പ്രശ്ലേഷം

തിരുത്തുക

@പ്രമാണം:ദേവനാഗരി ഹ്രസ്വ അകാരം.png ഈചിത്രം ഉപയോഗിച്ചുണ്ടാക്കിയ ഫലകത്തിന്റെ സംവാദം, ഫലകം നീക്കം ചെയ്യുന്നതിനാലും തുടർചർച്ചകൾക്കായും ഇവിടേക്ക് മാറ്റുന്നു. --Vssun (സംവാദം) 06:12, 28 ഏപ്രിൽ 2012 (UTC)[മറുപടി]


ഇതിന് യൂണികോഡ് ഇല്ലേ? --Vssun (സംവാദം) 11:36, 27 ഏപ്രിൽ 2012 (UTC)[മറുപടി]

ഹ്രസ്വ അകാരമോ?! ഇത് പ്രശ്ലേഷം (അവഗ്രഹം). ഇതിനല്ലേ നമ്മൾ '//' എന്ന കൂട്ട് ഉപയോഗിച്ചത്? ഇതിനെന്തിനാ പലഗെ?--തച്ചന്റെ മകൻ (സംവാദം) 18:05, 27 ഏപ്രിൽ 2012 (UTC)[മറുപടി]
ऽ ഇതുതന്നെയാണല്ലോ അല്ലേ? --Vssun (സംവാദം) 18:17, 27 ഏപ്രിൽ 2012 (UTC)[മറുപടി]
ഞാൻ ഈ അക്ഷരം തപ്പിയിട്ടു കണ്ടില്ല.താൾ തിരുത്തുന്നതിനു താഴെയുള്ള ദേവനാഗരി ലിപിയുടെ സഹായവും ASCII യും HTML ഉം അക്ഷരങ്ങൾ തപ്പി, പിന്നെ ഇതിൽ ചേർത്തിട്ടുള്ള സംസ്കൃതം താളുകളും നോക്കി, ഒന്നും അനുയോജ്യമായത് കാന്റുപിടിക്കാൻ പറ്റിയില്ല. ഈ പറഞ്ഞ //ന്റെ കൂട്ടും ऽ എന്ന അക്ഷരവും എങ്ങിനെ താളുകളിൽ കൊണ്ടുവരും? (കോപ്പി-പേസ്റ്റ് അല്ലാതെ)? ഈ അക്ഷരത്തിന്റെ പേരും ഓർമയിൽ വന്നിരുന്നില്ല. പിന്നെ ഹ്രസ്വ അകാരം ആണ് അവിടെ വരേണ്ടതെന്നുള്ളതുകൊണ്ട് അങ്ങനെ തന്നെ താൾ ഉണ്ടാക്കി. [[ഉപയോക്താവ്:Manuspanicker|S.മനു]] (സംവാദം) 05:26, 28 ഏപ്രിൽ 2012 (UTC)[മറുപടി]

ലിപ്യന്തരമാണ് ഉപയോഗിക്കുന്നതെങ്കിൽ // അടിച്ചാൽ മതി. എഡിറ്റിങ് പെട്ടിയുടെ താഴെ ഉൾപ്പെടുത്താനാകുന്ന രീതിയിൽ കൊള്ളിക്കാം. ഏതു വിഭാഗത്തിൽ വേണം? മലയാളം/ദേവനാഗിരി? തൽക്കാലം മലയാളത്തിൽ ഉൾക്കൊള്ളിക്കുന്നു. --Vssun (സംവാദം) 05:31, 28 ഏപ്രിൽ 2012 (UTC)[മറുപടി]

അത് മലയാളം ലിപിയിൽ സാധാരണ ഉള്ളതല്ലല്ലോ, സംസ്കൃതം മലയാളത്തിലേക്ക് ലിപ്യന്തരം നടത്തുമ്പോൾ ഉപയോഗിക്കുന്നതല്ലേ? ഇപ്പോൾ മലയാളത്തിൽ തന്നെ കിടക്കട്ടെ, ആരെങ്കിലും കൂടി ആക്ഷേപം ഉന്നയിച്ചാൽ മാറ്റാൻ പറ്റുകയില്ലേ? ഞാൻ google ന്റെ മലയാളം ടൈപ്പിംഗ് സഹായിയാണുപയോഗിക്കുന്നത്. ആ ചിത്രം ഉപയോഗിച്ച താളിൽ ഈ അക്ഷരം ഉപയോഗിച്ച് ഇപ്പോൾ തന്നെ മാറ്റം വരുത്താം. തെറ്റായി ഉൾപ്പെടുത്തിയ പ്രമാണവും ഫലകവും നീക്കം ചെയ്യാൻ സഹായിക്കാമോ? S.മനു 05:59, 28 ഏപ്രിൽ 2012 (UTC)[മറുപടി]
സത്യം പറയാമല്ലോ, ആ അക്ഷരം കാണാൻ ഒരു ഭംഗിയുമില്ല ;), അത് കുറച്ചുകൂടി നീണ്ട ഒരു വരയായിരുന്നു വേണ്ടത്, കണ്ടു പരിചയം അതിനാണ് കൂടുതൽ. - S.മനു 06:03, 28 ഏപ്രിൽ 2012 (UTC)[മറുപടി]
അത് ഇപ്പോഴുള്ള/മനു ഉപയോഗിക്കുന്ന ഫോണ്ടിന്റെ കുഴപ്പമല്ലേ? നീളം കൂട്ടാനായി ഫോണ്ട് നിർമ്മാതാക്കളെ ബന്ധപ്പെടാം. --Vssun (സംവാദം) 06:08, 28 ഏപ്രിൽ 2012 (UTC)[മറുപടി]
ഓ... അപ്പോൾ അതിനു നീളം കുറവ് എനിക്ക് മാത്രമാണോ? അങ്ങനെയാണെങ്കിൽ കുഴപ്പമൊന്നുമില്ല. ഞാൻ വിചാരിച്ചു ആ അക്ഷരം അങ്ങനെ തന്നെയാണെന്നു. വളരെ നന്ദി. -: എസ്.മനു 06:12, 28 ഏപ്രിൽ 2012 (UTC)[മറുപടി]

വിഷയത്തെക്കുറിച്ചുള്ള ചർച്ച ഇവിടെത്തുടരുന്നു.

മലയാളത്തിൽ ഇപ്പോഴുള്ള മിക്ക ഫോണ്ടുകളിലും നീളക്കുറവുണ്ട്. പ്രശ്നം ഫോണ്ട് ലെവലിൽ പരിഹരിക്കപ്പെടേണ്ടതാണെന്നാണ് ഉദ്ദേശിച്ചത്. --Vssun (സംവാദം) 06:15, 28 ഏപ്രിൽ 2012 (UTC)[മറുപടി]

ആ അക്ഷരം ഏകദേശം f ആംഗലേയം f "Blackadder ITC" ഈ ഫോണ്ടിൽ കാണുന്നതുപോലെ ആണ് അച്ചടി മാധ്യമങ്ങളിൽ വരുന്നത്. ചിലപ്പോൾ ആ കുറുകെ ഉള്ള വെട്ടു ഇല്ലാതെയും വരും. സംസ്കൃതം വിക്കിയിലും ഇതേ (ऽ)ചെറിയ അക്ഷരമാണ് കാണുന്നത്. എന്തോ ഈ അക്ഷരം യുണികോഡ് രീതിയിലും ഇതേപോലെ തെന്നെയായത് കൊണ്ടു മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല, ഒരു വേള ഫോണ്ട് മാറാനും മതി. എസ്.മനു (സംവാദം) 08:12, 28 ഏപ്രിൽ 2012 (UTC)[മറുപടി]
പ്രശ്ലേഷത്തിന്റെ ശരിയായ ചിഹ്നം തിരുത്തൽകരുക്കളിൽ ചേർത്തിരിക്കുന്നു. പ്രശ്നം ചൂണ്ടിക്കാണിച്ച കുട്ടേട്ടന് നന്ദി. --Vssun (സംവാദം) 14:23, 29 ഏപ്രിൽ 2012 (UTC)[മറുപടി]
ഒരു താൾ മാത്രമായിരുന്നു ഞാൻ തെറ്റായ ചിഹ്നം ചേർത്തതു. അതു ഞാൻ തന്നെ തിരുത്തിയിട്ടുണ്ടു. താളുകളിൽ മുഴുവനായും ഒരുമിച്ചു തിരുത്താൻ ബോട്ട് കൊണ്ടു കഴിയുമൊ?- എസ്.മനു (സംവാദം) 16:57, 29 ഏപ്രിൽ 2012 (UTC)[മറുപടി]

ഒരേ തരത്തിലുള്ള തിരുത്തുകൾ അനേകം താളുകളിൽ നടത്താനാണ് സാധാരണ ബോട്ടുപയോഗിക്കുന്നത്. --Vssun (സംവാദം) 17:38, 29 ഏപ്രിൽ 2012 (UTC)[മറുപടി]

പുതിയ പൂമുഖം

തിരുത്തുക

എന്റെ മനസ്സിലുള്ള ഒരു പൂമുഖം, ഇംഗ്ലീഷ് വിക്കിസോഴ്സിനെ അടിസ്ഥാനമാക്കി ഉണ്ടാക്കിയത് സമർപ്പിക്കുന്നു. ഉപയോക്താവ്:Manojk/പൂമുഖം. പല വാചങ്ങളും പരിഭാഷപ്പെടുത്തേണ്ടിയിരിക്കുന്നു. സഹായത്താളുകളും മറ്റും നിർമ്മിക്കണം. ഇതിലെ ഉദാത്ത രചനകൾ എന്ന ഭാഗം എടുത്തുമാറ്റിയിട്ടുണ്ട്. വേണമെങ്കിൽ അതും ഉൾപ്പെടുത്താവുന്നതാണ്. കൂടാതെ സാഹിത്യലോകം എന്ന ഭാഗം ഒന്നുകൂടി വൃത്തിയാക്കേണ്ടതുണ്ട്. മറ്റു നിർദ്ദേശങ്ങളും സഹായങ്ങളും പ്രതീക്ഷിക്കുന്നു. ഇത് വൃത്തിയായി കാണണമെങ്കിൽ ഉപയോക്താവ്:Manojk/common.css എന്ന stylesheet സ്വന്തം ഉപയോക്തതാളിൽ സ്ഥാപിക്കേണ്ടതാണ്. സ്കീൻഷോട്ട് ശ്രദ്ധിക്കുക. കുറേ കാലങ്ങളായി പൂമുഖത്തിന്റെ ഘടന പുതുക്കപ്പെടാതെ കിടക്കുന്നതിനാൽ എല്ലാവരുടേയും അടിയന്തര ശ്രദ്ധക്ഷണിക്കുന്നു.--മനോജ്‌ .കെ 14:52, 21 മേയ് 2012 (UTC)[മറുപടി]

വർഗ്ഗത്തിന്റെ സംവാദം:ലഭ്യമല്ല-ലെ കൃതികൾ

തിരുത്തുക

ഈ വർഗ്ഗമെന്താ ഉദ്ദ്യേശിക്കുന്നത് ? ല്ല-ലെ കൃതികൾ --മനോജ്‌ .കെ (സംവാദം) 16:24, 20 നവംബർ 2012 (UTC)[മറുപടി]

വർഷം ലഭ്യമല്ലാത്ത കൃതികൾക്ക് ഒരു വർഗ്ഗം വേണ്ടതാണ്. ഫലകത്തിൽ ഒന്ന് മാറ്റം വരുത്താനാവില്ലേ മനോജ്? ഈ വർഗ്ഗം ഏതായാലും മായിക്കാം.--തച്ചന്റെ മകൻ (സംവാദം) 17:33, 20 നവംബർ 2012 (UTC)[മറുപടി]
തനിയെ ഉണ്ടായതാണോ ? മനു നിർമ്മിച്ചതാണെന്ന് തോന്നി. ഒന്നുകൂടെ നോക്കട്ടെ. വർഷം ലഭ്യമല്ലാത്ത കൃതികൾ എന്നല്ലേ വേണ്ടത്.--മനോജ്‌ .കെ (സംവാദം) 18:16, 20 നവംബർ 2012 (UTC)[മറുപടി]
ഹെഡ്ഡർ ഫലകത്തിൽ അജ്ഞാതകർത്തൃകം മാതൃകയിൽ ഇതും ചേർക്കാവുന്നതാണെന്നാണു തോന്നുന്നത്. സംഗതി നോക്കാൻ കുറച്ച് സമയം ചിലവാക്കേണ്ടതുണ്ട്.--മനോജ്‌ .കെ (സംവാദം) 18:25, 20 നവംബർ 2012 (UTC)[മറുപടി]
ഹെഡറിലെ 'year = ലഭ്യമല്ല' എന്ന് കൊടുക്കുമ്പോൾ കോഡനുസരിച്ച് ലഭ്യമല്ല-ലെ കൃതികൾ എന്ന ഫലകം ആ താളിൽ ചേർക്കപ്പെടും. (1999 എന്ന് കൊടുത്താൽ 1999-ലെ കൃതികൾ എന്ന് വരുന്ന പോലെ) അവയെയൊന്ന് ക്രോഡീകരിക്കാൻ മനു മനു വർഗ്ഗമാക്കിയതാണെന്ന് തോനുന്നു. --അഖിലൻ 06:59, 21 നവംബർ 2012 (UTC)[മറുപടി]
ഹെഡ്ഡറിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. noyear = yes എന്നു കൊടുത്താൽ Category:വർഷം ലഭ്യമല്ലാത്ത കൃതികൾ എന്നു വരുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഒന്നു പരിശോധിക്കു. --സിദ്ധാർത്ഥൻ (സംവാദം) 08:24, 9 ഫെബ്രുവരി 2013 (UTC)[മറുപടി]

സൂചികാതാളിൽ നിന്നും കൃതിയുടെ താൾ ഉണ്ടാക്കൽ

തിരുത്തുക

ഇപ്പോൾ സൂചികാതാളിൽ നിന്നും കൃതിയുടെ താൾ ഉണ്ടാക്കാൻ നമ്മൾ <page index = > ആണല്ലോ ഉപയോഗിക്കുന്നത്. പക്ഷേ അത് ഉപയോഗിച്ചാൽ കുറേ പോയിന്ററുകൾ മാത്രമാണ് ഉണ്ടാകുന്നത്. ശരിക്കും അവിടെ ടെക്സ്റ്റ് ഒന്നും ഉണ്ടാവില്ല. അതുകൊണ്ടു തന്നെ ആ കൃതിയിലെ ഏതെങ്കിലും വരികൾ നമ്മൾ തിരഞ്ഞാൽ കൃതിയുടെ പേജ് തിരച്ചിൽ ഫലങ്ങളിൽ കാണിക്കില്ല. സൂചിക താൾ മാത്രമേ കാണിക്കു. കാരണം സൂചികാതാളിൽ മാത്രമേ നമ്മൾ തിരഞ്ഞ ടെക്സ്റ്റ് ശരിക്കും ഉള്ളൂ... ഇത് മാറണമെങ്കിൽ സൂചികാ താളിൽ നിന്നും ടെക്സ്റ്റ് കോപ്പി ചെയ്ത് കൃതിയുടെ താളിൽ പേസ്റ്റ് ചെയ്യണം. കുറച്ച് മിനക്കെട്ട പണിയാണ്. ഈ കോപ്പിയിങ്ങ് ചെയ്യാൻ വേണ്ടി ഞാൻ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. അത് ഉപയോഗിക്കുന്നതല്ലേ നല്ലത് എന്ന് ഒന്ന് ആലോചിക്കുമല്ലോ. തിരഞ്ഞിട്ട് കൃതിയുടെ താൾ ഫലത്തിൽ കിട്ടിയില്ലെങ്കിൽ പിന്നെ എന്ത് കാര്യം??-ബാലു (സംവാദം) 04:18, 6 ജനുവരി 2013 (UTC)[മറുപടി]

വിക്കിക്കകത്തെ തിരച്ചിലിന്റെ പരിമിതിയാണത്. ഗുഗിളിൽ സെർച്ച് ചെയ്യുമ്പോൾ കൃതിയുടെ താളും page നാമമേഖലയിലെ താളും വരുന്നുണ്ട്. (ഉദാഹരണം കാണുക. ഈ തിരച്ചിലിന് വിക്കികകത്ത് ഫലമൊന്നുമില്ല) മെച്ചപ്പെട്ട ഇൻഡെക്സിങ്ങും തിരച്ചിൽ സംവിധാനത്തിനുമായി ബഗ്സിലയിൽ ബഗ്ഗിടുന്നതാണ് നല്ല പരിഹാരം. --Vssun (സംവാദം) 05:06, 6 ജനുവരി 2013 (UTC)[മറുപടി]

ഞാൻ ഗൂഗിളിൽ ഒരു സാധനം തിരഞ്ഞിട്ട് സൂചികതാൾ പോലും വരുന്നില്ല - ഇത് ... ഇത് പക്ഷേ വിക്കിക്കകത്ത് തിരയുമ്പോൾ സൂചികതാൾ കിട്ടും, പക്ഷേ കൃതിയുടെ താൾ (അത് ഇതാണ്) കിട്ടില്ല. ഈ ബഗ്ഗ് ഇടാൻ എനിക്കറിയില്ല, സുനിൽജി ഒന്ന് ഇടാമോ??? - ബാലു (സംവാദം) 05:19, 6 ജനുവരി 2013 (UTC)[മറുപടി]

ബഗ്ഗ് ഇട്ടിട്ടുണ്ട് - ഇവിടെ - ബാലു (സംവാദം) 14:54, 6 ജനുവരി 2013 (UTC)[മറുപടി]

വിക്കിഗ്രന്ഥശാലയിൽ തിരയുമ്പോൾ മുഖ്യനാമമേഖലയിൽ മാത്രം തിരയുന്നതുകൊണ്ടാണിത്. വിപുലമായ തിരച്ചിൽ നടത്തിയാൽ 'താളുക'ളിൽനിന്ന് ഫലം ലഭിക്കും. പക്ഷേ ഒരാൾ തിരഞ്ഞാൽ മുഖ്യതാളിലല്ലേ ഫലം കിട്ടേണ്ടത്? ഇം.വിക്കിസോഴ്സിന്റെ സ്ഥിതിയും ഇതുതന്നെ. ഇതാണ് ഇംഗ്ലീഷിലായാലും വിക്കിസോഴ്സിന് എസ്.ഇ.ഒ. വളരെ കുറഞ്ഞിരിക്കുന്നത്. ഇതൊരു ആഗോളപ്രതിസന്ധിയാണെന്നാണ് തോന്നുന്നത്.--തച്ചന്റെ മകൻ (സംവാദം) 19:03, 6 ജനുവരി 2013 (UTC)[മറുപടി]
ഇല്ല... വിപുലമായ തിരച്ചിലിലും കിട്ടിയില്ല... ഇവിടെ നോക്കൂ...സംവാദംസൂചിക താൾ മാത്രമേ കിട്ടിയുള്ളൂ... ഈ താൾ കിട്ടിയില്ല - ബാലു (സംവാദം) 19:12, 6 ജനുവരി 2013 (UTC)[മറുപടി]
സംവാദം താൾ അല്ല, സൂചികയുടെ താൾ അല്ലേ ഉദ്ദേശിച്ചത്? അതുതന്നെയാ പറഞ്ഞത് (ഈ 'താൾ' ഉണ്ടാക്കുന്ന കൺഫ്യൂഷം!).--തച്ചന്റെ മകൻ (സംവാദം) 21:40, 6 ജനുവരി 2013 (UTC)[മറുപടി]
അയ്യോ ക്ഷമി..സൂചികയാ ഉദ്ദേശിച്ചത്... ഇപ്പോ നമ്മൾ രണ്ടും പറഞ്ഞത് ഒന്നാണോ?? - ബാലു (സംവാദം) 04:01, 7 ജനുവരി 2013 (UTC)[മറുപടി]
ഇത് ഏതുവിധത്തിലാണ് കൈകാര്യം ചെയ്യുക ? പുസ്തകസൃഷ്ടി ഉപകരണം കൊണ്ട് നിർമ്മിക്കുന്ന താളുകളിലും ഇന്റക്സ് ചെയ്തിരിക്കുന്ന താളുകൾ ഉൾപ്പെടുന്നില്ലെന്ന് പ്രിൻസ് എന്ന ഉപയോക്താവ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. പരീക്ഷിച്ച് നോക്കിയപ്പോൾ ശരിയാണ്. കൂടാതെ തിരുത്തലുകളുടെ കാര്യത്തിൽ റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ മുമ്പ് page എന്ന ഫീൽഡിലെ എഡിറ്റ് കണക്കുക്കൂട്ടിയിരുന്നില്ലെന്ന് സുനിൽ പറഞ്ഞതും ഓർക്കുന്നുണ്ട്. ഗ്രന്ഥശാലയുടെ പ്രാധമിക തലത്തിലുള്ള ഒരു പ്രശ്നമാണെന്നാണ് മനസ്സിലാക്കുന്നത്.--മനോജ്‌ .കെ (സംവാദം) 07:29, 12 മേയ് 2013 (UTC)[മറുപടി]
താൾ എന്ന നാമമേഖലയിൽ നിന്നും ഉള്ളടക്കം താളുകളിലേക്കു പകർത്തി രണ്ടു ഇടങ്ങളിൽ ഉള്ളടക്കം സൂക്ഷിക്കുന്നതിനോടു ഞാൻ എതിർപ്പു പ്രകടിപ്പിക്കുന്നു. അതു ആശാസ്യമായ നടപടിയല്ല എന്നാണെന്റെ അഭിപ്രായം. അതിനു പകരം നമ്മുടെ തിരച്ചിൽ രീതി മെച്ചപ്പെടുത്തുകയാണ് വേണ്ടത്. രണ്ടു വഴി എനിക്കു തോന്നുന്നു.
  1. ഒരു ഉള്ളടക്കം തിരയുമ്പോൾ, <page index = > ഉള്ള ഇടങ്ങളിൽ അതിന്റെ ഉള്ളടക്കത്തിൽക്കൂടി തിരഞ്ഞു കണ്ടുപിടിക്കപ്പെട്ടാൽ ആ കൃതിതാളിന്റെയും കണ്ണികാണിക്കുന്ന വിധം.
  2. അല്ലെങ്കിൽ താൾ നാമമേഖലയിൽ വരുന്ന തിരച്ചിൽ ഫലങ്ങളെ അതുൽപ്പെടുത്തിയിട്ടുള്ള മുഖ്യനാമമേഖലാ താളുകളെക്കുടി ഫലത്തിൽ കാണിക്കുന്ന രീതി.
എന്റെ അഭിപ്രായത്തിൽ ഇതിൽ ഏതെങ്കിലും ഒരു രീതിയിൽ നമുക്കു ബഗ്ഗ് ഫയലാം, ഇല്ലേൽ ഇതിലും നല്ല ഒരു ആശയമുണ്ടായാൽ അതിൽ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:33, 12 മേയ് 2013 (UTC)[മറുപടി]
ബഗ് ഒക്കെ ഇട്ടിട്ടുണ്ട്... മുകളിൽ ലിങ്ക് ഉണ്ട്... ഒന്നും നടക്കുന്നില്ല..  --117.196.130.59 08:38, 12 മേയ് 2013 (UTC)[മറുപടി]

ബിന്ദുരേഫം

തിരുത്തുക

പല ഫോണ്ടുകളും ബിന്ദുരേഫം പിന്തുണക്കുന്നതിനാൽ ഭാസ്ക്കരമേനോൻ എന്ന കൃതിയിൽ ബിന്ദുരേഫം ഉപയോഗിക്കാമെന്നു വിചാരിക്കുന്നു. ഉപയോഗത്തിന്റെ ഉദാഹരണം താൾ:ഭാസ്ക്കരമേനോൻ.djvu/73 എന്ന താളിൽ കാണുക.

