പുതിയനിയമം (കോട്ടയം)/അപ്പൊസ്തൊലനായ പൌലുസ തീമൊഥെയുസിന എഴുതിയ ഒന്നാം ലെഖനം

പുതിയനിയമം (കോട്ടയം) (1829)
അപ്പൊസ്തൊലനായ പൌലുസ തീമൊഥെയുസിന എഴുതിയ ഒന്നാം ലെഖനം


[ 519 ] അപ്പൊസ്തൊലനായ പൌലുസ
തീമൊഥെയുസിന എഴുതിയ
ഒന്നാം ലെഖനം

൧ അദ്ധ്യായം

൧ പൌലുസ താൻ തീമൊഥെയുസിന്ന കൊടുത്ത കല്പനയെ അവ
നെ ഓൎമ്മപ്പെടുത്തുന്നത.— ൫ ന്യായപ്രമാണത്തിന്റെ താല്പ
ൎയ്യം — ൧൨ പൌലുസ ഒര അപ്പൊസ്തൊലനായിട്ട വിളിക്ക
പ്പെട്ട സംഗതി.

<lg n="">നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ ആശാബ
ന്ധമാകുന്ന കൎത്താവായ യെശു ക്രിസ്തുവിന്റെറയും കല്പന പ്രകാ
രം യെശു ക്രിസ്തുവിന്റെ അപ്പൊസ്തൊലനായ പൌലുസ (എഴുതു</lg><lg n="൨">ന്നത)✱ വിശ്വാസത്തിൽ എന്റെ സ്വന്ത പുത്രനായ തിമൊഥെ
യുസിന്ന നമ്മുടെ പിതാവാകുന്ന ദൈവത്തിങ്കൽനിന്നും നമ്മുടെ
കൎത്താവാകുന്ന യെശു ക്രിസ്തുവിങ്കൽനിന്നും കൃപയും കരുണയും</lg><lg n="൩"> സമാധാനവും ഉണ്ടായ്വരട്ടെ✱ തങ്ങൾ മറ്റൊര ഉപദെശം ഉ
പദെശിക്കരുത എന്നും കഥകൾക്കും വിശ്വാസത്തിലുള്ള ദൈവ
ഉറപ്പിനെക്കാൾ തൎക്കങ്ങളെ ഉണ്ടാക്കുന്നവയായി ഒടുക്കമില്ലാതെയു</lg><lg n="൪">ള്ള വംശ വൃത്താന്തങ്ങൾക്കും താല്പൎയ്യപ്പെടരുത എന്നും✱ നീ
ചിലരൊട കല്പിക്കെണ്ടുന്നതിന്നായിട്ട എഫെസുസിൽ തന്നെ പാ
ൎക്കെണമെന്ന നിന്നൊടു ഞാൻ മക്കെദൊനിയായിക്ക പൊകു</lg><lg n="൫">മ്പൊൾ അപെക്ഷിച്ച പ്രകാരം തന്നെ (ചെയ്ക)✱ എന്നാൽ ക
ല്പനയുടെ താല്പൎയ്യം ശുദ്ധമുള്ള ഹൃദയത്തിൽനിന്നും നല്ല മനസ്സാ
ക്ഷിയിൽ നിന്നും മായയില്ലാത്ത വിശ്വാസത്തിൽനിന്നും ഉള്ള സ്നെ</lg><lg n="൬">ഹം തന്നെ ആകുന്നു✱ ഇവയെ ചിലർ വിട്ടൊഴിച്ച വൃഥാവാദത്തി</lg><lg n="൭">ലെക്ക മറിഞ്ഞ✱ തങ്ങൾ പറയുന്നത ഇന്നതെന്നും നിശ്ചയപ്പെടു
ത്തുന്നത ഇന്നതെന്നും തിരിച്ചറിയാതെ ന്യായപ്രമാണത്തിന്റെ</lg><lg n="൮"> ഉപദെശകന്മാരായിരിപ്പാൻ ഇച്ശിച്ചുകൊണ്ടിരിക്കുന്നു✱ എ
ന്നാൽ ഒരുത്തൻ ആയതിനെ ന്യായത്താടെ ആചരിച്ചാൽ ന്യാ</lg><lg n="൯">യപ്രമാണം നല്ലതാകുന്നു എന്ന ഞങ്ങൾ അറിയുന്നു✱ എന്തെ
ന്നാൽ ന്യായപ്രമാണം കല്പിക്കപ്പെട്ടിരിക്കുന്നത നീതിമാന്ന അല്ല
അന്യായക്കാൎക്കും അനുസരണക്കെടുള്ളവൎക്കും ദൈവഭക്തിയില്ലാത്ത
വൎക്കും പാപികൾക്കും അശുദ്ധിയുള്ളവൎക്കും ദുഷ്ടന്മാൎക്കും പിതൃഹത്യ</lg><lg n="൧൦">കാൎക്കും മാതൃഹത്യക്കാൎക്കും മനുഷ്യഹത്യക്കാൎക്കും✱ വെശ്യാസംഗ
ക്കാൎക്കും പുരുഷന്മാരൊട തങ്ങളെ അവലക്ഷണപ്പെടുത്തുന്നവൎക്കും
മനുഷ്യരെ മൊഷ്ടിക്കുന്നവൎക്കും ഭൊഷ്ക പറയുന്നവൎക്കും കള്ള സ</lg><lg n="൧൧">ത്യക്കാൎക്കും എനിക്ക ഭാരമെല്പിക്കപ്പെട്ടതായി ഭാഗ്യമുള്ള ദൈവ
അിന്റെ മഹത്വമുള്ള എവൻഗെലിയൊനായുള്ളതിൻ പ്രകാരം</lg> [ 520 ]

<lg n="">സുഖകരമുള്ള ഉപദെശത്തിന്ന വിരൊധമായി മറ്റു വല്ലതും ഉ
ണ്ടെങ്കിൽ അതിന്നും അത്രെ എന്നുള്ളതിനെ അറിഞ്ഞുകൊണ്ട ഇ</lg><lg n="൧൨">രിക്കുന്നു വിശെഷിച്ചും എന്നെ ശക്തിപ്പെടുത്തിയവനായി ന
മ്മുടെ കൎത്താവായ യെശു ക്രിസ്തു എന്നെ വിശ്വാസമുള്ളവനെന്ന
വിചാരിച്ച ദൈവശുശ്രൂഷയിൽ ആക്കി ഇരിക്കകൊണ്ട ഞാൻ അ</lg><lg n="൧൩">വനെ വന്ദനം ചെയ്യുന്നു✱ മുമ്പെ ഞാൻ ദുഷിക്കുന്നവനായും
പീഡിപ്പിക്കുന്നവനായും ഉപദ്രവിക്കുന്നവനായുമിരുന്നു എന്നാൽ
ഞാൻ അതിനെ അറിയായ്മയാൽ അവിശ്വാസത്തിൽ ചെയ്തതു</lg><lg n="൧൪"> കൊണ്ട എനിക്ക കരുണ ലഭിച്ചു✱ എന്നാൽ നമ്മുടെ കൎത്താവി
ന്റെ കൃപ വിശ്വാസത്തൊടും ക്രിസ്തു യെശുവിങ്കലുള്ള സ്നെഹ</lg><lg n="൧൫">ത്തൊടും കൂടി എറ്റവും പരിപൂൎണ്ണമായി വൎദ്ധിച്ചു✱ പാപിക
ളെ രക്ഷിപ്പാനായിട്ട ക്രിസ്തു യെശു ലൊകത്തിലെക്ക വന്നു എന്നു
ള്ളത വിശ്വാസവും സകല അംഗീകാരത്തിന്ന യൊഗ്യവുമുള്ള വ</lg><lg n="൧൬">ചനമാകുന്നു അവരിൽ ഞാൻ പ്രധാനിയാകുന്നു✱ എന്നാലും
നിത്യ ജീവനെ പ്രാപിപ്പാൻ ഇനിമെൽ എങ്കൽ വിശ്വസിപ്പാനു
ള്ളവൎക്ക ദൃഷ്ടാന്തമായിട്ട യെശു ക്രിസ്തു ആദ്യം എങ്കൽ സകല ദീ
ൎഘശാന്തതയെയും കാണിക്കെണ്ടുന്നതിന്ന ഇതിന്റെ നിമിത്തമാ</lg><lg n="൧൭">യിട്ട എനിക്ക കരുണ ലഭിച്ചു✱ എന്നാൽ നിത്യനായും മരണമി
ല്ലാത്തവനായും കാണപ്പെടാത്തവനായും ഇരിക്കുന്ന രാജാവായി
എക ജ്ഞാനമുള്ള ദൈവത്തിന്ന എന്നെന്നെക്കും ബഹുമാനവും മ</lg><lg n="൧൮">ഹത്വവും ഉണ്ടായിരിക്കട്ടെ ആമെൻ✱ പുത്രനായ തീമൊഥെയുസെ
നിന്നെ കുറിച്ച മുമ്പെയുണ്ടായ ദീൎഘദൎശനങ്ങളിൻ പ്രകാരം നീ
അവയാൽ നല്ല പൊരാട്ടത്തെ വിശ്വാസവും നല്ല മനൊബാധ
വുള്ളവനായിരുന്ന പൊരുതെണ്ടുന്നതിന്ന ഞാൻ ൟ കല്പന</lg><lg n="൧൯">യെ നിങ്കൽ ഭരമെല്പിക്കുന്നു✱ (ആ നല്ല മനൊബൊധത്തെ)
ചിലർ തള്ളിക്കളഞ്ഞ വിശ്വാസത്തെ കപ്പൽ ചെതപ്പെടുത്തി✱</lg><lg n="൨൦"> ആയവരിൽ ഐമനെയുസും അലക്സന്ത്രൊസും ആകുന്നു അവർ ദു
ഷിക്കാതെ ഇരിപ്പാൻ പഠിക്കെണ്ടുന്നതിന്നായിട്ട അവരെ ഞാൻ
സാത്താനെ എല്പിച്ചിരിക്കുന്നു✱

൨ അദ്ധ്യായം

൧ സകല ജനങ്ങൾക്കും വെണ്ടി പ്രാൎത്ഥനകൾ ചെയ്യപ്പെടെ
ണ്ടുന്നതും അതിന്റെ ഹെതുവും.—൯ സ്ത്രീകൾ ഇന്നപ്രകാരം
ധരിക്കപ്പെടെണ്ടു എന്നുള്ളത.— അവർ ഉപദെശി
പ്പാൻ അനുവദിക്കപ്പെടുന്നില്ലാത്തത.

<lg n="">അതുകൊണ്ട എല്ലാ മനുഷ്യൎക്കായ്കൊണ്ടും നാം എല്ലാ ദൈവഭ
ക്തിയൊടും അടക്കത്തൊടും ശാന്തതയും സമാധാനവുമുള്ള ജീവ</lg><lg n="൨">നം ചെയ്യെണ്ടുന്നതിന്നായിട്ട✱ രാജാക്കന്മാൎക്കായ്കൊണ്ടും അധി
കാരത്തിലുൾപ്പെട്ട എല്ലാവൎക്കും ആയ്കൊണ്ടും അപെക്ഷകളും ജ</lg>

[ 521 ] <lg n="">പങ്ങളും പ്രാൎത്ഥനകളും സ്തൊത്രങ്ങളും ചെയ്യപ്പെടെണമെന്ന ഞാൻ</lg><lg n="൩"> സകലത്തിന്നും മുമ്പെ ബുദ്ധി പറയുന്നു✱ എന്തുകൊണ്ടെന്നാൽ ഇ
ത നമ്മുടെ രക്ഷിതാവാകുന്ന ദൈവത്തിന്റെ മുമ്പാക നല്ലതും</lg><lg n="൪"> ഇഷ്ടമുള്ളതും ആകുന്നു✱ അവൻ എല്ലാ മനുഷ്യരും രക്ഷപെടു
വാനും സത്യത്തിന്റെ അറിവിലെക്ക വരുവാനും ഇച്ശിക്കുന്നു✱</lg><lg n="൫"> എന്തെന്നാൽ എക ദൈവവും ദൈവത്തിന്നും മനുഷ്യൎക്കും ഇട
യിൽ എക മദ്ധ്യസ്ഥനുമുണ്ട അത മനുഷ്യനാകുന്ന ക്രിസ്തു യെശു ത</lg><lg n="൬">ന്നെ ആകുന്നു✱ അവൻ എല്ലാവൎക്കും വെണ്ടി ഒരു വീണ്ടെടുപ്പാ
യിട്ടു തന്നെ തന്നെ തൽക്കാലത്തിൽ സാക്ഷിയാകുവാൻ എല്പി</lg><lg n="൭">ച്ചു✱ ഇതിന്ന ഞാൻ ഒരു പ്രസംഗക്കുന്നവനും ഒര അപ്പൊ
സ്തൊലനും (ഞാൻ ക്രിസ്തുവിങ്കൽ സത്യം പറയുന്നു ദൊഷ്ക പറയു
ന്നില്ല) വിശ്വാസത്തിലും സത്യത്തിലും പുറജാതിക്കാൎക്ക ഒര ഉ</lg><lg n="൮">പദെഷ്ടാവുമായി ആക്കി വെക്കപ്പെട്ടിരിക്കുന്നു✱ അതുകൊണ്ട പു
രുഷന്മാർ ക്രൊധവും സംശയവും കൂടാതെ ശുദ്ധമുള്ള കൈകളെ
ഉയൎത്തിക്കൊണ്ട എല്ലാടവും പ്രാൎത്ഥിക്കണമെന്ന എനിക്ക മനസ്സു</lg><lg n="൯">ണ്ട✱ അപ്രകാരം തന്നെ സ്ത്രീകളും തങ്ങളെ ലജ്ജാശീലത്തൊ
ടും പരിപാകത്തൊടും അടക്കമുള്ള വസ്ത്രംകൊണ്ട അലങ്കരിക്കെ
ണം പിന്നിയ തലമുടി കൊണ്ടെങ്കിലും പൊന്നു കൊണ്ടെങ്കിലും മു
ത്തുകൾ കൊണ്ടെങ്കിലും വിലയെറിയ ഉടുപ്പു കൊണ്ടെങ്കിലും അരു</lg><lg n="൧൦">ത✱ (ദൈവഭക്തിയെ അറിയിക്കുന്ന സ്ത്രീകൾക്ക യൊഗ്യമുള്ള)</lg><lg n="൧൧"> നല്ല പ്രവൃത്തികൾ കൊണ്ടത്രെ✱ സ്ത്രീയായവൾ മൌനത്തിൽ</lg><lg n="൧൨"> സകല താഴ്ചയൊടും പഠിക്കട്ടെ✱ എന്നാൽ മൌനത്തൊടിരിപ്പാ
നല്ലാതെ ഉപദെശിപ്പാൻ എങ്കിലും പുരുഷന്റെ മെൽ അധി
കാരം ചെയ്വാൻ എങ്കിലും സ്ത്രീയൊട ഞാൻ അനുവദിക്കുന്നില്ല✱</lg><lg n="൧൩"> എന്തെന്നാൽ ആദം മുമ്പെ നിൎമ്മിക്കപ്പെട്ടു പിന്നെ ഹവ✱</lg><lg n="൧൪"> വിശെഷിച്ച ആദം വഞ്ചിക്കപ്പെട്ടില്ല എന്നാൽ സ്ത്രീ വഞ്ചിക്ക</lg><lg n="൧൫">പ്പെടുകകൊണ്ട ലംഘനത്തിൽ ആയി✱ എങ്കിലും അവർ വി
ശ്വാസത്തിലും സ്നെഹത്തിലും ശുദ്ധിയിലും സ്വബൊധത്തൊടും കൂ
ടി നിലനില്ക്കുന്നു എങ്കിൽ അവൾ ശിശു പ്രസവത്താൽ രക്ഷി
ക്കപ്പെടും✱</lg>

൩ അദ്ധ്യായം

൧ ബിശൊപ്പന്മാരും ദൈവശുശ്രൂഷക്കാരും അവരുടെ ഭാൎയ്യമാ
രും ഇന്നപ്രകാരം നിപുണതപ്പെടെണ്ടു എന്നുള്ളത.— ൧൪
ൟ കാൎയ്യങ്ങളെ തീമൊഥെയുസിന്ന പൌലുസ ഇന്ന സംഗതി
ക്ക എഴുതി എന്നുള്ളത.

<lg n="">ഒരുത്തൻ എപ്പിസ്കൊപ്പ സ്ഥാനത്തെ ആഗ്രഹിക്കുന്നു എ
ങ്കിൽ അവൻ ഒരു നല്ല പ്രവൃത്തിയെ ആഗ്രഹിക്കുന്നു എന്നുള്ള</lg><lg n="൨">ത വിശ്വാസമുള്ള വാക്കാകുന്നു✱ അതുകൊണ്ട എപ്പിസ്കൊപ്പ കു</lg> [ 522 ]

<lg n="">റ്റമില്ലാത്തവനായി ഒരു ഭാൎയ്യയുടെ ഭൎത്താവായി ജാഗ്രതയുള്ളവ
യി സുബൊധമുള്ളവനായി നല്ല ആചാരമുള്ളവനായി അതി
ഥിസൽക്കാരശീലനായി ഉപദെശിപ്പാൻ സമൎത്ഥനായി ഇരിക്കെ</lg><lg n="൩">ണം✱ വീഞ്ഞിന പ്രിയമുള്ളവൻ എങ്കിലും അടിക്കുന്നവനെങ്കി
ലും ലജ്ജാ ലാഭത്തെ ആഗ്രഹിക്കുന്നവനെങ്കിലും അരുത ക്ഷമയു
ള്ളവനായി കലശൽ കൂടാത്തവനായി ദ്രവ്യാഗ്രഹമില്ലാത്തവനാ</lg><lg n="൪">യി✱ തന്റെ സ്വന്ത ഭവനത്തെ നന്നായി ഭരിക്കുന്നവനായി
തന്റെ മക്കൾ എല്ലാ ആചാര മൎയ്യാദയൊടും കൂടി അനുസരണ</lg><lg n="൫">ത്തിലുള്ളവനായി തന്നെ ഇരിക്കെണം✱ (എന്തുകൊണ്ടെന്നാൽ
ഒരുത്തൻ തന്റെ സ്വന്ത ഭവനത്തെ ഭരിപ്പാൻ അറിയാതെ ഇ
രിക്കുന്നു എങ്കിൽ അവൻ ദൈവത്തിന്റെ പള്ളിയെ എങ്ങിനെ</lg><lg n="൬"> വിചാരിക്കും)✱ ഡംഭം കൊണ്ട ഉയൎന്നിട്ട പിശാചിന്റെ ശി
ക്ഷ വിധിയിൽ വീഴാതെ ഇരിപ്പാൻ അവൻ വിശ്വാസത്തിൽ</lg><lg n="൭"> നൂതനനായിരിക്കയുമരുത✱ അത്രയുമല്ല . അവൻ നിന്ദയിലും
പിശാചിന്റെ കുടുക്കിലും വീഴാതെ ഇരിപ്പാൻ പുറത്തുള്ളവ</lg><lg n="൮">രാൽ നല്ല ശ്രുതിയുള്ളവനാകെണം✱ അപ്രകാരം തന്നെ ശുശ്രൂ
ഷക്കാർ മൎയ്യാദക്കാരായി രണ്ടു വാക്കില്ലാത്തവരായി വളരെ വീ
ഞ്ഞിലെക്ക എല്പെടാത്തവരായി ലജ്ജാലാഭത്തെ ആഗ്രഹിക്കാ</lg><lg n="൯">ത്തവരായി✱ വിശ്വാസത്തിന്റെ രഹസ്യത്തെ ശുദ്ധമുള്ള മന</lg><lg n="൧൦">സ്സാക്ഷിയിൽ പിടിച്ചുകൊള്ളുന്നവരായി ഇരിക്കെണം✱ വിശെ
ഷിച്ച ഇവരും മുമ്പെ ശൊധന ചെയ്യപ്പെട്ടവരാകെണം പിന്നെ
അവർ കുറ്റമില്ലാത്തവരായി കാണപ്പെട്ടിട്ട ശുശ്രൂഷക്കാരന്റെ</lg><lg n="൧൧"> പ്രവൃത്തിയെ ചെയ്യട്ടെ✱ അപ്രകാരം തന്നെ അവരുടെ ഭാൎയ്യ
മാരും അടക്കമുള്ളവരായി ദൂഷണക്കാരല്ലാത്തവരായി സുബൊധമു
ള്ളവരായി സകലത്തിലും വിശ്വാസമുള്ളവരായി ഇരിക്കെണം✱</lg><lg n="൧൨"> ശുശ്രൂഷക്കാർ ഒരു ഭാൎയ്യയുടെ ഭൎത്താക്കന്മാരായി തങ്ങളുടെ പുത്ര
ന്മാരെയും സ്വന്ത ഭവനങ്ങളെയും നന്നായിരി ഭരിക്കുന്നവരായിരിക്കെ</lg><lg n="൧൩">ണം✱ എന്തുകൊണ്ടെന്നാൽ ശുശ്രൂഷക്കാരന്റെ പ്രവൃത്തിയെ
നന്നായി ചെയ്തിട്ടുള്ളവർ തങ്ങൾക്ക തന്നെ ഒരു നല്ല നിലയെയും
ക്രിസ്തു യെശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ ധൈൎയ്യത്തെയും</lg><lg n="൧൪"> സമ്പാദിക്കുന്നു✱ ഞാൻ നിന്റെ അടുക്കൽ വെഗത്തിൽ വരു</lg><lg n="൧൫">വാൻ ഇച്ശിച്ചു കൊണ്ട ൟ കാൎയ്യങ്ങളെ നിനക്ക എഴുതുന്നു✱ എ
ന്നാൽ ഞാൻ താമസിക്കുന്നു എന്നുവരികിൽ ജീവനുള്ള ദൈവ
ത്തിൻറ പള്ളിയും സത്യത്തിന്റെ സ്തംഭവും സ്ഥിതിയുമാകുന്ന
ദൈവത്തിന്റെ ഭവനത്തിൽ നീ എതുപ്രകാരം നടക്കെണ്ടിയവ</lg><lg n="൧൬">നാകുന്നു എന്ന നീ അറിയെണ്ടുന്നതിന്നാകുന്നു✱ വിശെഷിച്ചും
ആ ദൈവഭക്തിയുടെ രഹസ്യം തൎക്കം കൂടാതെ വലുതായിട്ടുള്ളതാകുന്നു
ദൈവം മാംസത്തിൽ പ്രസിദ്ധമാക്കപ്പെട്ടവൻ ആത്മാവിൽ നീതി
യാക്കപ്പെട്ടവൻ ദൂതന്മാരാൽ കാണപ്പെട്ടവൻ പുറജാതിക്കാൎക്ക പ്ര</lg>

[ 523 ] സംഗിക്കപ്പെട്ടവൻ ഭൂലൊകത്തിൽ വിശ്വസിക്കപ്പെട്ടവൻ മഹത്വ
ത്തിങ്കലെക്ക എടുത്തുകൊള്ളപ്പെട്ടവൻ ആയി✱

൪ അദ്ധ്യായം

൧ ഒടുക്കത്തെ കാലങ്ങളിൽ വിശ്വാസത്തിൽനിന്ന ഒരു പിരി
ച്ചിൽ ഉണ്ടാകുമെന്ന അവൻ മുമ്പിൽ കൂട്ടി പറയുന്നത.

<lg n="">എന്നാൽ വിവാഹം ചെയ്വാൻ വിരൊധിക്കയും വിശ്വാസിക
ളാലും സത്യത്തെ അറിയുന്നവരാലും സ്തൊത്രങ്ങളൊടും കൂടി കൈ
ക്കൊള്ളപ്പെടുവാൻ ദൈവം സൃഷ്ടിച്ചിട്ടുള്ള ആഹാരങ്ങളിൽനിന്ന</lg><lg n="൨"> ഒഴിഞ്ഞിരിപ്പാൻ (കല്പിക്കയും) ചെയ്ത✱ തങ്ങളുടെ സന്ത മന
സ്സാക്ഷി ചുട്ടു പഴുത്ത ഇരിമ്പു കൊണ്ട ചുടപ്പെട്ട ഭൊഷ്ക പറയു</lg><lg n="൩">ന്നവരുടെ കപടഭക്തിയാൽ✱ അവസാന കാലങ്ങളിൽ ചിലർ
വഞ്ചിക്കുന്ന ആത്മാക്കൾക്കും പിശാചുകളുടെ ഉപദെശങ്ങൾക്കും
ശ്രദ്ധ കൊടുത്തിട്ട വിശ്വാസത്തിൽനിന്ന പിരിഞ്ഞുപോകുമെന്ന</lg><lg n="൪"> ആത്മാവായവൻ സ്പഷ്ടമായി പറയുന്നു✱ എന്തുകൊണ്ടെന്നാൽ
ദൈവത്തിന്റെ സകല സൃഷ്ടിയും നല്ലതാകുന്നു സ്തൊത്രത്തൊടു
കൂടി വാങ്ങിക്കൊള്ളപ്പെടുന്നു എങ്കിൽ ഒന്നും തള്ളിക്കളയപ്പെടെ</lg><lg n="൫">ണ്ടതുമല്ല✱ എന്തെന്നാൽ അത ദൈവത്തിന്റെ വചനത്താലും</lg><lg n="൬"> പ്രാൎത്ഥനയാലും ശുദ്ധമാക്കപ്പെടുന്നു✱ ഇക്കാൎയ്യങ്ങളെ നീ സഹൊ
ദരന്മാരെ ബൊധിപ്പിച്ചുകൊണ്ടുവന്നാൽ നീ വിശ്വാസത്തി
ന്റെയും നീ പ്രാപിച്ചിട്ടുള്ള നല്ല ഉപദേശത്തിന്റെയും വചന
ങ്ങളിൽ വളൎന്നവനായി യെശു ക്രിസ്തുവിന്റെ ഒരു നല്ല ശുശ്രൂ</lg><lg n="൭">ഷക്കാരനായിരിക്കും✱ എന്നാൽ നിന്ദ്യമായും വൃദ്ധ സ്ത്രീകൾ പ
റയുന്നതായുള്ള കഥകളെ തള്ളിക്കളകയും ദൈവഭക്തിക്ക നി</lg><lg n="൮">ന്നെത്തന്നെ അഭ്യസിപ്പിക്കയും ചെയ്ക✱ എന്തുകൊണ്ടെന്നാൽ ശ
രീരാഭ്യാസം അല്പ പ്രയൊജനമുള്ളതെയുള്ളു എന്നാൽ ദൈവഭ
ക്തി സകലത്തിന്നും പ്രയൊജനമുള്ളതാകുന്നു ഇപ്പൊഴത്തെ ജീ
വനും വരുവാനുള്ള ജീവനും വാഗ്ദത്തത്തെ പ്രാപിച്ചിരിക്കുന്നു✱</lg><lg n="൯"> ഇത വിശ്വാസവും സകല അംഗീകാരത്തിന്നും യൊഗ്യവുമുള്ള വ</lg><lg n="൧൦">ചനമാകുന്നു✱ ഇതിന്നായിട്ട തന്നെ ഞങ്ങൾ പ്രയത്നവും ചെയ്യു
ന്നു നിന്ദയും അനുഭവിക്കുന്നു അതഎന്തുകൊണ്ടെന്നാൽ എല്ലാ മ
നുഷ്യരുടെയും പ്രത്യെകമായി വിശ്വാസികളുടെയും രക്ഷിതാവാ
കുന്ന ജീവനുള്ള ദൈവത്തിങ്കൽ ഞങ്ങൾ ആശ്രയിച്ചിരിക്കു✱</lg><lg n="൧൧"> ഇക്കാൎയ്യങ്ങളെ കല്പിക്കയും ഉപദെശിക്കയും ചെയ്ക✱ ഒരുത്തനും</lg><lg n="൧൨"> നിന്റെ ബാല്യത്തെ ദുഷിക്കരുത എന്നാലും നീ വാക്കിലും സം
സാരത്തിലും സ്നെഹത്തിലും ആത്മാവിലും വിശ്വാസത്തിലും ശുദ്ധി</lg><lg n="൧൩">യിലും വിശ്വാസികളുടെ ഒരു ദൃഷ്ടാന്തമായിരിക്ക✱ ഞാൻ വരു
വൊളത്തിന്ന വായനയിലും ബുദ്ധി ഉപദെശത്തിലും ഉപദെശ</lg><lg n="൧൪">ത്തിലും താല്പൎയ്യപ്പെട്ടിരിക്ക✱ മൂപ്പന്മാർ നിന്റെ മെൽ കൈക</lg> [ 524 ]

<lg n="">ളെ വെച്ചതിനൊടു കൂടി ദീൎഘദൎശനത്താൽ നിനക്ക നൽ
കപ്പെട്ടതായി നിങ്കലുള്ള വരത്തെ ഉപെക്ഷ വിചാരിക്കരുത✱</lg><lg n="൧൫"> സകലത്തിലും നിന്റെ വൎദ്ധന പ്രസിദ്ധമായിരിക്കെണ്ടുന്നതിന്ന
ഇക്കാൎയ്യങ്ങളെ തന്നെ ധ്യാനിച്ചിരിക്ക ഇവയ്ക്ക അശെഷം എല്പെ</lg><lg n="൧൬">ട്ടിരിക്ക✱ നിങ്കലും നിന്റെ ഉപദെശത്തിങ്കലും ജാഗ്രതയായിരി
ക്ക ഇവയിൽ സ്ഥിരമായിരിക്ക എന്തുകൊണ്ടെന്നാൽ ഇതിനെ ചെ
യ്യുന്നതിനാൽ നിന്നെയും നിങ്കൽനിന്ന കെൾക്കുന്നവരെയും നീ
രക്ഷിച്ചുകൊള്ളും✱</lg>

൫ അദ്ധ്യായം

൧ വാചിക ശിക്ഷയിൽ അറിയപ്പെടുവാനുള്ള ക്രമങ്ങൾ.— ൩
വിധവമാരുടെ സംഗതി.— ൧൭ മൂപ്പന്മാരുടെ സംഗതി.

<lg n="">മൂത്തവനെ ഭത്സിക്കരുത അവനെ ഒരു പിതാവിനെ പൊ</lg><lg n="൨">ലെയും ഇളയവരെ സഹൊദരന്മാരെ പൊലെയും✱ മൂത്ത സ്ത്രീക
ളെ മാതാക്കന്മാരെ പൊലെയും ഇളയ സ്ത്രീകളെ സഹൊദരിമാരെ</lg><lg n="൩">പൊലെയും സകല നിൎമ്മലതയൊടും മാത്രം അപെക്ഷിക്ക✱ ഉ</lg><lg n="൪">ള്ളവണ്ണം വിധവമാരാകുന്ന വിധവമാരെ ബഹുമാനിക്ക✱ എന്നാൽ
വല്ല വിധവയ്ക്കും മക്കളൊ മരുമക്കളൊ ഉണ്ടെങ്കിൽ അവർ മുമ്പെ
തങ്ങളുടെ സ്വന്ത ഭവനത്തിങ്കൽ ദൈവഭക്തിയെ കാണിപ്പാനാ
യിട്ടും തങ്ങളുടെ മാതാപിതാക്കന്മാൎക്ക പ്രത്യുപകാരം ചെയ്വാനാ
യിട്ടും പഠിക്കട്ടെ എന്തുകൊണ്ടെന്നാൽ ഇത നല്ലതും ദൈവത്തിന്റെ</lg><lg n="൫"> മുമ്പാക ഇഷ്ടമുള്ളതുമാകുന്നു✱ എന്നാൽ ആരുമില്ലാത്തവളായി
ഉള്ളവണ്ണം ഒരു വിധവയായുള്ളവൾ ദൈവത്തിങ്കൽ ആശ്രയിക്ക
യും രാവും പകലും പ്രാൎത്ഥനകളിലും അപെക്ഷകളിലും സ്ഥിര</lg><lg n="൬">മായിരിക്കയും ചെയ്യുന്നു✱ എന്നാൽ മത്തവിലാസമായി നടക്കു</lg><lg n="൭">ന്നവൾ ജീവനൊടെ ചത്തിരിക്കുന്നു✱ വിശെഷിച്ചും അവർ
കുററമില്ലാത്തവരായിരിക്കെണ്ടുന്നതിന്ന ഇക്കാൎയ്യങ്ങളെ കല്പിക്ക✱</lg><lg n="൮"> എന്നാൽ ഒരുത്തൻ തന്റെ സ്വന്തമുള്ളവൎക്കായിട്ടും പ്രത്യെകം
തന്റെ ഭവനത്തിലുള്ളവൎക്കായിട്ടും സമ്പാദിക്കുന്നില്ല എങ്കിൽ അ
വൻ വിശ്വാസത്തെ നിഷെധിച്ചവനും അവിശ്വാസിയെക്കാൾ</lg><lg n="൯"> അധമനുമാകുന്നു✱ ഒരു പുരുഷന്റെ ഭാൎയ്യയായിരുന്ന അറുവ</lg><lg n="൧൦">ത വയസ്സിന്ന താഴെ ഇല്ലാത്ത വിധവ✱ നല്ല പ്രവൃത്തികൾകൊണ്ട
ശ്രുതിപ്പെട്ടവളായി അവൾ മക്കളെ വളൎത്തി എങ്കിൽ അവൾ പ
രദെശികളെ പാൎപ്പിച്ചു എങ്കിൽ അവൾ പരിശുദ്ധന്മാരുടെ കാ
ലുകളെ കഴുകി എങ്കിൽ അവൾ സങ്കടപ്പെടുന്നവൎക്ക സഹായിച്ചു
എങ്കിൽ അവൾ സകല നല്ല പ്രവൃത്തിയെയും ജാഗ്രതയൊടെ പി</lg><lg n="൧൧">ന്തുടൎന്നു എങ്കിൽ അവൾ തിരഞ്ഞെടുക്കപ്പെടട്ടെ✱ എന്നാൽ ഇ
ളം വയസ്സുള്ള വിധവമാരെ തള്ളിക്കളക എന്തുകൊണ്ടെന്നാൽ അ</lg>

[ 525 ] <lg n="">വർ ക്രിസ്തുവിന വിരൊധമായി മദിക്കുമ്പൊൾ വിവാഹം ചെ</lg><lg n="൧൨">യ്വാൻ ഇച്ശിക്കും✱ അവർ തങ്ങളുടെ ആദ്യ വിശ്വാസത്തെ ത</lg><lg n="൧൩">ള്ളി കളഞ്ഞതുകൊണ്ട കുറ്റ വിധി ഉണ്ട✱ അത്രയുമല്ല അവർ ഭ
വനന്തൊറും സഞ്ചരിച്ചു കൊണ്ട മടിയുള്ളവരായും മടിയുള്ളവരാ
യി മാത്രമല്ല ജല്പിക്കുന്നവരായും അരുതാത്ത കാൎയ്യങ്ങളെ സംസാ
രിച്ചു കൊണ്ട വെണ്ടാത്ത കാൎയ്യങ്ങളെ പറയുന്നവരായും ഇരിപ്പാൻ</lg><lg n="൧൪"> പഠിക്കുന്നു✱ അതുകൊണ്ട ഇളം വയസ്സുള്ള വിധവമാർ വിവാ
ഹം ചെയ്വാനും മക്കളെ പ്രസവിപ്പാനും ഭവനത്തെ ഭരിപ്പാനും ദൂ
ഷ്യം പറവാനായിക്കൊണ്ട വിരൊധക്കാരന്ന ഒരു കാരണവു</lg><lg n="൧൫">മുണ്ടാക്കാതെ ഇരിപ്പാനും എനിക്ക മനസ്സുണ്ട✱ എന്തുകൊണ്ടെന്നാൽ
ഇപ്പൊൾ തന്നെ ചിലർ സാത്താന്റെ പിന്നാലെ തിരിഞ്ഞുപൊ</lg><lg n="൧൬">യിരിക്കുന്നു✱ വിശ്വസിക്കുന്നവന്ന ഒരുത്തന്നൊ വിശ്വസിക്കു
ന്ന ഒരുത്തിക്കൊ വിധവമാരുണ്ടെങ്കിൽ അവർ അവൎക്ക സഹാ
യം ചെയ്യട്ടെ പള്ളി ഉള്ളവണ്ണമെ വിധവമാൎക്ക സഹായം ചെയ്യെ</lg><lg n="൧൭">ണ്ടുന്നതിന്ന അത ഭാരപ്പെടാതെ ഇരിക്കയും വെണം✱ നന്നാ
യി വാഴുന്ന മൂപ്പന്മാർ പ്രത്യെകമായി വചനത്തിലും ഉപദെശ
ത്തിലും അദ്ധ്വാനപ്പെടുന്നവർ ഇരട്ടി ബഹുമാനത്തിന്ന യൊഗ്യ</lg><lg n="൧൮">ന്മാരെന്ന വിചാരിക്കപ്പെട്ടവരാകട്ടെ✱ എന്തുകൊണ്ടെന്നാൽ ക
റ്റകളെ മെതിക്കുന്ന കാളയെ വായ്ക്കെട്ടരുത എന്നും വെലക്കാ
രൻ തന്റെ കൂലിക്ക യൊഗ്യനാകുന്നു എന്നും വെദവാക്യം പറ</lg><lg n="൧൯">യുന്നു✱ രണ്ടു മൂന്നു സാക്ഷികൾക്ക മുമ്പാകെ അല്ലാതെ ഒരു മൂപ്പ</lg><lg n="൨൦">ന്റെ നെരെ ഒര അപവാദത്തെ എല്ക്കരുത✱ പാപം ചെയ്യു
ന്നവരെ മറ്റവൎക്കും ഭയമുണ്ടാകുവാനായിട്ട എല്ലാവരുടെയും മു</lg><lg n="൨൧">മ്പാക ശാസിച്ചു പറക✱ നീ പക്ഷപാതമായിട്ട ഒന്നും ചെയ്യാ
തെ ഇക്കാൎയ്യങ്ങളെ മുൻ വിധി കൂടാതെ പ്രമാണിച്ചു കൊള്ളെണ
മെന്ന ദൈവത്തിന്റെയും കൎത്താവായ യെശു ക്രിസ്തുവിന്റെയും
തിരഞ്ഞെടുക്കപ്പെട്ട ദൈവദൂതന്മാരുടെയും മുമ്പാക ഞാൻ നി</lg><lg n="൨൨">ന്നൊടു കല്പിക്കുന്നു✱ വെഗത്തിൽ കൈകളെ ഒരുത്തന്റെ മെ
ലും വെക്കരുത അന്യന്മാരുടെ പാപങ്ങളിൽ ഒഹരിക്കാരനാകയു</lg><lg n="൨൩">മരുത നിന്നെ തന്നെ ശുദ്ധമുള്ളവനായി കാത്തുകൊൾക✱ നീ ഇ
നി വെള്ളം തന്നെ കുടിക്കാതെ നിന്റെ വയറിനെ കുറിച്ചും നി
നക്ക കൂടക്കൂട വരുന്ന ക്ഷീണതകളെ കുറിച്ചും അല്പം വീഞ്ഞി</lg><lg n="൨൪">നെയും സെവിക്ക✱ ചില മനുഷ്യരുടെ പാപങ്ങൾ മുമ്പെ പ്രസി
ദ്ധങ്ങളായിരുന്ന ന്യായ വിധിക്ക മുമ്പെടുന്നു എന്നാൽ അവ ചില</lg><lg n="൧൫"> രുടെ പിന്നാലെ ചെല്ലുകയും ചെയ്യുന്നു✱ ഇപ്രകാരം തന്നെ ചി
ലരുടെ നല്ല പ്രവൃത്തികളും മുമ്പെ പ്രസിദ്ധങ്ങളായിരിക്കു
ന്നു മറ്റു പ്രകാരം ഇരിക്കുന്നവയും ഒളിച്ചിരിപ്പാൻ കഴിയുന്ന
തുമല്ല✱</lg> [ 526 ]

൬ അദ്ധ്യായം

൧ ഭൃത്യന്മാരുടെ മുറകൾ.— ൩ പുതുതായി കാംക്ഷിക്കുന്ന ആ
ചാൎയ്യന്മാരെ അകറ്റുവാനുള്ളത— ദൈവഭക്തികൊണ്ടുള്ള
നെട്ടം.

<lg n="">നുകത്തിൻ കീഴെ ഇരിക്കുന്ന ദാസന്മാർ ഒക്കയും ദൈവത്തി
ന്റെ നാമവും അവന്റെ ഉപദെശവും ദുഷിക്കപ്പെടാതെ ഇരി
ക്കെണ്ടുന്നതിന്ന തങ്ങളുടെ യജമാനന്മാരെ സകല ബഹുമാനത്തി</lg><lg n="൨">ന്നും യൊഗ്യന്മാരെന്ന വിചാരിക്കട്ടെ✱ എന്നാൽ വിശ്വാസിക
ളാകുന്ന യജമാനന്മാരുള്ളവർ അവർ സഹൊദരന്മാരാകകൊണ്ട
അവർ അവരെ ധിക്കരിക്കരുത അവർ വിശ്വാസികളും ഇഷ്ടന്മാ
രും ഉപകാരത്തിന്റെ ഒഹരിക്കാരും ആകകൊണ്ട അവരെ വി
ശെഷാൽ ശുശ്രൂഷിക്ക മാത്രമെ ചെയ്യാവു ഇപ്രകാരം ഉപദെശി</lg><lg n="൩">ക്കയും ബുദ്ധി പറഞ്ഞു കൊടുക്കയും ചെയ്ക✱ വല്ലവനും മറ്റുപ്ര
കാരമായി ഉപദെശിക്കയും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവി
ന്റെ വചനങ്ങളാകുന്ന സ്വസ്ഥ വചനങ്ങളൊടും ദൈവഭക്തി
പ്രകാരമുള്ള ഉപദെശത്തൊടും അനുസരിക്കാതെ ഇരിക്കയും. ചെ</lg><lg n="൪">യ്യുന്നു എങ്കിൽ✱ അവൻ ഒന്നും അറിയാതെ തൎക്കങ്ങളെയും വാ
ഗ്വിവാദങ്ങളെയും കുറിച്ചു തന്നെ വെദന പിടിച്ചവനായി ഡംഭ
പ്പെട്ടിരിക്കുന്നു അവയിൽനിന്ന അസൂയയും വിവാദവും ദൂഷണം</lg><lg n="൫">ങ്ങളും ദുശ്ശങ്കകളും✱ ലാഭം ദൈവഭക്തിയാകുന്നു എന്ന നിരൂ
പിച്ചു കൊണ്ട ബുദ്ധിയിൽ വഷളത്വമുള്ളവരായും സത്യമില്ലാത്ത
വരായുമുള്ള മനുഷ്യരുടെ ദുസ്തൎക്കങ്ങളും ഉണ്ടാകുന്നു അപ്രകാരമുള്ള</lg><lg n="൬">വരെ വിട്ടൊഴിഞ്ഞിരിക്ക✱ സന്തുഷ്ടിയൊടു കൂടിയ ദൈവഭക്തി</lg><lg n="൭"> തന്നെ വലുതായിട്ടുള്ള ലാഭമാകുന്നു✱ എന്തുകൊണ്ടെന്നാൽ നാം
ഒന്നും ഇഹ ലൊകത്തിലെക്ക കൊണ്ടുവന്നിട്ടില്ല നമുക്ക അതിൽ
നിന്ന യാതൊന്നെങ്കിലും കൊണ്ടുപൊകുവാൻ കഴിയുന്നതുമല്ല നി</lg><lg n="൮">ശ്ചയം✱ വിശെഷിച്ചും നമുക്ക അന്ന വസ്ത്രങ്ങൾ ഉണ്ടാകകൊണ്ട ഇ</lg><lg n="൯">വ കൊണ്ട നാം തൃപ്തിപ്പെട്ടിരിക്കുമാറാകണം✱ എന്നാൽ സ
മ്പത്തുണ്ടാകുവാൻ ഇച്ശിക്കുന്നവർ പരീക്ഷയിലെക്കും കണിയി
ലെക്കും മനുഷ്യരെ സംഹാരത്തിലും നാശത്തിലും മുക്കി കളയു
ന്നു ഭൊഷത്വവും ഉപദ്രവവുമുള്ള പല മൊഹങ്ങളിലെക്കും വീഴു</lg><lg n="൧൦">ന്നു✱ എന്തുകൊണ്ടെന്നാൽ ദ്രവ്യ സ്നെഹം സകല ദൊഷത്തിന്നും
മൂലമാകുന്നു അതിനെ ചിലർ മൊഹിച്ചിട്ട വിശ്വാസത്തെ വിട്ടു
തെറ്റിപ്പൊകയും ബഹു ദുഃഖങ്ങളാൽ തങ്ങളെ തന്നെ കുത്തി തു</lg><lg n="൧൧">ളെക്കയും ചെയ്തു✱ എന്നാൽ ദൈവത്തിന്റെ മനുഷ്യനായു
ള്ളൊവെ ഇവയെ വിട്ട ഓടുകയും നീതിയെയും ദൈവഭക്തിയെ
യും വിശ്വാസത്തെയും സ്നെഹത്തെയും ദീൎഘക്ഷമയെയും സൌമ്യ</lg><lg n="൧൨">തയെയും പിന്തുടരുകയും ചെയ്ക✱ വിശ്വാസത്തിന്റെ നല്ല
പൊരിനെ പൊരുതുക നിത്യജീവനെ പിടിച്ചു കൊൾക ആയ</lg>

[ 527 ] <lg n="">തിന്ന നീ വിളിക്കപ്പെട്ടവനും അനെകം സാക്ഷികളുടെ മുമ്പാക
ഒരു നല്ല തീൎച്ചവാക്കിനെ തീൎത്തു പറഞ്ഞവനുമല്ലൊ ആ</lg><lg n="൧൩">കുന്നത✱ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തിന്റെ മു
മ്പാകയും പൊന്തിയാസ പീലാത്തൊസിന്റെ മുമ്പിൽ നല്ല അ
നുസര വാക്കിനെ സാക്ഷീകരിച്ച ക്രിസ്തു യെശുവിന്റെ മുമ്പാക</lg><lg n="൧൪">യും✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ പ്രത്യക്ഷതവ
രെ നീ ൟ കല്പനയെ കളങ്കമില്ലാത്തതായും കുറ്റമില്ലാത്തതാ</lg><lg n="൧൫">യും കാത്തുകൊൾവാൻ ഞാൻ നിന്നൊട കല്പിക്കുന്നു✱ ആയതി
നെ അവൻ തന്റെ കാലങ്ങളിൽ കാണിക്കും അവൻ അനുഗ്രഹ
മുള്ളവനും എക വല്ലഭനും രാജാധി രാജാവും കൎത്താധി കുൎത്താ</lg><lg n="൧൬">വും✱ തനിക്ക മാത്രം മരണമില്ലായ്മയുള്ളവനും ആൎക്കും അടുത്തു
കൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യരിൽ ഒരുത്ത
നും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ആകുന്നു അവന</lg><lg n="൧൭"> ബഹുമാനവും ശക്തിയും ഉണ്ടായിരിക്കട്ടെ ആമെൻ✱ ഇഹലൊ
കത്തിൽ സമ്പത്തുള്ളവരൊട ഉന്നത വിചാരം കൂടാതെ ഇരി
പ്പാനും സ്ഥിരമില്ലാത്ത സമ്പത്തിൽ അല്ല അപരിമിതമായി നമു
ക്ക സകലത്തെയും അനുഭവിപ്പാൻ തരുന്ന ജീവനുള്ള ദൈവത്തി</lg><lg n="൧൮">ങ്കൽ മാത്രം ആശ്രയിപ്പാനും✱ നന്മ ചെയ്വാനും നല്ല പ്രവൃത്തി
കളിൽ സമ്പന്നന്മാരായിരിപ്പാനും ഉപകാരം ചെയ്വാൻ ഒരുങ്ങി</lg><lg n="൧൯"> ഇരിക്കുന്നവരായും വിഭാഗിച്ചു കൊടുക്കുന്നവരായും✱ നിത്യജീവ
നെ പിടിച്ചുകൊൾവാനായ്കൊണ്ട വരുന്ന കാലത്തിന്ന തങ്ങൾക്ക
നല്ല അടിസ്ഥാനത്തെ നിക്ഷെപിക്കുന്നവരായും ഇരിപ്പാനും ക</lg><lg n="൨൦">ല്പിക്ക✱ അല്ലയൊ തിമൊഥെയുസെ നിന്റെ വശമായി എ
ല്പിക്കപ്പെട്ടതിനെ കാത്തുകൊണ്ട അശ്രദ്ധമുള്ള വൃഥാലാപങ്ങളെയും
കള്ളപ്പൊരുളുള്ള വിജ്ഞാനത്തിന്റെ വിപരീതങ്ങളെയും ഒഴി</lg><lg n="൨൧">ഞ്ഞിരിക്ക✱ അതിനെ ചിലർ അനുസരിച്ച വിശ്വാസത്തെ സം
ബന്ധിച്ച തെറ്റിപ്പൊയി കൃപ നിന്നൊടു കൂടി ഉണ്ടായിരിക്കട്ടെ
ആമെൻ</lg> [ 528 ]

അപ്പൊസ്തൊലനായ പൌലസ
തിമൊഥെയുസിന്ന എഴുതിയ
രണ്ടാം ലെഖനം

൧ അദ്ധ്യായം

൧ പൌലുസിന്ന തീമൊഥെയുസിനൊടുള്ള സ്നെഹവും തീമൊഥെ
യുസിന്റെ വിശ്വാസവും.— പൌലുസ പല ബുദ്ധി ഉപ
ദെശങ്ങളെയും ചെയ്യുന്നത.— ൧൫ ഫിഗെല്ലുസിന്റെയും
എൎമ്മൊഗനെസിന്റെയും സംഗതി.

<lg n="">ക്രിസ്തു യെശുവിങ്കലുള്ള ജീവന്റെ വാഗ്ദത്തത്തിൻ പ്രകാരം
ദൈവത്തിന്റെ ഹിതത്താൽ യെശു ക്രിസ്തുവിന്റെ അപ്പൊസ്തൊ</lg><lg n="൨">ലനായ പൌലുസ✱ എന്റെ പ്രിയ പുത്രനായ തിമൊഥെയുസി
ന്ന (എഴുതുന്നത) പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ക
ൎത്താവായ ക്രിസ്തു യെശുവിങ്കൽനിന്നും കൃപയും കരുണയും സമാ</lg><lg n="൩">ധാനവും ഉണ്ടായ്വരട്ടെ✱ നിനക്കു വെണ്ടി എനിക്ക ഇടവിടാതെ
രാവും പകലും എന്റെ പ്രാൎത്ഥനകളിൽ ഒാൎമ്മയുണ്ടാകുകൊണ്ട എ
ന്റെ പിതാമഹന്മാർ മുതൽ ഞാൻ ശുദ്ധ മനസ്സാക്ഷിയൊട ശുശ്രൂ</lg><lg n="൪">ഷിക്കുന്ന ദൈവത്തെ ഞാൻ സ്തൊത്രം ചെയ്യുന്നു✱ ഞാൻ നിന്റെ
കണ്ണുനീരുകളെ ഓൎത്ത സന്തൊഷത്താൽ പൂൎണ്ണപ്പെടെണ്ടുന്നതി
ന്ന നിങ്കലുള്ള വ്യാജമില്ലാത്ത വിശ്വാസത്തെ നിരൂപിച്ചുകൊണ്ട</lg><lg n="൫"> നിന്നെ കാണ്മാൻ എത്രയും വാഞ്ഛിക്കുന്നു✱ ആയത മുമ്പെ നി
ന്റെ മാതാമഹിയായ ലൊയിസിലും നിന്റെ മാതാവായ എവു
നിക്കെയിലും അധിവസിച്ചിരുന്നു നിങ്കലും കൂട എന്ന എനിക്ക</lg><lg n="൬"> നിശ്ചയമുണ്ട✱ ഇതിന്റെ നിമിത്തമായിട്ട നിന്റെ മെൽ എ
ന്റെ കൈകൾ വെക്കപ്പെട്ടതിനാൽ നിങ്കലുള്ള ദൈവത്തിന്റെ
വരത്തെ ജ്വലിപ്പിപ്പാനായിട്ട ഞാൻ നിന്നെ ഓൎമ്മപ്പെടുത്തുന്നു✱ </lg><lg n="൭"> എന്തുകൊണ്ടെന്നാൽ ദൈവം നമുക്ക ഭയത്തിന്റെ ആത്മാവിനെ
അല്ല ശക്തിയുടെയും സ്നെഹത്തിന്റെയും സ്വസ്ഥബുദ്ധിയുടെയും</lg><lg n="൮"> അത്രെ തന്നിരിക്കുന്നത✱ അതുകൊണ്ട നമ്മുടെ കൎത്താവിന്റെ
സാക്ഷിക്കായ്ക്കൊണ്ട എങ്കിലും അവന്റെ ബദ്ധനായ എനിക്കാ
യ്കൊണ്ട എങ്കിലും നീ ലജ്ജപ്പെടാതെ ദൈവത്തിന്റെ ശക്തി
യിൻ പ്രകാരം എവൻഗെലിയൊനിൽ കൂടി കഷ്ടാനുഭവക്കാരനാ</lg><lg n="൯">യിരിക്ക✱ അവൻ നമ്മുടെ പ്രവൃത്തികളിൻ പ്രകാരമല്ല ത
ന്റെ സ്വന്ത നിൎണ്ണയത്തിൻ പ്രകാരവും ലൊകമുണ്ടായതിനു മു</lg><lg n="൧൦">മ്പെ ക്രിസ്തു യെശുവിങ്കൽ നമുക്ക നൽകപ്പെട്ടതും✱ ഇപ്പൊളൊ</lg>

[ 529 ] <lg n="">മരണത്തെ ഇല്ലായ്മ ചെയ്കയും ജീവനെയും മരണമില്ലായ്മയെ
യും എവൻഗെലിയൊനാൽ വെളിച്ചത്താക്കുകയും ചെയ്തിട്ടുള്ളവ
നായി നമ്മുടെ രക്ഷിതാവായ യെശു ക്രിസ്തുവിന്റെ പ്രത്യക്ഷത
യാൽ പ്രകാശിപ്പിക്കപ്പെട്ടതുമായ കൃപയിൻ പ്രകാരവും അത്രെ
നമ്മെ രക്ഷിച്ച ശുദ്ധമുള്ളൊരു വിളികൊണ്ട വിളിച്ചവനാകുന്നു✱</lg><lg n="൧൧"> ആയതിന്ന ഞാൻ പ്രസംഗക്കാരനായിട്ടും അപ്പൊസ്തൊലനായി
ട്ടും പുറജാതിക്കാരുടെ ഉപദെഷ്ടാവായിട്ടും ആക്കപ്പെട്ടിരിക്കുന്നു✱</lg><lg n="൧൨"> ഇത ഹെതുവായിട്ട ഞാൻ ൟ കഷ്ടങ്ങളെയും അനുഭവിക്കുന്നു എ
ന്നാലും ഞാൻ ലജ്ജപ്പെടുന്നില്ല എന്തുകൊണ്ടെന്നാൽ ഞാൻ ആ
രെ വിശ്വസിച്ചു എന്ന ഞാൻ അറിഞ്ഞിരിക്കുന്നു ഞാൻ അവ
ങ്കൽ എല്പിച്ചതിനെ ആ ദിവസത്തൊളം സൂക്ഷിപ്പാൻ അവൻ ശ</lg><lg n="൧൩">ക്തിയുള്ളവനാകുന്നു എന്ന എനിക്കു നിശ്ചയവുമുണ്ട✱ നീ എങ്കൽ
നിന്ന കെട്ടിട്ടുള്ള സ്വസ്ഥവചനങ്ങളുടെ രീതിയെ വിശ്വാസത്തി
ലും ക്രിസ്തു യെശുവിങ്കലുള്ള സ്നെഹത്തിലും മുറുക പിടിച്ചുകൊൾക✱</lg><lg n="൧൪"> നിനക്ക എല്പിക്കപ്പെട്ട നല്ല വസ്തുവിനെ നമ്മിൽ അധിവസിക്കു
ന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക✱</lg>

<lg n="൧൪">ആസിയായിലുള്ളവർ എല്ലാവരും എന്നെ വിട്ടു തിരിച്ചുപൊയി
എന്നുള്ളതിനെ നീ അറിഞ്ഞിരിക്കുന്നു ഫിഗെല്ലുസും എൎമ്മൊഗ</lg><lg n="൧൬">നെസും അവരിൽ ആകുന്നു✱ ഒനെസിഫൊരുസിന്റെ കുഡും
ബത്തിന്ന കൎത്താവ കരുണയെ കൊടുക്കുമാറാകട്ടെ എന്തുകൊ
ണ്ടെന്നാൽ അവൻ പലപ്പൊഴും എന്നെ തണുപ്പിച്ചു അവൻ എ</lg><lg n="൧൭">ന്റെ ശൃംഖലയ്ക്കായിട്ട ലജ്ജപ്പെടാതെ✱ താൻ റൊമായിലിരി
ക്കുമ്പൊൾ മഹാ താല്പൎയ്യത്തൊടെ എന്നെ അന്വെഷിച്ച കണ്ടെ</lg><lg n="൧൮">ത്തുകയും ചെയ്തു✱ ആ ദിവസത്തിൽ അവനു കൎത്താവിങ്കൽ
നിന്ന കരുണ ലഭിപ്പാൻ കൎത്താവ അവന്ന നൽകുമാറാകട്ടെ അ
വൻ എഫെസുസിലും എനിക്ക എത്ര കാൎയ്യങ്ങളിൽ ശുശ്രൂഷ ചെ
യ്തു എന്ന നീ എറ്റവും നല്ലവണ്ണം അറിയുന്നു✱</lg>

൨ അദ്ധ്യായം

൧ സ്ഥിരതയൊടും ഉത്സാഹത്തൊടും ഇരിപ്പാനും.— ൧൫ താൻ
തന്നെ സമ്മതപ്പെട്ടവനെന്ന കാട്ടുവാനും തീമൊഥെയുസിന്ന
ബുദ്ധി ഉപദേശിക്കപ്പെട്ടത.

