ഹിന്തുമതത്തിലേയും ക്രിസ്തുമാൎഗ്ഗത്തിലേയും ശ്രേഷ്ഠപുരുഷാൎത്ഥം

ഹിന്തുമതത്തിലേയും ക്രിസ്തുമാൎഗ്ഗത്തിലേയും ശ്രേഷ്ഠപുരുഷാൎത്ഥം

രചന:ലോറൻസ് പുറത്തൂർ (1906)

[ 1 ] MALAYALAM PRESENT DAY TRACTS.— NO. 2.

THE SUMMUM BONUM
IN HINDUISM AND CHRISTIANITY

ഹിന്തുമതത്തിലേയും ക്രിസ്തുമാൎഗ്ഗത്തിലേയും

ശ്രേഷ്ഠപുരുഷാൎത്ഥം

“From the unreal lead me to the real,
From darkness lead me to light,
From death lead me to immortality”.
Brihad Aranya Upanishad.

MANGALORE
BASEL MISSION BOOK AND TRACT DEPOSITORY
1906 [ 3 ] MALAYALAM PRESENT DAY TRACTS.— NO. 2.

THE SUMMUM BONUM
IN HINDUISM AND CHRISTIANITY

ഹിന്തുമതത്തിലേയും ക്രിസ്തുമാൎഗ്ഗത്തിലേയും
ശ്രേഷ്ഠപുരുഷാൎത്ഥം

“From the unreal lead me to the real,
From darkness lead me to light,
From death lead me to immortality”.
Brihad Aranya Upanishad.

MANGALORE
BASEL MISSION BOOK AND TRACT DEPOSITORY
1906 [ 4 ] PRINTED AT THE BASEL MISSION PRESS, MANGALORE [ 5 ] അവതാരിക.

മാൎഗ്ഗസംബന്ധമായ പുസ്തകരചനയിൽ മലയാളത്തിലെ മിശ്ശ്യൻ
സംഘങ്ങൾ അതിയായി പരിശ്രമിച്ചിരിക്കുന്നു എന്നതിന്നു ആ സം
ഘങ്ങളാൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ തന്നേ ഏവൎക്കും
നിസ്സംശയം ദൃഷ്ടാന്തങ്ങളായിരിക്കുന്നതാണ്. സൎക്കാർ നിയമാനു
സരണം വിദ്യാഭ്യാസവിഷയമായി പ്രസിദ്ധം ചെയ്തിട്ടുള്ളതല്ലാത്ത
എല്ലാറ്റിന്റെയും പ്രഥമോദ്ദേശം ക്രിസ്തുമതപ്രചാരം എന്ന ഏക സം
ഗതിമാത്രമാണ്. അവകളിൽ പലതരമായ പുസ്തകങ്ങളുണ്ടെങ്കിലും
മലയാള സംസ്കൃതഗ്രന്ഥങ്ങളിൽനിന്നു മാത്രം മതാഭ്യാസം ചെയ്തിട്ടു
ള്ള ഹിന്തുവിദ്വജ്ജനങ്ങൾക്കുവേണ്ടി രചിതമായിട്ടുള്ള വ വളരെയി
ല്ലെന്നു തന്നേ പറയാം. എന്നാൽ അവൎക്കു പ്രയോജനകരങ്ങളായ
പുസ്തകങ്ങളുണ്ടായിരുന്നാൽ നന്നായിരിക്കുമെന്ന ആന്തരത്തോടെ
മാത്രമാണ് ഈ പുസ്തകങ്ങളെ Malayalam Present Day Tracts എന്ന
നാമധേയത്തിൽ രചിപ്പാൻ ഞാൻ ആരംഭിച്ചിട്ടുള്ളതു. ഈ പുസ്ത
കങ്ങൾക്കു ഇങ്ങനെ പേർവിളിച്ചതു നിട്ടൂർ ബാസൽജൎമ്മൻമിശ്ശ്യൻ
സെമിനറിയിലെ പ്രധാനഗുരുഭൂതരായ ബാദർ ഉപദേഷ്ടാവവൎക
ളാണ്. ഈ ദേശത്തിൽ ക്രിസ്തുമതപ്രചാരത്തിന്നു ബലം വൎദ്ധിക്കു
ന്തോറും ഹിന്തുക്കൾ സ്വന്തമതത്തെ നൂതനരീതിയിൽ അഭ്യസിച്ചു
വ്യാഖ്യാനിക്കയും നവീനായുദ്ധങ്ങളാൽ ക്രിസ്തുമതത്തെ ആക്രമിക്ക
യും ചെയ്യുന്നതുകൊണ്ടു രണ്ടു മാൎഗ്ഗങ്ങളിലെ ഉപദേശങ്ങളെയും പുതിയ
വിധത്തിൽ താരതമ്യപ്പെടുത്തി പരിശോധിക്കുന്നതു കാലോചിതവും
യുക്തവും ആയിരിക്കും എന്ന ആലോചനയോടു കൂടെയാകുന്നു മേല്പ
റഞ്ഞപേർ വിളിച്ചിരിക്കുന്നതു.

മലയാളരാജ്യത്തിൽ സുവിശേഷപ്രചാരത്തിന്നായി പരിശ്ര
മിച്ചു വരുന്നവൎക്കുംകൂടെ ഇവ പ്രയോജനമായ്തീരുമെന്നാകുന്നു എ
ന്റെ വിശ്വാസം. ഹിന്തുമതത്തിന്നും ക്രിസ്തുമാൎഗ്ഗത്തിന്നും തമ്മി
ലുള്ള വാദപ്രതിവാദത്തിന്നായി സുവിശേഷപ്രസംഗികൾ സന്നദ്ധ
രായിരിക്കേണമെങ്കിൽ ഉഭയമാൎഗ്ഗങ്ങളിലുമുള്ള വിശിഷ്ടോപദേശങ്ങ
ളെ അവർ കൃത്യമായി അറിഞ്ഞിരിക്കേണമെന്നതു നിൎവ്വിവാദ സംഗ [ 6 ] തിയാണല്ലോ. ഇതരമാൎഗ്ഗങ്ങളെ ആക്ഷേപിക്കുന്ന പ്രവൃത്തി വൈ
ഷമ്യം കുറഞ്ഞതും ക്രിസ്തുമാൎഗ്ഗോപദേശങ്ങളെ ബുദ്ധ്യനുഭവങ്ങൾക്കു
യുക്തമായ വിധം പ്രസ്താവിക്കുന്നതു വിഷമമേറിയൊന്നാണെന്നു
മുള്ളതു എനിക്കു അനുഭവസിദ്ധമായിട്ടുള്ളതാകുന്നു. അതുകൊണ്ടു
ക്രിസ്തുമാൎഗ്ഗോപദേശങ്ങളെ തെളിയിപ്പാൻ എന്നാലാവോളമുള്ള പരി
ശ്രമങ്ങൾ ഇതിൽ ചെയ്തിട്ടുണ്ടു. ഈ പുസ്തകങ്ങളുടെ രചനാരീതിക്കു
എന്റെ ഗുരുനാഥനായ ഡിൽഗർ ഉപദേഷ്ടാവവൎകളുടെ "പ്രാ
ൎത്ഥനകൾ" എന്ന പുസ്തകമാണ് മാതൃകയാക്കീട്ടുള്ളതെന്നും ആ
പുസ്തകം വളരേ വിശേഷമായിട്ടുള്ളൊന്നാണെന്നും എന്റെ പ്രസ്താ
വം കൂടാതെ തന്നെ അതു വായിച്ചിരിക്കുന്ന ഏവൎക്കും എളുപ്പത്തിൽ
ഗ്രഹിക്കാവുന്നതാണല്ലോ. ആ പുസ്തകത്തിൽനിന്നു ഞാൻ പലതും
എടുത്തു പ്രയോഗിച്ചിട്ടുമുണ്ടു. ഹിന്തുമതോപദേശവിവരണം
എന്റെ ഗുരുനാഥാനായ ഫ്രോണ്മയർ ഉപദേഷ്ടാവവൎകളിൽനിന്നും
ക്രിസ്തുമാൎഗ്ഗോപദേശവിവരണം ഡിൽഗർ ഉപദേഷ്ടാവവൎകളിൽ
നിന്നും എനിക്കു സിദ്ധിച്ചിരിക്കുന്ന വിദ്യാനുസരണമായിട്ടു തന്നേ
എഴുതുവാൻ പരിശ്രമിച്ചിരിക്കുന്നു. എന്റെ സ്വന്തം അദ്ധ്യയനാ
ദ്ധ്യാപന ഫലങ്ങൾ മൂന്നാം ഭാഗത്തിൽ സംക്ഷിപ്തമായി പ്രസ്താവി
ച്ചിട്ടുണ്ടു.

ഇപ്പോൾ ഇവ പ്രസിദ്ധം ചെയ്യുന്നതിലേക്കു എന്റെ മേധാവി
യായ ബാദർ ഉപദേഷ്ടാവവൎകൾ വളരെ പ്രയത്നിച്ചിരിക്കുന്നു.
അദ്ദേഹം പുസ്തകം മുഴുവനും വായ്ക്കയും അവിടവിടേ തിരുത്തിത്തരി
കയും ചെയ്തിരിക്കുന്നു. മേല്പറിഞ്ഞ ഉപദേഷ്ടാക്കൾക്കു ഞാൻ
സൎവ്വദാ കൃതജ്ഞനായിരിക്കുന്നതോടുകൂടെ ഈ പുസ്തകരചനയിൽ
എനിക്കു സഹായികളായിരുന്ന മറ്റു ചിലരേയും ഞാൻ നന്ദിയോടെ
ഓൎത്തുകൊള്ളുന്നു. എന്നാൽ ഈ പുസ്തകങ്ങളിൽ വല്ല അബദ്ധവും
ഉണ്ടെങ്കിൽ ഞാൻ മാത്രമാണ് ഉത്തരവാദി.

നിട്ടൂർ ബാസൽമിശ്ശ്യൻ സെമിനറിയിൽ ഞാൻ ഹിന്തുമതം പ
ഠിപ്പിച്ചിരുന്ന സമയം ആ വിഷയത്തെപ്പറ്റി യൂറോപ്യരും നാട്ടുകാ
രുമായ വിദ്വാന്മാർ ഇംഗ്ലീഷ് ഭാഷയിൽ എഴുതീട്ടുള്ള പല വിശിഷ്ട
പുസ്തകങ്ങളെ വായിപ്പാനും ആരാഞ്ഞറിവാനും സംഗതിവന്നിട്ടുണ്ടാ
യിരുന്നു. അതോടുകൂടെ ദുൎല്ലഭം ചിലസംസ്കൃതഗ്രന്ഥങ്ങളേ യും ആ [ 7 ] കാലത്തു തന്നെ വായിപ്പാനിടയായിട്ടുണ്ട്. എങ്കിലും അഭിപ്രായ
വ്യത്യാസങ്ങളുള്ള സംഗതികളിലെല്ലാം ഞാൻ നാട്ടുകാരെയാണ് അ
നുകരിച്ചിട്ടുള്ളതു.

ചിലസംസ്കൃത പദ്യങ്ങളെയോ ഏതാൻ വാക്യങ്ങളെയോ ഈ
പുസ്തകത്തിൽ ഉദ്ദാഹരിക്കാഞ്ഞതു നന്നായില്ല എന്നു ചിലൎക്കു തോ
ന്നാനിടയുണ്ടെങ്കിലും ഭാഷ്യങ്ങളോടുകൂടിയ സംസ്കൃതപുസ്തകങ്ങൾ
ഇക്കാലത്തു സുലഭമാകയാൽ ആവക ഉദ്ദാഹരണങ്ങൾ പുസ്തകദൈ
ൎഘ്യം നിമിത്തം അനാവശ്യമാണെന്നതിനു വാദമില്ലല്ലോ. എന്നാൽ
അവയുടെ ഭാഷാന്തരവും ഒത്തുവാക്യങ്ങളും അവിടവിടെ പറഞ്ഞി
ട്ടുണ്ടു.

ആയുരാരോഗ്യങ്ങൾ ദൈവകൃപയാൽ സിദ്ധിച്ചുവെങ്കിൽ ഈ
പുസ്തകങ്ങൾ എല്ലാം എഴുതി തീൎക്കാവുന്നതാകുന്നു. ക്രൂശിക്കപ്പെട്ട എ
ന്റെ കൎത്താവിന്റെ മഹത്വത്തെ പ്രദൎശിപ്പിക്കുന്നതിലേക്കു ഇവയും
കൂടെ ഒരു ലഘുസാഹിത്യമായി ഭവിക്കേണമെ എന്ന പ്രാൎത്ഥന
യോടെ ഇവറ്റെ പ്രസിദ്ധം ചെയ്യുന്നു. അവൻ
"ലോകത്തിന്റെ വെളിച്ചം ആകുന്നു."

B. G. M. Seminary.
Nettur.
29th Nov. 1905.
Lawrence Purathur. [ 9 ] ശ്രേഷ്ഠപുരുഷാൎത്ഥം.

മാൎഗ്ഗാനുസാരികളൊക്കയും തങ്ങളുടെ മാൎഗ്ഗ
ത്താൽ വല്ലതും സിദ്ധിക്കേണമെന്നാഗ്രഹിക്കുന്നു.
മനുഷ്യന്റെ ആഗ്രഹം രണ്ടു തരം വിഷയങ്ങളിലേ
ക്കാകുന്നു ചെല്ലുന്നതു. മാൎഗ്ഗം മനുഷ്യന്നു ജീവനസം
ബന്ധമായ കാൎയ്യമാകയാൽ ജീവാഭിവൃദ്ധിക്കു ആവ
ശ്യമായ കാൎയ്യങ്ങളെ അല്ലെങ്കിൽ ധനങ്ങളെ മാൎഗ്ഗ
ത്താൽ സാധിപ്പിപ്പാൻ ഭാവിക്കുന്നു. ജീവൻ പ്രാകൃ
തം പാരത്രികം എന്നീ രണ്ടു വിധമാകയാൽ മനു
ഷ്യൻ മാൎഗ്ഗത്താൽ പ്രാകൃതമോ പാരത്രികമോ ആയ
ധനങ്ങളെ അൎത്ഥിക്കുന്നു. എന്നാൽ മനുഷ്യന്നു സ്വ
ന്തശക്തിയാൽ ആധനങ്ങളെ പ്രാപിപ്പാൻ കഴിയാ
യ്കകൊണ്ടും പ്രകൃതിയിലും മാനുഷസമുദായത്തിലും
അവന്റെ ജീവാനുഭവത്തിന്നു വിഘ്നങ്ങൾ നേരിട്ടു
വരുന്നതുകൊണ്ടും അവൻ ആരാധന യാഗം പ്രാ
ൎത്ഥന എന്നിവറ്റാൽ ദൈവത്തിന്റെയോ ദേവന്മാ
രുടെയോ സഹായം സമ്പാദിച്ചു താൻ ആശിക്കുന്ന
ധനം അല്ലെങ്കിൽ പുരുഷാൎത്ഥം പ്രാപിപ്പാൻ യത്നി
ക്കുന്നു. ഇങ്ങിനെയുള്ള ഏതു ധനത്തെ അല്ലെങ്കിൽ
ധനങ്ങളെയാകുന്നു ഹിന്തു ക്രിസ്തീയമാൎഗ്ഗങ്ങൾ പ്രദാ
നം ചെയ്യുന്നതു എന്നു നാം പരിശോധിക്കുവാൻ ഭാ
വിക്കുന്നു. [ 10 ] വിവിധമാൎഗ്ഗങ്ങൾ വിവിധപുരുഷാൎത്ഥങ്ങളെ
ദാനം ചെയ്യുന്നു എന്നു മാത്രമല്ല പലധനങ്ങളെ
അല്ലെങ്കിൽ പുരുഷാൎത്ഥങ്ങളെ ഒരൊറ്റ മാൎഗ്ഗം തന്നെ
നല്കുന്നു എന്നും കൂടെ കാണുന്നുണ്ടു. അവ അന്യോ
ന്യം സംബന്ധമില്ലാത്തവയായോ സംബന്ധമുള്ള
വയായോ ഇരിക്കാം. അതല്ലാതെ ഏകപുരുഷാൎത്ഥ
ത്തിന്നധീനങ്ങളായോ ശ്രേഷ്ഠപുരുഷാൎത്ഥലബ്ധിക്കു
സഹായകങ്ങളായോ പലധനങ്ങൾ ഒരേമാൎഗ്ഗം തന്നെ
പ്രദാനം ചെയ്യുന്നതായും വരാം. അന്യോന്യ സം
ബന്ധമില്ലാതെ നില്ക്കുന്ന പുരുഷാൎത്ഥങ്ങൾ വ്യവഹ
രിച്ചു കാണുന്ന മാൎഗ്ഗങ്ങൾ്ക്കു വല്ല ന്യൂനതയും ഇല്ലാ
തിരിക്കയില്ലെന്നു നിശ്ചയം. നാം ഇവിടെ ഹിന്തു
ക്രിസ്തീയ മാൎഗ്ഗങ്ങളിലെ ശ്രേഷ്ഠപുരുഷാൎത്ഥത്തെ പരി
ശോധിപ്പാനാകുന്നു ഭാവിക്കുന്നതു.

Ι. ഹിന്തുമതത്തിലെ ശ്രേഷ്ഠ
പുരുഷാൎത്ഥം.

1.വേദസംഹിതകളിൽ കാണുന്ന
പുരുഷാൎത്ഥം.

“ഞങ്ങളിൽനിന്നു സകല ദുഷ്പ്രവൃത്തികളെയും
മാച്ചു കളക. ഗീതമില്ലാത്തവരെ ഗീതപൂൎവ്വം ഞങ്ങൾ
ജയിച്ചുകൊൾ്പൂതാക.” ഋഗ്വേദം X. 105, 8. ഈ പ്ര
സ്താവത്തിൽനിന്നു പ്രാചീന ആൎയ്യർ രിപു ജയം ദേവ
ന്മാരോടാവശ്യപ്പെട്ടു എന്നു കാണന്നു. [ 11 ] 1. അത്യന്ത ദൂരങ്ങളായി ഇരുലോകങ്ങളെയും
ആർ ഉറപ്പിച്ചിരിക്കുന്നുവോ
ആയവന്റെ പ്രവൃത്തികൾ ഏറ്റവും അധി
കം ജ്ഞാനമുള്ളവ തന്നെ.
ഉയരമായി ഉയൎന്നിട്ടുള്ള ദ്യോവിനെ അവൻ
നീട്ടിവെച്ചു രണ്ടു വിധമായി അവൻ നക്ഷ
ത്രത്തെയും ഭൂമിയെയും പരത്തിയിരിക്കുന്നു.
2. എന്റെ സ്വന്ത ആത്മാവിനോടു ഞാനിതു
ഉരെക്കുന്നു.
ഞാൻ വരുണന്റെ സമീപത്തു എപ്പോൾ
എത്തും?
അവൻ കരുണാവാനായി ഹവിസ്സ് കൈക്കൊ
ള്ളുമോ?
ഞാൻ എപ്പോൾ അവന്റെ കരുണയെ
സന്തുഷ്ടനായി ദൎശിക്കും.
3. എന്റെ കുറ്റം ബോധിച്ചിട്ടു ഞാൻ ചോദി
ക്കുന്നു വരുണനായുള്ളോവെ!
ചോദിപ്പാനും വിദ്വാന്മാരോടടുത്തു വരുന്നു.
കവികൾ ഒക്കയും ഒന്നു തന്നെ എന്നോടു പറ
യുന്നതു
ഈ വരുണൻ നിന്നോടു അകരുണൻ തന്നേ
യാകുന്നു.
4. നിണക്കു സ്തോത്രം ചൊല്ലുന്ന സ്നേഹിതനെ
നീകൊല്ലുവാൻ ഭാവിക്കുന്നതു പണ്ടേത്ത അ
ന്യായം ഹേതുവായിട്ടാകുന്നുവോ വരുണാ!
നിജാധീനനും നിൎവ്വ്യാജനും ആയവനെ,
എനിക്കു അതു ബോദ്ധ്യമാക്കിത്തരേണമേ! [ 12 ] ഞാൻ കുറ്റമില്ലാത്തവനായിവന്ദനപൂൎവ്വം
നിന്റെ അടുക്കെ വരേണ്ടതിന്നുതന്നെ.
5. പിതാക്കന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾ്ക്കു
ഇളെച്ചു തരേണമേ, ഞങ്ങൾ തന്നെ ചെ
യ്ത വറേറയും വിട്ടു തരേണമെ, ഗോക്കളെ
കൊതിക്കുന്ന ചോരനെന്നപോലെ, രാജാ
വേ! കയറ്റിൽനിന്നു പശുക്കുട്ടിയെ എന്ന
പോലെ വസിഷ്ഠനായ എന്നെ വിടുവി
ക്കേണമേ!
6. ഞങ്ങളുടെ സ്വന്തതാല്പൎയ്യമല്ല അന്ധതയത്രെ
ആയിരുന്നു, ലഹരിയും മന്യുവും ചൂതും
മൂഢതയും അത്രെ; വയസ്സൻ യുവാവിന്നു
പരീക്ഷാകാരണമായി ഭവിക്കുന്നു. സ്വപ്നം
പോലും ദോഷത്തെ ഞങ്ങളോടു അകറ്റി
ക്കളയുന്നില്ല.
7. കുറ്റമില്ലാത്തവനായി ഞാൻ മന്യുഭാവമുള്ള
ദേവനെ, ദാസൻ ദയാലുവായ യജമാന
നെപോലെ ശുശ്രൂഷിക്കും, മൂഢരെ പ്രേമ
മുള്ള ദേവൻ പ്രകാശിപ്പിച്ചു. പിന്നെ
ജ്ഞാനമേറിയവൻ ജ്ഞാനിയെ ധനത്തി
ലേക്കു നടത്തുന്നു.
8. സ്വധാവാനായ വരുണാ! ഈ സ്തോത്രഗീതം
നിണക്കു ഊക്കോടെ ഹൃദയത്തിൽ ചെല്പൂ
താക. ഞങ്ങൾക്കു ക്ഷേമത്തിലും യോഗ
ത്തിലും സുഖം ഭവിപ്പൂതാക. ദേവന്മാരെ
ഞങ്ങളെ സദാകാലം സ്വസ്ത്രീകളോടുകൂടി
പരിപാലിക്കേണമേ. ഋഗ്വേദം VΙΙ. 86. [ 13 ] “അഗ്നിയാൽ ധനം പ്രാപിക്കുന്നു. നാൾക്കു
നാൾ തേജസ്സും പുത്രസമ്പത്തും ഉള്ള ഭാഗ്യവും
തന്നെ. അവൻ നമുക്കു പുത്രന്നു പിതാവെന്ന
പോലെ ഭവിക്കേണമേ. അഗ്നിയെ ഞങ്ങൾക്കു
പിതാവായിരിക്ക. ഞങ്ങളെ സുഖത്തിലേക്കു നട
ത്തേണമേ. Ι. 1. (ഡിൽഗർ ഉപദേഷ്ടാവൎവകളുടെ
ഭാഷാന്തരം.)

ഋഗ്വേദമന്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രാൎത്ഥ
നകളെയും സ്തോത്രങ്ങളെയും പരിശോധിച്ചാൽ
ആകാലത്തെ മാൎഗ്ഗാവസ്ഥപ്രാകൃതശക്തിവിലാസങ്ങ
ളുടെ മൂൎത്തീകരണങ്ങളായ ദേവന്മാരെ ആൎയ്യർ ആരാ
ധിച്ചു വന്നതു എന്നും അവരുടെ ദേവന്മാർ പ്രാകൃത
ശക്തിവിലാസങ്ങളുടെ മൂൎത്തീകരണങ്ങളാകയാൽ അ
വർ അൎത്ഥിച്ച പുരുഷാൎത്ഥം പ്രകൃതധനങ്ങളായി
രുന്നു എന്നും കാണും.

മീതെ ഭാഷാന്തരം ചെയ്തു പ്രസ്താവിച്ച പ്രാൎത്ഥ
നകളിൽനിന്നു പ്രാചീനആൎയ്യർ, ധനം, സ്വൎണ്ണം,
വൎഷം, രിപുജയം, ഗോബാഹുല്യം, പുത്രസമ്പത്തു,
ശരീരസൌഖ്യം ഇത്യാദി ഐഹികസമ്പത്തുകളെ
പ്രാപിപ്പാനായി ദേവന്മാരോടു പ്രാൎത്ഥിച്ചു എന്നു
കാണുന്നു. ആത്മികകൃപാവരങ്ങൾക്കായുള്ള അപേ
ക്ഷകൾ കേവലം ഇല്ലെന്നു തന്നേ പറയാം. ഗായത്രി
എന്ന കീൎത്തിപ്പെട്ട മന്ത്രം സാക്ഷാൽ ആത്മിക കൃപാ
വരങ്ങൾക്കായുള്ളതാകുന്നു എന്നു ചിലർ വാദിച്ചു
വരുന്നെങ്കിലും അതിൽ അപേക്ഷിക്കുന്ന ആത്മിക
കൃപാവരം എന്തെന്നു ആൎക്കും പറവാൻ സാധിക്കു
ന്നതല്ല. ഇങ്ങിനെ പ്രാചീന ആൎയ്യന്മാർ ദേവന്മാ [ 14 ] രിൽനിന്നു ആവശ്യപ്പെട്ട പുരുഷാൎത്ഥം അധികവും
പ്രാകൃതമായിരുന്നു എന്നു തെളിയുന്നു.

ആത്മികപുരുഷാൎത്ഥവാഞ്ഛ അവൎക്കു കേവലം
ഉണ്ടായിരുന്നില്ലെന്നു പറഞ്ഞു കൂടാ. പക്ഷെ ആത്മി
കപുരുഷാൎത്ഥം പ്രഥമസംഗതിയായി വിചാരിച്ചിരു
ന്നില്ല എന്നും പ്രാകൃതധനലബ്ധിക്കു സഹായക
മായിരിക്കുന്ന ആത്മികധനത്തെ മാത്രം അവർ അ
ൎത്ഥിച്ചിരുന്നു എന്നും പറയാം. മീതെ ഋഗ്വേദം
ഏഴാം മണ്ഡലത്തിൽ നിന്നെടുത്തു പ്രസ്താവിച്ച
ഭാഗം നോക്കിയാൽ പാപനിവാരണത്തിന്നായി ആ
ൎയ്യർ ആവശ്യപ്പെട്ടിരുന്നു എന്നു കാണും. അങ്ങിനെ
ദൃഷ്ടാന്തങ്ങൾ വേറെയും പലതുണ്ടു. അതുകൊണ്ടു
പ്രാചീന ആൎയ്യൎക്കു വിശേഷവിധിയായ പാപബോ
ധവും അനുതാപവും ഉണ്ടായിരുന്നു എന്നും അതാ
കുന്നു ഋഗ്വേദസംഹിതയുടെ ഒരു മുഖ്യ വിശേ
ഷത എന്നും ചിലർ വിചാരിക്കുന്നു. നാം വിചാ
രിക്കുംപ്രകാരം പാപത്തെക്കുറിച്ചു അവർ കരുതിയി
രുന്നില്ല. പാപമെന്നതു ഭാരമാണെന്നും അന്ധ
കാരമാണെന്നും ബന്ധനമാണെന്നും അശുദ്ധിയാ
ണെന്നും പ്രയാസേന കടക്കേണ്ടുന്ന സാഗരമാ
ണെന്നും മറ്റും പറഞ്ഞിരിക്കുന്നു. ചാരിത്രശുദ്ധിക്കു
ഭംഗം വരുത്തുന്നവ പാപമാണെന്നു അവർ കരുതി
യിരിക്കുന്നു. പാപനിവാരണം മനുഷ്യന്നു അസാ
ദ്ധ്യമാണെന്നും ദേവന്മാൎക്കു മാത്രമെ പാപത്തിന്നു
നിവാരണം വരുത്തുവാൻ കഴിവുള്ള എന്നും അവർ
വിചാരിച്ചിരുന്നു എന്നതിന്നു അവർ ദേവന്മാരോടു
അതിന്നായി അപേക്ഷിച്ചതിൽനിന്നു സ്പഷ്ടമാണ [ 15 ] ല്ലോ. സ്വന്തപാപങ്ങളാൽ മാത്രമല്ല പിതാക്കന്മാ
രുടെ പാപങ്ങളാൽ കൂടെ സന്താനങ്ങൾക്കു കഷ്ട
നഷ്ടങ്ങൾ വരുമെന്നും അവർ വിചാരിച്ചിരുന്നു.
ശത്രുനിഗ്രഹം, സ്വാൎത്ഥപ്രതിപത്തി, പ്രപഞ്ചസക്തി
എന്നിവ അവർ പാപങ്ങളായി കരുതിയിരുന്നില്ല.
ഒന്നു നിശ്ചയമായി പറയാം. പൌരാണികമതത്തി
ലും തത്വജ്ഞാനസിദ്ധാന്തങ്ങളിലും കാണുന്നതിനേ
ക്കാൾ ഉയൎന്നതരം പാപബോധം ഋഗ്വേദമന്ത്രങ്ങ
ളിൽ കാണുന്നുണ്ടു. അവർ യാഗാരാധനകളിലെ
അബദ്ധങ്ങൾ കുലദൈവതങ്ങളിലുള്ള അഭക്തി എ
ന്നിവറ്റെഉഗ്രപാപങ്ങളായി കരുതിയിരുന്നു. “ഇങ്ങി
നെ അവർ പാപമോചനത്തിന്നായി യാചിച്ചിരു
ന്നെങ്കിലും പാപമോചനം എന്നതു ഹൃദയത്തിന്റെ
ദാഹത്തിനു പൂൎത്തിയും നിൎമ്മലജീവനിലേക്കുള്ള പ്ര
വേശനവും ആകുന്നു എന്നു അവർ ഗണിച്ചിരുന്നില്ല.
പാപമോചനത്തിന്നായി യാചിക്കുന്ന സംഗതി
വേറെ. പാപഭാരം തങ്ങളുടെ മേൽ തൂങ്ങുന്നേട
ത്തോളം ദേവന്മാരുടെ സഹായത്താൽ മേല്പറഞ്ഞ
ഐഹികസമ്പത്തുകളെ പ്രാപിച്ചനുഭവിപ്പാൻ പാ
ടില്ലെന്നു ബോധിച്ചിരുന്നതുകൊണ്ടാകുന്നു അവർ
പാപക്ഷമെക്കായി യാചിച്ചതു.”

പാരത്രിക പുരുഷാൎത്ഥം കൂടെ അവൎക്കു വേണ
മെന്നാഗ്രഹമുണ്ടായിരുന്നു. മരണഭയം ഹേതുവായി
അവർ ദീൎഘായുസ്സിന്നായി അപേക്ഷിച്ചു. ദീൎഘായു
സ്സിനാൽ അവരുടെ ജീവാഗ്രഹത്തിന്നു തൃപ്തിവരാ
യ്കയാൽ അമൎത്യതക്കായുള്ള വാഞ്ചയും ഉണ്ടായിരുന്നു.
എന്നാൽ അമൎത്യതയെ കുറിച്ചുള്ള പ്രസ്താവങ്ങൾ [ 16 ] ഋഗ്വേദമന്ത്രങ്ങളിൽ ദുൎല്ലഭമാകുന്നു. ഒന്നാമതു അമ
ൎത്യത പ്രാപിച്ചതു കരകൌശലവിദ്യയിൽ അതിവി
ശ്രതന്മാരായിരുന്ന ഋഭുക്കളായിരുന്നു. അവർ ഇന്ദ്ര
ന്നു അതിവിശേഷമായ ചില സാധനങ്ങളുണ്ടാക്കി
ക്കൊടുത്തതിന്നു പ്രതിഫലമായി ഇന്ദ്രൻ അവൎക്കു
അമൎത്യത നല്കി. ഭക്തന്മാർ ഔദാൎയ്യതയിൽ ശ്രേഷ്ഠ
ന്മാരായ്തീൎന്നാൽ ദേവന്മാർ അവൎക്കു അമൎത്യത നല്കും.
മനുഷ്യന്നു അമൎത്യത വരുത്തിയ മുഖ്യ ദൈവം അഗ്നി
യാകുന്നു.

അധികം നൂതനമായ ഒമ്പതും പത്തും മണ്ഡല
ങ്ങളിൽ അമൎത്യതയെ കുറിച്ചു കുറെ സ്പഷ്ടമായി പറ
ഞ്ഞിരിക്കുന്നു. മരിക്കുന്നവർ യമരാജാവിന്റെ ലോ
കത്തിൽ പോയി പിതൃക്കളും യമന്റെ പ്രജകളുമാ
യ്തീരും. അവരവരുടെ കൃത്യാനുസാരം ഉത്തമന്മാരാ
യോ മദ്ധ്യമന്മാരായോ അധമന്മാരായോ ഭവിക്കും.

പരലോകത്തിലെ അനുഭവം കേവലം പ്രാകൃത
മാകുന്നു എന്നും അവിടത്തെ നിവാസികൾ നിത്യം
ഭക്ഷണപാനാദികളിൽ രസിക്കും എന്നുമല്ലാതെ
മറെറാന്നും പറഞ്ഞുകാണുന്നില്ല. പരലോകത്തിൽ
ഭക്തന്മാൎക്കു ദേഹംകൂടെ വേണ്ടതാണെന്നു അവർ
ആഗ്രഹിച്ചിരുന്നു. അവരുടെ ദേഹം നശിക്കാതി
രിക്കേണ്ടതിന്നു അഗ്നി ദേഹത്തെ ശുദ്ധീകരിച്ചു പര
ലോകത്തിലെത്തിക്കുമെന്നും അഗ്നി തന്നെ ആത്മാ
ക്കളുടെ ദേഹമായിരിക്കുമെന്നും അവർ വിചാരിച്ചു.
ദുഷ്ടന്മാരുടെ ഗതിയെ കുറിച്ചും നരകത്തെക്കുറിച്ചും
പ്രത്യേകം ഒന്നും പറഞ്ഞിട്ടില്ല. യമൻ ദുഷ്ടന്മാരെ
കഠിനമായി ശിക്ഷിക്കുമെന്നും അവർ അന്ധകാര [ 17 ] ത്തിൽ പ്രവേശിച്ചു നശിച്ചുപോകുമെന്നും അവർ
ഊഹിച്ചിരുന്നു. ഋഗ്വേ. X. 14; Ι. 125; Ι.154, 5 —
VΙΙΙ. 38, 7.

ഈ കാൎയ്യങ്ങളെ കുറിച്ചുള്ള നിരൂപണം ബ്രാഹ്മ
ണങ്ങളിലാകുന്നു അധികം വികസിച്ചു കാണുന്നതു.

യജുൎവ്വേദത്തിലും സാമവേദത്തിലും കാണുന്ന
മന്ത്രങ്ങളുടെ അധികഭാഗവും ഋഗ്വേദത്തിൽ തന്നെ
യുള്ളവയാകകൊണ്ടു അവയിൽ കാണുന്ന പുരുഷാ
ൎത്ഥനിരൂപണം നാം മീതെ പ്രസ്താവിച്ചതിൽനിന്നു
വളരെ വ്യത്യാസപ്പെട്ടതല്ല. അഥൎവ്വണവേദത്തി
ന്റെ അവസ്ഥ കുറെ ഭേദിച്ചിട്ടാകുന്നു.

അഥൎവ്വണവേദത്തിലെ പുരുഷാൎത്ഥനിരൂപണ
സംക്ഷേപം:

ഹിന്തുദേശത്തിലെ പ്രാചീന നിവാസികൾ നി
രന്തരം മന്ത്രം പ്രയോഗിച്ചിരുന്നു എന്നും അവൎക്കു
ണ്ടായിരുന്ന പലവിധകഷ്ട നഷ്ടങ്ങളും രോഗങ്ങളും
ദുൎഭൂതങ്ങളിൽനിന്നോ മനുഷ്യരായ മന്ത്രവാദികളിൽ
നിന്നോ വന്നതായി അവർ വിചാരിച്ചിരുന്നു എന്നും
നിസ്സംശയം തെളിയിക്കാം. ദുൎഭൂതഭയം അവൎക്കുണ്ടാ
യിരുന്നു എന്നു ഋഗ്വേദത്തിൽനിന്നു തന്നെ കാ
ണുന്നു. അവററിന്റെ നിവാരണത്തിന്നായി മന്ത്ര
വാദം ധാരാളം പ്രയോഗിച്ചിരിക്കുന്നു. അഥൎവ്വണ
വേദത്തിലെ മുഖ്യ സംഗതി മന്ത്രവാദമാകുന്നു. മന്ത്ര
വാദത്താൽ പ്രാകൃതനന്മകളെ മാത്രമെ സാധിപ്പി
പ്പാൻ കഴികയുള്ളു. ക്ഷയരോഗം, അംഗഭംഗം, അ
തിസാരം, ജ്വരം, കുഷ്ഠം , ഭ്രാന്തു, ഭൂതബാധ, ദുസ്സ്വപ്നം
എന്നിവയുടെ നിവാരണമാകുന്നു മന്ത്രവാദത്താൽ [ 18 ] അവർ ആഗ്രഹിച്ചിരുന്നതു. കൃഷിയുടെവൎദ്ധന,
കുഡുംബജീവന്റെ ശുഭത എന്നിവക്കായും മന്ത്രവാ
ദം നടത്തിയിരുന്നു. –ഇതെല്ലാം വിചാരിച്ചാൽ ഋ
ഗ്വേദസംഹിതയിലെപോലെ പ്രാകൃത നന്മകളെ
തന്നെയാകുന്നു അഥൎവ്വണവേദത്തിലും അൎത്ഥിച്ചു
കാണുന്നതു. അഥൎവ്വണം VΙ.14; VΙΙ.116; Ι. 23;
VΙΙ. 100; VΙ. 111; ΙΙΙ. 17;ΙV. 36.