മീഡിയവിക്കി:Edittools-ൽ ബിന്ദുരേഫം ചേർത്തിട്ടുണ്ട്. മീഡിയവിക്കി സംവാദം:Edittools എന്ന താളും കാണുക. അഭിപ്രായം പറയുക. --Vssun (സംവാദം) 16:09, 8 ജനുവരി 2013 (UTC)[മറുപടി]

നിലവിൽ ഉള്ളതിൽ ക്ലിക്ക് ചെയ്യുമ്പോൾ രണ്ട് രേഫബിന്ദുക്കൾ വരുന്നു. എന്റെ സിസ്റ്റത്തിന്റെ പ്രശ്നമാണോ എന്നറിയില്ല --മനോജ്‌ .കെ (സംവാദം) 17:15, 28 ഏപ്രിൽ 2013 (UTC)[മറുപടി]
ഇത് നോക്കുക. ഒരു കുത്തല്ലേ വേണ്ടൂ ?--മനോജ്‌ .കെ (സംവാദം) 17:20, 28 ഏപ്രിൽ 2013 (UTC)[മറുപടി]

ഒരുകുത്ത് ഒഴിവാക്കി. എനിക്ക് ഈ സാധനം എഡിറ്റ് ടൂൾസിൽനിന്ന് ക്ലിക്ക് ചെയ്തെടുക്കാനേ പറ്റുന്നില്ല. ബഗ്സിലയിൽ നാരായത്തിൽ ഇത് ചേർക്കാനായി ബഗ്ഗിട്ടിരുന്നു. bugzilla:43854. ഇതുവരെയും നടപ്പിലായില്ല. എല്ലാവരും ഒന്ന് അവിടെ അഭിപ്രായങ്ങളും വോട്ടും ചേർത്ത് നടപ്പാക്കിയെടുക്കുക. --Vssun (സംവാദം) 02:45, 29 ഏപ്രിൽ 2013 (UTC)[മറുപടി]

  ഇൻസ്ക്രിപ്റ്റിൽ ഉൾപ്പെടുത്താനായില്ലെങ്കിലും മൊഴിയിലെങ്കിലും അടിയന്തിരമായി ചേർക്കണം. ബസ്സ് സില്ലയിൽ കമന്റും വോട്ടും ചെയ്തിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 03:05, 29 ഏപ്രിൽ 2013 (UTC)[മറുപടി]

ഇൻസ്ക്രിപ്റ്റ് ഉപയോഗിക്കുന്നവർ രേഫം ടൈപ്പ് ചെയ്യേണ്ടെന്നാണോ?   --Vssun (സംവാദം) 03:12, 29 ഏപ്രിൽ 2013 (UTC)[മറുപടി]

ഇൻസ്ക്രിപ്റ്റ് കീബോർഡിന്റെ രണ്ടാം പതിപ്പ് വരുന്നുണ്ടെന്ന് കേൾക്കുന്നു. അത് വരുമ്പോൾ ആ സ്റ്റാന്റേഡിനനുസരിച്ച് വിക്കിയിലും മാറ്റം വരുമെങ്കിൽ പിന്നെ ചെയ്യാതിരിക്കുന്നതാവും നല്ലത്. നമുക്ക് തൽക്കാലം കാര്യം നടക്കുമെങ്കിലും ഇൻസ്ക്രിപ്റ്റ് ഉപയോഗിക്കുന്ന ഇതര കീബോർഡ് എഞ്ചിനുകളിൽ ഇത് കിട്ടില്ലല്ലോ. വിക്കിയിൽ വന്ന് ഇൻസ്ക്രിപ്റ്റിൽ ടൈപ്പുന്നവർ മൊഴി സ്കിമ്മുകാരെ അപേക്ഷിച്ച് കുറവായിരിക്കും. ഇൻസ്ക്രിപ്റ്റ് ടൈപ്പാനറിയുന്നവർ അത് സിസ്റ്റത്തിൽ തന്നെ ക്രമീകരിച്ചിട്ടുണ്ടാവും. എന്റെ നിരീക്ഷനമാണ്. :)--മനോജ്‌ .കെ (സംവാദം) 03:27, 29 ഏപ്രിൽ 2013 (UTC)[മറുപടി]
വേറെ ഒരു പ്രശ്നമുള്ളത് ചില്ല് വിവാദം പോലെ തന്നെ ഉള്ള ഒന്നാണിത്. രേഫം പ്രത്യേകമായി എൻകോഡ് ചെയ്യുമ്പോൾ സെർച്ചിൽ എന്തുചെയ്യും ? ചില്ലിന്റെ കാര്യത്തിലും ("ൗ" -"ൌ")ലും ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകൾ canonical equivalence നടപ്പാക്കിയതുപോലെ 'ർ' ഉം <ൎ> ഉം ഒന്നാണെന്ന് പറയേണ്ടിവരില്ലേ ? ഇതേ കേസ് ( ംര->ഈ) ഇതിനും ഭാവിയിൽ വരാവുന്നതാണ്. ‌‌--മനോജ്‌ .കെ (സംവാദം) 03:28, 29 ഏപ്രിൽ 2013 (UTC)[മറുപടി]

ഇൻസ്ക്രിപ്റ്റിന്റെ രണ്ടാംപതിപ്പ് പ്രൊപ്പോസൽ ഇപ്പോൾ നിലവിലുണ്ട്. അത് യു.എൽ.എസിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. നാരായത്തെ ഡെവലപ്പർമാർ ഉപേക്ഷിച്ചിരിക്കുന്നതുകൊണ്ടാണ് അതിൽ അത് ഉൾപ്പെടുത്താത്തത്. രണ്ടാം പതിപ്പിലും ബിന്ദുരേഫം ഇല്ല. നമ്മൾ ഇവിടെ സ്റ്റാൻഡേഡിനെ വയലേറ്റ് ചെയ്യാൻ പറയുന്നില്ല. നിലവിലുള്ള സ്റ്റാൻഡേഡ് പിന്തുടർന്നുകൊണ്ട് എക്സ്റ്റെൻഡ് ചെയ്യാനാണ് പറയുന്നത്. ഇത്തരം എക്സ്റ്റെൻഷനുകളിലൂടെയാണ് സ്റ്റാൻഡേഡ് രൂപപ്പെട്ടുവരുന്നത്. ഒരു സ്റ്റാൻഡേഡിൽ നിലവിലില്ലാത്ത സൗകര്യം കൂട്ടിച്ചേർക്കുക എന്നത് സ്റ്റാൻഡേഡിന്റെ വയലേഷൻ ആണെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയാണെങ്കിൽ നമ്മൾ ഇപ്പോൾത്തന്നെ സ്റ്റാൻഡേഡ് വയലേറ്റ് ചെയ്യുന്നുണ്ട്. ഭാവിയിൽ ഏതെങ്കിലും ഇൻസ്ക്രിപ്റ്റ് പതിപ്പിൽ രേഫം ഉൾപ്പെടുത്തുകയാണെങ്കിൽ നമ്മൾ ആ പോയിന്റിലേക്ക് ഉടനടി മാറുകയും ചെയ്യും.

ഞാൻ ഇൻസ്ക്രിപ്റ്റാണ് ഉപയോഗിക്കുന്നത്. ഞാൻ എന്റെ സ്വന്തം കമ്പ്യൂട്ടറിലല്ലാതെ പല കമ്പ്യൂട്ടറുകളിലും വിക്കിയിൽ ടൈപ്പ് ചെയ്യാറുണ്ട്. അവിടെ എനിക്ക് പരമാവധി കിട്ടുന്ന ഇൻപുട്ട് സഹായി ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ സ്വതേ നൽകുന്ന ഇൻപുട്ട് ടൂളുകളാണ്. ഇത് വിക്കിയുടെ ടൂളിനോളം വികാസം പ്രാപിച്ചിട്ടില്ലാത്തതിനാൽ നാരായമാണ് ഇത്തരം അവസരങ്ങളിൽ ഏറ്റവും എളുപ്പം.--Vssun (സംവാദം) 03:50, 29 ഏപ്രിൽ 2013 (UTC)[മറുപടി]

ടൈപ്പിങ് പോലെ തുല്യതയും പ്രധാനമാണ്. നമുക്ക് തുല്യതക്കായി വിക്കിയിൽ ബഗ് ചെയ്യാം എങ്കിലും തുല്യത, ഓപ്പറേറ്റിങ് സിസ്റ്റം ലെവലിൽ ഉണ്ടാകേണ്ടതാണ്. --Vssun (സംവാദം) 03:55, 29 ഏപ്രിൽ 2013 (UTC)[മറുപടി]
അന്വേഷിച്ചപ്പോൾ നിലവിൽ ഇൻസ്ക്രിപ്റ്റ് ലേഔട്ടിൽ കീസ്ട്രോക്കുകളൊന്നും പുതിയതായി ചേർത്തിട്ടില്ല എന്നാണ് മനസ്സിലായത്.(ചില്ലക്ഷരങ്ങളുടേയും ഔന്റെയും എൻകോഡിങ്ങ് മാറ്റിയിട്ടുണ്ട്). അത് ടൈപ്പിങ്ങ് ബഗ്ഗ് അല്ല.യൂണിക്കോഡനുസരിച്ചുണ്ടായ എൻകോഡിങ്ങ് സ്റ്റാന്റേസ് പ്രശ്നമാണ്. ഒരു സ്റ്റാൻഡേഡിൽ നിലവിലില്ലാത്ത സൗകര്യം കൂട്ടിച്ചേർക്കുക എന്നത് സ്റ്റാൻഡേഡിന്റെ വയലേഷൻ ആണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളായിട്ട് ഇൻസ്ക്രിപ്റ്റിൽ പുതിയ കീ കോമ്പിനേഷനുകൾ ചേർക്കുന്നതിനോട് യോജിപ്പില്ല. ഇത് ഡെവലപ്പ് ചെയ്ത് മെയിന്റൈൻ ചെയ്യുന്ന സ്ഥാപനങ്ങൾ ഗവേഷണം നടത്തി രേഫം ടൈപ്പിങ്ങിനു പുതിയ കീ കണ്ടുപിടിയ്ക്കുന്നതുവരെ ഇൻസ്ക്രിപ്റ്റുകാർ സ്പെഷൽ കാരക്റ്റർ ആയി ഇൻസേർട്ട് ചെയ്യുന്നതു തന്നെയാണ് നല്ലത്. ഭാവിയിൽ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ പാകത്തിനുള്ള പുതിയ കൂട്ടിച്ചേർക്കലുകളെ പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ചും ഇത് ടൈപ്പിങ്ങു് വേഗതയെ അടിസ്ഥാനമാക്കിയുള്ള ലേഔട്ട് ആയതിനാൽ. --മനോജ്‌ .കെ (സംവാദം) 04:21, 29 ഏപ്രിൽ 2013 (UTC)[മറുപടി]
മനോജ് ആ ബഗ് മുഴുവൻ വായിച്ചില്ലെന്നു തോന്നുന്നു. കീബോഡിലില്ലാത്ത ക്യാരക്റ്ററുകൾ ഇൻസെർട്ട് ചെയ്താൽ മതി എന്ന നിർദ്ദേശത്തോട് എനിക്ക് എതിർപ്പൊന്നുമില്ല. എന്നാൽ രേഫത്തിന്റെ കാര്യം അൽപം വ്യത്യസ്തമാണ്. സ്ക്രീൻഷോട്ട് നോക്കുക. രേഫം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കാണാൻ പറ്റുന്നില്ല. ചില ഫോണ്ടുകളിൽ ഇത് കാണാമെങ്കിലും കൃത്യമായി ക്ലിക്ക് ചെയ്ത് ഇൻസെർട്ട് ചെയ്യൽ വളരെ ബുദ്ധിമുട്ടാണ്. --Vssun (സംവാദം) 02:16, 30 ഏപ്രിൽ 2013 (UTC)[മറുപടി]
ഉപയോക്താക്കളുടെ ഫോണ്ട് പുതുക്കുന്നതുവരെ ഈ പ്രശ്നമുണ്ടാകും. ഫോണ്ടുകളിലും ബഗ്ഗ് ഫിസ്കിങ്ങ് നടന്നുവരുന്നേയുള്ളൂ. ചെയ്യാവുന്നത് ടൈപ്പ് ചെയ്യുന്നവരോട് ഫോണ്ട് അപ്ഡേറ്റ് ചെയ്യാൻ സംവാദം താളിൽ ആവശ്യപ്പെടുകയെന്നതാണ്. ഇക്കാരണം തന്നെ മതി വെബ്ഫോണ്ട് എനേബിൾ ചെയ്യേണ്ട അത്യാവശ്യം മനസ്സിലാക്കാൻ. :(. വിക്കിപീഡിയേക്കാൾ വിക്കി ഗ്രന്ഥശാലയിലേക്കാണ് ഇത് വേഗത്തിൽ നടപ്പിലാക്കേണ്ടത്. ഭാവിയിൽ ംരം അടക്കം പല പുതിയ ഗ്ലിഫുകളും യൂണിക്കോഡിൽ വരാൻ പോകുന്ന സാഹചര്യത്തിൽ ഏറ്റവും പുതിയ ഫോണ്ട് പതിപ്പിലുള്ള അക്ഷരങ്ങളിൽ ഗ്രന്ഥശാല വായിക്കാൻ കഴിയണം.--മനോജ്‌ .കെ (സംവാദം) 17:27, 30 ഏപ്രിൽ 2013 (UTC)[മറുപടി]
എഴുതാനുള്ള മാർഗ്ഗം ശരിയായാൽ ഇവിടെ സഹായം:എഡിറ്റിംഗ്‌_വഴികാട്ടി#രേഫബിന്ദു പുതുക്കാൻ മറക്കണ്ട.--മനോജ്‌ .കെ (സംവാദം) 17:31, 30 ഏപ്രിൽ 2013 (UTC)[മറുപടി]
രേഫം ടൈപ്പ് ചെയ്യാൻ r# എന്ന കോമ്പിനേഷനാണ് സിബുവിന്റെ മൊഴിയിൽ ചേർത്തിരിക്കുന്നത്. ഇവിടെ പരിശോധിയ്ക്കുക. നിലവിൽ ഗൂഗിൽ സംരഭങ്ങളിൽ ടൈപ്പ് ചെയ്യാനുപയോഗിക്കുന്നത് ഈ ലേഔട്ട് ആണ്. ഇതുതന്നെ പിന്തുടരുന്നതാവും നല്ലതെന്ന് എന്റെ അഭിപ്രായം, വിക്കിമീഡിയയിലും ഗ്നുലിനക്സിലെ ഏവൂരാൻ പരിപാലിക്കുന്ന മൊഴി ലേഔട്ടിലും ജുനൈദിന്റെ കീമാജിക്കിലും ഒരേ കീസ്ടോക്ക് തന്നെ പിന്തുടരുന്നതാണ് നല്ലത്. ബഗ്ഗ്സില്ലയിലെ ബഗ്ഗ് സുനില് ഫോളോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. --മനോജ്‌ .കെ (സംവാദം) 16:45, 1 മേയ് 2013 (UTC)[മറുപടി]
r# ആക്കുന്നതിന് ബഗ്ഗിൽ കമന്റ് ഇട്ടിട്ടുണ്ട്. --Vssun (സംവാദം) 18:05, 2 മേയ് 2013 (UTC)[മറുപടി]
  പൂർത്തിയായി Bug Fixed. ULS എക്സ്റ്റൻഷനിലെ ലിപ്യന്തരണത്തിൽ പുതുക്കിയിട്ടുണ്ട്. വിക്കിഗ്രന്ഥശാലയിൽ നിലവിൽ നാരയമാണ് ഉപയോഗിക്കുന്നതിനാൽ അതിലേക്ക് മീഡിയാവിക്കി Common.js ൽ എക്സ്റ്റൻഷൻ ജാവസ്ക്രിപ്റ്റ് ആയി ഇവിടെയുള്ളത് പ്രകാരം ചേർത്തിരിക്കുകയാണ്. മീഡിയാവിക്കി കോമൺ ജാവസ്ക്രിപ്റ്റിൽ വരുത്തിയ മാറ്റം പരിശോധിയ്ക്കുക.--മനോജ്‌ .കെ (സംവാദം) 14:43, 14 മേയ് 2013 (UTC)[മറുപടി]

ഇൻസ്ക്രിപ്റ്റിൽ ഉൾപ്പെടുത്തിയെങ്കിൽ നന്നായേനേ. --Vssun (സംവാദം) 11:16, 15 മേയ് 2013 (UTC)[മറുപടി]

ഒരു പ്രശ്നം കൂടെ ഉണ്ടല്ലോ.. രേഫത്തിന്റെ കൂടെ ഇരട്ടിപ്പ് (ഉദാ: വ്വ , യ്യ ) ഇതൊക്കെ വന്നാൽ ൎവ്വ, ൎയ്യ ഇങ്ങനെയാണ് കാണിക്കുന്നത്. ഇതും ഇതും ഒന്ന് നോക്കുക. ഞാൻ SIC ഇട്ടിട്ടുണ്ട്.--ബാലു (സംവാദം) 13:17, 1 ജൂൺ 2013 (UTC)[മറുപടി]
അത് ഫോണ്ട് ലെവലിലുള്ള പ്രശ്നമല്ലേ ? ഇതുപോലുള്ള ബഗ്ഗുകൾ കാണുമ്പോൾ എവിടെയെങ്കിലും ശേഖരിച്ച് വയ്ക്കുന്നത് നന്നായിരിക്കും.--മനോജ്‌ .കെ (സംവാദം) 13:28, 1 ജൂൺ 2013 (UTC)[മറുപടി]
അതിനുള്ള ബഗ് എവിടെയാ ഇടേണ്ടത്?? എനിക്ക് ആദ്യമായിട്ടാ ഇത്തരം അനുഭവം.--ബാലു (സംവാദം) 14:24, 1 ജൂൺ 2013 (UTC)[മറുപടി]
ഫോണ്ടുകൾ പരിപാലിക്കുന്നവരാണ് ഇത് ഉൾപ്പെടുത്തേണ്ടത്. നിലവിൽ രചനയും മീരയുടേയും അപ്സ്ട്രീം ഡെവലപ്പേഴ്സ് ആയ SMCയുടെ ലിസ്റ്റിൽ ബഗ്ഗ് റിപ്പോർട്ട് ചെയ്ത് നോക്കൂ. പുതിയ പതിപ്പിറങ്ങുമ്പോൾ അവർക്ക് പരിഹരിക്കാനാകും.അല്ലെങ്കിൽ ഫോർക്ക് ചെയ്ത് നമ്മുടേതായ പതിപ്പ് പരിപാലിക്കുകയേ രക്ഷയുള്ളൂ.  --മനോജ്‌ .കെ (സംവാദം) 14:50, 1 ജൂൺ 2013 (UTC)[മറുപടി]
രജീഷിനോട് പറഞ്ഞിട്ടുണ്ട്.--ബാലു (സംവാദം) 14:51, 1 ജൂൺ 2013 (UTC)[മറുപടി]

മീഡിയവിക്കി:Proofreadpage index template

തിരുത്തുക

ഈ താളിലെ വർഗ്ഗങ്ങളെ മലയാളീകരിക്കണം. എല്ലാവരുടെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ, നമുക്കു സൂചികകളുടെ അവസ്ഥയെ മലയാളത്തിൽ തന്നെ വർഗ്ഗീകരിക്കാം


|T=[[Category:Index Validated]][[:Category:Index Validated|Done—All pages of the work proper are validated]]
|V=[[Category:Index Proofread]][[:Category:Index Proofread|Proofread—All pages of the work proper are proofread, but not all are validated]]
|C=[[Category:Index Not-Proofread]][[:Category:Index Not-Proofread|To be proofread]]
|MS=[[category:Index - Ready for Match and Split]][[:category:Index - Ready for Match and Split|Ready for Match and Split]]
|OCR=[[category:Index - Text Layer Requested]][[:category:Index - Text Layer Requested|Needs an OCR text layer]]
|L=[[category:Index - File to fix]]<font style="color: #FF0000; ">[[:category:Index - File to fix|Source file must be fixed before proofreading]]</font>
|default [[Category:Index - Unknown progress]]}}

ഇവിടെ കൊടുത്തിരിക്കുന്നവയിൽ

ഇവിയ്ക്കാണ് മലയാളത്തിലെ വർഗ്ഗനാമങ്ങൾ ആവശ്യമുള്ളത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:34, 9 ജനുവരി 2013 (UTC)[മറുപടി]


* C = വർഗ്ഗം:Index Not-Proofread - വർഗ്ഗം:സൂചിക - തെറ്റുതിരുത്തേണ്ടവ

തീരുമാനം

തിരുത്തുക
സൂചിക അക്ഷരം പഴയ വർഗ്ഗം പുതിയ വർഗ്ഗം
T വർഗ്ഗം:Index Validated വർഗ്ഗം:സൂചിക - സാധൂകരിച്ചവ
V വർഗ്ഗം:Index Proofread വർഗ്ഗം:സൂചിക - തെറ്റുതിരുത്തിയവ
C വർഗ്ഗം:Index Not-Proofread വർഗ്ഗം:സൂചിക - തെറ്റുതിരുത്തേണ്ടവ
MS വർഗ്ഗം:Index - Ready for Match and Split വർഗ്ഗം:സൂചിക - താളുകൾ ചേർക്കേണ്ടവ
OCR വർഗ്ഗം:Index - Text Layer Requested ഇതു മാറ്റുന്നില്ല. പേര് ശരിയായി ഇതുവരെ കിട്ടിയിട്ടില്ല
L വർഗ്ഗം:Index - File to fix വർഗ്ഗം:സൂചിക - ശരിയാക്കാനുള്ള പ്രമാണങ്ങൾ
default (ഒന്നും കൊടുത്തില്ലെങ്കിൽ) വർഗ്ഗം:Index - Unknown progress വർഗ്ഗം:സൂചിക - പുരോഗതി അടയാളപ്പെടുത്താത്തവ

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:07, 2 മേയ് 2013 (UTC)[മറുപടി]

ഇതൊന്ന് ശ്രദ്ധിക്കുമോ?--ബാലു (സംവാദം) 07:23, 25 ജനുവരി 2013 (UTC)[മറുപടി]

സ്വാഗതസംഘം

തിരുത്തുക

വിക്കിപീഡിയയിൽ ഉള്ളത് പോലെ പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യാൻ (അവരുടെ സംവാദം താളിൽ {{ബദൽ:സ്വാഗതം}} എന്ന ഫലകം ചേർക്കാൻ) യാന്ത്രികമായ ഒരു സംവിധാനം ഇവിടേയും വേണം എന്ന് ആവശ്യപ്പെടുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ?--ബാലു (സംവാദം) 13:09, 27 ജനുവരി 2013 (UTC)[മറുപടി]

വിക്കിഗ്രന്ഥശാല ഒരു ചെറിയ കുടുംബമാണ്. ഇടയ്ക്കു മാത്രം ഇവിടേക്ക് കടന്നുവരുന്നവരെ കാര്യസ്ഥരായുള്ള നമ്മൾതന്നെ സ്വീകരിക്കുന്നതല്ലേ നല്ലത്? വിക്കിപീഡിയയിൽത്തന്നെ ഈ രീതിയെയാണ് ഞാൻ പിന്തുണയ്ക്കുന്നത്. അല്ലാതെ വാതിൽക്കൽ ഒരു യന്ത്രത്തെ നിറുത്തി സ്വാഗതം പറയിക്കുന്നതിൽ എത്ര സുഖമുണ്ട്? സ്വാഗതം നൽകുന്ന ഉപയോക്താക്കളുമായി പുതിയ ഉപയോക്താവിന് ഉണ്ടാകുന്ന അടുപ്പം യന്ത്രത്തിൽ കിട്ടില്ല. യാന്ത്രികരായ ഉപയോക്താക്കളുടെ കാര്യത്തിൽ മാത്രം ഇത് ആലോചിക്കാം. യാന്ത്രികോപയോക്താക്കളെ, അവർ എന്തെങ്കിലും സംഭാവന ചെയ്യാതെ ഇംഗ്ലീഷ് അടക്കമുള്ള പല ഭാഷകളിലും സ്വാഗതംചെയ്യാറില്ല.അതുതന്നെ ഇവിടേം തുടർന്നാൽപ്പോരേ?--തച്ചന്റെ മകൻ (സംവാദം) 15:03, 27 ജനുവരി 2013 (UTC)[മറുപടി]

അങ്ങനെ ഞാൻ ചിന്തിച്ചിരുന്നില്ല. അതും ശരിയാ... എന്നാൽ പിന്നെ അങ്ങനെ തന്നെ പോകട്ടെ..--ബാലു (സംവാദം) 15:12, 27 ജനുവരി 2013 (UTC)[മറുപടി]

 ഉപയോക്താക്കൾ കൂടുമ്പോൾ ആലോചിച്ചാൽ മതിയാകും :)--മനോജ്‌ .കെ (സംവാദം) 15:33, 27 ജനുവരി 2013 (UTC)[മറുപടി]

ഉപയോക്താവിന്റെ സംവാദം:

തിരുത്തുക

"ഉപയോക്താവിന്റെ സംവാദ"ത്തിന്റെ ഉപതാളുകൾ എടുക്കുമ്പോൾ, അവിടെ താളിന്റെ ഏറ്റവും മുകളിലായി ഉപയോക്തൃതാൾ എന്ന പേരിൽ ഒരു കണ്ണി വരുന്നുണ്ടല്ലോ? ഉദാഹരണത്തിനു ഉപയോക്താവിന്റെ സംവാദം:Manuspanicker/സംവാദം 2012ൽ ചെല്ലുമ്പോൾ, ഉപയോക്താവ്:Manuspanicker/സംവാദം 2012 എന്നൊരു താളിലേക്കുള്ള തെറ്റായ കണ്ണി വരുന്നല്ലോ? അതു വേണ്ടതല്ല എന്നാണെനിക്കു തോന്നുന്നത്. അതുപോലെ തന്നെയാണ് എല്ലാ സംവാദം താളുകളുടെയും ഉപതാളുകളുടെ സ്ഥിതിയെന്നു വിചാരിക്കുന്നു. വിക്കിഗ്രന്ഥശാല സംവാദം:വിക്കി പഞ്ചായത്ത് (സാങ്കേതികം)/test ഇതും കാണുക. ഇതിനു ശരിയായ ഒരു behaviour വേണ്ടേ? ഇതിനായി ഒരു ബഗ്ഗ് ഇടണമെന്നാണ് എന്റെ വിശ്വാസം. ഇതിനെ പറ്റി അറിയാവുന്നവർ അഭിപ്രായം പറയാമോ? (ബഗ്ഗ് ഇടാനും സഹായം വേണ്ടിവരും!) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:58, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

