സുഭദ്രാർജ്ജുനം (ഭാഷാനാടകം)
സുഭദ്രാർജ്ജുനം (ഭാഷാനാടകം) രചന: (1901) |
[ 1 ]
സുഭദ്രാൎജ്ജുനം
അണ.പ. all rights reserved
അണ.പ. all rights reserved.
രസകരമാകും വണ്ണം “കൃത്യാകൃത്യോപദേശം” ചെയ്യുകയാണു് നാടകോദ്ദേശം എന്ന് വിദ്വാന്മാർ അഭിപ്രായപ്പെട്ടിരിക്കുന്ന ഈ ഗുണം ഈ കൃതിയ്ക്കു പൂൎത്തിയായി ഉണ്ടോ എന്നും, ഇതെന്നെന്നേക്കും നിലനിൽക്കേണ്ടതോ അല്ലയോ എന്നും വിധി പറയേണ്ട ബാദ്ധ്യത ഭാവിയായ കാലത്തിന്നാകയൽ, ഇതിനെക്കുറിച്ചു നമ്മുടെ മനസ്സ ആയാസപ്പെട്ടിട്ടു ഒരു പ്രയോജനവും ഇല്ല. എന്നാൽ, ജനസാമാന്യത്തിന്റെ വിദ്യാഭിവൃദ്ധിക്കുപകരിക്കുന്ന മലയാളഭാഷയുടെ കഷ്ടാവസ്ഥയെ കഴിയുന്നതും പരിഹരിക്കുന്നതുമായ ഈ പരിശ്രമം ഗ്രന്ധകൎത്രിക്കു വളരെ അൎഹതപ്പെട്ട ആനന്ദത്തിന്ന തക്കതായ ഒരു കാരണമായി തീരുമെന്ന കാൎയ്യം ഇവിടെ സമാസിച്ചു പറയുന്നു. അബലകൾക്കു സഹായമായിരിക്കുന്ന അനേകം കൃത്യങ്ങളുടെ ഇടയിൽ ഉണ്ടാക്കിയ ഗ്രന്ഥമാകയാൽ ഇതിൽ അറ്റകുറ്റങ്ങൾ ഉണ്ടാക്കുവാൻ ഇടയുള്ളവ കണ്ടാൽ അവയെ ചൂണ്ടിക്കാണിച്ചുതരേണമെന്ന, എന്റെ പ്രിയസഹോദരിക്കുവേണ്ടി സുജനങ്ങളായിരിക്കുന്ന വായനക്കാരോടു് ഞൻ വിനയത്തോടെ ആവശ്യപ്പെടുന്നു.
൬൬ മിഥുനം ൨൧ആംനു ടി.കെ.കെ.എം.
ംരം ലൊകത്തിൽ പരൊപകാരത്തിൽ പരമായി യാതൊരു ധൎമ്മവുമില്ലെന്ന സൎവ്വസമ്മതമായിട്ടുള്ളതാണല്ലൊ. എന്നാൽ ആ പരൊപകാരം തന്നെ പലവിധമായി കാണാവുന്നതാണ. അതിൽ ജനങ്ങൾക്ക ഏതവിധേനയും ജ്ഞാനാഭിവൃദ്ധിയെ ചെയ്ത പരിഷ്കരിപ്പിക്കുന്നതാണ മുഖ്യമായിട്ടുള്ളത എന്ന ആരും സമ്മതിക്കാതെ ഇരിക്കുന്നതല്ല. ഇപ്രകാരമുള്ള ജ്ഞാനാഭിവൃദ്ധിയെ ചെയ്തകൊടുക്കുന്നതിൽ പല മാൎഗ്ഗങ്ങളും ഉണ്ട. അതിൽ ഒന്ന പലവിധങ്ങളായ സൽകാവ്യങ്ങളെ ഉണ്ടാക്കി തദ്ദ്വാരാ ശ്രീരാമ യുധിഷ്ഠിരാദി മഹാന്മാരെ പോലെ സദാചാരപരന്മാരായിരിക്കേണ്ടതാണെന്നും രാവണാദികളെപോലെ ദുരാചാരനിരതന്മാരായിരിക്കരുതെന്നും മറ്റും സന്മാൎഗ്ഗങ്ങളെ അനുഭവസാക്ഷികമായി കാണിച്ചുകൊടുത്ത ഉപദേശിക്കുന്നത ശ്ലാഘനീയമായ ഒരു കാൎയ്യമാകുന്നു. ശ്ലോ. കാവ്യം യശസെൎത്ഥകൃതെ, വ്യവഹാരവിദെശിവെയരക്ഷതയെ. സദ്യഃ പരനിൎവൃതയെ. കാന്താസംമിതതയൊപദെശയുജെ എന്ന മഹാന്മാര പറഞ്ഞിരിക്കുന്നു. കാവ്യനിൎവ്വാണത്തിന്റെ ഫലം 1. യശസ്സ. 2. ദ്രവ്യസമ്പാദ്യം. 3. ലോകവ്യവഹാര ജ്ഞാനം. 4. പാപനിവൃത്തി. 5. പരമനിൎവൃതി. 6. തന്റെ പ്രിയവല്ലഭയെപോലെ മനസ്സിനെ രമിപ്പിച്ചുംകൊണ്ട സദുപദേശത്തെ ചെയ്യുക. ഇതുകളാകുന്നു.
വം ഇങ്ങിനേയിരിക്കുമ്പോൾ നമ്മുടെ മലയാളത്തിൽ അവിടവിടെയായി അല്പം ചില വിദുഷിമാരും കവികളും ഉണ്ടെന്ന കേൾക്കുന്നതിൽ പൊന്നിൽ പരിമളം പൊലെ സകലജനങ്ങൾക്കും കൌതുകത്തെ ഉണ്ടാക്കിത്തീൎക്കുമെന്ന നിസ്സംശയമാണ്. ംരം കേരളത്തിൽ അല്പമായി ചില വിദുഷികളും കവികളും ഉണ്ടെന്ന മുമ്പ വിവരിച്ചതിൽ ഗണകന്മാരുടെ ചെറുവിരലിന്ന അവകാശിയായ തോട്ടെയ്ക്കാട്ട കുഞ്ഞിക്കാവ എന്ന ഒരു വിദുഷിയാൽ കുറെനാൾ മുമ്പെ സുഭദ്രാൎജ്ജുനം എന്ന ഒരു ഭാഷാനാടകം നിൎമ്മിക്കപ്പെടുകയും ആയ്ത നമ്മുടെ അഭിപ്രായത്തിന്ന അയക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നതിനെ നാം അന്നു നല്ലവണ്ണം പരിശോധിക്കുകയും സന്തൊഷപുരസ്സരം എട്ട അനുമോദന ശ്ലോകങ്ങളെ ഉണ്ടാക്കി അയക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ആ പുസ്തകം ഉടനെ തന്നെ അച്ചടിച്ച പ്രസിദ്ധപ്പെടുത്തിട്ടുമുണ്ടായിരുന്നു. ആ പുസ്തകത്തിന്റെ ഇപ്പോൾ രണ്ടാംപതിപ്പിന്ന ഇത്രവേഗത്തിൽ സംഗതിവന്നതകൊണ്ടതന്നെ അതിന്റെ പ്രചാരബാഹുല്യവും എഫ്-എ പരീക്ഷക്ക മലയാളം ടെക്ക്സററാക്കി വെച്ചതായി കാണുന്നതുകൊണ്ട സൎവ്വകലാശാലയുടെ സാരജ്ഞതയും പ്രകൃതഗ്രന്ഥത്തിന്റെ യോഗ്യതയും വെളിവാവുന്നതാണല്ലൊ. ഇത നാം മുമ്പ വായിച്ചതാണെങ്കിലും ഇപ്പോഴും നമ്മുടെ ഹൃദയത്തിന്ന പുതുതായി തന്നെ തോന്നുവാനിടയായി കണുന്നതുകൊണ്ട നാം ആശ്ചൎയ്യപ്പെടുന്നു. അഥവാ അത്ര ആശ്ചൎയ്യപ്പെടുവാനില്ലെന്നും തോന്നുന്നുണ്ട. എന്തുകൊണ്ടെന്നാൽ ശ്ലോകം. പ്രതീക്ഷണം യന്നവതാമുപൈതിതദൈവരൂപം രമണീയതായഃ എന്ന പ്രാചീനകവിവചനമുണ്ടെല്ലൊ. ഏതായാലും ംരം ഗ്രന്ഥകൎത്രിയായ വിദുഷി എനിയും ംരം മാതിരി അനേകം ഗ്രന്ഥങ്ങളുടെ നിൎമ്മാണത്തിൽ ശ്രദ്ധാവതിയായി കാണ്മാനും ദീൎഘായുഷ്മതിയായിരിപ്പാനും നാം ആഗ്രഹിച്ചുകൊണ്ട ംരം പ്രസംഗത്തെ തൽക്കാലം ഇവിടെ അവസാനിപ്പിക്കുന്നു.
കൊഴിക്കൊട
6.6.02
സുധാമാധുൎയ്യം യൽ പരിവഹതിഭാഷാഭണിതിഭി- ൎന്നിബദ്ധാഭിസ്മത്തദ്രസനിരവഭാസേപടുതയാ തദേതൽപ്രത്യഗ്രംജനയതിസുഭദ്രാൎജ്ജുനമിതി പ്രതീതന്നശ്ചിത്തേപ്രമദമതുലം നാടകമഹോ (൧)
ഭാഷാസൂക്തിനിബന്ധനാനിബഹവഃകുൎവ്വന്തിനാമാധുനാ ദോഷംകഞ്ചനതേഷുനാവകലയേജാനാമി നോവാഗുണാൻ ഏഷാകാപികൃതിഃപ്രസഹ്യകുരുതെഭദ്രാൎജ്ജുനഖ്യാവതീ ജോഷംപ്രാപ്യമനോധൃതാസ്ഥാകൃൽഭൂയോപിസംപ്രേക്ഷണേ
കയ്ക്കുളങ്ങര വാരിയത്ത രാമവാരിയർ.
ഇക്കാലത്തൊരുപെണ്ണുതെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും മുക്കാലുംശരിയാക്കിയിങ്ങെഴുതിയാലൊട്ടല്ലതാശ്ചൎയ്യമാം ഇക്കാണുന്നൊരുചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാൎത്ഥമാ യിക്കാവമ്മചമച്ചതോൎത്തുമുഴുകുന്നുള്ളത്ഭുതാംഭോനിധൗ. ഈ സുഭദ്രാൎജ്ജുനം ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ ഭാഷാനാടകങ്ങളേയും ലാളിത്യം കൊണ്ടും മാധുൎയ്യം കൊണ്ടും അതിശയിപ്പിച്ചിരിക്കുന്നു എന്ന പറയുന്നതിന്ന ഞാൻ ഒട്ടും മടിക്കുന്നില്ല. കേരളവൎമ്മ വലിയകോയിത്തമ്പുരാൻ
സദൃത്തത്തിലുമില്ലാഭേദമമലശ്ലോകത്തിലോകേവലം ഭേദംനാസ്തിസമസ്തസൽകവിവരശ്രേണീപ്രിയംഭാവുകെ, വിദ്വന്മോദനവുംസമംപുനരലങ്കാരാഭിരാമപ്രഭാ ഹൃദ്യൈനിൻകവിതക്കുമിന്നുഭവതിക്കും പാൎക്കിലെല്ലാം സമം
മാനവിക്രമനേട്ടൻ തമ്പുരാൻ
</poem> [ 8 ]നന്നായീടുന്നഭദ്രത്തെയുമമലയശോ
രാശികൊണ്ടിന്നുരാജ്യ
ത്തിന്നെല്ലാമൎജ്ജുനത്വത്തെയുമഴകിലണ
ച്ചീടുമീനാടകത്തെ
ധന്യേഭംഗ്യാധരിച്ചിപ്പൊഴുതിൽ വിലസിടും
നാടകങ്ങൾക്കുശേഷം
മാന്യേപാൎത്താൽസുഭദ്രാൎജ്ജുനതയതണയു
ന്നുണ്ടുനൽകൊണ്ടൽവേണി
കൊടുങ്ങല്ലൂർ കൊച്ചുണ്ണിതമ്പുരാൻ.
നവീനകവിതകൾ പലതും ഞാൻ ഇയ്യിടെ വായിച്ചിട്ടുണ്ട്. എന്നാൽ സുഭദ്രാൎജ്ജുനംപോലെ രസം അതുകളിൽ ഒന്നും എനിക്ക് ഉണ്ടായിട്ടില്ലെന്ന സത്യമായി ഞാൻ പറയുന്നു-ശ്ലോകങ്ങളുടെ സാരള്യവും മാധുൎയ്യവും ഇടക്കിടെയുള്ള വാക്യങ്ങളിൽ കാണുന്ന ചാതുൎയ്യവും ഭംഗിയും ഇത്ര എന്ന അളവില്ല എന്ന പറവാൻ ഞാൻ ഒട്ടും മടിക്കുന്നില്ല. അൎത്ഥത്തിന്ന ക്ലിഷ്ടത ഒട്ടും കൂടാതെ പ്രാസഭംഗിവരുത്തുന്നത സംസ്കൃതകവനങ്ങളിൽ തന്നെ വളരെ പ്രയാസമുള്ളതാണ്. എനാൽ രം വിധം അൎത്ഥപുഷ്ടിയും പ്രാസഭംഗിയും മലയാളഭാഷയിൽ ഉണ്ടാക്കുന്ന ശ്ലോകങ്ങൾക്ക് വരുത്തുന്നത് അത്യന്തം പ്രയാസമാകുന്നു എന്നുള്ളതിലേക്ക് സംശയമില്ല. വിദുഷിയായി ബുദ്ധിശാലിനിയായിരിക്കുന്ന രം സ്ത്രീയുടെ കവനത്തിൽ പലേടങ്ങളിലും അൎത്ഥപ്രാസവും അതിഭംഗിയായി ചേൎന്നു കാണുന്നതിൽ ഞാൻ അത്യന്തം ആഹ്ലാദിക്കുന്നു
ഒ. ചന്തുമേനോൻ
തോട്ടക്കാട്ട ഇക്കാവമ്മ ഉണ്ടാക്കിയതും ഇയ്യിടെ കേരളക്ല്പദ്രുമം അച്ചുക്കൂടത്തിൽ അച്ചടിച്ചതുമായ സുഭദ്രാൎജ്ജുനം എന്ന ഭാഷാനാടകം ഒരു സ്ത്രീയുണ്ടാക്കിയതാകകൊണ്ട് എന്നുള്ള വിശേഷം കൂടാതെതന്നെ വളരെ നന്നായി എന്ന പറയത്തക്കതായിരിക്കുന്നു. എന്നുതന്നെയല്ല, കുറച്ചകാലമായിട്ട മലയാളഭാഷയിൽ
ണ്ടാക്കപ്പെട്ടിട്ടുള്ള കവിതകളിൽ ഇതിനെക്കാൾ വളരെ മേലെയാണെന്ന് പറയത്തക്കതായി വേറെ വല്ല കൃതിയും ഉണ്ടൊ എന്ന് കൂടി സംശയമാണു.
സുഭദ്രാൎജ്ജുനം മുഴുവൻ വായിച്ചുനോക്കിയതിൽ അതിന്റെ പ്രധാന ഗുണങ്ങളെന്ന് ഞങ്ങൾക്ക് തോന്നിയത് അതിന്റെ നിൎദ്ദോഷതയും ആകപ്പാടെയുള്ള രസികത്വവും ആകുന്നു.'ശാകുന്തളേചതുൎതാങ്കസൂത്രശ്ലോകചതുഷ്മയം' എന്നു പറഞ്ഞതു പോലെ ഇന്നിന്ന ഘട്ടങ്ങൾ അതിമനോഹരങ്ങളായിരിക്കുന്നു. എന്നാ ഇന്നിന്ന ശ്ലോകങ്ങളിൽ വളരെ ചമൽക്കാരവും മനോധൎമ്മവും ഉണ്ടെന്നൊ പറയത്തക്കതായിട്ട് ഇതിൽ വളരെ ഒന്നും ഇല്ലായിരിക്കാം എന്നാൽ അതുപോലെതന്നെ ഹൃദയത്തിന്നാകട്ടെ കൎണ്ണത്തിന്നാകട്ടെ ശല്യത്തെ ഉണ്ടാക്കുന്നതായിട്ടും ഇതിൽ യാതൊന്നും കാണുന്നില്ല. അൎത്ഥം മനസ്സിലാക്കുവാൻ പ്രയാസമായാൽ കവിതക്ക് ഭംഗിയുമായി എന്ന മനൊരമാവിജയ കൎത്താവിനും തൽപ്രശംസകന്മാൎക്കും ശബ്ദഭംഗി ധാരാളമായിട്ടുണ്ടെങ്കിൽ അൎത്ഥത്തിണ്ടെ കാൎയ്യം അത്ര നോക്കുവാനില്ലെന്ന മറ്റു ചിലൎക്കും ഉള്ള പ്രമാദങ്ങൾ ഈ ഗ്രന്ഥകാരിക്കു ഇല്ലെന്ന് വളരെ സ്പഷ്ടമാണ് കവിതയുടെ സ്വാരസ്യത്തിന്ന് അത്യന്തം ബാധകമായ 'ബലാദാകൃഷ്ടിമാണത'യുടെ പ്രധാന കാരണം ഈ പ്രമാദങ്ങളാണല്ലൊ അതുകൊണ്ട് കവിതാവാസനയുള്ളവരിൽ ചിലരുടെ ക്രിതികളിൽകൂടി കാണുന്നതായ നും ന്യൂനത സുഭദ്രാൎജ്ജുനത്തിലില്ലെന്ന് സന്തോഷപൂൎവം പറയേണ്ടിരിക്കുന്നു, വാക്യങ്ങൾക്കും വളരെ കൗതുകവും സരളതയും ഉണ്ട്, അതുകൊണ്ടാണു ഇതിന്ന് മേല്പറഞ്ഞ ആകെപ്പടെയുള്ള രസികത്വവും ഇത്രയും ഉണ്ടായത്.
അതാതു പ്രകൃതത്തിൽ വേണ്ടതായ സരസങ്ങൾ സാധാരണയായി നല്ലവണ്ണം പറകപെട്ടിട്ടുണ്ട്.
സ്ത്രീകൾക്കു വിദ്യാഭ്യാസത്തിൽ ഉത്സാഹം ഉണ്ടാകുന്നതിന്ന് കൊച്ചിശ്ശീമയിൽ ഇതുവരെ ഓരോന്ന് ചെയ്തിട്ടുള്ളതിൽ ഇക്കാവമ്മയുടെ ഈ പ്രവൎത്തിയെ പോലെ ഫലവത്താകുന്നതായിട്ടു വേറെ ഒന്നുമില്ലെന്ന് നിസ്സംശയമാണ്.'ഞങ്ങളിതൊന്നും മ
തിയാവില്ല' എന്ന ജന്മപ്രഭൃതിഉരുവിട്ടാണ സ്ത്രീകൾ വിദ്യാവിഷയത്തിൽ നിരുത്സാഹിനികളാകുന്നത. സ്ത്രീസാദ്ധ്യമല്ലാത്ത കൂട്ടത്തിലാണ കവിധമ്മൎത്തെ സ്ത്രീകൾതന്നെ വെച്ചിരിക്കുന്നത. ഇപ്പോൾ അത സാദ്ധ്യമാണെന്നുള്ള വിവേകം അവക്കുൎണ്ടാകുന്നതോടുകൂടി വേറെ പലകായ്യൎത്തിലും കണ്ണുതുറക്കുവാൻ വഴിയുണ്ട. ഈ അവസ്ഥകൾ നോക്കുമ്പോൾ സ്ത്രീജാതിയിൽ തുഞ്ചെത്തെഴുത്തച്ചനെന്നു സംജ്ഞെക്കു ഈ ഗ്രന്ഥകാരി അഹൎയാണെന്ന എല്ലാവരും സമ്മതിക്കുമെന്ന ഞങ്ങൾ വിശ്വസിക്കുന്നു.
സദ്വൃത്താരസപൂണ്ണൎകോമളവചോരമ്മ്യാസുവണ്ണൊൎജ്വലാ
സംസ്കാരൈരുചിതൈരനെകരുചിലങ്കാരസംശൊഭിതാ
ലാളിത്യാദിവിശേഷഭാസ്വരപദന്ന്യാസാഗഭീരാശയാ
മാധുയ്യൈൎകനിധിഃസമസ്തകൃതിനാംമൊദായജീയാദിയം
പുസ്തകത്തിൽ അധികവും ശ്ലോകങ്ങളാണ. ആ ശ്ലോകങ്ങൾ എത്രയി ലളിതമായ പദങ്ങളെകൊണ്ടും അത്ഥൎകല്പനകൾ കൊണ്ടും ശൃംഗാരാദി രസങ്ങളെകൊണ്ടും വിശേഷമായി വിവരിച്ചിരിക്കുന്നു എന്ന പറയുന്നതിൽ ഞങ്ങൾക്ക സംശയമില്ലെന്ന മാത്രമല്ല അത്യന്തം സന്തോഷവും ഉണ്ട.
കഥയെ കഴിയുന്നതും പുരാണത്തിന്നനുസരിച്ചും വളരെ ഭംഗിയായിട്ടും ചേത്തിൎരിക്കുന്നു. എന്നുമാത്രമല്ല, പ്രകൃതകഥകൾ നിവ്വൎഹിപ്പാൻ വേണ്ടി പൂവ്വാംൎഗങ്ങളിലും മറ്റും ചേത്തിൎരിക്കുന്ന ഉപകഥകളും പ്രകൃതകഥയോട ഏറ്റവും യോജിച്ചിരിക്കുന്നു. പ്രസ്താവനയിൽ നടീസൂത്രധാരന്മാരുടെ സംവാദത്തിൽ പുരുഷനു സാദ്ധ്യമായ ഏതുകായ്യൎവും സ്ത്രീകളാലും സാദ്ധ്യമാകുമെന്നുള്ള നടിയുടെ അഭിപ്രായത്തെ സ്ഥിരപ്പെടുത്തുന്നതായ പദ്യവും അവരുടെ സംവാദത്തിന്നുള്ള പ്രകൃതൊപയോഗിത്വവും ഞങ്ങളെ വളരെ സന്തോഷിപ്പിക്കുന്നു.
അതാത സ്ഥലങ്ങളിൽ വേണ്ടുന്ന രസത്തെ കഴിയുന്നതും പ്രകാശിപ്പിക്കുന്ന നല്ല ലളിതപദങ്ങളെയല്ലാതെ അപ്രസിദ്ധങ്ങളായും മറ്റുള്ള പദങ്ങളെ ഒട്ടുംതന്നെ ഉപയോഗിച്ചിട്ടില്ല. അതാതുപാത്രങ്ങളുടെ സ്വഭാവം അവരവരുടെ വാക്യങ്ങളിൽ സ്പഷ്ടമായി വരുത്തീട്ടുമുണ്ട. രണ്ടാമങ്കം വായിച്ചാൽ ബലഭദ്രരുടെ കപടമില്ലാത്ത മനൊഗതിയും, ശ്രീകൃഷ്ണന്റെ മുൻകരുതലോടു കൂടിയ ആലോചനാശക്തിയും, ഉദ്ധവരുടെ പരാഭിപ്രായ ഗൃഹണ സാമത്ഥ്യൎവും ഹൃദയത്തിൽ നല്ലവണ്ണം പ്രതിഫലിക്കുന്നു. [ 12 ]ഗുരുഭക്തി, ദമ്പതിമാരിൽ അന്യോന്യം വേണ്ടനടത്തയുറ്റെ ഉൽകൃഷ്ടവിദ്യാഭ്യാസം ഇവയെ പറ്റിയുള്ള ശ്ലോകങ്ങൾ ഇംഗ്ലീഷ വിദ്യാഭ്യാസം ഉണ്ടായിട്ടുള്ള ഏവക്കുംൎ ആനന്ദപ്രദമായി ഇരിക്കുന്നതല്ല.
ഈ നാടകം പണ്ടോരൊ വിദ്വാന്മാർ ഉണ്ടാക്കിയതായ സംഘനാടകങ്ങൾക്കു സദൃശമായി പഞ്ചാങ്കങ്ങളോടു കൂടിയതായും രസനിബന്ധനമായ ഇതിവൃത്തത്താൽ ശോഭിതമായും രസപ്രചുരമായും സരസപദവിന്യാസസഹിതമായും അധരങ്ങളോടുകൂടിയതായും ശ്രുതിമധുരമായും ഇരിക്കുന്നു എന്ന ഡിതമായിപറയാം. ഇങ്ങനെയുള്ള എല്ലാ വിശേഷഗുണങ്ങളോടു കൂടിയ ഈ ഗ്രന്ഥം ഉണ്ടാക്കിയത ഒരു വിദുഷിയായ യുവതിയാകകൊണ്ടും ഇന്നെവരെ സ്ത്രീകളാൽ ഉണ്ടാക്കപ്പെട്ടിട്ടുള്ളതിൽ ഇത ആദ്യത്തെതാണെന്നറിയുന്നതുകൊണ്ടും ഞങ്ങൾ അത്യന്തം ആനന്ദിക്കുന്നു.
തോട്ടയ്ക്കാട്ട കുട്ടിപ്പാറു അമ്മയ്ക്കു.
അത്യന്തശുദ്ധിയൊടുമീശ്വരപാദപത്മം
നിത്യംഭജിച്ചുരുവുന്നമദീയമാത്ഃ!
പ്രിത്യാത്വദീയപദതാരതിൽവെച്ചിടുന്നു
ഭക്ത്യാമയാകൃതമതാമൊരുനാടകംഞാൻ.
എന്ന തോ.ഇ.
“ | ആറുംനീറുമണിഞ്ഞുനല്ലജടയും |
” |
[നാന്ദിയുടെ അവസാനത്തിൽ നാലുപുറത്തും നോക്കീട്ട സന്തോഷത്തോടുകൂടി]
ഈ ഋഷിനാഗക്കുളക്ഷേത്രസന്നിധിയിങ്കൽ മഹോത്സവത്തിനായി പല ദിക്കുകളിൽനിന്നും വന്നു ചേൎന്നിരിക്കുന്ന മഹാന്മാരുടെ മുമ്പാകെ നമ്മുടെ നാട്യവിദ്യയെ പ്രകടിപ്പിക്കുവാൻ ഇതൊരു നല്ല സമയം തന്നെ.
ആൎയ്യേ! ഇവിടെ വരൂ.
നടീ [പ്രവേശിച്ച]
ആൎയ്യ! ഇതാഞാൻ. എന്തിനായിട്ടാണ എന്നെ വിളിച്ചതു?
പലരുമതിരസജ്ജന്മാൎനിരഞ്ഞുള്ളതാമീ
വലിയസഭയിൽനമ്മൾക്കുള്ളനാട്യപ്രഭാവം
ചിലതുടനിഹകാണിക്കേണമോത്താൎലത്രെ
ഫലമിതുവരെയും നാം ചെയ്തയത്നത്തിനെല്ലാം. (൨)
നടീ.
ആയ്യൎ! എന്നാൽ ഏതു നാടകമാണിവിടെ അഭിനയിച്ച സാ
മാജികന്മാരെ സന്തോഷിപ്പിക്കേണ്ടത?
സൂത്രധാരൻ.
ലളിതപദങ്ങൾകൊണ്ടും മനോഹരസന്ദൎഭങ്ങൾ കൊണ്ടും ഭംഗിയുള്ളതായ ഒരു പുതിയ മലയാളനാടകത്തേയാണ ഇവിടെ ഉപയോഗിച്ച ഇവരെ ആരാധിക്കേണ്ടത. എന്നാൻ അങ്ങിനെയുള്ള നാടകം ഏതാണെന്ന എന്റെആലോചനയിൽ എത്തുന്നതുമില്ല.
നടീ.
ഇയ്യടെ തോട്ടയ്ക്കാട്ട ഇക്കാവമ്മ ഒരു നാടകം ഉണ്ടാക്കീട്ടുണ്ട. അതായാൽ നന്നായിരിക്കുമെന്ന എനിക്ക തോന്നുന്നു.
സൂത്രധാരൻ [പുഞ്ചിരിയോടുകൂടി]
യോഗ്യന്മാരായ പുരുഷന്മാരാൽ സാധിക്കാവുന്ന കായ്യൎങ്ങളിൽ ഒന്നാകുന്നു കവിധമ്മംൎ. ഇപ്രകാരമുള്ളതിൽ ഒരു സ്ത്രീയുടെപ്രവൃത്തി ഒരിക്കലും നന്നായിതീരുമെന്ന ഞാൻ വിചാരിക്കുന്നില്ല.
നടീ.
പുരുഷന്മാരാൽ സാദ്ധ്യമായ ഏതു കായ്യൎവും സ്ത്രീകളാലും സാദ്ധ്യമാവുമെന്നുതന്നെയാകുന്നു എന്റെഅബ്ഹിപ്രായം. കേട്ടാലും.
മല്ലാരിപ്രിയയായഭാമസമരം
ചെയ്തീലയൊ, തേൎതെളി
ച്ചില്ലേപണ്ടുസുഭദ്ര,പരിതുഭരി
ക്കുന്നില്ലെവിക്ടോറിയാ?
മല്ലാക്ഷീമണികൾക്കുപാടവരിവ
യ്കെല്ലാംഭവിച്ചീടുകിൽ
ചൊല്ലേറുംകവിതയ്ക്കുമാത്രമിവ
രാളല്ലെന്നുവന്നീടുമോ?(൩)
സൂത്രധാരൻ. [ലജ്ജയോടുകൂടി]
ശരിതന്നെ. സ്ത്രീകൾക്ക കവിതയുണ്ടാകയില്ലെന്ന ശാസ്ത്ര
മോ ശാപമൊ ഇല്ല. എന്നാൽ, ഇതത്ര സാധാരണയല്ലെന്നു മാത്രമെ ഞാൻ പറഞ്ഞതിനൎത്ഥമുളളൂ. ആകട്ടെ, ആ നാടകത്തിന്ടെ പേരെന്താണു?
'സുഭദ്രാൎജ്ജുനം' എന്നാകുന്നു.