2. ബ്രാഹ്മണങ്ങളിൽ കാണുന്ന പുരുഷാൎത്ഥ
നിരൂപണം.

ഋഗ്വേദസംഹിതയിൽ കാണുന്നപ്രകാരം പാ
പനിവാരണത്തിന്നായുള്ള ആഗ്രഹം ബ്രാഹ്മണങ്ങ
ളിലും കാണുന്നുണ്ടു. പാപികളെ വരുണൻ ബന്ധി
ക്കുമെന്നും അതിൽനിന്നു വിമോചനം പ്രാപിക്കേണ്ട
താണെന്നും പറഞ്ഞിരിക്കുന്നു.വിമോചനമാൎഗ്ഗം
യാഗമാകുന്നു. പാപങ്ങളിൽ മുഖ്യമായതു യാഗാരാ
ധനയിൽ വരുത്തുന്ന അബദ്ധങ്ങളാകുന്നു. അവ
യുടെ നിവാരണമെന്തെന്നു ഐതരേയ ബ്രാഹ്മണ
ത്തിൽ പറഞ്ഞിരിക്കുന്നു. സദാചാരലംഘനങ്ങളായ
പാപങ്ങൾ്ക്കു ശുനഃ ശേഫന്റെ കഥ കേൾ്ക്കുന്നതി
നാൽ നിവാരണം വരും. പ്രത്യേകം രാജാക്കന്മാർ
ആകഥ പറഞ്ഞു കേൾ്ക്കയും കഥപറയുന്നവന്നു ആ
യിരം പശുക്കളെ ദാനം ചെയ്കയും വേണ്ടതാകുന്നു.

മനുഷ്യന്റെ ഭാവിഅവസ്ഥയെ കുറിച്ചു പ്രത്യേ
കം പറഞ്ഞു കാണുന്നതു ബ്രാഹ്മണങ്ങളിലാകുന്നു.
മരണത്താൽ മനുഷ്യന്റെ അവസ്ഥ അവസാനിച്ചു [ 19 ] പോകയില്ല എന്നു ഋഗ്വേദസംഹിത ഉത്ഭവിച്ചകാ
ലത്തു തന്നെ വിചാരിച്ചിരുന്നു എന്നതിന്നു പിതൃക്ക
ളുടെ ആരാധന മതിയായ സാക്ഷ്യമാകുന്നു.

മനുഷ്യന്റെ അമൎത്യതയെ കുറിച്ച ക്ലിപ്തമായി
ബ്രാഹ്മണങ്ങളിലാകുന്നു പറഞ്ഞിരിക്കുന്നതു. ഒന്നാ
മതു അമൎത്യത പ്രാപിച്ചതു ദേവന്മാരാകുന്നു.

“ആദിയിൽ ദേവന്മാർ മൎത്യന്മാരായിരുന്നു. എങ്കി
ലും പ്രാൎത്ഥനാശക്തി എന്നു അൎത്ഥമുള്ള ബ്രഹ്മത്താൽ
അവർ പ്രാപ്തന്മാരായിത്തീൎന്നപ്പോൾ അമൃതന്മാ
രായി ഭവിച്ചു.”

ദേവന്മാർ അമൎത്യത പ്രാപിച്ചതെങ്ങിനെ എന്ന
തിന്നു വേറൊരു ദൃഷ്ടാന്തം പറയുന്നു.

“ഒരിക്കൽ ദേവന്മാർ യാഗം കഴിക്കുമ്പോൾ അസു
രന്മാരാലുപദ്രവമുണ്ടായി. ദേവന്മാരുടെ യാഗത്തെ
ഒക്കയും അസുരന്മാർ നശിപ്പിക്കയും അഗ്നീധര
എന്ന അഗ്നിയിലേക്കു ഓടിക്കയും ചെയ്തു. അവിടെ
നിന്നു അവർ അമൎത്യത പ്രാപിച്ചു.” ശതപത ബ്രാ
ഹ്മണം ΙΙΙ. 6, 1. 8. (കചന്റെ കഥ.)

ദേവന്മാർ യാഗത്താൽ അമൎത്യത പ്രാപിച്ച
പ്പോൾ മൃത്യു, ഇനി മനുഷ്യരും അമൎത്യത പ്രാപിക്കും
എന്നും അതിനാൽ തനിക്കു ആരേയും കിട്ടുകയില്ലെ
ന്നും സങ്കടം പറഞ്ഞപ്പോൾ ദേവന്മാർ, മൎത്യതയി
ലൂടെ അല്ലാതെ ഇനി ആരും അമൎത്യത പ്രാപിക്ക
യില്ല എന്നു വാഗ്ദാനം ചെയ്തു. അതുകൊണ്ടു മനു
ഷ്യൻ മരണശേഷം മാത്രമേ അമൎത്യത പ്രാപിക്ക
യുള്ളു. അസാധാരണ സുകൃതത്താൽ ചിലൎക്കു മര
ണം കൂടാതെ അമൎത്യത പ്രാപിക്കാം. ശതപത Χ. [ 20 ] മനുഷ്യനെ മരണശേഷം പരലോകത്തിലെത്തി
ക്കുന്നതു അഗ്നിയാകുന്നു. അതുകൊണ്ടു ശവദഹന
സമയത്തു അഗ്നി മരിച്ച വന്റെ ദേഹത്തെ യാതൊ
ന്നും കേടുവരുത്താതെ പിതൃക്കളുടെ ദേശത്തെത്തിക്കേ
ണമെ എന്നു അപേക്ഷിച്ചിരുന്നു. ദേഹത്തിന്റെ
വിവിധഭാഗങ്ങളെ (പ്രത്യേകം പഞ്ചേന്ദ്രിയങ്ങളെ)
സൂൎയ്യൻ വായു ആകാശം ഭൂമി വെള്ളം എന്നിവയി
ലേക്കു അഗ്നി എത്തിക്കുന്നു. ദേഹത്തിലെ ജനിക്കാ
ത്ത വസ്തുവിനെ (ദേഹിയെ) അഗ്നി തന്നോടുകൂടെ
ജ്വലിപ്പിച്ചു സുകൃതന്മാരുടെ ലോകത്തിലെത്തിക്കും.
അതുകൊണ്ടു മനുഷ്യന്നു മൂന്നു ജനനം ഉണ്ടെന്നു പറ
യുന്നു. മാതാപിതാക്കന്മാരിൽനിന്നും യാഗത്തിൽ
നിന്നും മരണശേഷം. പരലോകത്തിൽനിന്നും മനു
ഷ്യൻ ജനിക്കുന്നു. ഇതല്ലാതെ പുരോഹിതന്മാൎക്കു,
ഭക്തന്മാരെ മരണം കൂടാതെ പരലോകത്തിലെത്തി
പ്പാൻ കഴിയുമെന്നു പറഞ്ഞിരിക്കുന്നു.

പ്രാചീന ആൎയ്യരുടെ അഭിപ്രായപ്രകാരം മരണ
ത്തിൽ ദേഹി ദേഹത്തിൽനിന്നു വേർപ്പെട്ടുപോയ
ശേഷം വായുവിലൂടെ സ്വൎഗ്ഗത്തിലേക്കു കയറുന്നു.
എന്നാൽ മനുഷ്യൻ ഏതൊരു ദൈവത്തെ ആരാധി
ക്കുന്നുവോ ആ ദേവങ്കലേക്കു തന്നെ ചെല്ലം. അതു
കൊണ്ടു ഭക്തന്മാർ സൂൎയ്യരശ്മികളായ്തീരുമെന്നും നക്ഷ
ത്രങ്ങൾ ഭക്തന്മാരുടെ പ്രഭയാണെന്നുംകൂടെ പറ
ഞ്ഞു കാണുന്നു. ഇങ്ങിനെ ഭക്തന്മാർ പരലോകത്തി
ലേക്കു ചെല്ലുന്നതു അവരവരുടെ പ്രവൃത്തിക്കനുസ
രിച്ച പ്രതിഫലം വരേണ്ടതിന്നാകുന്നു. പ്രതിഫലം
അനുഭവിക്കത്തക്ക പ്രവൃത്തികൾ പ്രത്യേകം യാഗങ്ങ [ 21 ] ളാകുന്നു. മനുഷ്യൻ എത്ര അധികം യാഗംചെയ്യുന്നു
വോ അത്ര അധികം ഭാഗ്യം പരലോകത്തിൽ പ്രാപി
ക്കുന്നതാകുന്നു. എന്നുതന്നെയല്ല പരലോകത്തിൽ
ദേഹത്തോടുകൂടിയ അനുഭവത്തിന്നു യാഗം ഏകവ
ഴിയാകുന്നു. അതല്ലാതെ യാഗമാകുന്നു പരലോക
ത്തിൽ പ്രവേശിക്കുന്നവരുടെ ദേഹിയായ്തീരുന്നതു എ
ന്നുംകൂടെ പറഞ്ഞിരിക്കുന്നു. എന്നാൽ വെറും യാ
ഗം മനുഷ്യന്നു സ്വൎഗ്ഗപ്രാപ്തി വരുത്തുന്നതല്ല. ജ്ഞാ
നവും കൂടെ വേണം. ഈ ജ്ഞാനം വേദാന്തിയുടെ
ജ്ഞാനമല്ല. ഞാൻ ഇന്നിന്ന ദേവന്മാരെ ഇന്നിന്ന
വിധത്തിൽ ആരാധിച്ചാൽ ഫലം എന്തു എന്നു അ
റിയുന്നതാകുന്നു സ്വൎഗ്ഗപ്രാപ്തിക്കാവശ്യമായ ജ്ഞാനം
തൈത്ത. ΙΙΙ.10.

സ്വൎഗ്ഗത്തിലെ അനുഭവം എന്തു എന്നുംകൂടെ
പറഞ്ഞിരിക്കുന്നു. അവിടെ വസിക്കുന്ന പിതൃക്കൾ
ഈ ലോകത്തിലെ മഹാഭാഗ്യവാന്മാരെക്കാൾ നൂറു
പ്രാവശ്യം അധികം ഭാഗ്യമനുഭവിക്കുന്നു. അവർ രാജാ
ക്കന്മാരെപോലെ ഇഹത്തിലെ സകല ഭാഗ്യങ്ങളെ
യും പ്രാപിക്കുന്നു. കൎമ്മംകൊണ്ടു ദേവന്മാരായ്തീൎന്ന
മനുഷ്യർ (കൎമ്മദേവന്മാർ)പിതൃക്കളെക്കാൾ നൂറിരട്ടി
അധികം ഭാഗ്യവാന്മാരാകുന്നു. ഏറ്റവും വലിയ
ഭാഗ്യം മനുഷ്യൻ ദേവന്മാരോടും ബ്രഹ്മത്തോടും ഒന്നാ
യ്തീരുന്നതത്രെ. പക്ഷെ അതു നിൎബ്ബോധലയമല്ല.
സ്വൎഗ്ഗത്തിലേക്കു ചെല്ലുവാൻ വാതിലുകൾ പലതാ
കുന്നു. സ്വൎഗ്ഗവും പലതരങ്ങളാകുന്നു.

ബ്രാഹ്മണങ്ങളിൽ കാണുന്ന അമൎത്യതാനിരൂപ
ണവും സ്വൎഗ്ഗഭാഗ്യവിവരണവും ആകപ്പാടെ സം [ 22 ] ക്ഷേപിച്ചുപറയാം. മനുഷ്യൻ ഇവിടെ പ്രവൃത്തി
ക്കുന്നതിന്നനുസാരമായി ഭാഗ്യനിൎഭാഗ്യങ്ങൾ പരത്തി
ലനുഭവിക്കും. മനുഷ്യന്റെ സല്ക്കൎമ്മദുഷ്കൎമ്മങ്ങൾ മര
ണശേഷം ദേവന്മാർ ഒരു തുലാസ്സിലിട്ടു തൂക്കുമ്പോൾ
ഏതൊന്നു അധികം തൂങ്ങുന്നുവോ അതിന്നു അനുസാ
രമായി ഭഗ്യനിൎഭാഗ്യങ്ങൾ ഉണ്ടാകും (ശതപതബ്രാ
ഹ്മണം XΙ. 2, 7. 33). ഭക്തന്മാൎക്കു സ്വൎഗ്ഗഭാഗ്യമു
ണ്ടാകും. എല്ലാ പ്രാകൃതസന്തോഷങ്ങൾക്കും അ
വിടെ തഞ്ചം വരും. അവനവന്നു ഇഷ്ടാനുസാരം
തടസ്ഥം കൂടാതെ പ്രവൃത്തിക്കാവുന്നതാകുന്നു. ദേഹ
ത്തോടു കൂടെ സ്വൎഗ്ഗത്തിൽ പ്രവേശിക്കുന്നതു മഹാ
ഭാഗ്യമാകുന്നു. അവരുടെ ദേഹി ഭൂമിയിൽ വെച്ചു
അവർ ചെയ്ത യാഗമാകുന്നു. ചില യാഗങ്ങളാൽ
മരണം കൂടാതെ സ്വൎഗ്ഗത്തിൽ പ്രവേശിക്കാം. തന്നെ
ത്താൻ യാഗമാക്കുന്നവൻ സ്വൎഗ്ഗത്തിൽ അതിശ്രേഷ്ഠ
നായ്വിളങ്ങും. എല്ലാ മനുഷ്യരും ദേഹത്തോടുകൂടെ
സ്വൎഗ്ഗത്തിൽ പ്രവേശിക്കുന്നതല്ല. പുണ്യവിശിഷ്ടത
കുറഞ്ഞിരിക്കുന്നവരുടെ ദേഹി മാത്രമേ സ്വൎഗ്ഗ
ത്തിൽ ചെല്ലുകയുള്ളു. അവരുടെ ദേഹം മൃത്യുവിന്നു
ള്ളതാകുന്നു. അങ്ങിനേത്തവരുടെ പഞ്ചേന്ദ്രിയ
ങ്ങൾ സൂൎയ്യൻ ചന്ദ്രൻ വായു ആകാശം വെള്ളം എ
ന്നിവയിലേക്കു പോകും. അവരുടെ ദേഹം ഭൂമിയി
ലേക്കും രോമങ്ങൾ വൃക്ഷങ്ങളിലേക്കും ചെല്ലും. മനു
ഷ്യൻ ഏതു ദൈവത്തെ ആരാധിക്കുന്നുവോ ആ ദൈ
വത്തിന്റെ അടുക്കലേക്കാകുന്നു മരണശേഷം ചെല്ലു
ന്നതു. വിശദേവയാഗം ചെയ്യുന്നവൻ വിശ്വദേവ
കളെ പ്രാപിക്കും. ആദിത്യഭക്തൻ ആദിത്യനെ പ്രാ [ 23 ] പിക്കും. വേദപാരഗൻ ബ്രഹ്മത്തെ പ്രാപിക്കും. ഇവ
ഒക്കയും സാധിക്കേണ്ടതിന്നു യാഗവും ജ്ഞാനവും
ആവശ്യമാകുന്നു. ദൃഷ്ടാന്തം ബ്രഹ്മത്തിലേക്കു ആറു
വാതിലുണ്ടു. അഗ്നി വായു വെള്ളം ചന്ദ്രൻ മിന്നൽ
സൂൎയ്യൻ എന്നിവയത്രെ. ഇതു അറിയുന്നവൻ ആ
വാതിലുകളൂടെ ബ്രഹ്മത്തെ പ്രാപിക്കും. സൂൎയ്യൻ
ഒരിക്കലും അസ്തമിക്കുന്നില്ലെന്നറിയുന്നവൻ സൂൎയ്യ
നെ പ്രാപിക്കയും സുൎയ്യനോടുകൂടെ വസിക്കയും അ
വന്റെ സ്വഭാവതുല്യത പ്രാപിക്കയും ചെയ്യുന്നു.

ദുഷ്ടന്മാരുടെ ഗതി എന്തെന്നുംകൂടെ പറഞ്ഞി
ട്ടുണ്ടു. ദുഷ്ടന്മാൎക്കു ശിക്ഷവരുമെന്നതു നിശ്ചയമാണെ
ങ്കിലും ഏതുവിധം ശിക്ഷ എന്നു സ്പഷ്ടമായി പറ
ഞ്ഞു കാണുന്നില്ല നരകവൎണ്ണനയുമില്ല. യമനെ
ക്കുറിച്ചു പറഞ്ഞു കാണുന്നതിൽനിന്നു യമലോകം
ഭയങ്കരമാണെന്നു ഊഹിക്കാം. എന്നാൽ ദുഷ്ടന്മാർ
കേവലം ഇല്ലാതെ പോകും എന്നും ഭക്തന്മാരും
കൂടെ ആഗ്രഹത്തിൽനിന്നും വിഷയങ്ങളിൽനിന്നും
നിവൎത്തന്മാരാകുമെന്നും പറഞ്ഞിരിക്കുന്നതു നിൎവ്വാ
ണോപദേശത്തിന്റെ അങ്കുരങ്ങളാകുന്നു. അവ്വണ്ണം
തന്നെ ജന്മാന്തരോപദേശത്തിന്റെ ആരംഭസൂചന
കളും ബ്രാഹ്മണങ്ങളിൽ കാണും.

മനുഷ്യന്റെ ഭാവിഅവസ്ഥയെ കുറിച്ചു ബ്രാഹ്മ
ണങ്ങളിൽ പറഞ്ഞിരിക്കുന്നവറ്റെ തെളിയിക്കുന്ന
ഒരു കഥ താഴെ ചേൎക്കുന്നു. തൈത്തരീയ ΙΙΙ. 118;
കഥോപനിഷത്ത് Ι.

പ്രതിഫലകാംക്ഷയോടുകൂടെ വാജസ്രവസൻ
തന്റെ ധനമെല്ലാം യാഗം ചെയ്തു. അതിനാൽ [ 24 ] അവന്നു നചികേതസ് എന്ന പുത്രൻ ജനിച്ചു.
നചികേതസ് ചെറുപ്പത്തിൽ തന്നെ ഭക്തി വൈരാ
ഗ്യത്തോടു കൂടിയവനായിരുന്നതിനാൽ “എന്നെ ആ
ൎക്കുകൊടുക്കും” (യാഗം കഴിക്കും) എന്നു അച്ഛനോടു
കൂടെക്കൂടെ ചോദിച്ചു. അച്ഛന്നു ഈ ചോദ്യം കേട്ടു
വെറുപ്പുവന്നപ്പോൾ അവനോടു “ഞാൻ നിന്നെ
മൃത്യുവിന്നു കൊടുക്കും”എന്നു പറഞ്ഞു. ഉടനെ ഒരു
അശരീരിവാക്യം ഉണ്ടായി നചികേതസിനോടു പറ
ഞ്ഞു. “നീ മൃത്യുവിന്റെ അടുക്കലേക്കുപോക, ഞാൻ
നിന്നെ മൃത്യുവിന്നു കൊടുത്തിരിക്കുന്നു എന്നു അച്ഛൻ
നിന്നോടു പറഞ്ഞുവല്ലോ. അതുകൊണ്ടു നീ മൃത്യു
വില്ലാത്തപ്പോൾ അവന്റെ ഗൃഹത്തിൽ ചെന്നു
മൂന്നു ദിവസം നിരാഹാരനായി താമസിക്ക. അവൻ
മടങ്ങിവന്നു നിന്നോടു നീ എത്രനാളായി ഇവിടെ
ഇരിക്കുന്നു എന്നും നീ എന്തു ഭക്ഷിച്ചു എന്നും ചോദി
ച്ചാൽ ഞാൻ മൂന്നു ദിവസങ്ങളായി ഇവിടെ വസി
ക്കുന്നു എന്നും ഒന്നാം ദിവസം നിന്റെ പുത്രന്മാരെ
യും രണ്ടാം ദിവസം നിന്റെ കന്നുകാലികളെയും
മൂന്നാം ദിവസം നിന്റെ സല്‌ക്രിയകളെയും ഭക്ഷിച്ചു
എന്നും പറക” എന്നു കല്പിച്ചു. അവ്വണ്ണം തന്നെ
നചികേതസ് പോകയും മൃത്യുവിന്റെ ചോദ്യത്തി
ന്നുത്തരം പറകയും ചെയ്തപ്പോൾ “നീ ആവശ്യമുള്ള
വരം ചോദിക്ക” എന്നു നചികേതസിനോടു പറ
ഞ്ഞു. ഒന്നാമതു “വീണ്ടും അച്ഛന്റെ അടുക്കലേക്കു
മടങ്ങിപോകട്ടെ” എന്നും രണ്ടാം വരം ചോദിപ്പാൻ
അനുവദിച്ചപ്പോൾ “എന്റെ യാഗം അനശ്വരമാ
യിരിക്കട്ടെ” എന്നും മൂന്നാം വരം അനുവദിച്ചപ്പോൾ [ 25 ] “മരണത്തെ ജയിപ്പാൻ വരം തരേണം എന്നും”
നചികേതസ് പറഞ്ഞു.മൃത്യു അതെല്ലാം നല്കി.

തൈത്തരീയ ബ്രാഹ്മണത്തിൽ കഥ ഇവിടെ അ
വസാനിക്കുന്നു എങ്കിലും കഥോപനിഷത്തിൽ ഈ
കഥയെ തത്വജ്ഞാനാനുസാരം തുടൎന്നു പറഞ്ഞിരി
ക്കുന്നതു താഴെ ചേൎക്കുന്നു.

മൂന്നാം വരത്തിന്നായി യാചിപ്പാൻ മൃത്യു അനു
വദിച്ചപ്പോൾ നചികേതസ് “മരണശേഷം മനു
ഷ്യൻ ജീവിക്കുന്നു എന്നു ചിലർ പറയുന്നെങ്കിലും മറ്റു
ചിലർ മനുഷ്യൻ മരണശേഷം ഇല്ലാതെ പോകുന്നു
എന്നു പറയുന്നു. ഈ കാൎയ്യത്തിന്റെ വാസ്തവ
മെന്തു” എന്നുചോദിച്ചു. മൃത്യു ഉത്തരം പറഞ്ഞു.
“ഈ കാൎയ്യത്തെക്കുറിച്ചു ദേവന്മാൎക്കു തന്നെ മുമ്പു വ
ളരെ സംശയമുണ്ടായിരുന്നു. ഇതു അറിവാൻ പ്രയാ
സമായ കാൎയ്യമാകുന്നു. അതുകൊണ്ടു നചികേത
സെ നീ മറ്റു വല്ല വരവും ചോദിക്ക”. നചികേത
സ്: “ദേവന്മാൎക്കു തന്നെ സംശയമുള്ളതും അറിവാൻ
പ്രയാസമുള്ളതും ആകകൊണ്ടു തന്നെ ഇതറിവാൻ
അത്യാവശ്യമാകുന്നു. ഇതു തെളിയിച്ചു തരുവാൻ
നിണക്കല്ലാതെ മറ്റാൎക്കും സാധിക്കുന്നതല്ല” എന്നു
പറഞ്ഞു. മൃത്യുപറയുന്നു: “നീ പുത്രസമ്പത്തു ധനം
സുഖഭോഗം രാജ്യം ദീൎഘായുസ്സു സ്വൎണ്ണം എന്നിവ
ഒക്കയും യാചിച്ചു കൊൾക. മേല്പറഞ്ഞ വരം മാത്രം
ചോദിക്കേണ്ട”. നചികേതസ് പറയുന്നു. “ഇവ
ഒക്കയും നാളെക്കു മാത്രം നില്ക്കുന്നു. അവ ഒക്കയും
നിണക്കു തന്നെ ഇരിക്കട്ടെ. മനുഷ്യന്നു ധനത്താൽ
പൂൎണ്ണ തൃപ്തിവരികയില്ല. അതുകൊണ്ടു എന്റെ [ 26 ] ചോദ്യത്തിന്നു ഉത്തരം ലഭിക്കുന്നതിനേക്കാൾ വലിയ
വരം മറെറാന്നുമില്ല.”

മൃത്യുപറയുന്നു: “ഒരു തരം വിഷയങ്ങൾ നല്ല
തും മറെറാരു തരം വിഷയങ്ങൾ താല്കാലികസന്തോ
ഷകരങ്ങളുമാകുന്നു.”ഈ രണ്ടു തരം വിഷയങ്ങളാലും
മനുഷ്യൻ ബന്ധിക്കപ്പെടുന്നു. ആ വിഷയങ്ങളിൽ
നന്മയായതിനെ തെരിഞ്ഞെടുക്കുന്നവന്നു നല്ലതു
ഭവിക്കും. എന്നാൽ താല്കാലിക സന്തോഷകരമായ
വറ്റെ തെരിഞ്ഞെടുക്കുന്നവൻ ഉത്തമലാക്കിൽനിന്നു
തെറ്റിപ്പോകുന്നു. ജ്ഞാനി നന്മയായവറ്റെ എടു
ത്തു വെറും സന്തോഷകരങ്ങളെ ത്യജിക്കയും ആലോ
ചനക്കുറവുള്ളവൻ സന്തോഷകരങ്ങളെ എടുത്തു
നന്മയായവറ്റെ ത്യജിക്കയും ചെയ്യുന്നു. നചികേ
തസേ നീ ആ കാൎയ്യങ്ങളെക്കുറിച്ചു ആലോചിക്കുന്ന
വനാകയാൽ തല്ക്കാലസന്തോഷത്തെ ത്യജിച്ചിരിക്കു
ന്നു. അനേകമനുഷ്യർ നശിപ്പാൻ കാരണമായ ധ
നത്തിലേക്കുള്ള മാൎഗ്ഗത്തെ നീ വിട്ടിരിക്കുന്നു. അനേ
കസന്തോഷവിഷയങ്ങൾ നിന്നെ വശീകരിച്ചിട്ടും നീ
അവററിന്നു വശനായ്തീരായ്കയാൽ ജ്ഞാനിയാകുന്നു.
മൂഢന്മാർ അജ്ഞാനത്താലും ബുദ്ധിമാന്മാർ എന്നു
പറയപ്പെടുന്നവർ ഗൎവ്വത്താലും ബാധിക്കപ്പെട്ടു കുരു
ടരെ നടത്തുന്ന കുരുടരാകുന്നു. സമ്പത്തുകളാൽ
വശീകരിക്കപ്പെടുന്നവർ ഭാവിയിലെ ഭാഗുമെന്തെന്നു
അതിനുള്ള മാൎഗ്ഗം എന്തെന്നും അറിയുന്നില്ല. ഈ
ലോകം അല്ലാതെ മറെറാന്നുമില്ല എന്നു വിചാരിച്ചു
കൊണ്ടു അവർ വീണ്ടും വീണ്ടും എന്റെ കൈയിൽ
പെടുന്നു. യോഗ്യനായ ഗുരുവിനാൽ അഭ്യസിക്ക [ 27 ] പ്പെട്ടവനും ആത്മാവിനെ ഗ്രഹിപ്പാൻ പ്രയാസമാ
ണെന്നറിയുന്നവനും ആരോ അവനാകുന്നു അതിശ
യിക്കത്തക്കവൻ. അണുവിനെക്കാൾ ചെറുതായ
ആത്മാവു ബുദ്ധിക്കതീതനാകുന്നു. ആത്മാവിനെ
അദൃശ്യൻ ഗുപ്തൻ ഹൃദയത്തിൽ വസിക്കുന്നവൻ എ
ന്നു ആത്മധ്യാനത്താൽ ഗ്രഹിക്കുന്നവൻ സുഖദുഃഖ
ങ്ങളെ ത്യജിക്കുന്നു. സൎവ്വജ്ഞാതാവായ ആത്മാ
വിന്നു ജനനമരണങ്ങളില്ല. ദേഹം മരിക്കുമ്പോൾ
അതു മരിക്കുന്നില്ല. സൎവ്വത്തെക്കാൾ ചെറുതും സ
ൎവ്വത്തിലും വലുതുമായ ആത്മാവു ജീവിക്കുന്നവന്റെ
ഹൃദയത്തിൽ വസിക്കുന്നു. ആഗ്രഹനിവൃത്തനും
ദുഃഖരഹിതനുമായവൻ ആത്മമാഹാത്മ്യത്തെ അ
റിയുന്നു. ദേഹങ്ങളിൽ ദേഹമില്ലാത്തതായും മാറു
ന്നവറ്റിൽ മാറ്റമില്ലാത്തതായും ആത്മാവിരിക്കുന്നു
എന്നറിയുന്നവൻ ദുഃഖിക്കുന്നില്ല.

3. ഉപനിഷത്തുകളിലും തത്വജ്ഞാനത്തിലും
വ്യവഹരിച്ചു കാണുന്ന ശ്രേഷ്ഠപുരുഷാൎത്ഥം.

ഉപനിഷത്തുകളിലും തത്വജ്ഞാനസിദ്ധാന്തങ്ങ
ളിലും ബ്രഹ്മോപദേശമാണല്ലോ മുഖ്യം. മനുഷ്യൻ
ബ്രഹ്മത്തേയും സ്വന്ത ആത്മാവിനേയും അറിഞ്ഞു
സ്ഥൂലവസ്തുവിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കുന്നതാ
കുന്നു മോക്ഷം. (ബ്രഹ്മലയം ആകുന്നു അവയിൽ
പറയുന്ന ശ്രേഷ്ഠപുരുഷാൎത്ഥം.)

ബ്രഹ്മത്തെക്കുറിച്ചുള്ള പ്രസ്താവങ്ങൾ ഉപനി
ഷത്തുകളുടെ മുഖ്യസാരമാകുന്നു. ഇവിടെ ഒരു ദൃഷ്ടാ [ 28 ] ന്തം മാത്രം ചേൎക്കുന്നു. കാശിയിലെ രാജാവായ അ
ജാതശത്രുവിന്നും ഒരു ബ്രാഹ്മണനും തമ്മിലുണ്ടായ
വാദം, ബൃഹദാരണ്യകോപനിഷത്തിൽനിന്നു എടു
ത്തു പ്രസ്താവിക്കുന്നു. ബ്രഹ്മോപദേശം ഗ്രഹിപ്പിച്ചു
തരാമെന്നു ബ്രാഹ്മണൻ പറഞ്ഞപ്പോൾ രാജാവു ആ
യിരം പശുക്കളെ വാഗ്ദാനംചെയ്തു. സുൎയ്യൻ മിന്നൽ
ചന്ദ്രൻ വെള്ളം ആകാശം നാലുദിക്കുകൾ എന്നിവ
ററിലൊക്കയും വ്യാപിക്കുന്ന പുരുഷനെ ഞാൻ ബ്രഹ്മ
മായി ആരാധിക്കുന്നു എന്നു ബ്രാഹ്മണൻ പറഞ്ഞ
പ്പോൾ അവ്വണ്ണം ഞാനും ചെയ്യുന്നു എന്നു രാജാവു
മറുവടി പറഞ്ഞു. പിന്നെബ്രാഹ്മണൻ നടക്കുന്ന ഒരു
മനുഷ്യന്റെ പിമ്പിൽ കേൾക്കുന്ന ശബ്ദം ബ്രഹ്മമാ
ണെന്നു പറഞ്ഞതിന്നു, രാജാവു അതു ജീവനാകുന്നു,
അതിനെ ഞാനും ബ്രഹ്മമായി അറിയുന്നു എന്നു പ്രത്യു
ത്തരം പറഞ്ഞു. ഒടുക്കം ബ്രാഹ്മണൻ ഞാൻ ആ
ത്മാവിലെ പുരുഷനെ ബ്രഹ്മമായി ആരാധിക്കുന്നു
എന്നു പറഞ്ഞപ്പോൾ രാജാവു അതാകുന്നു ആത്മ
ബ്രഹ്മം, അതിനെ ഞാനറിയുന്നു എന്നു പറഞ്ഞു.
ബ്രാഹ്മണനു ഇതിൽപരമൊന്നും പറവാനില്ലായ്ക
യാൽ മൌനമായിരുന്നു. അപ്പോൾ രാജാവു ബ്രാഹ്മ
ണന്റെ അപേക്ഷപ്രകാരം ബ്രഹ്മോപദേശം ബ്രാഹ്മ
ണനോടു പറഞ്ഞു. രാജാവു അവനെ ഉറങ്ങുന്ന ഒരാ
ളുടെ അടുക്കെ കൂട്ടിക്കൊണ്ടു ചെന്നു ഉറങ്ങുന്നവനോടു
മഹാരാജാവെ എഴുന്നീല്ക്ക എന്നു പറഞ്ഞു. ഉറങ്ങു
ന്നവനുണരായ്കകൊണ്ടു രാജാവു അവനെ തൊട്ടു ഉട
നെ അവൻ ഉണൎന്നു. അപ്പോൾ രാജാവു ബ്രാഹ്മ
ണനോടു അവൻ ഉറങ്ങുമ്പോൾ അവന്റെ ജ്ഞാന [ 29 ] മാകുന്ന പുരുഷനെവിടെയായിരുന്നു എന്നു ചോ
ദിച്ചതിന്നു ബ്രാഹ്മണന്നു ഉത്തരം പറവാൻ കഴി
ഞ്ഞില്ല. അപ്പോൾ രാജാവു, പുരുഷൻ തന്റെ ജ്ഞാ
നത്തെ ജീവകരണങ്ങളിലെ ജ്ഞാനത്തോടു ചേൎത്തു
ഹൃദയത്തിൽ ശ്വാസമായി സ്വസ്ഥത അനുഭവിച്ചു
എന്നും അവൻ ഉറങ്ങുമ്പോൾ ആത്മാവു സ്വപ്നാ
വസ്ഥയിൽ സഞ്ചരിക്കയോ താൻ രാജാവാണെന്നു
ഊഹിക്കയോ ചെയ്തു എന്നും പറഞ്ഞു. അതേസമ
യത്തു അവന്റെ ദേഹത്തിൽ അതു യഥേഷ്ടം പെരു
മാറിക്കൊണ്ടിരുന്നു. സ്വപ്നമില്ലാത്ത ഗാഢനിദ്രയി
ലോ ആത്മാവു ശരീരത്തിന്റെ എഴുപത്തീരായിരം
നാഡികളിൽ കൂടെ വ്യാപരിച്ചു ഹൃദയത്തിൽനിന്നു
അതിന്റെ സ്വന്തകോശത്തിൽ ചെന്നു വസിക്കും.
ഈ ജീവകരണങ്ങളെയും കാണുന്ന സൎവ്വത്തേയും
തന്നിലേക്കുതന്നെ ചേൎത്തശേഷം ആത്മാവു സുഷു
പ്തിയിൽ പ്രവേശിക്കും.

മീതെ പ്രസ്താവിച്ചതിൽനിന്നു ബ്രഹ്മത്തിന്റെ
ജാഗ്രത, സ്വപ്നം, സുഷുപ്തി എന്നീ മൂന്നു അവസ്ഥ
കളിൽ ഉള്ള അനുഭവം എന്തെന്നു കാണുന്നു. ബ്രഹ്മ
ത്തിന്റെ നാലാമത്തെ അവസ്ഥ തുൎയ്യമാകുന്നു.
വേദാന്തികളിൽ ചിലർ “ഉണ്മാണി (തുൎയ്യാതീതം)”
എന്നൊരു അഞ്ചാം അവസ്ഥയുണ്ടെന്നു പറയുന്നു.
അജ്ഞാനത്താൽ മനുഷ്യൻ ബാധിതനായി നില്ക്കു
ന്നതു ജാഗ്രത് ആകുന്നു. സ്ഥൂലദേഹത്തിന്റെ നാ
ശം പ്രാപിക്കുന്നതു സ്വപ്നാവസ്ഥയും സൂക്ഷ്മദേഹ
ത്തിന്റെ നാശം വരുന്ന സ്ഥിതി സുഷുപ്തിയുമാ
കുന്നു. ഈ മൂന്നു സ്ഥിതികൾ മാത്രം പ്രാപിക്കുന്ന [ 30 ] വർ ജന്മങ്ങൾ്ക്കധീനമാകുന്നു. തുൎയ്യാവസ്ഥയിലോ
കാരണശരീരത്തിന്നു കൂടെ നാശം വരുന്നതുകൊണ്ടു
ആ അവസ്ഥയിലെത്തുന്നവർ ജന്മങ്ങളിൽനിന്നും എ
ല്ലാ അനുഭവങ്ങളിൽനിന്നും വിമുക്തരായിത്തീരുന്നു.
ഈ സ്ഥിതിയിലാകുന്നു അജ്ഞാനം കേവലം നശി
ക്കുന്നതു. തുൎയ്യാവസ്ഥയിൽ തന്നെയാകുന്നു പരമാ
ത്മാവിരിക്കുന്നതു. നിൎബ്ബോധമായും നിൎഗ്ഗുണമായും
ഇരിക്കുന്ന ആ പരമാത്മാവോടു ചേൎന്നു ലയിച്ചു
പോകയും ജന്മങ്ങളിൽനിന്നു മുക്തനാകയും ചെയ്യു
ന്നതാകുന്നു ശ്രേഷ്ഠപുരുഷാൎത്ഥം. അഞ്ചാം അവ
സ്ഥയെ എല്ലാവരും സമ്മതിക്കുന്നില്ല. ഏതാ
യാലും മനുഷ്യന്റെ വ്യക്തിത്വവും സ്വയബോധവും
നശിക്കുന്നതാകുന്നു ഭാഗ്യമെന്നു വേദാന്തവും ഉപനി
ഷത്തുകളും സ്പഷ്ടമായ്പറയുന്നു. മറ്റുള്ള സിദ്ധാന്ത
ങ്ങളിൽ ബ്രഹ്മലയം എന്നതിനെക്കുറിച്ചല്ല ആ
ത്മാവു ജന്മങ്ങളിൽനിന്നു വിമുക്തി പ്രാപിക്കുന്നതാ
കുന്നു ശ്രേഷ്ഠപുരുഷാൎത്ഥം എന്നതിനെക്കുറിച്ചാ
കുന്നു പറയുന്നതു. ഇതാകുന്നു മുക്തി അല്ലെങ്കിൽ
ഹിന്തുക്കളുടെ ശ്രേഷ്ഠപുരുഷാൎത്ഥമായ മോക്ഷം.

