ മാസംതോറും പ്ര രുധിതം, ചുവന്നതു; Red. രുഷ്ടൻ, കോപിതൻ; (one) Angry. രൂക്ഷത, വിസ്നേഹം, പരുഷം; രൂക്ഷം, ക്രൂരമുള്ളതു; That is cruel. രേണു, പൊടി; Dust. ല ലകുടം, തടിച്ചവടി; A club. ലഗ്നം, ഒരു രാശിയുടെ ഉദയം; The ലളിതം, 1. ആഗ്രഹിക്കപ്പെട്ടതു; ലക്ഷണം, ശകുനം; An omen. ലുബ്ധപ്രകൃതി, അതിലുബ്ധത്വം ഉ ലേഖ, എഴുത്തു, കത്തു; A letter. ലോകരജ്ഞനം, ജനങ്ങളൊടുള്ള വ വക്രം, വളഞ്ഞതു; What is crooked, വടിവു, 1. അഴകു; Beauty; 2. മ |
വ
വടു, ബ്രാഹ്മണകുട്ടി; A Brahmin വദ്ധ്യൻ, വധിക്കപ്പെടേണ്ടുന്നവ വന്ദി, സ്തുതി; Praise. വരിയുക. To tie, bind. വൎമ്മം, ആയുധം; A weapon. ✻ വലയുക, To be tired. ✻ വലയുന്നു, To be fatigued, dis— വത്സൻ, 1. പ്രിയൻ; one dear; വല്ലഭവൻ, 1. വലിയൻ; A (ത:) വശക്കേടു, ദീനം; sickness. വഴിയുക, ഒഴിയുക; To run, over— വാചികപത്രം, കത്തു; A letter. വാച്യം, പറയാനുള്ളതു; What is ✻ വാച്ച, Much. ✻ വാട്ടം, കുറവു; A defect, fault. വാണിഭം, കച്ചവടം; Business, വാരനാരി, വേശ്യാസ്ത്രി; A dancing വികടം, Opposition, perverseness, വിക്രമിക്കുക, ശക്തികാണിക്കുക; വിഗതം, വിടപ്പെട്ടതു; (What is) വിഗ്രഹം, രൂപം; Figure, (in |
വ
വിജ്വരൻ, പനി വിട്ടവൻ; One വിദ്വേഷം, വിരോധം; Enmity. വിദ്ധ്വംസൻ, നശിപ്പിക്കുന്ന വിധി, 1. കല്പന; Degree; 2. നേ ✻ വിരുതു. സാമൎത്ഥ്യത; Dexterity, വിപുലം, അധികം; What is വിഭു, നാഥൻ; A prince, chief. വിഭ്രമം, 1. തെറ്റു, Error; 2. സം വിമലം, വെടിപ്പുള്ള; Elegant, വിരിഞ്ചൻ, ബ്രഹ്മാവു; Brahma. ✻ വിലക്കുക, To prohibit. വിലോചനം, കണ്ണു; The eye. ✻ വിലം, A hole. ✻ വില്പാടു, A bow—length. വിവശം, മനസ്സു വശമല്ലാതെയി വിവിധം, വെവ്വേറെ; Different വിളംബനം, നീട്ടൽ, താമസം; വീക്ഷിതം, 1. കാണപ്പെട്ടതു; വൃത്തം, വൎത്തമാനം; News. (ത:) വെക്കം, വേഗം; Rapidity. ✻ വെണ്മഴു; A battle axe. |
വ—ശ