<lg n="">അതു കൊണ്ട എന്റെ പുത്ര നീ ക്രിസ്തുയെശുവിങ്കലുള്ള കൃപ</lg><lg n="൨">യിൽ ശക്തിപ്പെട്ടിരിക്ക✱ നീ വളരെ സാക്ഷികളുടെ ഇടയിൽ
എങ്കൽനിന്ന കെട്ടിട്ടുള്ള കാൎയ്യങ്ങളെ മറ്റുള്ളവൎക്കും ഉപദെശി
പ്പാൻ സമൎത്ഥന്മാരായിരിക്കും വിശ്വാസമുള്ള മനുഷ്യൎക്ക എല്പിച്ചു</lg><lg n="൩"> കൊൾകയും ചെയ്ക✱ നീ യെശുക്രിസ്തുവിന്റെ ഒരു നല്ല ഭടൻ</lg><lg n="൪"> എന്ന പൊലെ കഷ്ടമനുഭവിക്ക✱ തന്നെ ഭടനായിട്ട നിശ്ചയിച്ചാക്കി</lg> [ 530 ]

<lg n="">യവനെ പ്രസാദിപ്പിക്കെണമെന്ന വെച്ച പടസൈന്യത്തിൽ സെ
വിക്കുന്നവൻ ഒരുത്തനും ൟജീവനത്തിൻറ കാൎയ്യങ്ങളിൽ അക</lg><lg n="൫">പ്പെട്ടുകൊള്ളുന്നില്ല✱ വിശെഷിച്ചും ഒരുത്തൻ പൊരുതിയാ
ലും ന്യായമായി പൊരുതുന്നില്ല എങ്കിൽ അവൻ കിരീടം ധരി</lg><lg n="൬">പ്പിക്കപ്പെടുന്നില്ല✱ കൃഷിക്കാരൻ അദ്ധ്വാനപ്പെട്ടിട്ട മുമ്പെ ഫല</lg><lg n="൭">ത്തെ അനുഭവിക്കെണ്ടുന്നതാകുന്നു✱ ഞാൻ പറയുന്ന കാൎയ്യങ്ങളെ
ചിന്തിച്ചുകൊൾക എന്നാൽ കൎത്താവ നിനക്ക സകല കാൎയ്യങ്ങളി</lg><lg n="൮">ലും ബുദ്ധി തരുമാറാകട്ടെ✱ എന്റെ എവൻഗെലിയൊൻ പ്ര
കാരം മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്ക്കപ്പെട്ടവനായി ദാവീ
ദിന്റെ സന്തതിയിൽ നിന്നുള്ള യെശു ക്രിസ്തുവിനെ ഓൎത്തുകൊ</lg><lg n="൯">ണ്ടിരിക്ക✱ ആയതിൽ ഞാൻ ബന്ധനങ്ങളൊളം ദുഷ്പ്രവൃത്തിക്കാ
രൻ എന്നപൊലെ കഷ്ടമനുഭവിക്കുന്നു ദൈവത്തിന്റെ വചനം</lg><lg n="൧൦"> ബന്ധനപ്പെട്ടിരിക്കുന്നില്ല താനും✱ ഇതിന്നായ്കൊണ്ട ഞാൻ തി
രഞ്ഞെടുക്കപ്പെട്ടവൎക്ക വെണ്ടി അവൎക്കും ക്രിസ്തു യെശുവിങ്കലുളള ര
ക്ഷയെ നിത്യ മഹത്വത്തൊടും കൂട ലഭിക്കെണ്ടുന്നതിന്നായിട്ട സ</lg><lg n="൧൧">കലത്തെയും സഹിക്കുന്നു✱ ഇത സത്യമായുള്ള വാക്കാകുന്നു എ
ന്തെന്നാൽ നാം അവനൊടു കൂടി മരിച്ചിരിക്കുന്നു എങ്കിൽ കൂടി</lg><lg n="൧൨"> ജീവിക്കയും ചെയ്യും✱ നാം സഹിക്കുന്നു എങ്കിൽ (അവനൊടു) കൂടി
ഭരിക്കയും ചെയ്യും നാം (അവനെ) നിഷെധിക്കുന്നു എങ്കിൽ നമ്മെ</lg><lg n="൧൩"> അവനും നിഷെധിക്കും✱ നാം വിശ്വസിക്കാതെയിരുന്നാലും അ
വൻ വിശ്വാസമുള്ളവനായി നില്ക്കുന്നു അവന തന്നെത്താൻ നി</lg><lg n="൧൪">ഷെധിപ്പാൻ കഴികയില്ല✱ ഇക്കാൎയ്യങ്ങളെ നീ അവൎക്ക ഓൎമ്മപ്പ
ടുത്തി ഒട്ടും പ്രയൊജനമില്ലാത്തതായും കെൾക്കുന്നവൎക്ക വിഘാ
തമായമുള്ള വിവാദം ചെയ്യാതെ ഇരിപ്പാൻ കൎത്താവിന്റെ മുമ്പാ</lg><lg n="൧൫">ക സാക്ഷിയായി ബൊധിപ്പിക്കും✱ സത്യത്തിന്റെ വചനത്തെ
നെരെ വിഭാഗിച്ച ലജ്ജപ്പെടാത്ത പ്രവൃത്തിക്കാരനായി നിന്നെ
ത്തന്നെ ദൈവത്തിന്റെ മുമ്പാക സമ്മതനാക്കി നിൎത്തുവാൻ താ</lg><lg n="൧൬">ല്പൎയ്യപ്പെട്ടിരിക്ക✱ എന്നാൽ അശുദ്ധവും വ്യൎത്ഥവുമുള്ള ആലാപ
ങ്ങളെ ഒഴിഞ്ഞിരിക്ക എന്തുകൊണ്ടെന്നാൽ അവ അധികം ഭക്തി</lg><lg n="൧൭">കെടിന വലിക്കും✱ അവരുടെ വചനം അൎബുദവ്യാധിപൊ
ലെ തിന്നുകളയും ഇമെനയുസും ഫിലെത്തുസും അവരിലുള്ളവ</lg><lg n="൧൮">രാകുന്നു✱ അവർ ഉയിൎപ്പ മുമ്പെ തന്നെ കഴിഞ്ഞുപൊയി എ
ന്നു പറഞ്ഞ സത്യത്തെ കുറിച്ചു തെറ്റിപ്പൊയി ചിലരുടെ വി</lg><lg n="൧൯">ശ്വാസത്തെ മറിച്ചു കളകയും ചെയ്യുന്നു✱ എന്നാലും ദൈവത്തി
ന്റെ അടിസ്ഥാനം സ്ഥിതിയായി നില്ക്കുന്നു കൎത്താവ തനിക്കു
ള്ളവരെ അറിഞ്ഞിരിക്കുന്നു എന്നും ക്രിസ്തുവിന്റെ നാമത്തെ
പെർ പറയുന്നവനെല്ലാം അന്യായത്തെ വിട്ടൊഴിയട്ടെ എന്നും</lg><lg n="൨൦"> അതിന്ന ൟ അടയാളമൂണ്ട✱ എന്നാൽ ഒരു വലിയ ഭവന
ത്തിൽ പൊൻ വെള്ളികൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല മരവും മ</lg>

[ 531 ] <lg n="">ണ്ണും കൊണ്ടുള്ള പാത്രങ്ങളുമുണ്ട ചിലത മാനത്തിന്നും ചിലത അ</lg><lg n="൨൧">വമാനത്തിന്നും✱ അതുകൊണ്ട ഒരുത്തൻ ഇവയിൽനിന്ന ത
ന്നെത്തന്നെ ശുദ്ധിയാക്കിയാൽ അവൻ ശുദ്ധിയാക്കപ്പെട്ടവനായും
യജമാനന ഉപയൊഗമുള്ളവനായും സകല നല്ല പ്രവൃത്തിക്കും</lg><lg n="൨൨"> ഒരുങ്ങിയിരിക്കുന്നവനായും മാനത്തിന്നുള്ള പാത്രമാകും✱ ബാ
ല്യമൊഹങ്ങളെയും വിട്ട ഓടിപ്പൊക എന്നാൽ നീതിയെയും വി
ശ്വാസത്തെയും സ്നെഹത്തെയും വിശുദ്ധ ഹൃദയത്തിൽ നിന്ന ക
ൎത്താവിങ്കൽ അപെക്ഷിക്കുന്നവരൊട സമാധാനത്തെയും പിന്തു</lg><lg n="൨൩">ടൎന്നുകൊൾക✱ എന്നാൽ മൂഢതയും പഠിക്കാത്തതുമായുള്ള തൎക്ക
ങ്ങൾ ശണ്ഠകളെ ജനിപ്പിക്കുന്നു എന്ന അറിഞ്ഞ അവയെ ഒഴി</lg><lg n="൨൪">ഞ്ഞിരിക്ക✱ എന്നാൽ കൎത്താവിന്റെ ശുശ്രൂഷക്കാരൻ ശണ്ഠ
യിടരുത എല്ലാവരൊടും ശാന്തനായി ഉപദെശിപ്പാൻ സമൎത്ഥ</lg><lg n="൨൫">നായി ദൊഷം സഹിക്കുന്നവനായി✱ പ്രതിചിന്തയുള്ളവൎക്ക
ദൈവം സത്യത്തിന്റെ അറിവിങ്കലെക്ക അനുതാപത്തെ കൊടു</lg><lg n="൨൬">ക്കുമൊ എന്നും✱ പിശാചിനാൽ അവന്റെ ഇച്ശയിൽ പിടി
പ്പെട്ടിട്ടുള്ളവർ അവന്റെ കണ്ണിയിൽനിന്ന പിന്നെയും ഉണൎന്ന
കൊള്ളുമൊ എന്നും വെച്ച അവൎക്ക സൌമ്യതയൊടെ ഉപദെശി
ച്ചുകൊണ്ട ഇരിക്ക മാത്രമെ ആവു✱</lg>

൩ അദ്ധ്യായം

൧ വരുവാനുള്ള കാലങ്ങളെ പൌലൂസ അവനൊട അറിയിക്കയും
— ൬ സത്യത്തിന്റെ ശത്രുക്കൾ ഇന്നവരെന്ന വൎണ്ണിക്കയും—
൧൬ ശുദ്ധമുള്ള വെദവാക്യങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നത.

<lg n="">എന്നാൽ അവസാന ദിവസങ്ങളിൽ അപകടമായുള്ള കാല</lg><lg n="൨">ങ്ങൾ വരുമെന്നുള്ളതിനെ അറിഞ്ഞുകൊൾക✱ എന്തുകൊണ്ടെ
ന്നാൽ മനുഷ്യർ സ്വസ്നെഹിതന്മാരായി ദ്രവ്യാഗ്രഹമുള്ളവരായി
ആത്മപ്രശംസ ചെയ്യുന്നവരായി അഹംകാരികളായി ദൂഷണക്കാ
രായി മാതാപിതാക്കന്മാരെ അനുസരിക്കാത്തവരായി നന്ദിയി</lg><lg n="൩">ല്ലാത്തവരായി അശുദ്ധിയുള്ളവരായി✱ സ്വഭാവസ്നെഹമില്ലാത്ത
വരായി നിയമലംഘനക്കാരായി ദൊഷാരൊപണം ചെയ്യുന്നവ
രായി അടക്കമില്ലാത്തവരായി ഉഗ്രമുള്ളവരായി നല്ലവരെ ധി</lg><lg n="൪">ക്കരിക്കുന്നവരായി✱ ദ്രൊഹികളായി ശഠതയുള്ളവരായി ഗൎവി
ഷ്ഠന്മാരായി ദൈവത്തെക്കാൾ അധികം കൌതുകത്തെ സ്നെഹി</lg><lg n="൫">ക്കുന്നവരായി✱ ദൈവഭക്തിയുടെ വെഷം ധരിച്ചിട്ടും അതി
ന്റെ ശക്തിയെ നിഷെധിക്കുന്നവരായി ഇരിക്കും ഇപ്രകാരമു</lg><lg n="൬">ള്ളവരെ വിട്ടു മാറിയിരിക്ക✱ എന്തുകൊണ്ടെന്നാൽ ഭവനങ്ങളി
ലെക്ക നൂണു കടക്കയും പാപങ്ങളാൽ അമൎത്തപ്പെട്ട പല വിധ</lg><lg n="൭">മൊഹങ്ങളാൽ വലയപ്പെട്ട✱ എപ്പൊഴും പഠിച്ചിട്ടും ഒരിക്കൽ</lg> [ 532 ]

<lg n="">പൊലും സത്യത്തിന്റെ അറിവിന്ന വന്നെത്തുവാൻ കഴിയാ
ചപല സ്ത്രീകളെ അടിമയാക്കി കൊണ്ടുപോകയും ചെയ്യുന്നവർ ഇ</lg><lg n="൮">പ്രകാരമുള്ളവരിലാകുന്നു✱ യെന്നെസും യംബ്രെസും എതുപ്രകാ
രം മൊശയൊട മറുത്തുനിന്നുവൊ അപ്രകാരം ഇവരും സത്യ
ത്തൊട മറുത്തു നില്ക്കുന്നു ബുദ്ധിയിൽ വഷളത്വമുള്ളവരായി വി</lg><lg n="൯">ശ്വാസത്തെ സംബന്ധിച്ച ത്യജിക്കപ്പെട്ടവരായുള്ള മനുഷ്യർ✱ എ
ന്നാലും അവർ അധികമായി നടക്കയില്ല എന്തുകൊണ്ടെന്നാൽ ഇ
വരുടെ ബുദ്ധിഹീനത എല്ലാവൎക്കും വെളിപ്പെട്ടിരിക്കും അവരു</lg><lg n="൧൦">ടെതും അപ്രകാരമായിരുന്നു✱ എന്നാൽ നീ എന്റെ ഉപദെ
ശത്തെയും നടപ്പിനെയും നിൎണ്ണയത്തെയും വിശ്വാസത്തെയും ദീ</lg><lg n="൧൧">ൎഘശാന്തതയെയും സ്നെഹത്തെയും ക്ഷമയെയും✱ എനിക്ക അ
ന്തിയൊക്കിയായിലും ഇക്കൊനിയുമിലും ലിസ്ത്രായിലും സംഭവിച്ചി
ട്ടുള്ള ഉപദ്രവങ്ങളെയും കഷ്ടാനുഭവങ്ങളെയും പൂൎണ്ണമായി ഗ്രഹിച്ചി
ട്ടുണ്ട ഞാൻ എത്ര ഉപദ്രവങ്ങളെ സഹിച്ചിരുന്നു എങ്കിലും അവ</lg><lg n="൧൨">യിൽനിന്ന ഒക്കയും കൎത്താവ എന്നെ രക്ഷിച്ചു✱ അത്രയുമല്ല ക്രി
സ്തു യെശുവിങ്കൽ ദൈവഭക്തിയൊടെ ജീവനം ചെയ്വാൻ മനസ്സാ
യിരിക്കുന്നവർ എല്ലാവരും ഉപദ്രവമനുഭവിക്കെണ്ടിവരികയും</lg><lg n="൧൩"> ചെയ്യും✱ എന്നാൽ ദുഷ്ട മനുഷ്യരും വഞ്ചകന്മാരും വഞ്ചിക്കുകയും
വഞ്ചനപ്പെടുകയും ചെയ്തു കൊണ്ട അധികം വഷളന്മാരായി തീ</lg><lg n="൧൪">രും✱ എന്നാൽ നീ പഠിച്ചിട്ടും നിനക്ക നിശ്ചയമായി വന്നിട്ടു
മുള്ള കാൎയ്യങ്ങളിൽ നിലനിന്ന നീ അവയെ ആരിൽനിന്ന പഠി</lg><lg n="൧൫">ച്ചു എന്നും✱ യെശു ക്രിസ്തുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ ര
ക്ഷയ്ക്ക ജ്ഞാനമുള്ളവനാക്കുവാൻ ശക്തിയുള്ള പരിശുദ്ധ വെദ
വാക്യങ്ങളെ നീ ബാല്യം മുതൽ അറിഞ്ഞിരിക്കുന്നു എന്നും അറി</lg><lg n="൧൬">ഞ്ഞുകൊണ്ട ഇരിക്ക✱ സകല വെദവാക്യം ദൈവാത്മാവിനാലുണ്ടാ
യി ഉപദെശത്തിന്നും ശാസ്യത്തിന്നും ശിക്ഷയ്ക്കും നീതിയിൽ അ</lg><lg n="൧൭">ഭ്യാസത്തിന്നും പ്രയൊജനവുമാകുന്നു✱ ദൈവത്തിന്റെ മനു
ഷ്യൻ പൂൎണ്ണനായി സകല നല്ല പ്രവൃത്തിക്കും തികഞ്ഞവനായി
രിക്കെണ്ടുന്നതിന്നായിട്ട (ആകുന്നു)✱</lg>

൪ അദ്ധ്യായം

൧ പൌലുസ തീമൊതെയുസിന്ന ബുദ്ധി ഉപദെശിക്കുന്നത.—
൯ അവൻ അവനൊട തന്റെ അടുക്കലെക്ക വരുവാനും മ
ൎക്കൊസിനെയും മറ്റും അവൻ എഴുതിയ വസ്തുക്കളെയും
കൊണ്ടുവരുവാനും കല്പിക്കുന്നത.

<lg n="">ആയതുകൊണ്ട ഞാൻ ദൈവത്തിന്റെ മുമ്പാകയും ജീവനൊ
ടിരിക്കുന്നവരെയും മരിച്ചവരെയും തന്റെ പ്രത്യക്ഷത്തിങ്കലും
രാജത്വത്തിങ്കലും ന്യായം വിധിപ്പാനുള്ള കൎത്താവായ യെശു ക്രി</lg>

[ 533 ] <lg n="൨">സ്തുവിന്റെ മുമ്പാകയും നിന്നൊടു കല്പിക്കുന്നു✱ വചനത്തെ പ്ര
സംഗിക്ക സമയത്തിലും സമയത്തിലും ജാഗ്രതയായി നില്ക്ക ഭ
ത്സിക്ക ശാസിച്ചു പറക സകല ദീൎഘശാന്തതയൊടും ഉപദെശ</lg><lg n="൩">ത്തൊടും ബുദ്ധി ഉപദെശിക്ക✱ എന്തുകൊണ്ടെന്നാൽ അവർ സൌ
ഖ്യാപദെശത്തെ സഹിക്കാതെ ചെവി ചൊറിച്ചിലുള്ളവരായിരു
ന്ന തങ്ങളുടെ സ്വന്ത ഇച്ശകളിൻ പ്രകാരം തങ്ങൾക്ക ഉപദെഷ്ടാ</lg><lg n="൪">ക്കന്മാരെ കൂട്ടി ചെൎക്കയും✱ ചെവിയെ സത്യത്തിൽനിന്നും മാ
റ്റിക്കളകയും അവർ കവിതാകഥകളിലെക്ക മറിഞ്ഞുകളകയും</lg><lg n="൫"> ചെയ്യുന്ന കാലം വരും✱ എന്നാൽ നീ സകല കാൎയ്യങ്ങളിലും ജാ
ഗരണത്തൊടിരിക്ക കഷ്ടങ്ങളെ അനുഭവിക്ക എവൻഗെലിസ്ഥ
ന്റെ പ്രവൃത്തിയെ ചെയ്ക നിന്റെ ശുശ്രൂഷയെ തികച്ചു നട</lg><lg n="൬">ത്തുക✱ എന്തുകൊണ്ടെന്നാൽ ഇപ്പൊൾ ഞാൻ ബലിയായി നൽ
കപ്പെടുവാൻ ഒരുങ്ങിയിരിക്കുന്നു എന്റെ നിൎയ്യാണ കാലവും സ</lg><lg n="൭">മീപിച്ചിരിക്കുന്നു✱ ഞാൻ നല്ല പൊരിനെ പൊരുതി എന്റെ</lg><lg n="൮"> ഓട്ടത്തെ അവസാനിപ്പിച്ചു വിശ്വാസത്തെ കാത്തു✱ ഇനി നീ
തിയുടെ ഒരു കിരീടം എനിക്കായിട്ട വെക്കപ്പെട്ടിരിക്കുന്നു ആ
യതിനെ നീതിയുള്ള ന്യായാധിപതിയായ കൎത്താവ ആ ദിവസ
ത്തിങ്കൽ എനിക്ക തരും എന്നാൽ എനിക്ക മാത്രമല്ല അവന്റെ</lg><lg n="൯"> പ്രത്യക്ഷതയെ ഇച്ശിക്കുന്നവൎക്ക എല്ലാവൎക്കും കൂടെ (ഉണ്ട)✱ വെ</lg><lg n="൧൦">ഗത്തിൽ എന്റെ അടുക്കൽ വരുവാൻ ജാഗ്രതയായിരിക്ക✱ എ
ന്തുകൊണ്ടെന്നാൽ ദെമാസ ഇപ്പൊളുള്ള ൟ ലൊകത്തെ സ്നെഹി
ച്ചിട്ട എന്നെ വിട്ടൊഴിഞ്ഞ തെസ്സലൊനിക്കയിലെക്ക പുറപ്പെട്ടു
പൊയി ക്രെസ്കെസ ഗലാത്തിയായ്ക്കും തീത്തൂസ ദൽമാത്തിയാ</lg><lg n="൧൧">യ്ക്കും (പൊയി)✱ ലൂക്കൊസ മാത്രം എന്നൊടു കൂടിയുണ്ട മൎക്കൊ
സിനെ നിന്നൊടു കൂടത്തന്നെ കൂട്ടി കൊണ്ടുവരിക എന്തുകൊണ്ടെ
ന്നാൽ എനിക്ക അവൻ ദൈവശുശ്രൂഷയ്ക്കായിട്ട പ്രയൊജനക്കാ</lg><lg n="൧൨">രനാകുന്നു✱ തിക്കിക്കുസിനെയും ഞാൻ എഫെസുസിന്ന അയ</lg><lg n="൧൩">ച്ചിരിക്കുന്നു✱ ഞാൻ ത്രൊവാസിൽ കർപ്പുസിന്റെ പക്കൽ വെ
ച്ചിട്ടു പൊന്ന മെൽകുപ്പായത്തെയും പുസ്തകങ്ങളെയും വിശെ
ഷാൽ തൊൽകടലാസുകളെയും നീ വരുമ്പൊൾ (നിന്നൊടുകൂട)</lg><lg n="൧൪"> കൊണ്ടുവരിക✱ കന്നാനായ അലക്സന്തർ എനിക്ക വളരെ ദൊ
ഷം ചെയ്തു കൎത്താവ അവന്റെ ക്രിയകൾക്ക തക്കവണ്ണം അവന്ന</lg><lg n="൧൫"> പകരം ചെയ്യുമാറാകട്ടെ✱ നീയും ആയവനെ സൂക്ഷിച്ചിരിക്ക എ
ന്തുകൊണ്ടെന്നാൽ അവൻ നമ്മുടെ വചനങ്ങൾക്ക എറ്റവും വി</lg><lg n="൧൬">രൊധമായി നിന്നിട്ടുണ്ട✱ എന്റെ ഒന്നാമത്തെ പ്രത്യുത്തരത്തി
ങ്കൽ ഒരുത്തനും എന്നൊടു കൂടി നിന്നിട്ടില്ല എല്ലാവരും എന്നെ
പ്രത്യെകം വിട്ടും കളഞ്ഞു ആയത അവൎക്ക കണക്കിടപ്പെടാതെ
ഇരിക്കെണം (എന്ന ഞാൻ ദൈവത്തൊട അപെക്ഷിക്കുന്നു)✱</lg><lg n="൧൯"> എന്നാലും പ്രസംഗം എന്നാൽ പരിപൂൎണ്ണമായി അറിയിക്കപ്പെടെ</lg> [ 534 ]

<lg n="">ണ്ടുന്നതിന്നും പുറജാതിക്കാരൊക്കയും കെൾക്കെണ്ടുന്നതിന്നും ക
ൎത്താവ എന്റെ അരികെനിന്ന എന്നെ ശക്തിപ്പെടുത്തി ഞാൻ</lg><lg n="൧൮"> സിംഹത്തിന്റെ വായിൽനിന്ന വെർവിടപ്പെടുകയും ചെയ്തു✱ ക
ൎത്താവ എന്നെ സകല ദുഷ്പ്രവൃത്തിയിൽ നിന്നും വെർപെടുത്തുക
യും തന്റെ സ്വൎഗ്ഗരാജ്യത്തിങ്കലെക്ക എന്നെ കാത്ത രക്ഷിക്കയും
ചെയ്യും അവന്ന എന്നെന്നെക്കും മഹത്വമുണ്ടായിരിക്കട്ടെ ആമെൻ✱</lg><lg n="൧൯"> പ്രീസ്ക എന്നവൾക്കും അക്വിലാ എന്നവന്നും ഒനെസിഫൊരു</lg><lg n="൨൦">സിന്റെ ഭവനക്കാൎക്കും വന്ദനം ചെയ്ക✱ എരസ്തുസ കൊറിന്തു
വിൽ പാൎത്തിരുന്നു എന്നാൽ ത്രൊഫീമുസിനെ ഞാൻ മിലെ</lg><lg n="൨൧">ത്തുമിൽ ദീനനായി വിട്ടെച്ചു വന്നു✱ നീ വൎഷകാലത്തിന്നു മു
മ്പെ വരെണ്ടുന്നതിന്ന ജാഗ്രതയായിരിക്ക എവുബുലുസും പുദെ
സും ലീനൊസും ക്ലൌദിയ എന്നവളും സഹൊദരന്മാരെല്ലാവരും</lg><lg n="൨൨"> നിനക്ക വന്ദനം ചെയ്യുന്നു✱ കൎത്താവായ യെശു ക്രിസ്തു നിന്റെ
ആത്മാവിനൊടു കൂട ഇരിക്കുമാറാകട്ടെ കൃപ നിങ്ങളൊടു കൂടി
ഇരിക്കട്ടെ ആമെൻ</lg>

[ 535 ] അപ്പൊസ്തൊലനായ പൌലുസ
തീത്തൂസിന്ന എഴുതിയ
ലെഖനം

൧ അദ്ധ്യായം

൧ തീത്തൂസ ക്രെത്തെയിൽ പാൎപ്പിക്കപ്പെട്ടത ഇന്നതകൊണ്ട എ
ന്നും.— ൬ ദൈവശുശ്രൂഷക്കാർ ഇന്നപ്രകാരം നിപുണതപ്പെ
ടെണ്ടുന്നത എന്നും ഉള്ളത.— ൧൦ ദൊഷം ചെയ്യുന്നവരുടെ സം
ഗതി.

<lg n="">ഭൊഷ്ക പറഞ്ഞു കൂടാത്ത ദൈവം സൎവ കാലങ്ങൾക്കും മുമ്പെ</lg><lg n="൨"> വാഗ്ദത്തം ചെയ്തതായും✱ തൽക്കാലങ്ങളിൽ നമ്മുടെ ദൈവമായ
രക്ഷിതാവിന്റെ കല്പന പ്രകാരം എനിക്ക ഭരമെല്പിക്കപ്പെട്ട പ്ര
സംഗത്താൽ തന്റെ വചനമായിട്ട വെളിപ്പെടുത്തിയതായുമുള്ള</lg><lg n="൩"> നിത്യജീവന്റെ ആശാബന്ധത്തിൽ✱ ദൈവത്താൽ തിരഞ്ഞെടു
ക്കപ്പെട്ടവരുടെ വിശ്വാസത്തിൻ പ്രകാരവും ദൈവഭക്തി പ്രകാ
രമുള്ള സത്യത്തിന്റെ അറിവിൻ പ്രകാരവും ദൈവത്തിന്റെ
ശുശ്രൂഷക്കാരനായും യെശു ക്രിസ്തുവിന്റെ അപ്പൊസ്തൊലനായുമി</lg><lg n="൪">രിക്കുന്ന പൌലുസ✱ പൊതുവിലുള്ള വിശ്വാസത്തിൻ പ്രകാ
രം എന്റെ സ്വന്ത പുത്രനായ തീത്തൂസിന്ന പിതാവായ ദൈവ
ത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായിരിക്കുന്ന കൎത്താവായ
യെശു ക്രിസ്തുവിങ്കൽ നിന്നും കൃപയും കരുണയും സമാധാനവും ഉ</lg><lg n="൫">ണ്ടായ്വരട്ടെ* ഇതിന്റെ നിമിത്തമായി നീ ശെഷിച്ച കാൎയ്യങ്ങ
ളെ ക്രമപ്പെടുത്തുവാനായിട്ടും ഞാൻ നിനക്ക കല്പിച്ച പ്രകാരം
നീ പട്ടണങ്ങൾ തൊറും മൂപ്പന്മാരെ ആക്കി വെപ്പാനായിട്ടും ഞാൻ</lg><lg n="൬"> നിന്നെ ക്രെത്തെയിൽ വിട്ടെച്ചു വന്നുവല്ലൊ✱ കുറ്റമില്ലാത്ത
വനായി എക ഭാൎയ്യയുടെ ഭൎത്താവായി വഷളത്വമുള്ള മാൎഗ്ഗത്തിൽ
കുറ്റം ചുമക്കപ്പെടാത്തവരും അനുസരണക്കേടില്ലാത്തവരുമാ
യിരിക്കുന്ന വിശ്വാസ പുത്രന്മാരുള്ളവനായ ഒരുത്തനുണ്ടെന്നു വ</lg><lg n="൭">രികിൽ✱ എന്തുകൊണ്ടെന്നാൽ എപ്പിസ്കൊപ്പ ദൈവത്തിന്റെ
കലവറക്കാരൻ എന്നപൊലെ കുറ്റമില്ലാത്തവനായി സ്വെച്ശയി
ല്ലാത്തവനായി വെഗത്തിൽ കൊപിക്കാത്തവനായി വീഞ്ഞിങ്കൽ
എല്പെടാത്തവനായി അടിക്കാത്തവനായി ലജ്ജാലാഭത്തിന്റെ പ്രി</lg><lg n="൮">യമില്ലാത്തവനായിരുന്ന✱ അതിഥിസൽക്കാര പ്രിയനായി ന
ല്ലവരെ സ്നെഹിക്കുന്നവനായി സുബുദ്ധിമാനായി നീതിമാനായി</lg><lg n="൯"> പരിശുദ്ധനായി പരിപാകമുള്ളവനായി✱ സൌഖ്യൊപദെശ</lg> [ 536 ]

<lg n="">ത്താൽ ബുദ്ധി ഉപദെശിപ്പാനും പ്രതി പറയുന്നവരെ ബോധം
വരുത്തുവാനും താൻ സമൎസ്ഥനായിരിക്കെണ്ടുന്നതിന്ന തനിക്ക ഉ
പദെശപ്പെട്ട പ്രകാരം വിശ്വാസമുള്ള വചനത്തെ പിടിച്ചു കൊ</lg><lg n="൧൦">ള്ളുന്നവനായി തന്നെ ഇരിക്കെണ്ടുന്നതാകുന്നു✱ എന്തുകൊണ്ടെ
ന്നാൽ പലരും വിശെഷാൽ ചെലയുള്ളവർ അടങ്ങാതവരും വ്യ</lg><lg n="൧൧">ൎത്ഥ സംസാരികളും വഞ്ചകന്മാരും ആകുന്നു✱ അവരുടെ വാ
യിനെ അടക്കി കളയെണ്ടുന്നതാകുന്നു അവർ ലജ്ജാലാഭത്തി
ന്റെ നിമിത്തമായി വെണ്ടാത്ത കാൎയ്യങ്ങളെ ഉപദെശിച്ചുകൊണ്ട</lg><lg n="൧൨"> ഭവനങ്ങളെ മുഴുവനും മറിച്ചു കളയുന്നവരാകുന്നു✱ അവരിൽ അ
വരുടെ സ്വന്ത ദീൎഘദൎശി ഒരുത്തൻ തന്നെ ക്രെത്തന്മാർ എ
പ്പൊഴു ഭൊഷ്ക പറയുന്നവരും ദുഷ്ട മൃഗങ്ങളും മന്ദതയുള്ള ഉദര</lg><lg n="൧൩">ങ്ങളും ആകുന്നു എന്ന പറഞ്ഞു✱ ൟ സാക്ഷി സത്യമുള്ളതാകു
ന്നു ൟ സംഗതി ഹെതുവായിട്ട അവരെ അവർ വിശ്വാസത്തിൽ</lg><lg n="൧൪"> ആരൊഗ്യമുള്ളവരായിരിപ്പാനായിട്ടും✱ യെഹൂദ കഥകൾക്കും
സത്യത്തെ വിട്ടുതിരിയുന്ന മനുഷ്യരുടെ കല്പനകൾക്കും ജാഗ്രത</lg><lg n="൧൫">പ്പെടാതെ ഇരിപ്പാനായിട്ടും ഉഗ്രമായി ശാസിച്ചുകൊൾക✱ ശു
ദ്ധിയുള്ളവൎക്ക സകലവും ശുദ്ധങ്ങൾ തന്നെ ആകുന്നു എന്നാൽ അ
ശുദ്ധിയുള്ളവൎക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമായിരിക്കു
ന്നില്ല അവരുടെ മനസ്സും മനസ്സാക്ഷിയും കല്മഷമായിരിക്കുന്നതെ</lg><lg n="൧൬">യുള്ളു✱ തങ്ങൾ ദൈവത്തെ അറിയുന്നു എന്ന അറിയിക്കുന്നു എ
ന്നാൽ മ്ലെച്ശതയുള്ളവരും അനുസരണക്കെടുള്ളവരും സകല നല്ല
വൃത്തിക്കും ത്യാജ്യന്മാരുമായിരിക്കുന്നതുകൊണ്ട പ്രവൃത്തികളിൽ
അവർ അവനെ നിഷെധിച്ചു കളയുന്നു✱</lg>

൨ അദ്ധ്യായം

൧ തീത്തൂസിന്റെ ഉപദെശത്തിന്നും നടപ്പിന്നും അവനെ കൊ
ടുക്കപ്പെട്ട കല്പനകൾ.— ൯ ഭൃത്യന്മാരുടെ മുറയുടെ സംഗതി

<lg n="">എന്നാൽ നീ സൌഖ്യൊപദെശത്തിന്ന യൊഗ്യമുള്ള കാൎയ്യങ്ങ</lg><lg n="൨">ളെ പറക✱ വയസ്സു ചെന്നവരെ സുബൊധമുള്ളവരായും ഭക്തി
യുള്ളവരായും സുബുദ്ധിമാന്മാരായും വിശ്വാസത്തിലും സ്നെഹ
ത്തിലും ക്ഷമയിലും സ്വസ്ഥന്മാരായുമിരിപ്പാൻ (ഒാൎമ്മപ്പെടുത്തുക‌)</lg><lg n="൩"> അപ്രകാരം തന്നെ വയസ്സു ചെന്ന സ്ത്രീകൾ ശുദ്ധിക്ക യൊഗ്യമായി
രിക്കുന്ന നടപ്പുള്ളവരായും ദൊഷാരൊപണം ചെയ്യാത്തവരാ</lg><lg n="൪">യും എറ വീഞ്ഞിങ്കൽ അടിമപ്പെടാത്തവരായും✱ ദൈവത്തി
ന്റെ വചനം ദുഷിക്കപ്പെടാതെ ഇരിപ്പാനായിട്ട ഇളയ സ്തീകൾ
സുബൊധമുള്ളവരായിരിക്കയും അവരുടെ ഭൎത്താക്കന്മാരെ സ്നെ</lg><lg n="൫">ഹിക്കയും അവരുടെ മക്കളെ സ്നെഹിക്കയും✱ ബുദ്ധിയുള്ളവരും
അടക്കമുള്ളവരും ഭവന രക്ഷക്കാരും നല്ലവരും തങ്ങളുടെ സ്വന്ത
ഭൎത്താക്കന്മാരെ അനുസരിച്ച നടക്കുന്നവരുമായിരിക്കയും. ചെ</lg>

[ 537 ] <lg n="">യ്വാൻ അവൎക്ക ബുദ്ധി ഉപദെശിക്കുന്നതിന്ന നല്ല കാൎയ്യങ്ങളെ</lg><lg n="൬"> പഠിപ്പിക്കുന്നവരായുമിരിപ്പാൻ (അവൎക്ക ബുദ്ധി പറക)✱ അ
പ്രകാരം തന്നെ സ്വസ്ഥ ബുദ്ധിയുള്ളവരായിരിപ്പാൻ യൌവനമു</lg><lg n="൭">ള്ളവൎക്ക ബുദ്ധി ഉപദെശിച്ച✱ സകല കാൎയ്യങ്ങളിലും നിന്നെ നീ
നല്ല പ്രവൃത്തികളുടെ ഒരു ദൃഷ്ടാന്തമായി കാണിക്കുന്നവനായി ഉ
പദെശത്തിൽ നിൎമ്മലതയെയും ഗൌരവത്തെയും പരമാൎത്ഥത്തെ</lg><lg n="൮">യും✱ പ്രതിഭാഗമുള്ളവൻ നിങ്ങളെക്കൊണ്ടു ദൊഷം പറവാൻ ഒ
ന്നുമില്ലായ്ക കൊണ്ട ലജ്ജപ്പെടുവാനായിട്ട കുറ്റം ചുമത്തപ്പെടാത്ത</lg><lg n="൯"> സൗഖ്യവചനത്തെയും (കാണിക്കുന്നവനായി) ഇരിക്ക✱ പ്രവൃത്തി
ക്കാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദെശത്തെ സ
കലത്തിലും അലംകരിപ്പാനായിട്ട തങ്ങളുടെ സ്വന്ത യജമാനന്മാ
ൎക്ക അനുസരിച്ചിരിപ്പാനും പ്രതിപറയാതെ സകലത്തിലും (അവ</lg><lg n="൧൦">ൎക്ക) ഇഷ്ടന്മാരായി നടപ്പാനും✱ വഞ്ചന ചെയ്യുന്നവരാകാതെ
നല്ല ഭയഭക്തിയെ ഒക്കെയും കാണിപ്പാനും അവൎക്ക ബുദ്ധി പറ</lg><lg n="൧൧">ഞ്ഞു കൊൾക✱ എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ രക്ഷയു</lg><lg n="൧൨">ള്ള കൃപ എല്ലാ മനുഷ്യൎക്കും പ്രകാശപ്പെട്ട✱ നാം ഭക്തി കെടി
നെയും ലൌകിക മൊഹങ്ങളെയും ഉപെക്ഷിച്ച സുബൊധത്തൊ
ടും നീതിയൊടും ദൈവഭക്തിയൊടും കൂടി ഇഹലൊകത്തിൽ ജീ</lg><lg n="൧൩">വനം ചെയ്ത✱ ഭാഗ്യമുള്ള ആശെക്കും മഹാ ദൈവവും നമ്മുടെ ര
ക്ഷിതാവുമായ യെശു ക്രിസ്തുവിന്റെ മഹത്വമുള്ള പ്രത്യക്ഷതെക്കും</lg><lg n="൧൪"> വെണ്ടി കാക്കുന്നവരാകുവാനായിട്ട നമുക്ക ഉപദെശിക്കുന്നു✱അ
വൻ നമ്മെ സകല അകൃത്യത്തിൽനിന്നും വീണ്ടുകൊൾവാനായി
ട്ടും നല്ല പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ള ഒരു വിശെഷ ജന
ത്തെ തനിക്ക ശുദ്ധിയാക്കുവാനായിട്ടും നമുക്കു വെണ്ടി തന്നെത്താ</lg><lg n="൧൫">ൻ എല്പിച്ചുകൊടുത്തു✱ നീ ഇക്കാൎയ്യങ്ങളെ പറകയും ബുദ്ധി ഉപ
ദെശിക്കയും സകല അധികാരത്തൊടും ശാസിക്കയും ചെയ്ക ഒരു
ത്തനും നിന്നെ ധിക്കരിക്കരുത✱</lg>

൩ അദ്ധ്യായം

൧ ഇന്നതിനെ ഉപദെശിക്കണമെന്നും.— ൧൦ ശഠന്മാരായ വെദ
വിപരീതക്കാരെ തള്ളിക്കളയെണമെന്നും തീത്തൂസിനൊട ക
ല്പിക്കപ്പെടുന്നത.— ൧൨ അവസാനം.

<lg n="">പ്രഭുത്വങ്ങൾക്കും അധികാരങ്ങൾക്കും കീഴായിരിപ്പാനും അധി
കാരികൾക്ക അനുസരിച്ചിരിപ്പാനും സകല നല്ല പ്രവൃത്തികൾക്ക</lg><lg n="൨"> ഒരുങ്ങിയിരിപ്പാനും✱ ഒരുത്തനെയും ദുഷിച്ചു പറയാതെ ഇരി
പ്പാനും വാഗ്വാദം ചെയ്യാതെ ശാന്തതയുള്ളവരായും എല്ലാ മനുഷ്യ
ൎക്കും സകല സൌമ്യതയെയും കാണിക്കുന്നവരായുമിരിപ്പാനും അ</lg><lg n="൩">വൎക്ക ഓൎമ്മയുണ്ടാക്കുക✱ എന്തുകൊണ്ടെന്നാൽ മുമ്പെ നാമും ബു
ദ്ധിയില്ലാത്തവരായി അനുസരണമില്ലാത്തവരായി വഞ്ചനപ്പെട്ട</lg> [ 538 ]

<lg n="">വരായി പല വിധ മൊഹങ്ങൾക്കും ഇഷ്ടങ്ങൾക്കും അടിമപ്പെട്ടവ
രായി ൟൎഷ്യയിലും അസൂയയിലും നടക്കുന്നവരായി നിന്ദ്യമുള്ള</lg><lg n="൪">വരായി തമ്മിൽ തമ്മിൽ ദ്വെഷിക്കുന്നവരായുമിരുന്നു✱ എന്നാൽ
നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യരിലുള്ള</lg><lg n="൫"> പ്രീതിയും പ്രകാശമായപ്പൊൾ✱ അവൻ നാം ചെയ്തിരുന്ന നീ
തിയുടെ ക്രിയകളാലല്ല തന്റെ കരുണയിൻ പ്രകാരം പുതിയ ജ</lg><lg n="൬">നനമുള്ള സ്നാനത്താലും✱ താൻ നമ്മുടെ രക്ഷിതാവായ യെശു
ക്രിസ്തു മൂലമായി നമ്മുടെ മെൽ അപരിമിതമായി പകൎന്നിട്ടുള്ള പ
രിശുദ്ധാത്മാവിന്റെ പുതുക്കത്താലും അത്രെ നമ്മെ രക്ഷിച്ചത✱</lg><lg n="൭"> നാം തന്റെ കൃപകൊണ്ട നീതിമാന്മാരാക്കപ്പെട്ടിട്ട നിത്യജീവ
ന്റെ ആശാബന്ധത്തിൻ പ്രകാരം അവകാശികളായി തീരെണ്ടു</lg><lg n="൮">ന്നതിന്നാകുന്നു✱ ഇത സത്യമുള്ള വചനമാകുന്നു ദൈവത്തിങ്കൽ
വിശ്വസിച്ചവർ നല്ല പ്രവൃത്തികളെ നടത്തുവാൻ ജാഗ്രതപ്പെടെ
ണ്ടുതിന്നായിട്ട ഇക്കാൎയ്യങ്ങളെ കുറിച്ച നീ ഉറപ്പായിട്ടു ബൊധി
പ്പിക്കണമെന്ന എനിക്ക മനസ്സുണ്ട ഇവ മനുഷ്യൎക്ക നല്ലതായും പ്ര</lg><lg n="൯">യൊജനമായുള്ള കാൎയ്യങ്ങളാകുന്നു✱ എന്നാലും ഭോഷത്വമുള്ള
ചൊദ്യങ്ങളെയും വംശവൃത്താന്തങ്ങളെയും വിവാദങ്ങളെയും ന്യായ
പ്രമാണത്തെ കുറിച്ചുള്ള തൎക്കങ്ങളെയും ഒഴിഞ്ഞു നില്ക്ക എന്തു
കൊണ്ടെന്നാൽ അവ പ്രയൊജനമില്ലാത്തവയും വ്യൎത്ഥമുള്ളവയുമാ</lg><lg n="൧൦">കുന്നു✱ വെദവിപരീതക്കാരനാക്കുന്ന മനുഷ്യനെ ഒന്നു രണ്ടു പ്രാ
വശ്യം ബുദ്ധി പറഞ്ഞതിന്റെ ശെഷം അവനെ തള്ളിക്കളക✱</lg><lg n="൧൧"> അപ്രകാരമുള്ളവൻ മറിഞ്ഞുപൊയി എന്നും തന്നാൽ താൻ ശി
ക്ഷയ്ക്ക വിധിക്കപ്പെടുകകൊണ്ട പാപം ചെയ്യുന്നു എന്നും അറിഞ്ഞി</lg><lg n="൧൨">രിക്ക✱ ഞാൻ അൎത്തെമാസിനെ എങ്കിലും തിക്കിക്കുസിനെ എ
ങ്കിലും നിന്റെ അടുക്കൽ അയക്കുമ്പൊൾ നീ നിക്കൊപ്പൊലി
സിന്ന എന്റെ അടുക്കൽ വരുവാൻ ജാഗ്രതയായിരിക്ക എന്തു
കൊണ്ടെന്നാൽ അവിടെ വന്ന വൎഷകാലത്തിന്ന പാൎപ്പാൻ ഞാൻ നി</lg><lg n="൧൩">ശ്ചയിച്ചിരിക്കുന്നു✱ ന്യായശാസ്ത്രിയായ സെനാസിനെയും അ
പ്പൊല്ലൊസിനെയും അവൎക്ക ഒരു കുറവും വരാതെ ഇരിപ്പാൻ</lg><lg n="൧൪"> ജാഗ്രതയായി അനുയാത്രയയക്ക✱ എന്നാൽ നമുക്കുള്ളവരും ഫ
ലമില്ലാത്തവരായിരിക്കാതെ ആവശ്യസംഗതികൾക്ക നല്ല പ്രവൃ</lg><lg n="൧൫">ത്തികളെ നടത്തുവാൻ പഠിക്കട്ടെ✱ എന്നൊടു കൂടി ഇരിക്കു
ന്നവരൊക്കെയും നിന്നെ വന്ദനം ചെയ്യുന്നു വിശ്വാസത്തിൽ നമ്മെ
സ്നെഹിക്കുന്നവരെ വന്ദനം ചെയ്ക കൃപ നിങ്ങളൊടെല്ലാവരൊടും
കൂടി ഇരിക്കട്ടെ ആമെൻ</lg>

[ 539 ] അപ്പൊസ്തൊലനായ പൌലുസ
ഫീലെമൊന്ന എഴുതിയ
ലെഖനം


൧ ഫീലെമൊൻ തന്റെ ഭൃത്യനൊട ക്ഷമിക്കെണമെന്നും രണ്ടാമതും
അവനെ സ്നെഹത്തൊടെ പരിഗ്രഹിക്കെണമെന്നും അവനൊടു
പൌലുസ അപെക്ഷിക്കുന്നത.

<lg n="">ക്രിസ്തു യെശുവിന്റെ ബദ്ധനായ പൌലുസും നമ്മുടെ സഹൊദര
നായ തീമൊഥെയുസും ഞങ്ങൾക്ക പ്രിയനും അനുശുശ്രുഷക്കാരനു</lg><lg n="൨">മായ ഫീലെമൊന്നും✱ പ്രിയമുള്ള അപ്പിയായ്ക്കും ഞങ്ങളുടെ സഹഭ
ടനായ അൎക്കിപ്പുസിന്നും നിന്റെ ഭവനത്തിലുള്ള സഭയ്ക്കും (എഴുതു</lg><lg n="൩">ന്നത)✱ നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കൎത്താവാ
യ യെശു ക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക കൃപയും സമാധാനവും</lg><lg n="൪"> ഉണ്ടായ്വരട്ടെ✱ കൎത്താവായ യെശുവിങ്കലും എല്ലാ പരിശു
ദ്ധന്മാരിലും നിനക്കുള്ള സ്നെഹത്തെയും നിന്റെ വിശ്വാസത്തെ</lg><lg n="൫">യും ഞാൻ കെട്ടിരിക്കകൊണ്ട✱ ക്രിസ്തു യെശുവിങ്കൽ നിങ്ങളിലു
ള്ള സകല നന്മയെയും അറിഞ്ഞുകൊള്ളുന്നതിനാൽ നിന്റെ വി</lg><lg n="൬">ശ്വാസത്തിന്റെ ഐക്യത ബലമുള്ളതായി തീരെണമെന്ന✱ ഞാൻ
എപ്പൊഴും എന്റെ പ്രാൎത്ഥനകളിൽ നിന്നെ ഓൎത്തുകൊണ്ട എ</lg><lg n="൭">ന്റെ ദൈവത്തിന സ്തൊത്രം ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ
സഹൊദര നിന്നാൽ പരിശുദ്ധന്മാരുടെ ഹൃദയങ്ങൾ തണുപ്പിക്ക
പ്പെടുകകൊണ്ട നിന്റെ സ്നെഹത്തിൽ ഞങ്ങൾക്ക വളര സന്തൊ</lg><lg n="൮">ഷവും ആശ്വാസവും ഉണ്ടായിരിക്കുന്നു✱ ആയതുകൊണ്ട യൊഗ്യ
മുള്ള കാൎയ്യത്തെ നിനക്ക കല്പിപ്പാൻ ക്രിസ്തുവിങ്കൽ എനിക്ക വളര</lg><lg n="൯"> ധൈൎയ്യമുണ്ടെങ്കിലും✱ വയസ്സു ചെന്ന പൌലുസിനെപ്പൊലെ ഉ
ള്ളവനായും ഇപ്പൊൾ യെശു ക്രിസ്തുവിന്റെ ബദ്ധനായും ഇരിക്ക
കൊണ്ട ഞാൻ വിശെഷൽ സ്നെഹത്തിന്റെ നിമിത്തമായി നി</lg><lg n="൧൦">ന്നൊട അപെക്ഷിക്കുന്നു✱ എന്റെ ബന്ധനങ്ങളിൽ ഞാൻ ജ
നിപ്പിച്ചിട്ടുള്ള എന്റെ പുത്രനായ ഒനെസിമുസിന്ന വെണ്ടി ഞാൻ</lg><lg n="൧൧"> നിന്നൊട അപെക്ഷിക്കുന്നു✱ അവൻ മുമ്പെ നിനക്ക പ്രയൊജ
നമില്ലാത്തവനായിരുന്നു ഇപ്പൊളൊ നിനക്കും എനിക്കും സൽപ്ര
യൊജനമുള്ളവനാകുന്നു അവനെ ഞാൻ പിന്നെയും അയച്ചിരിക്കു</lg> [ 540 ]

<lg n="൧൨">ന്നു✱ അതുകൊണ്ട നീ എന്റെ ഉള്ളം എന്ന പൊലെ അവനെ</lg><lg n="൧൩"> കൈക്കൊൾക എവൻഗെലിയൊന്റെ ബന്ധനങ്ങളിൽ നിന
ക്ക പകരം അവൻ എനിക്ക ശുശ്രൂഷ ചെയ്യെണ്ടുന്നതിന്നായിട്ട അ
വനെ എന്റെ അടുക്കൽ പാൎപ്പിപ്പാൻ എനിക്ക മനസ്സുണ്ടായിരു</lg><lg n="൧൪">ന്നു✱ എന്നാൽ നിന്റെ നന്മ നിൎബന്ധത്താൽ എന്ന പൊലെ
അല്ല മനഃപൂൎവത്താൽ തന്നെ ആകുവാനായിട്ട ഞാൻ നിന്റെ അ</lg><lg n="൧൫">ഭിപ്രായം കൂടാതെ ഒന്നും ചെയ്വാൻ മനസ്സുണ്ടായിരുന്നില്ല✱ നീ
അവനെ എന്നെന്നെക്കും കൈക്കൊള്ളെണ്ടുന്ന സംഗതിക്കായിട്ട
പക്ഷെ കുറഞ്ഞാരു നെരത്തെക്ക അവൻ പിരിഞ്ഞിരുന്ന</lg><lg n="൧൬">തായിരിക്കും✱ ഇനി ഒരു ദാസനെപ്പൊലെ അല്ല ദാസനെക്കാൾ
ശ്രെഷ്ഠനായി ഒരു പ്രിയ സഹൊദരനായിട്ടു തന്നെ വിശെഷാൽ
എനിക്ക എന്നാൽ നിനക്കൊ ജഡത്തിങ്കലും കൎത്താവിങ്കലും എ</lg><lg n="൧൭">ത്ര അധികം✱ ആയതുകൊണ്ട നീ എന്നെ ഒഹരിക്കാരനായി നി
രൂപിക്കുന്നു എങ്കിൽ അവനെ എന്നെപ്പൊലെ തന്നെ കൈക്കൊൾ</lg><lg n="൧൮">ക✱ അവൻ നിനക്ക യാതൊര അന്യായം ചെയ്തിട്ടുണ്ടെങ്കിലും
കടം കൊണ്ടിട്ടുണ്ടെങ്കിലും ആയതിനെ എന്റെ കണക്കിൽ കൂട്ടി</lg><lg n="൧൯"> കൊൾക✱ പൌലുസായ ഞാൻ എന്റെ കൈകൊണ്ട തന്നെ എ
ഴുതി ഞാൻ തിരിച്ച തീൎത്ത തരാം എന്നാലും നീ തന്നെയും എ
നിക്ക കടമായിരിക്കുന്നു എന്നുള്ളതിനെ ഞാൻ നിന്നൊടു പറയ</lg><lg n="൨൦">ണമെന്നില്ലല്ലൊ✱ അതെ സഹൊദര നിന്നാൽ എനിക്ക കൎത്താ
വിങ്കൽ സന്തൊഷം ഉണ്ടാകട്ടെ കൎത്താവിങ്കൽ എന്റെ ഹൃദയ</lg><lg n="൨൧">ത്തെ തണുപ്പിക്ക✱ ഞാൻ പറയുന്നതിനെക്കാളും അധികം നീ
ചെയ്യുമെന്ന ഞാൻ അറിഞ്ഞിരിക്കകൊണ്ട നിന്റെ അനുസരണ
ത്തിൽ എനിക്ക നിശ്ചയമുണ്ടായിട്ട നിനക്ക എഴുതിയിരിക്കുന്നു✱</lg><lg n="൨൨"> ഇതല്ലാതെയും എനിക്ക വാസസ്ഥലത്തെയും ഒരുക്കിക്കൊൾക എ
ന്തുകൊണ്ടെന്നാൽ നിങ്ങളുടെ പ്രാൎത്ഥനകളാൽ ഞാൻ നിങ്ങൾക്ക</lg><lg n="൨൩"> നൽകപ്പെടുമെന്ന ഞാൻ നിരൂപിക്കുന്നു✱ ക്രിസ്തു യെശുവിങ്കൽ</lg><lg n="൨൪"> എന്നൊടു കൂടി കാവൽപെട്ടവനായ എപ്പാപ്രാസും✱ എന്റെ
സഹായക്കാരായ മൎക്കുസും അരിസ്താൎക്കുസും ദെമാസും ലൂക്കൊസും</lg><lg n="൨൫"> നിനക്ക വന്ദനം ചൊല്ലുന്നു✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തു
വിന്റെ കൃപ നിങ്ങളുടെ ആത്മാവൊടും കൂടി ഇരിക്കുന്നതാകട്ടെ
ആമെൻ</lg>

[ 541 ] അപ്പൊസ്തൊലനായ പൌലൂസ
എബ്രായക്കാൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

൧ ൟ അവസാന കാലങ്ങളിൽ ക്രിസ്തു പിതാവിന്റെ അടുക്കൽ
നിന്ന നമ്മുടെ അടുക്കലെക്ക വരുന്നു എന്നുള്ളത—. ൪ അവൻ
തൽസ്വഭാവത്തിലും സ്ഥാനത്തിലും ദൈവദൂതന്മാരെക്കാൾ ശ്രേ
ഷ്ഠനാകുന്നു എന്നുള്ളത.