“ | വളരെ പ്രഥിതൻ നായക
നളവറ്റരസജ്ഞരുള്ളതായസഭാ കളമൊഴിയാളുടെകവിതാ വളരുന്നൂഹൃദിനമുക്കുമുത്സാഹം.(൪) |
” |
അതിനാൽ മനോഹരമായിരിക്കുന്ന ഈ വസന്തകാലത്തെ ഉദ്ദേശിച്ച് ഭവതി സംഗീതം ആരംഭിച്ചാലും. ഇപ്പോൾ ഇതാ,
“ | മെല്ലെച്ചെന്നുലതാഗൃഹത്തിലുതിരും
പൂരേണുഭസ്മംധരി ച്ചുല്ലാസാലണയുന്നഭൃംഗനിരയാം രുദ്രാക്ഷമാല്യത്തൊടും നല്ലാമോദമിയന്നമാധവസഖൻ മന്ദാനിലൻ ഗൂഢമായ് ചെല്ലുന്നൂയതിപോലെമാധവിയെയൊ ന്നാലിംഗനംചെയ്യുവാൻ.(൫) |
” |
“ | അങ്ങിനേതന്നേ
വളരുമൊരൗത്സുക്യമൊടും കളവാക്കാൽധാൎത്ത്രരാഷ്ട്രശകുനികളാൽ വളരെക്കൎണ്ണാനന്ദം തെളിവൊടുനൽകപ്പെടുന്നിതിതുകാലം.(൬) [അണിയറയിൽ] ആരാണങ്ങുമറഞ്ഞുനിന്നിവൎപറ ഞ്ഞീടുന്നതെല്ലാംബലാൽ |
” |
“ | നേരായിന്നുധരിച്ചുമറ്റുചിലരോ ടേവംകഥിക്കുന്നതും? |
” |
ആൎയ്യേ! ഭയപ്പെടേണ്ട. ആലോചനാമണ്ഡപത്തിലിരുന്നു കൊണ്ട ദുൎയ്യോധനാദികൾ പ്രവേശിക്കുകയാണെന്നു തോന്നുന്നു. അവരുടെ കഞ്ചുകി ഭവതിയുടെ ഗാനത്തെ കേട്ട അന്യഥാ ശങ്കിച്ചു പറഞ്ഞ വാക്കാണിത. ഇനി വേണ്ട കാൎയ്യങ്ങൾക്കായി നമുക്കും വേഗം പോവുക.
അനന്തരം ദുൎയ്യോധനനും കൎണ്ണനും ശകുനിയും പ്രവേശിക്കുന്നു.
ദുൎയ്യോധനൻ [ആത്മഗതം]
അന്യനിൽ പ്രേമമേറീടുംതന്വിയിൽകാമദേവനും
നിന്ദ്യമെന്നാകിലും കഷ്ടമിന്നതിൽ ചെന്നിതെന്മനം (൮)
ധന്യൻപാൎത്ഥനിവണ്ണമുള്ളതരുണീ
രത്നത്തിനിന്നീവിധം
തന്നിൽ പ്രേമമിയന്നമൂലമരിയെ
ന്നാലും മഹാഭാഗ്യവാൻ
ഇന്നസ്സുന്ദരിയായഭദ്രയെലഭി
ച്ചീടാനുപായങ്ങളെ
ത്തന്നേനോക്കണമെന്നതിന്നൊരു
സഖാവാരുള്ളുകൎണ്ണംവിനാ (൯)
കപടോപായങ്ങളിൽ വിദഗ്ദ്ധനായിരിക്കുന്ന മാതുലൻ കൂടെ
യുണ്ടെങ്കിലും ഈ കാൎയ്യമാകയാൽ കൎണ്ണനോടാലോചിക്കുവാനെ തരമുള്ളു. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായവും അരിയാമല്ലോ. [പ്രകാശം]
സഖേ, കൎണ്ണ! കഷ്ടംസുഭദ്രയിലിനിക്കുളവായിരാഗം മട്ടോന്മൊഴിക്കുവിജയങ്കലുമപ്രകാരം കിട്ടീടുവാനവളെയെന്തിനിവേണ്ടതെന്നെ ന്നിഷ്ടൻഭവാൻവഴിതിരഞ്ഞുപറഞ്ഞിടേണം. (൧൦)
ശത്രുവായിരിക്കുന്ന അൎജ്ജുനൻ ഈ വിവരം അറിഞ്ഞാൽ ഏതു വിധമെങ്കിലുംവിഘ്നം വരുത്തും. ആ ദുഷ്ടന ഞാൻ കാമിക്കുന്ന സ്ത്രീകളെ കൈവശമാക്കേണമെന്നൊരു ദുസ്സ്വഭാവം കൂടിയുണ്ട. പാഞ്ചാലിയെ കൊണ്ടുപോന്നത കണ്ടില്ലേ? തന്നിൽ അനുരാഗ ലേശമ്പോലുമില്ലാത്ത അവളെ അപഹരിച്ചവൻ അനുരക്തയായ സുഭദ്രയെ ഉപേക്ഷിക്കുമോ?
കൎണ്ണൻ.
സഖേ! സുയോധന! ഭവാൻ ആത്മാവിനെ എന്തിനായിട്ട അവമാനിക്കുന്നു? കേട്ടാലും,
പാൎത്ഥൻപാഞ്ചാലപുത്രീപരിണയമതിനാ യ് വന്നനേരത്തുപാൎത്താ ലാൎത്തന്മാൎപാണ്ഡവന്മാരിതിദയയവരിൽ തെല്ലുനാമന്നുകാട്ടി ചീൎത്തോരുൾക്കോപമോടന്നവരോടുപൊരുതാ നാൎത്തടുത്താൽനമിക്കീ വാറൎത്തയ്ക്കെന്തുള്ളുബന്ധമ്പുനരിതുകരുതീ ട്ടെന്തിനിന്നീവിചാരം. (൧൧)
ദുൎയ്യോധനൻ.
അതിരിക്കട്ടെ. കഴിഞ്ഞ കഥ പറഞ്ഞിട്ട കാൎയ്യമില്ലല്ലോ. ഇപ്പോൾ വേണ്ടതിനെ ആലോചിക്കുക.
കൎണ്ണൻ.
ആലോചിക്കുവാനൊന്നുമില്ല. സുഭദ്ര ഭവാനെ ത്യജിച്ച അ [ 19 ] ൬ സുഭദ്രാൎജ്ജുനം
ൎജ്ജുനനെ കാമിക്കുമെന്ന് എനിക്കശേഷം തോന്നുന്നില്ല. എന്തുകൊണ്ടെന്നാൽ,
- കളഹംസത്തെവെടിഞ്ഞൊരു
- നളിനിസഹൎഷം വരിക്കുമോകാകം?
- തെളിവൊടുനിൻ ഗുണമിന്നാ
- ക്കളമൊഴിയറികിൽ ഫലിക്കുമീക്കാമം. (൧൨)
- ഇന്ദ്രനോടെതിരിടും പ്രതാപവും
- കന്ദബാണസഹദേഹകാന്തിയും
- ധന്യനിന്ധനസമൃദ്ധിയും നിന
- യ്ക്കന്യനില്ലിഹഭവൽസമൻസഖേ. (൧൩)
- കളഹംസത്തെവെടിഞ്ഞൊരു
ഇത്ര മാന്യതയും തന്നിൽ ആസക്തിയും ഉള്ള ഭവാനെ സുഭദ്ര കേട്ടാൽ അവൾക്ക് സാമാന്യമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ ഈ അല്പസാരനായിരിക്കുന്ന അൎജ്ജുനനെ പിന്നെ ആഗ്രഹിക്കുമോ?
- ദുൎയ്യോധനൻ
- ദുൎയ്യോധനൻ
സഖേ! അങ്ങിനെയല്ല.
- മതിശാലിനിമാധവീനിനച്ചാ
- ലതുമൂലം കൊതിവാച്ചിതെൻ ഹൃത്തിൽ
- ചതിയേറി കൃഷ്ണനെന്നെ വഞ്ചി
- പ്പതിനുണ്ടിന്നുധനഞ്ജയപ്രിയത്താൽ. (൧൪)
- മതിശാലിനിമാധവീനിനച്ചാ
എന്തുചെയ്യാം! ഞാൻ വളരെ വിവശനായി തീൎന്നിരിക്കുന്നു.
മാതുലൻ ഒന്നും പറയുന്നതുമില്ല.
- കൎണ്ണൻ. [ശകുനിയോട്]
- കൎണ്ണൻ. [ശകുനിയോട്]
ഇവിടുന്നൊന്നും ഈ സംഗതിയെപ്പറ്റി സംസാരിക്കാത്തതെന്താണ്? ദുൎയ്യോധനന്റെ വിലാപങ്ങൾ കേൾക്കുന്നില്ലെ?
- ശകുനി.
- ശകുനി.
കേൾക്കുന്നുണ്ട്. എന്നാൽ ദുൎയ്യോധനന്റെ ശുദ്ധതതന്നെയാണ് ഈ വ്യസനത്തിനുള്ള കാരണം.സുഭദ്ര സ്വാധീനയായാൽ പിന്നെ കൃഷ്ണൻ വിചാരിച്ചാൽ എന്തുചെയ് വാൻ കഴിയും?
- കൎണ്ണൻ.
- കൎണ്ണൻ.
അതും ശരി തന്നെ.
[ 20 ] ഒന്നാമങ്കം
ദുൎയ്യോധനൻ.
- അതുകൊണ്ടും ഫലമില്ല.
- സുന്ദരിക്കുഭയമിന്നിതിമാത്രം
- നന്ദനന്ദനനിലുള്ളതുമൂലം
- നിന്ദ്യമെങ്കിലുമവന്റെ വചസ്സാ
- ത്തന്വികേൾക്കുമതിനില്ലവികല്പ്പം.
- അതുകൊണ്ടും ഫലമില്ല.
ദുൎമ്മതിയായ കൃഷ്ണൻ അൎജുനന്ന് വളരെ സഹായമായി നില്ക്കുമെന്നുമാത്രമല്ല എനിക്കു വിരോധമായി പ്രവൃത്തിക്കുകയും ചെയ്യും.
ശകുനി. [ അല്പം ആലോചിച്ചിട്ട്]
എന്നാൽ അതിനു വേറെ ഒരു നല്ല ഉപായമുണ്ട്. അതു ചെയ്താൽ സുഭദ്ര നിശ്ചയമായിട്ടും നമ്മുടെ കൈവശത്തിൽ വരും.
ദുൎയ്യോധനനും, കൎണ്ണനും.
അതെന്തുപായമാണ്? പറയു, പറയു.
ശകുനി.
ദുൎയ്യോധനൻ അൎജ്ജുനരൂപം ധരിച്ച് സുഭദ്രയെ വിവാഹം ചെയ്യുന്നതുതന്നെ.
കൎണ്ണൻ.
അതൊരു നല്ല ആലോചന തന്നെ. വിവാഹാനന്തരം ഒന്നുകൊണ്ടും ഭയപ്പെടുവാനില്ല. സുഭദ്രയെ പിന്നെ അന്യനു കൊടുക്കുവാൻ ഈ ജന്മത്തിൽ തരമില്ലല്ലൊ. ഇതൊന്നും വിചാരിക്കാതെ കൃഷ്ണൻ എതൃക്കുന്നപക്ഷം നമ്മുടെ പരാക്രമം കുറച്ച് കാണിക്കുകയും ചെയ്യാം.
ദുൎയ്യോധനൻ.
ഈ വഴി എനിക്കത്ര തൃപ്തിയെ തരുന്നില്ല. ഇങ്ങിനെ ഞാൻ പ്രവൃത്തിക്കുകയുമില്ല.
കൎണ്ണനും ശകുനിയും.
എന്തുകൊണ്ട്? [ 21 ]
- സുഭദ്രാൎജ്ജുനം
- ദുൎയ്യോധനൻ.
- സുഭദ്രാൎജ്ജുനം
- അതിഭയമയിചോൎന്നീടുന്നമദ്ദേശികന്ത
- ന്മതിയതിലതിദണ്ഡം തട്ടുമീമട്ടറിഞ്ഞാൽ
- മതിമുഖിയെലഭിപ്പാന്മറ്റുപായങ്ങളില്ലെ
- ന്നതുവരികിലിനിക്കീഭദ്രയേവേണ്ടതാനും.
- കൎണ്ണൻ.
- കൎണ്ണൻ.
- ബലഭദ്രനു ഭവാനിൽ വളരെ വാൽസല്യമുള്ളതിനാൽ ഇതുകൊണ്ട് വിരോധമുണ്ടാവാൻ വഴിയില്ല.
- ശകുനി.
- ശകുനി.
എന്നു മാത്രമല്ല, അനുകൂലവുമായിരിക്കും. ഒന്നുകൊണ്ടും ശങ്കിക്കാനില്ലാ. കേട്ടാലും,
- നിനച്ചീടും കാൎയ്യം വരുവതിനുസാരജ്ഞരനിശം
- മടിച്ചേടാതെന്തുംത്വരിതമിഹചെയ്യുന്നിതുലകിൽ
- തപിച്ചിട്ടീവണ്ണം പിഴചെറുതുചെയ്തെങ്കിലുമിതിൽ
- ചലിച്ചീടാൻബന്ധംഗുരുവരനുചെറ്റില്ലറികനീ.
- ദുൎയ്യോധനൻ. [അല്പം കോപത്തോടുകൂടി]
- ദുൎയ്യോധനൻ. [അല്പം കോപത്തോടുകൂടി]
- നിനച്ചീടും കാൎയ്യം വരുവതിനുസാരജ്ഞരനിശം
നിങ്ങൾ ഇത്രവളരെ പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല.
- ഒരുനാളും മൽഗുരുവര
- കരളിൽ താപം ഭവിച്ചിടുന്നവിധം
- വരമാംകാൎയ്യമതാകിലു
- മറികബലാൽ ചെയ്കയില്ല ഞാൻ നിയതം.
- വിശിഷ്ടനായി ശുദ്ധാത്മാവായിരിക്കുന്ന ഗുരുവിനെ വഞ്ചിക്കുന്നതിനേക്കാൾ വലുതായിട്ടൊരു പാപവുമില്ല. ബന്ധുക്കൾ ഇപ്രകാരമുള്ള അകൃത്യം ചെയ് വാൻ ഒരിക്കലും ഉപദേശിക്കരുത്.
- ശകുനി. [സ്വകാൎയ്യമായിട്ട്]
- ശകുനി. [സ്വകാൎയ്യമായിട്ട്]
- ഒരുനാളും മൽഗുരുവര
കൎണ്ണ! നമ്മുടെ അഭിപ്രായം ദുൎയ്യോധനനു രുചിക്കുന്നില്ല. ക്ഷോഭിക്കുന്നതുനോക്കു. യാതൊന്നും പ്രവൃത്തിക്കുവാൻ വഹിയാ; കന്യകയെ കിട്ടുകയും വേണം. അതു ദുൎമ്മോഹമല്ലെ!
- കൎണ്ണൻ.
- കൎണ്ണൻ.
ബലഭദ്രന് ശിഷ്യസ്നേഹവും അപ്രകാരമാണ്. ആകട്ടെ [ 22 ]
- ഒന്നാമങ്കം
- ഒന്നാമങ്കം
ദുൎയ്യോധനനെ സമാധാനപ്പെടുത്തണം. അതിന് ഇങ്ങിനെ പറയുക തന്നെ.
- ക്രോധിക്കേണ്ട സഖേ ഭവാൻ മുസലിയോ
- ടൎത്ഥിക്കുകിൽ പ്രീതനായ്
- ടൎത്ഥിക്കുകിൽ പ്രീതനായ്
- ബോധിച്ചീടുകസത്വരംഭഗിനിയേ നല്കും
- നിനക്കായ് സ്വയം
- നിനക്കായ് സ്വയം
- ആധിക്കില്ലൊരുബന്ധവുംഗുരുമതം
- കൈക്കൊള്ളുമെല്ലാവരും
- കൈക്കൊള്ളുമെല്ലാവരും
- സാധിച്ചീടുകമാധവീപരിണയം
- മോദേനവാദം വിനാ.
- ദുൎയ്യോധനൻ. [സന്തോഷത്തോടുകൂടി]
- മോദേനവാദം വിനാ.
- ക്രോധിക്കേണ്ട സഖേ ഭവാൻ മുസലിയോ
സഖേ കൎണ്ണ! ഇപ്പോൾ ഭവാൻ പറഞ്ഞത് എനിക്കു വളരെ ബോധ്യമായി. എന്നാൽ ഞാൻ നേരിട്ട് ചോദിക്കുന്നത് അവിവേകമായിരിക്കും. എനിക്കുവേണ്ടി കൎണ്ണൻ ഒരെഴുത്തയച്ചാൽ മതി.
- കൎണ്ണൻ,
- കൎണ്ണൻ,
- അങ്ങിനെ തന്നെ. ഇതു ശകുനിക്കും പക്ഷമല്ലെ.
- ശകുനി.
- ശകുനി.
- അതെ. പക്ഷെ അൎജ്ജുനന്റെ ഇപ്പോഴത്തെ സ്ഥിതി കൂടി അറിഞ്ഞിട്ടായാൽ അധികം ഗുണമുണ്ടായിരുന്നു. അവൻ പോയിട്ട് കുറേ ദിവസമായി; ഇതുവരെ മടങ്ങിവന്നിട്ടില്ല. ആൾ ഉപായിയാണ്.
- കൎണ്ണൻ
- കൎണ്ണൻ
- അതാവശ്യം തന്നെ.
- ദുൎയ്യോധനൻ.
- ദുൎയ്യോധനൻ.
- ഈ കാൎയ്യത്തിൽ ഞാൻ ചാരന്മാരെ അയചിട്ടുണ്ട്.
- കഞ്ചുകി. [പ്രവേശിച്ചിട്ട്]
- കഞ്ചുകി. [പ്രവേശിച്ചിട്ട്]
മഹാരാജാവ് ജയിക്കട്ടെ! തിരുമനസ്സിലെ കാണ്മാനായി ഒരു ഭിക്ഷു സമയം നോക്കി നില്ക്കുന്നു. [ 23 ]
- സുഭദ്രാൎജ്ജുനം
- ദുൎയ്യോധനൻ. [ആത്മഗതം]
- സുഭദ്രാൎജ്ജുനം
- ഒ! അൎജ്ജുനവൃത്താന്തം അറിയുന്നതിന്നയി നിയോഗിച്ചിരുന്ന ചാരന്മാരിൽ ഒരാളായിരിക്കും അവൻ.
[പ്രകാശം]
- എന്നാൽ വരുവാൻ പറയുക.
- കഞ്ചുകി.
- കഞ്ചുകി.
- കല്പനപോലെ. [പോയി]
- [അനന്തരം ഭിക്ഷുരൂപം ധരിച്ച ചാരൻ പ്രവേശിക്കുന്നു]
- ചാരൻ. [നോക്കീട്ട്, ആതമഗതം]
- ചാരൻ. [നോക്കീട്ട്, ആതമഗതം]
- മഹാരാജാവ് അംഗരാജാവോടും മാതുലനോടും കൂടിയാണല്ലോ ഇരിക്കുന്നത്. ഇപ്പോൾ ചെന്ന് ഈ വൎത്തമാനത്തെ എങ്ങിനെ അറിയിക്കും. പക്ഷെ അവർ മഹാരാജാവിന്റെ ചെവികൾ തന്നെയാണല്ലൊ. എങ്കിലും ചോദിയ്ക്കുന്നതിന്റെ അവസ്ഥപോലെ പറയാം.
- ചാരൻ. [അടുത്തുചെന്ന്]
- ചാരൻ. [അടുത്തുചെന്ന്]
- മഹാരാജാവ് ജയിയ്ക്കുന്നു.
- ദുൎയ്യോധനൻ.[സൂക്ഷിക്കുനോക്കീട്ട് മന്ദഹാസത്തോടുകൂടി, ആത്മഗതം]
- ദുൎയ്യോധനൻ.[സൂക്ഷിക്കുനോക്കീട്ട് മന്ദഹാസത്തോടുകൂടി, ആത്മഗതം]
- താടിയും ജടയും കൃത്രിമം തന്നെ.
- എന്നാൽ വരുവാൻ പറയുക.
[പ്രകാശം]
- എവിടെ എല്ലാം പോയി? അൎജ്ജുനനേ കണ്ടുവോ?
- ചാരൻ.
- ചാരൻ.
- കണ്ടു.
- ദുൎയ്യോധനൻ.
- ദുൎയ്യോധനൻ.
- എവിടെ എല്ലാം പോയി? അൎജ്ജുനനേ കണ്ടുവോ?
അവൻ എവിടെ എത്തി. വിശേഷങ്ങൾ എല്ലാം കേൾക്കട്ടെ.
- ചാരൻ.
- ചാരൻ.
- സേതുസ്നാനം തുടങ്ങീട്ടനവധിസുകൃതം
- ഹന്തസാധിച്ചു പാൎത്ഥൻ
- സ്ഫീതാനന്ദം പ്രഭാസത്തിലുമധികമുദാ
- മജ്ജനംചെയ്തുവേഗം [ 24 ]
- ഒന്നാമങ്കം
- പ്രീതന്മാരായ് സദാതൻ പിറകിലഥചരി
- യ്ക്കുംദ്വിജന്മാരെയും വി
- യ്ക്കുംദ്വിജന്മാരെയും വി
- ട്ടേതോചിന്തിച്ചപോലിന്നൊരുയതിവടി
- വായ്പോയ്പടിഞ്ഞാട്ടിദാനീം
- വായ്പോയ്പടിഞ്ഞാട്ടിദാനീം
- അടിയൻ ഈ വിവരം ഉണൎത്തിയ്ക്കുവാൻ ഇങ്ങോട്ടും പുറപ്പെട്ടു.
- ദുൎയ്യോധനൻ.
- ദുൎയ്യോധനൻ.
- സന്തോഷമായി, ഇനി നിന്റെ പ്രവൃത്തിക്കായ്ക്കൊണ്ട് പോയ്ക്കൊൾക.
- ചാരൻ.
- കല്പനപോലെ. [പോയി]
- ദുൎയ്യോധനൻ. [വിചാരത്തോടെ]
- ദുൎയ്യോധനൻ. [വിചാരത്തോടെ]
- സഖെ, കൎണ്ണ! അൎജ്ജുനൻ ഭിക്ഷുരൂപം ധരിച്ചതിന്റെ ഉദ്ദേശം എന്തായിരിയ്ക്കാം!
- കൎണ്ണൻ.
- കൎണ്ണൻ.
- എന്തെങ്കിലുമാവട്ടെ. അതുകൊണ്ട് നമുക്ക് വല്ല വിരോധവുമുണ്ടൊ. സന്യാസിക്ക് സ്റ്റ്രീകളുടെ കഥാപ്രസംഗം പോലും യോഗ്യമല്ലാത്ത സ്ഥിതിക്ക് ഇതുവളരെ നന്നായി. അവൻ എന്നും സന്യാസാശ്രമത്തിൽ തന്നെ ഇരിക്കട്ടെ.
[ശകുനിയോട്]
- അങ്ങിനെയല്ലെ അവിടത്തെ അഭിപ്രായവും!
- ശകുനി.
- ശകുനി.
- അല്പം വ്യത്യാസമുണ്ട്. ഇതിലെന്തോ കളവുള്ളതുപോലെ തോന്നുന്നു.
- ദുൎയ്യോധനൻ. [പരിഭ്രമത്തോടെ]
- ദുൎയ്യോധനൻ. [പരിഭ്രമത്തോടെ]
- അതെന്താണെന്നറിയുന്നില്ല.
- ശകുനി.
- ശകുനി.
- പറയാം. എന്തെന്നാൽ,
- മാരശസനവഹിച്ചുകിരീടി
- ചാരുഗാത്രിമനതാരറിവാനായ് [ 25 ]
- സുഭദ്രാൎജ്ജുനം
- സുഭദ്രാൎജ്ജുനം
- ആരുമേതുമറിയാത്തവിധത്തിൽ
- ദ്വാരകയ്ക്കഥഗമിച്ചതുനൂനം.
- കൎണ്ണൻ.
- കൎണ്ണൻ.
- മാരശസനവഹിച്ചുകിരീടി
- അൎജ്ജുനൻ അവരുടെ പൂൎവ്വബന്ധുവും വിശേഷിച്ച് കൃഷ്ണന്റെ പ്രാണസ്നേഹിതനും ആകയാൽ നേരേ ചെല്ലുന്നതിനു തന്നെ വിരോധമില്ലല്ലോ.
- ശകുനി.
- ശകുനി.
- അവന്റെ സ്ഥിതി അങ്ങിനെയായിരുന്നാലും കേവലം ഒരു യുവാവായതുകൊണ്ടു കന്യകയെ കാണ്മാനും സംസാരിപ്പാനും വളരെ തടസ്ഥങ്ങളുണ്ടായേക്കാം. എന്നുമാത്രമല്ല, ധീമാനായിരിക്കുന്ന ബലഭദ്രർ അനുവദിക്കുകയുമില്ല. അതിനാൽ ഈ വേഷം ധരിച്ചതാണെന്നു ഞാൻ വിചാരിക്കുന്നു.
- സന്യാസിമാൎക്കുതടവില്ലൊരിടത്തുമേതും
- കന്യാഗൃഹട്ടിലുമവൎക്കഥചെന്നുപോരാം
- എന്നുള്ളതൊക്കമതിയിൽ കരുതീട്ടുധീര
- നിദ്രാത്മജൻ സകുതുകം യതിയായതിപ്പോൾ
- ദുൎയ്യോധനൻ.
- ദുൎയ്യോധനൻ.
- കൎണ്ണാ! ഇത് വാസ്തവമായിരിയ്ക്കാം. ഗൂഢാഭിപ്രായങ്ങൾ കണ്ടെത്തുന്നതിന്ന് ഇത്ര സാമൎത്ഥ്യം മാതുലനേപ്പോലെ അന്യനു ണ്ടോ എന്നു സംശയമാണ്.
- കൎണ്ണൻ.
- കൎണ്ണൻ.
- ശരിയാണ്. ഏതായാലും സന്ദേശം അയയ്ക്കുന്നതിന്ന് ഇനി കാലതാമസം വരുത്തിക്കൂടാ.
- ദുൎയ്യോധനൻ.
- ദുൎയ്യോധനൻ.
- എന്നാൽ കൎണ്ണൻ അതിനായുദ്യോഗിച്ചാലും.
- കൎണ്ണൻ. [വിചാരിയ്ക്കുന്നു]
- ദുൎയ്യോധനൻ.[ആത്മഗതം]
- കൎണ്ണൻ. [വിചാരിയ്ക്കുന്നു]
- ദ്വാരകയിലെ എല്ലാ വിശേഷങ്ങളും പ്രത്യേകിച്ച് സുഭദ്രയുടെ ഇപ്പോഴത്തെ അവസ്ഥയും കൂടി അറിയണം. അതിന്ന് ആ [ 26 ]
- ഒന്നാമങ്കം
- ഒന്നാമങ്കം
- അങ്ങിനെയല്ലെ അവിടത്തെ അഭിപ്രായവും!
രെയാണയയ്ക്കേണ്ടത്. ദൂതന്മാരിൽ പ്രധാനിയായി അതിസമൎത്ഥനായിരിക്കുന്ന ദുൎവ്വിദഗ്ദൻ തന്നെ പോകട്ടെ.
[ശകുനിയോട് പ്രകാശം]
- എഴുത്തും കൊടുത്ത് ദുൎവ്വിദഗ്ദനെ അയച്ചാൽ പോരേ?
- ശകുനി.
- ശകുനി.
- ഈ ദൂതനെ തിരഞ്ഞെടുത്തത് ഉത്തമമായി. അവന്ന് അന്യചിന്താഭിപ്രായത്തെക്കൂടി ഗ്രഹിക്കുവാൻ സാമൎത്ഥ്യമുണ്ട്.
- ദുൎയ്യോധനൻ.
- ദുൎയ്യോധനൻ.
- ആരാണവിടെ?
- കഞ്ചുകി. [പ്രവേശിച്ച്]
- കഞ്ചുകി. [പ്രവേശിച്ച്]
- അടിയൻ.
- ദുൎയ്യോധനൻ.
- ദുൎയ്യോധനൻ.
- ദുൎവ്വിദഗ്ദനോടിവിടെ വരുവാൻ പറയുക.
- കഞ്ചുകി.
- കഞ്ചുകി.
- കല്പനപോലെ. [പോയി]
- കൎണ്ണൻ. [എഴുത്തെഴുതീട്ട്]
- കൎണ്ണൻ. [എഴുത്തെഴുതീട്ട്]
- ഇതുമതിയോ?
- ദുൎയ്യോധനനും, ശകുനിയും.
- ദുൎയ്യോധനനും, ശകുനിയും.
- കേൾക്കട്ടെ.
- കൎണ്ണൻ. [വായിക്കുന്നു]
- കൎണ്ണൻ. [വായിക്കുന്നു]
- വീരന്മാരണിയുന്നചാരുമകുടാല
- ങ്കാരമുക്താമണേ!
- ങ്കാരമുക്താമണേ!
- ധീരന്മാൎക്കിതുയുക്തമല്ലപുനരെന്നാലും
- കഥിക്കുന്നു ഞാൻ
- കഥിക്കുന്നു ഞാൻ
- പാരംഭദ്രനിമിത്തമായ്മസഖാവായു
- ള്ളദുൎയ്യോധനൻ
- ള്ളദുൎയ്യോധനൻ
- ധൈൎയ്യംവിട്ടുഴലുന്നിതോൎക്കുകഭവാനല്ലാ
- തയില്ലാശ്രയം.
- തയില്ലാശ്രയം.
- മിത്രമാം രോഹിണീദേവീപുത്രനിന്നുധരിയ്ക്കുവാൻ
- മിത്രപുത്രനയയ്ക്കുന്നപത്രമാമിതുസാദരം. [ 27 ]
- സുഭദ്രാൎജ്ജുനം
- ദുൎയ്യോധനനും ശകുനിയും.
- സുഭദ്രാൎജ്ജുനം
- മതിമതി-വളരെ ഭംഗിയായി.
- കൎണ്ണൻ.
- കൎണ്ണൻ.
- എന്നാലിനി വേഗത്തിൽ കൊടുത്തയയ്ക്കുകയല്ലെ!
- ശകുനി.
- ശകുനി.
- അതെ.
- ദുൎവ്വിദഗ്ദൻ. [പ്രവേശിച്ച്]
- ദുൎവ്വിദഗ്ദൻ. [പ്രവേശിച്ച്]
- മഹാരാജാവ് സൎവ്വദാ വിജയിയായി ഭവിയ്ക്കട്ടെ!
- ദുൎയ്യോധനൻ. [ദൂതന്റെ കയ്യിൽ എഴുത്തു കൊടുത്തു]
- ദുൎയ്യോധനൻ. [ദൂതന്റെ കയ്യിൽ എഴുത്തു കൊടുത്തു]
- ഇതിനെ സമയം പോലെ ബലഭദ്രസ്വാമിയുടെ തൃക്കയ്യിൽ കൊടുക്കണം. വിശേഷിച്ച് ഇങ്ങിനെകൂടി-
- എഴുത്തും കൊടുത്ത് ദുൎവ്വിദഗ്ദനെ അയച്ചാൽ പോരേ?