✻ വെൽ, A lance. വെഷം തിരിയുക, To change വൈഡൂൎയ്യം, A gem, according വൈദഗ്ദ്ധ്യം, സാമൎത്ഥ്യം; Ability, വൈഭവം, സാമൎത്ഥ്യം; Ability, വൈശിഷ്യം, ശ്രേഷ്ഠത; Ex— വ്യക്തം, തെളിവു; Clearness, വ്യവസ്ഥ, വേർപാടു നിശ്ചയം; വ്യാകുലം, ദുഃഖം; Grief. ശ ശകന്മാർ, The Sakas or ശതഘ്നി, ഒരിക്കൽ നൂറാളെ കൊ ശപഥം, ശാപം, ആണ; A curse, ശബരന്മാർ, കാട്ടാളന്മാർ; The ശബളം, വിചിത്ര നിറമുള്ളതു; ശയ്യാ, കിടക്ക; A bed. |
ശ—സ
ശസ്ത്രഭൻ, ആയുധ പണിക്കാര ശാഖ, കൊമ്പു; A branch. ശാൎദ്ദൂലം, നരി; A tiger. ശാസനം, ആജ്ഞാ; A command. ശില്പി, തച്ചൻ, കടച്ചപണിക്കാരൻ, ശിശിരകരൻ, ചന്ദ്രൻ; The ശിശിരം, ശീതം; Cold. ശിക്ഷ, തെളിവു; Clearness, ശിക്ഷ, വെടിപ്പു; Goodness, ശുക്രൻ, അസുരരുടെ ഗുരു; The ശൂലം, ആകാശചക്രങ്ങൾ 28ൽ ഒ ശേഷക്രിയ, ജലക്രിയ; Funeral ശൈഥില്ല്യം, ബലക്ഷയം; ശ്വശ്രു, താടി; The beard. ശ്രുതം, കേൾക്കപ്പെട്ടതു; What is ശ്രേഷ്ഠി, മൂപ്പൻ; Chief, president. ശ്രീ, 1. ലക്ഷ്മി; The goddess of ശ്വപചൻ, ചണ്ഡാലൻ; An സ സഖലു. 1. ഉടനെ; Forthwith; |
സ
സഞ്ചിതം, കൂട്ടി നിറഞ്ഞതു; That സത്യവ്രതൻ, അധികം സത്യ സദനം, ആലയം; Abode. സദ്യ, വിരുന്നു; A feast, giving സന്നാഹം, ഒരുമ്പാടു; Prepara— സന്നിഭൻ, തുല്ല്യൻ; An equal. സന്ദേശം, പറഞ്ഞയച്ച വാക്കു; സമൂക്ഷം, സഭ; Assembly. സൎവ്വഥാ, എല്ലാവിധം; All kinds. സാചിവ്യം, 1. അമാത്യവം; സാപത്ന്യം, (അനേക ഭാൎയ്യയുള്ള സാക്ഷാൽ, നിജം; Real, proper സിതം, പഞ്ചസാര; Sugar. സിന്ദൂരം, ചില ലോഹങ്ങൾ പുടം സീമാവു, വക്കു? Edge, border. സുകുമാരൻ, ഭംഗിയുള്ള മകൻ, സുഹൃത്തു, സ്നേഹിതൻ; A friend. സുമുഖൻ, 1. സുന്ദരൻ; A hand. |
സ
some person; 2. ഭാഗ്യമുള്ളവൻ; an auspi— സൂത്രകാരൻ, കമ്മാളൻ; An arti— സൃഷ്ടികല്പിതം, ദൈവകല്പിതം; സേകം, തളിക്കപ്പെട്ടതു; തളിച്ചു; സൗരി, യോഗങ്ങളിൽ ഒന്നു; A സ്തനന്ധയൻ, മുലകുടിച്ചുകൊ സ്വൎണ്ണമയം, പൊന്നാലുള്ളതു; സ്വഛ്ശമതി, ശുദ്ധശീലൻ; One |
ഹ—ക്ഷ
ഹതകൻ, പേടിയുള്ളവൻ; A cow— ഹന്തവ്യൻ, കൊല്ലപ്പെടുവാനുള്ള ഹസ്തിനി, പെണ്ണാന; A female ഹൃഷ്ടൻ, സന്തോഷപ്പെട്ടവൻ; ഹെഷം, കുതിരയുടെ ചിനക്കൽ; ക്ഷ ക്ഷുൾഭ്രാന്തു, വിശപ്പു, ഭ്രാന്തു; ക്ഷോഭം, ഇളക്കം, കോപം; |