<lg n="">പൂൎവത്തിങ്കൽ പല പ്രാവശ്യവും പല വിധത്തിലും ദീൎഘദൎശി</lg><lg n="൨">മാർ മൂലമായി പിതാക്കന്മാരോട സംസാരിച്ചിട്ടുള്ള ദൈവം ✱ ൟ
അവസാന നാളുകളിൽ തന്റെ പുത്രൻ മൂലമായി നമ്മോടു സം
സാരിച്ചു താൻ അവനെ സകലത്തിന്നും അവകാശിയാക്കി വെച്ചു</lg><lg n="൩"> അവൻ മൂലമായി താൻ ലൊകങ്ങളെയും ഉണ്ടാക്കി ✱ അവൻ ആ
യവന്റെ മഹത്വത്തിന്റെ പ്രകാശമായും അവന്റെ തൽസ്വഭാ
വത്തിന്റെ സാക്ഷാൽപ്രതിമയായും ഇരിക്കകൊണ്ടും സകലത്തെ
യും തന്റെ ശക്തിയുടെ വചനത്താൽ വഹിച്ചിരിക്കകൊണ്ടും ത
ന്നാൽ തന്നെ നമ്മുടെ പാപങ്ങളുടെ ശുദ്ധീകരണമുണ്ടാക്കിയതി
ന്റെ ശേഷം ഉയരത്തിങ്കൽ മഹത്വത്തിന്റെ വലത്തുഭാഗത്ത ഇ</lg><lg n="൪">രുന്നു ✱ ദൈവദൂതന്മാരെക്കാൾ എത്രയും വിശേഷമുള്ള നാമത്തെ
അവകാശമായി ലഭിച്ചുവൊ അത്രയും അവൻ അവരെക്കാൾ ശ്രെ</lg><lg n="൫">ഷ്ഠനായി തീൎന്നു✱ എന്തെന്നാൽ അവൻ ദൈവദൂതന്മാരിൽ ആ
രൊടെങ്കിലും നീ എന്റെ പുത്രൻ ആകുന്നു ഞാൻ ഇന്ന നിന്നെ
ജനിപ്പിച്ചു എന്നും പിന്നെയും ഞാൻ അവന്ന പിതാവായും അ
വൻ എനിക്ക പുത്രനായും ഇരിക്കുമെന്നും വല്ലപ്പോഴും പറഞ്ഞി</lg><lg n="൬">ട്ടുണ്ടൊ✱ പിന്നെയും അവൻ ആദ്യജാതനായവനെ ലോകത്തി
ലെക്കു പ്രവേശിപ്പിക്കുമ്പോൾ ദൈവദൂതന്മാരൊക്കയും അവനെ വ</lg><lg n="൭">ന്ദിക്കയും വെണം എന്ന പറയുന്നു✱ വിശേഷിച്ചും തന്റെ ദൂത
ന്മാരെ ആത്മാക്കളായും തന്റെ ശുശ്രൂഷക്കാരെ ഒര അഗ്നി ജ്വാ
ലയായും ആക്കുന്നു എന്ന അവൻ ദൈവദൂതന്മാരെ കുറിച്ച പറ</lg><lg n="൮">യുന്നു✱ എന്നാൽ അവൻ പുത്രനൊട (പറയുന്നു) ദൈവമെ നി
ന്റെ സിംഹാസനം എന്നെന്നേക്കുമുള്ളതാകുന്നു നീതിയുള്ള ചെ</lg><lg n="൯">ങ്കൊൽ നിന്റെ രാജ്യത്തിന്റെ ചെങ്കോൽ ആകുന്നു ✱ നീ നീ
തിയെ സ്നെഹിക്കയും അന്യായത്തെ പകെക്കുകയും ചെയ്തു അതു</lg> [ 542 ]

<lg n="">കൊണ്ട നിന്റെ ദൈവമാകുന്ന ദൈവം നിന്റെ കൂട്ടക്കാരെക്കാ</lg><lg n="൧൦">ളും നിന്നെ ആനന്ദതൈലം കൊണ്ട അഭിഷേകം ചെയ്തു ✱ വി
ശേഷിച്ചും കൎത്താവെ നീ ആദിയിൽ ഭൂമിയെ അടിസ്ഥാനപ്പെടു
ത്തി മെൽലൊകങ്ങളും നിന്റെ കൈകളുടെ ക്രിയകൾ ആകുന്നു✱</lg><lg n="൧൧"> അവ നശിച്ചപൊകും നീ സ്ഥിരമായിരിക്കുന്നു താനും അവ ഒക്ക</lg><lg n="൧൨">യും ഒരു വസ്ത്രംപോലെ പഴയതായി പൊകും ✱ അവയെ നീ ഒ
ര ഉടപുടവപൊലെ ചുരുട്ടുകയും അവ മാറിപ്പോകയും ചെയ്യും
എങ്കിലും നീ യഥാപ്രകാരമിരിക്കുന്നു നിന്റെ സംവത്സരങ്ങളും ഒ</lg><lg n="൧൩">ടുങ്ങുകയില്ല✱ ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാ
ക്കുവൊളത്തിന്ന എന്റെ വലത്തുഭാഗത്തിങ്കൽ ഇരിക്ക എന്ന അ
വൻ ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പൊഴും പറഞ്ഞിട്ടുണ്ടൊ✱</lg><lg n="൧൪"> അവരെല്ലാവരും രക്ഷയെ അവകാശമായനുഭവിപ്പാനുള്ളവൎക്കാ
യിട്ട ശുശ്രൂഷ ചെയ്യുന്നതിന്ന അയക്കപ്പെട്ടവരായി ശുശ്രൂഷിക്കു
ന്ന ആത്മാക്കൾ അല്ലയൊ✱</lg>

൨ അദ്ധ്യായം

൧ നാം യെശു ക്രിസ്തുവിങ്കൽ അനുസരിച്ചിരിക്കേണ്ടുന്നതാകുന്നു
എന്നും.—൫ അത അവന തന്റെ മെൽ നമ്മുടെ പ്രകൃതി
യെ എടുത്തുകൊൾവാൻ കൃപ തൊന്നിയതുകൊണ്ടാകുന്നു എ
ന്നും.— ൧൪ അത വെണ്ടുന്നതായിരുന്നു എന്നും ഉള്ളത.

<lg n="">അതുകൊണ്ട നാം അവയെ ഒരിക്കലും വിട്ടുകളായാതെ നാം കെ
ട്ടിട്ടുള്ള കാൎയ്യങ്ങളിൽ എറ്റവും മഹാ ജാഗ്രതപ്പെടെണ്ടിയവരാകു</lg><lg n="൨">ന്നു✱ എന്തു കൊണ്ടെന്നാൽ ദൈവദൂതന്മാരാൽ പറയപ്പെട്ട വച
നം സ്ഥിരമായിരിക്കയും സകല ലംഘനവും അനുസരണക്കെടും</lg><lg n="൩"> നീതിയുള്ള പ്രതിഫലത്തെ പ്രാപിക്കയും ചെയ്തു എങ്കിൽ✱ നാം
ഇത്ര വലിയ രക്ഷയെ ഉദാസീനമായി വിചാരിച്ചാൽ നാം എ
ങ്ങിനെ തെറ്റി നില്ക്കും ആയത ആദ്യം കൎത്താവിനാൽ പറയ
പ്പെട്ടു തുടങ്ങി കെട്ടവരാൽ നമുക്ക സ്ഥിരമാക്കപ്പെടുകയും ചെയ്തു ✱</lg><lg n="൪"> (അവൎക്കു) ദൈവം കൂടെ അടയാളങ്ങളാലും അത്ഭുതങ്ങളാലും പ
ല പ്രകാരമുള്ള അതിശയങ്ങളാലും തന്റെ ഇഷ്ടപ്രകാരം പരിശ</lg><lg n="൫">ദ്ധാത്മാവിന്റെ വരങ്ങളാലും സാക്ഷിയായി നിന്നു✱ എന്തുകൊ
ണ്ടെന്നാൽ നാം കുറിച്ചു പറയുന്നതായി വരുവാനുള്ള ലോകത്തെ</lg><lg n="൬"> അവൻ ദൈവദൂതന്മാൎക്ക കീഴാക്കീട്ടില്ല✱ എന്നാൽ ഒരു സ്ഥല
ത്തിൽ ഒരുത്തൻ സാക്ഷിയായി പറയുന്നത എന്തെന്നാൽ മനു
ഷ്യനെ നി ഒാൎപ്പാൻ അവൻ എങ്കിലും മനുഷ്യന്റെ പുത്രനെ നീ</lg><lg n="൭"> ദൎശിപ്പാൻ അവൻ എങ്കിലും എന്ത മാത്രമുളളൂ ✱ നീ അവനെ ദൈ
വദൂതന്മാരെക്കാൾ അല്പം ചെറിയവനാക്കി മഹത്വത്താലും ബഹു
മാനത്താലും അവനെ കിരീടം ധരിപ്പിക്കയും നിന്റെ കൈകളു
ടെ ക്രിയകളിന്മെൽ അവനെ അധികാരിയാക്കുകയും ചെയ്തു ✱</lg>

[ 543 ] <lg n="൮">നീ സകലത്തെയും അവന്റെ പാദങ്ങൾക്ക കീഴാക്കി സകല
ത്തെയും അവന്ന കീഴാക്കിയതിനാൽ ഒന്നിനെയും അവന്ന കീ
ഴാക്കപ്പെടാത്തതായി ശേഷിപ്പിച്ചിട്ടില്ല എന്നാൽ ഇപ്പൊ സക</lg><lg n="൯">ലവും അവന്ന കീഴാക്കപ്പെട്ടതിനെ നാം ഇനി കാണുന്നില്ല✱ എ
ന്നാലും ദൈവത്തിന്റെ കൃപയാൽ എല്ലാവന്ന വെണ്ടിയും താൻ മ
രണത്തെ ആസ്വദിക്കെണ്ടുന്നതിന്നായിട്ട ദൈവദൂതന്മാരെക്കാൾ അ
ല്പം ചെറിയവനാക്കപ്പെട്ടിരുന്ന യെശു അവൻ മരണമനുഭവിച്ച
തിനാൽ മഹത്വത്താലും ബഹുമാനത്താലും കിരീടം ധരിപ്പിക്ക</lg><lg n="൧൦">പ്പെട്ടതിനെ നാം കാണുന്നു✱ എന്തുകൊണ്ടെന്നാൽ സകലവും ആ
ൎക്ക വെണ്ടിയും സകലവും ആരാലും ഉണ്ടായിരിക്കുന്നുവൊ ആയ
വൻ അനെകം പുത്രന്മാരെ മഹത്വത്തിങ്കലെക്ക ഉൾപ്രവെശിപ്പി
ക്കുന്നവനായി അവരുടെ രക്ഷയുടെ അധിപതിയായവനെ കഷ്ടാ</lg><lg n="൧൧">നുഭവങ്ങളാൽ പൂൎണ്ണനാക്കുന്നത അവന്ന യൊഗ്യമായിരുന്നു✱ എ
ന്തെന്നാൽ ശുദ്ധമാക്കുന്നവനും ശുദ്ധമാക്കപ്പെടുന്നവരുമെല്ലാം ഒരു
ത്തനിൽനിന്നാകുന്നു ൟ സംഗതിക്കായിട്ട അവൻ അവരെ സ</lg><lg n="൧൨">ഹൊദരന്മാരെന്ന വിളിപ്പാൻ ലജ്ജപ്പെടാതെ പറയുന്നു ✱ ഞാൻ
നിന്റെ നാമത്തെ എന്റെ സഹാദരന്മാരൊട അറിയിക്കും</lg><lg n="൧൩"> സഭയുടെ മദ്ധ്യത്തിൽ ഞാൻ നിന്നെ സ്തുതിക്കും ✱ പിന്നെയും
ഞാൻ അവങ്കൽ ആശ്രയിച്ചിരിക്കും പിന്നെയും കണ്ടാലും ഞാനും</lg><lg n="൧൪"> ദൈവം എനിക്ക തന്നിട്ടുള്ള മക്കളും✱ ആയതുകൊണ്ട മക്കൾ മാം
സത്തിന്നും രക്തത്തിന്നും ഓഹരിയുള്ളവരാകകൊണ്ടു അവനും
അപ്രകാരമായിതന്നെ അവെക്ക അംശക്കാരനായി തീൎന്നു അത അ
വൻ മരണത്തിന്റെ ശക്തിയുണ്ടായിരുന്നവനായ പിശാചിനെ</lg><lg n="൧൫"> മരണത്താൽ നശിപ്പിപ്പാനായിട്ടും✱ ജീവനുളളപ്പൊൾ ഒക്കയും
മരണ ഭീതിയാൽ അടിമയിലകപ്പെട്ടിരുന്നവരെ എല്ലാവരെയും</lg><lg n="൧൬"> ഉദ്ധാരണം ചെയ്വാനായിട്ടും തന്നെ ആകുന്നു ✱ എന്തുകൊണ്ടെ
ന്നാൽ അവൻ ദൈവദൂതന്മാരുടെ (സ്വഭാവത്തെ) എടുത്തില്ല സ
ത്യം എന്നാലും അവൻ എബ്രഹാമിന്റെ സന്തതിയുടെ (സ്വഭാവ</lg><lg n="൧൭">ത്തെ) എടുത്തു✱ ആയതുകൊണ്ട അവൻ ജനങ്ങളുടെ പാപങ്ങൾ
ക്ക പരിഹാരമുണ്ടാക്കുവാനായിട്ട താൻ ദൈവകാൎയ്യങ്ങളിൽ കരു
ണയും വിശ്വാസവുമുള്ള പ്രധാനാചാൎയ്യനായിരിക്കെണ്ടുന്നതിന്നാ
യിട്ട സകലത്തിലും തന്റെ സഹോദരമാൎക്ക സദൃശനായി തീരു</lg><lg n="൧൮">ന്നത അവന്ന വെണ്ടുന്നതായിരുന്നു ✱ അതെന്തുകൊണ്ടന്നാൽ
താൻ പരീക്ഷിക്കപ്പെട്ട കഷ്ടമനുഭവിച്ചതിനാൽ അവൻ പരീക്ഷി
ക്കപ്പെടുന്നവർക്ക സഹായിക്കാൻ കഴിയുന്നവനാകുന്നു ✱</lg>

൩ അദ്ധ്യായം

൧ ക്രിസ്തു മൊശയെക്കാൾ അധികം യോഗ്യനാകുന്നു എന്നും.—൭
അതുകൊണ്ട നാം ക്രിസ്തുവിങ്കൽ വിശ്വസിക്കുന്നില്ല എങ്കിൽ ശി [ 544 ]

ക്ഷയ്ക്ക കഠിനപ്പെട്ട ഹൃദയമുള്ള ഇസ്രാഎലിനെക്കാളും നാം
ശിക്ഷയ്ക്ക അധികം യൊഗ്യതയുള്ളവരാകുമെന്നും ഉള്ളത.

<lg n="">ആയതുകൊണ്ട പരിശുദ്ധമുള്ള സഹോദരന്മാരായി സ്വൎഗ്ഗ
ത്തിൽനിന്നുള്ള വിളിക്ക ഒാഹരിക്കാരായുള്ളൊരെ നാം അറി
യിക്കുന്ന അപ്പൊസ്മാലനും പ്രധാനാചാൎയ്യനുമായുള്ള ക്രിസ്തു യെ</lg><lg n="൨">ശുവിനെ വിചാരിച്ചു നൊക്കുവിൻ✱ മൊശ അവന്റെ ഭവന
ത്തിലൊക്കയും (വിശ്വാസമുള്ളവൻ) ആയിരുന്നതുപോലെ ത
ന്നെ അവൻ തന്നെ ആക്കി വെച്ചിട്ടുള്ളവന്ന വിശ്വാസമുള്ളവനാ</lg><lg n="൩">യിരുന്നു✱ എന്തെന്നാൽ ഭവനത്തെ പണി ചെയ്തുവന്ന ഭവന
ത്തെക്കാൾ എത്ര അധികം മാനമുണ്ടൊ അത്ര അധികം ഇവൻ</lg><lg n="൪"> മൊശയെക്കാളും മഹത്വത്തിന്ന യോഗ്യനായി വിചാരിക്കപ്പെട്ടു✱
ഒാരാരൊ ഭവനം ഓരൊരുത്തനാൽ പണി ചെയ്യപ്പെടുന്നുവല്ലൊ</lg><lg n="൫"> എന്നാൽ സകലത്തെയും പണി ചെയ്തവൻ ദൈവമാകുന്നു✱ വി
ശെഷിച്ചം പിമ്പ പറയപ്പെടുവാനുള്ള കാൎയ്യങ്ങൾക്ക സാക്ഷിയാ
യിട്ട മൊശെ ഒരു ശുശ്രൂഷക്കാരൻ എന്നപോലെ അവന്റെ ഭവ</lg><lg n="൬">നത്തിലൊക്കയും വിശ്വാസമുള്ളവനായിരുന്നു സത്യം ✱ ക്രിസ്തു
അവന്റെ ഭവനത്തിൽ അധികാരമുള്ള പുത്രൻ എന്നപൊലെ
അത്രെ നാം ധൈൎയ്യത്തെയും ആശയുടെ ആനന്ദത്തെയും അവ
സാനത്തൊളം ഉറപ്പായി പിടിച്ചു കൊള്ളുന്നു എങ്കിൽ അവ
ന്റെ ഭവനം നാം തന്നെ ആകുന്നു✱</lg>

<lg n="൭">ആകയാൽ പരിശുദ്ധാത്മാവ പറയുന്ന പ്രകാരം തന്നെ ഇന്ന</lg><lg n="൮"> നിങ്ങൾ അവന്റെ ശബ്ദത്തെ കെൾക്കുമെങ്കിൽ✱ നിങ്ങളുടെ
ഹൃദയങ്ങളെ ക്രൊധത്തിലും വനത്തിൽ പരീക്ഷ ദിവസത്തിലും</lg><lg n="൯"> എന്നപൊലെ കഠിനപ്പെടുത്തരുത✱ അന്ന നിങ്ങളുടെ പിതാ
ക്കന്മാർ എന്നെ പരീക്ഷിക്കയും എന്നെ ശോധന ചെയ്കയും എ
ന്റെ പ്രവൃത്തികളെ നാല്പത വൎഷകാലം കാണുകയും ചെയ്തു ✱</lg><lg n="൧൦"> ആയതുകൊണ്ട ഞാൻ ആ സന്തതിയൊടു കൊപിക്കയും അവർ
എപ്പൊഴും തങ്ങളുടെ ഹൃദയത്തിൽ തെറ്റിപ്പോകുന്നു എന്നും അ
വർ എന്റെ മാൎഗ്ഗങ്ങളെ അറിഞ്ഞിട്ടില്ല എന്നും പറകയും ചെ</lg><lg n="൧൧">യ്തു✱ അപ്രകാരം അവർ എന്റെ സൌഖ്യത്തിങ്കലെക്ക പ്രവെ
ശിക്കയില്ല എന്ന ഞാൻ എന്റെ കൊപത്തിൽ സത്യം ചെയ്തു ✱</lg><lg n="൧൨"> സഹൊദരന്മാരെ ജീവനുള്ള ദൈവത്തെ വിട്ട മറിഞ്ഞു പൊകു
ന്നതിൽ അവിശ്വാസമുള്ളൊരു ദുഷ്ടഹൃദയം നിങ്ങളിൽ വെച്ച ഒരു</lg><lg n="൧൩">ത്തനിലും ഉണ്ടാകാതെ ഇരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ✱ എന്നാ
ലും നിങ്ങളിൽ ഒരുത്തനും പാപത്തിന്റെ വഞ്ചനയാൽ കഠി
നപ്പെടാതെ ഇരിക്കാനായിട്ട ഇന്ന എന്ന പറയുന്നേടത്തൊളം</lg><lg n="൧൪"> തമ്മിൽ തമ്മിൽ ദിനം പ്രതി ബുദ്ധി ഉപദെശിപ്പിൻ✱ എന്തു
കൊണ്ടെന്നാൽ നാം നമ്മുടെ നിശ്ചയത്തിന്റെ ആരംഭത്തെ അ</lg>

[ 545 ] <lg n="">വസാനത്തൊളവും ഉറപ്പായി പിടിച്ചുകൊള്ളുന്നു എന്നുവരികിൽ
</lg><lg n="൧൫"> നാം ക്രിസ്തുവിന്ന ഒാഹരിയുള്ളവരാകുന്നു✱ ഇപ്രകാരം പറഞ്ഞി
രിക്കകൊണ്ട ഇന്ന നിങ്ങൾ അവന്റെ ശബ്ദത്തെ കെൾക്കുമെ
ങ്കിൽ നിങ്ങളുടെ ഹൃദയങ്ങളെ ക്രൊധത്തിൽ എന്നപോലെ കഠി
</lg><lg n="൧൬">നപ്പെടുത്തരുത✱ എന്തുകൊണ്ടെന്നാൽ ചിലർ കെട്ടാറെ കൊ
പിപ്പിച്ചു എന്നാലും മൊശെയാൽ എജിപ്തിൽനിന്ന പുറപ്പെട്ട
</lg><lg n="൧൭">വർ എല്ലാവരുമല്ല✱ എന്നാൽ അവൻ നാല്പത വൎഷകാലം എ
വരൊടു കൊപിച്ചു പാപം ചെയ്തവരൊടല്ലയൊ അവരുടെ ശരീ
</lg><lg n="൧൮">രങ്ങൾ വനത്തിങ്കൽ വെച്ച വീണുപൊയി ✱ തന്റെ സൌഖ്യ
ത്തിങ്കലെക്ക പ്രവെശിക്കയില്ല എന്ന അവൻ വിശ്വസിക്കാത്തവ
</lg><lg n="൧൯">രൊടല്ലാതെ പിന്നെ എവരൊടു സത്യംചെയ്തു ✱ അങ്ങിനെ അ
വിശ്വാസത്തിന്റെ നിമിത്തമായിട്ട തന്നെ അവൎക്ക അകത്ത
പ്രവെശിപ്പാൻ കഴിഞ്ഞില്ല എന്ന നാം കാണുന്നു✱</lg>

൪ അദ്ധ്യായം

൧ ക്രിസ്തിയാനിക്കാരുടെ സൌഖ്യം വിശ്വാസത്താൽ സിദ്ധിക്കപ്പെ
ടുന്നത.— ൧൨ ദൈവവാക്യത്തിന്റെ ശക്തി.— ൧൪ നമ്മുടെ
വലിയ പ്രധാനാചാൎയ്യനായി ദൈവത്തിന്റെ പുത്രനായി
പാപത്തിങ്കലെക്കല്ല ക്ഷീണതകളിലെക്ക ഉൾപട്ടവനായ
യെശു മൂലമായിട്ടു,— ൧൬ നാം ധൈൎയ്യത്തൊടെ കൃപയുടെ
സിംഹാസനത്തിങ്കലെക്കു പൊകെണമെന്നും പൊകാമെന്നും
ഉള്ളത.


<lg n="">ആയതുകൊണ്ട അവൻ സൌഖ്യത്തിങ്കലേക്ക പ്രവേശിക്കു
ന്നതിന നമുക്ക വാഗ്ദത്തം ശെഷിച്ചിരിക്കുമ്പോൾ നിങ്ങളിൽ യാ
തൊരുത്തനും പിൻ നില്ക്കുന്നവനായി കാണപ്പെടാതെ ഇരി
</lg><lg n="൨">പ്പാൻ നാം ഭയപ്പെടുമാറാക✱ എന്നാൽ അവരൊട എന്ന പൊ
ലെ നമ്മൊടും എവൻഗെലിയൊനറിയിക്കപ്പെട്ടു എങ്കിലും പ്രസം
ഗിക്കപ്പെട്ട വചനം കെട്ടവരിൽ വിശ്വാസത്തൊടു കൂടി സമ്മിശ്ര
</lg><lg n="൩">പ്പെടായ്കകൊണ്ട അവൎക്ക പ്രയൊജനമില്ലാതെ ഇരുന്നു എ
ന്നാൽ വിശ്വസിച്ചവരായ നാം സൌഖ്യത്തിങ്കലെക്ക പ്രവെശി
ക്കുന്നു ഇപ്രകാരം അവൻ പറഞ്ഞു ലൊകാരംഭം മുതൽ പ്രവൃ
ത്തികൾ തീൎന്നിരുന്നു എങ്കിലും അവർ എന്റെ സൌഖ്യത്തി
ലെക്ക പ്രവെശിക്കുമെങ്കിൽ ഞാൻ എന്റെ ക്രൊധത്തിൽ അ
</lg><lg n="൪">പ്രകാരം സത്യം ചെയ്തു ✱ എന്തുകൊണ്ടെന്നാൽ അവൻ ഒരു സ്ഥ
ലത്തിൽ എഴാം ദിവസത്തെ കുറിച്ച ഇപ്രകാരം പറഞ്ഞു ദൈ
വം എഴാം ദിവസത്തിൽ തന്റെ സകല പ്രവൃത്തികളിൽ നിന്നും
</lg><lg n="൫"> സ്വസ്ഥമായി പിന്നെയും ൟ (സ്ഥലത്തിൽ) അവർ എന്റെ
</lg><lg n="൬"> സൌഖ്യത്തിങ്കലെക്ക പ്രവെശിക്കുമൊ✱ അതുകൊണ്ട ചിലർ അ
തിങ്കലെക്ക പ്രവെശിക്കുന്നത ശെഷിച്ചിരിക്കകൊണ്ടും ആരൊട മു</lg> [ 546 ]

<lg n="">മ്പെ എവൻഗെലിയൊനറിയിക്കപ്പെട്ടവൊ അവർ അവിശ്വാസ
ത്തിന്റെ നിമിത്തമായിട്ട അകത്ത പ്രവെശിക്കാതെ ഇരുന്നതു
</lg><lg n="൭"> കൊണ്ടും✱ പിന്നെയും ഇന്ന നിങ്ങൾ അവന്റെ ശബ്ദത്തെ കെൾ
ക്കുക്കുമെങ്കിൽ നിങ്ങളുടെ ഹൃദയങ്ങളെ കഠിനപ്പെടുത്തരുത എന്ന പ
റയപ്പെട്ടപ്രകാരം അവൻ ദാവീദിൽ ഇത്രകാലം കഴിഞ്ഞതിന്റെ
</lg><lg n="൮"> ശെഷം ഇന്ന എന്നൊരു ദിവസത്തെ നിയമിക്കുന്നു✱ എന്നാൽ
യെശു അവൎക്ക സൌഖ്യത്തെ കൊടുത്തിരുന്നു എങ്കിൽ പിന്ന
ത്തെതിൽ അവൻ മറ്റൊരു ദിവസത്തെ കുറിച്ച പറയാതെ ഇ
</lg><lg n="൯">രിക്കുമായിരുന്നു✱ അതുകൊണ്ട ദൈവത്തിന്റെ ജനത്തിന്ന
</lg><lg n="൧൦"> ഒരു സൌഖ്യം ഇനി ശെഷിച്ചിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ
അവന്റെ സൌക്ഷ്യത്തിങ്കലെക്ക പ്രവെശിച്ചവൻ ദൈവം ത
ന്റെ പ്രവൃത്തികളിൽനിന്ന സ്വസ്ഥമായ പ്രകാരം താനും ത
</lg><lg n="൧൧">ന്റെ പ്രവൃത്തികളിൽനിന്ന സ്വസ്ഥമായിരിക്കുന്നു✱ അതു
കൊണ്ട യാതൊരുത്തനും അവിശ്വാസത്തിന്റെ ആ ദൃഷ്ടാന്ത
ത്തിൻ പ്രകാരം വീണുപൊകാതെ ഇരിപ്പാനായിട്ട നാം ൟ
</lg><lg n="൧൨"> സൌഖ്യത്തിലെക്ക പ്രവെശിപ്പാൻ ജാഗ്രതപ്പെട്ടിരിക്ക✱ എന്തു
കൊണ്ടെന്നാൽ ദൈവത്തിന്റെ വചനം ജീവനുള്ളതായും ശക്തി
യുള്ളതായും ഇരുമുനയുള്ളൊരു വാളിനെക്കാളും മൂൎഛയുള്ളതായും
ദെഹിയെയും ആത്മാവിനെയും സന്ധികളെയും മജ്ജയെയും വി
ഭാഗിക്കുവൊളം കുത്തിത്തുളെക്കുന്നതായും ഹൃദയത്തിലെ ചിന്ത
നങ്ങളെയും ഭാവങ്ങളെയും നിദാനിക്കുന്നതായുമുള്ളതാകുന്നു✱ അ
</lg><lg n="൧൩">വന്റെ മുമ്പാക അപ്രത്യക്ഷമായ ഒരു സൃഷ്ടിയുമില്ല സകല കാൎയ്യ
ങ്ങളും നമുക്ക കണക്ക കാൎയ്യമുണ്ടായിരിക്കുന്ന അവന്റെ കണ്ണുകൾ
</lg><lg n="൧൪">ക്ക നഗ്നമായും സ്പഷ്ടമായുമുള്ളവയാകുന്നു✱ ആകയാൽ സ്വൎഗ്ഗങ്ങളി
ലെക്ക കടന്ന പൊയ ദൈവപുത്രനായ യെശു എന്ന ഒരു മഹാ
പ്രധാനാചാൎയ്യൻ നമുക്കുണ്ടാകകൊണ്ട നാം നമ്മുടെ അനുസരണ
</lg><lg n="൧൫"> വാക്കിനെ ഉറപ്പായി പിടിച്ചുകൊൾക✱ എന്തുകൊണ്ടെന്നാൽ
നമ്മുടെ ബലഹീനതകളിൽ കൂടി പരിതപിപ്പാൻ കഴിയാത്തവ
നായൊരു പ്രധാനാചാൎയ്യൻ നമുക്കില്ല പാപം കൂടാതെ നമ്മെ
പൊലെ തന്നെ സകല കാൎയ്യങ്ങളിലും പരീക്ഷിക്കപ്പെട്ടിരുന്നവ
</lg><lg n="൧൬">നുണ്ട താനും✱ ആയതുകൊണ്ട നമുക്ക കരുണ ലഭിപ്പാനായിട്ടും
തൽസമയത്ത സഹായിപ്പാനുള്ള കൃപയെ കിട്ടുവാനായിട്ടും നാം
കൃപാ സിംഹാസനത്തിലെക്ക ധൈൎയ്യത്തൊടെ ചെല്ലുമാറാക✱</lg>

൫ അദ്ധ്യായം

൧ നമ്മൂടെ രക്ഷിതാവിന്റെ ആചാൎയ്യസ്ഥാനത്തിന്റെ അ
ധികാരവും ബഹുമാനവും.— ൧൧ ആയതിനെ അറിയുന്നതി
ന്നുള്ള അജാഗ്രത അക്ഷെപിക്കപ്പെടുന്നത.

[ 547 ] <lg n="">എന്തെന്നാൽ മനുഷ്യരിൽനിന്ന എടുക്കപ്പെടുന്ന ഓരൊരു പ്ര
ധാനാചാൎയ്യൻ താൻ പാപങ്ങൾക്ക വെണ്ടി ദാനങ്ങളെയും ബലിക
ളെയും നൽകെണ്ടുന്നതിന്നായിട്ട ദൈവകാൎയ്യങ്ങളിൽ മനുഷ്യൎക്ക
</lg><lg n="൨"> വെണ്ടി നിയമിക്കപ്പെട്ടവനാകുന്നു✱ താൻ തന്നെ ബലഹീനത
യാൽ ചുറ്റപ്പെടുന്നതുകൊണ്ട അറിയാത്തവൎക്കായിട്ടും വഴിതെ
റ്റിപ്പൊയിട്ടുള്ളവൎക്കായിട്ടും കരുണ തൊന്നുവാൻ കഴിയുന്നവ
</lg><lg n="൩">നാകുന്നു✱ അതഹെതുവായിട്ട അവൻ ജനങ്ങൾക്കായ്കൊണ്ട എ
തപ്രകാരമൊ അപ്രകാരം തന്നെ തനിക്കായ്കൊണ്ടും പാപങ്ങൾ
</lg><lg n="൪">ക്കുവെണ്ടി ബലി കഴിക്കെണ്ടിയവനാകുന്നു ✱ അഹരൊൻ ഇരുന്ന
തുപൊലെ ദൈവത്താൽ വിളിക്കപ്പെടുന്നവനല്ലാതെ ആരും ൟ
</lg><lg n="൫"> ബഹുമാനത്തെ തങ്കലെക്ക കൈക്കൊള്ളുന്നതുമില്ല ✱ ഇപ്രകാരം
ക്രിസ്തുവും പ്രധാനാചാൎയ്യനാകെണ്ടുന്നതിന്ന തന്നെ താൻ മഹത
പ്പെടുത്തീട്ടുമില്ല നീ എന്റെ പുത്രനാകുന്നു ഇന്ന ഞാൻ നിന്നെ
</lg><lg n="൬"> ജനിപ്പിച്ചു എന്ന അവനൊടു പറഞ്ഞവൻ അത്രെ✱ അപ്രകാ
രം മറ്റൊരു സ്ഥലത്തിലും നീ മെൽക്കിസെദെക്കിന്റെ ക്രമപ്ര
കാരം എന്നെന്നെക്കും ഒരു അചാൎയ്യകനാകുന്നു എന്ന അവൻ പറയു
</lg><lg n="൭">ന്നു✱ ഇവൻ തന്റെ മാംസത്തിന്റെ ദിവസങ്ങളിൽ തന്നെ മരണ
ത്തിൽനിന്ന രക്ഷിപ്പാൻ ശക്തിയുളളവങ്കലെക്ക താൻ ഉറച്ച നി
ലവിളിയൊടും കണ്ണുനീരുകളൊടും കൂടി പ്രാൎത്ഥനകളെയും അ
പെക്ഷകളെയും ചെയ്കയും താൻ ഭയപ്പെട്ടതിൽ കെൾക്കപ്പെടുക
</lg><lg n="൮">യും ചെയ്തു ✱ അവൻ പുത്രനായിരുന്നു എങ്കിലും അവൻ അനു
</lg><lg n="൯">ഭവിച്ച കഷ്ടങ്ങളാൽ അനുസരണത്തെ പഠിച്ചു ✱ പൂൎണ്ണനായി തീ
ൎന്നിട്ട അവൻ തന്നെ അനുസരിക്കുന്നവൎക്ക എല്ലാവൎക്കും നിത്യര
</lg><lg n="൧൦">ക്ഷയുടെ കാരണനായി ഭവിച്ച✱ ദൈവത്താൽ മെൽക്കിസെദെ
ക്കിന്റെ ക്രമപ്രകാരം പ്രധാനാചാൎയ്യൻ എന്ന പേർ വിളിക്ക
</lg><lg n="൧൧">പ്പെട്ടു✱ അവനെ കുറിച്ച പറവാൻ ഞങ്ങൾക്ക കാൎയ്യങ്ങൾ വള
രെയും നിങ്ങൾ കൊപ്പാൻ മന്ദമുള്ളവരാകകൊണ്ട അൎത്ഥം പറ
</lg><lg n="൧൨">വാൻ വിഷമമുള്ളവയും ഉണ്ട✱ എന്തുകൊണ്ടെന്നാൽ കാലത്തെ
നൊക്കിയാൽ ഉപദെഷ്ടാക്കന്മാരായിരിക്കേണ്ടുന്നവരായ നിങ്ങൾക്ക
ദൈവത്തിന്റെ വാക്യങ്ങളുടെ ആദ്യ സംഗതികൾ ഇന്നവയാകു
ന്നു എന്ന ഒരുത്തൻ പിന്നെയും ഉപദേശിപ്പാൻ നിങ്ങൾക്ക ആ
വശ്യമുണ്ട നിങ്ങൾ ബലമുള്ള ആഹാരത്തെകൊണ്ടല്ല പാലുകൊണ്ട ആ
</lg><lg n="൧൩">വശ്യമുള്ളവരായിരി തീൎന്നും ഇരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ പാൽ
കുടിക്കുന്നവനെല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്ത
</lg><lg n="൧൪">വനാകുന്നു എന്തെന്നാൽ അവൻ ശിശുവാകുന്നു✱ എന്നാൽ ബ
ലമുള്ള ആഹാരം മുതിൎന്നവരായി ശീലം ഹെതുവായി ഗുണദോഷ
ങ്ങളെയും തിരിച്ചറിയാനായിട്ട അഭ്യാസപ്പെട്ട ഇന്ദ്രിയങ്ങളൂള്ളവ
രായുള്ളവൎക്ക ഉള്ളതാകുന്നു ✱</lg> [ 548 ]

൬ അദ്ധ്യായം

൧ വിശ്വാസത്തിൽനിന്ന പിറകോട്ടു വീഴാതെ.— ൧൧. സ്ഥിര
തയൊടും.— ൧൨. ദൈവത്തിങ്കൽ കാത്തിരിപ്പാൻ ജാഗ്രത
യൊടും ക്ഷമയൊടും ഇരിക്കെണമെന്നും.— ൧൩. എന്തുകൊ
ണ്ടെന്നാൽ ദൈവം തന്റെ വാഗ്ദത്തത്തിൽ മഹാ നിശ്ചയമു
ള്ളവനാകുന്നു എന്നും അവൻ ബുദ്ധി പറയുന്നത.

<lg n="">അതുകൊണ്ട ക്രിസ്തുവിന്റെ ആദ്യ പാഠങ്ങളുടെ വചനത്തെ
വിട്ട നാം പൂൎണ്ണതയിലെക്ക നടന്ന മരിച്ച ക്രിയകളിൽനിന്നുള്ള അ
നുതാപത്തിന്റെയും ദൈവത്തിങ്കലുള്ള വിശ്വാസത്തിന്റെയും✱</lg><lg n="൨"> ബപ്തിസ്മകളുടെ ഉപദേശത്തിന്റെയും കൈകളെ മെൽ വെക്കു
ന്നതിന്റെയും മരിച്ചവരുടെ ഉയിൎപ്പിന്റെയും നിത്യമുള്ള ന്യായ
വിധിയുടെയും അടിസ്ഥാനത്തെ പിന്നെയും ഇടാതെ ഇരിക്ക✱</lg><lg n="൩">

ദൈവം അനുവാദം തന്നാൽ ഇതിനെ നാം ചെയ്കയും ചെയ്യും✱</lg><lg n="൪"> എന്തുകൊണ്ടെന്നാൽ ഒരിക്കൽ പ്രകാശിപ്പിക്കപ്പെടുകയും സ്വൎഗ്ഗത്തി
ങ്കൽനിന്നുള്ള ദാനത്തെ ആസ്വദിക്കയും പരിശുദ്ധാത്മാവിന്റെ
</lg><lg n="൫"> അംശികളായി തീരുകയും✱ ദൈവത്തിന്റെ നല്ല വാക്യത്തെ
യും വരുവാനുള്ള ലൊകത്തിന്റെ അധികാരങ്ങളെയും ആസ്വദി
</lg><lg n="൬">ക്കയും ചെയ്തവരായവർ✱ വീണുപൊയാൽ അവരെ പിന്നെയും
അനുതാപത്തിത്ത പുതിയതാക്കുവാൻ കഴിയാത്ത കാൎയ്യമാകുന്നു
അവർ ദൈവത്തിന്റെ പുത്രനെ തങ്ങൾക്കായി പിന്നെയും കു
രിശിങ്കൽ തറച്ച ലൊകാപവാദം വരുന്നതുകൊണ്ടാകുന്നു✱</lg><lg n="൭"> എന്തുകൊണ്ടെന്നാൽ തന്റെ മെൽ പലപ്പൊഴും വരുന്ന മഴയെ
കുടിക്കയും തന്നെ നന്നാക്കുന്നവൎക്ക യൊഗ്യമുള്ള സസ്യത്തെ ജനി
പ്പിക്കയും ചെയ്യുന്ന ഭൂമി ദൈവത്തിങ്കൽനിന്ന അനുഗ്രഹത്തെ പ്രാ
</lg><lg n="൮">പിക്കുന്നു✱ എന്നാൽ മുള്ളുകളെയും മുൾപടൎപ്പുകളെയും ജനി
പ്പിക്കുന്നത തള്ളിക്കളയപ്പെടുന്നു ശാപത്തിന്ന സമീപിച്ചും ഇരി
</lg><lg n="൯"> ക്കുന്നു അതിന്റെ അവസാനം ചുടപ്പെടുന്നതാകുന്നു✱ എന്നാൽ
പ്രിയമുള്ളവരെ ഞങ്ങൾ ഇപ്രകാരം പറയുന്നു എങ്കിലും എറ്റ
വും നല്ലതായും രക്ഷയൊടു കൂടുന്നതായുമുള്ള കാൎയ്യങ്ങൾ ഞങ്ങൾ
</lg><lg n="൧൦">ക്ക നിങ്ങളെ കുറിച്ച നിശയമായിരിക്കുന്നു✱ എന്തെന്നാൽ
ദൈവം നിങ്ങളുടെ പ്രവൃത്തിയെയും നിങ്ങൾ പരിശുദ്ധമുള്ളവൎക്ക
ശുശ്രൂഷ ചെയ്തതിനാലും ചെയ്യുന്നതിനാലും തന്റെ നാമത്തിന്നാ
യ്കൊണ്ട കാണിച്ച സ്നെഹത്തിന്റെ പ്രയത്നത്തെയും മറന്നു കള
</lg><lg n="൧൧">വാൻ അവന്യായമുള്ളവനല്ല✱ എന്നാൽ നിങ്ങൾ മടിയുള്ളവരാ
കാതെ വിശ്വാസത്താലും ക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശ
മായനുഭവിക്കുന്നവരെ പിന്തുടരുന്നവരാകെണ്ടുന്നതിന്നായിട്ട്✱</lg><lg n="൧൨"> നിങ്ങളിൽ ഓരൊരുത്തൻ അവസാനത്തോളം ആശാബന്ധത്തി
ന്റെ പൂൎണ്ണനിശ്ചയത്തിന്നായി ആ ജാഗ്രതയെ തന്നെ കാട്ടുവാൻ</lg>
[ 549 ] <lg n="൧൩">ഞങ്ങൾ ആഗ്രഹിക്കയും ചെയ്യുന്നു✱ എന്തെന്നാൽ ദൈവം അബ്ര
ഹാമിന്ന വാഗ്ദത്തം ചെയ്യുമ്പൊൾ തന്നെക്കാൾ വലിയവനെകൊ
ണ്ട സത്യം ചെയ്യാനില്ലായ്കകൊണ്ട തന്നെ കൊണ്ടു തന്നെ സത്യം</lg><lg n="൧൪"> ചെയ്ത✱ ഞാൻ നിന്നെ അനുഗ്രഹിച്ച അനുഗ്രഹിക്കയും നിന്നെ</lg><lg n="൧൫"> വൎദ്ധിപ്പിച്ച വൎദ്ധിപ്പിക്കയും ചെയ്യും സത്യം എന്ന പറഞ്ഞു✱ അ
പ്രകാരം അവൻ ദീൎഘക്ഷമയൊടിരുന്നാറെ വാഗ്ദത്തത്തെ പ്രാ</lg><lg n="൧൬">പിക്കയും ചെയ്തു ✱ എന്തെന്നാൽ മനുഷ്യർ ശ്രെഷ്ഠനെകൊണ്ട ആ
ണയിടുന്നു സത്യം സ്ഥിരം വരുത്തുന്നതിന്നായിട്ട ആണ അവൎക്ക</lg><lg n="൧൭"> സകല വിവാദത്തിന്റെയും അവസാനവുമാകുന്നു✱ ഇതിനാൽ
ദൈവം തന്റെ ആലൊചനയുടെ ഭേദമില്ലായ്മയെ വാഗ്ദത്തത്തി
ന്റെ അവകാശികൾക്ക എററവും പരിപൂൎണ്ണമായി കാട്ടുവാൻ മ</lg><lg n="൧൮">നസ്സായി അതിനെ ഒര ആണയാൽ ഉറപ്പിച്ചത✱ ദൈവത്തി
ന്ന ഭൊഷ്ക പറഞ്ഞു കൂടാത രണ്ടു മാറാത്ത കാൎയ്യങ്ങളാൽ നമുക്ക മു
മ്പാക വെക്കപ്പെട്ടിരിക്കുന്ന ആശാബന്ധത്തെ പിടിച്ചുകൊൾ
വാൻ അഭയം പ്രാപിച്ചവരായ നമുക്ക ഉറപ്പുള്ള ആശ്വാസമുണ്ടാ</lg><lg n="൧൯">കെണ്ടുന്നതിന്നാകുന്നു✱ ആ (ആശാബന്ധം) നമുക്ക ആത്മാവി
ന്റെ ഒരു നങ്കൂരം പോലെ നിശ്ചയമായും സ്ഥിരമായം തിരയ്ക്ക</lg><lg n="൨൦"> അകത്തായി ഉ ള്ളതിലെക്കു പ്രവെശിക്കുന്നതായും ഉണ്ട✱ അവിടെ
ക്ക മുന്നൊടുന്നവനായി മൽക്കിസെദെക്കിന്റെ ക്രമപ്രകാരം എ
ന്നെന്നേക്കും ഒരു പ്രധാനാൎയ്യനായി തീൎന്നവനായുള്ള യെശു
നമുക്കുവെണ്ടി അകത്ത പ്രവെശിച്ചിരിക്കുന്നു ✱</lg>

൭ അദ്ധ്യായം

൧ യെശു ക്രിസ്തു മെൽക്കിസെദെക്കിന്റെ ക്രമപ്രകാരം ഒര ആചാ
ൎയ്യനും,— ൧൧ അഹറൊന്റെ ക്രമത്തിലുള്ള ആചാൎയ്യന്മാരെക്കാ
ളും മഹാ അധികം ശ്രെഷ്ഠനും ആകുന്നു എന്നുള്ളത.

<lg n="">എന്തെന്നാൽ ൟ മെൽക്കിസെദെക്ക സാലെമിന്റെ രാജാ
വും അത്യുന്നതനാകുന്ന ദൈവത്തിന്റെ ആചാൎയ്യകനുമായി (ഇരു
ന്നു) രാജാക്കന്മാരെ വധിക്കുന്നതിൽനിന്ന തിരിച്ചു വരുന്ന അ
ബ്രഹാമിനെ അവൻ എതിരെറ്റു അവനെ അനുഗ്രഹിക്കയും ചെ</lg><lg n="൨">യ്തു ✱ അവന്ന അബ്രഹാം സകലത്തിലും പത്തിലൊരു അംശം
കൊടുക്കയും ചെയ്തു അവൻ ആദ്യം അൎത്ഥത്താൽ നീതിയുടെ രാ
ജാവെന്നും പിന്നത്തെതിൽ സമാധാനത്തിന്റെ രാജാവ എന്ന

അൎത്ഥമാകുന്ന സാലെമിന്റെ രാജാവെന്നും പറയപ്പെട്ടവനായി✱</lg><lg n="൩"> പിതാവില്ലാത്തവനായി മാതാവില്ലാത്തവനായി വംശപാരമ്പൎയ്യ
മില്ലാത്തവനായി അവന്ന ദിവസാരംഭവും ജീവാവസാനവുമില്ലാ
തെ ദൈവത്തിന്റെ പുത്രനൊട സദൃശനാക്കപ്പെട്ട എന്നും ഒര</lg><lg n="൪"> ആചാൎയ്യനായി നിലനില്ക്കുന്നു✱ ഇവൻ എത്രയും ശ്രെഷ്ഠനായി
രുന്നു എന്ന വിചാരിച്ചുകൊൾവിൻ ഗൊത്രപ്രമാണിയായ അബ്ര</lg> [ 550 ]

<lg n="">ഹാമും അവന്ന കവൎച്ചകളിൽ പത്തിലൊന്ന കൊടുത്തുവല്ലൊ✱</lg><lg n="൫"> ലെവിയുടെ പുത്രന്മാരിൽ ആചാൎയ്യസ്ഥാനത്തെ പ്രാപിക്കു
ന്നവരും ന്യായപ്രമാണത്തിൻ പ്രകാരം ജനത്തൊടെ അത ത
ങ്ങൾ അബ്രഹാമിന്റെ കടിപ്രദെശത്തിൽനിന്ന ഉണ്ടാകുന്നു എ
ങ്കിലും തങ്ങളുടെ സഹോദരന്മാരൊടു തന്നെ പത്തിലൊന്ന വാ
</lg><lg n="൬">ങ്ങിക്കൊൾവാൻ ഒരു കല്പനയുണ്ട സത്യം✱ എന്നാൽ അവരിൽ
നിന്ന വംശം വിചാരിക്കപ്പെടാത്തവൻ അബ്രഹാമിനൊടു പത്തി
ലൊന്നു വാങ്ങി വാഗ്ദത്തങ്ങളെ ലഭിച്ചവനെ അനുഗ്രഹിക്കയും ചെ</lg><lg n="൭">യ്തു✱ എന്നാൽ ഒരു തൎക്കവും കൂടാതെ വലിയവനാൽ ചെറിയ</lg><lg n="൮">യവൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു✱ വിശേഷിച്ചും ഇവിടെ മരി
ക്കുന്ന മനുഷ്യർ പത്തിലൊന്ന വാങ്ങുന്നു അവിടെ അവൻ ജീവി</lg><lg n="൯"> ക്കുന്നു എന്ന സാക്ഷിപ്പെട്ടവൻ (വാങ്ങുന്നു) താനും✱ പിന്നെ
യും പത്തിലൊന്ന വാങ്ങുന്ന ലെവിയും അബ്രഹാമിൽ പത്തിലൊ</lg><lg n="൧൦">ന്ന കൊടുത്തു എന്നുള്ള പ്രകാരം പറയാമല്ലൊ✱ എന്തുകൊണ്ടെ
ന്നാൽ മെൽക്കിസെദെക്ക അവനെ എതിരെറ്റപ്പൊൾ അവൻ ഇ
നിയും തന്റെ പിതാവിന്റെ കടിപ്രദെശത്തിൽ ആയിരുന്നു✱</lg><lg n="൧൧"> എന്നാൽ ലെവിക്ക സംബന്ധിച്ച ആചാൎയ്യത്വത്താൽ (അതിൻ കീ
ഴിലല്ലൊ ജനം ന്യായപ്രമാണത്തെ പ്രാപിച്ചത) തികച്ചലുണ്ടായി
രുന്നു എന്നുവരികിൽ ഇനിയും അഹറൊന്റെ ക്രമപ്രകാരം വി
ളിക്കപ്പെടാതെ മെൽക്കിസെദെക്കിന്റെ ക്രമപ്രകാരം മറ്റൊര</lg><lg n="൧൨">ചാൎയ്യാനുണ്ടാകുവാൻ എന്തൊര ആവശ്യം✱ ആചാൎയ്യത്വം മാറി
പൊയതുകൊണ്ട നായപ്രമാണത്തിന്നും ഒരു മാറ്റമുണ്ടാകുവാൻ</lg><lg n="൧൩"> ആവശ്യമുണ്ടല്ലൊ✱ എന്തുകൊണ്ടെന്നാൽ ൟ കാൎയ്യങ്ങൾ ആരെ
കുറിച്ചു പറയപ്പെടുന്നുവൊ അവൻ മറ്റൊരു ഗൊത്രത്തിന്ന സം
ബന്ധിച്ചവനാകുന്നു അതിൽനിന്ന ഒരുത്തനും ബലിപീഠത്തി</lg><lg n="൧൪">ങ്കൽ പരിചാരകം ചെയ്തിട്ടില്ല✱ എന്തെന്നാൽ നമ്മുടെ കൎത്താവ
യെഹൂദിയായിൽനിന്ന ഉദിച്ചു എന്നുള്ളത സ്പഷ്ടമാകുന്നു ആ ഗൊ
ത്രത്തെ കുറിച്ച മൊശ ആചാൎയ്യത്വത്തെ സംബന്ധിച്ച ഒരു വ</lg><lg n="൧൫">സ്തുവും പറഞ്ഞിട്ടില്ല✱ പിന്നെയും മറ്റൊര ആചാൎയ്യൻ മെൽ
ക്കിസെദെക്കിന്റെ സാദൃശ്യപ്രകാരം ഉണ്ടാകുന്നതിനാൽ അത പി</lg><lg n="൧൬">ന്നെ എത്രയും അധികം സ്പഷ്ടമായിരിക്കുന്നു✱ ഇവൻ ജഡം സം
ബന്ധിച്ച കല്പനയുടെ ന്യായപ്രമാണത്തിൻ പ്രകാരമല്ല അവ
സാനമില്ലാത്ത ജീവന്റെ ശക്തിയിൻ പ്രകാരം തന്നെ ആക്കി</lg><lg n="൧൭"> വെക്കപ്പെട്ടവനാകുന്നു✱ എന്തുകൊണ്ടെന്നാൽ നീ മെൽക്കിസെ
ദെക്കിന്റെ ക്രമപ്രകാരം എന്നെന്നെക്കും ഒര ആചാൎയ്യകനാകുന്നു</lg><lg n="൧൮"> എന്ന അവൻ സാക്ഷീകരിക്കുന്നു✱ എന്തെന്നാൽ മുമ്പിലത്തെ
കല്പന അതിന്റെ ബലഹീനതയുടെയും അപ്രയൊജനത്തിന്റെ</lg><lg n="൧൯">യും നിമിത്തമായിട്ട തള്ളപ്പെടുന്നു സത്യം✱ എന്തുകൊണ്ടെ
ന്നാൽ ന്യായപ്രമാണം ഒന്നിനെയും പൂൎത്തിയാക്കിയിട്ടില്ല എറ്റ</lg>

[ 551 ] <lg n="">വും നല്ല ആശാബന്ധത്തിന്റെ പ്രവെശനമത്രെ അതിനാൽ</lg><lg n="൨൦"> നാം ദൈവത്തിന്റെ അടുക്കൽ സമീപിക്കുന്നു✱ വിശെഷിച്ചും
അവൻ ആണ കൂടാതെ (ആചാൎയ്യൻ) ആക്കപ്പെട്ടിരുന്നില്ലാത്തത</lg><lg n="൨൧"> എത്രയൊ✱ (എന്തെന്നാൽ അവർ ആണ കൂടാതെ ആചാൎയ്യന്മാരാ
ക്കപ്പെടുന്നു എന്നാൽ ഇവൻ നീ മെൽക്കിസെദെക്കിന്റെ ക്രമപ്ര
കാരം എന്നെന്നെക്കും ഒര ആചാൎയ്യകനാകുന്നു എന്ന കൎത്താവ ആ
ണയിട്ട അനുതാപിക്കയുമില്ല എന്ന അവനൊട പറഞ്ഞവനാൽ</lg><lg n="൨൨"> ആണയൊട കൂടി തന്നെ)✱ അത്രയും അധികം യെശു വിശെ</lg><lg n="൨൩">ഷമുള്ള നിയമത്തിന്റെ ഉത്തരവാദിയായി തീൎന്നു✱ പിന്നെയും മ
രണത്താൽ നിലനില്പാൻ അനുവദിക്കപ്പെടായ്ക കൊണ്ട അവർ</lg><lg n="൨൪"> പല ആചാൎയ്യകന്മാരായിരുന്നു സത്യം✱ എന്നാൽ ഇവന്ന താൻ എ
ന്നെന്നെക്കും നിലനില്ക്കുന്നതുകൊണ്ട മാറിപൊകാത്ത ആചാൎയ്യ</lg><lg n="൨൫">ത്വമൂണ്ട✱ എന്നതുകൊണ്ട അവന്ന തന്റെ മൂലമായി ദൈവത്തി
ന്റെ അടുക്കൽ വരുന്നവരെ അവസാനത്തൊളം രക്ഷിപ്പാനും
കഴിയും അത എന്തുകൊണ്ടെന്നാൽ അവൻ അവൎക്ക വെണ്ടി പ്രാ</lg><lg n="൨൬">ൎത്ഥന ചെയ്യുന്നതിന്ന എന്നെന്നെക്കും ജിവിക്കുന്നു✱ എന്തുകൊ
ണ്ടെന്നാൽ പരിശുദ്ധനും ദൊഷമില്ലാത്തവനും കറയില്ലാത്തവ
നും പാപികളിൽനിന്ന വെർപ്പെട്ടവനും സ്വൎഗ്ഗങ്ങളെക്കാൾ ഉന്ന
തനായവനുമായി ഇപ്രകാരമുള്ളൊരു പ്രധാനാചാൎയ്യൻ നമുക്കു</lg><lg n="൨൭"> യൊഗ്യനായി✱ മുമ്പെ തന്റെ സ്വന്ത പാപങ്ങൾക്കു വെണ്ടിയും
പിന്നെ ജനങ്ങളുടെ (പാപങ്ങൾക്കു വെണ്ടിയും) ആ പ്രധാനാചാ
ൎയ്യന്മാർ എന്നപൊലെ ദിനം പ്രതിയും ബലി കഴിപ്പാൻ അവ
ന്ന ആവശ്യമില്ല എന്തുകൊണ്ടെന്നാൽ തന്നെ തന്നെ ബലി കൊടു</lg><lg n="൧൮">ത്തപ്പൊൾ അവൻ ഇതിനെ ഒരിക്കൽ ചെയ്തുവല്ലൊ✱ എന്തെ
ന്നാൽ ന്യായപ്രമാണം ബലഹീനതയുള്ള മനുഷ്യരെ പ്രധാ
നാചാൎയ്യന്മാരായിട്ടാക്കുന്നു എന്നാൽ ന്യായപ്രമാണത്തിന്റെ
ശെഷം ഉണ്ടായ ആണയുടെ വചനം എന്നെന്നെക്കും ശുദ്ധീകരിക്ക
പ്പെട്ട പുത്രനെ ആക്കി വെക്കുന്നു✱</lg>

൮ അദ്ധ്യായം

൧ ക്രിസ്തുവിന്റെ നിത്യമായുള്ള ആചാൎയ്യസ്ഥാനം കൊണ്ട ലെവി
സംബന്ധമായുള്ള ആചാൎയ്യസ്ഥാനവും.— ൭ നിത്യമായുള്ള നി
യമം കൊണ്ടു നിത്യമല്ലാത നിയമവും തള്ളപ്പെടുന്നത.