കണ്ണി തെറ്റായതല്ല, ആവശ്യമില്ലാത്തതാണ് എന്നതല്ലേ? മീഡിയാവിക്കിയുടെ കാര്യത്തിൽ സംവാദം താളുകളെല്ലാം അതിന്റെ പ്രധാനതാളുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ടെങ്കിലും പ്രത്യേകം നെയിംസ്പേസാണ്. ഉദാഹരണത്തിന് എനിക്ക് user:vssun/test എന്ന പേരിൽ എന്റെ ഉപയോക്തൃതാളിന് ഒരു ഉപതാളുണ്ടാക്കാം. അതുമായി user_talk:vssun/test എന്ന താളിനെ ബന്ധപ്പെടുത്തിത്തരുന്നു. മനു പറഞ്ഞ രീതിയിൽ ബഗ് ചെയ്യുകയാണെങ്കിൽ user:vssun/test എന്ന താൾ എനിക്ക് ഉണ്ടാക്കാനേ സാധിക്കില്ല. --Vssun (സംവാദം) 16:58, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
കണ്ണി തെറ്റാണോ എന്നു എനിക്കു പറയാൻ സാധിക്കില്ല. എന്തോ എനിക്കു അതിനെ മാറ്റാൻ വേറേ ഒരു ഉപായം വരുന്നില്ല. ഞാൻ എന്റെ സംവാദം താളിന്റെ ഒരു ഉപതാളുണ്ടാക്കുമ്പോൾ, അതേപേരിൽ ഒരു ഉപതാൾ എന്റെ ഉപയോക്തൃ താളിൽ ഉള്ളതായി കണക്കാക്കേണ്ടിവരുന്നു, ഈ പുതിയ താൾ അതിന്റെ സംവാദമായി കണക്കാക്കുന്നു. ഒരു രീതിയിൽ അതു ശരിയാണ്. എന്തോ ഒരു ശരിയല്ലായ്മ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:58, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

ഒരു ഉപയോക്താവ് പകുതിക്ക് വച്ച് നിർത്തിയ താളുകൾ

തിരുത്തുക

സൂചികാ താളുകൾ ഒരു ഉപയോക്താവ് തുടങ്ങിയിട്ട് പകുതിക്ക് വച്ച് അവ ഉപേക്ഷിക്കുന്നത് "അത് ആരു ചെയ്യും, എനിക്ക് ചെയ്യാമോ" എന്ന ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ആ ഉപയോക്താവിന് എന്തെങ്കിലും അസൗകര്യം ഉണ്ടായതായിരിക്കാം കാരണം. പക്ഷേ, കുറച്ച് ടൈപ്പ് ചെയ്ത ഒരു താൾ കാണുമ്പോൾ ഒരാൾക്ക് തോന്നുന്നത്, ആ താൾ വേറൊരാൾ ചെയ്യുക ആണെന്നാണ്. അപ്പോൾ, അയാൾ അതിൽ കൈവെക്കാൻ മുതിരില്ല. (നാൾവഴി നോക്കി എന്നാണ് അവസാനം തിരുത്തിയത് എന്നൊക്കെ നോക്കാൻ ആരും മിനക്കെടില്ല..) എന്റെ അഭിപ്രായത്തിൽ "ടൈപ്പിങ്ങ് തീർന്ന താളുകൾ" എന്നൊരു വർഗ്ഗം കൂടി തുടങ്ങണം. ഒരു ഉപയോക്താവ് ഒരു താൾ എടുത്തിട്ട് അത് ടൈപ്പ് ചെയ്ത് തീർന്നാൽ ഈ വർഗ്ഗത്തിലേക്ക് ഇടുക( അതിന് "ടൈപ്പിങ്ങ് കഴിഞ്ഞു" എന്ന ഫലകം ഉപയോഗിക്കാം). അങ്ങനെ ഇടാത്തവയുടെ കാര്യം, ആ ഉപയോക്താവിന് ഒരു notifier ആയി നൽകുക ("താങ്കൾക്ക് ഒരു സന്ദേശം ഉണ്ട്" എന്നത് പോലെ "താങ്കൾ തുടങ്ങിവച്ച താളുകൾ ബാക്കി ഉണ്ട്."). തീർക്കാൻ അസൗകര്യം ഉണ്ടെങ്കിൽ ആ താളിൽ "ടൈപ്പിങ്ങ് കഴിഞ്ഞില്ല" എന്നൊരു ഫലകം ഇട്ടാൽ മതിയാകും. അങ്ങനത്തെ താളുകൾ വർഗ്ഗീകരിക്കാനും ഒരു പുതിയ വർഗ്ഗം വേണം. കുറേ പണിയുണ്ടാകും, എന്നാലും ശ്രമിക്കാവുന്നതേ ഉള്ളൂ. തിരുത്താൻ എടുക്കുമ്പോൾ {{തിരുത്തുന്നു}} എന്ന ഫലകവും, തീർക്കാൻ സാധിച്ചില്ലെങ്കിൽ നേരത്തെ പറഞ്ഞ ഫലകവും ഇട്ടാൽ മതിയാകും. തീർത്തു കഴിഞ്ഞാൽ വർഗ്ഗത്തിലേക്ക് ചേർക്കാൻ ഇപ്പോൾ "തെറ്റുതിരുത്തൽ വായന കഴിഞ്ഞവ, സാധൂകരിച്ചവ" എന്നത് പോലെ "ടൈപ്പിങ്ങ് കഴിഞ്ഞവ" എന്നൊരു റേഡിയോ ബട്ടൺ തിരുത്തുന്ന താളിന്റെ അടിയിൽ കൊടുത്താൽ മതിയാവും. അല്ലെങ്കിൽ ഒരു ഫലകം കൊണ്ട് കാര്യം തീർക്കാം. {{ടൈപ്പിങ്ങ് കഴിഞ്ഞു}} എന്നൊരു ഫലകം ഉണ്ടാക്കുക, അതിന്റെ definition ആയിട്ട് വർഗ്ഗീകരിക്കാനുള്ള കോഡ് കൊടുക്കുക.

ചുരുക്കത്തിൽ, മൂന്നു ഫലകങ്ങൾ വേണം:

  1. തിരുത്തുന്നു - ഒരു താൾ തിരുത്താൻ എടുക്കുമ്പോൾ
  2. ടൈപ്പിങ്ങ് കഴിഞ്ഞു - ഒരു താൾ ടൈപ്പ് ചെയ്ത് പൂർത്തിയാക്കുമ്പോൾ
  3. ടൈപ്പിങ്ങ് കഴിഞ്ഞില്ല - ഒരു താൾ പൂർത്തിയാക്കാൻ സാധിക്കില്ല എന്ന് മറ്റുള്ളവരെ അറിയിക്കാൻ

PS:ആ notifierന്റെ കാര്യം, ഭയങ്കര പാടായിരിക്കും എന്ന് എനിക്കറിയാം, ഒരു അഭിപ്രായം പറഞ്ഞതാ. --ബാലു (സംവാദം) 15:36, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

നിലവിൽ തിരുത്തുന്നു എന്നു കാണിക്കാൻ ഫലകമുണ്ട്. ആ ഫലകത്തിൽ സേവ് ചെയ്യുമ്പോൾ സമയം കൂടി ചേർത്ത്, പ്രത്യേകസമയം കഴിയുന്നവരെ തിരുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു എന്നു കാണിച്ചുള്ള സന്ദേശം മതിയാകുമെന്ന് കരുതുന്നു. --Vssun (സംവാദം) 16:51, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
  ... പക്ഷേ ഞാൻ പറഞ്ഞ രീതിയിലാണെങ്കിൽ തീരാത്ത താളുകൾ കണ്ടുപിടിക്കാൻ എളുപ്പമുണ്ട്. ഇല്ലെങ്കിൽ ഒരു സൂചികയുടെ ഒരോ താളിലൂടെയും കയറി ഇറങ്ങി നോക്കണം. അങ്ങനത്തെ ഒരു വർഗ്ഗീകരണം കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ സുനിൽജി?
ഇപ്പോളത്തെ ആവശ്യത്തിന് inuse മതിയാകും. (മലയാളത്തിൽ തിരുത്തുന്നു എന്ന ഫലകവുമുണ്ട്. മലയാളം ടൈപ്പ് ചെയ്യുന്നതിനിടെയിൽ inuse എന്നൊക്കെ അടിക്കാൻ വലിയ ബുദ്ധിമുട്ടാ.  ) --ബാലു (സംവാദം) 17:18, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
പുതുതായി ഫലകങ്ങൾ ആവശ്യമില്ല. തിരുത്തുന്നു എന്ന ഫലകം ഇല്ലാത്ത താളുകളെ മറ്റ് ഉപയോക്താക്കൾ കാത്തിരിക്കേണ്ട ആവശ്യമില്ല. അവർക്ക് ആ താൾ ഏത് അവസ്ഥയിലാണെങ്കിലും എഡിറ്റ് ചെയ്ത് തുടങ്ങാം. തിരുത്തുന്നു എന്ന ഫലകം കുറേ ദിവസങ്ങളായി നിലനില്ക്കുകയാണെങ്കിൽ മാത്രം പ്രസ്തുത ഉപയോക്താവിന്റെ താളിൽ ഒരു സന്ദേശം നല്കാം. ഫലകത്തിന് ഒരു ഡേറ്റ് ആട്രിബ്യൂട്ട് നല്കി ഒരു മറഞ്ഞിരിക്കുന്ന വർഗ്ഗത്തിലൂടെ ഇത്തരം താളുകളെ കണ്ടെത്താൻ സാധിക്കുമെങ്കിൽ വളരെ ഭംഗിയായി. --സിദ്ധാർത്ഥൻ (സംവാദം) 17:30, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
 . തിരുത്തുന്നു എന്ന ഫലകം ഉപയോഗിക്കണം എന്ന് "ബദൽ:സ്വാഗതത്തിൽ" കൊടുക്കണം. പലർക്കും അങ്ങനെ ഒരു വസ്തു ഉണ്ടെന്ന് തന്നെ അറിയില്ല.--ബാലു (സംവാദം) 17:36, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
ഫലകം:തിരുത്തുന്നു എന്ന ഫലകത്തിൽ ഒരു includeonly വർഗ്ഗം ചേർത്താൽ നമുക്ക് എല്ലാ തിരുത്തുന്ന താളുകളെയും നിരീക്ഷിക്കാമല്ലോ? പിന്നെ ഒരു താൾ അതേ വർഗ്ഗത്തിൽ കുറേ നാൾ (ഒരു 3 ദിവസത്തിൽ കൂടുതൽ) കിടന്നാൽ, ആരെങ്കിലും എടുത്തു തിരുത്താം എന്നുവെക്കാം. പക്ഷേ, ഈ സംവാദം തുടങ്ങാൻ കാരണമായ താളുകൾ തിരുത്തുന്നു എന്ന ഫലകവും മറ്റും ഇല്ലാത്തതായിരുന്നു. അതു പുതിയ ഉപയോക്താക്കൾ തുടങ്ങിവെക്കുകയും പിന്നീട് ഉപേക്ഷിക്കുകയും (മറന്നു പോകുകയും) ചെയ്തവയാണ്. ഞാൻ റോന്തു ചുറ്റാൻ എടുത്തപ്പോളാണ് അവയെ കണ്ടത്. അതുകൊണ്ട് ഞാൻ ഒന്നു ചോദിച്ചതാ, ഇതു മറന്നതാണോ, അതോ മറ്റുള്ളവർക്കു തിരുത്താമോ എന്ന്. വേറേ ആരെങ്കിലും പുതിയ താളുകൾ റോന്തു ചുറ്റുമ്പോൾ ഇതുപോലുള്ള അവസ്ഥയിൽ എന്താ ചെയ്യുകയെന്നു പറഞ്ഞാൽ, ഇപ്പോഴത്തെ പ്രശ്നം തീരും. നമുക്ക് അങ്ങനെ മുന്നോട്ടു പോകാം. എന്റെ ഓഫീസിൽ ഇരുന്ന് മൊത്തം താൾ ടൈപ്പ് ചെയ്യാൻ പറ്റാത്തതിനാൽ ചെറിയ പണികളേ ഞാൻ ചെയ്യാറുള്ളൂ. അതുകൊണ്ടാ ഞാൻ തന്നെ അതു ടൈപ്പാതിരുന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:53, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
അതുകൊണ്ട് ഇത്രയെങ്കിലുമായില്ലേ? :-) പിന്നെ ഇതുപോലെ ടൈപ്പ് ചെയ്യാൻ പറ്റാത്ത ഉപയോക്താക്കൾ ഏതെങ്കിലും താൾ കാണുമ്പോൾ അവ മറ്റുള്ളവരുടെ ശ്രദ്ധയിലേക്കെത്തിക്കാൻ ഒരു മാർഗ്ഗം ഉണ്ടാക്കുന്നത് നല്ലതായിരിക്കും. ഇതിനായി മറഞ്ഞിരിക്കുന്ന ഒരു വർഗ്ഗം സൃഷ്ടിക്കാമെന്ന് തോന്നുന്നു. ഒരു ഗ്രന്ഥശാലാപദ്ധതിയുടെ ഭാഗമായി ഈവർഗ്ഗത്തെ മറ്റുപയോക്താക്കളിലേക്കെത്തിക്കാനും സാധിക്കും. --സിദ്ധാർത്ഥൻ (സംവാദം) 06:08, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
@സിദ്ധാർത്ഥൻ . പിന്നെ @ബാലു, അതിനു നമ്മൾ ഫലകം ചേർക്കുന്നതിനു പകരം, താഴെയുള്ള ഒരു റേദിയോ ബട്ടൺ ചേർക്കുകല്ലേ? തെറ്റുതിരുത്തൽ വായന കഴിഞ്ഞവ എന്നു പറയുന്ന പോലെ, ടൈപ്പിംഗ് കഴിഞ്ഞവ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:38, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
ഒരു താൾ ടൈപ്പ് ചെയ്യുമ്പോൾ അത് പൂർത്തിയാക്കാൻ ശ്രമിക്കുക; അല്ലെങ്കിൽ ഒരു സെഷൻ കഴിയുന്ന സേവിൽ താളിൽനിന്ന് inuse നീക്കംചെയ്യാനെങ്കിലും ശ്രദ്ധിക്കുക. --തച്ചന്റെ മകൻ (സംവാദം) 11:46, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

പരമാവധി മുന്നു ദിവസമെന്നൊ മറ്റോ ഒരു കാലാവധി വെക്കാം. ആ കാലപരിധി കഴിഞ്ഞാൽ ഒരു ബോട്ടൊടിച്ച് പ്രസ്തുത ഫലകം മാറ്റിയാൽ പൊരേ?--Shijualex (സംവാദം) 11:51, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

  ഷിജു. വഞ്ചിക്കാരുടെ കാര്യം മറന്നുപോയി. --സിദ്ധാർത്ഥൻ (സംവാദം) 12:17, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
ഇതിനായി വർഗ്ഗം:തെറ്റുതിരുത്തൽ_വായന_നടന്നിട്ടില്ലാത്തവ പോരേ? പുതിയൊരു പരിപാടിയില്ലാതെ തന്നെ നമുക്കു ഇവിടെ നിന്നും ഇതെല്ലാം കണ്ടുപിടിക്കാമല്ലോ? എന്തായാലും തെറ്റുതിരുത്തൽ വായന നടക്കുമ്പോൾ, പകുതിയുള്ള താളുകൾ നമ്മൾ പൂർത്തിയാക്കുമല്ലോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:32, 12 ഫെബ്രുവരി 2013 (UTC)[മറുപടി]

പകർപ്പവകാശകാലയളവ് സംശയദൂരീകരണം

തിരുത്തുക

ഗ്രന്ഥശാലയിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ പകർപ്പവകാശകാലയളവിനെ സംബന്ധിച്ച് പ്രമാണത്തിന്റെ സംവാദം:അമൃതവീചി.djvu എന്ന താളിൽ നടന്ന സംവാദം ഇവിടേക്ക് പകർത്തുന്നു.


ചങ്ങമ്പുഴയുടെ കൃതികൾ വിക്കിഗ്രന്ഥശാലയിൽ പ്രസിദ്ധീകരിക്കാൻ പാകത്തിന് പകർപ്പവകാശമുക്തമല്ല. അത് ഇന്ത്യയിൽ പൊതുസഞ്ചയത്തിലാണെങ്കിലും യു.എസിൽ അല്ല. --Vssun (സംവാദം) 13:18, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇതിനായി എന്തു ചെയ്യാൻ കഴിയും? മൊത്തം മായ്ക്കേണ്ടി വരുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:30, 6 ഫെബ്രുവരി 2013 (UTC)[മറുപടി]
എന്താണിവിടെ കോപ്പിറൈറ്റിന്റെ പ്രശ്നം? --സിദ്ധാർത്ഥൻ (സംവാദം) 13:46, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

യു.എസ്. നിയമമനുസരിച്ച് 1941-നു ശേഷം മരിച്ചവരുടെ, 1923-നു മുൻപ് പബ്ലിഷ് ചെയ്ത കൃതികളേ സ്വതന്ത്രമാവുകയുള്ളൂ. നീക്കം ചെയ്യുക എന്നതാണ് ശരിയായ നടപടി. --Vssun (സംവാദം) 08:52, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

1941-നു ശേഷം മരിച്ചവരുടെ, 1923-നു മുൻപ് പബ്ലിഷ് ചെയ്ത കൃതികൾ, എന്തോഒരു പന്തികേട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:07, 7 ഫെബ്രുവരി 2013 (UTC)[മറുപടി]
അപ്പോൾ 1923-നു മുമ്പ് പ്രസിദ്ധീകരിച്ച കൃതികൾ മാത്രമേ ഗ്രന്ഥശാലയിൽ പാടുള്ളൂ? --സിദ്ധാർത്ഥൻ (സംവാദം) 09:11, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

അല്ല. ഇന്ത്യയിൽ 1941-നു മുമ്പ് മരിച്ചവരുടെ കൃതികൾ ഏതും ആകാം. അതിനുശേഷം മരിച്ചവരുടെ കൃതികൾ 1923-നു മുമ്പ് പ്രസിദ്ധീകരിച്ചവയേ പാടുള്ളൂ. ഇതിനുശേഷമുള്ളവ 95 വർഷത്തിനുശേഷമേ യു.എസിൽ പൊതുസഞ്ചയത്തിലാകുകയുള്ളൂ. 1923-ൽ പുറത്തിറങ്ങിയവ 2018-നുശേഷമാകും യു.എസിൽ പൊതുസഞ്ചയത്തിലാകുക.

ഇവ നീക്കം ചെയ്യുകയാണെങ്കിൽ അത് നിരവധിയാളുകളുടെ പ്രവർത്തനത്തെ നീക്കം ചെയ്യുന്ന നടപടിയാണ്. --Vssun (സംവാദം) 09:21, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

@പന്തികേട് യു.എസ്. നിയമങ്ങളുടെയും അന്താരാഷ്ട്രനിയമങ്ങളുടെയും മിശ്രണഫലമായുണ്ടായ പ്രശ്നമാണത്. file:Copyrightterm.pdf-ൽ മൂന്നാമത്തെ താൾ നോക്കുക.

  1. 1923-ന്റെ കാര്യം വ്യക്തമാണല്ലോ അല്ലേ?
  2. രണ്ടാമത്തെ കാര്യം അതായത് 1996-നുമുമ്പ് മറ്റു രാജ്യങ്ങളിൽ പൊതുസഞ്ചയത്തിലായവ യു.എസിലും പൊതുസഞ്ചയത്തിലാണ്. ഇതിൽ ഒരു ട്വിസ്റ്റ് ഉണ്ട്. ഇന്ത്യയിലെ പകർപ്പവകാശകാലാവധി പണ്ട് 1992 വരെ 50 വർഷമായിരുന്നു. അതായത് 1941 വരെ മരിച്ചവരുടെ കൃതികൾ ഇതിനുമുമ്പേ പൊതുസഞ്ചയത്തിലായി. അവ യു.എസിലും പൊതുസഞ്ചയത്തിലായി. എന്നാൽ 1992-ൽ ഇന്ത്യയിലെ പകർപ്പവകാശകാലാവധി 60 വർഷമാക്കി അതുകൊണ്ട് 41-ൽ മരിച്ചവരുടെ പുസ്തകങ്ങളുടെ പകർപ്പവകാശം 2001 വരെയാണ്. അപ്പോൾ 1996-നു മുമ്പ് ഇവ പൊതുസഞ്ചയത്തിലല്ലാത്തതിനാൽ യു.എസിൽ ഇപ്പോഴും പൊതുസഞ്ചയത്തിലല്ല. ഞാൻ തന്ന പിഡിഎഫിലെ മൂന്നാം പേജിലെ നാലാമത്തെ വരിയാണ് 1923-1977 കാലയളവിലുള്ള കൃതികൾക്ക് ബാധകമാകുക.