മോക്ഷം കേവലം പാരത്രികമാകുന്നു. പാരത്രി
കമായ മോക്ഷത്തെ പ്രാപിപ്പാനുള്ള മാൎഗ്ഗം ജ്ഞാന
മാകുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെ
യും തത്വമറിഞ്ഞു ജീവാത്മാവും പരമാത്മാവും
ഒന്നു തന്നെ എന്നു ഗ്രഹിക്കുന്നതാകുന്നു മോക്ഷസാ
ധനമായ ജ്ഞാനം. ജ്ഞാനി പാരത്രികമോക്ഷം
പ്രാപിക്കുമ്മുമ്പു തന്നെ ജ്ഞാനിയായിത്തീൎന്ന ഉടനെ
പുരുഷാൎത്ഥപ്രാപ്തനായിരിക്കുന്നു എന്നു പറയാം. [ 31 ] ജ്ഞാനി ഈ ലോകത്തിൽ ജീവന്മുക്തനാകുന്നു.
അജ്ഞാനനിവാരണത്താൽ സ്വന്ത തത്വമായ അഖ
ണ്ഡബ്രഹ്മത്തെ ശരിയായി ഗ്രഹിക്കുന്നവനാകുന്നു
ജീവന്മുക്തൻ. അവനിൽനിന്നു അജ്ഞാനം നീങ്ങി
യിരിക്കകൊണ്ടു സഞ്ചിതക്രിയാമാനം എന്നീ കൎമ്മ
ങ്ങളിൽനിന്നും ബന്ധനത്തിൽനിന്നും മോചിക്കപ്പെ
ട്ടവൻ അവനാകുന്നു. ബ്രഹ്മനിഷ്ഠ യാൽ അവൻ പരാ
പരവസ്തുവെ പരിഗ്രഹിക്കുന്നു. എങ്കിലും പ്രാരബ്ധാ
നുഭവം അവന്നു മരണംവരെ ഉണ്ടാകും. എന്നാൽ
ഇനി അവന്നു ജന്മമുണ്ടാകയില്ല. അവന്റെ ജീവി
താവസ്ഥകളൊക്കയും മുമ്പേത്ത വിധത്തിൽ തന്നെ
നടന്നാലും അവനെ യാതൊന്നും ബാധിക്കുന്നതല്ല.
മരണത്തിങ്കൽ അവൻ ബ്രഹ്മത്തെ പ്രാപിക്കും.
അതാകുന്നു പരമാനന്ദമാകുന്ന മോക്ഷം.

നൂതന തത്വജ്ഞാനികളിൽ അധികം പേരും
ഉപനിഷത്തുകളിലെ പുരുഷാൎത്ഥത്തെ തന്നെയാകു
ന്നു കാംക്ഷിച്ചിരിക്കുന്നതു. രാമാനുജൻ മാത്രമെ ഇ
തിൽനിന്നു കുറെ ഭേദമായുപദേശിച്ചിട്ടുള്ളു. അദ്ദേ
ഹത്തിന്റെ ഉപദേശപ്രകാരം മൂന്നു നിത്യസത്വങ്ങ
ളുണ്ടു (ചിത് അചിത് ഈശ്വരൻ). മാനുഷാത്മാ
വും പരമാത്മാവും ഒന്നല്ല വെവ്വേറെ അസ്തിത്വ
ത്തോടു കൂടിയവ ആകുന്നു. അവന്റെ പുരുഷാൎത്ഥം
വേദാന്തിയുടെ മോക്ഷമല്ല, സായൂജ്യമാകുന്നു. അവ
ന്റെ അഭിപ്രായപ്രകാരം ജീവാത്മാവു പരമാത്മാവി
നോടു സായൂജ്യം പ്രാപിക്കുന്നെങ്കിലും അതു സ്വയ
ബോധത്തോടുകൂടിയ അനുഭവമാകുന്നു. നിൎബ്ബോധ
ലയമല്ല. [ 32 ] 4. പൌരാണിക മതത്തിലെ പുരുഷാൎത്ഥം.

തത്വജ്ഞാനികളുടെ ദൈവനിരൂപണവും പുരു
ഷാൎത്ഥനിരൂപണവും സാമാന്യ ജനങ്ങൾ്ക്കു അഗ്രാ
ഹ്യമായിരിക്കയാലും ജീവവാഞ്ഛയ്ക്കു തൃപ്തിവരാത്ത
തിനാലും പൌരാണിക മതത്തിൽ പുരുഷാൎത്ഥ
നിരൂപണം മാറി ബ്രാഹ്മണങ്ങളിലെ പുരുഷാൎത്ഥ
നിരൂപണം പുനൎജ്ജീവിച്ചു എന്നു പറയാം. പൌ
രാണിക മതത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥം സ്വൎഗ്ഗമാ
കുന്നു. പുരാണങ്ങളിൽ കാണുന്ന ചിലസ്വൎഗ്ഗങ്ങ
ളുടെ വൎണ്ണന താഴെ ചേൎക്കുന്നു.

ഇന്ദ്രന്റെ സ്വൎഗ്ഗം. മഹാമേരുപൎവ്വതത്തി
ന്റെ കിഴക്കെ ഭാഗത്തു ഇന്ദ്രപുരി അല്ലെങ്കിൽ അമരാ
വതി എന്നു അനിതരസാധാരണമായ ഒരെടുപ്പുണ്ടു.
അവിടെ വസിക്കുന്ന ദേവന്മാൎക്കു ദേവേന്ദ്രനാകുന്നു
രാജാവു. അമരാവതി രത്നക്കല്ലുകളാൽ ഉണ്ടാക്കപ്പെ
ട്ടതും നാനാവിധ ചിത്രങ്ങൾ പതിച്ചതും വളരെ
ഉന്നതവും പാൎപ്പാൻ സുഖകരവും ഋതുദോഷങ്ങൾ
ബാധിക്കാത്തതും അതിരസകരമായ ഭക്ഷ്യങ്ങൾ നിറ
ഞ്ഞതും വേണ്ടപ്പെട്ട സൎവ്വസുഖസാധനങ്ങളാൽ
പരിപൂൎണ്ണവുമാകുന്നു. പാലാഴി കടയുമ്പോൾ ഉണ്ടാ
യതും ആഗ്രഹ വിഷയങ്ങളെ പ്രദാനം ചെയ്യുന്നതു
മായ കല്പകവൃക്ഷം അവിടെ ഉണ്ടു. പാലാഴി കട
യുമ്പോൾ ഉണ്ടായ ഐരാവതവും അവിടെ ഉണ്ടു.
വെളുപ്പുനിറമുള്ളതും നാലു കൊമ്പുള്ളതും ദേവേന്ദ്ര
ന്റെ വാഹനവും ശത്രുനിഗ്രഹത്തിൽ സാമൎത്ഥ്യമു
ള്ളതും വളരെ ബുദ്ധിയുള്ളതുമായ ആനയാകുന്നു
ഐരാവതം. മൈഥുനതൃപ്തിക്കായി അവിടെ അന [ 33 ] വധി അപ്സരസ്ത്രീകൾ വസിക്കുന്നു. അവർ അതി
സുന്ദരിമാരും സംഗീത നാട്യാദികളിൽ അതിനിപു
ണമാരുമാകുന്നു. സുകൃതജീവികളായ മനുഷ്യർ മര
ണശേഷം സ്വൎഗ്ഗത്തിലേക്കു ചെല്ലുമ്പോൾ അപ്സര
സ്ത്രീകളാകുന്നു അവരെ എതിരേറ്റു കൊണ്ടു പോകു
ന്നതു അവിടെ വസിക്കുന്ന ദേവന്മാർ ആമൃതന്മാരും
പലതരം വിദ്യാഭ്യാസമുള്ളവരും യക്ഷന്മാർ, കിന്നര
ന്മാർ, ഗന്ധൎവ്വന്മാർ വിദ്യാധരന്മാർ എന്നീ ശാഖക
ളായി വ്യത്യസ്തപ്പെട്ടവരുമാകുന്നു. ആദിത്യന്മാരും
വിശ്വദേവകളും വസുക്കളും തുഷിതന്മാരും ആഭാസ്വ
രന്മാർ മഹാരാജികന്മാർ അനിലന്മാർ സാദ്ധ്യന്മാർ
രൂദ്രന്മാർ എന്നിവരും അവിടെയാകുന്നു വസിക്കു
ന്നതു. ഇവൎക്കൊക്കെയും ഇന്ദ്രൻ തന്നെയാകുന്നു
രാജാവു. ഇന്ദ്രസ്ഥാനം മനുഷ്യൎക്കും പ്രാപിക്കാം.
വളരെ സുകൃതത്തോടു ജീവിച്ചു ശതയാഗം കഴി
ച്ചാൽ മനുഷ്യന്നു ഇന്ദ്രനാവാം. നഹുഷൻ വീരസേ
നൻ എന്നിവർ സ്വയകൃത്യംകൊണ്ടു ഇന്ദ്രന്റെ അ
ൎദ്ധാസനം വാങ്ങിയിരിക്കുന്നു.

ദേവേന്ദ്രന്റെ മകനായ അൎജ്ജുനൻ വില്ലാളിക
ളിൽ അതിസമൎത്ഥനായിരുന്നു. സ്വൎഗ്ഗത്തിൽകാല
കേയന്മാർ മുതലായ രാക്ഷസന്മാരുടെ ഉപദ്രവനി
വാരണം ഇന്ദ്രനാൽ അസാദ്ധ്യമായ്വന്നപ്പോൾഇന്ദ്രൻ
തന്റെ സാരഥിയായ മാതലിയെ വിളിച്ചു നീ ഭൂമി
യിൽപോയി വില്ലാളികളിൽ അഗ്രഗണ്യനും നമ്മുടെ
മകനുമായ അൎജ്ജുനനെ കൂട്ടിക്കൊണ്ടു വരേണമെന്നു
കല്പിച്ചു. അവ്വണ്ണം ചെയ്തു, അൎജ്ജുനൻ സ്വൎഗ്ഗ
ത്തിൽ ചെന്നു ശത്രുക്കളെ നിഗ്രഹിച്ചു മടങ്ങുമ്പോൾ [ 34 ] അവിടത്തെ പരമ മോഹിനികളിൽ ഒരുത്തിയായ
ഉൎവ്വശി അൎജ്ജുനനെ വശീകരിച്ചു ഭൎത്താവായിരി
പ്പാൻ ആവശ്യപ്പെട്ടതിന്നു അവൻ വഴിപ്പെടാഞ്ഞ
പ്പോൾ അവൾ നീ ആണും പെണ്ണുമല്ലാതെയായ്ഭ
വിക്കുക എന്നു ശപിച്ചു കളഞ്ഞു.

ബ്രഹ്മാവിന്റെ വാസസ്ഥാനമാകുന്ന
സത്യലോകം.

മഹാമേരുവിന്റെ മുകൾപരപ്പിൽ വളരെ വിശാ
ലമായ ഒരു സ്ഥലമുണ്ടു അതിന്നു സത്യലോകമെന്നാ
കുന്നു പേർ. അവിടെ സ്ഥിരവാസം ചെയ്യുന്ന
വർ ഋഷികൾ്ക്കു വല്ല വേദസംശയവും വരുമ്പോൾ
അവയെ പറ്റി ബ്രഹ്മാവോടു ചോദിക്കയും അദ്ദേ
ഹം അവയുടെ ഗൂഢാൎത്ഥം വിവരിക്കയും സംശയ
നിവാരണം വന്നാൽ എല്ലാവരും സമാധിയിലിരി
ക്കയും ചെയ്യും. ലോകോപദ്രവം നിമിത്തം വല്ല
ഋഷികളൊ ദേവന്മാരൊ അപേക്ഷിച്ചാൽ നിവാരണ
മാൎഗ്ഗം ബ്രഹ്മാവു അരുളിച്ചെയ്യും സത്യലോകത്തി
രുന്നുംകൊണ്ടു ബ്രഹ്മാവു തന്റെ ഭക്തന്മാൎക്കു വരം
നല്കുകയും ശിവൻ, വിഷ്ണു എന്നവരോടുകൂടെ എല്ലാ
കാൎയ്യങ്ങളും ആലോചിച്ചു നടത്തുകയും ചെയ്യും.
ഭാൎയ്യയുടെ പേർ സരസ്വതി എന്നായിരുന്നു.

മഹാഭിഷക്ക് എന്ന രാജാവു ഇഹലോകകൃത്യം
കഴിഞ്ഞതിൽ പിന്നെ സത്യലോകത്തിൽ പ്രവേ
ശിച്ചു. ഒരു ദിവസം ഗംഗാദേവി സങ്കടം പറയേ
ണ്ടതിന്നു സത്യലോകത്തിൽ ചെന്നപ്പോൾ കാറ്റി
ന്റെ ഉഗ്രതകൊണ്ടു വിവസ്ത്രയായി. മഹാഭിഷക്ക് [ 35 ] ആ ഗംഗാദേവിയെ മോഹിച്ച കാരണത്താൽ
വീണ്ടും ഭൂമിയിലേക്കു പോവാൻ ബ്രഹ്മാവിന്റെ
കല്പനയുണ്ടായി.

വിഷ്ണുവിന്റെ വാസസ്ഥലമായ വൈകുണ്ഠം.

ഇതു പാലാഴിയിലെ അതിവിശിഷ്ഠമായ ഗൃഹമാ
കുന്നു. അതു ദ്വീപിന്മേൽ കെട്ടിയുണ്ടാക്കിയതും
മനോഹരമായ മന്ദസമീരണനാൽ എപ്പോഴും വ്യാപി
ക്കപ്പെട്ടതും ഭിത്തിക്കുള്ള രത്നപ്രഭയാലും ശേഷന്റെ
ഫണമണിപ്രഭയാലും രാവു പകൽ തിരിയാതെ
ഉജ്ജ്വലിച്ചു കൊണ്ടിരിക്കുന്നതും ഇന്ദ്രസ്വൎഗ്ഗത്തിലെ
സ്ത്രീകളെക്കാൾ സുഭഗമാരായ ഒരു കൂട്ടം സ്ത്രീകളെ
ക്കൊണ്ടു നിറഞ്ഞിരിക്കുന്നതും അവരുടെ അതിമനോ
ഹരമായ ഗാനവിദ്യകൊണ്ടും നൃത്തഭേദങ്ങളെക്കൊ
ണ്ടും സ്ഥാവരങ്ങൾക്കു കൂടി രോമാഞ്ചം ജനിപ്പിക്കു
മോ എന്നു തോന്നിപ്പോകുന്നതും പാല്കടലിൽനിന്നു
നിത്യം അലച്ചു വരുന്ന തിരമാലകളുടെ ദൎശനത്താലും
ഭക്തന്മാരുടെ സ്തുതികളാലും നിത്യം പരമാനന്ദ സം
യുതമായതുമാകുന്നു. വൈകുണ്ഠലോകത്തിൽ ആയി
രം ഫണമുള്ള ശേഷനാഗത്തിന്റെ മേൽ വിഷ്ണു ഇരു
പാടും ലക്ഷ്മിഭൂമി എന്നീ ഭാൎയ്യമാരോടു കൂടെ ശയിച്ചു
കൊണ്ടിരിക്കയും ഋഷികളുടെയും മറ്റും അപേക്ഷ
കൾ്ക്കു അപ്പഴപ്പോൾ നിവൃത്തി വരുത്തിക്കൊടുക്കയും
ഭാൎയ്യാശുശ്രൂഷാസുഖമനുഭവിക്കയും അവരുടെ നേര
മ്പോക്കിൽ സശ്രദ്ധനായിരിക്കയും ചെയ്യുന്നു. ഇവി
ടെ അത്രെ വിഷ്ണുഭക്തന്മാർ മരണശേഷം ചെന്നെ
ത്തേണ്ടുന്നതു. [ 36 ] പണ്ടൊരിക്കൽ സനകാദികൾ സംഗതിവശാൽ
ഇവിടെ ചെന്നിരുന്നു. അന്നു വൈകുണ്ഠത്തിലെ ജയ
വിജയന്മാർ എന്ന കാവല്ക്കാർ അവരെ വേളപിടിച്ചു
ഉന്തിക്കുളഞ്ഞതുനിമിത്തം ഋഷികൾ അവരെ ശപിച്ചു.

ശിവന്റെ വാസസ്ഥാനമായ കൈലാസം.

കൈലാസം ഹിമാലയശിഖരങ്ങളിൽ ഒന്നാകുന്നു.
പരമശിവൻ ഭാൎയ്യാമക്കളോടു കൂടെ വസിക്കുന്നതു
കൈലാസത്തിന്മേലാകുന്നു. ശിവന്റെ സൈന്യങ്ങ
ളായ ഭൂതഗണങ്ങൾ അവിടെ ഉണ്ടു. ശിവഭക്തന്മാർ
മരണശേഷം അവിടേക്കാകുന്നു ചെല്ലുന്നതു. ശിവൻ
അധികസമയവും സമാധിയിലിരിക്കുന്നു എന്നാണ്
പൌരാണികന്മാർ വിചാരിക്കുന്നതു.

ഈ കൈലാസപൎവ്വതത്തിൽനിന്നു ഒരു കാലം
പ്രണയകലഹത്താൽ കുപിതയായ പാൎവ്വതിയെ
പ്രസാദിപ്പിപ്പാൻ ശിവന്നു സാധിക്കാതെ വിഷാദി
ച്ചിരിക്കുമ്പോൾ രാക്ഷസരാജാവായ ദശമുഖൻ ആ
വഴിയായി പോകുംസമയം വിനോദത്തിന്നായോ ശ
ക്തിപരീക്ഷാൎത്ഥമായോ ഈ പൎവ്വതത്തെ ഇരുപതു
ഭുജങ്ങളെക്കൊണ്ടും അടൎത്തെടുത്തു (പ്രതികരം മാറി
മാറി) അമ്മാനമാടി കളിക്കുമ്പോൾ പാൎവ്വതി ഭയ
പ്പെട്ടു ഓടി ശിവനെ ചെന്നു കെട്ടിപ്പിടിച്ചു. അവൾ
ഭയനിവാരണത്തിന്നായപേക്ഷിച്ചപ്പോൾ അംഗുഷ്ഠം
കൊണ്ടു പൎവ്വതത്തെ അമൎത്തിയതിനാൽ രാവണ
ന്റെ കരപങ്ക്തികൾ പൎവ്വതത്തിന്റെ അടിയിൽ കുടു
ങ്ങിപ്പോയി. പിന്നെ രാവണൻ അപേക്ഷിക്കയാൽ
വിമോചിച്ചു കൊടുത്തു. മേല്പറഞ്ഞ ദേവലോകങ്ങ [ 37 ] ളിലെ അനുഭവം അമൎത്യതയാണെന്നും പ്രാകൃതസു ഖ
ഭോഗങ്ങൾ അവിടെ അനന്തമായുണ്ടാകുമെന്നും അ
തതു തരം ഭക്തന്മാർ വിചാരിച്ചുവരുന്നു. ശിവഭ
ക്തന്മാരുടെ സ്വൎഗ്ഗാനുഭവത്തിൽ മുഖ്യം ശിവസായൂജ്യ
മാകുന്നു. അവ്വണ്ണം വൈഷ്ണവന്മാൎക്കു വൈഷ്ണവസാ
യൂജ്യമാകുന്നു മുഖ്യം.

ശിവസിദ്ധാന്തം എന്നൊരു തത്വജ്ഞാനമുണ്ടു.
അതു ദ്രാവിഡതത്വജ്ഞാനമാകുന്നു. പക്ഷെ അതിൽ
കുറയൊക്കെ വേദാന്താഭിപ്രായം കടന്നു കൂടിയിരി
ക്കുന്നു. ശിവസിദ്ധാന്തത്തിലെ പുരുഷാൎത്ഥം താഴെ
പറയുന്നു.

മനുഷ്യൻ പലവിധമായ ബന്ധനങ്ങളാൽ
(അനവാ, മായാ, കൎമ്മ) ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഈ ബന്ധനങ്ങളാൽ മനുഷ്യൻ ജന്മത്തിന്നു അധീ
നമായിത്തീരുന്നു. ചരിയ എന്ന മാൎഗ്ഗകൎമ്മാനു
ഷ്ഠാനങ്ങളാൽ മനുഷ്യൻ മരണശേഷം ശിവലോക
ത്തിൽ ശിവനോടുകൂടെ സാലോക്യം പ്രാപിക്കും.
ശിവാരാധനയാകുന്ന കൎമ്മങ്ങളാൽ സാമീപ്യവും യോ
ഗത്താൽ സാരൂപ്യവും ജ്ഞാനത്താൽ സായൂജ്യവും
പ്രാപിക്കും. സായൂജ്യമാകുന്നു ഉത്തമപുരുഷാൎത്ഥ
മായ മുക്തി.

ജ്ഞാനം സായൂജ്യം എന്നിവയെ കുറിച്ചു ശിവസി
ദ്ധാന്തത്തിൽ കാണുന്നതും വേദാന്താഭിപ്രായവും
ഒന്നല്ല. എന്റെ ക്രിയകൾ ഒക്കയും ദൈവത്തിന്റെ
വയാണെന്നറിയുന്നതു ആകുന്നു ഈ സിദ്ധാന്തത്തി
ലെ ജ്ഞാനം. ഈ സായൂജ്യം നിൎബ്ബോധലയം അല്ല.
സായൂജ്യപദവിയിൽ മനുഷ്യന്നു സ്വയബോധം [ 38 ] ഉണ്ടാകും. ഈ അഭിപ്രായം പിൻകാലത്തു രാമാനു
ജൻ വല്ലഭാചാൎയ്യൻ എന്നി വൈഷ്ണവന്മാരും അവ
ലംബിക്കുകയും വിഷ്ണു വോടുള്ള സായൂജ്യമാകുന്നു പു
രുഷാൎത്ഥമെന്നു ഉപദേശിക്കുകയും ചെയ്തിരിക്കുന്നു.

മനുഷ്യന്റെ മരണശേഷമുള്ള അവസ്ഥയെ
കുറിച്ചു പൌരാണികമതത്തിൽ നടപ്പായ അഭിപ്രാ
യം തെളിയിക്കേണ്ടതിന്നു നാം താഴെ ഗരുഢപുരാ
ണത്തിൽ അതിനെപ്പറ്റി പറഞ്ഞിരിക്കുന്നതു സം
ക്ഷേപിച്ചെഴുതുന്നു.

ഈ സംഗതി ശരിയായി ഗ്രഹിക്കേണ്ടതിന്നു യമ
നെക്കുറിച്ചുള്ള അഭിപ്രായവികാസതയെ പറ്റി അ
ല്പം വല്ലതും പറയേണ്ടതാകുന്നു. യമൻ യമി എ
ന്നവർ വിശ്വവത്തിന്റെ ഇരട്ടക്കുട്ടികളായിരുന്നു. ഈ
ഭൂമിയിൽ പിറന്നവരിൽ ഒന്നാമതു മരിച്ചു പരലോകം
പ്രാപിച്ചതു അവരായിരുന്നു എന്നു ഋഗ്വേദത്തിൽ
തന്നെ പറഞ്ഞിരിക്കുന്നു. അതിൽപിന്നെ മരിച്ച
വരുടെ ആത്മാക്കളെ പരലോകത്തിലേക്കു കൊണ്ടു
പോകുന്ന പ്രവൃത്തിയായിരുന്നു യമന്നുണ്ടായിരുന്നതു.
പിൻകാലത്തു യമൻ പിതൃപതിയായി ഉന്നത ലോ
കത്തിലിരിക്കുന്നു എന്നു വിചാരിച്ചു വന്നു. മരിച്ചു
പോകുന്ന ഭക്തന്മാർ ആകാശവിമാനങ്ങളിൽ കയറീ
ട്ടൊ വായുവിനാൽ നടത്തപ്പെട്ടിട്ടൊ യമന്റെ അടു
ക്കൽ ചെല്ലുകയും അവിടെ അവർ യമവരുണാദിക
ളുടെ സംസൎഗ്ഗത്തിൽ വസിക്കുകയും പിതൃക്കളായിത്തീ
രുകയും ചെയ്യും. യമലോക കാവല്ക്കാരായിരുന്നതു
നാലു കണ്ണുകളോടുകൂടിയ സബലൻ സാമ്യൻ എന്നീ
ശ്വാക്കളായിരുന്നു. അഗ്നി മൃത്യു എന്നീ രണ്ടു യമ [ 39 ] ഭൃത്യന്മാരായിരുന്നു മരിക്കുന്നവരുടെ ആത്മാക്കളെ
യമലോകത്തിലേക്കെത്തിച്ചിരുന്നതു. ഈ അഭിപ്രാ
യങ്ങൾ നടപ്പായിരുന്നകാലത്തു ജനങ്ങൾ യമനെ
വളരെ ബഹുമാനത്തോടെ സ്മരിച്ചിരുന്നെങ്കിലും
ശിക്ഷിതാവാണെന്നു നിരൂപിച്ചിരുന്നില്ല.

രാമായണ മഹാഭാരതങ്ങളിലും പുരാണങ്ങളിലും
യമൻ ഭയങ്കരനും ശിക്ഷിതാവുമായ്തീൎന്നതുകൊണ്ടു
ജനങ്ങൾ്ക്കു ഭയകാരണനായ്ഭവിച്ചു. അവൻ സ്വൎഗ്ഗ
നരകങ്ങളുടെ താക്കോലും പിടിച്ചു മനുഷ്യരെ വിധി
ക്കുന്ന ദേവനായ്തീൎന്നു. അതുകൊണ്ടു അവന്നു ദണ്ഡ
ധരനെന്നും ധൎമ്മരാജാവെന്നും പേരുണ്ടായ്വന്നു.
അവൻ അഷ്ടദിൿപാലകന്മാരിലൊരുവനായിരുന്നു.
അതിൽ തെക്കുവശമാകുന്നു യമപുരി. യമപുരിക്കും
ഭൂമിക്കും മദ്ധ്യെയാകുന്നു വൈതരണി എന്നനദി.
മൃതന്മാരൊക്കയും ആ പുഴകടന്നിട്ടാകുന്നു യമപുരി
യിലേക്കു ചെല്ലേണ്ടുന്നതു. അവൻ മനുഷ്യരുടെ
ക്രിയകൾ്ക്കനുസാരമായ ശിക്ഷാരക്ഷകൾ നടത്തുന്ന
വനാണെങ്കിലും ശിവഭക്തന്മാരുടെയും വൈഷ്ണവ
ഭക്തന്മാരുടെയും കൃഷ്ണഭക്തന്മാരുടെയും മേൽ അവന്നു
അധികാരമില്ല. അവ്വണ്ണം തന്നെ മരണ കാലത്തു
നിയമിക്കപ്പെട്ട മാൎഗ്ഗകൎമ്മങ്ങളെ അനുഷ്ഠിക്കുന്നവരും
അവന്റെ അടുക്കൽ ചെല്ല വാനാവശ്യമില്ല. അല്ലാ
ത്തവരുടെ ജീവൻ മലദ്വാരത്തൂടെ മരണസമയത്തു
പുറപ്പെട്ടു പോകുന്നു. മരണശേഷം മഹാഘാതക
ന്മാരെപോലെയുള്ള രണ്ടു യമദൂതന്മാർ സൂക്ഷ്മശരീര
ത്തോടുകൂടിയ ആത്മാവിനെ (ദുഷ്ടന്മാരുടെ) ഭയ
പ്പെടുത്തുകയും യാതനകൾ വരുത്തുകയും ചെയ്യും. [ 40 ] മഹാഭാരതത്തിൽ യമൻ താൻ തന്നെ വന്നു ദേഹിയെ
ദേഹത്തിൽനിന്നു വേൎപ്പെടുത്തി കെട്ടിക്കൊണ്ടു പോ
കും എന്നു പറഞ്ഞിരിക്കുന്നു. എന്നാൽ സാധാരണ
വിശ്വാസം യമദൂതന്മാർ ആപ്രവൃത്തി ചെയ്യുന്നു
എന്നാകുന്നു. യമപുരിയിൽ എത്തിയാൽ ചിത്രഗു
പ്തൻ തന്റെ പുസ്തകം തുറന്നു (അവനാകുന്നു യമ
ന്റെ ഗുമസ്തൻ) ആമനുഷ്യൻ ചെയ്ത പുണ്യപാപ
ങ്ങളുടെ കണക്കുനോക്കുകയും പാപം അധികം തൂങ്ങു
ന്നതായാൽ കഠിനശിക്ഷ യമൻ വിധിക്കുകയും
ചെയ്യും. എന്നാൽ പുണ്യപാപങ്ങളുടെ ഫലമനു
ഭവിപ്പാനും ബന്ധുജനങ്ങളുടെ സല്കാരങ്ങളെ അനു
ഭവിപ്പാനും (മരിച്ചശേഷം പത്തു ദിവസം നടക്കുന്ന
ശേഷക്രിയകളിലെ സാധനങ്ങളെ അനുഭവിപ്പാൻ)
പറ്റിയ ദേഹം മൃതന്മാൎക്കു യമൻ നല്കും. മരിച്ച
യാളുടെ പ്രഥമപുത്രൻ ഒന്നാം ദിവസം വെക്കുന്ന
പിണ്ഡം ഭക്ഷിക്കുന്നതിനാൽ മരിച്ചവന്റെ ആത്മാ
വിന്നു ദേഹത്തിലെ ഉത്തമാംഗമായ തലയും രണ്ടാം
ദിവസത്തെ പിണ്ഡത്താൽ കഴുത്തും തോളും മൂന്നാം
പിണ്ഡത്താൽ ഹൃദയവും നാലാമത്തേതിനാൽ പുറ
വും അഞ്ചാമത്തേതിനാൽ നാഭിയും ആറാമതു ഗുഹ്യ
സ്ഥാനവും ഏഴാമതു ഊരുക്കളും ഒമ്പതും പത്തും
ദിവസങ്ങളിലെ പിണ്ഡത്താൽ കാലും പാദങ്ങളും
ഉണ്ടായ്വരും ഈ ദേഹം ഉണ്ടെങ്കിൽ മാത്രമേ സ്വൎഗ്ഗ
നരകങ്ങളിലെ ഭാഗ്യ നിൎഭാഗ്യങ്ങൾ അനുഭവിപ്പാൻ
കഴികയുള്ളു. പതിനൊന്നും പന്ത്രണ്ടും ദിവസങ്ങ
ളിൽ കിട്ടുന്ന പിണ്ഡത്താൽ, മരിച്ചവൻ തന്റെ
ഭാവിവാസസ്ഥാനത്തേക്കു നടപ്പാൻ ശക്തിപ്രാപി [ 41 ] ക്കുന്നു. മരിച്ചിട്ടു പതിമൂന്നാം ദിവസം അവനെ
സ്വൎഗ്ഗത്തിലേക്കൊ നരകത്തിലേക്കൊ നടത്തിക്കൊ
ണ്ടു പോകുന്നു.

നരകത്തിലേക്കു പോകുന്നവരുടെ സഞ്ചാരത്തെ
ക്കുറിച്ചു ഗരുഢപുരാണത്തിൽ വിശാലമായ്പറഞ്ഞി
രിക്കുന്നു. വഴിയുടെ ദീൎഘത 86,000 യോജനയാകുന്നു.
ഇങ്ങിനെപോകുന്നവൻ ഭക്ഷണപാനാദികളില്ലാ
തെയും മഹാഉഷ്ണം സഹിച്ചുകൊണ്ടും ദിവസത്തിൽ
200 യോജനവീതം നടക്കേണം. മുള്ളുകളാലും ദുഷ്ട
മൃഗങ്ങളാലും വിഷജന്തുക്കളാലും നിറഞ്ഞ വഴി
യിൽകൂടെ സഞ്ചരിക്കുമ്പോൾ ഒരു മഹാവനാന്തര
ത്തിലെത്തും. അതിലെ വൃക്ഷങ്ങളുടെ ഇലകൾ വാ
ളുപോലെ മൂൎച്ചയുള്ളതാകുന്നു. ചിലപ്പോൾ അവൻ
മഹാ അഗാധങ്ങളിൽ വീണു ബുദ്ധിമുട്ടും. കത്തുന്ന
മണലിൽകൂടെ നടന്നു കാലുകൾ വെന്തുപൊകും.
ഇങ്ങിനെ നടന്നുപോകുമ്പോൾ വൈതരണി നദി
യ്ക്കൽ എത്തും. അതിലെ ഒഴുക്കു അതിശീഘ്രമാകുന്നു.
ആ നദി രക്തം മാംസാസ്ഥികൾ മുതലകൾ എന്നി
വറ്റാൽ നിറഞ്ഞിരിക്കും. നിരവധി മനുഷ്യാത്മാ
ക്കൾ അതിന്റെ തീരത്തുനിന്നു തങ്ങളുടെ ഭയങ്കരാ
വസ്ഥ കണ്ടുവിറെക്കുന്നു. ദാഹം സഹിപ്പാൻ കഴി
യാതെയാകുമ്പോൾ അവർ നദിയിലെ രക്തം കുടി
പ്പാൻ ഭാവിക്കും. ഉടനെ പുഴയിൽ മറിഞ്ഞു വീണു
ഒഴുകിപോകും അങ്ങിനെ ഒഴുകി ചെന്നെത്തുന്നതു
നരകത്തിന്റെ അടിയിലായിരിക്കും.

ഇതൊടു കൂടെ നാം ഹിന്തുമാൎഗ്ഗത്തിലെ ശ്രേഷ്ഠ
പുരുഷാൎത്ഥവിവരണം സമാപിക്കുന്നു. നാം ഇതു [ 42 ] വരെ പ്രസ്താവിച്ചതെല്ലാം സംക്ഷേപിച്ചു പറയാം.
പുരുഷാൎത്ഥം മൂന്നുവിധമായിരിക്കുന്നു. ഏറ്റവും
പ്രാചീന രചനകളിൽ ഭക്തന്മാർ അൎത്ഥിച്ചു വന്ന
പുരുഷാൎത്ഥം പ്രാകൃതധനങ്ങളായിരുന്നു എന്നു പറ
ഞ്ഞിരിക്കുന്നു. പക്ഷെ ആ പ്രാകൃതധനലബ്ധിക്കു തട
സ്ഥം വരുത്തുന്ന പാപത്തിന്നു നിവാരണം വരേണ
മെന്നുംകൂടെ അവൎക്കു ആഗ്രഹമുണ്ടായിരുന്നു. എ
ന്നാൽ ആ കാലത്തു തന്നെ പാരത്രികമായവറ്റെയും
അവർ ആഗ്രഹിച്ചിരുന്നു. മനുഷ്യൻ മരണശേഷ
മുണ്ടെന്നും യമലോകത്തിൽ സുഖം അനുഭവിക്കുമെ
ന്നും അവർ വിചാരിച്ചു. എന്നാൽ യമലോകത്തി
ലെ അനുഭവം കേവലം പ്രാകൃതനന്മകൾ തന്നെയാ
യിരുന്നു. ബ്രാഹ്മണങ്ങളിൽ അമൎത്യത എന്നതാകുന്നു
ശ്രേഷ്ഠപുരുഷാൎത്ഥം. സ്വൎഗ്ഗത്തിലെ അമൎത്യതയെ
തന്നെയാകുന്നു പുരാണങ്ങളിലും മുഖ്യമായി ഭക്ത
ന്മാരാഗ്രഹിച്ചിരുന്നതു. എന്നാൽ ഇന്ദ്രസ്വൎഗ്ഗം
കൈലാസം വൈകുണ്ഠം എന്നീസ്ഥലങ്ങളിലെ അനു
ഭവങ്ങൾ പ്രാകൃതനന്മകൾ തന്നെയാകുന്നു. പര
ലോകത്തിൽ ദുഷ്ടന്മാൎക്കു ശിക്ഷയും ശിഷ്ടന്മാൎക്കു
ഭാഗ്യവുമുണ്ടാകും. ഉപനിഷത്തുകളിലും തത്വ
ജ്ഞാനസിദ്ധാന്തങ്ങളിലും പറഞ്ഞിരിക്കുന്ന പുരു
ഷാൎത്ഥം മോക്ഷമാകുന്നു. ഉപനിഷത്തുകളെയും
വേദാന്തത്തേയും (അദ്വൈദത്തെയും) വിചാരി
ച്ചാൽ ആത്മാവു ജന്മാന്തരത്തിൽനിന്നു കേവലം
വിടുവിക്കപ്പെട്ടു ബ്രഹ്മത്തിൽ നിൎബ്ബോധലയം പ്രാപി
ക്കുന്നതാകുന്നു ശ്രേഷ്ഠപുരുഷാൎത്ഥം. അതാകുന്നു
മോക്ഷാനന്ദം. ഈ പുരുഷാൎത്ഥങ്ങളെ പ്രാപിപ്പാ [ 43 ] നുള്ള മാൎഗ്ഗവും മൂന്നു വിധമാകുന്നു. ഒന്നാമതു യാഗാദി
മാൎഗ്ഗാചാരങ്ങളാകുന്ന കൎമ്മമാൎഗ്ഗം. രണ്ടാമതു പരമാ
ത്മാവിന്റെയും ജീവാത്മാവിന്റെയും തത്വം ഗ്രഹി
ച്ചറിഞ്ഞു മായയെ ഹനിക്കുന്ന ജ്ഞാനം. മൂന്നാമതു
മൂൎത്തിത്വമുള്ള ഏകദൈവത്തിൽ ഭക്തിപൂണ്ടു സന്യാ
സം തപസ്സു ലോകത്യാഗം എന്നിവ അടങ്ങിയിരി
ക്കുന്ന ഭക്തി.