<lg n=" ">എന്നാൽ പറയപ്പെട്ട കാൎയ്യങ്ങളുടെ തുക ഇതാകുന്നു നമുക്ക ഇ
പ്രകാരമുള്ള പ്രധാനാചാൎയ്യൻ സ്വൎഗ്ഗങ്ങളിൽ മഹത്വത്തിന്റെ</lg><lg n="൨"> സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്നവനും✱ പരിശു
ദ്ധ സ്ഥലത്തിലെയും മനുഷ്യനല്ല കൎത്താവ തന്നെ ഇട്ടിട്ടുള്ള സത്യ</lg><lg n="൩"> കൂടാരത്തിലെയും ശുശ്രൂഷക്കാരനും ഉണ്ട✱ എന്തുകൊണ്ടെന്നാൽ
ഒരൊരു പ്രധാനാചാൎയ്യൻ വഴിപാടുകളെയും ബലികളെയും ക</lg> [ 552 ]

<lg n="">ഴിപ്പാൻ ആക്കി വെക്കപ്പെടുന്നു അതുകൊണ്ട നിവെദിപ്പാൻ വല്ല</lg><lg n="൪"> തും ഇവന്നും ഉണ്ടാകുന്നത ആവശ്യമായി✱ അവൻ ഭൂമിയിലിരി
ക്കുന്നു എന്നുവരികിൽ ആചാൎയ്യനായിരിക്കയില്ല അതെന്തുകൊ
ണ്ടെന്നാൽ ന്യായപ്രമാണ പ്രകാരം വഴിപാടുകള കഴിക്കുന്ന ആ</lg><lg n="൫">ചാൎയ്യന്മാർ ഉണ്ട✱ ഇവർ സ്വൎഗ്ഗകാൎയ്യങ്ങളുടെ ദൃഷ്ടാന്തത്തിന്നും നി
ഴലിന്നും ശുശ്രൂഷ ചെയ്യുന്നു കൂടാരത്തെ തീൎപ്പാൻ മൊശെ ഭാവി
ച്ചപ്പൊൾ നീ സകലത്തെയും പൎവതത്തിൽ നിനക്ക കാണിക്
പ്പെട്ട മാതൃകപ്രകാരം തന്നെ ചെയ്വാൻ നൊക്കുക എന്ന അവന്ന</lg><lg n="൬"> ദൈവനിയൊഗമുണ്ടായ പ്രകാരം തന്നെ✱ എന്നാൽ ഇപ്പൊൾ
അവൻ എറ്റവും നല്ല വാഗ്ദത്തങ്ങളുടെ മെൽ ചട്ടമാക്കപ്പെട്ടതാ
യി എത്ര വിശെഷമായുള്ള നിയമത്തിന്റെ മദ്ധ്യസ്ഥനാകുന്നു</lg><lg n="൭">വൊ അത്ര വിശെഷമുള്ള ശുശ്രൂഷയെയും പ്രാപിച്ചു✱ എന്തെ
ന്നാൽ ആ ഒന്നാമത്തെ (നിയമം) കുറ്റം കൂടാതെ ഇരുന്നു എ
ങ്കിൽ പിന്നെ രണ്ടാമത്തതിന്ന സ്ഥലം അന്വെഷിക്കപ്പെടുകയില്ല</lg><lg n="൮"> എന്തുകൊണ്ടെന്നാൽ അവരെ കുറ്റപ്പെടുത്തീട്ട അവൻ പറയു
ന്നു കണ്ടാലും നാളുകൾ വരുന്ന കൎത്താവ പറയുന്നു അപ്പൊൾ
ഞാൻ ഇസ്രാഎൽ ഭവനത്തൊടും യെഹൂദായുടെ ഭവനത്തൊടും</lg><lg n="൯"> ഒരു പുതിയ നിയമത്തെ ചെയ്യും✱ ഞാൻ അവരുടെ പിതാ
ക്കന്മാരൊട അവരെ എജിപ്തദെശത്തിൽനിന്ന കൂട്ടികൊണ്ടു വ
രുവാൻ കൈ പിടിച്ച ദിവസത്തിങ്കൽ ചെയ്തിട്ടുള്ള നിയമത്തിൻ
പ്രകാരമല്ല അതെന്തുകൊണ്ടെന്നാൽ അവർ എന്റെ നിയമ
ത്തിൽ സ്ഥിരമായി നിന്നിട്ടില്ല ഞാനും അവരെ ശ്രദ്ധിച്ചതുമില്ല</lg><lg n="൧൦"> എന്ന കൎത്താവ പറയുന്നു✱ എന്നാൽ ആ ദിവസങ്ങളുടെ ശെഷം
ഞാൻ ഇസ്രാഎൽ ഭവനത്തൊടെ ചെയ്വാൻ ഭാവിക്കുന്ന നിയമം
ഇതാകുന്നു എന്ന കൎത്താവ പറയുന്നു ഞാൻ എന്റെ ന്യായപ്ര
മാണങ്ങളെ അവരുടെ മനസ്സിൽ ആക്കി അവയെ അവരുടെ ഹൃ
ദയങ്ങളിലും എഴുതി അവൎക്ക ദൈവമാകും അവർ എനിക്ക ജനമാ</lg><lg n="൧൧">യുമിരിക്കും✱ ഓരൊരുത്തൻ തന്റെ തന്റെ അയൽക്കാരന്നും
ഓരൊരുത്തൻ തന്റെ തന്റെ സഹൊദരന്നും കൎത്താവിനെ അ
റിക എന്ന പറഞ്ഞ ഉപദെശിക്കയുമില്ല അതെന്തുകൊണ്ടെന്നാൽ
അവരിൽ ചെറിയവൻ മുതൽ വലിയവൻ വരെ എല്ലാവരും</lg><lg n="൧൨"> എന്നെ അറിയെണ്ടിവരും✱ എന്തുകൊണ്ടെന്നാൽ ഞാൻ അവ
രുടെ അന്യായങ്ങൾക്ക കരുണയുള്ളവനാകും അവരുടെ പാപ</lg><lg n="൧൩">ങ്ങളെയും അവരുടെ അകൃത്യങ്ങളെയും പിന്നെ ഓൎക്കയുമില്ല✱ ഒ
രു പുതിയ നിയമം എന്ന പറയുന്നതിനാൽ അവൻ മുമ്പിലെ
ത്തെതിനെ പഴയതാക്കി എന്നാൽ ജീൎണ്ണമായും പഴക്കം ചെന്നതാ
യുള്ളത ക്ഷയിച്ചു പൊകുവാൻ സമീപമായിരിക്കുന്നു✱</lg>

[ 553 ] ൯ അദ്ധ്യായം

൧ ന്യായപ്രമാണത്തിന്റെ കൎമ്മങ്ങളും രക്തബലികളും,— ക്രി
സ്തുവിന്റെ രക്തത്തിന്നും ബലിക്കും വളരെ താണിട്ടുള്ളതാകു
ന്നു എന്നുള്ളത.

<lg n="">അതുകൊണ്ടു മുമ്പിലത്തെ നിയമത്തിന്നും ദൈവശുശ്രൂഷയുടെ
കൎമ്മങ്ങളും ലൊകം സംബന്ധിച്ച ഒരു പരിശുദ്ധ സ്ഥലവും ഉണ്ടായി</lg><lg n="൨">രുന്നു സത്യം✱ എന്തുകൊണ്ടെന്നാൽ ഒന്നാമത്തെ കൂടാരം തീൎക്ക
പ്പെട്ടു അതിൽ നിലവിളിക്കും മെശയും കാഴ്ച അപ്പങ്ങളും ഉണ്ടാ</lg><lg n="൩">യിരുന്നു. ആയത പരിശുദ്ധ സ്ഥലം എന്ന പറയപ്പെടുന്നു✱ എ
ന്നാൽ രണ്ടാമത്തെ തിരശ്ശീലയ്ക്കും പുറത്ത പരിശുദ്ധത്തിന്നും പരി</lg><lg n="൪">ശുദ്ധമെന്ന ചൊല്ലപ്പെടുന്ന കൂടാരം ഉണ്ടായിരുന്നു✱ ആയതിന
പൊന്നുകൊണ്ടുള്ള ധൂപകലശവും പൊൻ തകിടുകൊണ്ട മുഴുവനും
മൂടപ്പെട്ട നിയമത്തിന്റെ പെട്ടിയും ഉണ്ടായിരുന്നു അതിൽ മ
ന്നാ എന്നത വെക്കപ്പെട്ട പൊൻ പാത്രവും തളിൎത്തതായുള്ള</lg><lg n="൫"> അഹറൊന്റെ കൊലും നിയമത്തിന്റെ പലകകളും✱ അതി
ന്റെ മീതെ കരുണയുടെ ആസനത്തെ നിഴലിക്കുന്ന മഹത്വ
ത്തിന്റെ കെരുബികളും ഉണ്ടായിരുന്നു അവയെ കുറിച്ച പ്രത്യെ</lg><lg n="൬"> കം പ്രത്യെകം പറവാൻ ഇപ്പൊൾ നമുക്ക കഴിയുന്നതല്ല✱ എന്നാൽ
ഇക്കാൎയ്യങ്ങൾ ഇപ്രകാരം തീൎക്കപ്പെട്ടതിന്റെ ശെഷം (ദൈവ) ശു
ശ്രൂഷ കഴിച്ചുകൊണ്ട ആചാൎയ്യന്മാർ ഒന്നാമത്തെ കൂടാരത്തിലെ</lg><lg n="൭">ക്ക എപ്പൊഴും കടന്നു✱ എന്നാൽ രണ്ടാമത്തതിലെക്ക സംവ
ത്സരത്തിൽ ഒരിക്കൽ പ്രധാനാചാൎയ്യൻ മാത്രം ചെന്നു എന്നാൽ
രക്തം കൂടാതെയല്ല അതിനെ അവൻ തനിക്കു വെണ്ടിയും ജന</lg><lg n="൮">ത്തിന്റെ തെറ്റുകൾക്കു വെണ്ടിയും നിവെദിച്ചു✱ ഒന്നാമത്തെ
കൂടാരം നിലയൊടിരിക്കുവൊളം മഹാ പരിശുദ്ധ സ്ഥലത്തിന്നു
ള്ള വഴി ഇനിയും പ്രകാശിക്കപ്പെട്ടില്ല എന്നുള്ളതിനെ പരിശുദ്ധാ</lg><lg n="൯">ത്മാവ സ്പഷ്ടമായി കാണിച്ചു✱ ആയത അക്കാലത്തെക്ക ദൃഷ്ടാന്ത
മായിരുന്നു അതിൽ വഴിപാടുകളും ബലികളും കഴിക്കപ്പെട്ടു അവ
ശുശ്രൂഷ ചെയ്തവനെ മനസ്സാക്ഷി സംബന്ധിച്ച പൂൎണ്ണനാക്കുവാൻ</lg><lg n="൧൦"> കഴിയാതെ✱ ഭക്ഷണങ്ങളിലും പാനീയങ്ങളിലും പലവിധ സ്നാ
നങ്ങളിലും ജഡകൎമ്മങ്ങളിലും മാത്രം ഇരുന്ന നല്ല ചട്ടമാക്കുന്ന കാല</lg><lg n="൧൧"> ത്തൊളം ചുമത്തപ്പെട്ട കാൎയ്യങ്ങളായിരുന്നു✱ എന്നാൽ ക്രിസ്തു വ
രുവാനുള്ള നന്മകളുടെ ഒരു പ്രധാനാചാൎയ്യനായ്വന്നിട്ട ൟ സൃ
ഷ്ടിയുടെ അല്ല എന്ന പൊരുളായി കൈകൾ കൊണ്ട തീൎക്കപ്പെടാ
തെ എറ്റവും വലിപ്പവും എറ്റവും തികവുമുള്ള കൂടാരത്താൽ✱</lg><lg n="൧൨"> കൊലാടുകളുടെയും കന്നുകുട്ടികളുടെയും രക്തത്താലുമല്ല തന്റെ
സ്വന്ത രക്തത്താൽ തന്നെ ഒരിക്കൽ പരിശുദ്ധ സ്ഥലത്തിലെക്ക
(നമുക്ക വെണ്ടി) നിത്യമായുള്ള വീണ്ടെടുപ്പിനെ ലഭിച്ചുകൊണ്ട പ്ര</lg><lg n="൧൩">വെശിച്ചു✱ എന്തുകൊണ്ടെന്നാൽ കാളകളുടെയും കൊലാടുകളു</lg> [ 554 ]

<lg n="">ടെയും രക്തവും അശുദ്ധിയുള്ളവരുടെ മെൽ തളിക്കപ്പെടുന്ന പശു
ക്കിടാവിന്റെ ചാമ്പലും മാംസത്തിന്റെ ശുചീകരണത്തിങ്കൽശു</lg><lg n="൧൪">ദ്ധമാകുന്നു എങ്കിൽ✱ നിത്യാത്മാവു മൂലമായി തന്നെ താൻ കള
ങ്കമില്ലാത്തവനായി ദൈവത്തിന്ന ബലി കൊടുത്തവനായ ക്രിസ്തു
വിന്റെ രക്തം നിങ്ങൾ ജീവനുള്ള ദൈവത്തെ സെവിക്കെണ്ടുന്ന
തിന്നായിട്ട നിങ്ങളുടെ മനസ്സാക്ഷിയെ മരണക്രിയകളിൽനിന്ന എ</lg><lg n="൧൫">ത്ര അധികം ശുദ്ധമാക്കും✱ വിശെഷിച്ചും ഇതിന്നായ്കൊണ്ട അ
വൻ ഒന്നാമത്തെ നിയമത്തിലുൾപ്പെട്ട ലംഘനങ്ങളുടെ വീണ്ടെടു
പ്പിന്നായി മരണം മൂലമായിട്ട വിളിക്കപ്പെട്ടവർ നിത്യാവകാശ
ത്തിന്റെ വാഗ്ദത്തത്തെ കൈക്കൊള്ളെണ്ടുന്നതിന്ന പുതിയ നിയ</lg><lg n="൧൬">മത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു✱ എന്തുകൊണ്ടെന്നാൽ മരണ
പത്രിക എവിടെയാകുന്നുവൊ അവിടെ പ്രതികക്കാരന്റെ മര</lg><lg n="൧൭">ണമുണ്ടാകുവാൻ ആവശ്യമുണ്ട✱ എന്തുകൊണ്ടെന്നാൽ മനുഷ്യർ
മരിച്ചതിന്റെ ശെഷം മരണപത്രിക ബലമുള്ളതാകുന്നു എ
ന്നാൽ പ്രതികക്കാരൻ ജീവനൊടിരിക്കുന്ന സമയത്ത അത അ</lg><lg n="൧൮">ശെഷം ബലമില്ലാത്തതാകുന്നു✱ അതുകൊണ്ട ഒന്നാമത്തെ നി</lg><lg n="൧൯">യമം രക്തം കൂ ടാതെ പ്രതിഷ്ഠിക്കപ്പെട്ടതുമില്ല✱ എന്തെന്നാൽ
മൊശെ ന്യായപ്രമാണത്തിൻ പ്രകാരം സകല കല്പനയെയും സ
കല ജനത്തൊടും പറഞ്ഞതിന്റെ ശെഷം അവൻ പശുവിൻ
കുട്ടികളുടെയും കൊലാടുകളുടെയും രക്തത്തെ വെള്ളത്താടും
ചുവന്ന ആട്ടുരൊമത്തൊടും ൟസൊപ്പിനൊടു കൂടി എടുത്ത പു</lg><lg n="൨൦">സ്തകത്തിന്മെലും സകല ജനത്തിന്മെലും തളിച്ച പറഞ്ഞു✱ ഇത
ദൈവം നിങ്ങൾക്ക കല്പിച്ചിട്ടുള്ള നിയമത്തിലെ രക്തമാകുന്നു✱</lg><lg n="൨൧"> വിശെഷിച്ചും അപ്രകാരം തന്നെ അവൻ കൂടാരത്തിന്മെലും ദൈ
വശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങളിന്മെലും രക്തം തളിച്ചു✱</lg><lg n="൨൨"> ന്യായപ്രമാണത്തിൻ പ്രകാരം മിക്ക വസ്തുക്കളൊക്കയും രക്തം കൊ
ണ്ട ശുദ്ധിയാക്കപ്പെടുകയും ചെയ്യുന്നു രക്തചൊരിച്ചൽ കൂടാതെ വി</lg><lg n="൨൩">മൊചനവുമില്ല✱ അതുകൊണ്ട സ്വൎഗ്ഗങ്ങളിലെ കാൎയ്യങ്ങളുടെ മാതിരി
കൾ ഇവയെക്കൊണ്ടും എന്നാൽ സ്വൎഗ്ഗകാൎയ്യങ്ങൾ തന്നെ ഇവയെ
ക്കാൾ നല്ലബലികളെക്കൊണ്ടും ശുദ്ധിയാക്കപ്പെടുന്നത ആവശ്യമായി</lg><lg n="൨൪">രുന്നു✱ എന്തെന്നാൽ ക്രിസ്തു നെരായുള്ളവയുടെ പ്രതിനിധികളാ
കുന്ന കൈവെലയുള്ള പരിശുദ്ധ സ്ഥലങ്ങളിലേക്ക പ്രവെശിച്ചിട്ടി
ല്ല ഇപ്പൊൾ ദൈവത്തിന്റെ സന്നിധാനത്തിൽ നമുക്കുവെണ്ടി</lg><lg n="൨൫"> പ്രത്യക്ഷനാകുവാൻ സ്വൎഗ്ഗത്തിലെക്കത്രെ✱ പ്രധാനാചാൎയ്യൻ
മറ്റുളളവയുടെ രക്തത്തൊടും കൂടി സംവത്സരം തൊറും പരിശു
ദ്ധ സ്ഥലത്തിലെക്ക പ്രവെശിക്കുന്നതുപൊലെ ഇവൻ പലപ്പൊഴും</lg><lg n="൨൬"> തന്നെ താൻ ബലികൊടുക്കെണ്ടുന്നതിന്നുമല്ല✱ അപ്രകാരമാ
യാൽ അവൻ ലൊകത്തിൻറെ അടിസ്ഥാനം മുതൽ പലപ്പൊഴും
കഷ്ടമനുഭവിച്ചിട്ടുണ്ടാകണമല്ലൊ എന്നാൽ ഇപ്പൊ ഒരിക്കൽ</lg>

[ 555 ] <lg n="">ലൊകാവസാനത്തിൽ അവൻ തന്റെ ബലിയെ കൊണ്ട പാപ</lg><lg n="൨൭">ത്തെ നിവാരണം ചെയ്വാനായിട്ട പ്രത്യക്ഷനായി✱ വിശെഷി
ച്ചും ഒരിക്കൽ മരിക്കുന്നതും അതിന്റെ ശെഷം വിധിയും എത</lg><lg n="൨൮">പ്രകാരം മനുഷ്യൎക്ക നിയമിക്കപ്പെട്ടിരിക്കുന്നുവൊ✱ അപ്രകാ
രം തന്നെ ക്രിസ്തുവും പലരുടെയും പാപങ്ങളെ വഹിപ്പാൻ ഒരി
ക്കൽ ബലി നൽകപ്പെട്ടു അവനെ നൊക്കി കാക്കുന്നവൎക്ക രക്ഷയ്ക്കാ
യി അവൻ പാപം കൂടാതെ രണ്ടാം പ്രാവശ്യം പ്രത്യക്ഷനാക
യും ചെയ്തു✱</lg>

൧൦ അദ്ധ്യായം

൧ ന്യായപ്രമാണത്തിലെ ബലികളുടെ ക്ഷീണത.— ൧൨ ക്രിസ്തുവി
ന്റെ ശരീരം ഒരിക്കൽ നൽകപ്പെട്ടതിന്റെ ബലി,— ൧൪
പാപങ്ങളെ എന്നെക്കും നീക്കിയിരിക്കുന്നു എന്നുള്ളത.

<lg n="">എന്നാൽ വരുവാനുള്ള നന്മകളുടെ ഒരു നിഴലല്ലാതെ കാൎയ്യ
ങ്ങളുടെ സാക്ഷാൽ പ്രതിമയില്ലായ്ക കൊണ്ട ന്യായപ്രമാണത്തിന്ന
തങ്ങൾ എപ്പൊഴും സംവത്സരം തൊറും കഴിച്ചിട്ടുള്ള ബലികളെ
കൊണ്ട അടുത്തുവരുന്നവരെ ഒരു നാളും പൂൎണ്ണന്മാരാക്കുവാൻ ക</lg><lg n="൨"> ഴികയില്ല✱ അപ്രകാരമായാൽ അവ കഴിക്കപ്പെടുന്നത നിന്നു
പൊകയില്ലയൊ അതെന്തുകൊണ്ടെന്നാൽ ആരാധനക്കാർ ഒരി
ക്കൽ ശുദ്ധീകരിക്കപ്പെട്ടതിന്റെ ശെഷം അവൎക്ക പിന്നെ പാപ</lg><lg n="൩">ങ്ങളുടെ മനൊബാധമുണ്ടാകുന്നതായിരുന്നില്ല✱ എങ്കിലും ആ ബ
ലികളിൽ സംവത്സരം തൊരം വീണ്ടും പാപങ്ങളുടെ ഒര ഒാൎമ്മ ഉ</lg><lg n="൪">ണ്ട✱ എന്തെന്നാൽ കാളകളുടെയും കൊലാടുകളുടെയും രക്തം</lg><lg n="൫"> പാപങ്ങളെ നീക്കി കളവാൻ കഴിയുന്നതല്ല✱ അതുകൊണ്ട അ
വൻ ലൊകത്തിലെക്ക വരുമ്പൊൾ പറയുന്നു ബലിയെയും വഴിപാ
ടിനെയും നീ ഇച്ശിചില്ല എന്നാൽ നീ ഒരു ദെഹത്തെ എനിക്ക ഒ</lg><lg n="൬">രുക്കീട്ടുണ്ട✱ ഹൊമങ്ങളിലും പാപത്തിന്ന വെണ്ടിയുള്ള ബലികളി</lg><lg n="൭">ലും നിനക്ക ഇഷ്ടമുണ്ടായിട്ടില്ല✱ അപ്പൊ ഞാൻ പറഞ്ഞ (പുസ്ത
കത്തിലെ കാണ്ഡത്തിൽ എന്നെ കുറിച്ച എഴുതിയിരിക്കുന്നു) കണ്ടാ</lg><lg n="൮>ലും ദൈവമെ ഞാൻ നിന്റെ ഇഷ്ടത്തെ ചെയ്വാൻ വരുന്നു✱ മെൽ
(ന്യായപ്രമാണപ്രകാരം കഴിക്കപ്പെടുന്നവയായുള്ള) ബലിയെയും
വഴിപാടിനെയും ഹൊമങ്ങളെയും പാപത്തിന്ന വെണ്ടിയുള്ള ബലി
കളെയും നീ ഇച്ശിച്ചിട്ടുമില്ല അവയിൽ നിനക്ക ഇഷ്ടമുണ്ടായിട്ടുമില്ല എ</lg><lg n="൯"> ന്ന പറഞ്ഞാറെ✱ അതിന്റെ ശെഷം അവൻ പറഞ്ഞു കണ്ടാലും
ദൈവമെ ഞാൻ നിന്റെ ഇഷ്ടം ചെയ്വാൻ വരുന്നു അവൻ ര
ണ്ടാമത്തെതിനെ സ്ഥിരം വരുത്തുവാനായിട്ട ഒന്നാമത്തെതിനെ നീ</lg><lg n="൧൦">ക്കികളയുന്നു✱ ൟ ഇഷ്ടത്താൽ യെശു ക്രിസ്തുവിന്റെ ശരീരം ഒരി
ക്കൽ ബലി കഴിക്കപ്പെടുന്നതിനാൽ നാം ശുദ്ധമാക്കപ്പെട്ടവരാകു</lg><lg n="൧൧">ന്നു✱ പിന്നെ ഒാരൊര ആചാൎയ്യൻ ദിനം പ്രതിയും ശുശ്രൂഷ</lg> [ 556 ]

<lg n="">ചെയ്തു കൊണ്ടും പാപങ്ങളെ ഒരു നാളും നീക്കികളവാൻ വഹിയാ</lg><lg n="൧൨">ത്ത ബലികളെ പലപ്പൊഴും കഴിച്ചുകൊണ്ടും നില്ക്കുന്നു✱ എ
ന്നാൽ ഇവൻ താൻ പാപങ്ങൾക്കുവെണ്ടി ഒരു ബലിയെ കഴിച്ച
തിന്റെ ശെഷം എന്നെന്നെക്കും ദൈവത്തിന്റെ വലത്തു ഭാഗ</lg><lg n="൧൩">ത്തിങ്കൽ ഇരുന്നു✱ അന്ന മുതൽ തന്റെ ശത്രുക്കൾ തന്റെ</lg><lg n="൧൪"> പാദപീഠമാക്കപ്പെടുവൊളത്തിന്ന കാത്തുകൊണ്ടിരിക്കുന്നു✱ എ
ന്തുകൊണ്ടെന്നാൽ ഒരു ബലിയാൽ അവൻ പരിശുദ്ധമാക്കപ്പെടു</lg><lg n="൧൫">ന്നവരെ എന്നെക്കും പൂൎണ്ണന്മാരാക്കിയിരിക്കുന്നു✱ അതിന്ന പ
രിശുദ്ധാത്മാവും നമുക്ക ഒരു സാക്ഷിയാകുന്നു എന്തെന്നാൽ അ</lg><lg n="൧൬">വൻ മുമ്പെ പറഞ്ഞതിന്റെ ശെഷമായി✱ ൟ ദിവസങ്ങളുടെ
ശെഷം ഞാൻ അവരൊട ചെയ്വാൻ ഭാവിക്കുന്ന നിയമം ഇ
താകുന്നു എന്ന കൎത്താവ പറയുന്നു ഞാൻ എന്റെ ന്യായപ്രമാ
ണങ്ങളെ അവരുടെ ഹൃദയങ്ങളിലെക്ക ആക്കി അവയെ അവരു</lg><lg n="൧൭">ടെ മനസ്സുകളിൽ എഴുതും✱ അവരുടെ പാപങ്ങളെയും അവരു</lg><lg n="൧൮"> ടെ അകൃത്യങ്ങളെയും ഇനി ഞാൻ ഓൎക്കയുമില്ല✱ എന്നാൽ ഇവ
യുടെ മൊചനം എവിടെയാകുന്നുവൊ അവിടെ ഇനി പാപത്തി</lg><lg n="൧൯">ന്ന വെണ്ടി ഒരു ബലിയുമില്ല✱ അതുകൊണ്ട സഹൊദരന്മാരെ
യെശു ക്രിസ്തുവിന്റെ രക്തം മൂലം മഹാ ശുദ്ധസ്ഥലത്തിലെക്ക✱</lg><lg n="൨൦"> അവന്റെ ജഡമെന്ന പൊരുളായുള്ള തിരശ്ശീലയാൽ അവൻ ന
മുക്ക പ്രതിഷ്ഠപ്പെടുത്തിയ പുതിയതും ജീവനുള്ളതുമാകുന്ന വഴി</lg><lg n="൨൧">യായി പ്രവെശിപ്പാൻ നമുക്ക ധൈൎയ്യമുണ്ടാകകൊണ്ടും✱ ദൈവ
ത്തിന്റെ ഭവനത്തിന്മെൽ ഒരു പ്രധാനാചാൎയ്യനുണ്ടാകകൊണ്ടും✱</lg><lg n="൨൨"> നമ്മുടെ ഹൃദയങ്ങൾ ദുൎമ്മനസ്സാക്ഷിയിൽനിന്ന തളിക്കപ്പെടുകയും
നമ്മുടെ ശരീരം ശുദ്ധ ജലംകൊണ്ട കഴുകപ്പെടുകയും ചെയ്തു കൊ
ണ്ട നാം സത്യമുള്ള ഹൃദയത്തൊടെ വിശ്വാസത്തിന്റെ പൂൎണ്ണ നി</lg><lg n="൨൩">ശ്ചയത്തിൽ അടുക്കൽ ചെല്ലെണം✱ നാം ചഞ്ചലം കൂടാതെ ന
മ്മുടെ ആശാബന്ധത്തിന്റെ അനുസരണ വാക്കിനെ മുറുക പി
ടിക്കെണം (എന്തെന്നാൽ വാഗ്ദത്തം ചെയ്തവൻ വിശ്വാസമുള്ളവ</lg><lg n="൨൪">നാകുന്നു)✱ സ്നെഹത്തിന്നും നല്ല പ്രവൃത്തികൾക്കും ഉത്സാഹിപ്പി</lg><lg n="൨൫">ക്കുന്നതിന്ന നാം തമ്മിൽ തമ്മിൽ വിചാരിച്ചുകൊള്ളെണം✱ നാം
ഒന്നിച്ചു കൂടുന്നതിനെ ചിലൎക്കുള്ള മൎയ്യാദപ്രകാരം ഉപെക്ഷിക്കാ
തെ നാൾ സമീപിക്കുന്നതിനെ എത്ര അധികമായി കാണുന്നു
വൊ അത്രയും അധികം തമ്മിൽ തമ്മിൽ ബുദ്ധി ഉപദെശിക്കെ</lg><lg n="൨൬">ണം✱ എന്തെന്നാൽ നാം സത്യത്തിന്റെ അറിവിനെ പ്രാപി
ച്ചതിന്റെ ശെഷം മനസ്സൊടെ പാപം ചെയ്യുന്നു എങ്കിൽ ഇനി</lg><lg n="൨൭"> പാപങ്ങൾക്കു വെണ്ടി ഒരു ബലിയും ശെഷിച്ചിരിക്കുന്നില്ല✱ ന്യാ
യവിധിക്കും പ്രതിയൊഗികളെ ഭക്ഷിച്ചുകളവാൻ ഇരിക്കുന്ന അ
ഗ്നിയുള്ള ൟൎഷ്യയ്ക്കും ഭയങ്കരമായുള്ള കാത്തിരിപ്പ മാത്രമെയുള്ളു✱</lg><lg n="൨൮"> മൊശെയുടെ ന്യായപ്രമാണത്തെ നിരസിച്ചവൻ കരുണ കൂടാ</lg>

[ 557 ] <lg n="൨൯">തെ രണ്ട മൂന്ന സാക്ഷികളാൽ മരിച്ചുവല്ലൊ✱ ദൈവത്തിന്റെ
പുത്രനെ ചവിട്ടി കളകയും താൻ എതിനാൽ ശുദ്ധമാക്കപ്പെട്ടുവൊ
ആ നിയമത്തിന്റെ രക്തത്തെ ശുദ്ധമില്ലാത്ത വസ്തുവെന്ന നിരൂ
പിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര
യും അതികഠിനമുളള ശിക്ഷയ്ക്കു യൊഗ്യനായി വിചാരിക്കപ്പെട്ടവ</lg><lg n="൩൦"> നാകുമെന്ന നിങ്ങൾ നിരൂപിക്കുന്നു✱ എന്തുകൊണ്ടെന്നാൽ പ്ര
തിക്രിയ എന്റെതാകുന്നു ഞാൻ പകരം വീട്ടുമെന്ന കൎത്താവ
പറയുന്നു എന്നും പിന്നെയും കൎത്താവ തന്റെ ജനത്തൊടു
ന്യായം വിസ്തരിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു✱ ജീ</lg><lg n="൩൧"> വനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നത ഭയങ്കരമാകുന്നു✱</lg><lg n="൩൨"> എന്നാൽ നിങ്ങൾ വെളിച്ചമാക്കപ്പെട്ടാറെ കഷ്ടങ്ങളുടെ മഹാ പൊ
രിനെ സഹിച്ച മുമ്പിലത്തെ ദിവസങ്ങളെ ഓൎത്തുകൊൾവിൻ✱</lg><lg n="൩൩"> ഒരു ഭാഗത്തിൽ നിന്ദകളാലും ഉപദ്രവങ്ങളാലും നിങ്ങൾ കൌതു
ക കാഴ്ചക്കപ്പെട്ടവരായിരുന്നുവല്ലൊ ഒരു ഭാഗത്തിലും നിങ്ങൾ
ഇപ്രകാരം നടത്തപ്പെട്ടവരുടെ ഒഹരിക്കാരായി തീൎന്നിരുന്നുവ</lg><lg n="൩൪">ല്ലൊ✱ എന്തെന്നാൽ എന്റെ ബന്ധനങ്ങളിൽ നിങ്ങൾ കൂടി പരി
താപപ്പെട്ടു സ്വൎഗ്ഗത്തിൽ എറ്റവും നല്ലതായും നിലനില്ക്കുന്നതായു
മുള്ള സമ്പത്ത നിങ്ങൾക്കുണ്ട എന്ന നിങ്ങളിൽ തന്നെ അറികകൊ
ണ്ട നിങ്ങൾക്കുള്ള വസ്തുക്കളുടെ അപഹാരത്തെ സന്തൊഷത്തൊടെ</lg><lg n="൩൫"> എറ്റു✱ അതുകൊണ്ട വളരെ പ്രതിഫലമുണ്ടാകുന്നതായുള്ള നി</lg><lg n="൩൬">ങ്ങളുടെ ധൈൎയ്യത്തെ തള്ളിക്കളയരുത✱ എന്തുകൊണ്ടെന്നാൽ
നിങ്ങൾ ദൈവത്തിന്റെ ഹിതത്തെ ചെയ്ത തീൎന്നിട്ട വാഗ്ദത്ത
ത്തെ പ്രാപിക്കെണ്ടുന്നതിന്നായിട്ട നിങ്ങൾക്ക ക്ഷമകൊണ്ട ആവ</lg><lg n="൩൭">ശ്യമുണ്ട✱ എന്തെന്നാൽ ഇനി ഒരു അല്പകാലവും വരുന്നവനും വ</lg><lg n="൩൮"> വരും താമസിക്കയുമില്ല✱ എന്നാൽ നീതിമാൻ വിശ്വാസത്താൽ

ജീവിക്കും എങ്കിലും അവൻ പിൻ വാങ്ങുന്നു എങ്കിൽ അവങ്കൽ</lg><lg n="൩൯"> എന്റെ ആത്മാവിന്ന ഇഷ്ടമുണ്ടാകയില്ല✱ എന്നാൽ നാം നാശ
ത്തിന്ന പിൻ വാങ്ങുന്നവരിലുള്ളവരല്ല ആത്മരക്ഷരക്ഷയ്ക്ക വിശ്വസി
ക്കുന്നവരിലുള്ളവരത്രെ ആകുന്നത</lg>

൧൧ അദ്ധ്യായം

൧ വിശ്വാസം ഇന്നതാകുന്നു എന്നുള്ളത.— ൬ വിശ്വാസം കൂടാതെ
നമുക്ക ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴികയില്ല എന്നുള്ളത.
— വിശ്വാസത്തിന്റെ ഫലങ്ങൾ.

<lg n="">എന്നാൽ വിശ്വാസം ഇച്ശിക്കപ്പെട്ട കാൎയ്യങ്ങളുടെ നിശ്ചയവും</lg><lg n="൨"> കാണപ്പെടാത്ത കാൎയ്യങ്ങളു ടെ സാക്ഷിബൊധവും ആകുന്നു✱ അ</lg><lg n="൩">തിനാലല്ലൊ മൂപ്പന്മാൎക്ക ഒരു നല്ല യശസ്സ ലഭിച്ചത✱ വിശ്വാസ
ത്താൽ നാം ദൈവത്തിന്റെ വാക്കിനാൽ ലൊകങ്ങൾ ഉണ്ടാക്കപ്പെ
ട്ടതുകൊണ്ട കാണപ്പെടുന്ന കാൎയ്യങ്ങൾ പ്രത്യക്ഷമായിരിക്കുന്ന കാ</lg> [ 558 ]

<lg n="൪">ൎയ്യങ്ങളിൽ നിന്ന് ഉണ്ടാക്കപ്പെട്ടില്ല എന്ന തിരിച്ചറിയുന്നു✱ വിശ്വാ
സത്താൽ ഹബെൽ കായിനെക്കാളും എറ്റവും ശ്രെഷ്ഠമുളള ബലി
യെ ദൈവത്തിന്ന കഴിച്ചു അതിനാൽ അവന്ന ദൈവം അവ
ന്റെ ദാനങ്ങൾക്ക സാക്ഷി കൊടുത്തുകൊണ്ട നീതിമാനെന്ന സാ
ക്ഷി ലഭിച്ചു അതിനാൽ അവൻ മരിച്ചിട്ട ഇനി പറകയും ചെയ്യു</lg><lg n="൫">ന്നു✱ വിശ്വാസത്താൽ ഹനൊഖ മരണത്തെ കാണാതെ ഇരി
പ്പാൻ മാറ്റികൊള്ളപ്പെട്ടു ദൈവം അവനെ മാറ്റികൊണ്ടതി
നാൽ അവൻ കണ്ടെത്തപ്പെട്ടില്ല എന്തുകൊണ്ടെന്നാൽ അവന്റെ
മാറ്റത്തിന്ന മുമ്പെ അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന</lg><lg n="൬"> അവൻ സാക്ഷി പ്രാപിച്ചു✱ എന്നാൽ വിശ്വാസം കൂടാതെ
(ദൈവത്തെ) പ്രസാദിപ്പിക്കാൻ കഴിയുന്നതല്ല എന്തുകൊണ്ടെ
ന്നാൽ ദൈവത്തിന്റെ അടുക്കൽ വരുന്നവൻ അവനുണ്ടെന്നും അ
വൻ തന്നെ താല്പാൎയ്യത്തൊടെ അന്വെഷിക്കുന്നവൎക്ക സമ്മാനം</lg><lg n="൭"> നൽകുന്നവനെന്നും വിശ്വസിക്കെണ്ടിയവനാകുന്നു✱ വിശ്വാസ
ത്താൽ നൊഹ ഇനി കാണപ്പെടാത്ത കാൎയ്യങ്ങളെ കുറിച്ച തനി
ക്ക ദൈവനിയൊഗമുണ്ടായതുകൊണ്ട ഭയപ്പെട്ട തന്റെ ഭവനത്തി
ന്റെ രക്ഷക്കായ്ക്കൊണ്ട ഒരു പെട്ടകം തീൎത്തു അതിനാൽ അവൻ
ലൊകത്തെ ശിക്ഷയ്ക്ക വിധിച്ചു വിശ്വാസത്താലുള്ള നീതിക്ക അ</lg><lg n="൮">വവകാശിയായി തീരുകയും ചെയ്തു✱ വിശ്വാസത്താൽ അബ്രഹാം
പിന്നെ തനിക്ക അവകാശമായി ലഭിപ്പാനുള്ള സ്ഥലത്തിലെക്ക പു
റപ്പെട്ടുപൊകുവാൻ വിളിക്കപ്പെട്ടതുകൊണ്ട അനുസരിച്ചു താൻ ഇ
ന്നെടത്തക്ക പൊകുന്നു എന്ന അറിയാതെ പുറപ്പെട്ടുപൊകയും </lg><lg n="൯"> ചെയ്തു✱ വിശ്വാസത്താൽ അവൻ വാഗ്ദത്തം ചെയ്യപ്പെട്ട ദെ
ശത്തിൽ ഒരു പരദെശത്തിൽ എന്നപൊലെ പാൎത്ത ആ വാഗ്ദ
ത്തത്തിന അവനൊടു കൂട അവകാശികളായ ഇഷാക്കിനൊടും
യാക്കൊബിനൊടും കൂടി കൂടാരങ്ങളിൽ വസിച്ചുകൊണ്ട ഇരുന്നു✱</lg><lg n="൧൦"> എന്തുകൊണ്ടെന്നാൽ അടിസ്ഥാനങ്ങളുള്ളൊരു പട്ടണത്തിന്നായി
അവൻ കാത്തിരുന്നു അതിന്റെ നിൎമ്മാതാവും ഉണ്ടാക്കുന്നവനും</lg><lg n="൧൧"> ദൈവമാകുന്നു✱ വിശ്വാസത്താൽ സാറാ എന്നവളും താൻ സ
ന്തതി ഉത്ഭവിപ്പിക്കുന്നതിന ശക്തിയെ പ്രാപിച്ചു പ്രായം ചെന്ന
കഴിഞ്ഞാറെ ഒരു പുത്രനെ പ്രസവിച്ചു അതെന്തുകൊണ്ടെന്നാൽ
വാഗ്ദത്തം ചെയ്തവനെ വിശ്വാസമുള്ളവനെന്ന അവൾ നിരൂപി</lg><lg n="൧൨">ച്ചു✱ ആയതുകൊണ്ട ഒരുത്തങ്കൽനിന്ന മരിച്ചവനെപൊലെ ഉ
ഉളവങ്കൽ നിന്നും തന്നെ സംഘത്തിൽ ആകാശത്തിലുള്ള നക്ഷത്ര
ങ്ങൾ പൊലെയും സംഖ്യയില്ലാത്ത സമുദ്രക്കരയിലെ മണൽ പൊ</lg><lg n="൧൩">ലെയും (സന്തതി) ജനിക്കയും ചെയ്തു✱ ഇവർ ഒക്കയും വാഗ്ദത്ത
ങ്ങളെ പ്രാപിക്കാതെ ദൂരത്തിങ്കൽ വെച്ച അവയെ കാണുകയും
അവയിൽ നിശ്ചയമുണ്ടാകയും അവയെ ആലിംഗനം ചെയ്കയും ത
ങ്ങൾ ഭൂമിയിൽ അന്യന്മാരും പരദെശികളുമാകുന്നു എന്ന അറി</lg>

[ 559 ] <lg n="൧൪">യിക്കയും ചെയ്തു കൊണ്ട വിശ്വാസത്തോടെ മരിക്കയും ചെയ്തു✱ എ
ന്തുകൊണ്ടെന്നാൽ ഇപ്രകാരമുള്ള കാൎയ്യങ്ങളെ പറയുന്നവർ തങ്ങൾ
ഒരു നാടിനെ അന്വെഷിക്കുന്നു എന്ന പ്രസിദ്ധപ്പെടുത്തുന്നു✱</lg><lg n="൧൫"> വിശെഷിച്ചും അവർ വിട്ടുപൊന്നിട്ടുള്ള (ദെശത്ത) നിരൂപി
ച്ചിരുന്നു എന്നുവരികിൽ തിരികെ പൊകുന്നതിന്ന അവൎക്ക സമ</lg><lg n="൧൬">യമുണ്ടാകുമായിരുന്നു സത്യം✱ എന്നാൽ ഇപ്പൊൾ അവർ എ
റ്റവും നല്ലൊരു നാടിനെ ഒരു പരമദെശത്തെ തന്നെ ആഗ്രഹി
ക്കുന്നു ആയതുകൊണ്ട ദൈവം അവരുടെ ദൈവമെന്ന പറയപ്പെ
ടുവാൻ ലജ്ജപ്പെടുന്നില്ല എന്തുകൊണ്ടെന്നാൽ അവൻ അവൎക്ക ഒ</lg><lg n="൧൭">രു പട്ടണത്തെ ഒരുക്കിയിരിക്കുന്നു✱ വിശ്വാസത്താൽ അബ്ര
ഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ ഇസ്ഹാക്കിനെ ബലിയായി</lg><lg n="൧൮"> നൽകി✱ ഇസ്ഹാക്കിങ്കൽ നിന്റെ സന്തതി വിളിക്കപ്പെടും എന്ന
ആരെ കുറിച്ച കല്പിക്കപ്പെട്ടിരുന്നുവൊ തനിക്ക ആ എകജാതനായ
(പുത്രനെ) വാഗ്ദത്തങ്ങളെ പ്രാപിച്ചവൻ ബലിയായി നൽകി✱</lg><lg n="൧൯"> മരിച്ചവരിൽനിന്നും അവനെ ഉയിൎത്തെഴുനീല്പിപ്പാൻ ദൈവം
ശക്തിയുള്ളവൻ എന്ന വിചാരിച്ചു അവിടെനിന്നും അവൻ അ</lg><lg n="൨൦">വനെ ഒരു സാദൃശ്യത്തിൽ പരിഗ്രഹിച്ചു✱ വിശ്വാസത്താൽ ഇ
സ്ഹാക്ക യാക്കൊബിനെയും എശായെയും വരുവാനുള്ള കാൎയ്യങ്ങളെ</lg><lg n="൨൧"> കുറിച്ച അനുഗ്രഹിച്ചു✱ വിശ്വാസത്താൽ യാക്കൊബ താൻ മരി
ക്കുമ്പൊൾ യൊസെഫിന്റെ പുത്രന്മാരിൽ ഓരൊരുത്തനെ അ
നുഗ്രഹിച്ച തന്റെ വടിയുടെ അറ്റത്തിന്മെൽ (ചാരി) വന്ദിക്ക</lg><lg n="൨൨">യും ചെയ്തു✱ വിശ്വാസത്താൽ യൊസെഫ താൻ മരിക്കുമ്പൊൾ
ഇസ്രാഎൽ പുത്രന്മാരുടെ പുറപ്പാടിനെ കുറിച്ച ഓൎമ്മപ്പെടുത്തി</lg><lg n="൨൩"> തന്റെ അസ്ഥികളെ കുറിച്ച കല്പന കൊടുക്കയും ചെയ്തു✱ വി
ശ്വാസത്താൽ മൊശെ ജനിച്ചപ്പൊൾ അവന്റെ മാതാപിതാക്ക
ന്മാരാൽ മൂന്ന മാസം ഒളിപ്പിക്കപ്പെട്ടവനായിരുന്നു അതെന്തുകാ
ണ്ടെന്നാൽ അവൻ സൌന്ദൎയ്യമുള്ള പൈതൽ എന്ന അവർ കണ്ടു</lg><lg n="൨൪"> രാജാവിന്റെ കല്പനയെ ഭയപ്പെട്ടതുമില്ല✱ വിശ്വാസത്താൽ
മൊശെ താൻ പ്രാപ്തനായപ്പൊൾ പറഒവിന്റെ പുത്രിയുടെ പു</lg><lg n="൨൫">ത്രൻ എന്ന ചൊല്ലപ്പെടുന്നതിനെ നിരസിച്ചു✱ പാപത്തിന്റെ
അനിത്യമുള്ള അനുഭവമുണ്ടാകുന്നതിനെക്കാൾ ദൈവത്തിന്റെ ജന
ത്തൊടു കൂടി കഷ്ടം അനുഭവിക്കുന്നതിനെ തന്നെ തിരഞ്ഞെടുത്ത✱</lg><lg n="൨൬"> എജിപ്തിലുള്ള നിക്ഷെപങ്ങളെക്കാളും ക്രിസ്തുവിന്റെ നിന്ദയെ
അധികം സമ്പത്ത എന്ന നിരൂപിച്ചുകൊണ്ട ഇരുന്നു എന്തുകൊ</lg><lg n="൨൭">ണ്ടെന്നാൽ പ്രതിഫലത്തിങ്കൽ അവൻ നൊക്കിയിരുന്നു✱ വി
ശ്വാസത്താൽ അവൻ രാജാവിന്റെ ക്രൊധത്തെ ഭയപ്പെടാതെ
എജിപ്തിനെ വിട്ടു വന്നു എന്തുകൊണ്ടെന്നാൽ കാണപ്പെടാത്തവ</lg><lg n="൨൮">നെ കാണുന്നതുപൊലെ അവൻ ഉറപ്പായി നിന്നു✱ വിശ്വാസ
ത്താൽ അവൻ കടിഞ്ഞൂൽ ജനിച്ചവരെ സംഹരിക്കുന്നവൻ അ</lg> [ 560 ]

<lg n="">വരെ തൊടാതെ ഇരിപ്പാനായിട്ട പെസഹായെയും രക്തം തളി</lg><lg n="൨൯">ക്കുന്നതിനെയും കഴിക്കയും ചെയ്തു✱ വിശ്വാസത്താൽ അവർ ചെ
ങ്കടലിൽകൂടി ഉണങ്ങിയ (ഭൂമിയിൽ കൂടി) എന്നപോലെ കട
ന്നുപൊയി ആയതിനെ എജിപ്തിക്കാർ ചെയ്വാൻ പരീക്ഷിച്ചിട്ട</lg><lg n="൩൦"> മുങ്ങിപൊകയും ചെയ്തു✱ വിശ്വാസത്താൽ യെറിഹൊവിന്റെ
മതിലുകൾ എഴു ദിവസങ്ങൾ ചുറ്റും വളയപ്പെട്ടാറെ വീണുപൊ</lg><lg n="൩൧">യി✱ വിശ്വാസത്താൽ രാഹാബ എന്ന വെശ്യസ്തീ ചാരന്മാരെ
സമാധാനത്തൊടെ കൈക്കൊണ്ടിട്ട അവിശ്വാസികളൊടു കൂട ന</lg><lg n="൩൨">ശിച്ചു പൊയില്ല✱ ഇനി ഞാൻ എന്ത പറയും ഞാൻ ഗിദെ
യൊന്റെയും ബാറാക്കിന്റെയും ശിംശോന്റെയും യെപ്തായുടെ
യും ദാവീദിന്റെയും ശമുവെലിന്റെയും ദീൎഘദശിമാരുടെയും വ
സ്തുതകളെ വിവരപ്പെടുത്തുവാൻ പൊയാൽ എനിക്ക കാലം കുറ</lg><lg n="൩൩">യുമല്ലൊ✱ ഇവർ വിശ്വാസത്താൽ രാജ്യങ്ങളെ ജയിച്ചു നീതി
യെ നടത്തി വാഗ്ദത്തങ്ങളെ പ്രാപിച്ചു സിംഹങ്ങളുടെ വായകളെ</lg><lg n="൩൪"> അടെച്ചു✱ അഗ്നിയുടെ ബലത്തെ കെടുത്തി വാളിന്റെ മൂൎഛ
യിൽനിന്ന തെറ്റി ശക്തിഹീനതയിൽനിന്ന ശക്തിപ്പെട്ടു യുദ്ധ
ത്തിൽ ശക്തിമാന്മാരായി തീൎന്നു അന്യന്മാരുടെ പടസൈന്യങ്ങളെ</lg><lg n="൩൫"> അവജയപ്പെടുത്തി✱ സ്ത്രീകൾ തങ്ങളുടെ മരിച്ചവരെ പിന്നെ
യും ഉയിൎത്തെഴുനീറ്റവരായി പരിഗ്രഹിച്ചു മറ്റു ചിലരും ത
ങ്ങൾ എറ്റവും നന്നായിട്ടുള്ളൊര ഉയിൎപ്പിനെ അനുഭവിക്കെണ്ടു</lg><lg n="൩൬">ന്നതിന്ന രക്ഷയെ സ്വീകരിക്കാതെ ദണ്ഡിക്കപ്പെട്ടു✱ മറ്റു ചില
രും മഹാ നിന്ദകളുടെയും കുരടാവുകൊണ്ടുള്ള അടികളുടെയും അ
ത്രയുമല്ല ബന്ധനങ്ങളുടെയും കാവലുകളുടെയും പരീക്ഷയെ അനു</lg><lg n="൩൭">ഭവിച്ചു✱ കല്ലെറുകൊണ്ട വാളിനാൽ അറുക്കപ്പെട്ടു പരീക്ഷിക്ക
പ്പെട്ടു വാളിനാൽ കൊല്ലപ്പെട്ടു ആട്ടിൻ തൊൽകളെയും കൊലാടു
കളിൻ തൊൽകളെയും പുതെച്ചുകൊണ്ട സഞ്ചരിച്ചു മുട്ടുള്ളവരാ</lg><lg n="൩൮">യി ഉപദ്രവപ്പെട്ടവരായി കഷ്ടപ്പെട്ടവരായിരുന്നു✱ (അവൎക്ക
ലൊകം യൊഗ്യമായിരുന്നില്ല) അവർ വനങ്ങളിലും പൎവതങ്ങളി</lg><lg n="൩൯">ലും ഗുഹകളിലും ഭൂമിയുടെ ഗഹ്വരങ്ങളിലും വലഞ്ഞു നടന്നു✱ വി
ശെഷിച്ചും ഇവരെല്ലാവരും വിശ്വാസത്താൽ ഒരു നല്ല യശസ്സി</lg><lg n="൪൦">നെ ലഭിച്ചവാഗ്ദത്തത്തെ പ്രാപിച്ചില്ല✱ എന്തു കൊണ്ടെന്നാൽ
അവർ നമ്മെ കൂടാതെ പരിപൂൎണ്ണതപ്പെടാതെ ഇരിപ്പാനായിട്ട
ദൈവം നമുക്ക വെണ്ടി എറ്റവും നന്നായിട്ടുള്ളൊരു കാൎയ്യത്തെ
മുൻവിചാരിച്ചിരിക്കുന്നു✱</lg>

൧൨ അദ്ധ്യായം

൧ ഇടവിടാതെയുള്ള വിശ്വാസത്തിന്നും ക്ഷമയ്ക്കും ശുദ്ധിക്കുമാ
യിട്ട ഒരു ബുദ്ധി ഉപദെശം.— ൨൨ പഴയതിനെക്കാളും
പുതിയ നിയമം നന്ന എന്നുള്ളത.