--Vssun (സംവാദം) 09:34, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇതൊക്കെ മലയാളത്തിൽ ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ നമ്മുടെ ഗ്രന്ഥശാല താളിൽ എഴുതിവെക്കണം, ഈ പിഡിഎഫ് ഒക്കെ റെഫെറൻസാക്കിക്കൊണ്ട്. പിന്നെ ഓരോ കൃതിയും തുടങ്ങുമ്പോൾ തന്നെ നമ്മൾ കഴുത്തിനു പിടിക്കണം. ആലോചിച്ചു നോക്കിയേ, എത്രപേരു എത്ര നാള് എഴുതിയുണ്ടാക്കിയതാ. ഹ്മ്... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:03, 7 ഫെബ്രുവരി 2013 (UTC)[മറുപടി]
ഇങ്ങനെ വരുമ്പോൾ ഉള്ളൂർ കൃതികൾ ഇവിടെ പറ്റില്ലല്ലോ? --സിദ്ധാർത്ഥൻ (സംവാദം) 11:14, 7 ഫെബ്രുവരി 2013 (UTC)[മറുപടി]
ഞാൻ കണക്കിൽ വീക്കാ, അതുകൊണ്ട് കണക്കു കൂട്ടുന്ന കാര്യം ഞാൻ വിട്ടു. ഈ സംവാദം ഇവിടെ നടക്കേണ്ടതല്ല എന്നാണെന്റെ വിചാരം. പഞ്ചായത്തിലേക്കു മാറ്റണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:41, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇതുമായി ബന്ധപ്പെട്ട് മലയാളം ഗ്രന്ഥശാലയിൽ വ്യക്തമായി എഴുതിവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. --സിദ്ധാർത്ഥൻ (സംവാദം) 12:03, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

വിക്കിഗ്രന്ഥശാല:പകർപ്പവകാശം, വിക്കിഗ്രന്ഥശാല:സ്വീകാര്യതാനയം താളുകൾ റെഡിയാണ്. ഇനി ആരെങ്കിലും ഇതൊന്നു മലയാളത്തിലാക്കുവോ? നമ്മുടെ ഇഷ്ടത്തിനു തർജ്ജിമക്കാൻ സാധിക്കുകില്ലെന്നു വിശ്വസിക്കുന്നു. സമവായം വേണോ? എങ്ങനെയാണിതിന്റെ ഒരു രീതി? വിക്കിപീഡിയപോലെ കടിച്ചു കീറാൻ ഇവിടെ ആൾക്കൂട്ടം എന്തായാലും ഇല്ലാത്തതു നല്ലത്. :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:13, 7 ഫെബ്രുവരി 2013 (UTC)[മറുപടി]
ഇന്ത്യയിൽ പബ്ലിക് ഡൊമൈനിലായ പുസ്തകങ്ങൾക്കുവേണ്ടി ഒരു വിക്കി, സെറ്റപ്പ് ചെയ്യാൻ വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ തയാറാവുകയാണെങ്കിൽ നിലവിൽ യു.എസ്. നിയമമനുസരിച്ച് പകർപ്പവകാശം തീരാത്ത ഗ്രന്ഥങ്ങളെ അങ്ങോട്ടു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാമായിരുന്നു. --Vssun (സംവാദം) 17:14, 7 ഫെബ്രുവരി 2013 (UTC)[മറുപടി]
വിക്കിമീഡിയ ഫൗണ്ടേഷന്റെ ഇന്ത്യൻ ഭാഷാ പദ്ധകളുടെ സെർവ്വറുകൾ ഇന്ത്യയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആരോ പറഞ്ഞതായോ വായിച്ചതായോ ഓർക്കുന്നു. നിജസ്ഥിതി അറിയില്ല--മനോജ്‌ .കെ (സംവാദം) 17:18, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

നമുക്ക് തന്നെ സെറ്റപ്പ് ചെയ്തു കൂടെ?--Shijualex (സംവാദം) 17:24, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇപ്പോൾ ഇന്ത്യയിൽ പകർപ്പവകാശം കഴിഞ്ഞ കൃതികളും അമേരിക്കയിൽ കഴിയാത്തതുമായ കൃതകളും മാത്രമായി ഒരു സർവറിൽ മറ്റെല്ലാം അമേരിക്കയിൽ നിന്നുമുള്ള സർവറിൽ.... ഇങ്ങനെ ഒന്ന് നടക്കില്ലല്ലോ.... ഇനി എന്തുമാത്രം ശേഷിയാണ് ഈ സർവറുകൾക്ക് വേണ്ടതെന്ന് ആർക്കെങ്കിലും നിശ്ചയമുണ്ടോ ? അതിന് എത്രത്തോളം ചെലവ് വരുമെന്നും പറയാമോ ? വിശ്വേട്ടൻ ചാപ്റ്റർ എക്സി. അംഗമാണല്ലോ. അദ്ദേഹം എന്തുപറയുന്നു ? ഇന്ത്യൻ ചാപ്റ്റർ പ്രവർത്തിക്കുന്നതിനായി ഇന്ത്യയിൽ നിന്നും കാശ് പിരിച്ച് പരിപാടികൾ നോക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്. --Adv.tksujith (സംവാദം) 16:14, 9 മേയ് 2013 (UTC)[മറുപടി]
ഇന്ത്യയിൽ നിന്നുമുള്ള എല്ലാം ഇന്ത്യയിലെ സെർവറിൽ. അപ്പോൾ പ്രശ്നമില്ലല്ലോ. ഇവിടെ മാത്രമായിട്ട് ഒരു ഫണ്ട്റെയ്സർ നടത്താവുന്നതേ ഉള്ളൂ.--ബാലു (സംവാദം) 16:19, 9 മേയ് 2013 (UTC)[മറുപടി]

ഗണിതസൂത്രവാക്യങ്ങൾ

തിരുത്തുക

ഇക്വേഷനുകൾ മലയാളത്തിൽ എഴുതുമ്പോൾ ലെക്സിങ് പിഴവ് എന്നൊരു എറർ സന്ദേശം കാണിക്കുന്നു. ഇംഗ്ലീഷിലെഴുതുമ്പോൾ പിഴവില്ലതാനും. സ്ക്രീൻഷോട്ട് കാണുക--മനോജ്‌ .കെ (സംവാദം) 19:18, 2 മേയ് 2013 (UTC)[മറുപടി]

പാഴ്സർ എറർ ആണോ?--ബാലു (സംവാദം) 20:25, 2 മേയ് 2013 (UTC)[മറുപടി]

ചർച്ചകൾക്കൊരു ഫലകം

തിരുത്തുക

എന്റെ അഭിപ്രായത്തിൽ നമ്മൾ ചർച്ചകൾ എല്ലാം അതിന്റെ നാൾവഴിയോടുകൂടി സംരക്ഷിക്കണമെന്നാണ്. ഞാൻ ഇതേ അഭിപ്രായം വിക്കിപീഡിയയിലും കേട്ടു എന്നാണെന്റെ ഓർമ്മ. അതിനായി ഒരു ഫലകം ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവർക്കും സമ്മതമാണെങ്കിൽ നമുക്കു ഇതിനെ ഉപയോഗിച്ചു ഉപതാളുകളായി ചർച്ചകളെ സംരക്ഷിക്കാം.

  • ഫലകത്തിന്റെ ഉപയോഗം
    {{ചർച്ച|ചർച്ചകൾക്കൊരു_ഫലകം}}

ചർച്ചകൾക്കൊരു_ഫലകം

തിരുത്തുക

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:13, 3 മേയ് 2013 (UTC)[മറുപടി]

നാൾവഴി എല്ലായ്പ്പോഴും പ്രധാനതാളിൽ കാണുമല്ലോ. നാൾവഴി ഒറ്റത്താളിൽ നിൽക്കുന്നതാണ്, അത് കണ്ടെത്താൻ എളുപ്പമെന്ന് കരുതുന്നു. --Vssun (സംവാദം) 02:22, 4 മേയ് 2013 (UTC)[മറുപടി]
ഓരോ ചർച്ചകളും ഉപതാളാകുന്നത് നല്ലതാണ്. പ്രത്യേകിച്ചും പഞ്ചായത്തിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ആർക്കൈവ് ചെയ്യപ്പെടുമ്പോൾ ഇപ്പോൾ നാൾവഴി നഷ്ടപ്പെട്ടുപോകുന്നുണ്ട്. അത് ആർക്കൈവ് ചെയ്യപ്പെടുന്ന ആളുടെ പേരിൽ മാത്രം രേഖപ്പെടുകയാണ് ഇപ്പോൾ ചെയ്യുന്നത്.--സിദ്ധാർത്ഥൻ (സംവാദം) 05:25, 4 മേയ് 2013 (UTC)[മറുപടി]

ചർച്ചകളുടെ നാൾവഴി മുഴുവൻ ഒറ്റത്താളിൽ കിടക്കുന്നതാണ് പഴയവ തിരഞ്ഞെടുക്കാൻ നല്ലത്. താളിന്റെ പഴയ പതിപ്പുകളാണല്ലോ ഇത്തരം കാര്യങ്ങൾ റെഫർ ചെയ്യാനായി സാധാരണ ലിങ്ക് ചെയ്യുന്നത്. ഈ പരിഷ്കാരം ലാളിത്യം നഷ്ടപ്പെടുത്തുമെന്നല്ലാതെ പ്രത്യേകം ഉപകാരമൊന്നുമില്ല എന്നാണ് തോന്നുന്നത്. --Vssun (സംവാദം) 06:14, 4 മേയ് 2013 (UTC)[മറുപടി]

ലിക്വിഡ് ത്രെഡ് എന്ന എക്സ്റ്റെഷൻ ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്. അതിന്റെ ലാളിത്യമില്ലായ്മയും സങ്കീർണ്ണതയും മറ്റും മൂലമാണ് ഏതാണ് 4 വർഷമായി നിലവിലുണ്ടെങ്കിലും അത് ഇംഗ്ലീഷ് വിക്കിയിലും മറ്റും നടപ്പാക്കാതെ പോയത്. ലിക്വിഡ് ത്രെഡ് ട്രാൻസലെറ്റ് വിക്കിയിൽ മാത്രം കണ്ടിട്ടൂണ്ട്. --Shijualex (സംവാദം) 02:55, 5 മേയ് 2013 (UTC)[മറുപടി]
@സുനിൽജി, നാൾവഴി ഒരു താളിൽ തന്നെ നിലനിൽക്കുന്നുണ്ടെങ്കിൽ നമ്മൾ എന്തിനാണ് പഴയ ചർച്ചകളെ പത്തായത്തിൽ സംരക്ഷിക്കുന്നത്? അതങ്ങു മായിച്ചുകളഞ്ഞാൽ പോരേ? നാൾവഴി എടുക്കുമ്പോൾ പഴയ പതിപ്പിൽ നമുക്ക് ചർച്ചയും കാണാമല്ലോ?
@ഷിജുജി, ഞാൻ എക്സ്റ്റൻഷൻ ഒന്നും നോക്കി ഉണ്ടാക്കിയതല്ല.
ലാളിത്യമില്ലായ്മ എന്നു നിങ്ങൾ രണ്ടും പറയുന്ന പോയിന്റ് എനിക്കു പിടികിട്ടിയില്ല കേട്ടോ! എനിക്കു തോന്നിയത്, ഒരു ചർച്ച ഒരു ഉപതാളായി കിടക്കുമ്പോൾ കണ്ടുപിടിക്കാനും എളുപ്പമാണെന്നാണ്. അതു പോലെ കിട്ടുന്ന താളിന്റെ കൂടെ അതിന്റെ നാൾവഴിയും കിട്ടും. പിന്നെ പത്തായത്തിലേക്കൊക്കെ മാറ്റുമ്പോൾ വളരെ ചെറിയ മാറ്റം മാത്രമേ വേണ്ടൂ താനും. എന്തോ എന്റെ ബുദ്ധിയിൽ ഈപ്പറഞ്ഞ വാദഗതികൾ കിട്ടുന്നില്ല... പഴയ രീതികൾ അതുപോലെ നിർത്താം എന്നതല്ലാതെ ഒരു വലിയ ജസ്റ്റിഫിക്കേഷൻ ഇതിനില്ല എന്നാണ് എന്റെ അഭിപ്രായം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:31, 5 മേയ് 2013 (UTC)[മറുപടി]

എനിക്ക് മനുവിന്റെ ഈ ആശയത്തോട് എതിർപ്പൊന്നും ഇല്ല. ലിക്വിഡ് ത്രെഡുമായുള്ള സാമ്യത ചൂണീക്കാണിച്ചു എന്ന് മാത്രം. മനുവിന്റെ ഈ ആശയത്തിന്റെ ശരിക്കുമുള്ള ഉപയോഗം കാണിക്കാൻ ഒരു 10-15 ത്രെഡും അതൊലൊക്കെ ഡമ്മി ടെക്സ്റ്റും വെച്ച് ഒന്ന് കാണിക്കാമോ? ഈ ത്രെഡുകളുടെ ഒക്കെ ക്രോഡീകരണം എങ്ങനെ ഒരു താളിന്റെ സംവാദം താളിൽ നടക്കുന്നു എന്നും അത് എങ്ങനെ പ്രദർശിപ്പിക്കപ്പെടുന്നും എന്നും, ത്രെഡുകളുടെ എണ്ണം ഒരു പരിധി കടക്കുമ്പോൾ എങ്ങനെ അത് താളിന്റെ വലിപ്പത്തെ ബാധിക്കും എന്നൊക്കെ കാണാൻ എനിക്ക് ആഗ്രഹം ഉണ്ട്. --Shijualex (സംവാദം) 09:10, 5 മേയ് 2013 (UTC)[മറുപടി]

ഷിജുജീ, ക്ഷമിക്കണം ഞാൻ ഉദ്ദേശിച്ചതിൽ ഒരു ലൈൻ ബ്രേക്കിന്റെ വത്യാസത്തിൽ തെറ്റിദ്ധരിച്ചതാണെന്നു തോന്നുന്നു. (ഇപ്പോൾ ശരിയാക്കി). ഞാൻ ഇതു വളരെ അവശ്യം ഉള്ള ഉപതാളുകളെ ഒരു താളിൽ കാണിക്കാനും അതിനെ ഉണ്ടാക്കാനും തിരുത്താനും ഉള്ള കണ്ണികളെയും മാത്രമേ ഇവിടെ ഇപ്പോൾ ഉണ്ടാക്കിയിട്ടുള്ളൂ. അതിന്റെ കൂടെ, ഇതുപോലെ ഒരു ഫലകം കൊണ്ട് നമ്മുടെ ചർച്ചകൾ ക്രോഡീകരിക്കാമോ എന്നു ഒരു ചോദ്യവും മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. ഇതിന്റെ സംവാദം താൾ ഇതിന്റെ കൂടെത്തന്നെ നമുക്ക് നിലനിർത്താം, അതിലേക്കുള്ള കണ്ണിയും ഫലകത്തിൽ ഉൾപ്പേടുത്താവുന്നതാണ്. ഇനി ചർച്ചകൾ വലുതാകുമ്പോൾ നമ്മൾ അതിന്റെ വലിപ്പം മറച്ചുവെക്കുകയും സ്ക്രോൾ ബാർ കൊണ്ടുവരികയും മറ്റും വേണോ? അതും ഉൾപ്പെടുത്താൻ നോക്കാം. ഇപ്പോൾ നടക്കുന്ന ചർച്ചകൾ എങ്ങിനെയൊക്കെ ഒരു താളിൽ കാണിക്കുന്നോ അതുപോലെ തന്നെ പുതിയ സംവിധാനവും ഒരു താളിൽ കാണിക്കും എന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. ബാക്കി എല്ലാ ആവശ്യങ്ങളും ആശയങ്ങളും വഴിയേ നമുക്കു ഉണ്ടാക്കിയെടുക്കാൻ നോക്കാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:02, 6 മേയ് 2013 (UTC)[മറുപടി]

വെബ്ഫോണ്ട്സ്

തിരുത്തുക

മലയാളം ഫോണ്ടുകളുടെ ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലെ (പ്രധാനമായും വിന്റോസ് അധിഷ്ടിതം) അക്ഷരങ്ങളുടെ ചിത്രീകരണപ്പിഴവുകൾ (ഉദാ:) വളരെ നാളായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്. അഡ്മിൻ ആക്സസ്സ് ഇല്ലാത്ത സിസ്റ്റത്തിൽ ജോലി ചെയ്തുകൊണ്ട് വിക്കിഗ്രന്ഥശാല തിരുത്തുന്നവരും കേരളത്തിലെ ബഹുഭൂരിപക്ഷം കോളേജുകളിലെ ലാബുകളിൽ നിന്ന് മലയാളം വിക്കിപീഡിയ സംരഭങ്ങൾ ഉപയോഗിക്കുന്നവരും മുകളിൽ ഉദാഹരിച്ചിരിക്കുന്നതുപോലെയാണ് മലയാളം വായിക്കുന്നത്. മലയാളം വിക്കിയുമായി ബന്ധപ്പെട്ടുള്ള ഔട്ട്-റീച്ച് പ്രോഗ്രാമുകൾക്ക് പോകുമ്പോൾ അനുഭവിച്ചിട്ടുള്ള ഒരു പ്രധാന പ്രശ്നമാണിത്. ഇതിനു് ഒരു ബദൽ പരിഹാരമെന്നോണമുള്ള ഒരു സാങ്കേതികവിദ്യയാണ് വെബ്ഫോണ്ട്സ്. പ്രസ്തുത ഫോണ്ട് ക്ലൈന്റ് സിസ്റ്റത്തിൽ സജ്ജീകരിച്ചിട്ടില്ലെങ്കിൽ വിക്കിമീഡിയ സെർവ്വറിൽനിന്നും ടെംമ്പററി ആയി ആവശ്യമായ ഫോണ്ട് ലോഡാകുമെന്നാണ് ഈ സംവിധാനം കൊണ്ടുദ്ദ്യേശിക്കുന്നതെന്ന് മനസ്സിലാക്കുന്നത്. ലോകഭാഷകളിലെ വിക്കിഗ്രന്ഥശാലകളുടെ ചരിത്രത്തിൽ ആദ്യമായി മലയാളം വിക്കിഗ്രന്ഥശാലാ സമൂഹം പുറത്തിറക്കിയ ഓഫ്ലൻ സിഡിയിൽ നാലു തരം ഫോണ്ടുകളോടെ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയിരുന്നു. ശേഷം ഇതൊരു മീഡിയാവിക്കി എക്സ്റ്റൻഷനാക്കി വികസിപ്പിക്കുകയും മലയാളം വിക്കിപീഡിയയിൽ വെബ്ഫോണ്ട് എനേബിൾ ചെയ്യാനുള്ള ചർച്ച നടക്കുകയുമുണ്ടായി. എക്സ്റ്റൻഷനിൽ ഉൾപ്പെടുത്തിയ മൂന്ന് ഫോണ്ടുകളിൽ ഐശ്ചികമായ അഞ്ജലിയൊഴിച്ച് രണ്ടെണ്ണത്തിനു് ആണവചില്ലിന്റെ പിന്തുണയില്ല എന്ന ആരോപണത്താൽ വായനക്കാർക്ക് വളരെ ഉപകരിക്കാവുന്ന ഈ സംവിധാനം നടപ്പാക്കാതെ പോയി. ഫോണ്ട് ഉറവ പരിപാലിക്കുന്ന സ്വ.മ.ക മാസങ്ങൾക്ക് ശേഷം അവരുടെ ഫോണ്ടുകളിൽ ആണവചില്ലിന്റെ പിന്തുണ ഉൾപ്പെടുത്തുകയുമുണ്ടായി. അതിനാൽ മുമ്പുണ്ടായിരുന്ന തടസവാദങ്ങൾ ആർക്കും ഇപ്പോൾ ഉണ്ടാകില്ലെന്ന് കരുതുന്നു. നിലവിൽ വെബ്ഫോണ്ട് എന്ന എക്സ്റ്റൻഷൻ ഡെവലപ്പ്മെന്റിൽ ഇല്ല. ലോകഭാക്ഷകളെല്ലാം ചേർന്നുള്ള യൂണിവേഴ്സൽ ലാംഗ്വേജ് സെലക്റ്റർ എന്ന എക്റ്റൻഷനാണ് എല്ലാവരും ഉപയോഗിക്കുന്നത്. വിക്കിപീഡിയയേക്കാൾ എഴുതിയിരിക്കുന്ന അക്ഷരരൂപങ്ങൾ (രേഫവും ംരം എന്ന ഈയും അടക്കം) കൃത്യമായി വായിക്കണം എന്നുള്ള പ്രത്യേക സാഹചര്യം കൂടി നില നിൽക്കുന്നതിനാൽ ഈ എക്സ്റ്റൻഷൻ എനേബിൾ ചെയ്യേണ്ടത് ഗ്രന്ഥശാലയെ സംബന്ധിച്ച് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഈ സംവിധാനം പരീക്ഷിക്കാൻ (ട്രാൻസിലേറ്റ് വിക്കി, SMC വിക്കി, ഇൻക്യുബേറ്റർ വിക്കി തുടങ്ങിയ ഇതര മീഡിയാവിക്കി സംരംഭങ്ങൾ പരിശോധിയ്ക്കുക). ഈ സംവിധാനം അടിയന്തിര പ്രാധാന്യത്തോടെ പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചർച്ചയ്ക്ക് വയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 18:36, 9 മേയ് 2013 (UTC)[മറുപടി]

അനുകൂലം

തിരുത്തുക

പ്രതികൂലം

തിരുത്തുക
  •   എതിർക്കുന്നു - നിലവിലുള്ള രീതിയിൽ യു.എൽ.എസ്. എനേബിൾ ചെയ്യുന്നതിനെ എതിർക്കുന്നു. സ്വതേ ഡിസേബിൾ ആയിക്കിടക്കുകയും ആവശ്യക്കാർക്ക് എനേബിൾ ചെയ്യാവുന്നതുമായ വെബ്ഫോണ്ട് സൗകര്യമാണ് വേണ്ടത്. --Vssun (സംവാദം) 05:15, 10 മേയ് 2013 (UTC)[മറുപടി]
  •   എതിർക്കുന്നു - യു.എൽ.എസ്. എനേബിൾ ചെയ്യുന്നതിനെ എതിർക്കുന്നു. സുനിൽ മുകളിൽ സൂചിപ്പിച്ച പോലെ സ്വതേ ഡിസേബിൾ ആയിക്കിടക്കുകയും ആവശ്യക്കാർക്ക് എനേബിൾ ചെയ്യാവുന്നതുമായ വെബ്ഫോണ്ട് സൗകര്യം മലയാളം വിക്കിഗ്രന്ഥശാലയിൽ സജ്ജമാക്കുന്നതിനെ അനുകൂലിക്കുകയും ചെയ്യുന്നു. --Shijualex (സംവാദം) 07:09, 11 മേയ് 2013 (UTC)[മറുപടി]
  •   എതിർക്കുന്നു - ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ പിന്നോട്ടുപോവാൻ പറ്റാത്തതും സാങ്കേതികമായി സങ്കീർണ്ണമായതുമായ പരിഷ്കാരങ്ങൾ മറ്റിടങ്ങളിൽ പരീക്ഷിച്ചു ഫലവത്താണെന്നുകണ്ടതിനുശേഷം മാത്രം ഇവിടെ ഏർപ്പെടുത്തിയാൽ മതി. മനോജ് ഉന്നയിക്കുന്ന പ്രശ്നത്തിന്റെ ശരിയായ പരിഹാരം ഇതല്ല. വിശ്വപ്രഭViswaPrabhaസംവാദം 16:05, 31 മേയ് 2013 (UTC)[മറുപടി]
  •   എതിർക്കുന്നു - എതിർക്കുന്നു, യുഎല്ലെസ് ബഗ്ഗിയാണ്, അത് ഈ വോട്ടെടുപ്പ് തുടങ്ങിയ മനോജ് തന്നെ അഡ്മിൻ ഗ്രൂപ്പിൽ സമ്മതിച്ചതുമാണ്, അതു കൊണ്ട്, മനോജ് ഈ നിർദ്ദേശം പിൻവലിക്കേണ്ടതാണ്. Deepugn (സംവാദം) 17:59, 2 ജൂൺ 2013 (UTC)[മറുപടി]

നിഷ്പക്ഷം

തിരുത്തുക

തീരുമാനം

തിരുത്തുക

ആണവചില്ലില്ല എന്നതുമാത്രമായിരുന്നില്ല കാരണം, ഡീഫോൾട്ട് സജ്ജമാക്കിയേ നൽകൂ എന്ന പിടിവാശിയും അന്ന് എതിർക്കാൻ കാരണമായിരുന്നു. വെബ് ഫോണ്ട്സ് സംബന്ധിച്ച് രേഫം തുടങ്ങിയവയിലല്ലാതെ ഇന്ന് അത്രകൂടെ പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല (അതുമെത്ര നാളത്തേയ്ക്ക്). വിൻഡോസിലെ റെൻഡറിങ് പിഴവുകൾക്ക് വെബ് ഫോൻട്സ് പരിഹാരമാകുമെന്ന് കരുതുന്നില്ല, പ്രശ്നകാരിയായ എക്സ്.പി.യ്ക്കാകട്ടെ ഇനി ഒരു വർഷം പോലും ആയുസ്സുമില്ല. വിസ്റ്റ, 7, 8 തുടങ്ങിയവയിൽ എല്ലാ വേർഷനുകളിലും മലയാളം വളരെ ഭേദപ്പെട്ട രീതിയിൽ ലഭ്യമാണ്. പഴയ "ഈ" യുടെ കാര്യത്തിൽ വെബ് ഫോണ്ട്സ് എന്താണ് ചെയ്യുന്നത്? യു.എൽ.എസ്. ഒട്ടും ഉപയോക്തൃസൗഹൃദമില്ല്ലാത്ത വിധം അനാവശ്യമായി ഹെവിയും ബ്ലോട്ടഡും ആയ എക്സ്റ്റെൻഷനാണ്. അതെങ്ങ്നനെയെങ്കിലും മലയാളം വിക്കികളിൽ തിരുകികയറ്റുന്നതിനു മുമ്പ് വിപുലമായ ടെസ്റ്റിങ് ഉപയോക്താക്കൾ നടത്തണമെന്നെന്റെ അഭിപ്രായം. ഒരിക്കൽ സജ്ജമാക്കിയാൽ ഉപയോക്തൃതലത്തിൽ നിന്നുപോലും യു.എൽ.എസ്. ഡിസേബിൾ ചെയ്യാനും കഴിയുകയില്ല.--പ്രവീൺ:സം‌വാദം 02:33, 10 മേയ് 2013 (UTC)[മറുപടി]