സൂചകം: ഉപനിഷത്തുകളിൽ സ്വൎല്ലോകത്തി
ലെ അമൎത്യതയെക്കുറിച്ചു ധാരാളം പറഞ്ഞു കാണു
ന്നെങ്കിലും (നചികേതസിന്റെ കഥയുടെ അവസാ
നഭാഗം ഓൎക്ക) ബ്രഹ്മജ്ഞാനം അവയിൽ മുഖ്യവിഷ
യമാകകൊണ്ടു ഉപനിഷത്തുകളിലെ മുഖ്യ പുരുഷാ
ൎത്ഥമായ്വിചാരിക്കേണ്ടതു മോക്ഷം തന്നെയാകുന്നു.
വേദാന്തം ഒഴികെയുള്ള അഞ്ചു സിദ്ധാന്തങ്ങളിൽ
നിൎബ്ബോധലയത്തെക്കുറിച്ചു ഒന്നും പറഞ്ഞിട്ടില്ല.
ആ സിദ്ധാന്തങ്ങളെ പരിശോധിച്ചാൽ ആത്മാവു
സ്ഥൂലവസ്തുവെ വിട്ടു ജന്മങ്ങളിൽനിന്നു വിടുതൽ പ്രാ
പിക്കുന്നതാകുന്നു പുരുഷാൎത്ഥം.

ശിവസിദ്ധാന്തത്തിലും രാമാനുജൻ വല്ലഭാചാ
ൎയ്യൻ എന്നിവരുടെ ഉപദേശത്തിലും മൂൎത്തിത്വ
ത്തോടുകൂടിയ ദൈവത്തിൽ സ്വയബോധസംയുക്ത
മായ സായൂജ്യം പ്രാപിക്കുന്നതാകുന്നു പുരുഷാൎത്ഥം
എന്നു പറഞ്ഞിരിക്കുന്നു. [ 44 ] ΙΙ. ക്രിസ്തീയമാൎഗ്ഗത്തിലെ ശ്രേഷ്ഠ
പുരുഷാൎത്ഥം.

1. പഴയനിയമത്തിലെ ശ്രേഷ്ഠപുരു
ഷാൎത്ഥമായ ദൈവരാജ്യം.

ക്രിസ്തീയവേദം പഴയതു പുതിയതു എന്ന രണ്ടു
നിയമങ്ങളായി വിഭാഗിക്കപ്പെട്ടിരിക്കുന്നെങ്കിലും അ
വയിൽ പറഞ്ഞിരിക്കുന്ന പുരുഷാൎത്ഥം ദൈവരാജ്യം
എന്നതു തന്നെ.

പഴയനിയമത്തിലെ ദൈവരാജ്യം അധികവും
ഐഹിക സ്വഭാവത്തോടു കൂടിയതായിരുന്നു. അന്ന
ത്തേ ദൈവരാജ്യത്തിന്നു പലസ്തീനാദേശം കേന്ദ്ര
സ്ഥാനമായിരുന്നു. ആ ദേശത്തിലെ എല്ലാ വിധ
മായ സുഖാനുഭവങ്ങൾ ഇസ്രയേൽജനത്തിന്നു ലഭി
ക്കുന്നതായിരുന്നു അന്നു അവർ കരുതിയിരുന്ന ഭാഗ്യം.
അതുകൊണ്ടു അന്നത്തെ ഭക്തന്മാർ ദീൎഘായുസ്സു, പുത്ര
സന്താനം, പലസ്തീനയിലെ സുഖകരമായ ജീവനം
എന്നിവയെ ധാരാളമായി അൎത്ഥിച്ചിരുന്നു. എന്നാൽ
ഈ ധനങ്ങളൊക്കയും ലഭിപ്പാൻ ദൈവസംസൎഗ്ഗം
കൂടാതെ സാധിക്കുന്നതല്ല. നേരെ മറിച്ചു ദൈവം
അവരുടെ രാജാവാകകൊണ്ടു അവനും ജനവുമായി
ഉള്ള ഉറ്റസംസൎഗ്ഗത്തിൽനിന്നു മാത്രമെ അതു സി
ദ്ധിപ്പാൻ പാടുണ്ടായിരുന്നുള്ളു അതുകൊണ്ടു പഴയ
നിയമത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥത്തിന്റെ അനു
ഭവം ദൈവകൂട്ടായ്മയാകുന്നു. അതു അബ്രഹാമിനോടു
തന്നെ ദൈവം പറഞ്ഞിരുന്നു. ദൈവം അവന്നു വാ [ 45 ] ഗ്ദത്തം കൊടുത്തപ്പോൾ അതിന്റെ നിവൃത്തി ഭാവി
യിലുണ്ടാവാനിരുന്നതുകൊണ്ടും അതിലെ മുഖ്യ അനു
ഭവം ദൈവസംസൎഗ്ഗമാകകൊണ്ടും സദാ ആശ്രയി
ച്ചനുഭവിക്കത്തക്ക പുരുഷാൎത്ഥം തന്നോടുള്ള കൂട്ടായ്മ
യാണെന്നു തന്നെ പറഞ്ഞിരിക്കുന്നു. ആദ്യപുസ്തകം
15; 1. മോശെമുഖാന്തരം ദൈവം നിയമിച്ച നിയമ
ത്തിന്റെയും ഉദ്ദേശം അതു തന്നെയായിരുന്നു. ലേവ്യ
26, 12; യറ. 7, 23; ഹെസക്യേൽ 36, 22. ഇസ്രയേല്യരു
ടെ ദൈവമായ യഹോവ അന്യദൈവങ്ങളെക്കാൾ
ഉന്നതനും സൎവ്വശക്തനും സ്രഷ്ടാവുമാകകൊണ്ടു
അവന്റെ സംസൎഗ്ഗത്തിൽ വേണ്ടുന്ന ഭാഗ്യവും അ
വൎക്കു സിദ്ധിച്ചിരുന്നു. അവന്റെ സാമീപ്യതയും
സംസൎഗ്ഗവും ഇല്ലാത്ത സ്ഥിതി ജനത്തിന്നും ഓരോ
രുത്തന്നും ഏറ്റവും വലിയ നിൎഭാഗ്യാവസ്ഥയായി
രുന്നു. പുറപ്പാടു 33, 12—23; 1 ശമുവേൽ 4, 1—7.
ഇസ്രയേൽജാതി പലിസ്തീനയിൽ സ്ഥിരവാസം ചെ
യ്തതിൽ പിന്നെ അവരുടെ ദൈവസംസൎഗ്ഗത്തിന്നു
യരൂശലെംദൈവാലയം കേന്ദ്രസ്ഥാനമായിരുന്നു.
അതുകൊണ്ടു ഭക്തന്മാർ ദൈവാലയത്തിൽ പോയിരി
പ്പാനാഗ്രഹിക്കയും അതിൽനിന്നു അകന്നിരിപ്പാനി
ടവരുന്നതു ഏറ്റവും വലിയ അരിഷ്ടതയായി അനുഭ
വിക്കയും ചെയ്തു. സങ്കീ. 26, 7. 8; 27, 4—6; 61, 3—5.
ഈ ദൈവസംസൎഗ്ഗത്താൽ അവർ ദൈവത്തിന്നു
ആചാൎയ്യരാജത്വമായിത്തീരേണ്ടതായിരുന്നു.

നാം മീതെ പ്രസ്താവിച്ചതോൎത്താൽ പഴയനിയ
മത്തിലെ പുരുഷാൎത്ഥം ഐഹികമെങ്കിലും മുഖ്യ
മായ അനുഭവം ഐഹികധനങ്ങളല്ല. ഈ ലോക [ 46 ] ത്തിൽ ദൈവം സ്ഥാപിച്ച തന്റെ രാജ്യത്തിൽ പ്രജ
കളായിരിക്കുന്നവൎക്കു രാജാക്കന്മാർ പുരോഹിതന്മാർ
പ്രവാചകന്മാർ എന്നിവരാൽ തന്റെ കൂട്ടായ്മ എന്ന
ആത്മികാനുഭവം തന്നെ വരുത്തുവാൻ പരിശ്രമിച്ചി
രിക്കുന്നു. എന്നാൽ മനുഷ്യന്റെ ആത്മിക പ്രാപ്തി
കൾ വികസിക്കുന്നേടത്തോളം മാത്രമെ ആത്മികവും
പാരത്രികവുമായ വിഷയങ്ങളെ ഗ്രഹിപ്പാനും അനു
ഭവിപ്പാനും കഴികയുള്ളു. മാനുഷവൎഗ്ഗത്തിന്റെ അ
വസ്ഥയും അവ്വണ്ണം തന്നെയാകുന്നു. അതുകൊണ്ടു
ചരിത്രത്തിലെ വെളിപ്പാടിന്റെ വികാസതയിൽ
ദൈവരാജ്യത്തെക്കുറിച്ചും അതിലെ ആത്മിക അനു
ഭവങ്ങളെക്കുറിച്ചും ഉള്ള നിരൂപണം വികസിച്ചു
വന്നു. ഐഹികധനത്തിന്റെ താല്കാലികത്വത്തേ
യും ഐഹികകഷ്ടങ്ങളെയും അധികം അനുഭവിക്കു
ന്തോറും ആത്മികധനങ്ങളെ ഭക്തർ അൎത്ഥിക്കയും
ദൈവം അവറ്റെ നല്ക്കുകയും ചെയ്യുന്നതു വളരെ നട
പ്പായ്വന്നു. അതുകൊണ്ടു പിൻകാലത്തു ധൎമ്മവാഗ്ദ
ത്തങ്ങൾക്കു ഒക്കുന്നില്ലെന്നു തോന്നിയ കഷ്ടങ്ങൾ
വന്നപ്പോൾ ഭക്തന്മാൎക്കു വിശ്വാസത്യാഗത്തിന്നാ
യുള്ള ആപത്തുണ്ടായി എങ്കിലും ദൈവസംസൎഗ്ഗം
ഉത്തമഭാഗ്യം എന്നു കരുതി ഉറച്ചുനിന്നു. യോബി
ന്റെ പുസ്തകം; സങ്കീ. 73, 20 — 22; 42, 2—6; 63,
2—9; പ്രസംഗി 12, 13. 14.

ദൈവസംസൎഗ്ഗത്തിനും അതിൽനിന്നുണ്ടായ്വരു
ന്ന സകല ഭാഗ്യാനുഭവങ്ങൾക്കും വിഘ്നം വരുത്തിയതു
ജനത്തിന്റെ പാപമായിരുന്നു. അതുകൊണ്ടു ഭക്ത
ന്മാർ അനവധി യാഗങ്ങൾ അൎപ്പിക്കയും പാപമോ [ 47 ] ചനത്തിന്നായി അപേക്ഷിക്കയും ചെയ്തു. സങ്കീ.
32; 51. എന്നാൽ പാപനിവാരണം കൎമ്മാനുഷ്ഠാന
ത്താലല്ല ദൈവത്തിന്റെ ദയയാൽ മാത്രമെ സാധി
ക്കയുള്ളു. അതുകൊണ്ടു പുരുഷാൎത്ഥലബ്ധിക്കും അ
തിന്നു തടസ്ഥം വരുത്തുന്ന പാപത്തിന്നു നിവാരണം
വരുത്തേണ്ടതിന്നും മാനുഷപ്രവൃത്തിയല്ല ദൈവത്തി
ന്റെ ദയ തന്നെ കാരണമായിരിക്കുന്നു എന്നു പ
ഴയ നിയമത്തിൽ കൂടെ പറഞ്ഞു കാണുന്നു. സങ്കീ.
32, 1. 2; 5l, 3—8. മനുഷ്യന്റെ സ്വഭാവം മുഴുവനും
പാപമാകകൊണ്ടു ദൈവസംസൎഗ്ഗവും ദൈവരാജ്യ
ത്തിലെ മറ്റുള്ള ഭാഗ്യാനുഭവവും വേണമെങ്കിൽ അ
വറ്റെ അംഗീകരിക്കത്തക്ക ഹൃദയമാവശ്യമായിരുന്നു.
സങ്കീ. 51, 12—14. ഇങ്ങിനെ മനുഷ്യൻ ദൈവരാജ്യ
ത്തിൽ നിലനിന്നു പോരുവാൻ രണ്ടു സംഗതികൾ
വേണം. ഒന്നാമതു ദൈവരാജ്യത്തിലെ മുഖ്യ അനു
ഭവമായ ദൈവസംസൎഗ്ഗം ദൈവത്തിന്റെ ദയയാൽ
സാധിക്കുന്നതുകൊണ്ടു കൎമ്മാനുഷ്ഠാനത്താൽ അല്ല
അനുസരണത്തോടു കൂടിയ ആശ്രയത്താൽ മാത്രമെ
സാദ്ധ്യമായ്വരൂ എന്ന വിശ്വാസം. ഇതുകൊണ്ടാകുന്നു
സങ്കീൎത്തനങ്ങളിൽ ദൈവാശ്രയത്തെക്കുറിച്ചു വളരെ
പറഞ്ഞിരിക്കുന്നതു. രണ്ടാമതു സാദ്ധ്യമായ്വരുന്ന
ദൈവരാജ്യാനുഭവം നിലനിന്നു പോരേണ്ടതിന്നു ആ
രാജ്യത്തിലെ പ്രജകൾ അന്യോന്യം സഹോദരത്വം
ആചരിക്കേണം. അതാകുന്നു സദാചാരനിതീ.

മേല്പറഞ്ഞതൊക്കെ വിചാരിച്ചാൽ ദൈവരാജ്യ
മെന്ന പുരുഷാൎത്ഥത്തെ പ്രാപിപ്പാനായി മനുഷ്യൻ
പുരുഷാൎത്ഥദാതാവായ ദൈവത്തിന്റെ ഹിതത്തി [ 48 ] ന്നനുസരിച്ചു ജീവിക്കേണ്ടതാകുന്നു. ദൈവഹിതം
ധൎമ്മത്താലാകുന്നു അവർ ഗ്രഹിച്ചതു. ധൎമ്മത്തിൽ
രണ്ടു ഭാഗം അടങ്ങിയിരിക്കുന്നു. ഒന്നാമതു ആരാധ
നാധൎമ്മം. രണ്ടാമതു സദാചാരധൎമ്മം. ഇവ രണ്ടു
സമാധികരണങ്ങളാകുന്നു. പക്ഷെ ഇസ്രയേല്യർ
ക്രമേണ ആരാധനാധൎമ്മത്തെ അത്യന്തം ഉയൎത്തിക്ക
ളഞ്ഞു. അതുകൊണ്ടു ശമു വേൽ തുടങ്ങിയുള്ള പ്രവാ
ചകന്മാർ ഈ ഭാവത്തെ കഠിനമായി ശാസിച്ചകറ്റു
വാൻ പരിശ്രമിക്കയും സദാചാര രഹിതമായ ആരാ
ധന നിഷ്പ്രയോജനമാണെന്നു വ്യക്തമായി പ്രസ്താ
വിക്കയും ചെയ്തു. 1 ശമു. 15, 22. 23; സങ്കീൎത്ത. 51, 16.
17. 19; യശായ 1, 10–20. അതുകൊണ്ടു പഴയനിയ
മത്തിലെ പുരുഷാൎത്ഥം സദാചാര സംയുക്തമാകുന്നു
എന്നു തെളിഞ്ഞു വരുന്നു. ഇങ്ങിനെ പഴയനിയമ
ത്തിലെ മാൎഗ്ഗത്തിൽ സദാചാരവും ഭക്തിയും വേൎപ്പെ
ടുത്തുവാൻ പാടില്ലാത്ത വിധത്തിൽ തമ്മിൽ ഉററു
യോജിച്ചിരിക്കുന്നു. കാരണം സദാചാരത്താലും
ഭക്തിയാലും പുരുഷാൎത്ഥലബ്ധിക്കു (ദൈവസംസൎഗ്ഗം
പ്രാപിക്കേണ്ടതിന്നു) മനുഷ്യനിൽ അത്യാവശ്യമായ
വിശുദ്ധി എന്ന ഗുണം ഉണ്ടായ്വരേണ്ടതാകുന്നു.
“ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരാകു
വിൻ” എന്നു ദൈവം തന്നെ ജനത്തോടു പല പ്രാ
വശ്യം പറഞ്ഞിരിക്കുന്നു. അതിപരിശുദ്ധനായ
ദൈവം സംസൎഗ്ഗം ചെയ്യേണമെങ്കിൽ മനുഷ്യനിലും
വിശുദ്ധി അത്യാവശ്യമാകുന്നുവല്ലോ.

ശ്രേഷ്ഠപുരുഷാൎത്ഥമായ ദൈവരാജ്യത്തിലെ മുഖ്യ
മായ അനുഭവം ദൈവസംസൎഗ്ഗമാണെന്നും അതിന്നു [ 49 ] മനുഷ്യനിൽ ധൎമ്മാനുഷ്ഠാനത്താലുളവായ്വ രേണ്ടു ന്ന
ശുദ്ധി ഉപാധിയാണെന്നും നാം പ്രസ്താവിച്ചു. എ
ന്നാൽ സ്വയശക്തിയാൽ മനുഷ്യന്നു അതു അസാദ്ധ്യ
മാണെന്നു ഇസ്രയേല്യർ ഗ്രഹിക്കുന്നതാവശ്യമായ സം
ഗതി അകുന്നു എന്നു മാത്രമല്ല അതു അധികം ആത്മി
കവും പാരത്രികവുമായവറ്റെ പരിഗ്രഹിപ്പാനുള്ള
ഒരുക്കുവും കൂടെയായിരുന്നു. അതു ജനത്തിൽ സാ
ധിച്ചുവരുന്നേടത്തോളം തികഞ്ഞ ദൈവരാജ്യത്തെ
ക്കുറിച്ചുള്ള വെളിപ്പാടും വികസിച്ചു വന്നു. തികഞ്ഞ
ദൈവരാജ്യസ്ഥാപകൻ മശീഹയാകുന്നു. അതു പിൻ
കാലത്തു മശീഹയാൽ സ്ഥാപിക്കപ്പെടേണ്ടിയിരു
ന്നതുകൊണ്ടു വാഗ്ദത്തങ്ങളാൽ ഇസ്രയേല്യർ അതി
ന്നായി വാഞ്ചിക്കയും ഇസ്രയേല്യരുടെ മാൎഗ്ഗം പ്രത്യാ
ശയുടെ മാൎഗ്ഗമായ്തീരുകയും ചെയ്തു.

മശീഹയാൽ സ്ഥാപിതമായ്വരുന്ന രാജ്യം ദാവീ
ദിന്റെ രാജത്വത്തിന്നും ശലമോന്റെ സമാധാന
വാഴ്ചക്കും തുല്യമായിരിക്കുമെങ്കിലും അവരുടെ വാഴ്ച
യേക്കാൾ അത്യന്തം ശ്രേഷ്ഠമായിരിക്കും. അവൻ
നിത്യരാജാവാകകൊണ്ടു ദാവീദിന്റെ രാജൂത്തിന്നു
യഥാസ്ഥാനം വരുത്തുമെന്നു മാത്രമല്ല നിത്യമായ
രാജ്യം സ്ഥാപിക്കയും ചെയ്യും. ദാവീദ് പോലും അ
വനെ കൎത്താവെന്നു വിളിക്കുന്നതുകൊണ്ടും അവന്നു
നിത്യപിതാവു വീരദേവൻ എന്നിത്യാദി പേരുകൾ
ഉള്ളതുകൊണ്ടും മശീഹദിവ്യനായിരിക്കും. എന്നാൽ
അവന്റെ സ്വഭാവത്തിന്നനുസാരമായി രാജ്യത്തി
ന്നും ആത്മിക സ്വഭാവം അധികരിച്ചിരിക്കും. അവ
ന്റെ രാജ്യത്തിന്റെ കേന്ദ്രസ്ഥാനം ചീയോനായിരി [ 50 ] ക്കുമെങ്കിലും അവന്റെ വാഴ്ച സൎവ്വലോകത്തിലും വ്യാ
പിച്ചും ഇരിക്കും. അവൻ ദാവീദ് വംശക്കാരനാണെ
ങ്കിലും അന്യജാതികൾ്ക്കും അവന്റെ രാജ്യത്തിൽ അവ
കാശം ഉണ്ടാകും. ഇങ്ങിനെ മശീഹയാൽ സ്ഥാപി
തമായ്വരുന്ന ദൈവരാജ്യം എന്ന പുരുഷാൎത്ഥം സാ
ൎവ്വത്രികത്വത്തോടു കൂടെയായിരിക്കും. 2 ശമു. 7, 12—14;
സങ്കീ. 110; മീഖ. 5, 2; യശായ 9, സഖറിയ 9,
യശായ 61. എന്നാൽ അന്നത്തെ ദൈവരാജ്യത്തി
ന്റെ സ്വഭാവത്തിന്നു അനുസാരമായി മശീഹരാജ്യ
ത്തിന്നു ഐഹികവും ആത്മികവുമായ രണ്ടു സ്വഭാ
വങ്ങളുണ്ടാകും. പഴയനിയമരാജ്യത്തിൽ ഐഹി
കസ്വഭാവം അധികരിച്ചിരിക്കുന്നതിന്നെതിരെ മശീ
ഹരാജ്യത്തിൽ ആത്മികസ്വഭാവം അധികമായി
രിക്കും. പക്ഷെ ജനങ്ങൾ മശീഹരാജ്യത്തിലും ഐഹി
കധനങ്ങൾ മുഖ്യമാണെന്നു കരുതിയിരുന്നു. എങ്കി
ലും വെളിപ്പാടിന്റെ വികാസതയിൽ പ്രവാചക
ന്മാർ അധികം സ്പഷ്ടമായി മശീഹരാജ്യത്തിന്റെ
ആത്മിക സ്വഭാവത്തെ ജനങ്ങളോടു ഘോഷിച്ചു.

മശീഹരാജ്യത്തിന്നു ആത്മികസ്വഭാവമുള്ളതു
കൊണ്ടു അതുത്ഭവിക്കുമ്പോൾ അതിലെ അനുഭവ
ങ്ങൾ പരിഗ്രഹിക്കത്തക്ക ഹൃദയഭാവം ജനങ്ങളിൽ
ഉണ്ടായ്വരേണ്ടതാകുന്നു. സത്യദൈവാരാധനയിൽ
നിന്നും സദാചാരാനുഷ്ഠാനത്തിൽനിന്നും നിത്യം
തെറ്റി പ്രപഞ്ചഭോഗികളും അഭക്തരുമായ്തീൎന്ന ഇസ്ര
യേല്യരെ പ്രവാചകന്മാർ എപ്പോഴും മശീഹരാജ്യ
ത്തിന്നായി ഒരുക്കി. ജനത്തിൽ സല്ഗുണനവീകര
ണം വരുത്തുവാൻ പ്രവാചകന്മാർ പ്രയത്നിച്ചു [ 51 ] പോന്നു. ഉപദേശത്താലും ശാസനയാലും ജനം
മാനസാന്തരപ്പെടാഞ്ഞതിനാൽ ദൈവശിക്ഷകൾ
വേണ്ടിവന്നു. എന്നാൽ ഉത്തമ നവീകരണം മശീഹ
താൻ തന്നെ വരുത്തുന്നതാകുന്നു.

മശീഹസ്ഥാപിക്കുന്ന ദൈവരാജ്യത്തിന്റെ സ്വഭാ
വം അധികവും ആത്മികമാകകൊണ്ടു രാജസ്ഥാപ
നം യുദ്ധബലത്താലല്ല ആത്മികബലത്താൽ തന്നെ
നടക്കേണ്ടതാകുന്നു. ആ രാജ്യത്തിൽ മനുഷ്യൻ പാ
പസംയുക്തനായി പ്രവേശിച്ചു കൂടായ്കയാൽ ക്രിസ്തു
വിന്റെ പ്രായശ്ചിത്തയാഗം തന്റെ രാജസ്ഥാപന
ത്തിന്നാവശ്യമായ്വന്നു. യശായ 53. ആ സ്വയത്യാഗം
തന്നെയാകുന്നു അവന്റെ രാജ്യത്തിലെ എല്ലാ ഭാഗ്യാ
നുഭവങ്ങൾ്ക്കും ആധാരം. ആ ആത്മികരാജ്യത്തിന്ന
നുസാരമായി മശീഹ പുതിയനിയമത്തേയും സ്ഥാ
പിക്കും. യറമിയ 31, 33; ഹെസക്യേൽ 36. ഈ നിയമം
ഹൃദയത്തിൽ സ്ഥാപിക്കപ്പെടുന്നതുകൊണ്ടു പുതി
യനിയമത്താലും മശീഹയുടെ രാജ്യത്താലും വരുന്ന
ഭാഗ്യങ്ങൾ ആത്മികമായിരിക്കും. പുതിയനിയമ
ത്താൽ ജനം ദൈവത്തോടുള്ള കൂട്ടായ്മയിൽ പുതു
തായി പ്രവേശിക്കയും ഇനി വേൎപാടു വരാതവണ്ണം
അതിൽ വസിക്കയും ചെയ്യും.

ഇങ്ങിനെ സ്ഥാപിതമായ്വരുന്ന ദൈവരാജ്യത്തി
ലെ അനുഭവങ്ങൾ മൂന്നാകുന്നു. ഉദ്ധാരണം സമാ
ധാനം നീതി എന്നിവതന്നെ. മശീഹയാൽ സ്ഥാ
പിതമായ്വരുന്ന രാജ്യത്തിന്നു പഴയനിയമപ്രകാരം
ഐഹികവും ആത്മികവുമായ രണ്ടു സ്വഭാവങ്ങളു
ള്ളതുകൊണ്ടു മേല്പറഞ്ഞ മൂന്നുകാൎയ്യങ്ങൾ്ക്കും രണ്ടു [ 52 ] വിധമായ അൎത്ഥമുണ്ടാകും. എന്നാൽ മശീഹരാജ്യ
ത്തിന്നു ആത്മികസ്വഭാവം അധികരിച്ചു നില്ക്കുന്നതു
കൊണ്ടു ഉദ്ധാരണം സമാധാനം നീതി എന്നിവയി
ലും ആത്മിക സാരമാകുന്നു മുഖ്യം.

മശീഹയാൽ ഉണ്ടായ്വരുന്ന ഉദ്ധാരണം രണ്ടു
വിധം. ഒന്നാമതു ശത്രുക്കളുടെയും അന്യജാതികളുടെ
യും അധീനതയിൽനിന്നു ഇസ്രയേലിനെ വിടുവിക്കു
ന്നതു. രണ്ടാമതു ദൈവസംസൎഗ്ഗത്തിന്നു തടസ്ഥമാ
യ്നില്ക്കുന്ന പാപത്തെ നീക്കുന്നതിനാൽ ഉണ്ടാകുന്ന
ആത്മിക ഉദ്ധാരണം. ഈ ആത്മിക ഉദ്ധാരണ
ത്തിന്റെ അനുഭവം ഓരോരുത്തന്റെ ഉള്ളിൽ ഉണ്ടാ
കുന്ന പാപമോചനത്തിന്റെ നിശ്ചയം തന്നെയാ
കുന്നു. സമാധാനം എന്നതും രണ്ടു വിധമാകുന്നു.
ഒന്നാമതു മശീഹ ശത്രുക്കളെ ഒക്കയും ജയിച്ചടക്കി
ഇസ്രയേലിന്നു വാഴ്ചനല്കുന്നതിനാലുണ്ടാകുന്ന ഐ
ഹിക സമാധാനം. മേലാൽ അന്യജാതികളോടു
യുദ്ധമുണ്ടാകയില്ല. മശീഹതന്നെയാകുന്നു സമാ
ധാന പ്രഭ. രണ്ടാമതു ഭക്തരുടെ പാപങ്ങൾ്ക്കു
മോചനം വരുന്നതുകൊണ്ടു ജനത്തിന്നും ദൈവ
ത്തിന്നും തമ്മിൽ ഇനി അകല്ചയൊ ശത്രുതയൊ ഇല്ല.
മേലാൽ ശത്രുത വരാതിരിക്കേണ്ടതിന്നു ഹൃദയസ്ഥ
മാകുന്ന പുതിയനിയമത്തെ മദ്ധ്യസ്ഥനായ മശീഹ
മുഖാന്തരം സ്ഥാപിക്കുന്നതിനാൽ സന്തോഷ
ത്തോടെ ജനം ദൈവധൎമ്മത്തെ അനുഷ്ഠിക്കും. നീതി
എന്നതും രണ്ടു വിധം: ഒന്നാമതു ദൈവം തന്റെ
വാഗ്ദത്തങ്ങളെ നിവൃത്തിക്കുന്നതിലും ധൎമ്മലംഘന
ത്തിന്നു മശീഹ പ്രായശ്ചിത്തം ചെയ്യുന്നതിലും ദൈ [ 53 ] വത്തിന്റെ നീതി വെളിപ്പെടുന്നു. അതാകുന്നു മനു
ഷ്യന്നു രക്ഷ. രണ്ടാമതു ദൈവഹിതപ്രകാരം
മനുഷ്യൻ ജീവിക്കുന്ന അവസ്ഥയാകുന്നു നീതി.
ഇതു മനുഷ്യന്റെ ഭാഗത്തുണ്ടാകേണ്ടതാണെങ്കിലും
അതിന്നവശ്യമായ ജീവനും ശക്തിയും ദൈവത്തിൽ
നിന്നു കിട്ടേണ്ടതാകകൊണ്ടു അതുകൂടെ മശീഹ
യാൽ സ്ഥാപിതമായ്വരുന്ന ദൈവരാജ്യത്തിലെ അനു
ഭവമാകുന്നു.

മേല്പറഞ്ഞ അനുഭവങ്ങൾ ദൈവരാജ്യത്തിലെ
പ്രജകൾ്ക്കു ഉണ്ടാകേണ്ടതിന്നും ദൈവസംസൎഗ്ഗം നില
നിന്നുപോരേണ്ടതിന്നുമായി ദൈവം തന്റെ ആത്മാ
വിനെ പ്രായഭേദം ലിംഗഭേദം സ്ഥിതിഭേദം എന്നിവ
നോക്കാതെ ഭക്തിയുള്ള എല്ലാവൎക്കും അയച്ചുകൊ
ടുക്കും. യോവേൽ 3; ഇങ്ങിനെ നിരന്തരമായി നട
ക്കുന്ന ദൈവസംസൎഗ്ഗത്താൽ മനുഷ്യൻ ജീവൻ പ്രാ
പിക്കുന്നു. ജീവനെന്നതു വെറും ഐഹികമല്ല.
മശീഹരാജ്യത്തിലെ അനുഭവമായ ജീവൻ നിത്യജീ
വൻ തന്നെയാകുന്നു. മശീഹയുടെ രാജ്യം നിത്യരാജ്യ
മാണല്ലോ. നിത്യജീവനെന്നതു മശീഹയാൽ സ്ഥാ
പിതമായ്വരുന്ന ദൈവരാജ്യത്തിന്റെ പരിപൂൎണ്ണ
സ്ഥിതിയിലാകുന്നു മനുഷ്യന്നു ലഭിക്കുന്നതു.

ദാന്യെൽ മുതലായ ആവിഷ്കരണഗ്രന്ഥങ്ങളിൽ
മശീഹയുടെ ദൈവരാജ്യം ലോകാവസാനത്തിങ്കൽ
തികഞ്ഞതായ്ഭവിക്കുമെന്നു പറഞ്ഞിരിക്കുന്നു. ഈ
വക പ്രസ്താവത്തിൽനിന്നു ദൈവരാജ്യം ഈലോക
ത്തോടുകൂടെ അവസാനിക്കുന്നതല്ലെന്നും പാരത്രിക
രാജ്യമായ്തീരുന്നുഎന്നും സ്പഷ്ടമായി അനുമിക്കാം. [ 54 ] പാരത്രിക ദൈവരാജ്യത്തിൽ മനുഷ്യൻ പ്രവേശിക്കുന്ന
തെങ്ങിനെ എന്നതിനെപ്പറ്റി പുതിയനിയമത്തിൽ
പറഞ്ഞിരിക്കുന്നേടത്തോളം വ്യക്തമായി പഴയനിയ
മത്തിൽ പറഞ്ഞിട്ടില്ല. വെളിപ്പാടിന്റെ വികാസ
തയിൽ മനുഷ്യശേഷമുള്ള അവസ്ഥയെക്കുറിച്ചും
പാരത്രിക ദൈവരാജ്യത്തെക്കുറിച്ചും ഉള്ള നിരൂപണ
ത്തിന്നു വികാസത വന്നിരിക്കുന്നു. എന്നാൽ പാര
ത്രികഭാഗ്യം മശീഹപ്രദാനം ചെയ്യുന്നതാകകൊണ്ടു
അതിനെപ്പറ്റി മശീഹതാൻ തന്നെയാകുന്നു അധി
കം ക്ലിപ്തമായ്പറഞ്ഞു കൊടുത്തിരിക്കുന്നതു.

പഴയനിയമദൈവരാജ്യത്തിലെ പ്രജകളുടെ വള
ൎത്തലിൽ പ്രവൃത്തികളുടെ ഫലാഫലങ്ങൾ താല്കാലി
കവും ഐഹികവുമായിരുന്നു. കുട്ടികളുടെ സദാചാ
രവളൎത്തലിൽ താല്കാലിക ശിക്ഷാരക്ഷകൾ അത്യാ
വശ്യമായിരിക്കുന്നതുപോലേ തന്നെ മാനുഷസമുദാ
യത്തിന്റെ ശൈശവകാലത്തിലും അവരവരുടെ പ്ര
വൃത്തികളുടെ ഫലം താല്കാലികവും ഐഹികവുമാ
യിരുന്നു. എന്നാൽ ധൎമ്മാനുഷ്ഠാനത്തിൽ നിഷ്ഠ
യോടെ ഇരുന്ന ഭക്തന്മാൎക്കു പലവിധ കഷ്ടങ്ങളും
ദുഷ്ടന്മാൎക്കു ഐഹികസുഖവും ഉണ്ടാകുന്നു എന്നു
കണ്ടപ്പോൾ ഭക്തന്മാൎക്കു കുറെ ഇടൎച്ചവന്നു. മോശെ
ധൎമ്മത്തിലെ വാഗ്ദത്തങ്ങൾക്കു അതൊക്കുന്നില്ലല്ലൊ
എന്നു അവർ വിചാരിച്ചു ദുഃഖിക്കയും മേല്പറഞ്ഞ
വൈഷമ്യസംഗതിയെപ്പറ്റി ആലോചിക്കയും ചെ
യ്തു. അതിനാൽ തന്നെ പാരത്രികജീവന്നായുള്ള ദാ
ഹം അവരിൽ ഉണ്ടായ്വന്നതുകൊണ്ടു മരണത്തില്പി
ന്നെയുള്ള ഭാഗ്യനിൎഭാഗ്യങ്ങളെ കുറിച്ചു അവർ ആലോ [ 55 ] ചിക്കയും വെളിപ്പാടിന്റെ വാഹകന്മാർ അതിനെ
ക്കുറിച്ചു പലതും പറകയും ചെയ്തു.

പ്രാചീനകാലത്തു തന്നെ ഇസ്രയേല്യർ മരിച്ചു
പോയ തങ്ങളുടെ ബന്ധുജനങ്ങളെ സ്വന്തശ്മശാന
ത്തിലും വാഗ്ദത്തദേശത്തിലും അടക്കം ചെയ്തിരുന്നു.
മരിച്ചുപോകുന്നവരുടെ കാൎയ്യം മരണത്തോടെ അവ
സാനിച്ചുപോകുമെന്നു അവർ വിചാരിച്ചിരുന്നെ
ങ്കിൽ അങ്ങിനെ ചെയ്കയില്ലായിരുന്നു.