ആയതുകൊണ്ട നാമും സാക്ഷികളുടെ ഇത്ര വലിയ മെഘത്താൽ

[ 561 ] <lg n="">ചുറ്റപ്പെട്ടിരിക്കുന്നതുകൊണ്ട നാം സകല ഭാരത്തെയും നമ്മ ന
ന്നായി ചുറ്റി ഞെരുക്കുന്ന പാപത്തെയും നീക്കി കളഞ്ഞ നമു
ക്ക മുമ്പെ വെക്കപ്പെട്ടിരിക്കുന്ന ഓട്ടത്തെ ക്ഷമയൊടും കൂടി ഓടി</lg><lg n="൨"> വിശ്വാസത്തെ ആരംഭിക്കുന്നവനായും നിവൃത്തി വരുത്തുന്നവ
നായുളള യെശുവിങ്കലേക്ക നൊക്കികൊണ്ടിരിക്കണം അവൻ ത
നിക്ക മുമ്പാക വെക്കപ്പെട്ട സന്തൊഷത്തിന്നായിട്ട ലജ്ജയെ വെ
റുത്ത കുരിശിനെ സഹിക്കയും ദൈവത്തിന്റെ സിംഹാസനത്തി</lg><lg n="൩">ന്റെ വലത്തുഭാഗത്തിൽ ഇരിക്കയും ചെയ്തു✱ എന്തെന്നാൽ നി
ങ്ങൾ നിങ്ങളുടെ മനസ്സുകളിൽ ആലസ്യപ്പെട്ട ക്ഷീണപ്പെടാതെ ഇ
രിപ്പാനായിട്ട പാപികളിൽനിന്ന ഇപ്രകാരമുള്ള ദുസ്തൎക്കങ്ങൾ ത</lg><lg n="൪">ന്റെ നെരെ ഉണ്ടായതിനെ സഹിച്ചവനെ വിചാരിപ്പിൻ✱ നി
ങ്ങൾ ഇനി രക്തത്താളം പാപത്തിന്റെ നെരെ പൊരുതിക്കൊണ്ട</lg><lg n="൫"> എതൃത്തു നിന്നിട്ടില്ല✱ വിശെഷിച്ചും പുത്രന്മാരൊട എന്നപൊലെ
നിങ്ങളൊട പറയുന്ന ഉപദെശവാക്യത്തെ നിങ്ങൾ മറന്നിരിക്കു
ന്നു എന്റെ പുത്ര കൎത്താവ ചെയ്യുന്ന ശിക്ഷയെ അല്പമായി വി
ചാരിക്കരുത നീ അവനാൽ ശാസിക്കപ്പെട്ടിരിക്കുമ്പൊൾ ആലസ്യ</lg><lg n="൬">പ്പെടുകയുമരുത✱ എന്തുകൊണ്ടെന്നാൽ കൎത്താവ താൻ സ്നെഹിക്കു
ന്നവനെ ശിക്ഷിക്കയും താൻ കൈക്കൊള്ളുന്ന പുത്രനെ ഒക്കയും</lg><lg n="൭"> അടിക്കയും ചെയ്യുന്നു✱ നിങ്ങൾ ശിക്ഷയെ സഹിച്ചാൽ ദൈവം
നിങ്ങളൊട പുത്രന്മാരൊട എന്നപൊലെ പെരുമാറുന്നു എന്തു</lg><lg n="൮"> കൊണ്ടെന്നാൽ പിതാവ ശിക്ഷിക്കാത്ത പുത്രൻ എവനുള്ളു✱ എ
ല്ലാവരും ഓഹരിക്കാരായിരിക്കുന്ന ശിക്ഷ കൂടാതെ ഇരിക്കുന്നു</lg><lg n="൯"> എങ്കിൽ നിങ്ങൾ കൌലടെയന്മാരാകുന്നു പുത്രന്മാരല്ല✱ വിശെ
ഷിച്ചും നമ്മെ ശിക്ഷിച്ചവരായി നമ്മുടെ ജഡത്തിന്റെ പിതാ
ക്കന്മാർ നമുക്കുണ്ടായിട്ടുണ്ട അവരെ നാം വണങ്ങുകയും ചെയ്തു നാം
ത്മാക്കളുടെ പിതാവിന എറ്റവും അധികം അനുസരിച്ചിരി</lg><lg n="൧൦">ക്കയും ജീവിക്കയും ചെയ്യെണ്ടായൊ✱ എന്തുകൊണ്ടെന്നാൽ അ
വർ കുറെ ദിവസങ്ങൾക്ക തങ്ങൾക്ക് ബൊധിച്ച പ്രകാരം (നമ്മെ)
ശിക്ഷിച്ചു സത്യം ഇവൻ നാം അവന്റെ ശുദ്ധിക്ക ഓഹരിക്കാരാ</lg><lg n="൧൧">കെണ്ടുന്നതിന്ന നമ്മുടെ പ്രയൊജനത്തിന്നായിട്ട അത്രെ✱ എ
ന്നാൽ ശിക്ഷ ഒക്കയും തൽക്കാലത്തെക്ക സന്തോഷമായിട്ടുളളത
ല്ല ദുഃഖമായിട്ടുള്ളതത്രെ എന്ന കാണുന്നു എങ്കിലും പിന്നത്തെ
തിൽ അതിനാൽ അഭ്യസിക്കപ്പെട്ടവൎക്ക അത നീതിയുടെ സമാ</lg><lg n="൧൨">ധാന ഫലം തരുന്നു✱ ആയതുകൊണ്ട ക്ഷീണിച്ചു പൊയ
കൈകളെയും തളൎന്നു പൊയ മുഴങ്കാലുകളെയും പിന്നെയും ഉയ</lg><lg n="൧൩">ൎത്തുവിൻ✱ മുടന്തായിരിക്കുന്നത വഴി തെറ്റിപ്പൊകാതെ
അത വിശെഷാൽ സ്വസ്ഥമാകെണ്ടുന്നതിന്ന നിങ്ങളുടെ പാദങ്ങൾ</lg><lg n="൧൪">ക്ക നെരെയുള്ള വഴികളെ ഉണ്ടാക്കുകയും ചെയ്വിൻ✱ എല്ലാവ
രൊടും സമാധാനത്തെയും ശുദ്ധിയെയും പിന്തുടൎന്നുകൊൾവിൻ</lg> [ 562 ]

<lg n="൧൫">ശുദ്ധി കൂടാതെ ഒരുത്തനും കൎത്താവിനെ കാണുകയുമില്ല✱ ഒരു
ത്തനും ദൈവത്തിന്റെ കൃപയ്ക്ക കുറവുള്ളവനായ്വരാതെയും യാ
തൊരു കയ്പുള്ള വെരും മുളച്ചുണ്ടായി കലക്കമുണ്ടാക്കുകയും അതി</lg><lg n="൧൬">നാൽ പലരും അശുദ്ധപ്പെടുകയും ചെയ്യാതെയും✱ ഒരുത്തനും
വെശ്യാദൊഷക്കാരനൊ ഒരു കബള ആഹാരത്തിന്ന തന്റെ ജ
നനാവകാശത്തെ വിറ്റ കളഞ്ഞിട്ടുള്ള എശാവിനെ പൊലെയു
ള്ള ഒരു നിന്ദ്യനൊ ഉണ്ടാകാതെയും ഇരിപ്പാൻ ജാഗ്രതയൊടെ</lg><lg n="൧൭"> വിചാരിച്ചുകൊൾവിൻ✱ എന്തുകൊണ്ടെന്നാൽ എശാവിന പി
ന്നത്തെതിൽ അനുഗ്രഹത്തെ അനുഭവിക്കാൻ മനസ്സായിരിക്കു
മ്പൊൾ അവൻ ഉപെക്ഷിക്കപ്പെട്ടു എന്ന നിങ്ങൾ അറിയുന്നു എ
ന്തെന്നാൽ അവൻ കണ്ണുനീരൊടു കൂടി ജാഗ്രതയായി അന്വെ</lg><lg n="൧൮">ഷിച്ചിട്ടും അനുതാപത്തിന്ന ഒരു ഇടയും കണ്ടെത്തിയില്ല✱ എ
ന്തെന്നാൽ തൊടപ്പെടത്തക്ക പൎവതത്തിന്നും കത്തുന്ന അഗ്നിക്കും</lg><lg n="൧൯"> തമസ്സിന്നും ഇരുളിന്നും കൊടുങ്കാറ്റിന്നും✱ കാഹളത്തിന്റെ മു
ഴക്കത്തിന്നും വാക്കുകളുടെ ശബ്ദത്തിന്നും അരികെ നിങ്ങൾ വ
ന്നില്ല ആ ശബ്ദത്തെ കെട്ടവർ തങ്ങളൊട ഇനി വചനം പറയ</lg><lg n="൨൦">പ്പെടരുത എന്ന അപെക്ഷിച്ചു✱ (എന്തുകൊണ്ടെന്നാൽ കല്പിക്ക
പ്പെടതിനെ അവൎക്ക സഹിപ്പാൻ കഴിഞ്ഞില്ല ഒരു മൃഗമെങ്കിലും
പൎവതത്തെ തൊട്ടാൽ അതിനെ കല്ലുകൊണ്ടെറിയെണം അല്ലെ</lg><lg n="൨൧">ങ്കിൽ അമ്പുകൾകൊണ്ട കുത്തി തുളക്കപ്പെടെണം✱ ഞാൻ എ
ത്രയും ഭയപ്പെടുകയും വിറെക്കയും ചെയ്യുന്നു എന്ന മൊക്കെയും പ</lg><lg n="൨൨">റഞ്ഞതുകൊണ്ട ആ കാഴ്ച എത്രയും ഭയങ്കരമായിരുന്നു)✱ നി
ങ്ങൾ സിയൊൻ പൎവതത്തിന്നും സ്വൎഗ്ഗം സംബന്ധിച്ച യെറുശല
മാകുന്ന ജീവനുള്ള ദൈവത്തിന്റെ നഗരത്തിന്നും അനെകായി</lg><lg n="൨൩">രം ദൈവദൂതന്മാരുടെ സംഘത്തിന്നും✱ സ്വൎഗ്ഗത്തിൽ പെർ
എഴുതപ്പെട്ട ആദ്യ ജനനമുള്ളവരുടെ സൎവ സംഘത്തിന്നും സഭ
യ്ക്കും എല്ലാവൎക്കും ന്യായാധിപതിയാകുന്ന ദൈവത്തിന്നും പൂൎണ്ണ</lg><lg n="൨൪">ന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും✱ പുതിയ നിയമ
ത്തിന്റെ മദ്ധ്യസ്ഥനാകുന്ന യെശുവിന്നും ഹാബെലിന്റെ രക്ത
ത്തെക്കാൾ ശ്രെഷ്ഠമുള്ള കാൎയ്യങ്ങളെ പറയുന്ന തളിപ്പിന്റെ രക്ത</lg><lg n="൨൫">ത്തിന്നും അരികെ അത്രെ വന്നിരിക്കുന്നത✱ പറയുന്നവനെ
നിങ്ങൾ ഉപെക്ഷിക്കാതെ ഇരിപ്പാൻ നൊക്കിക്കൊൾവിൻ
എന്തുകൊണ്ടെന്നാൽ ഭൂമിയിൽ പറയുന്നവനെ ഉപെക്ഷി
ച്ചവർ തപ്പിച്ചു പൊകാതെ ഇരുന്നു എങ്കിൽ സ്വൎഗ്ഗത്തിൽനിന്ന
പറയുന്നവനെ നാം വിട്ടൊഴിഞ്ഞാൽ എത്ര അധികം തപ്പിച്ചു</lg><lg n="൨൬"> പൊകാതെ ഇരിക്കും✱ അവന്റെ ശബ്ദം അപ്പൊൾ ഭൂമിയെ
ഇളക്കി എന്നാൽ ഇപ്പൊൾ ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്ര
മല്ല സ്വൎഗ്ഗത്തെയും കൂട ഇളക്കും എന്ന അവൻ വാഗ്ദത്തം ചെ</lg><lg n="൨൭">യ്തു✱ ഇനി ഒരിക്കൽ (എന്ന വാക്ക) ഉണ്ടാക്കപ്പെട്ട കാൎയ്യങ്ങളുടെ</lg>

[ 563 ] <lg n="">എന്ന പൊലെ ചഞ്ചലപ്പെടുന്ന കാൎയ്യങ്ങള ടെ മാറ്റത്തെ വെളി
പ്പെടുത്തുന്നു ചഞ്ചലപ്പെടാത്ത കാൎയ്യങ്ങൾ നിലനില്പാനായിട്ട ആ</lg><lg n="൨൮">കുന്നു✱ അതുകൊണ്ട ചഞ്ചലപ്പെടാത്ത രാജ്യത്തെ പ്രാപിക്കുന്നതു
കൊണ്ട നാം ദൈവത്തിന്ന ഇഷ്ടമായി വണക്കത്തൊടും ഭയഭക്തി
യൊടും ശുശ്രൂഷ ചെയ്വാൻ മൂലമായുള്ള കൃപ നമുക്കുണ്ടാകെണം✱
</lg><lg n="൨൯"> എന്തെന്നാൽ നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാകുന്നു✱</lg>

൧൩ അദ്ധ്യായം

൧ സ്നെഹത്തെയും,— ൪ നീതിയായുള്ള നടപ്പിനെയും,— ൫ ദ്ര
വ്യാഗ്രഹത്തെ ഒഴിഞ്ഞിരിപ്പാനും,— ൭ ദൈവത്തിന്റെ പ്ര
സംഗക്കാരെ പ്രമാണിപ്പാനും അപൂൎവൊപദെശങ്ങളെ സൂക്ഷി
ച്ചുകൊൾവാനും ക്രിസ്തുവിനെയും മറ്റും അനുസരിച്ച അറിയി
പ്പാനും പല ബുദ്ധി ഉപദെശങ്ങൾ.

<lg n="൨">സഹൊദര സ്നെഹം നിലനില്ക്കക്കട്ടെ✱ അതിഥിസ്നെഹത്തെ മറ
ക്കരുത എന്തുകൊണ്ടെന്നാൽ അതിനാൽ ചിലർ അറിയാതെ</lg><lg n="൩"> ദൈവദൂതന്മാരെ അതിഥി പൂജയൊടു കൈക്കൊണ്ടിട്ടുണ്ട✱ ബ
ന്ധനങ്ങളിലുള്ളവരൊട കൂടി ബന്ധനപ്പെട്ടവരാകുന്നു എന്നുവെ
ച്ച അവരെയും നിങ്ങളും കൂടി ശരീരത്തൊടിരിക്കുന്നവർ എ</lg><lg n="൪">ന്ന വെച്ച കഷ്ടമനുഭവിക്കുന്നവരെയും ഒാൎത്തുകൊൾവിൻ✱ വി
വാഹം എല്ലാവരിലും മാനമുള്ളതും വിവാഹക്കിടക്ക മലിനതയി
ല്ലാത്തതും ആകുന്നു എന്നാൽ വെശ്യാസംഗക്കാരൊടും വ്യഭിചാരി</lg><lg n="൫">കളൊടും ദൈവം ന്യായം വിസ്തരിക്കും✱ നിങ്ങളുടെ നടപ്പ ദ്ര
വ്യാഗ്രഹമില്ലാത്തതാകട്ടെ നിങ്ങൾക്കുള്ള വസ്തുക്കൾകൊണ്ട സന്തുഷ്ടി
യുള്ളവരാകുവിൻ എന്തുകൊണ്ടെന്നാൽ ഞാൻ നിന്നെ വിടുകയു
മില്ല ഒരുനാളും നിന്നെ ഉപേക്ഷിക്കയുമില്ല എന്ന അവൻ പറ</lg><lg n="൬">ഞ്ഞു✱ എന്നതു കൊണ്ട കൎത്താവ എനിക്ക സഹായിയാകുന്നു എ
ന്നും മനുഷ്യർ എന്നൊട എന്തു ചെയ്യുമെന്ന ഞാൻ ഭയപ്പെടുകയി</lg><lg n="൭">ല്ല എന്നും നാം ധൈൎയ്യത്തൊടെ പറയാം✱ നിങ്ങൾക്ക ദൈവ
ത്തിന്റെ വചനത്തെ പറഞ്ഞവരായി നിങ്ങളെ ഭരിക്കുന്നവരെ
ഓൎത്തുകൊൾവിൻ അവരുടെ നടപ്പിന്റെ അവസാനത്തെ ന
ല്ലവണ്ണം വിചാരിച്ചുകൊണ്ട അവരുടെ വിശ്വാസത്തെ പിന്തുടൎന്നു</lg><lg n="൮"> കൊൾവിൻ✱ യെശു ക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നെക്കും</lg><lg n="൯"> അവൻ തന്നെ (ആകുന്നു)✱ പല വിധമായും അന്യമായുമുള്ള ഉ
പദെശങ്ങളാൽ ചുറ്റി വലയപ്പെടരുത എന്തുകൊണ്ടെന്നാൽ അ
വയിൽ നടന്നിരുന്നവൎക്ക പ്രയൊജനമില്ലാത്ത ഭക്ഷണങ്ങളാല
ല്ല കൃപയാൽ തന്നെ ഹൃദയം ഉറപ്പിക്കപ്പെടുന്നത നല്ലതാകുന്നു✱</lg><lg n="൧൦"> എന്നാൽ നമുക്ക ഒരു ബലിപീഠമുണ്ട അതിൽ നിന്ന ഭക്ഷിപ്പാൻ</lg><lg n="൧൧"> കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവൎക്ക അധികാരമില്ല✱ എന്തു
കൊണ്ടെന്നാൽ പാപങ്ങൾക്കു വെണ്ടി എത മൃഗങ്ങളുടെ രക്തം പ്ര
ധാനാചാൎയ്യനാൽ പരിശുദ്ധ സ്ഥലത്തിൽ കൊണ്ടുപൊകപ്പെടുന്നു</lg> [ 564 ]

<lg n="">വൊ അവയുടെ ഉടലുകൾ പാളയത്തിന്ന പുറത്തെ ചൂടപ്പെടുന്നു✱</lg><lg n="൧൨"> അതുകൊണ്ട യെശുവും താൻ തന്റെ സ്വന്ത രക്തത്താൽ ജന
ങ്ങളെ ശുദ്ധീകരിക്കെണ്ടുന്നതിന്നായിട്ട വാതലിന്ന പുറത്ത കഷ്ടമ</lg><lg n="൧൩">നുഭവിച്ചു✱ ആയതുകൊണ്ട നാം പാളയത്തിന്ന പുറത്ത അവ
ന്റെ അടുക്കൽ അവന്റെ ധിക്കാരത്തെ വഹിച്ചു കൊണ്ട പുറ</lg><lg n="൧൪">പ്പെട്ടുപൊക✱ എന്തുകൊണ്ടെന്നാൽ ഇവിടെ നിലനില്ക്കുന്ന നഗ
രം നമുക്കില്ല എന്നാലും വരുവാനുള്ളതിനെ ഒന്നിനെ നാം അ</lg><lg n="൧൫">ന്വെഷിക്കുന്നു✱ ആയതുകൊണ്ട നാം അവൻ മുഖാന്തരമായിട്ട
ദൈവത്തിന എല്ലായ്പൊഴും അവന്റെ നാമത്തെ വന്ദിച്ചുകൊണ്ട
അധരങ്ങളുടെ ഫലമാകുന്ന സ്തുതിയുടെ ബലിയെ കഴിക്കുമാറാക✱</lg><lg n="൧൬"> എന്നാൽ നന്മ ചെയ്യുന്നതിനെയും ധൎമ്മം കൊടുക്കുന്നതിനെയും മ
റക്കരുത എന്തെന്നാൽ ഇപ്രകാരമുള്ള ബലികളിൽ ദൈവം ന</lg><lg n="൧൭">ന്നായി ഇഷ്ടപ്പെടുന്നു✱ നിങ്ങളെ ഭരിക്കുന്നവരെ അനുസരിച്ച
അടങ്ങിയിരിപ്പിൻ എന്തുകൊണ്ടെന്നാൽ അവർ നിങ്ങളുടെ ആ
ത്മാക്കൾക്കായ്കൊണ്ട കണക്കു ബൊധിപ്പിക്കെണ്ടുന്നവർ എന്നപൊ
ലെ ജാഗ്രതയായിരിക്കുന്നു ഇതിനെ അവർ സന്തോഷത്തൊടും
തന്നെ ചെയ്വാനായിട്ടാകുന്നു ദുഃഖത്തൊടെ അല്ല എന്തുകൊണ്ടെ</lg><lg n="൧൮">ന്നാൽ അത നിങ്ങൾക്ക പ്രയൊജനമില്ലാത്തതാകും✱ ഞങ്ങൾക്ക
വെണ്ടി പ്രാൎത്ഥിപ്പിൻ എന്തുകൊണ്ടെന്നാൽ സകലത്തിലും നല്ലവ
ണ്ണം നടപ്പാൻ ഇച്ശിച്ചുകൊണ്ട ഞങ്ങൾക്ക ഒരു നല്ല മനസ്സാക്ഷി ഉ</lg><lg n="൧൯">ണ്ടെന്ന ഞങ്ങൾ നിശ്ചയിക്കുന്നു✱ എന്നാൽ ഞാൻ നിങ്ങൾക്ക
അതിവെഗത്തിൽ തിരിച്ച വിട്ടയക്കപ്പെടെണ്ടുന്നതിന്ന നിങ്ങൾ ഇ
പ്രകാരം ചയ്യെണമെന്ന ഞാൻ വിശെഷാൽ അപെക്ഷിക്കുന്നു✱</lg><lg n="൨൦"> എന്നാൽ എന്നെന്നെക്കുമുള്ള നിയമത്തിന്റെ രക്തത്താൽ ആടു
കളുടെ വലിയ ഇടയനാകുന്ന നമ്മുടെ കൎത്താവായ യെശുക്രിസ്തു വി
നെ മരിച്ചവരിൽനിന്ന പിന്നെയും വിളിച്ചു വരുത്തിയവനായി</lg><lg n="൨൧"> സമാധാനത്തിന്റെ ദൈവമായവൻ✱ തന്റെ മുമ്പാക പ്രസാ
ദമുള്ളതിനെ നിങ്ങളിൽ യെശു ക്രിസ്തുവിനെകൊണ്ട നടത്തിച്ച ത
ന്റെ ഇഷ്ടത്തെ ചെയ്വാൻ സകല നല്ല പ്രവൃത്തിയിലും നിങ്ങളെ
പൂൎണ്ണന്മാരാക്കട്ടെ അവന്ന എന്നും എന്നെന്നെക്കും മഹത്വമുണ്ടായ്വ</lg><lg n="൨൨">രട്ടെ ആമെൻ✱ വിശെഷിച്ച സഹോദരന്മാരെ നിങ്ങൾ ൟ
ഉപദെശവാക്കിനെ സഹിച്ചിരിപ്പാൻ നിങ്ങളൊടു ഞാൻ അപെ
ക്ഷിക്കുന്നു എന്തുകൊണ്ടെന്നാൽ ഞാൻ സംക്ഷെപമായിട്ട നിങ്ങ</lg><lg n="൨൩">ൾക്ക എഴുതിയിരിക്കുന്നു✱ നമ്മുടെ സഹൊദരനായ തിമൊഥെ
യുസ വിടിയിക്കപ്പെട്ടതിനെ അറിവിൻ അവൻ വെഗത്തിൽ വ
ന്നാൽ അവനൊടു കൂടി ഞാൻ നിങ്ങളെ വന്ന കാണുകയും ചെ</lg><lg n="൨൪">യ്യും✱ നിങ്ങളെ ഭരിക്കുന്നവരെ എല്ലാവരെയും എല്ലാ പരിശു
ന്മാരെയും വന്ദിപ്പിൻ ഇത്താലിയ ദെശക്കാർ നിങ്ങളെ വന്ദി</lg><lg n="൨൫">ക്കുന്നു✱ കൃപനിങ്ങളൊടെല്ലാവരൊടും കൂടി ഇരിക്കട്ടെ ആമെൻ</lg>

[ 565 ] അപ്പൊസ്തൊലനായ യാക്കൊബ
എഴുതിയ
പൊതുവിലുള്ള
ലെഖനം

൧ അദ്ധ്യായം

൧ നാം ദൈവത്തൊട അറിവിനെ യാചിക്കയും,— വചന
ത്തെ കെൾക്കയും അതിൻ പ്രകാരം ചെയ്കയും വെണം എ
ന്നുള്ളത.— ൧൬ സത്യമായുള്ള ദൈവഭക്തി ഇന്നതാകുന്നു എ
ന്നുള്ളത.

<lg n="">ദൈവത്തിന്റെയും കൎത്താവായ യെശു ക്രിസ്തുവിന്റെയും ശു
ശ്രൂഷക്കാരനായ യാക്കൊബ ഭിന്നിച്ചിരിക്കുന്ന പന്ത്രണ്ടു ഗൊത്ര
</lg><lg n="൨">ങ്ങൾക്ക വന്ദനം ചൊല്ലുന്നു✱ എന്റെ സഹൊദരന്മാരെ നി
</lg><lg n="൩">ങ്ങൾ പല പ്രകാരമുള്ള പരീക്ഷകളിൽ വീഴുമ്പൊൾ നിങ്ങളു
ടെ വിശ്വാസത്തിന്റെ പരിശൊധന ക്ഷമയെ ഉണ്ടാക്കുന്നു എ
ന്ന അറിഞ്ഞ ആയത അശെഷം സന്തൊഷമായി വിചാരിച്ചു
</lg><lg n="൪"> കൊൾവിൻ✱ എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാത്തവരാ
യി പൂൎണ്ണതയുള്ളവരും മുഴുവൻ തികഞ്ഞവരും ആകെണ്ടുന്നതിന്ന
</lg><lg n="൫"> ക്ഷമയ്ക്കു പൂൎണ്ണ ക്രിയ ഉണ്ടാകട്ടെ✱ നിങ്ങളിൽ ഒരുത്തന്ന ജ്ഞാനം
കുറവായിരിക്കുന്നു എന്നുവരികിൽ ഔദാൎയ്യമായി എല്ലാവൎക്കും
കൊടുക്കുന്നവനായും ഹെമിക്കാത്തവനായുമുള്ള ദൈവത്തിങ്കൽ
നിന്ന അവൻ യാചിക്കട്ടെ അപ്പൊൾ അവന്ന കൊടുക്കപ്പെടും✱
</lg><lg n="൬"> എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തൊടെ യാ
ചിക്കട്ടെ എന്തുകൊണ്ടെന്നാൽ സംശയിക്കുന്നവൻ വായുവിനാൽ
</lg><lg n="൭"> അടിപെട്ട അലയുന്ന കടൽ തിരയ്ക്കു സദൃശനാകുന്നു✱ എന്തെ
ന്നാൽ ആ മനുഷ്യൻ കൎത്താവിങ്കൽനിന്ന വല്ലതിനെയും പ്രാപി
</lg><lg n="൮">ക്കുമെന്ന അവൻ നിരൂപിക്കുരുത✱ ഇരുമനസ്സുള്ള മനുഷ്യൻ ത
</lg><lg n="൯">ന്റെ വഴികളിലൊക്കയും സ്ഥിരമല്ലാത്തവനാകുന്നു✱ താഴ്മയുള്ള
</lg><lg n="൧൦"> സഹൊദരൻ തന്റെ ഉയരത്തിങ്കലും✱ എന്നാൽ ധനവാൻ
തന്റെ താഴ്മയിലും പുകഴ്ച ചെയ്യട്ടെ അതെന്തുകൊണ്ടെന്നാൽ പു
</lg><lg n="൧൧">ല്ലിന്റെ പൂവിനെപ്പൊലെ അവൻ ഒഴിഞ്ഞു പൊകും✱ എന്തെ
ന്നാൽ സൂൎയ്യൻ ഉഷ്ണത്തൊടെ ഉദിക്കുമ്പൊൾ ഉടനെ അത പുല്ലി</lg> [ 566 ]

<lg n="">നെ ഉണക്കുന്നു അതിന്റെ പൂവും ഉതിരുന്നു അതിന്റെ ആകൃ
തിയുടെ ശൊഭ നശിച്ചുപൊകയും ചെയ്യുന്നു ഇപ്രകാരം തന്നെ സ</lg><lg n="൧൨">മ്പന്നനും അവന്റെ വഴികളിൽ വാടിപ്പൊകം✱ പരീക്ഷയെ സ
ഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ അതെന്തുകൊണ്ടെന്നാൽ അവൻ
ശൊധന ചെയ്യപ്പെട്ടിട്ട കൎത്താവ തന്നെ സ്നെഹിക്കുന്നവൎക്ക വാ</lg><lg n="൧൩">ഗ്ദത്തം ചെയ്ത ജീവന്റെ കിരീടത്തെ പ്രാപിക്കും✱ പരീക്ഷി
ക്കപ്പെടുമ്പൊൾ ഒരുത്തനും ഞാൻ ദൈവത്താൽ പരീക്ഷിക്ക
പ്പെടുന്നു എന്ന പറയരുത എന്തുകൊണ്ടെന്നാൽ ദൈവം ദൊഷ
ങ്ങളാൽ പരീക്ഷിക്കപ്പെടാത്തവനാകുന്നു അവൻ ഒരുത്തനെയും</lg><lg n="൧൪"> പരീക്ഷിക്കുന്നതുമില്ല✱ എന്നാൽ ഓരൊരുത്തൻ തന്റെ ത
ന്റെ സ്വെച്ശയാൽ ആകൎഷിക്കപ്പെടുകയും വശീകരപ്പെടുകയും ചെ</lg><lg n="൧൫">യ്യുമ്പൊൾ അവൻ പരീക്ഷിക്കപ്പെടുന്നു✱ പിന്നെ ഇഛഗൎഭം ധരി
ച്ചപ്പൊൾ അത പാപത്തെ പ്രസവിക്കുന്നു എന്നാൽ പാപം മുഴു</lg><lg n="൧൬">വനായി തീൎന്നപ്പൊൾ അത മരണത്തെ ജനിപ്പിക്കുന്നു✱ എ</lg><lg n="൧൭">ന്റെ പ്രിയ സഹൊദരന്മാരെ വഞ്ചനപ്പെടരുത✱ സകല ന
ല്ല ദാനവും സകല പൂൎണ്ണ ദാനവും ഉയരത്തിൽനിന്നുണ്ടായി ഒരു
മാറ്റമെങ്കിലും മറിച്ചിലിന്റെ ഒരു നിഴലെങ്കിലും ഇല്ലാത്തവനാ
യി തെജസ്സുകളുടെ പിതാവായവങ്കൽനിന്ന ഇറങ്ങി വരുന്നതാ</lg><lg n="൧൮">കുന്നു നാം അവന്റെ സൃഷ്ടികളിൽ ഒര ആദ്യ വിളവ ആകെ
ണ്ടുന്നതിന്ന അവൻ തന്റെ ഇഷ്ടപ്രകാരം നമ്മെ സത്യത്തിന്റെ</lg><lg n="൧൯"> വചനത്താൽ ജനിപ്പിച്ചു✱ എന്നതുകൊണ്ട എന്റെ പ്രിയ സ
ഹൊദരന്മാരെ ഓരൊരു മനുഷ്യൻ കെൾക്കുന്നതിന്ന ബദ്ധപ്പാ
ടും പറയുന്നതിന താമസവും കൊപത്തിന്ന താമസവുമുള്ളവനാ</lg><lg n="൨൦">കട്ടെ✱ എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ കൊപം ദൈവത്തി</lg><lg n="൨൧">ന്റെ നീതിയെ നടത്തുന്നില്ല✱ ആയതുകൊണ്ട നിങ്ങൾ സകല
മ്ലെഛതയെയും വെണ്ടാസനത്തിന്റെ അധികത്വത്തെയും വിട്ടും
കളഞ്ഞ അകത്ത നടപ്പെട്ടതായി നിങ്ങളുടെ ആത്മാക്കളെ രക്ഷി
പ്പാൻ ശക്തിയുള്ളതായുള്ള വചനത്തെ സൌമ്യതയൊടെ കൈ</lg><lg n="൨൨">ക്കൊൾവിൻ✱ എന്നാൽ നിങ്ങൾ നിങ്ങളെ തന്നെ വഞ്ചിച്ചുകൊ
ണ്ട വചനത്തെ കെൾക്കുന്നവരായി മാത്രമല്ല അതിനെ പ്രവൃത്തി</lg><lg n="൨൩">ക്കുന്നവരായുമിരിപ്പിൻ✱ എന്തുകൊണ്ടെന്നാൽ ഒരുത്തൻ വച
നത്തെ കെൾക്കുന്നവനായിരുന്ന അതിനെ പ്രവൃത്തിക്കുന്നവന
ല്ല എങ്കിൽ അവൻ തന്റെ സ്വഭാവമുഖത്തെ ഒരു കണ്ണാടി</lg><lg n="൨൪">യിൽ കണ്ടറിയുന്ന മനുഷ്യനൊട സദൃശനാകുന്നു✱ എന്തുകൊ
ണ്ടെന്നാൽ അവൻ തന്നെത്തന്നെ കണ്ടറികയും പുറപ്പെട്ടു പൊക
യും താൻ ഇന്നപ്രകാരമുള്ളവനായിരുന്നു എന്ന ഉടനെ മറക്കു</lg><lg n="൨൫">കയും ചെയ്യുന്നു✱ എന്നാൽ സ്വാതന്ത്ര്യത്തിന്റെ പൂൎണ്ണ വെദ
ത്തിലെക്ക നൊക്കി കാണുകയും (അതിൽ) സ്ഥിരമായി നില്ക്കയും
ചെയ്യുന്നവനായവൻ മറന്ന കെൾക്കുന്നവനല്ല പ്രവൃത്തി ചെയ്യു</lg>

[ 567 ] <lg n="">ന്നവൻ തന്നെ ആകകൊണ്ട ഇവൻ തന്റെ പ്രവൃത്തിയിൽ ഭാ</lg><lg n="൨൬">ഗ്യവാനാകും✱ നിങ്ങളിൽ ഒരുത്തൻ ദൈവഭക്തിയുള്ളവനെന്ന
തൊന്നി തന്റെ നാവിനെ അടക്കാതെ തന്റെ ഹൃദയത്തെ വ</lg><lg n="൨൭">ഞ്ചിക്കുന്നു എങ്കിൽ ഇവന്റെ ദൈവഭക്തി വ്യൎത്ഥമാകുന്നു✱ പി
താവില്ലാത്തവരെയും വിധവമാരെയും അവരുടെ ദുഃഖത്തിൽ
ചെന്ന കാണുന്നതും തന്നെ താൻ ലൊകത്തിൽനിന്ന മലിനതയി
ല്ലാത്തവനായി കാത്തിരിക്കുന്നതും ദൈവത്തിന്റെയും പിതാ
വിന്റെയും മുമ്പാക ശുദ്ധവും നിൎമ്മലതയുമുള്ള ദൈവഭക്തിയാ
കുന്നു✱</lg>

൨ അദ്ധ്യായം

൧ നാം ദരിദ്രക്കാരെ നിന്ദിക്കരുത എന്നുള്ളത.— ൧൪ പ്രവൃത്തി
കളെ കൂടാതെയുള്ള വിശ്വാസം.— ൧൭ ചത്തിരിക്കുന്നു എന്നു
ള്ളത.

<lg n="">എന്റെ സഹൊദരന്മാരെ മഹത്വത്തിന്റെ (കൎത്താവാകുന്ന)
നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിങ്കലുള്ള വിശ്വാസം നിങ്ങൾ</lg><lg n="൨">ക്ക പക്ഷഭെദത്തൊട്ടു കൂടി ഉണ്ടാകരുത✱ എന്തെന്നാൽ നിങ്ങ
ളുടെ സഭയിലെക്ക പൊൻ മൊതിരമുള്ളവനായി ശൊഭയുള്ള വ
സ്ത്രത്തൊടു കൂടിയ ഒരു മനുഷ്യൻ വരികയും ഹീനവസ്ത്രത്തൊടു</lg><lg n="൩"> കൂടിയ ഒരു ദരിദ്രൻ വരികയും ചെയ്ത✱ നിങ്ങൾ ശൊഭയുള്ള
വസ്ത്രം ധരിച്ചവനെ നൊക്കി കണ്ട അവനൊടു നീ ഇവിടെ ഒരു
നല്ല സ്ഥലത്തിലിരിക്ക എന്ന പറകയും ദരിദ്രനൊടു നീ അവി
ടെ നില്ക്ക അല്ലെങ്കിൽ ഇവിടെ എന്റെ പാദപീഠത്തിൻ കീഴെ</lg><lg n="൪"> ഇരിക്ക എന്ന പറകയും ചെയ്യുന്നു എങ്കിൽ✱ നിങ്ങൾ നിങ്ങളിൽ
തന്നെ പക്ഷഭെദള്ളവരായിരിക്കയും ദുൎവിചാരങ്ങളുള്ള ന്യായാ</lg><lg n="൫">ധിപതിമാരായി തീരുകയും ചെയ്യുന്നില്ലയൊ✱ എന്റെ പ്രിയ
സഹൊദരന്മാരെ കെൾപ്പിൻ ദൈവം ഇഹലൊകത്തിലുള്ള ദരി
ദ്രന്മാരെ വിശ്വാസത്തിൽ ധനവാന്മാരായും അവനെ സ്നെഹിക്കു
ന്നവൎക്ക അവൻ വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശിക</lg><lg n="൬">ളായും (ഇരിപ്പാൻ) തിരഞ്ഞെടുത്തിട്ടില്ലയൊ✱ എന്നാൽ നി
ങ്ങൾ ദരിദ്രനെ അവമാനപ്പെടുത്തി ധനവാന്മാർ നിങ്ങളെ ഞെ
രുക്കം ചെയ്കയും നിങ്ങളെ ന്യായാസനങ്ങളുടെ മുമ്പാക വലിച്ചു</lg><lg n="൭"> കൊണ്ടുപൊകയും ചെയ്യുന്നില്ലയൊ✱ നിങ്ങൾക്കു ധരിപ്പിക്കപ്പെട്ട</lg><lg n="൮"> നല്ല നാമത്തെ അവർ ദുഷിക്കുന്നില്ലയൊ✱ നിന്റെ അയൽ
ക്കാരനെ നിന്നെപ്പൊലെ സ്നെഹിക്കെണം എന്ന വെദവാക്യത്തിൻ
പ്രകാരം രാജസംബന്ധമുള്ള ന്യായപ്രമാണത്തെ നിങ്ങൾ നിവൃ</lg><lg n="൯">ത്തിക്കുന്നു എങ്കിൽ നിങ്ങൾ നന്നായി ചെയ്യുന്നു എന്നാൽ നിങ്ങൾ
പക്ഷഭെദം ചെയ്യുന്നു എന്നുവരികിൽ നിങ്ങൾ പാപം ചെയ്യുന്നു</lg> [ 568 ]

<lg n="">ലംഘനക്കാർ എന്നും ന്യായപ്രമാണത്താൽ നിൎണ്ണയിക്കപ്പെട്ടവരാ</lg><lg n="൧൦">കുന്നു✱ എന്തുകൊണ്ടെന്നാൽ ഒരുത്തൻ ന്യായപ്രമാണത്തെ മുഴു
വനും പ്രമാണിച്ച നടന്ന ഒന്നിലെങ്കിലും തെറ്റിയാൽ അവൻ</lg><lg n="൧൧"> സകലതിന്നും കുറ്റമുള്ളവനായി തീൎന്നു✱ എന്തെന്നാൽ വ്യഭി
ചാരം ചെയ്യരുത എന്ന പറഞ്ഞവൻ കുല ചെയ്യരുത എന്നും പ
റഞ്ഞിരിക്കുന്നു നീ വ്യഭിചാരം ചെയ്യുന്നില്ല എങ്കിലും കുല ചെയ്യു
ന്നു എന്നുവരികിൽ നീ ന്യായപ്രമാണത്തിന്റെ ഒരു ലംഘന</lg><lg n="൧൨">ക്കാരനായി തീൎന്നു✱ സ്വാതന്ത്ര്യമുള്ള വെദപ്രമാണത്താൽ വിധി
ക്കപ്പെടുവാനുള്ളവരെന്ന വെച്ച അപ്രകാരം പറവിൻ അപ്രകാര</lg><lg n="൧൩">വും ചെയ്വിൻ✱ എന്തുകൊണ്ടെന്നാൽ കരുണ ചെയ്യാത്തവന്ന</lg><lg n="൧൪"> കരുണ കൂടാതെ വിധിയുണ്ടാകും വിധിയുടെ നെരെ കരുണ സ
ന്തൊഷിക്കയും ചെയ്യുന്നു✱ എന്റെ സഹൊദരന്മാരെ ഒരുത്തൻ
തനിക്ക വിശ്വാസമുണ്ടെന്ന പറഞ്ഞിട്ട പ്രവൃത്തികളില്ലാതെയി
രുന്നാൽ ഉപകാരം എന്ത വിശ്വാസത്തിന്ന അവനെ രക്ഷി</lg><lg n="൧൫">പ്പാൻ കഴിയുമൊ✱ ഒരു സഹൊദരൻ അല്ലെങ്കിൽ ഒരു സഹൊദ
രി നഗ്നന്മാരായും ദിനംപ്രതിയുള്ള ആഹാരമില്ലാത്തവരായുമിരിക്ക
യും✱ നിങ്ങളിൽ ഒരുത്തൻ അവരൊടു നിങ്ങൾ സമാധാന</lg><lg n="൧൬">ത്തൊടു പൊയി കുളിരിന്ന തീകാഞ്ഞ തൃപ്തന്മാരാകുവിൻ എന്ന
പറകയും എങ്കിലും നിങ്ങൾ ദെഹത്തിന്ന അവശ്യമുള്ള വസ്തുക്ക</lg><lg n="൧൭">ളെ അവൎക്ക കൊടുക്കാതെ ഇരിക്കയും ചെയ്താൽ ഉപകാരം എന്ത✱
അപ്രകാരം തന്നെ വിശ്വാസവും അതിന പ്രവൃത്തികളില്ല എ</lg><lg n="൧൮">ങ്കിൽ അത തന്നെ ഇരിക്കകൊണ്ടു മരിച്ചിരിക്കുന്നു✱ എന്നാലും ഒ
രുത്തൻ പറയും നിനക്ക വിശ്വാസമുണ്ട എനിക്ക പ്രവൃത്തികളുമുണ്ട
നിന്റെ വിശ്വാസത്തെ നിന്റെ പ്രവൃത്തികൾ കൂടാതെ എനി
ക്കകാണിക്ക ഞാനും എന്റെ പ്രവൃത്തികളാൽ എന്റെ വിശ്വാസ</lg><lg n="൧൯">ത്തെ നിനക്ക കാണിക്കും✱ ഒരു ദൈവമുണ്ടെന്ന നീ വിശ്വസി
ക്കുന്നുവല്ലൊ നീ നല്ലവണ്ണം ചെയ്യുന്നു പിശാചുകളും വിശ്വസിക്ക</lg><lg n="൨൦">യും വിറെക്കയും ചെയ്യുന്നു✱ എന്നാൽ മായയുള്ള മനുഷ്യനായു
ള്ളൊവെ പ്രവൃത്തികൾ കൂടാതെ വിശ്വാസം മരിച്ചിരിക്കുന്നു എ</lg><lg n="൨൧">ന്ന നിനക്ക അറിവാൻ മനസ്സുണ്ടൊ✱ നമ്മുടെ പിതാവായ അ
ബ്രഹാം തന്റെ പുത്രനായ ഇസ്ഹാക്കിനെ ബലിപീഠത്തിന്മെൽ
ബലി കഴിച്ചപ്പൊൾ അവൻ പ്രവൃത്തികളാൽ നീതിമാനാക്കപ്പെ</lg><lg n="൧൨">ട്ടില്ലയൊ✱ വിശ്വാസം അവന്റെ പ്രവൃത്തികളൊടു കൂട വ്യാ
പരിച്ചു എന്നും പ്രവൃത്തികളാൽ വിശ്വാസം പൂൎണ്ണമാക്കപ്പെട്ടു എ</lg><lg n="൨൩">ന്നും നീ കാണുന്നുവൊ✱ ഇപ്രകാരം തന്നെ അബ്രഹാം ദൈവ
ത്തെ വിശ്വസിച്ചു എന്നും ആയത അവന്ന നീതിയായിട്ട കണ
ക്കിടപ്പെട്ടു എന്നും പറയുന്ന വെദവാക്യം നിവൃത്തിയായി അ
വൻ ദൈവത്തിന്റെ സ്നെഹിതൻ എന്ന വിളിക്കപ്പെടുകയും ചെ</lg><lg n="൨൪">യ്തു✱ ആയതുകൊണ്ട വിശ്വാസത്താൽ മാത്രമല്ല പ്രവൃത്തികളാലും</lg>

[ 569 ] <lg n="">ഒരു മനുഷ്യൻ നീതിമാനാക്കപ്പെടുന്നു എന്ന നിങ്ങൾ കാണു</lg><lg n="൨൫">ന്നുവല്ലൊ✱ അപ്രകാരം തന്നെ റാഹാബ എന്ന വെശ്യാസ്ത്രീ
യും അവൾ ദൂതന്മാരെ കൈക്കൊണ്ടിട്ട മറ്റൊരു വഴിയായി പ
റഞ്ഞയച്ചപ്പൊൾ അവൾ പ്രവൃത്തികളാൽ നീതീമതിയാക്കപ്പെ</lg><lg n="൨൬">ട്ടില്ലയൊ✱ എന്തെന്നാൽ ആത്മാവില്ലാത്ത ശരീരം എതുപ്രകാ
രം മരിച്ചിരിക്കുന്നുവൊ അപ്രകാരം പ്രവൃത്തികളില്ലാത്ത വി
ശ്വാസവും മരിച്ചിരിക്കുന്നു✱</lg>

൩ അദ്ധ്യായം

൧ നാം സാഹസമായിട്ടൊ ഡംഭായിട്ടൊ മറ്റുള്ളവരെ ശാസിച്ച
പറയാതെ.— നാവിനെ അടക്കെണ്ടുന്നതാകുന്നു എന്നുള്ള
ത.— ൧൩ സത്യമുള്ള ബുദ്ധിമാന്മാർ അസൂയയും മത്സരവും
കൂടാതെ സൌമ്യതയും സമാധാനവുള്ളവരാകുന്നു എന്നുള്ളത.

<lg n="">എന്റെ സഹൊദരന്മാരെ നാം അധികം ശിക്ഷ വിധിയെ
പ്രാപിക്കുമെന്ന അറിഞ്ഞ നിങ്ങൾ പലരും ഉപദെഷ്ടാക്കന്മാരാ</lg><lg n="൨">കരുത✱ എന്തുകെണ്ടെന്നാൽ നാമെല്ലാവരും പല കാൎയ്യങ്ങളി
ലും തെറ്റുന്നു ഒരുത്തൻ വാക്കിൽ തെറ്റുന്നില്ല എങ്കിൽ ആയ
വൻ തികവുള്ള മനുഷ്യനും ശരീരത്തെ മുഴുവനും അടക്കുവാൻ</lg><lg n="൩"> കൂടി പ്രാപ്തിയുള്ളവനുമാകുന്നു✱ കണ്ടാലും കുതിരകൾ നമുക്ക
സ്വാധീനാമാകുവാനായിട്ട നാം അവരുടെ വായ്ക്കളിൽ കടിവാള
ങ്ങളെ ഇടുകയും അവരുടെ ശരീരത്തെ മുഴുവനും ചുറ്റി തിരിക്ക</lg><lg n="൪">യും ചെയ്യുന്നു✱ കണ്ടാലും കപ്പലുകളും അവ എത്ര വലിയതായാ
ലും കഠിനമുള്ള കാറ്റുകളാൽ അടിപ്പെടുന്നു എങ്കിലും എറ്റവും
ചെറിയ ചുക്കാനാൽ നടത്തിക്കുന്നവന്റെ മനസ്സ എവിടെയ്ക്ക</lg><lg n="൫"> നൊക്കുന്നുവൊ അവിടെക്ക ചുറ്റും തിരിക്കപ്പെടുന്നു✱ അപ്രകാ
രം തന്നെ നാവും ഒരു ചെറിയ അവയവമാകുന്നു വളര വൻപ പ
റകയും ചെയ്യുന്നു കണ്ടാലും അല്പമായുള്ള അഗ്നി എത്ര വലിയ വസ്തു</lg><lg n="൬">വിനെ കത്തിക്കുന്നു✱ നാവും അഗ്നി തന്നെ അന്യമായുള്ളൊരു
ലൊകം (ആകുന്നു) അങ്ങിനെ ശരീരത്തെ മുഴുവനും അശുദ്ധമാ
ക്കുകയും സ്വഭാവത്തിന്റെ ചക്രത്തെ കത്തിക്കയും നരകത്താൽ
കത്തിക്കപ്പെടുകയും ചെയ്യുന്നു എന്നുള്ളപ്രകാരം നാവ നമ്മുടെ അ</lg><lg n="൭">വയവങ്ങളിൽ വെക്കപ്പെട്ടിരിക്കുന്നു✱ കാട്ടു മൃഗങ്ങളുടെയും പ
ക്ഷികളുടെയും ഇഴയുന്ന ജന്തുക്കളുടെയും ജല ജന്തുക്കളുടെയും സ
കല ജാതിയും മനുഷ്യ ജാതിയാൽ അടക്കപ്പെടുന്നതും അടക്കപ്പെ</lg><lg n="൮">ട്ടിട്ടും ഉണ്ട✱ എന്നാൽ നാവിനെ അടക്കുവാൻ മനുഷ്യരിൽ ഒ
രുത്തനും കഴികയില്ല അത അടങ്ങാത ദൊഷമുള്ളതും വിഷം നി
റഞ്ഞതും ആകുന്നു✱ ദൈവവും പിതാവുമായവനെ അതിനാൽ
നാം സ്തൊത്രം ചെയ്യുന്നു ദൈവത്തിന്റെ സ്വരൂപ പ്രകാരം ഉ</lg> [ 570 ]

<lg n="൧൦">ണ്ടാക്കപ്പെട്ട മനുഷ്യരെ അതിനാൽ ശപിക്കയും ചെയ്യുന്നു✱ ഒരു വാ
യിൽനിന്നതന്നെ സ്തൊത്രവും ശാപവും പുറപ്പെടുന്നു എന്റെ സ
ഹൊദരന്മാരെ ഇവ ഇപ്രകാരം ഉണ്ടാകരുതാത്തവയാകുന്നു✱ ഒര
ഉറവ ഒരു ദ്വാരത്തിൽനിന്ന തന്നെ മധുരവും കൈപ്പും ഉള്ള വെ</lg><lg n="൧൨">ള്ളം പുറപ്പെടീക്കുന്നുവൊ✱ എന്റെ സഹൊദരന്മാരെ അത്തി
വൃക്ഷത്തിന ഒലിവപ്പഴങ്ങളെയൊ മുന്തിരിങ്ങ വള്ളിക്ക അത്തി
പ്പഴത്തെയൊ തരുവാൻ കഴിയുമൊ അപ്രകാരം ഒര ഉറവിന്ന</lg><lg n="൧൩"> ഉപ്പുവെള്ളവും നല്ല വെള്ളവും തരുവാൻ (കഴികയില്ല)✱ നിങ്ങ
ളിൽ ആര ജ്ഞാനിയും ബുദ്ധിമാനും ആകുന്നുവൊ അവന്റെ ന
ല്ല നടപ്പിൽനിന്ന അവന്റെ പ്രവൃത്തികളെ ജ്ഞാനത്തിന്റെ</lg><lg n="൧൪"> സൌമ്യതയൊടെ കാണിക്കട്ടെ✱ എന്നാൽ നിങ്ങൾക്ക നിങ്ങളുടെ
ഹൃദയത്തിൽ കൈപ്പുള്ള അസൂയയും വിവാദവും ഉണ്ടെങ്കിൽ പു
കഴ്ച ചെയ്യുരുരു സത്യത്തിന്റെ നെരെ ഭൊഷ്ക പറകയുമരുത✱</lg><lg n="൧൫"> ഇത ഉയരത്തിൽനിന്ന ഇറങ്ങി വരുന്ന ജ്ഞാനമല്ല ലൌകികവും
ഇന്ദ്രിയ സംബന്ധവും പൈശാചവുമായി ഉള്ളത അത്രെ ആകുന്ന</lg><lg n="൧൬">ത✱ എന്തുകൊണ്ടെന്നാൽ അസൂയയും വിവാദവും എവിടെ ഉ</lg><lg n="൧൭">ണ്ടൊ അവിടെ കലഹവും സകല ദുഷ്പ്രവൃത്തിയും ഉണ്ട✱ എന്നാൽ
ഉയരത്തിൽനിന്ന ഉണ്ടാകുന്ന ജ്ഞാനം ഒന്നാമത നിൎമ്മലതയുള്ള
തായി പിന്നെ സമാധാനമുള്ളതായി ശാന്തതയുള്ളതായി ഇണക്ക
മുള്ളതായി കരുണയാലും നല്ല ഫലങ്ങളാലും നിറഞ്ഞതായി പ</lg><lg n="൧൮">ക്ഷപാതം കൂടാതെയും കപടം കൂടാതെയും ഉള്ളതാകുന്നു✱ എ
ന്നാൽ നീതിയുടെ ഫലം സമാധാനത്തെ നടത്തിക്കുന്നവരാ
യാൽ സമാധാനത്തിൽ വിതെക്കപ്പെടുന്നു✱</lg>

൪ അദ്ധ്യായം

൧ ദ്രവ്യാഗ്രഹത്തിന്നും.— ൪ അപാകതക്കും.— ഡംഭിന്നും
— ൧൧ ദൂഷണത്തിന്നും സാഹസമായ വിധിക്കും വിരൊധ
മായുഌഅ സംഗതികൾ.

<lg n="">നിങ്ങളിൽ യുദ്ധങ്ങളും ശണ്ഠകളും എവിടെനിന്ന വരുന്നു ഇവി
ടെനിന്ന നിങ്ങളുടെ അവയവങ്ങളിൽ പൊരുതുന്ന നിങ്ങളുടെ ഇ</lg><lg n="൨">ഛകളിൽനിന്ന തന്നെ അല്ലയൊ✱ നിങ്ങൾ മൊഹിച്ചിട്ടും നി
ങ്ങൾക്ക ഉണ്ടാകുന്നില്ല നിങ്ങൾ കൊല്ലുകയും ആഗ്രഹിക്കയും ചെയ്തി
ട്ടും ലഭിപ്പാൻ കഴിയുന്നില്ല നിങ്ങൾ കലഹിക്കയും യുദ്ധം ചെയ്ക
യും ചെയ്യുന്നു എന്നാൽ നിങ്ങൾ യാചിക്കായ്കകൊണ്ട നിങ്ങൾക്ക ല</lg><lg n="൩">ഭിക്കുന്നില്ല✱ നിങ്ങൾ ചൊദിക്കുന്നു കിട്ടുന്നതുമില്ല അതെന്തു
കൊണ്ടെന്നാൽ നിങ്ങളുടെ ഇഛകളിൽ നിങ്ങൾ ചിലവിടെണ്ടുന്ന</lg><lg n="൪">തിന്നായിട്ട ദുഷ്പ്രകാരമായി ചൊദിക്കുന്നു വ്യഭിചാരികളായും
വ്യഭിചാരിണികളായുമുള്ളൊരെ ലൊകത്തിന്റെ സ്നെഹം ദൈവ</lg>

[ 571 ] <lg n="">ത്തിന്റെ നെരെ ശത്രുതയാകുന്നു എന്ന നിങ്ങൾ അറിയുന്നില്ല
യൊ ആയതുകൊണ്ട ആരെങ്കിലും ലൊകത്തിന്റെ സ്നെഹിതനാകു
വാൻ ഇച്ശിക്കുന്നു എങ്കിൽ അവൻ ദൈവത്തിന്റെ ശത്രവായി</lg><lg n="൫"> ചമയുന്നു✱ നമ്മിൽ വസിക്കുന്ന ആത്മാവ അസൂയക്കായിട്ട മൊ
ഹിക്കുന്നു എന്ന വെദവാക്യം വെറുതെ പറയുന്നു എന്ന നിങ്ങൾ</lg><lg n="൬"> നിരൂപിക്കുന്നുവൊ✱ എന്നാൽ അവൻ അധികം കൃപയെ നൽ
കുന്നു ആയതുകോണ്ട ദൈവം അഹങ്കാരികളൊട എതിൎത്ത നി
ല്ക്കുന്നു അവൻ വിനയമുള്ളുവൎക്ക കൃപയെ നൽകുന്നു താനും എന്ന</lg><lg n="൭"> അവൻ പറയുന്നു✱ ആകയാൽ നിങ്ങൾ ദൈവത്തിന്ന കീഴടങ്ങി
ക്കൊൾവിൻ പിശാചിനൊട മറുത്ത നില്പിൻ എന്നാൽ അവൻ</lg><lg n="൮"> നിങ്ങളിൽനിന്ന ഓടിപ്പൊകം✱ ദൈവത്തിന്റെ അടുക്കൽ ചെ
രുവിൻ അവൻ നിങ്ങളുടെ അടുക്കൽ ചെരുകയും ചെയ്യും പാപി
കളായുള്ളൊരെ നിങ്ങളുടെ കൈകളെ വെടിപ്പാക്കുവിൻ ഇരുമ
നസ്സുള്ളവരെ നിങ്ങളുടെ ഹൃദയങ്ങളെ ശുദ്ധമാക്കുകയും ചെയ്വിൻ✱</lg><lg n="൯"> സങ്കടപ്പെടുകയും ദുഃഖിക്കയും കരകയും ചെയ്വിൻ നിങ്ങളുടെ ചി
റി ദുഃഖമായും നിങ്ങളുടെ സന്തൊഷം സങ്കടമായും മാറിപ്പൊക</lg><lg n="൧൦">ട്ടെ✱ കൎത്താവിന്റെ മുമ്പാക വിനയപ്പെടുവിൻ എന്നാൽ അ
വൻ നിങ്ങളെ ഉയൎത്തും✱</lg> <lg n="൧൧">സഹൊദരന്മാരെ തമ്മിൽ തമ്മിൽ ദൊഷമായി പറയരുത
(തന്റെ) സഹൊദരനെ ദൊഷമായി പറകയും തന്റെ സഹൊ
ദരനെ വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദൊഷമാ
യി പറകയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു എ
ന്നാൽ നീ ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായ
പ്രമാണത്തെ ചെയ്യുന്നവനല്ല വിധിക്കുന്നവനത്രെ ആകുന്നത✱</lg><lg n="൧൨"> ഒരു ന്യായപ്രമാണ കൎത്താവ ഉണ്ട അവൻ രക്ഷിപ്പാനും നശി
പ്പിപ്പാനും ശക്തനാകുന്നു മറ്റൊരുത്തനെ വിധിക്കുന്ന നീ ആ</lg><lg n="൧൩">രാകുന്നു✱ ഇപ്പൊൾ ഞങ്ങൾ ഇന്ന അല്ലെങ്കിൽ നാളെ ഇന്ന ന
ഗരത്തിലെക്ക പൊകയും അവിടെ ഒരു വൎഷം പാൎക്കയും വ്യാപാ
രം ചെയ്കയും ലാഭമൂണ്ടാക്കയും ചെയ്യും എന്ന പറയുന്നവരായു</lg><lg n="൧൪">ള്ളൊരെ വരുവിൻ✱ നാളത്തെ അവസ്ഥയെ നിങ്ങൾ അറിയു
ന്നില്ലല്ലൊ എന്തെന്നാൽ നിങ്ങളുടെ ജീവൻ എന്ത കുറഞ്ഞൊര
നെരത്തെക്ക കണ്ടും പിന്നെ കാണാതെ പൊകുന്ന ആവി തന്നെ</lg><lg n="൧൫"> ആകുന്നു✱ അതിന്ന പ്രതിയായി നിങ്ങൾ കൎത്താവിന്ന ഇഷ്ടമു
ണ്ട എങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന ഇതിനെ അല്ലെങ്കിൽ അതി</lg><lg n="൧൬">നെ ചെയ്യുമെന്ന പറയെണ്ടുന്നതാകുന്നുവല്ലൊ✱ എന്നാൽ ഇപ്പൊൾ
നിങ്ങൾ നിങ്ങളുടെ അഹംഭാവങ്ങളിൽ സന്തൊഷിക്കുന്നു ഇപ്രകാ</lg><lg n="൧൭">രമുള്ള സന്തൊഷം ഒക്കയും ദൊഷമാകുന്നു✱ അതുകൊണ്ട ആര
ഗുണം ചെയ്വാൻ അറികയും അതിനെ ചെയ്യാതെ ഇരിക്കയും ചെ
യ്യുന്നുവൊ അത അവന്ന പാപമാകുന്നു✱</lg> [ 572 ]

൫ അദ്ധ്യായം

൧ സമ്പന്നന്മാരുടെ സംഗതി.— ൭ ക്ഷമയുടെ സം
ഗതി.— ൧൨ ആണയിടാതെ ഇരിക്കെണമെന്നും.— ൧൩ അ
നൎത്ഥകാലത്തിങ്കൽ പ്രാൎത്ഥിക്കയും സൌഖ്യകാലത്തിങ്കൽ
പാടുകയും ചെയ്യെണമെന്നും ഉള്ളത.