ഡീഫോൾട്ട് സജ്ജമാക്കുന്നു എന്ന കാര്യം വിക്കിപീഡിയയിലെ പഞ്ചായത്ത് ചർച്ചയിൽ ആരോപണമായി ആരും പറഞ്ഞ് കണ്ടില്ല. ബഗ്സില്ലയിലെ ചർച്ചകളോ പുറത്തെ ഇന്ത്യാ മെയിലിങ്ങ് ലിസ്റ്റിലെ ചർച്ചകളോ ഞാൻ ട്രാക്ക് ചെയ്യാത്തതിനാൽ അവിടെ നടന്നിട്ടുണ്ടോ എന്നറില്ല. നിലവിൽ നാരായമെങ്ങനെയാണോ പ്രവർത്തിക്കുന്നത് അതേ മാതൃകയിൽ തന്നെയേ ULS ഉം പ്രർത്തിപ്പിക്കേണ്ടതുള്ളൂ. എനിക്ക് വിന്റോസ് മെഷീനുകളിൽ നിന്ന് നേരത്തെ പറഞ്ഞ വെബ്ഫോണ്ട് സംവിധാനം എനേബിൾ ചെയ്തിട്ടുള്ള വിക്കികൾ വളരെ വൃത്തിയായി വായിക്കാൻ എനിക്ക് കഴിയുന്നുണ്ട്. കാർത്തിക ഫോണ്ട് ഡിഫോർട്ട് ആണെങ്കിൽ കൂടി. കൂടാതെ മലയാളം വിക്കിസംരംഭങ്ങളുടെ പ്രചരണപരിപാടികളുടെ ഭാഗമായി മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിലെ സ്ക്രീൻഷോട്ടിലും ഇതേ പ്രശ്നങ്ങൾ(ചില്ല്, റെന്ററിങ്ങ്) കണ്ടുവരുന്നുണ്ട്(ലിങ്കുകൾ കിട്ടിയാൽ ഇടാം). എത്രത്തോളം മോശമുണ്ടാക്കുന്ന കാര്യമാണിതെന്ന് ആർക്കും തോന്നുന്നില്ലന്ന്ത് കഷ്ടമാണ്.
നിലവിൽ രേഫത്തിനുള്ള എൻകോഡിങ്ങ് മാത്രമേ യൂണിക്കോഡ് 6ൽ വരുന്നുള്ളൂ എന്നു തോന്നുന്നു. മുഖ്യധാരയിലുള്ള ഫോണ്ടുകളിലെല്ലാം രചനയിലും മീരയിലുമെല്ലാം രേഫമിട്ടുള്ള അക്ഷരരൂപങ്ങൾ വന്നുകഴിഞ്ഞു (സ്ക്രീൻഷോട്ട് 1, 2, 3. ഫോണ്ട് പുതുക്കാത്തവർക്കൊന്നും ഇതുപോലെ കാണാനിടയില്ല. വിക്കിഗ്രന്ഥശാല വായിക്കുന്ന പുതിയ ഉപയോക്താക്കൾക്ക് ഈ എഴുതിയിരിക്കുന്നതൊക്കെ ഒന്നുകിൽ ചതുരക്കട്ടയോ ചില്ല് കാണിക്കുന്ന പോലെ വട്ടത്തിൽ R ഓ ഒക്കെ ആയിരിക്കണം<!>. ഇതേ അവസ്ഥ തന്നെയാണ് ഇനിയുള്ള ഒരു മൂന്ന് നാല് കൊല്ലത്തേക്ക് ംരം ത്തിന്റെ കാര്യത്തിലും ഴയുടെ പുതിയ ചില്ലിന്റെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത്(രണ്ടിനും അടുത്ത പതിപ്പ് യൂണിക്കോഡിൽ എൻകോഡിങ്ങ് അനുവദിച്ച് കിട്ടുമെന്ന് ഏകദേശം ഉറപ്പാണ്. ംരം , ഴ ചില്ല് . ഇതുപോലുള്ള വർത്തമാനകാലത്ത് സ്വാഭാവിക ഉപയോഗമില്ലാത്ത അക്ഷരങ്ങൾ അധികം ഫോണ്ട് ഡെവലപ്പേഴ്സും അവരുടെ ഫോണ്ടിൽ ഉൾപ്പെടുത്താനിടയില്ല. എന്തിനു രേഫത്തിനു വരാവുന്ന അക്ഷരരൂപങ്ങളുടെ കോമ്പിനേഷനുകൾ വരെ വരണമെന്നില്ല. ഇത് വൃത്തിയായി കാണിക്കേണ്ടത് ഇതുപോലുള്ള ടെക്സ്റ്റുകൾ സംഭരിക്കുന്ന വിക്കിഗ്രന്ഥശാലയുടെ ധർമ്മമാണെന്ന് നിലയിലുള്ള ഒരു ആവശ്യമാണ് .
യൂസർ ഫ്രൈന്റിലി അല്ലെന്ന് എനിക്ക് തോന്നിയിട്ടില്ല.മറ്റുള്ളവർക്ക് ഉപയോഗിച്ച് നോക്കി അഭിപ്രായം പറയാനാണ് ട്രാൻസിലേറ്റ് വിക്കിയിലേയും SMC വിക്കിയിലേയും ലിങ്കുകൾ കൂടി ചേർത്തിട്ടുള്ളത്. ഹെവിയും ബ്ലോട്ടഡും ആണോ എന്ന് സോഫ്റ്റ് വേർ ടെസ്റ്റിങ്ങ് മേഖലയിൽ പരിചമുള്ളവർ നോക്കി പറയുക. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് പറഞ്ഞുതന്നാൽ എന്റെ മെഷീനിൽ നിന്നും ഉള്ള റിസൾട്ട് ഞാൻ തരാം. നിലവിൽ ഈ സൗകര്യം ഇതരവിക്കി സംരഭങ്ങളിലും ഉപയോഗിക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. ഇത്രയും വലിയ പ്രശ്നങ്ങളുണ്ടെങ്കിൽ പിന്നെ ഇത് ആരും ഉപയോഗിക്കുക പോലുമില്ലല്ലോ. :)--മനോജ്‌ .കെ (സംവാദം) 03:30, 10 മേയ് 2013 (UTC)[മറുപടി]
മനോജിന്റെ ഒന്നാമത്തെ വാദം ഈ ചിത്രത്തെ അടിസ്ഥാനമാക്കിയാണല്ലോ. ഓപ്പറേറ്റിങ് സിസ്റ്റം വിൻഡോസ് എക്സ്.പിയും ഫോണ്ട് കാർത്തികയും ആണെന്ന് കരുതുന്നു. വിൻഡോസ് എക്സ്.പി. സ്വതേ ഇന്ത്യൻ ഭാഷകൾക്കുള്ള പിന്തുണ എനേബിൾ ചെയ്യാത്തതിനാൽ ഇതിനേക്കാളും മോശമായ ഔട്ട്പുട്ട് ആയിരിക്കണം സാധാരണഗതിയിൽ കിട്ടേണ്ടത്. ആ നിലയിലാണ് ബഹുഭൂരിപക്ഷം എക്സ്.പി. മെഷീനുകളും ഇരിക്കുന്നത്. അത്തരം മെഷീനുകളിൽ അഡ്മിൻ ആക്സസ്സ് ഇല്ലാത്തവർക്ക്, യു.എൽ.എസോ. വെബ്ഫോണ്ട്സോ യാതൊരു ഫലവും ചെയ്യില്ല. ഈ സ്ക്രീൻഷോട്ടിൻ ഇന്ത്യൻ ഭാഷകളുടെ പിന്തുണ എനേബിൾ ചെയ്തിട്ടുണ്ട്. അത് ചെയ്യുന്ന ഉപയോക്താവിന് പുതിയ ഫോണ്ട് കൂടി ഇൻസ്റ്റോൾ ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടല്ല.
യു.എൽ.എസ്. വളരെ ഭാരിച്ച എക്സ്റ്റെൻഷനാണ്. നിലവിൽ ഇത് എനേബിൾ ചെയ്തിട്ടുള്ള വിക്കികളിലെ പേജ് ലോഡിങ് സമയം കൂടുതലാണ്. ഈ എക്സ്റ്റെൻഷനാകട്ടെ, ആവശ്യമില്ലാത്തവർക്ക് ഒഴിവാക്കാനുള്ള സൗകര്യവും നിലവിലില്ല.
മലയാളം വിക്കിപീഡിയയിൽ വെബ്ഫോണ്ട്സിനെക്കുറിച്ച് ചർച്ച നടത്തിയത് ഉപയോക്താക്കളുടെ ആവശ്യപ്രകാരമല്ല. മറിച്ച്, ഡെവലപ്പർമാർ അത് എനേബിൾ ചെയ്യും എന്ന തീരുമാനം അറിയിച്ചതിനെത്തുടർന്നാണ്. ഫോണ്ടിൽ ചില്ലില്ലെന്ന കാരണമല്ല അതിനെ എതിർക്കാനുണ്ടായത്. മറിച്ച് വെബ്ഫോണ്ട്സിൽ ഉപയോഗിക്കുന്ന ഫോണ്ടുകൾക്കുവേണ്ടി, മലയാളം വിക്കികളിൽ നിലവിലുള്ള ചില്ലുകളെക്കൂടി മാനകപ്രകാരമല്ലാത്ത പഴയ ഫോർമാറ്റിലേക്ക് മാറ്റുന്നു എന്നതായിരുന്നു പ്രധാനം. അതുപോലെ ഇത് അത്യാവശ്യക്കാർക്കു മാത്രം എനേബിൾ ചെയ്യേണ്ടുന്ന ഒന്നാകണം എന്നും അഭിപ്രായമുണ്ട്.

സ്വതേ ഡിസേബിൾ ആയിക്കിടക്കുകയും അത്യാവശ്യക്കാർക്ക് എനേബിൾ ചെയ്യാവുന്നതുമായ വെബ്ഫോണ്ട്സ് ഉൾപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നു. നിലവിലുള്ള രീതിയിലുള്ള യു.എൽ.എസ്. എനേബിൾ ചെയ്യുന്നതിനെ എതിർക്കുന്നു. --Vssun (സംവാദം) 05:13, 10 മേയ് 2013 (UTC)[മറുപടി]

കൂടുതൽ സ്ക്രീൻഷോട്ടുകൾ കിട്ടുന്നതിനനുസരിച്ച് ലഭ്യമാക്കാം. മനു അപ്ലോഡ് ചെയ്തത് ഉദാഹരിച്ചുവെന്നേയുള്ളൂ. അത്തരം മെഷീനുകളിൽ അഡ്മിൻ ആക്സസ്സ് ഇല്ലാത്തവർക്ക്, യു.എൽ.എസോ. വെബ്ഫോണ്ട്സോ യാതൊരു ഫലവും ചെയ്യില്ല. ഇതൊന്നു വിശദീകരിക്കാമോ ?
മലയാളം വിക്കിപീഡിയയിൽ വെബ്ഫോണ്ട്സിനെക്കുറിച്ച് ചർച്ച നടത്തിയത് ഉപയോക്താക്കളുടെ ആവശ്യപ്രകാരമല്ല. ഇതിനുവേണ്ടി സംസാരിക്കാൻ ആരുമുണ്ടായില്ല എന്നത് ഖേദകരമാണ്.
ലോഗിൻ ചെയ്ത ഉപയോക്താക്കൾക്ക് സ്വതേ ഡിസേബിൾ ആയിക്കിടക്കുകയും ഉപയോക്തമുൻഗണനകളിൽ ക്രമീകരിക്കാൻ കഴിയും വിധത്തിലും ലോഗിൻ ചെയ്യാത്തവർക്ക് സ്വതേ എനേബിൾ ആയ രീതിയിലും ആയിരിക്കണമെന്നാണ് ഞാൻ ഞാൻ വിചാരിക്കുന്നത്. ഫോണ്ട് സിറ്റത്തിലേക്ക് ഡൗൺലോഡ് ചെയ്യേണ്ട ലോഡ് വരുന്നതിനാൽ ഈ സംവിധാനം നിലവിലെ അവസ്ഥയിൽ നോക്കുമ്പോൾ കുറച്ച് ഹെവി തന്നെയായിരിക്കും. പക്ഷേ ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നാണല്ലോ. :)--മനോജ്‌ .കെ (സംവാദം) 07:16, 10 മേയ് 2013 (UTC)[മറുപടി]
പല സ്ഥലത്തും വിക്കിസംരംഭങ്ങളിലെ ഭാഷ വായിക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കുമെങ്കിൽ വെബ്ഫോണ്ട് ഉപയോക്താക്കൾക്ക് ആവശ്യാനുസരണം എനേബിൾ ചെയ്യാൻ സാധിക്കുന്നത് എന്തായാലും നല്ല കാര്യമാണ്.--സിദ്ധാർത്ഥൻ (സംവാദം) 07:53, 10 മേയ് 2013 (UTC)[മറുപടി]


രണ്ടു സംശയങ്ങൾ

  1. അത്തരം മെഷീനുകളിൽ അഡ്മിൻ ആക്സസ്സ് ഇല്ലാത്തവർക്ക്, യു.എൽ.എസോ. വെബ്ഫോണ്ട്സോ യാതൊരു ഫലവും ചെയ്യില്ല അതെങ്ങനെ? എക്സ്റ്റൻഷനും അഡ്മിൻ ആക്സസും ആയി എന്ത് ബന്ധം? പിടികിട്ടിയില്ലല്ലോ, ഒന്നു വിശദീകരിക്കാമോ?
  2. ഇവിടത്തെ ചർച്ചയല്ലേ വെബ്ഫോണ്ട്സിനെ പറ്റി നടന്ന ഏക ചർച്ച? അതിൽ വെബ്ഫോണ്ട്സ് എക്സ്റ്റൻഷൻ ഹെവിയും ബ്ലോട്ടടും ആണെന്ന് ആരും പറഞ്ഞ് കണ്ടില്ലല്ലോ? എല്ലാരും ആണവചില്ലിനേയും ഇരട്ട എൻകോഡിങ്ങിനേയും ഒക്കെ പറ്റിയാണല്ലോ പറഞ്ഞത്. അതോ ഇനി ഞാൻ കാണാത്ത വല്ല ചരടും ഉണ്ടോ?

--ബാലു (സംവാദം) 17:17, 10 മേയ് 2013 (UTC)[മറുപടി]


മനോജ് പറഞ്ഞു

\\നിലവിൽ ഈ സൗകര്യം ഇതരവിക്കി സംരഭങ്ങളിലും ഉപയോഗിക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. \\

ULS ഉപയോഗിക്കുന്ന വിക്കിമീഡിയയുടെ വിക്കിസംരംഭം ഏതൊക്കെ ആണെന്ന് അറിയാൻ എനിക്ക് താൽപര്യം ഉണ്ട്. --Shijualex (സംവാദം) 02:54, 11 മേയ് 2013 (UTC)[മറുപടി]

ULS മറ്റ് വിക്കിസംരഭങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നത് എന്റെ തെറ്റിദ്ധാരണയായിരുന്നു. ജൂണോടുകൂടി മാത്രമേ ഇത് ബാക്കി എല്ലാ വിക്കിസംരംഭങ്ങളിലും എനേബിൾഡ് ചെയ്യൂ എന്നാണ് മനസ്സിലായത്. ULS എന്നത് വെബ്ഫോണ്ട് എക്സ്റ്റൻഷൻ എന്നു തിരുത്തി വായിക്കുക.--മനോജ്‌ .കെ (സംവാദം) 03:17, 11 മേയ് 2013 (UTC)[മറുപടി]
[ഡിസൈനിങ്ങിൽ തന്നെ ഗുരുതരമായ പിഴവുള്ള] broken by design എന്ന് പറയാവുന്ന ഒരു സംഗതിയാണ് ULS. അതിൽ സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ പിഴവ് ടൈപ്പിങ്ങിനേയും ഫോണ്ട് എംബഡിങ്ങിനേയും ഏകോപ്പിച്ചു എന്നത് തന്നെയാണ്. മറ്റുള്ള യൂസബിലിറ്റി പ്രശ്നങ്ങളിലേക്ക് കടക്കുന്നില്ല.
ഫോണ്ട് എംബഡിങ്ങ് ഗ്രന്ഥശാലയിൽ അത്യാവശ്യം വേണ്ട ഒന്നാണ് പക്ഷെ അത് ULS എന്ന കൂതറ എക്സ്റ്റെഷനിലൂടെ അടിച്ചേൽപ്പിക്കുന്നതിൽ താൽപര്യമില്ല. അതേ പോലെ ഫോണ്ട് എംബഡിങ്ങ് മനൊജ് പറയുന്ന പോലെ വിൻഡോസിൽ കാർത്തിക ഉപയോഗിക്കുവരെ മലയാളം കാണിക്കാൻ വേണ്ടി അല്ല ഗ്രന്ഥശാലയിൽ ഫോണ്ട് എനേബിൾ ചെയ്യേണ്ടത്(അങ്ങനത്തെ ബാലിശ വാദങ്ങൾ മലയാളവിക്കിസംരംഭങ്ങൾ കഴിഞ്ഞ 10 വർഷങ്ങൾ എങ്ങനെ വളർന്നു, വിക്കിയുടെ പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിൽ എന്തൊക്കെ ചലനങ്ങൾ ഉണ്ടാക്കി എന്നൊന്നും അറിയാഞ്ഞിട്ടാണ്) മറിച്ച് ഗ്രന്ഥശാലയിൽ ഓരോ പുസ്തവും കാണുമ്പോൾ അത് വ്യക്ത്യമായി വായിക്കാൻ അനുയോജ്യമായ ഫോണ്ട് ഉണ്ടാകും. ഉദാഹരണത്തിനു കേരളപാണിനീയം ശരിക്ക് മനസ്സിലാകണം എങ്കിൽ അത് തക്കതായ ഫോണ്ട് വേണം. തേ പോലെ കേരളപാണിനീയം ആദ്യമായി അച്ചടിച്ച ഫോണ്ട് തന്നെ ഉണ്ടാക്കി എടുക്കുക ആണെങ്കിൽ അതിൽ എന്ന വിക്കിഗ്രന്ഥശാലയിൽ നിന്ന് കേരളപാണിനീയം വായിക്കണം എന്ന ഓപ്ഷൻ ആകാം. ഇതേ പോലെ ബഞ്ചമിൽ ബെയിലിയുടെ പുസ്ത്കം വായിക്കാൻ അന്നത്തെ ഫോണ്ട്, അങ്ങനെ അങ്ങനെ..
ഈ പറയുന്ന വെബ്ബ് ഫോണ്ടും മറ്റും ആദ്യമായി ടെസ്റ്റ് ചെയ്ത ഒരാളാണ് ഞാൻ. അതിന്റെ നിർമ്മിതിയിലേക്ക് നയിച്ച ചരിത്രം എനിക്ക് വ്യക്തമായി അറിയാം. അതിന്റെ പ്രാധാന്യവും വളരെ നന്നായി അറിയാം. പ്രത്യേകിച്ച് വിക്കിഗ്രന്ഥശാലയിൽ ഉള്ള പ്രാധാന്യം. പക്ഷെ ആ സംഗതി ULS എന്ന സംഗതിയിലൂടെ അടിച്ചേൽപ്പിക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നില്ല. --Shijualex (സംവാദം) 03:11, 11 മേയ് 2013 (UTC)[മറുപടി]
ഏറ്റവും വലിയ പിഴവ് ടൈപ്പിങ്ങിനേയും ഫോണ്ട് എംബഡിങ്ങിനേയും ഏകോപ്പിച്ചു ഇതെങ്ങനെ ഒരു പിഴവാകും. ടൈപ്പ് ചെയ്യുന്നത് കാണാനല്ലേ ഫോണ്ട്. രണ്ടും ഒരു പാക്കേജ് ആയി വരുന്നത് നല്ലത് തന്നെയെന്നാണ് എനിക്ക് തോന്നുന്നത്. എത്രത്തോളം ലോഡ് എടുക്കുന്നുണ്ട് എന്ന കാര്യം പരീക്ഷിച്ച് നോക്കിയിട്ട് പറയാം. യൂസർ ഡിസൈൻ ഒരു പ്രശ്നമായി എനിക്ക് തോന്നിയില്ല.
വിൻഡോസിൽ കാർത്തിക ഉപയോഗിക്കുവരെ മലയാളം കാണിക്കാൻ വേണ്ടി അല്ല ഗ്രന്ഥശാലയിൽ ഫോണ്ട് എനേബിൾ ചെയ്യേണ്ടത്(അങ്ങനത്തെ ബാലിശ വാദങ്ങൾ മലയാളവിക്കിസംരംഭങ്ങൾ കഴിഞ്ഞ 10 വർഷങ്ങൾ എങ്ങനെ വളർന്നു, വിക്കിയുടെ പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിൽ എന്തൊക്കെ ചലനങ്ങൾ ഉണ്ടാക്കി എന്നൊന്നും അറിയാഞ്ഞിട്ടാണ്) ഞാൻ പറഞ്ഞ സ്പെഷൽ സാഹചര്യമെന്താണെന്ന് ഷിജു ഒന്നുകൂടി വായിച്ച് നോക്കൂ. സാധാരണ വിന്റോസ് ഉപയോഗിക്കുന്നവന് പുതിയ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ ബുദ്ധിമുട്ടില്ല. ഞാൻ പലയിടത്തും (ഞാൻ പഠിച്ച കോളേജിലടക്കം മലയാളം വിക്കിയെ പരിചയപ്പെടുത്താനായി) ചെല്ലുമ്പോൾ അല്ലെങ്കിൽ ഓഫീസിലിരുന്ന് ഗ്രന്ഥശാല എഡിറ്റ് ചെയ്യുമ്പോൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അവതരിപ്പിച്ചത്. വിക്കിയും മലയാളം എത്രത്തോളം ഇന്ന് വളർന്നോ അതിന്റെ ഇരട്ടിയധികം വളരേണ്ടതിന്റെ സാധ്യതയെ പുറകോട്ട് വലിച്ചത് ഇതുപോലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളാണ്.
ഗ്രന്ഥശാലയിൽ ഓരോ പുസ്തവും കാണുമ്പോൾ അത് വ്യക്ത്യമായി വായിക്കാൻ അനുയോജ്യമായ ഫോണ്ട് ഉണ്ടാകും. ഉദാഹരണത്തിനു കേരളപാണിനീയം ശരിക്ക് മനസ്സിലാകണം എങ്കിൽ അത് തക്കതായ ഫോണ്ട് വേണം. തേ പോലെ കേരളപാണിനീയം ആദ്യമായി അച്ചടിച്ച ഫോണ്ട് തന്നെ ഉണ്ടാക്കി എടുക്കുക ആണെങ്കിൽ അതിൽ എന്ന വിക്കിഗ്രന്ഥശാലയിൽ നിന്ന് കേരളപാണിനീയം വായിക്കണം എന്ന ഓപ്ഷൻ ആകാം. ഇതേ പോലെ ബഞ്ചമിൽ ബെയിലിയുടെ പുസ്ത്കം വായിക്കാൻ അന്നത്തെ ഫോണ്ട്, അങ്ങനെ അങ്ങനെ... ചെറിയ കാലയളവിൽ നടപ്പാക്കാവുന്ന സൊലൂഷനെക്കുറിച്ച് ചിന്തിയ്ക്കൂ. ഷിജു പറഞ്ഞ ഫീച്ചർ/ഫോണ്ടുകൾ ഭാവിയിൽ വരേണ്ട ഒന്നുതന്നെയാണ്. നിലവിലുള്ള യൂണിക്കോഡ് ഫോണ്ടുകളുടെ ദാരിദ്രം അറിയാവുന്നതല്ലേ. ഇതൊക്കെ സ്വപ്നം കാണാവുന്ന ഒന്നാണ്. ഭാവിയിൽ തീർച്ചയായും നടക്കും. അതുറപ്പ്. അതിനു നാടോടിക്കാറ്റിലെ വിജയേനും ദാസനേയും പോലെ ഇരുന്ന് ചിന്തിച്ചിട്ട് കാര്യമില്ല. ഇനിയുള്ള രണ്ടുമൂന്ന് കൊല്ലത്തേക്ക് (xp മാർക്കറ്റിൽ നിന്ന് പോകുന്നതു് വരെ) പ്രശ്നം ഇതാണ്. കൂടാതെ രേഫത്തിന്റെ പ്രശ്നവും മറ്റു സ്പെഷൽ അക്ഷരങ്ങളുടെ പ്രശ്നവും സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കാര്യത്തിൽ ഇനി അനുഭവിക്കാൻ പോകുന്ന പ്രശ്നം ഇതാണെന്നും ഇതിൽ എന്നേക്കാൾ വ്യക്തമായി ഷിജുവിനും അറിയാം. കേരളപാണിനീയം ഫോണ്ടും നോക്കിയിരുന്നാൽ കുറേ നാൾകൂടി ഇങ്ങനെ നോക്കിയിരിക്കാം എന്നേയുള്ളൂ.
ഈ പറയുന്ന വെബ്ബ് ഫോണ്ടും മറ്റും ആദ്യമായി ടെസ്റ്റ് ചെയ്ത ഒരാളാണ് ഞാൻ. അതിന്റെ നിർമ്മിതിയിലേക്ക് നയിച്ച ചരിത്രം എനിക്ക് വ്യക്തമായി അറിയാം. അതിന്റെ പ്രാധാന്യവും വളരെ നന്നായി അറിയാം. ആണവചില്ലിന്റെ പ്രശ്നമാണ് വെബ്ഫോണ്ട് ഇംപ്ലിമെന്റേഷനിൽ പ്രധാനമായും ഉയർന്നുകണ്ടത്.അത് പരിഹരിച്ച ശേഷവും അന്നത്തെ സമയത്ത് അല്ലെങ്കിൽ (ആണവചില്ലുള്ള) അജ്ഞലി ഫോണ്ട് മാത്രമായിട്ടെങ്കിലും ഈ സൗകര്യം ഉൾപ്പെടുത്താൻ എന്തേ ഇത് ഉൾപ്പെടുത്താൻ ആരും ശ്രമിക്കാഞ്ഞത്? വെബ്ഫോണ്ട് എക്സ്റ്റൻഷനും broken by design എന്ന രീതിയിലായിരുന്നു എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. --മനോജ്‌ .കെ (സംവാദം) 04:11, 11 മേയ് 2013 (UTC)[മറുപടി]
//വിൻഡോസിൽ കാർത്തിക ഉപയോഗിക്കുവരെ മലയാളം കാണിക്കാൻ വേണ്ടി അല്ല ഗ്രന്ഥശാലയിൽ ഫോണ്ട് എനേബിൾ ചെയ്യേണ്ടത്// - അങ്ങിനെയാണോ മനോജ് പറഞ്ഞതു്. മലയാളം ഫോണ്ടുകളുടെ ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലെ (പ്രധാനമായും വിന്റോസ് അധിഷ്ടിതം) അക്ഷരങ്ങളുടെ ചിത്രീകരണപ്പിഴവുകൾ വളരെ നാളായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്. ഇതിനു് ഒരു ബദൽ പരിഹാരമെന്നോണമുള്ള ഒരു സാങ്കേതികവിദ്യയാണ് വെബ്ഫോണ്ട്സ്. എന്നല്ലേ? ഞാൻ ഡെബിയൻ ഗ്നൂ/ലിനക്സാണു് ഉപയോഗിക്കുന്നതു്. അതു് തുടക്കത്തിൽ സന്നിവേശിപ്പിച്ചപ്പോൾ മലയാളം ഫോണ്ടില്ലായിരുന്നു. ചുരുക്കത്തിൽ വെബ്‌ഫോണ്ട് മലയാളം നേരേചൊവ്വേ റെന്റർ ചെയ്യാത്തതിനുള്ള പരിഹാരമാണു്. ഓഫ്‌ലൈൻ പ്രവർത്തനങ്ങൾക്കിറങ്ങുന്നവരാണു് ശരിക്കും ഈ പ്രശ്നത്തിൽ വലയുന്നതു്. സ്വന്തം സിസ്റ്റം മാത്രം ഉപയോഗിച്ച് ഓൺലൈൻ പ്രവർത്തനത്തിൽ മാത്രം ഏർപ്പെടുന്നവർ മലയാളത്തിനു പ്രശ്നമൊന്നുമില്ലെന്നു പറയുന്നതു് കഷ്ടമാണു്.