എന്നു തന്നെയുമല്ല യാക്കോബിന്റെ മരണസ
മയത്തു അവൻ ഭാവിയിലെ രക്ഷയെ വാഞ്ഛിച്ചിരു
ന്നതു ഓൎത്താൽ മരണത്തോടുകൂടെ തന്റെ കാൎയ്യം
അവസാനിച്ചുപോകുന്നതായി അവൻ കരുതീട്ടില്ല
എന്നു തെളിയുന്നു. ആദ്യപുസ്തകം 49, 18. മരിച്ച
വരോടു ചോദിക്കുക എന്ന പാപകരമായ പ്രവൃത്തി
യിൽ ഇസ്രയേല്യരും പലപ്പോഴും അകപ്പെട്ടുപോയി
രുന്നതുകൊണ്ടു അവരൊക്കയും മരണശേഷം മനു
ഷ്യന്നു അസ്തിത്വമുള്ളപ്രകാരം വിശ്വസിച്ചിരുന്നെ
ന്നു സ്പഷ്ടം. എന്നാൽ മരണശേഷം മനുഷ്യൻ ചെ
ല്ലുന്ന പാതാളം എന്ന സ്ഥലം സുഖകരമല്ലെന്നു
അവർ ഗണിച്ചിരുന്നു. പാതാളം ദുഷ്ടന്മാരുടെ ശി
ക്ഷാസ്ഥലം ആകുന്നു. യശാ. 14, 9; സങ്കീ. 6, 5;
88,10—12; 115,17. 18; 49,14—16; ആവൎത്തനം 32,22;
രണ്ടു ശമു.22,6; സങ്കീ. 9,17; സുഭാ.5, 5; 7,27; 9,18;
ഹെസക്യേൽ 31, 16; ആമോസ് 9, 2; യോന 2,2.
മീതെ കാണിച്ച വാക്യങ്ങളിൽനിന്നു പാതാളം (നര
കം) എന്ന സ്ഥലം ശിക്ഷയും ദൈവകോപവും അനു
ഭവമായ്വരുന്ന ദിക്കാകുന്നു എന്നു കാണാം. [ 56 ] മീതെ പറഞ്ഞപോലെ ഇഹലോകസുഖദുഃഖ
ങ്ങളുടെ അതുല്യവിഭാഗം, നീതിയുടെ കൃതൃമായ വ്യാ
പാരം, എന്നീസംഗതികളെ പറ്റിയുള്ള വിഷമചോ
ദ്യങ്ങളാൽ ഭക്തർ ബുദ്ധിമുട്ടുന്തോറും വെളിപ്പാടിന്റെ
ആത്മാവിനാൽ അവർ മനുഷ്യന്റെ ഐഹികവാ
സം അഭ്യാസകാലമാണെന്നും പിന്നീടു ഇവക്കനുസാ
രമായി ഭാഗ്യാനുഭവം വരുമെന്നും ആശിച്ചിരുന്നു.
എന്നാൽ പഴയനിയമവെളിപ്പാടു അവസാനിക്കാ
റായ കാലത്തു പുനരുത്ഥാനോപദേശത്തിന്റെ അ
ങ്കുരങ്ങളും പ്രത്യക്ഷമായ്വന്നു. ഹൊശയ 6, 2; യശ
യ 26, 19; ഹെസക്യേൽ 37. ഈ സ്ഥലങ്ങളിലൊക്ക
യും ജനത്തിന്റെ യഥാസ്ഥാപനം മുഖ്യസംഗതിയാ
ണെന്നു വാദിക്കാമെങ്കിലും ഈ ഉപദേശം തന്നെയാ
കുന്നു പുനരുത്ഥാനോപദേശത്തിന്റെ ഉത്ഭവകാര
ണമായിരിക്കുന്നതു. പിൻ കാലത്തു പരീശർ സ്പഷ്ട
മായി പുനരുത്ഥാനോപദേശം വിശ്വസിച്ചിരുന്നു.
എന്നാൽ പ്രാചീനകാലത്തു തന്നെ യോബ് തന്റെ
അവസ്ഥ മറു ലോകത്തിൽ തെളിഞ്ഞു വരും എന്നു
ആശിച്ചിരുന്നു. യോബ് 19, 26. ഈ ഉപദേശങ്ങ
ളൊക്കയും പുതുനിയമത്തിൽ യേശുവും അപ്പോസ്ത
ലന്മാരും സ്പഷ്ടമായ്പറഞ്ഞിരിക്കുന്നു.

2. പുതിയനിയമത്തിലെ ശ്രേഷ്ഠ പുരു
ഷാൎത്ഥമായ ദൈവരാജ്യം.

a. പഴയനിയമത്തിൽ വാഗ്ദത്തം ചെയ്തതും എ
ല്ലാഭക്തന്മാരും പ്രതീക്ഷിച്ചിരുന്നതുമായ ദൈവരാജ്യം
വന്നിരിക്കുന്നു എന്ന പ്രസംഗത്തോടുകൂടെ യേശു [ 57 ] തന്റെ പ്രവൎത്തനം ആരംഭിച്ചു. മത്തായി 3, 17;
മാൎക്ക് 1, 14. 15. പഴയനിയമത്തിലെ പ്രവാചക
ന്മാരെപ്പോലെ ഭാവിയിൽ ദൈവരാജ്യം വരുമെന്നു
വാഗ്ദത്തം ചെയ്വാൻ മാത്രമല്ല വൎത്തമാനകാലത്തിൽ
ദൈവരാജ്യത്തെ മനുഷ്യരിൽ സ്ഥാപിപ്പാൻ താൻ
വന്നിരിക്കുന്നു എന്നു യേശു തന്നെക്കുറിച്ചു സാക്ഷ്യം
പറഞ്ഞിരിക്കുന്നു. (ദൈവരാജ്യം എന്നപദം പുതു
നിയമത്തിൽ വിശ്വാസികളുടെ സമുദായം, ഹൃദയ
ത്തിൽ അനുഭവമായ്വരുന്ന ദൈവസംസൎഗ്ഗം, ഭാവി
യിലെ പാരത്രികരാജ്യം എന്നീ അൎത്ഥങ്ങളോടുകൂടെ
പ്രയോഗിച്ചിരിക്കുന്നു.) പൎവ്വതപ്രസംഗത്തിൽ ദൈ
വരാജ്യം നീതി എന്നീ രണ്ടു കാൎയ്യങ്ങളെ ഒന്നിച്ചു പറ
ഞ്ഞു കാണുന്നു. നീതി എന്നതു ദൈവരാജ്യവരവി
ന്നായി മനുഷ്യനിൽ ഉണ്ടാകേണ്ടുന്ന ഒരു സംഗതി
യാണെന്നു മാത്രമല്ല ദൈവരാജ്യത്തിലെ ഒരു ദിവ്യാനു
ഗ്രഹം കൂടെയാകുന്നു. ദൈവരാജ്യം യേശുവിനാൽ
ഈ ഭൂമിയിൽ വന്നു എങ്കിലും അവന്റെ പ്രസംഗ
പ്രകാരം ഭാവികാലത്തു മാത്രമേ അതിന്നു തികവു
വരികയുള്ളു. ഇങ്ങിനെ ഇഹത്തിലാരംഭിക്കുന്ന ദൈ
വരാജ്യം പാരത്രികമായ്ഭവിക്കുന്നതുകൊണ്ടു മത്തായി
അതിന്നു സ്വൎഗ്ഗരാജ്യം എന്നപേര് പ്രയോഗിച്ചി
രിക്കുന്നു.

ഈ ദൈവരാജ്യത്തിന്റെ തത്വം എന്തെന്നു നാം
പരിശോധിക്കുന്നു. ദൈവരാജ്യം ഈ ലോകത്തിലെ
സല്ഗുണനീതിയുടെ രാജ്യമെന്നും തികഞ്ഞ സല്ഗുണം
നടക്കുന്ന സമുദായമെന്നും പറഞ്ഞാൽ പോരാ.
ഇതിൽ സത്യമുണ്ടെങ്കിലും അതു ദൈവരാജ്യത്തി [ 58 ] ന്റെ മുഴുവൻ തത്വമല്ല. ആ അഭിപ്രായം ശരിയാ
ണെങ്കിൽ ദൈവരാജ്യമെന്നതു പുരുഷാൎത്ഥമോ സല്ഗു
ണപ്രാമാണ്യമോ അല്ല. മനുഷ്യൻ അനുഷ്ഠിക്കേ
ണ്ടുന്ന ഉത്തമധൎമ്മം എന്നുമാത്രമേ വരികയുള്ളു.
എന്നാൽ യേശു, ദൈവരാജ്യം പരമധനമാണെന്നും
ദൈവദാനമാണെന്നും പ്രസ്താവിച്ചിരിക്കുന്നു. “ആ
ത്മാവിൽ ദരിദ്രരായവർ ധന്യർ ദൈവരാജ്യം അവ
ൎക്കുള്ളതാകുന്നു” എന്ന ധന്യവാദത്തിൽനിന്നു അതൊ
രുദാനവും ഭാഗ്യാവസ്ഥയുമാണെന്നു സ്പഷ്ടമായ്വ
രുന്നു. ദൈവരാജ്യത്തിലാകുന്നു ഖേദിക്കുന്നവൎക്കാ
ശ്വാസവും വിശന്നു ദാഹിക്കുന്നവൎക്കു നീതിയാലുള്ള
തൃപ്തിയും ദൈവപുത്രത്വവും ദൈവത്തെ കാണ്മാ
നുള്ള സൌകൎയ്യവും ഉള്ളതു. നിലത്തു മറഞ്ഞു
കിടന്ന നിക്ഷേപം, വിലയേറിയ മുത്തു രാജപുത്ര
ന്റെ കല്ല്യാണം എന്നീ ഉപമകളിൽ യേശു ദൈവ
രാജ്യം പരമധനമാണെന്നു നന്നായി പ്രസ്താവിച്ചി
രിക്കുന്നു. “ദൈവരാജ്യം നിങ്ങളിൽനിന്നു എടുക്ക
പ്പെട്ടു ജാതികൾ്ക്കു കൊടുക്കപ്പെടും” എന്ന വാക്കിൽ
നിന്നും മേല്പറഞ്ഞ സംഗതി തെളിയുന്നു. ഈ വിഷ
യത്തെപ്പറ്റി മാൎക്ക് 8, 36ൽനിന്നു വിശേഷമായൊരു
പദേശം എടുക്കാം “ഒരു മനുഷ്യൻ സൎവ്വലോകം നേ
ടിയാലും തന്റെ ദേഹി ചേതംവന്നാൽ അവന്നു
എന്തു പ്രയോജനമുള്ളു.” ഈ വാക്യത്തിൽ സ്പഷ്ട
മായി ദൈവരാജ്യത്തെക്കുറിച്ചു ഒന്നും പറഞ്ഞു കാണു
ന്നില്ലെങ്കിലും ആദായം ചേതം എന്നീ പദങ്ങളെ
പ്രത്യേകം കുറിക്കൊള്ളേണ്ടതാകുന്നു. ദൈവരാജ്യ
ത്തിൽനിന്നു മനുഷ്യൻ നീങ്ങിപോകുന്നതാകുന്നു ചേ [ 59 ] തം. ആദായമോ ദൈവരാജ്യത്തിന്റെ അനുഭവമാ
കുന്നു. അതല്ലാതെ എല്ലാ ഐഹിക ധനങ്ങളെ
ക്കാൾ അത്യന്തം വിലയേറിയ ധനമാകുന്നു ദൈവ
രാജ്യം. ദൈവരാജ്യം ഐഹിക ധനമല്ല എന്നും
സ്വൎഗ്ഗീയവും പാരത്രികവും ആകുന്നു എന്നുംകൂ
ടെ ആ വാക്യത്തിൽനിന്നു തെളിയുന്നു. അതുകൊ
ണ്ടു യേശുതന്നെ തന്റെ രാജ്യം ഇഹത്തിൽനി
ന്നുള്ള തല്ല എന്നു യോഹ.18, 36ൽ പറയുന്നു.

ദൈവരാജ്യം ഭൂമിയിലെ എല്ലാ നശ്വരവസ്തുക്കൾ
ക്കും എതിരായിരിക്കുന്നതും സ്വൎഗ്ഗത്തിലെ നിക്ഷേപ
വുമാകുന്നു. അതു പരമധനവും ദൈവദാനവു മാക
യാൽ ദൈവം ന്യായവിധിദിവസത്തിൽ മനുഷ്യന്നു
നല്കുകയോ നല്കാതിരിക്കയോ ചെയ്യും. മത്തായി 25,
31—46. അതുകൊണ്ടു മനുഷ്യൻ അതു പ്രാപിപ്പാൻ
അത്യന്തം പരിശ്രമിക്കേണ്ടതാകുന്നു. ലൂക്ക് 10, 36.37;
മത്തായി 6, 33. ദൈവരാജ്യാനുഭവത്തിന്നു എതിരായി
നില്ക്കുന്ന എല്ലാ ഐഹികധനങ്ങളെയും ത്യജിക്കേ
ണ്ടതാകുന്നു. മത്തായി 10, 37. 38; ലൂക്ക് 14, 26. 27;
മത്തായി 8, 19—23. ഈ ശ്രേഷ്ഠപുരുഷാൎത്ഥം മനു
ഷ്യന്നു നഷ്ടമായ്പോകാതിരിപ്പാൻ അവൻ കണ്ണു
കൈകാൽ എന്നിവറ്റെയും ഐഹികജീവനെയും
ത്യജിപ്പാൻ ഒരുക്കമായിരിക്കേണം. മത്തായി 5, 29.30;
മാൎക്ക് 8, 34. 35. ഈ പ്രസ്താവങ്ങളെ ഒക്കയും വിചാ
രിച്ചാൽ ദൈവരാജ്യമെന്നതു യേശുവിന്റെ പ്രസംഗ
ങ്ങളിലെ മുഖ്യവിഷയമായ ശ്രേഷ്ഠപുരുഷാൎത്ഥമാ
കുന്നു എന്നു നിസ്സംശയം തെളിയുന്നു. ഈ പുരു
ഷാൎത്ഥം സദാചാരസംയുക്തമാണ് എന്നു നാം
മീതെ പറഞ്ഞതിൽനിന്നു സ്പഷ്ടം. [ 60 ] മേല്പറഞ്ഞ ദൈവരാജ്യത്തിന്നും സല്ഗുണധൎമ്മ
ത്തിന്നും തമ്മിൽ ഉറ്റസംബന്ധമുണ്ടു. നീതി
എന്നതു ദൈവരാജ്യത്തിലുൾപ്പെട്ട കാൎയ്യമാണെന്നു
മുമ്പെ തന്നെ പറഞ്ഞു വല്ലോ. ശ്രേഷ്ഠപുരുഷാൎത്ഥ
മായ ദൈവരാജ്യം സദാചാരസംയുക്തമാണ് എന്നു
മാത്രമല്ല അതു സദാചാരപ്രാമാണ്യവും കൂടെയാ
കുന്നു. ദൈവരാജ്യം മനുഷ്യന്നു ഹിതംപോലെ കര
സ്ഥമാക്കുവാനോ പ്രയോഗിപ്പാനോ പാടുള്ളതല്ല.
എന്നിട്ടും യേശുവിന്റെ ശിഷ്യർ ഉൾപ്പെട്ടിരിക്കുന്നതും
വസിക്കുന്നതുമായ ഈ രാജ്യത്തിൽ നില്ക്കയോ നീങ്ങി
പ്പോകയോ ചെയ്വാൻ മനുഷ്യന്നു സ്വാതന്ത്ര്യമുണ്ടു.
മനുഷ്യൻ അതിൽ നില്ക്കുന്നതും നീങ്ങിപ്പോകുന്നതും
അവനവന്റെ സല്ഗുണവ്യവസ്ഥക്കൊത്തവണ്ണമായി
രിക്കും. അതുകൊണ്ടു ദൈവരാജ്യം ചെറുതായി ആ
രംഭിച്ചു കാലക്രമേണ വളൎന്നുവരും. മത്തായി 13, 31.
32. അതു ഐഹികധനങ്ങളിലൊക്കയും വ്യാപിച്ചു
വരേണ്ടതുമാകുന്നു. മത്തായി 13, 33. അതിനായിട്ടു
ദൈവരാജ്യത്തിന്റെ അംഗങ്ങൾ സദാചാരനിതീ
അനുഷ്ഠിക്കേണ്ടതാകുന്നു. ദൈവരാജ്യത്തിൽ അതി
ശയപ്രവൃത്തികളെ ചെയ്യുന്നതല്ല ദൈവഹിതത്തെ
അനുസരിക്കുന്നതാകുന്നു പ്രധാനം. ദൈവഹിത
ത്തെ അനുസരിക്കുന്നതിന്നനുസാരമായി മനുഷ്യൻ
ദൈവരാജ്യത്തിൽ പങ്കാളികളായ്തീരുകയോ അനുസ
രിക്കാഞ്ഞാൽ അതിൽനിന്നു തള്ളപ്പെടുകയോ ചെ
യ്യും. മത്തായി 7, 21—23.

ദൈവരാജ്യത്തിന്റെ മുഖ്യധൎമ്മം സ്നേഹം തന്നെ
യാകുന്നു. പുതിയനിയമത്തിലും പ്രധാനമായിരി [ 61 ] ക്കുന്ന ഏറ്റവും വലിയ കല്പന “നിന്റെ കൎത്താവായ
ദൈവത്തെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും
നിന്റെ കൂട്ടുകാരനെ നിന്നെപോലെയും സ്നേഹിക്ക”
എന്നതാകുന്നു. ദൈവത്തോടുള്ള സ്നേഹത്തേയും
കൂട്ടുകാരനോടുള്ള സ്നേഹത്തേയും അന്യോന്യം വേൎപെ
ടുത്തിക്കൂടാ. പല്ലിന്നു പകരം പല്ലു കണ്ണിനു പകരം
കണ്ണ് എന്ന പഴയനിയമത്തിലെ പ്രതികാരധൎമ്മ
ത്തിന്നു എതിരെ പുതിയനിയമത്തിൽ ക്ഷമയും
സഹിഷ്ണുതയും ഇണക്കവുമാകുന്നു മുഖ്യം. മത്തായി
5, 23—26; 38—48. ദൈവം നീതിയിലും ശുദ്ധിയിലും
സ്നേഹത്തിലും തികഞ്ഞവനായിരിക്കുന്നതുപോലെ
ദൈവരാജ്യത്തിലെ അംഗങ്ങൾ എല്ലാ സല്ഗുണ
ത്തിലും തികഞ്ഞവരാകേണം. അതിന്നായി മനു
ഷ്യൻ സ്വന്തംഹൃദയത്തിലെ മോഹങ്ങളെയും ദുൎവ്വി
ചാരങ്ങളെയും ജയിച്ചടക്കേണം. മത്തായി 5, 23;
15, 11. l8. 19. യേശുവിന്റെ ശിഷ്യന്മാർ ദൈവരാജ്യം
പ്രാപിക്കേണ്ടതിന്നു മാതാപിതാക്കളെയും ബന്ധു
ജനങ്ങളെയും വിടേണ്ടതാകുന്നെങ്കിലും ദൈവരാജ്യ
ത്തിലെ നീതിയെ കുറിച്ച യേശു പറയുമ്പോൾ സമു
ദായസംബന്ധമായും കുഡുംബസംബന്ധമായുമുള്ള
മുറകളെ നിഷ്കൎഷിച്ചാജ്ഞാപിച്ചിരിക്കുന്നു. സല്ഗുണ
ധൎമ്മത്തെ ത്യജിച്ചു ആരാധനാധൎമ്മത്തെ മാത്രം പ്രമാ
ണിക്കുന്ന പരീശഭാവത്തെയും യേശു വിലക്കിയിരി
ക്കുന്നു. മാൎക്ക് 7, 10—12. യേശുവിനെ പോലെ അവ
ന്റെ ശിഷ്യന്മാരും സമുദായത്തിൽ ജീവിച്ചു ദൈവ
രാജ്യപ്രസംഗത്താലും സല്‌ക്രിയകളാലും ദൈവരാജ്യവ
ൎദ്ധനക്കായി ഉത്സാഹിക്കേണ്ടതാണ്. മത്താ. 25,31-36. [ 62 ] ദൈവരാജ്യമെന്നതു ശ്രേഷ്ഠപുരുഷാൎത്ഥവും സല്ഗു
ണപ്രാമാണ്യവുമായിരിക്കുന്നതു പരസ്പരവിരുദ്ധമല്ല.
അവ അന്യോന്യം എത്രയും യോജിച്ചു നില്ക്കുന്നു.
ദൈവരാജ്യമെന്ന ശ്രേഷ്ഠപുരുഷാൎത്ഥം പാരത്രികവും
ഭാവിയിൽ മാത്രം തികഞ്ഞു വരുന്നതുമാണെങ്കിലും
ഇപ്പോൾ തന്നെ മാനസാന്തരം ചെയ്തു സുവിശേഷ
ത്തിൽ വിശ്വസിക്കുന്നവൎക്കു അനുഭവമായിവരുന്നു.
ദൈവരാജ്യത്തിലെ പ്രജകൾക്കു യേശുവിനോടുള്ള
സംസൎഗ്ഗത്താൽ ദൈവസംസൎഗ്ഗവും നിത്യജീവനും
അനുഭവമായ്വരും. മത്തായി 10,37; ലൂക്ക് 14,26; മാൎക്ക്
2, 19. യേശുവിനോടുള്ള കൂട്ടായ്മയാകുന്നു ശ്രേഷ്ഠപു
രുഷാൎത്ഥാനുഭവത്തിന്നു ആധാരം. എന്നാൽ ദൈവ
രാജ്യം ലോകത്തിൽ തികഞ്ഞു വരേണമെങ്കിൽ സല്ഗു
ണവും നീതിയും മനുഷ്യനിൽ തികഞ്ഞു വരേണം.
അതുകൊണ്ടു മനുഷ്യന്റെ പ്രവൃത്തിക്കനുസാരമായി
കൂലി ദൈവരാജ്യത്തിൽനിന്നു കിട്ടും. എന്നാൽ ദൈ
വരാജ്യം മനുഷ്യന്റെ പ്രവൃത്തിയുടെ പ്രതിഫലമല്ല.

ദൈവരാജ്യത്തിൽ ദൈവകൂട്ടായ്മ സാധിച്ചുവരു
ന്നതുകൊണ്ടു പാപസംയുക്തമായ ഐഹികധനങ്ങ
ളെ ത്യജിപ്പാനും നീതി അനുഷ്ഠിപ്പാനും ഉള്ള പ്രാപ്തി
യും ലഭിക്കും. അതുകൊണ്ടു ദൈവരാജ്യം സൽഗുണ
ഹേതുവുമാകുന്നു. ഈ ദൈവരാജ്യം യേശുവിൽത
ന്നെ വന്നിരിക്കയാൽ ക്രിസ്തീയമാൎഗ്ഗത്തിന്നും യേശുവി
ന്നും തമ്മിൽ വേർപെടുത്തിക്കൂടാത്ത സംബന്ധമുണ്ടു.
അവൻ ദൈവപുത്രനാകയാൽ അവൻ ദൈവരാജ്യ
ത്തെ ഈ ലോകത്തിലേക്കു കൊണ്ടുവന്നിരിക്കുന്നു.
അവനോടുള്ള കൂട്ടായ്മയിൽ മനുഷ്യൻ ശ്രേഷ്ഠപുരു [ 63 ] ഷാൎത്ഥം പ്രാപിക്കും. ഇതു അവന്റെ ശിഷ്യരൊന്നാ
മതു അനുഭവിച്ചിരിക്കുന്നു. യേശു സ്വന്തശിഷ്യരു
മായി ചെയ്ത സംസൎഗ്ഗത്തിൽ ദൈവത്തോടുള്ള ജീവ
കൂട്ടായ്മ സിദ്ധിച്ചിട്ടുണ്ടെങ്കിൽ അവൻ സ്വൎഗ്ഗത്തേക്കു
പോയതിന്റെ ശേഷം ആ സംസൎഗ്ഗത്തിന്നു പകരം
എന്താകുന്നു ഉള്ളതെന്നും അല്ലെങ്കിൽ മേൽപറഞ്ഞ
പ്രകാരം യേശുവിന്റെ ദൃശ്യസംസൎഗ്ഗം ഇല്ലാതിരി
ക്കെ ഈ കാലത്തിൽ ദൈവരാജ്യം ക്രിസ്തുവിശ്വാസി
കൾക്കു എങ്ങിനെ അനുഭവമായും വാസ്തവമായും
വരുന്നു എന്നും ചോദിക്കേണ്ടതാകുന്നു. ഇതിന്നു
അപ്പോസ്തലരുടെ എഴുത്തുകളിൽനിന്നു ഉത്തരം കിട്ടും.

b. യേശുവിന്റെ ദൈവരാജ്യഘോഷണത്തിന്നും
അപ്പോസ്തലന്മാരുടെ ഘോഷണത്തിന്നും മദ്ധ്യേ യേ
ശുവിന്റെ മരണവും പുനരുത്ഥാനവും സംഭവിച്ചു.
ക്രിസ്തുവിന്റെ പ്രവൃത്തിക്കും വെളിപ്പാടിന്നും തികവു
വന്നതു ആ രണ്ടു സംഭവങ്ങളാലാണെന്നു അപ്പോസ്ത
ലന്മാർ പ്രത്യേകം എണ്ണിയിരിക്കുന്നതുകൊണ്ടു അവ
രുടെ ഘോഷണത്തിലും എഴുത്തുകളിലും ദൈവരാ
ജ്യം എന്നതല്ല. യേശുവിന്റെ കഷ്ടമരണംപുനരു
ത്ഥാനങ്ങളും അവയുടെ രക്ഷാഫലവുമാകുന്നു മുഖ്യ
സംഗതികളായി കാണുന്നതു. അതു വിചാരിച്ചാല
വരുടെ ഘോഷണം യേശുവിന്റെ മരണപുനരുത്ഥാ
നങ്ങളുടെ സാക്ഷ്യമായി ഭവിച്ചതു ഗ്രഹിക്കാം. ഈ
സംബന്ധത്തിൽ യേശുവിന്റെ മരണപുനരുത്ഥാ
നങ്ങൾക്കും ദൈവരാജ്യത്തിന്നും എന്തു സംബന്ധം
എന്നുള്ള ചോദ്യമാകുന്നു മുഖ്യം. യേശു താൻ തന്നെ
പഴയനിയമ വാഗ്ദത്തങ്ങൾ്ക്കനുസാരമായി തന്റെ മര [ 64 ] ണം മനുഷ്യന്റെ പാപമോചനത്തിന്നാവശ്യമായ
സംഗതിയാണെന്നു പറഞ്ഞിരിക്കുന്നു. മാൎക്ക് 10, 45;
യോഹ. 10, 11. അവന്റെ മരണത്താൽ സാദ്ധ്യമാ
യ്വരുന്ന പാപമോചനം എന്നതു ദൈവരാജ്യത്തിലെ
അനുഭവത്തിന്റെ ഒരു ഭാഗമാകുന്നു. അവന്റെ
പുനരുത്ഥാനത്താൽ വിശ്വാസിയുടെ ഹൃദയത്തിൽ
പുതിയ ജീവനും ഉത്ഭവിച്ചുവരുന്നു. റോമർ 4, 24. 25.
ഈ രണ്ടു പ്രവൃത്തികളുടെ ഫലം പാപമോചനവും
പുതിയ ജീവനുമാണെന്നു ശിഷ്യർ തന്നെ അനുഭ
വിച്ചു. യേശു തന്റെ മരണത്തിന്നു മുമ്പെ പല
പ്പോഴും മരണത്തെക്കുറിച്ചു ശിഷ്യന്മാരോടു പറഞ്ഞി
രുന്നെങ്കിലും അതു അവർ അശേഷം ഗ്രഹിച്ചിരു
ന്നില്ല. അവരുടെ ധാരണയ്ക്കും പ്രതീക്ഷയ്ക്കും യേശു
വിന്റെ മരണം നേരെ വിപരീതമായിരുന്നു. അവ
ന്റെ മരണശേഷം അവർ നിരാശപ്പെടുകയും
നിരാധാരന്മാരെപോലെ ഇരിക്കയും ചെയ്തു. എങ്കി
ലും യേശു പുനരുത്ഥാനം ചെയ്തു എന്നു അവർ
കണ്ടപ്പോൾ അധൈൎയ്യവും ഭയവും നിരാശയും നീങ്ങി
പുതിയ ജീവചൈതന്യങ്ങളോടെ പ്രവൃൎത്തിപ്പാനാരം
ഭിച്ചു. കാരണം അവൎക്കു വീണ്ടും യേശുവിനോടു
സംസൎഗ്ഗം ചെയ്വാൻ സാധിച്ചു. ഇങ്ങിനെ ജീവി
ച്ചെഴുനീറ്റും തേജസ്കരിക്കപ്പെട്ടുമിരിക്കുന്ന യേശുവി
ന്റെ കൂട്ടായ്മയിൽ ദൈവരാജ്യം തങ്ങൾക്കു ലഭിക്കു
മെന്ന പ്രത്യാശ അവൎക്കുണ്ടായ്വന്നു. ഇതിന്നെല്ലാം
യേശുവിന്റെ പുനരുത്ഥാനവും അതിനാൽ തങ്ങ
ൾ്ക്കനുഭവമായ്വന്ന പുതിയ ജീവനും ആധാരമായ്ക്കിട
ക്കുന്നതുകൊണ്ടു അപ്പോസ്തലരുടെ രചനകളിൽ [ 65 ] ദൈവരാജ്യത്തിലെ അനുഭവങ്ങളെക്കുറിച്ചും യേശു
വിന്റെ പുനരുത്ഥാനത്തെക്കുറിച്ചും ധാരാളം പറ
ഞ്ഞിരിക്കുന്നു. ദൈവരാജ്യം എന്ന പദം പൌൽ
അപ്പോസ്തലന്റെ ലേഖനങ്ങളിൽ ദുൎല്ലഭം ചില
പ്പോൾ കാണുന്നുണ്ടെങ്കിലും ആ സ്ഥലങ്ങളിലും
പാരത്രികമായ ഭാവിയിലെ ദൈവരാജ്യം എന്നൎത്ഥം
വരും. ഈ ലോകത്തിലെ ആത്മികരക്ഷാനുഭവ
ത്തിന്നു ദൈവരാജ്യം എന്ന പദം വളരെ ദുൎല്ലഭമായി
മാത്രം പറയുന്നു. റോമർ 14, 17. മറ്റുള്ള അപ്പോ
സ്തലരുടെ ലേഖനങ്ങളിൽ ആ പദം കാണുന്നില്ല.
കാരണം മാനസാന്തരപ്പെട്ടു വിശ്വസിക്കുന്നവർ യേ
ശുവിന്റെ സംസൎഗ്ഗത്താൽ ദൈവസംസൎഗ്ഗത്തിൽ
പ്രവേശിക്കുന്നു എന്നും അവന്റെ പുനരുത്ഥാന
ത്താൽ ദൈവരാജ്യം ജീവൻ എന്നിവ ലഭിക്കും എന്നും
അവർ വിശ്വസിച്ചിരുന്നു. ഇതൊക്കയും ക്രിസ്തുവി
നാൽ സാദ്ധ്യമായ്വരുന്നതുകൊണ്ടു ദൈവരാജ്യഘോ
ഷണം ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യമായിത്തീൎന്നു.
സ്നാനത്താൽ യേശുവിന്റെ ജീവസംസൎഗ്ഗത്തിൽ
പ്രവേശിക്കുന്നവർ ദൈവരാജ്യത്തിന്നവകാശികളായി
ത്തീരും. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ അവർ
അതു തികവായി അനുഭവിക്കും. ഇഹത്തിലെ സഹോ
ദരപ്രീതിയാൽ അന്യോന്യകൂട്ടായ്മയിലിരുന്നു ലോക
ത്തിന്റെ മാലിന്യതയിൽനിന്നു തങ്ങളെ തന്നെ കാ
ത്തു ക്രിസ്തുവിന്റെ പുനരാഗമനത്തിന്നായി ഒരുങ്ങി
നില്ക്കേണ്ടതാകുന്നു യേശുവിന്റെ ശിഷ്യന്മാരുടെമുറ.

അപ്പോസ്തലരുടെ പ്രവൃത്തികൾ എന്ന പുസ്ത
കത്തിലും മേല്പറഞ്ഞ കാരണങ്ങളാൽ യേശുവിന്റെ [ 66 ] പുനരുത്ഥാനം മുഖ്യസംഗതിയായി പറഞ്ഞിരിക്കു
ന്നു. പേത്രൻ അപ്പോസ്തലൻ ക്രിസ്തുവിന്റെ പുന
രുത്ഥാനത്താൽ ദൈവം നമ്മെ ജീവനുള്ള പ്രത്യാശ
യ്ക്കായി ജനിപ്പിച്ചിരിക്കുന്നു എന്നു പറയുന്നു. 1 പേ
ത്രൻ 1, 3. ജീവനുള്ള പ്രത്യാശയാൽ കേടു മാലിന്യം
വാട്ടം എന്നിവയില്ലാത്തതും സ്വൎഗ്ഗത്തിൽ സൂക്ഷിച്ചു
വെച്ചതുമായ അവകാശത്തിന്നായി ഭക്തന്മാർ കാത്തു
നില്ക്കുന്നു. അതിന്നായി ഭക്തന്മാർ സഹോദരപ്രീ
തിയോടും സദാചാരത്തോടുംകൂടെ ജീവിക്കേണ്ടതാ
കുന്നു. യാക്കോബ് അപ്പോസ്തലൻ ഉള്ളിലെ പുന
ൎജ്ജനനം ദൈവരാജ്യത്തിന്നായിട്ടു ആവശ്യമെന്നു പ
റയുന്നു. പുനൎജ്ജനനം എന്നതോ ഹൃദയത്തിന്റെ
പരിണാമവും ദൈവജീവന്റെ അനുഭവവും ആകു
ന്നു. അതാകുന്നു ദൈവരാജ്യത്തിന്നായുള്ള ലോകന
വീകരണത്തിന്റെ ആരംഭം.

c. പൌൽ അപ്പോസ്തലന്റെ എഴുത്തുകളിൽ
വിശ്വാസത്താലുള്ള നീതീകരണം എന്നതാകുന്നു
മുഖ്യവിഷയം. ദൈവത്തിന്റെ മുമ്പാകെയുള്ള നീ
തി മനുഷ്യന്റെ അന്ത്യലാക്കല്ല. അന്ത്യലാക്കാകുന്ന
ശ്രേഷ്ഠപുരുഷാൎത്ഥം പ്രാപിപ്പാനുള്ള സാഹിത്യം
മാത്രമാകുന്നു. പൌലിന്റെ എഴുത്തുകൾപ്രകാരം
ശ്രേഷ്ഠപുരുഷാൎത്ഥം യേശുക്രിസ്തുവിനാലാകുന്നു നമു
ക്കു ലഭിക്കുന്നതു. ഇതിനെപ്പറ്റി നാം അദ്ദേഹത്തി
ന്റെ എഴുത്തുകളിൽ മൂന്നുവിധം ആലോചന കാ
ണും. ഒന്നാമതു ക്രിസ്തുവിൽ വിശ്വസിക്കുന്നവരൊ
ക്കയും അവനിൽ ഏകം എന്നും അവന്റെ സംസ
ൎഗ്ഗത്തിൽ മനുഷ്യൻ സ്നാനത്താൽ ചേരുന്നു എന്നും [ 67 ] പറയുന്നു. സ്നാനപ്പെട്ടവർ ക്രിസ്തുവിനെ ഉടുത്തിരി
ക്കുന്നു. ഗലാ. 3, 27. 28. വിശ്വാസികൾ ഒരു ശരീര
മായി അവനോടു ബന്ധിച്ചിരിക്കുന്നു. ക്രിസ്തു തല
യും വിശ്വാസികൾ ശരീരത്തിലെ അവയവങ്ങളുമാ
കുന്നു. 1 കൊരി. 12, 13; കൊലൊ. 2, 19. ക്രിസ്തുവി
നോടുള്ള കൂട്ടായ്മയാൽ മനുഷ്യന്നുണ്ടാവുന്ന ആത്മി
കജീവൻ തല്ക്കാലം തികവായി വെളിപ്പെട്ടുവരായ്ക
യാൽ ദൈവത്തിൽ ഒളിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ
തേജസ്സുള്ളു പുനരാഗമനത്തിൽ വിശ്വാസികളുടെ
ജീവസമ്പൂൎണ്ണതയും പ്രത്യക്ഷമായ്വരും, ഇവയുടെ
സാരമോ ക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ സ്ഥാ
പിതമായ്വന്ന അദൃശ്യമായ ദൈവരാജ്യത്തിൽ വിശ്വാ
സികൾ സ്നാനമുഖേന പങ്കാളികളായ്തീരുന്നു എന്നും
അതിന്റെ സമ്പൂൎണ്ണത ക്രിസ്തുവിന്റെ പുനരാഗമന
ത്തിൽ വരാതിരിക്കുന്നതുകൊണ്ടു ദൈവരാജ്യം തിക
വോടെ പ്രത്യക്ഷമാവാനിരിക്കുന്നു എന്നും തന്നെ.
എന്നാൽ ക്രിസ്തുവിന്റെ കൂട്ടായ്മയിൽ വിശ്വാസികൾ
അനുഭവിക്കുന്ന ജീവൻ അവരുടെ പുതിയ ജിവന്നു
ആധാരവും നടപ്പിന്റെ ശക്തിയുമായ്തീരുന്നു. വി
ശ്വാസികൾ ക്രിസ്തുവിന്റെ കൂട്ടായ്മയാൽ അന്യോന്യ
സംബന്ധമുള്ളവരാകകൊണ്ടു അന്യോന്യം സ്നേഹ
ത്തിൽ പെരുമാറുവാൻ കടമ്പെട്ടിരിക്കുന്നു. രണ്ടാമ
തു വിശ്വാസികൾ സ്നാനത്തിൽ ക്രിസ്തുവിനോടുകൂടെ
മരിക്കയും കുഴിച്ചിടപ്പെടുകയും ഉണൎത്തപ്പെടുകയും
ചെയ്തു എന്നു അപ്പോസ്തലൻ പറയുന്നു. ക്രിസ്തു
പാപത്തിന്നു മരിച്ചപ്രകാരം മാനസാന്തരപ്പെടുന്ന
ഓരോരുത്തൻ പാപത്തിന്നു മരിക്കുന്നു എന്നു പറ [ 68 ] ഞ്ഞാൽ ഇതുവരെ പാപത്തിന്നു ദാസനായിരുന്നവ
ന്റെ മേൽ, അവൻ മാനസാന്തരപ്പെടുകകൊണ്ടു
ഇനി പാപത്തിന്നു അധികാരമില്ല. അവൻ പാ
പത്തിൽനിന്നു വിടുവിക്കപ്പെടുന്നു. ഇതിന്നു ക്രിസ്തു
വിന്റെ പ്രായശ്ചിത്തമരണം ആധാരമാകുന്നു. വി
ശ്വസിക്കുന്നവൻ പാപത്തിൽനിന്നു ഉദ്ധാരണം പ്രാ
പിക്കുന്നതിനാൽ ക്രിസ്തുവിന്റെ ജീവസംസൎഗ്ഗത്തിൽ
പ്രവേശിക്കുന്നതുകൊണ്ടു പുതിയ ജീവൻ പ്രാപിക്കു
ന്നു. മേലാൽ നീതിയിലും ശുദ്ധിയിലും ജീവിക്കുന്നു.
അതിന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം ആധാരം.
മേല്പറഞ്ഞതെല്ലാം ദൈവത്തിന്റെ ദാനമാകുന്നു.
എന്നാൽ മനുഷ്യന്റെ പ്രവൃത്തിയും അതോടു ചേ
ൎന്നിരിക്കുന്നു. ഞാൻ പാപത്തിന്നു മരിച്ചു എന്നു
മനുഷ്യൻ വിശ്വസിക്കയും ക്രിസ്തുവിൽനിന്നു ലഭിക്കു
ന്ന പുതിയ ജീവന്നു അനുസാരമായ്നടക്കുകയും വേ
ണം. മൂന്നാമതു മേല്പറഞ്ഞ പുതിയ ജീവനും കൂട്ടാ
യ്മയും നമുക്കു അനുഭവമാക്കിത്തരുന്നതു വിശുദ്ധാ
ത്മാവാകുന്നു. വിശുദ്ധാത്മാവാകുന്നു മനുഷ്യനെ
ക്രിസ്തുവിന്റെയും ദൈവത്തിന്റെയും സംസൎഗ്ഗ
ത്തിൽ പ്രവേശിപ്പിക്കുന്നതു. എന്നാൽ പാരത്രിക
ദൈവരാജ്യത്തിൽ മനുഷ്യൻ പ്രവേശിക്കുമെന്നതിന്നും
അതിലെ ഭാഗ്യം അനുഭവിക്കും എന്നതിന്നും വിശു
ദ്ധാത്മാവാകുന്നു ഉറപ്പു.