[സ്വകാൎയ്യമായി പറയുന്നു]
- ദുൎവ്വിദഗ്ദൻ.
- ദുൎവ്വിദഗ്ദൻ.
- അങ്ങിനെതന്നെ-[തൊഴുതുപോയി]
- അണിയറയിൽ വൈതാളികന്മാർ.
- അണിയറയിൽ വൈതാളികന്മാർ.
- മഹാരാജാവ് സൎവ്വോൽക്കൎഷേണ വൎത്തിക്കട്ടെ.
- ഒന്നാം വൈതാളികൻ.
- ഒന്നാം വൈതാളികൻ.
- മഹാരാജാവെ.
- ഭുജവീൎയ്യാതിശയത്താൽ പ്രജകളെ രക്ഷിച്ചുവാഴ്കബഹുകാലം
- വിജയസഭ്യദാൎച്ചിസുഖം നിജഭാഗ്യംകൊണ്ടുസംഭവിച്ചിടാ.
- ശകുനി.
- ശകുനി.
[ചെവികൊടുത്തിട്ട്, ആത്മഗതം]
- ഈ ഉപശ്രുതി മംഗളമായിരിക്കുന്നു. ഇത് ദുൎയ്യോധനന്ന് മനസ്സിലാവില്ലത്രെ. സാധു! എന്നാൽ ബുദ്ധി വല്ലതെ ക്ഷയിച്ചുപോകും.
- ദുൎയ്യോധനൻ.
- ദുൎയ്യോധനൻ.
- ഈ ഉപശ്രുതി മംഗളമായിരിക്കുന്നു. ഇത് ദുൎയ്യോധനന്ന് മനസ്സിലാവില്ലത്രെ. സാധു! എന്നാൽ ബുദ്ധി വല്ലതെ ക്ഷയിച്ചുപോകും.
[കൎണ്ണനോട് അപവാൎയ്യ]
- സഖേ! കാൎയ്യം പറ്റുമെന്നു തോന്നുന്നു. ഉപശ്രുതി മംഗളമായിരിക്കുന്നുവല്ലൊ. [ 28 ]
- ഒന്നാമങ്കം ൧൫
- കൎണ്ണൻ . [ആത്മഗതം ]
- ഒന്നാമങ്കം ൧൫
- രണ്ടുവിധത്തിലും വിചാരിപ്പാൻ വഴിയുണ്ട . എങ്കിലും ഈശ്വരാനുഗ്രഹത്താൽ ശുഭമായിത്തന്നെ ഭവിക്കട്ടെ.
- [പ്രകാശം ]
- [പ്രകാശം ]
- ഞാനും അങ്ങനെ വിചാരിക്കുന്നു.
- രണ്ടാം വൈതാളികൻ .
- വൃദ്ധന്മാരായ ഗൃദ്ധ്യാദികളിതുസദയം
- ക്ഷുത്തിനാലാൎത്തിയോടും
- മുഗ്ദ്ധന്മാരായപൈതങ്ങളുടെവരവിനെ
- പ്പാൎത്തുവാഴുന്നുകൂട്ടിൽ
- ദഗ്ദ്ധന്മാരായനല്പം രവിയുടെകിരണം
- കൊണ്ടുഴന്നദ്ധ്വഗന്മാർ
- സ്നിഗ്ദ്ധഛായാഢ്യമാകുംതരുനിരയെയണ
- ഞ്ഞാശ്വസിക്കുന്നുപാരം . (൨൬)
- കൎണ്ണൻ .
- രണ്ടാം വൈതാളികൻ .
- ഓ! നേരം ഉച്ചയായി.
- പക്ഷിമൃഗാദികളെല്ലാമിക്ഷണമുള്ളോരുചൂടുസഹിയാഞ്ഞു
- വൃക്ഷഗുഹാദികൾനോക്കിബ്ഭക്ഷണവും കൈവെടിഞ്ഞുമണ്ടുന്നു !!
- എന്നാൽ ഇനിവേണ്ട കൃത്യങ്ങൾക്കായി നമുക്കും വേഗം പോവുക.
- എല്ലാവരും പോയി.
- ഒന്നാമങ്കം കഴിഞ്ഞു. [ 29 ] == സുഭദ്രാൎജ്ജുനം ==
- എല്ലാവരും പോയി.
- സഖേ! കാൎയ്യം പറ്റുമെന്നു തോന്നുന്നു. ഉപശ്രുതി മംഗളമായിരിക്കുന്നുവല്ലൊ. [ 28 ]
ഭാഷാനാടകം
തിരുത്തുകരണ്ടാമങ്കം അനന്തരം ബലഭദ്രരും കൃഷ്ണനും ഉദ്ധവരും പ്രവേശിക്കുന്നു.
ബലഭദ്രർ. ഞാനിപ്പോൾ നിങ്ങളെ വരുത്തിയത് സുഭദ്രയുടെ വിവാഹത്തെപ്പറ്റി ആലോചിപ്പാനാണു. അവൾക്കു യൗവനകാലമായിരിക്കുന്നു. കൃഷ്ണൻ ഇതിനെക്കുറിച്ച് യാതൊന്നും ആലോചിക്കുന്നതായി കേൾക്കുന്നതും ഇല്ല.
ഉദ്ധവർ.
ഇവിടുന്നുള്ളപ്പോൾ ഈ വക കാൎയ്യങ്ങളിൽ ശേഷമുള്ളവർ പ്രവേശിച്ചിട്ടാവശ്യമില്ലല്ലോ.
കൃഷ്ണൻ. ജ്യേഷ്ഠനിന്നു പറയുന്നതുകേൾപ്പാൻ ശിഷ്ടമുള്ളജനമെന്നറിയേണം ശ്രേഷ്മാംതവമനസ്സറിയാത ങ്ങിഷ്ടമെങ്കിലുമുരപ്പതയോഗ്യം. (൧) അതിനാൽ യഥേഷ്ടം അരുളിച്ചെയ്യാം.
ബലഭദ്രർ. എന്നാൽ നമ്മുടെ സഹോദരിയെ വേഗത്തിൽ ഭൎത്തൃമതിയാക്കിച്ചെയ്യെണം. ഇനി കാലവിളംബനം നമുക്കു വിഹിതമല്ല.
[ഉദ്ധവരോടു]
അങ്ങിനെയല്ലേ? ഉദ്ധവർ.
അതിനെന്തു സംശയം. ഇതുപോലെ തന്നെ മഹാജനങ്ങൾ പലതും പറഞ്ഞു കേട്ടിട്ടുണ്ട്. [ 30 ] രണ്ടാമങ്കം (൧)
പരധനംഭൂവികന്യകനിൎണ്ണയം വരനുനൾകണമെന്നതിനാൽദ്രുതം വരികിലോനവയൗവനമാത്മമ ന്ദിരമതിലിങ്കലിരുത്തുകനിന്ദ്യമാം. (൨)
എന്ന. അതുകൊണ്ടു കന്യകയെ കൊടുക്കുവാൻ വൈകിയിരിക്കുന്നു.
ബലഭദ്രർ. എന്നാൽ സുഭദ്രയ്ക്കു ഭൎത്താവായിരിയ്ക്കുന്നതിന്ന ഏതു രാജപുരുഷനായാൽ കൊള്ളാമെന്ന ഉദ്ധവൻ തന്നെ ആലോചിച്ചു പറയുക.
കൃഷ്ണൻ.
ഇനിക്കും ഇത സമ്മതം തന്നെ.
ഉദ്ധവർ.
ഒരുപോലെ യോഗ്യന്മാരായിരിയ്ക്കുന്ന രാജാക്കന്മാർ പലരുമിരിയ്ക്കെ ആരെ കുറിച്ചാണ അഭിപ്രായപ്പെടേണ്ടത്? കൃഷ്ണൻ.
മിത്രങ്ങളിൽ ഈ വിധക്കാരുണ്ടെങ്കിൽ അന്യന്മാരിൽ ചിന്ത പോയിട്ട പ്രയോജനമില്ലല്ലോ. ബലഭദ്രർ.
ഞാനും കൃഷ്ണനോടു യോജിക്കുന്നു.
ഉദ്ധവർ [ആത്മഗതം]
ഒ! ശരി തന്നെ. രണ്ടു പേൎക്കും പ്രത്യേകം കൂറ്റുകാരുണ്ടല്ലോ. അവരവരുടെ അഭിമതം അതാത വാക്കുകളിൽ സ്ഫുരിക്കുന്നുണ്ടു. ഏതായാലും വിഷമം തന്നെ.
കൊണ്ടൽ വൎണ്ണനായനാഥനിന്നുഞാനതിപ്രിയൻ ശുണ്ഠിയേറ്റമുണ്ടുശുദ്ധനായരൗഹിണേയനും വേണ്ടതെന്തുരണ്ടുപേൎക്കുമിഷ്ടമായുരയ്ക്കുവാ നുണ്ടുദണ്ഡമേവരാലുമാവതല്ലനിൎണ്ണയം. (൩)
[ആലോചിച്ച, പ്രകാശം]എന്നാൽ സ്വയംവരമാണു നല്ലതു. അപ്പോൾ കന്യകയുടെ ഹിതം പോലെ ആവും. നമുക്കെന്നാൽ ആയാസവുമില്ല. [ 31 ]
ബലഭദ്രർ.
അതിന്നു പല ദോഷങ്ങളും ഉണ്ട. എന്തെന്നാൽ,
ഒരുനാരിയിലാഗ്രഹംപലൎക്കും
വരുമപ്പോളതുകൊണ്ടുവൈരമുണ്ടാം
കരുതീടുകിലത്രയല്ലകന്യാ
വരമാമ്രൂപമതൊന്നുമാത്രമാൎക്കും. ൪
അങ്ങിനെ പോരാ.
ശരിതന്നെ. എന്തെന്നാൽ,
സൗന്ദൎയ്യൎയ്യൗദാൎയ്യശൗൎയ്യപ്രഭൃതിപലഗുണം
ചേൎന്നുവിഖ്യാതിതേടും
മാന്യന്മാരാംയുവാക്കൾക്കുചിതമിഹകൊടുക്കു
ന്നതുംസ്ത്രീജനത്തെ
അന്യോന്യംചേരുമെന്നാൽപ്രിയമൊടുവർ
തൻകാന്തമാരെഭാരിയ്ക്കും. ൫
കൃഷ്ണന്റെ ഈ സാരമായിട്ടുള്ള യുക്തിയെ ഞാൻ സമ്മതിയ്ക്കുന്നു. പ്രത്യേകം ഒരുവനെ തിരഞ്ഞെസ്ടുക്കേണ്ടത അത്യാവശ്യം തന്നെ.
ഈ ഭാരം ഇവിടുന്നതന്നെ വഹിച്ചാൽ കൊള്ളാമെന്നാകുന്നു ഞങ്ങളുടെ അപേക്ഷ.
ചന്ദ്രവംശാധീശ്വരനായ ദുൎയ്യോധനൻ സുഭദ്രയ്ക്ക വളരെ ചേൎച്ചയായിരിയ്ക്കും.
മന്ദഹാസംചെയ്തു, ബലഭദ്രരോട]
ദുൎയ്യോധനൻ മാന്യൻതന്നെ എങ്കിലും സജ്ജനങ്ങൾക്ക അ [ 32 ] വനിൽ തൃപ്തിയില്ലാത്തതിനാൽ മറ്റുള്ള ഗുണങ്ങൾ എത്ര തന്നെ ശോഭിയ്ക്കും.
സാരസൽഗുണങ്ങളോടുചേരിലുംമഹാജനം
പാരമിന്നനാദരിയ്ക്കിലായതൊക്കെനിഷ്ഫലം
പാരിതിൽനിജപ്രിയന്നുരാഗമില്ലയെങ്കില
ന്നാരിതന്റെചാരുരൂപശോഭകൊണ്ടുകിംഫലം! ൬
അതിനാൽ,
മതിമാനതിവീരനുത്തമന്മാ
ൎക്കതിമാത്രംപ്രിയനാകുമിന്ദ്രപുത്രൻ
ഹിതമോടിതുകാലസ്സുഭദ്രാ
പതിയാകിൽചിതമെന്നെനിക്കുപക്ഷം. ൭
അങ്ങിനെ! രണ്ടു പേരും തിര നീക്കി.
ഉദ്ദവരോട്]
കൃഷ്ണന്റെ വാക്കു കേട്ടുവൊ? അൎജ്ജുനൻ പൂജ്യനും ദുൎയ്യോധനൻ ത്യാജനുമാണത്രെ.
ആത്മഗതം
ഇദ്ദേഹത്തിന്റെ വിധമൊന്നു പകൎന്നിരിയ്ക്കുന്നു. ഇപ്പോൾ എന്തു പറയണം? ഇത കരുതിയായിരുന്നു ഞാനൊഷിഞ്ഞ നിന്നുരുന്നത. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല.
ഇന്നിനെയൊരു കിംവദന്തിയുണ്ട. അതിനാലായിരിയ്ക്കും ഇപ്രകാരമറിയിച്ചത. അതത്ര സാരവുമില്ല.
കൃഷ്ണൻ ശുദ്ധനാണ. എന്തു കേട്ടാലും വിശ്വസിക്കും. ഊഹാപോഹത്തിന്നു ശക്തിയുണ്ടെങ്കിൽ ഇങ്ങിനെ പറയുവാൻ വഴിയുണ്ടൊ? [ 33 ]
- ൨൦ സുഭദ്രാൎജ്ജുനം
- ഇന്ദ്രപ്രഭാവമിയലുന്നൊരു കൗരവേന്ദ്രൻ
- അതൂടുതുല്യതനിനയ്കുകപാൎഥനുണ്ടോ?
- നന്നായ് പ്രകാശമുളവാകിയ ചന്ദ്രനോടു
- കന്നത്തമാൎന്നൊരുബകത്തിനുസാമ്യമുണ്ടോ? (൮)
- ഉദ്ധവര. [ആത്മഗതം ]
- ഉദ്ധവര. [ആത്മഗതം ]
- ഇങ്ങനെ പറയത്തക്ക ഗുണങ്ങൾ യാതൊന്നും ദുൎയ്യോധനനില്ല, എങ്കിലും വിചാരം നോക്കു. ഇദ്ദേഹത്തിന്റെ ശിഷ്യവാത്സല്യം അതിശയിയ്ക്കത്തക്കതു തന്നെ.
- [പ്രകാശം ]
- [പ്രകാശം ]
- ഇതുവാസ്തവമാണ. ദുൎയ്യോധനനോടുപമിക്കുവാൻ ദുൎയ്യോധനനല്ലാതെ ആരുമില്ല.
- കൃഷ്ണൻ.
- കൃഷ്ണൻ.
- എങ്ങനെയായാലും ബന്ധുക്കളെ ഉപേക്ഷിക്കുന്നത അവിഹിതമാകുന്നു.
- ബലഭദ്രര.
- ബലഭദ്രര.
- കൃഷ്ണന സോദരിയെ കുറിച്ചു വാത്സല്യം യഥാൎത്ഥത്തിൽ ഇല്ലെന്ന് ഇപ്പോൾ ഞാൻ വിചാരിക്കുന്നു.
- കൃഷ്ണൻ
- കൃഷ്ണൻ
- എന്തുകാരണത്താൽ?
- ബലഭ്രര.
- ബലഭ്രര.
- ബന്ധുത്വം മാത്രം ആലോചിച്ചാൽ മതിയോ?
- പരനൃപകാരുണ്യത്താ
- ലൊരുവണ്ണം പ്രഭാവം നടിച്ചീടും
- നരനാം മിത്രത്തേക്കാൽ
- വരനെറ്റം ശത്രുവാം പ്രഭുനിനച്ചാൽ . (൯)
- എന്നുമാത്രമല്ല ,
- ഇച്ഛപോലിതുവരെയ്ക്കുമിരുത്തി
- ത്തുച്ഛനാകുമൊരുവനുകൊടുത്താൽ
- സ്വച്ഛമാനസകൃശാംഗിസുഭദ്രാ
- നിശ്ചയം ബഹുവിധേനതപിക്കും . (൧൦)
[ 34 ]- രണ്ടാമങ്കം ൨൧
- രണ്ടാമങ്കം ൨൧
- അതിനാൽ കൃഷ്ണന്റെ പക്ഷം വളരെ ആലോചിച്ച് തീൎച്ചയാക്കേണ്ടതാകുന്നു.
- [അപ്പോൾ ദ്വാരപാലകൻ പ്രവേശിച്ച ]
- ദ്വാരപാലകൻ .
- [അപ്പോൾ ദ്വാരപാലകൻ പ്രവേശിച്ച ]
- മഹാരാജാവ് വിജയിയായി ഭവിക്കട്ടെ! ഹസ്തിനപുരത്തിങ്കൽ നിന്ന ഒരു ദൂതൻ വന്ന തിരുമനസ്സിലെ കണ്ടുവന്ദിപ്പാൻ സമയം കാത്തു നിന്ൽക്കുന്നുണ്ട.
- ബലഭദ്രര.
- ബലഭദ്രര.
- വരുവാൻ പറയുക.
- ദ്വാരപാലകൻ .
- ദ്വാരപാലകൻ .
- കല്പനപോലെ. [പോയി]
- [അനന്തരം ദൂതൻ പ്രവേശിച്ച ബലഭദ്ര
- കൃഷ്ണന്മാരെ നമസ്കരിക്കുന്നു. ]
- ബലഭദ്രര.
- ബലഭദ്രര.
- ദുൎയ്യോധനാദികൾക്ക സുഖമല്ലെ?
- ദൂതൻ
- ദൂതൻ
- അതെ.
- ബലഭദ്രര.
- ബലഭദ്രര.
- ഇപ്പോൾ നിന്നെ എന്തിനാണ ഇവിടെയ്ക്കു അയച്ചത ? വല്ല വിശേഷവും ഉണ്ടോ?
- ദൂതൻ .
- ദൂതൻ .
- തൃക്കയ്യിൽ തരുവാനായി ഒരെഴുത്ത തന്നയച്ചിട്ടുണ്ട.
- ബലഭദ്രര.
- ബലഭദ്രര.
- എവിടെ ?
- ദൂതൻ . [ എഴുത്തുകൊടുക്കുന്നു ]
- ബലഭദ്രര. [ വാങ്ങി മുദ്ര പൊട്ടിച്ച വായിയ്ക്കുന്നതായി നടിച്ചിട്ട , സന്തോഷത്തോടെ എഴുത്തു കൃഷ്ണന്റെ കയ്യിൽ കൊടുക്കുന്നു. ]
- കൃഷ്ണൻ. [ വാങ്ങി വായിച്ചു നോക്കീട്ട ]
- ദൂതൻ . [ എഴുത്തുകൊടുക്കുന്നു ]
- ദൂതൻ പുറത്തു നിൽക്കട്ടെ. പിന്നെ വിളിക്കാം . [ 35 ]
- ഇന്ദ്രപ്രഭാവമിയലുന്നൊരു കൗരവേന്ദ്രൻ
പുറത്തപോയില്ക്കു. അല്പസമയംകഴിഞ്ഞിട്ടമറുവടിതരാം.
കല്പനപോലെ.
ഇവിടുന്ന എങ്ങിനെ മറുവടി അയയ്ക്കുവാനാണ വിചാരിയ്ക്കുന്നത്?
സംശയിയ്ക്കുവാനുണ്ടൊ?
ഭുവനതലമശേഷംകീൎത്തിയാൽശുഭ്രമാക്കു
ന്നവനിപതിവിശേഷാത്സൎവ്വസമ്പത്സമൃദ്ധൻ
സവിനയമിതുനമ്മോടിത്ഥമൎത്ഥിച്ചതോൎത്താൽ
യുവതിഭഗിനിതന്റേഭാഗ്യവൈചിത്ൎയ്യമത്രെ. ൧൧
എല്ലാംകൊണ്ടും ദുൎയ്യോധനനാണ കൊടുക്കേണ്ടത. അതിനാൽ നമുക്കു വലിയബന്ധുലാഭവും, സുഭദ്രയ്ക്കു വളരെ ക്ഷേമവും ഭവിക്കും. ഇനി താമസിച്ചുകൂടാ, വേഗത്തിൽ സമ്മതം കൊടുക്കണം.
കഷ്ടം! അത്യുത്തമനായിരിയ്ക്കുന്ന പ്രിയസഖന്റെ ഗുണങ്ങൾ ലേശംപോലും അറിയാതെ ജ്യാഷ്ഠൻ ഈ ദുഷ്ടനെ കുറിച്ച ഇങ്ങിനെ പറയുന്നുവല്ലൊ. ഈ നിശ്ചയം സുഭദ്രയ്ക്കു വ്യസനകരമാകുവാനാണ സംഗതി.
സുമതിഭഗിനിനൂനംഹൃത്തിലോൎത്താലവൾക്കീ
ക്കുമതിയിലനുരാഗംവായ്ക്കുവാനില്ലബന്ധം
അമിതകുതുകമേവംജ്യേഷ്ഠനുംതീൎച്ചയായി
സ്സമിതിയിലുരചെയ്താനെന്തുഞാൻവേണ്ടതിപ്പോൾ? ൧൩
സമ്മതം കൊടുപ്പിയ്ക്കാതെ കഴിയ്ക്കണം. എന്നാൽ നിവൃത്തിയുണ്ട്. ഇപ്പോൾ അഹിതമായിട്ടൊന്നും പറയേണ്ട.
ഇക്കാൎയ്യത്തിൽ കന്യകയുടെ ഹിതവും കൂടി അറിയേണ്ടത ആവശ്യമാകയാൽ ചോദിച്ച മറുവടി വഴിയെ അയയ്ക്കാം. ദൂതൻ പോകട്ടെ.
എന്തിനു ചോദിയ്ക്കുന്നു? കന്യകയോടനുവാദം വാങ്ങി സാധാരണ വിവാഹം നിശ്ചയിയ്ക്കുന്നതു പതിവില്ല.
അങ്ങിനെയല്ല അദ്ദേഹം അറിവിച്ചത. പുരുഷനെ നിശ്ചയിയ്ക്കുന്നതിൽ സ്ത്രീയുടെ മനസ്സും കൂടി അറിഞ്ഞാൽ നന്ന എന്നു മാത്രമാകുന്നു. പിന്നെ അബദ്ധമില്ലല്ലൊ.
അല്ലെങ്കിൽ എന്താണ അബദ്ധം.
മൽപ്രിയസോദരിയെന്നോ
ടപ്രിയമൊന്നും കഥിയ്ക്കയില്ല ദൃഢം
മൽപ്രിയനായനിമിത്തം
തൽപ്രിയനാമീനൃപൻ വിശേഷിച്ചും. ൧൪
ഇതിനു സംശയമില്ല. പിന്നെ എന്തിനു സമയം കളയുന്നു. എഴുതുവാനാവശ്യമുള്ള സാധനങ്ങൾ കൊണ്ടുവരട്ടെ. വേണമെങ്കിൽ ഈ വിവരം എപ്പോഴെങ്കിലും സുഭദ്രയേ അറിവിയ്ക്കാമല്ലൊ.
സുഭദ്രയ്ക്ക ഗുരുജനങ്ങളിൽ വളരെ ഭക്തിയും വിശ്വാസവുമുള്ളതുകൊണ്ടു ഈ നിശ്ചയത്തിന്നു വിരോധം പറയുമെന്നുള്ള ശങ്കയില്ല.
<poem>
ധരണിയിങ്കൽ വിവേകികളേവരും
ഗുരുജനപ്രിയമെന്തതു ചെയ്തിടും
പരമിതൊക്കെയുമീപ്സിതമാകുമോ
കരുതിയാലതു ഭക്തിനിമിത്തമാം. ൧൫
എന്നാൽ ഗുരുജനം മറ്റുള്ളവരുടെ ശ്രേയസ്സിന്നു എല്ലായ്പോഴും ആഗ്രഹമുള്ളവരായിരിയ്ക്കണം. പറയുന്നതെല്ലാം കേൾക്കുമെന്നുള്ള വിശ്വാസത്താൽ ഹിതം അശേഷം നോക്കാതെ എന്തെങ്കിലും പറഞ്ഞ അവരെ ആയാസപ്പെടുത്തുന്നത കഷ്ടമാണ. ഇത സാധാരണയായിട്ട കാണുന്നു.
നിനച്ചീടാതേതും തരുണിയുടെ ചിത്തം ഗുരുജനം
തനിച്ചാലോചിച്ചിട്ടൊരുവനുകൊടുക്കുന്നിതതിനാൽ
രമിച്ചീടാതുള്ളം കലഹമൊടുതമ്മിൽ ബഹുവിധം
നയിച്ചീടുന്നെല്ലൊസമയമതുപാരിൽപലജനം ൧൬
അജ്ഞാതരായ മിഥുനങ്ങളെയിന്നു ചേൎക്കാൻ
വിജ്ഞാനമുള്ളവൎനിനയ്ക്കുകിലെത്ര കഷ്ടം
പ്രാജ്ഞൻ ഭവാനഖിലമിങ്ങറിവുണ്ടുപാൎത്താ
ലജ്ഞാനമൂലമിതുഞാനുരചെയ്തിടുന്നു. ൧൭
എങ്കിൽ ഇപ്പോളുള്ള ഭാൎയ്യാ ഭൎത്താക്കന്മാർ മിക്കവരും ഈ വിധത്തിൽ വിവാഹം കഴിഞ്ഞവരാണ്. അവരൊക്കെയും കലഹിച്ചു കാലം കഴിയ്ക്കയായിരിയ്ക്കുമൊ?
എല്ലാവരും അങ്ങിനെ വരുമെന്നു ഞാൻ പറയുന്നില്ല. സാമാന്ന്യവും ഇങ്ങിനെ തന്നെയായിരിയ്ക്കും.
ഇതിലും ദുൎല്ലഭമായി
ട്ടതിമാത്രഌക്തരായ്ചിലൎഭവിയ്ക്കും
അതിനാൽ ശ്ലാഘ്യതയെന്തു
ണ്ടതുനൂനംപൂൎവ്വപുണ്യവൈഭവമാം ൧൮
ഇദ്ദേഹം സ്വീകാൎയ്യമായിരിയ്ക്കുന്ന കാൎയ്യമാണ് പറയുന്നത്. ഇതിനെ ഇവിടുന്നുപേക്ഷിയ്ക്കരുത. യുക്തിയുക്തമായ വാക്ക ആ
[ 38 ]
രുതന്നെ പറഞ്ഞാലും സ്വീകരിയ്ക്കേണ്ടതാണല്ലൊ. അവിടെ സേവ്യസേവകഭാവം വിചാരിപ്പാൻ ആവശ്യവും ഇല്ല.
എന്നാൽ ഉദ്ധവൻ പോയി വേഗത്തിൽ സുഭദ്രയുടെ മനസ്സറിഞ്ഞു വരു.
ഇതത്രവേഗത്തിൽ സാധിയ്ക്കുന്ന കാൎയ്യമല്ല.
പ്രാണസ്നേഹിതയായതന്റെസഖിയോ
ടെന്നാകിലും ലജ്ജയാ
ലേണാക്ഷീജനമാശുതന്നഭിമതം ചൊൽ
വാൻ മടിയ്ക്കും ദൃഢം
ആണായീടുകിലേറ്റമുണ്ടുവിഷമം
കാണ്മാനുമിക്കന്ന്യമാർ
നാണംകൊണ്ടുകൊടുക്കയില്ലവസരം
ശേഷം കഥിക്കേണമൊ! ൧൯
അതിനാൽ ദേവിമാരിൽ ആരെങ്കിലും കന്യകയുടെ സഖിമാരെ ഈ കാൎയ്യം ഏല്പിച്ചാൽ അവർ അല്പദിവസംകൊണ്ടറിഞ്ഞുപറയുമായിരിയ്ക്കാം.
അതങ്ങിനെ ആവട്ടെ. നിങ്ങൾ രണ്ടുപേരും ഉടനെപോയി വിവാഹത്തിന്നുവേണ്ട ഒരുക്കങ്ങൾ വിശേഷമായി ചെയ്യിയ്ക്കണം.
എന്നാൽ എന്തെങ്കിലും ശുഭകൎമ്മങ്ങൾ ആരംഭിയ്ക്കന്നതിന്ന മുമ്പിൽ ഇഷ്ടദേവതാപ്രീതി വരുത്തേണമെന്ന വൃദ്ധന്മാർ പറഞ്ഞുകേട്ടിട്ടുണ്ട. ഇവിടെ അന്തൎദ്വീപത്തിങ്കൽ പതിവായി കഴിച്ചുവരുന്ന ഉത്സവം തന്നെ ഈ സംവത്സരത്തിൽ കഴിഞ്ഞിട്ടില്ല.
എങ്കിൽ വിവാഹം അതു കഴിഞ്ഞിട്ടു മതി. ഉത്സവം പതിവിലധികം ഘോഷിയ്ക്കുകയും, നാമെല്ലാവരും പോകുകയും വേണം.
[ 39 ] ൨൬
ആവൂ! ഉത്സവം കഴിയുന്നതുവരെ വിവാഹത്തിന്നു താമസമുണ്ടല്ലൊ. ഇതിനിടയ്ക്ക എന്റെ ആഗ്രഹം സാധിച്ചുകൊള്ളാം.
ആരാണവിടെ?
അടിയൻ.
നീ ഇപ്പോൾ പൊയ്ക്കൊൾക. മറുപടി വഴിയെ അയയ്ക്കാമെന്നു കൎണ്ണനോടു പറയൂ.
കല്പനപോലെ.
മഹാരാജാവ ജയിയ്ക്കട്ടെ. പുരത്തിൽ ഒരു യതി വന്നിട്ടുണ്ടെന്നു ഇവിടെ ഉണൎത്തിപ്പാൻ ഉഗ്രസേനമഹാരാജാവ അടിയനെ കല്പിച്ചയച്ചിരിയ്ക്കുന്നു.
ഇന്നലെ രാത്രി രൈവതകത്തിൽ വെച്ചകണ്ടു പറഞ്ഞപ്രകാരം അൎജ്ജുനൻ വന്നതായിരിയ്ക്കാം.
നിമിത്തം വളരെ നന്നായി. ഇതിനാൽ സുഭദ്രയ്ക്ക ശ്രേയസ്സ ഭവിയ്ക്കും നിശ്ചയം. നമുക്ക യതിയെ വന്ദിപ്പാനായി വേഗത്തിൽ പോകുക.
ഭാഷാനാടകം
മൂന്നാമങ്കം
[അനന്തരം കഞ്ചുകി പ്രവേശിക്കുന്നു]
കഞ്ചുകി.