ഇന്നും ഒരു 35 ശതമാനത്തോളം ജനങ്ങൾ എക്സ്.പി. ഉപയോഗിക്കുന്നു. കേരളത്തിൽ ഇതിന്റെ സംഖ്യ കൂടാനാണു് സാധ്യത. ഇതൊരു 5 ശതമാനമാകുന്നതു വരെയെങ്കിലും നമുക്ക് വെബ്‌ഫോണ്ട് തന്നെയാണു് ആശ്രയം. ശരിക്കും വെബ്‌ഫോണ്ട്സ്‌ സിസ്റ്റത്തിൽ മലയാളം വായിക്കാൻ കഴിയാത്തവർക്കു വേണ്ടിയാണു്. അവർക്ക്‌ സാങ്കേതിക ജ്ഞാനമുണ്ടെങ്കിൽ സിസ്റ്റത്തിൽ ഫോണ്ട്‌ യഥാവിധി സന്നിവേശിപ്പിച്ച്‌ ഇതിൽ നിന്നും രക്ഷപെട്ടേനെ. അങ്ങിനെയുള്ളൊരാൾ വിക്കിപീഡിയയുടെ ഉപയോക്താവിന്റെ ക്രമീകരണങ്ങളിലെത്തി ഫെബ്‌ഫോണ്ട്സ്‌ എക്സ്റ്റെൻഷൻ ഇനേബിൾ ചെയ്യും എന്നു തോനുന്നില്ല. പകരം സാങ്കേതികജ്ഞാനമുള്ളവർ(ഫോണ്ട്‌ ഇൻസ്റ്റാളാനറിയുന്നവർ / അക്കൗണ്ടെടുത്ത്‌ ക്രമീകരണമെടുക്കാനറിയുന്നവർ) അത്‌ ഡിസേബിൾ ചെയ്യുന്ന രീതിയിൽ ആക്കുന്നതല്ലേ അനുയോജ്യം. അല്ലെങ്കിൽ നിലവിലുള്ള എഴുത്തുപെട്ടി സജീവമാക്കുന്നതു പോലെ എളുപ്പത്തിൽ എനേബിൾ ചെയ്യാവുന്ന തരത്തിലെവിടെയെങ്കിലും.യു.എൽ.എസ്. ബഗ്ഗിയാണെങ്കിൽ അതുൾപ്പെടുത്തണമെന്നഭിപ്രായമില്ല. (ഇങ്ക്യുബേറ്ററിൽ അതുപയോഗിച്ചിട്ടു വലിയപ്രശ്നം - ഇന്റർഫേസാണെങ്കിൽ കൂടി തോന്നിയിട്ടില്ല.) പകരം വെബ്ഫോണ്ട്സ് മാത്രമായോ അല്ലെങ്കിൽ മറ്റൊരു മീഡിയ വിക്കി എക്സ്റ്റെൻഷൻ നിർമ്മിച്ചു അതു ചേർത്തോ ഈ പ്രശ്നത്തിനു പരിഹാരമാക്കണം. (ഇന്നെന്തായാലും 90% പേരും ബ്രോഡ്‌ബാന്റുപയോഗിച്ചായിരിക്കും മലയാളം വിക്കി കാണുന്നതെന്നു കരുതുന്നു. 30% ശതമാനം വരുന്ന വിൻഡോസ് ഉപയോക്താക്കളെ വിസ്മരിക്കാമെങ്കിൽ ബാക്കിയൊരു പത്തു ശതമാനത്തിനും സെർവ്വറിനും വരുന്ന ലോഡ് കാര്യമാക്കണോ? - തമാശയാണു്) --അഖിലൻ 05:55, 11 മേയ് 2013 (UTC)[മറുപടി]


മനോജ് പറഞ്ഞു
//ലോഗിൻ ചെയ്ത ഉപയോക്താക്കൾക്ക് സ്വതേ ഡിസേബിൾ ആയിക്കിടക്കുകയും ഉപയോക്തമുൻഗണനകളിൽ ക്രമീകരിക്കാൻ കഴിയും വിധത്തിലും ലോഗിൻ ചെയ്യാത്തവർക്ക് സ്വതേ എനേബിൾ ആയ രീതിയിലും ആയിരിക്കണമെന്നാണ് ഞാൻ ഞാൻ വിചാരിക്കുന്നത്. //
എന്റെ അഭിപ്രായം ഇങ്ങനെയല്ല. ഏവർക്കും സ്വതേ ഡിസേബിൾ ആയിക്കിടക്കണം. ഉപയോക്തൃക്രമീകരണങ്ങളിൽക്കൂടിയോ, നമ്മളിപ്പോൾ വിക്കികളിൽ സൈറ്റ്നോട്ടീസ് ആയി നൽകുന്ന Reading Problems click here എന്ന ലിങ്കിലൂടെയോ എനേബിൾ ചെയ്യാൻ പറ്റണം എന്നാണ്.
@ബാലു - സംശയം 1 - മനോജ് മുകളിൽ അഡ്മിൻ ആക്സസ് ഇല്ലാത്തവർക്ക് ഫോണ്ട് ഇൻസ്റ്റോൾ ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞല്ലോ. എന്നാൽ ഭൂരിഭാഗം XP സിസ്റ്റങ്ങളിലെയും പ്രശ്നം ഫോണ്ട് അല്ല. ഇന്ത്യൻ ഭാഷകളുടെ പിന്തുണയില്ലായ്മയാണ്. അതില്ലാതെ വെബ്ഫോണ്ട്സിന് ഒന്നും ചെയ്യാൻ പറ്റില്ല. അത് ഇൻസ്റ്റോൾ ചെയ്യാനും അഡ്മിൻ ആക്സസ് ആവശ്യമാണ്. അത് ചെയ്യുന്ന ഉപയോക്താവിന് ഫോണ്ട് ഇൻസ്റ്റോൾ ചെയ്യുക എന്നത് ബുദ്ധിമുട്ടല്ലെന്നാണ് പറഞ്ഞത്.
@ബാലു - സംശയം 2 - അന്ന് വെബ്ഫോണ്ട്സായിരുന്നു i18n ടീം അവതരിപ്പിച്ചിരുന്നത്. ഇന്ന് യു.എൽ.എസ്. ആണ് നിലവിലുള്ളത്. വെബ്ഫോണ്ട്സ് യു.എൽ.എസിനോളം ഭാരിച്ചതല്ലെന്നാണ് അനുഭവം.
@ഷിജു - //ULS ഉപയോഗിക്കുന്ന വിക്കിമീഡിയയുടെ വിക്കിസംരംഭം ഏതൊക്കെ ആണെന്ന് അറിയാൻ എനിക്ക് താൽപര്യം ഉണ്ട്.// മെറ്റാവിക്കി ഇപ്പോൾ യു.എൽ.എസല്ലേ ഉപയോഗിക്കുന്നത്. വിക്കിഡേറ്റയും? --Vssun (സംവാദം) 05:58, 11 മേയ് 2013 (UTC)[മറുപടി]
നിലവിലെങ്ങനെയാണോ നാരായം പ്രവർത്തിക്കുന്നത് അതിനേക്കാൾ കൂടുതലായൊന്നും ULS ന്റെ ക്രമീകരണ സെറ്റിങ്ങ്സിൽ അനുവദിച്ച് കൊടുക്കേണ്ടതില്ല. ലോഗിൻ ചെയ്യാത്ത ഉപയോക്താക്കൾക്ക് അവരുടെ സിസ്റ്റത്തിൽ സ്പെസിഫൈ ചെയ്യുന്ന ഫോണ്ടുകളില്ലെങ്കിൽ മാത്രം വെബ്ഫോണ്ട് ഓട്ടോമേറ്റിക്ക് ആയി എനേബിൾ ചെയ്യണമെന്ന് എന്റെ അഭിപ്രായം മാത്രമാണ്. --മനോജ്‌ .കെ (സംവാദം) 12:45, 11 മേയ് 2013 (UTC)[മറുപടി]

സുനിൽ പറഞ്ഞു

\\എന്റെ അഭിപ്രായം ഇങ്ങനെയല്ല. ഏവർക്കും സ്വതേ ഡിസേബിൾ ആയിക്കിടക്കണം. ഉപയോക്തൃക്രമീകരണങ്ങളിൽക്കൂടിയോ, നമ്മളിപ്പോൾ വിക്കികളിൽ സൈറ്റ്നോട്ടീസ് ആയി നൽകുന്ന Reading Problems click here എന്ന ലിങ്കിലൂടെയോ എനേബിൾ ചെയ്യാൻ പറ്റണം എന്നാണ്.\\

അതെ അങ്ങനെയാണ് വേണ്ടത്. അല്ലാതുള്ള പരിഹാരം ഒക്കെ അപ്പുറത്തിരിക്കുന്ന ഉപയോക്താവിനെ വെറും മണ്ടനായി കരുതുന്ന പരിപാടി ആണ്. വിക്കിക്കാർ ഒരു പരിധിക്കപ്പുറം ഉപയോക്താക്കളെ നിരക്ഷരർ ആക്കേണ്ട കാര്യമില്ല.

മനോജ് പറഞ്ഞു

\\ഞാൻ പലയിടത്തും (ഞാൻ പഠിച്ച കോളേജിലടക്കം മലയാളം വിക്കിയെ പരിചയപ്പെടുത്താനായി) ചെല്ലുമ്പോൾ അല്ലെങ്കിൽ ഓഫീസിലിരുന്ന് ഗ്രന്ഥശാല എഡിറ്റ് ചെയ്യുമ്പോൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അവതരിപ്പിച്ചത്. വിക്കിയും മലയാളം എത്രത്തോളം ഇന്ന് വളർന്നോ അതിന്റെ ഇരട്ടിയധികം വളരേണ്ടതിന്റെ സാധ്യതയെ പുറകോട്ട് വലിച്ചത് ഇതുപോലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളാണ്. \\

മനോജേ, ഉപയോക്താക്കൾക്ക് വിൻഡോസ് ഒ.എസിന്റെ പ്രശ്നങ്ങളും (മലയാളത്തിന്റെ കാര്യത്തിൽ ലിനക്സിന്റേയും കൂടി) പ്രശ്നങ്ങൾഎനിക്ക് നന്നായി അറിയാം ഞാൻ കഴിഞ്ഞ 7 വർഷത്തോളമായി മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്ന ആളാണ്. ഗ്രന്ഥശാലയിലും 2007 തൊട്ട് എങ്കിലും ഉണ്ട്. മലയാളം വിക്കിസംരംഭങ്ങളെയും (ഇതര ഇന്ത്യൻ ഭാഷാ വിക്കിസംരംഭങ്ങളേയും) പരിചയപ്പെടുത്താൻ കേരളത്തിലും (ഇന്ത്യയിൽ ഉടനീളവും) ഞാൻ സഞ്ചരിച്ചിട്ടും ഉണ്ട്. അതിനു പുറമേ മലയാളം വിക്കിസംരംഭങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ വിവിധ പ്രചരണ പരിപാടികൾക്ക് മുൻകൈ എടുത്തത്തിട്ടും ഉണ്ട്. അതിന്റെ ഫലമായാണ് മലയാളത്തിൽ എഴുത്തുപകരണവും മറ്റ് സാങ്കേതിക സംഗതികളും ഒക്കെ വന്നതും. അതിനാൽ മനോജ് പറയുന്നതിനേക്കാൾ നൂറിരട്ടി നന്നായി അപ്പുറത്ത് ഇരിക്കുന്ന ഉപയോക്താവിന്റെ പ്രയാസങ്ങളും മറ്റും എനിക്ക് നന്നായി അറിയാം.

ഇവിടെ വിഷയം അതൊന്നും അല്ലല്ലോ. വെബ്ബ് ഫോണ്ടിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. അത് വേണം താനും. അത് പക്ഷെ ULS ലൂടെ വേണമോ എന്നതാണ് ചൊദ്യം.

\\ആണവചില്ലിന്റെ പ്രശ്നമാണ് വെബ്ഫോണ്ട് ഇംപ്ലിമെന്റേഷനിൽ പ്രധാനമായും ഉയർന്നുകണ്ടത്.അത് പരിഹരിച്ച ശേഷവും അന്നത്തെ സമയത്ത് അല്ലെങ്കിൽ (ആണവചില്ലുള്ള) അജ്ഞലി ഫോണ്ട് മാത്രമായിട്ടെങ്കിലും ഈ സൗകര്യം ഉൾപ്പെടുത്താൻ എന്തേ ഇത് ഉൾപ്പെടുത്താൻ ആരും ശ്രമിക്കാഞ്ഞത്?\\

അതിനുള്ള ഉത്തരം വിക്കിമീഡിയ സെർവ്വറിലുള്ള അജ്ഞലിയിൽ ധാരാളം ബഗ്ഗുകൾ ഉണ്ട് എന്നത് തന്നെയാണ്. അന്നത്തെ സംവാദങ്ങൾ എടുത്തു നോക്കിയാൽ അത് കാണാം. പിന്നെ ഏതൊക്കെ ഫോണ്ട് വേണം എന്ന് തീരുമാനിക്കാനും ഏതാവണം ഡിഫാൾട്ട് ഫോണ്ട് എന്നും, വെബ്ബ് ഫൊബ്ബ്ണ്ടിന്റെ സെറ്റിങ്ങ് എങ്ങനെ വേണം എന്നതും തീരുമാനിക്കാൻ ഇവർ വിക്കിസമൂഹത്തെ അനുവദിക്കുമോ? ഇല്ല. അവർക്ക് അവരുടെ ഒരു ടൂൾ ഏത് വിധേനയും വിവിധ വിക്കിസമൂഹങ്ങളുടെ മേൽ അടിച്ചേൽപ്പിക്കണം.

എന്റെ അഭിപ്രായത്തിൽ ടൈപ്പിങ്ങ് ടൂളും വെബ്ബ് ഫൊണ്ടും വെവ്വേറേ കൈകാര്യം ചെയ്യണം എന്നാണ്. നാരായം എക്സ്റ്റെഷനും വെബ്ബ്‌ഫൊണ്ട് എക്സ്റ്റെഷനും ഫൗണ്ടെഷന്റെ ഡെവലപ്പുറുമാർ സഹായം തന്നില്ലെങ്കിൽ അവന്മാരൊട് പോയി പണി നോക്കാൻ പറയണം. ഇതിനായി സ്വന്തം സാങ്കേതികൾ വികസിപ്പിക്കാൻ ഉള്ള പ്രാപ്തിയും അറിവും മലയാളം വിക്കിസമൂഹത്തിനു ഉണ്ട്. അങ്ങനെ ആണ് ഇതിനു മുൻപ് നാരായം എക്സ്റ്റെഷനും വെബ്ബ്‌ഫൊണ്ട് എക്സ്റ്റെഷനും ഒക്കെ വികസിപ്പിച്ചത്.

അഖിൽ പറഞ്ഞു

\\യു.എൽ.എസ്. ബഗ്ഗിയാണെങ്കിൽ അതുൾപ്പെടുത്തണമെന്നഭിപ്രായമില്ല. (ഇങ്ക്യുബേറ്ററിൽ അതുപയോഗിച്ചിട്ടു വലിയപ്രശ്നം - ഇന്റർഫേസാണെങ്കിൽ കൂടി തോന്നിയിട്ടില്ല.) പകരം വെബ്ഫോണ്ട്സ് മാത്രമായോ അല്ലെങ്കിൽ മറ്റൊരു മീഡിയ വിക്കി എക്സ്റ്റെൻഷൻ നിർമ്മിച്ചു അതു ചേർത്തോ ഈ പ്രശ്നത്തിനു പരിഹാരമാക്കണം.\\

അതേ ഞാനും പറഞ്ഞുള്ളൂ. ഫോണ്ടും ടൈപ്പിങ്ങും വെവ്വേറെ തന്നെ കൈകാര്യം ചെയ്യെണം. വെബ്ബ് ഫോണ്ട് എക്സ്റ്റെഷനു കുറഞ്ഞ പക്ഷം യൂസബിലിറ്റി പ്രശ്നങ്ങൾ ഇല്ല. യു.എൽ.എസ്. അടിമുടി യൂസബിലിറ്റി ഫ്ലോപ്പാണ്. ഒരു പുതിയ ഉപയൊക്താവിനു കൊടുത്താൽ അറിയാം അതിന്റെ യഥാർത്ഥ യൂസബിലിറ്റി റിസൽറ്റ്.

ഇപ്പോൾ ആണവച്ചില്ലിന്റേയും പ്രശ്നങ്ങളും മറ്റും പരിഹരിച്ച സ്ഥിതിക്ക് വെബ്ബ് ഫോണ്ട് വേറൊരു സംഗതി ആയി തന്നെ ഉൾപ്പെടുത്തുക ആണ് വേണ്ടത്. പറ്റുമെങ്കിൽ ഇതിന്റെ മാനെജ്മെന്റ് മലയാളം വിക്കിസമൂഹം ഏറ്റെടുക്കുക ആണ് വേണ്ടത്. ടൈപ്പിങ്ങ് ടൂളിൽ ഉള്ള തിരുത്തലുകൾ നാരായം എക്സ്റ്റെഷൻ ഫൗണ്ടേഷൻ ഏറ്റെടുത്തതൊടെ ഏതാണ്ട് അസാദ്ധ്യമായിക്കുകയാണ്. അതിനാൽ അതും പഴയ ജാവസ്ക്രിപ്റ്റിലെക്കോ (അല്ലങ്കിൽ വിക്കി സമൂഹത്തിനു കണ്ട്രോൾ ഉള്ള വേരൊരു സംവിധാനം) മാറി ഇതിന്റെ നിയന്ത്രണം വിക്കിസമൂഹത്തിനു തന്നെ വരണം.

യു.എൽ.എസിനു പകരം വെബ്ബ് ഫോണ്ടിനായി ഒരു സൊലൂഷൻ ആണ് വേണ്ടത് (അതായത് അതിനെ ടൈപ്പിങ്ങ് ടൂളുമായോ ഇന്റർഫേസ് ഭാഷയുമായോ ഒന്നും യോജിപ്പിക്കരുത്)--Shijualex (സംവാദം) 06:53, 11 മേയ് 2013 (UTC)[മറുപടി]


മനോജ് പറഞ്ഞു
\\ULS മറ്റ് വിക്കിസംരഭങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നത് എന്റെ തെറ്റിദ്ധാരണയായിരുന്നു. ജൂണോടുകൂടി മാത്രമേ ഇത് ബാക്കി എല്ലാ വിക്കിസംരംഭങ്ങളിലും എനേബിൾഡ് ചെയ്യൂ എന്നാണ് മനസ്സിലായത്. \\
അപ്പോൾ അത് കുറച്ച് ഭാഷാ സംരംഭങ്ങളിൽ എനേബിൾ ആയി വരട്ടെ. അപ്പോൾ അറിയാം വിക്കിസമൂഹത്തിനു അതൊനൊടുള്ള യഥാർത്ഥനിലപാട്. അത് അറിഞ്ഞിട്ട് മതിയായിരുനന്നു മലയാളത്തിൽ എനേബിൾ ചെയ്യൽ. ULS നു പകരം വെബ്ബ് ഫോണ്ട് എക്സ്റ്റെഷനു വേണ്ടിയായിരുന്നു ഈ ചർച്ച വേണ്ടിയിരുന്നത്. --Shijualex (സംവാദം) 07:04, 11 മേയ് 2013 (UTC)[മറുപടി]
ഓണം അധികമുണ്ണാത്തതിന്റേയും അനുഭവങ്ങളില്ലാത്തതിന്റേയും കുറവ് എനിക്കുണ്ട്. സമ്മതിക്കുന്നു. ഞാൻ പറയുന്നത് ഉപയോക്താവെന്ന നിലയിലുള്ള എന്റെ പ്രശ്നമാണ്. അതിനുള്ള പരിഹാരമാണ് അന്വേഷിക്കുന്നത്. കൂടെ ഭാവിയിൽ ഇതുപോലുള്ള ചിത്രീകരണപ്പിഴവുകൾ ഒഴിവാക്കുന്നതിനുമുള്ള മാർഗ്ഗവും. ULS ലൂടെ വേണോ എന്നു ചോദിയ്ക്കുന്നയാൾ വെബ്ഫോണ്ട് എക്റ്റൻഷന്റെ കാര്യത്തിലും ഇതേ രീതിയിലുള്ള നിലപാടുകൾ തന്നെയാണെടുത്തതെന്ന് കാണുന്നത്. അല്ലെങ്കിൽ അതിന്റെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടും അത് എനേബിൾ ചെയ്യുന്നതിൽ മിണ്ടാതിരുന്നു. അഞ്ജലിയുടെ ബഗ്ഗ് കുറേയുണ്ടെന്ന് പലയിടത്തായി ഷിജു പറഞ്ഞിട്ട് കേൾക്കുന്നു. ഇനി അത് എവിടെയെങ്കിലും ഒന്ന് ഡോക്യുമെന്റ് ചെയ്ത് വയ്ക്കുക. പുതിയ പതിപ്പിറങ്ങുമ്പോൾ പരിഹരിക്കാൻ ഞാനും ശ്രമിക്കാം. നിലവിലെ സാഹചര്യത്തിൽ ഞാൻ ULS ഉൾപ്പെടുത്തുന്നതിനോട് അനുകൂലിക്കുന്നു. യൂസർക്ക് അത് എന്തുമാത്രം ബാന്റ് വിഡ്ത്ത് ലോഡ് വരുമെന്ന കാര്യത്തിൽ മാത്രമേ എനിക്ക് ആശങ്കയുള്ളൂ. --മനോജ്‌ .കെ (സംവാദം) 13:04, 11 മേയ് 2013 (UTC)[മറുപടി]

\\ഓണം അധികമുണ്ണാത്തതിന്റേയും അനുഭവങ്ങളില്ലാത്തതിന്റേയും കുറവ് എനിക്കുണ്ട്. \\

ഓണം അധികം ഉണ്ണാത്തതിന്റെ പ്രശ്നം അല്ല. പല കാര്യങ്ങളും മറന്നു പോകുന്നതിന്റെ പ്രശ്നം ആണ്. അല്ലെങ്കിൽ ഉപയോക്താക്കളൂടെ പ്രശ്നങ്ങളും മറ്റും എന്നോട് വിശദീക്കാൻ തുനിയുമായിരുന്നില്ല. എന്തായാലും എല്ലാവർക്കും ഇപ്പോൾ ഉപയോക്താക്കളുടെ പ്രശ്നങ്ങളിൽ (അതും ഫോണ്ടിന്റെ കാര്യത്തിൽ) താല്പര്യമുണ്ടായി കാണുന്നതിൻ സന്തോഷം ഉണ്ട്. ഇത് തുടർന്നും കാണും എന്ന് കരുതുന്നു.

\\ULS ലൂടെ വേണോ എന്നു ചോദിയ്ക്കുന്നയാൾ വെബ്ഫോണ്ട് എക്റ്റൻഷന്റെ കാര്യത്തിലും ഇതേ രീതിയിലുള്ള നിലപാടുകൾ തന്നെയാണെടുത്തതെന്ന് കാണുന്നത്.\\

അന്ന് വെബ്ബ് ഫോണ്ട് വേണ്ട എന്ന് പറയാനുള്ള കാരണം അന്നത്തെ സംവാദങ്ങൾ നോക്കിയാൽ കാണാം.