പാരത്രിക ദൈവരാജ്യത്തിൽ മനുഷ്യൻ മരണ
ശേഷം പ്രവേശിക്കും. വിശ്വാസികളെ പാരത്രിക
ദൈവരാജ്യത്തിൽ അല്ലെങ്കിൽ സ്വൎഗ്ഗത്തിൽ പ്രവേ
ശിപ്പിക്കേണ്ടതിന്നും അവിശ്വാസികളെ ശിക്ഷിക്കേ [ 69 ] ണ്ടതിന്നുമായി ക്രിസ്തു രണ്ടാമതും വരും. അന്നു, മരി
ച്ചുപോയവരും ജീവനോടെയുള്ളവരുമായ വിശ്വാ
സികളെ ക്രിസ്തു സ്വൎഗ്ഗത്തിൽ കൊണ്ടു പോകും.
മരിച്ചു പോയവൎക്കു പുനരുത്ഥാനവും ജീവനോടുള്ള
വൎക്കു രൂപാന്തരവും സംഭവിക്കും. സ്വൎഗ്ഗത്തിലെ
നിത്യജീവൻ അനുഭവിക്കേണ്ടതിന്നു നിത്യവും പാപ
രഹിതവും അക്ഷയവുമായ ദേഹം വിശ്വാസികൾ്ക്കു
ണ്ടാകും. ഈ ലോകത്തിൽ തന്നെ ക്രിസ്തുവിനോടുള്ള
കൂട്ടായ്മയിൽ വിശ്വാസികൾ ചേൎന്നിരിക്കുന്നതുകൊ
ണ്ടു ആ ജീവശക്തിയാൽ തന്നെ പുതുദേഹം എല്ലാ
വരും പ്രാപിക്കും.

d. യോഹന്നാൻ അപ്പോസ്തലന്റെ എഴുത്തുക
ളിൽ ശ്രേഷ്ഠപുരുഷാൎത്ഥത്തെക്കുറിച്ചു പറഞ്ഞിരി
ക്കുന്നതെന്തു?

യോഹന്നാന്റെ സുവിശേഷത്തിൽ 3, 3-5 ദൈ
വരാജ്യത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ഈ സുവി
ശേഷത്തിലും യോഹന്നാന്റെ ലേഖനങ്ങളിലും
ജീവൻ മരണം ഇരുട്ടു വെളിച്ചം എന്നീ വൈപരീത്യ
ങ്ങളാകുന്നു മുഖ്യം. മനുഷ്യൻ ദൈവരാജ്യത്തിൽ
പ്രാപിക്കുന്നതു നിത്യജീവനാകുന്നു. നിതൃജീവൻ
പ്രാപിക്കുന്നതു ക്രിസ്തുവിലെ വിശ്വാസത്താലുണ്ടാ
കുന്ന പുനൎജ്ജനനത്താലാകുന്നു. എന്നു തന്നെയല്ല
വിശ്വാസികൾ്ക്കു ക്രിസ്തുവിനോടു സംസൎഗ്ഗം ചെയ്യു
ന്നതിനാൽ മാത്രമേ ഹൃദയത്തിലെ പുനൎജ്ജനനവും
നിത്യജീവനും അനുഭവിപ്പാൻ സാധിക്കയുള്ളു. അതു
കൊണ്ടു ക്രിസ്തുതാൻ തന്നെ ജീവനാകുന്നു എന്നു പറ
ഞ്ഞിരിക്കുന്നു. ക്രിസ്തുവിനോടുള്ള സംസൎഗ്ഗം ജീവ [ 70 ] നും ക്രിസ്തുവിൽനിന്നുള്ള അകല്ച മരണവുമാകുന്നു.
ഇതു ഹേതുവായി ദൈവരാജ്യം എന്നതിന്നു പകരം
ക്രിസ്തു തന്നെ മുഖ്യമായ്നില്ക്കുന്നു. ക്രിസ്തു ദൈവത്തി
ന്റെ തികഞ്ഞ വെളിപ്പാടാകയാൽ ആ വെളിപ്പാ
ടിനെ അംഗീകരിക്കുന്നവൎക്കു സത്യപരിജ്ഞാനവും,
ക്രിസ്തുവിലെ പരിപൂൎണ്ണമായ വെളിപ്പാടു മനുഷ്യ
ന്റെ പാരത്രിക ജീവന്നാധാരമാകയാൽ അതിനെ
അംഗീകരിക്കുന്നവൎക്കു നിത്യജീവനും ഉണ്ടാകും.അവൻ
സത്യമായ തികഞ്ഞവെളിപ്പാടാകുന്നതുകൊണ്ടു
അവൻ മനുഷ്യരുടെ വെളിച്ചവുമാകുന്നു എന്നു പറ
ഞ്ഞാൽ മനുഷ്യന്റെ ജീവിത വ്യവസ്ഥ എങ്ങിനെയാ
യിരിക്കേണമെന്നു അവനിൽ നിന്നു തന്നെ മനുഷ്യർ
ഗ്രഹിക്കേണ്ടതാകുന്നു. അതുകൊണ്ടു ക്രിസ്തു മുഖാ
ന്തരം അനുഭവമായ്വരുന്ന പുരുഷാൎത്ഥം സദാചാര
സംയുക്തമായതാകുന്നു.

e. ഒടുക്കം വെളിപ്പാടുപുസ്തകത്തിൽ ശ്രേഷ്ഠപുരു
ഷാൎത്ഥമായ ദൈവരാജ്യത്തിന്റെ പാരത്രിക സ്വഭാ
വം മനുഷ്യന്നു ഗ്രഹിപ്പാൻ പാടുള്ളേടത്തോളം വെ
ളിപ്പെട്ടു വന്നിരിക്കുന്നു. മനുഷ്യന്നു എല്ലാ കാൎയ്യങ്ങളും
അവന്റെ പരിചയത്തിന്നനുസാരമായി മാത്രം ഗ്ര
ഹിപ്പാൻ കഴിയുന്നതുകൊണ്ടു പാരത്രിക ദൈവ്യരാജ്യ
ത്തെയും ഈ ലോകത്തിലെ സാദൃശ്യങ്ങളെകൊണ്ടു
വിവരിച്ചിരിക്കുന്നു. വെളി. 7, 14—17 “കൎത്താവേ നീ
അറിയുമല്ലോ എന്നു ഞാൻ പറഞ്ഞപ്പോൾ അവൻ
എന്നോടു പറഞ്ഞതു: ഇവർ മഹാസങ്കടത്തിൽനിന്നു
വരുന്നവർ ആകുന്നു, കുഞ്ഞാടിന്റെ രക്തത്തിൽ
തങ്ങളുടെ അങ്കികളെ അലക്കി വെളുപ്പിക്കയും ചെയ്തു. [ 71 ] ആകയാൽ അവർ ദൈവത്തിന്റെ സിംഹാസന
ത്തിന്റെ മുമ്പിലിരുന്നു അവന്റെ ആലയത്തിൽ
രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസന
ത്തിൽ ഇരിക്കുന്നവൻ അവരുടെ മേൽ തന്റെ കൂടാരം
അടിക്കും. ഇനി അവൎക്കു വിശക്കയുമില്ല, ദാഹിക്ക
യുമില്ല, വെയിലും യാതൊരു ചൂടും അവരുടെ മേൽ
തട്ടുകയുമില്ല. എന്തുകൊണ്ടെന്നാൽ സിംഹാസന
ത്തിന്റെ മദ്ധ്യെഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവ
ജലത്തിന്റെ ഉറവുകളിലേക്കു വഴിനടത്തുകയും ദൈ
വം താൻ അവരുടെ കണ്ണുകളിൽനിന്നു കണ്ണുനീർ എ
ല്ലാംതുടച്ചു കളകയും ചെയ്യും.” അവിടെയുണ്ടാകുന്ന
അനുഭവം രണ്ടു വിധമാകുന്നു. ഒന്നാമതു നിഷേധമാ
യ്പറഞ്ഞിരിക്കുന്നതു:—ഈ ലോകത്തിലെ കഷ്ടങ്ങളും
അരിഷ്ടതയും അവയുടെ കാരണമായ പാപവും പാ
പത്തിന്നുള്ള വശീകരണങ്ങളും പാപത്തിന്നു വഴിപ്പെ
ടുന്ന സ്വഭാവവും പാപശരീരവും അവിടെ ഉണ്ടാകയി
ല്ല. പ്രാകൃതാനുഭോഗങ്ങൾ്ക്കുള്ള വിഷയങ്ങളും ആവശ്യ
തയും അവിടെ ഉണ്ടാകുന്നതല്ല. രണ്ടാമതുസ്ഥാപിത
മായ്പറഞ്ഞിരിക്കുന്നതു:— സ്വൎഗ്ഗവാസം ദൈവസംസ
ൎഗ്ഗം നിത്യജീവൻ എന്നിവയാകുന്നു അവിടെ ഉണ്ടാ
കുന്ന അനുഭവം. അതു തന്നെയാകുന്നു പരമാനന്ദം.
ഈ പരമഭാഗ്യം മനുഷ്യന്നു അനുഭവമാക്കിക്കൊടുക്കു
ന്നതും മനുഷ്യനെ പാരത്രിക ദൈവരാജ്യത്തിൽ പ്രവേ
ശിപ്പിക്കുന്നതും ക്രിസ്തുവിന്റെ പ്രവൃത്തിയാകുന്നു.
അവിടെ പ്രവേശിക്കുന്നവർ എപ്പോഴും ക്രിസ്തുവിനെ
യും ദൈവത്തെയും ആരാധിക്കയും തടസ്ഥം വരാ
തെ സ്നേഹിക്കയും ചെയ്യും. [ 72 ] f. നാം ഇതുവരെ പ്രസ്താവിച്ച ക്രിസ്തുമാൎഗ്ഗ
ത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥനിരൂപണം സംക്ഷേ
പിച്ചു പറയാം. പാരത്രികദൈവരാജ്യമാകുന്നു ക്രിസ്തീ
യമാൎഗ്ഗത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥം. പാരത്രിക
ദൈവരാജ്യത്തിൽ മനുഷ്യൻ മരണശേഷം പ്രവേ
ശിക്കും. അവിടെ സ്വൎഗ്ഗവാസം, ദൈവസംസൎഗ്ഗം,
നിത്യജീവൻ എന്നിവ അനുഭവിക്കും. ലോകത്തി
ലെ അരിഷ്ടതകളൊന്നും അവിടെ ബാധിക്കുന്നതല്ല.
ഈ പുരുഷാൎത്ഥം നല്കുന്നതു യേശുക്രിസ്തു ആകുന്നു.
അതുകൊണ്ടു മനുഷ്യൻ വിശ്വാസത്താൽ തേജസ്ക്ക
രിക്കപ്പെട്ട ക്രിസ്തുവിനോടു ഈ ലോകത്തിലിരിക്കു
മ്പോൾ തന്നെ സംസൎഗ്ഗം ചെയ്യേണ്ടതാകുന്നു.
അതുമാത്രവുമല്ല. ശ്രേഷ്ഠപുരുഷാൎത്ഥനുഭവത്തിന്നു
മനുഷ്യന്റെ തല്ക്കാല പാപാവസ്ഥ വിപരീതമായിരി
ക്കുന്നതുകൊണ്ടും ശരിയായ പുരുഷാൎത്ഥം ഇന്നതെ
ന്നു മനുഷ്യനെ ഗ്രഹിപ്പിക്കേണ്ടതാകകൊണ്ടും പുരു
ഷാൎത്ഥം നിശ്ചയമായി ലഭിക്കും എന്നു മനുഷ്യന്നു
ഉറപ്പുവരുത്തേണ്ടതാകകൊണ്ടും ക്രിസ്തു ശ്രേഷ്ഠപുരു
ഷാൎത്ഥമായ ദൈവരാജ്യത്തെ ഈ ലോകത്തിൽ മാനു
ഷഹൃദയത്തിൽ തന്നെ സ്ഥാപിക്കേണ്ടതിന്നായി അ
വതരിച്ചു. അതിനാൽ മനുഷ്യൻ ക്രിസ്തുവിലെ
വിശ്വാസത്താൽ തന്നെ ഈ ലോകത്തിലിരിക്കെ
പാപമോചനം പുനൎജ്ജനനം ദൈവപുത്രത്വം
സത്യപരിജ്ഞാനം എന്നിവറ്റെ അനുഭവിക്കുന്നു.
ഈ അനുഭവം മനുഷ്യഹൃദയത്തിൽ വരുന്നതു തിരു
വചനത്താലും വിശുദ്ധാത്മാവിന്റെ പ്രവൃത്തി
യാലുമാകുന്നു. ഈ അനുഭവങ്ങളെ മാനുഷഹൃദയ [ 73 ] ത്തിൽ നിൎത്തിപോരേണ്ടതിന്നും പാപത്തിന്നായുള്ള
വശീകരണങ്ങളാലും മറ്റും മനുഷ്യൻ ദൈവരാജ്യ
ത്തിൽനിന്നു അകന്നുപോകാതിരിക്കേണ്ടതിന്നും
ആയി വിശുദ്ധാത്മാവിന്റെ ഹൃദയാധിവാസംകൂടെ
ഉണ്ടായ്വരുന്നു. ദൈവരാജ്യത്തിന്റെ പ്രജകൾ എ
പ്പോഴും സദാചാരം അനുഷ്ഠിക്കേണ്ടതാകകൊണ്ടു
ഈ പുരുഷാൎത്ഥം സദാചാരസംയുക്തമായതാകുന്നു.
എങ്കിലും പുരുഷാൎത്ഥം സദാചാരത്തിന്റെ കൂലിയല്ല.
സദാചാരം പുരുഷാൎത്ഥത്തിന്നു സഹചരമാകുന്നു.
പുരുഷാൎത്ഥം പ്രാപിക്കുന്നതു ദൈവത്തിന്റെ ദയ
യാൽ മാത്രമാകുന്നു. പാപിയായ മനുഷ്യന്നു ഉത്തമ
സദാചാരാനുഷ്ഠാനം അസാദ്ധ്യമാകകൊണ്ടു നീതി
എന്നതു തന്നെ പുരുഷാൎത്ഥത്തിലടങ്ങിയിരിക്കുന്ന
ദൈവദാനമാകുന്നു. അതുകൊണ്ടു ക്രിസ്തീയമാൎഗ്ഗ
ത്തിൽ ശ്രേഷ്ഠപുരുഷാൎത്ഥം സദാചാരപ്രാമാണ്യവും
സദാചാരഹേതുവുമാകുന്നു. ഇങ്ങിനെ പുരുഷാൎത്ഥ
പ്രാപ്തിക്കായി സദാചാരാനുഷ്ഠാനം വേണമെന്ന
തല്ല മുഖ്യം. ലഭിക്കുന്ന ദൈവദാനത്തെ (പുരുഷാ
ൎത്ഥത്തെ) നിത്യം അനുഭവിച്ചുപോരുന്നതിൽ സദാ
ചാരം ഉണ്ടായിരിക്കുമെന്നതു ആകുന്നു മുഖ്യം. ഇ
തു വിചാരിച്ചാൽ ക്രിസ്തീയപുരുഷാൎത്ഥാനുഭവത്തിൽ
മനുഷ്യൻ ലോകത്തോടു എങ്ങിനെ പെരുമാറേ
ണ്ടതാകുന്നു എന്നു തെളിഞ്ഞു വരും. ഈ ശ്രേ
ഷ്ഠപുരുഷാൎത്ഥത്തെ അംഗീകരിക്കുന്നവൻ പാപ
സംയുക്തമായ ഐഹികധനങ്ങളെ ഒഴിചു പ്ര
പഞ്ചഭാവം മാറ്റി രാഗമോഹങ്ങളുള്ള ദോഷസ്വ
ഭാവത്തെ തള്ളിക്കളയേണ്ടതാകുന്നു. അല്ലെങ്കിൽ [ 74 ] ഐഹികധനങ്ങൾ ശ്രേഷ്ഠപുരുഷാൎത്ഥാനുഭവത്തി
ന്നു എതിർ നിന്നാൽ അവറ്റെ തള്ളിക്കളയേണം.
നേരെ മറിച്ചു നമുക്കുള്ള എല്ലാ ഐഹികധനങ്ങ
ളെയും ശ്രേഷ്ഠപുരുഷാൎത്ഥലബ്ധിക്കു സഹായങ്ങ
ളായി പ്രയോഗിക്കുന്നതുംകൂടെ ആവശ്യമാകുന്നു.
ഇങ്ങിനെ നിത്യഭാഗ്യത്തിന്നായി പരിശ്രമിക്കുമ്പോൾ
താല്കാലികമായവറ്റെ സംബന്ധിച്ചു ക്രിസ്തീയമാൎഗ്ഗ
വും സ്വയപരിത്യാഗം ആവശ്യപ്പെടുന്നു. ഐഹിക
ധനങ്ങളെ കൂടെ ശ്രേഷ്ഠ പുരുഷാൎത്ഥപ്രാപ്തിക്കുസഹാ
യങ്ങളായി ഉപയോഗിക്കുന്നതിനാലൊ ദൈവരാജ്യം
ലോകത്തിൽ വ്യാപരിച്ചും വികസിച്ചും വരും. ഇങ്ങി
നെ ദൈവരാജ്യം ലോകത്തിൽ ഒരു സമുദായമായ്തീ
രുന്നു. ഈ സമുദായത്തിലെ അവയവങ്ങൾ അന്യോ
ന്യം സഹോദരത്വമാചരിക്കയും പരിപൂൎണ്ണസ്നേഹ
ത്തിൽ ജീവിക്കയും ദൈവരാജ്യവൎദ്ധനയ്ക്കായി പ്രവൃ
ത്തിക്കയും ചെയ്യേണ്ടതാകുന്നു. ഇതിനാൽ ദൈവ
രാജ്യം ലോകത്തിൽ പരിപൂൎണ്ണമായ്വരുമ്പോൾ അതു
ലോകാവസാനത്തിൽ ക്രിസ്തുവിന്റെ പുനരാഗമന
ത്തോടുകൂടെ പാരത്രികാനുഭവമായ്തീരും.

ΙΙΙ. ശ്രേഷ്ഠപുരുഷാൎത്ഥ
പരിശോധന.

ലോകത്തിലെ എല്ലാ മാൎഗ്ഗങ്ങളെയും പരിശോ
ധിച്ചാൽ നാലുതരം പുരുഷാൎത്ഥങ്ങളെ കാണും.
മനുഷ്യൻ അൎത്ഥിക്കുന്ന ധനങ്ങൾ പ്രാകൃതമോ പാര
ത്രികമോ ആയിരിക്കും. ആവക ധനങ്ങളെ അൎത്ഥി [ 75 ] ച്ചുകൊണ്ടിരിക്കേ അവയുടെ സാദ്ധ്യത്തിന്നായി സ
ദാചാരാനുഷ്ട്രാനം ആവശ്യമായിരിക്കയോ ആവശ്യമി
ല്ലെന്നുവരികയോ ചെയ്യാം. അല്ലെങ്കിൽ ആവക
ധനങ്ങൾ സൽഗുണസംയുക്തങ്ങളോ സൽഗുണവി
രഹിതങ്ങളോ ആയിരിക്കും. അതുകൊണ്ടു സൽഗു
ണസംയുക്തമായ പ്രാകൃതധനങ്ങൾ സൽഗുണരഹി
തമായ പ്രാകൃതധനങ്ങൾ സൽഗുണസംയുക്തമായ
പാരത്രികധനങ്ങൾ സൽഗുണവിരഹിതമായ പാര
ത്രികധനങ്ങൾ എന്നിങ്ങിനെ നാലുതരം പുരുഷാൎത്ഥ
ങ്ങളുണ്ടു. ഇങ്ങിനെ വിവിധപുരുഷാൎത്ഥങ്ങളെ കു
റിച്ചു വിവിധമാൎഗ്ഗങ്ങൾ വ്യവഹരിച്ചുകാണുന്നതിൽ
ഹിന്തുമതത്തിലെയും ക്രിസ്തീയമതത്തിലെയും പുരു
ഷാൎത്ഥങ്ങളുടെ ഗുരുലഘുത്വങ്ങളെയും യോഗ്യായോ
ഗ്യതകളെയും ഒടുക്കം പരിശോധിക്കുന്നു.

1. ഹിന്തുമതത്തിലെ പുരുഷാൎത്ഥങ്ങളുടെ
പരിശോധന.

a. ഹിന്തുമതത്തിലെ പുരുഷാൎത്ഥങ്ങൾ ഏവ
യെന്നു നാം മീതെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

“ധൎമ്മാൎത്ഥകാമമോക്ഷം നാലിന്നു വിരോധങ്ങൾ
തമ്മിൽ വരാതെകണ്ടു സാധിച്ചുകൊൾകെയാവു,
ധൎമ്മത്തെയുപേക്ഷിച്ചോരൎത്ഥകാമങ്ങൾ വേണ്ട
ധൎമ്മകാമങ്ങൾ വെടിഞ്ഞുൎത്ഥവുമുണ്ടാകേണ്ട
ധൎമ്മാൎത്ഥങ്ങളെ വെടിഞ്ഞുള്ള കാമവുംവേണ്ട,
തങ്ങളിൽ വിരുദ്ധമായിരിക്കുമിവമൂന്നും
മംഗലശീലെ നിന്നോടെന്തിനു പറയുന്നു,
ധൎമ്മത്തെ സാധിക്കുമ്പോൾ അൎത്ഥകാമങ്ങളും പോം
ധൎമ്മകാമങ്ങളും പോമൎത്ഥത്തെ സാധിക്കുമ്പോൾ
കാമത്തെ സാധിക്കുമ്പോളൎത്ഥധൎമ്മങ്ങളും പോം.” [ 76 ] ധൎമ്മം, അൎത്ഥം, കാമം, മോക്ഷം എന്നീ പുരുഷാ
ൎത്ഥങ്ങൾ അന്യോന്യം യോജിക്കാത്തവയാണെന്നു
മീതെ പ്രസ്താവിച്ചതിൽനിന്നു തന്നെ തെളിയുന്നു.
ഇവ അന്യോന്യം യോജിക്കാത്തതു എന്തുകൊണ്ടു? മാ
നുഷമനോസങ്കല്പിതങ്ങളായ പുരുഷാൎത്ഥങ്ങളെ ഈ
മാൎഗ്ഗം വ്യവഹരിച്ചിരിക്കകൊണ്ടു തന്നെ. മനുഷ്യന്നു
നിത്യഭാഗ്യം എന്താണെന്നു സ്വാഭാവികബുദ്ധികൊ
ണ്ടുഗ്രഹിച്ചുകൂടാ. ദിവ്യവെളിപ്പാടിനാൽ തന്നെ നമു
ക്കു നിത്യഭാഗ്യമെന്തെന്നു അറിഞ്ഞു വരേണ്ടതാകുന്നു.
ചെറിയ കുട്ടികൾ അനവധി സാധനങ്ങൾ ഉള്ള
ഒരു കച്ചവടസ്ഥലത്തു ചെന്നു സാധനങ്ങൾ സ്വ
മേധയായി വാങ്ങുവാൻ പുറപ്പെട്ടാൽ തല്ക്കാലസ
ന്തോഷത്തിനുള്ളവയും കാഴ്ചയ്ക്കു മനോഹരമെന്നു
തോന്നുന്നവയും മാത്രം വാങ്ങുവാൻ പരിശ്രമിക്കും.
ദീൎഘകാലത്തേക്കു നില്ക്കുന്നവയും കാൎയ്യമായ പ്രയോ
ജനം വരുത്തുന്നവയും വാങ്ങുവാൻ അവർ വളരെ
യത്നിക്കയില്ല. അതുപോലെയാകുന്നു സ്വന്തബു
ദ്ധിയാൽ മനുഷ്യൻ ഭാഗ്യം തെരിഞ്ഞെടുപ്പാൻ ഭാവി
ച്ചാൽ വരുന്നതു. പൂൎവ്വ ഋഷികളും മറ്റും തങ്ങൾ്ക്കു
നന്നു എന്നു തോന്നുന്നവറ്റെ പുരുഷാൎത്ഥങ്ങളായി
ഗണിച്ചു അതുകൊണ്ടു ഹിന്തുമതത്തിൽ അന്യോന്യം
യോജിക്കാത്ത വിവിധപുരുഷാൎത്ഥങ്ങളെ കുറിച്ചു പ
റഞ്ഞിരിക്കുന്നു. മീതെ പറഞ്ഞ കുട്ടികളോടുകൂടി
അവരുടെ രക്ഷിതാക്കന്മാരും കച്ചവടസ്ഥലത്തേക്കു
ചെന്നു പ്രയോജനകരമായ വസ്തുകളെ കാണിച്ചാൽ
അവൎക്കു വേണ്ടുന്നതിന്നതെന്നു മനസ്സിലാകും. അ
തുപോലെ പരമസ്രഷ്ടാവു താൻ തന്നെ നമുക്കു വേ [ 77 ] ണ്ടുന്ന പുരുഷാൎത്ഥം ഇന്നതെന്നു പ്രത്യക്ഷമാക്കിത്ത
രേണ്ടതാകുന്നു.

b. പ്രാചീന ആൎയ്യരുടെ മതത്തിൽ പ്രാകൃതധ
നങ്ങളായിരുന്നു പുരുഷാൎത്ഥം എന്നു മുമ്പെ പറ
ഞ്ഞിട്ടുണ്ടല്ലോ. നിത്യമായ ദേഹിക്കു പ്രാകൃതധന
ങ്ങളാൽ തൃപ്തിവരുന്നതല്ല. കാരണം പ്രാകൃതധന
ങ്ങൾ താല്കാലികവും നശ്വരവുമാകുന്നു. പക്ഷെ
മനുഷ്യന്നു പ്രാകൃതധനങ്ങളാൽ താല്കാലികസന്തുഷ്ടി
വരാം. എങ്കിലും കാലദീൎഗ്ഘതയിൽ മനുഷ്യൻ അവ
റ്റെ വിട്ടുപോകയോ, അവ മനുഷ്യനെ വിട്ടുപോക
യോ ചെയ്യും. അതല്ലാതെ ഐഹികധനങ്ങൾ ദേ
ഹിക്കു സമജാത്യങ്ങളല്ല. ആത്മാവിന്നു തൃപ്തിവരേ
ണമെങ്കിൽ ആത്മികധനങ്ങൾ തന്നെ വേണം.
ആത്മികധനമെന്നതോ, ദേഹിക്കു സ്രഷ്ടാവിനോടു
ള്ള സംസൎഗ്ഗത്തിൽനിന്നുണ്ടാകുന്ന ഭാഗ്യം തന്നെയാ
കുന്നു. പ്രാകൃതധനങ്ങളാൽ ദേഹിക്കു സന്തുഷ്ടിവ
രുന്നതല്ലെന്നു നചികേതസ് യമനോടു പറഞ്ഞി
രിക്കുന്നു. അതല്ലാതെ പ്രാകൃതധനങ്ങളാൽ മനുഷ്യ
ന്നു പരിപൂൎണ്ണസന്തുഷ്ടി വരുന്നതായിരുന്നെങ്കിൽ ഹി
ന്തുക്കൾ തന്നെ അമൎത്യതയ്ക്കായും മോക്ഷത്തിന്നായും
വാഞ്ഛിക്കയില്ലായിരുന്നുവല്ലോ.

“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാം ആയുസ്സുമോൎക്ക നീ
പുത്രമിത്രാൎത്ഥകളത്രാദിസംഗമം
എത്രയും അല്പകാലസ്ഥിതമോൎക്ക നീ
പാന്ഥർ പെരുവഴിയമ്പലം തന്നലെ
താന്തരായ്ക്കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ടങ്ങൾപോലെയും
എത്രയും ചഞ്ചലം ആലയസംഗമം. രാമായണം. [ 78 ] c. സ്വൎല്ലോകത്തിലെ അമൎത്യതയാകുന്നു പുരു
ഷാൎത്ഥമെന്നു ബ്രാഹ്മണങ്ങളിലും പുരാണങ്ങളിലും
പറഞ്ഞുകാണുന്നെങ്കിലും സ്വൎല്ലോകങ്ങളിലുണ്ടാകു
ന്ന അനുഭവം കേവലം പ്രാകൃതമാകകൊണ്ടു പ്രാകൃ
തധനങ്ങളെ കുറിച്ചു പറഞ്ഞതു ഇവിടെയും പറ്റും
ആ ലോകങ്ങളിലെ അനുഭവം പ്രാകൃതമെന്നു മാത്ര
മല്ല പാപസംയുക്തം കൂടെയാകുന്നു. ദുൎമ്മോഹം ജഡി
കസന്തോഷം സ്ത്രീസുഖം വ്യഭിചാരം എന്നിവ കൂടെ
അവിടെ ഉണ്ടാകും. (അൎജ്ജുനന്റെ സ്വൎഗ്ഗയാത്ര,
ഉൎവ്വേ ശ്യാദികളുടെ നില, സനകാദികളുടെ അവസ്ഥ.)
അതല്ലാതെ സ്വൎഗ്ഗങ്ങളിലെ വാസം ശാശ്വതമല്ല.
മഹാഭിഷക്ക് എന്ന രാജാവു മരണശേഷം സത്യലോ
കം പ്രാപിച്ചെങ്കിലും അവിടെനിന്നു ഗംഗാദേവി
വിവസ്ത്രയായപ്പോൾ അവളെ മോഹിച്ചതുകൊണ്ടു
വീണ്ടും ഭൂമിയിൽ വന്നു പിറക്കേണ്ടിവന്നു. അതു
ഹേതുവായി ജ്ഞാനമാൎഗ്ഗം അവലംബിച്ച ഹിന്തുക്കൾ
സ്വൎഗ്ഗലോകവാസംകൂടെ ദോഷസംയുക്തമാണെന്നും
അതു പുരുഷാൎത്ഥമായി കരുതേണ്ടതല്ലെന്നും പറ
യുന്നു.

അമൎത്യതയെ കുറിച്ചു പറഞ്ഞിരിക്കുന്നതു ഹിന്തു
മാൎഗ്ഗത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥനിരൂപണത്തിൽ
ഏറ്റവും വിശിഷ്ട സംഗതിയായിട്ടാണെങ്കിലും അ
തോടു സംബന്ധിച്ചിരിക്കുന്ന പ്രസ്താവങ്ങൾ നോക്കു
മ്പോൾ അതിന്റെ ലഘുത്വം പ്രത്യക്ഷമായ്വരും.
ബ്രാഹ്മണങ്ങളിൽ അമൎത്യതയുടെ പ്രാപകമാൎഗ്ഗം അ
ഗ്നിയെ ആരാധിക്കുന്നതും യാഗാദികൎമ്മങ്ങളെ അനു
ഷ്ഠിക്കുന്നതുമാണെന്നു പറഞ്ഞിരിക്കുന്നു. ഇങ്ങിനെ [ 79 ] മനുഷ്യൻ സ്വയപ്രയത്നംകൊണ്ടു അമൎത്യത പ്രാപി
ക്കേണം. പുരാണങ്ങളിൽ അമൎത്യതയുണ്ടായ്വന്ന
വഴി രണ്ടാണെന്നു പറഞ്ഞിരിക്കുന്നു. ഒന്നാമതു ക
ചന്റെ കഥയാലും രണ്ടാമതു പാലാഴിമഥനത്താലും
അതു തെളിയും.