<lg n="">ഇപ്പൊൾ വരുവിൻ ധനവാന്മാരായുള്ളൊരെ നിങ്ങളുടെ മെൽ</lg><lg n="൨">വരുന്ന ദുഃഖങ്ങളെ കുറിച്ചു അലറി കരവിൻ✱ നിങ്ങളുടെ ധ</lg><lg n="൩">നം ക്ഷയിച്ചും നിങ്ങളുടെ വസ്ത്രങ്ങൾ പുഴുവരിച്ചുമിരിക്കുന്നു✱ നി
ങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചു അവയുടെ കറ നിങ്ങ
ളുടെ നെരെ ഒരു സാക്ഷിയായി നില്ക്കയും നിങ്ങളുടെ മാംസ
ത്തെ അഗ്നിപൊലെ തിന്നു കളകയും ചെയ്യും നിങ്ങൾ അവസാന</lg><lg n="൪"> ദിവസങ്ങൾക്ക നിക്ഷെപങ്ങളെ ശെഖരിച്ചിരിക്കുന്നു✱ കണ്ടാലും
നിങ്ങളുടെ വയലുകളെ കൊയ്തിട്ടുള്ള വെലക്കാരുടെ കൂലി നിങ്ങ
ളാൽ അന്യായമായി പിടിക്കപ്പെട്ടത നിലവിളിക്കുന്നു കൊയ്തവ
രുടെ നിലവിളികൾ സൈന്യങ്ങളുടെ കൎത്താവിന്റെ ചെവിക</lg><lg n="൫">ളിലെക്ക എത്തി✱ നിങ്ങൾ ഭൂമിമെൽ കൌതുകമായി നടന്ന മ
ദിച്ചു കുലദിവസത്തിൽ എന്ന പൊലെ നിങ്ങൾ നിങ്ങളുടെ ഹൃദ</lg><lg n="൬">യങ്ങളെ പൊഷിച്ചു✱ നിങ്ങൾ നീതിമാനായവനെ കുറ്റം വി
ധിച്ചു കൊന്നുകളഞ്ഞു അവൻ നിങ്ങളൊട മറുത്ത നില്ക്കുന്നതുമി</lg><lg n="൭">ല്ല✱ അതുകൊണ്ട സഹൊദരന്മാരെ കൎത്താവിന്റെ വരവുവരെ
ദീൎഘക്ഷമയൊടിരിപ്പിൻ കണ്ടാലും കൃഷിക്കാരൻ ഭൂമിയിൽ വില
എറിയ ഫലത്തിന്ന കാത്തിരുന്ന ആദ്യത്തെയും ഒടുക്കത്തെയും
മഴയെ പ്രാപിക്കുവൊളത്തിന്ന ആയതിന്നായിട്ട ദീൎഘക്ഷമയൊ</lg><lg n="൮">ടിരിക്കുന്നു✱ നിങ്ങളും ദീൎഘക്ഷമയൊടിരിപ്പിൻ നിങ്ങളുടെ ഹൃ
ദയങ്ങളെ സ്ഥിരപ്പെടുത്തുവിൻ അതെന്തുകൊണ്ടെന്നാൽ കൎത്താ</lg><lg n="൯">വിന്റെ വരവ സമീപിച്ചിരിക്കുന്നു✱ സഹൊദരന്മാരെ നി
ങ്ങൾ ശിക്ഷയ്ക്ക വിധിക്കപ്പെടാതെ ഇരിപ്പാനായിട്ട തമ്മിൽ ത
മ്മിൽ വിരൊധമായി പിറുപിറക്കരുത കണ്ടാളും ന്യായാധിപതി</lg><lg n="൧൦"> വാതൽക്ക മുമ്പാക നില്ക്കുന്നു✱ എന്റെ സഹൊദരന്മാരെ കൎത്താ
വിന്റെ നാമത്തിൽ സംസാരിച്ചിട്ടുള്ള ദീൎഘദൎശിമാരെ കഷ്ടമനു
ഭവിക്കുന്നതിന്നും ദീൎഘക്ഷമയ്ക്കും ദൃഷ്ടാന്തമായിട്ട വെച്ചുകൊൾ</lg><lg n="൧൧">വിൻ✱ കണ്ടാലും സഹിക്കുന്നവർ ഭാഗ്യവാന്മാർ എന്ന നാം വി
ചാരിക്കുന്നു നിങ്ങൾ യൊബിന്റെ ക്ഷമയെ കെട്ടു കൎത്താവ വള
രെ ആദരവും നല്ല കരുണയുമുള്ളവനാകുന്നു എന്നകൎത്താവിന്റെ</lg><lg n="൧൨"> അവസാനത്തെ കാണുകയും ചെയ്തു✱ എന്നാൽ സകലത്തിന്മെൽ
എന്റെ സഹൊദരന്മാരെ സ്വൎഗ്ഗത്തെകൊണ്ടെങ്കിലും ഭൂമിയെകൊ
ണ്ടെങ്കിലും മറ്റൊര ആണയെക്കൊണ്ടെങ്കിലും സത്യം ചെയ്യരുത
എന്നാൽ നിങ്ങൾ ശിക്ഷ വിധിയിലെക്ക അകപ്പെടാതെ ഇരിപ്പാ</lg>

[ 573 ] <lg n="">നായിട്ട നിങ്ങൾക്ക ഉവ്വ എന്നുള്ളത ഉവ്വ എന്നും അല്ല എന്നുള്ളത</lg><lg n="൧൩"> അല്ല എന്നും ഇരിക്കട്ടെ✱നിങ്ങളിൽ ഒരുത്തൻ കഷ്ടമനുഭവിക്കു
ന്നുവൊ അവൻ പ്രാൎത്ഥിക്കട്ടെ ഒരുത്തൻ സന്തൊഷപ്പെടുന്നു</lg><lg n="൧൪">വൊ അവൻ സംകീൎത്തനങ്ങൾ പാടട്ടെ✱നിങ്ങളിൽ ഒരു
ത്തൻ രൊഗിയായിരിക്കുന്നുവൊ അവൻ പള്ളിയുടെ മൂപ്പന്മാരെ
വരുത്തട്ടെ അവർ കൎത്താവിന്റെ നാമത്തിൽ അവനെ എണ്ണ
കൊണ്ട അഭിഷെകം ചെയ്ത അവന്ന വെണ്ടി പ്രാൎത്ഥിക്കയും ചെയ്യ</lg><lg n="൧൫">ട്ടെ✱ വിശെഷിച്ച വിശ്വാസത്തിന്റെ പ്രാൎത്ഥന രൊഗിയെ ര
ക്ഷിക്കും കൎത്താവ അവനെ എഴുനീല്പിക്കയും ചെയ്യും അവൻ പാ
പങ്ങളെ ചെയ്തിട്ടുണ്ട എങ്കിൽ അവ അവനൊട ക്ഷമിക്കപ്പെടുക</lg><lg n="൧൬">യും ചെയ്യും✱ നിങ്ങൾ സ്വസ്ഥതപ്പെടെണ്ടുന്നതിന്നായിട്ട തമ്മിൽ
തമ്മിൽ പിഴകളെ അനുസരിച്ച പറകയും ഒരുത്തന്നു വെണ്ടി ഒ
രുത്തൻ പ്രാൎത്ഥിക്കയും ചെയ്വിൻ നീതിമാന്റെ താല്പൎയ്യമുള്ള പ്രാ</lg><lg n="൧൭">ൎത്ഥന വളരെ സാധിക്കുന്നു✱എലിയ നമുക്ക സദൃശമുള്ള രാഗാ
ദികളൊടു കൂടിയ മനുഷ്യനായിരുന്നു മഴ പെയ്യാതെ ഇരിക്കെണ്ടു
ന്നതിന്ന അവൻ താല്പൎയ്യത്തൊടെ പ്രാൎത്ഥിക്കയും ചെയ്തു അ
പ്പൊൾ മൂന്ന സംവത്സരവും ആറു മാസവും ഭൂമിമെൽ മഴ പെയ്തി</lg><lg n="൧൮">ട്ടില്ല✱അവൻ പിന്നെയും പ്രാൎത്ഥിച്ചു അപ്പൊൾ ആകാശം മഴ ത</lg><lg n="൧൯">ന്നു ഭൂമി തന്റെ ഫലത്തെ ജനിപ്പിക്കയും ചെയ്തു✱ സഹൊദര
ന്മാരെ നിങ്ങളിൽ ഒരുത്തൻ സത്യത്തെ വിട്ടു തെറ്റുകയും ആയ</lg><lg n="൨൦">വനെ ഒരുത്തൻ മനസ്സു തിരിക്കയും ചെയ്താൽ✱ പാപിയെ അ</lg><lg n="൨൧">വന്റെ വഴി തെറ്റിൽനിന്ന മനസ്സു തിരിക്കുന്നവൻ ഒര ആത്മാ
വിനെ മരണത്തിൽനിന്ന രക്ഷിക്കയും പാപങ്ങളുടെ സംഖ്യയെ
മറയ്ക്കയും ചെയ്യും എന്ന അവൻ അറിഞ്ഞിരിക്കട്ടെ✱</lg> [ 574 ]

അപ്പൊസ്തൊലനായ പത്രൊസ
എഴുതിയ
പൊതുവിലുള്ള
ഒന്നാമത്തെ
ലെഖനം

൧ അദ്ധ്യായം

൧ അവൻ ദൈവത്തെ അവന്റെ ആത്മസംബന്ധമായ പല കൃ
പകൾക്കും വെണ്ടി സ്തുതിക്കയും.— ക്രിസ്തുവിങ്കലുള്ള രക്ഷ
പുതിയ വൎത്തമാനമല്ല പണ്ടു ദീൎഘദൎശനമായി ചൊല്ലപ്പെട്ടിരി
ക്കുന്ന കാൎയ്യമത്രെ ആകുന്നത എന്ന കാട്ടുകയും.— ൧൩ ദൈവ
ഭക്തിയൊടെ ഉള്ള സംസാരത്തിന്ന അവൎക്ക ബുദ്ധി ചൊല്ക
യും ചെയ്യുന്ന സംഗതി.

<lg n="">യെശു ക്രിസ്തുവിന്റെ അപ്പൊസ്തൊലനായ പത്രൊസ പൊന്തു
സിലും ഗലാത്തിയായിലും കപ്പദൊക്കിയായിലും ആസിയായിലും
ബിത്തിനിയായിലും ഭിന്നപ്പെട്ടിരിക്കുന്ന പരദെശികളായി✱</lg><lg n="൨"> പിതാവായ ദൈവത്തിന്റെ പൂൎവ ജ്ഞാനപ്രകാരം ആത്മാവി
ന്റെ ശുദ്ധീകരണത്താൽ അനുസരണത്തിന്നും യെശു ക്രിസ്തുവി
ന്റെ രക്തതളിക്കും തിരഞ്ഞെടുക്കപ്പെട്ടവരായവൎക്ക (എഴുതുന്ന</lg><lg n="൩">ത) നിങ്ങൾക്ക കൃപയും സമാധാനവും വൎദ്ധിക്കുമാറാകട്ടെ✱ ദൈ
വവും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ പിതാവുമായ
വൻ സ്തൊത്രം ചെയ്യപ്പെട്ടവനാകട്ടെ അവൻ മരിച്ചവരിൽനിന്ന
യെശു ക്രിസ്തുവിന്റെ ഉയിൎപ്പിനാൽ നമ്മെ തന്റെ അപരിമിത
മായുള്ള കരുണയിൻ പ്രകാരം പിന്നെയും ജനിപ്പിച്ചത ജീവനു</lg><lg n="൪">ള്ളൊര ആശാബന്ധത്തിലെക്ക✱ നാശമില്ലാത്തതും അശുദ്ധപ്പെ</lg><lg n="൫">ടാത്തതും വാടാത്തതും✱ അവസാന കാലത്തിങ്കൽ വെളിപ്പെ
ടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷയ്ക്കായി വിശ്വാസംകൊണ്ട ദൈ
വത്തിന്റെ ശക്തിയാൽ കാക്കപ്പെടുന്ന നിങ്ങൾക്ക സ്വൎഗ്ഗത്തിൽ</lg><lg n="൬"> വെക്കപ്പെട്ടതുമായുള്ള അവകാശത്തിലെക്ക തന്നെ ആകുന്നു✱ ഇ
പ്പൊൾ കുറഞ്ഞൊരു കാലത്തെക്ക ആവശ്യമുണ്ടെങ്കിൽ നിങ്ങൾ
പല വിധമുള്ള പരീക്ഷകളാൽ ദുഃഖത്തൊടിരിക്കുന്നു എങ്കിലും</lg><lg n="൭> ആയതിൽ നിങ്ങൾ ആനന്ദിക്കുന്നു✱ നിങ്ങളുടെ വിശ്വാസത്തി
ന്റെ ശൊധന അഗ്നിയായും ശുദ്ധി ചെയ്യപ്പെടുന്ന അഴിവുള്ള
പൊന്നിന്റെതിനെക്കാളും മഹാവിലയെറിതാകകൊണ്ട യെശുക്രി
സ്തുവിന്റെ പ്രത്യക്ഷത്തിങ്കൽ സ്തുതിക്കും മാനത്തിന്നും മഹത്വ</lg>

[ 575 ] <lg n="൮">ത്തിന്നുമായി കണ്ടെത്തപ്പെടെണ്ടുന്നതിന്ന തന്നെ (ആകുന്നു)✱ നി
ങ്ങൾ അവനെ കാണാതെ സ്നെഹിക്കുന്നു ഇപ്പൊൾ അവനെ കാ
ന്നുന്നില്ല എങ്കിലും അവങ്കൽ വിശ്വസിച്ചിട്ട നിങ്ങൾ പറഞ്ഞു കൂ
ടാത്തതും മഹത്വപ്പെട്ടതുമായുള്ള സന്തൊഷത്തൊടെ ആനന്ദിച്ച✱</lg><lg n="൯"> നിങ്ങളുടെ വിശ്വാസത്തിന്റെ അവസാനത്തെ നിങ്ങളുടെ ആ</lg><lg n="൧൦">ത്മാക്കളുടെ രക്ഷയെ തന്നെ പ്രാപിച്ചുകൊണ്ടിരിക്കുന്നു✱ നി
ങ്ങൾക്ക (വരുവാനുള്ള) കൃപയെ കുറിച്ച ദീൎഘദൎശനം പറഞ്ഞിട്ടു
ള്ള ദീൎഘദൎശിമാർ ൟ രക്ഷയെ കുറിച്ച അന്വെഷിച്ച താല്പൎയ്യമാ</lg><lg n="൧൧">യി തിരക്കി✱ ക്രിസ്തുവിന്റെ കഷ്ടങ്ങളെയും അവയുടെ ശെഷം
വരുന്ന മഹത്വത്തെയും താൻ മുമ്പിൽ കൂട്ടി സാക്ഷിപ്പെടുത്തിയ
പ്പൊൾ തങ്ങളിലുണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവായവൻ എ
തിനെയൊ എതുപ്രകാരമുള്ള കാലത്തെയൊ കുറിച്ച കാണിച്ചു</lg><lg n="൧൨"> എന്ന തിരക്കിക്കൊണ്ടിരുന്നു✱ തങ്ങൾ തങ്ങൾക്ക എന്നല്ല നമുക്കു
തന്നെ ഇക്കാൎയ്യങ്ങളെ ശുശ്രൂഷിച്ചു എന്ന ആയവൎക്ക പ്രകാശിക്ക
പ്പെട്ടു ഇവ സ്വൎഗ്ഗത്തിൽനിന്ന അയക്കപ്പെട്ട പരിശുദ്ധാത്മാവി
നാൽ നിങ്ങൾക്ക എവൻഗെലിയൊനെ പ്രസംഗിച്ചവരാൽ ഇ
പ്പൊൾ നിങ്ങൾക്ക അറിയിക്കപ്പെട്ടവയാകുന്നു ഇക്കാൎയ്യങ്ങളിലെക്ക</lg><lg n="൧൩"> ദൈവദൂതന്മാർ സൂക്ഷിച്ചു നൊക്കുവാൻ ആഗ്രഹിക്കുന്നു✱ ആയ
തുകൊണ്ട നിങ്ങൾ നിങ്ങളുടെ മനസ്സിന്റെ അരകളെ കെട്ടിക്കൊ
ണ്ട സുബൊധമുള്ളവരായിരുന്ന യെശു ക്രിസ്തുവിന്റെ പ്രത്യക്ഷ
ത്തിങ്കൽ നിങ്ങൾക്ക കൊണ്ടുവരപ്പെടുന്ന കൃപയ്ക്കായ്കൊണ്ട അവ</lg><lg n="൧൪">സാനത്തൊളം ഇച്ശിച്ചിരിപ്പിൻ✱ അനുസരണമുള്ള പൈത
ങ്ങൾ എന്ന പൊലെ നിങ്ങളുടെ അറിയായ്മയിൽ ഉള്ള മുമ്പി;അ
ത്തെ മൊഹങ്ങളിൻ പ്രകാരം നിങ്ങളെ സ്വരൂപപ്പെടുത്താതെ✱</lg><lg n="൧൫"> നിങ്ങളെ വിളിച്ചവൻ പരിശുദ്ധനാകുന്നതുപൊലെ നിങ്ങളും എ</lg><lg n="൧൬">ല്ലാ നടപ്പിലും പരിശുദ്ധമുള്ളവരായിരിപ്പിൻ✱ അതെന്തുകൊ
ണ്ടെന്നാൽ ഞാൻ പരിശുദ്ധനാകകൊണ്ട നിങ്ങളും പരിശുദ്ധമുള്ള</lg><lg n="൧൭">വരാകുവിൻ എന്ന എഴുതപ്പെട്ടിരിക്കുന്നു✱ വിശെഷിച്ച പക്ഷ
ഭെദം കൂടാതെ ഓരൊരുത്തന്റെ ക്രിയയിൻ പ്രകാരം ന്യായം
വിധിക്കുന്ന പിതാവിനൊടു നിങ്ങൾ അപെക്ഷിക്കുന്നു എങ്കിൽ
നിങ്ങൾ (ഇവിടെ) നിങ്ങളുടെ കുടിയിരിപ്പിന്റെ കാലത്തെ ഭ</lg><lg n="൧൮">യത്തൊടെ കഴിച്ചുകൊൾവിൻ✱ അതെന്തുകൊണ്ടെന്നാൽ നി
ങ്ങളുടെ പിതാക്കന്മാരിൽനിന്ന പാരമ്പൎയ്യത്താൽ പ്രാപിച്ച മായ
യുള്ള നടപ്പിൽനിന്ന നിങ്ങൾ വീണ്ടെടുക്കപ്പെട്ടത നാശമുള്ള വസ്തു
ക്കളാകുന്ന വെള്ളി കൊണ്ടെങ്കിലും പൊന്നു കൊണ്ടെങ്കിലും അല്ല✱</lg><lg n="൧൯"> കളങ്കം കൂടാതെയും കറകൂടാതെയുമുള്ള ആട്ടിൻ കുട്ടിയുടെ എന്ന
പൊലെ ക്രിസ്തുവിന്റെ വിലയെറിയ രക്തത്താലത്രെ എന്ന അ</lg><lg n="൨൦">റിഞ്ഞിരിക്കുന്നുവല്ലൊ✱ അവൻ ലൊകത്തിന്റെ ആരംഭത്തി
ന്ന മുമ്പെ മുൻ നിയമിക്കപ്പെട്ടവനായി സത്യം എന്നാൽ ൟ അ</lg> [ 576 ]

<lg n="൨൧">വസാന കാലങ്ങളിൽ നിങ്ങൾക്ക വെണ്ടി വെളിപ്പെട്ടു✱ നിങ്ങളു
ടെ വിശ്വാസവും ആശയും ദൈവത്തിങ്കൽ ഇരിക്കെണ്ടുന്നതിന്നാ
യിട്ട അവനെ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്പിക്കയും അവ
ന്ന മഹത്വത്തെ കൊടുക്കയും ചെയ്തിട്ടുള്ള ദൈവത്തിങ്കൽ അവ</lg><lg n="൨൨">ന്റെ മൂലമായി നിങ്ങൾ വിശ്വസിക്കുന്നവരാകുന്നു✱ നിങ്ങൾ സ
ത്യത്തെ അനുസരിക്കുന്നതിനാൽ നിങ്ങളുടെ ആത്മാക്കളെ ആത്മാവു
മൂലമായി കപടമില്ലാത്ത സഹൊദരസ്നെഹത്തിന്ന ശുദ്ധിയാക്കു</lg><lg n="൨൩">കയാൽ✱ നാശമുള്ള ബീജത്തിൽനിന്നല്ല നാശമില്ലാത്തതിൽ
നിന്നത്രെ എന്നെന്നെക്കും ജീവിച്ച നിലനില്ക്കുന്ന ദൈവത്തി
ന്റെ വചനത്താൽ പിന്നെയും ജനിച്ചവരാകകൊണ്ട ഒരുത്ത
നെ ഒരുത്തൻ ശുദ്ധഹൃദയത്തൊടെ താല്പൎയ്യമായി സ്നെഹിപ്പിൻ✱</lg><lg n="൨൪"> അതെന്തുകൊണ്ടെന്നാൽ മാംസമൊക്കയും പുല്ലുപൊലെയും മനു
ഷ്യന്റെ മഹത്വമൊക്കയും പുല്ലിന്റെ പൂപൊലെയും ഇരിക്കുന്നു
പുല്ല വാടുകയും അതിന്റെ പൂവ ഉതിൎന്നുപൊകയും ചെയ്യുന്നു✱</lg><lg n="൨൫"> എന്നാൽ കൎത്താവിന്റെ വചനം എന്നെന്നെക്കും നിലനില്ക്കുന്ന
താകുന്നു ഇത നിങ്ങൾക്ക എവൻഗെലിയൊനായി പ്രസംഗിക്ക
പ്പെടുന്ന വചനം തന്നെ ആകുന്നു✱</lg>

൨ അദ്ധ്യായം

൧ സ്നെഹത്തിന്റെ ഭംഗം വരുത്താതെ ഇരിപ്പാൻ അവൻ അ
പെക്ഷിക്കുന്നത.— ൧൧ വിശെഷിച്ചും അവൻ അവരൊട
ജഡസംബന്ധമായ മൊഹങ്ങളിൽനിന്ന ഒഴിഞ്ഞിരിപ്പാനും
— ൧൩ അധികാരിമാരൊട അനുസരിച്ചിരിപ്പാനും അപെ
ക്ഷിക്കയും.—൧൮ ഭൃത്യന്മാരൊട അവരുടെ യജമാനന്മാരെ
ഇന്നപ്രകാരം അനുസരിച്ചു നടന്ന.— ൨൦ നന്മ ചെയ്യെണ്ടു
ന്നതിന്ന ക്രിസ്തുവിന്റെ നടപ്പു രീതിപ്രകാരം ക്ഷമയൊടെ
കഷ്ടപ്പെടെണമെന്ന ഉപദെശിക്കയും ചെയ്യുന്നത

<lg n="">അതുകൊണ്ട സകല ൟൎഷ്യയെയും സകല വ്യാജത്തെയും കപ
ടങ്ങളെയും അസൂയകളെയും സകല ദുൎവാക്കുകളെയും നീക്കി കള</lg><lg n="൨">ഞ്ഞു✱ ഇപ്പൊൾ ജനിച്ച ശിശുക്കൾ എന്ന പൊലെ നിങ്ങൾ വച
നത്തിന്റെ വ്യാജമില്ലാത്ത പാലിനെ നിങ്ങൾ അതിനാൽ വള</lg><lg n="൩">രുവാനായിട്ട ആഗ്രഹിപ്പിൻ✱ എന്തുകൊണ്ടെന്നാൽ കൎത്താവ
കരുണയുള്ളവനാകുന്നു എന്നുള്ളതുനെ നിങ്ങൾ ആസ്വദിച്ചിട്ടുണ്ട</lg><lg n="൪">ല്ലൊ✱ അവന്റെ അടുക്കൽ മനുഷ്യരാൽ ഉപെക്ഷിക്കപ്പെട്ടതാ
യി സത്യം എന്നാൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടതും വില
യെറിയതുമായ ജീവനുള്ള കല്പിന്റെ അടുക്കൽ (എന്ന പൊലെ)</lg><lg n="൫"> ചെൎന്ന വന്ന✱ നിങ്ങളും ജീവനുള്ള കല്ലുകൾ പൊലെ ഒരു ജ്ഞാ
ന ഗൃഹമായി യെശു ക്രിസ്തു മുഖാന്തരം ദൈവത്തിന നല്ല ഇഷ്ടമു</lg>

[ 577 ] <lg n="">ള്ള ജ്ഞാന ബലികളെ നൽകുവാനായിട്ട ഒരു ശുദ്ധമുള്ള ആചാൎയ്യ</lg><lg n="൬">ത്വമായി കെട്ടപ്പെട്ടിരിക്കുന്നു✱ ആയതുകൊണ്ട കണ്ടാലും തിര
ഞ്ഞെടുക്കപ്പെട്ടതും വിലയെറിയതുമായി മുഖ്യമായൊരു മൂലക്കല്ലി
നെ ഞാൻ സിയൊനിൽ സ്ഥാപിക്കുന്നു എന്നും അവങ്കൽ വിശ്വ
സിക്കുന്നവൻ നാണിച്ചു പൊകയില്ല എന്നും വൈദവാക്യത്തിൽ</lg><lg n="൭"> പതിഞ്ഞുമിരിക്കുന്നു✱ അതുകൊണ്ട വിശ്വസിക്കുന്നവരായ നിങ്ങ
ൾക്ക (അവൻ) ഉയൎന്ന വിലയാകുന്നു എന്നാൽ അനുസരിക്കാത്ത
വൎക്ക ഭവന പണിക്കാർ ഉപെക്ഷിച്ച കല്പായത കൊണിന്റെ ത</lg><lg n="൮">ലയായും✱ തടവു കല്ലായും വിരുദ്ധമുള്ള പാറയായും തീൎന്നിരി
ക്കുന്നു അവർ അനുസരണമില്ലാത്തവരാകകൊണ്ട വചനത്തിൽ
വിരുദ്ധപ്പെടുന്നു ആയതിന്നും അവർ ആക്കി വെക്കപ്പെട്ടിരു</lg><lg n="൯">ന്നു✱ എന്നാൽ നിങ്ങൾ നിങ്ങളെ അന്ധകാരത്തിൽനിന്ന ത
ന്റെ അത്ഭുതമായുള്ള പ്രകാശത്തിലെക്ക വിളിച്ചു വരുത്തിയവ
ന്റെ കീൎത്തികളെ അറിയിക്കെണ്ടുന്നതിനായിട്ട നിങ്ങൾ തിര
ഞ്ഞെടുക്കപ്പെട്ടൊരു സന്തതിയും രാജസംബന്ധമുള്ളോര ആചാൎയ്യ
ത്വവും ഒരു ശുദ്ധമുള്ള ജാതിയും പ്രത്യെകമുള്ളൊരു ജനവും ആകു</lg><lg n="൧൦">ന്നു✱ നിങ്ങൾ കഴിഞ്ഞകാലത്തിൽ ജനമല്ലാതെയിരുന്നു എന്നാൽ
ഇപ്പൊൾ ദൈവത്തിന്റെ ജനമാകുന്നു കരുണലഭിക്കാത്തവരായി</lg><lg n="൧൧">രുന്നു എന്നാൽ ഇപ്പൊൾ കരുണ ലഭിച്ചവരാകുന്നു✱ എത്രയും
ഇഷ്ടന്മാരെ നിങ്ങൾ പരദെശികളും ദെശാന്തരികളും എന്നു വെ
ച്ച ആത്മാവിന്റെ നെരെ പൊരുതുന്ന ജഡ മൊഹങ്ങളെ വിട്ടൊ</lg><lg n="൧൨">ഴിച്ച✱ നിങ്ങൾക്ക പുറജാതിക്കാരുടെ ഇടയിൽ നിങ്ങളുടെ നട
പ്പ നന്നായിരിക്കെണമെന്ന ഞാൻ നിങ്ങൾക്ക ബുദ്ധി പറയുന്നു
അത ദൊഷം ചെയ്യുന്നവരുടെ നെരെ എന്ന പൊലെ അവർ നി
ങ്ങളുടെ നെരെ ദൊഷമായി പറയുന്നതുകൊണ്ട അവർ (നിങ്ങളു
ടെ) നല്ല പ്രവൃത്തികളെ കാണുന്നതിനാൽ ദൎശന ദിവസത്തിൽ</lg><lg n="൧൩"> ദൈവത്തെ മഹത്വപ്പെടുത്തുവാനായിട്ടാകുന്നു✱ മനുഷ്യന്റെ അ
ധികാരകല്പനയെ ഒക്കയും കൎത്താവിന്റെ നിമിത്തമായിട്ട അനു
സരിപ്പിൻ ശ്രെഷ്ഠാധികാരി എന്നുവെച്ച രാജാവിനെ എങ്കിലും ആ</lg><lg n="൧൪">കട്ടെ✱ ദൊഷം ചെയ്യുന്നവരുടെ ശിക്ഷയ്ക്കും ഗുണം ചെയ്യുന്ന
വരുടെ സ്തുതിക്കും അവനാൽ അയക്കപ്പെട്ട നാടുവാഴികളെ എ</lg><lg n="൧൫">ങ്കിലും ആകട്ടെ✱ അതെന്തുകൊണ്ടെന്നാൽ നിങ്ങൾ ഗുണം ചെയ്യു
ന്നതിനാൽ ബുദ്ധിയില്ലാത്ത മനുഷ്യരുടെ അറിയായ്മയെ മൌന</lg><lg n="൧൬">മാക്കെണമെന്ന ഇപ്രകാരം ദൈവത്തിന്റെ ഇഷ്ടമാകുന്നു✱ സ്വാ
തന്ത്ര്യമുള്ളവരായിരുന്നിട്ടും നിങ്ങളുടെ സ്വാതന്ത്ര്യത്തെ ദുഷ്പ്രയത്ന
ത്തിന്റെ ഒരു മൂടലിന്നായിട്ട പ്രയൊഗിക്കാതെ ദൈവത്തിന്റെ</lg><lg n="൧൭"> ദാസന്മാരായിട്ടു തന്നെ ഇരിപ്പിൻ✱ എല്ലാവരെയും ബഹുമാനി
പ്പിൻ സഹൊദരത്വത്തെ സ്നെഹിപ്പിൻ ദൈവത്തെ ഭയപ്പെടു
വിൻ രാജാവിനെ ബഹുമാനിപ്പിൻ✱</lg> [ 578 ]

<lg n="൧൮">പ്രവൃത്തിക്കാരെ സകല ഭയത്തൊടും നിങ്ങളുടെ യജമാനന്മാ
ൎക്ക കീഴടങ്ങിയിരിപ്പിൻ നല്ലവൎക്കും സാവധാനമുള്ളവൎക്കും മാത്ര</lg><lg n="൧൯">മല്ല മൂൎക്ക്വന്മാൎക്കും കൂടത്തന്നെ✱ എന്തുകൊണ്ടെന്നാൽ ഒരുത്തൻ
ദൈവത്തിങ്കലെക്ക മനൊബാധത്തിന്റെ നിമിത്തം ദുഃഖങ്ങളെ
സഹിച്ച അന്യായമായി കഷ്ടമഭവിച്ചു കൊണ്ട ഇരുന്നാൽ അത ത</lg><lg n="൨൦">ന്നെ കൃപയാകുന്നു✱ എന്തെന്നാൽ നിങ്ങൾ കുറ്റം ചെയ്ത അടി
കൊള്ളുമ്പൊൾ ക്ഷമിച്ചാൽ അത എന്തൊരു യശസ്സുള്ളു എന്നാൽ
നിങ്ങൾ ഗുണം ചെയ്ത കഷ്ടമനുഭവിക്കുമ്പൊൾ ക്ഷമിച്ചാൽ അത ത</lg><lg n="൨൧">ന്നെ ദൈവത്തിങ്കൽ കൃപയാകുന്നു✱ എന്തെന്നാൽ ഇതിന്ന നി
ങ്ങൾ വിളിക്കപ്പെട്ടവരായല്ലൊ അത എന്തുകൊണ്ടെന്നാൽ ക്രിസ്തു
വും നമുക്കായ്ക്കൊണ്ട കഷ്ടമനുഭവിച്ച നാം അവന്റെ കാലടികളെ
പിന്തുടരുവാനായിട്ട നമുക്ക ഒരു പ്രമാണം പിന്നാലെ വെച്ചിരി</lg><lg n="൨൨">ക്കുന്നു✱ അവൻ പാപം ചെയ്തിട്ടില്ല അവന്റെ വായിൽ വഞ്ച</lg><lg n="൨൩">ന കണ്ടെത്തപ്പെട്ടതുമില്ല✱ അവൻ ധിക്കരിക്കപ്പെട്ടപ്പൊൾ പ
കരം ധിക്കരിക്കാതെയും കഷ്ടമനുഭവിച്ചപ്പൊൾ ശാസിക്കാതെയും</lg><lg n="൨൪"> നെരായി വിധിക്കുന്നവന്ന (തന്നെ) എല്പിക്കയും ചെയ്തു✱ നാം
പാപങ്ങൾക്ക മരിച്ച നീതിക്കായിട്ട ജീവിക്കെണ്ടുന്നതിന്ന നമ്മുടെ
പാപങ്ങളെ അവൻ തന്നെ മരത്തിന്മെൽ തന്റെ ശരീരത്തിൽ
വഹിച്ചു അവന്റെ അടികളാൽ നിങ്ങൾ സൌഖ്യപ്പെട്ടിരിക്കുന്നു✱</lg><lg n="൨൫"> എന്തുകൊണ്ടെന്നാൽ നിങ്ങൾ ചിന്നപ്പെട്ട ആടുകൾ പൊലെ ആ
യിരുന്നു എന്നാൽ ഇപ്പൊൾ നിങ്ങളുടെ ആത്മാക്കളുടെ മെയ്ക്കാര
നും ബിശൊപ്പുമായവന്റെ അടുക്കലെക്ക നിങ്ങൾ തിരിഞ്ഞിരിക്കു
ന്നവരാകുന്നു✱</lg>

൩ അദ്ധ്യായം

൧ അവൻ ഭാൎയ്യമാരുടെയും ഭൎത്താക്കന്മാരുടെയും മുറയെ ഉപ
ദെശിച്ചു.— ൮ സകല ജനങ്ങളൊടും ഐക്യതെക്കും സ്നെഹ
ത്തിന്നും.—൧൪ പീഡയെ സഹിപ്പാനും ബുദ്ധി ചൊല്ലുന്ന
ത.— ൧൯ പഴയ ലൊകത്തിങ്കലെക്ക ക്രിസ്തുവിന്റെ പ്രയൊ
ജനങ്ങൾ.

<lg n="">അപ്രകാരം തന്നെ ഭാൎയ്യമാരായുള്ളൊരെ നിങ്ങളുടെ സ്വന്ത ഭ
ൎത്താക്കന്മാരെ അനുസരിച്ചിരിപ്പിൻ വല്ലവരും വചനത്തെ അനു
സരിക്കുന്നില്ല എങ്കിൽ അവരും വചനം കൂടാതെ ഭാൎയ്യമാരുടെ ന</lg><lg n="൨">ടപ്പിനാൽ✱ ഭയത്തൊടു കൂടിയ നിങ്ങളുടെ പരിപാകമുള്ള നട</lg><lg n="൩">പ്പിനെ കണ്ടുകൊണ്ട ആദായപ്പെടെണ്ടുന്നതിന്ന (ആകുന്നു)✱ നി
ങ്ങളുടെ അലങ്കാരം പുറത്ത തലമുടിപ്പിന്നലും പൊന്നിടുന്നതും വ</lg><lg n="൪">സ്ത്രം ധരിക്കുന്നതുമുള്ള (അലങ്കാരം) ആയിരിക്കരുത✱ ഹൃദയ
ത്തിന്റെ ഗൂഢ മനുഷ്യൻ നാശമില്ലായ്മയിൽ സൌമ്യതയും സാ</lg>

[ 579 ] <lg n="">വധാനവുമുള്ള ആത്മാവിന്റെ അലങ്കാരം തന്നെ (ആയിരിക്കട്ടെ)</lg><lg n="൫"> ഇത ദൈവത്തിന്റെ മുമ്പാക വിലയെറീട്ടുള്ളതാകുന്നു✱ എന്തു
കൊണ്ടെന്നാൽ ഇപ്രകാരം തന്നെ പൂൎവത്തിൽ ദൈവത്തിങ്കൽ ആ
ശ്രയിച്ചിട്ടുള്ള പരിശുദ്ധ സ്ത്രീകളും തങ്ങളുടെ ഭൎത്താക്കന്മാരെ അ</lg><lg n="൬">നുസരിച്ചുകൊണ്ട തങ്ങളെ അലങ്കരിച്ചിരുന്നു✱ സാറ അബ്രഹാ
മിനെ യജമാനനെന്നു വിളിച്ചു അവനെ അനുസരിച്ചതുപൊലെ
തന്നെ നിങ്ങുൾ ഗുണം ചെയ്കയും വല്ലതും ഒരു വിഷാദത്തൊടും
ഭയപ്പെടാതെ ഇരിക്കയും ചെയ്യുമ്പൊൾ നിങ്ങൾ അവളടെ പുത്രി</lg><lg n="൭">മാരാകുന്നു✱ അപ്രകാരം തന്നെ ഭൎത്താക്കന്മാരായുള്ളൊരെ നി
ങ്ങളുടെ പ്രാൎത്ഥനകൾ വിഘ്നപ്പെടാതെ ഇരിക്കെണ്ടുന്നതിന്ന അ
റിവിൻ പ്രകാരം (അവരൊടു) കൂടി വസിച്ച സ്ത്രീക്ക ബലഹീന
പാത്രമെന്ന വെച്ചും ജീവന്റെ കൃപയ്ക്ക കൂട്ടവകാശികളാകുന്നു എ
ന്നുവച്ചും ബഹുമാനം കൊടുത്തുകൊൾവിൻ✱</lg> <lg n="൮">എന്നാൽ തീൎച്ചയ്ക്ക നിങ്ങളെല്ലാവരും എകമനസ്സുള്ളവരായി ത
മ്മിൽ തമ്മിൽ പരിതാപമുള്ളവരായി സഹൊദര സ്നെഹമുള്ളവരാ</lg><lg n="൯">യി മനസ്സലിവുള്ളവരായി അനുരാഗമുള്ളവരായി✱ ദൊഷ
ത്തിന്ന ദൊഷത്തെ എങ്കിലും നിന്ദയ്ക്ക നിന്ദയെ എങ്കിലും പ
കരം ചെയ്യാത്തവരായി ഇരിപ്പിൻ പ്രതിപക്ഷമായി നി
ങ്ങൾ ഒര അനുഗ്രഹത്തെ അനുഭവിപ്പാനായിട്ട ഇതിലെക്ക വി
ളിക്കപ്പെട്ട എന്ന അറിഞ്ഞ അനുഗ്രഹിക്കുന്നവരായി തന്നെ ഇരി</lg><lg n="൧൦">പ്പിൻ✱ എന്തുകൊണ്ടെന്നാൽ ജീവനെ സ്നെഹിപ്പാനും നല്ല ദിവ
സങ്ങളെ കാണ്മാനും ഇച്ശിക്കുന്നവൻ ദൊഷത്തിൽനിന്ന തന്റെ
നാവിനെയും വ്യാജം പറയാതെ ഇരിക്കെണ്ടുന്നതിന്ന തന്റെ അ</lg><lg n="൧൧">ധരങ്ങളെയും അടെക്കട്ടെ✱ അവൻ ദൊഷത്തെ വിട്ടൊഴിഞ്ഞ
ഗുണം ചെയ്യട്ടെ അവൻ സമാധാനത്തെ അന്വെഷിക്കയും അതി</lg><lg n="൧൨">നെ പിന്തുടരുകയും ചെയ്യട്ടെ✱ അതെന്തുകൊണ്ടെന്നാൽ ക
ൎത്താവിന്റെ കണ്ണുകൾ നീതിമാന്മാരുടെ മെൽ ഉണ്ട അവന്റെ ചെ
വികളും അവരുടെ പ്രാൎത്ഥനയ്ക്ക (തുറന്നിരിക്കുന്നു) എന്നാൽ ക
ൎത്താവിന്റെ മുഖം ദൊഷം ചെയ്യുന്നവരുടെ നെരെ ഇരിക്കുന്നു✱</lg><lg n="൧൩"> വിശെഷിച്ച നിങ്ങൾ നന്മയെ പിന്തുടരുന്നവരാകുന്നു എങ്കിൽ നി</lg><lg n="൧൪">ങ്ങൾക്ക ദൊഷം ചെയ്യുന്നവൻ ആര✱ എങ്കിൽ നീതിയുടെ നി
മിത്തമായിട്ട നിങ്ങൾ കഷ്ടമനുഭവിക്കെണ്ടിവന്നാലും നിങ്ങൾ ഭാ
ഗ്യവാന്മാരാകുന്നു അവരുടെ ഭീഷണിയിൽ നിങ്ങൾ പെടിക്കയുംമ</lg><lg n="൧൫">രുത ചഞ്ചലപ്പെടുകയുമരുത✱ എന്നാൽ നിങ്ങൾ കൎത്താവാകു
ന്ന ദൈവത്തെ നിങ്ങളുടെ ഹൃദയങ്ങളിൽ ശുദ്ധീകരിപ്പിൻ നിങ്ങ
ളിലുള്ള ആശാബന്ധത്തെ കുറിച്ച ഒരു ന്യായത്തെ നിങ്ങളൊടു
ചൊദിക്കുന്നവനൊടെല്ലാം സൌമ്യതയൊടും ഭയത്തൊടും ഉത്ത</lg><lg n="൧൬">രം പറവാൻ എപ്പൊഴും ഒരുങ്ങി✱ ക്രിസ്തുവിങ്കൽ നിങ്ങൾക്കുള്ള
നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ ദുഷ്പ്രവൃത്തിക്കാരെന്ന</lg> [ 580 ]

<lg n="">വെച്ച ദൊഷം പറയുന്നതിൽ ലജ്ജപ്പെട്ടവാനായിട്ട നല്ല മനൊ</lg><lg n="൧൭">ബൊധമുള്ളവരായിരിപ്പിൻ✱ എന്തുകൊണ്ടെന്നാൽ നിങ്ങൾ ദൊ
ഷം ചെയ്തിട്ട കഷ്ടമനുഭവിക്കുന്നതിനെക്കാൾ (അങ്ങിനെ ദൈവ
ത്തിന ഇഷ്ടമുണ്ടെങ്കിൽ) ഗുണം ചെയ്തിട്ട കഷ്ടമനുഭവിക്കുന്നത എ</lg><lg n="൧൮">റ്റവും നല്ലതാകന്നു✱ അതെന്തുകൊണ്ടെന്നാൽ ഒരിക്കൽ പാപ
ങ്ങളുടെ നിമിത്തമായിട്ട ക്രിസ്തു എന്ന നീതിമാനും നീതികെട്ടുള്ളവ
ൎക്കു പകരം താൻ നമ്മെ ദൈവത്തിന്റെ അടുക്കൽ വരുത്തുവാ
നായിട്ട കഷ്ടമനുഭവിച്ച ജഡത്തിൽ തന്നെ കൊല്ലപ്പെട്ട ആത്മാ</lg><lg n="൧൯">വിനാലൊ ജീവിപ്പിക്കപ്പെട്ടവനായി✱ അതിനാലും അവൻ</lg><lg n="൨൦"> പൊയി കാരാഗൃഹത്തിലുള്ള ആത്മാക്കൾക്ക പ്രസംഗിച്ചു✱ പെട്ട
കം ഒരുക്കപ്പെടുന്ന അന്ന നൊഹയുടെ നാളുകളിൽ ദൈവത്തി
ന്റെ ദീൎഘക്ഷമ ഒരിക്കൽ കാത്തിരുന്നപ്പൊൾ അവർ മുമ്പെ അ
നുസരിക്കാത്തവരായിരുന്നു (ആ പെട്ടകത്തിൽ) അല്പ ജനമായ</lg><lg n="൨൧"> എട്ട ആത്മാക്കൾ വെള്ളത്താൽ രക്ഷപെട്ടു✱ അതിന്ന പ്രതിമ
യായി (മാംസത്തിന്റെ മലിനതയെ നീക്കുന്നത തന്നെയല്ല ദൈ
വത്തിങ്കലുള്ള നല്ല മനൊബൈാധത്തിന്റെ ഉത്തരമാകുന്ന) ബ
പ്തിസ്മ യെശു ക്രിസ്തുവിന്റെ ഉയിൎപ്പിനാൽ ഇപ്പൊഴും തന്നെ ന</lg><lg n="൨൨">മ്മെ രക്ഷിക്കുന്നു✱ അവൻ സ്വൎഗ്ഗത്തിങ്കലെക്ക ചെന്ന ദൈവ
ത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു അവന ദൈവദൂതന്മാരും അ
ധികാരികളും ശക്തികളും കീഴടങ്ങിയിരിക്കുന്നു✱</lg>

൪ അദ്ധ്യായം

൧ അവൻ അവരൊട ക്രിസ്തുവിന്റെ നടപ്പു രീതിയാലും ഇ
പ്പൊൾ അടുത്തു വരുന്ന പൊതുവിലുള്ള ഫലത്തെ വിചാ
രിച്ചിട്ടും പാപത്തിൽനിന്ന ഒഴിവാൻ ബുദ്ധി പറയുന്നത.
— ൧൨ വിശെഷിച്ചും പീഡയ്ക്ക വിരൊധമായി അവരെ
ധൈൎയ്യപ്പെടുത്തുന്നത.

<lg n="">ആകയാൽ ക്രിസ്തു നമുക്കുവെണ്ടി ജഡത്തിൽ കഷ്ടപ്പെട്ടതുകൊ
ണ്ട നിങ്ങളും ആ മനസ്സിനെ തന്നെ ആയുധമായി ധരിച്ചുകൊൾ
വിൻ എന്തുകൊണ്ടെന്നാൽ ജഡത്തിൽ കഷ്ടപ്പെട്ടവൻ പാപത്തെ</lg><lg n="൨"> വിട്ട ഒഴിഞ്ഞു നിന്നത✱ താൻ ഇനി മെൽ ജഡത്തിൽ (തനി
ക്ക) ശെഷിച്ച കാലം മനുഷ്യരുടെ മൊഹങ്ങൾക്കായിട്ടല്ല ദൈവ
ത്തിന്റെ ഇഷ്ടത്തിന്നായിട്ടു തന്നെ ജീവിക്കെണ്ടുന്നതിന്നായിട്ടാകു</lg><lg n="൩">ന്നു✱ എന്തുകൊണ്ടെന്നാൽ നമ്മുടെ ആയുസ്സിൽ കഴിഞ്ഞ കാലം
നാം കാമവികാരങ്ങളിലും മൊഹങ്ങളിലും അധിക വീഞ്ഞിലും അ
തിഭക്ഷണങ്ങളിലും മദ്യപാനങ്ങളിലും വെറുപ്പുള്ള വിഗ്രഹാരാധന
കളിലും നടന്നപ്പൊൾ പുറജാതിക്കാരുടെ ഇഷ്ടത്തെ പ്രവൃത്തി</lg><lg n="൪">ച്ചത നമുക്ക മതി✱ ആയതിൽ നിങ്ങൾ ആ ദുൎന്നടപ്പിന്റെ അ</lg>

[ 581 ] <lg n="">തിവ്യയത്തിലെക്ക കൂട ഓടി ചെല്ലായ്കകൊണ്ട അവൎക്ക അത്ഭുതം</lg><lg n="൫"> തൊന്നി നിങ്ങളെ ദൂഷണം പറഞ്ഞുകൊണ്ടിരിക്കുന്നു✱ അവർ
ജീവികളൊടും മരിച്ചവരൊടും ന്യായം വിസ്തരിപ്പാൻ ഒരുങ്ങിയി</lg><lg n="൬">രിക്കുന്നവന്ന കണക്ക ബൊധിപ്പിക്കെണ്ടിവരും✱ എന്തുകൊണ്ടെ
ന്നാൽ ഇതിന്നായിട്ട മരിച്ചവരൊടും അവർ ജഡത്തിൽ മനുഷ്യ
പ്രകാരം വിധിക്കപ്പെടുകയും ആത്മാവിൽ ദൈവപ്രകാരം ജീവി
ക്കയും ചെയ്യെണ്ടുന്നതിന്നായിട്ട എവൻഗെലിയൊൻ അറിയിക്ക</lg><lg n="൭">പ്പെട്ടു✱ എന്നാൽ സകല കാൎയ്യങ്ങളുടെയും അവസാനം സമീപി
ച്ചിരിക്കുന്നു അതുകൊണ്ട നിങ്ങൾ സുബൊധമുള്ളവരായും പ്രാൎത്ഥ</lg><lg n="൮">നയ്ക്ക ജാഗരണമുള്ളവരായുമിരിപ്പിൻ✱ എന്നാൽ സകലത്തിന്മെ
ലും തമ്മിൽ തമ്മിൽ താല്പര്യ സ്നെഹമുള്ളവരായി ഇരിപ്പിൻ അതെ</lg><lg n="൯">ന്തുകൊണ്ടെന്നാൽ സ്നെഹം പാപങ്ങളുടെ സംഘത്തെ മറയ്ക്കും✱ നി
ങ്ങൾ പിറു പിറുപ്പു കൂടാതെ തമ്മിൽ തമ്മിൽ അതിഥിസൽക്കാരം</lg><lg n="൧൦"> ചെയ്വിൻ✱ ഓരൊരുത്തൻ എതുപ്രകാരം വരം പ്രാപിച്ചിരി
ക്കുന്നുവൊ (അപ്രകാരം തന്നെ) ദൈവത്തിന്റെ ബഹു വിധമു
ള്ള കൃപയുടെ നല്ല കലവറക്കാർ എന്ന പൊലെ തമ്മിൽ തമ്മിൽ</lg><lg n="൧൧"> അതിനെ ശുശ്രൂഷ ചെയ്വിൻ✱ ഒരുത്തൻ പറഞ്ഞാൽ ദൈവ
ത്തിന്റെ വാക്യങ്ങളിൻ പ്രകാരം (പറയട്ടെ) ഒരുത്തൻ ദൈ
വശുശ്രൂഷ ചെയ്താൽ ദൈവം കൊടുക്കുന്ന പ്രാപ്തി പ്രകാരം (ചെ
യ്യട്ടെ) സകലത്തിലും ദൈവം യെശു ക്രിസ്തു മൂലമായി മഹത്വപ്പെ
ടെണ്ടുന്നതിന്നായിട്ട തന്നെ (ആകുന്നു) അവന്ന എന്നും എന്നെ
ന്നെക്കും മഹത്വവും ശക്തിയും (ഉണ്ടായിരിക്കട്ടെ) ആമെൻ✱</lg> <lg n="൧൨">പ്രിയമുള്ളവരെ നിങ്ങളെ പരീക്ഷിപ്പാനുള്ള അഗ്നി ശൊധന
യിൽ നിങ്ങൾ നിങ്ങൾക്ക ഒര അപൂൎവ കാൎയ്യം സംഭവിച്ചു എന്നു</lg><lg n="൧൩">ള്ള പ്രകാരം അത്ഭുതപ്പെടരുത✱ ക്രിസ്തുവിന്റെ കഷ്ടാനുഭവ
ങ്ങൾക്ക നിങ്ങൾ ഓഹരിക്കാരാകുന്നു എന്നുവെച്ച അവന്റെ മഹ
ത്വം പ്രകാശപ്പെടുമ്പൊൾ നിങ്ങളും അത്യാനന്ദത്തൊടെ സന്തൊ</lg><lg n="൧൪">ഷിപ്പാനായിട്ട സന്തൊഷിക്ക മാത്രമെ ചെയ്യാവു✱ നിങ്ങൾ ക്രി
സ്തുവിന്റെ നാമത്തിൻ നിമിത്തമായിട്ട നിന്ദിക്കപ്പെടുന്നു എ
ങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാകുന്നു അതെന്തുകൊണ്ടെന്നാൽ മഹ
ത്വത്തിന്റെയും ദൈവത്തിന്റെയും ആത്മാവായവൻ നിങ്ങളു
ടെ മെൽ അധിവസിക്കുന്നു അവരുടെ പക്ഷത്തിൽ അവൻ ദു
ഷിക്കപ്പെടുന്നു നിങ്ങളുടെ പക്ഷത്തിൽ അവൻ മഹത്വപ്പെടുന്നു</lg><lg n="൧൫"> താനും✱ എന്നാൽ നിങ്ങളിൽ ഒരുത്തുനും ഒരു കുലപാതകനാ
യിട്ടെങ്കിലും ഒരു കള്ളനായിട്ടെങ്കിലും ദൊഷം ചെയ്തവനായി
ട്ടെങ്കിലും അന്യഥാവായുള്ള കാൎയ്യങ്ങളിൽ വിചാരം ചെല്ലുന്നവനാ</lg><lg n="൧൬">യിട്ടെങ്കിലും കഷ്ടപ്പെടരുത✱ എന്നാൽ ഒരു ക്രിസ്ത്യാനിയാ
യിട്ട (വല്ലവനും കഷ്ടപ്പെടുന്നു) എന്നുവരികിൽ അവൻ ലജ്ജ
പ്പെടരുത എന്നാൽ അവൻ ദൈവത്തെ ഇക്കാൎയ്യത്തിൽ മഹത്വ</lg> [ 582 ]

<lg n="൧൭">പ്പെടുത്തട്ടെ✱ അതെന്തുകൊണ്ടെന്നാൽ ന്യായവിധി ദൈവ
ത്തിന്റെ ഭവനത്തിങ്കൽനിന്ന തുടങ്ങുന്ന കാലം (വന്നിരിക്കുന്നു)
എന്നാൽ അത മുമ്പെ നമ്മിൽനിന്ന (തുടങ്ങുന്നു) എന്നുവരികിൽ
ദൈവത്തിന്റെ എവൻഗെലിയൊനെ അനുസരിക്കാത്തവരുടെ</lg><lg n="൧൮"> അവസാനം എതുപ്രകാരമിരിക്കും✱ നീതിമാനായവൻ പ്രയാ
സത്തൊടെ രക്ഷപെടുന്നു എങ്കിൽ ദൈവഭക്തിയില്ലാത്തവനും</lg><lg n="൧൯"> പാപിയും എവിടെ കാണപ്പെടും✱ എന്നതുകൊണ്ട ദൈവത്തി
ന്റെ ഇഷ്ടപ്രകാരം കഷ്ടപ്പെടുന്നവർ വിശ്വാസമുള്ള സ്രഷ്ടാവി
ങ്കൽ എന്നപൊലെ തങ്ങളുടെ ആത്മാക്കളെ (അവങ്കൽ) നന്മ ചെ
യ്യുന്നതിൽ ഭരമെല്പിക്കട്ടെ✱</lg>

൫ അദ്ധ്യായം

൧ അവൻ വയസ്സു മൂത്തവരൊട അവരുടെ ആട്ടിൻ കൂട്ടങ്ങളെ
മെയ്പാനും.— ൫ ഇളയവനൊട അനുസരിച്ചു നടപ്പാനും.—
൮ എല്ലാവരൊടും സുബൊധത്തൊടും ജാഗരണത്തൊടും ഇ
രിപ്പാനും.—൯ പിശാചിനെ വെറുപ്പാനും ബുദ്ധി പറ
യുന്നത.