ഒരുവനുമില്ലനിനച്ചാലരമനയിതിൽ വൃദ്ധനായിനിയ്ക്കൊപ്പം കരുതുകിലെന്നുടെ മുടിയോപരമിഹവെഞ്ചാമരയ്ക്കു സമമല്ലൊ !!
[നെടുവീൎപ്പുവിട്ട്]
കഷ്ടം ശിഷ്ടജനാപാരം വിട്ടു ഞാനെത്രകാലമായ് മട്ടോൽ വാണിക്ക്യുതൻ വാക്കുകേട്ടുഴലുന്നതും. അതിനാലന്തഃപുരത്തിങ്കലുള്ള ഉപജീവനം ജുഗുപ്സിതം തന്നെ.
[ചുറ്റി നടന്നു നോക്കീട്ടു]
ആരാണീ വരുന്നതു?
[അടുത്തു ചെന്നിട്ടു] ആരു? ദുൎയ്യോധനന്റെ ദൂതൻ ദുൎവ്വിദഗ്ധനൊ? ദുൎവ്വിദഗ്ധൻ. ആൎയ്യ ! ബീഭത്സക ! ഭവാൻ എന്നെ അറിഞ്ഞില്ലെ?
ബീഭത്സകൻ. അല്പ ദിവസമായിട്ട് എനിയ്ക്കു കണ്ണിന്നു നല്ല സുഖമില്ല. ആളെ അറിയേണമെങ്കിൽ അടുക്കണം.
ദുൎവ്വിദഗ്ധൻ.
വാൎദ്ധക്യത്താലായിരിയ്ക്കും, അല്ലേ !
ബീഭത്സകൻ.
അല്ല. ഉഷ്ണാധിക്യത്താലാണു.
ദുൎവ്വിദഗ്ധൻ.
ഇതു വൃദ്ധന്മാരുടെ സ്വഭാവമാണല്ലൊ. ആകട്ടെ, ഇപ്പോൾ എവിടയ്ക്കു പോകുന്നു ? [ 41 ] ൨൮ സുഭദ്രാജ്ജുൎനം
ബീഭത്സകൻ.
രുഗ്മിണി ദേവിയുടെ നിയോഗപ്രകാരം സുഭദ്രയെ കാണ്മാൻ.
ദുവ്വിൎദഗ്ദ്ധൻ.
ആ കുമാരി എവിടെ?
ബീഭത്സകൻ.
ഗ്രഹത്തിലെങ്ങും കാണുന്നില്ല. ഉദ്യാനത്തിലുണ്ടായിരിയ്ക്കാം.
ദുവ്വിൎദഗ്ദ്ധൻ
ഈയാളെക്കണ്ടതുപകാരമായി. ഉപായത്തിൽ കന്യകയുടെ സ്ഥിതി മുഴുവനും അറിയണമെന്നു സ്വാമി പ്രത്യേകം ഏല്പിച്ചിട്ടുള്ള കായ്യൎമാകയാൽ കുമാരിയെ അന്വേഷിച്ച നടന്നുഴലേണ്ടി വരുമെന്ന വിചാരിച്ചിരുന്നു. ഇതിനാൽ അതു കൂടാതെ കഴിഞ്ഞുവല്ലൊ. ഇനി ഉദ്യാനത്തിൽ ചെന്നുകൂടാം
എനിയ്ക്കു പോകുവാൻ കുറച്ച ബദ്ധപ്പാടുണ്ട. ആയ്യൎൻ അനുവാദം തരണം.
ബീഭത്സകൻ.
താൻ എന്തിന്നു വന്നു! എവിടയ്ക്കു പോകുന്നു? ഇതൊന്നും അറിയാതെ അയയ്ക്കുവാൻ പാടുണ്ടൊ?
അന്യരാജ്യമതിൽനിന്നൊരുദൂതൻ
വന്നുവെങ്കിലതിനുള്ളൊരുമൂലം
ഇന്നതെന്നുവഴിപോലെധരിയ്ക്കാ
തിന്നുകൈവിടുകിലുണ്ടുവിരോധം. (൩)
ദൂതൻ
ഞാൻ പെരുവഴിവിട്ട ഇതിലെ വന്നതുകൊണ്ടു ഈയാൾ വല്ലതും ശങ്കിച്ചിരിയ്ക്കുമൊ?
ആയ്യൎ! എന്നെ മറ്റൊരുവിധം സംശയിയ്ക്കരുതെ. ഞാൻ ബലഭദ്രസ്വാമിയ്ക്ക ഒരെഴുത്ത കൊണ്ടുവന്ന കൊടുത്തമടങ്ങിപ്പോകുന്നു. എന്നാൽ ഭവാനെ കാണ്മാനാഗ്രഹിച്ച അന്വേഷിച്ച
പ്പോൾ ഇങ്ങോട്ടു പോന്നതായി അറിഞ്ഞതിനാൽ ഇവിടെ വന്നതാണ.
ബീഭത്സകൻ.
ദുവ്വിൎദഗ്ദ്ധൻ.
സന്തോഷം. എന്നാൽ പിന്നെക്കാണാം.
കഞ്ചുകി
കലാവതി! എന്തിനാണ ഹിമജലത്തിൽ കലക്കിയ ചന്ദനവും നനഞ്ഞ താമരഇലയും കൊണ്ടുപോകുന്നത?
എന്തുപറയുന്നു? "കഠിനമായ വെയിൽകൊണ്ട ക്ഷീണിച്ചിരിക്കുന്ന സുഭദ്രയുടെ ശരീരത്തെ തണുപ്പിപ്പാൻ" എന്നൊ? എന്നാൻ വേഗത്തിൽ കൊണ്ടുപോവുക.
ഹന്തഞാനിതുവരയ്ക്കുമിവണ്ണം
ശാന്തയായസുകുമാരിസുഭദ്രാ
ശ്രാന്തിപൂണ്ടുവലയുന്നതുകണ്ടി
ല്ലെന്തുമൂലമിതിനിന്നുനിനച്ചാൽ. (൪)
പിന്നെയും,
അക്ഷീണപുണ്യമതിനാലുളവായകന്യ
യ്ക്കീക്ഷീണഭാവമിയലുന്നതിനില്ലബന്ധം
സൂക്ഷിയ്ക്കിലുണ്ടൊരു വിചാരമിവൾക്കുനൂന
മാക്ഷേപമില്ല, വെയിൽകൊണ്ടിതുപോലെയാമൊ? (൫)
എന്തെങ്കിലുമാവട്ടെ. ഈ വിവരം ദേവിയെ അറിയിച്ചേക്കാം. അടുത്തുചെന്നിവരെ ബുദ്ധിമുട്ടിക്കേണ്ട.
പൂവ്വാംൎഗം കഴിഞ്ഞു.
അനന്തരം സുഭദ്രയും സഖിമാരും മരക്കൂട്ടത്തിൽ മറഞ്ഞുനിന്ന ദുൎവ്വി ദഗ്ധനും പ്രവേശിയ്ക്കുന്നു .
ദുൎവ്വിദഗ്ധൻ.
കഷ്ടം ! കഷ്ടം ഈ കന്യകയുടെ ഇപ്രകാരമുള്ള അവസ്ഥ കണ്ടാൽ ആരും സഹിയ്ക്കയില്ല . എന്തുകൊണ്ടെന്നാൽ,
പുത്തൻപ്രസൂനതതികൊണ്ടുചമച്ചതല്പേ
മത്തേഭഗാമിനികിടന്നുരുളുന്നിതയ്യോ
അത്യാൎദ്രമായനവചന്ദനസാരമേറ്റം
പ്രത്യംഗമാശുപകരുന്നിതുതോഴിമാരും. (൬)
അത്രതന്നെയല്ല ,
ഗുണാധിക്യംചേരുന്നിവളുടെശരീരത്തിൽമുഴുവനും
മൃണാളത്താൽകല്പിച്ചതികരുണമാകല്പമഖിലം
കനത്തീടുംതാപംകലരുമൊരുപൂമേനിയിലിതാ
തണുത്തീടാനേറ്റംസഖികളിഹവീശുന്നുതളിരാൽ.
സഖിമാർ [മേൽപ്രകാരംചെയ്തിട്ട]
സഖി , സുഭദ്രെ ! ഇപ്പോൾ നിൻറെ താപം കുറെ ശമിച്ചുവൊ?
സുഭദ്ര .
സഖിമാർ എൻറെ താപശാന്തിയ്ക്ക വല്ലതും ചെയ്യുന്നുണ്ടൊ എന്നുകൂടി ഞാൻ ശങ്കിയ്ക്കുന്നു .
സഖിമാർ [ശോകാതിശയത്തോടെ അന്യോന്യം നോക്കുന്നു]
ദുൎവ്വിദഗ്ധൻ.
കുമാരിയ്ക്ക വ്യാധിയല്ല; വലുതായൊരു ആധിയാണ അതെന്തെന്നു ഇവരുടെ വാക്കുകളെക്കൊണ്ടുതന്നെ വഴിയെ അറിയാം .
കലാവതി [സുശീലയോട അപവാൎയ്യ ]
പ്രിയസഖിയുടെതാപംപാക്കിലിന്നിത്തരംതൽ പ്രിയനുടെവരവെന്നോകേൾപ്പതില്ലിങ്ങുദന്തം നയമൊടിവിടെനാമിന്നെന്തുചെയ്യേണ്ടുചൊല്ലീ ടയിസപദിസുശീലേതൽപ്രശാന്ത്യൎത്ഥമിപ്പോൾ. (വ്ര) [ 44 ]
മൂന്നാമങ്കം
സുശീല [സ്വകാൎയ്യമായിട്ട]
സഖി! കലാവതി ! ഞാൻ എന്തു പറയേണ്ടു . ഭാഗ്യഹീനകളായ നാം എന്തുചെയ്തിട്ടും ഫലമില്ലല്ലൊ.
സുശീല [പ്രകാശം]
സഖി ! സുഭദ്രേ !ഭവതി വളരെ അസ്വസ്ഥയായിരിയ്ക്കുന്നു. അല്പമെങ്കിലും ധൈൎയ്യത്തെ അവലംബിയ്ക്കുക .
കലാവതി [പ്രകാശം ]
സഖി നിൻറെ ഇഷ്ടജനത്തിന്റെ ദൎശനം വരെ ദേഹത്തെ രക്ഷിയ്ക്കുക . ഇല്ലെങ്കിൽ മനോരഥങ്ങൾ വിഫലങ്ങളായിഭവിയ്ക്കയില്ലേ ?
ഇത്തരംസഖിഖേദിച്ചാലെത്തീടുംദേഹനാശവും ഭിത്തിയില്ലെങ്കിലെവ്വണ്ണംചിത്രമങ്ങെഴുതുന്നതും?
ദുൎവ്വിദഗ്ധൻ.
ഇവൾ ഏത സുകൃതിയെ കുറിച്ചാണ ഇങ്ങനെ വ്യസനിക്കുന്നത ? ഒരു സമയം നമ്മുടെ മഹാരാജാവിനെ തന്നെ ആയിരിയ്ക്കാം. അദ്ദേഹം ഭാഗ്യവാനാകുന്നു.
സുഭദ്ര.
സഖിമാരെ ! ഞാൻ എങ്ങിനെ ധൈൎയ്യത്തെ ആശ്രയിക്കും . ആ വസ്തു തന്നെ മദനാഗ്നിയാൽ ദഹിച്ചിരിയ്ക്കുന്നു.
സ്മരന്ദഹോകുസുമായുധനെന്നതെ
ന്തനൃതമായ് വരുവാനിഹകാരണം
ഉരസിയെന്നുടെതീക്കനലായിടും
ശരമിതാചൊരിയുന്നിതുമന്മഥൻ .
ആ പ്രിയജനത്തിൻറെ വാൎത്തപോലും കേൾക്കുന്നില്ല. ഞാൻ എത്ര കാലം ഇങ്ങിനെ മൃതപ്രായയായി ജീവിച്ചിരിയ്ക്കണം. നിൎദ്ദയനായ കാമൻ എൻറെ പ്രാണങ്ങളെ അപഹരിയ്ക്കുന്നതുമില്ലല്ലോ .
[എന്ന മോഹിയ്ക്കുന്നു]
സഖിമാർ [ശോകാവേഗത്തോടെ]
പ്രിയസഖി ! ആശ്വസിയ്ക്കു, ആശ്വസിയ്ക്കു
[ഹിമജലം തളിച്ച താമരയില കൊണ്ടു വീശുന്നു] [ 45 ]
൩൨ സുഭദ്രൎജ്ജതുനം
ദുർവ്വിദഗ്ദ്ധൻ.
അയ്യോകഷ്ടം ! ഇവളുടെ വ്യസനം കണ്ടിട്ടു എന്റെ ഹൃദ
യം പിളരുന്നു. ഇവളുടെ ജീവനാഥൻ വളരെ നിർദ്ദയനാണ നി ശ്ചയം. അല്ലെങ്കിൽ ഈ പ്രേമാധിക്യത്തെ അവർ അറിഞ്ഞി ട്ടില്ലെന്നും വരാം.
സുഭദ്ര. [അല്പം ആശ്വസിച്ചിട്ട കാമദേവനെ ഉദ്ദേശിച്ച] പഞ്ചാസ്ത്രനല്ലഭഗവാൻകപടേനമലാകം വഞ്ചിപ്പതിന്നുപറയുന്നിതുനുനമേവം നെഞ്ചില്പോഴിപ്പതിനിവണ്ണമസംഖ്യബാണം പഞ്ചായുധന്നുവരുവാനവകാശമുണ്ടൊ ! (൧൧) മനുഥനെന്നുപരക്കെ സമ്മതമാകുന്നമൂലമിതുകാലം തന്മഥനത്തിനെതൃത്താൽ നന്മയിലൊരുപേരുകൂടിവരുമെല്ലൊ. (൧൨) അതിനാൽ ആ വീരപുരുഷനോടെതൃക്കുവാനും അബലയാ
യ എന്റെ പ്രണങ്ങയളെ പ്രിയദർശനംവരെ എങ്കിലും അപഹ രിയ്ക്കാതിരിയ്ക്കാനും ഞാൻ വന്ദിയ്ക്കുന്നു.
[വിവശതഭാവിച്ചിട്ടു] ആ ! ഹാ ! കസുമായുധന്ന ആശ്രിതന്മാരിൽ പോലും വാ
ത്സല്യമില്ലല്ലൊ.
പേമഴപോൽശരമിപ്പോ ളാമയമേറീടുമെന്റെതനുവിങ്കൽ സീമവെടിഞ്ഞുപൊരിഞ്ഞീ ക്കാമനഹോഹന്തമാംചതിയ്ക്കുന്നു. (൧൩)
[എന്ന കരയുന്നു] സഖിമാർ. സഖി ! കരയരുതെ ! കരയരുതെ ! ആ മഹാപുരുഷനോടു
ചേരുവാൻ ദൈവം നിനക്കുടനെ സംഗതി വരുത്തും. കുറച്ച ക്ഷമിയ്ക്കുക. [ 46 ]
- മൂന്നാമങ്കം.
- ദുൎവ്വിദഗ്ധൻ.
- ദുൎവ്വിദഗ്ധൻ.
- ഈ ദുഷ്ടകളായ സഖികൾ ഏവനെന്നു സ്പഷ്ടമായി പറയുന്നില്ലല്ലോ. ഇനി ഏതുവിധം അറിയുന്നു. സമയവും പോകുന്നു.
- സുഭദ്ര.
- സുഭദ്ര.
- മഹത്തായിരിയ്ക്കുന്ന സന്താപത്തെ എങ്ങിനെ സഹിയ്ക്കും?
- കലാവതി.
- കലാവതി.
- സഖി സുശീലേ! സുഭദ്രയുടെ ശോകം മേല്ക്കുമേൽ വൎദ്ധിച്ചുവരുന്നു. നമ്മുടെ പ്രയത്നത്താൽ ഒരു ഫലവും കാണുന്നില്ല. അതിനാൽ നീ പോയി ഇവളാൽ എഴുതപ്പെട്ടിരിയ്ക്കുന്ന ആ പ്രിയസഖന്റെ ചിത്രപടത്തെ എടുത്ത് വേഗത്തിൽ വരണം.
- സുശീല.
- സുശീല.
- അങ്ങിനെതന്നെ. [പോയി]
- ദുൎവ്വിദഗ്ധൻ..
- ദുൎവ്വിദഗ്ധൻ..
- ആകട്ടെ. ഇതുകണ്ടാൽ കാൎയ്യം അറിയാം. എഴുത്തുതന്ന സമയം മഹാരാജാവ് കല്പ്പിച്ചപ്രകാരം ഇവളുടെ അന്തൎഗ്ഗതത്തിനെ സൂക്ഷ്മമറിവാൻ ഇപ്പോൾ സംഗതിവരുമെന്നു തോന്നുന്നു.
- സുശീല. [വേഗത്തിൽ ചിത്രപടത്തോടുകൂടി പ്രവേശിച്ചിട്ട്, സുഭദ്രയുടെ കയ്യിൽ കൊടുക്കുന്നു.]
- സുഭദ്ര. [വാങ്ങുന്നു]
- കലാവതി.
- സുശീല. [വേഗത്തിൽ ചിത്രപടത്തോടുകൂടി പ്രവേശിച്ചിട്ട്, സുഭദ്രയുടെ കയ്യിൽ കൊടുക്കുന്നു.]
- സഖി! ഇനി ഈ ചിത്രത്തിലുള്ള ജീവനായകനെ നോക്കി നിന്റെ മനസ്സിനെ കുറെ വിനോദിപ്പിയ്ക്കുക.
- സുഭദ്ര. [ചിത്രപടം നോക്കുന്നു]
- ദുൎവ്വിദഗ്ധൻ.
- സുഭദ്ര. [ചിത്രപടം നോക്കുന്നു]
- എന്റെ സ്ഥിതി ദൂരത്തായതിനാൽ നല്ലവണ്ണം കാണ്മാൻ കഴിയുന്നില്ല.
- സഖി സുഭദ്രേ! നീ അദ്ദേഹത്തിന്റെ ഏതുസമയത്തെ സ്ഥിതിയാണ് എഴുതിയിരിയ്ക്കുന്നത്. [ 47 ]
- സുഭദ്രാൎജ്ജുനം.
- കലാവതി.
- അവൾ സ്വപ്നത്തിൽ പലവിധവും കാണുമല്ലൊ, അതിൽ ഒരു സ്വഭാവമായിരിയ്ക്കാം.
- സുഭദ്ര.
- സുഭദ്ര.
- അല്ല. ജാഗ്രത്തിൽ കണ്ടതുതന്നെ. എന്തെന്നാൽ,
- പണ്ടൊരിക്കലതിമോദമോടുമമസോദ
- രേണസഹവീരനാ
- രേണസഹവീരനാ
- മണ്ടകോന്തനയനാശുതാതസവിധ
- ത്തിൽ വന്ന സമയത്തിൽ മാം
- ത്തിൽ വന്ന സമയത്തിൽ മാം
- കണ്ടിതന്നവിടെയെപ്പൊഴേസരസമ
- ന്യരാരുമറിയാതെതൻ
- ന്യരാരുമറിയാതെതൻ
- നീണ്ടനേത്രമതുകൊണ്ടുടൻപ്രണയപേ
- ശലംചെറുതുനോക്കിനാൻ.
- ദുൎവ്വിദഗ്ധൻ.
- ശലംചെറുതുനോക്കിനാൻ.
- പണ്ടൊരിക്കലതിമോദമോടുമമസോദ
- അറിയേണ്ടതറിഞ്ഞു. എന്നാൽ ഇവൾ ഭാഗ്യഹീന തന്നെ. അല്ലെങ്കിൽ നമ്മുടെ സ്വാമിയിലല്ലാതെ അൎജ്ജുനിൽ ആഗ്രഹം ഭവിയ്ക്കുമോ? ഇരിയ്ക്കട്ടെ, ഇനിയും എന്തെല്ലാമാണെന്ന് അറിഞ്ഞിട്ടു പോകാം.
- സുഭദ്ര.
- സുഭദ്ര.
- ആ പ്രകൃതമാണിത്.
- സുശീല
- സുശീല
- ശരിതന്നെ. അരെയോസോനുരാഗം നോക്കുന്നപോലെ തോന്നും.
- കലാവതി.
- കലാവതി.
- സഖി. ഇതിൽ ഭവതിയേയും വസുദേവകൃഷ്ണന്മാരേയും കൂടി എഴുതുന്നത് ഈ പ്രകൃതത്തിന്ന് ആവശ്യമാകുന്നു.
- സുഭദ്ര.
- സുഭദ്ര.
- ഇനിയ്ക്കും ആ ബോധമുണ്ട്. എന്നാൽ തരം വരായ്കകൊണ്ടു എഴുതിയില്ല.
- കലാവതി.
- എന്നാൽ ഇപ്പോൾ പടത്തിന്റെ പണി മുഴുവനാക്കു. [ 48 ] മൂന്നാമങ്കം
എന്തൊ മനസ്സിന്ന അസ്വാസ്ഥ്യം ഭവിച്ചതുപോലെ തോന്നുന്നു. ഇപ്പോൾ എഴുതിയാൽ നന്നാവുന്നതല്ല.
അങ്ങിനെ ശങ്കിയ്ക്കാനില്ല. അതു പേടിയാണ.
പരീക്ഷിച്ച നോക്കാം. സുശീല പോയി ചായങ്ങളും തൂലികകളും കൊണ്ടുവരു.
അങ്ങിനെ തന്നെ.
[പോയി].
[ചിത്രപടത്തെ നല്ലവണ്ണം സൂക്ഷിച്ചുനോക്കീട്ട]
ഈ കന്യകയുടെ ചിത്രകലാ വൈദഗ്ദ്ധ്യം അതിശയനീയം തന്നെ. ഇതു കണ്ടാൽ സാക്ഷാൽ അൎജ്ജുനൻ തന്നെ നിൽക്കുകയാണെന്നു തോന്നും.
ഇപ്രകാരം സൎവ്വഗുണസമ്പന്നനായിരിയ്ക്കുന്ന പുരുഷനിൽ അത്യാസക്തി ഭവിച്ചതുകൊണ്ട ഭവതി വിശേഷിച്ചും ഭാഗ്യവതി തന്നെ.
അനുരാഗം ഭവിച്ചതുകൊണ്ടു മാത്രം ഭാഗ്യവ്ഹതിയായൊ?
പുഷ്പിച്ചാൽ കായ്ക്കാതിരിയ്ക്കുമൊ?
[ചിത്രത്തിലുള്ള വല്ലഭനെനോക്കീട്ട, പ്രേമപാരവശ്യത്തോടെ]
സൂക്ഷിച്ചീടുകിലൽപ്പമൊന്നുചെറുതായ്
തെല്ലങ്ങുസംഫുല്ലമായ്
പക്ഷത്താലതിരമ്യമായ്സരസിജം
- സാക്ഷാൽപ്രേമരസംനിറഞ്ഞുവഴിയും
- ചക്ഷുസ്സിനാലീവിധം
- വീക്ഷിയ്ക്കുന്നതുമെന്തിനിന്നുസരസം
- മാരന്നുമോദത്തിനോ ?
- കലാവതി.
അല്ല . നിനക്കു മോദത്തിനാണ.
ദുൎവ്വിദഗ്ധൻ:
ഈ സഖി സമൎത്ഥതന്നെ . ഉത്തരം ഉചിതമായി.
സുഭദ്ര [ലജ്ജിയ്ക്കുന്നു]
കലാവതി
സഖി , ലജ്ജിയ്ക്കേണ്ട , ചിത്രഗതനായ പ്രിയതമനെ നോക്കിക്കൊണ്ടാത്മാവിനെ വിനോദിപ്പിയ്ക്കുക.
സുഭദ്ര.
സഖി , കലാവതി:
മനോരഥശതങ്ങളാൽമനമെരിഞ്ഞുവാഴുംവിധൗ വിനോദമിതുമൂലമായ്മമനിനയ്ക്കിലെന്തുള്ളതും അനാരതമബാധമായ് [എന്ന ലജ്ജയാൽ വിരമിയ്ക്കുന്നു ]
കലാവതി.
സഖി ! സുഭദ്രെ ! എന്നെ നീ എന്നെ അന്യയായിട്ട വിചാരിയ്ക്കുന്നുവൊ? ലജ്ജയെ വിട്ടു മുഴുവനും പറയുക.
സുഭദ്ര [പണിപ്പെട്ട]
ദയിതനോടചേൎന്നേറ്റവും മനോഭവവിലാസമാൎന്നുമരുവീടിലാനന്ദമാം.
സുശീല [അല്പം വിഷാദഭാവത്തോടെ പ്രവേശിച്ച കലവതിയോട സ്വകാ ൎയ്യമായിട്ട]
സഖി! നമ്മുടെ സുഭദ്രയെ ദുൎയ്യോധനന്നു കൊടുക്കുവാൻ ആൎയ്യനായിരിയ്ക്കുന്ന ബലഭദ്രസ്വാമി നിശ്ചയിച്ചിരിയ്ക്കുന്നു എന്ന ഉദ്യാന പാലികയായ ഭ്രമരിക ഇപ്പോൾ എന്നോടു പറഞ്ഞു. [ 50 ]
<poem>
ഞാൻ അതുകേട്ട വ്യസനിച്ച ചായമെടുക്കുവാൻ പോകാതെ ഇവിടയ്ക്കു വരികയാണ ചെയ്തത.
കലാവതി [സ്വകാൎയ്യമായിട്ട്]
ആരാകുന്നു ഭ്രമരികയോടു പറഞ്ഞത?
സുശീല.
രേവതീ ദേവിയുടെ സഖിയാണത്രെ.
കലാവതി.
എന്നാൽ സത്യമതായിരിയ്ക്കാം. എങ്കിലും അനുജന്ന അഹി
തമായിട്ട ജ്യേഷ്ഠനും സോദരിയുടെ ഹിതമറിയാതെ അനുജനും ഒ
ന്നും പ്രവൃത്തിയ്ക്കുക പതിവില്ല
സുശീല.
പതിവിപ്പോൾ ഭേദപ്പെട്ടിരിക്കാം.
കലാവതി. [ബദ്ധപ്പെട്ട]
ആൎയ്യനായ കൃഷ്ണനും സമ്മതിച്ചുവോ ?
സുശീല.
ആദിയിൽ വളരെ തടസ്ഥം പറഞ്ഞുവെങ്കിലും ജ്യേഷ്ഠന്റെ നിൎബന്ധത്താൽ പിന്നെ ഒരു വിധം സമ്മതിച്ചുവത്രേ.
കലാവതി.
കഷ്ടം ! കഷ്ടം !!
കേട്ടീടിലിക്കഥലവംമമതോഴിയിപ്പോൾ
ഞെട്ടിഭൂമിയ്ക്കുമതിനില്ലവികല്പമല്പം
ഇഷ്ടംവരിത്തുവതിനുള്ളൊരുസോദരൻതൻ
മട്ടൊന്നുമാറിസഖീ ! കഷ്ടമിതെന്തുചെയ്യാം. (൧൭)
ദുൎവ്വിദഗ്ധൻ.
ഈ സഖിമാർ തമ്മിൽ കന്യക കേൾക്കാതെ എന്താണ പറയുന്നത ? മുഖഭാവംകൊണ്ട ഒരു വ്യസന വൎത്തമാനപോലെ തോന്നുന്നു. അൎജ്ജുനന്ന വല്ല ആപത്തും നേരിട്ടിരിക്കുമൊ? അല്ലെങ്കിൽ ഇവളെ മറയ്ക്കുവാൻ കാരണമെന്ത ?
സുഭദ്ര. ശോകത്തോടെ
ആത്മഗതം
എന്നോടെന്തുംമടിയ്ക്കാതിതുവരെയുമുര യ്ക്കുന്നമൽ തോഴിമാരി
ല [ 51 ]<poem> ൩൮ ന്നന്യേന്യംചേൎന്നിവ്വണ്ണംനിഭൃതമിഹ വിഷാദേനയെന്തോത്ടുന്നു ? മുന്നംതീത്ഥംങ്ങളൊടുന്നതിനതികുതുകം പോയമൽപ്രാണനാഥൻ വന്നീലിന്നും വിപത്തെൻദയിതനുവഴി മേൽവല്ലതുംസംഭവിച്ചോ ? സഖിമാരെ ! നിങ്ങൾ എന്നെ ഉദ്ദേശിച്ച എന്തോ പറയുന്നതുപോലെ തോന്നുന്നു. ദുൎവ്വിഗ്ധൻ ഇപ്പോൾ എനിക്കും കേൾക്കാമല്ലോ.
സഖിമാർ.
വിശേഷിച്ചൊന്നുമല്ല. സുഭദ്ര. വിശേഷിച്ചൊന്നുമല്ലെങ്കിൽ വേണ്ട . നിങ്ങൾ പറഞ്ഞിരുന്നതു പറയരുതെ.
സഖിമാർ.
പറവാൻമാത്രം ഒന്നുമില്ല. സുഭദ്ര.. [ആത്മഗതം]
നിൎബന്ധിച്ചിട്ടും ഇവർ മടിയ്ക്കുന്നത കാണുമ്പോൾ ഞാൻ ശങ്കിച്ച കാൎയ്യം തന്നെ ആണെന്നു തോന്നുന്നു. അല്ലെങ്കിൽ ചായമെടുക്കുവാൻ പോയ സുശീല അതെടുക്കാതെ വ്യസനത്തോടു കൂടി മടങ്ങി വരുവാൻ കാരണമെന്ത?
സുശീല. [സുഭദ്രയേനോക്കി സ്വകാൎയ്യമായ്] സഖീ ! കലാവതി ! ഇനി പറയാതെ കഴിയുമെന്ന തോന്നുന്നില്ല. ഇവളുടെ പ്രകൃതം മാറിക്കാണുന്നു. കലാവതി. പറയുകതന്നെ- എപ്പോഴെങ്കിലും ഇവൾ അറിഞ്ഞ വ്യസനിയ്ക്കും. അത ഇപ്പോഴായാൽ നമക്കു വല്ല വിധവും ആശംസിപ്പിയ്ക്കാമല്ലോ. [ 52 ]
മൂന്നാമങ്കം ൩൯
സുഭദ്ര [ഗൽഗദത്തോടെ]
സഖിമാരെ! എന്തുകാൎയ്യമായാലും എന്നോട വേഗത്തിൽ പറയുവിൻ. പലതും ശങ്കിച്ച എന്റെ ഹൃദയം തകരുന്നു.
ദുൎവ്വിദഗ്ധൻ.
ചോദിയ്ക്കിലുംകന്യകകാൎയ്യമേറ്റവും
മോദിച്ചുചൊല്ലുന്നതുമില്ലതോഴിമാർ
വാദിപ്പതിന്നില്ലിതുനാഗകേതനൻ
മോദിപ്പതിന്നുള്ളൊരുമൂലമായ്‌വരും. (൧൯)
സഖിമാർ.