പണ്ടു ദേവന്മാൎക്കും അസുരന്മാൎക്കും തമ്മിൽ യു
ദ്ധമുണ്ടായപ്പോൾ ബൃഹസ്പതി ദേവന്മാരുടെയും
ശുക്രൻ അസുരന്മാരുടെയും നാഥനായിരുന്നു. ശുക്ര
ന്നു മൃതസഞ്ജീവനിവിദ്യ അറിയാമായിരുന്നു. ബൃഹ
സ്പതിക്കതു അറിഞ്ഞു കൂടാതിരുന്നതുകൊണ്ടു ദേവന്മാ
ൎക്കു പരാജയം സംഭവിച്ചു. ശുക്രന്നു ആ അറിവു
ണ്ടായിരുന്നതുകൊണ്ടു യുദ്ധത്തിൽ മരിക്കുന്ന അസു
രന്മാരെ ഒക്കയും ജീവിപ്പിച്ചു. ദേവന്മാർ മരിച്ചു
മരിച്ചു ഒടുങ്ങാറായപ്പോൾ ബൃഹസ്പതിയുടെ മൂന്നാം
പുത്രനായ കചൻ ആ വിദ്യ പഠിക്കേണ്ടതിന്നായി
ശുക്രനെ ചെന്നാശ്രയിച്ചു. ശുക്രന്റെ മകളായ
ദേവയാനിയുടെ സഹായംകൊണ്ടു കചൻ ശുക്ര
ന്റെ ഇഷ്ട ശിഷ്യനായ്തീൎന്നു. ഈ വിവരം അസുര
ന്മാർ അറിഞ്ഞപ്പോൾ കചനെ പലകുറി കൊന്നു
കളഞ്ഞു എങ്കിലും ശുക്രൻ അവനെ വീണ്ടും വീണ്ടും
ജീവിപ്പിച്ചു. ഒടുക്കം അസുരന്മാർ കചനെ കൊന്നു
ചുട്ടു ഭസ്മമാക്കി മദ്യത്തിലിട്ടു ശുക്രന്നു കൊടുത്തു അ
വൻ അറിയാതെ ആ മദ്യം കുടിക്കയും ചെയ്തു. ദേവ
യാനിയുടെ നിൎബ്ബന്ധത്താൽ കചനെ വീണ്ടും ജീവി
പ്പിപ്പാൻ ഭാവിച്ചപ്പോൾ കചൻ തന്റെ വയററിലാ
ണെന്നു ശുക്രനറിഞ്ഞു. കചൻ പുറത്തേക്കു വരു
മ്പോൾ താൻ മരിക്കേണ്ടിവരുമെന്നറിഞ്ഞതുകൊണ്ടു [ 80 ] അസുരരെയും മദ്യത്തെയും ശപിച്ചു. ഒടുക്കം വയറ്റി
ലുള്ള കചന്നു തന്റെ മൃതസഞ്ജീവനിവിദ്യ പഠിപ്പി
ച്ചുകൊടുത്തു. കചൻ പുറത്തേക്കു വന്നപ്പോൾ
ശുക്രൻ മരിച്ചു. കചൻ ആ വിദ്യകൊണ്ടു ശുക്രനെ
എഴുനീല്പിച്ചു. ഈ വിദ്യയാലാകുന്നുപോൽ ദേവന്മാർ
അമൎത്യത പ്രാപിച്ചതു. ഇതല്ലാതെ പാലാഴി കട
ഞ്ഞിട്ടു കിട്ടിയ അമൃതിനാലും ദേവന്മാർ അമൎത്യത
പ്രാപിച്ചു എന്നു പറഞ്ഞിരിക്കുന്നു.

ഈ വിവരങ്ങളെല്ലാം വിചാരിച്ചാൽ പുരുഷാ
ൎത്ഥമെങ്ങിനെ പ്രാപിക്കാമെന്നു ഹിന്തുമാൎഗ്ഗം തന്നെ
ശരിയായി അറിയുന്നില്ലെന്നു പറയേണ്ടിവരുന്നു.
മനുഷ്യന്റെ ശ്രേഷ്ഠഭാഗ്യം എങ്ങിനെ സിദ്ധിക്കുമെന്നു
ശരിയായി പറയാത്ത മാൎഗ്ഗം എത്രെക്കു മതിയാകുമെ
ന്നു ഓൎപ്പിൻ. ഊഹത്താലും മിഥ്യാകഥകളാലും പു
രുഷാൎത്ഥലബ്ധി ഉണ്ടാകുമോ? മരണത്തിൽ പിന്നെ
യുള്ള മനുഷ്യന്റെ അവസ്ഥയെന്തെന്നു ദേവന്മാർ
പോലും അറിയുന്നില്ലെന്നു യമൻ നചികേതനോടു
പറഞ്ഞിരിക്കുന്നു. പിന്നെ മനുഷ്യൻ തന്റെ ഭാവ്യ
വസ്ഥ എങ്ങിനെ അറിയും? സ്വൎഗ്ഗത്തിലെ അമൎത്യ
തയെ തത്വജ്ഞാനം നിസ്സാരമായി വിചാരിച്ചു തള്ളി
ക്കളയുന്നതുകൊണ്ടു തത്വജ്ഞാനം നല്കുന്ന പുരുഷാ
ൎത്ഥം എന്തു എന്നു പരിശോധിച്ചറിയേണ്ടതാണ്.

d. തത്വജ്ഞാനം പ്രദാനം ചെയ്യുന്ന പുരുഷാ
ൎത്ഥം മോക്ഷമാകുന്നു. ഹിന്തുക്കളുടെ ശ്രേഷ്ഠപുരു
ഷാൎത്ഥം മോക്ഷം തന്നെയാകുന്നു. മോക്ഷമെന്നതു
ജന്മങ്ങളിൽനിന്നുള്ള വിടുതലും ഐഹികജീവന്റെ
നിരസ്തിത്വവും അഹംതത്വബോധമില്ലാത്ത ബ്രഹ്മ [ 81 ] ഹ്മലയവുമാകുന്നു. ബ്രഹ്മലയം സിദ്ധിക്കുമ്പോൾ
യാതൊരു അനുഭവവും ബോധവുമില്ലെങ്കിൽ അതു
ഭാഗ്യമെന്നറികയും അനുഭവിക്കയും ചെയ്യുന്നതാർ?
അതിന്നു ഭാഗ്യമെന്ന പേർ പറ്റുമോ? അതു ആന
ന്ദമാകുമോ? ഈ ജീവൻ നിൎഭാഗ്യമാണെന്നു വിചാ
രിക്കുന്നതായാൽ ജീവനില്ലാത്ത സ്ഥിതി നമ്മുടെ അ
നുഭവത്തിന്നു വിഷയമായിരിക്കായ്കയാൽ അതു ഭാഗ്യാ
വസ്ഥയാണെന്നു നമുക്കു എങ്ങിനെ അറിയാം? എ
ല്ലാ ന്യായങ്ങളും ശ്രുതിക്കും യുക്തിക്കും അനുഭവത്തി
ന്നും യോജിച്ചിരിക്കേണമെന്നു ഹിന്തുക്കുൾ പറയുന്നു.
മോക്ഷത്തെക്കുറിച്ചുള്ള ന്യായം ആ മൂന്നുകാൎയ്യങ്ങൾ്ക്കു
ഒക്കുമോ? ഒന്നാമതു ശ്രുതിക്കു ഒക്കുമോ? ശ്രുതി
കളിൽവെച്ചു അത്യുൽകൃഷ്ടമാകുന്ന ഋഗ്വേദമന്ത്രങ്ങ
ളിൽ മോക്ഷത്തെക്കുറിച്ചു ഒന്നുംതന്നെ പറഞ്ഞു കാ
ണാത്തതുകൊണ്ടു മോക്ഷം ശ്രുതിക്കു ഒക്കുന്നു എന്നെ
ങ്ങിനെ പറയാം? രണ്ടാമതു ഹിന്തുമാൎഗ്ഗത്തിലേയും
തത്വജ്ഞാനദൎശനങ്ങളിലേയും യുക്തി പലതരമാക
കൊണ്ടും എല്ലായുക്തികളും മോക്ഷത്തിന്നനുകൂലമ
ല്ലായ്കകൊണ്ടും മോക്ഷന്യായം യുക്തിക്കനുസാരമായ്വ
രുന്നതെങ്ങിനേ? ബ്രഹ്മലയം അഥവാ മോക്ഷം നിര
നുഭവസ്ഥിതിയാകയാൽ നമ്മുടെ അനുഭവത്തിന്നു
വിഷയമായ്വരായ്കകൊണ്ടു മോക്ഷന്യായം അനുഭവ
ത്തിന്നൊക്കുന്നതെങ്ങിനേ?

ഇതെല്ലാം വിചാരിച്ചാൽ മോക്ഷം പുരുഷാൎത്ഥ
മാകുന്നതെങ്ങിനേ? അല്ലെങ്കിൽ മോക്ഷം മനുഷ്യ
ന്റെ ഉത്തമഭാഗ്യമായിരിക്കുന്നതെങ്ങിനേ? മനുഷ്യ
ന്റെ വാഞ്ഛകളിൽ ജീവവാഞ്ഛയാണല്ലോ ഏറ്റ [ 82 ] വും പ്രധാനം. മോക്ഷം ജീവരഹിതത്വമാകയാൽ
മനുഷ്യന്റെ ഉൽകൃഷ്ട വാഞ്ഛക്കു തൃപ്തിവരുത്താത്ത
താകുന്നു. ജീവൻതന്നെയാകുന്നു അരിഷ്ടതയെന്നും
ജീവവാഞ്ഛ എല്ലാ ബന്ധനങ്ങൾക്കും കാരണമാ
ണെന്നും അതുകൊണ്ടു ജീവവാഞ്ഛ തന്നെയാകുന്നു
നീങ്ങിപ്പോകേണ്ടതു എന്നും ഹിന്തു വാദിക്കും. മോ
ക്ഷം ഉത്തമഭാഗ്യമാണെന്നും ജീവനെക്കാൾ വിശിഷ്ട
മണെന്നും അറിവാൻ നമുക്കു തരമില്ലാതിരിക്കു
മ്പോൾ മോക്ഷനിരൂപണസ്ഥാപനത്തിന്നായി ജീ
വാനുഭവത്തെ ത്യജിപ്പാനെന്തു ന്യായം? പക്ഷെ
മോക്ഷം അസ്തിത്വരഹിതത്വമല്ലെന്നും ജീവാസ്തിത്വം
പരമാസ്തിത്വത്തിൽ ലയിച്ചുപോകുന്നതാണെന്നും
ഹിന്തു പറയും. എന്നാൽ ജീവാത്മാവു അപ്രത്യക്ഷ
മാകയും യാതൊന്നും അനുഭവിക്കയോ അറികയോ
വ്യാപരിക്കയോ ചെയ്യാത്ത പരമാത്മാവിന്നു മാത്രം
അസ്തിത്വമുണ്ടാകയും ചെയ്യുന്നതിനാൽ ജീവാത്മാ
വിന്നെന്തുപകാരം? മോക്ഷം ജീവാത്മാവിനെ വിചാ
രിച്ചാൽ നിരസ്തിത്വം (നിൎവ്വാണം) തന്നെയാകുന്നു.

എങ്ങിനെയായാലും മനുഷ്യൻ ജന്മത്തിൽനിന്നു
വിടുതൽ പ്രാപിക്കുന്നതു തന്നെ വലിയ ഭാഗ്യമല്ലയോ
എന്നു ഹിന്തു ചോദിക്കും. ജന്മാന്തരം ഉണ്ടെന്നും
അതിൽനിന്നു വിടുതൽ പ്രാപിക്കുമെന്നും പറയുന്ന
തിന്നു തെളിവെന്തു? ജന്മാന്തരം ആത്മാവിന്നോ ദേ
ഹത്തിനോ? ജന്മാന്തരം ദേഹത്തിനാണെങ്കിൽ
മോക്ഷം കൂടെ ദേഹത്തിന്നാകുന്നു. ദേഹം കേവലം
ഇല്ലാതെയാകുന്നതാണ് മോക്ഷം എന്നു ഹിന്തു പറ
യുന്നതായാൽ മോക്ഷം നിൎവ്വാണം തന്നെയെന്നു [ 83 ] നിസ്സംശയം തെളിയുന്നു. ജനനം ആത്മാവിന്നാ
ണെങ്കിൽ മോക്ഷവും ആത്മാവിന്നു തന്നെ. ജനനം
ആത്മാവിന്നാണെന്നു പറവാൻ പാടുണ്ടോ? അതു
കൊണ്ടു ജനനവും മോക്ഷവും ആത്മാവിന്നായിരി
പ്പാൻ പാടില്ല. ജനനവും മോക്ഷവും ജീവാത്മാ
വിന്നാണെന്നു ഹിന്തു പറയുമായിരിക്കും. ജീവാ
ത്മാവു അതുകൊണ്ടു കൎമ്മിയാകുന്നു. കൎമ്മിയാണെ
ങ്കിൽ ജീവാത്മാവു വികാരത്തോടുകൂടിയതാകുന്നു.
അതുകൊണ്ടു വികാരസംയുക്തമായ ജീവാത്മാവും
നിൎവ്വികാരിയായ പരമാത്മാവും ഒന്നല്ല. “തത്വം
അസി” എന്നറിയുന്നതു തന്നെ മഹാഅബദ്ധം.
മോക്ഷമെന്നു പറയുന്നതു മേല്പറഞ്ഞതല്ല, മായ
യുടെ നീക്കമാകുന്നു എന്നു ഹിന്തു വാദിക്കും. മായ
ആദ്യന്തരഹിതമായിരിക്കയാൽ മായയെ നീക്കുന്നതെ
ങ്ങിനേ? മായ എന്നു പറഞ്ഞാൽ ഇല്ലായ്മയാണ്
എന്നു ഹിന്തു വാദിക്കുവാൻ ഭാവിക്കുന്നതായാൽ
താഴെ വരുന്ന അനുമാനം ഉണ്ടാകും.

മായ ഇല്ലായ്മയാകുന്നു
മായ ബന്ധനം ആകുന്നു

അതുകൊണ്ടു ബന്ധനം ഇല്ലായ്മയാകുന്നു. ബന്ധ
നം ഇല്ലായ്മയാണെങ്കിൽ പിന്നെ മോക്ഷം എന്തു?
മോക്ഷത്തിന്നായുള്ള പ്രയത്നം എന്തിന്നു? ആക
പ്പാടെ പറഞ്ഞാൽ മോക്ഷമെന്തെന്നും ആൎക്കുള്ള
തെന്നും ഹിന്തുശാസ്ത്രപ്രകാരം തെളിയിച്ചുകൂടാ.
ജ്ഞാനത്താൽ മോക്ഷം പ്രാപിക്കാമെന്നു പറയുന്നതു
ശരിയോ? ഒരാൾ ഇതുവരെ അബദ്ധമായി പലതും
പ്രവൃത്തിച്ച ശേഷം ഒടുവിൽ ഞാൻ പ്രവൃത്തിച്ച [ 84 ] തൊക്കയും അബദ്ധമാണെന്നും ശരിയായി പ്രവൃ
ത്തിക്കേണ്ടതു വേറെ വിധമാണെന്നും അറിയുന്നതി
നാൽ അവന്റെ തെറ്റായ പ്രവൃത്തിയുടെ വ്യാപാ
രവും ഫലവും ഒടുങ്ങിപ്പോകുന്നതായി നാം കാണുന്നു
ണ്ടോ? അവ്വണ്ണം തന്നെ ജ്ഞാനംകൊണ്ടു മോക്ഷം
വരും എന്നതും നാം തെളിവായി കാണുന്ന സം
ഗതിയല്ല.

മോക്ഷത്തിന്നും സൽഗുണത്തിന്നും തമ്മിൽ വല്ല
സംബന്ധവും ഉണ്ടോ എന്നതു ഒരു മുഖ്യ ചോദ്യമാ
കുന്നു. മു മു ക്ഷു വിന്നു സൽകൎമ്മദുഷ്കൎമ്മങ്ങൾ ഒരു
പോലെയാകുന്നു. കൎമ്മമില്ലാതെ ഇരിപ്പാൻ സാധി
ച്ചാൽ എത്രയോ നന്നു എന്നു ജ്ഞാനി വിചാരി
ക്കുന്നു. അവൻ പ്രവൃത്തിയിൽനിന്നു വേർപിരിഞ്ഞു
സമാധിയിലിരിപ്പാനാഗ്രഹിക്കുന്നു. അതുകൊണ്ടു
സൽഗുണധൎമ്മം വേണമെന്നില്ല. ഉണ്ടായാൽ ദോ
ഷവുമില്ല. എന്നാൽ എല്ലാ പ്രവൃത്തികളും ജനനം
സാധിപ്പിക്കുന്നതുകൊണ്ടു സൽഗുണാചാരംകൂടെ
ത്യജിക്കുന്നതാകുന്നു മു മു ക്ഷു വിന്നു നല്ലതു. വല്ല പ്ര
വൃത്തിയും സൽഗുണപ്രവൃത്തിയായിരിക്കേണമെ
ങ്കിൽ ആ പ്രവൃത്തിയെ സംബന്ധിച്ചു വല്ല ഉത്തമ
ഉദ്ദേശവും, പ്രവൃത്തിക്കുന്നവന്നു സ്വാതന്ത്ര്യവും വേ
ണം. ഈ രണ്ടു കാൎയ്യങ്ങളും ഹിന്തുജ്ഞാനിക്കുണ്ടാ
കുന്നതല്ല. ഉദ്ദേശത്തോടുകൂടിയ പ്രവൃത്തികളൊ
ക്കയും ബന്ധനഹേതുകങ്ങളാക്കൊണ്ടു ഉദ്ദേശം
തന്നെ വൎജ്ജ്യമാകുന്നു. മനുഷ്യൻ കൎമ്മഫലത്തിന്ന
ധീനനാകകൊണ്ടു മനുഷ്യന്നു സ്വാതന്ത്ര്യവുമില്ല.
അതല്ലാതെ സൽഗുണധൎമ്മത്തിന്നായി മനുഷ്യനെ [ 85 ] ഉത്സാഹിപ്പിപ്പാനും അതിന്നാവശ്യമായ ശക്തി നല്കു
വാനും ആരുമില്ല. അതുകൊണ്ടു മോക്ഷം സൽഗു
ണസംയുക്തമല്ലെന്നു സ്പഷ്ടം. മോക്ഷം ജ്ഞാന
ത്താലുണ്ടാകുന്നു എന്നും ജ്ഞാനസമ്പാദനത്തിന്നു
ചിത്തവൃത്തി വേണമെന്നും ചിത്തവൃത്തി ഉണ്ടാവാൻ
സൽഗുണധൎമ്മം അനുഷ്ഠിക്കേണമെന്നും അതുകൊ
ണ്ടു മോക്ഷം സൽഗുണസംയുക്തമാണെന്നും ഹിന്തു
പറയുമായിരിക്കും. എന്നാൽ മോക്ഷാനുഭവത്തിൽ
ചിത്തവൃത്തി കൂടെ പോയ്പോകേണ്ടതാകയാൽ അ
തോടുകൂടെ സദാചാരവും പോയ്പോകേണ്ടതല്ലയോ?
ചിത്തവൃത്തി തന്നെ മായാംശമാകകൊണ്ടു സൽഗു
ണാചാരവും മായയുടെ അംശമാകുന്നു. മായ കേ
വലം നീങ്ങിപ്പോകേണ്ടതാകയാൽ മോക്ഷത്തിൽ
നിന്നു സദാചാരവും നീങ്ങിപ്പോകും. അതുകൊണ്ടു
മോക്ഷം സൽഗുണസംയുക്തവുമല്ല, സൽഗുണപ്രാ
മാണ്യവും സൽഗുണഹേതുവുമല്ല. മു മു ക്ഷു വിന്നു
അല്ലെങ്കിൽ ജ്ഞാനിക്കു കൎമ്മബന്ധനമില്ലായ്കയാൽ
ഏതു ദുരാചാരത്തിൽ ലയിക്കുന്നതിന്നും തടസ്ഥമില്ല.
യാതൊരു ദുഷ്കൃത്യവും അവനെ മോക്ഷത്തിൽനിന്നക
റ്റുന്നതും അല്ല.

ജ്ഞാനിക്കു മോക്ഷം കിട്ടുമെന്നതിന്നു നിശ്ചയം
എന്തു? വേദത്തിൽ പറഞ്ഞിരിക്കകൊണ്ടു മോക്ഷം
നിശ്ചയമായി ജ്ഞാനി പ്രാപിക്കുമെന്നു മാത്രമെ
ഹിന്തുവിന്നു പറവാൻ പാടുള്ളു. എന്നാൽ വേദ
ത്തിൽ പറഞ്ഞിരിക്കുന്ന അനേകകാൎയ്യങ്ങളെ ജ്ഞാ
നി ത്യജിക്കുന്നതുകൊണ്ടു തന്റെ വിശ്വാസം ശരിയാ
ണെന്നതിന്നു മറ്റു വല്ല നിശ്ചയവും ഉണ്ടാകേണ്ടതാ [ 86 ] കുന്നു. എല്ലാ നിശ്ചയങ്ങളിലുംവെച്ചു മനുഷ്യന്നു
അനുഭവനിശ്ചയമാകുന്നു ഉറപ്പേറിയതു. മോക്ഷ
ത്തെക്കുറിച്ചു വല്ലവൎക്കും അനുഭവനിശ്ചയമുണ്ടോ?
മോക്ഷം അനുഭവരഹിതത്വമാകകൊണ്ടു മാനുഷാനു
ഭവത്തിന്നു യാതൊരു വിധേനയും വിഷയമായിവ
രുന്നില്ല. അതുകൊണ്ടു ജ്ഞാനിക്കു മോക്ഷം കിട്ടു
മെന്നതിന്നു യാതൊരു നിശ്ചയവുമില്ല. മോക്ഷം
നിശ്ചയമായും അനുഭവിക്കും എന്നതിനെക്കുറിച്ചു
മാത്രമല്ല മോക്ഷം നിത്യമായി ഉണ്ടാകും എന്നും
കൂടെ ജ്ഞാനിക്കു നിശ്ചയമായി അറിഞ്ഞു കൂടാ.
പരമാത്മാവു പണ്ടു മായാബന്ധനമില്ലാതിരുന്നു
വല്ലോ. പിന്നീടു മായാശക്തിയാൽ ജീവാത്മാവായി
ത്തീൎന്നു. അതു ആത്മാവിന്റെ കാരണത്താലല്ല
മായയുടെ കാരണത്താൽ തന്നെ. എന്നാൽ ജ്ഞാ
നംകൊണ്ടു മായാബന്ധനം അറ്റുപോയ ശേഷം
വീണ്ടും ഒരു കാലം മായാബാധിതനായിത്തീരുകയി
ല്ലെന്നു പറവാൻ മതിയായ ന്യായമുണ്ടോ? യുഗാ
വസാനത്തിൽ എല്ലാം ബ്രഹ്മത്തിൽ ലയിക്കയും
യുഗാരംഭത്തിൽ സൎവ്വവും മായാബാധിതങ്ങളായി
ത്തീരുകയും ചെയ്യുമ്പോൾ ജ്ഞാനിയും അതിൽ
പെടുന്നതല്ലേ? (യുഗാന്തത്തിൽ ജ്ഞാനം സമ്പാദി
ക്കാത്ത വൃക്ഷസസ്യാദികളും കൂടെ ബ്രഹ്മലയം പ്രാപി
ക്കുമെന്നുണ്ടെങ്കിൽ ജ്ഞാനത്താൽ മാത്രമെ മോക്ഷം
വരികയുള്ളു എന്നു പറയുന്നതു ശരിയോ?) അതു
കൊണ്ടു മോക്ഷം നിത്യമായി മനുഷ്യന്നുണ്ടാകുമെന്നു
പറവാനും തരമില്ല. നേരെ മറിച്ചു മായ നിത്യവും
അല്ലെങ്കിൽ ആദ്യന്ത രഹിതവുമാകുന്നു. മായ നിൎവ്വ്യാ [ 87 ] പാരകമല്ല. വ്യാപാരകമാകൊണ്ടു ആദ്യന്തരഹിത
ത്വത്തോടുകൂടിയ മായ നിത്യം വ്യാപരിച്ചുകൊണ്ടിരി
ക്കുന്നു. അങ്ങിനെയാണെങ്കിൽ മായയിൽനിന്നു വിടു
തൽ പ്രാപിപ്പാൻ പാടുണ്ടോ?

പക്ഷേ മോക്ഷം പരമാസ്തിത്വത്തോടുള്ള സം
സൎഗ്ഗമാണെന്നു ഹിന്തുവാദിക്കുമായിരിക്കും സംസൎഗ്ഗം
ചെയ്യേണമെങ്കിൽ രണ്ടു അസ്തിത്വങ്ങൾ വേണമെ
ന്നതു സൎവ്വസമ്മതമാണല്ലോ. മോക്ഷം നിത്യമാക
കൊണ്ടു മോക്ഷമാകുന്ന സംസൎഗ്ഗത്തിൽ പരമാ
ത്മാവു ജീവാത്മാവു എന്നിവരണ്ടും തമ്മിൽ വേർ
പിരിഞ്ഞിരിക്കുന്ന നിത്യസത്വങ്ങളാകുന്നു എന്നുവരും
എങ്കിലും ജീവാത്മാവും പരമാത്മാവും ഒന്നു തന്നെ.
അതുകൊണ്ടു ആർ ആരോടു സംസൎഗ്ഗം ചെയ്യുന്നു
എന്നു നാം ചോദിക്കും. മോക്ഷം സംസൎഗ്ഗമാണെ
ങ്കിൽ തത്വമസി, ബ്രഹ്മാസ്മി എന്നിവയുടെ സാര
മെന്തു? സംസൎഗ്ഗം എന്നതു രണ്ടു അസ്തിത്വങ്ങളെ
സംബന്ധിച്ചിരിക്കുന്നു എന്നു മാത്രമല്ല ജീവസംയു
ക്തവുമാണ്. മോക്ഷം ജീവസംയുക്തമാണെങ്കിൽ
മോക്ഷം മോക്ഷമല്ല. ഈ സംബന്ധത്തിൽ രാമാ
നുജാചാൎയ്യൻ പണ്ടു പറഞ്ഞിരിക്കുന്ന ആക്ഷേപം
വിലയേറിയതാകുന്നു. അതിന്റെ സംക്ഷേപം താഴെ
ചേൎക്കുന്നു.

“എല്ലാശാസ്ത്രങ്ങളിലും ജ്ഞാനം അജ്ഞാനം സ
ത്യം അസത്യം ഗുണം ദോഷം എന്നീ വൈപരീത്യ
ങ്ങളെ കുറിച്ചു പറഞ്ഞിരിക്കുന്നു. അതുപോലെ
ജീവാത്മാവും പരമാത്മാവും തമ്മിൽ വേർപെട്ടവ
യാകുന്നു. ഞാൻ ചിലപ്പോൾ ഭാഗ്യത്തേയും മറ്റു [ 88 ] ചിലപ്പോൾ നിൎഭാഗ്യത്തേയും അനുഭവിക്കുന്നു. അവ
നൊ നിത്യം ഭാഗ്യവാനാകുന്നു. അവൻ നിത്യവെ
ളിച്ചവും ലോകാധിശ്രേഷ്ഠനുമാകുന്നു. ജീവാത്മാ
വൊ അങ്ങിനെയല്ല. അതുകൊണ്ടു ഞാനും പരമാ
ത്മാവും ഒന്നു തന്നെ എന്നു പറയുന്നതെങ്ങിനേ?
പരമാൎത്ഥമാനസനായി നിന്റെ സ്വന്തതത്വത്തെ
ക്കൊണ്ടു ആലോചിച്ചുനോക്ക. അവൻ തന്റെ
ദയാതിരേകത്താൽ ലേശം എങ്കിലും വിവേകം തന്നിട്ടി
ല്ലയോ? അതുകൊണ്ടു പ്രതികൂലബുദ്ധിയായ നിണക്കു
ഞാൻ ദൈവമാണെന്നു പറവാൻ ന്യായമുണ്ടോ?
സൎവ്വാധികാരവും സൎവ്വപ്രവൃത്തനാശക്തിയും നിത്യ
മായി ദൈവത്തിന്നുള്ളതാകുന്നു. അതുകൊണ്ടു അ
വൻ സഗുണനാകുന്നു.” സൃഷ്ടിജാലങ്ങളൊക്കയും
പ്രളയശേഷം സായൂജ്യം പ്രാപിക്കുമെങ്കിലും മനുഷ്യ
ന്റെ വ്യക്തിത്വം ഇല്ലാൎത്തമോക്ഷം ഉണ്ടാകയില്ലെന്നു
സ്പഷ്ടമായി അദ്ദേഹം ഉപദേശിച്ചിരിക്കുന്നു.

ഒടുക്കം ഹിന്തുമാൎഗ്ഗത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥം
എല്ലാവൎക്കും പ്രാപിച്ചുകൂടാ എന്നു പ്രസ്താവിക്കുന്നു.
എല്ലാവൎക്കും ജ്ഞാനം അഭ്യസിപ്പാൻ പാടില്ല കഴി
വുമില്ല. അവ്വണ്ണം തന്നെ സന്യാസം തപസ്സുമുത
ലായവ അനുഷ്ഠിപ്പാനും എല്ലാവൎക്കും തരമില്ല. അതു
കൊണ്ടു ഹിന്തുമാൎഗ്ഗത്തിലെ പുരുഷാൎത്ഥം സാൎവ്വത്രി
കത്വത്തോടു കൂടിയതല്ല. മാനുഷസമുദായത്തിന്നു
പറ്റുന്നതുമല്ല. എല്ലാവരും മോക്ഷം പ്രാപിക്കേ
ണ്ടതിന്നു ഗീതയിൽ ഒരു എളുപ്പവഴി പറഞ്ഞിരി
ക്കുന്നു. പ്രതിഫലകാംക്ഷയും സംഗവും കൂടാതെ
അവനവന്റെ ജാതികുലാചാരങ്ങളെ കൃഷ്ണന്നുവേണ്ടി [ 89 ] ചെയ്താൽ മോക്ഷം പ്രാപിക്കും എന്നാണ് ഗീതയുടെ
അഭിപ്രായം. ഇതുംകൂടെ മേൽപറഞ്ഞ ആക്ഷേപ
ങ്ങൾക്കു യോഗ്യമാകകൊണ്ടു ഇവിടെ വീണ്ടും ആ
വൎത്തിക്കുന്നില്ല. ഹിന്തുശാസ്ത്രത്തിലെ മോക്ഷം മാനു
ഷദേഹിക്കു യാതൊരു പ്രകാരത്തിലും തൃപ്തിവരുത്തു
ന്നതല്ല. മോക്ഷം അനുഭവരഹിതവും ജീവനിരസ്തി
ത്വവും സൽഗുണവിരഹിതവും അനിശ്ചയകരവും
ആകകൊണ്ടു മനുഷ്യന്നു പറ്റാത്തതു തന്നെയാകുന്നു
എന്നു നിസ്സംശയം പറയാം. അതുകൊണ്ടു മാനുഷ
ദേഹിക്കു സംതൃപ്തിവരുത്തുന്ന പുരുഷാൎത്ഥമെന്തു എ
ന്നു നാം കണ്ടെത്തേണ്ടതാകുന്നു.

2. ക്രിസ്തുമാൎഗ്ഗത്തിലേ ശ്രേഷ്ഠ പുരുഷാൎത്ഥ
വിശിഷ്ട്രത.

a. സാമാന്യപ്രസ്താവന. ഹിന്തുമതത്തിലെ പു
രുഷാൎത്ഥമെന്നപോലെ ക്രിസ്തീയമാൎഗ്ഗത്തിലെ പുരു
ഷാൎത്ഥം മാനുഷസങ്കല്പിതമല്ല. ജിജ്ഞാസയാലും
വിമൎശനത്താലും മനുഷ്യൻ ശ്രേഷ്ഠപുരുഷാൎത്ഥമായ
ദൈവരാജ്യത്തെ കണ്ടുപിടിച്ചിട്ടില്ല. ഈ പുരുഷാ
ൎത്ഥത്തെ ദൈവം തന്നെ നിശ്ചയിച്ചിരിക്കകൊണ്ടു
അന്യമാൎഗ്ഗങ്ങളിലെ ശ്രേഷ്ഠപുരുഷാൎത്ഥങ്ങളോടു സ
ദാചാരവിരഹിതങ്ങളും കേവലം പ്രാകൃതങ്ങളുമായ
അനവധി സംഗതികൾ ചേൎന്നിരിക്കുന്നപ്രകാരം ക്രി
സ്തീയപുരുഷാൎത്ഥത്തോടു ചേൎന്നിരിക്കുന്നില്ല മത്ത
യി 25, 34; എബ്രായർ 11, 10. മനുഷ്യൻ പാപിയാ
കകൊണ്ടും ദൈവസംസൎഗ്ഗത്തിൽനിന്നകന്നിരിക്കുന്ന [ 90 ] തുകൊണ്ടും തനിക്കു പറ്റിയ പുരുഷാൎത്ഥത്തെ നി
രൂപിച്ചുണ്ടാക്കുവാൻ ശക്തനല്ല. ദൈവം മനുഷ്യ
ന്റെ പിതാവാകകൊണ്ടു സ്നേഹത്തോടെ മനുഷ്യ
ന്നു പറ്റിയ ഭാഗ്യത്തെ ഒരുക്കിവെച്ചിരിക്കുന്നു. അ
തുകൊണ്ടു ക്രിസ്തീയമാൎഗ്ഗം വിവിധപുരുഷാൎത്ഥങ്ങ
ളെയല്ല ഏകശ്രേഷ്ഠപുരുഷാൎത്ഥത്തെ മാത്രമേ പ്ര
ദാനം ചെയ്യുന്നുള്ളു. ക്രിസ്തീയമാൎഗ്ഗത്താൽ ഐഹി
കനന്മകൾ പലതും പ്രാപിക്കാം എങ്കിലും അവ
പ്രാപിച്ചേ കഴിയൂ എന്നോ നിശ്ചയമായും പ്രാപി
ക്കാം എന്നോ കരുതേണ്ടതല്ല; അവ പുരുഷാൎത്ഥമ
ല്ലല്ലോ. എന്നാൽ അവ ശ്രേഷ്ഠപുരുഷാൎത്ഥപ്രാ
പ്തിക്കു വിഘ്നങ്ങളായിവന്നുവെങ്കിൽ നിസ്സംശയം ത്യ
ജിക്കേണ്ടതാകുന്നു. മാൎക്ക് 10, 21; മത്തായി 10, 37;
മത്തായി 10, 39; 16, 25; ലൂക്ക് 12, 15.