<lg n="">നിങ്ങളിലുള്ള മൂപ്പന്മാൎക്ക കൂടി ഒരു മൂപ്പനും ക്രിസ്തുവിന്റെ കഷ്ട
ങ്ങൾക്ക സാക്ഷിയും പ്രകാശപ്പെടുവാനുള്ള മഹത്വത്തിന്റെ ഒഹരി</lg><lg n="൨">ക്കാരനുമായ ഞാൻ ബുദ്ധി ഉപദേശിക്കുന്നു✱ നിങ്ങളുടെ ഇട
യിലുള്ള ദൈവത്തിന്റെ നിവഹത്തെ വിചാരിച്ചു നൊക്കി കണ്ട
മെയിച്ചുകൊൾവിൻ നിൎബന്ധത്തൊടെ അല്ല മനസ്സൊടെ അത്രെ</lg><lg n="൩"> ലജ്ജാലാഭത്തിനായിട്ടല്ല ജാഗ്രത മനസ്സൊടെ അത്രെ✱ (ദൈ
വത്തിന്റെ) അവകാശങ്ങളെ കൎത്തവ്യപ്പെടുന്നവരായിട്ടുമല്ല നി</lg><lg n="൪">വഹത്തിന്റെ ദൃഷ്ടാന്തക്കാരായിട്ടു തന്നെ✱ എന്നാൽ പ്രധാന
ഇടയൻ പ്രകാശപ്പെടുമ്പൊൾ നിങ്ങൾ മഹത്വത്തിന്റെ വാടി</lg><lg n="൫">പ്പൊകാത്തൊരു കിരീടം പ്രാപിക്കും✱ അപ്രകാരം തന്നെ ഇ
ളയവരായുള്ളൊരെ മൂപ്പന്മാൎക്ക കീഴടങ്ങിയിരിപ്പിൻ അത്രയുമല്ല
നിങ്ങൾ എല്ലാവരും തമ്മിൽ തമ്മിർ കീഴടങ്ങി മനൊവിനയം
കൊണ്ട അലങ്കരിക്കപ്പെട്ടിരിപ്പിൻ എന്തുകൊണ്ടെന്നാൽ ദൈവം
അഹംമതിയുള്ളവരൊടു മറുത്തു നില്ക്കയും വിനയമുള്ളവൎക്ക കൃപ</lg><lg n="൬"> നൽകുകയും ചെയ്യുന്നു✱ അതുതുകൊണ്ട ദൈവം തൽക്കാലത്തിൽ
നിങ്ങളെ ഉയൎത്തുവാനായിട്ട അവന്റെ ശക്തിയുള്ള കയ്യിൻ കീ</lg><lg n="൭">ഴെ വിനയപ്പെട്ടിരിപ്പിൻ✱ നിങ്ങളുടെ വിചാരത്തെ ഒക്കയും
അവങ്കൽ ഇട്ടുകൊണ്ട ഇരിപ്പിൻ അതെന്തുകൊണ്ടെന്നാൽ അവൻ</lg><lg n="൮"> നിങ്ങൾക്കു വെണ്ടി വിചാരപ്പെടുന്നു✱ സുബൊധമുള്ളവരായിരി
പ്പിൻ ജാഗരണമുള്ളവരായിരിപ്പിൻ അതെന്തുകൊണ്ടെന്നാൽ നി
ങ്ങളുടെ പ്രതിയൊഗിയാകുന്ന പിശാച ഗൎജ്ജിക്കുന്ന സിംഹം</lg>

[ 583 ] <lg n="">പൊലെ എവനെ എങ്കിലും വിഴുങ്ങിക്കൊള്ളാമെന്ന വച്ച അന്വെ</lg><lg n="൯">ഷിച്ച സഞ്ചരിക്കുന്നു✱ അവനൊടു നിങ്ങൾ വിശ്വാസത്തിൽ
സ്ഥിരമുള്ളവരായി മറുത്തുനിന്ന ഇഹലൊകത്തിലുള്ള നിങ്ങളുടെ
സഹൊദരന്മാരിൽ അപ്രകാരഭുള്ള കഷ്ടങ്ങൾ തന്നെ നിവൃത്തിയാ</lg><lg n="൧൦">കുന്നു എന്ന അറിഞ്ഞുകൊണ്ടിരിപ്പിൻ✱ എന്നാൽ നിങ്ങൾ അല്പ
കാലം കഷ്ടപ്പെട്ടതിന്റെ ശെഷം നമ്മെ ക്രിസ്തു യെശുവിങ്കൽ ത
ന്റെ എന്നെന്നെക്കുമുള്ള മഹത്വത്തിങ്കലെക്ക വിളിച്ചവനായ സ
കല കൃപയുമുള്ള ദൈവം നിങ്ങളെ പൂൎണ്ണതപ്പെടുത്തുകയും സ്ഥിര
പ്പെടുത്തുകയും ശക്തിപ്പെടുത്തുകയും നിലനിൎത്തുകയും ചെയ്യുമാറാ</lg><lg n="൧൧">കട്ടെ✱ അവന്ന മഹത്വവും അധികാരവും എന്നെന്നെക്കും ഉണ്ടാ</lg><lg n="൧൨">യിരിക്കട്ടെ ആമെൻ✱ നിങ്ങൾ എതിൽ നില്ക്കുന്നുവൊ അത
ദൈവത്തിന്റെ സത്യമുള്ള കൃപ തന്നെ ആകുന്നു എന്ന ബുദ്ധി ഉ
പദെശിക്കയും സാക്ഷിപ്പെടുത്തുകയും ചെയ്തു കൊണ്ട ഞാൻ നിരൂ
പിക്കുന്ന പ്രകാരം നിങ്ങൾക്ക വിശ്വാസമുള്ള സഹൊദരനായ സി
ൽവാനുസിന്റെ പക്കൽ ഞാൻ സംക്ഷെപമായി എഴുതിയയച്ചി</lg><lg n="൧൩">ട്ടുമുണ്ട✱ ബാബിലൊനിൽ നിങ്ങളൊടു കൂടി തിരഞ്ഞെടുക്കപ്പെട്ട
(സഭയും) എന്റെ പുത്രനായ മൎക്കുസും നിങ്ങൾക്ക വന്ദനം ചൊ</lg><lg n="൧൪">ല്ലുന്നു✱ നിങ്ങൾ സ്നെഹത്തിന്റെ ചുംബനം കൊണ്ട തമ്മിൽ ത
മ്മിൽ വന്ദിപ്പിൻ ക്രിസ്തു യെശുവിങ്കലുള്ള നിങ്ങൾക്ക എല്ലാവൎക്കും
സമാധാനമുണ്ടായിരിക്കയും ചെയ്യട്ടെ ആമെൻ</lg> [ 584 ]

അപ്പൊസ്തൊലനായ പത്രൊസ
എഴുതിയ
പൊതുവിലുള്ള രണ്ടാമത്തെ
ലെഖനം

൧ അദ്ധ്യായം

൫ അവൻ അവരൊടെ അവരുടെ വിളിയെ വിശ്വാസത്താ
ലും നല്ല പ്രവൃത്തികളാലും ഉറപ്പു വരുത്തിക്കൊള്ളെണം
എന്നും.— ൧൨ അത തന്റെ മരണം സമീപിച്ചിരിക്കുന്നു
എന്ന അറികകൊണ്ടാകുന്നു എന്നും ബുദ്ധി പറകയും—൧൬
ദൈവത്തിന്റെ സത്യ പുത്രനായ ക്രിസ്തുവിന്റെ വിശ്വാ
സത്തിൽ സ്ഥിരമായിരിപ്പാൻ അവരെ ഓൎമ്മപ്പെടുത്തുകയും
ചെയ്യുന്നത

<lg n="">യെശു ക്രിസ്തുവിന്റെ ശുശ്രൂഷക്കാരനായും അപ്പൊസ്തൊലനാ
യുമുള്ള ശിമൊൻ പത്രൊസ നമ്മുടെ ദൈവത്തിന്റെയും രക്ഷി
താവായ യെശു ക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങളൊടു കൂടി
സമമായി വില എറിയ വിശ്വാസത്തെ പ്രാപിച്ചവൎക്ക (എഴുതു</lg><lg n="൨">ന്നത)✱ ദൈവത്തിന്റെയും നമ്മുടെ കൎത്താവായ യെശുവി
ന്റെയും അറിവിനാൽ കൃപയും സമാധാനവും നിങ്ങൾക്ക വൎദ്ധി</lg><lg n="൩">ക്കുമാറാകട്ടെ മഹത്വത്തിലെക്കും സുകൃതത്തിലെക്കും നമ്മെ വിളി
ച്ചവന്റെ അറിവിനാൽ അവന്റെ ദൈവശക്തി എന്നത ജീവ
ന്നും ദൈവഭക്തിക്കും സംബന്ധിച്ചിട്ടുള്ള സകല വസ്തുക്കളെയും ന</lg><lg n="൪">മുക്ക തന്നിരിക്കുന്ന പ്രകാരം തന്നെ✱ ആയവയാൽ എത്രയും വലി
പ്പവും സാരവുമുള്ള വാഗ്ദത്തങ്ങൾ നമുക്ക ദാനം ചെയ്യപ്പെട്ടിരിക്കു
ന്നത ഇവയാൽ നിങ്ങൾ മൊഹം മൂലം ഭൂലൊകത്തിലുള്ള നാശ
ത്തിൽനിന്ന തെറ്റി പൊയിട്ട ദൈവപ്രകൃതിയുടെ അംശക്കാരാ</lg><lg n="൫">കെണ്ടുന്നതിന്നാകുന്നു✱ അത്രയുമല്ല നിങ്ങൾ സകല ജാഗ്രതയെ
യും ചെയ്ത നിങ്ങളുടെ വിശ്വാസത്തിൽ സുകൃതത്തെയും സുകൃത</lg><lg n="൬">ത്തിൽ അറിവിനെയും✱ അറിവിൽ പരിപാകത്തെയും പരി
പാകത്തിൽ ക്ഷമയെയും ക്ഷമയിൽ ദൈവഭക്തിയെയും✱ ദൈ</lg><lg n="൭">വഭക്തിയിൽ സഹൊദരപ്രീതിയെയും സഹൊദരപ്രീതിയിൽ സ്നെ</lg>

[ 585 ] <lg n="൮">ഹത്തെയും ചെൎത്തുകൊൾവിൻ✱ എന്തുകൊണ്ടെന്നാൽ ഇക്കാൎയ്യ
ങ്ങൾ നിങ്ങളിലുണ്ടായിട്ട വൎദ്ധിച്ചാൽ അവ നിങ്ങളെ നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തുവിങ്കലുള്ള അറിവിൽ അഫലന്മാരൊ നി</lg><lg n="൯">ഷ്ഫലന്മാരൊ ആകാതെ ഇരിക്കുമാറാക്കുന്നു✱ എന്നാൽ ഇക്കാൎയ്യ
ങ്ങളില്ലാത്തവൻ കുരുടനായി ദൂരെ കാണ്മാൻ കഴിയാത്തവനാ
യി തന്റെ പൂൎവ പാപങ്ങളുടെ ശുദ്ധീകരണത്തെ മറന്നവനായി</lg><lg n="൧൦"> ഇരിക്കുന്നു✱ ആയതുകൊണ്ട സഹൊദരന്മാരെ നിങ്ങളുടെ വിളി
യെയും തിരഞ്ഞെടുപ്പിനെയും നിശ്ചയം വരുത്തുവാൻ വിശെ
ഷാൽ ജാഗ്രതപ്പെടുവിൻ എന്തുകൊണ്ടെന്നാൽ നിങ്ങൾ ഇക്കാൎയ്യങ്ങ
ളെ ചെയ്യുന്നു എന്നുവരികിൽ നിങ്ങൾ ഒരു നാളും വീണുപൊക</lg><lg n="൧൧">യില്ല✱ എന്തെന്നാൽ ഇപ്രകാരം തന്നെ നമ്മുടെ കൎത്താവും ര
ക്ഷിതാവുമായിരിക്കുന്ന യെശു ക്രിസ്തുവിന്റെ എന്നെക്കുമുള്ള രാ
ജ്യത്തിലെക്ക ഒരു പ്രവെശനം നിങ്ങൾക്ക പരിപൂൎണ്ണമായി നൽക</lg><lg n="൧൨">പ്പെടും✱ ആയതുകൊണ്ട നിങ്ങൾ ഇക്കാൎയ്യങ്ങളെ അറിഞ്ഞ ഇപ്പൊ
ഴത്തെ സത്യത്തിൽ സ്ഥിരപ്പെട്ടിരിക്കുന്നു എങ്കിലും എപ്പൊഴും ഇ
ക്കാൎയ്യങ്ങളെ കുറിച്ച നിങ്ങക്ക ഓൎമ്മയുണ്ടാക്കുവാൻ ഞാൻ ഉപെ</lg><lg n="൧൩">ക്ഷ വിചാരിക്കയില്ല✱ അത്രയുമല്ല നമ്മുടെ കൎത്താവായ യെശു
ക്രിസ്തുവും എനിക്ക കാണിച്ചപ്രകാരം ഞാൻ വെഗത്തിൽ എ
ന്റെ ൟ കൂടാരത്തെ ഇട്ട കളയെണമെന്ന അറിഞ്ഞുകൊണ്ട✱</lg><lg n="൧൪"> ഞാൻ ൟ കൂടാരത്തിലുള്ളപ്പൊളൊക്കയും ഒൎമ്മയാൽ നിങ്ങളെ ഉ</lg><lg n="൧൫">ത്സാഹിപ്പിപ്പാൻ ന്യായമെന്ന നിരൂപിക്കുന്നു✱ എന്റെ നി
ൎയ്യാണത്തിന്നു പിമ്പ ഇക്കാൎയ്യങ്ങൾ നിങ്ങൾക്ക എപ്പൊഴും ഓൎമ്മ
യിൽ ഉണ്ടാകുവാൻ ഇടവരെണ്ടുന്നതിന്ന ഞാൻ ശ്രമിക്കയും ചെ</lg><lg n="൧൬">യ്യും✱ എന്തെന്നാൽ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ
ശക്തിയെയും വരവിനെയും ഞങ്ങൾ നിങ്ങളൊട അറിയിച്ചത
കൌശലത്തൊടെ ഉണ്ടാക്കപ്പെട്ട വ്യൎത്ഥ കഥകളെ ഞങ്ങൾ അനു
സരിച്ചു നടന്നവരല്ല അവന്റെ മഹത്വത്തെ കണ്ട സാക്ഷിക്കാര</lg><lg n="൧൭">ത്രെ ആയിരുന്നത✱ എന്തുകൊണ്ടെന്നാൽ ഇവൻ എന്റെ പ്രി
യ പുത്രനാകുന്നു ഇവങ്കൽ എനിക്ക നല്ല ഇഷ്ടമുണ്ട എന്ന ഇപ്രകാ
രമുള്ളൊരു ശബ്ദം അവങ്കലെക്കു ശ്രെഷ്ഠമായുള്ള മഹത്വത്തിൽ നി
ന്ന വന്നപ്പൊൾ അവൻ പിതാവായ ദൈവത്തിൽനിന്ന ബഹുമാ</lg><lg n="൧൮">നത്തെയും മഹത്വത്തെയും പ്രാപിച്ചു✱ ൟ ശബ്ദത്തെ ഞങ്ങൾ
അവനൊടു കൂടി ശുദ്ധമുള്ള പൎവതത്തിന്മെലിരിക്കുമ്പൊൾ സ്വൎഗ്ഗ</lg><lg n="൧൯">ത്തിൽനിന്നുണ്ടാകുന്നത കെൾക്കയും ചെയ്തു✱ വിശെഷിച്ചും എ
റ്റവും നിശ്ചയമായുള്ളൊരു ദീൎഘദൎശന വചനം നമുക്കുണ്ട നെ
രം പുലരുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ശുക്രൻ ഉദിക്കയും ചെ
യ്യുവൊളത്തിന്ന ഇരിട്ടുള്ള സ്ഥലത്തിൽ പ്രകാശിക്കുന്ന വെളിച്ച
ത്തിങ്കൽ എന്ന പൊലെ ആയതിങ്കൽ നിങ്ങൾ ജാഗ്രതയായിരി</lg><lg n="൨൦">ക്കുന്നത നല്ല പ്രവൃത്തിയാകുന്നു✱ വെദവാക്യത്തിലുള്ള ഒരു ദി</lg> [ 586 ]

<lg n="">ൎഘദൎശനവും പ്രത്യെകം വ്യാഖ്യാനമുള്ളതല്ല എന്നുള്ളതിനെ ആദ്യം</lg><lg n="൨൧"> അറിഞ്ഞു കൊണ്ടിരിപ്പിൻ✱ എന്തുകൊണ്ടെന്നാൽ ദീൎഘദൎശനം
പൂൎവത്തിൽ മനുഷ്യന്റെ ഇഷ്ടപ്രകാരം വന്നില്ല ദൈവത്തിന്റെ
പരിശുദ്ധ മനുഷ്യർ പരിശുദ്ധാരമാവിനാൽ നിയൊഗിക്കപ്പെട്ട
പ്രകാരം പറഞ്ഞതെയുള്ളു✱</lg>

൨ അദ്ധ്യായം

൧ അബദ്ധന്മാരായ ഉപദെഷ്ടാക്കന്മാരെയും അവരുടെ ഭക്തികെ
ടിനെയും ശിക്ഷയെയും കുറിച്ചും.— ൭ അവരിൽനിന്ന ഭ
ക്തിമാനായവൻ സൊദൊമിൽനിന്ന ലൊത്ത രക്ഷപെട്ടതു
പൊലെ രക്ഷപെടും എന്നും മുമ്പിൽ കൂട്ടി പറകയും.— ൧൦
ശുദ്ധമില്ലാത്തവരും ദൈവദൂഷണക്കാരുമായ ൟ വഞ്ചന
ക്കാരുടെ മൎയ്യാദകളെ എറ്റവും തികവായി വൎണ്ണിക്കയും ചെ
യ്യുന്നത.

<lg n="">എന്നാൽ കള്ള ദീൎഘദൎശിമാരും ജനങ്ങളുടെ ഇടയിലുണ്ടായിരു
ന്നു അപ്രകാരം തന്നെ നിങ്ങളുടെ ഇടയിലും നാശമുള്ള വെദവി
പരീതങ്ങളെ രഹസ്യമായി പ്രവെശിപ്പിച്ച തങ്ങളെ വിലെക്ക കൊ
ണ്ടിട്ടുള്ള കൎത്താവിനെയും ഉപെക്ഷിച്ചു കളഞ്ഞ തങ്ങളുടെ മെൽ
തന്നെ വെഗത്തിൽ നാശത്തെ വരുത്തിക്കൊള്ളുന്ന കള്ള ഉപ</lg><lg n="൨">ദെഷ്ടാക്കളുണ്ടാകും✱ അവരുടെ നാശ വഴികളെ പലരും പിന്തു
ടരുകയും ചെയ്യും അവരുടെ ഹെതുവായിട്ട സത്യത്തിന്റെ വഴി</lg><lg n="൩"> ദുഷിക്കപ്പെടും✱ ദ്രവ്യാഗ്രഹത്താൽ അവർ കൌശല വാക്കുകൾ
കൊണ്ട നിങ്ങളെ വ്യാപാരമാക്കി തീൎക്കും അവൎക്ക പൂൎവ കാലം തു
ടങ്ങീട്ടുള്ള ശിക്ഷ വിധി ദീൎഘമായി താമസിക്കുന്നില്ല അവരുടെ</lg><lg n="൪"> നാശം ഉറങ്ങുന്നതുമില്ല✱ എന്തുകൊണ്ടെന്നാൽ പാപം ചെയ്തിട്ടു
ള്ള ദൈവദൂതന്മാരെ ദൈവം ക്ഷമിക്കാതെ (അവരെ) നരകത്തി
ലെക്ക തള്ളിക്കളഞ്ഞ അവരെ ന്യായവിധിക്ക പാൎപ്പിക്കപ്പെടുവാൻ</lg><lg n="൫"> അന്ധകാരത്തിലെ ശൃംഖലകളിലെക്ക എല്പിക്കയും✱ പഴയ ഭൂ
ലൊകത്തെയും ക്ഷമിക്കാതെ ദൈവഭക്തിയില്ലാത്തവരുടെ ലൊ
കത്തിന്ന ജലപ്രളയത്തെ വരുത്തിക്കൊണ്ട എട്ടാമത്തവനായി</lg><lg n="൬"> നീതിയുടെ പ്രസംഗക്കാരനായ നൊഹായെ രക്ഷിക്കയും✱ സൊ
ദൊം എന്നും ഗൊമൊറാ എന്നും ഉള്ള പട്ടണങ്ങളെയും ഭസ്മമാക്കി
ഒരു കീഴ്മെൽ മറിച്ചിൽ കൊണ്ട കുറ്റം വിധിച്ച (അവരെ) ഇനി</lg><lg n="൭"> ഭക്തികെടായി നടക്കുന്നവൎക്ക ഒരു ദൃഷ്ടാന്തമാക്കി തീൎക്കയും✱ ദു
ഷ്ടന്മാരുടെ കാമവികാര നടപ്പിനാൽ ദുഷിയപ്പെട്ടവനായി നീ</lg><lg n="൮">തിമാനായ ലൊത്തിനെ രക്ഷിക്കയും ചെയ്തു എങ്കിൽ✱ (എന്തു
കൊണ്ടെന്നാൽ ആ നീതിമാൻ അവരുടെ ഇടയിൽ കുടിയിരുന്ന
കാണുകയും കെൾക്കയും ചെയ്കയാൽ ദിവസം പ്രതി അവരുടെ
അന്യായമുള്ള പ്രവൃത്തികളാൽ തന്റെ നീതിയുള്ള ആ ആത്മാവിനെ</lg>

[ 587 ] <lg n="൯">വെദനപ്പെടുത്തി✱) കൎത്താവ ദൈവഭക്തിയുള്ളവരെ പരീക്ഷ
യിൽനിന്ന വെർപ്പെടുത്തുവാനും അന്യായക്കാരെ ന്യായവിധിയു
ടെ ദിവസത്തിന്ന ശിക്ഷിക്കപ്പെട്ടുന്നതിന്ന പാൎപ്പിപ്പാനും അറി</lg><lg n="൧൦">യുന്നു✱ വിശെഷാൽ അശുദ്ധിയുടെ മൊഹം കൊണ്ട ജഡത്തി
ന്റെ പിന്നാലെ നടന്ന കൎത്തൃത്വത്തെ നിന്ദിക്കുന്നവരെ ത
ന്നെ അവർ ദുഹങ്കാരമുള്ളവരും തന്നിഷ്ടക്കാരും അധികാരങ്ങ</lg><lg n="൧൧">ളെ ദുഷിപ്പാൻ ശങ്കയില്ലാത്തവരുമാകുന്നു✱ എന്നാലും ശക്തി
യിലും മഹത്വത്തിലും ശ്രെഷ്ഠതയുള്ള ദൈവദൂതന്മാരും കൎത്താവി
ന്റെ മുമ്പാക അവൎക്ക വിരൊധമായി ദൂഷ്യമുള്ള അപവാദത്തെ</lg><lg n="൧൨"> ബൊധിപ്പിക്കുന്നില്ലല്ലൊ✱ എന്നാൽ ഇവർ പിടിക്കപ്പെടുകയും
നശിക്കപ്പെടുകയും ചെയ്യുന്നതിന്ന ഉണ്ടാക്കപ്പെട്ട ജനിച്ച ബുദ്ധി
യില്ലാത്ത മൃഗജന്തുക്കൾ എന്ന പൊലെ തങ്ങൾ അറിയാത്ത കാൎയ്യ
ങ്ങളിൽ ദൂഷണം പറഞ്ഞ തങ്ങളുടെ നാശത്തിൽ തന്നെ അശെ</lg><lg n="൧൩">ഷം നശിച്ചു പൊകം✱ അവർ പകലിൽ വെറിയുന്നത കൌതു
കമാകുന്നു എന്ന വിചാരിക്കുന്നവർ (എന്നപൊലെ) നീതികെടി
ന്റെ പ്രതിഫലത്തെയും പ്രാപിക്കും അവർ കറകളും അവല
ക്ഷണങ്ങളുമായി നിങ്ങളൊടു കൂടി വിരുന്നു കഴിച്ചുകൊണ്ട തങ്ങളു</lg><lg n="൧൪">ടെ വഞ്ചനകൾകൊണ്ട ഉല്ലാസിച്ചു കൊള്ളുന്നവരായി✱ വ്യഭി
ചാരം കൊണ്ട നിറഞ്ഞും പാപത്തെ വിട്ടൊഴിയാതെയുമിരിക്കു
ന്ന കണ്ണുകളുള്ളവരായി സ്ഥിരമില്ലാത്ത ആത്മാക്കളെ വഞ്ചിക്കു
ന്നവരായി ദ്രവ്യാഗ്രഹ ശീലങ്ങളിൽ അഭ്യസിക്കപ്പെട്ട ഹൃദയം (ഉ</lg><lg n="൧൫">ള്ളവരായി) ശപിക്കപ്പെട്ട പുത്രന്മാരാകുന്നു✱ അവർ നെരെയു
ള്ള വഴിയെ വിട്ടുകളഞ്ഞ തെറ്റിപ്പൊയി ബൊസൊറിന്റെ പു
ത്രനായ ബാലാമിന്റെ വഴിയെ പിന്തുടൎന്നുകൊണ്ടിരിക്കുന്നു അ</lg><lg n="൧൬">വൻ അന്യായത്തിന്റെ കൂലിയെ ആഗ്രഹിച്ചു✱ എന്നാൽ അ
വന്റെ അതിക്രമത്തിന്ന അവൻ ശാസനപ്പെട്ടു പറവാൻ വഹി
യാത്ത കഴുത മനുഷ്യ ശബ്ദമായിട്ട പറഞ്ഞ ദീൎഘദൎശിയുടെ ബു</lg><lg n="൧൭">ദ്ധിഹീനതയെ വിരൊധിച്ചു✱ ഇവർ വെള്ളമില്ലാത്ത കിണറു
കളും കൊടുങ്കാറ്റാൽ കൊണ്ടുപൊകപ്പെട്ട മെഘങ്ങളുമാകുന്നു അ</lg><lg n="൧൮">ന്ധതമസ്സ എന്നെന്നെക്കും അവൎക്ക വെക്കപ്പെട്ടിരിക്കുന്നു✱ എ
ന്തുകൊണ്ടെന്നാൽ മായയുള്ള വലിയ വൻപുവാക്കുകളെ അവർ പ
റയുമ്പൊൾ തെറ്റിൽ നടക്കുന്നവരിൽനിന്ന അശെഷം നീങ്ങീ
ട്ടുള്ളവരെ അവർ ജഡത്തിന്റെ മൊഹങ്ങളാൽ കാമവികാരങ്ങ</lg><lg n="൧൯">ളാൽ വശീകരിക്കുന്നു✱ അവൎക്ക സ്വാതന്ത്ര്യത്തെ വാഗ്ദത്തം
ചെയ്യുമ്പൊൾ അവർ തന്നെ നാശത്തിന്റെ അടിമകളാകുന്നു എ
ന്തെന്നാൽ യാതൊരുത്തനാൽ ഒരുത്തൻ ജയിക്കപ്പെട്ടുവൊ ആ</lg><lg n="൨൦">യവനാൽ തന്നെ അവൻ അടിമയാക്കപ്പെടുന്നു✱ എന്തുകൊണ്ടെ
ന്നാൽ കൎത്താവും രക്ഷിതാവുമാകുന്ന യെശു ക്രിസ്തുവിന്റെ അറി
വിനാൽ അവർ ഭൂലൊകത്തിന്റെ അശുദ്ധികളിൽനിന്ന ഓടി</lg> [ 588 ]

<lg n="">പ്പൊയതിന്റെ ശെഷം അവർ അവയിൽ പിന്നെയും അകപ്പെ
ട്ട ജയിക്കപ്പെടുന്നു എങ്കിൽ അവൎക്ക ആദ്യ കാൎയ്യങ്ങളെക്കാൾ അവ</lg><lg n="൨൧">സാന കാൎയ്യങ്ങൾ വഷളാകുന്നു✱ എന്തുകൊണ്ടെന്നാൽ അവർ നീ
തിയുടെ വഴിയെ അറിഞ്ഞതിന്റെ ശെഷം തങ്ങൾക്ക എല്പിക്ക
പ്പെട്ട പരിശുദ്ധ കല്പനയെ വിട്ട മാറുന്നതിനെക്കാൾ ആയതിനെ
അറിയാതെ ഇരുന്നു എന്നു വരികിൽ അവൎക്ക നന്നായിരുന്നു✱</lg><lg n="൨൨"> എന്നാൽ നായ താൻ ഛൎദിച്ചതിന്നും കുളിപ്പിക്കപ്പെട്ട പന്നി ചളി
യിൽ ഉരുളുന്നതിന്നും തിരിച്ചു എന്നുള്ള സത്യൊപമയിൻ പ്രകാ
രം അവൎക്ക സംഭവിച്ചു✱</lg>

൩ അദ്ധ്യായം

൧ ന്യായ വിധിക്കായി ക്രിസ്തു വരുന്നതിന്റെ നിശ്ചയം.— ൧൦
ഭൂലൊകം നശിച്ചു പൊകുന്ന പ്രകാരം.— ൧൧ ദൈവഭക്തി
ക്കായി ഒരു ബുദ്ധി ഉപദെശം

<lg n="">പ്രിയമുള്ളവരെ ൟ രണ്ടാം ലെഖനത്തെ ഞാൻ ഇപ്പൊൾ നി
ങ്ങൾക്ക എഴുതുന്നു അവരണ്ടിലും ഓൎമ്മയുടെ വഴിയായി ഞാൻ നിങ്ങ</lg><lg n="൨">ളുടെ പരമാൎത്ഥമുള്ള മനസ്സിനെ ഉത്സാഹിപ്പിക്കുന്നത✱ പരിശു
ദ്ധ ദീൎഘദൎശിമാരാൽ മുൻ പറയപ്പെട്ട വചനങ്ങളെയും കൎത്താവും
രക്ഷിതാവുമായവന്റെ അപ്പൊസ്തൊലന്മാരാകുന്ന ഞങ്ങളുടെ കല്പ</lg><lg n="൩">നയെയും നിങ്ങൾ ഓൎപ്പാനായിട്ടാകുന്നു✱ അവസാന ദിവസങ്ങളിൽ</lg><lg n="൪"> തങ്ങളുടെ സ്വന്ത മൊഹങ്ങളിൻ പ്രകാരം നടക്കയും✱ അവന്റെ
വരവിന്റെ വാഗ്ദത്തം എവിടെ ആകുന്നു പിതാക്കന്മാർ ഉറങ്ങി
പ്പൊയതിന്റെ ശെഷം സകലവും സൃഷ്ടിയുടെ ആരംഭം മുതൽ ഇ
രുന്ന പ്രകാരം തന്നെ ഇരിക്കുന്നുവല്ലൊ എന്ന പറകയും ചെയ്തു
കൊണ്ട പരിഹസിക്കുന്നവർ വരുമെന്നുള്ളതിനെ ആദ്യം അറി</lg><lg n="൫">ഞ്ഞിരിപ്പിൻ✱ എന്തുകൊണ്ടെന്നാൽ പൂൎവ കാലത്തിൽ ദൈവ
ത്തിന്റെ വചനത്താൽ ആകാശങ്ങളും വെള്ളത്തിൽനിന്നും വെ
ള്ളത്താലും സ്ഥിരമായി നില്ക്കുന്ന ഭൂമിയും ഇരുന്നു എന്നുള്ളതിനെ</lg><lg n="൬">യും✱ അവയാൽ അപ്പൊളുള്ള ലൊകം ജലപ്രളയം കൊണ്ട ന
ശിച്ചു പൊയി എന്നുള്ളതിനെയും അവർ മനസ്സൊടെ അറിയാ</lg><lg n="൭">തെ ഇരിക്കുന്നു✱ എന്നാൽ ഇപ്പൊളുള്ള ആകാശങ്ങളും ഭൂമിയും
ആ വചനത്താൽ തന്നെ സംഗ്രഹിക്കപ്പെട്ട ന്യായവിധിയുടെയും
ഭക്തിയില്ലാത്ത മനുഷ്യരുടെ നാശത്തിന്റെയും നാളിന്ന അഗ്നി</lg><lg n="൮">ക്കായിട്ട കാക്കപ്പെട്ടിരിക്കുന്നു✱ എന്നാൽ പ്രിയമുള്ളവരെ ക
ൎത്താവിങ്കൽ ഒരു ദിവസം ആയിരം സംവത്സരങ്ങളെ പൊലെ
യും ആയിരം സംവത്സരങ്ങൾ ഒരു ദിവസത്തെ പൊലെയും ഇ
രിക്കുന്നു എന്നുള്ള ൟ ഒരു കാൎയ്യത്തെ നിങ്ങൾ അറിയാതെയി
രിക്കരുത✱ ചിലർ താമസമെന്ന വിചാരിക്കുന്നതുപൊലെ ക</lg><lg n="൯">ൎത്താവ തന്റെ വാഗ്ദത്തത്തെ കുറിച്ച താമസിക്കുന്നില്ല യാതൊരു</lg>

[ 589 ] <lg n="">ത്തരും നശിച്ചു പൊകുവാനല്ല എല്ലാവരും അനുതാപത്തിന്ന വ
രുവാൻ മനസ്സായിരുന്ന നമ്മുടെ നെരെ ദീൎഘക്ഷമയൊടിരിക്കു</lg><lg n="൧൦">ന്നതെ ഉള്ളൂ✱ എന്നാൽ കൎത്താവിന്റെ ദിവസം രാത്രിയിൽ
ഒരു ചൊരൻ വരുന്നതുപൊലെ തന്നെവരും ആയതിൽ മെൽമ
ണ്ഡലങ്ങൾ ഒരു വലിയ ശബ്ദത്തൊടെ ഒഴിഞ്ഞു പൊകും പഞ്ചഭൂ
തങ്ങളും ചൂടുപിടിച്ച ഉരുകിപൊകും ഭൂമിയും അതിലുള്ള ക്രിയകളും</lg><lg n="൧൧"> വെന്തുപൊകയും ചെയ്യും✱ ആകയാൽ ഇക്കാൎയ്യങ്ങളൊക്കയും ഉരു
കിപൊകുന്നതാകകൊണ്ട എതിൽ മെൽമണ്ഡലങ്ങൾ കത്തി ഉരുകി
പ്പൊകയും പഞ്ചഭൂതങ്ങളും വെന്തുരുകി പൊകയും ചെയ്യുമൊ ദൈ
വത്തിന്റെ ആ ദിവസം വരുന്നതിന്നായിട്ട കാത്തുകൊണ്ടും ബ</lg><lg n="൧൨">ദ്ധപ്പെട്ടുകൊണ്ടും✱ നിങ്ങൾ ശുദ്ധമുള്ള നടപ്പിലും ദൈവഭക്തിയി</lg><lg n="൧൩">ലും എതപ്രകാരമുള്ളവരായിരിക്കെണ്ടിയവരാകുന്നു✱ എന്നാൽ
ഞങ്ങൾ അവന്റെ വാഗ്ദത്തത്തിൻ പ്രകാരം നീതി വസിക്കുന്ന</lg><lg n="൧൪"> പുതിയ സ്വൎഗ്ഗങ്ങൾക്കും പുതിയ ഭൂമിക്കും നൊക്കി പാൎക്കുന്നു ആ
കയാൽ പ്രിയമുള്ളവരെ ഇക്കാൎയ്യൾക്ക നൊക്കി പാൎക്കുന്നതുകൊ
ണ്ട നിങ്ങൾ അവനാൽ കറയും കുറ്റവുമില്ലാത്തവരായി സമാധാ
നത്തൊടെ കണ്ടെത്തപ്പെട്ടവരാകെണ്ടുന്നതിന്ന ജാഗ്രതപ്പെടുവിൻ✱</lg><lg n="൧൫"> നമ്മുടെ കൎത്താവിന്റെ ദീൎഘക്ഷമ തന്നെ രക്ഷയാകുന്നു എന്ന
നിരൂപിക്കുയും ചെയ്വിൻ ഇപ്രകാരം തന്നെ നിങ്ങളുടെ സ
ഹൊദരനായ പൌലുസും തനിക്ക കൊടുക്കപ്പെട്ട ബുദ്ധി പ്രകാരം</lg><lg n="൧൬"> നിങ്ങൾക്ക എഴുതിയിരിക്കുന്നു✱ അവന്റെ എല്ലാ ലെഖനങ്ങളി
ലും ഇക്കാൎയ്യങ്ങളെ കുറിച്ച പറഞ്ഞുകൊണ്ട അപ്രകാരം തന്നെ (എ
ഴുതിയിരിക്കുന്നു) അവയിൽ അറിവാൻ പ്രയാസമുള്ളവ ചില
കാൎയ്യങ്ങളുണ്ട അയവയെ പഠിപ്പില്ലാത്തവരും സ്ഥിരമില്ലാത്തവ
രും മറ്റ വെദവാക്യങ്ങളെയും (തങ്ങൾ മറിച്ചു കളയുന്നതു) പൊ</lg><lg n="൧൭">ലെ തങ്ങളുടെ നാശത്തിന്നായിട്ട തന്നെ മറിച്ചുകളയുന്നു✱ എ
ന്നാൽ പ്രിയമുള്ളവരെ നിങ്ങൾ (ഇക്കാൎയ്യങ്ങളെ) മുമ്പിൽ കൂട്ടി അ
റിഞ്ഞിരിക്കുകൊണ്ട ദുഷ്ടന്മാരുടെ ചതിയാൽ കൂടി വലയപ്പെട്ട
നിങ്ങളുടെ സ്ഥിരതയെ വിട്ട വീണു പൊകാതെ ഇരിപ്പാൻ ജാഗ്ര</lg><lg n="൧൮">തപ്പെട്ടിരിപ്പിൻ✱ എന്നാൽ കൃപയിലും നമ്മുടെ കൎത്താവും ര
ക്ഷിതാവുമാകുന്ന യെശു ക്രിസ്തുവിന്റെ അറിവിലും വൎദ്ധിച്ചുകൊ
ൾവിൻ അവന്ന ഇപ്പൊഴും എന്നെന്നെക്കും മഹത്വമുണ്ടായിരിക്ക
ട്ടെ ആമെൻ</lg> [ 590 ]

അപ്പൊസ്തൊലനായ യൊഹന്നാൻ
എഴുതിയ
പൊതുവിലുള്ള ഒന്നാമത്തെ
ലെഖനം

൧ അദ്ധ്യായം

൧ ദൈവത്തൊടുള്ള സംസൎഗ്ഗത്താൽ ആരിൽ നമുക്ക നിത്യജീ
വനുണ്ടാകുന്നുവൊ ആ ക്രിസ്തുവിന്റെ വസ്തുത അവൻ വൎണ്ണി
ക്കുന്നത.— ൫ അതിനൊടു നാം ശുദ്ധിയെ ചെൎത്തു കൂട്ടെ
ണം എന്നുള്ളത.

<lg n="">ആദി മുതൽ ഉള്ളതും ഞങ്ങൾ കെട്ടിട്ടുള്ളതും ഞങ്ങളുടെ കണ്ണു
കൾ കൊണ്ട കണ്ടിട്ടുള്ളതും ഞങ്ങൾ നൊക്കീട്ടുള്ളതും ഞങ്ങളുടെ</lg><lg n="൨"> കൈകൾ തൊട്ടിട്ടുള്ളതുമായ ജീവന്റെ വചനത്തെ കുറിച്ച✱ (എ
ന്തുകൊണ്ടെന്നാൽ ജീവൻ വെളിപ്പെടുകയും ഞങ്ങൾ അതിനെ കാ
ണുകയും ചെയ്തു പിതാവിനൊടു കൂടെ ഇരുന്നതും ഞങ്ങൾക്ക വെ
ളിപ്പെട്ടതുമായുള്ള ആ നിത്യജീവനെ ഞങ്ങൾ നിങ്ങൾക്ക സാക്ഷി</lg><lg n="൩">പ്പെടുത്തുകയും അറിയിക്കയും ചെയ്യുന്നു)✱ ഞങ്ങൾ കാണുകയും
കെൾക്കയും ചെയ്തിട്ടുള്ളതിനെ നിങ്ങൾക്കും ഞങ്ങളൊടു കൂടി സം
സൎഗ്ഗമുണ്ടാകെണ്ടുന്നതിന്ന ഞങ്ങൾ നിങ്ങളൊട അറിയിക്കുന്നു എ
ന്നാൽ ഞങ്ങളുടെ സംസൎഗ്ഗം പിതാവിനൊടും അവന്റെ പുത്രനാ</lg><lg n="൪">യ യെശു ക്രിസ്തുവിനൊടും കൂടി ആകുന്നു സത്യം✱ നിങ്ങളുടെ സ
ന്തൊഷം പൂൎണ്ണമാകെണ്ടുന്നതിന്ന ഞങ്ങൾ ൟ കാൎയ്യങ്ങളെ നിങ്ങൾ</lg><lg n="൫">ക്ക എഴുതുകയും ചെയ്യുന്നു✱ വിശെഷിച്ചും ദൈവം പ്രകാശം ആ
കുന്നു എന്നും അവങ്കൽ ഒട്ടും അന്ധകാരമില്ല എന്നുമുള്ളത ഞങ്ങൾ
അവങ്കൽനിന്ന കെട്ടിരിക്കയും നിങ്ങളൊട അറിയിക്കയും ചെയ്യു</lg><lg n="൬">ന്ന വാഗ്ദത്തമാകുന്നു✱ നമുക്ക അവനൊടു കൂട സംസൎഗ്ഗം ഉണ്ടെ
ന്ന നാം പറകയും അന്ധകാരത്തിൽ നടക്കയും ചെയ്യുന്നു എങ്കിൽ</lg><lg n="൭"> നാം ഭൊഷ്കു പറയുന്നു സത്യത്തെ ചെയ്യുന്നതുമില്ല✱ അവൻ പ്ര
കാശത്തിൽ ഇരിക്കുന്നതുപൊലെ തന്നെ നാം കൂടി പ്രകാശ
ത്തിൽ നടക്കുന്നു എങ്കിൽ നമുക്ക തമ്മിൽ സംസൎഗ്ഗം ഉണ്ട അവ
ന്റെ പുത്രനാകുന്ന യെശു ക്രിസ്തുവിന്റെ രക്തം നമ്മെ സകല പാ</lg><lg n="൮">പത്തിൽനിന്നും ശുദ്ധിയാക്കുകയും ചെയ്യുന്നു✱ നമുക്ക പാപമില്ലെ</lg>

[ 591 ] <lg n="">ന്നവനല്ലാതെ പിന്നെ ആര അസത്യവാദിയാകുന്നു പിതാവിനെ
യും പുത്രനെയും നിഷെധിക്കുന്നവൻതന്നെ അന്തിക്രിസ്തുവാകുന്നു✱</lg><lg n="൨൩"> ആരെങ്കിലും പുത്രനെനിഷെധിക്കുന്നുവൊ ആയവന പിതാവായ
വനില്ല (എന്നാൽ പുത്രനെ അറിയിക്കുന്നവന്ന പിതാവും ഉണ്ട)✱</lg><lg n="൨൪"> അതുകൊണ്ട ആദി മുതർ തുടങ്ങി നിങ്ങൾ കെട്ടിട്ടുള്ളത നിങ്ങളിൽ
സ്ഥിരമായിരിക്കട്ടെ ആദി മുതൽ തുടങ്ങി നിങ്ങൾ കെട്ടിട്ടുള്ളത നി
ങ്ങളിൽ സ്ഥിരമായിരുന്നാൽ നിങ്ങൾ പുത്രങ്കലും പിതാവിങ്ക</lg><lg n="൨൫">ലും സ്ഥിരപ്പെട്ടിരിക്കും✱ നിത്യ ജീവൻ എന്നുള്ളത അവൻ ന</lg><lg n="൨൬">മുക്ക ചെയ്ത വാഗ്ദത്തമാകുന്നു✱ നിങ്ങളെ ചതിക്കുന്നവരെ കുറിച്ച</lg><lg n="൨൭"> ഞാൻ ഇക്കാൎയ്യങ്ങളെ നിങ്ങൾക്ക എഴുതിയിരിക്കുന്നു✱ എന്നാൽ
നിങ്ങൾ അവങ്കൽനിന്ന പ്രാപിച്ച അഭിഷെകം നിങ്ങളിൽ സ്ഥി
രമായിരിക്കുന്നു നിങ്ങൾക്ക ഒരുത്തൻ ഉപദെശിപ്പാൻ നിങ്ങൾക്ക
ആവശ്യവുമില്ല എന്നാൽ ആ അഭിഷെകം തന്നെ നിങ്ങൾക്ക സക
ല കാൎയ്യങ്ങളെയും ഉപദെശിക്കയും അത സത്യമായിരിക്കയും വ്യാജ
മല്ലാതിരിക്കയും ചെയ്യുന്ന പ്രകാരവും ആയത നിങ്ങൾക്ക ഉപദെ
ശിച്ച പ്രകാരവും തന്നെ നിങ്ങൾ അവങ്കൽ സ്ഥിതി ചെയ്യെണം✱</lg><lg n="൨൮"> ഇപ്പൊഴും ചെറിയ പൈതങ്ങളെ അവൻ വെളിപ്പെടുമ്പൊൾ ന
മുക്ക ധൈൎയ്യമുണ്ടാകയും നാം അവന്റെ വരവിൽ അവന്റെ മു
മ്പാക ലജ്ജപ്പെടാതിരിക്കയും ചെയ്യെണ്ടുന്നതിന്നായിട്ട അവങ്കൽ</lg><lg n="൨൯"> സ്ഥിതി ചെയ്വിൻ✱ അവൻ നീതിമാനാകുന്നു എന്ന നിങ്ങൾ അ
റിയുന്നു എങ്കിൽ നീതിയെ നടത്തുന്നവനൊക്കയും അവങ്കൽ
നിന്ന ജനിച്ചിരിക്കുന്നു എന്ന നിങ്ങൾ അറിയുന്നു✱</lg>

൩ അദ്ധ്യായം

൧ ദൈവത്തിന്ന നമ്മെ തന്റെ പുത്രന്മാരാക്കി തീൎക്കുന്നതിൽ ന
മ്മൊടുള്ള വിശെഷാൽ സ്നെഹത്തെ അവൻ അറിയിക്കുന്നത.
— ൩ അതുകൊണ്ട നാം വണക്കത്തൊടെ അവന്റെ കല്പനക
ളെ പ്രമാണിക്കയും, — ൧൧ വിശെഷിച്ച സഹൊദരസംബന്ധ
മായി തമ്മിൽ തമ്മിൽ സ്നെഹിക്കയും ചെയ്യെണ്ടുന്നതാകുന്നു എ
ന്നുള്ളത.

<lg n="">നാം ദൈവത്തിന്റെ പുത്രന്മാരെന്ന വിളിക്കപ്പെടെണ്ടുന്നതി
ന്ന പിതാവ നമുക്ക എത്ര വലിയ സ്നെഹത്തെ നൽകി എന്ന നൊ
ക്കിക്കൊൾവിൻ ഇത ഹെതുവായിട്ട ലൊകം നമ്മെ അറിയുന്നില്ല</lg><lg n="൨"> അതെന്തുകൊണ്ടെന്നാൽ അത അവനെ അറിഞ്ഞിട്ടില്ല✱ പ്രി
യമുള്ളവരെ ഇപ്പൊൾ നാം ദൈവത്തിന്റെ പുത്രന്മാരാകുന്നു
നാം ഇന്നപ്രകാരമിരിക്കുമെന്നുള്ളത ഇനിയും സ്പഷ്ടമായതുമില്ല
എങ്കിലും അവൻ പ്രകാശപ്പെടുമ്പൊൾ നാം അവനൊട സദൃശ
ന്മാരാകുമെന്ന നാം അറിയുന്നു അതെന്തുകൊണ്ടെന്നാൽ അവൻ</lg><lg n="൩"> ഇരിക്കുന്ന പ്രകാരം തന്നെ അവനെ നാം കാണും✱ അവങ്കൽ</lg> [ 592 ]

<lg n="">ൟ ആശ്രയമുള്ളവനെല്ലാം അവൻ പരിശുദ്ധനായിരിക്കുന്ന പ്ര</lg><lg n="൪">കാരം തന്നെ തന്നെ താൻ ശുദ്ധമാക്കിക്കൊള്ളുന്നു✱ പാപംചെ
യ്യുന്നവനെല്ലാം ന്യായപ്രമാണ ലംഘനത്തെയും ചെയ്യുന്നു എന്തെ</lg><lg n="൫">ന്നാൽ പാപം ന്യായ പ്രമാണ ലംഘനമല്ലൊ ആകുന്നത✱ നമ്മു
ടെ പാപങ്ങളെ നീക്കി കളവാനായിട്ട അവൻ പ്രകാശിക്കപ്പെട്ടു</lg><lg n="൬"> എന്നും നിങ്ങൾ അറിയുന്നു അവങ്കൽ ഒട്ടും പാപവുമില്ല✱ ആ
രെങ്കിലും അവങ്കൽ സ്ഥിരപ്പെടുന്നുവൊ അവൻ പാപം ചെയ്യുന്നി
ല്ല ആരെങ്കിലും പാപം ചെയ്യുന്നുവൊ അവൻ അവനെ കണ്ടിട്ടുമി</lg><lg n="൭">ല്ല അറിഞ്ഞിട്ടുമില്ല✱ ചെറിയ പൈതങ്ങളെ ആരും നിങ്ങളെ വ
ഞ്ചിക്കരുത നീതിയെ പ്രവൃത്തിക്കുന്നവൻ അവൻ നീതിയുള്ളവ</lg><lg n="൮">നായിരിക്കുന്നതു പൊലെ തന്നെ നീതിയുള്ളവനാകുന്നു✱ പാ
പം ചെയ്യുന്നവൻ പിശാചിൽനിന്ന ആകുന്നു എന്തുകൊണ്ടെന്നാൽ
പിശാച ആദി മുതൽ പാപം ചെയ്യുന്നു പിശാചിന്റെ ക്രിയക
ളെ നശിപ്പിക്കെണ്ടുന്നതിനായിട്ട തന്നെ ദൈവത്തിന്റെ പു</lg><lg n="൯">ത്രൻ പ്രകാശിക്കപ്പെട്ടു✱ ദൈവത്തിങ്കൽനിന്ന ജനിച്ചവനൊരു
ത്തനും പാപം ചെയ്യുന്നില്ല അതെന്തുകൊണ്ടെന്നാൽ അവന്റെ
വിത്ത അവനിൽ ഇരിക്കുന്നു അവൻ ദൈവത്തിങ്കൽ നിന്ന ജ</lg><lg n="൧൦">നിച്ചതുകൊണ്ട അവന്ന പാപം ചെയ്വാൻ കഴികയുമില്ല✱ ഇതിൽ
ദൈവത്തിന്റെ മക്കളും പിശാചിന്റെ മക്കളും ഇന്നവരെന്നസ്പഷ്ട
മായിരിക്കുന്നു നീതിയെ പ്രവൃത്തിക്കാത്തവനെല്ലാവനും തന്റെ
സഹൊദരനെ സ്നെഹിക്കാത്തവനും ദൈവത്തിങ്കൽനിന്നാകുന്നില്ല</lg><lg n="൧൧"> അതെന്തുകൊണ്ടെന്നാൽ നാം ഒരുത്തനെ ഒരുത്തൻ സ്നെഹിക്കെ
ണമെന്നുള്ളത നിങ്ങൾ ആദി മുതൽ കെട്ടിട്ടുള്ള വൎത്തമാനമാകു</lg><lg n="൧൨">ന്നു✱ ആ ദുഷ്ടനിൽനിന്നുണ്ടായിരുന്നവനായി തന്റെ സഹൊ
ദരനെ കൊന്നിട്ടുള്ള കയിനെ പൊലെ അല്ല അവൻ എതിന്റെ
നിമിത്തമായിട്ട അവനെ കൊന്നു അവന്റെ പ്രവൃത്തികൾ ദൊ
ഷമുള്ളവയും അവന്റെ സഹൊദരന്റെ പ്രവൃത്തികൾ നീതിയു</lg><lg n="൧൩">ള്ളവയും ആയിരുന്നതുകൊണ്ട✱ എന്റെ സഹൊദരന്മാരെ ലൊ</lg><lg n="൧൪">കം നിങ്ങളെ ദ്വെഷിക്കുന്നു എങ്കിൽ ആശ്ചൎയ്യപ്പെടരുത✱ നാം
സഹൊദരന്മാരെ സ്നെഹിക്കുന്നതുകൊണ്ട നാം മരണത്തെ വിട്ട
ജീവങ്കലെക്ക കടന്നിരിക്കുന്നു എന്ന നാം അറിയുന്നു തന്റെ സ</lg><lg n="൧൫">ഹൊദരനെ സ്നെഹിക്കാത്തവൻ മരണത്തിൽ ഇരിക്കുന്നു✱ ത
ന്റെ സഹൊദരനെ ദ്വെഷിക്കുന്നവനെല്ലാം കുലപാതകനാകു
ന്നു ഒരു കലപാതകനും തന്നിൽ നിത്യജീവൻ വസിച്ചിരിക്കുന്നി</lg><lg n="൧൬">ല്ല എന്ന നിങ്ങൾ അറികയും ചെയ്യുന്നു✱ നമുക്കുവെണ്ടി തന്റെ
പ്രാണനെ വെച്ചു കളഞ്ഞതു കൊണ്ടു നാം (ദൈവത്തിന്റെ) സ്നെഹ
ത്തെ ഇതിനാൽ അറിഞ്ഞിരിക്കുന്നു നാമും സഹൊദരന്മാൎക്കു വെ</lg><lg n="൧൭">ണ്ടി നമ്മുടെ പ്രാണങ്ങളെ വെച്ചുകളയെണ്ടുന്നതാകുന്നു✱ എ
ന്നാൽ യാതൊരുത്തനെങ്കിലും ഇഹലൊകത്തിലെ ജീവനമുള്ളവ</lg>

[ 593 ] <lg n="">ന്ന നാം പറയുന്നു എങ്കിൽ നമ്മെ നാം വഞ്ചിച്ചുകൊള്ളുന്നു ന</lg><lg n="൯">മ്മുടെ പക്കൽ സത്യവുമില്ല✱ നാം നമ്മുടെ പാപങ്ങളെ എറ്റു പറ
യുന്നു എങ്കിൽ അവൻ നമ്മുടെ പാപങ്ങളെ നമ്മൊടു ക്ഷമിക്കയും
സകല നീതികെടിൽനിന്നും നമ്മെ ശുദ്ധിയാക്കുകയും ചെയ്വാൻ</lg><lg n="൧൦"> വിശ്വാസവും നെരുമുള്ളവനാകുന്നു✱ നാം പാപം ചെയ്തിട്ടില്ല
എന്ന പറയുന്നു എങ്കിൽ നാം അവനെ അസത്യവാദിയാക്കുന്നു
അവന്റെ വചനവും നമ്മിലില്ല✱</lg>

൨ അദ്ധ്യായം

൧ ക്ഷീണതയുടെ പാപങ്ങൾക്ക വിരൊധമായി ആശ്വസിപ്പിക്കു
ന്നത.— ൩ ദൈവത്തെ അറിയുന്നത അവന്റെ കല്പനകളെ
പ്രമാണിക്കുന്നത ആകുന്നു എന്നുള്ളത.—൧൬ വഞ്ചനക്കാരെ
സൂക്ഷിക്കെണമെന്നുള്ളത.— ൨൦ അവരുടെ വഞ്ചനകളിൽനി
ന്ന ദൈവഭക്തിയുള്ളവർ വിശ്വാസത്താലും നടപ്പിന്റെ ശു
ദ്ധിയാലും നല്ലവണ്ണം രക്ഷിക്കപ്പെടുന്നു എന്നുള്ളത.