സഖി! വ്യസനിയ്ക്കുവാനൊന്നുമില്ല പറയാം.
[വളരെ പണിപ്പെട്ട്]
ബലഭദ്രകൃഷ്ണന്മാർ ഭവതിയെദുൎയ്യോധനന്ന കൊടുക്കുവാൻ നിശ്ചയിച്ചതായി കേട്ടു.
സുഭദ്ര [മൂൎഛിക്കുന്നു]
സഖിമാർ [താപോദ്വേഗത്തോടെ]
സഖി! ആശ്വസിയ്ക്കു ആശ്വസിയ്ക്കു !
ദുൎവ്വിദഗ്ധൻ [സന്തോഷത്തോടെ]
കന്യകയെ കൊടുക്കുവാൻ നിശ്ചയിച്ചുവൊ ! നന്നായി. അദ്ദേഹത്തിന്റെ മനോരഥം സഫലമാകുമല്ലൊ.
[ഈൎഷ്യയോടെ]
അതിന്ന ഈ കുലടകൾ വ്യസനിക്കുന്നതെന്തിനാകുന്നു! സുഭദ്ര ദു:ഖിയ്ക്കുന്നത അൎജ്ജുനനിലുള്ള അഭിനിവേശംകൊണ്ടായിരിയ്ക്കാം. ഇവരുടെ വ്യസനഭാവം കണ്ടപ്പോൾ അവന്റെ കഥ കഴിഞ്ഞിരിയ്ക്കുമെന്ന ഞാൻ വിചാരിച്ചു. ഇല്ലെങ്കിലും വൈഷമ്യമില്ല. ബലഭദ്രസ്വാമി നിശ്ചയിച്ച കാൎയ്യത്തിന്നു ഇളക്കം ഉണ്ടാകുമൊ !
സുഭദ്ര [അല്പം ആശ്വസിച്ചിട്ട]
കഷ്ടം ! കഷ്ടം !
മോഹാവേശാലിവണ്ണംസതതമിഹതപി
യ്ക്കുന്നുഞാനെന്നതെന്നിൽ
സ്നേഹംപാരംപെരുക്കുന്നൊരുസഹജനുമി
ന്നുള്ളിലോൎക്കാതെതെല്ലും [ 53 ] ൪൦ സുഭദ്രാൎജ്ജുനം
സാഹങ്കാരംവസിയ്ക്കുംകുരുവരനുകൊടുത്തീ ടുവാനോൎത്തതോൎത്താൽ ഹാ! ഹാ! മദ്ദുൎവ്വിപാകം ശിവ! ശിവ! പറവാ നാൎക്കുമിന്നാവതല്ലെ. (൨൦) അഹഹ! ബഹുവിധത്തിൽസ്നേഹമോടെന്നെലാളി ച്ചഹിതമിതുവരുത്താൻഭൈഷ്മിയുംസമ്മതിച്ചോ.
[അനന്തരം ധ്യാനിച്ച, ദീൎഘമായി നിശ്വസിച്ചിട്ട]
മഹിത്സുഗുണരാശെ! കാന്തമറ്റാരുമില്ലീ മഹിയിലിനിനിനച്ചാലിന്നുസാഹായ്യമയ്യോ. (൨൧)
[വിലപിക്കുന്നു]
സഖിമാർ [പശ്ചാത്താപതോടെ]
സഖി! നീ മൂഢകളെപ്പോലെ കരയുന്നതെന്താണ? ധൈൎയ്യത്തോടെ ഇരിക്കുക. മനോരഥസിദ്ധിയ്ക്കു എന്തെങ്കിലും വഴിയുണ്ടാക്കാം.
[അണിയറയിൽ]
കുമാരിയെ കാന്മാൻ രുഗ്മിണീദേവി എഴുന്നെള്ളുന്നുണ്ട.
സുഭദ്ര. [ചെവികൊടുത്തിട്ട, പരിഭ്രമത്തോടെ]
ഭ്രമരികയുടെ വാക്കാണിത. സഖി കലാവതി! ഈ ചിത്രപടം എവിടെ എങ്കിലും മറച്ചു വയ്ക്കുക.
[സുശീലയോട]
സഖി! ശീതോപചാരത്തിന്ന കൊണ്ടുവന്ന സാധനങ്ങൾ ഇവിടെ നിന്നും മാറ്റുക.
[രണ്ടുപേരും അപ്രകാരം ചെയ്യുന്നു.]
സുഭദ്ര. [ആത്മഗതം]
ആൎയ്യയായ രിഗ്മിണി ഇപ്പോൾ എന്തിനാണു വരുന്നതു? വിവാഹകാൎയ്യം എന്നോടു പറയുവാനായിരിയ്ക്കുമോ?
ദുൎവ്വിദഗ്ധൻ.
ഈ സ്ത്രീകളുടെ സാമൎത്ഥ്യം അതിശയിയ്ക്കത്തക്കതുതന്നെ. ഇതുവരെ ഇവിടെ എന്തെല്ലാം കലാപമായിരുന്നു. ഇപ്പോൾ ക [ 54 ] മൂന്നാമങ്കം (൨൨) ണ്ടാൽ ഇങ്ങിനെ ഒരു കഥ കൂടി ഇവർ അറിഞ്ഞിട്ടില്ലെന്നു തോന്നും. ആകട്ടെ, രുഗ്മിണീദേവി വരുന്നത വിവാഹം നിശ്ചയിച്ചതു കന്യകയോടു പറവാനാണ. സംശയമില്ല. അതിന്ന ഇവൾ എന്തു മറുവടി പറയും എന്നുകൂടി അറിഞ്ഞിട്ടേ പോകാം.
[അനന്തരം രുഗ്മിണിയും സഖിയും പ്രവേശിക്കുന്നു.] [സുഭദ്രയും സവിനയം ഉപചരിക്കുന്നു.] രുഗ്മിണി. [സുഭദ്രയെ കണ്ടിട്ട, ആത്മഗതം]
കഷ്ടം! കഷ്ടം! ചെന്താമരപ്പൂവിനുതാപമേകും ചന്തംകലൎന്നോരിവൾതന്റെ വക്ത്രം എന്തിന്നുബന്ധംവെയിൽകൊണ്ടുപാരം വെന്തോരശോകത്തളിൎപോലെയാവാൻ? (൨൩)
[ആലോച്ചിച്ചിട്ട]
ദുഷ്ടനാംധാൎത്തരാഷ്ട്രന്നായ്തുഷ്ടിയോടെകൊടുക്കുവാൻ ജ്യേഷ്ഠൻകല്പിച്ചവൃത്താന്തംകേട്ടിട്ടിവൾതപിയ്ക്കയാം. എന്നാൽ ഇങ്ങിനെ വരും; ഈ വ്യസനം ഞാൻ നല്ലവണ്ണം അറിഞ്ഞിട്ടുണ്ട. പണ്ടെന്നെശ്ശിശുപാലന്നായ്കൊണ്ടേകാൻസഹജന്നഹോ ഉണ്ടായഭാവംകണ്ടിട്ടന്നിണ്ടലെത്രഭുജിച്ചു ഞാൻ! (൨൪)
കേൾക്കുമ്പോൾ ഇത്ര തപിച്ചാൽ വേൾക്കുമ്പോളെത്ര വേണ്ടിവരും?
[പ്രകാശം]
ഭദ്രേ! നീ എന്താണിപ്രകാരം ക്ഷീണിതയായി ഭവിച്ചത്? നിന്നെ കണ്ടാൽ ശരീരത്തിനോ മനസ്സിനോ വലുതായ സുഖക്കേടുണ്ടെന്നു തോന്നുമല്ലോ.
സുഭദ്ര [ആത്മഗതം]
എല്ലാകാൎയ്യവുമറിഞ്ഞിട്ടാണ ആറിയാത്ത വിധത്തിൽ ചോദിയ്ക്കുന്നത്. ആകട്ടെ.
[പ്രകാശം] [ 55 ]
- ഗുരുജനമെന്നിലിവണ്ണം
- കരുണകലൎന്നെൻമതേചരിയ്ക്കുമ്പോൾ
- കരുതുകിലെന്തവകാശം
- വരുവതിനെൻചിത്തകാമ്പിലാതങ്കം ? ൨൫
രുഗ്മിണി. [സ്വകാൎയ്യമായിട്ട]
സഖി ! ലീലാവതി ! ഇവൾ പറയുന്നത സ്നേഹസൂചകമായിട്ടാകുന്നു. എങ്കിലും അന്തരത്തിൽ എല്ലാവരിലും പരിഭവിച്ചിട്ടാണ.
ലീലാവതി. [സ്വകാൎയ്യമായിട്ട]
അത കുമാരിയുടെ കുറ്റമല്ല . പുറമേ നടന്ന കഥകൾ കേൾക്കുന്നതു കൂടാതെ നിങ്ങൾ മനസ്സിൽ കരുതുന്നത ഇവൾ എങ്ങിനെ അറിയും ?
രുഗ്മിണി.
ശരിതന്നെ [പ്രകാശം]
അയി ഭദ്രെ !
- ചിത്തത്തില്ലാൎത്തിചെറുതെങ്കിലുമില്ലയെന്നാ
- ലത്യന്തമീപ്രകൃതികോമളമാംശരീരം
- അത്യുഗ്രമായവെയിൽകൊണ്ടുടനേറവാടും
- പുത്തൻമൃണാളസമമാവതിനെന്തുബന്ധം?
സുഭദ്ര [സഖിമാരോട സ്വകാൎയ്യമായിട്ട]
വളരെ യത്നിച്ചിട്ടും എൻറെ ആകാരവികാരങ്ങളെ മറയ്ക്കുവാൻ ഞാൻ ശക്തമായി ഭവിച്ചില്ലല്ലൊ . ഇതിനെന്തുത്തരമാണ പറയേണ്ടത?
കലാവതി. [സ്വകാൎയ്യമായിട്ട]
സഖി ! ദേവി വളരെ വിദഗ്ധയാണ . നിൻറെ ഹൃദയശ- അല്പം സൂചിപ്പിച്ചാൽ ഒരു സമയം വല്ല നിവൃത്തിയും ഉണ്ടാവാം .
സുശീല [സ്വകാൎയ്യമായിട്ട]
ശരിതന്നെ. [ 56 ] മൂന്നാമങ്കം
സുഭദ്രം.
അതിന്ന ലജ്ജ എന്നെ തടുക്കുന്നു.
സഖിമാർ.
ദേവിയോടങ്ങിനെ വിചാരിപ്പാനില്ല.
സുഭദ്ര. [പണിപ്പെട്ട,പ്രകാശം]
എല്ലാമറിയാമവിടെചൊല്ലീടാനില്ലാൎന്നനിങ്ങൾതുനിയേണ്ടു!!
രുഗ്മിണി. [സ്വകാൎയ്യമായിട്ട്]
സഖി! ലീലാവതീ! ഇതു കേട്ടില്ലേ? ഇവൾ ഇത്രയും പറയണമെങ്കിൽ താപം എത്ര ദുസ്സഹമായിരിക്കണം! അദ്ദേഹം ഇതൊക്കെയും കാലെ ആലോചിച്ച തന്റെ സ്നേഹിതനും ഇവൾക്ക് അതിപ്രിയനും ആയിരിക്കുന്ന അൎജ്ജുനന്ന് കൊടുക്കുവാൻ വേണ്ട ഉപായങ്ങൾ കണ്ടിരിയ്ക്കുന്നുവല്ലോ. വളരെ ബുദ്ധിമാൻ തന്നെ.
ലീലാവതി. [സ്വകാൎയ്യമായിട്ട്]
സംശയമുണ്ടോ ? എങ്കിലും ഇപ്പോൾ വല്ലവിധവും ഇവളെ അല്പം ആശ്വസിപ്പിയ്ക്കണം. അല്ലെങ്കിൽ കഷ്ടമാണ്.
രുഗ്മിണി. [പ്രകാശം]
ഖേദിയ്ക്കൊലാമാധവിനിന്നഭീപിസ്തം
ബോധിയ്ക്കെടോമൽ പ്രിയനാശുനൽകീടും
മോദിയ്ക്കു നാൻസോദരനുള്ള നാൾനിന
ക്കാധിയ്ക്കു കേളില്ലൊരുകാരണംദൃഢം.
ദുൎവ്വിദഗ്ധൻ [ഈൎഷ്യയോട]
ഇവളുടെ വരവേ നമ്മുടെ സ്വാമിയ്ക്ക് ഉപകാരമായി തീരുമെന്ന് ശങ്കിച്ചിരുന്നു. എന്നാൽ അപകാരമായിട്ടണു ഭവിച്ചത്, അല്ലെങ്കിൽ മഹാനുഭാവന്മാരായിരിക്കുന്ന ബലഭദ്രകൃഷ്ടന്മാർ തീൎച്ചയാക്കിയ കാൎയ്യത്തിന്ന് വിഘ്നം ചെയ്യാൻ ഇവളാൽ സാധ്യമോ? ഇത അഹങ്കാരത്തിന്റെ ആധിക്യം തന്നെ. [ 57 ]
സുഭദ്ര. [സ്വകാൎയ്യമായിട്ട]
സഖിമാരെ ! ആൎയ്യ ഇങ്ങിനെ പറഞ്ഞത എനിയ്ക്ക മനസ്സമാധാന ത്തിന്നാ യിരിയ്ക്കുമൊ?
സഖിമാർ.
എന്നാൽ ഇത്ര നിശ്ചയമായി പറയുകയില്ല .
സുഭദ്ര. [വിനയത്തോടെ പ്രകാശം]
- സതിമാരുടെമാനസംനിനച്ചാ
- ലതിമാത്രംസുകുമാരമെന്നുസിദ്ധം
- അതിനാൽതവദീനവത്സലത്വം
- ചിതമല്ലോമതിയിങ്കലിന്നിവണ്ണം .
രുഗ്മിണി [സ്നേഹത്തോടെ]
അയി ഭദ്രെ !
- ചൂടകന്നുവെയിൽതന്നുടെയിപ്പോ
- ളാടൽതീൎന്നിനിനമുക്കഗമിയ്ക്കാം
- മോടിചേൎന്നതവഗേഹമതിങ്കൽ
- കേടകന്നുസുഖമാൎന്നുവസിയ്ക്കാം.
സുഭദ്ര.
ഇവിടത്തെ ഹിതംപോലെ .
ദുൎവ്വിദഗ്ധൻ.
ഇവരൊക്കെ യാത്രയായി . ഇനി ഈ സന്തോഷവൎത്തമാനത്തെ മഹാരാജാവിനോടുഉണൎത്തിപ്പാൻ വേണ്ടി ഞാനും പോവുക തന്നെ. [എല്ലാവരും യഥോചിതം പോയി ]
മൂന്നാമങ്കം കഴിഞ്ഞു .
[ 58 ]
സുഭദ്രാൎജ്ജുനം
ഭാഷാനാടകം
നാലാമംകം ------------------------- പൂൎവ്വാംഗം
അനന്തരം പൂപറിക്കുന്ന നാട്യത്തോടെ സുശീല പ്രവേശിക്കുന്നൂ.
സുശീല
പ്രിയസഖിയായിരിക്കുന്ന സുഭദ്രയ്ക്കു ശ്രേയസ്സിന്നുവേണ്ടിയാകുന്നു ഈ പ്രയത്നമൊക്കയും.ആ വിശിഷ്ടനായിരിക്കുന്ന യോഗി അവളിൽ പ്രസാദിച്ചുവെങ്കിൽ നന്നായിരുന്നു.
അണിയറയിൽ
ആരാണു ഉദ്യാനത്തിൽ കടന്നു പൂവ്വൊക്ക പറിച്ച നാശമാക്കുന്നത്?
സുശീല [കേട്ടതായി ഭാവിച്ച]
ആര!ഭ്രമരികയൊ!സഖി!ഇവിടയ്ക്കു വരൂ
ഭ്രമരിക [പ്രവേശിച്ച]
സഖി!മുഷിയരുതെ.ഞാൻ ആളെ അറിഞ്ഞില്ല.
സുശീല
അതുകൊണ്ടെന്താണ?
ഭ്രമരിക
നീ താനെ വന്നു പുഷ്പമറുത്ത കളിക്കുന്നതെന്താണ?കുമാരിയും കലാവതിയുമെവിടെ?
സൗശീല.
ഞാൻ പൂ പറിക്കുന്നത കളിയ്ക്കുവാനല്ല.കന്യഗൃഹത്തിൽ ഒരു സന്യാസി വന്നിട്ടുണ്ട.അദ്ദേഹത്തിന്നു തേവാരത്തിന്നാകുന്നു.അവിടെ ശുശ്രൂഷയ്ക്കായി സുഭദ്രയെയാണ ആക്കിയിരിക്കുന്നത.കലാവതി അവൾക്കു സഹായമായി നിൽക്കുകയാകുന്നു. [ 59 ]
൪൬ സുഭദ്രാർജ്ജനെ
ഭ്രമരിക. ആരാണിങ്ങിനെ നിശ്ചയിച്ചത ? സുശീല. സഹോദരൻ തന്നെ. ഭ്രമരിക. ആര ? ശ്രീകൃഷ്ണഷസ്വാമിയൊ ? സുശീല. അല്ല. അല്ല. അദ്ദേഹത്തിന്നിത അത്ര രസമായിട്ടില്ല.
ജ്യേഷ്ഠനാണ.
ഭ്രമരിക. അദ്ദേഹത്തിന്നു രസമല്ലെന്നു എങ്ങിനെ അറിഞ്ഞ സുശീല. കന്യകാഗൃഹത്തിൽ സന്ന്യാസിയെ പാർപ്പക്കയേണമെന്നുള്ള ജ്യേഷ്ഠന്റെ അഭിപ്രായം അനുജനോടു പറഞ്ഞപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു. "കല്യന്മാരെന്നുചിന്തിച്ചിവരുടെകുല ശീലാദിയൊന്നുംധരിയ്ക്കാ തുല്ലാസത്തോടിവണ്ണംസദനമതിലിരു ന്നീടുവാൻസമ്മതിച്ചാൽ ചൊല്ലാംകില്ലില്ലദോഷംവരുവതിനിട യുണ്ടാകയാലിന്നിതെല്ലാം തെല്ലാലോചിച്ചുകല്പിയ്ക്കകയതിയുവതീ മന്ദിരേവന്നിരിപ്പാൻ. (൧)
അത്രയുമല്ല,
തരുണൻബഹുസുന്ദരൻയതീന്ദ്രൻ
തരളാക്ഷീമണിയിന്നുഭദ്രയോൎത്താൽ
കരുതീടുകിലിത്തരത്തിലുള്ളോ
മൊരിടത്തിൽസ്ഥിതിചെയവതെത്രനിന്ദ്യം." (൨)
ഭ്രമരിക.
ഇതു ശരിയാകുന്നു. എന്തെന്നാൽ കുമാരിയ്ക്ക സൌന്ദൎയ്യാ ദിഗുണങ്ങൾ അത്രയുണ്ടു. ആകട്ടെ. ബലഭദ്രസ്വാമി പിന്നെ എന്ത കല്പിച്ചു ? [ 60 ]
നാലാമങ്കം ൪൭
സുശീല.
"വിശിഷ്ടരിലൊരിയ്ക്കലും കപടമെന്നതുണ്ടാകയി ല്ലനിഷ്ടമിതുകേൾക്കിലൊട്ടവനുമുണ്ടു പാപംദൃഢം വരിഷ്ഠമമസോദരീ, ശിവസമൻയതീന്ദ്രൻ, പരം കനിഷ്ഠ ! ത വഭാഷിതം കഠിനമൊന്നറിഞ്ഞീടെടൊ. (൩) എന്നു മാത്രമല്ല.
നന്നായ്സ ദാപരിചരിച്ചതീഭക്തിയോടും സന്ന്യാസിമാർക്കുകുതുകം ഹൃദയെ വളർത്തി തന്നിഷ്ടമായ വരമാസുലഭിച്ചു വാഴും തന്വീജനങ്ങൾ ഭുവനത്തിലനേകമില്ലേ ! (൪) അതിനാൽ കൃഷ്ണൻ ഇനി തടസ്ഥമൊന്നും പറയരുത. വേ
ഗത്തിൽ ഈ സന്ന്യാസിയെ കൊണ്ടുപോയി കന്യകാമന്ദിരത്തിൽ ഇരുത്തി അദ്ദേഹത്തിന്ന യാതൊരു അപ്രിയത്തിന്നും ഇട വരുത്താതെ ശ്രദ്ധയോടു കൂടി ശുശ്രുഷിപ്പാൻ അവളെ ഏൽപിച്ചു പോരു" എന്ന.
ഭൂമരിക. പിന്നെ ഇദ്ദേഹം വിരോധമൊന്നും പറയാതെ ജ്യേഷ്ടന്റെ കല്പനയെ അനുസരിച്ചു, അല്ലെ ? സുശീല. ഇല്ല. ഇല്ല. അദ്ദേഹം വൈഷമ്യം ആലോചിച്ചു തുടങ്ങിയാൽ അവസാനിക്കുനൊ ! പിന്നെ ഇങ്ങിനെകൂടി പറഞ്ഞു. ഭ്രമരിക.
എങ്ങിനെ ! പറയു. പറയു.
സുശീല.
"വേഷമൊന്നുബലമായ്ക്കരുതീട്ടീ
യോഷതൻമണിഗൃഹത്തിലായച്ചാൽ ശേോ,മിങ്ങുഗുണമാകിലുമോറ്റം ദോഷമെങ്കിലുമുരയ്ക്ക രുതേതും. " എന്ന. ഭ്രമരിക. (൫)
ശ്രീകൃഷ്ണസ്വാമിയുടെ ഈ അഭിപ്രായം തള്ളേണ്ടതല്ല.എ ന്തുകൊണ്ടെന്നാൽ, [ 61 ]
സുഭദ്രാൎജ്ജുനം
തിരുത്തുകതിയ്യിൻസമീപമതിനൽപുതുവെണ്ണവെച്ചാൽ നെയ്യായ് ക്രമേണവരുമെന്നതിനെന്തുവാദം പൊയ്യല്ലിവണ്ണമിവൾതൻസവിധത്തിൽ വാസം ചെയ്യുന്നതാകിൽ യതിയും പതിയായ് ഭവിക്കും (൬) ഇരിക്കട്ടെ, അനുജന്ന വിരോധമായിട്ടുകൂടി ജ്യേഷ്ഠൻ ഇത്ര നിഷ്കൎഷിക്കുന്നതെന്തിനാകുന്നു? സുശീല. അല്പ ദിവസമായിട്ടു സുഭദ്രക്കു നല്ല സുഖമില്ലല്ലൊ, വിശേഷിച്ച വിവാഹവും സമീപിച്ചിരിക്കുന്നു. അതിനാൽ ആ യോഗിയുടെ മംഗലകരമായ അനുഗ്രഹം വാങ്ങുവാൻ മാത്രമാണ, ഭ്രമരിക. ആകട്ടെ. പിന്നെ. പിന്നെ. സുശീല. ഇദ്ദേഹം ഒരു യോഗിയെ ഉദ്ദേശിച്ചിങ്ങനെ പറഞ്ഞതുകൊണ്ടു് ജ്യേഷ്ഠന്ന അശേഷം സുഖമായില്ല. അദ്ദേഹം ഭാവഭേദത്തോടെ, ‘കഷ്ടം! കഷ്ടം! ഇങ്ങിനെ പറയരുത, ഇതിൽ വരുന്ന ഗുണദോഷങ്ങൾക്ക ഞാനുത്തരവാദിയാണ’ എന്നു പറഞ്ഞു. അപ്പോൾ ആൎയ്യനായ കൃഷ്ണൻ ‘ജ്യേഷ്ഠന്റെ കല്പന പോലെ’ എന്നു പറഞ്ഞ ആ ഭിക്ഷുവിനെ കൊണ്ടുപോയി സുഭദ്രയുടെ ഗൃഹത്തിൽ ആക്കി വേണ്ടതെല്ലാം അവളെ ഏല്പിച്ചപോകയും ചെയ്തു. ഭ്രമരിക. എന്നിട്ട. സുശീല. അവൾ അപ്രകാരം ശുശ്രൂഷിച്ചു വരുന്നു. [ഉഷ്പഭജനത്തിൽ നോക്കീട്ട്] ഭൃംഗം മദിച്ചത,സുഗന്ധമിയന്നപുഷ്പ സംഗത്തിനയ്കുതുകമോടുതുനിഞ്ഞിടുന്നു മങ്ങാതെശോഭയൊടുമിന്നിതുകൊണ്ടുചെന്നി ട്ടങ്ങേകുവനഹമയേസഖി! പോയിടട്ടേ (൭) [ 62 ]
== നാലാമങ്കം ==
[രണ്ടു പേരും പോയി] [പൂൎവ്വാംഗം കഴിഞ്ഞു] അനന്തരം സുഭദ്രയും ഭിക്ഷുവേഷത്തെ ധരിച്ചിരിക്കുന്ന അൎജ്ജുനനൗം പ്രവേശിക്കുന്നു. അൎജ്ജുനൻ. [ആത്മഗതം] സുഭദ്രയെ വിചാരിക്കുമ്പോൾ തന്നെ മന്മഥതാപം ദുസ്സഹമാകുന്ന സ്ഥിതിക്കു് ദൎശിക്കുമ്പോൾ എങ്ങിനെ സഹിക്കും? [സുഭദ്രയെ നല്ലവണ്ണം നോക്കീട്ടു്] ലാവണ്യാതിശയേനദേവവനിതാ രത്നങ്ങൾ കൈകൂപ്പുമീ ക്കാൎവ്വേണീമണിതന്റെ രൂപമമലം കണ്ടീടിലത്യത്ഭുതം ഈവണ്ണം രതിതന്റെ ഗൎവ്വമഖിലം തീൎത്തീടുവാൻ പത്മഭൂ വാവുംവണ്ണമമന്ദകൗതുകമിദംനി ൎമ്മിച്ചതാം നിൎണ്ണയം (൮) അതിരുചികലരുന്നോരംഗസൗന്ദൎയ്യമോൎത്താ ത്സതിയിവൾനരയോഷാരത്നമല്ലെന്നുതോന്നും കൃതിജനനയനത്തിന്നുത്സവംനല്കുവാനായ് രതിപതിവിജയശ്രീവന്നിതോമന്നിലേവം (൯) (പ്രകാശം) ഭദ്രെ! നീ ഇനിക്കുവേണ്ടി ഇതുവരെ ഓരോരോ പ്രവൃത്തികളിൽ ഉദ്യോഗിച്ചിരുന്നതിനാൽ ക്ഷീണിച്ചിരിക്കാം. ഇനി ഇവിടെ ഇരുന്നല്പം വിശ്രമിക്കുക. സുഭദ്ര. (ആത്മഗതം) ഇദ്ദേഹം എന്താണിങ്ങനെ പറയുന്നത്? ദയകൊണ്ടെങ്കിൽ [ 63 ] ഇവിടെത്തന്നെ ഇരിയ്ക്കേണമെന്നുണ്ടോ? ഇദ്ദേഹത്തിന്റെ ഗന്മോഹനമായിരിക്കുന്ന രൂപംകൊണ്ടും ഈ വിധമുള്ള വാക്കുകളെക്കൊണ്ടും യതിത്വത്തിങ്കൽ തന്നെ ജനിയ്ക്കു സംശയം ജനിയ്ക്കുന്നു.
ഭഗവൻ! സുകൃതിലഭ്യമായിരിയ്ക്കുന്ന ഭവൽപാദശുശ്രൂഷണത്താൻ സുഖസമൃദ്ധിയ്ക്കല്ലാതെ ക്ഷീണത്തിന്ന കാരണമുണ്ടൊ?
അജ്ജുൎനൻ
സുഭാഷിണിയനല്പമായ് ശ്രമമയേ
നിനക്കില്ലയേ
ന്നിരിയ്ക്കിലിതുകാലമെന്തിതിനു
മൂലമേണേക്ഷണേ
തുഷാരജലബിന്ദുചേന്നൎധിക
കാന്തിപൂണ്ടൊരുനൽ
സരോരുഹസമാനമായൂവയുഖം
ഭവിച്ചീടുവാൻ;
സുഭദ്ര. [ആത്മഗതം]
ഈ യോഗിയുടെ ശൃംഗാരരസത്തോടു കൂടിയിരിയ്ക്കുന്ന വാക്കുകൾ എന്റെ സംശയത്തെ വദ്ധിൎപ്പിക്കുന്നു. എന്നുമാത്രമല്ല, ഇദ്ദേഹംപ്രേമമോടേറെനോക്കും
പിന്നെത്തെല്ലൊന്നുചിന്തിച്ചധികവിവശനായ്
ദീഗ്ഘൎമായ്നിശ്വസിയ്ക്കും
എന്നംഗംപാത്തുൎപേത്തുംൎപുളകിതതനുവായ്
തെല്ലുചൊൽവാൻശ്രമിയ്ക്കും
മന്ദംമന്ദംപണിപ്പെട്ടൊരുമൊഴിപറയും
പിന്നെമൗനംധരിയ്ക്കും.
എല്ലാ അവസ്ഥകൊണ്ടും ഇദ്ദേഹം നിഷ്കളങ്കനായിരിക്കുന്ന [ 64 ] ഒരു ഭിക്ഷുവല്ലെന്നു തോന്നുന്നു. എന്നാൽ ഓജസ്സിനാൽ ഒരു മഹാപുരുഷൻ എന്നുമാത്രം ഊഹിയ്ക്കാം. ഇതിൻറെ സത്യസ്ഥിതി എങ്ങിനെ അറിയും?
(ആലോചിച്ചിട്ട്)
കുറെ സമയം സംസാരിച്ച എങ്കിൽ വല്ല വിധവും അറിയുവാൻ തരമാകും. ഇപ്പോൾ കൃത്യങ്ങൾ ഒക്കെ നിവൃത്തിച്ച സ്വസ്ഥമായിരക്കുന്ന സമയവുമാണല്ലൊ.
(അല്പം സമീപത്തിൽചെന്ന മൌനത്തെ അവലംബിച്ച നില്ക്കുന്നു)
അൎജ്ജുനൻ (ആത്മഗതം)
ഇവൾ എന്തോ പറയുവാൻ ഉദ്യോഗിച്ച ലജ്ജയാൽ നിവാരിതയായപോലെ തോന്നുന്നു. എന്തെന്നാൽ,
സുന്ദരിനിന്നൊരുദിക്കതിൽ
നിന്നുടനേമിന്നൽ പോലയൊന്നിളകി
വന്നിഹസന്നതമുഖിയായ്
നിന്നീമണ്ണിപദേനയെഴുതുന്നു.