ദൈവം ഒരുക്കിയിരിക്കുന്ന ശ്രേഷ്ഠപുരുഷാൎത്ഥം
മനുഷ്യന്നു സ്വന്തശക്തികൊണ്ടു കണ്ടുപിടിച്ചു കൂടാ
യ്കയാൽ ദൈവം തന്നെ അതു വെളിപ്പെടുത്തി തന്നി
രിക്കുന്നു. എന്നാൽ ശ്രേഷ്ഠപുരുഷാൎത്ഥത്തെക്കുറി
ച്ചുള്ള സംഗതികൾ ഒക്കയും ഒന്നായി വെളിപ്പെടു
ത്തിയിരിക്കുന്നു എന്നല്ല. ധനികനായ ഒരുത്തൻ
തന്റെ മകനുണ്ടാകുന്ന അവകാശത്തെക്കുറിച്ചു
ശൈശവത്തിൽ തന്നെ എല്ലാ കാൎയ്യങ്ങളും വിവരി
ച്ചറിയിക്കാറില്ല. അങ്ങിനെ പറഞ്ഞു കൊടുപ്പാനു
ള്ള പരിശ്രമം ശിശുവിന്നു പ്രയോജനകരമല്ല. ശി
ശുവിന്നു മനസ്സിലാകുന്നതുമല്ല. കുട്ടിക്കു പ്രായം
വൎദ്ധിക്കുന്തോറും അതിനെപ്പറ്റി വ്യക്തമായും വിവ
രമായും പറഞ്ഞു കൊടുക്കും. പ്രായാനുസാരം കാൎയ്യം [ 91 ] അധികം ഗ്രഹിക്കുകയും ചെയ്യും. അവ്വണ്ണം തന്നെ
മാനുഷവൎഗ്ഗത്തിന്നു ആത്മികവളൎച്ച വൎദ്ധിക്കുന്തോറും
ശ്രേഷ്ഠപുരുഷാൎത്ഥത്തെക്കുറിച്ചു ദൈവം അധികം
ക്ലിപ്തമായി അറിവു കൊടുത്തിരിക്കുന്നു. അതുകൊണ്ടു
പഴയനിയമത്തെയും പുതിയനിയമത്തെയും നോക്കി
യാൽ പുരുഷാൎത്ഥനിരൂപണത്തിൽ വികാസതകാ
ണും ശ്രേഷ്ഠപുരുഷാൎത്ഥം ഈ ലോകത്തിലിരിക്കുന്ന
മനുഷ്യന്നുഗ്രഹിപ്പാനും പരിഗ്രഹിപ്പാനും പാടുള്ളേ
ടത്തോളം യേശുവും അപ്പോസ്തലന്മാരും വെളിപ്പെ
ടുത്തിയിരിക്കുന്നു. എന്നാൽ ശ്രേഷ്ഠപുരുഷാൎത്ഥം
പാരത്രിക ദൈവരാജ്യമാകകൊണ്ടും ഇന്നു മനുഷ്യ
നിൽ പുരുഷാൎത്ഥലബ്ധിക്കു തടസ്ഥമായ പാപമുള്ളതു
കൊണ്ടും ലോകാവസാനത്തിൽ യേശുവിന്റെ
രണ്ടാം പ്രത്യക്ഷതയിൽ മാത്രമെ അതു പരിപൂൎണ്ണ
മായി അനുഭവിച്ചറിവാൻ കഴികയുള്ളു. 1. കൊരി. 2,
9. 10; 1, യോഹ. 3, 2. ശ്രേഷ്ഠപുരുഷാൎത്ഥത്തിന്റെ
പൂൎണ്ണാനുഭവം ഭാവിയിൽ മാത്രം മനുഷ്യന്നുണ്ടാകു
ന്നതുകൊണ്ടു ഇന്നു യാതൊരു നഷ്ടവും വരുന്നില്ല.
എന്നുമാത്രമല്ല അതുകൊണ്ടു തന്നെ അതു പ്രാപി
പ്പാനുള്ള ആഗ്രഹവും അതു ലഭിക്കുമെന്ന പ്രത്യാശ
യും അതു കരസ്ഥമാക്കുവാനുള്ള പരിശ്രമവും വൎദ്ധിച്ചു
വരേണ്ടതാകുന്നു. 1. യോഹ. 3, 3; 2 കൊരി. 5, 1. 2.

b. ശ്രേഷ്ഠപുരുഷാൎത്ഥത്തിന്റെ അനുഭവം. പാ
രത്രിക ദൈവരാജ്യത്തിൽ സ്വൎഗ്ഗവാസം നിത്യജീവൻ
ദൈവസംസൎഗ്ഗം എന്നിവയാകുന്നു മുഖ്യ അനുഭവ
ങ്ങൾ. ജന്മാന്തരോപദേശം വിശ്വസിക്കുന്ന മോക്ഷാ
ൎത്ഥിക്കു സ്വൎഗ്ഗം ജീവൻ എന്നിവ കാമ്യസാധനങ്ങ [ 92 ] ളല്ല. കാരണം സ്വൎഗ്ഗം പ്രാപിക്കുന്നവന്നും ജീവി
ക്കുന്നവന്നും വീണ്ടും ജനനവും പുതിയ അരിഷ്ടത
കളും ഉണ്ടാകുമെന്നു മോക്ഷാൎത്ഥിവിചാരിക്കുന്നു. എ
ന്നാൽ സ്വൎഗ്ഗത്തിൽ കേടും മാലിന്യവും വാട്ടവും
ഇല്ല. ജീവനുണ്ടെങ്കിലും അരിഷ്ടതകളില്ല. 1 പേത്ര.
1, 5; വെളിപ്പാടു 7, 16. ദൈവസംസൎഗ്ഗത്താൽ മനു
ഷ്യൻ ദൈവത്തിൽ ലയിച്ചു സ്വന്തഅസ്തിത്വം
നശിക്കയുമില്ല. മനുഷ്യൻ അവിടെ ദൈവത്തിന്നു
തുല്യനാകുമെങ്കിലും ആ തുല്യത തത്വതുല്യത അല്ല,
ജീവതുല്യതയാകകൊണ്ടു മാനുഷവ്യക്തിത്വംഇല്ലാതെ
പോകയുമില്ല. അതുകൊണ്ടു സ്വൎഗ്ഗവാസവും നിത്യ
ജീവനും, അരിഷ്ടത ബന്ധനം പുനൎജ്ജന്മം എന്നി
വയിലാത്തതു ആകുന്നു. ഈ ഭാഗ്യം മനുഷ്യന്റെ
ദേഹിക്കു മാത്രം ഉള്ളതല്ല. ദേഹത്തിന്നും കൂടെയുള്ള
ഭാഗ്യമാകുന്നു. ലോകാവസാനത്തിലുണ്ടാകുന്ന പുന
രുത്ഥാനത്തിൽ മനുഷ്യർ കേടുള്ള ശരീരം നീങ്ങി കേ
ടില്ലാത്തതും നശിക്കാത്തതും സ്വൎഗ്ഗീയവുമായ ശരീരം
പ്രാപിച്ചുകൊണ്ടു സ്വൎഗ്ഗത്തിൽ പ്രവേശിക്കും, എ
ന്നാൽ ആ ശരീരം സ്ഥലകാലങ്ങൾ്ക്കധീനമല്ലായ്ക
യാൽ ദേഹിക്കു ബന്ധനമുണ്ടാകുന്നില്ല. ദേഹിക്കു
യഥേഷ്ടം വ്യാപരിച്ചു പ്രവൃത്തിപ്പാൻ ആ ശരീരം
തക്ക സാഹിത്യമായിരിക്കും. ആ ശരീരം മനുഷ്യൻ
പ്രാപിക്കുന്നതു മനുഷ്യന്റെ ഗുണവിശേഷതകൊ
ണ്ടല്ല, ദൈവത്തിന്റെ കൃപാസംയുക്തമായ സാദ്ധ്യ
ശക്തിയാലാകുന്നു. 1 കൊരി. 15, 42—54. ആ ദേഹ
ത്തിൽ തന്നെയാകുന്നു അമൎത്യതയും നിത്യജീവ
നും അധിവസിക്കുന്നതു. മണ്മയമായ ഐഹിക [ 93 ] ദേഹം അനവധി അരിഷ്ടതകൾ്ക്കും വിഘ്നങ്ങൾ്ക്കും
ഹേതുവാണെങ്കിലും അതേദേഹം തന്നെയാണല്ലോ
അനവധിനന്മകൾ്ക്കു സാഹിത്യമായിരുന്നതു. അതു
കൊണ്ടു പുരുഷാൎത്ഥാനുഭവം ദേഹത്തിന്നും കൂടെ
വേണ്ടതാകുന്നു. അതനുഭവിക്കേണ്ടതിന്നായി പുന
രുത്ഥാനത്തിൽ ദേഹത്തിന്നും വിശിഷ്ടമായൊരു പരി
ണാമം സംഭവിക്കും. ചുരുക്കിപ്പറഞ്ഞാൽ ശ്രേഷ്ഠ
പുരുഷാൎത്ഥമായ ദൈവരാജ്യം മോക്ഷം എന്നപോ
ലെ മനുഷ്യനിലെ ഒരു ഭാഗത്തിന്നു മാത്രമല്ല, മുഴുമ
നുഷ്യന്നു അനുഭവമായ്വരുന്നതാകുന്നു. ദേഹത്തോടു
കൂടിയ അവസ്ഥ അനശ്വരവും നിത്യവും ആയിരിക്കു
മോ എന്നു ഹിന്തുചോദിക്കാം. ആദേഹത്തോടുകൂ
ടിയ അവസ്ഥ ദൈവസംസൎഗ്ഗസംയുക്തമാകകൊണ്ടു
നശ്വരമല്ലാത്തതാകുന്നു. നിത്യജീവനാകുന്ന ദൈ
വത്തോടുള്ള സംസൎഗ്ഗത്തിൽനിന്നു മനുഷ്യൻ ഒടുങ്ങി
പ്പോകാത്തതും വിഘ്നം വരാത്തതുമായ ജീവൻ എ
പ്പോഴുമനുഭവിക്കുന്നതുകൊണ്ടു മരണവും അരിഷ്ടത
യും വരുന്നതല്ല. ജീവനുള്ളേടത്തോളം ദേഹത്തിന്നു
മരണമില്ലല്ലോ. ഈ ലോകത്തിൽ തന്നെ പല
പ്പോഴും അന്യോന്യസംസൎഗ്ഗംകൊണ്ടു മനുഷ്യൎക്കു സ്വ
ഭാവതുല്യത വരാറുണ്ടു. അവ്വണ്ണം തന്നെ ഇക്കാല
ത്തെ പ്രകൃതിശാസ്ത്രപ്രകാരം പരിവൃതങ്ങൾ്ക്കനുസ
രിച്ചു ജീവികളിൽ പലവിധമായ പരിണാമം സംഭ
വിക്കുന്നു എന്നത് സിദ്ധാന്തമാണെല്ലോ. നിത്യ
നായ ദൈവത്തോടു മനുഷ്യൻ ജീവസംസൎഗ്ഗത്തിലിരി
ക്കുമ്പോൾ നാശമില്ലാത്ത ദൈവത്തിന്റെ ജീവനാൽ
മനുഷ്യന്നും അനശ്വരത്വം വരാതിരിക്കയില്ല. അതി [ 94 ] ന്നനുസാരമായ തുല്യതയും വരും. എന്നാൽ സംസ
ൎഗ്ഗം ജീവസംബന്ധമാകയാൽ മനുഷ്യന്നുണ്ടായ്വരുന്ന
ദിവ്യതുല്യത തത്വതുല്യതയല്ല. ജീവതുല്യതയാകുന്നു.
തത്വൈക്യതയല്ല. ജീവൈക്യതയാകുന്നു. അതു
കൊണ്ടു ശ്രേഷ്ഠപുരുഷാൎത്ഥാനുഭവത്തിൽ മനുഷ്യ
ന്റെ വ്യക്തിത്വവും മൂൎത്തിത്വവും യാതൊരു വിധേ
നയും പോയ്പോകുന്നതല്ല.

മനുഷ്യന്റെ വ്യക്തിത്വവും മൂൎത്തിത്വവും പാര
ത്രിക ദൈവരാജ്യത്തിലുണ്ടായാൽ അവിടെ മനു
ഷ്യന്നു പ്രവൃത്തിയും ഉണ്ടാകും. ഒന്നാമതു അമിത
നായ ദൈവത്തെ നിത്യം അരാഞ്ഞു അറിയുന്ന പ്ര
വൃത്തി. അതിനാൽ പരിജ്ഞാനവും സംസൎഗ്ഗവും
വൎദ്ധിക്കും. രണ്ടാമതു ദൈവത്തെ അധികം അറിക
യും സംസൎഗ്ഗാനുഭവം വൎദ്ധിക്കയും ചെയ്യുമ്പോൾ
മനുഷ്യൻ കൃതജ്ഞനും കൃതാൎത്ഥനുമായി ദൈവത്തെ
സ്തുതിക്കും. ദൈവം അമിതനും അന്തമില്ലാത്തവനു
മാകയാൽ ഈ പ്രവൃത്തികൾ നിത്യമായിരിക്കും.
ഹിന്തുവിന്നു ഹൃദ്യമല്ലാത്ത ഒരു സംഗതി ഇതു തന്നെ
യാകുന്നു. പാരത്രിക പുരുഷാൎത്ഥാനുഭവത്തിൽ
പ്രവൃത്തിയുണ്ടെങ്കിൽ അതു ബന്ധനസംയുക്തമാ
ണെന്നു ഹിന്തുവിചാരിക്കും. ജീവൻ നശ്വരമല്ലാ
തെയും അരിഷ്ടതയില്ലാലെയും വരുമ്പോൾ പ്രവൃ
ത്തിയാൽ ബന്ധനമില്ലെന്നു തീൎച്ചയാണല്ലോ. കാര
ണം ബന്ധനം എവിടെയോ അവിടെ നശ്വരത്വ
മുണ്ടാകും. നശ്വരത്വമെവിടെയോ അവിടെ ബന്ധ
നം നിശ്ചയം. നശ്വരത്വവും അരിഷ്ടതയും ഇല്ലാ
ത്തേടത്തു ബന്ധനവുമില്ല എന്നു ഹിന്തുതന്നെ സമ്മ [ 95 ] തിക്കും. ഇതു തന്നെയുമല്ല. ഹിന്തുക്കളുടെ മറെറാരു
ന്യായംകൊണ്ടു ക്രിസ്തീയ ശ്രേഷ്ഠപുരുഷാൎത്ഥാനുഭവ
ത്തിലെ പ്രവൃത്തി ബന്ധനകാരണമല്ലെന്നു തെളി
യിക്കാം. എങ്ങിനെയെന്നാൽ: പരമാത്മാവിൻ ഏ
കാഗ്രചിത്തത്തോടെ പ്രതിഫലകാംക്ഷ കൂടാതെ
ചെയ്യുന്ന പ്രവൃത്തികളാൽ സംഗവും ബന്ധനവും
ജനനവും ഇല്ല എന്നു ഗീതയിൽ പറഞ്ഞിരിക്കുന്നു.
പാരത്രിക ദൈവരാജ്യാനുഭവത്തിൽ ഉണ്ടാകുന്ന പ്ര
വൃത്തി അവ്വണ്ണം തന്നെയാകുന്നു. പുരുഷാൎത്ഥം
പ്രാപിച്ചുപോയതുകൊണ്ടു പ്രതിഫലകാംക്ഷക്കു
ന്യായമില്ല. അതുണ്ടാകയുമില്ല. അവിടെ ദൈവ
ത്തെയല്ലാതെ മറെറാന്നിനെയും കുറിച്ചാലോചിപ്പാ
നില്ലായ്കകൊണ്ടു ദൈവത്തിൽ മനുഷ്യന്നു ഏകാ
ഗ്രചിത്തവും ഉണ്ടാകും. അതുകൊണ്ടു അവിടെ
വെച്ചുണ്ടാകുന്ന പ്രവൃത്തിയാൽ മനുഷ്യന്നു ഭാഗ്യവൎദ്ധ
നമാത്രമേ ഉണ്ടാകയുള്ളു.

c. ക്രിസ്തീയമാൎഗ്ഗത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥാനു
ഭവത്തിന്നും മനുഷ്യന്റെ ഐഹികജീവന്നും തമ്മി
ലെന്തു സംബന്ധം? ശ്രേഷ്ഠപുരുഷാൎത്ഥാനുഭവത്തി
ന്നായി മനുഷ്യൻ ഈ ലോകത്തിൽ സദാചാരം അനു
ഷ്ഠിക്കേണ്ടതാകകൊണ്ടു പുരുഷാൎത്ഥം സദാചാര
സംയുക്തമാകുന്നു. സദാചാരം ജീവനം കൂടാതെ
പുരുഷാൎത്ഥം പ്രാപിച്ചുകൂടാ. എന്നാൽ സൽഗുണ
സംയുക്തമായ ജീവനത്തിന്നായും പാപത്യാഗത്തി
ന്നായും ഉള്ള ശക്തി ദൈവസംസൎഗ്ഗത്താൽ ഈ ഭൂമി
യിൽവെച്ചു സാധിക്കുന്നു എന്നു വിശ്വാസി അനുഭ
വത്താൽ അറിയുന്നതുകൊണ്ടു ശ്രേഷ്ഠപുരുഷാൎത്ഥം [ 96 ] സൽഗുണപ്രാമാണ്യവും സൽഗുണഹേതുവുമാകുന്നു.
ഇതു നാം മുമ്പെ പറഞ്ഞിരിക്കുന്നു. ഈ ജീവനിലെ
കഷ്ടാരിഷ്ടതകളിലും വൈഷമ്യസംഗതികളിലും ശ്രേ
ഷ്ഠപുരുഷാൎത്ഥത്താൽ വല്ലഗുണവും വരുമോ എന്നാ
ണ് ഇവിടെ മുഖ്യമായി ചോദിക്കേണ്ടതു. പാരത്രിക
പുരുഷാൎത്ഥം വിശ്വാസിക്കുണ്ടാകുന്ന ശാശ്വതാനുഭ
വം ആകകൊണ്ടു നശ്വരമായ ലോകത്തിലെ താല്കാ
ലിക വിഷമങ്ങളാൽ ഭക്തന്നു വലിയ ചേതം വരുന്നില്ല.
ചേതം എന്നു തോന്നുന്നവ തന്നെ പലപ്പോഴും പുരു
ഷാൎത്ഥാനുഭവത്തിന്നു സഹാമായ്തീരും. ശ്രേഷ്ഠപുരു
ഷാൎത്ഥം വിചാരിച്ചിട്ടു വിശ്വാസി ഐഹികമായവ
റ്റെ ത്യജിക്കയും ആപത്തിൽ സന്തുഷ്ടിയോടെ ഇരിക്ക
യും ചെയ്യും. ലോകഭാഗ്യങ്ങൾക്കു തല്ക്കാലം അസ്തമ
യം വന്നാലും ഇവറ്റിൽ പരമായതു തനിക്കുണ്ടെന്നറി
ഞ്ഞു ഭക്തൻ ദൈവാശ്രയത്തിൽ സ്ഥിരനായിരിക്കും.
നീതിയുടെ അതുല്യവിഭാഗത്താലും നീതിക്കു പകരം
അനീതി അനുഭവിക്കേണ്ടിവന്നാലും നിരാശപ്പെടാ
തെ അവൻ “സ്വൎഗ്ഗത്തിലെ പ്രതിഫലം വലുതാക
കൊണ്ടു സന്തോഷിച്ചുല്ലസിക്കും.” അതുകൊണ്ടു
ഐഹികജീവനെ അവൻ നിരാശയോടെ അല്ല പ്ര
ത്യാശയോടെ അനുഭവിക്കും. ഈ ജീവനിലെ അരിഷ്ട
തകൾ പുരുഷാൎത്ഥപ്രത്യാശയെ വൎദ്ധിപ്പിക്കും. “ഈ
നൊടികൊണ്ടുള്ള ലഘു സങ്കടം അനവധി അതി
യായിട്ടു നിത്യതേജസ്സിൻ ധനത്തെ സമ്പാദിക്കുന്നു.”
“ സങ്കടം ക്ഷാന്തിയെയും ക്ഷാന്തി സിദ്ധതയെയും
സിദ്ധത ആശയെയും ഉളവാക്കുന്നു എന്നറിഞ്ഞു
നാം സങ്കടങ്ങളിലും പ്രശംസിക്കുന്നു.” “ഈ കാല [ 97 ] ത്തിലെ കഷ്ടങ്ങൾ വരുവാനുള്ള തേജസ്സോടു ഒക്കാ
ത്തതു എന്നു ഞാൻ മതിക്കുന്നു.” “ദൈവമക്കൾക്കു
സകലവും നന്മെക്കായി സഹായിക്കുന്നു. ദൈവത്തി
ന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്തുന്ന
താർ?” റോമർ 8, 18; 8, 28; 8, 35. മേല്പറഞ്ഞ ഭാ
വം ഈ ലോകത്തിലെ സന്തോഷസന്താപങ്ങളെ
തുച്ഛീകരിക്കുന്ന ജ്ഞാനിയുടെ സമാനഭാവമല്ല. കഷ്ട
ത്തെ കഷ്ടമായും സന്തോഷത്തെ സന്തോഷമായും
ഭക്തൻ അനുഭവിച്ചുകൊണ്ടു കഷ്ടത്തെകൂടെ സന്തോ
ഷകാരണമായും ശ്രേഷ്ഠപുരുഷാൎത്ഥപ്രാപ്തിക്കു സ
ഹായമായും തീൎക്കുന്നു.

ശ്രേഷ്ഠപുരുഷാൎത്ഥത്തിന്നും ഐഹികജീവന്നും
തമ്മിൽ മേല്പറഞ്ഞ വിധത്തിലുള്ള സംബന്ധമുണ്ടെ
ങ്കിൽ ഇഹലോകത്തിൽവെച്ചു തന്നെ ആ പുരുഷാ
ൎത്ഥം തനിക്കു ലഭിക്കുമെന്നു മനുഷ്യന്നു നിശ്ചയം വരേ
ണ്ടതാകുന്നു. ഹിന്തുജ്ഞാനിക്കു തന്റെ പുരുഷാ
ൎത്ഥപ്രാപ്തിയെ കുറിച്ചു അനുഭവനിശ്ചയം ഉണ്ടാവാൻ
പാടുള്ളതല്ലെന്നു നാം മുമ്പെ കാണിച്ചുവല്ലോ.
എന്നാൽ ക്രിസ്തീയഭക്തന്നു തന്റെ മാൎഗ്ഗത്തിൽ പറ
ഞ്ഞിരിക്കുന്ന പുരുഷാൎത്ഥപ്രാപ്തിയെ കുറിച്ച അനു
ഭവനിശ്ചയമുണ്ടു. ഭക്തനിൽ ദൈവാത്മാവു വന്നു
വസിക്കുന്നു. 1 കൊരി. 3, 16; 6, 19; 2 തിമോ. 1, 14;
റോമർ 8, 9—15; ഗലാ. 4, 6. വിശുദ്ധാത്മാവു ആ
ത്മികജീവൻ മനുഷ്യനിൽ ജനിപ്പിക്കുന്നു. റോമർ
8, 2. ഈ പുതിയ ജീവൻ മനുഷ്യനിൽ ഉണ്ടാകേ
ണ്ടുന്നതിന്നായി ആത്മാവു മനുഷ്യനെ ദൈവസംസ
ൎഗ്ഗത്തിൽ ചേൎക്കുന്നു. ഇങ്ങിനെ ശ്രേഷ്ഠപുരുഷാൎത്ഥ [ 98 ] ത്തിലെ മുഖ്യ അനുഭവമായ ദൈവസംസൎഗ്ഗം മനു
ഷ്യന്നു ഇഹത്തിൽ വെച്ചു തന്നെ ആരംഭിക്കുന്നു.
വിശുദ്ധാത്മാവിനാൽ വിശ്വാസിയുടെ ഹൃദയത്തിൽ
ശ്രേഷ്ഠപുരുഷാൎത്ഥലബ്ധിയെ കുറിച്ചുള്ള നിശ്ചയം
വരുന്നു. എഫെ. 1, 3. അനുഭവം എന്നതു ഹിന്തു
വിന്നു ഗ്രഹിക്കുന്ന ഒരു കാൎയ്യമല്ല. വല്ല അതിശ
യങ്ങളെ കാണുന്നതോ യോഗാഭ്യാസത്താൽ അസാ
ധാരണയായതു വല്ലതും പ്രവൃത്തിക്കുന്നതോ ആ
കുന്നു ഹിന്തു തന്റെ മാൎഗ്ഗസാക്ഷ്യമായി വിചാരിക്കുന്ന
അനുഭവം. ക്രിസ്തീയ അനുഭവം അതല്ല. ശ്രേഷ്ഠപു
രുഷാൎത്ഥം ആത്മാവിലെ ദൈവസംസൎഗ്ഗനുഭവമാ
കകൊണ്ടു ഹൃദയാനുഭവമല്ലെങ്കിൽ ആത്മാവിലുണ്ടാ
കുന്ന ദിവ്യജീവാനുഭവമാകുന്നു ക്രിസ്തീയ അനുഭവം.
അതു ഊഹത്തിൽനിന്നും മനോഭാവനയിൽനിന്നും
ഉണ്ടാകുന്നതും മരീചികെക്കു തുല്യവുമല്ല. കാരണം
മനുഷ്യൻ ദൈവത്തോടു ചെയ്യുന്ന സംസൎഗ്ഗം എന്ന
തല്ല മുഖ്യം. അതു മുഖ്യമായിരുന്നെങ്കിൽ ജ്ഞാനി
യുടെ മോക്ഷത്തെപ്പോലെ വെറും ഊഹമായ്തീരാം.
നേരെ മറിച്ചു ദൈവം മനുഷ്യനോടു ചെയ്യുന്ന സം
സൎഗ്ഗമാകുന്നു മുഖ്യം. ദൈവം വാസ്തവസത്യമാക
കൊണ്ടു മനുഷ്യന്നു ആ വാസ്തവസത്യം അടുത്തുവ
രുന്നതു അനുഭവമായ്വരാതിരിക്കയില്ല. എന്നു തന്നെ
യുമല്ല, ദൈവസംസൎഗ്ഗത്തെക്കുറിച്ചുള്ള ബോധവും
പരിജ്ഞാനവും മനുഷ്യനിലുണ്ടാകുന്നതു മാനുഷയ
ത്നംകൊണ്ടല്ല, ദൈവം തന്നെ മനുഷ്യനിൽ അതു
വരുത്തുന്നതാകകൊണ്ടു ക്രിസ്തീയഅനുഭവനിശ്ചയം
ഏറ്റവും ഉറപ്പുള്ളതാകുന്നു. [ 99 ] d. ശ്രേഷ്ഠപുരുഷാൎത്ഥത്തിന്റെ പ്രാപകമാൎഗ്ഗം
എന്തു? ക്രിസ്തീയമാൎഗ്ഗത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥം
പ്രാപിക്കേണ്ടതിന്നായി സദാചാരം അനുഷ്ഠിക്കേണ
മെന്നു മുമ്പെ പറഞ്ഞു വല്ലോ. പുരുഷാൎത്ഥം സദാ
ചാരത്തിന്റെ കൂലിയെന്നു വിചാരിക്കേണ്ട. സൽ
ഗുണസംയുക്തമായ ജീവൻ മാനുഷതത്വത്തിന്നനു
സാരമായ കാൎയ്യമാണല്ലോ. അതുകൊണ്ടു സൽ
ഗുണാനുഷ്ഠാനം മനുഷ്യന്നു സഹജധൎമ്മമാകുന്നു.
എന്നാൽ പാപം ഹേതുവായി മനുഷ്യന്റെ സൽഗു
ണജീവന്നു നാശം വന്നുപോയതുകൊണ്ടു ശ്രേഷ്ഠപു
രുഷാൎത്ഥാനുഭവത്തിന്നായി സൽഗുണയഥാസ്ഥാപ
നം ആവശ്യമായ കാൎയ്യമാകുന്നു. (സദാചാരമെന്നതു
ദൈവഹിതത്തിന്നു അനുസാരമായ ആചാരമാകുന്നു.
ദൈവരാജ്യമെന്നതു പുരുഷാൎത്ഥമാകകൊണ്ടു ആ രാ
ജ്യത്തിലെ പ്രജകളൊക്കയും ദൈവമെന്ന രാജാവി
ന്റെ ധൎമ്മത്തെ അനുഷ്ഠിപ്പാൻ കടക്കാരാകുന്നു.)
സൽഗുണയഥാസ്ഥാപനം മനുഷ്യന്നു സ്വയശക്തി
യാൽ സാധിക്കുന്നതല്ല. അതുകൊണ്ടു ദൈവം
ക്രിസ്തുവിന്റെ പ്രായശ്ചിത്തവേലയാൽ സൽഗുണ
യഥാസ്ഥാപനം വരുത്തിയിരിക്കുന്നു. അതിന്നു മനു
ഷ്യനിലെ വല്ല വിശിഷ്ടതയും കാരണമായിരിക്കുന്നു
എന്നല്ല. തെറ്റിനടക്കുന്ന കുട്ടിയെ അച്ഛൻ ഗുണ
പ്പെടുത്തുവാൻ പരിശ്രമിക്കുന്നതു കൂട്ടിയുടെ വിശിഷ്ട
തഹേതുവായല്ല, അച്ഛന്റെ പിതൃവാത്സല്യംകൊ
ണ്ടാകുന്നു. അതുപോലെ മനുഷ്യന്നുവേണ്ടി ക്രിസ്തുവി
ന്റെ പ്രായശ്ചിത്തത്താലുണ്ടായ്വന്ന ഭാഗ്യത്തിന്നു
ദൈവത്തിന്റെ സ്നേഹം ഏകകാരണമാകുന്നു. സൽ [ 100 ] ഗുണയഥാസ്ഥാപനത്തിൽ രണ്ടു കാൎയ്യങ്ങൾ മുഖ്യ
മാകുന്നു. ഒന്നാമതു പാപനിവാരണം. മനുഷ്യൻ
ചെയ്തു പോയ എല്ലാ പാപങ്ങളെയും ദൈവം ക്ഷമി
ക്കുന്നു. അതിന്നു ആധാരമായിരിക്കുന്നതു ക്രിസ്തുവി
ന്റെ പ്രായശ്ചിത്തമരണം. രണ്ടാമതു മേലാൽ
പാപം ചെയ്യാതിരിപ്പാനും ദൈവഹിതപ്രകാരം ജീവി
പ്പാനും ശക്തി മനുഷ്യന്നു കിട്ടുന്നതു. അതാകുന്നു
പുതിയ ജീവൻ. ഇതിന്നു ക്രിസ്തുവിന്റെ പുനരു
ത്ഥാനം ആധാരമാകുന്നു. പുതിയ ജീവൻ സാധി
ക്കുന്നതും കിട്ടുന്ന ജീവൻ നിലനിന്നുപോരുന്നതും
ദൈവസംസൎഗ്ഗത്താലാകുന്നു. മനുഷ്യന്റെ പാപാ
വസ്ഥ വിചാരിച്ചാൽ മനുഷ്യന്നു സ്വതവെ ദൈവ
ത്തിങ്കലേക്കു ചെന്നു സംസൎഗ്ഗം ചെയ്വാൻ തരമില്ല.
അതുകൊണ്ടു ദൈവം ക്രിസ്തുവിൽ ഇങ്ങോട്ടു വന്നു മനു
ഷ്യരോടു സംസൎഗ്ഗം ചെയ്യുന്നു. ഇതിന്നും കാരണം
ദൈവത്തിന്റെ സ്നേഹം തന്നെയാകുന്നു. ഇതെല്ലാം
വിചാരിച്ചാൽ ക്രിസ്തീയമാൎഗ്ഗത്തിലെ പുരുഷാൎത്ഥം
മനുഷ്യൻ സ്വയപ്രയത്നംകൊണ്ടു പ്രാപിക്കുന്നത
ല്ലെന്നും അതു ദൈവത്തിന്റെ സൌജന്യദാനമാണെ
ന്നും നിസ്സംശയം തെളിഞ്ഞു വരുന്നു. യശായ 55, 1-3;
യോഹ, 7, 37 - 39. മേല്പറഞ്ഞ കാൎയ്യങ്ങൾ ദൈവം
മനുഷ്യന്നു ക്രസ്തുമുഖാന്തരം വരുത്തിയിരിക്കകൊണ്ടു
ശ്രേഷ്ഠപുരുഷാൎത്ഥവും ക്രിസ്തുമുഖേന തന്നെയാ
കുന്നു മനുഷ്യൻ പ്രാപിക്കുന്നതു. യോഹ, 14, 6.

ദൈവം ശ്രേഷ്ഠപുരുഷാൎത്ഥത്തെ തന്റെ സ്നേ
ഹം ഹേതുവായി മനുഷ്യന്നു ദാനമെന്നപോലെ കൊ
ടുക്കുന്നതുകൊണ്ടു അതു പ്രത്യേകവൎഗ്ഗത്തിന്നൊ ജാതി [ 101 ] ക്കൊ ജ്ഞാനിക്കൊ മാത്രം പ്രാപിക്കാവുന്നതല്ല.
എല്ലാവൎക്കും ഉണ്ടാകേണ്ടുന്നതും കിട്ടുന്നതുമാകുന്നു.
“എല്ലാവരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പ
രിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നു.”
പഴയനിയമത്തിലും കൂടെ പുരുഷാൎത്ഥത്തിന്റെ സാ
ൎവ്വത്രികത്വത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. “എൻ
ജീവനാണ ദുഷ്ടന്റെ മരണത്തിൽ എനിക്കിഷ്ടമില്ല,
ദുഷ്ടൻ തന്റെ വഴിയെ വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ
അത്രെ.” യശായ 2, 1—4; 60; ഉൽപത്തി 12, 3.
പുതുനിയമത്തിലൊ അതു എത്രയും സ്പഷ്ടം, കൊ
ലൊ, 3, 11. വേദമില്ലാത്ത അനാൎയ്യനും വേദംകേ
ൾ്പാൻ പാടില്ലാത്ത ശൂദ്രനും എല്ലാവൎക്കും ഒരുപോലെ
ശ്രേഷ്ഠപുരുഷാൎത്ഥം പ്രാപിക്കാം. മത്തായി 22, 9.10.

ശ്രേഷ്ഠപുരുഷാൎത്ഥം ദൈവം മനുഷ്യന്നു സൌ
ജന്യമായി കൊടുക്കുന്നതുകൊണ്ടു മനുഷ്യൻ അതു പ്രാ
പിക്കേണ്ടതിന്നായി ഒന്നും ചെയ്യേണ്ടതില്ലെന്നല്ല.
ഹിന്തുമാൎഗ്ഗത്തിലെ തപസ്സു സന്യാസം എന്നിവ അ
ശേഷം ആവശ്യമില്ല. പരീശർ ചെയ്തതുപോലെ
ഉപവാസം ചെയ്യേണമെന്നു യേശുക്രിസ്തു ഉപദേശി
ച്ചിട്ടില്ല. പുറജാതികളെപ്പോലെ നീളമായി പ്രാ
ൎത്ഥിക്കയൊ ജപജല്പനം ചെയ്കയൊ അരുതു എന്നു
യേശു തന്റെ ശിഷ്യരെ ഉപദേശിച്ചു. അങ്ങിനെ
തന്നെ ധ്യാനനിഷ്ഠയാൽ പാരവശ്യം വരുത്തി പരമാ
ത്മലയം പ്രാപിപ്പാൻ യേശുവും അപ്പോസ്തലന്മാരും
ആജ്ഞാപിച്ചിട്ടില്ല. യോഗാഭ്യാസത്താലും ദേഹ
ദണ്ഡനത്താലും പുരുഷാൎത്ഥം പ്രാപിക്കാമെന്നുള്ള
വാഗ്ദത്തവും ക്രിസ്തീയവേദത്തിലില്ല. ശ്രേഷ്ഠപുരു [ 102 ] ഷാൎത്ഥത്തെ ദൈവം മനുഷ്യന്നു സമ്മാനിക്കുമ്പോൾ
മനുഷ്യൻ അതിനെ അംഗീകരിക്കുന്ന പ്രവൃത്തിമാ
ത്രമെ ചെയ്യേണ്ടതുള്ളു. അംഗീകരിക്കുന്നതിൽ രണ്ടു
കാൎയ്യം മുഖ്യം. ഒന്നാമതു മാനസാന്തരം യേശുതാൻ
തന്നെ തന്റെ പ്രവൃത്തിയെ “ദൈവരാജ്യം സമീപി
ച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്ന പ്രസം
ഗത്തോടെ ആരംഭിച്ചു. പാപകൃത്യങ്ങളെയും പാ
പസ്വഭാവത്തെയും പാപത്തിന്റെ ഭയങ്കരതയെയും
അറിഞ്ഞു ദുഃഖിച്ചു സത്യാനുതാപത്തോടെ ക്ഷമെ
ക്കായി ദൈവത്തോടു യാചിക്കയും പിന്നീടു പാപം
ചെയ്യാതിരിക്കയും ദൈവഹിതപ്രകാരം ജീവിപ്പാനാ
ഗ്രഹിക്കയും ചെയ്യുന്നതാകുന്നു മാനസാന്തരം. രണ്ടാ
മതു വിശ്വാസം ദൈവരാജ്യത്തെ സ്ഥാപിച്ചിരിക്കുന്ന
വനും അതിനെ ദാനം ചെയ്യുന്നവനുമായ ക്രിസ്തുവി
ലും അവന്റെ സുവിശേഷത്തിലും ആശ്രയിച്ചു എ
പ്പോഴും അവനോടു പ്രാൎത്ഥനയാൽ സംസൎഗ്ഗം ചെ
യ്യുന്നതാകുന്നു വിശ്വാസം. “പുത്രനിൽ വിശ്വസി
ക്കുന്നവന്നു നിത്യജീവനുണ്ടു.” ഇങ്ങിനെ ശ്രേഷ്ഠപുരു
ഷാൎത്ഥം പ്രാപിക്കേണ്ടതിന്നു മാനസാന്തരം വിശ്വാ
സം എന്നീ രണ്ടു കാൎയ്യങ്ങൾ മുഖ്യം. മാനസാന്തര
വും വിശ്വാസവും ആൎക്കുണ്ടൊ അവന്നു ദൈവഹിത
പ്രകാരം ജീവിപ്പാനും, ശ്രേഷ്ഠപുരുഷാൎത്ഥം പ്രാപി
പ്പാനും കഴിയും. “ദൈവരാജ്യം സമീപിച്ചിരിക്ക
യാൽ മാനസാന്തരപ്പെടുവിൻ;” “വിശ്വസിച്ചും സ്നാ
നപ്പെട്ടുമുള്ളവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്ത
വൻ ശിക്ഷാവിധിയിലകപ്പെടും.” [ 104 ] PUBLISHED BY

BASEL MISSION BOOK AND TRACT DEPOSITORY,

MANGALORE

Rs. As. P.
Morning and Evening Prayers പ്രാൎത്ഥനാമാലിക 0 0 3
Are the Regenerate without Sin? പുനൎജ്ജാത
ന്മാൎക്കു പാപമുണ്ടൊ?
0 0 3
Daily Scripture Adviser നിത്യ വാക്യ പ്രബോ
ധിനി
0 0 9
The Promises of God concerning Jesus Christ,
our Saviour, and their fulfilment മശീഹയെ
ക്കുറിച്ചുള്ള വാഗ്ദത്തങ്ങളും അവറ്റിൻ നിവൃത്തിയും
0 2 0
Prayers and Meditations പ്രാൎത്ഥനകളും വേദ
ധ്യാനങ്ങളുമായ നിധിധാനം
0 3 0
The Pilgrimʼs Progress സഞ്ചാരിയുടെ പ്രയാണ
ചരിത്രച്ചുരുക്കും
0 0 3
The Best Choice ഉത്തമ തിരിവു 0 0 3
The Good Shepherd (Prose) നല്ല ഇടയന്റെ അ
ന്വേഷണചരിത്രച്ചുരുക്കം
0 0 3
The Sufferings of Christ കഷ്ടാനുഭവചരിത്രം 0 0 3
Reformation in Germany ക്രിസ്തുസഭാനവീക
രണം
0 0 6
On Religion മതവിചാരണ 0 0 3
Short Bible Stories സത്യ വേദകഥകൾ 0 1 0
Scripture WallTexts Nos. 1 — 6 സത്യവേദവച
നങ്ങൾ തടിച്ച അക്ഷരത്തിലുള്ളതിന്നു ഓരോന്നിന്നു
0 3 0
The Second Coming of our Lord Jesus Christ
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പുനരാ
ഗമനം
0 0 6
Krishna and Christ compared കൃഷ്ണൻ ക്രിസ്തു
എന്നവരുടെ താരതമ്യം
0 0 6
Creation in Hinduism and Christianity ഹിന്തു
മതത്തിലേയും ക്രിസ്തുമാൎഗ്ഗത്തിലേയും ലോകോത്ഭവ
വിവരങ്ങൾ
0 0 6

ആവശ്യമുള്ളവർ മംഗലപുരം പുസ്തകഷാപ്പിൽ എഴുതിയാൽ
കിട്ടുന്നതാകുന്നു.