\\അല്ലെങ്കിൽ അതിന്റെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടും അത് എനേബിൾ ചെയ്യുന്നതിൽ മിണ്ടാതിരുന്നു. \\

ഇതിനു മുൻപ് അത്യാവശ്യം വേണം എന്ന് കണ്ട പല കാര്യങ്ങളും ഞാൻ മുൻകൈ എടുത്ത് ഗ്രന്ഥശാലയിൽ ചെയ്തിട്ടുണ്ട്. അതിന്റെ അർത്ഥം എല്ലാം ഞാൻ മുൻകൈ എടുക്കണം എന്നല്ല.

വെബ്ബ് ഫോണ്ട് എനേബിൾ ചെയ്യുക എന്നത് ഞാൻ മാത്രം മുൻകൈ എടുത്ത് ചെയ്യേണ്ട കാര്യമല്ല. ഗ്രന്ഥശാല എന്റെ സ്വകാര്യസ്വത്തായിരുന്നെങ്കിൽ അങ്ങനെ ചൊദിക്കുന്നതിൽ കാര്യമുണ്ട്. --Shijualex (സംവാദം) 14:44, 11 മേയ് 2013 (UTC)[മറുപടി]

ഷിജുവിനോട് ഉപയോക്താക്കളുടെ പ്രശ്നങ്ങൾ വിശദീകരിച്ച് തരേണ്ട ആവശ്യം എനിക്കില്ല. എല്ലാം പറഞ്ഞുകഴിഞ്ഞിട്ടും ഷിജുവിന്റെ പ്രതികരണം ഓണമുണ്ടതിന്റേയും അനുഭവങ്ങളുടേയും തഴമ്പ് പറച്ചിലാണുണ്ടായത്.ഷിജു ആരാണെന്നോ എന്താണെന്നോ പറയാതെ തന്നെ എല്ലാവർക്കുമറിയാം. പക്ഷേ ഞാനിവിടെ ആകെ കണ്ടത് ULS എന്ന എക്സ്റ്റൻഷനെക്കുറിച്ചുള്ള അന്ധമായ എതിർപ്പും (ഇത് വെബ്ഫോണ്ട് എക്സ്റ്റൻഷന്റെ കാര്യത്തിലും കണ്ടു). കാര്യങ്ങൾ കൃത്യമായി പറഞ്ഞാൽ മനസ്സിലാക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. ഞാൻ വിക്കിയിൽ പ്രവർത്തിച്ചുതുടങ്ങുന്നതിനു മുമ്പ് തന്നെ നാട്ടിലെ സ്വതന്ത്ര സോഫ്റ്റ് വെയർ യൂസർ ഗ്രൂപ്പുകളിൽ സജീവമായിരുന്ന വ്യക്തിയാണ്. ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്ക് തന്നെയാണ് അന്നും ഉത്തരങ്ങൾ അന്വേഷിച്ചിരുന്നതും. ഫോണ്ടിന്റെ കാര്യത്തിലും മറ്റും എന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങളൊക്കെ ഇതുവരെ ചെയ്തിട്ടുമുണ്ട്, ഇനിയും സാധിയ്ക്കുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുന്നതുമാണ്.അതിന്റെ അർത്ഥം എല്ലാം ഞാൻ മുൻകൈ എടുക്കണം എന്നല്ല. വെബ്ബ് ഫോണ്ട് എനേബിൾ ചെയ്യുക എന്നത് ഞാൻ മാത്രം മുൻകൈ എടുത്ത് ചെയ്യേണ്ട കാര്യമല്ല. ഗ്രന്ഥശാല എന്റെ സ്വകാര്യസ്വത്തായിരുന്നെങ്കിൽ അങ്ങനെ ചൊദിക്കുന്നതിൽ കാര്യമുണ്ട്. ഇതിനുത്തരം വിക്കിപീഡിയയിലെ വെബ്ഫോണ്ട് ചർച്ച വായിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ :). ഒരു ഫീച്ചർ വിക്കിയിൽ ഇപ്ലിമെന്റ് ചെയ്യാൻ നിൽക്കുമ്പോൾ അതിനെ ശക്തമായി എതിർക്കുകയും (ആണവചില്ലടക്കമുള്ള വാദങ്ങൾ സമ്മതിക്കുന്നു) ശേഷം അതിന്റെ പ്രശ്നങ്ങൾ തീർന്നപ്പോൾ ഇതിനെക്കുറിച്ച് അതേ ആത്മാർഥതയോടെ മിണ്ടാതിരിക്കുകയും ഇപ്പോൾ വേണമെങ്കിൽ വെബ്ഫോണ്ട് ആവാം എന്ന് നിലപാട് പറയുകയും ചെയ്യുന്നതാണ് എനിക്ക് മനസ്സിലാകാത്തത്. വ്യക്തിപരമായ കാര്യങ്ങൾ ചർച്ചയിലേക്ക് കൊണ്ടുവരുന്നത് ആഗ്രഹിക്കുന്നില്ല. നന്ദി--മനോജ്‌ .കെ (സംവാദം) 04:41, 12 മേയ് 2013 (UTC)[മറുപടി]


ഡിഫോൾട്ട് ആയി ഡിസേബിൾഡ് ആയിക്കിടക്കുന്നതും ആവശ്യമെങ്കിൽ എനേബിൾ ചെയ്യാൻ സാധിക്കുന്നതുമായ രീതിയിൽ ഒരു എക്സ്റ്റെൻഷനായി വെബ്ഫോണ്ട് സൗകര്യം ലഭ്യമാക്കണമെന്നാണ് എന്റെ അഭിപ്രായം. മരുന്നുചെടി മാത്രം പോരേ? പർവ്വതം അപ്പാടെ പൊക്കിക്കൊണ്ടുവരണോ? - പ്രിൻസ് മാത്യു Prince Mathew 14:05, 11 മേയ് 2013 (UTC)[മറുപടി]

ഇത്രയും വായിച്ചതിൽ നിന്ന് ആവശ്യക്കാർക്ക് എനേബിൾ ചെയ്യാൻ കഴിയുന്ന രീതിയിൽ വെബ്‌ഫോണ്ട് സൗകര്യം ഗ്രന്ഥശാലയിൽ ഏർപ്പെടുത്തുന്നതായിരിക്കും നല്ലത് എന്നാണ് എനിക്കു തോന്നുന്നത്. വെബ്‌ഫോണ്ട് സൗകര്യം ലഭ്യമാക്കുന്നതിലൂടെ ഇപ്പോൾ അകന്നു നിൽക്കുന്നവരിൽ കുറച്ചു പേരെയെങ്കിലും ഇതിനോടടുപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. വിക്കിസംരഭങ്ങൾ പരമാവധി പേരിലേക്ക് എത്തിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഷാജി (സംവാദം) 17:35, 12 മേയ് 2013 (UTC)[മറുപടി]

തലക്കെട്ട്

തിരുത്തുക

ഈ സംവാദത്തിന്റെ തലക്കെട്ട് ULS എനേബിൾ ചെയ്യുന്നതിനെ പറ്റി ഉള്ള ചർച്ച എന്നോ മറ്റോ മാറ്റണം . ഇപ്പോൾ വെബ്ബ് ഫോണ്ട് എനേബിൾ ചെയ്യുക എന്ന വ്യാജ്യേനെ ULS കൊണ്ടുവരാനാണ് ഇത് ശ്രമിക്കുന്നത്. അതിലൂടെ ഒന്നുമറിയാത്ത ഉപയൊക്താക്കളെ സാങ്കെതിക കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിക്കുകയും ആണ് നിലവിലുള്ള തലക്കെട്ട്. വെബ്ബ് ഫോണ്ട് എക്സ്റ്റെഷൻ എനേബിൾ ചെയ്യാൻ അതിനായി വേറൊരു ചർച്ച തുടങ്ങുക ആണ് വേണ്ടത്. അല്ലെങ്കിൽ ഇപ്പൊഴത്തെ തലക്കെട്ടിന്റെ കീഴിൽ ഉള്ള ആദ്യത്തെ പ്രസ്ഥാവനയിൽ ഇത് വെബ്ബ് ഫോണ്ട് എക്സ്റ്റെഷൻ എനേബിൾ ചെയ്യാനാണ് എന്ന് സൂചിപ്പിക്കണം. അങ്ങനെ ആണെങ്കിൽ ഞാൻ എന്റെ വൊട്ടും മാറ്റാം.

ഒപ്പം മനോജിന്റെ ആദ്യത്തെ പ്രസ്ഥാവനയിൽ ഉള്ള ഉദാഹരണത്തിൽ ഉള്ള http://ponkavanam.com-ൽ ഉള്ളത് വെബ്ബ് ഫോണ്ട് എക്സ്റ്റെഷൻ ആണ്. മറ്റ് രണ്ടെണ്ണത്തിലും ULS. അതിനാൽ അതും തിരുത്തണം.

--Shijualex (സംവാദം) 14:52, 11 മേയ് 2013 (UTC)[മറുപടി]

പൂങ്കാവനത്തിലേക്കുള്ള ലിങ്ക് മാറ്റി ഇക്യുബേറ്റർ വിക്കിയിലേക്ക് കൊടുത്തിട്ടുണ്ട്. വെബ്ഫോണ്ട് എന്നത് സാങ്കേതികതയാണ്. അത് ഇംപ്ലിമെന്റ് ചെയ്യാനുള്ള രണ്ട് മാർഗ്ഗങ്ങളായി ഉള്ളത് വെബ്ഫോണ്ട്സ് എക്സ്റ്റൻഷനും ULS എക്സ്റ്റൻഷനും. ഇതിൽ ആദ്യത്തേതിന്റെ ഡെവലപ്പമെന്റ് ഇല്ലെന്ന് പ്രത്യേകം എന്റെ കുറിപ്പിലുണ്ട്. നിലവിൽ വായിച്ചുനോക്കുന്നവർക്ക് തെറ്റിദ്ധാരണ വരാനുള്ള സാധ്യത കുറവാണ്. ഒന്നും നോക്കാതെ ഭൂരിപക്ഷത്തിൽ കുത്തുന്നത് വിക്കിപീഡിയയിലെ ഒരു ശീലമായി അനുഭവപ്പെട്ടിട്ടുണ്ട്.വളരെക്കുറച്ച് സജീവ ഉപയോക്താക്കളുള്ള ഇവിടെയെന്തായാലും അങ്ങനെയെന്ന് തോന്നുന്നില്ല. തലക്കെട്ടിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നെങ്കിൽ ചെയ്തേയ്ക്കുക. എതിർപ്പില്ല --മനോജ്‌ .കെ (സംവാദം) 15:15, 11 മേയ് 2013 (UTC)[മറുപടി]


തലക്കെട്ട് മാത്രം വായിച്ച് വോട്ട് ചെയ്യുന്ന മണ്ടന്മാർ ഇവിടെ ഉണ്ടെന്ന് കരുതുന്നില്ല. അവിടെ വൃത്തിയായിട്ട് എഴുതിയിട്ടുണ്ട് വെബ്ഫോണ്ട്സ് ഇപ്പോ ഇല്ല, ULS ആണ് ഉള്ളതെന്ന്... സാമാന്യവിവരമുള്ളവർക്ക് മനസ്സിലാവാൻ അത് മതിയാകും. ഡെവലപ്മെന്റ് നിർത്തിയ ഒരു എക്സ്റ്റൻഷൻ ചേർക്കണം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ULS മോശമാണെന്നുള്ളതിന് എന്തെങ്കിലും തെളിവുണ്ടോ? യൂസർ ഫീഡ്ബാക്ക് അങ്ങനെ എന്തെങ്കിലും? അതോ ഇത്രയും ഫീച്ചർ ഉണ്ടെന്നത് കൊണ്ട് ലോഡ് ഉണ്ടാവുമെന്ന് അങ്ങ് വിശ്വസിക്കുന്നതോ? അങ്ങനെ ഒന്നും നോക്കാതെ WMF ULS കൊണ്ടുവരാൻ ശ്രമിക്കുമെന്ന് തോന്നുന്നില്ല. --ബാലു (സംവാദം) 06:38, 12 മേയ് 2013 (UTC)[മറുപടി]

നിഷ്പക്ഷം

തിരുത്തുക

എനിക്ക് ചില സംശയങ്ങൾ കരുതിയാണ് ഞാൻ നിഷ്പക്ഷ വോട്ട് ചെയ്തത്.

  • എന്റെ അഭിപ്രായത്തിൽ വെബ്ഫോണ്ടുകൾ എന്നത് വളരെ നേരത്തെ തന്നെ -യൂനികോഡ് ഫോണ്ടുകൾ വന്നപ്പോൾ തന്നെ- വേണ്ടിയിരുന്ന ഒരു സംഗതി ആയിരുന്നു എന്നാണ്. പക്ഷേ അന്നതിന് ആരും തയ്യാറാകാഞ്ഞത് കുറഞ്ഞ സ്പീഡുകളിൽ ഇന്റർനെറ്റ് സൗകര്യം ഉണ്ടായതിനാലായിരുന്നിരിക്കണം. പക്ഷേ ഇപ്പോൾ ശരാശരി നല്ല സ്പീഡിൽ നെറ്റ് സൗകര്യം ലഭ്യമാണ് എന്നിരിക്കിൽ പിന്നെ എന്തിനാണ് വെബ്ഫോണ്ട് ചേർക്കുന്നതിൽ ഇത്ര നീണ്ട ചർച്ചകളും കാര്യങ്ങളും.
  • ULS വരുന്നു എങ്കിൽ അതിനെതിരേയും പിന്തിരിഞ്ഞു നിൽക്കേണ്ടുന്ന ആവശ്യമില്ല എന്നതു തന്നെയാണ്. കാരണം ലോകത്തെ ആനേകം വിക്കിമീഡിയ സംരംഭങ്ങളിൽ ഒന്നുമാത്രമാണ് മലയാളം. ബാക്കിയെല്ലായിടത്തും അതു വന്നുകഴിഞ്ഞാൽ ഇവിടേയും വന്നേ മതിയാകൂ. അത് ആനയാണ് ചേനയാണ് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലതന്നെ.
  • ഞാൻ മനസ്സിലാക്കിയിടത്തോളം വെബ് ഫോണ്ട് എന്നത് വളരെ ചെറിയ ഒരു സംഭവമാണ്. നമുക്ക് ആ ഫോണ്ട് ഇല്ല എങ്കിൽ മാത്രമല്ലേ സെർവറിൽ നിന്നും ഫോണ്ട് ഡൗൺലോഡ് ആകുകയും അതു റണ്ണുകയും ചെയ്യൂ എന്നിരിക്കിൽ പിന്നെ എന്തിനാണ് ഭീതി.
  • ഇനി ഗ്രന്ഥശാലയ്ക്ക് മാത്രമായി ഫോണ്ട് വരുന്നതിനെ അതും രേഫം ഉള്ള ഫോണ്ടിനെ വെബ്ഫോണ്ട് ആക്കുന്നതിനോട് പൂർണ്ണമായും യോജിക്കുന്നു. കാരണം പഴയ പുസ്തകങ്ങൾ മാത്രമാണല്ലോ ഗ്രന്ഥശാലയിൽ വരുന്നത്. അതുകൊണ്ടുതന്നെ അവയിൽ കാണുന്ന രേഫം അതുപോലെ തന്നെ ഗ്രന്ഥശാലാ പതിപ്പിലും ഉണ്ടാകണം.
  • OS മാറ്റി എല്ലാവരേയും സ്വതന്ത്രന്മാരാക്കിമാറ്റിയാലേ പറ്റൂ എന്നതാണ് ശ്രമമെങ്കിൽ അതു നടക്കുന്ന കാര്യമല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. കാരണം XP ആണ് ഇവിടത്തെ വില്ലൻ എന്നാണ് പലരും പറയുന്നത്. ഇപ്പോഴും WIN-98 മാത്രം ഉപയോഗിക്കുന്നവരെ എനിക്ക് നേരിട്ട് അറിയാം. പക്ഷേ അവർ വിക്കി എഡിറ്റു ചെയ്യുന്നുണ്ടോ എന്നറിയില്ല. :( തൊപ്പിക്കനുസരിച്ച് തലവെട്ടി മാറ്റാതെ തലയ്ക്ക് അനുസരിച്ചുള്ള തൊപ്പികൾ ഉണ്ടാക്കാൻ ശ്രമിച്ചുകൂടെ..
  • പ്രധാന സംശയം ഇനിയാണ്. ഇത് വെബ്ഫോണ്ട് ചേർക്കുന്നതിനേപ്പറ്റിയുള്ള ചർച്ചയാണോ അതോ ULS ചേർക്കുന്നതിനേപ്പറ്റിയുള്ള ചർച്ചയാണോ?? അക്കാര്യത്തിൽ ആദ്യം തീരുമാനം ഉണ്ടാകും എന്നു കരുതുന്നു. --സുഗീഷ് |sugeesh (സംവാദം) 06:04, 12 മേയ് 2013 (UTC)[മറുപടി]
അവസാനത്തേതിനുള്ള ഉത്തരം, ഞാനിട്ട കുറിപ്പ് ശരിക്ക് വായിച്ചുനോക്കുക. വെബ്ഫോണ്ട് എന്ന സാങ്കേതിക സംവിധാനം ULS എന്ന എക്സ്റ്റൻഷനിലൂടെ എനേബിൾ ചെയ്യാനാണ് ചർച്ചചെയ്യുന്നത്. --മനോജ്‌ .കെ (സംവാദം) 06:41, 12 മേയ് 2013 (UTC)[മറുപടി]

ഈ ചർച്ച സമയത്തിനു കാണാതെ, വിട്ടുപോയി.—ഈ തിരുത്തൽ നടത്തിയത് viswaprabha (സം‌വാദംസംഭാവനകൾ)

പുസ്തക സൃഷ്ടി ഉപകരണം

തിരുത്തുക

ദയവായി ഈ ടൂൾ ഡിസേബിൾ ചെയ്യുക. ഇത് പ്രവർത്തിക്കുന്നില്ല. ആളുകളുടെ വിലപ്പെട്ട സമയം വെറുതേ പാഴാകുന്നു എന്നത് മാത്രമാണ് ഇതുകൊണ്ടുള്ള ഫലം. ഈ ടൂൾ ഉപയോഗിച്ച് നിർമ്മിച്ച ഈ പുസ്തകം കാണുക. ഡൗൺലോഡ് ചെയ്യുമ്പോൾ ആദ്യത്തെ താളിന്റെ ഉള്ളടക്കം മുഴുവൻ വരുന്നുണ്ട്. പക്ഷേ മറ്റുള്ള താളുകളുടെ തലക്കെട്ട് മാത്രമാണ് വരുന്നത്. എന്റെ ധാരാളം സമയം ഇതുകാരണം നഷ്ടപ്പെട്ടു. - പ്രിൻസ് മാത്യു Prince Mathew 06:05, 12 മേയ് 2013 (UTC)[മറുപടി]

ഇങ്ങനെ ഒരു പ്രശ്നം സൂചികാ രീതിയിലുള്ള ഇന്റക്സിങ്ങ് ഡിജിറ്റൈസേഷൻ രീതി ഇവിടെ നടപ്പാക്കുന്നതിനു മുമ്പ് ഉണ്ടായിരുന്നില്ല. ഉദാഹരണത്തിനു് ഉപയോക്താവ്:Manojk/പുസ്തകങ്ങൾ/രമണൻ കാണുക. ഇന്റക്സിങ്ങ് പേജുകൾ തത്വത്തിൽ ഒരു ഫലകരീതിയിൽ മാത്രമായി പേജ് പോയന്ററുകൾ കാണിക്കുന്നതിനാൽ ഇത് സെർച്ചിനെ വരെ ഗുരുതരമായി ബാധിയ്ക്കുന്നുണ്ട്. ഉമാകേരളത്തിന്റെ പേജിന്റെ സോഴ്സ് എടുത്ത് പരിശോധിയ്ക്കുക. പഞ്ചായത്തിൽ തൊട്ടുമുകളിൽ ഇത് ചർച്ചയ്ക്കായി വന്നിട്ടുണ്ട്. ഇനി PDF റെന്ററിങ്ങിന്റെ കാര്യം. ഇത് ഇന്ത്യൻ ഭാഷകൾക്കൊക്കെയുള്ള പ്രശ്നമാണ്. കുറച്ച് പേർ 2010 ൽ ഒന്നുരണ്ടു മാസങ്ങൾക്കൊണ്ട് പരിഹരിക്കുമെന്നൊക്കെ പറഞ്ഞിരുന്നതാണ്. ഇതുവരെ ഒന്നും കണ്ടിരുന്നില്ല. ഈ ഇതുമായി ബന്ധപ്പെട്ട് സന്തോഷ് തോട്ടിങ്ങലിന്റെ ഒരു മറുപടി അനുവാദമില്ലാതെ ഇവിടെ കോപ്പി പേസ്റ്റുന്നു. https://bugzilla.wikimedia.org/show_bug.cgi?id=28206 കാണുക. കോപ്ലക്സ് ടെക്സ്റ്റ് പീഡിഎഫിൽ ചിത്രീകരിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്ന reportlab എന്ന ലൈബ്രറിക്കു് കഴിവില്ല. പകരം ഉപയോഗിക്കാവുന്ന ലൈബ്രറികൾ ലഭ്യമല്ല താനും. ഇന്റർമീഡിയറ്റ് ഫോർമാറ്റിലേക്ക് കൺവെർട്ട് ചെയ്തു് പീഡിഎഫാക്കാൻ പറ്റും. ഉദാഹരണം - a) HTML rendering and then webkit pdf rendering b) TeX and then xelatex c) ODT and then PDF. പക്ഷേ ഇവ വിക്കിപോലെ വലിയ വെബ് സൈറ്റുകളിൽ ഉപയോഗിക്കാൻ മാത്രം പ്രയോഗക്ഷമമല്ല. ഇതു പരിഹരിക്കാൻ ഞാനൊരു ശ്രമം തുടങ്ങിയിരുന്നു http://silpa.org.in/Render കാണുക. തത്കാലം എന്റെ ടീമിന്റെയോ ഫൌണ്ടേഷന്റെയോ മുൻഗണനകളിൽ ഇതുവരുന്നില്ല എന്നു മാത്രമെ പറയാനുള്ളു.ഇതു് ചെയ്യാൻ വേണ്ടത്ര ആൾക്കാർ ഫൌണ്ടേഷനിലില്ലാത്തതും ഇതിന്റെ സങ്കീർണ്ണതയും ഒക്കെയാണു് പ്രശ്നം. PyPDFLib എന്നൊരു ടൂൾ മുമ്പെപ്പഴോ ഞാൻ പരീക്ഷിച്ചിട്ടുണ്ട്. കോമ്പ്ലെക്ക് സ്ക്രിപ്റ്റുകൾക്ക് ആവശ്യമായ ലൈബ്രറികൾ ശരിയാക്കിയെടുക്കേണ്ടതുണ്ട്.ഇത് വളരെ വലിയ ശ്രമം ആവശ്യമുള്ള കാര്യമായതിനാൽ ഭാവിയിൽ ആരെങ്കിലുമൊക്കെ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ ഇത് ODT ആയി ഡൗൺലോഡ് ചെയ്തെടുക്കുകയേ നിർവാഹമുള്ളൂ. PDF എന്ന ഓപ്ഷൻ ഡിസേബിൾ ചെയ്യുന്നതിനോട് യോജിപ്പാണ്. odt സൗകര്യം മുമ്പ് ഉപയോഗിക്കാറുണ്ടായിരുന്നു. നിലവിൽ LaTex ൽ പുസ്തകങ്ങൾ നിർമ്മെച്ചെടുക്കാൻ ശ്രമിക്കുന്നതിനാൽ ഈ സംവിധാനം ഉപയോഗം വരാറില്ല.--മനോജ്‌ .കെ (സംവാദം) 07:14, 12 മേയ് 2013 (UTC)[മറുപടി]
ODT ആയി ഡൗൺലോഡ് ചെയ്തിട്ടും ടൈറ്റിലുകൾ മാത്രമേ വരുന്നുള്ളൂ മനോജേ. അതേ സമയം മനോജ് തന്ന ലിങ്കിലെ രമണൻ ഡൗൺലോഡ് ചെയ്തിട്ട് ഈ കുഴപ്പമില്ല. എനിക്ക് വേണ്ടത് ഉമാകേരളം, കേശവീയം, കേരള പാണിനീയം എന്നിവയാണ്. ഏതു ഫോർമാറ്റിൽ ആയാലും കുഴപ്പമില്ല. ഈ ടൂൾ ഉപയോഗിച്ച് അതിന് പറ്റില്ലെങ്കിൽ ഇത് ഡിസേബിൾ ചെയ്യൂ പ്ലീസ്. എന്തിന് വെറുതേ ആളുകളുടെ സമയം നഷ്ടപ്പെടുത്തുന്നു? - പ്രിൻസ് മാത്യു Prince Mathew 09:44, 12 മേയ് 2013 (UTC)[മറുപടി]
പ്രശ്നം എന്താണെന്ന് പറഞ്ഞല്ലോ.ഇന്റക്സിങ്ങ് രീതിയിൽ സ്കാൻ ചെയ്ത പേജുകൾ വച്ച് ഡിജിറ്റൈസ് ചെയ്ത എല്ലാ പുസ്തകങ്ങൾക്കും ഈ പ്രശ്നമുണ്ട്(സേർച്ചിലടക്കം).ഇപ്പോൾ ചെയ്യുന്ന പുതിയ പുസ്തകങ്ങളെല്ലാം മിക്കവയും pdf രൂപത്തിൽ മാന്വൽ ആയി കസ്റ്റമൈസ് ചെയ്ത് പതിപ്പിറക്കാൻ ശ്രമിക്കുന്നുണ്ട്. വിക്കിഗ്രന്ഥശാല:ഇ-പുസ്തകം കാണുക(അതിൽ ഇതുവരെയും കണ്ണി ചേർക്കാത്ത പല പുസ്തകങ്ങളും പലയിടത്തായി ചിതറിക്കിടക്കുന്നുണ്ട്). ഇതുപോലുള്ള ശ്രമങ്ങൾക്ക് താങ്കൾക്കും സഹായിക്കാവുന്നതാണ്. ഈ ടൂൾ ഉപയോഗിച്ച് അതിന് പറ്റില്ലെങ്കിൽ ഇത് ഡിസേബിൾ ചെയ്യൂ പ്ലീസ്. എന്തിന് വെറുതേ ആളുകളുടെ സമയം നഷ്ടപ്പെടുത്തുന്നു? ഈ ടൂൾ ഉപയോഗിച്ച് രമണൻ പോലുള്ള ഗ്രന്ഥശാലയിലെ 80% താളുകളും .odt ആയി ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സാഹചര്യമുണ്ട്. പ്രശ്നങ്ങൾ ഇല്ല എന്നല്ല. എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് ആലോചിച്ച് അതിനുള്ള മാർഗ്ഗം നോക്കൂ. സമയം വെറുതെ നഷ്ടപ്പെടുന്നതിന്റെ കണക്കുകളൊന്നും എന്നോട് പ്രിൻസ് പറയാൻ നിൽക്കണ്ട (സർക്കാസിച്ചതാണ്) :).--മനോജ്‌ .കെ (സംവാദം) 13:08, 12 മേയ് 2013 (UTC)[മറുപടി]
തർക്കിച്ചാലും സമയം നഷ്ടപ്പെടും മനോജേ.. ഞാൻ വിട്ടു. - പ്രിൻസ് മാത്യു Prince Mathew 17:46, 16 മേയ് 2013 (UTC)[മറുപടി]
തച്ചൻ മകൻ തന്ന ഈ ലിങ്ക് http://wsexport.wmflabs.org/tool/book.php ഇവിടെയും പകർത്തി സൂക്ഷിക്കുന്നു. --മനോജ്‌ .കെ (സംവാദം) 18:32, 16 മേയ് 2013 (UTC)[മറുപടി]
@പ്രിൻസ്, ഉമാകേരളമല്ലാതെ മറ്റുരണ്ടും ശ്രമിച്ചുനോക്കൂ, അതിനൊന്നും പ്രശ്നമുണ്ടാവില്ല. ബാലുവിന്റെ അടുത്ത് ഉള്ളടക്കം വേർതിരിച്ച് സാധാരണയാക്കാനുള്ള ഒരു യന്ത്രമുണ്ട്. അതുപയോഗിച്ച് ഉമാകേരളം പിഡിഎഫ് ആക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 19:03, 16 മേയ് 2013 (UTC)[മറുപടി]
ഉമാകേരളത്തിന്റെ ടൈപ്പിങ്ങ് പൂർത്തിയായോ? ആയെങ്കിൽ പീഡീഎഫ് ഞാൻ ശ്രമിച്ചുനോക്കാം.--ബാലു (സംവാദം) 19:21, 16 മേയ് 2013 (UTC)[മറുപടി]