(പ്രകാശം)
യതിയാമഹമിന്നുമോഹനേനിൽ
മതികൊവചിത്ൎയ്യവശാൽ നിനക്കധീനൻ
ഹിതമെന്തയിചൊൽകനീമടിക്കാ
തിതുംകാലംസുകുമാരി!സുഭ്രുബാലെ!
കലാവതി (പ്രവേശിച്ച)
ഭഗവാൻ! യതീശ്വര! ഭവല്പാദപത്മം കണ്ടു വന്ദിപ്പാൻ ആൎയ്യന്മാരായ ബലഭദ്രകൃഷ്ണന്മാർ വന്നസമയം കാത്തുനില്ക്കുന്നു.
അൎജ്ജുനൻ
(അല്പം വൈവൎണ്യത്തോടെ ആത്മഗതം)
ഹതവിധി! ഇതിന്നുകൂടി അനുവദിയ്ക്കുന്നില്ലല്ലൊ! കഷ്ടം!
(പ്രകാശം)
വേഗം വരുവാൻ പറയുക. [ 65 ]
- സുഭദ്രാൎജ്ജുനം.
- കലാവതി.
- കലാവതി.
- അങ്ങിനെതന്നെ. [പോയി]
- സുഭദ്ര.
- സുഭദ്ര.
- [അല്പം പിൻഭാഗത്തേയ്ക്കു മാറിനില്ക്കുന്നു]
- ബലഭദ്രകൃഷ്ണന്മാർ.
- ബലഭദ്രകൃഷ്ണന്മാർ.
- [പ്രവേശിച്ച അൎജ്ജുനനെ നമസ്കരിയ്ക്കുന്നു.]
- അൎജ്ജുനൻ.
- അൎജ്ജുനൻ.
- നിങ്ങൾ വിജയികളായി ഭവിയ്ക്കട്ടെ! ഇപ്പോൾ വരുവാൻ വിശേഷിച്ചു വല്ലതുമുണ്ടോ?
- ബലഭദ്രർ.
- ബലഭദ്രർ.
- ഞങ്ങൾ അന്തൎദ്വീപത്തിങ്കൽ ഉൽസവത്തിന്നായി പുറപ്പെട്ടിരിയ്ക്കുന്നു. എന്നാൽ തൃപ്പാദപങ്കജം കണ്ടുവന്ദിച്ച് പോയാൽ കൊള്ളാമെന്നാണ് താല്പ്പൎയ്യം.
- അൎജ്ജുനൻ.
- അൎജ്ജുനൻ.
- സന്തോഷമായി. നിങ്ങൾക്ക് മേല്ക്കുമേൽ ശ്രേയസ്സ് ഭവിയ്ക്കും. സുഖമായി പോയിവരുവിൻ.
- കൃഷ്ണൻ.
- കൃഷ്ണൻ.
- സുഭദ്ര ശിശുവാണ്. വേണ്ടതുപോലെ പറഞ്ഞുകൊണ്ടുനടക്കുവാനുള്ള ഭാരം അവിടത്തന്നെയാകുന്നു.
- അൎജ്ജുനൻ [ആത്മഗതം]
- അൎജ്ജുനൻ [ആത്മഗതം]
- ഈ വാക്ക് ഇദ്ദേഹം പറഞ്ഞതാകയാൽ സംശയത്തിന്നിടയായിത്തീൎന്നു.
[അല്പം മന്ദഹാസത്തോടെ പ്രകാശം]
- അങ്ങിനെ തന്നെ.
- ബലഭദ്രർ. [സുഭദ്രയെ നോക്കീട്ട്]
- ബലഭദ്രർ. [സുഭദ്രയെ നോക്കീട്ട്]
- വൽസേ! നീ എല്ലാസമയവും ഇവിടെ ഉണ്ടായിരിയ്ക്കണം. ഈ യോഗീശ്വരന്ന് ഒരു ബുദ്ധിമുട്ടിന്നും ഇടവരുത്തരുത്.
- സുഭദ്ര.
- സുഭദ്ര.
- ജ്യേഷ്ഠന്റെ കല്പനപോലെ. [ 66 ]
- നാലാമങ്കം.
- അങ്ങിനെ തന്നെ.
- കൃഷ്ണൻ. [ആത്മഗതം]
- കൃഷ്ണൻ. [ആത്മഗതം]
- ജ്യേഷ്ഠന്റെ ശുദ്ധത നോക്കൂ.
- [പ്രകാശം]
- ഇവിടെ നോം പറയേണ്ടതൊന്നുമില്ല. വേണ്ടതുപോലെ അദ്ദേഹം തന്നെ പ്രവൃത്തിപ്പിച്ചുകൊള്ളും.
- ബലഭദ്രർ.
- ബലഭദ്രർ.
- ഞങ്ങൾ പോകുന്നു. ഉൽസവം കഴിഞ്ഞ വേഗത്തിൽ വന്നോളാം.
[പോയി]
- അൎജ്ജുനൻ.
- അൎജ്ജുനൻ.
- ഉത്തമേതത്രനിന്നിപ്പോളത്രവന്നിട്ടുസത്വരം
- നിസ്ത്രപമ്മമചോദ്യത്തിനുത്തരമ്നീകഥിക്കെടോ.
- സുഭദ്ര.
- സുഭദ്ര.
[ലജ്ജയാൽ അധോമുഖിയായി നില്ക്കുന്നു.]
- അൎജ്ജുനൻ.
- അൎജ്ജുനൻ.
[സുഭദ്രയെ നല്ലവണ്ണം നോക്കീട്ട്, ആത്മഗതം]
- തനിച്ചുപുഷ്പാസ്ത്രനനംഗനെങ്കിലും
- ജയിച്ചുലോകത്രയീസ്സുഭദ്രയാൽ
- ലഭിച്ചതില്ലിങ്ങിവൾതന്നെയെങ്കിലോ
- ഭവിച്ചുജന്മമ്മമനിഷ്ഫലം ദൃഢം.
- തനിച്ചുപുഷ്പാസ്ത്രനനംഗനെങ്കിലും
[കണ്ണടച്ച്, ദുസ്സഹമായിരിയ്ക്കുന്ന മന്മഥതാപത്തോടെ സ്ഥിതിചെയ്യുന്നു]
- സുഭദ്ര [നോക്കീട്ട്]
- സുഭദ്ര [നോക്കീട്ട്]
- ഇദ്ദേഹം സമാധിയിലിരുന്നുവോ. എന്നാൽ സ്വേദജലത്താൽ ശരീരമിങ്ങനെ നനയുന്നതിന് കാരണമെന്താകുന്നു.
[അടുത്തുചെന്ന് വിശറി എടുത്ത് വീശുന്നു.] [ 67 ]
- സുഭദ്രാൎജ്ജുനം.
- അൎജ്ജുനൻ.
- അൎജ്ജുനൻ.
[അല്പം ആശ്വാസസന്തോഷങ്ങളോടുകൂടെ ആത്മഗതം.]
- ഇവൾ ഏറ്റവും ദയയുള്ളവൾ തന്നെ. അതിനാൽ എന്റെ ഈ കഷ്ടാവസ്ഥ ഇവളെ അറിയിച്ചാൽ എന്നെ രക്ഷിയ്ക്കും. എങ്കിലും എങ്ങിനെയാണ് പറയുന്നത്?
- ഇവൾ ഏറ്റവും ദയയുള്ളവൾ തന്നെ. അതിനാൽ എന്റെ ഈ കഷ്ടാവസ്ഥ ഇവളെ അറിയിച്ചാൽ എന്നെ രക്ഷിയ്ക്കും. എങ്കിലും എങ്ങിനെയാണ് പറയുന്നത്?
[കണ്ണ് മിഴിച്ച് പ്രണയത്തോടെ സുഭദ്രയെ സൂക്ഷിച്ച് നോക്കീട്ട് ആത്മഗതം]
- ഏത് സുകൃതിയാണ് ഇവളെ ഇപ്രകാരമാക്കിയത്?
- വിളറി ശരീരമശേഷം
- കുളുൎമുലകഠിനംവെടിഞ്ഞുശോഷത്താൽ
- നളിനായുധനുടെ വെള്ള
- ത്തഴയോയിന്നിവൾവിയോഗദേവതയോ?
- സുഭദ്ര. [അൎജ്ജുനന്റെ അംഗങ്ങൾ പ്രത്യേകം സൂക്ഷിച്ചു നോക്കീട്ട്, ആത്മഗതം]
- സുഭദ്ര. [അൎജ്ജുനന്റെ അംഗങ്ങൾ പ്രത്യേകം സൂക്ഷിച്ചു നോക്കീട്ട്, ആത്മഗതം]
- വിളറി ശരീരമശേഷം
- ഇദ്ദേഹം ഒരു യോഗിയല്ല, നിശ്ചയംതന്നെ. എന്തുകൊണ്ടെന്നാൽ, ചേഷ്ടകളിലൊ വാക്കുകളിലൊ യോഗികളുടെ ലക്ഷണം കാണുന്നില്ലെന്നുമാത്രമല്ല, കാമികളുടെ സ്വഭാവം കാണുകയും ചെയ്യുന്നു. അത്ര തന്നെയല്ല ആ പ്രിയജനത്തിന്റേയും ഇദ്ദേഹത്തിന്റേയും ആകൃതിയ്ക്കുതമ്മിൽ വളരെ സാമ്യവും കാണുന്നു. ഇതിനെന്തുസംഗതി? അല്ലെങ്കിൽ അല്പസാരയായ ഞാൻ വളരെ ഗംഭീരമായിരിയ്ക്കുന്ന ഹൃദയത്തെ എങ്ങിനെ അറിയും? ചോദിച്ചാൽ വല്ല അബദ്ധവുമുണ്ടൊ?
- ഏത് സുകൃതിയാണ് ഇവളെ ഇപ്രകാരമാക്കിയത്?
[വിചാരമഗ്നനായി നില്ക്കുന്നു]
- അൎജ്ജുനൻ. [പ്രകാശം]
- അൎജ്ജുനൻ. [പ്രകാശം]
- ഭദ്രേ! നീ എന്താണാലോചിയ്ക്കുന്നത്? എന്നോടെന്തോ ചോദിയ്ക്കുവാൻ വിചാരിച്ചിട്ട് പിന്നെ സംശയിയ്ക്കുന്നതുപോലെ തോന്നുന്നല്ലോ. [ 68 ]
- നാലാമങ്കം.
- കല്യാണിചൊല്കനില്ലൎജംചൊല്ലീടാനുള്ളതൊക്കെയും
- എല്ലാം ഞാനറിയും വണ്ണാം കില്ലില്ലപറയാം ദൃഢം.
- സുഭദ്ര. [പ്രകാശം]
- സുഭദ്ര. [പ്രകാശം]
- ഭഗവൻ! ഇവിടുത്തെ സന്നിധിയിൽ ഏതുകാൎയ്യവും പറയുന്നതിന്ന് ഇനിയൊരു ശങ്കയുമില്ല. എങ്കിലും രഹസ്സല്ലാപം കന്യകാജനങ്ങൾക്കനുചിതമെന്ന് വിചാരിയ്ക്കകൊണ്ടോ എന്നറിയുന്നില്ല, ലജ്ജ എന്നെ തടുക്കുന്നു.
- അൎജ്ജുനൻ.
- അൎജ്ജുനൻ.
- സന്ദേഹമെന്തിന്നയിസുന്ദരാംഗി
- ധന്യേ കഥിച്ചീടുകചിന്തിതന്തെ
- ഇന്നാരുകണ്ടീടിലുമില്ലദോഷ
- മെന്നോൎക്കനീ ഞാനൊരുയോഗിയല്ലോ.
- സുഭദ്ര.
- സുഭദ്ര.
- സ്വാമിൻ ശൈശവശീലത്താൽസാഹസംചിലതോതുവാൻ
- സാമോദമ്മൂഢമാംചിത്തമ്മാമലട്ടുന്നിതേറ്റവും.
- ത്വൽ പാദപാംസു പൊഴിയുന്നതുമൂലമോൎത്താ
- ലിപ്പാരശേഷമധുനാപരിശുദ്ധമത്രേ
- റ്റ്വല്പാദസേവകജനമ്പിഴയായ്ക്കുറച്ചു
- ജല്പ്പിയ്ക്കിലും കരുണയോടുപൊറുത്തിടേണം.
- അൎജ്ജുനൻ. [ആത്മഗതം]
- അൎജ്ജുനൻ. [ആത്മഗതം]
- ത്വൽ പാദപാംസു പൊഴിയുന്നതുമൂലമോൎത്താ
- ഇവൾ പറയുവാൻ ഭാവിയ്ക്കുന്നതല്ലാതെ പറയുന്നില്ലല്ലോ. കാൎയ്യമെന്തെന്നറിയ്യയ്കയാൽ എന്റെ മനസ്സു വളരെ ചലിയ്ക്കുന്നു.
- കല്യാണിചൊല്കനില്ലൎജംചൊല്ലീടാനുള്ളതൊക്കെയും
[പ്രകാശം]
- സുമുഖി! ഈദൃശമു ജനം എന്തുതന്നെ പറഞ്ഞാലും ആൎക്കാണ് വൈമുഖ്യം ഭവിയ്ക്കുന്നത്? യതേഷ്ടം പറയുക.
- സുഭദ്ര. [ആത്മഗതം]
- സുഭദ്ര. [ആത്മഗതം]
- ഇദ്ദേഹത്തിന്റെ വാക്കുകൾ എന്തെങ്കിലും പറയാമെന്നുള്ള വിശ്വാസം എന്നിൽ ജനിപ്പിയ്ക്കുന്നു എങ്കിലും മുമ്പുതന്നെ അദ്ദേഹത്തെക്കുറിച്ച് സന്ദേഹിച്ച് ചോദിയ്ക്കുന്നത് യുക്തമല്ല. അതിനാൽ എന്നെ സംബന്ധിച്ച വല്ല പ്രശ്നവും ചെയ്തതിന്ന് [ 69 ]
- സുഭദ്രാൎജ്ജുനം.
- സുമുഖി! ഈദൃശമു ജനം എന്തുതന്നെ പറഞ്ഞാലും ആൎക്കാണ് വൈമുഖ്യം ഭവിയ്ക്കുന്നത്? യതേഷ്ടം പറയുക.
- ശേഷമാവാം. അതിന്നിങ്ങനെ ചോദിച്ചാൽ ഒരു സമയം രണ്ടുകാൎയ്യവും അറിഞ്ഞു എന്നും വരാം.
- ശേഷമാവാം. അതിന്നിങ്ങനെ ചോദിച്ചാൽ ഒരു സമയം രണ്ടുകാൎയ്യവും അറിഞ്ഞു എന്നും വരാം.
[പ്രകാശം]
- മഹാത്മാവായ ഇവിടുത്തെ പാദശുശ്രൂഷകൊണ്ട് കന്മഷം തീൎന്ന ഞാൻ പുണ്യവതിയായി ഭവിച്ചു എങ്കിലും എന്റെ ഭാവിയായിരിയ്ക്കുന്ന ശുഭാശുഭങ്ങളെ ത്രികാലജ്ഞനായ ഇവിടുന്ന് അരുൾച്ചെയ്ത് കേൾക്കുവാൻ ഏറ്റവും ആഗ്രഹിയ്ക്കുന്നു.
- അൎജ്ജുനൻ [അല്പം ആലോചിച്ചിട്ട്]
- അൎജ്ജുനൻ [അല്പം ആലോചിച്ചിട്ട്]
- നിന്യ്ക്കിലയിശോഭനേ! തവഗുണങ്ങളാൽ മേല്ക്കുമേൽ
- ഭവിയ്ക്കുമിഹമംഗളം ചെറുതുമില്ലതിൽ സംശയം
- ധരിയ്ക്കകുലകന്യകാജനമതിങ്കൽ വച്ചേറ്റവും
- ലഭിയ്ക്കുമളിവേണിനീ [അല്പം മന്ദഹസ്മിതത്തോടെ]
- വിജയമാസ്തുകൌതൂഹലം.
- സുഭദ്ര. [സന്തോഷത്തോടുകൂടെ,
- വിജയമാസ്തുകൌതൂഹലം.
- ലജ്ജയാൽ അധോമുഖിയായിട്ട്, ആത്മഗതം]
- ഇദ്ദേഹത്തിന്റെ അവസ്ഥ കാണുമ്പോൾ ഈ വിജയശബ്ദത്തിന്ന് സാധാരണ അൎത്ഥമാണ് കല്പ്പിച്ചിരിയ്ക്കുന്നത് എന്ന് തോന്നുന്നില്ല. ഈ മഹാനുഭാവൻ മനോഹരങ്ങളായിരിയ്ക്കുന്ന വചനങ്ങളാൽ എന്റെ സംശയത്തെ വൎദ്ധിപ്പിയ്ക്കുന്നു എന്നുമാത്രമല്ല അന്തഃകരണത്തിങ്കൽ ::എന്തൊ ചില വികാരങ്ങളേ ജനിപ്പിയ്ക്കുകയും ചെയ്യുന്നു.
- മഹാത്മാവായ ഇവിടുത്തെ പാദശുശ്രൂഷകൊണ്ട് കന്മഷം തീൎന്ന ഞാൻ പുണ്യവതിയായി ഭവിച്ചു എങ്കിലും എന്റെ ഭാവിയായിരിയ്ക്കുന്ന ശുഭാശുഭങ്ങളെ ത്രികാലജ്ഞനായ ഇവിടുന്ന് അരുൾച്ചെയ്ത് കേൾക്കുവാൻ ഏറ്റവും ആഗ്രഹിയ്ക്കുന്നു.
[പ്രകാശം]
- ഏറ്റം ഗംഭീരമാകുന്നൊരുതവവചന
- ത്തിന്റെ സാരം ഗ്രഹിപ്പാൻ
- ത്തിന്റെ സാരം ഗ്രഹിപ്പാൻ
- ചെറ്റുംബോധം ഭവിയ്ക്കാത്തൊരുമമമതി
- കൊണ്ടെങ്ങിനെസദ്ധ്യമാകും?
- കൊണ്ടെങ്ങിനെസദ്ധ്യമാകും?
- മുറ്റും കാരുണ്യമോടേമമഹൃദിദൃഢമായി
- ന്നിതിൽതത്വബോധം. [ 70 ] നാലാമങ്കം
- ന്നിതിൽതത്വബോധം. [ 70 ]
- ഏറ്റം ഗംഭീരമാകുന്നൊരുതവവചന
പാറുംവണ്ണംകുറഞ്ഞോന്നരുളണമധുനാ
സജ്ജനോത്തംസധീമൻ !
നന്മയിൽമേഘരവത്താൽ
പെണ്മയിലെങ്ങിനെഭവിയ്ക്കുമതുപോലെ
ഇന്നിവൾവിജയധ്വനിയാൽ
നന്ദിതയായ്നിന്നിടുന്നുസോല്ക്കണം.
അതിനാൽ ഇവൾക്കെന്നിൽ അനുരാഗമുണ്ടെന്നും ഞാൻ ഉദ്ദേശിച്ച അൎത്ഥം ഇവൾ ധരിച്ചു എന്നു നിശ്ചയിക്കാം . എന്നാൽ അറിയാത്തവളെപ്പോലെ ചോദിക്കുന്നത സംശയത്താലെന്നെ പരീക്ഷിക്കുവാനായിരിക്കണം.
എന്നുമാത്രമല്ല
യശോധനസമൃദ്ധനായൊരുനരൻധരിച്ചീടെടോ
കൃശോദരിനിനക്കുടൻകണവനായ് ഭവിയ്ക്കുംദൃഢം
അശോകശരപീഡയാലധികശോകമോടിന്നവൻ
സുശീലവതിസാദരംതവപദേപതിയ്ക്കുംജവാൽ.
ഇദ്ദേഹത്തിന്റെ ഇപ്രകാരം ഭാഗഗഭങ്ങളായിരിക്കുന്ന വചനങ്ങളാലും
കാമത്തെ ഉദ്ദീപിപ്പിക്കുന്നവയായചേഷ്ടകളാലും ഞാൻ വിശേഷിച്ചും അസ്വസ്ഥയായിതീൎന്നു. അതിനാൽ ഇദ്ദേഹം ഹൃദയംഗമനായിരിക്കുന്ന ആ പ്രിയതമൻ തന്നെ ആയിരിക്കാം . എൻറെ മനുപ്രവൃത്തി ഈ വിധമാക്കുവാൻ മറ്റാരാലും സാദ്ധ്യമല്ല എന്നാൽ എന്നെ ഇങ്ങിനെ ദണ്ഡിപ്പിയ്ക്കുന്നത എന്തിനാണ.
[അല്പം ലജ്ജാഖേദങ്ങളോടുകൂടെ പ്രകാശം]
വക്രോക്തിയാലിങ്ങിനെശങ്കയിന്നെ
ന്നുൾക്കാമ്പിലെന്തിന്നുവളൎത്തീടുന്നു ! [ 71 ] == സുഭദ്രാൎജ്ജുനം == ചൊൽക്കൊണ്ടവൎക്കാശ്രിതമാംജനത്തി ലൊക്കുന്നതോകൈതവമിപ്രകാരം ൨൫) അൎജ്ജുനൻ (സ്നേഹത്തോടെ ആത്മഗതം) ഞാൻ നിമിത്തം ഇവളുടെ മനസ്സു വളരെ ആയാസപ്പെടുന്നു. അതിനാൽ ഇനി സ്പഷ്ടമായി പറയുക തന്നെ. (പ്രകാശം) സരസിജമുഖിമുടിമലേ! സാരസനയനേധരിയ്ക്കനീചാലേ സുരവരസുതനിതുബാലേ സുന്ദരിസദയം വരിയ്ക്കമേം കലേ (൨൬ [പ്രണയലജ്ജനന്ദാശ്ചൎയ്യങ്ങളോടു കൂടെ സ്ഥിതി ചെയ്യുന്നു.] അൎജ്ജുനൻ. തവാധരസുധാരസംനുകരുവാൻ കൊതിച്ചീവിധം ദിവാനിശമനല്പമായ്പരിതപിച്ചുവാഴുന്നു ഞാൻ സരോരുഹവിലോചനേ! സപദിദാസനാമെന്നെനീ വരാംഗിമുടിരത്നമേ! കരുണയാകടാക്ഷിക്കെടോ (൨൭) [മദനപാരവശ്യത്തോടെ സസംഭ്രമം സുഭദ്രയെ ആലിംഗനം ചെയ്യാൻ ഭാവിയ്ക്കുന്നു.] സുഭദ്ര. [പ്രേമലജ്ജ സാദ്ധ്വസങ്ങളോടു കൂടെ] അയിജീവിതനാഥസാഹസം കേൾ മയിചെയ്തിടരുതേതുമിന്നിവണ്ണം പ്രിയസോദരനിന്നുവന്നുവെങ്കിൽ ദയയോടാശുഭവാനുനല്കുമെന്നെ. (൨൮) അതിനാൽ ഇപ്പോൾ പോകാനനുവദിയ്ക്കണം. [ 72 ]
- നാലാമങ്കം
- അൎജ്ജുനൻ.
- നാലാമങ്കം
- അയി! പ്രേയസി!
- ഏറെക്കാലം കൊതിച്ചിട്ടൊരുദിനമതിഭാ
- ഗ്യത്തിനാൽ തന്റെകയ്യിൽ
- ഗ്യത്തിനാൽ തന്റെകയ്യിൽ
- ചേരുംസദ്വസ്തുപാൎത്താലമിതമനുഭവി
- യ്ക്കതെയിരിരുന്നതൊരുത്തൻ
- യ്ക്കതെയിരിരുന്നതൊരുത്തൻ
- പാരിൽദൂരെത്യജിയ്ക്കുന്നതുസുമിഖി! യി
- തിന്മൂലമുണ്ടാമനൎത്ഥം
- തിന്മൂലമുണ്ടാമനൎത്ഥം
- നേരായ്താനേഭുജിച്ചീടുവനതികുതുക
- ത്തോടുഞ്ഞാനാടലന്യേ. (വൻ)
- സുഭദ്ര. [ആത്മഗതം]
- ത്തോടുഞ്ഞാനാടലന്യേ. (വൻ)
- ഏറെക്കാലം കൊതിച്ചിട്ടൊരുദിനമതിഭാ
- ഇനി പൂൎവ്വസ്ഥിതിപോലെ ഇവിടെത്തന്നെ നില്ക്കുന്നതു യുക്തമല്ല.
[പ്രകാശം]
- ഇത് ലൌകികത്തിന്ന് കുറേ വിരുദ്ധമല്ലെ, അതിനാൽ ഞാൻ ഇപ്പോൾ പോകട്ടെ.
- അൎജ്ജുനൻ.
- അൎജ്ജുനൻ.
- മനോഹരമൃദുസ്മിതമ്മദനകേളിരംഗസ്ഥലം
- മദാലസവിലോചനമ്മഹിതരാഗരമ്യാധരം
- തവാനനസരോരുഹംതരുണലോകനേത്രോൽസവംv
- ജനോയമവിലോകയൻ കഥമസൂനയേധാരയേൽ?
- സുഭദ്ര.
- സുഭദ്ര.
- പത്മിനീവവിരഹേണവിഃകിം
- തപ്യതേകുമുദിനീവശശാങ്കഃ
- പ്രായ ഏവവനിതാസ്വതിമാത്രം
- വൃദ്ധിമേത!ഹിവിയോഗജതാപഃ
- അണിയറയിൽ.
- അണിയറയിൽ.
- സന്ധ്യാകാലം സമീപിച്ചു.
- കോകം വിരഹഭയത്താൽ
- മാഴ്കമ്പ്രിയയെക്കനിഞ്ഞുനോക്കുന്നു [ 73 ]
- സുഭദ്രാൎജ്ജുനം
- സുഭദ്രാൎജ്ജുനം
- സാകം ദിവസശ്രീയൊടു
- പോകുവതിതുനിയുന്നു.
- അതിനാൽ ഈ പൂജാദ്രവ്യങ്ങൾ കൊണ്ടുചെന്ന് വേഗത്തിൽ യോഗീശ്വരന്ന് കൊടുക്കണം.
- സുഭദ്ര. [പരിഭ്രമത്തോടെ പോകുവാൻ ഭാവിയ്ക്കുന്നു]
- അൎജ്ജുനൻ.
- സുഭദ്ര. [പരിഭ്രമത്തോടെ പോകുവാൻ ഭാവിയ്ക്കുന്നു]
- ഇത് ലൌകികത്തിന്ന് കുറേ വിരുദ്ധമല്ലെ, അതിനാൽ ഞാൻ ഇപ്പോൾ പോകട്ടെ.
[കാമപരവശ്യത്തോടെ]
- അയി! പ്രണയിനി! നീ എന്നെ ഈ സ്ഥിതിയിലാക്കീട്ട് പോകരുതേ. എന്നാൽ നിൎദ്ദയനായ മദനൻ എന്റെ പ്രാണങ്ങളെ അപഹരിയ്ക്കും.
- സുഭദ്ര. [ശോകാവേശതോടെ ആത്മഗതം]
- സുഭദ്ര. [ശോകാവേശതോടെ ആത്മഗതം]
- ഞാൻ ഏറ്റവും അസ്വതന്ത്രയായ കന്യകയാണ്. ഇദ്ദേഹത്തിന്റെ അവസ്ഥയോ ഇപ്രകാരമായിരിയ്ക്കുന്നു. ഇവിടെ എന്താണ് ചെയ്യേണ്ടത്.
- അയി! പ്രണയിനി! നീ എന്നെ ഈ സ്ഥിതിയിലാക്കീട്ട് പോകരുതേ. എന്നാൽ നിൎദ്ദയനായ മദനൻ എന്റെ പ്രാണങ്ങളെ അപഹരിയ്ക്കും.
[കൃഷ്ണനെ ഉദ്ദേശിച്ച്, പ്രകാശം]
- ഹാനാഥഹാപ്രിയസഹോദരദീനബന്ധോ!
- ഞാനാധിപൂണ്ടുവലയുന്നിതുപാരമയ്യോ
- നൂനംകുലാംഗനവഹിപ്പൊരുധൎമ്മമോമൽ
- പ്രാണങ്ങളോസപദിയൊന്നുനശിയ്ക്കുമിപ്പോൾ.
- [പ്രേമഖേദങ്ങളോടെ അൎജ്ജുനനെ വീക്ഷിച്ചുംകൊണ്ടുപോയി]
- അൎജ്ജുനൻ [താപോദ്വേഗത്തോടെ കാമനെ ഉദ്ദേശിച്ച്]
- അൎജ്ജുനൻ [താപോദ്വേഗത്തോടെ കാമനെ ഉദ്ദേശിച്ച്]
- ബാണംസംഹരമീനകേതന!ദൃശംകാ
- രുണ്യമോടേമമ
- രുണ്യമോടേമമ
- പ്രാണാപായമൊഴിച്ചുകൊണ്ടുഭഗവൻ!
- രക്ഷിക്കമാമിക്ഷണം. [ 74 ]
- നാലാമങ്കം
- ഹാനാഥഹാപ്രിയസഹോദരദീനബന്ധോ!
- ഏണാക്ഷീമണിയായമാധവിതനിയ്കെ
- ന്നിൽ പ്രിയംവായ്ക്കയാൽ
- ന്നിൽ പ്രിയംവായ്ക്കയാൽ
- സാനന്ദംകൃതകൃത്യനാമിഹഭവാന
- ല്പം ക്ഷമിച്ചീടുക.
- [നാലുപുറവും നോക്കീട്ട്]
- ല്പം ക്ഷമിച്ചീടുക.
- ഏണാക്ഷീമണിയായമാധവിതനിയ്കെ
- ഒ! സന്ധ്യാകാലമതിക്രമിയ്ക്കുന്നു. എന്തെന്നാൽ,
- കന്ദം തൊട്ടുള്ള ശസ്ത്രങ്ങളുടെ പരിമളം
- പാരിലെങ്ങും പരക്കു
- പാരിലെങ്ങും പരക്കു
- ന്നെന്നല്ലിപ്പോളനല്പ്പമ്പികകരളരവമാം
- കാഹളം കേട്ടിടുന്നു
- കാഹളം കേട്ടിടുന്നു
- കന്ദൎപ്പൻ ദൎപ്പമോടും മലയപവനനാം
- സ്യന്ദനംതന്നിലേറീ
- സ്യന്ദനംതന്നിലേറീ
- ട്ടെന്നെപ്പോലേതപിയ്ക്കും വിരഹികളെ വധിപ്പാൻ
- ചരിയ്ക്കുന്നിതെങ്ങും.
- ചരിയ്ക്കുന്നിതെങ്ങും.