<lg n="">എന്റെ ചെറിയ മക്കളെ നിങ്ങൾ പാപം ചെയ്യാതെ ഇരിപ്പാ
നായിട്ട ഇക്കാൎയ്യങ്ങളെ ഞാൻ നിങ്ങൾക്ക എഴുതുന്നു ഒരുത്തൻ
പാപം ചെയ്യുന്നു എങ്കിൽ നീതിമാനാകുന്ന യെശു ക്രിസ്തു എന്ന കാ</lg><lg n="൨">ൎയ്യസ്ഥൻ നമുക്ക പിതാവിന്റെ അടുക്കൽ ഉണ്ട✱ അവൻ നമ്മു
ടെ പാപങ്ങൾക്ക വെണ്ടി പ്രതിശാന്തിയാകുന്നു എന്നാൽ നമ്മുടെ
പാപങ്ങൾക്ക വെണ്ടി മാത്രമല്ല സൎവലൊകത്തിന്റെയും പാപങ്ങ</lg><lg n="൩">ൾക്കുവെണ്ടിയും കൂട ആകന്നു✱ നാം അവന്റെ കല്പനകളെ പ്ര
മാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന ഇ</lg><lg n="൪">തുകൊണ്ട അറികയും ചെയ്യുന്നു✱ ഞാൻ അവന്നെ അറിയുന്നു എ
ന്ന പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതെ ഇരിക്കയും</lg><lg n="൫"> ചെയ്യുന്നവൻ അസത്യവാദിയാകുന്നു അവങ്കൽ സത്യവുമില്ല✱ എ
ന്നാൽ ആരെങ്കിലും അവന്റെ വചനത്തെ പ്രമാണിക്കുന്നുവൊ
അവങ്കൽ ദൈവത്തിന്റെ സ്നെഹം നിവൃത്തിച്ചിരിക്കുന്നു സത്യം</lg><lg n="൬"> നാം അവങ്കൽ ആകുന്നു എന്ന ഇതിനാൽ നാം അറിയുന്നു✱ താൻ
അവങ്കൽ സ്ഥിരമായി നില്ക്കുന്നു എന്ന പറയുന്നവൻ അവൻ എ
തുപ്രകാരം നടന്നുവൊ താനും അപ്രകാരം തന്നെ നടക്കെണ്ടുന്ന</lg><lg n="൭">താകുന്നു✱ സഹൊദരന്മാരെ ഞാൻ ഒരു പുതിയ കല്പനയെ
നിങ്ങൾക്ക എഴുതുന്നില്ല നിങ്ങൾക്ക ആദി മുതൽ ഉണ്ടായിട്ടുള്ള പഴ
യ കല്പനയെ അത്രെ ആ പഴയ കല്പന നിങ്ങൾ ആദി മുതൽ കെ</lg><lg n="൮">ട്ടിട്ടുള്ള വചനം തന്നെ ആകുന്നു✱ പിന്നെയും ഞാൻ ഒരു പു
തിയ കല്പനയെ നിങ്ങൾക്ക എഴുതുന്നു അത അവങ്കലും നിങ്ങളി
ലും സത്യമുള്ളതാകുന്നു അതെന്തുകൊണ്ടെന്നാൽ അന്ധകാരം ഒഴി
ഞ്ഞു പൊയി സത്യമുള്ള വെളിച്ചം ഇപ്പൊൾ പ്രകാശിക്കുന്നു✱</lg><lg n="൯"> താൻ വെളിച്ചത്തിൽ ആകുന്നു എന്ന പറകയും തന്റെ സഹൊ</lg> [ 594 ]

<lg n="">ദരനെ ദ്വെഷിക്കയും ചെയ്യുന്നവൻ ഇതുവരെയും ഇരുട്ടിൽ ഇരി</lg><lg n="൧൦">ക്കുന്നു✱ തന്റെ സഹൊദരനെ സ്നെഹിക്കുന്നവൻ വെളിച്ചത്തിൽ</lg><lg n="൧൧"> ഇരിക്കുന്നു അവനിൽ ഒരു വിരുദ്ധതയുമില്ല✱ തന്റെ സഹൊദര
നെ ദ്വെഷിക്കുന്നവൻ അന്ധകാരത്തിൽ ഇരിക്കുന്നു അന്ധകാര
ത്തിലും നടക്കുന്നു താൻ എവിടെക്കു പൊകുന്നു എന്ന അറിയുന്ന
തുമില്ല അതെന്തുകൊണ്ടെന്നാൽ അന്ധകാരം അവന്റെ കണ്ണുകളെ</lg><lg n="൧൨"> കാഴ്ചയില്ലാതെ ആക്കി✱ ചെറിയ പൈതങ്ങളെ നിങ്ങളുടെ പാ
പങ്ങൾ അവന്റെ നാമം മൂലമായിട്ട ക്ഷമിക്കപ്പെട്ടിരിക്കകൊണ്ട</lg><lg n="൧൩"> ഞാൻ നിങ്ങൾക്ക എഴുതുന്നു✱ പിതാക്കന്മാരെ ആദിമുതലായി
രിക്കുന്നവനെ നിങ്ങൾ അറിഞ്ഞിരിക്ക കൊണ്ട ഞാൻ നിങ്ങൾക്ക
എഴുതുന്നു ബാലന്മാരെ നിങ്ങൾ ദുഷ്ടനായവനെ ജയിച്ചതുകൊണ്ട
ഞാൻ നിങ്ങൾക്ക എഴുതുന്നു ചെറിയ പൈതങ്ങളെ നിങ്ങൾ പി
താവിനെ അറിഞ്ഞിരിക്കകൊണ്ട ഞാൻ നിങ്ങൾക്ക എഴുതുന്നു✱</lg><lg n="൧൪"> പിതാക്കന്മാരെ ആദിമുതലായിരിക്കുന്നവനെ നിങ്ങുൾ അറിഞ്ഞി
രിക്കകൊണ്ട ഞാൻ നിങ്ങൾക്ക എഴുതിയിരിക്കുന്നു ബാലന്മാരെ
നിങ്ങൾ ബലമുള്ളവരാകകൊണ്ടും ദൈവത്തിന്റെ വചനം നിങ്ങ
ളിൽ വസിക്കുന്നതുകൊണ്ടും നിങ്ങൾ ദുഷ്ടനായവനെ ജയിച്ചതു</lg><lg n="൧൫"> കൊണ്ടും ഞാൻ നിങ്ങൾക്ക എഴുതിയിരിക്കുന്നു✱ ഇഹലൊക
ത്തെ എങ്കിലും ഇഹലൊകത്തിലുള്ള വസ്തുകളെ എങ്കിലും സ്നെഹി
ക്കരുത ഒരുത്തൻ ഇഹലൊകത്തെ സ്നെഹിക്കുന്നു എങ്കിൽ പിതാ</lg><lg n="൧൬">വിന്റെ സ്നെഹം അവങ്കൽ ഇരിക്കുന്നില്ല✱ അതെന്തുകൊണ്ടെ
ന്നാൽ ഇഹലൊകത്തിലുള്ളതൊക്കെയും ജഡത്തിന്റെ മൊഹവും
കണ്ണുകളുടെ മൊഹവും ജീവനത്തിന്റെ പ്രതാപവും പിതാവി
ങ്കൽനിന്നുണ്ടാകുന്നില്ല ഇഹലൊകത്തിൽനിന്നത്രെ ഉണ്ടാകുന്നത✱</lg><lg n="൧൭"> ഇഹലൊകവും അതിന്റെ മൊഹവും ഒഴിഞ്ഞുപൊകുന്നു എന്നാൽ
ദൈവത്തിന്റെ ഇഷ്ടത്തെ ചെയ്യുന്നവൻ എന്നെക്കും ഇരിക്കുന്നു✱</lg><lg n="൧൮"> ചെറിയ പൈതങ്ങളെ ഒടുക്കത്തെ കാലം ആകുന്നു അന്തിക്രിസ്തു വ
രുമെന്ന നിങ്ങൾ കെട്ടിരിക്കുന്ന പ്രകാരം ഇപ്പൊഴും അന്തിക്രിസ്തു
ക്കൾ പലരും ഉണ്ടു ആയതുകൊണ്ട ഒടുക്കത്തെ കാലം ആകുന്നു എ</lg><lg n="൧൯">ന്ന നാം അറിയുന്നു✱ അവർ നമ്മിൽനിന്ന പുറപ്പെട്ടു അവർ
നമ്മിലുള്ളവരായിരുന്നില്ല താനും എന്തുകൊണ്ടെന്നാൽ അവർ ന
മ്മിലുള്ളവരായിരുന്നു എന്നുവരികിൽ നമ്മൊടു കൂടിയിരിക്കുമാ
യിരുന്നു എന്നാൽ അവർ എല്ലാവരും നമ്മിലുള്ളവരല്ല എന്ന</lg><lg n="൨൦"> അവർ പ്രസിദ്ധപ്പെടെണ്ടുന്നതിനത്രെ (അവർ പുറപ്പെടുന്നത)✱
എന്നാൽ നിങ്ങൾ പരിശുദ്ധനായവങ്കൽനിന്ന അഭിഷെകം പ്രാ</lg><lg n="൨൧">പിച്ചു സകലത്തെയും അറിഞ്ഞുമിരിക്കുന്നു✱ നിങ്ങൾ സത്യത്തെ
അറിയായ്ക കൊണ്ട എന്നല്ല നിങ്ങൾ അതിനെ അറികകൊണ്ടും സ
ത്യത്തിങ്കൽനിന്ന ഒരു ഭൊഷ്കും ഉണ്ടാകായ്ക കൊണ്ടും അത്രെ ഞാൻ</lg><lg n="൨൨"> നിങ്ങൾക്ക എഴുതിയത✱ യെശു എന്നവൻ ക്രിസ്തുവല്ല എന്ന പറയു</lg>

[ 595 ] <lg n="">ന്നാലും പൂൎണ്ണ സ്നെഹം ഭയത്തെ പുറത്ത തള്ളിക്കളയുന്നു അതെന്തു</lg><lg n="൧൯">കൊണ്ടെന്നാൽ ഭയത്തിന്ന ബാധയുണ്ട ഭയപ്പെടുന്നവൻ സ്നെഹ
ത്തിൽ പൂൎണ്ണനായവനല്ല✱ അവൻ നമ്മെ മുമ്പെ സ്നെഹിച്ചതു</lg><lg n="൨൦"> കൊണ്ട നാം അവനെ സ്നെഹിക്കുന്നു✱ ഒരുത്തൻ ഞാൻ ദൈവ
ത്തെ സ്നെഹിക്കുന്നു എന്ന പറകയും തന്റെ സഹൊദരനെ ദ്വെ
ഷിക്കയും ചെയ്യാൽ അവൻ അസത്യവാദിയാകുന്നു എന്തെ
ന്നാൽ താൻ കണ്ടിട്ടുള്ള തന്റെ സഹൊദരനെ സ്നെഹിക്കാ
ത്തവൻ താൻ കണ്ടിട്ടില്ലാത്ത ദൈവത്തെ അവന എങ്ങിനെ സ്നെ</lg><lg n="൨൧">ഹിപ്പാൻ കഴിയും✱ വിശെഷിച്ചും ദൈവത്തെ സ്നെഹിക്കുന്നവൻ
തന്റെ സഹൊദരനെയും സ്നെഹിക്കെണമെന്നുള്ള ൟ കല്പന ന
മുക്ക അവങ്കൽനിന്ന ഉണ്ട✱</lg>

൫ അദ്ധ്യായം

൧ ദൈവത്തെ സ്നെഹിക്കുന്നവൻ അവന്റെ പൈതങ്ങളെ സ്നെ
ഹിക്കയും അവന്റെ കല്പനകളെ പ്രമാണിക്കയും ചെയ്യുന്നു എ
ന്നുള്ളത.—൩ ആ കല്പനകൾ വിശ്വാസികൾക്ക ലഘുവാകുന്നു
ഭാരങ്ങളല്ല എന്നുള്ളത.— ൯ യെശു നമ്മെ രക്ഷിപ്പാനും നമുക്ക
വെണ്ടിയും മറ്റുള്ളവൎക്ക വെണ്ടിയും നാം ചെയ്യുന്ന നമ്മുടെ പ്രാ
ൎത്ഥനകളെ കെൾപ്പാനും പ്രാപ്തനായുള്ള ദൈവ പുത്രനാകുന്നു
എന്നുള്ളത.

<lg n="">യെശു എന്നവൻ ക്രിസ്തു തന്നെ ആകുന്നു എന്ന വിശ്വസിക്കു
ന്നവനെല്ലാം ദൈവത്തിങ്കൽനിന്ന ജനിച്ചിരിക്കുന്നു എന്നാൽ ജ
നിപ്പിച്ചവനെ സ്നെഹിക്കുന്നവനെല്ലാം അവങ്കൽനിന്ന ജനിച്ചവ</lg><lg n="൨">നെയും സ്നെഹിക്കുന്നു✱ നാം ദൈവത്തെ സ്നെഹിക്കയും അവ
ന്റെ കല്പനകളെ പ്രമാണിക്കയും ചെയ്യുമ്പൊൾ നാം ദൈവത്തി
ന്റെ മക്കളെ സ്നെഹിക്കുന്നു എന്ന ഇതിനാൽ നാം അറിയുന്നു✱</lg><lg n="൩"> എന്തെന്നാൽ നാം അവന്റെ കല്പനകളെ പ്രമാണിക്കുന്നത
ദൈവസ്നെഹമാകുന്നു അവന്റെ കല്പനകൾ ഭാരങ്ങളുമല്ല✱</lg><lg n="൪"> അതെന്തുകൊണ്ടെന്നാൽ ദൈവത്തിങ്കൽനിന്ന ജനിച്ചതൊക്ക
യും ലൊകത്തെ ജയിക്കുന്നു ലൊകത്തെ ജയിക്കുന്ന ജയം</lg><lg n="൫"> ഇതാകുന്നു നമ്മുടെ വിശ്വാസം തന്നെ✱ യെശു ദൈവത്തിന്റെ
പുത്രനാകുന്നു എന്ന വിശ്വസിക്കുന്നവനല്ലാതെ പിന്നെ ലൊക</lg><lg n="൬">ത്തെ ജയിക്കുന്നവൻ ആരാകുന്നു✱ വെള്ളത്താലും രക്തത്താ
ലും വന്നവൻ ഇവനാകുന്നു യെശു ക്രിസ്തു തന്നെ വെള്ളത്താൽ മാ
ത്രമല്ല വെള്ളത്താലും രക്തത്താലും തന്നെ ആത്മാവ സത്യം ത</lg><lg n="൭">ന്നെ ആകകൊണ്ട സാക്ഷിപ്പെടുത്തുന്നവൻ ആത്മാവാകുന്നു✱ അ
തെന്തുകൊണ്ടെന്നാൽ സ്വൎഗ്ഗത്തിൽ സാക്ഷിപ്പെടുത്തുന്നവർ മൂന്നു
പെർ പിതാവും വചനവും പരിശുദ്ധാരമാവും ൟ മൂവരും ഒ</lg><lg n="൮">ന്നാകുന്നു✱ ഭൂമിയിൽ സാക്ഷിപ്പെടുത്തുന്നവർ മൂന്നും ആകുന്നു</lg> [ 596 ]

<lg n="">ആത്മാവും വെള്ളവും രക്തവും ൟ മൂന്നും ഒന്നിൽ ചെരുന്നു✱</lg><lg n="൯"> നാം മനുഷ്യരുടെ സാക്ഷിയെ കൈക്കൊള്ളുന്നു എങ്കിൽ ദൈ
വത്തിന്റെ സാക്ഷി എറ്റം വലിയതാകുന്നു അതെന്തുകൊണ്ടെ
ന്നാൽ ദൈവം തന്റെ പുത്രനെ കുറിച്ച സാക്ഷീകരിച്ചിട്ടുള്ള സാ</lg><lg n="൧൦">ക്ഷി ഇതാകുന്നു✱ ദൈവത്തിന്റെ പുത്രനിൽ വിശ്വസിക്കുന്ന
വന്ന ൟ സാക്ഷി തങ്കൽ തന്നെ ഉണ്ട ദൈവത്തെ വിശ്വസിക്കാ
ത്തവൻ അവനെ അസത്യവാദിയാക്കി അതെന്തുകൊണ്ടെന്നാൽ
ദൈവം തന്റെ പുത്രനെ കുറിച്ച സാക്ഷിപ്പെടുത്തിയ സാക്ഷി</lg><lg n="൧൧">യെ അവൻ വിശ്വസിക്കുന്നില്ല✱ വിശെഷിച്ചും ദൈവം നമുക്ക
നിത്യജീവനെ തന്നു എന്നുള്ളത ആ സാക്ഷിയാകുന്നു ൟ ജീവൻ</lg><lg n="൧൨"> അവന്റെ പുത്രനിൽ ഉണ്ട✱ പുത്രനുള്ളവന ജീവനുണ്ട ദൈ</lg><lg n="൧൩">വത്തിന്റെ പുത്രനില്ലാത്തവന ജീവനില്ല✱ നിങ്ങൾക്ക നിത്യ
ജീവനുണ്ടെന്ന നിങ്ങൾ അറിവാനായിട്ടും ദൈവത്തിന്റെ പുത്ര
ന്റെ നാമത്തിങ്കൽ വിശ്വസിപ്പാനായിട്ടും ഞാൻ ൟ കാൎയ്യങ്ങ
ളെ ദൈവത്തിന്റെ പുത്രന്റെ നാമത്തിങ്കൽ വിശ്വസിക്കു</lg><lg n="൧൪">ന്നവരായ നിങ്ങൾക്ക എഴുതിയിരിക്കുന്നു✱ നാം അവന്റെ ഇ
ഷ്ടപ്രകാരം വല്ലതും യാചിച്ചാൽ അവൻ നമുക്ക ചെവിക്കൊള്ളുന്നു</lg><lg n="൧൫"> എന്നുള്ളത നമുക്ക അവങ്കലുള്ള ധൈൎയ്യമാകുന്നു✱ അവൻ നമുക്ക
ചെവിക്കൊള്ളുന്നു എന്ന നാം അറിയുന്നു എങ്കിൽ നാം യാതൊ
ന്നിനെ യാചിച്ചാലും നാം അവനൊടു യാചിക്കുന്ന അപെക്ഷക</lg><lg n="൧൬">ളെ പ്രാപിക്കുന്നു എന്ന നാം അറിയുന്നു✱ മരണത്തിലെക്കല്ലാ
ത്തൊരു പാപത്തെ തന്റെ സഹൊദരൻ ചെയ്യുന്നതിനെ ഒരു
ത്തൻ കണ്ടാൽ അവൻ യാചിക്കും എന്നാൽ അവൻ അവന ജീ
വനെ മരണത്തിലെക്കല്ലാത്ത പാപങ്ങളെ ചെയ്യുന്നവൎക്കായ്കൊണ്ട
തരും മരണത്തിലെക്കുള്ള ഒരു പാപമുണ്ട അതിനെ കുറിച്ച അ</lg><lg n="൧൭">വൻ പ്രാൎത്ഥിക്കെണമെന്ന ഞാൻ പറയുന്നില്ല✱ സകല അന്യാ
യവും പാപം തന്നെ ആകുന്നു എന്നാൽ മരണത്തിലെക്ക ഇല്ലാ</lg><lg n="൧൮">ത്തൊരു പാപമുണ്ട✱ ആരെങ്കിലും ദൈവത്തിങ്കൽനിന്ന ജനി
ച്ചാൽ പാപം ചെയ്യുന്നില്ല എന്ന നാം അറിയുന്നു എന്നാൽ ദൈ
വത്തിങ്കൽനിന്ന ജനിപ്പിക്കപ്പെട്ടവൻ തന്നെത്തന്നെ കാത്തു</lg><lg n="൧൯">കൊള്ളുന്നു ദുഷ്ടനായവൻ അവനെ തൊടുന്നതുമില്ല✱ നാം ദൈ
വത്തിങ്കൽനിന്നാകുന്നു എന്നും ലൊകമൊക്കയും ദുഷ്ടതയിൽ കിട</lg><lg n="൨൦">ക്കുന്നു എന്നും നാം അറിയുന്നു✱ എന്നാൽ ദൈവത്തിന്റെ പു
ത്രൻ വന്നു എന്നും സത്യമുള്ളവനെ നാം അറിവാനായിട്ട നമുക്കു
ബുദ്ധി തന്നു എന്നും നാം അറിയുന്നു വിശെഷിച്ച നാം സത്യമു
ള്ളവനിൽ അവന്റെ പുത്രനായ യെശു ക്രിസ്തുവിൽ തന്നെ ഇരി
ക്കുന്നു ഇവൻ സത്യമുള്ള ദൈവവും നിത്യജീവനും ആകുന്നു✱ ചെ</lg><lg n="൨൧">റിയ പൈതങ്ങളെ നിങ്ങൾ നിങ്ങളെ തന്നെ വിഗ്രഹങ്ങളിൽനിന്ന
കാത്തുകൊൾവിൻ ആമെൻ</lg>

[ 597 ] <lg n="">നായിരിക്കയും തന്റെ സഹൊദരന്നു മുട്ടുണ്ടെന്ന കാണുകയും ത
ന്റെ മനസ്സലിവിനെ അവങ്കൽനിന്ന അടെച്ചുകളകയും ചെയ്താൽ
അവങ്കൽ ദൈവത്തിന്റെ സ്നെഹം എതുപ്രകാരം വസിക്കുന്നു✱</lg><lg n="൧൮"> എന്റെ ചെറിയ പൈതങ്ങളെ നാം വചനത്തിലല്ല നാവിലുമല്ല</lg><lg n="൧൯"> പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നെഹിക്കുമാറാകെണം✱ വി
ശെഷിച്ചും ഇതിനാൽ നാം സത്യത്തിലുള്ളവരാകുന്നു എന്ന നാം
അറിയുന്നു അവന്റെ മുമ്പാക നമ്മുടെ ഹൃദയങ്ങളെ നിശ്ചയപ്പെ</lg><lg n="൨൦">ടുത്തുകയും ചെയ്യും✱ അതെന്തുകൊണ്ടെന്നാൽ നമ്മുടെ ഹൃദയം
നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ നമ്മുടെ ഹൃദയത്തെക്കാൾ
ദൈവം വലിയവനാകുന്നു സകല കാൎയ്യങ്ങളെയും അറികയും ചെ</lg><lg n="൨൧">യ്യുന്നു✱ പ്രിയമുള്ളവരെ നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധി</lg><lg n="൨൨">ക്കുന്നില്ല എങ്കിൽ നമുക്ക ദൈവത്തിങ്കലെക്ക ധൈൎയ്യമുണ്ട✱ വി
ശെഷിച്ച നാം യാതൊന്നിനെയും യാചിച്ചാലും ആയതിനെ അവ
ങ്കൽനിന്ന പ്രാപിക്കുന്നു അതെന്തുകൊണ്ടെന്നാൽ നാം അവന്റെ
കല്പനകളെ പ്രമാണിക്കയും അവന്റെ സന്നിധാനത്തിൽ പ്രസാ</lg><lg n="൨൩">ദമുള്ള കാൎയ്യങ്ങളെ ചെയ്കയും ചെയ്യുന്നു✱ വിശെഷിച്ച നാം അ
വന്റെ പുത്രനാകുന്ന യെശു ക്രിസ്തുവിന്റെ നാമത്തിങ്കൽ വിശ്വ
സിക്കയും അവൻ നമുക്ക കല്പന തന്ന പ്രകാരം ഒരുത്തനെ ഒരു
ത്തൻ സ്നെഹിക്കയും ചെയ്യെണമെന്നുള്ളത അവന്റെ കല്പന ത</lg><lg n="൨൪">ന്നെ ആകുന്നു✱ എന്നാൽ അവന്റെ കല്പനകളെ പ്രമാണിക്കു
ന്നവൻ അവങ്കൽ വസിക്കുന്നു അവൻ ആയവനിലും (വസിക്കു
ന്നു) ഇതിനാൽ അവൻ നമ്മിൽ വസിക്കുനു എന്ന അവൻ നമു
ക്കു തന്നിരിക്കുന്ന ആത്മാവിനാൽ അറികയും ചെയ്യുന്നു✱</lg>

൪ അദ്ധ്യായം

൧ ആത്മാവുകൊണ്ട പ്രശംസിക്കുന്ന ഉപദെഷ്ടാക്കന്മാരെ എല്ലാം
വിശ്വസിക്കാതെ അവരെ പൊതുവിലുള്ള വിശ്വാസത്തിന്റെ
പ്രമാണങ്ങൾ കൊണ്ട ശൊധന ചെയ്വാൻ അവരെ ഓൎമ്മപ്പെടു
ത്തുന്നത.— ൭ സഹൊദര സ്നെഹത്തിന്ന പല ന്യായങ്ങൾ കൊണ്ട
ബുദ്ധി ഉപദെശിക്കയും ചെയ്യുന്നത.

<lg n="">പ്രിയമുള്ളവരെ നിങ്ങൾ ഒരൊരൊ ആത്മാവിനെ വിശ്വ
സിക്കാതെ ആത്മാക്കൾ ദൈവത്തിങ്കൽനിന്ന ആകുന്നുവൊ എന്ന
അവരെ ശൊധന ചെയ്വിൻ എന്തുകൊണ്ടന്നാൽ അനെകം കള്ള</lg><lg n="൨"> ദീൎഘദൎശിമാർ ലൊകത്തിലെക്ക പുറപ്പെട്ടിരിക്കുന്നു✱ ഇതിനാൽ
നിങ്ങൾ ദൈവത്തിന്റെ ആത്മാവിനെ അറിയുന്നു യെശു ക്രിസ്തു
ജഡത്തിൽ വന്നപ്രകാരം അനുസരിച്ചു പറയുന്ന സകല ആത്മാ</lg><lg n="൩">വും ദൈവത്തിങ്കൽനിന്നാകുന്നു✱ എന്നാൽ യെശു ക്രിസ്തു ജഡ
ത്തിൽ വന്നപ്രകാരം അനുസരിച്ചു പറയാത്ത സകല ആത്മാവും
ദൈവത്തിങ്കൽനിന്ന ആകുന്നില്ല വരുന്നു എന്ന നിങ്ങൾ കെട്ടിരി</lg> [ 598 ]

<lg n="">ക്കുന്ന അന്തിക്രിസ്തുവിന്റെ (ആത്മാവ) ഇത തന്നെയാകുന്നു ആ</lg><lg n="൪>യത ഇപ്പൊഴും തന്നെ ലൊകത്തിലിരിക്കുന്നു✱ ചെറിയ പൈ
തങ്ങളെ നിങ്ങൾ ദൈവത്തിങ്കൽനിന്നാകുന്നു അവരെ ജയിക്കയും
ചെയ്തു അതെന്തുകൊണ്ടെന്നാൽ നിങ്ങളിൽ ഇരിക്കുന്നവൻ ലൊ</lg><lg n="൫">കത്തിലിരിക്കുന്നവനെക്കാൾ വലിയവനാകുന്നു✱ അവർ ഇഹ
ലൊകത്തിൽനിന്നാകുന്നു ആയതുകൊണ്ട ഇഹലൊകത്തിൽനിന്നു
ള്ളവരായിട്ട പറയുന്നു ഇഹലൊകം അവരെ കൈക്കൊൾകയും ചെ</lg><lg n="൬">യ്യുന്നു✱ നാം ദൈവത്തിങ്കൽനിന്നാകുന്നു ദൈവത്തെ അറിയുന്ന
വൻ നമ്മിൽ നിന്ന കെൾക്കുന്നു ദൈവത്തിങ്കൽനിന്നല്ലാത്തവൻ
നമ്മിൽനിന്ന കെൾക്കുന്നില്ല ഇതിനാൽ സത്യത്തിന്റെ ആത്മാവി</lg><lg n="൭">നെയും വഞ്ചനയുടെ ആത്മാവിനെയും നാം അറിയുന്നു✱ പ്രിയമുള്ള
വരെ നാം ഒരുത്തനെ ഒരുത്തൻ സ്നെഹിക്കുമാറാകെണം എന്തു
കൊണ്ടെന്നാൽ സ്നെഹം ദൈവത്തിങ്കൽനിന്നാകുന്നു സ്നെഹിക്കുന്നവ
നെല്ലാം ദൈവത്തിങ്കൽനിന്ന ജനിച്ചിരിക്കുന്നു ദൈവത്തെ അറി</lg><lg n="൮">കയും ചെയ്യുന്നു✱ സ്നെഹിക്കാത്തവൻ ദൈവത്തെ അറിയുന്നില്ല എ</lg><lg n="൯">ന്തുകൊണ്ടെന്നാൽ ദൈവം സ്നെഹം തന്നെ ആകുന്നു✱ ദൈവം ത
ന്റെ എകജാതനായ പുത്രനെ നാം അവൻ മൂലമായി ജീവിപ്പാ
നായിട്ട ഭൂലൊകത്തിലെക്ക അയച്ചതിനാൽ നമ്മിലെക്ക അവന്നുള്ള</lg><lg n="൧൦"> സ്നെഹം പ്രകാശിക്കപ്പെട്ടു✱ ഇതിൽ സ്നെഹമാകുന്നു നാം ദൈവ
ത്തെ സ്നെഹിച്ചു എന്നല്ല അവൻ നമ്മെ സ്നെഹിച്ച തന്റെ പുത്ര
നെ നമ്മുടെ പാപങ്ങൾക്കവെണ്ടി പ്രതിശാന്തി (ആകുവാൻ) അ</lg><lg n="൧൧">യച്ചു എന്നത്രെ✱ പ്രിയമുള്ളവരെ ദൈവം നമ്മെ ഇപ്രകാരം</lg><lg n="൧൨"> സ്നെഹിച്ചു എങ്കിൽ നാമും ഒരുത്തനെ ഒരുത്തൻ സ്നെഹിക്കെണ്ടുന്ന
താകുന്നു✱ ദൈവത്തെ ഒരുത്തനും ഒരു നാളും കണ്ടിട്ടില്ല നാം
തമ്മിൽതമ്മിൽ സ്നെഹിക്കുന്നു എങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു</lg><lg n="൧൩"> അവന്റെ സ്നെഹം നമ്മിൽ പൂൎണ്ണമാക്കപ്പെട്ടിരിക്കുന്നു✱ ഇതിനാൽ
അവൻ നമുക്ക തന്റെ ആത്മാവിൽനിന്ന തന്നിരിക്കകൊണ്ട നാം
അവങ്കലും അവൻ നമ്മിലും വസിക്കുന്നു എന്ന നാം അറിയുന്നു✱</lg><lg n="൧൪"> വിശെഷിച്ചും പിതാവ പുത്രനെ ലൊകത്തിന്റെ രക്ഷിതാവാ
യിട്ട അയച്ചു എന്ന ഞങ്ങൾ കണ്ടു സാക്ഷിപ്പെടുത്തുകയും ചെയ്യു</lg><lg n="൧൫">ന്നു✱ യെശു ദൈവത്തിന്റെ പുത്രനാകുന്നു എന്ന യാതൊരു
ത്തനും അനുസരിച്ചു പറയുമൊ ദൈവം അവനിലും അവൻ ദൈ</lg><lg n="൧൬">വത്തിലും വസിക്കുന്നു✱ ദൈവത്തിന്ന നമ്മൊടുള്ള സ്നെഹത്തെ
നാം അറിഞ്ഞ വിശ്വസിച്ചു ദൈവം സ്നെഹം തന്നെ ആകുന്നു സ്നെ
ഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വ</lg><lg n="൧൭">സിക്കുന്നു✱ ന്യായവിധിയുടെ ദിവസത്തിൽ നമുക്ക ധൈൎയ്യമുണ്ടാ
കുവാനായിട്ട ഇതിൽ നമ്മുടെ സ്നെഹം പൂൎണ്ണമായി അതെന്തുകൊ
ണ്ടെന്നാൽ എതുപ്രകാരം അവൻ ഇരിക്കുന്നുവൊ അപ്രകാരം നാ</lg><lg n="൧൮">മും ൟ ലൊകത്തിൽ ഇരിക്കുന്നു✱ സ്നെഹത്തിൽ ഭയമില്ല എ</lg>

[ 599 ] അപ്പൊസ്തൊലനായ യൊഹന്നാൻ
എഴുതിയ
പൊതുവിലുള്ള രണ്ടാമത്തെ
ലെഖനം

൧ അവൻ ഒരു ബഹുമാനപ്പെട്ട അമ്മയൊട അവളുടെ പൈത
ങ്ങളൊടും കൂടി അവർ തങ്ങളുടെ മുമ്പിലത്തെ അനുസരണ
ത്തിന്റെ പ്രതിഫലത്തെ നഷ്ടമാക്കാതെ ഇരിപ്പാൻ ക്രിസ്തി
യാനി സ്നെഹത്തിലും വിശ്വാസത്തിലും നിലനിന്നുകൊള്ളണ
മെന്നും — ൧൦ സത്യമല്ലാത്ത ഉപദെശം കൊണ്ടുവരുന്ന നെരു
കെടുകാരൊട ഒരു കാൎയ്യവും ഉണ്ടാകരുത എന്നും ഉപദെശിക്കു
ന്നത.

<lg n="">നമ്മിൽ വസിക്കുന്നതും എന്നെന്നെക്കും നമ്മൊടു കൂട ഇരിക്കെ</lg><lg n="൨">ണ്ടിവരുന്നതുമായുള്ള സത്യത്തിന്റെ നിമിത്തം✱ മൂപ്പനായവൻ
തിരഞ്ഞെടുക്കപ്പെട്ട അമ്മയ്ക്കും ഞാൻ സത്യത്തൊടെ ഞാൻ മാ
ത്രവുമല്ല സത്യത്തെ അറിഞ്ഞവർ എല്ലാവരും സ്നെഹിക്കുന്നവരാ</lg><lg n="൩">യി അവളുടെ മക്കൾക്കും (എഴുതുന്നത)✱ പിതാവായ ദൈവ
ത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായി കൎത്താവായ യെശു
ക്രിസ്തുവിങ്കൽനിന്നും കൃപയും കരുണയും സമാധാനവും നിങ്ങളൊ</lg><lg n="൪">ടു കൂടി സത്യത്തൊടും സ്നെഹത്തൊടും ഇരിക്കട്ടെ✱ നിന്റെ മക്ക
ളിൽ ചിലർ നാം പിതാവിങ്കൽനിന്ന കല്പനയെ പ്രാപിച്ചപ്രകാ
രം സത്യത്തിൽ നടക്കുന്നതിനെ ഞാൻ കണ്ടെത്തിയതുകൊണ്ട</lg><lg n="൫"> ഞാൻ എറ്റവും സന്തൊഷിച്ചു✱ ഇപ്പൊൾ അമ്മെ നാം ത
മ്മിൽ സ്നെഹിക്കെണമെന്ന ആദി മുതൽ നമുക്കുണ്ടായ കല്പനയെ അ
ല്ലാതെ ഞാൻ നിനക്ക പുതുതായുള്ളതിനെ എഴുതുന്നു എന്ന</lg><lg n="൬"> വെച്ചല്ല ഞാൻ നിന്നൊട അപെക്ഷിക്കുന്നത✱ നാം അവന്റെ
കല്പനകളിൻപ്രകാരം നടക്കെണമെന്നുള്ള ഇത സ്നെഹം തന്നെ
ആകുന്നു നിങ്ങൾ ആദി മുതൽ കെട്ടിരിക്കുന്ന പ്രകാരം അതിൽ ന</lg><lg n="൭">ടക്കെണമെന്നുള്ള ഇത ആ കല്പനയാകുന്നു✱ എന്തുകൊണ്ടെന്നാൽ
യെശു ക്രിസ്തു ജഡത്തിൽ വന്നിരിക്കുന്നു എന്ന അനുസരിക്കാത്ത
അനെകം വഞ്ചകന്മാർ ലൊകത്തിലെക്ക കടന്നിരിക്കുന്നു ഇവൻ</lg><lg n="൮"> തന്നെ ഒരു വഞ്ചകനും അന്തിക്രിസ്തുവുമാകുന്നു✱ നാം നടത്തിയ</lg> [ 600 ]

<lg n="">കാൎയ്യങ്ങളെ കളയാതെ സമ്പൂൎണ്ണ പ്രതിഫലത്തെ പ്രാപിപ്പാനാ</lg><lg n="൯">യിട്ട നിങ്ങൾക്കായി തന്നെ നൊക്കിക്കൊൾവിൻ✱ ആരെങ്കിലും
ലംഘിച്ച നടക്കയും ക്രിസ്തുവിന്റെ ഉപദെശത്തിൽ സ്ഥിരമായി നി
ല്ക്കാതെ ഇരിക്കയും ചെയ്താൽ അവന ദൈവമില്ല ക്രിസ്തുവിന്റെ ഉ
പദെശത്തിൽ സ്ഥിരമായി നില്ക്കുന്നവനൊ അവന പിതാവും പു</lg><lg n="൧൦">ത്രനുമുണ്ട✱ ഒരുത്തൻ നിങ്ങളുടെ അടുക്കൽ വരികയും ൟ ഉപ
ദെശത്തെ കൊണ്ടുവരാതെ ഇരിക്കയും ചെയ്താൽ അവനെ നിങ്ങളു
ടെ ഭവനത്തിൽ കൈക്കൊള്ളരുത അവന്ന അനുഗ്രഹ വാക്ക പറ</lg><lg n="൧൧">കയും അരുത✱ എന്തുകൊണ്ടെന്നാൽ അവന്ന അനുഗ്രഹവാക്ക പറ
യുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്ക ഓഹരിക്കാരനാകുന്നു✱</lg><lg n="൧൨"> നിങ്ങൾക്ക എഴുതുവാൻ എനിക്ക വളര കാൎയ്യങ്ങൾ ഉണ്ടാകകൊണ്ട
കടലാസു കൊണ്ടും മഷി കൊണ്ടും എഴുതുവാൻ എനിക്ക മനസ്സില്ല
എന്നാലും നമ്മുടെ സന്തൊഷം പൂൎണ്ണമാകെണ്ടുന്നതിന്നായിട്ട നി
ങ്ങളുടെ അടുക്കൽ വന്ന മുഖദാവിൽ പറഞ്ഞുകൊള്ളാമെന്ന ഇഛി</lg><lg n="൧൩">ക്കുന്നു✱ നിന്റെ തിരഞ്ഞെടുക്കപ്പെട്ട സഹൊദരിയുടെ മക്കൾ
നിനക്ക വന്ദനം ചൊല്ലുന്നു ആമെൻ</lg> [ 601 ] അപ്പൊസ്തൊലനായ യൊഹന്നാൻ
എഴുതിയ
പൊതുവിലുള്ള മൂന്നാമത്തെ
ലെഖനം

൧ അവൻ ഗായുസിന്റെ ദൈവഭക്തിയെ കുറിച്ചും.— ൫ നെരാ
യുള്ള പ്രസംഗക്കാരൊട അവൻ ചെയ്ത അതിഥിപൂജയെ കുറി
ച്ചും അവനെ പ്രശംസിക്കുന്നത.— ൯ മറുപക്ഷത്തിൽ അവൻ
അതിമൊഹിയായ ദിയൊത്രഫെസിന്റെ ദയയില്ലാത്ത പ്രവൃ
ത്തിയെ കുറിച്ചു സങ്കടം പറയുന്നത.

<lg n="">മൂപ്പനായ ഞാൻ സത്യത്തൊടെ സ്നെഹിക്കുന്നവനായ പ്രിയമു</lg><lg n="൨">ള്ള ഗായുസിന്ന (എഴുതുന്നത)✱ പ്രിയമുള്ളവനെ നിന്റെ ആ
ത്മാവ ശുഭത്തൊടിരിക്കുന്നതുപൊലെ തന്നെ നീ ശുഭത്തൊടും
സുഖത്തൊടുമിരിക്കെണമെന്ന സകലത്തിലും ഞാൻ പ്രാൎത്ഥിക്കു</lg><lg n="൩">ന്നു✱ എന്തുകൊണ്ടെന്നാൽ സഹൊദരന്മാർ വന്ന നീ സത്യത്തിൽ
നടക്കുന്ന പ്രകാരം നിന്റെ സത്യത്തിന്ന സാക്ഷി പറഞ്ഞ</lg><lg n="൪">പ്പൊൾ ഞാൻ എറ്റവും സന്തൊഷിച്ചു✱ എന്റെ മക്കൾ സത്യ
ത്തിൽ നടക്കുന്നു എന്ന ഞാൻ കെൾക്കുന്നതിനെക്കാൾ അധിക</lg><lg n="൫"> സന്തൊഷം എനിക്കില്ല✱ പ്രിയമുള്ളവനെ നീ സഹൊദരന്മാ
ൎക്കും പരദെശികൾക്കും ചെയ്യുന്നതൊക്കയും നീ വിശ്വാസത്തൊ</lg><lg n="൬">ടെ ചെയ്യുന്നു✱ അവർ പള്ളിയുടെ മുമ്പാക നിന്റെ സ്നെഹത്തി
ന്ന സാക്ഷി ബൊധിപ്പിച്ചു അവരെ നീ ദൈവത്തിന്ന യൊഗ്യത</lg><lg n="൭">യായിട്ട വഴിയാത്രയയച്ചാൽ നീ നന്നായി ചെയ്യും✱ എന്തുകൊ
ണ്ടെന്നാൽ അവന്റെ നാമത്തിൻ നിമിത്തമായിട്ട അവർ പുറ</lg><lg n="൮">ജാതിക്കാരൊട ഒന്നും വാങ്ങാതെ പുറപ്പെട്ടു✱ ആയതുകൊണ്ട
നാം സത്യത്തിന്ന സഹായക്കാരായിരിക്കെണ്ടുന്നതിന്ന നാം ഇപ്ര</lg><lg n="൯">കാരമുള്ളവരെ കൈക്കൊള്ളെണ്ടുന്നതാകുന്നു✱ ഞാൻ പള്ളിക്ക
എഴുതി എന്നാൽ അവരുടെ ഇടയിൽ മുഖ്യനാകുവാൻ ആഗ്രഹി</lg><lg n="൧൦">ക്കുന്ന ദിയൊത്രഫെസ ഞങ്ങളെ കൈക്കൊണ്ടില്ല✱ ആയതുകൊ
ണ്ട ഞാൻ വന്നാൽ അവൻ നമുക്ക വിരൊധമായി ദൊഷമുള്ള വാ
ക്കുകളൊട ജല്പിച്ചുകൊണ്ട ചെയ്തു വരുന്ന അവന്റെ ക്രിയകളെ
ഞാൻ ഓൎത്തുകൊള്ളും അവൻ അവയെ കൊണ്ട തൃപ്തനായിരി
ക്കാതെ താൻ തന്നെയും സഹൊദരന്മാരെ കൈക്കൊള്ളുന്നില്ല</lg> [ 602 ]

<lg n="">കൈക്കൊൾവാൻ മനസ്സുള്ളവരെയും വിരൊധിക്കയും അവരെ പ</lg><lg n="൧൧">ള്ളിയിൽനിന്ന പുറത്താക്കുകയും ചെയ്യുന്നു✱ പ്രിയമുള്ളവനെ
നീ ദൊഷള്ളതിനെ അല്ല ഗുണമുള്ളതിനെ പിന്തുടൎന്നുകൊൾക
ഗുണം ചെയ്യുന്നവൻ ദൈവത്തിങ്കൽനിന്നാകുന്നു എന്നാൽ ദൊ</lg><lg n="൧൨">ഷം ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല✱ ദെമെത്രിയുസ എ
ല്ലാവരാലും സത്യത്താലും കൂട നല്ല ശ്രുതിപ്പെട്ടവനാകുന്നു ഞങ്ങളും
കൂട സാക്ഷിപ്പെടുത്തുന്നു ഞങ്ങളുടെ സാക്ഷി സത്യമുള്ളതാകുന്നു</lg><lg n="൧൩"> എന്ന നിങ്ങൾ അറികയും ചെയ്യുന്നു✱ വളര കാൎയ്യങ്ങളെ എഴുതു
വാൻ ഇനിക്കുണ്ടായിരുന്നു എങ്കിലും മഷി കൊണ്ടും തൂവൽ കൊ</lg><lg n="൧൪">ണ്ടും നിനക്ക എഴുതുവാൻ എനിക്ക മനസ്സില്ല✱ എന്നാൽ ഞാൻ
വെഗത്തിൽ നിന്നെ കാണുമെന്ന നിശ്ചയിച്ചിരിക്കുന്നു അപ്പൊൾ</lg><lg n="൧൫"> നാം മുഖാമുഖമായി പറഞ്ഞുകൊൾകയുമാം✱ നിനക്ക സമാധാ
നമുണ്ടായിരിക്കട്ടെ നമ്മുടെ സ്നെഹിതന്മാർ നിനക്ക വന്ദനം ചൊ
ല്ലുന്നു സ്നെഹിതന്മാരെ പ്രത്യെകം പ്രത്യെകമായിട്ട വന്ദിച്ചുകൊൾക
ആമെൻ</lg>

അപ്പൊസ്തൊലനായ യെഹൂദ
എഴുതിയ
പൊതുവിലുള്ള
ലെഖനം


൧ വിശ്വാസത്തിൽ സ്ഥിരതയൊടെ ഇരിക്കെണമെന്ന അവൻ അ
വൎക്ക ബുദ്ധി പറയുന്നത.— ൪ അബദ്ധന്മാരായ ഉപദെഷ്ടാക്ക
ന്മാർ അവരെ വഞ്ചിപ്പാനായി അകത്തു പുക്കിരിക്കുന്നു എ
ന്നും അവരുടെ ദുഷ്ടതയുള്ള ഉപദെശം കൊണ്ടും മൎയ്യദകൾ
കൊണ്ടും ഭയങ്കരമായുള്ള ശിക്ഷ ഒരുക്കപ്പെടുന്നു എന്നും ഉള്ളത
— ൨൦ എന്നാൽ ഭക്തന്മാർ പരിശുദ്ധാത്മാവിന്റെയും ദൈവ
ത്തിങ്കലെക്കുള്ള പ്രാൎത്ഥനകളുടെയും സഹായത്താൽ നിലനി
ല്ക്കയും കൃപയിൽ വളരുകയും ആ വഞ്ചകന്മാരുടെ കണിയിൽ
നിന്ന മറ്റുള്ളവർ പുറത്താക്കുകയും ചെയ്യണം എന്നുള്ളത.

<lg n="">യെശു ക്രിസ്തുവിന്റെ ശുശ്രൂഷക്കാരനായും യാക്കൊബിന്റെ
സഹൊദരനായുമുള്ള യെഹൂദാ പിതാവായ ദൈവത്താൽ ശുദ്ധമാ
ക്കപ്പെട്ടവരും യെശു ക്രിസ്തുവിനാൽ കാക്കപ്പെട്ടവരും വിളിക്ക</lg><lg n="൨">പ്പെട്ടവരുമായുള്ളവൎക്ക (എഴുതുന്നത)✱ കരുണയും സമാധാന</lg>

[ 603 ] <lg n="൩">വും സ്നെഹവും നിങ്ങൾക്ക വൎദ്ധിക്കട്ടെ✱ പ്രിയമുള്ളവരെ പൊതു
വിലുള്ള രക്ഷയെ കുറിച്ച നിങ്ങൾക്ക എഴുതുവാൻ ഞാൻ സകല
താല്പൎയ്യത്തെയും ചെയ്യപ്പൊൾ പരിശുദ്ധന്മാൎക്ക ഒരിക്കൽ എല്പിക്ക
പ്പെട്ട വിശ്വാസത്തിന്നായിട്ട നിങ്ങൾ നല്ലവണ്ണം വാദിച്ചുകൊൾ
വാനായിട്ട നിങ്ങൾക്ക ബുദ്ധി ഉപദെശിച്ച എഴുതുവാൻ എനിക്ക</lg><lg n="൪"> ആവശ്യമുണ്ടായി✱ എന്തുകൊണ്ടെന്നാൽ ൟ ശിക്ഷവിധിക്കു പൂ
ൎവത്തിൽ തന്നെ പതിക്കപ്പെട്ടവരായി നമ്മുടെ ദൈവത്തിന്റെ
കൃപയെ കാമവികാരമായിട്ട മറിച്ചുകളകയും എകനായി കൎത്താ
വായ ദൈവത്തെയും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിനെയും
ഉപെക്ഷിക്കയും ചെയ്യുന്നവരായി ദൈവഭക്തിയില്ലാത്ത ചില മ</lg><lg n="൫">നുഷ്യർ നൂഴുവഴിയായി പ്രവെശിച്ചിരിക്കുന്നു✱ എന്നാൽ ക
ൎത്താവ ജനങ്ങളെ എജിപ്ത ദെശത്തിൽനിന്ന വരുത്തി രക്ഷി
ച്ചാറെ പിന്നത്തെതിൽ വിശ്വസിക്കാത്തവരെ നശിപ്പിച്ചു എ
ന്ന നിങ്ങൾ ഒരിക്കൽ അറിഞ്ഞിട്ടുണ്ടെങ്കിലും നിങ്ങൾക്ക ഓൎമ്മപ്പെ</lg><lg n="൬">ടുത്തുവാൻ എനിക്ക മനസ്സുണ്ട✱ തങ്ങളുടെ പ്രഥമാവസ്ഥയെ കാ
ത്തരക്ഷിക്കാതെ തങ്ങളുടെ സ്വന്തവാസസ്ഥലത്തെ വിട്ടും കളഞ്ഞി
ട്ടുള്ള ദൂതന്മാരെയും അവൻ വലിയ നാളിലെ വിധിക്കായിട്ട നി
ത്യവിലങ്ങുകളിൽ അന്ധകാരത്തിൻ കീഴിൽ അവൻ പാൎപ്പിച്ചി</lg><lg n="൭">രിക്കുന്നു✱ അപ്രകാരം സൊദൊമും ഗൊമൊറായും അവൎക്ക സമ
പ്രകാരമായി വ്യഭിചാരം ചെയ്കയും അന്യജഡത്തിന്റെ പിന്നാ
ലെ ചെല്ലുകയും ചെയ്ത അവയ്ക്ക ചുറ്റുമുള്ള പട്ടണങ്ങളും എന്നെ</lg><lg n="൮">ന്നെക്കുമുള്ള അഗ്നിയുടെ ശിക്ഷയെ അനുഭവിക്കുന്നവരായി ഒരു
ദൃഷ്ടാന്തമായി പ്രസിദ്ധപ്പെട്ടിരിക്കുന്നു✱ അപ്രകാരം തന്നെ ൟ
സ്വപ്നക്കാരും ജഡത്തെ അശുദ്ധമാക്കുകയും കൎത്തൃത്വത്തെ വെറു</lg><lg n="൯">ക്കയും അധികാരങ്ങളെ ദുഷിക്കയും ചെയ്യുന്നു✱ എന്നാൽ പ്രധാ
ന ദൈവദൂതനായ മികാഎൽ മൊശയുടെ ശരീരത്തെ കുറിച്ച പി
ശാചിനൊട കൂടി വിവാദിച്ചപ്പൊൾ ദൂഷണത്തിന്റെ കുറ്റവി
ധിയെ അവന്റെ നെരെ വരുത്തുവാൻ തുനിഞ്ഞില്ല കൎത്താവ</lg><lg n="൧൦"> നിന്നെ ശാസിക്കട്ടെ എന്നത്രെ പറഞ്ഞത✱ എന്നാൽ ഇവർ
തങ്ങൾ എത കാൎയ്യങ്ങളെ അറിയാതെയിരിക്കുന്നുവൊ അവയെ ദു
ഷിക്കുന്നു എന്നാൽ എത കാൎയ്യങ്ങളെ സ്വഭാവമായി ബുദ്ധിയില്ലാ
ത്ത ജീവജന്തുക്കളെപ്പൊലെ അറിഞ്ഞിരിക്കുന്നുവൊ അവയിൽ</lg><lg n="൧൧"> അവർ തങ്ങളെ തന്നെ വഷളാക്കുന്നു✱ ആയവൎക്ക ഹാ കഷ്ടം എ
ന്തുകൊണ്ടെന്നാൽ അവർ കയിന്റെ വഴിയിൽ നടക്കയും ബാലാ
മിന്റെ വഞ്ചനയിൽ കൂലിക്കായ്ക്കൊണ്ട പാഞ്ഞ ഓടുകയും കൊറ</lg><lg n="൧൨">യുടെ പ്രതിവചനത്തിൽ നശിച്ചുപൊകയും ചെയ്തു✱ ഇവർ നി
ങ്ങളുടെ സ്നെഹ വിരുന്നുകളിൽ നിങ്ങളൊടു കൂടി വിരുന്ന ഭക്ഷി
ച്ച ഭയം കൂടാതെ തങ്ങളെ പൊഷിപ്പിക്കുന്ന കറകളാകുന്നു (ഇവർ)
കാറ്റുകളാൽ ചുറ്റും വഹിക്കപ്പെട്ട വെള്ളമില്ലാത്ത മെഘങ്ങളും ഉ</lg> [ 604 ]

<lg n="">ണങ്ങുന്ന ഫലമുള്ളവയും ഫലമില്ലാത്തവയും രണ്ടു പ്രാവശ്യം ചത്ത</lg><lg n="൧൩">വയും വെരൊടെ പറിക്കപ്പെട്ടവയുമായുള്ള വൃക്ഷങ്ങളും✱ തങ്ങളുടെ
സ്വന്ത ലജ്ജകളെ നുരപ്പിച്ച കൊപിക്കുന്ന കടൽ തിരകളും തങ്ങ
ൾക്ക എന്നെന്നെക്കും അന്ധതമസ്സ വെക്കപ്പെട്ടിരിക്കുന്ന വക്രന</lg><lg n="൧൪">ക്ഷത്രങ്ങളും ആകുന്നു✱ ആദം മുതർ എഴാമത്തവനായ ഹനൊ
ക്കും ഇവരെ കുറിച്ച മുമ്പിൽ കൂട്ടി ദീൎഘദൎശനം പറഞ്ഞു അത ക
ണ്ടാലും കൎത്താവ തന്റെ പതിനായിരം പരിശുദ്ധന്മാരൊടു കൂ</lg><lg n="൧൫">ടി✱ എല്ലാവരിലും ന്യായവിധിയെ നടത്തുവാനായിട്ടും അവ
രുടെ ഇടയിൽ ഭക്തികെടുള്ളവരെ ഒക്കയും അവർ ഭക്തികെടാ
യി ചെയ്തിട്ടുള്ള തങ്ങളുടെ സകല ഭക്തികെടായുള്ള ക്രിയകളെ കുറി
ച്ചും ഭക്തികെട്ടുള്ള പാപികൾ തനിക്ക വിരൊധമായി പറഞ്ഞിട്ടു
ള്ള സകല കഠിനവാക്കുകളെ കുറിച്ചും ബൊധം വരുത്തുവാനായി</lg><lg n="൧൬">ട്ടും വരുന്നു✱ ഇവർ പിറുപിറ പറയുന്നവരും സങ്കടം പറഞ്ഞു
നടക്കുന്നവരും തങ്ങളുടെ മൊഹങ്ങളിൻ പ്രകാരം നടക്കുന്നവരു
മാകുന്നു ഇവരുടെ വായ വലിപ്പങ്ങളെ പറഞ്ഞ പ്രയൊജനത്തെ</lg><lg n="൧൭"> കുറിച്ച (മനുഷ്യരുടെ) മുഖങ്ങളെ ആശ്ചൎയ്യമായി നൊക്കുന്നു✱ എ
ന്നാൽ പ്രിയമുള്ളവരെ നിങ്ങൾ നമ്മുടെ കൎത്താവായ യെശു ക്രിസ്തു
വിന്റെ അപ്പൊസ്തൊലന്മാരാൽ മുമ്പെ പറയപ്പെട്ട വചനങ്ങളെ</lg><lg n="൧൮"> ഓൎത്തുകൊൾവിൻ✱ ഒടുക്കത്തെ കാലത്തിൽ തങ്ങളുടെ ഭക്തികെ
ട്ടുള്ള മൊഹങ്ങളിൻ പ്രകാരം നടക്കുന്ന ഹാസ്യക്കാരുണ്ടാകുമെന്ന</lg><lg n="൧൯"> അവർ നിങ്ങളൊടു പറഞ്ഞുവല്ലൊ ഇവർ വെർപിരിഞ്ഞു</lg><lg n="൨൦"> കൊണ്ട ആത്മാവില്ലാതെ കാമസ്വഭാവക്കാർ തന്നെ ആകുന്നു✱ എ
ന്നാൽ പ്രിയമുള്ളവരെ നിങ്ങൾ നിങ്ങളുടെ മഹാ ശുദ്ധമുള്ള വിശ്വാ
സത്തിന്മെൽ നിങ്ങളെ തന്നെ ഉറപ്പായി കെട്ടിക്കൊണ്ട പരിശു</lg><lg n="൨൧">ദ്ധാത്മാവിങ്കൽ പ്രാൎത്ഥിച്ച✱ നിങ്ങളെ തന്നെ ദൈവത്തിന്റെ
സ്നെഹത്തിൽ കാത്ത നിത്യജീവങ്കലെക്ക നമ്മുടെ കൎത്താവായ യെ</lg><lg n="൨൨">ശു ക്രിസ്തുവിന്റെ കരുണക്കായ്ക്കൊണ്ട കാത്തിരിപ്പിൻ✱ നിങ്ങൾ</lg><lg n="൨൩"> വ്യത്യാസം ചെയ്തു കൊണ്ട ചിലരൊട കരുണ ചെയ്വിൻ✱ എന്നാൽ
ചിലരെ ഭയത്തൊട അഗ്നിയിൽനിന്ന വലിച്ച രക്ഷിച്ച ജഡ</lg><lg n="൨൪">ത്താൽ കറപ്പെട്ട കപ്പായത്തെയും ദ്വെഷിപ്പിൻ✱ എന്നാൽ നി
ങ്ങളെ വീഴ്ചകൂടാതെ രക്ഷിപ്പാനും കുറ്റമില്ലാത്തവരായി മഹാ ആ
നന്ദത്തൊടു കൂടി തന്റെ മഹത്വത്തിന്റെ സന്നിധിയിൽ നി</lg><lg n="൨൫">ങ്ങളെ നിൎത്തുവാനും പ്രാപ്തിയുള്ളവനായും✱ എക ജ്ഞാനിയാ
യുമുള്ള നമ്മുടെ രക്ഷിതാവാകുന്ന ദൈവത്തിന്ന പുകഴ്ചയും മഹ
ത്വവും ആധിപത്യവും അധികാരവും ഇപ്പൊഴും എന്നെന്നെക്കും
ഉണ്ടായിരിക്കട്ടെ ആമെൻ</lg>