പുതുതായി കയറ്റിയ സ്കാനുകൾ

തിരുത്തുക

ഗ്രന്ഥശാലയിൽ വരുന്ന മിക്കവരുടേയും സംശയം ആണ് എന്താണ് ടൈപ്പ് ചെയ്ത് കയറ്റേണ്ടത് എന്ന്. ഇപ്പോൾ നടക്കുന്ന ഡിജിറ്റൈസേഷൻ ഏത് പുസ്തകത്തിന്റെയാണെന്ന് പലർക്കും അറിയില്ല. പലരും മെയിലിങ്ങ് ലിസ്റ്റിൽ അംഗങ്ങളല്ല. ഇതിന് ഒരു പരിഹാരമായി ഗ്രന്ഥശാലയുടെ പൂമുഖത്ത് "ഇപ്പോൾ നടക്കുന്ന ഡിജിറ്റൈസേഷനുകൾ" എന്ന ഒരു പെട്ടി കൊടുക്കാം എന്ന് വിചാരിക്കുന്നു. ആ പെട്ടിയിൽ അതാത് സമയങ്ങളിൽ ആക്ടീവ് (പുതുതായി തുടങ്ങിയവ. പണ്ടെങ്ങാണ്ട് തുടങ്ങിയ ഗുണ്ടർട്ട് നിഘണ്ടു പോലുള്ളവ അല്ല) ആയി നടക്കുന്ന കൃതികളുടെ സൂചികകളിലേക്കുള്ള ലിങ്ക് കൊടുക്കാം. പണ്ടു തുടങ്ങി, ഇപ്പോഴും തീരാത്ത കൃതികൾ ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ പുതുതായി വരുന്നവർക്ക് പുതുതായി അപ്‌ലോഡ് ചെയ്ത കൃതികൾ കൊടുത്തിട്ട് പഴയ മുഖങ്ങൾ അങ്ങനത്തെ തീരാത്ത കൃതികൾ കൈ വെയ്ക്കുന്നതല്ലേ നല്ലത്?? ഇത്രയും നാൾ ഇവിടെ പ്രവർത്തിച്ചിട്ട് പണ്ട് തുടങ്ങിയവ തീർക്കാൻ പറ്റിയില്ല എന്ന് പറഞ്ഞാൽ നമുക്കാ നാണക്കേട്. അഭിപ്രായം പറയുക --ബാലു (സംവാദം) 13:46, 22 മേയ് 2013 (UTC)[മറുപടി]

 വളരെ ആവശ്യമുള്ള ഒരു കാര്യമാണ്. നിലവിലെ പൂമുഖത്തിൽ ഇത് കുത്തിക്കേറ്റാൻ ഒരു സ്ഥലം തോന്നാത്തത് കൊണ്ടും മറ്റുമാണ് പുതിയ പൂമുഖം നിർമ്മിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ഉപയോക്താവ്:Manojk/പൂമുഖം കാണുക. സ്ക്രീൻ ഷോട്ട്. വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(സാങ്കേതികം)/പത്തായം_1#ഫലകം:Collaboration, ഉപയോക്താവിന്റെ_സംവാദം:Manojk#Collaboration, ഉപയോക്താവിന്റെ_സംവാദം:Thachan.makan#Collaboration കാണുക.ചർച്ച ചെയ്യാതെ ഒറ്റക്ക് തിരുമാനങ്ങളും നടപ്പാക്കേണ്ടെന്ന് കരുതി ഉപേക്ഷിച്ചതാണ്. :) --മനോജ്‌ .കെ (സംവാദം) 14:17, 22 മേയ് 2013 (UTC)[മറുപടി]
വളരെ നല്ല ആശയം. ടൈപ്പ് ചെയ്യേണ്ടവ, തെറ്റുതിരുത്താനുള്ളവ, സാധൂകരിക്കാനുള്ളവ എന്ന രീതിയിൽ മൂന്ന് ടാബായി അറേഞ്ച് ചെയ്യാവുന്നതാണ്. --Vssun (സംവാദം) 15:25, 22 മേയ് 2013 (UTC)[മറുപടി]
നിലവിലെ പൂമുഖത്തിൽ സാഹിത്യലോകത്തിന്റെ താഴെ കൃത്യം സ്പേസ് ഉണ്ട്. പ്രധാനപ്പെട്ടവയുടെ കണ്ണി അവിടെ കൊടുക്കാം. സുനിൽ പറഞ്ഞതും നല്ല പരിപാടിയാണ്. ഇതിനുള്ള സഹായത്തിന്റെ കണ്ണിയുമൊക്കെയായി പുതിയ ഒരാൾക്ക് വരുമ്പോൾ സംഭാവനകൾ ചെയ്ത് തുടങ്ങാൻ പറ്റണം.--മനോജ്‌ .കെ (സംവാദം) 15:46, 22 മേയ് 2013 (UTC)[മറുപടി]
"ഉദാത്ത രചനകൾ" എന്ന ടൈറ്റിലിനെ കുറിച്ച് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. "ഉദാത്തം" ഒക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടല്ലേ?? പിന്നെ, അതിന്റെ അകത്ത് തരം അനുസരിച്ചുള്ള വർഗ്ഗീകരണം പോരേ?? രചയിതാക്കളെ അനുസരിച്ച് ഉള്ളത് വേണോ? ഉദാഹരണം : കവിതകൾ, കഥകൾ, വിവർത്തനങ്ങൾ, ആത്മകഥകൾ എന്നിങ്ങനെ. അഭിപ്രായം മാത്രമാണേ. - --ബാലു (സംവാദം) 15:51, 22 മേയ് 2013 (UTC)[മറുപടി]
നല്ല നിർദ്ദേശമാണ്. സുനിൽ നിർദ്ദേശിച്ചപോലെ ടൈപ്പ് ചെയ്യേണ്ടവ, തെറ്റുതിരുത്താനുള്ളവ, സാധൂകരിക്കാനുള്ളവ എന്ന നിലയിൽ വർഗ്ഗികരിച്ച് കൊടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഉദാത്ത രചനകൾ എന്നതിനു പകരം വിക്കിപീഡിയയിലെ പോലെ തെരെഞ്ഞെടുത്ത രചനകൾ എന്നോ മറ്റോ ആകാം എന്ന് തോന്നുന്നു. ഉദാത്തതിനു ബാലു പറഞ്ഞ പ്രശ്നം ഉണ്ട്. --Shijualex (സംവാദം) 16:45, 22 മേയ് 2013 (UTC)[മറുപടി]

ദേ ഇതൊന്ന് നോക്കിയേ--ബാലു (സംവാദം) 16:42, 22 മേയ് 2013 (UTC)[മറുപടി]

സഹായം:വിക്കിഗ്രന്ഥശാലാ_തിരുത്തലിനൊരാമുഖം, വിക്കിഗ്രന്ഥശാല:എന്താണ്‌ വിക്കിഗ്രന്ഥശാല?, സഹായം:സമാന്യ പരിചയം തുടങ്ങിയ താളുകൾ കൂടി ചേർക്കുന്നത് നല്ലതാണ്. നിലവിൽ ചേർത്തിരിക്കുന്നവയ്ക്ക് മുകളിൽ മൂന്നുകോളവും മെർജ് ചെയ്ത് കള്ളിയിൽ ചേർത്താൽ മതിയാകില്ലേ ? സമാന ആശയമുള്ള മറ്റു സഹായ ലിങ്കുകൾ ഉണ്ടെങ്കിൽ അതും ചേർക്കാൻ മറക്കണ്ട.--മനോജ്‌ .കെ (സംവാദം) 17:32, 22 മേയ് 2013 (UTC)[മറുപടി]
നല്ലതുതന്നെ ഇതിനെ ടാബായി തന്നെ വെക്കാം മെറ്റാകാക്സിയ എന്നോമറ്റോ ഉള്ള ഒരു ഫലകവും അതിന്റെ JSഉം CSSഉം ശരിയാക്കണം, എന്റെ ഒരു അഭിപ്രായത്തിൽ പുതിയതായി ചേർത്തവ എന്നതിനും, വാർത്തകൾക്കും ഒരു അന്തം വേണം. ഇതു അങ്ങനെ നീണ്ടുപോകുകയാണ്. ഏറ്റവും പുതിയത് കാണിക്കുകയും കൂടുതൽ എന്ന കണ്ണിയിൽ എല്ലാവും വരണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:00, 23 മേയ് 2013 (UTC)[മറുപടി]
ഇതിന്റെ കൂടെ പൂർത്തിയാവാത്ത സൂചികകളുടെ പട്ടികയും കൊടുക്കണം. ഈ വർഗ്ഗത്തിലേക്ക് ലിങ്ക് കൊടുത്താൽ മതിയാവും.--ബാലു (സംവാദം) 19:00, 30 മേയ് 2013 (UTC)[മറുപടി]
ഇതൊന്ന് നോക്കിയിട്ട് അഭിപ്രായം പറഞ്ഞേ.. എനിക്കിഷ്ടപ്പെട്ടു. എല്ലാർക്കും ഇഷ്ടപ്പെട്ടെങ്കിൽ മാറ്റാമായിരുന്നു.--ബാലു (സംവാദം) 17:44, 3 ജൂൺ 2013 (UTC)[മറുപടി]

യു.എൽ.എസ്

തിരുത്തുക

ഞാനും അനുകൂലിച്ചതു തന്നെ, പക്ഷേ, ഇത് കുറച്ചു തൊല്ല തന്നെയാണ്. മിക്കവാറും എല്ലാ താളുകളിലും എനിക്കു ചില്ലുകൾ ഇപ്പോൾ കാണാനും നല്ലതായി മലയാളം വായിക്കാനും കഴിയുന്നു. അതിനു നന്ദി പറയുമ്പോഴും കുറേ കുഴപ്പങ്ങൾ എനിക്കു കിട്ടുന്നു. മറ്റുള്ളവർക്കും ഇതേ പ്രശ്നമുണ്ടെങ്കിൽ ദയവായി അറിയാവുന്നാരെങ്കിലും ഒരു ബഗ്ഗ് ഇടുമോ? ഇല്ലാ എന്റെ പ്രശ്നം മാത്രമാണെങ്കിൽ എങ്ങനെ തിരുത്താം എന്നു പറഞ്ഞു തരുമോ!

  1. താളുകൾ എടുക്കുമ്പോൾ ആദ്യം പഴയപോലെ തന്നെ ചതുരക്കട്ട ചില്ലുകൾ വന്നിട്ട് പിന്നീട് റിഫ്രഷായി തെളിയുകയാണ് ചെയ്യുന്നത്.
  2. സമയം കുറച്ചു കൂടുതൽ എടുക്കുന്നു.
  3. പലപ്പോഴും രണ്ടാമത്തെ റിഫ്രഷ് വർക്കുന്നില്ല, താളുകളിലെ ചില്ലുകൾ ചതുരക്കട്ടതന്നെയായി കാണുന്നു. (പഴയപോലെ).
  4. താൾ നാമമേഖലയിലെ ഏതെടുത്താലും മിക്കപ്പോഴും താളിന്റെ സ്കാനിയ ചിത്രം കാണുന്നേയില്ല.
  5. അതു വരാത്തപ്പോൾ തിരുത്തൽ കരുക്കൾ (മുകൾ ഭാഗത്തെ ഒപ്പും മറ്റും വരുന്ന ഭാഗം) കൂടെ കാണാതെ പോകുന്നു.
  6. തിരുത്താൻ എടുക്കുമ്പോൾ പോലും പലപ്പോഴും ചിത്രം തെളിയുന്നില്ല.
  7. താൾ നാമമേഖലയിൽ തിരുത്തുമ്പോൾ ചിത്രം ഉള്ളപ്പോൾ ഉള്ളടക്കം പഴയപോലെ തന്നെയാണ് ദൃശ്യമാകുന്നത്, ചില്ലുകൾ ചതുരക്കട്ട തന്നെ.
  8. ഒരു താൾ തിരുത്തി "എങ്ങനെയുണ്ടെന്നു" നോക്കി കഴിഞ്ഞാൽ ചിത്രം കാണാതെ പോകുന്നു. തിരുത്തൽ കരുക്കളും അതിനൊപ്പം അപ്രത്യക്ഷമാകുന്നു.
  9. എല്ലാ താളിലും ഇടത്തു വശം വരുന്ന മെനു (ഉള്ളടക്കം, പങ്കാളിത്തം, വഴികാട്ടി, തുടങ്ങിയവ) മിക്കവാറും എല്ലായ്പ്പോഴും അഴിഞ്ഞു കിടക്കുകയാണ്. ചുരുക്കി വെക്കാൻ പറ്റുന്നതേയില്ല. ( അന്യ ഭാഷാ കണ്ണികളുടെ ശേഖരം ഇവിടെ ചുരുട്ടി വെച്ച കാലം മറന്നു.)

ഇതിൽ പലതും ഇവിടെ ഗ്രന്ഥശാലയിൽ മാത്രമാണ് എനിക്കു അനുഭവപ്പെട്ടിട്ടുള്ളത്. വിക്കിപീഡിയയിൽ വരുന്നതേയില്ല. ആരെങ്കിലും ദയവായി സഹായിക്കുമോ? ഇത് എഴുതിക്കഴിഞ്ഞപ്പോൾ മുകളിലെ ഒപ്പിടുന്ന സുനാ കാണുന്നില്ല, :P :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:41, 4 ജൂലൈ 2013 (UTC)[മറുപടി]

സമയം കൂടുതൽ എടുക്കുന്നുണ്ടെന്നത് ശരിയാണ്. എനിക്കും അനുഭവപ്പെടുന്നുണ്ട്. മറ്റ് ലോഡിങ്ങ് ബുദ്ധിമുട്ടുകളൊന്നും(ടൂൾബാർ, കരുക്കൾ അപ്രത്യക്ഷമാകൽ..) പ്രശ്നമാകുന്ന രീതിയിൽ അനുഭവപ്പെടുന്നില്ല. സ്കാൻ ചെയ്ത ചിത്രം ലോഡാവാത്തത് മുമ്പും അനുഭവിക്കാറുണ്ട്. പങ്കാളിത്തം, വഴികാട്ടി എല്ലാം ചുരുക്കി വയ്ക്കാൻ പറ്റുന്നുണ്ട്. അന്യഭാഷ കണ്ണികൾ ഗ്രന്ഥശാലയിൽ ചുരുക്കി വയ്ക്കാൻ പറ്റുന്നില്ല. ULS സൗകര്യം ഡീഫാൾട്ട് ആയി നൽകുന്നതാണ് പലർക്കും അസൗകര്യമുണ്ടാക്കാനിടയാക്കുന്നത്. സ്വതവേ ഡീസേബിൾ ചെയ്യുന്നത് തന്നെയാണ് നല്ലത്. വെബ്ഫോണ്ട് ഡിഫാൾട്ട് ഫോണ്ട് ആക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷേ മീരയും അഞ്ജലിയും മാത്രമേ നിലവിൽ ഉള്ളതിനാൽ ഇത് ബുദ്ധിമുട്ടാണ്.കൂടുതൽ ഫോണ്ടുകൾ ഉണ്ടെങ്കിലേ വെബ്ഫോണ്ട് സ്വതവേ എനേബിൾ ചെയ്തിട്ട് കാര്യമുള്ളൂ. അല്ലെങ്കിൽ എല്ലാ യൂസേഴ്സും ഈ രണ്ട് ഫോണ്ടിൽ (ഇപ്പോൾ മീരയിൽ) ഉള്ളടക്കം വായിക്കാൻ നിർബന്ധിതമാവും.കൂടാതെ നിലവിൽ പഴയ പതിപ്പ് ഫോണ്ടുകൾ യൂസറുടെ സിസ്റ്റത്തിലുള്ളതിനാൽ പലർക്കും ചില്ലക്ഷരങ്ങൾക്കും പ്രശ്നമുണ്ടാക്കുന്നു. വിന്റോസ് ഉപയോഗിക്കുന്ന എല്ലാ യൂസേഴ്സിനും വലിയ ബുദ്ധുമുട്ടുണ്ടാക്കുന്നുണ്ടെന്ന് കേൾക്കുന്നതിനാൽ ഈ സൗകര്യം സ്വതവേ നിർജീവമാക്കുന്നതാണ് നല്ലത് --മനോജ്‌ .കെ (സംവാദം) 10:05, 4 ജൂലൈ 2013 (UTC)[മറുപടി]
ചിത്രം ലോഡാകാത്തത് മുൻപുണ്ടായിരുന്നു. പക്ഷേ പിന്നെയും ഒന്നുകൂടി എടുത്താലോ, Ctrl+F5 അടിച്ചാലോ വരുമായിരുന്നു. ഇപ്പോൾ അതും വരുന്നില്ല. വല്ലപ്പൊഴും കിട്ടിയാലായി. ഇവിടെ ഞാൻ ഇട്ടേച്ചു പോകേണ്ടി വരില്ല. ചിത്രം കണ്ടാലല്ലേ നമുക്കു ചേർക്കാൻ പറ്റൂ. ഈ സ്ഥിതിക്കു എനിക്കിവിടെ എന്തെങ്കിലും ചെയ്യാനുള്ള അവസരം "ഗോവിന്ദാ" ആകാനാ സാദ്ധ്യത. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:45, 4 ജൂലൈ 2013 (UTC)[മറുപടി]
വെബ്ഫോണ്ട് എന്ന സൗകര്യത്തിനു വേണ്ടിയായിരുന്നു ഞാൻ ULS വേണമെന്ന് അനുകൂലിച്ചിരുന്നത്.മുമ്പ് പലപ്പോഴും എനിക്ക് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളതിനാലാണത്. എനിക്കിപ്പോഴും ULS കൊണ്ട് (കുറച്ച് സ്ലോ ഒഴിച്ച്) പ്രശ്നങ്ങളൊന്നുമില്ല.(ഉബുണ്ടു, ഫയർ ഫോക്സ്). വിന്റോസിലാണ് ബുദ്ധിമുട്ടെന്ന് കേൾക്കുന്നു. ഞാൻ നോക്കിയ സിസ്റ്റത്തിൽ പ്രശ്നങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കുന്നുണ്ടായിരുന്നു(കഫെയിൽ നിന്നാണ് നോക്കിയത്. താതരമ്യേന വേഗത കൂടിയ നെറ്റ് ആണ്).ഡയലപ്പിൽ നിന്ന്/GPRSൽ നിന്ന് വളരെ സ്ലൊ ആയിരിക്കണം. ഭൂരിപക്ഷാഭിപ്രായം ULS കുഴപ്പക്കാരനാണെന്ന് ആരോപിക്കുന്നതിനാൽ വിക്കിയിൽ അനുകൂലിച്ച് വോട്ട് ചെയ്തിട്ടുണ്ട്. പല കാര്യത്തിലും എനിക്കെതിരെയും ആരോപണമുള്ളതിനാൽ കൂടുതലായൊന്നും ഇതിൽ ചെയ്യാനോ പക്ഷം പിടിയ്ക്കാനോ ഇല്ല. ULS ൽ മാറ്റങ്ങൾ വരേണ്ടതു തന്നെയാണ് അഭിപ്രായം. മനുവിന് ബുദ്ധിമുട്ടുള്ള കാര്യങ്ങൾക്ക് സ്ക്രീൻഷോട്ട് സഹിതം ബഗ്ഗ് ഫയൽ ചെയ്യാമോ ? (js കൺസോളിന്റെ എറർ സ്ക്രീൻഷോട്ട് കൂടിയായാൽ കാര്യങ്ങൾ എളുപ്പമായി കമ്യൂണിക്കേറ്റ് ചെയ്യാം) ബഗ്ഗ് റിപ്പോർട്ട് ചെയ്തിട്ട് പരിഹരിച്ചില്ലെങ്കിൽ നമുക്ക് പറയാനെങ്കിലും ഉണ്ട്.--മനോജ്‌ .കെ (സംവാദം) 11:08, 4 ജൂലൈ 2013 (UTC)[മറുപടി]
എനിക്ക് പറയത്തക്ക യാതൊരു പ്രശ്നവും അനുഭവപ്പെടുന്നില്ല. ഒരു പുതിയ കീബോഡിന്റെ ചിഹ്നം വരുന്നതൊഴിച്ചാൽ. എഡിറ്റ് വിൻഡോയിൽ അക്ഷരങ്ങൾ വലുതായികാണപ്പെടുന്നു. അത്

നല്ലതുതന്നെ. ഞാൻ ഫെഡോറ ഫയർഫോക്സാണുപയോഗിക്കുന്നത്. യുഎൽഎസ് ഉണ്ടായാലും ഇല്ലാതായാലും കണക്കാ.. --:- എന്ന് - --Ranjithsiji (സംവാദം) 15:32, 6 ജൂലൈ 2013 (UTC)[മറുപടി]