- അതിനാൽ വേഗത്തിൽ സന്ധ്യയെ വന്ദിപ്പാൻ പോകുകതന്നെ. [പോയി]
നാലാമങ്കം കഴിഞ്ഞു. [ 75 ]
- സുഭദ്രാൎജ്ജുനം
- ഭാഷാനാടകം
- അഞ്ചാമംകം
- പൂൎവ്വാംഗം
- ഭാഷാനാടകം
- അനന്തരം വേത്രവതി പ്രവേശിയ്ക്കുന്നു. വേത്രവതി. [നാലുപുറവും നോക്കീട്ട്]
ഒ! പ്രഭാതസമയമായി എന്നു തോന്നുന്നു. എന്തെന്നാൽ,
- ഉഷ്പായുധന്നുസമരത്തിനുരാത്രിയിങ്ക
- ലല്പേതരം കുതുകമോടുതുണച്ചമൂലം
- കെല്പ്പുള്ളതൊക്കെയകലത്തുവെടിഞ്ഞിദാനീം
- സ്വല്പ്പപ്രഭംതുഹിനരശ്മിഗമിച്ചിടുന്നു.
- ഉഷ്പായുധന്നുസമരത്തിനുരാത്രിയിങ്ക
എന്നുമാത്രമല്ല.
- വികസിച്ചൊരുസാരസങ്ങളില്ചെ
- ന്നുരസിത്തന്മധുവില്കുളിച്ചുനന്നായ്
- സരസംസുഖമോടുമാരുതന്താ
- നിഹസാനന്ദമണഞ്ഞിടുന്നുമന്ദം.
- വികസിച്ചൊരുസാരസങ്ങളില്ചെ
[ചുറ്റിനടന്ന് മുൻഭാഗത്തു നോക്കീട്ട്]
- ആരാണൊരുവനോടിവരുന്നത്?
- ആരാണൊരുവനോടിവരുന്നത്?
[അനന്തരം ശരത്തോടുകൂടി ഒരു ഭടൻ പ്രവേശിക്കുന്നു]
- വേത്രവതി.
- വേത്രവതി.
- ആര്? രണഭടൻ വിക്രമനോ? സഖെ ഭവാനെന്താണിത്ര ബദ്ധപ്പെട്ടോടിവരുന്നത്? ദ്വാരകയിൽ വല്ല വിശേഷവുമുണ്ടോ? [ 76 ]
- അഞ്ചാമങ്കം
- വിക്രമൻ.
- ഇതില്പ്പരം വിശേഷം മറ്റൊന്നും വരുവാനില്ല. ബലഭദ്രസ്വാമി എവിടെ? കണ്ടുണൎത്തിപ്പാൻ വൈകി.
- വേത്രവതി.
- ഏതില്പരം? പറയൂ. എന്നിട്ടുപോകാം.
- വിക്രമൻ.
- താമസിയ്ക്കുവാൻ തരമില്ലല്ലോ.
- വേത്രവതി.
- എന്തുകൊണ്ട്? ശത്രുക്കളിൽ ആരെങ്കിലും യുദ്ധത്തിന്ന് വന്ന് വളഞ്ഞുവോ?
- വിക്രമൻ.
- എന്നാൽ വിരോധമുണ്ടായിരുന്നില്ല. ബന്ധുക്കൾ യുദ്ധം ചെയ്തു.
- വേത്രവതി.
- എന്താണ് ഭവാൻ അസംബന്ധം പറയുന്നത്? ചുരുക്കത്തിലെങ്കിലും കാൎയ്യം പറയൂ.
- വിക്രമൻ.
- പറയാം. കേൾക്കു.
- ചൊല്ക്കൊണ്ടീടുന്ന യോഗീശ്വരരുടെ വടിവായ്
- ധൂൎത്തനാം പാൎത്ഥനിപ്പോ
- ളിക്കണ്ടീടും നൃപന്മാൎർനിജപുരമതിൽ നിന്നിങ്ങു
- വന്നോരുശേഷം
- ഉൾക്കൊണ്ടീടും സ്മരാൎത്ത്യായ ദൃനൃപസുരയാംഭ
- ദ്രയെഖ്യാദിയൊടേ
- കൈക്കൊണ്ടേതും മടിയ്ക്കാതുടനേരജനിയിൽ ത
- ന്നെപോയാൻ ദുരാത്മാ
- വേത്രവതി.
- എന്നാൽ പരിഭ്രമിയ്ക്കുവാനില്ല.
- വിക്രമൻ.
എന്തുകൊണ്ട് [ 77 ]
- ൬൪ സുഭദ്രാൎജ്ജുനം
- വേത്രവതി.
- അൎജ്ജുനനാണ കൊണ്ടുപോയതെങ്കിൽ അതിന്ന് ശ്രീകൃഷ്ണസ്വാമിയുടെ അറിവുണ്ടായിരിക്കണം. അദ്ദേഹത്തിന്റെ ഹിതം അറിയാതെ അൎജ്ജുനൻ ഒരിക്കലും ഈ വിധം പ്രവൃത്തിക്കുകയില്ല.
- വിക്രമൻ .
- വിക്രമൻ .
- ശ്രീകൃഷ്ണസ്വാമി ഇവിടെ ആയിരുന്നില്ലേ ; അപ്പോൾ അവിടെ നടന്ന കഥ എങ്ങനെ അറിയും?
- വേത്രവതി.
- വേത്രവതി.
- ഇന്നലെ രാത്രി ഇവിടെ നിന്ന് എവിടെയ്ക്കോ എഴുന്നള്ളുന്നതു കണ്ടു. ദ്വാരകയ്ക്കു തന്നെയായിരിക്കുമെന്നാണ ഇപ്പോൾ എനിയ്ക്കു തോന്നുന്നത.
- വിക്രമൻ .
- വിക്രമൻ .
- അദ്ദേഹം ഇവിടെ ഇല്ലെ?
- വേത്രവതി.
- വേത്രവതി.
- ഇപ്പോളുണ്ട. അദ്ദേഹത്തിന്ന അസാദ്ധ്യമായിട്ടെന്തെങ്കിലുമുണ്ടോ?
- വിക്രമൻ .
- വിക്രമൻ .
- ഇരിക്കട്ടെ. ശ്രീകൃഷ്ണസ്വാമി എഴുന്നെള്ളുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടായിരുന്നുവോ?
- വേത്രവതി.
- വേത്രവതി.
- അതിനിയ്ക്ക നിശ്ചയമില്ല. അവരുടെ പോക്കും എന്റെ നിദ്രയുടെ വരവും ഒരു സമയത്തായിരുന്നതിനാൽ അതറിവാൻ എനിയ്ക്ക സാധിച്ചില്ല. ആകട്ടെ. ഭവാൻ ശേഷവും പറയൂ.
- വിക്രമൻ .
- വിക്രമൻ .
- എന്താണ പറയുവാനുള്ളത.? അപ്പോൾ ഞങ്ങൾ ചെന്നു തടുത്തു.
- വേത്രവതി.
- വേത്രവതി.
- പോകുന്നത നിങ്ങൾ എങ്ങനെ അറിഞ്ഞു.
- വിക്രമൻ .
- വിക്രമൻ .
- തേൎനടത്തുന്ന ശബ്ദത്താൽ .
[ 78 ]- അഞ്ചാമങ്കം ൬൫
- വേത്രവതി.
- അഞ്ചാമങ്കം ൬൫
- പിന്നെ. പിന്നെ.
- വിക്രമൻ .
- വിക്രമൻ .
- പിന്നെ അതി ഭയങ്കരമായ യുദ്ധം ചെയ്തു. ഞങ്ങളെ ജയിച്ച സുഭദ്രയെ കൊണ്ടുപോകയും ചെയ്തു.
- വേത്രവതി.
- വേത്രവതി.
- അൎജ്ജുനന്ന സഹായമായിട്ട ആരെങ്കിലും ഉണ്ടായിരുന്നുവോ?
- വിക്രമൻ .
- വിക്രമൻ .
- അദ്ദേഹത്തിന്ന വേറെ സഹായം ആവശ്യമില്ല. ഇങ്ങിനെ പരാക്രമശാലിയായിട്ട ഭൂലോകത്തിൽ ആരും തന്നെ ഇല്ലെന്നു പറയാം.
- വേത്രവ്തി.
- വേത്രവ്തി.
- തേൎതെളിപ്പാനെങ്കിലും മറ്റു സഹായം കൂടാതെ കഴിയുമോ?
- വിക്രമൻ.
- വിക്രമൻ.
- ചീൎത്തോരൗൽസുക്യമൊടുംവിജയനുടെ രഥം
- ഭദ്രതാനേതെളിച്ചൂ
- കൂൎത്തോരസ്ത്രങ്ങൾപാൎത്ഥൻപെരുമഴചൊ
- രിയുംവണ്ണമേറ്റംപൊഴിച്ചൂ
- പാൎത്താൽനേരിട്ടെതൃപ്പാനവനൊടുകഴിവി
- ല്ലായ്കയാൽഞങ്ങളെല്ലാ
- മാൎത്തന്മാരായ്പനിപ്പെട്ടൊരുവിധമവിടം
- വിട്ടുവേഗംതിരിച്ചൂ
- വേത്രവതി.
- വേത്രവതി.
- നിങ്ങൾ പലൎകൂടി ഒരുവനോടൊഴിച്ചത വിചാരിക്കുമ്പോൾ എനിക്കത്ഭുതം തോന്നുന്നു.
- വിക്രമൻ .
- വിക്രമൻ .
- അപ്പോൾ ഭവതി അവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങിനെ പറയുകയില്ല. എന്തെന്നാൽ ,
- ധൃഷ്ടനാം വിജയനെട്ടുദിക്കുമൊരുപോലെഞെ
- ട്ടുമൊരുമട്ടിലായ്
[ 79 ]സുഭദ്രാർജ്ജുനം.
- ൬൪ സുഭദ്രാൎജ്ജുനം
വിട്ടളിവിലേറ്റവും
വിഷ്ടപം മുഴുവനും വിറച്ചിതതിരുഷ്ഠനാ
യിരുകരങ്ങളാൽ
വൃഷ്ടിപോലെശരമെയ്തിടുംപൊഴുതിലുള്ളഘോ
ഷമുരചെയ്‌വനോ?
൫
ചുരുക്കിച്ചൊല്ലീടാമവനൊടുപടയ്ക്കിന്നെതിരിടാൻ
കരുത്തുള്ളോർലോകത്രയമതിലുമില്ലെന്നുനിയതം
തരത്തിൽദിവ്യാസ്ത്രങ്ങളെയുടനുടന്തന്നെവിടും
മ്മരുത്താലേപാരംകിടുകിടെവിറയ്ക്കുംത്രിദിവവും. ൬
എന്നാൽ അദ്ദേഹത്തിനെ അൎജ്ജുനനെന്ന നിങ്ങൾ എങ്ങിനെ ധരിച്ചു? സുഭദ്രയുടെ സൌന്ദരൎയ്യാതിശയത്തെ ആരെങ്കിലും പറഞ്ഞുകേട്ടിട്ട ഇന്ദ്രനൊ മറ്റൊ മനുഷ്യരൂപം ധരിച്ചുവന്ന അവളെക്കൊണ്ടു പോയതായിരിക്കാം.
ഓജസ്സും പരാക്രമവും കണ്ടിട്ടു ഞങ്ങളും അങ്ങിനെതന്നെ ശങ്കിച്ചിരുന്നു. പിന്നെ അദ്ദേഹം അയച്ച ശസ്ത്രങ്ങൾ വീണുകിടക്കുന്നതിൽ അൎജ്ജുനനെന്ന വ്യക്തമായി എഴുതിയിരിയ്ക്കുന്നത കണ്ടതിന്ന ശേഷമാണ സന്ദേഹം തീൎന്നത.
ആ അസ്ത്രമായിരിയ്ക്കുമോ ഭവാന്റെ കയ്യിലിരിയ്ക്കുന്നത?
അതേ. ബലഭദ്രസ്വാമിയെ കാണിയ്ക്കുവാൻ കൊണ്ടുവന്നതാണ്. അദ്ദേഹം പളിക്കുറുപ്പുണൎന്നുവോ?
ഉണൎന്നുവോ എന്നു നോക്കാം. വരൂ.
- അഞ്ചാമങ്കം
- അനന്തരം സ്വപ്നോത്ഥിതനായിട്ട
- ബലഭദ്രര പ്രവേശിക്കുന്നു.
- ബലഭദ്രര.
- അഞ്ചാമങ്കം
- ദിക്കെട്ടും ഞെട്ടുമാറെന്തൊരുരവമവിടെ
- ന്നിങ്ങുകേൾക്കുന്നിതിപ്പോ
- ളിക്കാലം കാറുകാണാതിടിയുടെനിനദം
- കേൾപ്പതിന്നല്പബന്ധം
- വക്കാണത്തിന്നുകോപ്പിട്ടസുരരുമമരന്മാ
- രുമൊന്നിച്ചുവായ്ക്കു
- ന്നുൾക്കോപത്തോടിവണ്ണം പടഹനിരയടി
- യ്ക്കുന്നതോഘോരഘോരം? (൭)
- [ആലോചിച്ചിട്ട ]
- [ആലോചിച്ചിട്ട ]
- ദ്വാരകയിൽ നിന്നാണ കേൾക്കുന്നത. എന്നുമാത്രമല്ല രണഭേരി അടിയ്ക്കുകയുമാണ.
- [വിചാരത്തോടെ]
- [വിചാരത്തോടെ]
- കെൽപ്പോടെൻപുരിതന്നിൽനിന്നധികമായ്
- ഭേരീരവം കേൾപ്പതി
- ന്നിപ്പോളെന്തൊരുബന്ധമീയവസരം
- കണ്ടിട്ടരാതിവ്രജം
- ക്ഷിപ്രം വന്നുചുഴന്നിതോയതിവരൻ
- തന്നോറ്റുകൂടീട്ടുടൻ
- മൽപ്രേമാസ്പദമാംസുഭദ്രയെബലാൽ
- ദ്രോഹിക്കുമോപാപികൾ ? (൮)
- ഏതായാലും കൃഷ്ണോദ്ധവന്മാരെ വരുത്തുക തന്നെ. അവരോടുകൂടി അലോചിച്ച വേണ്ടവിധം തീൎച്ചയാക്കാം. ആരാണവിടെ ?
- വേത്രവതി . [പ്രവേശിച്ച്]
- വേത്രവതി . [പ്രവേശിച്ച്]
- അടിയൻ .
- ബലഭദ്രര.
- ബലഭദ്രര.
- കൃഷ്ണോദ്ധവന്മാരോട വേഗത്തിൽ ഇവിടെയ്ക്കു വരുവാൻ പറയുക.
[ 81 ]
൬൮ സുഭദ്രാർജ്ജതുനം വേത്രവതി. ഒന്നുണർത്തിപ്പാനുണ്ട. ബലഭദ്രര. കേൾക്കട്ടെ. വേത്രവതി. ദ്വാരകാപുരത്തിൽ നിന്ന വിക്രമൻ വന്ന സമയം കാത്തു
നിൽക്കുന്നുണ്ടു.
ബലഭദ്രര. [ആത്മഗതം] നന്നായി. വേഗത്തിൽ സൂക്ഷമം അറിയാറായല്ലൊ. [പ്രകാശം] വരുവാൻ പറയു. വേത്രവതി. കല്പനപോലെ. [പോയി] [അനന്തരം വിക്രമൻ പ്രവേശിച്ച ബലഭദ്രരെ നമസ്കരിക്കുന്നു.] ബലഭദ്രര. നീയിപ്പോളെന്തിനാണ വന്നക ! ദ്വാരകയിൽ വല്ല വി ശേക്ഷവുമുണ്ടൊ ! വിക്രമൻ. ഉണ്ട. ബലഭദ്രര. എന്നാൽ പറയൂ. വിക്രമൻ. അവിടെയുണ്ടായിരുന്ന കപടസന്യാസി കന്യകയെ കളവു
ചെയ്തു കൊണ്ടു പോയി.
ബലഭദ്രര. [പരിഭ്രമത്തോടെ] എന്ത ! ഒന്നുകൂടി പറയു. വിക്രമൻ.കന്യകയെ ഇന്നലെ രാത്രിയിൽ തന്നെ ആ ഭിക്ഷ കട്ടുകൊണ്ടുപോയി. [ 82 ]
[ആത്മഗതം]
- കഷ്ടം! കഷ്ടം! അന്നു കൃഷ്ണൻ പറഞ്ഞതിനെ ധിക്കരിക്കയാൽ വന്ന ആപത്താണിത്.
- കഷ്ടം! കഷ്ടം! അന്നു കൃഷ്ണൻ പറഞ്ഞതിനെ ധിക്കരിക്കയാൽ വന്ന ആപത്താണിത്.
[പ്രകാശം]
- അവനാരാണ്? ശേഷവും പറയൂ.
- അവനാരാണ്? ശേഷവും പറയൂ.
- യതിയായ് വാസവതനയൻ
- മതിമുഖിയെകട്ടുകൊണ്ടുപോകുമ്പോൾ
- ചതിവുധരിച്ചുതടുത്താ
- രതിപരുഷം ഞങ്ങളാശ്രമം വിഫലം.
- യതിയായ് വാസവതനയൻ
- ആര്! അൎജ്ജുനനൊ!
- ആര്! അൎജ്ജുനനൊ!
- ഈ ശരം നോക്കിയാൽ സംശയം തീരും.
- ഈ ശരം നോക്കിയാൽ സംശയം തീരും.
[ശരം കയ്യിൽ കൊടുക്കുന്നു.]
- അപ്പോൾ കൃഷ്ണോൎദ്ധവന്മാർ പ്രവേശിച്ച്
- യഥായോഗ്യം ബലഭദ്രരെ ഉപചാരം ചെയ്ത് ഇരിയ്ക്കുന്നു]
- അപ്പോൾ കൃഷ്ണോൎദ്ധവന്മാർ പ്രവേശിച്ച്
[ശരം വാങ്ങി നോക്കീട്ട് ക്രോധത്തോടെ, കൃഷ്ണനോട്]
- കേട്ടീടേണം വിശേഷം യതിയുടെ വടിവായ്
- ദുഷ്ടനാം ഫൽഗുനൻ താൻ
- ദുഷ്ടനാം ഫൽഗുനൻ താൻ
- കഷ്ടം നമ്മെച്ചതിച്ചെൻഭഗിനിയെരഭസംവ്യാ
- ജമായ്ക്കൊണ്ടുപോയാൻ
- ജമായ്ക്കൊണ്ടുപോയാൻ
- ഒട്ടല്ലോൎത്താൽ നമുക്കിന്നവമതിയതിനാ
- ലിഷ്ടനെന്നുള്ളഭാവം
- ലിഷ്ടനെന്നുള്ളഭാവം
- പെട്ടെന്നിപ്പോൾ വെടിഞ്ഞീയധമനുടെമദം
- പോക്കണം ശങ്കയെന്ന്യേ.
- കേട്ടീടേണം വിശേഷം യതിയുടെ വടിവായ്
[ആത്മഗതം]
- അൎജ്ജുനൻ സുഭദ്രയെ വ്യാജമായിട്ടല്ല കൊണ്ടുപോയത്.
[അല്പം അനുതാപത്തെ അഭിനയിച്ചിട്ട്, പ്രകാശം]
- കഷ്ടം! കഷ്ടം! ശിഷ്ടനെന്നോൎത്തുനാമീ
- ദുഷ്ടൻ തന്നിൽ ഭക്തിയാൽ ചെയ്തതെല്ലാം
- കേട്ടീടുമ്പോൾ ശിഷ്ടരാം ലോകരെല്ലാം
- കൂട്ടത്തോടെഹന്ത! പൊട്ടിച്ചിരിയ്ക്കും.
- കഷ്ടം! കഷ്ടം! ശിഷ്ടനെന്നോൎത്തുനാമീ
[ആത്മഗതം]
- ഇദ്ദേഹത്തിന്റെ അറിവ് കൂടാതെ അൎജ്ജുനൻ ഇങ്ങിനെ ചെയ്യുമോ? ഇത് എനിയ്ക്ക് അത്രബോധ്യമാകുന്നില്ല.
- ഇദ്ദേഹത്തിന്റെ അറിവ് കൂടാതെ അൎജ്ജുനൻ ഇങ്ങിനെ ചെയ്യുമോ? ഇത് എനിയ്ക്ക് അത്രബോധ്യമാകുന്നില്ല.
[പ്രകാശം]
- കന്യകയെ കൊണ്ടുപോയത് അൎജ്ജുനനാണെങ്കിൽ കുറെ ആലോചിയ്ക്കാനുണ്ട്.
- കന്യകയെ കൊണ്ടുപോയത് അൎജ്ജുനനാണെങ്കിൽ കുറെ ആലോചിയ്ക്കാനുണ്ട്.
[ആത്മഗതം]
- ഉദ്ദവർ ഇങ്ങിനെ പറയുന്നത് എന്താണ്? ഒരു സംശയം വല്ലതും ശങ്കിച്ചിരിയ്ക്കുമോ? ഇതിന്ന് ഒരു സംഗതിയുമില്ലല്ലൊ.
- ഉദ്ദവർ ഇങ്ങിനെ പറയുന്നത് എന്താണ്? ഒരു സംശയം വല്ലതും ശങ്കിച്ചിരിയ്ക്കുമോ? ഇതിന്ന് ഒരു സംഗതിയുമില്ലല്ലൊ.
- ആലോചിയ്ക്കുവാനെന്തുണ്ട്? അൎജ്ജുനനായാൽ വല്ല വിശേഷവുമുണ്ടൊ?
- ‘പൂജ്യനാം വിജയനിന്നുചെയ്തൊരതിസാഹസം
- ഹൃദിനിനയ്ക്കിലൊ
- ഹൃദിനിനയ്ക്കിലൊ
- ത്യാജ്യനാകുമഹികേതനന്വളരെയോഗ്യനി
- ല്ലതിനുസംശയം
- ല്ലതിനുസംശയം
- അന്ധഭൂപതിസുതന്നുമാധവിയിലുണ്ടുവാഞ്ഛ
- പുനരെങ്കിലും
- പുനരെങ്കിലും
- ബന്ധുവാംസുരവരാത്മജന്റെതൊഴില്ചെയ്ക
- യില്ലവനൊരിയ്ക്കലും.
- യില്ലവനൊരിയ്ക്കലും.
- ആലോചിയ്ക്കുവാനെന്തുണ്ട്? അൎജ്ജുനനായാൽ വല്ല വിശേഷവുമുണ്ടൊ?
[ഉദ്ധവരെ അഭിപ്രായത്തോടുകൂടെ നോക്കീട്ട്, ആത്മഗതം]
- പണ്ടുവിവാഹാലോചനയിങ്കൽ ഞാൻ അൎജ്ജുനനെ സഹായമായി
- പണ്ടുവിവാഹാലോചനയിങ്കൽ ഞാൻ അൎജ്ജുനനെ സഹായമായി
ഉദ്ധവർ. [ആത്മഗതം]
- ജ്യേഷ്ഠന്റെ വാക്കിലുള്ള സാരം അനുജൻ നല്ലവണ്ണം ധരിച്ചു എന്ന അദ്ദേഹത്തിന്റെ വീക്ഷണം പറയുന്നുണ്ട്.
- ജ്യേഷ്ഠന്റെ വാക്കിലുള്ള സാരം അനുജൻ നല്ലവണ്ണം ധരിച്ചു എന്ന അദ്ദേഹത്തിന്റെ വീക്ഷണം പറയുന്നുണ്ട്.
- ധൂൎത്തേറുന്നൊരുപൎത്ഥനോടുപകരംചോ
- ദിയ്ക്കുവാൻ മല്ക്കരേ
- ദിയ്ക്കുവാൻ മല്ക്കരേ
- ചേൎത്തീടുന്ന കഠോരമായമുസലം പോരുന്ന
- താമെങ്കിലും
- താമെങ്കിലും
- ഓൎത്തീടുന്നളവന്തകാത്മജഗുണംചിത്തത്തി
- ലത്യുല്ക്കടം
- ലത്യുല്ക്കടം
- കത്തീടുന്നൊരുകോപദാവദഹനന്മങ്ങുന്നു
- തെല്ലിങ്ങഹോ.
- തെല്ലിങ്ങഹോ.
- ധൂൎത്തേറുന്നൊരുപൎത്ഥനോടുപകരംചോ
- ആ സന്യാസിയെ കന്യകാമന്ദിരത്തിലേയ്ക്കയയ്ക്കുമ്പോൾ തന്നെ ഞാൻ ഈ വൈഷമ്യമൊക്കെ അറിയിച്ചില്ലെ?
- ആ സന്യാസിയെ കന്യകാമന്ദിരത്തിലേയ്ക്കയയ്ക്കുമ്പോൾ തന്നെ ഞാൻ ഈ വൈഷമ്യമൊക്കെ അറിയിച്ചില്ലെ?
- പുറമെ കാണുന്ന അവസ്ഥകളെക്കൊണ്ട് യോഗ്യതായോഗ്യതകളെ നിശ്ചയിക്കുന്നത് കൂടാതെ ഒരുവന്റെ ഹൃദയം അറിവാൻ ആൎക്കുകഴിയും?
- പുറമെ കാണുന്ന അവസ്ഥകളെക്കൊണ്ട് യോഗ്യതായോഗ്യതകളെ നിശ്ചയിക്കുന്നത് കൂടാതെ ഒരുവന്റെ ഹൃദയം അറിവാൻ ആൎക്കുകഴിയും?
- അതു ശരി തന്നെ. എങ്കിലും പൂൎവ്വബന്ധുവും ശ്രീകൃഷ്ണസ്വാമിയ്ക്ക് അത്യന്തം സ്നേഹിതനുമായിരിക്കുന്ന അൎജ്ജുനൻ ഇങ്ങിനെ പ്രവൎത്തിച്ചത് വളരെ സാഹസമായി.
- അതു ശരി തന്നെ. എങ്കിലും പൂൎവ്വബന്ധുവും ശ്രീകൃഷ്ണസ്വാമിയ്ക്ക് അത്യന്തം സ്നേഹിതനുമായിരിക്കുന്ന അൎജ്ജുനൻ ഇങ്ങിനെ പ്രവൎത്തിച്ചത് വളരെ സാഹസമായി.
[അമൎഷത്തോടെ]
- എടുത്തുമുസലത്തെ ഞാൻ ഝടിതിയോടി
- എത്തീട്ടുടൻ
- എത്തീട്ടുടൻ
- തടുത്തഥകിരീടിതന്നുടലടിച്ചൊടി
- ച്ചീക്ഷണം
- ച്ചീക്ഷണം
- തുടുത്തുതുടരെത്തിളച്ചൊഴുകുമക്കടും
- ചോരയാൽ [ 85 ] സുഭദ്രാൎജ്ജുനം
- ചോരയാൽ [ 85 ]
- എടുത്തുമുസലത്തെ ഞാൻ ഝടിതിയോടി
- കെടുത്തുവാനെരിഞ്ഞിടുംകഠിനമായ
- കോപാഗ്നിയെ.
- കോപാഗ്നിയെ.
- കെടുത്തുവാനെരിഞ്ഞിടുംകഠിനമായ
[ബലഭദ്രരെ നോക്കീട്ട്, ആത്മഗതം]
- ഒ! ഇദ്ദേഹം വളരെ കോപിച്ചിരിയ്ക്കുന്നു. ഇപ്പോളൊരുവിധം സമാധാനപ്പെടുത്തിയില്ലെങ്കിൽ അൎജ്ജുനനെ സംഹരിയ്ക്കും, നിശ്ചയം. അദ്ദേഹം സ്വഭാവത്താൽ വളരെ യോഗ്യനായ ഒരു മഹാപുരുഷനാണ്. എന്നാൽ അസഹ്യമായിരിയ്ക്കുന്ന മദനതാപത്താൽ നിവൃത്തിയില്ലായ്കകൊണ്ട് ഈ ആഭാസകൃത്യം ചെയ്തതായിരിയ്ക്കണം. ആകട്ടെ. ശ്രീകൃഷ്ണസ്വാമിയുടെ പ്രകൃതം കൂടി കാണട്ടെ.
- ഒ! ഇദ്ദേഹം വളരെ കോപിച്ചിരിയ്ക്കുന്നു. ഇപ്പോളൊരുവിധം സമാധാനപ്പെടുത്തിയില്ലെങ്കിൽ അൎജ്ജുനനെ സംഹരിയ്ക്കും, നിശ്ചയം. അദ്ദേഹം സ്വഭാവത്താൽ വളരെ യോഗ്യനായ ഒരു മഹാപുരുഷനാണ്. എന്നാൽ അസഹ്യമായിരിയ്ക്കുന്ന മദനതാപത്താൽ നിവൃത്തിയില്ലായ്കകൊണ്ട് ഈ ആഭാസകൃത്യം ചെയ്തതായിരിയ്ക്കണം. ആകട്ടെ. ശ്രീകൃഷ്ണസ്വാമിയുടെ പ്രകൃതം കൂടി കാണട്ടെ.
[അഹംകാരത്തെ നടിച്ചിട്ട്]
- ഇക്കാലം ഞാനിരിയ്ക്കെപ്പരുഷമൊടരിയെ
- ക്കൊല്ലുവാൻ ജ്യേഷ്ഠനെന്തി
- ക്കൊല്ലുവാൻ ജ്യേഷ്ഠനെന്തി
- ന്നുൾക്കാമ്പിൽ ചിന്തചെയ്യുന്നതുതവസഹ
- ജൻപോരുമിപ്പോരിനിപ്പോൾ
- ജൻപോരുമിപ്പോരിനിപ്പോൾ
- ശീഘ്രംചക്രായുധത്താലരിയുടെ കുലവും
- കൂടിനീറാക്കിവായ്ക്കു
- കൂടിനീറാക്കിവായ്ക്കു
- ന്നുൾക്കോപംതീൎത്തുകൊണ്ടീടുവാനരനിമിഷം
- കൊണ്ടുവേണ്ടാവിഷാദം
- കൊണ്ടുവേണ്ടാവിഷാദം
- ഇനിമേല്പാണ്ഡവചരിതം
- തനിയേശേഷിക്കുമില്ലസന്ദേഹം
- തനിയേശേഷിക്കുമില്ലസന്ദേഹം
- നിനവുവെടിഞ്ഞുനടക്കും
- ജനമിതുകണ്ടിട്ടടങ്ങേണം.
- ജനമിതുകണ്ടിട്ടടങ്ങേണം.
- ഇക്കാലം ഞാനിരിയ്ക്കെപ്പരുഷമൊടരിയെ
[ആത്മഗതം]
- ഇപ്പോൾ രണ്ടുപേരും ഒരുപോലെ ആയി. ഇനി മൌനം പറ്റുകയില്ല.
- ഇപ്പോൾ രണ്ടുപേരും ഒരുപോലെ ആയി. ഇനി മൌനം പറ്റുകയില്ല.
[പ്രകാശം]
- ഇരുവരുമുരുകോപത്താ
- ലൊരുപോലിസ്സാഹസം പ്രവൃത്തിപ്പാൻ [ 86 ] അഞ്ചാമങ്കം
- ഇരുവരുമുരുകോപത്താ
- കരുതുകില്ലേതവുമശുഭം
- വരുമെല്ലോകന്യകയ്ക്കതോൎക്കണം.
- കരുതുകില്ലേതവുമശുഭം
[ശാന്തതയോടുകൂടെ]
- ശരിതന്നെ. ആ കാൎയ്യം ഞാനാലോചിച്ചില്ല. കഷ്ടം! കഷ്ടം! സുഭദ്ര ബാല്യവൈധവ്യദുഃഖത്താൽ തപിയ്ക്കുന്നത് നോം എങ്ങിനെ കണ്ടു സഹിയ്ക്കും?
- ശരിതന്നെ. ആ കാൎയ്യം ഞാനാലോചിച്ചില്ല. കഷ്ടം! കഷ്ടം! സുഭദ്ര ബാല്യവൈധവ്യദുഃഖത്താൽ തപിയ്ക്കുന്നത് നോം എങ്ങിനെ കണ്ടു സഹിയ്ക്കും?
- ആ താപം കാണാതെ കഴിയ്ക്കാം.
- പാൎത്താൽ നിൎമ്മലമായയാദവകുലത്തിങ്കല്കളങ്കത്തിനേ
- ചേൎത്താമാധവിനാരിയെങ്കിലുമുടങ്കൊല്ലതിരിയ്ക്കില്ലഞ്ഞാൻ
- പാൎത്ഥൻ തന്നുടെ കണ്ഠവും പുനരുടൻ ഛേദിച്ചുയുഷ്മൽ പദേ
- ചേൎത്തീടാമിഹകാഴ്ചയായ്ഭഗിനിതാൻപിന്നെതപിച്ചീടുമോ?
- അതിനാൽ ഞാനിപ്പോൾ തന്നെ പോകുന്നു. ആരാണവിടെ? ദാരുകനോട് വേഗത്തിൽ രഥം കൊണ്ടുവരുവാൻ പറയുക.
- ആ താപം കാണാതെ കഴിയ്ക്കാം.
[ ആത്മഗതം]
- ഇദ്ദേഹത്തിന്റെ സഹോദരിസ്നേഹവും ഗുരുഭക്തിയും ആലോചിയ്ക്കുമ്പോൾ ഇങ്ങിനെ പറയുന്നതിന്നൊരു കാരണവും കാണുന്നില്ല. അതിനാൽ ഇതിൽ എന്തോ കളവുണ്ടെന്നു തോന്നുന്നു. ഇരിയ്ക്കട്ടെ വഴിയെ അറിയാം.
- ഇദ്ദേഹത്തിന്റെ സഹോദരിസ്നേഹവും ഗുരുഭക്തിയും ആലോചിയ്ക്കുമ്പോൾ ഇങ്ങിനെ പറയുന്നതിന്നൊരു കാരണവും കാണുന്നില്ല. അതിനാൽ ഇതിൽ എന്തോ കളവുണ്ടെന്നു തോന്നുന്നു. ഇരിയ്ക്കട്ടെ വഴിയെ അറിയാം.
[കരുണയോടുകൂടെ കൃഷ്ണനോട്]
- മുന്നം നിഷ്ഠുരനായകം സനദയംചെയ്തോരുകൎമ്മത്തിനാൽ
- തന്നേസന്തതമേറ്റവുംജനനിതാൻ കേണിങ്ങുവാഴുംവിധൌ
- ഇന്നേറ്റം പ്രിയപുത്രനാകിയഭവാനിസ്സാഹസംചെയ്കിലോ
- വന്നീടുമ്പരിതാപമെന്തുപറയാമ്മാതാവിനും താതനും.
- മുന്നം നിഷ്ഠുരനായകം സനദയംചെയ്തോരുകൎമ്മത്തിനാൽ
- പ്രായേണ ജനങ്ങൾക്കുസംഭവിയ്ക്കുന്ന ദുഃഖങ്ങൾക്കൊക്കെ ഓരോരോകാരണവശാൽ ഒരുവിധം സമാധാനമുണ്ട്. എന്നാലീദമ്പതിമാൎക്ക് അതിന്ന് വഴിയില്ല. [ 87 ] ൭൪ സുഭദ്രാൎജ്ജുനം
ബലഭദ്രര.
നിനക്കിലീപുത്രിയിലേറ്റവും പ്രിയം ഭവിയ്ക്കയാൽമാലിതൊഴിച്ചിരിപ്പതും വധിക്കിലോമാധവിതന്നെയക്ഷണം മരിയ്ക്കുമത്താപമൊടമ്മയുംദൃഢം.(൨൦) എന്നുമാത്രമല്ല,ഭൎത്തൃദുഃഖത്താലും ശത്രുപീഡ്കൊണ്ടും പരിതപിക്കുന്ന ആൎയ്യയായ കുന്തീദേവിയ്ക്ക ഇനി പുത്രശോകം കൂടി ഉണ്ടാക്കിത്തീൎക്കരുതു'
ഉദ്ധവര. [ബഹുമാനത്തോടു കൂടെ ആത്മഗതം]
ഇദ്ദേഹത്തിന്ന വൈരികളിൽ കൂടി ഇപ്രകാരം കാരുണ്യം ഭവിക്കുന്നുവല്ലൊ.ഇത്ര നിൎമ്മലമായ മനസ്സ മറ്റാാൎക്കുമില്ലെന്നു തന്നെ പറയാം. കൃഷ്ണൻ [ആത്മഗതം] കാൎയ്യം ഒരുവിധം ഞാനുദ്ദേശിച്ച ദിക്കിലായി.ഇനി ശങ്കിക്കുവാനില്ല.
[ശാന്തതയോടെ,പ്രകാശം]
എന്നാൽ ജ്യേഷ്ടന്റെ ഹിതം പോലെ ചെയ്യാം.ഇനി വേണ്ട പോലെ അരുളിചെയ്യുക. ബലഭദ്രര.:ഇപ്പോൾ പാണ്ഡവന്മാരുംസുഭദ്രയും ഇതുകൊണ്ടു വളരെ ഭയപ്പെട്ടിരിക്കയായിരിക്കും.നോം ചെന്ന അവരെ സമാധാനപ്പെടുത്തണം. [ഉദ്ധവരോട്] അങ്ങിനെയല്ലെ? ഉദ്ധവർ:അതിനെന്തുസംശയം. കൃഷ്ണൻ:എന്നാൽ പുറപ്പെടുക
ബലഭദ്രർ:ഉദ്ധവൻ ദ്വാരകയിൽ ചെന്നു ബന്ധുജനങ്ങളേയും അന്തഃപുരസ്ത്രീകളേയും കൂട്ടിക്കൊണ്ടു വേഗത്തിൽ വരൂ.ഞങ്ങൾ ഈ വഴിക്കു തന്നെ പോകട്ടെ. [ 88 ]
ഉദ്ധവര.
അങ്ങിനെതന്നെ. [പോയി]
[അനന്തരം ദാരുകൻ പ്രവേശിയ്ക്കുന്നു]
ദാരുകൻ.
മഹാരാജാക്കന്മാര. ജയിക്കട്ടെ . രഥം സജ്ജ മാക്കീട്ടുണ്ട അതിൽ ആരോഹണം ചെയ്യാം.
ബലഭദ്ര കൃഷ്ണന്മാര. [അഞ്ചാറടി നടന്നിട്ട, രഥാരോഹണത്തെ അഭിനയിയ്ക്കുന്നു]
ബലഭദ്രര. [ദാരുകനോട]
ഇന്ദ്രപ്രസ്ഥത്തിങ്കലേക്ക വേഗത്തിൽ രഥത്തെ നടത്തുക .
ദാരുകൻ
കല്പനപോലെ ? [രഥ വേഗത്തെ നടിച്ചിട്ട]
മഹാരാജാക്കന്മാർ തൃക്കണ്ൎപാൎക്കുക.
- ഏറ്റംവേഗംചരിയ്ക്കുംപവനനുദെമദം
- പോക്കുവാനെന്നപോലി
- ന്നൂറ്റത്തോടെഗമിയ്ക്കുന്നൊരുരഥമതിൽനി
- ന്നുത്ഭവിയ്ക്കുംമരുത്താൽ
- ചുറ്റുംനില്ക്കുംദ്രുമൌഘംത്വരിതമൊടധുനാ
- തങ്ങളിൽതച്ചൊടിഞ്ഞും
- മുറ്റുംവേഗാലുലഞ്ഞിട്ടിഹചിലതുമറി
- ഞ്ഞുംപതിയ്ക്കുന്നുഭൂമൌ.
ബലഭദ്രര [നോക്കീട്ട, സന്തോഷത്തോടെ]
ശരിതന്നെ. നോമിപ്പോൾ മാൎഗ്ഗമദ്ധ്യത്തിൽ എത്തി .
കൃഷ്ണൻ . [നോക്കീട്ട]
അതാ ഇന്ദ്രപ്രസ്ഥത്തിൻറെ സമീപത്തിലുള്ള ആ വലിയ പൎവ്വതം കാണുന്നു . [ 89 ]
ഏറ്റംവാച്ചതുമൂലമിന്നുഗഗനേതട്ടുന്നശൃംഗങ്ങളിൽ
പറ്റീടുന്നഘനങ്ങളാലുമധികംസാനുപ്രദേശേഭൃഗം
മുറ്റീടുന്നതമാലവൃക്ഷപടലത്താലുംവിളങ്ങീടുമി
ക്കൂറ്റൻപൎവ്വതമേറ്റവുംപുകവമിയ്ക്കുന്നെന്നുതോന്നുന്നുമേ.
ഞാൻ ആ ശൈലം നല്ലവണ്ണം കാണുന്നതിന്നു മുമ്പു തന്നെ രഥം ആ പ്രദേശം വിട്ടുപോന്നു. ഇരിയ്ക്കട്ടെ ഈ കാണുന്ന ഉദ്യാനമേതാണ?
ഇത പാണ്ഡവന്മാരുടെ പുരോദ്യാനമാകുന്നു.
ഇത്ര വേഗം ഇവിടെ എത്തിയോ?
ഇനി രഥത്തിലിരുന്നു സഞ്ചരിയ്ക്കുന്നത അത്ര ഭംഗിയല്ല. അതിനാൽ ഇവിടെ ഇറങ്ങി ഈ ഉദ്യാനത്തിൽകൂടി പട്ടണത്തിലയ്ക്കു പോകുകയല്ലേ നല്ലത?
അങ്ങിനെതന്നെ.
ദാരുക! രഥത്തെ നിൎത്തുക.
കല്പനപോലെ.
തായി നടിച്ചിട്ട, ദാരുകനോട്]
രഥം അവിടെ നില്ക്കട്ടെ. ദാരുകനും വരൂ.
കല്പനപോലെ.
ഈ ഉദ്യാനം ഏറ്റവും രമണീയം തന്നെ. എന്തുകൊണ്ടെന്നാൽ,
അത്യാനന്ദേനമാവിൻപുതിയകിസലയം
തിന്നുടൻകോകിലൗഘം
മത്തന്മാരായമന്ദംമധുരതരമിതാ
പഞ്ചമംപാടിടുന്നു
നൃത്തംചെയ്യുന്നുവായ്ക്കുംകുതുകമോടുമയൂ
രങ്ങളാരാമമെങ്ങും
പുത്തൻതേനുണ്ടുമത്തഭ്രമരനിരമുദാ
മേളമായ്‌മൂളിടുന്നു. (൨൩)
ശരിതന്നെ. ഈ ഉദ്യാനശോഭ ഇവിടെ സഞ്ചരിയ്ക്കുന്നവൎക്കു വളരെ ആഹ്ലാദത്തെ ഉണ്ടാക്കുന്നു.
മല്ലീവല്ലീഗൃഹത്തിൽപരമിഹപൊഴിയും
പൂക്കളാൽമെത്തതീൎത്തി
ട്ടുല്ലാസത്തോടതിന്മേൽപുതുമധുപനിനീ
രാത്തമോദംതളിച്ചും
മെല്ലെപ്പൂരേണുവാകുംപരിമളപടവാസ
ത്തെനന്നായുതൃത്തും
ചൊല്ലാൎന്നീടും വസന്തത്തൊടുസഹകളി
യാടുന്നിതുദ്യാനലക്ഷ്മീ. (൨൪)
ആത്മഗതം]
ഇവരിൽ മദനന്റെ ജനകനെ സൗന്ദൎയ്യത്താലറിഞ്ഞ കൂടാ എങ്കിലും വാക്കിനാലറിയാം നിശ്ചയം.
തിരുമനസ്സുകൊണ്ട അരുളിച്ചെയ്തതു പോലെ തന്നെ ഈ ഉപവനം വളരെ ശോഭിയ്ക്കുന്നു.
ഇവിടേ സമീപം ഒരു സരസ്സുണ്ടെന്ന തോന്നുന്നു.
കളഹംസങ്ങളിദാനീം
തെളിവൊടുശബ്ദിപ്പതുണ്ടുകേൾക്കുന്നു
എന്നുമാത്രമല്ല,
അളികലകളഝങ്കാരം
വളരെക്കൗതൂഹലത്തെ നൾകുന്നു. ൨൫
ഇതാ അടുത്ത ആ സരസ്സ കാണുന്നു.
കില്ലില്ലീസ്സരസികളിച്ചമന്ദമോദം
മല്ലാക്ഷീജനമധുനാഗമിച്ചനൂനം
സൊല്ലാസംമൂടിയിലണിഞ്ഞുകാന്തിമങ്ങും
മുല്ലപ്പൂനിരചിതറിക്കിടപ്പിതെങ്ങും. ൨൬
ഈ സരസ്സ ചുറ്റും പുഷ്പിച്ച നില്ക്കുന്ന ലതകളാലുംവികശിച്ചിരിക്കുന്ന താമരയുടെയും കരിംകൂവളത്തിന്റെയും പൂക്കളാലും ശോഭിയ്ക്കുന്നു.
ഇവിടെ മധുപാനത്തിന്ന വന്നു നിറഞ്ഞിരിയ്ക്കുന്ന വണ്ടുകളാൽ ഈ സരസ്സ നീലവൎണ്ണമായിട്ട കാണപ്പെടുന്നു.
നളിനിഭവതിയിങ്കൽസസ്പൃഹംരാജഹംസം
തെളിവോടുകളിയാടുന്നേരമിന്നിന്ദിരങ്ങൾ
വളരുമൊരുവിഷാദത്തോടുചുറ്റുംപറന്നി
ങ്ങൊളിവിലഥചരിച്ചീടുന്നതിന്നെന്തുബന്ധം? ൭൨
ധൎമ്മപുത്രമഹാരാജാവ ഇവിടയ്ക്ക എഴുനെള്ളുന്നൂ.
നോം വന്ന വിവരം അറിഞ്ഞിട്ട വരുന്നതായിരിയ്ക്കാം. നമുക്കവിടെയ്ക്കുതന്നെ ചെല്ലുക.
ധൎമ്മപുത്രര [പ്രവേശിച്ച]
ബലഭദ്രകൃഷ്ണന്മാരെ യഥായോഗ്യം ഉപചരിയ്ക്കുന്നു.
ബലഭദ്രര.
സഖെ! ധൎമ്മപുത്ര ! ഭവാനും അനുജന്മാൎക്കും സുഖമല്ലെ !
ധൎമ്മപുത്രര [ആത്മഗതം]
ഇദ്ദേഹം ക്രോധിച്ചിരിക്കുമെന്ന കരുതി ഞാൻ വളരെ ഭയപ്പെട്ടിരുന്നു .ഈ ചോദ്യത്താൽ ആ ഭയമല്പം തീൎന്നു. [വിനയത്തോടുകൂടി പ്രകാശം]
ഇങ്ങിനെയുള്ള ബന്ധുക്കളുള്ളപ്പോൾ ഞങ്ങൾക്ക സുഖക്കേടിന്നവകാശമുണ്ടൊ ?
ബലഭദ്രര. [അല്പം പശ്ചാതാപത്തോടെ, ആത്മഗതം]
ഇപ്രകാരമുള്ള സുഹൃത്തിന്ന ഞാൻ വ്യസനത്തെ ഉണ്ടാക്കുവാൻ വിചാരിച്ചുവെല്ലൊ. കഷ്ടം !
കൃഷ്ണൻ [ആത്മഗതം]
ജ്യേഷ്ഠൻ പാണ്ഡവന്മാരിൽ വളരെ സ്നേഹത്തോടു കൂടിയാണ സംസാരിക്കുന്നത . എന്നു മാത്രമല്ല മുമ്പ ക്രോധിച്ചതിനെകുറിച്ച അനുതപിയ്ക്കുന്നുണ്ടെന്നു കൂടി തോന്നുന്നു .
[അണിയറയിൽ]
ദ്വാരകയിൽ നിന്നും അവരോധജനങ്ങൾ വരുന്നുണ്ട
ധൎമ്മപുത്രര. [പരിഭ്രമത്തോടെ]
ആരാണവിടെ ! ഇവിടെയുള്ള അന്തഃപുരസ്ത്രീകളൊടു പോയി അവരെ എതിരേറ്റു കൊണ്ടു വരുവാൻ പറയുക.
[ബലഭദ്ര കൃഷ്ണന്മാരോട]
എന്നാലിനി പുരത്തിങ്കലേക്ക പോകുകയല്ലെ.
[ബലഭദ്രകൃഷ്ണന്മാർ]
അങ്ങിനെതന്ന.
[എല്ലാവരും ചുറ്റി നടക്കുന്നു] [ 93 ]
സുഭദ്രാൎജ്ജുനം
ബലഭദ്രര. [കൃഷ്ണനോടസ്വകാൎയ്യമായിട്ട]
സോദരിയുടെ വിവാഹ മഹോത്സവത്തിന്നായിട്ടെന്ന തോന്നുന്നു ഈ പുരം വളരെ ഭംഗിയായി അലങ്കരിച്ചിരിയ്ക്കുന്നത. കൃഷ്ണൻ.
ശരിതന്നെ.
കത്തുംതിയ്യൊത്തരത്നക്കൊടികളുമിടയിൽ
പത്തനംചുറ്റുമേറ്റം
പുത്തൻമുത്താൽതൊടുത്തിട്ടതിരുചികലരും
തോരണശ്രേണിതാനും
അത്യുത്സാഹംരചിച്ചോരിതരതരവിദാനങ്ങളും
കാണ്ണിലിപ്പോൾ
വൃതാരാത്രിയ്ക്കുപോലുംപുരമതിലളവറ്റുള്ള
മോഹംജനിയ്ക്കും
ബലഭദ്രര. [നോക്കീട്ട]
ധൎമ്മപുത്രര.
ഇനി ഇവിടെ ഈ സിംഹാസനങ്ങളിൽ ഇരുന്ന അല്പം വിശ്രമിയ്ക്കാം.
ബലഭദ്രര.
സഖേ ! ഭവാനും ഇരിയ്ക്കുക.
ധൎമ്മപുത്രര.
അങ്ങിനെതന്നെ. [എല്ലാവരും ഇരിയ്ക്കുന്നു]
ബലഭദ്രര. [നാലുപുറവും നോക്കിട്ട]
അൎജ്ജുനനെവിടെ ! കാണ്മാനില്ലലൊ
ധൎമ്മപുത്രര.
ഇവിടേയുണ്ട
ബലഭദ്രര.
എന്നാൽ ഇവിടെയ്ക്ക വരാഞ്ഞതെന്താണ ? ഞങ്ങൾ വന്ന വിവരം അറിഞ്ഞില്ലെ ! [ 94 ] അഞ്ചാമങ്കം
കൃഷ്ണൻ [ആത്മഗതം]
അൎജ്ജുനൻ നേരേ വരാത്തത ലജ്ജകൊണ്ടായിരിയ്ക്കും.
ധൎമ്മപുത്രര .
അറിയായ്കയല്ല
കൃത്യാകൃത്യവിവേകശൂന്യമതിയായുള്ളോ
രുബാലൻവിധി
വ്യത്യാസാലൊരുനിന്ദ്യകൎമ്മമൊരുനാൾ
ചെയ്തീടിലബ്ബാലനിൽ
അത്യന്തംകൃപയുള്ളതൽഗുരുജനംക്രോധി
യ്ക്കയില്ലെങ്കിലും
മത്യാമന്നതുമൂലമായ്പരമവന്നുണ്ടാക
മല്ലോഭയം
ബലഭദ്രര
അൎജ്ജുനൻ ഞങ്ങൾക്ക ഏറ്റവും ഉപകാരമാണചെയ്ത . ആ സ്ഥിതിയ്ക്ക അൎജ്ജുനനോട സന്തോഷമല്ലാതെ വിരോധമുണ്ടാകുമൊ?
കൃഷ്ണൻ.
വരഗുണമഖിലവുമിയലു
ന്നൊരുനരനീക്കന്യയെക്കൊടുപ്പതിനായ്
കരളിൽ പെരുകിയ മോഹം
ത്വരിതമനായാസമിന്നുസാധിച്ചു.
[അനന്തരം ലജ്ജയാൽ അധോമുഖനായിട്ട അൎജ്ജുനനും, പഞ്ചാലിയാൽ ഹസ്താവലംബിതയായിട്ട സുഭദ്രയും, ദേവകിയും, രുഗ്മിണിയും, പ്രവേശിയ്ക്കുന്നു]
[അന്യോന്യം യഥോചിതം ആചാരോപചാരങ്ങൾ ചെയ്ത എല്ലാവരും ഇരിയ്ക്കുന്നു.]
ബലഭദ്രര. [പാഞ്ചാലിയേയും സുഭദ്രയേയും കണ്ടിട്ട ആത്മഗതം]
ഒരുവനിരുവരുണ്ടെന്നാകിലോഭാൎയ്യമാരായ് പെരുകിയൊരുവിരോധംതമ്മിലുണ്ടാകുമെല്ലോ [ 95 ] സുഭദ്രാൎജ്ജുനം
കരുതികിലതുവിട്ടീഭദ്രയിൽപ്രേമമേവം
ദ്രുപതകൃപസുതയ്ക്കിന്നുള്ളതത്യന്തചിത്രം !
ഇതു വളരെ ദുല്ലഭം തന്നെ . ഇനി സുഭദ്രയ്ക്ക ഒരു സുഖക്കേടിന്നും കാരണമില്ല . ഇവരെല്ലാവരും അവളെ പുത്രിയെപ്പോലെ ലാളിയ്ക്കും നിശ്ചയം. [സന്തോഷത്തോടെ, ധൎമ്മപുത്രരോട പ്രകാശം]
ധൎമ്മജതവമഹാത്മ്യം
നനുവളൎത്തുന്നതീകുലത്തിങ്കൽ
ധൎമ്മപുത്രര. [വിനയത്തോടെ]
ഇന്നുഭവൽകൃപയല്ലാ
തൊന്നുമെനിയ്ക്കില്ലാൽക്കുലത്തിന്നും.
[കൃഷ്ണൻ സ്വകാൎയ്യമായിട്ട അൎജ്ജുനനോട]
സഖേ ! ഭവാനിനിയും അധോമുഖനായിട്ട മൌനത്തെ അവലംബിച്ചി രിയ്ക്കുന്നതെന്താണ ? ജ്യേഷ്ഠൻറെ ഹിതവചനങ്ങൾ കേൾക്കുന്നില്ലെ?
അൎജ്ജുനൻ [ലജ്ജയെ വിട്ട അല്പം തല ഉയൎത്തി ഇരിയ്ക്കുന്നു]
ബലഭദ്രര. [ധൎമ്മപുത്രരോട]
ഞങ്ങൾ അൎജ്ജുനന്ന സ്ത്രീധനം കൊടുക്കുവാനായി വിചാരിയ്ക്കുന്നു .
ധൎമ്മപുത്രര.
യഥേഷ്ടം ചെയ്യാം.
ബലഭദ്രര. [അൎജ്ജുനനോട]
എന്നാൽ കൊടുക്കയല്ലേ
ബലഭദ്രര. [അൎജ്ജുനനോട]
സ്ത്രീധനമിന്നുതരുന്നേൻ
സാധുമതേ ! സ്വീകരിക്കകുതുകേന
ആധിവെടിഞ്ഞിഹസുചിരം
മാധവിയോടുസുഖേനവാഴ്കഭവാൻ.
[കൊടുക്കുന്നു] [ 96 ] അഞ്ചാമങ്കം
അൎജ്ജുനൻ. [അത്യാനന്ദത്തോടെ സ്വീകരിക്കുന്നു]
ബലഭദ്രര. [സുഭദ്രയോട]
കേൾക്കനീ തരുണികൾവല്ലഭൻ
പാൎക്കിലിന്നുഭൂവിദൈവതംദൃഢം
നീക്കമില്ലപതിയേഭജിയ്ക്കിലോ
കയ്ക്കലങ്ങുസകലാൎത്ഥസിദ്ധിയും
കൃഷ്ണൻ.
അതിനാൽ ഭൎത്തൃശുശ്രുഷ ചെയ്തുകൊണ്ട വളരെ കാലം സുഖമായിരിയ്ക്കുക.
ദേവകി
[സുഭദ്രയെ ആലിംഗനം ചെയ്തിട്ട]
എല്ലാനേരവുമാദരേണപതിയെ
ശുശ്രൂഷചെയ്യേറ്റവും
കല്യാണീജനവന്ദ്യയായയിസുതേ !
വാണീടുകേറദ്ദിനം
തെല്ലുംമോദമവന്നുനിന്നിലുളവായ്
വന്നീലയേന്നാകിലും
കല്യേചൊല്ലരുതപ്രിയംമനമതിൽ
ചിന്തിയ്ക്കയുംചെയ്തൊലാ.
രുഗ്മിണി. [സുഭദ്രയെ ആശ്ലേഷിച്ച സ്വകാൎയ്യമായിട്ട]
ഞങ്ങളിലുണ്ടായിരുന്ന പരിഭവമൊക്കെ ഇപ്പോൾ തീൎന്നില്ലെ?
സുഭദ്ര [ലജ്ജയോടെ തലതാഴ്ത്തി നില്ക്കുന്നു]
രുഗ്മിണി. [പ്രകാശം]
ഭദ്രെ! നീ സ്വാധീനപതികയായി ഭവിയ്ക്കട്ടെ. [പഞ്ചാലിയോട]
സഖി ! ഈ സമയത്തിൽ സാധാരണ സ്ത്രീകളോട പറയുംപോലെ ഭവതിയോട പറയുവാൻ ഒരാവശ്യവും കാണുന്നില്ല. [ 97 ] സുഭദ്രാൎജ്ജുനം
പഞ്ചാലി എന്റെ പ്രാണങ്ങളും സുഭദ്രയും തമ്മിൽ എനിക്ക്യ് അഭേദമെന്ന് ഞാൻ പറയുന്നു കൃഷ്ണൻ (അൎജ്ജുനനോട്) സഖേ : ഭവാനു എന്ത് അഭിഷ്ടമാണ് ഞാൻ സാധിപ്പിക്ക്യേണ്ടതു ? അൎജ്ജുനൻ ഇവുടത്തെ അനുഗ്രഹത്താൽ എനിക്ക്യ് സൎവാഭിഷ്ടസിദ്ധിയും ഭവിച്ചു എങ്കിലും ഭവൽകൃപയാലിങ്ങനെ ഭവിക്ക്യട്ടെ ഭരത വാക്യം
ഉൽകൃഷ്ടവിദ്യവഴിപോലഭ്യസിച്ചുഹൃദി ബോധംവളൎന്നുസുഖമായ് മയ്ക്കണ്ണിമാർ ഹൃദയമൊക്കുംവിധംകണവ രൊന്നിച്ചുചേൎന്നുസുചിരം ചൊൽക്കൊണ്ടീടുന്നനിജധൎമ്മംഭരിച്ചുഭുവി വാണീടണംസകതൂകം കൈക്കൊണ്ടുടൻകരുണശൈലേന്ദ്രനന്ദിനി യുമിന്നേകണമ്മമസുഖം
[എല്ലാവരും പോയി]
അഞ്ചാമംകം
കഴിഞ്ഞു
സുഭദ്രാൎജ്ജുനം
സംബൂൎണ്ണം [ 98 ]
TESTIMONIALS.
I have carefully ?crused the Malayalam Drama entitled
Subhadrarjunam and I am glad to say that it is an interesting and dignified composition. It undoubtedly depicts the dramatic talent of its authoress. The style is easy; alliteration are very many and the plot is clear. I hoped and I wish that it will be as widely popular as any good Malayalam work in the language.
KARELA VURMAH, First Prince of Cochin. Trichur. }
June 22, 1892}
We have much pleasure in introducing to the notice of the
reading public an interesting little drama in Malayalam, composed recently by an educated Nair lady. The authoress, we understand, is a young lady who has already earned a name among the living poets of Malabar, and the work before is is an eloquent testimony to the capacity of a femaic mind. The historical land of Kerala, has, from time immemorial, been famous for its literary wealth, and it is undeniable that the richness of intellect and fertility of imagination which have, for centuries, characterized the literary elite of its people are, in no small degree, due to the congenial character of its social and domestic institutions. At the present day, when the march of material civilization characteristic of the nineteenth century, and the rage for "scientific reforms" which it has created have powerfully triumphed over imaginative faculty and poetic [ 99 ] sentiment, it is truly gratifying to welcome such a literary production as the one before us. It is a matter for profound delight that, in the present case, it is a female intellect that puts as in mind of the glory of our literary ancestry.
The poem before us is worthy of every praise coming as it does from the pen of a member of the soft sex. The subject of
it is the well-know story of Arjuna's marriage with Subhadra -- a story that has been handled in various forms by many a Sanskrit and Malayalam poet. Though there is nothing in the subject with which an ordinary scholar is not already familiar, still the skilful way in which the story is developed in its dramatic garo is certainly creditabe.
The cheif merit of this poem lies in its etreme purity of thought and elegance of diction. The style is graceful, and the
language employed is, generally speaking, idiomatic. The deliniation of character and incident is true to nature, and the pourtrayal of human sentiments in its varying phases betokens a poetic capacity of no mean order. Judged by the severe canons of dramatic art, this little work is perhaps not free from blemishes, but against this must be set off the lyrical and metrical beauty of the poem which is certainly great. It is to be hoped that this gifted authoress will long continue to embellish the literarure of Malabar, by the productions of her fertile pen, so as to render the literary reputation of Kerala, a subject of pride to its well-wishers.
THE HINDU.